കാലത്തിന്റെ അടയാളങ്ങള്‍

അസാധാരണ 'സിനഡും' എതിര്‍ക്രിസ്തുവിന്റെ അടയാളവും!

Print By
about

10 - 10 - 2015

ടുവില്‍ സാത്താന്‍ തന്റെ വിശ്വരൂപം വെളിപ്പെടുത്തി! കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ സാത്താന്‍ അയച്ച അവന്റെ ദൂതനാണ്‌ ഇന്നു സഭയെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഇതിനോടകം പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും മുന്‍വിധിയോടെ ആയിരുന്നില്ല; മറിച്ച്, പ്രവചനങ്ങളെയും യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പുകളെയും സൂക്ഷമമായി വിശകലനം ചെയ്തുകൊണ്ടായിരുന്നു. എന്നാല്‍, ആധുനീകവാദികള്‍ എന്നപേരില്‍ സഭയില്‍ കയറിക്കൂടിയവരും സെക്കുലറിസത്തിന്റെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവരുമായ കപടവിശ്വാസികള്‍ക്ക് മനോവയുടെ മുന്നറിയിപ്പുകള്‍ അരോചകമായി പരിണമിച്ചു! യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വചനങ്ങളെപ്പോലും ആധുനീക കാലഘട്ടത്തിനുവേണ്ടി തിരുത്തിയെഴുതുന്നവരാണ് മനോവയുടെ വിമര്‍ശകര്‍! സഭാസ്നേഹികളെന്ന നാട്യത്തില്‍ നിലകൊള്ളുന്ന ഇവരുടെ ലക്‌ഷ്യം സഭയുടെ ഉന്മൂലനമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ നട്ടുവളര്‍ത്തിയ വിഷവൃക്ഷം ഇതിനോടകം പടര്‍ന്നുപന്തലിക്കുകയും വിഷഫലം പുറപ്പെടുവിക്കുകയും ചെയ്തുകഴിഞ്ഞു!

കത്തോലിക്കാസഭയുടെ സര്‍വ്വനാശം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സാത്താന്‍, അതിനുവേണ്ടി ഈ ഭൂമുഖത്തു രൂപംകൊടുത്ത പ്രസ്ഥാനമാണ് 'ഫ്രീമേസണ്‍' സംഘടന! തന്റെ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കണമെങ്കില്‍, സഭയുടെ നേതൃസ്ഥാനത്ത് തന്റെ ആജ്ഞാനുവര്‍ത്തികള്‍ അവരോധിക്കപ്പെടണമെന്ന് സാത്താന്‍ മനസ്സിലാക്കി! 1717-ല്‍ ലണ്ടനില്‍ ആരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്‌ഷ്യം കത്തോലിക്കാസഭയായിരുന്നു. സഭയില്‍ നുഴഞ്ഞുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ അന്നുമുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു! 1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ നടത്തിയ ശ്രമം വിജയത്തിന്റെ വക്കോളം എത്തിയതാണ്. എന്നാല്‍, ഓസ്ട്രിയന്‍ എമ്പറര്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സിലൂടെ ഈ പദ്ധതി ദൈവം തകര്‍ത്തു! കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) മാര്‍പ്പാപ്പയാക്കാനുള്ള ശ്രമമാണ് അന്നു തകര്‍ന്നടിഞ്ഞത്. ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. 'ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്' എന്ന ലേഖനത്തില്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്.

തങ്ങളുടെ അജണ്ടകള്‍ കത്തോലിക്കാസഭയില്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഫ്രീമേസണ്‍' സംഘം കടന്നുകൂടിയിരിക്കുന്നത്. സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഇവരുടെ സമ്പൂര്‍ണ്ണ ആധിപത്യം സഭയില്‍ സഭയില്‍ സ്ഥാപിതമാകും. അതിനുള്ള തുടക്കമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ അടിയന്തിരമായി വിളിച്ചുചേര്‍ത്തതായിരുന്നു ഈ സൂനഹദോസ്! പോപ്പുസ്ഥാനം പിടിച്ചെടുത്തതിനു തുല്യമായ നാടകീയതയിലൂടെ തന്നെയായിരുന്നു സൂനഹദോസ് വിളിച്ചുചേര്‍ത്തതും! കത്തോലിക്കാസഭ വിലക്കിയിട്ടുള്ള 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗമായിരുന്ന കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി' എങ്ങനെയാണ് സഭയുടെ ഉന്നതസ്ഥാനത്ത് എത്തിയെന്നത് ഇന്നും ദുരൂഹതയായി തുടരുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക നിയമമായി 'ഫ്രീമേസണ്‍' നിയമങ്ങള്‍ സ്ഥാപിക്കുന്നതിനു തുടക്കമിട്ടത് 'ജോണ്‍ ഇരുപത്തിമൂന്നാമന്‍' എന്ന ആന്റി അപ്പസ്തോലനായിരുന്നു! രണ്ടായിരം വര്‍ഷത്തോളം സഭ പിന്തുടര്‍ന്ന ദൈവവചനാധിഷ്ഠിതമായ നിയമങ്ങളെ മാറ്റിമറിക്കുകയെന്ന 'ഫ്രീമേസണ്‍' പദ്ധതിയ്ക്കാണ് ഇവനിലൂടെ സാത്താന്‍ തുടക്കമിട്ടത്! എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് വിശുദ്ധപദവിയില്‍ ഇവനെ പ്രതിഷ്ഠിച്ചതിലൂടെ, വിനാശകരമായ മ്ലേച്ഛതയാണ് സഭയില്‍ സ്ഥാപിതമായത്!

യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യത്തെ നിഷേധിക്കുക എന്നതായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ മുഖ്യ അജണ്ട! വിജാതിയ അനുകരണമെന്ന പൈശാചിക അനുകരണം ഔദ്യോഗികമായി സഭയില്‍ അംഗീകരിക്കപ്പെട്ടത് ഈ സൂനഹദോസിനു ശേഷമായിരുന്നു. കത്തോലിക്കാസഭയിലെ സാത്താന്‍സേവക്കാര്‍ കാട്ടിക്കൂട്ടുന്ന ആഭിചാരങ്ങളെ ന്യായീകരിക്കാനായി ഇവറ്റകള്‍ ഉയര്‍ത്തിക്കാട്ടുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളെയാണെന്നതു ഗൗരവമായി നാം കാണണം! എന്നാല്‍, സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അധികാരികള്‍ നല്‍കുന്ന അറിവിനപ്പുറത്തേക്ക് വളരാന്‍ കഴിയാത്തത് വലിയ ദുരന്തമായി മാറിയിരിക്കുന്നു. കാരണം, ബൈബിളിലൂടെയുള്ള സത്യം ഗ്രഹിച്ചിട്ടുള്ള വിശ്വാസികള്‍ കത്തോലിക്കാസഭയില്‍ വിരളമാണ്. ഇതും രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പരിണിതഫലമാണെന്നു നാം തിരിച്ചറിയണം. ഈ സൂനഹദോസിനു മുന്‍പുണ്ടായിരുന്ന തലമുറയിലെ വിശ്വാസികള്‍ക്ക് ബൈബിള്‍ വാമൊഴിയായി ഹൃദ്യസ്ഥമായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്റെ തലയില്‍ ഉടലെടുത്ത പൈശാചിക പദ്ധതിയനുസരിച്ച്, ബൈബിള്‍ വായിക്കുന്നതും ഭവനങ്ങളില്‍ അതു സൂക്ഷിക്കുന്നതും അപരാധമായി പ്രഖ്യാപിക്കപ്പെട്ടു! കത്തോലിക്കാസഭയ്ക്കെതിരേയുള്ള ആയുധമായി പെന്തക്കോസ്തു സഭകള്‍ ഈ തീരുമാനത്തെ ഇന്നും ഉപയോഗിക്കുന്നു.

കത്തോലിക്കാസഭയില്‍ ഉണര്‍വു പ്രസ്ഥാനമായി കരിസ്മാറ്റിക് മുന്നേറ്റം ആരംഭിച്ചതോടെ സാത്താന്റെ ഈ കുതന്ത്രം തകര്‍ന്നടിയുന്നതാണ് നാം കണ്ടത്. അതുവഴി ജോണ്‍ ഇരുപത്തിമൂന്നാമാനെന്ന പിശാചിന്റെ സന്തതി ഇളിഭ്യനാകുകയും ചെയ്തു! സഭയില്‍ കടന്നുകൂടിയ ഫ്രീമേസണ്‍ വക്താക്കള്‍ക്ക് കരിസ്മാറ്റിക് മുന്നേറ്റത്തെ അംഗീകരിക്കാന്‍ കഴിയാത്തതും ഇക്കാരണത്താലാണ്. ബൈബിളിലെ സത്യങ്ങളെ അപ്രസക്തമാക്കുകയും, പകരമായി പൈശാചിക സന്ദേശങ്ങളെ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുകയും ചെയ്യുകയെന്ന അജണ്ടയുമായാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ നിലകൊണ്ടത്. ബൈബിളിനെക്കുറിച്ച് അവബോധമുള്ള ദൈവജനത്തിനുമേല്‍ തന്റെ ശപിക്കപ്പെട്ട ആശയങ്ങള്‍ കെട്ടിയേല്പിക്കാന്‍ കഴിയുകയില്ലെന്ന യാഥാര്‍ത്ഥ്യം ഇവന്‍ മനസ്സിലാക്കി. ഇക്കാരണത്താല്‍, സെമിനാരികളില്‍ ദൈവവചനം ഒരു ഉപവിഷയം മാത്രമാക്കുകയും, ബൈബിളിനെ സംബന്ധിച്ച് യാതൊരു അവബോധവുമില്ലാത്ത വൈദീകരെ വാര്‍ത്തെടുത്ത് ദൈവജനത്തിനുമേല്‍ അധികാരികളാക്കുകയും ചെയ്തു! ബൈബിളിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഇതിനോടകം അവലംബിച്ചുകഴിഞ്ഞു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ അപ്പസ്തോലന്മാരുടെ പ്രഥമ സൂനഹദോസിനെക്കാള്‍ അധികമായി പരിഗണിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന കേരളത്തിലെ മെത്രാന്മാര്‍ രൂപംകൊടുത്ത 'കമ്മ്യൂണിറ്റി ബൈബിള്‍' ഇത്തരത്തിലുള്ള ഒരു കുതന്ത്രമായിരുന്നു! പരാജയപ്പെട്ടുപോയ ഈ പൈശാചിക പദ്ധതിയുടെ കേടുതീര്‍ക്കാനായി ഇന്നിവര്‍ ഏറ്റെടുത്തിരിക്കുന്നത് യുവജന മതബോധന ഗ്രന്ഥമാണ്!

അപ്പസ്തോലന്മാരിലൂടെ പരിശുദ്ധാത്മാവു പകര്‍ന്നുതന്ന ആത്മീയസത്യങ്ങള്‍ അവഗണിക്കുവാന്‍ പ്രേരിപ്പിച്ച പൈശാചിക സമ്മേളനത്തെ തെളിവുകളുടെ പിന്‍ബലത്തോടെ ദൈവജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് മനോവ ചെയ്തത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം, ബൈബിളിലെ അനേകം പ്രബോധനങ്ങള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. അപ്പസ്തോലന്മാരുടെ തലവനായിരുന്ന വിശുദ്ധ പത്രോസ് ആദ്യമായി ലോകത്തോടു വിളിച്ചുപറഞ്ഞ ആത്മീയസത്ത്യത്തെപ്പോലും തള്ളിക്കളഞ്ഞ സമ്മേളനമായിരുന്നു അത്. അപ്പസ്തോലന്‍ ലോകത്തോടു വിളിച്ചുപറഞ്ഞത് ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഈ സത്യത്തെ നിഷേധിക്കാനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തെയാണ് 'വിശുദ്ധ' സമ്മേളനമായി കത്തോലിക്കാസഭ മഹത്വവത്ക്കരിക്കുന്നത്! ഈ പ്രഖ്യാപനം നടത്തിയതിന്റെ പേരിലാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പിശാചിനെ വിശുദ്ധനാക്കി സഭയുടെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ 'ആന്റിപോപ്പ്' തയ്യാറായത്!

അപ്പസ്തോലനായ പത്രോസ് സ്വമേധയാ പറഞ്ഞ വാക്കുകളായിരുന്നില്ല ഇത്; മറിച്ച്, യേഹ്ശുവായുടെ വാക്കുകളെ ഏറ്റുപറയുക മാത്രമാണു ചെയ്തത്. യേശുവിന്റെ പ്രഖ്യാപനം നോക്കുക: "യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ:14;6). എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രധാന പ്രഖ്യാപനം ഈ വചനത്തെ നിഷേധിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മതങ്ങളും ഏകസത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന അബദ്ധമാണ് ഈ സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്! നിഷേധിക്കപ്പെട്ട മറ്റൊരു സത്യംകൂടി ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ഇതാണു യാഥാര്‍ത്ഥ്യമെന്നിരിക്കെ, പിശാചിലൂടെയും സ്വര്‍ഗ്ഗരാജ്യപ്രവേശം സാധ്യമാകുമെന്ന പൈശാചിക ആശയമല്ലേ രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ടത്? രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മതാന്തരമായ സ്വീകര്യതയുണ്ടായത് അതില്‍ നിറഞ്ഞുനിന്ന നന്മയെപ്രതിയായിരുന്നില്ല; മറിച്ച്, ലോകത്തോട് സന്ധിചെയ്തുകൊണ്ടുള്ള പ്രഖ്യാപനങ്ങളെ സാത്താന്‍ അംഗീകരിച്ചതുകൊണ്ടാണ്! ബൈബിള്‍ നമുക്കു നല്‍കിയിരിക്കുന്ന ഉപദേശം എന്താണെന്നു നോക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ:4;4). ഒരുവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുമ്പോള്‍, അതില്‍ ആഹ്ലാദിക്കുന്നത് സാത്താനാണ്‌. അതിനാല്‍, ലോകത്തിന്റെ പ്രീതിനേടാനായി ദൈവീകനിയമങ്ങളെ അവഗണിക്കുന്നവരുടെ ലക്‌ഷ്യം എന്താണെന്നു നാം മനസ്സിലാക്കിയിരിക്കണം.

ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും എന്ന പ്രഖ്യാപനം നടത്തിയത് യേഹ്ശുവായാണ്! ഏതു സഭാവിഭാഗക്കാര്‍ എതിര്‍ത്താലും സത്യത്തോടൊപ്പം മാത്രമേ മനോവയ്ക്കു നില്‍ക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ, യേഹ്ശുവാ പറഞ്ഞ ഈ വാക്കുകളെ നിഷേധിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. പത്രോസിനെ പാറയാക്കിയും പാറക്കഷ്ണമാക്കിയും സഭകള്‍ പരസ്പരം പോരാടുമ്പോള്‍, വചനത്തിന്റെ സത്യത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണു സത്യം. ഈ പാറമേല്‍ എന്റെ സഭ സ്ഥാപിക്കുമെന്ന് യേഹ്ശുവാ പറഞ്ഞത് ആരോടായിരുന്നു? താന്‍ മ്ശിഹായാണെന്ന് ഏറ്റുപറഞ്ഞ പത്രോസിനോടാണ് ഈ പ്രഖ്യാപനം അവിടുന്നു നടത്തിയതെന്നു ബൈബിളില്‍ വായിക്കാന്‍ കഴിയും. ഈ വചനം നോക്കുക: "അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ:16;15-19).

തന്നിഷ്ടപ്രകാരം സഭകള്‍ സ്ഥാപിച്ച്, അവയുടെ പോപ്പുമാരായി വാഴുന്നവര്‍ക്ക് ഈ വചനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍, യേഹ്ശുവായുടെ സഭ ഏതാണെന്നു നിശ്ചയിക്കുന്നത് അവിടുന്നാണ്! ആയതിനാല്‍, പത്രോസിന്റെ പിന്തുടര്‍ച്ചക്കാരാണ് മ്ശിഹായുടെ യഥാര്‍ത്ഥ സഭ! എന്നിരുന്നാലും, കത്തോലിക്കാസഭയില്‍ ഉടലെടുക്കുന്ന പുത്തന്‍ സുവിശേഷങ്ങള്‍ക്കുള്ള അംഗീകാരമുദ്രയായി ആരും ഇതിനെ തെറ്റിദ്ധരിക്കരുത്. കാരണം, യേഹ്ശുവായെ ദൈവപുത്രനായി സ്വീകരിക്കുകയും ഈ സത്യം ഏറ്റുപറയുകയും ചെയ്തതിലൂടെ പത്രോസ് നേടിയെടുത്തതാണ് ഈ സ്ഥാനം. അതുകൊണ്ടുതന്നെ, പത്രോസിന്റെ ഈ വിശ്വാസത്തെ അനുധാവനം ചെയ്യുന്നവര്‍ മാത്രമാണ് അവന്റെ പിന്‍ഗാമികള്‍! മറിച്ച്, ലോകത്തിന്റെ കൈയ്യടിനേടാന്‍, സത്യത്തെ ചവിട്ടിമെതിക്കുന്നവരുടെമേല്‍ പത്രോസിന്റെ അഭിഷേകമുണ്ടെന്നു ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്! പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട്, യേഹ്ശുവായെയും അവിടുത്തെ അപ്പസ്തോലന്മാരിലൂടെ പരിശുദ്ധാത്മാവു വെളിപ്പെടുത്തിയ സത്യങ്ങളെയും നിഷേധിക്കുന്നവരുടെമേല്‍ സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുദ്ര ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം!

ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്ന് അനേകം രാജാക്കന്മാര്‍ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍, ദാവീദിനെപ്പോലെ ദൈവത്തിനു സ്വീകാര്യരായ വ്യക്തികള്‍ വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളു. ഓരോ രാജാക്കന്മാരെയും ദൈവം വിലയിരുത്തിയത് 'ദാവീദ്' എന്ന മാനദണ്ഡം ഉപയോഗിച്ചായിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ദാവീദിനെപ്പോലെ പ്രവര്‍ത്തിച്ചവരെ ദൈവമായ യാഹ്‌വെ അംഗീകരിക്കുകയും, വ്യതിചലിച്ചവരെ നിഷേധിക്കുകയും ചെയ്തതായി ബൈബിളില്‍ കാണാം. ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും മഹത്വമണിയിക്കപ്പെട്ട സോളമനെ മാനദണ്ഡമാക്കിയായിരുന്നില്ല മറ്റു രാജാക്കന്മാരെ അളന്നതെന്ന കാര്യവും വിസ്മരിക്കരുത്. സോളമനെക്കുറിച്ചുള്ള തിരുവെഴുത്ത് നോക്കുക: "ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും"(1രാജാ:3;12,13). ഇത്രത്തോളം മഹിമയണിയിക്കപ്പെട്ട സോളമനെക്കാള്‍ ദൈവത്തിനു പ്രിയങ്കരന്‍ ദാവീദായിരുന്നു. ദാവീദിനു മുന്‍പ് ഇസ്രായേലിന്റെ രാജാവായിരുന്നത് സാവൂള്‍ ആയിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, ദാവീദിന്റെ സിംഹാസനമെന്നാണ് ജറുസലേമിലെ രാജത്വം അറിയപ്പെട്ടത്!

ഇതുതന്നെയാണ് ആധുനീക ഇസ്രായേലായ ക്രിസ്ത്യാനികളുടെ കാര്യത്തിലും പരിഗണിക്കുന്നത്. പത്രോസിന്റെമേല്‍ പണിതുയര്‍ത്തപ്പെട്ട സഭയുടെ യഥാര്‍ത്ഥ പാരമ്പര്യം പിന്തുടരുന്ന കത്തോലിക്കാസഭയുടെ സാരഥ്യം വഹിച്ചിട്ടുള്ള 266 വ്യക്തികളുണ്ട്. വിശുദ്ധ പത്രോസിനെക്കാള്‍ ജ്ഞാനികളായ പോപ്പുമാര്‍ സഭയുടെ ഭരണം നടത്തിയിട്ടുമുണ്ടാകാം. എന്നാല്‍, ഇവരുടെയാരുടെയും സിംഹാസനമെന്നല്ല റോമിലെ സിംഹാസനം അറിയപ്പെടുന്നത്; പത്രോസിന്റെ സിംഹാസനം എന്നുതന്നെയാണ്! ദാവീദിനെ മാനദണ്ഡമാക്കി ഇസ്രായേലിലെ രാജാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അതേ ദൈവംതന്നെയാണ് ഇന്നും എന്നും ദൈവം! ദാവീദ് എപ്രകാരം നിലകൊണ്ടുവോ, അപ്രകാരം നിലകൊണ്ടവര്‍ ദൈവത്തില്‍നിന്നുള്ള അംഗീകാരത്തിനു പാത്രമായതുപോലെ, പത്രോസിന്റെ പ്രഖ്യാപനങ്ങളെ ജീവിതമാക്കി മാറ്റിയവരാണ്‌ അവന്റെ സിംഹാസനത്തോടു നീതിപുലര്‍ത്തുന്നത്! അപ്പസ്തോലനായ പത്രോസിന്റെ പ്രഖ്യാപനത്തില്‍നിന്നു വ്യതിചലിക്കുന്നവരെയും ഇവരെ അനുഗമിക്കുന്നവരെയും പഴയനിയമ കാലഘട്ടത്തിലേതെന്നപോലെ ദൈവം അനഭിമതരായി കാണും! ആയതിനാല്‍, പത്രോസിന്റെ പ്രഖ്യാപനങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്തായിരിക്കണം ഓരോ ക്രിസ്ത്യാനിയും ജീവിക്കേണ്ടത്.

പത്രോസിന്റെ സിംഹാസനത്തെ പ്രതീകാത്മകമായി അനുധാവനം ചെയ്യുന്ന സഭയെയാണ് യഥാര്‍ത്ഥ സഭയായി പരിഗണിക്കപ്പെടേണ്ടത്. ഇതുകേട്ട് മറ്റു സഭകള്‍ മനോവയ്ക്കെതിരെ തിരിഞ്ഞാലും, മനോവ അതിനെ ഗൗരവമായി എടുക്കുന്നില്ല. കാരണം, അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തുമ്പോഴുണ്ടാകുന്ന മുറുമുറുപ്പുകള്‍ ഒരു സ്വാഭാവിക പ്രതിഭാസം മാത്രമായിട്ടേ മനോവ പരിഗണിക്കുന്നുള്ളൂ. മനോവയുടെ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ബൈബിളില്‍നിന്നുതന്നെ നല്‍കുവാന്‍ കഴിയും. ആധുനീക ഇസ്രായേല്‍ എന്ന വിശേഷണത്തോടെ ക്രിസ്തീയത അറിയപ്പെടുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ തെളിവ്!

സഭയില്‍ നുഴഞ്ഞുകയറിയ സാത്താന്റെ ആജ്ഞാനുവര്‍ത്തികളുടെ വിശ്വരൂപം വെളിപ്പെടുത്തുകയെന്ന ദൗത്യത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ മനോവ ഒരുക്കമല്ല! കാരണം, യേഹ്ശുവായാല്‍ സ്ഥാപിതമായതും അനേകം സഭാപിതാക്കന്മാരുടെ രക്തത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതുമായ സഭയെ തനതായ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കാന്‍ ഓരോ സഭാംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വമാണ് മനോവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുന്നത്!

അസാധാരണ സിനഡും എതിര്‍ക്രിസ്തുവിന്റെ അടയാളവും!

ദൈവീകനിയമങ്ങളെ സാത്താനുവേണ്ടി പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനിലെ രാജാവു വിളിച്ചുചേര്‍ത്ത അസാധാരണ സിനഡ് നാം കണ്ടു. സാത്താനു പ്രീതികരമായ നിയമങ്ങള്‍ കത്തോലിക്കാസഭയുടെ നിയമങ്ങളാക്കി മാറ്റുകയെന്നതായിരുന്നു ഈ സിനഡില്‍ ലക്ഷ്യമിട്ടത്. സഭയുടെ പൊതുവായ അഭിപ്രായം മനസ്സിലാക്കിയെടുക്കാന്‍ ഫ്രാന്‍സീസ് നടത്തിയ പരീക്ഷണമായിരുന്നു ഈ അസാധാരണ സമ്മേളനമെന്നു തിരിച്ചറിയാന്‍ അധികമാര്‍ക്കും കഴിഞ്ഞില്ല. ഏതായാലും ഈ സമ്മേളനത്തിലൂടെ ഫ്രാന്‍സീസ് ചിലതെല്ലാം മനസ്സിലാക്കി. ദൈവത്തിന്റെ നിയമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരായ കര്‍ദ്ദിനാളന്മാര്‍ സഭയിലുണ്ടെങ്കിലും, മൂന്നില്‍ രണ്ടുപേര്‍ എന്ന തലത്തിലേക്ക് ഇവരുടെ സംഘം വളര്‍ന്നിട്ടില്ല എന്നതാണ് ഫ്രാന്‍സീസ് തിരിച്ചറിഞ്ഞത്! എന്നാല്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാധാരണ സിനഡില്‍ എന്തു ചെയ്യണമെന്നത് തീരുമാനിക്കാന്‍, അസാധാരണ സിനഡിലൂടെ സാധിച്ചുവെന്നത് ഫ്രാന്‍സീസിന്റെ വിജയമായി കാണാം. ഈ സിനഡില്‍ ആരെല്ലാം എതിര്‍ത്താലും, പോപ്പെന്ന നിലയില്‍ തനിക്കുള്ള പ്രത്യേക അധികാരമുപയോഗിക്കാനുള്ള തീരുമാനം ഇങ്ങനെയാണു രൂപപ്പെട്ടത്!

സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ നിയമപരിഷ്കരണം നടത്തി ദൈവത്തെ വെല്ലുവിളിക്കുക എന്നതാണ് വത്തിക്കാന്‍ രാജാവിന്റെ അജണ്ട! ഇതിലൂടെ ദൈവത്തിന്റെ സഭയെ പിശാചിന് സമര്‍പ്പിക്കുകയെന്ന പൈശാചിക പദ്ധതിയാണു സാധ്യമാക്കാന്‍ പോകുന്നത്! ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെപോയത് ഇയാളുടെ ആരാധകനായ ഫ്രാന്‍സീസിലൂടെ സാധ്യമാക്കാനുള്ള നീക്കം അതിന്റെ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ അടയാളമായി ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സൂക്ഷമതയോടെ പരിശോധിച്ചാല്‍, ഇപ്പോള്‍ നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്നു വ്യക്തമാകും.

ദൈവത്തിന്റെ നിയമങ്ങളോടു ഫ്രാന്‍സീസിനുള്ള അസഹിഷ്ണുതയുടെ കാരണം, ഇയാളെ നയിക്കുന്ന ആത്മാവ് നിയമനിഷേധിയുടെ ആത്മാവായതുകൊണ്ടാണ്! ഇപ്പോള്‍ ആയിരിക്കുന്നതുപോലെ കത്തോലിക്കാസഭയിലെ നിയമങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഈ സഭയെ തകര്‍ക്കുവാന്‍ സാത്താനു സാധിക്കുകയില്ല. കാരണം, ദൈവീകനിയമങ്ങളില്‍ വ്യാപരിക്കുന്ന കാലത്തോളം യേഹ്ശുവായുടെ ശക്തമായ സാന്നിദ്ധ്യവും പരിശുദ്ധാത്മാവിന്റെ വഴിനടത്തലും കത്തോലിക്കാസഭയിലുണ്ടാകും. ഇസ്രായേല്‍ നിയമം ലംഘിച്ചപ്പോള്‍ അവരുടെയിടയില്‍നിന്നു ദൈവം അകന്നുപോയതുപോലെ, കത്തോലിക്കാസഭ നിയമത്തില്‍നിന്നു വ്യതിചലിക്കുമ്പോള്‍, ഈ സഭയില്‍നിന്നു ദൈവം അകന്നുപോകുമെന്നു സാത്താനറിയാം. ഇക്കാരണത്താലാണ് നിയമപരിഷ്കരണത്തിനുവേണ്ടി ഫ്രാന്‍സീസ് ആക്രാന്തം കാണിക്കുന്നത്! ദൈവത്തിനും ഉപരിയായി തന്നെത്തന്നെ ഉയര്‍ത്താന്‍ ഇയാള്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ചാല്‍ നാം നിപതിക്കുന്നത് വലിയ ദുരന്തത്തിലായിരിക്കും. ബൈബിള്‍ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2 തെസലോ: 2; 3, 4).

ദൈവത്തിന്റെ ആലയമാണു സഭ! ഈ സഭയില്‍ കയറിയിരുന്നുകൊണ്ട് ദൈവനിഷേധം പ്രഘോഷിക്കുന്നത് ആരാണെന്നു തിരിച്ചറിയണം. ദൈവത്തിന്റെ നിയമങ്ങള്‍ മാറ്റിമറിക്കുന്നതിനോളം വലിയ ദൈവനിഷേധം മറ്റൊന്നില്ല. തന്റെ നിയമങ്ങള്‍ ദൈവീകനിയമങ്ങളെക്കാള്‍ ശ്രേഷ്ഠമാണെന്ന ചിന്തയിലാണ് ഫ്രാന്‍സീസ് നിലകൊള്ളുന്നത്. അതായത്, ദൈവത്തിനും ദൈവീകനിയമങ്ങള്‍ക്കും ഉപരിയായി തന്നെയും തന്റെ നിയമങ്ങളെയും പ്രതിഷ്ഠിക്കുവാനുള്ള വ്യഗ്രതയിലാണ് ഇയാള്‍! ലോകത്താകമാനം ഫ്രാന്‍സീസിന്റെ അനുയായികളുടെ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നതും ഇതിന്റെ ഭാഗമായി കാണണം. പല 'ഫ്രീമേസണ്‍' ക്ലബ്ബുകളും ഫ്രാന്‍സീസിന്റെ പേരിലേക്കു മാറ്റിക്കഴിഞ്ഞു. കേരളത്തിലടക്കം ഫ്രാന്‍സീസ് ആരാധകരുടെ യോഗങ്ങള്‍ പരസ്യമായി നടന്നുവരുന്നു. ഇത്രയൊക്കെ അടയാളങ്ങള്‍ കണ്ടിട്ടും ഇയാളെ തിരിച്ചറിയാന്‍ കഴിയാത്തവരുടെ അന്ത്യം അതിഭയാനകമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. കാരണം, ലോകത്തിന്റെ മിത്രമാകാനുള്ള ശ്രമത്തിനിടയില്‍ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കി തീര്‍ത്തവരാണ് ഫ്രാന്‍സീസിന്റെ അനുയായികളായി ഇന്നു വ്യാപരിക്കുന്നത്. ഇക്കാരണത്താല്‍, വ്യാജമായതിനെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം ഇവരില്‍ ഉണര്‍ത്തിയിരിക്കുന്നതു ദൈവംതന്നെയാണ്! ബൈബിള്‍ ഇപ്രകാരം സംസാരിക്കുന്നു: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 11, 12). ലോകത്തോടുള്ള മൈത്രിയുടെ പരിണിതഫലമാണിത്. എന്തെന്നാല്‍: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോബ്: 4; 4).

ഫ്രാന്‍സീസും സംഘവും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഈ ലോകത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നവരാണ്. ദൈവത്തിന്റെ നിയമങ്ങളോടും അവിടുത്തെ വചനത്തോടും ഇവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു. ജഢികമായ അഭിലാഷങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്ന ഇവര്‍ക്കുവേണ്ടിയാണു ഫ്രാന്‍സീസ് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്! കത്തോലിക്കാസഭയില്‍ ഇന്നുള്ളവരില്‍ ഏറെയും ദൈവീകനിയമങ്ങളെ നിഷേധിച്ചു ജീവിക്കുന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. പൂര്‍വ്വീകര്‍ കത്തോലിക്കരായിരുന്നതുകൊണ്ടു മാത്രം ഈ സഭയില്‍ തുടരുന്ന അനേകരുണ്ട്. എല്ലാ മതങ്ങളെയുംപോലെ ഒരു മതം എന്നതിലുപരി ക്രിസ്തീയതയെ ഇക്കൂട്ടര്‍ പരിഗണിക്കുന്നില്ല. അതിനാല്‍ത്തന്നെ, ദൈവത്തെക്കുറിച്ചും അവിടുത്തെ നിയമങ്ങളെക്കുറിച്ചും ഇവര്‍ അജ്ഞതയില്‍ കഴിയുന്നു. ഔദ്യോഗിക രേഖകളില്‍ മാത്രം കത്തോലിക്കാരായിട്ടുള്ള നാമമാത്ര ക്രിസ്ത്യാനികളുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് ദൈവത്തിന്റെ മുന്‍പില്‍ അംഗീകാരമുണ്ടെന്ന് ആരും ധരിക്കരുത്. കാരണം, ദൈവത്തിന്റെ നിയമങ്ങള്‍ അവിടുത്തെ പുത്രന്‍പോലും തിരുത്തിയിട്ടില്ല! ദൈവപുത്രന്‍ തിരുത്താത്തതും തിരുത്തപ്പെടാന്‍ പാടില്ലെന്നു കല്പിച്ചതുമായ നിയമങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നത് ആരായിരിക്കുമെന്നുള്ള വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുന്നതു പരിശുദ്ധാത്മാവാണ്: "നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25). വ്യാജപ്രവാചകന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിക്കുന്ന കാര്യമാണ് ആത്മാവു വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവജനം ജാഗരൂകരായിരിക്കണമെന്ന ഈ മുന്നറിയിപ്പിനെ നാം അവഗണിക്കാന്‍ പാടില്ല.

ഏതെങ്കിലുമൊരു പ്രത്യേക കാലത്തേക്കു മാത്രമായി നല്‍കപ്പെട്ട നിയമങ്ങളായിരുന്നു യാഹ്‌വെയുടെതെങ്കില്‍, അവിടുത്തെ പുത്രന്‍ അതിനെ സ്ഥിരപ്പെടുത്തുമായിരുന്നില്ല. പിതാവിന്റെ നിയമങ്ങളെ പുത്രന്‍ സ്ഥിരപ്പെടുത്തിയത് ഇപ്രകാരമാണ്: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്താ: 5; 18).  ആകാശവും ഭൂമിയും കടന്നുപോകുകയോ സമസ്തവും നിറവേറുകയോ ചെയ്തിട്ടില്ലെന്നു നമുക്കറിയാം. എപ്പോഴാണ് സമസ്തവും നിറവേറുന്നതെന്നു ബൈബിള്‍ നമ്മെ അറിയിച്ചിട്ടുണ്ട്. എപ്പോള്‍ വരെയാണ് നിയമത്തിനു പ്രാബല്യമുല്ലതെന്നു വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "രക്ഷകനായ യേഹ്ശുവാ മ്ശിഹാ പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം"(1 തിമോ: 6; 14). അന്യൂനമെന്നു പറഞ്ഞാല്‍, യാതൊരു മാറ്റവും വരുത്താതെ എന്നുതന്നെയാണ് അര്‍ത്ഥം! യേഹ്ശുവ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തുസൂക്ഷിക്കേണ്ട നിയമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് തിരുത്താന്‍ ശ്രമിക്കുന്നതെന്നു നാം കണ്ടുകഴിഞ്ഞു. ദൈവീകനിയമങ്ങളെ വെറുക്കുന്ന സാത്താനുവേണ്ടിയാണ് ഫ്രാന്‍സീസ് കുതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ദൈവത്തിന് അസ്വീകാര്യമായ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കുന്നതോടെ ഈ സഭയുമായുള്ള ദൈവത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം പിശാച് തിരിച്ചറിയുന്നു. ദൈവീകനിയമങ്ങളാണെന്ന ധാരണയില്‍ പിശാചിന്റെ നിയമങ്ങള്‍ പാലിക്കുന്നവരായി സഭാംഗങ്ങളെ മാറ്റിയെടുക്കുകയും, അതുവഴി നിത്യജീവനില്‍നിന്ന് എന്നേക്കുമായി അവരെ അകറ്റുകയുമാണു സാത്താന്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി!

നിയമപരിഷ്കരണത്തിനുള്ള തയ്യാറെടുപ്പുകളുടെ ആദ്യപടിയായിരുന്നു 'അസാധാരണ സിനഡ്' എങ്കില്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാധാരണ സിനഡും തുടര്‍ന്നു വരാനിരിക്കുന്ന മൂന്നാംവത്തിക്കാന്‍ സൂനഹദോസും കത്തോലിക്കാസഭയുടെ രൂപം മാറ്റിമറിക്കും! അതായത്, കത്തോലിക്കാസഭയിലെ ആത്മീയരെയും ഭൗതീകരെയും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കും മൂന്നാംവത്തിക്കാന്‍ സൂനഹദോസിന്റെ അന്ത്യം!

വഴിപിഴയ്ക്കുന്ന വിശ്വാസം!

തങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കേണ്ടതിനായി അധികാരികള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ച അനേകം അബദ്ധങ്ങളുണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നാണെന്ന ആശയം വിശ്വാസികളുടെമേല്‍ കെട്ടിവച്ചത് സ്വന്തം നിലനില്പിനു വേണ്ടിയായിരുന്നുവെന്നു തിരിച്ചറിയാത്തവരാണ് അനേകര്‍! ഇക്കാരണത്താല്‍, അധികാരികളില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ വിവേചിക്കാതെതന്നെ വിശ്വാസികള്‍ അവര്‍ക്കു വിധേയപ്പെടുന്നു. അധികാരികളോടുള്ള വിധേയത്വത്തെ സംബന്ധിച്ചു പ്രബോധനം നല്‍കിയിരിക്കുന്നത് പൗലോസ് അപ്പസ്തോലനാണ്! റോമായിലെ വിശ്വാസികളോടായി അപ്പസ്തോലന്‍ ഉപദേശിച്ച വാക്കുകളെ മറ്റെല്ലാ വചനങ്ങളെക്കാളും പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്ന വൈദീകര്‍ സഭയിലുണ്ട്. അബദ്ധസിദ്ധാന്തങ്ങളെ അപ്പാടെ വിഴുങ്ങാനുള്ള ഉപദേശമായി ഈ വാക്കുകളെ പരിഗണിക്കുമ്പോള്‍, പൗലോസ് അപ്പസ്തോലന്റെ മറ്റൊരു ഉപദേശം അവഗണിക്കുന്നു എന്നതാണു വസ്തുത. അപ്പസ്തോലന്റെ വാക്കുകള്‍ ഇപ്രകാരമാണ്: "മ്ശിഹാ എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്, നശിപ്പിക്കാനല്ല"(2 കോറി:13;10). വളര്‍ത്തിയെടുക്കുന്നത് തങ്ങളുടെ നുകത്തിനു കീഴിലേക്കാകരുത്; മറിച്ച്, യേഹ്ശുവായിലൂടെ ദൈവത്തിലേക്കായിരിക്കണം. അങ്ങനെയെങ്കില്‍, റോമാക്കാരോടുള്ള ഉപദേശത്തിന്റെ പൊരുളെന്താണെന്ന്?

റോമന്‍ ഭരണകൂടത്തിന്റെ കിരാത ഭരണത്തില്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു അന്നത്തെ ക്രൈസ്തവ വിശ്വാസികള്‍. ഈ ഭരണത്തോടു സഹിഷ്ണുത കാണിക്കാന്‍ പല വിശ്വാസികള്‍ക്കും കഴിഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ, ഇവര്‍ ഭരണകൂടത്തോട്‌ എതിരിടുകയും വിമത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അപക്വമായ ഈ പ്രവര്‍ത്തനങ്ങളെ തടയുന്നതിനുവേണ്ടിയാണ് റോമന്‍ സഭയോട് ഇത്തരത്തിലൊരു ഉപദേശത്തിന് അപ്പസ്തോലന്‍ മുതിര്‍ന്നത്. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ഇതു വ്യക്തമാകും. അപ്പസ്തോലന്റെ വാക്കുകള്‍ ഇപ്രകാരമാണ്: "ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും"(റോമാ: 13; 1, 2). അപ്പസ്തോലന്റെ ഉപദേശം ഇവിടംകൊണ്ട് അവസാനിച്ചുവെന്ന ധാരണയിലാണു പലരും കഴിയുന്നത്! കാരണം, ഇത്രയും മാത്രം പഠിപ്പിക്കാനായിരുന്നു അധികാരികള്‍ക്കു താത്പര്യം! തുടര്‍ന്നുള്ള വാക്കുകള്‍ ശ്രദ്ധിക്കുക: "സത്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും. എന്തെന്നാല്‍, അവന്‍ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍. ആകയാല്‍, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍. നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്"(റോമാ: 13; 3-6).

ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത് നിയമം അനുസരിക്കുന്നതിനുള്ള ആഹ്വാനമാണ്! ഒരു രാജ്യത്തു ജീവിക്കുമ്പോള്‍, ആ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമല്ലാത്ത എല്ലാ നിയമങ്ങളും നാം പാലിക്കണം. എന്നാല്‍, ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായ ഉപദേശങ്ങളോ കല്പനകളോ ആരുടെ ഭാഗത്തുനിന്നു വന്നാലും അവയൊന്നും നാം സ്വീകരിക്കേണ്ടതില്ല. വിധേയത്വം അടിച്ചേല്പിക്കുന്ന അവസ്ഥ ദൈവഹിതത്തിനു വിരുദ്ധമാണ്. പറയുന്ന വ്യക്തിയുടെ അധികാരസ്ഥാനം പരിഗണിച്ചുകൊണ്ടായിരിക്കരുത് നാം അനുസരിക്കേണ്ടത്; മറിച്ച്, പറയുന്ന വാക്കുകളിലെ നിജസ്ഥിതി പരിഗണിച്ചായിരിക്കണം. ദൈവീകനിയമങ്ങള്‍ പ്രഘോഷിക്കുന്നത് എത്ര ചെറിയവരാണെങ്കിലും നാം അവരെ എതിര്‍ക്കരുത്. എന്നാല്‍, ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളെ തള്ളിക്കളയുമ്പോള്‍, പറയുന്നവരുടെ സ്ഥാനചിഹ്നങ്ങള്‍ പരിഗണനയിലെടുക്കാനും പാടില്ല! ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ഇതാണ്: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആപ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം"(നിയമം: 13; 1-4).

ദൈവത്തിന്റെ പ്രമാണങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളുമായി ഏതെങ്കിലും പ്രവാചകന്‍ നമ്മെ സമീപിച്ചാല്‍പ്പോലും, അവനെ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യരുതെന്നത് ദൈവത്തിന്റെ കല്പനയാണ്! അപ്പസ്തോലന്മാരായ പത്രോസും പൗലോസും നമുക്കു കാണിച്ചുതന്ന മാതൃകയും ഇതുതന്നെയാണ്. പുരോഹിതന്മാരുടെയും നിയമജ്ഞന്മാരുടെയും മുഖത്തുനോക്കി പത്രോസ് ഇപ്രകാരം ചോദിച്ചു: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ?"(അപ്പ. പ്രവര്‍: 4;19). സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ തന്റെ മുഖത്തടിക്കാന്‍ കല്പിച്ച പ്രധാനപുരോഹിതനോട് പൗലോസ് ഇപ്രകാരം ശാസിച്ചു: "വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു"(അപ്പ. പ്രവര്‍: 23; 3). ഈ പൗലോസ് അപ്പസ്തോലനാണ് അധികാരികള്‍ക്കു വിധേയപ്പെടാന്‍ ഉപദേശിച്ചതെങ്കില്‍, ആ ഉപദേശത്തിന്റെ അര്‍ത്ഥം നന്നായി പഠിക്കുകതന്നെ വേണം! ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളുടെ പ്രചാരകര്‍ക്കു വിധേയപ്പെടാനല്ല അപ്പസ്തോലന്‍ ഉപദേശിച്ചിരിക്കുന്നത്; ദൈവീകനിയമങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വിധേയപ്പെടാനാണ്!

സ്വവര്‍ഗ്ഗാനുരാഗികളെ സഭയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും, അവരുടെ ഇച്ഛയ്ക്കനുസരണമായി നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവരെ അനുസരിക്കുകയും അവര്‍ക്കു വിധേയപ്പെടുകയും ചെയ്യുന്നവര്‍ക്കു ദൈവസന്നിധിയില്‍ ന്യായീകരണമില്ല! കാരണം, ഇത്തരം മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്നവരെ സഭയില്‍നിന്നു വിച്ഛേദിക്കണമെന്നതു ദൈവത്തിന്റെ നിയമമാണ്! ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 29). എന്താണ് ഈ മ്ലേച്ഛതയെന്നു നോക്കുക: "സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍:18;22). ദൈവത്തോട് എതിരിട്ടുകൊണ്ട് ഈ മ്ലേച്ഛതകളെ ന്യായീകരിക്കുന്ന ഫ്രാന്‍സീസിനോളം വലിയ ദൈവനിഷേധി ആരാണുള്ളത്? ദൈവത്തെയും ദൈവജനത്തെയും ദൈവീക സംവീധാനങ്ങള്‍ മുഴുവനെയും ധിക്കരിച്ചുകൊണ്ട്, ധാര്‍ഷ്ട്യത്തോടെ മുന്നേറുന്ന ഫ്രാന്‍സീസിന്റെ സ്തുതിപാടകരായി അനേകര്‍ അവതരിച്ചിട്ടുണ്ട്. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കൂട്ടരുടെ പിന്തുണയും പ്രോത്സാഹനവും മുന്നില്‍ക്കണ്ട് മുന്നേറുന്ന ഫ്രാന്‍സീസിന്റെ ചെയ്തികളെ ന്യായീകരിക്കുന്നവരും ശപിക്കപ്പെട്ടവരുടെ ഗണത്തിലാണ്! ബൈബിള്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: "അന്ധകാരത്തിന്‍റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ:5;11,12).

ലോകത്തുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും സകല അധികാരങ്ങള്‍ക്കും വിധേയപ്പെടുമ്പോള്‍ ദൈവത്തിന്റെ നിയമങ്ങളില്‍നിന്നും അകന്നുപോകുന്നുണ്ടോ എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവത്തെക്കാളും അവിടുത്തെ നിയമങ്ങളെക്കാളും ഉപരിയായി എന്തിനെങ്കിലും നാം വിധേയപ്പെടുന്നുണ്ടെങ്കില്‍, അതു നമ്മുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കും. അപ്പസ്തോലനായ പത്രോസ് നമുക്കു നല്‍കുന്ന ഉപദേശം ഇവിടെ പ്രസക്തമാണ്: "ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും"(2 പത്രോ: 2; 1, 2). യേഹ്ശുവായുടെ വാക്കുകളെ നിഷേധിക്കുന്നതുതന്നെയാണ് അവിടുത്തെ നിഷേധിക്കല്‍! യേഹ്ശുവായുടെ എല്ലാ ഉപദേശങ്ങളെയും നിഷേധിച്ചതിലൂടെ, താന്‍ വ്യാജപ്രവാചകനാണെന്നുള്ള യാഥാര്‍ത്ഥ്യം സ്വയം പ്രഖ്യാപിക്കുകയായിരുന്നു! ദൈവത്തിന്റെ നിയമങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അറിവു നേടാന്‍ നാം ശ്രമിക്കുന്നില്ലെങ്കില്‍, നമ്മുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന പ്രബോധനങ്ങള്‍ക്കു നാം വഴിപ്പെട്ടുപോകുമെന്ന വസ്തുത വിസ്മരിക്കരുത്. സത്യവിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുന്ന ആശയങ്ങള്‍ കടന്നുവരുന്നത് പുറത്തുനിന്നായിരിക്കുമെന്ന് ആരെങ്കിലും ധരിച്ചാല്‍ തെറ്റുപറ്റും. അധികാരികളായി നാം പരിഗണിച്ചിരിക്കുന്നവരില്‍നിന്നു തന്നെയായിരിക്കും വ്യാജോപദേശങ്ങള്‍ കടന്നുവരുന്നത്! ആയതിനാല്‍, നാം കരുതലോടെ ആയിരിക്കേണ്ടത് അനിവാര്യമാകുന്നു!

ഒരു പ്രവചനംകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു. എന്തെന്നാല്‍: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്‌ളേച്ഛ വിഗ്രഹം അവിടെ സ്ഥാപിക്കും. ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. കുറേക്കാലത്തേക്ക് അവര്‍ വാളും തീയും അടിമത്തവും കവര്‍ച്ചയുംകൊണ്ട് വീഴുമെങ്കിലും ജനത്തിന്റെ ഇടയിലെ ജ്ഞാനികള്‍ അനേകര്‍ക്ക് അറിവുപകരും"(ദാനി: 11; 31-33). നിയമപരിഷ്കരണത്തെ എതിര്‍ക്കുന്നവരെ വെട്ടിനിരത്തുകയും, അനുകൂലിക്കുന്നവരെ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഓര്‍ക്കുക; ഉടമ്പടി ലംഘിക്കുകയോ ലംഘിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ മുഖസ്തുതികളാല്‍ ബഹുമാനിക്കപ്പെടുമെന്നത് പ്രവചനമാണ്! ഇക്കാലത്ത് അറിവു പകര്‍ന്നു നല്‍കുന്നതിനായി ദൈവം അയയ്ക്കുന്ന ജ്ഞാനികളെ തിരിച്ചറിയാന്‍ സകലരും ഉണര്‍ന്നിരിക്കുക. അറിവുകള്‍ പകരപ്പെടുന്നത് ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുന്നതിനായി നിയമത്തെയും പ്രവചനങ്ങളെയും മുറുകെപ്പിടിക്കുകയും ചെയ്യുക!

ശലോം യേഹ്ശുവാ!

ചേര്‍ത്തുവായിക്കാന്‍: തന്റെ രക്തം നല്‍കി നമ്മെ മോചിപ്പിച്ചത് യേഹ്ശുവായാണ്! അവിടുത്തെ കല്പനയാണു നാം അനുസരിക്കേണ്ടതും പഠിപ്പിക്കേണ്ടതും! ഫ്രാന്‍സീസിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെ പേരിലല്ല നാം ജ്ഞാനസ്നാനം സ്വീകരിച്ചത്! ഇവരുടെ ആരുടെയെങ്കിലും യോഗ്യത കണ്ടിട്ടല്ല നാം സഭയില്‍ അംഗമായതും നിലനില്‍ക്കുന്നതും! നിയമങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നത് വ്യാജപ്രവാചകനാണെങ്കില്‍, അസാധാരണ സിനഡിനു പിന്നില്‍ പ്രവര്‍ത്തിച്ചതും അവന്‍തന്നെ! കാരണം, ഈ സിനഡിലൂടെ ലക്ഷ്യമിട്ടതും നിയമപരിഷ്കരണമായിരുന്നു! ഇതാണ് എതിര്‍ക്രിസ്തുവിന്റെ (എതിര്‍ മ്ശിഹാ) അടയാളം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5846 views

LOG IN

Lost your password?

SIGN UP

LOST PASSWORD