അറിഞ്ഞിരിക്കാന്‍

'ഈശോവാദവും' സുറിയാനികളുടെ നുണപ്രചരണങ്ങളും!

Print By
about

02 - 12 - 2017

സുറിയാനി മൗലികവാദികളുടെയിടയില്‍ 'ഈശോവാദം' കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമാണിത്. നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടും ചരിത്രസത്യങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടും ഇവരിന്നു സജ്ജീവമാണ്. ഇന്ത്യയിലെ യഹൂദക്രിസ്ത്യാനികളുടെമേല്‍ നായകത്വം ഏറ്റെടുക്കാനായി ഏഴാം നൂറ്റാണ്ടില്‍ പ്രചരിപ്പിച്ച വ്യാജപ്രചരങ്ങളുടെ തുടര്‍ച്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങള്‍ ആയിരുന്ന ദേശത്ത് ഇസ്ലാമിനെ അവരോധിച്ചതിനുശേഷം പലായനം ചെയ്യപ്പെട്ട ഇസ്മായില്‍ വംശജരാണ്‌ ഇന്ത്യയില്‍ അഭയംപ്രാപിച്ചത്. നയിക്കാന്‍ നാഥനില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന യഹൂദക്രിസ്ത്യാനികള്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ വ്യാജങ്ങളെ സത്യമെന്നു ധരിക്കുകയും, അവരുടെ കീഴാളന്മാരായി കഴിയാന്‍ തയ്യാറാവുകയും ചെയ്തു. ഇങ്ങനെയാണ് കേരളത്തിലെ യഹൂദക്രിസ്ത്യാനികള്‍ സുറിയാനികളായി പരിണമിച്ചത്. ഇന്ന് ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ യഥാര്‍ത്ഥ നാമം 'ഈശോ' എന്നായിരുന്നുവെന്ന വ്യാജപ്രചരണവുമായിട്ടാണ്. യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമത്തെ മാറ്റിമറിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് 'കോണ്‍സ്റ്റന്റൈന്‍' ചക്രവര്‍ത്തിയാണെങ്കിലും, ഈസായിലേക്കുള്ള പരിണാമത്തിന് കാരണമായത് സുറിയാനികളായിരുന്നു.

യേഹ്ശുവാ എന്ന നാമത്തിന്റെ പ്രാധാന്യവും ആധികാരികതയും വ്യക്തമാക്കുന്ന പല ലേഖനങ്ങള്‍ ഇതിനോടകം മനോവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതുവഴി അനേകര്‍ ഈ സത്യനാമത്തെ അറിയുകയും സ്വീകരിക്കുകയും ചെയ്തു. ഇത് സാത്താനെ ചെറുതായിട്ടൊന്നുമല്ല അസ്വസ്ഥനാക്കിയത്. എന്തെന്നാല്‍, എതിര്‍ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍, അവനെ യഥാര്‍ത്ഥ ക്രിസ്തുവായി തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗശലപൂര്‍വ്വം സൃഷ്ടിച്ച നാമത്തെ നിലനിര്‍ത്തേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. 'ഈശോ' ഇല്ലെങ്കില്‍ ഈസായുടെ സ്വീകാര്യത ഇല്ലാതാകുമെന്ന് ആരെക്കാളും നന്നായി സാത്താനറിയാം. ഇക്കാരണത്താല്‍, യേഹ്ശുവായുടെ യഥാര്‍ത്ഥ നാമം 'ഈശോ' എന്നായിര്‍ന്നുവെന്ന് വാദിക്കാന്‍ സുറിയാനികളിലെ തീവ്രസ്വഭാവക്കാരെ അവന്‍ അഭിഷേകം ചെയ്തിരിക്കുന്നു. കോണ്‍സ്റ്റന്റൈന്റെ കാലത്ത് തുടങ്ങിയ പരിണാമത്തിന് ആധികാരികതയുണ്ടാകാന്‍ കഥകള്‍ ചമയ്ക്കുകയും ചരിത്രത്തെ നോക്കുകുത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കല്‍ദായവാദക്കാരും സുറിയാനികളുമാണ്. എഴാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ കടന്നുവന്ന് പ്രചരിപ്പിച്ച നുണയുടെ തുടര്‍ച്ചയാണ് ഇന്നിവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഹത്തുള്ള, അബ്ദുല്‍ജലീല്‍ തുടങ്ങിയ ഇസ്മായില്‍ വംശജര്‍ ഇന്ത്യയില്‍ വന്നു പ്രഖ്യാപിച്ചത് തങ്ങള്‍ യെഹൂദവംശജരാണ്‌ എന്ന വ്യാജമായിരുന്നു. സുറിയാനിവാദക്കാര്‍ തങ്ങളുടെ പിതാക്കന്മാരുടെ പട്ടികയില്‍ മുന്തിയ പരിഗണയോടെ ചേര്‍ത്തിരിക്കുന്ന ഇവരെ യെഹൂദരായി നിലനിര്‍ത്തേണ്ടത് സുറിയാനികളുടെ ഉത്തരവാദിത്വമായി മാറിയതില്‍ അദ്ഭുതപ്പെടാനില്ല!

യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമം ദൈവജനത്തെ അറിയിക്കാന്‍ ശ്രമിച്ച കാലംമുതല്‍ മനോവയെ അധിക്ഷേപിക്കാന്‍ കേരളത്തിലെ ചില ഗൂഢസംഘങ്ങള്‍ സജ്ജീവമായി രംഗത്തുണ്ട്. ഈ നാമത്തില്‍ മാത്രമുള്ള രക്ഷയെ ദൈവജനത്തിന് അന്യമാക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സുറിയാനിഭാഷയും അരമായഭാഷയും ഒന്നാണെന്നു സ്ഥാപിക്കാന്‍പോലും ചിലര്‍ വിഫലശ്രമം നടത്തുന്നു. തമിഴും മലയാളവും ഒന്നാണെന്നു വാദിക്കുന്നതുപോലുള്ള നിരര്‍ത്ഥകമായ വാദമാണിത്. ഇവരുടെ വ്യാജങ്ങളെ സാധൂകരിക്കുന്നതിനായി ബൈബിള്‍ പണ്ഡിതരെന്നു പറയപ്പെടുന്ന ചിലരെ രംഗത്തിറക്കിയിട്ടുണ്ട്. കല്‍ദായവാദികള്‍ക്കും തീവ്രസുറിയാനികള്‍ക്കും ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഇവര്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ക്രിസ്തുവിലൂടെയുള്ള രക്ഷ അറിയിക്കാനല്ല; മറിച്ച്, 'ഈശോ' എന്ന വ്യാജനാമത്തിന്റെ പ്രചരണാര്‍ത്ഥമാണ്! ശാലോം ടെലിവിഷന്‍, ശാലോമിന്റെ മറ്റു പ്രസിദ്ധീകരണങ്ങള്‍, സത്യദീപം, രൂപതകളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയെല്ലാം മുഖ്യ അജണ്ടയായി ഏറ്റെടുത്തിരിക്കുന്നതും ഇതുതന്നെ! 'യേഹ്ശുവാ' എന്ന നാമത്തെ നിഷേധിക്കുന്നതിനുവേണ്ടി ഇത്രത്തോളം താത്പര്യം ഇവര്‍ കാണിക്കുന്നുവെങ്കില്‍ ഇതിന്റെപിന്നിലെ യഥാര്‍ത്ഥ സത്യം നാം അറിയുകതന്നെവേണം. ആയതിനാല്‍, 'സുറിയാനി വാദക്കാര്‍' നടത്തിക്കൊണ്ടിരിക്കുന്ന വ്യാജങ്ങളുടെ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തുകയെന്ന ദൗത്യമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്!

സുറിയാനിഭാഷയും അരമായഭാഷയും!

പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേഫും തങ്ങളുടെ പുത്രനെ വിളിച്ചത് 'ഈശോ' എന്നായിരുന്നുവെന്നുള്ള സുറിയാനിവാദത്തെ സാധൂകരിക്കാനായി ഇവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് വിചിത്രമായ കണ്ടെത്തലാണ്. യേഹ്ശുവായും മാതാപിതാക്കളും സംസാരിച്ചിരുന്ന അരമായഭാഷ തന്നെയാണ് സുറിയാനിഭാഷ എന്നു സ്ഥാപിക്കാന്‍ ചില 'പണ്ഡിതരെ' കൂട്ടുപിടിച്ചിരിക്കുന്നു. നട്ടാല്‍ കുരുക്കാത്ത നുണകളെ സത്യമാണെന്നു ധരിപ്പിക്കണമെങ്കില്‍ ഇത്തരം ചില അവതാരങ്ങളുടെ സാക്ഷ്യം അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നതിനെ മനോവ കുറ്റപ്പെടുത്തുന്നില്ല. എന്തെന്നാല്‍, 'ഗീബല്‍സ്യന്‍' തന്ത്രങ്ങളില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ട്. തീവ്രസുറിയാനികളുടെ പ്രചരണായുധങ്ങളില്‍ ഏറ്റവും മൂര്‍ച്ചയേറിയതും പരീക്ഷിച്ചു വിജയിച്ചതും 'ഗീബല്‍സ്യന്‍' സിദ്ധാന്തംതന്നെയാണ്! ശാലോമിലൂടെയും മറ്റിതര മാധ്യമങ്ങളിലൂടെയും ദൈവജനത്തെ വഞ്ചിക്കാന്‍ സുറിയാനികള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിരിക്കുന്ന മഹാപണ്ഡിതനെ പരിചയപ്പെട്ടുകൊണ്ട് ചര്‍ച്ച ആരംഭിക്കാം.

ബൈബിളിലെ ഉത്പത്തി പുസ്തകത്തിന്റെ ആദ്യഭാഗങ്ങള്‍ വെറും യക്ഷിക്കഥയാണെന്നു വിളിച്ചുപറഞ്ഞ ജോസഫ് പാമ്പ്ലാനി തന്നെയാണ് സുറിയാനി-അരമായ ഭാഷകളെ സമന്വയിപ്പിക്കാനായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി കുപ്രസിദ്ധമായ അനേകം നുണകള്‍ ഇതിനോടകം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇത്തരത്തിലുള്ള ഒന്നായിരുന്നു. 'പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം?' എന്ന ശീര്‍ഷകത്തോടെ ആരംഭിക്കുന്ന ലേഖനത്തിന്റെ രചയിതാവ് ഡോക്ടര്‍ ജോസഫ് പാംപ്ലാനിയാണ്. തലശ്ശേരി അതിരൂപതാ ബൈബിള്‍ അപ്പസ്തോലിക് ഡയറക്ടറും ശാലോം ടെലിവിഷനിലെ പ്രഭാഷകനുമാണ് ഡോക്ടര്‍ പാംപ്ലാനി. അന്ന് ഇദ്ദേഹം ഉയര്‍ത്തിയ വാദങ്ങളെ അക്കമിട്ടു ഖണ്ഡിച്ചുകൊണ്ട് മനോവ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ഇപ്പോഴും മനോവയുടെ താളുകളിലുണ്ട്. ജോസഫ് പാമ്പ്ലാനിയുടെ നല്ല ആശയങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ, ഇദ്ദേഹം ഉയര്‍ത്തുന്ന വചനവിരുദ്ധ ആശയങ്ങള്‍ എതിര്‍ക്കപ്പെടുകതന്നെ വേണം. അല്ലാത്തപക്ഷം അനേകരുടെ ഇടര്‍ച്ചയ്ക്കും ആത്മനാശത്തിനും അത് ഇടയാക്കും. കത്തോലിക്കാസഭയിലെ പണ്ഡിതന്മാരില്‍ പലരെയും എന്നതുപോലെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ദുരാത്മാവ്‌ പാമ്പ്ലാനിയെയും ശക്തിയോടെ പിടിമുറുക്കിയിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്!

ഇന്ത്യന്‍ കത്തോലിക്കാസഭയിലെ ചില ആചാര്യന്മാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന വിജാതിയ വത്ക്കരണത്തെ സാധൂകരിക്കാനുള്ള മുടന്തന്‍ ന്യായങ്ങള്‍ കുപ്രസിദ്ധമാണ്. ഇത്തരം ആഭാസങ്ങളെ ക്രിസ്തീയതയുടെ ഭാഗമാക്കണമെങ്കില്‍ പണ്ഡിതഭാഷ്യങ്ങള്‍ അനിവാര്യമാണെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നു. കേരളത്തിലെ സെമിനാരികളില്‍ യോഗാ പരിശീലനങ്ങള്‍ നടത്തുകയും മെത്രാന്മാര്‍ യോഗാഭ്യാസികളാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നത് നാം കണ്ടതാണ്. യോഗാ എന്ന പൈശാചികതയെ ശക്തമായി എതിര്‍ത്തിട്ടുള്ള ബെന്നി പുന്നത്തറയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശാലോം ടെലിവിഷന്‍ ഇന്ന് യോഗയുടെ പ്രചാരകരായി മാറിയതും നാം കാണാതെപോകരുത്. കത്തോലിക്കാസഭയിലെ ഒരു 'മെത്രാന്‍' വേഷധാരിയിലൂടെയാണ് ഈ പ്രചരണം ഇവര്‍ നടത്തിയത്. വിജാതിയ അനുകരണങ്ങളെ സാധൂകരിക്കാന്‍ ഇവര്‍ എടുത്തു പ്രയോഗിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ അടിച്ചേല്പിക്കപ്പെട്ട പൈശാചിക ആശയങ്ങളാണെന്ന വസ്തുതയും നാം വിസ്മരിക്കരുത്. സത്യദൈവത്തിന്റെ ഉഗ്രശാസനകളെ ഒരു സൂനഹോസിലൂടെ മറികടക്കാന്‍ നടത്തിയ ശ്രമമായിരുന്നു ഈ സൂനഹദോസ്! യൂറോപ്പില്‍നിന്നു ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനും, ശേഷിച്ച ഇടങ്ങളില്‍ ക്രിസ്തീയതയെ വിജാതിയ വത്ക്കരിക്കാനും സാധിച്ചു എന്നതുകൊണ്ടുതന്നെ, ഈ സൂനഹദോസിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത് അവന്‍ നേടിക്കഴിഞ്ഞു! നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി കത്തോലിക്കാസഭയെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു സാത്താന്റെ ലക്‌ഷ്യം! അങ്ങനെ ആയിത്തീര്‍ന്നാല്‍ മാത്രമേ തനിക്ക് സഭയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കയ്യാളാന്‍ സാധിക്കുകയുള്ളുവെന്ന് സാത്താനറിയാം.

നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി കത്തോലിക്കാസഭ മാറണമെങ്കില്‍ എന്തു വ്യതിയാനമാണ് സഭയില്‍ സംഭവിക്കേണ്ടത്? വചനം നോക്കുക: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 11, 12). നിഷിദ്ധവസ്തുക്കളില്‍ ചിലതുമാത്രം  കൈവശംവച്ചപ്പോള്‍ത്തന്നെ യിസ്രായേല്‍ജനത്തോടുകൂടെ സഹവസിക്കുന്നതില്‍നിന്നു ദൈവം പിന്മാറിയെങ്കില്‍, നിഷിദ്ധവസ്തുക്കള്‍ ഉപയോഗിച്ചു 'മ്യൂസിയം' ഉണ്ടാക്കിയിരിക്കുന്ന ക്രൈസ്തവസഭകളോടൊപ്പം ദൈവം ഉണ്ടെന്നു ചിന്തിക്കാന്‍ നമുക്കു സാധിക്കുമോ? സഭയെ നശിപ്പിക്കണമെങ്കില്‍ സഭയുടെമേലുള്ള ദൈവത്തിന്റെ സംരക്ഷണം ഇല്ലാതാക്കണം. മലിനമായ അവസ്ഥയില്‍ ചേര്‍ന്നുനില്‍ക്കാന്‍ ദൈവത്തിനു സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം അറിയാവുന്ന സാത്താന്‍ തന്റെ ചില അഭിഷിക്തരെ സഭയില്‍ പ്രതിഷ്ഠിക്കുകയും, അവരിലൂടെ സഭയില്‍ മ്ലേച്ഛത സ്ഥാപിക്കുകയും ചെയ്തു!

കത്തോലിക്കാസഭയുടെ നിയന്ത്രണം അവിഹിത മാര്‍ഗ്ഗത്തിലൂടെ കൈപ്പിടിയിലൊതുക്കിയ ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തത് സാത്താന്‍തന്നെയായിരുന്നു. ക്രിസ്തുവിലൂടെ മാത്രമുള്ള രക്ഷയെ പ്രഘോഷിച്ചുകൊണ്ടിരുന്ന കത്തോലിക്കാസഭ സത്യത്തില്‍നിന്നു വ്യതിചലിച്ചത് ഈ സമ്മേളനാനന്തരമാണ്. പലവട്ടം ചര്‍ച്ചചെയ്തിട്ടുള്ള ഈ വിഷയമാണെങ്കിലും ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമാണെന്നു മനസ്സിലാക്കിയതുകൊണ്ടാണ്‌ ഇവിടെ ഇത് ആവര്‍ത്തിക്കുന്നത്. നിഷിദ്ധവസ്തുക്കളുടെ സാമീപ്യത്തിലൂടെ ദൈവീകസംരക്ഷണം ഇല്ലാതാകുമെന്നു നാം കണ്ടു. അതുപോലെതന്നെ, ദൈവീകസംരക്ഷണം സാധ്യമാക്കുന്ന മറ്റൊരു കാര്യമുണ്ട്. അത് എന്താണെന്നു നോക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ: 91; 14). ദൈവീകസംരക്ഷണം ഉറപ്പാക്കണമെങ്കില്‍ അവിടുത്തെ നാമം അറിയുകതന്നെവേണം! യിസ്രായേല്‍ജനം സ്വന്തം ദേശത്തേക്ക് മടങ്ങിപ്പോകുന്നതിനുമുമ്പ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നാമം തന്റെ ജനത്തിനു വെളിപ്പെടുത്തി. ആ നാമത്തിന്റെ സംരക്ഷണത്തിലാണ് യിസ്രായേല്‍ജനം വാഗ്ദത്ത ദേശത്തേക്കു യാത്രചെയ്തത്! ഒരു ശത്രുവിനും അവരെ കീഴ്പ്പെടുത്താന്‍ കഴിയാത്തതും ഈ നാമത്തിന്റെ ശക്തി അവരോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്! സൈന്യങ്ങളുടെ ദൈവത്തിന്റെ നാമം അറിയുന്നതിലൂടെ ലഭിക്കുന്ന സംരക്ഷണത്തെക്കുറിച്ചു വ്യക്തമായ ബോധ്യം പിശാചിനുണ്ട്. അതിനാല്‍ത്തന്നെ, ഈ നാമം വിസ്മൃതിയിലാക്കാന്‍ അവന്‍ എക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കും.

യിസ്രായേലിലെ ചില മൂപ്പന്മാരുടെ അവിവേകം മൂലം സത്യദൈവത്തിന്റെ നാമം അനുസ്മരിക്കുന്ന രീതി അവര്‍ അവസാനിപ്പിച്ചപ്പോള്‍, ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും അവര്‍ ചിതറിക്കപ്പെട്ടത് നമുക്കറിയാം! തന്റെ നാമം വെളിപ്പെടുത്തിയപ്പോള്‍ അവിടുന്ന് അറിയിച്ച കല്പന യിസ്രായേല്‍ജനം വിസ്മരിച്ചു. അവിടുത്തെ കല്പന ഇതായിരുന്നു: "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ദുരുപയോഗിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന മുടന്തന്‍ന്യായം ഉന്നയിച്ചുകൊണ്ട് യിസ്രായേലിനെ ഈ കല്പനയില്‍നിന്ന്‍ വിടുവിച്ചത് ചില കുബുദ്ധികളായ ആചാര്യന്മാരാണ്! തലമുറകള്‍തോറും എന്നേക്കും അനുസ്മരിക്കപ്പെടേണ്ടതിനായി നല്‍കപ്പെട്ട നാമത്തെ വികലമാക്കിയത് യിസ്രായേല്‍ജനത്തിലെ ശ്രേഷ്ഠന്മാരായിരുന്നു എന്നതുകൊണ്ട് ഈ പ്രവൃത്തി സാധൂകരിക്കപ്പെടുന്നില്ല. എന്തെന്നാല്‍, ദൈവത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും മാറ്റാന്‍ അധികാരമുള്ള ശ്രേഷ്ഠന്മാരോ അധികാരികളോ ഈ ഭൂമുഖത്തു ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല! ആയതിനാല്‍ത്തന്നെ, യിസ്രായേലിലെ മൂപ്പന്മാര്‍ നടത്തിയ പരിഷ്ക്കരനങ്ങള്‍ക്ക് ദൈവസന്നിധിയില്‍ സാധുതയോ നീതീകരണമോ ഇല്ല! മോശയുടെയോ യോഹ്ഷ്വയുടെയോ ഏതെങ്കിലും പ്രവാചകന്മാരുടെയോ ഉപദേശപ്രകാരം ആയിരുന്നില്ല അവിടുത്തെ നാമത്തിനു പകരം അര്‍ത്ഥശൂന്യമായ വാക്കുകള്‍ സ്വീകരിച്ചത്. മറിച്ച്, ദൈവജനത്തിനിടയില്‍ കടന്നുകൂടിയ വ്യാജന്മാര്‍ നടത്തിയ പരിഷ്ക്കാരമാണിത്.

പ്രവാചകന്മാരാല്‍ അഭിഷിക്തരായ രാജാക്കന്മാരും ജനനേതാക്കന്മാരും യിസ്രായേലില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും ദൈവത്തെ ധിക്കരിച്ചവരും യിസ്രായേലിനെ അപകടത്തിലേക്കു നയിച്ചവരുമാണ്. അവരുടെ തീരുമാനങ്ങള്‍ക്കൊന്നും ദൈവസന്നിധിയില്‍നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല എന്നകാര്യം നാം മറക്കരുത്. ദാവീദിനെപ്പോലെ നീതിയുക്തമായി ഭരണം നടത്തിയ രാജാക്കന്മാര്‍ യിസ്രായേലിന്റെ ചരിത്രത്തില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നു. ദൈവം ഇവരെ അംഗീകരിക്കുകയും ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെയെല്ലാം നാം മനസ്സിലാക്കേണ്ടത്, ദൈവഹിതപ്രകാരമാല്ലാത്ത തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുള്ള അഭിഷിക്തര്‍ യിസ്രായേലിലും ആധുനിക യിസ്രായേലിലും ഉണ്ടായിരുന്നു എന്നതാണ്. ഇവരുടെ ചെയ്തികളെ പിന്തുടരുന്നത് ദൈവത്തിനു സ്വീകാര്യമാണെന്ന ചിന്ത തികച്ചും പൈശാചികമാണെന്നു നാം തിരിച്ചറിയണം. പിതാക്കന്മാരുടെ അനീതിനിറഞ്ഞ തീരുമാനങ്ങളില്‍നിന്നു പിന്തിരിഞ്ഞു നീതി പ്രവര്‍ത്തിച്ച രാജാക്കന്മാര്‍ക്കാണ് ദൈവത്തില്‍നിന്നുള്ള പ്രശംസയും അംഗീകാരവും ലഭിച്ചിട്ടുള്ളത്. നാല്പതു ദിവസം മോശയുടെ അസാന്നിദ്ധ്യം അനുഭവപ്പെട്ടപ്പോള്‍ കാളക്കുട്ടിയെ നിര്‍മ്മിച്ച്‌ ആരാധിച്ച യിസ്രായേല്‍ക്കാരുടെ തലമുറയില്‍പ്പെട്ടവരാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമം നീക്കംചെയ്തത്! അവരുടെ പിന്‍ഗാമികള്‍ യേഹ്ശുവായുടെ നാമവും വികലമാക്കി! നാമത്തിനുമേല്‍ വരുത്തുന്ന പരിഷ്ക്കരണങ്ങളുടെ അടിസ്ഥാനലക്ഷ്യം, ദൈവജനത്തിനു ദൈവത്തില്‍നിന്നു ലഭിക്കേണ്ട സംരക്ഷണം ഇല്ലാതാക്കുകയെന്നതാണ്!

ആധുനിക യിസ്രായേലായ ക്രിസ്തീയതയെ സംബന്ധിച്ചുള്ള പഠനത്തിലും വ്യതിചലനങ്ങള്‍ കാണാന്‍ കഴിയും! ക്രിസ്തീയതയ്ക്ക് ഏറ്റവുമധികം പാഷണ്ഡതകള്‍ സംഭാവന ചെയ്തിട്ടുള്ളത് പൗരസ്ത്യദേശമാണ്‌. ഈ പാഷണ്ഡതകളില്‍ പലതുംപൗരസ്ത്യ സുറിയാനിസഭകള്‍ ഇന്നും ചുമക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ പേരില്‍ സുറിയാനിസഭകള്‍ മുറുകെപ്പിടിച്ചിരിക്കുന്ന പലതും ദൈവവചനവിരുദ്ധമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ വചനപാരായണം തടയുകപോലും ചെയ്തിരുന്നു. ബൈബിളില്‍ മാത്രം മുറുകെപ്പിടിച്ചിട്ടു കാര്യമില്ല, പാരമ്പര്യമാണ് പ്രധാനമെന്നു വാദിക്കുന്ന അനേകര്‍ ഇന്നും സുറിയാനിസഭകളിലുണ്ട്. ഇത്തരം പാരമ്പര്യങ്ങള്‍ വചനവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞാലും, പാരമ്പര്യത്തിന്റെ പേരില്‍ സത്യത്തെ ഇവര്‍ ചവിട്ടിമെതിക്കുകയാണ്. യെഹൂദരിലും ഇത്തരം പാരമ്പര്യവാദികള്‍ സജ്ജീവമായിരുന്നു. ഇക്കൂട്ടരെ നോക്കി യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, യേശൈയാഹ് നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷികനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 6-9).

യേഹ്ശുവായുടെ നാമം വികലപ്പെട്ടത്തിന്റെ പിന്നിലും പാരമ്പര്യത്തിന്റെ സ്വാധീനം വ്യക്തമാണ്. സിറിയയില്‍നിന്നു കടന്നുവന്ന ദുരാചാരങ്ങള്‍ പാരമ്പര്യമായി പരിഗണിച്ചത് കേരളത്തിലെ സുറിയാനികള്‍ക്കു വിനയായി ഭവിച്ചതിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് 'ഈശോ'! കേരളത്തിലെ യെഹൂദക്രിസ്ത്യാനികള്‍ യിസ്മായീല്‍ വംശജരുടെ കാപട്യത്തിന്റെ ഇരകളായി മാറിയപ്പോള്‍ ദുരാചാരങ്ങളുടെ കൂമ്പാരമായി ക്രിസ്തീയത അധഃപതിച്ചു. തങ്ങളും യെഹൂദരാണെന്ന വ്യാജവാദവുമായാണ് സിറിയക്കാര്‍ കേരളത്തില്‍ വന്നത്. സുറിയാനികള്‍ ഇന്നും ഈ നുണയെ സത്യമായി പരിഗണിക്കുന്നു. അഹത്തുള്ള, അബ്ദുല്‍ജലീല്‍ തുടങ്ങിയ നാമങ്ങള്‍ യാക്കോബിന്റെ മക്കള്‍ക്കില്ല എന്ന സത്യം ഗ്രഹിക്കാനുള്ള ശേഷിയില്ലാത്തവരായി ഇന്നും ഇവര്‍ നിലകൊള്ളുന്നു. ഇവരാണ് ഇന്ന് സുറിയാനിഭാഷയും അരമായഭാഷയും ഒന്നാണെന്ന നുണപ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്. യേഹ്ശുവായെ ഈസായാക്കാനുള്ള സാത്താന്റെ ശ്രമത്തിനു സഹായികളായി വര്‍ത്തിക്കുന്ന സമൂഹമാണ് ഇവര്‍! ഇവരുടെ 'ഈശോ' ആണ് ഈസാനബിയായി ഇസ്ലാമിലെത്തിയത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്.

സുറിയാനിഭാഷയും അരമായഭാഷയും ഒന്നാണോ? അങ്ങനെയായിരുന്നുവെങ്കില്‍ 'ഈശോ' എന്ന വ്യാജനാമം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല! എന്തെന്നാല്‍, യേഹ്ശുവാ എന്ന നാമം ഹീബ്രുഭാഷയിലാണ് നല്‍കപ്പെട്ടത്‌. ആരാമിക് ഭാഷയ്ക്ക് ഏറ്റവും ചാര്‍ച്ചയുള്ളത് ഹീബ്രുവുമായാണെങ്കില്‍, സുറിയാനിഭാഷയുടെ മൂലം 'ഹീബ്രു' അല്ല. അറബിഭാഷയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ഗോത്രഭാഷയാണ് സുറിയാനി! വലത്തുനിന്ന് ഇടത്തോട്ട് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്ന സാമ്യമല്ലാതെ, ഹീബ്രുഭാഷയും അറബിയും തമ്മില്‍ മറ്റു ബന്ധങ്ങളൊന്നുമില്ല. അതുപോലെതന്നെയാണ് സുറിയാനിയും ആരാമിക് ഭാഷയും തമ്മിലുള്ള ബന്ധം. കേരളത്തിന്റെ സമീപത്തുള്ള സംസ്ഥാനങ്ങളിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലെ ചില വാക്കുകള്‍ മലയാളവുമായി ബന്ധമുള്ളതാണ്. ഹിന്ദിയിലെ ചില വാക്കുകള്‍പ്പോലും മലയാളവുമായി സാമ്യമുള്ളതാണെന്നു നമുക്കറിയാം. ഇത്തരം സാദൃശ്യങ്ങള്‍ ഉണ്ടെന്നതില്‍ക്കവിഞ്ഞ്, സുറിയാനിഭാഷ തന്നെയാണ് അരമായഭാഷ എന്ന വാദം തികച്ചും അബദ്ധമാണ്! ആയതിനാല്‍ത്തന്നെ, ഈ വാദത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്ന അപകടം ഗുരുതരവുമാണ്! അബ്രാഹത്തിന്റെ പൂര്‍വ്വികര്‍ സംസാരിച്ചിരുന്ന ഭാഷയാണ്‌ അരമായഭാഷയെങ്കിലും, കാലക്രമേണ കല്‍ദായദേശത്തുനിന്ന് ഈ ഭാഷ തുടച്ചുമാറ്റപ്പെട്ടു.

'യാഹ്‌വെ' എന്ന പരിശുദ്ധ നാമം ഹീബ്രുഭാഷയിലാണ് നല്കപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. 'ഞാന്‍ ആകുന്നവന്‍' എന്നു മലയാളത്തില്‍ അര്‍ത്ഥമുള്ള ഹീബ്രു പദമാണ് 'യാഹ്‌വെ'! യേഹ്ശുവായുടെ കാലഘട്ടത്തില്‍ ഹെബ്രായര്‍ സംസാരിച്ചിരുന്നത് അരമായഭാഷയായിരുന്നു. ഹീബ്രുവില്‍നിന്നു വലിയ വ്യത്യാസമില്ലാത്ത ഭാഷയായിരുന്നതിനാലും, അമ്മഭാഷ ഹീബ്രുവായിരുന്നതിനാലും അരമായഭാഷയിലെ മിക്ക പദങ്ങളും ഹീബ്രുവില്‍നിന്നു സ്വരത്തില്‍ മാത്രം വ്യത്യാസമുള്ള പദങ്ങളാണ്. ഉദാഹരണത്തിന്: യാഹ്‌വെയും യേഹ്ശുവായും തമ്മിലുള്ള നേര്‍ത്ത വ്യത്യാസം പരിശോധിക്കാം. യാഹ്‌വെ എന്ന പേരിന്റെ അര്‍ത്ഥം നാം മനസ്സിലാക്കിക്കഴിഞ്ഞതിനാല്‍ 'യേഹ്ശുവാ' എന്ന പേരിന്റെ അര്‍ത്ഥം പരിശോധിക്കാം. 'ഞാന്‍ ആകുന്നവന്‍ രക്ഷിക്കുന്നു' എന്ന അര്‍ത്ഥമാണ് 'യാഹ്‌വെശുവാ' എന്ന നാമത്തിനുള്ളത്. അതായത്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുമായി ഈ നാമത്തിന് അഭേദ്യമായ ബന്ധമുണ്ട്. 'യാഹ്‌വെശുവാ' എന്ന ഹീബ്രു പദം ഹെബ്രായരുടെ സംസാരഭാഷയായ അരമായഭാഷയില്‍ ഉച്ചരിച്ചപ്പോള്‍ 'യേഹ്ശുവാ' ആയി! അര്‍ത്ഥത്തില്‍ യാതൊരു മാറ്റവുമില്ലാത്തതും സ്വരത്തില്‍ മാത്രം അല്പം വ്യത്യാസമുള്ളതുമായ ഈ നാമമാണ് സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിക്കപ്പെട്ടത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യേഹ്ശുവായുടെ മാതാപിതാക്കളായി ദൈവം നിശ്ചയിച്ചിരുന്ന യോസെഫും മറിയവും സംസാരിച്ചിരുന്നത് അരമായഭാഷയിലാണെങ്കിലും ഹെബ്രായഭാഷയിലാണ് ദൈവദൂതന്‍ ഇവരോടു സംസാരിച്ചത്. കാരണം, യാക്കോബിന്റെ മക്കള്‍ക്ക് അരമായഭാഷ അറിയാമെങ്കിലും, സ്വര്‍ഗ്ഗീയ വെളിപ്പെടുത്തലുകള്‍ എല്ലാം ലഭിച്ചിട്ടുള്ളത് ഹെബ്രായഭാഷയിലാണ്. ആയതിനാല്‍, കന്യകാമറിയത്തിനും യോസെഫിനും വഴങ്ങുന്ന രീതിയില്‍ അര്‍ത്ഥവ്യത്യാസം വരുത്താതെ രക്ഷകന്റെ നാമം നല്‍കപ്പെട്ടു!

യേഹ്ശുവാ രക്ഷകനാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, യാഹ്‌വെ രക്ഷിക്കുന്നുവെന്ന അര്‍ത്ഥമുള്ള പേരായിരിക്കണം രക്ഷകന്‍ ധരിച്ചിരിക്കേണ്ടത്. സ്വരത്തില്‍ വരാവുന്ന നേരിയ വ്യത്യാസമല്ലാതെ മറ്റൊരു വ്യത്യാസവും പേരുകളില്‍ വരുത്താന്‍ സാധിക്കില്ല. അങ്ങനെ വരുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ നിഗൂഢമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടാകണം. ആ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് 'യേഹ്ശുവാ' എന്നതുമാത്രമാണ് യഥാര്‍ത്ഥ നാമമെന്നു സ്ഥിരീകരിക്കേണ്ടതുണ്ട്. ആയതിനാല്‍, ഈശോയുടെ ദുരൂഹതകള്‍ ഉപസംഹാരത്തോടൊപ്പം ചര്‍ച്ചചെയ്യാം.

സൈന്യങ്ങളുടെ ദൈവത്തിന്റെ യഥാര്‍ത്ഥ നാമം 'യാഹ്‌വെ' ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ നാമം അറിയിച്ചപ്പോള്‍ത്തന്നെ അവിടുന്ന് കല്പിച്ചതെന്താണെന്നും നാം മനസ്സിലാക്കി. പരിശുദ്ധവും അര്‍ത്ഥസമ്പുഷ്ടവും മാറ്റപ്പെടാന്‍ പാടില്ലാത്തതുമായ നാമത്തെ മാറ്റിമറിച്ചത് മനുഷ്യന്റെ അഹന്തയും അജ്ഞതയും ഒത്തുചേര്‍ന്നപ്പോഴാണ്. ഇതുതന്നെയാണ് 'യേഹ്ശുവാ' എന്ന നാമത്തിനും സംഭവിച്ചത്. ഈ നാമത്തില്‍ യാഹ്‌വെ എന്ന നാമം ഉണ്ടായിരിക്കണം. രക്ഷകനായി ഭൂമിയിലേക്കു കടന്നുവന്നത് യാഹ്‌വെ തന്നെയായതുകൊണ്ട്, 'യാഹ്‌വെ' എന്ന നാമം ഉള്‍ക്കൊള്ളാത്ത പേരുകളില്‍ രക്ഷകനെ വിളിക്കുന്നത് ശുദ്ധ അസംബന്ധമാണ്! താന്‍ വന്നിരിക്കുന്നത് പിതാവിന്റെ നാമത്തിലാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും"(യോഹ: 5; 43). ഇതുതന്നെയാണ് സുറിയാനികളുടെയിടയില്‍ ഈശോയ്ക്കു ലഭിക്കുന്ന സ്വീകാര്യത! 'ഈശോ' എന്ന പേരില്‍ 'യാഹ്‌വെ' ഇല്ലാത്തതുകൊണ്ടുതന്നെ, അത് പിതാവിന്റെ നാമമല്ല! രക്ഷകനെയാണ് നാം വിളിക്കുന്നതെങ്കില്‍ അവിടുത്തെ നാമത്തില്‍ അനിവാര്യമായും 'യാഹ്‌വെ' എന്ന നാമമുണ്ടായിരിക്കും!

യേഹ്ശുവാ സാക്ഷ്യപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയിരിക്കുന്ന അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ: 17; 11). യാഹ്‌വെയുടെ നാമമാണ് താന്‍ വഹിക്കുന്നതെന്ന് യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, യാഹ്‌വെ എന്ന നാമം ഉള്‍ക്കൊള്ളാത്ത ഒരു നാമവും യേഹ്ശുവായ്ക്കു ഭൂഷണമാകില്ല. 'ഈശോ' എന്ന നാമത്തില്‍ എവിടെയാണ് യാഹ്‌വെ? ഈശോവാദക്കാര്‍ ആദ്യം വെളിപ്പെടുത്തേണ്ടതും ഇതുതന്നെയാണ്! യേഹ്ശുവായുടെ മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും"(യോഹ: 17; 26). ഇത്രത്തോളം വ്യക്തതയോടെ അവിടുന്ന് അറിയിച്ച അവിടുത്തെ നാമം മാറ്റിമറിക്കുന്നതിനായി എന്തെല്ലാം കസ്സര്‍ത്തുകളാണ് 'ഈശോവാദികള്‍' നടത്തുന്നത്! സുറിയാനിയും അരമായഭാഷയും ഒന്നാണെന്നു പ്രചരിപ്പിക്കുന്നു; ഹീബ്രുവില്‍നിന്നാണ് സുറിയാനിയുടെ പിറവിയെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഈശോയില്‍ 'യാഹ്‌വെ' എവിടെ എന്ന ചോദ്യത്തിന് ഇവരാരും ഉത്തരം പറയുന്നില്ല! സൈന്യങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ വന്നവന്റെ പേരിനോടു ചേര്‍ന്ന് അവിടുത്തെ നാമം ഉണ്ടാകുകയെന്നത് സ്വാഭാവികം!

യേഹ്ശുവാ യെരുശലേമിലേക്കു രാജകീയപ്രവേശം നടത്തിയപ്പോള്‍ ഹെബ്രായര്‍ ഇപ്രകാരം ആര്‍ത്തുവിളിച്ചു: "ദാവീദിന്റെ പുത്രനു ഹോസാന! യാഹ്‌വെയുടെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!"(മത്താ: 21; 9). യാഹ്‌വെയുടെ നാമത്തിലാണ് താന്‍ വന്നിരിക്കുന്നത് എന്നതിന്റെ ഉത്തമദൃഷ്ടാന്തം 'യേഹ്ശുവാ' എന്ന അവിടുത്തെ നാമമാണ്! അല്ലാഹുവെന്ന പേരില്‍ മുഹമ്മദും ചില സുറിയാനി പാതിരിമാരും ചേര്‍ന്നു നിര്‍മ്മിച്ച വ്യാജദേവനെ സ്വീകര്യനാക്കാനാണ് യേഹ്ശുവാ എന്ന നാമം ഈശോയും, പിന്നീട് ഈസായുമാക്കിയത്. യേഹ്ശുവാ എന്ന പേരില്‍ യാഹ്‌വെ ഉള്ളതുകൊണ്ട്, ഈസാ എന്ന എതിര്‍ക്രിസ്തുവിനെ നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും ചില പ്രശ്നങ്ങളുണ്ട്. യേഹ്ശുവാ എന്ന പേരിലൂടെത്തന്നെ അവിടുന്ന് ദൈവമാണെന്ന പ്രഖ്യാപനമുണ്ട്. അല്ലാഹുവിന്റെ ഒരുലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരില്‍ ഒരുവന്‍ മാത്രമായ ഈസായെ അവതരിപ്പിക്കുമ്പോള്‍ അവന്റെ നാമത്തോടൊപ്പം യാഹ്‌വെ എന്ന നാമം ഉണ്ടാകാന്‍ പാടില്ല. ഈസായെ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ നടത്തിയ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് യേഹ്ശുവായുടെ നാമം വികലമാക്കിയത്. ഇസ്ലാംമതം സ്ഥാപിച്ച സുറിയാനികളെത്തന്നെ സാത്താന്‍ ഇതിനായി ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്!

'ഈശോ' എന്ന സുറിയാനി പദത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? 'ഈ' എന്ന പദത്തിലോ 'ശോ' എന്ന പദത്തിലോ 'യാഹ്‌വെ' എന്ന നാമം ഉള്ളതായി തെളിവ് നല്‍കാന്‍ സുറിയാനികള്‍ക്കു സാധിച്ചിട്ടില്ല; ഇനി സാധിക്കുകയുമില്ല. അറബിഭാഷയുമായി സുറിയാനിക്കുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണ് ഈശോയും ഈസായും തമ്മിലുള്ള സമാനത! അര്‍ത്ഥമില്ലാത്തതോ വിപരീത അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതോ ആയ 'ഈശോ' എന്ന നാമത്തില്‍ രക്ഷകനെ സംബോധന ചെയ്യുന്നത് ദൈവത്തോടും അവിടുത്തെ രക്ഷാകരപദ്ധതിയോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണ്. എന്തെന്നാല്‍, യേഹ്ശുവാ മനുഷ്യനായി ജനിക്കുന്നതിനു മുന്‍പുതന്നെ സ്വര്‍ഗ്ഗം ഇപ്രകാരം വെളിപ്പെടുത്തിയിരുന്നു: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും."(ലൂക്കാ: 1; 30-32). ലോകരക്ഷകനെ ഏതു പേരില്‍ വിളിച്ചാലും കുഴപ്പമില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം സ്വര്‍ഗ്ഗത്തില്‍നിന്നു ലഭിക്കുമായിരുന്നില്ല. പേരിനെ സംബന്ധിച്ച് വളരെ സൂക്ഷ്മത പാലിക്കുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ! വള്ളിയുടെയോ പുള്ളിയുടെയോ വ്യത്യാസങ്ങളെപ്പോലും അവിടുന്ന് ഗൗരവമായി പരിഗണിക്കുന്നു. അബ്രാമിനെ അബ്രാഹവും സാറായിയെ സാറായും ആക്കിയത് ഇക്കാരണത്താലാണ്! ആയതിനാല്‍, ഓരോരുത്തര്‍ക്കും തോന്നുന്നതുപോലെ ദൈവത്തിന്റെയോ അവിടുത്തെ അഭിഷിക്തന്റെയോ പേരുകള്‍ മാറ്റാന്‍ ആര്‍ക്കും അവകാശമില്ല!

ലോകത്തില്‍ അനേകം ചരിത്രപുരുഷന്മാരും വിശിഷ്ട വ്യക്തികളും വന്നുപോയിട്ടുണ്ട്. ഇവരില്‍ ആരുടേയും പേരുകള്‍ ഭാഷകള്‍ക്കനുസരണമായി മാറ്റിയിട്ടില്ല. പേരുകള്‍ പരിഭാഷപ്പെടുത്തുകയെന്നത് മണ്ടത്തരങ്ങളില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണ്! പണ്ഡിതവേഷം അണിഞ്ഞിരിക്കുന്ന ജോസഫ് പാമ്പ്ലാനിയെക്കൊണ്ടു പറയിപ്പിച്ചാലും അസംബന്ധങ്ങള്‍ അങ്ങനെതന്നെയായിരിക്കും. അരമായഭാഷയുമായി സുറിയാനിഭാഷക്ക് ബന്ധമുണ്ടാക്കിയെടുക്കാന്‍ പാമ്പ്ലാനി നടത്തിയ സാഹസം നാം കണ്ടതാണ്. എത്രത്തോളം കിണഞ്ഞു ശ്രമിച്ചാലും 'ഈശോ' എന്ന പദത്തില്‍ യാഹ്‌വെയുടെ നാമമോ സാന്നിദ്ധ്യമോ കണ്ടെത്താന്‍ സാധിക്കില്ല. 'ഈ'യിലോ 'ശോ'യിലോ യാഹ്‌വെ ഇല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഉന്നത പാണ്ഡിത്യത്തിന്റെ ആവശ്യവുമില്ല.

'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്'!

അനേകം വര്‍ഷങ്ങള്‍ ഗവേഷണവും പഠനവും നടത്തിയതിശേഷം നിര്‍മ്മിച്ച ചലച്ചിത്രമാണ് 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്'! പൂര്‍ണ്ണമായും അരമായ ഭാഷയില്‍ നിര്‍മ്മിച്ച ഏക സിനിമയും ഇതുതന്നെ! അരമായഭാഷയില്‍ ഗവേഷണങ്ങള്‍ നടത്താന്‍തന്നെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. യാതൊരു പിഴവുമില്ലാതെ, അരമായഭാഷയിലെ സംഭാഷണങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചത് ഈ ഗവേഷണങ്ങളുടെ അനന്തരഫലമായിട്ടാണ്. 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രം കാണാത്ത ക്രിസ്ത്യാനികള്‍ ഒരുപക്ഷെ കുറവായിരിക്കും. ഈ ചിത്രത്തില്‍ പരിശുദ്ധ കന്യകാമറിയം യേഹ്ശുവായെ വിളിക്കുന്നത് എന്താണെന്നു ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് സുറിയാനികളുടെ വാദത്തിലെ പൊള്ളത്തരങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. സുറിയാനിഭാഷയില്‍ പാണ്ഡിത്യം അവകാശപ്പെടുന്നവര്‍ക്ക് ഇക്കാര്യം നിഷേധിക്കാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ സുറിയാനിയും അരമായഭാഷയും ഒന്നാണെന്നു പറയുന്നത് ഭോഷ്കല്ലേ? സുറിയാനിയിലെ വാക്കുകള്‍ ഈ സിനിമയില്‍ എവിടെയെങ്കിലുമുണ്ടോ? രക്ഷകനായ മ്ശിഹായുടെ യഥാര്‍ത്ഥ നാമം ലോകത്തിനു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം ഒരുക്കിയ സമ്മാനമാണ് 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന മനോഹരമായ സിനിമ!

30 മില്യന്‍ ഡോളര്‍ (ഏകദേശം 180 കോടി രൂപ) ചിലവഴിച്ചു നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 612 മില്യന്‍ ഡോളര്‍ (ഏകദേശം 36720 കോടി രൂപ) ആയിരുന്നു. ഈ ചിത്രത്തിന് ആവശ്യമായ ഗവേഷണത്തിനാണ്‌ ഏറ്റവുമധികം ചിലവു വന്നത്. കാലമെത്ര കടന്നുപോയാലും യേഹ്ശുവായുടെ നാമവും അരമായഭാഷയും ഈ ചിത്രത്തിലൂടെ നിലനില്‍ക്കും. ഇത് തിരിച്ചറിഞ്ഞ ഈശോവാദികള്‍ ചില കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രത്തിനെതിരെയാണ് ഇപ്പോള്‍ ഇവരുടെ ആക്രോശങ്ങള്‍! റോമന്‍ കത്തോലിക്കാസഭയുടെ പ്രത്യേക താത്പര്യപ്രകാരം നിര്‍മ്മിച്ച ചിത്രമാണ് 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന വ്യാജം ഇപ്പോള്‍ ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു! തങ്ങളുടെ നുണകളെ സാധൂകരിക്കാന്‍ വീണ്ടുംവീണ്ടും നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ സുറിയാനികള്‍ എക്കാലത്തും വിരുത് തെളിയിച്ചിട്ടുണ്ട്. 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രത്തെ റോമന്‍ കത്തോലിക്കാസഭയുടെ കൗശലമായിരുന്നുവെന്ന പ്രചരണത്തിലൂടെ 'ഈശോവാദികളുടെ' അധഃപതനമാണ് വെളിവാക്കപ്പെടുന്നത്. ഈശോ എന്ന വ്യാജനാമത്തെ ഒരിക്കലും റോമന്‍ കത്തോലിക്കാസഭ എതിര്‍ത്തിട്ടില്ല. മറ്റെല്ലാ സഭകളെയുംപോലെ വികലമാക്കപ്പെട്ട നാമങ്ങള്‍തന്നെയാണ് റോമന്‍ കത്തോലിക്കാസഭയും പിന്തുടരുന്നത്. അങ്ങനെയെങ്കില്‍, 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രത്തിലൂടെ റോം എന്താണു ലക്ഷ്യമിട്ടത്? മെല്‍ഗിബ്സണ്‍, ബ്രൂസ് ഡാവേ, സ്റ്റീഫന്‍ മാക്എവീറ്റി തുടങ്ങിയ മൂന്നു വ്യക്തികള്‍ ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രത്തെ, റോമന്‍ കത്തോലിക്കാസഭയുടെ കൗശലമാണെന്നു പ്രചരിപ്പിക്കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല!

ഇക്കാലമത്രയും തങ്ങള്‍ വിളിച്ചുപറഞ്ഞതെല്ലാം വ്യാജമായിരുന്നുവെന്നു ലോകം തിരിച്ചറിയുന്നതിലെ ജാള്യത മറയ്ക്കാനാണ് 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന മഹത്തായ സിനിമയ്ക്കെതിരേ സുറിയാനികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. റോമന്‍ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിനു മുന്‍പില്‍ ഈ ചിത്രത്തിന്റെ റിലീസിങ്ങിനു മുന്‍പ് പ്രദര്‍ശിപ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇത് റോമിലെ ശ്രേഷ്ഠന്മാര്‍ക്കു മുന്‍പാകെ മാത്രമായിരുന്നില്ല പ്രദര്‍ശിപ്പിച്ചത്. 2003-ല്‍ ന്യൂ ലൈഫ് ചര്‍ച്ചിലെ 800 പാസ്റ്റര്‍മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഇതേ വര്‍ഷംതന്നെ ഹാര്‍വെസ്റ്റ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ്, ലേക്ക്വുഡ് ചര്‍ച്ച്, ഗ്രെഗ് ലൗറീസ്, ജോയേല്‍ ഓസ്റ്റിന്‍ തുടങ്ങിയ സഭകളിലെ 3600 ഓളം പാസ്റ്റര്‍മാരുടെ മുമ്പാകെയും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.  2004 ഫെബ്രുവരിയില്‍ 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രം തീയേറ്ററുകളില്‍ എത്തുന്നതിനു മുന്‍പുതന്നെ അനേകം സുവിശേഷകരുടെയും വിവിധ സഭകളുടെ പ്രതിനിധികളുടെയും മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയിലെ തീയേറ്ററുകളില്‍ മാത്രം ആറുകോടിയോളം വ്യക്തികള്‍ ഈ സിനിമ കണ്ടു. ടെലിവിഷനിലും മറ്റു ദൃശ്യമാധ്യമങ്ങളിലും കണ്ടവരുടെ സംഖ്യ ഇതിനേക്കാള്‍ എത്രയോ അധികമായിരിക്കും! ഇത് അമേരിക്കയിലെ മാത്രം കണക്കാണ്! മലേഷ്യയിലെ ഗവണ്മെന്റ് ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയില്ലെങ്കിലും, പിന്നീട് ക്രൈസ്തവ നേതാക്കന്മാരുടെ ആവശ്യപ്രകാരം ഉപാധികളോടെ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചു. ക്രൈസ്തവര്‍ മാത്രമേ കാണാവൂ എന്നതായിരുന്നു ഉപാധി!

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, റോമന്‍ കത്തോലിക്കാസഭയുടെ താത്പര്യപ്രകാരമാണ് ഈ ചിത്രം നിര്‍മ്മിച്ചതെന്ന വ്യാജപ്രചരണത്തിനു പിന്നിലെ ലക്‌ഷ്യം നിഗൂഢമാണ്. ഒരേസമയം റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമായിരിക്കുകയും, സൗകര്യം കിട്ടുമ്പോഴെല്ലാം റോമിനെതിരേ നിലകൊള്ളുകയും ചെയ്യുന്നത് പൗരസ്ത്യസഭകളുടെ അപകര്‍ഷതയുടെ ഭാഗമാണ്. സീറോമലബാര്‍-സീറോമലങ്കര റീത്തുകളോളം വിഭാഗിയത വളര്‍ത്തുന്ന മറ്റൊരു റീത്തുകളെയും കത്തോലിക്കാസഭയില്‍ കാണാന്‍ കഴിയില്ല! ആഗോളതലത്തില്‍ അംഗീകാരം നേടാന്‍വേണ്ടി മാത്രമാണ് ഈ റീത്തുകള്‍ റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമായി തുടരുന്നത്!

ഏതായാലും 'ഈശോ' എന്ന ദുരൂഹനാമത്തെ പൊളിച്ചടുക്കാന്‍ പോന്നതാണ് 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന ചിത്രം എന്നകാര്യത്തില്‍ തര്‍ക്കമില്ല. അന്ത്യകാലത്ത് യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമം സകലര്‍ക്കും വെളിപ്പെടുമെന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവം ഒരുക്കിയ അനേകം സംവീധാനങ്ങളില്‍ ഒന്നായി ഈ സിനിമയെയും പരിഗണിക്കാന്‍ കഴിയും!

ദൈവനാമത്തിന്റെ പ്രാധാന്യവും അന്ത്യകാലവും!

ദൈവത്തിന്റെ നാമത്തിന് എല്ലാക്കാലത്തും പ്രാധാന്യമുണ്ടെന്നിരിക്കെ, അന്ത്യകാലത്ത് ഈ നാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്‌! എന്തെന്നാല്‍, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയം വരികയും അനേകര്‍ വിശ്വാസം ത്യജിക്കുകയും ചെയ്യുമ്പോള്‍, വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുകയും രക്ഷപ്രാപിക്കുകയും ചെയ്യുന്നത് ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമായിരിക്കും. ദൈവത്തിന്റെ വചനം ഇപ്രകാരം വെളിപ്പെടുത്തുന്നു: "യേഹ്ശുവായുടെ മഹനീയവും പ്രകാശപൂര്‍ണ്ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 2; 20, 21). മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യെഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍തന്നെയാണ് എല്ലാവരുടെയും രക്ഷകന്‍. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ: 10; 12, 13). പ്രവചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(യോയേല്‍: 2; 31, 32).

ഒരിടത്ത് 'യാഹ്‌വെ' എന്നും മറ്റൊരിടത്ത് 'യേഹ്ശുവാ' എന്നും രേഖപ്പെടുത്തിയതിനെക്കുറിച്ച് ആരും ആകുലപ്പെടേണ്ടാ. എന്തെന്നാല്‍, അന്ത്യദിനത്തില്‍ അവിടുത്തേക്ക്‌ 'യേഹ്ശുവാ' എന്ന ഒരേയൊരു നാമം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക്‌ ഒരു നാമം മാത്രവും"(ശെഖരിയാഹ്: 14; 9). പ്രവാചകനായ ശെഖരിയാഹ് പറഞ്ഞിരിക്കുന്നത് 'യാഹ്‌വെ' എന്നായതിനു കാരണമുണ്ട്. യേഹ്ശുവാ എന്ന രക്ഷിക്കുന്ന നാമം വെളിപ്പെടുന്നതിനു മുന്‍പാണ് പ്രവാചകന്‍ പ്രവചിച്ചത്. മാത്രവുമല്ല, യാഹ്‌വെയുടെ നാമമാണ് യേഹ്ശുവാ ധരിച്ചിരിക്കുന്നതെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭൂമി മുഴുവന്റെയും രാജാവായി വരാനിരിക്കുന്നത് യേഹ്ശുവായാണെന്നു നമുക്കറിയാം. അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനുമുമ്പ് പുനരാഗമനത്തെ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. വിധിയാളനായി കടന്നുവരാനിരിക്കുന്നതും താനാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. ത്രിത്വമെന്നത് ഏകമാണെന്നു സകലരും മനസ്സിലാക്കുന്നതും അപ്പോഴാണ്‌. സഖറിയാ പ്രവചിച്ചത് എന്തായിരുന്നുവെന്ന് സകലരും അന്ന് ഗ്രഹിക്കും!

യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമേ രക്ഷപ്രാപിക്കയുള്ളുവെന്ന് സാത്താനു വ്യക്തമായി അറിയാം. ഇക്കാരണത്താല്‍ത്തന്നെ ഈ നാമം മനുഷ്യരില്‍നിന്നു മറച്ചുവയ്ക്കാന്‍ അവന്‍ എക്കാലത്തും ശ്രമിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ വാക്കുകളേക്കാള്‍ അധികമായി പിശാചിന്റെ വാക്കുകളില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നും വ്യാജനാമങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നു. മനുഷ്യനെ സൃഷ്ടിച്ച കാലംമുതല്‍ക്കെ, ദൈവത്തിന്റെ വാക്കുകളേക്കാള്‍ പിശാചിന്റെ വാക്കുകള്‍ക്ക് പരിഗണന നല്‍കുന്ന പ്രവണത മനുഷ്യനില്‍ ദര്‍ശിക്കാന്‍ കഴിയും. ആദ്യമനുഷ്യനായിരുന്ന ആദത്തോടും അവന്റെ ഭാര്യയോടും ദൈവം ഇപ്രകാരം കല്പിച്ചു: "അവിടുന്ന് അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും"(സൃഷ്ടി: 2; 16, 17). ദൈവം ഇപ്രകാരം മനുഷ്യനോടു കല്പിച്ചപ്പോള്‍, സാത്താന്‍ മനുഷ്യനെ അറിയിച്ചത് എന്താണെന്നു നോക്കുക: "സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം"(സൃഷ്ടി: 3; 4, 5). മനുഷ്യന്‍ വിശ്വസിച്ചതും അനുസരിച്ചതും സാത്താന്റെ വാക്കുകളായിരുന്നു.

സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അനുസ്മരിക്കപ്പെടണമെന്ന കല്പനയോടെ സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ നാമം മാറ്റിമറിച്ചതും സാത്താന്റെ ഹിതപ്രകാരമായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൈവദൂതനായ ഗബ്രിയേല്‍ അറിയിച്ച ദൈവദൂതാണ് യേഹ്ശുവായുടെ നാമം. എന്നാല്‍, സാത്താന്റെ ഉപദേശപ്രകാരം ഈ നാമവും മനുഷ്യന്‍ വികലമാക്കി. ഏതാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ നാമമെന്നു നിശ്ചയമില്ലാത്ത ദുരവസ്ഥയിലാണ് ഇന്നത്തെ ക്രിസ്ത്യാനികള്‍ എത്തപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ നാമം അറിയാനുള്ള എല്ലാ അവസരങ്ങളും മുന്‍പിലുണ്ടായിരിക്കെ, ദുരഭിമാനംമൂലമോ സ്ഥാപിത താത്പര്യങ്ങള്‍ക്കൊണ്ടോ വ്യാജനാമങ്ങളെ മുറുകെപ്പിടിക്കുന്നവര്‍ ഒരുകാര്യം വിസ്മരിക്കാതിരിക്കുക. മനോവയോടുള്ള വെറുപ്പോ എതിര്‍പ്പോ മൂലം നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ ആത്മരക്ഷയാണ്! "മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും"(മര്‍ക്കോ: 8; 37).

ഉപസംഹാരം!

യേഹ്ശുവായുടെ നാമം വികലമാക്കിയതിന്റെ നാള്‍വഴികള്‍ വിവരിച്ചുകൊണ്ടുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ആയതിനാലാണ് ഈ ലേഖനത്തില്‍ ആ വിഷയം ചര്‍ച്ചചെയ്യാതിരുന്നത്. ഈശോവാദത്തിനുള്ള മറുപടിയായി മാത്രം ഈ ലേഖനത്തെ കാണുക. സത്യദൈവത്തിന് ഒരു പേരുണ്ടെന്നും ആ പേരില്‍ മാത്രമേ താന്‍ അനുസ്മരിക്കപ്പെടാവൂ എന്ന കല്പന അവിടുന്ന് നല്‍കിയിട്ടുണ്ടെന്നും ഈ ലേഖനത്തിലൂടെ വ്യക്തമാക്കി. അതുപോലെതന്നെ, മനുഷ്യകുലത്തിന്റെ പാപപരിഹാരാര്‍ത്ഥം കടന്നുവന്ന ക്രിസ്തു വഹിച്ചിരിക്കുന്നത് യാഹ്‌വെയുടെ നാമംതന്നെയാണെന്നും നാം ചര്‍ച്ചചെയ്തു. ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുന്നതെങ്കില്‍, ആ നാമം അറിയുകയെന്നത് അനിവാര്യമായ കാര്യമാണെന്ന തിരിച്ചറിവും നാം നേടി. തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സ്വാഭാവികമായി ഉയരാവുന്ന ഒരു സംശയമുണ്ട്. യേഹ്ശുവായുടെ നാമം വികലമാക്കപ്പെട്ടതിനുശേഷം അനേകം വ്യക്തികള്‍ വ്യാജനാമങ്ങളില്‍ അവിടുത്തെ അനുസ്മരിക്കുകയും, ഈ അറിവില്‍ത്തന്നെ അവര്‍ മരണമടയുകയും ചെയ്തു. ഇവരുടെ രക്ഷ അസാദ്ധ്യമാണോ എന്ന ചിന്തയാണ് സംശയമായി ഉയരുന്നത്. തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ അവിടുത്തെ വികലമാക്കപ്പെട്ട നാമത്തില്‍ വിശ്വസിക്കുകയും, ആ നാമത്തില്‍ വിളിച്ചപേക്ഷിക്കുകയും ചെയ്ത പൂര്‍വ്വീകരുടെ ആത്മാക്കളെക്കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. എന്തെന്നാല്‍, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം അവരുടെ അവസ്ഥകള്‍ മനസ്സിലാക്കുകയും നീതിപൂര്‍വ്വം വിധി നടപ്പാക്കുകയും ചെയ്യും!

യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍ അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന്‍ അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും"(ലൂക്കാ: 12; 47, 48). അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ലഘുവായ പ്രഹരമുണ്ട് എന്നാണ് യേഹ്ശുവാ പറഞ്ഞിരിക്കുന്നത്. അതായത്, പൂര്‍ണ്ണ വിശുദ്ധിയിലല്ലാതെ മരണമടയുന്നവര്‍ക്ക് ശുദ്ധീകരണം അനിവാര്യമാണ്. അവസാന ചില്ലിക്കാശും കൊടുത്തുവീട്ടുവോളം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. ചെറിയ മാലിന്യംപോലും സ്വര്‍ഗ്ഗരാജ്യ പ്രവേശത്തിനു തടസ്സമാണ്. ആയതിനാല്‍, യേഹ്ശുവായുടെ നാമം അറിയാതെ മരണമടഞ്ഞവര്‍ക്ക് അല്പകാലത്തെ കാരാഗൃഹവാസം അനിവാര്യമായി വരും!

എന്നാല്‍, നാമം അറിഞ്ഞിട്ടും അത് സ്വീകരിക്കുന്നതിലോ ആ നാമത്തില്‍ വിളിച്ചപേക്ഷിക്കുന്നതിലോ വൈമുഖ്യം കാണിക്കുന്നവരെ ദൈവം പരിഗണിക്കുകയില്ല. കാരണം, അവര്‍ സത്യത്തെ തമസ്കരിച്ചവരാണ്! തന്റെ നാമത്തെ വികലമാക്കുകയും യഥാര്‍ത്ഥ നാമം വിസ്മൃതിയിലാക്കപ്പെടുകയും ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. എന്നാല്‍, അന്ത്യകാലത്ത് തന്റെ യഥാര്‍ത്ഥ നാമം വെളിപ്പെടുത്തുകയും, ആ നാമം വിളിച്ചപേക്ഷിക്കുന്ന അനേകര്‍ ഉയര്‍ന്നുവരികയും ചെയ്യുമെന്ന് പ്രവാചകന്മാര്‍ മുഖേന അവിടുന്ന് മുന്‍കൂട്ടി അരുളിചെയ്തിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാനിയാഹ്: 3; 9). 'യാഹ്‌വെ' എന്ന് പ്രവാചകന്‍ ഉദ്ദേശിച്ചത് യേഹ്ശുവായുടെ നാമം തന്നെയാണ്. അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും എന്ന പ്രവചനത്തെ ഗൗരവത്തോടെ സമീപിക്കണം. ആ 'അന്ന്' ഇന്നാണ്. മനോവയിലൂടെയോ മറ്റു സംവീധാനങ്ങളിലൂടെയോ അവിടുത്തെ പ്രവൃത്തികള്‍ ദര്‍ശിക്കുമ്പോള്‍, അതിനോടു മറുതലിക്കുന്നവരുടെ അന്ത്യം ശോഭനമായിരിക്കില്ല!

ചേര്‍ത്തുവായിക്കാന്‍: സുറിയാനി ജ്വരം ബാധിച്ച അനേകം 'ഭാഷാപണ്ഡിതന്മാര്‍' കേരളത്തില്‍ ഉദയംചെയ്തിട്ടുണ്ട്. യേഹ്ശുവാ എന്ന പരിശുദ്ധനാമത്തെ നിഷേധിക്കുകയും 'ഈശോ' എന്ന വ്യാജനാമത്തെ പ്രതിഷ്ഠിക്കുകയുമാണ് ഇവരുടെ ലക്‌ഷ്യം. ഇത്തരത്തിലൊരു യുവപണ്ഡിതന്റെ വിശദ്ദീകരണം നോക്കുക: 'യുദ് എന്ന അക്ഷരത്തിന്റെ അടിയില്‍ ഒരു ഡോട്ട് വരുമ്പോള്‍, I/ഈ എന്നും വാവ് എന്ന അക്ഷരത്തിന്റെ മുകളില്‍ ഒരു ഡോട്ട് വരുമ്പോള്‍ O/ഒ എന്നും പൗരസ്ത്യ സുറിയാനിയില്‍ ഉച്ചരിയിക്കുന്നു. അതിനാല്‍ Yehshuwah എന്നത് "ഈശോ" ആയി'(അജ്ഞാതനായ സുറിയാനി പണ്ഡിതന്‍). ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ മനോവ ആഗ്രഹിക്കുന്നു. യേഹ്ശുവായോ അവിടുത്തെ മാതാപിതാക്കളോ ജീവിച്ചത് സിറിയയിലല്ല; ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു സംസാരിച്ചത് സുറിയാനി ഭാഷയിലുമല്ല; സൈന്യങ്ങളുടെ ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ട് അവിടുത്തെ നാമം വെളിപ്പെടുത്തിയത് സുറിയാനിയിലായിരുന്നുവെന്ന്‍ ആരെങ്കിലും പറയുമെന്നു കരുതുന്നുമില്ല. അതിനാല്‍ത്തന്നെ, സുറിയാനി അക്ഷരങ്ങളുടെ വൈകല്യം 'യേഹ്ശുവായുടെ' നാമത്തില്‍ ആരോപിക്കുന്നതിലെ സാംഗത്യം എന്താണ്? ഒരു പേരിന്റെ സ്വരമാണ് പ്രധാനം. യേഹ്ശുവാ എന്ന നാമം ഉച്ചരിക്കുമ്പോള്‍ പുറപ്പെടുവിക്കപ്പെടുന്ന ശബ്ദമാണ് ആ പേരിനെ വേറിട്ടതാക്കുന്നത്. ഈ സ്വരം പുറപ്പെടുവിക്കാന്‍ സാധിക്കുന്ന അക്ഷരങ്ങള്‍ ഓരോ ഭാഷക്കാരും തിരഞ്ഞെടുക്കുന്നു. സുറിയാനിഭാഷയില്‍ യേഹ്ശുവാ എന്ന സ്വരം പുറപ്പെടുവിക്കാന്‍ കഴിയുന്ന അക്ഷരങ്ങള്‍ ഇല്ലെങ്കില്‍ അത് ഉണ്ടാക്കിയെടുക്കുക! മറിച്ച്, കൊഞ്ഞയുള്ളവന്റെ ശബ്ദം സ്ഫുടമായി സംസാരിക്കാന്‍ കഴിവുള്ളവരുടെമേല്‍ അടിച്ചേല്പിക്കരുത്!

ഇസ്ലാമുമായി സുറിയാനികള്‍ക്കുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തന്ന അടയാളമാണ് അവര്‍ക്ക് ഭാഷയോടുള്ള ആരാധന! ലോകത്തെവിടെയും ഇസ്ലാമിന് അറബി നിര്‍ബ്ബന്ധമുള്ളതുപോലെ, പൗരസ്ത്യസുറിയാനികള്‍ 'സുറിയാനിഭാഷയുടെ' അടിമകളും ആരാധകരുമാണ്! യേഹ്ശുവാ എന്ന നാമം പുറപ്പെടുവിക്കാന്‍ സാധിക്കുന്ന അക്ഷരങ്ങള്‍ സുറിയാനിയിലില്ലെങ്കില്‍, ആ ഭാഷ ഉപേക്ഷിച്ച്, മാന്യമായ മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുക്കുക! മലയാളം ഒരു ശ്രേഷ്ഠഭാഷയല്ലേ?!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6076 views

LOG IN

Lost your password?

SIGN UP

LOST PASSWORD