14 - 10 - 2017
ഇവിടെ നാം ചര്‍ച്ചചെയ്യാന്‍ തയ്യാറെടുക്കുന്നത് ടോം ഉഴുന്നാലിയുടെയും ഫാദര്‍ പോള്‍ തേലക്കാട്ടിന്റെയും നിലപാടുകളുടെ വൈരുദ്ധ്യവും അതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളുമാണ്. അതിനുമുന്‍പായി ഇരുവരുടെയും നയങ്ങളും നയങ്ങള്‍ തമ്മിലുള്ള വ്യതിയാനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. ആദ്യമേതന്നെ പറയട്ടേ, നാം കണ്ടത് കത്തോലിക്കാസഭയിലെ രണ്ടു ചേരികള്‍ തമ്മിലുള്ള ഉരസ്സലാണ്. ഉഴുന്നാലിലിന്റെയും തേലക്കാട്ടിന്റെയും നീക്കങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കാത്തവര്‍ക്ക് ഇക്കാര്യം ഗ്രഹിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഫാദര്‍ പോള്‍ തേലക്കാട്ട് എഴുതിയ കുറിപ്പിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ സാധിക്കുന്ന ചില സത്യങ്ങള്‍ മനോവ ഇവിടെ വെളിപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ഉഴുന്നാലിലിന്റെ ഒന്നരവര്‍ഷം നീണ്ട സുഖവാസത്തില്‍നിന്നുതന്നെ തുടങ്ങാം.
ഇസ്ലാമിക ഭീകരന്മാരുടെ പിടിയില്‍നുന്നും 'സ്റ്റോക്ക്ഹോം സിന്ട്രം' മാരകരോഗത്തിന്റെ അടിമയായി മടങ്ങിയെത്തിയ ടോം ഉഴുന്നാലില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു. ഭീകരന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഫാദര്‍ പോള്‍ തേലക്കാട്ട് വലിയൊരു വെടിപൊട്ടിച്ചത്. സ്വീകരണ മഹാമഹങ്ങള്‍ക്ക് തെല്ലൊരു ശമനമുണ്ടായത് ആ വെടിയുടെ ആഘാതത്തിലാണെന്നു തോന്നുന്നു. സഹപ്രവര്‍ത്തകരായ പതിനാറു സ്ത്രീകളെ നിഷ്ക്കരുണം വെടിവച്ചുകൊന്നിട്ടാണ് ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. എന്നാല്‍, ആ ക്രൂരതകളെല്ലാം മറന്നത് ഭീകരന്‍ നല്‍കിയ ചോക്ലേറ്റിന്റെ മധുരത്തിലാണ്! ഉഴുന്നാലില്‍ ഇന്ന് ഭീകരന്മാരുടെ കടുത്ത ആരാധകനായിരിക്കുന്നു. ഒരു ഇസ്ലാമിക ഭീകരനാകാന്‍ കഴിയാതെപോയത്തില്‍ ഇദ്ദേഹത്തിനു നിരാശയുണ്ടോയെന്ന് അറിയില്ല!
ഇപ്പോള്‍ ഇദ്ദേഹം കേരളത്തിലെ ധ്യാനകേന്ദ്രങ്ങളിലൂടെ കയറിയിറങ്ങി ജീവിതസാക്ഷ്യം പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഒക്ടോബര്‍ 28-ന് താമരശ്ശേരി രൂപതയുടെ ധ്യാന സെന്റെറായ ബഥാനിയായിലാണ് തന്റെ സാക്ഷ്യം പങ്കുവയ്ക്കുന്നത്. കരുണാമയരായ ഭീകരന്മാരുടെ അപദാനങ്ങള്‍ ആലപിച്ചുകൊണ്ട് ഉഴുന്നാലില്‍ അരങ്ങുകൊഴുപ്പിക്കുമ്പോള്‍, ഭീകരരുടെ തോക്കിനുമുന്നില്‍ പിടഞ്ഞുവീണ് രക്തസാക്ഷികളായ പാവപ്പെട്ട കന്യാസ്ത്രീകളുടെ ഭവനത്തിന്റെ അവസ്ഥ എന്താണെന്ന് ഇയാള്‍ മറന്നു! ഉഴുന്നാലിയുടെ 'ഭീകരസ്തുതികള്‍' ചര്‍ച്ചചെയ്യുന്നതിനുമുമ്പ് മറ്റൊരുകാര്യം ചിന്തിക്കണം. യെമനിലെ 'ഇസ്ലാമിക് സ്റ്റേറ്റ്' ഇദ്ദേഹത്തെ ബന്ദിയാക്കാനുണ്ടായ സാഹചര്യത്തിന്റെ നാള്‍വഴികളാണ് അത്. അന്ന് അവിടെ എന്താണു സംഭവിച്ചത്? ഇന്ന് ഉഴുന്നാലില്‍ പാടിനടക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെങ്കില്‍, ഒരു കത്തോലിക്കാ വൈദീകനെക്കൊണ്ടു വ്യാജം പറയിപ്പിക്കുന്ന യഥാര്‍ത്ഥ ഭീകരന്‍ ആരാണ്? തെലേക്കാട്ടച്ചന്‍ ലക്ഷ്യമിടുന്നത് എന്താണ്? ഈ വിഷയങ്ങളൊക്കെ നാമിവിടെ പരിശോധിക്കുകയാണ്!
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വൈദീകനെ തട്ടിക്കൊണ്ടുപോയി!
തെക്കന്‍ യെമനിലെ വൃദ്ധസദനത്തില്‍നിന്നു മലയാളി വൈദീകനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച ഭീകരര്‍, നാലു കന്യാസ്ത്രീകളുള്‍പ്പെടെ 16 പേരെ വധിച്ചതിനുശേഷമാണ് വൈദീകനെ ബന്ദിയാക്കിയത്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാദര്‍ ടോം ഉഴുന്നാലില്‍ 'സലേഷ്യന്‍' വൈദീകസമൂഹത്തിലെ അംഗമാണ്. യെമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കന്യാസ്ത്രികള്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കാനും മറ്റ് ആത്മീയ കാര്യങ്ങളില്‍ സഹായിക്കുവാനുമാണ് സലേഷ്യന്‍സമൂഹം ഫാദര്‍ ടോമിനെ യെമനിലേക്ക് അയച്ചത്.
അതിക്രൂരമായാണ് അഗതി മന്ദിരത്തിലെ കന്യാസ്ത്രീകളെയും ചില ജോലിക്കാരെയും ഭീകരര്‍ കൊലപ്പെടുത്തിയത്. തങ്ങളുടെ അമ്മയെ കാണണമെന്നു പറഞ്ഞാണ് ഏതാനും തോക്കുധാരികള്‍ അഗതിമന്ദിരത്തിലെത്തിയത്. മന്ദിരത്തിലെ ഓരോ മുറിയിലും അവര്‍ തെരച്ചില്‍ നടത്തി. കന്യാസ്ത്രീകളെ തെരഞ്ഞുപിടിച്ചു വധിച്ചു. പാലാ രാമപുരം സ്വദേശിയായ ഫാ. ടോം ഈ സമയം ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചാപ്പലിലെ തിരുസ്വരൂപങ്ങളും പൂജ്യവസ്തുക്കളും നശിപ്പിച്ച ഭീകരര്‍ അഗതി മന്ദിരത്തിലെ ആംബുലന്‍സ് അഗ്നിക്കിരയാക്കി. വൃദ്ധസദനത്തിലുണ്ടായിരുന്ന തൊടുപുഴ ഇളംദേശം സ്വദേശിനി സിസ്റ്റര്‍ സാലി ഭീകരരുടെ പിടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഐഎസ്, അല്‍ക്വയ്ദാ ഭീകരരുടെ ഭീഷണിയുള്ള പ്രദേശമാണ് തെക്കന്‍ യെമന്‍. മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികള്‍ ഇതിനുമുമ്പും യെമനില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. 1998 - ല്‍ ചെങ്കടല്‍ തീരത്തെ തുറമുഖപട്ടണത്തില്‍ മൂന്നു കന്യാസ്ത്രീകളാണു വധിക്കപ്പെട്ടത്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന എണ്‍പതോളം വൃദ്ധരാണു സ്‌ഥാപനത്തിലുണ്ടായിരുന്നത്. അവരെ ശുശ്രൂഷിച്ചു കഴിയുന്നവരെ ദ്രോഹിക്കാന്‍മാത്രം പൈശാചികത ഭീകരര്‍ക്കുണ്ടെന്ന് തിരിച്ചറിയാതെപോയത് ഇസ്ലാമിനെക്കുറിച്ചുള്ള അറിവുകേടിന്റെ അനന്തരഫലമാണ്!
ക്രൈസ്തവരെ കാണുന്നിടത്തുവച്ചുതന്നെ കൊലപ്പെടുത്തുന്ന ഇസ്ലാമിക ഭീകരസംഘടനകളുടെ നിയന്ത്രണത്തിലാണ് യെമനിലെ ഭരണസംവീധാനം. ഔദ്യോഗിക ഭരണകൂടം വെറും നോക്കുകുത്തിയായി നില്‍ക്കുന്നു. ഏദനിലെ പ്രാദേശിക ഭരണകൂടവും നിശ്ചലമാണ്. ഭീകരര്‍ തീരുമാനിക്കുന്നതാണ് ഈ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. ഇന്ത്യയുമായോ മറ്റു പാശ്ചാത്യരാജ്യങ്ങളുമായോ യാതൊരുവിധ നയതന്ത്രബന്ധവുമില്ലാത്ത ഒരു രാജ്യമാണിത്. വൃദ്ധസദനത്തില്‍ കടന്നുകയറിയ ഭീകരര്‍ ചെയ്തത് ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നു. എണ്‍പതോളം വൃദ്ധര്‍ ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, അവരില്‍ ക്രിസ്ത്യാനികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നകാര്യം നാം വിസ്മരിക്കരുത്. അതായത്, വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ വിശ്രമജീവിതം നയിക്കുന്ന ഭീകരരുടെ പരിപാലനമാണ് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികള്‍ ഏറ്റെടുത്തിരിക്കുന്നത്. സത്യദൈവത്തെ മനഃപൂര്‍വം ഉപേക്ഷിക്കുകയും, സത്യവിശ്വാസികളെ ഉന്മൂലനം ചെയ്യുമെന്ന് അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുള്ള ഒരു സമൂഹത്തെ ശുശ്രൂഷിക്കാന്‍ ദൈവം തന്റെ ജനത്തെ നിയോഗിച്ചിട്ടില്ല. ഭീകരരുടെയിടയില്‍ ശുശ്രൂഷകരുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ ജിഹാദികളെ ശുശ്രൂഷിക്കട്ടെ!
ഭീകരന്മാരുടെ പിടിയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട സിസ്റ്റര്‍ സാലിയുടെ സാക്ഷ്യം നാം മുഖവിലയ്ക്കെടുക്കണം. നിസ്വാര്‍ത്ഥമായ സേവനത്തിനു കടന്നുചെന്നവരെ നിഷ്ക്കരുണം കൊലപ്പെടുത്താന്‍ തക്കവിധം പൈശാചികതയുടെ പൂര്‍ണ്ണതയായ ഒരു സമൂഹത്തെ ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വം കത്തോലിക്കാസഭയ്ക്കോ മറ്റേതെങ്കിലും ക്രൈസ്തവസഭകള്‍ക്കോ ഇല്ല. ഇത്തരത്തിലുള്ള ശുശ്രൂഷകള്‍ യേഹ്ശുവാ ആരെയും ഭരമേല്പിച്ചിട്ടുമില്ല. എന്നാല്‍, സിസ്റ്റര്‍ സാലിയുടെ വെളിപ്പെടുത്തലിനെ പൂര്‍ണ്ണമായും നിരാകരിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് ഉഴുന്നാലില്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. യെമനിലെ സുന്ദരനിമിഷങ്ങള്‍ അയവിറക്കിക്കൊണ്ട് ഇയാള്‍ വിശ്വാസികളുടെയിടയില്‍ വ്യാപരിക്കുന്നു. ഇയാള്‍ പറയുന്ന നുണകളെ ഇയാളുടെ വാക്കുകള്‍ക്കൊണ്ടുതന്നെ പൊളിച്ചടുക്കാന്‍ സാധിക്കും. അതിലേക്കു കടക്കുന്നതിനുമുമ്പ് 'യെമന്‍' എന്ന രാജ്യത്തെക്കുറിച്ച് അല്പമൊന്നു ചിന്തിക്കാം.
ഹൈന്ദവരുടെ ഒരു ദേവനാണ് 'യമന്‍'! അതായത്, ഇന്ത്യന്‍ ഇതിഹാസങ്ങളിലെ മരണദേവനാണ് 'യമന്‍' അഥവാ 'കാലന്‍'! ഇതിനോടു സാമ്യമുള്ള 'യെമന്‍' എന്ന രാജ്യം പുരാതന കാലംമുതല്‍ക്കേ തിന്മയുടെ പ്രതീകമായിരുന്നു. ബൈബിളില്‍ പ്രവാചകകാലഘട്ടങ്ങള്‍ കുറിച്ചിരിക്കുന്ന ഭാഗത്ത് വായിക്കുന്ന ഷേബാരാജ്ഞിയുടെ രാജ്യം യെമന്‍ ആയിരുന്നുവെന്നാണ് നിഗമനം! സോളമന്‍ രാജാവിന്റെ ആത്മീയ പതനം ആരംഭിക്കുന്നത് ഷേബാരാജ്ഞിയുടെ സന്ദര്‍ശനത്തോടെയായിരുന്നു! ഈ രാജ്ഞിയില്‍ സോളമനു ജനിച്ച സന്തതിപരമ്പരയാണ് കറുത്തവര്‍ഗ്ഗക്കാരായ യഹൂദരെന്നും പറയപ്പെടുന്നു! പാശ്ചിമേഷ്യയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് തെക്കുവശത്തായാണ് യെമന്‍ സ്ഥിതിചെയ്യുന്നത്. അറേബ്യന്‍ കടല്‍, ഏദന്‍ കടലിടുക്ക്, ചെങ്കടല്‍ എന്നിവ അതിര്‍ത്തികളാണ്. ഉപഭൂഖണ്ഡത്തില്‍ സൗദി അറേബ്യയുടെ തെക്കുഭാഗത്തായും ഒമാനിന്റെ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ബി.സി. 1000 മുതല്‍ എ.ഡി. 200 വരെ ഇവിടെ നിലനിന്നിരുന്ന സബായിയന്‍ രാജവംശം മാരിബ് തലസ്ഥാനമാക്കിയാണ് യെമെന്‍ ഭരിച്ചിരുന്നത്. നിഗമനപ്രകാരം നോഹയുടെ മൂത്ത പുത്രന്‍ ഷേം സ്ഥാപിച്ചതാണ് ഈ പട്ടണം.
അഞ്ചാം നൂറ്റാണ്ടില്‍ ഹിമ്യാറിറ്റുകള്‍ കടന്നുവന്ന് യഹൂദമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുവരെ യെമനില്‍ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷം. അനേകം ക്രിസ്ത്യാനികളെ യഹൂദര്‍ കൊന്നൊടുക്കി. ഇതോടെ ബൈസന്റൈന്‍ ചക്രവര്‍ത്തി ജസ്റ്റിന്‍ ഒന്നാമന്റെ പിന്തുണയോടെ ഓക്സമിലെ ക്രൈസ്തവരാജാവ് യെമനില്‍ അധിനിവേശം നടത്തി. എ.ഡി. 630 വരെ ക്രിസ്ത്യാനികള്‍ സുരക്ഷിതരായി ജീവിച്ചത് ഇങ്ങനെയാണ്. എ.ഡി. 630. ല്‍ ഇസ്ലാം ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയും ചെയ്തു! സമ്പൂര്‍ണ്ണ ഇസ്ലാമിക രാജ്യമായി യെമന്‍ മാറി. ക്രിസ്തീയമായ അടയാളങ്ങളോന്നും ഈ രാജ്യത്ത് അനുവദിക്കുന്നില്ല. ബൈബിള്‍ കൈവശം വയ്ക്കുന്നതുപോലും കുറ്റകരമാണ്! ക്രിസ്തീയതയോട് ഇത്രത്തോളം അറപ്പും വെറുപ്പും പുലര്‍ത്തുന്ന സമൂഹത്തെ ശുശ്രൂഷിക്കാന്‍ യേഹ്ശുവാ അവിടുത്തെ സഭയെ ചുമതലപ്പെടുത്തിയിട്ടില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും ഈ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും"(ലൂക്കാ: 10; 5, 6). യേഹ്ശുവായുടെ നാമത്തില്‍ സമാധാനം ആശംസിക്കാനുള്ള സാഹചര്യം യെമനിലോ ഇസ്ലാമിക ഭീകരത നിലല്‍ക്കുന്ന രാജ്യങ്ങളിലോ ഉണ്ടോ?
യേഹ്ശുവായുടെ നാമത്തില്‍ ചെയ്യുന്ന ശുശ്രൂഷകള്‍ക്കു മാത്രമേ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളൂ. മറ്റെല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിഷ്ഫലമാണ്! നിഷ്ഫലമായ പ്രവൃത്തികകളില്‍ ഏര്‍പ്പെടാനല്ല യേഹ്ശുവാ അവിടുത്തെ സഭയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേഹ്ശുവാ അറിയിച്ചിട്ടുള്ള ഉപദേശങ്ങള്‍ നാം മനസ്സിലാക്കുകയും ഹൃദയത്തില്‍ പതിപ്പിക്കുകയും വേണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോകുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗോമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 10; 14, 15). നിരാകരിക്കുന്ന സമൂഹത്തിന്റെയിടയില്‍ അളിഞ്ഞുകയറി പ്രവര്‍ത്തിക്കാനല്ല യേഹ്ശുവാ അറിയിച്ചത്; കാലിലെ പൊടിപോലും തട്ടിക്കളഞ്ഞ് അവരെ വിട്ടുപോകാനാണ് അവിടുത്തെ ഉപദേശം! ഈ ഉപദേശം നിലനില്‍ക്കെയാണ്, ഇനിയും ഞാന്‍ പോകുമെന്ന് ഉഴുന്നാലില്‍ വാശിപിടിക്കുന്നത്. ഇതിനെ ധാര്‍ഷ്ട്യം എന്നല്ലാതെ മറ്റെന്തു പറയാന്‍!
യേഹ്ശുവായുടെ ഉപദേശം വേറെയുമുണ്ട്. ഈ വചനം നോക്കുക: "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല"(മത്താ: 10; 23). പീഡിപ്പിക്കപ്പെടുന്ന ദേശങ്ങളില്‍ തുടര്‍ന്നുകൊണ്ട് അവരെ സേവിക്കാനുള്ള തീരുമാനം ദൈവനിഷേധമാണ്. ഇത്തരത്തില്‍ ആരെങ്കിലും മരണംവരിച്ചാല്‍ അതിനെ രക്തസാക്ഷിത്വമായി പരിഗണിക്കില്ല; മറിച്ച്, ആത്മഹത്യയായി അതു പരിഗണിക്കപ്പെടും. ദൈവം ഏല്പിക്കാത്ത പണികള്‍ ചെയ്തിട്ട് താന്‍ ദൈവശുശ്രൂഷയാണ് ചെയ്യുന്നതെന്ന് ആരും പറയരുത്. എന്തെന്നാല്‍, ഈ വചനം നോക്കുക: "യേഹ്ശുവായേ, യേഹ്ശുവായേ, എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: യേഹ്ശുവായേ, യേഹ്ശുവായേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍. എന്റെ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും"(മത്താ: 7; 21-24).
ദൈവവചനം ശ്രവിച്ച് അത് അനുസരിക്കുന്നവനാണ് തിരഞ്ഞെടുക്കപ്പെടുന്നത്. തങ്ങളുടെ യുക്തിക്ക് അനുസരിച്ചു ശുശ്രൂഷകള്‍ നിശ്ചയിക്കുകയും അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഈ ലോകത്തുനിന്നുള്ളതു മാത്രമായിരിക്കും. സമാധാനത്തിനുള്ള നോബല്‍ സമ്മാനവും മറ്റിതര സമ്മാനങ്ങളുംകൊണ്ട് ഇവര്‍ തൃപതരാകണം! ദൈവത്തില്‍നിന്നുള്ള പ്രതിഫലത്തിനു യോഗ്യത നേടണമെങ്കില്‍ അവിടുന്ന് കല്പിച്ചതുപോലെ പ്രവര്‍ത്തിക്കണം! യെമനില്‍ ഇസ്ലാമിക ഭീകരന്മാരെ ശുശ്രൂഷിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ മദര്‍ തെരേസയില്‍നിന്നാണ് പാഠം ഉള്‍ക്കൊണ്ടത്. കല്‍ക്കത്തയുടെ തെരുവുകളില്‍ മദര്‍ തെരേസയുടെ നേതൃത്വത്തില്‍ നടന്നതും സുവിശേഷ ശുശ്രൂശയായിരുന്നില്ല. ദൈവത്തിന്റെ വചനം അറിയിക്കാതെയുള്ള ഒരു പ്രവര്‍ത്തനങ്ങളെയും ദൈവരാജ്യ ശുശ്രൂഷയായി പരിഗണിക്കാന്‍ കഴിയില്ല. അനശ്വരമായ അപ്പത്തെക്കുറിച്ചുള്ള അറിവു നല്‍കാതെ, നശ്വരമായ അപ്പം നല്‍കുന്നതില്‍ എന്തു ക്രിസ്തീയതയാണുള്ളത്? നശ്വരമായ അപ്പം നല്‍കുന്നത് ശ്ലാഘനീയമാകുന്നത് അനശ്വരമായ അപ്പം നല്‍കുമ്പോള്‍ മാത്രമാണ്. നിത്യജീവനെക്കുറിച്ചുള്ള അറിവ് പകര്‍ന്നുനല്‍കാതെ ഭൗമീകമായ അപ്പം നല്‍കുന്നവര്‍, ഈ അപ്പം ഭക്ഷിക്കുന്നവരെ വഞ്ചിക്കുകയാണു ചെയ്യുന്നത്. യേഹ്ശുവാ പറഞ്ഞു: "ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും"(യോഹ: 4; 13, 14).
ലോകത്തിന്റെ ആശ്വാസം നല്‍കുകയും, എന്നാല്‍ നിത്യജീവനിലേക്കു പ്രവേശിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു പൈശാചിക അജണ്ടയുടെ ഭാഗമാണ്! മദര്‍ തെരേസയുടെ കല്‍ക്കാത്താ ശുശ്രൂഷയിലൂടെ ആത്മരക്ഷ പ്രാപിച്ചവര്‍ എത്രയെന്ന കണക്ക് അറിയണമെങ്കില്‍, കല്‍ക്കത്തയില്‍ എത്ര ക്രിസ്ത്യാനികളുണ്ടെന്നു പരിശോധിച്ചാല്‍ മതി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് ക്രിസ്ത്യാനികളുള്ള മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമബംഗാള്‍! ഈ സംസ്ഥാനത്തെ ഇരുന്നൂറ് ആളുകളില്‍ ഒരാള്‍ മാത്രമാണ് ക്രിസ്ത്യാനിയായി ഔദ്യോഗിക രേഖകളിലുള്ളത്! മദര്‍ തെരേസയുടെ ശുശ്രൂഷ ദൈവരാജ്യത്തിനുവേണ്ടി ആയിരുന്നില്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് പശ്ചിമബംഗാളിലെ ക്രിസ്ത്യാനികളുടെ കണക്ക്! ക്രിസ്തീയവിശ്വാസം പ്രചരിപ്പിക്കുകയോ നിത്യരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം തുറന്നുകാണിക്കുകയോ ചെയ്യാത്തതുകൊണ്ട് മദര്‍ തെരേസയെ ആദരിക്കാന്‍ ഇന്ത്യ തയ്യാറായി. ആത്മരക്ഷയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചിട്ടുള്ള ആരെയും ഇന്ത്യ സ്വീകരിച്ചിട്ടില്ല. അപ്പസ്തോലനായ തോമസ് മുതല്‍ സത്യം അറിയിച്ച സകലരും പീഡിപ്പിക്കപ്പെട്ടു.
ലോകം നിങ്ങളെ പീഡിപ്പിക്കുമെന്ന മുന്നറിയിപ്പോടെയാണ് യേഹ്ശുവാ അവിടുത്തെ ശുശ്രൂഷ നമ്മെ ഭരമേല്പിച്ചത്. ഈ മുന്നറിയിപ്പിനെ അന്വര്‍ത്ഥമാക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ സുവിശേഷ ശുശ്രൂഷകരും ഇന്നുവരെ കടന്നുപോയത്. ഇതിനു വിരുദ്ധമായി എല്ലാവരുടെയും പ്രശംസയ്ക്ക് ഏതെങ്കിലും ക്രിസ്ത്യാനി പാത്രമാകുന്നുവെങ്കില്‍, യേഹ്ശുവാ ഏല്പിച്ച ശുശ്രൂഷകളിലല്ല ഇവര്‍ വ്യാപരിക്കുന്നതെന്നു വ്യക്തം! അധഃസ്ഥിതരും ആലംബഹീനരുമായ മനുഷ്യര്‍ക്ക് അഭയം നല്‍കുകയും അപ്പം നല്‍കുകയും ചെയ്തതോടൊപ്പം നിത്യജീവനിലേക്കുള്ള ഏകസത്യമാര്‍ഗ്ഗത്തെ അറിയിക്കുകകൂടി ചെയ്തിരുന്നുവെങ്കില്‍ ഭാരതരത്നം പോലെയുള്ള പരമോന്നത പദവിയാല്‍ മദര്‍ തെരേസ ആദരിക്കപ്പെടുമായിരുന്നില്ല. യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷകളുടെ അടയാളം, ശുശ്രൂഷകളില്‍ വ്യാപരിക്കുന്നവര്‍ നേരിടുന്ന എതിര്‍പ്പുകളും പീഡനങ്ങളുമാണ്! യഥാര്‍ത്ഥ ദൈവീക ശുശ്രൂഷകളെ ലോകത്തിനു സ്വീകരിക്കാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍, ലോകം എക്കാലത്തും ദൈവത്തോട് എതിരിട്ടാണ് നില്‍ക്കുന്നത്. ദൈവത്തിന്റെ വചനം ഇപ്രകാരം വ്യക്തമാക്കുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള ,മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4).
ഈ വെളിപ്പെടുത്തലില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ പ്രീതി സമ്പാദിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കി മാറ്റാനുള്ള ശ്രമമായി കണക്കാക്കപ്പെടും. മദര്‍ തെരേസയുടെ സന്യാസസമൂഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നതു ആതുരസേവനങ്ങള്‍ക്കു പിന്നിലും സുവിശേഷ പ്രചരണത്തിന്റെ കണികപോലുമില്ല. സുവിശേഷ പ്രചാരണത്തെ പരിപൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ള യെമന്‍ പോലെയുള്ള രാജ്യങ്ങളില്‍ സേവനം ചെയ്യാന്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം തയ്യാറായത് തങ്ങളുടെ ശുശ്രൂഷകളില്‍ നിത്യജീവന് ഉപകരിക്കുന്ന ഒന്നുംതന്നെയില്ല എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ്. ഒരു മനുഷ്യനെപ്പോലും രക്ഷയിലേക്കു നയിക്കാന്‍ ഉപകരിക്കാത്ത ശുശ്രൂഷകളെ സംബന്ധിച്ച് ശുശ്രൂഷകര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകണം! ഇത്തരം ശ്രുശ്രൂഷകളെ പിന്തുണയ്ക്കുന്ന മനോഭാവത്തില്‍നിന്നു വിശ്വാസികള്‍ പിന്തിരിയുകയും വേണം!
ഏതൊരു ജീവകാരുണ്യ പ്രവര്‍ത്തനവും നിത്യജീവന് ഒന്നാംസ്ഥാനം നല്കിക്കൊണ്ടുള്ളതായിരിക്കണം. എന്തെന്നാല്‍, ക്രിസ്തീയ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനം നിത്യജീവനാണ്. യേഹ്ശുവാ അറിയിച്ച ഈ വചനം ശ്രദ്ധിക്കുക: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടമാക്കിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). ഈ ചോദ്യത്തിന്റെ അന്തസത്ത ചോരാതെതന്നെ മറ്റൊരു രീതിയില്‍ ചോദിക്കാം. ഇതാണ് ആ ചോദ്യം: 'ഒരുവന് ലോകം മുഴുവന്‍ നേടിക്കൊടുത്താലും ആത്മാവിന്റെ രക്ഷ അറിയിക്കുന്നില്ലെങ്കില്‍ അവന് എന്തു പ്രയോജനം? ഒരുവന് ലോകം മുഴുവനും നല്‍കിയാലും അവന്റെ ആത്മരക്ഷയ്ക്കു പകരമാകുമോ?'. ഓരോ ആത്മീയ ശുശ്രൂഷകനും മുറുകെപ്പിടിക്കേണ്ട ചിന്തയാണിത്.
ടോം ഉഴുന്നാലിയുടെ 'യെമന്‍' ദൗത്യം!
പ്രധാന വിഷയത്തിലേക്കുതന്നെ തിരികെവരാം. ഇസ്ലാമിക ഭീകരന്മാരെ അവരുടെ വാര്‍ദ്ധക്യത്തില്‍ പരിചരിക്കുകയെന്ന ദൗത്യവുമായി യെമനില്‍ ജീവിക്കുന്ന സന്യാസിനിമാര്‍ക്കുവേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കുകയും കുമ്പസാരത്തിനു സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ടോമിന്റെ ഉത്തരവാദിത്വം. താന്‍ ആര്‍ക്കുവേണ്ടി ശുശ്രൂഷചെയ്യാന്‍ കടന്നുവന്നുവോ അവരെയെല്ലാം വധിച്ച ഭീകരന്മാര്‍ ടോം ഉഴുന്നാലിനെ ബന്ദിയാക്കി. പിന്നീട് ഇദ്ദേഹം ഭീകരന്മാരുടെ തടങ്കലിലായിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഇദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനകളും മുറവിളികളും ഉയര്‍ന്നുകേട്ടു. ക്രിസ്ത്യാനികള്‍ ആത്മാര്‍ത്ഥതയോടെതന്നെയാണ് ഇദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചത്. ഇസ്ലാമിക ഭീകരന്മാരുടെ പൈശാചികതകള്‍ ഓരോ ദിവസവും കേള്‍ക്കുന്നതുകൊണ്ടുതന്നെ, ടോം ഉഴുന്നാലില്‍ എന്ന വൈദീകനെക്കുറിച്ച് ഓരോ ക്രിസ്ത്യാനിയും വേദനിച്ചു. ഐഎസ് ഭീകരരുടെ വാളിനുമുന്നില്‍ മൗനികളായി നിലകൊള്ളുന്ന ക്രിസ്ത്യാനികളുടെ വീഡിയോകളും ചിത്രങ്ങളും കാണാത്തവരായി ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. മരണത്തിനു മുന്‍പില്‍പ്പോലും സത്യദൈവത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത ബാലികാബാലന്മാര്‍പോലും സിറിയയിലും ഇറാക്കിലുമൊക്കെയുണ്ട്.
മരണത്തിനു മുന്നില്‍ ഭയഹീനരായി നിലകൊള്ളുന്ന ആബാലവൃദ്ധം ക്രിസ്ത്യാനികളെപ്രതി ദൈവത്തെ മഹത്വപ്പെടുത്താന്‍ മനോവ താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍, പലപ്പോഴായി പുറത്തുവന്ന ടോമിന്റെ വീഡിയോ സന്ദേശങ്ങള്‍ മനോവയെ നിരാശപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്തു. മനോവയെ മാത്രമല്ല, യഥാര്‍ത്ഥ ക്രിസ്ത്യാനികളെയെല്ലാം ഉഴുന്നാലി നിരാശരാക്കി. എന്തായിരുന്നു ആ നിരാശയ്ക്ക് ആധാരം? ജീവനുവേണ്ടി ലോകത്തോടു യാചിക്കുന്ന ഒരു ക്രിസ്ത്യാനി! തന്റെ മോചനം സാധ്യമാക്കാത്ത സമൂഹത്തിനുനേരെ പിറുപിറുക്കലും കുറ്റപ്പെടുത്തലുകളും! ഇന്ത്യയില്‍ ജനിച്ചതിനെപ്രതിയുള്ള വിലാപം! ഇന്ത്യന്‍ ഭരണകൂടത്തെക്കുറിച്ചും കത്തോലിക്കാസഭയുടെ നേതൃത്വത്തെക്കുറിച്ചുമുള്ള പഴിപറച്ചില്‍! ഇത്തരത്തിലുള്ള വിലാപങ്ങളും പല്ലുകടികളുമായിരുന്നു ടോം ഉഴുന്നാലിയില്‍നിന്നു ലോകം കേട്ടതും കണ്ടതും. ഒടുവില്‍ കത്തോലിക്കാസഭയുടെ ഉന്നത നേതൃത്വത്തിനു ഇസ്ലാമിക ഭീകരരുമായുള്ള നല്ല ബന്ധം ഉപയോഗിച്ചും പണം നല്‍കിയും ടോമിനെ മോചിപ്പിച്ചു. ഒമാന്‍ ഭരണകൂടവും വത്തിക്കാനുമാണ് മോചനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഒമാന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒമാനില്‍ വന്നിറങ്ങിയ ടോം ഉഴുന്നാലിയെ ലോകം ദര്‍ശിച്ചു. തികച്ചും അവശനായി കാണപ്പെട്ട ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി വത്തിക്കാനിലേക്ക് 'ചാര്‍ട്ടഡ്' വിമാനത്തില്‍ കൊണ്ടുപോയി!
ഒരു 'ക്ലിനിക്' പോലുമില്ലാത്ത വത്തിക്കാനിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരുവനെ കൊണ്ടുപോയത് വലിയ തമാശയായി മാത്രം മനോവ കാണുന്നില്ല. വത്തിക്കാനു പുറത്ത് ഇറ്റലിയിലാണെങ്കില്‍പ്പോലും ഇന്ത്യയിലെ ആശുപത്രികളുടെ പകുതി സൗകര്യമെങ്കിലുമുള്ള ആശുപത്രികള്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! അങ്ങനെയെങ്കില്‍, ടോം ഉഴുന്നാലിയെ വത്തിക്കാനിലേക്ക് എടുത്തത് മറ്റെന്തോ ലക്‌ഷ്യം മുന്നില്‍ക്കണ്ടാണ്. ഈ ലക്‌ഷ്യം എന്താണെന്നു നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ഇത് വത്തിക്കാന്‍ രാജാവിന്റെ പൈശാചിക അജണ്ടയുടെ ഭാഗമാണ്. വത്തിക്കാന്‍ രാജാവ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൈശാചിക അജണ്ടകളെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്താനുള്ള പരിശീലനം നല്‍കുന്നതിനുവേണ്ടിയാണ് ടോമിനെ വത്തിക്കാനില്‍ എത്തിച്ചത്. പത്രക്കാരെയോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകരെയോ കാണുന്നതിനു മുന്‍പുതന്നെ പുതിയൊരു തിരക്കഥ രചിക്കേണ്ടിയിരുന്നു. ഈ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ടോം ഇപ്പോള്‍ ഭീകരസ്തുതികള്‍ ആലപിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നത്. കത്തോലിക്കാസഭയിലെ കുപ്രസിദ്ധ 'കുമ്മനടികാരന്‍' ക്ളിമ്മീസാണ് ടോമിന്റെ പ്രചാരണയോഗങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഇയാളെ അനുഗമിക്കുകയും ചെയ്യുന്നത്!
പാളിപ്പോയ തിരക്കഥയും ക്ളിമ്മീസിന്റെ 'കുമ്മനടിയും'!
വത്തിക്കാനില്‍ തയ്യാറാക്കിയ തിരക്കഥയില്‍ പലയിടത്തും പാളിച്ചകള്‍ കടന്നുകൂടിയത് ദൈവത്തിന്റെ കൈയ്യൊപ്പോടെയാണെന്ന കാര്യത്തില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല. എന്തെന്നാല്‍, വ്യാജം പറയുന്ന അധരങ്ങളെ വെറുക്കുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ! ഭാവിയിലുണ്ടായേക്കാവുന്ന നന്മയെ കരുതിയാണെങ്കില്‍പ്പോലും വ്യാജം പറയുന്നതിനെ ദൈവം അംഗീകരിക്കുന്നില്ല. അതിനാല്‍ത്തന്നെ, എല്ലാ വ്യാജങ്ങളിലും അതിനെ പൊളിച്ചടുക്കാന്‍ സാധിക്കുന്ന വലിയൊരു പിഴവ് കടന്നുകൂടും. ഇത് വ്യാജങ്ങളുടെമേലുള്ള ദൈവത്തിന്റെ ഇടപെടലാണ്. വത്തിക്കാന്‍ രാജാവിന്റെ നുണസംഘത്തിലെ ഉന്നതരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നുണക്കഥയില്‍ കടന്നുകൂടിയത് ഒന്നിലധികം പിഴവുകളായിരുന്നു. ഇതൊന്നും തിരിച്ചറിയാത്തവനായി ഉഴുന്നാലിയുടെ പ്രചാരണയോഗങ്ങള്‍ അനസൂതം തുടരുന്നു!
കത്തോലിക്കാസഭയിലെ എല്ലാ സ്ഥാനങ്ങളിലും കുമ്മനടിച്ചു കയറാന്‍ വിദഗ്ദനായ ക്ളിമ്മീസാണ് ഉഴുന്നാലിനെ ഏറ്റെടുത്തിരിക്കുന്നത്. ഇയാള്‍ കര്‍ദ്ദിനാള്‍ പദവിയിലെത്തിയതും ഇങ്ങനെതന്നെയാണ്. കത്തോലിക്കാസഭയുടെ മാത്രമല്ല ലോകത്തെവിടെയെങ്കിലും ഒരു വിടവുകണ്ടാല്‍, ആ വിടവ് നികത്തിക്കൊണ്ട് ക്ലിമ്മീസ് കടന്നുകയറും! ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ വക്താവായ ഇയാളാണ് ഉഴുന്നാലിനെ മോഡിയുടെ മുന്നില്‍ എത്തിച്ചത്. ടോം ഉഴുന്നാലില്‍ മോചിതനായ വിവരം ഇന്ത്യന്‍ ഭരണകൂടം അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. എന്നാല്‍, ക്ളിമ്മീസിന്റെ നിര്‍ബ്ബന്ധപ്രകാരം മോചനത്തിന്റെ 'ക്രെഡിറ്റ്' മോഡിയ്ക്കും നല്‍കി. അവിടെയും ക്ലിമ്മീസ് കുമ്മനടിച്ചു എന്നതാണു യാഥാര്‍ത്ഥ്യം!
അനേകം ദൈവങ്ങള്‍ ഭൂമിയിലും പാതാളത്തിലുമായി വിജാതിയരുടെ ആരാധനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് വിഹരിക്കുന്നതായി നമുക്കറിയാം. അതുകൊണ്ടുതന്നെയാണ് സത്യദൈവം അവിടുത്തെ നാമം നമുക്കു വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാംപ്രമാണം നല്കപ്പെട്ടതുതന്നെ അസത്യദൈവങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, തന്നെ രക്ഷിച്ച ദൈവത്തിന്റെ നാമം ഒരിക്കല്‍പ്പോലും സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകാത്ത ഉഴുന്നാലിയുടെ നീക്കങ്ങളില്‍ ദുരൂഹതയുണ്ട്. ബാഗ്ലൂരിലെ സലേഷ്യന്‍ ആസ്ഥാനത്തു നടത്തിയ സര്‍വ്വമത പ്രാര്‍ത്ഥനയിലൂടെ ഈ ദുരൂഹത ഒന്നുകൂടി വ്യക്തമായി. സത്യദൈവമായ യേഹ്ശുവായാണ് തന്നെ രക്ഷിച്ചതെന്ന ബോധ്യം ഉഴുന്നാലിയ്ക്കോ ഇയാളുടെ ആഘോഷ കമ്മറ്റിക്കാര്‍ക്കോ ഇല്ല. ഏതോ ഒരു ദൈവത്തിന്റെ ഇടപെടലിനാല്‍ മോചിതനായ ഉഴുന്നാലിയാണ് കത്തോലിക്കാസഭയുടെ ധ്യാനമന്ദിരങ്ങളില്‍ കയറിയറങ്ങി പ്രചാരണം നടത്തുന്നത്.
ഇനി നമുക്ക് പൊളിഞ്ഞടുങ്ങിയ തിരക്കഥയെക്കുറിച്ചു ചിന്തിക്കാം. എവിടെയൊക്കെയാണ് തിരക്കഥ പാളിയത്? ടോം ഉഴുന്നാലിയുടെ ദീനരോദനങ്ങളുമായി പുറത്തിറങ്ങിയ വീഡിയോ സന്ദേശങ്ങള്‍ നാം കണ്ടതാണ്. ഈ വീഡിയോ സന്ദേശങ്ങളെ സംബന്ധിച്ചുള്ള ടോമിന്റെ ന്യായവാദങ്ങള്‍ അടുത്തിടെ നാം കേട്ടു. ഭീകരന്മാര്‍ എഴുതിക്കൊടുത്ത സന്ദേശങ്ങള്‍ നല്ലൊരു അഭിനേതാവിനെപ്പോലെ വായിക്കുക മാത്രമാണു താന്‍ ചെയ്തതെന്ന് ടോം സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും മാത്രം പറഞ്ഞ് തന്റെ സാക്ഷ്യം അവസാനിപ്പിച്ചിരുന്നെങ്കില്‍ നമുക്കിത് വിശ്വസിക്കാമായിരുന്നു. ഈ പ്രഖ്യാപനത്തെ ടോംതന്നെ പൊളിക്കുന്നത് തിരക്കഥയിലെ അടുത്ത സീനിലാണ്. അറബിമാത്രം അറിയാവുന്ന ഭീകരന്മാരോട് സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല എന്ന്‍ ടോം ലോകത്തോടു പറഞ്ഞു. തനിക്ക് പനിവന്നപ്പോള്‍ ആംഗ്യഭാഷയിലാണ് ഭീകരരെ കാര്യങ്ങള്‍ അറിയിച്ചതെന്നും, തനിക്ക് പാരസെറ്റമോള്‍ അവര്‍ നല്‍കിയെന്നും ഉഴുന്നാലില്‍ പറയുന്നു. വിശക്കുമ്പോഴും ഈ ആംഗ്യഭാഷയാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇവിടെ തകര്‍ന്നടിഞ്ഞത് ആദ്യത്തെ പ്രസ്താവനയാണ്. അറബിമാത്രം അറിയാവുന്ന ഭീകരന്മാരാണ് വീഡിയോ സന്ദേശത്തിനായി ഇംഗ്ലീഷില്‍ എഴുതിക്കൊടുത്തത്! ഈ രണ്ടു പ്രസ്താവനകള്‍ തമ്മില്‍ എങ്ങനെയാണു പൊരുത്തപ്പെടുന്നത്? തിരക്കഥയിലെ പാളിച്ചയല്ലേ ഇവിടെ നാം കണ്ടത്?
നുണകള്‍ പറയുമ്പോള്‍ കുറച്ചുകൂടി വിശ്വാസയോഗ്യമായ നുണകള്‍ പറയുക! യുക്തിരഹിതമായ നുണകളിലൂടെ മനുഷ്യരെ മുഴുവന്‍ വിഡ്ഢികളാക്കാമെന്ന് വത്തിക്കാനിലെ തിരക്കഥാകൃത്തുക്കളും ഉഴുന്നാലിലും കരുതരുത്. ടോം ഉഴുന്നാലില്‍ മനഃപൂര്‍വമോ ആരുടെയെങ്കിലും പ്രേരണയാലോ പറഞ്ഞുകൊണ്ടിരിക്കുന്ന കഥകള്‍ നുണക്കഥകളാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. കത്തോലിക്കാസഭയിലെ ഒരു വൈദീകനില്‍നിന്ന്‍ ഇങ്ങനെയുള്ള വ്യാജങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല.
ഇനിയുമുണ്ട് വലിയ പാളിപ്പോയ വ്യാജങ്ങള്‍! കരുണാമയരായ ഭീകരര്‍ തനിക്കു മൂന്നുനേരം ഭക്ഷണം തരുമായിരുന്നത്രേ! നോമ്പുകാലത്തും ഈ കാരുണ്യം തനിക്കു ലഭിച്ചുവെന്നും ഇയാള്‍ പറയുന്നു. മുസ്ലീങ്ങള്‍ കൂട്ടമായി പാര്‍ക്കുന്ന ദേശങ്ങളില്‍ നോമ്പുകാലത്ത് പകല്‍ സമയങ്ങളില്‍ ഒരു ഭക്ഷണശാലപോലും തുറക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. ഇസ്ലാമിക രാജ്യങ്ങളിലെ സ്ഥിതി കൂടുതല്‍ കഷ്ടമാണ്. നോമ്പുനോക്കുന്ന ഇസ്ലാമിന്റെ മുന്നില്‍വച്ച് ഭക്ഷണം കഴിക്കുന്നതുപോലും കുറ്റകരമാണ്. ഈ നിയമങ്ങളൊക്കെ ഏറ്റവും കര്‍ശനമായി പാലിക്കുന്നവരാണ് ഇസ്ലാമിക ഭീകരന്മാര്‍! ഈ ഭീകരന്മാരാണ് നോമ്പുകാലത്ത് ഉഴുന്നാലിക്ക് മൂന്നുനേരം ഭക്ഷണം നല്‍കി വിപ്ലവം സൃഷ്ടിച്ചത്! കാരുണ്യത്തിന്റെ നിറകുടമായവനും പതിനാറു സ്ത്രീകളെ കാരുണ്യത്തോടെ വധിച്ചവനുമായ ഒരു ഭീകരന്‍ എല്ലാ ദിവസങ്ങളിലും ഉഴുന്നാലിക്ക് ചോക്ലേറ്റ് കൊടുക്കുമായിരുന്നു! ഇത്രയും സുഖകരമായ അവസ്ഥ ഒരുപക്ഷേ നാട്ടില്‍പ്പോലും ലഭിച്ചിട്ടുണ്ടാകില്ല. എന്നാല്‍, ഒമാനിലെ വിമാനത്താവളത്തില്‍ ഉഴുന്നാലില്‍ വന്നിറങ്ങിയത് 'വൗവാല്' ചപ്പിയ അടയ്ക്കാപോലെയായിരുന്നു! യെമനില്‍നിന്ന് ഒമാനിലെക്കുള്ള യാത്രാമദ്ധ്യേ സംഭവിച്ചതാണോ ഈ പ്രതിഭാസം?! അല്ലെങ്കില്‍, പതഞ്ജലി രാമന്റെ യോഗാഭ്യാസത്തിലൂടെ നേടിയെടുത്ത ശാരീരിക വഴക്കമാണോ നാം കണ്ടത്? എന്തുതന്നെയായിരുന്നാലും, പാളിപ്പോയ തിരക്കഥയ്ക്കനുസരിച്ച് അഭിനയം തുടരുകയാണ് ഉഴുന്നാലിയും സ്പോണ്‍സര്‍മാരും!
സ്വീകരണയോഗങ്ങളും ഉദ്ഘാടന മഹാമഹങ്ങളും തകൃതിയായി നടക്കുമ്പോഴാണ് പോള്‍ തേലക്കാട്ടച്ചന്‍ ഒരു വെടിപൊട്ടിച്ചത്. വിശ്വാസികളില്‍ പലരും പറയാനാഗ്രഹിച്ചത് തേലക്കാട്ടച്ചന്‍ പറഞ്ഞു എന്നതാണു വാസ്തവം!
ഫാദര്‍ പോള്‍ തേലക്കാട്ട് പൊട്ടിച്ച വെടി എന്തിന്റെ സൂചന?
നാം എന്താണ് ആഘോഷിക്കുന്നത് എന്ന ചോദ്യത്തോടെയാണ് തേലക്കാട്ടച്ചന്‍ ലേഖനം തുടങ്ങുന്നത്. ആദ്യത്തെ വാചകങ്ങള്‍ ഇങ്ങനെയാണ്: "യെമനില്‍ 556 ദിവസം ഭീകരവാദികളുടെ തടവില്‍ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലില്‍ ഒമാനിലെ സുല്‍ത്താന്റെ ഇടപെടലിലൂടെ മോചിതനായി. ആ വൈദികനെ ജീവനോടെ തിരിച്ചുകിട്ടിയതില്‍ കേരള ജനത സന്തോഷിക്കുന്നു. പക്ഷേ, ആ സന്തോഷം ആഘോഷമാക്കുമ്പോള്‍ എന്താണ് ആഘോഷിക്കുന്നത് എന്നു ചിന്തിക്കണം. ഭീകരവാദികളുടെ തടവില്‍നിന്നു രക്ഷപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2015-ല്‍ അഫ്‌ഗാന്‍ ഭീകരവാദികളുടെ പിടിയില്‍നിന്ന് എട്ടു മാസങ്ങള്‍ക്കുശേഷം കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ച 'ജെസ്യൂട്ട്' വൈദികനാണു ഫാ. അലക്‌സിസ് പ്രേംകുമാര്‍. അന്നൊന്നും കാണാത്ത ഉത്സവപ്രതീതി ഇപ്പോഴുണ്ട്. നാലു കന്യാസ്‌തീകള്‍ ഉള്‍പ്പെടെ 16 പേരെ കൊന്നത് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു എന്നു വരുന്നോ?"(ഫാ. ഡോ. പോള്‍ തേലക്കാട്ട്). ഇതുതന്നെയാണ് ഓരോ വിശ്വാസികളും ഉയര്‍ത്തുന്ന ചോദ്യം!
തേലക്കാട്ടച്ചന്റെ ലേഖനം ഇങ്ങനെ തുടരുന്നു: "ഇവിടെ നാം വിജയിച്ചു എന്നു സഭയോ സമൂഹമോ കരുതുന്നുണ്ടോ? അദ്ദേഹം ജീവനോടെ തിരിച്ചുവന്നു. പക്ഷേ അദ്ദേഹത്തെ കൊല്ലാന്‍ അവര്‍ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ് അച്ചനെ അവര്‍ പിടിച്ചുകൊണ്ടുപോയത്. അച്ചനെ കൊല്ലാനല്ല, വില പേശാനാണ് അവര്‍ കാണ്ടുപോയത്. രണ്ടു തവണയും വിലപേശല്‍ ശക്‌തമാക്കാന്‍ ചിത്രങ്ങളും അവര്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകിയ അഭ്യര്‍ത്ഥനകളും കേരളത്തില്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്‌തു. അത് ആരെയാണു സഹായിച്ചത്, അച്ചനെയോ ഭീകരവാദികളെയോ? അച്ചന്‍ ഇപ്പോള്‍ മോചിതനായി. വിലപേശല്‍ വിജയിച്ചോ, തോറ്റോ? അവര്‍ വിജയിച്ചതിന്റെ ആഘോഷം നമ്മള്‍ നടത്തണോ?"(ഫാ. ഡോ. പോള്‍ തേലക്കാട്ട്).
ഭീകരന്മാരുടെ വിജയം നാമെന്തിന് ആഘോഷിക്കുന്നുവെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഭീകരന്മാര്‍ ലക്ഷ്യമിട്ടത് അവര്‍ നേടി. 16 ക്രിസ്ത്യാനികളെ ക്രൂരമായി വധിച്ചുകൊണ്ട് ഭീകരന്മാര്‍ ആത്മനിര്‍വൃതി പ്രാപിച്ചു. ഈ വധത്തിനുവേണ്ടിയും മറ്റനേകം ക്രിസ്ത്യാനികളെ കൊന്നൊടുക്കേണ്ടതിനും ആവശ്യമായ പണം ക്രിസ്ത്യാനികളില്‍നിന്നുതന്നെ തട്ടിയെടുക്കുകയും ചെയ്തു! ഇത് ഇസ്ലാമിക ഭീകരന്മാര്‍ ക്രിസ്ത്യാനികളുടെമേല്‍ നേടിയ വിജയമാണ്. ഈ വിജയം ആഘോഷമാക്കണം എന്നത് വത്തിക്കാന്റെ നിര്‍ദ്ദേശമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതുതന്നെ ഫ്രാന്‍സീസിന്റെ ഇസ്ലാമിക അജണ്ടയുടെ ഭാഗമായിരുന്നു. ആഘോഷങ്ങളുടെ സംഘാടകനായി ക്ളിമ്മീസിനെ ചുമതലപ്പെടുത്തിയതും പ്രഞ്ചിയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇസ്ലാമിക ഭീകരതയെക്കുറിച്ചു ചോദ്യങ്ങള്‍ ഉയരുമ്പോഴൊക്കെ ഫ്രാന്‍സീസ് പൊട്ടിത്തെറിക്കുന്നത് പലപ്പോഴായി നാം കണ്ടിട്ടുണ്ട്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നത് ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന സമൂഹത്തെ യൂറോപ്പില്‍ പ്രതിഷ്ഠിച്ചതിലും ഫ്രാന്‍സീസിന്റെ പങ്ക് ചെറുതായിരുന്നില്ല. ഇസ്ലാമിക ഭീകരതയെ വെള്ളപൂശാനും, തരംകിട്ടുമ്പോഴൊക്കെ ക്രിസ്ത്യാനികളെ ഇകഴ്ത്താനും പ്രാഞ്ചി നടത്തുന്ന ശ്രമങ്ങള്‍ ജാഗ്രതയോടെ നാം കാണണം.
തേലക്കാട്ടച്ചന്റെ ലേഖനത്തിന്റെ തുടര്‍ച്ച ശ്രദ്ധിക്കുക: "ടോമച്ചന്‍ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികന്‍ പറയേണ്ടത്. അത് അച്ചന്‍ വ്യക്‌തിപരമായി പറയുന്നതാണ് എന്നു കരുതുന്നു. പക്ഷേ, അവര്‍ ആരാണ്? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടില്‍ മനുഷ്യത്വത്തിന്റെ മരണക്കിടക്കയില്‍ ശുശ്രൂഷ നല്‍കാന്‍ വന്നവരെ നിഷ്‌കരുണം വെടിവച്ചുകൊന്നവര്‍. അതിനു കാശുണ്ടാക്കുന്ന കര്‍മ്മത്തിന്റെ ഇരയാണു ഫാ. ടോം"(ഫാ. ഡോ. പോള്‍ തേലക്കാട്ട്). ഇതുതന്നെയാണു നാം ചര്‍ച്ചചെയ്തത്. ക്രിരാതന്മാരായ ഒരുകൂട്ടം പൈശാചിക വ്യക്തിത്വങ്ങള്‍ക്ക് ശുശ്രൂഷ ചെയ്യാനാണോ ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത്? തേലക്കാട്ടച്ചന്റെ ലേഖനത്തിലെ അടുത്തഭാഗം വളരെ പ്രസക്തമാണ്. തുടന്നുള്ള ഭാഗം നോക്കുക: "കത്തോലിക്കാസഭ എന്തിന് അങ്ങോട്ടു കന്യാസ്‌ത്രീകളെ വിട്ടു, വൈദികര്‍ എന്തിനു പോയി? അതില്‍ ഏറ്റ മുറിവുകളിലാണു സഭ. സഭ ഇതു ചെയ്‌തതിന് ഒരു കാരണമേയുള്ളൂ. ക്രൂശിതനായ ക്രിസ്‌തുവിനെ പിന്‍ചെല്ലുക. മനുഷ്യനില്‍ ദൈവികമഹത്ത്വമുണ്ട് എന്നു വിശ്വസിച്ച അതിന്റെ മിഷനറിയായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണിവ. ഇവിടെ സഭ കരയണം. ഇതു പണപ്രതാപങ്ങളുടെ വിജയങ്ങളുടെ കഥയല്ല. ലോകവിജയത്തിന്റെ പുരസ്‌കാര സ്വീകരണവുമല്ല. ലോകത്തെ ജയിക്കുന്നതിന്റെ സന്ദര്‍ഭങ്ങളാണ്. മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ മുറവിളികള്‍ ഉയരണം. എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്ന നിലവിളിയുടെ പ്രാര്‍ത്ഥനകള്‍ ഉയരണം"(ഫാ. ഡോ. പോള്‍ തേലക്കാട്ട്).
തേലക്കാട്ടച്ചന്‍ ഇവിടെ ഉയര്‍ത്തിയ വാദങ്ങളെ പൂര്‍ണ്ണമായ തലത്തില്‍ സ്വീകരിക്കാന്‍ മനോവ തയ്യാറല്ല. എന്തെന്നാല്‍, ക്രിസ്തീയ ശുശ്രൂഷകളെ സംബന്ധിച്ചുള്ള അച്ചന്റെ നിര്‍വ്വചനം ദൈവവചനത്തോടു പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്നതല്ല. ദൈവവചനത്തെയും സത്യദൈവത്തെയും പൂര്‍ണ്ണമായി നിരാകരിക്കുന്ന സമൂഹത്തിന്റെ പിന്നാലെ സേവനസന്നദ്ധരായി ഇടിച്ചുകയറാന്‍ ദൈവം തന്റെ ജനത്തെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ ചെയ്തികളെ കുറ്റപ്പെടുത്താനുള്ള ആഹ്വാനമാണ് ദൈവം നമുക്കു നല്‍കിയിരിക്കുന്നത്. തിന്മയുടെ വക്താക്കളായി നിലകൊള്ളുന്നവരെ കുറ്റപ്പെടുത്താനുള്ള സാഹചര്യം ഇല്ലാതിരിക്കെ, അവര്‍ക്കു സേവനം നല്‍കുന്നവര്‍ അവരുടെ പാപത്തില്‍ പങ്കാളികളാകുകയാണു ചെയ്യുന്നത്. അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള എല്ലാ പാപങ്ങളെയും പുണ്യമായി പരിഗണിക്കുന്ന സമൂഹമാണ് ഇസ്ലാം. ഇത്തരം സമൂഹത്തോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവം എന്തായിരിക്കണമെന്നു നോക്കുക: "അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്. പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമാത്രേ"(എഫേ: 5; 11, 12). ഇസ്ലാമിന്റെ ചെയ്തികളെ കുറ്റപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ അവരുടെ ശുശ്രൂഷകരായി അധഃപതിക്കാന്‍ ദൈവമക്കളെ അവിടുന്ന് ചുമതലപ്പെടുത്തുകയില്ല. അവരെ അഭിവാദ്യം ചെയ്യുന്നതുപോലും പാപമാണെന്നു ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു!
ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ: 1; 9-11). എന്തുകൊണ്ട് ഈ പ്രബോധനത്തിന്റെ ഗൗരവം ക്രൈസ്തവസഭകള്‍ ഉള്‍ക്കൊള്ളുന്നില്ല? ത്രിത്വത്തെ നിഷേധിക്കുകയും യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ തള്ളിക്കളയുകയും ചെയ്യുന്ന സമൂഹത്തെ അഭിവാദനം ചെയ്യുകയോ അവരുടെ അഭിവാദനങ്ങള്‍ക്ക് പ്രത്യഭിവാദനം നല്‍കുകയോ ചെയ്യുന്നവര്‍ അവരുടെ പാപങ്ങളുടെ കൂട്ടവകാശികളായി മാറുന്നു. ഇസ്ലാംമതക്കാരുടെ അഭിവാദ്യങ്ങള്‍ക്ക് സലാം മടക്കാന്‍ യാതൊരു സങ്കോചവുമില്ലാത്ത 'ക്രിസ്ത്യാനികള്‍' നമുക്കിടയിലുണ്ട്. യേഹ്ശുവായെ നിഷേധിക്കുന്നവര്‍ക്കു സേവനം ചെയ്യുകയോ അവരെ അഭിവാദ്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ഇക്കാര്യം സകലരും ഓര്‍ത്തിരിക്കുക.
തേലക്കാട്ടച്ചന്‍ തുടരുന്നു: "മദ്ധ്യപൂര്‍വ്വദേശത്തു മനുഷ്യത്വത്തിനെതിരായ ഭീകരതകള്‍ പുതിയ കാര്യമല്ല. അവിടെ ബന്ദിയാക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനു കാന്റര്‍ബെറി ആര്‍ച്ചുബിഷപ്പിന്റെ പ്രതിനിധിയായിരുന്ന ടെറി വെയ്‌റ്റ തന്നെ തീവ്രവാദികളുടെ പിടിയിലായി. 1,763 ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹം മോചിതനായത്. അദ്ദേഹം എഴുതി: സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതു ധാര്‍മ്മികമായി ശക്‌തിപ്പെടുത്തുന്നതാണ്. എന്റെ കാല്‌പാദങ്ങളില്‍ അവര്‍ കേബിള്‍കൊണ്ട് അടിച്ചപ്പോള്‍ എനിക്കു ഭീകരമായി വേദനിച്ചു. അതിനുശേഷം ഒരാഴ്‌ച എനിക്കൊട്ടും നടക്കാനായില്ല. എനിക്ക് എന്നോട് ദയ തോന്നി, മാത്രമല്ല ഒട്ടും പ്രതിരോധിക്കാനാവാത്ത ഒരുവനോട് ഇങ്ങനെ ക്രൂരത കാണിക്കുന്നതിനോടുള്ള അമര്‍ഷവും എനിക്കുണ്ടായി എന്നു സമ്മതിക്കുന്നു"(ഫാ. ഡോ. പോള്‍ തേലക്കാട്ട്).
ഇതിനു മുന്‍പും കത്തോലിക്കാസഭയിലെ വൈദീകര്‍ ഭീകരന്മാരുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ട്. ചിലരൊക്കെ മോചനം പ്രാപിക്കുകയും ചെയ്തു. എന്നാല്‍, രക്ഷപ്പെട്ടവരില്‍ ആരുംതന്നെ ഭീകരന്മാരുടെ സ്തുതിപാടകരായി അധഃപതിച്ചിട്ടില്ല. ടോം ഉഴുന്നാലില്‍ തടങ്കലില്‍ പാര്‍ത്തതിനേക്കാള്‍ ഇരട്ടി നാളുകള്‍ ബന്ദികളായി ജീവിച്ചവരുണ്ട്. അവരെല്ലാം തങ്ങള്‍ക്കു നേരിടേണ്ടിവന്ന ഭീകരമായ പീഡനങ്ങളെക്കുറിച്ചാണ് ലോകത്തോടു പറഞ്ഞത്. അങ്ങനെയെങ്കില്‍, ഭീകരന്മാരുടെ പിടിയിലകപ്പെട്ടിട്ടും പീഡനം അനുഭവിക്കാത്ത ഏക വ്യക്തിയായി ടോമിനെ കാണേണ്ടിവരും. കുറച്ചുകൂടി കടുപ്പിച്ചു പറഞ്ഞാല്‍, ടോമും ഭീകരന്മാരും ചേര്‍ന്നു നടത്തിയ ബന്ദിനാടകമായിരുന്നിരിക്കാം യെമനില്‍ നടന്നത്. അറുപത്തിയഞ്ചു കോടിയുടെ വിഹിതത്തില്‍ മുഖ്യ വിഹിതം ടോമിനു ലഭിച്ചിട്ടുമുണ്ടാകാം! പതിനാറു സ്ത്രീകള്‍ വധിക്കപ്പെട്ടത് ടോം ഉഴുന്നാലിയുടെ അറിവോടും സമ്മതത്തോടും കൂടെയാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല! ഇസ്ലാമിക ഭീകരന്മാരെ മഹത്വപ്പെടുത്തുന്ന ടോമിന്റെ നിലപാടുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നത് ഇതാണ്!
ഇനി പ്രധാന വിഷയത്തിലേക്കു കടക്കാം. ഒരു കത്തോലിക്കാ വൈദീകനെതിരെ മറ്റൊരു കത്തോലിക്കാ വൈദീകന്‍ പരസ്യമായി പ്രസ്താവനകള്‍ നടത്തുന്നത് സാധാരണമല്ല. ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പരസ്യമായ വിഴുപ്പലക്കലുകള്‍ സീറോമലബാര്‍ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ജനാഭിമുഖമുള്ള കുര്‍ബ്ബാനയ്ക്കുവേണ്ടി വാദിക്കുന്നവരും കല്‍ദായവാദികളും തമ്മിലുള്ള തര്‍ക്കമായിരുന്നു അന്നത്തെ വിഷയം. മെത്രാന്മാര്‍പോലും പരസ്പരം പോരാടിയ കാലമായിരുന്നു അത്. എന്നാല്‍, ഈ അടുത്തനാളുകളിലൊന്നും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും പരസ്യപ്രതികരണത്തിനു വൈദീകര്‍ തയ്യാറായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചപ്പോഴും വൈദീകരുടെ അവിഹിതഗര്‍ഭങ്ങള്‍ കന്യാസ്ത്രീമാരുടെ ഉദരങ്ങളില്‍ വളര്‍ന്നപ്പോഴും ഒതുക്കിവയ്ക്കാനുള്ള ശ്രമങ്ങളാണ് വൈദീകര്‍ നടത്തിയിട്ടുള്ളത്. എന്നാല്‍, ഇന്ന് ടോം ഉഴുന്നാലിയെ എഴുന്നള്ളിക്കുന്ന ഭോഷ്ക്കിനെതിരേ തുറന്നു പ്രതികരിക്കാന്‍ തേലക്കാട്ടച്ചന്‍ തയ്യാറായി. ഇസ്ലാമിക ഭീകരന്മാരെ വെള്ളപൂശിക്കൊണ്ട് ഉഴുന്നാലില്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളെ സംബന്ധിച്ചു വൈദീകരുടെയിടയില്‍ത്തന്നെയുള്ള അതൃപ്തിയാണ് തേലക്കാട്ടച്ചനിലൂടെ മറനീക്കി പുറത്തുവന്നത്. എന്നാല്‍, ഇത് ടോം ഉഴുന്നാലിയെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു നീക്കമായി ചുരുക്കിക്കാണാന്‍ മനോവ ഒരുക്കമല്ല!
കേരളത്തിലെ കത്തോലിക്കാസഭയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന രണ്ടു ചേരികളെ സംബന്ധിച്ചുള്ള സൂചനയായി തേലക്കാട്ടച്ചന്റെ പ്രസ്താവനയെ കാണണം. വത്തിക്കാന്‍ രാജാവിന് ഇസ്ലാമിനോടുള്ള പ്രണയത്തെ അനുകൂലിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം വൈദീകര്‍ കേരളത്തിലെ കത്തോലിക്കാസഭയിലുണ്ട്. പ്രത്യേകിച്ച്, സീറോമലബാര്‍ സമൂഹം ഇക്കാര്യത്തില്‍ അസംതൃപ്തിയിലാണ്. എന്നാല്‍, ലത്തീന്‍ സമൂഹത്തിലെ വൈദീകരില്‍ ഭൂരിഭാഗവും ഫ്രാന്‍സീസിനെ അന്ധമായി പിന്തുണയ്ക്കുന്നവരാണ്. വിശ്വാസികളുടെ കാര്യമല്ല മനോവ ഇവിടെ പ്രതിപാദിക്കുന്നത്; മറിച്ച്, വൈദീകരുടെയും മെത്രാന്മാരുടെയും കാര്യമാണ്. പൗരസ്ത്യദേശങ്ങളില്‍ ക്രൈസ്തവര്‍ ഭീകരന്മാരുടെ വാളിനിരയായപ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന ഫ്രാന്‍സീസിന്റെ നടപടിയെക്കുറിച്ചു സീറോമലബാര്‍ സമൂഹത്തിന്റെയിടയില്‍ രോഷം പുകയുന്നുണ്ടായിരുന്നു. ഇസ്ലാമിനോടുള്ള വത്തിക്കാന്റെ നിലപാടിനെ എതിര്‍ക്കാന്‍ സീറോമലബാര്‍ സമൂഹത്തിനു വേറെയും കാരണമുണ്ട്. എന്തെന്നാല്‍, സീറോമലബാര്‍ സമൂഹത്തിനു സംഘപരിവാറുമായുള്ള പ്രണയമാണ് അത്.
ആര്‍ഷഭാരത സംസ്ക്കാരവും ഹിന്ദുസനാതന ധര്‍മ്മവുമൊക്കെ പ്രഘോഷിച്ചു നടക്കുന്ന സീറോമലബാര്‍ സമൂഹത്തിന്റെ ലക്‌ഷ്യം സംഘപരിവാറുമായുള്ള ലയനമാണ്. ഇതിനുവേണ്ടിയുള്ള കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഉഴുന്നാലിയുടെ ഭീകരസ്തുതികള്‍ ലോകം കേട്ടത്. ഇക്കാര്യത്തില്‍ കത്തോലിക്കാസഭയോട് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ക്ക് നീരസമുണ്ടെന്നു സഭ മനസ്സിലാക്കി. സംഘപരിവാറുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയത് ടോം ഉഴുന്നാലിയുടെ ഗീര്‍വാണങ്ങളാണെന്ന തിരിച്ചറിവാണ് തേലക്കാട്ടച്ചനെക്കൊണ്ട് ഇങ്ങനെയൊരു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ച ഘടകം! അതായത്, കത്തോലിക്കാസഭയിലെ ഇസ്ലാമികപക്ഷവും ഹിന്ദുപക്ഷവും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്! ഫ്രാന്‍സീസിന്റെ നിലപാടിനെ പരോക്ഷമായെങ്കിലും എതിര്‍ക്കാന്‍ ലഭിച്ച അവസരമായി ഇതിനെ സംഘപരിവാര്‍ അനുക്കൂലികള്‍ കാണുന്നു!
വത്തിക്കാനില്‍ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരണമായി ഇസ്ലാമിക കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് കോമരം തുള്ളുന്ന ഉഴുന്നാലിയുടെ നിലപാടുകള്‍ തീവ്രഹിന്ദുക്കളെ ചൊടിപ്പിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല. സംഘപരിവാറിന്റെ അലോസരം നീക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സീറോമലബാര്‍ സമൂഹത്തിലെ ഹിന്ദുത്വവാദികള്‍! എന്നാല്‍, കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എല്ലാ വിജാതിയതയും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. എന്തെന്നാല്‍, വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു തിരിച്ചറിഞ്ഞവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! ഒരു പിശാചിനെ എതിരിടാന്‍ മറ്റൊരു പിശാചിനെ കൂട്ടുപിടിക്കുന്നത് ക്രൈസ്തവരുടെ ശൈലിയല്ല! വത്തിക്കാന്‍ രാജാവിന്റെ ഇസ്ലാമിക പ്രീണനത്തെയും കേരളസഭയുടെ സംഘപരിവാര്‍ അനുകൂലനിലപാടിനെയും ഒരേപോലെ എതിര്‍ക്കുന്നവരാണ് കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍!
സഭയിലെ ഇരു ചേരികളില്‍ ഏതെങ്കിലും ഭാഗത്തു ചേരാനോ പിന്തുണയ്ക്കാനോ സത്യവിശ്വാസികള്‍ തയ്യാറാകരുതെന്ന ഉപദേശമാണ് മനോവയ്ക്കു നല്കുവാനുള്ളത്. എന്തെന്നാല്‍, ഇരു ചേരികളിലും പൈശാചികതയുണ്ട്. ഒന്ന് ഒന്നിനേക്കാള്‍ ഭേദപ്പെട്ട ആശയമാണെന്നു ചിന്തിക്കുന്നതുപോലും അപകടമാണ് ഇസ്ലാമികതയും ഹിന്ദുത്വവും ക്രൈസ്തവ വിരുദ്ധ ആശയമാണ്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്ന ആശയത്തെ മുറുകെപ്പിടിച്ചിരിക്കുന്ന പൈശാചിക സംഘമാണ് ഇസ്ലാമെന്നു നമുക്കറിയാം. അതുപോലെതന്നെ, ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന മറ്റൊരു പൈശാചിക ശക്തിയാണ് ഹിന്ദുമതം! യൂറോപ്പിലും ലോകത്തെല്ലായിടത്തും മറഞ്ഞിരുന്നു ക്രിസ്തീയതയെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇസ്ലാമും ഹിന്ദുവും പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു! ആയതിനാല്‍, നാം ഒരുപക്ഷത്തും ചേരാതെ, വചനത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുക. സകലത്തിനെയും വിവേകത്തോടെ വിവേചിച്ചറിയാന്‍ ശ്രമിക്കണം. പ്രാവിനെപ്പോലെ നിഷ്ക്കളങ്കരായിരിക്കുമ്പോള്‍ത്തന്നെ സര്‍പ്പത്തെപ്പോലെ വിവേകികളുമായിരിക്കണം. യേഹ്ശുവാ നമ്മെ ഉപദേശിച്ചതും ഇതുതന്നെയാണ്. ഭാരത കത്തോലിക്കാസഭയിലെ 'താമരകള്‍' ആരൊക്കെയാണെന്നു മനസ്സിലാക്കി അവരില്‍നിന്ന് അകന്നുനില്‍ക്കുക! എന്തെന്നാല്‍, ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും വലിയ ഭീഷണി താമരയുടെ തണലില്‍ വിശ്രമിക്കുന്ന ഹൈന്ദവ പൈശാചികതയാണ്!
ചേര്‍ത്തുവായിക്കാന്‍: സിസ്റ്റര്‍ സാലിയെ ഭീകരരില്‍നിന്നു രക്ഷിച്ചത് ദൈവമാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍, ടോം ഉഴുന്നാലിനെ രക്ഷിച്ചത് കത്തോലിക്കാസഭയുടെ പണവും വത്തിക്കാന്റെ ഇസ്ലാമിക ബാന്ധവവുമാണ്! പൈശാചികതയുമായി സന്ധിചെയ്തുകൊണ്ടുള്ള ഈ മോചനത്തിനുപിന്നില്‍ ദൈവത്തിന്റെ യാതൊരു ഇടപെടലും ആരോപിക്കരുത്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-