18 - 08 - 2019
ശിലായുഗത്തിനു മുന്‍പുണ്ടായിരുന്നതായി അനുമാനിക്കുന്ന പ്രാകൃതയുഗത്തില്‍ ജനിക്കേണ്ടിയിരുന്ന ഒരുവന്‍ കാലംതെറ്റി ഈ നവയുഗത്തില്‍ ജനിച്ചുപോയപ്പോള്‍ അവന് അവന്റെ മാതാപിതാക്കള്‍ 'ഗാഡ്ഗില്‍' എന്ന് പേരിട്ടു! പൈശാചികതയുടെ അടയാളമായ മിഥ്യാബോധത്തില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ഈ പേരിന്റെ ഉടമ ഒരു വിഗ്രഹമാണ്! അപ്രതീക്ഷിതമായി ദുരന്തങ്ങള്‍ കടന്നുവരുമ്പോള്‍ 'ദൈവമേ' എന്ന് വിളിക്കേണ്ടതിനു പകരം ഈ വിചിത്രജീവിയുടെ പേരുവിളിക്കാന്‍ പ്രേരിപ്പിക്കുന്നവിധം മിഥ്യാബോധം ഈ ജീവിയുടെ ആരാധകരെ ഗ്രസിച്ചിരിക്കുന്നു! കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോഴും കടലില്‍ തിരമാലകള്‍ ഉയരുമ്പോഴും കാറ്റിന്റെ താളം മാറുമ്പോഴും സൂര്യന്റെ ചൂട് വര്‍ദ്ധിക്കുമ്പോഴും പൈപ്പില്‍ വെള്ളമില്ലാതാകുമ്പോഴും ഭൂമി ചെറുതായൊന്നു കുലുങ്ങുമ്പോഴും വന്യജീവികള്‍ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും എന്തിനേറെ, ഏതെങ്കിലുമൊരു സ്ത്രീ മാസംതികയാതെ പ്രസവിക്കുമ്പോള്‍പ്പോലും ഇവര്‍ ഉരുവിടുന്നത് തലയോടിന്റെ സാദൃശ്യത്തില്‍ കാണപ്പെടുന്ന ഈ വിചിത്രജീവിയുടെ പേരാണ്! അതായത്, മലയാളികള്‍ ദൈവത്തിലേക്കു തിരിയേണ്ട അവസരങ്ങളിലെല്ലാം പിശാച് ഉയര്‍ത്തിക്കൊണ്ടുവരുന്ന പേരാണ് 'ഗാഡ്ഗില്‍' എന്നത്!
ശാസ്ത്രവും ചരിത്രവും ആത്മീയസത്യങ്ങളും ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു പഠനത്തിലേക്കു നാം പ്രവേശിക്കുകയാണ്. പരിസ്ഥിതി സംരക്ഷകരുടെ വേഷത്തില്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന പിശാചിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണെന്നു മനസ്സിലാക്കാന്‍ ഈ പഠനത്തിലൂടെ നമുക്കു സാധിക്കും. ക്രിസ്തുവിന്റെ പുനരാഗമനം സമീപിച്ചിരിക്കുന്നതിനാല്‍, പിശാച് അവന്റെ എല്ലാ ആയുധങ്ങളും പുറത്തെടുത്തു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളെപ്പോലും ആ പദവിയില്‍നിന്നു വിടുവിക്കാനുള്ള ശ്രമമാണ് അവനിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യര്‍ത്ഥമായ ചിന്തകളിലേക്കു മനുഷ്യഹൃദയങ്ങളെ നയിക്കുക വഴി അതു സാദ്ധ്യമാകുമെന്ന് അവനറിയാം. എല്ലാ സന്നാഹങ്ങളോടും കൂടിയുള്ള അവന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയാത്തവരുടെ അന്ത്യം അതിദാരുണമായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഏതെന്നാല്‍, ആത്മീയതയില്‍ നിലനില്‍ക്കുകയെന്നത് അത്യന്തം ശ്രമകരമാകുന്ന അവസാന വിനാഴികയിലേക്കു നാം പ്രവേശിച്ചിരിക്കുന്നു. ആയതിനാലാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആശയങ്ങളെപ്പോലും ശാസ്ത്രീയ സത്യമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം സകലരെയും ഗ്രസിച്ചിരിക്കുന്നത്. അതെ, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുകയെന്നത് ശ്രമകരമാകുന്ന നാളുകളാണ് നമുക്കു മുന്‍പിലുള്ളത്.
യേഹ്ശുവായുടെ പുനരാഗമനം സമീപിച്ചുവെന്നു വ്യക്തമാക്കുന്ന എല്ലാ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ഈ അടയാളങ്ങള്‍ ദര്‍ശിക്കുന്നതില്‍നിന്നു മനുഷ്യമക്കളെ തടയുന്നതിനായി പിശാചിന്റെ ദൂതന്മാര്‍ അവിശ്രാന്തം വ്യാപരിക്കുന്നു. യേഹ്ശുവായുടെ പുനരാഗമനം എന്നത് പ്രതീകാത്മകമാണെന്ന വാദവുമായി ഊരുചുറ്റുന്ന വിദൂഷകര്‍ പണ്ടുമുതല്‍ക്കേയുണ്ട്. എന്നാല്‍, ക്രൈസ്തവരില്‍ അനേകര്‍ ദൈവവചനം പഠിക്കാനും ഗ്രഹിക്കാനും തുടങ്ങിയതോടെ വിദൂഷകരുടെ വാദങ്ങള്‍ക്ക് കുപ്പത്തൊട്ടിയില്‍പ്പോലും സ്ഥാനമില്ലാതായി. ബൈബിളിലെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ദര്‍ശിക്കാന്‍ പാകത്തിന് കണ്ണുകള്‍ പ്രകാശിതമായതാണ് ഇതിനു കാരണം. നിത്യജീവനു നിയോഗം ലഭിച്ചവര്‍ക്ക് ദൈവവചനം ഗ്രഹിക്കാനും കണ്‍മുന്‍പില്‍ പൂര്‍ത്തിയാകുന്ന പ്രവചനങ്ങളെ ദര്‍ശിക്കാനും സാധിക്കുന്നു. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാനുള്ള നൂതന ആശയങ്ങളുമായി പൈശാചികശക്തികള്‍ രംഗപ്രവേശം ചെയ്യുന്നതു നാം കാണാതെപോകരുത്. യേഹ്ശുവായുടെ പുനരാഗമനത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരില്‍ ആരുടെയെങ്കിലും ശ്രദ്ധതിരിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിലാണിവര്‍. അതിനായി, പഴയതും പുതിയതുമായ ആശയങ്ങള്‍ മാറിമാറി പരീക്ഷിക്കുന്നു.
ക്രിസ്ത്യാനികളെ നേരായവഴിക്ക് നയിക്കാന്‍ ചുമതലപ്പെട്ടവര്‍പ്പോലും പൈശാചികതയുടെ പ്രചാരകരായി അധഃപതിച്ചതാണ് ഏറ്റവും വലിയ ദുരന്തം. ക്രിസ്തുവിന്റെ പുനരാഗമനത്തെ ഓരോദിവസവും ദിവ്യബലിയില്‍ ഏറ്റുപറയുന്നവരാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍! എന്നാല്‍, ഇത് വെറും അധരവ്യായാമം മാത്രമാണെന്നു വ്യക്തമാക്കുന്ന പ്രബോധനങ്ങളുമായി വൈദികര്‍പ്പോലും രംഗത്തിറങ്ങുന്നു. ബൈബിളിലെ ദൈവവചനങ്ങളെയും പ്രവചനങ്ങളെയും വ്യക്തതയോടെ പഠിക്കാത്തവര്‍ പ്രബോധകരാകാന്‍ തുനിഞ്ഞപ്പോള്‍ തെറ്റുകള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ആദ്യനൂറ്റാണ്ടില്‍ത്തന്നെ യേഹ്ശുവായുടെ പുനരാഗമനം ഉണ്ടാകുമെന്ന് ചിന്തിക്കാന്‍ അന്നത്തെ വിശ്വാസികളെ പ്രേരിപ്പിച്ചത് ഇത്തരം തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കപ്പെട്ടതിലൂടെയാണ്. തന്റെ പുനരാഗമാനത്തിനു മുന്‍പ് സംഭവിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പുകളെ പരിശോധിച്ചതിലാണ് അവര്‍ക്കു പിഴവ് സംഭവിച്ചത്.
യേഹ്ശുവായുടെ വാക്കുകളെ വ്യക്തതയോടെ മനസ്സിലാക്കിയ പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം നമ്മെ പ്രബോധിപ്പിക്കുന്നു: "നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ പ്രത്യാഗമനത്തെയും അവിടുത്തെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയുംപറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: യേഹ്ശുവായുടെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും. ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. രക്ഷകനായ യേഹ്ശുവാ തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും"(2 തെസലോ: 2; 1-8).
യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഛിദ്രശക്തികള്‍ ദൈവമക്കളെ സമീപിക്കുമ്പോള്‍ പൗലോസിന്റെ ഈ പ്രബോധനം ഓര്‍മ്മയിലുണ്ടായിരിക്കണം. അവിടുത്തെ പ്രത്യാഗമനം എന്നത് പ്രതീകാത്മകമാണെന്ന് ചിന്തിക്കുന്നതുപോലും അപകടമാണ്. എന്തെന്നാല്‍, ഇത്തരത്തിലുള്ള അബദ്ധചിന്തകള്‍ ഒരുവനില്‍ സ്വാധീനം ചെലുത്തുന്നതിലൂടെ ആത്മീയമരണത്തിലേക്ക് അവന്‍ നയിക്കപ്പെടും. ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കു മാത്രമാണ് അവിടുത്തെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നത്. യേഹ്ശുവായുടെ നാമത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള ആരും അവിടുത്തെ പ്രത്യാഗമനത്തെ സംശയിക്കില്ല. അതായത്, പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവരും ഈ സത്യാത്മാവിനെക്കുറിച്ച് അറിവില്ലാത്തവരുമായ മനുഷ്യരാണ് ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ച് നിഷേധാത്മക പ്രബോധനങ്ങളുമായി ചുറ്റിത്തിരിയുന്നത്. തങ്ങള്‍ക്കുതന്നെയും സമൂഹത്തിനും നാശം വരുത്തിവയ്ക്കുന്നവരാണ് ഇവര്‍. ഇത്തരം പ്രബോധകരെ നമ്മുടെ ഭവനങ്ങളില്‍ സ്വീകരിക്കുകയോ അഭിവാദ്യം ചെയ്യുകപോലുമോ അരുത്.
യേഹ്ശുവായുടെ പുനരാഗമനവുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു ബന്ധമുള്ളതുകൊണ്ടുതന്നെയാണ് നമ്മുടെ പഠനം ഈവിധത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള ശാസ്ത്രീയ ഭോഷ്ക്കുകളും അര്‍ദ്ധസത്യങ്ങളും ചര്‍ച്ചചെയ്യുന്നതിനു മുന്‍പുതന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുള്ള മാറ്റമില്ലാത്ത സത്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാല്‍, ലോകം മുഴുവന്‍ തലകുത്തിമറിഞ്ഞാലും അവിടുത്തെ പുനരാഗമനത്തെ തടയാന്‍ കഴിയില്ല. ആയതിനാല്‍ത്തന്നെ, ഭൂകമ്പങ്ങളെയോ ഉരുള്‍പൊട്ടലുകളെയോ ഓസോണ്‍ പാളികളുടെ നാശത്തെയോ തടയാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മലര്‍പ്പൊടി കച്ചവടം അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്! അറിവില്ലാത്ത മനുഷ്യരുടെ തണലില്‍ നിലനില്‍ക്കുന്ന പി ടി തോമസിനെപ്പോലെയുള്ള 'പാലാരിവട്ടം ശശിമാര്‍' എത്രത്തോളം അഴിഞ്ഞാടിയാലും പ്രവചനങ്ങള്‍ പൂര്‍ത്തിയാകാതിരിക്കില്ല!
ബൈബിളിലെ പ്രവചനങ്ങളിലേക്കുതന്നെ മടങ്ങിവരാം. ക്രിസ്തുവിന്റെ പുനരാഗമാനവും ലോകാന്ത്യവും സത്യമാണെന്നു തിരിച്ചറിയാന്‍ പ്രവചനങ്ങള്‍ നിറവേറുത് ശ്രദ്ധിച്ചാല്‍ മതി. പരിസ്ഥിതിവാദികള്‍ ചിത്തഭ്രമം ബാധിച്ചവരെപ്പോലെ ഹാലിളകി നടക്കുന്നതുപോലും ബൈബിളിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. ഇവരെക്കൊണ്ടോ ലോകത്തുള്ള ഏതെങ്കിലും ശക്തികളെക്കൊണ്ടോ സാദ്ധ്യമാകുന്ന കാര്യങ്ങളല്ല ഇവരുടെ വിലാപങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പദംപറച്ചിലുകള്‍! ഓസോണ്‍ പാളിയിലെ വിള്ളലുകളെക്കുറിച്ചും പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും പ്ലാസ്റ്റിക്കിന്റെ വ്യാപനത്തെക്കുറിച്ചും വിലാപഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളല്ല അവയൊന്നും. എന്തെന്നാല്‍, വിലാപഗാനം ആലപിക്കുന്നവര്‍ തന്നെയാണ് ഏറ്റവുമധികം പ്രകൃതിയെ ചൂഷണംചെയ്യുന്നത്. പരിസ്ഥിതി സംരക്ഷകരായി വേഷംകെട്ടിയാടുന്നവര്‍ പ്രയോഗിക്കുന്ന കുതന്ത്രം പലരും തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ തെറ്റുകള്‍ അസംഘടിതരായ കര്‍ഷകരുടെ തലയില്‍ കെട്ടിവയ്ക്കുകയെന്നതാണ് ഇവരുടെ കുതന്ത്രം! കര്‍ഷകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുന്നതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ആത്മീയമായ ആ കാരണത്തെക്കുറിച്ച് അവസാനം ചര്‍ച്ചചെയ്യാം. ഇപ്പോള്‍ നാം പരിശോധിക്കുന്നത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ചുള്ള ചില കാര്യങ്ങളാണ്.
അന്ത്യകാലത്തെക്കുറിച്ചും യേഹ്ശുവായുടെ പുനരാഗമനത്തെക്കുറിച്ചുമുള്ള പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നത് പിശാച് കണ്ടുകൊണ്ടാണിരിക്കുന്നത്. അത് പിശാചിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനപ്പുറമാണ്. ഭൂമിയില്‍നിന്നുള്ള അവന്റെ വിളവെടുപ്പിന് അന്ത്യകുറിക്കപ്പെടുന്ന നാളുകളെക്കുറിച്ച് ചിന്തിക്കുന്നതുപോലും അവനെ കോപാകുലനാക്കും. പ്രവചനങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിക്കപ്പെടുന്നതു കാണുമ്പോള്‍ തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മറ്റാരേക്കാളും നന്നായി സാത്താനറിയാം. ഈ അറിവ് അവന്റെ ശിരസ്സില്‍ തീക്കനല്‍ക്കൂട്ടുന്നു. ആഗോളതാപനം എന്ന പ്രതിഭാസം പിശാചിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. അതിന്റെ കാരണമറിയാന്‍ പത്രോസ് നടത്തിയ അന്ത്യകാല പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്ക്കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു"(2 പത്രോ: 3; 10-13).
വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് ദൈവമെന്ന് മനുഷ്യര്‍ക്ക് അറിയില്ലെങ്കിലും പിശാചിനു നന്നായറിയാം. അതിനാല്‍ത്തന്നെ, പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തെ അവന്‍ ഭയക്കുന്നു. അവന്‍ മാത്രമല്ല, അവന്റെ ബന്ധനത്തില്‍ കഴിയുന്ന സകലരും ഭയപ്പെടുന്നു. പി ടി തോമസും ടി എന്‍ പ്രതാപനും മാത്രമല്ല, പൈശാചികതയുടെ വക്താക്കളായ സകല പ്രാഞ്ചിയാനികളും ഭയവിഹ്വലരാകുന്നുവെങ്കില്‍, അതില്‍ അസ്വാഭാവികമായി ഒന്നുമില്ല! പിശാച് അനുഭവിക്കുന്ന അസ്വസ്ഥത അതേ അളവില്‍ത്തന്നെ അവന്‍ ആരിലെല്ലാം വസിക്കുന്നുവോ അവരിലെല്ലാം പ്രകടമാകും. മൂഷികമുഖനായ ഹരീഷ് വാസുദേവന്‍ മുതല്‍ കര്‍ഷകരുടെ എക്കാലത്തെയും ശത്രുവായ അച്യുതാനന്ദന്‍ വരെയുള്ള സകലര്‍ക്കും കുരുപൊട്ടുന്നത് പിശാച് അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ പരിണിതഫലമായിട്ടാണ്. പിശാചിനു വേദനിക്കുമ്പോഴെല്ലാം നെഞ്ചത്തടിച്ചു നിലവിളിക്കുന്ന വത്തിക്കാന്‍ രാജാവിനെ നമുക്കറിയാം. പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നതു കാണുമ്പോള്‍ പ്രാഞ്ചി പരക്കംപായുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കില്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല! പ്രാഞ്ചിയുടെ പരിസ്ഥിതി പ്രേമത്തിന് പിശാചിന്റെ കയ്യൊപ്പുണ്ട്!
സാത്താന്റെ വാസസ്ഥലമായി അധഃപതിച്ച മനുഷ്യരുടെ ബാഹുല്യമാണ് ഈ ഭൂമിയിലെ സകല അനര്‍ത്ഥങ്ങളുടെയും കാരണം. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് എല്ലാ അനര്‍ത്ഥങ്ങളുടെയും ഉത്തരവാദികള്‍ ദൈവമക്കളാണെന്നു വരുത്തിത്തീര്‍ക്കാന്‍ സാത്താനും അവന്റെ അനുചരന്മാരും ശ്രമിക്കുന്നു. കേരളത്തെ തുടര്‍ച്ചയായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിന്റെ ഉത്തരവാദികളായി പാവപ്പെട്ട മലയോരകര്‍ഷകരെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘംചേര്‍ന്നിരിക്കുന്നതും ഇവര്‍തന്നെ! വ്യാജമായതിനെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധത്തിന് തങ്ങളെത്തന്നെ അടിമകളായി സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികളാണ് ഗാഡ്ഗിലിന്റെ വങ്കത്തരങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനോ സത്യത്തോടു ചേര്‍ന്നുനില്‍ക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. ഗാഡ്ഗിലോ കസ്തൂരിരംഗനോ ആരുമായിക്കൊള്ളട്ടെ, ഇവരൊക്കെ വിളിച്ചുപറയുന്നത് വിവരക്കേടാണെന്നു തിരിച്ചറിയാനുള്ള സാമാന്യബോധംപോലും ഇവര്‍ക്കു നഷ്ടപ്പെട്ടുപോയി. സാത്താന്‍ ഒരുവനില്‍ പ്രവേശിച്ചാല്‍ ശരിതെറ്റുകളെ വിവേചിക്കാനുള്ള കഴിവ് അവനു നഷ്ടപ്പെടും! ഭൂഗോളത്തിലെ ഒരുപിടി മണ്ണ് മാത്രമായ കേരളത്തിലെ പശ്ചിമഘട്ട മലനിരകളാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്നു ചിന്തിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നതും മിഥ്യാബോധമാണ്!
യേഹ്ശുവായുടെ പുനരാഗമനം അടുത്തുവരുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഭൂമിയിലും ആകാശത്തും ദൃശ്യമായിക്കഴിഞ്ഞു. സാത്താന്‍ അതു കാണുന്നുമുണ്ട്. ആയതിനാല്‍, അവന്‍ ഭ്രാന്തനെപ്പോലെ അലറുകയും പരാക്രമം കാട്ടുകയും ചെയ്യുന്നു. പിശാചിന്റെ സേവകരില്‍ പ്രകടമാകുന്നതും ഈ ചേഷ്ടകള്‍തന്നെയാണ്. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്"(വെളിപാട്: 12; 12). അധികം സമയം അവശേഷിക്കുന്നില്ലെന്നു സാത്താനറിയാം. ഈ അറിവ് അവനെ ക്രുദ്ധനാക്കുന്നു. ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത് സാത്താന്‍ അവന്റെ സകല സംവിധാനങ്ങളും ഉപയോഗിച്ച് ദൈവമക്കള്‍ക്കു നേരേ അലറിയടുക്കുന്ന കാഴ്ചയാണ്. യേഹ്ശുവായുടെ പുനരാഗമനത്തിന്റെ പ്രഭാപൂരത്താല്‍ താനും തന്റെ സകല സംവിധാനങ്ങളും തകര്‍ന്നടിയുമെന്ന തിരിച്ചറിവാണ് സാത്താനെ കോപാകുലനാക്കുന്നത്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചു ചിന്തിക്കുന്ന ദൈവമക്കളെ അതില്‍നിന്നു പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സാത്താന്‍ ശക്തമാക്കിക്കഴിഞ്ഞു. പരിസ്ഥിതിയുടെ നാശത്തെ സംബന്ധിച്ച് ആശങ്ക പരത്തുന്നതും വ്യര്‍ത്ഥമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും സാത്താന്റെ കൂട്ടാളികള്‍തന്നെയാണ്. മനുഷ്യസാദ്ധ്യമല്ലാത്ത പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ മനുഷ്യന്റെ ചിന്തകളെ വ്യര്‍ത്ഥതയില്‍ തളച്ചിടുകയെന്ന ലക്‌ഷ്യം മാത്രമല്ല പിശാചിനുള്ളത്. പിന്നെയോ, സമൂഹത്തില്‍ വിഭാഗിയത സൃഷ്ടിക്കുകയും എക്കാലത്തും അതു നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യവും അവനുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെക്കൊണ്ട് നിരപരാധികളെ വിചാരണ ചെയ്യിപ്പിക്കുകയെന്നതും പിശാചിന്റെ കുതന്ത്രത്തിന്റെ ഭാഗമാണ്. 'ഗാഡ്ഗില്‍' എന്ന പിശാചുബാധിതനെ ഉപയോഗിച്ച് കേരളത്തില്‍ പരീക്ഷിക്കുന്നതും ഈ കുതന്ത്രംതന്നെ!
പരിസ്ഥിതി നുണകള്‍!
പരിസ്ഥിതിയുടെ പേരില്‍ പ്രചരിക്കപ്പെടുന്ന സകലതും പച്ചക്കള്ളങ്ങള്‍ മാത്രമാണ്. അത് തിരിച്ചറിയാന്‍ ചില ചരിത്രാന്വേഷണങ്ങള്‍ കൂടിയേതീരൂ. മനുഷ്യന്‍ സമൂഹമായി രൂപപ്പെട്ട കാലംമുതല്‍ക്കെ പാറപൊട്ടിക്കലും ഖനനങ്ങളും നടക്കുന്നുണ്ട്. ഈ അടുത്തകാലത്തോ തൊട്ടടുത്ത നൂറ്റാണ്ടുകളിലോ ആരംഭിച്ചതല്ല ഇതൊന്നും. എന്നാല്‍, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായി തുടക്കമിട്ട അനേകം മലിനീകരണങ്ങളുണ്ട്. അവയിലൊന്നില്‍പ്പോലും കര്‍ഷകരോ ഗ്രാമീണരോ പ്രതിസ്ഥാനത്തില്ല എന്നതാണു വാസ്തവം. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നതു കര്‍ഷകനോ ഗ്രാമീണനോ അല്ല. എയര്‍കണ്ടീഷന്‍, റഫ്രിജറേറ്ററുകള്‍, സ്പ്രേകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലും കര്‍ഷകര്‍ വളരെയേറെ പിന്നിലാണ്. ഇവയില്‍ ഉപയോഗിക്കുന്ന 'ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍' (സിഎഫ്സി)ആണു മുഖ്യമായും ഓസോണ്‍ പാളിക്കു ക്ഷതമേല്പിക്കുന്നത്. 1920 കളോടെ തോമസ് മിഡ്ജേയെന്ന എന്‍ജിനിയറാണ് സിഎഫ്സികള്‍ കണ്ടുപിടിച്ചത്. സ്ട്രാറ്റസ്ഫിയറില്‍ എത്തിച്ചേരുന്ന സിഎഫ്സികള്‍ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കുന്നു. ക്ലോറിന്‍ ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സിജന്‍ തന്മാത്രകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒരു ക്ലോറിന്‍ ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്. സിഎഫ്സി കൂടാതെ സൂപ്പര്‍സോണിക് വിമാനങ്ങള്‍, സ്പേസ് ഷട്ടിലുകള്‍ എന്നിവയില്‍നിന്ന് അന്തരീക്ഷത്തിലെത്തുന്ന നൈട്രജന്റെ ഓക്സൈഡുകളും ഓസോണ്‍ പാളിക്ക് നാശംവരുത്തും.
ഓസോണ്‍ പാളി എന്താണെന്നും അതിന്റെ ധര്‍മ്മം എന്താണെന്നും ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കാം. ഭൂമിക്ക് ആവശ്യമായ വെയിലും മഴയും മറ്റ് ഘടകങ്ങളും തടയാതെതന്നെ, ഉപദ്രവകാരിയായ 'അള്‍ട്രാവയലറ്റ്' കിരണങ്ങളെ പൂര്‍ണ്ണമായി ഭൗമപ്രതലത്തില്‍ എത്താതെ തടയുന്ന ഒരു രക്ഷാകവചമാണ് ഓസോണ്‍ പാളി! ഈ കവചത്തിന് വിള്ളലുകള്‍ വീഴുകയോ ക്ഷതമേല്‍ക്കുകയോ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിവരണാതീതമാണ്. ആഗോള താപനം പോലെതന്നെ മനുഷ്യരാശി ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ്, ഓസോണ്‍ പാളിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതവും. രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓക്സിജന്‍ തന്മാത്ര(O2) ഉണ്ടാകുന്നത്. മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നാലുണ്ടാകുന്നത് ഓസോണ്‍ തന്മാത്ര(O3)യാണ്. 1725-ല്‍ 'വാന്‍മാരം' എന്ന ശാസ്ത്രജ്ഞന്‍ പ്രത്യേക ഗന്ധത്തോടെയുള്ള ഈ വാതകത്തെ ലോകത്തിനു പരിചയപ്പെടുത്തി. എന്നാല്‍, 1840-ല്‍ 'ഷേണ്‍ബൈന്‍' ആണ് ഈ വാതകത്തിന് 'ഞാന്‍ മണക്കുന്നു' എന്ന് അര്‍ത്ഥമുള്ള 'ഓസോണ്‍' എന്ന പേരു നല്‍കിയത്.
ഭൗമാന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ട്. അതില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള പാളിയായ ട്രോപോസ്ഫിയറില്‍ ആകെയുള്ള ഓസോണിന്റെ 10 ശതമാനം നിലനില്‍ക്കുന്നു. ബാക്കിയുള്ള 90 ശതമാനവും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ്. അതിനാല്‍തന്നെ, ഈ പാളിയെ 'ഓസോണോസ്ഫിയര്‍' എന്നും വിളിക്കാറുണ്ട്. ഇവിടെ കുറഞ്ഞ തരംഗനീളത്തിലുള്ള സൗര-വികിരണങ്ങള്‍ ഏറ്റ് ഓക്സിജന്‍ തന്മാത്രകള്‍ വിഘടിതമാകുകയും അങ്ങനെ കിട്ടുന്ന അണുക്കള്‍ O2 തന്മാത്രകളോട് സംയോജിച്ച് O3 തന്മാത്രകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഓസോണ്‍ കവചത്തിനു വിള്ളലുകള്‍ ഉണ്ടാകുന്നതിലൂടെ മനുഷ്യനും ജീവജാലങ്ങള്‍ക്കും, ഭൂമിക്കുതന്നെയും വലിയ നാശം സംഭവിക്കും. മനുഷ്യരാശിക്കു കണക്കുകൂട്ടാന്‍ കഴിയാത്ത ദുരന്തങ്ങളാണ് ഓസോണ്‍ പാളി നശിക്കുന്നതുമൂലം ഭൂമി നേരിടേണ്ടിവരിക. അത്രമാത്രം മാരകമായ വിനകള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളിലൂടെ കടന്നുവരും. ഓസോണ്‍ പാളിക്കു വിള്ളല്‍ സംഭവിച്ചാല്‍ ഭൂപ്രതലത്തിലെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുകയും ഇവയേറ്റാല്‍ മനുഷ്യരില്‍ മാലിഗ്നന്റ് മെലാനോമ(Malignant Melanoma)പോലുള്ള മാരകമായ ചര്‍മ്മാര്‍ബുദങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. തിമിരം, ജനിതക വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയും വ്യാപകമായുണ്ടാകും. സസ്യങ്ങളുടെ സ്വാഭാവികമായ പ്രതിരോധശേഷി അള്‍ട്രാവയലറ്റ് രശ്മികള്‍ നശിപ്പിക്കും. നെല്ലുപോലുള്ള വിളകള്‍ക്ക് ഓസോണ്‍ ശോഷണം വലിയ പ്രഹരമാണുണ്ടാക്കുന്നത്. പയറുവര്‍ഗങ്ങള്‍, തണ്ണിമത്തന്‍, നിലക്കടല, സോയാബീന്‍ എന്നിവയുടെ ഉത്പാദനം ക്ഷയിക്കുകയും ചെയ്യുന്നു.
അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി നശിപ്പിക്കും. അതുമൂലം മത്സ്യസമ്പത്ത് ഗണ്യമായി കുറയും. അള്ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഭൂമിയിലെത്തിയാല്‍ സ്വാഭാവികമായും അന്ത്രീക്ഷ താപനിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കും. 1930 മുതല്‍ ഓസോണ്‍ പാളിയെക്കുറിച്ച് ശാസ്ത്രലോകത്തിന് അറിയാമായിരുന്നെങ്കിലും, 1970 കളില്‍ മാത്രമാണ് ഇവയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നു കണ്ടെത്തിയത്. അന്റാര്‍ട്ടിക് മേഖലയ്ക്കുമുകളില്‍ വന്‍ ഓസോണ്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്ന കാര്യം 1986 ഓഗസ്റ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കണ്ടെത്തല്‍ നടത്തിയത്. ഈ പശ്ചാത്തലത്തില്‍ 1987 സെപ്റ്റംബര്‍16-ന് 'മോണ്‍ട്രിയല്‍' ഉടമ്പടി രൂപംകൊള്ളുകയും ഓസോണ്‍ ശോഷണത്തിന്റെ ദുരന്തഫലങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1994-ലെ യുഎന്‍ പൊതുസഭ സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമായി പ്രഖ്യാപിച്ചതോടെ ഓസോണ്‍ ശോഷണത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി! ഇതാണ് ഓസോണിന്റെ കണ്ടുപിടുത്തവും ഇന്നുവരെയുള്ള നാള്‍വഴികളും!
പാറമടകളാണോ ഓസോണ്‍ പാളിയെ നശിപ്പിക്കുന്നത്? കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും ഇതിലെന്തു പങ്കാണുള്ളത്? ഓസോണ്‍ പാളിയെ പിളര്‍ത്തുകയും, അതുവഴി ഭൂമിയിലേക്ക് അള്‍ട്രാവയലറ്റ് രശ്മികളെ പ്രസരിപ്പിക്കുകയും ചെയ്യുന്ന സ്പേസ് ഷട്ടിലുകളും സൂപ്പര്‍സോണിക് വിമാനങ്ങളും എയര്‍കണ്ടീഷനറുകളും റഫ്രിജറേറ്ററുകളും നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് പരിസ്ഥിതി സംരക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത്? എയര്‍കണ്ടീഷന്‍ ചെയ്ത ചാനല്‍ ഫ്ലോറുകളില്‍ ഇരുന്നു പരിസ്ഥിതി ജല്പനങ്ങള്‍ നടത്തുന്ന പരിഷകള്‍ ഒരുമണിക്കൂര്‍കൊണ്ട് അന്തരീക്ഷത്തിലേക്കു വിസര്‍ജ്ജിക്കുന്ന മാരകമായ മാലിന്യങ്ങളുടെ ഒരംശംപോലും ഒരു ഗ്രാമത്തിലെ അന്തേവാസികള്‍ സകലരും ചേര്‍ന്ന് ഒരുമാസംകൊണ്ടു പുറന്തള്ളുന്നില്ല. ഓസോണ്‍ പാളിയെ നശിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്നത് അഗ്നിപര്‍വ്വതങ്ങളാണ് എന്ന യാഥാര്‍ത്ഥ്യംകൂടി ഇത്തരുണത്തില്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യരുടെയോ ജീവജാലങ്ങളുടെയോ ഇടപെടലുകള്‍കൊണ്ടാണോ അഗ്നിപര്‍വ്വതങ്ങള്‍ വിഷവാതകം പുറന്തള്ളുന്നത്? നോഹിന്റെ കാലത്ത് ജലപ്രളയത്തിലൂടെ ലോകത്തെ ശിക്ഷിച്ചതും, ലോത്തിന്റെ കാലത്ത് അഗ്നിയും ഗന്ധകവും വര്‍ഷിച്ച് 'സോദോം-ഗോമോറാ' പട്ടണങ്ങളെ ശിക്ഷിച്ചതും ദൈവമാണ്! അഗ്നിപര്‍വ്വതങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതും അതേ ദൈവംതന്നെയാണ്. ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ കഴിയാത്ത അല്പബുദ്ധികളാണ് പരിസ്ഥിതിയുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍ അല്പമെങ്കിലുമില്ലാത്ത ഒരു പ്രവൃത്തിയും ഭൂമിയിലില്ല. മക്കളെ ജനിപ്പിക്കുന്നതിലും പാര്‍ശ്വഫലങ്ങളുണ്ട്. മനുഷ്യന്റെ നഖവും മുടിയും മറ്റു വിസ്സര്‍ജ്ജ്യങ്ങളും ഭൂമിയില്‍ നിക്ഷേപിക്കപ്പെടുന്നത് അവന്‍ ജനിച്ചതുകൊണ്ടാണ്. സന്താനങ്ങളെ ജനിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറയാന്‍ ഇതുമൂലം ആരെങ്കിലും തയ്യാറാകുമോ? മനുഷ്യനു യാത്രചെയ്യാന്‍ വാഹനങ്ങള്‍ ആവശ്യമാണ്. പരിസരം മലിനമാക്കുന്നതുകൊണ്ട് വാഹനം നിരോധിക്കുന്ന വിഡ്ഢികള്‍ ഭൂമിയിലുണ്ടെന്നു മനോവ കരുതുന്നില്ല. ഉരുള്‍പൊട്ടലില്‍ ഒരു വര്‍ഷം മരിക്കുന്നത് നൂറുപേരാണെങ്കില്‍, റോഡപകടത്തിലൂടെ ഒരു വര്‍ഷം ആയിരങ്ങളുടെ ജീവന്‍ പൊലിഞ്ഞുപോകുന്നുണ്ട്. റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ റോഡുകളും വാഹനങ്ങളും നിരോധിച്ച വിഡ്ഢികള്‍ ലോകത്തെവിടെയെങ്കിലുമുണ്ടോ? ഏതൊരു ദുരന്തങ്ങളെയും നോക്കിക്കാണേണ്ടത് നന്മതിന്മകളുടെ അനുപാതം മാനദണ്ഡമാക്കിയായിരിക്കണം. ദൈവം സ്ഥാപിച്ച സംവിധാനങ്ങളില്‍പ്പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നതാണ് യഥാര്‍ത്ഥ സത്യം. അഗ്നിപര്‍വ്വതങ്ങളില്‍നിന്നുയരുന്നത് വിഷവാതകം മാത്രമല്ല, അതില്‍നിന്നു പുറംതള്ളുന്ന ലവണങ്ങള്‍ ഘനീഭവിച്ചാണ് പാറകളും ദ്വീപുകളുമുണ്ടാകുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെ ഉയര്‍ന്ന ചൂടുകാരണം (3,000oC) പാറകളെല്ലാം ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് മാഗ്മ. ഭൂമിയുടെ ഉപരിതലത്തിനു 80-160 കിലോമീറ്റര്‍ താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുമ്പോള്‍ ഒരുപാട് വാതകമുണ്ടാകുകയും, ഈ വാതകവും മാഗ്മയും കൂടിച്ചേരുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന് ചുറ്റുമുള്ള പാറകളേക്കാള്‍ ഭാരം കുറവായിരിക്കും. ആയതിനാല്‍, അത് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേര്‍ക്കും.
ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റര്‍ താഴെയെത്തുമ്പോള്‍ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് 'മാഗ്മ അറ'. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളില്‍നിന്നുള്ള മര്‍ദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുര്‍ബ്ബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാകുമ്പോള്‍ മാഗ്മയിലെ വാതകം വേര്‍പെടും. അവിടെ ഒരു വിടവുണ്ടാക്കി വാതകവും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങള്‍ മുതല്‍ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലിപ്പത്തില്‍ ചിതറിവീഴുന്നു. ഇതിന്റെകൂടെ ധൂമപടലങ്ങളുമുണ്ടാകാം. സാന്ദ്രമായ നീരാവി ശിലാധൂളിയുമായി കലര്‍ന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാര്‍ത്ഥങ്ങള്‍ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ഇവ മേഘപാളിപോലെയും കാണപ്പെടും. അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിയുണ്ടായ ദ്വീപുകള്‍ അനേകമാണ്. വന്‍ പാറക്കെട്ടുകള്‍ ഉണ്ടാകുന്നതും മാഗ്മ തണുത്തുറഞ്ഞാണ്. അതായത്, മനുഷ്യനും ഭൂമിക്കും ആവശ്യമായ ധാതുക്കള്‍ സംഭാവനചെയ്യുന്നത് അഗ്നിപര്‍വ്വതങ്ങളാണെങ്കിലും, ഈ അഗ്നിപര്‍വ്വതങ്ങളില്‍നിന്നു വമിക്കുന്ന വാതകങ്ങളും പൊടിപടലങ്ങളും മൂലം പരിസ്ഥിതിനാശവും സംഭവിക്കുന്നുണ്ട്. ദൈവം സ്ഥാപിച്ച സംവീധാനങ്ങളിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു സ്ഥിരീകരിക്കാനാണ് ഈ പഠനം നാമിവിടെ നടത്തിയത്. ബുദ്ധിയും ജ്ഞാനവുമുള്ളവര്‍ ഈ പാര്‍ശ്വഫലങ്ങളെപ്രതി മുറവിളികൂട്ടുകയോ വിഡ്ഢിത്തങ്ങള്‍ വിളമ്പുകയോ ചെയ്യില്ല! പാറയും മണലുമൊന്നും ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്നവയല്ല എന്ന അറിവെങ്കിലും 'പരിസ്ഥിതിജല്പകര്‍ക്ക്' ഉണ്ടായിരുന്നെങ്കിലെന്നു മനോവ ആശിക്കുന്നു. പാറയും മണലും ഉപയോഗിക്കുന്നതിനനുസരിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മറ്റു ഗ്രഹങ്ങളിലേക്ക് അവ പോകുകയോ, മറ്റു ഗ്രഹങ്ങളില്‍നിന്ന് അവ ഭൂമിയിലേക്കു പതിക്കുകയോ ചെയ്യുന്നില്ല. പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നതും ഭൂമിയിലെ ലവണങ്ങളില്‍നിന്നു തന്നെയാണ്! പെട്രോളിയത്തില്‍നിന്നു പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നതുകൊണ്ട്, എണ്ണഖനനം അവസാനിപ്പിക്കണമെന്നു വാദിക്കുന്ന മണ്ടശിരോമണികളായ സുഗതകുമാരിമാരെ എത്ര അന്വേഷിച്ചിട്ടും മനോവയ്ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മനുഷ്യനുണ്ടായ കാലംമുതല്‍ പാറകള്‍ പൊട്ടിക്കുകയും നിര്‍മ്മിതികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിവാദികളായ നരകസന്തതികള്‍ കിടന്നുറങ്ങുന്ന മണിമാളികകളിലും യാത്രചെയ്യുന്ന റോഡുകളിലും ഉപയോഗിച്ചിരിക്കുന്നത് പശ്ചിമഘട്ടത്തില്‍നിന്നു പൊട്ടിച്ചെടുത്ത പാറകളാണ്. ചന്ദ്രനില്‍നിന്നോ ചൊവ്വയില്‍നിന്നോ ഇറക്കുമതിചെയ്ത കരിങ്കല്ലും മണലും ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ ഇതുവരെ ഭൂവാസികള്‍ ആരംഭിച്ചിട്ടില്ല! ആയതിനാല്‍, റോഡിലൂടെ നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ട്രെയിനില്‍ യാത്രചെയ്യുമ്പോഴും വീട്ടില്‍ കിടന്നുറങ്ങുമ്പോഴും കുറ്റബോധം നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കില്‍, ആത്മഹത്യ മാത്രമാണ് നിങ്ങള്‍ക്കു മുന്‍പിലുള്ള മാര്‍ഗ്ഗം! എന്തെന്നാല്‍, ഭൂമിയുള്ളിടത്തോളം കാലം ഇതെല്ലാം ഇപ്പോഴുള്ളതുപോലെ തുടരും. പട്ടികള്‍ കുരയ്ക്കുന്നതുകണ്ട് യാത്രക്കാര്‍ യാത്ര ഉപേക്ഷിക്കില്ല! അല്പം ചരിത്രംകൂടി പരിശോധിക്കാം.
ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം, ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ശിലായുഗത്തെ 'പ്രാക് ലിഖിതയുഗം' എന്നും പറയാറുണ്ട്. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലം എന്ന അര്‍ത്ഥത്തിലാണിത്. ഉല്പത്തി മുതല്‍ ഇന്നേവരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണെന്നു കരുതപ്പെടുന്നു. ബി സി 5000 വരെ ഈ കാലഘട്ടം നീണ്ടുനിന്നുവെന്നാണ് ഗവേഷകാനുമാനം. അതായത് 5000 വരെ മനുഷ്യന് എഴുത്തുവിദ്യ വശമില്ലായിരുന്നു. അതിനുശേഷമുള്ള ചരിത്രം ശിലാരേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഭൂമിയുടെയും മാനവരാശിയുടെയും ജീവന്റെയും ഉദ്ഭവസംബന്ധിയായി ഊഹങ്ങള്‍ മാത്രമേ ശാസ്ത്രത്തിനുള്ളുവെന്ന് നമുക്കറിയാം. പുതിയ നിഗമനങ്ങളിലേക്കു കടക്കുമ്പോള്‍ പഴയ നിഗമനങ്ങള്‍ അപ്രസക്തമാകുന്നു എന്നതാണ് ഇക്കാര്യത്തില്‍ ശാസ്ത്രം നല്‍കിയിട്ടുള്ള സംഭാവന! എന്നാല്‍, ഓരോകാലത്തും ശാസ്ത്രം എത്തിനില്‍ക്കുന്ന നിഗമനങ്ങളെ ശാസ്ത്രീയ സത്യങ്ങളായി അംഗീകരിച്ചു പ്രചരിപ്പിക്കുന്ന വിഡ്ഢികള്‍ ലോകത്തുണ്ട്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ തുടങ്ങിയ പൈശാചിക സന്തതികളെല്ലാം ഈ വിഡ്ഢിക്കൂട്ടത്തില്‍ പെടുന്നവരാണ്. പി ടി തോമസും പരിവാരങ്ങളുമെല്ലാം വെറും 'കുട്ടിപ്പിശാചുക്കള്‍' മാത്രം! വത്തിക്കാനിലും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും ഇരിപ്പിടം കണ്ടെത്തിയവരാണ് 'മുതുപിശാചുക്കള്‍'!
ചരിത്ര പഠനം എളുപ്പമാക്കാനായി ശിലായുഗത്തെ പ്രാചീന ശിലായുഗം മദ്ധ്യ ശിലായുഗം നവീന ശിലായുഗം എന്നിങ്ങനെയുള്ള ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ലോഹംകൊണ്ടുള്ള ആയുധത്തിന്റെ ആവിര്‍ഭാവം അടിസ്ഥാനമാക്കിയാല്‍ ചരിത്രപഠനം സുഗമമാകും എന്നതുകൊണ്ടാണത്. ഭൂമിയുടെ അച്ചുതണ്ടുപോലെ ഈ യുഗങ്ങളും സാങ്കല്പികമാണ്. അതായത്, ശിലായുഗം ലോഹയുഗം എന്നിങ്ങനെയുള്ള യുഗങ്ങള്‍ വെറും അനുമാനങ്ങള്‍ മാത്രം. പ്രാചീന ശിലായുഗത്തെ സംബന്ധിച്ചുള്ള ചരിത്രങ്ങളൊന്നും ആധികാരികമായി മനുഷ്യനു ലഭിച്ചിട്ടില്ല. എന്നാല്‍, നവീനശിലായുഗത്തിന്റെ മങ്ങിയ രൂപം മനുഷ്യന്റെ അന്വേഷണങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. ഈ രൂപംപോലും ആധികാരികമല്ല എന്നതാണു പരമാര്‍ത്ഥം. അതായത്, ഈ യുഗത്തിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ല. പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് വെറും കണക്കുകൂട്ടലുകള്‍ മാത്രമാണ്. ഈജിപ്തിലും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും 7,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈല്‍ നദിയുടെ തടങ്ങളില്‍ ആറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീനശിലായുഗം ആരംഭിച്ചതായി തെളിവുകളുണ്ടെന്നു പറയപ്പെടുന്നുവെങ്കിലും ശാസ്ത്രത്തിന് ഉറപ്പില്ല. എന്നിരുന്നാലും, മനുഷ്യ ചരിത്രത്തില്‍ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങള്‍ സംഭവിച്ച കാലഘട്ടം ഇതാണെന്നു തത്വത്തില്‍ അംഗീകരിക്കപ്പെടുന്നു. നമുക്കും അങ്ങനെതന്നെ അംഗീകരിക്കാം. എന്നാല്‍, നാമിത് അംഗീകരിക്കുന്നത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിലല്ല; മറിച്ച്, ജീവിക്കുന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിന്റെ വെളിച്ചത്തിലാണ്!
മനുഷ്യന്റെ ഉദ്ഭവത്തെ സംബന്ധിച്ച് മനുഷ്യന്‍ ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ള സത്യങ്ങള്‍ക്ക് പതിനായിരം വര്‍ഷങ്ങളുടെ പഴക്കം മാത്രമേയുള്ളു. അതിനു മുന്‍പു മനുഷ്യന്‍ ഉണ്ടായിരുന്നു എന്നതിനു ഭാവനയുടെ പിന്തുണ മാത്രമാണുള്ളത്. അതായത്, ബൈബിള്‍ പഠിക്കുന്നവര്‍ക്കു കണ്ടെത്താന്‍ കഴിയുന്നതില്‍നിന്നു കൂടുതലായി ശാസ്ത്രജ്ഞന്മാര്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ആദത്തിനു മുന്‍പത്തെ കണക്കുകളെല്ലാം ഹിന്ദുക്കളുടെ കണക്കുകള്‍പോലെ മുന്നൂറ്റിമുക്കോടിയും കാക്കത്തൊള്ളായിരവുമൊക്കെയാണ്! ഏഴായിരം മുതല്‍ പതിനായിരം വരെയുള്ള കാലഘട്ടത്തിലാണ് മനുഷ്യന്‍ കൃഷിചെയ്യാന്‍ തുടങ്ങിയതെന്നു ശാസ്ത്രം പറയുന്നു. ആയതിനാല്‍, നവീന ശിലായുഗത്തെ കര്‍ഷകയുഗം എന്ന് വിളിക്കാറുണ്ട്. ബാര്‍ലി, തിന, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയും ചില സസ്യങ്ങളുമാണ് അവര്‍ വളര്‍ത്തിയത്. കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്തുന്നതും വിട്ടു മൃഗങ്ങളായി ആട്, പശു തുടങ്ങിയവയെ വളര്‍ത്തിയതും ഇക്കാലത്താണ്. ഭൂമിയിലെ ആദ്യത്തെ കര്‍ഷകന്‍ ആദമായിരുന്നുവെന്ന് ബൈബിള്‍ പറയുന്നതിനെ ശാസ്ത്രവും സ്ഥിരീകരിക്കുന്നുവെന്നല്ലേ നാം മനസ്സിലാക്കേണ്ടത്! ആദത്തിന്റെ സന്തതികളില്‍ ഒരുവനായ കായേന്‍ ഒരു കര്‍ഷകനായിരുന്നുവെങ്കില്‍, മറ്റൊരു സന്തതിയായ ആബേല്‍ ഒരു ആട്ടിടയനായിരുന്നു.
ഏഴായിരം മുതല്‍ പതിനായിരം വരെയുള്ള വര്‍ഷങ്ങള്‍ക്കിടയിലാണ് ആദ്യമനുഷ്യനായ ആദത്തെ ദൈവം സൃഷ്ടിച്ചതെന്ന് ബൈബിള്‍ പഠിതാക്കള്‍ക്കറിയാം. അതിനു മുന്‍പ് മനുഷ്യന്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ശാസ്ത്രത്തിന് ഇന്നുവരെ ലഭിച്ചിട്ടില്ല. ജലപ്രളയത്തെ അതിജീവിക്കാന്‍ നോഹ് പെട്ടകം നിര്‍മ്മിച്ച കാലത്ത് ആയുധങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ശിലായുഗം എന്നത് ശാസ്ത്രത്തിന്റെ ഭാവന മാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, ലോഹനിര്‍മ്മിതമായ ആയുധങ്ങള്‍ക്ക് മനുഷ്യന്റെ സൃഷ്ടിയോളംതന്നെ പഴക്കമുണ്ട്. എന്നാല്‍, ആ കാലത്തും ശിലകളെ ആയുധമാക്കിയ സമൂഹം ജീവിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി വനങ്ങളില്‍ വസിച്ചു പ്രാകൃതരായിപ്പോയ ജനങ്ങള്‍ ഉപയോഗിച്ചത് ശിലകള്‍കൊണ്ടുള്ള ആയുധങ്ങളായിരിക്കാം. ഇപ്പോഴും അങ്ങനെയുള്ള ജനങ്ങള്‍ ഭൂമിയിലുണ്ടെന്നു നമുക്കറിയാം. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ നാം ജീവിക്കുന്നതും ശിലായുഗത്തിലാണെന്നു പറയേണ്ടിവരും.
നോഹിന്റെ കാലത്ത് തീയില്‍ ഭക്ഷണം പാകംചെയ്തിരുന്നു എന്നതിനു ബൈബിളില്‍ സ്ഥിരീകരണമുണ്ട്. ഈ വചനം നോക്കുക: "നോഹ് യാഹ്‌വെയ്ക്ക് ഒരു ബലിപീഠം നിര്‍മ്മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു"(ഉത്പ: 8; 20). ദഹനബലി അര്‍പ്പിക്കുന്നത് തീയിലാണെന്നു നമുക്കറിയാം. അതുപോലെതന്നെ, അക്കാലത്ത് കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളും ഉണ്ടായിരുന്നു. നോഹിന്റെ കാലത്തെ പ്രളയത്തിനുശേഷം വീണ്ടും ജനതകള്‍ രൂപംകൊള്ളുകയും അവര്‍ പട്ടണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ യാഹ്‌വെ ഇറങ്ങിവന്നു"(ഉത്പ: 11; 2-5). ഏഴായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ വചനം. കളിമണ്ണും പാറയും മണലും മാത്രമല്ല, ലോഹങ്ങളും ഖനനം ചെയ്തിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായും ഈ ബൈബിള്‍ സന്ദേശത്തെ പരിഗണിക്കാവുന്നതാണ്.
നോഹിന്റെ കാലത്ത് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിരുന്നതിന്റെ തെളിവ് ബൈബിളിലുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. നോഹിന്റെ ജീവിതത്തിന്റെ അറുന്നൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. നാല്പതു രാവും നാല്പതു പകലും മഴ പെയ്തുകൊണ്ടിരുന്നു"(ഉത്പ: 7; 10-12). ഏഴുദിവസം തുടര്‍ച്ചയായി മഴപെയ്തപ്പോള്‍ത്തന്നെ പെട്ടകത്തെ ഉയര്‍ത്താന്‍ തക്കവിധം ജലം ഉയര്‍ന്നു. അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകുകയും ചെയ്തു. അഗാധങ്ങളിലെ ഉറവകള്‍ പൊട്ടുന്നതിനെയാണ് 'ഉരുള്‍പൊട്ടല്‍' എന്ന് പറയുന്നത്. പാറമടയോ ചെങ്കല്‍ ക്വാറികളോ ഇല്ലാതെതന്നെ ഉരുള്‍പൊട്ടുമെന്ന് മനസ്സിലാക്കിത്തരുന്നതാണ് ബൈബിളിലെ ഈ വെളിപ്പെടുത്തല്‍! ക്രമാതീതമായി മഴപെയ്താല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പാറമടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു സംഭവിക്കും. നാല്പതു ദിവസം തുടര്‍ച്ചയായി മഴപെയ്താല്‍ നോഹിന്റെ കാലഘട്ടം പുനരാവിഷ്ക്കരിക്കപ്പെടും എന്നകാര്യത്തിലും സംശയം വേണ്ട. ഈ യാഥാര്‍ത്ഥ്യത്തെയാണ് വിവരക്കേടുകള്‍ക്കൊണ്ടു മറികടക്കാന്‍ പരിസ്ഥിതി ശുംഭന്മാര്‍ ശ്രമിക്കുന്നത്.
ഭൂമി സൃഷ്ടിക്കപ്പെട്ട കാലംമുതല്‍ ഭൂകമ്പങ്ങളും പേമാരികളും ഉരുള്‍പൊട്ടലുകളും പ്രളയങ്ങളും കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഭൂമിയോടൊപ്പംതന്നെ ഉണ്ടായിരുന്നു. ഓരോകാലത്തും അവ ഭൂമിയുടെമേല്‍ നാശം വിതച്ചിട്ടുമുണ്ട്. പ്രകൃതിദുരന്തങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള കഴിവ് ഇന്നുവരെ മനുഷ്യന്‍ ആര്‍ജ്ജിച്ചിട്ടില്ല. പ്രകൃതിക്ഷോഭങ്ങളുടെ കാരണങ്ങള്‍പോലും മനുഷ്യനു കൃത്യമായി അറിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ചിലതൊക്കെ മുന്‍കൂട്ടി പ്രവചിക്കാന്‍ ശാസ്ത്രത്തിനു കഴിയുമെങ്കിലും, ഒരു പ്രകൃതിദുരന്തത്തെയും തടയാന്‍ ശാസ്ത്രത്തിനോ ലോകത്തുള്ള ആര്‍ക്കെങ്കിലുമോ സാധിക്കില്ല. കരിങ്കല്‍ ക്വാറികളാണ് ഉരുള്‍പൊട്ടലിന്റെ കാരണമെന്നു പറയുന്ന ഗാഡ്ഗിലിനെ തടിക്കിടേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്. ഇവന്‍ ചൂണ്ടിക്കാട്ടിയ ഇടങ്ങളിലെല്ലാം ഉരുള്‍പൊട്ടി എന്നാണ് ഇവന്റെ ആരാധകരായ പാണന്മാര്‍ പാടിനടക്കുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് നമുക്കു പരിശോധിക്കാം.
ഗാഡ്ഗില്‍ എന്ന വ്യാജപ്രവാചകന്‍!
ഗാഡ്ഗില്‍ പ്രവചിച്ചത് അതേപോലെ സംഭവിച്ചു എന്ന ആഹ്ലാദമാണ് കപട പരിസ്ഥിതിവാദികള്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. നൂറുകണക്കിനു മനുഷ്യര്‍ മരിച്ചാലെന്താ തങ്ങളുടെ പ്രവാചകന്റെ പ്രവചനം നിറവേറിയല്ലോ എന്ന സന്തോഷം ഓരോ ഗാഡ്ഗില്‍ ഭക്തരുടെയും മുഖത്തു വായിച്ചെടുക്കാം. പ്രവാചകന്‍ പ്രവചിച്ച ഇടങ്ങളിലെല്ലാം ഉരുള്‍പൊട്ടി എന്നതിന്റെ തെളിവുകള്‍ ഫോട്ടോസഹിതം പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘപരിവാരങ്ങളും! സംഘപരിവാരങ്ങള്‍ക്ക് പരിസ്ഥിതിയുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്. പ്രകൃതിശക്തികളെ ആരാധിക്കുന്ന ഇവറ്റകളുടെ മാതാവും പിതാവും ദൈവവുമെല്ലാം പ്രകൃതിയാണെന്നു നമുക്കറിയാം. പ്രകൃതിചികിത്സ, യോഗ തുടങ്ങിയ പ്രാകൃത ആശയങ്ങളെ ശാസ്ത്രീയതയുടെ പേരില്‍ അവതരിപ്പിക്കുന്നതും ആരാധനാമൂര്‍ത്തികളോടു അതിരറ്റ സ്നേഹത്തെപ്രതിയാണ്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാത്താനെ തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം അനിവാര്യമാണ്. മനോവ എപ്പോഴും പറയാറുള്ളതുപോലെ, തങ്ങളുടെതല്ലാത്ത കാരണത്താല്‍ ക്രൈസ്തവസഭകളില്‍ 'പെട്ടുപോയ' മനുഷ്യരുടെ പിന്തുണയും പിശാചിനു ലഭിക്കുന്നുണ്ട്. ഈ അധമശക്തികളെല്ലാം ഒറ്റക്കെട്ടായി സംഘംചേര്‍ന്നാണ് ഗാഡ്ഗില്‍ എന്ന വ്യാജപ്രവാചകനെ ദൈവമാക്കി ഉയര്‍ത്തുന്നത്.
എന്താണ് യഥാര്‍ത്ഥ സത്യം? ഗാഡ്ഗിലും കസ്തൂരിരംഗനും പിടി തോമസുമാരും പറഞ്ഞതാണോ സത്യം? യഥാര്‍ത്ഥ സത്യമറിയാന്‍ വലിയ അന്വേഷണങ്ങളൊന്നും ആവശ്യമില്ല! സ്വതന്ത്രമായി ചിന്തിക്കാനുള്ള മനസ്സും അല്പം വിവേകവുമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സത്യം! ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് പശ്ചിമഘട്ട മലനിരകള്‍. പരിസ്ഥിതി ദുര്‍ബ്ബല മേഖലയായിട്ടാണ് ഇതെല്ലാം പരിഗണിക്കപ്പെട്ടിരിക്കുന്നത്. തത്ക്കാലം കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ മാത്രം നമുക്കു പരിഗണിക്കാം. നമ്മുടെ പശ്ചിമഘട്ടത്തില്‍ ചെറുതും വലുതുമായ ആയിരക്കണക്കിനു പാറമടകളും ചെങ്കല്‍ ക്വാറികളുമുണ്ട്. അതായത്, എവിടെ ഉരുള്‍പൊട്ടിയാലും ചൂണ്ടിക്കാണിക്കാന്‍ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ ഒരു പാറമടയോ ചെങ്കല്‍ ക്വാറിയോ ഉണ്ട് എന്നതാണു സത്യം! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, തുടര്‍ച്ചയായ പേമാരിയുണ്ടായാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകും എന്നു പ്രവചിക്കാന്‍ ഏതു ചാണകസംഘിക്കും സാധിക്കും. പ്രവചനം നിറവേറുകയും ചെയ്യും! നാലോ അഞ്ചോ ദിവസം തുടര്‍ച്ചയായി മഴപെയ്താല്‍, പാറമടയോ ചെങ്കല്‍ ക്വാറിയോ ഇല്ലാത്ത പ്രദേശങ്ങളില്‍പ്പോലും ഉരുള്‍പൊട്ടും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട! കേരളത്തില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ പൊട്ടിയത് നൂറിലധികം ഉരുളുകളാണ്. അവയില്‍ പകുതിയിലേറെയും സംഭവിച്ചത് നിബിഡവനങ്ങള്‍ക്കുള്ളിലായിരുന്നു. പാറമടകളോ മനുഷ്യവാസമോ ഇല്ലാത്ത ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയതിനെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാതെയാണ് ഗാഡ്ഗില്‍ എന്ന ഏഭ്യന്റെ വ്യാജപ്രവചനങ്ങള്‍ ഇവര്‍ ആഘോഷമാക്കുന്നത്.
പശ്ചിമഘട്ട മലനിരകളില്‍ തടയിണകള്‍ നിര്‍മ്മിച്ചു ജലം സംഭരിച്ചാല്‍, അത് ഉരുള്‍പൊട്ടലിനു കാരണമാകുമെന്ന് ഗാഡ്ഗില്‍ പറയുന്നു. ഖനനങ്ങളിലൂടെ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ജലസംഭരണികളും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ഇയാള്‍ കണ്ടെത്തിയിട്ടുണ്ട്. പാറപൊട്ടിക്കുന്നതു മൂലമുള്ള ആഘാതവും പശ്ചിമഘട്ടത്തിനു ഭീഷണിയാണ്. ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ഒരു ചിന്തയുണ്ട്. ഇടുക്കിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആര്‍ച്ചു ഡാം അടക്കം നൂറുകണക്കിന് അണക്കെട്ടുകള്‍ കേരളത്തിലെ പശ്ചിമഘട്ടത്തിലുണ്ട്. അവയെല്ലാം വലിയ ജലസംഭരണികള്‍ തന്നെയാണ്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഒരു തുള്ളി വെള്ളംപോലും പുറത്തുപോകാതിരിക്കാന്‍ കുളമാവിലും ചെറുതോണിയിലും ഓരോ അണക്കെട്ടുകള്‍ക്കൂടി നിര്‍മ്മിച്ചിരിക്കുന്നു. 74.5 ദശലക്ഷം ഘനയടി വെള്ളം ഇടുക്കി ഡാമില്‍ മാത്രം സംഭരിക്കപ്പെടുന്നുണ്ട്. ഇവിടെ തടഞ്ഞുനിര്‍ത്തപ്പെട്ടിരിക്കുന്ന ജലംമൂലം ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകില്ലേ എന്ന ചിന്തയാണ് സ്വാഭാവികമായി ഉയരുന്നത്. ചിന്താശേഷിയുള്ള മനുഷ്യര്‍ക്കു മാത്രമുണ്ടാകുന്ന സംശയമാണിത്; മറിച്ച്, സമൂഹമാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങളുടെ യുക്തിയും ആധികാരികതയും വിലയിരുത്താതെ പ്രചരണം നടത്തുന്ന വിഡ്ഢികളുടെ സംശയമല്ല! അവര്‍ക്കു യാതൊരു സംശയവുമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നു മനോവയ്ക്കറിയാം.
കാലാവധി കഴിഞ്ഞ്, അത്രയുംകൂടി പഴക്കമെത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദൃഡതയെക്കുറിച്ച് കെ ടി തോമസിനെപ്പോലെയുള്ള 'ഇല്ല്യുമിനാറ്റി സംഘികള്‍ക്ക്' ആശങ്കയില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും കെ ടി തോമസും പി ടി തോമസുമെല്ലാം ഒരു കുറ്റിയില്‍ കിളുര്‍ത്ത പടുമരങ്ങളാണ്! കേരളത്തെ മുഴുവന്‍ വിഴുങ്ങാന്‍ സാധിക്കുന്നത്ര അളവില്‍ വെള്ളം പശ്ചിമഘട്ടത്തിലെ അണക്കെട്ടുകളില്‍ സംഭരിച്ചു വച്ചിട്ടുണ്ട്. എന്നാല്‍, പാവപ്പെട്ട കര്‍ഷകന്‍ മീന്‍ വളര്‍ത്തുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന കൊച്ചുകുളങ്ങളെ പ്രതിയാണ് ഗാഡ്ഗില്‍ എന്ന കൗശലക്കാരന്റെ ആകുലത! പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന കര്‍ഷകന്‍ കുടിവെള്ളത്തിനായി കിണര്‍ കുഴിക്കുന്നതുപോലും അപകടമാണെന്ന് ഈ 'ബുദ്ധിരാക്ഷസന്‍' കണ്ടെത്തിക്കഴിഞ്ഞു! എന്താല്ലേ!?
കുറവന്‍, കുറത്തി എന്നീ മലകളിലെ കൂറ്റന്‍ പാറകള്‍ പൊട്ടിച്ചാണ് അണക്കെട്ടു നിര്‍മ്മിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് ഉണ്ടാക്കിയത്. എം -40 കോണ്‍ക്രീറ്റ് മിശ്രിതമുണ്ടാക്കാന്‍ എത്ര പാറകള്‍ പൊട്ടിച്ചിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടാവുന്നതാണ്. ഈ രണ്ടു മലകളിലെയും കൂറ്റന്‍ പാറകള്‍ തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെയാണ് അണക്കെട്ടിലേക്ക് നമുക്കു പ്രവേശിക്കാന്‍ പാതയൊരുക്കിയിരിക്കുന്നത്. ഇടുക്കിയിലും മുല്ലപ്പെരിയാറിലും അടക്കം നിര്‍മ്മിച്ചിരിക്കുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലത്തെക്കുറിച്ച് പരിസ്ഥിതി ശുംഭന്മാര്‍ ഒന്നും മിണ്ടില്ല. 'ഗാഡ്ഗില്‍' എന്ന മ്ലേച്ഛദൈവവും ഒന്നും ഉരിയാടില്ല. കാരണം, ഇവര്‍ക്കെല്ലാം വ്യക്തമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അജണ്ടയുണ്ട്! മലയോര ഗ്രാമങ്ങളും മലയോര കര്‍ഷകരുമാണ് ഇവരുടെ അജണ്ടയിലെ മുഖ്യവിഷയം!
പിശാചിന്റെ ലക്‌ഷ്യം കാര്‍ഷിക മേഖല!
ഭൂമിയിലെ ഏതു രാജ്യങ്ങളെ പരിഗണിച്ചാലും, സത്യദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മനുഷ്യര്‍ ശേഷിക്കുന്നത് കാര്‍ഷിക മേഖലയില്‍ മാത്രമാണ്. നഗരങ്ങള്‍ പൂര്‍ണ്ണമായും പൈശാചികതയുടെ പിടിയിലമര്‍ന്നിരിക്കുന്ന ഇക്കാലത്തുപോലും കാര്‍ഷിക മേഖലയില്‍ ദൈവഭക്തരുടെ സാന്നിദ്ധ്യമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശോധന നടത്തിയാലും സ്ഥിതി മറിച്ചായിരിക്കില്ല. പിശാചിനെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ സഹിക്കാവുന്നതിനും അപ്പുറമാണ്. പ്രത്യേകിച്ച്, യേഹ്ശുവായുടെ പ്രത്യാഗമനം സമീപിച്ചിരിക്കുന്ന ഈ വേളയില്‍ അത് അനുവദിക്കാന്‍ പാടില്ല. നിഷ്കളങ്കരായ ഗ്രാമീണരെ ഗ്രാമങ്ങളില്‍നിന്നു കുടിയിറക്കി പട്ടണവാസികളാക്കുക എന്നതാണ് അവരെ നശിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നു സാത്താനറിയാം. ആയതിനാല്‍, അവന്‍ തന്റെ എല്ലാ സംവിധാനങ്ങളെയും സജ്ജീവമാക്കിയിരിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഗ്രാമങ്ങളെ നഗരവത്ക്കരിക്കാന്‍ 'ഇല്ല്യുമിനാറ്റി സംഘം' ചിലവഴിക്കുന്ന പണത്തിനു കണക്കില്ല.
നഗരവത്ക്കരണം എന്നത് പൈശാചികവത്ക്കരണം തന്നെയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. സോദോം-ഗോമോറാ പട്ടണങ്ങളും ബാബേല്‍ഗോപുരം നിര്‍മ്മിക്കപ്പെട്ട പട്ടണവും പൈശാചികതയുടെ പ്രതീകങ്ങളായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിഭൗതികതയുടെയും പാപത്തിന്റെയും വിളനിലമാണ് പട്ടണങ്ങള്‍! എല്ലാവിധ അധാര്‍മ്മികതയും തഴച്ചുവളരുന്നത് പട്ടണങ്ങളിലാണ്. ഇന്ന് ലോകത്തുള്ള എല്ലാ പട്ടണങ്ങളുടെയും ഭരണാധികാരിയായി സാത്താന്‍ അവരോധിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ധാര്‍മ്മികത കാത്തുസൂക്ഷിക്കുന്നവരും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരുമായ ഗ്രാമീണരെ പൂര്‍ണ്ണമായി തന്റെ വരുതിയിലാക്കാന്‍ അവനു കഴിഞ്ഞിട്ടില്ല. അതായത്, കേരളത്തിലെ പശ്ചിമഘട്ടത്തില്‍ ദൈവഭക്തര്‍ അവശേഷിക്കുന്നുണ്ട്. ഇവരെ പട്ടണത്തിലേക്കു പലായനം ചെയ്യിക്കുകയെന്നതാണ് പരിസ്ഥിതിവാദികളായ എന്‍. ജി. ഓ കളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം! യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് സകലരെയും തന്റെ ആധിപത്യത്തിന്‍ കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അയച്ചിരിക്കുന്ന അവന്റെ ദൂതന്മാരാണ് പരിസ്ഥിതിവാദികള്‍! ആളുകള്‍ മരിക്കുന്നതോ പശ്ചിമഘട്ടം നശിക്കുന്നതോ അല്ല ഇവരുടെ പ്രശ്നം; മറിച്ച്, മലയോരഗ്രാമങ്ങളില്‍ ദൈവഭക്തരായ ക്രിസ്ത്യാനികള്‍ ഉള്ളതാണ് ഇവരുടെ യഥാര്‍ത്ഥ പ്രശ്നം!
യേഹ്ശുവാ ഇപ്രകാരം ആകുലപ്പെട്ടു: "മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). യേഹ്ശുവായുടെ പുനരാഗമന നാളുകളില്‍ ഭൂമിയിലെ അവസ്ഥ എന്തായിരിക്കുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. ഭൂമിയെ ഗ്രസിക്കുന്ന അതിഭൗതികതയും, അതിന്റെ പരിണിതഫലമായി സൃഷ്ടിക്കപ്പെടുന്ന വിശ്വാസരാഹിത്യവും മുന്നില്‍ക്കണ്ടാണ് യേഹ്ശുവാ ഇപ്രകാരം ചോദിച്ചത്. അതേ, വളരെ ചെറിയൊരു ഗണം മാത്രമേ അവശേഷിക്കൂ! ആയതിനാല്‍, അല്പമെങ്കിലും വിശ്വാസം അവശേഷിക്കുന്ന ഗ്രാമങ്ങളെ ലക്ഷ്യമാക്കി സാത്താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിശ്വാസികള്‍ ഉണര്‍ന്നുചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവമക്കള്‍ ഒരുമിച്ചുനിന്ന് ചെറുത്തില്ലെങ്കില്‍, യേഹ്ശുവാ വരുമ്പോള്‍ വിശ്വാസികളില്ലാത്ത സഭകള്‍ മാത്രമേ ഭൂമിയില്‍ അവശേഷിക്കുകയുള്ളൂ. പരിസ്ഥിതിവാദികളുടെ ജല്പനങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മലയോരവാസികളായ വിശ്വാസികള്‍ ജാഗ്രതപാലിക്കണം. എന്തെന്നാല്‍, ഇത് ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യംവച്ചുള്ള സാത്താന്റെ യുദ്ധമാണ്. ക്രിസ്ത്യാനികളുടെയിടയില്‍ ജീവിക്കുന്ന വിജാതിയര്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍, അത് സ്വാഭാവികമായ കാര്യം മാത്രമാണെന്നു നാം മനസ്സിലാക്കണം. ക്രിസ്ത്യാനികളെ ദൈവം അനുഗ്രഹിച്ചപ്പോള്‍ അതിന്റെ ഫലവും വിജാതിയര്‍ ആസ്വദിച്ചിട്ടുണ്ട്. വാഴ നനച്ചപ്പോള്‍ ചീര നനഞ്ഞതുപോലെ, വന്‍മരം വീഴുമ്പോള്‍ സമീപത്തെ ചെറിയ മരങ്ങളും നശിക്കും!
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായിട്ടാണ് പശ്ചിമഘട്ട മലനിരകള്‍ വ്യാപിച്ചുകിടക്കുന്നതെന്ന് നാം കണ്ടു. എന്നാല്‍, കേരളത്തിലെയും തമിഴ്നാട്ടിലെയും മലയോരങ്ങളില്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിസ്ഥിതിവാദികള്‍ കടന്നുചെല്ലാത്തതിന്റെ കാരണവും അതുതന്നെ. ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്ത് ഇപ്പോള്‍ പേമാരിയും മണ്ണിടിച്ചിലും നടക്കുകയാണ്. അനേകര്‍ അവിടെയും മരണമടഞ്ഞിട്ടുണ്ട്. മണ്ണും മണലും കല്ലും മാത്രമല്ല ആ സംസ്ഥാനങ്ങളില്‍ ഖനനം നടത്തുന്നത്. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍ ഖനനം നടക്കുന്ന ഈ സംസ്ഥാനങ്ങളിലേക്കു ജല്പനങ്ങളുമായി കടന്നുചെന്നാല്‍ പടമായി ഭിത്തിയില്‍ ഒട്ടിക്കപ്പെടുമെന്ന് പരിസ്ഥിതി ലോലന്മാര്‍ക്ക് നന്നായറിയാം. ഗാഡ്ഗില്‍ എന്ന നരാധമനും സംഘവും കേരളത്തെ മാത്രം കേന്ദ്രീകരിച്ചു ജല്പനങ്ങള്‍ നടത്തുന്നതിന്റെ പിന്നില്‍ ഈ കാരണവുമുണ്ട്. ക്രിസ്ത്യാനികള്‍ ഇല്ലാത്തിടത്ത് എന്തു പരിസ്ഥിതി!! പരിസ്ഥിതിവാദം എന്നത് കാലത്തിന്റെ അടയാളമാകുന്നതും ഇക്കാരണങ്ങളാല്‍ത്തന്നെ!
ഭൂമിയെ സൃഷ്ടിച്ച കാലംമുതല്‍ അതിനെ സംരക്ഷിക്കുന്നത് ദൈവമാണ്. നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയംവരെ അതു സംരക്ഷിക്കപ്പെടുകയും ചെയ്യും. ആകാശവും ഭൂമിയും ഇന്ന് സൂക്ഷിക്കപ്പെടുന്നത് പരിസ്ഥിതിവാദികളുടെ ഇടപെടല്‍കൊണ്ടോ ശാസ്ത്രത്തിന്റെ മികവുകൊണ്ടോ അല്ല. ദൈവത്തിന്റെ ആത്മാവ് ഇപ്രകാരം പറയുന്നു: "വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു"(2 പത്രോ: 3; 7). വിജ്ഞാനികള്‍ എന്ന് ഭാവിക്കുന്ന വിഡ്ഢികള്‍ ഈ സത്യം അറിയുന്നില്ല! വചനത്താല്‍ ഉറപ്പിച്ചിരിക്കുന്നവയെ അധരവ്യായാമംകൊണ്ട് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടും, തീര്‍ച്ച! ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നോര്‍ത്ത് ദൈവമക്കള്‍ ആകുലപ്പെടേണ്ട; യേഹ്ശുവായുടെ പുനരാഗമനത്തെ സംബന്ധിച്ചുള്ള ചിന്തകളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ സാത്താന്‍ അവന്റെ മക്കളെയും മരുമക്കളെയും ഉപയോഗിച്ചു നടത്തുന്ന ശ്രമം മാത്രമാണത്. ഉറച്ചുനില്‍ക്കുന്ന ഒരുവനെയും യേഹ്ശുവാ തള്ളിക്കളയില്ല. അവിടുത്തെ നാമത്തിന് സകലത്തെയും അതിജീവിക്കാനുള്ള ശക്തിയുണ്ട്.
പ്രകൃതിദുരന്തങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ വിഗ്രഹാരാധകരാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തിരുത്താത്തകാലത്തോളം ദുരന്തങ്ങളില്‍നിന്ന്‍ ആര്‍ക്കും മോചനം ലഭിക്കില്ല. എന്നാല്‍, സാത്താന്റെ ആജ്ഞാനുവര്‍ത്തികളായ നീചമനുഷ്യര്‍ തങ്ങളുടെ കുറ്റങ്ങള്‍ ദൈവമക്കളുടെമേല്‍ ആരോപിക്കുന്നു. മിഥ്യാബോധത്തില്‍ ജീവിക്കുന്ന ലൗകികമനുഷ്യര്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ക്കുള്ള ശിക്ഷ വിഗ്രഹങ്ങളിലൂടെതന്നെ ലഭിക്കുമെന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്തവിധം മിഥ്യാബോധം ഇവരുടെ ഇന്ദ്രിയങ്ങളില്‍ ഭരണം നടത്തുന്നതുകൊണ്ടാണിത്! ദൈവമല്ലാത്ത ഒന്നിനെ ആരെങ്കിലും ദൈവമായി ആരാധിച്ചാല്‍, അവരെ അവരുടെ ആരാധനാമൂര്‍ത്തികളിലൂടെതന്നെ ശിക്ഷിക്കുകയെന്നത് ദൈവനീതിയാണ്. ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം:11;15,16). പ്രകൃതിദുരന്തങ്ങള്‍ ഭൂവാസികളുടെമേല്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം അന്വേഷിച്ച് ബഹിരാകാശയാത്രകള്‍ നടത്തേണ്ട ആവശ്യമില്ല; മറിച്ച്, പ്രകൃതിശക്തികളെ ആരാധിക്കുന്ന സമൂഹത്തെ നിരീക്ഷിച്ചാല്‍ മാത്രം മതി.
പ്രകൃതിശക്തികളെ ആരാധിക്കുന്ന മനുഷ്യരില്‍ അധികവും വസിക്കുന്നത് ഇന്ത്യയിലാണ്. ഇത്തരം പൈശാചിക ആരാധന ലോകത്തിനു സമ്മാനിക്കുന്നതും ഇന്ത്യതന്നെ! പ്രകൃതിശക്തികളെ എങ്ങനെ ശാസ്ത്രീയമായി ആരാധിക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തുന്നത് ഇന്ത്യയിലെ സംഘപരിവാര സംഘടനകളാണ്. വിഗ്രഹാരാധനയ്ക്ക് ശാസ്ത്രീയ പരിവേഷം നല്‍കി ആവിഷ്ക്കരിച്ച കപടശാസ്ത്രമാണ് യോഗ! 'ആത്മീയ ടൂറിസം' എന്ന ആദ്ധ്യാത്മിക വ്യഭിചാരത്തിലൂടെ ഈ കപടശാസ്ത്രത്തെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യ! ലോകം മുഴുവന്റെമേലും പ്രകൃതിദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തന്നത് യോഗ എന്ന പൈശാചികതയിലൂടെയാണെന്നു തിരിച്ചറിയാത്തിടത്തോളം ഈ സ്ഥിതിവിശേഷം ഇങ്ങനെതന്നെ തുടരും. നീചന്മാരെ ശിക്ഷിക്കാന്‍ ദൈവത്തിനുവേണ്ടി ആയുധങ്ങളായി വര്‍ത്തിക്കാന്‍ എല്ലാ സൃഷ്ടികളും തയ്യാറാണ്.
ഈ വചനം ശ്രദ്ധിക്കുക: "യാഹ്‌വെ തീക്ഷ്ണതയാകുന്ന കവചമണിയും; തങ്ങളുടെ വൈരികളെ തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും. അവിടുന്ന് നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും. വിശുദ്ധിയെ അജയ്യമായ പരിചയാക്കും. ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കും, നീചന്മാര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ സൃഷ്ടി മുഴുവന്‍ യാഹ്‌വെയുടെ പക്ഷത്ത് അണിനിരക്കും. വിദ്യുച്ഛരങ്ങള്‍ നന്നായി കുലച്ച മേഘവില്ലില്‍നിന്നെന്നപോലെ ലക്ഷ്യത്തിലേക്ക് ഊക്കോടെ കുതിച്ചുപായും. കവിണയില്‍നിന്നെന്നപോലെ ക്രോധത്തിന്റെ കന്‍മഴ അവര്‍ക്കെതിരേ വര്‍ഷിക്കും, കടല്‍ ക്‌ഷോഭിക്കും, നദികള്‍ നിഷ്‌കരുണം അവരെ വിഴുങ്ങും. അവര്‍ക്കെതിരേ ശക്തിയായ കാറ്റു വീശും, കൊടുങ്കാറ്റ് അവരെ ചുഴറ്റിയെറിയും. അധര്‍മ്മം ഭൂമിയെ ശൂന്യമാക്കും, ദുഷ്‌കൃത്യം രാജാക്കന്മാരുടെ സിംഹാസനങ്ങളെ തകിടം മറിക്കും"(ജ്ഞാനം: 5; 17-23).
പ്രളയം അടുത്തവര്‍ഷവും തുടരും; സകല ക്വാറികളും അടച്ചുപൂട്ടിയാലും അതിനു മാറ്റമുണ്ടാകില്ല. എന്നാല്‍, യേഹ്ശുവാ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന സകലരും സംരക്ഷിക്കപ്പെടും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-