അറിഞ്ഞിരിക്കാന്‍

അല്ലാഹുവും ഈശ്വരനും ദൈവമാണോ...?

Print By
about

02 - 10 - 2022                        YouTube

ത്യം അറിയാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍ക്ക് യേഹ്ശുവാ എന്ന പേരിലുള്ള ആശംസകള്‍ ആദ്യമായി അറിയിക്കുന്നു. അല്ലാഹുവും ഈശ്വരനും ദൈവമാണോ? അനേകം ക്രൈസ്തവര്‍ വഞ്ചിക്കപ്പെട്ട രണ്ടു പേരുകളാണ് അല്ലാഹു, ഈശ്വരന്‍ എന്നിവ. ദൈവം എന്ന് അര്‍ത്ഥം വരുന്ന രണ്ടു പദങ്ങളായി ഇവയെ പരിഗണിച്ചതാണ് ഈ വഞ്ചിക്കപ്പെടലിന് ആധാരം. സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയില്‍ ക്രൈസ്തവര്‍ അകപ്പെട്ടുവെന്നതാണ് യഥാര്‍ത്ഥ സത്യം. ക്രൈസ്തവരല്ലാത്തവരും ഈ വഞ്ചനയില്‍ കുരുങ്ങിയിട്ടുണ്ടെങ്കിലും, അവര്‍ കുരുങ്ങിയത് അവര്‍തന്നെ വിരിച്ച വലയിലായതുകൊണ്ട് മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. മാത്രവുമല്ല, വിജാതിയര്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെക്കാള്‍ വലിയൊരു ദുരന്തം അവര്‍ക്കു സംഭവിക്കാനില്ല എന്ന യാഥാര്‍ത്ഥ്യവും നമുക്കു മുന്‍പിലുണ്ട്. വിജാതിയതയില്‍ കെട്ടിയിടപ്പെടുകയെന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കാവുന്നതിലേക്കും വച്ച് ഏറ്റവും വലിയ ദുരന്തം! വിജാതിയരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെ വിളിച്ചാലും ഈശ്വരനെ വിളിച്ചാലും, വിളികേള്‍ക്കുന്നത് ഒരുവന്‍തന്നെയായിരിക്കും. എന്തെന്നാല്‍, ഇസ്ലാമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ, എല്ലാ വിജാതിയരും ആരാധിക്കുന്നത് ഒരേ പിശാചിനെ തന്നെയാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, ഈശ്വരനും അല്ലാഹുവും കെണിയായി ഭവിക്കുന്നത് വിജാതിയര്‍ക്കല്ല, ക്രൈസ്തവര്‍ക്കാണ്. അതായത്, അല്ലാഹുവും ഈശ്വരനും ദൈവമല്ല എന്ന സത്യം ഗ്രഹിക്കുന്നില്ലെങ്കില്‍, നിത്യജീവനു നിയോഗം ലഭിച്ചിരിക്കുന്ന ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അത് ആത്മനാശം വിതയ്ക്കുന്നു!

സത്യദൈവത്തെക്കൂടാതെ അസത്യദൈവങ്ങളും മനുഷ്യരാല്‍ സേവിക്കപ്പെടുന്നുണ്ട്. അതായത്, മനുഷ്യനെ സൃഷ്ടിച്ച സത്യദൈവത്തെ മാത്രമല്ല മനുഷ്യന്‍ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്; മറിച്ച്, മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട അസത്യദൈവങ്ങളെയും മനുഷ്യന്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ഇത്തരം അസത്യദൈവങ്ങളുടെ ആരാധനയെയാണ് വിഗ്രഹാരാധനയെന്നു പറയുന്നത്. വിഗ്രഹാരാധകര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായ വിഗ്രഹങ്ങള്‍ക്ക് പേരുകളും നല്‍കിയിട്ടുണ്ട്. അവയുടെ ആരാധകരും സൃഷ്ടാക്കളുമായ മനുഷ്യര്‍ നല്‍കിയ പേരുകളില്‍ അവ അറിയപ്പെടുന്നു. എന്നാല്‍, സത്യദൈവത്തിനു പേരിട്ടത് മനുഷ്യരിലാരുമല്ല; മറിച്ച്, അവിടുന്നുതന്നെ തന്റെ പേര് മനുഷ്യരോടു പ്രഖ്യാപിക്കുകയാണു ചെയ്തത്. താന്‍ തിരഞ്ഞെടുത്ത തന്റെ സ്വന്തം ജനമായ യിസ്രായേലിനോട്‌ അവിടുന്ന് പ്രഖ്യാപിച്ച അവിടുത്തെ പേര് യാഹ്‌വെ എന്നാണ്. തന്റെ പേര് വെളിപ്പെടുത്തുക മാത്രമല്ല, ആ പേരിനെ സംബന്ധിക്കുന്ന ഒരു കല്പനകൂടി അവിടുന്ന് പ്രഖ്യാപിച്ചു. ആ കല്പനയിതാണ്: “ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). ഇതില്‍നിന്നും നാം എന്താണു മനസ്സിലാക്കേണ്ടത്? സര്‍വ്വശക്തനായ ദൈവം പ്രഖ്യാപിച്ച അവിടുത്തെ പരിശുദ്ധമായ പേരിനെ പരിഷ്ക്കരിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്നുതന്നെയല്ലേ നാം മനസ്സിലാക്കേണ്ടത്? വ്യാജദൈവങ്ങള്‍ക്ക് അവരുടെ സൃഷ്ടാക്കളും ആരാധകരുമായ മനുഷ്യര്‍ നല്‍കിയ പേരുകളില്‍പ്പോലും യാതൊരു പരിഷ്ക്കാരവും വരുത്തുന്നില്ലെന്നിരിക്കെ, സത്യദൈവം തന്റെ കല്ലേപ്പിളര്‍ക്കുന്ന കല്പനയിലൂടെ സ്ഥിരപ്പെടുത്തിയ അവിടുത്തെ പേരിനെ വികലമാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്താണെന്നു നാം തിരിച്ചറിയണം. 

പേരുകള്‍ക്ക് പരിഭാഷയില്ല എന്നത് ഒരു സാമാന്യതത്വമാണ്. വ്യാജദൈവങ്ങളുടെ ആരാധകര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ലെന്നു നമുക്കറിയാം. ഏതു ദേശത്തും ഏതു ഭാഷയിലും ഒരേസ്വരത്തില്‍ അവര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളെ വിളിച്ചപേക്ഷിക്കുന്നു. പേരിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളുടെ ദൈവങ്ങളില്‍നിന്ന് എന്തെങ്കിലും കല്പനകള്‍ ലഭിച്ചതുകൊണ്ടല്ല അവര്‍ അങ്ങനെ ചെയ്യുന്നത്. പേരുകള്‍ പരിഭാഷപ്പെടുത്തുകയോ പരിഷ്ക്കരിക്കുകയോ ചെയ്യരുതെന്ന് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചവരോ അതിനു പേരിട്ടവരോ പറഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ തങ്ങളുടെ ദൈവങ്ങളെ തനതുഭാവത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നു! ഇവിടെ ഒരു വചനം ശ്രദ്ധിക്കുക: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു”(യിരെമി: 2; 11). വ്യാജദൈവങ്ങളായിരുന്നിട്ടുപോലും തങ്ങളുടെ ആരാധനാമൂര്‍ത്തികളെ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വിജാതിയര്‍ പുലര്‍ത്തുന്ന ജാഗ്രത കാണുമ്പോഴെങ്കിലും ദൈവജനം ലജ്ജിച്ചു തലതാഴ്ത്തണം! ദൈവത്തെ സംബന്ധിച്ച് അജ്ഞതയില്‍ ജീവിക്കുന്ന വിജാതിയരെക്കാള്‍ അധഃപതിച്ച അവസ്ഥയിലാണ് ക്രൈസ്തവര്‍ ഇന്നുള്ളത്. അതായത്, വിജാതിയരെപ്പോലെതന്നെ ദൈവജനവും ദൈവത്തെ പൂര്‍ണ്ണതയില്‍ അറിയുന്നില്ല! ദൈവത്തിന്റെ പേര് മറയ്ക്കപ്പെട്ടതുമൂലം വന്നുഭവിച്ച ദുരന്തമാണിത്. അന്യദൈവങ്ങളുടെ പേരുകള്‍പ്പോലും സത്യദൈവത്തിനു ചാര്‍ത്തിക്കൊടുക്കാന്‍ തക്കവിധം മിഥ്യാബോധം ക്രൈസ്തവരെ ഗ്രസിച്ചിരിക്കുന്നു. അല്ലാഹുവും ഈശ്വരനും ദൈവത്തിന്റെ പര്യായപദങ്ങളായി പരിഗണിക്കാന്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായിരിക്കുന്നവരെ പ്രേരിപ്പിച്ചത് ഈ മിഥ്യാബോധമാണ്! അതായത്, വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ക്കു നല്‍കിയിരിക്കുന്ന പേരുകളെപ്പോലും, സാമാന്യനാമമായി തെറ്റിദ്ധരിച്ചിരിക്കുന്ന അവസ്ഥ ക്രൈസ്തവരുടെയിടയിലുണ്ട്.

ദൈവം എന്നത് ഒരു പദവിയാണ്‌; അതൊരു പേരല്ല! സാമാന്യനാമങ്ങളില്‍ (common noun) ഒന്നാണ് ദൈവം! കൂടാതെ, മനുഷ്യന്‍, പുഴ, നദി, മൃഗം, മലകള്‍ എന്നതെല്ലാം സാമാന്യനാമങ്ങളാണ്. എന്നാല്‍, മനുഷ്യര്‍ക്കും നദികള്‍ക്കും പുഴകള്‍ക്കുമെല്ലാം പേരുകളുണ്ട്. അങ്ങനെയുള്ള പേരുകള്‍ക്ക് സംജ്ഞാനാമം (Proper Noun) എന്ന് പറയന്നു. തോമസ്‌, രാമന്‍, ബീരാന്‍, ഭാരതപ്പുഴ, മീനച്ചിലാര്‍, പമ്പ, ആനമുടി എന്നതൊക്കെ സംജ്ഞാനാമങ്ങളാണ്. മനുഷ്യന്‍, നദി, മല തുടങ്ങിയ സാമാന്യനാമങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന സംജ്ഞാനാമങ്ങളാണ് ഇതെല്ലാം. സാമന്യനാമത്തെ സംജ്ഞാനാമത്തിലൂടെ തിരിച്ചറിയുന്നു. അതായത്, മനുഷ്യന്‍ എന്ന സാമാന്യനാമത്തെ തോമസ്‌ എന്ന സംജ്ഞാനാമത്തിലൂടെ തിരിച്ചറിയുന്നു. മീനച്ചിലാര്‍ എന്ന സംജ്ഞാനാമമാണ് പുഴ എന്ന സാമാന്യനാമത്തെ അഡ്രസ്സ് ചെയ്യുന്നത്. എല്ലാ പുഴകളും ഭാരതപ്പുഴയല്ല; എന്നാല്‍, ഭാരതപ്പുഴ ഒരു പുഴയാണ്. അതുപോലെ, എല്ലാ മനുഷ്യരും തോമസ്‌ അല്ലെങ്കിലും തോമസ്‌ ഒരു മനുഷ്യനാണ്. തോമസ്‌ എന്ന സംജ്ഞാനാമത്തിലൂടെയാണ് മനുഷ്യന്‍ എന്ന സാമാന്യനാമമുള്ള ഒരുവനെ തിരിച്ചറിയുന്നത്. ദൈവം എന്നത് സംജ്ഞാനാമമല്ല, സാമാന്യനാമമാണ്. അല്ലാഹു, ഈശ്വരന്‍ എന്നീ സംജ്ഞാനാമങ്ങളെ സാമാന്യനാമങ്ങളായി തെറ്റിദ്ധരിച്ചതിലൂടെ വന്നുഭവിച്ച ദുരന്തത്തിന്റെ ആഴം വ്യക്തമാക്കാനാണ് ഇങ്ങനെയൊരു വിവരണം ആവശ്യമായിവന്നത്. മറിച്ച്, ക്രൈസ്തവരെ മലയാളവ്യാകരണം പഠിപ്പിക്കുകയെന്ന ലക്‌ഷ്യം മനോവയ്ക്കില്ല! അതിനാല്‍, കുറച്ചുകൂടി വിവരണം ആവശ്യമാണെന്നു മനോവ മനസ്സിലാക്കുന്നു. കാരണം, സമാന്യനാമവും സംജ്ഞാനാമവും തിരിച്ചറിയാന്‍ ശ്രമിക്കാത്തതുമൂലം ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു വന്നുഭവിച്ച ദുരന്തത്തിന്റെ ആഴം അത്രത്തോളം വലുതാണ്‌.

ആദ്യമായി മനസ്സിലാക്കേണ്ടത് നാമവും പേരും തമ്മിലുള്ള വ്യത്യാസമാണ്. പേര് എന്ന പദത്തിന്റെ പര്യായപദമായി നാമത്തെ മലയാളികള്‍ പരിഗണിക്കാറുണ്ട്. എന്നാല്‍, ഇത് മലയാളത്തിലെ ഒരു പിശകാണ്. നാമത്തിന് ഇംഗ്ലീഷില്‍ നൗണ്‍ (noun) എന്നും ജര്‍മ്മന്‍ ഭാഷയില്‍ നോമെന്‍, സുബ്സ്റ്റാന്റിഫ് (Nomen, Substantiv) എന്നിങ്ങനെയുമാണ് പറയുന്നത്. എന്നാല്‍, പേരിന് ഇംഗ്ലീഷില്‍ നെയിം (Name) എന്നും ജര്‍മ്മന്‍ ഭാഷയില്‍ പറയുന്നത് നാമെ (Name) എന്നുമാണ്. അതായത്, മറ്റു പ്രധാന ഭാഷകളിലെല്ലാം നാമത്തിനും പേരിനും വേറിട്ട അര്‍ത്ഥങ്ങളാണുള്ളത്. നാമത്തിനു മലയാളത്തിലും മറ്റെല്ലാ ഭാഷാവ്യാകരണങ്ങളിലും വിവിധങ്ങളായ തിരിവുകള്‍ ഉണ്ടെന്നു നാം മനസ്സിലാക്കിയിരിക്കണം. ദ്രവ്യനാമം, ക്രിയാനാമം, ഗുണനാമം എന്നിവയാണ് മലയാളത്തില്‍ നാമത്തിന്റെ ആദ്യത്തെ മൂന്നു തിരിവുകള്‍. ദ്രവ്യനാമത്തിനു നാലു തിരിവുകളുണ്ട്. സാമാന്യനാമവും സംജ്ഞാനാമവും ദ്രവ്യനാമത്തിന്റെ തിരുവുകളില്‍പ്പെടുന്നു.

ദ്രവ്യനാമത്തിന്റെ നാലു തിരുവുകള്‍ക്കൂടി മനസ്സിലാക്കിയതിനുശേഷം പ്രധാന വിഷയത്തിലേക്കു കടക്കാം. സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സര്‍വ്വനാമം എന്നിവ ദ്രവ്യനാമത്തിന്റെ നാലു തിരിവുകളാണ്. ഒരു ആളിന്റെയോ സ്ഥലത്തിന്റെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാനാമം എന്ന് പറയുന്നു. ഉദാ: തോമസ്‌, തൊടുപുഴ, അറ്റ്ലാന്റിക്, എവറസ്റ്റ്...! വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും സമുദ്രങ്ങള്‍ക്കും പര്‍വ്വതങ്ങള്‍ക്കുമെല്ലാം ഇതുപോലെ പേരുകള്‍ നല്കാറുണ്ട്. ഇങ്ങനെ നല്‍കപ്പെടുന്ന പേരുകളെ സംജ്ഞാനാമം എന്ന് വിളിക്കുന്നു. അതുപോലെതന്നെ, വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യനാമം എന്ന് പറയുന്നു. ഉദാ: ജനങ്ങള്‍, പട്ടണം, പര്‍വ്വതം, സമുദ്രം, കുന്നുകള്‍, പള്ളി, അമ്പലം മുതലായവ. പര്‍വ്വതം, സമുദ്രം, പള്ളി, അമ്പലം എന്നൊക്കെ പറഞ്ഞാല്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം, പര്‍വ്വതങ്ങളും പള്ളികളും അമ്പലങ്ങളും പട്ടണങ്ങളും അനേകമുണ്ട്. അതുകൊണ്ടുതന്നെ, സാമാന്യനാമത്തിന് കൃത്യമായ ഒരു മേല്‍വിലാസമില്ല. പര്‍വ്വതം എന്ന സാമാന്യനാമത്തിന് ഹിമാലയം എന്ന സംജ്ഞാനാമംകൊണ്ട് മേല്‍വിലാസം നല്‍കപ്പെട്ടിരിക്കുന്നു. വേളാങ്കണ്ണി എന്ന സംജ്ഞാനാമമാണ് പള്ളികള്‍ എന്ന സാമാന്യനാമത്തിന് കൃത്യമായ മേല്‍വിലാസം നല്‍കുന്നത്.

ദ്രവ്യനാമത്തിന്റെ മൂന്നാമത്തെ തിരിവ് മേയനാമമാണ്. ജാതിവ്യക്തിഭേദം കല്പിക്കാന്‍ കഴിയാത്തവയെ കുറിക്കുവാനുപയോഗിക്കുന്ന ശബ്ദമാണ് മേയനാമം! ഉദാ: അഗ്നി, മിന്നല്‍, വൈദ്യുതി മുതലായവ. ദ്രവ്യനാമത്തിന്റെ മറ്റൊരു തിരിവാണ് സര്‍വ്വനാമം! നാമത്തിന് പകരം നില്‍ക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം! ഉദാ: അവന്‍, അവള്‍, അത് മുതലായവ. ആശയവിനിമയത്തില്‍ പേരിന്റെ ആവര്‍ത്തനം ഒഴിവാക്കാന്‍ സര്‍വ്വനാമങ്ങള്‍ സഹായിക്കുന്നു. സംജ്ഞാനാമത്തിന്റെ ആവര്‍ത്തനം ഒഴിവാക്കാനാണ് സര്‍വ്വനാമം ഉപയോഗിക്കപ്പെടുന്നത്. ഉദാ: ശലോമോന്‍ യിസ്രായേലിന്റെ രാജാവായിരുന്നു. നാല്പത് വര്‍ഷം അവന്‍ യിസ്രായേല്‍ജനത്തെ ഭരിച്ചു’. സര്‍വ്വനാമത്തിന് വീണ്ടും മൂന്നു തിരിവുകള്‍ക്കൂടിയുണ്ടെങ്കിലും, നാം പഠിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിന് അതുമായി ബന്ധമില്ലാത്തതുകൊണ്ട് അതിലേക്ക് പോകേണ്ടതില്ല. എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നുവെന്ന് നാം ഭാഷാപഠനം തുടങ്ങിയ കാലത്ത് കേട്ടിട്ടുണ്ട്. എന്നാല്‍, നാമം എന്നത് പേരല്ലെന്നും പേരിന്റെ പിതാമഹനാണെന്നും തുടര്‍ന്നുള്ള പഠനത്തിലൂടെ മനസ്സിലാക്കി. നാമത്തിന്റെ മൂന്നു മക്കളില്‍ (തിരിവുകള്‍) മൂത്തവനായ ദ്രവ്യനാമത്തിനു ജനിച്ച നാലു പുത്രന്മാരില്‍ കടിഞ്ഞൂല്‍പ്പുത്രനാണ് സംജ്ഞാനാമം എന്ന പേര്! രണ്ടാമത്തെ പുത്രന്‍ സാമാന്യനാമം ആണ്. നാമത്തിന്റെ രണ്ടാം തലമുറയിലെ സന്തതികളായി സംജ്ഞാനാമം എന്ന പേരിനെയും സാമാന്യനാമത്തെയും പരിഗണിക്കാം. തലമുറ ക്രമത്തില്‍ പരിഗണിക്കുമ്പോള്‍, അബ്രാഹവും യാക്കോബും തമ്മിലുള്ള ബന്ധമാണ് നാമത്തിന് പേരുമായുള്ളത്. അബ്രാഹത്തിനും യാക്കോബിനും ഇടയില്‍ യിസഹാക്ക് ഉള്ളതുപോലെ, നാമത്തിനും സംജ്ഞാനാമം എന്ന പേരിനുമിടയില്‍ ദ്രവ്യനാമം എന്ന തലമുറയുണ്ട്. ഇത്രയും കാര്യങ്ങള്‍ നാം അടിസ്ഥാനപരമായി അറിഞ്ഞിരിക്കണം. ദൈവം എന്നത് പേരല്ലെന്നും സാമാന്യനാമമാണെന്നും മനസ്സിലാക്കാന്‍ ഈ അറിവ് സഹായിക്കും.

ദൈവം എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ ഒട്ടുമിക്ക ഭാഷകളിലുമുണ്ട്. ‘ഒട്ടുമിക്ക’ ഭാഷകള്‍ എന്നുപറഞ്ഞത് ബോധപൂര്‍വ്വമാണ്. കാരണം, ദൈവം എന്ന് അര്‍ത്ഥം വരുന്ന പദം മറച്ചുവയ്ക്കപ്പെട്ടതോ, അങ്ങനെയൊരു പദം ഇല്ലാത്തതോ ആയ ഭാഷകള്‍ ഈ ലോകത്തുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കു നമുക്കു പിന്നീടു കടക്കാം. അതിനുമുമ്പ് ദൈവം എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന പദങ്ങള്‍ വിവിധ ഭാഷകളില്‍നിന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഹീബ്രുഭാഷയില്‍ ‘എലോഹിം’ എന്ന പദം ദൈവത്തെ കുറിക്കുന്നു. എലോഹിം ഒരു പേരല്ല, ദൈവം എന്ന് അര്‍ത്ഥമുള്ള ഒരു ഹീബ്രുപദമാണ്. ദൈവം എന്ന് കൃത്യമായി അര്‍ത്ഥം വരുന്ന ഒരു പദം മാത്രമേ ഏതൊരു ഭാഷയിലും ഉണ്ടായിരിക്കുകയുള്ളു. ഹീബ്രുഭാഷയിലും ദൈവം എന്ന അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതായ ഒരു പദം മാത്രമാണുള്ളത്. ദൈവം എന്ന പദത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏതൊരു ഭാഷയിലും ഇതുതന്നെയാണു സ്ഥിതി. മറ്റെല്ലാം ദൈവസങ്കല്പങ്ങള്‍ക്ക് മനുഷ്യന്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പേരുകളോ വിശേഷണങ്ങളോ ആണ്. അതായത്, ഇംഗ്ലീഷില്‍ ഗോഡ് (God) എന്ന ഒരു പദം മാത്രമാണ് ദൈവത്തെ കുറിക്കുന്നതെങ്കില്‍, ജര്‍മ്മന്‍ ഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഗോട്ട് (Gott) എന്ന പദം മാത്രമേയുള്ളു! ഫ്രഞ്ച് ഭാഷയില്‍ ദിയു (Dieu), സ്പാനിഷ് ഭാഷയില്‍ ദിഓസ് (Dios), പോര്‍ച്ചുഗീസ് ഭാഷയിലും ലാറ്റിന്‍ ഭാഷയിലും ദേഉസ് (Deus), ഇറ്റാലിയന്‍ ഭാഷയില്‍ ദിഓ (Dio), ജാപ്പാനീസ് ഭാഷയില്‍ കമി (Kami), ഫിലിപ്പിനോ ഭാഷയില്‍ ദിയോസ് (Diyos), പോളിഷ് ഭാഷയില്‍ ബൂഖ് (Bóg) എന്നിങ്ങനെ ഏതു ഭാഷയില്‍ പരിശോധിച്ചാലും ദൈവം എന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന ഓരോ പദങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു.

അതായത്, ദൈവത്തെ കുറിക്കാന്‍ ഏതൊരു ഭാഷയ്ക്കും സ്വന്തമായൊരു പദമുണ്ട്. ഒരേയൊരു പദമല്ലാതെ ദൈവം എന്ന അര്‍ത്ഥമുള്ള മറ്റൊരു പദം ഒരു ഭാഷയിലും ഉണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. സംശയമുള്ളവര്‍ക്ക് ഏതു ഭാഷയും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം ഇന്ന് നിലവിലുണ്ട്. ഇസ്ലാമിക ഭീകര രാജ്യമായ തുര്‍ക്കിയിലെ ഔദ്യോഗിക ഭാഷയായ തുര്‍ക്കിഷില്‍പ്പോലും ഒരു പദം മാത്രമേ ദൈവത്തെ കുറിക്കുന്നതായുള്ളു. അത് റ്റാന്‍ര് (Tanri) എന്നാണ്. മലയാളമടക്കം ഏതൊരു ഭാഷയിലേയും അവസ്ഥ ഇതായിരിക്കെ, ബുദ്ധിശാലികളെന്നു സ്വയം അഭിമാനിക്കുന്ന മലയാളികള്‍ ഗുരുതരമായ തെറ്റിദ്ധാരണയിലാണ് ജീവിക്കുന്നത്. എന്തെന്നാല്‍, വിജാതിയര്‍ തങ്ങളുടെ ദേവന്മാരായി പരിഗണിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളുടെ പേരുകള്‍പ്പോലും ദൈവത്തിന്റെ പര്യായപദങ്ങളായി മലയാളികള്‍ തെറ്റിദ്ധരിക്കുന്നു! ദൈവം എന്ന പദത്തിനു പകരമായി ഈശ്വരന്‍ സ്ഥാനംപിടിച്ചത് അങ്ങനെയാണ്! ഈശ്വരനെപ്പോലെതന്നെ ദൈവപദവിയില്‍ അനധികൃതമായി കടന്നുകയറിയ മറ്റൊരു പേരാണ് അല്ലാഹു! ഈ രണ്ടു പേരുകളുടെ യഥാര്‍ത്ഥ ഉടമ ആരാണെന്നു വെളിപ്പെടുത്തുകയെന്ന ദൗത്യമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. അതിനു മുന്‍പായി ഒരുകാര്യംകൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ദൈവം എന്ന് അര്‍ത്ഥമുള്ള ഒരു പദം ഒട്ടുമിക്ക ഭാഷകളിലും ഉണ്ടെന്നു നാം കണ്ടു. ഏതൊരു ഭാഷ പരിശോധിച്ചാലും ദൈവത്തെ കുറിക്കാന്‍ ഒന്നിലധികം പദങ്ങളില്ലെന്നും നാം മനസ്സിലാക്കി. എന്നാല്‍, ദൈവം എന്ന് അര്‍ത്ഥം വരുന്ന ഒരു പദംപോലും ഇല്ലാത്ത ഭാഷയും നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യക്കാരുടെ ദേശിയഭാഷയായ ഹിന്ദിയാണത്. ദൈവം എന്ന് പറയാന്‍ ഏകീകരിക്കപ്പെട്ട ഒരു പദം ഹിന്ദിയില്‍ ഇല്ല! ദൈവത്തെ കുറിക്കാന്‍ ഹിന്ദിയില്‍ ഉപയോഗിക്കുന്നതെല്ലാം ശിവന്‍ എന്ന ദുര്‍മ്മൂര്‍ത്തിയുടെ പേരുകളാണ്! ഈ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയാത്തതുകൊണ്ട് അന്യദേവന്മാരുടെ പേരുകളാല്‍ വഞ്ചിക്കപ്പെടുന്നു.

ഹിന്ദിയില്‍ ദൈവം എന്നു പറയാന്‍ ഉപയോഗിക്കുന്ന പ്രധാന പദം പരമേശ്വര്‍ എന്നാണ്. ഈശ്വര്‍ എന്നും ഹിന്ദിക്കാര്‍ വിളിക്കാറുണ്ട്. ഇവരണ്ടും ശിവന്റെ പര്യായങ്ങളാണ്. ഭഗവാന്‍, ദേവന്‍, സര്‍വ്വേശ്വരന്‍, ജഗദ്ദീശ്വരന്‍ എന്നിവയെല്ലാം ശിവന്റെ പര്യായങ്ങളായതുകൊണ്ടുതന്നെ, ഈ പേരുകളൊന്നും ദൈവത്തെ കുറിക്കാന്‍ പര്യാപ്തമല്ല. ഹിന്ദുക്കള്‍ക്ക് സ്വീകാര്യമായതുകൊണ്ട് ഈ പേരുകളെ ദൈവം എന്ന അര്‍ത്ഥത്തില്‍ മറ്റു മതവിഭാഗക്കാര്‍ പരിഗണിക്കുന്നത് അപകടമാണ്. അതിനാല്‍ത്തന്നെ, ഹിന്ദിഭാഷ സംസാരിക്കുന്ന ക്രൈസ്തവര്‍ തങ്ങളുടെ ദൈവത്തെ വിളിക്കാന്‍ അവിടുത്തെ പേര് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഭഗവാനോ ദേവനോ സര്‍വ്വേശ്വരനോ ജഗദ്ദീശ്വരനോ ഒന്നും ദൈവം എന്ന അര്‍ത്ഥമുള്ള പകരം പദങ്ങളല്ല; മറിച്ച്, ഇവയെല്ലാം പേരുകള്‍ മാത്രമാണ്. ദേവന്‍ എന്നത് ദൈവത്തിന്റെ പകരം വാക്കാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ഈ തെറ്റിദ്ധാരണ മനസ്സിലാക്കണമെങ്കില്‍, ദേവന്‍ എന്ന പേരില്‍ നമ്മുടെ നാട്ടില്‍ അനേകം വ്യക്തികളുള്ളത് ശ്രദ്ധിച്ചാല്‍ മതി. ദേവന്‍ എന്ന് ഹിന്ദുക്കള്‍ തങ്ങളുടെ മക്കള്‍ക്ക് പേരിടുമെങ്കിലും, ദൈവം എന്ന് ഇന്നോളം ആര്‍ക്കും പേരിട്ടതായി നമുക്കറിയില്ല! എന്തുകൊണ്ടാണ് ദൈവം എന്ന് ആര്‍ക്കും ആരും പേരിടാത്തത്? ദൈവം എന്നത് ഒരു പേരല്ലാത്തതുകൊണ്ടുതന്നെയാണ് അത് ആരും തങ്ങളുടെ പേരായി സ്വീകരിക്കാത്തതും മക്കള്‍ക്കു നല്‍കാത്തതും! അല്ലാഹു എന്ന പേരിനെക്കുറിച്ച് പഠിച്ചതിനുശേഷം ഈ വിഷയം വിശദമായിത്തന്നെ നമുക്കു ചര്‍ച്ചചെയ്യാം.

അല്ലാഹു ദൈവമല്ല!

അല്ലാഹു എന്ന പേരിന്റെ അര്‍ത്ഥം ദൈവം എന്നാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകം മനുഷ്യരുണ്ട്. ക്രൈസ്തവരില്‍പ്പോലും അനേകര്‍ ഈ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇവ്വിധം ഒരു പൊതുധാരണ സൃഷ്ടിച്ചെടുക്കാന്‍ ഇസ്ലാമികലോകം എക്കാലത്തും ശ്രദ്ധിച്ചിരുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍പ്പോലും അല്ലാഹുവിന് ശ്രേഷ്ഠപദവി ലഭിച്ചത് അവരുടെ ശ്രമങ്ങള്‍ ഫലംകണ്ടതിന്റെ അടയാളമാണ്. ദൈവത്തെ സൂചിപ്പിക്കുന്ന, അല്ലെങ്കില്‍ ദൈവം എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന അറബിവാക്കാണ്‌ അല്ലാഹു എന്ന് പ്രചരിപ്പിക്കുന്ന ഓരോ ഇസ്ലാംമത വിശ്വാസിയും ദിവസത്തില്‍ അഞ്ചുനേരം ഇത് തിരുത്തിപ്പറയുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! അഞ്ചുനേരം നിസ്ക്കരിക്കുന്നവരെയാണല്ലോ യഥാര്‍ത്ഥ ഇസ്ലാമായി അവര്‍ അംഗീകരിക്കുന്നത്! ഈ അഞ്ചുനേരവും ഇസ്ലാംമത വിശ്വാസി തന്റെ നിസ്ക്കാരത്തില്‍ പറയുന്നത് അല്ലാഹു എന്നത് താന്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേരാണെന്നാണ്. ലാ ഇലാഹ് ഇല്‍ അല്ലാഹ് എന്ന് നിസ്ക്കാരത്തില്‍ ആവര്‍ത്തിക്കുമ്പോള്‍, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് ഇസ്ലാംമത വിശ്വാസി പ്രഖ്യാപിക്കുന്നത്. ഇവിടെ അല്ലാഹ് എന്നത് പേരും ‘ഇലാഹ്’ എന്നത് ദൈവം എന്ന അര്‍ത്ഥമുള്ള പദവുമാണ്! അതായത്, അറബിയില്‍ ദൈവത്തെ കുറിക്കുന്ന പദം ഇലാഹ് എന്നാണെന്നതു വ്യക്തം! മനോവയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് പറയാന്‍ ഇസ്ലാമിനു ധൈര്യമുണ്ടോ? അങ്ങനെയെങ്കില്‍ ഇലാഹ്എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നു പറയുക! ഈ വാക്കിന്റെ അര്‍ത്ഥം പറഞ്ഞാല്‍, അല്ലാഹു എന്നത് തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ പേരാണെന്നു സമ്മതിക്കേണ്ടിവരും. കാരണം, ദൈവത്തെ സൂചിപ്പിക്കാന്‍ അറബിയിലുള്ള ഒരേയൊരു പദം ഇലാഹ്എന്നാണ്!

‘ലാ ഇലാഹ് ഇല്‍ യേഹ്ശുവാ’ എന്നുപറഞ്ഞാല്‍, യേഹ്ശുവാ അല്ലാതെ വേറൊരു ദൈവമില്ല എന്നാണ്! ഇവിടെ യേഹ്ശുവാ എന്നത് ക്രിസ്ത്യാനികളുടെ ദൈവത്തിന്റെ പേരായിരിക്കുന്നതുപോലെ, അല്ലാഹു എന്നത് ഇസ്ലാം ദൈവമായി പരിഗണിക്കുന്ന മൂര്‍ത്തിയുടെ പേരാണ്! അല്ലാഹു എന്നത് ദൈവത്തെ കുറിക്കുന്ന പദമാണെങ്കില്‍, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നു പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? ദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നു പറയുന്നതുപോലെയല്ലേ അത്? ഇവിടെ നാമൊരു കാര്യം തിരിച്ചറിയണം. എന്തെന്നാല്‍, അല്ലാഹു എന്ന പേരിന്റെ ഉടമയെ ദൈവമായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ഓരോ നിസ്ക്കാരവും! അറബിഭാഷയിലുള്ള പ്രാര്‍ത്ഥനയാണ് ഇസ്ലാംമതക്കാരുടെ നിസ്ക്കാരമെന്നു നമുക്കറിയാം. ആ പ്രാര്‍ത്ഥനയില്‍ ഇലാഹ് എന്ന പദം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു പരിശോധിച്ചാല്‍ ഇസ്ലാമിന്റെ കാപട്യം മറനീക്കി പുറത്തുവരും.

ദൈവമില്ല എന്നാണ് ലാ ഇലാഹ് എന്നതിന്റെ അര്‍ത്ഥം! ലാ എന്നത് അറബിയിലെ നിഷേധവാക്കാണ്‌. ഇല്ല എന്നുപറയാന്‍ ഈ വാക്കുപയോഗിക്കുന്നു. അതുപോലെ, ഇല്‍ അല്ലാഹ് എന്നതിന്റെ അര്‍ത്ഥം അല്ലാഹുവല്ലാതെ എന്നാണ്. ലാ, ഇലാഹ് എന്നീ വാക്കുകളോടൊപ്പം ഇല്‍ അല്ലാഹ് എന്നുകൂടി ചേര്‍ക്കുമ്പോള്‍ ഇസ്ലാംമതക്കാര്‍ നിരന്തരം ഉരുവിടുന്ന മന്ത്രമായി! അല്ലാഹുവിനു മാത്രമേ ആരാധനയും മഹത്വവും നല്‍കാന്‍ പാടുള്ളു എന്നതാണ് ഇസ്ലാമിന്റെ നിയമം. അല്ലാഹുവിനെയല്ലാതെ മറ്റാരെയെങ്കിലും ഇലാഹായി പരിഗണിക്കുകയോ ആരാധനയും മഹത്വവും നല്‍കുകയോ ചെയ്‌താല്‍ ശിര്‍ക്ക് ആയിത്തീരുമെന്ന് ഇസ്ലാംമതക്കാര്‍ പറയുന്നു. അല്ലാഹുവല്ലാതെ വേറൊരു ഇലാഹ് ഉണ്ടാകരുത് എന്നതാണ് ഇസ്ലാംമതത്തിന്റെ അടിസ്ഥാനനിയമം! അല്ലാഹു എന്നത് ഒരു പേര് മാത്രമാണെന്നു വ്യക്തമാകാന്‍ ഇതില്‍ക്കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടോ? സംശയമുള്ളവര്‍ക്ക് പരിശോധിച്ച് സ്ഥിരീകരിക്കാനായി രണ്ട് ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നുണ്ട്. അല്ലാഹുവല്ലാതെ എന്നതിനും ദൈവമില്ല എന്നതിനും അറബിയില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കാനാണ് ലിങ്കുകള്‍ കൊടുക്കുന്നത്. ഇവിടെ കൊടുക്കുന്ന വാക്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവയുടെ അറബിപദങ്ങളും ഉച്ചാരണങ്ങളും മനസ്സിലാക്കാന്‍ കഴിയും. ‘ദൈവമില്ല’  ‘അല്ലാഹുവല്ലാതെ

ഇനി നമുക്ക് നമ്മുടെ കാര്യം പരിശോധിക്കാം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പന എന്താണെന്നു നമുക്കറിയാം. അവിടുത്തെ പ്രമാണങ്ങളില്‍ പ്രഥമവും സുപ്രധാനവുമായ പ്രമാണം ഇതാണ്: “അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും”(പുറ: 20; 1-5). ഇതിനു സമാനവും, എന്നാല്‍ നേര്‍വിപരീതവുമായ നിയമമാണ് മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കായി നിര്‍മ്മിച്ചു നല്കിയത്! അതായത്, യാഹ്‌വെ എന്ന സത്യദൈവത്തിനു പകരമായി അല്ലാഹു എന്ന വ്യാജദൈവത്തെ മുഹമ്മദ്‌ പ്രഖ്യാപിച്ചു! ഇവിടെ നാം തിരിച്ചറിയേണ്ടത് പേരിന്റെ പ്രാധാന്യമാണ്. അല്ലാഹു മാത്രമാണ് ദൈവമെന്ന് ഇസ്ലാം വാദിക്കുമ്പോള്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പേര് വെളിപ്പെടുത്തിക്കൊണ്ട്, താനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്ക് ഉണ്ടായിരിക്കരുത് എന്ന് ദൈവജനത്തോടു കല്പിച്ചു! അവിടുന്ന് നടത്തിയ മറ്റൊരു പ്രഖ്യാപനം ശ്രദ്ധിക്കുക: “ഇതാണ്, എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). യാഹ്‌വെ എന്നത് പേരായിരിക്കുന്നതുപോലെ, അല്ലാഹു എന്നതും ഒരു പേരാണ്!

ഇസ്ലാമിക രാജ്യങ്ങളില്‍ പൊതുഭാഷയായി അറബിക് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും പ്രാദേശിക ഭാഷകളുമുണ്ട്. സൊമാലിയക്കാരുടെ പ്രാദേശിക ഭാഷയായ സൊമാലി ഭാഷയില്‍ ദൈവം എന്നതിന് ഇലാഹ് (Ilaah) എന്ന പദമാണ് ഉപയോഗിക്കുന്നത്. സംശയമുള്ളവര്‍ക്ക് സൊമാലി ഭാഷ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം ഇന്ന് നിലവിലുണ്ട്. ഇതില്‍നിന്നെല്ലാം നാം ഒരു വലിയ സത്യം തിരിച്ചറിയണം. എന്തെന്നാല്‍, ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാറ്റിനെയും സത്യദൈവമായി തെറ്റിദ്ധരിക്കരുത്. അതുപോലെതന്നെ, ദൈവം എന്ന അര്‍ത്ഥമുള്ള പദമാണെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ വ്യാജദൈവങ്ങളുടെ പേരുകള്‍ അവറ്റകളുടെ സേവകര്‍ പ്രചരിപ്പിക്കുന്നതിനെതിരെയും ജാഗ്രതപാലിക്കണം. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദൈവങ്ങളും നാഥന്മാരും ഉണ്ടല്ലോ”(1 കോറി: 8; 5). ഒരു ദൈവം മാത്രമേയുള്ളുവെങ്കിലും, എല്ലാവരും വിശ്വസിക്കുന്നത് ആ ദൈവത്തെയല്ല. അതുകൊണ്ടുതന്നെ പൊതുവായ ഒരു ദൈവം എന്ന ആശയത്തിന് അടിസ്ഥാനമില്ല! അപ്പസ്തോലന്‍ തുടര്‍ന്നു പറയുന്നു: “എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനെ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ”(1 കോറി: 8; 6).

ദൈവം എന്ന് അര്‍ത്ഥം വരുന്ന പദമാണെന്ന ധാരണയിലും സത്യദൈവത്തിനുള്ള വിശേഷണം എന്നനിലയിലും ക്രിസ്ത്യാനികള്‍ ഉപയോഗിച്ചുവരുന്ന പല പദങ്ങളും അന്യദേവന്മാരുടെ പേരുകളാണ്. സത്യദൈവത്തെയും വ്യാജദൈവങ്ങളെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം ക്രൈസ്തവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇതു കാരണമായി. ക്രൈസ്തവ ആചാര്യന്മാരുടെ വേഷത്തില്‍ പിശാചിന്റെ സേവകര്‍ നുഴഞ്ഞുകയറിയതും, പരിശുദ്ധാത്മാവില്ലാത്തവര്‍ സഭകളുടെ നേതൃത്വം ഏറ്റെടുത്തതുമാണ് എല്ലാ ദുരന്തങ്ങളുടെയും മൂലകാരണം. അല്ലാഹു എന്ന പേരിനെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍പ്പോലും പ്രതിഷ്ഠിക്കാന്‍ തക്കവിധം മിഥ്യാബോധത്തിലാണ് സഭാചാര്യന്മാര്‍! ഇത് ക്രൈസ്തവരുടെയിടയില്‍ വന്‍ ദുരന്തമാണ് വിതച്ചിട്ടുള്ളത്. എന്തെന്നാല്‍, സഭാചാര്യന്മാരുടെ കുപ്പായമണിഞ്ഞു വിരാജിക്കുന്നവരുടെ ചെയ്തികള്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ഹിതത്തിനും നിയമത്തിനും എതിരാണ്. യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമായ ക്രൈസ്തവസഭകള്‍ക്ക് ദൈവവചനം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). ദൈവമക്കളായ ക്രൈസ്തവര്‍ കീര്‍ത്തിക്കാനോ ക്രൈസ്തവരുടെ നാവില്‍നിന്നു കേള്‍ക്കാനോ പാടില്ലെന്നു ദൈവം കല്പിച്ച പേരുകള്‍ത്തന്നെ അവിടുത്തെ വിളിക്കാനും വിശേഷിപ്പിക്കാനും ഉപയോഗിക്കുന്നത് എത്രത്തോളം അപകടമാണെന്നു നാം തിരിച്ചറിയണം.

അല്ലാഹുവിനെ ദൈവമാക്കി ഉയര്‍ത്തിക്കാട്ടേണ്ടത് ഇസ്ലാംമതക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ബാദ്ധ്യതയാണ്. എന്നാല്‍, ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ക്രൈസ്തവരുടെയിടയില്‍നിന്ന് ആചാര്യന്മാര്‍ ഉയര്‍ന്നുവരുന്നത് ഗൗരവമായി നാം കാണണം. ആഗോളതലത്തില്‍ അല്ലാഹുവിന് ദൈവീകപരിവേഷം നല്‍കാന്‍ ഇസ്ലാമിനോടൊപ്പം തോളോടുതോള്‍ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അധമസംഘം ക്രൈസ്തവസഭകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മതബോധനഗ്രന്ഥങ്ങള്‍ തയ്യാറാക്കുന്നതും ആരാധനാക്രമം ചിട്ടപ്പെടുത്തുന്നതും ഈ സംഘങ്ങളാണ്. ഇന്ന് ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ് എല്ലാ ക്രൈസ്തവസഭകളുടെയും സാങ്കേതിക വിഭാഗം! ദൈവദൂഷണപരമായ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് ലിറ്റര്‍ജിക്കല്‍ സെന്ററുകള്‍ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികള്‍ തിരിച്ചറിയാത്തവിധത്തില്‍ അവരെക്കൊണ്ട് എങ്ങനെ ദൈവദൂഷണം പറയിക്കാം എന്നതാണ് ഇവരുടെ ഗവേഷണവിഷയം! വ്യാജദൈവങ്ങള്‍ക്ക് സത്യദൈവത്തിന്റെ പരിവേഷം നല്‍കുന്നതിനുള്ള ഗവേഷണവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു. സാംസ്കാരിക അനുരൂപണം എന്നപേരില്‍ വിജാതിയ അനുകരണങ്ങള്‍ ആരാധനകളില്‍ സ്ഥാനംപിടിച്ചത് ഇവരുടെ ഗവേഷണഫലമായിട്ടാണ്! എളുപ്പത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ വിശ്വാസികളെ ദൈവദൂഷകരാക്കി മാറ്റുന്നതാണ് ഇവരുടെ രീതി. അല്ലാഹുവിനെ ദൈവമാക്കിയതും അങ്ങനെതന്നെ!

അന്താരാഷ്ട്രതലത്തില്‍ അല്ലാഹുവിനെയാണ് ഇവര്‍ പ്രൊമോട്ട് ചെയ്യുന്നതെങ്കില്‍, ഇന്ത്യയില്‍ ഇവറ്റകള്‍ ഏറ്റെടുത്തിരിക്കുന്നത് ശിവന്‍ എന്ന പൈശാചികമൂര്‍ത്തിയെയാണ്! ഇന്ത്യയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഈ പൈശാചികമൂര്‍ത്തിയെ ആഗോളതലത്തിലെത്തിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് ഇല്ല്യുമിനാറ്റികള്‍ ഐക്യരാഷ്ട്രസഭയുടെ മറവില്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യോഗയുടെ പ്രചാരണം അതിന്റെ ഭാഗമാണ്. കൊറോണയെ പ്രതിരോധിക്കാന്‍പോലും യോഗയ്ക്ക് ആകുമെന്ന് ലോകാരാഗ്യസംഘടനയുടെ വിഡ്ഢിയായ മേധാവി ജല്പിച്ചത് നാം കേട്ടു. ഹിന്ദുമതം ഉണ്ടാക്കിയവര്‍ക്ക് അതിനെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ആ ഉത്തരവാദിത്വമാണ് ഇല്ല്യുമിനാറ്റി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ്-ഈസ്റ്റിന്ത്യാ കമ്പനിയുടെ നാനൂറു വര്‍ഷത്തെ ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി രൂപീകരിക്കപ്പെട്ട മതമാണ്‌ ഹിന്ദുമതം. കമ്പനിക്ക് ഈ കരാര്‍ നല്‍കിയത് ഇല്ല്യുമിനാറ്റിയുടെ ആസ്ഥാനമന്ദിരമായ ബെക്കിങ് ഹാം കൊട്ടാരത്തില്‍നിന്നാണ്. ഈ കൊട്ടാരത്തില്‍ത്തന്നെയാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ആസൂത്രണം ചെയ്തതും. കത്തോലിക്കാസഭയെ നശിപ്പിക്കുകയെന്നതായിരുന്നു ഈ യുദ്ധങ്ങളുടെ അടിസ്ഥാനലക്ഷ്യം. ഇന്ത്യയില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയിരുന്ന പോര്‍ട്ടുഗീസുകാരെ തുരത്തിയതും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഒത്താശയോടെയാണ്. ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ ഒന്നാക്കിയതുപോലെ, ചിതറിക്കിടന്നിരുന്ന വിഗ്രഹാരാധകരെ ഒരുമിപ്പിച്ച് ഹിന്ദുമതത്തിന് ഇവര്‍ രൂപംകൊടുക്കുകയും ചെയ്തു. കൃത്യമായിപ്പറഞ്ഞാല്‍, ആംഗ്ലിക്കന്‍ സഭയും ബ്രിട്ടീഷ് രാജകുടുംബവുമാണ് ഹിന്ദുമതത്തിന്റെ സ്ഥാപകര്‍. ഈ സത്യം അറിയണമെങ്കില്‍, തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനവും ആനിബെസന്റിന്റെ ചരിത്രവും സൂക്ഷ്മമായി പഠിച്ചാല്‍ മതി. ഈ വിഷയത്തിലേക്ക് പ്രവേശിച്ചാല്‍ മുഖ്യവിഷയത്തില്‍നിന്നു വഴിമാറുമെന്നതിനാല്‍ ഇവിടംകൊണ്ട് നിര്‍ത്തുന്നു. ഈശ്വരന്‍എന്ന വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. 

ശിവന്റെ പേരിന്റെ പര്യായങ്ങളാണ് പല ഇന്ത്യന്‍ ഭാഷകളിലും ദൈവത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ചില ഇന്ത്യന്‍ ഭാഷകളില്‍ ദൈവം എന്ന അര്‍ത്ഥമുള്ള പദമില്ല എന്നതാണു യാഥാര്‍ത്ഥ്യം. അവിടെയെല്ലാം ശിവന്റെ പര്യായങ്ങള്‍ സ്ഥാനംപിടിച്ചു. മറാത്തിയില്‍ ദേവ് എന്നും ഗുജറാത്തിഭാഷയില്‍ ഭഗവാന്‍ എന്നും ഹിന്ദിയില്‍ പരമേശ്വര്‍ എന്നും ദൈവത്തെ വിളിക്കുമ്പോള്‍, അവയെല്ലാം ദൈവം എന്ന അര്‍ത്ഥമുള്ള വാക്കുകളാണെന്നു പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍, പരമേശ്വര്‍, ഭഗവാന്‍, ദേവ് എന്നിവയെല്ലാം ശിവന്‍ എന്ന പേരിന്റെ പര്യായങ്ങളാണ്. അല്ലാഹുവിനെ ദൈവമാക്കാന്‍ പ്രയോഗിച്ച കൗശലം തന്നെയാണ് ശിവന്റെ കാര്യത്തിലും പ്രയോഗിച്ചിരിക്കുന്നത്. തമിഴിലും ഈ പൈശാചികത സ്ഥാനംപിടിച്ചിട്ടുണ്ട്. ആണ്ടവന്‍, ഇരൈവന്‍ എന്നിവ ദൈവത്തെ കുറിക്കുന്ന പദങ്ങളായി പരിഗണിക്കാമെന്നിരിക്കെ, കടവുള്‍ എന്ന ശിവനാമമാണ് അധികംപേരും വിളിക്കുന്നത്. തമിഴ് സംസാരിക്കുന്ന ക്രൈസ്തവരും ശിവന്റെ പേരിനെ ദൈവം എന്ന അര്‍ത്ഥമുള്ള പദമായി അംഗീകരിച്ചിരിക്കുന്ന ദുരവസ്ഥയിലാണ്. ശിവന്റെ പര്യായനാമങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കുമ്പോള്‍, ഇന്ത്യയിലെ ക്രൈസ്തവര്‍പ്പോലും പിശാചിന്റെ സ്തുതിപാടകരായി അധഃപതിച്ചു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാകും. ഇന്ത്യയില്‍ എന്തുകൊണ്ട് ക്രിസ്തീയത വളര്‍ന്നില്ല എന്ന ചോദ്യത്തിനുള്ള ഒരുത്തരം ഹിന്ദിഭാഷയാണെങ്കില്‍, പിശാചുക്കളുടെ പേരുകളില്‍ സത്യദൈവത്തെ വിളിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു എന്നതാണ് മറ്റൊരുത്തരം! പരമേശ്വരന്‍ എന്ന് നിലവിളിച്ചാല്‍ തങ്ങളെ സംരക്ഷിക്കാന്‍ ശിവന്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്കു സാധിക്കാത്തിടത്തോളം ഇന്ത്യയിലെ ക്രൈസ്തവസമൂഹം അരക്ഷിതാവസ്ഥയില്‍തന്നെ തുടരും! എന്തെന്നാല്‍, ക്രിസ്തീയതയുടെ ഉന്മൂലനമാണ് പരമേശ്വരന്റെ ലക്‌ഷ്യം! 

‘ഈശ്വരന്‍’ ദൈവമല്ല, ശിവനാണ്!

ശിവന്‍ എന്ന ഹൈന്ദവമൂര്‍ത്തിയുടെ അനേകം പര്യായങ്ങളില്‍ ഒന്നാണ് ഈശ്വരന്‍! ഹിന്ദുക്കള്‍ ശിവനെ ദൈവമാക്കി വച്ചിരിക്കുന്നതുകൊണ്ട് ഈശ്വരന്‍ എന്ന പേരിനെ ദൈവം എന്ന പദവിയെ സൂചിപ്പിക്കുന്ന പദമായി അവര്‍ കരുതുകയും, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പള്ളിക്കൂടം മുതല്‍ പാര്‍ലമെന്റ് മന്ദിരം വരെ കടന്നുകയറി ആധിപത്യം സ്ഥാപിക്കാന്‍ ശിവന്റെ പര്യായങ്ങള്‍ക്കു സാധിച്ചുവെങ്കില്‍, അതിനുപിന്നില്‍ പിശാച് അവന്റെ സേവകരിലൂടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനമുണ്ട്. ഭാഷകളെ പരിഷ്ക്കരിക്കുന്നതില്‍പ്പോലും സാത്താന്റെ വ്യക്തമായ ഇടപെടല്‍ ദര്‍ശിക്കാന്‍ കഴിയും. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകള്‍ക്കും ലിപികള്‍ ഉണ്ടാക്കിയതും നിഘണ്ടു തയ്യാറാക്കിയതും ഇല്ല്യുമിനാറ്റികള്‍ ആണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ്, ഇന്ത്യന്‍ ഭാഷകളില്‍ സാത്താന്‍ നടത്തിയ ഇടപെടല്‍ വ്യക്തമാകുകയുള്ളു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി എന്ന ഇല്ല്യുമിനാറ്റി പ്രസ്ഥാനത്തിന്റെ കരസ്പര്‍ശമേല്‍ക്കാത്ത ഒരു ഭാഷപോലും ഇന്ത്യന്‍ ഭാഷകളിലില്ല. സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും രൂപത്തില്‍ മാത്രമല്ല, സുവിശേഷത്തിന്റെ മറവില്‍പ്പോലും ഇല്ല്യുമിനാറ്റികള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഇടപെട്ടു. ദൈവം എന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന ഒരു പദം ഹിന്ദിഭാഷയില്‍ ഇല്ലാത്തതിന്റെ കാരണവും ഈ ഇടപെടലാണ്. ഇന്ത്യയിലെ മറ്റു ഭാഷകളിലാകട്ടെ, ദൈവത്തെ സൂചിപ്പിക്കുന്ന യഥാര്‍ത്ഥ വാക്കിനെ അപ്രസക്തമാക്കിക്കൊണ്ട് ശിവന്റെ പര്യായങ്ങള്‍ തത്സ്ഥാനം കയ്യടക്കി! ശിവന്റെ മറ്റൊരു പേരായ ഈശ്വരനാണ് മലയാളത്തിന്റെ ദുരന്തമായി പ്രതിഷ്ഠിക്കപ്പെട്ടത്. അല്ലാഹു എന്ന പേരിനെ ദൈവം എന്നര്‍ത്ഥമുള്ള അറബിപദമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്ലാംമത വിശ്വാസികള്‍ ശ്രമിക്കുന്നതുപോലെ തന്നെയാണിത്.

ഇന്ത്യന്‍ ഭാഷകള്‍ക്ക് ലിപികളും വ്യാകരണങ്ങളും നിഘണ്ടുക്കളും സമ്മാനിച്ചത് ക്രിസ്ത്യന്‍ മിഷണറിമാര്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തമസ്ക്കരിക്കാന്‍ വ്യാജചരിത്രങ്ങള്‍ രചിക്കുന്ന തിരക്കിലാണ് സാംസ്ക്കാരിക രംഗത്തെ തസ്ക്കരവീരന്മാര്‍! ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെയും ബെഞ്ചമിന്‍ ബെയ്‌ലിയെയും അര്‍ണോസ് പാതിരിയെയും സൗകര്യപൂര്‍വ്വം മാറ്റിനിര്‍ത്തിക്കൊണ്ട് എഴുത്തച്ഛന്‍ എന്നൊരു കഥാപാത്രത്തെ മലയാളഭാഷയുടെ പിതാവാക്കിയ പിതൃശൂന്യരുടെ നാടാണല്ലോ കേരളം! പരശുരാമനും മഴുവുംപോലെയാണ് എഴുത്തച്ഛന്‍ എന്ന കഥാപാത്രവും! ഇത്തരം വ്യാജചരിത്രങ്ങള്‍ രചിച്ചുകൊണ്ട് മണ്ണിട്ടുമൂടാന്‍ ശ്രമിക്കുന്നത് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പോ ശിലായുഗത്തിലോ നടന്ന സംഭവങ്ങളെയല്ല; മറിച്ച്, മുന്നൂറുവര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന സത്യങ്ങളെയാണ്‌! മലയാളഭാഷയുടെ മാത്രം കാര്യമായി ഇതിനെ ആരും ചുരുക്കിക്കാണരുത്. ഇന്ത്യയില്‍ ഇന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ഭാഷകളുടെയും പിതാക്കന്മാര്‍ ക്രൈസ്തവ മിഷണറിമാരാണ്. വാമൊഴി ഭാഷകളെ വരമൊഴിയാക്കിയതും വ്യാകരണവും നിഘണ്ടുവും രചിച്ചതും മാത്രമല്ല, ഈ ഭാഷകളിലെല്ലാം ആദ്യമായി പത്രങ്ങള്‍ അച്ചടിച്ചതും വിദേശിയരായ ക്രൈസ്തവ മിഷണറിമാരായിരുന്നു. 150 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹിന്ദിഭാഷ ഉണ്ടായിരുന്നില്ല എന്ന ചരിത്രസത്യത്തെ നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?

വാമൊഴിയായി മാത്രം ഉപയോഗിച്ചിരുന്ന 12 പ്രാദേശികഭാഷകളെ സമന്വയിപ്പിച്ച് വരമൊഴിയും വ്യാകരണവും നല്‍കി 1880-ല്‍ സൃഷ്ടിച്ച ഭാഷയാണ്‌ ഹിന്ദി! ക്രൈസ്തവ മിഷണറിമാരെ പുലഭ്യം പറയാന്‍ സംഘപരിവാരങ്ങള്‍ ഇന്ന് കൂടുതലായും ആശ്രയിക്കുന്നത് ഹിന്ദിഭാഷയാണെന്നു നമുക്കറിയാം. തങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ പിതാക്കന്മാരെയാണ് തങ്ങള്‍ പുലഭ്യം പറയുന്നതെന്ന് അവര്‍ അറിയുന്നില്ല! 1819 -ല്‍ ഗുജറാത്തി ഭാഷയ്ക്ക് വ്യാകരണവും 1820 -ല്‍ നിഘണ്ടുവും തയ്യാറാക്കിയത് ക്രൈസ്തവ മിഷണറിമാര്‍ തന്നെയാണ്. ഈ സത്യങ്ങളെയെല്ലാം മറച്ചുവച്ചുകൊണ്ടാണ് ഇന്ന് ചരിത്രങ്ങള്‍ രചിക്കുന്നത്! എന്നാല്‍, സത്യം അന്വേഷിക്കുന്നവര്‍ക്കു മുന്നില്‍ അത് മറനീക്കി പുറത്തുവരും! അതായത്, ചരിത്രവിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ കഴിയുന്നതുപോലെ സത്യാന്വേഷികളെ വഞ്ചിക്കാന്‍ കഴിയില്ല! 

ഇന്ത്യന്‍ ഭാഷകളെ സംബന്ധിക്കുന്ന ചരിത്രസത്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്തെന്നാല്‍, വ്യാജചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന നന്ദികെട്ട സമൂഹത്തിന്റെ അല്പത്വം അങ്ങനെതന്നെ തുടരട്ടെ! ശ്രേഷ്ഠമായതിന്റെയെല്ലാം പിതൃത്വം ഏറ്റെടുക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെ രംഗത്തിറങ്ങുന്ന സനാതന കോമാളികള്‍ക്കുള്ള മറുപടി അവര്‍തന്നെയാണ്! ഇന്ത്യന്‍ ഭാഷകളെക്കുറിച്ച് ഇത്രയും പറഞ്ഞുവച്ചത് പിതൃത്വം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല; മറിച്ച്, ക്രൈസ്തവ മിഷണറിമാരുടെയിടയില്‍ നുഴഞ്ഞുകയറിയ ഇല്ല്യുമിനാറ്റികള്‍ ഇന്ത്യന്‍ ഭാഷകളില്‍ നടത്തിയ കൈകടത്തലുകള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ്. ദൈവം എന്ന വാക്കിനുപകരം ഇവര്‍ പിശാചുക്കളുടെ പേരുകള്‍ പ്രതിഷ്ഠിച്ചതിലൂടെ, പിശാചുക്കള്‍ ദൈവമെന്നു വിളിക്കപ്പെട്ടു! ഹിന്ദിയിലെ പരമേശ്വറും തമിഴിലെ കടവുളും മലയാളത്തിലെ ഈശ്വരനും ശിവന്റെ പര്യായങ്ങള്‍ ആണെന്ന യാഥാര്‍ത്ഥ്യം ക്രൈസ്തവര്‍ക്കുപോലും അറിയില്ല! ദൈവം എന്ന അര്‍ത്ഥം വരുന്ന ഒരു പദംപോലും ഹിന്ദിയില്‍ ഇല്ലെന്നു മാത്രമല്ല, ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ പദങ്ങളും ശിവന്റെ പര്യായങ്ങളുമാണ്. ഹിന്ദിഭാഷയുടെ ഏറ്റവും വലിയ ദുരന്തവും അതുതന്നെ! എന്നാല്‍, ഇരൈവന്‍ എന്ന പദമുണ്ടായിരിക്കെ, അതിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ശിവന്റെ മറ്റൊരു പേരായ കടവുള്‍ തമിഴില്‍ സ്ഥാനംപിടിച്ചതെന്നു നാം കണ്ടു. മലയാളത്തിലെ അവസ്ഥയാണ് ഇതിനേക്കാളെല്ലാം ദാരുണം! ആയതിനാല്‍, സത്യം അറിയാനും സ്വതന്ത്രരാകാനും ആഗ്രഹിക്കുന്നവര്‍ക്കായി മനോവ ഇവിടെ സത്യം വെളിപ്പെടുത്തുകയാണ്! ഇന്ത്യയിലെ ക്രൈസ്തവരെ മിഥ്യാബോധത്തിന്റെ തടവറയില്‍ ബന്ദികളാക്കിയ പൈശാചികപേരുകള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ? അവയെല്ലാം ശിവന്റെ പര്യായങ്ങളാണ്. അവ ഓരോന്നും ഇവിടെ കുറിക്കുമ്പോള്‍, ഇന്ത്യയില്‍ എന്തുകൊണ്ട് ക്രിസ്തീയത വേരുപിടിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും നമുക്കു ലഭിക്കും!

ശിവനാമങ്ങള്‍ ഏതൊക്കെ?

ഇന്ത്യയിലെ ക്രൈസ്തവര്‍ തങ്ങളുടെ ദൈവത്തിനു ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പേരുകളില്‍ തൊണ്ണൂറ്റൊന്‍പത് ശതമാനവും ശിവന്റെ പേരും നാമവിശേഷണങ്ങളുമാണ്. ഇതിന്റെ ഗൗരവം തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ! എന്നാല്‍, മനഃപൂര്‍വ്വം ഈ തെറ്റില്‍ തുടരുന്ന പൈശാചികശക്തികളും സഭയുടെ ഉന്നതശ്രേണികളില്‍ വിരാജിക്കുന്നുണ്ട്. ഇങ്ങനെയുള്ള പൈശാചികശക്തികളുടെ അടിമകളായി ജീവിക്കുന്ന ക്രൈസ്തവപേരുധാരികള്‍ ഒരിക്കലും തിരുത്താന്‍ തയ്യാറാകില്ല. എന്തെന്നാല്‍, ഇക്കൂട്ടര്‍ക്ക് ക്രിസ്തുവിനോടുള്ളതിനേക്കാള്‍ വിധേയത്വം തങ്ങളെ അടിമകളാക്കിയ ട്രോജന്‍ കുതിരകളോടാണ്. ട്രോജന്‍ കുതിരകള്‍ തങ്ങളുടെ അടിമകളെ പഠിപ്പിക്കുന്നത് യഥാര്‍ത്ഥ ക്രിസ്തുവിനെയല്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം തിരിച്ചറിയേണ്ടത്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കിയെടുത്ത ക്രിസ്തുവിനെ ഇവര്‍ പഠിപ്പിക്കുന്നു. കേപ്ഫായും പൗലോസുമൊക്കെ പ്രസംഗിച്ചത് ആദിയും അന്തവുമായ, ആല്‍ഫയും ഒമേഗയുമായ മാറ്റമില്ലാത്ത ക്രിസ്തുവിനെയാണെങ്കില്‍, ഇവര്‍ പഠിപ്പിക്കുന്നത് കാലത്തിനനുസരിച്ച് കോലവും ശൈലിയും മാറുന്ന ക്രിസ്തുവിനെയാണ്. അതിനാല്‍ത്തന്നെ, ഇവര്‍ പ്രസംഗിക്കുന്നത് കേപ്ഫായും പൗലോസും പ്രസംഗിച്ച ക്രിസ്തുവിനെയല്ല! കേപ്ഫാ പ്രസംഗിച്ച ക്രിസ്തുവിന്റെ പേര് യേഹ്ശുവാ എന്നാണ്! സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിക്കപ്പെട്ട ഈ പേര് എന്നും അങ്ങനെതന്നെ നിലനില്‍ക്കും. നമുക്കു വിഷയത്തിലേക്കു വരാം.

ശിവന്റെ പര്യായങ്ങള്‍ ഇവിടെ കുറിക്കുമ്പോള്‍, അവയില്‍ ഏതെല്ലാമാണ് ക്രൈസ്തവര്‍ ഏറ്റെടുത്തിരിക്കുന്നതെന്നു ഗൗരവത്തോടെ ചിന്തിക്കുകയും തിരുത്തുകയും വേണം. അജ്ഞതമൂലമാണ് പൈശാചികതയെ തോളിലേറ്റിയതെന്ന ന്യായീകരണത്തിന്റെ പ്രാബല്യം ഇന്നലെവരെ മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. മനോവ ഇതാ, നിങ്ങള്‍ക്കു മുന്‍പില്‍ സത്യം വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ വിഷയത്തിലുള്ള അജ്ഞതയുടെ കാലഘട്ടം ഇന്ന് അവസാനിച്ചു. ഒരു ന്യായീകരണവും ഇനി വിലപ്പോകില്ല. ആയതിനാല്‍, ശിവന്റെ മറ്റു പേരുകള്‍ ഓരോന്നും ശ്രദ്ധിച്ചു കേള്‍ക്കുക: ശിവന്‍(മഹാദേവന്‍) പരബ്രഹ്മം, ബ്രഹ്മം, ദേവന്‍, മഹാദേവന്‍, ആദിദേവന്‍, ദേവാദിദേവന്‍, തേവര്‍, ഭഗവാന്‍, ആദിശിവന്‍, പരമശിവന്‍, സദാശിവന്‍, പരമേശ്വരന്‍, മഹേശ്വരന്‍, മഹാകാലേശ്വരന്‍, ഓംകാരേശ്വരന്‍, ജഗദ്ദീശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍, ശരഭേശ്വരന്‍, ദുര്‍ഗേശ്വരന്‍, ഗൗരീശ്വരന്‍, ഭുവനേശ്വരന്‍, ഘൃഷ്നേശ്വരന്‍, നാഗേശ്വരന്‍, ത്രയംബകേശ്വരന്‍, മീനാക്ഷി സുന്ദരേശ്വരന്‍, ലളിത ശിവകമേശ്വരന്‍, സര്‍വ്വേശ്വരന്‍, ഈശ്വരന്‍, ഈശന്‍, മഹേശന്‍, ഓംകാരം, കടവുള്‍, ബോലേനാഥ്, ശിവലിംഗസ്വരൂപം, പാര്‍വ്വതി പരമേശ്വരന്‍ (ലോകമാതാപിതാക്കള്‍), ജഗത്‌ നാഥന്‍, വിശ്വനാഥന്‍, സോമനാഥന്‍, അംബികാനാഥന്‍, കൈലാസനാഥന്‍, കേദാര്‍നാഥന്‍, വൈദ്യനാഥന്‍, ജഗത് പിതാവ്, ഭീമശങ്കരന്‍, പഞ്ചവക്ത്രന്‍, മല്ലികാര്‍ജ്ജുന, രാമനാഥസ്വാമി, ലിംഗരാജന്‍, ഗംഗാധരന്‍, വിരൂപാക്ഷന്‍, വിഷ്ണുവല്ലഭന്‍, മൃത്യുഞ്ജയന്‍, മഹര്‍ഷി, മഹാദന്തന്‍, മഹായോഗി, പരമാത്മാവ്, ജ്യോതിര്‍ലിംഗ മൂര്‍ത്തി, നവഗ്രഹ മൂര്‍ത്തി, അഷ്ടമൂര്‍ത്തി (ശര്‍വ്വന്‍, ഭവന്‍, പശുപതി, ഈശാന, ഭീമാ, രുദ്രന്‍, മഹാദേവന്‍, ഉഗ്രന്‍) എന്നിവയെല്ലാം ശിവന്റെ അനേകം പേരുകളില്‍ ചിലതാണ്.

സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ഈ പേരുകള്‍ക്കിടയിലുണ്ട്. ബ്രഹ്മം, പരബ്രഹ്മം, വിഷ്ണുവല്ലഭന്‍, ദേവാദിദേവന്‍, ജഗത് നാഥന്‍, പരമാത്മാവ്‌, ജഗത് പിതാവ്, സര്‍വ്വേശ്വരന്‍ എന്നീ പേരുകളിലൂടെ ഹിന്ദുമതത്തില്‍ ശിവന്റെ സ്ഥാനം എന്താണെന്നു വ്യക്തമാകുന്നു. ത്രിമൂര്‍ത്തികളെന്നു ഹിന്ദുക്കള്‍ പറയുന്ന ബ്രഹ്മാവും വിഷ്ണുവും മഹേശനും ശിവന്‍ തന്നെയാണ്. ബ്രഹ്മം എന്നും വിഷ്ണുവല്ലഭനെന്നും മഹേശനെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍ത്തന്നെ! ഈ ശിവന്റെ തലയില്‍ ചൂടിയിരിക്കുന്ന ചന്ദ്രക്കലയും അല്ലാഹുവിന്റെ ചന്ദ്രക്കലയും തമ്മില്‍ ചേര്‍ത്തുവച്ച് മനസ്സിലാക്കുമ്പോള്‍, അപ്പസ്തോലനായ പൗലോസിലൂടെ ക്രിസ്തു വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിന്റെ പൂര്‍ണ്ണത നമുക്കു ഗ്രഹിക്കാന്‍ സാധിക്കും. ഇതാണ് ആ വെളിപ്പെടുത്തല്‍: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു ഭൂതഗണങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ ഭൂതഗണങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം യേഹ്ശുവായുടെ പാനപാത്രവും ഭൂതഗണങ്ങളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. യേഹ്ശുവായുടെ മേശയിലും ഭൂതഗണങ്ങളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. യേഹ്ശുവായില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?”(1 കോറി: 10; 20- 22). ഭൂതങ്ങളുടെ പേരില്‍ അറിയപ്പെടേണ്ടവനാണോ നമ്മുടെ ദൈവമെന്ന് ഓരോരുത്തരും ചിന്തിക്കുക! എത്രമാത്രം ഗുരുതരമായ പാപത്തിലാണ് ഇന്ത്യയിലെ ക്രൈസ്തവരെന്ന് അപ്പോള്‍ മനസ്സിലാകും.

ഈശ്വരന്‍ ദൈവമല്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഈശ്വരി! ഈശ്വരന്റെ പത്നി എന്നാണ് ഈശ്വരിയുടെ അര്‍ത്ഥം. അതായത്, ശിവന്റെ പത്നിയായ പാര്‍വ്വതിയുടെ വേറൊരു പേരാണ് ഈശ്വരി! ദൈവത്തിന് ഏതായാലും പത്നിയില്ലെന്ന് നമുക്കറിയാം. ഭാര്യമാത്രമല്ല, പിതാവോ മാതാവോ വംശാവലിയോ ദൈവത്തിനില്ലെന്ന് വ്യക്തമായി മനസ്സിലാക്കിയവരുടെ സമൂഹമാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍! അതുപോലെതന്നെ, മഹേശ്വരന്‍ എന്നത് ശിവന്റെ മറ്റൊരു പേരാണെങ്കില്‍, മഹേശ്വരി പാര്‍വ്വതിയുടെ മറ്റൊരു പേരാണ്! ശിവന് മഹാദേവന്‍ എന്നൊരു പേരുള്ളതുപോലെ പാര്‍വ്വതിക്ക് മഹാദേവി എന്നും പേരുണ്ട്. അതുപോലെ, ശിവന് ഈശന്‍ എന്നും പാര്‍വ്വതിക്ക് ഈശ എന്നും പേരുണ്ട്.ഈശന്‍ തന്നെയാണ് കല്‍ദായരുടെ ഈശോ! ഈ വിഷയമാണ് തുടര്‍ന്നു നാം മനസ്സിലാക്കാന്‍ പോകുന്നത്.

ഈശന്‍ - ഈശോ - ഈസാ

ഈ മൂന്നു പേരുകളും ഒരുവന്റെ തന്നെയാണ്! അതായത്, ഈശോഎന്നത് ഒരു പേരല്ല; മറിച്ച്, ഈശനെ വിളിക്കുമ്പോള്‍ പുറപ്പെടുന്ന ശബ്ദമാണ്. മലയാളികളുടെയിടയില്‍ മാത്രമായി ഇങ്ങനെയൊരു പേരുണ്ടായതും അതുകൊണ്ടുതന്നെ! മലയാളികള്‍ ഒരു വ്യക്തിയെ വിളിക്കുന്നത് എങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന പേരിന്റെ ഉടമയെ വിളിക്കുമ്പോള്‍ ചില്ലക്ഷരത്തോടൊപ്പം ഒരു സ്വരാക്ഷരംകൂടി ചേര്‍ക്കപ്പെടുകയോ, ചില്ലക്ഷരം ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു. ന്‍, ണ്‍, ള്‍, ല്‍, ര്‍, എന്നീ ചില്ലക്ഷരങ്ങളില്‍ അവസാനിക്കുന്ന പേരുകള്‍ക്കാണ് ഈ പ്രത്യേകതയുള്ളത്. ‘ന്‍ എന്ന ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന പേരുള്ള ഒരുവനെ വിളിക്കാന്‍, ന്‍എന്ന ചില്ലക്ഷരത്തോട് ‘ഏ’ എന്ന സ്വരാക്ഷരം ചേര്‍ക്കുകയോ, ന്‍എന്ന ചില്ലക്ഷരം പൂര്‍ണ്ണമായും ഉപേക്ഷിച്ച് തൊട്ടുമുന്‍പിലെ അക്ഷരത്തോട് ആ, ഏ, ഓ എന്നീ ദീര്‍ഘ സ്വരാക്ഷരങ്ങളില്‍ ഏതെങ്കിലും ചേര്‍ക്കുകയോ ചെയ്യുന്നു. ഈ രണ്ടു മാറ്റങ്ങളെയും ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ന്‍എന്ന ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന ഒരു പേരാണ് റോബിന്‍. ഈ പേരിന്റെ ഉടമയെ മലയാളികള്‍ വിളിക്കുന്നത് റോബിനേഎന്നായിരിക്കും. ന്‍എന്ന ചില്ലക്ഷരത്തോടൊപ്പം എന്ന ദീര്‍ഘ സ്വരാക്ഷരംകൂടി ചേര്‍ക്കപ്പെട്ടു. ജാസ്മിന്‍, വിപിന്‍ എന്നീ പേരുകള്‍ വിളിക്കുമ്പോഴും ഈ മാറ്റം സംഭവിക്കുന്നുണ്ട്. വേറെയും അനേകം പേരുകളുണ്ടെങ്കിലും അവയൊന്നും ഇവിടെ കുറിക്കുന്നില്ല. ല്‍ എന്ന ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന പേരുകളിലും ഈ മാറ്റം നമുക്കു മനസ്സിലാക്കാന്‍ കഴിയും. ‘അമല്‍ എന്ന പേരിന്റെ ഉടമയെ അമലേഎന്നാണ് മലയാളികള്‍ വിളിക്കുന്നത്. ‘പോള്‍ എന്ന പേരിന്റെ ഉടമയെ പോളേ എന്നും വിളിക്കുന്നു. മോന്‍, മോള്‍ എന്നിവ ചേര്‍ത്തുള്ള പേരുകളിലും ഈ മാറ്റം ആവശ്യമാണ്‌. ‘ജോണ്‍ എന്ന വ്യക്തിയെ ‘ജോണേ’ എന്ന് വിളിക്കുന്നതും ഈ മാറ്റം സംഭവിക്കുന്നതുകൊണ്ടാണ്. അതുപോലെതന്നെ, കുമാര്‍ എന്നയാളെ കുമാറേ എന്ന് വിളിക്കുന്നു. എന്നാല്‍, കുമാരന്‍ എന്നാണ് ഒരുവന്റെ പേരെങ്കില്‍, അവനെ സംബോധനചെയ്യുമ്പോള്‍ അവന്റെ പേരില്‍ നിന്ന് ന്‍ എന്ന ചില്ലക്ഷരം ഒഴിവാക്കപ്പെടും. അവനെ കുമാരാ എന്നോ കുമാരോ എന്നോ ആയിരിക്കും വിളിക്കുന്നത്. ദിനേശന്‍, രാഘവന്‍, വേലായുധന്‍ തുടങ്ങിയ പേരുകളിലെല്ലാം ഈ മാറ്റം അവിവാര്യമാണ്.

അതായത്, ചില പേരുകളില്‍ സംബോധനചെയ്യുമ്പോള്‍, അവസാനത്തെ ചില്ലക്ഷരം ഒഴിവാക്കപ്പെടുകയും, തൊട്ടുമുന്‍പത്തെ അക്ഷരത്തില്‍ ദീര്‍ഘ സ്വരാക്ഷരം ചേര്‍ക്കപ്പെടുകയും വേണം. അങ്ങനെയുള്ള ചില പേരുകള്‍ക്കൂടി ഉദാഹരണത്തിനായി പരിശോധിക്കാം. ‘സോമന്‍ എന്ന പേരിന്റെ ഉടമയെ വിളിക്കുന്നത് സോമാ എന്നല്ലേ? ബാലന്‍ എന്ന പേരുള്ള വ്യക്തിയെ ബാലാ എന്നും വിളിക്കുന്നു. ‘വിജയന്‍ വിളിക്കപ്പെടുന്നത് വിജയാ എന്നായിരിക്കും. ‘ എന്ന ദീര്‍ഘ സ്വരാക്ഷരമാണ് ഈ പേരുകളിലെല്ലാം ചേര്‍ക്കപ്പെട്ടത്. എന്നാല്‍, ഇങ്ങനെയുള്ള പേരുകളില്‍ എന്ന ദീര്‍ഘ സ്വരാക്ഷരത്തിനു പകരം എന്ന ദീര്‍ഘ സ്വരാക്ഷരം ചേര്‍ത്താലും സംബോധനയാകും. ബാലോ, സോമോ, വിജയോ എന്നൊക്കെ വിളിക്കുന്നത് മലയാളികളുടെ രീതിയാണ്. വിളിക്കപ്പെടുമ്പോള്‍ പേരുകളില്‍ വരുന്ന മാറ്റമാണ് ഇവിടെയെല്ലാം നാം കണ്ടത്! ഇത് മലയാളികളുടെ മാത്രം പ്രത്യേകതയാണ്!

ഇനി നമുക്ക് ഈശോ എന്ന പേര് എങ്ങനെയുണ്ടായെന്നു പരിശോധിക്കാം. ‘ശിവന്‍ എന്ന പേരുകാരനെ ശിവാ എന്നോ ശിവോ എന്നോ വിളിക്കുന്നതുപോലെ, ഈശന്‍ എന്ന പേരുകാരനെ ഈശാ എന്നോ ഈശോ എന്നോ വിളിക്കാം. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്തെന്നാല്‍, ശിവന്റെ പല പേരുകളില്‍ ഒന്നായ ഈശന്‍ എന്ന പേര് വിളിക്കുമ്പോള്‍, ഈശോ എന്ന് മാത്രമേ വിളിക്കാന്‍ കഴിയുകയുള്ളു. കാരണം, ഈശാ എന്നത് പാര്‍വ്വതിയുടെ മറ്റൊരു പേരാണ്. ഈശാ എന്നുവിളിച്ചാല്‍ പാര്‍വ്വതി വിളികേള്‍ക്കും എന്നതുകൊണ്ട് ഈശനെ ഈശോ എന്ന് മാത്രമേ വിളിക്കാന്‍ കഴിയുകയുള്ളു. അതായത്, ഈശോ ഉണ്ടായത് ഈശന്‍ എന്ന പേരില്‍നിന്നാണ്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ‘ഈശോ’ എന്ന് വിളിക്കുമ്പോള്‍ വിളികേള്‍ക്കുന്നത് ഈശന്‍ എന്ന വിളിപ്പേരുള്ള ശിവനാണ്! ഇവിടെയാണ്‌ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. ഈശോ എന്ന് വിളിക്കപ്പെടുന്ന ഈശന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? ഈ പൈശാചികപേര് പ്രചരിപ്പിക്കാന്‍ കല്‍ദായ സുറിയാനികള്‍ കാണിക്കുന്ന അമിതാവേശം നാം കാണാതെപോകരുത്. മലയാളികളല്ലാതെ, ഈ ഭൂമുഖത്ത് മറ്റൊരു സമൂഹവും ഇങ്ങനെയൊരു പേര് വിളിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. ശിവലിംഗത്തോട് സീറോമലബാര്‍ സമൂഹത്തിന്റെ അഭിനിവേശത്തിന്റെ പിന്നിലും ഈശോവാദത്തിനു പിന്നിലും ഒരേ കാരണം തന്നെയാണുള്ളത്. ആരാധനാലയങ്ങളിലെല്ലാം ശിവലിംഗം സ്ഥാപിക്കുകയും ബൈബിള്‍ വായനയില്‍പ്പോലും ഈശോയെ തിരുകിക്കയറ്റുകയും ചെയ്തതിലൂടെ സീറോമലബാറികള്‍ പ്രഖ്യാപിക്കുന്നത് തങ്ങളുടെ ശിവഭക്തിയാണ്.

ഇനിയും ചിലതുകൂടി മനസ്സിലാക്കാനുണ്ട്. അതിലൊന്ന് ഈശ്വരാഎന്ന സംബോധനയെ സംബന്ധിച്ചാണ്. ഒരുകാര്യം ഗൗരവത്തോടെ നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ഈശ്വരന്‍ എന്നത് ഒരു പേരായതുകൊണ്ടുതന്നെ, ഈശ്വരാ എന്ന് വിളിച്ചാല്‍ വിളികേള്‍ക്കുന്നത് ദൈവമല്ല, ഈശ്വരനാണ്! ദൈവം വിളികേള്‍ക്കണമെങ്കില്‍ അവിടുന്ന് പ്രഖ്യാപിച്ച അവിടുത്തെ പേരില്‍ വിളിക്കണം! ഈശ്വരന്‍എന്ന പേരില്‍നിന്ന് രൂപംകൊണ്ട വേറെയും ചില പൈശാചികതകള്‍ മലയാളി തോളിലേറ്റിയിട്ടുണ്ട്. അതിലൊന്നാണ് ഐശ്വര്യം! ഈശ്വരനെ സംബന്ധിച്ച എന്നര്‍ത്ഥമുള്ള ഐശ്വര എന്ന വാക്കില്‍നിന്നാണ് ഐശ്വര്യം എന്ന വാക്ക് ഉദ്ഭവിക്കുന്നത്. ഈശ്വരാനുഗ്രഹം, ഈശ്വരാധീനം, ഈശ്വരകാരുണ്യം എന്നീ അര്‍ത്ഥങ്ങള്‍ ഐശ്വര്യം എന്ന വാക്കിനുണ്ട്. അതായത്, സമ്പല്‍സമൃദ്ധിയെയും ദൈവാനുഗ്രഹത്തെയും സൂചിപ്പിക്കാന്‍ മലയാളികള്‍ ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന പദമാണ് ഐശ്വര്യം എന്ന പദം! ഭവനത്തില്‍ ഐശ്വര്യം കൊണ്ടുവന്നുവെന്നു പറഞ്ഞാല്‍, ശിവസാന്നിദ്ധ്യം കൊണ്ടുവന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യം വന്നുവെന്ന് പറഞ്ഞാല്‍, ജീവിതം ശിവസാന്നിദ്ധ്യംകൊണ്ട് നിറഞ്ഞുവെന്ന് പ്രഖ്യാപിക്കുന്നു. ക്രിസ്തുവിനു സമര്‍പ്പിക്കപ്പെട്ടവരും ദൈവമക്കളുമായ ക്രൈസ്തവര്‍ ഈ അപകടം മനസ്സിലാക്കുന്നില്ല. പ്രാര്‍ത്ഥനകളില്‍പ്പോലും നിരന്തരം ഇത് ആവര്‍ത്തിക്കപ്പെടുന്നു. ശിവന്റെ പേരിലൂടെ ക്രൈസ്തവരായ മലയാളികളെ ഗ്രസിച്ച മറ്റൊരു ദുരന്തത്തെക്കൂടി വെളിപ്പെടുത്താം.

ശ്രീയും ശ്രീമാനും ശ്രീമതിയും!

ശ്രീ, ശ്രീമാന്‍ എന്നീ പദങ്ങള്‍ പുരുഷന്മാരുടെ പേരിനോടൊപ്പം ഇന്ത്യക്കാര്‍ ചേര്‍ക്കുന്ന ബഹുമതി പദങ്ങളാണ്. ‘ശ്രീമതി എന്ന പദമാണ് സ്ത്രീകളുടെ പേരിനോടൊപ്പം ചേര്‍ക്കാറുള്ളത്. ബഹുഭൂരിപക്ഷം ആളുകളും ഈ പദങ്ങള്‍ തങ്ങളുടെ പേരിനോടൊപ്പം ചേര്‍ത്തിരിക്കുന്നത് അര്‍ത്ഥമറിയാതെയാണ്. അതുകൊണ്ടുതന്നെ, പേരിനോടൊപ്പം മലയാളികള്‍ ചേര്‍ത്തുവച്ചിരിക്കുന്ന സല്യൂട്ടേഷനുകളുടെ അര്‍ത്ഥമറിഞ്ഞാല്‍ ഈ പദങ്ങള്‍ ബഹുമതിയല്ല, അവമതിയാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ബഹുമതി പദങ്ങളായി കണക്കാക്കുന്ന ശ്രീമാന്‍, ശ്രീമതി എന്നീ പദങ്ങള്‍ രണ്ടു പേരുകളാണ്. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂര്‍ത്തിയായ ശിവന്റെ അനേകം പേരുകളില്‍ ഒന്നാണ് ശ്രീമാന്‍! അതുപോലെതന്നെ, ശിവന്റെ പത്നിയുടെ പേരുകളില്‍ ശ്രീമതിയുമുണ്ട്. ആയതിനാല്‍, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഈ പേരുകള്‍ തങ്ങളുടെ പേരിനോടൊപ്പം ചേര്‍ക്കുന്നത് ബഹുമതിയാണോ അവമതിയാണോ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക! ശ്രീമാന്‍ എന്ന പേരിന്റെ ചുരുക്കമാണ് ശ്രീ! അതായത്, ശ്രീമാനെന്നോ ശ്രീയെന്നോ ചേര്‍ത്ത് ഒരുവന്‍ സംബോധനചെയ്യപ്പെടുമ്പോള്‍, അവന്റെ പേരിനോടൊപ്പം ശിവനെയും ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ, തങ്ങളുടെ പേരിനോടൊപ്പം ശ്രീമതി എന്ന് ചേര്‍ക്കുന്ന ഏതൊരു സ്ത്രീയും പാര്‍വ്വതിയെ വഹിക്കുന്നു! ഇത് അവമതി മാത്രമല്ല, അപകടംകൂടിയാണ്. ഇന്ത്യയിലെ ക്രിസ്ത്യാനികളെ ഗ്രസിച്ചിരിക്കുന്ന ഒരു പൈശാചികതയാണിത്‌!

ശ്രീമതി എന്നത് ഒരു പേരാണെന്നു മനസ്സിലാക്കാന്‍ അനേകം തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. പികെ ശ്രീമതി എന്നപേരില്‍ ഒരു വനിതാമന്ത്രി കേരളത്തിലുണ്ടായിരുന്നത് മലയാളികള്‍ക്കെല്ലാം അറിയാം. ‘ശ്രീമതി എന്നത് അവരുടെ പേരാണ്; മറിച്ച്, അവരുടെ പേരിനോടൊപ്പം ബഹുമാനസൂചകമായി ചേര്‍ക്കുന്ന പദമല്ല! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്ന അവസരങ്ങളില്‍ ഈ വാലുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുകയും വേണം. മിസ്റ്റര്‍, മിസ്സിസ് തുടങ്ങിയ ഇംഗ്ലീഷ് സല്യൂട്ടേഷനുകളുടെ മലയാള പരിഭാഷയായി ഈ പൈശാചിക പേരുകളെ ആരും പരിഗണിക്കരുത്. ശ്രീമാന്‍ എന്ന പേര് ആരെയാണ്, എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നറിയണമെങ്കില്‍ ഭാഷാനിഘണ്ടു പരിശോധിച്ചാല്‍ മതി. ശ്രീ, ശ്രീമാന്‍, ശ്രീമതി തുടങ്ങിയ പേരുകളുടെ അര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ശ്രീ: ഐശ്വര്യം, ധനം, നിധി, ശ്രേയസ്, ലക്ഷ്മീദേവി, ശ്രീപാര്‍വ്വതി, സരസ്വതി, ശക്തി, ബുദ്ധി, കീര്‍ത്തി, വിജയം, ശോഭ, പ്രഭാവം, ശ്രീരാഗം.

ശ്രീമാന്‍: ഐശ്വര്യവാന്‍, ശിവന്‍, വിഷ്ണു, കുബേരന്‍.

ശ്രീമതി: ശ്രീപാര്‍വ്വതീദേവി.

ശ്രീയും ശ്രീമാനും ശ്രീമതിയും ചെന്നുനില്‍ക്കുന്നത് ശിവനിലും പാര്‍വ്വതിയിലുമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയ അപമാനവും ദുരന്തവും വേറെയില്ലെന്നു പറയേണ്ടിവരും. പൈശാചികതയെ സ്വന്തം പേരിനോടു ചേര്‍ക്കുന്ന അവസ്ഥയാണിത്. പൈശാചികതയുടെ പൂര്‍ണ്ണതയായി കണക്കാക്കപ്പെടുന്ന വ്യക്തിയുടെ പേരിനോടൊപ്പം രണ്ടുവട്ടം ശ്രീ ആവര്‍ത്തിക്കുന്നതായി കാണാം. ശ്രീ ശ്രീ രവിശങ്കര്‍, ശ്രീ ശ്രീ മാതാ അമൃതാനന്ദമയി എന്നിവരുടെ പേരുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശ്രീകോവില്‍എന്ന പൈശാചികപദം ബൈബിള്‍ പരിഭാഷയില്‍പ്പോലും കടന്നുകൂടിയിരിക്കുന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. ശ്രീകോവില്‍എന്ന വാക്കിന്റെ അര്‍ത്ഥം ക്ഷേത്രത്തിലെ ഗര്‍ഭഗൃഹം, വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലം, ശിവസാന്നിദ്ധ്യമുള്ളയിടം എന്നൊക്കെയാണ്. യെരുശലേം ദൈവാലയത്തിലെ അതിവിശുദ്ധ മന്ദിരത്തിന് മലയാളം ബൈബിളില്‍ നല്‍കിയിരിക്കുന്ന പരിഭാഷ ശ്രീകോവില്‍ എന്നാണ്! സെബാസ്റ്റ്യന്‍ പൈനേടത്തിനെപ്പോലെയുള്ള നരകസന്തതികള്‍ ബൈബിള്‍ പരിഭാഷകരുടെ സംഘത്തില്‍ കടന്നുകൂടിയതിന്റെ ദുരന്തമാണിത്! യെരുശലേമിലെ ദൈവാലയത്തെ ദേവാലയം അഥവാ ശിവക്ഷേത്രംആക്കിയതിന്റെ പിന്നിലും പൈശാചിക ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദേവാലയംഎന്ന വാക്കിന്റെ അര്‍ത്ഥം ശിവക്ഷേത്രംഎന്നാണ്! കേരളത്തിലെ ക്രൈസ്തവരുടെ ആരാധനാലയങ്ങളെയെല്ലാം ദേവാലയങ്ങള്‍ എന്ന് വിളിക്കുമ്പോള്‍, പൈശാചികതയുടെ സ്വാധീനശക്തിയാണ്‌ വെളിവാക്കപ്പെടുന്നത്. നിലവിളക്ക് എന്ന ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന കെട്ടിടത്തെ ദേവാലയമെന്നോ ശിവക്ഷേത്രമെന്നോ വിളിക്കുന്നതില്‍ തെറ്റില്ലെന്നത് മറ്റൊരു പരമാര്‍ത്ഥം!

ശ്രീ, ദേവന്‍ തുടങ്ങിയ പേരുകളെ സംബന്ധിച്ച് ഒരു പ്രധാന വെളിപ്പെടുത്തല്‍ക്കൂടിയുണ്ട്. മുന്നൂറ്റിമുക്കോടി ദേവഗണങ്ങള്‍ ഹിന്ദുക്കള്‍ക്കുണ്ടെന്നാണ് അവരുടെ അവകാശവാദം. ഈ ദേവഗണങ്ങളില്‍ ചിലതിന്റെ പേരുകള്‍ മാത്രമേ ഹിന്ദുക്കള്‍പ്പോലും മനസ്സിലാക്കിയിട്ടുള്ളു. അറിയപ്പെടുന്ന അവതാരങ്ങളുടെയും മൂര്‍ത്തികളുടെയും പേരുകള്‍ക്കൊപ്പം ശ്രീ എന്ന് ചേര്‍ത്താണ് വിളിക്കുന്നതെങ്കിലും, ശിവനെ വിളിക്കുമ്പോള്‍ ശ്രീ എന്ന് ചേര്‍ക്കാറില്ല. എന്തുകൊണ്ടാണ് ഇതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചിന്തിക്കണം. ശ്രീ എന്നത് ശിവന്റെതന്നെ മറ്റൊരു പേരായതുകൊണ്ടാണ് ശിവനെ ശ്രീഎന്ന് സംബോധനചെയ്യാത്തത്. ഒരുവനെ വിളിക്കുമ്പോള്‍ അവന്റെതന്നെ രണ്ടുപേരുകള്‍ ഒരുമിച്ച് വിളിക്കാറില്ല എന്നത് സ്വാഭാവികമായ കാര്യമാണ്. ശ്രീ ശിവനെന്നോ, ശിവദേവനെന്നോ ശിവനെ ഹിന്ദുക്കള്‍ വിളിക്കാറില്ല. കൃഷ്ണനെയും രാമനെയും ഗണപതിയെയും മാത്രമല്ല, ഹനുമാനെപ്പോലും സംബോധനചെയ്യുന്നത് ശ്രീ എന്ന സല്യൂട്ടേഷന്‍ ചേര്‍ത്താണ്!

ഗ്രീക്ക് പൈശാചികതയെ ഇന്ത്യയിലേക്കു പറിച്ചുനട്ടപ്പോള്‍ അത് ഹിന്ദുമതമായി എന്നതാണു യാഥാര്‍ത്ഥ്യം. ഈ സത്യം ഇംഗ്ലീഷ്-ഈസ്റ്റിന്ത്യാ കമ്പനിക്കും ബ്രിട്ടീഷ് രാജകുടുംബത്തിനും അറിയാം.

ദേവലോകം അഥവാ നരകം!

ശിവനാണ് ദേവന്‍ എങ്കില്‍, ദേവലോകം എന്നത് നരകംതന്നെ! പിശാചിനെ മനുഷ്യരൂപത്തില്‍ ചിത്രീകരിക്കുന്നുവെങ്കില്‍, ശിവന് നല്‍കപ്പെട്ടിരിക്കുന്ന രൂപത്തെക്കാള്‍ ഇണക്കമുള്ള മറ്റൊരു രൂപം സങ്കല്പിക്കാന്‍പോലും കഴിയില്ല! ദൈവം ശപിച്ചിട്ടുള്ളതും തിന്മയുടെ പ്രതീകവുമായ സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിച്ച രൂപത്തിലാണ് ശിവനെ ചിത്രീകരിച്ചിരിക്കുന്നത്. ശിവവിഗ്രഹത്തില്‍ ആസകലം ദര്‍ശിക്കാന്‍ കഴിയുന്നത് തിന്മയുടെ പ്രതീകങ്ങളാണ്. ഈ ശിവന്റെ ലോകത്തെയാണ് ദേവലോകമെന്നു പറയുന്നതെങ്കില്‍, അതുതന്നെയാണ് നരകം! ശിവന്റെ ലോകമാണ് ദേവലോകം! മുന്നൂറ്റിമുക്കോടി ദേവഗണങ്ങളും ശിവനില്‍നിന്നാണ് ഉദ്ഭവിച്ചത്. ഒരു പിശാചില്‍നിന്നു പുറപ്പെട്ട പിശാചുക്കള്‍ എന്ന് പറയുന്നതാണ് യഥാര്‍ത്ഥ സത്യം. ഇവറ്റകള്‍ക്ക് പേരുകളും രൂപങ്ങളും നല്‍കിയത് മനുഷ്യരാണെങ്കിലും, ഇവറ്റകളുടെ യഥാര്‍ത്ഥ വാസസ്ഥലം നരകമാണ്. ഗ്രീക്ക് ആരാധനാമൂര്‍ത്തികള്‍ക്ക് പുതിയ പേരുകളും രൂപങ്ങളും നല്‍കി ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചതും ഇവറ്റകളെക്കുറിച്ചുള്ള കഥകള്‍ ചമച്ചതും ഈസ്റ്റിന്ത്യാ കമ്പനി എന്ന ഇല്ല്യുമിനാറ്റി സ്ഥാപനമാണെന്നു നാം കണ്ടു. ബ്രഹ്മാവ്, വിഷ്ണു, മഹേശന്‍ (ശിവന്‍) എന്നീ ത്രിമൂര്‍ത്തികളെ സൃഷ്ടിച്ചതും ഇല്ല്യുമിനാറ്റികള്‍ തന്നെയാണ്. ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഗ്രീക്കുകാര്‍ ത്രിത്വത്തെ ത്രിമൂര്‍ത്തികള്‍ ആക്കിയതുപോലെ, ഹിന്ദുക്കള്‍ക്ക് ത്രിമൂര്‍ത്തികളെ സംഭാവനചെയ്തത് ആംഗ്ലിക്കന്‍ സഭയാണെന്നു പറഞ്ഞാല്‍, അതാണു യാഥാര്‍ത്ഥ്യം. ഗ്രീക്ക് പൈശാചികതയും ആംഗ്ലിക്കന്‍ സഭയും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ഗ്രീക്ക് പൈശാചികതയുടെ പുത്തന്‍ പ്രചാരകരാണ്‌ ആംഗ്ലിക്കന്‍ സഭയുടെ സ്വകാര്യസ്ഥാപനമായ ഇല്ല്യുമിനാറ്റി പ്രസ്ഥാനം.

ശിവന്റെ അവതാരങ്ങളെ തന്നെയാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങളെന്നും ദശാവതാരങ്ങളെന്നും ഹിന്ദുക്കള്‍ വിളിക്കുന്നത്. ഇതും ഗ്രീക്ക് മിത്തോളജിയില്‍നിന്ന് കടമെടുത്തതാണ്. ഇരുപതിലേറെ അവതാരങ്ങളാണ് ഗ്രീക്ക് മിത്തോളജിയില്‍ ഉള്ളത്. അവയില്‍നിന്നു പത്തെണ്ണത്തെ തിരഞ്ഞെടുത്ത് ഹിന്ദുക്കള്‍ക്ക് നല്‍കി. ശിവനില്‍നിന്ന് ഉദ്ഭവിച്ചതുകൊണ്ട് ഹൈന്ദവ അവതാരങ്ങളെയെല്ലാം അവറ്റകളുടെ പേരിനോടൊപ്പം പിതാവിന്റെ പേരും ചേര്‍ത്ത് വിളിക്കുന്നു. മുന്നൂറ്റിമുക്കോടി ദേവഗണങ്ങളുടെയും അവതാരങ്ങളുടെയും പിതാവ് ശിവനായതുകൊണ്ടാണ് ഇവറ്റകളുടെയെല്ലാം പേരുകളോടൊപ്പം ശ്രീയെന്നോ ദേവനെന്നോ ചേര്‍ത്തിരിക്കുന്നത്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ശ്രീപത്മനാഭന്‍ എന്നിങ്ങനെ ശ്രീയോ ദേവനോ ചേര്‍ത്താണ് ഹൈന്ദവമൂര്‍ത്തികളെല്ലാം വിളിക്കപ്പെടുന്നത്. ക്രിസ്തുവിനെപ്പോലും ശിവന്റെ സന്തതിയാക്കാന്‍ ഹിന്ദുക്കള്‍ തയ്യാറായി എന്നതാണ് മറ്റൊരു ദുരന്തം. ഹിന്ദുക്കള്‍ വച്ച ഈ കെണിയില്‍ തലവച്ചുകൊടുത്ത ക്രൈസ്തവസമൂഹങ്ങളും ഇന്ത്യയിലുണ്ട്. കേരളത്തിലെ ഒരു ഓര്‍ത്തഡോക്സ് സമൂഹം തങ്ങളുടെ ആസ്ഥാനത്തിനു നല്‍കിയിരിക്കുന്ന പേരും ദേവലോകമെന്നാണെന്ന് നമുക്കറിയാം. ആ സമൂഹം ഏറ്റെടുത്തിരിക്കുന്ന പൈശാചികതയെയാണ് അത് സൂചിപ്പിക്കുന്നത്!

ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിനുമേല്‍ ശിവന്‍ എന്ന പൈശാചികമൂര്‍ത്തി ഉറപ്പിച്ചിരിക്കുന്ന സ്വാധീനത്തെ നിസ്സാരമായി ആരും കാണരുത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ ക്രൈസ്തവരുടെ പാട്ടുകളിലും പ്രാര്‍ത്ഥനകളിലും ഇന്ന് ശിവമയമാണ്! പ്രൊട്ടസ്റ്റന്റ്‌ സമൂഹങ്ങളുടെ പാട്ടുകള്‍ മാത്രമാണ് അല്പമെങ്കിലും പൈശാചികതയില്‍നിന്നു വിട്ടുനില്‍ക്കുന്നത്. ‘മഹേശ്വരാ നിന്‍ സുദിനം കാണാന്‍ ... എന്ന് തുടങ്ങുന്ന പാട്ടിലെ പൈശാചികത തിരിച്ചറിയാത്തവര്‍ കത്തോലിക്കാസഭയില്‍ ഇന്നുമുണ്ട്. ‘സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവ് എന്ന പ്രാര്‍ത്ഥന കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കു മാത്രമുള്ളതാണ്. ‘സര്‍വ്വേശാ നീ പരിശുദ്ധന്‍ എന്ന് പാടിക്കൊണ്ട് ശിവനെ പുകഴ്ത്തുന്നതും കത്തോലിക്കാസഭയിലെ വിശ്വാസികളാണെന്നു നാം ഭയത്തോടെ തിരിച്ചറിയണം! ശ്ലൈഹികസഭകള്‍ ഓശാന പാടുന്നതുപോലും ഈശനുവേണ്ടിയാണ്. ‘ഓശാനാ ഈശനു സതതം എന്ന ഗാനം കേട്ടിട്ടില്ലേ? സതതം എന്ന വാക്കിന്റെ അര്‍ത്ഥം നിത്യവും എന്നാണ്. ‘ശിവന് നിത്യവും ഓശാനാ എന്നാണ് ക്രിസ്ത്യാനികളെക്കൊണ്ട് പൈശാചികശക്തികള്‍ പാടിക്കുന്നത്. ‘പിശാചിന് ഓശാനപാടല്‍ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അതായത്, ശിവന്റെ മറ്റൊരു വിളിപ്പേരായ ഈശ്വരന്‍ കേരളത്തിലെ ക്രൈസ്തവരുടെ പാട്ടിലും പ്രാര്‍ത്ഥനയിലും സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ക്രിസ്തീയത വളരാത്തതിന്റെ കാരണമന്വേഷിച്ച് മറ്റെവിടെയും പോകേണ്ടതില്ലെന്നു വിവക്ഷ!

താലിയും മന്ത്രകോടിയുമെല്ലാം ശിവപാര്‍വ്വതിമാരുമായി ബന്ധപ്പെട്ട അശ്ലീലപൈശാചികതകളാണ്. യാതൊരു ഉളുപ്പുമില്ലാതെ, ഇന്ത്യയിലെ ക്രൈസ്തവര്‍, വിശിഷ്യാ സുറിയാനി പാരമ്പര്യം പേറുന്ന സമൂഹങ്ങള്‍ ഈ മ്ലേച്ഛതകളെല്ലാം സ്വന്തമാക്കിയിരിക്കുന്നുവെന്നതാണ് ഏറെ പരിതാപകരം! ശിവനു തന്നെത്തന്നെ സമര്‍പ്പിക്കുന്നതിന്റെ അടയാളമായി ഹിന്ദുക്കള്‍ നെറ്റിയില്‍ ചാര്‍ത്തുന്ന പൊട്ടുപോലും ക്രൈസ്തവപേരുധാരിണികള്‍ ഏറ്റെടുത്തിരിക്കുന്നു! കത്തോലിക്കാസഭയിലെ യുവതികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് അവിഹിതവിവാഹങ്ങളിലൂടെ കടന്നുപോകുന്നതിന്റെ കാരണം, അവര്‍ തങ്ങളെത്തന്നെ ശിവന് സമര്‍പ്പിച്ചവരായതുകൊണ്ടാണ്! നെറ്റിയില്‍ പൊട്ടുതൊടല്‍ ആരംഭിച്ചതിനുശേഷമാണ് ക്രൈസ്തവപേരുധാരിണികള്‍ ഹൈന്ദവപുരുഷന്മാരുടെ കെണിയില്‍ അകപ്പെടാന്‍ തുടങ്ങിയത്. പുറകോട്ടു തിരിഞ്ഞുനോക്കി പഠനം നടത്തിയാല്‍ ഈ സത്യം സകലര്‍ക്കും മനസ്സിലാകും! വിദേശികള്‍ വന്നാല്‍ അവരെ പൊട്ട് തൊടുവിക്കാന്‍ കേരളത്തിലെ വിനോദസഞ്ചാര വകുപ്പും തയ്യാറാണ്! ഭൂമിയിലുള്ള സകല രാജ്യങ്ങളും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലേതുപോലെ പൈശാചിക ടൂറിസം ലോകത്തെവിടെയുമില്ല! ടൂറിസം അടക്കം ഇന്ത്യയില്‍ സകലതും ശിവമയമാണ്!

മനഃപൂര്‍വ്വമോ അല്ലാതെയോ, ഇന്ത്യയിലെ ക്രൈസ്തവസമൂഹം തങ്ങളെത്തന്നെ പിശാചിന് അടിമവച്ച അവസ്ഥയിലാണ് ഇന്നുള്ളത്. ഇന്നിവിടെ പ്രഖ്യാപിക്കപ്പെട്ട സത്യമറിഞ്ഞിട്ടും ശിവന്റെ ആധിപത്യത്തില്‍നിന്ന് പുറത്തുവരാന്‍ തയ്യാറാകാത്തവരെ സംബന്ധിച്ചിടത്തോളം, അവര്‍ മനഃപൂര്‍വ്വം തിന്മയില്‍ തുടരുന്നവരാണ്. അവര്‍ക്ക് ദൈവസന്നിധിയില്‍ ഒഴിവുകഴിവില്ല! ശിവന്റെയും പാര്‍വ്വതിയുടെയും ചില പേരുകളും അവയുടെ അര്‍ത്ഥങ്ങളും ഇവിടെ കുറിച്ചുകൊണ്ട് ഈ സുപ്രധാന വെളിപ്പെടുത്തല്‍ ഇവിടെ ഉപസംഹരിക്കുന്നു! സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ!

* (പരമേശ്വരന്‍ - ശിവന്‍) * (മഹാദേവന്‍ - ശിവന്‍) * (ദേവന്‍ - ശിവന്‍) * (മഹേശന്‍ - ശിവന്‍) * (മഹര്‍ഷി - ശിവന്‍) * (മഹാദന്തന്‍ - ശിവന്‍) * (മഹായോഗി - ശിവന്‍) * (മഹേശ്വരന്‍ - ശിവന്‍) * (സര്‍വ്വേശ്വരന്‍ - ശിവന്‍) * (സര്‍വ്വേശന്‍ - ശിവന്‍) * (ഈശ്വരന്‍ - ശിവന്‍) *  (ഈശന്‍ - ശിവന്‍) * (ഭദ്രന്‍ - ശിവന്‍) * (കാമേശ്വരന്‍ - ശിവന്‍) * (കാമാരി - ശിവന്‍) * (കാമപാലന്‍ - ശിവന്‍) * (കാമജിത്ത് - ശിവന്‍)

* (പരമേശ്വരി - ശ്രീപാര്‍വ്വതി) * (സര്‍വ്വേശ്വരി - പാര്‍വ്വതി) * (മഹേശ്വരി - പാര്‍വ്വതി) * (ദേവി - പാര്‍വ്വതി) * (മഹാദേവി - പാര്‍വ്വതി) * (മഹാലക്ഷ്മി - ശ്രീപാര്‍വ്വതി) * (ഈശ - പാര്‍വ്വതി) * (ദുര്‍ഗ്ഗ - ശ്രീപാര്‍വ്വതി) * (ഭാര്‍ഗ്ഗവി - ശ്രീപാര്‍വ്വതി) * (ഭാരതി - ശ്രീപാര്‍വ്വതി) * (കാമാക്ഷി - ശ്രീപാര്‍വ്വതി) * (ഭദ്രകാളി - ശ്രീപാര്‍വ്വതി) * (ലക്ഷ്മി - ശ്രീപാര്‍വ്വതി) *

ഈശ്വരി-പദോല്‍പ്പത്തി: (സംസ്കൃതം) - ഈശ്വരന്റെ പത്നി; പാര്‍വ്വതി; ഐശ്വര്യവതി..!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    2953 views

LOG IN

Lost your password?

SIGN UP

LOST PASSWORD