15 - 12 - 2018
ക്രിസ്ത്യാനികള്‍ക്ക് മനുഷ്യാവകാശം ഇല്ലേയെന്ന്‍ ആരെങ്കിലും സംശയിച്ചാല്‍, ആ സംശയത്തിന് അടിസ്ഥാനമില്ലെന്നു പറയാന്‍ കഴിയില്ല! അതുപോലെതന്നെ, ക്രിസ്ത്യാനികള്‍ മനുഷ്യരല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല! അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം മനുഷ്യാവകാശ സംഘടനകളുണ്ട്. ഈ സംഘടനകളുടെയെല്ലാം ലക്ഷ്യങ്ങള്‍ പൊതുവേ സമാനമാണ്. ചില വിഷയങ്ങളിലൊഴികെ, ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ ചിന്തകളില്‍ പലതും ജനപ്രിയങ്ങളാണെന്നു സമ്മതിക്കേണ്ടിവരും. എന്നാല്‍, ഇവരുടെ ഓരോ ഇടപെടലുകളും സൂക്ഷ്മമായി പരിശോധിച്ചാല്‍, ഏതൊ ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനങ്ങളാണ് ഇവയെല്ലാമെന്നു മനസ്സിലാകും!
പുരാതനകാലം മുതല്‍ക്കേ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള മുറവിളികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മുഴങ്ങിയിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ അനേകം സമരങ്ങളും നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സമരങ്ങള്‍ നയിച്ചവരില്‍ പലരെയും ജനനായകരായും രാഷ്ട്രീയ നേതാക്കന്മാരായും പിന്നീട് ലോകം ആദരിച്ചു! എന്നാല്‍, ഈ സമരങ്ങളെല്ലാം ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ ജീവിക്കുന്ന പ്രത്യേക സമൂഹത്തിനുവേണ്ടി സംഘടിപ്പിക്കപ്പെട്ട ഒറ്റപ്പെട്ട മുന്നേറ്റങ്ങളായിരുന്നു. മാത്രവുമല്ല, ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്ന മുന്നേറ്റങ്ങളായിരുന്നു ഇവയില്‍ പലതും. ലക്ഷക്കണക്കിന് മനുഷ്യരെ നിഷ്ക്കരുണം വധിച്ചുകൊണ്ട് സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് മുന്നേറ്റമാണ് ഇതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം! സ്വന്തം ആശയങ്ങള്‍ സ്ഥാപിക്കാന്‍ കൂട്ടക്കുരുതികള്‍ നടത്തിയ രണ്ടു പൈശാചിക പ്രസ്ഥാനങ്ങളാണ് 'ഇസ്ലാംമതവും കമ്മ്യൂണിസവും'! ഭൂരിഭാഗം മനുഷ്യര്‍ക്കും സ്വീകാര്യമാകാത്ത ആശയങ്ങള്‍ സ്ഥാപിച്ചെടുക്കണമെങ്കില്‍ ആയുധമെടുക്കേണ്ടത് അനിവാര്യമായി വരും. ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും കാര്യത്തില്‍ ഇത് അന്വര്‍ത്ഥമായി! തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന സമൂഹത്തെ വാളുകൊണ്ട് നിഹനിക്കുക എന്ന ശൈലി ഇന്നും ഇവര്‍ പിന്തുടരുന്നു!
ഇസ്ലാംമതത്തില്‍നിന്നു കമ്മ്യൂണിസത്തിനുള്ള വ്യത്യാസം, പേരിനെങ്കിലും മനുഷ്യാവകാശ സംരക്ഷണം അവകാശപ്പെടാനുണ്ട് എന്നതു മാത്രമാണ്. ചൂഷണത്തിന് ഇരയായി അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിവര്‍ഗ്ഗത്തെ മോചിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമായിരുന്നു കമ്മ്യൂണിസത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍, പലയിടങ്ങളിലും ഈ ആശയം ദുരുപയോഗിക്കപ്പെട്ടു. എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തിയ പോരാട്ടങ്ങളെല്ലാം രക്തപങ്കിലമായിരുന്നു. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടപ്പാക്കിയപ്പോള്‍ ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കപ്പെട്ടു. ഒരു വിഭാഗത്തിന്റെ അവകാശത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ അനേകം ജനതകളുടെ അവകാശങ്ങളെ ഹനിക്കുന്നതായിരുന്നു. അതിനാല്‍ത്തന്നെ, കമ്മ്യൂണിസത്തെ മനുഷ്യസ്നേഹത്തിന്റെ ആശയമായി പരിഗണിക്കാന്‍ കഴിയില്ല! എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്ലാമിക തത്വത്തിന്റെ മറ്റൊരു രൂപമായി മാത്രമേ കമ്മ്യൂണിസത്തെ കാണാന്‍ കഴിയുകയുള്ളു!
ഇസ്ലാമികതയെ കമ്മ്യൂണിസവുമായി ചേര്‍ത്തുവച്ചത് ഇവ ആധിപത്യം സ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗത്തിലെ സമാനതകള്‍ക്കൊണ്ടു മാത്രമാണ്. മറിച്ച്, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ പേര് എവിടെയെങ്കിലും ചേര്‍ത്തുവയ്ക്കണമെങ്കില്‍, അത് മനുഷ്യാവകാശ ധ്വംസനത്തിനായി മത്സരിക്കുന്ന വിഭാഗങ്ങളോടൊപ്പം മാത്രമായിരിക്കും! ആയതിനാല്‍, ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും ഇവിടെ അവതരിപ്പിക്കുന്നത് മനുഷ്യാവകാശ സംരക്ഷകരുടെ വിഭാഗത്തിലല്ല, മനുഷ്യാവകാശ ധ്വംസകരുടെ ഗണത്തില്‍ ചേര്‍ത്താണ്. കമ്മ്യുണിസം എടുത്തണിഞ്ഞിരിക്കുന്ന മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും കപടമുഖം തിരിച്ചറിയാന്‍ കഴിയാത്ത അനേകരുണ്ട്. അതിനാല്‍ത്തന്നെ, ദരിദ്രരും വിദ്യാവിഹീനരുമായ സമൂഹത്തിനിടയില്‍ ഇതിനു വേരോട്ടം ലഭിക്കുന്നു. മറ്റിടങ്ങളിലെല്ലാം പിടിച്ചടക്കലും അടിച്ചമര്‍ത്തലുമാണ് ഇവരുടെ മുഖമുദ്ര!
ഇസ്ലാംമതം സ്ഥാപിക്കാനായി കോടാനുകോടി മനുഷ്യരുടെ രക്തം ഈ ഭൂമുഖത്തു വീണിട്ടുണ്ട്. ഇസ്ലാംമതത്തിന്റെ പേരില്‍ ഇന്നും ഈ പൈശാചികത തുടര്‍ന്നുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റു സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ കൊന്നുതള്ളിയത് അറുപതു ലക്ഷത്തിലേറെ മനുഷ്യരെയാണ്. ഫിഡല്‍ കാസ്ട്രോയും ചെഗുവേരയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ കൊന്നുതള്ളിയ മനുഷ്യജീവനുകളെ കണക്കാക്കിയാല്‍ ഒരുകോടിയിലേറെ വരും. അതായത്, ഇവര്‍ ഈ ഭൂമുഖത്ത് ആറുകോടി ലിറ്റര്‍ രക്തം ചൊരിഞ്ഞിട്ടുണ്ട്. ഇവരാണ് മാനവീകതയുടെയും മനുഷ്യാവകാശത്തിന്റെയും അപ്പസ്തോലന്മാരായി ലോകത്തിനു മുന്നില്‍ സ്വയം പരിചയപ്പെടുത്തുന്നത്! സമാധാനത്തിന്റെ മതം സ്ഥാപിക്കാന്‍ ചൊരിഞ്ഞ രക്തം ഇതിന്റെ എത്രയോ മടങ്ങാണെന്ന് കണക്കുകൂട്ടാന്‍തന്നെ പ്രയാസമാണ്! എന്നാല്‍, ഈ രണ്ട് ആശയങ്ങളുടെയും പൈശാചികതയെ മറച്ചുവയ്ക്കാനാണ് ലോകത്തിനു താത്പര്യം! ഇത് ലോകത്തെ നയിക്കുന്ന ആത്മാവിന്റെ സ്വഭാവമാണ് വ്യക്തമാക്കുന്നത്.
സ്വന്തം ചെയ്തികളെ മറച്ചുവയ്ക്കാനും ന്യായീകരിക്കാനുമായി ഇവര്‍ ഇരുകൂട്ടരും വിരല്‍ചൂണ്ടുന്നത് ക്രിസ്തീയതയുടെ നേരെയാണെന്നത് ഇവരുടെ സാഹോദര്യം വെളിവാക്കുന്നു. ഇസ്ലാമികത സ്ഥാപിക്കാന്‍ ഉന്മൂലനം ചെയ്യപ്പെട്ടത് ക്രൈസ്തവരും യഹൂദരുമാണെന്നു നമുക്കറിയാം. അതുപോലെതന്നെയാണ് കമ്മ്യൂണിസ്റ്റുകളുടെ കാര്യവും. ക്രിസ്ത്യാനികളെയും യഹൂദരെയും മാത്രാണ് കമ്മ്യൂണിസത്തിന്റെ സ്ഥാപനത്തിനായി നിഹനിച്ചത്! ഈ പൈശാചികത മറച്ചുവയ്ക്കാന്‍ ക്രിസ്ത്യാനികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതി അവലംബിക്കുന്നുവെന്നതാണ് ഇവരുടെ മറ്റൊരു സമാനത! ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും ഇരകളായിട്ടുള്ളത് ക്രിസ്ത്യാനികളും യഹൂദരുമാണ്. എന്നാല്‍, ഇവര്‍ ഒരിക്കലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം! ഇവര്‍തമ്മിലുള്ള സാഹോദര്യം വ്യക്തമാക്കുന്ന മറ്റൊരു ദൃഷ്ടാന്തവും ഇതുതന്നെ!
ഇരകളെ വേട്ടക്കാരായി അവതരിപ്പിക്കുന്നതിനായി നുണക്കഥകള്‍ ചമയ്ക്കുന്നതിലും ബഹുകേമരാണ് ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും! സ്റ്റാലിന്‍ നടത്തിയ അരുംകൊലകളെ ഹിറ്റ്‌ലറുടെ തലയില്‍ കെട്ടിവയ്ക്കുന്നതിന് കമ്മ്യൂണിസ്റ്റുകള്‍ രചിച്ച നുണക്കഥകള്‍പ്പോലെ, ഇസ്ലാം രചിച്ച നുണക്കഥകളുടെ സമാഹാരമായ 'കുരിശുയുദ്ധ' കഥകളും ലോകത്തിനു സ്വീകാര്യമായി! കുരിശുയുദ്ധങ്ങളെ സംബന്ധിച്ച് ക്രൈസ്തവരുടെയിടയില്‍പ്പോലും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് ഇസ്ലാമിന്റെ നുണക്കഥകളുടെ വിജയമാണ്! ചെഗുവേര, കാസ്ട്രോ, സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും നുണക്കഥകളുടെ വിജയത്തെ സ്ഥിരീകരിക്കുന്നു. ഇസ്ലാമികതയെന്നത് അടിമുടി പൈശാചികതയാണെങ്കില്‍, കമ്മ്യൂണിസം അതിന്റെ സ്ഥാപനത്തിനുവേണ്ടി പൈശാചിക മാര്‍ഗ്ഗം അവലംബിച്ചു എന്നതാണ് ഇവ തമ്മിലുള്ള മറ്റൊരു നേരിയ വ്യത്യാസം.
ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും സംബന്ധിച്ചുള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ മനുഷ്യാവകാശ സംരക്ഷണ മുന്നേറ്റങ്ങളെ പരിശോധിക്കാം. നീതിനിഷേധിക്കപ്പെട്ട സമൂഹത്തിന് അത് നേടിക്കൊടുക്കാന്‍ പ്രയത്നിച്ച അനേകം വ്യക്തികളെയും അവരുടെ മുന്നേറ്റങ്ങളെയും നമുക്കറിയാം. അബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും നെല്‍സണ്‍ മണ്ടേലയുമൊക്കെ അക്കൂട്ടത്തിപ്പെടും. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കന്‍ സിവില്‍ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കണ്‍. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകന്‍ എന്നനിലയിലാണ് ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ മഹാനീയമാകുന്നത്. മറ്റു സമൂഹത്തിന്റെ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയോ മറ്റു സമൂഹങ്ങളെ പീഡിപ്പിക്കുകയോ ചെയ്യാതെതന്നെ വേറൊരു സമൂഹത്തിനു നീതി നടപ്പാക്കിക്കൊടുക്കുന്നതാണ് യഥാര്‍ത്ഥ മനുഷ്യാവകാശ പ്രവര്‍ത്തനം. ഇക്കാര്യത്തില്‍ അബ്രഹാം ലിങ്കണ്‍ ഈ ലോകത്തിന് ഒരു മാതൃകയാണ്. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കണ്‍ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863-ലെ വിമോചന വിളംബരം അഥവ Emancipation Proclamation. അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്തം പൂര്‍ണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി ഈ വിമോചന വിളംബരം മാറി.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മഹാനെ അറിയാത്തവര്‍ കുറവായിരിക്കും. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി പ്രവര്‍ത്തിച്ച പ്രധാനനേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തു. 1955-1956-ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നല്‍കിയത് കിങ് ആയിരുന്നു. 1955 ഡിസംബര്‍ ഒന്നാം തീയ്യതി കറുത്ത വര്‍ഗ്ഗക്കാരിയായ റോസ പാര്‍ക്സ്, ഒരു വെള്ളക്കാരനു ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാല്‍, 'ജിം ക്രോ' നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് മോണ്ട്ഗോമറിയിലെ എന്‍. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സണ്‍ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിങ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസില്‍ പ്രക്ഷോഭകര്‍ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളില്‍ വെള്ളക്കാര്‍ക്ക് പ്രത്യേക സീറ്റുകള്‍ നിലവിലുണ്ടായിരുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.
1963 ആഗസ്ത് 28ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്നത്. ആ പ്രസംഗത്തിന്റെ ഒരുഭാഗം ഇങ്ങനെയായിരുന്നു: "എനിക്കൊരു സ്വപ്നമുണ്ട്; ഈ രാജ്യം അതിന്റെ യഥാര്‍ത്ഥ അന്തഃസത്തയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മള്‍ ഉയര്‍ത്തിപ്പിടിക്കും. എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കള്‍ക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാന്‍ കഴിയുന്ന ഒരു ദിനം"(മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍). വാഷിംഗ്ടണ്‍ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിര്‍വശത്തുള്ള 'നാഷണല്‍ മാളി'ലായിരുന്നു ഈ പ്രസംഗം. 1968 ഏപ്രില്‍ 4 -ന് ടെന്നസി സംസ്ഥാനത്തെ മെംഫിസ് നഗരത്തിലെ ലൊറേന്‍ മോട്ടലില്‍ ജയിംസ് ഏള്‍ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിങ് മരണമടഞ്ഞു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, അബ്രഹാം ലിങ്കണ്‍ എന്നിവരോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെങ്കിലും, നെല്‍സണ്‍ മണ്ടേലയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തന്നെയാണ്. ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ജീവിതകാലം മുഴുവന്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍, ധാര്‍മ്മിക മൂല്യങ്ങളില്‍ അബ്രഹാം ലിങ്കണോടോ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനോടോ നെല്‍സണ്‍ മണ്ടേലയെ തുലനം ചെയ്യാന്‍ കഴില്ല. പല വിവാഹങ്ങള്‍ കഴിച്ച മണ്ടേലയുടെ അവസാനത്തെ വിവാഹം എണ്‍പതാമത്തെ വയസ്സിലായിരുന്നു. മാത്രവുമല്ല, താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍, അനേകം മനുഷ്യരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ജീവന്‍പോലും അപഹരിക്കുകയും ചെയ്ത വ്യക്തിയാണ് മണ്ടേല! അതുകൊണ്ടുതന്നെ, മണ്ടേലയുടെ പ്രവര്‍ത്തനങ്ങളെ നീതിയുക്തമെന്നു പറയാന്‍ സാധിക്കില്ല.
വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അക്രമവും വര്‍ദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്, അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയുണ്ടായി. ചെഗുവേര അടക്കമുള്ള ഗറില്ലാ യുദ്ധവീരന്മാരുടെ സ്വാധീനമാണ് മണ്ടേലയെ ഹിംസാത്മകമായ ശൈലിയിലേക്കു നയിച്ചത്. എന്നിരുന്നാലും, കമ്മ്യൂണിസ്റ്റുകളുടെ അത്രതന്നെ കിരാതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ മണ്ടേല തയ്യാറായില്ല! സാധാരണക്കാരുടെ ജീവന് അധികം ഹാനിയുണ്ടാകാതിരിക്കാനായി അര്‍ദ്ധരാത്രിയിലും, ആളുകള്‍ കുറവുള്ള സ്ഥലങ്ങളിലുമാണ് മണ്ടേലയുടെ സംഘം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വൈദ്യുത നിലയങ്ങള്‍ തകര്‍ക്കുക, വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കുക, ഗതാഗത സംവിധാനം താറുമാറാക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ തുടര്‍ന്നുപോന്നിരുന്നത്. എന്നാല്‍, വര്‍ണ്ണവിവേചനത്തിനെതിരെയുള്ള ഈ സമരത്തില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നതായി അദ്ദേഹം പില്‍ക്കാലത്ത് സമ്മതിച്ചു. ഇങ്ങനെയൊരു സംഘടന നിലനില്‍ക്കുന്നതായി പുറം ലോകത്തെ അറിയിക്കുന്നതിനുവേണ്ടി 1961 ഡിസംബര്‍ 16നും, ഡിസംബര്‍ 31നും പൊതു സ്ഥലങ്ങളില്‍ ഇവര്‍ ചില ബോംബാക്രമണങ്ങള്‍ നടത്തുകയുണ്ടായി.
മറ്റുള്ളവരുടെ ജീവന്‍ അപഹരിച്ചുകൊണ്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ മനോവ തയ്യാറല്ല. ആക്രമണങ്ങളെ ചെറുക്കുമ്പോള്‍ സംഭവിക്കുന്ന ജീവഹാനികളെ അംഗീകരിച്ചുകൊണ്ടു തന്നെയുള്ള നിലപാടാണിത്. അതായത്, മറ്റൊരു ജീവനെടുക്കുന്നത് പ്രതിരോധത്തിനുവേണ്ടിയാണെങ്കില്‍ മാത്രമേ അത് അംഗീകരിക്കാന്‍ കഴിയുകയുള്ളു. യുദ്ധത്തില്‍ എതിരാളികളെ വധിക്കുന്നതും നിരായുധരായ ജനത്തെ വധിക്കുന്നതും രണ്ടായി കാണണം. യുദ്ധംചെയ്യുന്നത് രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ആയുധധാരികളായ ശത്രുക്കളോടാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വ്യക്തികളെയും സമൂഹത്തെയും ഉന്മൂലനം ചെയ്യുന്നതിനെയും മനോവ എതിര്‍ക്കുന്നില്ല! മറിച്ച്, ഈ സമൂഹത്തോടും ഈ ഭൂമിയിലെ ആവാസവ്യവസ്ഥയോടുതന്നെയുമുള്ള പ്രതിബദ്ധതയായി കാണുന്നു. കാരണം, മറ്റൊരാളുടെ പൗരാവകാശത്തിനുമേല്‍ കടന്നുകയറുന്ന ഒരുവനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമില്ല എന്നതുകൊണ്ടുതന്നെ! അത്തരം മനുഷ്യര്‍മൂലം ഭൂമി ശപിക്കപ്പെട്ടതായിത്തീരുന്നു! നിഷ്കളങ്കരക്തം ചൊരിയുന്നവര്‍ ഭൂമിയെ ശാപംകൊണ്ടു നിറയ്ക്കുന്നുവെന്ന് നമുക്കറിയാം. പ്രകൃതിവിരുദ്ധ പാപങ്ങളില്‍ ഏര്‍പ്പെടുന്നവരും അതുതന്നെയാണു ചെയ്യുന്നത്. മ്ലേച്ഛതയും ക്രൂരതയുംകൊണ്ട് ഭൂമിയെ മലിനമാക്കുന്നവര്‍ക്കും, മറ്റു മനുഷ്യരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു ഭീഷണിയായി നിലകൊള്ളുന്നവര്‍ക്കും ഈ ഭൂമിയുടെമേല്‍ യാതൊരു അവകാശവുമില്ല. ഇത്തരക്കാരെ ഈ ഭൂമുഖത്തുനിന്നു നീക്കിക്കളയേണ്ടത് ഭൂമിയുടെ നിലനില്‍പ്പിനും മനുഷ്യന്റെ സ്വൈരജീവിതത്തിനും അനിവാര്യമാണ്! എന്നാല്‍, തെറ്റുചെയ്യാത്ത ഒരുവന്റെ ജീവനെടുത്തുകൊണ്ട്, മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെ തന്നെയോ അവകാശം സംരക്ഷിക്കുന്നത് നീതിയല്ല! അതായത്, അനേകം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല!
മനുഷ്യന്റെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള സമരങ്ങളുടെ ഗുണദോഷങ്ങള്‍ വിവേചിക്കുന്നതിനുവേണ്ടിയാണ് ഈ മൂന്നു വ്യക്തികളെയും ഇവരുടെ മുന്നേറ്റങ്ങളെയും സ്മരിച്ചത്. ഈ ലോകത്തിന്റെ നിയമങ്ങളിലും മനസ്സാക്ഷിയിലും നിറഞ്ഞുനില്‍ക്കുന്ന അനീതിയെക്കുറിച്ചു ചര്‍ച്ചചെയ്യാനുള്ള ആമുഖമായി ഇതിനെ കണ്ടാല്‍ മതി. ലോകത്തിന്റെ ധാര്‍മ്മികതയില്‍നിന്നുകൊണ്ടു ചിന്തിക്കുന്നവര്‍ക്ക് 'നെല്‍സണ്‍ മണ്ടേല' സമാധാനത്തിന്റെ കാവല്‍ മാലാഖയായിരിക്കാം. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ സമാധാനത്തിനുള്ള 'നോബല്‍' സമ്മാനം നല്‍കി ലോകം ആദരിച്ചത്! ലോകം ചിന്തിക്കുന്ന തരത്തിലുള്ള ധാര്‍മ്മിതയും മണ്ടേലയുടെ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍, ദൈവത്തിന്റെ കോടതിയില്‍ മണ്ടേല ഒരു നീതിനാണെന്നു സമ്മതിക്കാന്‍ മനോവയ്ക്കാവില്ല; എന്തെന്നാല്‍, മണ്ടേലയുടെ കരങ്ങളില്‍ നിഷ്കളങ്കരക്തത്തിന്റെ ഗന്ധമുണ്ട്; അധാര്‍മ്മികതയുടെ ജീവിതസാക്ഷ്യവുമുണ്ട്!
മനുഷ്യാവകാശ സംരക്ഷണത്തിന്റെ പേരില്‍ ലോകത്തു നടന്നിട്ടുള്ള അനേകം സമരങ്ങളില്‍ ചിലതുമാത്രമാണ് നാമിവിടെ പരിശോധിച്ചത്. തങ്ങള്‍ ആയിരിക്കുന്ന കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും, ജീവനുകളെടുത്ത മണ്ടേലയെയും നാം കണ്ടു. മറ്റൊരു സമൂഹത്തിന്റെ അവകാശത്തിനുവേണ്ടി ജീവന്‍ നല്‍കിയ അബ്രഹാം ലിങ്കണെയും നാം പരിചയപ്പെട്ടു! ഇവരില്‍ ഏറ്റവും ശ്രേഷ്ഠനായി മനോവ കാണുന്നത് 'അബ്രഹാം ലിങ്കണ്‍' എന്ന മനുഷ്യസ്നേഹിയുടെ പ്രവര്‍ത്തനത്തെയാണ്. എന്തെന്നാല്‍, മറ്റൊരു സമൂഹത്തിനുവേണ്ടിയാണ് ലിങ്കണ്‍ തന്റെ ജീവന്‍ നല്‍കിയത്. ആരുടേയും ജീവന്‍ അപഹരിക്കാതെ, ആര്‍ക്കും നീതി നിഷേധിക്കാതെ, മറ്റൊരു സമൂഹത്തിനു നീതി നടപ്പാക്കിക്കൊടുക്കാന്‍, തന്റെതന്നെ ജീവന്‍ നല്കുന്നതോളം വലിയ മനുഷ്യസ്നേഹം മറ്റെതാണ്?! 1865 ഏപ്രില്‍ 14 വെള്ളിയാഴ്ച്ച വാഷിങ്ടണ്‍, ഡി.സി.യിലെ ഫോര്‍ഡ്സ് തിയറ്ററില്‍ വെച്ച്, നടനും കോണ്‍ഫെഡറേറ്റ് അനുകൂലിയുമായ ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കണ്‍ മരണമടഞ്ഞത്. അമേരിക്കയുടെ ചരിത്രത്തില്‍, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കണ്‍.
ലോകചരിത്രത്തിലെ ആദ്യത്തെ വിമോചകന്‍!
ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് ഇസ്രായേല്‍ നേടിയ വിമോചനമാണ് ലോകചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വിമോചന മുന്നേറ്റം! ഇരുപതുലക്ഷം ഇസ്രായേല്‍ക്കാരെയും അവരുടെ ആടുമാടുകളെയും കാനാന്‍ദേശത്തേക്കു നയിച്ച മോശയാണ് ലോകംകണ്ട ഏറ്റവും വലിയ വിമോചകന്‍! നാല്പതു സംവത്സരം മരുഭൂമിയിലൂടെ ഇവര്‍ ചെയ്ത യാത്രയാണ് ലോകചരിത്രത്തിലെ ഏറ്റവും കാലദൈര്‍ഘ്യമുള്ള പലായനം! അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു ദൈവജനത്തിനു വിമോചകനായി ദൈവം അഭിഷേകം ചെയ്തത് മോശയെയായിരുന്നു. തന്റെ ജനത്തിന്റെ അടിമത്വത്തെയോര്‍ത്തു വേദനിച്ചവനും ഈ ജനത്തിനുവേണ്ടി പ്രതിയോഗികളെ നേരിട്ടവനുമായിരുന്നു മോശ!
ഫറവോയുടെ കൊട്ടാരത്തില്‍ രാജകീയ പ്രൌഢിയില്‍ ജീവിച്ചപ്പോഴും, തന്റെ ജനത്തിന്റെ യാതനകള്‍ മോശയെ വേദനിപ്പിച്ചു. ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്‌സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു. അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു, തെറ്റുചെയ്തവനോട് അവന്‍ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്? അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്‌ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന്‍ വിചാരിച്ചു. ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്‌ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു"(പുറ: 2; 11-15).
ഈജിപ്തുകാരനെ വധിച്ചത് തന്റെ സഹോദരനെ അവനില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. അതായത്, നിരപരാധിയായ ഒരുവനെയല്ല മോശ വധിച്ചത്; മറിച്ച്, തന്റെ സഹോദരങ്ങളായ ഇസ്രായേലിനെ അടിമകളാക്കി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശത്രുവിനെയാണ്! മറ്റൊരുവന്റെ മനുഷ്യാവകാശത്തെ മാനിക്കുന്നവനും സംരക്ഷിക്കുന്നവനും മാത്രമേ തന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് വാദിക്കാന്‍ അവകാശമുള്ളു. അതിനാല്‍ത്തന്നെ, മോശ നടത്തിയത് നീതിയുക്തമായ പ്രവൃത്തിയാണ്! ഈ നീതിയുക്തമായ തീക്ഷ്ണതയാണ് മോശയില്‍ ദൈവം കണ്ട പ്രധാന യോഗ്യത.
ഇസ്രായേലിനു മോചനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഈജിപ്തിനുമേല്‍ ഒന്‍പതു മഹാമാരികള്‍ മോശയിലൂടെ ദൈവം അയച്ചു. ഈ മഹാമാരികളിലൊന്നും മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്നതായിരുന്നില്ല. ഇതുകൊണ്ടൊന്നും ഫറവോയുടെ മനസ്സു മാറാത്തതുകൊണ്ടാണ് ദൈവമായ യാഹ്‌വെ നേരിട്ട് ഇടപെടാന്‍ തയ്യാറായത്. ഈജിപ്തിലെ ആദ്യജാതരെ വധിച്ചുകൊണ്ട് പത്താമത്തെ മഹാമാരി നടപ്പാക്കിയത് യാഹ്‌വെ നേരിട്ടായിരുന്നു! അതുപോലെതന്നെ, ഈജിപ്തില്‍നിന്നു പുറത്തുകടന്ന ഇസ്രായേലിനെ പിന്തുടര്‍ന്നുവന്ന സൈന്യത്തെ ചെങ്കടലില്‍ മുക്കിക്കൊന്നതും അവിടുന്നുതന്നെ! ഇസ്രായേലിന്റെ മനുഷ്യാവകാശത്തിനുമേല്‍ കടന്നുകയറിയ സമൂഹത്തെയെല്ലാം അവിടുന്ന് സംഹരിച്ചിട്ടുണ്ട്. ഇത് നീതിനിഷേധകര്‍ക്കുള്ള നീതിയുക്തമായ വിധിയാണ്! നാല്പതു സംവത്സരങ്ങള്‍ നീണ്ട പലായനത്തിനിടയില്‍ ഇസ്രായേലിന് അനേകം ശത്രുക്കളെ നേരിടേണ്ടതായി വന്നു. അതിലൊന്നുപോലും കടന്നാക്രമണമായിരുന്നില്ല. തങ്ങളുടെ ദേശത്തേക്ക് കടന്നുപോകാനുള്ള പൗരസ്വാതന്ത്ര്യം നിഷേധിക്കുകയോ തങ്ങള്‍ക്കെതിരേ യുദ്ധത്തിനു തയ്യാറാകുകയും ചെയ്ത രാജ്യങ്ങളെയാണ് ഇവര്‍ പ്രതിരോധിച്ചത്.
ഏദോം എന്ന രാജ്യത്തുകൂടി കടന്നുപോകാനുള്ള അനുവാദത്തിനായി ആ രാജ്യത്തിന്റെ രാജാവിനോടു മോശ യാചിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരമാണ് അതു നാം വായിക്കുന്നത്: "നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കുകയില്ല; നിങ്ങളുടെ രാജ്യാതിര്‍ത്തി കടക്കുന്നതുവരെ ഇടംവലം തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങള്‍ പൊയ്ക്കൊള്ളാം. ഏദോംരാജാവ് എതിര്‍ത്തുപറഞ്ഞു: നിങ്ങള്‍ കടന്നുപോകരുത്; കടന്നാല്‍ വാളുമായി ഞാന്‍ നിങ്ങളെ നേരിടും. ഇസ്രായേല്‍ക്കാര്‍ പറഞ്ഞു: ഞങ്ങള്‍ പെരുവഴിയിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ നിങ്ങളുടെ വെള്ളം കുടിച്ചാല്‍ അതിനു വില തന്നുകൊള്ളാം. കടന്നുപോകാനനുവദിക്കണമെന്നല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നില്ല. അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍ പാടില്ല. ശക്തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു. തന്റെ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത് ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി"(സംഖ്യ: 20; 17-21). ഇതാണ് മോശയുടെ നേതൃത്വത്തില്‍ പലായനം ചെയ്ത ഇസ്രായേലിന്റെ നീതി! അമോര്യരുടെ ദേശത്തുകൂടി കടന്നുപോകാനുള്ള അനുവാദം ആ രാജ്യത്തിന്റെ രാജാവായ സീഹോനോടു ചോദിച്ചതും ഇപ്രകാരംതന്നെയായിരുന്നു. എന്നാല്‍, തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാന്‍ സീഹോന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, ഇസ്രായേലിനെതിരേ രാജ്യത്തിന്റെ പുറത്തുവച്ച് അവന്‍ യുദ്ധംചെയ്തു.
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "എന്നാല്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ സീഹോന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അവന്‍ തന്റെ ജനത്തെയെല്ലാം കൂട്ടി ഇസ്രായേലിനെതിരേ മരുഭൂമിയിലേക്കു പുറപ്പെട്ടു; യാഹാസില്‍വച്ച് ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഇസ്രായേല്‍ അവനെ വാളിനിരയാക്കി. അര്‍നോണ്‍ മുതല്‍ യാബോക്കുവരെ - അമ്മോന്യരുടെ അതിര്‍ത്തിവരെ - വ്യാപിച്ചു കിടക്കുന്ന അവന്റെ ദേശം കൈവശപ്പെടുത്തി; യാസേര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്‍ത്തി. ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു. ഹെഷ്‌ബോണ്‍ ഉള്‍പ്പെടെയുള്ള അമോര്യരുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു"(സംഖ്യ: 21; 23-25). യാത്രചെയ്യാനുള്ള അവകാശം നിഷേധിക്കുകയും, തങ്ങളെ യുദ്ധത്തിലൂടെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത അമോര്യരെ തറപറ്റിച്ചുകൊണ്ട് ആ രാജ്യം അവര്‍ സ്വന്തമാക്കി! ഇതാണ് യുദ്ധനീതി! പുറപ്പാടിന്റെ ചരിത്രത്തിലുടനീളം സംഭവിച്ചത് ഇതുതന്നെയാണ്. തങ്ങളോടു യുദ്ധംചെയ്തവരോടു മാത്രമാണ് ഇസ്രായേല്‍ എതിരിട്ടത്. എന്നാല്‍, ഇസ്രായേലിനെ പാപത്തിനു പ്രേരിപ്പിച്ച വേശ്യകളെ വധിക്കാന്‍ മോശ കല്പന നല്‍കി! ഇത് ദൈവത്തിന്റെ കോപം ഇസ്രായേലിനുമേല്‍ വര്‍ഷിച്ചുവെന്ന് മനസ്സിലാകിയതുകൊണ്ടാണ്! ഇസ്രായേലിനെ വേശ്യാവൃത്തിയിലേക്കും അതുവഴി അന്യദേവാരാധനയിലേക്കും നയിച്ചത് മിദിയാനിലെ സ്ത്രീകളായിരുന്നു! ദൈവജനത്തെ വിഗ്രഹങ്ങളിലേക്കും പാപത്തിലേക്കും നയിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ വധിക്കപ്പെടണം. മറ്റുള്ളവരെ നാശത്തിലേക്കു നയിക്കുന്നവര്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ല!
ലോകം കണ്ടതില്‍വച്ച് ഏറ്റവും നീതിമാനായ മനുഷ്യാവകാശ പ്രവര്‍ത്തകനും ഏറ്റവും വലിയ ജനനേതാവും മോശയാണ്! ഏറ്റവുമധികം ജനങ്ങള്‍ പിന്തുടരുന്നത് ഈ നേതാവിന്റെ നിയമങ്ങളാണെന്നതും വിസ്മരിക്കരുത്. ലോകത്തെ പരിഷ്കൃത രാജ്യങ്ങളുടെയെല്ലാം നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടത് മോശയുടെ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍, നീതിയുക്തമായ ഈ നിയമങ്ങളെ ഉന്മൂലനം ചെയ്ത്, അവയ്ക്കുപകരം തന്റെ നിയമങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യതയാണെന്നു സാത്താന്‍ മനസ്സിലാക്കി! അതിനായി അവന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ഈ പ്രസ്ഥാനത്തിലൂടെ തന്റെ നിയമങ്ങള്‍ അവന്‍ പടിപടിയായി ലോകരാഷ്ട്രങ്ങളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. എല്ലാ നിയമങ്ങളും തനിക്കു യോജിച്ചവിധം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ നിയമങ്ങളും പരിഷ്കരിക്കപ്പെട്ടു! ഇന്നത്തെ ലോകം സ്വീകരിച്ചിരിക്കുന്നത് സാത്താന്റെ നിയമങ്ങളാണ്. ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്നവിധം കൗശലപൂര്‍വ്വമാണ് ഓരോ നിയമങ്ങളും അവന്‍ അവതരിപ്പിച്ചിരിക്കുന്നത്. മറഞ്ഞിരിക്കുന്ന കെണികള്‍ തിരിച്ചറിയാനുള്ള വിവേകമില്ലാത്തവര്‍ക്ക് ഈ നിയമങ്ങള്‍ പ്രിയങ്കരമാകുന്നു! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ക്കും ഈ നിയമം പ്രിയങ്കരമായിത്തീര്‍ന്നു! പരിശുദ്ധാത്മാവില്ലാത്തവരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളുമായ ഇവരിലൂടെ സഭയുടെ നിയമങ്ങള്‍പ്പോലും പരിഷ്ക്കരിക്കപ്പെട്ടു!
ഇരകളും വേട്ടക്കാരും!
മനുഷ്യാവകാശത്തിന് അര്‍ഹതയുള്ളത് ഇരകള്‍ക്കോ വേട്ടക്കാര്‍ക്കോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്! അടിച്ചമര്‍ത്തപ്പെടുന്ന ദുര്‍ബ്ബലര്‍ക്കുവേണ്ടി എന്ന വ്യാജേനയാണ് എല്ലാ മനുഷ്യാവകാശ നിയമങ്ങളും നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍, ദുര്‍ബ്ബലരെ വേട്ടയാടുന്ന വേട്ടക്കാരാണ് ഇന്നത്തെ മനുഷ്യാവകാശ നിയമങ്ങളുടെ ഗുണഭോക്താക്കള്‍! ഇത് നിയമങ്ങളില്‍ പഴുതുകളിട്ടുകൊണ്ടു നടത്തിയ പൈശാചിക കൗശലത്തിന്റെ പരിണിതഫലമാണ്! സമൂഹത്തിനു മുഴുവന്‍ ഭീഷണിയായ കൊടുംഭീകരന് സംരക്ഷണം നല്‍കാന്‍ കൗശലപൂര്‍വ്വം സാത്താന്‍ സൃഷ്ടിച്ച പഴുതുകള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ലോകത്തിന്റെ ആന്തരിക നേത്രങ്ങള്‍ക്കു തിമിരം ബാധിച്ചിരിക്കുന്നു! വേട്ടക്കാര്‍ക്കു സ്വൈരവിഹാരം നടത്താന്‍ അവകാശം നല്‍കുന്ന നിയമങ്ങള്‍ക്കു സ്വീകാര്യതയുണ്ടായത് ഈ തിമിരംമൂലമാണ്! ഐക്യരാഷ്ട്രസഭ പടച്ചുവിടുന്ന ഓരോ അന്താരാഷ്‌ട്ര നിയമങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികത തിരിച്ചറിയാന്‍ സാധിക്കും.
മനുഷ്യസ്നേഹം, മനുഷ്യാവകാശം, തുല്യത എന്നൊക്കെയുള്ള തേന്‍പുരട്ടിയ വാക്കുകള്‍ക്കു പിന്നില്‍ മാരകശക്തിയുള്ള 'കാളകൂടവിഷം' ആരും കാണുന്നില്ല! ബാലാവകാശത്തിന്റെ പേരില്‍ മക്കളുടെമേല്‍ മാതാപിതാക്കള്‍ക്കുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുകയും, ശിക്ഷണം വിലക്കിക്കൊണ്ട് ദുര്‍മ്മാര്‍ഗ്ഗികളെ വാര്‍ത്തെടുക്കുകയും ചെയ്യുന്നത് ദുരന്തങ്ങളില്‍ ഒന്നുമാത്രമാണ്. വേശ്യാവൃത്തിയ്ക്കും പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്കും അവസരം സൃഷ്ടിക്കുന്നതും മനുഷ്യാവകാശത്തിന്റെ പേരില്‍ത്തന്നെ! മനുഷ്യാവകാശത്തിന്റെ മറവില്‍ത്തന്നെയാണ് ഭ്രൂണഹത്യയ്ക്ക് അവസരമൊരുക്കുന്നതും. കോടാനുകോടി ഗര്‍ഭസ്ഥശിശുക്കളുടെ മനുഷ്യാവകാശം ഹനിക്കപ്പെടുന്നത് തിരിച്ചറിയാന്‍ കഴിയാത്തവിധം നിയമങ്ങള്‍ക്കു പുറമേ പുരട്ടിയിരിക്കുന്ന തേനിന്റെ മാധുര്യം ലോകം ആസ്വദിക്കുകയാണ്! സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം നല്‍കുന്നതോടൊപ്പം, ഇങ്ങനെ പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്ന പൈശാചിക ഇണകള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സാഹചര്യം ഇന്ന് പല രാജ്യങ്ങളിലുമുണ്ട്. അനാഥരായ കുഞ്ഞുങ്ങളോടു ചെയ്യുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനമാണിതെന്നു തിരിച്ചറിയാന്‍ ലോകത്തിനു കഴിയാത്തതും ആന്തരീക നേത്രങ്ങള്‍ക്ക് തിമിരശസ്ത്രക്രിയ നടത്താത്തതുകൊണ്ടാണ്! മറ്റു നിയമങ്ങളിലെ പൈശാചികത ചര്‍ച്ചചെയ്യാന്‍ ശ്രമിക്കാതെ, മനുഷ്യാവകാശ നിയമങ്ങളിലെ പൈശാചികത ചര്‍ച്ചചെയ്യുന്നതിലേക്കു നമ്മുടെ ശ്രദ്ധ കേന്ദ്രികരിക്കാം. എന്തെന്നാല്‍, ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത് സാത്താന്റെ മനുഷ്യാവകാശ ജല്പനങ്ങളാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ നടന്ന ഒരു പൈശാചിക കൃത്യമായിരുന്നു 'പുത്തൂര്‍ ഷീല വധം'! 2010 മാര്‍ച്ച് 23-നാണ് പുത്തൂരിലെ സായൂജ്യം വീട്ടില്‍ ഷീല കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ഷീലയെ കൊലപ്പെടുത്തുകയും അമ്മ കാര്‍ത്ത്യായനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പാലക്കാട്ടെ പ്രമുഖ വ്യവസായി പുത്തൂര്‍ സായൂജ്യത്തില്‍ വി. ജയകൃഷ്ണന്റെ ഭാര്യയാണ് ഷീല. സമ്പത്ത്, കനകരാജ്, മണികണ്ഠന്‍ എന്നിവരാണ് യഥാക്രമം ഈ കുറ്റകൃത്യത്തിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍! കനകരാജിനെയും മണികണ്ഠനെയും കൂടാതെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. മോഷണത്തിനുവേണ്ടി ഷീലയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയെന്നാണു പോലീസ് കേസ്. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷി പാലക്കാട് നോര്‍ത്ത് സിഐ വിപിന്‍ദാസ് കൂറുമാറി. കേസിലെ 86 സാക്ഷികളില്‍ 48 പേരെ വാദിഭാഗം വിസ്തരിച്ചിരുന്നു. മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, മോഷണം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
പിന്നീട് രണ്ടാം പ്രതി കനകരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍ മൂന്നാം പ്രതി മണികണ്ഠനെ വെറുതെ വിട്ടു. ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളെ വെറുതെ വിട്ടത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഷീല എന്ന സ്ത്രീയെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും വൃദ്ധയായ മാതാവിനെ തയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്ത വ്യക്തികള്‍, ഏതെങ്കിലും വിധത്തിലുള്ള മനുഷ്യാവകാശം അര്‍ഹിക്കുന്നവരാണോ? എന്നാല്‍, ഷീല എന്ന സ്ത്രീയുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച 'സമ്പത്ത്' എന്ന കൊടുംകുറ്റവാളിക്കുവേണ്ടിയുള്ള മനുഷ്യാവകാശ ജല്പനങ്ങളാണ് പിന്നീടു കേരളത്തില്‍ മുഴങ്ങിക്കേട്ടത്! ചാനലുകളുടെ അന്തിച്ചര്‍ച്ചകള്‍ സമ്പത്തിന്റെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടതിനെക്കുറിച്ചായിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടയില്‍ പ്രതി മരണപ്പെട്ടു എന്നത് ശരിയായിരിക്കാം. എന്നാല്‍, കൊടുംകുറ്റവാളികളെ ഉമ്മവച്ചു മാത്രമേ ചോദ്യംചെയ്യാവൂ എന്ന നിയമം ഉണ്ടാക്കിയത് ആരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ്? പൊലിസ് സേനയുടെ മനോവീര്യം കെടുത്തുന്നതാണ് ഇത്തരം നിയമങ്ങള്‍!
നിരപരാധികളെ ഉരുട്ടിക്കൊല്ലുന്നത് തെറ്റുതന്നെ! ഇത്തരം സാഹചര്യങ്ങളില്‍ തെറ്റുകാര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, കൊടുംഭീകരര്‍ക്കുവേണ്ടി മനുഷ്യാവകാശ ജല്പനങ്ങള്‍ നടത്തുന്ന കപട മനുഷ്യസ്നേഹികളെ തിരിച്ചറിഞ്ഞേ മതിയാകൂ. അനേകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും അനേകരുടെ ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന നക്സലൈറ്റുകളെ വെടിവച്ചു കൊല്ലുമ്പോള്‍ മനുഷ്യാവകാശ ജല്പനങ്ങള്‍ നടത്തുന്നവര്‍ക്ക് ആരോടാണ് പ്രതിബദ്ധത? നൂറുകണക്കിന് മനുഷ്യരെ കൊന്നുതള്ളിയ കൊടും ഭീകരനെ തൂക്കുകയറില്‍നിന്നു രക്ഷിക്കാനും ചില സാമൂഹ്യവിരുദ്ധര്‍ മനുഷ്യസ്നേഹികളുടെ മുഖംമൂടിയണിഞ്ഞു രംഗത്തിറങ്ങി! ഈ നരാധമന്മാര്‍മൂലം അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളോടില്ലാത്ത മനുഷ്യസ്നേഹം, കിരാതരായ പൈശാചിക സന്തതികളോടു പ്രകടിപ്പിക്കുന്ന ഏതൊരുവനെയും സൂക്ഷിക്കണം. മനുഷ്യരൂപം ധരിച്ച് ഭൂമിയില്‍ വിലസുന്ന സാത്താന്മാര്‍ തന്നെയാണിവര്‍!
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആര്‍ക്കുവേണ്ടി?
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണലിനെ മനസ്സിലാക്കേണ്ടത് ഇവിടെയാണ്! ഇവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍, അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പിന്നിലെ പൈശാചികത മനസ്സിലാകും. 1961-ല്‍ പീറ്റര്‍ ബെനന്‍സണ്‍ എന്ന ബ്രിട്ടീഷ് അഭിഭാഷകനാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥാപിച്ചത്. അഖിലലോക മനുഷ്യാവകാശ വിളംബരത്തിലും മറ്റ് അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സര്‍ക്കാരേതര സംഘടനയാണ് എ. ഐ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍.
സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം (prisoners of conscience), രാഷ്ട്രീയത്തടവുകാര്‍ക്കു നീതിപൂര്‍വ്വവും കാലതാമസമില്ലാതെയും വിചാരണ ഉറപ്പാക്കല്‍, വധശിക്ഷയും ലോക്കപ്പു മര്‍ദ്ദനങ്ങളും മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും അപ്രത്യക്ഷമാകലുകളും അവസാനിപ്പിക്കല്‍, സര്‍ക്കാരുകള്‍ മൂലവും എതിരാളികള്‍ മൂലവും അനുഭവിക്കുന്ന എല്ലാവിധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയാഭയം തേടുന്നവരെ തുണയ്ക്കുക, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പൊരുതുന്ന ഐക്യരാഷ്ട്രസംഘടന പോലെയുള്ള മറ്റു സംഘടനകളുമായി സഹകരിക്കുക തുടങ്ങിയവയാണ് ആംനസ്റ്റി ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതെല്ലാം യഥേഷ്ടം നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ ഇടപെടാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന പ്രസ്ഥാനത്തിന് എന്തുകൊണ്ടു സാധിക്കുന്നില്ല? ക്രിസ്ത്യാനികളുടെമേല്‍ കുതിരകയറാനും ദൈവീകനിയമങ്ങളെ മാറ്റിമറിക്കാനുമല്ലാതെ, യഥാര്‍ത്ഥ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇവര്‍ ഇടപെട്ടതായി ആര്‍ക്കുമറിയില്ല! സിറിയയിലും ഈജിപ്തിലും ഇറാക്കിലും നൈജീരിയയിലും നടക്കുന്ന ക്രൈസ്തവ വേട്ട ഇവര്‍ കണ്ടതായി ഭാവിക്കുന്നില്ല. സ്വന്തം പിതാവിനാല്‍ വധിക്കപ്പെട്ട അയ്‌ലന്‍ കുര്‍ദ്ദിയുടെ ശവമഞ്ചവുമായി ചുറ്റിനടന്നു വിലപിച്ച ഇവരുടെ കണ്ണില്‍ ക്രിസ്ത്യാനികളുടെ കുരുന്നുമക്കള്‍ പെട്ടില്ല! ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന നരനായട്ടുകള്‍ക്കുനേരേ കണ്ണടയ്ക്കുന്ന ഇവരുടെ മനുഷ്യാവകാശ സങ്കല്പങ്ങള്‍ പിശാചിനുവേണ്ടിയുള്ളതാണ്!
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്‌ഷ്യം മാത്രമേയുള്ളു. ക്രൈസ്തവസമൂഹത്തെ ഉന്മൂലനം ചെയ്ത്, പകരം ഇസ്ലാമികത ലോകം മുഴുവനിലും വ്യാപകമാക്കുക എന്നതാണ് ആ ലക്‌ഷ്യം! ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥാപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇപ്രകാരമൊരു കഥയുണ്ട്: ഒരിക്കല്‍ പത്രവായനയ്ക്കിടയില്‍ കണ്ണില്‍പെട്ട വാര്‍ത്ത വായിച്ച് ബെനന്‍സണ്‍ ഞെട്ടുകയും അത്യധികം രോഷാകുലനാകുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ആശംസകള്‍ നേര്‍ന്ന രണ്ടു പോര്‍ച്ചുഗീസ് വിദ്യാര്‍ത്ഥികളെ, ആ ഒരു കുറ്റത്തിന്റെ പേരില്‍ ഏഴുകൊല്ലം തടവിനു വിധിച്ച വാര്‍ത്തയായിരുന്നു അത്! ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട പീറ്റര്‍ ബെനന്‍സണ്‍ രൂപികരിച്ച പ്രസ്ഥാനമാണ് ഇസ്ലാമിനുവേണ്ടി വിലാപഗാനവുമായി ആഗോളതലത്തില്‍ ഓടിനടക്കുന്നത്! ക്രിസ്ത്യാനി എന്നനിലയില്‍ പീഡനം അനുഭവിക്കുന്ന ആര്‍ക്കെങ്കിലുംവേണ്ടി ഈ സംഘടന ഇന്നുവരെ ശബ്ദമുയര്‍ത്തിയിട്ടില്ല! ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വത്തിക്കാന്‍ രാജാവിനു മുണ്ടിനീര് ബാധിക്കുന്നതുപോലെയാണ് ആംനസ്റ്റിയുടെ കാര്യവും! അതുപോലെതന്നെ, ഇസ്ലാമിന്റെ കാലില്‍ മുള്ളുകൊണ്ടാല്‍ പ്രാഞ്ചിയെപ്പോലെ ഇവരും നെഞ്ചത്തടിച്ചു വിലപിക്കും!
ഐക്യരാഷ്ട്രസഭയുടെ ഇരട്ടനീതി!
മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 -ല്‍ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്തു വച്ച് ജോണ്‍ രണ്ടാമന്‍ ചക്രവര്‍ത്തി ഒപ്പുവച്ച മാഗ്നാ കാര്‍ട്ട ആണ്. പാരീസില്‍ 1948 ഡിസംബര്‍ 10 -ന് ഐക്യരാഷ്ട്ര സഭ നടത്തിയ സര്‍വ്വജനനീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടര്‍ന്നാണ് 1950 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാഖയാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ മാനദണ്ഡമാക്കിയാണ്. പതിനൊന്നു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനത്തെയാണ് ഈ പ്രസ്ഥാനങ്ങള്‍ എതിരിടുന്നത്. പതിനൊന്നു വിധത്തിലുള്ള മനുഷ്യാവകാശ ധ്വസനങ്ങളും അരങ്ങേറുന്നത് ഇസ്ലാമിക രാജ്യങ്ങളിലും മറ്റിതര വിജാതിയ മതക്കാരുടെയിടയിലുമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, ഈ വിഭാഗങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ഒരുവാക്ക് ഉരിയാടുകയോ ചെയ്തിട്ടുള്ളതായി ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല.
ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡമനുസരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ മേക്കിട്ടുകയറുന്നത് ക്രിസ്ത്യാനികളുടെമേലും ക്രിസ്തീയതയുടെമേലും മാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, ക്രിസ്ത്യാനികളെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാന്‍ ആരംഭിച്ച അനേകം പ്രസ്ഥാനങ്ങളെപ്പോലെതന്നെയാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സാന്നിദ്ധ്യം ശക്തമായിട്ടുള്ള ഒരു രാജ്യമാണ് നൈജീരിയ. ക്രിസ്ത്യാനികളെ കൂട്ടത്തോടെ ചുട്ടുകൊന്നുകൊണ്ടിരിക്കുന്ന ഈ രാജ്യത്ത് ആംനസ്റ്റി എന്തു മനുഷ്യാവകാശ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അവര്‍തന്നെ പറയട്ടെ! യൂറോപ്പിലേക്ക് ഇസ്ലാമിനെ കയറ്റിവിടാന്‍ അരയുംതലയും മുറുക്കി രംഗത്തുണ്ടായിരുന്ന അനേകം മനുഷ്യാവകാശ സംഘടനകളുണ്ടായിരുന്നു. എന്നാല്‍, യൂറോപ്പില്‍ കടന്നുകൂടിയ ഈ പൈശാചിക സന്തതികള്‍ നടത്തുന്ന നരനായാട്ടിനെതിരേ ഇവരെയാരെയും കണ്ടില്ല. യൂറോപ്പിലെ ആബാലവൃദ്ധം ജനങ്ങളെ മനുഷ്യരായി ഇവര്‍ പരിഗണിക്കുന്നില്ല എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? നൈജീരിയയിലും സിറിയയിലും മറ്റിതര ഇസ്ലാമികരാജ്യങ്ങളിലും വധിക്കപ്പെടുന്ന ക്രിസ്ത്യാനികളെ ഇവര്‍ മനുഷ്യരായി പരിഗണിക്കുന്നില്ലേ? അതായത്, ഐക്യരാഷ്ട്രസഭയുടെ കീഴിലോ മറ്റേതെങ്കിലും മുന്നേറ്റത്തിന്റെ കീഴിലോ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ ദൃഷ്ടിയില്‍ ക്രിസ്ത്യാനികള്‍ മനുഷ്യരല്ല! മനുഷ്യന്റേതായ അവകാശങ്ങള്‍ക്കൊന്നും ക്രിസ്ത്യാനികള്‍ക്ക് അര്‍ഹതയുമില്ല! എന്നാല്‍, ഇവറ്റകളുടെ സംഘടനകള്‍ നിലനില്‍ക്കുന്നത് ക്രിസ്ത്യാനികള്‍ നല്‍കുന്ന സംഭാവനയുടെ ബലത്തിലാണ്!
ഐക്യരാഷ്ട്രസഭയുടെയും മറ്റിതര സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന അപകടകരമായ ഒരു വസ്തുതയുണ്ട്. എന്തെന്നാല്‍, ഇവരെല്ലാം കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത് കുറ്റവാളികളുടെ മനുഷ്യാവകാശം സംബന്ധിച്ചാണ്. കൊടും ക്രിമിനലുകളുടെ സുഖകരമായ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ജയില്‍ മോചനത്തിനും മുന്തിയ പരിഗണന നല്‍കുന്നതിലൂടെ ഇവരുടെ മനുഷ്യസ്നേഹത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികത ദര്‍ശിക്കാന്‍ കഴിയും! ഈ കുറ്റവാളികള്‍ മൂലം സമൂഹം അനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവഗണിച്ചുകൊണ്ടാണ് കുറ്റവാളികള്‍ക്കുവേണ്ടി ഇവര്‍ നിലകൊള്ളുന്നത്. അതുപോലെതന്നെ, നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്ന സംഭവങ്ങളില്‍ ഇവര്‍ മൗനം അവലംബിക്കുന്നു! അതായത്, ഇരകളെ അവഗണിച്ചുകൊണ്ട്, വേട്ടക്കാര്‍ക്ക് അവര്‍ അര്‍ഹിക്കാത്ത അവകാശം സ്ഥാപിച്ചുകൊടുക്കാനുള്ള തീവ്രയജ്ഞത്തിലാണ് മനുഷ്യാവകാശ സംഘടനകള്‍! മനുഷ്യാവകാശ പ്രവര്‍ത്തകരുടെ 'കുര' ഉയരുമ്പോള്‍, അത് എവിടേക്ക് നോക്കിയുള്ള കുരയാണെന്നു മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായിരിക്കണം!
പശ്ചിമേഷ്യയിലെ മുഴുവന്‍ ക്രിസ്ത്യാനികളെയും ഇസ്ലാം വാളിനിരയാക്കിയപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണലോ ഐക്യരാഷ്ട്രസഭയോ കുരച്ചില്ല! എന്നാല്‍, ഇസ്ലാം പരസ്പരം കൊല്ലാന്‍ തുടങ്ങിയപ്പോള്‍ ഈ പൈശാചിക സംഘടനകള്‍ ഉണര്‍ന്നു! മുസ്ലിങ്ങളുടെയിടയില്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയെന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരായി നടിക്കുന്നവരുടെ ലക്ഷ്യങ്ങളിലൊന്നാണ്. ക്രിസ്ത്യാനികളുടെയിടയിലേക്ക് ഇസ്ലാമിനെ കടത്തിവിടണമെങ്കില്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതായത്, ക്രൈസ്തവര്‍ക്കെതിരേ മനുഷ്യാവകാശ ധ്വംസനം നടത്തുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്കും ആംനസ്റ്റി ഇന്റര്‍നാഷണലിനുമുളള പങ്ക് വളരെ വലുതാണ്! അല്പംപോലും അതിശയോക്തി കലര്‍ത്താതെയാണ് മനോവ ഈ വിഷയം ഇവിടെ അവതരിപ്പിച്ചത്. സൂക്ഷ്മനിരീക്ഷണം നടത്തുന്ന ഏതൊരു വ്യക്തിക്കും ഇതെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമല്ല മനുഷ്യാവകാശ സംഘടനകള്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇസ്രായേലിന്റെമേല്‍ പടക്കമെറിയുന്ന ഹമാസ് ഭീകരന്മാരെയും ഇവര്‍ കാണാറില്ല. സ്ത്രീകളെയും കുട്ടികളെയും കവചമാക്കിക്കൊണ്ട് ഹമാസ് എന്ന ഭീകരസംഘടന ഇസ്രായേലിനോടു യുദ്ധംചെയ്യുന്നത് നാം കാണുന്നതാണ്. ഇസ്രായേല്‍ നടത്തുന്ന പ്രതിരോധങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേല്‍ക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാകാത്തത് മനുഷ്യാവകാശ പ്രവര്‍ത്തകരെന്നു പറയപ്പെടുന്ന കപടനാട്യക്കാര്‍ക്കു മാത്രമാണ്!
പലസ്തീനിലെ കയ്യേറ്റക്കാരായ അറബികളുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേല്‍ക്കാന്‍ വിട്ടുകൊടുക്കുന്നവരെയാണ് മനുഷ്യാവകാശ ജല്പകര്‍ നിയന്ത്രിക്കേണ്ടത്! സ്വന്തമല്ലാത്ത ദേശത്തിനുമേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അറബികള്‍ക്കുവേണ്ടി നിലകൊള്ളുന്നവരുടെ കാപട്യം തിരിച്ചറിയാന്‍ നമുക്കു കഴിയണം. മോശയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ സമരങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇസ്രായേല്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ, ഇസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമായ ക്രൈസ്തവരും സമരമുഖത്തുതന്നെയാണ്!
ഇസ്രായേല്യര്‍ക്ക് മനുഷ്യാവകാശമില്ലേ?
ഈജിപ്തിലെ ഇഷ്ടികക്കളത്തില്‍ അടിമകളായി പീഡിപ്പിക്കപ്പെട്ട ഇസ്രായേലിനു വിമോചകനായി ദൈവം തിരഞ്ഞെടുത്തത് മോശയെയാണെന്നു നാം കണ്ടു. ലോകചരിത്രത്തില്‍ ഇന്നോളം ഉയര്‍ന്നുവന്നിട്ടുള്ള വിമോചകരില്‍ മോശോയോടു തുലനംചെയ്യാന്‍ യോഗ്യരായ മറ്റൊരു വിമോചകനെയും നമുക്കു കണ്ടെത്താന്‍ കഴിയില്ല. ഈജിപ്തില്‍നിന്നു പുറത്തുകടന്ന ഇസ്രായേലിനെ മോശ നയിച്ചത് അവരുടെ പിതാക്കന്മാരുടെ ദേശത്തേക്കുതന്നെയായിരുന്നു. അതായത്, മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ നടത്തിയത് ഒരു മടങ്ങിപ്പോക്കായിരുന്നു! ക്രിസ്തുവിന് 1250 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈജിപ്തില്‍നിന്ന്‍ ഇസ്രായേല്‍ജനം പുറത്തുകടന്നത്. നാല്പതുവര്‍ഷം നീണ്ട യാത്രയ്ക്കൊടുവില്‍ ഇസ്രായേല്‍ജനം തങ്ങളുടെ പിതാക്കന്മാരുടെ നാട്ടില്‍ തിരിച്ചെത്തി. ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ആര്‍ക്കുംതന്നെ കാനാന്‍ദേശത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. അവരുടെ മക്കള്‍ക്കു മാത്രമെ വാഗ്ദത്തദേശത്ത് പ്രവേശിക്കാന്‍ കഴിഞ്ഞുള്ളു.
മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം കാനാന്‍ദേശത്തേക്കുള്ള യാത്ര ആരംഭിച്ചുവെങ്കില്‍, കാനാനില്‍ അവര്‍ പ്രവേശിച്ചത് യോശ്വായുടെ നേതൃത്വത്തിലായിരുന്നു. ഇതിനു സമാനമെന്നു പറയാന്‍ കഴിയില്ലെങ്കിലും, മറ്റൊരു തിരിച്ചുവരവ് ഇസ്രായേലിന്റെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടത് ക്രിസ്തുവിനുശേഷം 1800 കളില്‍ ആയിരുന്നു. മോശയുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ നടത്തിയ പലായനംപോലെയായിരുന്നില്ല ഇത്. 1800 കളില്‍ ആരംഭിച്ച്, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണം പൂര്‍ത്തിയാകുന്നത് യേഹ്ശുവായുടെ പുനരാഗമനത്തോടെയായിരിക്കും. ആയിരം യഹൂദര്‍പോലും ഇല്ലാതിരുന്ന സ്വന്തം ദേശത്തേക്ക് ഇസ്രായേല്‍ തിരിച്ചുപോക്ക് ആരംഭിച്ചു. റഷ്യയില്‍ കടുത്ത യഹൂദപീഡനം നടന്നപ്പോള്‍ 1882-ല്‍ 'ലവേഴ്സ് ഓഫ് സിയോണ്‍' എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് ഇസ്രായേലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കി. 1897-ല്‍ 'സിയോണിസ്റ്റ് മൂവ്മെന്റ്' സംഘടനയ്ക്ക് രൂപംനല്‍കുകയും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന യഹൂദര്‍ക്ക് ഈ സംഘടന സഹായം ചെയ്യുകയുമുണ്ടായി.
'ലവേഴ്സ് ഓഫ് സിയോണ്‍', 'സിയോണിസ്റ്റ് മൂവ്മെന്റ്' എന്നീ സംഘടനകള്‍, തിരിച്ചുപോകുന്ന യഹൂദര്‍ക്ക് അറബികളുടെ കൈയ്യില്‍നിന്ന് ഭൂമി വാങ്ങാന്‍ 20 മില്യന്‍ ഡോളര്‍ നല്‍കി. തരിശായിക്കിടന്ന ഭൂമിക്ക് വലിയ വില ലഭിച്ചപ്പോള്‍ അറബികള്‍ കൂട്ടത്തോടെ ഭൂമി വില്‍ക്കാന്‍ തയ്യാറാവുകയും യഹൂദരുടെ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു! സ്വന്തം ഭൂമിയില്‍നിന്ന്‍ വെറുംകൈയ്യോടെ ആട്ടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ പിറന്നമണ്ണ് വിലകൊടുത്തു വാങ്ങേണ്ടിവന്നു! ഉപ്പുനിലങ്ങളിലെ ഉപ്പുവെള്ളം ഊറ്റിക്കളയുകയും മരുഭൂമിയില്‍ വെള്ളമൊഴിക്കുകയും ചെയ്ത് യഹൂദര്‍ അവിടെ കൃഷിയാരംഭിച്ചു. മരുഭൂമിയും ചതുപ്പുനിലങ്ങളും ഇവര്‍ വാങ്ങിക്കൂട്ടി. 130 വര്‍ഷംമുമ്പ് 20 മില്യന്‍ അമേരിക്കന്‍ ഡോളറിന് എന്തു മൂല്യമുണ്ടായിരുന്നെന്ന് ചിന്തിച്ചാല്‍, അവര്‍ നല്‍കിയത് 'പൊന്നുവില' ആണെന്നു മനസ്സിലാകും! 850 ലക്ഷം മരങ്ങളാണ് അക്കാലത്ത് യഹൂദര്‍ അവിടെ വച്ചുപിടിപ്പിച്ചത്. 1948 മെയ് 14 ന്, പതിമൂന്നിനെതിരേ മുപ്പത്തിമൂന്ന് വോട്ടുകളോടെ ഇസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സാകുന്നതുവരെ, ഈ ഭൂമുഖത്ത് സ്വന്തമായി രാജ്യമില്ലാത്ത ഒരേയൊരു സമൂഹം യഹൂദര്‍ മാത്രമായിരുന്നു. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു!
എ. ഡി. എഴുപതുകളില്‍ പടിയിറക്കപ്പെട്ടതിനുശേഷം യഹൂദര്‍ സ്വന്തം ദേശത്തേക്ക് മടങ്ങിവരവ് ആരംഭിച്ചത് 1800 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. അതുവരെ അവിടെ മറ്റുജനതകള്‍ പാര്‍ത്തിരുന്നു. 400 വര്‍ഷത്തോളം തുര്‍ക്കികള്‍ അതു കൈവശപ്പെടുത്തി. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അലസന്മാരും പ്രാകൃതരുമായ അറബികളെ അവിടെ അലയാന്‍ വിട്ടത് ഈ കാലഘട്ടത്തിലാണ്. ഇന്ന് പലസ്തീനില്‍ താമസിക്കുന്നവരുടെ പിതാക്കന്മാരെ അവിടെ പ്രതിഷ്ഠിച്ചതും സംരക്ഷിച്ചതും തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സമൂഹമായിരുന്നു. ഇന്ന് ഇവറ്റകളെ പോറ്റിവളര്‍ത്തുന്നത് ഇസ്ലാമികലോകവും ഐക്യരാഷ്ട്രസഭയും ചേര്‍ന്നാണ്. അതിനാലാണ് പലസ്തീനികള്‍ക്ക് ജലദോഷം വരുമ്പോള്‍ ആഗോള ഇസ്ലാമിന്റെയും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കോമരങ്ങളുടെയും മൂക്കില്‍നിന്ന് ഒലിച്ചിറങ്ങുന്നത്!
രണ്ടാം ലോകമഹായുദ്ധത്തില്‍ യഹൂദര്‍ക്ക് നല്‍കാന്‍ ബ്രിട്ടീഷുകാര്‍ തുര്‍ക്കികളില്‍നിന്നു മോചിപ്പിച്ചെങ്കിലും അവര്‍ അതു നല്‍കിയില്ല. റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം ഇസ്രായേലിലേക്ക് കപ്പലുകളില്‍ വന്ന യഹൂദരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിക്കൊല്ലുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്! ഇസ്രായേലിനു മാത്രം അവകാശപ്പെട്ട മണ്ണിന്റെ ഒന്‍പതില്‍ ഒരുഭാഗം മാത്രമാണ് അവര്‍ക്കു ലഭിച്ചത്. ശേഷിക്കുന്ന എട്ടുഭാഗം മണ്ണിലും കുടിയേറ്റക്കാരായ ഇസ്ലാമിനെ തുടരാന്‍ അനുവദിച്ചിരിക്കുന്നു. ഇസ്രായേലിന്റെ അവകാശമായ പ്രദേശത്തിന്റെ പതിനൊന്നു ശതമാനം മാത്രമേ അവര്‍ക്കു നല്‍കിയിട്ടുള്ളു! അതായത്, ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കിരയായിട്ടുള്ളതും ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുന്നതുമായ സമൂഹം ഇസ്രായേലാണ്! ആധുനിക ഇസ്രായേലായ ക്രൈസ്തവരുടെ കാര്യവും വ്യത്യസ്തമല്ല! ഈ സന്ദര്‍ഭങ്ങളിലൊന്നും മനുഷ്യാവകാശ സംരക്ഷകരുടെ ജല്പനങ്ങളൊന്നും ആരും എവിടെയും കേട്ടില്ല എന്നതാണ് ഏറ്റവുംവലിയ ദുരൂഹത! വത്തിക്കാനിലെ ഭരണം ഫ്രാന്‍സീസ് പിടിച്ചെടുത്തതിനുശേഷമാണ് ക്രൈസ്തവര്‍ കൂട്ടത്തോടെ വധിക്കപ്പെട്ടത്. ഈ സഹസ്രാബ്ദത്തിലെതന്നെ ഏറ്റവും പൈശാചികമായ പീഡനങ്ങള്‍ക്ക് ക്രൈസ്തവര്‍ ഇരയായതും ഈ കാലയളവിലാണ്. റഷ്യയിലെ സ്റ്റാലിന്റെ ഭരണകൂടം അഴിച്ചുവിട്ട ഉഗ്രപീഡനത്തിനുശേഷം ക്രൈസ്തവര്‍ നേരിട്ട ഏറ്റവും കിരാതമായ നരവേട്ടയ്ക്കാണ് ഇപ്പോള്‍ ഇവര്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ഭീകരതയുടെ ഈ നാളുകളില്‍ ഒരിക്കല്‍പ്പോലും ഫ്രാന്‍സീസിന്റെ പ്രതികരണമോ സാന്ത്വനമോ ക്രൈസ്തവര്‍ കേട്ടില്ല; പകരം, ക്രൈസ്തവരെ അധിക്ഷേപിക്കുന്ന നിന്ദാവാക്കുകളാണ് ഈ മനുഷ്യരൂപത്തില്‍നിന്നു നാം കേട്ടത്! കൊലയാളികളായ ഇസ്ലാമിനുവേണ്ടി ഇയാള്‍ നടത്തുന്ന നിലവിളികളെ ഭയത്തോടെ കാണുന്നവരാണ് ക്രൈസ്തവരില്‍ അധികംപേരും!
ഈ ലേഖനം ഉപസംഹരിക്കുന്നതിനുമുമ്പ് ഒരുകാര്യംകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇസ്രായേലിന്റെ രണ്ടു മടങ്ങിപ്പോക്ക് നാം കണ്ടു. മോശയുടെ നേതൃത്വത്തില്‍ നടത്തിയ മടങ്ങിപ്പോക്കിലോ ഈ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മടങ്ങിപ്പോക്കിലോ അനീതിയുടെ ഒരു ലാഞ്ഛനപോലും ഇസ്രായേലില്‍നിന്നു ദര്‍ശിക്കാന്‍ കഴിയില്ല. എന്നാല്‍, കടുത്ത മനുഷ്യാവകാശ ധ്വംസകരായി ഇവരെ ചിത്രീകരിക്കാന്‍ മത്സരിക്കുന്ന ലോകത്തെയാണ് നാമിന്നു കാണുന്നത്! പിശാചിനുവേണ്ടി വിടുവേല ചെയ്യുന്ന അധര്‍മ്മികളുടെ കൂട്ടമാണ് ഇസ്രായേലിനുനേരേ ജല്പനങ്ങള്‍ നടത്തുന്നത്. വത്തിക്കാനിലെ ഫ്രാന്‍സീസും ഈ അധാര്‍മ്മികസംഘത്തില്‍ കണ്ണിയാണ്!
മറ്റൊരു ജനതകളുടെ ഒരുതരി മണ്ണുപോലും ഇസ്രായേല്‍ ഇന്നുവരെ പിടിച്ചെടുത്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍ ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. മോശയുടെയും തുടര്‍ന്ന്‍ യോശ്വാവായുടെയും നേതൃത്വത്തില്‍ തങ്ങളുടെ പിതാക്കന്മാരുടെ സ്വന്തം മണ്ണില്‍ പ്രവേശിക്കുമ്പോള്‍ അവിടെ അനധികൃത കുടിയേറ്റക്കാര്‍ ജീവിക്കുന്നുണ്ടായിരുന്നുവെന്ന് നമുക്കറിയാം. അവര്‍ കാനാന്യര്‍, ഹിത്യര്‍, ആമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിങ്ങനെ ആറു ജനതകളായിരുന്നു. അബ്രാഹത്തിനു വാഗ്ദാനപ്രകാരം നല്‍കിയ ദേശത്തുനിന്നു യാക്കോബും മക്കളും ഈജിപ്തിലേക്കു പോയ സാഹചര്യം നമുക്കറിയാം. അബ്രാഹം അദ്ധ്വാനിച്ചുണ്ടാക്കിയതും വിലകൊടുത്തു വാങ്ങിയതുമാണ് ആ മണ്ണ്. എന്നേയ്ക്കുമായി ഈ ദേശത്തെ ഉപേക്ഷിച്ചാണ് യാക്കോബും മക്കളും ഈജിപ്തിലേക്കു പോയതെന്ന് ആരും കരുതരുത്. തങ്ങള്‍ക്കു സ്വന്തമായ നാട്ടിലേക്കു മടങ്ങിപ്പോകണമെന്നു യാക്കോബ് തന്റെ മക്കളെ ഉപദേശിച്ചിരുന്നു. യാക്കോബിന്റെ പുത്രനായ ജോസഫ്, ഈ ഉപദേശം ഒരു പ്രവചനംപോലെ ആവര്‍ത്തിക്കുകയും ചെയ്തു. ജോസഫിന്റെ വാക്കുകള്‍: "ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്ന് നിങ്ങളെ കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോകണം"(ഉത്പ: 50; 24, 25).
പ്രവചനത്തിന്റെ പൂര്‍ത്തീകരണംകൂടിയായി ഇസ്രായേലിന്റെ ഓരോ പുനരുദ്ധാരണത്തെയും നാം കാണണം. ഇത് ക്രിസ്തുവിനു മുന്‍പുള്ള കാലഘട്ടത്തെ മാത്രമല്ല; മറിച്ച്, ഓരോ ചിതറിക്കപ്പെടലുകള്‍ക്കുശേഷവും നടക്കുന്ന ഒരുമിച്ചുകൂട്ടപ്പെടലുകളെയും അങ്ങനെതന്നെ കാണണം! ഈ അവസരങ്ങളിലൊക്കെ തങ്ങളുടെ മണ്ണില്‍ നടന്നിട്ടുള്ള അനധികൃത കുടിയേറ്റങ്ങളെ ഒഴിപ്പിക്കുകയെന്നത് സ്വാഭാവികവും അനിവാര്യവുമായ പ്രതിഭാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കപ്പെടുന്നതിനെ മനുഷ്യാവകാശ ധ്വംസനമായി കാണുന്നത് വിവരക്കേടും അനീതിനിറഞ്ഞ പക്ഷംപിടിക്കലുമായി മനസ്സിലാക്കണം. അനധികൃതമായി കുടിയേറിയിരിക്കുന്നവര്‍ താന്താങ്ങളുടെ ദേശത്തേക്ക് മടങ്ങിപ്പോകുകയെന്നതാണ് ഉചിതമായ നടപടി. ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് അത് നിഷേധിച്ചുകൊണ്ട്, ആ ദേശത്തു തുടരുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നതാണ് യഥാര്‍ത്ഥ മനുഷ്യാവകാശ ധ്വംസനം! ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: 'മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ അവകാശങ്ങള്‍ ഹനിക്കുന്ന ഒരുവനും ഈ ഭൂമുഖത്തു ജീവിക്കാന്‍ അവകാശമില്ല! മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങളെ മാനിക്കുന്നവനു മാത്രമേ ഈ ഭൂമുഖത്തു ജീവിക്കാനുള്ള അവകാശമുള്ളു!'
ചേര്‍ത്തുവായിക്കാന്‍: ലോകത്തുള്ള മുഴുവന്‍ മാധ്യമങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഐക്യരാഷ്ട്രസഭയും ഒറ്റക്കെട്ടായി എതിര്‍ക്കുന്നത് ഡൊണാള്‍ഡ് ട്രംപിനെയാണ്. ആരുടേയും മനുഷ്യാവകാശം നിഷേധിച്ചതുകൊണ്ടല്ല ഇദ്ദേഹത്തെ സംഘടിതമായി എതിര്‍ക്കുന്നത്. ട്രംപിനെ എതിര്‍ക്കാന്‍ പല കാരണങ്ങളുണ്ട്. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗരതി തുടങ്ങിയ പൈശാചികതകളെ എതിര്‍ക്കുന്നുവെന്നതാണ് ട്രംപിനെ എതിര്‍ക്കാനുള്ള ഒരു കാരണമെങ്കില്‍, തന്റെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന കൊടുംഭീകരരെ ഇദ്ദേഹം തടയുന്നുവെന്നതാണ് മറ്റൊരു കാരണം. പലസ്തീനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അനധികൃത കുടിയേറ്റക്കാരായ അറബികള്‍ക്കെതിരേ ഇസ്രായേലിന്റെ പക്ഷംപിടിക്കുന്നതും ട്രംപിനെ ലോകത്തിന്റെ ശത്രുവാക്കുന്നു. ഇതിനെല്ലാമപ്പുറം ട്രംപിനെ എതിര്‍ക്കാന്‍, ലോകത്തിനു മറ്റൊരു കാരണംകൂടിയുണ്ട്. ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ രക്ഷയ്ക്കുവേണ്ടി ഏതറ്റംവരെയും പോകുമെന്ന് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് ഇദ്ദേഹത്തെ ലോകത്തിന്റെ പ്രധാന ശത്രുവാക്കി മാറ്റിയത്! അതായത്, യഥാര്‍ത്ഥ മനുഷ്യാവകാശ സംരക്ഷകന്‍ ഡൊണാള്‍ഡ് ട്രംപാണെന്ന്‍ പിശാചിനും അവന്റെ ദൂതന്മാര്‍ക്കും വ്യക്തമായറിയാം. അധാര്‍മ്മിക ജീവിതം നയിക്കുന്നവരും മനുഷ്യാവകാശ ധ്വംസകരായ ഇസ്ലാമും ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളും തോളോടുതോള്‍ ചേര്‍ന്നു ട്രംപിനെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ ഇതാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-