26 - 11 - 2014
ഓരോ കാലങ്ങളിലും എന്തെങ്കിലുമൊക്കെ ആരോപണങ്ങളുമായി കത്തോലിക്കാസഭയ്ക്കെതിരേ ശത്രുക്കള്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവിക പ്രതിഭാസമാണ്. സഭയെ സൂക്ഷമമായി പരിശോധിച്ചുകൊണ്ടിരിക്കാന്‍ ഇവര്‍ കാണിക്കുന്ന ജാഗ്രതയില്‍ മനോവ അതിശയിക്കുന്നുമില്ല! കാരണം, സ്വന്തമായി തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ സാധ്യതയില്ലാത്തപ്പോഴാണ് പ്രതിയോഗികളുടെ കുറവുകളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണതന്ത്രം പുറത്തെടുക്കുന്നത്! കത്തോലിക്കാസഭയുടെ വൈരികള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുള്ള എല്ലാ വാദങ്ങളെയും അപ്പാടെ തള്ളിക്കളയുന്ന സമീപനമല്ല; മറിച്ച്, അവരുയര്‍ത്തുന്ന വാദങ്ങളില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്ന ആത്മശോധനയാണ് സഭയുടെ ഭാഗത്തുനിന്നു വേണ്ടത്! ഇത് സഭയെ കൂടുതല്‍ തിളക്കമുള്ളതാക്കും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, പലപ്പോഴും ശത്രുക്കളുടെ ആരോപണങ്ങള്‍ക്കെതിരെ അസഹിഷ്ണുതയാണ് അധികാരികളില്‍നിന്നും സഭാസ്നേഹികളെന്നു ഭാവിക്കുന്നവരില്‍നിന്നും ഉണ്ടാകുന്നത്! സഭയുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, ശത്രുക്കളുടെ വാദങ്ങളെ പുനര്‍വിചിന്തനത്തിനുള്ള ഉപാധിയാക്കിയപ്പോഴൊക്കെ വ്യതിചലനത്തില്‍നിന്നു പിന്തിരിയാന്‍ സഹാകമായിട്ടേയുള്ളു!
എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത കെട്ടുകഥകള്‍ കത്തോലിക്കാസഭയ്ക്കെതിരെ പ്രചരിപ്പിക്കുന്ന സഭാവിരുദ്ധരുടെ ചെയ്തികള്‍ക്കു മറുപടി നല്‍കാന്‍ വിശ്വാസികള്‍ക്കു ബാധ്യതയുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ നുണപ്രചരണങ്ങള്‍ നടത്തുന്നതില്‍ കേമന്മാര്‍, ഈ അടുത്തകാലത്ത് സഭയില്‍നിന്നു പുറത്താക്കപ്പെട്ടവരാണ്! മറ്റിതര സഭകളും മതങ്ങളും ഈ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വ്യാജമായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഇസ്ലാമിനെപ്പോലും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ അവതാരങ്ങള്‍ കാഴ്ച്ചവയ്ക്കുന്നുണ്ട്. ഈ അടുത്തനാളില്‍ മനോവയുടെ ശ്രദ്ധയില്‍പ്പെട്ട ഒരു ചിത്രമാണ് ഇവിടെ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്! വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടതായ ഒരു വലിയ വിഷയത്തെ മനോവയുടെ മുന്നില്‍ കൊണ്ടുവന്ന് ലേഖനമെഴുതാന്‍ പ്രേരിപ്പിച്ച ശത്രുക്കള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ആരംഭിക്കുന്നു!
മാര്‍പ്പാപ്പയെ ആക്രമിച്ചാല്‍ കത്തോലിക്കാസഭയെ മൊത്തമായി തകര്‍ക്കാമെന്ന ചിന്തയാണ് വിജാതിയര്‍ക്കും സഭാവിരുദ്ധര്‍ക്കുമുള്ളത്. അനേകം ക്രൈസ്തവസഭകള്‍ ഉണ്ടെങ്കിലും ഇസ്ലാമും ഹിന്ദുക്കളുമടക്കം മുഴുവന്‍ വിജാതിയരും ആക്രമിക്കുന്നതും ആക്ഷേപിക്കുന്നതും കത്തോലിക്കരെ ആണെന്നത് ഈ സഭയുടെ ആധികാരികത വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ ലക്ഷ്യം റോമാണെന്ന കാര്യം അവരുടെ തുടക്കംമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. കുരിശുയുദ്ധങ്ങളിലൂടെയുള്ള ചെറുത്തുനില്‍പ്പിലൂടെ ഇസ്ലാമിന്റെ ലക്ഷ്യത്തിനു തടയിടാന്‍ കത്തോലിക്കാസഭയ്ക്കു സാധ്യമായി. എന്നാല്‍, സെക്കുലറിസം എന്ന അബദ്ധസിദ്ധാന്തത്തിലൂടെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇസ്ലാമിക പൈശാചികതയെ ദൈവജനത്തിനുമേല്‍ പ്രതിഷ്ഠിക്കുകയായിരുന്നു. മാത്രവുമല്ല, വിശുദ്ധരായ ക്രൈസ്തവര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുടെ യുദ്ധങ്ങളെ അപഹസിക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു! ജോണ്‍പോളിനുശേഷം വന്ന മാര്‍പ്പാപ്പയ്ക്ക് ലോകത്തിന്റെ അറിവിനോടൊപ്പം ആത്മീയജ്ഞാനവും വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍, ഇസ്ലാമികതയിലെ പൈശാചികത തിരിച്ചറിഞ്ഞിരുന്നു! സഭയെയും മ്ശിഹായെയും സ്നേഹിച്ച മഹാനായ ബെനഡിക്റ്റ് പാപ്പയെ പുകച്ചുപുറത്താക്കിയത് സഭയിലെ ഫ്രീമേസണ്‍ വക്താക്കളാണ്. പിന്നീടു കടന്നുകൂടിയ വ്യക്തിയിലൂടെ സഭയെ തകര്‍ക്കുവാനും വിശുദ്ധസ്ഥലത്ത് അശുദ്ധി സ്ഥാപിക്കാനും സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഈ ചരിത്രം ഇവിടെ നില്‍ക്കട്ടെ; വിജാതിയരുടെ ആക്രമണ രീതികളെ ഇപ്പോള്‍ നമുക്കു പരിശോധിക്കാം.
ക്രിസ്തീയതയുടെ ആരംഭംമുതല്‍ വിജാതിയരില്‍നിന്നുള്ള പീഢനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടാണ് സഭ വളര്‍ന്നത്. ക്രിസ്തീയതയെ സംബന്ധിച്ചുള്ള ഔദ്യോഗിക വചനം ഇതാണ്: "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട മ്ശിഹായെ പ്രസംഗിക്കുന്നു"(1കോറി:1;23). സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ വിജാതിയരെ സംബന്ധിച്ചിടത്തോളം ക്രൂശിക്കപ്പെട്ട യേഹ്ശുവാ ഭോഷത്തത്തിന്റെ പ്രതീകമാണ്! ഇസ്ലാംമതം ഉണ്ടായതുതന്നെ ക്രിസ്തീയ മാര്‍ഗ്ഗത്തെ ദുഷിക്കാന്‍വേണ്ടിയായിരുന്നു. അവര്‍ ആത്മാര്‍ത്ഥതയോടെതന്നെ ഇതു തുടര്‍ന്നുകൊണ്ടിരിക്കുന്നു! ഇവരുടെ ഏറ്റവും വലിയ ശത്രു കത്തോലിക്കാസഭ ആയത് മുന്‍പു പറഞ്ഞ കാരണംകൊണ്ടു തന്നെയാണ്. എന്നാല്‍, ക്രിസ്ത്യാനികളുടെ ഔദാര്യത്തില്‍ എഴുത്തും വായനയും പഠിച്ച ഹിന്ദുക്കള്‍ ഇന്ന് ക്രൈസ്തവര്‍ക്കുനേരെ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍, പാമ്പിനു പാലുകൊടുത്ത് വളര്‍ത്തിയ കഥയാണ് ഓര്‍മ്മവരുന്നത്. ഇവരുടെയും പ്രധാന ശത്രു കത്തോലിക്കാസഭയും മാര്‍പ്പാപ്പയുമാണെന്നതു സ്വാഭാവികം മാത്രം! ഇവരുടെ ശീല്‍ക്കാരത്തിന് ഊര്‍ജ്ജം പകരുന്നത് ഭാരതീയവത്ക്കരണമെന്ന പൈശാചികവത്ക്കരണത്തിന്റെ അംബാസിഡര്‍മാരായ കല്‍ദായ വാദികളാണ്!
ലോകമാസകലം ക്രൈസ്തവര്‍ ഇന്നും പീഢിപ്പിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നു നമുക്കെല്ലാം അറിയാം. കായികമായ പീഢനം മാത്രമല്ല, മാനസീകമായും ഉപദ്രവിക്കപ്പെടുന്നതും നിത്യസംഭവമാണ്. വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ക്രിസ്തീയതയ്ക്കെതിരെ നടക്കുന്നതും നമുക്കറിയാം. ഇസ്ലാമിന്റെയോ മറ്റു വിജാതിയരുടെയോ വിശ്വാസങ്ങള്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ മാത്രമാണ് മതനിന്ദയും വംശീയ ആക്ഷേപവുമൊക്കെയായി ലോകം പരിഗണിക്കുന്നുള്ളു എന്നതാണ് സത്യം! സാധിക്കുന്നിടത്തെല്ലാം യേഹ്ശുവായെയും ക്രിസ്തീയതയെയും ആക്ഷേപിക്കുന്നവരോടൊപ്പം വേദി പങ്കിടാന്‍ മത്സരിക്കുന്ന ക്രൈസ്തവ മതനേതാക്കന്മാരുടെ ഈ സഹിഷ്ണുത തങ്ങളുടെ ഭൗതീക സമ്പത്തിന്റെമേല്‍ ആക്രമണമുണ്ടാകുമ്പോള്‍ കാണുന്നില്ല എന്നതും ദുരൂഹമാണ്! ഇനി വിഷയത്തിലേക്കു കടക്കാന്‍ വൈകുന്നില്ല.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ചിത്രവും അതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരണവുമാണ് ഇവിടെ ചര്‍ച്ചാവിഷയം. റോമിലെ മാര്‍പ്പാപ്പയുടെ സിംഹാസനത്തില്‍ തലകീഴായ കുരിശുണ്ടെന്നും അതുപോലൊരു കുരിശാണ് 'ബ്ലാക്ക് മാസ്' ചെയ്യുന്നവര്‍ ഉപയോഗിക്കുന്നത് എന്നുമുള്ള വാര്‍ത്തയും ചിത്രവും വലിയ പ്രാധാന്യത്തോടെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്! പൈശാചിക ആരാധനക്കാര്‍ അവരുടെ ചിഹ്നങ്ങളില്‍ ഒന്നായി, തലകീഴായ കുരിശില്‍ ഒരു സര്‍പ്പം ചുറ്റിക്കയറുന്ന ചിത്രം ഉപയോഗിക്കാറുണ്ട്. മാര്‍പ്പാപ്പയുടെ ഇരിപ്പിടത്തില്‍ ആലേഖനം ചെയ്തിരിക്കുന്നതും തലകീഴായ കുരിശാണെന്നത് കത്തോലിക്കാ വിരുദ്ധരുടെ ഉറക്കംകെടുത്തുന്നു! അവരുടെ ഉറക്കം തിരികെ ലഭിക്കുകയെന്നത് ദൈവഹിതമാണെങ്കില്‍ മനോവയുടെ ഈ ലേഖനം അതിനു സഹായകമാകട്ടെ! വിജാതിയരുടെയും കത്തോലിക്കാവിരുദ്ധരുടെയും മുഴുവന്‍ അസുഖങ്ങള്‍ക്കുമുള്ള മരുന്ന് മനോവയുടെ കൈവശം ഇല്ലാത്തതുകൊണ്ടല്ല; അവര്‍ അതു കഴിക്കാന്‍ തയ്യാറാകാത്തതാണ് നിത്യരോഗികളായി തുടരാനുള്ള കാരണം!
വിരോധികള്‍ പ്രചരിപ്പിക്കുന്നതുപോലെ മാര്‍പ്പാപ്പയുടെ ഔദ്യോഗികമായ സിംഹാസനത്തില്‍ ഇത്തരത്തിലൊരു കുരിശില്ല എന്നകാര്യം ആദ്യംതന്നെ വ്യക്തമാക്കുകയാണ്. സ്വര്‍ണ്ണത്തില്‍ തീര്‍ത്തതും രാജകീയത വിളിച്ചോതുന്നതുമായ സിംഹാസനം റോമിലെ ഭരണാധികാരിക്ക് ഉണ്ടെങ്കിലും എല്ലായ്പ്പോഴും ഇത് ഉപയോഗിക്കാറില്ല! ഈ സിംഹാസനത്തില്‍ പത്രോസിന്റെ കുരിശ് മുദ്രണം ചെയ്തിട്ടുമില്ല. എന്നാല്‍, ഓരോ കാര്യനിര്‍വ്വഹണത്തിനുമായി വ്യത്യസ്ഥമായ ഇരിപ്പിടങ്ങള്‍ മാര്‍പ്പാപ്പയ്ക്കുണ്ട്. ഇവയില്‍ ഒന്നില്‍പ്പോലും തലകീഴായ കുരിശു പതിപ്പിച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല. റോമില്‍ സന്ദര്‍ശനം നടത്തിയപ്പോഴും ഇത്തരത്തിലൊരു ഇരിപ്പിടം അവിടെ കണ്ടെത്താന്‍ സാധിച്ചില്ല! പിന്നെങ്ങനെ കുപ്രചരണക്കാര്‍ ഇത് ഉണ്ടാക്കിയെന്നത് ആലോചിച്ചാല്‍ അവരുടെ ഉദ്ദേശം മനസ്സിലാകും! മാര്‍പ്പാപ്പയുടെ ഇരിപ്പിടത്തെപ്പറ്റി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ 'ലിങ്കില്‍' സന്ദര്‍ശിച്ചാല്‍ സംശയം തീരും. ഔദ്യോഗികമായ ഒരു സിംഹാസനം വത്തിക്കാനിലെ ആസ്ഥാനത്ത് ഉണ്ടെങ്കിലും ഓരോ കാലത്തും നിയമിതരാകുന്ന മാര്‍പ്പാപ്പമാര്‍ തങ്ങള്‍ക്കിഷ്ടമുള്ള ഇരിപ്പിടങ്ങള്‍ പുതുതായി സ്വീകരിക്കാറുണ്ട്.
കത്തോലിക്കാസഭയുടെ കടുത്ത വിമര്‍ശകരായ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇരിക്കുന്ന കസേരയില്‍ തലകീഴായ കുരിശ് പതിപ്പിചിരിക്കുന്നു. കൂടാതെ അവരുടെ വകയായി ഒരു വിശദ്ദീകരണവുമുണ്ട്. ഇത് ആന്റിക്രൈസ്റ്റിന്റെ കുരിശാണ് എന്നതാകുന്നു ഇവരുടെ കണ്ടുപിടുത്തം. ഇക്കാലമത്രയും ഒരു കുരിശും അംഗീകരിക്കാതിരിക്കുകയും കുരിശിനെ നോക്കി 'കഴുമരം' എന്ന് പരിഹസിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ കുരിശിനോടു കാണിക്കുന്ന മമതയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ മനോവയ്ക്ക് വലിയ ബുദ്ധിമുട്ടില്ല! പരിശുദ്ധാത്മാവുള്ള ക്രിസ്ത്യാനികള്‍ കുരിശിനെ യേഹ്ശുവായുടെ ബലിപീഠമായിട്ടാണ് പരിഗണിക്കുന്നതും ആദരിക്കുന്നതും. അവിടുത്തെ പരമയാഗം നടന്ന കുരിശിനെ അപ്രകാരം കാണുന്നത് ക്രൈസ്തവര്‍ ആധുനിക ഇസ്രായേല്‍ ആയതുകൊണ്ടാണ്. പഴയനിയമത്തിലെ ഇസ്രായേല്‍, കുഞ്ഞാടിനെ ബലിയര്‍പ്പിക്കുന്ന ബലിപീഠത്തെ എങ്ങനെ സമീപിച്ചുവോ, അതിനേക്കാള്‍ ആദരവോടെ പുതിയനിയമത്തിലെ ഇസ്രായേല്‍ ബലിപീഠമാകുന്ന കുരിശിനെ സമീപിക്കും!
തലകീഴായ കുരിശ് ആന്റിക്രൈസ്റ്റിനു നല്‍കാന്‍ എന്തു ന്യായീകരണമായിരിക്കും ഇവറ്റകള്‍ കണ്ടെത്തിയത്? ആന്റിക്രൈസ്റ്റിനെ ഇവര്‍ ഇത്തരത്തിലുള്ള കുരിശില്‍ തൂക്കിയോ? അല്ലെങ്കില്‍ മറ്റെന്ത് അടിസ്ഥാനമാണ് ഈ വാദത്തിനു പിന്നിലുള്ളത്?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ നല്‍കിയില്ലെങ്കിലും മനോവ അതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞു!
കത്തോലിക്കാവിരുദ്ധരുടെ എതിര്‍ക്രിസ്തു പത്രോസ് അപ്പസ്തോലനോ?
'ബ്ലാക്ക് മാസ്' നടത്തുന്ന സാത്താന്റെ സന്തതികള്‍ അവഹേളിക്കുന്നത് പത്രോസ് രക്തസാക്ഷിത്വം വരിച്ച കുരിശാണ്! പെന്തക്കൊസ്തുകാരും മറ്റിതര കത്തോലിക്കാവിരുദ്ധരും ഇത്രയുമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കുമെന്ന് മനോവ ആശിക്കുന്നു. ബൈബിളില്‍ ഇല്ലാത്തതൊന്നും വിശ്വസിക്കില്ലാത്ത സമൂഹങ്ങള്‍ക്ക് തെളിവുതരാന്‍ ഇല്ലെങ്കിലും ചരിത്രത്തില്‍ എഴുതപ്പെട്ട സത്യങ്ങള്‍ കത്തോലിക്കാസഭയോ മനോവയോ നിഷേധിക്കുകയില്ല! അപ്പസ്തോലനായ പത്രോസ് വീരമൃത്യു വരിച്ചത് തലകീഴായി ക്രൂശിക്കപ്പെട്ടാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സത്യം ഇതായിരിക്കെ, തലകീഴായ കുരിശു കാണുമ്പോള്‍ ഓരോ ക്രൈസ്തവനും സ്മരിക്കുന്നത് പത്രോസിനെയായിരിക്കും എന്നത് സ്വാഭാവിക ബുദ്ധിയില്‍ ചിന്തിക്കാവുന്നതേയുള്ളു! ഈ കുരിശിനെ എതിര്‍ക്രിസ്തുവിനു സമ്മാനിക്കുന്നതുവഴി യേഹ്ശുവായുടെ നാമത്തില്‍ രക്തസാക്ഷിത്വ വരിച്ച വിശുദ്ധരെ അപമാനിക്കുകയെന്ന സാത്താന്റെ അജണ്ട നടപ്പാക്കലാണ്! ഇതില്‍നിന്നുതന്നെ ഇത്തരം പ്രചരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവ് ഏതാണെന്നു വ്യക്തമാകും.
വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികള്‍ ആ വിശുദ്ധന്റെ സ്മരണ നിലനിര്‍ത്താന്‍ ശ്രമിച്ചാലും അതിനെ തെറ്റായി കാണാന്‍ മനോവയ്ക്കു സാധിക്കില്ല! ഇന്നു പിശാചിന്റെ സന്തതികള്‍ ഈ കുരിശിനെ മ്ലേച്ഛമായി ചിത്രീകരിക്കുന്നുവെങ്കില്‍, ക്രിസ്തീയത ഈ ഭൂമുഖത്തു പ്രചരിപ്പിച്ച വിശുദ്ധരോടുള്ള സാത്താന്റെ പക എത്രത്തോളം വലുതാണെന്നു ചിന്തിക്കാന്‍ കഴിയും! സുവിശേഷം പ്രചരിപ്പിച്ചവരുടെ തലമുറയാണ് കത്തോലിക്കാസഭ. കുറച്ചുകാലമായി അല്പം പിന്നോട്ടു പോയെങ്കിലും തീഷ്ണതയോടെ ശുശ്രൂഷ ചെയ്യുന്ന ലക്ഷക്കണക്കിനു ദൈവദാസന്മാര്‍ ഇന്നും കത്തോലിക്കാസഭയിലുണ്ട്! അതുകൊണ്ടുതന്നെ ഈ സഭയോടുള്ള സാത്താന്റെ അടങ്ങാത്ത പകയും മനസ്സിലാകും. ഏതെങ്കിലും ചിലര്‍ വിജാതിയ ദേവന്മാരുടെ പിണയാളുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അവരെ സഭാമക്കള്‍ പരിഗണനയില്‍ എടുത്തിട്ടില്ല! 120 കോടി വിശ്വാസികളുള്ള സഭയില്‍ ചിലരെല്ലാം തിന്മയുടെ വക്താക്കളാണെങ്കില്‍തന്നെയും അനുപാതം നോക്കിയാല്‍ വിമര്‍ശകരുടെ അധഃപതനത്തിന്റെ അടുത്തെങ്ങും വരില്ല! പത്തുപേര്‍ മാത്രമുള്ള സഭയിലെ ഒരാള്‍ കെട്ടുപോകുന്നതും കത്തോലിക്കാസഭയിലെ പന്ത്രണ്ടുകോടി കെടുന്നതും തുല്യമാണെന്നാണ് മനോവ ഉദ്ദേശിച്ചത്!
വിശുദ്ധ പത്രോസ് രക്തസാക്ഷിത്വം വരിച്ച കുരിശിനെ സ്മരിക്കുന്നത് കത്തോലിക്കാസഭ മാത്രമായതില്‍ അദ്ഭുതപ്പെടാന്‍ കാര്യമില്ല. പത്രോസിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളെ തിരിച്ചറിയാനുള്ള അടയാളമായി ഇതു പരിഗണിക്കാന്‍ കഴിയും! ഈ കുരിശിനെ പിശാചിന്റെ ആരാധകര്‍ അപമാനിക്കുവാനായി ഉപയോഗിച്ചുവെന്നു കരുതി കത്തോലിക്കര്‍ ഇത് ഉപേക്ഷിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ യേഹ്ശുവായുടെ ശരീരമാകുന്ന പരിശുദ്ധ കുര്‍ബാനയെ 'ബ്ലാക്ക് മാസ്' ചെയ്യുന്ന ശപിക്കപ്പെട്ടവര്‍ മ്ലേച്ഛതയ്ക്കായി ഉപയോഗിക്കാറുണ്ട്! പെന്തക്കൊസ്തുകാര്‍ മുറിക്കുന്ന അപ്പത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് സാത്താനു നന്നായി അറിയാവുന്നതിനാല്‍, അവന്‍ അങ്ങോട്ടു തിരിഞ്ഞുനോക്കാറുമില്ല! പരിശുദ്ധ കുര്‍ബാന ചെകുത്താന്റെ മക്കള്‍ ഉപയോഗിക്കുന്നു എന്നുകരുതി കത്തോലിക്കാസഭ കുര്‍ബാന അവസാനിപ്പിക്കണമെന്നു വാദിക്കുന്ന വിവരദോഷികളെക്കുറിച്ചു മനോവ സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍!
യേഹ്ശുവാ ബലിയര്‍പ്പിച്ച കുരിശിന്റെ രൂപം വേശ്യകള്‍ കഴുത്തില്‍ അണിയാറുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ മദ്യശാല നടത്തുന്നവരുമുണ്ട്. യേഹ്ശുവായുടെ നാമം ചില പൈശാചികസേവക്കാര്‍ സ്വന്തം നാമമായി സ്വീകരിച്ചിട്ടുള്ളതും നമുക്കറിയാം. എന്നുകരുതി, യേഹ്ശുവായെയും മാതാവിനെയും കുരിശിനെയും ഉപേക്ഷിക്കാന്‍ യഥാര്‍ത്ഥ ദൈവമക്കള്‍ തയ്യാറാകില്ല! മാതാവും കുരിശും വിശുദ്ധരും ഒന്നുമില്ലാത്തവര്‍ പുത്തന്‍ വാദങ്ങളുമായി ഇറങ്ങുമ്പോള്‍ നിങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഏതാണെന്നു തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല! കത്തോലിക്കാസഭ പരിപാവനമായി കാണുന്ന എന്തിനെയെങ്കിലും, വിജാതിയരോ മറ്റേതെങ്കിലും തിന്മയുടെ ശക്തികളോ അപമാനകരമായി ഉപയോഗിക്കുന്നുവെങ്കില്‍ അതു തടയാനുള്ള സാഹചര്യം ഇന്നില്ല. എന്നാല്‍, അവരുടെ തിന്മകള്‍ കത്തോലിക്കാസഭ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും നിന്ദ്യമാണ്!
ഏതാനും നാളുകള്‍ക്കുമുന്‍പുവരെ കുരിശിനെ വിഗ്രഹമെന്നു പറഞ്ഞ് ആക്ഷേപിച്ചു നടന്നവരാണ് ഈ പുതിയ 'മാന്യന്മാര്‍'! ഈ വിധത്തില്‍ ശപിക്കപ്പെട്ടവരും അന്ധകാരത്തില്‍ ജീവിച്ചു മരണമടഞ്ഞവരുമായ പൂര്‍വ്വീകരും ഇവര്‍ക്കുണ്ട്. ഇത്തരത്തില്‍ ശാപവാക്കുകളുമായി നടന്നവരുടെ ജല്പനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അന്നും കത്തോലിക്കാസഭ തയ്യാറായിട്ടില്ല! ഏതെങ്കിലും 'കവലച്ചട്ടമ്പിമാര്‍' വിശുദ്ധവസ്തുക്കളെ നിന്ദിച്ചാല്‍, അതുകേട്ട് അവയെ അശുദ്ധമെന്നു കരുതാന്‍ പിതൃത്വത്തില്‍ സംശയമില്ലാത്ത ക്രിസ്ത്യാനികളാരും തയ്യാറാകില്ല! ദൈവമക്കള്‍ കുരിശിനെ ബഹുമാനിച്ചപ്പോള്‍ അതിന്റെ മഹത്വം കാണാത്തവര്‍ക്ക്, 'ബ്ലാക്ക് മാസ്' നടത്തുന്ന സാത്താന്റെ സന്തതികള്‍ കുരിശിനെ അപമാനിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വബോധം ലഭിച്ചത്!
അപ്പസ്തോലനും വിശുദ്ധ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് രക്തസാക്ഷിത്വം വരിച്ച കുരിശ് എക്സ്('X')ആകൃതിയിലുള്ളതായിരുന്നു. ലോകമാസകലമുള്ള ലൈംഗീക വൈകൃതക്കാര്‍ 'X' എന്ന അക്ഷരം തങ്ങളുടെ ചിഹ്നമാക്കി! ഇക്കാരണത്താല്‍, അന്ത്രയോസിന്റെ കുരിശിനെ(st. andrews cross)പൈശാചികം എന്നു പറയുവാന്‍ കഴിയുമോ? തങ്ങളുടെ രാജ്യത്തിന്റെ വിശുദ്ധനായി ചില രാജ്യങ്ങള്‍ വിശുദ്ധ അന്ത്രയോസിനെ സ്വീകരിച്ചിട്ടുണ്ട്. ഗ്രീസ്, റഷ്യ, സ്കോട്ട്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇവയില്‍പ്പെടും. ബ്രിട്ടന്‍, ഓസ്ത്രേലിയ, ന്യൂസിലാന്റ് മുതലായ രാജ്യങ്ങളുടെ പതാകയിലും അന്ത്രയോസിന്റെ കുരിശ് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്!
വിവിധ തരത്തില്‍പ്പെട്ട കുരിശുകള്‍ നാം കണ്ടിട്ടുണ്ട്. പലതരം അലങ്കാരപ്പണികള്‍ നടത്തിയ കുരിശുകളും ഇക്കൂട്ടത്തില്‍പ്പെടും. അവയെക്കുറിച്ചൊന്നും വിവരിക്കാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നില്ല. കാരണം, വിവിധതരം കുരിശുകള്‍ എന്നു മനോവ സൂചിപ്പിച്ചത് അവയിലെ അലങ്കാരപ്പണികളെയല്ല; മറിച്ച്, അവയുടെ ആകൃതിയെയാണ്! യേഹ്ശുവാ തോളില്‍ വഹിക്കുകയും തന്റെ ശരീരം ബലിയായി സമര്‍പ്പിക്കുകയും ചെയ്തത് കുരിശിലായിരുന്നുവെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഓരോ ക്രൈസ്തവരും. അതുപോലെതന്നെ, അവിടുത്തെ അപ്പസ്തോലന്മാരായ പത്രോസും അവന്റെ സഹോദരന്‍ അന്ത്രയോസും വധിക്കപ്പെട്ടത് കുരിശിലായിരുന്നുവെന്നും അറിയാത്തവര്‍ കുറവായിരിക്കും. ബൈബിളില്‍ ഇക്കാര്യം വ്യക്തമാക്കാത്തതുകൊണ്ട് ചില സഭക്കാര്‍ വിശ്വസിക്കാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം! യേഹ്ശുവായുടെ കുരിശും അപ്പസ്തോലന്മാരായ പത്രോസ്, അന്ത്രയോസ് എന്നിവരുടെ കുരിശുകളും വ്യത്യസ്ഥങ്ങളായിരുന്നുവെന്നു നാം അറിഞ്ഞിരിക്കണം.
പത്രോസിനെ തലകീഴായ കുരിശിലും അന്ത്രയോസിനെ 'എക്സ്'(x) ആകൃതിയിലുള്ള കുരിശിലുമായിരുന്നു തൂക്കിയത് എന്നു നാം കണ്ടു. റെയില്‍വേ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഗുണനചിഹ്നത്തിനു അന്ത്രയോസ് കുരിശ്(st.andrew's cross) എന്നു വിളിക്കപ്പെടാന്‍ കാരണവും ഇതുതന്നെ! യേഹ്ശുവായുമായും അവിടുത്തെ അപ്പസ്തോലന്മാരുമായും ബന്ധപ്പെട്ട് ഇത്തരത്തില്‍ മൂന്നുവിധത്തിലുള്ള കുരിശുകളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്നത്തെക്കാലത്ത് സാധാരണയായി കുറ്റവാളികളെ ക്രൂശിക്കാന്‍ തിരഞ്ഞെടുക്കുന്നത് യേഹ്ശുവായെ തറച്ച കുരിശിന്റെ മാതൃകയിലുള്ളവയായിരുന്നു. അതിനാല്‍ത്തന്നെ, കുരിശിന്റെ യഥാര്‍ത്ഥ മാതൃകയും ഇതുതന്നെ! അതായത്, രണ്ടു മരക്കഷണങ്ങളോ ദണ്ഡുകളോ ഏതെങ്കിലും വിധത്തില്‍ ചേര്‍ത്തുവച്ചാല്‍ യഥാര്‍ത്ഥ കുരിശാകുന്നില്ല. അതിനു കൃത്യവും വ്യക്തവുമായ കണക്കുകളുണ്ട്. സ്തംഭമായി നിര്‍ത്തുന്ന(നാട്ടി നിര്‍ത്തുന്ന) ഭാഗത്തിന്റെ മൂന്നില്‍ രണ്ടുഭാഗം വലിപ്പമാണ് ലംബമായി ഉറപ്പിക്കുന്ന മരക്കഷണത്തിന് ഉണ്ടാകാന്‍ പാടുള്ളു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉടലിനെ വഹിക്കുന്ന സ്തംഭത്തിന് മൂന്നു മീറ്റര്‍ നീളമുണ്ടെങ്കില്‍, കരങ്ങളെ വഹിക്കുന്ന ഭാഗത്തിനു രണ്ടു മീറ്റര്‍ നീളമായിരിക്കും ഉണ്ടാവുക! സ്തംഭമായി നിര്‍ത്തിയിരിക്കുന്ന മരക്കുറ്റിയുടെ ഉയരം മൂന്നായി ഭാഗിച്ചാല്‍, മുകളില്‍നിന്ന് ഒരുഭാഗം അവസാനിക്കുന്നിടത്ത് ലംബമായി ഉറപ്പിക്കേണ്ട ദണ്ഡു ഘടിപ്പിക്കും. ലംബമായി ബന്ധിച്ചിട്ടുള്ള ദണ്ഡിന്റെ ഇരുവശങ്ങളിലേക്കും തള്ളിനില്‍ക്കുന്ന നീളവും മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന നീളവും തുല്യമായിരിക്കും. താഴോട്ടുള്ള ഭാഗത്തിന്റെ അളവും ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ മൊത്തം നീളവും തുല്യമായിരിക്കും. ഇതാണ് യേഹ്ശുവാ വഹിച്ചതും യേഹ്ശുവായെ വഹിച്ചതുമായ കുരിശ്!
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മറ്റേതെങ്കിലും ആകൃതിയില്‍ കുരിശുകള്‍ നിര്‍മ്മിച്ചാല്‍, അവയൊന്നും യേഹ്ശുവായെ പ്രതിനിധീകരിക്കുന്ന കുരിശാകും എന്നു കരുതരുത്! കാരണം, ഓരോന്നും വ്യത്യസ്ഥമായ ആശയങ്ങളെയാണ് ധ്വനിപ്പിക്കുന്നത്. കല്‍ദായ മെത്രാന്മാരുടെ അംശവടിയിലുള്ളതും 'ക്ലാവര്‍' ഘടിപ്പിച്ചതുമായ കുരിശ് യേഹ്ശുവായെ പ്രതിനിധാനം ചെയ്യുന്നുവെന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നു. കാരണം, ഈ കുരിശിന്റെ സ്തംഭവും ലംബവും ഒരേ വലിപ്പത്തില്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ, അധികചിഹ്നം(+) മാത്രമായി ഇതിനെ പരിഗണിച്ചാല്‍ മതി! കൂട്ടല്‍ചിഹ്നം കാണുമ്പോള്‍ അതിനെ കുരിശായി കണ്ട് ആരെങ്കിലും ആദരിക്കാറുണ്ടോ? ഇത്തരത്തിലുള്ള കുരിശ് മനുഷ്യരെ ക്രൂശിക്കാന്‍ ഉപയോഗിക്കാറില്ല. പിശാചിന് ഈ കുരിശു കാണുമ്പോള്‍, യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാകാറുമില്ല! ഇക്കാരണത്താലാണ് 'ഫ്രീമേസണ്‍സംഘം' ഈ കുരിശിനുവേണ്ടി മുറവിളികൂട്ടുന്നതും! ഈ കുരിശിന്റെ ഉറവിടം തോമാശ്ലീഹായില്‍ ആരോപിക്കുന്നത് ഇവരുടെ കൌശലത്തിന്റെ ഭാഗമാണ്. ഇസ്രായേല്‍ ഗോത്രത്തിലെ യഹൂദരില്‍നിന്നു വന്ന, ഈ അപ്പസ്തോലനെ കല്‍ദായനാക്കാനുള്ള ശ്രമവും ഈ അജണ്ടയുടെ ഭാഗംതന്നെ!
യേഹ്ശുവാ ക്രൂശിക്കപ്പെടുന്നതിനുമുന്‍പും അതിനുശേഷവും അനേകം കുറ്റവാളികള്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ട്. ക്രൂരന്മാരായ കുറ്റവാളികളെ കുരിശില്‍ തറച്ചു കൊല്ലുമ്പോള്‍, അവരുടെ കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിത്തിന്നുന്ന പതിവുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കല്‍ദായകുരിശിനു മുകളില്‍ ഒരു കഴുകനെയും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്! ഈ കഴുകനെക്കുറിച്ചും പവ്വത്തിലിന്റെ ശാസ്ത്രം വിചിത്രമായ വിവരണം നല്‍കിയിട്ടുണ്ട്. യേഹ്ശുവായെ ഉയിര്‍പ്പിച്ചത് പരിശുദ്ധാത്മാവാണെന്നും അതിനെ അനുസ്മരിപ്പിക്കുന്ന പ്രാവിനെയാണ് കുരിശിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നുമാണ് ഇവരുടെ 'ദൈവശാസ്ത്രം'! ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി മനോവ പറയുന്നു: 'യേഹ്ശുവാ ഉത്ഥിതനായത് കുരിശില്‍നിന്നല്ല; കല്ലറയില്‍നിന്നാണ്. മാത്രവുമല്ല, അവിടുത്തെ ഉയിര്‍പ്പിച്ചത് പിതാവായ ദൈവമാണ്; പരിശുദ്ധാത്മാവല്ല!' വചനം ഇങ്ങനെ പഠിപ്പിക്കുന്നു: "ആകയാല്‍, യേഹ്ശുവാ മ്ശിഹായാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമാ:10;9). പരിശുദ്ധാത്മാവാണ് യേഹ്ശുവായെ ഉയിര്‍പ്പിച്ചതെന്നു വാദിക്കുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വചനം സൂക്ഷമമായി വായിച്ചാല്‍, അതില്‍ത്തന്നെ അവരുടെ വിവരക്കേട് വ്യക്തമാകും. ഇതാണ് ആ വചനം: "യേഹ്ശുവായെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേഹ്ശുവാ മ്ശിഹായെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനംചെയ്യും"(റോമാ:8;11). യേഹ്ശുവായെ ഉയിര്‍പ്പിച്ചവന്റെ ആത്മാവ് എന്നുപറഞ്ഞാല്‍, ഉയിര്‍പ്പിച്ചത് ആത്മാവാണെന്നു മനസ്സിലാക്കേണ്ടതുണ്ടോ? മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, യേഹശുവായെ ഉയിര്‍പ്പിക്കാന്‍ ആത്മാവിനു പറന്നിറങ്ങേണ്ട ആവശ്യമില്ല; കാരണം, പരിശുദ്ധാത്മാവ് യേഹ്ശുവായോടുകൂടെ എല്ലായ്പ്പോഴും ഉണ്ട്! ജോര്‍ദ്ദാനില്‍ പറന്നിറങ്ങിയ ആത്മാവ് യേഹ്ശുവായില്‍നിന്നു വിട്ടകലാന്‍ അവിടുന്നു പാപമൊന്നും ചെയ്തിട്ടില്ല!
യേഹ്ശുവായെ ഉയിര്‍പ്പിച്ചത് ആരായിരുന്നുവെന്നു വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനങ്ങള്‍ നോക്കുക: "ആ യേഹ്ശുവായെ ദൈവം ഉയിര്‍പ്പിച്ചു"(അപ്പ. പ്രവര്‍:2;31). "നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേഹ്ശുവായെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി"(അപ്പ. പ്രവര്‍:5;30,31). "നിങ്ങള്‍ കുരിശില്‍ തറച്ചുകൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത യേഹ്ശുവാ മ്ശിഹായുടെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്"(അപ്പ. പ്രവര്‍:4;10).
പരിശുദ്ധാത്മാവിന്റെ സ്ഥിരരൂപമായി പ്രാവിനെ പരിഗണിക്കുന്നതും അജ്ഞതയുടെ പരിണിതഫലമാണെന്നു പറയാതെവയ്യാ! ജോര്‍ദ്ദാനിലെ ജ്ഞാനസ്നാന വേളയില്‍ മാത്രമാണ് ആത്മാവ് പ്രാവിന്റെ രൂപത്തില്‍ വന്നത്. സെഹിയോന്‍ മാളികയില്‍ അഗ്നിനാളങ്ങളായി ആത്മാവ് എഴുന്നള്ളിവന്നത് നാം വായിക്കുന്നുണ്ട്. എന്നാല്‍, കുരിശില്‍ കിടക്കുന്ന യേഹ്ശുവായെ ഉയിര്‍പ്പിക്കാന്‍ പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവു വന്നുവെന്ന വാദം, ദൈവവചനത്തിനു വിരുദ്ധവും ദുരൂഹവുമാണ്! ക്രൂശിക്കപ്പെടുന്ന കുറ്റവാളികളുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാന്‍ കഴുകന്മാര്‍ വരുമെങ്കിലും യേഹ്ശുവായെ സമീപിക്കാന്‍ ഒരു ജീവിയും മുതിര്‍ന്നില്ല. കാരണം, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടാവിനെ അറിയാം! വചനം ശ്രദ്ധിക്കുക: "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല"(ഏശയ്യാ:1;3). അതിനാല്‍, കഴുകന്‍ ആര്‍ത്തിയോടെ പറന്നിറങ്ങിയത് യേഹ്ശുവായുടെ കുരിശിലേക്കല്ല!
ഭാരതത്തിന്റെ ദേശീയ പുഷ്പം താമരയാണെന്നു മനസ്സിലാക്കിയ തോമാശ്ലീഹാ, ഈ നാട്ടുകാരെ കൈയ്യിലെടുക്കാന്‍ ഒരു താമരക്കുരിശുമായി പുറപ്പെട്ടുവെന്നു ചിന്തിക്കുന്നതും അപഹാസ്യമാണ്. A.D 52-ല്‍ ഭാരതം എന്നത് ഒറ്റ രാജ്യമായിരുന്നില്ല എന്നുമാത്രമല്ല, താമരയെ ദേശീയ പുഷ്പമായി അംഗീകരിച്ചിരുന്നുമില്ല. എന്നാല്‍, താമരയ്ക്ക് ഇന്ത്യയിലെ ദേവന്മാരും ദേവതകളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. താമരപ്പൂവും ഹിന്ദുമതവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, പിശാചും താമരയും തമ്മിലുള്ള അടുത്ത ബന്ധമാണ് ബൈബിളില്‍ കാണുന്നത്!
ജോബിന്റെ പുസ്തകത്തില്‍, താമരയുടെ തണലില്‍ കിടക്കുന്ന നീര്‍ക്കുതിരയെ പിശാചിന്റെ പ്രതീകമായിട്ടാണു വിവരിച്ചിരിക്കുന്നത്! ഈ വചനം പൂര്‍ണ്ണമായി വായിക്കുന്നവര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിയും. അതിനെക്കുറിച്ചുള്ള വിവരണത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്:40;19). ദൈവം സൃഷ്ടിച്ചവയില്‍ ആദ്യത്തേതു മാലാഖാമാരായിരുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചതിനെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു"(ഉല്‍പത്തി:1;1). യാഹ്‌വെയുടെ സൃഷ്ടികളില്‍ ആദ്യത്തേതു പ്രപഞ്ചവും അവസാനത്തേതു മനുഷ്യനുമായിരുന്നു. നീര്‍ക്കുതിരകള്‍ അടക്കമുള്ള മറ്റെല്ലാ ജീവജാലങ്ങളും ഇതിനിടയിലുള്ള ദിവസങ്ങളിലാണു സൃഷ്ടിക്കപ്പെട്ടത്! അങ്ങനെയെങ്കില്‍, ജോബിന്റെ പുസ്തകത്തില്‍ പറയപ്പെടുന്ന നീര്‍ക്കുതിര ഈ ഭൂമിയില്‍ കണ്ടുവരുന്ന നീര്‍ക്കുതിരയല്ല! ആ നീര്‍ക്കുതിര, സ്വര്‍ഗ്ഗത്തിലെ ആദ്യസൃഷ്ടികളായ മാലാഖാമാരുടെ കൂട്ടത്തില്‍നിന്ന് അധഃപതിച്ചു സാത്താന്മാരായിത്തീര്‍ന്നവരും, പിന്നീടു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവരുമാണ്! ഈ വചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ:14;12). അന്നു വലിച്ചെറിയപ്പെട്ട നക്ഷത്രങ്ങള്‍ പലപല ദേവന്മാരായി ഭൂമിയില്‍ ഇന്നു വിലസുകയാണ്! താമരയില്‍ ശയിക്കുന്നവന്‍ ഇന്ത്യയില്‍ വിരാജിക്കുന്നു! തുടര്‍ന്നുള്ള വചനം ഇങ്ങനെയാണ്: "നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാതഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടു"ഏശയ്യാ:14:13-15). ഈ വിഭാഗമാണു പലപല പേരുകളില്‍ ആരാധിക്കപ്പെടുന്ന വിജാതിയരുടെ ദേവീദേവന്മാര്‍!
നമ്മുടെ ആദ്ധ്യാത്മികപിതാവായ തോമാശ്ലീഹായെ ഈ വിവാദകുരിശു പിടിപ്പിക്കാനുള്ള 'ഫ്രീമേസണ്‍ സംഘ'ത്തിന്റെ കുടിലത നാം തിരിച്ചറിയണം. തോമാശ്ലീഹായുടെ പേരില്‍ ഒരു കുരിശും നിലവിലില്ല. ഈ വിശുദ്ധന്‍ ഇന്ത്യയില്‍ വന്നത് കുരിശു കച്ചവടം നടത്താനായിരുന്നില്ല! കുരിശില്‍ മരിച്ചവനും കല്ലറയില്‍നിന്ന്‍ ഉത്ഥാനം ചെയ്തവനുമായ മിശിഹായെ പ്രഘോഷിക്കാനായിരുന്നു അപ്പസ്തോലന്‍ വന്നത്. ഓരോ അപ്പസ്തോലന്മാരും രക്തസാക്ഷിത്വം വരിച്ച ആയുധത്താലാണ് സഭ പരിചയപ്പെടുത്തുന്നത്. അവരുടെ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഈ ആയുധങ്ങള്‍ അവരുടെ കൈകളില്‍ ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഗദകൊണ്ടുള്ള പ്രഹരമേറ്റ് വധിക്കപ്പെട്ട യൂദാശ്ലീഹായുടെ കൈകളില്‍ അതു ചിത്രീകരിച്ചിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ കുരിശെന്നും അന്ത്രയോസിന്റെ കുരിശെന്നും അറിയപ്പെടുന്ന പ്രതീകങ്ങളെ നാം മുന്‍പു മനസ്സിലാക്കി. അതുപോലെ, തോമാശ്ലീഹായെ ചിത്രീകരിക്കുന്നത്, ആ അപ്പസ്തോലനെ വധിച്ച കുന്തത്തോടൊപ്പമാണെന്നു നമുക്കറിയാം. പിന്നെ എങ്ങനെയാണ് തോമാശ്ലീഹായുടെ പേരില്‍ ഒരു കുരിശു വന്നത്? അതുകൊണ്ട്, ഇവര്‍ പറയുന്ന മാര്‍ത്തോമാ നമ്മുടെ തോമാശ്ലീഹായല്ല! ഒന്നുകില്‍, മാനിക്കെയ്ന്‍ തോമായോ, അല്ലെങ്കില്‍ കൂനന്‍കുരിശു തോമായോ ആയിരിക്കാം ഈ കുരിശിന്റെ ഉസ്താദ്! അതുകൊണ്ടുതന്നെ, ഈ കഴുകന്‍ കുരിശ് ശിവന്റെ ലിംഗത്തിനുമുകളിലോ പാര്‍വ്വതിയുടെ ഗുഹ്യഭാഗത്തോ സ്ഥാപിച്ചാല്‍ വിശ്വാസികള്‍ വേദനിക്കേണ്ടതില്ല; അര്‍ഹിക്കുന്ന സ്ഥലത്തുതന്നെ ഇരിക്കുന്നുവെന്നു കരുതിയാല്‍ മതി! എന്നാല്‍, ശിവന്റെയും പാര്‍വ്വതിയുടെയും രതിവൈകൃതങ്ങളെ ക്ലാവര്‍ കുരിശോടുകൂടെ അള്‍ത്താരയില്‍ സ്ഥാപിക്കുന്ന അവസ്ഥയെ നാം ചെറുക്കുക തന്നെവേണം!
അഞ്ചു കാലുള്ള നക്ഷത്രം ക്രൈസ്തവരുടേതല്ല!
കത്തോലിക്കാസഭ അടക്കമുള്ള സകല ക്രൈസ്തവസഭകളും ചുമക്കുന്ന ഒരു തിന്മയുണ്ട്. ആരും ഗൌനിക്കാതെ ചുമന്നുനടക്കുന്ന സാത്താന്റെ ഈ മുദ്ര ഏതാണെന്നു നമുക്കു നോക്കാം.
ക്രിസ്തുമസ് കാലത്ത് നക്ഷത്രങ്ങള്‍ തൂക്കുന്ന പതിവ് സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവരുടെ ഇടയിലുണ്ട്. ക്രിസ്തുമസ്സിനെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന കുടുംബസഭകള്‍ ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല! ഇത്തരം ഉദരശുശ്രൂഷാ സഭകളെ പരിഗണനയില്‍ എടുക്കാന്‍ മനോവയ്ക്കു താത്പര്യവുമില്ല! അതിനാല്‍ ഈ വിഷയം മാറ്റിവച്ചുകൊണ്ട് നമ്മുടെ ചിന്തയിലേക്കു കടക്കാം. ക്രിസ്തുമസ് കാലത്ത് വിപണിയില്‍ അനേകം തരത്തിലുള്ള നക്ഷത്രങ്ങള്‍ സുലഭമാണ്. അഞ്ചു കോണുകളില്‍ തുടങ്ങി അനേകം കോണുകളുള്ളതും വിവിധ വര്‍ണ്ണങ്ങളിലുള്ളതുമായ നക്ഷത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. എന്നാല്‍, ആറുകോണുള്ള നക്ഷത്രങ്ങള്‍ സുലഭമല്ല! ഇതിന്റെ പ്രധാന കാരണം, ഇതുമാത്രമാണ് ക്രൈസ്തവരുടെ നക്ഷത്രം എന്നതുകൊണ്ടാണ്. വിപണി മുഴുവന്‍ സാത്താന്‍ കൈയ്യടക്കി എന്നതിനുള്ള തെളിവുകൂടിയാണിത്!
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏതു മാലിന്യവും യാതൊരു ശങ്കയുംകൂടാതെ ചുമക്കുമെന്ന്‍ സാത്താനറിയാം. ആറു കോണുള്ള നക്ഷത്രം ദാവീദിന്റെ മുദ്രയായതുകൊണ്ട് ഇതാണ് ക്രിസ്ത്യാനിയുടെ ഔദ്യോഗിക നക്ഷത്രം! യഹൂദരുടെ മതചിഹ്നം ആറുകോണുള്ള നക്ഷത്രമായതും ഇക്കാരണത്താലാണ്. ഇസ്രായേലിന്റെ രാജാവും യോദ്ധാവുമായിരുന്ന ദാവീദിന്റെ പരിചയില്‍ ആലേഖനം ചെയ്തിരുന്നതും ഈ മുദ്രയായിരുന്നു. രക്ഷകനായ ദൈവത്തെ കുറിക്കുന്നതാണ് ഈ ചിഹ്നം! യഹൂദരെ തിരിച്ചറിയാന്‍ നാത്സി പട്ടാളം അവരുടെമേല്‍ ചാപ്പയടിക്കുന്നത് ആറു കോണുകളുള്ള നക്ഷത്രമായിരുന്നു. ദാവീദു രാജാവിന്റെ പരിചയില്‍ ഈ മുദ്രയുണ്ടെങ്കില്‍, ഇവിടെ ഓര്‍ക്കാന്‍ ദാവീദിന്റെ ഒരു സങ്കീര്‍ത്തനമുണ്ട്: "തന്റെ തൂവലുകള്‍ക്കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും"(സങ്കീ:91;4). ഇസ്രായേലിനെ സംരക്ഷിക്കുന്ന പരിച യാഹ്‌വെ ആയതിനാല്‍, ദാവീദിന്റെ പരിചയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് യാഹ്‌വെയുടെ അടയാളമാണ്! അതുകൊണ്ടാണ്, രക്ഷകനായ ദൈവത്തെ കുറിക്കാന്‍ ഇസ്രായേല്‍ ഈ നക്ഷത്രം സ്വീകരിച്ചത്. ഇന്നും ഇസ്രായേലിന്റെ പതാകയില്‍ ഈ ചിഹ്നമുണ്ട്! ആറു ദിവസംകൊണ്ട് അവിടുന്നു പൂര്‍ത്തിയാക്കിയ സൃഷ്ടികര്‍മ്മത്തെയാണ് ഈ ആറുകാലന്‍ നക്ഷത്രം അടയാളപ്പെടുത്തുന്നത്.
യഹൂദരുടെ രാജാവും ഇസ്രായേലിന്റെ പരിശുദ്ധനുമായവന്‍ യേഹ്ശുവായാണ്! അവരില്‍ പലരും തിരിച്ചറിഞ്ഞില്ലെങ്കിലും ദാവീദിന്റെ കുറ്റിയില്‍ മുളച്ച മുള യേഹ്ശുവാ തന്നെയായിരുന്നു! ഒരു വചനം നോക്കുക: "എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ:2;2). യേഹ്ശുവായുടെ ജനനം അറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ പറഞ്ഞ വാക്കുകളാണിത്. ഇവിടെ അവര്‍ പറയുന്നത് 'അവന്റെ നക്ഷത്രം' എന്നാണ്. പ്രപഞ്ചത്തില്‍ അനേകം നക്ഷത്രങ്ങള്‍ ഉള്ളതില്‍നിന്ന്‍ യേഹ്ശുവായുടെ നക്ഷത്രം തിരിച്ചറിയണമെങ്കില്‍ അതിനു പ്രത്യേകതയുണ്ടാകണം. അതുകൊണ്ടുതന്നെ, ഇസ്രായേലിന്റെ രക്ഷയായ ഈ നക്ഷത്രം മറ്റേതെങ്കിലും നക്ഷത്രത്തിനു തുല്യമല്ല! ദാവീദിന്റെ രാജകീയ ചിഹ്നമായ ഈ നക്ഷത്രം വരാനിരുന്ന രക്ഷകനും രാജാവുമായ യേഹ്ശുവായുടെ അടയാളമായിരുന്നു. ഇതു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ:1;30-33). ദാവീദിന്റെ സിംഹാസനത്തില്‍ എന്നേക്കും ഭരണംനടത്തുന്നവന്റെ ചിഹ്നം ഇതല്ലാതെ മറ്റെന്താണ്?
യേഹ്ശുവായെ സൂചിപ്പിക്കുന്ന നക്ഷത്രം ദാവീദിന്റെ നക്ഷത്രമായതിനാല്‍, ക്രിസ്ത്യാനിക്കു മറ്റൊരു നക്ഷത്രമില്ല! എന്നാല്‍, സാത്താന്റെ ആരാധകര്‍ ഉപയോഗിക്കുന്ന അഞ്ചു കോണുകളുള്ള നക്ഷത്രമാണ് ഇന്നു ദൈവാലയങ്ങളില്‍പ്പോലും ഉപയോഗിക്കുന്നത്! ഈ പൈശാചികത തിരിച്ചറിയാനുള്ള ആത്മീയജ്ഞാനത്തിന്റെ അഭാവമാണ് സഭയിന്ന്‍ അനുഭവിക്കുന്ന മഹാദുരന്തം! സുറിയാനിസഭയുടെ മെത്രാന്മാര്‍ തങ്ങളുടെ തൊപ്പിയില്‍ അഭിമാനത്തോടെ മുദ്രണം ചെയ്തിരിക്കുന്ന അഞ്ചുകാലന്‍ നക്ഷത്രത്തിന്റെ അടിസ്ഥാനം എന്താണെന്നു വിശ്വാസികളെ അറിയിക്കാന്‍ ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
സാത്താന്റെ നക്ഷത്രം!
സാത്താനും നക്ഷത്രമോ എന്ന് ആരും ഹൃദയത്തില്‍ ചോദിക്കേണ്ട; കാരണം, അവന്‍തന്നെ ഒരു നക്ഷത്രമായിരുന്നുവെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്! വീണുപോയ ഈ നക്ഷത്രത്തെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ:14;12-15). ബാബിലോണ്‍രാജാവിനെക്കുറിച്ചാണ് പ്രവാചകന്‍ പറയുന്നതെങ്കിലും പ്രതീകാത്മകമായി സാത്താനെയാണ് സൂചിപ്പിക്കുന്നത്! ലൂക്കായുടെ സുവിശേഷത്തില്‍ ഇത് വ്യക്തമാക്കുന്നതു നോക്കുക: "സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ:10;18). ഇനിയും വ്യക്തമായില്ലെങ്കില്‍ വെളിപാട് പുസ്തകത്തിലെ ഈ വചനം വായിക്കുക: "അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു"(വെളി:12;8,9).
സാത്താനും ഒരു നക്ഷത്രം തന്നെയാണെന്നും ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി സ്വയം ഉയരാന്‍ ശ്രമിച്ചവനും തത്ഫലമായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവനുമാണെന്നു നാം തിരിച്ചറിയണം. ഈ നക്ഷത്രമാണ് ദൈവത്തിന്റെ ജനത്തെ വഞ്ചിച്ചുകൊണ്ട് സഭയുടെ ഉന്നതസ്ഥാനത്തു കയറിപ്പറ്റിയിരിക്കുന്നത്. 'ബ്ലാക്ക് മാസ്' (കറുത്ത കുര്‍ബാന) നടത്തുന്നവര്‍ അവരുടെ ചിഹ്നമായി ഈ നക്ഷത്രത്തെ സ്വീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായ ബോധ്യത്തോടെയാണ്. ഇതൊന്നും അറിയാതെ, ദൈവജനം ഇത് അനുകരിക്കുമ്പോള്‍ സന്തോഷിക്കുന്നത് ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമാണെന്ന സത്യം നാം വിസ്മരിക്കരുത്. നമ്മുടെ കുരിശിനെ അപമാനിക്കാനായി സാത്താന്റെ സന്തതികള്‍ ഉപയോഗിക്കുമ്പോള്‍, അവരുടെ പിതാവായ സാത്താനെ നാം അലങ്കാരമായി ഭവനത്തില്‍ സ്വീകരിക്കുന്നു! ഇത് സകല ദൈവമക്കളും തിരിച്ചറിയണം. ക്രിസ്തുമസ്സിനു നക്ഷത്രം തൂക്കിയാലും ഇല്ലെങ്കിലും ആത്മാവിന് ഒന്നും സംഭവിക്കണമെന്നില്ല; എന്നാല്‍, സാത്താനെയും അവന്റെ മുദ്രയെയും നാം സ്വീകരിച്ചാല്‍ ദൈവത്തിന് അതു സ്വീകാര്യമാകില്ല! ചെറിയ അവഗണനകളിലൂടെയാണ് മഹാമ്ലേച്ഛതകള്‍ സഭയില്‍ കടന്നുകൂടിയത് എന്ന യാതാര്‍ത്ഥ്യവും നാം മറക്കരുത്!
തലകീഴായ കുരിശിനെക്കുറിച്ചും അഞ്ചു കാലുള്ള നക്ഷത്രത്തെക്കുറിച്ചും മനോവയ്ക്കു പറയാനുള്ളത് ഇത്രയുമാണ്! ഇതുതന്നെയാണ് സത്യവും!
പൗരസ്ത്യ സുറിയാനി സഭയിലെ(സീറോമലബാര്‍സഭ) മെത്രാന്മാരുടെ തൊപ്പിയില്‍ എങ്ങനെയാണ് അഞ്ചുകാലുള്ള നക്ഷത്രം വന്നതെന്നു വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകണം. ഏതെങ്കിലും 'ഫാഷന്‍ ഡിസൈനര്‍'മാര്‍ രൂപപ്പെടുത്തിയതല്ല സഭാധികാരികളുടെ സ്ഥാനചിഹ്നങ്ങള്‍! അബദ്ധങ്ങളെ ന്യായീകരിക്കാന്‍ ഐതീഹ്യങ്ങളെ കൂട്ടുപിടിക്കുന്ന കല്‍ദായര്‍, തങ്ങളുടെ ശിരസ്സില്‍ ചൂടുന്നത് എതിര്‍ക്രിസ്തുവിന്റെ(ആന്റിക്രൈസ്റ്റ്) അടയാളമാണെന്നു മനസ്സിലാക്കിയിട്ടില്ലേ? വ്യക്തമായ ബോദ്ധ്യത്തോടെയാണ് ഇതു സ്വീകരിച്ചതെങ്കില്‍, ആ ബോദ്ധ്യം എന്താണെന്ന് അറിയാനുള്ള അവകാശം ദൈവജനത്തിനുണ്ട്! നക്ഷത്രങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക.
കുറിക്കാന്‍ മറന്നത്: അഞ്ചുകാലുള്ള നക്ഷത്രം ഔദ്യോഗിക മുദ്രയായി സ്വീകരിച്ചിട്ടുള്ള വിഭാഗങ്ങള്‍ ഇവരാണ്: 'ബ്ലാക്ക് മാസ്'(കറുത്ത കുര്‍ബാന) നടത്തുന്നവരെക്കൂടാതെ, ഇസ്ലാംമതക്കാരുടെയും സി.പി.എം.ന്റെയും ചിഹ്നങ്ങളില്‍ ഇതു വളരെ പ്രധാനമാണ്! അറിഞ്ഞോ അറിയാതെയോ അമേരിക്കയും ചൈനയുമടക്കം ചില രാജ്യങ്ങളുടെ പതാകയും ഈ നക്ഷത്രത്തെ വഹിക്കുന്നുണ്ട്! എന്നാല്‍, ഇതിനേക്കാളെല്ലാം ഗുരുതരമായ മറ്റൊന്ന്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ക്കൊണ്ട് കിരീടം ചിത്രീകരിച്ച കലാകാരനും പിഴവുപറ്റി എന്നതാണ്. യിസ്രായേലിലെ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ആ നക്ഷത്രങ്ങള്‍ തീര്‍ച്ചയായും ആറു കാലുകളുള്ള നക്ഷത്രങ്ങളാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-