അറിഞ്ഞിരിക്കാന്‍

നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം!

Print By
about

03 - 06 - 2017

റാം മാസം ഗബ്രിയേല്‍ദൂതന്‍ ഗെലീലെയായില്‍ നസ്രെത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട യോസെഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായത്തില്‍നിന്നുള്ള ഭാഗമാണിത്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഒരു ദൂതുമായി ഗബ്രിയേല്‍ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അടുക്കലേക്ക് അയയ്ക്കപ്പെടുന്നു. ആറാം മാസം എന്ന് പറഞ്ഞിരിക്കുന്നത് വര്‍ഷത്തിന്റെ ആറാമത്തെ മാസമായി ആരും ചിന്തിക്കരുത്. യെലീഷെവാ സ്നാപകയോഹന്നാനെ ഗര്‍ഭംധരിച്ചതിന്റെ ആറാം മാസത്തിലാണ് കന്യകാമറിയത്തിനു ദൂതന്‍ പ്രത്യക്ഷനാകുന്നത്. ദൂതന്‍ ഇപ്രകാരം കന്യകാമറിയത്തോടു പറഞ്ഞു: “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ!”(ലൂക്കാ: 1; 28). ദൂതന്‍ ഇപ്രകാരം തുടര്‍ന്നു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല”(ലൂക്കാ: 1; 30- 33). സ്വര്‍ഗ്ഗത്തില്‍നിന്നു ദൂതുമായി വന്ന ഗ്രബ്രിയേല്‍ദൂതന്‍ കന്യകാമറിയത്തെ അറിയിച്ച വാക്കുകളാണിത്. എന്നാല്‍, ഇന്ന് നിലവിലുള്ള ഒരു ബൈബിളിലും ഇപ്രകാരം വായിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ബൈബിള്‍ പരിഭാഷകളില്‍ കടന്നുകൂടിയ ഗുരുതരമായ വീഴ്ചമൂലം ദൈവത്തിന്റെ യഥാര്‍ത്ഥ പേര് നീക്കംചെയ്യപ്പെട്ടു.

പേരിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

യാഹ്‌വെ, യേഹ്ശുവാ എന്നീ പേരുകള്‍ക്കു പകരമായി, യാതൊരു അര്‍ത്ഥവുമില്ലാത്ത വാക്കുകള്‍ ചേര്‍ത്തുവച്ചതിലൂടെ സംഭവിച്ച ദുരന്തത്തെ ആസ്പദമാക്കി പല ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. എന്നാല്‍, മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്തപ്പോള്‍, ആ വിഷയങ്ങളില്‍ ഊന്നിനിന്നുകൊണ്ടു മാത്രമാണ് ഈ പേരുകളുടെ പ്രാധാന്യം ചര്‍ച്ചചെയ്തത്. അതിനാല്‍ത്തന്നെ, കൂടുതല്‍ വ്യക്തതയോടെ ഈ വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, യാഹ്‌വെ, യേഹ്ശുവാ എന്നീ പരിശുദ്ധമായ പേരുകളുടെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ പല ലേഖനങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നതുകൊണ്ട് പല വായനക്കാര്‍ക്കും ഇവയെല്ലാം കണ്ടെത്തി വായിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായി. ഈ പോരായ്മകള്‍ പരിഹരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മനോവ ഏറ്റെടുക്കുകയാണ്. ആയതിനാല്‍, മാറ്റം വരുത്തരുതെന്ന കല്പനയോടെ സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ മഹത്തായ പേരിനെ സംബന്ധിച്ചു മാത്രമായി ഒരു ലേഖനം മനോവ പ്രസിദ്ധീകരിക്കുന്നു.

നിങ്ങളുടെ പേരിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഉദാഹരണത്തിന് , ബാബു എന്നാണ് നിങ്ങളുടെ പേര് എന്നിരിക്കട്ടെ, മറ്റുള്ളവര്‍ നിങ്ങളെ ബോബന്‍ എന്ന് വിളിച്ചാല്‍ ഇഷ്ടപ്പെടുമോ? പേരുകള്‍ ഒരിക്കലും പരിഭാഷപ്പെടുത്തുകയില്ല. ഒരാളുടെ പേര് Raj എന്നാണെങ്കില്‍, അദ്ദേഹം ഇംഗ്ലണ്ടില്‍ പോയാല്‍ King എന്ന് മാറ്റി  വിളിക്കില്ല. Raj  എന്ന് തന്നെ ഇംഗ്ലീഷില്‍ എഴുതുകയും പറയുകയും ചെയ്യും. എന്നാല്‍, ക്രിസ്തുവിന്റെ പേര് എന്തുകൊണ്ടാണ് മലയാളത്തില്‍ യേശു എന്നും, ഇംഗ്ലീഷില്‍ ജീസസ് എന്നുമൊക്കെ നാം വിളിക്കുന്നത്‌? മറ്റൊരു ദൈവത്തിന്റെയോ മനുഷ്യന്റെയോ പേര് ഭാഷക്കനുസരിച്ച് മാറ്റി വിളിച്ചതായി കേട്ടിട്ടില്ല. പരിഭാഷപ്പെടുത്തി അര്‍ത്ഥം വ്യക്തമാക്കാറുണ്ട്. എന്നിരുന്നാലും, മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയായിരിക്കില്ല പേരു വിളിക്കുന്നത്. ക്രിസ്തുവിന്റെ പേര് എന്തു കൊണ്ട് ജീസസ് എന്നും ഇസുസ് എന്നും പലവിധത്തിലായി? ഈ പേരുകളുടെയൊക്കെ അര്‍ത്ഥം ഒന്നാണോ? ഇക്കാര്യങ്ങളൊക്കെ വ്യക്തമായി നമുക്കു പരിശോധിക്കാം.

ചില ആളുകള്‍ ധരിച്ചുവച്ചിരിക്കുന്ന ഒരു തെറ്റായ കാര്യമുണ്ട്. ബൈബിളില്‍നിന്നു വള്ളിയോ പുള്ളിയോ മാറ്റാന്‍ നമുക്ക് അധികാരമില്ല എന്നതാണ് ഈ അബദ്ധധാരണ! ഈ വിഷയത്തില്‍നിന്നുതന്നെ നമ്മുടെ പഠനം ആരംഭിക്കാം. ബൈബിളിലെ വാക്കുകളില്‍നിന്നു വള്ളിയോ പുള്ളിയോ നീക്കരുതെന്നല്ല യേഹ്ശുവാ പറഞ്ഞത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 18). ഇവിടെ യേഹ്ശുവാ പറയുന്നത് നിയമത്തിന്റെ അലംഘനീയതയെ സംബന്ധിച്ചാണ്. ബൈബിളിലെ പരിഭാഷയില്‍ അനേകം തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. വിപരീത അര്‍ത്ഥം വരുന്ന വിധത്തിലുള്ള പരിഭാഷയും മലയാളം ബൈബിളിലുണ്ട്. ബൈബിള്‍ പരിഭാഷയില്‍ വന്നിട്ടുള്ള വീഴ്ചമൂലം അപകടകരമായ ആശയങ്ങളിലേക്ക് വഴിമാറിയ സമൂഹത്തെ നാം കാണാതെപോകരുത്. ഇത്തരത്തിലുള്ള ഒരു വലിയ തെറ്റ് ഇവിടെ കുറിക്കാം. മലയാളത്തിലേക്കുള്ള പരിഭാഷയില്‍ മാത്രം ഇങ്ങനെ വായിക്കുന്നു: “വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം”(1 കോറി: 8; 4). വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കാനുള്ള അനുവാദമായി ഈ ഉപദേശത്തെ പരിഗണിച്ചിരിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഇത് മലയാളത്തിലേക്ക് പരിഭാഷചെയ്ത ബൈബിളില്‍ മാത്രം കടന്നുകൂടിയ ഒരു വലിയ അപകടമാണ്. വിഗ്രഹം ഒന്നുമല്ല എന്നാണ് യഥാര്‍ത്ഥത്തില്‍ ഈ വചനത്തിലുള്ളത്. ഒന്നുമല്ലെന്നു പറഞ്ഞാല്‍, വിഗ്രഹത്തോടുള്ള അവജ്ഞായാണ് പ്രകടമാകുന്നത്! എന്നാല്‍, മലയാളപരിഭാഷയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ഗുരുതരമായ വീഴ്ചയിലൂടെ, വിഗ്രഹം ഇല്ലെന്നുള്ള അബദ്ധധാരണയിലേക്ക് ചിലര്‍ കടന്നുപോയി!

നിയമത്തെക്കുറിച്ചും പ്രവചനങ്ങളെക്കുറിച്ചും അഗാധമായ പാണ്ഡിത്യമുള്ള പൗലോസ് അപ്പസ്തോലന്‍ ഒരിക്കലും വിഗ്രഹം ഇല്ലെന്നു പറയില്ല. ഒന്നാംപ്രമാണത്തെ അസാധുവാക്കാനുള്ള അവിവേകമൊന്നും ഈ അപ്പസ്തോലനില്‍നിന്ന് ആരും പ്രതീക്ഷിക്കരുത്. മാത്രവുമല്ല, വിഗ്രഹങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഏറ്റവുമധികം വെളിപ്പെടുത്തിയിട്ടുള്ളതും ഈ അപ്പസ്തോലനാണ്. വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന താക്കീത് ശ്രദ്ധിക്കുക: “എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്”(1 കോറി: 10; 28). വിഗ്രഹാരാധകരുടെ പ്രതിഫലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല”(1 കോറി: 6; 10). വിഗ്രഹാരാധനയെ സംബന്ധിച്ച് ഇത്രത്തോളം ഗൗരവകരമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ള പൗലോസ് അപ്പസ്തോലന്‍ വിഗ്രഹം ഇല്ലെന്നു പറയുമോ? അങ്ങനെയെങ്കില്‍, പരിഭാഷകര്‍ തന്നെയല്ലേ ഈ പിഴവിന്റെ ഉത്തരവാദികള്‍?! ബൈബിളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ് ഇത്രയും വെളിപ്പെടുത്തലിനു മനോവ മുതിര്‍ന്നത്. ആയതിനാല്‍, ബൈബിളിലെ അക്ഷരത്തെറ്റുകളും പരിഭാഷയില്‍ വന്നിട്ടുള്ള പിഴവുകളും അതേപടി സ്വീകരിക്കാന്‍ നാം തയ്യാറാകരുത്. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുന്നതില്‍ ആരും ഭയപ്പെടേണ്ടതില്ല.

മൂലഗ്രന്ഥങ്ങളില്‍നിന്നു പരിഭാഷപ്പെടുത്തിയപ്പോള്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുവേണം നാം ബൈബിളിനെ സമീപിക്കാന്‍. എന്നാല്‍, യേഹ്ശുവാ നമ്മോടു പറഞ്ഞ കാര്യം മുഖവിലയ്ക്കെടുക്കാന്‍ നാം തയ്യാറാവുക തന്നെവേണം. നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറാന്‍ പാടില്ലെന്നത് അവിടുത്തെ കല്പനയാണ്. കല്പനയെന്നത് നിയമംതന്നെയാണെന്നു നാം തിരിച്ചറിയണം. ഇനി നമുക്ക് വിഷയത്തിലേക്കു പ്രവേശിക്കാം

ഗബ്രിയേല്‍ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തോടു പറഞ്ഞത് ഒരു കല്പനയായിരുന്നു. നീ അവന് യേഹ്ശുവാ എന്നു പേരിടണം എന്നാണ് ദൂതന്‍ കല്പിച്ചത്. പേരിടാമോ എന്ന അപേക്ഷയല്ല ദൂതന്‍ നടത്തിയത്; മറിച്ച്, ഇടണമെന്ന കല്പനയാണ് പുറപ്പെടുവിച്ചത്. അതിനാല്‍ത്തന്നെ ഇത് സ്വര്‍ഗ്ഗത്തിന്റെ കല്പനയായി നാം മനസ്സിലാക്കണം. ദൂതന്റെ വാക്കുകളെ ദൈവത്തിന്റെ കല്പനയായിട്ടാണ് കന്യകാമറിയം സ്വീകരിച്ചത്. ആയതിനാല്‍, പരിശുദ്ധ കന്യകാമറിയം ഇപ്രകാരം പറഞ്ഞു: “ഇതാ, യാഹ്‌വെയുടെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!”(ലൂക്കാ: 1; 38). ദൈവത്തിന്റെ കല്പനപ്രകാരം നല്‍കപ്പെട്ട പേരാണ് യേഹ്ശുവാ എന്നത്. അതിനാല്‍ത്തന്നെ, മാറ്റംവരുത്താന്‍ അനുവാദമില്ലാത്ത നിയമവുമാണ്! അങ്ങനെയെങ്കില്‍ ഈ പേര് എവിടെപ്പോയി? ലോകത്തിലെ ഒരു ബൈബിളിലും ഈ പേര് കാണാന്‍ കഴിയില്ല. ഈ പേര് എങ്ങനെ അപ്രത്യക്ഷമായെന്നും, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരാണെന്നും നാം അന്വേഷിക്കുകയാണ്. അതിനു മുന്‍പായി യാഹ്‌വെ എന്ന പരിശുദ്ധ പേരുമായി ചേര്‍ത്തുവച്ചിരിക്കുന്ന നിയമത്തെ സംബന്ധിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, അവിടുത്തെ പേര് വെളിപ്പെടുത്തിയത് പ്രവാചകനും ജനനായകനുമായ മോശയ്ക്കായിരുന്നു. ആദ്യമായി ദൈവത്തോട് പേര് ചോദിച്ചതും ഈ മോശതന്നെ! ഈജിപ്തില്‍നിന്നും തന്റെ ജനത്തെ പുറത്തുകൊണ്ടുവന്ന്, കാനാന്‍ദേശത്തേക്ക് നയിക്കാനുള്ള ദൗത്യം ഭരമേല്പിക്കുമ്പോള്‍ മോശ ഇപ്രകാരം ദൈവത്തോടു പറഞ്ഞു: “ഇതാ, ഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം?”(പുറ: 3; 13). ഈ പ്രപഞ്ചത്തിനു രൂപംനല്കുകയും അതിനെ പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തോട് ആദ്യമായി ഒരുവന്‍ പേര് ചോദിക്കുന്നു! ഈ ചോദ്യത്തില്‍നിന്നു ദൈവം ഒഴിഞ്ഞുമാറിയില്ല. മറിച്ച്, അവിടുത്തെ മഹത്തായ പേര് തന്റെ ജനത്തിനു വെളിപ്പെടുത്തി. അവിടുന്ന് മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാന്‍ ഞാന്‍ തന്നെ. യിസ്രായേല്‍മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 14, 15).

നമ്മുടെ കൈവശമുള്ള മലയാള ബൈബിളുകളില്‍ ഒന്നില്‍പ്പോലും ഇതുപോലെ ഒരു വചനം വായിക്കാന്‍ കഴിയില്ല. യാഹ്‌വെ എന്ന പേരിനുപകരം കര്‍ത്താവ് എന്ന പദമാണ് മലയാളപരിഭാഷയില്‍ എഴുതിവച്ചിരിക്കുന്നത്. മാത്രവുമല്ല, യാഹ്‌വെ എന്ന പേരിന്റെ മലയാളത്തിലുള്ള അര്‍ത്ഥവും കുറിച്ചിട്ടുണ്ട്. യാഹ്‌വെ എന്ന പേരിന്റെ അര്‍ത്ഥം ഞാന്‍ ആകുന്നവന്‍ എന്നാണ്. ഈ അര്‍ത്ഥം നമുക്ക് മനസ്സിലാക്കിത്തരാന്‍ പരിഭാഷകര്‍ ശ്രമിക്കുന്നതിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നു മാത്രമല്ല, അത് അനിവാര്യവുമാണ്‌. എന്നാല്‍, യഥാര്‍ത്ഥ പേര് പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട്, ആ പേരിന്റെ അര്‍ത്ഥം മാത്രം എഴുതുവച്ചിരിക്കുന്നതിനെ സംശയത്തോടെ നാം കാണണം. ദൈവത്തിന്റെ പേരായ യാഹ്‌വെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആ പേരിന്റെ അര്‍ത്ഥം വ്യക്തമാക്കുവാന്‍ സാധിക്കും. ഇത്തരത്തില്‍ ചില പദങ്ങളുടെ അര്‍ത്ഥം വിവരിച്ചിരിക്കുന്നത് ബൈബിളില്‍ കാണാന്‍ കഴിയും! അനേകം ഉദാഹരണങ്ങളില്‍ ഒരെണ്ണം ശ്രദ്ധിക്കുക: “അബ്രാഹം ആ സ്ഥലത്തിനു ‘യാഹ്‌വെയിരെ’ എന്നു പേരിട്ടു”(സൃഷ്ടി: 22; 14). ഇവിടെ യാഹ്‌വെയിരെ' എന്ന പേരിന്റെ അര്‍ത്ഥം കുറിച്ചിരിക്കുന്നത് വചനഭാഗത്തോടൊപ്പമല്ല; മറിച്ച്, ബൈബിളിന്റെ താഴ്ഭാഗത്ത് ഇത് ചേര്‍ത്തിരിക്കുന്നു. അര്‍ത്ഥം എഴുതിയിരിക്കുന്നത് തെറ്റാണെങ്കിലും, ഇങ്ങനെയൊരു ശൈലി സ്വീകരിച്ചുകൊണ്ട് വിവരണം നല്‍കാന്‍ കഴിയും. യാഹ്‌വെ പ്രദാനം ചെയ്യും എന്നാണ്  യാഹ്‌വെയിരെ എന്ന പേരിന്റെ അര്‍ത്ഥം. എന്നാല്‍, കത്തോലിക്കാസഭ പുറത്തിറക്കിയിരിക്കുന്ന ബൈബിളില്‍ യാഹ്‌വെ ഇല്ല; പകരം ദൈവത്തിന്റെ പേരുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു! യാഹ്‌വെ എന്ന പേരുമായി എന്തു ബന്ധമാണ് കര്‍ത്താവിനുള്ളതെന്ന് പരിഭാഷകര്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം.

സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം എന്ന കല്പനയോടെയാണ് ദൈവം അവിടുത്തെ പേര് വെളിപ്പെടുത്തിയത്. ഈ പേര് മാറ്റിമറിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ? ഈ പേരിനെ പരിഭാഷപ്പെടുത്തുന്നുവെങ്കില്‍, അത് അര്‍ത്ഥം മനസ്സിലാക്കുന്നതിനുവേണ്ടി മാത്രമായിരിക്കണം. അവിടുന്ന് അനുസ്മരിക്കപ്പെടേണ്ടത് യാഹ്‌വെ എന്ന അവിടുത്തെ മഹനീയ നാമത്തിലായിരിക്കണം എന്നത് അവിടുത്തെ നിയമവും കല്പനയുമാണ്. എന്നാല്‍, യാഹ്‌വെ എന്ന പേരിനുപകരമായി കണ്ടെത്തിയിരിക്കുന്ന ഏതെങ്കിലും പദങ്ങള്‍ക്ക് യഥാര്‍ത്ഥ നാമവുമായി യാതൊരു ബന്ധവുമില്ല. കര്‍ത്താവ് എന്ന പദത്തിന് ഞാന്‍ ആകുന്നവന്‍ എന്ന അര്‍ത്ഥം ഒരു നിഘണ്ടുവിലും കണ്ടെത്താന്‍ കഴിയില്ല. ഓരോ ഭാഷകളിലും തോന്നിയതുപോലെ ഓരോ പദങ്ങള്‍ സ്വീകരിച്ചുകൊണ്ട്, അലംഘനീയമായ അവിടുത്തെ കല്പനയെ അവഗണിക്കുകയും അവിടുത്തെ പേര് കളങ്കപ്പെടുത്തുകയും ചെയ്തതിന്റെ പിന്നില്‍ പരിശുദ്ധാത്മാവാണെന്ന് ആരും പറയരുത്! ദൈവീകനിയമങ്ങളെ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മാവല്ല പരിശുദ്ധാത്മാവ്; മറിച്ച്, നിയമങ്ങള്‍ പഠിപ്പിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ആത്മാവാണ്!

സര്‍വ്വപുരുഷാന്തരങ്ങള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് എല്ലാ തലമുറകളും എന്നാണ്. മോശയുടെ തലമുറയില്‍ അവസാനിപ്പിക്കാനുള്ളതല്ല അവിടുത്തെ പേര്. ലോര്‍ഡ്‌, കര്‍ത്താവ് തുടങ്ങിയവ പേരാണെന്ന് ആരും കരുതരുത്. കര്‍മ്മം ചെയ്യുന്നവനെ കര്‍ത്താവ് എന്ന് വിളിക്കുന്നത് പേരായിട്ടല്ല; മറിച്ച്, ഒരു പദവിയോ വിശേഷണമോ ആണ്. എന്നാല്‍, യാഹ്‌വെ എന്നത് ദൈവത്തിന്റെ പേരാണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നു. മാത്രവുമല്ല, ഈ പേരില്‍ മാത്രമേ അവിടുത്തെ അനുസ്മരിക്കാവൂ എന്ന താക്കീതും അവിടുന്ന് നല്‍കി. ഈ താക്കീതിനെ അവഗണിക്കുന്നവര്‍ ദൈവത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്തെങ്കിലും പേരില്‍ വിളിച്ചാല്‍ വിളികേള്‍ക്കുന്നവാനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ സത്യദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയാത്തവരാണ്. എന്തെന്നാല്‍, അവിടുന്ന് ഓരോരുത്തരുടെയും പേരിനെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അബ്രാമിനെ അബ്രാഹമാക്കിയതും സാറായിയെ സാറാ ആക്കിയതും ഒരു തമാശയായി ആരും കണക്കാക്കരുത്. യാക്കോബിന് യിസ്രായേല്‍ എന്ന പേരുനല്‍കിയതിനും വ്യക്തമായ കാരണമുണ്ട്.

മനുഷ്യരുടെ രക്ഷയ്ക്കായി ഈ ഭൂമിയിലേക്കു കടന്നുവരാന്‍ ദൈവം തയ്യാറായപ്പോള്‍, എന്ത് പേരിലാണ് മനുഷ്യപുത്രന്‍ അറിയപ്പെടേണ്ടതെന്ന് അവിടുന്നു വ്യക്തമാക്കി. ദൈവമായിരുന്നിട്ടും തന്റെ ദൈവത്വത്തെ തത്ക്കാലത്തേക്ക് മാറ്റിവച്ചുകൊണ്ട് പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ശരീരം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍, മനുഷ്യപുത്രന്‍ വിളിക്കപ്പെടേണ്ട പേരും പ്രഖ്യാപിക്കപ്പെട്ടു. നീ അവന് യേഹ്ശുവാ എന്ന് പേരിടണം’ എന്ന കല്പന നല്‍കിയത് സ്വര്‍ഗ്ഗമാണ്. ഈ കല്പനയെ ധിക്കരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തെയും സ്വര്‍ഗ്ഗത്തിലെ ദൈവത്തെയും ധിക്കരിക്കുന്നു! യാഹ്‌വെ എന്ന പേരിനു വ്യക്തമായ അര്‍ത്ഥമുള്ളതുപോലെതന്നെ, മനുഷ്യപുത്രനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിക്കപ്പെട്ട പേരിനും വ്യക്തമായ അര്‍ത്ഥമുണ്ട്. യേഹ്ശുവാ എന്ന പേരിന്റെ അര്‍ത്ഥം യാഹ്‌വെ രക്ഷിക്കുന്നു അഥവാ യാഹ്‌വെ രക്ഷകന്‍ എന്നാണ്. പൂര്‍ണ്ണമായി പരിഭാഷപ്പെടുത്തുമ്പോള്‍, ഞാന്‍ രക്ഷകന്‍ ആകുന്നു അഥവാ ഞാനാകുന്നു രക്ഷകന്‍ എന്നാണ് യേഹ്ശുവാ എന്ന പേരിന്റെ അര്‍ത്ഥം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണത യേഹ്ശുവാ എന്ന പേരാണ്! ഈ പേരിനുപകരമായി മനുഷ്യര്‍ തട്ടിക്കൂട്ടിയ പേരുകളില്‍ ഒന്നിനെങ്കിലും യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുണ്ടോ? ഉണ്ടെങ്കില്‍ തെളിവുകള്‍ നല്‍കുക! സുറിയാനിവത്ക്കരിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത ഈശോ എന്ന പദത്തിന്റെ അര്‍ത്ഥമെന്താണ്? ശിവന്റെ അനേകം പേരുകളില്‍ ഒന്നാണ് ഈശോ’! ജീസസ്, യേശു, കര്‍ത്താവ് തുടങ്ങിയ പേരുകള്‍ക്കും യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമില്ല! അങ്ങനെയെങ്കില്‍, രക്ഷിക്കുന്ന പേരിലല്ലാതെ, മറ്റേതെങ്കിലും പേരില്‍ ആര്‍ക്കെങ്കിലും രക്ഷനേടാന്‍ സാധിക്കുമോ? മനുഷ്യന്റെ രക്ഷയെ തടസ്സപ്പെടുത്താനും, ദൈവജനത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കാനും സാത്താന്‍ നടത്തിയ തിരിമറിയായിരുന്നു ഈ പേരുമാറ്റല്‍! എന്തെന്നാല്‍, ദൈവവചനത്തിലൂടെ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു: “അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും”(സങ്കീ: 91; 14).

ദൈവത്തിന്റെ സംരക്ഷണം നമുക്ക് ഉറപ്പാക്കണമെങ്കില്‍, നാം അവിടുത്തെ പേര് അറിഞ്ഞിരിക്കണം, അതുപോലെതന്നെ, പുത്രനെയും നാം അറിഞ്ഞിരിക്കണം. പുത്രനെയും പിതാവിനെയും അറിയുകയെന്നതാണ് നിത്യജീവന്‍. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ:17; 3). രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഏക പേരായ യേഹ്ശുവാ എന്ന പേര് അറിയാതെ ആര്‍ക്കെങ്കിലും നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന വ്യാമോഹം വേണ്ടാ! സത്യദൈവമായ യാഹ്‌വെയുടെയും അവിടുന്ന് അയച്ച യേഹ്ശുവായുടെയും പേരുകളെ നിസ്സാരമാക്കാന്‍ പ്രേരിപ്പിക്കുന്നത് പിശാചാണ്. എന്തെന്നാല്‍, ഈ പേരുകളുടെ പ്രാധാന്യവും പരിശുദ്ധിയും ശക്തിയും അറിയാവുന്നവനാണ് പിശാച്. യേഹ്ശുവാ എന്ന പേരില്‍ അടങ്ങിയിരിക്കുന്നത് യാഹ്‌വെയുടെ രക്ഷയാണ്! ഈ രക്ഷയെ തടസ്സപ്പെടുത്തുകയെന്നതാണ് പിശാചിന്റെ ദൗത്യം. ഈ ദൗത്യ നിര്‍വ്വഹണത്തിനായി അവന്‍ അനേകം വ്യക്തികളെയും സംവിധാനങ്ങളെയും ഉപയോഗിച്ചു. അങ്ങനെ വ്യര്‍ത്ഥമായ പേരുകള്‍ വഹിക്കുന്നവരായി ക്രിസ്ത്യാനികള്‍ മാറി. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ സ്ഥാപിച്ച തെറ്റായ പേരുകളെ നിലനിര്‍ത്താന്‍ അതീവതാല്‍പര്യത്തോടെ നിലകൊള്ളുന്നവര്‍ സഭകള്‍ക്കുള്ളിലുണ്ട്. യഥാര്‍ത്ഥ പേരിനെ ഇക്കൂട്ടര്‍ നിഷേധിക്കുകയും വ്യാജമായ പേരുകള്‍ക്ക് ആധികാരികത നല്‍കുന്നതിനായി നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ പേര് പുറന്തള്ളപ്പെട്ടതിന്റെ നാള്‍വഴികള്‍ മനസ്സിലാക്കുന്നതിനുമുമ്പ്, യേഹ്ശുവായുടെ പേരിന്റെ മഹത്തായ പ്രാധാന്യത്തെക്കുറിച്ച് അല്പംകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു

പിതാവായ ദൈവം അവിടുത്തെ പേര് തന്റെ പുത്രനു (മനുഷ്യപുത്രന്) നല്‍കുകയും, ആ പേരില്‍ പിതാവ് മഹത്വപ്പെടുകയും ചെയ്യുന്നുവെന്നത് യേഹ്ശുവാ എന്ന പേരിന്റെ ഒരു സവിശേഷതയാണ്! ഇത് ദൈവവചനത്തില്‍ അടങ്ങിയിരിക്കുന്ന സത്യമാണെന്നു നാം തിരിച്ചറിയണം. പിതാവിനെ ലോകത്തിനു വെളിപ്പെടുത്തിയത് അവിടുന്നുതന്നെ പുത്രനായി അവതരിച്ചുകൊണ്ടാണ്. ഈ പുത്രനാണ് യേഹ്ശുവാ എന്നും പുത്രന്റെ പേരിലാണ് പിതാവിലേക്കു നാം കടന്നുചെല്ലുന്നതെന്നും നമുക്കറിയാം. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ ജനതയ്ക്കു മാത്രം വെളിപ്പെടുത്തിയിരുന്ന അവിടുത്തെ പരിശുദ്ധമായ പേരാണ്, അവസാനകാലത്ത് തന്റെ പ്രിയപുത്രനിലൂടെ ലോകത്തിനു നല്‍കപ്പെട്ടത്‌! പുത്രനെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്ന് മാത്രമല്ല, പുത്രനു നല്കപ്പെട്ടിരിക്കുന്നത് പിതാവിന്റെ പേരുമാണ്! യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ പേരില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ”(യോഹ: 17; 11). പിതാവായ ദൈവത്തിന്റെ പേരുതന്നെയാണ് പുത്രന്‍ വഹിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. മറ്റൊരു വചനം നോക്കുക: “അങ്ങയുടെ പേര് അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹ: 17; 26). അതേ, യേഹ്ശുവാ അത് അറിയിച്ചുകൊണ്ടിരിക്കുന്നു! ഈ കാലഘട്ടത്തില്‍ അവിടുന്ന് ഇത് അറിയിക്കുന്നത് അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരിലൂടെയാണ്. നിത്യജീവനു നിയോഗം ലഭിച്ചവര്‍ ഈ പേരിനെ സ്വീകരിക്കും.

എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: “ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ പേര് ഞാന്‍ വെളിപ്പെടുത്തി”(യോഹ: 17; 6). സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണ് ഇത്. അവിടുന്ന് ആര്‍ക്കെല്ലാമാണ്‌ വെളിപ്പെടുത്തിയതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ലോകത്തില്‍നിന്ന് വിടുതല്‍ നേടിയവരും യേഹ്ശുവായ്ക്ക് നല്കപ്പെട്ടവരുമായ വ്യക്തികള്‍ക്കാണ് ദൈവത്തിന്റെ പേര് അവിടുന്ന് വെളിപ്പെടുത്തിയത്. അതായത്, രക്ഷപ്രാപിക്കാന്‍ നിയോഗം ലഭിച്ചവര്‍ക്കു മാത്രമേ അവിടുത്തെ യഥാര്‍ത്ഥ പേരിനെ അംഗീകരിക്കാന്‍ സാധിക്കുകയുള്ളു. പൈശാചിക ശക്തികളാല്‍ ഈ പേര് മറയ്ക്കപ്പെട്ടിരുന്ന നാളുകളില്‍ ചിലരെല്ലാം തങ്ങള്‍ക്കു ലഭിച്ച അറിവിന്റെ തലത്തില്‍ നിന്നുകൊണ്ട് മറ്റു പേരുകള്‍ വിളിച്ചിട്ടുണ്ടാകാം. അജ്ഞതയുടെ കാലഘട്ടത്തെ പരിഗണിക്കാത്ത ദൈവം തന്റെ കൃപയാല്‍ ഇവരെ രക്ഷിച്ചു! എന്നാല്‍, അവിടുത്തെ പരിശുദ്ധമായ പേര് വെളിപ്പെടുത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇനി ഒഴിവുകഴിവില്ല! വ്യാജമായ പേരുകളാല്‍ വഞ്ചിക്കപ്പെടുകയും ഈ വഞ്ചന അധരങ്ങളില്‍ അശുദ്ധിയുടെ ഒരു ബന്ധനമായി മാറുകയും ചെയ്യുമെന്ന് ദൈവത്തിനു വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍, അന്ത്യകാലത്ത് ഈ അശുദ്ധി നീക്കിക്കളയുമെന്ന് പ്രവാചകന്‍ വഴി അവിടുന്ന് പ്രഖ്യാപിച്ചു. ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ പേര് ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാനിയാഹ്: 3; 9). ഈ ശുദ്ധീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടു സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ പുറന്തള്ളപ്പെടും!

ഇന്ന് ജനതകള്‍ ദൈവത്തെ വിളിക്കുന്നത് ഏക മനസ്സോടെയല്ല. ഓരോ ഭാഷക്കാരും തങ്ങളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട വ്യര്‍ത്ഥമായ പേരുകളില്‍ അവിടുത്തെ വിളിക്കുന്നു. ഇവയില്‍ ഒന്നുപോലും അവിടുത്തെ യഥാര്‍ത്ഥ പേരല്ല! ഈ അവസ്ഥ മാറുകയും, സകല ജനതകളും അവിടുത്തെ യഥാര്‍ത്ഥ പേര് വിളിച്ചപേക്ഷിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ ഈ ആഗ്രഹമാണ് സെഫാനിയാഹിലൂടെ അവിടുന്ന് വ്യക്തമാക്കിയത്.

ആരാണ് ‘കര്‍ത്താവ്’? എന്താണ് ഇതിന്റെ അര്‍ത്ഥം?

ദൈവത്തിന്റെ പരിശുദ്ധമായ പേര് വൃഥാ ഉപയോഗിച്ചുകൊണ്ട് വികലമാക്കുകയും, യഥാര്‍ത്ഥ പേരുമായി യാതൊരു ബന്ധവുമില്ലാത്ത അര്‍ത്ഥശൂന്യമായ പേര് അവിടുത്തേക്ക്‌ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കര്‍ത്താവെന്നും ലോര്‍ഡ്‌ എന്നും വിവിധ ഭാഷകളില്‍ വിളിക്കപ്പെടുന്ന ഈ പേരുകള്‍ക്കുവേണ്ടി വാശിപിടിക്കുന്നവരോടാണ് ഈ ചോദ്യം: ആരാണ് കര്‍ത്താവ്? എന്താണ് ഈ പദത്തിന്റെ അര്‍ത്ഥം? അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സൈന്യങ്ങളുടെ ദൈവത്തിന്റെ പേര് കര്‍ത്താവ് എന്നല്ല! ഞാന്‍ ആകുന്നവന്‍ എന്നര്‍ത്ഥമുള്ള യാഹ്‌വെ എന്നാണ് അവിടുത്തെ പേര്. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ അവിടുന്ന് അനുസ്മരിക്കപ്പെടണം എന്നതാണ് അവിടുത്തെ ഹിതം. ഈ തിരുഹിതം അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. അവിടുന്ന് വെളിപ്പെടുത്തിയ മഹനീയവും പരിശുദ്ധവുമായ പേരിനു പകരമായി മറ്റൊരു പേര് നല്‍കാന്‍ മനുഷ്യന് അവകാശമുണ്ടോ? യാഹ്‌വെ എന്ന പേരിന്റെ മലയാളമാണോ കര്‍ത്താവ്? യാഹ്‌വെ എന്ന പേരിന്റെ ഇംഗ്ലീഷ് പരിഭാഷയാണോ ലോര്‍ഡ്‌? അങ്ങനെയെങ്കില്‍, ലോര്‍ഡ്‌ കൃഷ്ണാ എന്നതിന്റെ അര്‍ത്ഥമെന്താണ്? ഹിന്ദുക്കളുടെ പൈശാചിക ദേവനായ കൃഷ്ണനെ വിളിക്കുന്നത് ലോര്‍ഡ്‌ കൃഷ്ണാ എന്നാണ്! ഇവിടെ കൃഷ്ണന്‍ എന്ന പേരിനോടു ചേര്‍ത്തുവച്ചിരിക്കുന്ന വിശേഷണമോ പദവിയോ ആണ് ലോര്‍ഡ്‌!

കര്‍ത്താവ് അല്ലെങ്കില്‍ ലോര്‍ഡ്‌ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് സൈന്യങ്ങളുടെ ദൈവത്തിന്റെ പേരാണോ വിശേഷണമാണോ എന്നറിയാന്‍ മനോവയ്ക്കു താത്പര്യമുണ്ട്. നിയമഗ്രന്ഥങ്ങളുടെയും പ്രവചനഗ്രന്ഥങ്ങളുടെയും മലയാളപരിഭാഷ വായിക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നത് കര്‍ത്താവ് ഒരു പേരാണെന്നാണ്. എന്തെന്നാല്‍, യാഹ്‌വെ എന്ന പേരിനു പകരമായിട്ടാണ് കര്‍ത്താവ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവമായ യാഹ്‌വെ എന്ന് എഴുതേണ്ടിടത്തെല്ലാം ദൈവമായ കര്‍ത്താവ് എന്നാണ് എഴുതിയിരിക്കുന്നത്. അതുപോലെതന്നെ, യാഹ്‌വെ അരുളിച്ചെയ്യുന്നു എന്ന് എഴുതേണ്ടിടത്തൊക്കെ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നും കാണാം. സൈന്യങ്ങളുടെ ദൈവത്തിന്റെ കല്പനയെ അവഗണിച്ചുകൊണ്ട് അവിടുത്തെ പേര് മാറ്റിയവര്‍ക്ക് ഈ കര്‍ത്താവിനെ എവിടെനിന്നു കിട്ടിയെന്ന് ആര്‍ക്കും അറിയില്ല! ഇത് പ്രവചനഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുന്ന പൈശാചികതയല്ല; മറിച്ച്, കാലസമ്പൂര്‍ണ്ണതയില്‍ രക്ഷകനായി അവതരിച്ച മനുഷ്യപുത്രന്റെ പേരും വികലമാക്കി. സ്വര്‍ഗ്ഗത്തിലെ ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തോടു പറഞ്ഞത് യേഹ്ശുവാ എന്ന് പേരിടണം എന്നായിരുന്നു. എന്നാല്‍, ലോകത്ത് ആരും ചെയ്തിട്ടില്ലാത്ത ഭോഷത്തമാണ് ഈ പേരിനോടു ചില കുബുദ്ധികള്‍ ചെയ്തത്. ഓരോ പ്രാദേശികഭാഷകളിലേക്കും ഈ പേരിനെ പരിഭാഷപ്പെടുത്തി. ഈ ഗോഷ്ടി കാണിച്ചവന്മാരില്‍ ആരെങ്കിലും തങ്ങളുടെ പേരുകള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടോ? ഏതെങ്കിലും വ്യക്തികള്‍ മറ്റു ഭാഷ സംസാരിക്കുന്നവരുടെ നാട്ടില്‍ ചെല്ലുമ്പോള്‍ തങ്ങളുടെ പേരുകള്‍ പരിഭാഷപ്പെടുത്തുമോ? സ്വബോധമുള്ള ആരെങ്കിലും അപ്രകാരം ചെയ്യുമെന്ന് മനോവ കരുതുന്നില്ല! ഇനിയിപ്പോള്‍ പരിഭാഷപ്പെടുത്താന്‍ അനുവാദമുണ്ടെന്നുതന്നെയിരിക്കട്ടെ; യേഹ്ശുവായുടെ പരിഭാഷയായി പറയപ്പെടുന്ന ഏത് പേരിലാണ് യാഹ്‌വെ രക്ഷിക്കുന്നുവെന്ന അര്‍ത്ഥമുള്ളത്? ഒന്നില്‍പ്പോലും ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! യഥാര്‍ത്ഥ പേരിന്റെ അര്‍ത്ഥത്തോടു നീതിപുലര്‍ത്തുന്ന പരിഭാഷകള്‍ യേഹ്ശുവാ എന്ന പേര് പരിഭാഷപ്പെടുത്തിയവര്‍ സ്വീകരിച്ചിട്ടില്ല.

ഇനിയുമുണ്ട് ചില രസകരമായ കാര്യങ്ങള്‍. യേഹ്ശുവായുടെ പേരിനോടൊപ്പം കര്‍ത്താവ് ചേര്‍ത്ത് ചില സാഹസങ്ങള്‍ കാണിക്കാന്‍ പരിഭാഷകര്‍ തയ്യാറായിട്ടുണ്ട്. യാഹ്‌വെ എന്ന പേരിനു പകരമായിട്ടാണ് കര്‍ത്താവ് പ്രയോഗിച്ചിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇതൊരു പേരായിരിക്കണം. അങ്ങനെയെങ്കില്‍, കര്‍ത്താവായ യേശുക്രിസ്തു എന്ന പ്രയോഗത്തിലൂടെ നാം എന്താണ് അര്‍ത്ഥമാക്കേണ്ടത്? യേഹ്ശുവാ എന്ന പേരിന്റെ പരിഭാഷയായി യേശു എന്ന പേരിനെ അംഗീകരിക്കുമ്പോള്‍ ഈ കര്‍ത്താവ് ആരായിട്ടുവരും? ഇവിടെ കര്‍ത്താവിനെ ഉപയോഗിച്ചിരിക്കുന്നത് ഒരു വിശേഷണമോ പദവിയോ ആയിട്ടാണ്. സുവിശേഷഗ്രന്ഥങ്ങള്‍ ആരംഭിക്കുന്നതുവരെ കര്‍ത്താവിനെ ഒരു പേരായി പരിചയപ്പെടുത്തുകയും, സുവിശേഷത്തിലേക്കു കടക്കുമ്പോള്‍ ഇതൊരു പദവിയായി മാറുകയും ചെയ്യുന്നു. ഇങ്ങനെയൊരു മായാജാല വിദ്യ, ബൈബിള്‍ പരിഭാഷകര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്! ദൈവത്തിന്റെ പരിശുദ്ധമായ പേരിനെ അപ്രസക്തമാക്കാന്‍ നടത്തിയിരിക്കുന്ന ശ്രമങ്ങളെ പൈശാചികം എന്നുമാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളു. മലയാളത്തിലേക്കുള്ള പരിഭാഷയില്‍ മാത്രമല്ല ഈ പൈശാചിക ഇടപെടല്‍ നടന്നിട്ടുള്ളത്. പരിഭാഷകള്‍ നടന്നിട്ടുള്ള എല്ലാ ഭാഷകളിലും ഈ പൈശാചികത കാണാം.

യാഹ്‌വെ എന്ന മഹത്തായ പേരോ, ഈ പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന പേരോ ഒരു പരിഭാഷയിലുമില്ല. ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചു മറ്റു ഭാഷകളിലേക്ക് പരിഭാഷകള്‍ നടത്തിയതാണ് ഏറ്റവും വലിയ അപകടം വരുത്തിവച്ചത്. ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കാതെ പരിഭാഷ നടത്തിയിട്ടുള്ള ബൈബിളാണ് ജര്‍മ്മന്‍ ബൈബിള്‍! ഈ പരിഭാഷയില്‍ ചിലയിടത്തൊക്കെ യാഹ്‌വെ എന്ന യഥാര്‍ത്ഥ പേര് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇംഗ്ലീഷ് ബൈബിളില്‍ ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ യാഹ്‌വെ നീക്കംചെയ്യപ്പെട്ടു! ഇംഗ്ലീഷില്‍ കാണുന്ന ലോര്‍ഡ് ആണ് എല്ലാ അബദ്ധങ്ങളുടെയും ആധാരം! നിരര്‍ത്ഥകവും അപഹാസ്യവുമായ ചില വാക്കുകള്‍ക്കൊണ്ട് യാഹ്‌വെ എന്ന അര്‍ത്ഥപൂര്‍ണ്ണമായ പേരിനെ മലിനമാക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു. യാഹ്‌വെ എന്ന പരിശുദ്ധമായ പേര് മാനവരക്ഷയ്ക്കായി കടന്നുവരുമ്പോള്‍, രക്ഷയുടെ പേരിന്റെ പ്രാധാന്യം ഇല്ലാതാക്കുവാന്‍ കൂടിയാണ് ഈ തിരിമറി സാത്താന്‍ നടത്തിയത്. സാത്താന്റെ കൗശലങ്ങള്‍ ഫലം കണ്ടതുകൊണ്ടാണ് യേഹ്ശുവാ എന്ന പേര് മറയ്ക്കപ്പെട്ടത്. രക്ഷിക്കാനുള്ള ശക്തിയില്ലാത്ത അനേകം പേരുകള്‍ക്കൊണ്ട്, രക്ഷയ്ക്കായുള്ള ഒരേയൊരു പേരിനെ മറച്ചുവച്ചു! പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തുന്നു: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12). യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള ഒരേയൊരു പേരാണ് യേഹ്ശുവാ എന്ന പേര്! എന്നാല്‍, ഈ പേരിന്റെതെന്നു പറയപ്പെടുന്ന പരിഭാഷകളിലൊന്നും യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമില്ല! മന്ദബുദ്ധികള്‍പ്പോലും തങ്ങളുടെ പേരുകള്‍ പരിഭാഷ ചെയ്യുകയില്ലെന്നിരിക്കെ, ഒരിക്കലും മാറ്റംവരുത്താന്‍ പാടില്ലെന്ന കല്പനയോടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ പേര് പരിഭാഷപ്പെടുത്തിയത് സാത്താന്റെ അജണ്ടയുടെ ഭാഗമായി നാം മനസ്സിലാക്കണം.

ഈ ലോകത്ത് അനേകം ചരിത്രപുരുഷന്മാര്‍ ജീവിച്ചു കടന്നുപോയി. വിജാതിയരുടെതായി അനേകം ദേവീ-ദേവന്മാരും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വിശ്വവിഖ്യാതരായ ചിത്രകാരന്മാരും സാഹിത്യകാരന്മാരും ഇവിടെ ജീവിച്ചു കടന്നുപോയിട്ടുണ്ട്. ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ളവരും ഈ ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം നാമങ്ങള്‍ നാം അനുസ്മരിക്കുന്നത് പരിഭാഷപ്പെടുത്തിയാണോ? മൈക്കല്‍ ആഞ്ചലോ എല്ലാവര്‍ക്കും മൈക്കല്‍ ആഞ്ചലോ തന്നെയാണ്. മൈക്കല്‍ എന്നത് മിഖയേലും, ആഞ്ചലോ അഥവാ എയ്ഞ്ചല്‍ എന്നത് മാലാഖയുമാണെങ്കില്‍ ഈ പേരിന്റെ അര്‍ത്ഥം, മിഖായേല്‍ മാലാഖ എന്നാണ്! എന്നാല്‍, ഹെബ്രായരും, സുറിയാനികളും, അറബികളും, മലയാളികളും, തമിഴന്മാരും ഒന്നുപോലെ മൈക്കല്‍ ആഞ്ചലോ എന്നുതന്നെ വിളിക്കുന്നു! തോമസ്‌ ആല്‍വാ എഡിസണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടണ്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ എല്ലാ നാടുകളിലും സ്ഥായീഭാവത്തോടെ നിലനില്‍ക്കുന്നു. അനേകം ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. അല്ലാഹുവിന്റെയും മറ്റ് അന്യദേവന്മാരുടെയും പേരുകള്‍ എവിടെ ചെന്നാലും അതേപടി നിലനിര്‍ത്തുന്നു എന്നകാര്യവും മറക്കരുത്. ഇതില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, യാഹ്‌വെ എന്ന പേരില്‍ അടങ്ങിയിരിക്കുന്ന രക്ഷയുടെ ഫലം മനുഷ്യര്‍ക്ക് അനുഭവവേദ്യമാകാതിരിക്കേണ്ടതിനു സാത്താന്‍ നടത്തിയ കൗശലമായിരുന്നു ഈ മൊഴിമാറ്റം! കര്‍ത്താവ്, തമ്പുരാന്‍, ഈശോ തുടങ്ങിയ പദങ്ങളിലൊന്നും രക്ഷ നല്‍കാനുള്ള ശക്തി അടങ്ങിയിട്ടില്ല. കാരണം, ഇവയിലൊന്നില്‍പ്പോലും യാഹ്‌വെ എന്ന പേരോ, യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്ന പേരോ ഇല്ല. രക്ഷയെ തടയുവാനായി സാത്താന്‍ ഒരുക്കിയ കെണിയില്‍ വിശ്വാസികള്‍ വീണുപോയി! സത്യം തിരിച്ചറിഞ്ഞിട്ടും ഈ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ, വീണിടത്തു കിടന്ന് ഉരുളുന്ന അവസ്ഥയാണ് ഏറ്റവും പരിതാപകരം!

കര്‍ത്താവ് എന്ന പദത്തിലൂടെ ചെറിയ ദുരന്തമൊന്നുമല്ല വന്നുഭവിച്ചത്. സൃഷ്ടിമുതല്‍ മലാക്കിവരെയുള്ള പുസ്തകങ്ങളില്‍ യാഹ്‌വെയ്ക്കു പകരമായി കര്‍ത്താവ് അഥവാ ലോര്‍ഡ്‌ തിരുകിക്കയറ്റിയപ്പോള്‍, സുവിശേഷഭാഗങ്ങളില്‍ ഈ പദം ആശയക്കുഴപ്പം സൃഷ്ടിച്ചു. പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവായി പരിഗണിക്കാന്‍ പ്രേരിപ്പിച്ചതും ഈ തിരിമറിമൂലമായിരുന്നു. പരിശുദ്ധ കന്യകാമാതാവിനെ മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ മാതാവിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് നാം കണ്ടു. മലയാളം ബൈബിളില്‍ ഇതാ, കര്‍ത്താവിന്റെ ദാസി എന്ന് വായിക്കുന്നു. എന്നാല്‍, യേഹ്ശുവായെ ഉദരത്തില്‍ വഹിച്ചുകൊണ്ട് കന്യകാമറിയം യെലീഷെവായെ സമീപിച്ചപ്പോള്‍ അവള്‍ എപ്രകാരമാണ് പ്രതികരിച്ചതെന്നു നോക്കുക: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?”(ലൂക്കാ: 1; 43). ഇത് മലയാളം പരിഭാഷയില്‍ വായിക്കുന്നതാണ്. ഇവിടെ ഒരു ആശയക്കുഴപ്പം കാണാം. എന്തെന്നാല്‍, മാതാവ് തന്നെക്കുറിച്ചുതന്നെ കര്‍ത്താവിന്റെ ദാസി എന്നാണു പറയുന്നതെങ്കില്‍, യെലീഷെവാ പറയുന്നത് കര്‍ത്താവിന്റെ അമ്മ എന്നാണ്! കര്‍ത്താവ് എന്ന പൊതുപദം വരുത്തിവച്ച വിനയാണ് ഇത്. യെലീഷെവായുടെവാക്കുകള്‍ തെറ്റായി പരിഭാഷപ്പെടുത്തിയതിലൂടെ അദോനായ് എന്ന പദം കര്‍ത്താവായി മാറി! രക്ഷകന്‍ എന്നാണ് അദോനായ് എന്ന വാക്കിന്റെ അര്‍ത്ഥം! മാതാവ് പറഞ്ഞത്; ഇതാ, യാഹ്‌വെയുടെ ദാസി എന്നാണെങ്കില്‍, യെലീഷെവാ പറയുന്നത് അദോനായിയുടെ അമ്മ എന്നുമാണ്. ഇതാണ് യഥാര്‍ത്ഥ സത്യം. പരിശുദ്ധ കന്യകാമറിയം രക്ഷകന്റെ അമ്മയാണ്; മറിച്ച്, ദൈവത്തിന്റെ അമ്മയല്ല!

കൂടുതല്‍ വ്യക്തതയ്ക്കായി മറ്റൊരു വചനംകൂടി പരിശോധിക്കാം: “കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക”(സങ്കീ:110;1). ഇത് മലയാളപരിഭാഷയില്‍ വായിക്കുന്നതാണ്. എന്നാല്‍, ഹീബ്രുമൂലം പറയുന്നത്: യാഹ്‌വെ എന്റെ അദോനായിയോട് അരുളിച്ചെയ്തു എന്നാണ്! ദൈവമായ പിതാവ് തന്റെ ഏകജാതനും മനുഷ്യനുമായ യേഹ്ശുവായോട് അരുളിച്ചെയ്തു എന്നാണു നാമിവിടെ വായിക്കേണ്ടത്! അദോനായ്എന്നത് ഒരു പേരല്ലാത്തതുകൊണ്ടും ഒരു പദവി ആയതുകൊണ്ടും പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റില്ല. ഈ വാക്കിന്റെ കൃത്യമായ അര്‍ത്ഥം നാഥന്‍ എന്നാണ്. അതായത്, ദാവീദ് പറഞ്ഞത്: ‘യാഹ്‌വെ എന്റെ നാഥനോട്‌ അരുളിച്ചെയ്തു’ എന്നായിരുന്നു. യാഹ്‌വെ , അദോനായ് എന്നീ വാക്കുകള്‍ക്ക് പൊതുവായി നല്‍കപ്പെട്ട പദമായ കര്‍ത്താവ് എന്ന പദമാണ് എല്ലാ ദുരന്തങ്ങളുടെയും ആധാരം. കര്‍ത്താവ്(Lord) എന്ന പദം മനുഷ്യസൃഷിടിയാണ്. ഈ പദംമൂലമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെമേല്‍ ദൈവമാതൃത്വം അടിച്ചേല്പിക്കപ്പെട്ടത്! കര്‍ത്താവ് എന്ന പദത്തിലൂടെ വന്നുഭവിച്ച അനേകം ദുരന്തങ്ങളില്‍ ഒന്നുമാത്രമാണിത്.

‘യാഹ്‌വെ’ എന്ന പേരും, യെഹൂദരുടെ ഭയവും!

ദൈവത്തിന്റെ പേര് വൃഥാ ഉപയോഗിച്ചുപോകുമോ എന്ന ഭയംമൂലമാണ് അവിടുത്തെ യഥാര്‍ത്ഥ പേര് യെഹൂദര്‍ വിളിക്കാതിരുന്നതെന്ന് ചിലര്‍ വാദിക്കുന്നു. യെഹൂദരുടെ ഗ്രന്ഥങ്ങളിലൊക്കെ യാഹ്‌വെ എന്ന പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവര്‍ പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്നത് എലോഹിം എന്നു മാത്രമാണ്. എലോഹിം എന്ന പദത്തിന് ദൈവം എന്നാണ് അര്‍ത്ഥം. ബുദ്ധിശക്തിയില്‍ യെഹൂദര്‍ കേമന്മാരാണെങ്കിലും ആത്മീയജ്ഞാനത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇവരുടെ ചരിത്രം പഠിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. അനേകം അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും കാനാന്‍ദേശത്തേക്ക് ആനയിച്ച ദൈവത്തെ ഇവര്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ ശബ്ദം നേരിട്ടു കേട്ട ജനതയാണ് യിസ്രായേല്‍ജനം. ചെങ്കടല്‍ വിഭജിച്ചുകൊണ്ടും കാടപ്പക്ഷിയും മന്നയും നല്‍കിക്കൊണ്ടും അദ്ഭുതങ്ങള്‍ നടത്തിയ ദൈവത്തെ വിസ്മരിച്ച് കാളക്കുട്ടിയെ ആരാധിച്ച സമൂഹമായിരുന്നു യെഹൂദര്‍! യേഹ്ശുവാ കടന്നുവന്നിട്ടും അവനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തതും ഇവരുടെ ആത്മീയജ്ഞാനത്തിന്റെ അഭാവമായി കാണേണ്ടിവരും. ദൈവത്തിന്റെ പേര് പറയാന്‍ ഭയപ്പെട്ടതും ഈ അജ്ഞതയുടെ ഭാഗംതന്നെയാണ്. എന്തെന്നാല്‍, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ അനുസ്മരിക്കപ്പെടണം എന്ന കല്പനയോടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധമായ പേര് ഉരുവിടാന്‍ ഇവര്‍ ഭയപ്പെടുന്നു!

എന്നാല്‍, ഹല്ലേലൂയാഹ് എന്ന് പറയാന്‍ യെഹൂദര്‍ക്ക് മടിയില്ല എന്നത് ഇവരുടെ ആത്മീയ അജ്ഞതയുടെ തെളിവായി പരിഗണിക്കേണ്ടിവരും. എന്തെന്നാല്‍, ഹല്ലേലൂയാഹ് എന്നതിലൂടെ ഇവര്‍ യാഹ്‌വെ എന്ന നാമം ഇവര്‍ പ്രഖ്യാപിക്കുന്നു. യാഹ്‌വെയ്ക്കു സ്തുതി എന്നാണ് ഇതിന്റെ അര്‍ത്ഥം. (ഹല്ലേലൂ  = സ്തുതി, യാഹ്  = ദൈവത്തിന്റെ പേര്). ഇവിടെ വെളിപ്പെടുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. യേഹ്ശുവായുടെ മനുഷ്യാവതാര കാലഘട്ടത്തില്‍ യാഹ്‌വെ എന്ന പേര് യെഹൂദര്‍ ഉപേക്ഷിച്ചിരുന്നില്ല. അപ്പസ്തോലനായ യോഹന്നാനു ലഭിച്ച വെളിപാടില്‍ ഹല്ലേലൂയാഹ് എന്ന സ്തുതി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, യേഹ്ശുവാ വന്നതുപോലും ഈ പേരിലാണല്ലോ! ആയതിനാല്‍, യാഹ്‌വെ എന്ന നാമം വിസ്മരിക്കപ്പെട്ടത് യെഹൂദര്‍ ചിതറിക്കപ്പെട്ടതിനുശേഷമായിരിക്കാം. എന്നാല്‍, ആദ്യനൂറ്റാണ്ടിലെ ക്രൈസ്തവര്‍ യേഹ്ശുവാ എന്ന പേരാണ് ലോകത്തോടു പ്രസംഗിച്ചത്! എന്തെന്നാല്‍, അപ്പോസ്തോലന്മാര്‍ക്ക് മറ്റൊരു പേരും അറിയില്ലായിരുന്നു. കാരണം, അവര്‍ പേരിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നതുകൊണ്ട് മറ്റു പേരുകളൊന്നും യേഹ്ശുവായ്ക്കുവേണ്ടി ഉണ്ടാക്കിയില്ല! കര്‍ത്താവും ഈശോയും യേശുവും ജീസസുമൊക്കെ പ്രത്യക്ഷപ്പെട്ടത് നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ്!

യാഹ്‌വെ എന്ന പേരിനോട് യെഹൂദര്‍ക്കുണ്ടായ ഭയം ക്രൈസ്തവരിലേക്കു പകര്‍ന്നതിലൂടെയാണ് കര്‍ത്താവും ഈശോയും പ്രത്യക്ഷപ്പെട്ടതെന്ന് കരുതാന്‍ ന്യായമില്ല. എന്തെന്നാല്‍, ബൈബിളിലെ സൃഷ്ടി മുതല്‍ മലാക്കി വരെയുള്ള പുസ്തകങ്ങള്‍ യെഹൂദരുടെ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയതാണ്. യെഹൂദരുടെ ഗ്രന്ഥത്തില്‍ ഇപ്പോഴും യാഹ്‌വെയുണ്ട്. എന്നാല്‍, ക്രിസ്ത്യാനികളുടെ ബൈബിളില്‍ യാഹ്‌വെ എന്നതിനു പകരമായി കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു. ഇതിലൂടെ അനേകം അബദ്ധങ്ങള്‍ സംഭവിച്ചതു നാം മനസ്സിലാക്കി. പരിഭാഷയിലൂടെ സാത്താന്‍ നടത്തിയ കൗശലത്തിനിടയില്‍ അവനും ചില പിഴവുകള്‍ സംഭവിച്ചതുകൊണ്ട്‌, യാഹ്‌വെ എന്ന പേര് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ അവനു കഴിഞ്ഞില്ല. സാത്താന്റെ പിഴവുകള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിച്ചുകൊണ്ട് ഈ പഠനം തുടരാം. “ ”  ‘ ’

യാഹ്‌വെയെ കര്‍ത്താവാക്കിയവര്‍ യേഹ്ശുവായെ ഈശോയും കര്‍ത്താവുമാക്കി!

“മനുഷ്യന്റെ എല്ലാ പാപങ്ങളും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല”(മത്താ: 12; 31, 32). മനുഷ്യര്‍ തങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോകുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടും; എന്നാല്‍, ബലംപിടിച്ചു ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല. സത്യദൈവത്തെ നിഷേധിച്ച് അന്യദൈവങ്ങളെ ആരാധിക്കുന്നവര്‍ ബലംപിടിച്ചു പാപം ചെയ്യുന്നവരാണ്. അറിഞ്ഞുകൊണ്ട് പിശാചുക്കളെ ആരാധിക്കുന്നവരും ബലംപിടിച്ചു പാപം ചെയ്യുന്നവരാണ്. ഒരിക്കലും മാറ്റം വരുത്തരുതെന്ന കല്പനയോടെ, ദൈവം വെളിപ്പെടുത്തിയ അവിടുത്തെ പേര് മാറ്റിമറിച്ചവര്‍ പരിശുദ്ധാത്മാവിനെതിരേ പാപം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ പേര് വൃഥാ ഉപയോഗിക്കുന്നത് ബലഹീനതയാലാണെന്ന് കരുതാന്‍ കഴിയില്ല.

സര്‍വ്വതലമുറകള്‍ക്കുമായി വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധമായ പേരിനു പകരമായി വ്യര്‍ത്ഥമായ പേരുകള്‍ സൃഷ്ടിക്കുന്നതുതന്നെ ആ പേര് ദുരുപയോഗിക്കലാണ്. തലമുറകള്‍ സ്മരിക്കേണ്ടതായ പേര് മറച്ചുവയ്ക്കുകയും, പകരമായി വ്യാജമായ പേരുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് ഈ പാപത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്തെന്നാല്‍, യാഹ്‌വെ എന്ന പേരില്‍ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അവിടുന്ന് അനുസ്മരിക്കപ്പെടണമെന്നത് അവിടുത്തെ ഹിതമാണ്. മാത്രവുമല്ല, ഇത് അവിടുത്തെ കല്പനയുമാണ്! ഈ ഭൂമിയിലുള്ള പൈശാചിക ദേവീ-ദേവന്മാരുടെ പേരുകളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പേരാണ് അവിടുത്തെ മഹനീയമായ പേര്! സത്യദൈവത്തെ തലമുറകള്‍ തിരിച്ചറിയുന്നത് ഈ പേരിലായിരിക്കണം. എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് ഈ പേര് അജ്ഞാതമാണ്. എന്തുകൊണ്ട് ഈ ദുരവസ്ഥയുണ്ടായി? തലമുറകള്‍ അറിയുകയും, ഈ അറിവിനാല്‍ അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നിട്ടും അവിടുത്തെ പേര് മറച്ചുവച്ചുവെങ്കില്‍, ഈ പ്രവര്‍ത്തിയുടെ പിന്നിലുള്ള ശക്തി സാത്താനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സാത്താനു ചില പിഴവുകള്‍ സംഭവിച്ചു! സത്യദൈവത്തിന്റെ പേര് പരിപൂര്‍ണ്ണമായി മറച്ചുവയ്ക്കാന്‍ സാത്താനു കഴിഞ്ഞില്ല! സാത്താന്റെ കുതന്ത്രങ്ങളെ തകര്‍ത്തുകൊണ്ട്, യാഹ്‌വെ എന്ന പേര് നിലനിര്‍ത്തിയത് ദൈവംതന്നെയാണ്!

സാത്താന്റെ പിഴവുകള്‍ എതൊക്കെയായിരുന്നുവെന്ന് പരിശോധിക്കാം. സൃഷ്ടിയുടെ പുസ്തകത്തിലെ ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിലെ ഒരു വചനം ശ്രദ്ധിക്കുക: “അബ്രാഹം ആ സ്ഥലത്തിന് ‘യാഹ്‌വെയിരെ’ എന്നു പേരിട്ടു”(സൃഷ്ടി: 22; 14). ആരംഭത്തില്‍ത്തന്നെ ഈ വചനം നാം കണ്ടതാണ്. മറ്റൊരു വചനം ശ്രദ്ധിക്കുക: “മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ച്‌ അതിനു ‘യാഹ്‌വെനിസ്സി’ എന്നു പേരു നല്‍കി”(പുറ: 17; 15). യാഹ്‌വെയുടെ പതാക എന്നാണ് ഈ പേരിന്റെ അര്‍ത്ഥം! “എന്തെന്നാല്‍, മോശ പറഞ്ഞു: യാഹ്‌വെയുടെ പതാക കയ്യിലെടുക്കുവിന്‍. തലമുറതോറും യാഹ്‌വെ അമലേക്കിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും”(പുറ: 17; 16). ഈ വചനത്തില്‍നിന്നു യാഹ്‌വെ എന്ന പേര് നീക്കംചെയ്തുവെങ്കിലും യാഹ്‌വെനിസ്സി എന്നത് മാറ്റാന്‍ സാത്താനു കഴിഞ്ഞില്ല. എന്തെന്നാല്‍, സ്ഥലങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കിയിരിക്കുന്ന പേരുകളില്‍ മാറ്റംവരുത്താന്‍ സാധിക്കില്ല. ബൈബിളിന്റെ രചന നടന്ന കാലത്ത് ഈ പേരുകള്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് മാറ്റംവരുത്താന്‍ കഴിയാതെപോയത്. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു”(സൃഷ്ടി: 22; 14). യാഹ്‌വെയിരെ എന്ന പേരിനെക്കുറിച്ചുള്ള വിവരണത്തിലാണ് ഇപ്രകാരം നാം വായിക്കുന്നത്.

യാഹ്‌വെയുടെ പേര് നീക്കംചെയ്യാന്‍ കഴിയാതെപോയ മറ്റൊരു വചനം ശ്രദ്ധിക്കുക: “ഗിദെയോന്‍ യാഹ്‌വെയ്ക്ക് ഒരു ബലിപീഠം പണിതു. അതിന് യാഹ്‌വെ - ശലോം എന്നു പേരിട്ടു. അബിയേസര്‍വംശജരുടെ ഓഫ്രായില്‍ അത് ഇന്നും ഉണ്ട്”(ന്യായാധിപന്മാര്‍: 6; 24). യാഹ്‌വെ - സമാധാനം എന്നാണ് ഈ പദങ്ങളുടെ അര്‍ത്ഥം. ന്യായാധിപന്മാരുടെ പുസ്തകം രചിക്കപ്പെട്ട കാലത്ത് ആ ബലിപീഠം അതേപേരില്‍ത്തന്നെ നിലനിന്നിരുന്നുവെന്ന് ബൈബിളില്‍ സൂചന നല്‍കിയിരിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, യാഹ്‌വെ എന്ന പേര് മാറ്റിമറിക്കാന്‍ കഴിഞ്ഞില്ല. അവിടുത്തെ പേര് നിലനില്‍ക്കുന്ന മറ്റൊരു വചനം നോക്കുക: “ഇനിമേല്‍ നഗരത്തിന്റെ പേര് ‘യാഹ്‌വെഷമ്മാ’ എന്നായിരിക്കും”(യെസെക്കി: 48; 35). യാഹ്‌വെ ഇവിടെയുണ്ട് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. യാഹ്‌വെ എന്ന പേര് ഉച്ചരിക്കുന്നതിലൂടെ അവിടുത്തെ പേര് ദുരുപയോഗിക്കപ്പെടുമെങ്കില്‍, അബ്രാഹവും മോശയും ഗിദെയോനും യെസെക്കിയേലും അവിടുത്തെ പേര് ദുരുപയോഗിച്ചവരാണ്. സ്ഥലങ്ങള്‍ക്കും ബലിപീഠങ്ങള്‍ക്കും പേരിട്ടപ്പോള്‍പോലും യാഹ്‌വെ എന്ന പരിശുദ്ധമായ പേര് ഉപയോഗിച്ചവരാണ് പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും! അതിനാല്‍ത്തന്നെ, ദുരുപയോഗിക്കപ്പെടും എന്ന ഭയംമൂലമാണ് യാഹ്‌വെ എന്ന പേര് ഉപേക്ഷിച്ചതെന്ന് ആരും വാദിക്കരുത്! സാത്താന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളായി മാത്രമേ ഇത്തരം വാദഗതികളെ കാണാന്‍ കഴിയൂ!

യഥാര്‍ത്ഥ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ദൈവമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! തന്റെ ജനത്തിന്റെ അധരങ്ങളില്‍നിന്ന് ഈ പേര് കേള്‍ക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ഈ പേര് അറിയുന്നവനെ അവിടുന്നു സംരക്ഷിക്കുകയും ഈ പേരില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ അവിടുന്ന് കാതോര്‍ത്തിരിക്കുകയും ചെയ്യുന്നു. “അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും”(സങ്കീ: 91; 14, 15). യാഹ്‌വെ എന്ന പേരല്ലാതെ മറ്റൊരു പേരും സ്മരിക്കരുതെന്ന് അവിടുന്ന് നമ്മോടു പലവട്ടം കല്പിച്ചിട്ടുണ്ട്. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ അനുസ്മരിക്കപ്പെടണം എന്നത് അവിടുത്തെ അഭിലാഷമാണ്. മറ്റു ദേവന്മാരെ വിളിക്കുന്ന പേരുകളില്‍ അവിടുത്തെ നാം വിളിക്കാന്‍ പാടില്ല. കാരണം, അന്യദേവന്മാരുടെ പേരുകള്‍ നാം സ്മരിക്കുന്നതുപോലും അവിടുത്തേക്ക്‌ അസഹനീയമാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ പേര് സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന വിധത്തില്‍ സത്യദൈവത്തിന്റെ പേര് പരിഷ്കരിച്ചതു പിശാചാണെന്നു മനസ്സിലാക്കാന്‍ ഈ വചനം മാത്രം മതി!

സ്ഥലങ്ങളുടെയും ബലിപീഠങ്ങളുടെയും പേരുകളില്‍ യാഹ്‌വെ എന്ന പേര് ചേര്‍ത്തുവച്ചിരിക്കുന്നതുപോലെ, ചില ദൈവപുരുഷന്മാരുടെ പേരുകളിലും ഈ മഹാനീയമായ പേര് ചേര്‍ത്തുവച്ചിട്ടുണ്ട്. പരിഭാഷയിലൂടെ വികൃതമാക്കിയതുകൊണ്ട് പല പേരുകളിലുമുള്ള യാഹ്‌വെയുടെ പേര് തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍, ഹെബ്രായ ഗ്രന്ഥങ്ങളില്‍ ഈ പേരുകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. യാഹ്‌വെയുടെ പേര് വഹിക്കുന്ന പൂര്‍വ്വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പേരുകള്‍ ശ്രദ്ധിക്കുക: യേലിയാഹ് (ഏലിയാ), യേശൈയാഹ് (ഏശയ്യാ), ഹെസെക്കിയാഹ് (ഹെസക്കിയാ), യെഹൂദാഹ് (യൂദാ), ഉസ്സിയാഹ് (ഉസിയാ), സാറാഹ് (സാറാ), യോസിയാഹ് (ജോസിയാ), യെഹോവ്-യാക്കിം (യഹോയാക്കിം), യിരെമിയാഹ് (ജറെമിയാ), ഒബാദ്-യാഹ് (ഒബാദിയാ), യോനാഹ് (യോനാ), മിക്കാഹ് (മിക്കാ), സെഫാനിയാഹ് (സെഫാനിയാ), നെഹെമിയാഹ് (നെഹെമിയാ), അമര്‍യാഹ് (അമറിയാ), ശെഖരിയാഹ് (സഖറിയാ), യോഹ്ഷ്വ (ജോഷ്വാ) തുടങ്ങിയ അനേകം വ്യക്തികളുടെ പേരുകളോടൊപ്പം യാഹ്‌വെ എന്ന പേര് തെളിഞ്ഞുനില്‍ക്കുന്നു. ഹെബ്രായ ഗ്രന്ഥങ്ങളില്‍നിന്ന് ഈ പേരുകളൊന്നും നീക്കംചെയ്തിട്ടില്ല. എന്നാല്‍, പരിഭാഷകര്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസരണമായി എല്ലാ പേരുകളും വികലമാക്കി.

ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമായ  യാഹ്‌വെയുടെ പേര് ഒരിക്കലും മാറ്റപ്പെടാന്‍ പാടില്ലെന്നത് അവിടുത്തെ കല്പനയാണ്. മനുഷ്യന്റെ ഭാവനയില്‍ മെനെഞ്ഞെടുത്ത അനേകം ദേവീ-ദേവന്മാര്‍ വിജാതിയരാല്‍ ആരാധിക്കപ്പെടുന്നുണ്ട്. ഇവരെ സൃഷ്ടിച്ചവര്‍ ഒരിക്കലും ഈ ദേവീ-ദേവന്മാരുടെ പേരുകളില്‍ മാറ്റംവരുത്തരുതെന്നു പറഞ്ഞിട്ടില്ല. സംസാരശേഷിയില്ലാത്ത ഈ ദേവീ-ദേവന്മാരുടെ നാവുകളായി നിലകൊണ്ടത് ഇവറ്റകളുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ്. മുഹമ്മദ്‌ താന്‍ സൃഷ്ടിച്ച അല്ലാഹുവിനുവേണ്ടി പറഞ്ഞത് നമുക്കറിയാം. വിശിഷ്ടമായ തൊണ്ണൂറ്റിയൊന്‍പത് പേരുകളില്‍ ഏതുവേണമെങ്കിലും അല്ലാഹുവിനെ വിളിക്കാമെന്ന ഉപദേശമാണ് മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍, അല്ലാഹു എന്ന പേര് മാത്രമാണ് ഇസ്ലാംമത വിശ്വാസികള്‍ തങ്ങളുടെ ദേവനെ വിളിക്കാന്‍ ഉപയോഗിക്കാറുള്ളൂ! ലോകത്തെ ഏതു രാജ്യങ്ങളിലും അല്ലാഹുവെന്ന പേരില്‍ ഈ ചന്ദ്രദേവന്‍ വിളിക്കപ്പെടുന്നു. അല്ലാഹു എന്നത് ദൈവം എന്ന അര്‍ത്ഥമുള്ള അറബി പദമാണെന്ന നുണപ്രചാരണമാണ് ഇസ്ലാംമത വിശ്വാസികള്‍ നടത്തുന്നത്. എന്നാല്‍, അറബിയില്‍ ദൈവം എന്ന അര്‍ത്ഥം വരുന്ന പദം ഇലാഹ് ആണെന്നും, അല്ലാഹുവെന്നത് ഖുറൈഷികളുടെ ഗോത്രദേവന്മാരില്‍ ഒരുവന്റെ പേരാണെന്നുമുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരായി ക്രിസ്ത്യാനികള്‍പോലും ഉണ്ട്. മാറ്റപ്പെടാന്‍ പാടില്ലെന്ന നിയമം ഇല്ലാതിരുന്നിട്ടുപോലും എല്ലാ വിജാതിയരും തങ്ങളുടെ ദേവീ-ദേവന്മാരുടെ പേരുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നു. എന്നാല്‍, കര്‍ശനമായ നിയമം നിലനില്‍ക്കുമ്പോള്‍, ആ നിയമത്തെ ക്രിസ്ത്യാനികള്‍ നിസ്സാരമായി തള്ളിക്കളയുന്നു!

മനുഷ്യകുലം പാപത്തിലൂടെ ദൈവത്തില്‍നിന്ന് അകന്നുപോയപ്പോള്‍, അവരെ രക്ഷിക്കാനായി ഒരു രക്ഷകനെ നല്‍കാന്‍ ദൈവം തിരുമനസ്സായി. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥം വഹിക്കുന്ന പേരുമായി ഈ രക്ഷകന്‍ കടന്നുവരേണ്ടിയിരുന്നു. സ്വര്‍ഗ്ഗം തന്നെയാണ് ഈ രക്ഷകന് പേര് നല്‍കിയത്! യേഹ്ശുവാ എന്ന പേരിലാണ് രക്ഷ എന്നതുകൊണ്ടുതന്നെ, ഈ പേര് വിസ്മൃതിയിലാക്കേണ്ടത് സാത്താനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി. ഈ ദൗത്യം അവന്‍ ഭരമേല്പിച്ചത് ക്രിസ്തീയ ആചാര്യന്മാരെയായിരുന്നു. ഇവര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ദൈവജനം സ്മരിക്കേണ്ട പരിശുദ്ധമായ പേരിനു പകരമായി അര്‍ത്ഥശൂന്യമായ കര്‍ത്താവ് (ലോര്‍ഡ്‌) എന്ന പേര് സ്ഥാപിച്ചുകൊണ്ട് ദൈവജനത്തെ ഇവര്‍ വഞ്ചിച്ചു! യാഹ്‌വെയെ കര്‍ത്താവാക്കിയവര്‍, യേഹ്ശുവായെ ഈശോയും കര്‍ത്താവും ആക്കുകയും രക്ഷയുടെ ഒരേയൊരു പേരിനെ മറച്ചുവയ്ക്കുകയും ചെയ്തു! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും യാഹ്‌വെ എന്ന പേര് അനുസ്മരിക്കപ്പെടേണ്ടത് യേഹ്ശുവായിലൂടെയായിരിക്കണം എന്നതായിരുന്നു അവിടുത്തെ തിരുഹിതം! എന്തെന്നാല്‍, മാനവരക്ഷയ്ക്കുള്ള ഒരേയൊരു പേര് യേഹ്ശുവാ എന്ന പേരാണ്! മാറ്റമില്ലാത്ത ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12).

പ്രവാചകരുടെയും ദൈവപുരുഷന്മാരുടെയും പേരുകളില്‍ മറഞ്ഞുനിന്ന യാഹ്‌വെ, അവിടുത്തെ പേര് അതിന്റെ പൂര്‍ണ്ണതയില്‍ യേഹ്ശുവായ്ക്ക് നല്‍കി! യേഹ്ശുവാ എന്ന പേരിന്റെ പൂര്‍ണ്ണമായ രൂപം യാഹ്‌വെശുവാഹ് എന്നാണ്! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള ഈ പേരുതന്നെയാണ് യേഹ്ശുവാ വഹിക്കുന്നത്! എന്നാല്‍, അവിടുത്തെ മഹത്തായ ഈ പേര് അറിയാവുന്ന ക്രിസ്ത്യാനികള്‍ വളരെ വിരളമാണ്! ഇതുതന്നെയാണ് ക്രിസ്ത്യാനികളുടെമേല്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ദുരന്തവും!

ഈശോയിലേക്കും ഈസായിലേക്കുമുള്ള പരിണാമചക്രം!

യാഹ്‌വെയില്‍ ആരംഭിച്ച പരിണാമം ചെന്നെത്തിയത് ഈസാനബിയിലാണ്. ഇതിനിടയില്‍ കടന്നുപോയ ഘട്ടങ്ങളാണ് ഇനി നാം പരിശോധിക്കുന്നത്. രക്ഷാകര ദൗത്യവുമായി യേഹ്ശുവാ ഈ ഭൂമിയിലേക്കു കടന്നുവന്ന കാലഘട്ടത്തില്‍ യാഹ്‌വെയുടെ പേര് വികലമാക്കപ്പെട്ടിരുന്നില്ല എന്നതിനു വ്യക്തമായ തെളിവുകളുണ്ട്. യാഹ്‌വെ എന്ന പേര് ഉച്ചരിക്കുന്നതിനെ യെഹൂദര്‍ ഭയപ്പെട്ടതുകൊണ്ടാണ് അവിടുത്തെ പേരിനു പകരം മറ്റൊരു പേര് തിരഞ്ഞെടുത്തത് എന്ന വാദത്തിനു യാതൊരു കഴമ്പുമില്ല. കാരണം, യേഹ്ശുവായുടെ കാലത്ത് യാഹ്‌വെ എന്ന പേരില്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചിരുന്നു. യെഹൂദരുടെ പ്രവചനഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നത് യാഹ്‌വെ എന്നുതന്നെയാണ്. അന്നും ഇന്നും യാതൊരു മാറ്റവുമില്ലാതെ ഈ പേര് അവരുടെ ഗ്രന്ഥത്തിലുണ്ട്. ഈ ഗ്രന്ഥം പാരായണം ചെയ്യുന്നത് യെഹൂദരുടെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കാന്‍ അനേകം തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. ശബാത്തുദിവസം എല്ലാ സിനഗോഗുകളിലും വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവുണ്ട്. യേഹ്ശുവാ ഒരിക്കല്‍ നസ്രത്തിലെ ഒരു സിനഗോഗില്‍ വചനം വായിക്കാന്‍ എഴുന്നേറ്റു. അവിടുന്ന് ഇപ്രകാരമാണ് വായന ആരംഭിച്ചത്: “യാഹ്‌വെയുടെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും യാഹ്‌വെയ്ക്കു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു”(ലൂക്കാ: 4; 18, 19).

യേശൈയാഹ് പ്രവചനം ഉദ്ധരിച്ചുകൊണ്ടാണ് യേഹ്ശുവാ അവിടെ പഠിപ്പിച്ചത്. പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍, യാഹ്‌വെ എന്നതിനു പകരം മറ്റൊരു പദം ഉപയോഗിച്ചതായി കരുതാന്‍ സാമാന്യബുദ്ധി മനോവയെ അനുവദിക്കുന്നില്ല. തന്റെ പേരിനെ യാഹ്‌വെയുടെ പേരുമായി ബന്ധപ്പെടുത്തി യേഹ്ശുവാ സംസാരിച്ചിട്ടുണ്ട്. അതായത്, യേഹ്ശുവായുടെ കാലത്ത് ദൈവത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നില്ല. അങ്ങനെയെങ്കില്‍, ഈ പരിഷ്കാരം എവിടെനിന്നാണ് ആരംഭിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നാം തേടുന്നത്!

യേഹ്ശുവാ എന്ന പേരിന്റെ മഹത്തായ പ്രാധാന്യം!

യേഹ്ശുവാ എന്ന പേര് വിസ്മൃതിയിലാക്കിക്കൊണ്ട് മനുഷ്യന്റെ രക്ഷയെ തടയുക എന്നത് സാത്താനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഇതിനായി അവന്റെ അനുയായികളെ ക്രിസ്ത്യാനികളെന്ന ഭാവത്തില്‍ ക്രിസ്ത്യാനികളുടെയിടയില്‍ തിരുകിക്കയറ്റി. ക്രിസ്ത്യാനികളുടെ നേതൃത്വത്തിലേക്ക് ഇവരെ വളര്‍ത്തിയതും സാത്താനാണ്‌. ഇവരാണ് യേഹ്ശുവായുടെ പേര് നീക്കംചെയ്തത്. പിശാചിന്റെ പരിഷ്ക്കാരങ്ങള്‍ നിലനിര്‍ത്തേണ്ടതിനായി അവന്റെ അനുയായികളെ ഇന്നും സഭകളില്‍ നിലനിര്‍ത്തി സംരക്ഷിച്ചുപോരുന്നു.

കോണ്‍സ്റ്റന്റൈന്‍ എന്ന ചക്രവര്‍ത്തിയെയാണ് ആദ്യമായി ഈ ദൗത്യം പിശാച് ഭരമേല്പിച്ചത്. ക്രിസ്ത്യാനികള്‍ക്കു മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ക്രിസ്ത്യാനിയാകാന്‍ തയ്യാറാകുകയും ചെയ്തപ്പോള്‍ കോണ്‍സ്റ്റന്റൈനെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചു. ക്രിസ്തീയതയില്‍ ഇയാള്‍ക്ക് ഉന്നതസ്ഥാനം നല്‍കാന്‍ തയ്യാറായതും ഇക്കാരണത്താലായിരുന്നു. ക്രിസ്തീയതയിലേക്കുള്ള ഇയാളുടെ കടന്നുവരവ് ആത്മാര്‍ത്ഥതയോടെ ആയിരുന്നില്ലെന്നു പറയാന്‍ മനോവയ്ക്ക് മടിയില്ല. എന്നിരുന്നാലും, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം അതു കാണുകയും വിലയിരുത്തുകയും ചെയ്യട്ടെ. എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ എന്ന വ്യക്തിയിലൂടെ ക്രിസ്തീയതയ്ക്ക് വന്നുഭവിച്ചത് വലിയ ദുരന്തമായിരുന്നു. ക്രിസ്തീയതയെ രാജകീയ മതമാക്കിയതിലൂടെ പീഡനം അവസാനിക്കുകയും ക്രിസ്ത്യാനികളുടെ അംഗബലം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ മറഞ്ഞിരുന്ന അപകടം ആരും മനസ്സിലാക്കിയില്ല. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു മുമ്പുവരെ അനുഭവിച്ച പീഡനങ്ങളില്‍നിന്നുള്ള ആശ്വാസത്തെ അനുഗ്രഹമായി പലരും കണ്ടു. ക്രിസ്തീയതയുടെ വ്യാപനത്തെ നീറോ ചക്രവര്‍ത്തിയുടെ കൊടുംക്രൂരതകള്‍ക്കു ചെറുക്കാന്‍ കഴിയുന്നില്ല എന്നുകണ്ട പിശാച്, കോണ്‍സ്റ്റന്റൈനിലൂടെ പുതിയ പരീക്ഷണം നടത്തുകയായിരുന്നു എന്നാണു മനോവ കരുതുന്നത്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ കഴിയാത്തതുകൊണ്ട്, ക്രിസ്തീയതയുടെ ചൈതന്യം കെടുത്തിക്കളയുകയെന്ന പുതിയ തന്ത്രം അവന്‍ പ്രയോഗിച്ചു!

കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍, അന്നുവരെ താന്‍ സേവിച്ച ആരാധനാമൂര്‍ത്തികളെയും ക്രിസ്തുമതത്തില്‍ ചേര്‍ത്തു! ഈ മൂര്‍ത്തികളെയെല്ലാം ക്രിസ്തീയമാക്കി അവതരിപ്പിക്കുകയും ഇവരില്‍ ഒരുവന്‍തന്നെയാണ് യേഹ്ശുവാ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇയാള്‍ സേവിച്ചിരുന്ന സിയൂസ് എന്ന സൂര്യദേവന്റെ പുത്രനാണ് യേഹ്ശുവാ എന്നു പറഞ്ഞ് അവിടുത്തെ മഹനീയമായ പേര് യിസിയൂസ് എന്നാക്കി മാറ്റി! ഈ യിസിയൂസാണ് ഈശോയും ജീസസ്സും യേശുവുമൊക്കെ ആയി മാറിയത്. സ്വര്‍ഗ്ഗത്തില്‍നിന്നു വെളിപ്പെടുത്തിയ പരിശുദ്ധമായ പേരിനെ വിസ്മൃതിയിലാഴ്ത്താന്‍ സാത്താന്‍ നടത്തിയ ഗൂഢനീക്കമായി ഇതിനെ നാം കാണണം. എന്തെന്നാല്‍, യേഹ്ശുവാ എന്ന പേര് മാത്രമാണ് രക്ഷ നല്‍കാന്‍ ശക്തിയുള്ള പേര്! സ്നാനം സ്വീകരിക്കേണ്ടതും രക്ഷയ്ക്കായി വിളിച്ചപേക്ഷിക്കേണ്ടതും ഈ പേരുതന്നെ! ഇവിടെയാണ്‌ കോണ്‍സ്റ്റന്റൈനിലൂടെ സാത്താന്‍ നടത്തിയ ഇടപെടല്‍ നാം തിരിച്ചറിയേണ്ടത്. യിസിയൂസ് എന്ന തന്റെ ദേവന്റെ പേരിലൂടെ ദൈവത്തിന്റെ പേര് കളങ്കപ്പെടുകയും ഈ പേര് അപ്രത്യക്ഷമാവുകയും ചെയ്തു. യേഹ്ശുവാ എന്ന പേരില്‍ സ്നാനം സ്വീകരിച്ചവരായി ആരുമില്ലാതായി.

കോണ്‍സ്റ്റന്റൈന്‍ പരിഷ്ക്കാരം നടപ്പില്‍ വരുന്നതിനു മുന്‍പുവരെ ക്രിസ്ത്യാനികള്‍ യേഹ്ശുവാ എന്ന പേരിലായിരുന്നു സ്നാനം സ്വീകരിച്ചിരുന്നത്. പിന്നീടാണ് പേര് പറയാതെയുള്ള സ്നാനം സഭയില്‍ ആരംഭിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍, നിഖ്യാ സൂനഹദോസിനുശേഷമാണ് യേഹ്ശുവാ എന്ന പേരിലുള്ള സ്നാനം നിര്‍ത്തലാക്കിയത്! യഥാര്‍ത്ഥ പേര് ഇല്ലാതാക്കുകയെന്നത് സാത്താന്റെ അജണ്ടയായിരുന്നു. ഇത് നടപ്പാക്കിയത് കോണ്‍സ്റ്റന്റൈനിലൂടെയാണ്. കടുത്ത ഹെബ്രായ വിരോധിയായിരുന്ന ഇയാള്‍, ഹെബ്രായ ഭാഷയിലുള്ള സകലതും നീക്കംചെയ്തപ്പോള്‍, ലോകത്ത് ഒരിടത്തും കേട്ടിട്ടില്ലാത്ത വിധത്തില്‍ പേരുകള്‍ പരിഭാഷ ചെയ്യപ്പെട്ടു! ബൈബിളിലെ സകല പേരുകളും ഗ്രീക്ക് ഭാഷയിലേക്കു പരിഭാഷ ചെയ്തു. യഥാര്‍ത്ഥത്തില്‍ അന്ന് നടന്നത് പരിഭാഷയായിരുന്നില്ല! കാരണം, അര്‍ത്ഥം നിലനിര്‍ത്തിക്കൊണ്ട് ഭാഷ മാറ്റുന്നതിനെയാണ് പരിഭാഷ എന്ന് പറയുന്നത്. പേരുകളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല. അര്‍ത്ഥശൂന്യമോ വിപരീതാര്‍ത്ഥം ഉള്ളതോ ആയ വാക്കുകള്‍ പകരം പ്രതിഷ്ഠിക്കുകയാണ് ചെയ്തത്!

പരിഭാഷയിലൂടെ വന്നുഭവിച്ച ദുരന്തം പൂര്‍ണ്ണമായത് ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം ശക്തമായപ്പോഴാണ്. യി-സിയൂസ് ‘ജീസസ്’ ആയത് ഇങ്ങനെയായിരുന്നു. മറ്റു ഭാഷകളിലേക്ക് ബൈബിള്‍ പരിഭാഷ നടത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. Jesus എന്നത് യേഹ്ശുവാ എന്ന പേരിന്റെ ഇംഗ്ലീഷ് പരിഭാഷയാണെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്‌. എന്നാല്‍, ഇത് ഹീബ്രുവോ ഇംഗ്ലീഷോ അല്ല; മറിച്ച്, ഗ്രീക്കില്‍നിന്ന് ലാറ്റിന്‍ വഴി ഇംഗ്ലീഷിലേക്ക് വന്നപ്പോള്‍ സംഭവിച്ച മാറ്റമാണിത്. പരിഭാഷയല്ല ഇവിടെ നടന്നത്; മറിച്ച്, ലിപിമാറ്റമാണ്! അതായത്, ജീസസ് എന്ന വാക്കിന് യാതൊരു അര്‍ത്ഥവുമില്ല; വെറും അക്ഷരങ്ങള്‍ മാത്രം! ഹിബ്രുവില്‍നിന്നും യേഹ്ശുവ  എന്ന പേരിനെ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തി എന്ന വാദം തെറ്റാണ്. അവിടെ സംഭവിച്ചത് ഒരു ആള്‍മാറാട്ടം തന്നെയായിരുന്നു. യേഹ്ശുവാ എന്ന പേരിനു പകരം ഗ്രീക്ക് ദേവനായ സൂര്യദേവന്റെ പേര് ക്രിസ്തുവിനു നല്‍കി. സിയുസ് എന്നാണ് സൂര്യദേവനെ ഗ്രീക്കുകാര്‍ വിളിച്ചിരുന്നത്. ഈ സൂര്യദേവന്റെ പുത്രനാണ് യേഹ്ശുവാ എന്ന് പറഞ്ഞുകൊണ്ട് യി-സിയൂസ് ( IE-ZIUS ) എന്ന് അവിടുത്തെ വിളിച്ചു. ഇതിനു വാഴ്ത്തപ്പെട്ട  സിയുസ് എന്നാണ് അര്‍ത്ഥം(Hail Zeus ). കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ പേര് മാറ്റല്‍ നടത്തിയത്. ഏകദേശം AD 400 ആയപ്പോള്‍ ലാറ്റിന്‍ ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറി. ഗ്രീക്കില്‍നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് യിസിയൂസ് ലിപി മാറ്റിയപ്പോള്‍ യിസൂസ് എന്നായി പരിണമിച്ചു. ഇംഗ്ലീഷിലേക്ക് ലിപിമാറ്റം നടത്തിയപ്പോള്‍ വന്ന മാറ്റം എന്തായിരുന്നുവെന്ന് നോക്കാം. “ ”  ‘ ’

പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലീഷില്‍ ‘J’ എന്ന ഉച്ചാരണം ഇല്ലായിരുന്നു. അക്കാലത്ത് 24 അക്ഷരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ക്രിസ്തുവിനെ ഇംഗ്ലീഷുകാര്‍ എന്തു വിളിച്ചുവെന്ന് പരിശോധിക്കാം. ‘J’ എന്ന അക്ഷരത്തിനു ഐ ( I ) യുടെയും വൈ ( Y ) യുടെയും  ശബ്ദമാണ് നല്‍കിയിരുന്നത്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍  ‘Hallelujah’ എന്നെഴുതുകയും ‘Halleluyah’  എന്ന് വായിക്കുകയും ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍  യ (Y / i)  എന്ന ശബ്ദം വേണ്ടിടത്തെല്ലാം ‘J’ എന്ന അക്ഷരം ഉപയോഗിച്ചു. Jacob  എന്ന് എഴുതുകയും  yacob (യാക്കോബ്)  എന്ന് വായിക്കുകയും ചെയ്തിരുന്നു. അതുപോലെ, അന്ന് ക്രിസ്തുവിന്റെ (മ്ശിഹാ) പേരിന് ഇംഗ്ലീഷുകാര്‍ Jesus എന്ന് എഴുതുകയും IESUS (യിസൂസ്) എന്ന് വായിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം  വര്‍ഷങ്ങള്‍കൊണ്ടാണ്  ‘ജെ' എന്ന ഉച്ചാരണം ‘J ’ ക്ക് ലഭിക്കുന്നത്. ഈ മാറ്റം വന്നപ്പോള്‍ പുതിയ ഉച്ചാരണ വ്യത്യാസം അനുസരിച്ച് അക്ഷരം  മാറ്റി എഴുതിയില്ല. ഉദാഹരണം: യാക്കോബ് = ജേക്കബ്‌ (Jacob), യോസെഫ് =  ജോസെഫ് (Joseph), യോഹ്ഷ്വ = ജോഷുവ (Joshua).

യേഹ്ശുവാ എന്ന നാമത്തിന്റെ പരിണാമം നോക്കുക: യേഹ്ശുവ (Hebrew) യി-സിയുസ്(Greek)→ യിസുസ് (Latin)→  യീസസ് (Elizabethan era English)→ ജീസസ് (Modern English). പരിണാമചക്രം ഇപ്രകാരമായിരുന്നു. യേഹ്ശുവായില്‍ നിന്ന് യിസിയുസിലേക്ക് നടന്നത് പരിഭാഷയായിരുന്നില്ല എന്ന് നാം കണ്ടു. അവിടെനിന്ന് പിന്നീടുണ്ടായതെല്ലാം ലിപിമാറ്റമായിരുന്നു. അപ്പോള്‍ ന്യായമായും ഒരു സംശയം ഉയര്‍ന്നേക്കാം. യെഹൂദരുടെ പുസ്കത്തില്‍ (ബൈബിളിലെ പുരാതനഗ്രന്ഥങ്ങള്‍) യേഹ്ശുവ എന്ന പേരിനോടു സാമ്യമുള്ള യോഹ്ഷ്വ എന്ന പേരുണ്ട്. രണ്ടിന്റെയും അര്‍ത്ഥം ഒന്നുതന്നെയായിരിക്കെ, യോഹ്ഷ്വ എന്ന പേര് ഇംഗ്ലീഷില്‍ എത്തിയപ്പോള്‍ എന്തുകൊണ്ടാണ് ജോഷ്വാ ആയത്? യേഹ്ശുവാ എന്ന പേര് യീസസ് ആയതുപോലെ, യോഹ്ഷ്വയും ഈസസ് ആകേണ്ടതല്ലേ? ഇവിടെയാണ്‌ കോണ്‍സ്റ്റന്റൈന്‍ നടത്തിയ കുതന്ത്രം തിരിച്ചറിയേണ്ടത്. യോശുവാ (യോഹ്ഷ്വ) എന്ന പ്രവാചകന്റെ പേരില്‍ ലിപിമാറ്റത്തിന്റെ വ്യത്യാസം മാത്രമേ സംഭവിച്ചിട്ടുള്ളു. ബൈബിളിലെ മറ്റു പ്രവാചകന്മാരുടെയും വ്യക്തികളുടെയും പേരുകളില്‍ ലിപി മാറ്റത്തിലൂടെയുള്ള വ്യത്യാസം മാത്രം വരുത്തിയെങ്കില്‍, യേഹ്ശുവായുടെ പേരുതന്നെ മാറ്റി. അതായത്, യേഹ്ശുവാ എന്ന പേരിന്റെ യഥാര്‍ത്ഥ ഗ്രീക്ക് പരിഭാഷയാണ് യിസിയുസ് എന്ന് ആരും കരുതരുത്. കോണ്‍സ്റ്റന്റൈന്‍ ആരാധിച്ച സൂര്യദേവന്റെ പുത്രനെ യേഹ്ശുവായ്ക്കു പകരം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിഭാഷകളെല്ലാം യിസിയുസിന്റെ പേരിനെയാണെന്ന് നാം തിരിച്ചറിയണം. കോണ്‍സ്റ്റന്റൈന്‍ AD 313- ല്‍ ക്രിസ്തുമതത്തിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെങ്കിലും സൂര്യദേവനായ സിയൂസിനെ ആരാധിക്കുന്നത് തുടര്‍ന്നുപോന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ചത്. സിയൂസിന്റെ പുത്രന്‍ ഭൂമിയില്‍ അവതരിച്ചതാണ്‌ യേഹ്ശുവാ എന്ന് ഇയാള്‍ വിശ്വസിക്കുകയും, യേഹ്ശുവായ്ക്ക് യിസിയൂസ് എന്ന പേര് നല്‍കുകയും ചെയ്തു. അതായത്, യേഹ്ശുവാ എന്ന പേര് പരിഭാഷപ്പെടുത്തുകയല്ല ചെയ്തത്; മറിച്ച്, യിസിയൂസ് എന്ന പേര് നല്‍കുകയായിരുന്നു! യഥാര്‍ത്ഥത്തില്‍, ഇന്ന് ജീസസ്, യേശു, ഈശോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത് യേഹ്ശുവാ അല്ല! സിയുസ് എന്ന സൂര്യദേവന്റെ പുത്രനായ യിസിയൂസ് ആണ്!

ഇവിടെ പ്രഖ്യാപിക്കപ്പെട്ട സത്യത്തെക്കുറിച്ച് ആരും വിസ്മയിക്കേണ്ട. എന്തെന്നാല്‍, ഇതാണു യാഥാര്‍ത്ഥ്യം! ജനനായകനും പ്രവാചകനുമായ മോശയുടെ പിന്‍ഗാമിയായി നിയുക്തനായത് യോഹ്ഷ്വ ആയിരുന്നു. ഈ പേരിന്റെ അര്‍ത്ഥവും യാഹ്‌വെ രക്ഷിക്കുന്നു എന്നുതന്നെയാണ്. യേഹ്ശുവായുടെ പ്രതീകമായിത്തന്നെയാണ് യോഹ്ഷ്വയെ തിരഞ്ഞെടുത്തത്. അതായത്, മോശയുടെ പിഗാമിയായി തിരഞ്ഞെടുക്കപ്പെട്ടവന്‍ വരാനിരിക്കുന്ന രക്ഷകന്റെ പ്രതീകമായിരുന്നു. യേഹ്ശുവായെ സംബന്ധിച്ചുള്ള ഒരു പ്രവചനം മോശ നടത്തിയിരുന്നത് നമുക്കറിയാം. നിങ്ങളുടെയിടയില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം തിരഞ്ഞെടുക്കും എന്നായിരുന്നു ആ പ്രവചനം. മോശയുടെ പിന്ഗാമിയായി യോഹ്ഷ്വയെ നിശ്ചയിച്ചതും യാദൃശ്ചികമല്ല. ഇനി വിഷയത്തിലേക്കു കടക്കാം. മോശയുടെ പിന്ഗാമിയായി വന്ന യോഹ്ഷ്വയുടെ പരിഭാഷകളില്‍ യേശു, ഈശോ, ജീസസ് എന്നീ പദങ്ങള്‍ ഇല്ല. ഇംഗ്ലീഷിലും മലയാളത്തിലും ജോഷ്വാ എന്നാണു വായിക്കുന്നത്. ജര്‍മ്മന്‍ ബൈബിളില്‍ ‘Josua’ എന്നാണു കാണുന്നത്. ഇതിന്റെ ജര്‍മ്മന്‍ ഉച്ചാരണം ‘യോസുവാ’ എന്നാണ്. യേഹ്ശുവായുടെ പേര് ജര്‍മ്മന്‍ ബൈബിളില്‍ ‘Jesus’ (യേസുസ്) എന്നാണു നല്‍കിയിരിക്കുന്നത്. അതായത്, യേഹ്ശുവാ എന്ന പേരിനെയല്ല മറ്റു ഭാഷകളിലേക്ക് ലിപി മാറ്റിയത്. പിന്നെയോ, സൂര്യദേവന്റെ പുത്രന്‍ പുനരവതരിച്ചുവെന്നു പറഞ്ഞുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ അവതരിപ്പിച്ച യിസിയൂസിന്റെ പേരാണ്! അല്ലായിരുന്നുവെങ്കില്‍, യോഹ്ഷ്വ എന്ന പേരും ജീസസ് ആയി പരിണമിക്കുമായിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ലെന്നു നമുക്കറിയാം.

ഇതാണ് നന്മയുടെ രൂപത്തില്‍ കടന്നുവന്ന കോണ്‍സ്റ്റന്റൈന്‍ ദുരന്തം! മാനവ രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേര് മറച്ചുവയ്ക്കേണ്ടത് പിശാചിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെയെല്ലാം പീഡിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അവന്‍! ഈശോ വാദവുമായി നടക്കുന്ന സകലരുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അവന്റെ അജ്ഞാതശക്തിയാണ്. സുറിയാനി ഭാഷയും അരമായ ഭാഷയും ഒന്നാണെന്ന വ്യാജപ്രചരണവുമായി നടക്കുന്നവരുടെ പിന്നിലും സാത്താന്‍തന്നെയാണു നിലയുറപ്പിച്ചിരിക്കുന്നത്. തമിഴും മലയാളവും ഒന്നാണെന്നു പറയുന്നതുപോലെയുള്ള വിടുവായത്തം മാത്രമായി ഇതിനെ കണ്ടാല്‍ മതി. അരമായ ഭാഷയില്‍ നിര്‍മ്മിച്ച പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയില്‍ യേഹ്ശുവാ വിളിക്കപ്പെടുന്നത് ഈശോ എന്ന വ്യാജപ്പേരിലല്ല! കേരളത്തിലെ കാവി ക്രിസ്ത്യാനികള്‍ ഈശോ' എന്ന പൈശാചിക പേരിന്റെ പ്രചരണം ശക്തമാക്കിക്കഴിഞ്ഞു! ‘ഈശോ’ എന്നത് ശിവന്റെ പേരായതുകൊണ്ടുതന്നെ, അതിനെ പൈശാചികമെന്നു പറയാനുള്ള ധൈര്യം മനോവയ്ക്കുണ്ട്. എല്ലാ വിജാതിയ മതങ്ങള്‍ക്കും ആകാശഗോളങ്ങളുമായി ബന്ധമുണ്ട്. ‘ശിവന്‍’ എന്ന പൈശാചികമൂര്‍ത്തിക്ക് സൂര്യദേവനുമായുള്ള ബന്ധം ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നില്ല! കാരണം, ഈ ദുര്‍മ്മൂര്‍ത്തിക്കു ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പേരുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും.

യിസിയൂസ് എന്ന സൂര്യപുത്രനെയാണ് ഈശോവാദികള്‍ തോളിലേറ്റിയിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ദൈവജനം തിരിച്ചറിയണം. കിഴക്കോട്ടു നോക്കിയുള്ള ഇവരുടെ പ്രാര്‍ത്ഥനയിലും ദുരൂഹതയുണ്ട്! “യാഹ്‌വെയെ ഭയപ്പെടുകയും അവിടുത്തെ പേര് ധ്യാനിക്കുകയും ചെയ്യുന്നവരെ ഓര്‍മ്മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അവര്‍ എന്റേതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്റെ പ്രത്യേക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാന്‍ അവരെ രക്ഷിക്കും. അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും”(മലാക്കി: 3; 16). അവിടുത്തെ പേര് ധ്യാനിക്കണമെങ്കില്‍, ആ പേര് അറിയണം!

“യാഹ്‌വെയുടെ പേര് ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു”(സുഭാഷിതം: 18; 10). ദൈവത്തിന്റെ പേര് വിസ്മരിക്കുന്നതിലൂടെ ഓരോരുത്തരും രക്ഷയില്‍നിന്ന് അകറ്റപ്പെടുകയാണ്. “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി”(യോഹ: 1; 12). രക്ഷയ്ക്കായി നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പേരിനെ ആരും നിസ്സാരമായി കണക്കാക്കരുത്. എന്തെന്നാല്‍, ആ പേര് അറിയുമ്പോള്‍ മാത്രമേ നാം സംരക്ഷിക്കപ്പെടുകയുള്ളു! സുപ്രധാനമായ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവ: 4; 12). മറ്റൊരു പേരും നല്കപ്പെട്ടിട്ടില്ല എന്നത് ശക്തമായ മുന്നറിയിപ്പാണ്. പരിഭാഷപ്പെടുത്തി വികലമാക്കിയ പേരുകളൊന്നും ആരെയും രക്ഷിക്കില്ല. സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെട്ട യേഹ്ശുവാ എന്ന പേരല്ലാതെ മറ്റൊരു പേര് അവിടുത്തേക്ക്‌ നല്‍കാന്‍ ആരും ശ്രമിക്കരുത്! ഈ സത്യത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ രക്ഷയെയാണ് അവഗണിക്കുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    12567 views

LOG IN

Lost your password?

SIGN UP

LOST PASSWORD