കാലത്തിന്റെ അടയാളങ്ങള്‍

അപ്പസ്തോലിക സഭയും കോണ്‍സ്റ്റന്റൈന്‍ സഭകളും!

Print By
about

23 - 09 - 2025                  YouTube

പ്പസ്തോലിക സഭയും കോണ്‍സ്റ്റന്റൈന്‍ സഭകളും! യുഗാന്തവുമായി ബന്ധപ്പെട്ട് മനോവ നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ മറ്റൊരദ്ധ്യായമാണിത്. കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ സ്ഥാപിക്കപ്പെട്ടതാണ് ആദിമസഭ! മ്ശിയാഹിന്റെ സഭയെന്നും അപ്പസ്തോലികസഭയെന്നും വിശേഷിപ്പിക്കപ്പെടുന്ന ആദിമസഭയെക്കുറിച്ച് അപ്പസ്തോലനായ ശൗവുല്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്“അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് മ്ശിയാഹാണ്”(എഫേസോസ്: 2; 20). യേഹ്ശുവായുടെ സഭ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേലാണ്. അപ്പസ്തോലികസഭയെ സംബന്ധിച്ച് മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാനസത്യമാണിത്. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് മറ്റുചില വിഷയങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആയതിനാല്‍, യേഹ്ശുവാ സ്ഥാപിച്ച സത്യസഭയെ സംബന്ധിക്കുന്ന സമഗ്രമായ പഠനത്തിലേക്ക് നാം പ്രവേശിക്കുകയാണ്!

ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും! താന്‍ സ്ഥാപിക്കാനിരിക്കുന്ന സഭയെക്കുറിച്ച് തന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശിമെയോനോട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണിത്. യേഹ്ശുവാ പറഞ്ഞ പാറ ഏതാണെന്ന് അറിയണമെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: “ഞാന്‍ നിന്നോട് പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. പാതാളഗോപുരങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല”(മത്തായി: 16; 18). നീ കേപ്ഫായാണ് എന്ന് യേഹ്ശുവാ പറഞ്ഞത് ശിമെയോന്‍ എന്ന് പേരുണ്ടായിരുന്ന ശിഷ്യനോടാണ്. അന്നുമുതല്‍ അവന്‍ കേപ്ഫാ എന്ന് വിളിക്കപ്പെട്ടു! കേപ്ഫാ’ എന്ന വാക്കിന്റെ അര്‍ത്ഥം പാറ, കല്ല്‌ എന്നിങ്ങനെയാണ്. അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ സഭ സ്ഥാപിതമായിരിക്കുന്നത് ആരുടെമേലാണെന്ന് വ്യക്തം! ശൗവുല്‍ അടക്കമുള്ള അപ്പസ്തോലന്മാര്‍ ശിമെയോനെ സംബോധന ചെയ്തിരുന്നത് കേപ്ഫാ’ എന്നായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേപ്ഫാ’ എന്ന പേരും സഭയെ നയിക്കാനുള്ള ഉത്തരവാദിത്വവും യേഹ്ശുവായില്‍നിന്ന് ശിമെയോന് ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു. ശിമെയോന്‍ നടത്തിയ വിശ്വാസപ്രഖ്യാപനമാണ് ഈ അംഗീകാരത്തിന് അവനെ പ്രാപ്തനാക്കിയത്. ഇവിടെ നാം ആദ്യമായി അറിഞ്ഞിരിക്കേണ്ടത് യേഹ്ശുവായെ സംപ്രീതനാക്കിയ ആ വിശ്വാസപ്രഖ്യാപനം എന്തായിരുന്നുവെന്നാണ്. അതിനുശേഷം യേഹ്ശുവായുടെ സഭയെക്കുറിച്ചുള്ള പഠനത്തിലേക്ക് കടക്കാം.

ശിമെയോന്‍ എന്ന ശിഷ്യന് കേപ്ഫാ എന്ന് പേര് ലഭിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന സംഭവം ഇങ്ങനെയാണ് ബൈബിളില്‍ വിവരിച്ചിരിക്കുന്നത്: “യേഹ്ശുവാ കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോട് ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റ് ചിലര്‍ യേലിയാഹ് എന്നും വേറെ ചിലര്‍ യിരെമിയാഹ് അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോട് ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമെയോന്‍ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ (ക്രിസ്തു) മ്ശിയാഹാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: ബര്‍യോനാ ശിമെയോനേ, നീ അനുഗൃഹീതന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോട് പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. പാതാളഗോപുരങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവന്‍, താന്‍ മ്ശിയാഹാണെന്ന് ആരോടും പറയരുതെന്ന് ശിഷ്യന്മാരോട് കല്പിച്ചു”(മത്തായി: 16; 13-20).

മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നതെന്ന് ശിഷ്യന്മാരോട് യേഹ്ശുവാ ചോദിച്ചപ്പോള്‍, അവര്‍ ജനങ്ങളില്‍നിന്ന് കേട്ട അഭിപ്രായങ്ങള്‍ അവനെ അറിയിച്ചു. സ്നാപകയോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടതാണെന്ന് ജനങ്ങളില്‍ ചിലര്‍ യേഹ്ശുവായെക്കുറിച്ച് പറഞ്ഞതായി ശിഷ്യന്മാര്‍ കേട്ടിരുന്നു. യേലിയാഹാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, മറ്റുചിലര്‍ പറഞ്ഞത് യിരെമിയാഹോ പ്രവാചകന്മാരിലൊരുവനോ ആണെന്നാണ്‌. എന്നാല്‍, വിശുദ്ധലിഖിതങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നതും യിസ്രായേല്‍ക്കാര്‍ പ്രതീക്ഷയോടെ കത്തിരിക്കുന്നതുമായ മ്ശിയാഹാണ് യേഹ്ശുവാ എന്ന് ആരും പറഞ്ഞില്ല! അതായത്, യേഹ്ശുവായെ ആയിരിക്കുന്ന അവസ്ഥയില്‍ തിരിച്ചറിഞ്ഞത് ശിമെയോന്‍ മാത്രമാണ്! ഇവിടെ വായിക്കപ്പെടേണ്ട മറ്റൊരു വചനമുണ്ട്. യേഹ്ശുവാ അറിയിച്ച ആ വചനമിതാണ്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേഹ്ശുവാ മ്ശിയാഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹന്നാ‌ന്‍: 17; 3). നിത്യജീവന്‍ സ്വന്തമാക്കാന്‍ അടിസ്ഥാനപരമായി ഒരുവന്‍ അറിഞ്ഞിരിക്കേണ്ടതെന്തോ, അതാണ്‌ ശിമെയോനില്‍നിന്ന് യേഹ്ശുവാ കേട്ടത്! ഏകസത്യദൈവത്തെയും അവന്റെ മനുഷ്യാവതാരത്തെയും ശിമെയോന്‍ അറിയുകയും, ആ അറിവ് അവന്‍ പ്രഖ്യാപിക്കുകയും ചെയ്തു! അവന്‍ അന്നവിടെ പ്രഖ്യാപിച്ചത് നിത്യജീവനെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യമാണ്! ഈ പ്രഖ്യാപനം ശിമെയോനെ മറ്റ് ശിഷ്യന്മാരില്‍നിന്നും വേറിട്ടവനാക്കി! കേപ്ഫാ എന്ന പേര് അവന് ലഭിക്കുകയും ചെയ്തു!

യേഹ്ശുവായെ പ്രവാചകനായും ചരിത്രപുരുഷനായും നവോത്ഥാനനായകനായും മഹാനായുമൊക്കെ അംഗീകരിക്കുന്ന അനേകര്‍ ഇന്നുമുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും അംഗീകാരങ്ങള്‍ യേഹ്ശുവായ്ക്ക് നല്‍കിയതുകൊണ്ട് ആരെങ്കിലും ശ്രേഷ്ഠരായി പരിഗണിക്കപ്പെടുകയോ നിത്യജീവന്‍ അവകാശമാക്കുകയോ ചെയ്യില്ല. ഇത്തരം വിശേഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേഹ്ശുവായ്ക്ക് ബഹുമതിയല്ല, അവമതിയാണ്! കാരണം, രാഷ്ട്രത്തലവനെ പഞ്ചായത്ത് മെമ്പര്‍ എന്ന് സംബോധന ചെയ്യുന്നതുപോലെയാണത്! നിത്യജീവന്‍ അവകാശമാക്കണമെങ്കില്‍ ശിമെയോനെപ്പോലെ യേഹ്ശുവാ മ്ശിയാഹിനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുകയും ഏറ്റുപറയുകയും വേണം.

യേഹ്ശുവാ ഏകസത്യദൈവമാണെന്നും ആ ദൈവം പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്ക് വന്നുവെന്നും, തന്നില്‍ വിശ്വസിക്കുന്ന സകല മനുഷ്യര്‍ക്കും പാപമോചനവും രക്ഷയും നല്‍കാന്‍ അവന്‍ തന്നെത്തന്നെ ബലിയായി അര്‍പ്പിച്ചുവെന്നും, അവന്‍ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും കയ്യാളുന്ന ഏകദൈവമാണെന്നും, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ വീണ്ടും വരുമെന്നും, ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം അവന്‍ ഭരിക്കുമെന്നും, അവന്‍തന്നെയാണ് അന്ത്യവിധി നടപ്പാക്കുന്നതെന്നും അംഗീകരിക്കുമ്പോഴാണ് ഒരുവന്‍ യേഹ്ശുവായെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുന്നത്! ഈ അവസ്ഥയില്‍ യേഹ്ശുവായെ അംഗീകരിച്ച് അവന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് അവന്റെ സഭയില്‍ അംഗത്വം ലഭിക്കുന്നു! ഇങ്ങനെയുള്ളവര്‍ക്ക് മാത്രമേ അവന്റെ സഭയില്‍ അംഗമാകാന്‍ സാധിക്കുകയുള്ളു! ഇത്തരത്തില്‍ യേഹ്ശുവായെ അംഗീകരിക്കുന്ന കാലത്തോളം ഒരുവന്‍ അവന്റെ സഭയില്‍ അംഗമാണ്!

യേഹ്ശുവായുടെ സഭയില്‍ അംഗമാകാന്‍ ഒരുവന്‍ എന്തെല്ലാം വിശ്വസിക്കണമോ, അതെല്ലാം ഒറ്റ വാചകത്തില്‍ സംഗ്രഹിച്ചുള്ള പ്രഖ്യാപനമാണ് ശിമെയോന്‍ നടത്തിയത്നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിയാഹാണ് എന്ന പ്രഖ്യാപനത്തില്‍ മനുഷ്യപുത്രനെ സംബന്ധിക്കുന്ന സകല സത്യങ്ങളും വിളംബരം ചെയ്യപ്പെടുന്നു. എന്തെന്നാല്‍, യിസ്രായേലിന് പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മ്ശിയാഹിന്റെ അസ്തിത്വം അതാണ്‌! ഏകസത്യദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിക്കുന്നത് മുതല്‍ അന്ത്യവിധി വരെയുള്ള മ്ശിയാഹിന്റെ ഓരോ ദൗത്യവും പ്രവാചകന്മാര്‍ വഴി മുന്‍കൂട്ടി യിസ്രായേലിനെ അറിയിച്ചിട്ടുണ്ട്. ആ മ്ശിയാഹാണ് യേഹ്ശുവാ എന്ന തിരിച്ചറിവാണ് രക്ഷയിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി! ഈ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെട്ടാല്‍ ആദ്യത്തെ ക്രിസ്ത്യാനി ശിമെയോനാണ്!

ശിമെയോന്‍ നടത്തിയ വിശ്വാസപ്രഖ്യാപനത്തിന്റെ ശ്രേഷ്ഠതയ്ക്ക് ഇണങ്ങിയ വാഗ്ദാനം അവന് യേഹ്ശുവായില്‍നിന്ന് ലഭിച്ചു. യേഹ്ശുവായുടെ വാഗ്ദാനം എന്തായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഞാന്‍ നിന്നോട് പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. പാതളഗോപുരങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല”(മത്തായി: 16; 18). വാഗ്ദാനം എന്നാല്‍ ഭാവിയില്‍ നല്‍കും എന്ന പ്രഖ്യാപനമാണ്. അതായത്, സഭ സ്ഥാപിക്കും എന്നാണ് യേഹ്ശുവാ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് ഒരു തുടര്‍ച്ചയുണ്ടായിരുന്നു. അത് നാം കാണുന്നത് യേഹ്ശുവായുടെ പുനരുത്ഥാനത്തിനുശേഷമാണ്. കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ സ്ഥാപിക്കപ്പെടുന്ന സഭയെ കെട്ടിപ്പടുക്കാനും നയിക്കാനുമുള്ള ഉത്തരവാദിത്വം ഭരമേല്‍പ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്! ഈ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കുന്നതിന് മുന്‍പും കേപ്ഫായെക്കൊണ്ട് മറ്റൊരു പ്രഖ്യാപനംകൂടി ചെയ്യിപ്പിക്കുന്നുണ്ട്

ആ സംഭവം യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ ശിമെയോന്‍ എന്ന കേപ്ഫായോട് യേഹ്ശുവാ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമെയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോട് പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാംപ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമെയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാംപ്രാവശ്യവും അവനോട് ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമെയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോട് മൂന്നാംപ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് കേപ്ഫാ ദുഃഖിതനായി. അവന്‍ പറഞ്ഞു: നാഥാ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേഹ്ശുവാ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. ആമേന്‍, ആമേന്‍, ഞാന്‍ നിന്നോട് പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യും”(യോഹന്നാ‌ന്‍: 21; 15-18). ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, ഓരോ ക്രിസ്ത്യാനിയും എങ്ങനെയായിരിക്കണം എന്ന് കേപ്ഫായിലൂടെ യേഹ്ശുവാ വ്യക്തമാക്കുകയായിരുന്നുവെന്നാണ്.

യേഹ്ശുവായുടെ സഭ സ്ഥാപിതമാകുന്നതിന് മുന്‍പ് ആ സഭയുടെ സംസ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന ക്രമീകരണങ്ങളുടെ നാള്‍വഴിയാണ് ഇതുവരെ നാമിവിടെ മനസ്സിലാക്കിയത്. ശിമെയോന്റെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ സ്ഥാപിക്കാനിരിക്കുന്ന സഭയുടെ ഭാഗമാകാന്‍ ഒരുവന് സാധിക്കുന്നത് ആ വിശ്വാസം സ്വീകരിക്കുമ്പോള്‍ മാത്രമാണ്! രക്ഷപ്രാപിക്കാനും രക്ഷയിലേക്ക് പ്രവേശിച്ചവരുടെ സമൂഹമായ സഭയില്‍ അംഗമാകാനും ഒരുവന് എങ്ങനെയാണ് സാധിക്കുന്നതെന്ന് വ്യക്തതയോടെ പ്രഖ്യാപിച്ചതും ശിമെയോന്‍ എന്ന കേപ്ഫായാണ്! കേപ്ഫാ പ്രഖ്യാപിച്ചതില്‍നിന്ന് വ്യത്യസ്തമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ആരെയും യേഹ്ശുവാ അനുവദിച്ചിട്ടില്ല! എന്തെന്നാല്‍, കെട്ടാനും അഴിക്കാനും കേപ്ഫായ്ക്ക് അധികാരം നല്‍കിയത് യേഹ്ശുവായാണ്. ‘നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും’ എന്ന പ്രഖ്യാപനത്തിലൂടെ കേപ്ഫായ്ക്ക് ഒരു അധികാരം നല്‍കുകയാണ് യേഹ്ശുവാ ചെയ്തത്! ഈ ഭൂമിയില്‍ കേപ്ഫാ കെട്ടിപ്പടുക്കുന്ന സഭയ്ക്ക് സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുണ്ടായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു! കേപ്ഫായ്ക്ക് മാത്രമായി യേഹ്ശുവാ നല്‍കിയ അധികാരമാണിത്. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണ്?   

ശിമെയോന്‍ എന്ന കേപ്ഫായ്ക്ക് ലഭിച്ച അംഗീകാരം എന്നത് അവന്റെ വിശ്വാസപ്രഖ്യാപനത്തിനുള്ള അംഗീകാരമായിരുന്നു. ഈ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരുവനാണ് തന്റെ സഭയുടെ ചുമതല വഹിക്കുന്നതെങ്കില്‍, അങ്ങനെയുള്ള സഭയില്‍ അംഗങ്ങളാകുന്നവരും സമാന വിശ്വാസം പിന്തുടരുന്നവരായിരിക്കും. അതായത്, വിശ്വാസത്തില്‍ അഴകൊഴമ്പന്‍ നിലപാടുള്ള ഒരുവനല്ല, കാര്‍ക്കശ്യനിലപാടുള്ള ഒരുവനെയാണ് തന്റെ സഭ കെട്ടിപ്പടുക്കാനും അതിനെ നയിക്കാനും യേഹ്ശുവായ്ക്ക് വേണ്ടിയിരുന്നത്! അതുകൊണ്ടുതന്നെ, ശിമെയോനെക്കൊണ്ട് മൂന്നുവട്ടം ആവര്‍ത്തിച്ച് വിശ്വാസം ഏറ്റുപറയിക്കുകയും, പാറ അഥവാ കല്ല്‌ എന്നര്‍ത്ഥമുള്ള കേപ്ഫാ എന്ന് അവന് പേര് നല്‍കുകയും, ആ പാറമേല്‍ തന്റെ സഭ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ യേഹ്ശുവാ തയ്യാറായി. കേപ്ഫാ പ്രഖ്യാപിച്ചതെന്തോ, അതാണ്‌ യേഹ്ശുവായുടെ സഭയുടെ എക്കാലത്തെയും നിയമം! എന്തെന്നാല്‍, കേപ്ഫായുടെ പ്രഖ്യാപനത്തിന് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അപ്രമാധിത്യാധികാരം കല്പിച്ച് നല്‍കിയത് യേഹ്ശുവായാണ്! നാം മനസ്സിലാക്കിയതുപോലെ, യേഹ്ശുവായാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന ഏകദൈവം! ഈ ദൈവത്തില്‍നിന്നുള്ള അംഗീകാരപത്രമാണ്‌ കേപ്ഫായ്ക്ക് ലഭിച്ചത്!

നാം ആദ്യം വായിച്ച വചനത്തില്‍ യേഹ്ശുവാ ഒരുകാര്യം കേപ്ഫായോട് വ്യക്തമാക്കുന്നുണ്ട്. കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് യേഹ്ശുവാ അത് വ്യക്തമാക്കിയത്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിയാഹാണെന്ന് കേപ്ഫാ പറഞ്ഞപ്പോള്‍ മനുഷ്യനായ യേഹ്ശുവാ ചില പ്രഖ്യാപനങ്ങള്‍ നടത്തി. ആ പ്രഖ്യാപനങ്ങള്‍ ഇവയാണ്: “യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: ബര്‍യോനാ ശിമെയോനേ, നീ അനുഗൃഹീതന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോട് പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. പാതാളഗോപുരങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്തായി: 16; 17-19). സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് ശിമെയോന് സത്യം വെളിപ്പെടുത്തിക്കൊടുത്തത് എന്നതാണ് യേഹ്ശുവായുടെ പ്രഖ്യാപനങ്ങളില്‍ ഒന്നാമത്തേത്. സ്വര്‍ഗ്ഗത്തിലെ ദൈവമാണ് വെളിപ്പെടുത്തിയതെങ്കില്‍, ഈ പ്രഖ്യാപനത്തെ പരിഗണിച്ചുകൊണ്ടാണ് കേപ്ഫായുടെമേല്‍ യേഹ്ശുവാ തന്റെ സഭ സ്ഥാപിച്ചതെങ്കില്‍, കേപ്ഫാ പ്രഖ്യാപിച്ചത് ആ സഭയുടെ എന്നേക്കുമുള്ള നിയമമാണ്! അതായത്, ശിമെയോന്‍ എന്ന കേപ്ഫാ നടത്തിയ ഈ പ്രഖ്യാപനത്തിന് സ്വര്‍ഗ്ഗത്തിന്റെ പരിപൂര്‍ണ്ണമായ അംഗീകാരമുണ്ടെന്ന് യേഹ്ശുവാ ഇവിടെ ഉറപ്പുനല്‍കുന്നു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളവും ക്രിസ്തുവിന്റെ സഭയെ സംബന്ധിച്ചിടത്തോളവും യേഹ്ശുവായുടെ ഉറപ്പാണ് പരമപ്രധാനം! കേപ്ഫായുടെ പ്രഖ്യാപനത്തെ ഓരോ ക്രിസ്ത്യാനിയും നെഞ്ചിലേറ്റണമെന്നും തന്റെ സഭയ്ക്ക് ഈ പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു പ്രബോധനമില്ലെന്നുംകൂടി  യേഹ്ശുവാ ഇവിടെ വ്യക്തമാക്കുന്നു!

കേപ്ഫായോട് യേഹ്ശുവാ നടത്തിയ മറ്റൊരു പ്രഖ്യാപനമാണ്, നീ ഭൂമിയില്‍ കെട്ടുന്നത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും എന്നത്! ഈ പ്രഖ്യാപനത്തിലൂടെ യേഹ്ശുവാ സ്ഥിരീകരിക്കുന്നത്, കേപ്ഫാ കെട്ടിപ്പടുക്കുന്ന സഭയ്ക്ക് സ്വര്‍ഗ്ഗത്തിലും അംഗീകാരമുണ്ടായിരിക്കും എന്നാണ്. ആദ്യത്തെ ക്രൈസ്തവസമൂഹം ഉണ്ടായത് കേപ്ഫായുടെ പ്രസംഗത്തെ തുടര്‍ന്നാണെന്ന് നമുക്കറിയാം. ആദ്യപ്രസംഗത്തില്‍ കേപ്ഫാ നടത്തിയ ഒരു സുപ്രധാന പ്രഖ്യാപനം ശ്രദ്ധിക്കുക: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38). കേപ്ഫായുടെ ഈ പ്രഖ്യാപനത്തെ ആഹ്വാനമായി സ്വീകരിച്ചവരുടെ സമൂഹമാണ് ആദ്യത്തെ ക്രൈസ്തവസമൂഹം! കേപ്ഫാ ഭൂമിയില്‍ കെട്ടിയത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടു! കേപ്ഫാ ഈ ഭൂമിയില്‍ സഭയെ കെട്ടിപ്പടുത്തത് യേഹ്ശുവായോട് ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ, ആ സഭ ഒറ്റ സമൂഹമായിരുന്നു. യേഹ്ശുവായോട് ചേര്‍ന്നുനിന്ന കാലത്തൊരിക്കലും അതില്‍ മാറ്റമുണ്ടായില്ല.

കേപ്ഫായുടെ പ്രബോധനത്തിനുമേല്‍ കെട്ടിപ്പടുക്കപ്പെട്ട സഭയെക്കുറിച്ച് ബൈബിളില്‍ ഇങ്ങനെയാണ് നാം വായിക്കുന്നത്: “അവന്‍ മറ്റ് പല വചനങ്ങളാലും അവര്‍ക്ക് സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍നിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയും ചെയ്തു. അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോട് ചേര്‍ന്നു. അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്‌തോലന്മാര്‍വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 40-47). യേഹ്ശുവായോട് ചേര്‍ന്ന് കേപ്ഫായുടെ നേതൃത്വത്തില്‍ അപ്പസ്തോലന്മാര്‍ കെട്ടിപ്പടുത്ത സഭ ഇതായിരുന്നു!

തന്റെ സഭയെ കെട്ടിപ്പടുക്കാനുള്ള ചുമതല കേപ്ഫായെ ഭരമേല്പിച്ചപ്പോള്‍ യേഹ്ശുവാ എന്തെല്ലാം കല്പിച്ചുവോ, ആ കല്പനകളില്‍നിന്ന് ഇടംവലം തിരിയാതെയാണ് അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ചത്. അക്കാലത്തെല്ലാം യേഹ്ശുവാ സഭയോട് കൂടെയുണ്ടായിരുന്നുവെന്ന് അടയാളങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഒരിടയനും ഒരു തൊഴുത്തും എന്ന അവസ്ഥയില്‍ നിലനിന്നുവെന്നതാണ് സഭയോടുകൂടെ യേഹ്ശുവാ ഉണ്ടായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ അടയാളം! മാത്രവുമല്ല, അന്നുവരെ ഒരിക്കല്‍പ്പോലും പാതാളഗോപുരങ്ങള്‍ സഭയ്ക്കെതിരേ പ്രബലപ്പെട്ടിട്ടില്ല! യേഹ്ശുവായോടുകൂടെ ശേഖരിക്കുമ്പോള്‍ ചിതറിക്കപ്പെടുകയില്ലെന്നും അവനെക്കൂടാതെ ശേഖരിക്കുമ്പോള്‍ ചിതറിക്കപ്പെടുമെന്നുമുള്ള സത്യം നാം അറിഞ്ഞിരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു”(മത്തായി: 12; 30). അപ്പസ്തോലികസഭ ഇടംവലം വ്യതിചലിക്കാതെ യേഹ്ശുവായോട് ചേര്‍ന്നുനിന്നപ്പോള്‍ ചിതറിക്കപ്പെടുകയോ വിഭജിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. യേഹ്ശുവായെ തള്ളിക്കഞ്ഞതോടെയാണ് വിഭജനവും ചിതറിക്കപ്പെടലും ആരംഭിച്ചത്!

മിലാന്‍ വിളംബരവും അപ്പസ്തോലികസഭയുടെ എടുക്കപ്പെടലും!

കേപ്ഫാ എന്ന പാറമേല്‍ സ്ഥാപിതമായ അപ്പസ്തോലികസഭ എടുക്കപ്പെട്ടുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മിലാന്‍ വിളംബരം! മിലാന്‍ വിളംബരം നടന്നത് A.D. 313 -ലാണെന്ന് നമുക്കറിയാം. ഇത് അപ്പസ്തോലികസഭയ്ക്ക് ഇരുന്നൂറ്റിയെണ്‍പത് വയസ്സ് പൂര്‍ത്തിയായ വര്‍ഷമാണ്‌! ഇരുന്നൂറ്റിയെണ്‍പത് വര്‍ഷം എന്നതിന് ഒരു പ്രത്യേകതയുണ്ട്. ഏഴ് വര്‍ഷങ്ങള്‍ ചേരുന്നതാണ് ഒരു ശബാത്ത് വര്‍ഷം. നാല്പത് ശബാത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 280 വര്‍ഷം തികയുന്നു. അതായത്, 280 വര്‍ഷം എന്നത് 40 ശബാത്ത് വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. ബൈബിളിലെ ദൈവിക പൂര്‍ത്തീകരണങ്ങളുടെ ചരിത്രമെടുത്താല്‍, 40 എന്ന സംഖ്യക്ക് അവയോട് അഭേദ്യമായ ഒരു ബന്ധം കാണാം. ബൈബിള്‍ പറയുന്നതനുസരിച്ച്, അമ്പതാം വര്‍ഷമാണ്‌ ജൂബിലിവര്‍ഷം. അതായത്, ഏഴ് ശബാത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന വര്‍ഷം നിങ്ങള്‍ക്ക് ജൂബിലിവര്‍ഷമായിരിക്കണം എന്ന് മോശ കല്പിച്ചിരിക്കുന്നു! ബൈബിള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഓരോ യുഗത്തിലും നാല്പത് ജൂബിലികള്‍ വീതം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ ഓരോ യുഗവും അവസാനിക്കുന്നതിലും നാല്പത് എന്ന സംഖ്യയുടെ സാന്നിദ്ധ്യം ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്.

എല്ലാ അവസാനിപ്പിക്കലും നാല്പത് എന്ന സംഖ്യയുമായി ബന്ധപ്പെട്ടായിരിക്കണം എന്നതാണ് ദൈവഹിതം! സൂക്ഷ്മതയോടെ ബൈബിള്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. ദൈവികമായ എല്ലാ പദ്ധതികളിലും നാല്പത് എന്ന സംഖ്യയുടെ സാന്നിദ്ധ്യം ദര്‍ശിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, അപ്പസ്തോലികസഭയ്ക്ക് 280 വയസ്സ് പൂര്‍ത്തിയായ അതേവര്‍ഷംതന്നെ സംഭവിച്ച മിലാന്‍ വിളംബരത്തെ നാം ഗൗരവമായി പരിഗണിക്കണം. വിളംബരം നടത്തിയവര്‍ക്ക് ആ വര്‍ഷത്തിന്റെ പ്രാധാന്യം അറിയില്ലെങ്കിലും, നാമിപ്പോള്‍ അത് അറിയുന്നു.

അപ്പസ്തോലികസഭയുടെ പ്രായവും മിലാന്‍ വിളംബരവും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് ഗൗരവതരമാകുന്നുവെന്ന് ചോദിച്ചാല്‍, ഒരു പൂര്‍ത്തീകരണത്തിന്റെ അഥവാ അവസാനിക്കലിന്റെ അടയാളം ഇവിടെയുണ്ടെന്നതാണ് ഉത്തരം. ആ അടയാളം നാല്പത് എന്ന സംഖ്യയാണ്. അപ്പസ്തോലികസഭ സ്ഥാപിതമായതിനുശേഷം നാല്പത് ശബാത്ത് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് മിലാന്‍ വിളംബരം നടന്നതെങ്കില്‍, അതോടെ ആ സഭയുടെ തനതായ അസ്തിത്വം അവസാനിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. അതായത്, അപ്പസ്തോലികസഭ അതോടെ എടുക്കപ്പെട്ടു!

യേഹ്ശുവായുടെ പേരില്‍ ഒരുമിച്ച് ചേരുന്നവരുടെ സമൂഹമാണ് അവന്റെ സഭ! നാം മുന്‍പ് മനസ്സിലാക്കിയതുപോലെ, കേപ്ഫായുടെമേല്‍ സ്ഥാപിതമായ സഭയിലേക്ക് ഒരുവന് പ്രവേശനം സാദ്ധ്യമാകുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ അവന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെയാണ്. രണ്ടോമൂന്നോ പേര്‍ അവന്റെ പേരില്‍ ഒരുമിച്ച് ചേരുമ്പോള്‍ അവരുടെ മദ്ധ്യേ അവനുണ്ടായിരിക്കും. അതാണ്‌ അപ്പസ്തോലികസഭയുടെ കൂട്ടായ്മ! രണ്ടോമൂന്നോ പേര്‍ ആരുടെയെങ്കിലും പേരില്‍ സമ്മേളിച്ചാല്‍ അത് അപ്പസ്തോലികസഭ ആകില്ല! എന്നാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ഒരുമിച്ചുകൂടിയാല്‍ അത് അപ്പസ്തോലികസഭ ആകും! അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിത്തറമേല്‍ പണിയപ്പെട്ട ഈ സഭയുടെ ശിരസ്സും മൂലക്കല്ലും മ്ശിയാഹാണ്! 

സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുള്ള തങ്ങളുടെ പ്രബോധനങ്ങളിലൂടെയാണ് കേപ്ഫായും സഹഅപ്പസ്തോലന്മാരും ചേര്‍ന്ന് സഭയെ കെട്ടിപ്പടുക്കുകയും പരിപാലിക്കുകയും ചെയ്തത്. ഈ പ്രബോധനങ്ങളില്‍നിന്ന് വ്യതിചലിച്ചതോടെ ആ സഭയുടെ തനതായ അസ്തിത്വം ഇല്ലാതായി. അപ്പസ്തോലിക പ്രബോധനം ശ്രദ്ധിക്കുക: “മ്ശിയാഹിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്ക് തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും മ്ശിയാഹിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോട് പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തിയാ: 1; 6-9).

അപ്പസ്തോലിക സഭയുടെ ഈ മുന്നറിയിപ്പിനെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് നിഖ്യാസൂനഹദോസില്‍ അഭിനവാചാര്യന്മാര്‍ തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തിയത്. യേഹ്ശുവാ മ്ശിയാഹിനെ തള്ളിക്കളയുകയും, പകരം കോണ്‍സ്റ്റന്റൈന്‍ നിര്‍ദ്ദേശിച്ച യീസുസിനെ (IESUS) അവര്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ സൂനഹദോസിനെ തുടര്‍ന്നാണ് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിര്‍ത്തലാക്കിയത്. അതുവരെ വിശ്വാസികള്‍ ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലായിരുന്നു. ഏകസത്യദൈവത്തില്‍ മൂന്ന് ആളത്വം ആരോപിച്ചതും നിഖ്യാസൂനഹദോസിലാണ്. അതിനുശേഷമാണ് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ സ്നാനം നല്‍കുന്ന രീതി ആരംഭിച്ചത്. യേഹ്ശുവാ മ്ശിയാഹ് എന്ന പേര് പറയാതെയുള്ള സ്നാനത്തിന് തുടക്കമിട്ടത്, യീസുസിന്റെ സ്വീകാര്യത നഷ്ടപ്പെടുമെന്ന കാരണത്താല്‍ കൂടിയാണ്യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്നാനം സ്വീകരിക്കണമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് കേപ്ഫായായിരുന്നു. ഏത് പേരില്‍ സ്നാനം സ്വീകരിക്കണമെന്ന് സഭയ്ക്കുവേണ്ടി സഭയുടെ ആചാര്യന്‍ പ്രഖ്യാപിച്ചുവോ, ആ പേര് അഭിനവാചാര്യന്മാര്‍ തള്ളിക്കളഞ്ഞു. അതോടെ ഈ സഭ കേപ്ഫായുടെ സഭയല്ലാതായി.

യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്നാനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ കേപ്ഫായില്‍ സ്ഥാപിതമായ യേഹ്ശുവായുടെ സഭയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളു. ആ സ്നാനം നിര്‍ത്തലാക്കപ്പെട്ടതോടെ യേഹ്ശുവായുടെ സഭയില്‍ അംഗങ്ങളാകാനുള്ള അവസരം മനുഷ്യര്‍ക്ക് നിഷേധിക്കപ്പെട്ടു. എന്നാല്‍, തങ്ങളുടേതല്ലാത്ത കാരണത്താല്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള സ്നാനം സ്വീകരിക്കാന്‍ സാധിക്കാതെവരികയും, അതിനാല്‍ത്തന്നെ അപ്പസ്തോലിക സഭയുടെ ഭാഗമാകാതെ മരണമടയുകയും ചെയ്തിട്ടുള്ളവരുടെ ആത്മാക്കള്‍ക്ക് പ്രത്യാശ നല്‍കുന്ന ഒരു സന്ദേശം ബൈബിളില്‍ വായിക്കാന്‍ സാധിക്കും. മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള സന്ദേശമാണത്. ആ സന്ദേശം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിന് ജ്ഞാനസ്‌നാനം സ്വീകരിക്കണം?”(1 കോറിന്ത്‌: 15; 29). ഈ സന്ദേശത്തിന്റെ വിശദാംശങ്ങളിലേക്കോ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള വിശകലനത്തിലേക്കോ ഇപ്പോള്‍ കടക്കുന്നില്ല. എന്തെന്നാല്‍, ജ്ഞാനസ്നാനത്തെ സംബന്ധിച്ച് വിശാലമായ വിവരണത്തോടെയുള്ള മറ്റൊരു ലേഖനം ഉടന്‍തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍, അപ്പസ്തോലിക സഭയുമായി ബന്ധപ്പെട്ട വിഷയത്തില്‍ത്തന്നെ നമ്മുടെ പഠനം തുടരാം.

മുന്‍പ് പറഞ്ഞതുപോലെ, നാല്പത് ശബാത്ത് വര്‍ഷം പൂര്‍ത്തിയായതോടെ അപ്പസ്തോലിക സഭ എടുക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. നിഖ്യാസൂനഹദോസിലൂടെ യേഹ്ശുവാ മ്ശിയാഹിനെ തള്ളിക്കളയുകയും, അവന്റെ പേരിലുള്ള ജ്ഞാനസ്നാനം നിര്‍ത്തലാക്കുകയും ചെയ്തതാണ് ഇതിന് കാരണം. അപ്പസ്തോലിക സഭയുടെ ശിരസ്സും മൂലക്കല്ലും യേഹ്ശുവായാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, യേഹ്ശുവായെ തള്ളിക്കളഞ്ഞ ഒരു സമൂഹത്തെ അപ്പസ്തോലിക സഭ എന്ന് വിളിക്കാന്‍ കഴിയില്ല. മാത്രവുമല്ല, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിര്‍ത്തലാക്കിയതിലൂടെ അപ്പസ്തോലിക സഭയിലേക്ക് പ്രവേശിക്കുന്നവര്‍ ഇല്ലാതായി. എന്തെന്നാല്‍, സഭയിലേക്കുള്ള പ്രവേശനകവാടമാണ് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം. ഈ പ്രവേശനകവാടമാണ് കോണ്‍സ്റ്റന്റൈന്റെ ആജ്ഞാനുവര്‍ത്തികളായ ആചാര്യസമൂഹം അടച്ചുകളഞ്ഞത്! പ്രവേശനകവാടം അടയ്ക്കപ്പെട്ടതോടെ സ്വാഭാവികമായിത്തന്നെ അപ്പസ്തോലികസഭ എടുക്കപ്പെട്ടു. കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ സ്ഥാപിതമായ ആ സഭ എടുക്കപ്പെട്ടതോടെ തുറക്കപ്പെട്ടത് ഗ്രീക്ക് മിത്തോളജിയില്‍ അധിഷ്ഠിതമായ കോണ്‍സ്റ്റന്റൈന്‍ സഭയാണ്! യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചുവെന്നതാണ്‌ നിഖ്യാസൂനഹദോസിലെ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തുടര്‍ന്നുള്ള പഠനത്തില്‍ ഈ സൂനഹദോസിലെ തീരുമാനങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും എന്നതിനാല്‍, ജ്ഞാനസ്നാനം നിരോധിച്ചതിന്റെ കാരണം ഇവിടെ കുറിക്കുന്നില്ല. (കാരണത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല)

വിഭജനത്തിനും ചിതറിക്കപ്പെടലിനും മുന്‍പുണ്ടായിരുന്ന സഭയുടെ ഇരുന്നൂറ്റിയെണ്‍പത് വര്‍ഷത്തെ ചരിത്രമാണ് നാമിവിടെ മനസ്സിലാക്കിയത്. വചനാധിഷ്ഠിതമായ വ്യാഖ്യാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ സഭാശ്രേഷ്ഠന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കിലും, അക്കാലത്തൊന്നും സഭ വിഭജിക്കപ്പെടുകയോ ചിതറിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ചുരുക്കം ചിലരെങ്കിലും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച് പുറത്തുപോയിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. യേഹ്ശുവായുടെ മനുഷ്യാവതാരകാലത്തും ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു വെളിപ്പെടുത്തല്‍ നോക്കുക: “ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യംമുതലേ അവന്‍ അറിഞ്ഞിരുന്നു. അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്ക് വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞത്. ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല”(യോഹന്നാ‌ന്‍: 6; 63-66).

യേഹശുവായില്‍നിന്ന് നേരിട്ട് വചനം ശ്രവിക്കുകയും അവന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തവരില്‍ അനേകംപേര്‍ പിന്നീട് വിശ്വാസം ഉപേക്ഷിച്ചുവെന്നതിന്റെ തെളിവാണ് നാമിവിടെ വായിച്ചത്. അതുപോലെതന്നെ, യേഹ്ശുവായില്‍ വിശ്വസിച്ചിട്ടും അവനെ അനുഗമിക്കാന്‍ തയ്യാറാകാത്തവരെക്കുറിച്ചും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്ന് ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു”(യോഹന്നാ‌ന്‍: 12; 42, 43). വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്. ഇത്തരത്തിലുള്ള വ്യതിചലനത്തെക്കുറിച്ച് അപ്പസ്തോലനായ ശൗവുല്‍ നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: “ആകയാല്‍, നില്‍ക്കുന്നു എന്ന് വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ”(1 കോറിന്ത്‌: 10; 12). വലിയ ഗൗരവത്തോടെ പരിഗണിക്കേണ്ട മുന്നറിയിപ്പാണിത്. കാരണം, രക്ഷയിലേക്ക് കടന്നുവന്നവരെ ഏതുവിധേനയും തട്ടിയെടുക്കാന്‍ സാത്താന്‍ ചുറ്റിത്തിരിയുന്നുണ്ട്. ഈ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍”(1 കേപ്ഫാ: 5; 8, 9).

യിരെമിയാഹിന്റെ പ്രവചനവും മിലാന്‍ വിളംബരവും!

മിലാന്‍ വിളംബരവും അതിനുശേഷം നടന്ന നിഖ്യാസൂനഹദോസുമാണ് അപ്പസ്തോലികസഭയുടെ എടുക്കപ്പെടലിന് ആധാരമായ സംഭവവികാസങ്ങള്‍. അപ്പസ്തോലികസഭയുടെ അടിസ്ഥാനശിലയായ യേഹ്ശുവായെ തള്ളിക്കളഞ്ഞതിന്റെ പരിണിതഫലമായിരുന്നു ഈ എടുക്കപ്പെടല്‍. യിരെമിയാഹിന്റെ പ്രവചനവുമായി ഈ സംഭവത്തിന് നേരിട്ട് ബന്ധമുണ്ട്. പ്രവചനമിതാണ്: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 11-13). ബി.സി. 626 -ലാണ് യിരെമിയാഹ് പ്രവചനം ആരംഭിച്ചത്. അതായത്, ഈ പ്രവചനവും നിഖ്യാസൂനഹദോസും തമ്മിലുള്ള കാലദൈര്‍ഘ്യം 950 വര്‍ഷമാണ്‌.

യിരെമിയാഹിന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്നതാണ് മിലാന്‍ വിളംബരത്തിനുശേഷം നടന്ന നിഖ്യാസൂനഹദോസില്‍ നാം കണ്ടത്. യിരെമിയാഹ് പ്രവചിച്ച നാള്‍മുതല്‍ നിഖ്യാസൂനഹദോസിന് മുന്‍പുവരെയുള്ള കാലത്തൊരിക്കല്‍പ്പോലും ദൈവജനം ഒന്നടങ്കം തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ചതായി മനസ്സിലാക്കാന്‍ സാധിക്കില്ല. യിസ്രായേലിലെയും യെഹൂദായിലെയും വ്യക്തികളും കുടുംബങ്ങളും പലപ്പോഴും തങ്ങളുടെ ദൈവമായ യാഹ്‌വെയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചിട്ടുണ്ട്. പുരാതന യിസ്രായേലിലെ ചില സമൂഹങ്ങള്‍ കൂട്ടത്തോടെ അന്യദൈവാരാധനയിലേക്ക് തിരിഞ്ഞ ചരിത്രവും ബൈബിളിലുണ്ട്. മോശയുടെ അസാന്നിദ്ധ്യത്തില്‍ യിസ്രായേല്‍ജനം മരുഭൂമിയില്‍ വച്ച് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചത് അതിന് ഒരു ഉദാഹരണമാണ്. എന്നിരുന്നാലും, യിസ്രായേലിന്റെയോ യെഹൂദായുടെയോ ചരിത്രത്തില്‍ അവരുടെ ഔദ്യോഗിക നേതാക്കന്മാര്‍ ഒരു പ്രഖ്യാപനത്തിലൂടെ തങ്ങളുടെ ദൈവത്തെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. അതായത്, യിരെമിയാഹിന്റെ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, തങ്ങളുടെ ദൈവത്തെ മാറിയ ചരിത്രം പുരാതന യിസ്രായേലില്‍ സംഭവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആധുനിക യിസ്രായേലായ ക്രൈസ്തവരുടെ ചരിത്രം പരിശോധിക്കുമ്പോഴും സമാനമായ കാര്യങ്ങളാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപ്പസ്തോലന്മാരുടെ കാലം മുതല്‍ മിലാന്‍ വിളംബരം വരെയുള്ള നാളുകളില്‍, ക്രൈസ്തവര്‍ തങ്ങളുടെ രക്ഷകനും നാഥനുമായ യേഹ്ശുവായെ ഉപേക്ഷിച്ചിട്ടില്ല. യേഹ്ശുവാ എന്ന പേരില്‍ത്തന്നെയാണ് അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചിരുന്നത്. ജ്ഞാനസ്നാനം നല്‍കിയിരുന്നതും യേഹ്ശുവാ മ്ശിയാഹിന്റെ പേരിലായിരുന്നു. കൂടാതെ, കേപ്ഫാ മുതല്‍ സില്‍വെസ്റ്റര്‍ ഒന്നാമന്‍ വരെയുള്ള 33 മാര്‍പ്പാപ്പമാരില്‍ ആരും യേഹ്ശുവാ എന്ന പേര് ഔദ്യോഗികമായി നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍, മിലാന്‍ വിളംബരത്തിനുശേഷം കോണ്‍സ്റ്റന്റൈന്‍ വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസില്‍ അത് സംഭവിച്ചു. അതുകൊണ്ടുതന്നെയാണ് യിരെമിയാഹിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണവുമായി മിലാന്‍ വിളംബരത്തിനും നിഖ്യാസൂനഹദോസിനും ബന്ധമുണ്ടെന്ന് പറയുന്നത്.

കേപ്ഫാ പ്രഖ്യാപിച്ച വിശ്വാസത്തിലും യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷകളിലും സൂക്ഷ്മതയോടെ സഭ നിലനിന്നത് മിലാന്‍ വിളംബരംവരെ മാത്രമായിരുന്നു. ഈ വിളംബരത്തിനുശേഷം നടന്നത് പന്ത്രണ്ടുവര്‍ഷം നീണ്ട ആസൂത്രണവും ഗൂഢാലോചനയുമാണ്! പന്ത്രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റന്റൈന്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടുകയും യേഹ്ശുവായെ തള്ളിക്കളയുകയും ചെയ്തു! നിഖ്യാസൂനഹദോസ് എന്നറിയപ്പെടുന്ന ആ സമ്മേളനത്തിലാണ് യേഹ്ശുവായ്ക്ക് പകരം ഗ്രീക്ക് ദൈവമായ യീസുസിനെ (IESUS) പ്രതിഷ്ഠിച്ചത്! യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം നിരോധിച്ചത് യീസുസിനെ പ്രതിഷ്ഠിക്കുന്നതിന്റെ മുന്നൊരുക്കമായിരുന്നുപിന്നീട് അവര്‍ യേഹ്ശുവായെ പൂര്‍ണ്ണമായും നീക്കംചെയ്യുകയും, പകരം യീസുസിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ചരിത്രസത്യങ്ങളുടെ ശേഷിപ്പുകളെ അതിന്റെ അടയാളങ്ങള്‍പ്പോലും നീക്കംചെയ്തുകൊണ്ടാണ് വ്യാജചരിത്രം രചിക്കപ്പെട്ടത്. യെഹൂദ പാരമ്പര്യങ്ങള്‍ക്ക് പകരം ഗ്രീക്ക് പാരമ്പര്യങ്ങള്‍ പ്രതിഷ്ഠിക്കാന്‍ അപസര്‍പ്പക കഥകളും ചരിത്രത്തിന്റെ വ്യാജനിര്‍മ്മിതിയും അനിവാര്യമായിരുന്നുസത്യപ്രബോധനം നിലയ്ക്കുമ്പോള്‍ സത്യം വിസ്മൃതിയിലാകും! അതുപോലെതന്നെ, അസത്യം ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ അതാണ്‌ സത്യമെന്ന അബദ്ധധാരണ അരക്കിട്ടുറപ്പിക്കപ്പെടും. ഇങ്ങനെയാണ് അസത്യം ലോകത്തില്‍ ആധിപത്യം ഉറപ്പിക്കുന്നത്.

ഗ്രീക്കുകാരുടെ പ്രധാന ദൈവമായ സിയൂസിന്റെ പുത്രനാണ് യെഹൂദായിലെ ബേത്‌ലെഹെമില്‍ ജനിച്ചതെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പ്രഖ്യാപിച്ചപ്പോള്‍, അന്നത്തെ ക്രൈസ്തവാചാര്യന്മാര്‍ക്ക് അത് അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. കാരണം, മിലാന്‍ വിളംബരത്തിലൂടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ക്രിസ്തുമതത്തിന്റെ കടിഞ്ഞാണ്‍ കോണ്‍സ്റ്റന്റൈന്‍ തന്റെ കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞിരുന്നു! ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഒരു സൂനഹദോസ് വിളിച്ചുകൂട്ടാന്‍ കോണ്‍സ്റ്റന്റൈന്‍ മുതിര്‍ന്നത് ഇതിന്റെ തെളിവാണ്. സാധാരണഗതിയില്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കുന്നത് സഭയുടെ ഏറ്റവും ഉന്നതപദവിയിലുള്ള വ്യക്തിയായിരിക്കും. ക്രൈസ്തവസഭയുടെ ഉന്നതസ്ഥാനീയനായി പരിഗണിക്കപ്പെടുന്നത് പോപ്പ് ആണെന്ന് നമുക്കറിയാം. ക്രൈസ്തവസഭയ്ക്ക് അന്നും പോപ്പ് ഉണ്ടായിരുന്നു! സില്‍വെസ്റ്റര്‍ ഒന്നാമനായിരുന്നു അന്നത്തെ പോപ്പ്! ഈ പോപ്പ് നിഖ്യാസൂനഹദോസില്‍ പങ്കെടുത്തുപോലുമില്ല എന്നതാണ് ചരിത്രസത്യം!

കോണ്‍സ്റ്റന്റൈന്‍സഭയും നിഖ്യാവിശ്വാസപ്രമാണവും!

അപ്പസ്തോലികസഭയുടെ അടിസ്ഥാനശിലയാകാന്‍ താന്‍ യോഗ്യനാണെന്ന് ശിമെയോന്‍ എന്ന കേപ്ഫാ തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ തെളിയിച്ചു. ഈ വിശ്വാസപ്രഖ്യാപനത്തിന് പ്രതിഫലമായാണ് സഭയെ കെട്ടിപ്പടുക്കാനും സഭാമക്കള്‍ക്ക് പ്രബോധനം നല്‍കാനുമുള്ള സുപ്രധാനമായ ചുമതല യേഹ്ശുവാ അവനെ ഭരമേല്‍പ്പിച്ചത്. കേപ്ഫായുടെ ആദ്യത്തെ പ്രസംഗത്തോടെതന്നെ ജ്ഞാനസ്നാനം സ്വീകരിച്ച് സഭയുടെ ഭാഗമായത് മൂവായിരത്തോളം യെഹൂദരായിരുന്നു. യേഹ്ശുവായോടുകൂടെ ശേഖരിച്ചതുകൊണ്ടുതന്നെ, നിഖ്യാസൂനഹദോസുവരെ ഒരിക്കല്‍പോലും അപ്പസ്തോലികസഭ ചിതറിക്കപ്പെട്ടില്ല. കേപ്ഫാ പ്രഖ്യാപിച്ച വിശ്വാസസത്യങ്ങളായിരുന്നു അന്നുവരെ അപ്പസ്തോലികസഭയുടെ വിശ്വാസപ്രമാണം. എന്നാല്‍, നിര്‍ണ്ണായക ഘട്ടത്തില്‍, നിഖ്യാസൂനഹദോസില്‍ പുതിയൊരു വിശ്വാസപ്രമാണം പ്രഖ്യാപിക്കുകയും തങ്ങളുടെ നാഥനായ യേഹ്ശുവായെ നീക്കംചെയ്ത് കോണ്‍സ്റ്റന്റൈന്‍ നിര്‍ദ്ദേശിച്ച യീസുസിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അതോടെ, അപ്പസ്തോലികസഭയുടെ സ്ഥാനത്ത് കോണ്‍സ്റ്റന്റൈന്‍ സഭ സ്ഥാപിതമായി. യിരെമിയാഹിന്റെ പ്രവചനത്തിന്റെ നിറവേറല്‍ക്കൂടിയായിരുന്നു അത്.

ഒരു വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന സഭ നിലനില്‍ക്കുന്നത് ആ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിക്കുന്ന  കാലത്തോളം മാത്രമാണ്. സഭയുടെ കാര്യത്തില്‍ മാത്രമല്ല, ഏതൊരു പ്രസ്ഥാനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അടിസ്ഥാനം. കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിന് യേഹ്ശുവായുടെ അംഗീകാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, കേപ്ഫാ പ്രഖ്യാപിച്ച വിശ്വാസത്തില്‍ നിലനിന്ന കാലത്തോളം ആ സഭ ചിതറിക്കപ്പെടാതെ യേഹ്ശുവാ സംരക്ഷിച്ചു. എന്നാല്‍, കേപ്ഫാ പ്രഖ്യാപിച്ച വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച കോണ്‍സ്റ്റന്റൈന്‍ സഭ, വചനം അന്വര്‍ത്ഥമാക്കിക്കൊണ്ട് അനേകം കഷണങ്ങളായി ചിതറിക്കപ്പെട്ടു! ഇന്ന് യീസുസ് എന്ന ജീസസിന്റെ പേരില്‍ ലോകത്തുള്ളത് നാല്പത്തയ്യായിരത്തോളം സഭകളാണ്. യേഹ്ശുവായോടൊപ്പം ശേഖരിക്കാത്തവര്‍ ചിതറിച്ചുകളയും എന്ന വചനം എത്രമാത്രം യാഥാര്‍ത്ഥ്യമായി എന്ന് നാമിവിടെ തിരിച്ചറിയണം. നാല്പത്തയ്യായിരം കഷണങ്ങളില്‍ ഒന്നില്‍പ്പോലും യേഹ്ശുവാ ഇല്ല എന്നതിന് ഇതില്‍പ്പരം വലിയൊരു ദൃഷ്ടാന്തം നമുക്കാവശ്യമുണ്ടോ? യേഹ്ശുവായുടെ മുന്നറിയിപ്പ് ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു”(മത്തായി: 12; 30).

കേപ്ഫായുടെ നേതൃത്വത്തില്‍ അപ്പസ്തോലന്മാര്‍ പ്രസംഗിച്ചതല്ലാത്ത വേറൊരു യേഹ്ശുവായെ ആരെങ്കിലും പ്രസംഗിച്ചാല്‍ അത് സ്വീകരിക്കരുത് എന്ന മുന്നറിയിപ്പ് ശൗവുല്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: “എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്ന് പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക”(2 കോറിന്ത്‌: 11; 4). പൈശാചികതയ്ക്ക് അനായാസം കീഴടങ്ങുന്നതാണ് നിഖ്യാസൂനഹദോസില്‍ കണ്ടത്. അപ്പസ്തോലിക പ്രബോധനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വിശ്വാസപ്രമാണം ഈ സൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ടു! നിഖ്യാസൂനഹദോസിനുശേഷം പ്രസംഗിക്കപ്പെട്ടത് അപ്പസ്തോലന്മാര്‍ പ്രസംഗിച്ച യേഹ്ശുവായെ ആയിരുന്നില്ല; മറിച്ച്, കോണ്‍സ്റ്റന്റൈന്‍ നിര്‍ദ്ദേശിച്ച യീസുസിനെയായിരുന്നു. അങ്ങനെ യിരെമിയാഹിന്റെ പ്രവചനവും യേഹ്ശുവായുടെ മുന്നറിയിപ്പും മാത്രമല്ല, അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിന്നുള്ള പിന്മാറ്റവും യാഥാര്‍ത്ഥ്യമായി.

മിലാന്‍ വിളംബരം മുതല്‍ നിഖ്യാസൂനഹദോസ് വരെയുള്ള പന്ത്രണ്ടുവര്‍ഷത്തെ നിഗൂഢമായ ആസൂത്രണത്തിലൂടെയാണ് യീസുസ് എന്ന വ്യാജ മ്ശിയാഹിനെ അവര്‍ സൃഷ്ടിച്ചത്. ഈ സൂനഹദോസിനെ ചുറ്റിപ്പറ്റി അനേകം ദുരൂഹതകള്‍ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്തൊക്കെയാണ് ആ ദുരൂഹതകള്‍ എന്ന് മനോവ ഇവിടെ വ്യക്തമാക്കാം.

മിലാന്‍ വിളംബരം മുതല്‍ നിഖ്യാസൂനഹദോസ് വരെയുള്ള പന്ത്രണ്ട് വര്‍ഷവും, അതിനുശേഷം പത്ത് വര്‍ഷവും ക്രൈസ്തവസമൂഹത്തെ നയിച്ചത് സില്‍വെസ്റ്റര്‍ ഒന്നാമന്‍ ആയിരുന്നു. സൂനഹദോസ് വിളിച്ചുചേര്‍ക്കാന്‍ അധികാരമുള്ള ഏക വ്യക്തിയും അദ്ദേഹമാണ്. എന്നാല്‍, സില്‍വെസ്റ്റര്‍ ഒന്നാമന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ആ ദുരൂഹമായ സൂനഹദോസില്‍ അദ്ദേഹം പങ്കെടുത്തതുമില്ല. ഇതാണ് നിഖ്യാസൂനഹദോസിനെ സംബന്ധിക്കുന്ന ഒന്നാമത്തെ ദുരൂഹത! ഈ സൂനഹദോസിലെ തീരുമാനങ്ങളെ അസാധുവാക്കുന്നതും ഇതുതന്നെ! ഈ സൂനഹദോസില്‍ അദ്ധ്യക്ഷത വഹിച്ച ഹോസിയുസ് ഓഫ് കോര്‍ഡുബാ (Hosius of Corduba) എന്ന സ്പാനിഷ് ബിഷപ്പുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്ന അസാധാരണ ബന്ധവും നിഖ്യാസൂനഹദോസിനെ സംബന്ധിക്കുന്ന ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. ചക്രവര്‍ത്തിയുടെ ഈ താത്പര്യമാണ് ഹോസിയുസിനെ സൂനഹദോസിന്റെ അദ്ധ്യക്ഷസ്ഥാനത്ത് എത്തിച്ചത്അന്നത്തെ പോപ്പായിരുന്ന സില്‍വെസ്റ്റര്‍ ഒന്നാമനെ മാറ്റിനിര്‍ത്തി, സ്പെയിനിലെ കോര്‍ഡുബായില്‍ നിന്നുള്ള ഒരു ബിഷപ്പിനെ സൂനഹദോസിന്റെ അദ്ധ്യക്ഷനാക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് സാധിച്ചത്, മിലാന്‍ വിളംബരത്തോടെ ക്രൈസ്തവസമൂഹത്തിനുമേല്‍ രാഷ്ട്രീയം പിടിമുറുക്കിയതിന്റെ തെളിവാണ്.  

എന്നാല്‍, കോണ്‍സ്റ്റന്റൈന്റെ താത്പര്യം രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു. ഹോസിയുസുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് അടുപ്പമുണ്ടായിരുന്നത് വെറും ഒരു രാഷ്ട്രീയകാരണംകൊണ്ടായിരുന്നില്ല. വചനവിരുദ്ധവും അപ്പസ്തോലിക പ്രബോധനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതുമായ നിഖ്യാവിശ്വാസപ്രമാണത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ എന്നതിനൊപ്പം, അപ്പസ്തോലികസഭ തള്ളിക്കളഞ്ഞ തെര്‍ത്തുല്യന്റെ ത്രിത്വവാദം ഉയര്‍ത്തിപ്പിടിച്ച വ്യക്തികൂടിയായിരുന്നു ഹോസിയുസ്. തന്റെ ആഗ്രഹത്തിനനുസരിച്ച് സഭയുടെ പ്രബോധനങ്ങളെ മാറ്റിമറിക്കാനും, അതുവഴി ഗ്രീക്ക് പൈശാചികതയും ക്രിസ്തീയതയും തമ്മില്‍ സമന്വയിപ്പിക്കാനും ഹോസിയുസുമായുള്ള സൗഹൃദം സഹായിക്കുമെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് അറിയാമായിരുന്നു.

നാം ഇവിടെ ചില സുപ്രധാന വിഷയങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കേണ്ടതുണ്ട്. ത്രിത്വവാദത്തിന്റെ ഉത്ഭവവും അതിന്റെ പരിണാമവുമാണ് അതില്‍ പ്രധാനം. അതുപോലെ, നിഖ്യാസൂനഹദോസിന് മുന്‍പ് നടന്ന സൂനഹദോസുകളെക്കുറിച്ചും ഒരു പൊതുവായ ധാരണ ഉണ്ടായിരിക്കണം. ഇവിടെ നാം ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ത്രിത്വവാദത്തിന്റെ ഉദ്ഭവത്തെയും പരിണാമത്തെയും സംബന്ധിക്കുന്ന സത്യങ്ങളാണ്. അപ്പസ്തോലനായ യോഹന്നാന്റെ മരണത്തിന് ശേഷം ഏകദേശം അമ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് തെര്‍ത്തുല്യന്‍ എന്ന വ്യക്തി ത്രിത്വവാദവുമായി രംഗത്തുവന്നത്. അപ്പസ്തോലന്മാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍പ്പോലും അബദ്ധസിദ്ധാന്തങ്ങളുമായി പലരും രംഗപ്രവേശം ചെയ്തിരുന്നു. എന്നാല്‍, വിശ്വാസികള്‍ അത്തരം ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ അപ്പസ്തോലന്മാര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഗലാത്തിയാക്കാര്‍ക്കും കോറിന്തുകാര്‍ക്കും എഴുതിയ ലേഖനങ്ങളിലെ ശൗവുലിന്റെ മുന്നറിയിപ്പുകള്‍ ഇതിന് തെളിവാണ്. തങ്ങള്‍ പ്രസംഗിച്ചതല്ലാത്ത യേഹ്ശുവായെയോ തങ്ങളുടേതല്ലാത്ത സുവിശേഷങ്ങളെയോ സ്വീകരിക്കുന്നവര്‍ വഴിതെറ്റിപ്പോകുമെന്ന് അപ്പസ്തോലന്മാര്‍ സഭാമക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപ്പസ്തോലന്മാരുടെ കാലഘട്ടത്തില്‍പ്പോലും അബദ്ധസിദ്ധാന്തങ്ങള്‍ സഭയില്‍ കടന്നുവന്നിരുന്നു എന്നതിന്റെ തെളിവാണ് ഈ താക്കീതുകള്‍.

അപ്പസ്തോലന്മാരില്‍ ഏറ്റവും ഒടുവില്‍ മരണമടഞ്ഞത് യോഹന്നാനാണ്. അത് ആദ്യനൂറ്റാണ്ടിന്റെ അവസാനത്തില്‍ (ഏകദേശം എ.ഡി. 100) ആയിരുന്നു. യോഹന്നാന്റെ മരണത്തിനുശേഷം, സഭാമക്കള്‍ അബദ്ധസിദ്ധാന്തങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി. എങ്കിലും, എ.ഡി. 100 മുതല്‍ എ.ഡി. 200 വരെയുള്ള കാലഘട്ടത്തില്‍ പ്രാദേശികമായി ഉയര്‍ന്നുവന്ന അത്തരം ആശയങ്ങള്‍ക്ക് സാര്‍വ്വത്രിക സ്വാധീനം ലഭിച്ചിരുന്നില്ല. എന്നാല്‍, ആ നൂറ്റാണ്ടിന്റെ അവസാനത്തോടെ ത്രിത്വവാദം ഉയര്‍ന്നുവന്നു..ഡി. 155-നും എ.ഡി. 160-നും ഇടയില്‍ ജനിക്കുകയും എ.ഡി. 220-ന് ശേഷം മരിക്കുകയും ചെയ്ത തെര്‍ത്തുല്യന്റെ അനേകം പഠനങ്ങളില്‍ ഒന്നായിരുന്നു ഈ ത്രിത്വവാദം! വടക്കന്‍ ആഫ്രിക്കയിലെ കാര്‍ത്തേജ് നഗരത്തില്‍ (ഇന്നത്തെ ടുണീഷ്യ) ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ചിലര്‍ തെര്‍ത്തുല്യന്റെ ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെങ്കിലും, അക്കാലത്ത് അത്തരം ആശയങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ല. അതായത്, മുന്‍പ് നാം മനസ്സിലാക്കിയിട്ടുള്ളതുപോലെ, തെര്‍ത്തുല്യന്റെ വാദങ്ങളെ അക്കാലത്തെ സഭാനേതൃത്വം അംഗീകരിച്ചില്ല എന്നതാണ് ചരിത്രസത്യം. വചനവിരുദ്ധമായ ഇത്തരം ആശയങ്ങളെ നിരാകരിക്കുന്നതിനുവേണ്ടിയാണ് അക്കാലത്ത് പ്രാദേശിക സൂനഹദോസുകള്‍ വിളിച്ചുചേര്‍ത്തിരുന്നത്. 

പ്രാദേശിക സൂനഹദോസുകളില്‍ പ്രധാനപ്പെട്ടത് കാര്‍ത്തേജില്‍ (Carthage) നടന്ന രണ്ട് സൂനഹദോസുകളാണ്. ഒന്നാമത്തേത് നിഖ്യാസൂനഹദോസിന് മുന്‍പും രണ്ടാമത്തേത് ശേഷവുമായിരുന്നു. ജ്ഞാനസ്നാനത്തെ സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.ഡി. 256-ല്‍ കാര്‍ത്തേജില്‍ (Carthage) ഒരു പ്രാദേശിക സൂനഹദോസ് വിളിച്ചുചേര്‍ക്കപ്പെട്ടത്. ഇന്നത്തെ ടുണീഷ്യയാണ് അന്നത്തെ കാര്‍ത്തേജ്. ആ സൂനഹദോസില്‍ അദ്ധ്യക്ഷം വഹിച്ചത് കാര്‍ത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയന്‍ (Cyprian) ആണ്..ഡി. 397- ല്‍ കാര്‍ത്തേജില്‍ വച്ചുതന്നെ നടന്ന മറ്റൊരു സൂനഹദോസിലാണ് ബൈബിളിലെ നവീനഗ്രന്ഥങ്ങളുടെ കാനോന്‍ നിശ്ചയിക്കപ്പെട്ടത്. മത്തായിയുടെ സുവിശേഷം മുതല്‍ വെളിപാട് വരെയുള്ള 27 പുസ്തകങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത് അന്നാണ്. ഈ സൂനഹദോസും പ്രാദേശികമായി നടന്ന സൂനഹദോസ് ആയിരുന്നു. എന്നിരുന്നാലും ഈ തീരുമാനം സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടു.

ഈ സൂനഹദോസിന് നേതൃത്വം നല്‍കിയത് ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിനാണ്. ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിന്‍ എന്നാണ് പില്‍ക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടത്. അഗസ്റ്റിന്‍ ബിഷപ്പായിരുന്ന ഹിപ്പോ റെജിയസ് സ്ഥിതിചെയ്യുന്നത്, തെര്‍ത്തുല്യന്‍ ജീവിച്ചിരുന്ന വടക്കന്‍ ആഫ്രിക്കന്‍ പ്രവശ്യയില്‍ തന്നെയാണ്. തെര്‍ത്തുല്യന്‍ കൊണ്ടുവന്ന ത്രിത്വവാദം അംഗീകരിക്കപ്പെട്ട നിഖ്യാസൂനഹദോസിന് ശേഷം 71 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിഷപ്പ് പദവിയില്‍ അഗസ്റ്റിന്‍ അവരോധിതനായി. ത്രിത്വത്തെക്കുറിച്ച് ബൗദ്ധികപരമായ ഗവേഷണങ്ങള്‍ നടത്തിയ അഗസ്റ്റിന്‍, പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആ ഉദ്യമത്തില്‍നിന്നും പിന്‍വാങ്ങിയ വ്യക്തികൂടിയാണ്. ത്രിത്വവാദത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് പഠിക്കുമ്പോള്‍ അദ്ദേഹത്തെ ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. തിരസ്കരിക്കപ്പെട്ട ത്രിത്വവാദം എങ്ങനെ സ്വീകാര്യമായി എന്നറിയണമെങ്കില്‍ നാം ഒരിക്കല്‍ക്കൂടി പിന്നിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. തെര്‍ത്തുല്യനില്‍നിന്ന് നിഖ്യാസൂനഹദോസ് വരെയുള്ള വഴിയിലൂടെയാണ് നമ്മുടെ ഈ അന്വേഷണാത്മക യാത്ര.

മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ത്രിത്വവാദം ഉയര്‍ത്തിയ വ്യക്തിയാണ് തെര്‍ത്തുല്യന്‍ എന്ന് നാം കണ്ടു. ഏകസത്യദൈവം ഏകനല്ലെന്നും, ദൈവത്തില്‍ പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം എന്നിങ്ങനെ മൂന്ന് ആളുകളുണ്ടെന്നുമുള്ള സിദ്ധാന്തത്തെയാണ് ത്രിത്വവാദം എന്ന് വിശേഷിപ്പിക്കുന്നത്. യേഹ്ശുവായുടെ അപ്പസ്തോലന്മാര്‍ പ്രസംഗിച്ചിരുന്ന സത്യസുവിശേഷത്തിന് വിരുദ്ധമായ ഈ ആശയത്തിലേക്ക് അനേകര്‍ ആകൃഷ്ടരായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അപ്പസ്തോലന്മാര്‍ തങ്ങളുടെ ശുശ്രൂഷ പൂര്‍ത്തിയാക്കി പറുദീസാ പൂകിയതിനുശേഷം പ്രചരിക്കപ്പെട്ടതുകൊണ്ടാണ് അനേകര്‍ ഈ ആശയത്താല്‍ വഞ്ചിതരായത്. മാത്രവുമല്ല, വിശുദ്ധലിഖിതങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സാഹചര്യമില്ലാത്തതും വചനവിരുദ്ധ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ കാരണമായി. എന്നാല്‍, തെര്‍ത്തുല്യന്റെ ത്രിത്വവാദത്തെ നിഷേധിക്കുന്ന ആശയങ്ങളും അക്കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. തെര്‍ത്തുല്യന്റെ വാദത്തിന്റെ ചുവടുപിടിച്ച്, നാലാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന അരിയന്‍വാദം അവയില്‍ പ്രധാനപ്പെട്ടതാണ്.

യേഹ്ശുവായുടെ ദൈവികതയുമായി ബന്ധപ്പെട്ട് അലക്സാണ്ട്രിയയിലെ ഒരു പുരോഹിതനായിരുന്ന അരിയൂസ് ഉയര്‍ത്തിയ ആശയമാണ് അരിയന്‍വാദം’. എ.ഡി. 318-ലാണ് ഈ വാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തെര്‍ത്തുല്യന്‍ വാദിച്ചതുപോലെ പിതാവും പുത്രനും വെവ്വേറെ ആളുകളാണ് എന്ന വാദം അരിയൂസും അംഗീകരിക്കുന്നു. എന്നാല്‍, യേഹ്ശുവായെ ദൈവമായി അംഗീകരിക്കുന്നില്ല എന്നതായിരുന്നു ഇരുവരുടെയും ആശയങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ് യേഹ്ശുവാ എന്നും, ദൈവത്തെപ്പോലെ അവന്‍ ആരംഭമില്ലാത്തവനല്ലെന്നും അരിയൂസ് തന്റെ സിദ്ധാന്തത്തിലൂടെ വാദിക്കുന്നു. ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട യാഥാര്‍ത്ഥ്യം, ഈ രണ്ട് വ്യക്തികളും ഉയര്‍ത്തിയത് വചനവിരുദ്ധമായ ആശയങ്ങളായിരുന്നുവെന്നാണ്. പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായി ജീവിച്ചുവെന്നാണ്‌ തെര്‍ത്തുല്യന്‍ വാദിച്ചത്എന്നാല്‍, അക്കാലത്തും അപ്പസ്തോലിക പ്രബോധനങ്ങളെ പിന്തുടരുന്നവര്‍ സഭയിലുണ്ടായിരുന്നു. വിശുദ്ധലിഖിതങ്ങള്‍ വായിച്ച് സത്യം അറിഞ്ഞവരായിരുന്നില്ല അവര്‍. മറിച്ച്, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ അതേപടി വാമൊഴിയായി തലമുറകളിലേക്ക് പകര്‍ന്ന് സത്യത്തില്‍ നിലനിന്നവരാണ്!

മുന്‍പ് നാം മനസ്സിലാക്കിയതുപോലെ, പ്രാദേശികമായി ഉയര്‍ന്നുവരുന്ന വചനവിരുദ്ധ ആശയങ്ങളെ നിരാകരിക്കാനും സഭാമക്കളെ സത്യത്തോട് ചേര്‍ത്തുനിര്‍ത്താനുമാണ് പ്രാദേശിക സൂനഹദോസുകള്‍ വിളിച്ചുകൂട്ടിയിരുന്നത്. എന്നാല്‍, അപ്പസ്തോലന്മാരുടെ ശുശ്രൂഷാകാലഘട്ടം അവസാനിച്ചതോടെ, പ്രാദേശിക തലത്തില്‍ ഒതുങ്ങിനില്‍ക്കാത്ത ആശയപ്രചാരണങ്ങള്‍ സഭാമക്കള്‍ക്കിടയില്‍ നടന്നു. ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന വചനവിരുദ്ധ ആശയങ്ങളില്‍ പ്രധാനപ്പെട്ടത് തെര്‍ത്തുല്യന്റെ ത്രിത്വവാദവും അരിയൂസിന്റെ അരിയന്‍വാദവും ആണ്. മാത്രവുമല്ല, ഈ ആശയങ്ങള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തേക്കും പ്രചാരം ലഭിക്കുകയും സഭാമക്കള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ രൂപമെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സാര്‍വ്വത്രികമായ ഒരു സൂനഹദോസ് വിളിച്ചുകൂട്ടാന്‍ തീരുമാനമുണ്ടാകുന്നത്. ആ സൂനഹദോസാണ് നിഖ്യാസൂനഹദോസ് എന്നറിയപ്പെടുന്ന വിവാദസൂനഹദോസ്!  

അലക്സാണ്ട്രിയന്‍ സഭയില്‍ ആരംഭിച്ച അരിയന്‍വാദം (Arianism) പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് നിഖ്യാസൂനഹദോസ് വിളിച്ചുകൂട്ടിയത്ഇവിടെ നാം തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, അതില്‍ ഒന്നിന്റെ കാര്യത്തില്‍ മാത്രം പരിഹാരം എന്നത് ഒരു അജണ്ടയുടെ ഭാഗമായിരുന്നു. തെര്‍ത്തുല്യന്റെ ത്രിത്വസിദ്ധാന്തം അംഗീകരിക്കുകയും, മ്ശിയാഹ് ദൈവവും മനുഷ്യനുമായാണ് ഈ ഭൂമിയില്‍ ജീവിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതായിരുന്നു ആ അജണ്ട! സഭയിലെ വിശ്വാസികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത വരട്ടുവാദങ്ങളാണ് ത്രിത്വത്തെ സംബന്ധിക്കുന്ന വിശദീകരങ്ങളായി ഇവര്‍ നല്‍കിയത്. ഇസ്ലാം എന്നൊരു മതം ഉണ്ടാകാന്‍തന്നെ കാരണമായ ത്രിത്വവാദം ഇന്നും ഉത്തരമില്ലാത്ത സമസ്യയായി നിലനില്‍ക്കുന്നു. അന്നുമിന്നും ഇസ്ലാം ചോദിച്ചുകൊണ്ടിരിക്കുന്ന മൂന്ന് ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവരാകാന്‍ തക്കവിധം ക്രൈസ്തവസമൂഹത്തെയാകെ പ്രതിരോധത്തിലാക്കിയത് തെര്‍ത്തുല്യനും കോണ്‍സ്റ്റന്റൈനുമാണ്.

ഇസ്ലാംമതത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് നിഖ്യാവിശ്വാസപ്രമാണം എന്താണെന്ന് ഒരു ഹ്രസ്വവിവരണം നല്‍കേണ്ടതുണ്ട്. നിഖ്യാസൂനഹദോസില്‍ തെര്‍ത്തുല്യന്റെ വചനവിരുദ്ധ ആശയങ്ങളെ അപ്പാടെ ഏറ്റെടുക്കുകയും, അത് ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസപ്രമാണമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് നാം കണ്ടത്. അരിയന്‍വാദത്തെ പാഷണ്ഡതയായി പ്രഖ്യാപിച്ചുവെന്ന ഒരു നന്മ മാത്രമേ നിഖ്യാസൂനഹദോസില്‍ സംഭവിച്ചിട്ടുള്ളൂ. എന്നാല്‍, അതിനോളംതന്നെ വലിയ ദൈവദൂഷണമായ ത്രിത്വവാദത്തെ ക്രൈസ്തവരുടെ വിശ്വാസപ്രമാണമായി സൂനഹദോസ് പ്രഖ്യാപിച്ചു. അത് ദൈവത്തോടുള്ള വെല്ലുവിളിയായിരുന്നു. താന്‍ ഏകനാണെന്നും തനിക്കൊരു പങ്കാളിയില്ലെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള ദൈവത്തിനെതിരേയുള്ള വെല്ലുവിളിയായിരുന്നു അതെന്നതിന്റെ ഏറ്റവും വലിയ തെളിവ് നിഖ്യാസൂനഹദോസ് നടന്ന സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥതന്നെയാണ്. ഇന്ന് തുര്‍ക്കിയുടെ ഭാഗമായ ഇസ്നിക് (Isnik) ആണ് അന്ന് നിഖ്യാ എന്നറിയപ്പെട്ടിരുന്നത്. ക്രൈസ്തവര്‍ മഹാഭൂരിപക്ഷമായിരുന്ന ആ സ്ഥലത്ത് ഇന്ന് വിദേശത്തുനിന്ന് സന്ദർശകരായി എത്തുന്നവരല്ലാതെ, തദ്ദേശീയരായ ഒരു ക്രൈസ്തവനെപ്പോലും കാണാന്‍ സാധിക്കില്ല! ദൈവത്തെ വെല്ലുവിളിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്.

നിഖ്യാവിശ്വാസപ്രമാണത്തില്‍ നാം കാണുന്നത് ദൈവത്തില്‍ മൂന്ന് ആളത്വമുണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന സാഹസികമായ വിഫലശ്രമമാണ്‌. പൂര്‍ണ്ണമായ ബോദ്ധ്യത്തോടെ വിശ്വാസപ്രമാണം ഏറ്റുപറയണമെങ്കില്‍ അതിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കണം. കടലാസില്‍ എഴുതിവച്ചത് അര്‍ത്ഥം ഗ്രഹിക്കാതെ വായിച്ചാല്‍ അത് വിശ്വാസപ്രഖ്യാപനമാകില്ല. ഇവിടെ ഒരുകാര്യം നാം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ഇന്നോളം ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്ത ഈ വിശ്വാസപ്രമാണമാണ് അപ്പസ്തോലികസഭ എടുക്കപ്പെടാന്‍ കാരണമായത്. യേഹ്ശുവായുടെ മുന്‍പില്‍ കേപ്ഫാ ഏറ്റുപറഞ്ഞതും അപ്പസ്തോലന്മാര്‍ ദൈവജനത്തെ പഠിപ്പിച്ചതുമായ സത്യങ്ങളെ നിഷേധിച്ചുകൊണ്ട് ആര്‍ക്കും അപ്പസ്തോലിക സഭയുടെ ഭാഗമായിരിക്കാന്‍ സാധിക്കില്ല. പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെന്നും അവന്‍ യേഹ്ശുവാ ആണെന്നും പ്രഖ്യാപിക്കുന്ന പ്രവാചകലിഖിതങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നിഖ്യാവിശ്വാസപ്രമാണം പടച്ചുണ്ടാക്കിയത്.

യേശൈയാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7). പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഒരുവന് നല്കപ്പെട്ടിരിക്കുന്നതാണ്. അവന്‍ ശക്തനായ ദൈവമാണെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. യാതൊരു ദുരൂഹതയുമില്ലാതെ, ഏതൊരു ശിശുവിനും ഗ്രഹിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് യേശൈയാഹിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തെര്‍ത്തുല്യനും കോണ്‍സ്റ്റന്റൈനും ചേര്‍ന്ന് ക്രൈസ്തവരുടെമേല്‍ കെട്ടിവച്ച ത്രിത്വസിദ്ധാന്തം ആര്‍ക്കും മനസ്സിലായില്ല. അതുകൊണ്ടുതന്നെ, അവരെല്ലാം കൂട്ടത്തോടെ ഇസ്ലാംമതത്തില്‍ ചേക്കേറി!

തികച്ചും വചനവിരുദ്ധമായ നിഖ്യാവിശ്വാസപ്രമാണം അധരങ്ങളില്‍ ഉരുവിടുന്നതുപോലും അശുദ്ധിയായതുകൊണ്ട് അത് ഇവിടെ കുറിച്ച് ആരെയെങ്കിലും അശുദ്ധരാക്കാന്‍ മനോവ ആഗ്രഹിക്കുന്നില്ല. കാരണം, വിശ്വാസപ്രമാണം ഉരുവിടുന്നവര്‍ പ്രഖ്യാപിക്കുന്നത് തങ്ങളുടെ വിശ്വാസമാണ്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവിധം ദൈവദൂഷണം കുത്തിനിറച്ചാണ് ആ വിശ്വാസപ്രമാണം തയ്യാറാക്കിയിരിക്കുന്നത്. ആയതിനാല്‍, നിഖ്യാസൂനഹദോസില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ മാത്രം ഇവിടെ കുറിക്കാം.

ത്രിത്വവാദം സ്ഥാപിച്ചു: യേഹ്ശുവാ ഈ ഭൂമിയില്‍ ജീവിച്ചത് പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായാണെന്ന് പ്രഖ്യാപിച്ചതാണ് ഈ സൂനഹദോസിലെ ഒന്നാമത്തെ തീരുമാനം. അതായത്, പിതാവും പുത്രനും തുല്യരും ഒരേ സത്തയില്‍പ്പെട്ടവരുമാണ് (homoousios) എന്ന വിശ്വാസപ്രമാണം ഔദ്യോഗികമായി അംഗീകരിച്ചു. കൂടാതെ, അരിയന്‍ വാദത്തെ പാഷണ്ഡതയായി പ്രഖ്യാപിക്കുകയും ചെയ്തു. വചനവിരുദ്ധവും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ക്ക് നേര്‍വിപരീതവുമായ പ്രഖ്യാപനമാണിത്. യേഹ്ശുവാ ഏകസത്യദൈവമാണെന്നും ഈ ഭൂമിയിലേക്ക് അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായി വന്നുവെന്നുമാണ് വിശുദ്ധലിഖിതങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യം. അപ്പസ്തോലന്മാരുടെ പ്രബോധനവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. യേഹ്ശുവാ ഈ ഭൂമിയില്‍ തന്റെ കുരിശുമരണംവരെ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്ന് വ്യക്തമാക്കുന്ന അപ്പസ്തോലിക പ്രബോധനം ശ്രദ്ധിക്കുക: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി”(ഫിലിപ്പി: 2; 6-8). യേഹ്ശുവായെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യത്തെയും അപ്പസ്തോലികസഭയുടെ പ്രബോധനങ്ങളെയും നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിഖ്യാസൂനഹദോസ് വിളിച്ചുചേര്‍ക്കപ്പെട്ടതെന്ന് മനസ്സിലാക്കാന്‍ ഇതിലേറെ തെളിവിന്റെ ആവശ്യമില്ല! 

നിഖ്യാവിശ്വാസപ്രമാണം: ഈ വിശ്വാസപ്രമാണത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ചുള്ള ക്രിസ്തീയവിശ്വാസം രേഖപ്പെടുത്തുകയും അത് ക്രൈസ്തവ സമൂഹത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് സൂനഹദോസിലെ മറ്റൊരു തീരുമാനം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ എന്ന പ്രയോഗംതന്നെ ഇവര്‍ ഒന്നല്ല എന്ന പ്രഖ്യാപനമായി കാണാം. പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെന്നുള്ള പ്രവാചകലിഖിതത്തെ അസാധുവാക്കുന്നതാണ് ഈ തീരുമാനം. യേശൈയാഹിന്റെ പ്രവചനം ഇവിടെ ആവര്‍ത്തിക്കുന്നില്ല. ദൈവത്തില്‍ മൂന്ന് ആളത്വം ഉണ്ടെന്നുള്ള വിജണ്ഡവാദത്തെ സഭയുടെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിച്ചതോടെ, കോണ്‍സ്റ്റന്റൈന്‍ സ്ഥാപിച്ച മതത്തിന് അപ്പസ്തോലികസഭയുമായി ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു! 

ജ്ഞാനസ്നാനം: യേഹ്ശുവായുടെ പേരില്‍ മാത്രമുള്ള ജ്ഞാനസ്നാനം പൂര്‍ണ്ണമായി നിരോധിക്കുകയും, പകരം, ത്രിത്വത്തിന്റെ പേരില്‍ ജ്ഞാനസ്നാനം നല്‍കണമെന്ന് ഈ സൂനഹദോസ് തീരുമാനിക്കുകയും ചെയ്തു. ഇതായിരുന്നു മറ്റൊരു പൈശാചിക തീരുമാനം. നിഖ്യാസൂനഹദോസിന്റെ ആരാധകരും സ്തുതിപാഠകരും പ്രചാരകരുമായി രംഗത്തുള്ളവര്‍ വിശ്വാസികളെ ബോദ്ധ്യപ്പെടുത്തേണ്ടത് ത്രിത്വത്തിന്റെ ആ പേര് എന്താണെന്നതാണ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം നല്‍കണമെന്ന് തന്നെയാണ് യേഹ്ശുവാ കല്പിച്ചത് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍, ആ പേര് ഏതാണെന്ന് കണ്ടെത്തണം. പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ് ത്രിത്വമെങ്കില്‍, ത്രിത്വത്തിന്റെ പേരെന്താണ്? അത് ഒരേയൊരു പേരാണെന്ന് യേഹ്ശുവായുടെ വചനംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്മാരിലൂടെയും യേഹ്ശുവാ നേരിട്ടും അറിയിച്ച ആ പേര് ഏതാണെന്ന് അപ്പസ്തോലന്മാര്‍ക്ക് വ്യക്തമായറിയാമായിരുന്നു.

ശിഷ്യനായ പീലിപ്പോയോട് താനും പിതാവും ഒന്നാണെന്ന് മനുഷ്യപുത്രനായ യേഹ്ശുവാ വ്യക്തമാക്കിയതുകൂടാതെ, താന്‍ ധരിച്ചിരിക്കുന്നത് തനിക്ക് പിതാവ് നല്‍കിയ അവന്റെ പേരാണെന്നും യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, നീ എനിക്ക് നല്‍കിയ നിന്റെ പേരില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു”(യോഹന്നാ‌ന്‍: 17; 12). യേഹ്ശുവാ ധരിച്ചിരിക്കുന്നത് അവന്‍ സ്വര്‍ഗ്ഗത്തില്‍ ദൈവമായിരുന്നപ്പോള്‍ ധരിച്ചിരുന്ന പേരുതന്നെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. യേഹ്ശുവാ എന്ന പേരിന്റെ അര്‍ത്ഥം യാഹ്‌വെ രക്ഷിക്കുന്നു എന്നാണ്. യേഹ്ശുവാ എന്ന പേരിന് അവന്റെ ദൗത്യവുമായി ബന്ധമുണ്ട്.

യേഹ്ശുവാ എന്ന പേര് രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേരാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ആയവന്‍ യേഹ്ശുവാ ആണെന്നും ഈ പേരിലാണ് ജ്ഞാനസ്നാനം നല്‍കേണ്ടതെന്നും അപ്പസ്തോലന്മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് നിറഞ്ഞപ്പോള്‍ കേപ്ഫാ ഇപ്രകാരം വിളിച്ചുപറഞ്ഞത്: “കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38, 39). ജ്ഞാനസ്നാനം സ്വീകരിക്കേണ്ടത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലാണ്. ഈ പേരിലല്ലാത്ത ജ്ഞാനസ്നാനം സാധുവല്ല! അപ്പസ്തോലന്മാര്‍ ചില വിശ്വാസസമൂഹങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, യേഹ്ശുവായുടെ പേരിലല്ലാത്ത സ്നാനങ്ങള്‍ സ്വീകരിച്ചവരോട് ഈ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കണമെന്ന് കല്‍പ്പിച്ചതായി കാണാം.

ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏത് സ്‌നാനമാണ് സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ ശൗവുല്‍ പറഞ്ഞു: യോഹന്നാന്‍ തനിക്ക് പിന്നാലെ വരുന്നവനില്‍, അതായത്, യേഹ്ശുവായില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണ് നല്‍കിയത്. അവര്‍ ഇതുകേട്ട് നാഥനായ യേഹ്ശുവായുടെ പേരില്‍ സ്‌നാനം സ്വീകരിച്ചു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 19; 3-5). യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യവും ദൈവഹിതവുമാണ് ഇത് വ്യക്തമാക്കുന്നത്. അപ്പസ്തോലിക സഭയില്‍ ഒരുവന്‍ അംഗമാകുന്നത് ഇങ്ങനെയായിരുന്നു. ഈ സ്നാനം നിരോധിച്ചതോടെ അപ്പസ്തോലിക സഭയില്‍ ചേരാന്‍ ആര്‍ക്കും അവസരമില്ലാതായി! ഇതുമായി ബന്ധപ്പെട്ട പ്രബോധനങ്ങളും മറ്റ് വിശദീകരണങ്ങളും തുടക്കത്തില്‍ നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

നിഖ്യാസൂനഹദോസോടെ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പൂര്‍ണ്ണമായി നിരോധിച്ചുവെങ്കില്‍, അതിനുശേഷം നല്‍കപ്പെട്ട സ്നാനങ്ങള്‍ അസാധുവാണ് എന്ന യാഥാര്‍ത്ഥ്യമാണ് നാമിവിടെ തിരിച്ചറിയേണ്ടത്. യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ അപ്പസ്തോലികസഭയില്‍ അംഗമാകാന്‍ സാധിക്കുകയുള്ളൂ. അതായത്, നിഖ്യാസൂനഹദോസിനുശേഷം ഒരുവന്‍പോലും അപ്പസ്തോലികസഭയില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല.

ക്രൈസ്തവരുടെ പുനരധിവാസം: റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുകയും, പീഡനങ്ങളില്‍നിന്ന് ഓടിപ്പോയവരെയും വിശ്വാസത്തില്‍നിന്ന് അകന്നവരെയും തിരിച്ച് സഭയിലേക്ക് സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതാണ് നിഖ്യാസൂനഹദോസ് എടുത്ത മറ്റൊരു തീരുമാനം. മിലാന്‍ വിളംബരത്തോടെ റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവപീഡനം അവസാനിച്ചുവെന്നത് കാലങ്ങളായി പ്രചരിപ്പിക്കപ്പെട്ട ഒരു അസത്യമാണ്. ഇങ്ങനെയൊരു പൊതുബോധം ലോകത്ത് സൃഷ്ടിക്കപ്പെട്ടുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, നിഖ്യാസൂനഹദോസിനുശേഷം ക്രൈസ്തവപീഡനം കൂടുതല്‍ രൂക്ഷമായി എന്നതാണ് യാഥാര്‍ത്ഥ്യം. നിഖ്യാസൂനഹദോസിലെ തീരുമാനപ്രകാരം നടപ്പാക്കിയ ക്രൈസ്തവ പുനരധിവാസം എന്തായിരുന്നുവെന്ന് പരിശോധിച്ചാല്‍ ഈ സത്യം തിരിച്ചറിയാന്‍ സാധിക്കും. നിഖ്യാവിശ്വാസപ്രമാണം സകല ക്രൈസ്തവരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവൃത്തിയായിരുന്നു ക്രൈസ്തവ പുനരധിവാസം. വ്യത്യസ്ത ആശയങ്ങളെ പിന്തുടരുന്നവര്‍ക്ക് നിഖ്യാവിശ്വാസപ്രമാണം ഏറ്റുപറഞ്ഞ് കോണ്‍സ്റ്റന്റൈന്‍ സഭയുടെ ഭാഗമാകാം. അങ്ങനെ വരുന്നവര്‍ക്ക് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരില്ല!

ക്രൈസ്തവരുടെ പുനരധിവാസത്തിന് ഒരു നിബന്ധനകൂടി ഉണ്ടായിരുന്നു. മുന്‍പ് യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ത്രിത്വത്തിന്റെ പേരില്‍ പുനര്‍സ്നാനം സ്വീകരിക്കണം എന്നതായിരുന്നു ആ നിബന്ധന. അതായത്, അപ്പസ്തോലിക പാരമ്പര്യങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് വരുന്നവര്‍ക്ക് മാത്രമാണ് പുതിയ സഭയുടെ ഭാഗമാകാന്‍ സാധിക്കുന്നത്. കേപ്ഫാ അടക്കമുള്ള സകല അപ്പസ്തോലന്മാരെയും അസാധുവാക്കുന്ന സൂനഹദോസാണ് നിഖ്യായില്‍ നടന്നതെന്ന് തിരിച്ചറിയാന്‍ ഇതിലേറെ എന്തെങ്കിലും തെളിവ് വേണോ? യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ധീരരക്തസാക്ഷികളാകുകയും ചെയ്ത യഥാര്‍ത്ഥ വിശുദ്ധരെയാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ആജ്ഞാനുവര്‍ത്തികളും സ്തുതിപാഠകരുമായ ആചാര്യന്മാര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. ഇവിടെ ഒരു സത്യം നാം തിരിച്ചറിയണം. എന്തെന്നാല്‍, അപ്പസ്തോലികസഭയുടെ പാരമ്പര്യങ്ങളെ തള്ളിക്കളയുകയും ഗ്രീക്ക് പൈശാചികതയില്‍ അധിഷ്ഠിതമായ നിഖ്യാസഭയുടെ പാരമ്പര്യത്തിലേക്ക് കടന്നുവരുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ് പീഡനങ്ങളില്‍നിന്ന് മോചനം ലഭിച്ചിരുന്നത്. ത്രിത്വത്തിന്റെ പേരിലുള്ള പുനര്‍സ്നാനം എന്നത് അന്ന് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ വിഷയമാണ്. ചരിത്രം പുനര്‍വായനയ്ക്കും വചനാധിഷ്ഠിത വിശകലനത്തിനും വിധേയമാക്കിയാല്‍ ഈ സത്യങ്ങളെല്ലാം ഗ്രഹിക്കാന്‍ സാധിക്കും.

എപ്പിസ്കോപ്പല്‍ അതോറിറ്റി: പ്രധാന നഗരങ്ങളായ റോം, അലക്സാണ്ട്രിയ, അന്ത്യോഖ്യ എന്നിവിടങ്ങളിലെ അധികാരം ഉറപ്പിക്കുകയും മെത്രാന്മാരുടെ അധികാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിഖ്യാ സൂനഹദോസിലെ ഒരു സുപ്രധാന തീരുമാനമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും അബദ്ധജടിലമായ ആത്മീയ പ്രബോധനങ്ങളും വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ അമിതാധികാരം അവര്‍ക്ക് ആവശ്യമായിരുന്നു. എല്ലാ വിശ്വാസികളും രാജകീയ പൗരോഹിത്യത്തിന്റെ ഭാഗമായിരുന്നിട്ടും, ഒരു പ്രത്യേക വിഭാഗത്തിന്റെ അധികാരസ്ഥാനമായി പൗരോഹിത്യത്തെ നിജപ്പെടുത്തിക്കൊണ്ടാണ് ഈ മാറ്റം നടപ്പാക്കിയത്. കാലാന്തരത്തില്‍, ഈ പൗരോഹിത്യ സംവിധാനം കൂടുതല്‍ ശക്തിപ്രാപിക്കുകയും വിശ്വാസികളും പുരോഹിതരും തമ്മിലുള്ള ബന്ധം ജന്മി-കുടിയാന്‍ ബന്ധംപോലെ ആയിത്തീരുകയും ചെയ്തു.

ചക്രവര്‍ത്തിമാരും പൗരോഹിത്യവും തമ്മില്‍ രാഷ്ട്രീയവും ആത്മീയവുമായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു. ചക്രവര്‍ത്തിമാര്‍ പൗരോഹിത്യത്തിന് സമ്പത്തും സൗകര്യങ്ങളും നല്‍കുമ്പോള്‍, ചക്രവര്‍ത്തിമാരുടെ ഭാര്യമാരെയും ബന്ധുക്കളെയും വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ടാണ് പൗരോഹിത്യം അതിനുള്ള പ്രത്യുപകാരം ചെയ്തത്. പരസ്പരം സഹകരിച്ച് മുന്നോട്ടുപോയ പോപ്പ് പദവിയും ചക്രവര്‍ത്തി പദവിയും സഭാനേതൃത്വത്തെ ഗര്‍വ്വിന്റെ പര്യായങ്ങളാക്കി മാറ്റി. വിശ്വാസികളെ എക്കാലവും തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്താന്‍ ദൈവവചനത്തെ അവര്‍ വളച്ചൊടിച്ചു പഠിപ്പിച്ചു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെല്ലാം അഭിഷിക്തരായിരിക്കെ, പൗരോഹിത്യ സംവിധാനത്തിന് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ് അഭിഷിക്തപദവി എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ് വചനത്തെ അവര്‍ വളചോടിച്ചത്. ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്’ എന്ന് ദൈവം അരുളിച്ചെയ്തത് തങ്ങളെക്കുറിച്ചാണെന്ന് വിശ്വസിപ്പിച്ചതിലൂടെ, വിശ്വാസികളെ തങ്ങളുടെ അടിമകളായി നിലനിര്‍ത്തുന്നതില്‍ പൗരോഹിത്യം വിജയിച്ചു.

ഈജിപ്തില്‍നിന്ന് കാനാന്‍ദേശത്തേക്ക് യാത്രചെയ്ത യിസ്രായേല്‍ജനത്തിനെതിരേ യുദ്ധംചെയ്യാന്‍ വന്ന ജനതകളോട് ദൈവം മോശയിലൂടെ അരുളിച്ചെയ്ത വചനമാണ് ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്’ എന്നത്. ഈ വചനത്തെ തങ്ങളുടെ താന്‍പ്രാമാണിത്വത്തിനായി പൗരോഹിത്യം ദുരുപയോഗം ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. സഭാചാര്യന്മാരുടെ വചനവിരുദ്ധമായ ആശയങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താല്‍, അവരെയെല്ലാം 'പാഷണ്ഡികള്‍' എന്ന് മുദ്രകുത്തി സഭയില്‍നിന്ന് പുറത്താക്കുന്ന രീതിയും നിലനിന്നിരുന്നു. പാഷണ്ഡത ആരോപിക്കപ്പെട്ടവരുടെ ആശയങ്ങളെ അംഗീകരിക്കുന്നവരെയും അവര്‍ സഭാഭ്രഷ്ടരാക്കി. വചനാധിഷ്ഠിതമായ സത്യങ്ങള്‍ വെളിപ്പെടുത്താന്‍ തുനിഞ്ഞ നിരവധി വ്യക്തികള്‍ വന്നിട്ടുണ്ടെങ്കിലും, അവര്‍ വിളിച്ചുപറഞ്ഞ സത്യങ്ങളെ പാഷണ്ഡതയായി പ്രഖ്യാപിച്ചതിലൂടെ ആ സത്യങ്ങള്‍ തമസ്കരിക്കപ്പെട്ടു. മാത്രവുമല്ല, ഇന്ന് സഭാപിതാക്കന്മാരായി പരിഗണിക്കുന്നത് അപ്പസ്തോലന്മാരെയോ അവരുടെ പ്രബോധനങ്ങളെ പിന്തുടര്‍ന്നവരെയോ അല്ല. മറിച്ച്, നിഖ്യാസൂനഹദോസിനുശേഷം വന്നവരെയും ആ വിശ്വാസപ്രമാണത്തെ പിന്തുടരുന്നവരെയുമാണ്. അതായത്, ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് 1700 വര്‍ഷത്തെ പാരമ്പര്യം മാത്രമേയുള്ളൂ.

ഈസ്റ്റര്‍ ദിനം: ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നതിനുള്ള തീയതി ഏകീകരിച്ച് ഒരു കലണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനമെടുത്തത് ഈ സൂനഹദോസിലായിരുന്നു. ഒറ്റനോട്ടത്തില്‍ ശ്ലാഘനീയമായി തോന്നാവുന്ന ഈ തീരുമാനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കെണിയുണ്ട്. മോശയുടെ നിയമത്തെ അടിസ്ഥാനമാക്കി പുരാതന യിസ്രായേല്‍ ആചരിച്ചുപോന്നതും, അപ്പസ്തോലികസഭ പിന്തുടര്‍ന്നതുമായ ശബാത്താചരണം ശനിയാഴ്ചയില്‍നിന്ന് കോണ്‍സ്റ്റന്റൈന്റെ പ്രധാന ദൈവമായിരുന്ന സൂര്യദൈവത്തിന്റെ (സിയൂസ്) ദിനമായ ഞായറാഴ്ചയിലേക്ക് (Sunday) മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ്‌ ആ കെണി. ഇത് പിന്നീട് കാലം തെളിയിച്ചു. ശബാത്തല്ലാതെ മറ്റേതെങ്കിലും ദിവസങ്ങളോ മാസങ്ങളോ ആചരിക്കുന്നത് അപ്പസ്തോലന്മാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അപ്പസ്തോലന്മാരുടെ ലേഖനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

അപ്പസ്തോലനായ ശൗവുല്‍ ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പരാമര്‍ശം ശ്രദ്ധിക്കുക: “നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചത് വൃഥാവിലായോ എന്ന് ഞാന്‍ ഭയപ്പെടുന്നു”(ഗലാത്തിയാ: 4; 10, 11). ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കാനല്ല ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും. ശബാത്തും പെസഹായും അല്ലാതെ, മറ്റ് ആചരണങ്ങളൊന്നും അപ്പസ്തോലന്മാര്‍ പ്രോത്സാഹിപ്പിച്ചിട്ടുമില്ല! അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ നാം അപ്പസ്തോലികസഭയുടെ ഭാഗമായിരിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ, കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിര ഒരുക്കിയ കെണിയില്‍ വീണതോടെ അപ്പസ്തോലികസഭ എടുക്കപ്പെട്ടു. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ദിവസം നിശ്ചയിച്ചത് കോണ്‍സ്റ്റന്റൈന് യേഹ്ശുവായോടുള്ള സ്നേഹംകൊണ്ടായിരുന്നില്ലെന്നും അവന്റെ ദൈവത്തിന്റെ സ്മരണ മാഞ്ഞുപോകാതിരിക്കേണ്ടതിനായിരുന്നുവെന്നും നാം തിരിച്ചറിയണം. അതായത്, വാഴ്ത്തപ്പെട്ട സിയൂസ് എന്നര്‍ത്ഥമുള്ള യീസുസിനെ ക്രിസ്ത്യാനികളില്‍ കെട്ടിവെയ്ക്കുമ്പോള്‍, ഞായറാഴ്ച എന്ന സൂര്യദിനത്തെക്കൂടി അടിച്ചേല്‍പ്പിക്കേണ്ടത് കോണ്‍സ്റ്റന്റൈനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു!

മാനവരാശിയോട് കോണ്‍സ്റ്റന്റൈന്‍ ചെയ്ത ഏറ്റവും വലിയ ദ്രോഹമായി ഈ സൂനഹദോസ് പരിണമിച്ചുവെന്നതാണ്‌ ചരിത്രം നല്‍കുന്ന സാക്ഷ്യം. എന്തെന്നാല്‍, ഈ സൂനഹദോസില്‍ വെച്ചാണ് സത്യദൈവത്തെ മാറ്റി വ്യാജദൈവത്തെ ക്രൈസ്തവരുടെമേല്‍ കെട്ടിവച്ചത്. കോണ്‍സ്റ്റന്റൈന്‍ അവതരിപ്പിച്ചത് അപ്പസ്തോലന്മാര്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ദൈവത്തെയാണ്. അപ്പസ്തോലന്മാര്‍ ആരുടെ പേരില്‍ ജ്ഞാനസ്നാനം നല്‍കിയോ, ആ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം അവര്‍ നിര്‍ത്തലാക്കി. യേഹ്ശുവാ എന്ന പേര് നീക്കം ചെയ്യപ്പെട്ടതോടെ, പേര് പറയാതെയുള്ള ജ്ഞാനസ്നാനം സ്ഥാപിക്കപ്പെട്ടു. അങ്ങനെ, നാം മുന്‍പ് വായിച്ച യിരെമിയാഹിന്റെ പ്രവചനം പൂര്‍ത്തിയായി. ക്രൈസ്തവതയെ ഗ്രസിച്ച എല്ലാ ദുരന്തങ്ങളുടെയും തുടക്കം നിഖ്യാസൂനഹദോസ് ആണെന്ന് പറഞ്ഞാല്‍, അതാണ്‌ സത്യം! അതുകൊണ്ടുതന്നെ, നിഖ്യാസൂനഹദോസിനെ വഞ്ചനയുടെ സൂനഹദോസ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

നിഖ്യാസൂനഹദോസും ഇസ്ലാംമതവും!

നിഖ്യാസൂനഹദോസിലൂടെയാണ് സത്യദൈവമായ യേഹ്ശുവായെ മാറ്റി യീസുസിനെ പ്രതിഷ്ഠിച്ചതെന്ന് നാം കണ്ടു. അതോടെ സംരക്ഷണം നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായി കോണ്‍സ്റ്റന്റൈന്‍സഭ അധഃപതിക്കുക മാത്രമല്ല, അന്നുവരെ ഒറ്റ സമൂഹമായിരുന്ന അവര്‍ ചിതറിക്കപ്പെടുകയും ചെയ്തു. “എന്നെക്കൂടാതെ ശേഖരിക്കുന്നവന്‍ ചിതറിച്ചുകളയും” എന്ന് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പ് അന്വര്‍ത്ഥമാകുന്ന കാഴ്ചയ്ക്കാണ് പിന്നീട് ചരിത്രം സാക്ഷ്യംവഹിച്ചത്. അതുപോലെതന്നെ, നിഖ്യാസൂനഹദോസിന്റെ തീരുമാനപ്രകാരം പൗരസ്ത്യദേശത്ത് സ്ഥാപിച്ച അധികാരകേന്ദ്രങ്ങളായ അന്ത്യോക്യയിലും അലക്സാണ്ട്രിയയിലും ഒരു വിശ്വാസിപോലും ഇല്ലാത്തവിധം കോണ്‍സ്റ്റന്റൈന്‍ സഭ ഉന്മൂലനം ചെയ്യപ്പെട്ടു. അതിനുപകരം സ്ഥാപിതമായ മതമാണ്‌ ഇസ്ലാം.

യഥാര്‍ത്ഥത്തില്‍ കോണ്‍സ്റ്റന്റൈന്‍ സഭയ്ക്കെതിരേ ദൈവം അയച്ച പ്രതികാരമായി ഇസ്ലാംമതത്തെ കാണാവുന്നതാണ്. എന്തെന്നാല്‍, നിഖ്യാവിശ്വാസപ്രമാണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇസ്ലാംമതം പൗരസ്ത്യദേശത്ത് വളര്‍ന്നത്. അന്ന് പൗരസ്ത്യദേശത്ത് ഇസ്ലാം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കോണ്‍സ്റ്റന്റൈന്‍ നിര്‍മ്മിച്ച പുതിയ സഭയ്ക്ക് ഇന്നും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പസ്തോലികസഭയ്ക്ക് ഉത്തരമുള്ളതും കോണ്‍സ്റ്റന്റൈന്‍സഭയ്ക്ക് ഉത്തരമില്ലാത്തതുമായ മൂന്ന് ചോദ്യങ്ങളാണ് ഇസ്ലാം ഇന്നും ഉന്നയിക്കുന്നത്. ആ ചോദ്യങ്ങള്‍ ഏതെല്ലാമാണെന്നും എന്തുകൊണ്ടാണ് ഉത്തരം നല്‍കാന്‍ കോണ്‍സ്റ്റന്റൈന്‍സഭയ്ക്ക് കഴിയാത്തതെന്നും മനോവ വ്യക്തമാക്കാം.

ഇസ്ലാം ഉന്നയിക്കുന്ന ചോദ്യങ്ങള്‍!

നിഖ്യാസൂനഹദോസിനുശേഷം സ്ഥാപിതമായ കോണ്‍സ്റ്റന്റൈന്‍ സഭയോട് ഇസ്ലാം ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങളുണ്ടെങ്കിലും അവയെയെല്ലാം മൂന്ന് പ്രധാന ആശയങ്ങളിലേക്ക് ചുരുക്കാവുന്നതാണ്. എന്തെന്നാല്‍, മൂന്ന് പ്രധാന ആശയങ്ങളില്‍ ഊന്നിയുള്ളതാണ് ഇസ്ലാമിന്റെ ചോദ്യങ്ങളെല്ലാം. മൂലചോദ്യങ്ങള്‍ എന്ന് വേണമെങ്കില്‍ അവയെ വിശേഷിപ്പിക്കാവുന്നതാണ്. ഏതൊക്കെയാണ് ആ മൂലചോദ്യങ്ങള്‍? 

ചോദ്യം ഒന്ന്: ക്രിസ്തീയതയ്ക്ക് നേരേ ഇസ്ലാം ഉന്നയിക്കുന്ന മൂലചോദ്യങ്ങളില്‍ ആദ്യത്തേത് ഏകദൈവവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ പ്രചരിപ്പിച്ച ത്രിത്വത്തിലെ മൂന്ന് ആളത്വത്തെയാണ് ഇതുവഴി ഇസ്ലാം ചോദ്യംചെയ്യുന്നത്. ത്രിത്വം എന്ന് ബൈബിളില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. വചനവിരുദ്ധമായി സൃഷ്ടിച്ച ത്രിത്വ സിദ്ധാന്തത്തെക്കുറിച്ച് തങ്ങളുടെ അനുയായികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ കോണ്‍സ്റ്റന്റൈന്‍ സഭയിലെ ആചാര്യന്മാര്‍ക്ക് ഇന്നോളം സാധിച്ചിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. അതുകൊണ്ടുതന്നെ, ഇസ്ലാം ഉന്നയിക്കുന്ന ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇന്നോളം ഒരു ഇസ്ലാം-ക്രിസ്ത്യന്‍ സംവാദകനും നല്‍കിയിട്ടില്ല. ആദ്യകാലത്ത് അനേകം ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ ആചാര്യന്മാര്‍ നടത്തിയിട്ടുണ്ടെങ്കിലും, വിശുദ്ധലിഖിതങ്ങള്‍ പരിശോധിക്കാത്തതുകൊണ്ടോ, ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടോ ഗവേഷണങ്ങളെല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്തെര്‍ത്തുല്യനും അരിയൂസും അഗസ്റ്റിനും തങ്ങളുടെ ബുദ്ധികൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടത് സ്വാഭാവികമാണ്.

എന്തെന്നാല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “യേഹ്ശുവാ ഉദ്‌ഘോഷിച്ചു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്ന് മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു”(മത്തായി: 11; 25). ശിശുക്കള്‍ക്കുപോലും വായിച്ചാല്‍ മനസ്സിലാകുന്ന വിധത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സത്യമാണ് ബുദ്ധികൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചത്ഇവിടെ ഒരുകാര്യം മനോവ വ്യക്തമാക്കാം. എന്തെന്നാല്‍, ത്രിത്വം എന്ന വാക്ക് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ദൈവത്തില്‍ ത്രിത്വാവസ്ഥ ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആ ത്രിത്വാവസ്ഥ എന്നത് തെര്‍ത്തുല്യനും അരിയൂസും അഗസ്റ്റിനും പഠിപ്പിക്കുന്ന ത്രിത്വമല്ല; മറിച്ച് ആദ്യമനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവം വെളിപ്പെടുത്തിയ തന്റെ പ്രതിച്ഛായയാണ്.

ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: “ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്ക് നമ്മുടെ പ്രതിച്ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; തന്റെ പ്രതിച്ഛായയില്‍ ദൈവം അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു”(സൃഷ്ടി: 1; 26, 27). ദൈവത്തിന്റെ പ്രതിച്ഛായയാണ് ത്രിത്വം! പക്ഷികളെയോ മൃഗങ്ങളെയോ മറ്റ് ജന്തുക്കളെയോ സൃഷ്ടിച്ചപ്പോള്‍ നമുക്ക് നമ്മുടെ പ്രതിച്ഛായയിലും സാദൃശ്യത്തിലും അവയെ സൃഷ്ടിക്കാമെന്ന് ദൈവം പറഞ്ഞില്ല. മറ്റ് സൃഷ്ടികളില്‍നിന്ന് മനുഷ്യനെ വേറിട്ട്‌ നിര്‍ത്തുന്നത് അവന് ദൈവം തന്റെ പ്രതിച്ഛായ നല്‍കിയെന്നതാണ്. എന്താണ് മറ്റ് ജീവജാലങ്ങള്‍ക്ക് ഇല്ലാത്ത മനുഷ്യന്റെ പ്രത്യേകത? മനുഷ്യന് ശരീരവും മനസ്സും ആത്മാവും ഉണ്ടെന്നതാണ് ആ പ്രത്യേകത. മറ്റ് പല ലേഖനങ്ങളിലും ഈ വിഷയം ചര്‍ച്ചചെയ്തിട്ടുള്ളതിനാല്‍, ത്രിത്വത്തിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതായത്, വളരെ ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ത്രിത്വഭാവത്തെ വളരെ സങ്കീര്‍ണ്ണമാക്കുകയും ദൈവത്തില്‍ മൂന്ന് ആളത്വം ആരോപിക്കുകയും ചെയ്തതിലൂടെ വലിയ അപരാധമാണ് നിഖ്യാസൂനഹദോസ് ദൈവത്തോടും മനുഷ്യരോടും ചെയ്തത്! 

പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നത് മൂന്ന് ആളത്വമാണെന്നും അത് മനുഷ്യന് ഗ്രഹിക്കാന്‍ കഴിയാത്ത വലിയ രഹസ്യമാണെന്നും പറഞ്ഞ് വിശ്വാസികളെ ആചാര്യന്മാര്‍ ഇന്നും വഞ്ചിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഈ കപട സിദ്ധാന്തത്തെ അംഗീകരിക്കാത്തവരായ ചിലര്‍ ഏകദൈവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചു. ഇവരില്‍നിന്നാണ് മുഹമ്മദിന് ഇസ്ലാം എന്ന ആശയം ലഭിച്ചത്. കോണ്‍സ്റ്റന്റൈന്‍ സഭയിലെ വിമതരില്‍നിന്ന് ലഭിച്ച ആശയം വിപുലപ്പെടുത്തി മുഹമ്മദ്‌ സ്ഥാപിച്ചതാണ് ഇസ്ലാംമതം. അതായത്, തെര്‍ത്തുല്യനും നിഖ്യാസൂനഹദോസും ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാം എന്നൊരു മതം സ്ഥാപിതമാകുമായിരുന്നില്ല. എന്തെന്നാല്‍, അപ്പസ്തോലികസഭയിലെ ദൈവം ഏകനാണ്; അവന്റെ പേരാണ് യേഹ്ശുവാ! ദൈവത്തില്‍ മൂന്ന് ആളത്വമില്ലെന്നും, പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് യേഹ്ശുവായാണെന്നും വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. യേശൈയാഹിന്റെ പ്രവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൂടാതെ, യേഹ്ശുവായുടെ വാക്കുകളിലൂടെയും നാം അത് മനസ്സിലാക്കിയതാണ്.

ചോദ്യം രണ്ട്: യേഹ്ശുവായുടെ ദൈവികതയ്ക്ക് എതിരെയാണ് ഇസ്ലാം ഉന്നയിക്കുന്ന വിമര്‍ശനാത്മകമായ മറ്റൊരു ചോദ്യം. യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവമായിരുന്നുവെങ്കില്‍ അവന്‍ എങ്ങനെ മരിച്ചുവെന്നാണ് അവര്‍ ചോദിക്കുന്നത്. ഈ ചോദ്യം ഉന്നയിക്കാന്‍ ഇസ്ലാമിന് അവസരം നല്‍കിയത് തെര്‍ത്തുല്യനും നിഖ്യാവിശ്വാസപ്രമാണവുമാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം തന്റെ ദൈവികത സ്വര്‍ഗ്ഗത്തില്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ട്, ഈ ഭൂമിയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി അവതരിച്ചതാണ്‌ യേഹ്ശുവാ എന്ന സത്യത്തെ കോണ്‍സ്റ്റന്റൈന്‍ സഭ മറച്ചുവച്ചതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യത്തിന് അവസരമൊരുങ്ങിയത്. പരിപൂര്‍ണ്ണ മനുഷ്യനായി ഈ ഭൂമിയില്‍ അവതരിച്ച യേഹ്ശുവായെ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ സന്ദേശം മുന്‍പ് വിശകലനം ചെയ്തതുകൊണ്ട് അതിവിടെ ആവര്‍ത്തിക്കുന്നില്ല. കുരിശുമരണം വരെ യേഹ്ശുവാ ജീവിച്ചത് പരിപൂര്‍ണ്ണ മനുഷ്യനായാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് അവിടെ നാം വായിച്ചത്. ശൗവുലിന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു”(ഹെബ്രായര്‍: 2; 9).

യേഹ്ശുവാ ഈ ഭൂമിയിലേക്ക് വന്നത് തന്റെ ശരീരം പാപപരിഹാരബലിയായി അര്‍പ്പിക്കാനാണ്. മനുഷ്യന്‍ ചെയ്ത പാപത്തിന് മനുഷ്യന്‍തന്നെ പരിഹാരം ചെയ്യേണ്ടതുള്ളതിനാല്‍ പരിപൂര്‍ണ്ണ മനുഷ്യനായാണ് യേഹ്ശുവാ വന്നത്. മാത്രവുമല്ല, ദൈവം എന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ മരണം സാദ്ധ്യമാകുകയില്ല. ദൈവത്തിനോ ദൈവദൂതന്മാര്‍ക്കോ മരണമില്ലാത്തതുകൊണ്ട്, ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായി അവന്‍ വന്നു. ഈ യാഥാര്‍ത്ഥ്യമാണ് അപ്പസ്തോലനായ ശൗവുല്‍ തനിക്ക് ലഭിച്ച ജ്ഞാനത്തിലൂടെ വ്യക്തമാക്കിയത്. അപ്പസ്തോലികസഭ പിന്തുടര്‍ന്നത് ഈ വിശ്വാസമാണ്. അപ്പസ്തോലികമായ പ്രബോധനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് പുത്തന്‍ പ്രബോധനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, എതിരാളികള്‍ക്ക് മുന്‍പില്‍ പ്രതിരോധശേഷി നഷ്ടപ്പെട്ടവരായി നിഖ്യാസഭകള്‍ മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അപ്പസ്തോലികസഭ യഥാര്‍ത്ഥ സത്യം പ്രഘോഷിച്ചതുകൊണ്ട് നിഖ്യാസൂനഹദോസ് വരെ ഒരിക്കല്‍പ്പോലും ഈ ചോദ്യം ആരാലും ഉന്നയിക്കപ്പെട്ടില്ല!

ചോദ്യം മൂന്ന്: ഇസ്ലാമിന്റെ മൂന്നാമത്തെ ചോദ്യം യേഹ്ശുവായുടെ ദൈവപുത്രത്വത്തിനെതിരെയാണ്‌. യേഹ്ശുവാ ഒരു പ്രവാചകന്‍ മാത്രമാണെന്നും ദൈവപുത്രനെന്ന് അവനെ വിളിക്കാന്‍ പാടില്ലെന്നും ഇസ്ലാം വാദിക്കുന്നു. നിഖ്യാസൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ട യീസുസിനെതിരെയാണ് ഇസ്ലാം ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെങ്കിലും, അവര്‍ ഉദ്ദേശിക്കുന്നത് യേഹ്ശുവാ മ്ശിയാഹിനെ തന്നെയാണ്. ഇസ്ലാമില്‍നിന്ന് ഇങ്ങനെയൊരു വിമര്‍ശനം ഉയരാന്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതത്തെ കാരണം ദൈവപുത്രത്വത്തെ സംബന്ധിച്ചുള്ള ഇസ്ലാമിന്റെ അജ്ഞതയാണെങ്കില്‍, രണ്ടാമത്തെ കാരണം നിഖ്യാവിശ്വാസപ്രമാണം തന്നെയാണ്. ഈ രണ്ട് കാരണങ്ങളും മനോവ ഇവിടെ വിശദമാക്കാം.

ദൈവപുത്രത്വത്തെ സംബന്ധിച്ച് ഇസ്ലാമിന്റെ അജ്ഞതയ്ക്ക് കാരണം ദൈവ-മനുഷ്യ ബന്ധത്തെ സംബന്ധിച്ച് അവര്‍ വച്ചുപുലര്‍ത്തുന്ന അബദ്ധധാരണയാണ്. ദൈവത്തെക്കുറിച്ചും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കുറിച്ചും മുഹമ്മദിന് ലഭിച്ച പരിമിതമായ അറിവുകളാണ് അവന്‍ തന്റെ അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കിയിട്ടുള്ളത്. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യിസ്രായേലിന്റെ ദൈവത്തെക്കുറിച്ച് മുഹമ്മദിന് അറിവ് ലഭിച്ചത് സിറിയയിലെ ക്രൈസ്തവരില്‍ നിന്നായിരുന്നു. ക്രൈസ്തവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു സിറിയ. കച്ചവടവുമായി ബന്ധപ്പെട്ട് കൂടെക്കൂടെ സിറിയാ സന്ദര്‍ശിച്ചിരുന്ന മുഹമ്മദിന് അവിടെയുള്ള ക്രൈസ്തവരുമായി സൗഹൃദമുണ്ടാകുക സ്വാഭാവികമാണ്. ആ ബന്ധത്തിലൂടെ ക്രിസ്തീയതയെക്കുറിച്ചും അവരുടെ ദൈവത്തെക്കുറിച്ചുമുള്ള പ്രാഥമികമായ അറിവ് മുഹമ്മദിന് ലഭിച്ചു. സിറിയയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രൈസ്തവ മൊണാസ്ട്രികള്‍ (സന്യാസാശ്രമങ്ങള്‍) സന്ദര്‍ശിക്കുന്നത് അക്കാലത്ത് മുഹമ്മദിന്റെ പതിവായിരുന്നു. മലകള്‍ തുരന്ന് ഗുഹകള്‍ക്ക് സമാനമായ രീതിയിലാണ് അന്ന് മൊണാസ്ട്രികള്‍’ നിര്‍മ്മിച്ചിരുന്നത്. തുര്‍ക്കിയിലെ കപ്പദോക്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ മൊണാസ്ട്രികള്‍’ നേരിട്ട് കാണാന്‍ സാധിക്കും. മുഹമ്മദിന് ഖുറാന്‍ ഓതിക്കിട്ടിയെന്ന് പറയപ്പെടുന്ന സിറാഗുഹ എന്നത് ഈ മൊണാസ്ട്രികള്‍’ തന്നെയാണ്.  

സിറാഗുഹ എന്ന് മുഹമ്മദ്‌ പറയുന്ന മൊണാസ്ട്രിയില്‍ നിന്നാണ് അവന് ഇസ്ലാംമതം സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത്. ക്രൈസ്തവസന്യാസികള്‍ക്ക് വാമൊഴിയായി പകര്‍ന്ന് ലഭിച്ച അറിവുകള്‍ മുഹമ്മദിന് അവര്‍ വാമൊഴിയായിത്തന്നെ പകര്‍ന്നുകൊടുത്തു. അക്ഷരാഭ്യാസം ഇല്ലാതിരുന്ന മുഹമ്മദിന് ലിഖിതരൂപത്തിലുള്ള അറിവുകള്‍ ആവശ്യമായിരുന്നില്ല. അതായത്, മുഹമ്മദിന് ദൈവത്തെക്കുറിച്ചും ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ചുമുള്ള അറിവുകള്‍ കേള്‍വിയിലൂടെ ലഭിച്ചത് മാത്രമാണ്. അതാകട്ടെ, നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായിരുന്നു. മാത്രവുമല്ല, ക്രൈസ്തവര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്ത കാലത്താണ് ഇതൊക്കെ സംഭവിച്ചത്. അന്ന് നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ പ്രധാനപ്പെട്ടത് ത്രിത്വവുമായി ബന്ധപ്പെട്ടതായിരുന്നു. ത്രിത്വത്തിന് നിര്‍വ്വചനങ്ങള്‍ നല്‍കാന്‍ അനേകംപേര്‍ ശ്രമിച്ചു. യോസെഫും മറിയവും യീസുസും ആണ് ത്രിത്വം എന്ന വ്യാഖ്യാനവും അക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ക്കിടയിലെ ഈ തര്‍ക്കങ്ങളെക്കുറിച്ചെല്ലാം മുഹമ്മദ്‌ ബോധവാനായിരുന്നു. അയാള്‍ പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ച ഖുറാനില്‍ ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്ക് മൂന്ന് ദൈവങ്ങളുണ്ടെന്നും അതിലൊന്ന് പെണ്‍ദൈവമാണെന്നും ഖുറാനില്‍ രേഖപ്പെടുത്തിയത്, ക്രൈസ്തവരുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന വചനവിരുദ്ധ വിശ്വാസങ്ങളില്‍നിന്ന് ലഭിച്ച വികലമായ അറിവിന്റെ അടിസ്ഥാനത്തിലാണ്. ഖുര്‍ആനിലെ ഒരു ആയത്ത് ശ്രദ്ധിക്കുക: “അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍”(ഖുര്‍ആന്‍: 5; 116).

ഈസാനബിയോട് അല്ലാഹു ചോദിക്കുന്നതും, ഈസാ അതിന് മറുപടി പറയുന്നതുമാണ് ഇവിടെ നാം വായിച്ച ആയത്ത്. തന്നെയും (ഈസായെയും) തന്റെ മാതാവിനെയും (ഈസായുടെ മാതാവിനെയും) ദൈവങ്ങളാക്കാന്‍ ജനങ്ങളെ ഉപദേശിച്ചത് ഈസായാണോ എന്ന് അല്ലാഹു ഈസായോട് ചോദിക്കുന്നു. താന്‍ മനസ്സില്‍പ്പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് ഈസാ മറുപടിയായി പറയുന്നത്. അല്ലാഹുവിന്റെയും ഈസായുടെയും വാക്കുകള്‍ മുഹമ്മദിന്റെ ഭാവനയാണെന്ന് നമുക്കറിയാം. എന്നിരുന്നാലും, മുഹമ്മദ്‌ ഇങ്ങനെ പറഞ്ഞത് കോണ്‍സ്റ്റന്റൈന്‍ സഭയിലെ തര്‍ക്കങ്ങളില്‍ ഒന്നിന്റെ ചുവടുപിടിച്ചാണ്. യീസുസും മറിയവും യോസെഫും ആണ് ത്രിത്വമെന്ന് വാദിച്ചിരുന്നവരെ മുഹമ്മദിന് അറിയാമായിരുന്നു. താന്‍ അറിഞ്ഞതാണ് ക്രിസ്തീയതയിലെ യഥാര്‍ത്ഥ പ്രബോധനമെന്ന് അവന്‍ തെറ്റിദ്ധരിച്ചു. ഇതുപോലുള്ള അനേകം തെറ്റിദ്ധാരണകള്‍ ചേര്‍ത്തുവച്ച് തട്ടിക്കൂട്ടിയതാണ് ഇസ്ലാംമതംഈശോ മറിയം യൗസേപ്പ് എന്ന ത്രിത്വസങ്കല്പം കേരളത്തിലെ സുറിയാനികള്‍ക്ക് ലഭിച്ചതും ഇതേ പാഷണ്ഡതയില്‍ നിന്നുതന്നെയാണ്! അന്ത്യോഖ്യന്‍ പ്രദേശങ്ങളില്‍ ഈ പാഷണ്ഡത വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നുവെന്നതിന്റെയും അനേകരെ ഇത് സ്വാധീനിച്ചുവെന്നതിന്റെയും തെളിവാണിത്.

യേഹ്ശുവായുടെ അപ്പസ്തോലന്മാര്‍ നല്‍കിയ പ്രബോധനങ്ങളെക്കുറിച്ച് മുഹമ്മദിന് യാതൊരു വിവരവുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ച് മുഹമ്മദിനുണ്ടായിരുന്ന അറിവും കോണ്‍സ്റ്റന്റൈന്‍ സഭയില്‍നിന്ന് ലഭിച്ചതായിരുന്നു. ദൈവം തന്റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്‍ ദൈവത്തിന്റെ പുത്രനായിരുന്നുവെന്നും, അവന്‍ അനുസരണക്കേടിലൂടെ തന്റെ ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തിയെന്നും, ആ ദൈവപുത്രസ്ഥാനം വീണ്ടെടുത്ത് നല്‍കാനാണ് ദൈവം മനുഷ്യനായി അവതരിച്ചതെന്നും മുഹമ്മദിന് ആരും പറഞ്ഞുകൊടുത്തില്ല! അതുകൊണ്ടാണ്, പാപമില്ലാത്ത മനുഷ്യരെല്ലാം ദൈവമക്കളാണെന്ന് മനസ്സിലാക്കാനുള്ള അറിവ് അവന് ഇല്ലാതെപോയത്.   

പാപമില്ലാത്ത അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ആദം ദൈവപുത്രനായിരുന്നതുപോലെ, പാപമില്ലാതെ ജനിക്കുകയും മരണംവരെ പാപം ചെയ്യാതിരിക്കുകയും ചെയ്ത യേഹ്ശുവായും ദൈവപുത്രനായിരുന്നു. അതുപോലെതന്നെ, യേഹ്ശുവായില്‍ വിശ്വസിച്ച് അവന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന സകലര്‍ക്കും ദൈവമക്കളാകാന്‍ സാധിക്കും. ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: “എന്നാല്‍ അവനെ സ്വീകരിച്ചവര്‍ക്കെല്ലാം, അവന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ അധികാരം നല്‍കി”(യോഹന്നാ‌ന്‍: 1; 12).

ഇസ്ലാം ഉന്നയിക്കുന്ന മൂലചോദ്യങ്ങളാണ് നാമിവിടെ പരിശോധിച്ചത്. ഈ പരിശോധനയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സത്യമുണ്ട്. എന്തെന്നാല്‍, ഇസ്ലാമിന്റെ ചോദ്യശരങ്ങളെല്ലാം ചെന്ന് പതിക്കുന്നത് നിഖ്യാവിശ്വാസപ്രമാണത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന സഭകളിലാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ട യേഹ്ശുവായുടെ സഭയുടെ നേരേ ഇസ്ലാമിന്റെ ചോദ്യശരങ്ങളില്‍ ഒന്നുപോലും വന്നുപതിച്ചിട്ടില്ല. അതായത്, അപ്പസ്തോലികസഭയ്ക്ക് എതിരേയല്ല, കോണ്‍സ്റ്റന്റൈന്‍ സഭയ്ക്ക് എതിരേയാണ് ഇസ്ലാംമതം ഉയര്‍ന്നുവന്നത്. നിഖ്യാസൂനഹദോസിനും കോണ്‍സ്റ്റന്റൈന്‍ സഭയ്ക്കും എതിരേ ദൈവം അയച്ച പ്രതികാരമായും ഇസ്ലാംമതത്തെ കാണാംക്രിസ്തീയതയില്‍ എന്താണ് സംഭവിച്ചതെന്നും യഥാര്‍ത്ഥ ക്രിസ്തീയത എന്താണെന്നും പ്രഘോഷിക്കപ്പെട്ടാല്‍, ഇസ്ലാംമതസ്ഥര്‍ ചിന്തിച്ച് ദൃഷ്ടാന്തം കണ്ടെത്തുകയും കൂട്ടത്തോടെ ക്രിസ്തീയതയിലേക്ക് കടന്നുവരികയും ചെയ്യുമെന്ന കാര്യത്തില്‍ ആരും അതിശയിക്കേണ്ടതില്ല! എന്തെന്നാല്‍, യഥാര്‍ത്ഥ സത്യം അവരില്‍നിന്ന് മറച്ചുവെച്ചത് നിഖ്യാവിശ്വാസപ്രമാണത്തിന്റെ വക്താക്കളാണ്.

അപ്പസ്തോലികസഭ ഒരിക്കലും ആശയപരമായി പ്രതിരോധത്തിലായിട്ടില്ലെങ്കില്‍, അത് ഏകസത്യദൈവമായി യേഹ്ശുവായെ ഏറ്റുപറഞ്ഞുകൊണ്ട്, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ ഉറച്ചുനിന്നതുകൊണ്ടാണ്. വിജാതീയരുടെ ഭയവും അതുതന്നെയായിരുന്നു. ആശയപരമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് കായികമായി നേരിട്ടുകൊണ്ട് ആശയത്തെ ഇല്ലാതാക്കാന്‍ പ്രതിയോഗികള്‍ ശ്രമിച്ചത്. വിജാതീയരുടെ ഭയത്തിന്റെ മറ്റൊരു കാരണം, അപ്പസ്തോലികസഭ ധരിച്ചിരുന്ന യേഹ്ശുവാ എന്ന പേരാണ്. അതുകൊണ്ട് യേഹ്ശുവാ എന്ന പേരില്‍ സംസാരിക്കരുതെന്ന് വിജാതീയഭരണാധികാരികള്‍ അപ്പസ്തോലന്മാരെ വിലക്കി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ അവരെ വിളിച്ച് യേഹ്ശുവായുടെ പേരില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്ന് കല്പിച്ചു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 18). യേഹ്ശുവായുടെ പേരില്‍ സംസാരിക്കരുതെന്ന് കല്പിച്ചവരോട് കേപ്ഫാ പറഞ്ഞ മറുപടികൂടി ശ്രദ്ധിക്കുക: “കേപ്ഫായും യോഹന്നാനും അവരോട് മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 19).

ദൈവത്തെക്കാളുപരി മനുഷ്യനെ അനുസരിക്കുന്നവര്‍ ആയിരുന്നില്ല അപ്പസ്തോലന്മാര്‍. യേഹ്ശുവാ എന്ന രക്ഷാകരമായ പേരിനെ അവര്‍ മുറുകെപ്പിടിച്ചു. അത് ദൈവത്തിന് പ്രീതികരമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ശിമെയോന്‍ എന്ന കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിനുള്ള അംഗീകാരമായാണ് യേഹ്ശുവാ തന്റെ സഭയെ കെട്ടിപ്പടുക്കാനും സഭാമക്കള്‍ക്ക് പ്രബോധനം നല്‍കാനുമുള്ള ദൗത്യത്തിന്റെ നേതൃത്വം അവനെ ഭരമേല്പിച്ചത്. കേപ്ഫായുടെ നേതൃത്വത്തില്‍ അപ്പസ്തോലന്മാര്‍ പടുത്തുയര്‍ത്തിയ സഭയെ ചിതറാതെ സംരക്ഷിച്ചത് യേഹ്ശുവാ തന്നെയാണ്. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ നിലനിന്ന കാലത്തൊന്നും ആ സഭയ്ക്കെതിരേ പാതാളഗോപുരങ്ങള്‍ പ്രബലപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രബോധനങ്ങളെ തള്ളിക്കളഞ്ഞപ്പോള്‍, യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്, കോണ്‍സ്റ്റന്റൈന്‍ സഭ നാല്പത്തയ്യായിരം കഷണങ്ങളായി ചിതറിക്കപ്പെട്ടു! ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്!

നാല്പത്തയ്യായിരം കോണ്‍സ്റ്റന്റൈന്‍ സഭകള്‍!

വചനസത്യങ്ങള്‍ക്ക് വിരുദ്ധമായ നിഖ്യാവിശ്വാസപ്രമാണം എങ്ങനെയാണ് ഇത്രത്തോളം എളുപ്പത്തില്‍ ക്രൈസ്തവരുടെ വിശ്വാസമായി മാറിയത് എന്നൊരു ചോദ്യമുണ്ട്. പ്രസക്തമായ ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. ആത്മീയാചാര്യന്മാര്‍ നല്‍കുന്ന പ്രബോധനങ്ങളിലെ വചനവിരുദ്ധത സാധാരണക്കാര്‍ക്ക് തിരിച്ചറിയാനുള്ള സാഹചര്യം അക്കാലത്ത് വളരെ പരിമിതമായിരുന്നു. ഇന്നത്തേതുപോലെ ബൈബിള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ അവസരമുള്ള കാലമായിരുന്നില്ല അത്. പ്രവാചകലിഖിതങ്ങളുടെ പകര്‍പ്പോ, അപ്പസ്തോലന്മാര്‍ എഴുതിയ പ്രബോധനപരമായ ലേഖനങ്ങളുടെ പകര്‍പ്പോ എല്ലാ പ്രദേശങ്ങളിലും ലഭ്യമായിരുന്നില്ല. കൈകൊണ്ട് പകര്‍ത്തിയെഴുതുന്ന രീതിയായിരുന്നു അക്കാലത്ത് അവലംബിച്ചിരുന്നത്. മാത്രവുമല്ല, കൈകൊണ്ട് പകര്‍ത്തിയെഴുതുന്ന രീതി വളരെ ചെലവേറിയതും കൂടുതല്‍ സമയം ആവശ്യമുള്ളതുമായിരുന്നു.

ക്രിസ്തീയതയുടെ ആരംഭകാലത്ത് എഴുതാന്‍ പ്രധാനമായും ഉപയോഗിച്ചത് പാപ്പിറസ് ചുരുളുകളും തുകല്‍ച്ചുരുളുകളുമാണ്. ഈജിപ്തിലെ പാപ്പിറസ് ചെടിയില്‍നിന്ന് നിര്‍മ്മിക്കുന്ന, പേപ്പര്‍പോലെയുള്ള പ്രതലം പുരാതന ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ വലിയ തോതില്‍ പ്രചാരം നേടി. മൃഗങ്ങളുടെ തോലില്‍നിന്ന് ഉണ്ടാക്കുന്ന തുകല്‍ച്ചുരുളുകള്‍ പാപ്പിറസിനെക്കാള്‍ കൂടുതല്‍ ഉറപ്പും ഈടുമുള്ളവയായിരുന്നു. എന്നാല്‍, ഇവ വളരെ ചെലവേറിയതായതിനാല്‍ യൂറോപ്പിലാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. അപ്പസ്തോലന്മാരുടെ ലേഖനങ്ങള്‍ രചിക്കപ്പെട്ടതും ഇത്തരം ചുരുളുകളിലാണ്. അതിനാല്‍, സ്വാഭാവികമായും അവയുടെ കൈയെഴുത്ത് പ്രതികള്‍ വളരെ കുറഞ്ഞ എണ്ണത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, വ്യാജചരിത്രം സൃഷ്ടിക്കുന്നതിനായി ലിഖിതങ്ങള്‍ നശിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ബൈബിളിലെ നവീനഗ്രന്ഥങ്ങളുടെ ഹീബ്രുമൂലരചന നശിപ്പിക്കുകയും ഗ്രീക്ക് പരിഭാഷയെ മൂലകൃതിയായി സ്ഥാപിക്കുകയും ചെയ്തത് ഈ രീതിയിലാണ്.

ക്രിസ്തീയതയിലെ ഹെബ്രായ പശ്ചാത്തലവും അടിസ്ഥാനവും മറച്ചുവെച്ച് സമ്പൂര്‍ണ്ണ ഗ്രീക്കുവത്ക്കരണത്തിന് ഹീബ്രുലിഖിതങ്ങള്‍ ഒരു പ്രതിബന്ധമായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തീയതയെ ഗ്രീക്കുവല്‍ക്കരിക്കാനുള്ള പ്രാരംഭ നടപടികള്‍ മിലാന്‍ വിളംബരം മുതല്‍ നിഖ്യാസൂനഹദോസ് വരെയുള്ള പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ കോണ്‍സ്റ്റന്റൈന്റെ സംഘം സ്വീകരിച്ചു. നിഖ്യാ സൂനഹദോസിനുശേഷം ഹീബ്രു കൃതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. സൂനഹദോസ് നേരിട്ട് ഹീബ്രു കൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും, അതിനുശേഷം വന്ന റോമന്‍ ഭരണാധികാരികളും സഭയും അതിന് വഴിയൊരുക്കുന്ന നയങ്ങള്‍ സ്വീകരിച്ചിരുന്നു.

ഹീബ്രുഭാഷയില്‍ രചിക്കപ്പെട്ട കൃതികള്‍ ഇല്ലായ്മചെയ്യപ്പെടാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ക്രിസ്തുമതത്തിന്റെ ഗ്രീക്കുവല്‍ക്കരണം. ക്രിസ്തീയതയുടെ ഹീബ്രു വേരുകള്‍ മാറ്റി ഒരു പുതിയ ഗ്രീക്ക് അധിഷ്ഠിത സംസ്കാരം സൃഷ്ടിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും സഭയും ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി ഹീബ്രു ഭാഷയിലുള്ളതും യെഹൂദ പശ്ചാത്തലമുള്ളതുമായ കൃതികള്‍ ക്രമേണ ഒഴിവാക്കപ്പെട്ടു.

യെഹൂദര്‍ക്കെതിരെയുള്ള നിയന്ത്രണങ്ങളാണ് ഹീബ്രു കൃതികള്‍ ഇല്ലായ്മചെയ്യപ്പെട്ടതിന്റെ മറ്റൊരു കാരണം. നാലാം നൂറ്റാണ്ടോടെ റോമന്‍ സാമ്രാജ്യത്തില്‍ യെഹൂദര്‍ക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളെയും യെഹൂദരെയും വേര്‍തിരിക്കുന്ന നിരവധി നിയമങ്ങളും പ്രബോധനങ്ങളും നടപ്പിലാക്കി. ഈ വേര്‍തിരിവ് ഹീബ്രു കൃതികളുടെ പ്രചാരത്തിന് തടസ്സമായി. മറ്റൊരു കാരണം, പാരമ്പര്യങ്ങളെ മാറ്റിമറിക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ്. ക്രിസ്തീയ ആചാരങ്ങളെ യെഹൂദ പാരമ്പര്യങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വേര്‍പെടുത്താന്‍ സഭ തീരുമാനിച്ചു. ഉദാഹരണത്തിന്, യെഹൂദരുടെ പെസഹാ ദിനത്തില്‍നിന്ന് വ്യത്യസ്തമായി ഈസ്റ്റര്‍ദിനം ആഘോഷിക്കാന്‍ നിഖ്യാസൂനഹദോസ് നിര്‍ദ്ദേശിച്ചു.

ഇത്തരം സാഹചര്യങ്ങളാണ് ഹീബ്രു കൃതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്. ഈ വിലക്ക് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല; മറിച്ച്, ക്രമേണ ഹീബ്രു ലിഖിതങ്ങള്‍ ക്രിസ്തീയ സമൂഹത്തില്‍നിന്ന് അകറ്റപ്പെടുന്ന ഒരു പ്രക്രിയയുടെ ഭാഗമായിരുന്നു. ഈ ചരിത്രസത്യങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. മത്തായിയുടെ സുവിശേഷം മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളുടെ ഹീബ്രുമൂലങ്ങള്‍ നശിപ്പിച്ചതും ഗ്രീക്കുവല്‍ക്കരണം എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ്. ബൈബിളിലെ നവീനഗ്രന്ഥങ്ങളുടെ ഭാഗമായി പരിഗണിക്കപ്പെട്ടിരിക്കുന്ന എല്ലാ പുസ്തകങ്ങളും ഹീബ്രുഭാഷയിലാണ് രചിക്കപ്പെട്ടത്. അവയെല്ലാം നാലാം നൂറ്റാണ്ടില്‍ നശിപ്പിക്കപ്പെട്ടു. ഇത് ആസൂത്രിതമായ നീക്കമായിരുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് ക്രിസ്തീയതയുമായി ബന്ധപ്പെട്ട ലിഖിതങ്ങള്‍ ഒന്നുപോലും അവശേഷിക്കാതെ അപ്രത്യക്ഷമായത്? അപ്പസ്തോലന്മാരും ആദ്യകാല വിശ്വാസികളും ഹെബ്രായരായിരുന്നില്ലേ? ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ചക്രവര്‍ത്തിയും ക്രിസ്തുമതത്തിന്റെ നേതാക്കന്മാരും ഒരുമിച്ച് നിന്നാല്‍ സാധിക്കാത്തതായ ഒരു കാര്യവും റോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ഇല്ലായിരുന്നു.

അപ്പസ്തോലികസഭയുടെ യഥാര്‍ത്ഥ പ്രബോധനങ്ങളെ വിശ്വാസികളില്‍നിന്ന് നീക്കംചെയ്യാന്‍ വലിയ ഗൂഢാലോചനകളാണ് നാലാം നൂറ്റാണ്ടില്‍ നടന്നത്. സത്യം പറയുന്നവരെയും വചനവിരുദ്ധത ചോദ്യംചെയ്യുന്നവരെയും പാഷണ്ഡികള്‍ എന്ന് മുദ്രകുത്തി സഭാഭ്രാഷ്ടരാക്കിയത് ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അതോടൊപ്പം, അപ്പസ്തോലിക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ കെട്ടുകഥകള്‍ മെനഞ്ഞവരെ സഭാപിതാക്കന്മാര്‍ എന്നപേരില്‍ ആദരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചു. ഇന്ന് പൂര്‍വ്വപിതാക്കന്മാരുടെ പാരമ്പര്യമെന്ന് പ്രചരിപ്പിക്കപ്പെടുന്നത് ഈ കെട്ടുകഥകളിലും വക്രീകരിക്കപ്പെട്ട വ്യാഖ്യാനങ്ങളിലും അധിഷ്ഠിതമായ പാരമ്പര്യങ്ങളാണ്. അതായത്, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് വ്യാജമായി സൃഷ്ടിക്കപ്പെട്ട വചനവിരുദ്ധ പാരമ്പര്യമാണ് ഇന്നത്തെ ക്രൈസ്തവസമൂഹങ്ങള്‍ പിന്തുടരുന്നത്. അതിനാല്‍ത്തന്നെ, ഇന്ന് ചിതറിക്കിടക്കുന്ന നാല്പത്തയ്യായിരത്തിലധികം കഷണങ്ങളില്‍ ഒന്നുപോലും യഥാര്‍ത്ഥ അപ്പസ്തോലികസഭയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല.

യേഹ്ശുവായെ ഉപേക്ഷിച്ച് യീസുസിനെ ഏറ്റെടുത്തതോടെ അധികം വൈകാതെതന്നെ കോണ്‍സ്റ്റന്റൈന്‍ സഭയുടെ പിളര്‍പ്പിന് തുടക്കം കുറിച്ചു. എ.ഡി. 395-ല്‍ റോമന്‍ സാമ്രാജ്യം വിഭജിക്കപ്പെട്ടതോടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആശയവിനിമയവും സഹകരണവും കുറയുകയും അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തു. ആരാധനയ്ക്കായി കിഴക്കന്‍ സഭ (പൗരസ്ത്യസഭ) ഗ്രീക്കുഭാഷ പരിഗണിച്ചപ്പോള്‍, പടിഞ്ഞാറന്‍ സഭ (പാശ്ചാത്യസഭ) പരിഗണിച്ചത് ലാറ്റിന്‍ ഭാഷയായിരുന്നു. ഇത് ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ സാംസ്കാരികമായ അകല്‍ച്ച വര്‍ദ്ധിക്കാന്‍ കാരണമായി. കോണ്‍സ്റ്റന്റൈന്‍ സഭയുടെ വിഭജനത്തിലേക്ക് നയിച്ച മറ്റൊരു കാരണം പോപ്പിന്റെ പരമാധികാരം സംബന്ധിച്ച തര്‍ക്കമാണ്. ഈ തര്‍ക്കത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് കോണ്‍സ്റ്റന്റൈന്‍ സഭയുടെ ഘടനയെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

നിഖ്യാസൂനഹദോസിനുശേഷം കോണ്‍സ്റ്റന്റൈന്‍ സഭയ്ക്ക് മൂന്ന് അധികാരകേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എ.ഡി. 325-ല്‍ നടന്ന നിഖ്യാസൂനഹദോസിലെ തീരുമാനപ്രകാരം പുതിയ സഭയ്ക്ക് അന്ത്യോഖ്യ, അലക്സാണ്ട്രിയ, റോം എന്നിവിടങ്ങളില്‍ പാത്രിയാര്‍ക്കേറ്റുകള്‍ (അധികാരകേന്ദ്രങ്ങള്‍) സ്ഥാപിക്കപ്പെട്ടു. എ.ഡി. 389-ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിലെ തീരുമാനപ്രകാരം പുതിയ റോം എന്ന വിളിപ്പേര് കോണ്‍സ്റ്റാന്റിനോപ്പിളിന് ലഭിക്കുകയും അതിനെ റോമിന് ശേഷം രണ്ടാം അധികാരകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് എ.ഡി. 451-ലെ കല്‍ക്കിദോന്‍ സൂനഹദോസിന്റെ തീരുമാനപ്രകാരം യെരുശലേമിനെ ഒരു പാത്രിയാര്‍ക്കേറ്റായി ഉയര്‍ത്തി. പാത്രിയാര്‍ക്കേറ്റിന്റെ തലവന്‍ അറിയപ്പെട്ടിരുന്നത് പാത്രിയാര്‍ക്കീസ് എന്നാണ്. ഇവയെല്ലാം സംഭവിക്കുന്നതിന് മുന്‍പുതന്നെ എ.ഡി. 395-ല്‍ റോമന്‍ സാമ്രാജ്യം പിളര്‍ന്നിരുന്നുകോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമായി ബൈസന്റൈന്‍ സാമ്രാജ്യം സ്ഥാപിതമായി. പൗരസ്ത്യ റോമാസാമ്രാജ്യം എന്നുകൂടി ഇത് അറിയപ്പെട്ടിരുന്നു. വിഭജനാനന്തരം റോം കേന്ദ്രമായി സ്ഥാപിതമായ സാമ്രാജ്യം പാശ്ചാത്യ റോമാസാമ്രാജ്യം എന്ന് വിളിക്കപ്പെട്ടു.

എ.ഡി. 527 മുതല്‍ എ.ഡി. 565 വരെ പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ (ബൈസന്റൈന്‍ സാമ്രാജ്യം) ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്റെ നിയമങ്ങളിലൂടെയാണ് ഈ അഞ്ച് കേന്ദ്രങ്ങളുള്ള സഭാസംവിധാനം കൂടുതല്‍ ഔദ്യോഗികമാക്കിയത്. അതായത്, റോം, കോണ്‍സ്റ്റാന്റിനോപ്പിള്‍, അലക്സാണ്ട്രിയ, അന്ത്യോഖ്യ, യെരുശലേം എന്നിവ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കോണ്‍സ്റ്റന്റൈന്‍സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അധികാരകേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ സംവിധാനത്തിന് പൂര്‍ണ്ണമായ ഔദ്യോഗിക അംഗീകാരം ലഭിച്ചത് ഏഴാം നൂറ്റാണ്ടില്‍, അതായത്, എ.ഡി. 692-ല്‍ നടന്ന കൗണ്‍സില്‍ ഇന്‍ ട്രുള്ളോയിലാണ്(Council in Trullo). പെന്റാര്‍ക്കി രൂപീകരണം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടുവെങ്കിലും, അക്കാലത്ത് കോണ്‍സ്റ്റന്റൈന്‍സഭയില്‍ പാശ്ചാത്യ-പൗരസ്ത്യ വിഭജനം സംഭവിച്ചിരുന്നില്ല. എന്നാല്‍, നിഖ്യാസൂനഹദോസ് അവസാനിച്ചതോടെ പൗരസ്ത്യദേശത്തെ സഭയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും വിഭജനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എ.ഡി. 431-ല്‍ എഫേസൂസ് സൂനഹദോസിന്റെ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന നെസ്തോറിയൂസ് രംഗത്ത് വന്നു. മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മയായിരുന്ന മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അത്. മ്ശിയാഹിനെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വചനസത്യങ്ങള്‍ക്ക് വിരുദ്ധമായ ഈ പ്രഖ്യാപനത്തെ എതിര്‍ത്തത് നെസ്തോറിയൂസ് ആണ്.

തങ്ങളുടെ പൈശാചിക ആശയങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരേ കോണ്‍സ്റ്റന്റൈന്‍ സഭയിലെ ആചാര്യന്മാര്‍ സ്ഥിരമായി പ്രയോഗിക്കുന്ന ആയുധംതന്നെ നെസ്തോറിയൂസിന് എതിരെയും പ്രയോഗിച്ചു. എ.ഡി. 325 മുതല്‍ ഇന്നോളം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധത്തിന്റെ പേര് പാഷണ്ഡത എന്നാണ്. നെസ്തോറിയൂസിനെ പാഷണ്ഡിയായും അവന്റെ വാദത്തെ പാഷണ്ഡതയായും പ്രഖ്യാപിച്ചത് സത്യം പറഞ്ഞതുകൊണ്ടായിരുന്നു. പാഷണ്ഡത ആരോപിക്കപ്പെട്ടതിന്റെ ഫലമായി നെസ്തോറിയന്‍ വിഭാഗം കോണ്‍സ്റ്റന്റൈന്‍ സഭയില്‍നിന്ന് വേര്‍പെട്ടു. പിന്നീട് അവര്‍ കിഴക്കന്‍ സിറിയയിലേക്കും പേര്‍ഷ്യയിലേക്കും പലായനംചെയ്തു. അവരാണ് പില്‍ക്കാലത്ത് നെസ്തോറിയന്‍ സഭ എന്ന് അറിയപ്പെട്ടത്.

ഒരു വ്യക്തിയെ പാഷണ്ഡിയായി പ്രഖ്യാപിച്ചാല്‍ അവന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടും. പാഷണ്ഡത ആരോപിക്കപ്പെടുന്ന ആശയത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. പാഷണ്ഡിയായി പ്രഖ്യാപിക്കപ്പെട്ടവരുമായി വിശ്വാസികളില്‍ ആരെങ്കിലും ബന്ധപ്പെടുകയോ സഹായിക്കുകയോ ചെയ്‌താല്‍, ആ വിശ്വാസികളെയും സഭാഭ്രഷ്ടരാക്കുന്നതായിരുന്നു അന്നത്തെ രീതി. അതുകൊണ്ടുതന്നെ, വചനവിരുദ്ധമായ ആശയങ്ങളും ദുരാചാരങ്ങളും കോണ്‍സ്റ്റന്റൈന്‍ സഭയില്‍ ചോദ്യംചെയ്യപ്പെടാതെ പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയാണ് മനുഷ്യപുത്രന്റെ അമ്മ ദൈവമാതാവായത്! മ്ശിയാഹിനെ സംബന്ധിക്കുന്ന ചില സത്യങ്ങള്‍ അംഗീകരിക്കുകയും, മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനെ എതിര്‍ക്കുകയും ചെയ്തതുകൊണ്ട് നെസ്തോറിയൂസിന്റെ വാദങ്ങളെല്ലാം വചനാധിഷ്ഠിതമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. എന്തെന്നാല്‍, നിഖ്യാവിശ്വാസപ്രമാണത്തെ അംഗീകരിച്ച വ്യക്തിയായിരുന്നു നെസ്തോറിയൂസ്! യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനത്തെ എതിര്‍ക്കുന്ന ആര്‍ക്കും അപ്പസ്തോലികസഭയുടെ ഭാഗമാകാന്‍ കഴിയില്ല.

മറിയത്തിന്റെ ദൈവമാതൃത്വത്തെ നെസ്തോറിയൂസ് എതിര്‍ത്തതിന്റെ കാരണം, ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും വ്യക്തതയോടെ വ്യാഖ്യാനിക്കാന്‍ അവന് സാധിച്ചതുകൊണ്ടാണ്. പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്ക് വന്നവനാണ് ക്രിസ്തുവെന്ന് നെസ്തോറിയൂസ് വാദിച്ചു. അതുകൊണ്ടുതന്നെ, മനുഷ്യപുത്രനായ ക്രിസ്തുവിന്റെ അമ്മയായി മാത്രമേ മറിയത്തെ പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്ന് നെസ്തോറിയൂസ് പറഞ്ഞത് പൂര്‍ണ്ണമായും സത്യമാണ്. ക്രിസ്തുവിന്റെ അമ്മ എന്ന് മറിയത്തെ വിളിക്കുന്നത് തെറ്റല്ലെന്നും, എന്നാല്‍ ദൈവമാതാവെന്ന് വിളിക്കാന്‍ പാടില്ലെന്നും അവന്‍ പറഞ്ഞു. യഥാര്‍ത്ഥ സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പ്രബോധനത്തെ നമുക്ക് അംഗീകരിക്കാന്‍ സാധിക്കുമെങ്കിലും, നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള ജ്ഞാനസ്നാനത്തെ പിന്തുണയ്ക്കുകയും, യേഹ്ശുവായ്ക്ക് പകരം യീസുസിനെ സ്വീകരിക്കുകയും ചെയ്യുന്ന ആശയത്തെ അംഗീകരിക്കാന്‍ നമുക്ക് സാധിക്കില്ല. അതായത്, കോണ്‍സ്റ്റന്റൈന്‍ സഭയുടെ ഒരു ഉപഘടകമായി മാത്രമേ നെസ്തോറിയന്‍ സഭയെ കാണാന്‍ കഴിയുകയുള്ളു.

എഫേസോസിലെ സൂനഹദോസിനെ എതിര്‍ത്തുകൊണ്ടാണ് നെസ്തോറിയന്‍ സഭ ഉണ്ടായതെങ്കില്‍, എ.ഡി. 451-ലെ കല്‍ക്കിദോന്‍ സൂനഹദോസിലെ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉണ്ടായി. യീസുസിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും കുറിച്ചുള്ള തര്‍ക്കങ്ങളാണ് ഈ പുതിയ വിഭജനത്തിന് കാരണമായത്. ഇതിനെത്തുടര്‍ന്ന്, കല്‍ക്കിദോന്‍ സൂനഹദോസിനെ അംഗീകരിക്കാത്ത ചില വിഭാഗങ്ങള്‍ കോണ്‍സ്റ്റന്റൈന്‍ സഭയുടെ പ്രധാനഘടകത്തില്‍നിന്ന് പിരിഞ്ഞു. അന്ന് പിരിഞ്ഞുണ്ടായ കോപ്റ്റിക്, എത്യോപ്യന്‍, സിറിയക്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭകളെയെല്ലാം ചേര്‍ത്ത് വിളിക്കുന്നത് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്നാണ്. ഈ പിളര്‍പ്പുകള്‍ എ.ഡി. 1054-ലെ ഈസ്റ്റ്-വെസ്റ്റ്‌ സ്കിസം പോലെയല്ലെങ്കിലും, കോണ്‍സ്റ്റന്റൈന്‍ സഭയുടെ ഐക്യത്തിന് വലിയ കോട്ടം വരുത്തി.

എ.ഡി. 1054-ലാണ് കോണ്‍സ്റ്റന്റൈന്‍ സഭ നെടുകേ പിളര്‍ന്നത്. പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെയായിരുന്നു ആ പിളര്‍പ്പ്. റോമാസാമ്രാജ്യത്തിന്റെ പിളര്‍പ്പോടെ രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് കോണ്‍സ്റ്റന്റൈന്‍ സഭയുടെ നെടുകെയുള്ള പിളര്‍പ്പിലേക്ക് വളര്‍ന്നത്. കോണ്‍സ്റ്റന്റൈന്‍ സഭയുടെ അഞ്ച് പാത്രിയാര്‍ക്കേറ്റുകളില്‍ നാലും പൗരസ്ത്യസഭയുടെ ഭാഗമായി മാറുകയും, റോം മാത്രം പാശ്ചാത്യസഭയില്‍ നിലനില്‍ക്കുകയും ചെയ്തു. ഈ പിളര്‍പ്പിന് മുന്‍പുതന്നെ പൗരസ്ത്യദേശത്തെ പാത്രിയാര്‍ക്കേറ്റുകള്‍ എല്ലാംതന്നെ തകര്‍ച്ചയെ അഭിമുഖീകരിച്ച് കഴിഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ വളര്‍ച്ചയോടെയാണ് അത് സംഭവിച്ചത്. എ.ഡി. 637-ല്‍ ഖലീഫ ഉമ്മറിന്റെ സൈന്യം യെരുശലേം പിടിച്ചെടുത്തു. യെരുശലേം പാത്രിയാര്‍ക്കേറ്റിന്റെ അധികാരവും സ്വാധീനവും മങ്ങിയത് അതോടെയാണ്. ക്രിസ്ത്യാനികള്‍ അവിടെ രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെട്ടു.

പിന്നീട്, കുരിശുയുദ്ധങ്ങളുടെ സമയത്ത്, യെരുശലേം പാത്രിയാര്‍ക്കേറ്റ് വീണ്ടും ശക്തിപ്രാപിച്ചെങ്കിലും, ഇസ്ലാമിക ഭരണത്തിന് കീഴില്‍ അതിന്റെ പ്രാധാന്യം അങ്ങേയറ്റം കുറഞ്ഞിരുന്നു. അലക്സാണ്ട്രിയ, അന്ത്യോഖ്യ എന്നീ പാത്രിയാര്‍ക്കേറ്റുകളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, എ.ഡി. 1453-ല്‍ ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം പിടിച്ചടക്കുകയും ഹാഗിയ സോഫിയ ഇസ്ലാമിന്റെ മസ്ജിദ് ആക്കുകയും ചെയ്യുന്നതുവരെ അവിടത്തെ പാത്രിയാര്‍ക്കേറ്റിന്റെ അധികാരം നിലനിന്നിരുന്നു. പിന്നീട് അതും ക്ഷയിച്ചു. ഇന്ന് കോണ്‍സ്റ്റന്റൈന്‍ സഭയുടെ അസ്ഥിപഞ്ജരം മാത്രമേ പൗരസ്ത്യദേശത്ത് അവശേഷിക്കുന്നുള്ളൂ.

എ.ഡി. 1517-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രൊട്ടസ്റ്റന്റ് നവീകരണമാണ് ഈസ്റ്റ്-വെസ്റ്റ്‌ വിഭജനത്തിന് ശേഷം നടന്ന ഏറ്റവും വലിയ വിഭജനം. അടിസ്ഥാനപരമായി ഇത് റോമന്‍ കത്തോലിക്കാസഭയില്‍ സംഭവിച്ചതാണെങ്കിലും, ആഗോളതലത്തില്‍ കോണ്‍സ്റ്റന്റൈന്‍ സഭയെ അനേകായിരം കഷണങ്ങളാക്കി ചിതറിക്കുന്നതിന് ഗതിവേഗം കൂട്ടി. പിന്നീട് റോമന്‍ കത്തോലിക്കാസഭയില്‍ നടന്ന വിഭജനം ആംഗ്ലിക്കന്‍ വിഭജനമായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇത് സ്ഥാപിക്കപ്പെട്ടതെങ്കിലും 165 രാജ്യങ്ങളിലായി 8.5 കോടിയോളം വിശ്വാസികള്‍ ആംഗ്ലിക്കന്‍ സഭയിലുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഭാര്യ ജീവിച്ചിരിക്കെ ഹെന്റി എട്ടാമന്‍ രാജാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ റോമന്‍ കത്തോലിക്കാസഭ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജകുടുംബം സ്ഥാപിച്ചതാണ് ആംഗ്ലിക്കന്‍ സഭ അഥവാ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്! സിഎസ്ഐ, സിഎന്‍ഐ, മാര്‍ത്തോമാ എന്നിവയടക്കം അനേകം പ്രാദേശികസഭകള്‍ ആംഗ്ലിക്കന്‍ പാരമ്പര്യം പിന്തുടരുന്നുണ്ട്. ചിതറിക്കലിന്റെ മറ്റൊരു പതിപ്പാണിത്.

യേഹ്ശുവായെ ഉപേഷിച്ചത് എവിടെ വച്ചാണോ, അവിടെ കോണ്‍സ്റ്റന്റൈന്‍ സഭയില്ലാതായെങ്കില്‍, അതില്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല. പാതാളഗോപുരങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ലഎന്ന് യേഹ്ശുവാ പറഞ്ഞത് കോണ്‍സ്റ്റന്റൈന്‍ സഭയുടെ കാര്യത്തിലല്ലെന്നും, അത് കേപ്ഫായുടെ വിശ്വാസപ്രഖ്യാപനത്തിന്‍മേലും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ക്ക് മേലും സ്ഥാപിതമായ അപ്പസ്തോലിക സഭയുടെ കാര്യത്തിലാണെന്നും നാം അറിഞ്ഞിരിക്കണം. അല്ലായിരുന്നുവെങ്കില്‍, നിഖ്യാവിശ്വാസപ്രമാണം സ്ഥാപിതമായ ദേശത്ത് ആരെയെങ്കിലും ദൈവം അവശേഷിപ്പിക്കുമായിരുന്നു. അവിടെയുണ്ടായിരുന്ന ക്രിസ്തീയതയുടെ ശേഷിപ്പുകള്‍ ഇന്ന് മ്യൂസിയത്തിലാണ്. സന്ദര്‍ശകര്‍ക്ക് ഒരു ബീഭത്സ ദുഷ്ടാന്തമായി അത് അവിടെ നിലകൊള്ളുന്നു. പൗരസ്ത്യദേശത്ത് നടന്ന ഉന്മൂലനവും ആഗോളതലത്തിലെ ചിതറിക്കലും ഒരു പാഠമാക്കാന്‍ ആരെങ്കിലും തയ്യാറായാല്‍, അവരില്‍നിന്ന് അപ്പസ്തോലികസഭ അകലെയല്ല! നിഖ്യാസൂനഹദോസ് വരെയുള്ള ദൂരം മാത്രമേ അതിനുള്ളൂ.

കോണ്‍സ്റ്റന്റൈന്‍ സഭയുടെ ചിതറിക്കപ്പെടലുമായി ബന്ധപ്പെട്ട് ഒരു വിഷയംകൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അത് വിശുദ്ധരെ പ്രഖ്യാപിക്കുന്ന ദുരാചാരത്തെ സംബന്ധിച്ചാണ്. കോണ്‍സ്റ്റന്റൈന്‍ സഭ തങ്ങള്‍ സ്ഥാപിക്കുന്ന വചനവിരുദ്ധ ആശയങ്ങള്‍ക്ക് വിനീതവിധേയത്വം പ്രഖ്യാപിക്കുന്നവരെ മരണാനന്തരം വിശുദ്ധരായി വാഴിക്കുന്ന ആചാരം തുടങ്ങിയതും ആ സഭയുടെ വിഭജനത്തിലേക്ക് വഴിവെച്ചിട്ടുണ്ട്. വിധിക്കാനുള്ള അധികാരം യേഹ്ശുവായ്ക്ക് മാത്രമുള്ളതായിരിക്കെ, വിശുദ്ധരെ പ്രഖ്യാപിക്കല്‍ എന്ന വിധിപ്രസ്താവത്തെ ദൈവത്തോടുള്ള വെല്ലുവിളിയായാണ് കാണേണ്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്ന രീതിക്ക് തുടക്കമിട്ടത് നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടന്ന നിഖ്യാസൂനഹദോസിന് ശേഷമായിരുന്നുക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നും വിശ്വാസികളെ അകറ്റുകയെന്ന പൈശാചിക ലക്‌ഷ്യം ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്നത് നാം തിരിച്ചറിയാതെ പോകരുത്. പ്രഖ്യാപിക്കപ്പെട്ട വിശുദ്ധരുടെ ബാഹുല്യം, ഏകരക്ഷകനും ഏകനാഥനും ഏകദൈവവുമായി ക്രിസ്തുവിനെ ആരാധിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന ആത്മീയാവസ്ഥയില്‍നിന്ന് വിശ്വാസികളെ പടിപടിയായി അകറ്റാന്‍ കാരണമായി എന്നത് കാലം തെളിയിച്ചു.

നിഖ്യാവിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ പുതിയ സഭയുടെ വളര്‍ച്ചയ്ക്ക് കോണ്‍സ്റ്റന്റൈനും അവന്റെ അമ്മയായ ഹെലേനയും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, ഹെലേന മരിച്ചയുടനെ അവളെ വിശുദ്ധയായി വണങ്ങാന്‍ പുത്തന്‍സഭ തീരുമാനിച്ചു. ഔദ്യോകികമായ ഒരു പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല അത്. ഈ കൊടുക്കല്‍വാങ്ങല്‍ അവസാനിച്ചത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ്. കാനോനൈസേഷന്‍ (Canonization) എന്ന പ്രക്രിയയിലൂടെ ഔദ്യോഗികമായി വിശുദ്ധരെ പ്രഖ്യാപിക്കുന്ന രീതി ആരംഭിച്ചത് പത്താംനൂറ്റാണ്ടില്‍ ആയിരുന്നു. ജര്‍മ്മനിയിലെ ഔഗ്‍സ്ബുര്‍ഗില്‍ (Augsburg) മെത്രാനായിരുന്ന ഉള്‍റിക് (Ulrich)നെ എ.ഡി. 993-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ പോപ്പ് ആയിരുന്ന ജോണ്‍ പതിനഞ്ചാമന്‍ പുതിയ പരിഷ്ക്കാരത്തിന് തുടക്കമിട്ടു. പാശ്ചാത്യ-പൗരസ്ത്യ വിഭജനം കോണ്‍സ്റ്റന്റൈന്‍ സഭയില്‍ നടക്കുന്നതിന് മുന്‍പായിരുന്നു അത്. ഉള്‍റിക് ജനിച്ചത് ഓസ്ട്രിയിലെ ഒരു പ്രഭുകുടുംബത്തിലാണ്. അക്കാലത്ത് കോണ്‍സ്റ്റന്റൈന്‍ സഭയിലെ ഒരു മെത്രാന്‍ ആകണമെങ്കില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്‍ബലം ആവശ്യമായിരുന്നു.

ഔദ്യോഗികമായി ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ആദ്യത്തെ പോപ്പ് ജോണ്‍ പതിനഞ്ചാമനാണ്. ഉള്‍റികിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്‍പുവരെ പ്രാദേശിക മെത്രാന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയെല്ലാം വിശുദ്ധരാക്കിയിരുന്നു. ഈ ഭൂമിയില്‍ ജീവിച്ചിരുന്നതിന് യാതൊരു തെളിവുമില്ലാത്ത ഗീവര്‍ഗീസ് വിശുദ്ധനായത് എങ്ങനെയാണെന്ന് ആര്‍ക്കും അറിയില്ല. ഗ്രീക്ക് പുരാണങ്ങളിലെ ഒരു കഥാപാത്രത്തെ ക്രിസ്തീയവല്‍ക്കരിച്ചാണ് ഗീവര്‍ഗ്ഗീസിനെ സൃഷ്ടിച്ചത്. ജനങ്ങള്‍ക്കിടയില്‍ വാമൊഴിയായി പ്രചരിച്ച ഒരു കഥ എന്നതിനപ്പുറം, ഗീവര്‍ഗീസിനെ ഒരു മെത്രാനും വിശുദ്ധനാക്കിയിട്ടില്ല എന്നതും നാം അറിഞ്ഞിരിക്കണം. ശൗവുലിന്റെ ഈ പ്രബോധനം ശ്രദ്ധിക്കുക: “ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തും അവഗണിക്കുക. ദൈവഭക്തിയില്‍ പരിശിലനം നേടുക”(1 തിമോത്തി: 4; 7). മറ്റൊരു പ്രബോധനം ഇങ്ങനെ: “നീ എഫേസോസില്‍ താമസിക്കുക. വ്യാജപ്രബോധനങ്ങള്‍ നല്‍കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധചെലുത്തുകയോ ചെയ്യാതിരിക്കാന്‍ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ് അത്. ഇക്കാര്യങ്ങള്‍, വിശ്വാസത്തില്‍ ദൈവത്തിന്റെ കാര്യവിചാരിപ്പ് നിര്‍വ്വഹിക്കുന്നതിനുപകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു”(1 തിമോത്തി: 1; 4).

മ്ശിയാഹില്‍ കേന്ദ്രീകൃതമായിരിക്കേണ്ട വിശ്വാസത്തെ, കെട്ടുകഥകളിലേക്കും ഐതിഹ്യങ്ങളിലേക്കും വഴിതിരിക്കുകയെന്നത് സാത്താന്റെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. യേഹ്ശുവായെ ഉപേക്ഷിച്ച്, യീസുസിനെ വിളിച്ചപേക്ഷിക്കാന്‍ തുടങ്ങിയതോടെ നന്മയുടെ രൂപത്തില്‍ കടന്നുവന്ന പൈശാചികതയെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയാതെപോയി. വിശ്വാസികള്‍ക്കുവേണ്ടി പുതിയ പുതിയ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണത്തിലാണ് കോണ്‍സ്റ്റന്റൈന്‍ സഭകളിലെ പണ്ഡിതവേഷധാരികള്‍! യേഹ്ശുവായാണ് ഏകസത്യദൈവം എന്ന് പ്രഘോഷിച്ച ആരെയും ഇവര്‍ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് നാം തിരിച്ചറിയേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം. അപ്പസ്തോലിക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ക്ക് വിധേയപ്പെട്ട്‌ ജീവിക്കുന്നവരെ മാത്രമാണ് ഇവര്‍ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളു. ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനായി വ്യാജ പ്രൊഫൈല്‍ അവനുവേണ്ടി സൃഷ്ടിക്കുന്നു. ഇങ്ങനെ വിശുദ്ധരാക്കപ്പെട്ടവരുടെ പേരുകളിലുള്ള തീര്‍ത്ഥാടനങ്ങളാണ് യഥാര്‍ത്ഥ ദൈവഭക്തിയെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടങ്ങളായി കോണ്‍സ്റ്റന്റൈന്‍ സഭകളില്‍ പലതും അധഃപതിച്ചത് കാണാതെപോകരുത്.  

അപ്പസ്തോലികസഭ എന്നത് വിശുദ്ധരുടെ സമൂഹമായതുകൊണ്ട്, ആ സഭയിലേക്ക് കടന്നുവരുന്നവരെയെല്ലാം വിശുദ്ധരായി പരിഗണിച്ചിരുന്നു. രക്ഷയിലേക്ക് കടന്നുവന്നവര്‍ എന്ന നിലയ്ക്കാണ് അവര്‍ അപ്രകാരം സംബോധന ചെയ്യപ്പെട്ടത്. എന്നാല്‍, ഏതെങ്കിലും ഒരു വ്യക്തിയെ വിശുദ്ധന്‍ എന്ന് ആരും വിളിച്ചിട്ടില്ല. അതായത്, സഭയിലെ അംഗങ്ങളെ വിശുദ്ധര്‍ എന്ന് വിശേഷിപ്പിക്കുമെങ്കിലും, ഒരു വ്യക്തിയെ വിശുദ്ധന്‍ എന്ന് സംബോധന ചെയ്യുന്ന പാരമ്പര്യം അപ്പസ്തോലിക സഭയ്ക്ക് ഇല്ലായിരുന്നു. യേഹ്ശുവായുടെ പേരിനെപ്രതി രക്തസാക്ഷികളായ വ്യക്തികളെ വിശുദ്ധരുടെ ഗണത്തില്‍ പരിഗണിച്ചിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആരുടെയെങ്കിലും പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അത്. ഇതുവരെ നാം മനസ്സിലാക്കിയത് അപ്പസ്തോലികസഭയും കോണ്‍സ്റ്റന്റൈന്‍ സഭകളും തമ്മിലുള്ള വ്യത്യാസമാണ്. ഇപ്പോള്‍ ഈ ഭൂമിയിലുള്ള സഭകളില്‍ ഒന്നുപോലും അപ്പസ്തോലിക സഭയുടെ ഭാഗമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. യേഹ്ശുവായെ ഉപേക്ഷിച്ച്, യീസുസിനെ സ്വീകരിച്ച ആര്‍ക്കും അപ്പസ്തോലിക സഭയില്‍ അംഗങ്ങളാകാന്‍ സാധിക്കില്ല. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്നയും ചെയ്യുന്നവര്‍ക്ക് മാത്രമേ അപ്പസ്തോലിക സഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കല്ലാതെ, മറ്റാര്‍ക്കും യേഹ്ശുവാ രാജാവായി വാഴുന്ന ദൈവരാജ്യത്ത് പ്രവേശനം ലഭിക്കുകയുമില്ല! 

മനോവ എന്തുകൊണ്ട് കത്തോലിക്കാസഭയെ അംഗീകരിക്കുന്നു?

ഈ ചോദ്യത്തിനുള്ള ഉത്തരം, കത്തോലിക്കാസഭ എന്ന് അപ്പസ്തോലികസഭ വിളിക്കപ്പെട്ടത് നിഖ്യാസൂനഹദോസിന് ശേഷമായിരുന്നില്ല എന്നതാണ്. നിഖ്യാവിശ്വാസപ്രമാണം തയ്യാറാക്കുന്നതിന് മുന്‍പും കത്തോലിക്കാസഭ എന്ന് അപ്പസ്തോലികസഭ വിളിക്കപ്പെട്ടിരുന്നു. കത്തോലിക്കാസഭ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഏതാണ്ട് എ.ഡി. 110-ല്‍ അന്ത്യോഖ്യയിലെ മെത്രാനായിരുന്ന ഇഗ്നേഷ്യസ് ആണ്. അദ്ദേഹം സ്മിര്‍ണായിലെ ക്രൈസ്തവര്‍ക്ക് എഴുതിയ ലേഖനത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. “എവിടെയെല്ലാം മെത്രാന്‍ ഉണ്ടോ, അവിടെയെല്ലാം സമൂഹം ഉണ്ടായിരിക്കട്ടെ; എവിടെയെല്ലാം യേഹ്ശുവാ മ്ശിയാഹ് ഉണ്ടോ, അവിടെയെല്ലാം കത്തോലിക്കാസഭയും ഉണ്ടായിരിക്കും” എന്ന് അദ്ദേഹം എഴുതി.

കത്തോലിക്കാ എന്ന വാക്ക് ഗ്രീക്ക് പദമായ കത്തോലിക്കോസ് (katholikos) എന്നതില്‍നിന്ന് വന്നതാണ്. ലാറ്റിന്‍ ഭാഷയില്‍ കാത്തൊലിക്കുസ് (Catholicus) എന്നാണ് ഉച്ചരിക്കുന്നത്. മറ്റ് യൂറോപ്യന്‍ ഭാഷകളില്‍ ഈ വാക്കിന്റെ ഉച്ചാരണത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഒരേ അര്‍ത്ഥത്തില്‍ത്തന്നെ പരിഗണിക്കപ്പെടുന്നു. ഈ വാക്കിന്റെ അര്‍ത്ഥം സാര്‍വ്വത്രികം അല്ലെങ്കില്‍ പൊതുവായത് എന്നാണ്. ആദ്യകാലങ്ങളില്‍, ഈ പേര് ഒരു പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നില്ല, മറിച്ച് ലോകമെമ്പാടുമുള്ള യേഹ്ശുവാ മ്ശിയാഹിന്റെ സത്യവിശ്വാസികളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ പിന്തുടരുന്ന യഥാര്‍ത്ഥ സഭയെ പാഷണ്ഡതയില്‍നിന്ന് വേര്‍തിരിച്ച് കാണിക്കാന്‍ ഈ വാക്ക് പിന്നീട് ഉപയോഗിച്ചുതുടങ്ങി. റോമുമായി ബന്ധപ്പെട്ട സഭയെ മാത്രം കത്തോലിക്കാസഭ എന്ന് വിളിക്കാന്‍ തുടങ്ങിയത് പിന്നീട്, നവോത്ഥാനകാലത്തും പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷവുമാണ്. അതോടെ, ഈ പേര് റോമന്‍ കത്തോലിക്കാസഭയെ സൂചിപ്പിക്കുന്ന ഒന്നായി മാറി. ഈ ചരിത്രസത്യത്തിന്റെ അടിസ്ഥാനത്തിലാണ് കത്തോലിക്കാസഭയെ മനോവ അംഗീകരിക്കുന്നത്.

തെര്‍ത്തുല്യനും അരിയൂസും അഗസ്റ്റിനും ജനിക്കുന്നതിന് മുന്‍പ് കത്തോലിക്കാസഭയെന്ന് അപ്പസ്തോലികസഭ വിളിക്കപ്പെട്ടു. ആ കത്തോലിക്കാസഭയുടെ നാഥനും പരമാധികാരിയും യേഹ്ശുവായാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരും ആകുന്ന അടിത്തറമേലാണ് ആ സഭ പണിതുയര്‍ത്തപ്പെട്ടത്. മിലാന്‍ വിളംബരവും അനുബന്ധമായി വിളിച്ചുചേര്‍ക്കപ്പെട്ട നിഖ്യാസൂനഹദോസും വരെ ആ സഭയുടെ നാഥന്‍ യേഹ്ശുവായായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടിരുന്ന ആ കത്തോലിക്കാസഭയെയാണ് മനോവ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്. മറിച്ച്, ഇപ്പോള്‍ കോണ്‍സ്റ്റന്റൈന്‍ സഭയുടെ 45,000 കഷണങ്ങളില്‍ ഒന്നായ റോമന്‍ കത്തോലിക്കാസഭയെ അല്ല! അതായത്, തെര്‍ത്തുല്യന്റെ ആശയവും ഗ്രീക്ക് മിത്തോളജിയും സമന്വയിപ്പിച്ച് കോണ്‍സ്റ്റന്റൈന്‍ സ്ഥാപിച്ച സഭയുടെ കഷണങ്ങളില്‍ ഒന്നിനെയും മനോവ പിന്തുണയ്ക്കുന്നില്ല!

ദൈവത്തെ സംബന്ധിക്കുന്ന സത്യങ്ങള്‍ ഏറ്റവും ലളിതമായിത്തന്നെ വിശുദ്ധ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കെ, ദൈവത്തിന്റെ അസ്തിത്വത്തെ ദുരൂഹം ആക്കിയത് തെര്‍ത്തുല്യനും അരിയൂസും അഗസ്റ്റിനും ചേരുന്ന ത്രിമൂര്‍ത്തികളാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലാണ് ഇവര്‍ ജീവിച്ചിരുന്നതെങ്കിലും, കോണ്‍സ്റ്റന്റൈന്‍ സഭയെ 45,000 കഷണങ്ങളാക്കി ചിതറിക്കുന്നതില്‍ തങ്ങളുടെതായ പങ്കുവഹിച്ച വ്യക്തികളാണ് ഇവരെല്ലാം. നാം ഇതുവരെ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പശ്ചാത്തലത്തില്‍, കാലം ആവശ്യപ്പെടുന്ന ഒരു തിരികെപ്പോക്കിനെക്കുറിച്ചും അതിനുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചുമാണ് തുടര്‍ന്നുള്ള  ഭാഗത്ത് നാം ചിന്തിക്കുന്നത്.

അപ്പസ്തോലിക സഭയിലേക്ക് ഒരു തിരികെപ്പോക്ക്!

അപ്പസ്തോലികസഭയും കോണ്‍സ്റ്റന്റൈന്‍ സഭകളും എന്ന വിഷയം ഉപസംഹരിക്കുന്നതിന് മുന്‍പ്, വിഷയത്തിന്റെ ആനുകാലിക പ്രാധാന്യം സംക്ഷിപ്തമായി അവതരിപ്പിക്കാം. യേഹ്ശുവായുടെ പ്രത്യാഗമനം ഏറ്റവും സമീപത്തെത്തിയിരിക്കുന്നു എന്നതാണ് ഈ വിഷയത്തിന്റെ ആനുകാലിക പ്രസക്തി. അതിനാല്‍ത്തന്നെ, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചതോടെ, 1700 വര്‍ഷം മുന്‍പ് അപ്പസ്തോലിക സഭ എടുക്കപ്പെട്ടു എന്ന സത്യം നാം തിരിച്ചറിയണം. ഈ തിരിച്ചറിവില്ലെങ്കില്‍, വലിയൊരു നഷ്ടത്തെ നാം അഭിമുഖീകരിക്കേണ്ടിവരും. എടുക്കപ്പെട്ടു എന്നതുകൊണ്ട് ഇനി ആര്‍ക്കും അതില്‍ പ്രവേശനം ലഭിക്കില്ലെന്ന് അര്‍ത്ഥമില്ല. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം പുതുക്കുകയും, അപ്പസ്തോലിക പ്രബോധനങ്ങളിലേക്കും പ്രവാചകലിഖിതങ്ങളിലേക്കും മടങ്ങിവരികയും ചെയ്യുന്നവര്‍ക്കെല്ലാം അപ്പസ്തോലികസഭയില്‍ പ്രവേശനം ലഭിക്കും. അപ്പസ്തോലിക സഭയെന്നത് ആപേക്ഷികമല്ല! അതായത്, ഏതെങ്കിലും ഒരു വ്യക്തിയോ, സമൂഹമോ, കാലഘട്ടമോ, അല്ലെങ്കില്‍ മനുഷ്യനിര്‍മ്മിത നിയമങ്ങളോ അല്ല അതിന്റെ അടിസ്ഥാനം; മറിച്ച്, ദൈവികമായ സത്യങ്ങളാണ്!

ദൈവമായ യേഹ്ശുവായാണ് അപ്പസ്തോലികസഭയില്‍ ഒരുവനെ പ്രവേശിപ്പിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 47). യേഹ്ശുവായാണ് ഒരുവനെ സഭയില്‍ ചേര്‍ക്കുന്നതെങ്കില്‍, ആ സഭയില്‍നിന്ന് അവനെ പുറത്താക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. മനുഷ്യനിര്‍മ്മിതമായ കോണ്‍സ്റ്റന്റൈന്‍ സഭപോലെയല്ല യേഹ്ശുവാ സ്ഥാപിച്ച അപ്പസ്തോലികസഭ! യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: “പിതാവ് എനിക്ക് നല്‍കുന്നവരെല്ലാം എന്റെ അടുത്ത് വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല”(യോഹന്നാ‌ന്‍: 6; 37). ജ്ഞാനസ്നാനം നല്‍കുന്ന വ്യക്തി ആരുതന്നെയായിരുന്നാലും, സഭയില്‍ ഒരുവനെ ചേര്‍ക്കുന്നത് യേഹ്ശുവായാണ്.

ഇവിടെ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു വലിയ സത്യമുണ്ട്. എന്തെന്നാല്‍, 1700 വര്‍ഷം മുന്‍പ് അപ്പസ്തോലിക സഭ എടുക്കപ്പെട്ടുവെങ്കിലും, അതില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാദ്ധ്യതയുണ്ടായിരുന്നു. ചുരുക്കം ചിലര്‍ക്കെങ്കിലും പലപ്പോഴായി ആ സഭയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. രഹസ്യമായോ പരസ്യമായോ കോണ്‍സ്റ്റന്റൈന്‍ സഭയുടെ നിയമങ്ങള്‍ ലംഘിച്ച്, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുകയും, അപ്പസ്തോലിക പ്രബോധനങ്ങള്‍ക്കും പ്രവാചകലിഖിതങ്ങള്‍ക്കും വിധേയരായി ജീവിക്കുകയും ചെയ്തവരാണ് അവര്‍. കേപ്ഫായുടെ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചതുകൊണ്ട്, ദൈവത്തേക്കാള്‍ ഉപരിയായി മനുഷ്യനെ അവര്‍ അനുസരിച്ചില്ല. ദൈവദത്തമല്ലാത്ത അധികാരങ്ങള്‍ക്ക് അവര്‍ വിധേയപ്പെട്ടുമില്ല! അതായത്, അപ്പസ്തോലിക സഭയുടെ എടുക്കപ്പെടല്‍ എന്നത് 1708 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പ്രോസസ് ആണ്! കോണ്‍സ്റ്റന്റൈന്‍ സഭകളില്‍നിന്ന് മോചിതരാകുന്നവരെ അനുദിനം യേഹ്ശുവാ തന്റെ സഭയില്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു.

യേഹ്ശുവായുടെ പ്രത്യാഗമനം ത്വരിതപ്പെട്ടിരിക്കുന്ന ഈ നാളുകള്‍ക്ക് മഹനീയമായ ഒരു പ്രത്യേകതയുണ്ട്. ഇത് ഒരു മടക്കിക്കൊണ്ടുവരലിന്റെ നാളുകളാണ്. യഥാര്‍ത്ഥ വിശ്വാസികളെ അപ്പസ്തോലിക സഭയിലേക്ക് തിരികെക്കൊണ്ടുവരാന്‍ ദൈവം പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിന് മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്ഖി: 4; 5, 6). തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ അപ്പസ്തോലിക പ്രബോധനങ്ങളിലേക്കും പ്രവാചകലിഖിതങ്ങളിലേക്കും തിരികെക്കൊണ്ടുവരും എന്ന പ്രഖ്യാപനമാണ് ഈ പ്രവചനം. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കും എന്ന മുന്നറിയിപ്പായും ഈ പ്രവചനത്തെ പരിഗണിക്കാവുന്നതാണ്. കഴിഞ്ഞുപോയ 1700 വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ അപ്പസ്തോലികസഭയുടെ ഭാഗമായിട്ടുണ്ടെങ്കിലും, നിരോധിക്കപ്പെട്ട യഥാര്‍ത്ഥ ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെട്ടതുകൊണ്ടായിരുന്നില്ല അത്. എന്നാല്‍, ഈ അവസാനനാളുകളില്‍ യേഹ്ശുവായുടെ പേരും, ആ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനവും പുനഃസ്ഥാപിക്കും!

യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിര്‍ത്തലാക്കിയതോടെ അടയ്ക്കപ്പെട്ട അപ്പസ്തോലിക സഭയുടെ വാതില്‍ തുറക്കപ്പെടുകതന്നെചെയ്യും! വിശ്വാസികളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന കോണ്‍സ്റ്റന്റൈന്‍ സഭയിലെ ഇടയന്മാരെ വെട്ടിവീഴ്ത്തിക്കൊണ്ടായിരിക്കും അത് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇടയനെ വെട്ടി, ആടുകളെ ചിതറിക്കും എന്ന ആ പ്രവചനമിതാണ്: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോട് ചേര്‍ന്നുനില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബ്ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും”(ശെഖരിയാഹ്: 13; 7). കോണ്‍സ്റ്റന്റൈന്‍ സഭകളിലെ ഇടയന്മാരില്‍നിന്ന് തന്റെ ആടുകളെ മോചിപ്പിക്കും എന്ന പ്രഖ്യാപനമാണ് ശെഖരിയാഹിലൂടെ ദൈവം നടത്തിയിരിക്കുന്നത്. ഈ ഇടയന്മാരുടെ വഴിപിഴച്ച പ്രബോധനങ്ങളിലൂടെ സംഭവിച്ചത് കോണ്‍സ്റ്റന്റൈന്‍ സഭ നാല്പത്തയ്യായിരത്തിലധികം കഷണങ്ങളായി ചിതറിക്കപ്പെടുക മാത്രമായിരുന്നില്ല. ഈ സഭകളില്‍നിന്ന് മറ്റ് വിജാതീയ മതങ്ങളിലേക്ക് കൂട്ടപ്പലായനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ, നാസ്തികതയിലേക്കും അജ്ഞേയതാവാദത്തിലേക്കും അനേകര്‍ വഴിപിഴച്ചുപോയി.

പുരോഹിതരായി ചമഞ്ഞ് അനേകരെ വഴിതെറ്റിക്കുന്നവരെക്കുറിച്ചും അവര്‍ക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും എല്ലാ പ്രവാചകന്മാരും പ്രവചിച്ചിട്ടുണ്ട്. അതുപോലെതന്നെ, ഇടയന്മാരില്‍നിന്ന് ആടുകളെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവും ആവര്‍ത്തിക്കുന്നതായി കാണാം. ഈ പ്രവചനം ശ്രദ്ധിക്കുക: “അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ അറിവിനെ തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്ന് നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും. അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും. എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസെയാ: 4; 6-9). 

സ്വവര്‍ഗ്ഗവിവാഹത്തെപ്പോലും തള്ളിപ്പറയാന്‍ തയ്യാറല്ലാത്ത ഇടയന്മാരാണ്‌ ഈ ദുരവസ്ഥയില്‍ എത്തിച്ചത്. ഈ പ്രവചനം ശ്രദ്ധിക്കുക: “എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല”(യെസെക്കിയേല്‍: 34; 6). മറ്റൊരു പ്രവചനം നോക്കുക: “ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ യാഹ്‌വെയ്ക്കെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്ക് കുറ്റമില്ല”(യിരെമിയാഹ്: 50; 6, 7). ഇവിടെയാണ്‌ യേലിയാഹിന്റെയും മോശയുടെയും യുഗാന്ത ശുശ്രൂഷ പ്രസക്തമാകുന്നത്. അവര്‍ വന്ന്, മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും, പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും തിരിക്കും.

കോണ്‍സ്റ്റന്റൈന്‍ സഭയിലെ ആചാര്യന്മാരിലൂടെ സാത്താന്‍ വിതച്ച ദുരന്തം നിസ്സാരമായിരുന്നില്ല. വചനാധിഷ്ഠിതവും നിയമപരവുമായ യഥാര്‍ത്ഥ പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതും, പകരം വിജാതീയപാരമ്പര്യങ്ങള്‍ സ്ഥാപിക്കപ്പെട്ടതും സാത്താന്റെ പദ്ധതിയുടെ ഭാഗമാണ്. എന്തെന്നാല്‍, വചനാധിഷ്ഠിതമായി മുന്നോട്ടുപോകുന്ന കാലത്തോളം ക്രൈസ്തവസമൂഹങ്ങളെ നശിപ്പിക്കാന്‍ സാത്താന് സാധിക്കില്ല. യേഹ്ശുവാ എന്ന പേരില്‍ ദൈവം ആരാധിക്കപ്പെടുകയും, യേഹ്ശുവായുടെ വചനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍, മ്ശിയാഹിന്റെ സഭയ്ക്കെതിരേ പാതാളഗോപുരങ്ങള്‍ പ്രബലപ്പെടുകയില്ല എന്നത് യേഹ്ശുവായുടെ പ്രഖ്യാപനമാണ്. എന്നാല്‍, യേഹ്ശുവാ എന്ന പേര് നീക്കംചെയ്യുകയും യേഹ്ശുവായ്ക്ക് പകരം യീസുസിനെ പ്രതിഷ്ഠിക്കുകയും വിജാതീയ പാരമ്പര്യങ്ങള്‍ക്ക് വഴിമാറുകയും ചെയ്തതോടെ പൗരസ്ത്യക്രൈസ്തവസമൂഹം ഉന്മൂലനംചെയ്യപ്പെട്ടു. ഇത് ലോകത്തിന് മുന്‍പിലുള്ള യാഥാര്‍ത്ഥ്യമാണ്.

ദൈവത്താല്‍ സ്ഥാപിതമായ ശ്രേഷ്ഠപാരമ്പര്യങ്ങളെ ഉപേക്ഷിച്ച് വചനവിരുദ്ധവും വിജാതീയവുമായ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്ന അവസ്ഥ ഇന്നുണ്ട്. പിതാക്കന്മാരുടെ പാരമ്പര്യമെന്നാണ് അഭിനവ ആചാര്യന്മാര്‍ ഇതിനെ ന്യായീകരിക്കുന്നത്. ഇവര്‍ പറയുന്ന പിതാക്കന്മാരില്‍ അപ്പസ്തോലന്മാരോ സില്‍വെസ്റ്റര്‍ ഒന്നാമന്‍ വരെയുള്ള 33 പോപ്പുമാരോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആത്മരക്ഷയെക്കാള്‍ പ്രാധാന്യത്തോടെ ഭൗതികമായ സുരക്ഷയുടെ കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ക്രൈസ്തവസമൂഹങ്ങളില്‍ അനേകം മൂല്യച്യുതികള്‍ സംഭവിച്ചു. വിജാതീയ ആചാരങ്ങളുടെ പിന്നാലെ പോയപ്പോള്‍ വിശ്വാസികളുടെമേല്‍ കടന്നുകൂടിയ പൈശാചിക സ്വാധീനമാണ് അവരെ മിഥ്യാബോധത്തിലേക്ക് നയിച്ചത്. സാത്താന്‍ വിത്ത് വിതയ്ക്കുന്നത് അപ്പോള്‍ത്തന്നെ വിളവെടുക്കുന്നതിനല്ല, ഭാവിയില്‍ വിളവെടുക്കേണ്ടതിനായി ഇന്ന് അവന്‍ വിത്തിറക്കുന്നു!

മിലാന്‍ വിളംബരം മുതല്‍ ആരംഭിച്ച പൈശാചിക വത്ക്കരണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്ന ഈ അവസരത്തില്‍ യേലിയാഹിന്റെയും മോശയുടെയും ആഗമനം നമുക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത് താന്‍ ആരാധിക്കുന്ന സൂര്യദൈവത്തെ തന്നെയാണെന്ന് കോണ്‍സ്റ്റന്റൈന്‍ വാദിച്ചപ്പോള്‍, അത് അംഗീകരിക്കുകയാണ് അന്നത്തെ ക്രൈസ്തവാചാര്യന്മാര്‍ ചെയ്തത്. അതോടെ യിരെമിയാഹിന്റെ പ്രവചനം പൂര്‍ത്തിയായി! യേഹ്ശുവായെ നീക്കംചെയ്യുകയും കോണ്‍സ്റ്റന്റൈന്‍ ആരാധിച്ചിരുന്ന സിയൂസിന്റെ പുത്രനെ പകരം പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് യിരെമിയാഹിന്റെ തൊള്ളായിരത്തിയന്‍പത് വര്‍ഷം പഴക്കമുള്ള പ്രവചനം പൂര്‍ത്തിയായത്. ബി.സി. 626 -ല്‍ യിരെമിയാഹ് പ്രവചിച്ചത് ഒരിക്കല്‍ക്കൂടി ഇവിടെ ആവര്‍ത്തിക്കുന്നു: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 11-13).

ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുമെന്ന് യെസെക്കിയേല്‍ വഴി ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ആ പ്രവചനം: “എന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ എന്റെ പരിശുദ്ധമായ പേര് ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധമായ പേര് ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ എന്ന് ജനതകള്‍ അറിയും”(യെസെക്കിയേല്‍: 39; 7). യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനമാണിത്. മനുഷ്യനായിരിക്കെ യേഹ്ശുവാതന്നെ നടത്തിയിട്ടുള്ള പ്രഖ്യാപനവും ഈ പ്രവചനത്തോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടണം. പ്രഖ്യാപനമിതാണ്: “നിന്റെ പേര് അവരെ ഞാന്‍ അറിയിച്ചു. നീ എനിക്ക് നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹന്നാ‌ന്‍: 17; 26). ഒരിക്കല്‍ അറിയിച്ച പേര് വീണ്ടും അറിയിക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചതിനെ നാം ഗൗരവമായി കാണണം. യിരെമിയാഹിന്റെ പ്രവചനം നിറവേറുമ്പോള്‍ തന്റെ പേരിനോടൊപ്പം തന്നെയും മാറ്റുമെന്ന് യേഹ്ശുവായ്ക്ക് അറിയാമായിരുന്നു. എന്നാല്‍, യെസെക്കിയേലിന്റെ പ്രവചനപ്രകാരം സകലതും പുനഃസ്ഥാപിക്കപ്പെടും എന്ന ഓര്‍മ്മപ്പെടുത്തലാണ് യേഹ്ശുവായുടെ പ്രഖ്യാപനത്തിലുള്ളത്. 

സെഫാനിയാഹും ഇതേകാര്യംതന്നെ പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനം നോക്കുക: “യാഹ്‌വെയുടെ പേര് ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവന് ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാനിയാഹ്: 3; 9). ഗ്രീക്ക് ദുര്‍ഭൂതത്തിന്റെ പേര് ഉച്ചരിച്ച് അശുദ്ധമാക്കപ്പെട്ട അവസ്ഥയിലാണ് ഇന്ന് സകലരുടെയും അധരങ്ങള്‍ ഉള്ളത്. യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കാന്‍ കഴിയാത്തവിധം അവരുടെ അധരങ്ങള്‍ മലിനപ്പെട്ടുപോയി. യേഹ്ശുവായുടെ പേര് പ്രഖ്യാപിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. പരിശുദ്ധമായ പേര് പുനഃസ്ഥാപിക്കുമ്പോള്‍, ആ പേര് വിളിച്ചപേക്ഷിക്കാന്‍ തക്കവിധം അധരങ്ങള്‍ ശുദ്ധീകരിക്കപ്പെടും. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതോടെയാണ് അത് സംഭവിക്കുന്നത്. എന്തെന്നാല്‍, ഈ പേരിലുള്ള ജ്ഞാനസ്നാനം എന്നത് ഒരു ശുദ്ധീകരണ കര്‍മ്മമാണ്‌. 

അതേ, യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനവും പുനഃസ്ഥാപിക്കപ്പെടും. കാരണം, ഈ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ മാത്രമാണ് അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിയപ്പെട്ട യേഹ്ശുവായുടെ സഭയില്‍ അംഗങ്ങളാകുന്നത്! യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടുകയും യേഹ്ശുവാ തന്റെ വിശുദ്ധരോടുകൂടെ ഇറങ്ങിവരികയും ചെയ്യും! ഈ പ്രവചനം നോക്കുക: “എന്നാല്‍, ഈ താഴ്‌വര ആസാല്‍വരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്റെ പര്‍വ്വതത്തിന്റെ താഴ്‌വരയിലൂടെ ഓടിപ്പോകും. യെഹൂദാരാജാവായ ഉസിയാഹിന്റെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതുപോലെ ഇപ്പോള്‍ ഓടും. എന്റെ ദൈവമായ യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും”(ശെഖരിയാഹ്: 14; 5).

1700 വര്‍ഷം മുന്‍പ് എടുക്കപ്പെട്ട അപ്പസ്തോലിക സഭയാണ് യേഹ്ശുവായോടൊപ്പം വരുന്നത്. മിലാന്‍ വിളംബരത്തിന് മുന്‍പുള്ള 280 വര്‍ഷം അപ്പസ്തോലിക സഭയില്‍ ആയിരുന്നവരെല്ലാം യേഹ്ശുവായുടെ വിശുദ്ധരാണ്. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരാണ് അവര്‍. അവരോടൊപ്പം ആ സഭയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കണം. ഇതാണ് ഈ വിഷയത്തിന്റെ ആനുകാലിക പ്രസക്തി! യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിച്ച് അപ്പസ്തോലികസഭയുടെ ഭാഗമാകേണ്ടത് അനിവാര്യമാണോ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക! സ്വതന്ത്രമായി പഠിക്കാനും ചിന്തിക്കാനുമുള്ള അവസരം നമുക്കെല്ലാമുണ്ട്. പാപ്പിറസ് ചുരുളിലും തുകല്‍ച്ചുരുളിലും എഴുതിവയ്ക്കപ്പെട്ടതും സാധാരണക്കാരന് അപ്രാപ്യവുമായ ഒന്നല്ല ഇന്ന് ദൈവവചനം. ഏതൊരുവനും തന്റെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും വിധം സമീപസ്ഥമാണത്. ഇന്ന് നാം ജീവിക്കുന്നത് നാലാം നൂറ്റാണ്ടിലും അല്ല!

ചേര്‍ത്തുവായിക്കാന്‍: മിലാന്‍ വിളംബരത്തിലൂടെ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നത് വെറും പന്ത്രണ്ട് വര്‍ഷം മാത്രമായിരുന്നു. മിലാന്‍ വിളംബരം മുതല്‍ നിഖ്യാസൂനഹദോസ് വരെയുള്ള കാലയളവായിരുന്നു അത്. മറിച്ചുള്ളത് കോണ്‍സ്റ്റന്റൈന്‍ സഭ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയാണ്. നിഖ്യാസൂനഹദോസിന് ശേഷവും യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തില്‍ തുടര്‍ന്നവര്‍ പിന്നെയും പീഡിപ്പിക്കപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, കോണ്‍സ്റ്റന്റൈന്‍ സ്ഥാപിച്ച പുതിയ മതത്തിന് മാത്രമാണ് മതസ്വാതന്ത്ര്യം അനുവദിച്ചത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത് യേഹ്ശുവായുടെ സഭയ്ക്കല്ല, യീസുസിന്റെ സഭയ്ക്കാണ്‌. മാത്രവുമല്ല, തന്റെ ദൈവത്തെക്കൂടി ക്രൈസ്തവര്‍ക്ക് കോണ്‍സ്റ്റന്റൈന്‍ ദാനംചെയ്തു!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    742 views

LOG IN

Lost your password?

SIGN UP

LOST PASSWORD