29 - 09 - 2019
കത്തോലിക്കാ മതബോധനം ലഭിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി അവളുടെ ബാല്യവും കൗമാരവും പിന്നിട്ടതിനുശേഷം, എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു ചിന്തിക്കുകയും, തന്റെ ശിഷ്ടകാലം ഇസ്ലാമികതയിലൂടെ മുന്നോട്ടുകൊണ്ടുപോയി സത്യദൈവത്തില്‍ എത്തിച്ചേരാമെന്നു തീരുമാനിക്കുകയും ചെയ്‌താല്‍ അവളെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ? ഹിന്ദുവായിരുന്നാലും ഇസ്ലാമായിരുന്നാലും സത്യദൈവത്തിലേക്കു തന്നെയാണ് എത്തിച്ചേരുന്നതെന്നല്ലേ അവളെ പഠിപ്പിച്ചിരിക്കുന്നത്? ബാല്യംമുതല്‍ കൗമാരത്തിന്റെ അന്ത്യംവരെയും താന്‍ സണ്‍ഡേസ്കൂളില്‍ പഠിച്ചത് യൗവ്വനത്തില്‍ അവള്‍ യാഥാര്‍ത്ഥ്യമാക്കുന്നു! കൗമാരത്തില്‍ത്തന്നെ തങ്ങളുടെ പഠനമികവ് തെളിയിക്കുന്നവരും കുറവല്ല! താമരശ്ശേരി രൂപതയുടെ കീഴിലെ ഏറ്റവും മികച്ച മതബോധന വിദ്യാര്‍ത്ഥിനിയാണ് പിന്നീട് 'ഗൗരി' എന്ന പേര് സ്വീകരിച്ച് ഹിന്ദുവായി മാറിയ മുന്‍കാല ചലച്ചിത്രനടി! 'പുരാതന സുറിയാനി ക്രിസ്ത്യാനി' എന്ന മേല്‍വിലാസമുള്ള കുടുബത്തില്‍ ജനിച്ചുവളര്‍ന്നുവെന്നു മാത്രമല്ല, സഭയിലെ ഭക്തസംഘടകളില്‍ സജ്ജീവ സാന്നിദ്ധ്യവുമായിരുന്ന ഈ കലാകാരിക്ക് എങ്ങനെയാണ് നിസ്സാരമായി മതംമാറാന്‍ സാധിച്ചത്? ഈ ഒരുവളില്‍ മാത്രം ഒതുങ്ങുന്നതല്ല, കത്തോലിക്കാസഭയിലെ മതബോധനത്തെ ആത്മാര്‍ത്ഥതയോടെ സ്വീകരിക്കുന്ന ഏതൊരു യുവതിയുടെയും ആദ്ധ്യാത്മികാവസ്ഥ ഇതുതന്നെയാണ്! ഇന്ന് മതാചാര്യന്മാരും മാതാപിതാക്കളും അടങ്ങുന്ന 'ക്രിസ്ത്യാനികള്‍' സമൂഹമാധ്യമങ്ങളിലൂടെ വിലാപഗാനങ്ങള്‍ ആലപിക്കുമ്പോള്‍ മനോവ പറയാന്‍പോകുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക!
കോഴിക്കോട്ടുകാരനായ ഒരു മനുഷ്യന്‍, തന്റെ മകളെ മതംമാറ്റാന്‍ ശ്രമിക്കുന്ന ലൗജിഹാദികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തി. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ജാസിമിനെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തുവന്നത്. എന്നാല്‍, അതുകേട്ട് മനോവ ഞെട്ടിയില്ല! എന്തെന്നാല്‍, വര്‍ഷങ്ങളായി മനോവ നല്‍കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞവരുടെ ദാരുണമായ അവസ്ഥയോര്‍ത്ത് സഹതാപം മാത്രമേയുള്ളു; ഞെട്ടലില്ല! തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ലൗജിഹാദ് സംഘമാണ് ഇതിന് പിന്നിലെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ക്കു താത്പര്യം ക്രിസ്ത്യാനികളുടെമേല്‍ പീഡനം ആരോപിക്കുന്നതിലാണല്ലോ! ഇവിടെ പീഡനത്തിന് ഇരയായത് ക്രിസ്ത്യാനിയും വേട്ടക്കാരന്‍ ഇസ്ലാംമതക്കാരനുമാണ്! അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ച കൊഴുപ്പിക്കാനുള്ള വകയൊന്നും ഈ പീഡനത്തിലില്ല. കോഴിക്കോട്ടുകാരന്റെ ഹൃദയത്തിലെ മുറിവില്‍ വിന്നാഗിരി ഒഴിക്കാന്‍ താത്പര്യമില്ലെങ്കിലും, ചിലതു ചോദിക്കാതെയും പറയാതെയുമിരുന്നാല്‍ മനഃസാക്ഷി മനോവയെ കുറ്റപ്പെടുത്തും!
കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നടന്ന പീഡനത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ ആമുഖമായി കുറിക്കേണ്ടിയിരിക്കുന്നു. അത് സഭയുടെ പൈശാചിക മതബോധനത്തെ സംബന്ധിച്ചാണ്. ഉത്തമബോധ്യത്തോടെ തന്നെയാണ് സഭയുടെ മതബോധനത്തെ 'പൈശാചികം' എന്ന് മനോവ വിശേഷിപ്പിച്ചത്. ദൈവവചനത്തിനും ദൈവികനിയമങ്ങള്‍ക്കും എതിരായ പ്രബോധനങ്ങളെ പൈശാചികം എന്നല്ലാതെ, മറ്റൊരു വിശേഷണത്തിലൂടെ ചൂണ്ടിക്കാണിക്കാന്‍ മനോവയ്ക്കാകില്ല; എന്തെന്നാല്‍, ദൈവികനിയമങ്ങളെ എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് പിശാചാണ്! ആയതിനാല്‍ത്തന്നെ, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥമാണ് സഭ ഇന്ന് നേരിടുന്ന എല്ലാ ദുരന്തങ്ങളുടെയും മൂലകാരണമെന്ന് മനോവ പറയും. ഈ പ്രബോധനങ്ങളിലെ അപകടം തിരിച്ചറിഞ്ഞ് ദൈവികനിയമത്തിലേക്കു മടങ്ങിവരുക എന്നതാണ് യഥാര്‍ത്ഥ പ്രശ്നപരിഹാരം! എന്നാല്‍, സഭയിലെ ആചാര്യന്മാരെ ബാധിച്ചിരിക്കുന്ന മിഥ്യാബോധം അവരെ നയിക്കുന്നത് അവാസ്തവങ്ങളിലേക്കാണ്. തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതബോധനഗ്രന്ഥത്തിലെ ചതിക്കുഴികള്‍ അവരില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
മിശ്രവിവാഹത്തിനു പ്രോത്സാഹനമാകുന്ന പ്രബോധനങ്ങളില്‍നിന്ന് അണുവിടപോലും മാറാതെ, ഇത്തരം വിവാഹങ്ങളുടെ ദുരന്തങ്ങളെക്കുറിച്ച് ശബ്ദിക്കാന്‍ കത്തോലിക്കാസഭയിലെ ഒരു വൈദികനും അവകാശമില്ല എന്നതാണ് ആദ്യമായി ചൂണ്ടിക്കാണിക്കാനുള്ളത്. പ്രത്യക്ഷമായും പരോക്ഷമായും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന മതബോധനമാണ് കത്തോലിക്കാസഭ ഇന്ന്‍ പിന്തുടരുന്നതെന്നു തിരിച്ചറിഞ്ഞ്, അതില്‍നിന്നു പിന്തിരിയാത്തിടത്തോളം, ഇപ്പോള്‍ നടക്കുന്നത് വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ തുടക്കം മാത്രമാണ്. മനോവ വര്‍ഷങ്ങളായി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് അന്വര്‍ത്ഥമാകുമ്പോഴും, മനോവയെ ശത്രുപക്ഷത്തുതന്നെ നിര്‍ത്താന്‍ ആചാര്യന്മാര്‍ കിണഞ്ഞുശ്രമിക്കുന്നതിലൂടെ അവരില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയുടെ ആഴമാണ് വ്യക്തമാകുന്നത്! ക്രിസ്ത്യാനികള്‍ നിയമത്തിനു കീഴിലല്ലെന്നു വാദിക്കുന്ന വൈദികര്‍, തങ്ങളുടെ അധികാരം അടിച്ചേല്പിക്കുന്നതിനായി ചില നിയമങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആ നിയമങ്ങള്‍ ഏതൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ! വൈദികര്‍ പഠിപ്പിക്കുന്ന വിവരക്കേടുകളും ദൈവനിഷേധവും ചോദ്യംചെയ്യപ്പെടരുത് എന്നതാണ് ക്രിസ്ത്യാനികള്‍ക്കുള്ള ഏക നിയമം! തങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്ന പൈശാചിക ആശയങ്ങള്‍ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കാന്‍ ഇങ്ങനെയൊരു നിയമം അനിവാര്യമാണെന്ന് വൈദികസമൂഹം തിരിച്ചറിയുന്നു.
എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്കിയതും, യേഹ്ശുവാ എന്ന നാമത്തില്‍ മനുഷ്യനായി കടന്നുവന്ന് യാഹ്‌വെതന്നെ സ്ഥിരീകരിച്ചതുമായ നിയമങ്ങളെ തള്ളിക്കളഞ്ഞതാണ് കത്തോലിക്കാസഭയെയും മറ്റു ക്രൈസ്തവസഭകളെയും ഗ്രസിച്ചിരിക്കുന്ന യഥാര്‍ത്ഥ ദുരന്തം! ദൈവത്തിന്റെ നിയമം ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). നിയമവും നിയമം നല്‍കാനുള്ള കാരണവും മാത്രമല്ല, നിയമം ലംഘിച്ചാല്‍ ദ്രുതഗതിയില്‍ വന്നുഭവിക്കുന്ന ദുരന്തത്തെക്കുറിച്ചും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അന്യദേവാരാധനയിലേക്ക് ദൈവമക്കള്‍ നയിക്കപ്പെടാനുള്ള സാദ്ധ്യതയാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അന്യദേവാരാധനയുടെ അനന്തരഫലമായി സംഭവിക്കുന്നത് ദ്രുതഗതിയിലുള്ള സര്‍വ്വനാശമാണെന്നു വ്യക്തമാക്കിയ ദൈവത്തെ വെല്ലുവിളിച്ചുകൊണ്ടു മതബോധനം നടത്തുന്നതിനെ പൈശാചികമെന്നല്ലാതെ, മറ്റെന്താണു വിളിക്കേണ്ടത്? അന്യദേവന്മാരെ ആരാധിക്കുന്നവര്‍ ആ ദേവന്മാരിലൂടെ രക്ഷപ്രാപിക്കുമെന്നു പറയുന്നവരെ പിശാചിന്റെ ഏജന്റുമാര്‍ എന്നല്ലാതെ മറ്റെന്തു വിളിക്കണം?!
ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാല്‍ അവിടുന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദുരന്തങ്ങള്‍ സംഭവിക്കുമെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യിസ്രായേലിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. വിജാതിയരുമായുള്ള വിവാഹത്തെ നിഷിദ്ധമാക്കിക്കൊണ്ട് ദൈവം നല്‍കിയ നിയമം ലംഘിച്ചതുമൂലം ശലോമോന്റെ തലമുറയെ അവിടുന്ന് രാജത്വത്തില്‍നിന്നു വിച്ഛേദിച്ചത് നമുക്കു മുന്‍പില്‍ ദൃഷ്ടാന്തമായുണ്ട്. ജ്ഞാനത്തില്‍ ഒന്നാമനായിരുന്ന ശലോമോന്റെ തിന്മ ഏതായിരുന്നുവെന്നു ശ്രദ്ധിക്കുക: "നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്തിരുന്നു. ശലോമോനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു"(1 രാജാ: 11; 2). ദൈവം അരുതെന്നു കല്പിച്ചിട്ടുണ്ടെങ്കില്‍, അത് ലംഘിക്കാന്‍ പഴുതന്വേഷിക്കരുത്! ക്രിസ്ത്യാനിക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന വിധത്തില്‍ പഠിപ്പിക്കുന്ന അനേകര്‍ ക്രൈസ്തവ ആചാര്യന്മാരുടെ ഗണത്തിലുണ്ട്. ഇവരുടെ പഠിപ്പിക്കലുകള്‍ ശ്രദ്ധിച്ചാല്‍, ക്രിസ്തുവിന്റെ മരണത്തോടെ അന്യദേവന്മാരോടുള്ള ദൈവത്തിന്റെ മനോഭാവത്തില്‍ മാറ്റംവന്നുവെന്ന് തോന്നിപ്പോകും. യേഹ്ശുവായുടെ മരണം എന്നതിലൂടെ സ്വര്‍ഗ്ഗം ഉദ്ദേശിച്ചത് അന്യദേവന്മാരെയും അവയുടെ ആചാരങ്ങളെയും ശുദ്ധീകരിച്ച് വിശുദ്ധമാക്കുകയും, അവറ്റകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുകയും ആയിരുന്നോ എന്ന് വ്യക്തമാക്കേണ്ടത് കത്തോലിക്കാസഭയിലെ ആചാര്യവിഭാഗമാണ്.
വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ അന്നുമിന്നും ഒരേ അശുദ്ധിതന്നെയാണ് ഭൂമിയിലേക്കു പ്രസരിപ്പിക്കുന്നത്. എന്നാല്‍, അന്നത്തേതിനെക്കാള്‍ ശക്തമായ ദുരന്തമാണ് ഇന്ന് അവറ്റകളുടെ സാന്നിദ്ധ്യം മൂലം വന്നുഭവിക്കുന്നതെന്ന് ദൈവവചനത്തെ അടിസ്ഥാനമാക്കി മനോവ പറയും. അതായത്, ക്രിസ്തുവിന്റെ മരണത്തിനു മുന്‍പ് അവറ്റകളെ സംബന്ധിച്ചുണ്ടായിരുന്നതിനേക്കാള്‍ കുറച്ചുകൂടി സമീപസ്ഥമാണ് ദൈവത്തിന്റെ നിയമം! നിയമം എത്രത്തോളം സമീപസ്ഥവും സുവ്യക്തവും ആകുന്നുവോ, അത്രത്തോളം കഠിനമായിരിക്കും നിയമലംഘനത്തിനുള്ള ശിക്ഷയും! ഈ അര്‍ത്ഥത്തില്‍ അന്യദേവന്മാരുടെ അശുദ്ധി വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു മനസ്സിലാക്കാന്‍ ബൈബിള്‍ നമ്മെ സഹായിക്കും. എന്തെന്നാല്‍, ക്രിസ്തുവിലൂടെ സ്ഥാപിതമായ രക്ഷയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതുവഴി അവയുടെമേലുള്ള ശാപവും, അവയെ ആരാധിക്കുന്നവരുടെമേല്‍ കടന്നുകൂടുന്ന ദുരന്തവും അനേകം മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യമാണ് മനോവ ഇവിടെ പ്രഖ്യാപിച്ചത്.
ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്. അന്ന് അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനിയും ഒരിക്കല്‍ക്കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇളക്കപ്പെട്ടവ- സൃഷ്ടിക്കപ്പെട്ടവ - നീക്കം ചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാന്‍ പാടില്ലാത്തവ നിലനില്‍ക്കാന്‍വേണ്ടിയാണ് ഇത്. സുസ്ഥിരമായ ഒരു രാജ്യം ലഭിച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്"(ഹെബ്രാ: 12; 25-29). ഈ വെളിപ്പെടുത്തലിനെ വ്യക്തയോടെ ഗ്രഹിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം. എന്തെന്നാല്‍, ഏറ്റവും ഗൗരവകരമായ ഒരു മുന്നറിയിപ്പ് ഇതിലുണ്ട്.
ഭൂമിയില്‍ നമുക്കു മുന്നറിയിപ്പു നല്‍കിയത് മോശയാണെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന് നമ്മോടു സംസാരിച്ചത് യേഹ്ശുവായാണ്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെയെല്ലാം യേഹ്ശുവാ സ്ഥിരീകരിക്കുകയും യുഗാന്തംവരെ അവയ്ക്ക് പ്രാബല്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ക്രിസ്ത്യാനി പാലിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ ശാശ്വതനിയമം! യേഹ്ശുവാ സ്ഥിരീകരിച്ച നിയമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരുവനെയും ക്രിസ്ത്യാനികള്‍ അംഗീകരിക്കാന്‍ പാടില്ല. എത്ര ഉന്നതമായ പദവികളുടെ പിന്തുണ ഇവര്‍ അവകാശപ്പെട്ടാലും, അതിക്രമിച്ചുകടന്ന് പദവികള്‍ സ്വന്തമാക്കിയ ശത്രുവായി മാത്രമേ ഇവരെ കണക്കാക്കാന്‍ പാടുള്ളു. എന്തെന്നാല്‍, ക്രിസ്തുവിനാല്‍ സ്ഥാപിതമായ പദവികളില്‍നിന്ന് ക്രിസ്തുവിന്റെ വാക്കുകളെ നിഷേധിക്കുന്ന സന്ദേശങ്ങള്‍ പുറപ്പെടില്ല! ആയതിനാല്‍ത്തന്നെ, ഇവരെ അയച്ചത് യേഹ്ശുവായല്ലെന്നു മനസ്സിലാക്കണം. യേഹ്ശുവായാല്‍ അയയ്ക്കപ്പെട്ടവനെ തിരിച്ചറിയുന്നത് അവിടുന്ന് ഭരമേല്പിച്ച ദൗത്യത്തില്‍ അവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നതിലൂടെയാണ്. അവിടുന്ന് ഭരമേല്പിച്ച ദൗത്യം ഇതാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). വാഗ്ദാനത്തോടുകൂടെ അവിടുന്ന് ഭരമേല്പിച്ച ദൗത്യമാണിത്. യുഗാന്തംവരെ കൂടെയുണ്ടായിരിക്കും എന്നതാണ് ഈ ദൗത്യം ഏറ്റെടുക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കിയിരിക്കുന്ന വാഗ്ദാനം!
വിജാതിയ ദേവന്മാരുടെ അശുദ്ധി അന്നുണ്ടായിരുന്നതുപോലെയെങ്കിലും നിലനില്‍ക്കുന്നുവെങ്കില്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പ്രഖ്യാപിച്ചിട്ടുള്ള ദുരന്തവും അവയെ ആരാധിക്കുന്നവരുടെമേല്‍ വന്നുഭവിക്കും. മിശ്രവിവാഹം ദൈവികനിയമങ്ങളുടെ ലംഘനമാണെന്നു മനസ്സിലാക്കാന്‍ ഇതിലേറെ വിവരണത്തിന്റെ ആവശ്യമുള്ളതായി മനോവ കരുതുന്നില്ല. ആയതിനാല്‍, വിജാതിയരുമായുള്ള വിവാഹത്തിലേക്ക് തള്ളിവിടുന്ന ആശയങ്ങള്‍ പഠിപ്പിക്കുന്നത് ക്രിസ്ത്യാനികളുടെ നേതാക്കാന്മാരായി ചമഞ്ഞിറങ്ങിയിരിക്കുന്ന വൈദികസംഘമാണെന്നു പറയാന്‍ മനോവയ്ക്ക് യാതൊരു മടിയുമില്ല. ദൈവത്തെക്കുറിച്ചോ ദൈവികനിയമങ്ങളെക്കുറിച്ചോ ദൈവത്തില്‍നിന്നുള്ള രക്ഷയെക്കുറിച്ചോ യാതൊരു ജ്ഞാനവുമില്ലാത്ത ഒരു നിഗൂഢസംഘമാണ് കത്തോലിക്കാസഭയുടെ മതബോധനം ഇന്നു കയ്യാളുന്നത്. ലോകത്തിന്റെ നിയമങ്ങളെ പിന്തുടരുന്നതിനായി ദൈവികനിയമങ്ങളെ ഇവര്‍ ഉപേക്ഷിച്ചിരിക്കുന്നു. ലോകത്തിന്റെ സന്തോഷം അന്വേഷിക്കുകയും അതിനോടു സന്ധിചെയ്യാന്‍ തയ്യാറാകുകയും ചെയ്യുന്നതാണ് ദൈവത്തെ ഏറ്റവുമധികം വേദനിപ്പിക്കുന്ന പ്രവൃത്തി! വിജാതിയരുടെയും ഈ ലോകത്തിന്റെയും സൗഹൃദം നിലനിര്‍ത്തേണ്ടതിനായി ദൈവവുമായുള്ള സൗഹൃദം വേണ്ടന്നുവയ്ക്കുന്നവരാണ് ക്രിസ്തീയതയെ നയിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ദൈവജനം ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തിടത്തോളം, ദുരന്തങ്ങള്‍ അവരെ വിട്ടൊഴിയില്ല. ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോബ്: 4; 4).
ദൈവജനത്തെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റുന്നതിനുള്ള എല്ലാ ചേരുവകളും കത്തോലിക്കാ മതബോധനത്തിലുണ്ട്. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കു നയിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പഠിപ്പിക്കുന്നതിലൂടെ എത്രത്തോളം വലിയ ദുരന്തമാണ് ഇവറ്റകള്‍ ലോകത്തു വരുത്തിവയ്ക്കുന്നത്! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന ആശയങ്ങളുടെ വക്താക്കളാണ് കത്തോലിക്കാസഭയിലെ ഇന്നത്തെ മതബോധകര്‍. പിതാക്കന്മാരില്‍നിന്നു പാരമ്പര്യമായി ലഭിച്ച വിശ്വാസത്തെപ്പോലും നശിപ്പിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. വിജാതിയതയാകുന്ന പൈശാചികതയില്‍നിന്നു ലോകത്തെ വീണ്ടെടുക്കാന്‍ ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ട ക്രിസ്ത്യാനികള്‍ ഇന്ന് വിജാതിയതയോടും അതിന്റെ പിതാവായ പിശാചിനോടും സന്ധിചെയ്തിരിക്കുന്നു. കത്തോലിക്കാസഭയുടെ മതബോധനം ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന സത്യമാണിത്. ഇന്ന് തങ്ങളുടെ ഇന്ന് കത്തോലിക്കാസഭയില്‍ സത്യവിശ്വാസികളുണ്ടെങ്കില്‍, പാരമ്പര്യമായി പിതാക്കന്മാരില്‍നിന്നു ലഭിച്ച വിശ്വാസം നിലനിര്‍ത്തുന്നവരോ, അത്മായരായ ശുശ്രൂഷകരിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസത്തില്‍ നിലകൊള്ളുന്നവരോ മാത്രമാണവര്‍!
ബൈബിളില്‍ നാം കാണുന്ന ദൈവത്തെയല്ല കത്തോലിക്കാസഭയുടെ മതബോധനത്തില്‍ നാം കാണുന്നത്. കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറി അതിന്റെമേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന പൈശാചികശക്തികള്‍ മെനഞ്ഞെടുത്ത ദൈവത്തെയാണ് ഇന്ന് ലോകത്തിനു മുന്‍പില്‍ അവര്‍ അവതരിപ്പിക്കുന്നത്. ഇത് കത്തോലിക്കാസഭയെ മാത്രം ഗ്രസിച്ച ദുരന്തമാണെന്ന് ആരും ചിന്തിക്കേണ്ട. എല്ലാ ക്രൈസ്തവസഭകളും ഇന്ന് ലോകത്തോടു സന്ധിചെയ്തു കഴിഞ്ഞു. എന്നാല്‍, എല്ലാ സഭകളിലും, വിശിഷ്യാ കത്തോലിക്കാസഭയില്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കള്‍ ഇന്നും പ്രശോഭിക്കുന്നു എന്നത് അവിടുത്തെ വാഗ്ദാനത്തിന്റെ സുസ്ഥിരതയെയാണ് അടയാളപ്പെടുത്തുന്നത്. ദൈവത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത അവിടുത്തെ സ്ഥിരതയാണ്. അവിടുത്തെ വാഗ്ദാനങ്ങളിലും നിയമങ്ങളിലും മാത്രമല്ല, അവിടുന്ന് ആയിരിക്കുന്ന അവസ്ഥയിലും ഈ സ്ഥിരതയുണ്ട്. അനാദിയിലും അനന്തതയിലും ദൈവം അങ്ങനെതന്നെയാണ്! അവിടുത്തേക്ക് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ, അവിടുത്തെ വചനത്തിനും മാറ്റമില്ല! അവിടുത്തെ പരിശുദ്ധി അനാദിയില്‍ എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെയായിരിക്കും അനന്തതയിലും. ആയതിനാല്‍, അന്യദേവന്മാരെ സംബന്ധിച്ചും വിജാതിയതയെ സംബന്ധിച്ചും അവിടുന്ന് മോശവഴി പ്രഖ്യാപിച്ചതില്‍നിന്ന് ഒരുചുവട് പിന്നോട്ടോ ഒരുചുവട് മുന്നോട്ടോ ചലിച്ചിട്ടില്ല, ചലിക്കുകയുമില്ല! അതാണ് ദൈവത്തിന്റെ സ്ഥായീഭാവം! എന്നാല്‍, അറിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിയമലംഘനത്തിനുള്ള ശിക്ഷയുടെ കാഠിന്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും!
അന്നും ഇന്നും എന്നും മാറ്റമില്ലാത്തവനും ആല്‍ഫയും ഒമേഗയും, ആദിയും അന്തവുമായ യേഹ്ശുവായുടെ ശരീരമാണ് കത്തോലിക്കാസഭ. വിജാതിയതയോടു സന്ധിചെയ്യുന്ന ഒരുവനും ഈ സഭയുടെ ഭാഗമല്ല. അങ്ങനെയെങ്കില്‍, ഈ സഭയ്ക്കുവേണ്ടി ഇന്ന് മതബോധനം നടത്താന്‍ ഇറങ്ങിയിരിക്കുന്നതു പിശാചാണെന്നു വ്യക്തം! ഇത് തിരിച്ചറിയാന്‍ സാധിക്കാത്ത സകലരും നിത്യനരകാഗ്നിയില്‍ നിപതിക്കും എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയിലെ ഒരു പെണ്‍കുട്ടി വിജാതിയനെ പ്രണയിച്ചു മതം മാറുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യകാരണം സഭയിലെ മതബോധനത്തില്‍ കടന്നുകൂടിയ പൈശാചികത ഒന്നുകൊണ്ടു മാത്രമാണ്. ഏതു മതത്തില്‍ വിശ്വസിച്ചാലും രക്ഷപ്രാപിക്കുമെന്നു പഠിപ്പിക്കാന്‍ ഒരു മതത്തിന്റെ ആവശ്യമുണ്ടോ? ക്രിസ്ത്യാനികള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് ഈ വ്യാജം പ്രചരിപ്പിക്കാന്‍ വേണ്ടിയാണോ? ഈ പൈശാചിക ആശയത്തെ സഭയുടെ ഔദ്യോഗിക പ്രബോധനമായി ഏറ്റെടുത്തത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലാണ്. ഈ സൂനഹദോസിനെ അംഗീകരിക്കുന്ന ഒരുവനെയും കത്തോലിക്കാസഭയുടെ ഭാഗമായി യേഹ്ശുവാ അംഗീകരിച്ചിട്ടില്ല. യേഹ്ശുവായുടെ പ്രബോധനത്തില്‍ നിലനില്‍ക്കാത്ത ഏതൊരുവനും അവിടുത്തെ സഭയില്‍നിന്നു സ്വാഭാവികമായിത്തന്നെ പുറത്തുപോകും! സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശൗവുല്‍ രാജത്വത്തില്‍ തുടര്‍ന്നതുപോലെയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ വക്താക്കാള്‍ക്കു കത്തോലിക്കാസഭയിലുള്ള സ്ഥാനം!
കത്തോലിക്കാസഭയുടെ പേരില്‍ വിഹരിക്കുന്ന വ്യഭിചാര ദല്ലാള്‍മാര്‍!
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഒരു കൂട്ടിക്കൊടുപ്പുഗ്രന്ഥമാണെന്നു തിരിച്ചറിഞ്ഞ് അത് അഗ്നിക്കിരയാക്കിയില്ലെങ്കില്‍ സഭയിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ 'ലൗജിഹാദിന്റെ' ഇരകളായിത്തീരും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. വ്യക്തമായ ആദ്ധ്യാത്മികത മക്കള്‍ക്കു നല്‍കാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളാണ് എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, ഈ മാതാപിതാക്കള്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്ന തത്വങ്ങളെ മാറ്റിമറിച്ചത് കത്തോലിക്കാസഭയുടെ വിവരംകെട്ട മതബോധനത്തിലൂടെയല്ലേ? യുവജന മതബോധന ഗ്രന്ഥത്തിലെ എണ്‍പത്തിനാലാം അദ്ധ്യായം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. വിജാതിയതയെ ശ്ലാഘിക്കുന്ന ഈ പുസ്തകമാണ് ലൗജിഹാദിന്റെ മൂലകാരണം! ഇസ്ലാം എന്നത് ക്രിസ്തീയകയോട് ഏറ്റവും ചാര്‍ച്ചയുള്ളതാണെന്നു പ്രഖ്യാപിക്കുകയും മുഹമ്മദിനെയും ഇസ്ലാമിനെയും മഹത്വവത്ക്കരിക്കുകയും ചെയ്തിരിക്കുന്നത് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥമാണ്! മുഹമ്മദിനെ ഒരു മഹാപ്രവാചകനായിട്ടാണ് ഈ പുസ്തകം പറയുന്നത്. ഇസ്ലാമിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത വിഡ്ഢികള്‍ എഴുതിത്തയ്യാറാക്കിയ പുസ്തകത്തെയാണ് ബൈബിളിനെക്കാള്‍ പ്രധാനമായി സഭാധികാരികള്‍ പ്രചരിപ്പിക്കുന്നത്. ഈസാനബി എന്ന എതിര്‍ മ്ശിഹായെ യേഹ്ശുവായായി പ്രഖ്യാപിക്കുന്ന ഈ പൈശാചിക ഗ്രന്ഥത്തെ പ്രചരിപ്പിക്കുന്നതിലൂടെ ദൈവജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്!
വിജാതിയതയെക്കുറിച്ചും ഇസ്ലാംമതത്തെക്കുറിച്ചും തെറ്റായ അറിവുകള്‍ സഭാമക്കളുടെമേല്‍ അടിച്ചേല്പിക്കുന്ന മതബോധനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തിടത്തോളം, ലൗജിഹാദിനെപ്രതി സഭാചാര്യന്മാര്‍ പൊഴിക്കുന്നത് മുതലക്കണ്ണീര്‍ മാത്രമാണെന്ന് വിശ്വാസികളും തിരിച്ചറിയണം. പെണ്‍കുട്ടികള്‍ ഇസ്ലാംമതത്തിലേക്ക് ചേക്കേറുന്നതിനെ മാത്രമാണ് സഭയിലെ നേതാക്കന്മാര്‍ ആശങ്കയോടെ കാണുന്നത്. ക്രിസ്തുവിനെയും ക്രിസ്തീയതയെയും ഉപേക്ഷിച്ച് ഏതു മതത്തില്‍ ചേക്കേറിയാലും അത് ആത്മനാശമാണെന്നു പറയാനുള്ള ജ്ഞാനവും ചങ്കുറ്റവും വൈദികസമൂഹത്തിനില്ല. ആത്മരക്ഷയെ സംബന്ധിച്ചും നിത്യജീവനെ സംബന്ധിച്ചുമുള്ള അറിവില്‍ ഇരുട്ടില്‍ത്തപ്പുന്ന വിഡ്ഢികളാണ് ദൈവമക്കളെ പഠിപ്പിക്കുന്നതെങ്കില്‍, മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനോടൊപ്പം ജീവിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്ന യുവതികളെ എങ്ങനെ കുറ്റപ്പെടുത്തും?
വിജാതിയരുമായുള്ള വിവാഹം വൈദികന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുക്കുന്ന പമ്പര വിഡ്ഢികളാണ് കത്തോലിക്കാസഭയിലെ വൈദികര്‍! പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ പ്രാപിച്ചവര്‍ക്കു സ്വാഭാവികമായി ലഭിക്കുന്ന വരമാണ് വിഡ്ഢിത്വം! വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് കല്പിച്ച ദൈവത്തെ വെല്ലുവിളിച്ചുകൊണ്ടാണ് സഭയിലെ യുവതികളുടെ വ്യഭിചാരങ്ങള്‍ ഇവര്‍ ആശിര്‍വദിക്കുന്നത്! ഈ ആഭാസം തുടര്‍ന്നുകൊണ്ട് ലൗജിഹാദിനെക്കുറിച്ചു വിലപിക്കുന്നവരെ കാണുമ്പോള്‍ മനോവയ്ക്കു തോന്നുന്ന വികാരം പുച്ഛമാണ്! വിജാതിയത എന്നത് ആത്മനാശത്തിന്റെ മാര്‍ഗ്ഗമാണെന്നു തിരിച്ചറിഞ്ഞവരുടെ സമൂഹമാണ് യഥാര്‍ത്ഥ ക്രൈസ്തവസഭ! കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്കെല്ലാം ഈ തിരിച്ചറിവുണ്ട്. എന്നാല്‍, സഭയില്‍ അതിക്രമിച്ചു കടന്നവരും തങ്ങളുടേതല്ലാത്ത കാരണത്താല്‍ കത്തോലിക്കാസഭയില്‍ പെട്ടുപോയവരുമായ ചില സാമൂഹ്യവിരുദ്ധരുടെ ശബ്ദത്തെയാണ് കത്തോലിക്കാസഭയുടെ ശബ്ദമായി ലോകം തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇവറ്റകളുടെ തീരുമാനങ്ങള്‍ സഭയുടെ തീരുമാനങ്ങളായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥ സഭയെയും സഭാമക്കളെയും ലോകം തെറ്റിദ്ധരിക്കുന്നു.
സഭയില്‍ സാങ്കേതികമായി തുടരുന്ന സമ്പന്നന്മാരുടെയും പ്രമാണിമാരുടെയും മക്കളുടെ അവിഹിതവേഴ്ചകള്‍ക്ക് സഭയുടെ പിന്തുണ പ്രഖ്യാപിക്കുന്ന ആഭാസമാണ് പള്ളിയില്‍ വച്ചുള്ള പൈശാചിക വിവാഹങ്ങളിലൂടെ നടക്കുന്നത്. ഇത്തരം ആഭാസങ്ങള്‍ അരങ്ങേറിയ പള്ളിയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്ന്‍ ആരെങ്കിലും കരുതുന്നുണ്ടോ? ദൈവവചനത്തെയും ദൈവികനിയമങ്ങളെയും വെല്ലുവിളിക്കുന്ന ചടങ്ങുകള്‍ അരങ്ങേറിയ ഒരു പള്ളിയിലും ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുകയില്ല. വിജാതിയ ആഘോഷങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരും വിജാതിയതയ്ക്ക് നന്മയുടെ പരിവേഷം നല്‍കുന്നവരും സഭയിലെ അദ്ധ്യാപകരായി തുടരുന്ന കാലത്തോളം കത്തോലിക്കാസഭയിലെ യുവതികളെ ആദ്ധ്യാത്മികമായി ബോധവത്ക്കരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എല്ലാ പൈശാചികതകള്‍ക്കും പുണ്ണ്യപരിവേഷം നല്‍കുന്ന പഠനങ്ങളാല്‍ വഞ്ചിക്കപ്പെട്ട സമൂഹമായി കത്തോലിക്കാസഭയിലെ യുവതികളില്‍ ഭൂരിപക്ഷവും അധഃപതിച്ചിരിക്കുന്നു. കത്തോലിക്കാ യുവാക്കളെ വ്യഭിചാരത്തിലേക്കു നയിക്കുന്ന 'യുവജനമതബോധനഗ്രന്ഥം' കത്തിച്ചുകളയുകയും സഭയുടെ മതബോധനത്തെ വചനാധിഷ്ഠിതമാക്കുകയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ 'ശീശ്മ' ആയി പ്രഖ്യാപിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഈ ദുരന്തം അവസാനിക്കില്ല!
ക്രൈസ്തവ യുവതികളുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കാന്‍!
കോഴിക്കോട് നഗരമദ്ധ്യത്തിലെ സരോവരം ബയോപാര്‍ക്കില്‍ വച്ച് മയക്കുമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മതപരിവരത്തനത്തിന് ശ്രമിച്ചുവെന്നതാണല്ലോ ക്രിസ്ത്യാനികള്‍ ഇന്ന് ആകുലതയോടെ ചര്‍ച്ചചെയ്യുന്നത്! കോഴിക്കോട് സഗരസഭയ്ക്കുള്ളില്‍ തൊണ്ണൂറ്റിയെട്ട് ഏക്കറിലായി പരന്നുകിടക്കുന്ന ജൈവ-ഉദ്യാനമാണ് സരോവരം! യുവതീയുവാക്കള്‍ക്ക് സ്വൈര്യമായി വിഹാരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഈ പാര്‍ക്കിലുണ്ട്. ഇരുപത് രൂപ ഈടാക്കി ഈ ഉദ്യാനത്തില്‍(കണ്ടാല്‍ക്കാട്) വ്യഭിചാരത്തിന് സൗകര്യമൊരുക്കിക്കൊടുക്കുന്നത് നഗരസഭയാണ്. പരിസ്ഥിതി പ്രേമികളായ വ്യഭിചാരികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പ്രിയങ്കരമാണ് ഈ കണ്ടല്‍ക്കാട്! ഇവിടെവച്ചാണ് മുഹമ്മദ് ജാസിം എന്ന വേശ്യാപുത്രന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തത്. എരഞ്ഞിപ്പാലത്തിനും അരേടത്തുപാലത്തിനും ഇടയില്‍ കനോലി കനാലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന സരോവരം പാര്‍ക്കിലേക്ക് മുഹമ്മദ് ജാസിം എന്ന കാമവെറിയനോടൊപ്പം പെണ്‍കുട്ടി എത്തിയത് മയക്കത്തില്‍ ആയിരുന്നില്ല. അവിടെ എത്തിയതിനുശേഷമാണ് 'ഇര' മയങ്ങിയത്! ആയതിനാല്‍ത്തന്നെ, സ്വബോധത്തോടെ ഒരു കത്തോലിക്കാ പെണ്‍കുട്ടി മുഹമ്മദ് ജാസിം എന്ന ഇസ്ലാംമതക്കാരനോടൊപ്പം അനാശാസ്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിട്ടുള്ള സരോവരം പാര്‍ക്കില്‍ എത്തിയതുവരെയുള്ള കാര്യങ്ങളാണ് നാം ചര്‍ച്ചചെയ്യേണ്ടത്!
കത്തോലിക്കാസഭയുടെ മതബോധനത്തിലും പൂക്കളമത്സരങ്ങളിലും മെഗാതിരുവാതിരകളിലും ആകൃഷ്ടരായി, തങ്ങളുടെ മക്കളെ അവയ്ക്കു സമര്‍പ്പിച്ചതിനുശേഷം വിലപിച്ചിട്ട് എന്തുകാര്യം?! ബൈബിളിലെ ഒരു വചനം ഇവിടെ കുറിക്കാം: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14). ദൈവികനിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം വിജാതിയ ആഘോഷങ്ങള്‍ നടത്തുകയും വിജാതിയരോടൊപ്പം സരോവരങ്ങളില്‍ ചുറ്റിത്തിരിയുകയും ചെയ്യുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതുതന്നെയായിരിക്കും അവസ്ഥ! ഇസ്ലാം എന്താണെന്നും സംഘപരിവാരങ്ങള്‍ ആരാണെന്നും വിജാതിയതയില്‍നിന്ന് എങ്ങനെ അകന്നുനില്‍ക്കണമെന്നും ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കണം. ദൈവത്തിന്റെ വചനങ്ങളും നിയമങ്ങളുമാണ് നമുക്ക് ജ്ഞാനം പകര്‍ന്നുനല്‍കുന്നത്. ജ്ഞാനിയായ ഒരുവന്‍ നിയമങ്ങളെ നിഷേധിക്കുകയോ നിഷേധിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യില്ല!
നിസ്സാരമെന്നു കരുതുന്ന നിയമലംഘനങ്ങളിലൂടെയാണ് സര്‍വ്വനാശത്തിലേക്ക് ഒരുവന്‍ നിപതിക്കുന്നത്. കുട്ടികളെ ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും അഭിസിപ്പിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കുക! ഇത്തരം കലകള്‍ അഭ്യസിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയും ക്രൈസ്തവ യുവാവിനെ വിവാഹം കഴിച്ച് ക്രിസ്ത്യാനിയായി ജീവിക്കുന്നില്ല. എന്തെന്നാല്‍, ശാസ്ത്രീയതയുടെപേരില്‍ അറിയപ്പെടുന്ന ഈ കലകളെല്ലാം ക്ഷേത്രകലകളാണ്. ഇവയിലെ സ്വര-താള-ലയങ്ങള്‍ എല്ലാം വിജാതിയരുടെ ദേവീദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന ആരാധനകളും സ്തുതികളും ആണെന്ന് തിരിച്ചറിയണം. ക്രിസ്തീയതയില്‍നിന്ന് പടിപടിയായി വിജാതിയതയിലേക്കു നയിക്കുകയും ഒരിക്കലും മടങ്ങിവരാന്‍ കഴിയാത്തവിധം പിശാചിന്റെ അടിമകളായി ഇവര്‍ നശിക്കുകയും ചെയ്യും. ഹിന്ദുക്കളുടെ ക്ഷേത്രകലകള്‍ എന്നത് അവരുടെ ആരാധനകളാണെന്നും, അവ അതെപടിയോ ചില മാറ്റങ്ങളോടെയോ ഏറ്റെടുക്കുന്നത് വിജാതിയ അനുകരണത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍, തങ്ങളുടെ ചെയ്തികളുടെ പരിണിതഫലമായ ദുരന്തം അനുഭവിക്കുന്നുണ്ട്. നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെടുക എന്നതിനേക്കാള്‍ വലിയൊരു ദുരന്തമില്ല!
കത്തോലിക്കാസഭയിലെ ഏതെങ്കിലും വൈദികാരോട് ശാസ്ത്രീയ നൃത്തങ്ങളുടെ കാര്യത്തില്‍ ഉപദേശം തെടുന്നതിനേക്കാള്‍ ഭേദം നിങ്ങളുടെ മക്കളെ വധിച്ചുകളയുന്നതായിരിക്കും! എന്തെന്നാല്‍, ബഹുഭൂരിപക്ഷം വൈദികരും ഇന്ന് പിശാചിന്റെ അടിമകളായി വിജാതിയതയെ ആശ്ലേഷിക്കുന്നവരാണ്. ദൈവം ആരാണെന്നുകൂടി ഇവര്‍ക്കറിയില്ല! മാത്യു എടാട്ടച്ചനെപ്പോലെ ഒന്നോരണ്ടോ വൈദികര്‍ ഇന്നും വചനത്തെ മുറുകെപ്പിടിക്കുന്നവരായി കത്തോലിക്കാസഭയില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ഉപദേശങ്ങള്‍ തേടിപ്പോകുന്നത് ഒരുപക്ഷെ പിശാചിന്റെ ബന്ധനത്തില്‍ കഴിയുന്നവരുടെ അടുക്കലായിരിക്കാം. ഇവരുടെ ഉപദേശങ്ങളാകട്ടെ, നിങ്ങളെ പാപത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും നിത്യനാശത്തിലേക്ക് നയിക്കുന്നതുമായിരിക്കും.
വിജാതിയതയുടെ അപകടത്തെക്കുറിച്ചുള്ള ബോധം മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം! എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ആത്മീയാചാര്യന്മാരില്‍നിന്നു നന്മകള്‍ പ്രതീക്ഷിക്കാവുന്ന കാലമെല്ലാം രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ പടിപടിയായി ഇല്ലാതായി! ഇന്നത്തെ ആചാര്യന്മാര്‍ സഭാമക്കളെ വിജാതിയതയിലേക്കു നയിക്കുന്ന ഏജന്റുമാരായി അധഃപതിച്ചു എന്നതാണു യാഥാര്‍ത്ഥ്യം! വിജാതിയതയുടെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനു പകരം വിജാതിയതയെ മഹത്വവത്ക്കരിക്കുന്ന വ്യക്തികളാണ് ഓരോ ഇടവകകളിലും വൈദികരായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. വിജാതിയരുടെ ആരാധനാലയങ്ങളിലേക്ക് വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നവരും വിഗ്രഹാര്‍പ്പിതഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും വൈദികരാണെങ്കില്‍, ഇവരെ അഭിഷേകം ചെയ്തത് ക്രിസ്തുവല്ല! വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലൂടെയും മറ്റുചില വസ്തുക്കളിലൂടെയും 'ലൗജിഹാദ്' ഇന്ന് നടക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കണം. വിജാതിയ സൗഹൃദങ്ങളില്‍ പതിയിരിക്കുന്ന കെണിയാണിത്. ഇസ്ലാംമതത്തിലേക്കും ഹിന്ദുമതത്തിലേക്കും വശീകരിക്കുന്ന പൈശാചികത 'ഹാലാല്‍ മാംസം' അടക്കമുള്ള എല്ലാ വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലും മറഞ്ഞിരിക്കുന്നു. ഇത് ഭക്ഷിക്കാന്‍ തയ്യാറാകുന്ന വ്യക്തികളില്‍നിന്നു ദൈവത്തിന്റെ സാന്നിദ്ധ്യം പൂര്‍ണ്ണമായി ഇല്ലാതാവുകയും, അതുവഴി ദൈവീകസംരക്ഷണത്തില്‍നിന്നു പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നതിനാല്‍, ഈ വ്യക്തികളെ പിശാച് ഏറ്റെടുക്കുന്നു. വിജാതിയരുമായി നടന്നിട്ടുള്ള വിവാഹങ്ങളുടെയും അവിഹിതവേഴ്ചകളുടെയും മൂലകാരണമായി വിഗ്രഹാര്‍പ്പിത ഭക്ഷണത്തെ കാണാവുന്നതാണ്.
വിഗ്രഹാര്‍പ്പിത ഭക്ഷണംപോലെതന്നെ അപകടം വരുത്തിവയ്ക്കുന്നതാണ് വിജാതിയര്‍ നല്‍കുന്ന സമ്മാനങ്ങള്‍! ഇസ്ലാമിക യുവാക്കാള്‍ ക്രിസ്ത്യാനികളായ യുവതികള്‍ക്ക് സമ്മാനമായി നല്‍കുന്നത് മോതിരമാണ്. ഈ മോതിരത്തില്‍ കുടികൊള്ളുന്നത് വ്യഭിചാരദുര്‍ഭൂതമാണെന്നു പറഞ്ഞാല്‍ ഇത് ധരിച്ചിരിക്കുന്ന യുവതിയോ ദൈവത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരോ വിശ്വസിക്കില്ല. വശീകരണ മന്ത്രങ്ങള്‍ ജപിച്ച വസ്തുവകകള്‍ സമ്മാനിക്കുന്നത് ഇസ്ലാമിക യുവാക്കള്‍ മാത്രമാണെന്നു കരുതരുത്; ഹിന്ദുക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സജ്ജീവമായി രംഗത്തുള്ളത്! ക്രിസ്ത്യാനിയെ ഇതൊന്നും ബാധിക്കില്ലെന്ന് വൈദികാരോ മറ്റാരെങ്കിലുമോ പറയുന്നുവെങ്കില്‍ അത് സത്യമാണ്! എന്നാല്‍, വിജാതിയരുമായുള്ള ബന്ധത്തിന് ദൈവം ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിക്കുന്നതോടെ ആ വ്യക്തി ക്രിസ്ത്യാനിയല്ലാതായി! ക്രിസ്ത്യാനിയല്ലാതായി മാറിയ ഒരുവനെ ഏതു ഞാഞ്ഞൂലിനും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും. ഈ സത്യം മറച്ചുവച്ചുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കുള്ള സംരക്ഷണത്തെക്കുറിച്ച് ഉപദേശകര്‍ പറയുന്നത്! കോഴിക്കോട് നഗരസഭയുടെ ഓപ്പണ്‍ എയര്‍ വ്യഭിചാരകേന്ദ്രത്തിലേക്ക് കടന്നുപോകാന്‍ തീരുമാനമെടുത്ത നിമിഷംതന്നെ ആ പെണ്‍കുട്ടി ക്രിസ്ത്യാനിയല്ലാതായി! ഏതായാലും അവള്‍ ഒരു ഇസ്ലാമിന്റെകൂടെ അവിടെ പോയത് സുവിശേഷപ്രഘോഷണം കേള്‍ക്കാനൊന്നും അല്ലല്ലോ!
ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് വിഗ്രാഹാര്‍പ്പിത ഭക്ഷണങ്ങളില്‍നിന്നോ വിജാതിയര്‍ സ്നേഹത്തോടെ നല്‍കുന്ന സമ്മാനങ്ങളില്‍നിന്നോ അകന്നുനില്‍ക്കാന്‍ കഴിയില്ലെന്നു വാദിക്കുന്ന വരട്ടുതത്വവാദികളായ ക്രൈസ്തവനാമധാരികളുണ്ട്. എന്നാല്‍, വിഗ്രഹാര്‍പ്പിതമായ ഏതൊന്നില്‍നിന്നും അകന്നുനില്‍ക്കാന്‍ സാധിക്കുന്നവിധത്തിലുള്ള ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് ബൈബിള്‍! ആരെയും വേദനിപ്പിക്കാതെതന്നെ തിന്മകളില്‍നിന്ന്‍ അകന്നുനില്‍ക്കാന്‍ സഹായിക്കുന്ന ഉപദേശങ്ങള്‍ മോശയിലൂടെ ദൈവം നമുക്കു നല്‍കിയിരിക്കുന്നു. തങ്ങളുടെ മതവിശ്വാസപ്രകാരം നിഷിദ്ധമായ സകലത്തില്‍നിന്നും അകന്നുനില്‍ക്കാന്‍ ഇസ്ലാമിനും ഹിന്ദുവിനും സാധിക്കുന്നില്ലേ? ഇസ്ലാമിനെ ആരെങ്കിലും പന്നിയിറച്ചി ഭക്ഷിക്കാന്‍ നിര്‍ബ്ബന്ധിക്കുമോ? പശുവിറച്ചി ഭക്ഷിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകാത്തതുമൂലം അവര്‍ എവിടെയെങ്കിലും ഒറ്റപ്പെടുന്നുണ്ടോ? നിലവിളക്ക് തെളിക്കാന്‍ ഇസ്ലാമിനെ ആരും നിര്‍ബ്ബന്ധിക്കാറില്ല! ആയതിനാല്‍ത്തന്നെ, ഏതൊരു നിയമവും പാലിക്കാനുള്ള സാഹചര്യം ദൈവമക്കള്‍ക്ക് ദൈവം ഒരുക്കിയിട്ടുണ്ട്. നിയമം അനുസരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അതു സാധിക്കും! അതിനപ്പുറം, ക്രിസ്ത്യാനിയുടെ വിശ്വാസത്തെ മാനിക്കാത്തവരും നിയമലംഘനത്തിനു പ്രേരിപ്പിക്കുന്നവരുമായ ബന്ധങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍, അവരുമായുള്ള ബന്ധമാണോ ദൈവവുമായുള്ള ബന്ധമാണോ നിലനിര്‍ത്തേണ്ടതെന്ന് ഓരോരുത്തരും തീരുമാനിക്കുക! ക്രിസ്ത്യാനികളുടെ ദൈവം 'സെക്കുലര്‍' അല്ല!
ഒരു സുപ്രധാന കാര്യംകൂടി മാതാപിതാകളുടെ ചിന്തകളില്‍ ഉണര്‍ത്തിച്ചുകൊണ്ട് അടുത്ത ഉപശീര്‍ഷകത്തിലേക്കു പ്രവേശിക്കാം. തങ്ങളുടെ മക്കള്‍ വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ മാതാപിതാക്കള്‍ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും ആത്മീയമായ കാരണങ്ങളാലല്ല എന്നതാണ് ഏറ്റവും പ്രധാനമായി നാം ചിന്തിക്കേണ്ടത്. സരോവരം ബയോപാര്‍ക്കില്‍ വച്ച് കത്തോലിക്കാ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് വാര്‍ത്തയായതും ലൗജിഹാദ് ചര്‍ച്ചയായതും ആത്മീയമായ കാരണങ്ങളാലായിരുന്നുവെന്ന് ആരും ചിന്തിക്കരുത്. ഇസ്ലാമിക ഭീകരരോടൊപ്പം ചേര്‍ന്ന് ചാവേറായി മാറാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ക്രിസ്ത്യാനികളില്‍ പലരും ആകുലപ്പെട്ടത്. സഭയിലെ വൈദികരുടെ ആകുലതയും ഇക്കാരണത്താല്‍ത്തന്നെയാണ്. ഇങ്ങനെ പറയാന്‍ വ്യക്തമായ കാരണമുണ്ട്. ഈ അടുത്തനാളുകളില്‍ മനോവ ഒരു സര്‍വ്വേ നടത്തിയിരുന്നു. കേരളത്തിലെ കത്തോലിക്കാരൂപതളുടെ കീഴിലെ ഇടവകകളിലാണ് സര്‍വ്വേ നടത്തിയത്.
മാനന്തവാടി, ബത്തേരി, തലശ്ശേരി, താമരശ്ശേരി, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി, കോതമംഗലം, ഇടുക്കി, പാല, കാഞ്ഞിരപ്പിള്ളി, ചങ്ങനാശ്ശേരി എന്നീ പതിനാലു രൂപതകള്‍ക്കു കീഴിലുള്ള നൂറോളം പള്ളികളില്‍ മാത്രമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേ സൂചിപ്പിക്കുന്ന കണക്കുകള്‍ പ്രകാരം 71 യുവതികള്‍ അന്യമതത്തിലെ യുവാക്കളോടൊപ്പം അവരുടെ മതം സ്വീകരിക്കുമ്പോള്‍, അന്യമതത്തില്‍നിന്ന് വിവാഹത്തിലൂടെ ക്രിസ്തീയതയിലേക്കു വരുന്നത് ഒരാള്‍ മാത്രമാണ്! അതായത്, 71 പേര്‍ പുറത്തുപോകുമ്പോള്‍, അകത്തേക്കു വരുന്നത് ഒരാള്‍ മാത്രം! ഇതു തുടര്‍ന്നാല്‍ ക്രിസ്തീയതയ്ക്കു വംശനാശം സംഭവിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ക്രൈസ്തവനാമധാരികളായ യുവതികളില്‍ ഏറെയും തിരഞ്ഞെടുക്കുന്നത് മുസ്ലീം യുവാക്കളെയാണെന്നു ചിന്തിച്ചാല്‍ തെറ്റും! ഇത്തരത്തില്‍ ഒരു പ്രചരണം ക്രൈസ്തവസഭകളിലെ സംഘപരിവാരങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, മനോവ സ്ഥിരീകരിച്ച യാഥാര്‍ത്ഥ്യം ഭയാനകമാണ്. എന്തെന്നാല്‍, പതിനാലു രൂപതകളിലെ കണക്കുകള്‍ പ്രകാരം, മതം മാറിപ്പോയ യുവതികളില്‍ 14 ശതമാനമാണ് മുസ്ലീം യുവാക്കളോടൊപ്പം പോയിരിക്കുന്നത്. 86 ശതമാനം യുവതികള്‍ പോയിരിക്കുന്നത് ഹിന്ദുമതത്തിലേക്കോ സിക്കുമതത്തിലേക്കോ ആണ്. ഇവരില്‍ 8 ശതമാനം യുവതികള്‍ രണ്ടുംകെട്ട അവസ്ഥയില്‍ ജീവിക്കുന്നു. ഇതാണ് ഏറ്റവും വലിയ ദുരന്തം! ഇസ്ലാമിലേക്ക് പോകുന്ന ക്രൈസ്തവ യുവതികളുടെ എണ്ണത്തില്‍ കുറവുവന്നത് മറ്റെന്തെങ്കിലും നന്മകൊണ്ടല്ല; മറിച്ച്, ഭീകരതയെക്കുറിച്ചുള്ള അറിവുമൂലം ഉളവായ ഭയം ഒന്നുകൊണ്ടുമാത്രമാണ്.
ഇവിടെയാണ് യാഥാര്‍ത്ഥ്യബോധത്തോടെ ക്രിസ്ത്യാനികള്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ടത്. ക്രിസ്തീയതയില്‍നിന്ന്‍ ഏതൊരു മതത്തിലേക്കു പരിവര്‍ത്തിതരായാലും ആത്മീയമായി ഒരേ ദുരന്തം തന്നെയാണ് അവരെ കാത്തിരിക്കുന്നത്. നിത്യരക്ഷയില്‍നിന്നു നിത്യശിക്ഷയിലേക്കുള്ള കൂടുമാറ്റമായി മാത്രമേ ഈ പരിവര്‍ത്തനങ്ങളെ കാണാവുള്ളു! എന്തെന്നാല്‍, ഭീകരപ്രവര്‍ത്തനത്തിന് തങ്ങളുടെ മക്കളെ ഉപയോഗിക്കുമെന്ന കാരണത്താലല്ല വിജാതിയരുമായുള്ള വിവാഹത്തെ യാഹ്‌വെ വിലക്കിയത്. മറിച്ച്, നിങ്ങളുടെ മക്കളെ അവര്‍ അന്യദേവന്മാരിലേക്കു നയിക്കും എന്ന കാരണത്താലാണ്! ഈ കാരണമല്ല ഇന്ന് ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരെ ആകുലചിത്തരാക്കുന്നത്. ആയിരുന്നുവെങ്കില്‍, ഹിന്ദുക്കളുമായി വ്യഭിചാരത്തില്‍ ജീവിക്കുകയും ജാരസന്തതികളെ ജനിപ്പിക്കുകയും ചെയ്തിട്ടുള്ള ലക്ഷക്കണക്കിന് യുവതികളെക്കുറിച്ച് ആകുലപ്പെടുമായിരുന്നു. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ വ്യഭിചാരത്തിന്റെ കൂട്ടിക്കൊടുപ്പു കേന്ദ്രങ്ങളായി അധഃപതിക്കുകയുമില്ലായിരുന്നു! ആയതിനാല്‍, മാതാപിതാക്കള്‍ കത്തോലിക്കാസഭയില്‍ തുടര്‍ന്നുകൊണ്ടുതന്നെ, ഈ സഭയുടെ മതബോധനത്തില്‍നിന്ന് ഇറങ്ങിവരികയും ബൈബിളിനെ മുറുകെപ്പിടിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയുക! സണ്‍ഡേസ്കൂളില്‍ പഠിപ്പിക്കുന്നത് എന്താണെന്ന് മക്കളോടു ചോദിച്ചറിയുകയും തെറ്റ് തിരുത്തി മുന്നോട്ടു നയിക്കുകയും വേണം.
ഓരോ കത്തോലിക്കന്റെയും ഭവനം ആദ്ധ്യാത്മിക പഠനശാലകള്‍ ആകുന്നില്ലെങ്കില്‍, നാശം നിങ്ങളുടെ പടിവാതില്‍ക്കല്‍ കാത്തുകെട്ടി കിടപ്പുണ്ടെന്ന് മറക്കരുത്. സെക്കുലര്‍ ആശയങ്ങളും വിജാതിയതയുടെ മാഹാത്മ്യവും നിങ്ങളുടെ ഭവനങ്ങളിലെ ചര്‍ച്ചകള്‍ക്കു വിഷയമാകരുത്. തികഞ്ഞ മതബോധത്തോടെ മക്കളെ വളര്‍ത്താനുള്ള ജ്ഞാനം ഓരോ മാതാപിതാക്കള്‍ക്കും ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. മതകാര്യത്തില്‍ ഉദാരമായ സമീപനമല്ല, സത്യദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാണ് കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നുനല്‍കേണ്ടത്! മക്കളെ സത്യത്തില്‍ വഴിനടത്തണമെങ്കില്‍, മാതാപിതാക്കള്‍ക്കു അടിയുറച്ച മതബോധം അനിവാര്യമാണ്. സത്യദൈവത്തിനുവേണ്ടി മക്കളെ വളര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, മക്കള്‍ക്കു ജന്മം നല്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്! ബൈബിളിലെ ഉപദേശം ശ്രദ്ധിക്കുക: "കൊള്ളരുതാത്ത മക്കളുടെ കൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ ആനന്ദിക്കുകയും അരുത്. ദൈവഭയമില്ലാത്ത പുത്രര്‍ പെരുകുമ്പോള്‍ ആനന്ദിക്കരുത്. അവരുടെ ദീര്‍ഘയുസ്സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ ഭേദം അനപത്യനായി മരിക്കുന്നതാണ്"(പ്രഭാ: 16; 1-3).
കത്തോലിക്കാസഭയുടെ പേരിലുള്ള ദൈവനിഷേധങ്ങള്‍!
ദൈവനിഷേധങ്ങള്‍ കത്തോലിക്കാസഭയുടെ പേരില്‍ മാത്രമല്ല നടക്കുന്നത്. എന്നാല്‍, ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭ എന്നനിലയില്‍ കത്തോലിക്കാസഭയുടെ പേരില്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ദൈവനിഷേധങ്ങള്‍ക്ക് കൂടുതല്‍ ഗൗരവമുണ്ട്. കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ദൈവനിഷേധം മതബോധനഗ്രന്ഥം തന്നെയാണ്. അനേകരെ വിജാതിയതയിലേക്കും വ്യര്‍ത്ഥതയിലേക്കും നയിച്ചിട്ടുള്ള മറ്റൊരു കുപ്രസിദ്ധ ഗ്രന്ഥമാണ് യുവജനമതബോധനഗ്രന്ഥം! അതുപോലെതന്നെ, നിയമംമൂലം യാഹ്‌വെ നിഷിദ്ധമാക്കിയ സലക മ്ലേച്ഛതകളും പുനഃസ്ഥാപിച്ചുവെന്നതാണ് സഭയിലെ മറ്റൊരു ദൈവനിഷേധം! ഓണക്കുര്‍ബ്ബാന മുതല്‍ യോഗാഭാസം വരെയുള്ള സകല പൈശാചികതകള്‍ക്കും സഭയുടെ ആരാധനാലയങ്ങളില്‍ ഇടംകൊടുത്തതാണ് ദൈവനിഷേധത്തിന്റെ മറ്റൊരു ദുരവസ്ഥ!
ഇസ്ലാമില്‍നിന്നു രക്ഷനേടാന്‍ സംഘപരിവാരങ്ങളെ ആശ്രയിക്കുന്ന വിഡ്ഢികള്‍ കത്തോലിക്കാസഭയുടെ പേരില്‍ വിഹരിക്കുന്നുണ്ട്. ദൈവനിഷേധത്തിന്റെ ഈ മേഖലയെയും നാം ഗൗരവമായി കാണണം. സഭയ്ക്ക് അകത്തും പുറത്തുമുള്ള സംഘപരിവാരങ്ങള്‍ ആട്ടിന്‍തോലണിഞ്ഞ് നമുക്കുചുറ്റും കറങ്ങിനടക്കുന്നത് നാം ജാഗ്രതയോടെ നോക്കിക്കാണണം. എന്തെന്നാല്‍, രക്ഷിക്കുകയല്ല, വിഴുങ്ങുകയാണ് ഇവറ്റകളുടെ ലക്‌ഷ്യം! ഒരു വിജാതിയതയെ ചെറുക്കാന്‍ മറ്റൊരു വിജാതിയതയെ കൂട്ടുപിടിക്കുന്നതും ദൈവനിഷേധമാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ഇക്കാര്യങ്ങളെല്ലാം വിശകലനം ചെയ്യുന്ന അനേകം പഠനങ്ങള്‍ മനോവയുടെ താളുകളില്‍ നിലവിലുണ്ട്. ആയതിനാല്‍, ഇനിയുമൊരു വിവരണത്തിനു മുതിരാതെ അടുത്ത വിഷയത്തിലേക്കു കടക്കുന്നു.
മിശ്രവിവാഹം സൃഷ്ടിക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥ!
ദൈവനിഷേധപരമായ പഠിപ്പിക്കലുകളിലൂടെ കത്തോലിക്കാ ആചാര്യന്മാര്‍ സൃഷ്ടിക്കുന്ന സാമൂഹികമായ അസന്തുലിതാവസ്ഥ ചര്‍ച്ചചെയ്യാതിരിക്കാന്‍ കഴിയില്ല! 'സെക്കുലര്‍' ദുരാത്മാക്കളുടെ ബന്ധനത്തില്‍ അകപ്പെട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തങ്ങളെത്തന്നെ വിജാതിയതയ്ക്കു സമര്‍പ്പിക്കുമ്പോള്‍ കത്തോലിക്കാസഭയിലെ യുവാക്കള്‍ പുരനിറഞ്ഞു നില്‍ക്കുന്നത് ഒരു സാമൂഹിക ദുരന്തമായി മാറുന്നു. വലിയൊരു യാഥാര്‍ത്ഥ്യമാണിത്. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന പെണ്‍കുട്ടികളെ മാത്രം ഗ്രസിച്ചിരിക്കുന്ന ഭോഷ്ക്കാണ് 'സെക്കുലര്‍' ചിന്തകള്‍! എല്ലാ മതത്തിലും രക്ഷയുണ്ടെന്നു പഠിപ്പിക്കുന്ന ഒരേയൊരു സമൂഹമാണല്ലോ കത്തോലിക്കാസഭ! ഈ വിഡ്ഢിത്തം പഠിപ്പിക്കുന്നതിലൂടെ കത്തോലിക്കാ യുവതികള്‍ക്ക് വിജാതിയതയിലേക്ക് പോകാന്‍ യാതൊരു ഭയവുമില്ല. അവിടെയും ദൈവം ഇവിടെയും ദൈവം! അവിടെ ആരാധിക്കപ്പെടുന്ന ദേവന്മാരും ഇവിടെ ആരാധിക്കപ്പെടുന്ന ദൈവവും ഒരേ സ്വര്‍ഗ്ഗത്തിലെ സഹകാരികള്‍! അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികളായ യുവാക്കളെത്തന്നെ വിവാഹം കഴിക്കണമെന്നില്ലല്ലോ! ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യര്‍ക്ക്! ഇതല്ലേ ഏറ്റവും മഹത്തരമായ മുദ്രാവാക്യം!
ക്രിസ്ത്യാനികള്‍ തങ്ങളുടെ പെണ്‍മക്കളെ ഉന്നത വിദ്യാഭ്യാസത്തിനയയ്ക്കുകയും പുത്രന്മാരെ പ്രാഥമിക വിദ്യാഭാസത്തിനുശേഷം വീട്ടുകാര്യങ്ങള്‍ ഏല്പിക്കുകയും ചെയ്യുന്ന ദുരവസ്ഥ ഇന്നുണ്ട്. ക്രിസ്ത്യാനികളായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് ഇണങ്ങുന്നവരായ യുവാക്കള്‍ ക്രൈസ്തവരുടെയിടയില്‍ വളരെ കുറവാണ്. എന്നാല്‍, തങ്ങളോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഈഴവരും പുലയരും മുസ്ലീങ്ങളുമായ യുവാക്കളെ ക്രൈസ്തവ യുവതികള്‍ക്കറിയാം! മാത്രവുമല്ല, ഒരുജാതി ഒരുമതം ഒരുദൈവം എന്ന പൈശാചിക മുദ്രാവാക്യത്തിന് ക്രൈസ്തവ ആചാര്യന്മാരുടെ പിന്തുണയുമുണ്ട്. കത്തോലിക്കാപ്പള്ളിയില്‍ വച്ചുതന്നെ വിവാഹവും നടക്കുമെങ്കില്‍ മറ്റെന്തു നോക്കണം! എന്നാല്‍, ഈ സാഹചര്യംമൂലം കത്തോലിക്കരായ യുവാക്കളുടെ പല്ലുകള്‍ മൂക്കിലൂടെ പുറത്തുവന്നിട്ടും വിവാഹം കഴിക്കാന്‍ പെണ്ണില്ല!
ഇസ്ലാംമതം പഠിപ്പിക്കുന്നതനുസരിച്ച്, അവരുടെ പുരുഷന്മാര്‍ക്ക് ക്രിസ്ത്യാനികളോ യെഹൂദരോ ആയ സ്ത്രീകളെ തങ്ങളുടെ മതത്തില്‍ ചേര്‍ത്തു വിവാഹം കഴിക്കാം. എന്നാല്‍, തങ്ങളുടെ സ്ത്രീകളെ മറ്റൊരു മതക്കാര്‍ക്കും നല്‍കാന്‍ പാടില്ല! ഹിന്ദുക്കളുടെ കാര്യത്തിലും ഈ അവസ്ഥ രൂപീകരിക്കപ്പെട്ടുകഴിഞ്ഞു! അതായത്, വിവാഹം കഴിക്കുന്ന കാര്യത്തില്‍ എല്ലാ വിജാതിയരും സെക്കുലര്‍ ആണെങ്കിലും, വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന കാര്യത്തില്‍ ഒരു വിജാതിയനും സെക്കുലര്‍ അല്ല! കത്തോലിക്കാസഭയിലെ പണ്ഡിതഭോഷ്ക്കുകള്‍ അനുകരിക്കാന്‍ പിശാചിന്റെ മക്കള്‍പ്പോലും തയ്യാറല്ല എന്നതാണ് ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്!
കത്തോലിക്കാസഭയുടെ മതബോധനത്തിലൂടെ സൃഷ്ടിക്കപ്പെട്ട സെക്കുലര്‍ അവസ്ഥമൂലം സഭയിലെ യുവാക്കളുടെമേല്‍ ഷണ്ഡത്വം അടിച്ചേല്പിക്കപ്പെടുന്നതിനെ സാമൂഹിക ദുരന്തമായിത്തന്നെ കാണണം. ഈ അവസ്ഥ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്ക് സാധിക്കില്ല. ദൈവവചനത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ച ആശയങ്ങളുടെ തടവറയിലാണ് ഇവരിന്ന് നിലകൊള്ളുന്നത്. 'ലൗജിഹാദ്' എന്ന പൈശാചികതയില്‍നിന്നു സഭയിലെ യുവതികളെ രക്ഷിക്കാന്‍ സാധിക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗവും ഇവരുടെ മുന്‍പില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ! ലൗജിഹാദിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല. സഭയുടെ മതബോധനത്തിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയാത്തവിധം ഇവരുടെ കണ്ണുകളെ സാത്താന്‍ അന്ധമാക്കിയിരിക്കുകയാണ്! പ്രകൃതിദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം തിരിച്ചറിയാതെ പാഴ്വേലകളില്‍ വ്യാപൃതരായിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെപ്പോലെ, ലൗജിഹാദിന്റെ കാരണങ്ങള്‍ കണ്ടെത്താതെയുള്ള പരിഹാരശ്രമങ്ങളിലാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാരും അവരുടെ ആരാധകരും! ദൈവവചനത്തിലേക്കു തിരിയുകയെന്ന ഏക പോംവഴി മാത്രമേ നമുക്കു മുന്‍പില്‍ പ്രശ്നപരിഹാരമായി ദൈവം വച്ചിട്ടുള്ളു. ആയതിനാല്‍, വചനത്തിലേക്കു തിരിയാനുള്ള വിവേകമാണ് ഓരോ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരിക്കേണ്ടത്! എല്ലാ മതങ്ങളും ഒന്നാണെന്നും, ക്രിസ്തീയതയ്ക്ക് മറ്റു മതങ്ങളില്‍നിന്നു വേറിട്ടതായ മഹത്വമൊന്നും ഇല്ലെന്നും, രക്ഷപ്രാപിക്കാന്‍ ക്രിസ്തീയതകൂടാതെ മറ്റേതെങ്കിലും മതം ഉണ്ടെന്നു ചിന്തിക്കുകയും ചെയ്യുന്നവരും ഇവരുടെ മക്കളും എവിടെയെങ്കിലും പോകട്ടെ! ഇവര്‍ ലൗജിഹാദിന് ഇരയാകുന്നത് സഭയുടെ ശുദ്ധീകരണത്തിന്റെ ഭാഗമാണെന്നു കണ്ട് ദൈവമക്കളായ നമുക്ക് നമ്മുടെ പിതാവിനെ മഹത്വപ്പെടുത്താം!
സകല 'സെക്കുലര്‍ ക്രിസ്ത്യാനികളും' സഭയില്‍നിന്നു പുറത്തുപോകുന്നതാണ് നമുക്കു നല്ലത്! മെഗാതിരുവാതിര, രാമായണമാസം, ഓണാഘോഷം, മറ്റു വിജാതിയ അനുകരണങ്ങള്‍ എന്നിവയില്‍ മുഴുകിയിരിക്കുന്ന സകലരും സഭയില്‍നിന്നു പുറത്തുപോകുന്നതിലൂടെ നമ്മുടെ സഭ ശുദ്ധീകരിക്കപ്പെടും! ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്! ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള മറ്റു ലേഖനങ്ങളുടെ ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഉപകരിക്കും എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമില്ല! മനോവ വായിച്ചതിലൂടെ ആരും കത്തോലിക്കാസഭ വിട്ടുപോകുകയോ 'ലൗജിഹാദിന്റെ' ഇരകളാകുകയോ ചെയ്തിട്ടില്ല! എന്നാല്‍, മനോവയെ എതിര്‍ത്തിട്ടുള്ള പലരുമിന്ന് കത്തോലിക്കാസഭയിലില്ല!
* മനോവയെ എതിര്‍ക്കുന്നവര്‍ ക്രൈസ്തവസഭകളിലെ 'ലൗജിഹാദികള്‍'!
* 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' ഒരു സംഘപരിവാര്‍ ഉപശാഖ!
* വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തുന്നത് വചനാനുസൃതമോ?!
* വനിതാ ജിഹാദികള്‍ കേരളത്തിലും സജ്ജീവം!
* ഇസ്ലാമിക സൗഹൃദത്തില്‍ പതിയിരിക്കുന്ന മരണങ്ങള്‍!
* ഇസ്ലാമിക തീവ്രവാദത്തിന്റെ പുത്തന്‍ മുഖം 'ലവ് ജിഹാദ്'!
* 'ലൗജിഹാദ്' എന്നത് ക്രൈസ്തവ മതബോധനത്തിലെ പാളിച്ച!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-