അറിഞ്ഞിരിക്കാന്‍

യെഹൂദര്‍ യേഹ്ശുവായെ നിഷേധിച്ചതിലെ ‘ദൈവശാസ്ത്രം’!

Print By
about

ന്നു ചോദിക്കട്ടെ; യെഹൂദരെല്ലാം യേഹ്ശുവായെ തള്ളിക്കളഞ്ഞുവോ? ക്രിസ്ത്യാനികളെന്നു സ്വയം അഭിമാനിക്കുന്ന ചിലര്‍ യെഹൂദര്‍ക്കെതിരേ പല്ല് കടിച്ചുപൊട്ടിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചുരുക്കംചില യെഹൂദര്‍ മ്ശിഹായെ നിഷേധിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നിലൊരു ദൈവഹിതമുണ്ടായിരുന്നു. പാടിപ്പതിഞ്ഞ ഒരു പാട്ടിന്റെ സ്വാധീനത്താല്‍ വിസ്മരിക്കപ്പെട്ടുപോയ ചില യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളറയിലേക്കുള്ള അന്വേഷണയാത്രയാണ് ഈ ലേഖനം! യേഹ്ശുവായെ യെഹൂദര്‍ യഥാര്‍ത്ഥത്തില്‍ നിഷേധിച്ചുവോ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്നുതന്നെ ഈ അന്വേഷണം ആരംഭിക്കാം.

“സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യെഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്”(റോമാ: 1; 16). പൗലോസ് അപ്പസ്തോലന്‍ റോമായിലെ സഭയ്ക്ക് എഴുതിയ കത്തിലെ ഒരു വാചകമാണിത്. യേഹ്ശുവായുടെ സുവിശേഷം ഈ ലോകത്തിനു മുഴുവന്‍ ഉള്ളതാണെങ്കിലും, അതു നല്‍കുന്നതിന് ഒരു ക്രമം നിശ്ചയിക്കപ്പെട്ടിരുന്നു. കാരണം, രക്ഷ ആരംഭിക്കേണ്ടത് യെഹൂദരില്‍നിന്ന് ആയിരിക്കണമെന്നു തീരുമാനിച്ചത് സ്വര്‍ഗ്ഗത്തിലെ ദൈവമാണ്! യാക്കോബിനു പന്ത്രണ്ടു മക്കളും അവരുടെ പേരുകളില്‍ അറിയപ്പെടുന്ന പന്ത്രണ്ടു ഗോത്രങ്ങളും ഉണ്ടായിരിക്കെ, രണ്ടു ഗോത്രങ്ങള്‍ മാത്രമടങ്ങുന്ന യെഹൂദര്‍ക്ക് എന്തു പ്രത്യേകതയാണുള്ളത് എന്ന് ആരെങ്കിലും സംശയിച്ചേക്കാം. മറ്റു ഗോത്രങ്ങളില്‍നിന്നു വിഭിന്നമായി യെഹൂദര്‍ക്ക് ചില മാഹാത്മ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഈ മാഹാത്മ്യങ്ങള്‍ എന്താണെന്ന് ആദ്യമായി നമുക്കു കണ്ടെത്താം.

ദാവിദിന്റെ പിന്‍ഗാമിയായി യിസ്രായേലിനെയും യെഹൂദായെയും ഭരിച്ചത് അവന്റെ പുത്രനായ ശലോമോനായിരുന്നു. ശലോമോനുശേഷം അധികാരത്തില്‍ വന്നത് അവന്റെ പുത്രനായ രെഹോബോവാം ആയിരുന്നുവെങ്കിലും, ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ രാജ്യം വിഭജിക്കപ്പെട്ടു! പത്തു ഗോത്രങ്ങള്‍ പിരിഞ്ഞുപോകുകയും, യെഹൂദായും ബെന്യാമിനും മാത്രം രെഹോബോവാമിന്റെ കീഴില്‍ നിലനില്‍ക്കുകയും ചെയ്തു. യെഹൂദാഗോത്രവും ബെന്യാമിന്‍ ഗോത്രവും ചേര്‍ന്നുണ്ടായ രാജ്യമാണ് യെഹൂദാരാജ്യം! ഇതിന്റെ തലസ്ഥാനം യെരുശലേം ആയിരുന്നു. രെഹോബോവാമില്‍നിന്ന് എടുത്തുമാറ്റപ്പെട്ട പത്തുഗോത്രങ്ങള്‍ ചേര്‍ന്നുണ്ടായ രാജ്യത്തിന്റെ പേരാണ് യിസ്രായേല്‍! യിസ്രായേലിന്റെ തലസ്ഥാനമായിരുന്നു ശെമരിയാ.

യെഹൂദാരാജ്യത്തിന്റെ തലസ്ഥാനമായിരുന്നതുകൊണ്ട്, ദൈവത്തിന്റെ ആലയം നിലനിന്നിരുന്ന വിശുദ്ധ പട്ടണമായ യെരുശലേമില്‍ പ്രവേശിക്കുവാനോ ആരാധന നടത്തുവാനോ യിസ്രായേല്‍ക്കാര്‍ക്കു സാധിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ ശെമരിയായിലെ മലയില്‍ ആരാധന നടത്തി. ഇത് വ്യക്തമാക്കുന്ന ഒരു സൂചന ബൈബിളില്‍ വായിക്കുന്നുണ്ട്. യേഹ്ശുവായുമായി ശെമരിയാക്കാരി സ്ത്രീ സംവദിക്കുന്ന വേളയില്‍ അവള്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെ: “ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ത്ഥമായ ആരാധനാസ്ഥലം യെരുശലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു”(യോഹ: 4; 20). യെഹൂദരും ശെമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നില്ല എന്ന സൂചനയും ഇവള്‍ നല്‍കുന്നുണ്ട്. ശെമരിയാക്കാരിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നീ ഒരു യെഹൂദനായിരിക്കേ, ശെമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യെഹൂദരും ശെമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ”(യോഹ: 4; 9). യെഹൂദര്‍ക്ക് ശെമരിയാക്കാരുമായി സമ്പര്‍ക്കമില്ലാത്ത കാരണത്താല്‍, ശെമരിയാക്കാരെ വിജാതിയരായി കരുതുന്നവര്‍ ക്രൈസ്തവരുടെയിടയില്‍ ഇന്നുമുണ്ട്! എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല; ശെമരിയാക്കാരും യാക്കോബിന്റെ മക്കള്‍ തന്നെയാണ്! ഇതു വ്യക്തമാക്കുന്ന സൂചനയും ശെമരിയാക്കാരിയുടെ വാക്കുകളില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയും.

ശെമരിയാക്കാരിയുടെ ഈ വാക്കുകള്‍ നോക്കുക: “ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്”(യോഹ: 4; 12). ശെമരിയാക്കാരെ വിജാതിയരായി കണക്കാക്കുന്നവര്‍ ബൈബിളിലെ ഈ വാക്കുകള്‍ വേണ്ടവിധം ശ്രദ്ധിച്ചിട്ടുണ്ടാകില്ല! യാക്കോബിന്റെ മക്കളില്‍ ഭൂരിപക്ഷം ശെമരിയാക്കാരായിരുന്നു എന്നത് ഗോത്രങ്ങളുടെ എണ്ണത്തില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. എന്നിരുന്നാലും, ഇവരേക്കാള്‍ താരതമ്യേന ചെറിയ സമൂഹമായ യെഹൂദര്‍ക്ക്, ഇവരില്‍നിന്നു വ്യത്യസ്തമായി എന്തു മാഹാത്മ്യമാണ് ഉള്ളത്? ഒരേ ദൈവത്തെതന്നെയാണ് ഇരുകൂട്ടരും വിശ്വസിച്ചിരുന്നതെന്നു മാത്രമല്ല, ഒരേ രക്ഷകനെത്തന്നെയായിരുന്നു ഇരുവിഭാഗവും പ്രത്യാശിച്ചിരുന്നതും! മ്ശിയാഹിനെ പ്രതീക്ഷിച്ചിരുന്ന സമൂഹമായിരുന്നു ശെമരിയാക്കാര്‍ എന്നതിന്റെ തെളിവും ബൈബിളിലുണ്ട്. ശെമരിയാക്കാരി സ്ത്രീതന്നെ ഇക്കാര്യവും വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: “മ്ശിയാഹ് - ക്രിസ്തു - വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും”(യോഹ: 4; 25).

യെഹൂദരും പ്രതീക്ഷിച്ചിരുന്നത് മ്ശിയാഹിനെത്തന്നെയായിരുന്നു. അതായത്, ഈ ഭൂമുഖത്ത് മ്ശിയാഹിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന രണ്ടു സമൂഹങ്ങള്‍ ഇവര്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതുതന്നെയാണ്, മറ്റു ജനതകളില്‍നിന്നു വ്യത്യസ്തമായി യിസ്രായേല്‍ എന്ന യാക്കോബിന്റെ മക്കള്‍ക്കുള്ള മഹാത്മ്യവും! യെഹൂദരും മ്ശിയാഹിനെ പ്രതീക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവ് കാണുക: “കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ മ്ശിയാഹല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!”(ലൂക്കാ: 23; 39). യെഹൂദരുടെ വിശ്വാസമാണ്, യെഹൂദനായ ഈ കുറ്റവാളി വെളിപ്പെടുത്തിയത്. മറ്റൊരു സന്ദര്‍ഭം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: “യേഹ്ശുവാ ദൈവാലയത്തില്‍ ശലോമോന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യെഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ മ്ശിയാഹാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക”(യോഹ: 10 ;23, 24). ദൈവത്തില്‍നിന്നുള്ള രക്ഷയെ പ്രത്യാശയോടെ കാത്തിരിക്കുന്ന വ്യക്തികളെയും സമൂഹത്തെയും അവിടുന്ന് കൂടുതല്‍ പരിഗണിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. ഇത് ദൈവത്തിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകതയാണ്! അവിടുത്തെ അന്വേഷിക്കുന്നവരെയും പ്രത്യാശിക്കുന്നവരെയും സ്നേഹത്തോടെ ആശ്ലേഷിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബൈബിളില്‍ കാണാം.

പിതാവായ ദൈവത്തിന്റെ ഈ പ്രത്യേകതകളെല്ലാം അതേപടി മനുഷ്യപുത്രനിലുമുണ്ട്. അവിടുത്തെ വീണ്ടുംവരവിനെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതിനെ ശരിവയ്ക്കുന്നതാണ്. ബൈബിള്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: “അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). മ്ശിയാഹിന്റെ വരവിനെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവരായിരുന്നു യെഹൂദരും ശെമരിയാക്കാരും. അതുകൊണ്ടുതന്നെ, ഇവരോടുള്ള പരിഗണന തുലോം കൂടുതലായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. സീറോ-ഫെനീഷ്യന്‍ സ്ത്രീയോട് (ഗ്രീക്കുകാരിലെ ഒരു വിഭാഗമാണ്‌ സീറോ-ഫെനീഷ്യന്‍) യേഹ്ശുവാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: “യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്”(മത്താ: 15; 24). ഇവളുടെ പുത്രനെ പിശാചുബാധയില്‍നിന്നു രക്ഷിക്കണമെന്ന അപേക്ഷയോടാണ് യേഹ്ശുവാ ഇപ്രകാരം പ്രതികരിച്ചത്. ഇവള്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍, അവിടുന്ന് കുറച്ചുകൂടി കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞു: “മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല”(മത്താ: 15; 26).

സകല ജനതകളെയും രക്ഷിക്കുകയെന്ന പദ്ധതി അവിടുത്തെ അനന്തജ്ഞാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, അവിടുന്ന് പ്രഥമ പരിഗണന നല്‍കിയത് യിസ്രായേല്‍ജനത്തിനു തന്നെയായിരുന്നു. ശെമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിനിടയില്‍ അവിടുന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ശെമരിയാക്കാര്‍ യേഹ്ശുവായെ പ്രത്യാശിച്ചിരുന്നുവെങ്കിലും, യെഹൂദരെയാണ് അവിടുന്ന് കൂടുതല്‍ പരിഗണിച്ചത്. ഈ വചനം നോക്കുക: “യേഹ്ശുവാ പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ യെരുശലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യെഹൂദരില്‍ നിന്നാണ്”(യോഹ: 4; 21, 22). അറിയാത്തതിനെ ആരാധിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠം അറിയുന്നതിനെ ആരാധിക്കുന്നതുതന്നെയാണ്! യാക്കോബിന്റെ സന്തതികളും വാഗ്ദാനത്തിന്റെ അവകാശികളുമായിരുന്നിട്ടും ശെമരിയാക്കാര്‍ യെഹൂദരോളം പരിഗണിക്കപ്പെടാത്തതിനു മറ്റൊരു കാരണമുണ്ട്. ദൈവം സ്ഥാപിച്ച ചെങ്കോലിനും സിംഹാസനത്തിനും കീഴില്‍നിന്നു വേര്‍പ്പെട്ടുപോയി എന്നതാണ് ശെമരിയായുടെ പ്രധാന പോരായ്മ! ശലോമോന്റെ പതനംമൂലമായിരുന്നു പത്തു ഗോത്രങ്ങളെ അവന്റെ സന്തതിപരമ്പരയില്‍നിന്നു ദൈവം എടുത്തുമാറ്റിയത്. ദൈവസാന്നിദ്ധ്യമുള്ള നഗരം വിട്ട്‌ അകന്നുപോകുകയും മോശയുടെ നിയമങ്ങളെ ഗൗരവമായി എടുക്കാതിരിക്കുകയും ചെയ്തത് ശെമരിയായ്ക്കു വിനയായി.

മോശയുടെ നിയമത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ പേര് സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും സമര്‍പ്പണങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം. നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും സന്തോഷിക്കണം. നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് സ്വന്തമായി ഒരു ഓഹരിയും അവകാശവുമില്ലല്ലോ. തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്”(നിയമം: 12; 10-13). ശെമരിയായുടെ പാപങ്ങളില്‍ മറ്റൊന്നായിരുന്നു ഇത്. ദാവീദിന്റെ സിംഹാസനമല്ലാതെ മറ്റൊരു സിംഹാസനം ദൈവം സ്ഥാപിച്ചിട്ടില്ല. ശലോമോന്റെ പാപമൂലം അവന്റെ പുത്രനു പത്തുഗോത്രങ്ങള്‍ നഷ്ടപ്പെട്ടുവെങ്കിലും, യെഹൂദായില്‍നിന്നു പിരിഞ്ഞുപോകുന്നതും മറ്റൊരു സിംഹാസനം സ്ഥാപിക്കുന്നതും അവിടുത്തേക്കു പ്രീതികരമായിരുന്നില്ല!

ആധുനിക യിസ്രായേലിനെ സംബന്ധിച്ചുള്ള ദൈവഹിതവും ഇതുതന്നെയാണ്. യേഹ്ശുവാ തന്റെ സഭ സ്ഥാപിച്ചത് കേപ്ഫായുടെമേല്‍ ആയിരുന്നു. കേപ്ഫായ്ക്കുശേഷം ഈ സിഹാസനത്തില്‍ ഇരുന്ന പലരും വഴിപിഴയ്ക്കുകയും, ഇക്കാരണത്താല്‍ ഇവരുടെ നേതൃത്വത്തില്‍നിന്നു പല ഗോത്രങ്ങളെയും ദൈവം എടുത്തുമാറ്റുകയും ചെയ്തു. എന്നാല്‍, മറ്റൊരു സിംഹാസനം സ്ഥാപിക്കാനോ ഈ സിംഹാസനത്തെ നിഷേധിക്കാനോ ആരെങ്കിലും തുനിഞ്ഞാല്‍ അവരുടെമേല്‍ ദൈവത്തിന്റെ അംഗീകാരമുദ്ര ഉണ്ടായിരിക്കുകയില്ല! തിന്മയെ എതിര്‍ത്തുകൊണ്ടുതന്നെ സഭയില്‍ ആയിരിക്കുകയെന്ന ഒരേയൊരു പോംവഴി മാത്രമേ നമുക്കുമുന്നില്‍ നിലവിലുള്ളു! പിരിഞ്ഞുപോകുന്നവരെല്ലാം നാനാവഴിയില്‍ ചിതറിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്! ഒരുകാര്യം മറക്കാതിരിക്കുക: സഭയല്ല ദുഷിക്കപ്പെട്ടത്; സഭയില്‍ കയറിക്കൂടിയ അധികാരികളാണ് ചീഞ്ഞത്! അതുകൊണ്ടുതന്നെ, കേപ്ഫായുടെ പ്രഖ്യാപനങ്ങള്‍ക്കു വിരുദ്ധമായവ പഠിപ്പിക്കുന്ന നേതാക്കളെ അവഗണിക്കുകയും സഭയില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്തില്ലെങ്കില്‍ ശെമരിയാക്കാരുടെ ദുര്‍ഗ്ഗതിയായിരിക്കും വന്നുഭവിക്കുക!

അധികാരികളെന്നു പറയപ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന വചനവിരുദ്ധ നടപടികളെ അംഗീകരിക്കാത്തതുമൂലം ആര്‍ക്കും നമ്മെ സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുകയില്ല! പുറത്താക്കല്‍ പ്രക്രിയ ഇവരുടെ ഭയപ്പെടുത്തല്‍ തന്ത്രം മാത്രമാണ്. ഒരിക്കല്‍ സഭയില്‍ അംഗമായവര്‍ സ്വയം വിരമിക്കുകയല്ലാതെ, മറ്റാര്‍ക്കും പുറത്താക്കാന്‍ അവകാശമില്ല. കാരണം, അകത്താക്കിയവര്‍ ആരോ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും സഭയില്‍നിന്ന് ഒരാളെ പുറത്താക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ! നമ്മെ സഭയില്‍ ചേര്‍ത്തത് ആരാണെന്ന് നോക്കുക: “രക്ഷപ്രാപിക്കുന്നവരെ യാഹ്‌വെ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍: 2; 47). ഈ വിധത്തില്‍ യേഹ്ശുവായുടെ ആത്മാവിനാല്‍ ചേര്‍ക്കപ്പെട്ടവരും ചേര്‍ക്കപ്പെട്ടവരുടെ തലമുറയുമാണ് നമ്മള്‍! സെമിത്തേരിയും ആഘോഷമായ ശവസംസ്കാരവും ഒഴികേ, മറ്റൊന്നും നമുക്കു നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന വസ്തുത നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം!

യെഹൂദരില്‍നിന്ന് രണ്ടാംനിരയിലേക്കു ശെമരിയാക്കാര്‍ താഴ്ത്തപ്പെടാനുണ്ടായ മറ്റൊരു കാരണംകൂടി വ്യക്തമാക്കിക്കൊണ്ട് അടുത്ത ഭാഗത്തേക്കു നമുക്കു പ്രവേശിക്കാം. ദൈവത്തിന്റെ ആലയം സ്ഥാപിതമായ നഗരവുമായുള്ള ബന്ധത്തില്‍നിന്നു ശെമരിയാക്കാര്‍ അകന്നുപോയപ്പോള്‍, വിജാതിയരുമായി ഇടകലര്‍ന്ന അവസ്ഥയിലേക്ക് ഇവര്‍ അധഃപതിച്ചു. യേഹ്ശുവാ അവിടുത്തെ അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് സുവിശേഷം പ്രസംഗിക്കാന്‍ അയച്ചു. അവരോട് ഇപ്രകാരം അവിടുന്ന് കല്പിച്ചു: “നിങ്ങള്‍ വിജാതിയരുടെയടുത്തേക്കു പോകരുത്; ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍”(മത്താ: 10; 5, 6). വിജാതിയരുടെ അടുത്തേക്കു പോകരുതെന്നും ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കരുതെന്നും പറഞ്ഞതിലൂടെ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വിജാതിയരും ശെമരിയാക്കാരും ഒന്നല്ല എന്നതാണ് ഒന്നാമത്തെ വസ്തുത. അങ്ങനെയായിരുന്നുവെങ്കില്‍ വിജാതിയര്‍, ശെമരിയാക്കാര്‍ എന്നിങ്ങനെ രണ്ടായി പറയേണ്ടിയിരുന്നില്ല. ശെമരിയാക്കാരെ സന്ദര്‍ശിക്കരുതെന്ന് ഇവിടെ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്; മറിച്ച്, ഇവരുടെ പട്ടണത്തില്‍ പ്രവേശിക്കരുതെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. കാരണം, ശെമരിയാക്കാരുടെ പട്ടണത്തില്‍ വിജാതിയരുടെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടത്. മാത്രവുമല്ല, പരിശുദ്ധാത്മാവിനെ ഇവര്‍ സ്വീകരിച്ചിരുന്നുമില്ല. ഈ സാഹചര്യത്തില്‍ വിജാതിയരോടു പ്രസംഗിക്കാനുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ ഗണത്തില്‍ പരിഗണിച്ചിരുന്നത്, യെരുശലേമില്‍നിന്നു വിട്ടുപോയവരെ മാത്രമായിരുന്നു. ശെമരിയാക്കാരുമായി യെഹൂദര്‍ സമ്പര്‍ക്കം പുലര്‍ത്താത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍, യേഹ്ശുവായുടെ ശിഷ്യന്മാര്‍ ശെമരിയാക്കാരെ സന്ദര്‍ശിച്ചാല്‍, യെഹൂദര്‍ ഈ ശിഷ്യന്മാരെ സ്വീകരിക്കുകയോ ഇവരുടെ വാക്കുകള്‍ ചെവിക്കൊള്ളുകയോ ഇല്ല. അതുകൊണ്ടാണ്, സുവിശേഷപ്രഘോഷണത്തിന് ഒരു ക്രമം യേഹ്ശുവാ നിശ്ചയിച്ചതും! ക്രമം ഇതാണ്: “എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദയാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”(അപ്പ. പ്രവര്‍: 1; 8). പരിശുദ്ധാത്മാവിനെ സ്വീകരിച്ചു ശക്തിപ്രാപിച്ചതിനുശേഷം ഈ ക്രമത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന മുന്നറിയിപ്പ് യേഹ്ശുവാ നല്‍കിയിരുന്നു. ശെമരിയാക്കാരുടെ പട്ടണങ്ങളില്‍ വിജാതിയ സാന്നിദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടു മാത്രമല്ല, യെഹൂദര്‍ക്ക് ഇടര്‍ച്ച നല്‍കിയാല്‍, അവരെ നേടുന്നതിന് അതു തടസ്സമാകുമെന്നും അവിടുന്നു കണ്ടു!

യെഹൂദരെ ഒന്നാമതായി പരിഗണിച്ചുകൊണ്ടുതന്നെയാണ് രക്ഷ ഈ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടത് എന്നതിന് ബൈബിളില്‍ ഇനിയും അനേകം തെളിവുകളുണ്ട്. അവയെല്ലാം രേഖപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിച്ച മുഴുവന്‍ കാര്യങ്ങളും പ്രതിപാദിക്കാന്‍ സാധിക്കാതെവരും. ആയതിനാല്‍, നാം ആരംഭത്തില്‍ കണ്ട വചനത്തിലേക്ക് നമുക്കു മടങ്ങിവരാം.

പൗലോസ് അപ്പസ്തോലന്‍ റോമാക്കാരോടു പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ക്കൂടി കുറിക്കുന്നു: “സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യെഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്”(റോമാ: 1; 16). ഇവിടെ യെഹൂദര്‍ക്കുശേഷം ഗ്രീക്കുകാരെയാണ് ഉള്‍പ്പെടുത്തിയതെന്നു കണ്ട് ആരും ആകുലപ്പെടേണ്ടാ. യേഹ്ശുവാ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും അപ്പസ്തോലന്‍ പറഞ്ഞതായി കരുതുകയും വേണ്ടാ. കാരണം, യേഹ്ശുവാ പറഞ്ഞതുതന്നെ ആവര്‍ത്തിക്കുക മാത്രമാണ് പൗലോസ് അപ്പസ്തോലന്‍ ചെയ്തത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സൂചന നല്‍കിയിരിക്കുന്നതെന്നു വ്യക്തമാക്കാം.

ഈ ഭൂമുഖത്തെ മുഴുവന്‍ ജനതകളെയും രണ്ടു ഗണമായി തരംതിരിച്ചുകൊണ്ടാണ് അപ്പസ്തോലന്‍ ഇതു വ്യക്തമാക്കിയത്. ഒന്നാമത്തെ വിഭാഗത്തില്‍ ഏകസത്യദൈവത്തെ വിശ്വസിക്കുന്ന സമൂഹത്തെയും രണ്ടാമത്തെ വിഭാഗത്തില്‍ ബഹുദൈവാരാധകരായ സമൂഹത്തെയും ചേര്‍ത്തിരിക്കുന്നു. യെഹൂദരും ശെമരിയാക്കാരുമല്ലാതെ, സത്യദൈവത്തെ ആരാധിച്ച മറ്റൊരു സമൂഹവും ഈ ഭൂമുഖത്ത് അന്നുണ്ടായിരുന്നില്ല. സത്യദൈവമായ യാഹ്‌വെയെ ആരാധിച്ചിരുന്ന യെഹൂദരുടെ ഗണത്തില്‍തന്നെയാണ് ശെമരിയാക്കാരെയും അപ്പസ്തോലന്‍ കണക്കാക്കിയത്. എന്നാല്‍, രണ്ടാമത്തെ വിഭാഗത്തെ, ഈ ലോകത്ത് അന്നു ജീവിച്ചിരുന്ന മുഴുവന്‍ വിജാതിയരെയും ഒന്നായിച്ചേര്‍ത്തുകൊണ്ട് പ്രതീകാത്മകമായി ഗ്രീക്കുകാര്‍ എന്നു വിശേഷിപ്പിച്ചു. ഗ്രീക്കുകാരെ വിജാതിയതയുടെ പ്രതീകമായി കണക്കാക്കിയതിന്റെ കാരണം അറിയണമെങ്കില്‍, ഗ്രീക്കുകാരുടെ ചരിത്രം അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. ആരായിരുന്നു ഗ്രീക്കുകാര്‍?

ഗ്രീക്കുകാര്‍ വിജാതിയതയുടെ പ്രതീകം!

ഏറ്റവും പുരാതനരായ ബഹുദൈവാരാധകരായിരുന്നു ഗ്രീക്കുകാര്‍. അബ്രാഹത്തെ തിരഞ്ഞെടുക്കുന്ന കാലത്തുതന്നെ വലിയൊരു സമൂഹമായിരുന്നു ഇവര്‍! ഇന്ന് ഈ ഭൂമുഖത്തുള്ള എല്ലാ വിജാതിയ ദൈവങ്ങളുടെയും പൂര്‍വ്വാശ്രമം ഗ്രീസിലാണ്. ഗ്രീക്ക് ദൈവങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കി തങ്ങളുടെ സ്വന്തമാക്കുന്ന രീതിയാണ് ഹിന്ദുമതം ഉള്‍പ്പെടെ എല്ലാ വിജാതിയ മതങ്ങളും അനുവര്‍ത്തിച്ചിട്ടുള്ളത്. ഗ്രീക്കുകാരില്‍നിന്നും അപഹരിച്ചു സ്വന്തമാക്കിയ ദൈവങ്ങളെയാണ് ഹിന്ദുക്കള്‍ അഭിമാനത്തോടെ ചുമക്കുന്നതെന്ന് അവര്‍പ്പോലും അറിയുന്നില്ല. ഗ്രീക്ക് ദൈവങ്ങള്‍ ആരെല്ലാമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ഇക്കാര്യം നമുക്കു വ്യക്തമാകും. ആരാധനാമൂര്‍ത്തികളെക്കുറിച്ചു വെളിപ്പെടുത്തുന്നതിനുമുന്‍പ് ഗ്രീക്കുകാരെ സംബന്ധിച്ചുള്ള ചില സൂചനകള്‍ നല്‍കേണ്ടിയിരിക്കുന്നു.

യേഹ്ശുവായ്ക്ക് ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും അനേകം സാഹിത്യങ്ങള്‍ ഗ്രീക്കുകാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇലിയഡ്‌,ഒഡീസ്സി എന്നീ ഗ്രീക്ക്‌ ഇതിഹാസങ്ങള്‍ രചിച്ച അന്ധകവിയാണ്‌ ഹോമര്‍. അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ഇരുണ്ട യുഗത്തിലെ ഗ്രീക്ക് ജനജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്‌. ഇലിയഡും ഒഡീസ്സിയും നാടന്‍പാട്ടുകളുടെ രൂപത്തിലായിരുന്നു പ്രചരിച്ചത്‌. ബി. സി. എട്ടാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെക്കുറിച്ച് ഈ കാവ്യങ്ങളില്‍ വിവരണമുണ്ട്. ഗ്രീക്ക് സംസ്ക്കാരത്തില്‍, ബി. സി. 1150 മുതല്‍ 750 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട്, ഈ കാലഘട്ടം ഇരുണ്ട യുഗം എന്നറിയപ്പെടുന്നു. എന്നാല്‍, ഇതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് നഗരമായിരുന്ന മൈസീനി കേന്ദ്രീകരിച്ച് ബി. സി. 1600-മുതല്‍ 1100 വരെ ഗ്രീസില്‍ നിലനിന്നിരുന്ന നാഗരികതയാണ്‌ മൈസീനിയന്‍ നാഗരികത. ദക്ഷിണഗ്രീസിലെ പെലോപ്പൊനീഷ്യയിലായിരുന്നു സുവര്‍ണനഗരം എന്നറിയപ്പെട്ടിരുന്ന മൈസീനി സ്ഥിതി ചെയ്തിരുന്നത്‌. ബി.സി.1900- ല്‍ ഉത്തര ഗ്രീസില്‍ കുടിയേറിയ ഇന്തോ യൂറോപ്യന്‍ നരവംശത്തില്‍പ്പെട്ട ജനതയാണ്‌ ഈ സംസ്ക്കാരത്തിന്‌ അടിത്തറ പാകിയത്. ബി. സി. 1400-നും 1200-നും ഇടയില്‍ നോസസ്‌ നഗരത്തിന്റെ പതനത്തോടെ ഗ്രീസിലെ പ്രധാന വാണിജ്യകേന്ദ്രം എന്ന സ്ഥാനം മൈസീനിയ്ക്കു ലഭിച്ചു.

ഗ്രീക്കുകാരുടെ ചരിത്രപരമായ വിവരണങ്ങളിലേക്കു കൂടുതല്‍ കടക്കുന്നില്ല. എന്നാല്‍, അവരുടെ വിശ്വാസ സംബന്ധമായ ചില വസ്തുതകള്‍ ഇവിടെ വിവരിക്കാതെ തരവുമില്ല. കാരണം, ലോകത്തുണ്ടായിരുന്നതും ഇപ്പോഴും തുടരുന്നതുമായ എല്ലാ വിജാതിയ മതങ്ങളുടെയും അടിസ്ഥാനം ഒന്നുതന്നെയാണെന്ന തിരിച്ചറിവിന് ഈ വിവരണം സഹായകരമാകും. അബ്രാഹത്തിനു മുന്‍പുതന്നെ ഉണ്ടായിരുന്നതും അബ്രാഹത്തിന്റെ കാലത്തു ശക്തമായി നിലനിന്നിരുന്നതുമായ വിജാതിയ സംസ്കാരമാണ് ഗ്രീക്ക് സംസ്കാരം. അബ്രാഹം, യിസഹാക്ക്, യാക്കോബ് എന്നിവരും, യാക്കോബിനുശേഷം അവന്റെ സന്തതികളായ യിസ്രായേല്‍ജനവും അല്ലാതെ, ലോകത്ത് അന്നും ഇന്നുമുള്ള മുഴുവന്‍ ജനതകളുടെയും സംസ്കാരങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതും പങ്കുവയ്ക്കപ്പെട്ടതുമാണ്.

ഗ്രീക്കുകാര്‍ക്ക്‌ സ്വന്തമായി ആണും പെണ്ണുമായി പന്ത്രണ്ട് ദൈവങ്ങള്‍ ഉണ്ടായിരുന്നു. ഒളിമ്പസ്‌ പര്‍വ്വതത്തില്‍ നിവസിച്ചിരുന്നതായി വിശ്വസിച്ചിരുന്ന 12 ഒളിമ്പ്യന്മാരായിരുന്നു പ്രധാന ദൈവങ്ങള്‍. ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദൈവമായിരുന്ന സീയൂസ്‌, ഇവന്റെ ഭാര്യ ഹീര, വരുണ ദൈവമായ പോസിഡണ്‍, സൂര്യദൈവം അപ്പോളോ, കലയുടെ ദൈവമായ (പെണ്‍ദൈവം) അഥീന, യുദ്ധത്തിന്റെ ദൈവമായ അറീസ്‌, ധാന്യങ്ങളുടെയും സമൃദ്ധിയുടെയും ദൈവമായ ഡിമിറ്റര്‍, സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ദൈവമായ ആഫ്രോഡിറ്റി, അടുപ്പിന്റെ ദൈവമായ ഹെസ്റ്റിയ, കര്‍ഷകരുടെയും ഇടയന്മാരുടെയും ദൈവമായ ഹെര്‍മസ്‌, പ്രേമത്തിന്റെ ദൈവമായ ഇറോസ്‌, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രക്ഷകയായ ആര്‍ടിമിസ്‌ പെണ്‍ദൈവം എന്നിവരായിരുന്നു ഒളിമ്പ്യന്മാര്‍! യുദ്ധവിജയത്തിനും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഗ്രീക്ക്‌ ജനത പ്രതിഷ്ഠാദൈവങ്ങളെ സംപ്രീതരാക്കാന്‍ ശ്രമിച്ചു. ശകുനങ്ങളിലും വെളിപാടുകളിലും പുനഃര്‍ജന്മത്തിലും ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, പുനരുത്ഥാനത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നില്ല!

ഇന്ത്യന്‍ സംസ്കാരവും ആദ്ധ്യാത്മികതയും ഉദ്ഭവിച്ചത് ഗ്രീക്ക് സംസ്കാരത്തില്‍നിന്നാണെന്ന സൂചനകള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ വിശ്വാസത്തിന്റെ ഭാഗമായ പുനഃര്‍ജന്മ സിദ്ധാന്തംതന്നെ വലിയ ദൃഷ്ടാന്തമായി പരിഗണിക്കാം! സൂര്യനമസ്ക്കാരവും പ്രകൃതിശക്തികളെ ആരാധിക്കുന്ന ശൈലിയും ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്! ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ കാണുന്ന ‘ഗുരുകുല’ വിദ്യാഭ്യാസ ശൈലിയുടെ ഉറവിടവും ഗ്രീക്ക് സംസ്കാരമാണെന്നു മനസ്സിലാക്കാന്‍ കഴിയും. വിട്ടുവീഴ്ചയില്ലാത്ത ശിക്ഷണമായിരുന്നു പ്രാചീന ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളിലെ പ്രഭുകുടുംബങ്ങളില്‍ ജനിക്കുന്ന പൗരനു വിധിക്കപ്പെട്ടിരുന്നത്‌. വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളെ കുടുംബത്തില്‍നിന്നു വേര്‍പ്പെടുത്തി പ്രത്യേകം പരിശീലനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ആയോധനമുറകളിലും തത്ത്വചിന്തയിലും പരിശീലനം നല്‍കിയിരുന്നു. പെരിക്ലിസിന്റെ ഭരണകാലത്ത്‌ (492-429 BC) ഏതന്‍സ്‌ ‘ഹെല്ലാസിന്റെ പാഠശാല’ എന്ന വിശേഷണത്തിനര്‍ഹമായി.

ഗ്രീക്കുകാരും ഇന്ത്യയിലെ ആര്യന്മാരും ഇറാനിയന്മാരും ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്ന്‌ ചില നരവംശ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍, യവനര്‍ എന്നാണ് ഗ്രീക്കുകാരെ വിളിക്കുന്നത്. അയോണിയ എന്ന വാക്കില്‍നിന്നുമാണ് യവനര്‍ എന്ന പദം ഉണ്ടായത്. അക്കാമെനിഡ് കാലഘട്ടത്തിലെ പുരാതന പേര്‍ഷ്യന്‍ ലിഖിതങ്ങളില്‍ ഗ്രീക്കുകാരെ പരിചയപ്പെടുത്തുന്നത് യോന എന്ന പദം ഉപയോഗിച്ചാണ്. ഗ്രീക്കുകാരും പാര്‍സികളും ആര്യന്മാരും ഒരേ വേരില്‍നിന്നു പുറപ്പെട്ടവരായിരുന്നു എന്ന സൂചനയാണ് ഇവിടെയെല്ലാം കാണുന്നത്. ഇക്കാരണത്താല്‍, മുഴുവന്‍ വിജാതിയതയുടെയും പ്രതീകമായി ഗ്രീക്കുകാരെ പരിഗണിക്കാന്‍ അപ്പസ്തോലനായ പൗലോസ് തയ്യാറായി. ഈ ഭൂമുഖത്ത് ഇന്നു കാണുന്ന മുഴുവന്‍ വിഗ്രഹങ്ങളും ഗ്രീക്കു സംസ്കാരത്തില്‍നിന്നു പിറവിയെടുത്തതാണെന്നു ചിന്തിച്ചാല്‍, അതു തെറ്റാകില്ല! വിഗ്രഹവിരുദ്ധ സംസ്കാരം, വിഗ്രഹ സംസ്കാരം എന്നിങ്ങനെ സംസ്കാരങ്ങളെ വേര്‍തിരിക്കുമ്പോള്‍, യെഹൂദരെന്നും ഗ്രീക്കുകാരെന്നും വേര്‍തിരിക്കാന്‍ കഴിയും!

രക്ഷയെ സംബന്ധിച്ചുള്ള സൂചനയില്‍, ആദ്യം യെഹൂദര്‍ക്കും പിന്നീട് ഗ്രീക്കുകാര്‍ക്കും എന്നത് ദൈവത്തിന്റെ നീതിയെയാണ് വെളിപ്പെടുത്തുന്നത്. രക്ഷ പ്രതീക്ഷിച്ചു കാത്തിരുന്ന തന്റെ സ്വന്തം ജനതയ്ക്ക് നല്‍കിയതിനുശേഷം, തന്നെ അന്വേഷിക്കാത്തവര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് രക്ഷ പ്രദാനംചെയ്യുന്നു! “എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി”(റോമാ: 10; 20). ദൈവത്തിന്റെ സ്വന്തം ജനമായ യിസ്രായേലിന് അവിടുന്നു നല്‍കിയ വാഗ്ദാനമാണ് യേഹ്ശുവായിലൂടെ നിറവേറിയത്! യേഹ്ശുവാതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതു നാം കണ്ടു. യെഹൂദരുടെ തിരസ്ക്കരണംകൊണ്ടു മാത്രമാണ് ഗ്രീക്കുകാര്‍ക്കു രക്ഷ ലഭിച്ചത്! പ്രവാചകനായ യേശൈയാഹിനെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “യിസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി”(റോമ: 10; 21). യിസ്രായേലിന്റെ ഹൃദയം കടുപ്പപ്പെട്ടതുകൊണ്ടു മാത്രം രക്ഷപ്രാപിക്കാന്‍ അവസരം ലഭിച്ചവരാണ്, യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ യെഹൂദരെ പുലഭ്യം പറയുന്നത്! യെഹൂദരുടെ ധിക്കാരത്തിനു പിന്നില്‍ ഒരു ദൈവഹിതം ഉണ്ടായിരുന്നു. അതേ, വിജാതിയരുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ജനത്തിന്റെ ഹൃദയത്തെ കടുപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്തത് ദൈവംതന്നെയായിരുന്നു!

യെഹൂദരുടെ ഹൃദയം കഠിനമാക്കിയത് ദൈവംതന്നെ!

“യേശൈയാഹ് പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ് ഇത്. യാഹ്‌വേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? യാഹ്‌വെയുടെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്? അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. യേശൈയാഹ് വീണ്ടും പറഞ്ഞിരിക്കുന്നു: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു”(യോഹ: 12; 38-40). നാടുവിട്ടുപോയ പുത്രനു പകരമായി ദത്തെടുക്കപ്പെട്ട പുത്രന്മാരാണ് വിജാതിയ ക്രൈസ്തവരെന്ന കാര്യം തിരിച്ചറിയാതെ യെഹൂദര്‍ക്കെതിരേ പുലഭ്യം പറയുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ഏതു നിമിഷവും പുത്രന്റെ തിരിച്ചുവരവിനു കാത്തിരിക്കുന്ന പിതാവ്, നിങ്ങളുടെ ഈ പുലഭ്യം പറച്ചിലിനോടു സഹിഷ്ണുത കാണിക്കുമെന്ന് കരുതരുത്! ഇവരുടെ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം അവിടുത്തെ മനസ്സിലുണ്ട്! അബ്രാഹം, യിസഹാക്ക്, യാക്കോബ്, യോസെഫ്, മോശ, ദാവീദ് എന്നിവരുടെ ഓര്‍മ്മ മനസ്സില്‍ വരുമ്പോള്‍, യിസ്രായേലിന്റെ ഏതൊരു തിന്മയും അവിടുന്ന് വിസ്മരിക്കും! “യെഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു - യാഹ്‌വെ അരുളിച്ചെയ്യുന്നു. കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്‌സിലുറപ്പിക്കുക. യിസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക”(യിരെമിയാഹ്: 31; 20, 21). യിസ്രായേലിനോടുള്ള ദൈവത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുമെന്ന് ആരും ആശിക്കേണ്ടാ!

എന്നാല്‍ ഒരുകാര്യം നാമിവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, യെഫ്രായിം എന്ന് ദൈവം വിളിച്ചത് യെഹൂദരെയല്ല, യിസ്രായേലിനെയാണ്. യാക്കോബിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ ചേരുന്ന ജനമാണ് യിസ്രായേല്‍! യെഹൂദരാകട്ടെ, യെഹൂദായും ബെന്യാമിനും ചേരുന്ന രണ്ടു ഗോത്രങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ, ശെമരിയായുടെ ഭാഗമാണ് യെഫ്രായിം! ശലോമോനുശേഷം വേര്‍പിരിഞ്ഞ ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനെയാണ് യിസ്രായേലിന്റെ പുനരുദ്ധാരണം എന്ന് പറയുന്നത്. ഈ ദൗത്യം യേഹ്ശുവാ നിര്‍വ്വഹിച്ചു! യെഹൂദരെയും ശെമരിയാക്കാരെയും ഒരുമിച്ചുചേര്‍ത്ത് യേഹ്ശുവാ പുനരുദ്ധരിച്ച യിസ്രായേലാണ് അവിടുത്തെ സഭ! അതായത്, ഇന്നത്തെ യിസ്രായേല്‍ എന്നത് യേഹ്ശുവായുടെ സഭയാണ്! യെഹൂദരുമായി ബന്ധപ്പെട്ട വിഷയത്തിലേക്കുതന്നെ തിരിച്ചുവരാം.

യെഹൂദരില്‍ ചിലരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്തത് ദൈവമാണെങ്കില്‍, യെഹൂദരോടുള്ള വിരോധത്തിന് എന്തടിസ്ഥാനമാണുള്ളത്? യഥാര്‍ത്ഥത്തില്‍ ഈ വിരോധം ദൈവത്തോടുതന്നെയല്ലേ? നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി ബലികൊടുക്കപ്പെട്ടവരല്ലേ യെഹൂദരില്‍ അവശേഷിക്കുന്ന ഈ ചെറിയ വിഭാഗം? എന്നേയ്ക്കും ഇവരുടെ ഹൃദയങ്ങള്‍ കഠിനവും കണ്ണുകള്‍ അന്ധവുമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍, യഥാര്‍ത്ഥത്തില്‍ അന്ധമാക്കപ്പെട്ടത് നിങ്ങളുടെ കണ്ണുകളാണ്! അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: “അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബെന്യാമിന്‍ ഗോത്രജനുമായ ഒരു യിസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. യിസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് യേലിയാഹ് വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ: യാഹ്‌വേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു. എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അപ്രകാരംതന്നെ, കൃപയാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്”(റോമ: 11; 1-5).

അപ്പസ്തോലന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്: “ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. യിസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. തന്മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി. അവരുടെ പാപം ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതിയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണ്ണത എന്തൊരു നേട്ടമാകുമായിരുന്നു! വിജാതിയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതിയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. അതുവഴി എന്റെ കൂട്ടരായ യെഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?”(റോമ: 11; 11-15). യെഹൂദരില്‍ ചെറിയൊരു വിഭാഗത്തിന്റെ കാലിടറിയതുകണ്ട്, അവര്‍ വീണുവെന്നു കരുതുന്നവര്‍ക്ക് അവരുടെ ദൈവത്തെ അറിയാത്തതുകൊണ്ടാണ്‌! വിജാതിയരായിരുന്ന നിങ്ങള്‍ക്കു ലഭിച്ച രക്ഷയില്‍ നിങ്ങള്‍ അഹങ്കരിക്കുകയും വേണ്ടാ! കാരണം, അവരുടെ രക്ഷ അകലെയല്ല!

ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: “ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും”(റോമ: 11; 17-22).

യെഹൂദരെ എന്നേയ്ക്കുമായി ദൈവം തള്ളിക്കളയുകയില്ല. അനേകരെ രക്ഷിക്കുന്നതിനുവേണ്ടി താത്കാലികമായി അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയെങ്കിലും, കാലസമ്പൂര്‍ണ്ണതയില്‍ അവരുടെ ഹൃദയങ്ങളെ അവിടുന്നുതന്നെ മൃദുലമാക്കും! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്മേല്‍ സ്വാഭാവികമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം”(റോമ: 11; 23, 24). എല്ലാ യെഹൂദരും യേഹ്ശുവായെ നിഷേധിച്ചുവെന്ന് ആരും കരുതരുത്. യേഹ്ശുവായുടെ പന്ത്രണ്ട് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവസമൂഹവും യെഹൂദരില്‍നിന്നായിരുന്നു എന്നകാര്യം എന്തുകൊണ്ടാണ് പലരും വിസ്മരിക്കുന്നത്? കേപ്ഫായുടെ ആദ്യത്തെ പ്രസംഗം ശ്രവിച്ചവരില്‍ മൂവായിരം ആളുകള്‍ അന്നേദിവസംതന്നെ വിശ്വാസം സ്വീകരിച്ചു. അവരില്‍ ആരും വിജാതിയര്‍ ആയിരുന്നില്ല! യെരുശലെമില്‍ ആരാധനയ്ക്കു വന്ന യാഥാസ്ഥിതീക യെഹൂദരായിരുന്നു അവരെല്ലാം!

യിസ്രായേലിനെതിരേ പല്ലുകള്‍ കടിച്ചുപൊട്ടിക്കുന്നവര്‍ ഇതു ശ്രദ്ധയോടെ വായിക്കുക: “സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: യിസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം യിസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും. സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വ്വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു. എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി”(റോമ: 11; 25-32).

ഓര്‍ക്കുക: യെഹൂദരുടെ രക്ഷ വിദൂരത്തല്ല; സമീപത്താണ്. അവര്‍ യേഹ്ശുവായെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍, അവര്‍ക്കുപകരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ വിളിയോടു നീതിപുലര്‍ത്താത്തവരായി കാണപ്പെട്ടാല്‍, മുറിച്ചുമാറ്റപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

യിസ്രായേല്‍ജനം ചെറുതല്ല!

ലോകത്ത് ആകമാനമുള്ള യെഹൂദരെയെല്ലാം ഒരുമിച്ചുചേര്‍ത്താല്‍ ഒന്നരക്കോടിയില്‍ അധികമുണ്ടാകില്ല. മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ പാരമ്പര്യം യിസ്രായേലിനുണ്ട്. ഈജിപ്തിലേക്കു പ്രവാസത്തിനു കടന്നുചെന്ന യാക്കോബിന്റെ മക്കള്‍ എഴുപതുപേര്‍ മാത്രമായിരുന്നുവെങ്കില്‍, നാനൂറു വര്‍ഷത്തെ പ്രവാസത്തിനുശേഷം പുറത്തുവന്നവരില്‍ പ്രായപൂര്‍ത്തിയായവര്‍ ഇരുപതുലക്ഷമായിരുന്നു! പിന്നെയും ആയിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു യേഹ്ശുവായുടെ വരവ്! അതിനുശേഷം രണ്ടായിരത്തോളം വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്ന് യെഹൂദരുടെ സംഖ്യ ഒന്നരക്കോടിയില്‍ ഒതുങ്ങിയത് എന്തു കാരണത്താലാണ്? രണ്ടാംലോകമഹായുദ്ധത്തിനു മുന്‍പും ശേഷവും സ്റ്റാലിന്‍ കൊന്നുതള്ളിയ യെഹൂദരുടെ സംഖ്യ ഒന്നരക്കോടിയോളം വരും. ബാക്കി യെഹൂദര്‍ എവിടെപ്പോയി? സ്റ്റാലിന്‍ സംഹാരം നടത്തിയത് കഴിഞ്ഞ നൂറ്റാണ്ടില്‍ ആയിരുന്നില്ലേ? നാനൂറു വര്‍ഷംകൊണ്ട് ഇരുപതു ലക്ഷമായി വര്‍ദ്ധിച്ച ജനമല്ലേ യിസ്രായേല്‍? പിന്നീട്, മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷമല്ലേ ജോസഫ് സ്റ്റാലിന്‍ അവതരിച്ചത്? നാനൂറു വര്‍ഷങ്ങള്‍ക്കൊണ്ട് എഴുപതുപേര്‍ ഇരുപതുലക്ഷമായി വര്‍ദ്ധിച്ചെങ്കില്‍, പിന്നീടു കടന്നുപോയ മൂവായിരം വര്‍ഷങ്ങള്‍ക്കൊണ്ട് ഈ ഇരുപതുലക്ഷം എത്ര കോടികളായി പരിണമിക്കണം? ഇക്കാലത്തിനിടയില്‍ യിസ്രായേലിനെ ആരെങ്കിലും വന്ധ്യംകരിച്ചുവോ?

ഓരോ കാലഘട്ടങ്ങളിലും അവതരിച്ച വ്യക്തികളും പ്രസ്ഥാനങ്ങളും കൊന്നൊടുക്കിയതുമൂലം വംശനാശം സംഭവിച്ചുപോയ ഒരു ജനതയാണ് യെഹൂദരെന്നു ചിന്തിക്കുന്നവര്‍ യഥാര്‍ത്ഥ സത്യത്തെ വിസ്മരിക്കുകയാണ്. യെഹൂദര്‍ കടന്നുചെന്ന സ്ഥലങ്ങളിലൊക്കെ ഇവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം മനോവ സമ്മതിക്കുന്നു! യെഹൂദരെ കൂട്ടക്കുരുതി ചെയ്ത കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ ഈ ഭൂമുഖത്ത് വന്നുപോയിട്ടുണ്ട്! എന്നാല്‍, യെഹൂദര്‍ കൂട്ടക്കുരുതികള്‍ക്ക് ഇരയായതുകൊണ്ടു മാത്രമാണ് ഇന്നിവര്‍ ചെറിയ സമൂഹമായി മാറിയതെന്ന് ആരും കരുതരുത്! ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യ!

യേഹ്ശുവായ്ക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ യെഹൂദര്‍ ഇന്ത്യയില്‍ കുടിയേറി പാര്‍ക്കുകയും വലിയൊരു ജനതയായി ഇവര്‍ ശക്തിപ്രാപിക്കുകയും ചെയ്തതായി ചരിത്രം പഠിക്കുന്നവര്‍ക്കു മനസ്സിലാകും. ഒരൊറ്റ യെഹൂദനെയും ഇന്ത്യയില്‍ കൊന്നതായി ആരും പറയില്ല! എന്നാല്‍, ഇന്ത്യയിലെ യെഹൂദര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇന്ത്യയിലെ വിജാതിയര്‍ അവരെ പീഡിപ്പിച്ചിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ച യെഹൂദനായിരുന്നു തോമാശ്ലീഹാ! അപ്പസ്തോലനായ തോമായെ വധിച്ചത് ഇന്ത്യയിലെ വിജാതിയരായിരുന്നു! അതായത്, ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും യെഹൂദരുടെ തലമുറയില്‍പ്പെട്ടവരാണ്! ഈജിപ്തില്‍ കടന്നുചെന്ന എഴുപതുപേര്‍ ഇരുപതുലക്ഷമായി വളര്‍ന്നത് വെറും നാനൂറു വര്‍ഷങ്ങള്‍ക്കൊണ്ടായിരുന്നുവെന്ന് ബൈബിള്‍ വെളിപ്പെടുത്തിയത് നാം കണ്ടു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിച്ച യെഹൂദര്‍ക്ക് വലിയൊരു ജനതയാകാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ടായിരുന്നു. ഒരു ജോസഫ് സ്റ്റാലിന്‍ അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല! സ്റ്റാലിനെപ്പോലെ യെഹൂദര്‍ക്കുവേണ്ടി ഗ്യാസ് ചേമ്പറുകള്‍ ആരും അന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല! അതിനുവേണ്ടി ആരും അക്കാലത്ത് ആലോചിക്കുകപോലുമോ ചെയ്തിട്ടില്ല! ലോകത്താകമാനം പീഡിപ്പിക്കപ്പെട്ടതുകൊണ്ടും വധിക്കപ്പെട്ടതുകൊണ്ടുമാണ് യെഹൂദര്‍ എണ്ണത്തില്‍ കുറഞ്ഞുപോയതെങ്കില്‍, ഇന്ത്യയില്‍ എന്തുകൊണ്ട് ഇവര്‍ വലിയൊരു ജനതയായില്ല?

ഊഹോപോഹങ്ങള്‍ വിട്ട്‌ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ചില സത്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും! യെഹൂദര്‍ ഇന്നും ലോകത്ത് ചെറിയൊരു സമൂഹമല്ല എന്നതാണ് ഈ യാഥാര്‍ത്ഥ്യം! ചില സ്ഥാപിത താത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ, യെഹൂദരെല്ലാം യേഹ്ശുവായെ നിഷേധിക്കുകയായിരുന്നില്ല; മറിച്ച്, നാം ഇവിടെ മനസ്സിലാക്കിയതുപോലെ, ഇന്നത്തെ ക്രൈസ്തവരില്‍ മഹാഭൂരിപക്ഷവും യെഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്! കാരണം, ക്രിസ്തീയതയുടെ ആരംഭകാലത്ത് യെഹൂദരോടു മാത്രമായിരുന്നു സുവിശേഷം അറിയിച്ചിരുന്നത്. കേപ്ഫായുടെ ആദ്യപ്രസംഗത്തില്‍ത്തന്നെ വിശ്വാസം സ്വീകരിച്ച യെഹൂദരുടെ സംഖ്യ മൂവയിരമായിരുന്നുവെന്നു നാം കണ്ടു! പ്രതിദിനം അനേകം യെഹൂദര്‍ ക്രിസ്തീയതയിലേക്കു പ്രവഹിച്ചതുകൊണ്ടാണ് അപ്പസ്തോലന്മാരെ ഫരിസേയര്‍ എതിര്‍ത്തത്! യെഹൂദര്‍ ക്രിസ്തീയതയിലേക്ക് കടന്നുവരാന്‍ കൂട്ടാക്കിയിരുന്നില്ലെങ്കില്‍ എന്തിനാണ് അവര്‍ ഈ വിശ്വാസത്തെ എതിര്‍ത്തത്? ക്രിസ്തീയതയിലേക്ക് കടന്നുവന്നവര്‍ മറ്റു മതങ്ങളില്‍നിന്നായിരുന്നുവെങ്കില്‍ യെഹൂദര്‍ എതിര്‍ക്കുമായിരുന്നില്ല. വിജാതിയരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍പോലും താത്പര്യമില്ലാത്ത യെഹൂദര്‍ ഒരിക്കലും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയുമില്ല!

ദമാസ്ക്കസിലെ സഭയെ പീഡിപ്പിക്കുന്നതിനാണ് ശൗവുല്‍ പുറപ്പെട്ടതെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. ദമാസ്ക്കസിലെ ക്രിസ്ത്യാനികള്‍ വിജാതിയരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നെങ്കില്‍, ശൗവുല്‍ എന്തിന് അവരെ പീഡിപ്പിക്കണം? യെരുശലെമിലെ സഭയോടു ശൗവുല്‍ എന്തായിരുന്നു ചെയ്തതെന്നു നോക്കുക: “എന്നാല്‍, ശൗവുല്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി”(അപ്പ. പ്രവര്‍: 8; 3). ഈ പീഡനം ദമാസ്ക്കസിലേക്കു വ്യാപിപ്പിക്കാന്‍ കാരണമായത്, അവിടെയുള്ള യെഹൂദര്‍ ഒന്നടങ്കം ക്രിസ്തീയതയെ പുല്‍കിയതുകൊണ്ടായിരുന്നു. ദമാസ്ക്കസിലുള്ള സഭയെ പീഡിപ്പിക്കാനുള്ള ദൗത്യം ശൗവുലില്‍ ഭരമേല്പിക്കപ്പെട്ടത് എപ്രകാരമായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ശൗവുല്‍ അപ്പോഴും യേഹ്ശുവായുടെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, മ്ശിയാഹിന്റെ മാര്‍ഗ്ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി യെരുശലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു”(അപ്പ. പ്രവര്‍: 9; 1, 2).

ദമാസ്ക്കസിലെ സഭ വിജാതിയരില്‍നിന്നായിരുന്നുവെങ്കില്‍, അവരെ ബന്ധിച്ചു യെരുശലേമിലേക്കു കൊണ്ടുവരേണ്ടതുണ്ടോ? മാത്രവുമല്ല, റോമന്‍ ഭരണം നിലനില്‍ക്കുന്ന കാലത്ത് മറ്റു മതങ്ങളുടെ കാര്യത്തില്‍ തലയിടാന്‍ യെഹൂദരെയോ ഇവരുടെ പുരോഹിതരെയോ സീസര്‍ അനുവദിക്കുമോ? ഈ ശൗവുലിന്റെ മാനസാന്തരത്തിനുശേഷം ഉടനെയൊന്നും വിജാതിയരോട് സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചിരുന്നില്ല. യെഹൂദരെ പൂര്‍ണ്ണമായും ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെവന്നപ്പോഴാണ് വിജാതിയരുടെയിടയിലേക്ക് ഇറങ്ങാന്‍ ശൗവുല്‍ എന്ന പൗലോസ് തയ്യാറായത്!

യഹൂദരില്‍നിന്നുള്ള പീഡനംമൂലം അപ്പസ്തോലന്മാര്‍ ചിതറിക്കപ്പെട്ടതും ദൈവഹിതമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ശെമരിയാക്കാര്‍ ആദ്യമായി സുവിശേഷം അറിഞ്ഞത് ചിതറിക്കപ്പെട്ട അപ്പസ്തോലന്മാരില്‍ ഒരുവനായ പീലിപ്പോസില്‍നിന്നായായിരുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: “ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. പീലിപ്പോസ് ശെമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു മ്ശിയാഹിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്രദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി”(അപ്പ. പ്രവര്‍: 8; 4-8). യേഹ്ശുവാ കല്പിച്ച ക്രമത്തില്‍തന്നെ  സുവിശേഷം പ്രചരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത് അവിടുത്തെ ആത്മാവായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! യെഹൂദായുടെ ഗ്രാമങ്ങളിലും ശെമരിയായിലും സുവിശേഷമെത്തുന്നതിന് യെഹൂദരുടെ പീഡനം കാരണമായി എന്നതാണ് യാഥാര്‍ത്ഥ്യം! യെഹൂദരില്‍ കുറച്ചുപേരുടെ തിരസ്ക്കരണം ഗ്രീക്കുകാര്‍ അടങ്ങുന്ന വിജാതിയര്‍ക്കു രക്ഷയായി ഭവിക്കുകയും ചെയ്തു! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “പാപമോചനത്തിനുള്ള അനുതാപം അവന്റെ പേരില്‍ യെരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു”(ലൂക്കാ: 24; 47).

ഇതായിരുന്നു ആ ക്രമം: “എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”(അപ്പ. പ്രവര്‍: 1; 8). യെഹൂദരില്‍ ചെറിയൊരു വിഭാഗം മാത്രമേ മറുമലിച്ചു മാറിനിന്നിട്ടുള്ളുവെന്ന് വ്യക്തമാക്കിയിരിക്കുന്നത് യെഹൂദരിലെ ഫരിസേയ പ്രമുഖനും ക്രൈസ്തവ പീഡനത്തിനു ചുക്കാന്‍ പിടിച്ചിരുന്നവനുമായ ശൗവുല്‍ എന്ന പൗലോസ് അപ്പസ്തോലന്‍ തന്നെയാണ്! വിളിക്കപ്പെട്ട വിജാതിയര്‍ മുഴുവന്‍ രക്ഷയിലേക്കു കടന്നുവന്നതിനുശേഷം ഇവരും യേഹ്ശുവായെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് പരിശുദ്ധാത്മാവാണെന്ന കാര്യവും നാം വിസ്മരിക്കരുത്! ഇന്ത്യയിലടക്കം ചിതറിപ്പാര്‍ത്ത യെഹൂദരുടെയിടയിലേക്കായിരുന്നു അപ്പസ്തോലന്മാര്‍ സുവിശേഷവുമായി കടന്നുപോയത്. ഇവരില്‍ സിംഹഭാഗവും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമായി മാറിയപ്പോള്‍, യെഹൂദര്‍ എണ്ണത്തില്‍ ചുരുങ്ങിപ്പോയി. എന്നാല്‍, ഇവര്‍ എത്തേണ്ടിടത്തുതന്നെ എത്തിച്ചേര്‍ന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, യഥാര്‍ത്ഥ യിസ്രായേലെന്നു വിളിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യരായിട്ടുള്ളത് ക്രൈസ്തവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല!

സ്റ്റാലിന്‍ കൊന്നുതള്ളിയ 80 ലക്ഷമടക്കം കമ്മ്യൂണിസ്റ്റുകളും ഇല്ല്യുമിനാറ്റികളും ചേര്‍ന്ന് ഒന്നരക്കോടിയോളം യെഹൂദരെ വകവരുത്തിയിട്ടുണ്ട്. ഇതോടെ യെഹൂദര്‍ ഇല്ലായ്മ ചെയ്യപ്പെടുകയോ സംഖ്യയില്‍ കുറഞ്ഞുപോവുകയോ ചെയ്തിട്ടില്ല! ഇരുന്നൂറു കോടിയില്‍പ്പരം അംഗബലമുള്ള ക്രൈസ്തവരില്‍ എണ്‍പതു ശതമാനവും യെഹൂദരാണ് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കുന്നവരാണ്, മറിച്ചുള്ള പ്രചരണത്തിന്റെ വക്താക്കള്‍! അതായത്, ഇന്ന് ഈ ഭൂമുഖത്തുള്ള ജനതകളില്‍ ഏറ്റവും വലിയ സമൂഹമാണ് യിസ്രായേല്‍ജനം! ലോകം യെഹൂദരായി പരിഗണിച്ചിട്ടുള്ളവര്‍ മാത്രമല്ല യെഹൂദര്‍! യഥാര്‍ത്ഥ യെഹൂദന്മാരുടെ രാജാവായ നസ്രെത്തുകാരന്‍ യേഹ്ശുവാ വഴി അനേകര്‍ക്ക് യെഹൂദരാകാന്‍ അവസരം ലഭിച്ചു! അതില്‍ പഴയ യെഹൂദരില്‍ നിന്നുള്ളവരാണ് സിംഹഭാഗവും!

മ്ശിയാഹിനെയും അവിടുത്തെ മാര്‍ഗ്ഗത്തേയും യെഹൂദര്‍ അവഗണിച്ചുവെന്ന പ്രചാരണവുമായി ഊരുചുറ്റുന്നവര്‍ ചില പ്രത്യേക അജണ്ടകള്‍ ഉണ്ടെന്ന കാര്യം നാം അറിഞ്ഞിരിക്കണം. ഇത്തരക്കാര്‍ ആരൊക്കെയാണെന്നും അവരുടെ അജണ്ട എന്താണെന്നും വ്യക്തമാക്കുന്നതിനുമുന്‍പ് ഒരു വിഷയംകൂടി അവതരിപ്പിക്കാനുണ്ട്. യേഹ്ശുവായുടെ ഘാതകരെന്നു യെഹൂദര്‍ വിളിക്കപ്പെടുന്നതിലെ സത്യവും മിഥ്യയും വേര്‍തിരിക്കലാണ് ഈ വിഷയം.

യേഹ്ശുവായെ വധിച്ചത് യെഹൂദരല്ല!

യേഹ്ശുവായുടെ ക്രൂശീകരണവുമായി ബന്ധപ്പെട്ട് ഇന്നും യെഹൂദര്‍ പ്രതിസ്ഥാനത്താണ്! യഥാര്‍ത്ഥത്തില്‍ യെഹൂദര്‍ യേഹ്ശുവായെ വധിച്ചുവോ? ഇല്ലെന്നു മനോവ വാദിക്കുമ്പോള്‍, അതിനെ എതിര്‍ക്കുന്നവര്‍ ഒരുകാര്യം വ്യക്തമാക്കണം. ഇതാണ് നിങ്ങള്‍ വ്യക്തമാക്കേണ്ടത്: യെഹൂദരാണ് യേഹ്ശുവായെ വധിച്ചതെങ്കില്‍, ആ ഘാതകരില്‍ ഏറിയപങ്കും ഇന്നു ക്രൈസ്തവരല്ലേ? ഏതെങ്കിലും യെഹൂദന് യേഹ്ശുവായുടെ മരണത്തില്‍ പങ്കുണ്ടെങ്കില്‍, ആ യെഹൂദന്റെ പിന്‍ഗാമികളില്‍ ആരെങ്കിലും യെഹൂദനായി ജീവിക്കുന്നുവെന്നതിനു തെളിവുണ്ടോ? ഇവനെ ക്രൂശിക്കുകയെന്നു വിളിച്ചുപറഞ്ഞവരുടെയോ, റോമന്‍ ഗവര്‍ണ്ണറുടെ കൈകളില്‍ യേഹ്ശുവായെ ഏല്പിച്ചുകൊടുത്ത പുരോഹിതരുടെയോ തലമുറയില്‍ ആരെങ്കിലും ഇന്നു യെഹൂദനായി ജീവിച്ചിരിപ്പുണ്ടെന്നതിന് ഒരു തെളിവുമില്ല. എന്നാല്‍, അവരില്‍ ചിലരുടെയെങ്കിലും തലമുറയില്‍പ്പെട്ടവര്‍ ക്രൈസ്തവരായി ജീവിക്കുന്നുണ്ടെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ! കാരണം, യേഹ്ശുവായുടെ തിരുവിലാവില്‍ കുന്തം കുത്തിയിറക്കിയ പടയാളിപോലും ക്രിസ്ത്യാനിയായി എന്നാണ് പറയപ്പെടുന്നത്!

യേഹ്ശുവായെ ഒറ്റിക്കൊടുത്ത യെഹൂദാസിന്റെ തലമുറയെ ശേഷിപ്പിക്കാതെതന്നെ അവന്‍ കടന്നുപോയി. യേഹ്ശുവായെ ചമ്മട്ടികൊണ്ട് അടിച്ചതും തലയില്‍ മുള്‍ക്കിരീടം ചാര്‍ത്തിയതും വിജാതിയരായ റോമന്‍ പടയാളികളായിരുന്നു. യെഹൂദരുടെ രാജാവേ സ്വസ്തി എന്നു പറഞ്ഞുകൊണ്ട് പരിഹസിക്കുകയും പ്രഹരിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തത് വിജാതിയരായ പടയാളികള്‍ തന്നെയായിരുന്നു. യേഹ്ശുവായെ മരണത്തിനു വിധിച്ച പീലാത്തോസ് യെഹൂദനായിരുന്നില്ല! യേഹ്ശുവായുടെ തോളില്‍ ഭാരമുള്ള കുരിശ് വച്ചുകൊടുത്തതും ‘തലയോടിടം’ എന്ന സ്ഥലത്തേക്കു നയിച്ചതും റോമന്‍ പടയാളികളായിരുന്നു! യേഹ്ശുവായെ കുരിശില്‍ തറച്ചതും അവിടുത്തെ വസ്ത്രത്തിനായി നറുക്കിട്ടതും യെഹൂദരല്ലെന്നു നമുക്കറിയാം. എന്നാല്‍, അവിടുത്തെ കുരിശുവഹിക്കാന്‍ സഹായിച്ച ശിമെയോന്‍ ഒരു യെഹൂദനായിരുന്നു. വിലാപയാത്രയില്‍ അവിടുത്തോടു സഹതപിക്കുകയും വിലപിക്കുകയും ചെയ്ത സ്ത്രീകള്‍ യെഹൂദരായിരുന്നുവെന്ന കാര്യവും നാം മറക്കരുത്. ഹരമഥിംകാരന്‍ യോസെഫ് എന്ന യെഹൂദന്റെ കല്ലറയിലാണ് അവിടുത്തെ ശരീരം സംസ്കരിച്ചത്. യേഹ്ശുവായുടെ അമ്മയായ മറിയവും അവിടുത്തെ പന്ത്രണ്ടു ശിഷ്യന്മാരും യെഹൂദരായിരുന്നു! യേഹ്ശുവാതന്നെയും യെഹൂദനായിരുന്നുവെന്ന കാര്യവും എന്തുകൊണ്ട് നിങ്ങള്‍ പരിഗണിക്കുന്നില്ല!

യെഹൂദര്‍ക്കെതിരേ വാളെടുക്കുന്നവര്‍ ഒരു കാര്യംകൂടി ഓര്‍ക്കുക: അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തേക്കു സുവിശേഷത്തിന്റെ വെളിച്ചവുമായി കടന്നുവരികയും ആ സുവിശേഷത്തെപ്രതി ജീവന്‍ ത്യജിക്കുകയും ചെയ്ത ആദിമ സഭാപിതാക്കന്മാര്‍ സകലരും യെഹൂദരായിരുന്നു! ക്രൈസ്തവസഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് യെഹൂദരുടെമേല്‍ ആണെന്നു മനോവ പറയുമ്പോള്‍, ആരും പുരികം വളക്കേണ്ടാ. എന്തെന്നാല്‍ ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: “അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് മ്ശിയാഹാണ്”(എഫേ: 2; 20). സഭയുടെ മൂലക്കല്ലാകുന്ന ക്രിസ്തു യെഹൂദനായിരുന്നില്ലേ? ആയിരുന്നുവെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയത് ശ്രദ്ധിക്കുക: “എന്തെന്നാല്‍, രക്ഷ യെഹൂദരില്‍ നിന്നാണ്”(യോഹ: 4; 22). യേഹ്ശുവായെക്കാള്‍ ആധികാരികമായി രക്ഷയുടെ ഉറവിടത്തെക്കുറിച്ചു പറയാന്‍ മനോവയ്ക്കു കഴിയില്ല!

അപ്പസ്തോലന്മാരും പ്രവാചകന്മാരുമാണ് സഭയുടെ അടിത്തറ. ഈ അടിത്തറ ഉറപ്പിച്ചിരിക്കുന്നത് കേപ്ഫാ എന്ന പാറമേലാണ്! “ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്ഫായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല”(മത്താ: 16; 18). ഇത് വ്യക്തമാക്കിയിരിക്കുന്നതും യേഹ്ശുവാതന്നെയാണ്. അവിടുന്ന് സ്ഥാപിച്ച സഭയുടെ അസ്ഥിവാരം എവിടെയാണെന്ന് ആധികാരികമായി പറയാന്‍ അവിടുത്തേക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ! ഇനി ചോദിക്കട്ടെ: ക്രൈസ്തവര്‍ പ്രവാചകരായി അംഗീകരിക്കുന്നവരില്‍ യിസ്രായേല്‍ക്കാരല്ലാത്ത ആരെങ്കിലും ഉണ്ടോ? അപ്പസ്തോലന്മാരില്‍ യെഹൂദരല്ലാത്ത ആരെങ്കിലും ഉള്ളതായി മനോവയ്ക്ക് അറിയുകയുമില്ല! ഇക്കാരണത്താല്‍ത്തന്നെയാണ് മനോവ ഇപ്രകാരം പറഞ്ഞത്! എന്നാല്‍, അപ്പസ്തോലന്മാരുടെ ഗണത്തില്‍ ചില കല്‍ദായരുണ്ടായിരുന്നു എന്ന വാദവുമായി പൗരസ്ത്യ കഥയെഴുത്തുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്! അല്ലാഹുവിനും ഈസാനബിയ്ക്കും ജന്മം നല്‍കിയ ബീജം തന്നെയാണ് ഇവരെയും ജനിപ്പിച്ചത് എന്നതുകൊണ്ട് ആരും ഇതിനെ ഗൗനിക്കേണ്ടതില്ല!

യേഹ്ശുവായെ വധിച്ചത് യെഹൂദരാണെന്നും അതിനാല്‍ ഇവര്‍ വെറുക്കപ്പെടേണ്ടവരാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്‌. ക്രൈസ്തവരില്‍ യെഹൂദവിരോധം ജനിപ്പിക്കുന്നതിലൂടെ ആ ജനതയെ തിരഞ്ഞെടുത്ത ദൈവത്തിന്റെ പ്രവര്‍ത്തി ബുദ്ധിശൂന്യമായിരുന്നു എന്ന ചിന്ത ജനിപ്പിക്കുകയെന്നത് സാത്താന്റെ തന്ത്രമാണ്! എന്തിനുമേതിനും യെഹൂദരെ ശപിക്കുന്നതിലൂടെ ദൈവത്തിന്റെ ശാപം ക്രിസ്ത്യാനിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ സാത്താന്‍ ശ്രമിക്കുന്നു! ഐക്യരാഷ്ട്രസഭ എന്ന സാത്താന്റെ സംഘടനയും ലോക മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്, ഈ ശാപം ലോകവ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍, യെഹൂദരുമായുള്ള ദൈവത്തിന്റെ ബന്ധം എന്താണെന്ന് അറിയണം. ദൈവം തിരഞ്ഞെടുത്ത അബ്രാഹത്തിന്റെ മൂന്നാം തലമുറയാണ് യിസ്രായേല്‍ജനം! അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കും എന്നേയ്ക്കുമായി ദൈവം നല്‍കിയ വാഗ്ദാനം ഇതാണ്: “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും”(സൃഷ്ടി:12;2,3).

അബ്രാഹത്തെയും യിസഹാക്കിനെയും യാക്കോബിനെയും അവന്റെ സന്തതികളെയുമാണ് ഈ അനുഗ്രഹത്തിന്റെ അവകാശികളാക്കിയത്. ഇത് വ്യക്തമാക്കുന്ന വചനം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: “യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യാഹ്‌വെയ്ക്കു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു”(സംഖ്യ: 24; 1). അതിനുശേഷം യിസ്രായേലിനെ അനുഗ്രഹിച്ചുകൊണ്ട്‌ ബാലാം നടത്തിയ പ്രഭാഷണം തുടര്‍ന്നുള്ള വാക്യങ്ങളില്‍ കാണാം. ബാലാം ഇപ്രകാരം പ്രഖ്യാപിച്ചു: “നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍”(സംഖ്യ: 24; 9). യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യാഹ്‌വെയ്ക്കു പ്രീതികരമാണെന്നു സാത്താനും അറിയാം. യിസ്രായേലിനെ ശപിക്കുന്നവര്‍ ശപിക്കപ്പെട്ടവരായിത്തീരുമെന്നും അവന്‍ അറിയുന്നു. ആയതിനാല്‍, സകല ജനതകളും ശപിക്കപ്പെട്ടവരായി പരിണമിക്കേണ്ടതിന്, അവന്‍ സകലരേയും യിസ്രായേലിനെതിരെ തിരിക്കുന്നു. യിസ്രായേലിന്റെ ദൈവം വാഗ്ദാനങ്ങളില്‍നിന്നു പിന്മാറാത്ത ദൈവമാണെന്നു സാത്താനു നന്നായി അറിയാം. സാത്താന്‍ സ്ഥാപിച്ച മതങ്ങളും പ്രസ്ഥാനങ്ങളും യിസ്രായേലിനെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തിക്കൊണ്ട് ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. യെഹൂദ വൈരികളായ ക്രൈസ്തവ പേരുധാരികളെ നാം തിരിച്ചറിയണം.

യിസ്രായേലിന്റെ വൈരികള്‍ യാഹ്‌വെയുടെയും വൈരികള്‍!

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും യിസ്രായേലിന്റെയും ശത്രുക്കള്‍ വിജാതിയരായിരുന്നു! ശത്രുക്കളില്‍ ഉപജാതികള്‍ രൂപപ്പെട്ടു എന്നല്ലാതെ, ഇന്നും തത്സ്ഥിതി തുടരുന്നു! സകല വിജാതിയരെയും സൂചിപ്പിക്കാന്‍, ഗ്രീക്കുകാര്‍ എന്ന പൊതുവിശേഷണം തിരഞ്ഞെടുക്കാന്‍ അപ്പസ്തോലനെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണ്. സത്യദൈവത്തെ ആരാധിക്കാതെ, വ്യാജദൈവങ്ങളെ സേവിക്കുന്നവരെയാണ് വിജാതിയര്‍ എന്നു വിളിക്കുന്നത്. ഇസ്ലാം അടക്കം ഈ ഭൂമുഖത്തു നിലവിലുള്ള എല്ലാ വിജാതിയ മതങ്ങളുടെയും ‘ദൈവങ്ങള്‍’ ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നു പുറത്തുചാടിയ ദുര്‍ഭൂതങ്ങളാണ്! അതുകൊണ്ടുതന്നെ, വിജാതിയര്‍ എന്നതിനു പകരം വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ പദമാണ് ഗ്രീക്കുകാര്‍ എന്ന പദം!

യിസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവരായ നാം, യിസ്രായേല്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ യിസ്രായേലാണെന്നു യെഹൂദര്‍ പറയുന്നതുപോലെതന്നെ, യഥാര്‍ത്ഥ ക്രിസ്ത്യാനികളും തങ്ങള്‍ യിസ്രായേലാണെന്നു പറയുന്നു! ഇരുകൂട്ടരും ആരാധിക്കുന്നത് ഒരേ ദൈവത്തിലാണെന്നതുകൊണ്ടും, ക്രിസ്തീയത എന്നത് യിസ്രായേലിന്റെ തുടര്‍ച്ചയായതുകൊണ്ടുമാണ് ഇപ്രകാരമുള്ള പൊതുവിശേഷണം ഉണ്ടായത്. അതുപോലെതന്നെ, മുഴുവന്‍ വിജാതിയതയുടെയും ഉദ്ഭവം ഗ്രീക്കുകാരില്‍ നിന്നായതിനാല്‍, വിജാതിയരെ പൊതുവായി ‘ഗ്രീക്കുകാര്‍’ എന്നു വിശേഷിപ്പിക്കാം! ആദ്യം യെഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും എന്ന വെളിപ്പെടുത്തലിലൂടെ പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത് സകലരുടെയും രക്ഷയാണ്!

യിസ്രായേലിനോടും യെഹൂദരോടും വിജാതിയര്‍ക്കെല്ലാം അസൂയയും വെറുപ്പുമുണ്ടാകാന്‍ പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായ കാരണം, യിസ്രായേല്‍ ഇടകലരാത്ത ജനമായിരുന്നു എന്നതായിരുന്നു. ഇവര്‍ സാമൂഹികമായി ഒറ്റപ്പെടുവാനും വെറുക്കപ്പെടുവാനുമുള്ള സാഹചര്യം ഇതിലൂടെ സംജാതമായി! ഇത് ഈ ജനത്തിന്റെ കുറ്റമായിരുന്നില്ല; മറിച്ച്, ഇവരെ തിരഞ്ഞെടുത്ത ദൈവത്തില്‍നിന്നുള്ള വ്യക്തമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. വിഗ്രഹങ്ങളുമായി സഹവസിച്ചു മലിനമായ ഒരു സംസ്കാരത്തോടു ചേര്‍ന്നുനില്‍ക്കുന്നവരോടൊപ്പം സഹവസിക്കാന്‍ സത്യദൈവത്തിനു സാധിക്കില്ല! അവരുമായി ഇടകലരുന്നതിലൂടെ, അവരുടെ വിഗ്രഹസംസ്കാരവും അതിന്റെ മാലിന്യവും തന്റെ ജനത്തെ സ്വാധീനിച്ചാല്‍ ഇവരും അവരില്‍ ഒരുവനെപ്പോലെ ആയിത്തീരും. സത്യദൈവമായ യാഹ്‌വെയ്ക്ക് തന്റെ ജനത്തിനിടയില്‍ വ്യാപരിക്കണമെങ്കില്‍, അശുദ്ധമായതൊന്നും അവരില്‍ ഉണ്ടാകാന്‍ പാടില്ല. എപ്പോഴെല്ലാം ഈ അശുദ്ധി ഇവരിലേക്കു കടന്നുവന്നുവോ, അപ്പോഴെല്ലാം യാഹ്‌വെ ഇവരില്‍നിന്നും അകന്നുപോയിട്ടുമുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്ന നിയമങ്ങളും സംഭവങ്ങളും ഇവിടെ വിവരിക്കാന്‍ തുനിയുന്നില്ല. നിയമപുസ്തകത്തിലുടനീളം വിവരിച്ചിരിക്കുന്നത് അവിടുത്തെ ചട്ടങ്ങളും നിയമങ്ങളുമാണ്!

എന്നാല്‍, ഗ്രീക്കുകാരടക്കം ഇവര്‍ക്കു ചുറ്റിലും ജീവിച്ച ജനങ്ങള്‍ക്ക് നിയമങ്ങള്‍ നല്‍കുവാന്‍ ജീവനുള്ള ദൈവമോ, കര്‍ശനമായ തത്വസംഹിതകളോ ഉണ്ടായിരുന്നില്ല! പ്രകൃതിശക്തികളെ ദൈവങ്ങളായി ഇവര്‍ തിരഞ്ഞെടുക്കുകയും അവയ്ക്ക് ഇവര്‍തന്നെ പേരുകള്‍ നല്‍കുകയുമാണ് ചെയ്തത്. യിസ്രായേലിന്റെ ദൈവത്തെ അവര്‍ തിരഞ്ഞെടുത്തതല്ല; മറിച്ച്, അവരെ ദൈവം തിരഞ്ഞെടുക്കുകയായിരുന്നു. യിസ്രായേലിന്റെ ദൈവം അവിടുത്തെ പേര് തന്റെ ജനത്തിനു വെളിപ്പെടുത്തി. തങ്ങള്‍ക്കു തോന്നുന്ന പേരു വിളിക്കാന്‍ അവിടുന്ന് അവരെ അനുവദിച്ചില്ല! എല്ലാ തരത്തിലും വിജാതിയരില്‍നിന്നു വ്യത്യസ്തരായ ജനവിഭാഗമായിരുന്നു യിസ്രായേല്‍! അന്യദൈവങ്ങളുടെ പേരുകള്‍ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാന്‍ ഇടയാവരുതെന്നാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്റെ ജനത്തോടു കല്പിച്ചത്. ഈ ദൈവത്തിന്റെ പരിശുദ്ധി അന്ന് എപ്രകാരമായിരുന്നുവോ, അതുപോലെതന്നെ ഇന്നും നിലനില്‍ക്കുന്നുവെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് ആധുനിക യിസ്രായേല്‍ (പുനരുദ്ധരിക്കപ്പെട്ട യിസ്രായേല്‍) എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍! മ്ലേച്ഛവിഗ്രഹങ്ങളെ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാപിക്കാന്‍പോലുമുള്ള ധാര്‍ഷ്ട്യത്തിലാണ് ഇവര്‍! എന്നിട്ടും ഇവര്‍ പറയുന്നു: ഞങ്ങള്‍ യഥാര്‍ത്ഥ യിസ്രായേലാണ്; ഞങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്നൊക്കെ!

വിഷയത്തിലേക്കുതന്നെ തിരികേവരാം. മറ്റുള്ളവരുമായി ഇടകലരാത്തവിധം കര്‍ശനമായ നിയമങ്ങള്‍ നല്കപ്പെട്ടിരുന്നതുകൊണ്ട് ഇവരുമായി സഹവസിക്കാന്‍ ചുറ്റിലുമുള്ള ജനതയ്ക്ക് സാധിച്ചില്ല. യിസ്രായേലിലെ സ്ത്രീകളെ വിജാതിയര്‍ക്കു നല്‍കുകയോ, അവരുടെ സ്ത്രീകളെ തങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യാന്‍ ഇവര്‍ കൂട്ടാക്കിയില്ല! ആരെങ്കിലും ഈ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, അവരെ സമൂഹത്തില്‍നിന്നു വിഛ്ചേദിക്കണം എന്നതായിരുന്നു യിസ്രായേലിന്റെ ദൈവത്തിന്റെ ചട്ടം! ഇങ്ങനെയൊരു സമൂഹത്തെ മറ്റു ജനതകള്‍ വെറുക്കുകയും പുച്ഛിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമായ കാര്യമാണ്. അതായത്, ദൈവത്തിന്റെ നിയമങ്ങളായിരുന്നു ഇവരെ മറ്റുള്ളവരുടെ വെറുപ്പിനു പാത്രമാക്കിയത് എന്നുവേണമെങ്കില്‍ കരുതാം. എന്നാല്‍, ലോകത്തിന്റെ മൈത്രിയ്ക്കുവേണ്ടി ദൈവത്തിന്റെ നിയമങ്ങളില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്നവരും പറയുന്നത്, ഞങ്ങളാണ് യഥാര്‍ത്ഥ യിസ്രായേല്‍ എന്നാണ്! ഒരുകാര്യം മനോവ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു; യിസ്രായേല്‍ ഒരു വേറിട്ട ജനമാണ്! ലോകം ഇവരെ വെറുക്കും; കാരണം, ലോകത്തിനു ദൈവത്തെ സ്വീകരിക്കാന്‍ കഴിയില്ല! “ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോ: 4; 3, 4). ആധുനിക യിസ്രായേലിനും ഇതുതന്നെയാണ് ചട്ടമെന്ന് യേഹ്ശുവായുടെ അപ്പസ്തോലനായ യാക്കോബ് വ്യക്തമാക്കിയിരിക്കുന്നു!

ഗ്രീക്കു സംസ്കാരവും പേര്‍ഷ്യന്‍ സംസ്കാരവും ആര്യസംസ്കാരവും യിസ്രായേലിന്റെ സമകാലീന സംസ്കാരങ്ങളായിരുന്നു. ഇവരെല്ലാം തങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം അനുകരിക്കുകയും പഠിക്കുകയും ചെയ്തപ്പോള്‍, യിസ്രായേലിന് ഇക്കാര്യങ്ങള്‍ നിഷിദ്ധമായിരുന്നതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ല! ചട്ടങ്ങളും നിയമങ്ങളും ഇടംവലം തിരിയാതെ പാലിച്ചിരുന്ന നാളുകളിലൊക്കെ യിസ്രായേലിനെ സകല ജനങ്ങളും ഭയപ്പെട്ടിരുന്നു. ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത ജനമായി യിസ്രായേലിനെ മറ്റുള്ളവര്‍ കണ്ടു! ഈ ഭയം ഇവരോടുള്ള വെറുപ്പായി രൂപാന്തരപ്പെട്ടു എന്നതും പരിഗണിക്കേണ്ടതാണ്! ചുരുക്കത്തില്‍, യിസ്രായേലിനോട് മറ്റുള്ള ജനതകള്‍ക്കുള്ള അസഹിഷ്ണുതയ്ക്ക് ആധാരം, ഈ ജനത്തെ സംരക്ഷിക്കുന്ന ഇവരുടെ ദൈവമായ യാഹ്‌വെ തന്നെയാണ്! ഇവര്‍ പാപം ചെയ്യാത്തിടത്തോളം, ഇവരെ തോല്പിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.

അസ്സീറിയാ രാജാവിന്റെ സര്‍വ്വസൈന്യാധിപനോട്‌ ആഖേര്‍ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: “അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്‍പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ യാഹ്‌വെ അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും”(യെഹൂദിത്ത്: 5; 20, 21). ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചാല്‍, ഏതൊരു ശിശുവിനും യിസ്രായേലിനെ തോല്‍പ്പിക്കാം. എന്നാല്‍, ഇവര്‍ വ്യതിചലിക്കാത്തിടത്തോളം ഇവരെ തോല്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കാരണം, ഇവരല്ല, ഇവരുടെ ദൈവമാണ് ഇവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്!

യിസ്രായേലിന്റെ ‘ന്യൂ ജനറേഷന്‍’ ശത്രുക്കള്‍!

വിജാതിയരോടു സുവിശേഷം അറിയിക്കാന്‍ ആരംഭിച്ചതോടെ ഗ്രീക്കുകാര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്കു ചേക്കേറാന്‍ തയ്യാറായി. യെഹൂദരില്‍നിന്നുള്ള എതിര്‍പ്പ് ക്രിസ്ത്യാനികള്‍ നേരിടുന്നുവെന്ന് കണ്ട ഗ്രീക്കുകാര്‍ ക്രിസ്തുമതത്തിലേക്ക് കടന്നുവരാന്‍ തയ്യാറായതിനുപിന്നില്‍ ആത്മീയമല്ലാത്ത കാരണങ്ങളും ഉണ്ടായിരുന്നു. യെഹൂദരിലെ വിഘടിത വിഭാഗമായി ക്രൈസ്തവരെ ലോകം കണ്ടിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കൗശലവും ഇതിന്റെ പിന്നിലുണ്ട്. പീഡനംകൊണ്ടോ സംഹാരംകൊണ്ടോ ക്രിസ്തീയതയുടെ വളര്‍ച്ച തടയാന്‍ കഴിയില്ലെന്നു കോണ്‍സ്റ്റന്റൈന്‍ മനസ്സിലാക്കി. ക്രിസ്തുമതത്തെ തന്റെ വരുതിയിലാക്കാന്‍ മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, അതുവഴി ക്രൈസ്തവസഭയുമായിചക്രവര്‍ത്തി സൗഹൃദത്തിലാകുകയും ചെയ്തു. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നു മാത്രമല്ല, സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ ക്രിസ്തീയതയെ ഗ്രീക്ക് സംസ്ക്കാരത്തിനു കീഴിലാക്കാന്‍ കോണ്‍സ്റ്റന്റൈന് സാധിച്ചു. ക്രിസ്തുമതത്തെ രാജകീയമതമായി പ്രഖ്യാപിച്ചതോടെ ഗ്രീക്കുകാര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരുകയും ചെയ്തു. ഗ്രീക്കുകാര്‍ ക്രിസ്തീയതയിലേക്ക് കടന്നുവരാന്‍ യെഹൂദരോടു പരമ്പരാഗതമായി നിലനിന്നിരുന്ന പകയും കാരണമായി! ശത്രുവിന്റെ ശത്രുവിനെ മിത്രമായി പരിഗണിക്കുന്ന യുദ്ധതന്ത്രം! ക്രിസ്ത്യാനികളെ യെഹൂദര്‍ ശത്രുപക്ഷത്താണ് പരിഗണിച്ചിരുന്നതെന്ന് ഗ്രീക്കുകാര്‍ക്കറിയാം. കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനം കോണ്‍സ്റ്റന്റൈന്റെ കാലത്തായിരുന്നുവെങ്കിലും, പൗലോസിന്റെ കാലത്തും ഗ്രീക്കുകാര്‍ ക്രിസ്തീയവിശ്വാസത്തിലേക്കു കടന്നുവന്നിരുന്നു. ക്രിസ്തീയതയിലേക്ക് കടന്നുവന്നെങ്കിലും ദുരാചാരങ്ങള്‍ പിന്തുടരുന്നതില്‍നിന്നു വിടുതലിന് അന്നും ഇവര്‍ ശ്രമിച്ചിരുന്നില്ല. ഗ്രീസിലെ പ്രമുഖ പട്ടണമായ കോറിന്തോസിലെ സഭയ്ക്ക് പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനം ശ്രദ്ധിച്ചാല്‍, ഇവരുടെ വിഗ്രഹസംസ്കാരം തിരിച്ചറിയാന്‍ കഴിയും. ക്രിസ്തീയതയില്‍ ഇന്നു കാണുന്ന ദുഷിച്ച സംസ്കാരങ്ങളുടെയെല്ലാം തുടക്കം ഇവരില്‍നിന്നായിരുന്നു!

ഗ്രീക്കുകാരുമായി സഹകരിച്ചു വര്‍ത്തിച്ചിരുന്ന പേര്‍ഷ്യക്കാരും ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഇതേ കാഴ്ചപ്പാടോടുകൂടെ ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇവരുടെ ചാര്‍ച്ചക്കാരായി കഴിഞ്ഞിരുന്നവരും യെഹൂദരുടെ ബദ്ധവൈരികളുമായിരുന്ന യിസ്മായേല്യരും ക്രിസ്തീയതയിലേക്കു കടന്നുവന്നത് ആത്മാര്‍ത്ഥതയോടെ ആയിരുന്നില്ലെന്ന് കാലം തെളിയിച്ചു. സിറിയയിലും അന്ത്യോക്യയിലുമെല്ലാം വ്യാപിച്ചുകിടന്നിരുന്ന ഇവരില്‍നിന്നാണ് ഇസ്ലാംമതത്തിന്റെ ആശയം ഉടലെടുത്തത്. ഗ്രീക്കുകാരുടെ സഹവര്‍ത്തികളായിരുന്ന വിഭാഗങ്ങളില്‍ പാര്‍സികള്‍ മാത്രമാണ് പൂര്‍ണ്ണമായി ക്രിസ്തീയതയിലേക്ക് കടന്നുവരാന്‍ തയ്യാറാകാതെ മാറിനിന്നിട്ടുള്ളു. ഇന്നും പാര്‍സികളുടെ സ്ഥിതി വ്യത്യസ്തമല്ല!

ഇസ്ലാംമതം കടന്നുവന്നതോടെ കൂട്ടത്തോടെ അതിലേക്കു കുടിയേറിയ യിസ്മായേല്യര്‍ അവരുടെ തനിനിറം കാണിച്ചു. ക്രിസ്തീയതയില്‍ ആയിരുന്നകാലത്ത്, യെഹൂദ ക്രിസ്ത്യാനികളെയും ഇവര്‍ വഴിതെറ്റിച്ചു. യിസ്മായേല്‍ വംശജരായ ചിലര്‍ ഇന്നും ക്രൈസ്തവരായി തുടരുന്നുണ്ട്. രണ്ടുംകെട്ട അവസ്ഥയില്‍ തുടരുന്ന ഇവരാണ്, ക്രിസ്ത്യാനികളുടെയിടയില്‍ കണ്ടുവരുന്ന യെഹൂദ വൈരികള്‍! യെഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളെയും യിസ്മായേല്‍ വംശജരായ ക്രിസ്ത്യാനികളെയും തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നാണ്, ഇരുകൂട്ടരുടേയും യെഹൂദരോടുള്ള സമീപനത്തിലെ അന്തരം! ക്രൈസ്തവരുടെയിടയില്‍ യെഹൂദവിരോധം പ്രചരിപ്പിക്കാന്‍ നുണക്കഥകള്‍ തയ്യാറാക്കുന്നതില്‍ ഇസ്ലാമിനു തുല്യരാണ് ഇവര്‍! കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ ക്രിസ്തീയവിരുദ്ധതയിലേക്കു നയിച്ചതില്‍ ഇവരുടെ പങ്ക് ചെറുതല്ല! ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന യെഹൂദവിരോധം സത്യക്രിസ്ത്യാനികളിലേക്കുകൂടി പകരാന്‍ ഇവര്‍ക്കു കഴിഞ്ഞു. അല്ലാഹുവും യാഹ്‌വെയും ഒന്നാണെന്നും ഈസാനബി തന്നെയാണ് യേഹ്ശുവായെന്നും പ്രചരിപ്പിക്കുന്ന ഇവര്‍ യെഹൂദരോടു മാത്രമല്ല, ദൈവവചനം അനുസരിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികളോടും ശത്രുതയിലാണ്. പൗരസ്ത്യവാദം എന്ന പൈശാചികവാദത്തിന്റെ വക്താക്കളായ ഇവരാണ് ക്രിസ്തീയതയിലെ വിഭാഗിയതയുടെ മൂലകാരണം!

ക്രിസ്ത്യാനിയെയോ യെഹൂദനെയോ ഇസ്ലാം ആക്രമിക്കുമ്പോള്‍ സമാധാനത്തിന്റെയും ക്ഷമയുടെയും സുവിശേഷവുമായി ഊരുചുറ്റുന്നവര്‍തന്നെ, പലസ്തീനിലെ ഇസ്ലാമിനുവേണ്ടി യെഹൂദനെതിരേ വെളിച്ചപ്പാടായി അവതരിക്കുന്ന ഒരു ന്യൂനപക്ഷം ക്രൈസ്തവസഭകളില്‍ കയറിക്കൂടിയിട്ടുണ്ട്. അഹത്തുള്ളയും അബ്ദുള്‍ജലീലും നട്ടുവളര്‍ത്തിയ ഈ വിഷച്ചെടികളാണ് പടുമരങ്ങളായി ഇന്നു കേരളസഭയില്‍ വളര്‍ന്നുവന്നിരിക്കുന്നത്! ദൈവജനത്തെ നശിപ്പിക്കാന്‍ അല്ലാഹുവില്‍നിന്ന് അച്ചാരം വാങ്ങിയിരിക്കുന്ന ആദ്ധ്യാത്മിക നപുംസകങ്ങളെ ദൈവജനം തിരിച്ചറിയണം. ക്രിസ്ത്യാനികളില്‍ യെഹൂദവിരോധം വളര്‍ത്താന്‍ ഇസ്ലാമിനോട് കൈകോര്‍ത്തിരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ തയ്യാറാവുകയും വേണം.

യെഹൂദര്‍ വെറുക്കപ്പെടേണ്ട ജനതയോ?

സ്വന്തം നാട്ടില്‍നിന്നു ആട്ടിയിറക്കപ്പെടുകയും അന്യനാടുകളില്‍ പരദേശികളായി ചിതറിപ്പാര്‍ക്കുകയും ചെയ്തവരാണ് യാക്കോബിന്റെ മക്കള്‍. അഭയാര്‍ത്ഥികളായി കടന്നുചെന്ന നാടുകളിലൊന്നും ഇവര്‍ വിഘടനവാദികളായിട്ടില്ല! രാജ്യങ്ങളുടെ നിയമങ്ങളെ ഇവര്‍ വെല്ലുവിളിക്കുകയോ ബദല്‍ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. ആ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കു വിധേയരായി, വ്യക്തിപരമായ വിശ്വാസങ്ങള്‍ വ്യക്തിപരമായിത്തന്നെ അനുഷ്ഠിച്ചുകൊണ്ട് ഇവര്‍ ജീവിച്ചു! സമാന്തരമായ ഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കുവേണ്ടി ശ്രമിക്കുകുകയോ ചെയ്തിട്ടില്ല!

ഇതിനെല്ലാം ജീവിക്കുന്ന ദൃഷ്ടാന്തമാണ് കേരളത്തിലെ യെഹൂദര്‍! പാര്‍ലമെന്റ് മെമ്പര്‍സ്ഥാനത്തിനോ, എം.എല്‍.എ. സ്ഥാനത്തിനോവേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാരനെ സമീപിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഒരു പഞ്ചായത്ത് മെമ്പര്‍ ആകാനെങ്കിലും ഇവര്‍ ശ്രമിച്ചതായി ആര്‍ക്കെങ്കിലും അറിയാമോ? പത്ത് അംഗങ്ങളുള്ള പ്രസ്ഥാനങ്ങള്‍പ്പോലും സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുറവിളികൂട്ടുമ്പോള്‍ യെഹൂദരെ ഇവിടെയാരെങ്കിലും കണ്ടിട്ടുണ്ടോ? പാര്‍ലമെന്റിലോ നിയമസഭകളിലോ ഇവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ന്നുകേട്ടിട്ടുണ്ടോ? എന്നിട്ടും എന്തേ ഇവര്‍ വെറുക്കപ്പെട്ട ജനതയായി?

കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ ജയിലുകളില്‍ എത്ര യെഹൂദര്‍ കിടപ്പുണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? തങ്ങള്‍ക്ക് അഭയംനല്കിയ നാടുകളോട് നന്ദിയോടെ മാത്രമേ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. എന്നാല്‍, പതിനാലു നൂറ്റാണ്ടുകളായി ഇവരെ പീഡിപ്പിക്കുന്ന ഇസ്ലാമിന്റെ കാര്യം ഇതല്ല! കുതിരക്കാരനായി വന്നു കുടുംബക്കാരനായി മാറുന്ന ശൈലിയാണ് ഇസ്ലാമിന്റേത്. യൂറോപ്പിലെ അവസ്ഥ മാത്രം പരിഗണിച്ചാല്‍ ഇതു വ്യക്തമാകും. ആ രാജ്യങ്ങളെ ചൂഷണംചെയ്തു വളരുകയും സമാന്തരനിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന പൈശാചികതയുടെ വക്താക്കളാണ് യൂറോപ്പിലെ ഇസ്ലാം! തങ്ങള്‍ കൂട്ടമായി വസിക്കുന്ന പ്രദേശത്ത് നായ്ക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് ബോര്‍ഡ് തൂക്കാന്‍പോലും ഈ ധാര്‍ഷ്ട്യക്കാര്‍ തയ്യാറായത് ഇംഗ്ലണ്ടില്‍ ഈ അടുത്തകാലത്ത് കണ്ടു. ഇവര്‍ ജീവിക്കുന്നിടത്ത് മറ്റു നായ്ക്കളുടെ ആവശ്യമില്ല എന്നതുകൊണ്ടാകാം ഈ നിയമം! ഈ വസ്തുതകളൊക്കെ പലവട്ടം മനോവ കുറിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

പലസ്തീനിലെ വിഷയം ചിന്തിക്കുമ്പോള്‍, യെഹൂദരുടെയും ഇസ്ലാമിന്റെയും പൊതുസ്വഭാവങ്ങള്‍ താരതമ്യം ചെയ്യുകതന്നെ വേണം. കാരണം, ഈ വിഷയത്തില്‍, നാം ഇന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകളൊന്നും സത്യമല്ല. യിസ്രായേല്‍ എന്ന രാജ്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം ഇന്നുവരെ പലസ്തീനുമായി നടന്നിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മുഴുവന്റെയും തുടക്കം പാലസ്തീനികള്‍ ആയിരുന്നു! യിസ്രായേല്‍ തുടക്കമിട്ട ഒരു ചെറിയ യുദ്ധംപോലും പശ്ചിമേഷ്യയില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, എല്ലാറ്റിന്റെയും ഉത്തരവാദികള്‍ യെഹൂദരാണെന്ന പ്രചരണത്തിനുപിന്നില്‍ യിസ്മായീല്‍ സന്തതികളും അവരെ നയിക്കുന്ന സാത്താനുമാണ്! അതുകൊണ്ടുതന്നെ, ക്രിസ്ത്യാനികളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരുന്ന ഇസ്ലാമിക പ്രേമത്തിന്റെയും യെഹൂദവിരുദ്ധതയുടെയും ശബ്ദങ്ങളുടെ ഉടമകളെ ‘D N A’ പരിശോധനയ്ക്ക് വിധേയരാക്കിയാല്‍, ഇവരുടെ വേര് യിസ്മായീലില്‍ ചെന്നുനില്‍ക്കും!

യിസ്രായേലിനെതിരേ വാളെടുക്കുന്നവര്‍ ഈ ചെറിയ സമൂഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ എങ്കിലും പരിഗണിക്കണം. ഈ ജനം ലോകത്തിനു നല്‍കിയ സംഭാവനനകളില്‍ ഒന്നെങ്കിലും അനുഭവിക്കാതെ ആരുടേയും ഒരുദിവസം കടന്നുപോവുകയില്ല! ഇവര്‍ നല്‍കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇവരോടു പോര്‍വിളികള്‍ നടത്തുന്നതെന്നും യെഹൂദവിരോധികള്‍ ഓര്‍ക്കണം!

ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ രണ്ടുകാര്യം മനോവ ഓര്‍മ്മപ്പെടുത്തുന്നു: “യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; യിസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും യിസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്. ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല”(സംഖ്യ: 23; 23, 24). ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്തി അതിന് ഇരയാകാതിരിക്കാന്‍ സകലരും ശ്രദ്ധിക്കുക! മനോവ ഇതു വെറുംവാക്കു പറഞ്ഞതല്ല; ഇതാണ് പ്രവചനം: “സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!”(സംഖ്യ: 24; 9). യിസ്രായേലിനെ ശപിച്ചു സ്വയം ശാപമേല്‍ക്കാതെ, അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അനുഗൃഹീതരാകുക!

ചേര്‍ത്തുവായിക്കാന്‍: യേഹ്ശുവാ മ്ശിയാഹിന്റെ പുനരാഗമനത്തില്‍ ഈ ഭൂമുഖത്ത് ക്രിസ്ത്യാനി അവശേഷിക്കണമെങ്കില്‍ യിസ്രായേല്‍ (യെഹൂദരുടെ യിസ്രായേല്‍) നിലനിന്നേ തീരൂ! അവര്‍ നശിച്ചാല്‍ ഈ ഭൂമുഖം ഇസ്ലാമിക മാലിന്യംകൊണ്ട് മൂടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7709 views

LOG IN

Lost your password?

SIGN UP

LOST PASSWORD