അറിഞ്ഞിരിക്കാന്‍

തീവ്രവാദവും ഭീകരവാദവും!

Print By
about

09 - 09 - 2017

തീവ്രവാദവും ഭീകരവാദവും തമ്മിലുള്ള യഥാര്‍ത്ഥ അന്തരം തിരിച്ചറിയാത്തവരാണ് നമ്മുടെയിടയിലുള്ള ബഹുഭൂരിപക്ഷം മനുഷ്യരും. എന്നാല്‍, ഇതൊരു അബദ്ധചിന്തയാണ്. ലോകത്തു നടന്നുകൊണ്ടിരിക്കുന്ന പൈശാചികമായ പ്രവര്‍ത്തനങ്ങളെല്ലാം തീവ്രവാദികളുടെ ആക്രമണമെന്നാണ് പൊതുവേ അറിയപ്പെടുന്നത്. തികച്ചും തെറ്റായ ഈ ചിന്ത എങ്ങനെ മനുഷ്യരില്‍ രൂഢമൂലമായി? ഈ വിഷയം ചര്‍ച്ചചെയ്യാതിരുന്നാല്‍ ഇനിയും അനേകര്‍ ഈ അബദ്ധചിന്തയില്‍ തങ്ങളെത്തന്നെ തളച്ചിടും. ആയതിനാല്‍, തീവ്രവാദവും ഭീകരവാദവും തമ്മിലുള്ള അന്തരം വ്യക്തമാക്കേണ്ടത് അനിവാര്യതയായിരിക്കുന്നു.

വിവേചനശേഷിയുള്ള എല്ലാ മനുഷ്യരും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തീവ്രവാദികളാണ്! വ്യക്തമായ ബോധ്യത്തോടെതന്നെയാണ് മനോവ ഇതു പറയുന്നത്. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ ഈ ലേഖനം നിങ്ങളെ സ്വതന്ത്രരാക്കും എന്നകാര്യത്തില്‍ മനോവയ്ക്ക് ഉറച്ച വിശ്വാസമുണ്ട്‌. അതിനാല്‍ത്തന്നെ, ഭീകരവാദവും തീവ്രവാദവും എന്ന വിഷയത്തെ സമചിത്തതയോടെ പഠനവിധേയമാക്കുക!

തീവ്രവാദം!

എന്താണു തീവ്രവാദം? എല്ലാവരും തീവ്രവാദികളാണെന്നു മനോവ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? ഉണ്ടോയെന്നു പരിശോധിക്കുമ്പോള്‍, തീവ്രതയും തീക്ഷ്ണതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചിന്തിക്കണം. തീവ്രം എന്ന വാക്കിനു നിഘണ്ടുവില്‍ കാണുന്ന നിര്‍വ്വചനം നമുക്കു നോക്കാം. കഠിനം, ഉഗ്രം, അത്യുഷ്ണം, എരിവ് എന്നിങ്ങനെയാണ് തീവ്രത്തെ നിഘണ്ടുവില്‍ വ്യാഖ്യാനിക്കുന്നത്. തീക്ഷ്ണത്തിന്റെ വ്യാഖ്യാനം എന്താണെന്നുകൂടി പരിശോധിക്കാം. ഉഷ്ണം, മൂര്‍ച്ച, ഉഗ്രം, എരിവ്‌ ഇവയാണ് തീക്ഷ്ണം എന്ന പദം സൂചിപ്പിക്കുന്ന അര്‍ത്ഥങ്ങള്‍. അതായത്, തീക്ഷ്ണതയും തീവ്രതയും തമ്മില്‍ വ്യത്യാസമില്ല. തീവ്രതയോടെയോ തീക്ഷ്ണതയോടെയോ വിശ്വാസങ്ങളില്‍ നിലയുറപ്പിക്കുന്നത് തെറ്റാണെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അങ്ങനെ വാദിക്കുന്നവരുണ്ടെങ്കില്‍ അവരും തീവ്രവാദികള്‍ തന്നെയാണ്. എന്തെന്നാല്‍, അവരും അവരുടെ ആശയങ്ങള്‍ക്കുവേണ്ടി തീവ്രമായ നിലപാടെടുക്കുന്നു!

നിരീശ്വരവാദികളും സജ്ജീവ രാഷ്ട്രീയ പ്രവര്‍ത്തകരും മതവിശ്വാസികളും തീവ്രവാദികളാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കാന്‍ പാടില്ല. കാരണം, ഇതെല്ലാം വിശ്വാസങ്ങള്‍ത്തന്നെയാണ്. തങ്ങളുടെ വിശ്വാസങ്ങളോടു തീവ്രമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ ഒരുവന്‍ ആത്മാര്‍ത്ഥതയുള്ള ഒരു വിശ്വാസിയാകുകയുള്ളൂ. നിരീശ്വരവാദത്തിലും മറ്റെന്തു വാദങ്ങളിലും ഇതുതന്നെയാണു യാഥാര്‍ത്ഥ്യം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലോ മറ്റെന്തെങ്കിലും ആശയങ്ങള്‍ ഉയര്‍ത്തുന്ന പ്രസ്ഥാനങ്ങളിലോ ഒരുവന്‍ നിലനില്‍ക്കുന്നത് ആ ആശയങ്ങളിലുള്ള തീവ്രമായ നിലപാടിന്റെ ഭാഗമായാണ്. അതിനാല്‍ത്താനെ, ഓരോ മനുഷ്യരും തീവ്രവാദികളാണെന്ന വസ്തുത നാം തിരിച്ചറിഞ്ഞേ മതിയാകൂ! തങ്ങളുടെ ആശയത്തെ തീക്ഷണതയോടെ പിന്തുടരുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അത് മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം എതിര്‍ക്കപ്പെടേണ്ടതായ ഒന്നല്ല!

മതത്തിലോ രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും ആശയങ്ങളിലോ തീക്ഷ്ണമതികളായി നിലകൊള്ളുന്നത് തെറ്റാണെന്നു പറയാന്‍ കഴിയാത്തതുപോലെ, തീവ്രമായി തങ്ങളുടെ നിലപാടുകളോടു ചേര്‍ന്നുനില്‍ക്കുന്നവരും അംഗീകരിക്കപ്പെടണം. ക്രിസ്തുമതത്തില്‍ തീക്ഷണതയോടെ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. അതുപോലെതന്നെ, ഇസ്ലാംമതത്തില്‍ തീക്ഷണതയോടെ വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഈ സമൂഹത്തില്‍ നിലകൊള്ളുന്നു. ഹിന്ദുമതത്തിലും മറ്റിതര മതങ്ങളിലും തീക്ഷണതയോടെ നിലകൊള്ളുന്ന അനേകരുണ്ട് എന്നതൊരു വസ്തുതയാണ്! ഇത് ആത്മീയതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രതിഭാസമല്ല; മറിച്ച്, എല്ലാ പ്രത്യയശാസ്ത്രങ്ങളെയും തീക്ഷണതയോടെ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ ഭൂമുഖത്ത് അതിവസിക്കുന്നു. ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്! ഈ യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചുകൊണ്ട്‌ നമുക്കു മുന്നോട്ടുപോകാന്‍ കഴിയില്ല.

ഇന്ന് ഈ ഭൂമുഖത്തു നിലനില്‍ക്കുന്ന മതങ്ങളും ആശയങ്ങളും ഉടലെടുക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തത് തങ്ങളുടെ ആശയങ്ങളില്‍ തീവ്രമായ നിലപാടെടുത്ത വ്യക്തികളിലൂടെയാണ്. ക്രിസ്തീയതയുടെ പക്ഷത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന മനോവയ്ക്കും തീവ്രമായ നിലപാടുണ്ട്. ഈ നിലപാട് സ്വീകരിക്കാന്‍ മനോവയെ പ്രേരിപ്പിച്ചത് ദൈവവചനം തന്നെയാണ്! ദൈവം അഭിലഷിക്കുന്നത് തീവ്രമായ നിലപാടുള്ള വ്യക്തികളെയാണെന്നു മനസ്സിലാക്കിയത് ദൈവവചനത്തില്‍നിന്നാണ് എന്നു പ്രഖ്യാപിക്കാന്‍ മനോവയുടെ മുന്നില്‍ വചനത്തിന്റെ സാക്ഷ്യമുണ്ട്. തീവ്രമായ വിശ്വാസമില്ലാത്ത ഒരുവനെപ്പോലും ഇന്നുവരെ ദൈവം തിരഞ്ഞെടുത്തിട്ടില്ല. ദൈവവചനം പരിചയപ്പെടുത്തുന്ന ചില തീവ്രവാദികളെ മനോവ ചൂണ്ടിക്കാണിക്കാം. ഇവരെ പരിചയപ്പെട്ടതിനുശേഷം തീവ്രവാദം അപരാധമാണോ എന്നകാര്യത്തില്‍ ഓരോരുത്തരും തങ്ങളുടെ നിഗമനങ്ങളെ സ്ഥിരീകരിക്കുക.

ബൈബിളില്‍ നാം കാണുന്ന തീവ്രവാദികളില്‍ ആരുംതന്നെ നിസ്സാരക്കാരായിരുന്നില്ല. നോഹിന്റെയും അബ്രാഹത്തിന്റെയും തീവ്രമായ നിലപാടുകളാണ് അവരെ ദൈവസന്നിധിയില്‍ സ്വീകാര്യരാക്കിയത്! നോഹിന്റെ തീവ്രമായ വിശ്വാസം അവന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചു. നോഹിനുശേഷം ഭൂമിയില്‍ അവശേഷിച്ച സകല ജനതകളുടെയും പിതാവായി അവന്‍ അറിയപ്പെടുകയും ചെയ്തു. തീവ്രമായ വിശ്വാസം കാത്തുസൂക്ഷിച്ചതാണ് അബ്രാഹത്തിന്റെ സ്വീകര്യതയുടെ പിന്നിലെയും കാരണം. ഇനിയുമുണ്ട് അനേകം തീവ്രവാദികള്‍. അവരില്‍ ചിലരെ ഓര്‍മ്മിക്കാതെ ഈ ലേഖനത്തിനു പൂര്‍ണ്ണത കൈവരില്ല. മോശ, ഏലിയാ തുടങ്ങിയവരെ ആദ്യമായി പഠനവിധേയരാക്കാം.

അത്യുന്നത പ്രവാചകനായ മോശ ഒരു തീവ്രവാദിയായിരുന്നില്ലേ? തന്റെ ജനത്തെ പീഡിപ്പിക്കുന്ന ഈജിപ്തുകാരെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് മോശ! ഇസ്രായേല്‍ ജനത്തോട് അനീതി പ്രവര്‍ത്തിച്ചവരെ തീവ്രതയോടെ നേരിടുന്നതില്‍ മോശ തയ്യാറായിട്ടുണ്ട്. ഈ സംഭവം നോക്കുക: "പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാദ്ധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പ്പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റും നോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവു ചെയ്തു. അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു, തെറ്റു ചെയ്തവനോട്‌ അവന്‍ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്?"(പുറപ്പാട്: 2; 11-13). രണ്ടു സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ വിഷയമാണ് മോശ കൈകാര്യംചെയ്തത്. സ്വജനത്തില്‍പ്പെട്ട ഒരുവനെ അപരന്‍ ആക്രമിച്ചപ്പോള്‍ സ്വീകരിച്ച നയമല്ല സഹോദരങ്ങള്‍ തമ്മിലുള്ള കലഹത്തില്‍ സ്വീകരിച്ചത്. ഒരു ഈജിപ്തുകാരനെ അങ്ങോട്ടു കടന്നുകയറി ആക്രമിക്കാന്‍ മോശ ശ്രമിച്ചില്ല; മറിച്ച്, പുറത്തുനിന്നുള്ള പീഡനത്തെ ചെറുക്കുകയാണ് അവന്‍ ചെയ്തത്. എന്നാല്‍, സഹോദരങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ അത് പരിഹരിക്കുന്നതിനുവേണ്ടി വ്യത്യസ്തമായ നയം സ്വീകരിച്ചു!

തന്റെ ജനത്തെ അടിമത്വത്തില്‍നിന്നു മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവനായിരുന്നു മോശ! ഇക്കാരണത്താല്‍ത്തന്നെ, തന്റെ ജനത്തിന്റെ വിമോചകനും കാവല്‍ക്കാരനുമായി മോശ നിയുക്തനായിരുന്നു. തന്റെ സഹോദരരില്‍ ഒരുവന്‍ അകാരണമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നിലെ തീഷ്ണമതിയായ മനുഷ്യന്‍ ഉണരുകയും, അനിവാര്യമായ പ്രതികരണത്തിനു തയ്യാറാകുകയും ചെയ്തു! ഈ പ്രവൃത്തി ദൈവസന്നിധിയില്‍ സ്വീകര്യമായിരുന്നുവെന്നത് പിന്നീടുള്ള ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഒരു ഈജിപ്തുകാരനെ വധിച്ച വ്യക്തിയെത്തന്നെയാണ് ഏറ്റവും സൗമ്യനായ മനുഷ്യനെന്നു ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഈ വചനം ശ്രദ്ധിക്കുക: "മോശ ഈ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ചു സൗമ്യനായിരുന്നു"(സംഖ്യ: 12; 3). അങ്ങനെയെങ്കില്‍, ഒരുവന്‍ മോശയാല്‍ വധിക്കപ്പെടുന്നത് അവന്റെ തെറ്റിന്റെ ഗുരുതരാവസ്ഥ ഒന്നുകൊണ്ടു മാത്രമായിരിക്കും. മോശയെ സംബന്ധിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: "യാഹ്‌വെ മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. യാഹ്‌വെയാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്"(നിയമം: 34; 10-12). ദൈവത്തിന്റെ വചനം മോശയെക്കുറിച്ച് ഇങ്ങനെയും വെളിപ്പെടുത്തിയിരിക്കുന്നു: "സ്നേഹിതനോടെന്നപോലെ യാഹ്‌വെ മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു"(പുറ: 33; 11). ഇതായിരുന്നു മോശ എന്ന പ്രവാചകന്‍!

മോശ തന്റെ വിളിയില്‍ തീവ്രമായി നിലനിന്നതുപോലെ, ദൈവത്തിന്റെ വിളിയോടു തീവ്രമായി ചേര്‍ന്നുനിന്നവര്‍ മാത്രമാണ് അവിടുത്തെ പ്രീതിക്കു പാത്രമായിട്ടുള്ളത്. തീക്ഷ്ണതയുടെ പ്രതീകമായി അറിയപ്പെടുന്ന മറ്റൊരു പ്രവാചകന്‍ ഏലിയായാണ്. ഈ പ്രവാചകന്‍ ഒരിക്കല്‍ ദൈവത്തിന്റെ ചോദ്യത്തിനു മറുപടിയായി ഇപ്രകാരം പറഞ്ഞു: "സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെപ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്"(1 രാജാ: 19; 10). തീക്ഷ്ണതയും തീവ്രതയും ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന വാക്കുകളാണെന്ന് നാം മനസ്സിലാക്കിയതാണ്. തീക്ഷ്ണത അഥവാ തീവ്രത ദൈവം അഭിലഷിക്കുന്ന ഒരു വികാരവും നിലപാടുമാണ്. ഇത്തരം വികാരങ്ങളെ മുറുകെപ്പിടിക്കുന്നവര്‍ മാത്രമാണ് ഇന്നോളം ദൈവസന്നിധിയില്‍ സ്വീകാര്യരായിട്ടുള്ളത്. പ്രവാചക കാലഘട്ടത്തില്‍ മാത്രമുള്ള അവസ്ഥയല്ല ഇതെന്നു നാം തിരിച്ചറിയണം. വെളിപാടിന്റെ പുസ്തകം ആരംഭിക്കുന്നതുതന്നെ ഈ വെളിപ്പെടുത്തലോടെയാണ്. ഈ വചനം ശ്രദ്ധിക്കുക: "നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും"(വെളി: 3; 15, 16). ഇവിടെ എന്താണു നാം മനസ്സിലാക്കേണ്ടത്?

ചൂടും തണുപ്പും തീവ്രതയുടെ പ്രതീകമാണ്; എന്നാല്‍, ഇവ രണ്ടുമല്ലാത്ത അവസ്ഥ തീവ്രതയല്ല! എന്തിനോടും ചായാന്‍ തയ്യാറായിട്ടുള്ള അവസ്ഥയെയാണ് മന്ദോഷ്ണമായ അവസ്ഥയായി പരിഗണിക്കപ്പെടുന്നത്. ഇക്കൂട്ടര്‍ ഒരിക്കലും ദൈവസന്നിധിയില്‍ സ്വീകാര്യരല്ല എന്നാണ് ദൈവവചനം വ്യക്തമാക്കുന്നത്. യേഹ്ശുവാ തന്റെ ശിഷ്യനായ പത്രോസിനെക്കൊണ്ടു വിശ്വാസം പ്രഖ്യാപിപ്പിക്കുന്ന സാഹചര്യം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. പത്രോസിന്റെ തീവ്രതയുള്ള വിശ്വാസം യേഹ്ശുവാ അഭിലഷിച്ചു. സൈന്യങ്ങളുടെ ദൈവത്തിന്റെ സ്വഭാവത്തില്‍നിന്നു വ്യത്യസ്തമായി യേഹ്ശുവായില്‍ ഒന്നും ദര്‍ശിക്കാന്‍ നമുക്കു കഴിയില്ല. തീവ്രതയുള്ള വിശ്വാസം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അഭിലഷിച്ചതുപോലെ, തീവ്രമായ വിശ്വാസം യേഹ്ശുവായും അഭിലഷിച്ചു! അതിനാല്‍ത്തന്നെ, ദൈവജനത്തില്‍നിന്നു ദൈവം അഭിലഷിക്കുന്ന ഏറ്റവും വലിയ സ്വഭാവഗുണമാണ് തീവ്രത! കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞാല്‍, ദൈവത്തിന്റെ ജനം തങ്ങളുടെ വിശ്വാസത്തില്‍ തീവ്രവാദികളായിരിക്കണം!

വിശ്വാസസത്യങ്ങള്‍ മായംചേര്‍ക്കാതെ പ്രഘോഷിക്കുന്നവരെ തീവ്രവാദികള്‍ എന്ന് ആക്ഷേപിക്കാന്‍ സന്നദ്ധരായി നിലകൊള്ളുന്ന ചില മന്ദോഷ്ണര്‍ നമുക്കിടയിലുണ്ട്. ദൈവം അവിടുത്തെ വായില്‍നിന്നു തുപ്പിക്കളഞ്ഞിട്ടുള്ള ഇക്കൂട്ടരാണ് തീക്ഷ്ണമതികളെ അവഹേളിച്ചുകൊണ്ട് ലോകത്തിന്റെ പ്രശംസ നേടിക്കൊണ്ടിരിക്കുന്നത്. മനോവയെ തീവ്രവാദിയായി മുദ്രകുത്തിക്കൊണ്ട് പുരോഗമനവാദികളുടെ പട്ടികയില്‍ ഇടംനേടിയിട്ടുള്ളതും ഇക്കൂട്ടര്‍ത്തന്നെയാണ്. ഇവരുടെ ജല്പനങ്ങള്‍ക്കു മുന്നില്‍ പതറിയാല്‍, ദൈവം മനോവയെയും അവിടുത്തെ വായില്‍നിന്നു തുപ്പിക്കളയും! ഇക്കാര്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യത്തോടെയാണ് മനോവ എക്കാലവും നിലകൊള്ളുന്നത്. യേഹ്ശുവാ തിരഞ്ഞെടുത്ത അവിടുത്തെ ശിഷ്യന്മാരില്‍ ഒരുവനായ ശിമയോനെക്കുറിച്ചു നല്‍കുന്ന വിശേഷണം 'തീക്ഷ്ണമതി' എന്നായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍"(ലൂക്കാ: 6; 15). ശിമയോന്‍ മാത്രമായിരുന്നില്ല തീവ്രവാദി. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ തീവ്രവാദികളല്ലാത്ത ഒരുവന്‍പോലും ഉണ്ടായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അപ്പസ്തോലന്മാരില്‍ ഓരോരുത്തരും മരണംവരിച്ചത് അവരുടെ തീവ്രവാദ ആശയങ്ങളെ വ്യക്തമാക്കിക്കൊണ്ടായിരുന്നു. തങ്ങളുടെ വിശ്വാസങ്ങളെ പരിത്യജിച്ചുകൊണ്ട് ജീവനെ സുരക്ഷിതമാക്കാന്‍ ഒരുവനും ശ്രമിച്ചില്ല. തങ്ങള്‍ക്കു ലഭിച്ച സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് സ്വജീവനെ ത്യജിക്കുക എന്നതില്‍ക്കവിഞ്ഞ് എന്തു തീവ്രവാദമാണുള്ളത്?!

വിശ്വാസത്തില്‍ തീവ്രമായ നിലപാട് സ്വീകരിക്കാത്ത ഒരു ക്രിസ്ത്യാനിയെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ സാധിക്കില്ല. ഇതു ക്രിസ്ത്യാനിയുടെ മാത്രം കാര്യമായി ചിന്തിക്കരുത്. തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങളില്‍ എത്രത്തോളം തീവ്രതയോടെ നിലനില്‍ക്കുന്നുവെന്നതാണ്‌ ഓരോരുത്തരെയും സ്വീകാര്യരാക്കുന്നത്. ആത്മീയതയുടെ ഭാഗമായ മതങ്ങളിലെന്നപോലെ, രാഷ്ട്രീയത്തിലും മറ്റിതര പ്രസ്ഥാനങ്ങളിലും ഈ തീവ്രത തങ്ങളുടെ അംഗീകാരത്തിനു കാരണമാകും! അതായത്, തീവ്രവാദം ഒരിക്കലും ഒരു അപരാധമായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍, ഒരുവനിലെ തീവ്രത ഭീകരതയിലേക്കു വഴിമാറുമ്പോഴാണ്‌ സമൂഹത്തിനു ഭീഷണിയായി മാറുന്നത്.

ഭീകരവാദം!

തങ്ങളുടെ ആശയങ്ങളോടൊത്തു വ്യാപരിക്കാത്ത സമൂഹങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുകയെന്ന ആശയമാണ് ഭീകരവാദം! ക്രിസ്തുവിന്റെ പ്രഥമ ശിഷ്യന്മാരായിരുന്ന പന്ത്രണ്ടു പേരും, പിന്നീട് അവിടുത്തെ മാര്‍ഗ്ഗത്തെ സ്വീകരിച്ച സഭാപിതാക്കന്മാരും തീവ്രവാദികളായിരുന്നു. എന്നാല്‍, ഇവരിലാരും മറ്റു വിശ്വാസങ്ങളില്‍ തുടര്‍ന്നവരെ വധിച്ചിട്ടില്ല. ഇവരുടെ വിശ്വാസസത്യങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും അടിച്ചേല്പിക്കല്‍ നയം ഇവര്‍ സ്വീകരിച്ചതായി ചരിത്രത്തില്‍ എവിടെയും വായിക്കാന്‍ കഴിയുകയുമില്ല. ഇവരെല്ലാം തങ്ങളുടെ വിശ്വാസത്തിലെ തീവ്രതയെപ്രതി രക്തസാക്ഷികളായവരാണ്. ഇവര്‍മൂലം മറ്റൊരു സമൂഹവും രക്തസാക്ഷികളാക്കപ്പെട്ടില്ല. എന്നാല്‍, ഇവരില്‍ ഭൂരിഭാഗവും രക്തസാക്ഷ്യത്വം വരിച്ചു. തീവ്രമായ വിശ്വാസത്തിന്റെ ഭാഗമായിരുന്നു ഇവരുടെ രക്തസാക്ഷ്യത്വം!

എന്തുകൊണ്ടാണ് ഇവര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടു രക്തസാക്ഷ്യത്വം വരിച്ചത്‌ എന്നകാര്യത്തില്‍ ഒരു വിചിന്തനം അനിവാര്യമാണ്. ഇവര്‍ക്ക് ഉയര്‍ത്താന്‍ ഒരു ആശയമുണ്ടായിരുന്നുവെങ്കിലും പ്രതിയോഗികള്‍ക്ക് ഉയര്‍ത്താന്‍ ആശയമില്ലായിരുന്നു എന്നതാണ് ഈ പൂര്‍വ്വപിതാക്കന്മാരുടെ രക്തസാഷിത്വത്തിന്റെ അടിസ്ഥാനം. അതായത്, ആശയപരമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ആശയങ്ങള്‍ പ്രതിയോഗികളുടെ ആശയങ്ങള്‍ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ല എന്ന തിരിച്ചറിവ് ഒരുവനില്‍ ഉടലെടുത്താല്‍ അവന്‍ ഭീകരനായി മാറും! ഇതാണ് ലോകം ഇന്ന് വിജാതിയരിലൂടെ നേരിടുന്നത്. ഇസ്ലാമാണ് ലോകത്തിലെ മുഴുവന്‍ ഭീകരതയുടെയും വക്താക്കളെന്നു ചിന്തിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഇന്നു ലോകത്തുണ്ട്. എന്നാല്‍, ഇത് അര്‍ദ്ധസത്യം മാത്രമാണ്. എന്തെന്നാല്‍, ആശയദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ വ്യക്തികളും സമൂഹങ്ങളും ഭീകരതയുടെ വക്താക്കളാണ്! ഇന്നും എന്നും ലോകത്ത് ഭീകരത ഒരു യാഥാര്‍ത്ഥ്യമാണെന്നു നാം തിരിച്ചറിയണം. ഇസ്ലാം എന്നൊരു മതം സ്ഥാപിതമാകുന്നതിനുമുമ്പും ഭീകരത ലോകത്തുണ്ട്. ക്രിസ്തീയതയുടെ ആരംഭത്തില്‍ത്തന്നെ ക്രിസ്ത്യാനികള്‍ ക്രൂരമായ ഭീകരതയുടെ ഇരകളായിരുന്നു. അക്കാലത്തൊന്നും ഇസ്ലാം ഈ ഭൂമിയില്‍ ഉടലെടുത്തിട്ടില്ല. അന്നുമിന്നും പീഡിപ്പിക്കപ്പെടുന്ന ക്രിസ്തീയതയുടെ പ്രതിയോഗികള്‍ ഓരോ കാലഘട്ടത്തിലും വ്യത്യസ്ത ശക്തികളാണ്. വര്‍ത്തമാനകാലത്ത് ക്രിസ്തീയതയെ എതിര്‍ക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ശക്തി എക്കാലത്തെയുംപോലെ വിജാതിയതയാണ്! അതായത്, എല്ലാ വിജാതിയ സമൂഹങ്ങളും ക്രിസ്തീയതയുടെ വൈരികളായി എക്കാലത്തും നിലകൊള്ളുന്നു.

ഒരുകാലത്തും ക്രിസ്ത്യാനികള്‍ ഭീകരതയുടെ വക്താക്കളായിട്ടില്ല. എന്നാല്‍, ഭീകരതയുടെ വക്താക്കളായി ക്രിസ്ത്യാനികള്‍ മുദ്രകുത്തപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുരിശുയുദ്ധങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്നും ക്രിസ്തീയ വിരോധികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കുരിശുയുദ്ധങ്ങളെയാണെന്നും നമുക്കറിയാം. യൂറോപ്പിനെ ആയുധംകൊണ്ട് ഇസ്ലാമികവത്ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായി. ഇതിനെയാണു ക്രിസ്ത്യാനികളുടെ ഭീകരപ്രവര്‍ത്തനമായി ഇസ്ലാമും മറ്റു വിജാതിയരും പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യാനികള്‍ ഒരുകാലത്തും മറ്റു മതവിശ്വാസികളെ ഉന്മൂലനംചെയ്യാന്‍ ആയുധമെടുത്തിട്ടില്ല. വചനമെന്ന ആയുധമാണ് വിജാതിയതയുടെ ഉന്മൂലനത്തിനായി ക്രിസ്ത്യാനികള്‍ എടുത്തിട്ടുള്ളത്. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഇന്നും ഈ ആയുധം ധരിച്ചിരിക്കുന്നു. ക്രിസ്ത്യാനികളോടു തങ്ങളുടെ ദൈവം ആഹ്വാനംചെയ്തിട്ടുള്ളത് ഇപ്രകാരമാണ്: "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേ: 6; 12). ഈ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എക്കാലത്തും വര്‍ത്തിച്ചിട്ടുള്ളത്. ലോകമെങ്ങും പോയി സത്യത്തിനു സാക്ഷ്യംവഹിക്കാന്‍ യേഹ്ശുവാ ആഹ്വാനംചെയ്തിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ വിശ്വാസം ആരെയും അടിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് കല്പിച്ചിട്ടില്ല.

യേഹ്ശുവായുടെ ഈ ആഹ്വാനം ശ്രദ്ധിക്കുക: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). സുവിശേഷം പ്രസംഗിക്കുകയെന്നതാണ് ക്രിസ്ത്യാനികളുടെമേല്‍ ഭരമേല്പിക്കപ്പെട്ടിട്ടുള്ള ദൗത്യം! ഈ സുവിശേഷത്തില്‍ വിശ്വസിക്കുകയോ ഈ വിശ്വാസത്തെ നിരാകരിക്കുകയോ ചെയ്യുകയെന്നത് കേള്‍വിക്കാര്‍ക്കു തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിട്ടുകൊടുത്തിരിക്കുന്നു. ഇതിനപ്പുറമുള്ള നിര്‍ബ്ബന്ധങ്ങള്‍ ക്രിസ്തീയതയുടെ ഭാഗമല്ല! ആത്മരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം ഏതെന്നു വെളിപ്പെടുത്തിക്കൊടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കു ബാധ്യതയുണ്ട്. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് കേള്‍വിക്കാരുടെ വിവേചനാധികാരമാണ്. ഇതില്‍നിന്നു വ്യത്യസ്തമായി ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ഭീകരവാദമായി കണക്കാക്കേണ്ടി വരും! വിശ്വസിക്കുന്ന വ്യക്തികളെ മാത്രം സ്നാനപ്പെടുത്തി തങ്ങളോടു ചേര്‍ക്കാനുള്ള കല്പനയെ മുറുകെപ്പിടിക്കുന്നവര്‍ മാത്രമാണു ക്രിസ്ത്യാനികള്‍! വിശ്വസിക്കാത്ത ഒരുവനെ സ്നാനപ്പെടുത്തിയാല്‍ അവന്‍ ക്രിസ്തുവിന്റെ സഭയുടെ ഭാഗമാകുന്നില്ല! അതിനാല്‍ത്തന്നെ, നിര്‍ബ്ബന്ധപൂര്‍വ്വം ഒരുവനെ ക്രിസ്ത്യാനിയാക്കാന്‍ സാധിക്കുകയുമില്ല!

ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ രീതികളില്‍ ക്രിസ്തീയതയെ വളര്‍ത്തിയെന്ന ആരോപണങ്ങളുമായി ക്രിസ്തീയവിരുദ്ധര്‍ രംഗത്തുണ്ട്. ഇത് തങ്ങളുടെ അനീതി നിറഞ്ഞ പ്രവൃത്തികളെ ന്യായീകരിക്കാനും ക്രിസ്തീയതയെ പ്രതിസ്ഥാനത്തു നിര്‍ത്താനും കാലങ്ങളായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ്! നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും ക്രിസ്ത്യാനികള്‍ നടത്തിയിട്ടില്ല. എന്നാല്‍, ചില രാജാക്കന്മാര്‍ വിശ്വാസം സ്വീകരിച്ചപ്പോള്‍, തങ്ങള്‍ സ്വീകരിച്ച വിശ്വാസസത്യങ്ങളെ രാജകീയ മതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജാവിന്റെ വിശ്വാസങ്ങളെ അനുധാവനം ചെയ്യുകയെന്നത് പ്രജകളുടെ ശൈലിയായിരുന്ന കാലങ്ങളില്‍, പ്രജകളില്‍ ഭൂരിപക്ഷംപേരും രാജാവിന്റെ വിശ്വാസം തങ്ങളുടെ വിശ്വാസമായി പരിഗണിക്കാന്‍ തയ്യാറായി. വിശ്വാസമെന്നത് സ്വന്തം മനഃസാക്ഷിയുടെ ശുദ്ധതയില്‍നിന്നു രൂപപ്പെടേണ്ട ഒന്നായതുകൊണ്ടുതന്നെ, കപടതയോടെ ആര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളെ സ്ഥിരപ്പെടുത്താന്‍ കഴിയില്ല. വ്യക്തമായ ബോധ്യത്തോടെയല്ലാതെ വിശ്വാസം സ്വീകരിച്ചവരും വിശ്വാസത്തില്‍ വ്യക്തമായ പഠനം ലഭിക്കാത്തവരുമായവര്‍ വ്യതിചലിച്ചുപോയത് ഇക്കാരണത്താലാണ്!

മതത്തില്‍ ചേരാത്തവരെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ക്രിസ്തീയത വളര്‍ന്നതെന്ന പ്രചരണം വ്യാജമാണ്. ഉന്മൂലനം എന്ന പൈശാചികതയില്‍ അടിസ്ഥാനമിട്ടു സ്ഥാപിതമായ മതങ്ങളാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കു പിന്നിലുള്ളത്. മുന്‍പ് സൂചിപ്പിച്ചതുപോലെ, കുരിശുയുദ്ധങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയം, ഒരുപരിധിവരെയെങ്കിലും ഇവര്‍ തങ്ങളുടെ പ്രചരണത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതില്‍ യാതൊരു സത്യവുമില്ല. ഇസ്ലാമാണ് ലോകത്തെ ഏറ്റവും വലിയ കുപ്രചരണക്കാര്‍. ഇവര്‍ ഉടലെടുത്തതുതന്നെ കുപ്രചരണത്തിലൂടെയായിരുന്നു. ക്രിസ്തീയവിരുദ്ധത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ഈ മതസമൂഹം തങ്ങളുടെ ഭീകരതകളെ മുഴുവന്‍ മറ്റു സമൂഹങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കുരിശുയുദ്ധങ്ങള്‍ ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഭീകരതയാണെന്ന ചിന്ത ലോകത്തു ജനിക്കപ്പെട്ടത്. ആനുകാലിക അവസ്ഥകളെ വിശകലനം ചെയ്‌താല്‍, ഇക്കാര്യം വ്യക്തമാകും. ഇസ്ലാമിന്റെ പ്രചാരണങ്ങളിലെ കാപട്യം തിരിച്ചറിയാന്‍ പലസ്തീന്‍ പ്രശ്നം മതിയായതാണ്. പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ മുഖം ലോകത്തു പ്രദര്‍ശിപ്പിക്കാന്‍ ഇസ്ലാമികലോകം ഒന്നടങ്കം പരിശ്രമിക്കുന്നതു നമുക്കറിയാം. ഇക്കാര്യത്തില്‍ ഇവര്‍ വിജയിച്ചുവെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. എന്നാല്‍, യാഥാര്‍ത്ഥ്യം ഇവരുടെ ആരോപണങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതല്ലെന്നു തിരിച്ചറിഞ്ഞ അന്വേഷണകുതുകികള്‍ ലോകത്തുണ്ട്. ഇവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുമാണ്.

മ്യാന്‍മറില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നമുക്കറിയാം. ഇതുമാത്രം മതി ഇസ്ലാം എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന സകലര്‍ക്കും മുന്നിലുള്ള ദൃഷ്ടാന്തം!

'മ്യാന്‍മര്‍' ഇന്നത്തെ ലോകത്തിനു ദൃഷ്ടാന്തം!

വായില്‍ വിരലിട്ടാല്‍പ്പോലും കടിക്കാത്ത ഒരു സമൂഹമാണ് ബുദ്ധഭിക്ഷുക്കള്‍! ഇവരെപ്പോലും പ്രകോപിതരാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള ഏതു മതവിഭാഗമാണ് ഇന്ന് ലോകത്തുള്ളത്? തങ്ങള്‍ ഇരിക്കുന്ന പ്രതലത്തില്‍ ഒരു ഉറുമ്പുപോലും ഉണ്ടാകാതിരിക്കാന്‍ ബുദ്ധഭിക്ഷുക്കള്‍ ശ്രദ്ധിക്കും. ആദ്ധ്യാത്മികതയുടെ ഭോഷ്ക്കുകളാണ് ഇവര്‍ അഭ്യസിക്കുന്നതെങ്കിലും, മറ്റു സമൂഹത്തെ കൊന്നൊടുക്കുന്ന ഒരു ജനതയായി ഇന്നുവരെ ഇവര്‍ നിലകൊണ്ടിട്ടില്ല. ഈ ജനതയുടെ പീഡനം സഹിക്കവയ്യാതെ പലായനം ചെയ്യപ്പെടുന്ന സമൂഹമാണ് 'റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍'! വായില്‍ വിരലിട്ടാല്‍പ്പോലും കടിക്കാത്ത ബുദ്ധഭിക്ഷുക്കളെപ്പോലും കൊലയാളികളാക്കാന്‍ കഴിയുന്നത്ര ഭീകരന്മാരാണ് മുസ്ലീങ്ങള്‍ എന്നു മനസ്സിലാക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തു ദൃഷ്ടാന്തമാണ് ഈ കാലത്തു വേണ്ടത്?!

ഈ അടുത്ത മാസത്തില്‍ത്തന്നെ മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്യപ്പെട്ട റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ എണ്ണം മൂന്നുലക്ഷമാണ്. എന്തുകൊണ്ടാണ് ഇവര്‍ക്ക് പലായനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കേണ്ടിവന്നത്? സമാധാനത്തില്‍ ജീവിച്ചിരുന്ന ഒരു ജനതയുടെമേല്‍ മതം അടിച്ചേല്പിക്കാന്‍ ഭീകരതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതുകൊണ്ടാണ്. അവിശ്വാസികളെ കാണുന്നിടത്തുവച്ചു വധിച്ചുകളയാന്‍ ഉപദേശം നല്‍കുന്ന ഏക മതത്തിന്റെ വക്താക്കളാണ് 'റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍'! ഇവര്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ത്തന്നെ ഇവരുടെ നയം ഒരു രാജ്യത്തു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇവര്‍ ഇന്ന് മ്യാന്‍മറില്‍ അനുഭവിക്കുന്നത്. ഇവരോടു സഹതാപം കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ അവസ്ഥ എന്തായിരിക്കുമെന്നു ചിന്തിക്കുന്നവര്‍ സുരക്ഷിതരായിരിക്കും. ഇവര്‍ക്ക് അഭയംനല്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം ദുരന്തം ഇരന്നുവാങ്ങുന്നവരായിരിക്കും. ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിനുപോലും വേണ്ടാത്ത ഈ സമൂഹത്തിനുവേണ്ടി ജല്പനങ്ങള്‍ നടത്തുന്ന ഏക വ്യക്തിയാണ് വത്തിക്കാന്‍ രാജാവ്! ഇയാള്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. കല്ലേറ് എത്തിപ്പെടാത്ത ചില്ലുമേടയില്‍ ഇയാളെ കാത്തോലിക്കാ വിശ്വാസികള്‍ സംരക്ഷിക്കുന്നു. എന്നാല്‍, ഈ വിശ്വാസികളെ ഇയാള്‍ ശത്രുക്കള്‍ക്കിരയാക്കുകയാണ്. ഇറ്റലിയുടെ തെരുവുകള്‍ ഇസ്ലാമിക ഭീകരരെക്കൊണ്ട് ഇയാള്‍ നിറച്ചു. ഇന്ന് ഇറ്റലിയിലെ തെരുവുകളില്‍ തദ്ദേശിയരെ കാണാനില്ല. യൂറോപ്പിനെ ഭീകരതയുടെ നിഴലിലാഴ്ത്തുകയും ചെയ്തു. ഇനിയും അവശേഷിക്കുന്ന 'റോഹിങ്ക്യന്‍' ശാപങ്ങളെക്കൂടി യൂറോപ്പ് സ്വയംവരിച്ചാല്‍, ഇവരുടെ നാശം പൂര്‍ണ്ണമാകും! ഇതുതന്നെയാണ് വത്തിക്കാന്‍ രാജാവിന്റെ ലക്‌ഷ്യം!

ഇതെല്ലാം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും, ക്രിസ്ത്യാനികളാണ് സകല ഭീകരതയുടെയും വക്താക്കളെന്നു പ്രചരിപ്പിക്കാന്‍ ഇസ്ലാമിനോടൊപ്പം സകല മാധ്യമങ്ങളും കൈകോര്‍ക്കുകയാണ്. ഇതു തിരിച്ചറിയാതെ, ചില ക്രൈസ്തവ നാമധാരികളും എതിര്‍പക്ഷം ചേരുന്നു. ചരിത്രത്തെ തെറ്റിദ്ധരിച്ചവരോ ചരിത്രസത്യങ്ങളില്‍നിന്നു വേറിട്ടു സഞ്ചരിക്കുന്നവരോ ആണ് ഇക്കൂട്ടര്‍! ലോകം വച്ചുനീട്ടുന്ന വ്യാജങ്ങളെ സ്വയംവരിച്ചു സത്യത്തെ തമസ്ക്കരിച്ചവര്‍! തങ്ങളായിരിക്കുന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്ന ക്രിസ്തീയതയ്ക്ക് കളങ്കം ചാര്‍ത്തുന്നതും ഇവര്‍തന്നെ!

ഭീകരതയുടെ കാര്യത്തില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നത് ഇസ്ലാമാണെങ്കിലും, മറ്റ് വിജാതിയതയും ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ വിജാതിയ സമൂഹങ്ങളും അവരുടെതായ സംഭാവന ഭീകരതയ്ക്കു നല്‍കിക്കൊണ്ടാണിരിക്കുന്നത്. എന്തു ഭക്ഷിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും എന്ത് വിശ്വസിക്കണമെന്നും നിഷ്കര്‍ഷിക്കാന്‍ തക്കവിധം 'ന്യൂജനറേഷന്‍' മതമായ ഹിന്ദുമതവും ഉയര്‍ന്നുകഴിഞ്ഞു! ഇവരുടെ ഭീകരതയും അവഗണിക്കാന്‍ കഴിയുന്നതല്ല. ഒരുവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കടന്നുകയറ്റമാണ് യഥാര്‍ത്ഥ ഭീകരത. ഇതിന്റെ വക്താക്കളായി എന്നും നിലകൊണ്ടിട്ടുള്ളത് വിജാതിയതയാണ്. എന്തെന്നാല്‍ വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണ്. അതിനാല്‍ത്തന്നെ, ഈ പിശാചിന്റെ സ്വാധീനത്തില്‍ കഴിയുന്നവര്‍ പൈശാചികത ഈ ഭൂമുഖത്തു വിതയ്ക്കും! വചനമിതാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്" (1 കോറി: 10; 20).

കടിക്കാത്ത പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിവാങ്ങിയ മുസ്ലീങ്ങള്‍ കുരിശുയുദ്ധങ്ങളെ ഭീകരതയുടെ പട്ടികയില്‍ ചേര്‍ക്കുന്നു. അതുപോലെതന്നെ, ഇസ്രയേലിനെ പ്രകോപിപ്പിച്ചുകൊണ്ട് പലസ്തീന്‍ ഇരകളുടെ പട്ടികയില്‍ സ്ഥാനംപിടിക്കുന്നു. ഇതുതന്നെയാണ് ഇസ്ലാമിന്റെ എന്നത്തെയും ശൈലി! തീവ്രവാദം ഒരിക്കലും ഈ ഭൂമുഖത്തിനു ഭീഷണിയല്ലെന്നും, തീവ്രവാദം ഭീകരവാദത്തിനു വഴിമാറുമ്പോഴാണ്‌ ഭീഷണിയാകുന്നതെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4085 views

LOG IN

Lost your password?

SIGN UP

LOST PASSWORD