22 - 12 - 2018
ഇടത്തോട്ടു ചാഞ്ഞുനില്‍ക്കുന്നവര്‍ക്ക് ബുദ്ധിജീവി പരിവേഷം നല്‍കുന്ന ഒരു പ്രവണത പൊതുസമൂഹത്തിലുണ്ട്. ഇടതുപക്ഷ ചിന്തകര്‍, ഇടതുപക്ഷ എഴുത്തുകാര്‍, പുരോഗമന കലാസാഹിത്യവേദി (പു. ക. സാ), ഇടതു സാംസ്ക്കാരിക പ്രവര്‍ത്തകര്‍, ഇടത് ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ ഇടതുപക്ഷമായി അറിയപ്പെടുന്ന അനേകം വിഭാഗങ്ങളെ നമുക്കറിയാം. താനൊരു ബുദ്ധിജീവിയാണെന്ന് ലോകത്തെയും തന്നെത്തന്നെയും ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിഡ്ഢികള്‍ നടത്തുന്ന പരകായപ്രവേശമാണിത്. ഒരുവന്‍ പറയുന്നത് അവനോ അവനെ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാകുന്നില്ലെന്നു സ്ഥിരീകരിക്കപ്പെട്ടാല്‍, അവന്‍ ഇടതുപക്ഷത്തേക്കുള്ള യാത്രയില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നുവെന്നു വിലയിരുത്താം. ഈ അവസ്ഥ അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ലോകം ഇവര്‍ക്കു 'ബുദ്ധിജീവി' എന്ന വിശേഷണം നല്‍കി ആദരിക്കുന്നു! അദ്ധ്വാനിച്ചു ഭക്ഷിക്കുന്നതില്‍ താത്പര്യമില്ലാത്ത ഇവരുടെ ദിനചര്യകളില്‍പ്പോലും ഈ അലസത ദര്‍ശിക്കാന്‍ കഴിയും. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വൈരുദ്ധ്യാത്മക നിലപാടാണ് ഇക്കൂട്ടരുടെ മുഖമുദ്ര. എല്ലാക്കാര്യത്തിലും ഇവര്‍ അസംതൃപ്തരായിരിക്കും. പുരോഗമനപരമായ എല്ലാ ആശയങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന ഇവര്‍ തങ്ങളെത്തന്നെ 'പുരോഗമനവാദികള്‍' എന്നു വിശേഷിപ്പിക്കുന്നതാണ് മറ്റൊരു വൈരുദ്ധ്യം!
പുരോഗമന വാദികളെന്നും സാംസ്കാരിക നായകരെന്നുമൊക്കെ അറിയപ്പെടുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് ലോകം നല്‍കുന്ന വിശേഷണമാണ് 'ബുദ്ധിജീവികള്‍' എന്നു നാം കണ്ടു. എന്നാല്‍, ദൈവം ഇവര്‍ക്കു നല്‍കിയിരിക്കുന്ന വിശേഷണം എന്താണെന്നു നോക്കുക: "ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു"(സഭാപ്രസംഗകന്‍: 10; 2). ഇടത്തോട്ടു ചായുന്നവര്‍ക്കു ദൈവം എന്തു വിശേഷണമാണോ നല്‍കുന്നത്, ആ വിശേഷണത്തെ മുഖവിലക്കെടുക്കാനും പിന്തുണയ്ക്കാനുമാണ് മനോവയ്ക്കു താത്പര്യം. എന്തെന്നാല്‍, ദൈവത്തിന് ഒരിക്കലും തെറ്റുപറ്റില്ലെന്നു മനോവയ്ക്കറിയാം. ബുദ്ധിജീവികളായി ലോകം പരിഗണിച്ചിരിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണ് ബൈബിളിലെ ദൈവമായ സത്യദൈവം പ്രഖ്യാപിച്ചിരിക്കുന്നത്.
ദൈവനിഷേധികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം ലോകത്തിനുണ്ട്. വിഡ്ഢികള്‍ക്കു ബുദ്ധിജീവി പരിവേഷം നല്‍കി, യുവാക്കളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ലോകം അതിന്റെ സര്‍വ്വസന്നാഹങ്ങളും ഉപയോഗിക്കുന്നു. യുവതലമുറയില്‍ ദൈവനിഷേധം വളര്‍ത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൈവവിശ്വാസമെന്നത് അന്ധവിശ്വാസമാണെന്നു പ്രചരിപ്പിക്കാനുള്ള സംവീധാനങ്ങളെല്ലാം ലൗകികതയിലുണ്ട്. യുക്തിവാദികളുടെ പ്രഭാഷണങ്ങളിലൂടെ യുവാക്കളില്‍ ദൈവനിഷേധത്തിന്റെ ആത്മാവിനെ നിക്ഷേപിക്കുന്നതും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെയാണ്! എല്ലാ ആദ്ധ്യാത്മികയും വിഡ്ഢിത്തമാണെന്നു പ്രചരിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് യുക്തിവാദികള്‍ അവലംബിക്കുന്നത്. ക്രിസ്തീയത യുക്തിരഹിതമാണെന്ന് മറ്റു മതക്കാരുടെയിടയില്‍ പ്രചരിപ്പിക്കുമ്പോള്‍, ക്രിസ്തീയ യുവാക്കളുടെയിടയില്‍ പ്രചരിപ്പിക്കുന്നത് ഇസ്ലാമികതയിലെയും ഹിന്ദുത്വത്തിലെയും യുക്തിരാഹിത്യമാണ്. എല്ലാറ്റിനെയും എതിര്‍ക്കുന്ന നിഷേധാത്മക നിലപാടിലേക്ക് യുവത്വത്തെ ആകര്‍ഷിക്കുന്നതിനുള്ള ആദ്യപടിയാണിത്. സ്ഥിരീകരിക്കപ്പെടാത്ത നിഗമനങ്ങളെ ശാസ്ത്രീയ സത്യമായി അവതരിപ്പിക്കുമ്പോള്‍, അവയെല്ലാം അന്ധമായി വിശ്വസിക്കാന്‍ തയ്യാറാകുന്ന തലത്തിലേക്ക് യുവമനസ്സുകളെ പാകപ്പെടുത്തുന്നു! വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടു പൂര്‍ണ്ണമായി ചാഞ്ഞുകഴിയുമ്പോള്‍, അവന്‍ ഒരു ദൈവനിഷേധിയായി മാറിക്കഴിഞ്ഞിരിക്കും. ദൈവവചനം പ്രഖ്യാപിച്ചിരിക്കുന്നത് ഈ സത്യമാണ്.
വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമാകാന്‍ താത്പര്യം ജനിക്കുന്ന ഒരു പ്രത്യേക കാലഘട്ടം മനുഷ്യായുസ്സിലുണ്ട്. ബാല്യം വിട്ട് കൗമാരത്തിലേക്കു പ്രവേശിക്കുന്നിടത്ത് തുടങ്ങി, യൗവനത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അവസാനിക്കുന്ന ഒരു മനഃശാസ്ത്ര വിഷയമാണിത്. എല്ലാറ്റിനെയും എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഹോര്‍മ്മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാലമാണ് കൗമാരം. ഈ പ്രായത്തില്‍ ലഭിക്കുന്ന പിന്തുണയാണ് ഒരുവനെ ശരിയിലേക്കോ തെറ്റിലേക്കോ വളര്‍ത്തുന്നത്! എതിര്‍ക്കാന്‍ പ്രേരണ നല്‍കുന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്താല്‍ രൂപപ്പെടുന്ന വ്യക്തിത്വത്തെ നിലനിര്‍ത്താണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വളര്‍ച്ചയുടെ അടുത്തഘട്ടത്തില്‍ ഒരുവനു സാധിക്കുമെങ്കിലും, അതിനെ സഹായിക്കുന്ന ബന്ധങ്ങളും അറിവുകളും ലഭിച്ചില്ലെങ്കില്‍ അവന്‍ എന്നും ഒരു എതിരാളിയായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൗമാരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ വ്യക്തികളും എതിരാളികളാകണമെന്നു നിര്‍ബ്ബന്ധമില്ല. എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഹോര്‍മ്മോണിനെ അതിജീവിക്കുന്ന അനുഭവങ്ങളാണ് ഒരുവനു ബാല്യത്തില്‍ ലഭിച്ചിട്ടുള്ളതെങ്കില്‍, കൗമാരത്തിലും ഈ വ്യക്തി ശാന്തശീലനും ചൈതന്യമുള്ളവനുമായിരിക്കും. ഇങ്ങനെയുള്ള ഒരുവന്‍ ഒരുകാലത്തും വിപ്ലവകാരിയോ ഇടതുപക്ഷ ചിന്താഗതിക്കാരനോ ആയിരിക്കുകയില്ല. എന്തെന്നാല്‍, ഒരുവന്റെ വ്യക്തിത്വം രൂപപ്പെടുന്നത് മൂന്നു ഘട്ടങ്ങളിലായാണ്. വ്യക്തിത്വത്തിന്റെ അമ്പതുശതമാനവും അമ്മയുടെ ഉദരത്തില്‍ വച്ചു രൂപപ്പെടുന്നു. പിന്നീട്, ഏഴു വയസ്സുവരെയുള്ള വളര്‍ച്ചയുടെ കാലത്ത് രൂപപ്പെടുന്നത് ഇരുപത്തിയഞ്ചു ശതമാനമാണ്. എന്നാല്‍, ശേഷിക്കുന്ന ഇരുപത്തിയഞ്ചു ശതമാനം രൂപപ്പെടുകയല്ല, രൂപപ്പെടുത്തുകയാണു ചെയ്യേണ്ടത്! ഈ വിഷയത്തിലേക്കു പഠനം നീട്ടിക്കൊണ്ടുപോകാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്തെന്നാല്‍, ഈ വിഷയം മാത്രം ചര്‍ച്ചചെയ്യുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ആ ലേഖനം വായിക്കാത്തവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ഗര്‍ഭപാത്രം' ഒരു പരിശീലനക്കളരി!
ഒരു വ്യക്തി വളര്‍ന്നുവരുന്ന ചുറ്റുപാടുകളില്‍നിന്നു ലഭിക്കുന്ന അംഗീകാരങ്ങളും തിക്താനുഭവങ്ങളുമൊക്കെ അവന്റെ വ്യക്തിത്വ രൂപികരണത്തെ സ്വാധീനിക്കും. സ്വന്തം ഭവനത്തില്‍നിന്നും സമൂഹത്തില്‍നിന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് ഒരുവന്‍ വളര്‍ന്നുവരുന്നതെങ്കില്‍, എല്ലാറ്റിനോടും എതിരിടുന്ന ഒരു 'റിബല്‍' മാനസികാവസ്ഥ ഇവനില്‍ രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം മാനസികാവസ്ഥയില്‍ രൂപപ്പെടുന്ന വ്യക്തിത്വങ്ങള്‍ തങ്ങളുടെ വ്യക്തിത്വം പ്രകടമാക്കാന്‍ തുടങ്ങുന്നത് കൗമാരത്തിലോ യൗവ്വനത്തിലോ ആയിരിക്കാം. കാരണം, ബാല്യത്തില്‍നിന്നു കൗമാരത്തിലേക്കു കടക്കുമ്പോഴോ, കൗമാരത്തില്‍നിന്നു യൗവ്വനത്തിലേക്കു കടക്കുമ്പോഴോ ആണ് ഒരുവനു സ്വാതന്ത്ര്യം കൂടുതലായി അനുഭവിക്കാന്‍ കഴിയുന്നത്. മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്നു പെട്ടന്നു ലഭിക്കുന്ന മോചനം ഒരുവനെ അപക്വമായ തീരുമാനങ്ങളിലേക്കു നയിച്ചേക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഗ്രഹം ശക്തമായിരിക്കുന്ന ഈ പ്രായത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ഇടതുനയം'!
എന്തിനെയും ചോദ്യംചെയ്യുന്ന മനോഭാവമുള്ള ഈ കാലഘട്ടത്തില്‍ ഒരുവന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നവരുടെ പക്ഷത്ത് അവന്‍ നിലയുറപ്പിക്കും. ഇവിടെയാണ് ലോകത്തിന്റെ പ്രബോധനങ്ങള്‍ ഒരുവനില്‍ ചെലുത്തുന്ന സ്വാധീനം പ്രസക്തമാകുന്നത്. സ്വാതന്ത്യത്തിലേക്കു കടന്നുവരുന്ന ഒരുവനെ ആദ്യം സ്വാഗതം ചെയ്യുന്നത് എന്തോ, അതായിരിക്കും അവന്റെ ലോകം! അതായത്, നവാഗതരെ സ്വാഗതം ചെയ്യാന്‍ ലോകം അതിന്റെ എല്ലാ സംവീധനങ്ങളും സജ്ജമാക്കി കാത്തിരിക്കുന്നു! അത് ഇടതുപക്ഷ ആശയങ്ങളുടെ വിവിധ 'ബ്രാന്‍ഡുകള്‍' ആയിരിക്കും. അപക്വമായി വളര്‍ന്നുവന്ന ഒരു കൗമാരക്കാരനെ വശീകരിക്കാന്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കു ശക്തിയുണ്ട്. തീപ്പൊരി പ്രസംഗങ്ങളും ഹീറോയിസവുമൊക്കെ കൗമാരക്കാരെ എളുപ്പത്തില്‍ സ്വാധീനിക്കുന്നു. നാസ്തികവാദമാണ് ബുദ്ധിജീവികളുടെ ലക്ഷണമെന്ന് തെറ്റിദ്ധരിക്കുന്നതും കൗമാരത്തിന്റെ പ്രത്യേകതയാണ്!
കാമ്പസുകളില്‍ ശ്രദ്ധിക്കപ്പെടാനായി ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരില്‍ പലരും ചെഗുവേരയെപ്പോലെയുള്ള ദൈവനിഷേധികളിലേക്കു നടത്തുന്ന പരകായപ്രവേശങ്ങളെ അസ്വഭാവിക പ്രതിഭാസങ്ങളായി കാണേണ്ടതില്ല! അമ്മയുടെ ഉദരത്തില്‍ ഉരുവായ നാള്‍മുതല്‍ കൗമാരത്തിലേക്കു പ്രവേശിക്കുന്ന കാലംവരെ ഒരുവനു ലഭിക്കുന്ന അനുഭവങ്ങളും അംഗീകാരവും ആത്മീയബോധനങ്ങളുമാണ് കൗമാര-യൗവ്വനങ്ങളില്‍ അവനെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. ഒരുവന്റെ വ്യക്തിത്വരൂപീകരണത്തിന് നിര്‍ണ്ണായക ഘടകമായി ഭവിക്കുന്നതും ഈ അനുഭവങ്ങള്‍ത്തന്നെ! പക്വത പ്രാപിക്കാതെ വളര്‍ന്നുവന്ന ഒരുവന്റെ അവസ്ഥ, മൂപ്പെത്താതെ പഴുത്ത പഴങ്ങള്‍പ്പോലെയാണ്! ദൈവവിശ്വാസം എന്നത് ബുദ്ധിമാന്മാര്‍ക്കു യോജിച്ചതല്ലെന്ന് ഇവര്‍ ചിന്തിക്കുന്നു! ശാസ്ത്രീയ നിഗമനങ്ങളെപ്പോലും സത്യമാണെന്നു വിശ്വസിക്കാന്‍ ഇവര്‍ക്ക് അനുഭവത്തിന്റെ പിന്‍ബലം ആവശ്യമില്ല. യുക്തിരഹിതമായി ശാസ്ത്രത്തെ വിശ്വസിക്കാന്‍ മടിയില്ലാത്തവര്‍ക്ക് ദൈവത്തിന്റെ കാര്യംവരുമ്പോള്‍ യുക്തിബോധം സടകുടഞ്ഞെഴുന്നേല്‍ക്കും! അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിത്തെറിച്ച അഗ്നിപര്‍വ്വതത്തിന്റെ പ്രായത്തില്‍ സംശയമില്ലാത്തവര്‍ക്ക് രണ്ടായിരം വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള അദ്ഭുതങ്ങളെ വിശ്വസിക്കാന്‍ കഴിയാത്തത് യുക്തിബോധത്തിലെ ഇരട്ടത്താപ്പുകൊണ്ടാണ്!
ഇടതുപക്ഷവും വിഡ്ഢിത്വവും!
വിഡ്ഢികളുടെ ഹൃദയം ഇടത്തോട്ടു ചാഞ്ഞിരിക്കുന്നുവെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിരിക്കുന്നത് ബൈബിളിലെ ജ്ഞാനമാണ്! ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യങ്ങളെ ചോദ്യംചെയ്യാന്‍ മനോവയ്ക്കു സാധിക്കില്ലെന്നു മാത്രമല്ല, ചോദ്യംചെയ്യുന്നതിലൂടെ വിഡ്ഢികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാനുള്ള മൗഢ്യവുമില്ല. ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും സത്യങ്ങളെ നിഷേധിക്കാന്‍ പര്യാപ്തമായ ആശയങ്ങള്‍ ഇന്നേവരെ ആര്‍ക്കും അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ഈ ഗ്രന്ഥത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളില്‍നിന്നു വേറിട്ട ഉയരങ്ങളില്‍ നിലനിര്‍ത്തുന്നു. അതിനാല്‍ത്തന്നെ, ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള സകല വിഷയങ്ങളെയും യുക്തിചിന്തകള്‍ക്കപ്പുറമുള്ള സത്യങ്ങളുടെ തലത്തിലാണ് മനോവ പരിഗണിക്കുന്നത്.
വിഡ്ഢിയുടെ ഹൃദയത്തിന് ഇടത്തോട്ടുള്ള ചായ്‌വില്‍ വിശ്വസിക്കാതിരിക്കാനുള്ള ഒന്നുംതന്നെ മനോവയുടെ മുന്‍പില്‍ ഇല്ലെന്നു മാത്രമല്ല, ഇടതുപക്ഷം എന്ന വാക്കിന്റെ ദൈവനിഷേധം സ്ഥിരീകരിക്കുന്ന അനേകം ദൃഷ്ടാന്തങ്ങള്‍ മനോവയുടെ മുന്‍പിലുണ്ടുതാനും! ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളെന്ന് ഇടതു ബുദ്ധിജീവികള്‍ ഊറ്റംകൊള്ളുന്നുവെങ്കിലും, വിമര്‍ശനങ്ങള്‍ തങ്ങള്‍ക്കോ തങ്ങളുടെ ആശങ്ങള്‍ക്കോ എതിരേ തിരിയുമ്പോഴാണ് ഇടതുപക്ഷ അസഹിഷ്ണുതയുടെ തീവ്രഭാവം നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്. അഭിപ്രായം പ്രകടിപ്പിക്കുവാനും ആവിഷ്കാരങ്ങള്‍ നടത്തുവാനുമുള്ള അവകാശം തങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നു എന്ന ധാര്‍ഷ്ട്യം ഇടതു സൈദ്ധാന്തികര്‍ക്കുണ്ട്. അതുപോലെതന്നെ, ഇടത് ആശയത്തിലെ മൗഢ്യവും പൊള്ളത്തരവും തിരിച്ചറിഞ്ഞവര്‍ അതില്‍നിന്നു പിന്മാറാന്‍ തയ്യാറായാല്‍ അവരെ കുലംകുത്തികള്‍ എന്നു മുദ്രകുത്തി 'ക്യാപിറ്റല്‍ പണീഷ്മെന്റിന്' വിധേയരാക്കാനും മടിയ്ക്കില്ല.
ഇടതുപക്ഷത്തിനു ദൈവവിശ്വാസത്തോടുള്ള അസഹിഷ്ണുത തിരിച്ചറിയാത്തവരായി ആരെങ്കിലുമുണ്ടെന്നു മനോവ കരുതുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ ഊന്നിയുള്ള ചിന്തകളാണ് ഇടതുപക്ഷ ചിന്തകളായി വ്യാഖ്യാനിക്കപ്പെടുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ ദൈവത്തിനോ ആത്മാവിനോ സ്ഥാനമില്ലെന്നും നമുക്കറിയാം. എന്നാല്‍, ഈ ചിന്തയെ വിഡ്ഢിത്തമായി വിലയിരുത്താന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യം ഇവിടെ സ്വാഭാവികമായും ഉയര്‍ന്നേക്കാം. ഈ ചോദ്യത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന വചനം ബൈബിളിലുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു"(സങ്കീ: 14; 1). മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നത് ദൈവമില്ലെന്നാണെങ്കില്‍, ഈ ഹൃദയത്തിന്റെ ചായ്‌വ് ഇടത്തോട്ടാണെന്നു മറ്റൊരു വചനത്തില്‍ നാം വായിച്ചു. മൂഢനും വിഡ്ഢിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നു നമുക്കറിയാം. അതുപോലെതന്നെ, മൂഢനും ഭോഷനും തമ്മില്‍ അന്തരമില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കും. ഈ വചനം ശ്രദ്ധിക്കുക: "ദൈവമില്ല എന്നു ഭോഷന്‍ ഹൃദയത്തില്‍ പറയുന്നു"(സങ്കീ: 53; 1). മൂഢന്റെ ഹൃദയവിചാരം ദൈവനിഷേധമാണെന്നും, വിഡ്ഢിയുടെ ഹൃദയത്തിന്റെ ചായ്‌വ് ഇടത്തോട്ടാണെന്നും തിരിച്ചറിയുന്നുവെങ്കില്‍ ഇടതുപക്ഷമെന്നാല്‍ പൈശാചിക പക്ഷമാണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഒരു വചനംകൂടി പരിശോധിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.
ഈ വചനം ശ്രദ്ധിക്കുക: "യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു"(സങ്കീ: 14; 2). ദൈവത്തെത്തേടുന്നത് വിവേകികളാണെന്നു പറയുന്നത് ദൈവവചനമാണ്! അതുപോലെതന്നെ, ജ്ഞാനികളുടെ ഹൃദയം വലത്തോട്ടു ചാഞ്ഞിരിക്കുന്നുവെന്നും ദൈവം പറയുന്നു. വിവേകികള്‍ ദൈവത്തെ തേടുമ്പോള്‍ വിവേകശൂന്യര്‍ ദൈവത്തെ നിഷേധിക്കാനുള്ള ആശങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലായിരിക്കും. ദൈവനിഷേധത്തിനുള്ള വൈരുദ്ധ്യാത്മക ആശയങ്ങളുടെ കലവറയായ ഇടതുപക്ഷത്തേക്ക് ഹൃദയം ചായ്ച്ചുവച്ചുകൊണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൈവത്തെ കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ല. അന്ത്യവിധിയുടെ ദിനത്തില്‍ മാത്രമമേ ഇവര്‍ക്ക് തങ്ങളുടെ വിഡ്ഢിത്തം വ്യക്തമാകുകയുള്ളു! എന്തെന്നാല്‍, അന്ത്യവിധിയുടെ ദിനത്തിലും ഇവര്‍ക്കു ലഭിക്കുന്നത് ഇടതുവശമായിരിക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍"(മത്താ: 25; 31-34).
ഇടതുവശത്തു നില്‍ക്കുന്നവരോട് യേഹ്ശുവാ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: "അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍"(മത്താ: 25; 31-34). ആത്മാവ്, പുനരുത്ഥാനം, സ്വര്‍ഗ്ഗം, നരകം എന്നൊക്കെപ്പറയുന്നത് വിഡ്ഢികളാണെന്നു പറയുന്നവരുടെ വിഡ്ഢിത്തം അവര്‍ക്കുതന്നെ ബോധ്യമാകുന്ന ദിനത്തില്‍ അവരുടെ ഓഹരി ഗന്ധകാഗ്നിത്തടാകമായിരിക്കും! വലതുപക്ഷമാണ് ദൈവത്തിന്റെ പക്ഷമെന്നു വ്യക്തമാക്കിയിരിക്കുന്നതുപോലെതന്നെ, ഇടതുപക്ഷം പിശാചിന്റെ പക്ഷമാണെന്നും യേഹ്ശുവാ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്നത്തെ മാധ്യമങ്ങളും ഇടതുപക്ഷ സമൂഹവും ആക്ഷേപസ്വരത്തില്‍ പറയുന്നതാണ് 'തീവ്രവലതുപക്ഷം' എന്ന്. യൂറോപ്പില്‍ തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്നു എന്നത് ഇവര്‍ ആശങ്കയോടെയാണ് വിളിച്ചുപറയുന്നത്. തീവ്രവലതുപക്ഷത്തെ യൂറോപ്പില്‍ സൃഷ്ടിച്ചത് തങ്ങളാണെന്ന് മാധ്യമങ്ങള്‍ക്കും ഇടതുപക്ഷത്തിനും മനസ്സിലാകാത്തത് സ്വാഭാവികമാണ്. എന്തെന്നാല്‍, ഇടത്തോട്ടു ചാഞ്ഞിരിക്കുന്ന ഹൃദയത്തിനു ജ്ഞാനം ഗ്രഹിക്കാന്‍ കഴിയില്ല എന്നകാര്യം സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കുണ്ടല്ലോ! മാധ്യമങ്ങളും ഇടതുപക്ഷ സമൂഹവും ചേര്‍ന്നു യൂറോപ്പിലേക്ക് ഇസ്ലാമിനെ കയറ്റിവിട്ടപ്പോള്‍, യൂറോപ്പിലെ ജനം വലതുപക്ഷ നിലപാടിലേക്കു മാറിയത് സ്വാഭാവിക പ്രതിഭാസമായി കാണാന്‍ സാധിക്കും. ഇക്കാര്യത്തില്‍ വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് രാജാവിന്റെ പങ്കും വലുതാണ്!
എല്ലാവിധ അധാര്‍മ്മികതയും കൊടികുത്തിവാഴുന്ന അര്‍ജന്റീനയില്‍നിന്ന് വത്തിക്കാനിലെ രാജത്വത്തിലേക്ക് അതിക്രമിച്ചുകയറി ആധിപത്യം സ്ഥാപിച്ച ഫ്രാന്‍സീസിന്റെ ഇടതുപക്ഷ നിലപാട് ലോകം തിരിച്ചറിഞ്ഞതാണ്. ചെഗുവേരയോടുള്ള വീരാരാധന ഇയാള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ആരാണ് ചെഗുവേര? തന്റെ മരണത്തിനു തൊട്ടുമുന്‍പ് അവസാനമായി ചെഗുവേര പറഞ്ഞത്, താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്. നിഷ്കരുണം ആയിരങ്ങളെ കൊന്നൊടുക്കിയ ചെഗുവേരയുടെ വ്യക്തിജീവിതവും പൊതുജീവിതവും അധാര്‍മ്മികതയുടെ പൂര്‍ണ്ണതയായിരുന്നു. അനുകരിക്കത്തക്ക സത്ഗുണങ്ങള്‍ ഒന്നുംതന്നെയില്ലാതിരുന്ന ചെഗുവേരയുടെ ചിത്രത്തിനു മുന്‍പില്‍ തയ്യാറാക്കിയ വേദിയില്‍നിന്നുകൊണ്ട് ഫ്രാന്‍സീസ് ബലിയര്‍പ്പണം നടത്തിയത് ക്യൂബന്‍ സന്ദര്‍ശനത്തിനിടയിലാണ്. എന്താണ് ചെഗുവേരയുടെ ധാര്‍മ്മികത? ഷൊര്‍ണൂര്‍ എംഎല്‍എ ശശിയെ വെല്ലുന്ന 'കമ്മ്യൂണിസ്റ്റ് ആരോഗ്യം' ഉണ്ടായിരുന്നതുകൊണ്ടുതന്നെ, ചെഗുവേരയുടെ ജീവിതത്തിലും അനേകം സ്ത്രീകള്‍ കയറിയിറങ്ങി! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അധിപതിയായിരുന്ന ഹെന്‍ട്രി എട്ടാമന് പുനര്‍വിവാഹം നിഷേധിക്കാന്‍ തയ്യാറായ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍നിന്ന് ചെഗുവേര എന്ന അധമനുവേണ്ടി സങ്കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുമ്പോള്‍, സഭയുടെ നേതൃത്വം എത്തിനില്‍ക്കുന്ന ധാര്‍മ്മിക അധഃപതനമാണ് വെളിവാക്കപ്പെടുന്നത്!
'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപരമായ മുന്നറിയിപ്പോടെയല്ലാതെ ചെഗുവേരയുടെ ചിത്രം ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നതാണു വാസ്തവം. ഇത് ചെഗുവേരയുടെ മാത്രം കാര്യമല്ല, കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്ന സ്റ്റാലിന്‍, മാര്‍ക്സ്, കാസ്ട്രോ, മാവോ തുടങ്ങിയവരുടെയെല്ലാം ചരിത്രം സത്യസന്ധമായി പഠിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നത് ശശിമാരില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് കമ്മ്യൂണിസം എന്ന യാഥാര്‍ത്ഥ്യമായിരിക്കും. ഒളിവുകാല ജീവിതത്തില്‍ അനേകം ജാരസന്തതികളെ കേരളത്തില്‍പ്പോലും ജനിപ്പിച്ച പ്രസ്ഥാനമാണിത്. അപ്രിയസത്യങ്ങളുടെ മൂടുപടം അനാവരണം ചെയ്യുന്നവര്‍ക്കുനേരേ അസഹിഷ്ണുതയോടെ പാഞ്ഞടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലെ മാത്രം പ്രത്യേകതയല്ല; മറിച്ച്, ഇതൊരു ആഗോളപ്രതിഭാസമാണ്!
ഇടതുപക്ഷം എന്നത് പിശാചിന്റെ പക്ഷമാണെന്നു വ്യക്തമാക്കിയിരിക്കുന്നത് ബൈബിള്‍ മാത്രമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സ്വതന്ത്രവും നീതിയുക്തവുമായി കമ്മ്യൂണിസത്തെ നോക്കിക്കാണുന്ന ഏതൊരു വ്യക്തിക്കും അതിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയും. ദൈവത്തിന്റെയും പിശാചിന്റെയും സ്വഭാവങ്ങളിലെ വൈരുദ്ധ്യം മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ് കമ്മ്യൂണിസത്തിലെ പൈശാചിക പക്ഷപാതം വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത്. ദൈവത്തിന്റെ സ്വഭാവസവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം! ഈ വചനം ശ്രദ്ധിക്കുക: "ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു"(നിയമം: 30; 15). വചനം വീണ്ടും അരുളിച്ചെയ്യുന്നു: "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ യാഹ്‌വെയെ സ്‌നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിന്റെ പിതാക്കന്മാരായ അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും"(നിയമം: 30; 19, 20).
മറ്റൊരു വചനം ശ്രദ്ധിക്കുക: "അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 16, 17). ദൈവത്തിന്റെ പക്ഷം തിരഞ്ഞെടുക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ ഓരോരുത്തര്‍ക്കും പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഇത് സത്യദൈവമായ യാഹ്‌വെയുടെ മാത്രം സവിശേഷമായ പ്രത്യേകതയാണ്. ദൈവത്തിന്റെ പക്ഷത്തുനിന്നു സ്വതന്ത്രമായി പുറത്തുപോകാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. ഇസ്ലാംമതത്തില്‍നിന്നോ ഹിന്ദുമതത്തില്‍നിന്നോ പുറത്തുപോകുന്നവരെ കായികമായി ഇല്ലാതാക്കുന്ന അവസ്ഥ നമുക്കറിയാം. ഘര്‍വാപ്സി എന്ന ഓമനപ്പേരിട്ട് ഹൈന്ദവഭീകരര്‍ നടത്തുന്ന ആഭാസത്തെ ഇസ്ലാമിന്റെ ജിഹാദുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയും. ദൈവത്തിന്റെ വചനം പറയുന്നു: "നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21). ഈ സ്വാതന്ത്യം സാത്താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല. പിശാചില്‍നിന്നുള്ള മതങ്ങളെയും പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അന്‍പത്തിരണ്ടു വെട്ടുകളാല്‍ എതിര്‍ശബ്ദത്തെ ഇല്ലായ്മചെയ്തത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല! ചൈനയിലെ ടിയാനന്‍മെന്റ് സ്ക്വയറില്‍ ചതഞ്ഞരഞ്ഞതും എതിര്‍ശബ്ദമായിരുന്നു. പതിനായിരങ്ങളെയാണ് അന്നവിടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇല്ലായ്മചെയ്തത്! ക്യാപ്പിറ്റല്‍ പണീഷ്മെന്റ് നയമായെടുത്തിട്ടുള്ള മതങ്ങളും പ്രസ്ഥാനങ്ങളും ആ നയത്തിലൂടെതന്നെ അവയുടെ പൈശാചിക പൈതൃകം വ്യക്തമാക്കുന്നു!
ന്യൂനപക്ഷ ശബ്ദത്തിന്റെ അപകടകരമായ ആധിപത്യം!
ആഗോളതലത്തില്‍ ഇടതുപക്ഷം ഏറ്റവും ചെറിയ ന്യൂനപക്ഷമാണ്! കമ്മ്യൂണിസ്റ്റുകള്‍ ഭരണം നടത്തുന്ന രാജ്യങ്ങളില്‍പ്പോലും സ്ഥിതി വ്യത്യസ്തമല്ല. മിന്നലാക്രമണങ്ങളിലൂടെയും ഗോറില്ല യുദ്ധമുറകളിലൂടെയും ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷം നേടിയ ആധിപത്യമായി ഓരോ കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങളെയും ഉപമിക്കാന്‍ കഴിയും. ഇത് അനഭിലഷണീയവും ആധുനിക കാലഘട്ടത്തിനു യോജിക്കാത്തതുമായതിനാല്‍ എതിര്‍ക്കപ്പെടുകതന്നെ വേണം. രാഷ്ട്രീയത്തിലെന്നല്ല, ഏതൊരു മേഖലയിലും ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. ഈ ഉപശീര്‍ഷകത്തിനു ചുവടേ നാം ചര്‍ച്ചചെയ്യുന്നത് ന്യൂനപക്ഷ ശബ്ദത്തിന്റെ അപകടകരമായ ആധിപത്യത്തെ സംബന്ധിച്ചാണല്ലോ! ന്യൂനപക്ഷം എങ്ങനെയാണ് ഭൂരിപക്ഷത്തിനുമേല്‍ ആധിപത്യം നേടുന്നത് എന്ന പരിശോധനയ്ക്കപ്പുറം, തങ്ങളാണ് ഭൂരിപക്ഷം എന്ന പ്രതീതി ജനിപ്പിക്കാന്‍ ന്യൂനപക്ഷത്തിന് എങ്ങനെ സാധിക്കുന്നുവെന്ന പരിശോധനകൂടി അനിവാര്യമാകുന്നു. അതിനായി വര്‍ത്തമാനകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വ്യാജമായ ജനപ്രിയതകളെ ദൃഷ്ടാന്തമാക്കിയുള്ള പരിശോധനകളാണ് നാം പരിഗണിക്കുന്നത്.
ഇന്ന് ഭൂമിയില്‍ നടക്കുന്നത് ന്യൂനപക്ഷമായ ആശയങ്ങളുടെ ഊതിവീര്‍പ്പിക്കപ്പെട്ട സ്വീകാര്യതയാണ്! ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ഭൂരിപക്ഷത്തിന്റെ ശബ്ദമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തിനുമേല്‍ ആധിപത്യം പുലര്‍ത്താന്‍ ന്യൂനപക്ഷത്തിനു സാധിക്കുന്നത് ഇവരുടെ കോലാഹലങ്ങളില്‍ മാത്രമാണ് എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ട്രംപിന്റെ വിജയം. ആയതിനാല്‍, ഡോണാള്‍ഡ് ട്രംപിന് അമേരിക്കയില്‍ ലഭിച്ച 'ബാലറ്റ്' വിജയത്തില്‍നിന്നുതന്നെ തുടങ്ങാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ മുതല്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ട്രംപിനെതിരേയുള്ള ആക്രോശങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളും ഭ്രൂണഹത്യയുടെ പ്രചാരകരും പോപ് ഗായകരും ഹോളിവുഡിലെ വേശ്യകളും മാത്രമല്ല, സാത്താന്‍സേവക്കാര്‍പ്പോലും ട്രംപിനെതിരേ പരസ്യമായി രംഗത്തിറങ്ങി. സകലവിധ ഇസ്ലാമിക സംഘടനകളും ട്രംപിന്റെ ചോരയ്ക്കുവേണ്ടി മുറവിളികൂട്ടി! കത്തോലിക്കാസഭയിലെ വിശ്വാസികളെ ട്രംപിനെതിരായി തിരിക്കാന്‍ വത്തിക്കാനിലെ ഫ്രാന്‍സീസ് പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തു. ഡോണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്നുപോലും ഇയാള്‍ ആക്രോശിച്ചു. എന്നാല്‍, ഈ എതിര്‍പ്പുകളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു!
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിയായി ഡോണാള്‍ഡ് ട്രംപ് രംഗത്തിറങ്ങിയപ്പോള്‍, ലോകത്തിന്റെ മുഴുവന്‍ ശബ്ദങ്ങളുടെയും പിന്തുണയോടെ ഡമോക്രാറ്റുകള്‍ക്കുവേണ്ടി ഹിലാരി ക്ലിന്റണ്‍ സ്ഥാനാര്‍ത്ഥിയായി! പിന്നീടുള്ള നാളുകളില്‍ ട്രംപിനെ അധിക്ഷേപിക്കാന്‍ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പേതന്നെ ഹിലാരിയെ പ്രസിഡന്റ് പദത്തില്‍ അവരോധിച്ചവരും കുറവല്ല! മാധ്യമ സര്‍വ്വേകളെല്ലാം ട്രംപിന്റെ പരാജയം പ്രവചിച്ചു. എന്നാല്‍, ഉയര്‍ന്നുകേട്ട ശബ്ദകോലാഹലങ്ങള്‍ ന്യൂനപക്ഷത്തിന്റേതു മാത്രമായിരുന്നുവെന്ന് തിരഞ്ഞെടുപ്പുഫലം ലോകത്തെ പഠിപ്പിച്ചു. ട്രാന്‍സ്ജെന്ററുകള്‍ മുതല്‍ വത്തിക്കാനിലെ രാജാവുവരെയുള്ള സകല പൈശാചികശക്തികളെയും ഇളിഭ്യരാക്കാന്‍ അമേരിക്കയിലെ നിശബ്ദഭൂരിപക്ഷത്തിനു സാധിച്ചുവെങ്കില്‍, ഇതില്‍നിന്നു പഠിക്കാന്‍ അനേകം കാര്യങ്ങളുണ്ട്. എതിര്‍ശബ്ദങ്ങളെ അമര്‍ച്ചചെയ്യുന്ന ഇടതുപക്ഷ ശൈലിയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
ലോകമൊട്ടുക്കുമുള്ള ഇടതുപക്ഷ സമൂഹങ്ങളും സകലവിധ ആക്ടിവിസ്റ്റുകളും മാത്രമല്ല, അന്താരാഷ്‌ട്രതലത്തിലും പ്രാദേശികതലത്തിലുമുള്ള മുഴുവന്‍ മാധ്യമങ്ങളും ട്രംപിനെതിരേ പക്ഷംചേര്‍ന്നു പോരാടിയത് എന്തിനായിരുന്നുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്ത്രീവിരുദ്ധനെന്നു ട്രംപിനെ അധിക്ഷേപിച്ചത് ആരാണ്? ദൈവനിഷേധികളായ ഒരുപറ്റം സ്ത്രീകള്‍ ട്രംപിനുനേരേ എത്രത്തോളം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുവെന്ന് നാം കണ്ടതാണ്. ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ ഫെമിനിസ്റ്റുകള്‍ നടത്തിയ അസഭ്യവര്‍ഷവും നാം കണ്ടു. എന്നാല്‍, ഇത്തരം ആഭാസങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ തയ്യാറായാല്‍ ട്രംപിനെ സ്ത്രീവിരുദ്ധന്‍ എന്ന് മുദ്രകുത്തും. തന്റെ രാജ്യത്തേക്ക് ഭീകരന്മാര്‍ കടന്നുവരുന്നത് തടയുമെന്ന് പറയുമ്പോള്‍ ഈ ഭരണാധികാരിക്കുനേരേ ആക്രോശം മുഴക്കുന്നവരുടെ ലക്ഷ്യമെന്തായിരിക്കുമെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതിയാകും. തദ്ദേശിയര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുടിയേറ്റം നിയന്ത്രിക്കുമ്പോഴും ഇടത് ആക്ടിവിസ്റ്റുകള്‍ക്കു സഹിക്കാന്‍ കഴിയുന്നില്ല.
സൗദി അറേബ്യയിലും മറ്റിതര അറബിരാജ്യങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കാളെ ആക്ഷേപിക്കുന്നതു നാം കേട്ടിട്ടുണ്ടോ? എന്നാല്‍, അമേരിക്കയില്‍ കുടിയേറ്റം നിയന്ത്രിക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് രോഷം അണപൊട്ടുന്നു! അതായത്, അമേരിക്കയുടെ അതിരുകള്‍ മലര്‍ക്കെ തുറന്നിടണം എന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ അഭിലാഷം. അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും പൂര്‍ണ്ണമായി ക്രിസ്തീയ വിമുക്തമാക്കുക എന്ന പൈശാചിക അജണ്ടയുടെ ഭാഗമാണിത്.
ലോകത്ത് ഉയരുന്ന ശബ്ദങ്ങളെ വിവേചിക്കാന്‍ നമുക്കു സാധിക്കണം. അല്ലാത്തപക്ഷം അനീതിയുടെ പക്ഷത്ത് അണിചേരുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ദുരവസ്ഥയില്‍ അകപ്പെട്ടേക്കാം. മാധ്യമങ്ങളും ലോകത്തിന്റെ സംവീധാനങ്ങളും ഇടതുപക്ഷ ആക്ടിവിസ്റ്റുകളും സംഘംചേര്‍ന്ന് ആരെയെങ്കിലും ആക്രമിക്കുന്നുവെങ്കില്‍ ഒരുകാര്യം വ്യക്തമാണ്. ആക്രമിക്കപ്പെടുന്നത് വ്യക്തിയോ ആശയമോ എന്തുതന്നെയായിരുന്നാലും, നീതിയുടെ പക്ഷമാണ് ആക്രമണത്തിന് ഇരയാകുന്നതെന്ന് ഉറപ്പിക്കാം. നീതിയുടെ പക്ഷത്ത് അണിചേരാന്‍ തയ്യാറുള്ളവര്‍ ഭൂരിപക്ഷമാണെങ്കില്‍ക്കൂടി അവരെ അതിന് ലോകത്തിന്റെ ശക്തി അനുവദിക്കില്ല. നിശബ്ദഭൂരിപക്ഷം പ്രതികരിക്കുന്നത് ബാലറ്റിലൂടെ ആയിരിക്കും. ബാലറ്റിലൂടെ ആക്ടിവിസങ്ങള്‍ തകര്‍ന്നടിയുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. ട്രംപിന്റെ വിജയത്തിനു പിന്നിലെ രഹസ്യവും നിശബ്ദഭൂരിപക്ഷത്തിന്റെ വലതുപക്ഷ പുണ്യമാണ് തിരിച്ചറിയേണ്ടത്!
ഇടതുപക്ഷ സഹയാത്രികരും ഇടതുപക്ഷ ആക്ടിവിസ്റ്റുകളും ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ പൊതുസമൂഹത്തിന്റെ മൊത്തം വികാരമാണെന്ന ധാരണ ജനിപ്പിക്കാനും അത് നിലനിര്‍ത്താനുമായി ഏതു ഹീനമായ മാര്‍ഗ്ഗവും ഇവര്‍ സ്വീകരിക്കും. എതിര്‍ശബ്ദങ്ങളെ അമര്‍ച്ചചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. തങ്ങളുടെ ആശയങ്ങളോടു യോജിക്കാത്തവരെ വഷളന്‍ ഭാഷയിലൂടെ തേജോവധം ചെയ്യുന്നത് ആക്ടിവിസ്റ്റുകളുടെ സ്വഭാവമായതിനാല്‍, മാന്യരായ ആരും ഇവരെ എതിര്‍ക്കാന്‍ തയ്യാറാകില്ല. ഈ അവസ്ഥയെ തങ്ങളുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് പ്രചരിപ്പിക്കുമ്പോഴും സമൂഹത്തിന്റെ മൗനം അങ്ങനെതന്നെ തുടരും. ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആശയങ്ങളിലെ പൈശാചികത തിരിച്ചറിഞ്ഞ ആരെങ്കിലും പുറത്തുപോയാല്‍, അവരെ ആശയപരമായോ കായികമായോ ഉന്മൂലനം ചെയ്യാന്‍ ഇവര്‍ മടിക്കില്ല. ഇതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് മഞ്ജു വാര്യര്‍ എന്ന സിനിമാതാരത്തിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം. മഞ്ജു വാര്യരെ ഉയര്‍ത്തിപ്പിടിച്ച ഇടത് ആക്ടിവിസ്റ്റുകള്‍തന്നെയാണ് അവര്‍ക്കെതിരേ ഇന്ന് സൈബര്‍ പോരാട്ടം നടത്തുന്നത്. മഞ്ജു വാര്യരുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ദീര്‍ഘകാലം തങ്ങളോടൊപ്പം യാത്രചെയ്തവരായിരുന്നാല്‍പ്പോലും, തങ്ങളുടെ ആശയങ്ങളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് പിന്മാറാന്‍ ശ്രമിക്കുന്നവരോട് ഇടതുപക്ഷ ആക്ടിവിസത്തിന്റെ അസഹിഷ്ണുത വ്യക്തമാക്കാന്‍ ഈ സംഭവം ഉദാഹരിച്ചുവെന്നു മാത്രമേയുള്ളു.
തങ്ങളുടെ ശബ്ദത്തിന്റെ വ്യാജമായ അപ്രമാദിത്വം നിലനിര്‍ത്തുന്നതിന് പൈശാചികശക്തികള്‍ ശ്രമിക്കുമെന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍, ഈ ശബ്ദമാണ് സത്യത്തിന്റെ ശബ്ദമെന്നും, സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ വികാരമാണ് ഈ ശബ്ദമെന്നും ചിന്തിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നാണു മനോവയുടെ മതം. ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തെ ഇടതുപക്ഷ ആക്ടിവിസത്തിന് തടയാന്‍ കഴിഞ്ഞില്ല എന്നതാണ് ഇക്കാര്യത്തിലുള്ള ഭൂഖണ്ഡാന്തര ദൃഷ്ടാന്തം! കൊച്ചുകൊച്ച് ദൃഷ്ടാന്തങ്ങള്‍ കേരളത്തിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇടതുപക്ഷ ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും ചേര്‍ന്നു കഴുവേറ്റിയ ദിലീപിന്റെ സിനിമകള്‍ക്ക് മലയാളികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വീകരണത്തെ ഉദാഹരണമായെടുക്കാം. ദിലീപിനെ അനുകൂലിക്കുന്നവരെ മാത്രമല്ല, അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നവരെപ്പോലും ആക്ടിവിസ്റ്റുകള്‍ ആക്രമിച്ചതും നമുക്കറിയാം. മറ്റെല്ലാ ശബ്ദങ്ങളെക്കാളും ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തുന്ന ശബ്ദം മുഴങ്ങിയാലും, ഈ ശബ്ദത്തിന് സമൂഹത്തിന്റെ വികാരവുമായി യാതൊരു ബന്ധവുമില്ല എന്ന യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമുക്കു മുന്‍പിലുണ്ട്. എന്നാല്‍, ചില ദുര്‍ബ്ബല മനഃസ്ക്കരെ വരുതിയിലാക്കാന്‍ ഇടത് ആക്ടിവിസത്തിന്റെ ശബ്ദത്തിനു കഴിയും എന്നത് സമ്മതിക്കാതെ തരമില്ല! നിലപാടുകളില്‍ ഉറപ്പില്ലാത്ത അപക്വമതികളായ വ്യക്തികളാണ് ഇക്കൂട്ടര്‍!
ഇടതുപക്ഷ ആക്ടിവിസത്തിനു പൊതുസമൂഹത്തിന്റെ ഭൂരിപക്ഷ പിന്തുണയില്ലെങ്കിലും, ശബ്ദകോലാഹലങ്ങളില്‍ ഇവര്‍ നേടുന്ന ആധിപത്യംമൂലം വലിയ ദുരന്തങ്ങള്‍ സമൂഹത്തിലുണ്ടാകുന്നത് നാം കാണാതെപോകരുത്. ഭരണകൂടങ്ങളെയും നീതിന്യായ സംവീധാനങ്ങളെയും ബന്ദികളാക്കി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ട ദുരന്തം! പ്രകൃതിവിരുദ്ധ ലൈംഗികത്തൊഴിലാളികളായ ട്രാന്‍സ്ജെന്റര്‍മാര്‍ക്കും മറ്റിതര ദൈവദൂഷകര്‍ക്കും സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തിനു പിന്നില്‍ ശബ്ദകോലാഹലങ്ങളിലൂടെ വ്യാജമായി സൃഷ്ടിച്ചെടുത്ത ഭൂരിപക്ഷത്തിനു വലിയ പങ്കുണ്ട്. അനീതിനിറഞ്ഞ നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നീതിയുടെ ശബ്ദങ്ങളെ കൂച്ചുവിലങ്ങിടുന്ന ഇടതുപക്ഷ കുതന്ത്രത്തിലൂടെയാണ്.
നീതിയുടെ പക്ഷത്തുനിന്നുള്ള ശബ്ദങ്ങള്‍ ഉയരാതിരിക്കേണ്ടതിന് ഇടതുപക്ഷം ഉയര്‍ത്തുന്ന ചില വാദങ്ങളും നാം ചിന്തിക്കേണ്ടതുണ്ട്. മതമേലദ്ധ്യക്ഷന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് വാദിക്കുന്നത് ഇതിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞവര്‍ നമുക്കിടയിലുണ്ടോ? മതാചാര്യന്മാരുടെ ഇടപെടലുകള്‍ ദൈവീക നിയമങ്ങളോടു ചേര്‍ന്നതായിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മതാചാര്യന്മാരില്‍ പലരും ഇടതുപക്ഷ സഹയാത്രികരാണെങ്കില്‍ക്കൂടി, അവര്‍ ന്യൂനപക്ഷമാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, മതമേലദ്ധ്യക്ഷന്മാരെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നത് തങ്ങളുടെ ആശയസ്ഥാപനത്തിന് ശക്തിപകരുമെന്ന് ഇടതുശക്തികള്‍ തിരിച്ചറിയുന്നു. മതനേതാക്കള്‍ക്ക് വിശ്വാസികളുടെയിടയില്‍ ലഭിച്ചേക്കാവുന്ന സ്വാധീനമാണ് ഇവരെ ഭയപ്പെടുത്തുന്നത്. മതാചാര്യന്മാരും മതവിശ്വാസികളും രാജ്യത്തിന്റെ നിയമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും കീഴിലായിരിക്കുന്നിടത്തോളം, രാഷ്ട്രീയത്തില്‍ അഭിപ്രായം പറയാനും പ്രതികരിക്കാനുമുള്ള അവകാശം അവര്‍ക്കുമുണ്ട്. തങ്ങളോടൊപ്പം ചിന്തിക്കുന്ന മതനേതാക്കന്മാരോട് കമ്മ്യൂണിസ്റ്റുകള്‍ക്ക് യാതൊരു അയിത്തവുമില്ലെന്നതും നാം വിസ്മരിക്കരുത്. ഇടതുപക്ഷ സഹയാത്രികരായ മതാചാര്യന്മാരെ മഹത്വവത്ക്കരിക്കുകയം തങ്ങളോടൊപ്പം വേദികള്‍ പങ്കിടാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ഇടതുപക്ഷനയം! ഇടത് പൈശാചികതയ്ക്ക് വത്തിക്കാന്‍ രാജാവ് പ്രിയങ്കരനാകുന്നത് ഈ നയത്തിന്റെ ഭാഗമായിട്ടാണ്!
വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 497-ാം വകുപ്പ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, ഈ നിയമത്തെ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ അടുത്തകാലത്ത് സുപ്രീംകോടതിയില്‍ നിന്നുണ്ടായത് കൊച്ചിയിലെ ഒരു ഇടത് ആക്ടിവിസ്റ്റായ സ്ത്രീയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ്. അധാര്‍മ്മികമായ ഇത്തരം പൈശാചിക നിയമ പരിഷ്ക്കരണങ്ങളിലൂടെ തകരുന്ന കുടുംബജീവിതങ്ങളെയും നീതി നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥകളെയും പരിഗണിക്കാനുള്ള ശബ്ദം കോടതിയുടെ മുന്നിലെത്തിയില്ല. മതാചാര്യന്മാരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കില്‍, ഒരു പരിധിവരെയെങ്കിലും ധാര്‍മ്മീകതയിലൂന്നിയ വിധി പ്രസ്താവിക്കപ്പെടുമായിരുന്നു. ഇടത് ആക്ടിവിസത്തിന്റെ പൈശാചിക ശബ്ദത്തെ പരിഗണിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട മ്ലേച്ഛതയുടെ നിയമംമൂലം വധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത് ആരും കാണുന്നില്ല.
ഏകലവ്യന്‍ എന്ന രണ്ടുവയസ്സുകാരനാണ് അമ്മയുടെയും അവളുടെ കാമുകന്റെയും പീഡനത്തിന്റെ ഇരയായി വധിക്കപ്പെട്ട അവസാനത്തെ കുരുന്ന്! വധിക്കപ്പെടുന്നവരെക്കാള്‍ അനേകം മടങ്ങാണ് അനാഥരാക്കപ്പെടുന്ന ശിശുക്കളുടെ എണ്ണം. ഇവയോരോന്നും എടുത്തുപറയേണ്ടതിലെന്നു മനസ്സിലാക്കുന്നതിനാല്‍ മനോവ അതിനു മുതിരുന്നില്ല. അധാര്‍മ്മികതയെ നവോത്ഥാനത്തിന്റെ പട്ടികയില്‍ ചേര്‍ത്തുവയ്ക്കാനുള്ള ഇടതുപക്ഷ ആക്ടിവിസത്തിനു പിന്നില്‍ പിശാചിന്റെ അദൃശ്യകരങ്ങള്‍ ദര്‍ശിക്കണമെങ്കില്‍ അകക്കണ്ണിന്റെ മങ്ങലുകള്‍ മാറ്റാനുതകുന്ന കണ്ണടകള്‍ ധരിക്കണം. മാറിടം മറയ്ക്കാനല്ല, മുലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനായി നടത്തുന്ന സമരങ്ങളാണ് ഇടതുപക്ഷ ആക്ടിവിസത്തിന്റെ നവോത്ഥാന സമരങ്ങള്‍! പിണറായിയും വെള്ളാപ്പള്ളിയും ചേര്‍ന്നു കെട്ടിപ്പൊക്കുന്ന വര്‍ഗ്ഗീയ മതിലിന്റെ ലക്ഷ്യവും മറ്റൊന്നല്ല!
മഞ്ജു വാര്യരുടെയോ മറ്റേതെങ്കിലും ആക്ടിവിസ്റ്റുകളുടെയോ നിലപാടുകളെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്വമൊന്നും മനോവ ഏറ്റെടുത്തിട്ടില്ല; മറിച്ച്, ഇടത് അനുകൂല ശബ്ദങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പോഷിപ്പിക്കുകയും, എതിരായി മുളയിടുന്ന ശബ്ദങ്ങളെ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയും ചെയ്യുന്ന പൈശാചിക ഇരട്ടത്താപ്പ് വ്യക്തമാക്കുക മാത്രമാണിവിടെ ചെയ്തത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇവരുടെ മുറവിളികള്‍ കാപട്യം നിറഞ്ഞതാണെന്നു മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായിരിക്കണം. പ്രളയാനന്തര കേരളം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും, മന്ത്രിപുങ്കന്മാരുടെ ധൂര്‍ത്തുകളെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കുതന്ത്രത്തെ തിരിച്ചറിയാന്‍ കഴിവുള്ള പ്രതിപക്ഷം ഇല്ലെന്നതും കേരളത്തിന്റെ ദുരന്തമാണ്! ദൈവനിഷേധത്തിന്റെ മതിലുകള്‍ പണിയാന്‍ മാസത്തിലൊരിക്കല്‍ ഉപവസിച്ച് പണം സമാഹരിക്കാന്‍ വിധിക്കപ്പെട്ട പൊതുജനം എന്ന കഴുതക്കൂട്ടങ്ങള്‍!
പൊളിച്ചടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മതിലുകള്‍!
കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനം എവിടെയുണ്ടോ, അവിടെയെല്ലാം വിഭാഗിയതയുടെ മതിലുകള്‍ സ്ഥാപിക്കുകയെന്നത് ഈ പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവമാണ്. ജര്‍മ്മനിയെ വിഭജിച്ച് ബര്‍ലിന്‍ മതില്‍ നിര്‍മ്മിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നുവെന്ന് നമുക്കറിയാം. 1961 ആഗസ്റ്റില്‍ പൂര്‍വ്വ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജര്‍മ്മനികളെ വേര്‍തിരിച്ചുകൊണ്ട് നിര്‍മ്മിച്ചതാണ് ബര്‍ലിന്‍ മതില്‍. 155 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച ഈ മതിലിന് 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഉണ്ടായിരുന്നു. 1990 കളില്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്മ്യൂണിസത്തിനുണ്ടായ തളര്‍ച്ച ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു കാരണമായി. കൃത്യമായിപ്പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടര്‍ന്ന് 1989 നവംബര്‍ ഒന്‍പതിന് ബര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കുകയുണ്ടായി.
കമ്മ്യൂണിസ്റ്റുകള്‍ കടന്നുചെല്ലുന്ന ഇടങ്ങളിലെല്ലാം ഇവര്‍ വിഭാഗിയതയുടെ മതിലുകള്‍ കെട്ടിപ്പൊക്കുകയും, കമ്മ്യൂണിസം തുടച്ചുമാറ്റപ്പെടുന്നതോടെ മതിലുകള്‍ ഇല്ലാതാകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു നാം ചിന്തിക്കണം. കമ്മ്യൂണിസത്തില്‍നിന്നുള്ള മോചനമാണ് മതിലുകളെ ഇല്ലാതാക്കിയത്. അതായത്, മതിലുകളെ തകര്‍ത്തു തരിപ്പണമാക്കുന്നത് നവോത്ഥാന മുന്നേറ്റങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ബര്‍ലിന്‍ മതില്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകള്‍ കെട്ടിപ്പൊക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മതിലായ ചൈനയിലെ വന്‍മതിലിന്റെ നിര്‍മ്മാണം ആരംഭിച്ചത് ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടിലാണെങ്കിലും, ഈ മതിലിനെ സംരക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റുകള്‍ത്തന്നെ! അകാരണമായ ഭയമാണ് മതില്‍ നിര്‍മ്മാണത്തിന് കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെ മതിലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് പ്രതീകാത്മകമായി മനുഷ്യമതിലുകള്‍ നിര്‍മ്മിച്ച് ഇവര്‍ ഇന്ന് ആശ്വാസം കണ്ടെത്തുന്നു!
ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനുപോലും കമ്മ്യൂണിസത്തോടു ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കില്ല എന്നത് പരമമായ സത്യമാണ്. കമ്മ്യൂണിസത്തോടെന്നല്ല, ഇടതുപക്ഷ ആശയങ്ങളും ദൈവത്തിന്റെ പക്ഷവും ഒരുകാലത്തും ചേര്‍ന്നുപോകില്ല. എന്തെന്നാല്‍, ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളവയെ അനുവദനീയമാക്കാന്‍ മുറവിളികൂട്ടുന്ന സമൂഹമാണ് ഇടതുപക്ഷം! ഈ വചനം സൂക്ഷ്മതയോടെ ശ്രവിക്കുകയും ഗ്രഹിക്കുകയും ചെയ്യുക: "നമുക്കായി അവിടുത്തെ വലത്തു ഭാഗത്തുനിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു"(നിയമം: 33; 2). നീതിയുക്തമായ നിയമങ്ങള്‍ പുറപ്പെടുന്നത് ദൈവത്തിന്റെ വലത്തു ഭാഗത്തുനിന്നാണ്. ഇടതുഭാഗത്തുനിന്നു പുറപ്പെടുന്ന നിയമങ്ങളിലൊന്നും ദൈവത്തിന്റെ അംഗീകാരമുദ്ര ഉണ്ടായിരിക്കുകയില്ല. ലോകത്തിന്റെ നിയമങ്ങളെല്ലാം ഇടതുവശത്തുനിന്നു പുറപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ, ഈ നിയമങ്ങള്‍ ദൈവീകനിയമങ്ങളോട് കൊമ്പുകോര്‍ക്കുന്നു! കമ്മ്യൂണിസ്റ്റുകളുടെ നവോത്ഥാന ശ്രമങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കും.
'മുലകള്‍' പ്രദര്‍ശിപ്പിക്കാനും കുത്തഴിഞ്ഞ ജീവിതം നയിക്കാനുള്ള അവകാശം നേടിയെടുക്കാനായി ഒരു വനിതാമതില്‍ പണിയാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ശക്തിയുണ്ട്. അധികാരത്തിന്റെയും സംഘടനാപരമായ 'കേഡര്‍' സ്വഭാവത്തിന്റെയും പിന്തുണ ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായി തിരിയും. വനിതകളെ ഉപയോഗിച്ച് കേരളത്തിന്റെ അതിര്‍ത്തികളില്‍ മുഴുവന്‍ മതില്‍ കെട്ടിപ്പൊക്കിയാലും അത് കേരളത്തിലെ സ്ത്രീകളുടെ ഭൂരിപക്ഷ വികാരമായി പരിഗണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ഈ മതിലിന്റെ ഭാഗമാകാതെ ഭവനങ്ങളിലിരിക്കുന്ന സ്ത്രീകളുടെ എണ്ണത്തോടു തട്ടിക്കുമ്പോള്‍, മതിലില്‍ അണിചേരുന്നവരുടെ എണ്ണം അത്രത്തോളം ചെറുതായിരിക്കും. പിണറായി നിര്‍മ്മിക്കാനിരിക്കുന്ന മതിലില്‍ പടവുകളാകുന്ന സ്ത്രീകളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും അത് എത്തരക്കാരുടെ സംരംഭമാണെന്ന്! സ്വന്തം ഭവനത്തില്‍നിന്നുപോലും പിന്തുണയില്ലാത്ത ഒരുപറ്റം ആക്ടിവിസ്റ്റുകളും ഇടതുപക്ഷത്തിന്റെ പ്രകടനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്വൈരിണികളുമല്ലാതെ, കുടുംബത്തില്‍പ്പിറന്ന ഒരു സ്ത്രീയെപ്പോലും ഇവര്‍ക്കു ലഭിക്കില്ല! ദൈവത്തെയും ദൈവീകനിയമങ്ങളെയും അസഹിഷ്ണുതയോടെ കാണുന്നവരുടെ സംഘമായിരിക്കും അത്!
ഇടതുപക്ഷത്തിന്റെ പൈശാചികത കൂടുതല്‍ വ്യക്തമാക്കുന്നതാണ് കേരളത്തില്‍ ഇവര്‍ കെട്ടിപ്പൊക്കുന്ന വിഭാഗിയതയുടെ മതില്‍. മതിലുകള്‍ എല്ലായ്പ്പോഴും വിഭജനത്തിന്റേതാണെന്നു നാം മനസ്സിലാക്കി. മതിലുകള്‍ പൊളിച്ചു നീക്കുമ്പോഴാണ് കൂട്ടായ്മകളുണ്ടാകുന്നത്. ജര്‍മ്മനിയെ വിഭജിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ കെട്ടിയ ബര്‍ലിന്‍ മതില്‍ കുടുംബങ്ങളെയും ബന്ധുജനങ്ങളെയുംപോലും പരസ്പരം ഭിന്നിപ്പിച്ചു. എന്നാല്‍, നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി കമ്മ്യൂണിസത്തെ തൂത്തെറിഞ്ഞുകൊണ്ട് ബര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ കൂട്ടായ്മയും സാഹോദര്യവും പുനസ്ഥാപിക്കപ്പെട്ടു. അതായത്, നെറികേടിന്റെ പര്യായങ്ങളായ കോടിയേരിയും പിണറായിയും വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് കെട്ടിപ്പൊക്കുന്ന മതിലിലൂടെ ലക്‌ഷ്യമിടുന്നത് ഭിന്നതയും വിഭാഗിയതയും വളര്‍ത്തുകയെന്നതാണ്. സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് അമ്പതുകോടി രൂപ ധൂര്‍ത്തടിയ്ക്കാന്‍ തയ്യാറാകുന്ന പിണറായി അതിലൂടെ താനൊരു നികൃഷ്ടജീവിയാണെന്നു ലോകത്തോടു വിളിച്ചുപറയുന്നു. എന്തെന്നാല്‍, പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴാണ് നികൃഷ്ടജീവികള്‍ മതിലുകള്‍ കെട്ടി ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നത്.
സ്കൂള്‍ കായികമേള നടന്നപ്പോള്‍ സ്വര്‍ണ്ണം പൂശിയ മെഡലുകള്‍ നല്‍കാന്‍പോലും തയ്യാറാകാത്തത് പ്രളയത്തിന്റെ പേരിലായിരുന്നു. സ്വന്തം കാര്യത്തിനായി ധൂര്‍ത്തടിക്കുകയും ജനകീയവും അനിവാര്യവുമായ കാര്യങ്ങള്‍ വരുമ്പോള്‍ പ്രളയത്തിന്റെ ദുരിതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന അധമന്മാരാണ് കേരളത്തില്‍ ഇന്ന് ഭരണം നടത്തുന്നത്. കൊതുകിനെ അരിച്ചു കുടിക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന അധാര്‍മ്മികതയുടെ ആള്‍രൂപങ്ങളാണിവര്‍! ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനായി മാസത്തിലൊരിക്കല്‍ ഭക്ഷണം ഉപേക്ഷിക്കാന്‍ ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്ന പിണറായി വിജയന്‍ എന്ന ശുംഭന്റെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍ മലയാളികള്‍ക്ക് ഇനിയെങ്കിലും സാധിക്കണം. പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മാത്രം അഭയാര്‍ത്ഥികളായി ഒരു ഡസനോളം കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. ഇവര്‍ക്കു മുന്നിലാണ് കമ്മ്യൂണിസ്റ്റു 'പരിഷകള്‍' അമ്പതുകോടി ചിലവഴിച്ച് മതില്‍ കെട്ടുന്നത്! കത്തോലിക്കാസഭയും മറ്റു സന്നദ്ധസംഘടനകളും മാധ്യമങ്ങളും മത്സ്യത്തൊഴിലാളികളും കാരുണ്യത്തോടെ ഉണര്‍ന്നു വര്‍ത്തിച്ചതുകൊണ്ടു മാത്രം ഫലവത്തായ രക്ഷാപ്രവര്‍ത്തനത്തിന്റെ 'ക്രെഡിറ്റ്' സ്വന്തമാക്കി ഞെളിയുന്ന പിണറായിയോടു മനോവയ്ക്കു തോന്നുന്ന വികാരം പുച്ഛമാണ്! മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം കൈവന്ന നേട്ടങ്ങളെ സ്വന്തം അകൗണ്ടില്‍ ചേര്‍ത്തു ഞെളിയുകയെന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും ശൈലി! അതുപോലെതന്നെ, തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കുന്നതും ഇവറ്റകളുടെ പൊതുശൈലിയാണ്!
ഇടതുപക്ഷം എന്നത് സാത്താന്റെ പക്ഷമാണെന്നു വ്യക്തമാക്കുന്നതിന്റെ ഭാഗമായി പല മേഖലകളിലൂടെ നാം യാത്രചെയ്തു. ഇടതുപക്ഷമെന്നാല്‍ പൈശാചിക പക്ഷമാണെന്നും ദൈവമില്ലെന്നു വാദിക്കുന്നവര്‍ വിഡ്ഢികളാണെന്നും മനോവ ഇവിടെ സ്ഥിരീകരിച്ചു. മനോവയുടെ സ്വന്തമായ നിഗമനങ്ങളല്ല അതിനായി ഇവിടെ പ്രഖ്യാപിച്ചത്; മറിച്ച്, ജീവനുള്ള ദൈവത്തിന്റെ പ്രഖ്യാപനങ്ങളെ അനാവരണം ചെയ്യുക മാത്രമായിരുന്നു. ഇടതുപക്ഷത്തെ സംബന്ധിച്ചുള്ള സത്യങ്ങള്‍ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തതയോടെതന്നെ ഇവിടെ അനാവരണം ചെയ്യപ്പെട്ടു. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികള്‍ക്ക് ഇടതുപക്ഷ നിലപാടിനോടൊപ്പം ചേരാന്‍ ഒരുകാലത്തും സാധിക്കില്ല. എന്നാല്‍, ക്രിസ്തീയതയും ഇടതുപക്ഷ നിലപാടും ഒരുമിച്ചു കൊണ്ടുനടക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള മുഖങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞുവരുന്നുണ്ടെന്നും മനോവയ്ക്കറിയാം. അത്തരം മുഖങ്ങളുടെ ഉടമസ്ഥര്‍ക്കായി ഒരു വചനം ആവര്‍ത്തിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു. വചനമിതാണ്: "നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21). അതായത്, ക്രിസ്തീയനാമം വഹിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകളായി തുടരുന്ന ആരെയും ക്രിസ്ത്യാനിയായി പരിഗണിക്കേണ്ടതില്ല! അത് പോപ്പാണെങ്കില്‍പ്പോലും!
ചേര്‍ത്തുവായിക്കാന്‍: ഇടത് ആശയങ്ങള്‍ തികച്ചും ക്രിസ്തീയ വിരുദ്ധവും ദൈവനിഷേധപരവുമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും ക്രിസ്തീയവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. നവോത്ഥാന നായകരുടെ പട്ടികയില്‍നിന്നു ക്രിസ്ത്യാനികളെ കമ്മ്യൂണിസ്റ്റുകള്‍ നീക്കംചെയ്തത് ഒടുവിലത്തെ ഉദാഹരണം മാത്രം! ഇടതുപക്ഷത്തിന്റെ പൈശാചികതയാണ് ഇതില്‍നിന്നെല്ലാം നാം തിരിച്ചറിയേണ്ടത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഇടത് അനുഭാവം വച്ചുപുലര്‍ത്തുന്ന ക്രൈസ്തവ നാമധാരികളെ സംബന്ധിച്ച് കൂടുതലൊന്നും മനോവയ്ക്കു പറയാനില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-