27 - 10 - 2019
പച്ചമാമയ്ക്ക് 'മാമാപ്പണി' ചെയ്യുന്ന 'വഷളന്മാര്‍' തങ്ങള്‍ക്ക് പുതിയൊരു അമ്മയെയും കണ്ടെത്തിയിട്ടുണ്ട്. ഏതായാലും, ഈ വ്യാജമാതാവിനെ ദൈവമക്കള്‍ക്കു നല്‍കാന്‍ ഒരുമ്പെട്ടവന്റെ സ്ഥാനഛിഹ്നം പരിഗണിച്ച് അത് സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍, അതിനുമുമ്പ് ഈ ലേഖനമൊന്നു വായിക്കാന്‍ മനസ്സുവയ്ക്കുക! ഒരുപക്ഷെ നിങ്ങളുടെ ജീവന്‍ അതിലൂടെ രക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കാം! അല്ലാത്തപക്ഷം അത് നിങ്ങളെയുംകൊണ്ടേ പോകൂ! തിരഞ്ഞെടുപ്പിനുമുമ്പ് ഗൗരവമായി ധ്യാനിക്കാന്‍ ഒരു വചനം കുറിക്കുന്നു: "ആദിയില്‍ യാഹ്‌വെ മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി. മനസ്‌സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്‌നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാഷകന്‍: 15; 14-17). യേഹ്ശുവായുടെ വാഗ്ദാനവും ഫ്രാന്‍സീസിന്റെ വാഗ്ദാനവും നിങ്ങളുടെ മുന്‍പിലുണ്ട്; രണ്ടും ഒന്നല്ല, രണ്ടാണ്; ഇഷ്ടമുള്ളതെടുക്കാം! സത്യം സത്യമായും ഇത് തിരഞ്ഞെടുപ്പിന്റെ കാലമാണ്!
മനുഷ്യപുത്രനായി മുപ്പത്തിമൂന്നു വര്‍ഷത്തോളം ഭൂമിയില്‍ ജീവിച്ച യേഹ്ശുവായുടെ അമ്മയെ കുരിശിന്‍ ചുവട്ടില്‍ നാം കാണുന്നുണ്ട്. താന്‍ ദൈവത്വത്തിലേക്കു തിരികേ പ്രവേശിക്കാനുള്ള സമയം പൂര്‍ത്തിയായ നിമിഷത്തില്‍ അവിടുന്ന് ചുറ്റിലും നോക്കി. തന്റെ ശിഷ്യന്മാരില്‍ യോഹന്നാനെ മാത്രമേ യേഹ്ശുവാ കണ്ടുള്ളു. അതും ദൈവത്തിന്റെ പദ്ധതിയായിരുന്നു. എല്ലാ ശിഷ്യന്മാരുടെയും പ്രതിനിധിയായി ഒരുവന്‍ മാത്രമേ വേണ്ടിയിരുന്നുള്ളു. പ്രതീകാത്മകമായ ഒരു കൈമാറല്‍ സാദ്ധ്യമാകണമെങ്കില്‍ ഒന്നിലധികം ശിഷ്യന്മാര്‍ അവിടെ പാടില്ല! യേഹ്ശുവാ അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തോടും അവിടുത്തെ മാതൃസഹോദരീപുത്രനും കൂടിയായ യോഹന്നാനോടും അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 26, 27). പാപപരിഹാരബലി പൂര്‍ത്തിയാകുന്ന നിമിഷത്തില്‍ നിത്യപുരോഹിതനും ലോകത്തിന്റെ പാപങ്ങള്‍ പോക്കുന്ന ദൈവത്തിന്റെ കുഞ്ഞാടുമായ യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാര്‍ക്ക് നല്‍കിയത് സ്വന്തം അമ്മയെയാണ്! എന്നാല്‍, ഈ അമ്മയ്ക്കു പകരമായി ചില വഷളന്മാര്‍ ഇന്ന് പച്ചമാമയെയും ഭൂമിയെയുമാണ് വച്ചുനീട്ടുന്നത്.
മരണം (പാപപരിഹാരബലി) എന്ന അനിവാര്യതയ്ക്കുവേണ്ടി പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജനിച്ച യേഹ്ശുവാ, മരണാനന്തരം ഉത്ഥിതനായത് പരിപൂര്‍ണ്ണ ദൈവവുംകൂടി ആയിട്ടാണ്. ഇക്കാരണത്താലാണ് മനുഷ്യപുത്രന്റെ അമ്മയെ തന്റെ ശിഷ്യസമൂഹത്തിനായി സമ്മാനിച്ചത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി"(ഫിലിപ്പി: 2; 6-8). ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലെ മുഖ്യദൗത്യം കുരിശുമരണമായിരുന്നു. ദൈവത്തിനു മരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍തന്നെ പരിഹാരം ചെയ്യണം എന്ന അടിസ്ഥാനതത്വംകൂടി ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ പാപം പരിഹരിക്കാന്‍ പാപമില്ലാത്ത മനുഷ്യന്‍തന്നെ പാപിയെപ്പോലെ മരിക്കണം. ആദ്യമനുഷ്യന്റെ പാപംമൂലം അവന്റെ സന്തതികളെല്ലാം പാപത്തില്‍ ജനിക്കുന്നതുകൊണ്ട്, പാപമില്ലാത്ത ഒരുവനെ അവന്റെ തലമുറയില്‍നിന്നു കണ്ടെത്താന്‍ കഴിയില്ല. ആയതിനാല്‍, ദൈവംതന്നെ ഭൂമിയിലേക്ക് മനുഷ്യനായി ഇറങ്ങിവരാന്‍ തയ്യാറായി. പരിപൂര്‍ണ്ണ മനുഷ്യനാകാന്‍ മനുഷ്യപുത്രിയില്‍ ജനിക്കണം. എന്നാല്‍, പാപമില്ലാതെ ജനിക്കണമെങ്കില്‍, സ്വാഭാവികമായ ജനനത്തിലൂടെ സാധിക്കില്ല. അതിനാല്‍, അസ്വാഭാവികമായി കന്യക ഗര്‍ഭം ധരിച്ചു!
ആദ്യമനുഷ്യനായ ആദത്തെ ദൈവം സൃഷ്ടിച്ചത് പാപമില്ലാത്തവനായിട്ടാണ്. രണ്ടാമത്തെ മനുഷ്യനും പാപമില്ലാതെ ജനിച്ചു. പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവന്‍ പാപത്തെ ലോകത്തിനു സമ്മാനിച്ചുവെങ്കില്‍, പാപമില്ലാത്തവനായി ജനിച്ചവന്‍ ആ പാപത്തിന്റെ കെട്ടുകളില്‍നിന്നു ലോകത്തെ വീണ്ടെടുത്തു. ലോകത്തെ വീണ്ടെടുത്തുവെന്നാല്‍, ലോകത്തില്‍നിന്നു തന്നില്‍ വിശ്വസിക്കുന്നവരെ വീണ്ടെടുത്തുവെന്നു വ്യാഖ്യാനിക്കാം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്"(ലൂക്കാ: 19; 10). ഇതായിരുന്നു യേഹ്ശുവായുടെ ദൗത്യം! മരണത്തെ ആശ്ലേഷിക്കാന്‍ മനുഷ്യനായി കടന്നുവന്ന യേഹ്ശുവാ മുപ്പത്തിമൂന്നു വര്‍ഷവും പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ നാം വായിച്ചത് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ട യേഹ്ശുവായെക്കുറിച്ചാണ്. എന്നാല്‍, ആകൃതിയില്‍ മാത്രമല്ല പ്രകൃതത്തിലും മനുഷ്യനായിത്തന്നെയാണ് കുരിശുമരണംവരെ അവിടുന്ന് ഭൂമിയില്‍ വസിച്ചതെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു. ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ നാഥനെ അവിടുന്നു സഹനംവഴി പരിപൂര്‍ണ്ണനാക്കുക തികച്ചും ഉചിതമായിരുന്നു"(ഹെബ്രാ: 2; 9, 10).
ദൈവദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവന്‍ മനുഷ്യനാണ്. യേഹ്ശുവായുടെ മനുഷ്യാവതാരത്തിലെ യഥാര്‍ത്ഥ സത്യമാണ് ഇവിടെ വെളിപ്പെടുന്നത്. വിഷയത്തില്‍നിന്നു വ്യതിചലിച്ചുവെന്ന് ആരും ചിന്തിക്കേണ്ടതില്ല. എന്തെന്നാല്‍, സുതാര്യത വരുത്തി മുന്നോട്ടുപോകേണ്ടതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ക്കൂടി ഇവിടെ വിശദമാക്കുന്നത്. പരിശുദ്ധ കന്യകാമാതാവിനെ 'ദൈവമാതാവായി പരിഗണിക്കുന്നില്ല എന്നതിന്റെ പേരില്‍ മനോവയെ 'പെന്തക്കോസ്ത്' ആക്കാന്‍ ചില 'വികൃതിക്കുട്ടികള്‍' ശ്രമിക്കുന്നുണ്ടല്ലോ! ആരെങ്കിലും ചുട്ടുവച്ച അപ്പം ഭക്ഷിച്ചു തൃപ്തിയടയാന്‍ മനോവ ശ്രമിക്കുന്നില്ല. എന്തെന്നാല്‍, ബൈബിളില്‍ വിഭവസമൃദ്ധമായ 'വചനവിരുന്ന്' ഒരുക്കിവച്ചിരിക്കുന്നു! സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്റെ വാക്കുകള്‍ക്കും, അവന്‍ തിരഞ്ഞെടുത്തവരുടെ വാക്കുകള്‍ക്കുമാണ് മനോവ പരിഗണന നല്‍കുന്നത്. മറിച്ച്, യേഹ്ശുവായുടെ ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ ഉച്ചമയക്കത്തില്‍ കണ്ട ദുസ്സ്വപ്നങ്ങളെ മനോവ അനുധാവനം ചെയ്യുന്നില്ല! ഇതൊക്കെത്തന്നെയാണ് പച്ചപ്പനംതത്തകള്‍ മനോവയുടെമേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍! ഫ്രാന്‍സീസിനെ മനോവ പേര് വിളിക്കുന്നതില്‍ ഇവര്‍ ഏറെ ആകുലരാണ്; എന്നാല്‍, യേഹ്ശുവായെ പേര് വിളിക്കുന്നതില്‍ യാതൊരു വിഷമവും ഇവര്‍ക്കില്ല! എന്തൊരു വിരോധാഭാസം!
പല ഘട്ടങ്ങളിലായി കത്തോലിക്കാസഭയില്‍ കടന്നുവന്നിട്ടുള്ള പാഷാണ്ഡതകളാണ് ഇന്ന് വിശ്വാസസത്യങ്ങള്‍ എന്നപേരില്‍ നിലനില്‍ക്കുന്നത്. പല വചനവിരുദ്ധ ആശയങ്ങളും വിശ്വാസങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിശുദ്ധരെ പ്രഖ്യാപിക്കുന്ന കലാപരിപാടിയും ചോദ്യംചെയ്യപ്പെടാതെ അരങ്ങുതകര്‍ക്കുന്നു. തികച്ചും വചനവിരുദ്ധമായ ആശയമാണ് ഈ പ്രഖ്യാപനം. വിധിക്കാനുള്ള അധികാരം ക്രിസ്തുവില്‍ മാത്രം നിക്ഷിപ്തമാണ്. ഈ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വിശുദ്ധരെ പ്രഖ്യാപിക്കല്‍! പത്രോസോ പൗലോസോ ആദ്യകാല പാപ്പാമാരില്‍ ആരെങ്കിലുമോ ഈ സാഹസത്തിനു മുതിര്‍ന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. അന്ത്യവിധി നാളില്‍ യേഹ്ശുവായാണ് വിശുദ്ധരെയും അശുദ്ധരെയും വേര്‍തിരിക്കുന്നത്. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും ഈ അവകാശമില്ലെന്നിരിക്കെ, ദൂതന്മാരെക്കാള്‍ താഴ്ന്നവനായ മനുഷ്യന്‍ ഈ പണി ഏറ്റെടുത്തത് ധാര്‍ഷ്ട്യവും അഹങ്കാരവും അല്പത്തവുമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. അസന്ദിഗ്ദ്ധമായി യേഹ്ശുവാ നടത്തിയ പ്രഖ്യാപനം ശ്രദ്ധിക്കുക: "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും"(യോഹ: 5; 27-29).
ക്രിസ്തുവില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്ന പല അധികാരങ്ങളെയും കവര്‍ന്നെടുത്തതുപോലെ, വിധിക്കാനുള്ള അവിടുത്തെ അധികാരവും ചില വിരുതന്മാര്‍ കവര്‍ന്നെടുത്തു. പരിപൂര്‍ണ്ണ മനുഷ്യന്‍ മാത്രമായിരുന്ന യേഹ്ശുവായെ, പരിപൂര്‍ണ്ണ മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായി പ്രഖ്യാപിച്ചതിനെ ആരുടെയൊക്കെയോ അജ്ഞതയായി കണക്കാക്കാമെങ്കിലും, വിധിക്കാനുള്ള അധികാരത്തിനുമേലുള്ള കടന്നുകയറ്റത്തെ അങ്ങനെ കാണാന്‍ കഴിയില്ല! ഇന്ന് യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ്. അന്ത്യവിധിവരെ ഇങ്ങനെതന്നെ തുടരുകയും ചെയ്യും. കത്തോലിക്കാസഭയെ പിശാചിന് അടിയറവച്ച റോങ്കാളിയെപ്പോലും (ജോണ്‍ ഇരുപത്തിമൂന്നാമന്‍) വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ബെര്‍ഗോളി തയ്യാറായതിലൂടെ വെളിപ്പെട്ട വലിയൊരു സത്യമുണ്ട്. ഇന്നുവരെ നടത്തിയിട്ടുള്ള ഒരു 'വിശുദ്ധ' പ്രഖ്യാപനങ്ങളെയും യേഹ്ശുവാ അംഗീകരിച്ചിട്ടില്ല എന്നതാണ് ആ സത്യം! കത്തോലിക്കാസഭയുടെ പേരില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആരെയെങ്കിലും അശുദ്ധരായി പ്രഖ്യാപിക്കാന്‍ മനോവയ്ക്ക് അവകാശമില്ല. വിശുദ്ധര്‍ ആരൊക്കെയെന്ന് യേഹ്ശുവായ്ക്ക് മാത്രം അറിയാവുന്ന കാര്യമായതുകൊണ്ടാണത്.
ബൈബിള്‍ മാത്രമല്ല, പൂര്‍വ്വപിതാക്കന്മാരുടെ പാരമ്പര്യംകൂടി പരിഗണിക്കണം എന്നാണ് ചിലര്‍ വാദിക്കുന്നത്. പൂര്‍വ്വപിതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ ബൈബിളിലെ സത്യങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതാണെങ്കില്‍, അവയെല്ലാം ആദരവോടെ സ്വീകരിക്കാന്‍ മനോവ ഒരുക്കമാണ്. മനോവ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍, യേഹ്ശുവാ സ്ഥിരീകരിച്ച നിയമങ്ങളും പ്രവചനങ്ങളും തള്ളിക്കളയുന്നവരെ ക്രിസ്ത്യാനികളായിപ്പോലും പരിഗണിക്കാന്‍ മനോവ തയ്യാറല്ല! ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട പ്രവചനങ്ങളും നിയമങ്ങളും അസാധുവാക്കിയത് പൈശാചിക ബന്ധനത്തില്‍ കഴിഞ്ഞ വ്യക്തികളാണ്. അവരെ പിതാക്കന്മാരായി പരിഗണിക്കുന്നതും പിശാചിനെ പിതാവായി പരിഗണിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ക്രിസ്തുവിന്റെ കൈവയ്പ്പു സ്വീകരിച്ച ശിഷ്യന്മാരും പത്രോസിന്റെ അംഗീകാരം നേടിയ പൗലോസും പ്രഖ്യാപിച്ച സത്യങ്ങളെ നിഷേധിച്ചുകൊണ്ട് ഒരു ദൈവദൂതന്‍ പ്രത്യക്ഷനായാലും, ആ ദൂതനെ കേള്‍ക്കാനും അനുസരിക്കാനും മനോവയ്ക്കോ ദൈവമക്കളില്‍ ആര്‍ക്കെങ്കിലുമോ ബാദ്ധ്യതയില്ല! ഇതിനേക്കാളെല്ലാം അപ്പുറമായി, യേഹ്ശുവായുടെ ആഹ്വാനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ ചില നികൃഷ്ടജീവികളെയും പൂര്‍വ്വപിതാക്കന്മാരുടെ ഗണത്തില്‍ ചിലര്‍ പരിഗണിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ പൈശാചികത നിറഞ്ഞ ആശയങ്ങളുടെ പ്രചാരണമല്ല മനോവയെ യേഹ്ശുവാ ഭരമേല്പിച്ചിരിക്കുന്നത്!
പൂര്‍വ്വപിതാക്കന്മാരെന്നു വിളിക്കപ്പെടുന്നവരുടെ മറ്റൊരു ഗുരുതരമായ പാഷാണ്ഡതകൂടി ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ ഈ ലേഖനം പൂര്‍ണ്ണമാകുകയുള്ളുവന്നതിനാല്‍ അതിലേക്കു കടക്കാം. പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവാക്കിയതാണ് ഗുരുതരമായ ആ പാഷാണ്ഡത! ബൈബിള്‍ വ്യക്തമായി പറയുന്ന സത്യങ്ങളെ അവഗണിച്ചുകൊണ്ടാണ് പരിശുദ്ധ അമ്മയെ ദൈവമാതാവായി ഇവര്‍ പ്രതിഷ്ഠിച്ചത്. മനുഷ്യപുത്രന്‍ മാത്രമായിരുന്ന യേഹ്ശുവായുടെ അമ്മയാണ് കന്യകാമറിയം! ദൈവത്വത്തിലേക്കു തിരികേ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പുതന്നെ യോഹന്നാനെ ചൂണ്ടി 'ഇതാ, നിന്റെ മകന്‍' എന്ന് യേഹ്ശുവാ പറഞ്ഞതിന്റെ ആന്തരീകാര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാത്തവരെ പൂര്‍വ്വപിതാക്കന്മാരായി ചുമക്കേണ്ടിവന്നതാണ് ഈ ദുരന്തത്തിനാധാരം! യേഹ്ശുവാ ഭൂമിയിലേക്കു വന്നത് പരിപൂര്‍ണ്ണ മനുഷ്യന്‍ മാത്രമായിട്ടാണെന്നു ബൈബിളില്‍ വ്യക്തമായി വായിക്കാന്‍ കഴിയും. ആ വചനങ്ങള്‍ നാം പരിശോധിക്കുകയും ചെയ്തു. ആയതിനാല്‍, ഇനി നാം പരിശോധിക്കുന്നത് ദൈവപുത്രന് പിതാവോ മാതാവോ വംശാവലിയോ ഇല്ലെന്നു വ്യക്തമാക്കിയിരിക്കുന്ന വെളിപ്പെടുത്തലുകളാണ്.
പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്ന മഹനീയമായ ഒരു സത്യം ബൈബിളില്‍ രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടുള്ളവര്‍ക്ക് ദൈവപുത്രനെയും മനുഷ്യപുത്രനെയും വ്യക്തമായി അറിയാന്‍ സാധിക്കും. ആ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, ശലോമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു ശലോമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ: 7; 1-3). അതീവഗുരുതരമായ ഒരു പാഷാണ്ഡതയെ തകര്‍ത്തെറിയാന്‍ ശക്തിയുള്ള വെളിപ്പെടുത്തല്‍ ഈ വചനത്തിലുണ്ട്. മെല്‍ക്കിസെദേക്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ മാത്രമാണിതെന്നു കരുതരുത്. മെല്‍ക്കിസെദേക്കിനെ ദൈവപുത്രനോട് ഉപമിച്ചപ്പോള്‍ വെളിവാക്കപ്പെട്ടത് ദൈവപുത്രന്റെ അവസ്ഥകൂടിയാണ്. അവനു മാതാവോ പിതാവോ വംശപരമ്പരയോ ഇല്ലെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആരംഭമോ അവസാനമോ ഇല്ലാത്തവനും പിതാവോ മാതാവോ വംശപരമ്പരയോ ഇല്ലാത്തവനുമാണ് ദൈവപുത്രനെങ്കില്‍ പരിശുദ്ധ കന്യകാമാതാവ് ആരുടെ അമ്മയാണ്?
ദൈവമായ യേഹ്ശുവായ്ക്ക് അമ്മയോ അപ്പനോ ഇല്ല! എന്നാല്‍, മനുഷ്യപുത്രനായ യേഹ്ശുവായ്ക്ക് അമ്മയും അപ്പനുമുണ്ട്. മനുഷ്യനായ യേഹ്ശുവായുടെ അപ്പന്‍ അവിടുന്നുതന്നെയാണ്. യേഹ്ശുവായോട് പീലിപ്പോസ് ആവശ്യപ്പെട്ടു: "യേഹ്ശുവായേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി"(യോഹ: 14; 8). പീലിപ്പോസിനോട് യേഹ്ശുവാ പറഞ്ഞ മറുപടി എന്താണെന്നു നോക്കുക: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 9). ഇതാണ് ത്രിത്വം! ത്രിത്വത്തെക്കുറിച്ചുള്ള വിവരണത്തിലേക്കു കടക്കാതെ, വിഷയത്തില്‍ ഒതുങ്ങിനില്‍ക്കാം. ഇവിടെ നാം അറിഞ്ഞിരിക്കേണ്ട സത്യം നാം അറിഞ്ഞുകഴിഞ്ഞു. മനുഷ്യനായ യേഹ്ശുവായ്ക്ക് അമ്മയുണ്ടെങ്കില്‍, ദൈവമായ യേഹ്ശുവായ്ക്ക് അമ്മയോ അപ്പനോ ഇല്ല. അവിടുന്ന് ഏകസത്യദൈവമാണ്! ആരംഭമോ അവസാനമോ ഇല്ലാത്തവനായ യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുന്നു: "ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും"(വെളിപാട്: 22; 13). ഒന്നാമത്തവന് അമ്മയുണ്ടെങ്കില്‍, അമ്മയല്ലേ ഒന്നാമതാകുക? ആയതിനാല്‍, ദൈവത്തിന് അമ്മയെ ഉണ്ടാക്കിക്കൊടുക്കാന്‍ ആരും ശ്രമിക്കരുത്! അതു വലിയ സാഹസമാണ്!
ക്രിസ്ത്യാനികളുടെ മാതാവ്!
യോഹന്നാനെ പ്രതിനിധിയാക്കി ഓരോ ക്രിസ്ത്യാനികള്‍ക്കും അമ്മയായി മനുഷ്യപുത്രന്‍ അവിടുത്തെ അമ്മയെ നല്‍കി. പരിശുദ്ധ കന്യകാമറിയത്തെ അമ്മയായി സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, യേഹ്ശുവാ നല്‍കുന്ന സമ്മാനം സ്വീകരിക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരെല്ലാം പരിശുദ്ധ കന്യകാമറിയത്തിന്റെ മക്കളാണെന്നു മനോവ പറയുന്നത് സ്വമേധയാ അല്ല; മറിച്ച്, ബൈബിള്‍ വെളിപ്പെടുത്തുന്ന സത്യമാണിത്. ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധംചെയ്യാന്‍ അതു പുറപ്പെട്ടു"(വെളിപാട്: 12; 17). ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായവര്‍ ആരാണ്? ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവര്‍ ക്രിസ്ത്യാനികളാണ്. ദൈവകല്പനകള്‍ കാക്കുന്നവരുമാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! അങ്ങനെയുള്ളവരെല്ലാം അവളുടെ സന്താനങ്ങളാണെന്നു പരിശുദ്ധാത്മാവ് വ്യക്തമാക്കുന്നു!
ആരാണ് അവളെന്ന് അറിയണമെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: "താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ച് സര്‍പ്പം പുറപ്പെട്ടു"(വെളിപാട്: 12; 13). ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയുമായാണ് സാത്താനു കൂടുതല്‍ ശത്രുത! ആണ്‍കുട്ടി ആരാണെന്നു മനസ്സിലാക്കുമ്പോള്‍ അവനെ പ്രസവിച്ച സ്ത്രീയെ മനസ്സിലാകും. ഇതാണ് ആ ആണ്‍കുട്ടി: "ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു"(വെളിപാട്: 12; 4, 5). സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളത് യേഹ്ശുവാ ആണെന്ന് അറിയാത്ത ക്രിസ്ത്യാനികളുണ്ടോ? യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ചപ്പോള്‍ ഇക്കാര്യംകൂടി വ്യക്തമാക്കിയിരുന്നു. ദൂതന്റെ വാക്കുകള്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ: 1; 30-31).
വെളിപാടിന്റെ പുസ്തകത്തില്‍ കണ്ട ആണ്‍കുട്ടി യേഹ്ശുവാ ആണെങ്കില്‍, അവിടെ കണ്ട സ്ത്രീ പരിശുദ്ധ കന്യകാമറിയം തന്നെയാണ്. യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരും ദൈവകല്പന കാക്കുന്നവരുമായ സകലരും അവളുടെ സന്തതികളാണെങ്കില്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികളെല്ലാം അവളുടെ സന്തതികള്‍ത്തന്നെ! അതുകൊണ്ടാണ് മനോവ പറഞ്ഞത്, പരിശുദ്ധ കന്യകാമറിയത്തെ അമ്മയെന്നു വിളിക്കാത്ത ഒരുവനെയും ക്രിസ്ത്യാനിയായി യേഹ്ശുവാ പരിഗണിക്കില്ല! നിങ്ങളെ അറിയുകയില്ലെന്ന് യേഹ്ശുവാ അവരോടു പറയും! ക്രിസ്ത്യാനികള്‍ക്ക് ഒരമ്മയേ ഉള്ളു! അതുകൊണ്ടുതന്നെ, ഏതെങ്കിലും മ്ലേച്ഛസ്ത്രീകളെയോ അഷേരാപ്രതിഷ്ഠകളെയോ ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഒരു ചെമ്മാനും ശ്രമിക്കേണ്ടാ! ബെര്‍ഗോള്യരുടെ മാതാവിനെ ക്രിസ്ത്യാനികള്‍ക്കു വെറുപ്പാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവം അവളെ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധയാക്കിയിരിക്കുന്നു!
ക്രിസ്ത്യാനികള്‍ക്ക് ആത്മീയമായി ഒരേയൊരു അമ്മ മാത്രമേയുള്ളു. യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് അവിടുന്ന് നല്‍കുന്ന ഒന്നിനെയും തള്ളിക്കളയാന്‍ കഴിയില്ല. കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുകയായിരുന്ന പരിശുദ്ധ കന്യകാമറിയത്തെ ചൂണ്ടി യോഹന്നാനോട് 'ഇതാ, നിന്റെ അമ്മ' എന്ന് പറഞ്ഞുവെങ്കില്‍, അപ്പോള്‍മുതല്‍ പരിശുദ്ധ കന്യകാമറിയം സകല ക്രിസ്ത്യാനികളുടെയും അമ്മയായി. ബൈബിളിലെ വചനം ശ്രദ്ധിക്കുക: "അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 27). 'അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു' എന്ന് പറയുന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. തന്റെ വേര്‍പാടിലൂടെ തനിച്ചാകുന്ന അമ്മയുടെ സംരക്ഷണം അവളുടെ സഹോദരിയുടെ പുത്രന്‍കൂടിയായ യോഹന്നാനെ ഏല്പിക്കുകയായിരുന്നുവെന്ന് മാനുഷികമായി വേണമെങ്കില്‍ ചിന്തിക്കാം. എന്നാല്‍, അവിടെ ചില കുഴപ്പങ്ങളുണ്ട്. കുരിശിന്റെ ചുവട്ടില്‍ നിന്നവരുടെ കൂട്ടത്തില്‍, യോഹന്നാന്റെ അമ്മയും കന്യകാമറിയത്തിന്റെ സഹോദരിയുമായ സലോമിയും ഉണ്ടായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിനു കൂടുതല്‍ ബന്ധം തന്റെ സഹോദരിയായ സലോമിയോടായിരുന്നു എന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ സാദ്ധ്യതയുമില്ല. മാത്രവുമല്ല, അപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍പ്പോലും യാക്കോബും സലോമിയുടെ പുത്രനാണ്. അതുംകൂടാതെ, പരിശുദ്ധ കന്യകാമറിയത്തോടൊപ്പം എല്ലായിടത്തും നിഴല്‍പ്പോലെ സഞ്ചരിച്ചിരുന്ന സ്ത്രീകളില്‍ ഒരുവളാണ് സലോമി.
പറഞ്ഞുവന്നത് ഇത്രയുമേയുള്ളു; ഒരു ഭവനംപോലെതന്നെ കഴിഞ്ഞിരുന്നവരാണ് കന്യകാമറിയത്തിന്റെയും സലോമിയുടെയും ഭവനങ്ങള്‍ എന്നിരിക്കെ, എന്തിനായിരുന്നു കുരിശിന്റെ ചുവട്ടില്‍വച്ച് രംഗമുണ്ടാക്കാന്‍ യേഹ്ശുവാ തയ്യാറായത്!? അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചുവെന്ന് എഴുതപ്പെട്ടിരിക്കുന്നതിന്റെ അര്‍ത്ഥതലങ്ങള്‍ വിശാലമാകുന്നത് ഇവിടെയാണ്! ഇതൊരു ഭൗതികമായ ഏറ്റെടുക്കലല്ല; മറിച്ച്, ഏറെ അര്‍ത്ഥതലങ്ങലുള്ള ആത്മീയ ഏറ്റെടുക്കലാണ്. സ്വന്തമായി വീടില്ലാത്ത 'മൈനറായ' യോഹന്നാന്‍ വസിക്കുന്നത് പിതാവായ സെബദിയുടെ ഭവനത്തിലായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. യോഹന്നാന്‍ മാത്രമല്ല, സെബദിയും സലോമിയും യാക്കോബും ആ ഭവനത്തിലെ അന്തേവാസികളാണ്. ഈ ഭവനത്തിലേക്ക് പരിശുദ്ധ കന്യകാമറിയത്തെ സ്വീകരിക്കാന്‍ 'മൈനറായ' യോഹന്നാനെത്തന്നെ യേഹ്ശുവാ ചുമതലപ്പെടുത്തുമോ? നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവനാണ് യേഹ്ശുവാ എന്ന് ആരെങ്കിലും വാദിച്ചാല്‍, അവരെ മറുവാദങ്ങളുമായി നേരിടാന്‍ മനോവയ്ക്കു സമയവുമില്ല, താത്പര്യവുമില്ല!
'അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു' എന്നാണല്ലോ വചനം വ്യക്തമാക്കുന്നത്. അപ്പോള്‍ അവര്‍ ഭവനത്തില്‍ ആയിരുന്നില്ലെന്നു മാത്രമല്ല, ഭവനത്തിന്റെ സമീപത്തുപോലും ആയിരുന്നില്ല. യോഹന്നാനാകട്ടെ സ്വന്തമായി ഭവനവുമില്ല! 'യുവാവ്' എന്നാണ് യോഹന്നാന്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നതെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. 'യുവാവ്, യുവതി' എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് അവിവാഹിതരായ വ്യക്തികളെയാണ്. പിതൃഭവനത്തില്‍ ആയിരിക്കുമ്പോഴാണ് ഒരുവള്‍ കന്യക, യുവതി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്. ഇത് വ്യക്തമാക്കാന്‍ അനേകം തെളിവുകള്‍ ബൈളിലുണ്ട്. ഏശയ്യാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: "അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. 'യുവതി' ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും"(യേശയ്യാഹ്: 7; 14). യുവതികള്‍ ഗര്‍ഭം ധരിക്കുന്നത് വലിയൊരു അടയാളമായി കാണാന്‍ കഴിയുമോ? സ്വാഭാവികമായും ഗര്‍ഭധാരണം യുവതികള്‍ക്കു മാത്രമുള്ളതാണ്. എന്നാല്‍, യുവതി ഗര്‍ഭം ധരിച്ചാല്‍ അത് ഒരു അടയാളമായി പരിഗണിക്കാന്‍ കഴിയണമെങ്കില്‍, യുവതി ഒരു കന്യകയായിരിക്കണം. അങ്ങനെയെങ്കില്‍, കന്യകയായ യുവതി എന്നല്ലേ പ്രവചിക്കേണ്ടത്? അങ്ങനെ വേണമെന്നില്ല; കാരണം യുവതി എന്ന് പറഞ്ഞാല്‍ കന്യക എന്നുതന്നെയാണ് അര്‍ത്ഥം! കന്യക ഗര്‍ഭംധരിച്ചാല്‍ അതൊരു അടയാളമാണ്! കന്യകാത്വം നഷ്ടപ്പെടാതെ ഒരുവള്‍ ഗര്‍ഭംധരിച്ചാല്‍ മാത്രമേ 'കന്യക ഗര്‍ഭംധരിച്ചു' എന്ന് പറയാന്‍ കഴിയുകയുള്ളു. യുവതി എന്നതിന്റെ ഗ്രീക്ക് പരിഭാഷ കന്യക എന്നാണ്. അതായത്, ഹെബ്രായരുടെയിടയില്‍ കന്യക എന്ന് സൂചിപ്പിക്കാന്‍ 'യുവതി' എന്ന വിശേഷണം മതി!
യേശയ്യാഹ് പ്രവചിച്ചത് 'യുവതി' എന്നാണെങ്കില്‍, ഈ പ്രവചനത്തെ ഉദ്ധരിച്ച് മത്തായി എഴുതിയിരിക്കുന്ന ഇങ്ങനെയാണ്: "കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും"(മത്താ: 1; 22). 'കന്യക' എന്നുതന്നെ എഴുതിയാലേ ഗ്രീക്കുകാര്‍ക്ക് അവള്‍ അവിവാഹിതയും പുരുഷസ്പര്‍ശം ഏല്‍ക്കാത്തവളും ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍, ഹെബ്രായരെ സംബന്ധിച്ചിടത്തോളം 'യുവതി' എന്ന് പറഞ്ഞാല്‍ അവള്‍ പുരുഷനെ അറിയാത്തവള്‍ ആണ്! വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. യുവതി എന്ന വിശേഷണം അവിവാഹിതയായ പെണ്ണിനുള്ളതാണെങ്കില്‍, 'യുവാവ്' എന്ന് വിശേഷിപ്പിക്കുന്നത് അവിവാഹിതരായ (സ്ത്രീയോടു ചേരാത്ത) ആണിനെയാണ്! അതായത്, യോഹന്നാന്‍ അവിവാഹിതനായ ഒരു കൗമാരക്കാരന്‍ ആയിരുന്നു. സ്വന്തം അമ്മയുടെ സംരക്ഷണ ചുമതല ഒരു കൗമാരക്കാരനെ ഏല്പിക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു മകന്‍ തയ്യാറാകുമോ? കൗമാരക്കാരന്റെ സംരക്ഷണ ചുമതലപോലും മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. യോഹന്നാനെ സംരക്ഷിക്കുന്നത് സലോമിയാനെന്നിരിക്കെ, സലോമിയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ യേഹ്ശുവാ അവിടുത്തെ അമ്മയെ യോഹന്നാനു കൈമാറുമെന്നു കരുതാന്‍ കഴിയില്ല! അങ്ങനെയെങ്കില്‍, അവിടെ നടന്നത്ആത്മീയമായ മറ്റൊരു സമ്മാനദാനം ചടങ്ങായിരുന്നു! പരിശുദ്ധ കന്യകാമറിയത്തെ യോഹന്നാന്‍ സ്വീകരിച്ചത് തന്റെ ഹൃദയമാകുന്ന ഭവനത്തിലാണ്. എവിടെവച്ചും ഏതു സാഹചര്യത്തിലും ഹൃദയമാകുന്ന ഭവനത്തില്‍ ആരെയും സ്വീകരിക്കാന്‍ കഴിയും!
ശാരീരികമായി മനുഷ്യന് ഒരമ്മയുണ്ട്. ഈ അമ്മയെക്കൂടാതെ മറ്റ് അമ്മമാരെ ഹൃദയത്തില്‍ ഏറ്റെടുക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. മനുഷ്യന്റെ ഹൃദയത്തില്‍ അനേകം വിഗ്രഹങ്ങള്‍ക്ക് ഒരുമിച്ചു വസിക്കാന്‍ കഴിയുമെന്ന് നമുക്കറിയാം. എന്നാല്‍, സത്യദൈവത്തെ ഒരുവനു ഹൃദയത്തില്‍ സ്വീകരിക്കുകയും പൂജിക്കുകയും ചെയ്യണമെങ്കില്‍, അവന്റെ ഹൃദയത്തിലുള്ള എല്ലാ വിഗ്രഹങ്ങളെയും നീക്കംചെയ്ത് അവിടം ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണ്. ദൈവത്തിന്റെ മക്കളുടെ ഹൃദയങ്ങളില്‍ ഒരു വിഗ്രഹത്തെയും അവിടുന്ന് അനുവദിച്ചിട്ടില്ല. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ ദൈവത്തിനു വസിക്കാനോ കടന്നുവരാന്‍പോലുമോ സാധിക്കില്ല എന്നതുകൊണ്ടാണിത്. എന്നാല്‍, ദൈവത്തെക്കൂടാതെ, ദൈവമക്കളുടെ ഹൃദയത്തില്‍ അവിടുന്ന് അനുവദിച്ചിട്ടുള്ളത് പരിശുദ്ധ കന്യകാമറിയത്തെ മാത്രമാണ്. കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു സ്ഥാപിച്ച നിയമമാണിത്. പരിശുദ്ധ കന്യകാമറിയത്തെ ഓരോ ദൈവമക്കള്‍ക്കും തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ യേഹ്ശുവാ അനുമതി നല്‍കിയിരിക്കുന്നു. സ്വീകരിക്കേണ്ടത് ദൈവമായിട്ടോ ദേവിയായിട്ടോ ദൈവമാതാവായിട്ടോ അല്ല; മറിച്ച്, അമ്മയായിട്ട് പരിശുദ്ധ കന്യകാമാതാവിനെ നമുക്കു നമ്മുടെ ഹൃദയമാകുന്ന ഭവനത്തില്‍ സ്വീകരിക്കാന്‍ നിയമംമൂലം അനുമതി ലഭിച്ചിരിക്കുന്നു!
ഈ സത്യമാണ് വെളിപാടിന്റെ പുസ്തകത്തില്‍ യോഹന്നാനിലൂടെത്തന്നെ സ്ഥിരീകരിക്കപ്പെട്ടത്! വചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കുന്നു: "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധംചെയ്യാന്‍ അതു പുറപ്പെട്ടു"(വെളിപാട്: 12; 17). യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുകയും ദൈവകല്പനകള്‍ കാക്കുന്നവരുമാണ് ക്രിസ്ത്യാനികളെങ്കില്‍, അവരെല്ലാം അവളുടെ സന്താനങ്ങളാണ്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, പരിശുദ്ധ കന്യകാമറിയത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്നവരെ മാത്രമേ ക്രിസ്ത്യാനികളായി യേഹ്ശുവാ പരിഗണിക്കുകയുള്ളു! ഇവിടെ അലിഖിതമായ ഒരു നിയമംകൂടിയുണ്ട്. എന്തെന്നാല്‍, ശാരീരികമായി ഒരു മാതാവുണ്ടായിരിക്കുകയും, ആത്മീയമായി ഹൃദയത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ സ്വീകരിക്കുകയും ചെയ്തിരിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മറ്റൊരു മാതാവുണ്ടായിരിക്കാന്‍ പാടില്ല! യേഹ്ശുവായെ കൂടാതെ, പരിശുദ്ധ കന്യകാമറിയത്തിനുകൂടി മാത്രമേ ക്രിസ്ത്യാനികളുടെ ഹൃദയം തുറക്കപ്പെടാവൂ! അല്ലാത്തപക്ഷം ഹൃദയത്തില്‍ വിഗ്രഹങ്ങള്‍ ഇടംപിടിക്കും! കന്യകാമറിയം വിഗ്രഹമല്ല; എന്തെന്നാല്‍, ദൈവം അനുവദിക്കാത്തവയാണ് വിഗ്രഹങ്ങള്‍; ദൈവം അനുവദിച്ചിട്ടുള്ളത് വിഗ്രഹമായി കണക്കാക്കപ്പെടില്ല! എന്നാല്‍, ദൈവം അനുവദിച്ചത് എന്തായിട്ടാണോ, അതായിട്ടു മാത്രമേ പരിഗണിക്കാവൂ! നോക്കാനായി മാത്രം അനുവദിച്ച പിച്ചളസര്‍പ്പം വിഗ്രഹമായത് ആരാധന ആരംഭിച്ചതോടെയാണെന്നു മറക്കരുത്.
'നെഹുഷ്താന്‍' എന്ന പിച്ചളസര്‍പ്പം എന്നുമുതല്‍ക്കാണ് യിസ്രായേല്‍ജനത്തിനു നിഷിദ്ധമായത്? അതുകൂടി നാം മനസ്സിലാക്കുമ്പോള്‍, പരിശുദ്ധ അമ്മയ്ക്ക് നാം നല്‍കുന്ന സ്ഥാനം ഏതുവരെ ആകാമെന്നുകൂടി മനസ്സിലാക്കാന്‍ സാധിക്കും. ഈജിപ്തില്‍നിന്നു കാനാന്‍ദേശം ലക്ഷ്യമാക്കി യിസ്രായേല്‍ജനം യാത്രചെയ്ത നാളുകളില്‍ അവരുടെ പാപത്തിന്റെ പരിണിതഫലമായി അനേകര്‍ സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. ഇതില്‍നിന്നു രക്ഷനേടാനാണ് പിച്ചളസര്‍പ്പത്തെ നിര്‍മ്മിക്കാന്‍ ദൈവത്തില്‍നിന്ന് അരുളപ്പാടുണ്ടായത്. ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു"(സംഖ്യ: 21; 8, 9). വിഗ്രഹങ്ങളെ ഉണ്ടാക്കാരുതെന്നു കല്പിച്ച യാഹ്‌വെതന്നെയാണ് പിച്ചളസര്‍പ്പത്തെ ഉണ്ടാക്കാന്‍ കല്പിച്ചതെന്നു നാം മറക്കരുത്. നോക്കുന്നതിനുവേണ്ടി അനുവദിച്ച ഒന്നിനെ ആരാധിക്കാന്‍ ആരംഭിച്ചതുവരെ അത് അപകടമൊന്നും വരുത്തിയില്ല. ദൈവം അനുവദിക്കുന്നത് എന്തുവേണ്ടിയാണോ, അതിനുവേണ്ടിയല്ലാതെ ഉപയോഗിക്കപ്പെടുമ്പോഴാണ് അത് വിഗ്രഹമായി മാറുന്നതും അപകടം വരുത്തുന്നതും.
ഹെസക്കിയാഹിന്റെ കാലംവരെയും അപകടമൊന്നും വരുത്താതെ, യിസ്രായേല്‍ക്കാരുടെയിടയില്‍ പിച്ചളസര്‍പ്പമുണ്ടായിരുന്നു. യിസ്രായേല്‍ക്കാര്‍ അത് കൂടെക്കൊണ്ടുപോയത് മോശ അറിയാഞ്ഞിട്ടല്ല. മോശയ്ക്കുശേഷം യിസ്രായേലിനെ നയിച്ച യോഹ്ശുവായും അതറിഞ്ഞില്ലെന്നു കരുതരുത്. യിസ്രായേലില്‍ കടന്നുവരുന്ന ഏതൊരു ചെറിയ മ്ലേച്ഛതപോലും യോഹ്ശുവായ്ക്ക് യാഹ്‌വെ വെളിപ്പെടുത്തിയിരുന്നു. ആഖാന്‍ സ്വന്തമാക്കിയ ചില നിഷിദ്ധവസ്തുക്കള്‍മൂലം യിസ്രായേല്‍ക്കാരോടൊപ്പം യാഹ്‌വെയ്ക്കു വ്യാപരിക്കാന്‍ കഴിയാതെ വന്നതും, അത് യോഹ്ശുവാ നശിപ്പിച്ചതും നമുക്കറിയാം. അന്ന് യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ശുവാ: 7; 11, 12). ഈ സമയത്തും പിച്ചളസര്‍പ്പം യിസ്രായേല്‍ക്കാരുടെയിടയില്‍ സൂക്ഷിക്കപ്പെട്ടിരുന്നുവെന്നതാണു യാഥാര്‍ത്ഥ്യം! അന്നത് നിഷിദ്ധമാകാതിരുന്നത് ദൈവത്തിന്റെ വചനത്താല്‍ അനുവാദം ലഭിച്ചിരുന്നതുകൊണ്ടാണ്. അവിടുത്തെ കല്പനയനുസരിച്ചാണ് അത് നിര്‍മ്മിക്കപ്പെട്ടത്. മാത്രവുമല്ല, അത് ആരാധനയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നില്ല!
ദാവീദിന്റെ കാലത്തും പിച്ചളസര്‍പ്പം യിസ്രായേല്‍ക്കാരുടെയിടയില്‍ അപകടം വരുത്താതെ സൂക്ഷിക്കപ്പെട്ടു. എന്നാല്‍, ആരാധയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ യിസ്രായേല്‍ക്കാര്‍ക്ക് അത് നിഷിദ്ധമായി. നീതിമാനായ ഒരു രാജാവ് അതിനെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2 രാജാ: 18; 4). ഇത് ഓരോ ദൈവമക്കളും ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ സര്‍പ്പദംശനത്തെ അതിജീവിച്ചുവെങ്കില്‍, അതിനെ ആരാധിച്ചവര്‍ പ്രഹരിക്കപ്പെട്ടു! ഹെസക്കിയാഹിന്റെ പ്രവൃത്തിയെ ദൈവം മാനിച്ചതുകൊണ്ടാണ് അവന്‍ നീതിമാന്മാരായ രാജാക്കന്മാരുടെ ഗണത്തില്‍ എണ്ണപ്പെട്ടത്! അമ്മയായി ദൈവമക്കള്‍ക്കു നല്‍കപ്പെട്ടവള്‍ അമ്മയായിരിക്കുന്ന കാലത്തോളം ദൈവത്തിന്റെ വചനത്താല്‍ സംരക്ഷിക്കപ്പെടും!
ക്രിസ്ത്യാനികള്‍ക്ക് ആത്മീയമായി ഒരമ്മയെ യേഹ്ശുവാ നല്‍കിയിട്ടുണ്ട്. ഈ അമ്മയെക്കൂടാതെ, മറ്റൊരമ്മയെ ആരെങ്കിലും നമുക്കു നല്‍കാന്‍ ശ്രമിക്കുകയോ, മറ്റെന്തിനെയെങ്കിലും അമ്മയെന്നു വിളിക്കാന്‍ നാം നിര്‍ബ്ബന്ധിതരാകുകയോ ചെയ്‌താല്‍ സൂക്ഷിക്കുക! ദൈവം അത് നമുക്ക് അനുവദിച്ചിട്ടില്ല! മാതൃഭൂമി, മാതൃരാജ്യം, മാതൃഭാഷ എന്നൊക്കെ നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍ക്കു പിന്നിലൊരു കെണിയുണ്ട്. ഊമയും ബധിരയുമായ ഒരു സ്ത്രീയില്‍ ജനിക്കുന്ന കുഞ്ഞിന്റെ മാതൃഭാഷ ഏതാണ്? ദേശഭാഷയെന്നോ ഒന്നാം ഭാഷയെന്നോ പറയുന്നതാണ് കെണിയില്‍ അകപ്പെടാതിരിക്കാനുള്ള പോംവഴി! ജന്മഭൂമി, ജന്മരാജ്യം എന്നൊക്കെ അപകടംകൂടാതെ വിശേഷിപ്പിക്കാം. 'വന്ദേമാതരം' ക്രിസ്ത്യാനികളുടെ നാവില്‍നിന്ന്‍ ഉയരാതിരിക്കട്ടെ! ഇന്ത്യയിലെ ക്രിസ്ത്യാനികളുടെമേല്‍ അടിച്ചേല്പിക്കപ്പെടാതെ, സുപ്രീംകോടതിയില്‍നിന്നു വിധി സമ്പാദിച്ച 'യഹോവസാക്ഷികള്‍ക്ക്' യേഹ്ശുവായുടെ നാമത്തില്‍ നന്ദി! ക്രിസ്ത്യാനികളുടെ നേതാക്കളില്‍നിന്ന്‍ ഇത്തരം നന്മകളൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ!
ബെര്‍ഗോള്യരുടെ അമ്മയായ ഭൂമി!
ജോര്‍ജ്ജ് ബെര്‍ഗോളി തന്റെ അനുയായികളായ ബെര്‍ഗോള്യര്‍ക്ക് ഭൂമിയെ അമ്മയായി നല്‍കിക്കൊണ്ട് ഒരു പുസ്തകം പുറത്തിറക്കിയത് ആമസോണ്‍ സിനഡുമായി ബന്ധപ്പെട്ടാണ്. ഈ പൈശാചിക സിനഡ് ഉദ്ഘാടനം ചെയ്യപ്പെട്ട അന്നുതന്നെ മനോവ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 'ചാത്തനും ചാത്തുണ്ണിമാരും ആമസോണില്‍ കരുതിവച്ചിരിക്കുന്നത്' എന്നപേരില്‍ പ്രസിദ്ധീകരിച്ച ആ ലേഖനത്തില്‍ ബെര്‍ഗോളിയന്‍ സ്വപ്നങ്ങളാണ് കുറിച്ചിരുന്നത്! അന്ന് മനോവ വെളിപ്പെടുത്തിയതൊന്നും പ്രവചനങ്ങളായി ആരും പരിഗണിക്കേണ്ടതില്ല. കാരണം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന സത്യങ്ങള്‍ മാത്രമാണ് മനോവ പ്രഖ്യാപിച്ചത്!
ശാപഗ്രസ്തമായ ഭൂമി എങ്ങനെയാണ് ക്രിസ്ത്യാനികളായ വിശുദ്ധജനത്തിന് അമ്മയാകുന്നത്? രാജകീയപുരോഹിതജനത്തിനു ഭൂമിയാണോ അമ്മ? നമ്മെ ഭൗമികതയില്‍ തളച്ചിടാനാണോ യേഹ്ശുവാ മരിച്ചത്? ലോകത്തില്‍നിന്നു നമ്മേ വീണ്ടെടുക്കാനല്ലേ അവിടുന്ന് വന്നത്? യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 19). ക്രിസ്തുവിന്റെ രക്തത്താല്‍ നാം വീണ്ടെടുക്കപ്പെട്ടത് ഈ ലോകത്തിനു നമ്മുടെമേലുള്ള ആധിപത്യത്തില്‍നിന്നുകൂടിയാണ്. വീണ്ടെടുക്കപ്പെട്ട നമ്മേ വീണ്ടും അടിമകളാക്കാന്‍ ശ്രമിക്കുന്നവന്‍ എത്ര ഉന്നതനാണെങ്കിലും ആട്ടിയോടിക്കപ്പെടണം! മോശയിലൂടെ യാഹ്‌വെ നമുക്കു നല്‍കിയ നിയമപ്രകാരം അവന്‍ നമുക്കു മരിച്ചവനെപ്പോലെയാണ്! കുഴിവെട്ടി മൂടപ്പെടലാണ് അവന്‍ ഇനി അര്‍ഹിക്കുന്നത്!
ഇന്നത്തെ ബെര്‍ഗോള്യരും അവരുടെ പിന്മുറക്കാരും ചേര്‍ന്നാണ് ഭൂമിയെ ശാപഗ്രസ്തമാക്കിയത്. ദൈവമായ യാഹ്‌വെ സൃഷ്ടിച്ചപ്പോള്‍ ഭൂമി ശപിക്കപ്പെട്ടതായിരുന്നില്ല. ഈ വചനം ശ്രദ്ധിക്കുക: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം (തേജസ്) വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു"(ഉത്പ: 1; 1, 2). ശാപഗ്രസ്തമായ ഒരിടത്തും ദൈവത്തിന്റെ ചൈതന്യം ഉണ്ടായിരിക്കുകയില്ല. മാത്രവുമല്ല, ദൈവം സൃഷ്ടിച്ച സകലത്തെയും അവിടുന്ന് നല്ലതെന്നു കണ്ടുവെന്നാണ് ബൈബിള്‍ നല്‍കുന്ന സാക്ഷ്യം. എന്നാല്‍, മനുഷ്യന്റെ പാപംമൂലം മണ്ണ് ശപിക്കപ്പെട്ടതായി. ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും"(ഉത്പ: 3; 17). മണ്ണ് ശപിക്കപ്പെട്ടതാകാന്‍ തുടങ്ങിയത് ആദം എന്ന ആദ്യമനുഷ്യന്‍ മൂലമാണ്. സഹോദരന്റെ നിഷ്കളങ്കരക്തം ഭൂമിയില്‍ വീഴ്ത്തിയ കായേന്‍ ഭൂമിയില്‍ ശപിക്കപ്പെട്ടവനായി; അവന്‍മൂലം ഭൂമിയും ശാപഗ്രസ്തമായി! നോഹിന്റെ കാലമായപ്പോഴേക്കും ഭൂമി ശാപംകൊണ്ടു മൂടി. ഈ വചനം നോക്കുക: "ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മ്മാര്‍ഗികളായി"(ഉത്പ: 6; 11, 12).
ദൈവത്തിന്റെ ചൈതന്യം നിറഞ്ഞുനിന്ന ഭൂമിയെ ശാപഗ്രസ്തമാക്കിയത് മനുഷ്യനാണ്. അതായത്, ദൈവത്തിന്റെ വാക്കുകളില്‍നിന്ന് അകന്ന്‍, പിശാചിന്റെയും ലോകത്തിന്റെയും വാക്കുകളില്‍ വിശ്വസിച്ചതാണ് മനുഷ്യനെ ഗ്രസിച്ച ശാപമെങ്കില്‍, അധര്‍മ്മികളായ മനുഷ്യന്‍ ജീവിച്ചതുകൊണ്ടാണ് ഭൂമി ശാപഗ്രസ്തമായത്. നോഹിനോട് ദൈവം അരുളിച്ചെയ്ത വാക്കുകള്‍ നോക്കുക: "ദൈവം നോഹിനോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും"(ഉത്പ: 6; 13). അധര്‍മ്മംകൊണ്ടു മൂടപ്പെട്ട ഭൂമിയെ അമ്മയായി സ്വീകരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകരുത്. അത് അധര്‍മ്മികളുടെ മാതാവാണ്!
പരിസ്ഥിതിവാദത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ഇല്ല്യുമിനാറ്റിയുടെ പൈശാചിക അജണ്ടയെ സംബന്ധിച്ചാണ് ഇവിടെ നാം ഗൗരവമായി ചിന്തിക്കേണ്ടത്. പരിസ്ഥിതിവാദങ്ങളുടെയെല്ലാം പിന്നില്‍ പ്രകൃതിശക്തികള്‍ക്കുള്ള ആരാധന മറഞ്ഞിരിപ്പുണ്ട്. പരിസ്ഥിതിവാദം ഒരു 'പാഷന്‍' ആയി മാറിയിരിക്കുന്നു എന്നത് പൈശാചികതയുടെ അടയാളമായി കാണണം. ഭൂമിയെ അപകടകരമായ സാഹചര്യത്തില്‍നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യമൊന്നുമല്ല പരിസ്ഥിതിവാദത്തിനു പിന്നിലുള്ളത്. എന്നാല്‍, ഇതിന്റെ പിന്നാലെ പോകുന്ന പലരും യഥാര്‍ത്ഥ ലക്‌ഷ്യം മനസ്സിലാക്കാതെ, പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന മിഥ്യാധാരണയോടെയാണ്. വ്യര്‍ത്ഥമായ അഭ്യാസങ്ങലിലാണ് തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല. ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടുകയില്ല എന്നുറപ്പുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് മനുഷ്യന്‍ ഏറ്റവുമധികം സമ്പത്തും സമയവും വ്യയം ചെയ്യുന്നത്! അന്യഗ്രഹവാസം, ആഗോളതാപനത്തില്‍നിന്നുള്ള മോചനം, പരിസ്ഥിതി സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന ഓരോ ചില്ലിക്കാശും നഷ്ടം മാത്രമായിരിക്കുമെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം മനുഷ്യനെ പൂര്‍ണ്ണമായി മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നു. മനുഷ്യന്റെ സമയം പൂര്‍ണ്ണമായും അപഹരിച്ചിരിക്കുന്നതും ഈ അപ്രാപ്യമേഖല തന്നെയാണ്.
ബെര്‍ഗോള്യര്‍ ആമസോണില്‍ സംഘടിച്ചത് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയായിരുന്നില്ല. അതിനുവേണ്ടി ചിലവഴിച്ച പണമോ സമയമോ ദുര്‍വ്യയം ചെയ്യപ്പെട്ടുമില്ല! പണവും സമയവും ഉപയോഗിച്ചു ചെയ്യുന്ന ഒരു പ്രവൃത്തി പരാജയപ്പെടുമ്പോഴാണ് അതിനായി ചിലവഴിക്കപ്പെട്ടതൊക്കെ ദുര്‍വ്യയമാകുന്നത്. ഈ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍, ആമസോണില്‍ ചിലവഴിക്കപ്പെട്ടതൊന്നും അതിന്റെ സംഘാടകരെ സംബന്ധിച്ചിടത്തോളം ദുര്‍വ്യയമായിരുന്നില്ല. എന്തെന്നാല്‍, പരിസ്ഥിതി സംരക്ഷണമല്ല; ഭൂമിയുടെ സര്‍വ്വനാശമാണ് ആമസോണില്‍ ലക്ഷ്യമിട്ടത്! പൈശാചികശക്തികള്‍ സംഘടിപ്പിച്ച ആമസോണ്‍ സിനഡില്‍ ലക്ഷ്യമിട്ടത് പരിസ്ഥിതി സംരക്ഷണമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകര്‍ ക്രൈസ്തവരുടെയിടയില്‍ത്തന്നെയുണ്ട്. എന്നാല്‍, പ്രകൃതിശക്തികളെ ആരാധാനാമൂര്‍ത്തികളായി ദൈവമക്കളുടെമേല്‍ കെട്ടിവച്ചുകൊണ്ട് ദൈവകോപം ക്ഷണിച്ചുവരുത്തുക എന്നതായിരുന്നു ജോര്‍ജ്ജ് ബെര്‍ഗോളിയുടെയും സംഘത്തിന്റെയും ലക്‌ഷ്യം! പ്രകൃതിശക്തികളെ മനുഷ്യന്‍ ആരാധിച്ചാല്‍ പ്രകൃതിയെ ഉപയോഗിച്ചുതന്നെ ദൈവം ശിക്ഷിക്കുമെന്ന് ബെര്‍ഗോളിക്കും സംഘത്തിനുമറിയാം.
ഇന്ത്യയാണ് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. സൂര്യാരാധകര്‍ ഏറ്റവുമധികമുള്ള ഇന്ത്യയിലാണ് സൂര്യാഘാതമേറ്റ് മരിക്കുന്നവരില്‍ ഏറെയും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന യോഗയിലൂടെയാണ് ആഗോളതാപനം എന്ന പ്രതിഭാസം രൂപപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യം പലരും ഗ്രഹിച്ചിട്ടില്ല. ഗ്രഹിക്കാന്‍ കഴിയാത്തവിധം മിഥ്യാബോധം സകലരെയും ഗ്രസിച്ചുവെന്നു പറയുന്നതാണ് കൂടുതല്‍ ശരി! വിഗ്രഹാരാധകര്‍ക്കുള്ള ശിക്ഷ കടന്നുവരുന്നത് വിഗ്രഹങ്ങളിലൂടെയാണെന്നു തിരിച്ചറിയാന്‍ വിഗ്രഹാരാധകര്‍ക്കു കഴിയില്ല എന്നതാണ് മിഥ്യാബോധം ഗ്രസിച്ചുവെന്നതിന്റെ അടയാളം. ദൈവത്തിന്റെ വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). ഭൂമിയെ അമ്മയും ദേവിയുമൊക്കെയായി ഹൃദയത്തില്‍ ഏറ്റെടുക്കുന്നവരുടെ വിധി ഭൂമിതന്നെ നടപ്പാക്കും! ഭൂമിയുടെ സര്‍വ്വനാശത്തെ സംബന്ധിക്കുന്ന എല്ലാ പ്രവചനങ്ങളും കുറിക്കാന്‍ ഈ ലേഖനം മതിയാകില്ല. എന്നാല്‍, ഒരു പ്രവചനമെങ്കിലും കുറിക്കേണ്ടിയിരിക്കുന്നു. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞുചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 പത്രോ: 3; 10). നശിപ്പിക്കപ്പെടുമെന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ തടയാന്‍ ബെര്‍ഗോളിയെക്കാള്‍ വലിയ പിശാചുക്കള്‍ ശ്രമിച്ചാലും സാധിക്കില്ല. എന്നാല്‍, വിനാശത്തെ ത്വരിതപ്പെടുത്താന്‍ ഈ നികൃഷ്ടജീവികള്‍ക്കു സാധിക്കും! അതാണ് ഇവറ്റകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
യേഹ്ശുവായുടെ ആഗമനം വേഗത്തിലാകണം എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ആഗ്രഹം. എന്നാല്‍, ബെര്‍ഗോളിയും കൂട്ടരും ചെയ്യുന്നത് അവിടുത്തെ ആഗമനസമയത്ത് വിശ്വാസത്തിലും വിശുദ്ധിയിലും കാത്തിരിക്കുന്നവരുടെ സംഖ്യ കുറയ്ക്കുകയെന്നതാണ്. ഈ അവസ്ഥ മുന്നില്‍ക്കണ്ടാണ് യേഹ്ശുവാ ഇപ്രകാരം ചോദിച്ചത്: "മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). യേഹ്ശുവാ വരുമ്പോള്‍ ഈ ഭൂമിയില്‍ വിശ്വാസികള്‍ ഉണ്ടാകരുതെന്ന്‍ ആഗ്രഹിക്കുന്ന സംഘമാണ് ആമസോണ്‍ സിനഡ് വിളിച്ചുകൂട്ടിയത്! പ്രകൃതിശക്തികളെ നിയന്ത്രിക്കാനും ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും തങ്ങള്‍ക്കാകുമെന്നു കരുതുന്ന വിഡ്ഢികളാണ് പരിസ്ഥിതിവാദികള്‍! മന്ദബുദ്ധികള്‍പ്പോലും പരിസ്ഥിതിയുടെപേരില്‍ ഊറ്റംകൊള്ളുന്നത് നമുക്കു ചുറ്റിലും കണ്ണോടിച്ചാല്‍ കാണാം. എന്നാല്‍, ഭൂമി ഇന്ന് സംരക്ഷിക്കപ്പെടുന്നത് ഇവരുടെയാരുടെയും പ്രവൃത്തിയുടെ ഫലമായിട്ടല്ല; മറിച്ച്, എങ്ങനെയാണ് അത് നിലനില്‍ക്കുന്നതെന്നു നോക്കുക: "വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്‌നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു"(2 പത്രോ: 3; 7). ദൈവത്തിന്റെ വചനത്താല്‍ താത്ക്കാലികമായി മാത്രം സംരക്ഷിക്കപ്പെടുന്ന ഭൂമിയുടെ മുകളില്‍ ഇരുന്നുകൊണ്ടാണ് ചില ആഭാസന്മാര്‍ പച്ചമാമയ്ക്കു വിടുവേല ചെയ്യുന്നത്.
ദൈവത്തിന്റെ കോപം ക്ഷണിച്ചുവരുത്താന്‍, ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ആശങ്ങള്‍ പ്രചരിപ്പിക്കുന്ന സുവിശേഷകരെപ്പോലും സാത്താന്‍ രംഗത്തിറക്കിയിട്ടുണ്ട്. പാപത്തെക്കുറിച്ചും പാപത്തിനുള്ള ശിക്ഷയെക്കുറിച്ചും തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കലാണ് ഇവരുടെ കുതന്ത്രം! തങ്ങള്‍ എത്രത്തോളം ദൈവദൂഷകരായി ജീവിച്ചാലും തങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ദൈവത്തെ 'ന്യൂജന്‍ക്രിസ്ത്യാനികള്‍' രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്ത് നിരൂപിക്കുന്നുവോ, അതിനെ ഒരു അടിമയെപ്പോലെ പിന്തുണയ്ക്കുന്ന ദൈവത്തെയാണ് ഇവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്! തങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും അനുസൃതമായി എത്രത്തോളം വേണമെങ്കിലും വഴങ്ങിക്കൊടുക്കുന്നവനാണ് ഈ ദൈവം! ഒരു 'ഫ്ലെക്സിബിള്‍' ദൈവം! ഈ ദൈവം ക്രിസ്തുവാണെന്ന് പറയാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം! പൈശാചികതയുടെ പല അവസ്ഥാന്തരങ്ങളില്‍ ഒന്നാണിത്!
സത്യദൈവത്തിന്റെ നിയമങ്ങളെ കാലഹരണപ്പെട്ടതെന്നു പറഞ്ഞ് അവഗണിക്കാന്‍ പഠിപ്പിക്കുന്ന ദൈവശാസ്ത്രങ്ങള്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇവര്‍ വാര്‍ത്തെടുത്ത ദൈവത്തിന് നിയമങ്ങള്‍ത്തന്നെ ഇല്ല. എങ്ങനെ ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഇവരുടെ ദൈവത്തെ ക്രിസ്തുവാക്കാനുള്ള പരിശ്രമത്തെയാണ് നാം ഗൗരവത്തോടെ കാണുകയും എതിര്‍ക്കുകയും ചെയ്യേണ്ടത്. പൗരാണിക ഗ്രന്ഥങ്ങളെ അവഗണിച്ചുകൊണ്ട്, നവീന ആശയങ്ങള്‍ക്ക് ക്രിസ്തുവിന്റെ പേര് ദുരുപയോഗിക്കുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്. അന്ന് അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു"(ഹെബ്രാ: 12; 25, 26). ക്രിസ്തുവിന്റെ അപ്പസ്തോലനാണ് ഈ താക്കീത് നമുക്കു നല്‍കിയിരിക്കുന്നത്.
അതേ, നാം ലോകത്തില്‍നിന്നു വേര്‍തിരിക്കപ്പെട്ട ജനമാണ്! എന്തെന്നാല്‍: "സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്"(ഹെബ്രാ: 12; 22-24). ആയതിനാല്‍, അഭിനവ അപ്പസ്തോലന്മാരുടെ പൈശാചിക ആശയങ്ങളുടെ നുകത്തിന്‍കീഴില്‍ ക്രൈസ്തവര്‍ കെട്ടപ്പെടരുത്! ഇനിയും നമുക്കുവേണ്ടി ക്രൂശിക്കപ്പെടാന്‍ മറ്റൊരു ക്രിസ്തുവില്ലെന്ന യാഥാര്‍ത്ഥ്യം നമ്മെ ജാഗ്രത്താക്കട്ടെ!
പച്ചമാമയുടെ മ്ലേച്ഛവിഗ്രഹവും ബെര്‍ഗോളിയുടെ ഖേദവും!
ബെര്‍ഗോള്യരുടെ വികാരം വ്രണപ്പെട്ടപ്പോള്‍ അതു തിരിച്ചറിയാന്‍ ബെര്‍ഗോളിയ്ക്കായി! അയാള്‍ മാപ്പുചോദിക്കുകയും ചെയ്തു. ബെര്‍ഗോളിയുടെ ഖേദപ്രകടനം ഇങ്ങനെയായിരുന്നു: "പ്രതിമകളെ (മ്ലേച്ഛവിഗ്രഹങ്ങളെ) പള്ളിയില്‍നിന്ന് എടുത്ത് ടൈബര്‍നദിയില്‍ വലിച്ചെറിഞ്ഞതില്‍ വികാരം വ്രണപ്പെട്ടവരോട് റോമിലെ ബിഷപ്പ് എന്നനിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു"(ജോര്‍ജ്ജ് ബെര്‍ഗോളി, 25. 10. 2019). മ്ലേച്ഛവിഗ്രഹം വലിച്ചെറിഞ്ഞതില്‍ കത്തോലിക്കാസഭയിലെ ദൈവമക്കളില്‍ ആരുടെയും വികാരം വ്രണപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാം. വലിയൊരു ശുദ്ധീകരണപ്രക്രിയയുടെ തുടക്കമായിട്ടാണ് ദൈവമക്കള്‍ ആ ധീരമായ പ്രവൃത്തിയെ നോക്കിക്കണ്ടത്. അത് ചെയ്ത ദൈവദാസനെ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിച്ചവരാണ് ദൈവമക്കള്‍! എന്നാല്‍, ബെര്‍ഗോളിയുടെ വ്രണപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം!
വത്തിക്കാന്‍ ന്യൂസിന്റെ പത്രാധിപരായ അന്ത്രേയാ തോര്‍ണിയെല്ലിയുടെ വികാരം വ്രണപ്പെട്ടത് ഇവന്‍ ഒരു ബെര്‍ഗോള്യനായതുകൊണ്ടാണ്. ബെര്‍ഗോള്യന്റെ വാക്കുകള്‍ ഇതായിരുന്നു: "ആക്രമണവാസനയോടെയുള്ള ഈ മോഷണവും നദിയിലേക്കുള്ള വലിച്ചെറിയലും മാത്രമല്ല, അതിനെക്കുറിച്ച് ഇറ്റലിയിലെ സമൂഹമാധ്യമങ്ങളില്‍ 'നീതി നിര്‍വ്വഹിക്കപ്പെട്ടു' എന്ന് അത്യുത്സാഹപൂര്‍വ്വം, ഈ കൃത്യത്തിന്റെ ചിത്രങ്ങള്‍ പരസ്യംചെയ്തുകൊണ്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളും എന്നെ മുറിപ്പെടുത്തി"(ആന്ത്രേയാ തോര്‍ണിയെല്ലി). ഇവനെപ്പോലെയുള്ള ആഭാസന്മാരെയാണ് ഗെര്‍ഗോളി തന്റെ ചുറ്റിലും വിന്യസിച്ചിരിക്കുന്നത്. ഇല്ല്യുമിനാറ്റി സംഘത്തിലെ എല്ലാ പൈശാചിക സന്തതികളും അനുഭവിക്കുന്നത് തോര്‍ണിയെല്ലി അനുഭവിച്ച വേദനതന്നെയാണ്. എന്നാല്‍, ദൈവമക്കള്‍ ആഹ്ലാദാരവങ്ങളോടെ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ ആഹ്ലാദത്തിനു പിന്നിലെ ദൈവഹിതം എന്താണെന്നു മനോവ വ്യക്തമാക്കാം.
പച്ചമാമയുടെ മ്ലേച്ഛവിഗ്രഹം ടൈബര്‍നദിയിലേക്കു വലിച്ചെറിയപ്പെട്ടതുമൂലം മലയാളികളില്‍ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍, ആ വ്രണത്തില്‍ അല്പം വിനാഗിരി പകരാനാണ് മനോവ ഇനി ശ്രമിക്കുന്നത്. ദാവീദിന്റെ സിംഹാസനത്തില്‍ നീതിമാന്മാരായി ചുരുക്കം ചിലര്‍ മാത്രമേ ഇരുന്നിട്ടുള്ളുവെന്നു നമുക്കറിയാം. അവരില്‍ പ്രമുഖനായിരുന്നു ഹെസക്കിയാഹ്! നീതിമാനായ ഈ രാജാവിനെക്കുറിച്ച് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത് എന്താണെന്നു നോക്കുക: "യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യെഹൂദാരാജാക്കന്മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല. അവന്‍ യാഹ്‌വെയോട് ഒട്ടിനിന്നു; അവിടുന്ന് മോശയ്ക്കു നല്‍കിയ കല്പനകള്‍ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്തു. യാഹ്‌വെ അവനോടുകൂടെ ഉണ്ടായിരുന്നു അവന്റെ ഉദ്യമങ്ങളെല്ലാം അനുഗൃഹപൂര്‍ണ്ണമായി"(2 രാജാ: 18; 5-7). ഇപ്രകാരം ഹെസക്കിയാഹിനെക്കുറിച്ചു പറയാനുള്ള കാരണമിതാണ്: "അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ യിസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2 രാജാ: 18; 4). പച്ചമാമയെ ടൈബര്‍നദിയില്‍ വലിച്ചെറിഞ്ഞപ്പോള്‍ അതു തകര്‍ത്തുകളയുകകൂടി വേണമായിരുന്നു. പിന്നീട് ഏതെങ്കിലും ബെര്‍ഗോള്യന്മാര്‍ അത് മുങ്ങിയെടുക്കാനുള്ള സാദ്ധ്യതതന്നെ ഇല്ലാതാകണമെങ്കില്‍ തകര്‍ക്കപ്പെടല്‍ അനിവാര്യമാണ്!
യിസ്രായേല്‍ജനത്തിനിടയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടാല്‍ അവയെ പുഴയില്‍ എറിഞ്ഞുകളയുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. അഗ്നിക്കിരയാക്കുകയോ തകര്‍ക്കുകയോ ചെയ്തതിനുശേഷം അവ നദിയില്‍ എറിയപ്പെട്ടിരുന്നു. ഇത്തരം വിഗ്രഹങ്ങളുടെ പൈശാചികാവശിഷ്ടങ്ങള്‍ ഒഴുക്കിക്കളയുന്നതിനായി ഒരു നദിതന്നെയുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. കെദ്രോണ്‍ അരുവിയായിരുന്നു അത്. യെരുശലേം ദൈവാലയം സ്ഥാപിതമായത് ഈ അരുവിയുടെ തീരത്തായിരുന്നുവെന്നതും ഗൗരവമുള്ള കാര്യമാണ്. ദൈവാലയത്തില്‍ കടന്നുവരുകയോ കടത്തിക്കൊണ്ടുവരുകയോ ചെയ്യുന്ന മ്ലേച്ഛവിഗ്രഹങ്ങളെ സംസ്കരിക്കാനുക്കാനുള്ള ശ്മശാനമായി കെദ്രോണ്‍ അരുവിയെ പരിഗണിക്കാന്‍ കഴിയും! യേഹ്ശുവാ ഒറ്റിക്കൊടുക്കപ്പെട്ടത് ഈ അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍ വച്ചായിരുന്നു(യോഹ: 18; 1). നീതിമാനായ യോസിയാഹിന്റെ ശുദ്ധീകരണം നോക്കുക: "അവന്‍ യാഹ്‌വെയുടെ ആലയത്തില്‍നിന്ന് അഷേരാപ്രതിഷ്ഠ എടുത്ത് യെരുശലെമിനു പുറത്തു കിദ്രോണ്‍ അരുവിക്കരികേ കൊണ്ടുവന്നു ദഹിപ്പിച്ചു ചാരമാക്കി. പൊതുശ്മശാനത്തില്‍ വിതറി"(2 രാജാ: 23; 6). മറ്റൊരു നീതിമാന്റെ ശുദ്ധീകരണം ശ്രദ്ധിക്കുക: "ആസാ പിതാവായ ദാവീദിനെപ്പോലെ യാഹ്‌വെയുടെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. അവന്‍ നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍ വേശ്യാസമ്പ്രദായം ഉച്ചാടനം ചെയ്തു. പിതാക്കന്മാര്‍ നിര്‍മ്മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്തു. പിതാമഹിയായ മാഖാ അഷേരായ്ക്കു മ്‌ളേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അവന്‍ അവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹം തകര്‍ത്ത് കിദ്രോണ്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു"(1 രാജാ: 15; 11-13).
കെദ്രോണ്‍ അരുവിയുടെ പുതിയ പ്രതീകമായി ടൈബര്‍നദിയെ കാണാന്‍ കഴിയും. യെരുശലെമിലെ ദൈവാലയത്തിനു സമീപം കെദ്രോണ്‍അരുവിയുണ്ടായിരുന്നതുപോലെ, വത്തിക്കാനിലെ ദൈവാലയത്തിനു സമീപം ടൈബര്‍നദിയുണ്ട്! ബെര്‍ഗോള്യര്‍ സ്ഥാപിക്കുന്ന മ്ലേച്ഛവിഗ്രങ്ങള്‍ അഗ്നിക്കിരയാക്കിത്തന്നെ ടൈബര്‍നദിയില്‍ ഒഴുക്കിയില്ലെങ്കില്‍, ബെര്‍ഗോളി അത് മുങ്ങിയെടുക്കും. അതുതന്നെയാണ് വത്തിക്കാനില്‍ നാം കണ്ടത്! ബെര്‍ഗോളിയും സംഘവും ഇന്ന് പോരാടിക്കൊണ്ടിരിക്കുന്നത് ഏറ്റവും ശക്തമായ കോട്ടകളോടാണ്. അത് അന്യദേവന്റെ സഹായത്തോടെയാണെന്നും നാം തിരിച്ചറിയണം. ഈ പ്രവചനം ശ്രദ്ധിക്കുക: "ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും"(ദാനിയേല്‍: 11; 39). ഈ പ്രവചനം നിറവേറുന്നതാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ബെര്‍ഗോളിയെ പിന്തുണയ്ക്കുന്നവര്‍ സ്ഥാനമാനങ്ങളാലും അധികാരസ്ഥാനങ്ങളാലും ആദരിക്കപ്പെടുന്നു. എതിര്‍ക്കുന്നവരാകട്ടെ, വ്യാജാരോപണങ്ങളാല്‍ വേട്ടയാടപ്പെടുന്നു!
ആയതിനാല്‍, നാം ജാഗ്രതയോടെ നിലകൊള്ളണം. മനോവ മുന്‍പേ പറഞ്ഞതുപോലെ, കത്തോലിക്കാസഭയ്ക്കുള്ളില്‍ ആന്തരികസഭ വചനത്താല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ആമസോണിലെ പൈശാചികതയ്ക്കെതിരേ ഉയര്‍ന്നുകേട്ടത് ഈ സഭയില്‍നിന്നുള്ള ശബ്ദമാണ്. ബാഹ്യമായി കാണപ്പെടുന്ന ബെര്‍ഗോള്യന്‍ സഭയെ ചാമ്പലാക്കാനുള്ള ശക്തി ആന്തരീകസഭയ്ക്കുണ്ട്. ഭൂമിക്കുള്ളില്‍ തിളച്ചുമറിയുന്ന ലാവപോലെ, ബാഹ്യസഭയ്ക്കുള്ളില്‍ ആന്തരികസഭ ഇതിനോടകം തിളയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. യേഹ്ശുവായുടെ വരവിനുമുമ്പ് ഈ സഭ ബാഹ്യസഭയെ നിഷ്പ്രഭമാക്കും! "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 പത്രോ: 3; 10).
ദൈവമക്കളുടെ ചിന്തകളില്‍ ഈ സത്യം നിലനില്‍ക്കട്ടെ! "അതിനാല്‍, സ്വര്‍ഗ്ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്"(വെളി: 12; 12). ലോകവും അതിന്റെ സകല സംവിധാനങ്ങളും തലകുത്തിമറിഞ്ഞാലും പ്രവചനങ്ങള്‍ നിറവേറുന്നതിനെ തടയാന്‍ കഴിയില്ല. ഉടന്‍ നിറവേറാനിരിക്കുന്ന ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീര്‍ക്കും. അവിടുന്ന് അതിന്റെ ഉപരിതലത്തെ ഞെരിച്ച് അതിലെ നിവാസികളെ ചിതറിക്കും. ജനത്തിനും പുരോഹിതനും അടിമയ്ക്കും യജമാനനും, ദാസിക്കും സ്വാമിനിക്കും, വാങ്ങുന്നവനും വില്‍ക്കുന്നവനും, വായ്പ കൊടുക്കുന്നവനും വായ്പ വാങ്ങുന്നവനും, ഉത്തമര്‍ണ്ണനും അധമര്‍ണ്ണനും ഒന്നുപോലെ സംഭവിക്കും. ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണ്ണമായി കൊള്ളയടിക്കപ്പെടും. യാഹ്‌വെടേതാണ് ഈ വചനം. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു(യേശയ്യാഹ്: 24; 1-6).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-