30 - 05 - 2014
ശീര്‍ഷകം സൂചിപ്പിക്കുന്ന വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പ് ചില ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാനാണ് മനോവ ശ്രമിക്കുന്നത്. ആധുനിക ഇന്ത്യയെ ലോകജനതയ്ക്ക് മുന്നില്‍ അവഹേളനാപാത്രമാക്കാന്‍ ശ്രമിക്കുന്ന കപട ദേശീയവാദികള്‍ ഓരോ കാലഘട്ടങ്ങളിലും ഉയര്‍ന്നുവരാറുണ്ട്. ഗാന്ധിഘാതകരുടെ ഇന്നത്തെ നേതാവും അടിവസ്ത്രം മാത്രം ധരിച്ചു പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നവനുമായ 'മണ്ടശിരോമണി' മോഹന്‍ ഭഗവത് ഈ അടുത്തകാലത്ത് നടത്തിയ ജല്പനങ്ങളില്‍ നിന്നുതന്നെ ആനുകാലിക വിഷയങ്ങളുടെ ചര്‍ച്ച ആരംഭിക്കാം!
പാവങ്ങളുടെ അമ്മ എന്നപേരില്‍ ലോകം ആദരിക്കുന്ന വ്യക്തിയാണ് മദര്‍ തെരേസ എന്ന് നമുക്കറിയാം. കല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ പുഴുവരിച്ചു കിടന്ന മനുഷ്യജീവികളെ സ്നേഹത്തോടെ കോരിയെടുത്തു ശുശ്രൂഷിച്ച മദറിനെ ആക്ഷേപിച്ചതുവഴി മോഹന്‍ ഭഗവത് എന്ന 'ട്രൗസര്‍ വാല' സ്വയം അവഹേളനാപാത്രമാകുക മാത്രമായിരുന്നില്ല; മറിച്ച്, ഇവനാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനത്തിലെ ഓരോ അംഗങ്ങളുടെയും പുഴുവരിക്കുന്ന സംസ്കാരം ലോകത്തിനു വെളിപ്പെടുത്തുക കൂടിയായിരുന്നു. ഇന്ത്യക്കാരെക്കാള്‍ നന്ദികെട്ടവര്‍ ഈ ഭൂമുഖത്തില്ലെന്ന ധാരണയിലേക്കു ലോകത്തെ നയിക്കാന്‍ മോഹന്‍ ഭഗവത് എന്ന നപുംസകവും അവന്റെ കൂട്ടാളികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്! അല്ലായിരുന്നുവെങ്കില്‍, മതത്തിന്റെയും ഭാഷയുടെയും വ്യത്യാസമില്ലാതെ ലോകത്തിലെ സകല രാജ്യങ്ങളും ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തെ ഇകഴ്ത്തുവാന്‍ ഇവറ്റകള്‍ നാവനക്കുമായിരുന്നില്ല!
സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ്, ഭാരതരത്ന നല്‍കി ആദരിക്കപ്പെട്ട വ്യക്തി, സൗജന്യമായി ലോകത്തെവിടെയും യാത്രചെയ്യാന്‍ വിമാനക്കമ്പനികള്‍ അനുവദിച്ചിരിക്കുന്ന ലോകത്തെ ഏക വ്യക്തി, ഒട്ടുമിക്ക രാജ്യങ്ങളും 'ഓണററി' പൗരത്വം നല്‍കി ബഹുമാനിച്ച മഹതി, എല്ലാറ്റിലും ഉപരി കത്തോലിക്കാസഭയുടെ വാഴ്ത്തപ്പെട്ടവള്‍! ഇവ മദര്‍ തെരേസയ്ക്കു ലോകം നല്‍കിയിട്ടുള്ള ബഹുമതികളില്‍ ചിലതുമാത്രമാണ്! ഇവര്‍ ഒരു ക്രിസ്ത്യാനിയായതുകൊണ്ടോ സുവിശേഷം പ്രസംഗിച്ചതുകൊണ്ടോ ആയിരുന്നില്ല ഈ ബഹുമതികള്‍ ലഭിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ ഇവയിലൊന്നുപൊലും ലഭിക്കുമായിരുന്നില്ലെന്നു മനോവ തറപ്പിച്ചുപറയുന്നു! മദര്‍ തെരേസയുടെ എല്ലാ ആത്മീയ ആശയങ്ങളെയും അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും നിസ്വാര്‍ത്ഥമായി പാവങ്ങളെ സ്നേഹിക്കുകയും അത് പ്രാവര്‍ത്തീകമാക്കുകയും ചെയ്ത മറ്റൊരു വ്യക്തി മനുഷ്യകുലത്തില്‍ ഇന്നോളം ജനിച്ചിട്ടില്ലെന്നു മനോവ എവിടെയും വിളിച്ചുപറയും!
മതപരിവര്‍ത്തനം നടത്തുവാന്‍ ദൈവം നല്‍കിയ അവസരങ്ങളില്‍ ഒന്നുപോലും വിനിയോഗിക്കാന്‍ മദര്‍ തെരേസാ ശ്രമിച്ചില്ല എന്നതാണ് മനോവയ്ക്ക് ഇവരോടുള്ള ഏക എതിര്‍പ്പ്. ഓരോ ക്രിസ്ത്യാനിയുടെയും പ്രഥമ ഉത്തരവാദിത്വം മറന്നുകൊണ്ടുള്ള മദറിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായ തലത്തില്‍ ശ്ലാഘിക്കാന്‍ ഇതുമൂലം മനോവയ്ക്കു കഴിയില്ല. യേഹ്ശുവാ ഭരമേല്പിച്ച ദൗത്യം ഇതാണ്: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). ഈ വചനത്തോടു ചേര്‍ത്തുവയ്ക്കേണ്ടവ മാത്രമായിരുന്നു മദര്‍ ചെയ്ത സേവനങ്ങള്‍! എന്നാല്‍, യേഹ്ശുവായുടെ ആഹ്വാനത്തെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട്, ആതുരസേവനത്തിനു പ്രഥമ പരിഗണന നല്കിയിടത്തൊന്നും ക്രിസ്തീയത വളര്‍ന്നില്ല. അതിനാല്‍ത്തന്നെ, ആത്മാവിന്റെ രക്ഷയില്‍നിന്നു ജനതകള്‍ വിച്ഛേദിക്കപ്പെട്ടു! ഈ വചനംകൂടി ഓര്‍ക്കുക: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"(മര്‍ക്കോ: 8; 36, 37).
ആത്മാവിന്റെ രക്ഷയെ തടഞ്ഞുകൊണ്ട് ശരീരത്തിന്റെ രക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നവര്‍ ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധമായ പ്രവര്‍ത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കാരണം, "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു"(മത്താ: 4; 4). ദൈവത്തിന്റെ വചനമാണ് ഒരുവന് ആത്മരക്ഷ സാദ്ധ്യമാക്കുന്നത്. ഈ വചനം യേഹ്ശുവായാണ്! ബൈബിള്‍ ഇപ്രകാരം ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നു: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു"(യോഹ: 1; 1-4). യേഹ്ശുവാതന്നെയാണ് വചനമെന്നു സ്ഥിരീകരിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം"(യോഹ: 1; 14). യേഹ്ശുവായാണ് വചനമെന്നും ഈ വചനത്തിലൂടെയാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നും ഇത്രത്തോളം സ്പഷ്ടമായി പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിട്ടും ഇതു ഗ്രഹിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുപോലും കഴിയുന്നില്ല എന്നതാണ് ഏറെ ദാരുണമായ അവസ്ഥ! സകല മതങ്ങളിലും രക്ഷയുണ്ടെന്ന നുണപ്രചാരകരായി ചില ക്രൈസ്തവര്‍ അധഃപതിച്ചിരിക്കുന്നു! ആത്മാവിന്റെ യഥാര്‍ത്ഥ ഭക്ഷണമായ ജീവന്റെ വചനത്തെ നല്കുന്നതിനു പകരമായി ശരീരത്തിന്റെ ഭക്ഷണം മാത്രം നല്കുന്നവര്‍ ലോകത്തെ വഞ്ചിക്കുകയാണു ചെയ്യുന്നത്!
മദര്‍ തെരേസായെ സംബന്ധിച്ച് മനോവയ്ക്കുള്ള പരാതിയും ഇതുതന്നെയാണ്. ആത്മീയമായി മൃതരായിരുന്ന അനേകരെ ജീവനുള്ളവരാക്കി മാറ്റാന്‍ മദറിനു ലഭിച്ച അവസരത്തെ നിസ്സാരമായി അവഗണിക്കുകയും നശ്വരമായ ശരീത്തെ പരിപോഷിപ്പിക്കുകയും ചെയ്തത് നിസ്സാരമായ കാര്യമല്ല! ഇക്കാരണത്താല്‍ത്തന്നെ, ഇന്ത്യയില്‍ ഏറ്റവും കുറവ് ക്രിസ്ത്യാനികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി പശ്ചിമ ബംഗാള്‍ തുടരുന്നു. എന്നാല്‍, ഒരു മനുഷ്യസ്നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകയും എന്നനിലയില്‍ മാത്രമാണ് മദറിനെ കാണുന്നതെങ്കില്‍ ഇവരേക്കാള്‍ ശ്രേഷ്ഠയായ മറ്റൊരു വ്യക്തിയെ ഈ ഭൂമുഖം ദര്‍ശിച്ചിട്ടില്ല എന്നത് അംഗീകരിക്കാതെ തരമില്ല.
ആതുരസേവനവും മത പരിവര്‍ത്തനവും'!
ആതുരസേവനമെന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഒരു ഭാഗം മാത്രമാണ്. സഹജീവികളുടെ വേദനകളില്‍ പങ്കാളികളാകുകയെന്ന മഹത്തായ ധര്‍മ്മമാണ് ജീവകാരുണ്യ പ്രവര്‍ത്തികൊണ്ട് അര്‍ത്ഥമാക്കുന്നത്. ആതുരസേവനവും വിദ്യാഭ്യാസവും മാത്രമല്ല, വസ്ത്രവും ഭക്ഷണവും സഹജീവികള്‍ക്ക് പങ്കുവയ്ക്കുന്നതും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗംതന്നെ! എന്നാല്‍, ഇവയെക്കാളെല്ലാം പ്രധാനപ്പെട്ട മറ്റൊരു ജീവകാരുണ്യ ദൗത്യം ക്രിസ്തീയതയിലുണ്ട്. ആത്മരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയെന്ന പരമപ്രധാനമായ ദൗത്യമാണ് അത്! ലോകം മുഴുവന്‍ നേടിയാലും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം എന്ന വചനത്തിന്റെ അന്തഃസത്ത ഗ്രഹിക്കേണ്ടത് ഇവിടെയാണ്. ആയതിനാല്‍, ക്രിസ്ത്യാനികളെ ഭരമേല്പിച്ചിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം സുവിശേഷപ്രഘോഷണമാണ്. ക്രിസ്തുവിന്റെ അന്ത്യപ്രബോധനവും ഇതുതന്നെയാണെന്നു നാം തിരിച്ചറിയണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 18-20).
നാം ഇവിടെ വായിച്ച വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രൈസ്തവര്‍ തങ്ങളുടെ ശുശ്രൂഷകള്‍ ക്രമീകരിക്കേണ്ടത്. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, യേഹ്ശുവായുടെ വചനം അനുസരിക്കാന്‍ പഠിപ്പിക്കുക എന്നീ മൂന്നു കാര്യങ്ങളും അവഗണിക്കപ്പെടാന്‍ പാടില്ലാത്തതും തുല്യപ്രാധാന്യമുള്ളവയുമാണ്. ഇവയെ മാറ്റിവച്ചുകൊണ്ടുള്ള ഏതൊരു പ്രവര്‍ത്തനങ്ങളും അപൂര്‍ണ്ണമാണ്. കാരണം, നിത്യജീവന്‍ പ്രാപിക്കുന്നതിനും മേലായ മറ്റൊരു നന്മയുമില്ല! അതായത്, ക്രിസ്ത്യാനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം സുവിശേഷപ്രഘോഷണത്തോടു ചേര്‍ന്നുള്ളതായിരിക്കണം. യേഹ്ശുവാ ഈ ഭൂമിയിലേക്കു വന്നത് അന്ധനെ സുഖപ്പെടുത്താനോ ലാസറിനെ ഉയിര്‍പ്പിക്കാനോ അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തീറ്റിപ്പോറ്റാനോ ആയിരുന്നില്ല; മറിച്ച്, അനേകര്‍ക്കുവേണ്ടി സ്വജീവന്‍ ദാനമായി നല്‍കാനായിരുന്നു! മറ്റു പ്രവാചകന്മാരില്‍നിന്ന് യേഹ്ശുവായെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്! അവിടുന്ന് അരുളിച്ചെയ്യുന്നു: "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്"(യോഹ: 10; 10). ഈ ജീവനെക്കുറിച്ചു ലോകത്തെ അറിയിക്കുകയെന്നതാണ് ക്രിസ്തീയ ധര്‍മ്മം! "യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു"(യോഹ: 20; 21).
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും മറ്റ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് പിതാവില്‍നിന്നാണ് അവിടുന്ന് വന്നതെന്നു ലോകം മനസ്സിലാക്കേണ്ടതിനായിരുന്നു. ലാസറിനെ ഉയിര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക"(യോഹ: 11; 41-43). യേഹ്ശുവായിലൂടെയുള്ള നിത്യരക്ഷ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ നാം ചെയ്യുന്ന പ്രവര്‍ത്തികളെയാണ് അവിടുന്ന് മാനിക്കുകയും പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നത്. കാരണം, ഭൗമീകമായ സകലതും നശിക്കും; എന്നാല്‍, സ്വര്‍ഗ്ഗീയമായവ നശിക്കുകയില്ല. നശ്വരമായതിനുവേണ്ടിയല്ല; അനശ്വരമായത്തിനുവേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. നിത്യരാജ്യത്തെ മറച്ചുവച്ചുകൊണ്ട് നാം ഈ ലോകത്തു ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം ആത്മവഞ്ചനയാണ്. ബൈബിളില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: "യേഹ്ശുവാ പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേഹ്ശുവാ അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, ഗുരോ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ മ്ശിഹാ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു"(യോഹ: 11; 23-27). ഈ സത്യം വെളിപ്പെടുത്തുക എന്നതാണ് യഥാര്‍ത്ഥ ജീവകാരുണ്യ പ്രവൃത്തി!
ആശുപത്രികളും അനാഥമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകില്ലേ എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ഇവയെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നു തന്നെയാണ് മനോവ പറയുന്നത്. എന്നാല്‍, സുവിശേഷ പ്രഘോഷണത്തോടൊപ്പം ചേര്‍ത്തുവയ്ക്കുമ്പോള്‍ മാത്രമാണ് സ്വര്‍ഗ്ഗരാജ്യത്ത് പ്രതിഫലം ലഭിക്കുന്നത്. അതായത്, ആത്മരക്ഷയെക്കാള്‍ ഉപരിയായ മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇല്ല! സത്യദൈവത്തെയും അവിടുത്തെ പുത്രനെയും അറിയാനുള്ള അവസരം നല്കിയതിനുശേഷമാണ് മറ്റു സേവനങ്ങളിലേക്ക് നാം കടക്കേണ്ടത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ഈ അറിവ് നല്‍കുകയെന്നതാണ് പ്രഥമവും പ്രധാനവുമായ ജീവകാരുണ്യം! നിത്യജീവന്‍ നല്‍കുന്നതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു പ്രവൃത്തി ഉണ്ടെന്നു മനോവ കരുതുന്നില്ല! യേഹ്ശുവായും ബൈബിളും നല്‍കുന്നത് ഈ പാഠമാണ്! എന്നാല്‍, അനേകര്‍ ഈ സത്യത്തെ മറച്ചുവച്ചുകൊണ്ട് തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ വചനത്തെ വളച്ചൊടിക്കുന്നു. ബൈബിള്‍ നമുക്ക് മുന്നില്‍ തുറന്നുവച്ചിരിക്കുന്ന സത്യമെന്താണെന്നു പരിശോധിക്കാം.
ദൈവഭക്തനു നന്മചെയ്യുക; പാപിക്ക് അരുത്!
"ദൈവഭക്തനു നല്‍കുക;പാപിയെ സഹായിക്കരുത്. എളിയവനു നന്മ ചെയ്യുക; എന്നാല്‍ ദൈവഭയമില്ലാത്തവനെ സഹായിക്കരുത്. അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കു പകരം ഇരട്ടിദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 4, 5). ഇതാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടി! ദൈവികനിയമങ്ങളെ പഴയനിയമം എന്ന് മുദ്രകുത്തി അവഗണിക്കുകയും സ്വന്തം നിയമങ്ങള്‍ക്ക് പുതിയനിയമം എന്ന പേര് നല്‍കുകയും ചെയ്തുവെന്നു മാത്രമല്ല, മോശയിലൂടെ നല്‍കപ്പെട്ടതും ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ടതുമായ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നു പഠിപ്പിക്കുകയും ചെയ്യതവരാണ് ഈ ദുരന്തം നമ്മുടെമേല്‍ വരുത്തിവച്ചത്. യേഹ്ശുവായെക്കുറിച്ചോ അവിടുത്തെ വചനത്തെക്കുറിച്ചോ യാതൊരു അറിവുമില്ലാത്തവരാണ് ഇക്കൂട്ടര്‍! ഏതെങ്കിലും അവിശ്വാസികള്‍ക്കുവേണ്ടി യേഹ്ശുവാ അദ്ഭുതം പ്രവര്‍ത്തിച്ചതായി ബൈബിളില്‍ എവിടെയും വായിക്കാന്‍ കഴിയില്ല. കാരണം, അവിടുന്ന് അവിശ്വാസികള്‍ക്കും പാപികള്‍ക്കും വേണ്ടി ഭൗതീകമായ അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല!
പാപിയെ നാം സഹായിക്കുന്നതിലൂടെ അവന്റെ പാപത്തില്‍ നാമും പങ്കാളിയാവുകയാണു ചെയ്യുന്നത്. അന്യദേവന്മാരെ സേവിക്കുകയും അവരോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവനെ നാം സഹായിച്ചാല്‍ അവന്റെ ദേവന്മാരോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ലഭിച്ചതാണെന്ന് സ്വാഭാവികമായും അവന്‍ കരുതും. നാം സഹായിക്കേണ്ടത് വിശ്വാസത്തില്‍ നമ്മോടുകൂടെയുള്ള സഹോദരങ്ങളെയാണ്. ആദിമ ക്രൈസ്തവസഭയുടെ പാരമ്പര്യവും ഇതുതന്നെയാണ്! "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു"(അപ്പ. പ്രവ: 4; 32). വചനം തുടരുന്നത് ഇങ്ങനെയാണ്: "അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല"(അപ്പ. പ്രവ: 4; 34). ആദിമസഭ ഇത് പഠിച്ചത് യേഹ്ശുവായില്‍ നിന്നായിരുന്നു.
പിശാചുക്കളെ സേവിക്കുന്നവര്‍ അതില്‍നിന്നു വിടുതല്‍ പ്രാപിക്കാതെ അവരെ സഹായിച്ചാല്‍ അവര്‍ ഒരിക്കലും ദൈവത്തിലേക്ക് തിരിയുകയില്ല. അവര്‍ സേവിക്കുന്ന ദേവന്മാര്‍ നല്‍കുന്ന സഹായമായി ഇതിനെ കരുതുകയും കൂടുതല്‍ ശക്തിയോടെ പാപത്തില്‍ തുടരുകയും ചെയ്യും. ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ലഭിച്ച തിരിച്ചടിയും ഇതുതന്നെയാണ്. സ്കൂളുകളും കോളേജുകളും ആതുരാലയങ്ങളും കെട്ടിപ്പൊക്കുകയും അവിടെ ക്രൈസ്തവ വിരുദ്ധരെ വാര്‍ത്തെടുക്കുകയും ചെയ്തു. സേവനത്തോടൊപ്പം പ്രധാനമായി കൊടുക്കേണ്ടതു കൊടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് അപ്പസ്തോലനായ യോഹന്നാന്‍ ഇങ്ങനെ പറഞ്ഞത്: "എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്" (2 യോഹ: 1; 11).
പൗലോസ് അപ്പസ്തോലന്‍ കുറച്ചുകൂടി കര്‍ശനമായി ഇത് വെളിപ്പെടുത്തുന്നുണ്ട്. അപ്പസ്തോലന്മാരെല്ലാം ഇപ്രകാരം അറിയിക്കുന്നത് അവരുടെ ഭാവനയില്‍നിന്നോ സങ്കുചിത മനോഭാവത്തില്‍നിന്നോ ആണെന്ന് ആരും കരുതരുത്. പ്രവാചകന്മാര്‍ മുഖേന ദൈവം മുന്‍കൂട്ടി അറിയിച്ചവയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുക മാത്രമായിരുന്നു അവര്‍ ചെയ്തത്. "ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും ഒന്നുപോലെ യാഹ്‌വെയെ വെറുപ്പിക്കുന്നു"(സുഭാ: 17; 15). ജ്ഞാനിയായ ശലോമോന്‍ ദൈവജനത്തിനു നല്‍കിയ ഉപദേശമാണിത്.
വളരെ വ്യക്തമായി പ്രഭാഷകന്‍ ഇതു വെളിപ്പെടുത്തിയിട്ടും അപ്പസ്തോലന്മാര്‍ ഇതുതന്നെ ആവര്‍ത്തിച്ചിട്ടും വചനത്തോടു മറുതലിച്ചതിന്റെ പരിണിതഫലമാണ് തിരിഞ്ഞുകടിക്കുന്ന ഈ അവസ്ഥയ്ക്ക് നിദാനം! വചനങ്ങള്‍ ശ്രദ്ധിക്കുക: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; ദൈവഭക്തനു നന്മ ചെയതാല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പഭാ: 12; 1, 2). ഈ വചനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുന്നതാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പ്രബോധനംകൂടി നോക്കുക: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ:12;13,14). ആള്‍ദൈവങ്ങളും അവരുടെ ശിങ്കിടികളും പാശ്ചാത്യനാടുകളിലും ഇവിടെയും ക്രിസ്ത്യാനിയുടെ പണമുപയോഗിച്ച് ക്രിസ്തീയതയെ നശിപ്പിക്കാന്‍ ഓടിനടക്കുന്നു. ഇതൊന്നും തിരിച്ചറിയാതെ ക്രൈസ്തവസഭകള്‍ പാപികളെ സഹായിച്ച് പാപത്തെ ഊട്ടിവളര്‍ത്തുന്നു. ദൈവഭക്തരല്ലാത്തവരെ സഹായിച്ചതിലൂടെ ഇന്ന് അവര്‍ തിരിഞ്ഞുകടിക്കുന്നത് ക്രിസ്ത്യാനിയെ മാത്രമല്ല; ക്രിസ്തുവിനെയും കൂടിയാണ്. ക്രിസ്ത്യാനിയുടെ സഹായം സ്വീകരിച്ചവര്‍ യേഹ്ശുവാ ദൈവപുത്രനല്ലെന്നും കുരിശുമരണവും ഉത്ഥാനവും കെട്ടുകഥയാണെന്നും പ്രചരിപ്പിക്കുകയാണ്!
പാപികളുമായി സഹവസിക്കരുതെന്നു ബൈബിളില്‍ ഉപദേശം നിലനില്‍ക്കെ, യേഹ്ശുവാ പാപികളോടും ചുങ്കക്കാരോടും കൂടെ ജീവിച്ചുവെന്ന പ്രചരണം വിശ്വാസികള്‍ക്കിടയില്‍പ്പോലും സജ്ജീവമാണ്. എന്നാല്‍, യേഹ്ശുവാ ഒരിക്കലും പാപികളോടോ ചുങ്കക്കാരോടോ സഹാവസിച്ചതായി ബൈബിളില്‍ വായിക്കാന്‍ കഴിയില്ല. യേഹ്ശുവായെ പരിഹസിച്ചുകൊണ്ട് യെഹൂദര്‍ അക്കാലത്ത് പ്രചരിപ്പിച്ച നുണയായിരുന്നു അത്. ഈ സന്ദര്‍ഭം ശ്രദ്ധിക്കുക: "അവന്‍ കടന്നുപോയപ്പോള്‍ ഹല്‍ഫായുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേഹ്ശുവായെ അനുഗമിച്ചു. അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്?"(മര്‍ക്കോ: 2; 14-16). ലേവിയെ ചുങ്കസ്ഥലത്തുനിന്ന് വിളിച്ചപ്പോള്‍ അവന്‍ യേഹ്ശുവായെ അനുഗമിച്ചു. പിന്നീട് അവന്‍ ചുങ്കക്കാരനായി ജീവിച്ചിട്ടില്ല; മറിച്ച്, യേഹ്ശുവായുടെ ശിഷ്യനായി മാറി. ആദ്യ സുവിശേഷത്തിന്റെ രചയിതാവായ മത്തായിയാണ് ഈ ലേവി എന്നു നമുക്കറിയാം. മത്തായിയുടെ ഭവനത്തില്‍ യേഹ്ശുവായോടൊപ്പം ഭക്ഷണത്തിനിരുന്നവര്‍ പാപം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചവരായിരുന്നു. എന്നാല്‍, ഫരിസേയര്‍ക്ക് അറിവുള്ളത് ഇവരുടെ പഴയ ജീവിതം മാത്രമായിരുന്നു.
പാപം ഉപേക്ഷിക്കാതെ ആര്‍ക്കും യേഹ്ശുവായെ അനുഗമിക്കാന്‍ സാധിക്കുകയില്ല. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് യേഹ്ശുവാ പറഞ്ഞത് ഇനിമേല്‍ പാപം ചെയ്യരുത് എന്നാണ്! ഈ വചനം നോക്കുക: "യേഹ്ശുവാ പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്"(യോഹ: 8; 11). പാപികളോടൊപ്പമല്ല; പാപം ഉപേക്ഷിച്ചവരോടൊപ്പമാണ് യേഹ്ശുവാ സഹവസിച്ചത്.
അദ്ഭുതങ്ങള്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടി മാത്രം!
വിജാതിയര്‍ക്കോ അവിശ്വാസികള്‍ക്കോ വേണ്ടി അദ്ഭുതങ്ങളൊന്നും യേഹ്ശുവാ പ്രവര്‍ത്തിച്ചിട്ടില്ല. സ്വന്തം ദേശത്തെ ജനങ്ങള്‍ തന്നെ അവിശ്വസിച്ചതുകൊണ്ട് അവിടെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ യേഹ്ശുവാ തയ്യാറായില്ല. ഈ വചനം നോക്കുക: "അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല"(മത്താ: 13; 58). ആര്‍ക്കെങ്കിലും വേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴൊക്കെ അവരുടെ വിശ്വാസം ചോദിച്ചറിയുന്ന രീതി യേഹ്ശുവായ്ക്കുണ്ടായിരുന്നു. ലാസറിനെ ഉയിര്‍പ്പിക്കുന്നതിനുമുമ്പ് അവന്റെ സഹോദരി മര്‍ത്തയുടെ വിശ്വാസം യേഹ്ശുവാ ആരായുന്നുണ്ട്. "യേഹ്ശുവാ അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, ഗുരോ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ മ്ശിഹാ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു"(യോഹ: 11; 25-27). മര്‍ത്ത അവളുടെ വിശ്വാസം വെളിപ്പെടുത്തിയതിനുശേഷമാണ് യേഹ്ശുവാ ലാസറിനെ ഉയര്‍പ്പിച്ചത്.
ഒരിക്കല്‍ ഒരു ശതാധിപന്‍ യേഹ്ശുവായെ സമീപിച്ച് തന്റെ ഭൃത്യനെ തളര്‍വാതത്തില്‍നിന്നു വിടുവിക്കണമെന്ന് അപേക്ഷിച്ചു. അവന്റെ കഠിനമായ വിശ്വാസം കണ്ട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം യിസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല"(മത്താ: 8; 10). ശതാധിപന്റെ വിശ്വാസത്തില്‍ സംപ്രീതനായ യേഹ്ശുവാ ഇപ്രകാരം അവനോടു പറഞ്ഞു: "പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു"(മത്താ:8;13). യേഹ്ശുവായെ വിശ്വാസത്തോടെ സമീപിക്കുന്നവര്‍ക്ക് മാത്രമാണ് അവിടുന്ന് രക്ഷയും സൗഖ്യവും നല്‍കിയിരുന്നത്. പട്ടിണികിടക്കുന്ന അനേകര്‍ യിസ്രായേലില്‍ ഉണ്ടായിരുന്നുവെങ്കിലും തന്റെ വചനം കേള്‍ക്കാന്‍ കടന്നുവന്നവര്‍ക്കാണ് യേഹ്ശുവാ അപ്പം നല്‍കിയതെന്നും നമുക്കറിയാം. വിശ്വാസം സ്വീകരിച്ച വിജാതിയര്‍ക്ക് സൗഖ്യം നല്‍കാന്‍ യേഹ്ശുവാ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, വിശ്വാസം എന്ന മാനദണ്ഡം അവിടെയെല്ലാം പരിഗണിച്ചിരുന്നതായി ബൈബിള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രക്തസ്രാവക്കാരിയായ സ്ത്രീ അവളുടെ വിശ്വാസംമൂലം യേഹ്ശുവായുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: "മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി"(മത്താ: 9; 22). സിനഗോഗ് അധികാരിയായ യായ്റോസിന്റെ മരിച്ചുപോയ മകളെ ജീവിപ്പിക്കുമ്പോളും യേഹ്ശുവായുടെ ഉപദേശം ഇതുമാത്രമായിരുന്നു: "ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക"(മര്‍ക്കോ: 5; 36). തന്നില്‍ വിശ്വസിക്കുന്നവരെയും ആശ്രയിക്കുന്നവരെയും മാത്രമാണ് അവിടുന്ന് സൗഖ്യപ്പെടുത്തിയത്.
ഒരു കുഷ്ഠരോഗിയായ വ്യക്തി യേഹ്ശുവായെ പ്രണമിച്ചുകൊണ്ട് അവന്റെ രോഗസൗഖ്യത്തിനായി അപേക്ഷിച്ചപ്പോള്‍ അവനെ സുഖപ്പെടുത്തുന്നതായി ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. അവന്റെ വിശ്വാസത്തെപ്രതിയാണ് അവിടുന്ന് അവനു സൗഖ്യം നല്‍കിയത്. വിജാതിയരായ ആരെങ്കിലും അവരുടെ വിശ്വാങ്ങളില്‍ തുടരുമ്പോള്‍ അവരെ സുഖപ്പെടുത്തുകയോ അവര്‍ക്ക് എന്തെങ്കിലും ഭൗതീക നന്മ യേഹ്ശുവാ ചെയ്തതോ ആയി ബൈബിളില്‍ നമുക്കു കാണാന്‍ കഴിയില്ല. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി യെഹൂദപ്രമാണികളെ യേഹ്ശുവായുടെ അടുത്തേക്ക് അയച്ചപ്പോള്‍ അവര്‍ അവിടുത്തോട് അപേക്ഷിച്ചത് ഇങ്ങനെയാണ്: "നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്. എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചുതരികയും ചെയ്തിട്ടുണ്ട്"(ലൂക്കാ: 7; 4, 5). സത്യദൈവത്തെയും അവിടുത്തെ ജനത്തെയും സ്നേഹിക്കുന്നവരെ സഹായിക്കണമെന്ന സന്ദേശം ഇവിടെ നമുക്കു വായിക്കാന്‍ കഴിയും. മുകളില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ഇതാണ് ആ ഉപദേശം: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; ദൈവഭക്തനു നന്മ ചെയതാല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പഭാ: 12; 1, 2).
യേഹ്ശുവാ ചെയ്യാത്തതും ചെയ്യാന്‍ നമ്മോടു കല്പിക്കാത്തതുമായ കാര്യങ്ങളാണ് നാം ചെയ്യുന്നതെങ്കില്‍ അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. വിജാതിയര്‍ അവരുടെ ദേവന്മാരെ സേവിക്കുന്നിടത്തോളം അവര്‍ക്കു ഭൗതീകനന്മകള്‍ ചെയ്യാന്‍ യേഹ്ശുവാ നമ്മെ പഠിപ്പിച്ചിട്ടില്ല. സീറോഫിനീഷ്യന്‍ സ്ത്രീയാണ് ഇക്കാര്യത്തില്‍ നമുക്കു ദൃഷ്ടാന്തം! യേഹ്ശുവായില്‍നിന്ന്‍ ഒരു സൗഖ്യം പ്രതീക്ഷിച്ചുകൊണ്ടാണ് അവള്‍ അവിടുത്തെ സമീപിച്ചത്. എന്നാല്‍, യേഹ്ശുവാ അവള്‍ക്കു നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ആ സംഭവം ഇപ്രകാരമാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്: "ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്‍ക്കല്‍ വീണു. അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല"(മര്‍ക്കോ: 7; 25-27). എന്നാല്‍, അവള്‍ തന്റെ അവസ്ഥ അംഗീകരിച്ചുകൊണ്ടുതന്നെ തന്നിലെ വിശ്വാസം അവിടുത്തെ മുന്‍പില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ എന്താണു സംഭവിച്ചതെന്നു നോക്കുക: "അവള്‍ മറുപടി പറഞ്ഞു: ഗുരോ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു"(മര്‍ക്കോ: 7; 28-30).
ഈ വാക്കുമൂലം, നീ പൊയ്ക്കൊള്ളുക എന്ന് അവിടുന്ന് പറഞ്ഞത് നാം ഗൗരവമായിത്തന്നെ കാണണം! അവള്‍ പ്രഖ്യാപിച്ച വിശ്വാസമാണ് അവള്‍ക്ക് അനുഗൃഹമായി പരിണമിച്ചത്! മക്കള്‍ക്കു തുല്യമായ പരിഗണന അവള്‍ക്കു നല്‍കിക്കൊണ്ട്, മക്കള്‍ക്കുള്ള ഓഹരിയില്‍നിന്ന് അവള്‍ക്കും നല്‍കാന്‍ അവിടുന്ന് തിരുമനസ്സായി! യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെ ആര്‍ക്കും ദൈവമക്കളാകാന്‍ സാധിക്കും. വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ഇപ്രകാരം ദൈവമക്കളായി തീരുന്ന സകലരും യേഹ്ശുവായോടൊപ്പം പിതാവിന്റെ സമ്പത്ത് ആസ്വദിക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും"(റോമാ: 8; 17). ഇതില്‍നിന്ന് നാം എന്തു മനസ്സിലാക്കണം? വിജാതിയര്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ത്തന്നെ ഉറച്ചുനില്ക്കുമ്പോള്‍ ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പ്രാപിക്കാന്‍ കഴിയില്ലെന്നുതന്നെയല്ലേ?
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവര്‍ തങ്ങളുടെ സഹോദരങ്ങള്‍ പട്ടിണി കിടക്കുന്നത് ഗൗനിക്കാതെ വിജാതിയരെ തീറ്റിപ്പോറ്റുകയും ദൈവഹിതത്തെ നിഷേധിക്കുകയും ചെയ്തു. അതിന്റെ പരിണിതഫലമാണ് ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങള്‍! ക്രിസ്ത്യാനികളുടെ ഔദാര്യം ഭുജിച്ചു ജീവിച്ചവര്‍ ഇന്ന് ക്രിസ്തുവിനെയും ക്രിസ്ത്യാനിയെയും അവഹേളിക്കുന്നു! ക്രൈസ്തവ മിഷ്ണറിമാര്‍ സ്ഥാപിച്ച സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് വിജാതിയര്‍ ഇന്ന് ക്രിസ്തീയതയെ ആക്ഷേപിക്കുന്നത്. ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വിജാതിയ മൂര്‍ത്തികളെ തത്സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആഭാസങ്ങള്‍ ഇന്ത്യയിലെങ്ങും അരങ്ങുതകര്‍ക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ എന്ന യേഹ്ശുവായുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാത്തവര്‍ക്ക് ദൈവം നല്‍കുന്ന മറുപടിയാണ് ആനുകാലിക സംഭവങ്ങള്‍!
നൂറുശതമാനം ക്രൈസ്തവര്‍ മാത്രമുണ്ടായിരുന്ന ഏക ഏഷ്യന്‍രാജ്യമായിരുന്നു ഫിലിപ്പൈന്‍സ്. പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന ഈ ജനതയെ സഹോദരങ്ങളായി തിരിച്ചറിഞ്ഞു സഹായിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായിരുന്നുവെങ്കില്‍ അവിടുത്തെ സ്ത്രീകളെ അറബികള്‍ വേശ്യാവൃത്തിക്കായി വിലയ്ക്കെടുക്കുമായിരുന്നില്ല. ഇന്ന് ഇസ്ലാമിക തീവ്രവാദികളുടെ ഈറ്റില്ലമായി ഈ രാജ്യം മാറിക്കൊണ്ടിരിക്കുന്നത് കത്തോലിക്കാസഭ അറിഞ്ഞിട്ടേയില്ല! മക്കള്‍ക്കുള്ളത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ള ആവേശത്തിലാണ് സഭ! അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ഇനി എത്രനാള്‍ സഭയ്ക്ക് മുന്നോട്ടുപോകാനാകും?!
'ഘര്‍വാപ്സി' അഥവാ വിവരക്കേടിന്റെ പൂര്‍ണ്ണത!
കുറച്ചു നാളുകളായി ഇന്ത്യയില്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് 'ഘര്‍വാപ്സി'! വീട്ടിലേക്കുള്ള മടങ്ങിവരവ് എന്നാണത്രേ ഈ വാക്കിന്റെ അര്‍ത്ഥം! അര്‍ത്ഥം എന്തുതന്നെയായാലും ആര് ആരുടെ വീട്ടിലേക്കു മടങ്ങുന്നു എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്! ഭൗതീക വാഗ്ദാനങ്ങള്‍ നല്‍കി ക്രിസ്തുമതത്തില്‍നിന്നു ഹിന്ദുത്വത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യുന്ന ഈ സംവീധാനത്തെ ക്രൈസ്തവ സമൂഹം ചിരിച്ചുതള്ളി എന്നതാണു യാഥാര്‍ത്ഥ്യം. സംഘപരിവാറുകാരെപ്പോലെ മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരല്ല ക്രൈസ്തവര്‍ എന്നതുകൊണ്ടാണ് ഇത്തരം ഭോഷ്ക്കുകളെ ഇവര്‍ പുച്ഛിച്ചു തള്ളിയത്!
ക്രിസ്തുവിനെ യഥാര്‍ത്ഥമായി അറിഞ്ഞ ഒരുവനും ക്രിസ്തീയത ഉപേക്ഷിക്കാന്‍ കഴിയില്ലെന്നു ക്രിസ്ത്യാനികള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ, 'ഘര്‍വാപ്സി 'യിലൂടെ ഹിന്ദുത്വത്തിലേക്കു ചേക്കേറുന്നവരില്‍ ഒരുവന്‍പോലും ക്രിസ്തീയ വിശ്വാസത്തില്‍ ജീവിച്ചവരായിരുന്നില്ല. ക്രിസ്തീയനാമം ധരിച്ചുകൊണ്ട് വിജാതിയരായി ജീവിച്ചവരാണ് ഇക്കൂട്ടര്‍! ക്രിസ്തുവിന്റെ നാമത്തെ ദുഷിക്കുന്നവരായ ഇത്തരക്കാര്‍ ഹിന്ദുത്വത്തിലേക്കു കുടിയേറുന്നതിലൂടെ ക്രിസ്തീയസഭകള്‍ ശുദ്ധീകരിക്കപ്പെടുന്നു. അതായത്, ക്രിസ്തീയതയെ ശുദ്ധീകരിക്കാന്‍ ഹിന്ദുക്കളിലൂടെ ദൈവമായ യാഹ്‌വെ ഒരുക്കിയ സംവിധാനമാണ് 'ഘര്‍വാപ്സി'!
ഇനിയും സഭകളുടെ ശുദ്ധീകരണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ 'ഘര്‍വാപ്സി' തുടരുകതന്നെ വേണം. അവിഹിതമായി ജീവിക്കുന്നവരെ പുറത്താക്കുകയെന്ന സങ്കീര്‍ണ്ണതയില്‍നിന്നു ക്രൈസ്തവസഭകള്‍ക്ക് ആശ്വാസം നല്‍കുന്ന സംഘപരിവാറുകാരോടു നാം നന്ദിപറയേണ്ടിയിരിക്കുന്നു. ക്രൈസ്തവസഭകളുടെ തലപ്പത്തുപോലും കയറിക്കൂടിയിരിക്കുന്ന വിജാതിയവാദികളെക്കൂടി 'ഘര്‍വാപ്സി'യിലൂടെ നീക്കിക്കിട്ടിയാല്‍ സഭകളുടെ ശുദ്ധീകരണം പൂര്‍ത്തിയാകും! യോഗയും മറ്റു പൈശാചികതകളും പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവനാമധാരികള്‍ സഭയില്‍നിന്ന് സ്വയം പുറത്തുപോകുകയോ സംഘപരിവാര്‍ സംഘടിപ്പിക്കുന്ന മഹായോഗങ്ങളിലൂടെ പൂര്‍വ്വാശ്രമത്തിലേക്ക് തിരികെപ്പോകുകയോ ചെയ്യുന്നത് എത്ര അഭികാമ്യം! ഇത് സഭകളുടെ ശുദ്ധീകരണത്തിന്റെ നാളുകളാണ്. നാമമാത്ര വിശ്വാസികളെയും സത്യവിശ്വാസികളെയും തമ്മില്‍ വേര്‍തിരിച്ചു സഭയെ ശുദ്ധീകരിക്കുന്ന അന്ത്യകാലം! യേഹ്ശുവാ മ്ശിഹയുടെ പുനരാഗമനത്തിനു മുന്‍പ് ഇത്തരമൊരു ശുദ്ധീകരണം സഭയില്‍ അനിവാര്യമാണ്! ദൈവത്തിന്റെ വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും"(വെളി: 3; 15, 16).
എല്ലാ മതങ്ങളും ഒന്നാണെന്ന അബദ്ധധാരണയില്‍ കഴിയുന്നവര്‍ക്ക് ക്രൈസ്തവസഭകളില്‍ സ്ഥാനമില്ല. പേരുകൊണ്ട് ക്രിസ്ത്യാനികളാണെങ്കിലും സഭകളില്‍നിന്നു സ്വയം വിരമിച്ചവരോ ദൈവത്തിന്റെ വായില്‍നിന്നു തുപ്പിക്കളയപ്പെട്ടവരോ ആണ് ഇക്കൂട്ടര്‍. കാരണം, സൈന്യങ്ങളുടെ ദൈവം അവിടുത്തെ അലംഘനീയമായ നിയമത്തില്‍ നമ്മോട് ഇപ്രകാരം കല്പിച്ചിരിക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). അന്യദേവന്മാരെ ആരാധിച്ചതുമൂലം അധഃപതിച്ചുപോയ തലമുറയാണ് 'ഘര്‍വാപ്സി'യിലൂടെ പിശാചിന്റെ സന്തതികളായി മാറുന്നത്. ഇത്തരം ആരാധകര്‍ക്ക് സൈന്യങ്ങളുടെ ദൈവത്തിന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി ഇല്ലാതാകും. ഈ വചനം നോക്കുക: "മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള യാഹ്‌വെ അസഹിഷ്ണുവായ ദൈവംതന്നെ"(പുറ: 34; 14). എങ്ങനെ ജീവിച്ചാലും ദൈവം സ്വീകരിക്കുമെന്ന മിഥ്യാധാരണയില്‍ കഴിയുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും"(നിയമം: 29; 19, 20).
'ഘര്‍വാപ്സി'യിലെ വിവരക്കേട് എന്താണെന്നുകൂടി ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. വിവരക്കേട് മാത്രമല്ല ചില കുതന്ത്രവും ഇതിലുണ്ട്. സ്വഭവനത്തിലേക്കുള്ള മടങ്ങിപ്പോക്ക് എന്നാണ് സംഘപരിവാര്‍ ഇതിനു നല്‍കുന്ന വിശദ്ദീകരണമെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്നവര്‍ ഹിന്ദുക്കളായിരിക്കണം. അതായത്, രണ്ടായിരം വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മതമാണ് തങ്ങളുടെ മതമെന്നു സ്ഥാപിക്കാനുള്ള സംഘപരിവാര്‍ അജണ്ട ഈ ഘര്‍വാപ്സിയിലുണ്ട്. ചരിത്രത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്തവരും വിജാതിയതയെ സ്വജീവിതത്തില്‍ പകര്‍ത്തിയവരുമായ ചില നാമമാത്ര ക്രിസ്ത്യാനികളും ഈ വിവരക്കേടിന്റെ വക്താക്കളായി നിലകൊള്ളുന്നുണ്ട്. അപ്പസ്തോലനായ തോമസ് ഇന്ത്യയില്‍ വന്നു ജ്ഞാനസ്നാനം നല്‍കിയത് നമ്പൂരിമാര്‍ക്കായിരുന്നുവെന്ന് ഇവര്‍ പാടിനടക്കുന്നു. A. D 800 നും A. D 1200 നും ഇടയിലാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉടലെടുത്തതെന്ന ചരിത്രസത്യം അറിയാത്തവര്‍ സ്വയം അപഹാസിതരായിത്തീരുന്ന കാഴ്ച ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നു. A. D 52-ല്‍ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മതങ്ങള്‍ ബുദ്ധമതവും യഹൂദമതവും മാത്രമായിരുന്നു. ഇവരെക്കൂടാതെ ഇവിടെ ഉണ്ടായിരുന്നത് പ്രകൃതിശക്തികളെ ആരാധിക്കുന്നവരും പ്രാകൃതരുമായ 'പാഗണ്‍' സംസ്കാരക്കാരാണ്. ഇവരാണ് പിന്നീട് ഹിന്ദുമതമായി രൂപാന്തരം പ്രാപിച്ചത്. അതായത്, ഇരുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഹിന്ദു എന്നൊരു മതം ഈ ഭൂമുഖത്ത് ഉണ്ടായിരുന്നില്ല.
മനോവയുടെ ഈ വാദത്തെ എതിര്‍ക്കുന്നവര്‍ അതിന്റെ തെളിവ് കാണിക്കട്ടെ! ഇരുന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഹിന്ദു എന്ന വാക്ക് എവിടെയെങ്കിലും എഴുതപ്പെട്ടതായി സംഘപരിവാറിലെ ആര്‍ക്കെങ്കിലും തെളിവുതരാന്‍ കഴിയുമോ? വിവരമുള്ളവര്‍ കണ്ടുപിടിച്ച ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കുന്ന സംഘപരിവാറിനു സ്വന്തം അസ്ഥിത്വം തെളിയിക്കാനെങ്കിലും സാധിക്കണം! ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, തോമസ് ആല്‍വാ എഡിസണ്‍ എന്നിവര്‍ നടത്തിയ കണ്ടുപിടുത്തങ്ങളുടെ മാത്രമല്ല, ലോകത്ത് ഇന്നുള്ള എല്ലാ സാങ്കേതികതയുടെയും ഉപജ്ഞാതാക്കാള്‍ തങ്ങളാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയാന്‍ മോഡിയുടെ അനുയായികള്‍ തയ്യാറാകുന്നു. വൈദ്യശാസ്ത്ര രംഗത്തെ ശസ്ത്രക്രിയയുടെ പിതൃത്വവും ഇവറ്റകള്‍ ഏറ്റെടുത്തു കഴിഞ്ഞു. വിമാനം കണ്ടുപിടിച്ചതും തങ്ങളാണെന്ന അവകാശവാദവുമായി ചില കാവിവേഷധാരികള്‍ ചുറ്റിത്തിരിയുന്നുണ്ട്. സ്വന്തം പേര് കുപ്പായത്തില്‍ തുന്നിച്ചേര്‍ക്കുകയും പൊതുമേഖലാസ്ഥാപനങ്ങളില്‍ തന്റെ ഫോട്ടോ വച്ച് പൂജിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്ത നരേന്ദ്ര മോഡി എന്ന അല്പനെ ഒരു കോമാളിയെപ്പോലെയാണ് ലോകരാഷ്ട്രങ്ങള്‍ വീക്ഷിക്കുന്നത്!
മനുഷ്യന്‍ ആകാശം കീഴടക്കിയിട്ട് 111 വര്‍ഷം തികയുകയാണ്. അമേരിക്കയില്‍ ജനിച്ച റൈറ്റ് സഹോദരന്മാരായ ഓര്‍വിന്‍ റൈറ്റ്, വില്‍ബര്‍ റൈറ്റ് എന്നിവര്‍ പ്രാകൃത രീതിയില്‍ രൂപകല്‍പന ചെയ്ത ഫ്ളെയര്‍ ക എന്ന വിമാനം 1903 ഡിസംബര്‍ 17ന് രാവിലെ 10.35-ന് അറ്റ്ലാന്റിക് സമുദ്രതീരത്ത് വച്ച് ആകാശത്തേക്ക് പറത്തി. 12 മിനുട്ടുകൊണ്ട് 37 മീറ്റര്‍ ദൂരം ഇരുവരും വിമാനത്തില്‍ സഞ്ചരിച്ചു. തുടര്‍ന്ന് ഇവരുടെ രണ്ടാമത്തെ പറക്കലിന് ഫ്ളെയര്‍ കക എന്ന യന്ത്രവുമായി വീണ്ടും പരീക്ഷണം നടത്തി. ഇപ്രാവശ്യം നേരത്തേതിനെക്കാള്‍ ഒരു മിനുട്ട് കൂടുതലായി 13 മിനുട്ട് ഇവര്‍ ആകാശത്ത് സഞ്ചരിച്ചു. ഇതോടെ റൈറ്റ് സഹോദരന്മാര്‍ വിമാനത്തിന്റെ പിതാക്കന്മാരായി അംഗീകരിക്കപ്പെട്ടു. വിമാനത്തിന്റെ യഥാര്‍ത്ഥ ചരിത്രം ഇതാണ്. ഒരു മൊട്ടുസൂചിപോലും സ്വന്തമായി കണ്ടുപിടിക്കാന്‍ കഴിയാത്തവരും മറ്റുള്ളവരുടെ സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായ ഒരു ജനതയാണ് ഈ ഭോഷ്ക്കുകള്‍ പ്രഘോഷിക്കുന്നത്! ഇരുന്നൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമില്ലാത്ത മതത്തിന് അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ ഒരുകാര്യം മറക്കാതിരിക്കുക; ലോകത്തിലെ എല്ലാ കണ്ടുപിടുത്തങ്ങളും തങ്ങളുടേതാണെന്നു വാദിക്കുന്നവര്‍ ആദത്തെയും ഹവ്വായെയും മാത്രമല്ല അവരെ സൃഷ്ടിച്ച യാഹ്‌വെയെപ്പോലും ഹിന്ദുവാക്കാന്‍ മടിക്കില്ല! യേഹ്ശുവാ ഇന്ത്യയില്‍ വന്ന് ആള്‍ദൈവങ്ങള്‍ക്കു ശിഷ്യപ്പെട്ടുവെന്നു പറയാന്‍ തയ്യാറായ വിഡ്ഢികളില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു!
ഘര്‍വാപ്സിയുമായി ബന്ധപ്പെട്ട ഒരു ചോദ്യംകൂടി ഉയര്‍ത്തിക്കൊണ്ട് ഈ ഉപശീര്‍ഷകത്തിലെ വിഷയം ഉപസംഹരിക്കാം. വീട്ടിലേക്കു മടക്കിക്കൊണ്ടുവരുന്നവരെ ഏതു ഭവനത്തിലാണ് നിങ്ങള്‍ പുനരധിവസിപ്പിക്കുന്നത് എന്ന ചോദ്യമാണ് മനോവ ഇവിടെ ഉയര്‍ത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത ജാതികളും ഉപജാതികളുമുള്ള ഹിന്ദുത്വത്തിലേക്ക് ഒരുവന്‍ ചേക്കേറുമ്പോള്‍ ഏതു ജാതിയിലാണ് അവന്‍ സ്വീകരിക്കപ്പെടുന്നത്? ഈഴവന്‍, നായര്‍, നമ്പൂരി, പുലയന്‍, ചെറുമന്‍, വണ്ണാന്‍, വിശ്വകര്‍മ്മ തുടങ്ങിയ അനേകം ജാതികള്‍ പരസ്പരം പോരടിക്കുന്ന ഹിന്ദുമതത്തില്‍ എവിടെയാണ് പുതുഹിന്ദുക്കളെ സ്വീകരിക്കുന്നത്? ഇത്തരക്കാരുമായി ഈഴവനോ നായരോ നമ്പൂരിയോ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമോ? മനോവ ഉയര്‍ത്തിയ ഈ ചോദ്യങ്ങള്‍ക്ക് ചില മറുചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. ഒരുവന്‍ ക്രിസ്തുമതത്തില്‍ ചേരുമ്പോള്‍ ഏതു സഭയിലാണ് അവനെ ഉള്‍ക്കൊള്ളിക്കുക എന്ന ചോദ്യം ചില വിമര്‍ശകര്‍ മനോവയോടു ഉന്നയിച്ചിട്ടുണ്ട്. ക്രിസ്തീയസഭകളെ അകന്നുനിന്നു വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം സംശയങ്ങള്‍ സ്വാഭാവികമാണ്. ആയതിനാല്‍, ഈ വിഷയത്തിലെ സംശയം ദൂരീകരിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി കരുതുന്നു.
യേഹ്ശുവായെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന ഒരുവന് ഏതൊരു ക്രൈസ്തവസഭയിലും ചേരാനുള്ള അവകാശമുണ്ട്. കത്തോലിക്കാസഭയിലാണ് അവന്‍ വിശ്വസിക്കുന്നതെങ്കില്‍ ആ സഭയില്‍ അംഗമാകാം. പെന്തക്കോസ്തു സഭയിലോ ഓര്‍ത്തഡോക്സ് സഭയിലോ അംഗമാകാനാണ് അവന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനും തടസ്സമില്ല! കാരണം, ക്രൈസ്തവസഭകളിലെ ചേരിതിരിവുകള്‍ ജാതിയെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ല; മറിച്ച്, വിശ്വാസപരമായ ബോധ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആയതിനാല്‍, ഒരുവന്റെ വിശ്വാസ ബോധ്യങ്ങളെ അടിസ്ഥാനപ്പെടുത്തി തനിക്ക് ഉചിതമെന്നു തോന്നുന്ന സഭയില്‍ ചേരാന്‍ കഴിയും. എന്നാല്‍, ഹിന്ദുമതത്തില്‍ ചേരുന്ന ഒരുവന് ബ്രാഹ്മണ സമുദായത്തില്‍ അംഗമാകാന്‍ കഴിയുകയില്ല! ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടമുള്ള സഭകള്‍ തിരഞ്ഞെടുക്കാന്‍ അവകാശമുള്ളതുപോലെ സ്വതന്ത്രമായി സമുദായങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ല! ജന്മംകൊണ്ടാണ് ഒരുവന്‍ ഏതെങ്കിലും സമുദായത്തില്‍ അംഗമാകുന്നത് എന്ന കാരണം കൊണ്ടുതന്നെ പുതുതായി ഹിന്ദുമതത്തില്‍ ചേരുന്നവര്‍ക്ക് ഒരു സമുദായത്തിലും അംഗമാകാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഏതു സമുദായത്തില്‍നിന്നാണ് അവനു വിവാഹം കഴിക്കാന്‍ സാധിക്കുക എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്!
മക്കളുടെ അപ്പം തിന്നു മക്കളെ കടിച്ച നായ്ക്കള്‍!
ക്രൈസ്തവരെ ഉന്നംവച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് ഉറഞ്ഞുതുള്ളുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക. മക്കള്‍ ഭക്ഷിച്ചു തൃപ്തരാകുന്നതിനു മുന്‍പ് അവരുടെ ഭക്ഷണം നായ്ക്കള്‍ക്കു നല്‍കിയതിന്റെ പരിണിതഫലമാണ് ഇത്. യേഹ്ശുവാ നമ്മെ ഭരമേല്പിക്കാത്ത കാര്യങ്ങള്‍ നാം ചെയ്‌താല്‍ പ്രതിഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീതഫലമായിരിക്കും ലഭിക്കുന്നത്! യേഹ്ശുവായുടെ വചനം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ പ്രഘോഷിക്കുവാന്‍ അയയ്ക്കപ്പെട്ടവര്‍ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഇന്ത്യയിലെ ജനതയ്ക്ക് വചനം നല്‍കാന്‍ തയ്യാറാകാതെ അപ്പം മാത്രം നല്‍കിയപ്പോള്‍, ആ അപ്പം തിന്ന് ആരോഗ്യം പുഷ്ടിപ്പെട്ടവര്‍ നമ്മെ തിരിഞ്ഞുകടിച്ചു! ഇതാണ് യേഹ്ശുവായുടെ വാക്കുകള്‍: "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു"(മത്താ:4;4). ജീവനില്ലാത്തവര്‍ ജീവനുള്ളവരെ ആക്രമിക്കുന്ന അവസ്ഥ സംജാതമാകാനുള്ള കാരണം ഇവിടെ വ്യക്തമാണ്. ആത്മീയ ജീവന്‍ നല്‍കാതെ ശാരീരിക ജീവന്‍ നല്‍കിയതുകൊണ്ട് യാതൊരു ഫലവുമില്ലെന്നു തിരിച്ചറിയാന്‍ കഴിയാത്തവരാണ് തലമുറകളുടെ നാശമായി മാറിയത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സുവിശേഷ പ്രചാരണത്തിന്റെ അനിവാര്യതയെ നിഷേധിച്ചപ്പോള്‍ യൂറോപ്പിലെ ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെട്ടു!
യൂറോപ്പില്‍ സംഭവിച്ചതും വ്യത്യസ്ഥമായിരുന്നില്ല. സെക്കുലറിസത്തിന്റെ ദുരാത്മാവ് യൂറോപ്പില്‍ വ്യാപരിച്ചപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് അഭയം നല്‍കുവാനുള്ള അപകടകരമായ ആശയം ഇവരില്‍ പിശാചു ജനിപ്പിച്ചു. മക്കള്‍ക്കു നല്‍കേണ്ട അപ്പം നായ്ക്കള്‍ക്കു നല്‍കുകയും മക്കളെ പട്ടിണിക്കിടുകയും ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് കത്തോലിക്കാസഭയും കാരിത്താസുമാണ്. പ്രൊട്ടസ്റ്റന്റ് സഭകളും ഇക്കാര്യത്തില്‍ പിന്നിലല്ല! മക്കളെ വളര്‍ത്തുന്നത് വലിയ ചിലവുള്ള കാര്യമാണെന്നു പറഞ്ഞുകൊണ്ട് യൂറോപ്പിലെ ക്രിസ്ത്യാനികള്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നില്ല. എന്നാല്‍, ഇവരുടെ ചിലവില്‍ ഇസ്ലാമിക തീവ്രവാദികള്‍ ആറും ഏഴും മക്കള്‍ക്കു ജന്മം നല്‍കുന്നു. പാലൂട്ടി വളര്‍ത്തിയ പാമ്പിനെ ഭയപ്പെട്ടു ജീവിക്കുന്ന അവസ്ഥയിലാണ് ഇന്ന് ഈ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍!
ഇന്ത്യയില്‍ 'ഘര്‍വാപ്സി' എന്ന പേരില്‍ നടത്തപ്പെടുന്ന ആദ്ധ്യാത്മിക ഭോഷ്ക്കാണ് സംഘപരിവാര്‍ നടത്തുന്നതെങ്കില്‍, പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്ത്യാനികളെ ഹിന്ദുവാക്കാന്‍ 'യോഗാ' എന്ന കുതന്ത്രമാണ് ഇവര്‍ പ്രയോഗിക്കുന്നത്! ഇന്ത്യയിലെ ക്രൈസ്തവരെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ഘര്‍വാപ്സി' നടത്തിയപ്പോള്‍ ക്രൈസ്തവര്‍ ആരും അതിനോടു പ്രതികരിച്ചില്ല. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഒരു കാരണവശാലും ക്രിസ്തീയത ഉപേക്ഷിക്കില്ലെന്നുള്ള തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഈ ഭോഷ്ക്കിനെ ക്രൈസ്തവര്‍ പുച്ഛിച്ചുതള്ളിയത്. നശ്വരതയ്ക്കുവേണ്ടി അനശ്വരതയെ ഉപേക്ഷിക്കുന്ന ഭോഷന്മാരാരും ക്രൈസ്തവരല്ല; മറിച്ച്, അബദ്ധത്തില്‍ ക്രിസ്തീയതയില്‍ വന്നുപെട്ടവരാണ്! സഭയില്‍ തുടര്‍ന്നു എന്നതുകൊണ്ട് പ്രത്യേകിച്ചു നേട്ടങ്ങളൊന്നും ഇവര്‍ക്കു ലഭിക്കില്ല! ഘര്‍വാപ്സിയോടു ക്രൈസ്തവസഭകള്‍ നിസംഗത പാലിച്ചപ്പോഴാണ് മദര്‍ തെരേസയ്ക്കു നേരെ സാംസ്കാരിക അശ്രീകരങ്ങള്‍ ഉറഞ്ഞുതുള്ളുകയും ദൈവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. ക്രിസ്തീയ ആരാധനാലയങ്ങളില്‍ മ്ലേച്ഛതയുടെ പ്രതിരൂപങ്ങളായ ഹൈന്ദവ ദേവന്മാരെ പ്രതിഷ്ഠിച്ചതും നാം കണ്ടു. അങ്ങനെ ചെയ്തതിന് അവരെ മാത്രം കുറ്റംപറയാന്‍ മനോവ തയ്യാറല്ല. ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃകയില്‍ ദൈവാലയങ്ങള്‍ നിര്‍മ്മിച്ചാല്‍ അത് ഒരു കെണിയായി ഭവിക്കുമെന്ന് അറിയാനുള്ള ആത്മീയജ്ഞാനം ഇല്ലാതെപോയതിന് ആരെയാണു പഴിക്കേണ്ടത്?
ഉപസംഹാരം
ഇന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സഭാധികാരികള്‍ തന്നെയാണ്. സാംസ്കാരിക അനുരൂപണം എന്നപേരില്‍ വിജാതിയതയെ തോളിലേറ്റുകയും ദൈവവചനം പ്രചരിപ്പിക്കുന്നതില്‍ ലജ്ജിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണിത്. സ്വന്തം ഭവനത്തില്‍(സഭയില്‍) സഹോദരങ്ങള്‍ പട്ടിണികിടക്കുമ്പോള്‍, അന്യദേവന്മാരുടെ മക്കളെ ഊട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ദൈവം നല്‍കിയ അടയാളം!
"പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ:12;13,14).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-