01 - 11 - 2023 YouTube
പലസ്തീനില്‍ ഇന്ന് നാം കാണുന്ന മുസ്ലിംങ്ങള്‍ക്ക് ആ നാടുമായുള്ള ബന്ധം എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കാന്‍ പോകുന്നത്. പലസ്തീന്‍ എന്നൊരു രാജ്യം ഏതെങ്കിലും കാലത്ത് നിലവിലുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ ആ രാജ്യം നിലനിന്നിരുന്ന ഭൂപ്രദേശം ഏതാണ്? ഏതെല്ലാം പ്രദേശങ്ങള്‍ ചേരുന്നതാണ് പഴയ പലസ്തീന്‍? അവിടെ അധിവസിച്ചിരുന്ന ജനത ഏതാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള കൃത്യവും വ്യക്തവുമായ ഉത്തരം ഇന്നും നമുക്ക് ലഭ്യമാണ്! അത് കണ്ടെത്തിയാല്‍ ആദ്യത്തെ ചോദ്യത്തിനുള്ള ശരിയായ ഉത്തരവും നമുക്കു ലഭിക്കും. എന്നാല്‍, അഭിനവ ചരിത്രകാരന്മാര്‍ ഇടത്തോട്ട് ചാഞ്ഞിരുന്ന് എഴുതിയുണ്ടാക്കിയ കല്പിത ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല! പരിശോധിക്കേണ്ട ഇടത്തുതന്നെ പരിശോധിച്ചെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ചരിത്രം പഠിക്കാന്‍ കഴിയുകയുള്ളു!
ചരിത്ര രചനകളെ സംബന്ധിച്ച് ആമുഖമായി പറയാനുള്ളത് നെപ്പോളിയന്‍ ബോണോപ്പാര്‍ട്ടിന്റെ വിശ്വവിഖ്യാതമായ ഒരു വാചകമാണ്. ഇതാണ് ആ വാചകം: “ആലോചിച്ചുറപ്പിച്ച നുണകളുടെ കടലാസുകെട്ടിനെ ചരിത്രം എന്ന് വിളിക്കുന്നു” (നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട്). ഇന്ന് ലോകത്ത് പ്രചരിപ്പിക്കപ്പെടുന്ന ചരിത്രങ്ങളെല്ലാം ആലോചിച്ചുറപ്പിച്ച നുണകളുടെ സമാഹാരം തന്നെയാണ്. അതായത്, ചരിത്രമെന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്ന എല്ലാ രചനകളുടെയും പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. രചയിതാവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തിലല്ലാതെ ചരിത്രങ്ങളൊന്നും ഇന്നോളം രചിക്കപ്പെട്ടിട്ടില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് രണ്ടാംലോകമഹായുദ്ധത്തെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് ‘ഇല്ല്യുമിനാറ്റികള്‍’ സൃഷ്ടിച്ച ചരിത്രം! പ്രതിയോഗികളുടെ വായ മൂടിക്കെട്ടിയതിനുശേഷം അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചരിത്രമെഴുതുകയും, അത് ലോകത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് രണ്ടാംലോകമഹായുദ്ധ ചരിത്രരചനയില്‍ അവലംബമാക്കിയത്. ആവര്‍ത്തിച്ചു നുണകള്‍ പറയുമ്പോള്‍ സത്യം തമസ്ക്കരിക്കപ്പെടുകയും വരാനിരിക്കുന്ന തലമുറ അസത്യത്തിന്റെ വക്താക്കളായി മാറുകയും ചെയ്യും! അതുകൊണ്ടുതന്നെ, കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ പ്രധാന ആയുധമായി തിരഞ്ഞെടുത്തിരിക്കുന്നത് നുണയാണ്. തങ്ങള്‍ ചെയ്ത നീചമായ പ്രവര്‍ത്തികളെ കൗശലപൂര്‍വ്വം മറച്ചുവയ്ക്കുകയോ, അവ തങ്ങളുടെ പ്രതിയോഗികളുടെ തലയില്‍ കെട്ടിവയ്ക്കുകയോ ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും ശൈലി. സ്റ്റാലിന്‍ എന്ന രക്തദാഹിയുടെ പൈശാചിക കൂട്ടക്കൊലകളുടെയെല്ലാം ഉത്തരവാദിത്തം ഹിറ്റ്‌ലറുടെ തലയില്‍ കെട്ടിവച്ചത് ഈ ശൈലി പിന്തുടര്‍ന്നുകൊണ്ടാണ്. നമ്മുടെ വിഷയം മറ്റൊന്നായതുകൊണ്ടുതന്നെ, രണ്ടാംലോകമഹായുദ്ധത്തില്‍ വാദിയെ പ്രതിയാക്കി നടത്തിയ ചരിത്രരചനയുടെ വിശദാംശങ്ങളിലേക്കു മനോവ ഇപ്പോള്‍ കടക്കുന്നില്ല. ദൈവം അനുവദിച്ചാല്‍ മറ്റൊരവസരത്തില്‍ ഈ വിഷയം വിശദമായിത്തന്നെ നമുക്കു ചര്‍ച്ചചെയ്യാം.
ഇവിടെ ഇന്ന് പഠനവിധേയമാക്കുന്ന വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമായ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി നാം അറിഞ്ഞിരിക്കണം. അതില്‍ പ്രധാനപ്പെട്ടതാണ് ‘വ്യാജചരിത്രങ്ങള്‍’ സൃഷ്ടിക്കപ്പെടുന്നതിനെ സംബന്ധിച്ചുള്ള അറിവ്. കാരണം, നാം പഠിക്കാന്‍ പോകുന്ന വിഷയം ചരിത്രമാണ്. അസത്യത്തെ സത്യമാക്കാന്‍ യഥാര്‍ത്ഥ സത്യത്തിന്റെ ശേഷിപ്പുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഇടതുപക്ഷ വക്താക്കള്‍ മാനവസമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന പലസ്തീനിയന്‍ ചരിത്രത്തിലും സത്യത്തെ തമസ്ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാം. ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ‘പലസ്തീനിയന്‍ ചരിത്രത്തില്‍’ അറബികള്‍ ഉടമകളും യിസ്രായേല്‍ക്കാര്‍ കുടിയേറ്റക്കാരുമാണ്. ഇങ്ങനെയൊരു ‘വ്യാജചരിത്രം’ ലോകത്തെ വിശ്വസിപ്പിക്കേണ്ടതിനായി പല ചെപ്പടിവിദ്യകളും ഇടതുപക്ഷം പ്രയോഗിക്കുന്നുണ്ട്. നുണകളുടെ ആവര്‍ത്തനമാണ് അവയിലൊന്ന്! പലസ്തീനിലെ അറബികള്‍ക്കുവേണ്ടി സമൂഹമാധ്യമങ്ങളില്‍ കഥകള്‍ ചമയ്ക്കുന്നവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതും നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടാണെന്നു നാം തിരിച്ചറിയണം. പലസ്തീന്റെ ചരിത്രം പറയുമ്പോള്‍ ഇവര്‍ തുടങ്ങുന്നത് 1948 -ല്‍ നിന്നാണ്. അതിനുമുന്‍പത്തെ ചരിത്രം ഇവര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു. തങ്ങള്‍ക്ക് അനുകൂലമാകുമെങ്കില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് ചരിത്രവിവരണം ആരംഭിക്കാനും ഇവര്‍ തയ്യാറാകും. സത്യദൈവത്തെ നിഷേധിക്കാന്‍ പരിണാമസിദ്ധാന്തം എന്ന മൂഢവാദത്തിന് ചരിത്രപരത നല്‍കുന്നതും ഇവരാണ്. അതിനായി അഞ്ഞൂറുകോടി വര്‍ഷത്തിന്റെ കഥകള്‍ ഇവര്‍ ചമയ്ക്കാറുണ്ട്. എന്നാല്‍, യിസ്രായേലിന് 1948 മേയ് 14 നു മുന്‍പ് ചരിത്രം ഉള്ളതായി ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷ പരിഷകളും അംഗീകരിക്കുന്നില്ല. ആയതിനാല്‍, യഥാര്‍ത്ഥ ചരിത്രം ഇവിടെ വിവരിക്കുന്നതിനു മുന്‍പായി ചില ഇടതുപക്ഷ വരട്ടുവാദങ്ങളും ഇടത് ഇരട്ടത്താപ്പും വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.
ഒരു പ്രത്യേകതരം ധാര്‍മ്മികതയും മനുഷ്യാവകാശവാദവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംഘം ഈ ലോകത്ത് വ്യാപരിക്കുന്നുണ്ട്. അതാണ് ‘ലെഫ്റ്റ് ആക്ടിവിസം’! കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ഈ ഇടതുപക്ഷസമൂഹം ഒരുകാര്യം തിരിച്ചറിയണം. എന്തെന്നാല്‍, കണ്ണുതുറന്നിരിക്കുന്നവര്‍ നിങ്ങളെ പുറംകാലിന് തൊഴിക്കുമെന്നതാണ് ആ കാര്യം. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായ സത്യങ്ങള്‍ക്കു നേരേ കണ്ണടച്ചുവെന്നതുകൊണ്ട് സത്യം ഇല്ലാതാകുന്നില്ല. യിസ്രായേലിന്റെ ചരിത്രം ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടതു ചരിത്രകാരന്മാരുടെ സാഹസം കാണുമ്പോള്‍ ഇക്കാര്യം നമുക്കു വ്യക്തമാകും. പലസ്തീനിലെ അറബികളെ ജന്മികളായും യിസ്രായേല്‍ക്കാരെ കുടിയാന്മാരായും അവതരിപ്പിക്കാനാണ് ഇടതുപക്ഷലോകം നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, 1948 നു മുന്‍പ് യിസ്രായേലിനു ചരിത്രമില്ലെന്ന് വാദിക്കുന്ന ഇടതുപക്ഷ എമ്പോക്കികള്‍ക്ക് യെരുശലേമിന്റെമേല്‍ മൂന്നു മതങ്ങള്‍ക്ക് തുല്യാവകാശം കല്പിച്ചുകൊടുക്കാന്‍ തെല്ലൊരു ശങ്കയുമില്ല. ഏത് കാലഘട്ടത്തിലെ ചരിത്രമാണ് ഇക്കാര്യത്തില്‍ ഇടതുശുംഭന്മാര്‍ പരിഗണിക്കുന്നത്?
മൂന്നു മതങ്ങള്‍ക്ക് തുല്യാവകാശമുള്ള യെരുശലേം?
ഇടതുപക്ഷവും ഇസ്ലാമികജിഹാദികളും യെരുശലേമിന്റെമേലുള്ള അവകാശം മൂന്നു മതങ്ങള്‍ക്കായി കല്പിച്ചുകൊടുത്തിരിക്കുകയാണ്. ക്രൈസ്തവരില്‍ ചിലരും ഇത് അംഗീകരിക്കുന്നുണ്ട്. ചരിത്രബോധമില്ലാത്തവാരോ ഇടതുപക്ഷവിസ്സര്‍ജ്യം മൃഷ്ടാന്നം ഭുജിച്ചിട്ടുള്ളവരോ ആയ ക്രൈസ്തവപേരുധാരികളാണ് ഇക്കൂട്ടര്‍! എന്തടിസ്ഥാനത്തിലാണ് യെരുശലേമിന്റെമേല്‍ മൂന്നു മതങ്ങള്‍ക്ക് അവകാശമുണ്ടാകുന്നത്? ഇസ്ലാമിന് യെരുശലേമുമായി എന്തു ബന്ധമാണുള്ളത്? ഇസ്ലാംമത വിശ്വാസികള്‍ക്ക് യെരുശലേമുമായി ഒരു ബന്ധവുമില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. യെരുശലേമിന്റെ പരിസരത്തുപോലും മുഹമ്മദോ മുഹമ്മദിന്റെ അനുയായികളോ പോയിട്ടില്ലെന്നിരിക്കെ, മുഹമ്മദിന്റെ മരണശേഷം ഇസ്ലാംമത വിശ്വാസികള്‍ ചമച്ച കല്പിതകഥയ്ക്ക് ചരിത്രഭാഷ്യം നല്‍കാന്‍ ഇടത് ലോകം ഇന്ന് ശ്രമിക്കുകയാണ്. യെരുശലേമിനെ പശ്ചാത്തലമാക്കി മുഹമ്മദ് ഒരു കിനാവ് കണ്ടുവെന്ന് അയാള്‍ തന്റെ അനുയായികളോട് പറഞ്ഞിട്ടുണ്ട്. സ്വപ്നം കാണാത്തവരായി ആരെങ്കിലുമുണ്ടോ എന്ന് മനോവയ്ക്കറിയില്ല. ചില പുരുഷന്മാര്‍ സിനിമാനടിമാരെ വിവാഹം കഴിച്ചതായി സ്വപ്നം കണ്ടേക്കാം. ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതായോ അമേരിക്കയുടെ പ്രസിഡന്റ് ആകുന്നതായോ സ്വപ്നം കാണുന്നവരും ഉണ്ടാകാം. എന്നാല്‍, താന്‍ കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ വൈറ്റ്‌ഹൗസില്‍ കടന്നുകയറാനോ സിനിമാനടിയുമായി മധുവിധു ആഘോഷിക്കാനോ തയ്യാറെടുക്കുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്? യെരുശലേമിന്റെമേല്‍ ഇസ്ലാമിനുള്ള അവകാശമെന്നത് സ്വപ്നത്തില്‍ വിവാഹം ചെയ്ത സുന്ദരിയോടൊപ്പം മധുവിധു ആഘോഷിക്കുമെന്ന് വാശിപിടിക്കുന്നതുപോലെയാണ്!
ഇസ്ലാംമത വിശ്വാസികള്‍ക്ക് യെരുശലേമും ആയുള്ള ബന്ധം ഒരു സ്വപ്നത്തെ അടിസ്ഥാനമാക്കി ഉന്നയിക്കുന്ന അവകാശവാദം മാത്രമാണ്. മുഹമ്മദ് ഒരിക്കല്‍പ്പോലും യെരുശലേമില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നു മാത്രമല്ല, മുഹമ്മദ് ജീവിച്ചിരുന്ന കാലത്ത് ഒരു ഇസ്ലാംപോലും പലസ്തീനില്‍ ഉണ്ടായിരുന്നില്ല എന്നതും നാം അറിഞ്ഞിരിക്കണം. എന്നാല്‍, ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കാന്‍ അനേകം കല്പിതകഥകള്‍ ഇസ്ലാമികസമൂഹം പ്രചരിപ്പിക്കുന്നുണ്ട്. അവയിലൊന്നാണ് അല്‍-അഖ്സ മസ്ജിദ് അഥവാ മസ്ജിദുല്‍ അഖ്സ എന്ന മന്ദിരത്തെ സംബന്ധിക്കുന്ന വ്യാജചരിത്രം. ഈ മന്ദിരത്തെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്ലാം പറഞ്ഞുനടക്കുന്ന കള്ളക്കഥകള്‍ തുറന്നുകാണിക്കുന്നതിനു മുന്‍പ് ചരിത്രാന്വേഷണത്തില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ചിലതു മനസ്സിലാക്കാനുണ്ട്. ചരിത്രം സത്യസന്ധമായി പഠിക്കണമെങ്കില്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യമാണത്. ചരിത്രമെഴുതിയ വ്യക്തി ആരാണെന്നതും ആ വ്യക്തിയുടെ ലക്‌ഷ്യം എന്താണെന്നും മനസ്സിലാക്കിയാല്‍ മാത്രമേ എഴുതപ്പെട്ട ചരിത്രം എത്രത്തോളം സത്യസന്ധമാണെന്നു മനസ്സിലാകുകയുള്ളു. അതുകൊണ്ടാണ് നെപ്പോളിയന്‍ ബോണോപ്പാര്‍ട്ടിന്റെ വിശ്വവിഖ്യാതമായ ഉദ്ധരണി ആമുഖമായി നാം പരിഗണിച്ചത്. എഴുതിയ വ്യക്തിയ്ക്ക് എന്തെങ്കിലും താത്പര്യങ്ങള്‍ സംരക്ഷിക്കാനുണ്ടോ എന്നതുകൂടി പരിഗണിച്ചു മാത്രമേ ചരിത്രരചനയുടെ ആധികാരികത നിശ്ചയിക്കാവു! അതുകൊണ്ടുതന്നെ, എഴുതപ്പെട്ട ചരിത്രങ്ങളില്‍ വിശ്വസനീയമായത് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രവിവരണങ്ങള്‍ മാത്രമാണ്! ബൈബിളില്‍ നാം വായിക്കുന്ന ചരിത്രം ലോകത്തെ ബോദ്ധ്യപ്പെടുത്തേണ്ടതിന് എഴുതപ്പെട്ട ചരിത്രവിവരണങ്ങളല്ല; മറിച്ച്, യിസ്രായേല്‍ക്കാരുടെ മക്കള്‍ അനുസ്മരിക്കേണ്ടതിന് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം എഴുതപ്പെട്ടവയാണ്!
ബൈബിളില്‍ വിവരിച്ചിരിക്കുന്ന ചരിത്രം പരിപൂര്‍ണ്ണമായും സത്യമാണെന്നു പറയാന്‍ വേറെയും കാരണങ്ങളുണ്ട്. ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടപ്പോള്‍ അതിനു സാക്ഷ്യംവഹിക്കാന്‍ മനുഷ്യരാരും ഉണ്ടായിരുന്നില്ലെന്നു നമുക്കറിയാം. അവസാനത്തെ സൃഷ്ടി മനുഷ്യനായതുകൊണ്ട്, മനുഷ്യനു മുന്‍പ് നടന്ന സൃഷ്ടികര്‍മ്മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ മനുഷ്യരില്‍ ആരുമുണ്ടായിരുന്നില്ല. അതായത്, പ്രപഞ്ചസൃഷ്ടിക്ക് സാക്ഷ്യംവഹിച്ചത് സ്രഷ്ടാവായ ദൈവവും സ്വര്‍ഗ്ഗവാസികളും മാത്രമാണ്! മനുഷ്യന്‍ ഉണ്ടാകുന്നതിനു മുന്‍പത്തെ ചരിത്രം മനുഷ്യന്‍ പറയുന്നുവെങ്കില്‍, അത് ഊഹം മാത്രമായിരിക്കും. എന്നാല്‍, ബൈബിളില്‍ കുറിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിന്റെ കാര്യത്തില്‍ ഊഹങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല; പരിപൂര്‍ണ്ണ സത്യങ്ങള്‍ മാത്രമാണ്. കാരണം, സൃഷ്ടിയുടെ പുസ്തകം രചിച്ചത് പ്രവാചകനായ മോശയാണെങ്കിലും, സ്രഷ്ടാവായ ദൈവം നേരിട്ട് പറഞ്ഞുകൊടുത്തത് മാത്രമാണ് മോശ എഴുതിയത്. അതുകൊണ്ടുതന്നെ, ലോകത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കിണഞ്ഞുശ്രമിച്ചിട്ടും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ ചരിത്രത്തെ ഖണ്ഡിക്കാന്‍ ആര്‍ക്കും ഇന്നോളം സാധിച്ചിട്ടില്ല. സ്രഷ്ടാവിനെക്കാള്‍ ആധികാരികമായി സൃഷ്ടിയെക്കുറിച്ച് സാക്ഷ്യപ്പെടുത്താന്‍ മറ്റാര്‍ക്കും കഴിയില്ല എന്നതാണ് അതിനു കാരണം. ആ സ്രഷ്ടാവുതന്നെയാണ് സൃഷ്ടിയെ സംബന്ധിക്കുന്ന ചരിത്രം ആധികാരികമായി വെളിപ്പെടുത്തിയത്. ദൈവം പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അതേപടി മോശ എഴുതി. അതായത്, പ്രവാചകനായ മോശ ചരിത്രമെഴുതിയത് സ്രഷ്ടാവായ ദൈവത്തിന്റെ വായില്‍നിന്നു ശ്രവിച്ചുകൊണ്ടാണ്. അന്‍പത് അദ്ധ്യായങ്ങളിലായി എഴുതപ്പെട്ടിരിക്കുന്ന സൃഷ്ടിയുടെ പുസ്തകത്തിന് ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്ന ചരിത്രരേഖ എന്ന സവിശേഷതകൂടിയുണ്ട്. ആര്‍ക്കും ഇന്നോളം കൈകടത്താന്‍ കഴിയാത്ത ചരിത്രരേഖയാണ് സൃഷ്ടിയുടെ പുസ്തകം!
സ്രഷ്ടാവായ ദൈവം അവിടുത്തെ പേര് വെളിപ്പെടുത്തിയതും മോശപ്രവാചകനോടായിരുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ രചിച്ചത് മോശയാണെന്നു നമുക്കറിയാം. ഈ അഞ്ചു പുസ്തകങ്ങളും രചിക്കപ്പെട്ടത് ദൈവത്തിന്റെ വായില്‍നിന്നു കേട്ടവയെ അടിസ്ഥാനപ്പെടുത്തിയാണ്. മോശയോട് ദൈവം സംസാരിച്ചിരുന്നുവെന്നതിനു വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. ബൈബിളില്‍നിന്നൊരു സാക്ഷ്യം ശ്രദ്ധിക്കുക: “മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു. യാഹ്‌വെ മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു. യാഹ്‌വെ അതു കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ചു സൗമ്യനായിരുന്നു. യാഹ്‌വെ ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍. അവര്‍ വെളിയില്‍ വന്നു. യാഹ്‌വെ മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമകൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു. അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ യാഹ്‌വെയായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും. എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്പിച്ചിരിക്കുന്നു. അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ യാഹ്‌വെയുടെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?”(സംഖ്യ: 12; 1-8).
അഹറോനെയും മിരിയാമിനെയും സാക്ഷിയാക്കിയാണ് ദൈവം ഇക്കാര്യം പ്രഖ്യാപിച്ചത്. തന്നോട് യാഹ്‌വെ സംസാരിച്ചുവെന്ന് മോശ പറയുന്നുവെങ്കില്‍, അത് വെറും വീമ്പുപറച്ചിലല്ല; അതിനു സാക്ഷികളുണ്ട്. എന്നാല്‍, മുഹമ്മദിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. മുഹമ്മദിനോട് അല്ലാഹു സംസാരിച്ചുവെന്നതിന് ഒരു സാക്ഷിപോലും ഉണ്ടായിരുന്നില്ല. അല്ലാഹു തന്നോട് പറഞ്ഞുവെന്നത് മുഹമ്മദിന്റെ അവകാശവാദം മാത്രമാണ്. അല്ലാഹുവിന്റെ സ്വരം ശ്രവിച്ച ആരും ഇന്നോളം ഈ ലോകത്ത് ജീവിച്ചിട്ടില്ല! അതായത്, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയുമായി അല്ലാഹുവിനോ മുഹമ്മദിനോ ഇസ്ലാംമതത്തിനോ യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത! അതുപോലെതന്നെ, അബ്രാഹത്തിന്റെ ദൈവമായ യാഹ്‌വെയെ അംഗീകരിക്കാത്ത ഒരു സമൂഹത്തിനും അബ്രാഹത്തിന്റെ പാരമ്പര്യം അവകാശപ്പെടാനും സാധിക്കില്ല! അബ്രാഹത്തിന്റെ ദൈവത്തിനു യാഹ്‌വെ എന്ന ഒരു പേര് മാത്രമേയുള്ളു.
പേരിന്റെ കാര്യത്തില്‍ കാര്‍ക്കശ്യനിലപാട് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിനുണ്ടായിരുന്നു. അവിടുന്ന് തന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് മോശയോട് അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: “അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). യാഹ്‌വെ എന്നപേരില്‍ എല്ലാ തലമുറകളും തന്നെ അനുസ്മരിക്കണം എന്നതാണ് സത്യദൈവം നല്‍കിയിരിക്കുന്ന കല്പന! ഈ പേരിനു പകരം മറ്റൊരു പേര് അവിടുന്നുതന്നെ പ്രഖ്യാപിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തെയും അവിടുത്തെ സ്ഥായിയായ സ്വഭാവത്തെയും അവര്‍ അറിഞ്ഞിട്ടില്ല. പേരില്‍ എന്തെങ്കിലും പരിഷ്ക്കാരം വരുത്താന്‍ അവകാശമുള്ളത് പേരിന്റെ ഉടമയ്ക്ക് മാത്രമാണ്. ഒരു വ്യക്തിയുടെയും പേര് മാറ്റാനോ പേര് പരിഭാഷപ്പെടുത്താനോ മറ്റാര്‍ക്കും അവകാശമില്ലെന്നിരിക്കേ, സര്‍വ്വശക്തനായ ദൈവം പ്രഖ്യാപിച്ച അവിടുത്തെ പേര് പരിഷ്ക്കരിക്കാന്‍ മനുഷ്യര്‍ക്കോ ദൈവദൂതന്മാര്‍ക്കുപോലുമോ അവകാശമില്ല എന്നതാണ് നാം തിരിച്ചറിയേണ്ട സത്യം! അതുകൊണ്ടുതന്നെ, യാഹ്‌വെ എന്ന പേരിലല്ലാതെ മറ്റു പേരുകളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ സത്യദൈവത്തെയല്ല വിളിച്ചപേക്ഷിക്കുന്നത്!
ഇസ്ലാംമതം ഉണ്ടാകുന്നതിനുമുമ്പും അറബിഭാഷ ഭൂമിയിലുണ്ടായിരുന്നു. എന്നാല്‍, അല്ലാഹു എന്ന പേര് ഉണ്ടായത് ഇസ്ലാംമതം ഉണ്ടായതിനുശേഷം മാത്രമാണ്. അതായത്, ഇസ്ലാംമതം ഉണ്ടാക്കുന്നതിനുമുമ്പ് അറബികള്‍ ഒരിക്കലും അല്ലാഹു എന്നൊരു പേര് കേട്ടിട്ടില്ല. മുഹമ്മദ് പ്രഖ്യാപിച്ച ഈ പേരുമായി അബ്രാഹത്തിനോ യിസഹാക്കിനോ യാക്കോബിനോ ഒരു ബന്ധവുമില്ലെന്നു മാത്രമല്ല, അവരൊരിക്കലും ഈ പേര് കേട്ടിട്ടുപോലുമില്ല. ഇബ്രാഹിംനബി എന്ന് മുഹമ്മദ് പറയുന്ന കഥാപാത്രവുമായി അബ്രാഹത്തിന് ഒരു ബന്ധവുമില്ല എന്നതിന്റെ സാക്ഷ്യംകൂടിയാണ് അല്ലാഹുവെന്ന ദൈവസങ്കല്പം! താന്‍ അവതരിപ്പിച്ച ദൈവസങ്കല്പത്തിന് ആധികാരികതയും വിശ്വാസ്യതയും നല്കുന്നതിനുവേണ്ടിയാണ് അബ്രാഹത്തിന്റെ പാരമ്പര്യം മുഹമ്മദ് അവകാശപ്പെടുന്നത്. അതിനപ്പുറം മുഹമ്മദിനോ ഖുറൈഷിഗോത്രക്കാര്‍ക്കോ ഇസ്ലാമികസമൂഹത്തിനോ അബ്രാഹവുമായി യാതൊരു ബന്ധവും തെളിയിക്കാന്‍ കഴിയില്ല. നുണ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ലോകമനുഷ്യരില്‍ പലരെയും കബളിപ്പിക്കാന്‍ ഇസ്ലാമിനും പ്രോ-ഇസ്ലാമിസ്റ്റുകളായ ഇടതുപക്ഷത്തിനും സാധിച്ചിട്ടുണ്ട് എന്നകാര്യം ശരിയാണ്. എന്നാല്‍, സമചിത്തതയോടെ ചിന്തിക്കുന്നവര്‍ക്ക് ഇസ്ലാമിക അവകാശവാദങ്ങളിലെ പൊള്ളത്തരം ഗ്രഹിക്കാന്‍ കഴിയും!
അറബികളെല്ലാം അബ്രാഹത്തിന്റെ പരമ്പരയില്‍നിന്നുള്ളവരാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന അനേകര്‍ ഈ ഭൂമുഖത്തുണ്ട്. അറബികളെല്ലാം അബ്രാഹത്തിന്റെ പരമ്പരയില്‍പ്പെട്ടവരും യിസ്മായേലിന്റെ സന്തതികളുമാണോ? അല്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. അബ്രാമിന് ഹാഗാര്‍ എന്ന ഈജിപ്തുകാരിയില്‍ ജനിച്ച പുത്രനായിരുന്നു യിസ്മായേല്‍! ഹാഗാര്‍ തന്റെ പുത്രനായ യിസ്മായേലിനോടൊപ്പം ജീവിച്ചത് ഈജിപ്തിലെ ഷൂര്‍മരുഭൂമിയിലുള്ള പാരാനില്‍ ആയിരുന്നു. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു”(സൃഷ്ടി: 21; 20, 21). യിസ്മായേലിനെ സംബന്ധിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: “യിസ്മായേലിന്റെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു. ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്”(സൃഷ്ടി: 25; 17, 18).
യിസഹാക്കിനെക്കൂടാതെ തനിക്കു ജനിച്ച മക്കളെയെല്ലാം യിസഹാക്കില്‍നിന്നു ദൂരെ കിഴക്കന്‍ദേശത്തേക്ക് അബ്രാഹം അയച്ചുവെന്ന് ബൈബിളില്‍ വ്യക്തമാക്കിയതിലൂടെ യിസഹാക്ക് മാത്രമാണ് കാനാന്‍ദേശത്തിന്റെ അവകാശിയെന്ന സത്യമാണ് പ്രഖ്യാപിക്കപ്പെട്ടത്. മാത്രവുമല്ല, യിസ്മായേല്‍ ജീവിച്ച ഭൂപ്രദേശം ഏതാണെന്നും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിന്റെ ഭാഗമായ രണ്ടു മരുഭൂപ്രദേശങ്ങളില്‍ ഒന്നാണ് ഷൂര്‍മരുഭൂമി. യിസ്മായേലിന്റെ സന്തതിപരമ്പര അധിവസിച്ച പ്രദേശം അതായിരുന്നു. യിസ്മായേല്‍ വിവാഹം കഴിച്ചത് ഹാഗാറിന്റെ സ്വജനത്തില്‍നിന്നുള്ള സ്ത്രീയെയായിരുന്നുവെന്നും ബൈബിളില്‍ വായിക്കാന്‍ കഴിയും. അതായത്, പാരാനിലെ ഷൂര്‍മരുഭൂമിയില്‍ ജീവിച്ചിരുന്ന ജനതയില്‍ യിസ്മായേലും സന്തതികളും ലയിച്ചുചേര്‍ന്നു. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അബ്രാഹത്തിന്റെ ഭാഷയായ കാനാന്‍ഭാഷ (ഹീബ്രു) ആയിരുന്നില്ല യിസ്മായേലിന്റെ സന്തതിപരമ്പരയുടെ ഭാഷ! ഈ പരമ്പരയിലാണ് മുഹമ്മദ് ജനിച്ചത് എന്നതിന്റെ യാതൊരു തെളിവും മുഹമ്മദിനോ ഇസ്ലാമിനോ ഇന്നോളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! ആദം മുതല്‍ ക്രിസ്തുവരെയുള്ള വംശാവലി ചരിത്രം ബൈബിളില്‍ വ്യക്തതയോടെ നല്‍കിയിട്ടുള്ളത് നമുക്കറിയാം. എന്നാല്‍, മുഹമ്മദിനെ യിസ്മായേലുമായി ബന്ധിപ്പിക്കുന്ന ഒരു രേഖയും ഇസ്ലാമിന്റെ കൈവശമില്ല. സ്വന്തം പിതാവായ അബ്ദുള്ളയുടെ പേര് മാത്രമേ മുഹമ്മദിന് അറിയുകയുള്ളു. ഈ അബ്ദുള്ളയ്ക്ക് യിസ്മായേലുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, നുണകള്‍ ആവര്‍ത്തിച്ചുകൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്ലാമിനു കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ ദുരന്തം!
അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ചതുകൊണ്ട് ആരും യിസ്മായേലിന്റെ പരമ്പരയുടെ ഭാഗമാകില്ല. കാരണം, യിസ്മായേല്‍ ജീവിച്ചിരുന്ന കാലത്ത് അവനുമായി ബന്ധമില്ലാത്ത അനേകം അറബികള്‍ ആ നാട്ടില്‍ ജീവിച്ചിരുന്നു. യിസ്മായേല്യര്‍ അറബികളായിരുന്നുവെന്നും മിദിയാന്‍കാര്‍ എന്നുകൂടി അവര്‍ വിളിക്കപ്പെട്ടിരുന്നുവെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്റെ പുത്രനായ യോസെഫിനെ അവന്റെ സഹോദരന്മാര്‍ വിറ്റത് ഈജിപ്തിലേക്ക് കച്ചവടത്തിനുപോയ അറബികള്‍ക്കായിരുന്നു. യിസ്മായേല്യരായ അറബികള്‍ എന്നാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലെയാദില്‍നിന്നു വരുന്ന യിസ്മായേല്യരുടെ ഒരു യാത്രാസംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. അപ്പോള്‍ യെഹൂദാഹ് തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക? വരുവിന്‍, നമുക്കവനെ യിസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്, നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു. അപ്പോള്‍ കുറെ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. യോസെഫിന്റെ സഹോദരന്മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് യിസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി”(സൃഷ്ടി: 37; 25-28).
യെഹൂദരില്‍നിന്നും ക്രിസ്ത്യാനികളില്‍നിന്നും കേട്ടറിഞ്ഞതു മാത്രമാണ് മുഹമ്മദിന് അബ്രാഹത്തെ സംബന്ധിച്ചുള്ള അറിവ്. അബ്രാഹവുമായി തന്നെയും തന്റെ മതത്തെയും ചേര്‍ത്തുവച്ചാല്‍ താന്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്പത്തിന് സ്വീകാര്യതയുണ്ടാക്കാന്‍ സാധിക്കുമെന്ന് മുഹമ്മദ് മനസ്സിലാക്കി. കാരണം, അക്കാലത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള മതം ക്രിസ്തുമതമായിരുന്നു. ക്രിസ്തുമതമാകട്ടെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നല്‍കുന്ന രക്ഷയാണ് പ്രഘോഷിക്കുന്നത്. യെഹൂദരും ക്രിസ്ത്യാനികളും ആരാധിക്കുന്ന ദൈവംതന്നെയാണ് തന്റെ ദൈവമായ അല്ലാഹുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാന്‍ മുഹമ്മദ് ശ്രമിക്കുകയും ഇസ്ലാംമതക്കാര്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ കൗശലം ഇതാണ്. എന്നാല്‍, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം വെളിപ്പെടുത്തിയ അവിടുത്തെ ശാശ്വതമായ പേര് തന്റെ ദൈവത്തിനു നല്‍കാനുള്ള ധൈര്യം മുഹമ്മദിനില്ലായിരുന്നു. കാരണം, ആ പേര് ഉച്ചരിക്കാന്‍പോലും സാത്താനു ഭയമാണ്! യാഹ്‌വെ എന്നോ യേഹ്ശുവാ എന്നോ ഉള്ള പേര് ദുരപയോഗിക്കുന്ന ഏതൊരു സമൂഹത്തിന്റെയും ആയുസ്സ് മൂന്നരവര്‍ഷം മാത്രമായിരിക്കും. ഇക്കാര്യം നന്നായി അറിയുന്നവനാണ് സാത്താന്‍! ദൈവത്തിന്റെ പേര് ദുരുപയോഗിക്കുന്നതും മൂന്നരവര്‍ഷവും തമ്മിലുള്ള ബന്ധം വിവരിക്കുന്നതിലേക്ക് മനോവ ഇപ്പോള്‍ കടക്കുന്നില്ല!
യിസ്മായേലിന്റെ സന്തതിപരമ്പരയുടെ ഭാഗമാണ് മുഹമ്മദ് എന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ഇല്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇതുവരെ നാം മനസ്സിലാക്കിയത്. ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത് കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണെന്നാണ്! കാനാന്‍ദേശത്ത് അബ്രാഹം ഒരു പരദേശിയായ കുടിയേറ്റക്കാരനായിരുന്നു. അതുപോലെതന്നെ, ഫിലിസ്ത്യരും കാനാന്‍ദേശത്തെ കുടിയേറ്റക്കാരാണ്. ഈ കുടിയേറ്റചരിത്രം വ്യക്തതയോടെ മനസ്സിലാകണമെങ്കില്‍ അല്പംകൂടി പിന്നോട്ട് സഞ്ചരിക്കണം. അതായത്, നോഹിന്റെ കാലത്തെ ജലപ്രളയാനന്തരം ജനതകള്‍ ഉദ്ഭവിച്ച ചരിത്രം കൂടി പഠനവിധേയമാക്കേണ്ടതുണ്ട്. സൃഷ്ടിയുടെ പുസ്തകം പത്താം അദ്ധ്യായത്തിലാണ് ജനതകളുടെ ഉദ്ഭവചരിത്രം വിവരിച്ചിരിക്കുന്നത്. അത് സൂക്ഷ്മതയോടെ പരിശോധിക്കുന്നവര്‍ക്ക് സകല ജനതകളുടെ ഉദ്ഭവചരിത്രം മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, ഇപ്പോള്‍ നമുക്കാവശ്യമുള്ളത് കാനാന്‍ദേശത്തിന്റെയും ഫിലിസ്ത്യരുടെയും യിസ്രായേലിന്റെയും ഉദ്ഭവചരിത്രം മാത്രമാണ്.
നോഹിന്റെ മൂന്നു പുത്രന്മാരില്‍നിന്നാണ് ഇന്ന് ഈ ഭൂമുഖത്ത് വസിക്കുന്ന എല്ലാ ജനതകളും ഉദ്ഭവിച്ചത്. ഷേം, ഹാം, യാഫെത്ത് എന്നിവരാണ് യഥാക്രമം ആ മൂന്നുപേര്‍. നോഹിന്റെ മൂത്തപുത്രനായ ഷേമിന് അഞ്ചു പുത്രന്മാര്‍ ജനിച്ചു. ഷേമിന്റെ എട്ടാമത്തെ തലമുറയിലാണ് അബ്രാഹത്തിന്റെ പിതാവായ തേരാഹ് ജനിച്ചത്. തേരാഹും പുത്രന്മാരും ജീവിച്ചിരുന്നത് കല്‍ദായരുടെ ഊറില്‍ ആയിരുന്നു. അവിടെനിന്ന് തേരാഹ് തന്റെ പുത്രനായ അബ്രാമിനെയും അബ്രാമിന്റെ ഭാര്യ സാറായിയെയും അബ്രാമിന്റെ സഹോദരപുത്രന്‍ ലോത്തിനെയും കൂട്ടി കാനാന്‍ദേശത്തേക്ക് പുറപ്പെട്ടുവെങ്കിലും അവര്‍ കാനാന്‍ദേശത്ത് പ്രവേശിക്കാതെ ഹാരാനില്‍ വാസമുറപ്പിച്ചു. ഹാരാനില്‍ ഇരുപത്തിയഞ്ചു വര്‍ഷം ജീവിച്ചതിനുശേഷമാണ് അബ്രാമിന്റെ പിതാവായ തേരാഹ് മരണമടഞ്ഞത്. പിന്നീട് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം അബ്രാഹം ഹാരാനില്‍നിന്നു കാനാന്‍ദേശത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ അബ്രാമിന്റെ പ്രായം എഴുപത്തിയഞ്ചു വയസ്സായിരുന്നു. അങ്ങനെയെങ്കില്‍, കല്‍ദായദേശത്തുനിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന് ഏകദേശം അമ്പതുവയസ്സ് പ്രായമുണ്ടായിരുന്നിരിക്കണം. ഹാരാനില്‍ വസിച്ച കാലത്ത് അബ്രാം വലിയ സമ്പത്ത് നേടിയതായി ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ദൈവത്തിന്റെ കല്പനപ്രകാരം കാനാന്‍ദേശത്തേക്ക് പുറപ്പെടുമ്പോള്‍ അബ്രാം വലിയ സമ്പന്നനായിരുന്നു. വെറുംകയ്യോടെ ആയിരുന്നില്ല അബ്രാം കാനാനില്‍ എത്തിയത്. ഹാരാനില്‍നിന്നു നേടിയ സകല സമ്പത്തും ആളുകളും അബ്രാമിനോടൊപ്പം ഉണ്ടായിരുന്നു. അതിനെക്കാളെല്ലാം അപ്പുറം ദൈവമായ യാഹ്‌വെ കൂടെയുണ്ടായിരുന്നുവെന്നതാണ് അബ്രാമിന്റെ എല്ലാ വിജയങ്ങള്‍ക്കും അഭിവൃദ്ധിയ്ക്കും ആധാരം!
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. യാഹ്‌വെ കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെകൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. യാഹ്‌വെ അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട യാഹ്‌വെയ്ക്ക് അബ്രാം അവിടെ ഒരു ബലിപീഠം പണിതു. അവിടെനിന്ന് അവന്‍ ബെഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബെഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, യാഹ്‌വെയുടെ പേര് വിളിച്ചു. അവിടെനിന്ന് അബ്രാം നെഗെബിനു നേരേ യാത്ര തുടര്‍ന്നു”(സൃഷ്ടി: 12; 1-9).
തന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് പോകാന്‍ അബ്രാം തയ്യാറായപ്പോള്‍, ആ നാട് മാത്രമല്ല, ആ നാടിന്റെ ഭാഷയും ദൈവം അബ്രാമിനു സ്വന്തമായി കൊടുത്തു. അബ്രാമിന്റെ പിതാക്കന്മാര്‍ സംസാരിച്ചിരുന്ന ഭാഷ അരമായഭാഷയായിരുന്നുവെങ്കില്‍, കാനാന്യഭാഷയായ ഹെബ്രായഭാഷ അബ്രാഹത്തിനും സന്തതിപരമ്പരയ്ക്കും സ്വന്തമായി ലഭിച്ചു. കല്‍ദായദേശം എന്നറിയപ്പെടുന്ന ബാബിലോണിലെ അനേകം ഗോത്രഭാഷകളില്‍ ഒന്നായിരുന്നു അരമായഭാഷ! അബ്രാഹത്തിന്റെ പിതാക്കന്മാര്‍ അരമായഭാഷയാണ് സംസാരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന പല തെളിവുകള്‍ ബൈബിളിലുണ്ട്. യിസഹാക്കിനു ഭാര്യയെ തിരഞ്ഞെടുത്തത് അബ്രാഹത്തിന്റെ പിതൃഭവനത്തില്‍ നിന്നായിരുന്നുവെന്ന് നമുക്കറിയാം. യിസഹാക്കിന്റെ ഭാര്യയായ റെബേക്കയുടെ പിതാവിനെയും സഹോദരനെയും ‘അരമായര്‍’ എന്നാണ് വിളിച്ചിരുന്നത്. അതുപോലെതന്നെ, ഹെബ്രായഭാഷയ്ക്ക് ‘കാനാന്യഭാഷ’ എന്നുകൂടി വിശേഷണമുണ്ട്. കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തിരിച്ചറിയാനുള്ള ഒരടയാളമായും ഹെബ്രായഭാഷയെ പരിഗണിക്കാം. ഇന്ന് ഹെബ്രായഭാഷ സംസാരിക്കുന്ന ഏകസമൂഹം ഏതാണെന്നു ശ്രദ്ധിച്ചാല്‍, അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ ആരാണെന്നും യിസ്രായേല്‍ എന്ന കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണെന്നും മനസ്സിലാകും. ഹെബ്രായഭാഷയില്‍ മാത്രമേ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു സന്ദേശം നല്‍കിയിട്ടുള്ളു. നിയമവും പ്രവചനങ്ങളും നല്കപ്പെട്ടിരിക്കുന്നത് ഹെബ്രായഭാഷയില്‍ മാത്രമാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ദൈവം അവിടുത്തെ സന്ദേശം അറിയിക്കാന്‍ പ്രവാചകന്മാരെ തിരഞ്ഞെടുത്തപ്പോഴും ഹെബ്രായരെ മാത്രമേ അവിടുന്ന് തിരഞ്ഞെടുത്തിട്ടുള്ളു.
കാനാന്‍ദേശവും ഫിലിസ്ത്യരും!
ഇനി നമുക്ക് കാനാന്‍ദേശത്തിന്റെയും ഫിലിസ്ത്യരുടെയും ചരിത്രം ഹ്രസ്വമായി മനസ്സിലാക്കിയതിനുശേഷം അബ്രാമിലേക്ക് മടങ്ങിവരാം. നോഹിന്റെ പുത്രന്മാരില്‍ ഒരുവനായ ഹാമിന് കുഷ്, മിസ്രായിം, ഫുത്ത്, കാനാന്‍ എന്നിങ്ങനെ നാലു പുത്രന്മാരുണ്ടായിരുന്നു. ഈജിപ്തിന്റെ മറ്റൊരു പേരാണ് ‘മിസ്രായിം’ എന്നത്. കാനാന്‍ദേശത്തെ പുരാതനവാസികള്‍ കാനാന്റെ സന്തതികളാണ്. അതായത്, ഹാമിന്റെ നാലു പുത്രന്മാരില്‍ ഒരുവനായ മിസ്രായിമില്‍നിന്ന് ഈജിപ്ഷ്യന്‍ വംശജരും മറ്റൊരു പുത്രനായ കാനാനില്‍നിന്ന് കാനാന്യരും ഉദ്ഭവിച്ചു. മിസ്രായിമിന് പുത്രന്മാര്‍ ഏഴായിരുന്നു. അവരില്‍ ഒരുവനായ കസ്ലുഹിമില്‍നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം. അതായത്, ഈജിപ്ഷ്യന്‍ വംശജര്‍തന്നെയാണ് ഫിലിസ്ത്യരുടെ പിതൃവംശം! കാനാന്‍ദേശത്തിന്റെമേല്‍ ഫിലിസ്ത്യര്‍ക്ക് പൈതൃകാവകാശം ഇല്ലെന്ന് മനസ്സിലാക്കാന്‍ ഇവിടെ സാധിക്കും. യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ആര്‍ക്കീയര്‍, സീന്യര്‍, അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളാണ് കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. ഫിലിസ്ത്യരാകട്ടെ, കാനാന്‍ദേശത്തോടു ചേര്‍ന്നുള്ള ഈജിപ്തിലാണ് വസിച്ചിരുന്നത്. ഈജിപ്തില്‍ ജീവിച്ചുകൊണ്ട് കാനാന്യരെ ആക്രമിക്കുന്ന രീതി എക്കാലത്തും ഫിലിസ്ത്യര്‍ തുടര്‍ന്നുപോന്നു.
ബി.സി. 1200 നും ബി.സി. 1085 നും ഇടയില്‍ ഈജിപ്തില്‍നിന്നു ഫിലിസ്ത്യര്‍ തുരത്തപ്പെട്ടു. ഈജിപ്തില്‍നിന്നു തുരത്തപ്പെട്ട ഫിലിസ്ത്യര്‍ കാനാന്‍ദേശം കയ്യടക്കിയത് ബി.സി. 1200 നും ബി.സി. 950 നും ഇടയിലുള്ള കാലത്താണ്. ദാവീദിന്റെ ഭരണകാലംവരെ ഇവര്‍ പ്രബലരായിരുന്നു. പിന്നീട് യിസ്രായേല്‍രാജ്യത്തിന്റെ ഭാഗമായ ഗാസയിലും പരിസരങ്ങളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ് ചെയ്തിട്ടുള്ളത്. ഈജിപ്തില്‍നിന്നു തുരത്തപ്പെടുന്നതിനു മുന്‍പോ തുരത്തപ്പെട്ടതിനുശേഷമോ ഒരിക്കല്‍പ്പോലും ഫിലിസ്ത്യര്‍ക്ക് രാജ്യമോ സ്വന്തമായൊരു ദേശമോ ഉണ്ടായിട്ടില്ല. ഈജിപ്തില്‍ അവര്‍ ആ രാജ്യത്തിന്റെ ഭാഗവും കാനാന്‍ദേശമായ യിസ്രായേലില്‍ അവര്‍ അഭയാര്‍ത്ഥികളുമായിരുന്നു. യിസ്രായേലില്‍ അഭയാര്‍ത്ഥികളായിരുന്ന ഫിലിസ്ത്യര്‍ എല്ലാക്കാലത്തും യിസ്രായേല്യര്‍ക്കെതിരേ യുദ്ധത്തിനു വന്നിട്ടുണ്ട്. ന്യായാധിപന്മാരുടെ കാലത്തും രാജാക്കന്മാരുടെ കാലത്തും മാത്രമല്ല, ഇന്നും ആ ദുരന്തം യിസ്രായേലിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു! ന്യായാധിപന്മാരായിരുന്ന ഗിദെയോനും സാംസണും ഫിലിസ്ത്യരുടെ ഉപദ്രവങ്ങള്‍ക്ക് അറുതിവരുത്തിയിരുന്നു. അതുപോലെ, ദാവീദും ശലോമോനും ഭരിച്ചിരുന്ന കാലഘട്ടങ്ങളില്‍ ഒരിക്കല്‍പ്പോലും ഫിലിസ്ത്യര്‍ തലയുയര്‍ത്തിയിട്ടില്ല. രാജ്യമില്ലാത്ത ഒരു ഭീകരസംഘം എന്നനിലയിലാണ് ഫിലിസ്ത്യര്‍ എല്ലാക്കാലത്തും നിലകൊണ്ടിരുന്നത്. അവരില്‍പ്പെട്ട ഒരു ഭീകരനായ ഗോലിയാത്തിനെയാണ് ദാവീദ് വധിച്ചത്! എന്നാല്‍, ഇന്ന് യിസ്രായേലിനെ വേട്ടയാടുന്നത് പഴയ ഫിലിസ്ത്യരല്ല എന്നതാണു യാഥാര്‍ത്ഥ്യം. പഴയ ഫിലിസ്ത്യര്‍ ഒന്നൊഴിയാതെ ക്രിസ്തുമതം സ്വീകരിച്ച് ആധുനിക യിസ്രായേലിന്റെ ഭാഗമാകുകയും, പഴയ ഫിലിസ്ത്യരുടെ പിന്മുറക്കാരാണെന്ന നാട്യത്തില്‍ അറബികള്‍ കടന്നുകൂടുകയും ചെയ്തുവെന്നതാണ് യഥാര്‍ത്ഥ സത്യം! അതായത്, ‘പലസ്തീനികള്‍’ എന്നറിയപ്പെടുന്ന അറബികളുടെ പൂര്‍വ്വികര്‍ ഫിലിസ്ത്യരല്ല, അറേബ്യന്‍ മരുഭൂമിയില്‍നിന്ന് തുര്‍ക്കികള്‍ ഇറക്കുമതിചെയ്ത ‘കാട്ടറബികള്‍’ ആണ്!
അബ്രാഹത്തിന്റെ കാലത്തും കാനാന്റെ സമീപപ്രദേശത്ത് ഫിലിസ്ത്യര്‍ ജീവിച്ചിരുന്നു. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “അബ്രാഹം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു”(സൃഷ്ടി: 21; 34). കാനാന്‍ദേശത്ത് അബ്രാഹം ഒരു പരദേശിയായിട്ടാണ് പാര്‍ത്തതെന്നു നമുക്കറിയാം. ബി. സി. 2000 - ല്‍ ആണ് അബ്രാഹം കാനാന്‍ദേശത്ത് പ്രവേശിച്ചത്. അതായത്, നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കാനാന്‍ദേശത്ത് അബ്രാഹം ജീവിതമാരംഭിച്ചു. അബ്രാഹത്തെയും യിസഹാക്കിനെയും യാക്കോബിനെയും അവരുടെ ഭാര്യമാരെയും സംസ്ക്കരിച്ചതും ആ മണ്ണില്‍ത്തന്നെയാണ്. കല്‍ദായദേശത്തുനിന്നു പുറപ്പെട്ടതിനുശേഷം ഹാരാനിലും ഫിലിസ്ത്യരുടെ ദേശത്തും കാനാനിലുമെല്ലാം പരദേശിയായി പാര്‍ത്തുവെങ്കിലും, ദൈവം അബ്രാഹത്തെ വലിയ സമ്പന്നനാക്കി ഉയര്‍ത്തി. അബ്രാഹം പരദേശിയായി പാര്‍ത്ത ദേശങ്ങളെല്ലാം അബ്രാഹത്തിലൂടെ അനുഗ്രഹിക്കപ്പെട്ടു. അബ്രാഹത്തെ വിളിച്ചപ്പോള്‍ ദൈവം വാഗ്ദാനംചെയ്ത അനുഗ്രഹമായിരുന്നു അത്. കാനാന്‍ദേശത്തുവച്ച് അബ്രാഹവുമായി യാഹ്‌വെ ചെയ്ത ഉടമ്പടി ശ്രദ്ധിക്കുക: “അന്നു യാഹ്‌വെ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായ യൂഫ്രട്ടെസ് വരെയുള്ള സ്ഥലങ്ങള്‍. കേന്യര്‍, കെനീസ്യര്‍, കദ്‌മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, റഫായിം, അമോര്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, യെബൂസ്യര്‍ എന്നിവരുടെ പ്രദേശമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു”(സൃഷ്ടി: 15; 18-21). ഇതാണ് പിന്നീട് ദാവീദും ശലോമോനും ഭരിച്ച യിസ്രായേല്‍രാജ്യം! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പ്രഖ്യാപിച്ച യിസ്രായേല്‍രാജ്യം ഇതാണ്! എന്നാല്‍, 1948 - ല്‍ ഐക്യരാഷ്ട്രസഭ നല്‍കിയത് യഥാര്‍ത്ഥ യിസ്രായേല്‍രാജ്യത്തെ ഒന്‍പതായി ഭാഗിച്ചതില്‍ ഒരുഭാഗം മാത്രമാണ്! അതുകൊണ്ടാണ് ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും 1948 ന് മുന്‍പത്തെ ചരിത്രത്തെ സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നത്!
അബ്രാഹവുമായി ദൈവം ചെയ്ത മറ്റൊരുടമ്പടി ശ്രദ്ധിക്കുക: “നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും. അപ്പോള്‍ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും”(സൃഷ്ടി: 17; 2-8). അബ്രാഹവുമായി ദൈവം സ്ഥാപിച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പുതുക്കുന്നതിനെക്കുറിച്ചും യാഹ്‌വെ ഇവിടെ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കുമെന്ന് യാഹ്‌വെ അരുളിച്ചെയ്തതിന്റെ പൊരുളിതാണ്. അബ്രാഹത്തിന്റെ സന്തതികളില്‍ ആരുമായാണോ ഈ ഉടമ്പടി പിന്നീട് സ്ഥാപിക്കപ്പെട്ടത്, അവരാണ് കാനാന്‍ദേശത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികള്‍! യാഹ്‌വെയുടെ വചനം ശ്രദ്ധിക്കുക: “എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍ പോകുന്ന യിസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക”(സൃഷ്ടി: 17; 21).
യിസ്മായേലുമായോ അവന്റെ സന്തതികളില്‍ ആരെങ്കിലുമായോ ഇങ്ങനെയൊരു ഉടമ്പടി സ്ഥാപിച്ചതായി ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. അബ്രാഹവുമായി ഉടമ്പടി സ്ഥാപിച്ചപ്പോള്‍ ഒരുകാര്യംകൂടി യാഹ്‌വെ വ്യക്തമാക്കിയിരുന്നു. അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികളെ സംബന്ധിക്കുന്ന അടയാളമായിരുന്നു അത്. അടയാളമിതാണ്: “അപ്പോള്‍ യാഹ്‌വെ അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു വര്‍ഷം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. നീ സമാധാനത്തോടെ നിന്റെ പിതാക്കളോടു ചേരും. വാര്‍ദ്ധക്യ പരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും. നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും”(സൃഷ്ടി: 15; 13-16). അബ്രാഹത്തിന്റെ വാഗ്ദത്ത സന്തതിയായ യിസഹാക്കിന്റെ പുത്രന്‍ യാക്കോബാണ് ഈജിപ്തിലേക്കു പ്രവാസത്തിനായി പോയതെന്നു നമുക്കറിയാം. യാക്കോബിന്റെ സന്തതികള്‍ നാന്നൂറ് വര്‍ഷം ഈജിപ്തില്‍ അടിമകളായിരുന്നുവെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അടയാളം യിസ്മായേലിന്റെയോ അവന്റെ സന്തതിപരമ്പരയുടെയോമേല്‍ അവകാശപ്പെടാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, ശാരീരികമായി അബ്രാഹത്തിന്റെ സന്തതികളായതുകൊണ്ട് ആരും പിന്തുടര്‍ച്ചാവകാശികളാകുന്നില്ല. അബ്രാഹം തന്റെ സകല സമ്പത്തും യിസഹാക്കിനു നല്‍കുകയും മറ്റു മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുമാണ് ഉണ്ടായതെന്നു ബൈബിളില്‍ നാം വായിക്കുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം യിസഹാക്കിനു കൊടുത്തു. തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ യിസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു”(സൃഷ്ടി: 25; 5, 6).
കാനാന്‍ദേശത്തു പരദേശിയായി പാര്‍ത്തപ്പോള്‍ അബ്രാഹം എന്തെങ്കിലും അനധികൃതമായി വെട്ടിപ്പിടിച്ചെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആ നാട്ടില്‍നിന്ന് സമ്മാനങ്ങള്‍പ്പോലും അബ്രാഹം സ്വീകരിച്ചിട്ടില്ല. അബ്രാഹത്തിന്റെ അദ്ധ്വാനത്തിന് സമൃദ്ധി നല്‍കിക്കൊണ്ട് ദൈവമായ യാഹ്‌വെയാണ് അവനെ സമ്പന്നനാക്കിയത്. തന്നെ യുദ്ധത്തില്‍ സഹായിച്ചതിന്റെ പ്രതിഫലമായി സോദോം രാജാവ് വാഗ്ദാനംചെയ്ത സമ്പത്തുപോലും അബ്രാഹം നിരസിച്ചു. അബ്രാഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ യാഹ്‌വെയുടെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു: നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നുംതന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ”(സൃഷ്ടി: 14; 22, 23). അബ്രാഹം എങ്ങനെയാണ് സമ്പന്നനായതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വാക്കുകളിലുണ്ട്. വിലകൊടുത്തു വാങ്ങുന്ന ഭൂമി സ്വന്തമാകുന്നതാണ് അക്കാലത്തെ രീതി. സ്വന്തം മണ്ണിനെ ഒരു രാജ്യമാക്കാനും സാധിക്കും. വിലകൊടുത്തു വാങ്ങിയ ദ്വീപിനെ ഒരു രാജ്യമായി പ്രഖ്യാപിച്ച് രാജാവായി വാഴുന്നവര്‍ ഇക്കാലത്തും ഈ ഭൂമിയിലുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്! എന്നാല്‍, അബ്രാഹം ഭൂമി അവകാശമാക്കിയെങ്കിലും ഒരു രാജ്യം സ്ഥാപിച്ചിരുന്നില്ല. ഈ ഭൂമിയുടെ പിന്തുടര്‍ച്ചാവകാശിയായ യാക്കോബും അവന്റെ സന്തതികളും ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. ഏതു സാഹചര്യത്തിലാണ് യാക്കോബും സന്തതികളും ഈജിപ്തിലേക്കു പോയതെന്നു നമുക്കറിയാം. യാഹ്‌വെ മുന്‍കൂട്ടി അറിയിച്ചതുപോലെ അബ്രാഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ഈജിപ്തില്‍ നാനൂറ് വര്‍ഷം പീഡനങ്ങള്‍ സഹിക്കുകയും, അതിനുശേഷം വലിയ സമ്പത്തുമായി പുറത്തുവരുകയും ചെയ്തു. യാക്കോബിന്റെ സന്തതികളായ യിസ്രായേല്‍ജനം നാല്പതുവര്‍ഷം മരുഭൂമിയിലൂടെ അലഞ്ഞതിനുശേഷമാണ് പിതാക്കന്മാരുടെ ദേശമായ കാനാന്‍ദേശത്ത് മടങ്ങിയെത്തിയത്. ‘പുറപ്പാട് ചരിത്രം’ എന്നപേരില്‍ അറിയപ്പെടുന്നത് ഈ ചരിത്രമാണ്!
ബി.സി. 1200 ല്‍ ആണ് യോഹ്ശ്വയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ജനം കാനാന്‍ദേശത്ത് തിരികേപ്രവേശിച്ചത്. അബ്രാഹം ആദ്യമായി കാനാന്‍ദേശത്ത് പ്രവേശിച്ചത് ബി.സി. 2000 നും ബി.സി. 1850 നും ഇടയിലുള്ള കാലഘട്ടത്തിലാണ്. അന്ന് അബ്രാഹത്തിന്റെ പ്രായം എഴുപത്തിയഞ്ച് (75) വയസ്സായിരുന്നു. അബ്രാഹത്തിനു നൂറുവയസ്സായപ്പോള്‍ യിസഹാക്ക് ജനിച്ചു. യിസഹാക്കിന് അറുപതു വയസ്സായപ്പോഴാണ് യേസാവും യാക്കോബും ജനിച്ചത്. 180 വയസ്സുവരെ യിസഹാക്ക് ജീവിച്ചു. അപ്പോള്‍ യാക്കോബിന്റെ പ്രായം നൂറ്റിയിരുപത് (120) വയസ്സായിരുന്നു. പത്തുവര്‍ഷത്തിനുശേഷം നൂറ്റിമുപ്പതു വയസ്സായപ്പോള്‍ യാക്കോബ് ഈജിപ്തിലെത്തി. തുടര്‍ന്ന് പതിനേഴു വര്‍ഷംകൂടി യാക്കോബ് ഈജിപ്തില്‍ ജീവിക്കുകയും നൂറ്റിനാല്‍പ്പത്തിയേഴു വയസ്സായപ്പോള്‍ മരിക്കുകയും ചെയ്തു. അതായത്, അബ്രാഹം കാനാന്‍ദേശത്ത് പ്രവേശിച്ചതിന്റെ ഇരുന്നൂറ്റിപ്പതിനഞ്ചാം (215) വര്‍ഷം യാക്കോബ് ഈജിപ്തിലേക്ക് പ്രവാസത്തിനായി പോയി. അതിനുശേഷം നാനൂറ്റിമുപ്പത് (430) വര്‍ഷം യാക്കോബിന്റെ മക്കളായ യിസ്രായേല്‍ക്കാര്‍ ഈജിപ്തിലാണ് ജീവിച്ചത്. അതില്‍ നാനൂറുവര്‍ഷം അവര്‍ അവിടെ അടിമത്തം അനുഭവിച്ചു. യാഹ്‌വെയുടെ ജനസമൂഹം ഈജിപ്തില്‍നിന്നു പുറപ്പെട്ടത് നാനൂറ്റിമുപ്പത് വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയായ ദിവസമാണ്! പിന്നീടുള്ള നാല്പതുവര്‍ഷം അവര്‍ മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞതിനുശേഷം കാനാന്‍ദേശത്ത് പ്രവേശിച്ചു. അതായത്, അബ്രാഹം കാനാന്‍ദേശത്ത് പ്രവേശിച്ചതിന്റെ എഴുന്നൂറാം വാര്‍ഷികത്തിലാണ് യിസ്രായേല്‍ജനം കാനാന്‍ദേശത്ത് തിരികെയെത്തിയത്. കൃത്യമായിപ്പറഞ്ഞാല്‍, ഈ കാലഘട്ടം അറുന്നൂറ്റിതൊണ്ണൂറ്റിയഞ്ചു (695) വര്‍ഷമാണ്.
കാനാന്‍ദേശം യാഹ്‌വെ വാഗ്ദാനം ചെയ്തത് അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കും മാത്രമായിരുന്നു. യോസെഫിന്റെ വാക്കുകള്‍ നോക്കുക: “യോസെഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും”(സൃഷ്ടി: 50; 24) യിസ്രായേല്‍ജനത്തെ കാനാന്‍ദേശത്തേക്കു നയിച്ച ദൈവത്തിന്റെ പേര് യാഹ്‌വെ എന്നാണെന്നു നമുക്കറിയാം. ഈ പേരില്‍ മാത്രമേ താന്‍ അനുസ്മരിക്കപ്പെടാന്‍ പാടുള്ളുവെന്ന് അവിടുന്ന് കല്പിച്ചിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15). അബ്രാഹം തന്റെ ദൈവത്തെ ‘യാഹ്‌വേ’ എന്നുവിളിച്ചു! യിസഹാക്കും യാക്കോബും തങ്ങളുടെ ദൈവത്തെ വിളിച്ചതും ‘യാഹ്‌വെ’ എന്ന പേരിലാണ്! മോശയുടെ നേതൃത്വത്തില്‍ കാനാന്‍ദേശത്തേക്ക് മടങ്ങിപ്പോയ മുപ്പത്തഞ്ചു ലക്ഷത്തിലേറെ വരുന്ന യിസ്രായേല്‍ജനം മുഴുവനും തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിച്ചത് ‘യാഹ്‌വെ’ എന്നപേരിലാണെന്നും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു! സത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ പേര്! അതിനാല്‍ത്തന്നെ, മറ്റേതെങ്കിലും പേരില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കാനാന്‍ദേശത്തിന്റെമേല്‍ അവകാശമുന്നയിക്കാന്‍ കഴിയില്ല! അതായത്, ദാവീദും ശലോമോനും ഭരിച്ച യിസ്രായേല്‍രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ യിസ്രായേല്‍ജനം മാത്രമാണ്!
യിസ്രായേല്‍രാജ്യം!
കാനാന്‍ദേശത്ത് പ്രവേശിക്കുന്ന യിസ്രായേല്‍ഗോത്രങ്ങള്‍ക്ക് ഭൂമി വിഭജിച്ചുനല്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് യാഹ്‌വെ മുന്‍കൂട്ടി നിര്‍ദ്ദേശിച്ചിരുന്നു. അവിടുന്ന് മുന്‍കൂട്ടി നിര്‍ദ്ദേശിച്ചപ്രകാരം യിസ്രായേല്‍ഗോത്രങ്ങള്‍ക്ക് ഭൂമി അവകാശമായി ലഭിച്ചു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യാഹ്‌വെ മോശയോടു കല്പിച്ചതുപോലെതന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു”(യോഹ്ശ്വ: 14; 5). പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി ലഭിച്ച മൊത്തം ഭൂമിയാണ് യിസ്രായേല്‍രാജ്യം! ഓരോ ഗോത്രത്തിനും നല്‍കേണ്ട അവകാശം എവിടെയായിരിക്കണമെന്ന് ദൈവം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഈ തീരുമാനം മോശവഴി യോഹ്ശ്വയെ അറിയിച്ചു. യിസ്രായേല്‍രാജ്യത്തിന്റെ അതിരുകള്‍ നിശ്ചയിച്ചത് ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിച്ച ദൈവമാണ്. യാഹ്‌വെ വാഗ്ദാനംചെയ്ത ദേശങ്ങളെല്ലാം യിസ്രായേല്‍ജനത്തിനു ലഭിക്കുകയും ചെയ്തു. ദൈവം മുന്‍കൂട്ടി അറിയിച്ച അതിര്‍ത്തിക്കപ്പുറം ഒരിഞ്ചു ഭൂമിപോലും യിസ്രായേല്‍ജനം കൈവശപ്പെടുത്തിയില്ല.
യിസ്രായേല്‍രാജ്യത്തിനു ദൈവം നിശ്ചയിച്ച അതിരുകള്‍ ഏതെല്ലാമാണെന്ന് നോക്കുക: “യോഹ്ശ്വ വൃദ്ധനായപ്പോള്‍ യാഹ്‌വെ അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്. അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗെഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് യെക്രോന്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യ പ്രഭുക്കന്മാര്‍ ഭരിച്ചിരുന്ന ഗാസ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗെത്ത്, യെക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും; ഗെബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെ താഴെ ബാല്‍ഗാദു മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനംവരെയും, ലെബനോനും, മിസ്രെഹോത്-മായിമിന്നും ലെബനോനും ഇടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. യിസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഞാന്‍തന്നെ അവരെ അവിടെനിന്ന് ഓടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ നീ ആ ദേശം യിസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം. ഈ ദേശം ഒന്‍പതു ഗോത്രക്കാര്‍ക്കും മനാസ്‌സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി വിഭജിച്ചു കൊടുക്കുക”(യോഹ്ശ്വ: 13; 1-7). ഇതുകൂടാതെ യോര്‍ദ്ദാന്റെ കിഴക്കഭാഗത്തെ ഭൂപ്രദേശവും യിസ്രായേല്‍രാജ്യത്തിന്റെ ഭാഗമാണ്!
യോര്‍ദ്ദാന്‍നദിയുടെ ഇരുകരയിലുമായാണ് യിസ്രായേല്‍രാജ്യം സ്ഥാപിതമായത്. അതായത്, യോര്‍ദ്ദാന്റെ കിഴക്കുവശത്തും യിസ്രായേല്‍ഗോത്രങ്ങള്‍ക്ക് ഭൂമിയുണ്ടായിരുന്നു. ഗാദ്, റൂബെന്‍ എന്നീ ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി ലഭിച്ച ഭൂമി യോര്‍ദ്ദാന്റെ കിഴക്കുഭാഗത്തായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് സംഖ്യാപുസ്തകത്തില്‍ മുപ്പത്തിരണ്ടാം അദ്ധ്യായത്തിലാണ്. മനാസ്സെയുടെ മറ്റൊരു അര്‍ദ്ധഗോത്രത്തിന് യോര്‍ദ്ദാന്റെ പടിഞ്ഞാറുവശത്തും ഭൂമി ലഭിച്ചിരുന്നു. അതായത്, യോര്‍ദ്ദാന്റെ ഇരുവശവും വ്യാപിച്ചുകിടക്കുന്നതാണ് യഥാര്‍ത്ഥ യിസ്രായേല്‍രാജ്യം! ഗെലീലിത്തടാകം മുതല്‍ ചാവുകടല്‍ വരെ നീണ്ടുകിടക്കുന്ന യോര്‍ദ്ദാന്‍നദിയുടെ ഇരുകരയിലുള്ള ഭൂപ്രദേശം പുരാതന യിസ്രായേല്‍രാജ്യത്തിന്റെ ഭാഗമായി ദൈവം നിശ്ചയിച്ചു നല്‍കിയതാണ്. ഗെലീലിത്തടാകത്തിന്റെ പഴയ പേര് കിന്നെരെത്ത് തടാകമെന്നും ചാവുകടലിന്റെ പേര് ഉപ്പുകടല്‍ എന്നുമായിരുന്നു. കാനാന്‍ദേശത്തിന്റെ അതിരുകള്‍ ഏതൊക്കെയാണെന്ന് സംഖ്യാപുസ്തകത്തിന്റെ മുപ്പത്തിനാലാം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്ന യോര്‍ദ്ദാന്‍, ലെബനോന്‍ എന്നീ രാജ്യങ്ങള്‍ പണ്ട് യിസ്രായേല്‍രാജ്യത്തിന്റെ ഭാഗമായിരുന്നു. 1946 മേയ് 25 ന് ബ്രിട്ടനും സഖ്യകക്ഷികളും ചേര്‍ന്ന് യോര്‍ദ്ദാനെ ഒരു രാജ്യമായി പ്രഖ്യാപിക്കുന്നതുവരെ അങ്ങനെയൊരു രാജ്യം ഈ ഭൂമുഖത്ത് ഉണ്ടായിരുന്നില്ല. ലെബനോന്‍ എന്ന രാജ്യം പിറവിയെടുത്തത് 1943 നവംബര്‍ 22-ന് ആണ്. എന്നാല്‍, പലസ്തീന്‍ എന്നൊരു രാജ്യം ഇന്നോളം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. യാഥാര്‍ത്ഥ്യം ഇതായിരിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ചേര്‍ന്ന് യിസ്രായേലിനെ കുടിയേറ്റക്കാരും പലസ്തീന്‍ അറബികളെ ജന്മികളുമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്!
യിസ്രായേലിന്റെ അതിര്‍ത്തികളെ സംബന്ധിക്കുന്ന ആധികാരികരേഖകള്‍ പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. എന്തെന്നാല്‍, ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഭരിച്ചിരുന്ന ‘ഗാസ’ എന്നാണ് അവിടെയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രഭുക്കന്മാര്‍ ഗാസയുടെമേല്‍ ഭരണം നടത്തിയിരുന്നുവെങ്കിലും, അത് ഒരിക്കലും അവരുടെ സ്വന്തം നാടായിരുന്നില്ല. മാത്രവുമല്ല, യെഹൂദാഗോത്രത്തിന് അവകാശമായി ലഭിച്ച ഭൂപ്രദേശമായിരുന്നു ‘ഗാസ’ എന്നതിന് വേറെയും ചരിത്രരേഖകളുണ്ട്. യെഹൂദാഗോത്രത്തിന് ലഭിച്ച ഭൂമിയെ സംബന്ധിക്കുന്ന വിവരണത്തിനിടയില്‍ ഇങ്ങനെ വായിക്കുന്നു: “അഷ്ദോദിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഗാസയിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഈജിപ്തുതോടും മഹാസമുദ്രവും അതിന്റെ തീരവുംവരെ”(യോഹ്ശ്വ: 15; 47). യെഹൂദാഗോത്രത്തിന് ലഭിച്ച പ്രദേശങ്ങളെ സംബന്ധിക്കുന്ന ലിഖിതങ്ങളിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ഗാസ, അഷ്‌ക്കലോണ്‍, എക്രോന്‍ എന്നിവയും അവയുടെ പ്രാന്തപ്രദേശങ്ങളും യെഹൂദാ കൈവശപ്പെടുത്തി”(ന്യായാധിപന്മാര്‍: 1; 18).
ഫിലിസ്ത്യര്‍ക്ക് ഒരുകാലത്തും രാജാവോ രാജ്യമോ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു വംശമായി ജീവിച്ചിരുന്ന ഫിലിസ്ത്യരെ നയിച്ചത് അവരുടെയിടയിലെ പ്രഭുക്കന്മാരായിരുന്നു. അതായത്, ഈജിപ്തില്‍നിന്നു തിരിച്ചെത്തിയ യിസ്രായേല്‍ക്കാര്‍ രാജ്യം സ്ഥാപിച്ചപ്പോള്‍ രാജ്യത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലുമായി ഫിലിസ്ത്യര്‍ ജീവിച്ചു. അത് യിസ്രായേല്‍ക്കാരുടെ ഔദാര്യമായി കണ്ടാല്‍മതി. യിസ്രായേലിനു രാജ്യം സ്ഥാപിച്ചുകിട്ടിയപ്പോള്‍ ചില പ്രദേശവാസികളെ തങ്ങളോടൊപ്പം ജീവിക്കാന്‍ അവര്‍ അനുവദിച്ചു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “എന്നാല്‍, യെഹൂദാഗോത്രത്തിന് യെരുശലെം നിവാസികളായ യെബൂസ്യരെ തുരത്താന്‍ സാധിച്ചില്ല. അതുകൊണ്ട് ഇന്നും യെബൂസ്യര്‍ അവരോടൊന്നിച്ചു യെരുശലെമില്‍ വസിക്കുന്നു”(യോഹ്ശ്വ: 15; 63). ഫിലിസ്ത്യരെ പൂര്‍ണ്ണമായി പുറത്താക്കാതിരുന്നതിന്റെ തിക്തഫലം യിസ്രായേല്‍ എല്ലാക്കാലത്തും അനുഭവിച്ചിട്ടുണ്ട്. ഫിലിസ്ത്യര്‍ക്ക് രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ലെങ്കിലും, ഫിലിസ്ത്യര്‍ കൂട്ടമായി ജീവിച്ചിരുന്ന ഗത്തില്‍ രാജാവുണ്ടായിരുന്നു. ശമുയേലിന്റെ ഒന്നാം പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ശൗവുല്‍രാജാവിന്റെ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കേണ്ടതിന് ദാവീദ് ഒളിവില്‍ പാര്‍ത്തത് ഗത്തിലായിരുന്നു. ഗത്തിലെ രാജാവായിരുന്ന മാവോക്കിന്റെ മകന്‍ അക്കീഷുമായി ദാവീദ് സൗഹൃദത്തിലായിരുന്നതിനാല്‍ അവന്‍ ദാവീദിന് സിക്‌ലാഗ് പ്രദേശം നല്‍കി. അങ്ങനെ ആ പ്രദേശം യെഹൂദാരാജാക്കന്മാരുടെ അവകാശമായി. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അക്കീഷ് അന്നുതന്നെ സിക്‌ലാഗ് പ്രദേശം അവനു കൊടുത്തു. അതിനാല്‍, സിക്‌ലാഗ് ഇന്നും യെഹൂദാരാജാക്കന്മാര്‍ക്കുള്ളതാണ്”(1 ശമുയേല്‍: 27; 6).
യിസ്രായേല്‍ഗോത്രങ്ങള്‍ക്ക് യാഹ്‌വെ നല്‍കിയ ഭൂമിയുടെ യഥാര്‍ത്ഥ ഘടന മനസ്സിലാക്കാന്‍ ഈ ‘ലിങ്ക്’ ഓപ്പണ്‍ ചെയ്യുക!
യിസ്രായേലും യെഹൂദരും!
അബ്രാഹവും യിസഹാക്കും യാക്കോബും ജീവിച്ചത് കാനാന്‍ദേശത്തായിരുന്നുവെന്ന് നമുക്കറിയാം. അക്കാലത്തൊന്നും യിസ്രായേല്‍ജനം എന്നോ യെഹൂദരെന്നോ അവര്‍ വിളിക്കപ്പെട്ടിട്ടില്ലെന്നും നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ പ്രവാസികളായിരുന്നപ്പോള്‍ ‘ഹെബ്രായര്‍’ എന്നാണ് ഈജിപ്തുകാര്‍ ഇവരെ വിളിച്ചിരുന്നത്. എന്നാല്‍, തങ്ങളെത്തന്നെ ഇവര്‍ വിശേഷിപ്പിച്ചിരുന്നത് ‘യിസ്രായേല്‍മക്കള്‍’ എന്നായിരുന്നു. ഈജിപ്തിലെ പ്രവാസകാലത്താണ് ‘യിസ്രായേല്‍മക്കള്‍’ ഒരു ജനതയായി രൂപപ്പെട്ടത്. യിസ്രായേല്‍ജനം, യിസ്രായേല്‍സമൂഹം, യിസ്രായേല്‍മക്കള്‍, യിസ്രായേല്‍ക്കാര്‍ എന്നൊക്കെ ഇവര്‍ വിളിക്കപ്പെട്ടിരുന്നു. ന്യായാധിപന്മാരുടെ കാലത്തെല്ലാം യിസ്രായേല്‍ക്കാര്‍ അറിയപ്പെട്ടിരുന്നത് യിസ്രായേല്‍ജനം എന്നാണ്. ന്യായാധിപന്മാര്‍ക്കുശേഷം യിസ്രായേലിനെ നയിക്കാന്‍ ദൈവം ഒരു രാജാവിനെ അഭിഷേകം ചെയ്തു. അങ്ങനെ ശൗവുല്‍ യിസ്രായേലിന്റെ പ്രഥമ രാജാവായി. യിസ്രായേലിനെ നിരന്തരം ആക്രമിക്കുന്നതില്‍നിന്ന് ഫിലിസ്ത്യര്‍ വിട്ടുനിന്നത് ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്ത് മാത്രമായിരുന്നു. ദാവീദിന്റെ വാഴ്ചയുടെ തുടക്കകാലത്ത് ഒരുതവണ ഫിലിസ്ത്യര്‍ യുദ്ധത്തിനുവന്നുവെങ്കിലും അവര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു.
യിസ്രായേലിന്റെ ആദ്യരാജാവ് ശൗവുല്‍ ആയിരുന്നുവെന്ന് നാം കണ്ടു. യിസ്രായേല്‍ ഒരു രാജ്യമായി അറിയപ്പെടാന്‍ തുടങ്ങിയത് ശൗവുല്‍ രാജാവായത് മുതല്‍ക്കാണ്. അന്നുവരെയും യിസ്രായേല്‍ ഒരു ജനത മാത്രമായിരുന്നു; രാജ്യമായിരുന്നില്ല! ശമുയേലിന്റെ ഒന്നാം പുസ്തകത്തിലാണ് യിസ്രായേല്‍രാജ്യം എന്ന് ആദ്യമായി നാം വായിക്കുന്നത്! അതായത് യിസ്രായേല്‍രാജ്യം സ്ഥാപിതമായത് ബി.സി. 1030 -ല്‍ ആണ്! ബി.സി. 1010 വരെയാണ് ശൗവുല്‍ ഭരണം നടത്തിയത്. തുടര്‍ന്ന് നാല്പതുവര്‍ഷം യിസ്രായേലിനെ ഭരിച്ചത് ദാവീദായിരുന്നു. ദാവീദിനുശേഷം നാല്പതുവര്‍ഷം ശലോമോന്‍ യിസ്രായേലിനെ ഭരിച്ചു. അതിനുശേഷം രാജ്യം വിഭജിക്കപ്പെട്ടു! അതായത്, യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും ചേര്‍ത്തുവച്ച് യിസ്രായേല്‍രാജ്യം നിലനിന്നത് നൂറുവര്‍ഷം മാത്രമാണ്! പിന്നീട് പത്ത് ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന യിസ്രായേല്‍രാജ്യവും രണ്ടു ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന യെഹൂദാരാജ്യവും ഉണ്ടായി. യെഹൂദാ, ബെന്ന്യാമിന്‍ എന്നീ ഗോത്രങ്ങളാണ് യെഹൂദാരാജ്യത്തിന്റെ ഭാഗമായിരുന്നത്. ‘യെഹൂദര്‍’ എന്ന് വിളിക്കുന്നത് ഈ രാജ്യത്തെ പൗരന്മാരെയാണ്! യെഹൂദാരാജ്യത്തിന്റെ ഭരണസിരാകേന്ദ്രം യെരുശലേം ആയിരുന്നുവെങ്കില്‍, യിസ്രായേല്‍രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം ശെമരിയാ ആയിരുന്നു! യെഹൂദാ എന്നും യിസ്രായേല്‍ എന്നും രണ്ടു രാജ്യങ്ങളുണ്ടായത് ബി.സി. 931 -ല്‍ ആണ്.
ഇവിടെ നമുക്ക് ഒരുകാര്യം മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, 3033 വര്‍ഷം മുന്‍പാണ് യിസ്രായേല്‍ രാജ്യം സ്ഥാപിതമായത്. പന്ത്രണ്ടു ഗോത്രങ്ങള്‍ അടങ്ങുന്ന യഥാര്‍ത്ഥ യിസ്രായേല്‍രാജ്യം നിലനിന്നത് നൂറു വര്‍ഷമാണെങ്കിലും, ക്രിസ്തുവിന്റെ കാലത്തും യെഹൂദായില്‍ രാജാവുണ്ടായിരുന്നു. ക്രിസ്തുവിന്റെ കാലത്ത് യെഹൂദാരാജാക്കന്മാര്‍ക്ക് അധികാരമൊന്നും ഉണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ രാജാവിനും പന്തളം രാജാവിനും ഇന്ന് കേരളത്തില്‍ എന്ത് അധികാരമാണോ ഉള്ളത്, അത്രയും അധികാരങ്ങളാണ് യെഹൂദായിലെ രാജാക്കന്മാര്‍ക്ക് അക്കാലത്തുണ്ടായിരുന്നത്. എന്നാല്‍, അക്കാലത്ത് ശെമരിയാ ആസ്ഥാനമായ യിസ്രായേല്‍ എന്ന രാജ്യത്തിന് രാജാവുണ്ടായിരുന്നില്ല!
ബി.സി. 587 മുതല്‍ ബി.സി. 333 വരെ യിസ്രായേല്‍ക്കാര്‍ പ്രവാസികളായിരുന്നു. ബി.സി. 333 മുതല്‍ ബി.സി. 63 വരെ യിസ്രായേലിനെയും യെഹൂദായെയും അടക്കിഭരിച്ചത് ഗ്രീക്കുകാരാണ്. തുടര്‍ന്ന് ബി.സി. 63 മുതല്‍ യിസ്രായേല്‍ക്കാരും യെഹൂദരും റോമാസാമ്രാജ്യത്തിന്റെ കീഴിലായി! AD 134 -ല്‍ യെഹൂദര്‍ അടിമകളായി വില്‍ക്കപ്പെടുകയും യെരുശലെമില്‍ സിയുസിന്റെ ക്ഷേത്രം (സൂര്യക്ഷേത്രം) നിര്‍മ്മിക്കപ്പെടുകയും ചെയ്തു!
കാട്ടറബികള്‍ എങ്ങനെ പലസ്തീനികളായി?
AD 70 ല്‍ യിസ്രായേലിന്റെ മണ്ണില്‍നിന്ന് യെഹൂദര്‍ കുടിയിറക്കപ്പെട്ടതിനുശേഷം നൂറ്റാണ്ടുകള്‍ക്കൊണ്ട് ഈ ഭൂപ്രദേശം തരിശ്ശുഭൂമിയായി മാറി. AD 134 -ല്‍ അവശേഷിച്ച യെഹൂദരെ റോമാക്കാര്‍ അടിമകളായി വിറ്റു. യെരുശലേം ഒരു റോമന്‍കോളനിയാക്കുകയും സിയുസിന്റെ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തുവെങ്കിലും കൃഷിചെയ്യാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് അനേകം സാമ്രാജ്യത്വങ്ങള്‍ ഈ മണ്ണ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമന്‍ തുര്‍ക്കികള്‍ ഭൂപ്രദേശം തങ്ങളുടെ സാമ്രാജ്യത്വത്തിനു കീഴിലാക്കിയപ്പോഴാണ് അറബികളെ അവിടെ കുടിയിരുത്തിയത്. അറേബ്യന്‍ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കാട്ടറബികളെ യിസ്രായേലില്‍ കുടിയിരുത്തിയതിനു പിന്നില്‍ തുര്‍ക്കികള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. യിസ്രായേലിന്റെമേലുള്ള അവകാശം ഇസ്ലാമിക സമൂഹത്തിനാണെന്നു സ്ഥാപിച്ചെടുക്കലായിരുന്നു ആ ലക്‌ഷ്യം. മുഹമ്മദിന്റെ വ്യാജസ്വപ്നത്തെ യാഥാര്‍ത്ഥ്യമാണെന്നു വാദിക്കാന്‍ യെരുശലേമിന്റെമേല്‍ അധികാരം സ്ഥാപിക്കുകയും അവിടെ ഇസ്ലാമിന്റെതായി ഒരു മന്ദിരം നിര്‍മ്മിക്കുകയും വേണം. അതാണ് ‘അല്‍-അഖ്സ’ മന്ദിരം! ഈ മന്ദിരം നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ അവിടെ ഇസ്ലാമികസമൂഹം അനിവാര്യമാണ്. അതിനുവേണ്ടിയാണ് അറേബ്യന്‍ മരുഭൂമിയില്‍ കൊള്ളയും പിടിച്ചുപറിയുമായി വിഹരിച്ചിരുന്ന കാട്ടറബികള്‍ക്ക് ചെല്ലുംചെലവും കൊടുത്ത് യിസ്രായേലിന്റെ മണ്ണില്‍ നിലനിര്‍ത്തുന്നത്.
യെഹൂദര്‍ എന്നെങ്കിലും യിസ്രായേലിലേക്കു മടങ്ങിവരുമെന്ന് മുസ്ലിങ്ങള്‍ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചില്ല. കാരണം, ബൈബിളിലെ പ്രവചനങ്ങളില്‍ വിശ്വസിക്കാനുള്ള ശേഷി അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇസ്ലാംമതത്തില്‍ തുടരുകയില്ലല്ലോ! എന്നാല്‍, ഇസ്ലാമിന്റെ വ്യര്‍ത്ഥസ്വപ്‌നങ്ങള്‍ക്കുമേല്‍ ബൈബിളിലെ പ്രവചനങ്ങള്‍ നിറവേറിയപ്പോള്‍, യെഹൂദര്‍ യിസ്രായേലില്‍ മടങ്ങിയെത്തുകയും ഇസ്ലാമിനു ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്തു. എന്തെന്നാല്‍, ഇപ്പോള്‍ അറബികളെ യിസ്രായേലില്‍ നിലനിര്‍ത്തുന്നത് ‘അല്‍-അഖ്സ’ മന്ദിരം സംരക്ഷിക്കാന്‍ മാത്രമല്ല, യെഹൂദരെ ചൊറിയാനുംകൂടിയാണ്! അതിനായി ലോകത്താകമാനമുള്ള മുസ്ലിങ്ങള്‍ അഞ്ചു നൂറ്റാണ്ടിലേറെയായി ‘പലസ്തീനികള്‍’ എന്നറിയപ്പെടുന്ന കാട്ടറബികളെ ഇന്നും തീറ്റിപ്പോറ്റിക്കൊണ്ടിരിക്കുന്നു!
1948 നുശേഷം ഇവറ്റകളെ തീറ്റിപ്പോറ്റാനുള്ള ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭ കൂടി ഏറ്റെടുത്തു. ഇന്ന് ഇവറ്റകളെ അവിടെ നിലനിര്‍ത്താനായി നാമോരോരുത്തരും പണം ചിലവഴിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ലോകം മുഴുവനും ഒരുമിച്ചു സഹായിച്ചിട്ടും എന്തുകൊണ്ടാണ് ഈ ജനം ഇന്നും ഗതിപിടിക്കാതെ തുടരുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നോളം അവര്‍ക്കുവേണ്ടി ചിലവഴിച്ച പണമുണ്ടെങ്കില്‍ പലസ്തീന്‍ എന്ന ഭൂപ്രദേശത്തെ ടോക്കിയോ നഗരംപോലെയാക്കി ചുറ്റിലും സ്വര്‍ണ്ണംകൊണ്ട് കോട്ട പണിയാമായിരുന്നു! സ്വന്തം രാജ്യങ്ങളില്‍ പട്ടിണിമൂലം കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് പല രാജ്യങ്ങളും പലസ്തീനിലേക്ക് സഹായം നല്‍കുന്നതെന്ന് നാം മറക്കരുത്. യാതൊരു ഉളുപ്പുമില്ലാതെ ലോകത്തിനു മുന്‍പില്‍ കൈനീട്ടുന്ന പലസ്തീനിലെ അറബികള്‍ അതൊന്നും ചിന്തിക്കുന്നില്ല! വെള്ളവും വൈദ്യുതിയുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ക്ക് നല്‍കുന്നത് യിസ്രായേലാണെന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം!
യിസ്രായേല്‍രാജ്യവും ബ്രിട്ടന്റെ കൊടുംചതിയും!
ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കികളില്‍നിന്നു യിസ്രായേലിന്റെ ഭൂപ്രദേശം ബ്രിട്ടന്‍ പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തും ഈ ഭൂപ്രദേശം ബ്രിട്ടന്റെ അധീനതയില്‍ത്തന്നെയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ തങ്ങളോടൊപ്പം നിന്നാല്‍ ഈ ഭൂമി യെഹൂദര്‍ക്ക് നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം യെഹൂദര്‍ വിശ്വസിച്ചു. അമേരിക്കയും ബ്രിട്ടനും റഷ്യയും ചൈനയും ഫ്രാന്‍സും അടങ്ങുന്ന സഖ്യകക്ഷികള്‍ക്കൊപ്പം യെഹൂദരും യുദ്ധത്തില്‍ പങ്കുചേര്‍ന്നു. അന്ന് യെഹൂദര്‍ക്ക് ഒരു രാജ്യം ഇല്ലായിരുന്നുവെന്നു മാത്രമല്ല, ലോകത്താകമാനം ചിതറിക്കപ്പെട്ട അവസ്ഥയിലുമായിരുന്നു. സഖ്യകക്ഷികള്‍ യുദ്ധത്തില്‍ വിജയിച്ചുവെങ്കിലും യെഹൂദര്‍ക്ക് വാഗ്ദാനംചെയ്ത ഭൂമി ബ്രിട്ടന്‍ അവര്‍ക്കു നല്‍കിയില്ല! പകരം ഈ ഭൂമി മൂന്നായി ഭാഗിച്ച് രണ്ടുഭാഗം ‘യോര്‍ദ്ദാന്‍’ എന്നൊരു രാജ്യമുണ്ടാക്കി അറബികള്‍ക്കു നല്‍കി. യിസ്രായേലിന്റെ വിശാല ഗോത്രങ്ങളായ റൂബെന്‍, ഗാദ്, മനാസ്സെ എന്നിവ ഇന്ന് യോര്‍ദ്ദാന്‍ എന്ന അറബിരാജ്യത്തിന്റെ ഭാഗമാണ്. കൂടാതെ, മൊവാബ്യരുടെയും അമ്മോന്യരുടെയും ദേശങ്ങളും യോര്‍ദ്ദാന്റെ ഭാഗമാക്കപ്പെട്ടിരിക്കുന്നു. 1946 നു മുന്‍പ് ഇങ്ങനെയൊരു രാജ്യം ഈ ഭൂമുഖത്തുണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം.
ശേഷിച്ച ഒരുഭാഗത്തെ വീണ്ടും മൂന്നായി ഭാഗിക്കുകയും രണ്ടുഭാഗം പലസ്തീനിലെ അറബികള്‍ക്കും ഒരുഭാഗം യെഹൂദര്‍ക്കുമായി കൊടുത്തു. അതിനു മുന്‍പുതന്നെ ഫ്രാന്‍സിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ ‘ലെബനോന്‍’ എന്ന രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു. അതായത്, യഥാര്‍ത്ഥ യിസ്രായേലിന്റെ ഒന്‍പതില്‍ ഒരുഭാഗംപോലും യെഹൂദര്‍ക്ക് ലഭിച്ചില്ല! ഈ ഭൂപ്രദേശത്തെയാണ് 1948 - ല്‍ ഐക്യരാഷ്ട്രസഭ യിസ്രായേല്‍രാജ്യമായി പ്രഖ്യാപിച്ചത്! യിസ്രായേല്‍ ഗോത്രങ്ങള്‍ക്ക് അവകാശമായി ദൈവം കൊടുത്ത ഭൂമി ഇന്ന് കൈവശം വച്ചിരിക്കുന്നത് യോര്‍ദ്ദാന്‍ പലസ്തീന്‍ ലെബനോന്‍, സിറിയ, സൗദിഅറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്! ഇതില്‍ സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മാത്രമാണ്അക്കാലത്ത് രാജ്യങ്ങളായുണ്ടായിരുന്നത്! ഇസ്ലാമിസ്റ്റുകള്‍ പറയുന്നതുപോലെ ഭൂമി തട്ടിയെടുത്തത് യഥാര്‍ത്ഥത്തില്‍ യിസ്രായേലാണോ? അല്ല എന്ന് ചരിത്രം സത്യസന്ധമായി പഠിക്കുന്നവര്‍ക്ക് ബോദ്ധ്യമാകും!
ബ്രിട്ടന്‍ വിട്ടുകൊടുക്കുകയും ഐക്യരാഷ്ട്രസഭ ഒരു രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിനു മുന്‍പുതന്നെ റഷ്യയില്‍നിന്ന് കാനാന്‍ദേശത്തേക്കുള്ള തിരിച്ചുവരവ് യെഹൂദര്‍ ആരംഭിച്ചിരുന്നു. അറബികള്‍ കൈവശം വച്ചിരുന്ന തരിശ്ശുഭൂമി മൂന്നിരട്ടി വിലനല്‍കി യെഹൂദര്‍ വാങ്ങിക്കൂട്ടി. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു അത്. യെഹൂദരെ തങ്ങളുടെ സ്വന്തം മണ്ണിലേക്ക് മടക്കിക്കൊണ്ടുവരാന്‍ തിയോഡര്‍ ഹെര്‍സല്‍ രൂപംനല്‍കിയതാണ് ഈ പ്രസ്ഥാനം! തരിശ്ശുഭൂമിക്ക് പൊന്നുവില കിട്ടിയപ്പോള്‍ അറബികള്‍ തങ്ങളുടെ ഭൂമി യെഹൂദര്‍ക്ക് വിട്ടുകൊടുത്തു. സ്വന്തം മണ്ണില്‍നിന്നു വെറുംകയ്യോടെ ആട്ടിപ്പായിക്കപ്പെട്ടവരുടെ മക്കള്‍ ആ മണ്ണ് വിലകൊടുത്ത് തിരിച്ചുപിടിച്ചു. അതായത്, ഇന്ന് നാം കാണുന്ന യിസ്രായേല്‍രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും യെഹൂദര്‍ വിലകൊടുത്തു വാങ്ങിയതാണ്! അബ്രാഹം വിലയ്ക്കുവാങ്ങിയ ഭൂമിക്ക് അബ്രാഹത്തിന്റെ സന്തതികള്‍ വീണ്ടും വിലനല്‍കി എന്നതാണ് യഥാര്‍ത്ഥ ചരിത്രം! കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ അറബികളുടെ ഔദാര്യത്തില്‍ അഭയാര്‍ത്ഥികളായി കടന്നുകൂടിയവരല്ല യെഹൂദര്‍! ആവര്‍ത്തിച്ച് നുണപറഞ്ഞുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍, സത്യം അന്വേഷിച്ചുകണ്ടെത്താന്‍ നാം തയ്യാറാകണം. ചരിത്രം സത്യസന്ധമായി കുറിക്കപ്പെട്ടിരിക്കുന്ന ഏകഗ്രന്ഥം ബൈബിളാണ്!
അല്‍-അഖ്സ ക്ഷേത്രം!
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണ് അല്‍-അഖ്സ മന്ദിരമെന്ന് മുസ്ലിംങ്ങള്‍ അവകാശപ്പെടുന്നു. ഈ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി അല്‍-അഖ്സ മന്ദിരത്തെ സംബന്ധിച്ച് അനേകം വ്യാജചരിത്രങ്ങള്‍ ഇസ്ലാംമതക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ഓട്ടോമന്‍ തുര്‍ക്കികള്‍ പണികഴിപ്പിച്ച മന്ദിരമാണ്. ഗ്രീക്കുകാര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയായ സിയുസിന്റെ പേരില്‍ നിര്‍മ്മിച്ച സൂര്യക്ഷേത്രം തകര്‍ത്തതിനുശേഷമാണ് മുസ്ലിങ്ങള്‍ തങ്ങളുടെ ദൈവമായ ചന്ദ്രന്റെ പേരില്‍ ക്ഷേത്രം പണിതത്. സൂര്യക്ഷേത്രം തകര്‍ത്ത് ചന്ദ്രക്ഷേത്രം പണിതുവെന്നതാണ് യഥാര്‍ത്ഥ സത്യം! ‘ഹുബാല്‍’ എന്ന ചന്ദ്രനെയാണ് ഇസ്ലാംമതക്കാര്‍ അല്ലാഹുവെന്ന് വിളിക്കുന്നത്! എന്നാല്‍, അബ്രാഹത്തിന്റെ ദൈവത്തെയാണ് തങ്ങള്‍ ആരാധിക്കുന്നതെന്നും അബ്രാഹത്തിന്റെ ദൈവത്തിനുവേണ്ടിയാണ് തങ്ങള്‍ ക്ഷേത്രം പണിതതെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്ലാംമതക്കാര്‍ നടത്തുന്നത് വലിയ സാഹസങ്ങളാണ്. അതിനുവേണ്ടി വിചിത്രമായ ചരിത്രംപോലും സ്വന്തമായി തയ്യാറാക്കിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റുകള്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കെട്ടിച്ചമച്ച കഥയില്‍ അല്‍-അഖ്സ ക്ഷേത്രത്തിന് ആദത്തിന്റെ കാലത്തോളം പഴക്കമുണ്ട്. ഏറ്റവും ആദ്യത്തെ മുസ്ലിമായ ആദംനബിയാണ് ഈ ക്ഷേത്രം ആദ്യമായി നിര്‍മ്മിച്ചതെന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇസ്ലാമിസ്റ്റുകള്‍ തട്ടിവിടുകയാണ്! അബ്രാഹത്തിന്റെ ദൈവത്തിന് ആദ്യമായി ബലിയര്‍പ്പിച്ചത് ആദത്തിന്റെ മക്കളായ ആബേലും കായേനും ആയിരുന്നു. മാത്രവുമല്ല, അവര്‍ എവിടെയും ആലയം നിര്‍മ്മിച്ചല്ല ബലിയര്‍പ്പിച്ചത്. പിന്നീട് യാഹ്‌വെയ്ക്ക് ബലിയര്‍പ്പിച്ച വ്യക്തി നോഹാണ്. നോഹ് ബലിപീഠം നിര്‍മ്മിച്ചത് യെരുശലേമില്‍നിന്നു വളരെയേറെ അകലെയുള്ള അറാറാത്തില്‍ ആയിരുന്നു. അറാറാത്തും യെരുശലേമും തമ്മിലുള്ള അകലം എത്രയാണെന്നു നമുക്കറിയാം. എന്നാല്‍, ആദം പണിത പള്ളി പിന്നീട് ഇബ്രാഹിംനബി പുതുക്കിപ്പണിതുവെന്നും തുടര്‍ന്ന് ദാവൂദ്, സുലൈമാന്‍ തുടങ്ങയവര്‍ പുനരുദ്ധാരണം നടത്തിയെന്നുമാണ് ഇസ്ലാമിക പ്രചാരണം! അതിന്റെ ഒടുവിലത്തെ പുനരുദ്ധാരണമാണ് ഇന്ന് കാണുന്ന ക്ഷേത്രമെന്നും മുസ്ലിംങ്ങള്‍ തള്ളിമറിക്കുന്നു! യഥാര്‍ത്ഥത്തില്‍ ആദ്യമായി യെരുശലെമില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചത് ശലോമോനാണ്! ദൈവത്തിന് ഒരു ആലയം നിര്‍മ്മിക്കണമെന്ന് ദാവീദ് ആഗ്രഹിച്ചിരുന്നുവെങ്കിലും അവന് അത് സാധിച്ചില്ല. പിതാവായ അബ്രാഹം ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് യെരുശലെമില്‍ ആയിരുന്നില്ലെന്നു നമുക്കറിയാം. ഈ തെളിവ് നോക്കുക: “അബ്രാഹം ബേര്‍ഷെബയില്‍ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ യാഹ്‌വെയുടെ പേരില്‍ ആരാധന നടത്തുകയും ചെയ്തു”(സൃഷ്ടി: 21; 33). ബേര്‍ഷെബ സ്ഥിതിചെയ്യുന്നത് യെരുശലെമിനു സമീപത്തല്ല.
അബ്രാഹം ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്തത് ബേര്‍ഷെബയില്‍ മാത്രമായിരുന്നില്ല. ബെഥേലിലും അബ്രാഹം ബലിയര്‍പ്പിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചരിത്രം ശ്രദ്ധിക്കുക: “അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു.യാഹ്‌വെ അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട യാഹ്‌വെയ്ക്ക് അബ്രാം അവിടെ ഒരു ബലിപീഠം പണിതു”(സൃഷ്ടി: 12; 6, 7). ഈ സ്ഥലവും യെരുശലേമിന് സമീപത്തല്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അബ്രാഹവും യിസഹാക്കും യാക്കോബുമെല്ലാം പല സ്ഥലങ്ങളില്‍ ബലിയര്‍പ്പണവും ആരാധനയും നടത്തിയിട്ടുണ്ട്. കാനാന്‍ദേശത്തുനിന്ന് യാക്കോബും സന്തതികളും ഈജിപ്തിലേക്ക് പോകുന്നതുവരെ, എപ്പോഴൊക്കെ യാഹ്‌വെ പ്രത്യേകമായി ഇടപെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം അവിടെ അവിടുത്തെക്കുവേണ്ടി സ്മാരകശില സ്ഥാപിക്കുകയും ബലിപീഠം നിര്‍മ്മിച്ച് ആരാധനയര്‍പ്പിക്കുകയും ചെയ്യുന്നതായിരുന്നു പൂര്‍വ്വപിതാക്കന്മാരുടെ രീതി. എന്നാല്‍, ഈജിപ്തില്‍നിന്ന് തിരിച്ചുവന്നതിനുശേഷം ഈ രീതി നിയമംമൂലം യാഹ്‌വെ വിലക്കി! മോശയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്. നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു യാഹ്‌വെ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍”(നിയമം: 12; 13, 14).
പത്തും പതിനൊന്നും വാക്യങ്ങള്‍ക്കൂടി ശ്രദ്ധിക്കുക: “നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ പേര് സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും സമര്‍പ്പണങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം”(നിയമം: 12; 10, 11). ഈ നിയമം അനുസരിച്ചുകൊണ്ടാണ് യാഹ്‌വെയുടെ പേരില്‍ യെരുശലേമില്‍ ശലോമോന്‍ ആലയം നിര്‍മ്മിച്ചത്. ഇവിടെ ദൈവാലയം നിര്‍മ്മിച്ചത് യാഹ്‌വെയുടെ പേരിലാണ്. സൂര്യന്റെയോ ചന്ദ്രന്റെയോ പേരുകളില്‍ ആയിരുന്നില്ല! ഇവിടെ ഒരുകാര്യം നാം പ്രത്യേകമായി ഓര്‍ക്കണം. എന്തെന്നാല്‍, മറ്റേതെങ്കിലും സമൂഹത്തിന് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം തങ്ങളുടെ ദൈവം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, എവിടെ വേണമെങ്കിലും അവര്‍ക്കു ബലിയര്‍പ്പിക്കാം. ഇസ്ലാം എക്കാലത്തും തുടര്‍ന്നുവന്നത് മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പൊളിച്ച്, അല്ലാഹുവിനുവേണ്ടി മസ്ജിദ് പണിയുന്ന ശൈലിയാണ്. എന്നാല്‍, യിസ്രായേല്‍മക്കളെ സംബന്ധിച്ചിടത്തോളം യെരുശലേമിലല്ലാതെ മറ്റൊരിടത്തും ദൈവാലയം സ്ഥാപിക്കാന്‍ അനുവാദമില്ല! സാത്താന് ബലിയര്‍പ്പണം നടന്ന സ്ഥലങ്ങളിലടക്കം അശുദ്ധമായ ഒരിടത്തും സത്യദൈവമായ യാഹ്‌വെയ്ക്ക് വസിക്കാന്‍ കഴിയില്ല എന്നതാണ് അതിന്റെ കാരണം! യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ, യിസ്രായേലിനെ സംബന്ധിച്ചിടത്തോളം യെരുശലേമിലേക്ക് മടങ്ങിവരാതിരിക്കാനും യെരുശലേമിന്റെമേലുള്ള അവകാശം മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കാനും സാധിക്കുമോ?
AD 1570 -ല്‍ സുല്‍ത്താന്‍ സലീം രണ്ടാമന്റെ രൂപകല്പനയില്‍ നിര്‍മ്മിച്ച അല്‍-അഖ്സ മസ്ജിദിന്റെ പിതൃത്വം ആദ്യമനുഷ്യനായ ആദത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന വിഫലശ്രമത്തിന്റെ പിന്നില്‍ അവകാശം സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യമാണുള്ളത്. അല്ലാഹുവിനെ വച്ച് ഇസ്ലാമിസ്റ്റുകള്‍ എത്ര ചീഞ്ഞ കളികള്‍ കളിച്ചാലും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ക്കു മുന്‍പില്‍ അവയൊന്നും വിലപ്പോവില്ല! ഈ പ്രവചനം ശ്രദ്ധിക്കുക: “ഗാസ്സാ നിര്‍ജ്ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മദ്ധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും. കടല്‍ത്തീരവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! യാഹ്‌വെയുടെ വചനം നിങ്ങള്‍ക്കെതിരാണ്. ഹേ, കാനാനിലെ ഫിലിസ്ത്യദേശമേ, ഒരുവന്‍പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും. കടല്‍ത്തീരമേ, നീ ഇടയന്മാരുടെ കുടിലുകള്‍ക്കും ആട്ടിന്‍കൂട്ടങ്ങളുടെ ആലകള്‍ക്കും ഉള്ള ഇടമായിത്തീരും. കടല്‍ത്തീരം യെഹൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്ക്കും. അഷ്‌കലോണിന്റെ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ യാഹ്‌വെ അവരെ സ്മരിക്കുകയും അവരുടെ സുസ്ഥതി പുനഃസ്ഥാപിക്കുകയും ചെയ്യും”(സെഫാനിയാഹ്: 2; 4-7). അതുകൊണ്ട്, പലസ്തീനിലെ അറബികള്‍ സ്വന്തം നാടായ അറേബ്യന്‍ മരുഭൂമിയിലേക്ക് മടങ്ങിപ്പോയാല്‍ ഒരുപക്ഷെ കുറച്ചുകാലംകൂടി ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും!
ഇത് പലസ്തീനിലെ അറബികള്‍ക്കു മാത്രമുള്ള മുന്നറിയിപ്പല്ല; മറിച്ച്, ലെബനോന്‍, യോര്‍ദ്ദാന്‍, സിറിയ, സൗദിഅറേബ്യ തുടങ്ങിയ അറബിരാജ്യങ്ങള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ്. തുടര്‍ന്നുള്ള വാക്യങ്ങള്‍ക്കൂടി പരിശോധിച്ചാല്‍ അത് വ്യക്തമാകും. മൊവാബ്യര്‍, അമ്മോന്യര്‍ എന്നിങ്ങനെ പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത് ഈ രാജ്യങ്ങളെക്കുറിച്ചാണ്! ഇന്ന് മൊവാബ്യരും അമ്മോന്യരും ഇല്ല. ആ രാജ്യങ്ങള്‍ ഇന്ന് കൈവശം വച്ചിരിക്കുന്നത് യോര്‍ദ്ദാന്‍, സൗദിഅറേബ്യ, ലെബനോന്‍, സിറിയ എന്നീ രാജ്യങ്ങളാണ്! ആയതിനാല്‍, ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: “മൊവാബിന്റെ അധിക്‌ഷേപങ്ങളും, എന്റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു. അതിനാല്‍ യിസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ് സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞ നിത്യശൂന്യതയുടെ ദേശമായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്റെ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും. ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ നിന്ദിക്കുകയും ചെയ്തു”(സെഫാനിയാഹ്: 2; 8-10).
യേഹ്ശുവായേ വേഗം വരണമേ!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube