27 - 06 - 2015
സൂര്യനില്‍ ഉണ്ടായ ഒരു പൊട്ടിത്തെറിയുടെ ഫലമായി തെറിച്ചുവീണ ഒരു കഷ്ണമാണ് ഭൂമിയുടെ ഉദ്ഭവത്തിന് ആധാരമെന്ന നിഗമനവുമായി ശാസ്ത്രലോകം അലഞ്ഞുതിരിഞ്ഞ ഒരു കാലമുണ്ടായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത ഈ ഭാവനയെ ശാസ്ത്രീയസത്യമായി പ്രചരിപ്പിക്കാന്‍ ഏറെ താത്പര്യം കാണിച്ചത് വൈരുദ്ധ്യാത്മക ഭൌതീകവാദം അഥവാ നിരീശ്വരവാദത്തിന്റെ വക്താക്കളായിരുന്നുവെന്നും നമുക്കറിയാം. ദൈവത്തെ നിഷേധിക്കാനുള്ള ആശയമായി ഈ നിഗമനത്തെ തോളിലേറ്റി നടന്നവരുടെ ശബ്ദം ഇന്നു കേള്‍ക്കാനില്ല! ലോകചരിത്രത്തില്‍ ഇന്നോളം കണ്ടെത്തിയ ശാസ്ത്രീയതകള്‍ക്കൊന്നും ദൈവത്തെ നിഷേധിക്കുവാനുള്ള ഒരു കണികപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇതുമായി കൂട്ടിവായിക്കണം! ശാസ്ത്രാന്വേഷികളുടെ ലക്‌ഷ്യം ദൈവനിഷേധമായിരുന്നില്ലെങ്കില്‍പ്പോലും, ശാസ്ത്രീയതയെ ദൈവത്തെ നിഷേധിക്കുവാനുള്ള ആയുധമായി കരുതുന്ന അനേകര്‍ അന്നും ഇന്നുമുണ്ട്! ഇക്കൂട്ടര്‍ക്ക് അവസാനമായി ലഭിച്ച പിടിവള്ളിയാണ് മഹാവിസ്ഫോടന സിദ്ധാന്തം!
സൃഷ്ടിയെ സംബന്ധിച്ച് ബൈബിള്‍ നകിയിരിക്കുന്ന വെളിപ്പെടുത്തലുകളെ മഹാവിസ്ഫോടന സിദ്ധാന്തത്തോടു ചേര്‍ത്തുവച്ചു ദൈവത്തെയും ബൈബിളിനെയും അപഹസിക്കുകയെന്നതാണ് ആധുനികലോകം അനുവര്‍ത്തിക്കുന്ന ശൈലി. മഹാവിസ്ഫോടന സിദ്ധാന്തം യഥാര്‍ത്ഥത്തില്‍ ബൈബിളിലെ വെളിപ്പെടുത്തലുകള്‍ക്ക് എതിരായിരുന്നോ? ഈ നാളുകളില്‍ പോപ്പ് ഫ്രാന്‍സീസ് ഉയര്‍ത്തിയ വാദങ്ങളിലെ സത്യവും മിഥ്യയും തമ്മിലുള്ള അന്തരമെന്ത്? ഫ്രാന്‍സീസിനു മറ്റെന്തെങ്കിലും അജണ്ടകളുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍നിന്നു മനോവ ഒഴിഞ്ഞുമാറുന്നില്ല. ആയതിനാല്‍, മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ ദൈവവചന വിരുദ്ധമായ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണം ഇവിടെ അനിവാര്യമായിരിക്കുന്നു. അത് അറിയണമെങ്കില്‍ മഹാവിസ്ഫോടന സിദ്ധാന്തവും സൃഷ്ടിയുടെ പുസ്തകവും നാം വികലനം ചെയ്യണം.
എന്താണ് മഹാവിസ്ഫോടന സിദ്ധാന്തം!
പ്രപഞ്ചോത്പത്തിയെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ശാസ്ത്രലോകം എത്തിനില്‍ക്കുന്ന ഏറ്റവും പുതിയ നിഗമനമാണ് മഹാവിസ്ഫോടന സിദ്ധാന്തം! ഇത് ഒരു സാധ്യത മാത്രമായതുകൊണ്ടാണ് നിഗമനം എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത്. സ്ഥിരീകരിക്കപ്പെട്ട കണ്ടെത്തലാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും, ഇത്തരം വാദങ്ങളില്‍ യാതൊരു കഴമ്പുമില്ല! സൂര്യനില്‍നിന്നു വിഘടിച്ചാണ് ഭൂമിയുണ്ടായതെന്ന അബദ്ധം പ്രചരിപ്പിച്ചവര്‍ തന്നെയാണ് മഹാവിസ്ഫോടന സിദ്ധാന്തത്തെ ശാസ്ത്രീയ സത്യമായി അവതരിപ്പിക്കുന്നത്. സൂര്യനില്‍നിന്ന് അടര്‍ന്നുവീണ ഒരു തീക്കട്ട തണുത്തുറഞ്ഞതാണ് ഭൂമി എന്ന് സ്കൂള്‍ തലത്തില്‍തന്നെ നാം പഠിച്ചിരുന്നു! ഈ മഹാമഠയത്തരത്തെ തൊണ്ടതൊടാതെ വിഴുങ്ങിയവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ആശ്വാസമാണ് മഹാവിസ്ഫോടന സിദ്ധാന്തം! സ്ഥിരീകരിക്കപ്പെട്ടതല്ലെങ്കില്‍ക്കൂടി ഈ സിദ്ധാന്തത്തെ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ മനോവ തയ്യാറല്ല! കാരണം, പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചുള്ള ബൈബിളിലെ വിവരണത്തെ പൂര്‍ണ്ണമായും ശരിവയ്ക്കുന്ന ആശയമാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ അന്തഃസത്ത!
ആധുനീക ശാസ്ത്രം ഇന്നെത്തിനില്‍ക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മനഃപൂര്‍വ്വമോ അജ്ഞതമൂലമോ വിസ്മരിച്ച ചില സത്യങ്ങളെ തുറന്നുകാട്ടിക്കൊണ്ടുതന്നെ വിവരണത്തിലേക്കു പ്രവേശിക്കാം. ദൈവനിഷേധികള്‍ ഊറ്റംകൊള്ളുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ ഉറവിടം ബൈബിളാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്! ഉത്പത്തിയുടെ പുസ്തകത്തിലെ ഒന്നാമത്തെ അദ്ധ്യായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ആശയത്തെ തുറന്നുകാണിക്കുന്നതിനുമുമ്പ്, ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടേണ്ടിയിരിക്കുന്നു!
'ഗിയോര്‍ഗെസ് ലെമൈറ്റ്റേ' (Georges Lemaitre) എന്ന ബല്‍ജിയം വംശജനായ ശാസ്ത്രജ്ഞനാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവെന്ന് നമ്മില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍, കത്തോലിക്കാസഭയിലെ ഒരു 'ജെസ്യൂട്ട്' വൈദീകനാണ് ഈ ശാസ്ത്രജ്ഞനെന്നു പലര്‍ക്കും അറിയില്ല! സത്യം അറിയാവുന്നവര്‍ ഇത് മറച്ചുവയ്ക്കുന്നു എന്നതാണ് വസ്തുത! ക്രിസ്ത്യാനികള്‍ നടത്തിയിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ പിതൃത്വം ഏറ്റെടുത്തിട്ടുള്ള അല്പന്മാരെ ഇന്ത്യയില്‍ നാം കണ്ടിട്ടുണ്ട്! കേരളത്തിലെ കത്തോലിക്കാസഭയും മറ്റിതര ക്രൈസ്തവസഭകളും നടപ്പാക്കിയ സാംസ്കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസരംഗത്ത് നടത്തിയ സേവനങ്ങളും ഇക്കൂട്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു! സ്ത്രീകള്‍ക്ക് 'മാറ്' മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയതും വിദ്യാഭ്യാസ വിപ്ലവം ആരംഭിച്ചതും 'ശ്രീനാരായണഗുരു' ആയിരുന്നുവെന്നാണല്ലോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്! ചാന്നാര്‍ ലഹള, മുലക്കച്ച സമരം എന്നൊക്കെ അറിയപ്പെടുന്ന മാറ് മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചത് ക്രൈസ്തവ മിഷനറിമാരായിരുന്നു എന്നത് എന്തുകൊണ്ടാണ് നിഷേധിക്കുന്നത്? മലയാള ഭാഷയുടെ പിതാവായി 'എഴുത്തച്ചനെ' പ്രതിഷ്ഠിച്ചവര്‍ എന്തുകൊണ്ടാണ് ഈ ഭാഷയ്ക്ക് ഒരു നിഘണ്ടു ഉണ്ടാക്കിത്തന്ന ജര്‍മ്മന്‍കാരനായ 'ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടി'നെയും വ്യാകരണം രചിച്ച ഇറ്റലിക്കാരനായ 'അര്‍ണ്ണോസ്' പാതിരിയെയും മറന്നത്?
പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം കൊണ്ടുവന്നതും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പെണ്‍പള്ളിക്കൂടം സ്ഥാപിച്ചതും താഴ്ന്ന ജാതിക്കാരായ കുട്ടികളെ ഉന്നതകുലജാതരോടൊപ്പം പഠിക്കാനുള്ള അവകാശം നടപ്പാക്കിയതും ചാവറയച്ചനാണെന്ന സത്യത്തെ ഹൈന്ദവസംഘടനകള്‍ നിഷേധിക്കുകയും പുത്തന്‍ അവകാശികളെ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടും 'സിഎംഐ' സഭ മൗനത്തിലാണ്! വ്യവസായ 'മാഫിയാ' സംഘടനയായി കത്തോലിക്കാസഭയില്‍ നിലകൊള്ളുന്ന ഇവരുടെ ഇപ്പോഴത്തെ ശ്രദ്ധ ചാവറയച്ചനെ വിശുദ്ധനാക്കിയതിലൂടെ 'പത്ത്' കാശുണ്ടാക്കുക എന്നതാണ്! കൂനമ്മാവിലെ കബറിടം മാന്നാനത്തേക്ക് മാറ്റുന്നതും കച്ചവടം ലക്ഷ്യമിട്ടുതന്നെ! ചാവറയച്ചന്‍ ചെയ്ത സത്പ്രവര്‍ത്തികളെ വിജാതിയര്‍ അപഹരിച്ചു സ്വന്തമാക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ, കല്ലറയ്ക്കുവേണ്ടി കോലാഹലമുണ്ടാക്കുന്നവരുടെ ലക്‌ഷ്യം എന്താണെന്നു വ്യക്തമാണല്ലോ! ഈ വിഷയത്തെ സംബന്ധിച്ചു മനോവയ്ക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും, ആ ദുരൂഹതകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സന്ദര്‍ഭവശാല്‍ ചിലത് സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. വിജാതിയ സംസ്കാരങ്ങള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തില്‍, സ്വന്തം അവകാശങ്ങള്‍പ്പോലും മറ്റുള്ളവര്‍ അപഹരിക്കുന്നത് ആരും അറിയുന്നില്ല! ഇത്രയും അറിയിച്ചുകൊണ്ട് മുഖ്യവിഷയത്തിലേക്കുതന്നെ മനോവ തിരികെ പ്രവേശിക്കുന്നു.
ക്രൈസ്തവര്‍ ഈ ഭൂമുഖത്തു ചെയ്ത മഹത്തായ സേവനങ്ങളെ മറച്ചുവയ്ക്കുകയും, വിജാതിയരുടെ തിന്മകളെപ്പോലും മഹത്വമണിയിക്കുകയും ചെയ്യുന്ന ഒരു ശക്തി ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്! വിജാതിയ മതങ്ങളിലെ പൈശാചികത മറച്ചുവയ്ക്കുന്നതും അതിനെ മഹത്വപ്പെടുത്തുന്നതുമായ ഈ ശക്തിയുടെ സ്വാധീനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നു! ലോകമാധ്യമങ്ങള്‍പ്പോലും ഈ ശക്തിവലയത്തിലാണ് എന്നതും നാം തിരിച്ചറിയണം. അമൃതാനന്തമായി എന്ന മഹാവേശ്യയുടെ വ്യഭിചാരകഥകള്‍ ലോകം വിസ്മരിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. ശബരിമലയിലെ തട്ടിപ്പുകള്‍ അവര്‍തന്നെ വെളിപ്പെടുത്തിയിട്ടും ലോകമത് വിസ്മരിച്ചു. ലോകത്താകമാനം ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുമ്പോഴും, പണ്ടെന്നോ സംഭവിച്ചുവെന്നു പറയപ്പെടുന്ന കുരിശുയുദ്ധങ്ങളുടെ പേരില്‍ ക്രൈസ്തവരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന അവസ്ഥ നാം കാണുന്നുണ്ട്. ഇസ്ലാമിക ഭീകരതയോടുള്ള ചെറുത്തുനില്പായിരുന്നു കുരിശുയുദ്ധങ്ങളെന്ന യാഥാര്‍ത്ഥ്യം ലോകത്തിന്റെ കണ്ണുകളില്‍നിന്നു മറച്ചുവയ്ക്കപ്പെടുന്നു! ഇതുപോലെ മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ പിറവിയും! ഇക്കാര്യം വ്യക്തമാക്കുന്നതിനുവേണ്ടിയാണ് ഈ വിവരണങ്ങളിലേക്ക് മനോവ കടന്നത്!
പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ ഇന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഈ സിദ്ധാന്തമാണ്. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍നിന്നും വികസിച്ചു പ്രപഞ്ചം ഉടലെടുത്തു എന്നാണ് ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതല്‍. സൂര്യനില്‍നിന്ന് അടര്‍ന്നുവീണ ഒരു കഷണമാണ് ഭൂമിയെന്ന അബദ്ധത്തിന്റെ പിന്തുടര്‍ച്ചയായി ഈ സിദ്ധാന്തത്തെ കരുതുന്നവര്‍ അനേകരാണ്. എന്നാല്‍, ഈ ആശയത്തെ സാധൂകരിക്കുന്നതായ ഒന്നും മഹാവിസ്ഫോടന സിദ്ധാന്തത്തിലില്ല. ബൈബിളിനെ നിഷേധിക്കുകയെന്നതു മാത്രമാണ് മറിച്ചുള്ള പ്രചാരണങ്ങളുടെ ലക്‌ഷ്യം! മഹാവിസ്ഫോടന സിദ്ധാന്തത്തെ ദൈവനിഷേധത്തിനായി ഉപയോഗിക്കുന്ന അല്പജ്ഞാനികളോട് മനോവ ഒന്നു ചോദിക്കട്ടെ: ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ജെസ്യൂട്ട് വൈദീകന്‍ തന്റെ സന്യാസജീവിതം അവസാനിപ്പിക്കുകയോ ക്രിസ്തീയതയില്‍നിന്നു വ്യതിചലിക്കുകയോ ചെയ്യാത്തതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തുപറയാനുണ്ട്?
1920-കളില്‍ ബെല്‍ജിയന്‍ ശാസ്ത്രജ്ഞനും കത്തോലിക്കാസഭയിലെ വൈദീകനുമായ ഗിയോര്‍ഗെസ് ലെമൈത്രെയാണ്(Georges Lemaitre) പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു (Metric expansion of space) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതെന്നു നാം കണ്ടു. ഇതിനെ കളിയാക്കിക്കൊണ്ട് ഫ്രെഡ് ഹോയ്ല്‍ നല്‍കിയ പേരാണു പില്‍ക്കാലത്തു പ്രശസ്തമായിത്തീര്‍ന്ന `ബിഗ് ബാങ്ങ്' അഥവാ മഹാവിസ്ഫോടനം എന്നത്. കൂടുതല്‍ ദൂരത്തിലുള്ള നക്ഷത്രസമൂഹങ്ങളുടെ ചുവപ്പുനീക്കം കൂടുതലാണെന്ന്‍ 1929-ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടെത്തിയതോടെ, നമ്മില്‍നിന്നുള്ള ദൂരവും നമ്മില്‍നിന്ന്‍ അവ അകന്നു പോകുന്നതിന്റെ വേഗതയും ബന്ധപ്പെട്ടിരിക്കയാണെന്നു മനസ്സിലായി. അങ്ങനെയെങ്കില്‍ പണ്ടു നക്ഷത്രസമൂഹങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്നിരുന്നിരിക്കണമല്ലോ എന്ന ആശയത്തില്‍നിന്നാണു മഹാവിസ്ഫോടന സിദ്ധാന്തം ആരംഭിക്കുന്നത്. പ്രപഞ്ചത്തിന്റെ വലുപ്പം അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, ഈ പ്രക്രിയയുടെ ആരംഭം ചെറിയൊരു കണികയില്‍നിന്നായിരിക്കാം. ഉത്പത്തിയെ സംബന്ധിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങളുടെ ആധുനീക കാഴ്ചപ്പാട് ഇതാണ്! ബൈബിളിലെ ഉത്പത്തിയുടെ പുസ്തകം ആരംഭിക്കുന്നതും യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതും സൂക്ഷ്മതയോടെ പരിശോധിച്ചാല്‍, ഈ സിദ്ധാന്തം ബൈബിളിനെതിരല്ലെന്നു മനസ്സിലാകും.
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു"(ഉത്പ:1;1,2). ബൈബിള്‍ ആരംഭിക്കുന്നത് ഈ വചനത്തില്‍നിന്നാണ്! ഈ വചനത്തെ അസാധുവാക്കാനുള്ള ശാസ്ത്രീയ കണ്ടെത്തലുകളൊന്നും ഇന്നേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭവുംകൂടി നോക്കുക: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ:1;1-5). ഈ വചനത്തിലൂടെ ഉത്പത്തിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിനെ അല്പംകൂടി വ്യക്തമാക്കുകയാണു ചെയ്തിരിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായ എന്താണ് മഹാവിസ്ഫോടന സിദ്ധാന്തത്തിലുള്ളത്? ഉത്പത്തിയുടെ പുസ്തകത്തിലെ അടുത്ത വചനം ശ്രദ്ധിക്കുക: "ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി"(ഉത്പ:1;3). യോഹന്നാനിലൂടെ വെളിപ്പെടുത്തപ്പെട്ടതും ഇതുതന്നെയാണ്. അവനില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു എന്ന പ്രഖ്യാപനത്തിലൂടെ ഇത് സ്ഥിരീകരിക്കപ്പെട്ടു. ഈ വചനങ്ങളുടെ ശാസ്ത്രീയമായ സ്ഥിരീകരണമാണ് 'മഹാവിസ്ഫോടന സിദ്ധാന്തം'!
ഉണ്ടാകട്ടെയെന്ന വാക്കിലൂടെ വെളിച്ചത്തെ സൃഷ്ടിച്ചുകൊണ്ട് ഒന്നാം ദിവസം പൂര്‍ത്തിയാകുന്നതാണ് ബൈബിളില്‍ വായിക്കുന്നത്. 1370 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പ്രപഞ്ചസൃഷ്ടി ആരംഭിച്ചതെന്നും കോടിക്കണക്കിനു വര്‍ഷങ്ങളിലെ പരിണാമത്തിലൂടെയാണ് ഇന്നത്തെ സ്ഥിതിയിലെത്തിയതെന്നും പറയുന്ന ശാസ്ത്രത്തോട് ഒന്നു ചോദിക്കട്ടെ: ഈ കണക്കിന്റെ ആധാരമെന്താണ്? പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങളില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍, പ്രപഞ്ചത്തിന്റെ പ്രായം വര്‍ഷത്തെ മാനദണ്ഡമാക്കി കണക്കാക്കാന്‍ കഴിയുമോ? ഇരുപത്തിനാല് മണിക്കൂര്‍കൊണ്ട് ഭൂമി ഒരുവട്ടം സ്വയം കറങ്ങുന്നതിനാല്‍, രാവും പകലുമായി ഒരു ദിവസം ഉണ്ടാകുന്നു. സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനുചുറ്റും വലംവയ്ക്കുകയും ചെയ്യുന്നുവെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സൂര്യനെ വലംവയ്ക്കുന്നതിനായി മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ആറു മണിക്കൂറും ആവശ്യമാണ്. ഇതിനെ ഒരു വര്‍ഷമായി കണക്കാക്കുന്നു. ഇത് ഭൂമിയെ മാത്രം സംബന്ധിക്കുന്ന കണക്കായിരിക്കെ, പ്രപഞ്ചത്തിന്റെ പ്രായം ഈ മാനദണ്ഡം ഉപയോഗിച്ചു കണക്കാക്കുന്നതിലെ ശാസ്ത്രീയത എന്താണ്? സൌരയൂഥത്തിലെ ഒരു ഗ്രഹമായ ഭൂമിയെ സംബന്ധിച്ചുമാത്രമേ ഈ കണക്ക് ബാധകമാകുകയുള്ളൂ. മറ്റു ഗ്രഹങ്ങളും സൌരയൂഥത്തിന്റെ ഭാഗമായുണ്ടെന്നു നമുക്കറിയാം. കൂടാതെ, കോടിക്കണക്കിനു സൌരയൂഥങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്! ആയതിനാല്‍, ഭൂമിയുടെ ഭ്രമണത്തെയും സ്വയം തിരിയലിനെയും അടിസ്ഥാനമാക്കി പ്രപഞ്ചത്തിന്റെ പ്രായം നിശ്ചയിക്കുന്നതുതന്നെ അസംബന്ധമാണ്!
മനുഷ്യരുടെ സമയവും ദൈവത്തിന്റെ സമയവും തമ്മിലുള്ള വ്യത്യാസമെന്താണെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നതു നോക്കുക: "പ്രിയപ്പെട്ടവരേ, യാഹ്‌വെയുടെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്"(2പത്രോ:3;8). ഇക്കാരണത്താല്‍, ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുള്ള സമയവും കാലവും ഭൗമീകര്‍ക്കു മാത്രം ബാധകമായതാണ്! അതായത്, പ്രപഞ്ചത്തിന്റെ പ്രായം നിശ്ചയിക്കാന്‍ അതിന്റെ സൃഷ്ടാവിനല്ലാതെ ആര്‍ക്കും സാധ്യമല്ല! പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളുടെ ഭ്രമണദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. ഭൗമീക സമയക്രമം അനുസരിച്ച് കണക്കാക്കിയാല്‍ ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കൊണ്ട് ഒരുവട്ടം സ്വയം തിരിയുന്ന ഗ്രഹങ്ങളും ഈ പ്രപഞ്ചത്തിലുണ്ടാകാം. ആ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദിവസം എങ്ങനെ കണക്കാക്കപ്പെടും! ഇവിടെയാണ് ബൈബിളിലെ വചനത്തിന്റെ പ്രസക്തി! 'യാഹ്‌വെയുടെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയും'!
1370 കോടി എന്ന കണക്കുകളൊക്കെ ബൈബിളിനെ എതിര്‍ക്കാന്‍ എതിരാളികള്‍ അവതരിപ്പിക്കുന്ന വിഡ്ഢിത്തങ്ങളാണ്. പ്രപഞ്ചത്തിന്റെ പ്രായം ഭൗമീക സമയക്രമത്തില്‍ കണക്കുകൂട്ടുന്നവര്‍ ശാസ്ത്രീയതയെ അപകീര്‍ത്തിപ്പെടുത്തുകയാണു ചെയ്യുന്നത്. നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചുപോലും ചെറിയൊരു അറിവുമാത്രമേ മനുഷ്യനുള്ളു. ഒരു കൈക്കുടന്നയില്‍ വാരിയെടുക്കുന്ന പൂഴിമണ്ണിനെക്കുറിച്ചുപോലും പൂര്‍ണ്ണമായ പഠനം മനുഷ്യനു സാധ്യമായിട്ടില്ല! ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ, പ്രപഞ്ചത്തിന്റെ ആയുസ്സ് നിശ്ചയിക്കുന്നത് കാണുമ്പോള്‍ ഇന്ത്യയിലെ സനാതനക്കാരെയാണ് ഓര്‍മ്മവരുന്നത്. മില്ല്യന്‍, ബില്ല്യന്‍ എന്നൊക്കെ പരിഷ്കൃതലോകം പറയുമ്പോള്‍, മുന്നൂറ്റിമുക്കോടി, കാക്കത്തൊള്ളായിരം തുടങ്ങിയ വാക്കുകളിലൂടെ സനാതനക്കാര്‍ ലോകത്തെ ഞെട്ടിക്കുന്നു! ഇതിനു സമാനമായ കണക്കുകളാണ് പ്രപഞ്ചത്തിന്റെ പ്രായത്തെ സംബന്ധിച്ച് പ്രചരിക്കപ്പെടുന്നത്.
ആദിയില്‍ ഉണ്ടായത് ശബ്ദം!
ആദിയില്‍ ഉണ്ടായിരുന്നത് ശബ്ദമായിരുന്നു എന്ന ബൈബിള്‍ വചനത്തെ സാധൂകരിക്കുന്ന കണ്ടെത്തലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിലൂടെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ബൈബിളിലെ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "ആദിയില്‍ വചനമുണ്ടായിരുന്നു"(യോഹ:1;1). ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട വചനമാണ് ആദിയില്‍ ഉണ്ടായിരുന്ന ശബ്ദം. അങ്ങനെയെങ്കില്‍, ഈ ശബ്ദത്തിനുമുമ്പ് ദൈവമുണ്ടായിരുന്നു! ഈ ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട ശബ്ദമാണ് പ്രപഞ്ചത്തിന്റെ ഉത്പത്തിക്കു നിദാനം! ശബ്ദം എന്നത് തരംഗങ്ങളാണെന്നു നമുക്കറിയാം. ശബ്ദത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ അവബോധം ഈ ലേഖനത്തെ കൂടുതല്‍ വ്യക്തതയുള്ളതാക്കും എന്നതിനാല്‍, ചെറിയൊരു വിവരണം ഇവിടെ അനിവാര്യമായിരിക്കുന്നു.
ശബ്ദം എന്നാല്‍ കേള്‍വിശക്തിയാല്‍ അറിയുന്ന കമ്പനം ആണ്. ഒരു വഴക്കമുള്ള വസ്തുവില്‍കൂടി സഞ്ചരിക്കുന്ന സമ്മര്‍ദ്ദത്തില്‍ വരുന്ന മാറ്റമായും ശബ്ദത്തെ നിര്‍വ്വചിക്കാന്‍ കഴിയും. കുറച്ചെങ്കിലും സമ്മര്‍ദ്ദിക്കാന്‍ കഴിയുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു(ശൂന്യതയിലൂടെ സഞ്ചരിക്കില്ല). ശബ്ദതരംഗം ഒരു മെക്കാനിക്കല്‍ തരംഗമാണ്. കാരണം, ശബ്ദ്ത്തിനു സഞ്ചരിക്കാന്‍ ഒരു മാധ്യമത്തിന്റെ അനിവാര്യതയുണ്ട്. വായുവില്‍ 343 m/s (at 20 °C) ആണ് ശബ്ദത്തിന്റെ വേഗത. എന്നാല്‍, ജലത്തിലൂടെ ശബ്ദത്തിന് കൂടുതല്‍ വേഗമുണ്ട്. ശബ്ദത്തിനു കാരണമാകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. 'ഡെസിബല്‍' എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത്. തരംഗദൈര്‍ഘ്യം 'ഹെര്‍ട്സ്' എന്ന യൂണിറ്റില്‍ അളക്കുന്നു.
ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കില്‍ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(പിച്ച്). ഒരു സെക്കന്റില്‍ ശബ്ദസ്രോതസ്സ് എത്ര തവണ കമ്പനം ചെയ്യുന്നു എന്നതാണ് ഉച്ചത നിശ്ചയിക്കുന്നത്. ഉച്ചതയും ആവര്‍ത്തിയും സമാനമാണ്. ആവര്‍ത്തി എന്നാല്‍, ഒരു സെക്കന്റില്‍ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ്. ആവര്‍ത്തി അളക്കുന്നത് 'ഹെര്‍ട്സ്' എന്ന യൂണിറ്റില്‍ ആണെന്നു നാം കണ്ടു. ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ഹെന്റിച്ച് ഹെര്‍ട്സിനോടുള്ള ആദരസൂചകമായിട്ടാണ് ഈ നാമം സ്വീകരിച്ചിരിക്കുന്നത്. 20 മുതല്‍ 20000 ഹെര്‍ട്സ് പരിധിയിലുള്ള ശബ്ദതരംഗങ്ങള്‍ മാത്രമാണ് മനുഷ്യന്റെ കാതുകള്‍ക്ക് ശ്രവിക്കാന്‍ കഴിയുന്നത്.
ഒരു മാധ്യമത്തിലെ ശബ്ദതിന്റെ വേഗത ആ മാധ്യമത്തിന്റെ ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ശബ്ദവേഗത അതിന്റെ ചുറ്റുപാടിന്റെ താപനിലയോടും(താപനിലയുടെ വര്‍ഗ്ഗമൂലം) നേര്‍അനുപാതത്തിലാണ്. കൂടാതെ, മാധ്യമത്തിന്റെ സാന്ദ്രതയും വേഗതയെ സ്വാധീനിക്കുന്നു. ജലത്തില്‍ ശബ്ദത്തിന് ഏതാണ്ട് ഒരു സെക്കന്റില്‍ 1430 മീറ്റര്‍ വേഗമുണ്ട്; അതായത്, വായുവിലെ വേഗത്തിന്റെ 5 മടങ്ങ്. സമുദ്രത്തിലെ ചില ജീവികള്‍ ആശയവിനിമയം നടത്താന്‍ ശബ്ദം ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്ന ജീവിയാണ് നീലത്തിമിംഗലം! ഏറ്റവും ഉച്ചത്തില്‍ ശബ്ദിക്കുന്ന ജീവി നീലത്തിമിംഗലമാണ്. 7000-ത്തോളം ഡസിബല്‍ ആണ് അതിന്റെ ഉച്ചത. ഇരുപതിനായിരം ഹെര്‍ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങളെ സ്വീകരിക്കാനുള്ള കഴിവ് മനുഷ്യന്റെ കര്‍ണ്ണപുടങ്ങള്‍ക്ക് ഇല്ലാത്തതുകൊണ്ട് ഈ ശബ്ദം മനുഷ്യനു കേള്‍ക്കാന്‍ കഴിയുന്നില്ല. വവ്വാലിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാത്തതും ഇക്കാരണത്താലാണ്. വവ്വാല്‍ ഇരുട്ടില്‍ യാത്രചെയ്യുന്നത് ശബ്ദത്തെ ആശ്രയിച്ചാണെന്നു നാം സ്കൂളില്‍ പഠിച്ചിട്ടുണ്ട്.
ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ കണികകള്‍(ആറ്റങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള്‍)മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോഴാണ്. ഓരോ കണികയും മറ്റൊന്നിനെ ഇടിക്കുകയും അതിന്റെ പഴയ സ്ഥാനത്തേക്കു മടങ്ങിവരികയും ചെയ്യുന്നു. അങ്ങനെ ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു. കണികകളുടെ കൂട്ടിയിടിക്കലില്‍ ഊര്‍ജ്ജം തുടര്‍ച്ചയായി നഷ്ടമാവുന്നതിനാല്‍ ഉദ്ഭവസ്ഥാനത്തുനിന്നും കൂടുതല്‍ ദൂരേക്ക് പോകുംതോറും ശബ്ദം ക്രമേണ ഇല്ലാതാകുന്നു. ശബ്ദത്തിന്റെ ഉച്ചത വ്യത്യസ്തമാണെങ്കിലും വേഗത വ്യത്യസ്തമല്ല. വായുവില്‍ എല്ലാ ശബ്ദങ്ങളും ഒരേപോലെ സഞ്ചരിക്കുന്നു. എന്നാല്‍, ഓരോ വസ്തുക്കളും ജീവികളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെ ഉച്ചത വ്യത്യസ്തമാണ്. ഉദാഹരണത്തിന്: ഒരു ഗാനമേള നടക്കുമ്പോള്‍, അവിടെ ഉപയോഗിക്കുന്ന ഓരോ വാദ്യോപകരങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ വ്യത്യസ്തമായ ആവര്‍ത്തിയിലാണ്. കുറഞ്ഞ ശബ്ദവും ഉച്ചത്തിലുള്ള ശബ്ദവുമുണ്ട്. എന്നാല്‍, ഈ ശബ്ദങ്ങളുടെ സഞ്ചാരം ഒരേ വേഗതയിലാണ്. അല്ലായിരുന്നുവെങ്കില്‍, ഗാനമേളയില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളുടെ ശബ്ദവും ഗായകന്റെ ശബ്ദവും വ്യത്യസ്തമായ സമയങ്ങളില്‍ നാം കേക്കുമായിരുന്നു! വലതു വശത്തെ ശബ്ദം ഇടതു ചെവിയില്‍ എത്തുന്നതിനേക്കാള്‍ ഒരു സെക്കന്റിന്റെ പത്തിലൊന്നു സമയത്തിനു മുന്‍പ് വലതു ചെവിയില്‍ എത്തും. അതുകൊണ്ടാണ് ഏതു ദിശയില്‍നിന്നാണു ശബ്ദം വരുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കുന്നത്.
ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് വിമാനങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. സൂപ്പര്‍ സോണിക് വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാന്‍ മാക് നമ്പര്‍ എന്ന മാനകം ഉപയോഗിക്കുന്നു. ഉദാഹരണത്തിനു മാക് നമ്പര്‍-2 എന്നാല്‍ ശബ്ദ്ത്തിന്റെ 2 മടങ്ങ് ആയിരിക്കും വായുവില്‍ അതിന്റെ വേഗത. വായുവില്‍ ശബ്ദത്തിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 1200 കി.മീ ആണ്. കൃത്യമായിപ്പറഞ്ഞാല്‍, 1234.8 കി.മീ.(1235 k.m) ദൂരം ഒരു മണിക്കൂറുകൊണ്ട് ശബ്ദത്തിനു സഞ്ചരിക്കാന്‍ കഴിയും. ഇതിന്റെ അഞ്ചിരട്ടിയോളം വേഗതയില്‍ ജലത്തിലൂടെ ശബ്ദത്തിനു സഞ്ചരിക്കാന്‍ സാധിക്കുന്നു. അതായത്, മണിക്കൂറില്‍ 5148 കി.മീ. ദൂരം ജലത്തിലൂടെ സഞ്ചരിക്കാന്‍ ശബ്ദത്തിനാകും! വായുവില്‍ ശബ്ദം സഞ്ചരിക്കുന്നതിനേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് സൂപ്പര്‍ സോണിക് വിമാനങ്ങള്‍. ഈ വിമാനങ്ങള്‍ അവയുടെ തന്നെ ശബ്ദത്തെ മറികടക്കുന്നു. അതായത്, ലക്ഷ്യസ്ഥാനത്ത് വിമാനം എത്തിക്കഴിഞ്ഞതിനു ശേഷമായിരിക്കും ശബ്ദം എത്തുന്നത്! സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്കു പിന്നില്‍ ഒരു ഷോക്ക് തരംഗം സൃഷ്ടിക്കുകയും നമുക്ക് അതൊരു സോണിക് ബൂം ആയി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ കണ്ടെത്തല്‍ നടത്തിയ ഓസ്ട്രിയക്കാരനായ ഏണസ്റ്റ് മാക് എന്ന ശാസ്ത്രജ്ഞന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ് 'മാക്' എന്ന പദം ഉപയോഗിക്കുന്നത്. ആദ്യമായി ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച വ്യക്തി ക്യാപ്റ്റന്‍ ചാള്‍സ് ചക്ക് യീഗര്‍ ആണ്. ബെല്‍ X-1(ഗ്ലാമറസ് ഡെന്നിസ്) എന്ന വാഹനത്തിലയിരുന്നു ആ യാത്ര.
ശബ്ദത്തെക്കുറിച്ചു ശാസ്ത്രം നല്‍കുന്ന വിവരണമാണ് നാം ഇവിടെ മനസ്സിലാക്കിയത്. എന്നാല്‍, ശബ്ദത്തെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ക്കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദിയിലുണ്ടായിരുന്ന വചനത്തെക്കുറിച്ച് നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട ശബ്ദമായിരുന്നുവെന്നും മനസ്സിലാക്കി. ശബ്ദത്തിന്റെ ശക്തി എന്താണെന്ന് ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇവിടെ വെളിപ്പെടുത്തി. ശബ്ദം തന്നെയായ വചനത്തിന്റെ ശക്തിയെ വെളിപ്പെടുത്തിയിരിക്കുന്നത് ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്"(ഹെബ്രാ:4;12,13). ശബ്ദത്തിന്റെ ശക്തിയാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. അത്യന്താധുനികമായ ശാസ്ത്രീയ കണ്ടെത്തലുകളെപ്പോലും നിഷ്പ്രഭമാക്കുന്ന വെളിപ്പെടുത്തല്‍ ഇവിടെ വായിക്കാന്‍ കഴിയും. അള്‍ട്രാ സൗണ്ട് സ്കാനിംഗിനെക്കുറിച്ചു നമുക്കറിയാം. നമ്മുടെ കര്‍ണ്ണപുടങ്ങള്‍ക്കു താങ്ങാവുന്നതിലും അപ്പുറമുള്ള ശബ്ദം ഉപയോഗിച്ച് ശരീരത്തിന്റെ ഉള്‍ഭാഗം പരിശോധിക്കുന്ന സംവീധാനമാണിത്. ഇവിടെ നാം ഒരു ശബ്ദവും കേള്‍ക്കാറില്ല! ഇതിനു സമാനമായ രീതിയിലാണ് ദൈവത്തിന്റെ വചനം പ്രവര്‍ത്തിക്കുന്നത്.
സ്കാനിംഗിലൂടെ ഒരു വ്യക്തിയുടെ ഹൃദയവിചാരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നു നമുക്കറിയാം. എന്നാല്‍, വരുംകാലങ്ങളില്‍ ശാസ്ത്രം ഈ അവസ്ഥയിലേക്ക് വളരില്ലെന്നു പ്രഖ്യാപിക്കാന്‍ മനോവ തയ്യാറല്ല. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ സൂക്ഷ്മമായി വിശകലനം ചെയ്‌താല്‍, ശബ്ദം(വചനം)ത്തിനു സാധ്യമാകുന്നവ മുഴുവന്‍ കണ്ടെത്താനും ഉപയോഗിക്കുവാനും മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല! മജ്ജയിലും മാംസത്തിലും സന്ധിബന്ധങ്ങളിലും തുളച്ചുകയറുന്ന ശബ്ദത്തെ മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, ആത്മാവില്‍ തുളച്ചുകയറുകയും ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതിനുവേണ്ടി ശബ്ദത്തെ ആശ്രയിക്കാന്‍ മനുഷ്യന്‍ പ്രാപ്തനായില്ല. വചനത്തിനു മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കില്ലെന്നു ബൈബിളിലെ ദൈവം വ്യക്തമാക്കിയിരിക്കുന്നു. ആ വചനത്തിനു മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാകുമെന്ന് അവിടുന്ന് കൂട്ടിച്ചേര്‍ത്തു. അന്ത്യവിധിയില്‍ ഇവയെല്ലാം വെളിപ്പെടുമെന്നു തന്നെയാണ് അവിടുന്ന് വ്യക്തമാക്കിയത്. മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ മൂലകാരണവും ഈ വചനംതന്നെ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചവനാണ് യേഹ്ശുവാ എന്നു മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വചനം ദൈവമാണെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. ഈ ദൈവത്തെക്കുറിച്ചു സങ്കീര്‍ത്തകന്‍ പറയുന്നതു നോക്കുക: "യാഹ്‌വേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ യാഹ്‌വേ, അത് അവിടുന്ന് അറിയുന്നു"(സങ്കീ: 139; 1-4). അടുത്ത വചനം ശ്രദ്ധിക്കുക: "അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടുഞാന്‍ എവിടെ ഓടിയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നുവസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും"(സങ്കീ: 139; 7-10). സമുദ്രത്തിന്റെ അടിത്തട്ടിലുള്ള വസ്തുക്കളെ ശബ്ദത്തിന്റെ സഹായത്താല്‍ കണ്ടെത്തുന്ന ശാസ്ത്രീയ സംവീധാനമാണ് അള്‍ട്രാ സോണിക് തരംഗങ്ങള്‍. ഇതിനുള്ള സോണാര്‍ വികസിപ്പിച്ചതു ഫ്രഞ്ചുകാരനായ പോള്‍ ലാന്‍ഗ്വിന്‍ ആണ്. മഞ്ഞുമലയില്‍ ഇടിച്ച് അറ്റ്ലാന്റിക്കില്‍ മുങ്ങിപ്പോയ ടൈറ്റാനിക് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് അദ്ദേഹം ഇതു വികസിപ്പിച്ചത്. ആഴിയുടെ അഗാതങ്ങളില്‍ ശബ്ദത്തിനു ചെന്നെത്താന്‍ കഴിയുമെന്ന സൂചന ബൈബിള്‍ നല്‍കുന്നതിനു മുന്‍പ് ആരും നല്‍കിയിട്ടില്ല!
മഹാവിസ്ഫോടനത്തെക്കുറിച്ചും ശബ്ദത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ കണ്ടെത്തലുകളും അവയ്ക്ക് ബൈബിളിലുള്ള ദൃഷ്ടാന്തവുമാണ് നാമിവിടെ പരിശോധിച്ചത്. ഇനി ശബ്ദത്തെയും മഹാവിസ്ഫോടനത്തെയും സമന്വയിപ്പിച്ചുകൊണ്ട് ബൈബിളിലെ അദ്ഭുതസത്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
ഒരു സ്ഫോടനത്തിലൂടെ പ്രപഞ്ചത്തിനു തുടക്കമായെന്നു ശാസ്ത്രം സമ്മതിക്കുമ്പോള്‍, ആ സ്ഫോടനത്തിനു ശബ്ദമുണ്ടായിരുന്നോ എന്നു വ്യക്തമാക്കുന്നില്ല. ഒരു സോപ്പുകുമിള പൊട്ടിയാല്‍പ്പോലും അതിനു ശബ്ദമുണ്ട്. ഒരു കടുകുമണി നിലത്തുവീണാലും ശബ്ദമുണ്ട്. അങ്ങനെയെങ്കില്‍, ആദിയിലുണ്ടായതും പ്രപഞ്ചത്തിന്റെ ഉത്പത്തിക്കു നിദാനമായതുമായ സ്ഫോടനത്തിനു ശബ്ദം ഉണ്ടാകേണ്ടതാണ്. എന്നാല്‍, ശാസ്ത്രീയമായ കണ്ടെത്തല്‍ അനുസരിച്ച് ശൂന്യതയിലൂടെ സഞ്ചരിക്കാനുള്ള കഴിവ് ശബ്ദത്തിനില്ല. ആയതിനാല്‍ത്തന്നെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇന്നും അപൂര്‍ണ്ണമാണ്. ഇവിടെ മാറ്റമില്ലാതെ തുടരുന്ന സത്യം ബൈബിള്‍ നല്‍കിയ സത്യങ്ങള്‍ മാത്രമാണെന്നു സമ്മതിക്കേണ്ടിവരും. ആ സത്യമിതാണ്: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ: 1; 1-5). അതായത്, ശാസ്ത്രം പറയുന്ന ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാന്‍ കഴില്ലെങ്കിലും, ദൈവത്തിന്റെ വചനമാകുന്ന ശബ്ദത്തിനു സഞ്ചരിക്കാന്‍ കഴിത്തതായ മേഖലകളില്ല! ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്!
താരതമ്യേന ചെറിയൊരു കണികയില്‍നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്പത്തി എന്ന ശാസ്ത്രീയ നിഗമനത്തെ ബൈബിള്‍ ശരിവയ്ക്കുന്നുവെങ്കിലും, മഹാവിസ്ഫോടന സിദ്ധാന്തത്തെ പൂര്‍ണ്ണമായും ശരിവയ്ക്കാന്‍ ശാസ്ത്രത്തിനുപോലും കഴിഞ്ഞിട്ടില്ല. കാരണം, ശൂന്യതയില്‍ സ്ഫോടനം സംഭവിക്കുന്നതിനെ വിശദ്ദീകരിക്കുവാനുള്ളതൊന്നും ശാസ്ത്രത്തിന്റെ പക്കലില്ല! വിസ്ഫോടനത്തിനു മുന്‍പുണ്ടായിരുന്ന ശൂന്യതയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരാണ് ദൈവീകസത്യങ്ങള്‍ക്കെതിരേ പരിഹാസവുമായി വിലസുന്നത്. ഒരിക്കലും മാറാത്ത വചനത്തോട് മറുതലിക്കുന്നവരാണ് ഓരോ മണിക്കൂറിലും മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളെ മഹാസത്യമെന്നു പ്രഘോഷിക്കുന്നത്. ഇവരുടെ ഊളത്തരങ്ങള്‍ക്കു പിന്തുണയുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് ഫ്രാന്‍സീസ് എന്ന ആന്റി പോപ്പാണ്! മഹാവിസ്ഫോടന സിദ്ധാന്തത്തെ അംഗീകരിച്ചു എന്നതല്ല ഇയാളില്‍ മനോവ കാണുന്ന കുറ്റം. ഈ സിദ്ധാന്തത്തെ ന്യായീകരിക്കാനായി ബൈബിളിലെ പുസ്തകങ്ങളെയും അവ രചിച്ച മോശയെയും നിഷേധിക്കുന്ന വിടുവായ്ത്തരങ്ങളെയാണ് മനോവ എതിര്‍ക്കുന്നത്! ബൈബിളിനെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും നിഷേധിക്കാനും പരിഹസിക്കുവാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഭംഗിയായി വിനിയോഗിക്കുന്നതില്‍ ഫ്രാന്‍സീസിനുള്ള പാടവം ഇതിനോടകം തെളിയിക്കപ്പെട്ടതാണ്! ഇവിടെ ഫ്രാന്‍സീസ് എന്താണ് ലക്ഷ്യമിട്ടതെന്നു പരിശോധിക്കാം.
ഫ്രാന്‍സീസിന്റെ 'ഹിഡന്‍ അജണ്ട'!
വ്യക്തമായ അജണ്ടയുമായി കത്തോലിക്കാസഭയുടെ അമരത്ത് കടന്നുകൂടിയ വ്യക്തിയാണ് ഫ്രാന്‍സീസ്! അധികാരമേറ്റ് ഒന്നരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇയാള്‍ നടത്തിയ ഒരു വെളിപ്പെടുത്തലില്‍ ഒളിഞ്ഞിരുന്ന ദുരന്തം തിരിച്ചറിയാന്‍ അധികമാര്‍ക്കും കഴിഞ്ഞില്ല. ഇനിയും രണ്ടു വര്‍ഷങ്ങള്‍ക്കൂടി മാത്രമേ താന്‍ അധികാരത്തില്‍ തുടരുകയുള്ളൂ എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. അതായത്, തന്റെ ഭരണകാലം മൂന്നര വര്‍ഷമായിരിക്കുമെന്ന് ഫ്രാന്‍സീസ് തുറന്നുപറഞ്ഞു! വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "നാല്പത്തിരണ്ടു മാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും"(വെളി: 11; 2). ഫ്രാന്‍സീസ് പ്രഖ്യാപിച്ച മൂന്നരവര്‍ഷം ഏതാണെന്ന് ജ്ഞാനമുള്ളവര്‍ ഗ്രഹിക്കട്ടെ! ലോകത്തുള്ള സകല പിശാചുകളെയും വിശുദ്ധനഗരത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണ്. അല്ലാഹുവിനു സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ ദൈവത്തിന്റെ ആലയം തുറന്നുകൊടുത്തതും, മഹാവേശ്യയായ അമൃതാനന്ദമയിയെ അതിഥിയായി സ്വീകരിച്ചതും വചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു! വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കാന്‍ പിശാചിന്റെ സന്തതികള്‍ക്ക് അവസരമൊരുക്കുകയെന്ന പൈശാചിക ദൗത്യമാണ് ഫ്രാന്‍സീസില്‍ നിക്ഷിപ്തമായിരിക്കുന്നത്!
അന്ത്യകാലത്ത് സഭയില്‍ ആധിപത്യം സ്ഥാപിക്കുന്ന ദൈവനിഷേധിയെക്കുറിച്ചു ദാനിയേല്‍പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും. എന്നാല്‍, ന്യായാധിപസഭ വിധി പ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും"(ദാനി: 7; 25, 26). ഈ പ്രവചനം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ പോപ്പ് ഫ്രാന്‍സീസിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയും! അത്യുന്നതനെതിരേ ദൂഷണം പറയാനുള്ള ഏതൊരവസരവും തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നതില്‍ ഇയാള്‍ ശ്രദ്ധിക്കാറുണ്ട്. ഉത്പത്തി പുസ്തകത്തെയും അതിന്റെ രചയിതാവായ മോശയെയും ആക്ഷേപിച്ചത് നാം കണ്ടു! സൈന്യങ്ങളുടെ ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങളെ പരിഹസിച്ചുകൊണ്ട് ഇയാള്‍ പറഞ്ഞ വാക്കുകളും നാം മറന്നിട്ടില്ല! ദൈവം ഒരു മാന്ത്രികനല്ല എന്നു ജല്പിച്ചുകൊണ്ട് അത്യുന്നതനെ ദുഷിക്കാന്‍ ഇയാള്‍ തയ്യാറായി! അത്യുന്നതന്റെ പരിശുദ്ധരെ പീഡിപ്പിക്കുന്ന ശപിക്കപ്പെട്ട ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്ന് വാഴ്ത്തിയതുവഴി, പീഡനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഈ പ്രവചനത്തിന്റെ പൂര്‍ത്തികരണമായി മനസ്സിലാക്കണം!
യേഹ്ശുവായെയും അവിടുത്തെ കുരിശുമരണത്തെയും നിഷേധിക്കാന്‍ നിര്‍മ്മിച്ച പുസ്തകമായ ഖുറാനെ മഹത്വപ്പെടുത്തുന്നത് അത്യുന്നതനെതിരേയുള്ള ദൂഷണമല്ലേ? ലോകാന്ത്യംവരെയും തുടരണമെന്ന ആഹ്വാനത്തോടെ യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷയാണ് സുവിശേഷപ്രഘോഷണം. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യേഹ്ശുവാ ഏല്പിച്ച ഈ ദൗത്യത്തെ പരിഹസിച്ചുകൊണ്ട് ഫ്രാന്‍സീസ് നടത്തിയ ജല്പനത്തിന്റെ അര്‍ത്ഥമെന്താണ്? ആരെയും ക്രിസ്ത്യാനിയാകാന്‍ ക്ഷണിക്കരുതെന്ന ഉപദേശത്തിനുപിന്നില്‍ യേഹ്ശുവായോടുള്ള പരിഹാസമല്ലേ നിറഞ്ഞുനില്‍ക്കുന്നത്? നിരീശ്വരവാദത്തെയും സ്വവര്‍ഗ്ഗരതിയെയും മഹത്വമണിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ ദൈവദൂഷണമല്ലേ ഇയാള്‍ നടത്തുന്നത്? ക്രിസ്ത്യാനികളുടെ കഴുത്തറുക്കുന്ന പിശാചുക്കളെ സമാധാനദൂതരായി വാഴ്ത്തുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? അരാജകത്വത്തിന്റെ മനുഷ്യനുമായി ഫ്രാന്‍സീസിനുള്ള സാമ്യങ്ങള്‍ ഇനിയുമുണ്ട്.
സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെയാണ് തന്റെ ആധിപത്യമെന്നു പ്രഖ്യാപിച്ചതിലൂടെ, താന്‍ ആരാണെന്ന സത്യമാണ് ഫ്രാന്‍സീസ് വെളിപ്പെടുത്തിയത്! നിയമവും ഉത്സവദിനങ്ങളും മാറ്റുന്നതിന് ആലോചിക്കുന്നത് ഇയാളല്ലേ? അതിനായി ഇയാള്‍ വിളിച്ചുകൂട്ടിയ സിനഡ് പരാജയപ്പെട്ടെങ്കിലും, അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന സൂനഹദോസിനുവേണ്ടിയുള്ള അണിയറനീക്കങ്ങള്‍ ഫ്രാന്‍സീസ് ആരംഭിച്ചുകഴിഞ്ഞു! പൈശാചിക നിയമങ്ങള്‍ സഭയുടെ നിയമമാക്കുകയെന്ന അജണ്ടയാണ് ഫ്രാന്‍സീസിന്റെ തലയില്‍ കുടികൊള്ളുന്നത്! ദൈവത്തെ നിഷേധിക്കാന്‍ ലഭിക്കുന്ന ഏതൊരു അവസരവും വേണ്ടവിധം ഉപയോഗിക്കാന്‍ ഇക്കാലമത്രയും പോപ് ഫ്രാന്‍സീസ് ശ്രമിച്ചിട്ടുണ്ട്. അനാവശ്യ സമയത്ത് മഹാവിസ്ഫോടന സിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ചതും ഈ ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ്!
അരാജകത്വത്തിന്റെ മനുഷ്യനും എതിര്‍ക്രിസ്തുവും!
ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നതുപോലെ അരാജകത്വത്തിന്റെ മനുഷ്യന്‍ സാത്താനല്ല; മറിച്ച്, സാത്താനുവേണ്ടി പ്രവര്‍ത്തിക്കുന്ന അവന്റെ സ്ഥാനപതിയായ മനുഷ്യനാണ്! ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2 തെസലോ: 2; 3, 4). അന്ത്യനാളുകളിലാണ് ഇവന്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും, ഇവനു വഴിയൊരുക്കാന്‍ ഓരോ കാലങ്ങളിലും വ്യത്യസ്തരായ ദൂതന്മാരെ സാത്താന്‍ അയയ്ക്കാറുണ്ട്. അത്തരം വ്യക്തികളെ നോക്കി ഇവനായിരിക്കും വരാനിരിക്കുന്ന എതിര്‍ക്രിസ്തു എന്ന് ചിന്തിച്ചവരുമുണ്ട്. ആദ്യനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നീറോ ചക്രവര്‍ത്തിയെക്കുറിച്ചും ഇത്തരത്തില്‍ ചിന്തിച്ചിട്ടുണ്ട്. എതിര്‍ക്രിസ്തുവിന്റെ സ്വഭാവവുമായി അനേകം സമാനതകള്‍ ഇവരില്‍ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്തകള്‍ ഉരുത്തിരിയാന്‍ കാരണം.
ബൈബിള്‍ നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ നോക്കുക: "സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും"(2 തെസലോ: 2; 6, 7). തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് ആരാണെന്നു ദാനിയേല്‍ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും"(ദാനി: 12; 1). പ്രധാന ദൂതനായ മിഖായേലിനെയാണ് ദൈവജനത്തിന്റെ കാവല്‍ക്കാരനായി ദൈവം നിശ്ചയിച്ചിരിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എഴുന്നേല്‍ക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ചുമതലയില്‍നിന്നുള്ള എഴുന്നേല്‍ക്കലിനെയാണ്. അതുകൊണ്ടാണ് തെസലോനിക്കര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഒരു വഴിമാറലിനെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.
നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എന്ന വെളിപ്പെടുത്തലിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഗ്രൂപ്പുകള്‍ ഈ ലോകത്തുണ്ട്. യഹോവയുടെ സാക്ഷികള്‍ എന്നപേരില്‍ അറിയപ്പെടുന്ന വിഭാഗക്കാരുടെ വ്യാഖ്യാനപ്രകാരം മിഖയേലും യേഹ്ശുവായും ഒരുവനാണ്. അവരുടെ ന്യായീകരണങ്ങളെ വിശദ്ദീകരിക്കുവാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, നിന്റെ ജനം എന്നതിനെക്കുറിച്ച് ഇവര്‍ നല്‍കുന്ന വ്യാഖ്യാനം ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ദാനിയേലിന്റെ ജനത്തെക്കുറിച്ചാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇവര്‍ വാദിക്കുന്നു. ദാനിയേല്‍ ഒരു പ്രവാചകനാണെന്നു സമ്മതിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ദാനിയേലിന്റെ ജനം എന്നാല്‍ ദൈവജനം എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരു രാജ്യത്തിന്റെ ഭരണാധികാരി തന്റെ രാജ്യത്തെ ജനങ്ങളെക്കുറിച്ച് പറയുന്നത് എന്തായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള ബോധം വായനക്കാര്‍ക്കുണ്ടെന്നു മനോവയ്ക്കറിയാം. പ്രവാചകനെക്കുറിച്ചു ദൈവം നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു"(എസക്കി: 33; 7). ദൈവമായ യാഹ്‌വെ എസക്കിയേല്‍ പ്രവാചകനോടു അരുളിച്ചെയ്ത വാക്കുകളാണിത്. ഒരു ജനത്തിന്റെ കാവല്‍ക്കാരനായി ഒരുവന്‍ നിയോഗിക്കപ്പെട്ടാല്‍, തന്റെ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ ആ ജനത്തെ സ്വന്തം ജനമായി പരിഗണിക്കും. ഇടയനായി നിയോഗിക്കപ്പെട്ട വ്യക്തി കൂലിക്കാരനാണെങ്കില്‍പ്പോലും തന്റെ ആടുകള്‍ എന്നായിരിക്കും അവന്‍ പറയുക!
ഇസ്രായേല്‍ ജനത്തിന്റെ ചുമതല വഹിക്കുന്നത് മിഖായേലാണെന്ന വെളിപ്പെടുത്തലാണ് ദാനിയേലിലൂടെ ദൈവം നല്‍കിയത്. എന്നാല്‍, ആധുനീക ഇസ്രായേലിന്റെ ചുമതലയും മിഖായേല്‍ തന്നെയാണ് വഹിക്കുന്നത് എന്നകാര്യം നാം അറിഞ്ഞിരിക്കണം. കത്തോലിക്കാസഭയുടെ കാവല്‍ക്കാരനായി വിശുദ്ധ മിഖായേലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശുദ്ധ ലിയോ പതിമൂന്നാമന്‍ പാപ്പാ ആണ്! 1884 ഒക്ടോബര്‍ 13-ന് ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ഭീതിജനകമായ ഒരു ദര്‍ശനമുണ്ടായി. തന്റെ സ്വകാര്യ ചാപ്പലില്‍ ദിവ്യബലിക്കുശേഷം കര്‍ദ്ദിനാളന്മാരുമായി അദ്ദേഹം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്ന്‍ അള്‍ത്താരയുടെ ചുവട്ടില്‍ ബോധമറ്റവനെപ്പോലെ അദ്ദേഹം നിന്നു. അനേകം മിനിറ്റുകള്‍ വിളറിയ, ഭീതിനിറഞ്ഞ മുഖവുമായി, ചലനമറ്റവനായി അവിടെ അദ്ദേഹം ചിലവഴിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം പാപ്പ കണ്ണുകള്‍ ചലിപ്പിച്ചു. പരിഭ്രാന്തി നിറഞ്ഞ മുഖവുമായി അദ്ദേഹം ചുറ്റും നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു: "ഹൊ എന്തൊരു ഭീകര രംഗങ്ങളാണ് ഞാന്‍ കാണാനിടയായത്."
തനിക്ക് ആവശ്യമായ സമയവും അധികാരവും നല്‍കിയാല്‍ സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുകയും ലോകത്തെ മുഴുവന്‍ നരകത്തിലേക്കു തള്ളിയിടുകയും ചെയ്യുമെന്ന് ദൈവത്തിന്റെ മുമ്പില്‍ ഔദ്ധത്യത്തോടെ സാത്താന്‍ വീമ്പടിക്കുന്നത് ആ ദര്‍ശന സമയത്ത് പാപ്പാ കേള്‍ക്കുകയുണ്ടായി. 75 നും 100 നും ഇടയ്ക്കുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ ലൌകീക ആധിപത്യത്തിനുവേണ്ടി സാത്താന്‍ അനുവാദം ചോദിക്കുകയും ദൈവം അത് അനുവദിച്ചുകൊടുക്കുകയും ചെയ്തതായി ദര്‍ശനത്തില്‍ കണ്ടുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. ദര്‍ശനം എന്തിനെക്കുറിച്ചായിരുന്നുവെങ്കിലും, അതു നാഡികളെ തളര്‍ത്താന്‍ മാത്രം ഭീകരമായിരുന്നു എന്നതു വാസ്തവമാണ്. ഈ ദര്‍ശനത്തിനുശേഷം പാപ്പാ തന്റെ ഓഫീസിലെത്തി അടിയന്തിരമായി രചിച്ചതാണ് വിശുദ്ധ മിഖായേലിനോടുള്ള ജപം! കൂടാതെ, കത്തോലിക്കാസഭയുടെ ഔദ്യോഗിക സംരക്ഷകനായി വിശുദ്ധ മിഖായേലിനെ പ്രഖ്യാപിക്കുകയും ചെയ്തു! കത്തോലിക്കാസഭയുടെ കാവല്‍ക്കാരനായി വിശുദ്ധ മിഖായേല്‍ ഉള്ളിടത്തോളം സഭയെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാത്താനു സാധിക്കില്ല. അതിനാല്‍ത്തന്നെ, ഈ ചുമതലയില്‍നിന്ന് മിഖായേലിനെ പുറത്താക്കേണ്ടത് സാത്താന്റെയും അവന്റെ പ്രസ്ഥാനമായ 'ഫ്രീമേസണ്‍' സംഘത്തിന്റെയും പരമപ്രധാനമായ ലക്ഷ്യമാണ്! ഫ്രീമേസണ്‍ സംഘടനയുടെ 34 അജണ്ടകളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെട്ടിരിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ!
ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടും എന്നാണല്ലോ! സാത്താന്‍ മനുഷ്യനല്ലാത്തതുകൊണ്ടുതന്നെ, അന്ത്യകാലത്ത് അനേകരെ വഴിതെറ്റിക്കാന്‍ കടന്നുവരുന്നവന്‍ സാത്താന്റെ അഭിഷിക്തനായ മനുഷ്യനായിരിക്കും. തെസലോനിക്കര്‍ക്കുള്ള ലേഖനത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ അനേകം സത്യങ്ങള്‍ തെളിഞ്ഞുവരും. അവന്റെ അടയാളങ്ങള്‍ ഈ ലേഖനത്തില്‍ വ്യക്തതയോടെ കുറിച്ചിട്ടുണ്ട്. അവനെയും അവന്റെ നാളുകളെ മനസ്സിലാക്കാനുള്ള അടയാളങ്ങള്‍ ഇവയാണ്: ആ നാളുകളില്‍ വിശ്വാസത്യാഗമുണ്ടാകും; അരാജകത്വത്തിന്റെ മനുഷ്യന്റെ പ്രത്യക്ഷീകരണം; ദൈവമെന്നു വിളിക്കപ്പെടുന്ന സകലത്തെയും അവന്‍ നിഷേധിക്കും; ദൈവത്തിന് ഉപരിയായി തന്നെത്തന്നെ പ്രതിഷ്ഠിക്കും; ദൈവാലയത്തില്‍ സ്ഥാനംപിടിക്കും! ഈ അഞ്ച് അടയാളങ്ങള്‍ എന്തെന്നു നോക്കാം.
വിശ്വാസത്യാഗം!
ആ ദിവസത്തിനുമുമ്പ് വിശ്വാസത്യാഗം ഉണ്ടാകുമെന്നാണ് ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നവര്‍ക്ക് ഈ വിശ്വാസത്യാഗം ദര്‍ശിക്കാന്‍ സാധിക്കും. ഇന്ന് ഏറ്റവും അധികം ആളുകള്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നത് ക്രിസ്തുമതത്തില്‍ നിന്നുമാണ്. ഇതു കേള്‍ക്കുമ്പോള്‍ ആരും അസ്വസ്ഥരാകേണ്ടാ. അംഗബലത്തില്‍ ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ക്രിസ്ത്യാനികളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നുവെങ്കിലും, വിശ്വാസികളാണ് ഇവരെന്ന് ആരും ധരിക്കരുത്. യേഹ്ശുവായെക്കൂടാതെ മറ്റു രക്ഷകരുണ്ടെന്നു വിശ്വസിക്കുന്നവരാണ് ഇവരില്‍ ഏറിയപങ്കും. ഇത്തരത്തിലുള്ള വിശ്വാസത്തില്‍ കഴിയുന്നവരെ യഥാര്‍ത്ഥ വിശ്വാസികളുടെ ഗണത്തില്‍ ദൈവം എണ്ണിയിട്ടില്ല!
വ്യക്തമായ മതബോധനത്തിന്റെ അഭാവംമൂലം അന്ധകാരത്തില്‍ ജീവിക്കുന്ന നാമമാത്ര ക്രിസ്ത്യാനികളെയും വിശ്വാസികളുടെ കൂട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ല. യോഗ തുടങ്ങിയ പൈശാചിക മെഡിറ്റേഷനുകള്‍ പരിശീലിച്ചതിന്റെ ഫലമായി ക്രിസ്തീയത ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന അനേകര്‍ പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും ഉണ്ട്. ക്രിസ്തീയതയില്‍നിന്ന് അന്യമതങ്ങളിലേക്ക് കുടിയേറുന്നവരുടെ സംഖ്യ മറ്റെല്ലാ കാലത്തെക്കാളും ഇന്ന് വര്‍ദ്ധിച്ചുവരുന്നു. ഇതാണ് ബൈബിള്‍ വ്യക്തമാക്കിയ വിശ്വാസത്യാഗം! എല്ലാ മതങ്ങളും ഒന്നാണെന്ന അബദ്ധം പ്രചരിപ്പിക്കുന്ന ക്രൈസ്തവ വൈദീകരാണ് വിശ്വാസത്യാഗങ്ങള്‍ക്ക് കാരണമായി നിലകൊള്ളുന്നവരില്‍ പ്രധാനികള്‍! വിജാതിയര്‍ ഒരുക്കുന്ന വേദികളില്‍ കടന്നുചെന്ന് വിവരക്കേടുകള്‍ വിളിച്ചുകൂവുന്നതില്‍ മെത്രാന്മാര്‍ ഇന്ന് മത്സരിക്കുകയാണ്. ഈ അടുത്തനാളില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി നടത്തിയ ജല്പനം ഇതിന്റെ ഭാഗമായിരുന്നു. പോപ്പിനെ മണിയടിച്ചു പാത്രിയാര്‍ക്കീസ് പദവി നേടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ നടത്തുന്ന പ്രസ്താവനകളും വിശ്വാസിസമൂഹം തിരിച്ചറിയുന്നില്ല! സ്വവര്‍ഗ്ഗരതിയെ ശ്ലാഘിച്ചുകൊണ്ടുള്ള ആലഞ്ചേരിയുടെ പ്രസ്താവനകള്‍ക്കുപിന്നിലെ ലക്ഷ്യവും വിശ്വാസികള്‍ തിരിച്ചറിയണം.
അരാജകത്വത്തിന്റെ മനുഷ്യന്‍!
അരാജകത്വത്തിന്റെ മനുഷ്യന്‍ ആരാണെന്നു നാം മുന്‍പേ മനസ്സിലാക്കിയതിനാല്‍ കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. എന്നാല്‍, അരാജകത്വം എന്താണെന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. അരാജകത്വം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്. അനാഥമായ അവസ്ഥ എന്നൊരര്‍ത്ഥം ഈ വാക്കിനുണ്ട്. അതുപോലെതന്നെ, ഭരണാധികാരിയില്ലാത്ത സാമൂഹികാവസ്ഥ എന്നും അര്‍ത്ഥമുണ്ട്. ബൈബിളില്‍ വായിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തേതാണ് യോജിച്ച അര്‍ത്ഥം. അതായത്, അധികാരങ്ങളെ നിഷേധിച്ചുകൊണ്ട്, അവയ്ക്കുമേല്‍ അധികാരിയായി തന്നെത്തന്നെ സ്ഥാപിക്കുന്ന അവസ്ഥ! മുന്‍കാല അധികാരികളുടെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുകയും അവര്‍ സ്ഥാപിച്ച നിയമങ്ങളെ അസാധുവാക്കുകയും ചെയ്യുന്ന രീതി ഇവരില്‍ കാണാന്‍ കഴിയും. പോപ്പ് ഫ്രാന്‍സീസിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നവര്‍ക്ക് അരാജകത്വത്തിന്റെ മനുഷ്യനെ ഇയാളില്‍ കാണാന്‍ കഴിയും!
ദൈവനിഷേധത്തിന്റെ ആത്മാവ്!
ബൈബിള്‍ ഇപ്രകാരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്: 'ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും'. തന്നെത്തന്നെ ദൈവമായി പ്രതിഷ്ഠിക്കുന്നതിനെ സംബന്ധിച്ചുള്ള വിവരണം അടുത്ത ഉപശീര്‍ഷകത്തില്‍ ചര്‍ച്ചചെയ്യാം. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും എതിര്‍ക്കുന്ന ഒരാത്മാവാണ് അരാജകത്വത്തിന്റെ മനുഷ്യനെ നയിക്കുന്നത് എന്ന വിഷയമാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. സത്യദൈവത്തെ നിഷേധിക്കുന്ന അനേകം മതങ്ങളെ നമുക്കറിയാം. വിജാതിയരെല്ലാം സത്യത്തെ നിഷേധിക്കുന്നവരും അസത്യത്തെ സത്യമായി കരുതുന്നവരുമാണ്. ഇതുതന്നെയാണ് വിജാതിയതയുടെ നിര്‍വ്വചനവും. എന്നാല്‍, ദൈവം എന്ന വാക്ക് കേള്‍ക്കുന്നതുപോലും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ഈ ഭൂമിയിലുണ്ട്. ആരാധനാവിഷയമായ സകലത്തെയും നിഷേധിക്കുന്നവരാണ് ഇക്കൂട്ടര്‍! വൈരുദ്ധ്യാത്മീക ഭൗതീകവാദത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമാണ് ഈ ഗണത്തില്‍പ്പെടുന്നത്.
നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളും രക്ഷയിലാണെന്ന പ്രഖ്യാപനം നടത്തി നിരീശ്വരവാദികളെപ്പോലും ഞെട്ടിക്കുവാന്‍ പോപ്പ് ഫ്രാന്‍സീസ് തുനിഞ്ഞത് രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് നാം കണ്ടു! കമ്മ്യൂണിസ്റ്റുകാരനായ പോപ്പ് എന്ന വിശേഷണം ഇതിനോടകം ഇദ്ദേഹം നേടിക്കഴിഞ്ഞു! ക്രിസ്തീയതയില്‍ നിരീശ്വരവാദത്തിന് ഒരു സ്ഥാനവുമില്ലാതിരിക്കെ, ഇതിനെ ശ്ലാഘിക്കുന്നതിലൂടെ ഫ്രാന്‍സീസ് ലക്ഷ്യമിട്ടത് ദൈവനിന്ദയാണ്! നിരീശ്വരവാദികള്‍ക്കു പിന്തുണ നല്കുകയെന്നാല്‍, ദൈവത്തെ നിഷേധിക്കുക എന്നുമാത്രമേ അര്‍ത്ഥമുള്ളു!
ആരാധനാമൂര്‍ത്തിയായി സ്വയം സമര്‍പ്പിക്കല്‍!
മറ്റുള്ളവരാല്‍ ആരാധിക്കപ്പെടുന്ന അവസ്ഥയില്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കുന്ന വ്യക്തിയായിരിക്കും അരാജകത്വത്തിന്റെ മനുഷ്യന്‍. ഇന്ത്യയിലുടനീളം കണ്ടുവരുന്ന അശ്രീകരങ്ങളായ ആള്‍ദൈവങ്ങളെപ്പോലെ ആരാധന പിടിച്ചുവാങ്ങുന്ന അല്പനായിരിക്കും ഇവന്‍! തന്നെത്തന്നെ മഹിമയണിയിക്കാന്‍ എല്ലാ സംവീധാനങ്ങളും അവന്‍ ഉപയോഗിക്കും. സ്വന്തം പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ തുടങ്ങുകയും സ്തുതിപാടകരായി വിദൂഷകരെ നിയമിക്കുകയും ചെയ്യും.
സുവിശേഷം പ്രചരിപ്പിക്കുന്നതിനെ പരിഹസിക്കുകയും തന്നെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അഭിനവ പോപ്പിനെ രണ്ടുവര്‍ഷത്തിലേറെയായി നാം കണ്ടുകൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ സ്ഥാനംപിടിക്കാനും തന്റെ നാമം ലോകത്തിന്റെ അതിര്‍ത്തികളില്‍ എത്തിക്കാനുമായി ഈ പോപ്പ് നടത്തുന്ന ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. തന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന ഫ്രീമേസണ്‍ മാധ്യമങ്ങളെ വത്തിക്കാനില്‍ ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. തന്നെ എതിരിടുന്നവരെ സ്ഥാനഭ്രാഷ്ടരാക്കുകയും പ്രധാനസ്ഥാനങ്ങളില്‍ സ്തുതിപാടകരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതില്‍ പോപ്പ് ഫ്രാന്‍സീസ് ജാഗരൂകനാണ്!
ദൈവം കര്‍ശനമായി വിലക്കിയിരിക്കുന്ന പാപങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവത്തോടുള്ള വെല്ലുവിളിയായി മാത്രമേ മനോവ കാണുന്നുള്ളൂ. 2013 സെപ്റ്റംബറില്‍ നല്കിയ ഒരു അഭിമുഖത്തില്‍ ഫ്രാന്‍സീസ് ഒരു പടികൂടി മുന്നോട്ടുപോയി. സ്വര്‍ഗാനുരാഗികളായ സ്ത്രീപുരുഷന്‍മാര്‍ക്കുള്ള തന്റെ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു, സ്വവര്‍ഗ്ഗാനുരാഗികളെയും വിവാഹമോചിതരെയും പിന്തുണയ്ക്കുന്നവന്‍ ആരുതന്നെയായാലും അവന്‍ ത്രിത്വൈക ദൈവത്തിന്റെ എതിരാളിയാണ്. പാപം എന്നൊന്നില്ല എന്ന 'ഫ്രീമേസണ്‍' സിദ്ധാന്തം സഭയില്‍ സ്ഥാപിക്കാനുള്ള പോപ്പിന്റെ നീക്കത്തെ ഗൗരവമായിത്തന്നെ കാണണം. രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കുന്നവന്‍ എവിടെനിന്നാണ് വന്നിട്ടുള്ളതെന്ന തിരിച്ചറിവ് ദൈവജനത്തിനുണ്ടാകുകയും വേണം.
സുവിശേഷം പ്രസംഗിക്കുകയും ക്രിസ്തീയതയിലേക്ക് മറ്റുള്ളവരെ നയിക്കുകയും ചെയ്യുന്ന ദൈവശുശ്രൂഷകരെ പരിഹസിക്കുന്ന ഫ്രാന്‍സീസ് എങ്ങനെയാണ് അപ്പസ്തോലന്മാരുടെ പിന്‍ഗാമിയാകുന്നത്? വിശുദ്ധ പൗലോസ് ഇപ്രകാരം വിളിച്ചുപറഞ്ഞു: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1 കോറി: 9; 16). ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുത്; നല്ല മനുഷ്യരാകാന്‍ അവരെ ഉപദേശിച്ചാല്‍ മതിയെന്നു പ്രഖ്യാപിച്ചവന്‍ എങ്ങനെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും? രക്ഷപ്രാപിക്കാന്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അപ്പസ്തോലപ്രമുഖന്‍ നല്‍കിയ മറുപടിയില്‍ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. വിശുദ്ധ പത്രോസ് പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ഇപ്രകാരം പ്രഖ്യാപിച്ചു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ.പ്രവര്‍: 2; 38, 39). വരാനിരിക്കുന്ന മുഴുവന്‍ തലമുറകള്‍ക്കുമായി നല്‍കിയിരിക്കുന്ന ഈ കല്പനയില്‍നിന്ന്‍ കത്തോലിക്കാസഭയ്ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല! കാരണം, ആത്മരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം നിഷേധിച്ചുകൊണ്ട് കത്തോലിക്കാസഭയ്ക്ക് നിലനില്പില്ല. ഈ സഭയുടെ നിലനില്പ് ഇല്ലാതാക്കേണ്ടത് സാത്താന്റെ ആവശ്യകതയാണെന്നു തിരിച്ചറിയുന്നവര്‍ ഫ്രാന്‍സീസിനെ നയിക്കുന്ന ആത്മാവിനെയും തിരിച്ചറിയും.
പരിശുദ്ധാത്മാവ് സകല ജനത്തോടും ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12).
ദൈവാലയത്തില്‍ സ്ഥാനംപിടിക്കല്‍!
'താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും' ഈ വചനത്തെ വാച്യാര്‍ത്ഥത്തിലെടുത്താല്‍ പിഴവ് സംഭവിക്കും. കാരണം, ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ദൈവാലയം മനുഷ്യനിര്‍മ്മിതമായ ആലയമല്ല! ഒരിക്കല്‍ യേഹ്ശുവാ ഒരു ദൈവാലയത്തെക്കുറിച്ചു വെളിപ്പെടുത്തുകയുണ്ടായി. ആ ദൈവാലയത്തെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ: "എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്"(യോഹ: 2; 21). യേഹ്ശുവായുടെ ശരീരമാകുന്ന ആലയം ഏതാണെന്നു പരിശോധിമ്പോള്‍, അരാജകത്വത്തിന്റെ മനുഷ്യന്‍ എവിടെയാണ് സ്ഥാനംപിടിക്കുന്നതെന്ന് വ്യക്തമാകും. ബൈബിള്‍ നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി. എന്തെന്നാല്‍, അവനില്‍ സര്‍വ്വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു"(കൊളോ: 1; 15-20).
ലോകരക്ഷകനും ദൈവവുമായ യേഹ്ശുവായെ സംബന്ധിക്കുന്ന പൂര്‍ണ്ണമായ വിവരണം ഈ വാക്യങ്ങളിലുണ്ട്. മാത്രവുമല്ല, വളരെ വലിയൊരു രഹസ്യവും ഇവിടെ ചുരുളഴിയുന്നു. യേഹ്ശുവായുടെ ശരീരമാണ് ദൈവാലയാമെന്ന് അവിടന്ന് പറഞ്ഞത് നാം മുന്‍പ് വായിച്ചു. ഇപ്പോള്‍ ഇവിടെ മറ്റൊന്നുകൂടി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. സഭ എന്നാല്‍ അവിടുത്തെ ശരീരമാണെന്ന വെളിപ്പെടുത്തല്‍ ഇവിടെ വായിക്കാന്‍ കഴിയും. അതായത്, ദൈവാലയം അവിടുത്തെ ശരീരം ആയിരിക്കുന്നതുപോലെതന്നെ, സഭയും അവിടുത്തെ ശരീരമാണ്! ഇതില്‍നിന്ന് വിവേചിക്കേണ്ടതായ ഒരു സത്യമുണ്ട്; ദൈവാലയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അവിടുന്നു സ്ഥാപിച്ച സഭയാണ്. പത്രോസിനെ തലവനാക്കിക്കൊണ്ട് യേഹ്ശുവാ സ്ഥാപിച്ച സഭ കത്തോലിക്കാസഭയാണ്. അനേകം മാലിന്യങ്ങള്‍ക്കൊണ്ട് മുഖരിതമെങ്കിലും, യഥാര്‍ത്ഥ അടിത്തറയില്‍ നിലനില്‍ക്കുന്ന ഏകസഭ ഇതുമാത്രമാണ്! അരാജകത്വത്തിന്റെ മനുഷ്യന്‍ ഈ സഭയില്‍ കടന്നുകൂടി അധികാരം പിടിച്ചെടുക്കും എന്ന മുന്നറിയിപ്പാണ് പരിശുദ്ധാത്മാവ് നമുക്കു നല്‍കിയിരിക്കുന്നത്!
ഇന്ന് കത്തോലിക്കാസഭയുടെ അമരത്ത് കയറിയിരുന്ന് ദൈവദൂഷണം പറയുകയും ദൈവത്തിന്റെ നിയമങ്ങള്‍ക്കും ഉപരിയായി തന്റെതന്നെ നിയമങ്ങള്‍ സ്ഥാപിക്കാന്‍ ബദ്ധപ്പെടുന്നവനെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് ഇനിയും കഴിഞ്ഞില്ലെങ്കില്‍ അത് ദാരുണമായ ദുരന്തമായിരിക്കും. ദൈവത്തെക്കാള്‍ ഉപരിയായി പോപ്പിനെ അനുസരിക്കുകയും തോളിലേറ്റുകയും ചെയ്യുന്നവര്‍ സഭയുടെ ഔദ്യോഗിക ലിസ്റ്റില്‍ ഉണ്ട്! ഇവരുടെ ഓഹരി വ്യാജപ്രവാചകനോടൊപ്പം ആയിരിക്കുമെന്ന മുന്നറിയിപ്പോടെ ഈ ലേഖനം മനോവ ഉപസംഹരിക്കുന്നു!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-