കത്തോലിക്കാസഭ ഏതു കാലത്തൊക്കെ വചനവിരുദ്ധമായ പാതയില്‍ നീങ്ങിയിട്ടുണ്ടോ, അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിലുള്ള പാഷാണ്ടതകള്‍ സഭയില്‍ ഉടലെടുത്തിട്ടുണ്ട്. കത്തോലിക്കാസഭയിലെ ജീര്‍ണ്ണതകളെ വളമാക്കിയാണ് ഇത്തരം പാഷാണ്ടതകള്‍ വളരുന്നതെന്ന് ഇവയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. പ്രോട്ടസ്റ്റന്റ് സഭകളുടെ ആവിര്‍ഭാവത്തിനുമുമ്പും സമാനമായ ജീര്‍ണ്ണതകള്‍ കത്തോലിക്കാസഭയെ ഗ്രസിച്ചിരുന്നുവെന്ന് നമുക്കറിയാം. കേരള കത്തോലിക്കാസഭയിലും ആഗോള കത്തോലിക്കാസഭയിലും വചനവിരുദ്ധമായ ആശയങ്ങളുമായി പൈശാചികത ശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞു. യഥാര്‍ത്ഥ വിശ്വാസികള്‍ ഇതില്‍ ആകുലരും അസംതൃപ്തരുമാണ്! ഈ അസംതൃപ്തിയെ ചൂഷണം ചെയ്തുകൊണ്ട് തഴച്ചുവളരുന്ന ഒരു ദുരന്തമാണ് എമ്പറര്‍ എമ്മാനുവേല്‍ അഥവാ 'മുരിയാടുസംഘം'!
പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിപ്പിക്കുന്ന ആശയങ്ങളുമായി ഊരുചുറ്റുന്ന ഈ സംഘം വിനാശകരമായ പഠനങ്ങളിലേക്കാണ് വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുന്നത്! യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിക്കുകയും അപ്പസ്തോലിക പ്രബോധനങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഒറ്റനോട്ടത്തില്‍ത്തനെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള തിന്മകള്‍ കത്തോലിക്കാസഭയില്‍ ഇന്നുണ്ട്! കേരള കത്തോലിക്കാസഭയില്‍ കടന്നുകൂടി അതിനെ കീഴ്പ്പെടുത്തിയിരിക്കുന്ന വിജാതിയത ഇവയില്‍ ഒന്നുമാത്രമാണ്! കല്‍ദായവാദത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന വിഭാഗിയതയും രഹസ്യനീക്കങ്ങളും മറ്റൊരു ദുരന്തമാണെന്ന് പലരും മനസ്സിലാക്കിയിട്ടുമില്ല! ഇത്തരത്തിലുള്ള മാലിന്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സഭയിലെ അസംതൃപതരായ വിശ്വാസികളെ തങ്ങളിലേക്കു വശീകരിക്കുന്ന ശൈലിയാണ് മുരിയാടുസംഘം അനുവര്‍ത്തിക്കുന്നത്. വചനവിരുദ്ധമായതും ആത്മാവിന്റെ നിത്യരക്ഷയ്ക്ക് വിഘാതമായതുമായ ആചാരങ്ങളെ അവഗണിച്ചുകൊണ്ടുതന്നെ സഭയില്‍ നിലനില്‍ക്കാന്‍ സാഹചര്യമുണ്ടായിരിക്കെ, അതിനു തയ്യാറാകാതെ വ്യാജന്മാര്‍ക്കു ചെവികൊടുക്കുന്നവരാണ് ദുരന്തത്തില്‍ അകപ്പെടുന്നത്! കത്തോലിക്കാസഭയിലെ അംഗങ്ങളെ കൌശലപൂര്‍വ്വം വശീകരിക്കുന്നതിനായി വിപുലമായ സംവീധാനങ്ങളാണ് 'എമ്പറര്‍ എമ്മാനുവേല്‍' ഒരുക്കിയിരിക്കുന്നത്!
എമ്പറര്‍ എമ്മാനുവേലിന്റെ കാണാച്ചരടുകള്‍!
രക്ഷകനായ യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും പരസ്യമായിട്ടാണ് വചനം പ്രസംഗിച്ചത്. പരസ്യമായി പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്ഥമായ രഹസ്യപഠനങ്ങളൊന്നും യേഹ്ശുവായില്‍നിന്നോ അപ്പസ്തോലന്മാരില്‍നിന്നോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, രഹസ്യാത്മകത ക്രിസ്തീയമല്ലെന്നു മാത്രമല്ല, ക്രിസ്തീയതയ്ക്കു വിരുദ്ധവുമാണ്! 'എമ്പറര്‍ എമ്മാനുവേല്‍' എന്ന പ്രസ്ഥാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് ഇത്തരത്തിലുള്ള രഹസ്യാത്മകമായ നീക്കങ്ങളിലൂടെ ആയതുകൊണ്ടുതന്നെ ഇതൊരു പൈശാചിക സംഘടനയാകുന്നു! കത്തോലിക്കാസഭയുടെ ഉള്ളില്‍നിന്നുകൊണ്ടുതന്നെ മൂരിയാടു സംഘത്തിലേക്ക് ആളെക്കൂട്ടുന്ന ഇവരുടെ 'ബി' ടീമിനെയാണ് ഈ ലേഖനത്തിലൂടെ അനാവരണംചെയ്യുന്നത്. എന്നാല്‍, ദുരൂഹതകള്‍ ഏറെയുള്ള ഈ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയതിനുശേഷം 'ബി' ടീമിന്റെ പ്രവര്‍ത്തനശൈലി വെളിപ്പെടുത്തുന്നതായിരിക്കും ഉത്തമം!
യേഹ്ശുവായുടെ രണ്ടാംവരവ് അടുത്തിരിക്കുന്നുവെന്ന വിവരമാണ് ഇവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്. ആദ്യനൂറ്റാണ്ടില്‍ രചിക്കപ്പെട്ട വെളിപാട് പുസ്തകത്തില്‍ വിശുദ്ധ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് ഇങ്ങനെയാണ് അരുളിച്ചെയ്യുന്നത്: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12). ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഈ സന്ദേശത്തോടെയാണ്: "ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; രക്ഷകനായ യേഹ്ശുവായേ വരണമേ!"(വെളി: 22; 21). യേഹ്ശുവായുടെ ശിഷ്യന്മാരും ആദ്യത്തെ ക്രൈസ്തവസമൂഹവും പ്രതീക്ഷിച്ചത് അവരുടെ കാലത്തുതന്നെ അവിടുത്തെ പ്രത്യാഗമനം ഉണ്ടാകുമെന്നായിരുന്നു. അപ്പസ്തോലന്മാരുടെ എഴുത്തുകളിലൊക്കെ, ഈ പ്രത്യാശ നിഴലിക്കുന്നുണ്ട്! വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ നോക്കുക: "അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). അവിടുത്തെ വീണ്ടുംവരവുവരെ ഈ പ്രത്യാശ നിലനിര്‍ത്തുക എന്നതാണ് ദൈവഹിതം. അതുകൊണ്ടുതന്നെ 'എമ്പറര്‍ സംഘത്തിന്റെ' വാദങ്ങളില്‍ പ്രത്യേകിച്ചു പുതുമയൊന്നും കാണേണ്ടതില്ല. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്ന പ്രധാന സത്യങ്ങളിലൊന്ന് ഇതുതന്നെയാണ്. എന്നാല്‍, യേഹ്ശുവായുടെ പ്രത്യാഗമനത്തെ ഗൗരവത്തോടെ പ്രഖ്യാപിക്കുന്നതില്‍ കത്തോലിക്കാസഭയ്ക്ക് വീഴ്ച സംഭവിച്ചു എന്നകാര്യം ഒരു യാഥാര്‍ത്ഥ്യവുമാണ്! വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്ന സത്യത്തെ വ്യക്തതയോടെ പഠിപ്പിക്കുന്നതില്‍ ഓരോകാലത്തും വന്ന അബദ്ധദൈവശാസ്ത്രങ്ങളുടെ സ്വാധീനം തടസ്സമായതാണ് ഇതിനു കാരണം.
കത്തോലിക്കാസഭയുടെ ചെറിയ വീഴ്ചകളെപ്പോലും മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ വലയുമായി ഇറങ്ങിയിരിക്കുന്ന അനേകം 'മീന്‍പിടുത്ത' സഭകള്‍ ലോകത്തുണ്ട്! ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരികളായ 'പടുകുരുപ്പയാണ് 'എമ്പറര്‍ എമ്മാനുവേല്‍' അഥവാ മൂരിയാടു സംഘം! തങ്ങളുടെ വിനാശകരമായ ആശയങ്ങള്‍ പഠിപ്പിക്കാന്‍, കത്തോലിക്കാസഭയിലെ ചില നേതാക്കളുടെ വീഴ്ചകളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. ദൈവവചന വിരുദ്ധമായ ആചാരങ്ങള്‍ ദൈവജനത്തിന്റെമേല്‍ ധാര്‍ഷ്ട്യത്തോടെ അടിച്ചേല്പിക്കുന്ന 'ഫ്രീമേസണ്‍' സംഘത്തിനു സഭയിലുള്ള സ്വാധീനമാണ്, എമ്പറര്‍ എമ്മാനുവേല്‍പോലുള്ള പാഷാണ്ഡതകളുടെ വെള്ളവും വളവും എന്നകാര്യം നാം വിസ്മരിക്കരുത്! വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള അധികാരം സഭാംഗങ്ങള്‍ക്ക് ഇല്ലാത്തതുപോലെ, പുരോഹിതരെന്നും അധികാരികളെന്നും പറയപ്പെടുന്ന വ്യക്തികള്‍ക്കും ഇല്ല! ധ്യാനമന്ദിരങ്ങളുടെയും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളുടെയും മറവില്‍ തന്നിഷ്ടപ്രകാരം വചനത്തെ വളച്ചൊടിച്ചു കച്ചവടം നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുകയും, സുവിശേഷ പ്രചാരകരായ സാധാരണ വിശ്വാസികളുടെ പ്രസംഗത്തിലെ വള്ളിയും പുള്ളിയും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലെ 'ടെസ്ട്ട്യൂബില്‍' രാസപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്നു കാണുന്നത്! തെറ്റായ ആശയങ്ങളുടെ പ്രചാരകര്‍ ആരുതന്നെയായിരുന്നാലും അതു തടയപ്പെടണം. ഇവിടെ അത്മായനെന്നോ അധികാരിയെന്നോ ഉള്ള വേര്‍തിരിവു പാടില്ല! സഭയുടെ പ്രഥമ മാര്‍പ്പാപ്പയുടെ ആഹ്വാനം ഇങ്ങനെയാണ് വായിക്കുന്നത്: "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ: 1; 20, 21). പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശമാണിത്.
അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ സംബന്ധിച്ചും സമാനമായ ഉപദേശം വിശുദ്ധ പത്രോസ് നല്‍കിയിരിക്കുന്നു. പൗലോസ് അപ്പസ്തോലന്റെ വാക്കുകളെ വളച്ചൊടിച്ചവര്‍ക്കുള്ള താക്കീതായിട്ടാണ് ഈ വെളിപ്പെടുത്തല്‍ കാണുന്നത്. ആ ഉപദേശം ഇങ്ങനെ: "നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യംതന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ഇങ്ങനെയാണ് എല്ലാ ലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു"(2പത്രോ: 3; 15, 16). ഏതൊക്കെയാണ് വിശുദ്ധലിഖിതങ്ങളെന്നു വ്യക്തമാക്കുന്ന സൂചന തിമോത്തേയോസിന് പൗലോസ് അപ്പസ്തോലന്‍ എഴുതിയ കത്തില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2തിമോ: 3; 16). ഈ വാക്കുകളെ ചിലരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ പരിണിതഫലമായി ബൈബിളിനെ മൊത്തത്തില്‍ ദൈവനിവേശിതമെന്നു വിളിക്കാന്‍ കാരണമായി. എന്നാല്‍, ദൈവനിവേശിതമെന്നു പൂര്‍ണ്ണമായി പറയാന്‍ കഴിയുന്നത് പ്രവചനങ്ങളും നിയമങ്ങളും മാത്രമാണ്. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ ഈ സന്ദേശത്തിന്റെ പൂര്‍ണ്ണത ഇങ്ങനെയാണ്: "യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2തിമോ: 3; 15, 16).
തിമോത്തേയോസ് ബാല്യംമുതല്‍ പഠിച്ചുവന്ന പ്രവചനങ്ങളും നിയമങ്ങളും ദൈവനിവേശിതമാണെന്ന വെളിപ്പെടുത്തലാണ് പൗലോസ് നല്‍കിയത്. ഇവയൊന്നും തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കരുതെന്ന മുന്നറിയിപ്പ് പത്രോസും നല്‍കി. ഇതുതന്നെയാണ് യേഹ്ശുവായും നമുക്കു നല്‍കിയിരിക്കുന്ന ഉപദേശം. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). നിയമവും പ്രവചനവും മാത്രമല്ല, ചരിത്രവും ഉള്‍ക്കൊള്ളുന്നതാണ് ബൈബിള്‍! ഇതില്‍ ഉള്‍ക്കൊള്ളുന്നതും ദൈവനിവേശിതവുമായ പ്രവചനങ്ങളെയും നിയമങ്ങളെയും തങ്ങളുടെ ഇംഗിതത്തിന് അനുസരണമായി വ്യാഖ്യാനിച്ചു പ്രചരണം നടത്തിയ ദൈവശാസ്ത്ര പണ്ഡിതന്മാരാണ് പല പാഷാണ്ഡതകളുടെയും ആവിര്‍ഭാവത്തിനു ഹേതുവായതെന്നു ചിന്തിച്ചാലും തെറ്റില്ല! ഇവര്‍ പുറന്തള്ളിയ അബദ്ധങ്ങളെ പിന്തുണയ്ക്കാന്‍ ആത്മീയജ്ഞാനമുള്ള വിശ്വാസികള്‍ക്കു സാധിച്ചില്ല! സഭയില്‍നിന്നുകൊണ്ട് എതിര്‍ക്കുന്നതിനുപകരം, സഭയുടെ വിമര്‍ശകരും ശത്രുക്കളുമായി ഇവര്‍ മാറിയപ്പോള്‍, സാത്താന്‍ ഇവരെ ഏറ്റെടുത്തു. അതുപോലെതന്നെ, സഭയില്‍നിന്നുകൊണ്ട് എതിര്‍ത്തവരെ പുറത്താക്കിയതും പാഷാണ്ഡസഭകളുടെ ആവിര്‍ഭാവത്തിനു കാരണമായി.
കത്തോലിക്കാസഭയിലെ ജീര്‍ണ്ണതകളില്‍നിന്ന് ഈ അടുത്തകാലത്ത് ഉടലെടുത്തതും അനേകം ദൈവമക്കളെ ഭയാനകമായ ദുരന്തത്തിലേക്ക് തള്ളിയിട്ടതുമായ ഒരു പൈശാചിക പ്രസ്ഥാനമാണ് 'എമ്പറര്‍ എമ്മാനുവേല്‍'! കത്തോലിക്കാസഭയില്‍ കടന്നുകൂടിയ വിജാതിയ അനുകരണത്തെ അംഗീകരിക്കാത്ത അനേകം ദൈവമക്കള്‍ സഭയിലുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയെ ബാധിച്ച ദുര്‍ഭൂതത്തെക്കുറിച്ചു വ്യക്തമായ തിരിച്ചറിവു ലഭിച്ചവരും, ഈ മലിനതകളെപ്രതി വേദനിക്കുന്നവരുമാണ് ഇവര്‍! അസംതൃപ്തരായ ഈ വിശ്വാസികളെയാണ് മൂരിയാടു സംഘം ചൂണ്ടയിട്ടു പിടിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തെയും സഭയിലെ മറ്റു വിശുദ്ധരെയും അംഗീകരിക്കുകയും, എഴുപത്തിമൂന്നു പുസ്തകങ്ങളുള്ള പി. ഓ. സി. ബൈബിള്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന 'എമ്പറര്‍' ചാത്തന്മാരെ ഇവര്‍ തിരിച്ചറിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇവര്‍ നടത്തുന്ന പഠനങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ രൂപം ആദ്യമൊന്നും വെളിപ്പെടുത്തുകയില്ല. ഏതു വിധത്തിലെങ്കിലും ഇവരുടെ ധ്യാനത്തില്‍ എത്തിക്കുകയെന്നതാണ് ഇവരുടെ ശൈലി. ശ്രീ. ശ്രീ. രവിശങ്കറിന്റെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' കോഴ്സുകള്‍ക്കു സമാനമായ ധ്യാനങ്ങളാണ് ഇവരും നടത്തുന്നത്. ഒന്ന്‍, രണ്ട്, മൂന്ന്‍....ഇന്നിങ്ങനെ വിവിധ കോഴ്സുകളുണ്ട്!
ആദ്യത്തെ കോഴ്സുകളില്‍ ഇവരുടെ ദുരൂഹമായ പഠനങ്ങളൊന്നും നല്‍കാറില്ല! കത്തോലിക്കാസഭയിലെ വിജാതിയ അനുകരണങ്ങളെ വചനത്തിന്റെ അടിസ്ഥാനത്തില്‍ എതിര്‍ക്കുന്ന ക്ലാസുകളാണ് ഒന്നാമത്തെ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജപമാലയുടെ പ്രസക്തി വിളിച്ചോതുന്ന ക്ലാസ്സുകള്‍ ഏതൊരു കത്തോലിക്കനെയും വശത്താക്കാന്‍ പര്യാപ്തവുമാണ്! യേഹ്ശുവായുടെ പുനരാഗമനം സമീപിച്ചുവെന്ന്, ആനുകാലിക സംഭവങ്ങളെയും ബൈബിളിനെയും ചേര്‍ത്തുവച്ചുള്ള പ്രബോധനം ഒന്നാമത്തെ കോഴ്സില്‍ ആരംഭിക്കുകയും, പൈങ്കിളി വാരികയിലെ നോവലിനേയും ടെലിവിഷന്‍ സീരിയലിനെയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍, തുടര്‍പഠനം അടുത്ത കോഴ്സിലേക്ക് നീക്കിവയ്ക്കുകയും ചെയ്യും! ഒന്നാംപാഠം അവസാനിക്കുമ്പോള്‍, രണ്ടാംപാഠം പഠിക്കാനുള്ള ആവേശം വിദ്യാര്‍ഥികളില്‍ ജനിപ്പിക്കുന്ന കൌശലമാണ് ഇതിലൂടെ ഈ സംഘം ആവിഷ്കരിച്ചിരിക്കുന്നത്! പടിപടിയായി ഒരു വ്യക്തിയെ മസ്തിഷ്കപ്രക്ഷാളനം നടത്തി തങ്ങളുടെ അടിമയാക്കുന്ന പൈശാചിക ശൈലി ഇവര്‍ പിന്തുടരുന്നു. അതുവഴി മയക്കുമരുന്നിനെക്കാള്‍ അപകടകാരിയായ ഒരു സാമൂഹികവിപത്തായി മുരിയാടുസംഘം മാറിക്കഴിഞ്ഞു!
പാഠം ഒന്ന്‍ ഒരു വിലാപം!
ഒന്നാമത്തെ പാഠം ഒരു വിലാപമാണ്! കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകളെക്കുറിച്ചുള്ള ഏതൊരു സത്യവിശ്വാസിയുടെയും വിലാപത്തെ ഏറ്റുപിടിക്കുന്ന പാഠത്തോടെയാണ് 'എമ്പറര്‍' തങ്ങളുടെ മസ്തിഷ്കപ്രക്ഷാളനം ആരംഭിക്കുന്നത്. മുന്‍പൊരിക്കല്‍ ഇതേ വിലാപഗാനം ആലപിച്ചുനടന്ന വ്യക്തിയായിരുന്നു 'മുല്ലക്കര ദേവസ്യാ'! ഇയാളുടെ ശുശ്രൂഷകളിലെ പ്രധാന ഘടകം ജപമാലയായിരുന്നു. ഇന്ന് ഇയാള്‍ മാതാവിന്റെയും ജപമാലയുടെയും കടുത്ത വിമര്‍ശകനാണെന്നു മാത്രമല്ല, വാര്‍ദ്ധക്യത്തിലേക്കു കടന്നപ്പോള്‍ ഒരു കുളികൂടി നടത്തി പെന്തക്കോസ്തുകാരനായി! തന്റെ ജീവിതത്തിന്റെ പ്രധാന നാളുകളിലൊക്കെ പ്രചരിപ്പിച്ചിരുന്ന ആശയങ്ങളെ ഇയാള്‍ സ്വയം തള്ളിക്കളഞ്ഞു. അന്നൊക്കെ രോഗികള്‍ സുഖമാക്കപ്പെടുകയും അദ്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്തത് പരിശുദ്ധാത്മാവു മുഖേനയാണോ എന്ന കാര്യത്തില്‍ ഇയാള്‍ക്കും വ്യക്തമായ ഉത്തരമില്ല! ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന ആശയക്കുഴപ്പത്തിലും വിഭ്രാന്തിയിലുമാണ് ഇയാളെ അനുഗമിച്ച പലരും! മുല്ലക്കര ദേവസ്യയുടെ കടുത്ത 'ആരാധകന്‍' ആയിരുന്നവനും ഇപ്പോള്‍ എമ്പറര്‍ എമ്മാനുവേലിന്റെ മുന്നണിപ്പോരാളിയുമായ ഒരു വ്യക്തിയെ മനോവയ്ക്കറിയാം. മുല്ലക്കരയെന്ന മരിയഭക്തന്‍ മാതാവിന്റെ ശത്രുവായി മാറിയപ്പോള്‍, ഈ ഭോഷ്ക്കിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്നവരും, സത്യസഭ ഏതാണെന്ന ഉത്തമബോധ്യം ഉള്ളവരുമായ സഭാമക്കളെ സ്വാധീനിക്കാന്‍ മുല്ലക്കരയ്ക്ക് കഴിഞ്ഞില്ല. ഇയാളെ അനുഗമിക്കാന്‍ കൂട്ടാക്കാത്തവരില്‍ പലരെയും വലയില്‍ വീഴ്ത്താന്‍ 'എമ്പറര്‍' ചിലന്തികള്‍ക്കു സാധിച്ചു!
എമ്പറര്‍ എമ്മാനുവേല്‍വിരിച്ച വലയില്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ കുരുങ്ങാനുണ്ടായ കാരണമാണ് പാഠം ഒന്നില്‍ നാം ചിന്തിക്കുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ കടന്നുകൂടിയ മഹാവിപത്തായിരുന്നു സെക്കുലറിസം! ഇതു തിരിച്ചറിയണമെങ്കില്‍ കത്തോലിക്കാ മതബോധനഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ബൈബിളുമായി ചേര്‍ത്തുവച്ചു പരിശോധിക്കണം. ക്രിസ്തു നല്‍കിയ പ്രബോധനങ്ങളെയും അപ്പസ്തോലന്മാര്‍ പിന്തുടര്‍ന്ന പാരമ്പര്യങ്ങളെയും അപ്പാടെ നിരസിക്കുന്ന ഗുരുതരമായ അപകടങ്ങള്‍ ഈ മതബോധനഗ്രന്ഥത്തിലുണ്ട്. തികച്ചും ക്രിസ്തീയ വിരുദ്ധമായ ഈ അബദ്ധ പ്രബോധനങ്ങളെ ബൈബിളിനോളംതന്നെ പ്രാധാന്യത്തോടെ അവതരിച്ചപ്പോള്‍, അപകടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പല സുവിശേഷപ്രസംഗകരും തങ്ങളുടെ പ്രഘോഷണങ്ങളില്‍ ബൈബിളിനെക്കാള്‍ ഊന്നല്‍ കൊടുക്കുന്നത് കത്തോലിക്കാ മതബോധനഗ്രന്ഥത്തിനാണെന്നതും ഇവിടെ ശ്രദ്ധേയമാണ്! കത്തോലിക്കാ മതബോധനഗ്രന്ഥത്തില്‍ ഉത്തമമായ പ്രബോധനങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ മനോവയ്ക്ക് സംശയമൊന്നുമില്ല. എന്നാല്‍, അതീവ ഗുരുതരമായ അബദ്ധങ്ങള്‍ ഇതില്‍ സ്ഥാനംപിടിച്ചപ്പോള്‍, നന്മയും തിന്മയും തമ്മില്‍ വിവേചിക്കാന്‍ സാധാരണ വിശ്വാസികള്‍ക്കു സാധിക്കാതെപോയത് ഗൗരവമായി കാണണം.
"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). ആദ്യത്തെ മാര്‍പ്പാപ്പ ലോകത്തോടു വിളിച്ചുപറഞ്ഞ മഹത്തായ സത്യമാണിത്! ഇതുതന്നെയാണ് ലോകാന്ത്യംവരെ ഓരോ ക്രൈസ്തവനും വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട സത്യം. എന്നാല്‍, ഇതിനു വിരുദ്ധമായി സകല മതങ്ങളിലും രക്ഷയുണ്ടെന്ന മാരകമായ നുണ പ്രചരിപ്പിക്കാന്‍ തുടക്കമിട്ടത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു. യുവജന മതബോധനഗ്രന്ഥത്തില്‍ ഈ അബദ്ധം അതേപടി എഴുതിവയ്ക്കുകയും സഭയുടെ ഔദ്യോഗിക പ്രബോധനമായി പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്പിലെ ക്രിസ്തീയതയെ കുഴിച്ചുമൂടാന്‍പോന്ന മാരക പ്രഹരശേഷിയുണ്ടായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിന് എന്ന വസ്തുത ഇവിടെ സന്ദര്‍ശനം നടത്തുന്ന ആര്‍ക്കും മനസ്സിലാകും. കത്തോലിക്കാസഭയ്ക്ക് അനേകം വിശുദ്ധരെ സംഭാവന ചെയ്തിട്ടുള്ള യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ ഭയാനകമാണ്!
കത്തോലിക്കാസഭയെ ഗ്രസിച്ച 'സെക്കുലറിസത്തിന്റെ ദുരാത്മാവ് ആഗോളസഭയെ ഒന്നടങ്കം ബാധിച്ചപ്പോള്‍, മുല്ലക്കരയും പൊന്നാരവുമൊക്കെ മുളച്ചുപൊങ്ങി എന്നതാണു യാഥാര്‍ത്ഥ്യം! എല്ലാ മതങ്ങളിലും നന്മയുണ്ടെന്ന ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍പോള്‍ രണ്ടാമനും ജല്പിച്ചപ്പോള്‍, ആ ജല്പനത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുകയെന്ന പൈശാചിക ദൗത്യമാണ് ഫ്രാന്‍സീസ് ഏറ്റെടുത്തിരിക്കുന്നത്! ഇതിന്റെയെല്ലാം പരിണിതഫലമായി കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘവും വിജാതിയവാദികളും തങ്ങള്‍ രഹസ്യമായി തുടര്‍ന്നിരുന്ന പൈശാചിക പ്രവര്‍ത്തികള്‍ പരസ്യമായി ചെയ്യാന്‍ ആരംഭിച്ചു. ബൈബിള്‍ പഠിപ്പിക്കുന്നതിനുപകരം രാമായണവും ഭാഗവതവും ഖുറാനുമൊക്കെ പ്രഘോഷിച്ചുകൊണ്ട് ആഭാസന്മാരെപ്പോലെ പുരോഹിതന്മാര്‍ അഴിഞ്ഞാടി! ആള്‍ദൈവങ്ങളുടെയും ദേവതകളുടെയും അന്തപ്പുരങ്ങളിലെ നിത്യസന്ദര്‍ശകരായി മെത്രാന്മാര്‍ മാറി! കത്തോലിക്കാസഭയുടെ ദൈവാലയങ്ങളില്‍ ഗണപതിയും പാര്‍വ്വതിയും ശിവനും സ്ഥാനംപിടിച്ചപ്പോള്‍ അതു 'ദേവാലയ'ങ്ങളായി അധഃപതിച്ചു! ദൈവവചനം പ്രസംഗിക്കുകയും ദൈവത്തെ ശുശ്രൂഷിക്കുകയും ചെയ്യേണ്ട ചില 'ന്യൂജനറേഷന്‍' പുരോഹിതര്‍ താണ്ഡവനൃത്തവുമായി ഊരുചുറ്റുന്ന അവസ്ഥയും നാം കണ്ടു!
ഇത്തരം ആഭാസത്തരങ്ങള്‍ കണ്ടുമടുത്ത യഥാര്‍ത്ഥ വിശ്വാസികള്‍ വീര്‍പ്പുമുട്ടുമ്പോള്‍, ഇവരെ വശീകരിക്കാന്‍ സാധിക്കുന്നവിധത്തില്‍ ആസൂത്രണം ചെയ്ത പാക്കേജാണ് ഒന്നാംപാഠത്തില്‍ 'എമ്പറര്‍ പൊന്നാരം' ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കത്തോലിക്കാസഭയെയും ക്രിസ്തുവിനെയും സ്നേഹിക്കുന്ന ദൈവജനത്തെ അലോസരപ്പെടുത്തിക്കൊണ്ട് വചനവിരുദ്ധമായ ആചാരങ്ങള്‍ സഭയുടെ പാരമ്പര്യമാണെന്ന നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരാണ്, യഥാര്‍ത്ഥത്തില്‍ സഭാമക്കളെ സഭയില്‍നിന്ന് അകറ്റുന്നത്. ഒന്നാംപാഠത്തിലൂടെ പൊന്നാരവും സംഘവും ഫലപ്രദമായി അവതരിപ്പിക്കുന്നത് ഈ വിഷയമാകുമ്പോള്‍, വിശ്വാസികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സഭയിലെ വിജാതിയവാദികള്‍ക്കാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഒളിഞ്ഞിരിക്കുന്ന പൈശാചികത വെളിപ്പെടുത്തുകയും അന്യദേവന്മാര്‍ ആരാണെന്ന യാഥാര്‍ത്ഥ്യം വചനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുകയും ചെയ്തുകൊണ്ട് പൊന്നാരം തന്റെ ഒന്നാംപാഠം അവസാനിപ്പിക്കും. നൂറുശതമാനവും സത്യമായ ഈ പഠനങ്ങള്‍ രണ്ടാംപാഠത്തിലേക്കു വിശ്വാസികളെ ആകര്‍ഷിക്കാന്‍ കാരണമാവുകയും ചെയ്യും!
പാഠം രണ്ട് ജപമാലഭക്തി!
പരിശുദ്ധ കന്യകാമാതാവിനോടുള്ള സ്നേഹവും ആദരവും കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്കു ജീവശ്വാസംപോലെ പ്രധാനമാണ്! യേഹ്ശുവായുടെ അമ്മയെ സ്വന്തം അമ്മയായി സ്വഭവനത്തില്‍ സ്വീകരിച്ചവരാണ് കത്തോലിക്കരായ ദൈവമക്കള്‍! അതുകൊണ്ടുതന്നെ, മാതാവിനോടുള്ള ഭക്തിയെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു സന്ദേശത്തെയും സ്വീകരിക്കാന്‍ നിഷ്കളങ്കരായ വിശ്വാസികള്‍ തയ്യാറാകും! ഇത്തരത്തിലുള്ള മരിയഭക്തിയെ ചൂഷണം ചെയ്ത് ഉപജീവനംകഴിച്ച വ്യക്തിയായിരുന്നു മുല്ലക്കര ദേവസ്യാ! ഇയാളുടെ ഇന്നത്തെ ദുരവസ്ഥ ഏവര്‍ക്കും അറിയാമെന്നു കരുതുന്നു. മരിയഭക്തി മൂത്ത് പെന്തക്കൊസ്തുസഭയില്‍ ചേക്കേറിയ ഏക ഗ്രൂപ്പ് ഇവരുടെതാണ്!
കത്തോലിക്കാസഭയിലെ പ്രാര്‍ത്ഥനകളില്‍ വച്ച് ഏറ്റവും ശക്തവും ശ്രേഷ്ഠവുമാണ് ജപമാല എന്നകാര്യത്തില്‍ ചുരുക്കം ചില കല്‍ദായവാദികള്‍ക്കൊഴികെ മറ്റാര്‍ക്കും എതിരഭിപ്രായമുണ്ടാകാന്‍ തരമില്ല! ജപമാലയുടെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് കത്തോലിക്കാസഭയിലെ മഹാഭൂരിപക്ഷം ദൈവമക്കളും. അതിനാല്‍ത്തന്നെ, 'എമ്പറര്‍ പൊന്നാരം' വിരിക്കുന്ന വലയില്‍ അകപ്പെടുന്നവരില്‍ അധികവും കത്തോലിക്കാസഭയില്‍ അംഗങ്ങളായ വ്യക്തികളാണ്. കത്തോലിക്കരായ ദൈവമക്കളുടെ ജപമാലഭക്തിയെ ചൂഷണംചെയ്യാന്‍ പര്യാപ്തമായ എല്ലാ ചേരുവകളും കൃത്യമായ അളവില്‍ സംയോജിപ്പിച്ചു രണ്ടാംപാഠം ഒരുക്കിയിരിക്കുന്നതിനാല്‍, പൊന്നാരത്തിന്റെ ദൗത്യം വിജയകരമാകാന്‍ ഏറെ സഹായിക്കുന്നു. മരിയഭക്തിയും ജപമാലയും ഇവരുടെ അപകടകരമായ ആശയത്തിലേക്കുള്ള ഏണിപ്പടി മാത്രമാണെന്നുള്ള യാഥാര്‍ത്ഥ്യം ആദ്യമൊന്നും ആരും തിരിച്ചറിയില്ല. രണ്ടാംപാഠത്തില്‍ ഈ നിഗൂഢത ഇവര്‍ വെളിപ്പെടുത്തുകയുമില്ല. മൂന്നാമത്തെ 'കോഴ്സ്' പൂര്‍ത്തിയാക്കിയതിനുശേഷമാണ് മരിയഭക്തിയുടെ ശൈലി മാറുന്നത്. ഈ ശൈലീമാറ്റം വിവരിക്കുന്നതിനുമുമ്പ് മൂന്നാംപാഠം എന്താണെന്നുകൂടി മനസ്സിലാക്കാം.
പാഠം മൂന്ന്‍ യേഹ്ശുവായുടെ ദ്വിതീയാഗമനം!
യേഹ്ശുവായുടെ പുനരാഗമനത്തില്‍ വിശ്വസിക്കാത്ത ക്രൈസ്തവസഭകള്‍ ഒന്നുംതന്നെയില്ല. ക്രിസ്തുവിന്റെ വീണ്ടുംവരവാണ് ക്രിസ്തീയതയുടെ ഏറ്റവും വലിയ പ്രത്യാശ! കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനവും ഇതുതന്നെയാണ്. എന്നാല്‍, ഈ സത്യത്തെ ഗൗരവമായി കാണാത്ത ചിലരെങ്കിലും സഭയില്‍ ഉണ്ടെന്നതും നാം കാണാതെപോകരുത്. സ്വയം ബുദ്ധിമാന്മാരെന്നു നടിച്ച് അനേകരെ വഴിതെറ്റിക്കുന്ന കാപട്യക്കാരാണ് ഇക്കൂട്ടര്‍! ദൈവവചനത്തില്‍ വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കുകയും, സഭയുടെ വിശ്വാസപ്രമാണത്തില്‍ നിരന്തരം ഏറ്റുപറയുകയും ചെയ്യുന്ന ഈ സത്യത്തെ മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ സഭയിലുണ്ട്. കത്തോലിക്കാസഭ മൗനംപാലിക്കുന്ന ഈ സത്യം വെളിപ്പെടുത്താന്‍ തയ്യാറാകുന്ന മറ്റിതര സഭകളെയും വ്യക്തികളെയും കേള്‍ക്കാന്‍ ദൈവജനം ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ അധികാരികള്‍ക്കാവില്ല. യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ച് പെന്തക്കോസ്തുസഭകള്‍ പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങളില്‍ ഭൂരിഭാഗവും അബദ്ധമായതുകൊണ്ട്, ഈ വിധത്തില്‍ ആകര്‍ഷിക്കപ്പെടുന്ന വ്യക്തികള്‍ അപകടത്തില്‍ അകപ്പെടുന്നു. യേഹ്ശുവായുടെ പുനരാഗമനം അടുത്തുവെന്നുള്ള സന്ദേശം പ്രചരിപ്പിക്കുക തന്നെവേണം. എന്നാല്‍, ആ ദിവസത്തെയും മണിക്കൂറിനെയും പ്രവചിക്കുന്ന വ്യാജപ്രവാചകന്മാര്‍ ഉദയം ചെയ്തിരിക്കുന്നത് അപകടമാണ്. ഈ വിധത്തിലുള്ള പ്രഖ്യാപനം നടത്തുകയും, പ്രവചനങ്ങള്‍ പാളിയപ്പോള്‍ ആത്മഹത്യചെയ്യുകയും ചെയ്ത സംഘത്തെ ലോകം കണ്ടു!
യേഹ്ശുവായുടെ മടങ്ങിവരവ് ഒരു യാഥാര്‍ത്ഥ്യമാണെന്നു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളില്‍ ചിലത് ആരംഭത്തില്‍ നാം കണ്ടു. എന്നാല്‍, അവിടുത്തെ ദ്വിതീയാഗമനം പ്രതീകാത്മകമാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകം പുരോഹിതവേഷക്കാര്‍ കത്തോലിക്കാസഭയിലുണ്ട്. ഇത്തരക്കാരുടെ അബദ്ധസിദ്ധാന്തങ്ങളെ അനുധാവനംചെയ്യുന്ന വിശ്വാസികളും വളരെയധികമാണ്. എന്നാല്‍, കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ യേഹ്ശുവായുടെ വീണ്ടുംവരവ് പ്രത്യാശയോടെ കാത്തിരിക്കുന്നവരും, ഈ പ്രത്യാഗമനം പ്രതീകാത്മകമാണെന്നു കരുതാത്തവരുമാണ്! ബുദ്ധിജീവികളായി നടിക്കുന്നവരുടെ ദൃഷ്ടിയില്‍ ഇവര്‍ നിന്ദിക്കപ്പെടുന്നു എന്നതും വിസ്മരിക്കുന്നില്ല! ഇത്തരത്തില്‍ ആത്മീയമായ ഒറ്റപ്പെടലില്‍ വേദനിക്കുന്നവരില്‍ ചിലരെ കൗശലപൂര്‍വ്വം വശീകരിക്കാന്‍ പെന്തക്കോസ്തുസഭകള്‍ വലവിരിക്കുന്നതുപോലെതന്നെ 'മൂരിയാടു' സംഘവും വലയുമായി ഇറങ്ങിയിട്ടുണ്ട്! കത്തോലിക്കാസഭയിലെ വിശുദ്ധരെയും പരിശുദ്ധ കന്യകാമാതാവിനെയും അംഗീകരിക്കുകയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയടക്കം സഭയുടെ ബഹുഭൂരിപക്ഷം വിശ്വാസങ്ങളെയും പിന്തുടരുകയും ചെയ്യുന്ന ഈ സംഘത്തിന്റെ 'കെണി' പെന്തക്കോസ്തുകാരുടെതിനേക്കാള്‍ ദുരന്തകരണെന്നു സത്യം അധികമാരും തിരിച്ചറിയുന്നില്ല.
യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ച് ഇവര്‍ പ്രചരിപ്പിക്കുന്ന നിഗൂഢവും ഭോഷ്ക്കുകള്‍ നിറഞ്ഞതുമായ കാര്യങ്ങളൊന്നും മൂന്നാംപാഠത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതുകൊണ്ട് നാലാംപാഠമായ ദുരന്തത്തിലേക്കു വിശ്വാസികളെ വലിച്ചിഴയ്ക്കാന്‍ പോന്നാരത്തിനു സാധിക്കുന്നു. യേഹ്ശുവായുടെ ദ്വിതീയാഗമനത്തെ സംബന്ധിച്ചുള്ള വ്യക്തമായ പഠനം നല്‍കാന്‍ കത്തോലിക്കാസഭ തയ്യാറാകാത്തതാണ് ഈ ദുരന്തങ്ങള്‍ വേരുറപ്പിക്കാന്‍ മൂലകാരണമെന്നു നാം തിരിച്ചറിയണം. സ്വര്‍ഗ്ഗീയവിശുദ്ധരെ സൃഷ്ടിക്കാന്‍ വചനത്തെ വളച്ചൊടിച്ചതും ദുര്‍വ്യാഖ്യാനം ചെയ്തതും ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. യേഹ്ശുവായുടെ വീണ്ടുംവരവ് ദൃഷ്ടിഗോചരമാണെന്നും പ്രതീകാത്മകമല്ലെന്നും വ്യക്തമാക്കുന്ന സന്ദേശം ബൈബിളിലുണ്ട്. അവിടുത്തെ സ്വര്‍ഗ്ഗാരോഹണം വീക്ഷിച്ചുകൊണ്ടുനിന്ന ശിഷ്യന്മാരോടു ദൈവദൂതന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: "അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11). യേഹ്ശുവായുടെ തിരിച്ചുവരവ് പ്രതീകാത്മകമല്ല എന്നതിന് ഇതിലേറെ തെളിവിന്റെ ആവശ്യമില്ല. അതിനാല്‍ത്തന്നെ, അവിടുത്തെ പ്രത്യാഗമനം ഇതുവരെയും സംഭവിച്ചിട്ടില്ല!
യേഹ്ശുവായുടെ പുനരാഗമനത്തെക്കുറിച്ച് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3). യേഹ്ശുവായുടെ പുനരാഗമനം ഇനിയും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ വിശുദ്ധര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന വാദം വചനവുമായി പൊരുത്തപ്പെടുന്നില്ല! അങ്ങനെയെങ്കില്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? വചനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധര്‍ ഇപ്പോള്‍ ആയിരിക്കുന്നത് പറുദീസായിലാണ്! യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരില്‍ ഒരുവനോട് അവിടുന്നു പറഞ്ഞതും ഇതുതന്നെയായിരുന്നു. ആ വചനം നോക്കുക: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‍ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ: 23; 43).
യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു വ്യാജമായതൊന്നും ഉദ്ഭവിക്കില്ലെന്നു നമുക്കറിയാം. ഇന്നു നീ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കുമെന്നു കവര്‍ച്ചക്കാരനോടു പറഞ്ഞ യേഹ്ശുവാ എന്നാണു സ്വര്‍ഗ്ഗത്തിലേക്കു പോയതെന്നും നമുക്കറിയാം. ഉത്ഥാനത്തിനുശേഷം നാല്പതുനാള്‍ ഭൂമിയിലുണ്ടായിരുന്ന നാളുകളില്‍ ഒരിക്കല്‍പ്പോലും യേഹ്ശുവാ സ്വര്‍ഗ്ഗത്തില്‍ പോയിരുന്നില്ല എന്നതിന് അവിടുന്നുതന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ മഗ്ദലേനമറിയത്തോടു പറയുന്ന ഈ വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല"(യോഹ: 20; 17). നല്ല കള്ളനു പറുദീസാ വാഗ്ദാനം ചെയ്തതിനുശേഷം മൂന്നാംനാളാണ് അവിടുന്ന് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. മരിച്ചുപോയ വിശുദ്ധരെല്ലാം യേഹ്ശുവായുടെ പുനരാഗമനംവരെ വസിക്കുന്നതു പറുദീസായിലാണെന്നും, ഈ പറുദീസാ സ്വര്‍ഗ്ഗമല്ലെന്നും മനസ്സിലാക്കാന്‍ ഇത്രയും വചനങ്ങള്‍ മതിയായതാണ്!
പത്രോസും സഹഷിശ്യന്മാരുമടക്കമുള്ള വിശുദ്ധരെല്ലാം പറുദീസായിലാണെന്നതിനു വ്യക്തമായ തെളിവുകള്‍ വചനം നല്‍കുമ്പോള്‍, ചിലരെയൊക്കെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരാക്കാനുള്ള വ്യഗ്രതയാണ് മനോവയ്ക്കു ഗ്രഹിക്കാന്‍ കഴിയാത്തത്. മറ്റു വിശുദ്ധരുടെ ഗണത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ കണക്കാക്കാന്‍ മനോവയ്ക്കു കഴിയില്ല. അതുകൊണ്ടുതന്നെ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണത്തെ മനോവ ഉറച്ചു വിശ്വസിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന വചനത്തെ വിശകലനംചെയ്യാന്‍ മനോവ ഇവിടെ ശ്രമിക്കാത്തത് വിഷയത്തില്‍നിന്നു വ്യതിചലിക്കരുതെന്ന കാരണത്താലാണ്. യേഹ്ശുവായുടെ വായില്‍നിന്നു പുറപ്പെട്ട വചനത്തെ ബന്ധിക്കാനോ അസാധുവാക്കാനോ ഉള്ള അധികാരം പത്രോസിനോ പിന്‍ഗാമികള്‍ക്കോ നല്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹസത്തിന് അപ്പസ്തോലപ്രമുഖനായ പത്രോസ് മുതിര്‍ന്നിട്ടുമില്ല! എന്നാല്‍, അഭിനവ അപ്പസ്തോലന്മാര്‍ വചനത്തെ അസാധുവാക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെ കാണണം.
തനതുവിധി തുടങ്ങിയ പലതരം വിധികളെക്കുറിച്ചുള്ള വികലമായ പഠനങ്ങള്‍ നല്‍കിക്കൊണ്ട് അന്ത്യവിധിയുടെ പ്രാധാന്യം കുറച്ചുകാണിക്കുന്ന പ്രവണതയും കത്തോലിക്കാസഭയില്‍ കടന്നുകൂടി. ബുദ്ധിജീവികളുടെ മനസ്സിലിരിപ്പ് എന്താണെന്നു വ്യക്തതയോടെ വിശ്വാസികളിലേക്കു പകര്‍ന്നുകൊടുക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടുതന്നെ, അന്ത്യവിധിയെക്കുറിച്ചു വ്യക്തതയില്ലാത്തവരായി സഭയിലെ വിശ്വാസികള്‍ കഴിയുന്നു. ഈ വിധത്തില്‍ ആശയസമന്വയമില്ലാത്ത വിശ്വാസികളെ ആര്‍ക്കും വശീകരിക്കാം എന്നതാണു വസ്തുത. കത്തോലിക്കാസഭയിലെ വിശ്വാസികളില്‍ അധികംപേരും അല്ലാഹുവും യഹോവയും ഒന്നാണെന്ന അബദ്ധധാരണയില്‍ കഴിയുന്നവരാണ്. ഈസാനബിയെയും മറിയംബീവിയെയും യേഹ്ശുവായും മറിയവുമായി പ്രചരിപ്പിക്കുന്ന സുവിശേഷപ്രഘോഷകര്‍ കത്തോലിക്കാസഭയിലുണ്ട്. നേതാക്കന്മാര്‍ ധരിച്ചുവച്ചിരിക്കുന്ന അബദ്ധങ്ങളുടെ ഭാണ്ഡം പേറുന്നവരാണ് ഇവര്‍! അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരുടെ സംഘമായി കത്തോലിക്കാസഭയിലെ വിശ്വാസികള്‍ അധഃപതിച്ചപ്പോള്‍, അര്‍ദ്ധസത്യങ്ങളുമായി ഇവരെ സമീപിക്കുന്നവരുടെ അടിമകളായി ഇവര്‍ മാറി! സകല വിജാതിയ വിശ്വാസങ്ങളെയും ചുമക്കുന്നവരായി ഒരുകൂട്ടര്‍ അധഃപതിച്ചുവെങ്കില്‍, മറ്റൊരുകൂട്ടര്‍ അപകടകരമായ ആശയങ്ങളുമായി കടന്നുവരുന്ന അബദ്ധസഭകളുടെ തടവറയില്‍ അകപ്പെട്ടു! ഇവിടെ ഒരു വചനം നാം ഓര്‍ക്കണം: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6). ഇതുതന്നെയല്ലേ ഇന്നു നാം കാണുന്നത്?
ഒരു വചനംകൂടി വായിച്ചിട്ട് വിഷയത്തിലേക്കു തിരിയാം. വചനമിതാണ്: "പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന് അവര്‍ പറയുന്നു"(ജറെ: 6; 13, 14). ഈ വചനങ്ങളെല്ലാം ആനുകാലിക സംഭവങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍, നേതാക്കാന്മാരിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. അതുതന്നെയാണ് യാഥാര്‍ത്ഥ്യവും!
മൂന്നാംപാഠം ഉപസംഹരിക്കുന്നതിനുമുമ്പ് ഒരുകാര്യംകൂടി വ്യക്തമാക്കുന്നു: യേഹ്ശുവായുടെ വീണ്ടുംവരവിനെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നേതാക്കന്മാര്‍ കത്തോലിക്കാസഭയ്ക്കു ഭീഷണിയാണ്. വ്യക്തതയോടെ ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തയ്യാറാകാത്തതുമൂലം അനേകരെ വഴിതെറ്റിക്കുന്ന വ്യാജന്മാര്‍ ഫലംകൊയ്യുന്നു. എന്തെങ്കിലും സംശയങ്ങളുമായി സഭയിലെ നേതാക്കന്മാരെ ആരെങ്കിലും സമീപിച്ചാല്‍, ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണമേ ലഭിക്കുന്നുള്ളു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ത്തന്നെയാണ് മനോവ ഇതു കുറിക്കുന്നത്. ഇത്തരത്തിലുള്ള നേതാക്കന്മാരുടെ ധിക്കാരത്തെ മുതലെടുത്തുകൊണ്ടാണ് മുരിയാടുസംഘം മുന്നേറുന്നത്. മൂന്നാമത്തെ കോഴ്സ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ പഠിപ്പിക്കുന്ന സകല കാര്യങ്ങളും ദൈവവചനത്തിലെ സത്യങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ, കേള്‍വിക്കാരെ വിശ്വാസത്തിലെടുക്കാനും അപകടകരമായ ആശയത്തെ സത്യമെന്ന് ഉദ്ബോധിപ്പിക്കാനും ഇവര്‍ക്കു സാധിക്കുന്നു. നാലാമത്തെ പാഠംമുതലാണ് അപകടകരമായ ആശയങ്ങളിലേക്കുള്ള വ്യതിചലനം ആരംഭിക്കുന്നത്!
പാഠം നാല് ത്രിത്വത്തിന്റെ നിഗൂഢരഹസ്യം!
ത്രിത്വൈക ദൈവത്തെക്കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്നതില്‍ ക്രൈസ്തവര്‍ പരാജയപ്പെട്ടുവെന്നതാണ് ആശാസ്യമല്ലാത്ത സത്യം! ത്രിത്വത്തെക്കുറിച്ചുള്ള രഹസ്യം നിഗൂഢമാണെന്നും അതു മനുഷ്യര്‍ക്കു വെളിപ്പെടുത്തുകയില്ലെന്നുമുള്ള ധാരണ സഭയില്‍ രൂഢമൂലമായതാണ് അന്വേഷണങ്ങളില്‍നിന്നു വിരമിക്കാനുണ്ടായ കാരണം. ഇതിനെ സാധൂകരിക്കാനായി ഒരു വിശുദ്ധന്റെ പേര് വലിച്ചിഴയ്ക്കാറുമുണ്ട്. ത്രിത്വത്തെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയ വ്യക്തികളില്‍ പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിലെ ഒരു സംഭവവുമായി ചേര്‍ത്തുവച്ചാണ് ഈ വാദം. ഒരിക്കല്‍ അദ്ദേഹം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ ഒരു കൊച്ചുകുട്ടി മണലില്‍ കുഴി കുഴിച്ച്, ഈ കുഴിയിലേക്ക് കടലിലെ വെള്ളം ഒരു കക്കകൊണ്ട് കോരിയൊഴിക്കുന്നത് കാണാനിടയായി. എന്താണ് ചെയ്യുന്നതെന്നു കുട്ടിയോടു ചോദിച്ചപ്പോള്‍, കടലിലെ വെള്ളം വറ്റിക്കാനുള്ള ശ്രമമാണെന്നു കുട്ടി മറുപടി പറഞ്ഞു. ഇത് അസാദ്ധ്യമായ കാര്യമാണെന്ന അഗസ്തീനോസിന്റെ ഉപദേശം കേട്ടപ്പോള്‍ കുട്ടി ഇങ്ങനെ പറഞ്ഞുവത്രെ: "നീ കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്". ഇത് ദൈവത്തില്‍നിന്നു ലഭിച്ച സന്ദേശമായി അഗസ്തീനോസ് സ്വീകരിച്ചു.
AD 354-AD 430 കാലഘട്ടത്തില്‍ ജീവിച്ച ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ മഹാപണ്ഡിതനായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. അദ്ദേഹത്തിനുമുമ്പും ത്രിത്വത്തെക്കുറിച്ചു പഠനങ്ങള്‍ നടത്തിയ വ്യക്തികളുണ്ടായിരുന്നു. അവരില്‍ പ്രമുഖനാണ് തെയോഫിലസ്. ത്രിത്വം എന്ന അര്‍ത്ഥമുള്ള 'ത്രിയാസ്' എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിച്ചത് എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ജീവിച്ചിരുന്ന തെയോഫിലസ് ആണ്. സിറിയയുടെ തലസ്ഥാനവും പ്രമുഖ ക്രൈസ്തവ കേന്ദ്രവുമായിരുന്ന അന്തിയോക്കിയായിലെ മെത്രാനായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രമായിരുന്ന കാര്‍ത്തെജില്‍ ജീവിച്ചിരുന്ന നിയമപണ്ഡിതനും സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനുമായിരുന്ന തെര്‍ത്തുല്യന്‍(എ. ഡി 160-230) 'ത്രിനിത്താസ്' എന്ന ലത്തീന്‍ പദം ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്നു. ഇതില്‍നിന്നാണ് 'ട്രിനിറ്റി' എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം.
സത്തയില്‍ ഒന്നായിരിക്കുന്ന വ്യതിരിക്ത ആളുകള്‍ അടങ്ങിയ തെര്‍ത്തല്യന്റെ ത്രിത്വത്തിലുള്ളത്, പിതാവും പിതാവില്‍നിന്നു ജനിക്കുന്ന പുത്രനും പിതാവില്‍നിന്നു പുത്രന്‍ വഴി പുറപ്പെടുന്ന പരിശുദ്ധാത്മാവും ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ആളുകളെന്നതിന് പകരം, ഒരാള്‍ മാത്രമായ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണെന്ന് തെര്‍ത്തല്യന്റെ സമകാലീനനായ സാബെല്ലിയസ് വാദിച്ചിരുന്നു. 'സാബെല്ലിയനിസം' എന്നറിയപ്പെട്ട ഈ വാദം, പിന്നീട് ആരിയൂസ് സ്വീകരിച്ച നിലപാടിനു നേര്‍വിപരീതമയിരുന്നു. ഇതിനെ തെര്‍ത്തല്യന്‍ നിശിതമായി വിമര്‍ശിച്ചു. ദൈവത്തെ വിവരിക്കാനായി ത്രിത്വം എന്ന് അര്‍ത്ഥം വരുന്ന ഗ്രീക്ക് പദം (Trias) ആദ്യമായി ഉപയോഗിച്ചത് AD180-നടുത്ത്, അന്ത്യോഖ്യയിലെ തിയോഫിലസ് ആണെന്ന് പറയപ്പെടുന്നു. എന്നാല്‍, ലത്തീനില്‍ ദൈവത്തിലെ മൂന്നാളുകളെ ഉദ്ദേശിച്ച് ത്രിത്വം (Trinitas) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, ഉത്തര ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജീവിച്ചിരുന്ന തെര്‍ത്തുല്യന്‍(Tertullian - 160-230) ആണെന്നു നാം കണ്ടു.
ത്രിത്വത്തെ സംബന്ധിച്ചുള്ള വിവരണത്തിലേക്കു കടന്നാല്‍ വിഷയത്തില്‍നിന്നു വ്യതിചലിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുരിയാടുസംഘം അവതരിപ്പിക്കുന്ന വിചിത്ര ത്രിത്വത്തിന്റെ നിഗൂഢതയിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. ത്രിത്വത്തെ സംബന്ധിച്ചുള്ള അബദ്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ ആധുനിക പാഷാണ്ഡസഭകള്‍ ശ്രമിക്കുന്നതിനു പിന്നിലുള്ള കാരണം, കത്തോലിക്കാസഭയുടെ അലംഭാവമാണോ എന്നു ചിന്തിക്കണം! വിശുദ്ധ അഗസ്റ്റിന്റെ അനുഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ത്രിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിരോധിക്കുന്ന ശൈലിയും കണ്ടുവരാറുണ്ട്. വിശുദ്ധ അഗസ്റ്റിനോടു വ്യക്തിപരമായി പറഞ്ഞ സന്ദേശമായി ആ സംഭവത്തെ കാണാനാണു മനോവയ്ക്കു താത്പര്യം! അതുതന്നെയാണ് സത്യവും! വസ്തുതകള്‍ എന്തുതന്നെയായിരുന്നാലും, ത്രിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങളെ പിന്നോട്ടടിക്കാന്‍ വിശുദ്ധ അഗസ്റ്റിന്റെ അനുഭവം എടുത്തിടുന്നത് ശ്രദ്ധേയമാണ്. ത്രിത്വത്തിന്റെ രഹസ്യം കണ്ടെത്തുകയെന്നത് സാധാരണക്കാരന് അപ്രാപ്യമാണെന്ന ചിന്ത വളര്‍ത്തുന്നതിലൂടെ സത്യാന്വേഷികളെ നിര്‍വ്വീര്യരാക്കുകയെന്ന കുതന്ത്രം ഇതിനുപിന്നില്‍ ഇല്ലേയെന്നു സംശയിക്കണം! വിശുദ്ധ അഗസ്റ്റിന്‍ ഒരു മഹാപണ്ഡിതനായിരുന്നുവെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതുകൊണ്ടുതന്നെ, ബുദ്ധിയുടെയും തത്വശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലായിരിക്കാം അദ്ദേഹം നടത്തിയ അന്വേഷണങ്ങളെല്ലാം. എന്നാല്‍, ബൗദ്ധീകമായ അളവുകോലുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നതിനുപകരം നിഷ്കളങ്ക ഹൃദയത്തോടെ വചനത്തില്‍ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്താന്‍ കഴിയുമെന്നുതന്നെയാണ് മനോവയുടെ മതം! ബൈബിളില്‍ ഇങ്ങനെയൊരു വചനമുണ്ട്: "ദൈവമായ യാഹ്‌വെ തന്റെ ദാസരായ പ്രവാചകന്മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല"(ആമോസ്: 3; 7). ദൈവീകജ്ഞാനത്താല്‍ പ്രവാചകന്മാര്‍ അരുളിച്ചെയ്ത വചനങ്ങളുടെ വ്യാഖ്യാനം തലച്ചോറില്‍ ആശ്രയംവച്ച് അന്വേഷിച്ചാല്‍ ലഭിക്കുകയില്ല! ഇതു കണ്ടെത്താന്‍ ആത്മീയജ്ഞാനംതന്നെ വേണം!
ത്രിത്വത്തെ സംബന്ധിച്ചു ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ മനോവ കണ്ടെത്തിയ ചില ചിന്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് `ത്രിത്വം` ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്!' എന്ന ലേഖനത്തിന്റെ ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.
കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നു വിശ്വാസികള്‍ക്കു വ്യക്തമായ പ്രബോധനം നല്കാത്തതുകൊണ്ടുതന്നെ, ത്രിത്വത്തെ സംബന്ധിച്ചുള്ള അബദ്ധപ്രബോധനങ്ങളുമായി വ്യാജപ്രവാചകന്മാര്‍ അനേകരെ വഴിതെറ്റിക്കുന്നുണ്ട്. ത്രിത്വമെന്നു കേട്ടപ്പോള്‍ തലചുറ്റിപ്പോയ ഒരു വ്യാജപ്രവാചകനായിരുന്നു 'മുഹമ്മദുനബി'! ഇയാളുടെ ഇത്തിരിപ്പോന്ന ബുദ്ധിയിലും കപട ആത്മീയതയിലും ത്രിത്വത്തിന്റെ രഹസ്യമോ ദൈവത്തിന്റെ സര്‍വ്വശക്തിയോ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കാരണം, ഇയാള്‍ ജനിച്ചത് ഇസ്മായേലിന്റെ പരമ്പരയിലായിരുന്നു. ഇസ്മായേലാകട്ടെ, ഹാഗാറിന്റെ പുത്രനും! ദൈവവചനം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്: 3; 23). അതിനാല്‍, മുഹമ്മദില്‍നിന്ന് ഇതിലേറെ പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍! മുഹമ്മദ് തനിക്കുള്ള വിവരത്തില്‍നിന്നുകൊണ്ട് ഇങ്ങനെ പുലമ്പി: "ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍(ഇതില്‍നിന്ന്)വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധനത്രെ"(സുറ: 4: 171).
എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ക്രൈസ്തവരുടെ ഇടയില്‍നിന്നുതന്നെ ഉദയംകൊണ്ട വ്യാജപ്രവാചകന്മാര്‍ ത്രിത്വത്തിനു പുതിയ നിര്‍വചനവുമായി ഇറങ്ങിയിട്ടുണ്ട്! ഇത്തരത്തിലുള്ള ഒരു വിചിത്ര ത്രിത്വത്തെയാണ് മുരിയാടുസംഘം പരിചയപ്പെടുത്തുന്നത്. ഇതിനോടു സമാനമായ ആശയങ്ങള്‍ പുരാതനകാലംമുതല്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടെങ്കിലും വിശ്വാസികളെ സ്വാധീനിക്കാന്‍പോന്ന ശക്തിയില്ലായിരുന്നു. മുരിയാടുസംഘത്തിന്റെ അത്രതന്നെ നിഗൂഢമായ നീക്കങ്ങള്‍ നടത്താന്‍ കഴിയാതെപോയതും വിവരസാങ്കേതികവിദ്യയിലെ അഭാവവുമായിരിക്കാം മുന്‍കാലങ്ങളില്‍ ഈ ആശയങ്ങള്‍ ചാരംമൂടിപ്പോകാന്‍ കാരണമായത്. ത്രിത്വത്തെക്കുറിച്ചുള്ള അപകടകരമായ ആശയങ്ങളില്‍ മുരിയാടുസംഘം എത്തിച്ചേര്‍ന്നത് പൊടുന്നനെയുള്ള ഒരു പ്രതിഭാസമായിരുന്നില്ല. മറിച്ച്, കത്തോലിക്കാസഭയ്ക്കുള്ളില്‍ ഉരുണ്ടുകൂടിയ ഒരു ആശയത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു. പരിശുദ്ധ ത്രിത്വത്തില്‍ ഒരു സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്നും അത് പരിശുദ്ധ കന്യകാമറിയം ആണെന്നും പരോക്ഷമായി പഠിപ്പിക്കുന്ന ചിലര്‍ സഭയിലുണ്ട്. ഈ ആശയത്തിന്റെ പ്രത്യക്ഷ ഭാവമാണ് 'എമ്പറര്‍ എമ്മാനുവേല്‍'!
പരിശുദ്ധാത്മാവും പരിശുദ്ധ കന്യകാമാതാവും ഒരാള്‍ത്തനെയാണെന്ന വാദവുമായി നേരിട്ടിറങ്ങിയാല്‍ ആരും സ്വീകരിക്കില്ലെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ഈ ആശയം ഇവര്‍ പരസ്യമായി പ്രഖ്യാപിക്കാറില്ല. പകരം ഈ സിദ്ധാന്തത്തിലേക്കു പടിപടിയായി നയിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കോഴ്സുകള്‍ ആവിഷ്കരിച്ചിരിക്കുന്നു! കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ വ്യതിചലനത്തെയും സഭയില്‍ കടന്നുകൂടിയ മാലിന്യങ്ങളെയും തുറന്നുകാണിച്ചുകൊണ്ട്, ഇക്കാര്യങ്ങളില്‍ അസ്വസ്ഥതയില്‍ കഴിയുന്ന യഥാര്‍ത്ഥ വിശ്വാസികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ആദ്യത്തെ മൂന്നു കോഴ്സുകളിലൂടെ സാധ്യമാകുന്നു. അതിനുശേഷമാണ് ത്രിത്വത്തിന്റെ വിഷയത്തിലേക്ക് നയിക്കുന്നു എന്നതിനാല്‍, ഈ ആശയം അടിച്ചേല്‍പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല! കത്തോലിക്കാസഭ വിശുദ്ധരായി പരിഗണിക്കുന്ന ചിലരുടെ ആശയങ്ങളെ വികലമായി അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാന്‍ ശ്രമിക്കുന്ന കുതന്ത്രവും 'എമ്പറര്‍സംഘം' സ്വീകരിച്ചിട്ടുണ്ട്! ഇതില്‍ പ്രധാനപ്പെട്ട ആശയമാണ് ത്രിത്വത്തിലെ സ്ത്രീഭാവം(feminine aspect)!
പരിശുദ്ധ ത്രിത്വത്തില്‍ സ്ത്രീയുണ്ടോ?
ജ്ഞാനത്തിന്റെ പുസ്തകത്തില്‍ 'അവള്‍' എന്നാണു ജ്ഞാനത്തെ സംബോധന ചെയ്തിരിക്കുന്നതെന്നു നമുക്കറിയാം. പരിശുദ്ധ കന്യകാമറിയത്തെ പ്രതീകാത്മകമായി അവതരിപ്പിക്കാന്‍ ഉപയോഗിചിരിക്കുന്നതാണ് ഈ സംബോധയെന്നു വാദിക്കുന്നവര്‍ കത്തോലിക്കാസഭയിലുണ്ട്! ഈ വാദത്തിലെ പൊരുത്തവും പൊരുത്തക്കേടും അല്പമെങ്കിലും അറിയേണ്ടിയിരിക്കുന്നു.
ജ്ഞാനത്തെ സംബന്ധിച്ചുള്ള സംബോധനയില്‍ 'അവള്‍' എന്ന പ്രയോഗം പരിശുദ്ധ കന്യകാമറിയത്തെ പ്രതീകാത്മകകമായി സൂചിപ്പിച്ചിരിക്കുന്നതാണെങ്കില്‍ ചില പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയും. കാരണം, ബൈബിളില്‍ തിന്മയുടെ ദേശങ്ങളെ കുറിക്കുന്നതിനായി കൂടുതലായും ഉപയോഗിക്കുന്നത് 'അവള്‍' എന്ന സംബോധനയാണ്! പ്രത്യേകിച്ച്, ജറുസലേമിനെ അതിന്റെ തിന്മകളെപ്രതി ശിക്ഷിക്കുമെന്നു പറയുന്നിടത്തെല്ലാം 'അവള്‍' എന്നാണ് പറയുന്നത്. അതായത്, ജ്ഞാനത്തെ അവളെന്നു സംബോധന ചെയ്യുന്നതുപോലെതന്നെ, ജറുസലേമിനെയും സ്ത്രീയായിട്ടാണ് സൂചിപ്പിക്കുന്നത്! അങ്ങനെയെങ്കില്‍ ജറുസലേം പ്രതിനിധീകരിക്കുന്നത് ഏതു സ്ത്രീയെയായിരിക്കും? ജ്ഞാനമെന്ന നന്മയെ സ്ത്രീയായി പരിഗണിക്കുന്നതുപോലെ, തിന്മയെയും സ്ത്രീയായി അവതരിപ്പിക്കുന്നുണ്ട്! തിന്മ കൊടികുത്തിവാഴുന്ന പട്ടണങ്ങളിലേക്കു ശിക്ഷ അയയ്ക്കുമെന്നു പ്രവചിക്കുന്നിടത്തെല്ലാം ആ പട്ടണങ്ങളെ സ്ത്രീയോടെന്നപോലെ സംബോധന ചെയ്യുന്നതു കാണാം. ഇവയെല്ലാം പരിശുദ്ധ കന്യകാമാതാവാണെന്ന വാദം തികച്ചും നിരര്‍ത്ഥകമാണ്. ഉത്പത്തി പുസ്തകത്തില്‍ പിശാചിന്റെ പ്രതിനിധിയായ സര്‍പ്പത്തോട് പറയുന്ന വചനത്തിലെ സ്ത്രീ പരിശുദ്ധ അമ്മയാണെന്ന കാര്യത്തില്‍ മനോവയ്ക്കു സംശയമില്ല. ആര്‍ക്കും വ്യക്തമാകുന്ന വിധത്തില്‍ സ്പഷ്ടമായിത്തന്നെ അതു കുറിച്ചിട്ടുണ്ട്. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും"(ഉല്‍പത്തി: 3; 15). ഇവിടെ ക്രിസ്തുവിനോടു ചേര്‍ത്ത് വെളിപ്പെടുത്തിയിരിക്കുന്ന അമ്മ അവിടുത്തെ അമ്മതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും.
വെളിപാടു പുസ്തകത്തിലും ഇതിനു സമാനമായ വിവരണം കാണാം. ഇവിടെയൊക്കെ യേഹ്ശുവായോടു ചേര്‍ത്തുതന്നെയാണ് ഈ സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്നത്. യേഹ്ശുവായുടെ അമ്മയെന്നു സൂചിപ്പിച്ചിരിക്കുന്ന സ്ത്രീയെ മറ്റേതെങ്കിലും സ്ത്രീയോടോ, ഏതെങ്കിലും സ്ഥലത്തിന്റെ പ്രതീകമായോ അന്വേഷിക്കുന്നവര്‍ സ്ഥാപിത താത്പര്യക്കാരായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല! എന്നാല്‍, ബൈബിളില്‍ കാണുന്ന മുഴുവന്‍ സ്ത്രീ സൂചനകളെയും കന്യകാമറിയത്തില്‍ ആരോപിക്കുന്നതും ദുരുദ്ദേശപരമാണ്! ഇത്തരം വാദങ്ങള്‍ മനുഷ്യനെ സത്യത്തിനിന്ന്‍ അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ബൈബിളിലെ ചില സ്ത്രീ സംബോധനകള്‍ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. വിഗ്രഹങ്ങളാലും വ്യഭിചാരത്താലും മലിനപ്പെട്ട ജറുസലേമിനെ സ്ത്രീയെന്നു സംബോധചെയ്യുമ്പോള്‍, ആ സ്ത്രീ പരിശുദ്ധ കന്യകാമറിയം ആണെന്നു കരുതാന്‍ പരിശുദ്ധാത്മാവുള്ള ആര്‍ക്കും കഴിയില്ല! ബൈബിളിലെ അനേകം സൂചനകളില്‍ ചിലത് ശ്രദ്ധിക്കുക: "ധിക്കാരിയും മലിനയും മര്‍ദ്ദകയുമായ നഗരത്തിനു ദുരിതം! അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല. അവള്‍ ശിക്ഷണത്തിനു വഴങ്ങുന്നില്ല. അവള്‍ യാഹ്‌വെയില്‍ ആശ്രയിക്കുന്നില്ല. തന്റെ യാഹ്‌വെയിങ്കലേക്ക് അവള്‍ തിരിയുന്നില്ല"(സെഫാ: 3; 1, 2). ജറുസലേമിനെക്കുറിച്ചുള്ള ഈ പ്രവചനഭാഗത്ത് പരാമര്‍ശിക്കുന്ന സ്ത്രീ പരിശുദ്ധ കന്യകാമറിയം അല്ലെന്ന വസ്തുത ഏതൊരു വ്യക്തിക്കും തിരിച്ചറിയാന്‍ കഴിയും. ജറുസലേമിനെ സൂചിപ്പിക്കുമ്പോള്‍ അവളെന്നും, ഇസ്രായേലിനെ പരാമര്‍ശിക്കുമ്പോള്‍ അവനെന്നുമാണ് ബൈബിളില്‍ കാണുന്നത്.
ജ്ഞാനത്തെക്കുറിച്ചു മാത്രമായി ബൈബിളില്‍ ഒരു പുസ്തകമുണ്ട്. അതിന്റെ പേരുതന്നെ 'ജ്ഞാനം' എന്നാണ്. ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ജ്ഞാനത്തെ പരിശുദ്ധ കന്യകാമറിയവുമായി താരതമ്യം ചെയ്‌താല്‍ അനേകം പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയും. അതു മുഴുവനായും വിശകലനം ചെയ്യാന്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നില്ല. ത്രിത്വത്തെ സംബന്ധിച്ചും യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ചും വ്യക്തമാക്കുന്ന ഒരു ലേഖനം മനോവയുടെ പണിപ്പുരയിലാണ്. ഈ ലേഖനത്തിന്റെ രണ്ടാംഭാഗമായി അതു പ്രസിദ്ധീകരിക്കാനാണ് മനോവ ലക്ഷ്യമിടുന്നത്. എമ്പറര്‍ എമ്മാനുവേല്‍ എന്നപേരില്‍ ജനത്തെ വഞ്ചിക്കുന്ന ദുഷ്ടശക്തികള്‍ പ്രധാനമായും പ്രചരിപ്പിക്കുന്ന ഭോഷ്ക്കുകള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളതാണ്! അതുകൊണ്ടുതന്നെ ത്രിത്വത്തിലെ സ്ത്രീയെയും യേഹ്ശുവായുടെ പുനരാഗമാനത്തെയും വചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തതയോടെതന്നെ വിവരിക്കെണ്ടിയിരിക്കുന്നു. എന്നാല്‍, ഈ രണ്ടു വിഷയങ്ങളെയും സംബന്ധിച്ച് ഇവര്‍ നടത്തുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചുരുക്കമായി മാത്രം വിവരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.
ജ്ഞാനവും പരിശുദ്ധ കന്യകാമറിയവും ഒന്നാണെന്ന പ്രചരണത്തിന്റെ പരിണാമം വന്നെത്തിനില്‍ക്കുന്നത് വലിയൊരു അപകടത്തിലാണ്. ഈ അപകടമാണ് 'എമ്പറര്‍ എമ്മാനുവേല്‍'! ജ്ഞാനമാണ് പരിശുദ്ധ അമ്മയെന്ന വാദവുമായി ചുറ്റിത്തിരിയുന്നവരുടെ ഇന്നത്തെ പ്രചരണം, കന്യകാമറിയവും പരിശുദ്ധാത്മാവും ഒന്നാകുന്നു എന്നാണ്! ജ്ഞാനമെന്നത് പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ ഒന്നു മാത്രമാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം നോക്കുക: "അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!"(ജ്ഞാനം: 9; 17). ജ്ഞാനവും പരിശുദ്ധാത്മാവും ഒന്നല്ല എന്നുള്ള യാഥാര്‍ത്ഥ്യം ഈ വചനത്തിലുണ്ട്! പരിശുദ്ധ അമ്മയെ ജ്ഞാനവുമായി സമമാക്കാന്‍ സാധിക്കുമോയെന്ന്, ജ്ഞാനത്തെക്കുറിച്ചുള്ള ഈ വിവരണം പരിശോധിച്ചാല്‍ മനസ്സിലാകും: "വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില്‍ അവള്‍ക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവള്‍ക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവള്‍ മുന്‍കൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവള്‍ക്കറിയാം"(ജ്ഞാനം: 8; 8).
പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളായിരുന്നതുകൊണ്ട്, ആത്മാവിന്റെ ദാനങ്ങള്‍ ഈ അമ്മയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഈ അമ്മ തന്നെയാണ് പരിശുദ്ധാത്മാവെന്നു വാദിക്കുന്നത് ദൈവനിഷേധമാണെന്നു മറക്കരുത്. നാം ഇവിടെ കണ്ട വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് ജ്ഞാനത്തിന്റെ അനേകം ഗുണങ്ങളില്‍ ചിലതു മാത്രമാണ്. ജ്ഞാനത്തിനുമുന്നില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ലെങ്കില്‍, പരിശുദ്ധ അമ്മ ജ്ഞാനമാണെന്നു പറയാന്‍ കഴിയുമോ? യേഹ്ശുവായ്ക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ ജറുസലേം ദൈവാലയത്തില്‍വച്ച് അവിടുത്തെ നഷ്ടപ്പെടുകയും, മൂന്നാംനാള്‍ കണ്ടെത്തുകയും ചെയ്യുന്നതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. എല്ലാം അറിയുന്ന ജ്ഞാനമായിരുന്നു പരിശുദ്ധ അമ്മയെന്നു സൂചിപ്പിക്കുന്ന വിധത്തിലായിരുന്നില്ല അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്! ആ സന്ദര്‍ഭവും പരിശുദ്ധ അമ്മയുടെ വാക്കുകളും ശ്രദ്ധിക്കുക: "അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു"(ലൂക്കാ: 2; 48). ജ്ഞാനത്തെക്കുറിച്ചുള്ള വിവരണം കണക്കിലെടുക്കുമ്പോള്‍, പരിശുദ്ധ കന്യകാമറിയമാണ് ജ്ഞാനമെന്നു വാദിക്കുന്നവരുടെ വാദത്തെ സാധൂകരിക്കുന്നതല്ല ഈ സന്ദര്‍ഭവും വാക്കുകളും!
ജ്ഞാനവും പരിശുദ്ധ അമ്മയും ഒന്നാണെന്ന ആശയത്തില്‍ ആരംഭിച്ച്, പരിശുദ്ധാത്മാവും യേഹ്ശുവായുടെ അമ്മയായ കന്യകാമറിയവും ഒന്നാണെന്ന ഗുരുതരമായ ആശയത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന പാഷാണ്ഡതയുടെ തുടക്കക്കാര്‍ മൂരിയാടുസംഘമാണെന്ന് ആരും കരുതേണ്ട! മാറാല പിടിച്ചുകിടന്ന ഒരു പാഷാണ്ഡതയെ പൊടിതട്ടിയെടുത്തുവെന്നതാണ് ഈ സംഘത്തിന്റെ സംഭാവന! അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പൗരസ്ത്യസഭയില്‍ ശക്തിപ്രാപിച്ച അപകടകരമായ പാഷാണ്ഡതയായിരുന്നു ഇത്! ഇസ്ലാംമതം ആവിര്‍ഭവിക്കുന്ന കാലത്ത് പൗരസ്ത്യസഭയില്‍ ഇത്തരം പാഷാണ്ഡത നിലനിന്നതായുള്ള സൂചന മുഹമ്മദിന്റെ വാക്കുകളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. ത്രിത്വത്തെക്കുറിച്ചുള്ള മുഹമ്മദിന്റെ ആകുലതകള്‍ അയാള്‍ അനുയായികളെ പഠിപ്പിക്കുമ്പോള്‍, ഈ വിധത്തിലുള്ള സൂചനകളും നല്‍കുന്നുണ്ട്. മുഹമ്മദിന്റെ ആദ്യഭാര്യയുടെ ബന്ധു പൗരസ്ത്യ ക്രിസ്തീയസഭയിലെ ഒരു പുരോഹിതനായിരുന്നുവെന്ന ചരിത്രം ഇതുമായി കൂട്ടിവായിക്കാവുന്നതാണ്!
മുഹമ്മദ് ജീവിച്ച കാലഘട്ടത്തില്‍ ആ ദേശത്തുണ്ടായിരുന്ന ക്രിസ്ത്യാനികളില്‍ ഉടലെടുത്ത പാഷാണ്ഡതകള്‍ ക്രിസ്തീയതയുടെ ഭാഗമാണെന്നു ഇയാള്‍ കരുതി. അതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു ആയത്ത് ഖുറാന്റെ ഭാഗമാക്കാന്‍ ഇവന്‍ തയ്യാറായത്: "അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്"(സുറ: 4; 117). മരിയഭക്തി അതിരുകടന്ന് കന്യകാമറിയത്തെ ത്രിത്വത്തിന്റെ ഭാഗമാക്കാന്‍ ഒരുമ്പെട്ടവരില്‍ ഒരുവനാകാം ഖദീജയുടെ ബന്ധുവായ പാതിരി! മുഹമ്മദ് എതിരിട്ട മതവിഭാഗങ്ങളില്‍ പ്രധാനപ്പെട്ടത് ക്രിസ്തുമതവും യഹൂദമതവും ആയിരുന്നു. തന്റെ സ്വന്തം ഗോത്രമായ ഖുറൈഷികളുമായും ഇയാള്‍ക്ക് വൈര്യമുണ്ടായിരുന്നുവന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ക്രൈസ്തവരോടും യഹൂദരോടും മുഹമ്മദിനുണ്ടായിരുന്ന പക ചെറുതായിരുന്നില്ല! കാരണം, ഖുറൈഷികളുടെ 'പാഗണ്‍' സംസ്ക്കാരത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ വിശ്വാസങ്ങളുള്ള യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ചുവടുപിടിച്ചായിരുന്നു മുഹമ്മദ് തന്റെ മതം ഉണ്ടാക്കിയത്! അതുകൊണ്ടുതന്നെ, ഇവരോടു ചെറുത്തുനില്‍ക്കുകയെന്നതായിരുന്നു ഏറെ ശ്രമകരമായ കാര്യം. ഇവരിലെ പോരായ്മകളെ കണ്ടെത്തുകയും അതു പ്രചരണതന്ത്രമാക്കുകയും ചെയ്തത് ഇക്കാരണത്താലാണ്! ഇപ്രകാരം ഇയാള്‍ക്കു ലഭിച്ച പിടിവള്ളികളായിരുന്നു ത്രിത്വവും ത്രിത്വത്തിലെ സ്ത്രീ സാന്നിദ്ധ്യവും!
ത്രിത്വത്തില്‍ സ്ത്രീയില്ല!
കത്തോലിക്കാസഭയുടെ ഉള്ളില്‍നിന്നുകൊണ്ട് 'എമ്പറര്‍ എമ്മാനുവേല്‍' സംഘത്തിലേക്ക് ആളുകളെ 'റിക്രൂട്ട്' ചെയ്യുന്ന ഇവരുടെ 'ബി'ടീം പ്രവര്‍ത്തിക്കുന്നത് ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ്. ത്രിത്വത്തിലെ സ്ത്രീയെ അവതരിപ്പിക്കാന്‍ 'അവള്‍' എന്ന സംബോധനയോടെ അവതരിപ്പിച്ചിരിക്കുന്ന ജ്ഞാനത്തെ മാതാവാണെന്ന പ്രചരണം ഇവര്‍ നടത്തുന്നു. ദൈവത്തിന്റെ നാമമായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നവയില്‍ ഒന്ന്‍ സ്ത്രീത്വത്തെ സൂചിപ്പിക്കുന്നു എന്നതാണ് ഇവരുടെ കണ്ടെത്തല്‍! ഈ വിധത്തില്‍ സ്ത്രീഭാവമുള്ള പേരുകളിലൂടെ ഒരാളെ സ്ത്രീയായി കാണുന്നത് തികച്ചും വിവരക്കേടാണെന്നു പറയാതെ വയ്യാ! കാരണം, ഓരോ ഭാഷകളിലും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിച്ചാണ് ഓരോ വസ്തുക്കളെയും പരിചയപ്പെടുത്തുന്നത്! ചില രാജ്യങ്ങളെത്തന്നെ സ്ത്രീയെന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നതെന്നും നമുക്കറിയാം. ഉദാഹരണത്തിന്, ഭാരതത്തെ ഭാരതമാതാവെന്നു വിളിക്കുന്നത് ഇന്ത്യ പെണ്ണായതുകൊണ്ടല്ല! ഭാരതം എന്ന പേര് ഇന്ത്യയ്ക്ക് വന്നത്, ഭരതന്‍ ഭരിച്ച നാടായിരുന്നതുകൊണ്ടാണ് എന്നാണല്ലോ ഐതീഹ്യം! ഭരതന്റെ പേരില്‍നിന്നുണ്ടായ ഭാരതം എങ്ങനെയാണു സ്ത്രീയാകുന്നത്? 'ഭാരതി' എന്നായിരുന്നുവെങ്കില്‍, ഭാരതത്തെ സ്ത്രീയായി പരിഗണിക്കാമായിരുന്നു!
ജര്‍മ്മന്‍ ഭാഷയില്‍ ഓരോ വസ്തുക്കളെയും കുറിക്കുന്ന വാക്കുകള്‍ക്കുമുന്നില്‍ അവയുടെ വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്ന 'ആര്‍ട്ടിക്കിള്‍' ചേര്‍ക്കാറുണ്ട്. പുല്ലിംഗം, സ്ത്രീലിംഗം, നപുംസകം എന്നിവ ഈ വിധത്തില്‍ വേര്‍തിരിക്കപ്പെടുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മേശ, കസേര, അലമാര, പെന്‍സില്‍ തുടങ്ങിയവ പുല്ലിംഗവും, കണ്ണട, ബള്‍ബ് തുടങ്ങിയവ സ്ത്രീലിംഗവുമാണ്. എന്നാല്‍, പുല്ലിംഗമാണെങ്കില്‍പ്പോലും ഒന്നിലധികം എണ്ണമുണ്ടെങ്കില്‍ അവ സ്ത്രീലിംഗമായി മാറും. അതായത്, എല്ലാ ബഹുവചനങ്ങളും സ്ത്രീലിംഗമാണ്! സ്ത്രീയുടെയോ പുരുരുഷന്റെയോ എന്ന വ്യത്യാസമില്ലാതെ ശരീരത്തെ പുല്ലിംഗമായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍, ശരീരത്തിലെ അവയവങ്ങള്‍ പുല്ലിംഗമായും സ്ത്രീലിംഗമായും വ്യത്യസ്ഥത പുലര്‍ത്തുന്നു. ഭാഷയിലെ ഈ പ്രത്യേകത ആ വസ്തുക്കള്‍ സ്ത്രീയോ പുരുഷനോ എന്നു നിശ്ചയിക്കാനുള്ള സൂചനകളല്ല. എല്ലാ ഭാഷകളിലും ഇത്തരത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. ചില ഭാഷയില്‍ പുല്ലിംഗമായ പദങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കള്‍ മറ്റൊരു ഭാഷയില്‍ സ്ത്രീലിംഗമോ നപുംസകമോ ആകാം. പേര് ഏതു ലിംഗത്തിലാണെന്നു നോക്കി അവ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളുടെ ലിംഗനിര്‍ണ്ണയം നടത്തുന്നത് ഭാഷയിലുള്ള അറിവില്ലായ്മയാണ്!
മലയാള ഭാഷയിലും ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ട്. മലയാള ഭാഷയില്‍ പ്രത്യയമല്ല, അര്‍ത്ഥമാണ് ലിംഗകല്പനയില്‍ പ്രധാനം. നപുംസകരൂപമായ ചില പദങ്ങള്‍ അര്‍ത്ഥംകൊണ്ട് പുല്ലിംഗമോ സ്ത്രീലിംഗമോ ആകാം. പുല്ലിംഗരൂപമായ ചില പദങ്ങള്‍ അര്‍ത്ഥമനുസരിച്ച് നപുംസകലിംഗവും ആകാം. ഉദാഹരണത്തിന്, കനകം എന്ന പദം നപുംസകമാണെങ്കിലും അത് അര്‍ത്ഥമാക്കുന്ന വസ്തു സ്ത്രീലിംഗമാണ്. നപുംസക അര്‍ത്ഥത്തെ കുറിക്കുന്ന പുല്ലിംഗപദമാണ് 'അണ്ണാന്‍'! 'അണ്ണാച്ചി' എന്ന സ്ത്രീലിംഗ പദം പ്രതിനിധാനം ചെയ്യുന്നത് പുരുഷനെയാണെന്നു നമുക്കറിയാം. ഇവയൊക്കെപ്പോലെ, ബൈബിളില്‍ ദൈവത്തെ കുറിക്കുന്ന പദങ്ങളില്‍ ചിലതൊക്കെ സ്ത്രീലിംഗമായിരിക്കുന്നതുകൊണ്ട് ദൈവത്തില്‍ സ്ത്രീത്വമുണ്ടെന്നു വാദിക്കുന്നവരെ നോക്കി തലയില്‍ കൈവയ്ക്കാനേ മനോവയ്ക്കു കഴിയൂ!
സൃഷ്ടാവായ ദൈവത്തെ യേഹ്ശുവാ വിളിച്ചത് പിതാവേ എന്നായതുകൊണ്ട് ത്രിത്വത്തിലെ ഒന്നാമന്‍ സ്ത്രീയല്ലെന്ന കാര്യം വ്യക്തമാണ്! യേഹ്ശുവാ പുരുഷനല്ലെന്നു പറയാന്‍ സാമാന്യബോധമുള്ള ആര്‍ക്കും കഴിയില്ല. മാത്രവുമല്ല, അവിടുന്നു പിതാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്, പിതാവും താനും ഒന്നാണെന്നും, തന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്നുമാണ്. ഇവ സാക്ഷ്യപ്പെടുത്തുന്ന വചനങ്ങള്‍ ഇവിടെ കുറിക്കേണ്ട ആവശ്യമുള്ളതായി മനോവ കരുതുന്നില്ല. പിതാവോ പുത്രനോ സ്ത്രീ അല്ലാതിരിക്കേ, ത്രിത്വത്തില്‍ ശേഷിക്കുന്ന മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ എങ്ങനെയാണു വിശേഷിപ്പിച്ചിരിക്കുന്നത് എന്നു നോക്കാം. പരിശുദ്ധാത്മാവിനെ വെളിപ്പെടുത്തുന്നിടത്തെല്ലാം യേഹ്ശുവാ സംബോധചെയ്തിരിക്കുന്നത് 'അവന്‍, സഹായകന്‍' എന്നീ പുല്ലിംഗപദങ്ങള്‍ ഉപയോഗിച്ചാണ്. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ പിതാവിനോടു അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും"(യോഹ: 14; 16, 17).
ബൈബിളില്‍ നാം കാണുന്ന ത്രിത്വൈകദൈവം ഇതാണ്. ഈ ത്രിത്വത്തില്‍ സ്ത്രീയുണ്ടെന്നു വാദിക്കുന്നവരുടെ ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുകയെന്നതല്ല; മറിച്ച്, പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കലാണ്! ത്രിത്വത്തെക്കുറിച്ചുള്ള ലളിതമായ വ്യാഖ്യാനം ഇതാണ്: പിതാവു ദൈവമാകുന്നു, പുത്രന്‍ ദൈവമാകുന്നു, പരിശുദ്ധാത്മാവും ദൈവമാകുന്നു. എന്നാല്‍, പിതാവു പുത്രനല്ല, പുത്രന്‍ പരിശുദ്ധാത്മാവല്ല, പരിശുദ്ധാത്മാവ് പിതാവുമല്ല! എന്നിരുന്നാലും ഇവര്‍ ഏകരാണ്! സത്തയില്‍ ഒന്നായിരിക്കുമ്പോളും വ്യത്യസ്ഥ ദൗത്യങ്ങളുള്ള മൂന്ന് ആളത്വങ്ങള്‍! പിതാവു പുത്രനേക്കാള്‍ വലിയവനോ, പുത്രന്‍ പരിശുദ്ധാത്മാവിനെക്കാള്‍ വലിയവനോ, പരിശുദ്ധാത്മാവ് പിതാവിനേക്കാള്‍ വലിയവനോ അല്ല! ശക്തിയിലും അധികാരത്തിലും മഹത്വത്തിലും തുല്യതയുള്ള ദൈവത്തിന്റെ മൂന്നു ഭാവങ്ങളായും ത്രിത്വത്തെ കാണാം! ശരീരവും മനസ്സും ആത്മാവും ചേരുന്നതാണ് ഒരു വ്യക്തി! അതായത്, മനുഷ്യന്‍ ഒരു ത്രിത്വമാണ്! എന്നാല്‍, മനുഷ്യനില്‍നിന്നു വ്യത്യസ്തമായി ദൈവത്തിന് ചില പ്രത്യക ദൗത്യങ്ങള്‍ക്കായി തന്റെ ശരീരത്തില്‍നിന്നു മനസ്സിനെയും ആത്മാവിനെയും വേര്‍പെടുത്താന്‍ കഴിയും. അതിനാല്‍ത്തന്നെ, പുരുഷനായിരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവിനെ സ്ത്രീയായി പരിഗണിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല.
പരിശുദ്ധ കന്യകാമാതാവ് മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മയും, യേഹ്ശുവായുടെ നാമത്തില്‍ പിതാവായ ദൈവത്തിന്റെ മക്കളായിത്തീരുന്നവരുടെ അമ്മയുമാണ്! സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീതയും ദൈവകൃപ നിറഞ്ഞവളുമാണ്! ഈ അമ്മയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരമ്മയോ മറ്റൊരു സ്ത്രീയോ ഇല്ല! സ്വര്‍ഗ്ഗത്തിലെ മുഖ്യദൂതര്‍പ്പോലും വന്ദനം പറഞ്ഞത് ഈ സ്ത്രീയുടെ മുന്നില്‍ മാത്രമാകുന്നു! കുരിശില്‍ കിടന്നുകൊണ്ട് യേഹ്ശുവാ യോഹന്നാനോട് ഇതാ, നിന്റെ പരിശുദ്ധാമാവ് എന്നോ ഇതാ, നിന്റെ സഹായകന്‍(സഹായക) എന്നോ പറഞ്ഞില്ല! അവിടുന്ന് യോഹന്നാനോടു പറഞ്ഞു: "ഇതാ, നിന്റെ അമ്മ"(യോഹ:19;27). യേഹ്ശുവായുടെ ശിഷ്യന്മാരുടെ മുഴുവന്‍ പ്രതിനിധിയായി കുരിശിന്‍ചുവട്ടില്‍ യോഹന്നാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യേഹ്ശുവായ്ക്കു സാക്ഷ്യംവഹിക്കുന്ന മനോവയുടെ അമ്മയും പരിശുദ്ധ കന്യകാമറിയമാണ്! പരിശുദ്ധാത്മാവിനെ പരിശുദ്ധാത്മാവായും പരിശുദ്ധ അമ്മയെ അമ്മയായും സ്വീകരിക്കാനുള്ള വിവേകം പരിശുദ്ധാത്മാവു മുഖേനയാണ് മനോവയ്ക്കു ലഭിച്ചത്! സെഹിയോന്‍ മാളികയില്‍ ആത്മാവിനുവേണ്ടി കാത്തിരുന്ന ശിഷ്യരോടൊപ്പം പരിശുദ്ധ അമ്മയും ഉണ്ടായിരുന്നു. പന്തക്കുസ്താനാളില്‍ അഗ്നിനാളങ്ങളായി പരിശുദ്ധാത്മാവ് ഇറങ്ങിവന്നപ്പോള്‍, ശിഷ്യന്മാരില്‍ മാത്രമല്ല, കന്യകാമറിയത്തിന്റെമേലും ഈ ആത്മാവ് നിറഞ്ഞു!
അമ്മയെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ച യോഹന്നാനോ, യേഹ്ശുവായുടെ മറ്റു ശിഷ്യന്മാര്‍ക്കോ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ തങ്ങള്‍ക്കു വെളിപ്പെട്ടുവെന്ന വാദവുമായി നടക്കുന്നവര്‍ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരാണ്! മുരിയാടുസംഘം അവരുടെ 'ബി'ടീമിനെ ഉപയോഗിച്ച് കത്തോലിക്കാസഭയില്‍നിന്ന് വിശ്വാസികളെ വശീകരിക്കുന്ന രീതികൂടി വ്യക്തമാക്കിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. യേഹ്ശുവായുടെ രണ്ടാംവരവിനെ സംബന്ധിച്ചുള്ള ഇവരുടെ 'വഷളന്‍' വ്യാഖ്യാനങ്ങളുടെ വിവരണവുമായി ഈ ലേഖനത്തിന്റെ രണ്ടാംഭാഗം ഉടനെ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണ്!
സഭയ്ക്കുള്ളിലെ 'എമ്പറര്‍' കുഞ്ഞാടുകള്‍!
ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, മുരിയാടുസംഘത്തിന്റെ അജണ്ടയുമായി കത്തോലിക്കാസഭയുടെയുള്ളില്‍ കപടനാട്യക്കാരായി നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്! മറ്റേതൊരു വിഭാഗത്തേക്കാള്‍ കൂടുതല്‍ അപകടകാരികളാണ് ഇക്കൂട്ടര്‍! ഇവരെക്കുറിച്ചാണ് അപ്പസ്തോലനായ പൗലോസ് ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോ: 3; 5-7). കത്തോലിക്കാസഭയുടെ കൂദാശകളില്‍ ജാഗ്രതയോടെ പങ്കെടുക്കുന്നവരും വിശുദ്ധരെക്കുറിച്ചുള്ള കഥകള്‍ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയു ചെയ്തുകൊണ്ട് അമിത തീഷ്ണതയോടെ ദൈവാലയങ്ങളുടെ പരിസരങ്ങളില്‍ ഇവരുണ്ടാകും! മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടേണ്ടതിന് ആവശ്യമായതൊക്കെ ഇവര്‍ കാട്ടിക്കൂട്ടും! മറ്റുള്ളവര്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോഴും മുട്ടിന്മേല്‍ത്തന്നെ നില്‍ക്കാനും ഇവര്‍ക്കു മടിയില്ല! താനൊരു ഭക്തനാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ആകുന്നതൊക്കെ ഇവര്‍ ചെയ്യും!
ഇത്തരത്തിലുള്ള ആളുകളെല്ലാം കപടനാട്യക്കാരാണെന്നു മനോവ പറയില്ല. എന്നാല്‍, ഒന്നു കരുതിയിരിക്കണമെന്ന ഉപദേശം നല്കാതിരിക്കാനും മനോവയ്ക്കാവില്ല! തങ്ങളുടെയും സഭയുടെയും ആത്മീയ ഉന്നമനത്തിനായി ത്യാഗമനുഷ്ഠിക്കുന്ന നിഷ്ക്കളങ്കരായ വിശ്വാസികള്‍ സഭയിലുണ്ട്! ഇവരുടെ ഭക്തിയെ ഇകഴ്ത്തികാണിക്കുന്നതായി ആരും ധരിക്കരുത്. എന്നാല്‍, കാഴ്ചയില്‍ ഇവരെപ്പോലെയുള്ള ചില കപടനാട്യക്കാരുണ്ട്. സഭയിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അപകടകരമായ ആശയങ്ങള്‍ തന്ത്രപൂര്‍വ്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. കൂട്ടായ്മകളിലും മറ്റും ഇവര്‍ മൗനംപാലിക്കുകയും വ്യക്തികളെ തിരഞ്ഞുപിടിച്ച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുയും ചെയ്യുന്നതാണ് ഇവരുടെ രീതി. ബൈബിളിനെക്കാള്‍ അധികമായി വിശുദ്ധരുടെ ജീവിതരീതികളും അവരുടെ വാക്കുകളും അനുകരിക്കുന്ന ഇവരുടെ ശൈലിയിലെ അപകടം തിരിച്ചറിയാന്‍ സാധാരണ വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ സാധിക്കില്ല. വിശുദ്ധരുടെ ജീവിതം അനുകരിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന് എതിരല്ലാത്തതാണ് ഇതിനു കാരണം. ക്രിസ്തുവല്ലാതെ മറ്റാരും പൂര്‍ണ്ണരല്ലാത്തതുകൊണ്ടുതന്നെ വിശുദ്ധരുടെ എല്ലാ ശൈലികളും മാതൃകയാക്കുന്നതിനോടു മനോവയ്ക്കു യോജിപ്പില്ല! അവര്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളില്‍ യേഹ്ശുവായെ മഹത്വപ്പെടുത്തിയിട്ടുണ്ടാകാം. അത് അവരുടെ വിശുദ്ധീകരണത്തിനു കാരണമായി ഭവിക്കുകയും ചെയ്തു. എന്നാല്‍, പല വിശുദ്ധരുടെയും ആശയങ്ങള്‍ പരസ്പര വിരുദ്ധമായിരിക്കുന്നതുകൊണ്ട്, നാം അനുകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിനെ മാത്രമാണ്!
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസില്‍ അനുകരണീയമായ പലതുമുള്ളതുപോലെ, അനുകരിക്കാന്‍ പാടില്ലാത്തതും ദൈവവചനവിരുദ്ധവുമായ ശൈലിയുമുണ്ടായിരുന്നു. ചെന്നായ്ക്കളെയും മറ്റു ജീവികളെയും സഹോദരനെന്നു സംബോധന ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പസ്തോലന്മാര്‍ സഹോദരരായി പരിഗണിച്ചത് ക്രിസ്ത്യാനികളായ മനുഷ്യരെ മാത്രമായിരുന്നു! അതുതന്നെയാണ് സത്യവും! ഇത്തരത്തിലുള്ള ശൈലികളെ അനുകരിക്കുന്നതിലൂടെ ഗുരുതരമായ അശുദ്ധി സഭയില്‍ കടന്നുകൂടും! അതിനാല്‍, വിശുദ്ധരെ അവര്‍ ചെയ്ത നന്മകളെപ്രതി ആദരിക്കുക എന്നതില്‍ക്കവിഞ്ഞുള്ള അനുകരണങ്ങള്‍ സത്യത്തില്‍നിന്നുള്ള വ്യതിചലനത്തിനു കാരണമാകും! എമ്പറര്‍ പാഷാണ്ഡതക്കാര്‍ പ്രചരിപ്പിക്കുന്നതും ഇത്തരത്തിലുള്ള അപകരമായ ആശയങ്ങളാണ്. വിശുദ്ധരെന്ന മുഖവുരയോടെ ഇവര്‍ അവതരിപ്പിക്കുന്ന പല പേരുകളും കത്തോലിക്കാസഭയിലെ വിശുദ്ധരല്ല. റീത്തുകളുടെ പുനഃരൈക്യകാലത്ത് സൗജന്യമായി കടന്നുകൂടിയവരും ഇത്തരം വിശുദ്ധരുടെ പട്ടികയിലുണ്ട്! വ്യക്തമായ ജീവചരിത്രംപോലും അജ്ഞാതമായ വിശുദ്ധരെ ആദരിക്കാനോ അനാദരിക്കാനോ മനോവ ഒരുക്കമല്ലെന്നു മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കാനും തയ്യാറല്ല! സ്വതന്ത്രസഭകള്‍ക്ക് വിശുദ്ധരെ പ്രഖ്യാപിക്കാനുള്ള അവകാശം നല്‍കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയെല്ലാം വിശുദ്ധരാക്കിക്കൊണ്ട്, ഈ അവകാശം ദുരുപയോഗിച്ചതായും ചരിത്രമുണ്ട്.
വിശുദ്ധര്‍ അനുഷ്ഠിച്ചിരുന്നുവെന്ന വാദത്തോടെ നമുക്ക് അജ്ഞാതമായ പ്രാര്‍ത്ഥനകളുമായി സമീപിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവരെ ചെവിക്കൊള്ളേണ്ട ഉത്തരവാദിത്വം നമുക്കില്ല! ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനങ്ങളെയോ സ്ഥലങ്ങളെത്തന്നെയോ 'ടാര്‍ജറ്റ്' ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥനാരീതിയുമായി സഭയ്ക്കുള്ളിലെ 'എമ്പറര്‍ കുഞ്ഞാടുകള്‍' ചുറ്റിത്തിരിയുന്നുണ്ട്! തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്ന വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ഭാവനയില്‍ക്കണ്ട്, അവര്‍ക്കുചുറ്റും പ്രാര്‍ത്ഥനകൊണ്ട് 'ലക്ഷ്മണരേഖ' വരച്ച് അവരെ(അവയെ) ബന്ധികളാക്കുന്ന ആഭിചാര ശൈലിയുമായിട്ടാണ് ഇവരുടെ പ്രവര്‍ത്തനം! ഇതു വായിക്കുന്നവരില്‍ പലരെയും ഇതിനോടകം ഇത്തരക്കാര്‍ സമീപിച്ചിട്ടുണ്ടെന്നു മനോവയ്ക്കറിയാം! അബ്രാഹത്തോടു ദൈവമായ യാഹ്‌വെ അറിയിച്ച കല്പനയെ ഉയര്‍ത്തിപ്പിടിച്ചാണ് ഈ ആഭിചാരക്രിയയെ ഇവര്‍ സാധൂകരിക്കുന്നത്!
അബ്രാമിനോട് യാഹ്‌വെ അരുളിച്ചെയ്തത് ഇതായിരുന്നു: "നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും"(ഉല്‍പ: 13; 14, 15). ഈ വചനപ്രകാരം തങ്ങള്‍ ഭാവനയില്‍ കാണുന്നതെല്ലാം തങ്ങളുടെതാക്കാമെന്ന വ്യാമോഹമാണ് ഈ വിധത്തിലുള്ള പ്രാര്‍ത്ഥനയ്ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്! അബ്രാഹത്തിനു സമ്പത്ത് നല്‍കുവാനാണ് യാഹ്‌വെ തയ്യാറായത്. എന്നാല്‍, ഈ വചനമുപയോഗിച്ച് വ്യക്തികളെ തങ്ങളുടെ ആശയത്തിന്റെ തടവറയിലാക്കാന്‍ യാഹ്‌വെ അനുവദിച്ചിട്ടില്ല! ഇത്തരത്തില്‍ അവിടുത്തെ ഇഷ്ടപ്രകാരം മാത്രം ജീവിക്കുന്ന അടിമകളായിട്ടല്ല മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. യാഹ്‌വെ ഇപ്രകാരം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ആരുടേയും സഹായമില്ലാതെതന്നെ അവിടുത്തേക്ക് ഇതു കഴിയുമായിരുന്നു! നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവിടുന്നു നല്‍കിയിരിക്കെ, മനുഷ്യരെ തങ്ങളുടെ ആശയങ്ങളുടെ അടിമകളാക്കാന്‍ വചനത്തെ വളച്ചൊടിക്കുന്ന ഇവറ്റകളെ നയിക്കുന്നത് സാത്താന്റെ ആത്മാവാണ്! ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും വിവേചനാധികാരത്തെയും കൂച്ചുവിലങ്ങിടുന്നത് പരിശുദ്ധാത്മാവല്ല; മറിച്ച്, ഇത് ആഭിചാരകര്‍മ്മത്തിന്റെ ഭാഗമാണ്!
'ഫെയ്സ്ബുക്ക്' പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ വ്യാജമേല്‍വിലാസത്തില്‍ കറങ്ങിനടക്കുന്ന 'എമ്പറര്‍ കുഞ്ഞാടുകള്‍' ഉണ്ട്. കത്തോലിക്കാസഭയിലെ പുരോഹിതനാണെന്നു പരിചയപ്പെടുത്തുന്ന വിരുതന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇറ്റലി, റോം തുടങ്ങിയ സ്ഥലങ്ങളിലെ മേല്‍വിലാസമാണ് ഇവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. പല പേരുകളിലുള്ള പ്രൊഫൈലുകളിലൂടെ വ്യക്തിപരമായി അടുത്തതിനുശേഷം റോമില്‍നിന്നുള്ള പുരോഹിതനായി പ്രത്യക്ഷപ്പെടുകയും, പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയെന്ന മുഖവുരയോടെ ഇവരെക്കുറിച്ചു ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യും. ഇത്തരത്തിലുള്ള ദിവ്യപരിവേഷം സ്വയമായി ഉണ്ടാക്കിയെടുത്തതിനുശേഷമാണ് ഇവര്‍ തങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം ആരംഭിക്കുന്നത്! മനോവയുടെ പ്രചാരകനാണെന്ന ധാരണ പരത്തിക്കൊണ്ട് ചില വായനക്കാരെ വശീകരിക്കാന്‍ ശ്രമിച്ച ഒരു വ്യാജപുരോഹിതനെ ഈ അടുത്തനാളില്‍ കയ്യോടെ പിടികൂടി! മനോവയുടെ വായനക്കാരും പ്രചാരകരുമായ ചില ദൈവമക്കളെ വശത്താക്കാനായിരുന്നു ഈ വിരുതന്റെ ശ്രമം. മനോവയെ സംരക്ഷിക്കാനെന്നു പറഞ്ഞുകൊണ്ട്, മനോവയ്ക്കു ചുറ്റും വൃത്തം വരയ്ക്കാനും ദുരൂഹമായ ചില പ്രാര്‍ത്ഥനകള്‍ നടത്താനുമാണ് ഇവന്‍ ആവശ്യപ്പെട്ടത്! എന്നാല്‍, മറ്റു ചിലരോട് ഇവന്‍ ആവശ്യപ്പെട്ടത്, മനോവ വായിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ്!
പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പ്പോലും സാത്താന്‍ വരുമെങ്കില്‍, പുരോഹിതവേഷം അവനു നിസ്സാരമാണ്! അതുകൊണ്ടുതന്നെ 'ഓണ്‍ലൈന്‍' പുരോഹിതരെ സൂക്ഷിക്കുക! കൌണ്‍സലിംഗ്, കുമ്പസാരം തുടങ്ങിയവ ഈ വിധത്തില്‍ കത്തോലിക്കാസഭ അനുവദിച്ചിട്ടില്ല. സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യംവച്ചുകൊണ്ട് ചില 'ഞരമ്പുരോഗികള്‍' വിലസുന്ന കാര്യം ഓര്‍ക്കുക!
ഇത്തരം ആഭിചാരക്കാര്‍ വരയ്ക്കുന്ന വട്ടത്തിനുള്ളില്‍ മനോവയെ തളയ്ക്കാനാകില്ലെന്നു ഇവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഏതെങ്കിലും മനുഷ്യന്റെയോ ഭൂമിയിലെ ഏതെങ്കിലും ശക്തിയുടെയോ സംരക്ഷണയിലല്ല മനോവ! മനോവയ്ക്കെതിരെ 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ചിരിക്കുന്ന അനേകം ഗ്രൂപ്പുകളുണ്ട്. ഇസ്ലാമിക ഭ്രാന്തന്മാര്‍ മനോവയ്ക്ക് 'സ്കെച്ച്' ഇട്ടുവെന്നാണ് പറയുന്നത്! പെന്തക്കൊസ്തുകാരും ഹിന്ദുക്കളും മാത്രമല്ല, ഫ്രീമേസണ്‍കാരും കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളും കുറേ കാലങ്ങളായി മനോവയ്ക്കു ചുറ്റും 'സ്കെച്ച്' വരയ്ക്കാന്‍ തുടങ്ങിയിട്ട്! മനോവയുടെ ചുറ്റും യാഹ്‌വെയുടെ സൈന്യം പാളയമടിച്ച് സംരക്ഷിക്കുമ്പോള്‍, ഇതിനെതിരേ ആയുധം ഫലിക്കാത്തതുകൊണ്ടാണ് ഇവര്‍ കൂടോത്രവുമായി ഇറങ്ങിയിരിക്കുന്നത്!
കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളല്ലാത്ത ഏതെങ്കിലും പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാശൈലികളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവരെ നിങ്ങള്‍ സ്വീകരിക്കരുത്. അത് ഏതെങ്കിലും വിശുദ്ധരുടെ നാമത്തില്‍ വന്നാലും നിങ്ങള്‍ക്ക് അജ്ഞാതമായ ശൈലികളെ സൂക്ഷിക്കണം! മാലാഖാമാരുടെയും വിശുദ്ധരുടെയും പേരില്‍ അനേകം വഞ്ചകര്‍ ഇപ്പോള്‍ത്തന്നെ ഇറങ്ങിയിട്ടുണ്ട്. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതും പാമ്പര്യങ്ങളില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ ചില പേരുകള്‍ ദൈവദൂതന്മാരുടെതെന്ന വാദത്തോടെ ആരെങ്കിലും അവതരിപ്പിച്ചാല്‍, അവയൊന്നും നമുക്ക് ആവശ്യമുള്ളതല്ല. ഈ വചനം ഓര്‍ക്കുക: "മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗാലസമായ മനസ്സോടുകൂടെ വ്യര്‍ത്ഥമായി അഹങ്കരിക്കുന്നവരത്രേ. അവര്‍ ശിരസ്സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല"(കൊളോ: 2; 18).
ഈ വചനവും മറക്കാതിരിക്കുക: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8).
ഈ ലേഖനത്തിന്റെ രണ്ടാഭാഗം: 'ത്രിത്വത്തിലെ സ്ത്രീയും യേഹ്ശുവായുടെ വീണ്ടുംവരവും!'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-