29 - 07 - 2017
ക്രിസ്ത്യാനികളുടെ സംരക്ഷകര്‍ എന്ന വ്യാജേന കേരളത്തില്‍ ആരംഭിച്ചിട്ടുള്ള ഒരു പൈശാചിക സംഘടനയാണ് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍'! താമരയുടെ തണലിലാണ് ക്രിസ്തീയത സംരക്ഷിക്കപ്പെടുന്നതെന്ന ചിന്തയില്‍ കഴിയുന്ന വിഡ്ഢികളായ 'കാവിമെത്രാന്മാര്‍' ഈ സംഘടനയുടെ പിന്നിലുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ക്രൈസ്തവസഭകളില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമാകുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അവന്റെ സന്തതികളെ വിവിധ ക്രൈസ്തവ സഭകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിനോടകം ഇവറ്റകള്‍ സഭകളിലെ നിര്‍ണ്ണായക സ്വാധീനങ്ങളായി വളര്‍ന്നുകഴിഞ്ഞു. ക്രിസ്തീയവിശ്വാസികളെ സംഘപരിവാരങ്ങളുടെ തൊഴുത്തില്‍ കൊണ്ടുചെന്നു കെട്ടുകയെന്നതാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറയുകയും, എന്നാല്‍ സംഘപരിവാര്‍ ആശയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ചിലരാണ് സഭകളുടെ നേതൃത്വത്തില്‍ ഇടിച്ചുകയറിയിരിക്കുന്നത്. മുന്‍പൊക്കെ ഇവറ്റകളുടെ ശബ്ദം ഒറ്റപ്പെട്ടതായിരുന്നുവെങ്കില്‍, ഇന്നത്തെ സ്ഥിതി അതല്ല. സഭയുടെ നേതൃത്വം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇവരുടെ കരാളഹസ്തങ്ങളില്‍ അമര്‍ന്നുകഴിഞ്ഞു.
ക്രിസ്ത്യാനികളെ കാവിയുടുപ്പിക്കാന്‍ സാത്താനില്‍നിന്നു കരാര്‍ ഏറ്റെടുത്തിരിക്കുന്ന ശപിക്കപ്പെട്ട മെത്രാന്‍ വേഷധാരികളെക്കുറിച്ച് ഇതിനോടകം പലവട്ടം മനോവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പലര്‍ക്കും ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് ക്രിസ്ത്യാനികളുടെയിടയിലെ സംഘപരിവാര്‍ സ്വാധീനം കൂടുതല്‍ വ്യക്തമാക്കുന്നു. അറിവില്ലാത്തവരും അജ്ഞത നടിക്കുന്നവരുമായ നേതാക്കന്മാരാണ് ക്രിസ്തീയസഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് എന്ന വസ്തുത വിശ്വാസികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ആയതിനാല്‍, ക്രിസ്തീയസഭകളുടെ സംരക്ഷണം സംഘപരിവാര പൈശാചികതയെ ഏല്പിക്കാന്‍ ഇവര്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കണം. ക്രിസ്തീയസഭകളിലെ മെത്രാന്‍സംഘത്തിന്റെ നിഗൂഢനീക്കങ്ങളെ സംബന്ധിച്ചു കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: 'ക്രിസ്ത്യാനികളെ കാവിയുടുപ്പിക്കാന്‍ സംഘി മെത്രാന്മാര്‍'!
ഇപ്പോള്‍ ഇവര്‍ ഇറങ്ങിയിരിക്കുന്നത് പുതിയ കുതന്ത്രവുമായിട്ടാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നപുംസക ശാഖയായ 'ന്യൂനപക്ഷ മോര്‍ച്ച' യുമായി കൈകോര്‍ത്താണ് ഇവര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ക്രിസ്തീയ നാമം ധരിച്ചിരിക്കുന്ന ഒരു കുട്ടിക്കുരങ്ങനെ മുന്നില്‍നിര്‍ത്തി (ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള യുദ്ധം) ക്രിസ്തീയതയെ തകര്‍ക്കാനുള്ള ശ്രമം 'തിരുമേനിമാര്‍' ആരംഭിച്ചുകഴിഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ മലപ്പുറത്തെ മുന്‍നേതാവായിരുന്ന രഞ്ജിത്ത് അബ്രാഹം തോമസ് എന്ന സംഘിക്കുഞ്ഞാണ് ക്രിസ്ത്യാനികളുടെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിരിക്കുന്നത്. 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്നപേരില്‍ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ പൈശാചിക വ്യക്തിത്വങ്ങളെ കാണാന്‍ കഴിയും. ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇറങ്ങിയിരിക്കുന്നത് ഒരു മെത്രാന്‍ വേഷധാരിയാണെന്നതും ശ്രദ്ധേയമാണ്. ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്സ് സഭയുടെ ബിഷപ് എന്ന അവകാശവാദം ഉന്നയിക്കുന്ന മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് ആണത്രെ ഇവരുടെ രക്ഷാധികാരി! ക്രിസ്ത്യന്‍ ഹെല്‍പ് ലൈനിനെയും രഞ്ജിത്തിനെയും ഈ 'മെത്രാന്‍' രക്ഷിക്കട്ടെ!
ക്രിസ്ത്യാനികളായ പെണ്‍കുട്ടികളെ പ്രണയിച്ചു മതംമാറ്റുന്ന സംഘം ഇസ്ലാമിന്റെ ഉപശാഖയായി പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തെ സംബന്ധിച്ചുള്ള ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 'ലൗജിഹാദ്' എന്നപേരില്‍ വിളിക്കപ്പെടുന്ന ഈ കുതന്ത്രത്തെ വിശുദ്ധയുദ്ധമായിട്ടാണ് ഇസ്ലാമിക ഭീകരന്മാര്‍ കാണുന്നത്. ആത്മീയതയ്ക്ക് വലിയ പ്രാധാന്യം നല്കാത്തവരും ആത്മീയമായി അജ്ഞതയില്‍ കഴിയുന്നവരും വിഷയാസക്തരും മറ്റിതര പ്രശ്നങ്ങളില്‍ കഴിയുന്നവരുമായ യുവതികളെ ഇസ്ലാമിക യുവാക്കള്‍ പ്രണയത്തിലൂടെ വശീകരിക്കുകയും, വിവാഹത്തിനായി ഇസ്ലാംമതത്തില്‍ ചേര്‍ക്കുന്നതുമാണ് ഇവരുടെ രീതി. ക്രിസ്ത്യന്‍-ഹിന്ദു സമൂഹങ്ങളിലെ യുവതികളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനയെ പ്രതിരോധിക്കാനും എതിരിടാനും ഹിന്ദുക്കള്‍ ഇപ്പോള്‍ സംഘടിച്ചിട്ടുണ്ട്. 'ഹിന്ദു ഹെല്‍പ് ലൈന്‍' എന്നപേരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒരു സന്നദ്ധസേന ഉണ്ടാക്കിയത് ലൗജിഹാദിനെ എതിരിടാനാണ്. ഇതിന്റെ ചുവടുപിടിച്ച് ചില വിഡ്ഢികളായ 'തിരുമേനിമാരും' അവരുടെ പമ്പരവിഡ്ഢികളായ അനുചരന്മാരും ഇറങ്ങിത്തിരിച്ചു. ക്രിസ്ത്യാനികളെ സംഘപരിവാറില്‍ ലയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന തിരുമേനിമാര്‍ ഇതിനെ വലിയ അവസരമായി കാണുകയും ചെയ്തു. ഈ തിരുമേനിമാരാണ് ക്രിസ്ത്യാനിപ്പെണ്ണുങ്ങളുടെ സംരക്ഷണം സംഘപരിവാരങ്ങളെ ഏല്പിച്ചത്! കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്പിച്ചവന്റെ ബുദ്ധി അപാരംതന്നെ!
ക്രിസ്ത്യാനികളായ ചില യുവാക്കള്‍ ഇവരുടെ കുതന്ത്രം മനസ്സിലാക്കാതെ കെണിയില്‍ വീണു എന്നകാര്യം മനോവ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, രഞ്ജിത്തിന്റെയും ഗ്രിഗോറി 'തിരുമേനി'യുടെയും കൗശലം മനസ്സിലാക്കിയ യുവാക്കള്‍ ഇവറ്റകളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടു എന്നതാണ് ആശ്വാസം നല്‍കുന്ന കാര്യം! രഞ്ജിത്തിനെപ്പോലെയുള്ള നപുംസകങ്ങള്‍ തിരിച്ചറിയാത്ത ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഇവരുടെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ന്ന യുവാക്കളെല്ലാം ഇവന്റെ ആജ്ഞാനുവര്‍ത്തികളാണെന്നു ധരിച്ചുവച്ചിരിക്കുന്ന ഇവനാണ് തന്റെ ബുദ്ധിയില്‍ സ്വയം ഊറ്റംകൊള്ളുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചില സഹോദരങ്ങളായ യുവാക്കള്‍ മനോവയോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെയും തിരുമേനിമാരുടെയും നീക്കങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ മനോവ തയ്യാറായത്. ഇതിനായി മനോവയുടെ സഹോദരങ്ങളെ ഈ സംഘത്തില്‍ ചേരാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കാനും നിയോഗിച്ചു. ഇത് ഒരു സംഘപരിവാര്‍ സംഘടനയാണെന്ന മുന്നറിയിപ്പോടെയാണ് ഇവരെ ഈ സംഘത്തില്‍ നിയോഗിച്ചത്. രഞ്ജിത്തിന്റെയും സംഘത്തിന്റെയും സംഘപരിവാര്‍ അജണ്ട സ്ഥിരീകരിക്കുന്നതിനുവേണ്ടി ചില ചോദ്യാവലികള്‍ തയ്യാറാക്കി യുവാക്കളെ ഏല്പിച്ചു.
ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരോടു ചോദിക്കാനായി മനോവ തയ്യാറാക്കി നല്‍കിയ ചോദ്യാവലി ഇവിടെ കുറിക്കാം.
1. ഇസ്ലാമിക യുവാക്കള്‍ ചില ക്രിസ്ത്യന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി മതം മാറ്റുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടക്കുന്നതിന്റെ പത്തിരട്ടിയിലധികം ഹിന്ദുമതത്തിലേക്കു പരിവര്‍ത്തിതരായി പോകുന്നുണ്ട്. ഇവിടെ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' പ്രവര്‍ത്തകരുടെ സേവനം എപ്രകാരമായിരിക്കും?
2. കേരളത്തിലെ ചില പ്രദേശങ്ങളില്‍ 'ഘര്‍വാപ്സി' എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളായിരുന്നു എന്നു പറയപ്പെടുന്ന ചിലരെ കൂട്ടത്തോടെ ഹിന്ദുമതത്തില്‍ ചേര്‍ക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടകളുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇത് നടക്കുന്നത്. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ക്രിസ്തീയ വിമുക്തമാക്കും എന്ന പ്രഖ്യാപനം സംഘപരിവാര്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്തുപറയുന്നു?
3. സൂര്യനെ ആരാധിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യവിടണം എന്ന ആക്രോശവുമായി ചില ഭീകരന്മാര്‍ നിലകൊള്ളുന്നതിനെ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എങ്ങനെ കാണുന്നു?
4. ബീഫ് കഴിക്കുകയോ അത് കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നവരെ തല്ലിക്കൊല്ലുന്ന അവസ്ഥ ഇന്ന് ഇന്ത്യയിലുണ്ട്. ഒരുവന്റെ ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടത്തുന്ന അപരിഷ്കൃത സംസ്ക്കാരത്തെ സംബന്ധിച്ച് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' തങ്ങളുടെ നയം വ്യക്തമാക്കുക!
5. ക്രിസ്തുവിനെ ആക്ഷേപിക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും, ക്രിസ്തുവിനെ അവഹേളിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരോടുള്ള 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' ഗ്രൂപ്പിന്റെ സമീപനം എന്താണ്?
സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍നിന്ന് ക്രിസ്ത്യാനികള്‍ നേരിടുന്ന ഈ ഭീഷണികളെ ചെറുക്കാന്‍ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്തുചെയ്യുമെന്ന് അറിയാനായി തയ്യാറാക്കി നല്‍കിയ ഈ ചോദ്യാവലികള്‍, മനോവയുടെ സഹോദരങ്ങളായ യുവാക്കള്‍ അവരുടെ ഗ്രൂപ്പില്‍ അവതരിപ്പിച്ചു. ആ നിമിഷംതന്നെ ചോദ്യമുന്നയിച്ച വ്യക്തികളെ ഗ്രൂപ്പില്‍നിന്നു പുറത്താക്കി! ചിലരെ ഭീഷണിപ്പെടുത്താനും രഞ്ജിത്ത് എന്ന രക്ഷകന്‍ തയ്യാറായി. ചാരന്മാരെ തിരിച്ചറിയാനും അവരെ കൈകാര്യം ചെയ്യാനുമായി രഞ്ജിത്തും സംഘവും ഇപ്പോള്‍ ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇവരുടെ പൈശാചിക ഗ്രൂപ്പില്‍ അംഗങ്ങളാകണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമത്രെ! തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഇവന്റെ കെണിയില്‍ അകപ്പെടരുത് എന്ന ഉപദേശമാണ് മനോവ നിങ്ങള്‍ക്കു നല്‍കുന്നത്. എന്തെന്നാല്‍, സംഘപരിവാറിലെ ക്രിമിനലുകളാണ് ഈ ഗ്രൂപ്പിന്റെ പിന്നിലുള്ളത്. മനോവ ഉയര്‍ത്തിയ ചോദ്യങ്ങളോടുള്ള രഞ്ജിത്തിന്റെ പ്രതികരണത്തില്‍ത്തന്നെ അവന്റെ 'ക്രിമിനല്‍' സ്വഭാവം പുറത്തുവന്നു. രഞ്ജിത്ത് എന്ന സംഘിയുടെ പ്രതികരണം കേള്‍ക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! 'ഒരു സംഘിയുടെ സ്വപ്‌നങ്ങള്‍'!
'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്ന ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിച്ചു കടന്നുചെന്ന യുവാക്കള്‍ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ആശങ്കകളാണ് ചോദ്യരൂപത്തില്‍ ഉന്നയിച്ചത്. ക്രിസ്ത്യാനികളായ യുവാക്കള്‍ ഉന്നയിച്ച ഈ ചോദ്യങ്ങളോടുള്ള രഞ്ജിത്തിന്റെ പ്രതികരണം ഇവിടെ നാം കേട്ടുകഴിഞ്ഞു. ചോദ്യം ഉന്നയിക്കുന്ന ക്രൈസ്തവ യുവാക്കളെ കായികമായി കൈകാര്യംചെയ്യുമെന്ന് ആക്രോശിക്കുന്ന ഈ ശപിക്കപ്പെട്ടവനാണോ ക്രിസ്ത്യാനികളുടെ മുഴുവന്‍ സംരക്ഷകനായി ചമഞ്ഞിറങ്ങിയിരിക്കുന്നത്! ഇവന്റെ വാലായി പ്രവര്‍ത്തിച്ച ഒരുവനെ ആരൊക്കെയോ ചേര്‍ന്നു കൈകാര്യം ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. കൂടെനില്‍ക്കുന്ന ഒരുത്തനെ സംരക്ഷിക്കാന്‍ കെല്പില്ലാത്ത ഇവന്റെയൊക്കെ പിന്നാലെ നടന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. സംശയ നിവാരണത്തിനു ശ്രമിക്കുന്നവരെപ്പോലും കായികമായി ശരിപ്പെടുത്തുമെന്നു പറയുന്ന രഞ്ജിത്തിനെപ്പോലെയുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവങ്ങളില്‍നിന്നാണ് ക്രിസ്ത്യാനി സുരക്ഷിതത്വം അന്വേഷിക്കേണ്ടത്! ക്രിസ്തീയസഭാകളിലെ സംഘപരിവാരങ്ങളുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന രഞ്ജിത്തിന്റെ മറ്റൊരു 'വോയ്സ് മെസ്സേജ്' കൂടി കേട്ടുനോക്കുക. അപ്പോള്‍ ഇവന്റെ തനിനിറം വ്യക്തമാകും! ഇനിയും വ്യക്തമായില്ലെങ്കില്‍ ശശികല ടീച്ചറോടൊപ്പമുള്ള ഈ ചിത്രം നോക്കുക! ഇവന്റെ സംഘപരിവാര്‍ ബാന്ധവം കൂടുതല്‍ വ്യക്തമാകാന്‍ ഇതുകൂടി നോക്കുക: (Renjith Abraham Thomas)
മനോവയുടെ സഹോദരങ്ങളായ യുവാക്കളോട് ആരംഭത്തില്‍ സൂചിപ്പിച്ചതുതന്നെയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് അവര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. ക്രിസ്ത്യാനികളെ 'ഹെല്‍പ്' ചെയ്യുകയെന്നതല്ല; മറിച്ച്, ക്രിസ്ത്യാനികളായ യുവതീയുവാക്കളെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ഒരുക്കിയ കെണിയാണിതെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ഇനിയുമുണ്ട്. ഇടയന്മാരുടെ വേഷത്തില്‍ വിഹരിക്കുന്ന ചെന്നായ്ക്കള്‍ ഈ സംഘത്തോടൊപ്പം നിലയുറപ്പിച്ചതു കണ്ട് കബളിപ്പിക്കപ്പെട്ടവരാണ് ഇവര്‍. പൗരസ്ത്യസഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന കാവിധാരികളായ മെത്രാന്മാരാണ് ഏറ്റവുംവലിയ ദുരന്തമായി ക്രിസ്തീയതയില്‍ നിലനില്‍ക്കുന്നത്! ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും ബഹിഷ്കരിക്കുകയും ചെയ്തില്ലെങ്കില്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കി ക്രിസ്തീയസഭകളെ ഇവര്‍ മാറ്റും!
സിറിയന്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്സ് സഭയും ബിജെപി യുടെ ന്യൂനപക്ഷ മോര്‍ച്ചയും സഹകരിച്ചാണ് ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടി ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന അനേകം 'മെത്രാന്‍' വേഷക്കാര്‍ ഇന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ശപിക്കപ്പെട്ടവനാണ് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്ന നിഗൂഢസംഘത്തിന്റെ രക്ഷാധികാരി. മാത്യൂസ് മാര്‍ ഗ്രിഗോറി എന്നപേരില്‍ അറിയപ്പെടുന്ന 'സംഘി മെത്രാന്റെ' ചിത്രം ഇവിടെ കാണാന്‍ കഴിയും. ക്രിസ്തീയത എന്താണെന്നുപോലും മനസ്സിലാക്കിയിട്ടില്ലാത്ത ഇവനൊക്കെ എങ്ങനെയാണ് മെത്രാന്‍ പദവിയില്‍ എത്തിയതെന്ന് മനോവയ്ക്കറിയില്ല. വിരലില്‍ എണ്ണാന്‍ സാധിക്കുന്നത്ര അംഗങ്ങള്‍ മാത്രമുള്ള സഭയിലെ യുവതികളെ സംരക്ഷിക്കാന്‍ കെല്പില്ലാത്ത ഇവന്‍ എങ്ങനെ ഇടയനായി? വിജാതിയനോടൊപ്പം വ്യഭിചരിക്കാന്‍ ഒരു യുവതി ഇറങ്ങിത്തിരിക്കുന്നുവെങ്കില്‍, അത് അവള്‍ക്കു ലഭിച്ച മതബോധനത്തിലെ പാളിച്ചയാണെന്ന തിരിച്ചറിവിലേക്കുള്ള വളര്‍ച്ചയാണ് ഗ്രിഗോറി പ്രാപിക്കേണ്ടത്. സഭയിലെ യുവതികള്‍ക്ക് ആത്മീയസത്യങ്ങള്‍ പകര്‍ന്നുകൊടുക്കാനും വിജാതിയതയെന്ന പൈശാചികതയെക്കുറിച്ചുള്ള അവബോധം നല്‍കാനും കഴിയുന്നില്ലെങ്കില്‍, നിങ്ങളെപ്പോലുള്ള തിരിമേനിമാര്‍ ഈ പണി നിര്‍ത്തിയിട്ട് വല്ല വാര്‍ക്കപ്പണിക്കും പോകുക!
മെത്രാന്റെ ദീനരോദനം!
ഓര്‍ത്തഡോക്സ് മെത്രാന്‍ എന്ന് പറയപ്പെടുന്ന മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് ഇപ്പോള്‍ വലിയ രോദനത്തിലാണ്! ഇത് ഇയാളുടെ മാത്രം രോദനമായി മനോവ കരുതുന്നില്ല. സമാനമായ വിലാപങ്ങളുമായി ചില 'സംഘി മെത്രാന്മാര്‍' സംഘപരിവാരങ്ങളുടെ തിണ്ണനിരങ്ങി നടക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കത്തോലിക്കാസഭയില്‍ കയറിക്കൂടി അതിനെ കാവിവത്ക്കരിക്കാന്‍ അരയുംതലയും മുറുക്കി രംഗത്തുള്ള കുപ്രസിദ്ധനാണ് 'ക്ലിമ്മീസ്'! ഭാരതത്തിലെ ക്രിസ്ത്യാനികളെ താങ്ങിനിര്‍ത്തുന്നത് ഹിന്ദുക്കളാണെന്നു ജല്പിക്കാന്‍പോലും ഈ അധമന്‍ തയ്യാറായി. രണ്ടായിരം വര്‍ഷത്തോളമായി ഇന്ത്യയിലുള്ള ക്രിസ്ത്യാനികളെ താങ്ങിനിര്‍ത്തുന്നത് ഇരുന്നൂറു വയസ്സുപോലും തികയാത്ത ഹിന്ദുവാണെന്നു പറയാന്‍ കഴിയണമെങ്കില്‍, അറിവിന്റെ തലത്തില്‍ ക്ളിമ്മീസിനോളം ഒരുവന്‍ അധഃപതിക്കണം! രാമായണമാസം ആചരിക്കുകയും ആശംസിക്കുകയും ചെയ്തുകൊണ്ട് അഴിഞ്ഞാടുന്ന ഇയാളാണ് കത്തോലിക്കാസഭയിലെ സംഘപരിവാരങ്ങളുടെ രക്ഷാധികാരിയായി വര്‍ത്തിക്കുന്നത്. അമൃതാനന്ദമയി എന്ന അഭിസാരികയായ ആള്‍ദൈവവുമായി ഇയാള്‍ക്കുള്ള ബാന്ധവം അറിയാത്ത മലയാളികളില്ല! കത്തോലിക്കാസഭയില്‍ ഇയാള്‍ മാത്രമാണ് പൈശാചികതയുടെ വക്താവ് എന്ന ധാരണ ആരും വച്ചുപുലര്‍ത്തരുത്.
സംഘപരിവാരങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ അവര്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന മെത്രാന്മാരും വൈദീകരും ഇന്ന് എല്ലാ സഭകളിലുമുണ്ട്. നരകത്തിലേക്കുള്ള വാതിലുകളായി നിലകൊള്ളുന്ന ഇവരാണ് ക്രിസ്ത്യാനികളുടെ മുഖ്യശത്രുക്കള്‍ എന്ന തിരിച്ചറിവാണ് വിശ്വാസികള്‍ക്കു വേണ്ടത്. കത്തോലിക്കാസഭയിലെ ചില സന്യാസസഭകള്‍ പൂര്‍ണ്ണമായും സംഘപരിവാര്‍ അജണ്ടയുമായി നിലകൊള്ളുന്നുവെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കിയിരിക്കണം. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുടെ കാര്യമാണ് ഏറ്റവും പൈശാചികം! ഹിന്ദുക്കളിലെ ഒരു ഉപജാതി എന്ന രീതിയിലാണ് ഈ വിഭാഗങ്ങള്‍ നിലകൊള്ളുന്നത്. ഹിന്ദുത്വത്തോടുള്ള ഇവരുടെ പ്രണയം വ്യക്തമാക്കുന്നത് ഇവരില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയുടെ തീവ്രതയാണ്. സത്യവിശ്വാസത്തില്‍നിന്നു ദൈവജനത്തെ വഴിതിരിച്ചുവിടുന്ന സാത്താന്യശക്തികള്‍ സഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍, വിശ്വാസികളെ ബോധവത്ക്കരിക്കാന്‍ ആത്മീയജ്ഞാനമുള്ളവര്‍ ഉയര്‍ന്നുവരണം.
'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്ന ഗ്രൂപ്പിന്റെ രക്ഷാധികാരിയായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാത്യൂസ് ഗ്രിഗോറിയോസിന്റെ ഒരു പ്രസ്താവന മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്താവനയിലൂടെ ഇയാള്‍ ഉയര്‍ത്തിയിരിക്കുന്ന ആകുലതകള്‍ മനോവ ഇവിടെ ആവര്‍ത്തിക്കുകയാണ്. മനോവയുടെ ശ്രദ്ധയില്‍പ്പെട്ടത് രഞ്ജിത്ത് അബ്രാഹം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാര്‍ത്തയാണ്. അത് അതേപടി ഇവിടെ കുറിക്കുന്നു.
മാത്യൂസ് ഗ്രിഗോറിയോസ്: ഇസ്ലാമിക ദര്‍ശനം അനുസരിച്ച് മുസ്ലിം ജനസംഖ്യ ഉയര്‍ത്തുന്നതിന് ലൗ ജിഹാദ് പോലുള്ള ആശയങ്ങളുടെ ആവശ്യമില്ല. ഹിന്ദു - ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തീര്‍ച്ചയായും ഒരു മ്ലേച്ഛമായ വ്യാപാരവും പ്രവൃത്തിയുമാണ്. ഇതിന്റെ ഇരകളാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും വളരെ താഴെക്കിടയിലുള്ളവരാണ്. ഇവരാകട്ടേ, മുസ്ലീം യുവാക്കളുടെ കാപട്യമുള്ളതും മറച്ചു വെയ്ക്കപ്പെട്ടതുമായ പ്രണയത്തില്‍ വീണുപോകുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ ഇവരുടെ വഞ്ചന മനസ്സിലാക്കാതെ പ്രഥമ ദൃഷ്ടിയില്‍തന്നെ ആകൃഷ്ടരാകുകയാണ്. അതുകൊണ്ടുതന്നെ അവര്‍ മികച്ച ഒരു കുടുംബ ജീവിതത്തിന് വേണ്ടി മുസ്ലീം യുവാക്കളെ സ്വീകരിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യം വ്യത്യസ്തവും വേദനാജനകവുമാണ്. നിരപരാധികളായ സാധു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും ഭാവിയില്‍ ഒരാള്‍ക്കും വിട്ടുപോരാനാവാത്ത ചതിക്കുഴികളില്‍ ചാടിക്കുകയും ചെയ്യുന്ന മുസ്ലീം മതമൗലിക വാദികളെ വളരെ കരുതലോടെ വേണം കാണാന്‍.
ഇതിന്റെ ഇരകളാവുന്ന പെണ്‍കുട്ടികള്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൗജിഹാദിന്റെയും പുറകിലെ ഉദ്ദേശ്യങ്ങള്‍ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ഉടന്‍തന്നെ വളരെ കയ്പേറിയ ജീവിത പരീക്ഷണങ്ങളിലൂടെയും മരണതുല്യമായ യാതനകളിലൂടെയും ഇവര്‍ക്ക് കടന്നുപോകേണ്ടി വരും. ആ സന്ദര്‍ഭത്തിലാണ് ഇവരുടെ ഭര്‍ത്താവ് എന്ന് പറയുന്നവരുടെ യഥാര്‍ത്ഥ മുഖം അവര്‍ മനസ്സിലാക്കുന്നത്. സ്നേഹവും സന്തോഷവും കിട്ടേണ്ടിടത്ത് ഇവര്‍ ഹതാശകളുടെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും ചെളിക്കുണ്ടിലേക്ക് എടുത്തെറിയപ്പെടുന്നു. അതുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ, അമിത പ്രതീക്ഷകളും സ്നേഹവും വിവാഹവാഗ്ദാനങ്ങളും നല്‍കിക്കൊണ്ട് സമീപിക്കുന്ന യുവാക്കളുടെ നീചമായ കുരുക്കുകളെ കരുതിയിരിക്കുക.
ഇതാണ് 'ഗ്രിഗോറിയോസിന്റെ ആവലാതികള്‍! ഈ ആകുലതകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നു പറയാന്‍ മനോവയ്ക്കാവില്ല. എന്നാല്‍, ഇത്തരത്തിലുള്ള ദുരവസ്ഥയില്‍ സഭയിലെ പെണ്‍കുട്ടികള്‍ എത്തിപ്പെടാനുണ്ടായ സാഹചര്യമാണ് നാം ആദ്യം പരിശോധിക്കേണ്ടത്. അതോടൊപ്പം, ഈ അവസ്ഥ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സഹായം ആവശ്യമാണോ എന്നും ചിന്തിക്കണം. ക്രിസ്ത്യാനി പെണ്ണുങ്ങള്‍ ഏതു വിജാതിയനെ വിവാഹം ചെയ്യുന്നതും അപകടമാണ്. കാരണം, വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിയുടെയും ആത്മാവ് നിത്യനരകത്തില്‍ നിപതിക്കും എന്നത് വചനസത്യമാണ്! ക്രിസ്തീയവിശ്വാസത്തിലേക്കു കടന്നുവരികയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യാത്ത ഒരു വ്യക്തിയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് വ്യഭിചാരമാണെന്ന് അംഗീകരിക്കാന്‍ മെത്രാന്മാര്‍ക്ക് എന്താണു മടി? സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നവരുമായി മാത്രമേ ക്രിസ്ത്യാനികള്‍ക്ക് വിവാഹം അനുവദിച്ചിട്ടുള്ളു. നിയമം ഇപ്രകാരം അനുശാസിക്കുന്നു: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത് നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4).
ക്രിസ്ത്യാനികളല്ലാത്ത ഏതൊരു വിഭാഗത്തെയും വിജാതിയരായി കാണാനുള്ള ജ്ഞാനം മെത്രാന്മാര്‍ക്ക് ഇല്ലാതെപോയത് എന്തുകൊണ്ടാണ്? വിജാതിയര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും അവര്‍ സേവിക്കുന്നത് പിശാചിനെയാണ്. ബൈബിള്‍ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് നിയമം നമുക്കു നല്കപ്പെട്ടിരിക്കുന്നത്. വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുതെന്നു സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്തതും ഇക്കാരണത്താല്‍ത്തന്നെ! അങ്ങനെയെങ്കില്‍, മുസ്ലീം യുവാക്കളുമായി വിവാഹത്തിലേര്‍പ്പെടുന്ന പെണ്ണുങ്ങള്‍ മാത്രമാണോ നാശത്തില്‍ നിപതിക്കുന്നത്? ക്രൈസ്തവസഭകളിലെ അംഗങ്ങളായ പെണ്‍കുട്ടികളില്‍ ഏറെയും വിവാഹത്തിലൂടെ മതം മാറുന്നത് ഹിന്ദുമതത്തിലേക്കാണ്! ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് മെത്രാന്മാര്‍ക്ക് ആകുലതയില്ലാത്തത്? ക്രിസ്തുമതത്തില്‍നിന്നു മതം മാറി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളില്‍ എണ്‍പതു ശതമാനവും ഹിന്ദുമതത്തിലേക്കാണ് ചേക്കേറുന്നതെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ് മെത്രാന്മാര്‍ മറച്ചുവയ്ക്കുന്നു? ഇവിടെയാണു മെത്രാന്മാരുടെ സംഘപരിവാര്‍ അജണ്ട മറനീക്കി പുറത്തുവരുന്നത്!
ഹൈന്ദവ പ്രീണനവുമായി നിലകൊള്ളുന്ന മെത്രാന്മാര്‍ ക്രിസ്തുവിന്റെയും ക്രിസ്ത്യാനികളുടെയും ശത്രുക്കളാണ്. രഞ്ജിത്തിനെ കൂട്ടുപിടിച്ച് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനാണ് മെത്രാന്മാര്‍ പദ്ധതിയൊരുക്കുന്നതെങ്കില്‍, വിശ്വാസികള്‍ നിങ്ങള്‍ക്ക് പുല്ലുവിലപോലും കല്പിക്കില്ല എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക. ക്രിസ്തുവിനെയും ക്രിസ്തീയതയെയും ആക്ഷേപിക്കുന്ന കാര്യത്തില്‍ ഇസ്ലാമിനേക്കാള്‍ മുന്നില്‍നില്‍ക്കുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ്. ഇസ്ലാംമത പ്രചാരകര്‍ ക്രിസ്തീയതയ്ക്കെതിരെയും ക്രിസ്തുവിനെതിരെയും നിലകൊള്ളുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, കന്യകാമറിയത്തെ വേശ്യയെന്നും, ക്രിസ്തുവിനെ വേശ്യാപുത്രനെന്നും ആക്ഷേപിക്കാന്‍ ഇസ്ലാം തയ്യാറാകില്ല. ഇത്തരത്തിലുള്ള ശപിക്കപ്പെട്ട വാക്കുകള്‍ പ്രയോഗിക്കുന്നതിനു യാതൊരു മടിയുമില്ലാത്ത ആഭാസന്മാരാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വക്താക്കള്‍! ശശികല എന്ന തെരുവുവേശ്യയും ഗോപാലകൃഷ്ണനും നടത്തുന്ന പൂരപ്പാട്ടുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ശശികലയുടെ അനുയായിയും ആജ്ഞാനുവര്‍ത്തിയുമാണ് രഞ്ജിത് അബ്രാഹം തോമസ്! ഒരു പിശാചിനെതിരേ പോരാടാന്‍ മറ്റൊരു കൊടുംപിശാചിനെ കൂട്ടുപിടിക്കുന്ന മെത്രാനെ വിളിക്കാന്‍ 'ശുംഭന്‍' എന്ന വിശേഷണം മതിയാകില്ല!
ക്രിസ്തീയതയുടെ ശത്രു ഇസ്ലാം മാത്രമോ?
ക്രിസ്തീയതയുടെ ശത്രു ഇസ്ലാം മാത്രമാണെന്ന ചിന്ത വളര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ കരുക്കള്‍ നീക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെയിടയില്‍ കയറിക്കൂടിയ സംഘപരിവാരങ്ങളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തീയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍പ്പോലും ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃക സ്വീകരിക്കുന്നതും ഈ ഗൂഢസംഘത്തിന്റെ താത്പര്യപ്രകാരമാണ്. ഹിന്ദുക്കളോടൊപ്പം ചേര്‍ന്നുനിന്ന് ഇസ്ലാമിനെ ചെറുക്കുകയെന്ന ആശയവും ഇവരില്‍നിന്ന് ഉടലെടുത്തതാണെന്നു മനസ്സിലാക്കാന്‍ കഴിയും. ഇവിടെയാണ് ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടത്. ആരാണ് ക്രിസ്തീയതയുടെ യഥാര്‍ത്ഥ ശത്രു?
ഒരു ബൈബിള്‍ സന്ദേശം പരിശോധിച്ചുകൊണ്ട് ഈ വിഷയം ചിന്തിക്കാം. ഇതാണ് ആ സന്ദേശം: "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍"(1 പത്രോ: 5; 8, 9). ആരാണ് ശത്രുവെന്നും എങ്ങനെയാണ് ഈ ശത്രുവിനെ നേരിടേണ്ടതെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്ത്യാനിയുടെ ശത്രു പിശാചാണ്. അതിനാല്‍ത്തന്നെ, പിശാചില്‍നിന്ന് ഉടലെടുത്ത മതങ്ങള്‍ എക്കാലത്തും ക്രിസ്തീയതയുടെ ശത്രുപക്ഷത്തു തന്നെയാണ്. പിശാചിനെ ആരാധിക്കുന്നവര്‍ ഒരിക്കലും ദൈവമക്കള്‍ക്കു സുഹൃത്തുക്കളല്ല. ആയതിനാല്‍, വിജാതിയ മതങ്ങളും വിജാതിയരും എപ്പോഴും ക്രിസ്തീയതയുടെ ശത്രുപക്ഷത്തു നിലയുറപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ വിജാതിയതയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ വിശ്വാസത്തിലൂടെയാണ്. വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരും ക്രിസ്തീയതയുടെ മാഹാത്മ്യം തിരിച്ചറിയാത്തവരുമായ വ്യക്തികളാണ് പ്രണയത്തിലൂടെയോ മറ്റെന്തെങ്കിലും സാഹചര്യങ്ങളിലൂടെയോ വിജാതിയതയിലേക്കു കടന്നുപോകുന്നത്. ഇപ്രകാരം കടന്നുപോയവരുടെ നാശമൊന്നും ഇക്കൂട്ടര്‍ പാഠമാക്കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം!
ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതും ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സമൂഹമാണ് ക്രിസ്ത്യാനികള്‍! ഓരോ രാജ്യങ്ങളിലും ക്രിസ്ത്യാനികളുടെ ശത്രുപക്ഷത്തു നിലകൊള്ളുന്നത് അവിടെ നിലവിലുള്ള ഭൂരിപക്ഷ മതവിഭാഗങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ക്രിസ്തീയതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത് ഇസ്ലാമാണെന്നു നമുക്കറിയാം. അതുപോലെതന്നെ, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് ഹൈന്ദവ സംഘടനകളാലാണ്! ഇസ്ലാമികഭീകരത പോലെതന്നെ ഗുരുതരമാണ് ഹൈന്ദവഭീകരതയും! എന്നാല്‍, ഈ ഭീകരതകള്‍ തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. ഇസ്ലാമിന്റെ ഭീകരത അവര്‍ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്നുവെങ്കില്‍, ഹൈന്ദവഭീകരത മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ, കൂടുതല്‍ അപകടകാരികള്‍ സംഘപരിവാരങ്ങളാണ്!
ഒരു ക്രിസ്ത്യാനിയെ കായികമായി ഇല്ലായ്മചെയ്യുന്നതിലൂടെ അവനു സംഭവിക്കുന്ന നഷ്ടം നഷ്ടമേയല്ല. എന്നാല്‍, ക്രിസ്ത്യാനി തന്റെ വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചു മറ്റു മതങ്ങളിലേക്കും ആചാരങ്ങളിലേക്കും കടന്നുപോകുന്നതിലൂടെ അവനു വന്നുഭവിക്കുന്ന ദുരന്തം നിസ്സാരമല്ല. അവന്‍ ജനിക്കാതിരിക്കുന്നതായിരുന്നു അവനു നല്ലത്! ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പതിയിരുന്ന് ആത്മാക്കളെ നിത്യമായി നശിപ്പിക്കുന്ന ഒരു പൈശാചിക മതമാണ് ഹിന്ദുമതം! അതുകൊണ്ടുതന്നെ, ഇസ്ലാമിനെക്കാള്‍ വിഷമുള്ള കാളകൂട സര്‍പ്പമാണ് ഹൈന്ദവസനാതനം! ആത്മാവിനെ നശിപ്പിക്കുന്ന ശത്രുക്കളെയാണ് ക്രിസ്ത്യാനികള്‍ തങ്ങളുടെ യഥാര്‍ത്ഥ ശത്രുവായി കാണേണ്ടത്! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 28). സത്യവിശ്വാസം ഉപേക്ഷിച്ചു വിജാതിയതയെ പുല്‍കുന്ന ഏവനും, തന്റെ ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. പ്രണയത്തിന്റെ പേരില്‍ മതംമാറി പോകുന്ന വ്യക്തികള്‍ ചെയ്യുന്നതും ഇതുതന്നെ!
ആത്മാവിന്റെ നാശമാണ് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം. എന്തെന്നാല്‍, യഥാര്‍ത്ഥ ക്രൈസ്തവരെല്ലാം നിത്യജീവനെ ലക്ഷ്യംവച്ചുള്ള യാത്രയിലാണ്. ഈ യാത്രയിലായിരിക്കുന്ന ക്രിസ്ത്യാനിയെ വഴിമാറ്റി നടത്താന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ ശത്രുക്കള്‍! ലൗജിഹാദിലൂടെ വഴിമാറല്‍ സംഭവിക്കുന്നതുപോലെ, മറ്റനേകം കാര്യങ്ങളിലൂടെയും ആത്മീയയാത്രകളില്‍ അപകടം സംഭവിക്കാറുണ്ട്. ഇസ്ലാമിക ഭീകരത എന്നത് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, ഇതിന്റെ മറവില്‍ ഫലം കൊയ്യുന്ന മറ്റൊരു ഭീകരതയെ ആരും കാണുന്നില്ല. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള നാടുകളില്‍ കടന്നുകയറി മനുഷ്യരെ വഴിപിഴപ്പിക്കുന്ന ഈ ഭീകരതയാണ് ഹൈന്ദവസനാതനം! ഇന്ന് ഏറ്റവുമധികം ആളുകള്‍ നിത്യനാശത്തില്‍ പതിക്കുന്നത് ഈ ഭീകരതയാലാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന പൈശാചിക സന്തതികള്‍ ഇന്ന് കൈസ്തവസഭകളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു! സഭകളിലെ ദൈവമക്കളെ വഞ്ചിച്ചുകൊണ്ട്, അപകടകരമായ പ്രബോധനങ്ങള്‍ ഇവര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. കുമ്പസാരക്കൂടുകളില്‍പ്പോലും അപകടകരമായ ആശയങ്ങള്‍ പഠിപ്പിക്കുന്ന വൈദീകരുണ്ട്. വഴിപിഴച്ച ആശയങ്ങള്‍ പഠിപ്പിക്കുന്ന ഈ സഭാനേതാക്കന്മാരും ക്രിസ്ത്യാനികളുടെ ശത്രുക്കളായി നിലകൊള്ളുന്നു. ഇക്കാരണത്താല്‍, പുറത്തുനില്‍ക്കുന്ന വിജാതിയരെക്കാള്‍ കൂടുതല്‍ അപകടകാരികള്‍ അകത്തുനില്‍ക്കുന്ന വ്യാജന്മാരാണ്! ഇക്കൂട്ടരെക്കുറിച്ചുള്ള ചര്‍ച്ച അടുത്ത ഉപശീര്‍ഷകത്തിലേക്കു മാറ്റിവച്ചുകൊണ്ട്, പഠനം തുടരാം.
ഇന്ത്യയിലെ ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ ഏറെയും നശിച്ചുപോകുന്നത് ഹിന്ദുക്കളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്. ഇസ്ലാമിന്റെ കുതന്ത്രങ്ങളില്‍ അകപ്പെടുന്നവരെക്കാള്‍ പത്തിരട്ടിയിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഹൈന്ദവ പൈശാചികതയില്‍ അകപ്പെട്ടു നിത്യനാശം വരിച്ചിട്ടുള്ളത്! അതിനാല്‍ത്തന്നെ, ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിനെക്കാള്‍ ഭീഷണി ഹിന്ദുക്കളാണ്! എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ചില വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം. കേരളത്തിലെ സിനിമാരംഗത്തും മറ്റിതര കലാരംഗങ്ങളിലും അനേകം ക്രൈസ്തവ യുവതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളെയാണ് വിഹാഹം കഴിച്ചിരിക്കുന്നത്. ഇവരില്‍ ആരും പിന്നീട് ക്രിസ്ത്യാനികളായി ജീവിച്ചിട്ടില്ല. വിവാഹത്തിലൂടെ ഹിന്ദുമതത്തില്‍ ചേക്കേറിയ സിനിമാനടിമാരുടെയെല്ലാം അവസ്ഥ ഇപ്പോള്‍ എന്താണെന്നു മനോവ പറയാതെതന്നെ എല്ലാവര്‍ക്കും അറിവുള്ളതാണ്.
സിനിമാ മേഖലയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും പ്രവര്‍ത്തിക്കുന്നുണ്ടെന്നു നമുക്കറിയാം. നിര്‍മ്മാണ-വിതരണ രംഗത്തു മാത്രമല്ല, സാങ്കേതിക മേഖലകളിലും അഭിനയരംഗത്തും അംഗബലത്തില്‍ ക്രിസ്ത്യാനികള്‍തന്നെയാണ് ഒരുപടിയെങ്കിലും മുന്നില്‍നില്‍ക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനി പെണ്ണുങ്ങള്‍ തങ്ങളുടെ പങ്കാളിയായി ക്രിസ്ത്യാനിയെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടില്ല. ഇവിടെ ഒരുകാര്യം വ്യക്തമാണ്. ഇസ്ലാമിന്റെ ലൗജിഹാദുപോലെതന്നെ, സംഘടിതമായ രീതിയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും മുഖ്യലക്ഷ്യം ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നതും നാം തിരിച്ചറിയണം. ക്രിസ്തീയ യുവതികള്‍ ഏറെ പ്രവര്‍ത്തിക്കുന്ന ;നഴ്സിംഗ്' മേഖലെയെ ലക്ഷ്യമിട്ട് ഇസ്ലാം-ഹിന്ദു യുവാക്കള്‍ വലവിരിച്ചിരിക്കുന്നതും നാം കാണാതെപോകരുത്! ആയതിനാല്‍, ഇസ്ലാമിനെ മുഖ്യശത്രുവിന്റെ സ്ഥാനത്തു നിര്‍ത്തി വിളവെടുപ്പു നടത്തുന്ന സംഘപരിവാരങ്ങളെ കൂടുതല്‍ ജാഗ്രതയോടെ കാണണം! ക്രിസ്തീയത ഉപേക്ഷിച്ച് എവിടെ ചെന്നുപെട്ടാലും ആത്മീയമരണമാണ് ഫലം!
'ജിഹാദ്' എന്ന പദം ആയതുകൊണ്ട്, ഈ പദമുപയോഗിച്ച് ഇസ്ലാമിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ളത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്. പ്രണയത്തിലൂടെ ക്രൈസ്തവ യുവതികളെ മതപരിവര്‍ത്തനം നടത്തുന്നതില്‍ ഇസ്ലാമിനെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹിന്ദുക്കള്‍ ആണെന്നത് പലരും തിരിച്ചറിയുന്നില്ല. ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം പ്രതിഭാസമായി ആരും ചിന്തിക്കരുത്. ആഗോളതലത്തില്‍ത്തന്നെ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നിഗൂഢമായ നീക്കങ്ങളെ മറച്ചുവയ്ക്കാന്‍ 'ജിഹാദ്' എന്ന പദം ഇവര്‍ ദുരുപയോഗിക്കുന്നു. അമേരിക്കയിലും റഷ്യയിലും യൂറോപ്പില്‍ ആകമാനവും പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് സംഘപരിവാരങ്ങളാണ്. ഇസ്ലാമിന്റെ ഭീകരത പരസ്യമായതുകൊണ്ടുതന്നെ, ഇസ്ലാമിനെ സംശയത്തോടെ കാണുന്നവരാണ് പാശ്ചാത്യര്‍! അതുകൊണ്ടുതന്നെ, ഇസ്ലാമിലേക്കു യുവതികള്‍ ആകര്‍ഷിക്കപ്പെടുന്ന അവസ്ഥ തുലോം കുറവാണ്. മാധ്യമങ്ങള്‍ ഏറെ ഘോഷിക്കുന്ന ഇസ്ലാമിക ഭീകരതയുടെ മറവില്‍ ഹിന്ദുക്കള്‍ പൈശാചിക അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണു വസ്തുത! പാശ്ചാത്യരാജ്യങ്ങളിലെ യുവതികളെ ഹിന്ദുമതത്തില്‍ ചേര്‍ത്ത്, ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍വച്ചു നടത്തപ്പെടുന്ന വിവാഹങ്ങളെ ശ്ലാഘിക്കുന്നവരാണ് ഇവിടെയുള്ള മാധ്യമങ്ങള്‍. ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മാഹാത്മ്യമാണ് ഇത്തരം വിവാഹങ്ങളുടെ പിന്നിലെ കാരണമെന്ന് ഇവര്‍ ഉദ്ഘോഷിക്കുന്നു. ക്രിസ്ത്യാനികളെ ഹിന്ദുമതത്തില്‍ ചേര്‍ത്ത് ആയിരം വിവാഹങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുമ്പോള്‍, ഒന്നുപോലും ഇന്ത്യയില്‍ നടക്കുന്നില്ല എന്നതും മനസ്സിലാക്കണം.
'ജിഹാദ്' എന്നപേരില്‍ ഇസ്ലാമിന്റെ നേരേ ലോകശ്രദ്ധ തിരിച്ചുനിര്‍ത്തി, സംഘപരിവാര്‍ നടത്തുന്ന വിവാഹങ്ങളെ എന്തു പേരിട്ടു വിളിക്കണം? സനാതന ശത്രുസംഹാരം എന്ന് വിളിച്ചാല്‍ മതിയാകുമോ? അതേ, ഇത് സനാതന ശത്രുസംഹാരം തന്നെയാണ്! എന്തെന്നാല്‍, 'ജിഹാദ്' എന്ന അറിബിവാക്കിന്റെ അര്‍ത്ഥം വിശുദ്ധയുദ്ധം എന്നാണ്. അതായത്, ഇസ്ലാമിന്റെ ശത്രുക്കളെ സംഹരിക്കല്‍! ഇതുതന്നെയാണ് ഹിന്ദുക്കളുടെ ശത്രുസംഹാരവും! ഇസ്ലാംമതം വളര്‍ത്തുന്നതിന് അവര്‍ 'ജിഹാദ്' നടപ്പാക്കുന്നതുപോലെ, ഹിന്ദുമതം വളര്‍ത്താന്‍ ശത്രുസംഹാരം നടത്തുന്നു! ക്രിസ്ത്യാനികളായ യുവതികളെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ പ്രണയം എന്ന മാര്‍ഗ്ഗം സ്വീകരിക്കുന്ന എല്ലാവരും ജിഹാദികള്‍തന്നെയാണ്! അങ്ങനെയെങ്കില്‍, ഇന്ന് ഈ ലോകത്തെ ഏറ്റവും വലിയ 'ലൗജിഹാദികള്‍' ഹിന്ദുക്കളാണു നാം മനസ്സിലാകിയിരിക്കണം. ഈ ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ്, സംഘപരിവാരങ്ങളുമായി കൈകോര്‍ക്കാന്‍ വിഡ്ഢികളോ കൗശലക്കാരോ ആയ 'മെത്രാന്‍വേഷക്കാര്‍' ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇവറ്റകളുടെ സകല നീക്കങ്ങളെയും ചെറുക്കാന്‍ ക്രിസ്ത്യാനികള്‍ വിവേകത്തോടെ വര്‍ത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു!
ക്രിസ്ത്യാനി പെണ്ണുങ്ങളെ വഴിപിഴപ്പിക്കുന്നവര്‍ ആരെല്ലാം?
ക്രിസ്ത്യാനി പെണ്ണുങ്ങള്‍ വഴിപിഴച്ചു പോകുന്നെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഇസ്ലാംമതത്തിലോ ഹിന്ദുമതത്തിലോ ഉള്ള യുവാക്കളല്ല; മറിച്ച്, ഈ യുവതികളുടെ മാതാപിതാക്കളും ആത്മീയ നേതൃത്വവുമാണ്! ക്രിസ്തീയതയുടെ മഹത്വവും പ്രാധാന്യവും മക്കള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ലോകത്തിന്റെ അറിവും സൗകര്യങ്ങളും മക്കള്‍ക്കു നല്‍കാന്‍ കാണിക്കുന്ന താത്പര്യം ആത്മീയ കാര്യങ്ങളില്‍ ഇല്ലെന്നതാണ് ഏറെ പരിതാപകരമായ അവസ്ഥ! രക്ഷപ്രാപിക്കാനും നിത്യജീവന്‍ സ്വന്തമാക്കാനുമുള്ള ഏക മാര്‍ഗ്ഗത്തെക്കുറിച്ച് മക്കളെ പഠിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. അതുപോലെതന്നെ വിജാതിയതയുടെ പൊള്ളത്തരങ്ങളും അതില്‍ മറഞ്ഞിരിക്കുന്ന പൈശാചികതയും വ്യക്തമാക്കിക്കൊടുക്കുകയും വേണം. ആത്മാവിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരായ മക്കള്‍ ഒരിക്കലും വിജാതിയരുടെ കെണികളില്‍ അകപ്പെടുകയോ വ്യഭിചാരജീവിതത്തിലേക്കു കടന്നുപോകുകയോ ഇല്ല.
മക്കളെ ആദ്ധ്യാത്മികതയില്‍ വളര്‍ത്തുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ കൈക്കൊള്ളുന്ന ഉദാസീനത, അവരുടെ വഴിപിഴച്ച ജീവിതത്തിനു കാരണമാകും! പെണ്‍കുട്ടികളുടെ കൂട്ടുകെട്ടുകള്‍ മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യാന്‍ മാതാപിതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്. മൊബൈല്‍ ഫോണിലും സമൂഹമാധ്യമങ്ങളിലും ഇവര്‍ ആരെയെല്ലാമാണ് ബന്ധപ്പെടുന്നതെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പെണ്‍മക്കള്‍ പറയുന്നതിനെ കണ്ണടച്ചു വിശ്വസിക്കുന്ന മാതാപിതാക്കളുണ്ട്. ഇവരുടെ ദൃഷ്ടിയില്‍ മറ്റുള്ളവരുടെ മക്കള്‍ മാത്രമാണ് കൊള്ളരുതാത്തവര്‍! തങ്ങളുടെ മക്കളും വീണുപോകാന്‍ സാദ്ധ്യതയുള്ള മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇത്തരം മിഥ്യാധാരണയില്‍ ജീവിക്കുന്നവരില്‍ പലരും പിന്നീടു ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. അമിതമായ സ്വാതന്ത്ര്യത്തെ സ്നേഹമോ വാത്സല്യമോ ആയി പരിഗണിക്കാന്‍ സാധിക്കില്ല. മക്കള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ നാശത്തിലേക്കു കൈപിടിച്ചു നടത്തുകയാണു ചെയ്യുന്നത്.
വിജാതിയരുമായുള്ള മക്കളുടെ ബന്ധം നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നു മനോവ പറയുമ്പോള്‍, മനോവയെ ആരും ചീത്തവിളിക്കേണ്ട. കാരണം, ഇത്തരം ബന്ധങ്ങളിലൂടെയാണ് പലരും നശിച്ചുപോയിട്ടുള്ളത്. വിജാതിയരോടു സംസാരിക്കുകപോലും അരുതെന്നു മനോവ പറഞ്ഞിട്ടില്ല. എന്നാല്‍, സൗഹൃദത്തിലേക്കു വളര്‍ന്നിട്ടുള്ള ബന്ധങ്ങളെല്ലാം നാശത്തില്‍ കലാശിച്ചിട്ടുണ്ട്. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?"(2 കോറി: 6; 14). അവിശ്വാസികള്‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് നാസ്തികവാദികളെ മാത്രമല്ല, സത്യവിശ്വാസികളായ ക്രിസ്ത്യാനികളല്ലാത്ത സകലരും നമ്മെ സംബന്ധിച്ചിടത്തോളം അവിശ്വാസികളാണ്. ഇത്തരം വ്യക്തികളുമായി സൗഹൃദം സൂക്ഷിക്കുന്ന വിശ്വാസികളുടെമേല്‍ അവിശ്വാസത്തിന്റെ മാലിന്യം കടന്നുവരാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ ആത്മാവിന്റെ രക്ഷയെക്കുറിച്ചുള്ള പൗലോസ് അപ്പസ്തോലന്റെ ജാഗ്രതയാണ് ഈ ഉപദേശത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരേ നാം സ്വീകരിക്കുന്നതിനേക്കാള്‍ ജാഗ്രത ആത്മാവിന്റെ സുരക്ഷിതത്വത്തിനുണ്ടാകണം!
വിജാതിയതയോടും വിജാതിയരോടും മക്കള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്നു പഠിപ്പിക്കാന്‍ തയ്യാറാകാത്തവരുടെ മക്കളാണ് വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു നിത്യനാശത്തില്‍ പതിക്കുന്നത്. മക്കളെ പഠിപ്പിക്കണമെങ്കില്‍ മാതാപിതാക്കള്‍ മുന്‍കൂട്ടി പഠിച്ചിരിക്കണം. നിത്യജീവന്റെ പ്രാധാന്യം അറിയാത്തവര്‍ക്ക് എങ്ങനെ അത് മക്കളെ പഠിപ്പിക്കാന്‍ കഴിയും? നിത്യരക്ഷയെ സംബന്ധിച്ച് അപകടകരമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് മക്കളെ സത്യം പഠിപ്പിക്കാന്‍ കഴിയില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധചിന്തയില്‍ ജീവിക്കുന്ന ഒരുവന്റെ മകള്‍ വിജാതിയനെ വിവാഹം ചെയ്യുന്നുവെങ്കില്‍, അതിനെയോര്‍ത്തു പരിതപിക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന ചിന്തയില്‍ കഴിയുന്നവര്‍ ക്രിസ്ത്യാനികളല്ല എന്നതുകൊണ്ടുതന്നെ, അവര്‍ നിത്യരക്ഷയില്‍നിന്ന് ബഹുദൂരം അകലെയാണ്! ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കുവേണ്ടി യേഹ്ശുവാ എന്ന നാമം മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുകയും അത് ഏറ്റുപറയുകയും ചെയ്യുന്നവര്‍ മാത്രമാണു ക്രിസ്ത്യാനികള്‍! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധധാരണയില്‍ കഴിയുന്നവര്‍ മതം മാറിയാലും മാറിയില്ലെങ്കിലും ഫലം ഒന്നുതന്നെ!
ക്രൈസ്തവ വിശ്വാസികളായിരുന്ന യുവതികള്‍ പ്രണയത്തിലൂടെ മറ്റു മതങ്ങളിലേക്കു കടന്നുപോകുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാതാപിതാക്കള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. എന്നിരുന്നാലും, ഇത്തരം അവസ്ഥ സംജാതമായത് മാതാപിതാക്കളുടെ മാത്രം കുറ്റംകൊണ്ടല്ല. ക്രൈസ്തവസഭകളിലെ ആചാര്യന്മാരും സഭകളുടെ നേതൃസ്ഥാനത്ത് ഉപവിഷ്ടരായിരിക്കുന്ന വ്യക്തികളുമാണ് പ്രധാന ഉത്തരവാദികള്‍. അതായത്, ആരെങ്കിലും അന്യമതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നുവെങ്കില്‍, ഈ കുറ്റകൃത്യത്തില്‍ ഒന്നാംപ്രതി സഭകളുടെ ആചാര്യന്മാരാണ്! എന്തെന്നാല്‍, സഭാചാര്യന്മാര്‍ നല്‍കിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മക്കളെ ആത്മീയത അഭ്യസിപ്പിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. മാത്രവുമല്ല, സഭകളുടെ മതബോധനമാണ് ഈ യുവതികള്‍ക്കു ലഭിച്ചിട്ടുള്ളത്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക ആശയത്തിന്റെ ഉപജ്ഞാതാക്കള്‍ മാതാപിതാക്കളോ സാധാരണ വിശ്വാസികാളോ അല്ല. ഇത്തരം ശപിക്കപ്പെട്ട ആശയങ്ങള്‍ ഹൃദയത്തില്‍ സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തിലേക്കു കടന്നുപോയാലും അപകടമില്ല എന്നു ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായ മാഹാത്മ്യം ഒന്നുംതന്നെ ക്രിസ്തീയതയില്‍ ഇല്ലെന്നു വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നവിധമാണ് കത്തോലിക്കാസഭയുടെ മതബോധനം!
ക്രിസ്തീയതയിലെ അടിസ്ഥാനതത്വങ്ങളും ദൈവത്തിന്റെ നിയമങ്ങളും പാടേ അവഗണിച്ചുകൊണ്ട്, ചിലരുടെ യുക്തികളെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ആശയങ്ങളുമാണ് കത്തോലിക്കാസഭ ഇന്ന് തുടരുന്ന നയം! ഇവരുടെ പൈശാചിക ആശയങ്ങളെ പിന്തുടരുന്നവര്‍ക്ക് എങ്ങനെ ക്രിസ്തീയതയുടെ മാഹാത്മ്യവും വിജാതിയതയുടെ അപകടവും വിവേചിക്കാന്‍ കഴിയും? മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ വിഡ്ഢികളായ ആചാര്യന്മാര്‍ കാട്ടിക്കൂട്ടുന്ന ഗോഷ്ടികള്‍ കണ്ടു പഠിക്കുന്നവരെ എങ്ങനെ ക്രിസ്തീയതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിക്കും? ഇസ്ലാമിന് നിസ്ക്കരിക്കാന്‍ പള്ളികള്‍ തുറന്നുകൊടുക്കുന്ന ഭോഷന്മാരായ വൈദീകരും മെത്രാന്മാരും ഇന്നു സഭകളിലുണ്ട്. ഇസ്ലാമിനോടൊപ്പം അല്ലാഹുവിനെ നമസ്ക്കരിക്കുന്ന പിശാചുക്കള്‍പ്പോലും മെത്രാന്മാരുടെ വേഷത്തില്‍ സഭകളെ ഭരിക്കുന്നുമുണ്ട്. വിജാതിയരുടെ ആരാധനാരീതികള്‍ അനുകരിക്കുന്ന രീതിയാണ് ഇന്ന് പല ക്രിസ്തീയ സഭകളിലുമുള്ളത്. ക്ഷേത്രങ്ങളുടെ മാതൃകയില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുകയും, അവരുടെ ആരാധനാരീതികള്‍ കടമെടുക്കുകയും ചെയ്യുമ്പോള്‍, ക്രിസ്തീയതയും വിജാതിയതയും തമ്മില്‍ അന്തരമൊന്നും ഇല്ലെന്ന ധാരണ വിശ്വാസികളില്‍ ജനിക്കുന്നു. (വീഡിയോ കാണുക). ഇതിന്റെയൊക്കെ കാരണക്കാര്‍ സാധാരണ വിശ്വാസികളല്ല; മറിച്ച്, വിശ്വാസികളെ വെറും നോക്കുകുത്തികളാക്കിക്കൊണ്ട്, ചില പൈശാചികത സഭകളില്‍ പ്രതിഷ്ഠിക്കുന്ന ആചാര്യന്മാരാണ്!
ഓണവും വിഷുവും രാമായണമാസവും ക്രൈസ്തവ ആരാധനാലയങ്ങളില്‍ ആചരിക്കുന്ന വൈദീകര്‍ സഭകളിലുണ്ട്. (ഈ വീഡിയോ കാണുക).'ശബരിഗിരീശന്‍' എന്നപേരില്‍ അയ്യപ്പനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ശുംഭനായ വൈദീകാന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വിഹരിക്കുന്നു (ഫോട്ടോ). ഒരുവശത്ത് വിജാതിയ ദേവന്മാരെ പ്രകീര്‍ത്തിക്കുകയും മറുവശത്ത് വിജാതിയതയിലേക്ക് പെണ്‍കുട്ടികള്‍ കടന്നുപോകുന്നതിനെപ്രതി വിലപിക്കുകയും ചെയ്യുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. സഭാചാര്യന്മാര്‍ നിര്‍മ്മിക്കുന്ന പൈശാചിക സിദ്ധാന്തങ്ങള്‍ ശിരസാവഹിച്ചിരിക്കുന്ന വിശ്വാസികള്‍ തങ്ങളുടെ മക്കള്‍ വിജാതിയതയിലേക്കു കടന്നുപോകുന്നതിലെ അപകടം എങ്ങനെ തിരിച്ചറിയും. വിജാതിയതയിലൂടെയും രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നു കരുതുന്നവര്‍ തങ്ങളുടെ മക്കള്‍ വിജാതിയതയെ പുല്കുന്നതില്‍ വേദനിക്കുകയില്ല എന്നത് സ്വാഭാവികം മാത്രമാണ്! വിജാതിയരുമായുള്ള വിവാഹം ദൈവാലയങ്ങളില്‍ നടത്തിക്കൊടുക്കുന്ന നിയമം കേരളത്തിലെ കത്തോലിക്കാസഭയിലുണ്ട്. സഭ എത്രത്തോളം പൈശാചികവാത്ക്കരിക്കപ്പെട്ടു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. ഓരോ വര്‍ഷവും നൂറുകണക്കിനു പൈശാചിക വിവാഹങ്ങള്‍ കേരളത്തിലെ മാത്രം കത്തോലിക്കാ പള്ളികളില്‍ നടക്കുന്നു. പള്ളികളിലല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങള്‍ ഇതിന്റെ പല മടങ്ങുവരും! ഇവരില്‍ എല്ലാവരും ഇന്ന് ഹിന്ദുമതത്തില്‍ വിശ്വസിച്ചു ജീവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല!
താമരശ്ശേരി രൂപതയിലെ പുരാതന കത്തോലിക്കാ കുടുംബങ്ങളിലെ ദമ്പതികള്‍ക്കു ജനിച്ച മകളാണ് ഗൗരി എന്ന പേര് സ്വീകരിച്ചു ഹിന്ദുമതത്തില്‍ ചേര്‍ന്ന യുവനടി! രൂപതയിലെ ഏറ്റവും മികച്ച സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരം നേടിയവാളായിരുന്നു ഇവള്‍! മിഷന്‍ലീഗ് അടക്കമുള്ള ഭക്തസംഘടനകളിലെ സജ്ജീവ പ്രവര്‍ത്തകയായിരുന്ന ഇവള്‍ എങ്ങനെയാണു ക്രിസ്തീയതയെ നിസ്സാരമായി തള്ളിക്കളഞ്ഞത്?! പന്ത്രണ്ടുവര്‍ഷം കത്തോലിക്കാസഭ പരിശീലിപ്പിച്ച മതബോധനം ഇവളെ എത്തിച്ചത് നിത്യനാശത്തിലാണ്! ഇത് കത്തോലിക്കാ മതബോധനത്തിന്റെ അപകടകരമായ അവസ്ഥയാണു വെളിവാക്കുന്നത്. ഈ മതബോധനത്തെ അടിമുടി തള്ളിക്കളയുകയും, വചനസത്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന മതബോധനം ചിട്ടപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെ താങ്ങാന്‍ ആര്‍ക്കും കഴിയില്ല!
കത്തോലിക്കാസഭയുടെയും മറ്റുചില പൗരസ്ത്യസഭകളുടെയും ആരാധനാലയങ്ങളില്‍ പലതും ക്ഷേത്രങ്ങളുടെ മാതൃകയിലാണെന്നു നാം കണ്ടു. ഇവിടെയെല്ലാം നടക്കുന്ന വഴിപാടുകളും ആചാരങ്ങളും ഹിന്ദുക്കളുടേതില്‍നിന്നു വ്യത്യസ്തവുമല്ല. ഇതെല്ലാം കണ്ടുവളരുന്നവരാണ് ക്രൈസ്തവ യുവതികള്‍! എല്ലാം ഒന്നാണെന്ന ചിന്തവളര്‍ത്താന്‍ നിഗൂഢ നീക്കങ്ങള്‍ നടത്തുന്ന ശപിക്കപ്പെട്ട ആചാര്യന്മാരാണ് ക്രിസ്തീയത ജനത്തിനു പകര്‍ന്നുകൊടുക്കുന്നത്. തങ്ങള്‍ക്കില്ലാത്ത ജ്ഞാനം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നതു പരമാര്‍ത്ഥമാണ്. ആയതിനാല്‍, തങ്ങളുടെ വിഡ്ഢിത്തങ്ങള്‍ ദൈവജനത്തിനുമേല്‍ അഭിഷേകം ചെയ്യുന്നവരാണ് ഏറെയും. ഈയിടയ്ക്ക് ഒരു കത്തോലിക്കാ വൈദീകന്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നു നശിച്ചതു നമുക്കറിയാം. ഇസ്ലാംമതത്തില്‍ ചേര്‍ന്നു വ്യഭിചാരത്തില്‍ മുഴുകിയ 'കന്യാസ്ത്രീ'യെയും കണ്ടുകഴിഞ്ഞു. യേഹ്ശുവാ ഏകരക്ഷകനാണെന്നു കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ചു പുച്ഛം പ്രകടിപ്പിക്കുന്ന വൈദീകരെയും കന്യാസ്ത്രിമാരെയും മനോവയ്ക്കറിയാം. തൊടുപുഴയില്‍ ഗാനമേളകളുമായി നടന്ന ഒരു വൈദീകവേഷധാരി ഇപ്പോള്‍ കാനഡയിലുണ്ട്. യേഹ്ശുവാ ഏകരക്ഷകനാണെന്ന വചനത്തെ പുച്ഛിച്ചുകൊണ്ട് ഇവന്‍ നടത്തിയ ജല്പനങ്ങള്‍ നവമാധ്യമങ്ങളില്‍ ഇപ്പോഴുമുണ്ട്. ഇക്കൂട്ടരെയെല്ലാം സഭയില്‍നിന്ന് ആട്ടിപ്പുറത്താക്കാതെ ദൈവജനത്തെ നേരെയാക്കാന്‍ സാധിക്കില്ല. ഇവരെല്ലാം ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിശ്വാസികളില്‍ പലരെയും നാശത്തില്‍ തളയ്ക്കുന്നത്! സെമിനാരിയില്‍നിന്നു പഠിച്ചിറങ്ങുന്നവര്‍ വചനപണ്ഡിതന്മാരാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ബൈബിള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളല്ല സെമിനാരികള്‍. റബ്ബര്‍ വെട്ടു പഠിക്കാന്‍ യൂറോപ്പില്‍ പോകുന്നതുപോലെയാണ് വചനം പഠിക്കാന്‍ സെമിനാരിയില്‍ ചേരുന്നത്!
കത്തോലിക്കാസഭയുടെ മതബോധനവും ആരാധനാരീതികളും ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വൈദീകവേഷധാരിയാണ് സെബാസ്റ്റ്യന്‍ പൈനേടത്ത്. ഇവന്റെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്ന ഒരു സാധാരണ വിശ്വാസിയുടെ ആത്മീയജീവിതം ക്രമീകരിക്കപ്പെടുന്നത് എങ്ങനെയായിരിക്കുമെന്ന് അറിയണമെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതി! ഇത്തരത്തിലുള്ള ആത്മീയ നപുംസകങ്ങള്‍ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ വിഹാരിക്കുന്നിടത്തോളം ഈ സഭയില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്! യേഹ്ശുവാ ഏകരക്ഷകനാണെന്നു വിശ്വസിക്കുകയും ഈ സത്യം പ്രഘോഷിക്കുകയും ചെയ്യുന്ന സഭകളില്‍ മാത്രമേ അവിടുത്തെ സാന്നിദ്ധ്യമുള്ളൂ! എല്ലാ മതങ്ങളിലും രക്ഷപ്രഘോഷിക്കാന്‍ ആരംഭിച്ച നിമിഷംമുതല്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇല്ലാതായി! എന്തെന്നാല്‍, "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). ഇതാണ് യേഹ്ശുവാ അരുളിച്ചെയ്ത സത്യം. ഈ സത്യം ലോകത്തെ അറിയിക്കാനാണ് അവിടുന്ന് സഭ സ്ഥാപിച്ചത്. സഭയോട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20).
ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക! ഈ മൂന്നുകാര്യങ്ങളില്‍ നിലനില്‍ക്കുന്നുവെങ്കില്‍ യുഗാന്തംവരെ അവിടുന്ന് സഭയോടുകൂടെ ഉണ്ടായിരിക്കും. ഇന്ന് വിജാതിയ ആചാര്യന്മാര്‍ക്കു ശിഷ്യപ്പെടുകയും, ജ്ഞാനസ്നാനമില്ലാതെയും രക്ഷപ്രാപിക്കാം എന്ന അബദ്ധം പ്രചരിപ്പിക്കുകയും, യേഹ്ശുവാ അറിയിച്ചതു പഠിപ്പിക്കുന്നതില്‍നിന്നു വിരമിക്കുകയും ചെയ്തതിനുശേഷവും അവിടുന്ന് സഭയോടു കൂടെയുണ്ടെന്നു പറയുന്നതിലെ സാംഗത്യമെന്താണ്? അസത്യത്തില്‍ സത്യത്തിനു നിലനില്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ട്, സത്യദൈവത്തിന് അസത്യം പറയുന്ന സഭകളില്‍ വസിക്കാനും നയിക്കാനും കഴിയില്ല! ഇത്തരത്തില്‍ അധഃപതിച്ചുപോയ സഭയില്‍നിന്നു പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ എന്തു ധാര്‍മ്മീകതയാണ് ആചാര്യന്മാര്‍ക്കുള്ളത്? ഇപ്പോള്‍ ഇവര്‍ ഒഴുക്കുന്ന കണ്ണീര്‍, മുതലക്കണ്ണീരാണെന്നു മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല! പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്കു പോകുന്നതു തടയാന്‍ സംഘപരിവാറിനെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നു തിരിച്ചറിയാന്‍ സഭയിലെ ന്യൂനപക്ഷമായ വിശ്വാസികള്‍ക്കു സാധിക്കും. ക്രിസ്ത്യാനികളെ കൂട്ടത്തോടെ സംഘപരിവാറിന്റെ ലായത്തില്‍ കെട്ടാനുള്ള പൈശാചിക അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന മെത്രാന്മാര്‍, അതിനുവച്ച വെള്ളത്തില്‍ ശൗച്യം ചെയ്തുകൊള്ളുക!
രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം മാത്രമാണ് ക്രിസ്ത്യാനി പെണ്ണുങ്ങള്‍ ഇത്തരത്തില്‍ അധഃപതിച്ചത്. ചുട്ടുപഴുത്ത ഇരുമ്പു കസേരയില്‍ നഗ്നരായി ഇരുത്തിയപ്പോഴും വിശ്വാസം ത്യജിക്കാത്ത മഹതികളായ സ്ത്രീകള്‍ ക്രിസ്തീയ സഭകളിലുണ്ടായിരുന്നു! അന്നത്തെ ക്രിസ്ത്യാനികള്‍ക്ക് ഒരു രക്ഷകന്‍ മാത്രമേയുണ്ടായിരുന്നുള്ളു! അനേകം രക്ഷകരെ പ്രതിഷ്ഠിക്കാന്‍ ആരംഭിച്ചപ്പോള്‍ വ്യഭിചാരവും ശക്തമായി!
ഒരിക്കല്‍ക്കൂടി മനോവ ആവര്‍ത്തിച്ചു പറയുന്നു: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു ഭീഷണി ഇസ്ലാമല്ല; സംഘപരിവാറാണ്! ഇസ്ലാം ഇന്ത്യയില്‍ ഉള്ളതുകൊണ്ടുമാത്രമാണ് ഹിന്ദുത്വ അജണ്ട പൂര്‍ണ്ണമായും ഇന്ത്യയില്‍ നടപ്പാക്കാന്‍ സംഘപരിവാരങ്ങള്‍ക്കു സാധിക്കാത്തത് എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കരുത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും വിശ്വാസത്തിന്റെ മേഖലയില്‍ മറ്റു മതങ്ങളുടെമേല്‍ നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ ഹിന്ദുസംഘടനകള്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാന്‍ ഇസ്ലാം മുന്നോട്ടുവരുന്നു. ഇവരുടെ ശ്രമഫലമായി ലഭിക്കുന്ന ആനുകൂല്യത്തിന്റെ ഫലമാണ് ക്രിസ്ത്യാനികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഭീഷണിയുണ്ടായാല്‍ മാത്രമാണ് ക്രൈസ്തവസഭകളുടെ ആചാര്യന്മാര്‍ രംഗത്തിറങ്ങുകയുള്ളു! ഇപ്പോള്‍ ക്രിസ്ത്യാനികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന സംഘികള്‍ ഒരുകാര്യം മനസ്സിലാക്കുക: ക്രിസ്ത്യാനികള്‍ക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല. സംഘികളായ മെത്രാന്മാര്‍ക്ക് ഒരുപക്ഷെ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-