09 - 12 - 2017 YouTube
ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ അത് ഏതു വസ്തുതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്? യെരുശലെമിന്റെമേലുള്ള അധികാരം അവകാശപ്പെട്ടുകൊണ്ട് രംഗത്തുള്ള പലസ്തീനിലെ അറബികള്‍ക്ക് എന്ത് ആധികാരികതയാണ് ഈ പ്രദേശത്തിനുമേല്‍ അവകാശപ്പെടാനുള്ളത്? ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ യിസ്രായേലിന്റെ അവകാശത്തെ തള്ളിപ്പറയുന്ന ഈ സാഹചര്യത്തില്‍ ചില വിഷയങ്ങള്‍ നമുക്കിവിടെ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഫ്രാന്‍സ് എന്ന നപുംസകരാജ്യത്തെ പ്രാരംഭത്തില്‍ത്തന്നെ തള്ളിക്കളയാം. എന്തെന്നാല്‍, സ്വന്തം പിതൃത്വത്തിന്റെ ആധികാരികത നിഷേധിക്കുന്ന മ്ലേച്ഛന്മാരുടെ ജല്പനങ്ങളെ ആധികാരികമാക്കിയല്ല ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ മനോവ ആഗ്രഹിക്കുന്നത്! ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന കാലത്ത് ഫ്രാന്‍സില്‍ നിലനിന്ന രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിമര്‍ശനം! നമുക്കു വിഷയത്തിലേക്കു കടക്കാം.
യിസ്രായേലിന്റെ നിത്യതലസ്ഥാനമായി യെരുശലേമിനെ പ്രഖ്യാപിക്കുമെന്ന ബൈബിള്‍ പ്രവചനത്തെ സാധൂകരിക്കുന്ന രീതിയിലുള്ള നിലപാടാണ് ഡൊണാള്‍ഡ് ട്രമ്പ് എന്ന അമേരിക്കന്‍ പ്രസിഡന്റില്‍നിന്ന് പുറത്തുവന്നിട്ടുള്ളത്. ഇതിനെ നിഷേധിക്കാന്‍ എന്നത്തെയുംപോലെ സാത്താന്റെ ശക്തികള്‍ ഇന്നും സജ്ജീവമാണ്. ഇസ്ലാമിക രാജ്യങ്ങള്‍ മാത്രമല്ല, മുന്‍കാലത്ത് ക്രിസ്തീയതയുടെ പ്രതിരോധശക്തിയായി നിലകൊണ്ടിട്ടുള്ളതും, എന്നാല്‍ ഇന്ന് ക്രിസ്തീയതയുടെ ബദ്ധവൈരികളായി നിലകൊള്ളുന്നവരുമായ പല രാജ്യങ്ങളോടുമൊപ്പം ഫ്രാന്‍സും വിപരീത നിലപാടെടുക്കുന്നു. ഇവിടെയാണ് ചില സത്യങ്ങള്‍ നാം വിശകലനത്തിനു വിധേയമാക്കേണ്ടതായി വരുന്നത്.
"യെരുശലെമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു യെരുശലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്ന് കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്ക് പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന് യെഹൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും"(ശെഖരിയാഹ്: 12; 2-4). ലോകത്തിനും ലോകരാഷ്ട്രങ്ങള്‍ക്കും ഇതു മനസ്സിലായാലും ഇല്ലെങ്കിലും ദൈവജനം ഈ പ്രവചനം മനസ്സിലാക്കിയിരിക്കണം. യെരുശലേം എന്നുമുതലാണ് ഒരു ഭാരമേറിയ കല്ലായി മാറിയത്? ഇസ്ലാമിന്റെ ഉദ്ഭവംമുതല്‍ക്കാണ് യെരുശലേം ഒരു ഭാരമേറിയ കല്ലായി മാറിയതെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയും. യെരുശലെമിനുമേല്‍ അവകാശം ഉന്നയിക്കാന്‍ യിസ്രായേല്‍ക്കാര്‍ക്കല്ലാതെ മറ്റേതെങ്കിലും സമൂഹത്തിനു സാധിക്കുമെന്ന് ആരെങ്കിലും തെളിയിക്കട്ടെ! പുരാതന യിസ്രായേലിനും ആധുനിക യിസ്രായേലിനും ഒന്നുപോലെ അവകാശപ്പെട്ട മണ്ണാണത്. എന്തെന്നാല്‍, ആധുനിക യിസ്രായേലിന്റെ സ്ഥാപകനായ ക്രിസ്തുവാണ് യിസ്രായേലിന്റെ നിത്യനായ രാജാവ്! എന്നാല്‍, ഇസ്ലാമിനോ ഇസ്ലാം പലസ്തീനില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അറബികള്‍ക്കോ യെരുശലെമിനുമേല്‍ അധികാരം ഉന്നയിക്കാന്‍ സാധിക്കില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍, ഇസ്ലാമിക പ്രീണനം നടത്തുന്ന രാജ്യങ്ങളുടെ ലക്‌ഷ്യം നാം ചര്‍ച്ചചെയ്യണം!
യെരുശലേമിനെ സംബന്ധിച്ചു വ്യക്തവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച ട്രംപിനോടു ചേര്‍ന്നുനില്‍ക്കാന്‍ തയ്യാറാകാത്ത ഏതൊരു രാജ്യവും ദൈവകോപത്തിനിരയാകുമെന്ന യാഥാര്‍ത്ഥ്യം നാമിവിടെ തിരിച്ചറിയണം. സത്യദൈവവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച ഒരു ജനവും ഈ ജനത്തിന്റെ പ്രതിനിധികളുമാണ് ഇന്ന് ഫ്രാന്‍സില്‍ ഉള്ളത്. ആയതിനാതന്നെ, ഇവിടെനിന്നും ഉയരുന്ന ജല്പനങ്ങളെ നാം പരിഗണിക്കേണ്ടതില്ല. എന്നാല്‍, ഒരു ആണവ രാജ്യം എന്നനിലയില്‍ ഇവരുടെ ജല്പനങ്ങളില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാതിരിക്കാനും കഴിയില്ല. ഇത് ഭൗതീകമായ ഒരവസ്ഥയാണ്! സൗദിഅറേബ്യ അടക്കമുള്ള അമേരിക്കയുടെ സൗഹൃദരാഷ്ട്രങ്ങളുടെ നിലപാടുകളെ പരിഗണിക്കാതെയാണ് ഡൊണാള്‍ഡ് ട്രംപ് ഒരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിനൊപ്പമാണ് ബൈബിളിലെ പ്രവചനമെങ്കില്‍, ഇതിനെ എതിര്‍ത്തുകൊണ്ട് പരാജയം ഏറ്റുവാങ്ങുക എന്നതു മാത്രമായിരിക്കും എതിരാളികള്‍ നേരിടാന്‍ പോകുന്ന ദുരവസ്ഥ! ഇനിയാണു നാം പ്രവചനങ്ങളെ പരിശോധിക്കാന്‍ തയ്യാറാകേണ്ടത്! യെരുശലേമിനെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ എന്താണ്?
ഈ പ്രവചനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് ചില ചരിത്രസത്യങ്ങള്‍ നാം മനസ്സിലാക്കിയിരിക്കണം. ഇന്ന് യെരുശലേമിനുമേല്‍ അവകാശം ഉന്നയിക്കുന്ന മുസ്ലിങ്ങള്‍ പലസ്തീനില്‍ കടന്നുകൂടിയത് എന്നാണെന്ന ചിന്ത ചരിത്രത്തിന്റെ ഭാഗമായി ഉയരണം. യിസ്രായേല്‍ ചിതറിക്കപ്പെട്ടു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഈ യിസ്രായേലിന്റെ ചിതറിക്കപ്പെടലിനുശേഷം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അറബി വംശജരായ ഇസ്ലാം പലസ്തീനില്‍ അവരോധിക്കപ്പെട്ടത് എന്നതും ലോകത്തിന് അറിയാം. ഈ അറിവില്‍നിന്നു രാഷ്ട്രീയ ലക്ഷ്യംവച്ച് ഒളിച്ചോടുന്ന പലരുമുണ്ടാകാം. ഇത്തരത്തില്‍ ചരിത്രത്തെയും സത്യത്തെയും നിഷേധിക്കുന്ന ലോകസമൂഹത്തിന്റെ പ്രതിനിധിയാണ് ഫ്രാന്‍സ്! ഇവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാനുള്ള മാനസിക അവസ്ഥയിലേക്ക് ഇവര്‍ ഇതുവരെയും എത്തിച്ചേരാത്തത് മറ്റു കാരണങ്ങളാല്‍ ഒന്നുമല്ല; എന്തെന്നാല്‍, ഇവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്ന സാത്താന്റെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ്!
ഫ്രാന്‍സ് എന്ന രാജ്യം മാത്രമല്ല ഇസ്ലാമിനു കുഴലൂതിക്കൊണ്ട് തങ്ങളുടെ പൈശാചികത പ്രഖ്യാപിക്കുന്നത്. കത്തോലിക്കാസഭയുടെ അമരത്തു കയറിയിരുന്ന് ഈ സഭയെ സാത്താന്റെ ഗുഹയാക്കി മാറ്റാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന ഫ്രാന്‍സീസും സഹചരന്മാരും നിലകൊള്ളുന്നത് ഇസ്ലാം എന്ന പൈശാചികതയെ വളര്‍ത്തുന്നതിനുവേണ്ടിയാണ്. ഇസ്ലാം വളരുന്നതിലൂടെ ഈ ഭൂമുഖത്തുനിന്നു ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹമാണ് പിശാചിനും അവന്റെ അനുചരന്മാര്‍ക്കും ഉള്ളത്. സാത്താന്റെ ശക്തികളെ ഏകോപിപ്പിക്കുവാന്‍ ഇന്ന് അവതരിച്ചിരിക്കുന്ന പ്രധാന വ്യക്തിത്വമാണ് ഫ്രാന്‍സീസ്. യിസ്രായേലിന്റെ നിത്യതലസ്ഥാനമായി യെരുശലെമിനെ പ്രഖ്യാപിക്കാന്‍ ഡോണാള്‍ഡ് ട്രംപ് തയ്യാറായപ്പോള്‍ അസ്വസ്ഥരായവരില്‍ പ്രമുഖന്‍ ഈ ചെഗുവേര ഭക്തനാണ്. ഇയാളുടെ പൈശാചിക ചിന്തകള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നു. സത്യദൈവത്തില്‍നിന്നു പൂര്‍ണ്ണമായി അകന്നുപോയ ഒരു ജനതയുടെ ശബ്ദമാണ് യൂറോപ്പില്‍നിന്നു നാം ഈ കാലഘട്ടത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്. മാന്യന്മാരും ദൈവഭക്തരുമായിരുന്ന ആളുകള്‍ യൂറോപ്പില്‍ ജീവിച്ചിട്ടുണ്ട്. എന്നാല്‍, അത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പായിരുന്നു. ഇന്ന് യൂറോപ്പില്‍ ജീവിക്കുന്നത് ജഢങ്ങള്‍ മാത്രമാണ്. ഈ ജഢങ്ങളില്‍നിന്നു ജനിച്ച ജഢങ്ങള്‍ ഇന്ന് ഭരണതലത്തിലും എത്തിച്ചേര്‍ന്നു. ഇത് ജനാധിപത്യത്തില്‍ സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രമാണ്!
ഇനി ചരിത്രത്തിലേക്കു കടക്കാം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം നാല്പതാമത്തെ വര്‍ഷമാണ് യിസ്രായേല്‍ തങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്നത്. അതിനുശേഷം ആ രാജ്യം ശൂന്യമായിരുന്നു എന്നുപറയുന്നതാണ് കൂടുതല്‍ അഭികാമ്യം. എന്നാല്‍, ഈ രാജ്യത്ത് അനധികൃതമായ പല കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം കുടിയേറ്റങ്ങളില്‍ ഏറ്റവും പ്രസക്തമായ കുടിയേറ്റം ഇസ്ലാമിന്റെതാണ്. അത് ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടിനുശേഷമായിരുന്നു. ഇക്കാലയളവിനുള്ളില്‍ അവിടെ ജീവിച്ചിരുന്നത് വളരെ ചുരുക്കം ചില യെഹൂദരും യെഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളും മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരുഭൂമിയില്‍ അലയുന്ന മനുഷ്യരായിരുന്നു. ആറാം നൂറ്റാണ്ടിന്റെയും പിന്നീടുള്ള ലോകചരിത്രത്തിന്റെയും ശാപമായ ഇസ്ലാം ഉടലെടുത്തതിനുശേഷമാണ് അറബികള്‍ ഈ ദേശത്ത് എത്തിച്ചേര്‍ന്നത്. ഇസ്ലാമിന്റെ വ്യാപനത്തില്‍ മുഖ്യ പങ്കുവഹിച്ച തുര്‍ക്കികളാണ് ഇസ്ലാമിനെ യിസ്രായേലിന്റെ മണ്ണില്‍ കുടിയിരുത്തിയത്.
അന്ന് യെരുശലെമിനെ ഭാരമുള്ള കല്ലാക്കും എന്നാണു പറഞ്ഞിരിക്കുന്നതെങ്കില്‍ ഏതായിരിക്കും ആ ദിവസം? ആ പ്രവചനം പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ആ ദിവസമെന്നത് യേഹ്ശുവായുടെ രണ്ടാംവരവാണ്! ആ ദിവസം അല്ലെങ്കില്‍ അന്ന് എന്ന് ബൈബിള്‍ പറഞ്ഞിട്ടുള്ളതെല്ലാം യേഹ്ശുവായുടെ വീണ്ടുംവരവിനെ ഉദ്ദേശിച്ചാണ്. എന്നാല്‍, അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കുമായി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വാഗ്ദാനം ചെയ്ത ഭൂമിയില്‍നിന്നു താത്ക്കാലികമായി അവര്‍ പടിയിറക്കപ്പെട്ടു. യെരുശലേം പട്ടണം മാത്രമല്ല, യാക്കോബിന്റെ മക്കളുടെ ഏക ആരാധനാകേന്ദ്രം അവര്‍ക്ക് അന്യമായി. ആ ജനം കടന്നുചെന്ന സകല രാജ്യങ്ങളിലും അവര്‍ പീഡിപ്പിക്കപ്പെട്ടു. ഇത് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. സ്വന്തം ദേശം ഭൂമുഖത്തുണ്ടായിരിക്കെ, അതില്‍ പ്രവേശിക്കാന്‍ അവകാശമില്ലാത്തവരായി ലോകം മുദ്രകുത്തിയ ഒരു ജനമായിരുന്നു യിസ്രായേല്‍മക്കള്‍! എവിടെയെല്ലാം രാപാര്‍ത്തപ്പോഴും സ്വന്തം മണ്ണിലേക്കുള്ള മടക്കയാത്ര സ്വപ്നംകണ്ട മറ്റൊരു ജനതയും ഈ ഭൂമുഖത്ത് ഉണ്ടായിട്ടില്ല. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അവരുടേതാണ് ഈ ഭൂമുഖമെന്ന് അവര്‍ വൃഥാ സ്വപ്നം കാണുന്നു. ഇവരുടെ വ്യര്‍ത്ഥമായ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ലോകം പരിശ്രമിച്ചുകൊണ്ടുമിരിക്കുന്നു.
യെരുശലേം അന്നുമിന്നും ഒരു ഭാരമുള്ള കല്ലുതന്നെയാണ്. അതില്‍ തട്ടി മുറിവേല്‍ക്കാത്ത ഒരു പാദങ്ങളുമില്ല. തുര്‍ക്കികള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അറബികളെ അവിടെ കുടിയിരുത്തി. ആ മരുഭൂമിയിലൂടെ തെണ്ടിത്തിരിഞ്ഞു നടക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഇന്നും അവരുടെ അവസ്ഥ വ്യത്യസ്തമല്ല. ശപിക്കപ്പെട്ട ഈ മനുഷ്യര്‍ എന്തെങ്കിലും സന്തോഷം അനുഭവിക്കുന്നുണ്ടെങ്കില്‍, യാക്കോബിന്റെ മക്കള്‍ ആ ദേശത്തേക്ക് മടങ്ങിവന്നതിനു ശേഷമാണ്. യിസ്രായേല്‍ മക്കളുടെ തിരിച്ചുവരവിനായി ദൈവം ഒരുക്കിയ സംവിധാനം ഒരു യുദ്ധമായിരുന്നു. ലോകം മുഴുവനെയും ബാധിച്ചുവെന്നു പറയപ്പെടുന്ന ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ പക്ഷം ചേര്‍ന്നുനിന്നതിനു യെഹൂദര്‍ക്കു നല്‍കിയ സമ്മാനമാണ് യിസ്രായേല്‍. എന്നാല്‍, യിസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട അവരുടെ സ്വന്തം ദേശത്തെ പൂര്‍ണ്ണമായും അവര്‍ക്കു നല്‍കാന്‍ വഞ്ചകരായ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല. തങ്ങളുടെ അനേകം സഹോദരങ്ങളെ ബലികൊടുത്തുകൊണ്ടായിരുന്നു യെഹൂദര്‍ ബ്രിട്ടീഷ് പക്ഷത്ത് കക്ഷിചേര്‍ന്നത്. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ എതിര്‍പക്ഷത്തു നിലയുറപ്പിച്ചപ്പോള്‍, ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും അണിനിരന്നത് അമേരിക്കയും റഷ്യയും ബ്രിട്ടനും അടങ്ങുന്ന ചേരിയിലാണ്. ഈ സഖ്യത്തിന്റെ ഭാഗമായി നിന്നതുകൊണ്ടു മാത്രമാണ് ജര്‍മ്മനിയിലെ യെഹൂദര്‍ കരുതല്‍ത്തടങ്കലില്‍ അടക്കപ്പെട്ടത്. യുദ്ധാനന്തരം ജര്‍മ്മനി പരാജയപ്പെടുകയും സ്റ്റാലിന്‍ എന്ന നരാധമന്‍ തടങ്കല്‍പ്പാളയങ്ങളെ ഗ്യാസ് ചേമ്പറുകളാക്കുകയും ചെയ്തു. കരുതല്‍ത്തടങ്കലില്‍ സംരക്ഷിക്കപ്പെട്ടിരുന്ന യെഹൂദരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് സ്റ്റാലിനാണ്.
പരാജയപ്പെട്ട രാജ്യത്തിന്റെമേല്‍ യുദ്ധക്കുറ്റം ചുമത്തുകയെന്നതാണ് യുദ്ധങ്ങളുടെ പൊതുസമ്പ്രദായം! തോറ്റുപോയവരുടെമേല്‍ കുറ്റം ചുമത്തിയാല്‍, ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലല്ലോ! ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ സംഭവിച്ചതും അതുതന്നെ! പരാജയപ്പെട്ട ജര്‍മ്മനിയുടെമേല്‍ യെഹൂദ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം കെട്ടിയേല്പിക്കപ്പെട്ടു. യഥാര്‍ത്ഥ കൊലയാളിയായ സ്റ്റാലിന്‍ വീരനായകനുമായി! ഈ ഇല്ല്യുമിനാറ്റി അജണ്ടയാണ് ചരിത്രം എന്നപേരില്‍ തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന വ്യാജകഥകള്‍! എന്നാല്‍, ഏറ്റവുമധികം യെഹൂദര്‍ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് റഷ്യയിലെ സ്റ്റാലിന്‍ എന്ന നരഭോജിയാലായിരുന്നു. ഇവനിലൂടെ ഉണ്ടായ നരഹത്യയും ഹിറ്റ്‌ലറുടെമേല്‍ ആരോപിക്കപ്പെട്ടു എന്നത് ചരിത്രസത്യം!
എന്തായിരുന്നു ബ്രിട്ടന്‍ ചെയ്ത വിശ്വാസവഞ്ചന? യെഹൂദര്‍ക്കു നല്‍കാനായി തുര്‍ക്കികളില്‍നിന്നു പിടിച്ചെടുത്ത രാജ്യത്തെ മൂന്നായി ഭാഗിച്ച്, മൂന്നില്‍ രണ്ടുഭാഗം യോര്‍ദ്ദാന്‍ എന്ന രാജ്യം സ്ഥാപിച്ചുകൊണ്ട് ഇസ്ലാമിനു നല്‍കി എന്നതാണ് ആദ്യത്തെ വഞ്ചന! ഇനിയുമൊരു വഞ്ചനകൂടിയുണ്ട്. അവശേഷിച്ച മൂന്നിലൊന്ന് വീണ്ടും മൂന്നായി മുറിക്കുകയും, അതില്‍ രണ്ടുഭാഗം പലസ്തീന്‍ എന്ന രാജ്യമുണ്ടാക്കി അറബികള്‍ക്കു നല്‍കുകയും ചെയ്തപ്പോള്‍ വഞ്ചന അതിന്റെ പരമോന്നതിയിലെത്തി. അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയ ദേശത്തിന്റെ ഒമ്പതില്‍ ഒരു ഭാഗത്ത് ഇവരെ ഒതുക്കി! ഈ അനീതിപോലും അംഗീകരിച്ചുകൊണ്ടാണ് യിസ്രായേല്‍ തങ്ങളുടെ ദേശത്തു വസിച്ചത്. എന്നാല്‍, ഇവരെ ഉന്മൂലനം ചെയ്തേ മതിയാകുവെന്ന ദൃഢപ്രതിജ്ഞയുമായി നിലകൊള്ളുന്ന ഇസ്ലാമികലോകം ഇവരോടു യുദ്ധംചെയ്ത് ഇവര്‍ക്ക് ഭൂവിസ്തൃതി കൂട്ടിനല്‍കി!
മൂവായിരം വര്‍ഷത്തിനിടയില്‍ യെരുശലെം പിടിച്ചടക്കിയ രാജാക്കന്മാരെയും പ്രഭുത്വങ്ങളെയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദാവീദു പിടിച്ചടക്കിയ യെരുശലെമിനെ പിന്നീടു കീഴടക്കുന്നത് ബാബിലോണ്‍ സാമ്രാജ്യമാണ്! ബി.സി. 589-ല്‍ യെരുശലെം ആക്രമിക്കപ്പെടുകയും ബി.സി. 587 മുതല്‍ ബാബിലോണിന്റെ കീഴിലാവുകയും ചെയ്തു. റോമന്‍ സാമ്രാജ്യംതന്നെയാണ് 'ബാബിലോണ്‍' എന്ന്‍ അറിയപ്പെടുന്നത്. ക്രിസ്തുവിനു മുന്‍പുതന്നെ അനേകം സാമ്രാജ്യങ്ങളുടെ അധിനിവേശം യെരുശലേം നേരിട്ടു. തുര്‍ക്കികളുടെ അധിനിവേശം നാനൂറു വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ഇക്കാലത്തൊക്കെ പ്രാണരക്ഷാര്‍ത്ഥം യെഹൂദര്‍ പലായനം ചെയ്തുവെങ്കിലും, തങ്ങള്‍ കടന്നുചെന്ന ദേശങ്ങളിലൊന്നും ഇവര്‍ക്ക് സ്വസ്ഥത ലഭിച്ചില്ല. സകലയിടങ്ങളിലും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഈ ജനതയുടെ ഏക പ്രത്യാശ തങ്ങളുടെ പിതാക്കന്മാരുടെ ദൈവം വാഗ്ദാനംചെയ്ത ദേശമായിരുന്നു. ഈ ജനത്തെ പുനരധിവസിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രവചനങ്ങളാണ് ബൈബിളിലുടനീളം നാം വായിക്കുന്നത്.
ഇസ്ലാമിനോ മറ്റേതെങ്കിലും ജനതയ്ക്കോ അവകാശപ്പെടാന്‍ തങ്ങളുടേതായ ഒരു ഭൂപ്രദേശം ഈ ഭൂമുഖത്തെവിടെയും ഇല്ല. എന്നാല്‍, യെഹൂദര്‍ക്ക് അവകാശപ്പെടാന്‍ യിസ്രായേല്‍ എന്ന ഭൂപ്രദേശമല്ലാതെ മറ്റൊരു പ്രദേശവും ഇല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇവരുടെ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേം ആയത് ഇന്നോ ഇന്നലെയോ അല്ല. ഈജിപ്തിലെ പീഡനത്തിന്റെ അന്ത്യത്തില്‍ തങ്ങളുടെ ദേശത്തേക്ക് മടങ്ങിയെത്തിയ യാക്കോബിന്റെ സന്തതികളുടെ രാജ്യത്തിനു തലസ്ഥാനമായത് യെരുശലേമാണ്. ശലോമോന്റെ ഭരണവാഴ്ചയ്ക്കുശേഷം വിഭജിക്കപ്പെട്ട രാജ്യത്തിന്റെ ഒരു പകുതി യെഹൂദാ രാജ്യമായി നിലനിന്നു. ഈ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു യെരുശലേം. അതായത്, യെഹൂദര്‍ എന്ന വിഭാഗത്തിന് തങ്ങളുടേതായ ഒരു രാജ്യം നിലനിന്ന കാലത്തൊക്കെയും ആ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേം മാത്രമായിരുന്നു. മാത്രവുമല്ല, ഈ ജനതയ്ക്ക് ഇവരുടെ ദൈവത്തെ ആരാധിക്കാനുള്ള ആലയം നിര്‍മ്മിക്കാന്‍ അനുവാദമുള്ള ഏക സ്ഥലവും യെരുശലേമാണ്! ആയതിനാല്‍, ഈ സ്ഥലം സകലര്‍ക്കും ഭാരമുള്ള ഒരു കല്ലുതന്നെയായിരിക്കും. ശെഖരിയാഹിന്റെ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും"(ശെഖരിയാഹ്: 12; 2, 3). ഈ കല്ലു പൊക്കാന്‍ ശ്രമിച്ചു മുറിവേറ്റവരില്‍ പ്രധാനികള്‍ ഇസ്ലാംതന്നെയാണ്!
യെരുശലേം എന്ന ഭാരമുള്ള കല്ലിന്റെമേല്‍ ഇസ്ലാമിന് യാതൊരു അവകാശവുമില്ല. ക്രിസ്ത്യാനികളാണ് ഈ മണ്ണിന്റെമേല്‍ അവകാശമുന്നയിക്കുന്നതെങ്കില്‍, ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്നു കരുതാന്‍ കഴിയും. എന്നാല്‍, യെരുശലെമിന്റെ നാലയലത്തുപോലും കടന്നുചെല്ലാന്‍ യോഗ്യതയോ അവകാശമോ ഇല്ലാത്ത ഇസ്ലാമിന് ഈ ദേശം പതിച്ചുനല്കാന്‍ തയ്യാറായി നില്‍ക്കുന്നവരുടെ പൈശാചിക അജണ്ട നാം തിരിച്ചറിയണം. കത്തോലിക്കാസഭയുടെമേലുള്ള ആധിപത്യം പിടിച്ചടക്കിയ ഫ്രാന്‍സീസ് എന്ന മനുഷ്യന്‍ ഇന്ന് ഇസ്ലാമിക ഭീകരതയെ വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഈ മനുഷ്യനാണ് ഇന്ന് യാഹ്‌വെയുടെ ജനത്തിനെതിരേ തിരിഞ്ഞിരിക്കുന്ന പ്രധാന വ്യക്തി! കപടസമാധാനത്തിന്റെ ദൂതുമായി കറങ്ങിനടക്കുന്ന ഇയാളെ നിലയ്ക്കുനിര്‍ത്തുന്നില്ലെങ്കില്‍, യാഹ്‌വെയുടെ പ്രഹരം കത്തോലിക്കാസഭയും ഏല്‍ക്കേണ്ടിവരും! എന്തെന്നാല്‍, യഥാകാലം പൂര്‍ത്തിയാക്കപ്പെടേണ്ട വചനത്തെ ധിക്കരിക്കുകയോ സംശയിക്കുകപോലുമോ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെപോകില്ല. സ്നാപകയോഹന്നാന്റെ പിതാവ് നീതിമാനായിരുന്നിട്ടും പ്രഹരമേറ്റു എന്നകാര്യം നാം വിസ്മരിക്കരുത്. എന്തായിരുന്നു ആ പ്രഹരത്തിന് ആധാരമായ സംഭവം?
ഈ സംഭവം ഓര്‍ക്കുക: "ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അപ്പോള്‍, യാഹ്‌വെയുടെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് ശെഖരിയാഹ് അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു. ദൂതന്‍ അവനോടു പറഞ്ഞു: ശെഖരിയാഹ് ഭയപ്പെടേണ്ടാ നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ യെലീഷെവായില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ളാദിക്കുകയും ചെയ്യും. യാഹ്‌വെയുടെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനിയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും"(ലൂക്കാ: 1; 10-16). ദൂതന്റെ വാക്കുകള്‍ ഇങ്ങനെ തുടരുകയാണ്. എന്നാല്‍, ശെഖരിയാഹ് ഇക്കാര്യത്തില്‍ സംശയിച്ചു. അവന്‍ ഇപ്രകാരം ദൂതനോട് തന്റെ സംശയം അവതരിപ്പിച്ചു: "ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതന്‍ മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കില്ല"(ലൂക്കാ: 1; 18-20).
ഇവിടെ ഒരു വസ്തുത നാം മനസ്സിലാക്കണം. ദൈവത്തിന്റെ വചനം നിറവേറുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവനാണ് മൂകനായിത്തീര്‍ന്നത്. ഇത് സംഭവിക്കുവോളം ഇവര്‍ മൂകരായിരിക്കും. ഇപ്പോള്‍ ഇവരില്‍നിന്നു പുറപ്പെടുന്ന ശബ്ദങ്ങള്‍ക്ക് യാതൊരു ആധികാരികതയുമില്ല. അതായത്, ഈ ശബ്ദങ്ങളെല്ലാം വെറും ജല്പനങ്ങളോ നെടുവീര്‍പ്പുകളോ ആയി മാത്രം പരിഗണിക്കാം. വത്തിക്കാനില്‍നിന്നു പുറപ്പെടുന്നത് വെറും നെടുവീര്‍പ്പുകളോ ജല്പനങ്ങളോ ആണെന്നു വിവക്ഷ! തന്റെ നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരുവനെയും ദൈവം പരിഗണിച്ചിട്ടില്ല. ധൂപം അര്‍പ്പിക്കാന്‍ നിയുക്തനായ ശെഖരിയാഹ് എന്ന പുരോഹിതനുപോലും ഇക്കാര്യത്തില്‍ ഇളവു നല്‍കാന്‍ ദൈവം തയ്യാറായിട്ടില്ല. ആയതിനാല്‍ത്തന്നെ, പ്രവചനങ്ങള്‍ പൂര്‍ത്തിയാകാന്‍ തടസ്സമായി നിലകൊള്ളുന്ന ഫ്രാന്‍സീസ് എന്ന ജാരനെ ദൈവം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കാന്‍ അവതാരംകൊണ്ട ഇസ്ലാമിനു കുഴലൂതുന്നവര്‍ ആരായിരുന്നാലും അവര്‍ക്കെതിരേയുള്ള ദൈവത്തിന്റെ വിധി നിത്യനരകാഗ്നിയായിരിക്കും!
യിസ്രായേലിനെ പുനരധിവസിപ്പിക്കുമെന്നു പ്രഖ്യാപിച്ചത് യാഹ്‌വെയാണെങ്കില്‍, ഇതിനെ തടയാന്‍ ലോകത്തിലെ ഏതു ശക്തിക്കാണ് സാധിക്കുക?! ഇവരെ ഉന്മൂലനം ചെയ്യുമെന്ന ദുര്‍വാശിയുമായി ഇരുപത്തിരണ്ട് ഇസ്ലാമിക രാജ്യങ്ങളും റഷ്യയും അണിനിരന്നത് ഓര്‍മ്മയില്ലേ? അന്ന് എന്തുണ്ടായി? യിസ്രായേലിനു മുന്നില്‍ അവരുടെ നിത്യതലസ്ഥാനമായ യെരുശലേം വിട്ടുകൊടുത്തുകൊണ്ട് സകലരും ഓടിയൊളിച്ചു! ക്രിസ്ത്യാനികള്‍ക്ക് ഈ ദുരന്തം സമ്മാനിക്കാനാണ് ഫ്രാന്‍സീസ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു അനിവാര്യമായ ദുരന്തമായി കത്തോലിക്കാസഭയില്‍ വന്നുഭവിച്ചിരിക്കുന്നു. അനിവാര്യമായ ദുരന്തം എന്ന് പറഞ്ഞതുകേട്ട് ആരും അസ്വസ്ഥരാകേണ്ട; എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍ ഉണരണമെങ്കില്‍ ചിലപ്പോഴെങ്കിലും ദുരന്തങ്ങള്‍ അനിവാര്യമായിവരും!
കത്തോലിക്കാസഭയും ഇസ്ലാമിക പ്രീണനവും!
ക്രൈസ്തവരില്‍ റോമന്‍ കത്തോലിക്കാസഭ മാത്രമാണ് ഇസ്ലാമിനെ എക്കാലത്തും പ്രതിരോധിച്ചിട്ടുള്ളത്. അതെല്ലാം പിതൃശൂന്യരല്ലാത്ത നേതൃത്വം സഭയ്ക്കുള്ള കാലത്താണ്. എന്നാല്‍, ഇന്നത്തെ അവസ്ഥ അതല്ല. പൂര്‍വ്വ പിതാക്കാന്മാരെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത മ്ലേച്ഛന്മാര്‍ അധികാരം കയ്യാളുന്ന അവസ്ഥയിലേക്ക് കത്തോലിക്കാസഭയുടെ സാങ്കേതികതലം അധഃപതിച്ചു. ഇത് തിരിച്ചറിയാന്‍ കഴിയാത്ത ചില ആഭാസന്മാരാണ് ഇന്ന് സഭയുടെ നേതൃത്വം കയ്യാളുന്നത്. ഇവരെ തിരിച്ചറിയുകയും പുറത്താക്കുകയും ചെയ്യുകയെന്നത് ദൈവജനത്തിന്റെ മുന്നിലുള്ള അനിവാര്യതയാണെങ്കിലും മനോവ അതിന് തത്ക്കാലം ആഹ്വാനം ചെയ്യുന്നില്ല. മനോവയുടെ നിലപാടിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. അതിലേക്ക് മനോവ കടക്കുന്നില്ല. യിസ്രായേലിന്റെ കാര്യത്തിലേക്കു വരാം. യിസ്രായേലില്‍ കുടിയേറിയിരിക്കുന്ന ജനതയില്‍ ഭൂരിപക്ഷവും സത്യദൈവത്തെ അംഗീകരിക്കുന്ന ജനമല്ല. ഇവര്‍ക്ക് സ്വന്തം രാജ്യത്തോടു മാത്രമാണ് കൂറുള്ളത്. സ്വന്തം ദൈവത്തോടോ അവിടുത്തെ നിയമങ്ങളോടോ യാതൊരു കൂറുമില്ല. എന്തെന്നാല്‍, സിയോണിസ്റ്റ് മൂവ്മെന്റ് ഒരിക്കലും ദൈവത്തിന്റെ ആരാധകരുടെ സംഘമായിരുന്നില്ല. ഭൗതീകമായ ലക്ഷ്യത്തോടെ സ്വന്തം രാജ്യത്ത് കുടിയേറിയ ഒരു സമൂഹമായിരുന്നു ഇവരില്‍ ഭൂരിഭാഗവും!
എന്നിരുന്നാല്‍പ്പോലും, ഈ ലോകത്തിന് ഇവരോളം സംഭാവനകള്‍ നല്‍കിയിട്ടുള്ള മറ്റൊരു സമൂഹത്തെയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ലോകത്ത് ഇന്നു ജീവിക്കുന്ന എഴുന്നൂറു മനുഷ്യരില്‍ ഒരാള്‍ മാത്രമേയുള്ളൂ യെഹൂദന്‍. എന്നിട്ടും എന്തേ ഈ സമൂഹത്തെ ലോകം ഭയപ്പെടുന്നു? ഇവരിലൂടെ ലോകം അനുഭവിക്കുന്ന നന്മകള്‍ എന്തുകൊണ്ട് വിസ്മരിക്കുന്നു? ഇവരെ ഉന്മൂലനം ചെയ്യാന്‍ ലോകം മത്സരിക്കുന്നതിനു കാരണമെന്താണ്? ഇവിടെയാണ് യേഹ്ശുവായുടെ ഈ വചനം പ്രസക്തമാകുന്നത്. വചനമിതാണ്: "അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്"(യോഹ: 15; 25). ഇന്ന് യാതൊരു കാരണവും കൂടാതെയാണ് യിസ്രായേല്‍ എതിര്‍ക്കപ്പെടുന്നത്. അവര്‍ ഈ ലോകത്തിന് എന്തെങ്കിലും നാശം വരുത്തിയിട്ടില്ല. എന്നാല്‍ അവരുടെ ചുറ്റിലും തമ്പടിച്ചിട്ടുള്ള മ്ലേച്ഛരായ സമൂഹം അവരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഹമാസ് എന്ന ഭീകരവാദ സംഘടന ആരുടെ സംഭാവനയാണ്? പലസ്തീന്‍ വിമോചന സംഘടന എന്നപേരില്‍ ഒരു പ്രസ്ഥാനം അവിടെ രൂപവത്ക്കരിക്കപ്പെട്ടു. ഒരു നാമമാത്ര ക്രിസ്ത്യാനിയെ വിവാഹം കഴിച്ച 'യാസര്‍ അരാഫത്ത്' ആയിരുന്നു ഈ പൈശാചിക സംഘടനയുടെ തലവന്‍. ആ ശുംഭന്‍ മണ്ണടിഞ്ഞു! ഇപ്പോഴും തിളയ്ക്കുന്ന പലസ്തീനി ആഭാസന്മാരോട് ഒന്നു ചോദിക്കട്ടെ: യിസ്രായേല്‍ ഔദാര്യമായി നല്‍കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സൗകര്യങ്ങളെ വേണ്ടെന്നുവച്ചിട്ടു ചര്‍ച്ചയ്ക്കു വരാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
'യോംകിപ്പര്‍ വാര്‍' നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ യിസ്രായേലിനോടു വെല്ലുവിളിച്ചു നിങ്ങള്‍ എന്നേക്കുമായി നശിക്കാന്‍ തയ്യാറാകുമോ? നിങ്ങളുടെ ഉന്മൂലനാശമാണ് മനോവ ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ലോകജനത ഒന്നടങ്കം പ്രയത്നിക്കുന്നതു കാണുമ്പോള്‍ മനോവ സന്തോഷിക്കുന്നു. എന്നിരുന്നാലും ഈ ലേഖനത്തിലൂടെ ചിലരുടെയെങ്കിലും തിരിച്ചുവരവ് മനോവ ആഗ്രഹിക്കുന്നുണ്ട്. തിരുച്ചുവരാന്‍ വിമുഖത കാണിക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും. എന്തെന്നാല്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുനത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. ഒരുകാര്യംകൂടി പ്രത്യേകമായി ഓര്‍ത്തിരിക്കണം; യെഹൂദര്‍ക്കപ്പുറം ഈ ദേശത്തിന്റെമേല്‍ അധികാരമുള്ള ഒരേയൊരു ജനമായ ക്രിസ്ത്യാനികള്‍ ഈ രാജ്യത്തെ പരിത്യജിച്ചു കഴിഞ്ഞു. എന്തെനാല്‍, ക്രിസ്ത്യാനികളുടെ ശബ്ദമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സീസിന് ഈ രാജ്യത്തെക്കുറിച്ചു തീഷ്ണതയില്ല. അതായത്, ഇവിടെ മറ്റൊരു വചനത്തിന്റെ പൂര്‍ത്തീകരണവും സംഭവിക്കുന്നു. പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് ഇപ്രകാരം എഴുതി: "യിസ്രായേലില്‍ കുറേപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സിയോനില്‍ നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും. സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വ്വീകരെപ്രതി അവര്‍ സ്നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 25-29).
ഇതില്‍നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം. അല്ലെങ്കില്‍ ഒരു വചനംകൂടി മനോവ തരാം. വചനമിതാണ്: "സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും. തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചുചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്ത്തണ്ടിന്മേല്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം"(റോമാ: 11; 21-24). ഇതു കേട്ടിട്ടും നിസംഗത പാലിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചു മനോവ ആകുലപ്പെടുന്നു!
ക്രിസ്ത്യാനികള്‍ ഭയത്തോടെ ഈ സത്യം മനസ്സിലാക്കണം. യെഹൂദരെ പൂര്‍ണ്ണമായും പരിത്യജിച്ചിട്ടല്ല ക്രിസ്തീയതയെ ദൈവം ഉയര്‍ത്തിയത്. സത്യത്തില്‍നിന്നു ക്രിസ്ത്യാനി വ്യതിചലിക്കുന്ന ആ നിമിഷം നഷ്ടപ്പെടുന്ന സൗഭാഗ്യമാണ് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഒരു തിരിച്ചറിവായിരിക്കണം. നാട്ടൊലിവിന്റെ ശിഖിരത്തില്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെട്ടവര്‍ അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ ഇവര്‍ വിച്ഛേദിക്കപ്പെടുകതന്നെ ചെയ്യും. എന്നാല്‍, വിവരക്കേടുകളെ ദൈവവചനമായി പ്രഖ്യാപിച്ചു നാശം കൊയ്യുന്ന സമൂഹമായി ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ഇന്ന് അധഃപതിച്ചിരിക്കുന്നു.
ഇന്ന് ക്രിസ്ത്യാനികളുടെ ശബ്ദമായി മനസ്സിലാക്കാന്‍ കഴിയുന്നത് ഡോണാള്‍ഡ് ട്രമ്പു മാത്രമാണ്. എന്നാല്‍, ഫ്രാന്‍സീസ് എന്ന മനുഷ്യന്റെ ശബ്ദത്തെയാണ് ക്രിസ്ത്യാനികളുടെ ശബ്ദമായി ലോകം അംഗീകരിച്ചിരിക്കുന്നത്. ട്രംപ് അനേകം തവണ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ശബ്ദിച്ചിട്ടുണ്ടെങ്കിലും, ഒരിക്കല്‍പ്പോലും ഫ്രാന്‍സീസിന്റെ ശബ്ദം ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഉയര്‍ന്നിട്ടില്ല. ഇയാളില്‍നിന്നു ക്രിസ്ത്യാനികള്‍ ഇപ്പോഴത് പ്രതീക്ഷിക്കുന്നില്ല എന്നതാണു വാസ്തവം. എന്തെന്നാല്‍, ഇയാള്‍ ആരാണെന്നും, ഇയാളുടെ ലക്‌ഷ്യം എന്താണെന്നും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികള്‍ മുഴുവന്‍ ട്രംപിന്റെ നിലപാടിനോടു ചേര്‍ന്നുനില്‍ക്കുന്നവരാണ്. എന്നാല്‍, ക്രിസ്തീയതയുടെ വക്താക്കളെന്നു ലോകസമൂഹം അംഗീകരിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ സത്യത്തോടു മറുതലിക്കുകയാണ്. ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവരും, എന്നാല്‍ അങ്ങനെയല്ലാത്തവരുമായ സകലരും ഇന്ന് ശത്രുപക്ഷത്താണെന്നു നാം മനസ്സിലാക്കണം. എന്തെന്നാല്‍, യെരുശലെമിനുമേല്‍ ഒരു തരത്തിലുമുള്ള അവകാശം ഉന്നയിക്കാന്‍ പലസ്തീന്‍ എന്ന പ്രാകൃതരായ നരഭോജികള്‍ക്ക് സാംഗത്യമില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, ഇവര്‍ക്ക് അവകാശം കല്പിച്ചു നല്‍കാന്‍ ഇന്ന് ലോകം ഒന്നിക്കുന്നു. യിസ്രായേലിനുമേല്‍ യുദ്ധവിജയം നേടുവാന്‍ സാധിക്കുമെന്ന വ്യാമോഹം വച്ചുപുലര്‍ത്തുന്ന ഒരേയൊരു രാജ്യം മാത്രമേ ഈ ലോകത്തുള്ളു. ഹമാസ് എന്ന ഭീകരസംഘടനയുടെ നിയന്ത്രണത്തിലുള്ള പലസ്തീനാണ് അത്. വിദ്യാഭ്യാസമില്ലാത്തവരും അപരിഷ്കൃതരുമായ ഈ ജനം ജോലി ചെയ്ത് നിത്യവൃത്തി നടത്തുന്നവരല്ല. വിഡ്ഢികളും പിശാചിനാല്‍ ബന്ധിക്കപ്പെട്ടവരുമായ വ്യക്തികള്‍ നല്‍കുന്ന പണം ഉപയോഗിച്ച് ആയുധങ്ങള്‍ സംഭരിക്കുകയും, തങ്ങളുടെ ഉപജീവനത്തിനുള്ള അവസ്ഥകള്‍ പ്രദാനംചെയ്യുന്ന യിസ്രായേലിനെ പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ശപിക്കപ്പെട്ട ജനമാണിത്! ഈ കിരാതന്മാര്‍ക്കുവേണ്ടിയാണ് വത്തിക്കാനിലെ ഫ്രാന്‍സീസ് അടക്കമുള്ള ശുംഭന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
യിസ്രായേലിനെ കായികമായോ ബുദ്ധിപരമായോ എന്നല്ല, ഒരുതരത്തിലും നേരിടാന്‍ കഴിയില്ലെന്ന സത്യം ഫ്രാന്‍സീസിനും ഇയാള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാത്താനും അറിയാം. എന്നിരുന്നാലും, അവസാന ശ്രമമെന്ന നിലയില്‍ ഇവറ്റകള്‍ ആക്രോശിച്ചുകൊണ്ടിരിക്കും. സാത്താന്റെ സ്വന്തം പുത്രനും ഐക്യരാഷ്ട്രസഭയുടെ തലവനുമായ അന്റോണിയോ ഗുട്ടറസ് നടത്തുന്ന മുഴുവന്‍ ജല്പനങ്ങളെയും 'പ്രാഞ്ചിയുടെ' പൈശാചിക പ്രഖ്യാപനങ്ങളോടൊപ്പം തള്ളിക്കളയണം. യിസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നതിനെ സംബന്ധിച്ചുള്ള അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ വിരചിതമായിട്ടുള്ളതിനാല്‍, മറ്റുചില യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാന്‍ മനോവ ശ്രമിക്കുന്നു!
ഇത് ലോകാന്ത്യത്തിന്റെ അടയാളമോ?
"അന്ന് ഞാന്‍ യെഹൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. യെരുശലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും"(ശെഖരി: 12; 6). മറ്റൊരു പ്രവാചകനിലൂടെയും ദൈവം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: "യാക്കോബിന്റെ ഭവനം അഗ്‌നിയും, യോസെഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; യേസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. യേസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഒബാദിയ: 1; 18). ഇതിനെ നേരിടാന്‍ ത്രാണിയുള്ള ഏതെങ്കിലും രാജ്യമോ സംവീധാനമോ നിലവിലുണ്ടെങ്കില്‍ ശ്രമിച്ചുനോക്കുക. യിസ്രായേല്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ഭൂമുഖത്തെ വലിയൊരു ജനതയായിരുന്നതുകൊണ്ടല്ല. എന്തുകൊണ്ട് ഈ ജനം തിരഞ്ഞെടുക്കപ്പെട്ടുവെന്നു ബൈബിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വചനം നോക്കുക: "യാഹ്‌വെ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു"(നിയമം: 7; 7).
മറ്റൊരു വചനംകൂടി പരിശോധിക്കുക: "ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു"(ലൂക്കാ: 12; 32). ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹത്തെയല്ല ദൈവം തനിക്കായി തിരഞ്ഞെടുത്തത്. യാക്കോബിന്റെ മക്കളായ യെഹൂദരില്‍ ഇന്ന് യെഹൂദരായി ശേഷിക്കുന്നത് ഒരുകോടി മുപ്പത്തഞ്ചു ലക്ഷം പേര്‍ മാത്രമാണ്. ഇവരില്‍ത്തന്നെ, യാഹ്‌വെയിലുള്ള വിശ്വാസത്തിലും വിശുദ്ധിയിലും നിലകൊള്ളുന്നവര്‍ വളരെ ചെറിയ സമൂഹമേയുള്ളുവെന്ന് നമുക്കറിയാം. അതായത്, സിയോണിസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായിരിക്കുന്ന ആരുംതന്നെ സത്യത്തില്‍ നിലകൊള്ളുന്നവരല്ല. എന്നിരുന്നാലും ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ അവിടുന്ന് വിശ്വസ്തത പാലിക്കുന്നു. ആയതിനാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവീധാനത്തിന് എന്‍റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു"(യിരെമി: 31; 35, 36). ഈ വാഗ്ദാനപ്രകാരം പടുത്തുയര്‍ത്തപ്പെട്ട ഒരു ജനതയെ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നവര്‍ തോട്ടിമുള്ളില്‍ തൊഴിക്കുന്നവരാണ്!
ലോകാന്ത്യത്തെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ വചനാടിസ്ഥാനത്തില്‍ ചിന്തിക്കേണ്ടതുണ്ട്. യിസ്രായേലുമായി ബന്ധപ്പെട്ടുതന്നെയായിരിക്കും ലോകത്തിന്റെ അന്ത്യം സംഭവിക്കുക! ഇത് തിരിച്ചറിയാനുള്ള വിവേകമില്ലാത്തവരും, ഇവരുടെ വിവേകരഹിതമായ ആശയങ്ങളെ പിന്തുണയ്ക്കുന്നവരുമാണ് ഇന്ന് ഭൂവാസികളില്‍ ഏറെയും! ഇതുപോലും നമുക്ക് മുന്നറിയിപ്പായി നല്‍കിയിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നോഹിന്റെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനു മുമ്പുള്ള ദിവസങ്ങളില്‍, നോഹ് പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും"(മത്താ: 24; 37-39). യേഹ്ശുവായുടെ വീണ്ടുംവരവ് സമീപിച്ചതിന്റെ എല്ലാ അടയാളങ്ങളും ഇന്ന് നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. ലോകാന്ത്യത്തെക്കുറിച്ചുള്ള തിരിച്ചറിവിലേക്കു നാം വളരേണ്ടത് അത്തിമരത്തെ നോക്കിയായിരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ഇങ്ങനെയാണ്: "അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍"(മത്താ: 24; 32, 33). ഏതാണ് ഈ അത്തിമരം? അത് യിസ്രായേല്‍ തന്നെയാണ്.
എന്തുകൊണ്ട് യിസ്രായേല്‍ എന്ന രാഷ്ട്രത്തിനെതിരേ ലോകം ഒന്നിക്കുന്നുവെന്ന ഒറ്റക്കാര്യം ചിന്തിച്ചാല്‍ മതി ഈ രാഷ്ട്രം ലോകത്തിന് പ്രതീകമായി നിലനില്‍ക്കുന്നുവെന്നു മനസ്സിലാക്കാന്‍. എഴുന്നൂറു മനുഷ്യര്‍ക്ക് ഒരു യെഹൂദന്‍പോലും ഇന്ന് ഈ ഭൂമുഖത്തില്ല. എന്നാല്‍, എഴുന്നൂറുകോടിയിലധികമുള്ള ഇന്നത്തെ മാനവരാശി യിസ്രായേലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ ചെറിയ ജനത ലോകത്തിനു സംഭാവന ചെയ്ത സംവിധാനങ്ങള്‍ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു മനുഷ്യന്‍ ഈ ഭൂമുഖത്തുണ്ടോ? ഇവരോടാണ് ലോകം ഒന്നടങ്കം ഇപ്പോള്‍ എതിരിടുന്നത്! ഇവര്‍ ലോകത്തോട് എന്തു തെറ്റാണു ചെയ്തിട്ടുള്ളത്?! ഇവരുടെ സ്വന്തം രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ ഇവരെ അനുവദിക്കാത്തത് ചുറ്റിലുമുള്ള ഇസ്ലാമല്ലേ? യിസ്രായേല്‍ക്കാര്‍ ഇന്നോളം മറ്റൊരു രാജ്യത്തേയോ സമൂഹത്തെയോ അങ്ങോട്ടുചെന്ന് ആക്രമിച്ചതായി സ്ഥിരീകരിക്കാന്‍ സാധിക്കുമോ? ലോകത്തെ മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളും, വിവരംകെട്ട ക്രൈസ്തവനാമധാരികളും ചെല്ലും ചെലവും കൊടുത്തു പോറ്റിവളര്‍ത്തുന്ന പലസ്തീനികളാണ് ഈ ലോകത്തിന്റെ സമാധാനം കെടുത്തുന്നത്. അറബികളുടെ സ്വന്തം ദേശത്തുനിന്ന് അനധികൃതമായി കുടിയേറിയ ഈ ഇസ്ലാമിക ഭീകരന്മാര്‍ക്കുവേണ്ടി ഉയരുന്ന ഓരോ ശബ്ദവും ലോകാന്ത്യം ക്ഷണിച്ചുവരുത്തുന്നതാണ്! എന്തെന്നാല്‍, യിസ്രായേലിനു ചുറ്റും ശത്രുക്കള്‍ പാളയമടിക്കുമ്പോള്‍ അന്ത്യം സമാഗമമാകും! ഇത് വചനം മുദ്രവച്ചുറപ്പിച്ചിട്ടുള്ള സത്യമാണ്!
ഈ സത്യങ്ങളെ വിസ്മരിച്ചുകൊണ്ട് നിലപാടുകളെടുക്കുന്ന രാജ്യങ്ങളും സമൂഹങ്ങളും ചെയ്യുന്നത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. ഇസ്ലാമിനു പക്ഷംപിടിക്കുന്ന ഏതൊരു സമൂഹവും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടും. ഇന്ന് വിവരംകെട്ട ഭരണാധികാരികള്‍ യിസ്രായേലിനെതിരേ തിരിയുന്നതും വചനത്തിന്റെ പൂര്‍ത്തീകരണമാണ്. ഡോണാള്‍ഡ് ട്രംപ് എന്ന ഒരേയൊരു ഭരണാധികാരി യിസ്രായേലിനുവേണ്ടി നിലകൊള്ളുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് അമേരിക്കയിലെ ജനങ്ങളുടെ മുഴുവന്‍ ശബ്ദമല്ല. അരാജകത്വത്തില്‍ ജീവിക്കുന്നവരും അധര്‍മ്മികളുമായ അനേകര്‍ അമേരിക്കയിലുണ്ട്. എന്നാല്‍, നീതിമാനായ ഒരു ഭരണാധികാരി അവരെ ഭരിക്കുന്നിടത്തോളം, അവന്റെ ശബ്ദമാണ് ആ രാജ്യത്തിന്റെ ശബ്ദം! നീതിമാന്മാര്‍ ന്യൂനപക്ഷമായിരിക്കുന്ന ഒരു രാജ്യത്തിന്റെ ശബ്ദം അനീതി നിറഞ്ഞതായിരിക്കും. ഇത് രാഷ്ട്രങ്ങളെയും അവരെടുക്കുന്ന നിലപാടുകളെയും സംബന്ധിച്ചാണെങ്കില്‍, ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളുടെ ശബ്ദമാണ് ആ സമൂഹത്തിന്റെ ശബ്ദം. എന്നിരുന്നാലും, ഇവിടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കാര്യമായ സാദ്ധ്യതകളുണ്ട്. എന്നാല്‍, കത്തോലിക്കാസഭയുടെ കാര്യത്തില്‍ ഇത്തരം സാദ്ധ്യതകള്‍ ഒന്നുംതന്നെയില്ല. വിശ്വാസികളുടെ യഥാര്‍ത്ഥ നിലപാടുകളല്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്. അധര്‍മ്മികളായ അധികാരികള്‍ സഭാവിശ്വാസികളുടെമേല്‍ തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കുകയാണ്! ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അധികാരമാണ് ഫ്രാന്‍സീസ് എന്ന ഇസ്ലാമിക കുഴലൂത്തുകാരനില്‍ ഉള്ളത്. എന്നിരുന്നാലും, ഈ ജാരന്‍ പ്രഖ്യാപിക്കുന്ന ഓരോ വാക്കുകളും കത്തോലിക്കാസഭയുടെ ശബ്ദമായി പരിഗണിക്കപ്പെടും. ഇവിടെയാണ് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടത്!
ഫ്രാന്‍സീസ് എന്ന മനുഷ്യനെ പിതാവായി സംബോധന ചെയ്യുകയോ ഇയാളുടെ ആശയങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യാത്തവര്‍ക്ക് രക്ഷയുണ്ട്. മറിച്ച്, ഇയാളെ അനുധാവനം ചെയ്യുന്ന സകലര്‍ക്കും ലഭിക്കുന്നത് നിത്യശിക്ഷ ഒന്നുമാത്രമായിരിക്കും! യിസ്രായേലിനെതിരേ ശബ്ദിക്കുന്ന ഒരുവനെപ്പോലും ദൈവം തന്റെ പക്ഷക്കാരനായി സ്വീകരിക്കില്ല. യിസ്രായേല്‍ എത്ര തിന്മ പ്രവര്‍ത്തിച്ചാലും, അവരെ വിചാരണ ചെയ്യാനോ വിധിക്കാനോ അധികാരമുള്ളത് ദൈവത്തിനു മാത്രമാണ്. ഇക്കാരണത്താല്‍ത്തന്നെ, യിസ്രായേലിനെ എതിര്‍ക്കുന്ന സകലരെയും ദൈവം തന്റെ ശത്രുപക്ഷത്ത് എണ്ണും! വചനം നോക്കുക: "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(ഉത്പ: 12; 3). ഇത് ഒരു വചനസത്യമാണ്! ഒരു വചനംകൂടി ശ്രദ്ധിക്കുക: "നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കണ്‍മണിയെയാണ് സ്പര്‍ശിക്കുന്നത്"(ശെഖരി: 2; 8). ഈ സത്യങ്ങളൊന്നും തിരിച്ചറിയാത്ത ചില വ്യക്തികള്‍ നമ്മുടെ അധികാരികാളായി അംഗീകരിക്കപ്പെട്ടാല്‍, ഇവരെടുക്കുന്ന പൈശാചിക നിലപാടുകളുടെ അനന്തരഫലം നാമും അനുഭവിക്കേണ്ടിവരും! യിസ്രായേലിനെ വിചാരണചെയ്യാനോ വിധിക്കാനോ മുതിരുന്ന സകലരുടെമേലും ദൈവത്തിന്റെ ക്രോധം ജ്വലിക്കുന്ന ദിനം സമാഗതമായി! ആയതിനാല്‍, നാം ഉണര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.
അന്ത്യകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും യിസ്രായേലിനെ പ്രതിരോധിച്ചിട്ടുള്ള രാജ്യങ്ങളും സമൂഹങ്ങളും പ്രഹരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്ത്യകാലത്തുള്ള പ്രഹരം നിത്യമായ ശിക്ഷയ്ക്കുള്ളതായിരിക്കും. ഇത് മനോവയുടെ ഭാഷ്യമല്ല; മറിച്ച്, ജീവനുള്ള ദൈവമായ യാഹ്‌വെയുടെ പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനത്തിന്റെ രുചി അറിഞ്ഞിട്ടുള്ള സമൂഹങ്ങള്‍ ഇന്നും ഈ ഭൂമുഖത്തുണ്ട്. ഈ കൊച്ചു രാജ്യത്തിനെതിരെ റഷ്യയുടെ സഹായത്തോടെ ഇരുപത്തിരണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ തമ്പടിക്കുകയും ആക്രമിക്കുകയും ചെയ്തു! ഇന്നത്തെ റഷ്യയെക്കാളും കരുത്തന്മാരായ സോവ്യറ്റ് യൂണിയനാണ് ഇസ്ലാമിനെ പിന്തുണച്ചുകൊണ്ട് യിസ്രായേലിനെ നേരിട്ടത്. എന്തായിരുന്നു അതിന്റെ ഫലമെന്ന് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം. ചുറ്റുമുള്ള 22 ഇസ്ലാമികരാജ്യങ്ങള്‍ പലവിധത്തില്‍ യിസ്രായേലിനെതിരെ പോരാടി. ഈ രാജ്യങ്ങളെല്ലാം ഇന്ന് പരസ്പരം കൊന്നൊടുക്കുന്നവിധം ആഭ്യന്തിര കലാപങ്ങളിലാണ്! കഴിഞ്ഞ 64 വര്‍ഷത്തിനിടയില്‍ യിസ്രായേലിനോടു പൊരുതി ഇഹലോകവാസം വെടിഞ്ഞ മുസ്ലിങ്ങളുടെ കണക്ക് എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധിക്കുന്നതല്ല! യിസ്രായേലിനെതിരെ പോരിനിറങ്ങുന്ന സകല ഇസ്ലാമിനും അവരുടെ കൂട്ടാളികള്‍ക്കും ദൈവം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്മാരെ വാങ്ങിയ നഗരവും. നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും"(ബാറുക്ക്: 4; 31-34). യിസ്രായേലിനെതിരെ ഉപരോധംതീര്‍ത്ത ഇസ്ലാമികരാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിയും വരാനിരിക്കുന്ന ഭീകര ദുരിതവും ഈ വചനത്തിലുണ്ട്.
ചരിത്രത്തെ ബൈബിളിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥ സത്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളു. 1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ യിസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്തായിരുന്നു ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(യേശയ്യാഹ്: 66; 8, 9). ഇത്തരത്തില്‍ പുനര്‍ജനിച്ച ഒരു രാജ്യമാണ് യിസ്രായെലെങ്കില്‍, ഇവരെ തനിക്കുവേണ്ടി നിലനിര്‍ത്താന്‍ ദൈവത്തിനു സാധിക്കും! വത്തിക്കാനിലെ രാജത്വം ആസ്വദിക്കുന്ന ഫ്രാന്‍സീസിന് അറിയില്ലെങ്കില്‍ ഈ വചനം ഒരിക്കല്‍ക്കൂടി കേട്ടോളൂ: "യെരുശലെമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു യെരുശലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്ന് കുടിച്ച് വേച്ചുവീഴും. അന്ന് ഞാന്‍ യെരുശലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിനമായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരെ ഒത്തുചേരും. യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്ക് പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന് യെഹൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും"(സഖ: 12; 2-4).
യിസ്രായേല്‍ തിരിച്ചുവന്ന സ്ഥിതിയ്ക്ക് ഇവരെ ഇനി ഒരു ജനതയ്ക്കും തോല്പിക്കാന്‍ കഴിയുകയില്ല. ഇവര്‍ തോല്‍ക്കുന്ന സാഹചര്യം വരുമ്പോള്‍ ഇങ്ങനെ സംഭവിക്കും: "ഇതാ യാഹ്‌വെയുടെ ദിനം, നിന്നില്‍നിന്ന് എടുത്ത മുതല്‍ നിന്റെ മുമ്പില്‍വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു. ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെരുശലെമിനെതിരേ യുദ്ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്കു പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്ഛേദിക്കുകയില്ല. യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ താഴ്വരയുണ്ടാകും. മലയുടെ പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും. എന്നാല്‍, ഈ താഴ്വര ആസാല്‍വരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്റെ പര്‍വ്വതത്തിന്റെ താഴ്വരയിലൂടെ ഓടിപ്പോകും. യെഹൂദാരാജാവായ ഉസിയായുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതുപോലെ ഇപ്പോള്‍ ഓടും. നിങ്ങളുടെ ദൈവമായ യാഹ്‌വെ തന്റെ എല്ലാ പരിശുദ്ധന്മാരോടുംകൂടെ വരും"(ശെഖരിയാ: 14; 1-5).
യേഹ്ശുവായുടെ പുനരാഗമനമാണ് ഇവിടെ പ്രവചിക്കപ്പെട്ടത്. അവിടുത്തെ വീണ്ടുംവരവില്‍ ശത്രുക്കളോടു ചെയ്യുന്ന പ്രതികാരം ഇങ്ങനെയായിരിക്കും: "യെരുശലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടെയിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരെ കയ്യുയര്‍ത്തും"(ശെഖരിയാ: 14; 12, 13). ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? മറ്റു ജനതകളെ കിട്ടാനില്ലെങ്കില്‍, പരസ്പരം പിടികൂടി വധിക്കുന്ന രീതി ഇസ്ലാമിനുമാത്രം സ്വന്തമായിട്ടുള്ള പൈതൃകമാണ്! ഇസ്ലാമിനെ പിന്തുണയ്ക്കുന്ന സകല ജനതയുടെയും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. ആയതിനാല്‍, ഫ്രാന്‍സീസും ലോക രാഷ്ട്രങ്ങളും എടുക്കുന്ന നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് ദൈവത്തിന്റെ പക്ഷത്ത് നമുക്ക് നിലയുറപ്പിക്കാം!
ഉപസംഹാരം!
യെഹൂദര്‍ ഇന്ന് ജീവിക്കുന്ന പ്രദേശം മാത്രമല്ല ഇവര്‍ക്ക് സൈന്യങ്ങളുടെ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത്. ലോകത്തിനു ശാപമായി നിലകൊള്ളുന്ന പലസ്തീനികള്‍ അധിവസിക്കുന്ന പ്രദേശവും യോര്‍ദ്ദാന്‍ എന്ന രാജ്യവും യാക്കോബിന്റെ മക്കളുടെ അവകാശമാണ്. ഇതെല്ലാം ഈ ജനത്തിനു നല്‍കാനുള്ള പടപ്പുറപ്പാടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ തീരുമാനങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് ഏത് ആണവശക്തിയാണെങ്കിലും അവരുടെ ആണാവായുധങ്ങള്‍ തങ്ങളുടെ രാജ്യത്തിനുതന്നെ വിനയാകും! ഫ്രാന്‍സീസ് ലക്ഷ്യമിടുന്നത് ക്രിസ്തീയതയുടെ ഉന്മൂലനമായതുകൊണ്ട്, ഇവനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സകലരും യാഹ്‌വെയുടെ ശക്തി എന്തെന്നു തിരിച്ചറിയുക തന്നെചെയ്യും! ഡോണാള്‍ഡ് ട്രമ്പ് എന്ന വിവേകമതിയായ ഭരണാധികാരി എടുത്ത തീരുമാനമാണ് ശ്രേഷ്ഠം! ഇതിനു വിരുദ്ധമായ ശബ്ദങ്ങളെക്കുറിച്ചു മനോവ സഹതപിക്കുന്നു! എന്തെന്നാല്‍, യോര്‍ദ്ദാന്‍ എന്ന രാജ്യവും പലസ്തീനിയന്‍ മ്ലേച്ഛന്മാര്‍ അധിവസിക്കുന്ന പ്രദേശവും സ്വന്തം ദേശത്തോടു ചേര്‍ക്കപ്പെടുകയും, യെരുശലേമിനെ നിത്യതലസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന സുന്ദരദിനം തൊട്ടടുത്താണ്! യാഹ്‌വെ ആരാണെന്നും അവിടുത്തെ പ്രതാപം എന്താണെന്നും അന്ന് സകല ജനതകളും അറിയും!
ഈ അവസരത്തില്‍, യെരുശലേമുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത അറബികള്‍ക്ക് ഈ ദേശം നല്കണമെന്നു വാദിക്കുന്ന സകലരെയും തിരിച്ചറിയുക. ഇവര്‍ പിശാചിനുവേണ്ടി വിടുവേല ചെയ്യുന്ന നികൃഷ്ട മനുഷ്യരൂപങ്ങളാണ്!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube