13 - 01 - 2018 YouTube
അറബിവംശജരായ പലസ്തീനികള്‍ എങ്ങനെ യിസ്രായേലിന്റെ അവകാശം പിടിച്ചെടുത്തു? കയ്യേറിയ മണ്ണില്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളുന്ന അവസ്ഥയാണ് ഇവരുടെ പിടിച്ചടക്കലിനെക്കാള്‍ അപകടകരമായ കാര്യം! ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ഏതൊക്കെയാണ്? ലോകത്തിന്റെ കാര്യങ്ങള്‍ മുഴുവന്‍ തങ്ങളാണ് തീരുമാനിക്കുന്നതെന്ന വ്യര്‍ത്ഥമായ ചിന്തയില്‍ കഴിയുന്ന ഒരുപറ്റം ബുദ്ധിജീവികളുണ്ട്. മുടി മുറിക്കാതെയും ശൗച്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാതെയും ജീവിക്കുന്ന ഇവറ്റകള്‍ എന്തുകൊണ്ടാണ് ലോകത്തില്‍ നടക്കുന്ന സംഭവങ്ങളെ നീതിപൂര്‍വ്വം വിശകലനം ചെയ്യാത്തത്? ഇനിയും ചില ചോദ്യങ്ങള്‍ക്കൂടിയുണ്ട്. മാനവീകതയുടെ വക്താക്കള്‍ എന്ന് മേനിപറയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രത്തോളം ഇസ്ലാമിക പ്രണയം? ഇതിനൊക്കെ അപ്പുറമായ മറ്റൊരു ചിന്തയുണ്ട്. എന്തെന്നാല്‍, ക്രിസ്ത്യാനികളുടെ ഔദ്യോഗിക ശബ്ദമായി പരിഗണിക്കപ്പെടുന്ന ജല്പനങ്ങളും ഇപ്പോള്‍ ഇസ്ലാമിനോടു ചേര്‍ന്നാണു നില്‍ക്കുന്നത്! അങ്ങനെയെങ്കില്‍, പലസ്തീന്റെ അവകാശികള്‍ ഇസ്ലാമാണോ?! പലസ്തീനില്‍ കടന്നുകയറിയതോ, മറ്റാരുടെയൊക്കെയോ 'ബിനാമികളായി' പലസ്തീനില്‍ അവരോധിക്കപ്പെട്ടവരോ ആയ ഒരു സമൂഹത്തോടൊപ്പമാണ് ലോകത്തിന്റെ ഭൂരിപക്ഷശബ്ദം എന്നതുകൊണ്ടാണ് ഈ ചോദ്യം ഇവിടെ ഉന്നയിച്ചത്!
ഇവിടെയാണ് സത്യമാര്‍ഗ്ഗത്തിലുള്ള പരിശോധനയിലേക്കു വായനക്കാരുടെ ശ്രദ്ധ മനോവ ക്ഷണിക്കുന്നത്. അറബി വംശജരും ഇസ്ലാമിക ലോകത്തിന്റെ സംരക്ഷണയില്‍ നിലകൊള്ളുന്നവരുമായ ഒരു കുടിയേറ്റക്കാര്‍ക്ക് യിസ്രായേലിന്റെ മണ്ണില്‍ എന്ത് അവകാശമാണുള്ളതെന്നു ചിന്തിക്കാന്‍ ക്രിസ്ത്യാനികളെങ്കിലും തയ്യാറാകണം. ക്രിസ്തീയതയുടെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന ചില വിലകുറഞ്ഞ നേതാക്കള്‍ ഇന്ന് സത്യത്തെ തമസ്ക്കരിക്കുകയാണ്. ഈ തമസ്ക്കരണം ആരോടുള്ളതാണ്? ക്രിസ്തുവിനെ നിഷേധിക്കാന്‍ രംഗപ്രവേശം ചെയ്ത ഒരു അധഃമ സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന 'ക്രൈസ്തവ നാമധാരികളെ' നാം തിരിച്ചറിയണം! എന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്ക് സത്യം ഗ്രഹിക്കാന്‍ സാധിക്കുന്നുണ്ട്. ക്രിസ്തുവിനുശേഷം ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിക ഭീകരന്മാര്‍ പലസ്തീനില്‍ പ്രതിഷ്ഠിച്ച ഒരു ദുരന്തമാണ് ഇന്ന് ദൈവമക്കളെ കൊഞ്ഞനംകുത്തുന്ന ഈ 'പലസ്തീനി അറബികള്‍'!
ആരാണ് ഇസ്ലാമിനെ പലസ്തീനില്‍ സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്? വളരെ വ്യക്തതയോടെ പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണിത്! ഇസ്ലാമിക ലോകം ഒന്നടങ്കം ഈ ആവശ്യം ഉന്നയിയിക്കുന്നതില്‍, അവര്‍ക്ക് അവരുടെ വിവരക്കേടിന്റെ സാംഗത്യം നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിക സമൂഹം പൂര്‍ണ്ണമായും ഒരു മിഥ്യാബോധത്തിന്റെ തടവറയില്‍ കഴിയുന്നതുകൊണ്ട് ഇവര്‍ക്ക് ഇതിനപ്പുറം നിലപാടെടുക്കാന്‍ കഴിയില്ല. ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത് മുഹമ്മദ് എന്ന അധാര്‍മ്മികന്‍ ദൈവത്തില്‍നിന്നു കടന്നുവന്ന ഒരു ഉന്നത പ്രവാചകന്‍ ആണെന്നാണ്! ഇവന്‍ ഉയര്‍ത്തിയ പൈശാചിക ആശയങ്ങളെ മുറുകെപ്പിടിക്കുന്ന സമൂഹമായതുകൊണ്ട്, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മുഹമ്മദിന്റെ ആശയങ്ങള്‍ മഹനീയമായിരിക്കാം! എന്നാല്‍, ഈ പൈശാചിക ആശയത്തിനു പിന്തുണ നല്‍കാന്‍ ക്രിസ്ത്യാനികള്‍ എന്ന വേഷത്തില്‍ ചിലര്‍ ഇറങ്ങിയിരിക്കുന്നത് ഗൗരവമായി കാണണം. എന്തെന്നാല്‍, ക്രിസ്ത്യാനി എന്നനിലയില്‍ ജീവിക്കാത്തവരും, പിശാചിനുവേണ്ടി ക്രിസ്തീയവേഷം അണിഞ്ഞിരിക്കുന്നവരുമായ ഇവരാണ് ഇന്ന് ദൈവജനത്തിനു ഭീഷണിയായി നിലകൊള്ളുന്നത്. ഇവര്‍ക്ക് അവകാശമാക്കാന്‍ താത്പര്യമില്ലാത്ത ദൈവരാജ്യം മറ്റാരും അവകാശമാക്കരുത് എന്ന് ഇവര്‍ ചിന്തിക്കുന്നു!
യിസ്രായേലിനോടും യെഹൂദരോടും അസ്വസ്ഥതയുള്ള സമൂഹങ്ങളില്‍ പ്രധാനപ്പെട്ടത് ഇസ്ലാമാണെങ്കിലും, ഇവരോടു തോളൊട്ടിനില്‍ക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസം. ഇന്ന് ഇസ്ലാമിക ഭീകരന്മാര്‍ക്ക് നോവുന്ന സാഹചര്യം വരുമ്പോള്‍ വിലാപഗാനം ആലപിക്കുന്ന ഈ ശുംഭന്മാരെക്കുറിച്ചും ചിലതു പറയാനുണ്ട്. ഈ നയംതന്നെ സ്വീകരിച്ചിരിക്കുന്ന മറ്റൊരു വ്യക്തി വത്തിക്കാനിലെ ഭരണാധികാരിയാണെങ്കില്‍, ക്രിസ്തീയ മേല്‍വിലാസത്തില്‍ ജീവിക്കുന്ന മറ്റുചിലരും ഇസ്ലാമിക കുഴലൂത്തുകാരായി ഇന്ന് ഈ ഭൂമുഖത്ത് നിലകൊള്ളുന്നു! ഇസ്ലാമോ കമ്മ്യൂണിസ്റ്റോ അല്ലാത്ത, വേറൊരു സമൂഹം ഇസ്ലാമിനുവേണ്ടി പൈശാചിക ജല്പനം നടത്തുന്നുണ്ടെങ്കില്‍, അത് ക്രിസ്തീയനാമം ധരിച്ചിട്ടുള്ള ചില നരകസന്തതികള്‍ മാത്രമാണ്! ഈ പ്രസ്താവനയില്‍ ആരും അതിശയോക്തി ആരോപിക്കേണ്ട! എന്തെന്നാല്‍, ഇന്നു കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്യാന്‍ തയ്യാറാകുന്ന ഏവര്‍ക്കും ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും.
ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന സമൂഹമായി, ക്രൈസ്തവ നാമധാരികള്‍ നിലകൊള്ളുമ്പോള്‍, യഥാര്‍ത്ഥ ദൈവമക്കള്‍ എന്തു നിലാപാണ് സ്വീകരിക്കേണ്ടത്? ഇസ്ലാമിന്റെ ഉദയം എന്തിനുവേണ്ടിയായിരുന്നുവെന്നും, ഇസ്ലാമിന്റെ ഉത്ഭവം എവിടെനിന്നായിരുന്നുവെന്നും തിരിച്ചറിയാന്‍ തക്കവിധമുള്ള ജ്ഞാനം ലഭിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ബോദ്ധ്യമുണ്ട്. എന്നാല്‍, അധഃപതിച്ചുപോയ സമൂഹത്തിന് ഇക്കാര്യത്തില്‍ യാതൊരു ബോധവുമില്ല. ഇക്കാരണത്താലാണ് കത്തോലിക്കാസഭയുടെ സ്വാധീനമുള്ള രാജ്യങ്ങളെല്ലാം ഇസ്ലാമിന്റെ 'വിടുവേലക്കാരായി' ജല്പനങ്ങള്‍ നടത്തുന്നത്. ക്രിസ്തീയതയുടെ വ്യാപനത്തിനുവേണ്ടി ഏറ്റവും ശക്തമായി പ്രയത്നിച്ചത് യൂറോപ്പിലെ വിശുദ്ധരായ മനുഷ്യരായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥയെന്താണെന്നു ചിന്തിക്കാതെ തരമില്ല. ആദ്ധ്യാത്മികത അസ്തമിച്ചുപോയ ഒരു സമൂഹം തിരഞ്ഞെടുക്കുന്നത് തിന്മ മാത്രമായിരിക്കും. യിസ്രായേലിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ യൂറോപ്പിലെ ഭരണാധികാരികള്‍ക്കു സാധിക്കാത്തതിന്റെ കാരണവും ഇതുതന്നെ!
ഇസ്ലാമിന് യെരുശലെമിനുമേല്‍ അവകാശമുണ്ടോ?
ഇല്ല, എന്നതാണു നീതിപൂര്‍വ്വകമായ ഉത്തരം. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത മണ്ണാണ് യെരുശലേം. യാക്കോബിന്റെ മക്കള്‍ക്കു മാത്രം അവകാശമുള്ള മണ്ണില്‍ ഇസ്ലാമിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ക്രൈസ്തവരുടെ മേല്‍വിലാസമുള്ള ഒരു സമൂഹമാണ്. ധാര്‍മ്മീകതയില്‍നിന്നു വ്യതിചലിച്ചുപോയ ഇവരുടെ ജല്പനങ്ങള്‍ക്ക് ആരെങ്കിലും വിലകൊടുത്താല്‍, അവരുടെ ദുരന്തം അവര്‍ത്തന്നെ ഇരന്നുവാങ്ങുകയായിരിക്കും ചെയ്യുന്നത്! എന്തെന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം വ്യക്തമാക്കുന്നു: "എന്റെ ജനമായ യിസ്രായേലിനു ഞാന്‍ നല്‍കിയ അവകാശത്തിന്മേല്‍ കൈവയ്ക്കുന്ന ദുഷ്ടന്മാരായ എല്ലാ അയല്‍ക്കാരോടും യാഹ്‌വെ അരുളിച്ചെയ്യുന്നു: അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാന്‍ പിഴുതെറിയും. അവരുടെ കയ്യില്‍നിന്ന് യെഹൂദാഭവനത്തെ ഞാന്‍ പറിച്ചെടുക്കും. അവരെ പിഴുതെടുത്തതിനുശേഷം ഞാന്‍ അവരോടു കരുണ കാണിക്കും. ഓരോ ജനതയെയും അതതിന്റെ അവകാശത്തിലേക്കും ദേശത്തേക്കും ഞാന്‍ തിരികെ കൊണ്ടുവരും"(യിരെമിയാഹ്: 12; 14, 15). ദൈവമായ യാഹ്‌വെ തിരികെ കൊണ്ടുവരികയും അവരുടെ അവകാശമായ ദേശത്ത് നട്ടുവളര്‍ത്തുകയും ചെയ്യുന്നതിനെതിരേ പിറുപിറുക്കുന്നത് ക്രൈസ്തവ നാമധാരികളാങ്കില്‍, അവരുടെ ഭാവി കൂടുതല്‍ ദുരന്തപൂര്‍ണ്ണമായിരിക്കും. എന്നാല്‍, ഒരിക്കല്‍ യിസ്രായേലിനെ പീഡിപ്പിക്കുകയും അന്യദേവന്മാരിലേക്ക് ഇവരെ നയിക്കുകയും ചെയ്തവര്‍ക്കുപോലും രക്ഷപ്രാപിക്കാന്‍ അവസരമുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ബാലിന്റെ നാമത്തില്‍ ആണയിടാന്‍ എന്റെ ജനം അവരില്‍നിന്നു പഠിച്ചതുപോലെ അവര്‍ എന്റെ ജനത്തിന്റെ മാര്‍ഗ്ഗം ശ്രദ്ധാപൂര്‍വ്വം ഗ്രഹിക്കുകയും യാഹ്‌വെയാണേ എന്ന് എന്റെ നാമത്തില്‍ ആണയിടാന്‍ ശീലിക്കുകയും ചെയ്‌താല്‍ എന്റെ ജനത്തിന്റെയിടയില്‍ അവരും അഭിവൃദ്ധി പ്രാപിക്കാനിടവരും. എന്നാല്‍, ഏതെങ്കിലും ജനത എന്നെ അനുസരിക്കുന്നില്ലെങ്കില്‍ അതിനെ ഞാന്‍ വേരോടെ പിഴുതു നശിപ്പിക്കും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമി: 12; 16, 17). (യേഹ്ശുവാ വന്ന് ആണയിടലിനെ സംബന്ധിച്ച് വ്യാഖ്യാനിക്കുന്നതുവരെ, ആണയിടല്‍ അനുവദനീയമായിരുന്നു. യാഹ്‌വെയുടെ നാമത്തില്‍ വിശ്വസിക്കുകയും ആ നാമം ഏറ്റുപറയുകയും ചെയ്യണം എന്നതാണ് ഇവിടെ നല്കാന്‍ ഏറ്റവും യോജിച്ച വ്യാഖ്യാനം).
വിഷയത്തില്‍നിന്ന്‍ അല്പമൊന്നു വ്യതിചലിക്കുന്നതില്‍ മനോവയോടു ആരും പരിഭവിക്കരുത്. എന്തെന്നാല്‍, സുപ്രധാനമായ ഒരു വിഷയം ഇവിടെ ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. നാം മുകളില്‍ വായിച്ച വചനവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു സത്യമുണ്ട്. യാഹ്‌വെ എന്ന നാമത്തിലല്ലാതെ മറ്റേതെങ്കിലും നാമത്തില്‍ ദൈവത്തെ വിളിക്കുന്നവരെ സംരക്ഷിക്കാനോ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാനോ സത്യദൈവം തയ്യാറാകില്ല. എന്തുകൊണ്ടെന്നാല്‍, അവിടുത്തെ നാമം അറിയുന്നവരെയും ആ നാമം വിളിച്ചപേക്ഷിക്കുന്നവരെയുമാണ് അവിടുന്ന് സംരക്ഷിക്കുന്നത്. സത്യദൈവത്തെ അല്ലാഹുവെന്നു വിളിച്ചാല്‍ യാഹ്‌വെ വിളികേള്‍ക്കില്ല. അല്ലാഹു എന്ന വിളിക്ക് ഉത്തരം നല്‍കുന്നത് അല്ലാഹു (ഹുബാല്‍ എന്ന ചന്ദ്രദേവന്‍) മാത്രമായിരിക്കും. അറബികളുടെയിടയില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ സംരക്ഷിക്കപ്പെടാത്തത് അവര്‍ സത്യദൈവത്തെ അവിടുത്തെ നാമത്തില്‍ വിളിക്കാത്തതുകൊണ്ടാണ്. സാത്താന്റെ നാമം ദൈവത്തിനു സ്വീകാര്യമല്ല! ഇനി വിഷയത്തിലേക്കു മടങ്ങിവരാം.
ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റു ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടിയുണ്ട്. യിസ്രായേലിന്റെ ദൈവത്തിലേക്ക് കടന്നുവരാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ അവരുടെയിടയില്‍ ജീവിക്കാനും അഭിവൃദ്ധിപ്രാപിക്കാനും സാഹചര്യമുള്ളൂ. പലസ്തീനെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. യിസ്രായേല്‍ പുറത്താക്കപ്പെടുകയും തിരിച്ചുവരുകയും ചെയ്ത കാലഘട്ടങ്ങള്‍ക്കിടയില്‍ ശൂന്യമായിക്കിടന്ന ദേശത്ത് അറബികള്‍ കടന്നുകൂടിയെങ്കിലും അവര്‍ക്ക് അവിടെ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിഞ്ഞില്ല. യിസ്രായേലിന്റെ മടങ്ങിവരവിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അറബികള്‍ അവിടെ ജീവിച്ചു; ഇന്നും അവര്‍ ജീവിക്കുന്നു. ഇസ്ലാമികലോകവും ഐക്യരാഷ്ട്രസഭയും ഈ അറബികളെ പരിപാലിക്കാന്‍ സഹസ്രകോടികള്‍ ചിലവഴിക്കുന്നുമുണ്ട്. ഈ പണമെല്ലാം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഈ ജനത ഇന്നും ഭിക്ഷക്കാരുടെ അവസ്ഥയില്‍ ജീവിക്കുന്നത്?! വെറും അന്‍പതും വര്‍ഷങ്ങള്‍ക്കൊണ്ട് യിസ്രായേല്‍ കൈവരിച്ച നേട്ടം നമുക്കറിയാം. ഒരേ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ദേശത്ത് യിസ്രായേലിനൊപ്പം അഭിവൃദ്ധി പ്രാപിക്കാന്‍ ഇസ്ലാമിനു കഴിയാത്തത്, യിസ്രായേലിന്റെയും ഇസ്ലാമിന്റെയും ദൈവങ്ങള്‍ തമ്മിലുള്ള അന്തരം ഒന്നുകൊണ്ടാണ്. യിസ്രായേലിന്റെ ദൈവം പ്രഖ്യാപിച്ചിട്ടുള്ളത് സംഭവിക്കുക തന്നെചെയ്യും! യിസ്രായേലിലെ അനധികൃത കുടിയേറ്റക്കാരാണ് പലസ്തീനിലെ അറബികളെന്നു മനസ്സിലാക്കാനുള്ള അടയാളമാണിത്.
യിസ്രായേലിനെ സംബന്ധിച്ചുള്ള മറ്റൊരു പ്രഖ്യാപനം നോക്കുക: "വിദൂരത്തുനിന്നു യാഹ്‌വെ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും. കന്യകയായ യിസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും. ശെമരിയാപര്‍വ്വതങ്ങളില്‍ നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷി ചെയ്തു ഫലം അനുഭവിക്കും. എഴുന്നേല്‍ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ യാഹ്‌വെയുടെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിംമലമ്പ്രദേശങ്ങളില്‍ കാവല്‍ക്കാര്‍ വിളിച്ചുപറയുന്ന ദിവസം വരും"(യിരെമി: 31; 3-6). യാഹ്‌വെ അരുളിചെയ്തിട്ടുള്ള വാക്കുകള്‍ക്ക് ഇന്നോളം മാറ്റം വന്നിട്ടില്ല; ഇനി മാറ്റം വരികയുമില്ല! യിസ്രായേലിന്റെ അകൃത്യങ്ങള്‍ക്ക് മാപ്പു നല്‍കുകയും അവരെ പുനരുദ്ധരിക്കുകയും ചെയ്യുമെന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മാറ്റമില്ലാത്ത വാഗ്ദാനമാണ്. ഈ വചനം ശ്രദ്ധിക്കുക: "അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല. പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവിധാനത്തിന് എന്റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ യിസ്രായേല്‍സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമി: 31; 34-37). യേഹ്ശുവായെ ഒറ്റിക്കൊടുത്തതും മരണത്തിന് ഏല്പിച്ചുകൊടുത്തതും യാക്കോബിന്റെ മക്കളായിരുന്നു എന്നതുകൊണ്ട്, എന്നേക്കുമായി അവര്‍ പുറന്തള്ളപ്പെട്ടുവെന്നു ചിന്തിച്ചു 'മനപ്പായസം' ഉണ്ണുന്ന ചില വിവരദോഷികള്‍ ക്രിസ്ത്യാനികളുടെയിടയിലുണ്ട്! ഇക്കൂട്ടരാണ് പലസ്തീനില്‍ കടന്നുകയറിയ അറബികള്‍ക്കുവേണ്ടി യിസ്രായേലിനുനേരേ കുരയ്ക്കുന്നത്.
യിസ്രായേലിനെ എതിര്‍ക്കുന്നവര്‍ ഈ വചനം ഓര്‍ത്തുവയ്ക്കുക: "നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കണ്‍മണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ യാഹ്‌വെയായ അവിടുന്ന് അരുളിച്ചെയ്യുന്നു. ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും"(ശെഖരിയാ: 2; 8, 9). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ കൈ ഓങ്ങിയാല്‍ അത് വെറുതെയാകില്ല. യിസ്രായേലിനെതിരേ ശാപവാക്കുകളുമായി കറങ്ങിനടക്കുന്നത് അഭിമാനമായി കരുതുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും മതങ്ങളുമുണ്ട്. ഇവരുടെയൊക്കെ ഭാവി ഓര്‍ക്കുമ്പോള്‍ മനോവയ്ക്ക് ഇവരോടു സഹാതാപമാണ് തോന്നുന്നത്. എന്തെന്നാല്‍, യിസ്രായേലിനെ ശപിക്കാന്‍ മൊവാബ്യരുടെ രാജാവായിരുന്ന ബാലാക്ക് വിലയ്ക്കെടുത്ത ബാലാമിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. "ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയുമരുത്. എന്തെന്നാല്‍, അവര്‍ അനുഗൃഹീതരാണ്"(സംഖ്യ: 22; 12). ബാലാം ആദ്യമൊന്നും പോകാന്‍ കൂട്ടാക്കിയില്ലെങ്കിലും, ബാലാക്കിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ശപിക്കാന്‍ പുറപ്പെട്ടു. വഴിമദ്ധ്യേ സംഭവിച്ച കാര്യങ്ങളെല്ലാം പിന്നീടുള്ള വചനഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയിലെ വിഘ്നങ്ങള്‍ക്കുശേഷം ബാലാമിനോട് യാഹ്‌വെയുടെ ദൂതന്‍ ഇപ്രകാരം പറഞ്ഞു: "ഇവരോടുകൂടെ പൊയ്ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ"(സംഖ്യ: 22; 35). യിസ്രായേലിനെ ശപിക്കാന്‍ പുറപ്പെട്ട ബാലാമിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യാഹ്‌വെ ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും?"(സംഖ്യ: 23; 8). ദൈവം ശപിക്കാത്തവനെ ശപിച്ചാലുണ്ടാകുന്ന ഭവിഷത്ത് തിരിച്ചറിയാനുള്ള വിവേകം ബാലാമിനുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ചില വിവരമില്ലാത്തര്‍ യിസ്രായേലിനുനേരേ ശാപാക്കുകള്‍ ചൊരിഞ്ഞ് തങ്ങളുടെ നാശം ഇരന്നുവാങ്ങുന്നു! ബാലാമിന്റെ ഈ വാക്കുകള്‍ക്കൂടി യിസ്രായേല്‍ വിരുദ്ധര്‍ മനസ്സിലാക്കിയിരിക്കുക: "യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല; യിസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും യിസ്രായേലിനെയും കുറിച്ചു പറയേണ്ട സമയമാണിത്"(സംഖ്യ: 23; 23).
ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴാണ് പലസ്തീനിലെ അറബികള്‍ക്ക് യെരുശലേമിനെ തലസ്ഥാനമായി നല്‍കാന്‍ ഇസ്ലാമിക ലോകം ഒരുങ്ങുന്നത്. ഇസ്ലാമിനു കുടപിടിക്കാന്‍ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചില ക്രൈസ്തവ നാമധാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ വത്തിക്കാനിലെ ഫ്രാന്‍സീസിന്റെ നീക്കങ്ങളെയും ജല്പനങ്ങളെയും നാം ഗൗരവത്തോടെ കാണണം. കത്തോലിക്കാസഭയിലെ അനേകം ദൈവമക്കള്‍ക്കു നാശം വരുത്തിവയ്ക്കാന്‍ ഫ്രാന്‍സീസിനു സാധിക്കും. എന്തെന്നാല്‍, അധികാരത്തിലിരിക്കുന്നവന്റെ പൈശാചികതയെ ദൈവീകതയായി പരിഗണിക്കുന്ന അനേകര്‍ കത്തോലിക്കാസഭയിലുണ്ട്. ഫ്രാന്‍സീസിനെ ദൈവമായി കണക്കാക്കുന്നവര്‍പ്പോലും സഭയിലുണ്ടെന്നതാണ് ഭയാനകമായ അവസ്ഥ! ഈ അടുത്തകാലത്ത് കേരളത്തിലെ ഒരു ടെലിവിഷന്‍ ചാനലില്‍ ഒരു ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കത്തോലിക്കാസഭയിലെ ഒരു 'മഹാന്‍' പറഞ്ഞ വാക്കുകള്‍ കേട്ടു മനോവ ഞെട്ടിപ്പോയി! ഫ്രാന്‍സീസ് അസീസി രണ്ടാം ക്രിസ്തുവും പോപ്പ് ഫ്രാന്‍സീസ് മൂന്നാം ക്രിസ്തുവുമാണെന്ന് ഈ മനുഷ്യന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് ഇയാളുടെ ഒറ്റപ്പെട്ട ശബ്ദം മാത്രമായി ആരും തള്ളിക്കളയേണ്ട. ഇത്തരത്തിലുള്ള പൈശാചിക ആശയം വച്ചുപുലര്‍ത്തുന്ന അനേകര്‍ സഭയിലുണ്ട്. ആയതിനാല്‍, ഫ്രാന്‍സീസിന്റെ ശബ്ദത്തെ ദൈവീകശബ്ദമായി പരിഗണിച്ച്, യിസ്രായേലിനെ ഭര്‍ത്സിക്കാനും പലസ്തീനിലെ അറബികള്‍ക്കുവേണ്ടി കുഴലൂതാനും സഭയില്‍നിന്ന് ആളുകള്‍ രംഗത്തുവരും! ഇത് അനേകരുടെ നാശത്തിനു കാരണമാകുമെന്ന് ദൈവത്തിന്റെ വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സൗദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ യെരുശലെമിനെ പലസ്തീന്‍ അറബികളുടെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയും, ഇവര്‍ക്കു പിന്തുണനല്‍കാന്‍ കമ്മ്യൂണിസ്റ്റുകകളും പ്രാഞ്ചിയാനികളും ഇറങ്ങി പുറപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ ഈ വചനം ശ്രദ്ധിക്കുക: "യെരുശലെമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു യെരുശലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്ക് പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന് യെഹൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും. യെഹൂദായുടെ കുലങ്ങള്‍ പറയും; യെരുശലെംനിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ യാഹ്‌വെയില്‍നിന്ന് ശക്തി ലഭിക്കുന്നു"(ശെഖരിയാ: 12; 2-5). ഫ്രാന്‍സീസിന്റെ വ്യാജപ്രബോധനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഹതഭാഗ്യര്‍ ഈ മുന്നറിയിപ്പുകൂടി അറിഞ്ഞിരിക്കുക: "അന്നു ഞാന്‍ യെഹൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. യെരുശലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും. ദാവീദ്ഭവനത്തിന്റെയും യെരുശലെം നിവാസികളുടെയും മഹത്വം യെഹൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന് യാഹ്‌വെ ആദ്യം യെഹൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും. അന്ന് യെരുശലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബ്ബലനായവന്‍ അന്ന് ദാവീദിനെപ്പോലെയാകും. ദാവീദ്ഭവനം ദൈവത്തെപ്പോലെ, യാഹ്‌വെയുടെ ദൂതനെപ്പോലെ അവരെ നയിക്കും. അന്നു ഞാന്‍ യെരുശലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും"(ശെഖരിയാ: 12; 6-9). ഇപ്രകാരം സംഭവിക്കുമ്പോഴാണ് ശേഷിക്കുന്ന യെഹൂദര്‍ യേഹ്ശുവായിലേക്കു തിരിഞ്ഞു രക്ഷപ്രാപിക്കുന്നത്.
അതായത്, യേഹ്ശുവായിലേക്ക് അവര്‍ തിരിയുന്നതിനു മുന്‍പുതന്നെ അവര്‍ക്ക് അവിടുന്ന് വിജയം നല്‍കും! ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ ദാവീദ്ഭവനത്തിന്റെയും യെരുശലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും; ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും"(ശെഖരിയാ: 12; 10). യിസ്രായേലിന്റെ രക്ഷ പൂര്‍ണ്ണമാകുന്നത് അപ്പോഴാണ്. ദൈവത്തിന്റെ ശക്തമായ വചനത്താല്‍ സ്വദേശത്തെക്കു തിരികെ പ്രവേശിച്ച ഈ ജനത്തിനെതിരേയുള്ള ഏതൊരു ശബ്ദവും സൈന്യങ്ങളുടെ ദൈവത്തിന്റെ വചനത്തിനെതിരേയുള്ള ശബ്ദമായി സ്വര്‍ഗ്ഗം കണക്കാക്കും. ദൈവത്തിന്റെ വചനത്തിന്റെ ശക്തിയോ മഹത്വമോ അറിയാത്ത ജനതയോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നാമമാത്ര ക്രിസ്ത്യാനികളുടെ അവസ്ഥ ഏറെ പരിതാപകരമായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. അവരുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച ദൈവത്തിന് അവരെ തങ്ങളുടെ മണ്ണില്‍ നിലനിര്‍ത്താനുള്ള ശക്തിയുണ്ടെന്നു തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവര്‍ക്കെങ്കിലും സാധിക്കണം. ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും - യാഹ്‌വെ അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ്. നിന്റെ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെ: 31; 16, 17). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് അതിര്‍ത്തികള്‍ നിശ്ചയിച്ചു നല്‍കിയ ദേശത്തിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അറബികള്‍ക്കോ ഇസ്ലാമിനോ എന്തവകാശമാണുള്ളത്?
ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ദേശത്ത് ഇവരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഈ ലോകം ഒന്നടങ്കമാണ്. എന്തെന്നാല്‍, സ്വന്തം നാശം കൊയ്തെടുക്കാനുള്ള വ്യഗ്രതയിലാണ് ലോകം! ഒരുകാലത്ത് ക്രിസ്ത്യാനികളുടെ ഈറ്റില്ലമായിരുന്ന യൂറോപ്പും വീണുപോയിരിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൈശാചിക ആത്മാവാണ് യൂറോപ്പിനെ വീഴ്ത്തിയത്. യൂറോപ്പിനെ ഗ്രസിച്ച ദുരന്തം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഫ്രാന്‍സീസിനെയും സാത്താന്‍ നിയോഗിച്ചു! ഇസ്ലാമിനുവേണ്ടി വിടുവേല ചെയ്യുന്ന ഈ അധമമനുഷ്യനു വെറുപ്പുള്ള രണ്ടു സമൂഹങ്ങള്‍ മാത്രമേ ഈ ഭൂമുഖത്തുള്ളൂ. യെഹൂദരും ക്രിസ്ത്യാനികളുമാണ് ആ സമൂഹങ്ങള്‍!
അനുഭവം പാഠമാക്കാത്ത ഇസ്ലാമികസമൂഹം!
ഈജിപ്ത്, മൊറോക്കോ, യോര്‍ദ്ദാന്‍, പലസ്തീന്‍, യുഎഇ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോര്‍ദ്ദാനില്‍ സമ്മേളിച്ചത് ജനുവരി ഏഴിനായിരുന്നു. യെരുശലെമിനെ പലസ്തീനികളുടെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ആലോചനായോഗമായിരുന്നു അത്. എത്ര കൊണ്ടാലും പഠിക്കാത്ത ഇവരുടെ വിവരക്കേടിനെ സംബന്ധിച്ച് ബൈബിള്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്: 3; 23). ഇസ്ലാമിന്റെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാല്‍ ഈ വചനത്തിലെ സത്യം ഗ്രഹിക്കാന്‍ കഴിയും. മനുഷ്യന് ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് ജ്ഞാനം. ഒരേ അപകടത്തില്‍ത്തന്നെ പലവട്ടം അകപ്പെടുന്നത് ജ്ഞാനത്തിന്റെ അഭാവംകൊണ്ടാണ്. യിസ്രായേലിനെതിരെ ഇസ്ലാമികരാജ്യങ്ങള്‍ എന്നൊക്കെ യുദ്ധംചെയ്തിട്ടുണ്ടോ, അന്നൊക്കെ യോര്‍ദ്ദാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഭൂവിസ്തൃതിയില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. പിന്നീട്, വിലാപവും പല്ലുകടിയുമായി യിസ്രായേലിനോടു യാചിചിക്കുമ്പോഴാണ് കുറച്ചെങ്കിലും തിരികെ ലഭിച്ചിട്ടുള്ളത്. ചരിത്രം നല്‍കുന്ന പാഠമിതാണെന്നിരിക്കെ, ഇസ്ലാമിക രാജ്യങ്ങളുടെ ഇപ്പോഴത്തെ നീക്കം പലസ്തീനികളുടെ ഉന്മൂലനത്തില്‍ കലാശിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!
'വിനാശകാലേ വിപരീത ബുദ്ധി' എന്നൊരു പ്രയോഗമുണ്ട്. തങ്ങളുടെ നാശം തങ്ങളെ സമീപിക്കുമ്പോള്‍ ബുദ്ധി തലതിരിയും എന്നതാണ് ഈ പ്രയോഗത്തിന്റെ അന്തഃസത്ത! ഈ ലോകത്തിന് ഇന്നോളം ഒരു സംഭാവനയും ചെയ്തിട്ടില്ലാത്തതും, ഭൂമിക്കു ബാദ്ധ്യതയായി നിലകൊള്ളുന്നതുമായ ഒരു സമൂഹമാണ് പലസ്തീനില്‍ കുടിയേറിയ അറബികള്‍! അന്ധവിശ്വാസികള്‍ എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ 'കണ്ണ് തട്ടാതിരിക്കാന്‍' കോലങ്ങള്‍ സ്ഥാപിക്കാറുണ്ട്. 'കരിങ്കണ്ണാ, നോക്കരുത്' എന്നൊക്കെ എഴുതി പ്രദര്‍ശിപ്പിക്കാറുമുണ്ട്. ഇത് ഇന്ത്യയില്‍ മാത്രമുള്ള അന്ധവിശ്വാസമല്ല; യിസ്രായേലിലും ഈ അന്ധവിശ്വാസം നിലനിന്നിരുന്നതായി ബൈബിളില്‍ സൂചനയുണ്ട്. കൃഷിയിടങ്ങളിലൊക്കെ ഇത്തരം കോലങ്ങള്‍ സ്ഥാപിക്കുന്നത് കണ്ണേല്ക്കാതിരിക്കാന്‍ മാത്രമല്ല, വിളവു നശിപ്പിക്കാന്‍ വരുന്ന ജീവികളെ തെറ്റിദ്ധരിപ്പിക്കാന്‍കൂടിയാണ്. വിഗ്രഹങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ഈ വചനം നോക്കുക: "അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്"(യിരെമി: 10; 5). അതുപോലെ, യിസ്രായേല്‍ എന്ന സുന്ദരരാജ്യത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കോലമാണ് പലസ്തീനിലെ അറബികള്‍! നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ കോലം അവിടെനിന്ന് എടുത്തുമാറ്റി നശിപ്പിച്ചുകളയും!
പലസ്തീന്റെ മണ്ണില്‍ അറബികളെ പ്രതിഷ്ഠിച്ചവര്‍ തന്നെയാണ് അവരെ ഇന്ന് അവിടെ പോറ്റുന്നതും. അറബികളുടെയിടയില്‍ വേലയും കൂലിയുമില്ലാതെ അലഞ്ഞുനടന്ന മടിയന്മാരെ കണ്ടെത്തി, അവരെയെല്ലാം യിസ്രായേലിന്റെ മണ്ണില്‍ കുടിയിരുത്തിയത് തുര്‍ക്കികളാണ്. നാനൂറു വര്‍ഷക്കാലം തുര്‍ക്കികളുടെ ആധിപത്യത്തിലായിരുന്നു ആ മണ്ണ്. രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ അത് മോചിപ്പിച്ചെടുക്കുന്നതുവരെ ആ മണ്ണ് വെറും തരിശുഭൂമിയായിരുന്നു. യുദ്ധത്തില്‍ മഹാസഖ്യത്തോടൊപ്പം നിലയുറപ്പിച്ച യെഹൂദര്‍ക്ക് നല്കുന്നതിനുവേണ്ടിയാണ് ബ്രിട്ടന്‍ ഈ സ്ഥലം തിരികെപ്പിടിച്ചത്. എന്നാല്‍, റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം യിസ്രായേലിലേക്ക് കപ്പലുകളില്‍ വന്ന യെഹൂദരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിക്കൊല്ലുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്! ബ്രിട്ടന്‍ വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, യിസ്രായേല്‍ എന്ന കാനാന്‍ദേശത്തെ മൂന്നായി മുറിച്ച്, രണ്ടുഭാഗം യോര്‍ദ്ദാന്‍ എന്ന രാജ്യം നിര്‍മ്മിച്ച് ഇസ്ലാമിനു കൊടുത്തു. അവശേഷിച്ച ഒരുഭാഗത്തെ വീണ്ടും മൂന്നായി ഭാഗിച്ചു. അതില്‍ രണ്ടുഭാഗം പലസ്തീന്‍ എന്ന രാജ്യമുണ്ടാക്കി അറബികള്‍ക്കു നല്‍കുകയും അവശേഷിച്ച ഭാഗം യെഹൂദര്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. യാക്കോബിന്റെ മക്കള്‍ക്ക് അവരുടെ ദൈവം നല്‍കിയ ദേശത്തിന്റെ ഒന്‍പതില്‍ ഒരുഭാഗം മാത്രമാണ് യെഹൂദനു ലഭിച്ചത്. യാതൊരു പരാതിയുമില്ലാതെ, തങ്ങള്‍ക്കു ലഭിച്ച മരുഭൂമി അവര്‍ സ്വീകരിച്ചു. ഈ ഭൂമുഖത്തുള്ള മറ്റേതൊരു ജനതയ്ക്കും അവരുടെ ദൈവങ്ങള്‍ പ്രത്യേകമായി ഭൂമി നിശ്ചയിച്ചു നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ, എവിടെ വേണമെങ്കിലും കുടിയേറാനും വാസമുറപ്പിക്കാനും അവര്‍ക്കു തടസ്സമില്ല. എന്നാല്‍, യെഹൂദരുടെയും യിസ്രായേല്‍ക്കാരുടേയും കാര്യം അങ്ങനെയല്ല. യിസ്രായേലിന്റെ ദൈവം അവിടുത്തെ ജനത്തിനു നല്‍കിയ ദേശത്ത് വസിക്കണമെന്ന നിര്‍ദ്ദേശം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. വ്യക്തമായ കാരണമുള്ളതുകൊണ്ടാണ് ഈ നിര്‍ദ്ദേശം ഇവര്‍ക്കു ലഭിച്ചത്. എന്താണ് ആ കാരണമെന്നു നോക്കാം.
യാഹ്‌വെയുടെ കല്പന ഇതാണ്: "തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്. നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു യാഹ്‌വെ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍"(നിയമം: 12; 13, 14). ഏതെങ്കിലും സ്ഥലങ്ങളില്‍ ദൈവാലയങ്ങള്‍ നിര്‍മ്മിക്കാനോ ബലിയര്‍പ്പിക്കാനോ യിസ്രായേലിനെ അവരുടെ ദൈവം അനുവദിച്ചിട്ടില്ല. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇന്ന് ഓരോരുത്തരും താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നതുപോലെ അന്നു നിങ്ങള്‍ ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍, ഇതുവരെ നിങ്ങള്‍ നിങ്ങളുടെ വിശ്രമസ്ഥലത്ത്, നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്ത് എത്തിച്ചേര്‍ന്നിട്ടില്ല. നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും സമര്‍പ്പണങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം. നിങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു മുമ്പില്‍ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും സന്തോഷിക്കണം"(നിയമം: 12; 8-12). ഇങ്ങനെയൊരു നിയമം അനുസരിക്കാന്‍ കടപ്പെട്ടിരിക്കുന്ന ജനതയ്ക്ക് മറ്റേതെങ്കിലും രാജ്യം സ്വീകരിക്കാന്‍ സാധിക്കുമോ? ഈ ഭൂമുഖത്ത് ഒരേയൊരു ദൈവാലയമല്ലാതെ, മറ്റൊരു ദൈവാലയം നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. ഇക്കാലമത്രയും ഈ ജനം ആ കല്പന അനുസരിക്കുന്നു.
സിനഗോഗുകളെ ദൈവാലയങ്ങളായി ആരും തെറ്റിദ്ധരിക്കരുത്. യിസ്രായേലിന് ഒരേയൊരു ദൈവാലയമേ ഉണ്ടായിരുന്നുള്ളു. യെരുശലെമില്‍ സ്ഥാപിക്കപ്പെട്ട ആ ദൈവാലയം ശത്രുക്കള്‍ നശിപ്പിച്ചുവെങ്കിലും, ഈ ലോകത്തിനു മുന്‍പില്‍ ദൃഷ്ടാന്തമായി ആ ദൈവാലയത്തിന്റെ മതില്‍ ഇന്നും നിലനില്‍ക്കുന്നു! ഇവിടെ ദൈവാലയം നിര്‍മ്മിക്കാന്‍ അവകാശമുള്ളത് യിസ്രായേല്‍ജനത്തിനു മാത്രമാണ്. ഇക്കാരണത്താല്‍, യെരുശലെമിനെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് യിസ്രായേല്‍ ഒരിക്കലും തയ്യാറാകില്ല. യിസ്രായേല്‍രാജ്യത്തിനു പകരമായി മറ്റുപല ദേശങ്ങളും ലോകരാജ്യങ്ങള്‍ യെഹൂദര്‍ക്ക് വച്ചുനീട്ടിയതാണ്. എന്നാല്‍, യാക്കോബിന്റെ സന്തതികള്‍ക്ക് ശാശ്വതമായി നല്‍കുമെന്ന് യാഹ്‌വെ വാഗ്ദാനംചെയ്ത കാനാന്‍ദേശത്തിനു പകരമാകാന്‍ മറ്റൊരു ദേശത്തിനുമാകില്ല. യിരെമിയാഹിലൂടെ യാഹ്‌വെ അരുളിച്ചെയ്തത് പൂര്‍ത്തിയാകാതെ തരമില്ല: "അവര്‍ ബെന്യാമിന്‍ദേശത്തും യെരുശലെമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദായിലും മലമ്പ്രദേശത്തും നിലങ്ങള്‍ വിലയ്ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും"(യിരെമി: 32; 44). സ്വന്തം മണ്ണു വിലയ്ക്കു വാങ്ങുമെന്ന് അരുളിചെയ്തവനു ബുദ്ധി ഉപദേശിക്കാന്‍ ലോകത്താര്‍ക്കാണു സാധിക്കുക! ഇവരെ മടക്കിക്കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തത് സിയോനിലേക്കായതിനാല്‍, യാഹ്‌വെയുടെ ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ ശേഷിയുള്ള പ്രഭുത്വങ്ങള്‍ ഈ ഭൂമുഖത്തുണ്ടോ? തങ്ങളുടെ സ്വന്തമായിരുന്ന ദേശത്തുനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടതിനുശേഷം തങ്ങളുടെ മണ്ണ് വിലകൊടുത്തു തിരിച്ചെടുത്ത മറ്റേതു സമൂഹമാണ് ഈ ഭൂമുഖത്തുള്ളത്? ഇന്നത്തെ യിസ്രായേല്‍രാജ്യത്തിലെ ഓരോ മണ്‍തരികളും യെഹൂദന്‍ വിലകൊടുത്തു വാങ്ങിയതാണ്!
യോര്‍ദ്ദാനിലും പലസ്തീനിലും ഇന്നു ജീവിക്കുന്ന മുസ്ലീങ്ങളെല്ലാം അനധികൃത കുടിയേറ്റക്കാരാണ്! ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് ലോകം മുഴുവന്‍ അധാര്‍മ്മികതയ്ക്ക് പിന്തുണ നല്‍കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍, അധര്‍മ്മികള്‍ക്കുള്ള ശിക്ഷ ദൈവം ഒരുക്കിവച്ചിട്ടുണ്ട്. അത് സ്വീകരിക്കാനുള്ള സമയമായതുകൊണ്ടാണ് വിപരീതബുദ്ധി ഇവരില്‍ സജ്ജീവമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്! അല്ലായിരുന്നുവെങ്കില്‍ 'യോംകിപ്പര്‍ വാര്‍' ഇവര്‍ അനുസ്മരിക്കുമായിരുന്നു!
'യോംകിപ്പര്‍ വാര്‍' എന്തുകൊണ്ടാണ് ഇസ്ലാമികസമൂഹം മറന്നത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; ഇസ്ലാമികസമൂഹം ഹാഗാറിന്റെ മക്കളായതുകൊണ്ട് എന്നതാണ് ആ ഉത്തരം! 'യോംകിപ്പര്‍ വാര്‍' എന്തായിരുന്നു എന്നതിനെക്കുറിച്ച് പലവട്ടം മനോവ വിവരിച്ചിട്ടുണ്ട്. അതിനാല്‍, കൂടുതല്‍ വിവരണത്തിന് ഇവിടെ മുതിരുന്നില്ല. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു ചുരുക്കെഴുത്തു നടത്താം. ഇരുപത്തിരണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ സോവ്യറ്റ് റഷ്യയുടെ സഹായത്തോടെ യിസ്രായേലിനെതിരേ നടത്തിയ യുദ്ധമായിരുന്നു 'യോംകിപ്പര്‍ വാര്‍'! 1973-ല്‍ ആയിരുന്നു ആ യുദ്ധം. അന്ന് യിസ്രായേലിനെ ആക്രമിക്കുവാന്‍ സിറിയയും ഈജിപ്തും സംയുക്തമായി കടന്നുവന്നു. ഈ യുദ്ധം ചരിത്ര പ്രസിദ്ധമായ 'യോംകിപ്പര്‍ വാര്‍' എന്നപേരില്‍ അറിയപ്പെടുന്നു. യുദ്ധം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷമായിരുന്നു യുദ്ധത്തിന്റെ പരിസമാപ്തി എങ്ങനെയായിരുന്നുവെന്ന് ലോകം അറിഞ്ഞത്. 1976-ല്‍ ഇത് വെളിപ്പെടുത്തിയത് 'ടൈം മാഗസിന്‍' ആണ്. യിസ്രായേലിന്റെ വടക്കുഭാഗത്തുനിന്ന് സിറിയ 'ഗോലന്‍ ഹൈറ്റ്സ്' ലൂടെ വിജയിച്ചുമുന്നേറുന്നു. തെക്കുഭാഗത്തുനിന്ന് ഈജിപ്തുകാര്‍ അവരുടെ സര്‍വ്വസന്നാഹവുമായി സീനായ് മരുഭൂമിയും കടന്ന് മുന്നേറ്റം നടത്തുന്നു. എല്ലയിടത്തുനിന്നും പരാജയം ഉറപ്പായതോടെ യിസ്രായേല്‍ എടുത്ത തീരുമാനമാണ്, 'സാംസണ്‍ ഓപ്ഷന്‍'! അവര്‍ പ്രഖ്യാപിച്ച മുദ്രാവാക്യമിതാണ്: We Go Down, Everyone Goes! ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസണെ അനുകരിക്കുകയായിരുന്നു അത്. സാംസണ്‍ പറഞ്ഞു: "ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ"(ന്യായാ: 16; 30). അവന്‍ അപ്രകാരംതന്നെ ചെയ്തു! "മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു"(ന്യായാ: 16; 30 ). സാംസണ്‍ തന്റെ മുഴുവന്‍ ശത്രുക്കളെയും കൊന്നൊടുക്കിക്കൊണ്ടാണ് മരിച്ചത്!
യിസ്രായേല്‍ എന്ന രാജ്യം പുനഃസ്ഥാപിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് യോംകിപ്പര്‍ യുദ്ധം നടന്നത്. 1948 മെയ് 14- ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ യിസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്താണ് ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(യേശയ്യാഹ്: 66; 8, 9). വചനത്തിന്റെ വ്യക്തമായ അടിത്തറയില്‍ പുനഃസ്ഥാപിക്കപ്പെട്ടതാണ് യിസ്രായേല്‍രാജ്യം! രാഷ്ട്രപുനഃനിര്‍മ്മിതിയുടെ തുടക്കത്തില്‍ (ഇരുപത്തഞ്ചാം വര്‍ഷം) യിസ്രായേലിനെ നേരിടാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍, ലോകശക്തികളൊന്നും യിസ്രായേലിന്റെ പക്ഷത്തുണ്ടായിരുന്നില്ല. എന്നാല്‍, ഉരുക്കുശക്തിയായ സോവ്യറ്റ് റഷ്യ ഇസ്ലാമിക പക്ഷത്തുണ്ടായിരുന്നു. അതായത്, പിച്ചവച്ചു നടക്കാന്‍ തുടങ്ങിയ യിസ്രായേലിനോടു പരാജയപ്പെട്ട് ഓടിയൊളിച്ച സമൂഹം ഇന്ന് നേരിടാന്‍ പോകുന്നത് ബാല്യവും കൗമാരവും പിന്നിട്ട് യുവത്വത്തിലേക്കു പ്രവേശിച്ച യിസ്രായേലിനെയാണ്! യിസ്രായേലിനു മറ്റു ലോകരാജ്യങ്ങളുടെ സഹായം ആവശ്യമില്ലെങ്കിലും, അമേരിക്കയുടെ സഹായത്തെ ഇസ്ലാം ഭയപ്പെടുകതന്നെവേണം. മാത്രവുമല്ല, സത്യദൈവത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രാര്‍ത്ഥനകള്‍ യിസ്രായേലിനെ ജ്വലിപ്പിക്കും.
ഇസ്ലാമിന്റെ ഉന്മൂലനത്തിനുള്ള സമയമായെന്ന് അവരുടെ അന്തരംഗം അവരോടുതന്നെ മന്ത്രിക്കുന്നതുകൊണ്ടാണ് യെരുശലെമിനെ പലസ്തീന്റെ തലസ്ഥാനമാക്കും എന്ന തലതിരിഞ്ഞ ചിന്ത അവരില്‍ ഉണര്‍ന്നത്. എന്തെന്നാല്‍, വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "യാക്കോബിന്റെ ഭവനം അഗ്‌നിയും, യോസെഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; യേസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. യേസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല -യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഒബാദിയ: 1; 18). ഇസ്ലാം എന്ന മതത്തിന്റെ ആയുസ്സെത്തി എന്നു സാരം! ഇസ്ലാമിക സമൂഹത്തിന്റെ ഒത്തുചേരല്‍ ഇതിന്റെ സൂചനയാണ്. മരണം അടുത്തുവരുമ്പോള്‍ മരണത്തിലേക്ക് യാന്ത്രികമായി യാത്രചെയ്യുന്ന പ്രതിഭാസമാണ് യിസ്രായേലിനോട് പോരാടാനുള്ള ഇസ്ലാമികരാജ്യങ്ങളുടെ ആഗ്രഹത്തിനു പിന്നിലുള്ളത്!
പലസ്തീനിലെ അറബികള്‍ക്കോ ഇസ്ലാമിക ലോകത്തിനോ യെരുശലെമിന്റെമേല്‍ യാതൊരു അവകാശവുമില്ല. അറബിനാട്ടിലെ സ്വന്തം ഭവനത്തില്‍വച്ചു ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട മുഹമ്മദിന്റെ സ്വര്‍ഗ്ഗാരോഹണം എന്ന നുണക്കഥയാണ് ഇസ്ലാമിനു യെരുശലേമുമായുള്ള ഏകബന്ധം! നുണക്കഥകള്‍ക്ക് പശ്ചാത്തലമായി ഏതു സ്ഥലവും പരിഗണിക്കാന്‍ കഥാകാരന് അവകാശമുണ്ട്. എന്നാല്‍, ആ സ്ഥലം ആര്‍ക്കെങ്കിലും പതിച്ചുകൊടുക്കാന്‍ അവന് അവകാശമില്ല. ഈ സാമാന്യതത്വം ഇസ്ലാമികലോകം മനസ്സിലാക്കിയിരിക്കേണ്ടതായിരുന്നു. മുഹമ്മദ് സ്വപ്നത്തില്‍ കണ്ട സ്വര്‍ഗ്ഗയാത്രയുടെ പശ്ചാത്തലം യെരുശലേമായിരുന്നുവെന്നാണ് ആ വഞ്ചകന്‍ തന്റെ അനുയായികളെ വിശ്വസിപ്പിചിരിക്കുന്നത്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു നൂറ്റിയിരുപതോളം വ്യക്തികളുടെ സാക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, മുഹമ്മദ് സ്വര്‍ഗ്ഗാരോഹണം ചെയ്തതിന് ആരുടെയും സാക്ഷ്യമില്ല. യെരുശലെമിനുമേല്‍ അധികാരം അവകാശപ്പെടുക എന്ന ലക്ഷ്യത്തോടെ ഇസ്ലാംമതക്കാര്‍ പ്രചരിപ്പിച്ച നുണക്കഥയിലെ പശ്ചാത്തലം ഈ പ്രദേശമായിരുന്നു. യെരുശലെമില്‍നിന്നു കുതിരപ്പുറത്ത് കയറി മുഹമ്മദ് സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ലോകത്തില്‍ ഭീകരതയുടെ വിത്തുപാകിയ മുഹമ്മദ് കടന്നുപോയ സ്വര്‍ഗ്ഗം ഏതായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ധാര്‍മ്മീകബോധം മാത്രം മതി! മുഹമ്മദ് ജീവിച്ചിരുന്നപ്പോഴോ മരിച്ചതിനുശേഷമോ ഒരിക്കല്‍പ്പോലും യിസ്രായേലിന്റെ മണ്ണില്‍ കാലുകുത്തിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം!
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തതുപോലെ, യെഹൂദരും ക്രിസ്ത്യാനികളും ചേര്‍ന്നുനില്‍ക്കേണ്ട സമയം സമാഗതമായി. എന്തെന്നാല്‍, യിസ്രായേലിനോടു ചേര്‍ന്നുനില്‍ക്കാത്ത സമൂഹത്തിന്റെ അന്ത്യം ഭയാനകമായിരിക്കും. ഈ വചനം മറക്കാതിരിക്കുക: "ആകയാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ. യിസ്രായേലേ, വിസ്മയിക്കേണ്ടാ. നിന്നെ വിദൂരങ്ങളില്‍നിന്നും നിന്റെ മക്കളെ പ്രവാസത്തില്‍നിന്നും ഞാന്‍ രക്ഷിക്കും. യാക്കോബ് മടങ്ങിവന്നു ശാന്തി നുകരും. ആരും അവനെ ഭയപ്പെടുത്തുകയില്ല. നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട് - യാഹ്‌വെ അരുളിച്ചെയ്യുന്നു. ആരുടെയിടയില്‍ നിന്നെ ചിതറിച്ചോ ആ ജനങ്ങളെയെല്ലാം ഞാന്‍ നിശ്ശേഷം നശിപ്പിക്കും; നിന്നെ പൂര്‍ണ്ണമായി നശിപ്പിക്കുകയില്ല. നീതിപൂര്‍വ്വം ഞാന്‍ നിന്നെ ശാസിക്കും; ശിക്ഷിക്കാതെ വിടുകയില്ല"(യിരെമി: 30; 10, 11).
ഉപസംഹാരം
യിസ്രായേലിന്റെ കാര്യത്തില്‍ ഇസ്ലാമിക സമൂഹങ്ങളില്‍ യാതൊരു വിഭാഗിതയുമില്ല. പരസ്പരം കടിച്ചുകീറുന്ന എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി യിസ്രായേലിനെ എതിര്‍ക്കുന്നു. അതായത്, ഇസ്ലാമിക സമൂഹങ്ങളുടെ പൊതുശത്രു യെഹൂദനും ക്രിസ്ത്യാനിയുമാണ്. മുഹമ്മദിന്റെ ഉപദേശപ്രകാരമുള്ള തിരഞ്ഞെടുപ്പാണിത്. മുഹമ്മദിന്റെ ജല്പനം ശ്രദ്ധിക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51). മറ്റൊരു ജല്പനം ഇങ്ങനെ: "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ"(സുറ: 9; 29). ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് യെഹൂദന്റെയും ക്രിസ്ത്യാനിയുടെയും കാര്യത്തില്‍ ഇസ്ലാമിക സമൂഹങ്ങള്‍ ഒറ്റക്കെട്ടാണ്. യെഹൂരെയോ ക്രിസ്ത്യാനികളെയോ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇവര്‍ പരസ്പരം കൊല്ലുന്നത്.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടുപോയ ക്രൈസ്തവ നാമധാരികള്‍ ഇസ്ലാമിന് അഭയം നല്‍കുകയും സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു. ഉറകെട്ട ഉപ്പുപോലെ യൂറോപ്പിലെ ക്രിസ്തീയത അധഃപതിച്ചപ്പോള്‍ അവര്‍ വിവേകശൂന്യരാകുകയും തങ്ങളുടെ ആരാച്ചാര്‍മാര്‍ക്ക് വിരുന്നൊരുക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളുടെയിടയില്‍ വിവേകമതികളായ മനുഷ്യരുണ്ട്. എന്നാല്‍, അവര്‍ക്കൊന്നും തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള അധികാരസ്ഥാനങ്ങളില്ല. ഫ്രാന്‍സീസിനെപ്പോലെ വ്യക്തമായ അജണ്ടയുമായി അധികാരം പിടിച്ചെടുത്തവരുടെ കരാളഹസ്തങ്ങളിലാണ് ഇന്നത്തെ ക്രൈസ്തവസഭകള്‍! ഭരണാധികാരികളില്‍ ചിലരെങ്കിലും വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടുമാത്രമാണ് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്ലാമിക അജണ്ട നടപ്പാക്കാന്‍ സാധിക്കാതെ വരുന്നത്. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും അദ്ഭുതകരമായി വിജയം വരിച്ച ഡൊണാള്‍ഡ് ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റിനെ അവഹേളിക്കാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ഗൗരവമായി കാണണം. ട്രംപിന്റെ വിജയം ദൈവത്തിന്റെ അദ്ഭുതപ്രവൃത്തി ആയിരുന്നതുകൊണ്ടാണ് ലോകം ഒറ്റക്കെട്ടായി എതിര്‍ത്തുകൊണ്ടിരിക്കുന്നത്!
യെരുശലെമിനെ യിസ്രായേലിന്റെ തലസ്ഥാനമായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് ഈ അടുത്തകാലത്താണ്. ഇസ്ലാമിക സമൂഹങ്ങളെ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളെയും കപട മാനവീകതയുടെ വക്താക്കളെയും വത്തിക്കാന്‍ രാജാവിനെയും ഈ പ്രഖ്യാപനം ചൊടിപ്പിച്ചു. യിസ്രായേല്‍-പലസ്തീന്‍ പ്രശ്നപരിഹാരത്തിനു തിരിച്ചടിയാകും ഈ പ്രഖ്യാപനം എന്നാണ് ലോകം ഒന്നടങ്കം പറയുന്നത്. എന്നാല്‍, ഇസ്ലാമിക രാജ്യങ്ങളെല്ലാം ഒത്തുചേര്‍ന്ന് യെരുശലെമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോള്‍ ആര്‍ക്കും പരിഭവമില്ല. ഇവിടെ നാം തിരിച്ചറിയേണ്ടത് മാനവീകതയുടെയും മനുഷ്യസ്നേഹത്തിന്റെയും മുഖമൂടിയ്ക്കുള്ളിലെ കാപട്യമാണ്! മറ്റൊരു യാഥാര്‍ത്ഥ്യംകൂടി നാം മനസ്സിലാക്കണം. അമേരിക്കയുടെ പ്രഖ്യാപനത്തിലൂടെ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞാലും, ഇസ്ലാമികരാജ്യങ്ങള്‍ ഒന്നടങ്കം നടത്തുന്ന പ്രഖ്യാപനത്തെ അപഹാസ്യമായി മാത്രമേ കാണാന്‍ കഴിയൂ! ഈ ഭൂമിയിലുള്ള ഒരു ഇസ്ലാമിന്റെയും സഹായം യിസ്രായേലിന് ആവശ്യമില്ല. ഇസ്ലാമിക ലോകത്തിന്റെതായ ഒരു മൊട്ടുസൂചിപോലും യിസ്രായേല്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍, പലസ്തീന്‍ എന്ന രാജ്യത്ത് ജീവന്റെ സാന്നിദ്ധ്യം നിലനില്‍ക്കുന്നത് യിസ്രായേലിന്റെ ഔദാര്യത്തിലാണ്. യിസ്രായേല്‍ ഈ ലോകത്തിനു സംഭാവനചെയ്ത സംവീധാനങ്ങള്‍ ഉപയോഗിക്കില്ല എന്ന് ഇസ്ലാംമതക്കാര്‍ തീരുമാനിച്ചാല്‍, ഒരാഴ്ച്ചകൊണ്ട് ഇസ്ലാമികത ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും!
യെരുശലെമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത് ഈ അടുത്തനാളുകളിലാണെന്നു നാം കണ്ടു. എന്നാല്‍, യെരുശലെമിനെ തങ്ങളുടെ നിത്യതലസ്ഥാനമായി യിസ്രായേല്‍ പ്രഖ്യാപിച്ചത് മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. 1980 ജൂലയ് മാസം യെരുശലെമിനെ യിസ്രായേലിന്റെ നിത്യതലസ്ഥാനമായി അവര്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ഭാരമുള്ള കല്ലായിത്തീര്‍ന്നു! സാങ്കേതികമായി 'ടെല്‍അവീവ്' തലസ്ഥാനമായിരിക്കുമ്പോഴും, ഓരോ യിസ്രായേല്‍ക്കാരന്റെയും ഹൃദയത്തില്‍ യെരുശലെമിനെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ പ്രഖ്യാപനത്തെ മുഖവിലക്കെടുത്തുകൊണ്ട്, പലസ്തീനിലെ അറബികള്‍ യെരുശലെമില്‍ ആസ്ഥാനമന്ദിരം സ്ഥാപിച്ചാല്‍ എന്തായിരിക്കും അവരുടെ ഭാവി! ഇനിയൊരിക്കല്‍ക്കൂടി യിസ്രായേലിനോടു യുദ്ധംചെയ്ത് പലസ്തീന്‍ അറബികളും യോര്‍ദ്ദാനും തങ്ങളുടെ ഭൂമി നഷ്ടപ്പെടുത്തിയാല്‍, ആ ഭൂമി യിസ്രായേലില്‍നിന്നു തിരികെ ലഭിക്കുമെന്ന് കരുതേണ്ടാ! യിസ്രായേല്‍ പട്ടാളക്കാരുടെ ക്ഷമാശക്തി ഈ അവസരത്തില്‍ അനുസ്മരിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം, പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അയയ്ക്കാതെ, പലസ്തീന്‍ അറബികള്‍ തങ്ങളുടെ കുട്ടികളെ തീവ്രവാദം പരിശീലിപ്പിച്ച് യിസ്രായേല്‍ പട്ടാളക്കാരുടെ അടുക്കലേക്കു പറഞ്ഞുവിടുന്നു. പെണ്‍കുട്ടികളടക്കം സകലരും പട്ടാളക്കാരെ സമീപിച്ച് അസഭ്യവര്‍ഷം നടത്തുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, പ്രതികരിക്കാതെ നിലകൊള്ളുന്ന യിസ്രായേല്‍സേനയുടെ ക്ഷമാശീലം മറ്റൊരു സേനയ്ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. തൊഴിക്കുകയും ചവിട്ടുകയും തുപ്പുകയും ചെയ്യാന്‍ പരിശീലിപ്പിച്ചു വിടുന്നത് ഇവര്‍ക്കു ജന്മം നല്‍കിയ ജിഹാദികള്‍ തന്നെയാണ്. യിസ്രായേല്‍സേനയുടെ സഹിഷ്ണുതയും മൂല്യബോധവും വ്യക്തമായി മനസ്സിലാകിയിട്ടുള്ളതുകൊണ്ടാണ് യാതൊരു ഭയവുമില്ലാതെ, ആയുധധാരികളായ പട്ടാളക്കാരെ ഉപദ്രവിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. മറ്റേതെങ്കിലും സേനയോട് ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? സഹികെട്ട് ആരെങ്കിലും പ്രതികരിക്കുന്നത് പകര്‍ത്താന്‍ ക്യാമറയുമായി അറബിവേശ്യകള്‍ സമീപത്തുതന്നെയുണ്ടാകും!
പലസ്തീനിലെ അറബികളായ കുടിയേറ്റക്കാര്‍ എത്രതന്നെ പ്രകോപനമുണ്ടാക്കിയാലും യിസ്രായേല്‍സേന സംയമനം പാലിക്കുന്നതിനു കാരണമുണ്ട്. യിസ്രായേലിന്റെ ദൈവും ഇസ്ലാമിന്റെ ദൈവവും തമ്മിലുള്ള അന്തരമാണ് പ്രധാനകാരണം. യെഹൂദനെയോ ക്രിസ്ത്യാനിയെയോ കണ്ടാല്‍ കാണുന്നിടത്തുവച്ചു കൊന്നുകളയാന്‍ കല്പിച്ച അല്ലാഹുവല്ല യിസ്രായേലിന്റെ ദൈവവം. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെയുടെ കല്പനയാണ് യിസ്രായേല്‍ അനുസരിക്കുന്നത്. അവിടുന്ന് മോശവഴി കല്പിച്ചത് എപ്രകാരമാണെന്നു ശ്രദ്ധിക്കുക: "നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയവികാരങ്ങള്‍ അറിയാമല്ലോ"(പുറപ്പാ: 23; 9). സാത്താന് ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ട് അവന്‍ പലസ്തീനിലെ കുടിയേറ്റക്കാരായ അറബികളില്‍ പ്രവേശിച്ച് യിസ്രായേലിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു!
യിസ്രായേലിനെതിരേ എടുത്തുചാടുന്നവര്‍ അറിഞ്ഞിരിക്കാന്‍: "യാഹ്‌വെ അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഭാഗധേയം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോടും ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നുനില്‍ക്കും. അവയില്‍നിന്നു കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ലാദാരവവും ഉയരും; ഞാന്‍ അവരെ വര്‍ദ്ധിപ്പിക്കും; അവര്‍ കുറഞ്ഞുപോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും; അവര്‍ നിസ്സാരരാവുകയില്ല. അവരുടെ മക്കള്‍ പൂര്‍വ്വകാലത്തേതുപോലെയാകും; അവരുടെ സമൂഹം എന്റെ മുമ്പില്‍ സുസ്ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ രാജാവ് അവരില്‍ ഒരാള്‍തന്നെയിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍ നിന്നുതന്നെ വരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാന്‍ അവനെ അനുവദിക്കും; അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണു ധൈര്യപ്പെടുക - യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും. ഇതാ, യാഹ്‌വെയുടെ കൊടുങ്കാറ്റ്! ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയില്‍ ആഞ്ഞടിക്കും. തന്റെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ യാഹ്‌വെയുടെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങള്‍ അതു ഗ്രഹിക്കും"(യിരെമി: 30; 18-24).
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube