കാലത്തിന്റെ അടയാളങ്ങള്‍

പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം!

Print By
about

03 - 04 - 2023                YouTube

ണ്ടായിരത്തിയെഴുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് യേശൈയാഹ് പ്രവചിച്ച ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചാണ് ഇവിടെ വിശകലനം ചെയ്യുന്നത്. പ്രവചനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. അവ ഏതെല്ലാമാണെന്നു മനസ്സിലാക്കിയതിനുശേഷം, യേശൈയാഹിന്റെ ആ പ്രവചനം എന്തിനെക്കുറിച്ചാണെന്നും അത് പൂര്‍ത്തിയാകുന്നത് എപ്പോഴാണെന്നും നമുക്ക് പരിശോധിക്കാം. ഈ ഭൂമുഖത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട സത്യമാണ് ഇവിടെ നാം വിശകലനം ചെയ്യുന്നത്. ആയതിനാല്‍, ശീര്‍ഷകത്തിന് ആധാരമായ പ്രവചനം വായിച്ചുകൊണ്ട് നമുക്കു തുടങ്ങാം. യേഹ്ശുവായുടെ പുനരാഗമനത്തിനും യുഗാന്തത്തിനും മുന്നോടിയായി സംഭവിക്കുമെന്ന് യേശൈയാഹിലൂടെ അരുളിച്ചെയ്ത ആ പ്രവചനമിതാണ്: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). ബൈബിളിലെ മറ്റു പ്രവചനങ്ങള്‍ക്കുള്ളതുപോലെ, ഈ പ്രവചനത്തിലെയും ഓരോ വാക്കുകള്‍ക്കും വ്യക്തമായ അര്‍ത്ഥാത്മകതയുണ്ട്. അതുകൊണ്ടുതന്നെ ഓരോ വാക്കുകളും സൂക്ഷ്മമായി വിശകലനവിധേയമാക്കേണ്ടിയിരിക്കുന്നു. വിശദമായ പഠനത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് പ്രവചനങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങളാണ് ആദ്യം നാം പരിശോധിക്കുന്നത്.

പ്രവചനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളില്‍ ആദ്യത്തേത് ഇണവചനം കണ്ടെത്തുകയെന്നതാണ്. യേശൈയാഹിന്റെതന്നെ പ്രവചനഗ്രന്ഥത്തില്‍നിന്നുള്ള ഒരു പ്രബോധനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു”(യേശൈയാഹ്: 34; 16). പ്രവചനങ്ങളും വചനങ്ങളും പഠനവിധേയമാക്കുമ്പോള്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. രണ്ടാമതായി അറിഞ്ഞിരിക്കേണ്ടത് പ്രവചനത്തിന്റെ ആധികാരികതയാണ്. ഇണവചനം തന്നെയാണ് ഓരോ പ്രവചനത്തിന്റെയും സുപ്രധാന ആധികാരികത! അതായത്, ഒരേകാര്യംതന്നെ വ്യത്യസ്തരായ വ്യക്തികള്‍, വ്യത്യസ്തമായ കാലഘട്ടത്തില്‍ പ്രവചിച്ചിരിക്കുന്നത് കണ്ടുപിടിച്ചു വായിക്കണം. ബൈബിളിലെ ഓരോ വചനത്തിനും ഇണവചനമുണ്ട്. അത് കണ്ടുപിടിച്ചു വായിക്കുമ്പോള്‍ വചനത്തിനു സ്ഥിരീകരണം ലഭിക്കും. മൂന്നാമതായി അറിഞ്ഞിരിക്കേണ്ടതും ആധികാരികതയുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ ആധികാരികതയാകട്ടെ, ക്രിസ്തുവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതായത്, ബൈബിളിലെ എല്ലാ പ്രവചനങ്ങളും ക്രിസ്തുകേന്ദ്രീകൃതമാണ്! ക്രിസ്തുവില്‍ പൂര്‍ത്തിയായതോ, പൂര്‍ത്തിയാകുമെന്ന് ക്രിസ്തു പ്രഖ്യാപിച്ചിട്ടുള്ളതോ ആയ പ്രവചനങ്ങള്‍ മാത്രമേ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ബൈബിളിലെ എല്ലാ പ്രവചനങ്ങളും ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടണം.

പ്രവചനങ്ങളെ സംബന്ധിച്ച് യേഹ്ശുവാ നടത്തിയ പ്രഖ്യാപനംകൂടി വായിച്ചതിനുശേഷം വിഷയത്തിലേക്ക് പ്രവേശിക്കാം. അവിടുത്തെ പ്രഖ്യാപനമിതാണ്: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 17, 18). ഈ പ്രഖ്യാപനത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നത് നിയമത്തിന്റെയും പ്രവാചകന്മാരുടെയും ആധികാരികതയ്ക്ക്‌ യേഹ്ശുവാ നല്‍കുന്ന സ്ഥിരീകരണമാണ്. രണ്ടാമത്തെ ഭാഗത്ത് നിയമത്തിന്റെ പ്രാബല്യം അവിടുന്ന് സുസ്ഥിരമാക്കുന്നു. രണ്ടാംഭാഗത്ത് പ്രവാചകന്മാരെക്കുറിച്ച് നേരിട്ട് പ്രതിപാദിക്കുന്നില്ലെന്നു പ്രഥമദൃഷ്ട്യ തോന്നുമെങ്കിലും പ്രവാചകന്മാരുടെയും പ്രവചനങ്ങളുടെയും ആധികാരികത തന്നെയാണ് ഇവിടെയും യേഹ്ശുവാ പ്രഖ്യാപിക്കുന്നത്. എന്തെന്നാല്‍, ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു പറഞ്ഞാല്‍, പ്രവചനങ്ങളെല്ലാം നിറവേറുവോളം എന്നുതന്നെയാണ് വിവക്ഷ! അതായത്, ഈ വചനത്തിലൂടെ നിയമത്തെയും പ്രവാചകന്മാരെയും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അരക്കിട്ടുറപ്പിക്കുകയാണ് യേഹ്ശുവാ ചെയ്തത്. 

ബൈബിളിലെ പ്രവചനങ്ങളെ സംബന്ധിച്ച് ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി നാം അറിഞ്ഞിരിക്കണം. ഇനി ആധികാരികതയുമായി ബന്ധപ്പെട്ട് നാം നടത്തിയ പഠനത്തിലേക്കുതന്നെ മടങ്ങിവരാം. ബൈബിളിലെ പ്രവചനങ്ങളില്‍ പലതും യേഹ്ശുവായുടെ കുരിശുമരണത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടതാണ്. ഒരിക്കല്‍ അവിടുന്ന് ഭൂമിയില്‍ മനുഷ്യനായി അവതരിക്കുകയും ദൗത്യത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്കു മടങ്ങുകയും ചെയ്തു. അവിടുത്തെ ദൗത്യത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. അതില്‍ ഒന്നാംഘട്ടമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. രണ്ടാംഘട്ടം പൂര്‍ത്തീകരിക്കപ്പെടുന്നത് അവിടുത്തെ പുനരാഗമനത്തിലാണ്. അപ്പസ്തോലനായ പൗലോസിന്റെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). യേഹ്ശുവായുടെ ദൗത്യത്തിലെ രണ്ട് ഘട്ടങ്ങളെയാണ് അപ്പസ്തോലനായ പൗലോസ് ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അവിടുത്തെ ദൗത്യത്തിന്റെ ഒന്നാംഘട്ടത്തെയും രണ്ടാംഘട്ടത്തെയും വേറിട്ട് പ്രവചിച്ചിരിക്കുന്ന പ്രവചനങ്ങള്‍ ഉള്ളതുപോലെ, രണ്ടുഘട്ടങ്ങളെയും ചേര്‍ത്തുവച്ചും പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളെ ചേര്‍ത്തുവച്ചുള്ള പ്രവചനങ്ങള്‍ ഭാഗികമായി മാത്രമേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളു. പൂര്‍ണ്ണമായ പൂര്‍ത്തീകരണം യേഹ്ശുവായുടെ പുനരാഗമത്തില്‍ സംഭവിക്കും. യേശൈയാഹിന്റെ പ്രവചനഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇമ്മാനു-യേല്‍ പ്രവചനം അങ്ങനെയുള്ള ഒന്നാണ്. ആ പ്രവചനം ശ്രദ്ധിക്കുക: “അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനു-യേല്‍ എന്നു വിളിക്കപ്പെടും”(യേശൈയാഹ്: 7; 14). ഇമ്മാനു-യേല്‍ എന്ന വിളിപ്പേരിന്റെ അര്‍ത്ഥം ദൈവം നമ്മോടുകൂടെ എന്നാണ്. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന വാചകത്തില്‍നിന്ന് ഈ പ്രവചനം യേഹ്ശുവായെക്കുറിച്ചാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, ഇമ്മാനു-യേല്‍ എന്ന് ഒരിക്കലും യേഹ്ശുവാ വിളിക്കപ്പെടാത്തതുകൊണ്ട്, ഈ പ്രവചനം പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും, ശേഷിക്കുന്ന പകുതി ഇനി പൂര്‍ത്തിയാകേണ്ടതാണെന്നും വ്യക്തം!

യേഹ്ശുവാ മുപ്പത്തിമൂന്ന് വര്‍ഷം ഭൂമിയില്‍ ജീവിച്ചത് ദൈവം നമ്മോടുകൂടെ എന്ന അവസ്ഥയില്‍ ആയിരുന്നില്ല. പാപപരിഹാരാര്‍ത്ഥം അവിടുന്ന് ഭൂമിയില്‍ വരികയും മരിക്കുകയും ചെയ്തത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ്. എന്നാല്‍, അവിടുന്ന് വീണ്ടും വരുന്നത് ഒരേസമയം ദൈവവും മനുഷ്യനുമായിട്ടായിരിക്കും. മാത്രവുമല്ല, ഈ ഭൂമി മുഴുവന്റെയും രാജാവായി അവിടുന്ന് ആയിരം വര്‍ഷം നമ്മോടൊത്ത് വസിക്കുകയും ചെയ്യും. അപ്പോള്‍ മാത്രമേ ഇമ്മാനു-യേല്‍ പ്രവചനം പൂര്‍ത്തിയാകുകയുള്ളു. ഇമ്മാനു-യേല്‍പ്രവചനം പൂര്‍ണ്ണമായി വായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. അതായത്, ഇമ്മാനു-യേല്‍പ്രവചനത്തിലെ കന്യക ഗര്‍ഭംധരിച്ചു പുത്രനെ പ്രസവിക്കും എന്ന ഭാഗം പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള ഭാഗം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനു-യേല്‍ എന്ന് വിളിക്കപ്പെടുമെന്ന് യേഹ്ശുവായെക്കുറിച്ച് യേശൈയാഹ് പ്രവചിച്ചുവെങ്കിലും, ഈ ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷക്കാലത്ത് ഒരിക്കല്‍പ്പോലും അവിടുന്ന് അങ്ങനെ വിളിക്കപ്പെട്ടിട്ടില്ല. കാരണം, യേഹ്ശുവാ അവിടുത്തെ ദൗത്യത്തിന്റെ ആദ്യഘട്ടത്തില്‍ വന്നത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ്. രണ്ടാംഘട്ടത്തില്‍ അവിടുന്ന് പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായി വരും!

യേഹ്ശുവായുടെ ദൗത്യത്തിന്റെ ഒന്നാംഘട്ടം പാപപരിഹാരവും, രണ്ടാംഘട്ടം രക്ഷയുമാണ്. മനുഷ്യന്‍ ചെയ്ത പാപത്തിന് മനുഷ്യന്‍തന്നെ പാപപരിഹാരം ചെയ്യണം എന്നതുകൊണ്ടാണ് ഒന്നാംഘട്ടത്തില്‍ അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായി വന്നത്. മാത്രവുമല്ല, ദൈവത്തിനു മരണമില്ലാത്തതുകൊണ്ട്, മരണത്തെ ആശ്ലേഷിക്കാന്‍ മനുഷ്യനായി അവതരിക്കേണ്ടത് അനിവാര്യവുമായിരുന്നു. എന്നാല്‍, രണ്ടാംഘട്ടം രക്ഷയായതുകൊണ്ട് അവിടുത്തേക്ക്‌ ദൈവമായിത്തന്നെ വന്നേ മതിയാകൂ. എന്തെന്നാല്‍, ദൈവത്തിനല്ലാതെ മറ്റാര്‍ക്കും മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കാന്‍ കഴിയില്ല! ആത്മാവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്!

ഒന്നാംഘട്ടത്തില്‍ ഭാഗികമായി മാത്രം നിറവേറപ്പെട്ടതും, രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കപ്പെടാനുള്ളതുമായ മറ്റനേകം പ്രവചനങ്ങള്‍ ബൈബിളിലുണ്ട്. നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തതുകൊണ്ട് അവയെല്ലാം ഇവിടെ കുറിക്കുന്നില്ല. ആയതിനാല്‍, വിഷയാധിഷ്ഠിതമായി നമുക്ക് മുന്നോട്ടുപോകാം. പ്രവചനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഇവിടെ ബാധകമായതുകൊണ്ട്, അവയെല്ലാം കൃത്യതയോടെ പാലിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, യേശൈയാഹ് പ്രവചിച്ച പ്രവചനത്തിന്റെ ഇണവചനം ആദ്യമേ നമുക്കു പരിശോധിക്കാം. യേശൈയാഹ് പ്രവചനം അവസാനിപ്പിച്ചതിന്റെ എഴുന്നൂറ്റിമുപ്പത്തിമൂന്നാം വര്‍ഷത്തിലാണ് ആ പ്രവചനത്തിന്റെ ഇണവചനം നമുക്കു ലഭിക്കുന്നത്. ഇണവചനം എന്നത് പ്രവചനത്തിന്റെ ആധികാരികതയുടെ ആദ്യഘടകമാണെന്നു നാം തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കിയതാണ്. എന്നാല്‍, ഇവിടെ നാം വിശകലനം ചെയ്യുന്ന പ്രവചനത്തിന്റെ ആധികാരികതയെ കൂടുതല്‍ പ്രബലമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നവന്‍ ഇണവചനം നമുക്കു നല്‍കിയെന്നതാണ് അത്. എല്ലാറ്റിന്റെയും അവസാനവാക്കായ യേഹ്ശുവായുടെ വാക്കുകള്‍ ഇണവചനമായി നമുക്കു ലഭിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞുകഴിഞ്ഞാല്‍, പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യം നമുക്കു മുന്‍പില്‍ ഇല്ല.

യേശൈയാഹിന്റെ പ്രവചനത്തിന് യേഹ്ശുവാ നല്‍കിയിരിക്കുന്ന ഇണവചനം ഇതാണ്: “അവരുടെ നേരേ തിരിഞ്ഞ് യേഹ്ശുവാ പറഞ്ഞു: യെരുശലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന് അവര്‍ പര്‍വ്വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും”(ലൂക്കാ: 23; 28-30). ഇവിടെ നാം ഒരുകാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ഈ പ്രവചനം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. യേഹ്ശുവായുടെ ദൗത്യത്തിന്റെ ഒന്നാംഘട്ടത്തില്‍ ഈ പ്രവചനം പൂര്‍ത്തിയായില്ല എന്നതിന് മറ്റൊരു തെളിവുകൂടി ബൈബിളിലുണ്ട്. അത് ഗലാത്തിയരുടെ പുസ്തകത്തിലാണ് നാം വായിക്കുന്നത്. അതായത്, യേശൈയാഹിന്റെ പ്രവചനംതന്നെ യേഹ്ശുവാ ആവര്‍ത്തിച്ചതുകൂടാതെ, അപ്പസ്തോലനായ പൗലോസ് ഒരിക്കല്‍ക്കൂടി അത് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അപ്പസ്തോലന്റെ ഓര്‍മ്മപ്പെടുത്തല്‍ നോക്കുക: “എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ളാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍ത്തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്”(ഗലാത്തി: 4; 27). ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ അപ്പസ്തോലന്‍ ഇതാവര്‍ത്തിക്കുമായിരുന്നില്ല. അപ്പസ്തോലനായ പൗലോസ് ഇത് പറഞ്ഞത് പ്രവചനമായിട്ടല്ലെങ്കിലും, ദൈവം അത് പ്രവചനമാക്കി മാറ്റിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പ്രവചനങ്ങളുടെ ഒരു പൊതുസ്വഭാവമാണ്‌.

മൂന്നുതവണ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന ഒരു പ്രവചനമാണ് നാമിവിടെ വായിച്ചത്. ഒരേ കാര്യംതന്നെ മൂന്നാളുകള്‍ പ്രവചിച്ചിരിക്കുന്നു. ഒരു പ്രവാചകനും ഒരു അപ്പസ്തോലനും മാത്രമല്ല, സ്വര്‍ഗ്ഗത്തിന്റെ അവസാനവാക്കായ യേഹ്ശുവായും ഒരുകാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍, ആ പറഞ്ഞത് അതീവ ഗൗരവസ്വഭാവമുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ ഗൗരവം ചോര്‍ന്നുപോകാതെ വിഷയത്തെ നാം പരിഗണിക്കേണ്ടിയിരിക്കുന്നു. നാമിവിടെ പരിഗണനാവിഷയമാക്കിയിരിക്കുന്നത് ഈ വിഷയമാണ്. പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ വരും!

ഒരേകാര്യംതന്നെ മൂന്നാളുകള്‍ പ്രവചിച്ചിരിക്കുന്നതുകൊണ്ട് ഓരോരുത്തരും പ്രവചിച്ച സാഹചര്യങ്ങള്‍ക്കൂടി മനസ്സിലാക്കിയുള്ള പഠനമാണ് അഭികാമ്യം. യേശൈയാഹാണ് ഈ പ്രവചനം ആദ്യമായി നടത്തിയത്. യേഹ്ശുവായും പൗലോസും ഈ പ്രവചനം ആവര്‍ത്തിക്കുകയായിരുന്നു. പ്രവചനങ്ങളെല്ലാംതന്നെ അതാതുകാലത്തെ യിസ്രായേലിന്റെ രാഷ്ട്രീയ-സാമൂഹിക-ആത്മീയ സാഹചര്യങ്ങളുമായി ചേര്‍ത്തുവച്ചാണ് നടത്തിയിരിക്കുന്നതെന്ന് നാം കണ്ടു. പ്രവചനങ്ങള്‍ നടത്തേണ്ടതിനുവേണ്ടി യിസ്രായേലിനെ ചില പ്രത്യേക സാഹചര്യങ്ങളിലൂടെ ദൈവം കടത്തിവിടുകയായിരുന്നോ എന്നത് അവിടുത്തേക്ക്‌ മാത്രം അറിയാവുന്ന കാര്യമാണ്. അതിനാല്‍, ആ വിഷയത്തിലേക്കു നാം കടക്കുന്നില്ല. നമുക്ക് മൂന്ന് പ്രവചനങ്ങളുടെയും സാഹചര്യങ്ങള്‍ പരിശോധിക്കാം.

യേശൈയാഹ് പ്രവചിക്കുന്ന കാലത്ത് യിസ്രായേല്‍ജനം രാഷ്ട്രീയവും സാമൂഹികവും ആത്മീയവുമായി വ്യതിരിക്താവസ്ഥകളിലൂടെയാണ് കടന്നുപോയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ പ്രവചനകാലയളവില്‍ യഥാക്രമം ഉസിയാഹ്, യോഥാം, ആഹാസ്, ഹെസെക്കിയാഹ് എന്നിവര്‍ യെഹൂദായില്‍ ഭരണം നടത്തി. യേശൈയാഹിന്റെ പ്രവചനഗ്രന്ഥത്തിലെ മുപ്പത്തിയൊന്‍പതാം അദ്ധ്യായംവരെ ഈ കാലഘട്ടത്തിലെ സംഭവങ്ങളാണ് നാം കാണുന്നത്. ഈ കാലയളവില്‍ത്തന്നെ, വരാനിരിക്കുന്ന കാര്യങ്ങള്‍ യേശൈയാഹ് പ്രവചിച്ചു. നാല്പതാം അദ്ധ്യായം മുതല്‍ക്കാണ്‌ അവ നാം വായിക്കുന്നത്. അതായത്, യെഹൂദായ്ക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ യേശൈയാഹ് മുന്‍കൂട്ടി പ്രവചിക്കുകയാണ്. പ്രവാസവും പ്രവാസികളുടെ മടങ്ങിവരവുമാണ് പ്രവചനവിഷയമെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും, സാമൂഹികമോ രാഷ്ട്രീയമോ ആയ വിഷയത്തില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയുന്നതല്ല ഈ പ്രവചനം! എല്ലാ പ്രവചനങ്ങള്‍ക്കും ഒരു ആത്മീയതലം ഉണ്ടെന്നു മാത്രമല്ല, യഥാര്‍ത്ഥ ലക്ഷ്യവും അതതന്നെ! ഭൗതിക വിഷയങ്ങളെ പ്രതീകമാക്കിക്കൊണ്ട് ആത്മീയതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഓരോ പ്രവചനവും! അനേകം ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും, അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല.

ഇവിടെ നാം തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തില്‍ ഒതുങ്ങിനിന്നുകൊണ്ടു ചിന്തിക്കുമ്പോള്‍, യേശൈയാഹ് പ്രവചിച്ചത് ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ പൂര്‍ത്തിയാകേണ്ട കാര്യമാണ്. പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). ഈ പ്രവചനത്തിലെ ഓരോ വാക്കുകകളും സൂക്ഷ്മതയോടെ ഗ്രഹിക്കേണ്ടിയിരിക്കുന്നു. രണ്ടു സന്ദേശങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. വന്ധ്യതമൂലമോ അല്ലാതെയോ മക്കള്‍ക്കു ജന്മംനല്കാന്‍ കഴിയാതെപോയ സ്ത്രീകളോട് തങ്ങളുടെ ആ അവസ്ഥയെപ്രതി ആഹ്ളാദിക്കാനുള്ള ആഹ്വാനമാണ് പ്രവചനത്തിലെ ആദ്യഭാഗം. മക്കളില്ലാത്ത അവസ്ഥയെപ്രതി സന്തോഷിക്കാനും കീര്‍ത്തനമാലപിക്കാനും ആഹ്വാനം ചെയ്തിരിക്കുന്നു. മക്കളില്ലാത്ത അവസ്ഥയെ ശാപമായി പരിഗണിച്ചിരുന്ന ഒരു സമൂഹത്തോടാണ് ഈ ആഹ്വാനം നടത്തിയതെന്ന് നാം ഓര്‍ക്കണം. നിങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞുപോകരുതെന്നും, വിവാഹംചെയ്ത് മക്കളെ ജനിപ്പിക്കണമെന്നും ഈ ജനത്തിനു മുന്നറിയിപ്പ് നല്കിയതും ഇതേ ദൈവംതന്നെയാണ്. പ്രവാചകനായ യിരെമിയാഹിലൂടെ അവിടുന്നു നടത്തിയ ആഹ്വാനം ശ്രദ്ധിക്കുക: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്”(യിരെമിയാഹ്: 29; 6). യിരെമിയാഹിലൂടെ ദൈവം ഈ ആഹ്വാനം നടത്തിയത് ബാബിലോണിലേക്ക് പ്രവാസത്തിനുപോയ യിസ്രായേല്‍ജനത്തോടാണെന്നുകൂടി നാം മനസ്സിലാക്കിയിരിക്കണം.

യിരെമിയാഹിന്റെ പ്രവചനത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്: “യെരുശലെമില്‍നിന്നും ബാബിലോണിലേക്ക് അടിമകളായി ഞാന്‍ അയച്ച സകലരോടും യിസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: വീടു പണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ അനുഭവിക്കുവിന്‍. വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്”(യിരെമിയാഹ്: 29; 4-6). യേശൈയാഹിന്റെ പ്രവചനവും യിരെമിയാഹിന്റെ പ്രവചനവും ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്? ബാബിലോണിലേക്ക് പ്രവാസത്തിനായി അയയ്ക്കപ്പെട്ട യിസ്രായേല്‍ക്കാരോട് യിരെമിയാഹ് പറയുന്നത് മക്കളെ ജനിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കരുതെന്നാണെങ്കില്‍, യേശൈയാഹ് പറയുന്നത് പ്രസവിക്കാത്തവര്‍ ആഹ്ളാദിച്ച് കീര്‍ത്തനമാലപിക്കാനാണ്! ഇതില്‍ വൈരുദ്ധ്യമില്ലേ? ഈ വൈരുദ്ധ്യമാണ് പ്രവചനത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനത്തിലേക്കു നമ്മെ നയിക്കുന്നത്! ഇവിടെ നാം പരിഗണിച്ച രണ്ടു പ്രവചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്?

ബാബിലോണിലേക്കു പോയ പ്രവാസികളോടുള്ള മുന്നറിയിപ്പിനുമപ്പുറം വലിയൊരര്‍ത്ഥതലം ഈ പ്രവചനങ്ങളില്‍ മറഞ്ഞിരിപ്പുണ്ടെന്നുവേണം നാം മനസ്സിലാക്കാന്‍. ആന്തരീകമായ ആ അര്‍ത്ഥമാണ് പ്രവചനത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനം. ഇവിടെ നാം പരിശോധിച്ചത് യേശൈയാഹ്, യിരെമിയാഹ് എന്നീ പ്രവാചകന്മാരുടെ രണ്ടു പ്രവചനങ്ങളാണ്. യേശൈയാഹിന്റെ പ്രവചനത്തിലെ ആന്തരീകാര്‍ത്ഥം ഗ്രഹിക്കേണ്ടതിനുവേണ്ടിയാണ് യിരെമിയാഹിന്റെ പ്രവചനം പരിശോധിച്ചത്. അതുകൊണ്ടുതന്നെ, യേശൈയാഹിന്റെ പ്രവചനത്തിലൂടെ നമുക്കു മുന്നോട്ടുപോകാം. ഒരിക്കലും പ്രസവിക്കാത്ത വന്ധ്യയോട് പാടിയാര്‍ക്കുകയെന്നും, പ്രസവവേദന അനുഭവിക്കാത്തവളോട് ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക എന്നും യേശൈയാഹ് പ്രവചിച്ചത് ബാബിലോണിലേക്ക് പ്രവാസത്തിനുപോയ യെരുശലേം പുത്രിമാരോടായിരുന്നില്ല; മറിച്ച് വരാനിരിക്കുന്ന ഒരു മഹാദിനത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നു. എന്തെന്നാല്‍, ഈ പ്രവചനംതന്നെ യേഹ്ശുവായും ആവര്‍ത്തിച്ചിരിക്കുന്നു. യേഹ്ശുവാ അത് ആവര്‍ത്തിച്ചതുകൊണ്ടുതന്നെ, ബാബിലോണിലെ പ്രവാസികളില്‍ പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനമല്ല അതെന്നു വ്യക്തം!

ഈ പ്രവചനത്തിന്റെ ഒന്നാംഭാഗമാണ് നാം പരിശോധിച്ചത്. രണ്ടാംഭാഗത്ത് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കുക: “ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). ആന്തരീകാര്‍ത്ഥം പരിശോധിക്കുമ്പോള്‍, ഈ പ്രവചനവും പ്രവാസികളോട് ആയിരുന്നില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അത് നാം പരിശോധിക്കുന്നത് ഇപ്പോഴല്ല. യേശൈയാഹിന്റെ പ്രവചനവും യേഹ്ശുവായുടെ പ്രവചനവും പൗലോസിന്റെ പ്രവചനവും ചേര്‍ത്തുവച്ച് വിശകലനം ചെയ്യുമ്പോഴാണ് നാമത് മനസ്സിലാക്കാന്‍ പോകുന്നത്. ആയതിനാല്‍, ഇനി നമുക്ക് യേഹ്ശുവായുടെ പ്രവചനത്തിന്റെ സാഹചര്യം പരിശോധിക്കാം.

യേഹ്ശുവാ പ്രവചനം നടത്തിയ പശ്ചാത്തലം ഇതാണ്: “അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കുറിന്‍കാരനെ പിടിച്ചുനിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേഹ്ശുവായുടെ പുറകേ ചുമന്നുകൊണ്ടു വരാന്‍ നിര്‍ബ്ബന്ധിച്ചു. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളികൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേഹ്ശുവായുടെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേഹ്ശുവാ പറഞ്ഞു: യെരുശലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും”(ലൂക്കാ: 23; 26-29). കരച്ചിലും മുറവിളിയുമായി തന്നെ അനുഗമിച്ച ഒരുപറ്റം സ്ത്രീകളെ നോക്കിയാണ് യേഹ്ശുവാ ഈ പ്രവചനം നടത്തിയത്. യേശൈയാഹിന്റെ പ്രവചനം പൂര്‍ത്തിയായിട്ടില്ല എന്ന് യേഹ്ശുവായുടെ ഈ വാക്കുകളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ വരും എന്നാണ് യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചത്. അവിടുന്ന് മുന്നറിയിപ്പ് നല്‍കിയത് ഭാവിയില്‍ വരാനിരിക്കുന്ന കാര്യത്തെക്കുറിച്ചാണ്. ഇവിടെ മറ്റൊരു കാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാല്‍, തന്റെ സഹനങ്ങളെപ്രതി കരയുന്ന സ്ത്രീകളോട് യേഹ്ശുവാ പറയുന്നത് എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ എന്നാണ്. നിങ്ങള്‍ കരയേണ്ടത് നിങ്ങളെപ്രതിയും നിങ്ങളുടെ മക്കളെപ്രതിയുമാണ് എന്നുകൂടി അവിടുന്ന് കൂട്ടിച്ചേര്‍ത്തു. യേഹ്ശുവാ സഹിച്ചതും മരണത്തെ വരിച്ചതും അവിടുത്തെ പാപത്തെപ്രതി ആയിരുന്നില്ല. കരയുകയും മുറവിളികൂട്ടുകയും ചെയ്തുകൊണ്ട് യേഹ്ശുവായെ അനുഗമിച്ച സ്ത്രീകളടക്കം സകല മനുഷ്യരും ചെയ്ത പാപത്തിനു പകരമായിട്ടാണ് അവിടുന്ന് കുരിശില്‍ മരിച്ചത്. അതുകൊണ്ട്, ഓരോ മനുഷ്യനും തന്റെ പാപത്തെപ്രതി പശ്ചാത്തപിക്കുകയും പാപമോചനത്തിനായി യേഹ്ശുവായുടെ പേരില്‍ സ്നാനം സ്വീകരിക്കുകയും ചെയ്‌താല്‍ രക്ഷിക്കപ്പെടും.

നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍ എന്ന് അവിടുന്ന് അരുളിച്ചെയ്ത വാക്കുകള്‍ക്ക് ഈ പശ്ചാത്താപവുമായിക്കൂടി ബന്ധമുണ്ട്. പശ്ചാത്തപിക്കുകയെന്നാല്‍ പാപങ്ങളെയോര്‍ത്ത് ഹൃദയം നുറുങ്ങി കരയുക എന്നുകൂടി അര്‍ത്ഥമുണ്ട്. പാപിനിയായ ഒരു സ്ത്രീ അവളുടെ കണ്ണീരുകൊണ്ട് യേഹ്ശുവായുടെ പാദങ്ങള്‍ കഴുകിയതും അവള്‍ സ്വീകാര്യയായതും നമുക്കറിയാം. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതിനെയോര്‍ത്ത് പൊട്ടിക്കരഞ്ഞ കേപ്ഫായെയും നമുക്കറിയാം. എന്നാല്‍, യേഹ്ശുവാ ഇവിടെ യേശൈയാഹിന്റെ പ്രവചനം ആവര്‍ത്തിച്ചത് ഈ വിലാപങ്ങളെക്കുറിച്ചു മാത്രമായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നു. ആ ദുരന്തം എന്താണെന്നും അത് എന്ന് സംഭവിക്കുമെന്നും നാമിവിടെ മനസ്സിലാക്കാന്‍ പോകുകയാണ്. അതിനുമുന്‍പ്‌ ഈ പ്രവചനം അപ്പസ്തോലനായ പൗലോസ് ആവര്‍ത്തിച്ച സാഹചര്യംകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തിലാണ് ഈ ആവര്‍ത്തനമുള്ളത്. ശാരീരികരീതിയില്‍ അബ്രാഹത്തിനു ജനിച്ച സന്തതിയെയും വാഗ്ദാനപ്രകാരം ജനിച്ച സന്തതിയെയും താരതമ്യം ചെയ്തുകൊണ്ട് ആത്മീയതയിലെ സുപ്രധാനമായ ചില ചിന്തകള്‍ ഗലാത്തിയരുമായി അപ്പസ്തോലന്‍ പങ്കുവയ്ക്കുന്നു. ഈ അവസരത്തിലാണ് സാറായെയും ഹാഗാറിനെയും പ്രതീകമാക്കിക്കൊണ്ട് പൗലോസ് ഈ പ്രവചനം ആവര്‍ത്തിക്കുന്നത്. ഒരു പ്രവചനം എന്ന തരത്തിലല്ല പൗലോസ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അബ്രാഹത്തിനു ദാസിയില്‍ ജനിച്ച പുത്രനല്ല, വാഗ്ദാനപ്രകാരം സ്വതന്ത്രയില്‍ ജനിച്ച പുത്രനാണ് യഥാര്‍ത്ഥ അവകാശി എന്ന് പ്രഖ്യാപിക്കുന്നതിനിടയിലാണ് യേശൈയാഹിന്റെ പ്രവചനം ചൂണ്ടിക്കാണിക്കുന്നത്. പൗലോസ് ഗലാത്തിയരോട് പറഞ്ഞത് ഒരിക്കല്‍ക്കൂടി വായിക്കാം: “എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ളാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍ത്തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്”(ഗലാത്തി: 4; 27). സാറായെയും ഹാഗാറിനെയും പ്രതീകമാക്കി ഒരു പ്രബോധനം നല്‍കാനാണ് പൗലോസ് ഇവിടെ ശ്രമിച്ചത്. എന്നാല്‍, യേശൈയാഹ് പ്രവചിച്ചത് ഹാഗാറിനെക്കുറിച്ചോ സാറായെക്കുറിച്ചോ ആയിരുന്നില്ല. സാറായുടെയും ഹാഗാറിന്റെയും മരണത്തിനുശേഷം ആയിരത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് യേശൈയാഹ് പ്രവചനം നടത്തിയതെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, യേശൈയാഹിന്റെ ഈ പ്രവചനത്തെ ഒരു ഉദാഹരണമായി പൗലോസ് അപ്പസ്തോലന്‍ പരിഗണിച്ചതായി മാത്രം കരുതിയാല്‍ മതി. അതായത്, പൗലോസിന്റെ കാലത്തും പൂര്‍ത്തിയാകാത്ത ഒരു പ്രവചനമായി ഈ പ്രവചനം നിലനില്‍ക്കുന്നു.

ഒരു പ്രവചനംതന്നെ മൂന്നു പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് നാം പരിശോധിച്ചത്. യേശൈയാഹിനുശേഷം യേഹ്ശുവായും, പിന്നീട് പൗലോസും ഒരെകാര്യംതന്നെ പ്രവചിച്ചിരിക്കുന്നു. മൂവരും പ്രവചിച്ചത് വ്യത്യസ്തമായ സാഹചര്യങ്ങളിലാണെന്നും നാം മനസ്സിലാക്കി. യേശൈയാഹ് പ്രവചിച്ചത് ബാബിലോണ്‍ പ്രവാസവുമായി ചേര്‍ത്തുവച്ചാണെങ്കില്‍, സഹാനുഭൂതിയോടെ തന്നെ അനുഗമിച്ച വിലാപക്കാരികളെ നോക്കിയാണ് യേഹ്ശുവാ പ്രവചിച്ചത്. പൗലോസാകട്ടെ, മറ്റൊരു വിഷയം അവതരിപ്പിക്കുന്നതിനുവേണ്ടി ഈ പ്രവചനത്തെ ഉദാഹരണമായി പരിഗണിക്കുകയായിരുന്നു. അതായത്, മൂന്നുപേരും മൂന്നു സാഹചര്യങ്ങളിലാണ് ഈ സന്ദേശം നല്‍കിയത്! ഇനി നാം പരിശോധിക്കുന്നത് ഇന്നോളം പൂര്‍ത്തിയാകാത്ത ഈ പ്രവചനത്തിന്റെ യഥാര്‍ത്ഥ വ്യാഖ്യാനമാണ്.

പ്രവചനത്തിന്റെ പൂര്‍ത്തീകരണം!

ഇന്നോളം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, ഇപ്പോഴത് പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിയെഴുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് യേശൈയാഹ് പ്രവചിച്ച കാര്യമാണ് നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചുറ്റിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. അതിനായി നാമിവിടെ യേശൈയാഹിന്റെ പ്രവചനത്തെ അടിസ്ഥാനമാക്കി ഒരു സാമൂഹിക നിരീക്ഷണത്തിനു തയ്യാറെടുക്കുകയാണ്. പ്രവചനം ഒന്നുകൂടി വായിക്കാം: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). ഈ പ്രവചനത്തോടൊപ്പം യേഹ്ശുവാ ഈ വിഷയത്തില്‍ നടത്തിയ പ്രവചനവും പൗലോസിന്റെ ആവര്‍ത്തനവും ചേര്‍ത്തുവച്ച് വിശകലനം ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വ്യാഖ്യാനം നമുക്കു ലഭിക്കുകയുള്ളു. ആയതിനാല്‍, യേശൈയാഹ് മുതല്‍ പൗലോസ് വരെയുള്ളവര്‍ അറിയിച്ച പ്രവചനത്തിന്റെ സംക്ഷിപ്തരൂപം എന്താണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

യേശൈയാഹ് പ്രവചിച്ചതും യേഹ്ശുവാ ആവര്‍ത്തിച്ചതുമായ പ്രവചനത്തിന്റെ സംക്ഷിപ്തരൂപം രണ്ടു വിഷയങ്ങളായി വായിച്ചെടുക്കാം. മക്കള്‍ക്ക് ജന്മം നല്‍കാത്ത സ്ത്രീകള്‍ക്ക് ഭാഗ്യം എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ വരും എന്നതാണ് ഒന്നാമത്തെ വിഷയമെങ്കില്‍, ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം ഏകാകിനിയുടെ മക്കള്‍ ഈ ഭൂമിയില്‍ പെരുകുന്ന അവസ്ഥയാണ് രണ്ടാമത്തെ വിഷയം. രണ്ടാമത്തെ വിഷയം യേഹ്ശുവാ എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, പൗലോസ് ആവര്‍ത്തിക്കുമ്പോള്‍ അതുകൂടി ചേര്‍ത്തിട്ടുണ്ട്. യേഹ്ശുവാ അത് വിട്ടുകളഞ്ഞതിന്റെ കാരണം തുടര്‍ന്നുള്ള പഠനത്തില്‍ നമുക്ക് പരിശോധിക്കാം. ഇവിടെ നാം നടത്തുന്നത് യേശൈയാഹിന്റെ പ്രവചനത്തെ ആധാരമാക്കിയുള്ള പഠനമായതുകൊണ്ട് ഈ രണ്ടു വിഷയങ്ങളും വേറിട്ടുതന്നെ നാമിവിടെ പരിശോധിക്കുന്നു. അതിനുശേഷം ഈ രണ്ടു വിഷയങ്ങളെയും ചേര്‍ത്തുവച്ച്, അവയുടെ പൂര്‍ത്തീകരണം ചര്‍ച്ചചെയ്യേണ്ടതുണ്ട്.

പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുവിന്‍!

മുന്‍പ് നാം വായിച്ച ഒരു വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്”(യിരെമിയാഹ്: 29; 6). മക്കളെ ജനിപ്പിക്കാന്‍ യാഹ്‌വെ ആഹ്വാനംചെയ്യുന്ന വചനമാണിത്. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുതെന്നും അവിടുന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഈ ദൈവംതന്നെയാണ് അവിടുത്തെ ആഹ്വാനത്തിനു വിരുദ്ധമായ സന്ദേശം യേശൈയാഹിലൂടെ നല്‍കിയിരിക്കുന്നത്. രണ്ടു പ്രവാചകന്മാരിലൂടെ പരസ്പരവിരുദ്ധമായ രണ്ടു സന്ദേശങ്ങള്‍ അവിടുന്ന് നല്‍കിയിരിക്കുന്നു. ഇവിടെ നാം ഗൗരവമായി കാണേണ്ടത് ദൈവത്താല്‍ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുന്ന പ്രവാചകന്മാരുടെ എളിമയാണ്. തന്നോട് ദൈവം പ്രവചിക്കാന്‍ പറയുന്ന കാര്യങ്ങള്‍ യുക്തിവിചാരങ്ങള്‍ക്ക് പരിഗണന നല്‍കാതെ പ്രഖ്യാപിക്കണമെങ്കില്‍ ആഴമായ എളിമയും വിധേയത്വഭാവവും കൂടിയേതീരൂ. മറ്റു പ്രവാചകന്മാര്‍ പ്രവചിച്ച കാര്യങ്ങള്‍ക്കോ താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ക്കോ കടകവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ നിര്‍ബ്ബന്ധിതനാകുമ്പോള്‍, തന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന മാനുഷികചിന്ത ഒരുവനെ കീഴ്പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. തന്റെതന്നെ മഹത്വം കാംക്ഷിക്കുന്ന ഏതൊരുവനും രണ്ടാമതൊന്നുകൂടി ചിന്തിക്കും. യേശൈയാഹിന്റെയും യിരെമിയാഹിന്റെയുമൊക്കെ നിഷ്ക്കളങ്കമായ വിധേയത്വം മഹനീയമാകുന്നത് ഇവിടെയാണ്‌. ദൈവം അരുളിച്ചെയ്യുന്ന ഏതൊരു കാര്യവും മനനംചെയ്യാതെതന്നെ വിളിച്ചുപറഞ്ഞു എന്നതാണ് യേശൈയാഹിന്റെയും യിരെമിയാഹിന്റെയും മറ്റു പ്രവാചകന്മാരുടെയും പ്രവചനങ്ങളെ ആധികാരികമാക്കുന്നത്. യേശൈയാഹ് പ്രവചിച്ചത് കടകവിരുദ്ധമായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതുപോലെതന്നെ, കടകവിരുദ്ധമായ വചനങ്ങള്‍ യേശൈയാഹിന്റെ അധരങ്ങളില്‍ നിക്ഷേപിച്ചത് യാഹ്‌വെയാണ് എന്നകാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍, ഈ വചനങ്ങളെ സംബന്ധിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ഈ രണ്ടു വചനങ്ങളിലൂടെ ദൈവം നമ്മോടു രണ്ടു വ്യത്യസ്തമായ കാര്യങ്ങള്‍ പറയുന്നു.

ഈ രണ്ടു വചനങ്ങളും രണ്ടായി പരിഗണിക്കേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌. വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കാനും, അങ്ങനെ ജനിക്കുന്ന പുത്രീപുത്രന്മാരെ വിവാഹം കഴിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന വചനമാണ് ആദ്യത്തേത്. ഇത് ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ഉപദേശമാണ്. ഈ ഉപദേശം ഒരു കല്പനയെന്നപോലെ നമുക്കു നല്കപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, കല്പനയുടെ പ്രാബല്യം ഇല്ലാതായിട്ടുമില്ല. എന്നാല്‍, രണ്ടാമത്തെ വചനം ഉപദേശമോ കല്പനയോ അല്ല, ഒരു മുന്നറിയിപ്പാണ്. അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ഭയാനകമായ ഒരവസ്ഥയെ സംബന്ധിക്കുന്ന പ്രവചനമാണത്! മക്കളെ ജനിപ്പിക്കാനുള്ള ഉപദേശം നിലനില്‍ക്കുമ്പോള്‍ത്തന്നെ, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പ്രവചിച്ചിരിക്കുന്നതിനെ ഗൗരവമായി കാണണം. അതായത്, വിവാഹം കഴിക്കുകയും മക്കളെ ജനിപ്പിക്കുകയും ചെയ്യണമെന്ന ഉപദേശത്തെ ഒരു കല്പനയായിത്തന്നെ ദൈവമക്കള്‍ സ്വീകരിക്കുകയും അനുസരിക്കുകയും വേണമെന്ന കാര്യത്തില്‍ മാറ്റമൊന്നുമില്ല. യുഗാന്തംവരെ പ്രാബല്യമുള്ള നിയമമായതുകൊണ്ട്, ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ മനുഷ്യര്‍ക്ക് അധികാരവുമില്ല. ആയതിനാല്‍, ഈ നിയമത്തില്‍ നിലനിന്നുകൊണ്ടുതന്നെ പ്രവചനത്തിന്റെ വ്യാഖ്യാനത്തിലേക്കു പ്രവേശിക്കാം. വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പ്രവചിച്ചിരിക്കുന്നതിലൂടെ എന്താണ് നാം മനസ്സിലാക്കേണ്ടത്? ഈ പ്രവചനത്തിലൂടെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന മുന്നറിയിപ്പ് എന്താണ്?

വന്ധ്യത ഒരു അനുഗ്രഹമല്ലെന്നു നമുക്കറിയാം. ലോകാരംഭം മുതല്‍ ഈ അവസ്ഥയെ മനുഷ്യര്‍ ശാപമായി കണക്കാക്കിയിരുന്നു. അബ്രാഹത്തിന്റെ ഭാര്യയും യിസഹാക്കിന്റെ അമ്മയുമായ സാറാ തന്റെ വന്ധ്യതയെ അപമാനമായാണ് കരുതിയിരുന്നതെന്നു ബൈബിളില്‍ വായിക്കാന്‍ കഴിയും. തന്റെ വന്ധ്യതയെപ്രതി അവള്‍ അത്യധികം വേദനിച്ചിരുന്നു. അതുകൊണ്ടാണല്ലോ ഗര്‍ഭധാരണശേഷി ഇല്ലാതിരുന്ന തനിക്കുവേണ്ടി ഒരു സന്തതിക്ക് ജന്മം നല്‍കാന്‍ തന്റെ ദാസിയെ സാറാ ചുമതലപ്പെടുത്തിയത്! ദാസിയായ ഹാഗാറിനെ ഭര്‍ത്താവിനു വിട്ടുകൊടുക്കാന്‍ സാറാ തയ്യാറായത് തനിക്കുവേണ്ടി ഒരു സന്തതിയെ അവള്‍ പ്രസവിക്കട്ടെ എന്ന താത്പര്യത്തോടെയാണ്. ദൈവത്തിന്റെ വാഗ്ദാനത്തിനു കാത്തിരിക്കുകപോലും ചെയ്യാതെ, ദാസിയായ ഹാഗാറിനെ ഭര്‍ത്താവിനു നല്‍കിയത് വന്ധ്യത ഒരു ശാപമായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാല്‍, സാറായുടെ വന്ധ്യത നീങ്ങുകയും വാര്‍ദ്ധക്യത്തില്‍ അവള്‍ യിസഹാക്കിനു ജന്മം നല്‍കുകയും ചെയ്തപ്പോള്‍ വേദന അവള്‍ക്കു സന്തോഷമായി മാറി. യിസഹാക്കിന്റെ ഭാര്യ റെബേക്കായും യാക്കോബിന്റെ ഭാര്യമാരില്‍ ഒരുവളായ റാഹേലും വന്ധ്യകളായിരുന്നുവെന്നും, പിന്നീട് ദൈവം തിരുമനസ്സായി അവരുടെ വന്ധ്യത നീക്കിയെന്നും നമുക്കറിയാം. സ്നാപകയോഹന്നാന്റെ അമ്മയായ യെലീഷെവായുടെ വന്ധ്യത പരിഹരിക്കപ്പെട്ടതും വാര്‍ദ്ധക്യത്തിലായിരുന്നു. തന്റെ വന്ധ്യതയെ അപമാനമായിട്ടാണ് യെലീഷെവായും കരുതിയിരുന്നത്. അവളുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവള്‍ പറഞ്ഞു: മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ യാഹ്‌വെ എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു”(ലൂക്കാ: 1; 25). വന്ധ്യത എന്നത് ഒരു ഭാഗ്യമല്ല എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്തത്.  

ദാവീദിന്റെ സങ്കീര്‍ത്തനങ്ങളില്‍നിന്നുള്ള ഒരു ഭാഗം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. യൗവ്വനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കയ്യിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവന് ലജ്ജിക്കേണ്ടിവരുകയില്ല”(സങ്കീ: 127; 3-5). വന്ധ്യത ശാപമാണെന്നും മക്കള്‍ അനുഗ്രഹമാണെന്നും വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ആതായത് വന്ധ്യത അനുഗ്രഹമല്ലെന്നിരിക്കേ, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍, ഈ മുന്നറിയിപ്പിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. എന്നാല്‍, മക്കള്‍ അനുഗ്രഹത്തിനു പകരം ശാപമാകുന്ന സാഹചര്യത്തെക്കുറിച്ചും വചനം വെളിപ്പെടുത്തിയിട്ടുണ്ട്. ജ്ഞാനത്തിന്റെ പുസ്തകത്തില്‍നിന്നുള്ള ഒരു സന്ദേശം നോക്കുക: “ജ്ഞാനവും പ്രബോധനവും പുച്ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യര്‍ത്ഥവും പ്രയത്‌നം നിഷ്ഫലവുമാണ്; അവര്‍ ഉണ്ടാക്കുന്നത് നിരുപയോഗവുമാണ്. അവരുടെ ഭാര്യമാര്‍ ബുദ്ധിശൂന്യകളും മക്കള്‍ ദുര്‍മാര്‍ഗ്ഗികളുമാണ്. അവരുടെ സന്തതികള്‍ ശാപഗ്രസ്തരാണ്. പാപകരമായ വേഴ്ചയില്‍ ഏര്‍പ്പെടാത്ത നിഷ്‌കളങ്കയായ വന്ധ്യ അനുഗൃഹീതയാണ്. ദൈവം ആത്മാക്കളെ ശോധന ചെയ്യുമ്പോള്‍ അവള്‍ക്കു പ്രതിഫലം ലഭിക്കും. നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത ഷണ്ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ, യാഹ്‌വെയ്ക്കെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്ഡനും അനുഗൃഹീതനാണ്”(ജ്ഞാനം: 3; 11-14). നീതിരഹിതരും ദൈവത്തിന്റെ വചനങ്ങളെ പുച്ഛിച്ചുതള്ളുന്നവരുമായ മനുഷ്യരുടെ മക്കളെക്കുറിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വന്ധ്യകളും ഷണ്ഡന്മാരും അനുഗൃഹീതരെന്നു പറയപ്പെടുന്ന സാഹചര്യം സൃഷ്ടിപ്പെടുന്നത് നിയമനിഷേധികളുടെയും വചനവിരോധികളുടെയും സംഖ്യ വര്‍ദ്ധിക്കുമ്പോഴാണ്!

അധര്‍മ്മികളായാണ് മക്കള്‍ വളരുന്നതെങ്കില്‍ അവര്‍ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും ദൈവം നല്‍കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവ്വനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും”(ജ്ഞാനം: 3; 16-19). ഈ സന്ദേശത്തിന്റെ തുടര്‍ച്ച നാലാം അദ്ധ്യായത്തില്‍ വായിക്കാന്‍ സാധിക്കും. തുടര്‍ച്ച ഇങ്ങനെയാണ്: “ഇതിനെക്കാള്‍ നന്ന് സന്താനരഹിതനായി നന്മയോടുകൂടെ ജീവിക്കുന്നതാണ്. നന്മയുടെ സ്മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു”(ജ്ഞാനം: 4; 1). ഒരു മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: “അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല. അല്പകാലം ശാഖകള്‍ പൊടിച്ചാലും വേരുറയ്ക്കായ്കയാല്‍ അവര്‍ കാറ്റില്‍ ഉലയും; കൊടുങ്കാറ്റില്‍ കടപുഴകി വീഴും. വളര്‍ച്ചയെത്തുംമുന്‍പേ ശാഖകള്‍ ഒടിഞ്ഞുപോകും. കനികള്‍ പാകമെത്താത്തതിനാല്‍ ഭക്ഷണയോഗ്യമല്ല, ഒന്നിനും ഉപയുക്തവുമല്ല. ദൈവം വിചാരണ നടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും”(ജ്ഞാനം: 4; 3-6).

ബൈബിളില്‍നിന്നുള്ള ഒരു മുന്നറിയിപ്പുകൂടി വായിച്ചതിനുശേഷം മുഖ്യവിഷയത്തിലേക്കു കടക്കാം. മുന്നറിയിപ്പിതാണ്: “കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ ആനന്ദിക്കുകയും അരുത്. ദൈവഭയമില്ലാത്ത പുത്രര്‍ പെരുകുമ്പോള്‍ ആനന്ദിക്കരുത്. അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ ഭേദം അനപത്യനായി മരിക്കുന്നതാണ്”(പ്രഭാഷകന്‍: 16; 1-3). ദൈവഭയമില്ലാത്ത മക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ ഭേദം അനപത്യനായി മരിക്കുന്നതാണെന്ന് പ്രഭാഷകന്‍ എഴുതിവച്ചിരിക്കുന്നു. അതുപോലെതന്നെ, കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെ ആഗ്രഹിക്കരുതെന്നുകൂടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇപ്പോള്‍ നാം മുഖ്യവിഷയത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ്. പ്രവാചകനായ യേശൈയാഹും ഏകനാഥനായ യേഹ്ശുവായും അപ്പസ്തോലനായ പൗലോസും പ്രവചിച്ച വിഷയവുമായി പ്രഭാഷകന്റെ പ്രബോധനത്തിനു ബന്ധമുണ്ട്. ദൈവഭയമില്ലാത്തവരും മിഥ്യാബോധത്തില്‍ തളയ്ക്കപ്പെട്ടവരുമായ ഒരു തലമുറയെക്കുറിച്ചുള്ള പ്രവചനമാണ് യേശൈയാഹ് നടത്തിയത്. യേഹ്ശുവാ ആവര്‍ത്തിച്ചതും പൗലോസ് ഓര്‍മ്മപ്പെടുത്തിയതും ഇതേ കാര്യംതന്നെയാണ്. ഇങ്ങനെയൊരു തലമുറ ഈ ഭൂമിയില്‍ പെരുകുമ്പോള്‍, അവര്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ കരയാതിരിക്കുമോ? ദൈവഭയമില്ലാത്തവരും അധര്‍മ്മികളുമായ മക്കളെ പാലൂട്ടിയ അമ്മമാര്‍ തങ്ങളുടെ മുലകളെ ഭാഗ്യമുള്ളവയായി പരിഗണിക്കുമോ? ഗര്‍ഭംധരിച്ചതിനെപ്രതിയും പ്രസവിച്ചതിനെപ്രതിയും മുലയൂട്ടിയതിനെപ്രതിയും ഓരോ സ്ത്രീയും വിലപിക്കുന്ന നാളുകള്‍ വരുമെന്നത് സ്വര്‍ഗ്ഗത്തില്‍നിന്നുള്ള പ്രഖ്യാപനമാണ്! ചുറ്റിലും കണ്ണോടിച്ചാല്‍ ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണം നമുക്കു ദര്‍ശിക്കാന്‍ കഴിയും.

യേഹ്ശുവായുടെ പുനരാഗമനത്തിനു തൊട്ടുമുന്‍പ് സംഭവിക്കേണ്ട ഒരു കാര്യമാണിത്. ഒരിക്കലുമില്ലാത്തവിധം വിശ്വാസത്യാഗം ഈ നാളുകളില്‍ സംഭവിക്കും. അധര്‍മ്മം വര്‍ദ്ധിക്കുകയും തത്ഫലമായി സ്നേഹം തണുത്തുപോകുകയും ചെയ്യും. യേഹ്ശുവാ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണ്. ഈ വചനം ശ്രദ്ധിക്കുക: “അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും”(മത്താ: 24; 10-12). പ്രസവവേദന അനുഭവിക്കാത്തവരോട് ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കാന്‍ യേശൈയാഹ് പറഞ്ഞതിന്റെ കാരണമിതാണ്. അധര്‍മ്മികളെക്കൊണ്ട് ഭൂമുഖം നിറയുമ്പോള്‍, അവരിലാരുടെയെങ്കിലും ജനനത്തിനു നാം ഉത്തരവാദിയാണെങ്കില്‍, ദൈവസമക്ഷം നാം കണക്കുബോധിപ്പിക്കേണ്ടിവരും. അതേ, യേശൈയാഹ് പ്രവചിച്ചതും യേഹ്ശുവാ ആവര്‍ത്തിച്ചതും പൗലോസ് ഓര്‍മ്മപ്പെടുത്തിയതുമായ വാക്കുകള്‍ പൂര്‍ത്തിയാകുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രവചനങ്ങള്‍ നിറവേറുകയെന്നത് അനിവാര്യമായ കാര്യമാണെങ്കിലും, ഈ അവസ്ഥ എങ്ങനെ ലോകത്ത് സംജാതമായി എന്നത് നാം അറിഞ്ഞിരിക്കണം.

പ്രവചനം നിറവേറുന്നതിനുള്ള സാഹചര്യം സ്വാഭാവികമായിത്തന്നെ സൃഷ്ടിക്കപ്പെടും എന്നതാണു യാഥാര്‍ത്ഥ്യം. വരാനിരിക്കുന്ന കാര്യങ്ങളൊന്നും ദൈവത്തിന്റെ അനന്തജ്ഞാനത്തില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. ആദിയും അന്തവുമായ അവിടുത്തേക്ക്‌ എല്ലാം സ്പഷ്ടമായി കാണാം. അവിടുന്ന് കാണുന്ന കാര്യങ്ങളാണ് പ്രവാചകന്മാരിലൂടെ മുന്‍കൂട്ടി അറിയിക്കുന്നത്. യേഹ്ശുവായുടെ പുനരാഗമനത്തോടടുക്കുന്ന കാലത്ത് ഈ ലോകം ഏതവസ്ഥയില്‍ ആയിരിക്കുമെന്ന് പ്രവാചകന്മാരിലൂടെ മാത്രമല്ല, അവിടുന്ന് നേരിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൈവീകനിയമങ്ങള്‍ക്കു ബദലായി പൈശാചികനിയമങ്ങള്‍ സ്ഥാപിക്കപ്പെടുകയും, അങ്ങനെ സ്ഥാപിക്കപ്പെടുന്ന നിയമങ്ങള്‍ക്ക് സകലരും വിധേയരാകുകയും ചെയ്യുന്നതുവഴിയാണ് ഈ ലോകം ദുഷിക്കപ്പെടുന്നത്. സത്യത്തെ സ്നേഹിക്കുന്നതിനു പകരം അസത്യത്തെ സ്നേഹിക്കുന്നതുവഴി മാനവരാശിയെ ഒരു മിഥ്യാബോധം ഗ്രസിക്കും. ഈ മിഥ്യാബോധമാണ് നന്മതിന്മകളെ വിവേചിക്കാനുള്ള കഴിവില്ലാത്തവരായി മനുഷ്യരെ പരിവര്‍ത്തിതരാക്കുന്നത്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോ: 2; 9-12). ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്നത് ഈ അവസ്ഥയാണ്. ദൈവീകനിയമങ്ങള്‍ നീക്കംചെയ്ത് പൈശാചികനിയമങ്ങള്‍ സ്ഥാപിക്കുന്ന നാരകീയശക്തിയെയാണ് നിയമനിഷേധി എന്ന് വിശേഷിപ്പിക്കുന്നത്. ദൈവീകനിയമങ്ങളെ അസാധുവാക്കുകയും പൈശാചികനിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ, പുതിയ നിയമങ്ങള്‍ക്ക് വിധേയപ്പെടാന്‍ സകലരും നിര്‍ബ്ബന്ധിതരാകും. ഇന്ന് ആ അവസ്ഥ ലോകത്ത് സംജാതമായിക്കഴിഞ്ഞു. ദൈവീകനിയമങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലാത്ത കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്!

ലോകത്ത് നിലനില്‍ക്കുന്ന അനേകം നിയമങ്ങളുണ്ട്. ഭേദഗതികള്‍ക്കു വിധേയമായതും കാലഹരണപ്പെട്ടുപോയതുമായ നിയമങ്ങള്‍ വേറെയും. മതവിഭാഗങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളുള്ളതും നമുക്കറിയാം. ഇവയ്ക്കെല്ലാം ഉപരിയായി ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിഗൂഢനിയമവ്യവസ്ഥയാണ് ഏകലോകനിയമം അഥവാ വണ്‍ വേള്‍ഡ് ഓര്‍ഡര്‍’. ഐക്യരാഷ്ട്രസഭയാണ് ഈ നിഗൂഢനിയമത്തിന്റെ ഉപജാപകര്‍! ഇവിടെ നാം തിരിച്ചറിയേണ്ട ഗൗരവതരമായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ഐക്യരാഷ്ട്രസഭയുടെ കാര്‍മ്മികത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതൊരു നിയമവും പരിശോധിച്ചാല്‍, അത് ക്രിസ്തീയനിയമത്തിന് എതിരായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതായത്, ക്രിസ്തീയനിയമങ്ങള്‍ക്കെതിരേ ബദല്‍നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭ എന്ന നിഗൂഢസംഘടനയുടെ ലക്‌ഷ്യം! ഈ പ്രസ്ഥാനം ക്രിസ്തീയതയെ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണമെന്താണെന്ന് അന്വേഷിച്ചാല്‍, ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ള നിയമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരു നിയമഗ്രന്ഥം ക്രിസ്ത്യാനികളുടെ നിയമഗ്രന്ഥമായതുകൊണ്ടാണെന്നു മനസ്സിലാക്കാന്‍ സാധിക്കും!

ദൈവം തന്റെ ജനത്തിനു നല്‍കിയിരിക്കുന്ന ശാശ്വതനിയമങ്ങളെക്കുറിച്ച് മോശ എന്താണ് പറയുന്നതെന്നു നോക്കുക: “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിപൂര്‍ണ്ണമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?”(നിയമം: 4; 7, 8). തന്നിലൂടെ നല്‍കപ്പെട്ട നിയമങ്ങളായതുകൊണ്ട് മോശ കല്പിച്ചുനല്കിയ ശ്രേഷ്ഠതായാണ് യാഹ്‌വെയുടെ നിയമത്തിനുള്ളതെന്ന് ആരും ചിന്തിക്കേണ്ട. മൂവായിരത്തിയിരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കപ്പെട്ട ഈ നിയമങ്ങളോട് കിടപിടിക്കുന്ന ഒരു നിയമവും ഇന്നോളം ഈ ഭൂമുഖത്ത് ആരും നിര്‍മ്മിച്ചിട്ടില്ല. യാതൊരു പിഴവും ആരോപിക്കാന്‍ കഴിയാത്തതും കാലങ്ങളെ അതിജീവിച്ചതുമായ മറ്റൊരു നിയമവും ഇല്ലെന്നത് ചരിത്രം തെളിയിച്ച സത്യമാണ്. മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങള്‍ക്കൊന്നും കാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. യാഹ്‌വെയുടെ നിയമങ്ങളില്‍ അനീതിയുടെ കണികപോലും ദര്‍ശിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ത്തന്നെ, നീതിപൂര്‍ണ്ണം എന്നത് ആലങ്കാരികമായ ഒരു ഭാഷാപ്രയോഗമായി ആരും കാണരുത്. ദൈവജനമായ യിസ്രായേലിന്റെ ശ്രേഷ്ഠതകളില്‍ പ്രധാനപ്പെട്ടത് അവര്‍ക്ക് യാഹ്‌വെയില്‍നിന്നു ലഭിച്ച നിയമങ്ങളാണ്!  

യാഹ്‌വെയില്‍നിന്നു ലഭിച്ചിരിക്കുന്ന കല്പനകളെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍”(നിയമം: 4; 2). യഥാര്‍ത്ഥ യിസ്രായേലായ ക്രൈസ്തവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന മുന്നറിയിപ്പാണിത്. ദൈവജനം എന്നപേരില്‍ നിലനില്‍ക്കുന്ന കാലത്തോളം ക്രൈസ്തവരുടെമേല്‍ ഈ നിയമത്തിനു പ്രാബല്യമുണ്ട്. അവിടുത്തെ നിയമങ്ങളില്‍നിന്നു വള്ളിയോ പുള്ളിയോ മാറാന്‍ അവിടുന്ന് അനുവദിക്കില്ല. ഈ പ്രഖ്യാപനം നമ്മോടു നടത്തിയത് യേഹ്ശുവായാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). ക്രൈസ്തവരുടെമേല്‍ നിയമത്തിന് എത്രത്തോളം പ്രാബല്യമുണ്ടെന്നു വ്യക്തമാക്കുന്ന വചനമാണിത്. ക്രിസ്തുവിന്റെ വാക്കുകളെ മറികടക്കാന്‍ ക്രിസ്ത്യാനിക്ക് സാധിക്കില്ലെന്നു മാത്രമല്ല, ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നതുതന്നെ അവിടുത്തെ വചനത്താലാണ്! അതിനാല്‍ത്തന്നെ, ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിയമങ്ങളില്‍നിന്ന് ഇടംവലം തിരിയാന്‍ ക്രൈസ്തവര്‍ക്ക് അനുവാദമില്ല!

ക്രിസ്തുവിന്റെ നിയമം അനുസരിച്ച് ജീവിക്കാന്‍ ക്രിസ്ത്യാനിക്ക് സാധിക്കാത്ത സാഹചര്യം ലോകത്ത് സൃഷ്ടിക്കപ്പെട്ടാല്‍ എന്തായിരിക്കും പരിണിതഫലമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിക്കണം! അങ്ങനെയൊരു സാഹചര്യത്തിലേക്കാണ് ലോകം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍പ്പോലും ക്രിസ്തുവിന്റെ നിയമങ്ങളില്‍നിന്നു ബഹുദൂരം അകന്നുപോയിരിക്കുന്നു. ഈ സാഹചര്യത്തെ ആരും നിസ്സാരമായി കാണരുത്. ഇന്ന് ലോകരാജ്യങ്ങള്‍ക്ക് നിയമങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് ഐക്യരാഷ്ട്രസഭ എന്ന നിഗൂഢ സംഘടനയാണ്! രണ്ടാംലോകമഹായുദ്ധാനന്തരം നന്മയുടെ രൂപത്തില്‍ സ്ഥാപിതമായ ഇല്ല്യുമിനാറ്റി പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ (UN). അന്താരാഷ്‌ട്ര നീതിന്യായക്കോടതി, ഐക്യരാഷ്ട്ര രക്ഷാസേന എന്നീ സംവിധാനങ്ങളെല്ലാം സ്വന്തമായുണ്ടെങ്കിലും, സ്വന്തമായി ഒരു രാജ്യമില്ല എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രത്യേകത! നീതിപൂര്‍ണ്ണമായ ദൈവികനിയമങ്ങള്‍ക്ക് ബദല്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് സ്വന്തമായി ഒരു രാജ്യംപോലുമില്ലാത്ത ഈ നിഗൂഢസംഘടനയാണ്! ഈ ഇല്ല്യുമിനാറ്റി സംഘടനയുടെ എല്ലാ ദുരൂഹനിയമങ്ങളെയും ഇവിടെ വിശകലനം ചെയ്യുന്നില്ലെങ്കിലും, നാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു നിയമത്തിന്റെ ദുരൂഹതകള്‍ ഇവിടെ തുറന്നുകാണിക്കേണ്ടിയിരിക്കുന്നു! അതായത്, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള പതിമൂന്ന് അനുബന്ധസംഘടനകളില്‍ ഒന്നായ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (UNICEF) ദുരൂഹനിയമങ്ങളും നിഗൂഢലക്ഷ്യങ്ങളും മാത്രമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

ബാലാവകാശ നിയമങ്ങളുടെ പിന്നിലെ പൈശാചിക അജണ്ട!

ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന അറുവഷളന്‍ നിയമങ്ങളുടെ പിന്‍ബലത്തിലാണ് ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് എന്ന ചിന്തയില്‍ ജീവിക്കുന്ന അനേകരുണ്ട്! 1945 നു മുന്‍പും ഈ ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുകയും സന്താനങ്ങള്‍ക്കു ജന്മം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല! സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പും സംസ്ക്കാര സമ്പന്നരായ ജനസമൂഹങ്ങള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു. മതപരവും അല്ലാത്തതുമായ നിയമങ്ങള്‍ക്ക് കീഴ്പ്പെട്ട് ധാര്‍മ്മികതയിലൂന്നിയ ജീവിതം നയിച്ചവരായിരുന്നു ആ സമൂഹങ്ങളില്‍ പലതും. ഈ സമൂഹങ്ങളെല്ലാം കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചുനല്കിയിരുന്നു. മനുഷ്യനിര്‍മ്മിത നിയമങ്ങളാണെങ്കില്‍പ്പോലും ധാര്‍മ്മികതയിലൂന്നിയതും സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നതുമായ ജീവിതക്രമം ഈ നിയമങ്ങളിലൂടെ പല ജനസമൂഹങ്ങള്‍ക്കും ലഭിച്ചു. അങ്ങനെയുള്ള സംസ്ക്കാരത്തിന്റെ പുരാതന പ്രതീകമാണ് ഗ്രീക്കുകാര്‍. എന്നാല്‍, ഈ ജനതകള്‍ക്ക് സമാന്തരമായി ദൈവത്താല്‍ നയിക്കപ്പെട്ടിരുന്ന മറ്റൊരു ജനത ഈ ഭൂമുഖത്ത് ഉയര്‍ന്നുവന്നു. ദൈവത്തില്‍നിന്നു നിയമങ്ങള്‍ ലഭിച്ച ഈ ജനം എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും, അവര്‍ക്കു ലഭിച്ചിരുന്ന നിയമങ്ങളെയും ചട്ടങ്ങളെയുംപ്രതി അവര്‍ ശ്രേഷ്ഠജനമായി പരിഗണിക്കപ്പെട്ടു! ഈ ജനത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: “അവിടുത്തെ കല്പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിച്ചാല്‍ യാഹ്‌വെ നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്റെ വിശുദ്ധജനമായി ഉയര്‍ത്തും. യാഹ്‌വെയുടെ പേര് നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും”(നിയമം: 28; 9, 10). യാഹ്‌വെയുടെ പേര് വഹിക്കുന്നതുകൊണ്ടും അവിടുത്തെ കല്പനകള്‍ പാലിക്കുന്നതുകൊണ്ടുമാണ് ഈ ജനത്തെ സകല മനുഷ്യരും ഭയപ്പെടുന്നത്. അതുകൊണ്ടുതന്നെ, യാഹ്‌വെയുടെ നിയമങ്ങളില്‍നിന്ന് ഈ ജനത്തെ അകറ്റിയാല്‍ മാത്രമേ ഇവരെ നശിപ്പിക്കാന്‍ സാധിക്കുകയുള്ളു.

ദൈവത്തില്‍നിന്നു നിയമങ്ങള്‍ ലഭിക്കാതിരുന്നിട്ടുപോലും കുടുംബബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന നിയമങ്ങള്‍ മറ്റു ജനതകള്‍ക്കും ഉണ്ടായിരുന്നുവെന്നതാണ് നാം തിരിച്ചറിയേണ്ട മറ്റൊരുകാര്യം. ഈ ഭൂമിയുടെ ആവാസവ്യവസ്ഥ നിലനില്‍ക്കേണ്ടതിന് ദൈവത്തിന്റെ അദൃശ്യകരം ആ ജനതകളുടെ നിയമനിര്‍മ്മാണത്തിലും ഇടപെട്ടതുകൊണ്ടാണ് അത്! കുടുംബം എന്നത് ഈ ഭൂമുഖത്ത് ഉടലെടുത്ത എല്ലാ ജനതകളുടെയും മുഖമുദ്രയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്നതും കുടുംബം എന്ന വ്യവസ്ഥിതിയുടെ പിന്‍ബലത്തിലാണ്! എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ പൊട്ടിമുളച്ച നിഗൂഢ ആശയത്തില്‍നിന്നു രൂപപ്പെട്ട തുഗ്ലക്ക് പരിഷ്ക്കാരങ്ങളും നിയമങ്ങളും യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നിടത്താണ് സത്യം അനാവരണം ചെയ്യപ്പെടുന്നത്. എന്താണ് ആ സത്യം? ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന സകലരും അറിഞ്ഞിരിക്കേണ്ട ആ സത്യം ക്രിസ്തുവിന്റെ പുനരാഗമനം സമീപിച്ചുവെന്നതാണ്! രണ്ടായിരത്തിയെഴുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് യേശൈയാഹ് വിളിച്ചുപറഞ്ഞ ആ സത്യം നമുക്കു മുന്‍പില്‍ ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നു!

മാനവരാശിയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ട് മുന്‍പുവരെ തുടര്‍ന്നുവന്ന ക്രമമാണ് അടപടലേ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തില്‍ മാത്രമല്ല, ധാര്‍മ്മികമായ എല്ലാ നല്ല ക്രമങ്ങളുടെയും കടയ്ക്കല്‍ കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ആധാരമായ കുടുംബം എന്ന വ്യവസ്ഥിതിയുടെമേല്‍ നടന്ന കടന്നുകയറ്റമാണ്! ദൈവജനമായ ക്രൈസ്തവര്‍ക്ക് ആത്മനാശത്തിനു കാരണമാകുന്ന പാപമാണെങ്കില്‍, മറ്റു ജനതകള്‍ക്ക് ധാര്‍മ്മികമായ അധഃപതനമാണ് ഈ കടന്നുകയറ്റത്തിന്റെ പരിണിതഫലമായി ലഭിക്കുന്നത്. ഇല്ല്യുമിനാറ്റികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പുതിയ ലോകക്രമത്തിലൂടെ കുടുംബം എന്ന വ്യവസ്ഥിതി ഇല്ലാതാകും എന്നതാണ് പരമാര്‍ത്ഥം! ഇത് ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്ന ദുരന്തമല്ല; മറിച്ച്, സകല ജനതകളെയും ഒന്നുപോലെ ബാധിക്കുന്ന ദുരന്തമാണ്! മക്കളുടെമേല്‍ മാതാപിതാക്കള്‍ക്ക് ദൈവം ഉറപ്പിച്ച അവകാശത്തിനുമേല്‍ ഐക്യരാഷ്ട്രസഭ ചില കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടുള്ളത് ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. മക്കളെ ശാസിക്കാനോ ശിക്ഷണത്തില്‍ വളര്‍ത്താനോ മാതാപിതാക്കള്‍ക്കുള്ള അധികാരം ഇന്ന് പരിമിതമാണ്! ഇല്ല്യുമിനാറ്റികള്‍ ചിട്ടപ്പെടുത്തുന്ന പുതിയ ലോകക്രമമാണിത്! ഇതാണ് വണ്‍ വേള്‍ഡ് ഓര്‍ഡര്‍!

കുട്ടികളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നത് അവരുടെ ക്ഷേമത്തിനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ക്ക് സാധിക്കുന്നുവെന്നതാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ശിക്ഷണങ്ങള്‍ കുട്ടിയുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കപടശാസ്ത്രത്തിന്റെ വിശകലനത്തിലൂടെ ലോകത്തെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. ശാസ്ത്രീയതയുടെ പേരില്‍ അവതരിപ്പിക്കപ്പെട്ടാല്‍, ഏത് വിഡ്ഢിത്വത്തിനും സ്വീകാര്യത ലഭിക്കുമെന്ന അവസ്ഥ ഇന്ന് ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇല്ല്യുമിനാറ്റിയുടെ പൈശാചിക പരിഷ്ക്കരണങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ അവര്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങളാണ്. സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള എല്ലാ ആശയപ്രചരണ സംവിധാനങ്ങളും ഇല്ല്യുമിനാറ്റിയുടെ സൂക്ഷ്മനിരീക്ഷണത്തിലായതുകൊണ്ട് സത്യമറിയാനുള്ള സാദ്ധ്യതകള്‍ പരിമിതപ്പെട്ടിരിക്കുന്നു. ഇല്ല്യുമിനാറ്റി അജണ്ടകള്‍ തുറന്നുകാണിക്കുന്ന സന്ദേശങ്ങള്‍ YouTube ല്‍ നിന്ന് നീക്കംചെയ്യുന്നത് സെന്‍സറിങ്ങിന്റെ ഭാഗമാണ്. ഇല്ല്യുമിനാറ്റി അജണ്ടയായ വാക്സിനേഷന് എതിരായി സമൂഹമാധ്യമങ്ങളില്‍ ഒരു വാക്കുപോലും പ്രചരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഇന്നുണ്ട്. മാധ്യമങ്ങളുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും സത്യമറിയാന്‍ സാഹചര്യമില്ല എന്നതാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന യഥാര്‍ത്ഥ ക്ഷാമം! മാധ്യമങ്ങളെയും വിവരസാങ്കേതികതയെയും സംബന്ധിച്ച് പറയുമ്പോള്‍, വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാന്‍ ഇല്ലത്രെ എന്ന കവിവാക്യം അന്വര്‍ത്ഥമാകും!

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിള്ളലിലേക്കു തന്നെ നമ്മുടെ ശ്രദ്ധതിരിക്കാം. പൈശാചികമായ പീഡനത്തിന് കുട്ടികളെ വിധേയരാക്കുന്ന മാതാപിതാക്കളുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇന്നത്തെപ്പോലെ ഇല്ലെങ്കില്‍ക്കൂടി മക്കളെ ക്രൂരമായ പീഡനമുറകള്‍ക്ക് വിധേയരാക്കിയിരുന്നവര്‍ പുരാതനകാലത്തും ഉണ്ടായിരുന്നു. എന്നാല്‍, അന്നും ഇന്നും ഇത് പൊതുവായ അവസ്ഥയായി കണക്കാന്‍ കഴിയില്ല. മനോവൈകല്യമുള്ള ഒരു ചെറിയ വിഭാഗത്തിന്റെ ചെയ്തികളെപ്രതി മുഴുവന്‍ മാതാപിതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. ഇതൊന്നും മനുഷ്യന്റെ പൊതുസ്വഭാവമല്ലെന്നും, കുടുംബങ്ങളിലെ പൊതുവായ അവസ്ഥയല്ലെന്നുമുള്ള വസ്തുത നാം തിരിച്ചറിയണം. വളരെ ചെറിയൊരു വിഭാഗത്തിന്റെ മനോവൈകല്യം മാത്രമാണിത്. തെറ്റുചെയ്യുന്നവര്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു. മനോവൈകല്യമുള്ള മാതാവോ പിതാവോ ഉണ്ടെങ്കില്‍ അവരില്‍നിന്നു കുഞ്ഞുങ്ങളെ സുരക്ഷിതരാക്കണം. മാതാപിതാക്കളില്‍ ഭൂരിപക്ഷം പേരും മക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ്. തങ്ങള്‍ ഭക്ഷിച്ചില്ലെങ്കിലും മക്കള്‍ ഭക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ക്കു ലഭിക്കാത്ത സന്തോഷങ്ങള്‍ മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആയിരത്തിലൊന്നുപോലും ഉണ്ടാകില്ല. മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുമ്പോഴും, അവര്‍ നല്ല വ്യക്തികളായി വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അവരെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്നു! മക്കളുടെ നന്മ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍! മക്കള്‍ക്കുവേണ്ടി ത്യാഗം സഹിക്കാത്ത മാതാപിതാക്കന്മാരുണ്ടാകില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, എല്ലാ മേഖലയിലും ഉള്ളതുപോലെ മാതാപിതാക്കളുടെയിടയിലും പുഴുക്കുത്തുകളുണ്ട്! എന്നാല്‍, ഇതിനെ ചെറുക്കാന്‍ ഫലവത്തായ മാര്‍ഗ്ഗം മാതാപിതാക്കള്‍ക്ക് മക്കളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അവകാശം നിഷേധിക്കലാണോ? ഈ നിഷേധിക്കലിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്!

കുട്ടികള്‍ രാജ്യത്തിന്റെ പൊതുസ്വത്താണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ക്കുവേണ്ടി പ്രത്യേക നിയമങ്ങളുണ്ടാക്കുന്നത്. അവര്‍ ലോകത്തിന്റെ തന്നെ പൊതുസ്വത്താണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. സാങ്കേതികമായി രണ്ടുകൂട്ടരുടെയും വാദങ്ങള്‍ ശരിയാണെങ്കിലും, മക്കളുടെ നന്മ ഏറ്റവുമധികം കാംക്ഷിക്കുന്നത് അവര്‍ക്കു ജന്മംനല്‍കിയവര്‍ തന്നെയാണ്! ജന്മംനല്കിയ പിതാവും ഗര്‍ഭാരിഷ്ടകള്‍ അനുഭവിച്ച് വേദനയോടെ പ്രസവിച്ച മാതാവും സ്നേഹിക്കുന്നതുപോലെ ഒരു കുഞ്ഞിനെ സ്നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. കുഞ്ഞിന് ചെറിയൊരു വേദനയുണ്ടാകുമ്പോള്‍ അമ്മയുടെ നെഞ്ച് പിടയുന്നതുപോലെ ഒരു ഭരണകൂടത്തിന്റെയും നെഞ്ച് പിടയുകയുമില്ല! ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ത്തന്നെ ഒരു കുഞ്ഞിനെ വധിക്കാന്‍ നിയമം നിര്‍മ്മിച്ച ഐക്യരാഷ്ട്രസഭയുടെ കപടസ്നേഹം തിരിച്ചറിയേണ്ടത് ഇവിടെയാണ്‌. ഭ്രൂണഹത്യ നടത്തുന്ന സ്വൈരിണികളെ മാതാവായി പരിഗണിക്കാതെയാണ് ഇത് പറയുന്നത്. ഇക്കൂട്ടരെ പരിഗണിക്കുന്നത് മുന്‍പ് പറഞ്ഞ പുഴുക്കുത്തുകളുടെ ഗണത്തിലാണ്! നല്ല വിത്തിനോടൊപ്പം കളകള്‍ വളരുന്നതുകൊണ്ട് ആരെങ്കിലും വിത്തുവിത നിരോധിച്ചിട്ടുണ്ടോ? ഗോതമ്പിനോടൊപ്പം വളരുന്ന കളകള്‍ പിഴുതുകളയലാണ് കരണീയമായ കാര്യം! അനേകം വാഹനാപകടങ്ങള്‍ ഓരോദിവസവും സംഭവിക്കുന്നുണ്ട്. അതിന്റെപേരില്‍ വാഹനങ്ങള്‍ എവിടെയും നിരോധിച്ചിട്ടില്ല! അതുകൊണ്ട്, ചില ദുഷ്ടമനുഷ്യരുടെ ചെയ്തികളെ കണക്കിലെടുത്ത് കുടുംബാന്തരീക്ഷത്തെ അപ്പാടെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഐക്യരാഷ്ട്രസഭയിലെ അധമസംഘം ശ്രമിക്കുന്നത് പൈശാചിക അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയണം. ഈ കടന്നുകയറ്റം ദൈവത്തിന്റെ നിയമങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നു ക്രൈസ്തവരെങ്കിലും മനസ്സിലാക്കിയിരിക്കുകയും വേണം!

ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് യാഹ്‌വെ ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു”(പ്രഭാഷകന്‍: 3; 2). പുത്രന്റെമേല്‍ ഐക്യരാഷ്ട്രസഭയ്ക്കോ ബാലാവകാശ കമ്മീഷനോ അല്ല അവകാശം നല്കപ്പെട്ടിരിക്കുന്നത്; അവനെ പ്രസവിച്ച അമ്മയ്ക്കാണ്! ലോകത്തിന്റെ കോടതികള്‍ തുടര്‍ന്നുവരുന്നതും ബൈബിളിലെ ഈ നിയമംതന്നെയാണ്! എന്നാല്‍, മാതാപിതാക്കള്‍ തമ്മില്‍ മക്കളുടെമേലുള്ള അവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ നിയമത്തിന് പ്രാബല്യമുള്ളത്! കുട്ടികളെ ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്‌താല്‍, മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്. മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്നു കുഞ്ഞുങ്ങളെ പരിപൂര്‍ണ്ണമായി വിടുവിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങളാണ് ഐക്യരാഷ്ട്രസഭ എന്ന ഇല്ല്യുമിനാറ്റി പ്രസ്ഥാനം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല, ലോകരാജ്യങ്ങളില്‍ ഇന്ന് ഭരണം നടത്തുന്നത് ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ്! നിയമം നിര്‍മ്മിക്കാന്‍ ഇവര്‍ ആലോചിക്കുമ്പോള്‍ത്തന്നെ അത് നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ തിടുക്കംകൂട്ടുന്ന ദുരവസ്ഥയും ഇന്നുണ്ട്. അതായത്, ബാലാവകാശത്തിന്റെ പേരില്‍ ഇല്ല്യുമിനാറ്റി നേടിയെടുത്തത് പുതിയൊരു തലമുറയെ സാത്താനുവേണ്ടി വാര്‍ത്തെടുക്കാനുള്ള സമ്മതിപത്രമാണ്. ശിശുക്ഷേമ നിയമങ്ങള്‍ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ശിശുക്കളുടെ ക്ഷേമത്തിന് എന്ന വ്യാജേന ഇല്ല്യുമിനാറ്റികള്‍ നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളുടെ വിശദാംശങ്ങളിലേക്ക് മനോവ കടക്കുന്നില്ല. എന്നിരുന്നാലും, ചില നിയമങ്ങളെക്കുറിച്ച് ലളിതമായെങ്കിലും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ മതവിശ്വാസത്തിലും ദൈവഭക്തിയിലും വളര്‍ത്താന്‍ അനുവാദമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്നതാണ്‌ ബാലാവകാശ നിയമങ്ങളിലെ ഏറ്റവും വലിയ ദുരന്തം! ദൈവഭക്തിയെ ഭോഷത്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. അതുപോലെതന്നെ, അധാര്‍മ്മികവും കുത്തഴിഞ്ഞതുമായ ഒരു ലൈംഗിക സംസ്ക്കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇല്ല്യുമിനാറ്റി ശ്രമം നടത്തുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നപേരിലാണ് ഈ പദ്ധതി ഇവറ്റകള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗഭോഗത്തെയും സ്വയംഭോഗത്തെയും മഹത്വവത്ക്കരിക്കുന്നതും ഉഭയസമ്മതപ്രകാരം ആരുമായും വേഴ്ചകള്‍ നടത്തുന്നത് തെറ്റല്ലെന്നും പഠിപ്പിക്കുന്നതാണ് ഇവരുടെ ലൈംഗിക വിദ്യാഭ്യാസം! ലൈംഗികബന്ധം ആണും പെണ്ണും തമ്മിലായിരിക്കണമെന്ന് നിര്‍ബ്ബന്ധമില്ലെന്ന് ഇവര്‍ പുതുതലമുറയെ പഠിപ്പിക്കുന്നു! ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിച്ചാല്‍ മാത്രമേ രതിവിദ്യാഭാസം പൂര്‍ണ്ണഫലപ്രാപ്തിയില്‍ എത്തുകയുള്ളുവെന്നാണ് ഇവറ്റകള്‍ ശഠിക്കുന്നത്! ഹോര്‍മ്മോണ്‍ വ്യതിയാനം സംഭവിക്കുന്ന കൗമാരത്തില്‍ അധാര്‍മ്മികമായ ലൈംഗികതയിലേക്കു കുട്ടികളെ നയിക്കാന്‍ ഇതില്‍പ്പരം സാഹചര്യം ആവശ്യമില്ലെന്ന് പാശ്ചാത്യനാടുകള്‍ അനുഭവത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ്! ഈ ദുരന്തം ലോകത്തെയാകമാനം ഗ്രസിക്കാന്‍ അധികസമയം വേണ്ടിവരില്ല! ഇതിനിടയിലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകള്‍ പാടില്ലെന്ന നിയമംകൂടി വരാന്‍പോകുന്നത്. ആണ്‍-പെണ്‍ വേര്‍തിരിവുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉള്ളതുപോലും ആക്ടിവിസ്റ്റുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല!

ആണ്‍കുട്ടിയുടെ രൂപത്തില്‍ ജനിച്ച കുട്ടിയെ ആണ്‍കുട്ടിയായോ, പെണ്‍കുട്ടിയുടെ രൂപത്തില്‍ ജനിച്ച കുട്ടിയെ പെണ്‍കുട്ടിയായോ സംബോധന ചെയ്യാന്‍ പാടില്ലെന്നതാണ് മറ്റൊരു പൈശാചിക നിയമം! അതായത്, മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍കുട്ടിയെ എടാ എന്നോ, പെണ്‍കുട്ടിയെ എടീ എന്നോ സംബോധനചെയ്യാന്‍ പാടില്ല! കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍തന്നെ തങ്ങളുടെ ലിംഗം തിരഞ്ഞെടുക്കട്ടെയെന്ന് ഇല്ല്യുമിനാറ്റികള്‍ കല്പിക്കുന്നു! പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ത്തന്നെ ചില പരിഷ്ക്കാരങ്ങള്‍ സംബോധനയില്‍ വരുത്തിയതായി മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പരസ്പരം സംബോധന ചെയ്യുന്നത് എടാ എന്നാണ്! ഇതിനെ ആരും നിസ്സാരമായി കാണരുത്. ഇതിനേക്കാളെല്ലാം വലിയ മറ്റൊരു ദുരന്തമുണ്ട്. ദത്തെടുക്കല്‍ നിയമമാണത്. സ്വവര്‍ഗ്ഗവിവാഹം ചെയ്ത് രതിവൈകൃതം ആസ്വദിച്ച് ജീവിക്കുന്ന അധമജോടികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശം നല്‍കുന്നതാണ് ആ നിയമം! മൃഗവേഴ്ചയ്ക്കുപോലും മടിയില്ലാത്ത നീചരായ ഈ മനുഷ്യരോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ദുരവസ്ഥ കാണാന്‍, ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗവിവാഹത്തിനും നിയമസാധുത നല്‍കുന്നവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല! കാരണം, ഇല്ല്യുമിനാറ്റികള്‍ ലക്ഷ്യമിടുന്നത് ദൈവനിഷേധികളുടെ ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ്. ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ കാണുമ്പോള്‍ സാത്താന്‍ പ്രതികാരദാഹിയാകും. മനുഷ്യന്റെ സന്തോഷവും സമാധാനവുമാണ് സാത്താന്റെ രോഷവും ദുഃഖവും വര്‍ദ്ധിപ്പിക്കുന്നത്!

മാനവരാശിക്ക് നന്മയായി ഭവിക്കുന്ന നിയമങ്ങളൊന്നും സാത്താനില്‍നിന്നോ സാത്താന്‍ നിയോഗിക്കുന്നവരില്‍നിന്നോ ഉണ്ടാകില്ലെന്ന് നാം മനസ്സിലാക്കിയിരിക്കണം. ദൈവീകനിയമങ്ങള്‍ക്ക് എതിരായുള്ള നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാനും സമരംചെയ്യാനും സാത്താന്‍ ചില ആക്ടിവിസ്റ്റുകളെ ലോകത്ത് ഉയര്‍ത്തിയിട്ടുണ്ട്. വിരലിലെണ്ണാന്‍ കഴിയുന്നത്ര ചെറിയൊരു വിഭാഗമാണ്‌ ഇവരെങ്കിലും, ഇവരുടെ ആവര്‍ത്തിക്കപ്പെടുന്ന ശബ്ദത്തിനു ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു ദുരന്തം! ഇവരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാനും, ഇവരെ എതിര്‍ക്കുന്നവരുടെ ശബ്ദം ആരും കേള്‍ക്കാതിരിക്കാനും ഇല്ല്യുമിനാറ്റികള്‍ ശ്രദ്ധിക്കുന്നു. ഇല്ല്യുമിനാറ്റികള്‍ നല്‍കുന്ന ഫണ്ടും ഇല്ല്യുമിനാറ്റികളുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന പരസ്യങ്ങളുമാണ് മുഖ്യധാരാമാധ്യമങ്ങളെ നിലനിര്‍ത്തുന്നത്! പ്രധാന സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എല്ലാം ഇല്ല്യുമിനാറ്റികളുടെ ഉടമസ്ഥതയിലാണെന്നതും അറിഞ്ഞിരിക്കണം. മുഖ്യധാരാമാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെല്ലാം ഇവരുടെ നിയന്ത്രണത്തിലായതുകൊണ്ട്, ഇവര്‍ ആഗ്രഹിക്കുന്നത് മാത്രമേ ലോകത്ത് പ്രചരിക്കുകയുള്ളു! ഇടത് ആക്ടിവിസ്റ്റുകളുടെ ശബ്ദമാണ് ലോകത്തിന്റെ ശബ്ദമെന്ന് സകലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ക്കു സാധിക്കുന്നത് മാധ്യമ സെന്‍സറിംങ് വഴിയാണ്! അഴിഞ്ഞാട്ടക്കാരായ ആക്ടിവിസ്റ്റുകള്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് നിയമനിര്‍മ്മാണം നടത്താന്‍ ഇല്ല്യുമിനാറ്റികള്‍ ശ്രദ്ധിക്കുന്നത് കാണുമ്പോള്‍, ആക്ടിവിസ്റ്റുകളുടെ ഇല്ല്യുമിനാറ്റി ബന്ധമാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഇടത് ആക്ടിവിസ്റ്റുകളുടെ ഇംഗിതമനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ പരിശോധിച്ചാല്‍, അവയെല്ലാം സത്യദൈവത്തിന്റെ നിയമത്തിനു വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഈ ഭൂമിയുടെമേല്‍ തുല്യ അവകാശമാണെന്ന് വാദിക്കുന്ന പരിസ്ഥിതിവാദികളെയും മൃഗസ്നേഹികളെയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതും ഇല്ല്യുമിനാറ്റികളാണ്! കാര്‍ബണ്‍ ഫണ്ടിംഗ്, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, ഗ്രീന്‍ ഫിനാന്‍സ് എന്നിവയെല്ലാം ഇല്ല്യുമിനാറ്റികളുടെ ആഗോളപദ്ധതികളാണ്! വേലയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ചിലര്‍ ഒരു സുപ്രഭാതത്തില്‍ മൃഗസ്നേഹികളും പരിസ്ഥിതിവാദികളുമായി രംഗപ്രവേശം ചെയ്യുന്നത് കണ്ടിട്ടില്ലേ? ഒരു പണിക്കും പോകാത്ത ഇവര്‍ സുഖലോലുപരായി ജീവിക്കുന്നത് എങ്ങനെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പട്ടിയുടെയും പൂച്ചയുടെയും പ്രൊഫൈല്‍ ഫോട്ടോകളുമായി രംഗത്തുള്ള ഇവര്‍ ഉറുമ്പിനെയും പാമ്പിനെയുമൊക്കെ തീറ്റിപ്പോറ്റുന്ന കഥകളുമായി പോസ്റ്റുകള്‍ ഇടാറുണ്ട്. പാവപ്പെട്ട പതിനേഴു മനുഷ്യരെ ചവിട്ടിക്കൊന്ന അരിക്കൊമ്പന് വേണ്ടിയാണ് ഇവറ്റകളുടെ രോദനം! ഇവറ്റകളുടെ ഈ രോദനത്തിനു പിന്നില്‍ ഇല്ല്യുമിനാറ്റികള്‍ നല്‍കുന്ന പണത്തോടുള്ള ആത്മാര്‍ഥത മാത്രമാണുള്ളത്. കേരളത്തെ പൂര്‍ണ്ണമായും വനവത്ക്കരിക്കുകയെന്ന അജണ്ടയോടെ കാര്‍ബണ്‍ ഫണ്ടിംഗ് നടത്തുന്നത് ഇല്ല്യുമിനാറ്റിയാണ്! കേരളത്തിലെ സര്‍ക്കാരിനുപോലും ഇവര്‍ ഫണ്ടിംഗ് നടത്തുന്നുണ്ട്. വനം-വന്യജീവി സംരക്ഷണം എന്നപേരില്‍ ഇല്ല്യുമിനാറ്റികള്‍ ഒഴുക്കുന്ന ശതകോടികള്‍ മന്ത്രിപുങ്കന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍, മലയോര കര്‍ഷകര്‍ക്ക് നീതിലഭിക്കുമെന്ന് ആരും സ്വപ്നം കാണരുത്! മൃഗങ്ങളെക്കാള്‍ കൂടുതലായ അവകാശമൊന്നും മനുഷ്യര്‍ക്ക് ഭൂമിയില്‍ ഇല്ലെന്നു സ്ഥാപിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ ശ്രമിക്കുന്നത് ദൈവത്തെ എതിര്‍ക്കുന്നതിനാണ്! എന്തെന്നാല്‍, ഭൂമിയിലെ സകല സൃഷ്ടികളുടെയുംമേല്‍ മനുഷ്യന് ആധിപത്യമുണ്ടായിരിക്കട്ടെ എന്നതാണ് ദൈവത്തിന്റെ കല്പന! മാത്രവുമല്ല, ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടത് മനുഷ്യന്‍ മാത്രമാണ്! അതുകൊണ്ടുതന്നെ, മനുഷ്യനെ തരംതാഴ്ത്തിയാല്‍ അതുവഴി ദൈവത്തെ നിന്ദിക്കാമെന്ന് അവര്‍ ചിന്തിക്കുന്നു!

ഇതെല്ലാം ഒരു തുടക്കം മാത്രമാണ്! മതവിദ്യാഭ്യാസം വിലക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നത് ക്രിസ്ത്യാനികളെ മാത്രമാണ്. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, നിത്യജീവനുമായി ബന്ധപ്പെട്ട ആത്മീയത ക്രിസ്തീയതയില്‍ മാത്രമേയുള്ളുവെന്നതാണ്‌! മറ്റു മതങ്ങളില്‍പ്പെട്ടവര്‍ തങ്ങളുടെ മക്കളെ മതവിശ്വാസത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ ഉദാരസമീപനം സ്വീകരിക്കും എന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണമാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം. എന്തെന്നാല്‍, മൂന്നാമത്തെ കാരണമെന്നത് ക്രിസ്ത്യാനികളുടെ ഇന്നത്തെ മതബോധനം പരിപൂര്‍ണ്ണമായും ക്രിസ്തീയവിരുദ്ധയിരിക്കുന്നു എന്നതാണ്! കത്തോലിക്കാ മതബോധനം പൂര്‍ണ്ണമായും ഇന്ന് ഇല്ല്യുമിനാറ്റി ഏറ്റെടുത്തുകഴിഞ്ഞു! വിവിധതരം രതിവൈകൃതങ്ങളില്‍ വ്യാപരിക്കുന്നവരുടെ ഏകോപനസമിതിയായ LGBTQ ന്റെ ഔദ്യോഗിക പതാക ഇന്ന് യൂറോപ്പിലെ കത്തോലിക്കാസഭയുടെ പള്ളികളില്‍ ഉയര്‍ത്തിയിരിക്കുന്നതിനെ ആരും നിസ്സാരമായി കാണരുത്. കത്തോലിക്കാസഭയുടെ സ്ഥാവരജംഗമങ്ങളുടെമേലുള്ള നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ഇല്ല്യുമിനാറ്റികള്‍ ഇങ്ങനെ ചെയ്യുന്നത് ദൈവത്തെ പ്രകോപിപ്പിച്ച്, അവിടുത്തെ ക്രോധം ക്ഷണിച്ചുവരുത്തുന്നതിനാണ്! സോദോം-ഗോമോറാ പട്ടണങ്ങള്‍ ഇന്നും നമുക്കു മുന്‍പില്‍ ഭീകരദൃഷ്ടാന്തമായുണ്ടെന്നു തിരിച്ചറിയണം. ദൈവം അന്നുമിന്നും ഒരുവന്‍തന്നെയാണ്. അവിടുത്തെ സ്വഭാവത്തിലോ പരിശുദ്ധിയിലോ ഇന്നോളം ഒരു മാറ്റവും സംഭവിച്ചിട്ടില്ല! ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കുക; എന്തെന്നാല്‍, യെരുശലെമില്‍ സ്ഥാപിതമായ സഭയുടെ നിയമങ്ങള്‍ അന്നത്തേതുപോലെതന്നെ ഇന്നും നിലനില്‍ക്കുന്നു! നിയമങ്ങള്‍ പരിഷ്ക്കരിക്കപ്പെട്ടുവെന്നത് അടിച്ചേല്പിക്കപ്പെട്ട തെറ്റിദ്ധാരണ മാത്രമാണ്! സഭയില്‍ നുഴഞ്ഞുകയറിയ ഇല്ല്യുമിനാറ്റികള്‍ ഇന്ന് വിശ്വാസികള്‍ക്ക് മതബോധനം നല്‍കുമ്പോള്‍, അതാണ്‌ സഭയുടെ യഥാര്‍ത്ഥ മതബോധനമെന്നു വിശ്വാസികള്‍ തെറ്റിദ്ധരിക്കുന്നു!

കൂടുതല്‍ വിവരിക്കാതെതന്നെ ഈ അവസ്ഥയെ മനസ്സിലാക്കാന്‍ സാമൂഹികജീവികള്‍ എന്നനിലയില്‍ നമുക്കു സാധിക്കും. രണ്ടാംലോകമാഹായുദ്ധത്തിനുശേഷം ഈ ഭൂമിയില്‍ പടിപടിയായി സ്ഥാപിക്കപ്പെട്ട അധാര്‍മ്മികതയുടെ പൂര്‍ണ്ണാവസ്ഥയില്‍ ഇന്ന് എത്തിനില്‍ക്കുന്നു. ഈ അവസ്ഥയെക്കുറിച്ചാണ് യേശൈയാഹ് രണ്ടായിരത്തിയെഴുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവചിച്ചത്. ആ പ്രവചനത്തിന്റെ ആദ്യഭാഗം പരിശോധിച്ചാല്‍ ഇന്നത്തെ അവസ്ഥ അതില്‍ നേരില്‍ ദര്‍ശിക്കാന്‍ കഴിയും. ചരടുപോട്ടിയ പട്ടംപോലെ മക്കള്‍ അധാര്‍മ്മികതയിലേക്കും ദൈവനിഷേധത്തിലേക്കും പറന്നുപോകുമ്പോള്‍, ദൈവഭക്തരായ മാതാപിതാക്കള്‍ എന്ത് ചിന്തിക്കുമോ, ആ ചിന്തയാണ് യേശൈയാഹും യേഹ്ശുവായും പൗലോസും പ്രവചിച്ചത്! വന്ധ്യമായ ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പറയപ്പെടുന്ന ദിനം ഏതാണെന്നു മനസ്സിലാക്കാന്‍ ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അതെ, ദൈവഭക്തിയില്‍ മക്കളെ വളര്‍ത്താന്‍ സാഹചര്യമില്ലെങ്കില്‍ മക്കള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലത്. ഒരുകാര്യം ഇവിടെ പ്രത്യേകമായി വിവേചിക്കേണ്ടതുണ്ട്. എന്തെന്നാല്‍, യേശൈയാഹ് പ്രവചിച്ചതും യേഹ്ശുവാ മുന്നറിയിപ്പ് നല്‍കിയതും പൗലോസ് ഓര്‍മ്മിപ്പിച്ചതുമെല്ലാം തിരഞ്ഞെടുക്കപ്പെട്ടവരോടു മാത്രമായിരുന്നു. ക്രിസ്തുവിനെ സ്വീകരിക്കാത്തവരും നരകത്തിനായി തങ്ങളെത്തന്നെ സമര്‍പ്പിച്ചവരുമായ ലൗകികമനുഷ്യര്‍ക്ക് ഈ പ്രവചനങ്ങളൊന്നും ബാധകമല്ല! അതായത്, നരകത്തിനായി സമര്‍പ്പിക്കപ്പെട്ട മനുഷ്യര്‍ക്ക് എങ്ങനെയും ജീവിക്കാം!

ഭര്‍ത്തൃമതികളുടെ മക്കളും ഏകാകിനിയുടെ മക്കളും!

ഇതുവരെ നാം പരിശോധിച്ചത് യേശൈയാഹിന്റെ പ്രവചനത്തിലെ ആദ്യഭാഗമാണ്. ഒന്നാം ഭാഗത്തിന്റെ നിറവേറല്‍ നാം കണ്ടു. ഇനി നമുക്ക് പ്രവചനത്തിന്റെ അവസാനഭാഗം പരിശോധിക്കാം. അത് മനസ്സിലാക്കാന്‍ വലിയൊരു വിവരണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല. കാരണം, ആദ്യഭാഗവുമായി ചെറിയൊരു വ്യത്യാസം മാത്രമേ തുടര്‍ന്നുള്ള ഭാഗത്തിനുള്ളു. പ്രവചനത്തിന്റെ രണ്ടാംഭാഗം ഇങ്ങനെയാണ്: “ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). യേശൈയാഹിന്റെ പ്രവചനം യേഹ്ശുവാ ആവര്‍ത്തിച്ചപ്പോള്‍ ഈ ഭാഗം അവിടുന്ന് വിട്ടുകളഞ്ഞു. സാഹചര്യവുമായി ബന്ധമില്ലാത്തതുകൊണ്ടാണ് യേഹ്ശുവാ ഇത് ആവര്‍ത്തിക്കാത്തത്. എന്നാല്‍, പൗലോസ് ഇത് ഉദ്ധരിച്ചപ്പോള്‍ ഈ ഭാഗവുംകൂടി പരിഗണിച്ചു. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്തെന്നാല്‍, ഭര്‍ത്തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്”(ഗലാത്തി: 4; 27). ഏകാകിനി, പരിത്യക്ത എന്നീ വാക്കുകള്‍ ഇവിടെ ഒരേ അവസ്ഥയെത്തന്നെയാണ് വിവക്ഷിക്കുന്നത്! ഭര്‍ത്താവില്‍നിന്ന് അകന്ന് ജീവിക്കുന്നവള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍, അവിവാഹിത എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഏതെങ്കിലുമൊന്നില്‍ ജീവിക്കുന്ന സ്ത്രീയെ ഏകാകിനിയായി പരിഗണിക്കാം. എന്നാല്‍, പരിത്യക്ത എന്ന വിശേഷണം അവിവാഹിതയ്ക്ക് ചേരുന്നതല്ല!

പരിത്യക്തഎന്ന് പൗലോസ് അപ്പസ്തോലന്‍ എഴുതിയതിന് കാരണമുണ്ട്. എന്തെന്നാല്‍, യേശൈയാഹിന്റെ പ്രവചനത്തെ സാറാ, ഹാഗാര്‍ എന്നീ മാതാക്കളുമായി ചേര്‍ത്തുവച്ച് നല്‍കിയ പ്രബോധനത്തിലാണ് പൗലോസ് ഈ പ്രയോഗം നടത്തിയത്. ഭര്‍ത്താവിനോടൊപ്പം മരണംവരെ ജീവിച്ച സാറായെയും, ഭര്‍ത്താവിനാല്‍ പരിത്യജിക്കപ്പെട്ട ഹാഗാറിനെയും പ്രതീകങ്ങളാക്കിയത് ഒരു പ്രത്യേക വിഷയം അവതരിപ്പിക്കാനാണ്. ഹാഗാര്‍ പരിത്യക്തയായ ചരിത്രം നമുക്കറിയാം. അതായത്, പൗലോസ് നടത്തിയത് യുഗാന്തത്തെ സംബന്ധിക്കുന്ന പ്രവചനമായിരുന്നില്ല; മറിച്ച്, പുത്രത്വത്തെയും അവകാശത്തെയും സംബന്ധിച്ച് പ്രബോധനം നല്‍കിയപ്പോള്‍ യേശൈയാഹിന്റെ പ്രവചനം ഉദ്ധരിച്ചുവെന്നു മാത്രം! അതിനാല്‍ത്തന്നെ, യേശൈയാഹിന്റെ പ്രവചനത്തില്‍ വായിക്കുന്ന ഏകാകിനി എന്ന വിശേഷണമാണ് നാമിവിടെ പരിഗണിക്കുന്നത്.

ഏകാകിനി എന്ന വിഭാഗത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍, അവിവാഹിത എന്നിവരെയെല്ലാം ചേര്‍ക്കാവുന്നതാണ്. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം എന്ന് യേശൈയാഹ് പ്രവചിച്ചിരിക്കുന്നു. എന്താണ് ഈ പ്രവചനത്തില്‍നിന്നു നാം മനസ്സിലാക്കേണ്ടത്? യേശൈയാഹ് പ്രവചിച്ചത് വിവാഹേതര ബന്ധത്തിലൂടെ ജനിക്കുന്ന മക്കളുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ്. വന്ധ്യകള്‍ക്ക് ഭാഗ്യം എന്ന് പറയപ്പെടുന്ന ദിനങ്ങളില്‍ത്തന്നെയാണ് ഈ പ്രവചനവും നിറവേറുന്നത്. അതായത്, യേഹ്ശുവായുടെ പുനരാഗമനത്തിനു തൊട്ടുമുന്‍പ് ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണവും സംഭവിക്കും. അതിനുള്ള ക്രമീകരണമാണ് പുത്തന്‍ ലോകക്രമത്തിലൂടെ ഇല്ല്യുമിനാറ്റികള്‍ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നത്! മനുഷ്യന്റെ രൂപത്തില്‍ ജനിച്ച നരകസന്തതികള്‍ ഇന്ന് നീതിപീഠങ്ങളില്‍പ്പോലും ഉപവിഷ്ടരായി അധര്‍മ്മികള്‍ക്കുവേണ്ടി വിധിപ്രസ്തവങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ഭരണകൂടങ്ങളിലും, ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കനുസരണമായി വിധി പ്രസ്താവിക്കുന്ന നീതിപീഠങ്ങളിലും മാത്രമല്ല, ആത്മീയാചാര്യന്മാരുടെ സംഘങ്ങളില്‍പ്പോലും സാത്താന്റെ സന്തതികള്‍ സ്ഥാനാരോഹിതരായി കഴിഞ്ഞു! ഇല്ല്യുമിനാറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഭരണകൂടങ്ങള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും, ഈ നിയമങ്ങളെ ആധാരമാക്കി നീതിപീഠങ്ങള്‍ വിധിപ്രസ്താവിക്കുകയും ചെയ്യുമ്പോള്‍ പുതിയൊരു ലോകക്രമം സൃഷ്ടിക്കപ്പെടുന്നു! ഈ ലോകക്രമത്തിന് അനുരൂപമായി മതനിയമങ്ങള്‍ പരിഷ്ക്കരിക്കുകയെന്നതാണ് ആത്മീയാചാര്യന്മാരുടെ വേഷത്തില്‍ വിരാജിക്കുന്ന ഇല്ല്യുമിനാറ്റികളുടെ ദൗത്യം! സ്വവര്‍ഗ്ഗവിവാഹത്തെപ്പോലും അംഗീകരിക്കാന്‍ മതാചാര്യന്മാര്‍ തയ്യാറാകുന്നത് ഇതിന്റെ ഭാഗമാണ്!

മറ്റു മതങ്ങളുടെ നിയമങ്ങള്‍പ്പോലെ ഭേദഗതികള്‍ വരുത്താന്‍ സാധിക്കുന്നതല്ല ക്രിസ്തുവിന്റെ സഭയുടെ നിയമങ്ങള്‍! കാരണം, ഈ നിയമങ്ങള്‍ ക്രിസ്തുവിനാല്‍ മുദ്രവച്ചുറപ്പിക്കപ്പെട്ടിക്കുന്നു! ഈ മുദ്രയുടെ കാലാവധി ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെയാണ്! യേഹ്ശുവായുടെ പ്രഖ്യാപനം ഒരിക്കല്‍ക്കൂടി വായിക്കാം: “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 18). യേഹ്ശുവായുടെ ഈ വാക്കുകളില്‍നിന്ന് ഒരുചുവട് ഇടത്തോട്ടോ ഒരുചുവട് വലത്തോട്ടോ ആരെങ്കിലും മാറിയാല്‍, പിന്നീടൊരിക്കലും അവന്‍ അവിടുത്തെ സഭയുടെ ഭാഗമായിരിക്കുകയില്ല! അതായത്, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഘട്ടത്തില്‍ ലംഘിക്കാന്‍ കൂടിയുള്ളതാണ് ലോകത്തിന്റെ നിയമങ്ങള്‍! സീസറിന്റെ നിയമങ്ങള്‍ എപ്പോള്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്ക് എതിരാകുന്നുവോ, അപ്പോള്‍ മുതല്‍ ക്രിസ്ത്യാനികള്‍ നിയമലംഘകരാകും! ദൈവത്തിനുള്ളത് നല്‍കാതെ സീസറിനെ പ്രീതിപ്പെടുത്താന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തയ്യാറാകില്ല. അതിന്റെപേരില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ സിംഹക്കുഴിയില്‍ കിടന്നിട്ടുണ്ട്! തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കപ്പട്ടവരും നെടുകേ പിളര്‍ക്കപ്പെട്ടവരും കുരിശിലേറ്റപ്പെട്ടവരും ഗളച്ഛേദം ചെയ്യപ്പെട്ടവരും ഞങ്ങളുടെ പൂര്‍വ്വികരിലുണ്ട്! അതുകൊണ്ട്, സഭയില്‍ സ്ഥാപിതമായിരിക്കുന്ന പുത്തന്‍കൂറ്റുനിയമങ്ങള്‍ക്ക് വിനീതവിധേയരാകാന്‍ തയ്യാറാകുന്നവര്‍ സ്വാഭാവികമായും സഭാഭ്രഷ്ടരാകും! ക്രിസ്തുവിന്റെ വാക്കാണ്‌ ക്രിസ്ത്യാനിയുടെ അവസാനവാക്ക്! വിഷയത്തിലേക്കുതന്നെ നമുക്ക് മടങ്ങിവരാം.

ക്രിസ്ത്യാനിയുടെ അവസാനവാക്ക് ക്രിസ്തുവാണെങ്കില്‍, ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അവിടുത്തെ സ്വീകരിക്കാന്‍ ഒരു ചെറിയ അജഗണമെങ്കിലും ഈ ഭൂമുഖത്ത് ശേഷിക്കുന്നുണ്ടാകും. അവരാണ് ഭര്‍ത്തൃമതികളുടെ മക്കള്‍! എന്നാല്‍, അന്ന് ഈ ഭൂമുഖത്ത് ജീവിക്കുന്നവരില്‍ അധികംപേരും ഏകാകിനിമാരുടെ മക്കളായിരിക്കും! കാരണം, ചുരുക്കം ചിലരൊഴികെ, സകലരും ഈ ലോകത്തിന്റെ നിയമങ്ങള്‍ വച്ചുനീട്ടുന്ന പാപസുഖങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോഴായിരിക്കും ആ ദിവസം ഒരു കെണിപോലെ വരുന്നത്! ഇവിടെ നാം ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയണം. എന്തെന്നാല്‍, നിയമാനുസരണത്തെ നിസ്സംഗതയോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രബോധനങ്ങളുമായി ചില ആചാര്യവേഷധാരികള്‍ സഭകളില്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ കാരുണ്യത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ഇവര്‍ വിശ്വാസികളെ നിയമലംഘനത്തിനായി പ്രേരിപ്പിക്കുന്നു. ഇക്കൂട്ടരെക്കുറിച്ച് മോശ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ഇതാണ്: “കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചുമാറ്റും”(നിയമം: 29; 18-20). നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യവും, നിയമത്തെ നിസ്സംഗതയോടെ സമീപിച്ചാലുണ്ടാകുന്ന ദുരന്തവുമാണ് മോശ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ദൈവികനിയമങ്ങളെ നിസ്സാരമായി കാണാന്‍ പ്രേരിപ്പിക്കുന്നവരെ വിശേഷിപ്പിച്ചിരിക്കുന്നത് വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേര് എന്നാണ്!

ഈ മുന്നറിയിപ്പുകളൊക്കെ നല്കപ്പെട്ടിട്ടും ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരുടെ ഇന്നത്തെ അവസ്ഥയെന്താണ്? കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍ തന്നിഷ്ടംപോലെ ജീവിക്കുകയും, അങ്ങനെയുള്ള ജീവിതത്തെ ദൈവത്തിന്റെ കാരുണ്യവും ദീര്‍ഘക്ഷമയും ഉയര്‍ത്തിപ്പിടിച്ച് സാധൂകരിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരല്ലേ? ഇല്ല്യുമിനാറ്റികള്‍ നിര്‍മ്മിക്കുന്ന പൈശാചികനിയമങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ആദ്യമിറങ്ങുന്നത് ക്രിസ്തുവിന്റെ പേരില്‍ അറിയപ്പെടുന്ന സഭകളുടെ ആചാര്യന്മാരാണ്! വിജാതിയര്‍പ്പോലും മടിച്ചുനില്‍ക്കുമ്പോള്‍, യാതൊരു ഉളുപ്പുമില്ലാതെ മ്ലേച്ഛനിയമങ്ങള്‍ക്ക് പുണ്ണ്യപരിവേഷം നല്‍കാന്‍ ഇവറ്റകള്‍ മുന്നിട്ടിറങ്ങുന്നു! വിവാഹപൂര്‍വ്വ ലൈംഗികത, വിവാഹേതര ലൈംഗികത, അവിവാഹിത (അവിഹിത) സാഹസിക കുടുംബജീവിതം എന്ന ലിവിംഗ് ടുഗതര്‍, സ്വവര്‍ഗ്ഗവിവാഹം എന്നിങ്ങനെയുള്ള പൈശാചികതകള്‍ ആരംഭിച്ചതുതന്നെ ക്രൈസ്തവരെന്നു പറയപ്പെടുന്നവരുടെ ഇടയില്‍നിന്നാണ്! ഒരു നൂറ്റാണ്ടു മുന്‍പുവരെ ക്രൈസ്തവരുടെയിടയില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത മ്ലേച്ഛതകളാണ് ഇവയെല്ലാം! ഒരു നൂറ്റാണ്ടു മുന്‍പുവരെ ക്രൈസ്തവസഭകളില്‍ കേട്ടുകേള്‍വിയില്ലാത്ത മറ്റൊരു തിന്മയാണ് വിവാഹമോചനം! എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. റദ്ദാക്കല്‍ അഥവാ അന്യുള്‍ഡ് എന്ന ഓമനപ്പേരില്‍ നടക്കുന്നതെല്ലാം പക്കാ വിവാഹമോചനങ്ങളാണ്! ദൈവത്തെ കബളിപ്പിക്കാമെന്നാണ് ഇവര്‍ വ്യാമോഹിക്കുന്നത്!

ക്രിസ്തുവിന്റെ വചനങ്ങളെയും ദൈവികനിയമങ്ങളെയും യാതൊരു സങ്കോചവുമില്ലാതെ ഉപേക്ഷിക്കുകയും, ലോകത്തിന്റെ ഇഷ്ടത്തിനനുസരണമായി നിയമങ്ങള്‍ പരിഷ്ക്കരിക്കുകയും ചെയ്യാന്‍ സഭകളുടെ ആചാര്യവേഷധാരികള്‍ തയ്യാറാകുമ്പോള്‍ ഒരുകാര്യം നാം തിരിച്ചറിയണം. എന്തെന്നാല്‍, യേഹ്ശുവായുടെ പുനരാഗമനം ഏറ്റവും അടുത്തെത്തിയിരിക്കുന്നു! കേള്‍വിക്കാര്‍ക്ക് ഇമ്പമുള്ളത് മാത്രം പ്രഘോഷിക്കുന്നവരായി പ്രബോധകര്‍ അധഃപതിച്ചതും കാലത്തിന്റെ അടയാളങ്ങളിലൊന്നാണ്! നിഘണ്ടുവില്‍നിന്നു പല പദങ്ങളും നീക്കംചെയ്യപ്പെട്ടത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. തിന്മകളില്‍ വ്യാപരിക്കുന്നവരെ വിളിക്കുന്ന പദങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഇപ്പോള്‍ത്തന്നെയുണ്ട്. വേശ്യകള്‍ എന്ന പദത്തിനു പകരം ലൈംഗികത്തൊഴിലാളികള്‍ എന്ന പദം സ്ഥാനംപിടിച്ചു. വ്യഭിചാരം, വ്യഭിചാരിണി, സ്വൈരിണി, അവിഹിതം തുടങ്ങിയ വാക്കുകള്‍ക്കെല്ലാം ഇന്ന് വിലക്കുണ്ട്. അധാര്‍മ്മികവും പൈശാചികവുമായ ഒന്നുമില്ല എന്ന ലോകനിയമത്തെ പ്രീണിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. അവിഹിതഗര്‍ഭം എന്നത് പഴകിയ ഒരു പ്രയോഗം മാത്രമാണിന്ന്. ഏകാകിനിയുടെ മക്കളെക്കൊണ്ട് ഈ ഭൂമുഖം നിറയ്ക്കണമെങ്കില്‍ അവിഹിതവേഴ്ച്ചകളെ മഹത്വവത്ക്കരിക്കേണ്ടത് അനിവാര്യമാണെന്നു സാത്താനറിയാം! വിവാഹപൂര്‍വ്വ ലൈഗികതയില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് അഭിമാനത്തോടെ പറയാന്‍ കൗമാരക്കാര്‍ക്കുപോലും ഇന്ന് ലജ്ജയില്ല! വിവാഹേതര ലൈംഗികതയെയും അസ്വാഭാവികമായി കാണുന്നവരല്ല ഇന്നുള്ളത്. തിന്മകളില്‍ അഭിമാനംകൊള്ളുന്ന ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെട്ടതെങ്ങനെയാണ്? ദൈവം വെറുക്കുന്നതിനെല്ലാം സാമൂഹിക ബഹുമതി (Social respect) നല്‍കാന്‍ ലോകം തയ്യാറായതാണ് അതിന്റെ കാരണം!

ദൈവത്തിന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്ഥാപിതമായ പുതിയ ലോകക്രമം, മാനവരാശിയുടെ ഉന്മൂലനം ത്വരിതപ്പെടുത്തുമെന്ന് അതിനോട് ഇഴികിച്ചേര്‍ന്ന മനുഷ്യര്‍ തിരിച്ചറിയുന്നില്ല! വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ലെന്നും നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കുമെന്നും ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ലെന്നും അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകുമെന്നും ബൈബിളില്‍നിന്നു നാം വായിച്ചു. എന്നാല്‍, ലോകം ഇതിനെയെല്ലാം മഹത്വവത്ക്കരിക്കുന്നതാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ദൈവം ആഗ്രഹിക്കുന്ന രീതില്‍ ജീവിക്കുന്നവരെ കണ്ടെത്താന്‍ ഇന്ന് പ്രയാസമാണ്! സങ്കീര്‍ത്തകന്‍ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവര്‍ ആരുമില്ല. യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല”(സങ്കീ: 14; 1-3). ഇന്നത്തെ ലോകക്രമത്തെക്കുറിച്ചാണ് ഈ പ്രവചനം! പാപത്തിന് ഇത്രത്തോളം സാമൂഹിക ബഹുമതി ലഭിച്ചിട്ടുള്ള മറ്റൊരു കാലമുണ്ടായിട്ടില്ല! ഇത്രത്തോളം ജാരസന്തതികള്‍ ഈ ഭൂമുഖത്ത് നിറഞ്ഞ കാലവും ഉണ്ടായിട്ടില്ല! കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവ് ആരെന്ന ചോദ്യം അരുതെന്നതാണ് സാത്താന്റെ പുതിയനിയമം! അവിഹിതങ്ങള്‍ക്ക് എല്ലാവിധ സൗകര്യവും അവന്‍ ഒരുക്കിയിരിക്കുന്നു! അത് മനുഷ്യനോടുള്ള അവന്റെ സ്നേഹംകൊണ്ടാണെന്ന് ആരും ചിന്തിച്ചുവശാകരുത്! മാനവകുലത്തെ മുച്ചൂട് മുടിക്കാനുള്ള അവസാന വജ്ജ്രായുധം അവന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്! ജാരസന്തതികളെക്കൊണ്ട് ലോകം നിറയും! അങ്ങനെ ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം എന്ന പ്രവചനവും പൂര്‍ത്തിയാകും!

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് പൂര്‍ത്തിയാകേണ്ടതും, ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നതുമായ ആ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം”(യേശൈയാഹ്: 54; 1). യേഹ്ശുവാ ഇപ്രകാരം ആവര്‍ത്തിച്ചു: “വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും”(ലൂക്കാ: 23; 29). ഇനി ഓരോരുത്തരും ലോകത്തിലേക്ക് നോക്കിയാല്‍ ലോകം എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് മനസ്സിലാകും! യേഹ്ശുവായുടെ ഈ വാക്കുകള്‍ നിറവേറിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സത്യവിശ്വാസികളായ എല്ലാ അമ്മമാര്‍ക്കും സാധിക്കും എന്നകാര്യത്തില്‍ മനോവയ്ക്കുറപ്പുണ്ട്!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    4065 views

LOG IN

Lost your password?

SIGN UP

LOST PASSWORD