കാലത്തിന്റെ അടയാളങ്ങള്‍

നരകം ഇല്ലെന്ന വാദവുമായി ‘നാരകീയശക്തികള്‍’ രംഗത്ത്!

Print By
about

05 - 01 - 2019

സാത്താനുവേണ്ടി വിടുവേല ചെയ്യുന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും മതങ്ങളും ഇന്ന് ഈ ലോകത്തുണ്ട്. ശാസ്ത്രീയതയുടെ പേരിലും ആത്മീയതയുടെ പേരിലുമൊക്കെ ഇവറ്റകള്‍ ജനത്തിന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്നു. യഥാര്‍ത്ഥ ആത്മീയതയില്‍ എത്തിച്ചേരാതെ, കൂടുവിട്ടു കൂടുമാറി നടക്കുന്ന വ്യക്തികളാണ് ഇവരുടെ വലയില്‍ അകപ്പെടുന്നത്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന NGO (Non-governmental organization) കളുടെ പിന്നിലെ യഥാര്‍ത്ഥ ശക്തി സാത്താനാണെന്ന തിരിച്ചറിവ് സാധാരണ ജനങ്ങള്‍ക്കില്ല. വരാനിരിക്കുന്നുവെന്ന് നാം മനസ്സിലാക്കിയിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ (Anti Christ) നിയന്ത്രണത്തിലാണ് ഇന്നത്തെ ലോകസംവിധാനങ്ങളില്‍ ഒട്ടുമിക്കതും. മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും ഇന്ന് അവന്റെ നിയന്ത്രണത്തിലാണ്. ജനങ്ങളുമായി സമ്പര്‍ക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് അവന്റെ ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിച്ചു കഴിഞ്ഞു!

ഇവിടെ ഇന്നു നാം ചര്‍ച്ചചെയ്യുന്നത് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളെ സംബന്ധിച്ചല്ല. മറിച്ച്, ഈ പ്രസ്ഥാനങ്ങള്‍ ഈ ഭൂമുഖത്തു നടപ്പാക്കുന്ന പൈശാചികതയുടെ വിവിധ വശങ്ങള്‍ മാത്രമാണ്. എന്നിരുന്നാലും, ഈ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെ അനിവാര്യത പരിഗണിച്ച് ചെറിയൊരു പരിചയപ്പെടുത്തലാകാം. എന്തെന്നാല്‍, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സാധാരണക്കാര്‍ക്കുള്ള അറിവ് പരിമിതമാണ്. പലരും ഇവയുടെ ഭാഗമാകുന്നതുതന്നെ പൈശാചിക പ്രസ്ഥാനങ്ങളാണെന്ന അറിവോടെയല്ല. ആയതിനാല്‍, ഈ പ്രസ്ഥാനങ്ങളുടെ പിന്നിലെ പൈശാചികത തിരിച്ചറിയാന്‍ സാധിക്കുന്ന അടയാളങ്ങളാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെയെല്ലാം ആത്മീയ ആചാര്യനും, പരമാധികാരിയും എതിര്‍ക്രിസ്തു ആണെന്ന യാഥാര്‍ത്ഥ്യം ഓരോ ക്രിസ്ത്യാനിയും മനസ്സിലാക്കിയിരിക്കണം. ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും പ്രധാന പ്രത്യേകത.

നിഗൂഢതകള്‍ നിറഞ്ഞതാണെങ്കില്‍ക്കൂടി, മനസ്സുവച്ചാല്‍ ഏതൊരു ക്രിസ്ത്യാനിക്കും ഇവരുടെ പ്രവര്‍ത്തനങ്ങളിലെ പൈശാചികത തിരിച്ചറിയാന്‍ സാധിക്കും. സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളായിരിക്കുന്ന വ്യക്തികളെയല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്. ബൈബിള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരുവനും, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്ന ആശയങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. എന്തെന്നാല്‍, ബൈബിളിലെ ദൈവവും ഏകസത്യദൈവവുമായ യാഹ്‌വെ, നിയമംമൂലം വിലക്കിയിട്ടുള്ള സകലത്തിനെയും അനുവദനീയമാക്കുന്ന ആശയമാണ്‌ ഇവരുടെ പ്രത്യേകത! അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള ഒന്നിനെ, കൗശലത്തിലൂടെ ദൈവജനത്തിനു സ്വീകാര്യമാക്കുന്ന ശൈലിയാണ് ഇവര്‍ അവലംബിക്കുന്നത്. ദൈവീകനിയമങ്ങളില്‍ വേണ്ടത്ര അറിവു നേടാത്തവര്‍ ഇതിനെ ശ്രേഷ്ഠവും നന്മയുമായി പരിഗണിച്ച് സ്വീകരിക്കുന്നു. ശാസ്ത്രീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ആരോഗ്യ പരിപാലനത്തിന്റെയുമൊക്കെ പേരില്‍ ഇവര്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സാത്താനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും തിരിച്ചറിയാന്‍ ബുദ്ധിയും ജ്ഞാനവും അനിവാര്യമാണ്. ലോകത്തിന്റെ അറിവിനെയും ബുദ്ധിയെയും അതിലംഘിക്കുന്ന ആത്മീയജ്ഞാനമാണ് ആര്‍ജ്ജിക്കേണ്ടത്‌. സാത്താന്‍ കൗശലക്കാരനായതുകൊണ്ടുതന്നെ, ചില അവസരങ്ങളില്‍ അവനെ നേരിടാന്‍ ലോകത്തിന്റെ അറിവും ബുദ്ധിയും അനിവാര്യമായി വരും. ബൈബിള്‍ ഇപ്രകാരം അറിയിക്കുന്നു: “ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകയ്യിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്”(വെളി: 13; 16-18). ജ്ഞാനത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സാത്താനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും തിരിച്ചറിയാന്‍ ജ്ഞാനവും ബുദ്ധിയും അനിവാര്യമാണെന്നു മനസ്സിലാക്കേണ്ടതിനുവേണ്ടിയാണ് ഈ വചനം ഇവിടെ കുറിച്ചത്. ദൈവത്തെക്കുറിച്ചും ദൈവീകനിയമങ്ങളെക്കുറിച്ചുമുള്ള അറിവാണ് ജ്ഞാനം! ചിലരെങ്കിലും കരുതുന്നതുപോലെ, ലോകത്തിന്റെ വിജ്ഞാനത്തെ ജ്ഞാനമായി പരിഗണിക്കുന്നില്ല.

ഇത് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവീകജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കുമുമ്പേതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ യേഹ്ശുവായെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല”(1 കോറി: 2; 6-8). പരിശുദ്ധാത്മാവു മുഖേന സംലഭ്യമാകുന്ന ജ്ഞാനമാണ് ആത്മീയതയില്‍ നമ്മെ നിലനിര്‍ത്തുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം ഗ്രഹിക്കേണ്ടത്! അതായത്, സാത്താന്റെ കുടിലതന്ത്രങ്ങള്‍ ഗ്രഹിക്കാന്‍ അനിവാര്യമായും നമുക്ക് ഉണ്ടായിരിക്കേണ്ടത് ആത്മീയജ്ഞാനമാണെങ്കില്‍, ഈ ജ്ഞാനം നമുക്കു പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. ഈ പരിശുദ്ധാത്മാവില്‍നിന്നു നാം പ്രാപിക്കുന്ന ജ്ഞാനമാണ് വചനത്തിന്റെ നിഗൂഢതകളിലേക്ക് നമുക്ക് പാതയൊരുക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്. തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച് ആത്മാവിന്റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്. ലൗകികമനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല”(1കോറി: 2; 11-14).

സാത്താന്റെ കുടിലതകള്‍ തിരിച്ചറിയണമെങ്കില്‍ ദൈവീകനിയമങ്ങള്‍ എന്തെല്ലാമാണെന്ന അറിവ് നമ്മിലുണ്ടായിരിക്കണം. എന്തെന്നാല്‍, ദൈവീകനിയമങ്ങളെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളാണ് സാത്താന്‍ പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്‍ പക്വതപ്രാപിക്കാത്തവര്‍ സാത്താന്റെ ആശയങ്ങളില്‍ ആകൃഷ്ടരാകുകയും ദൈവീകനിയമങ്ങളുടെ നിഷേധികളായി പരിണമിക്കുകയും ചെയ്യും. ദൈവീകനിയമങ്ങളെയും പിശാചിന്റെ പ്രവൃത്തികളെയും വിവേചിച്ചറിയാന്‍ കഴിവുനല്‍കുന്നത് പരിശുദ്ധാത്മാവാണ്. വചനത്തിലൂടെയാണ് ഈ ആത്മാവ് നമ്മെ സകലതും വിവേചിക്കാന്‍ കഴിവുള്ളവരാക്കുന്നത്. ഈ സന്ദേശം ശ്രദ്ധിക്കുക: “ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. യേഹ്ശുവായെ പഠിപ്പിക്കാന്‍ തക്കവിധം അവിടുത്തെ മനസ്സ് അറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സ് അറിയുന്നു”(1 കോറി: 2; 15, 16). പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, ഈ ആത്മാവിന്റെ സഹായത്താല്‍ വചനം പഠിക്കുന്ന ഓരോരുത്തര്‍ക്കും ക്രിസ്തുവിന്റെ മനസ്സ് അറിയാന്‍ സാധിക്കും. ക്രിസ്തുവിന്റെ മനസ്സ് അറിയുന്ന ഒരുവനെയും സാത്താനു വഞ്ചിക്കാന്‍ സാധിക്കുകയില്ല! വചനവും വചനത്തിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ അവിടുത്തെ മനസ്സ്! വചനം ഗ്രഹിച്ചതുകൊണ്ടും, ഈ വചനത്തില്‍ ജീവിച്ചതുകൊണ്ടുമാണ് അപ്പസ്തോലന്മാര്‍ അവിടുത്തെ മനസ്സ് അറിഞ്ഞത്. ഈ യാഥാര്‍ത്ഥ്യമാണ് ഓരോ ക്രൈസ്തവനും അറിഞ്ഞിരിക്കേണ്ട പ്രഥമവും പ്രധാനവുമായ കാര്യം!

ക്രിസ്ത്യാനിയെ നശിപ്പിക്കാനും വിജാതിയരെ തങ്ങളായിരിക്കുന്ന അവസ്ഥയില്‍ ഉറപ്പിച്ചുനിര്‍ത്താനും കുതന്ത്രങ്ങളുമായാണ് സാത്താന്‍ കടന്നുവരുന്നത്. ക്രിസ്തീയതയുടെ പ്രസക്തി ഇല്ലാതാക്കുന്ന പ്രചരണങ്ങളിലൂടെ വിജാതിയതയെ സജ്ജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന് അവനറിയാം. ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്താല്‍ സാത്താനെ തിരിച്ചറിയാനും അവന്റെ കുതന്ത്രങ്ങളില്‍ വഞ്ചിതരാകാതിരിക്കാനും എടുക്കേണ്ട മുന്‍കരുതലിനെ സംബന്ധിച്ചാണ് നാമിതുവരെ ചിന്തിച്ചത്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, ഈ ആത്മാവിന്റെ നിറവില്‍ വചനം പഠിക്കുന്ന ഒരുവനെപ്പോലും തന്റെ കുതന്ത്രങ്ങളില്‍ കുടുക്കാന്‍ സാത്താനു കഴിയില്ല. കാരണം, ദൈവത്തിനു സ്വീകാര്യമായതും അവിടുത്തേക്ക്‌ സ്വീകാര്യമല്ലാത്തതും എന്തൊക്കെയാണെന്നു വിവേചിക്കാന്‍ ഇവര്‍ക്കു സാധിക്കും. അതായത്, സാത്താന്റെ ഓരോ ചലനങ്ങളെയും തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു കഴിവു നല്‍കുന്നത് വചനത്തിലുള്ള അറിവിനാലാണ്.

എന്നാല്‍, വചനത്തിന്റെ സത്യത്തില്‍നിന്നു ദൈവമക്കളെ അകറ്റാന്‍ പലരീതികളില്‍ സാത്താന്‍ ശ്രമിക്കാറുണ്ട്. ആദ്ധ്യാത്മിക ആചാര്യന്മാരുടെ രൂപത്തിലും പാരമ്പര്യവാദികളുടെ രൂപത്തിലും കടന്നുവരുന്ന ഇവരെയും നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഏറ്റവും അപകടകാരികളായ മറ്റൊരു വിഭാഗംകൂടി ഈ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളെ തിരിച്ചറിയാതെ അതിന്റെ ഭാഗമായി മാറിയവരാണ് ഇവര്‍! ക്രിസ്തീയ ആത്മീയതയുടെ മേഖലയിലാണ് ഇത്തരം അപകടകാരികള്‍ കൂടുതലായും വ്യാപരിക്കുന്നത്. ക്രിസ്തുവിനുശേഷം നിയമങ്ങള്‍ അസാധുവായെന്നു പ്രചരിപ്പിക്കുന്ന ആളുകളെ നാം കണ്ടുമുട്ടാറുണ്ട്. ചില വചനങ്ങള്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നവരും ആരില്‍നിന്നോ ലഭിച്ച തെറ്റായ അറിവുകളാല്‍ നയിക്കപ്പെടുന്നവരുമാണ് ഇവര്‍! പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ തങ്ങളുടെയും മറ്റുള്ളവരുടെയും നാശത്തിനായി വളച്ചൊടിച്ചവര്‍ ആദ്യനൂറ്റാണ്ടിലും ഉണ്ടായിരുന്നുവല്ലോ!

ധ്യാനമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചും ഇടവകകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവരില്‍ പലരും വൈദീകവേഷത്തിലായിരിക്കുന്നത് കൂടുതല്‍ ദുരന്തം വരുത്തിവയ്ക്കുന്നു. കുംബസാരക്കൂടുകളില്‍നിന്ന് ഇവര്‍ നല്‍കുന്ന വചനവിരുദ്ധമായ ഉപദേശങ്ങളെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണു സത്യം. പാപങ്ങളൊന്നും പാപങ്ങളല്ലെന്നു പറയുന്നവര്‍ മാത്രമല്ല, ലോകാവസാനം ഇല്ലെന്നും ക്രിസ്തുവിന്റെ വീണ്ടുവരവ് വെറും കെട്ടുകഥയാണെന്നും ഇവര്‍ പ്രബോധനം നല്‍കുന്നു. അന്യദൈവങ്ങളുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും വിഗ്രഹാര്‍പ്പിതഭക്ഷണം കഴിക്കുന്നതും തെറ്റല്ലെന്നു പ്രചരിപ്പിക്കുന്നവരും കുംബസാരക്കൂടുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മാരകപാപങ്ങളെപ്പോലും നിസ്സാരമാക്കിക്കൊണ്ട് പാപികളുടെ സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഇക്കൂട്ടരാണ് യഥാര്‍ത്ഥ അപകടകാരികള്‍! വൈദീകവേഷത്തില്‍ നിലകൊള്ളുന്ന ഇവരുടെ പ്രബോധനങ്ങളെ സ്വീകരിക്കാന്‍ ദുര്‍ബ്ബല വിശ്വാസികള്‍ തയ്യാറാകുന്നു എന്നത് ഗുരുതരമായ കാര്യമാണ്. പാപങ്ങള്‍ ഇല്ലെങ്കില്‍ എന്തിനാണ് കുംബസാരവും കുംബസാരക്കൂടുകളും എന്നൊരു ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്.

പ്രാരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളെക്കുറിച്ചു മാത്രമുള്ള ഒരു ലേഖനമായി ഇതിനെ കാണരുത്; മറിച്ച്, ഈ പ്രസ്ഥാനങ്ങളിലൂടെ സാത്താന്‍ കൗശലപൂര്‍വ്വം കൊണ്ടുവരുന്ന ആശയങ്ങളെ സംബന്ധിച്ചുള്ള പഠനംകൂടിയാണ്. ലോകാരംഭംമുതല്‍ സാത്താന്‍ പ്രവര്‍ത്തിച്ചിരുന്നത് കൗശലങ്ങളിലൂടെയാണെന്നു നമുക്കറിയാം. നിഗൂഢതകള്‍ ഒളിച്ചുവച്ചിരിക്കുന്ന അവന്റെ പ്രവര്‍ത്തനങ്ങളും അവന്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളും തുറന്നുകാണിക്കാനുള്ള ശ്രമമാണ് മനോവ ഇവിടെ നടത്തുന്നത്. മനുഷ്യനെ അജ്ഞതയില്‍ നിലനിര്‍ത്തിക്കൊണ്ട് സാത്താന്‍ അവതരിപ്പിക്കുന്ന ആശയങ്ങളില്‍ ആദ്ധ്യാത്മികതയും തത്വചിന്തകളും മാനവികതയുമൊക്കെ വിഷയങ്ങളായി കടന്നുവരും! ആയതിനാല്‍, ആത്മാവിന്റെ നിറവില്‍ ഈ ലേഖനത്തെ സമീപിക്കാന്‍ ഓരോരുത്തരും തയ്യാറെടുക്കുക!

മിന്നുന്നതെല്ലാം പൊന്നല്ല!

ബൈബിളിലെ ഒരു മുന്നറിയിപ്പ് വായിച്ചുകൊണ്ട് ഈ ഉപശീര്‍ഷകത്തിനു കീഴിലെ ചര്‍ച്ചയിലേക്കു പ്രവേശിക്കാം. ഇതാണ് ആ മുന്നറിയിപ്പ്: “അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). ആത്മീയതയുടെ പേരില്‍ സാത്താനു ശുശ്രൂഷ ചെയ്യുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: “അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ്”(2 കോറി: 11; 13). മെത്രാന്മാര്‍ ശുശ്രൂഷചെയ്യുന്നത് അപ്പസ്തോലിക പദവിയിലിരുന്നുകൊണ്ടാണ്. എന്നാല്‍, കേപ്ഫായും പൗലോസും മറ്റ് അപ്പസ്തോലന്മാരും പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും ഇവര്‍ പഠിപ്പിച്ചാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരാണെന്നു തിരിച്ചറിഞ്ഞുകൊള്ളണം! ഓരോ ദൈവമക്കളും ജാഗ്രതയോടെ ഓര്‍ക്കുക: വചനം പഠിച്ചവര്‍ക്കു മാത്രമേ വ്യാജവേഷങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു!

കുംബസാരക്കൂടുകളിലെ അബദ്ധപ്രബോധനങ്ങളെ സംബന്ധിക്കുന്ന സൂചന നാം കണ്ടു. ഇതിനെ നാം നിസ്സാരമായി അവഗണിക്കാന്‍ പാടില്ല. എന്തെന്നാല്‍, കുംബസാരക്കൂട്ടില്‍ ഇരിക്കുന്ന വൈദീകനെ ക്രിസ്തുവിന്റെ പ്രതിപുരുഷനായിട്ടാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍ കാണുന്നത്. ദൈവത്തിന്റെ വചനത്തില്‍ വളര്‍ച്ചപ്രാപിക്കാത്ത അനേകം വിശ്വാസികള്‍ കത്തോലിക്കാസഭയിലുണ്ട്. വൈദീകര്‍ പഠിപ്പിക്കുന്നതാണ് സത്യമെന്നു കരുതി ജീവിക്കുന്നവരാണ് ഇവര്‍. തങ്ങള്‍ പാപമെന്നു കരുതിയിരുന്നതൊന്നും പാപമായിരുന്നില്ല എന്ന ഉപദേശം സ്വീകരിച്ചുകൊണ്ടാണ് ഇവര്‍ കുംബസാരക്കൂട്ടില്‍നിന്നു പുറത്തുവരുന്നത്! പാപബോധമില്ലാത്തവരും പാപത്തില്‍ ജീവിക്കന്നവരുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാത്താന്‍ നിയോഗിച്ചിരിക്കുന്ന വൈദീകവേഷധാരികളെ തിരിച്ചറിയണമെങ്കില്‍ വചനത്തില്‍ വളരണം. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയോ വഹിക്കുന്ന സ്ഥാനത്തിന്റെയും അടിസ്ഥാനത്തില്‍ ഒരുവന്റെ പ്രബോധനങ്ങളെ സ്വീകരിച്ചാല്‍ അപകടത്തില്‍ പതിക്കുന്ന സാഹചര്യം ഇന്നുണ്ട്. ആയതിനാല്‍, ഇവര്‍ നല്‍കുന്ന പ്രബോധനങ്ങള്‍ ദൈവത്തിന്റെ വചനവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ അവ സ്വീകരിക്കാവൂ!

നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമങ്ങളില്‍ ഒന്നുപോലും നീക്കംചെയ്തിട്ടില്ല. ബലിയര്‍പ്പണത്തെ സംബന്ധിച്ചുള്ള നിയമം പൂര്‍ത്തീകരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍, മറ്റെല്ലാ നിയമങ്ങളും ആയിരുന്നതുപോലെതന്നെ നിലനില്‍ക്കുന്നു. നമ്മുടെ രക്ഷയെക്കരുതിയാണ് അവിടുന്ന് നമുക്കു നിയമങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, നാം രക്ഷപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ശത്രുവായ പിശാച് അവന്റെ ദൂതന്മാരിലൂടെ നമ്മോടു ചില നുണകള്‍ പറയുന്നു. പാപത്തെ പുണ്യമായി അവതരിപ്പിക്കാന്‍ അനേകം ആളുകളെ അവന്‍ നിയോഗിച്ചിട്ടുണ്ട്. യാഹ്‌വെയുടെ ഒരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്കു അജ്ഞാതരായ അന്യദൈവങ്ങളെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്”(നിയമം: 13; 1-3). പ്രവാചകരോ സ്വപ്ന വിശകലനക്കാരോ മാത്രമല്ല, വൈദീകനോ മെത്രാനോ പോപ്പോ ആയാലും, അന്യദൈവങ്ങളുടെ ആലയങ്ങളില്‍ പോകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞാല്‍, അങ്ങനെയൊരു പോപ്പിനെയോ മെത്രാനെയോ വൈദീകനെയോ ദൈവമായ യാഹ്‌വെ നമ്മുടെ അടുക്കലേക്ക് അയച്ചിട്ടില്ല!

വിജാതിയ അനുകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരോ, വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങള്‍ കഴിക്കുന്നതിനെ ന്യായീകരിക്കുന്നവരോ ആയ വൈദീകരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കരുത്. സാധിക്കുമെങ്കില്‍, ഇത്തരം വൈദീകരുടെ അടുക്കല്‍ കുംബസാരിക്കാതിരിക്കുക! നരകാഗ്നിക്ക് ഇരയാകുമ്പോള്‍ സഹായത്തിന് ഈ ആചാര്യന്മാരാരും ഉണ്ടാകില്ലെന്ന് മറക്കരുത്! ഒരു വ്യക്തിയില്‍നിന്നോ സമൂഹത്തില്‍നിന്നോ പാപത്തിനു പ്രോത്സാഹനം നല്‍കുന്ന ഉപദേശങ്ങള്‍ വരുമ്പോള്‍ അത് തിരിച്ചറിയണമെങ്കില്‍ ദൈവീകനിയമങ്ങളെ സംബന്ധിച്ചുള്ള അറിവ് നമുക്കുണ്ടായിരിക്കണം. ഈ നിയമങ്ങളെല്ലാം കുറിച്ചുവച്ചിരിക്കുന്നത് ബൈബിളില്‍ മാത്രമാണ്. മറ്റൊരാള്‍ ഉപദേശിക്കുന്നത് ദൈവവചനമാണോ എന്ന് പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതും ബൈബിളില്‍നിന്നു മാത്രമായിരിക്കണം. എന്തെന്നാല്‍, ബൈബിളില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടെന്ന മുഖവുരയോടെ തങ്ങളുടെതന്നെ യുക്തിചിന്തകള്‍ പ്രചരിപ്പിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. സിനിമകളിലും നാടകങ്ങളിലും കഥകളിലുമെല്ലാം ഇത്തരം വ്യാജവചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് സത്യവചനമാണെന്നു പലരും ധരിക്കുന്നു.

ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്ന സന്ദേശം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പ്രസംഗിക്കുന്ന വൈദീകരെപ്പോലും മനോവയ്ക്കറിയാം. ഇങ്ങനെയൊരു വചനം ബൈബിളില്‍ ഇല്ലെന്നു മാത്രമല്ല, ഇതിനു നേരേ വിപരീതമായ വചനം ബൈബിളില്‍ ഉണ്ടെന്നതുമാണ് യാഥാര്‍ത്ഥ്യം! ആ വചനം ഇങ്ങനെയാണ്: “നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലെബെനോനിലെ സെദാര്‍മരംപോലെ വളരും. അവരെ യാഹ്‌വെയുടെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും”(സങ്കീ: 92; 12-14). എന്നാല്‍, ദുഷ്ടനെക്കുറിച്ച് ബൈബിള്‍ പറയുന്ന യഥാര്‍ത്ഥ വചനങ്ങള്‍ ശ്രദ്ധിക്കുക: “ദുഷ്ടരെക്കണ്ട് നീ അസ്വസ്ഥനാകേണ്ട്; ദുഷ്കര്‍മ്മികളോട് അസൂയപ്പെടുകയും വേണ്ട. അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും”(സങ്കീ: 37; 1, 2). സങ്കീര്‍ത്തകന്‍ വീണ്ടും പറയുന്നു: “അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; സമൃദ്ധിയുടെ തികവില്‍ അവര്‍ ആനന്ദിക്കും. ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചന നടത്തുകയും അവനെതിരെ പല്ലിറുമ്മുകയും ചെയ്യുന്നു. എന്നാല്‍ യാഹ്‌വെ ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു. ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ. അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും”(സങ്കീ: 37; 10-16). ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്റെ കളികളാണ് ഇതെല്ലാം.

ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട്. ബൈബിളിലെ വചനമാണെന്നു പറഞ്ഞുകൊണ്ട് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്ന സന്ദേശങ്ങള്‍ ബൈബിളില്‍ ഉള്ളതുതന്നെയാണോ എന്ന പരിശോധനയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മറ്റൊന്ന്, വചനത്തിലൂടെയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍, ആ വചനം അറിയിച്ച സാഹചര്യം പരിശോധിക്കണം! അധികാരികള്‍ക്ക് വിധേയപ്പെടണം എന്ന് പൗലോസ് അപ്പസ്തോലന്‍ റോമായിലെ സഭയെ ഉപദേശിച്ചപ്പോള്‍, അത് തങ്ങളെ അനുസരിക്കാനുള്ള ഉപദേശമാണെന്നു പറഞ്ഞുനടക്കുന്ന വൈദീകര്‍ നമുക്കിടയിലുണ്ട്. റോമന്‍ ഭരണകൂടത്തിനെതിരേ വിമതപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട ക്രിസ്ത്യാനികളോടുള്ള സന്ദേശമായിരുന്നു അത്. മാത്രവുമല്ല, വൈദീകര്‍ വഹിക്കുന്നത് അധികാരസ്ഥാനമല്ല; മറിച്ച്, ശുശ്രൂഷകരുടെ സ്ഥാനമാണ്! ക്രിസ്തീയതയില്‍ അധികാരി ക്രിസ്തു മാത്രമാണ്. മറ്റെല്ലാവരും സഭയുടെ ശുശ്രൂഷകാരാണെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം.

ദൈവവചനത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ ദൈവത്തിനുമേല്‍ ആരോപിക്കുന്നതിനുപിന്നില്‍ സാത്താന്റെ സ്വാധീനമുണ്ട്. കേട്ടുപതിഞ്ഞ പഴമൊഴികള്‍പോലും ബൈബിള്‍ വചനങ്ങളായി ചിലര്‍ തെറ്റിദ്ധരിക്കുന്നു. ഇത്തരം അബദ്ധധാരണകള്‍ ജനിപ്പിക്കുന്നത് സാത്താനാണെങ്കിലും, വചനത്തെക്കുറിച്ചു കേട്ടറിവു മാത്രമുള്ള മനുഷ്യന്‍ ഇത് ഏറ്റെടുത്തു പ്രചരിപ്പിക്കുന്നുവെന്നതാണ് വാസ്തവം. അബദ്ധമാണ് തങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നോ, ഇതുമൂലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നോ ഇവര്‍ അറിയുന്നില്ല. അറിവില്ലായ്മമൂലം ലോകത്തു വന്നുഭവിക്കുന്ന ദുരന്തങ്ങളില്‍ ഒന്നാണിത്. ഇതിനെല്ലാം പരിഹാരമായി മനോവയ്ക്കു നിര്‍ദ്ദേശിക്കാന്‍ ഒന്നു മാത്രമേയുള്ളു; വചനം പഠിക്കുന്നതില്‍ ശ്രദ്ധപതിപ്പിക്കുക! കേള്‍ക്കുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നതിനുപകരം, വചനവുമായി ചേര്‍ത്തുവച്ചു പരിശോധിച്ചതിനുശേഷം മാത്രം സ്വീകരിക്കുക. ഇവിടെയും ചില അപകടങ്ങള്‍ പതിയിരിപ്പുണ്ട്. സൗജന്യമായി ലഭിക്കുന്ന ബൈബിളുകളില്‍ പലതും സത്യവചനമല്ല എന്നതാണ് ഈ അപകടം. തപാലില്‍ അയച്ചുതരുന്ന ലഘുലേഖകളും ബൈബിളുകളും സ്വീകരിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തണം. തെരുവോരങ്ങളില്‍ ബൈബിളും ലഘുലേഖകളും വിതരണം ചെയ്യുന്ന എല്ലാവരെയും മനോവ വിമര്‍ശിക്കുന്നില്ല. തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സുവിശേഷം പ്രചരിപ്പിക്കാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അനേകര്‍ ഇവരിലുണ്ട്. എന്നാല്‍, അപകടകരമായ ആശയങ്ങളുടെ പ്രചാരകരെ ഇവരില്‍നിന്നു വേര്‍തിരിച്ചറിയാന്‍ ശ്രമിക്കണം. ഇതിനെല്ലാം അനിവാര്യമായി വേണ്ടത് ദൈവവചനത്തിലും ദൈവീകനിയമങ്ങളിലുമുള്ള അവഗാഹമാണ്!

ക്രിസ്തുവിന്റെ കാരുണ്യം പ്രഘോഷിക്കാന്‍ സാത്താനും തയ്യാര്‍!

യേഹ്ശുവായുടെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ശേഷം സാത്താന്റെ പ്രബോധനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവന്റെ പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്ന വിവിധ മന്ത്രാലയങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനുള്ള മന്ത്രാലയവും അവന്‍ ഒരുക്കിയിരിക്കുന്നു! ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുവിന്റെ മഹാകാരുണ്യത്തെ സംബന്ധിച്ചുള്ള പ്രബോധനം! പാപത്തിനു ശിക്ഷയില്ല എന്ന പ്രബോധനവുമായി ചുറ്റിത്തിരിയുന്ന സകലരും ഈ മന്ത്രാലയത്തില്‍ ജോലിചെയ്യുന്നവരാണ്. തെറ്റായ അറിവിന്റെ അടിസ്ഥാനത്തില്‍ ഈ മന്ത്രാലയത്തിന്റെ ഭാഗമായവരുമുണ്ട്. അറിവുകേടിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ക്കൂടി ഇവര്‍ ചെയ്യുന്നതും സാത്താന്റെ ശുശ്രൂഷതന്നെയാണ്!

ഒരു വചനത്തില്‍നിന്നുതന്നെ നമുക്ക് ഈ പഠനം ആരംഭിക്കാം. ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവിടുത്തെ കാരുണ്യംപോലെതന്നെ ശിക്ഷയും വലുതാണ്‌; പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്ന് മനുഷ്യനെ വിധിക്കുന്നു”(പ്രഭാ: 16; 12). ഇത് പ്രവാചകകാലഘട്ടത്തില്‍ ജീവിച്ചവര്‍ക്കുവേണ്ടി മാത്രമുള്ള വചനമല്ല; ദൈവത്തിന്റെ വചനം കാലങ്ങളെയും കാലഘട്ടങ്ങളെയും കടന്ന് അനന്തതവരെ നിലനില്‍ക്കുന്നതാണ്! ക്രിസ്ത്യാനികള്‍ക്ക് ഈ നിയമം ബാധകമല്ലെന്നു വാദിക്കുന്ന കുബുദ്ധികള്‍ക്കു ബോദ്ധ്യപ്പെടാനായി ഒരു സന്ദേശംകൂടി കുറിക്കുന്നു: “അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും”(റോമാ: 11; 22). ഇത് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന പ്രബോധനമാണ്. ഈ ഉപദേശങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ്, കാരുണ്യത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന പ്രബോധര്‍ അരങ്ങുവാഴുന്നത്. തിന്മയില്‍ വ്യാപരിക്കാനുള്ള ധൈര്യം പകര്‍ന്നുനല്‍കുന്ന പ്രബോധകരാണിവര്‍.

ദൈവം കരുണാമയനായതുകൊണ്ടുതന്നെ അവിടുന്ന് മനുഷ്യനെ ശിക്ഷിക്കുകയില്ലെന്ന വാദവുമായി അനേകര്‍ രംഗത്തുണ്ട്. ക്രിസ്തുവിന്റെ പ്രഘോഷകര്‍ എന്ന നിലയിലാണ് ഇവര്‍ പ്രചരണരംഗത്തുള്ളത്. മരണാനന്തരം സകലരും നിത്യജീവനില്‍ പ്രവേശിക്കുമെന്നും അതാണ്‌ ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ സാധ്യമായതെന്നും ഇവര്‍ വാദിക്കുന്നു. ആദ്ധ്യാത്മിക ആചാര്യന്മാരായി പരിഗണിക്കപ്പെടുന്നവര്‍തന്നെ ഇപ്രകാരം പറയുമ്പോള്‍, വിശ്വാസികള്‍ക്ക് ഈ പ്രബോധനം സ്വീകാര്യമാകുന്നു. എന്നാല്‍, എന്തായിരിക്കും ഇതിന്റെ പ്രത്യാഘതമെന്നു നാം ചിന്തിക്കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും പ്രായം കടന്ന കുടുംബിനികളെയും പീഡിപ്പിക്കുന്ന വൈദീകര്‍ ഈ സിദ്ധാന്തമാണ്‌ ഇരകളെ പഠിപ്പിക്കുന്നത്. ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ പാപം എന്നേക്കുമായി ഇല്ലാതായെന്നും, കുംബസാരം എന്നത് മനഃശാസ്ത്രപരമായ ചികിത്സയുടെ ഭാഗമാണെന്നും ഇവര്‍ ധരിപ്പിക്കുന്നു! കുംബസാരത്തിലൂടെ ലക്ഷ്യമിടുന്നത്, ഒരുവന്റെ മനസ്സിനെ അലട്ടുന്ന വിഷയം മറ്റൊരാളോടു പങ്കുവയ്ക്കുമ്പോള്‍ ലഭിക്കുന്ന സമാധാനം മാത്രമാണെന്നു പഠിപ്പിക്കുന്ന വൈദീകര്‍ ഇന്നുണ്ട്. ഇത് കത്തോലിക്കാസഭയിലും അപ്പസ്തോലിക സഭകളിലും മാത്രമുള്ള അവസ്ഥയല്ല; പെന്തക്കോസ്തു സമൂഹമടക്കം എല്ലാ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളിലും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ശക്തിപ്രാപിക്കുന്നു. തങ്ങളുടെ അവിഹിതവേഴ്ചകളെ ന്യായീകരിക്കുന്നത് ഇത്തരം പ്രബോധനങ്ങളിലൂടെയാണ്. ബൈബിള്‍ നല്‍കുന്ന ഒരു സന്ദേശം ഇവിടെ പ്രസക്തമാകുന്നു. സന്ദേശമിതാണ്: “അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബ്ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്”(2 തിമോ: 3; 5-7). 

ഇത്തരം സ്ത്രീകളെ പാപത്തില്‍ കെട്ടിയിടുന്ന വ്യാജന്മാര്‍ തങ്ങളുടെ സുവിശേഷവുമായി ചുറ്റിനടക്കുന്നുണ്ട്. അവിഹിതവേഴ്ച്ചകളെ പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നു പറയുമ്പോള്‍, അതിശയോക്തിയായി ആരും ഇതിനെ കാണേണ്ടാ! വര്‍ത്തമാനകാല പാപങ്ങളില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഈ പാപമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദാമ്പത്യജീവിതങ്ങളില്‍ നുഴഞ്ഞുകയറി അതിനെ തകര്‍ക്കുന്ന കപടഭക്തന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ മ്ലേച്ഛമായ ജീവിതങ്ങളെ പിന്തുണയ്ക്കുന്ന ഉപദേശകരെയാണ് സ്വൈരിണികളായ സ്ത്രീകള്‍ക്കു താത്പര്യം! തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അതിനെ തിരുത്താന്‍ ശ്രമിക്കുന്നവരെ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല. വ്യഭിചാരദുര്‍ഭൂതം ആവസിച്ചിരിക്കുന്ന വ്യക്തികളുടെ പ്രത്യേകതയാണിത്. ദൈവത്തിലേക്കു തിരിയാന്‍ ഇവര്‍ക്കു സാധിക്കില്ല. ഈ വചനം ശ്രദ്ധിക്കുക: “തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല”(ഹോസെയാ: 5; 4). ഇത് ഗുരുതരമായ അവസ്ഥയാണ്! വ്യഭിചാരമെന്ന പാപത്തില്‍ അകപ്പെടുകയെന്നത് വലിയൊരു ബന്ധനവും തലമുറകലിലേക്കു പകരപ്പെടുന്ന ശാപവുമാണ്! ഈ പാപത്തിന്റെ ഗുരുതരാവസ്ഥയെ ലഘൂകരിക്കുന്ന വിഷയാസക്തര്‍ ആത്മീയശുശ്രൂഷകരുടെ വേഷത്തില്‍ ഇറങ്ങിയിരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം. വ്യഭിചാരം എന്നത് ശരീരത്തിന്റെ ആവശ്യവും അനിവാര്യതയുമായതുകൊണ്ട് അത് പാപമല്ലെന്ന് ഈ ശപിക്കപ്പെട്ടവര്‍ പ്രബോധനം നല്‍കുന്നു. ദൈവത്തിന്റെ കാരുണ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവര്‍ തങ്ങളുടെ പൈശാചിക ആശയം മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്നത്.

പാപികളോടു കരുണ കാണിക്കുകയും അവരുടെ പശ്ചാത്താപത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്യുന്ന നല്ല ദൈവമാണ് യേഹ്ശുവാ. എന്നാല്‍, അവിടുത്തെ ക്ഷമയെ പാപം ചെയ്യുന്നതിനുള്ള സമ്മതിപത്രമായി കണക്കാക്കുന്നവരോടല്ല അവിടുന്ന് ക്ഷമിക്കുന്നത്. ഈ വചനം ശ്രദ്ധിക്കുക: “ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. അവിടുത്തെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും യാഹ്‌വെയിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും. യാഹ്‌വെയിങ്കലേക്കു തിരിയാന്‍ വൈകരുത്; നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്; അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും”(പ്രഭാ: 5; 5-7). ദൈവത്തിന്റെ കാരുണ്യത്തെ ദുരുപയോഗിക്കുന്നവര്‍ക്ക് മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നില്ല. ആ ദിവസം ഒരു കെണിപോലെ അവന്റെമേല്‍ വന്നുപതിക്കും. ക്ഷമിക്കുമെന്നു കരുതി വീണ്ടും വീണ്ടും പാപം ചെയ്യുന്നവരെ കാത്തിരിക്കുന്ന ദുരന്തം ഇതായിരിക്കും. ദൈവത്തിന്റെ കാരുണ്യം എന്നത് പാപം ചെയ്യാനുള്ള അവസരമായി കരുതുന്നത് അവിടുത്തെ പരിഹസിക്കുന്നതിനു തുല്യമാണ്.

മനുഷ്യന്റെ എല്ലാ പാപങ്ങളും അവന്റെ ശരീരത്തിലെ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ത്തന്നെ മനുഷ്യനല്ല അവന്റെ പാപത്തിന്റെ ഉത്തരവാദിയെന്നും വാദിക്കുന്ന ആധുനിക പണ്ഡിതന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പൈശാചികതയില്‍ പൂര്‍ണ്ണതപ്രാപിച്ച വ്യക്തികളാണ് ഈ പണ്ഡിതന്മാര്‍! സ്വവര്‍ഗ്ഗഭോഗികള്‍ക്ക് സമൂഹത്തില്‍ മാന്യത കല്പിച്ചു നല്‍കുന്നത് ഈ പിശാചുബാധിതരാണ്. ആധുനിക പാപങ്ങളുടെ നീണ്ട പട്ടികയില്‍ പ്രഥമസ്ഥാനത്തുള്ളതും ഈ പാപംതന്നെ! സോദോമിലും ഗോമോറായിലും ദൈവത്തിനു തെറ്റുപറ്റിയെന്നു പറയാതെപറയുന്ന ഇവര്‍ ലക്ഷ്യമിടുന്നതും ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനാണ്! കേരളത്തിലെ സ്വവര്‍ഗ്ഗഭോഗികളെ കൂട്ടത്തോടെ കൊച്ചി മെട്രോയിലെ ജീവനക്കാരാക്കി ദൈവത്തെ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ പ്രതിദിനം ഇരുപതുലക്ഷം നഷ്ടത്തില്‍ തുഴഞ്ഞുകൊണ്ടിരിക്കുന്നു! ഗണപതിഹോമവും സ്വവര്‍ഗ്ഗഭോഗവുംകൂടി ഒന്നിച്ചുവന്നപ്പോള്‍ എല്ലാം പൂര്‍ണ്ണമായി! പ്രതിമാസം ആറുകോടിയറുപതുലക്ഷം രൂപാ നഷ്ടത്തിലാണ് കൊച്ചിമെട്രോ സര്‍വ്വീസ് നടത്തുന്നത്!

ഏറ്റവും നിന്ദ്യമായ പാപങ്ങള്‍ക്കുപോലും മാന്യത കല്പിക്കുന്ന വിധത്തിലുള്ള പുതിയ നിയമങ്ങളെ ആരും കാണാതെപോകരുത്. വേശ്യകളെ ലൈംഗിക തൊഴിലാളികള്‍ (sex workers) എന്ന ഓമനപ്പേരിലാണ് ഇപ്പോള്‍ വിളിക്കുന്നത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ (transgendered) വിഭാഗങ്ങള്‍ക്ക് സാമൂഹിക അംഗീകാരം നല്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെയും സംഘടനകളെയും ശ്രദ്ധിച്ചാല്‍, അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പൈശാചികതയുടെ ആഴം വ്യക്തമാകും. ഇവരെല്ലാം നടത്തുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണെന്നു തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കെങ്കിലും സാധിക്കണം. സമൂഹത്തെ ഒന്നടങ്കം ശിക്ഷാവിധിക്ക് ഇരയാക്കുന്നവിധം ദൈവകോപം ക്ഷണിച്ചുവരുത്താനാണ് സാത്താന്‍ ഇവരിലൂടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം മ്ലേച്ഛതകള്‍ക്ക് സമൂഹത്തില്‍ മാന്യത കല്പിക്കുന്നവരും അതിനു മൗനംകൊണ്ടെങ്കിലും പിന്തുണനല്‍കുന്നവരും ഒന്നുപോലെ ശിക്ഷിക്കപ്പെടുന്ന ദിനം വിദൂരത്തല്ല! സോദോം-ഗോമോറാ ദേശങ്ങളെ നമുക്കുമുന്നില്‍ ഇന്നും ദൃഷ്ടാന്തമാക്കി വച്ചിരിക്കുന്നത് വെറുതെയാണെന്ന് ആരും കരുതരുത്!

ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തത്വചിന്തകള്‍!

ഈ പാപത്തെ ആധുനിക പാപങ്ങളുടെ പട്ടികയില്‍ ചേര്‍ത്തുവച്ചു പറയാന്‍ കഴിയില്ലെങ്കിലും, ഇന്ന് ഇതിനു പ്രചാരം കൂടുതല്‍ ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദി ദൈവം ഒരുവന്‍ മാത്രമാണെന്ന പ്രചാരണം നടത്തുന്നവരില്‍ എല്ലാ വിഭാഗങ്ങളുമുണ്ട്. കുബുദ്ധിജീവികളും കപട ആദ്ധ്യാത്മികതയുടെ പ്രബോധകരും മാത്രമല്ല, നാസ്തികവാദികള്‍പ്പോലും ദൈവത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ ഇതില്‍ പങ്കാളികളാകുന്ന സുവിശേഷ പ്രഘോഷകരും ഉണ്ടെന്നത് പറയാതെവയ്യ! ആയതിനാല്‍, സുവിശേഷ പ്രഘോഷകരിലൂടെ ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനുള്ള സാത്താന്റെ ശ്രമങ്ങളെയാണ് നാമിവിടെ പരിശോധിക്കുന്നത്. “ ”  ‘ ’

രോഗികളെ സൃഷ്ടിക്കുന്നതും വികലാംഗരെ സൃഷ്ടിക്കുന്നതും ആണോ പെണ്ണോ അല്ലാത്തവരായ മനുഷ്യരെ സൃഷ്ടിക്കന്നതുമൊക്കെ ദൈവമാണെന്ന പ്രഖ്യാപനം നടത്തുന്നതില്‍ നാസ്തികവാദികളോടൊപ്പം സുവിശേഷ പ്രഘോഷകരും രംഗത്തുള്ളത് ഗുരുതരമായ കാര്യമാണ്. സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമെന്ന് ഇവര്‍ ഉദ്ഘോഷിക്കുന്നതു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതില്‍ അപാകതയൊന്നും തോന്നില്ല. ദൈവത്തെ മഹത്വപ്പെടുത്തുന്ന ആത്മീയ പണ്ഡിതനായി ഇവരെ വാഴ്ത്താനും തയ്യാറാകും. എന്നാല്‍, വിവരക്കേടിന്റെ പൂര്‍ണ്ണതയാണ് ഇവര്‍ പ്രഘോഷിക്കുന്നതെന്ന് അറിയണമെങ്കില്‍, ദൈവം ആരാണെന്നും അവിടുത്തെ നീതിയുക്തമായ പ്രവര്‍ത്തികള്‍ എന്താണെന്നും തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം ആര്‍ജ്ജിക്കുകതന്നെവേണം!

വൈകല്യത്തോടെയോ രോഗത്തോടെയോ ചാന്തുപൊട്ടന്മാരായോ ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. ഇവരുടെയെല്ലാം സൃഷ്ടിയുടെ ഉത്തരവാദിത്വം ദൈവത്തിനു ചാര്‍ത്തിക്കൊടുത്തുകൊണ്ട് അവിടുത്തെ വലിയവനാക്കാന്‍ ആരും ശ്രമിക്കേണ്ട. അവിടുന്ന് ഈ ഭൂമിയില്‍ നടത്തിയ സൃഷ്ടികള്‍ക്കൊന്നും യാതൊരു വൈകല്യങ്ങളും ഉണ്ടായിരുന്നില്ല. അവിടുത്തെ സൃഷ്ടികളെയെല്ലാം അവിടുന്ന് നല്ലതെന്നു കണ്ടു! എല്ലാ ജീവജാലങ്ങളെയും ഇണകളോടുകൂടെയാണ് ദൈവം സൃഷ്ടിച്ചത്. അവയില്‍ ഒന്നിനെപ്പോലും വൈകല്യത്തോടെ അവിടുന്ന് സൃഷ്ടിച്ചില്ല. പിന്നീട് ഈ ഭൂമുഖത്തു സൃഷ്ടികര്‍മ്മങ്ങള്‍ നടത്തിയത് സൃഷ്ടികള്‍ തന്നെയാണെന്ന സത്യമാണ് മനുഷ്യന്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. ഓരോ സൃഷ്ടികളും പൂര്‍ത്തിയാക്കിയതിനുശേഷം, ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: “വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ. അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റം ചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ”(സൃഷ്ടി: 1; 20-22). ദൈവത്തിന്റെ സൃഷ്ടികളില്‍ അപൂര്‍ണ്ണത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, എല്ലാം നല്ലതെന്ന് അവിടുന്നു കാണുകയും ചെയ്തു. പിന്നീട്, അവിടുന്ന് ഈ സൃഷ്ടികളെത്തന്നെ സൃഷ്ടികര്‍മ്മം ഏല്പിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. അവിടുന്ന് അവയോടു പറഞ്ഞതു വര്‍ദ്ധിച്ചു പെരുകാനാണെങ്കില്‍, അവ അത് ഇന്നും നിര്‍വ്വഹിക്കുന്നു.

മനുഷ്യനെ സൃഷ്ടിച്ചതിനുശേഷവും അവിടുന്ന് അരുളിച്ചെയ്തത് വര്‍ദ്ധിച്ചു പെരുകാന്‍ തന്നെയായിരുന്നു. ഈ വചനം ശ്രദ്ധിക്കുക: “ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”(സൃഷ്ടി: 1; 28). സന്തതികളെ ജനിപ്പിച്ചുകൊണ്ട്‌ സൃഷ്ടികര്‍മ്മത്തിലേര്‍പ്പെടാന്‍ മനുഷ്യനോടു ദൈവം ആഹ്വാനം ചെയ്യുന്നത് നാമിവിടെ വായിച്ചു. അങ്ങനെയെങ്കില്‍, മനുഷ്യന്‍ സൃഷ്ടി നടത്തിയപ്പോള്‍ ഉണ്ടായ വൈകല്യങ്ങളുടെ ഉത്തരവാദിത്വം എങ്ങനെയാണ് ദൈവത്തിനുമേല്‍ ആരോപിക്കാന്‍ സാധിക്കുന്നത്? അതുപോലെതന്നെ, എല്ലാ ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആഹ്വാനം ദൈവത്തില്‍നിന്നു സ്വീകരിച്ചിട്ടുള്ള മനുഷ്യനെ, ആ അവകാശത്തില്‍നിന്നു വിലക്കാനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? സത്യദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് എതിരെയുള്ള നിയമങ്ങളാണ് ഇന്നത്തെ ലോകം നിര്‍മ്മിക്കുന്നതെങ്കില്‍, ആ നിയമങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണെന്നു നാം തിരിച്ചറിയണം.

ഈ ഭൂമിയില്‍ ജീവിച്ചവരും ജീവിക്കുന്നവരും ജീവിക്കാനിരിക്കുന്നവരുമായ സകലരെയും സൃഷ്ടിച്ചത് ദൈവമാണെന്നു ചിന്തിക്കരുത്. ആദത്തെയും ഹവ്വായെയും സൃഷ്ടിച്ചതിനുശേഷം ദൈവം തന്റെ സൃഷ്ടികര്‍മ്മത്തില്‍നിന്നു വിരമിച്ചുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ വചനം ശ്രദ്ധയോടെ വായിക്കുക: “താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്ന് വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി”(സൃഷ്ടി: 2; 2, 3). ആദത്തെയും ഹവ്വായെയും കൂടാതെ, മനുഷ്യനോ ജീവികളോ പിശാചോ സൃഷ്ടിക്കാത്തതായ ഒരു ജന്മംകൂടി മാത്രമേ ഈ ഭൂമിയില്‍ ഉണ്ടായിട്ടുള്ളു. അത് ആരുടേയും സൃഷ്ടിയല്ലാത്തവനും ദൈവംതന്നെയുമായ യേഹ്ശുവാ ആണ്!

അവിഹിതവേഴ്ചകളിലൂടെ ജനിച്ച സന്തതികള്‍ ഈ ഭൂമുഖത്തുണ്ട്. മാതാപിതാക്കളുടെ രതിവൈകൃതങ്ങളില്‍നിന്നു ജന്മംകൊണ്ട സന്തതികളും ഈ ഭൂമിയില്‍ ജീവിക്കുന്നു. ഇത്തരം രതിവൈകൃതങ്ങളിലൂടെ ജനിക്കുന്ന സന്തതികളില്‍ പകരപ്പെടുന്നത് മാതാപിതാക്കളുടെ മ്ലേച്ഛതയാണെങ്കില്‍, ഈ മ്ലേച്ഛതയില്‍ സന്തതികള്‍ക്കു ജന്മംനല്‍കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത് സാത്താനാണ്‌. വ്യഭിചാരത്തില്‍നിന്നു ജനിക്കുന്ന സന്തതികളുടെ പിതൃത്വം ദൈവത്തിനുമേല്‍ ആരോപിക്കാന്‍ പ്രേരിപ്പിക്കുന്നതും പിശാചുതന്നെ! ഇങ്ങനെയുള്ള ജന്മങ്ങളെക്കൊണ്ട് ഭൂമുഖത്തെ നിറയ്ക്കുകയെന്നതാണ് അവന്റെ ലക്‌ഷ്യം! ഈ ഭൂമിയെ ശാപംകൊണ്ടു മൂടാനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ്. പരസ്പരം സമ്മതപ്രകാരം വ്യഭിചാരം ചെയ്യാനും അവിഹിതമായി ജീവിക്കാനും അനുവാദം നല്‍കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരും സാത്താനോടൊപ്പം വ്യഭിചാരത്തിനു കൂട്ടുനില്‍ക്കുന്നു. ഈ വചനം ശ്രദ്ധയോടെ വായിക്കുക: “വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനം നിറഞ്ഞതായിരിക്കും. യൗവ്വനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും”(ജ്ഞാനം: 3; 16-19).

അവിഹിതവേഴ്ച്ചകളിലൂടെ ജനിക്കുന്ന സന്തതികള്‍ ദൈവത്തിന്റെ സൃഷ്ടിയാണെങ്കില്‍, അങ്ങനെയുള്ള ജന്മങ്ങളെക്കുറിച്ച് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുമോ? നിയമവിരുദ്ധമായ ബന്ധം എന്നത് ലോകത്തിന്റെ നിയമമാണെന്ന് ആരും കരുതരുത്. ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമായ എല്ലാ ലൈംഗിക ബന്ധങ്ങളും വ്യഭിചാരങ്ങളാണ്. വിജാതിയരുമായുള്ള വിവാഹവും ലോകത്തിന്റെ നിയമപ്രകാരം മാത്രം നടന്നിട്ടുള്ള വിവാഹവും വ്യഭിചാരത്തിന്റെ പട്ടികയില്‍ ചേര്‍ക്കപ്പെടും!

ദൈവം ചെയ്യാത്ത കാര്യങ്ങള്‍ ദൈവത്തിനുമേല്‍ ആരോപിക്കുന്നവര്‍ക്കു വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. എല്ലാ തിന്മകള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം ദൈവമാണെന്നു സ്ഥാപിക്കുന്നതിലൂടെ, യഥാര്‍ത്ഥ കാരണക്കാരനായ സാത്താനെ സുരക്ഷിതനാക്കാന്‍ അവന്റെ ആജ്ഞാനുവര്‍ത്തികള്‍ നടത്തുന്ന ശ്രമമാണിത്. ഈ ശ്രമം വിജയിച്ചു എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ദൈവത്തിനുനേരേ ഉയരുന്ന ആവലാതികള്‍! ദൈവം എന്നോട് ഇതു ചെയ്തല്ലോ എന്ന് എല്ലാ മരണവീടുകളില്‍നിന്നും വിലപാങ്ങള്‍ ഉയരാറുണ്ട്. മരണവീടുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിലാപങ്ങളല്ല ഇതെന്നു നമുക്കറിയാം.

സൃഷ്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ അറിവിനായി ഈ ലേഖനം വായിക്കുക: സകലത്തെയും സൃഷ്ടിച്ചത് ദൈവമോ?

സാത്താനും പിശാചും വെറും കെട്ടുകഥകള്‍!

സാത്താന്‍, പിശാച് എന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളാണെന്നും, വിവരമില്ലാത്തവരാണ് അതൊക്കെ വിശ്വസിക്കുന്നതെന്നും പറഞ്ഞുനടക്കുന്ന അതിബുദ്ധിമാന്മാര്‍ നമുക്കിടയിലുണ്ട്. പിശാചുബാധിതരായ ഇവര്‍ തങ്ങളെ ബാധിച്ചിരിക്കുന്നത് പിശാചല്ല എന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്! സാത്താന്റെ അസ്ഥിത്വത്തെത്തന്നെ നിഷേധിച്ചാല്‍ അവന്റെ പ്രവര്‍ത്തനങ്ങളെ ആരും കുറ്റപ്പെടുത്തുകയില്ലെന്ന് അവനറിയാം. തന്റെ പ്രവര്‍ത്തനങ്ങളെയും താന്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെയും ആരും തിരിച്ചറിയാതിരിക്കാനുള്ള സാത്താന്റെ കുതന്ത്രമാണിത്. പിശാച് ഇല്ലെങ്കില്‍ പൈശാചികം എന്ന പ്രയോഗത്തിനുതന്നെ അടിസ്ഥാനമില്ല. സാത്താനുണ്ടെന്നും അവന്‍ നമ്മുടെ ശത്രുവാണെന്നും വെളിപ്പെടുത്തിയത് ക്രിസ്തുവും ക്രിസ്തീയതയുമാണ്. അതിനാല്‍ത്തന്നെ, ക്രിസ്തുവും ക്രിസ്തീയതയും മാത്രമാണ് സാത്താന്റെ എതിരാളികള്‍! പിശാചിനെ വ്യക്തമായി തുറന്നുകാണിക്കുന്നത് ക്രിസ്തുവും ക്രിസ്ത്യാനികളുമാണെന്നു മനസ്സിലാക്കിയിട്ടുള്ളത് നാം മാത്രമല്ല; ഈ ലോകത്തുള്ള എല്ലാവര്‍ക്കും ഈ സത്യമറിയാം. ലോകം പിശാചിനോടൊപ്പമായതുകൊണ്ട്, ലോകത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഇന്ന് ക്രിസ്തീയതയെ എതിരിട്ടുകൊണ്ടിരിക്കുന്നു.

സാത്താന്‍ ഇല്ലെന്നു സാത്താന്റെ അനുയായികള്‍ നടത്തുന്ന പ്രചരണം ഒരുഭാഗത്തു നടക്കുമ്പോള്‍ത്തന്നെ, സാത്താനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന മറ്റു ചില വിഭാഗങ്ങളുണ്ട്. സാത്താന്‍ ഈ ഭൂമുഖത്തു സൃഷ്ടിച്ചിരിക്കുന്ന അവന്റെ മതങ്ങളാണ് ഈ വിഭാഗങ്ങള്‍! എല്ലാ വിജാതിയ മതങ്ങളുടെയും പിതാവ് പിശാചാണെന്നു നമുക്കറിയാം. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ബൈബിളില്‍ ആയതുകൊണ്ടുതന്നെ, ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് സാത്താന്റെ മതങ്ങളിലൊന്നു പ്രചരണം നടത്തുന്നു. മറ്റൊരു പൈശാചിക മതമാകട്ടെ, ക്രിസ്തുവിന്റെ ഗുരു തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ലോകത്തു സംഭവിക്കുന്ന സകലത്തിന്റെയും പിതൃത്വം ഏറ്റെടുക്കുന്ന ഈ അല്പന്മാര്‍ അത്ര നിസ്സാരക്കാരൊന്നുമല്ല. സാത്താനെ, സാത്താനായിത്തന്നെ അംഗീകരിച്ചുകൊണ്ട് തങ്ങളുടെ മതത്തിന്റെ പൈശാചികത ഇവര്‍ പുരപ്പുറത്തു പ്രഘോഷിക്കുന്നു. ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു സൂചന നല്‍കാം; പെട്രോള്‍, കക്കൂസ്, ചാണകം ഗോമൂത്രം എന്നിവയുമായി ഈ മതത്തിന് അഭേദ്യമായ ബന്ധമുണ്ട്! സാത്താനെ ഇവര്‍ ചാത്തന്‍ ഭാഗവാനെന്നും ശാസ്താവെന്നുമൊക്കെ വിളിച്ച് ദിവ്യപരിവേഷം നല്‍കുന്നു.

വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നത് എന്ന ബൈബിള്‍ സന്ദേശത്തെ അന്വര്‍ത്ഥമാക്കുന്ന മതങ്ങള്‍ ഉള്ളതുപോലെ, പിശാചുതന്നെയായ എതിര്‍ക്രിസ്തുവിനെ ഈസാനബി എന്നപേരില്‍ പ്രവാചകനാക്കിയ മതവും ഈ ലോകത്തുണ്ട്. അനേകം ക്രിസ്ത്യാനികളെ വഞ്ചിക്കാന്‍ ഇതിലൂടെ ഈ മതത്തിനും ഈ മതത്തിന്റെ സ്ഥാപകനായ പിശാചിനും സാധിച്ചു! സാത്താനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികള്‍ ക്രിസ്ത്യാനികള്‍ക്കിടയിലും ഉണ്ടെന്നതാണ് ഏറെ പരിതാപകരം! ഈസാനബി തന്നെയാണ് യേഹ്ശുവാ എന്ന ധാരണയില്‍ ജീവിക്കുന്നവര്‍ എതിര്‍ക്രിസ്തുവിന്റെ അനുയായികളായി വഞ്ചിക്കപ്പെടും എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. സാത്താന്‍ വിളവെടുക്കുന്ന പല മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് ഈസാനബിയായുള്ള ആള്‍മാറാട്ടത്തിലൂടെയാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. ക്രിസ്തീയ മതബോധനത്തില്‍ കടന്നുകൂടിയ പൈശാചികതാണ് ഇതിന്റെ പ്രധാന കാരണം. വിവേകവും ജ്ഞാനവുമുള്ള ആചാര്യന്മാര്‍ ഇന്ന് ക്രൈസ്തവസഭകളില്‍ വിരളമാണ്. മാത്രവുമല്ല, ക്രൈസ്തവ ആചാര്യന്മാരുടെ സ്ഥാനത്ത് പിശാച് തന്റെ അനുയായികളെ അവരോധിച്ചുകഴിഞ്ഞു!

നരകവുമില്ല; ശിക്ഷാവിധിയുമില്ല!

സാത്താന്റെ അത്യന്താധുനികമായ പ്രബോധനമാണിത്! സ്വര്‍ഗ്ഗമുണ്ട്; എന്നാല്‍, അതില്‍ പ്രവേശിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാത്താന്റെ കൈവശം ബൈബിള്‍ സന്ദേശങ്ങളും റെഡിയാണ്! അവന്‍ ഉപയോഗിക്കുന്ന ബൈബിള്‍ സന്ദേശങ്ങളില്‍ ഒരെണ്ണം ഇങ്ങനെ: “നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപ്പെടുന്നുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!”(1 കേപ്ഫാ: 4; 18). അപ്പസ്തോലന്‍ ഇവിടെ പറയുന്നത് നൂറുശതമാനവും സത്യമാണ്. എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പറയുന്നതിലൂടെയാണ് സാത്താന്റെ യഥാര്‍ത്ഥ ലക്‌ഷ്യം മറനീക്കി പുറത്തുവരുന്നത്. സ്വര്‍ഗ്ഗം ഉണ്ടെന്നു സമ്മതിക്കുകയും, എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ സാധിക്കുകയുള്ളു എന്നും പഠിപ്പിക്കുന്നത് ബൈബിളിലെ വചനങ്ങളെ ആധാരമാക്കിയാണ്. ഇക്കാര്യത്തില്‍ സാത്താനും അവന്റെ അനുചരന്മാരും പറയുന്നതിനെ എതിര്‍ക്കാന്‍ മനോവ തയ്യാറല്ല. കാരണം, ബൈബിളിലെ വചനം തന്നെയാണു സാത്താന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ദുരുപയോഗിക്കപ്പെടുന്ന ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍മക്കളുടെ സംഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും അവരില്‍ ചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ”(റോമാ: 9; 27).

രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമായിരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന അനേകം സന്ദേശങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, ഈ ചുരുക്കം ചിലരുടെ ഭാഗമാകാനുള്ള ആഹ്വാനമാണ് ബൈബിളിലുടനീളം നാം കാണുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു”(മത്താ: 11; 12). ക്രിസ്തുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്‍പാണ് ഇത് യേഹ്ശുവാ പറഞ്ഞത്. സ്നാപകയോഹന്നാന്റെ കാലംമുതല്‍ ഇന്നുവരെ എന്ന് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, മനുഷ്യന്റെ പ്രയത്നത്താല്‍ മാത്രം സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. എന്നാല്‍, യേഹ്ശുവായുടെ മരണവും ഉത്ഥാനവും വഴി നിത്യജീവനിലേക്കുള്ള സാദ്ധ്യത സുതാര്യമാക്കപ്പെട്ടു. യേഹ്ശുവായുടെ പേരില്‍ വിശ്വസിച്ച് സ്നാനം സ്വീകരിക്കുകയും, വിശ്വാസം ഏറ്റുപറഞ്ഞ് അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം സൗജന്യമായി ലഭിക്കുന്നു. എന്നിരുന്നാലും ഒരു ബലപ്രയോഗം ഇവിടെയും ആവശ്യമായിവരുന്നുണ്ട്. അത് തിന്മയ്ക്കെതിരേയുള്ള ബലപ്രയോഗമാണ്! ശരീരത്തിന്റെ ദുരാശകളോടും ലോകത്തിന്റെ മോഹങ്ങളോടും പടവെട്ടുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിലൂടെ ദൈവരാജ്യത്തിലേക്കു പ്രവേശനം സാദ്ധ്യമാകുകയുള്ളു. ഇത്തരത്തില്‍ വിജയംവരിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കും.

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള സാദ്ധ്യതകള്‍ സുതാര്യമാക്കപ്പെട്ടുവെങ്കില്‍ എന്തുകൊണ്ടാണ് ചുരുക്കംപേര്‍ മാത്രമേ പ്രവേശിക്കുകയുള്ളുവെന്ന് ബൈബിള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്? ഇത് സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യമാണ്! ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം മാത്രമാണ് ക്രിസ്ത്യാനികള്‍ (രേഖകളില്‍). ഇവരില്‍ത്തന്നെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തീയജീവിതം നയിക്കുന്നത്. മറ്റുള്ളവരെല്ലാം സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളുടെ ഭാഗമായി അറിയപ്പെടുന്നവരാണ്‌. ഇതുതന്നെയാണ് ബൈബിളിലെ മുന്നറിയിപ്പിന് ആധാരമായ കാരണം! രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അതിനുള്ള സാഹചര്യമുണ്ടെങ്കിലും, രക്ഷയുടെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നവര്‍ വിരളമാണെന്നത് കണ്‍മുന്‍പില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ്! ബൈബിള്‍ നല്‍കുന്ന വാഗ്ദാനം ശ്രദ്ധിക്കുക: “യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും”(റോമാ: 10; 13). മറ്റൊരു പ്രഖ്യാപനം നോക്കുക: “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 12). യേഹ്ശുവാ എന്ന പേരല്ലാതെ മറ്റൊരു പേരും രക്ഷയ്ക്കായി നല്കപ്പെടാത്തതുകൊണ്ടുതന്നെ, ആ പേര് മാത്രമേ വിളിക്കാവൂ എന്നൊരു നിര്‍ബ്ബന്ധം രക്ഷയുടെ കാര്യത്തിലുണ്ട്.

രക്ഷയ്ക്കുള്ള മാര്‍ഗ്ഗം നമുക്കു മുന്നില്‍ ഉണ്ടായിരിക്കെയാണ് രക്ഷപ്രാപിക്കാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന ധാരണ ജനിപ്പിക്കാന്‍ വചനത്തെ ദുരുപയോഗിക്കുന്നത്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നവരെ തടയാനുള്ള എല്ലാ വഴികളും സാത്താന്‍ പ്രയോഗിക്കും എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തംകൂടിയാണിത്. സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിച്ച് അര്‍ദ്ധസത്യങ്ങള്‍ വെളിപ്പെടുത്തുന്ന പിശാച്, അവന്റെ സാമ്രാജ്യമായ നരകത്തെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് പച്ചകള്ളമാണ്. നരകമില്ല എന്ന പ്രഖ്യാപനത്തിലൂടെ സകലരെയും നിത്യനരകാഗ്നിയ്ക്ക് ഇരയാക്കുകയെന്നതാണ് അവന്റെ ലക്‌ഷ്യം! ഇക്കാര്യത്തില്‍ മനുഷ്യന്റെ മനസ്സറിഞ്ഞുള്ള നീക്കമാണ് സാത്താന്‍ നടത്തിയിരിക്കുന്നത്. എന്തെന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും മരണാനന്തര ജീവിതത്തെക്കുറിച്ചു വ്യക്തമായ ഉറപ്പില്ലാത്തവരാണ്. ആത്മീയ മനുഷ്യരില്‍പ്പോലും ചില വേളകളില്‍ സംശയങ്ങള്‍ ഉയരാറുണ്ട്. മനുഷ്യമനസ്സിന്റെ ഈ ചാഞ്ചാട്ടവും വിശ്വാസത്തിലുള്ള ഉറപ്പില്ലായ്മയും അറിയുന്നവനാണ് സാത്താന്‍! അതുകൊണ്ടുതന്നെ, ഉണ്ടെന്ന് ഉറപ്പില്ലാത്ത സ്വര്‍ഗ്ഗരാജ്യത്തെപ്രതി ഈ ലോകത്തു സാദ്ധ്യമാകുന്ന സുഖങ്ങള്‍ നഷ്ടപ്പെടുത്തണമോ എന്ന ചോദ്യമാണ് മനുഷ്യമനസ്സുകളില്‍ അവന്‍ വിതയ്ക്കുന്നത്. സാത്താന്‍ വിതച്ച വിത്തിനെ മുളപ്പിക്കാനും അതിനെ കരുത്തോടെ വളര്‍ത്താനുമുള്ള എല്ലാ സംവിധാനങ്ങളും അവന്‍ ഒരുക്കുന്നു.

ക്രിസ്തീയ ആദ്ധ്യാത്മികതയുടെ പേരില്‍ ഇറങ്ങിയിരിക്കുന്ന ചില ഗ്രൂപ്പുകളെ ഏറ്റെടുത്ത്, അവരിലൂടെ തന്റെ ലക്‌ഷ്യം പൂര്‍ത്തിയാക്കാനുള്ള ശ്രമവും സാത്താന്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിളിള്‍ വചനങ്ങളെ തോന്നിയതുപോലെ വ്യാഖ്യാനിക്കുന്ന ചില നിഗൂഢസംഘങ്ങളെയാണ് സാത്താന്‍ ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ മൂരിയാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇവയിലൊന്ന്. ഇവരുടെ കൂടെ ചേരുന്ന ഒരുലക്ഷത്തിനാല്പത്തിനാലായിരം ആളുകള്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനം സാദ്ധ്യമാകുകയുള്ളു എന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുന്ന കോമാളികളുടെ കൂടെ ചേരാനും ആളുണ്ട് എന്നതാണ് അദ്ഭുതം! സ്വര്‍ഗ്ഗരാജ്യത്തെ ചെറുതാക്കി അവതരിപ്പിക്കുന്ന ഇവരിലൂടെയും സാത്താന്‍ അവന്റെ ലക്‌ഷ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇവര്‍ പറയുന്നത്ര ആളുകള്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ എത്തുകയുള്ളുവെങ്കില്‍, പ്രവാചക കാലഘട്ടത്തില്‍ത്തന്നെ സ്വര്‍ഗ്ഗരാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതില്‍ ഏറെപ്പേരെ തിരഞ്ഞെടുത്തു കഴിഞ്ഞിട്ടുണ്ടാകും. ആയതിനാല്‍, ഇത്രയും ചെറിയ സമൂഹത്തെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

എന്നാല്‍, യേഹ്ശുവാ അറിയിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3). സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനെക്കാള്‍ അവിടെയുള്ള സംവിധാനങ്ങള്‍ അറിയാവുന്ന ആരും ഭൂമിയിലില്ല. സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കപ്പെട്ട പിശാചിനുപോലും സ്വര്‍ഗ്ഗത്തിലെ ഇന്നത്തെ അവസ്ഥ അറിയില്ല. നാളെ അവിടെ ഉണ്ടാകുന്ന മാറ്റം ഊഹിക്കാനും അവനു കഴിയില്ല. കാരണം, യേഹ്ശുവാ അവിടെ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്! പണി പൂര്‍ത്തിയാകാത്ത ഭവനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കാണ് സാധിക്കുന്നത്? പണി പൂര്‍ത്തിയാകുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് പണിയുന്നവനു മാത്രമേ അറിയുകയുള്ളു. സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാന്‍ എത്രപേര്‍ യോഗ്യത നേടിയാലും, അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലുള്ള നിര്‍മ്മിതിയാണ്‌ അവിടെ നടക്കുന്നത്. അതേ, ഇനിയും ജനിച്ചിട്ടില്ലാത്തവരെപ്പോലും പ്രതീക്ഷിച്ചുകൊണ്ടുള്ള നിര്‍മ്മാണം! നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ യേഹ്ശുവാ വരും! അന്ത്യവിധിക്കുശേഷം മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം സാദ്ധ്യമാകുകയുള്ളു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഇപ്പോള്‍ത്തന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആളെ കയറ്റിവിട്ടു എന്ന് അവകാശപ്പെടുന്ന ഏജന്റുമാര്‍ ഭൂമിയിലുണ്ട്. അവരെക്കുറിച്ചു തത്ക്കാലം ഒന്നും പറയുന്നില്ല.

ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ പ്രത്യേകമായി ശ്രദ്ധിക്കുക: “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേഹ്ശുവാ മ്ശിഹാ. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു”(1 തിമോത്തി: 2; 4-6). എല്ലാവരും രക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, അവര്‍ക്കെല്ലാം ആവശ്യമായ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഒരുക്കാന്‍ ദൈവം തയ്യാറാകും. വിവാഹത്തിനു വിളിക്കപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഒരുക്കങ്ങള്‍ നടത്താന്‍ വിവേകമുള്ള മനുഷ്യര്‍ തയ്യാറാകുമെങ്കില്‍, ദൈവത്തെക്കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല!

സ്വര്‍ഗ്ഗരാജ്യം എന്നത് കുറച്ചുപേര്‍ക്കു മാത്രം അവസരമുള്ള ഒന്നല്ല എന്ന യാഥാര്‍ത്ഥ്യം ഓരോരുത്തരും അറിഞ്ഞിരിക്കുക. അവിടെയുള്ള സ്ഥല സൗകര്യങ്ങളെ സംബന്ധിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. വ്യക്തിപരമായി ഒരുവനു യോഗ്യതയുണ്ടെങ്കില്‍ അവന് അവിടെ പ്രവേശനം നിഷേധിക്കപ്പെടുകയില്ല! സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിച്ച് മനോവയ്ക്കുള്ള ഉറപ്പ് ക്രിസ്തുവാണ്‌! ഓരോ ക്രിസ്ത്യാനികളുടെയും  പ്രത്യാശയും ഉറപ്പും ക്രിസ്തുതന്നെ! എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയത് കണ്ടവരുടെ ഉറപ്പുള്ള സാക്ഷ്യം യേഹ്ശുവായുടെ കാര്യത്തില്‍ മാത്രമേയുള്ളു. മറ്റൊരു മതങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്ത സാക്ഷ്യം ലോകത്തിനു നല്‍കിയത് ക്രിസ്തു മാത്രമാണ്. ആയതിനാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ വീണ്ടുംവരവില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുന്ന ഒരുവനും ലജ്ജിക്കേണ്ടി വരില്ല!

സ്വര്‍ഗ്ഗം എന്നത് യാഥാര്‍ത്ഥ്യമാണെന്നും അവിടെ പ്രവേശിക്കുന്നത് യേഹ്ശുവായില്‍ വിശ്വസിച്ച് സ്നാനം സ്വീകരിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണെന്നുമുള്ള സത്യത്തെ സംബന്ധിച്ച് കൂടുതല്‍ വിവരണം ആവശ്യമില്ലെന്നു മനോവയ്ക്കറിയാം. എന്തെന്നാല്‍, ക്രിസ്ത്യാനികളെല്ലാം ഈ പ്രത്യാശയില്‍ ജീവിക്കുന്നവരാണ്! നരകമില്ലെന്നു പിശാചും അവന്റെ കൂട്ടാളികളും പറയുമ്പോള്‍ ഒരുകാര്യം വിസ്മരിക്കരുത്. നരകത്തെ സംബന്ധിച്ച് ബൈബിളിലെ വെളിപ്പെടുത്തലുകള്‍ മുഴുവന്‍ എഴുതണമെങ്കില്‍ പത്തു ലേഖനമെങ്കിലും വേണ്ടിവരും. എന്തെന്നാല്‍, നരകത്തെ സംബന്ധിക്കുന്ന അത്രത്തോളം വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ യേഹ്ശുവാ പറയുന്നത് നാം വായിച്ചിട്ടുള്ളതാണ്. വെളിപാടിന്റെ പുസ്തകത്തിലും പ്രവചനഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളൊന്നും ഇവിടെ കുറിക്കുന്നില്ല. ബൈബിള്‍ വായിച്ചിട്ടുള്ള ആരുംതന്നെ നരകമില്ലെന്നു പറയുമെന്ന് മനോവ കരുതുന്നുമില്ല. എന്നാല്‍, നരകത്തെ മറച്ചുവയ്ക്കാന്‍ പിശാച് അവന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

നരകം ഇല്ലെന്ന പ്രഖ്യാപനവുമായി സാത്താനും അവന്റെ വിശ്വസ്തരായ സേവകരും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് ക്രൈസ്തവ ആചാര്യന്മാരെ മുന്‍നിര്‍ത്തിയാണ്. ദൈവത്തിന്റെ കാരുണ്യത്തെ വികലമായി അവതരിപ്പിക്കുന്ന ഇവര്‍ അവിടത്തോടുള്ള സ്നേഹം പ്രഖ്യാപിക്കുകയാണെന്ന് ആരും കരുതരുത്. ഇവരുടെ ഭാഷ്യത്തില്‍ ദൈവത്തിന്റെ കാരുണ്യം ഇങ്ങനെയാണ്: ‘ദൈവം കാരുണ്യവാനായതുകൊണ്ട് മനുഷ്യരെ അവിടുന്ന് നരകത്തില്‍ തള്ളുകയില്ല. കൊടുംപാപികളായ ഇവര്‍ മരിക്കുന്നതോടെ ഇവരുടെ ആത്മാക്കള്‍ ആവിയായിപ്പോകും!’ ഇതാണ് പിശാചിന്റെ സഹായത്തോടെയുള്ള ദൈവശാസ്ത്ര പഠനം! സ്വര്‍ഗ്ഗരാജ്യത്തെ ലക്‌ഷ്യംവയ്ക്കാത്ത ഒരു അധര്‍മ്മിയെ സംബന്ധിച്ചിടത്തോളം സ്വയം ആശ്വസിക്കാന്‍ ഇത്രത്തോളം പര്യാപ്തമായ മറ്റൊരു ചിന്തയില്ല. നരകത്തില്‍ തള്ളപ്പെടുന്നതുവരെ ഈ ചിന്തയെ താലോലിച്ചു ലോകത്തു വ്യാപരിക്കാന്‍ ഇത്രയും മതി. ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിനിധിയായി ഒരുവനെ അവതരിപ്പിച്ചുകൊണ്ട് ഭോഷനായ ധനികന്റെ ഉപമ യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. ആ ഉപമയിലെ പ്രതിനായകനും നായകനുമായ വ്യക്തി ഇപ്രകാരം ആത്മഗതം ചെയ്യുന്നു: “ആത്മാവേ, അനേകവര്‍ഷത്തേക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക”(ലൂക്കാ: 12; 19). എന്നാല്‍, ദൈവം അവനോടു പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?”(ലൂക്കാ: 12; 20). യേഹ്ശുവാ ഈ ഉപമ അവസാനിപ്പിച്ചത് എങ്ങനെയാണെന്നു നോക്കുക: “ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും”(ലൂക്കാ: 12; 21).

സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കരുതാത്തവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയില്ലെന്നു മാത്രമല്ല, നിത്യനരകത്തില്‍ തള്ളപ്പെടുകയും ചെയ്യും. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, നരകം ഇല്ലെന്ന പ്രഖ്യാപിക്കുന്നതിലൂടെ ലൗകിക മനുഷ്യര്‍ക്ക് അവരുടെ മ്ലേച്ഛതകളില്‍ തുടരാന്‍ പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. ശിക്ഷയെ ഭയപ്പെടുന്നതിനാല്‍ നിയമം അനുസരിക്കുന്ന അനേകരുണ്ട്. ശിക്ഷയില്ലെന്ന പ്രഖ്യാപനമുണ്ടായാല്‍ അത് ഇത്തരം ആളുകള്‍ക്ക് തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള അനുവാദം ലഭിക്കുന്നതിനു തുല്യമാണ്! അതായത്, പാപികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും അഴിഞ്ഞാടാനുള്ള സൗകര്യമൊരുക്കുന്ന പ്രഖ്യാപനമാണ് സാത്താനും അവന്റെ സന്തതികളും ചേര്‍ന്ന് ഇപ്പോള്‍ നടത്തിയിരിക്കുന്നത്! നരകത്തിലെ ഗന്ധകാഗ്നിത്തടാകത്തെക്കുറിച്ച് അനേകം വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. അങ്ങനെയിരിക്കെ, കത്തോലിക്കാസഭയുടെ ഉന്നതശ്രേണിയില്‍നിന്ന് പൈശാചികമായ ഈ പ്രഖ്യാപനം കടന്നുവരുമ്പോള്‍ സകലരും സൂക്ഷിക്കണം. എന്തെന്നാല്‍, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തു എന്നതിന്റെ അടയാളമാണിത്! എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തിന് ഇനി ഏറെ സമയമില്ല എന്നതിന്റെ അടയാളം!

പ്രവചനഗ്രന്ഥത്തെ അടിസ്ഥാനമാക്കി യേഹ്ശുവാ ഇപ്രകാരം ഓര്‍മ്മപ്പെടുത്തി: “ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - യെഹൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ താഴേക്ക് ഇറങ്ങാതിരിക്കട്ടെ”(മത്താ: 24; 15-17). വിനാശകരമായ ആശയങ്ങള്‍ വിശുദ്ധസ്ഥലത്തുനിന്ന് പുറപ്പെടുന്നതു കാണുമ്പോള്‍, വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത് തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു കൃപലഭിക്കട്ടെ! ഇന്നത്തെ ലോകം വിഗ്രഹമായി പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തിയെയും വ്യക്തികളെയും സൂക്ഷിക്കുക! ലോകത്തിന്റെ മുഴുവന്‍ അംഗീകാരമുള്ള നേതാവായി വത്തിക്കാനിലെ രാജാവ് പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ ഇയാളുടെ സ്തുതിപാടകരായി അധഃപതിച്ചിരിക്കുന്നതും കാലത്തിന്റെ അടയാളമായി കാണണം! എന്തെന്നാല്‍, യേഹ്ശുവായ്ക്കുള്ളവര്‍ ആരും ലോകത്തിനു സ്വീകാര്യരാവുകയില്ല എന്നത് അവിടുത്തെ മാറ്റമില്ലാത്ത പ്രഖ്യാപനമാണ്!

“നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍”(1 കേപ്ഫാ: 5; 8).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4696 views

LOG IN

Lost your password?

SIGN UP

LOST PASSWORD