അറിഞ്ഞിരിക്കാന്‍

പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നിലെ ദൈവനീതി!

Print By
about

06 - 06 - 2015

പ്രപഞ്ചത്തെയും പ്രകൃതിശക്തികളെയും നിയന്ത്രിക്കുന്നത് മനുഷ്യനാണോ ദൈവമാണോ എന്ന വിഷയമാണ് ഇവിടെ നാം ചര്‍ച്ചചെയ്യുവാന്‍ ഉദ്യമിക്കുന്നത്. പ്രപഞ്ചത്തിന്റെ ഒരു കോണിലുള്ളതും താരതമ്യേന ചെറുതുമായ സൗരയൂഥത്തെക്കുറിച്ചുപോലും മനുഷ്യന്‍ അജ്ഞനാണെന്നിരിക്കെ, ഈ വിശാലമായ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് മനുഷ്യനല്ലെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍, ദൈവമുണ്ടെന്നു വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിന്റെ നിയന്താവായി ദൈവത്തെ മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ! പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മീയമനുഷ്യര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത് ഇക്കാരണത്താലാണ്. നല്ല കാലാവസ്ഥ ലഭിക്കുന്നതിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരും നമ്മുടെയിടയിലുണ്ട്. തങ്ങള്‍ക്ക് ഒരുവിധത്തിലും പ്രകൃതിയെയോ പ്രപഞ്ചത്തെയോ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനുഷ്യന് അറിയാം. അതുകൊണ്ടുതന്നെ, പ്രകൃതിശക്തികളെ ദൈവമായി പരിഗണിക്കുന്ന പാഗണ്‍ മതങ്ങളും ഇവിടെയുണ്ടായി.

നാസ്തികവാദികളായ മനുഷ്യര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നത് ഒരു പോരായ്മയായി കരുതുന്നതിനാല്‍, പ്രകൃതിയ്ക്കു  സ്വയമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന അബദ്ധം പ്രചരിപ്പിക്കുന്നു. നാസ്തികവാദികള്‍ സ്വതവേ മൂഢന്മാരാണെന്ന ബൈബിള്‍ വാക്യം ഇവിടെ അന്വര്‍ത്ഥമാകുകയാണ്. ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു"(സങ്കീ:14;1). തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളെ നിഷേധിക്കുകയെന്ന നയമാണ് നാസ്തികവാദികള്‍ പൊതുവേ സ്വീകരിക്കുന്നത്. എന്നാല്‍, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത നിഗമനങ്ങളെപ്പോലും ദൈവനിഷേധത്തിനായി ഇവര്‍ പ്രചരിപ്പിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഇക്കാലമത്രയും ഇവര്‍ പ്രചരിപ്പിച്ചത് ഇത്തരം ഊഹാപോഹങ്ങളായിരുന്നു. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നതില്‍ക്കവിഞ്ഞ്‌ പ്രപഞ്ചോത്പത്തിയെ സംബന്ധിച്ചുള്ള വ്യക്തത ഇന്നുവരെ ശാസ്ത്രലോകത്തിനു ലഭിച്ചിട്ടില്ല! എന്നിരുന്നാലും, ശാസ്ത്രീയ നിഗമനങ്ങളെ ശാസ്ത്രീയ സത്യമെന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ നാസ്തികര്‍ കിണഞ്ഞു ശ്രമിക്കുന്നു.

എന്നാല്‍, ആദ്ധ്യാത്മിക മനുഷ്യന്‍ അന്നുമിന്നും ഒന്നുതന്നെയാണു പറയുന്നത്. കാരണം, അവനെ നയിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചവന്റെ ആത്മാവാണ്! ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യങ്ങളില്‍നിന്നു വ്യത്യസ്തമായതൊന്നും ശാസ്ത്രലോകത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല! അതായത്, ബൈബിളിലെ വചനങ്ങളെ അസാധുവാക്കാന്‍ കഴിയുന്ന യാതൊന്നും ശാസ്ത്രം കണ്ടെത്തിയിട്ടില്ല! ഭൂമിയുടെ അധോഭാഗം തിളച്ചുമറിയുന്ന അവസ്ഥയിലാണെന്ന യാഥാര്‍ത്ഥ്യം ശാസ്ത്രത്തിനു കണ്ടെത്താന്‍ സാധിച്ചത് എന്നാണെന്നു നമുക്കറിയാം. എന്നാല്‍, രണ്ടായിരത്തിയെഴുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ബൈബിള്‍ വെളിപ്പെടുത്തിയത് എന്താണെന്നു നോക്കുക: "ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു"(ജോബ്‌:28;5). ശാസ്ത്രീയതയും ആത്മീയതയും തമ്മിലുള്ള അന്തരം ചര്‍ച്ചചെയ്യുന്ന ഒരു ലേഖനമല്ല മനോവ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കുന്നതിനുള്ള കവാടമായി ഈ മേഖല ചര്‍ച്ചചെയ്തു എന്നുമാത്രം. ഇവിടെ ഉയര്‍ത്തുന്ന വിഷയത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കണമെങ്കില്‍ കൂടുതല്‍ വ്യക്തതയോടുകൂടിയ വിവരണം അനിവാര്യമാണ്. ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം.

നാസ്തികവാദികള്‍ ഉയര്‍ത്തുന്ന വാദങ്ങളെ അവഗണിച്ചുകൊണ്ട് ഈ വിഷയം ചര്‍ച്ചചെയ്യുവാനാണ് മനോവ ഒരുങ്ങുന്നത്. കാരണം, ഇത് ദൈവവിശ്വാസികള്‍ക്കിടയില്‍ ഉയരുന്ന അഭിപ്രായവ്യത്യാസങ്ങളോടുള്ള സംവദനമാണ്. ആയതിനാല്‍, സത്യദൈവത്തില്‍ വിശ്വസിക്കുന്നവരോ അസത്യദൈവങ്ങളില്‍ വിശ്വസിക്കുന്നവരോ ആയ വായനക്കാര്‍ മാത്രം ഈ ലേഖനത്തോടു പ്രതികരിക്കുക. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ മാത്രം ഈ ലേഖനം വായിക്കുകയും പ്രതികരിക്കുകയും ചെയ്യുക! ഈ ഭൂമുഖത്തു ജീവിച്ചു കടന്നുപോയവരായ മുഴുവന്‍ ക്രിസ്ത്യാനികളും വിശ്വസിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്. ഇന്ന് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളും അപ്രകാരംതന്നെ വിശ്വസിക്കുന്നു. വ്യക്തമായ അടിസ്ഥാനമൊന്നും പറയുന്നില്ലെങ്കില്‍പ്പോലും തങ്ങള്‍ സേവിക്കുന്ന ദൈവമാണ് സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചതെന്ന് വിജാതിയരും വിശ്വസിക്കുന്നു. എല്ലാ മതവിശ്വാസികളും ഇപ്രകാരം വിശ്വസിക്കുന്നതിനാല്‍, പല പേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും എല്ലാ ദൈവങ്ങളും ഒന്നാണെന്ന ധാരണ ചിലരില്‍ കടന്നുകൂടിയിട്ടുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയും ഈ ഭോഷ്ക്ക് പ്രചരിപ്പിക്കാന്‍ ആരംഭിച്ചു! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ഒരു ആന്റി പോപ്പിനെ അതിനുവേണ്ടി സാത്താന്‍ അഭിഷേകം ചെയ്തു!

ബൈബിളിലെ ദൈവത്തെയും അവിടുത്തെ ജീവനുള്ള വചനത്തെയും അവഗണിച്ചുകൊണ്ട് പൈശാചിക അജണ്ട നടപ്പാക്കിയവര്‍ ഇന്ന് സഭയുടെ വിശുദ്ധരായി അവരോധിക്കപ്പെട്ടു! ലോകത്തിന്റെ അംഗീകാരത്തിനായി ദൈവവചനത്തിലെ സത്യങ്ങളെ നിഷേധിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും നാം ആദരിക്കേണ്ടാതില്ല. അപ്പസ്തോലന്മാരും പ്രവാചകന്മാരും നമുക്കു നല്‍കിയ പാഠം ഇതാണ്. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "കേപ്പായും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവ: 5; 29). പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ നോക്കുക: "ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു"(ഗലാ: 1; 10). മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ സന്തോഷിപ്പിക്കാനായി സത്യത്തെ നിഷേധിക്കുമ്പോള്‍ അവരെ വഞ്ചിക്കുകകൂടിയാണ് ചെയ്യുന്നത്. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്ന അബദ്ധം പ്രചരിപ്പിക്കുന്ന പുസ്തകമാണ് കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം. 'വഴിയും സത്യവും ജീവനും ഞാനാകുന്നു' എന്ന് വിളിച്ചുപറഞ്ഞവന്റെ പേരിലാണ് ക്രിസ്ത്യാനികള്‍ അറിയപ്പെടുന്നത് എന്നെങ്കിലും ഇവര്‍ ഓര്‍ക്കേണ്ടിയിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള യാഹ്‌വെ അസഹിഷ്ണുവായ ദൈവംതന്നെ"(പുറ: 34; 14). അവിടുന്ന് വീണ്ടും കല്പിക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13).

എല്ലാ ദൈവങ്ങളും ഒന്നാണെന്നു പറയുന്നതിനേക്കാള്‍ വലിയ ദൈവനിന്ദ മറ്റൊന്നില്ല; എന്തുകൊണ്ടെന്നാല്‍, പിശാചുക്കളെയും ദൈവത്തോടു സമനാക്കുന്നതിനേക്കാള്‍ വലിയ പൈശാചികത ഇല്ല എന്നതുതന്നെ! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണെന്നു നമുക്കറിയാം. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ നാവില്‍ ഉരുവിടുകയോ ചെയ്യരുതെന്നു ദൈവം കല്പിച്ചത് ഇക്കാരണത്താലാണ്. അനേകം ദൈവങ്ങള്‍ ചേര്‍ന്നാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നു പറയാനുള്ള മൗഢ്യം മനോവയ്ക്കില്ല. താനാണ് സൃഷ്ടാവ് എന്ന് അവകാശപ്പെട്ട മറ്റൊരു ദൈവവും ഈ ലോകത്ത് അവതരിച്ചിട്ടില്ല. എന്നാല്‍, ബൈബിളിലെ ദൈവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു നാഥനെ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1 കോറി: 8; 5, 6). ഈ ദൈവം മാത്രമാണ് സ്വര്‍ഗ്ഗത്തിലെ ദൈവം. രക്തം കുടിക്കുന്ന ദൈവങ്ങളല്ല ക്രൈസ്തവരുടെ ദൈവം; രക്തം നല്‍കി നമ്മെ വീണ്ടുടുത്തവനാണ്!

സൃഷ്ടിച്ച ദൈവംതന്നെ നിയന്ത്രിക്കുന്നു!

പേമാരി, ഭൂകമ്പം, സുനാമി, കൊടുംകാറ്റ്, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ പലപ്പോഴായി ഈ ഭൂമുഖത്ത് വലിയ നാശം വിതച്ചിട്ടുണ്ട്. ഇതൊരു സ്വാഭാവിക പ്രതിഭാസമായി കാണുന്ന ചില ദൈവവിശ്വാസികള്‍ നമുക്കിടയിലുണ്ട്. അതുപോലെതന്നെ, ഇത്തരം മഹാമാരികള്‍ക്കുപിന്നില്‍ ദൈവീക ഇടപെടല്‍ തിരിച്ചറിയുന്ന ആത്മീയ വ്യക്തിത്വങ്ങളും നമുക്കിടയിലുണ്ട്. ദൈവത്തെയും അവിടുത്തെ മാറ്റമില്ലാത്ത വചനത്തെയും അറിയുന്നവരാണ് ഇക്കൂട്ടര്‍! വിഭിന്നങ്ങളായ അഭിപ്രായങ്ങളില്‍ ഏതാണു സത്യമെന്ന അന്വേഷണമാണ് ഇനി നാം നടത്തേണ്ടത്.

ശാസ്ത്രം പുരോഗതി പ്രാപിച്ചതിലൂടെ കാലാവസ്ഥാമാറ്റങ്ങളെ മുന്‍കൂട്ടി അറിയാനും അത് ലോകത്തെ അറിയിക്കാനുമുള്ള സാദ്ധ്യത കൈവന്നു. മഴയും മഞ്ഞും മാത്രമല്ല, അടുത്ത ദിവസങ്ങളില്‍ ഓരോ സ്ഥലങ്ങളിലും വരാനിരിക്കുന്ന അന്തരീക്ഷ ഊഷ്മാവും പ്രവചിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ശാസ്ത്രലോകം ഇപ്പോള്‍ സൂക്ഷ്മതയുള്ള പ്രവചനങ്ങളാണ് നടത്തുന്നത്. സുനാമി മുന്നറിയിപ്പു നല്‍കാനുള്ള സംവീധാനം ഇന്ന് ഇന്ത്യയ്ക്കുപോലും ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദ്രാബാദില്‍ ആരംഭിച്ചു. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരില്‍ ഈ പദ്ധതി അറിയപ്പെടുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കും. മിക്കവാറും എല്ലാ പ്രകൃതിക്ഷോഭങ്ങളും മുന്‍കൂട്ടി പ്രവചിക്കാനുള്ള അറിവ് ശാസ്ത്രലോകം നേടിയിട്ടുണ്ട്. ഇവയെല്ലാം ശാസ്ത്രലോകത്തിന്റെ നേട്ടമായി മനോവ അംഗീകരിക്കുന്നു. എന്നാല്‍, ഏതെങ്കിലും മഹാമാരികളെ തടഞ്ഞുനിര്‍ത്താനുള്ള കഴിവ് ശാസ്ത്രത്തിനില്ല!

പ്രകൃതിക്ഷോഭങ്ങളെ പൊതുവേ ആറായി തിരിക്കാം. ഭൂചലനം, ജലം, കാലാവസ്ഥ, അഗ്നി, ആരോഗ്യവും അനാരോഗ്യവും, ശൂന്യാകാശം എന്നീ മേഖലകളിലാണ് മഹാമാരികള്‍ സംഭവിക്കുന്നത്. ഈ ആറു മേഖലകളിലും സംഭവിക്കാവുന്ന മഹാമാരികള്‍ ഏതെല്ലാമാണെന്ന് പരിശോധിച്ചതിനുശേഷം വിഷയത്തിലേക്കു തിരികെവരാം.

ഭൂചലനം: ഹിമാനീപതനം, ഭൂകമ്പം, ലാവാപ്രവാഹം, ഉരുള്‍പൊട്ടല്‍, അഗ്നിപര്‍വ്വതം

ജലം: വെള്ളപ്പൊക്കം, സുനാമി.

കാലാവസ്ഥ: ഹിമവാതം, ചുഴലിക്കാറ്റ്‌, വരള്‍ച്ച, ആലിപ്പഴം, താപവാതം, ടൊര്‍ണേഡോ.

അഗ്നി: കാട്ടുതീ.

ആരോഗ്യവും അനാരോഗ്യവും: സാംക്രമികരോഗം, ദാരിദ്ര്യം.

ശൂന്യാകാശം: ഗാമ-കിരണ പൊട്ടിച്ചിതറല്‍, സൗരജ്വാല, സൂപ്പര്‍നോവ.

ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടില്ലാത്ത അനേകം മഹാമാരികള്‍ ഉണ്ടെന്നകാര്യം നാം വിസ്മരിക്കരുത്. ഇതില്‍ ഏതു ദുരന്തത്തെയാണ് മനുഷ്യനു തടയാന്‍ കഴിയുന്നത്? ആരോഗ്യരംഗത്ത് ഉണ്ടാകുന്ന മഹാമാരികളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യനു സാധിച്ചേക്കാം. ചില സാംക്രമീകരോഗങ്ങള്‍ നിയന്ത്രണവിധേയമാകുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ചികിത്സ കണ്ടുപിടിക്കാത്ത രോഗങ്ങള്‍ ഇന്നുമുണ്ട്. എലിപ്പനി, പന്നിപ്പനി, ഡങ്കിപ്പനി തുടങ്ങിയവ ഓരോ കാലഘട്ടങ്ങളിലായി പ്രത്യക്ഷപ്പെട്ട രോഗങ്ങളാണ്. ഈ ഗണത്തിലെ അവസാനത്തെ രോഗമാണ് എബോള! ചികിത്സ കണ്ടെത്തുമ്പോഴേക്കും അനേക ജീവനുകള്‍ ഈ മഹാമാരിയാല്‍ നഷ്ടപ്പെട്ടിരിക്കും. പുത്തന്‍ രോഗങ്ങളുടെ കടന്നുവരവിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഭാവിയില്‍ ഒരുപക്ഷേ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചേക്കാം. എന്നാല്‍, ഒന്നിനെ നിയന്ത്രണവിധേയമാക്കുമ്പോള്‍ മറ്റൊന്നു പ്രത്യക്ഷപ്പെടുന്ന അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നു. ആരോഗ്യസംബന്ധമായ മഹാമാരികളായ സാംക്രമീകരോഗങ്ങളും ദാരിദ്ര്യവും ദൈവത്തില്‍നിന്നാണോ വരുന്നത് എന്ന ചോദ്യം ഇവിടെ ഉയരാം. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വിശകലനം ചെയ്തുകൊണ്ട് ഈ പഠനം നമുക്കു തുടരാം.

ഒരുവന്റെ ചെയ്തികളുടെ പരിണിതഫലമായി ദാരിദ്ര്യവും രോഗവും അവനെ ബാധിച്ചേക്കാം. മദ്യപനായ ഒരുവന്‍ രോഗത്തിനു മാത്രമല്ല ദാരിദ്ര്യത്തിനും വിധേയനാകും എന്നതാണ് ഇതിന് തെളിവായി മനോവയ്ക്ക് ചൂണ്ടിക്കാണിക്കുവാനുള്ളത്. ദൈവത്തിന്റെ നിയമങ്ങളില്‍നിന്നും ചട്ടങ്ങളില്‍നിന്നും വ്യതിചലിക്കുന്നവരുടെമേല്‍ അവിടുത്തെ സംരക്ഷണം ഉണ്ടാകില്ല. ഈ അവസരത്തിലാണ് ദുഷ്ടനായ പിശാച് മനുഷ്യരുടെമേല്‍ ഇടപെടുന്നത്. ദൈവീകസംരക്ഷണത്തില്‍നിന്ന് അകന്നുപോയ മനുഷ്യന്‍ സുരക്ഷിതനല്ല എന്നത് നാം മനസ്സിലാക്കിയിരിക്കണം. ഈ അവസ്ഥയില്‍ ദാരിദ്ര്യവും രോഗവും അവനെ ആക്രമിക്കും. നിയമങ്ങളും ചട്ടങ്ങളും നല്‍കിയതിനുശേഷം ഇക്കാര്യങ്ങളെല്ലാം അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുസരിക്കുമ്പോള്‍ ലഭിക്കുന്ന അനുഗൃഹങ്ങളും അനുസരണക്കേടിനു ലഭിക്കുന്ന ശിക്ഷയും ബൈബിളില്‍ വായിക്കാന്‍ കഴിയും. ജീവനോ മരണമോ തിരഞ്ഞെടുക്കാനുള്ള അവകാശം മുന്നില്‍ വച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ യാഹ്‌വെയെ  സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും. എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും, യോര്‍ദ്ദാന്‍ കടന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക"(നിയമം: 30; 15-19).

മരണം തിരഞ്ഞെടുത്തതിനുശേഷം ദൈവത്തെ പഴിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? സ്വയം വരുത്തിവയ്ക്കുന്ന വിനകളെപ്രതി ദൈവത്തോടു പരിതപിക്കുന്നവരെ നാം കാണാറുണ്ട്‌. അന്യദേവന്മാരെ സേവിക്കുകയും വിഗ്രഹങ്ങള്‍ക്കു പിന്നാലെ പോകുകയും ചെയ്യുന്നവരുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളെ പരിശോധിച്ചാല്‍ ഈ വിലാപങ്ങളുടെ വ്യര്‍ത്ഥത മനസ്സിലാകും. അന്യദേവാരാധനയ്ക്കുള്ള ശിക്ഷ എന്താണെന്നു നോക്കുക: "യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചു മാറ്റും. ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കനുസൃതമായി അവനെ നശിപ്പിക്കുന്നതിന് യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് അവനെ മാറ്റിനിര്‍ത്തും"(നിയമം: 29; 20, 21). ദൈവജനം ദൈവത്തില്‍നിന്ന് അകന്ന് അന്യദേവന്മാരിലേക്കു തിരിഞ്ഞാലുണ്ടാകുന്ന അവസ്ഥയുടെ പൂര്‍ണ്ണമായ വിവരണം തൊട്ടടുത്ത വചനങ്ങളില്‍ കാണാം. ദൈവജനത്തിന്റെ ദുരവസ്ഥ കാണുന്നവര്‍ പരസ്പരം ചോദിക്കുന്നത് എന്താണെന്നും ബൈബിളില്‍ വായിക്കാന്‍ കഴിയും. "ഇതു കാണുന്ന ജനതകള്‍ ചോദിക്കും: എന്തുകൊണ്ടാണ്, ഈ രാജ്യത്തോടു യാഹ്‌വെ ഇപ്രകാരം പ്രവര്‍ത്തിച്ചത്? അവിടുത്തെ കോപം ഇത്രയധികം ജ്വലിക്കാന്‍ കാരണമെന്ത്? അപ്പോള്‍ ജനങ്ങള്‍ പറയും: അവരുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്തിരുന്ന ഉടമ്പടി അവര്‍ ഉപേക്ഷിച്ചു. അവര്‍ അറിയുകയോ യാഹ്‌വെ അവര്‍ക്കു നല്‍കുകയോ ചെയ്തിട്ടില്ലാത്ത ദേവന്മാരെ അവര്‍ സേവിക്കുകയും ചെയ്തു. അതിനാലാണ് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും ഈ ദേശത്തിന്റെമേല്‍ വര്‍ഷിക്കുമാറ് യാഹ്‌വെയുടെ കോപം ജ്വലിച്ചത്"(നിയമം: 29; 24-27).

ദൈവീകനിയമങ്ങളില്‍നിന്ന് അകന്ന് അന്യദേവന്മാരെ സേവിക്കുന്നവരുടെമേല്‍ മഹാമാരികളും രോഗങ്ങളും അയക്കുന്നത് ദൈവമാണെന്ന് പറയാന്‍ വിഷമിക്കുന്നവരെ മനോവ കണ്ടിട്ടുണ്ട്. ബൈബിളിലെ മുന്നറിയിപ്പുകളെ മറച്ചുവയ്ക്കുന്നവരാണ് ഇക്കൂട്ടര്‍! ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെട്ട ജീവനുള്ള വചനം നോക്കുക: "നിന്റെ ഭാവിതലമുറയും വിദൂരത്തുനിന്നു വരുന്ന പരദേശികളും ഈ ദേശത്തെ മഹാമാരികളും യാഹ്‌വെ ഇവിടെ വരുത്തിയ രോഗങ്ങളും കാണും"(നിയമം: 29; 22). യാഹ്‌വെ ഒരു ക്രൂരനാണെന്ന് ഇതു വായിക്കുന്നവര്‍ ഒരിക്കലും ചിന്തിക്കരുത്. അന്യദേവാരാധന അതിനേക്കാള്‍ ഗുരുതരമായ ദുരന്തമാണെന്ന മുന്നറിയിപ്പാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. ലോകത്തെ ഒന്നടങ്കം നശിപ്പിക്കാന്‍പോന്ന മാരകമായ പാപത്തെ നീക്കിക്കളയാനും അത് കാണുന്നവര്‍ ഭയപ്പെടാനുമാണ് ഇപ്രകാരം അവിടുന്ന് പ്രവര്‍ത്തിക്കുന്നത്. അനേകം താക്കീതുകളെ നിഷേധിക്കുന്നവരുടെമേല്‍ മാത്രമേ മഹാക്രോധം കടന്നുവരികയുള്ളൂ. ഇതിന്റെ ഏറ്റവും വലിയ തെളിവ് സോദോം- ഗൊമോറ ദേശങ്ങളാണ്! ശിക്ഷണം നല്‍കുന്ന ദൈവത്തെ ഇഷ്ടമില്ലാത്തവര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വചനങ്ങള്‍ സ്വീകരിക്കുകയും മറ്റുള്ളവ നിരാകരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കാരുണ്യത്തില്‍ മാത്രം ശ്രദ്ധവയ്ക്കുകയും ശിക്ഷനത്തെക്കുറിച്ച് അജ്ഞത നടിക്കുകയും ചെയ്യുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍ വിജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍ മൂഢനത്രേ"(സുഭാഷിതം: 12; 1).

ശിക്ഷണം എന്നത് ദൈവത്തിന്റെ സ്നേഹവും കാരുണ്യവുമാണെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ദുര്‍ന്നടപ്പുകാരനായ ഒരു പുത്രനെ അവന്റെ ഇഷ്ടത്തിനു വിടുന്ന പിതാവ് അവനെ സ്നേഹിക്കുന്നവനാണെന്നു കരുതുവാന്‍ കഴിയില്ല. മനുഷ്യരായ നാം നമ്മുടെ മക്കള്‍ക്ക് ശിക്ഷണം നല്‍കുന്നുവെങ്കില്‍, ദൈവത്തിന്റെ ശിക്ഷണം എത്രയോ നീതിയുക്തം!

സാംക്രമീകരോഗങ്ങള്‍ മാത്രമല്ല, ദാരിദ്ര്യവും ശിക്ഷയുടെ ഭാഗമായി കടന്നുവരും എന്നതിന്റെ തെളിവ് ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "നിന്റെ ദൈവമായ യാഹ്‌വെയുടെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും"(നിയമം: 28; 1-5). നിയമം അനുസരിക്കുന്നവന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ് നാമിവിടെ വായിച്ചത്. എന്നാല്‍ അനുസരണക്കേടിനുള്ള ശിക്ഷയും അവിടുന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "എന്നാല്‍, നീ നിന്റെ ദൈവമായ യാഹ്‌വെയുടെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെമേല്‍ പതിക്കും: നഗരത്തിലും വയലിലും നീ ശപിക്കപ്പെട്ടവനായിരിക്കും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും ശാപഗ്രസ്തമായിരിക്കും. നിന്റെ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും ശപിക്കപ്പെടും. സകല പ്രവൃത്തികളിലും നീ ശപ്തനായിരിക്കും"(നിയമം: 28; 15-19). അപകടസൂചന നല്‍കുന്ന പരസ്യഫലകത്തെ അവഗണിച്ച് അപകടത്തില്‍ പതിക്കുന്നവന്റെ അവസ്ഥയാണ് ദൈവീകനിയമങ്ങളെ അവഗണിക്കുന്നവനും നേരിടേണ്ടിവരുന്നത്!

ഒരു വചനംകൂടി നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, ദൈവത്തില്‍നിന്നുള്ള വ്യക്തമായ മുന്നറിയിപ്പിനുശേഷം മാത്രമാണ് അവിടുത്തെ ശിക്ഷകള്‍ അവിടുന്ന് അയയ്ക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ വചനത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍, എന്റെ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത് എന്റെ കല്പനകള്‍ അനുഷ്ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍, ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഭയവും ക്ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ ശത്രുക്കള്‍ അതു ഭക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. ശത്രുക്കളുടെ മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്‍തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും"(ലേവ്യര്‍: 26; 14-17). സാംക്രമീകരോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കാരണങ്ങള്‍ വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ മുഴുവന്‍ ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ തുനിഞ്ഞാല്‍ മറ്റു വിഷയങ്ങള്‍ കുറിക്കുവാന്‍ സാധിക്കാതെ വരും. ആയതിനാല്‍, അടുത്ത ഉപശീര്‍ഷകത്തിലേക്ക് നമുക്കു പ്രവേശിക്കാം!

കടലിനെ ഇളക്കി അലകളെ അലറിക്കുന്ന സൈന്യങ്ങളുടെ യാഹ്‌വെ!

"പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ യാഹ്‌വെ എന്ന നാമം ധരിക്കുന്ന, യാഹ്‌വെ അരുളിച്ചെയ്യുന്നു: ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുന്‍പില്‍ ഇളക്കം വന്നാല്‍ മാത്രമേ യിസ്രായേല്‍ സന്തതി ഒരു ജനതയെന്ന നിലയില്‍ എന്റെ മുന്‍പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തിന്റെ അളവെടുക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടുപിടിക്കാനും കഴിയുമോ? എങ്കില്‍ മാത്രമേ യിസ്രായേല്‍ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ തള്ളിക്കളയുകയുള്ളു - യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമി: 31; 35-37). യിസ്രായേലിനു നല്‍കിയ വാഗ്ദാനം അനുസ്മരിച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവം അരുളിച്ചെയ്യുന്ന വാക്കുകളാണിത്. അവിടുന്ന് സ്വയം പരിചയപ്പെടുത്തുവാനായി അവിടുത്തെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇവിടെ വായിക്കാന്‍ കഴിയും. കടലിനെ ഇളക്കി അലകളെ അലറിക്കുന്നത് അവിടുന്നാണെന്ന് യാഹ്‌വെ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ ലോകം നേരിട്ട മഹാമാരികളില്‍ ഏറ്റവും ദുരന്തം വിതച്ചത് 'സുനാമി' ആയിരുന്നുവെന്ന് നമുക്കറിയാം. ഈ 'സുനാമി' എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പഠിച്ചാല്‍, മുകളില്‍ കുറിച്ചിരിക്കുന്ന വചനത്തിന്റെ പൊരുള്‍ മനസ്സിലാകും.

കടലിലെയും മറ്റും ജലത്തിനു വന്‍തോതില്‍ സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു സുനാമി എന്നു വിളിക്കുന്നത്. ഭൂമികുലുക്കം, വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍, അഗ്നിപര്‍വ്വതസ്ഫോടനം, ഉല്‍ക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങള്‍ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാന്‍ കഴിവുള്ള കാരണങ്ങളാണ്. സുനാമികള്‍ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തര്‍ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതില്‍ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.

സുനാമി എന്ന വാക്ക്, ജപ്പാന്‍ ഭാഷയില്‍നിന്നും ഉടലെടുത്തതാണ്. ജപ്പാന്‍ ഭാഷയിലെ 'സു' (തുറമുഖം)എന്നും 'നാമി' (തിര)എന്നുമുള്ള രണ്ടു വാക്കുകള്‍ കൂടിച്ചേര്‍ന്നതാണ് സുനാമി. ഏകദേശം 195 ഓളം സുനാമികള്‍ ജപ്പാനില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഉള്‍ക്കടലില്‍ ഒരു സുനാമിയുടെ തരംഗദൈര്‍ഘ്യം നൂറുകണക്കിനു കിലോമീറ്ററുകള്‍ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാല്‍ത്തന്നെ ഒരു സുനാമി കടന്നുപോകുന്നത് ഉള്‍ക്കടലില്‍ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയര്‍ച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു സുനാമിത്തിരയുടെ ഉയരം ഉള്‍ക്കടലില്‍ സാധാരണഗതിയില്‍ ഒരു മീറ്ററില്‍ താഴെയായിരിയ്ക്കും. അതിനാല്‍ത്തന്നെ കപ്പലുകളില്‍ യാത്ര ചെയ്യുന്നവര്‍ സുനാമി കടന്നുപോകുന്നത് അറിയുകയില്ല. എന്നാല്‍, കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുന്നതിനാല്‍, സുനാമിയുടെ വേഗത ഗണ്യമായി കുറയുകയുന്നു. അപ്രകാരം വേഗവും തരംഗദൈര്‍ഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാന്‍ തുടങ്ങുന്നു. ഉള്‍ക്കടലില്‍ സുനാമിയുടെ ഏകദേശവേഗത മണിക്കൂറില്‍ അഞ്ഞൂറു മൈല്‍ വരും.

സമുദ്രത്തിന്റെ അടിത്തട്ട് പൊടുന്നനെ ചലിക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോള്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിര്‍ത്തികളിലാണ് ഇത്തരം ലംബദിശയിലുള്ള വന്‍ചലനങ്ങള്‍ നടക്കുക. ഇത്തരം ഫലകങ്ങള്‍ തമ്മില്‍ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ സുനാമിയുണ്ടാക്കാന്‍ പര്യാപ്തമാണ്. സമുദ്രാന്തര്‍ഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപര്‍വ്വതശേഷിപ്പുകളുടെ പതനവുമെല്ലാം അതിനു മുകളിലുള്ള ജലഖണ്ഡത്തെ വന്‍തോതില്‍ ഇളക്കാന്‍ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയില്‍ ഒരു വലിയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം. ഉയര്‍ത്തപ്പെട്ട ജലം ഗുരുത്വാകര്‍ഷണബലം മൂലം താഴുമ്പോള്‍ തിരകള്‍ രൂപപ്പെടുന്നു. ഈ തിരകള്‍ സമുദ്രത്തിലൂടെ, (കുളത്തില്‍ കല്ലു വീണാലെന്ന പോലെ) ചുറ്റുപാടും സഞ്ചരിക്കുന്നു.

ഇരുപതാംനൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന ഈ പ്രതിഭാസത്തെക്കുറിച്ചുള്ള സൂചന ബൈബിളില്‍ എഴുതപ്പെട്ടത് മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കടലിനെ ഇളക്കി അലകളെ അലറിക്കുന്നവന്‍ എന്നാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്നെത്തന്നെ വിശേഷിപ്പിച്ചത് എന്നു നാം കണ്ടു. അതായത്, സുനാമി എന്നത് സ്വയം ഉണ്ടാകുന്ന പ്രതിഭാസമല്ല; മറിച്ച്, ദൈവമായ യാഹ്‌വെയുടെ കരം ഇതിനു പിന്നിലുണ്ട്! സുനാമിയുടെ പിന്നില്‍ മാത്രമല്ല; ഭൂകമ്പമടക്കം ഭൂമിയിലെയും പ്രപഞ്ചത്തിലെയും സകല പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നത് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെയാണ്. ഈ വചനം നോക്കുക: "അന്ന് അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു"(ഹെബ്രാ: 12; 26). എവിടെയാണ് ഇപ്രകാരം ഒരു വാഗ്ദാനം നല്‍കിയിരിക്കുന്നതെന്ന് പഴയനിയമ ഗ്രന്ഥത്തില്‍ പരിശോധിക്കാം. ഇതാ, ഈ പ്രവചനം ശ്രദ്ധിക്കുക: "സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അല്പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍ ആകാശവും ഭൂമിയും കടലും കരയും ഇളക്കും. ഞാന്‍ എല്ലാ ജനതകളെയും കുലുക്കും"(ഹഗ്ഗായി: 2; 6, 7). കുലുക്കുകയും ഇളക്കുകയും ചെയ്യുന്ന പ്രതിഭാസത്തെക്കുറിച്ച് എത്ര വ്യക്തതയോടെയാണ് അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നത്! എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവര്‍പ്പോലും വിജാതിയരെപ്പോലെ ഭോഷത്തം പ്രഘോഷിക്കുന്നത്! ഈ വചനംകൂടി ചേര്‍ത്തുവായിക്കുക: "തിരമാലകള്‍ അലറുംവിധം കടലിനെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ യാഹ്‌വെയാണു ഞാന്‍. സൈന്യങ്ങളുടെ യാഹ്‌വെ എന്നാണ് എന്റെ നാമം"(യേശയ്യാ: 51; 15). പ്രകൃതിക്ഷോഭങ്ങളുടെ പിന്നില്‍ ആരെണെന്നു ഗ്രഹിക്കാന്‍ ഈ വചനം മതിയായതാണ്!

വരള്‍ച്ചയെ സംബന്ധിച്ചുള്ള ദൈവവചനം ശ്രദ്ധിക്കുക: "ഉണങ്ങിപ്പോവുക, നിന്റെ നദികളെ ഞാന്‍ വറ്റിക്കും എന്ന് അവിടുന്ന് ആഴത്തോടു കല്പിക്കുന്നു"(യേശയ്യാ: 44; 27). കടലിനെയും കരയെയും ഇവയില്‍ സംഭവിക്കുന്ന മുഴുവന്‍ പ്രതിഭാസങ്ങളേയും നിയന്ത്രിക്കുന്നത് യിസ്രായേലിന്റെ ദൈവമാണെന്നു നാം വിസ്മരിക്കരുത്. അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു: "അവര്‍ ഈജിപ്ത് കടലിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓളങ്ങളെ അടിക്കും. നൈലിന്റെ ആഴങ്ങള്‍ വറ്റിപ്പോകും"(ശെഖരിയാഹ്: 10; 11). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ സേവിക്കുന്നവര്‍ കല്പിച്ചാല്‍പ്പോലും പ്രകൃതി അനുസരിക്കുമെങ്കില്‍, ഇവയെ നിയന്ത്രിക്കുന്ന ശക്തിയെ തിരിച്ചറിയാന്‍ എന്തുകൊണ്ട് ലോകത്തിനു കഴിയുന്നില്ല. യാഹ്‌വെയുടെ പ്രവാചകനായ യേലിയാഹിന്റെ വാക്കുകള്‍ ശ്രവിക്കുക: "ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള യേലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല"(1 രാജാ: 17; 1). യേലിയാപ്രവാചകന്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുകയും എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പഠിപ്പിക്കുകയും ചെയ്യുന്നവര്‍ കത്തോലിക്കാസഭയിലുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സാത്താന്‍ സഭയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പരിണിതഫലമാണ് ഈ ദുരന്തത്തിന് ആധാരം. എല്ലാ ദൈവങ്ങളും ഒന്നാണെന്ന ആശയത്തിലേക്ക് വിശ്വാസികളെപ്പോലും നയിക്കാന്‍ ഈ അബദ്ധപഠനം കാരണമായി. യേഹ്ശുവായുടെ പിതാവായ യാഹ്‌വെയെയാണ് ഇന്നും ദൈവമായി സഭ അംഗീകരിക്കുന്നതെങ്കില്‍ ഈ വചനം വായിച്ച് ഉത്തരം നല്‍കുക: "എനിക്കുമുമ്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതെ ഞാന്‍ തന്നെയാണു യാഹ്‌വെ. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. അന്യദേവന്മാരല്ല, ഞാന്‍ തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?"(യേശയ്യാ: 43; 10-12). ഇത്രയും സ്പഷ്ടമായി യാഹ്‌വെ സംസാരിച്ചിട്ടും അതിനെതിരേ ദൈവശാസ്ത്രങ്ങള്‍ പടച്ചുവിടുന്നവരുടെ ലക്‌ഷ്യം എന്താണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ അന്വേഷങ്ങളുടെ ആവശ്യമില്ല!

പ്രപഞ്ചത്തെയും പ്രകൃതിയെയും നിയന്ത്രിക്കുന്നത് ദൈവമാണെന്നും, ആ ദൈവം യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ ആണെന്നും വ്യക്തമാക്കുവാനാണ് മനോവ ഇവിടെ ശ്രമിച്ചത്. ഇനിയും അനേകം വചനങ്ങള്‍ സാക്ഷ്യമായി നല്കാനുണ്ടെങ്കിലും അതിനു മനോവ മുതിരുന്നില്ല. കാരണം, വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കു കടക്കുവാനുള്ള വഴിയൊരുക്കുകയായിരുന്നു ഇവിടെ. ആയതിനാല്‍, ഇനിയും കൂടുതല്‍ വിവരണത്തിനു തുനിയാതെതന്നെ വിഷയത്തിലേക്കു കടക്കുന്നു!

പ്രകൃതിദുരന്തങ്ങളും മഹാമാരികളും എന്തിനുവേണ്ടി?

പ്രപഞ്ചത്തിലെ മുഴുവന്‍ ശക്തികളെയും നിയന്ത്രിക്കുന്ന ആ മഹാശക്തി ദൈവമായ യാഹ്‌വെ ആണെങ്കില്‍, അവിടുന്ന് എന്തിനാണ് ലോകത്തെ മഹാമാരികള്‍ക്കൊണ്ടു പീഡിപ്പിക്കുന്നത്? ദൈവമില്ലെന്നു വാദിക്കുന്നവര്‍പ്പോലും ദൈവത്തെ പരിഹസിക്കാന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കിയതിനുശേഷം അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതാകും ഉചിതം. ഇതാണ് ഉത്തരം: സമയത്തിന്റെ പൂര്‍ത്തീകരണം വരെ ഈ പ്രപഞ്ചത്തെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം അതിന്റെ സൃഷ്ടാവിനുണ്ട്. അതുപോലെതന്നെ, സാത്താന്റെ സന്തതികളില്‍നിന്നു ദൈവമക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയും ദൈവം ഏറ്റെടുത്തിരിക്കുന്നു. ഇനി ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കാം.

"ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു"(യേശയ്യാ: 24; 4-6). യേശയ്യാഹിന്റെ പ്രവചനത്തിലെ ഈ വെളിപ്പെടുത്തല്‍ വായിക്കുമ്പോള്‍ എന്താണ് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത്? ഭൂമിയുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ കാരണക്കാര്‍ പാപികളായ മനുഷ്യരാണെന്നല്ലേ? മുന്നറിയിപ്പുകളെ അവഗണിച്ചു പാപത്തില്‍ തുടരുന്നവരെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നില്ലെങ്കില്‍, അവര്‍ ഈ ഭൂമിയ്ക്കും ഭൂവാസികള്‍ക്കും ഭീഷണിയായിത്തീരും. ആയതിനാല്‍, മ്ലേച്ഛതയുടെ പൂര്‍ണ്ണതയായ ശപിക്കപ്പെട്ടവരെ ഉന്മൂലനം ചെയ്തുകൊണ്ട് ഈ ഭൂമുഖത്തോടും അതില്‍ വസിക്കുന്ന നീതിമാന്മാരോടും ദൈവം കരുണ കാണിക്കുന്നു!

മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ മൂലം മണ്ണ് ശപിക്കപ്പെട്ടതാകുമെന്നു ദൈവം അരുളിചെയ്തിട്ടുണ്ട്. ഈ വചനം നോക്കുക: "ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും"(ഉത്പ: 3; 17). ദൈവത്തെ നിഷേധിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, ആ തിന്മകള്‍മൂലം ഭൂമി ശപിക്കപ്പെട്ടതായി തീരും! മനുഷ്യര്‍ ചെയ്യുന്ന പാപംമൂലം മണ്ണ് മനുഷ്യനു ഫലം നല്‍കാതിരിക്കുകയും, ഭൂവാസികളെ അതു പുറന്തള്ളുകയും ചെയ്യും. "നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കയ്യില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല"(ഉത്പ: 4; 10-12). ആബേല്‍ എന്ന ഒരു മനുഷ്യന്റെ രക്തംമൂലം മണ്ണ് ഫലംനല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള രക്തദാഹികളായ പിശാചുക്കള്‍മൂലം ഈ ഭൂമി എത്രത്തോളം ശാപഗ്രസ്തമായിട്ടുണ്ടാകും. ഇത്തരം നരാധമന്മാരെ അവരുടെ തലമുറകളോടൊപ്പം ഉന്മൂലനം ചെയ്യാന്‍ ദൈവം തീരുമാനിച്ചാല്‍ അത് എത്രയോ നീതിയുക്തം! പിശാചിന്റെ സന്തതികളില്‍നിന്ന് ജനിക്കുന്ന തലമുറയും ഈ ഭൂമുഖത്തിനു ഭീഷണിയാണ്. ഇവരുടെ സന്തതികളെയും ഇവരോടൊപ്പം ഉന്മൂലനം ചെയ്യാന്‍ ദൈവം തയ്യാറാകുന്നതിന്റെ കാരണം മറ്റൊന്നല്ല! സോദോം-ഗൊമോറ ദേശങ്ങളെ നശിപ്പിച്ചപ്പോള്‍, മുലകുടിക്കുന്ന കുഞ്ഞുങ്ങളെപ്പോലും അവിടുന്ന് ഒഴിവാക്കിയില്ല! ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചപ്പോള്‍ അവരുടെ പ്രായം പരിഗണിച്ചില്ല എന്നതും നാം മനസ്സിലാക്കണം!

ദൈവനിഷേധികളുമായി സഹവര്‍ത്തിക്കുന്നവര്‍ ഒരുകാര്യം വിസ്മരിക്കരുത്. ഏതു നിമിഷവും നിങ്ങളെത്തേടി ദുരന്തം കടന്നുവരും. ഈ മുന്നറിയിപ്പ് നോക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?"(2 കോറി: 6; 14). സത്യദൈവമായ യാഹ്‌വെയിലും അവിടുത്തെ അഭിഷിക്തനിലും വിശ്വസിക്കാത്തവരെയാണ് അവിശ്വാസികളായി ബൈബിള്‍ പരിഗണിക്കുന്നത്. ഇത്തരക്കാരുമായി അമിതമായ സൗഹൃദമോ വ്യാപാര പങ്കാളിത്തമോ വിശ്വാസികള്‍ക്ക് ഉണ്ടായാല്‍, ഇവരുടെമേല്‍ വരാനിരിക്കുന്ന ദുരന്തത്തിന്റെ ഓഹരിക്കാരായി ഇവരുടെ കൂട്ടാളികളും ഗണിക്കപ്പെടും. സൗഹൃദത്തെപ്രതി അനേകം തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ നിര്‍ബ്ബന്ധിതരാകുമെന്നതും വിസ്മരിക്കരുത്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വിജാതിയ ആഘോഷങ്ങളില്‍ പങ്കാളികളാകാനും ഇത്തരം ബന്ധങ്ങള്‍ കാരണമാകും! വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനായി വിശ്വാസത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുകയും,  അതിലൂടെ ഗുരുതരമായ നാശത്തില്‍ നിപതിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണ് ബൈബിള്‍ നമുക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്! ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നവരുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദികള്‍ അവര്‍ മാത്രമാണ്.

നിസ്സാരമായ തെറ്റുകള്‍ ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുന്ന നിഷ്ഠൂരനായ ഭരണാധികാരിയാണ് ദൈവമെന്ന് ആരും കരുതരുത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ഈ ഭൂമുഖത്ത് മനുഷ്യവംശം ഇന്ന് അവശേഷിക്കുമായിരുന്നില്ല. ഒരു സമൂഹത്തിന്റെമേലോ ദേശത്തിന്റെമേലോ ശിക്ഷ അയയ്ക്കുന്നതിനുമുമ്പ് അനേകം വ്യക്തികളിലൂടെയും അടയാളങ്ങളിലൂടെയും മുന്നറിയിപ്പുകള്‍ നല്‍കുന്ന രീതി ദൈവത്തിനുണ്ട്. ആ സമൂഹത്തിനു മാനസാന്തരപ്പെടുവാനുള്ള അനേകം അവസരങ്ങള്‍ ദൈവം ഒരുക്കാറുണ്ട്. ഇത്തരത്തില്‍ ദൈവം നല്‍കിയ അവസരം വേണ്ടവിധം ഉപയോഗിച്ച ജനതയായിരുന്നു നിനവേഹിലെ നിവാസികള്‍! പ്രവാചകനായ യോനാഹിന്റെ മുന്നറിയിപ്പുകളെ വിവേകത്തോടെ സ്വീകരിച്ചതുമൂലം ഈ ജനത്തിനുമേല്‍ വരുത്തുമെന്ന് യാഹ്‌വെ പ്രഖ്യാപിച്ച ശിക്ഷ അവിടുന്ന് പിന്‍വലിച്ചു. ശിക്ഷിക്കുന്നതില്‍ വിമുഖത കാണിക്കുന്നവനും കരുണാമയനുമാണ് നമ്മുടെ ദൈവമായ യാഹ്‌വെ! നീതിമാനായ സ്വപുത്രനെപ്പോലും മരണത്തിന് ഏല്പിച്ചുകൊടുത്തുകൊണ്ട് അവിടുത്തെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തി! വചനം ഇങ്ങനെ വെളിപ്പെടുത്തുന്നു: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു"(യോഹ: 3; 16). ശിക്ഷിക്കുന്നതിലുള്ള വൈമനസ്യവും അവിടുന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു"(യോഹ: 3; 17, 18).

എന്താണ് യഥാര്‍ത്ഥ ശിക്ഷാവിധി? ഈ ലോകത്തെ ഞെരുക്കങ്ങളോ രോഗങ്ങളോ മരണമോ ആണോ യഥാര്‍ത്ഥ ശിക്ഷാവിധി? ഒരിക്കലുമല്ല, ഇവയൊക്കെ വെറും ശിക്ഷണങ്ങള്‍ മാത്രമാണ്. എന്നാല്‍, നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ട് നിത്യനാശത്തില്‍ നിപതിക്കപ്പെടുകയെന്നതാണ് യഥാര്‍ത്ഥ ശിക്ഷാവിധി! എന്നാല്‍, ഈ ലോകത്തിന്റെ മനുഷ്യര്‍ ഈ ശിക്ഷാവിധിയെ ഭയപ്പെടുന്നില്ല. നിത്യതയെക്കാള്‍ ഉപരിയായി ഈ ലോകത്തെ സ്നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുവാനുള്ള ഒരു മിഥ്യാബോധം ലോകത്തിനുമേല്‍ സാത്താന്‍ വിതച്ചിരിക്കുന്നു. യഥാര്‍ത്ഥ ശിക്ഷാവിധിയെക്കുറിച്ചു യേഹ്ശുവാ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു"(യോഹ: 3; 19). അതായത്, യേഹ്ശുവായെ തള്ളിക്കളയുന്നതാണ് യഥാര്‍ത്ഥ ശിക്ഷാവിധി. ഇത്തരത്തില്‍ ശിക്ഷാവിധിയില്‍ കഴിയുന്നവരാണ് ഈ ഭൂമുഖത്തെ സകല നാശങ്ങള്‍ക്കും കാരണമായിത്തീരുന്നത്.

ദൈവം നല്‍കുന്ന താക്കീതുകളെ അവഗണിച്ചുകൊണ്ട്, പ്രകൃതിക്ഷോഭങ്ങള്‍ക്കു പുതിയ നിര്‍വ്വചനം രചിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്. കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവ വിഭാഗങ്ങളിലും ഇത്തരം ആശയക്കാരെ കടത്തിവിടാന്‍ സാത്താന്‍ ജാഗ്രത കാണിച്ചു. ദൈവമക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. ദൈവജനത്തെ പീഡിപ്പിക്കുന്നവരുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരികളെ തിരിച്ചറിയാത്തവര്‍ ക്രൈസ്തവസഭകളില്‍ ഇന്നുണ്ട്. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നവരെ ശകാരിക്കാനും ഇവര്‍ തയ്യാറാകുന്നു! എന്നാല്‍, ഈ ശകാരങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളഞ്ഞുകൊണ്ട് ചില അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ മനോവ ഇവിടെ തയ്യാറാവുകയാണ്‌. ഇതുവരെ നടത്തിയ വിവരണങ്ങളെല്ലാം ഈ അപ്രിയസത്യങ്ങളിലേക്കുള്ള ചുവടുകളായിരുന്നു.

മനോവ പറയുന്ന അപ്രിയസത്യങ്ങള്‍!

മഹാമാരികളെക്കുറിച്ചും പ്രകൃതിദുരന്തങ്ങളെക്കുറിച്ചും ബൈബിളില്‍ പലയിടത്തും നാം വായിക്കുന്നുണ്ട്. ദുഷ്ടരായ ജനതകളെ നീക്കംചെയ്ത് നീതിമാന്മാര്‍ക്ക് സ്വൈര്യജീവിതം സാദ്ധ്യമാക്കുക എന്നതാണ് ഓരോ മഹാമാരികളുടെയും പിന്നിലെ അടിസ്ഥാനലക്ഷ്യം! ബൈബിളിലെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും ലോകത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഈ വിഷയം മനോവ ഇവിടെ സ്ഥിരീകരിക്കുകയാണ്!

ഈ ഭൂമുഖം ആദ്യമായി നേരിട്ട ഏറ്റവും വലിയ മഹാമാരി നോഹിന്റെ കാലത്തെ ജലപ്രളയമായിരുന്നു. ഗന്ധകവും അഗ്നിയും ഇറക്കി സോദോം-ഗൊമോറ ദേശങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് രണ്ടാമത്തെ വലിയ ദുരന്തം ഈ ഭൂമുഖത്തു സംഭവിച്ചു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പന പ്രകാരമാണ് ഇവ രണ്ടും സംഭവിച്ചത് എന്നതിനു ബൈബിളാണ് സാക്ഷി! നോഹിന്റെ കാലത്ത് ജലപ്രളയത്തിലൂടെ ഭൂവാസികളെ നശിപ്പിക്കാനുണ്ടായ കാരണം ദൈവം വ്യക്തമാക്കുന്നത് ഇങ്ങനെ: "ദൈവം നോഹിനോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും"(ഉത്പ: 6; 13). നോഹിന്റെ കാലത്തുണ്ടായ പ്രളയത്തിനുപിന്നില്‍ ദൈവത്തിന്റെ വ്യക്തമായ തീരുമാനവും പ്രവര്‍ത്തനവും ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് ഈ വചനത്തിലുണ്ട്. അധര്‍മ്മികള്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോഴൊക്കെ ഈ സത്യം നാം തിരിച്ചറിയണം. സോദോം-ഗൊമോറ ദേശങ്ങളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "യാഹ്‌വെ ആകാശത്തില്‍നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു. ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി"(ഉത്പ: 19; 24, 25).

ദൈവത്തിന്റെ സ്വന്തം ജനമായ നമുക്ക് അവിടുന്ന് നല്‍കിയിരിക്കുന്ന ഈ വാഗ്ദാനം ശ്രദ്ധിക്കുക: "നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുമ്പില്‍വച്ചു യാഹ്‌വെ തോല്പിക്കും. നിനക്കെതിരേ അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും"(നിയമം: 28; 7). ദൈവജനത്തെ പീഡിപ്പിക്കുന്നവര്‍ക്കുള്ള അനേകം ശിക്ഷകളില്‍ ഒന്നുകൂടി ശ്രദ്ധിക്കുക: "നിങ്ങളുടെ കണ്ണുകള്‍ കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, കരബലം, ശക്തിപ്രകടനം എന്നിവയാലാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവര്‍ത്തിക്കും. മാത്രമല്ല, നിങ്ങളുടെ അടുത്തുനിന്ന് ഓടിയൊളിക്കുന്നവര്‍ നശിക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യാഹ്‌വെ അവരുടെയിടയില്‍ കടന്നലുകളെ അയയ്ക്കും"(നിയമം: 7; 19, 20). ദൈവജനത്തെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്ന ജനതകളോടാണ് അവിടുന്ന് പ്രതികാരം ചെയ്യുന്നത്. ഇത് അവിടുത്തെ അചഞ്ചലമായ വാഗ്ദാനമാണ്. ദൈവത്തിന്റെ സ്വന്തം ജനത്തോട് എതിരിടാന്‍ വരുന്ന വിജാതിയര്‍ ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ഭൗതീകമായ അനര്‍ത്ഥങ്ങളില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാം. ഈജിപ്തിന്റെ അടിമത്വത്തില്‍നിന്നു സ്വജനത്തെ മോചിപ്പിക്കാന്‍ ഫറവോയോട് ആവശ്യപ്പെട്ടത് മഹാമാരികള്‍ അയച്ചുകൊണ്ടായിരുന്നില്ല. എന്നാല്‍, മര്യാദയുടെ ഭാഷയോട് മറുതലിച്ചപ്പോള്‍ മഹാമാരികള്‍ അനിവാര്യമായി! ചെറിയ അടയാളങ്ങളെ ഗൗനിക്കാത്തതുമൂലമാണ് ആദ്യജാതന്മാരെ ഈജിപ്തിനു നഷ്ടമായത്. ഈജിപ്തില്‍നിന്നു പുറത്തുവന്ന യിസ്രായേല്‍ജനത്തെ പിന്തുടര്‍ന്ന ഈജിപ്ഷ്യന്‍ സൈന്യത്തെ ചെങ്കടലില്‍ മുക്കിക്കൊല്ലാന്‍ യാഹ്‌വെ തയ്യാറായത് അവരുടെ അവിശ്വസ്തതയ്ക്കും അഹങ്കാരത്തിനുമുള്ള മറുപടിയായിരുന്നു.

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ യാഹ്‌വെ തന്നെയാണ് ഇന്നും ദൈവം. അവിടുത്തെ ജനത്തെ അന്ന് എങ്ങനെ സംരക്ഷിച്ചുവോ, അതുപോലെതന്നെ ഇന്നും അവിടുന്ന് സംരക്ഷിക്കുന്നു. "യാഹ്‌വെയ്ക്കു പ്രതികാരത്തിന്റെ ദിനവും സീയോനുവേണ്ടി പകരംവീട്ടുന്ന ഒരു വത്സരവും ഉണ്ട്"(യേശയ്യാ: 34; 8). സംഭവിച്ചുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ചല്ല ഇവിടെ നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഇത് തിരിച്ചറിയണമെങ്കില്‍ ശെഖരിയാഹിന്റെ പ്രവചനം കൂടി വായിക്കണം. പ്രവചനം ഇങ്ങനെ: "യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയൊരു താഴ്വരയുണ്ടാകും"(ശെഖരിയാഹ്: 14; 3, 4). ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്കറിയാം. തന്റെ ജനത്തോട് എതിരിടുന്ന സകല ജനതകളെയും നേരിടുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "യെരുശലേമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും"(ശെഖരിയാഹ്: 14; 12). പൂര്‍ത്തിയാകാത്ത ഈ പ്രവചനങ്ങള്‍ പൂര്‍ത്തിയാവുകതന്നെ ചെയ്യും. ഇതില്‍നിന്നു വിജാതിയര്‍ക്കു സുരക്ഷിതരാകാന്‍ ഒരു വഴി മാത്രമേയുള്ളൂ; ദൈവത്തിന്റെ ജനത്തിനെതിരേ തിരിയാതെ, വഴിമാറിപ്പോവുക! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ മക്കളെ സംരക്ഷിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: "നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കണ്‍മണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും"(സഖറിയ: 2; 8).

പുരാതനകാലത്തെതുപോലെ ശത്രുക്കളുടെമേല്‍ പ്രഹരം അയയ്ക്കുന്ന രീതി ദൈവം അവസാനിപ്പിച്ചുവെന്ന് ആരും ധരിക്കരുത്. ദൈവത്തിന്റെ കോപം പ്രകൃതിക്ഷോഭങ്ങളിലൂടെ ഇന്നും പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. അവിടുത്തെ അഭിഷിക്തന്‍ വധിക്കപ്പെട്ടപ്പോള്‍, ഭൂമിയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് അവിടുന്നത് വ്യക്തമാക്കി. യേഹ്ശുവായുടെ മരണസമയത്തെക്കുറിച്ച് അപ്പസ്തോലനായ മത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു: "അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു"(മത്താ: 27; 51). യേഹ്ശുവായുടെ മരണത്തോടുള്ള ദൈവത്തിന്റെ പ്രതികരണമാണ് ഇവിടെ നാം കാണുന്നത്. ക്രിസ്തുവിനെ ദ്രോഹിച്ചവരോടെന്നപോലെ തന്നെയാണ് ക്രിസ്ത്യാനിയെ പീഡിപ്പിക്കുന്നവരോടും ദൈവം പ്രവര്‍ത്തിക്കുന്നത്. യേഹ്ശുവാതന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം നോക്കുക: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(മത്താ: 10; 40). ക്രിസ്ത്യാനിയെ തള്ളിക്കളയുമ്പോള്‍ ക്രിസ്തു തള്ളിക്കളയപ്പെടുന്നു; ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ക്രിസ്തു പീഡിപ്പിക്കപ്പെടുന്നു. നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ എന്റെ കണ്‍മണിയെയാണ് സ്പര്‍ശിക്കുന്നതെന്നു പ്രഖ്യാപിച്ചവന്‍ തന്നെയാണ് ഇന്നും ദൈവം; ഇനിയും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ഞാന്‍ പകലിനോടും രാത്രിയോടും ഉടമ്പടി ചെയ്തിട്ടില്ലെങ്കില്‍, ആകാശത്തിനും ഭൂമിക്കും നിയമം നല്‍കിയിട്ടില്ലെങ്കില്‍ മാത്രമേ അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ തിരഞ്ഞെടുക്കാതെ ഉപേക്ഷിക്കുകയുള്ളു"(യിരെമി: 33; 25, 26). ദാവീദിന്റെ വംശാവലിയില്‍നിന്നുള്ളവനാണ് യഥാര്‍ത്ഥത്തില്‍ നമ്മെ ഭരിക്കുന്നത്. അവന്‍ നമ്മെ ഭരിക്കുമ്പോള്‍ ഒരു ജനതയ്ക്കും നമ്മോടു ചെറുത്തുനില്‍ക്കാന്‍ കഴിയുകയില്ല. നമ്മോട് എതിരിടുന്നവരെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആയിരിക്കും. ഈ വചനം ശ്രദ്ധിക്കുക: "ഇതാ യാഹ്‌വെയുടെ കൊടുങ്കാറ്റ്! ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയില്‍ ആഞ്ഞടിക്കും. തന്റെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ യാഹ്‌വെയുടെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങള്‍ അതു ഗ്രഹിക്കും"(യിരെമി: 30; 23, 24). ഇത് അവസാനനാളുകളാണെന്നു നാം തിരിച്ചറിയണം. പ്രപഞ്ചത്തിന്റെ ഉത്പത്തിമുതല്‍ ഇന്നോളം പ്രവര്‍ത്തനനിരതനായിരിക്കുന്ന ദൈവം ഏതെങ്കിലും കാലഘട്ടത്തില്‍ അതില്‍നിന്നു വിരമിച്ചിട്ടില്ല. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നിടത്തേക്കു മഹാമാരികളെ അയയ്ക്കുന്നത് ഈ ദൈവംതന്നെയാണ്!

എവിടെയെല്ലാം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം പ്രകൃതിക്ഷോഭങ്ങള്‍ നാശംവിതയ്‌ക്കുന്നത് നാം കാണുന്നു. ഇത് തിരിച്ചറിയുന്ന അനേകരുണ്ടെങ്കിലും, ഈ സത്യം വിളിച്ചുപറയാന്‍ പലരും തയ്യാറാകുന്നില്ല! അതുകൊണ്ടുതന്നെ, ഇത്തരം പീഡനങ്ങള്‍ തുടരുകയും അതിലൂടെ ദൈവീകക്രോധത്തിനു സ്വയം ഇരയായിത്തീരുകയും ചെയ്യുന്നു! ഗുജറാത്തിനെയും ഒറീസയെയും തൂത്തെറിഞ്ഞ ഭൂകമ്പം മാത്രമല്ല, പാക്കിസ്ഥാനിലെ ലക്ഷങ്ങളുടെ ജീവനെടുത്ത പ്രളയവും പരിശോധിച്ചാല്‍ ഈ സത്യം തിരിച്ചറിയാന്‍ കഴിയും. സംഘപരിവാര്‍ എന്ന പൈശാചികസംഘം അഴിഞ്ഞാടിയതിന്റെ പരിണിതഫലമായി ഒറീസയും ഗുജറാത്തും തകര്‍ക്കപ്പെട്ടുവെങ്കില്‍, ഇസ്ലാമികശാപങ്ങള്‍ ചാവേറുകളായി ക്രൈസ്തവ ആരാധനാലയങ്ങളില്‍ നരനായാട്ടു നടത്തിയതിന്റെ പ്രത്യാഘാതമാണ് പാക്കിസ്ഥാന്‍ അനുഭവിച്ചത്. ഒരു മാസത്തിനുള്ളില്‍ത്തന്നെ പ്രതികാരം ആഞ്ഞടിച്ചത് ആരും തിരിച്ചറിഞ്ഞില്ല! തിരിച്ചറിഞ്ഞവരാകട്ടെ, ഈ സത്യങ്ങള്‍ മൂടിവയ്ക്കുകയും ചെയ്തു.

നേപ്പാളിനെ ശവപ്പറമ്പാക്കിയ ദുരന്തത്തിനു പിന്നിലെ കാരണങ്ങളിലേക്കു വെളിച്ചംവീശിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. ലോകത്തെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളിനെ തകര്‍ത്തെറിയുന്നതിനു മാസങ്ങള്‍ക്കുമുമ്പ് ഹിന്ദുക്കള്‍ ഉറഞ്ഞുതുള്ളിയത് നാം കണ്ടു. ഹിന്ദു ഐക്യവേദി, R S S, സംഘപരിവാര്‍, ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സനാതന അശ്രീകരങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ പാര്‍ലമെന്റിലെ മെമ്പര്‍മാര്‍പ്പോലും അഴിഞ്ഞാടുകയായിരുന്നു. ഹിന്ദുവില്‍നിന്നാണ് ലോകത്തെ മറ്റു മതങ്ങള്‍ ഉണ്ടായതെന്ന് ഒരു വിഡ്ഢി വിളിച്ചുകൂകിയപ്പോള്‍, മറ്റൊരു മൂഢന്‍ ആക്രോശിച്ചത് 'ബീഫ്' കഴിക്കേണ്ടവര്‍ പാക്കിസ്ഥാനില്‍ പോകാനാണ്. ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ഹിന്ദുക്കള്‍ അവരുടെ സംസ്ക്കാരം വെളിപ്പെടുത്തിയതും അക്കാലത്തായിരുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഗണപതിയെ പ്രതിഷ്ഠിച്ചുകൊണ്ട് ദൈവകോപം ആളിക്കത്തിക്കാന്‍ ചില സനാതന ഭ്രാന്തന്മാര്‍ തയ്യാറായതും അന്നു നാം കണ്ടു. കാവിവേഷത്തില്‍ പാര്‍ലമെന്റില്‍ കയറിക്കൂടിയ ആദ്ധ്യാത്മിക നപുംസകങ്ങളായ സാക്ഷി മഹാരാജ്, നിരഞ്ജന്‍ ജ്യോതി, യോഗി ആദിത്യനാഥ്, ഗിരിരാജ് സിംഗ്, സഞ്ജയ് റാവത്ത്, മുക്താര്‍ അബ്ബാസ് നഖ്‌വി, സാദ്‌വി പ്രാചി തുടങ്ങിയവരുടെ വാക്കുകള്‍ ആഗോളഹിന്ദുക്കളുടെമേല്‍ ദുരന്തം വിളിച്ചുവരുത്തുന്നതായിരുന്നു!

മദര്‍ തെരേസയെ ആക്ഷേപിക്കാനും ഈ തെമ്മാടികള്‍ തയ്യാറായി എന്നുമാത്രമല്ല, വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്താനും ഇവറ്റകള്‍ തുനിഞ്ഞു. നരേന്ദ്രമോഡിയുടെ തണലില്‍ തഴച്ചുവളരുന്ന ഈ പടുകുരുപ്പകളാണ് ഇന്നത്തെ ഇന്ത്യയുടെ ശാപം! ഇന്ത്യയിലെ ക്രൈസ്തവരെയും ക്രിസ്തീയതയെയും കടന്നാക്രമിച്ചവര്‍ തിരിച്ചറിയാതെപോയ ഒരു സത്യമുണ്ട്. ക്രിസ്ത്യാനികളുടെ ദൈവത്തിന്റെ ശക്തിയും ക്രോധവുമാണ് അത്. കൂടാതെ, ക്രൈസ്തവരുടെ ദൈവം വാഗ്ദാനങ്ങളില്‍ എന്നും വിശ്വസ്തനാണെന്ന യാഥാര്‍ത്ഥ്യവും ഇവര്‍ വിസ്മരിച്ചു! ഇതിന്റെ പരിണിതഫലം വളരെ വലുതായിരുന്നു; ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രത്തെ ഉന്മൂലനം ചെയ്തുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പ്രതികാരം ചെയ്തു. ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിനു പകരമായി ഹൈന്ദവക്ഷേത്രങ്ങളുടെ അടിത്തറപോലും തകര്‍ത്തെറിയുന്ന ക്രോധം നേപ്പാളില്‍ ആളിക്കത്തി!

ടൂറിസത്തിന്റെ മറവില്‍ ഹിന്ദുത്വം കയറ്റുമതിചെയ്യുന്നതില്‍ ഇന്ത്യയോടു മത്സരിക്കുന്ന രാജ്യമാണ് നേപ്പാള്‍. ക്ഷേത്രങ്ങളാണ് ആ രാജ്യത്തെ പ്രധാന ടൂറിസം. ഈ ക്ഷേത്രങ്ങളിലേക്ക് ദൈവജനത്തെ നയിക്കുകയും അതുവഴി ദൈവജനം എന്ന പദവിയില്‍നിന്ന് ഇവര്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യണമെന്നതാണ് നേപ്പാള്‍ ടൂറിസം പാക്കേജിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ടൂറിസവും ഇതില്‍നിന്നു വ്യത്യസ്ഥമല്ല! നേപ്പാളിന്റെ സാംസ്കാരിക പൈതൃകം എന്ന് ഘോഷിക്കപ്പെടുന്ന അവരുടെ ക്ഷേത്രങ്ങള്‍ ഇനിയൊരിക്കലും പണിതുയര്‍ത്താന്‍ ആഗോളഹിന്ദുക്കള്‍ കൂട്ടായി ശ്രമിച്ചാലും സാധിക്കുകയില്ല! ക്രിസ്ത്യാനികളുടെ ഒരു പള്ളി തകര്‍ക്കപ്പെട്ടാല്‍ നൂറു ഹൈന്ദവക്ഷേത്രങ്ങള്‍ ദൈവം തകര്‍ത്തെറിയും! ക്രിസ്ത്യാനിയെ ആക്രമിച്ചപ്പോഴൊന്നും പ്രത്യാക്രമണം അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല; എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഈ അവസരങ്ങളിലൊക്കെ ശക്തമായി പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടത്.

ക്രൈസ്തവരുടെ സഹിഷ്ണുത മുതലെടുക്കുന്നവരാണ് എല്ലാ വിജാതിയരും. ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് അവരുടെ കഴുത്തറുക്കാന്‍ ഇസ്ലാമിക തീവ്രവാദികളെ ധൈര്യപ്പെടുത്തുന്നത് ഈ സഹിഷ്ണുതയാണ്. ക്രിസ്തീയ രാജ്യങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ്, ക്രൈസ്തവരേയും ക്രിസ്തീയതയെയും അധിക്ഷേപിക്കുന്ന ഒരു അഭിസാരികയെ സോഷ്യല്‍മീഡിയകളില്‍ കാണാറുണ്ട്. മദര്‍ തെരേസയെ 'കാട്ടുകള്ളി' എന്ന് വിളിക്കാന്‍ തയ്യാറായ ഇവളെ(ശശികല) വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ സഭ്യമായ ഭാഷാപ്രയോഗത്തിന്  മനോവ തയ്യാറല്ല! ശശികലയെപ്പോലുള്ള വ്യക്തികളുടെ ആക്രോശങ്ങളെക്കാള്‍ ഗുരുതരമായി നാം കാണേണ്ടത് ഭരണാധികാരികളുടെ പ്രഖ്യാപനങ്ങളെയാണ്. ഒരു പാര്‍ലമെന്റ് അംഗം നടത്തുന്ന പ്രസ്താവന അയാള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ശബ്ദമായി പരിഗണിക്കപ്പെടും. ഒരു മന്ത്രിയോ പ്രധാനമന്ത്രിയോ നടത്തുന്ന പ്രഖ്യാപനങ്ങള്‍ അയാളുടെ അധികാരപരിധിയിലുള്ള ജനങ്ങളുടെ ശബ്ദമായി പരിഗണിക്കപ്പെടുന്നു. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികളോ മറ്റു വിദേശരാജ്യങ്ങളുമായി കരാറില്‍ ഒപ്പുവച്ചാല്‍, അത് ഇന്ത്യയുമായുള്ള കരാറായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ആയതിനാല്‍, ഇന്ത്യയുടെ ഭരണാധികാരികള്‍ ദൈവദൂഷണം പറഞ്ഞാല്‍, അത് ഇന്ത്യ ദൈവത്തിനെതിരേ നടത്തുന്ന ദൂഷണമായി ഗണിക്കപ്പെടും. രാജ്യത്തിനെതിരേ ദൈവത്തിന്റെ കോപം ജ്വലിക്കുന്നതിന് ഭോഷന്മാരായ ഭരണാധികാരികള്‍ കാരണമാകും എന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്!

യിസ്രായേലിലെയും യെഹൂദായിലെയും ഭരണാധികാരികളുടെ ഭരണകാലങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നീതിമാന്മാരായ രാജാക്കന്മാര്‍ ഭരണം നടത്തിയപ്പോള്‍, രാജ്യം മുഴുവന്‍ അനുഗ്രഹിക്കപ്പെട്ടു. അധര്‍മ്മികളും വിഗ്രഹാരാധകരുമായ രാജാക്കന്മാര്‍മൂലം രാജ്യത്തേക്ക് മഹാമാരികള്‍ വര്‍ഷിക്കപ്പെട്ടതും ബൈബിളില്‍ വായിക്കാന്‍ കഴിയും. രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകത്തിലും, ഒന്നും രണ്ടും ദിനവൃത്താന്തങ്ങളിലും ഇത് വിവരിച്ചിട്ടുണ്ട്. ഈജിപ്തിലെ ഫറവോ കാരണമാണ് ആ രാജ്യത്തെ ജനങ്ങള്‍ മഹാമാരികളാല്‍ പീഡിപ്പിക്കപ്പെട്ടതെന്നും നാം മനസ്സിലാക്കി. അതുപോലെതന്നെ, ഇന്ത്യയിലെ ഭോഷന്മാരായ സംഘപരിവാര്‍ മന്ത്രിമാര്‍മൂലം രാജ്യത്തേക്ക് ദൈവകോപം കടന്നുവരുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ. നരേന്ദ്രമോഡി അധികാരമേറ്റതിനുശേഷം പ്രകൃതിക്ഷോഭങ്ങളുടെ പരമ്പരതന്നെ ഇന്ത്യയിലുണ്ടായി. വലിയ ആളപായങ്ങള്‍ ഉണ്ടാകാത്ത ഈ ദുരന്തങ്ങള്‍ ദൈവത്തില്‍നിന്നുള്ള താക്കീതായി പരിഗണിക്കണം. യോഗയിലൂടെ സൂര്യനെ ആരാധിക്കാനുള്ള പ്രേരണ നല്‍കുന്ന ഇന്ത്യയാണ് ഏറ്റവുമധികം സൂര്യാഘാതം ഏല്‍ക്കുന്ന രാജ്യമെന്ന് മറക്കരുത്. ഗള്‍ഫ് രാജ്യങ്ങളിലെ ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യം ആ രാജ്യങ്ങള്‍ക്കുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം സൂര്യതാപമേറ്റ് മരിച്ചവര്‍ ആയിരങ്ങളാണ്!

ക്രിസ്ത്യാനികളെയും അവരുടെ ദൈവത്തെയും ആക്ഷേപിക്കുന്ന കാവിവേഷധാരികളെ നിലയ്ക്കുനിര്‍ത്താന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മഹാമാരികളെ തടയാന്‍ ഇന്ത്യന്‍ദൈവങ്ങള്‍ക്കു കഴിയില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ ഈ ലേഖനം മനോവ ഉപസംഹരിക്കുന്നു!

"നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ"(2  മക്കബായര്‍: 8; 18).

ഉപദേശം: "അവരുടെ എണ്ണം കണ്ട് പരിഭ്രമിക്കേണ്ടാ. അവര്‍ ആക്രമിക്കുമ്പോള്‍ ഭയപ്പെടുകയുമരുത്. സൈന്യസമേതം അനുധാവനം ചെയ്ത ഫറവോയില്‍നിന്ന് ചെങ്കടലില്‍വച്ചു നമ്മുടെ പിതാക്കന്മാര്‍ രക്ഷിക്കപ്പെട്ടതെങ്ങനെയെന്ന് ഓര്‍ക്കുവിന്‍. അവിടുന്ന് നമ്മില്‍ പ്രസാദിച്ച്, നമ്മുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി ഓര്‍മ്മിക്കുകയും നമ്മെ ആക്രമിക്കുന്ന ഈ സൈന്യത്തെ ഇന്നു നശിപ്പിക്കുകയും ചെയ്യേണ്ടതിന് നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം. യിസ്രായേലിനെ രക്ഷിക്കുന്ന ഒരു വിമോചകനുണ്ടെന്നു വിജാതിയര്‍ അപ്പോള്‍ അറിയും"(1 മക്കബായര്‍: 4; 8-11).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7095 views

LOG IN

Lost your password?

SIGN UP

LOST PASSWORD