അറിഞ്ഞിരിക്കാന്‍

സ്ത്രീവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു!

Print By
about

29 - 12 - 2018

ര്‍ത്തമാനകാല സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന് സുരക്ഷിതരല്ലേ? സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നിയമങ്ങള്‍ക്കൊണ്ടു സാധിക്കുമോ? അനുകൂല നിയമങ്ങളുടെ വര്‍ദ്ധനവിന് അനുസരണമായി അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? ഇതിനെല്ലാമപ്പുറമുള്ള ഒരു സ്ത്രീവിരുദ്ധ തരംഗം ലോകത്ത് ആഞ്ഞടിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അതിന്റെ കാരണമെന്താണ്? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടിയുള്ള ഒരു അന്വേഷണത്തിനാണ് മനോവ ഇവിടെ ഉദ്യമിക്കുന്നത്! ഒരു യാഥാര്‍ത്ഥ്യം പങ്കുവച്ചുകൊണ്ട് വിഷയത്തിലേക്കു പ്രവേശിക്കാം. പുരുഷവിദ്വേഷികള്‍ എന്നൊരു ന്യൂനപക്ഷവിഭാഗം സ്ത്രീകള്‍ക്കിടയിലുണ്ട് എന്നതാണ് ആ യാഥാര്‍ത്ഥ്യം. സ്ത്രീസമൂഹത്തില്‍ ഇവര്‍ ഏറ്റവും ചെറിയൊരു വിഭാഗമാണ്‌. 'ആക്ടിവിസ്റ്റുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവരെ ബഹുഭൂരിപക്ഷം വരുന്ന മാന്യരായ സ്ത്രീകള്‍ ശ്രവിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, ലോകത്തിലെ മുഴുവന്‍ സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്താന്‍ വിരലിലെണ്ണാന്‍ മാത്രമുള്ള ഈ ന്യൂനപക്ഷത്തിനു സാധിക്കുന്നുവെന്നതാണ് നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് ഇത്തരം വഴിപിഴച്ച ശബ്ദങ്ങളെ ലോകത്തിന്റെ സംവീധാനങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുകയും, അത്   പൊതുസമൂഹം മുഴുവന്റെയും ശബ്ദമാണെന്ന  പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നുവെന്ന്  കണ്ടെത്തേണ്ടിയിരിക്കുന്നു!

എന്തെല്ലാം സൗകര്യങ്ങളും സംവരണങ്ങളും അനുവദിച്ചുകിട്ടിയാലും, ഒന്നിലും തൃപ്തരാകാത്ത ഒരു പ്രത്യേക ജന്മങ്ങളാണ് സ്ത്രീകള്‍ക്കിടയിലുള്ള പുരുഷവിദ്വേഷികള്‍. അനേകം സംവരണങ്ങളുടെ ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ക്കു ലഭിക്കുമ്പോള്‍ പുരുഷന്മാര്‍ക്കായി ഒരു സംവരണവും ഇല്ലെന്നു നമുക്കറിയാം. പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍ പരാതിയുമില്ല. എന്നാല്‍, സ്ത്രീകളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കു ജനിതകമായി ലഭിച്ചിട്ടുള്ള പ്രത്യേകതകളെപ്പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരു അസംതൃപ്ത വിഭാഗമായി സ്ത്രീകള്‍ക്കിടയില്‍ ഇവര്‍ വീര്‍പ്പുമുട്ടുന്നു. പുരുഷന്മാര്‍ ചെയ്യുന്നതെല്ലാം അതുപോലെതന്നെ ചെയ്യണമെന്ന വാശിയിലാണ് ഈ പ്രകൃതിവിരുദ്ധര്‍! ടോയ്‌ലറ്റ് അല്ലാതെ മറ്റൊന്നും ഇന്ന് പുരുഷന്മാര്‍ സ്വന്തമായി ഉപയോഗിക്കുന്നില്ല. ഈ സൗകര്യംപോലും ഇവര്‍ കയ്യേറുമെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. അതിനായി, നിന്നുകൊണ്ട് മൂത്രമൊഴിക്കാനുള്ള പരിശീലനത്തിലാണ് ഇക്കൂട്ടര്‍! ഇതൊക്കെപ്പറയുമ്പോള്‍, മനോവയ്ക്ക് സ്ത്രീവിദ്വേഷം തലയ്ക്കുപിടിച്ചുവെന്ന്‍ ആരും കരുതേണ്ടാ. മനോവയ്ക്കു സ്ത്രീവിദ്വേഷം ഒന്നുമില്ല; എന്നാല്‍, പുരുഷവിദ്വേഷികളായ സ്ത്രീജന്മങ്ങളോടു മനോവയ്ക്കു തോന്നുന്ന വികാരം അറപ്പാണ്! ഇക്കൂട്ടരുടെ മുഖം ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, നാഷ്ണല്‍ ജ്യോഗ്രഫി ചാനലിലേക്കു മാറി സുരക്ഷിതരാകുന്ന അനേകം സ്ത്രീപുരുഷന്മാരുടെ കൂട്ടത്തിലാണ് മനോവ!

ഓരോ ദിവസവും പുതിയ പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ച്‌ സ്ത്രീകളെ സംരക്ഷിക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറുകാരിയായ വൃദ്ധമാതാക്കള്‍വരെ പീഡിപ്പിക്കപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് അനുകൂലമായി ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും നിര്‍മ്മിച്ചുകൂട്ടുന്ന നിയമങ്ങള്‍ക്കൊന്നും സ്ത്രീകളെ സുരക്ഷിതരാക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ഒരു സമൂഹത്തെ സുരക്ഷിതരാക്കാന്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ മറ്റൊരു സമൂഹത്തിനു ഭീഷണി സൃഷ്ടിക്കുന്നുവെങ്കില്‍, ആ നിയമം നീതിയുക്തമായ നിയമമായി പരിഗണിക്കാന്‍ കഴിയില്ല. നീതിയുക്തമല്ലാത്തതുകൊണ്ടുതന്നെ, ഇങ്ങനെയുള്ള നിയമങ്ങള്‍ ഒരിക്കലും ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കുകയുമില്ല! ദൈവീകനിയമങ്ങളുടെ സൂക്ഷമതയും മഹത്വവും പ്രസക്തമാകുന്നത് ഇവിടെയാണ്‌!

സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വവും പരിഗണനയും നല്‍കുന്ന മതം ക്രിസ്തുമതമാണ്. അതിന്റെ പ്രധാന കാരണം മതനിയമത്തില്‍ സ്ത്രീകള്‍ക്ക്, അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്കിയിരിക്കുന്നതുകൊണ്ടാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍, അത് ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയിരിക്കുന്ന നിയമത്തില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിയെയാണ് വെളിപ്പെടുത്തുന്നത്. ഈ വചനം നോക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). സ്വന്തം നിയമങ്ങളെക്കുറിച്ചു നടത്തിയിരിക്കുന്ന ആത്മപ്രശംസയായി ഇതിനെ ആരും കാണേണ്ടതില്ല. എന്തെന്നാല്‍, ഓരോ നിയമങ്ങളെയും സൂക്ഷമമായി പഠിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന നീതി മനസ്സിലാക്കാന്‍ സാധിക്കും. ഈ നിയമങ്ങളുടെ ശ്രേഷ്ഠത പരിഗണിച്ചാണ് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും തങ്ങളുടെ രാജ്യത്തിന്റെ നിയമങ്ങളായി ഈ നിയമത്തെ സ്വീകരിച്ചത്. എന്നാല്‍, മനുഷ്യന്റെ നീതിബോധത്തില്‍ വന്ന വീഴ്ചകള്‍മൂലം ഈ നിയമങ്ങള്‍ ഇന്ന് ഓരോ രാജ്യങ്ങളില്‍നിന്നും പടിപടിയായി നീക്കംചെയ്തുകൊണ്ടിരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളും ഈ നിയമങ്ങള്‍ക്കു ബദലായി ഐക്യരാഷ്ട്രസഭയുടെ നിയമം സ്വീകരിച്ചുകഴിഞ്ഞു. നീതിയെയും അനീതിയെയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടവരായി മനുഷ്യര്‍ അധഃപതിച്ചതാണ് ഇതിനു കാരണം!

മനുഷ്യന്‍ തന്റെ യുക്തിവിചാരങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച നിയമങ്ങള്‍ ക്രിസ്തീയ സഭകളും ഏറ്റെടുത്തതോടെ ആദ്ധ്യാത്മിക അന്ധകാരം സഭകളെ ഗ്രസിച്ചു. യേഹ്ശുവായുടെ മഹനീയമായ വാക്കുകള്‍ ശ്രദ്ധിക്കുക: "ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 8, 9). മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പരിഗണിക്കപ്പെട്ടതാണ് കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും സംഭവിച്ച ആദ്ധ്യാത്മിക വ്യര്‍ത്ഥതയ്ക്ക് ആധാരം! ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്ന മനുഷ്യരുടെ വികലമായ നീതിബോധത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ക്ക് കീഴ്പ്പെട്ടപ്പോള്‍, ദൈവീക നിയമങ്ങളെ ചില 'ദൈവശാസ്ത്ര കുബുദ്ധികള്‍' തള്ളിക്കളഞ്ഞു. ഇവരുടെ 'ബൗദ്ധിക' പരീക്ഷണശാലകളിലെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ ദൈവീകനിയമങ്ങള്‍ക്ക് കഴിഞ്ഞില്ല! മനുഷ്യന്‍ സ്വന്തമായി നിയമങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ സകലവിധ ക്രമക്കേടുകളും ഈ ലോകത്തെ കീഴ്പ്പെടുത്തുകയും, അതിനെ പരിഹരിക്കാന്‍ പുതിയ നിയമങ്ങള്‍ ഇവര്‍ പരീക്ഷിക്കുകയും ചെയ്യുന്നു. 'അലാസ്റ്റിക്' അയഞ്ഞുപോയ അടിവസ്ത്രം ധരിച്ചവന്റെ അവസ്ഥയിലാണ് മനുഷ്യന്‍ നിര്‍മ്മിച്ച നിയമങ്ങളുടെ ഇന്നത്തെ സ്ഥിതി!

ദൈവവചനവുമായി ചേര്‍ത്തുവച്ചുള്ള പഠനത്തിനുമുമ്പ് മറ്റുചില വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകളാണ് അവയിലൊന്ന്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും ഇവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും താരതമ്യം ചെയ്യാന്‍ ഇത് സഹായകരമാകും. സ്ത്രീകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആദരവും അനാദരവും പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വലിയൊരു സത്യമുണ്ട്. എന്തെന്നാല്‍, ഓരോ രാജ്യങ്ങളിലെയും മതം, രാഷ്ട്രീയം, സാംസ്കാരികം, സാമൂഹിക എന്നീ നാല് അവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ ആദരിക്കുകയോ അനാദരിക്കപ്പെടുകയോ ചെയ്യുന്നത്. അതുപോലെതന്നെ, വ്യത്യസ്തമായ അനുപാതത്തിലാണെങ്കില്‍പ്പോലും സകല രാജ്യങ്ങളിലും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതും തിരിച്ചറിയണം. ആയതിനാല്‍, മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചതിനുശേഷം നമുക്കു തിരികെവരാം.

സ്ത്രീകള്‍ക്കുവേണ്ടി പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ഇവര്‍ കൂടുതല്‍ സുരക്ഷിതരായിട്ടുണ്ടോ? ദൈവീക നിയമങ്ങളെ അപേക്ഷിച്ച്, ലോകത്തിന്റെ നിയമം ഇവരെ കൂടുതല്‍ സുരക്ഷിതരാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഓരോ ദിവസവും ഇവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്. 2017-ല്‍ മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച  ഒരു വാര്‍ത്ത പരിശോധിച്ചാല്‍ ചില ഞെട്ടിക്കുന്ന വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ആ വാര്‍ത്ത ഇതാണ്: ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത് ലാറ്റിനമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലുമാണ്. ലോകാരോഗ്യ സംഘടനയുടെ 2013-ലെ കണക്കു പ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 74 ശതമാനമായിരുന്നു. 2017-ല്‍ എത്തുമ്പോള്‍ 94 ശതമാനമായി വര്‍ദ്ധിച്ചു. സമൂഹം, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകള്‍ ശാരീരികമായും മാനസികമായും നേരിടുന്ന അതിക്രമങ്ങളുടെ തോത് വളരെ വലുതാണ്. വീടുകളില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന അവസ്ഥ ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് സ്ത്രീകളെ എടുത്താല്‍ അവരില്‍ രണ്ട് പേര്‍ സ്വന്തം വീടുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരാണ്. മുപ്പത് ശതമാനത്തിലധികം സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്ന് ശാരീരികവും മാനസികവുമായുള്ള പീഡനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ 10.7 ശതമാനം പേര്‍ സമൂഹത്തില്‍നിന്ന് ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും സ്ത്രീകളുടെ സമഗ്രവികസനം ലക്ഷ്യത്തിലെത്താന്‍ സാമൂഹിക രാഷ്ട്രീയതലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. (മലയാള മനോരമ, Thursday 23 November 2017).

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തകൂടി ശ്രദ്ധിക്കുക: സ്ത്രീകളെ ആക്രമിക്കാന്‍ വരുന്ന എതിരാളികളെ നേരിട്ടാനുള്ള പരിശീലനം നല്‍കുകയാണ് വനിത പോലീസ്. മലപ്പുറത്തെ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രതിരോധത്തിനുള്ള അടവുകള്‍ പഠിപ്പിക്കുന്നത്. ജില്ലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രതിരോധത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുവാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. ആറ് പേരടങ്ങുന്ന സംഘമാണ് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നത്. (മാതൃഭൂമി, 14 - 02 - 2017). ആയോധനകലകള്‍ അഭ്യസിച്ചതുകൊണ്ടൊന്നും ആക്രമണങ്ങള്‍ കുറയുന്നില്ലെന്നു മാത്രമല്ല, ഓരോ ദിവസവും അത് വര്‍ദ്ധിച്ചുവരുന്നു എന്നതാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. വിനോദസഞ്ചാരികളായ വിദേശ യുവതികളെ ബലാല്‍സംഗം ചെയ്യുന്നതിലും ഇന്ത്യതന്നെയാണ് ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നത്! സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളും സ്ത്രീപക്ഷവാദികളും ഏറ്റവും സജ്ജീവമായിയിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നതും മറക്കരുത്. മാധ്യമങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും എല്ലാ പിന്തുണയും സ്ത്രീപക്ഷ വാദികളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നതും കേരളത്തില്‍ത്തന്നെ! അതിരുകടന്ന സ്ത്രീപക്ഷവാദംമൂലം പുരുഷന്മാര്‍ ബന്ദികളാക്കപ്പെട്ട അവസ്ഥയും കേരളത്തിലുണ്ട്. ലോകത്ത് ഒരു രാജ്യത്തും ഒരുക്കിയിട്ടില്ലാത്ത തരത്തിലുള്ള സംവീധാനങ്ങള്‍ സ്ത്രീസുരക്ഷയ്ക്കുവേണ്ടി കേരളത്തില്‍ ഒരുക്കപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. 'പിങ്ക്' പൊലിസ്, സ്ത്രീകള്‍ക്കു വിളിക്കാന്‍ പ്രത്യേക നമ്പര്‍, പതിനാലു സെക്കന്റ് സ്ത്രീകളെ തുറിച്ചുനോക്കുന്ന പുരുഷനെ ശിക്ഷിക്കാനുള്ള നിയമം, സ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്ന ഏതൊരു നിരപരാധിയെയും  തെളിവുകളൊന്നും പരിഗണിക്കാതെതന്നെ പതിനാലു ദിവസത്തേക്ക് ജയിലില്‍ അടയ്ക്കാനുള്ള നിയമം, സ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്ന ഏതൊരു മാന്യന്റെയും മുതുകത്ത് 'പൊങ്കാലയിടാന്‍' തയ്യാറായി നില്‍ക്കുന്ന മാധ്യമപ്പട....എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ കേരളത്തിലല്ലാതെ മറ്റെവിടെയും ഉള്ളതായി അറിയില്ല. ഇതെല്ലാമുണ്ടായിട്ടും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ കേരളം എന്തുകൊണ്ട് ഏറ്റവും മുന്നില്‍നില്‍ക്കുന്നു? പരാതികളില്‍ അധികവും വ്യാജമായതുകൊണ്ടാണോ? അല്ലെങ്കില്‍, നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണോ? പലതും നാം കണ്ടെത്തേണ്ടിയിരിക്കുന്നു! 

രാഷ്ട്രദീപികയില്‍ വന്ന ഒരു വാര്‍ത്ത നോക്കുക: പശ്ചിമകൊച്ചിയിലെ ഹോംസ്റ്റേയില്‍ യുവതിയെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിന് ഇരയാക്കി, കോന്നിയില്‍ വിദ്യാര്‍ഥിനികളായ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, പ്രണയം നടിച്ചു കോളജ് വിദ്യാര്‍ഥിനിയെ യുവാവ് പീഡിപ്പിച്ചു, മൊബൈല്‍ഫോണ്‍ സൗഹൃദത്തിലൂടെ പരിചയപ്പെട്ട യുവാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മാനഭംഗപ്പെടുത്തി…..! സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ ഇല്ലാതെ ഒരു ദിവസവും പുലരുന്നില്ല. സ്ത്രീകളുടെ കണ്ണീര്‍ക്കഥകള്‍ കേള്‍ക്കാതെ ഒരു ദിവസവും ഇരുളുന്നുമില്ല. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടുപോലും നമ്മുടെ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുകയാണ്. ഒരു മിസ്ഡ് കോളിലൂടെയോ വാട്‌സ് അപ്പ് മെസേജിലൂടെയോ പരിചയപ്പെടുന്ന ഇക്കൂട്ടര്‍ നിമിഷനേരം കൊണ്ടുതന്നെ പിരിയാനാവാത്ത വിധം അടുക്കുന്നുവെന്നതാണു വാസ്തവം.

സ്ത്രീസാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ദേശീയ മാതൃകയാക്കപ്പെടാവുന്ന കേരളത്തിലും സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ ലജ്ജിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനകം സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാമുകനൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു, പീഡനശ്രമത്തിന് സ്കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍, അശ്ലീല ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു… വാര്‍ത്തകള്‍ അവസാനിക്കുന്നില്ല; നാണക്കേടും.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കേരളവും ഒട്ടും പിന്നിലല്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളം സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സംസ്ഥാനമാണ്. അതില്‍ കൊച്ചിയിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. സംസ്ഥാന പോലീസിന്റെ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലും സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012 സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് സത്രീകള്‍ക്കു നേരേ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 9758 ആണ്. 715 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 286 പേര്‍ കുട്ടികളാണ്. 2009-ല്‍ 568-ഉം 2010-ല്‍ 634-ഉം ബലാത്സംഗക്കേസുകളാണ് ഇതേ കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011-ല്‍ ആകെ 1132 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

2012 സെപ്റ്റംബര്‍ വരെ സ്ത്രീകളെ അപമാനിച്ചതിന് 2978 കേസകുളും ലൈംഗികാതിക്രമത്തിന് 343 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2012-സെപ്റ്റംബര്‍ 193 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 50 കേസുകളില്‍ ഇരകള്‍ സ്ത്രീകളാണ്. 47 കേസുകളില്‍ കുട്ടികളും. 2012-ല്‍ സ്ത്രീകള്‍ക്കെതിരേയുള്ളഎല്ലാതരത്തിലുമുളള പീഡനക്കേസില്‍ തിരുവനന്തപുരം റൂറലാണ് മുന്നില്‍. 855 കേസുകളാണ് ഇത്തരത്തില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം റൂറലിലും കാസര്‍ഗോട്ടും 66 വീതം ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. (രാഷ്ട്രദീപിക, 01 - 04 - 2016).

കഴിഞ്ഞ കാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില പത്രവാര്‍ത്തകള്‍ നാം കണ്ടു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഈ വാര്‍ത്തകളുടെയെല്ലാം ഇതിവൃത്തം. കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളത്രയും വര്‍ദ്ധനവ് ഇല്ലെങ്കിലും, യൂറോപ്പ് അടക്കമുള്ള സകല രാജ്യങ്ങളിലും അതിക്രമങ്ങള്‍ പെരുകുന്നുണ്ട്. അഭയാര്‍ത്ഥികളുടെ കടന്നുവരവാണ് യൂറോപ്പില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. എന്നിരുന്നാലും, മറ്റിതര രാജ്യങ്ങളില്‍ ഉള്ളതുപോലെ യൂറോപ്പില്‍ ഇല്ലെന്നതും നാം തിരിച്ചറിയണം. സ്ത്രീപക്ഷവാദത്തിന്റെ അതിപ്രസരമുള്ള രാജ്യങ്ങളിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ക്രമാതീതമായി വര്‍ദ്ധിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. പുരുഷസമൂഹത്തെ ആക്ഷേപിച്ചുകൊണ്ട് സ്ത്രീശാക്തീകരണം നടത്തുന്ന പ്രസ്ഥാനങ്ങള്‍ യൂറോപ്പില്‍ സര്‍വ്വസാധാരണമല്ല. കാരണം, യൂറോപ്പിലെ സ്ത്രീകള്‍ ജോലിചെയ്തു ജീവിക്കുന്നവരാണെന്നു മാത്രമല്ല, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് സദാചാരം പ്രസംഗിച്ചു നടക്കാന്‍ അവര്‍ക്കു നേരവുമില്ല! സകല പുരുഷന്മാരെയും ലിംഗച്ഛേദം നടത്തണമെന്ന് ആക്രോശിക്കുന്ന 'WCC' പ്രവര്‍ത്തകരും സജ്ജീവമല്ല! ഇതെല്ലാംകൊണ്ട് പുരുഷന്മാര്‍ സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ അര്‍ഹിക്കുന്ന പരിഗണ നല്‍കി ആദരിക്കുകയും ചെയ്യുന്നു. ഏതു പാതിരാത്രിയിലും ഒറ്റയ്ക്കു സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കുന്നതും യൂറോപ്പിന്റെ പ്രത്യേകതയാണ്!   

ശക്തമായ നിയമങ്ങളില്ലാത്തതുകൊണ്ടാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് എന്നുള്ള വാദങ്ങള്‍ എവിടെയും നിലനില്‍ക്കുന്നതല്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം കേരളം തന്നെയാണ്. കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ നാം കണ്ടു. അതുപോലെതന്നെ നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിലോ മറ്റേതെങ്കിലും ഇടങ്ങളിലോ സ്ത്രീപക്ഷവാദത്തെ പിന്തുണയ്ക്കുന്ന ചില 'ബുദ്ധിജീവി' നാട്യക്കാരെ കാണാറുണ്ട്. തങ്ങളിലെ വിഷയാസക്തിയ്ക്ക് മറയിടാന്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗമാണ് ഈ പക്ഷംചേരല്‍! സ്ത്രീവേഷം ധരിപ്പിച്ച് 'ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍' വച്ചിരിക്കുന്ന പ്രതിമകളെപ്പോലും വെറുതെവിടാത്തവരാണ് കേരളത്തിലെ 'ഫെമിനിസ്റ്റുകള്‍'! കപടസദാചാരത്തിന്റെ വക്താക്കളായ ഇവരാണ് വേശ്യാസ്ത്രീകള്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാനകാരണം പുരുഷവിദ്ധ്വേഷികളായ സ്ത്രീകളും അവരെ പിന്തുണയ്ക്കുന്ന ഈ ഫെമിനിസ്റ്റുകളുമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അനാവശ്യമായ നിയമങ്ങള്‍ നിര്‍മ്മിച്ച് സ്ത്രീകളെ സുരക്ഷിതാരാക്കാന്‍ ശ്രമിച്ചവരും കുറ്റവാളികള്‍തന്നെയാണ്!

ലോകത്തുള്ള സകല സ്ത്രീകളുടെയും വക്താക്കളാണ് തങ്ങളെന്ന ഭാവത്തിലാണ് തെരുവേശ്യകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍, ബുദ്ധിജീവി നാട്യക്കാരായ ചില കൂലിയെഴുത്തുകാരല്ലാതെ, മാന്യമായി ജീവിക്കുന്ന സ്ത്രീകളോ പുരുഷന്മാരോ ഇവരെ അംഗീകരിക്കുന്നില്ല എന്നതാണു സത്യം! തങ്ങളുടെ നിലപാടുകള്‍ക്കെതിരേ ഉയരാത്ത ശബ്ദങ്ങളെയാണ് (നിശബ്ദതകളെ) ഇവരുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സമൂഹത്തിന്റെ മൗനത്തെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള സാമൂഹിക അംഗീകാരമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു! യഥാര്‍ത്ഥത്തില്‍ ഈ മൗനം ഇവര്‍തന്നെ സൃഷ്ടിക്കുന്ന ഭീകരതയാണ്? അതായത്, മാധ്യമങ്ങളും ഇവരുടെ കൂലിക്കാരായ സാംസ്കാരിക അശ്രീകരങ്ങളും ചേര്‍ന്ന് സമൂഹത്തിന്റെ നാവുകള്‍ക്കു കൂച്ചുവിലങ്ങിടുന്നത് പലരും തിരിച്ചറിയുന്നില്ല. ഇതൊരു 'ഇല്ല്യുമിനാറ്റി' അജണ്ടയാണെന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കാത്തവരാണ് പലരും! ദൈവീകനിയമങ്ങള്‍ക്കു പകരം, അസ്സാന്മാര്‍ഗ്ഗികത വളര്‍ത്തുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി' സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്‌ട്ര നിയമനിര്‍മ്മാണ സഭയാണ്. ശാസ്ത്രീയതയുടെ പിന്‍ബലമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെ രാജ്യങ്ങളുടെമേല്‍ കെട്ടിയേല്പിക്കുന്നു. ഇത്തരം നിയമങ്ങള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍പോലും ശക്തിയുള്ളവരാണ് നിയമനിര്‍മ്മാതാക്കള്‍!

ദൈവീകനിയമങ്ങളെ പരിപൂര്‍ണ്ണമായും നീക്കംചെയ്യുക എന്നതാണ് 'ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി' സംഘത്തിന്റെ ലക്‌ഷ്യം. ഇക്കാര്യത്തില്‍ ഇവര്‍ ലക്ഷ്യത്തോടടുത്തു എന്നതാണ് നിലവിലെ അവസ്ഥ. ഇവരുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന അനേകം 'NGO' കള്‍ (Non-governmental organizations) ലോകത്തെല്ലായിടത്തുമുണ്ട്. അതുപോലെതന്നെ, മുഖ്യധാരാമാധ്യമങ്ങളെയും ഇവരുടെ വരുതിയിലാക്കിക്കഴിഞ്ഞു. ഈ അവിശുദ്ധകൂട്ടുകെട്ടാണ് ലോകത്ത് അധാര്‍മ്മികത വളര്‍ത്തുന്ന നിയമങ്ങളെ പോറ്റിവളര്‍ത്താന്‍ നിയുക്തരായിരിക്കുന്നത്. ധാര്‍മ്മികതയുടെ ശബ്ദങ്ങളെ ഇവര്‍ ഉന്മൂലനം ചെയ്യും. സമൂഹമാധ്യമങ്ങള്‍ക്കെതിരേ മുഖ്യധാരാമാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളുന്നത്, ഒറ്റപ്പെട്ടതെങ്കിലും ധാര്‍മ്മികതയുടെയും സത്യത്തിന്റെയും ശബ്ദങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നതുകൊണ്ടാണ്!

ലോകത്തെ തിന്മകള്‍ക്കൊണ്ടു നിറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ നിയമങ്ങളും ഇവര്‍ നവീകരിക്കുന്നത്. ദൈവീകനിയമങ്ങളെ പൂര്‍ണ്ണമായും നീക്കംചെയ്യുക എന്നതാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നതെന്നു നാം കണ്ടു. ഇത് അന്ത്യകാലത്തിന്റെ അടയാളമായി ബൈബിള്‍ നല്‍കിയിരിക്കുന്ന പ്രവചനപരമായ വെളിപ്പെടുത്തലാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2 തെസലോ: 2; 3, 4). ഇതിനുള്ള മുന്നൊരുക്കമാണ്‌ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അസത്യദൈവങ്ങളോട് ഇവര്‍ക്ക് യാതൊരു ശത്രുതയുമില്ല. എന്നാല്‍, മനുഷ്യരുടെയും ദൈവമക്കളുടെയും കണ്ണുകളെ വഞ്ചിക്കുന്നതിനായി, വിജാതിയര്‍ ദൈവമെന്നു വിളിക്കുന്ന മൂര്‍ത്തികളെയും എതിര്‍ക്കുന്നതായി ഇവര്‍ ഭാവിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന പദവി സ്വയം എടുത്തണിഞ്ഞിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സൂക്ഷമനിരീക്ഷണം നടത്തുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും.

ക്രൈസ്തവനാമധാരികളായ പാര്‍ട്ടി മെമ്പര്‍മാര്‍ പള്ളിയില്‍ പോകുകയോ കൂദാശകളില്‍ പങ്കെടുക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് വൈരുദ്ധ്യാത്മക ഭൗതികവാദം ഉണരുകയുള്ളു. രാമായണമാസം ആചരിക്കുമ്പോഴും യോഗാഭ്യാസങ്ങള്‍ നടത്തുമ്പോഴും ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കുമ്പോഴും ഇവരിലെ ഭൗതികവാദ കാപട്യം സുഖസുഷുപ്തിയിലായിരിക്കും! ഇതൊന്നും വിവേചിക്കാന്‍ കഴിയാത്തവിധം മനുഷ്യരുടെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ലോകത്തിന്റെ എല്ലാ നിയമങ്ങളെയും വിശകലനം ചെയ്യാന്‍ ശ്രമിക്കാതെ, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ സ്പര്‍ശിക്കുന്ന നിയമങ്ങള്‍ മാത്രം പരിശോധിച്ചുകൊണ്ട് നമ്മുടെ പഠനം തുടരാം.

ലോകം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ സ്ത്രീകളെ സുരക്ഷിതരാക്കുന്നതിനു പകരം, അവരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നുവെന്നാണ് അനുഭവം നമുക്കു നല്‍കുന്ന പാഠം! അതായത്, നീതിയുക്തമായ ദൈവീക നിയമങ്ങള്‍ നിലനിന്ന കാലത്തുണ്ടായിരുന്ന സുരക്ഷിതത്വം ഇന്ന് സ്ത്രീകള്‍ക്കു മാത്രമല്ല, ആര്‍ക്കും ലഭിക്കുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അനേകം അനുകൂല നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ലൈംഗീകതയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഇവയിലേറെയും. വിവാഹേതര ലൈംഗീകത, വിവാഹപൂര്‍വ്വ ലൈംഗികത, സ്വവര്‍ഗ്ഗാനുരാഗം എന്നിവയെ മഹത്വവത്ക്കരിക്കുന്ന സാമൂഹികാന്തരീക്ഷം ഇന്നുണ്ട്. മുഖ്യധാരാമാധ്യമങ്ങളും 'കു'ബുദ്ധിജീവികളും പുരോഗമനവാദികളും അധാര്‍മ്മിക ജീവിതം നയിക്കുന്നവരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സകല മ്ലേച്ഛതകളെയും മഹത്വവത്ക്കരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും ഒരുകാര്യം വിസ്മരിക്കരുത്. നാളെ, ഇവരുടെ ഉപദ്രവംമൂലം മാന്യരായ മനുഷ്യര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്തു സൃഷ്ടിക്കപ്പെടും. ഇപ്പോള്‍ത്തന്നെ ആ അവസ്ഥ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന്റെ പരിസരത്തുകൂടി യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. ട്രാന്‍സ്ജന്ററുകള്‍, ട്രാന്‍സ്‌സെക്ഷ്വല്‍സ്, ബൈസെക്ഷ്വല്‍സ് ഇന്റര്‍സെക്ഷ്വല്‍സ് എന്നിങ്ങനെയുള്ള ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ലൈംഗീകത്തൊഴിലാളികള്‍ സംഘടിതമായി ശല്യംചെയ്യുന്ന അവസ്ഥ കോഴിക്കോടിന്റെ മാത്രം ദുരവസ്ഥയല്ല! മൂന്നാംലിംഗക്കാരായ ഇവരെ ചോദ്യംചെയ്യാനോ ചെറുക്കാനോ ശ്രമിച്ചാല്‍, മാധ്യമങ്ങളും അവരുടെ കിങ്കരന്മാരും തെറിയഭിഷേകവുമായി അന്തിച്ചര്‍ച്ച പൊലിപ്പിക്കും!

അഭിപ്രായപ്രകടനങ്ങളെ സംബന്ധിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് വളരെ വിചിത്രമാണ്. തങ്ങള്‍ ചിന്തിക്കുന്നതുപോലെ എല്ലാവരും ചിന്തിക്കണം എന്നതാണ് ഇവരുടെ പൊതുവായ നിലപാട്! തങ്ങളുടെ നിലപാടുകളെ സഹിഷ്ണുതയോടെ സകലരും ശ്രവിക്കണം, എന്നാല്‍, ഈ നിലപാടുകളോട് അസംതൃപ്തിയും വിയോജിപ്പും പ്രകടിപ്പിക്കുകയോ സ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ സാമൂഹ്യവിരുദ്ധരായി മുദ്രകുത്താനും അസഭ്യവര്‍ഷങ്ങള്‍ക്കൊണ്ട് നിര്‍വ്വീര്യരാക്കാനും അനേകം സംവീധാനങ്ങള്‍ ഇവര്‍ക്കുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്ന അനീതിനിറഞ്ഞ നിയമങ്ങള്‍ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ അമര്‍ച്ചചെയ്യാന്‍ ഇവര്‍ക്കു സാധിക്കും. മാത്രവുമല്ല, എതിര്‍പ്പിന്റെ ശബ്ദങ്ങളെയെല്ലാം സ്ത്രീവിരുദ്ധ പരാമര്‍ശം എന്ന ക്രിമിനല്‍ കേസിന്റെ ബലത്തിലും പിടിച്ചുകെട്ടുന്നു. ഇത്തരത്തില്‍ പൊതുസമൂഹത്തെ മുഴുവന്‍ മൂകരാക്കിയാണ് തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചെടുക്കുന്നത്. ഈ വിധത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിനു പ്രതികരിക്കാനുള്ള വേദി നവമാധ്യമങ്ങള്‍ മാത്രമാണ്. ഇക്കാരണത്താല്‍ത്തന്നെ, കേരളത്തിലെ ടെലിവിഷന്‍ ചാനലുകളുടെ മുഖ്യശത്രുവായി സമൂഹമാധ്യമങ്ങളെ ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇവരുടെ പൈശാചികത പിന്തുടരുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ സജ്ജീവമായുണ്ട്. ഇക്കൂട്ടരെ ഇവര്‍ സാമൂഹ്യപരിഷ്കര്‍ത്താക്കളായി പരിഗണിക്കുന്നു.

'സ്ത്രീനിയമങ്ങള്‍' ദുരുപയോഗിക്കപ്പെടുമ്പോള്‍!

സ്ത്രീകള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ നിയമങ്ങളുള്ളത് കേരളത്തിലാണെന്നു നാം കണ്ടു. അതുപോലെതന്നെ, ഈ നിയമങ്ങള്‍ ഏറ്റവുമധിക ദുരുപയോഗിക്കപ്പെടുന്നതും കേരളത്തിലാണ്. യഥാര്‍ത്ഥത്തില്‍ ആക്രമണത്തിനിരയാകുന്ന സ്ത്രീകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നില്ല. വിനോദസഞ്ചാരികളായ യുവതികളെ ബലാല്‍സംഗം ചെയ്യുന്ന നാടായ കേരളത്തിന് 'സ്ത്രീ സൗഹൃദ സംസ്ഥാനം' എന്ന ശ്രേഷ്ഠ പദവികൂടി എഴുതിയെടുത്തിട്ടുണ്ട്! ചില പുരുഷ വിരോധികളായ സ്ത്രീകളോടുള്ള ഭരണകൂടത്തിന്റെ സൗഹൃദത്തെ പരിഗണിച്ചാണ് ഈ പദവി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. നിരപരാധികളായ പുരുഷന്മാരുടെമേല്‍ ചില വേശ്യകള്‍ ആരോപിക്കുന്ന വ്യാജപരാതികളെ ആഘോഷമാക്കി, വിചാരണയും വിധിയും നടപ്പാക്കുന്ന മാധ്യമ നായ്ക്കളുടെ ആവാസകേന്ദ്രമാണ് കേരളം! ഇവര്‍ കൊന്നുതള്ളിയ അനേകം പേരുണ്ടെങ്കിലും, ഇവര്‍ ജീവന്‍ നല്‍കിയ ഒരാള്‍പോലും കേരളത്തിലില്ല! മാധ്യമസംസ്കാരം എന്നത് വേശ്യകള്‍ക്കുവേണ്ടി മാന്യന്മാരെ വേട്ടയാടലാണെന്നു ധരിച്ചുവച്ചിരിക്കുന്ന ഞരമ്പുരോഗികളാണ് ഇവരില്‍ ഭൂരിപക്ഷവും!

സ്ത്രീസമൂഹത്തിനുതന്നെ അപമാനകരമായ ജീവിതം നയിക്കുന്ന ഒരുപറ്റം 'പെണ്‍കൂട്ടങ്ങളാണ്' സ്ത്രീപക്ഷവാദികളായി അവതരിച്ചിരിക്കുന്നത്. മാന്യമായ കുടുംബജീവിതത്തിലൂടെ മാതൃക തെളിയിച്ച ഒരുവളെപ്പോലും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയില്ല. ഇവരുടെ അഭിലാഷങ്ങള്‍ക്കനുസരണമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും, ഈ നിയമങ്ങള്‍ ദുരുപയോഗിച്ച് നിരപരാധികളെ ക്രൂശിക്കുകയും ചെയ്യുമ്പോള്‍, സ്വാഭാവികമായും അസംതൃപതരായ പുരുഷസമൂഹം രൂപപ്പെടും. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ജാരനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടവളുടെ അന്ത്യം എപ്രകാരമുള്ളതായിരിക്കുമെന്ന് നമുക്കെല്ലാം ഊഹിക്കാന്‍ കഴിയും. എന്നാല്‍, ഇവളെ 'ഇര' എന്ന വിശേഷണം നല്‍കി ആദരിക്കാന്‍ തയ്യാറാകുന്ന സമൂഹത്തോട് പുരുഷസമൂഹത്തിനു മാത്രമല്ല, മാന്യരായി ജീവിക്കുന്ന ആര്‍ക്കും അമര്‍ഷമുണ്ടാകും. ഈ അമര്‍ഷം വളരുന്നത് സ്ത്രീവിരുദ്ധതയിലേക്കാണെങ്കില്‍ ആരാണ് ഈ അവസ്ഥയ്ക്കു കാരണം? സമൂഹത്തിന്റെ മനസ്സ് തങ്ങളോടൊപ്പമാണെന്ന വ്യര്‍ത്ഥധാരണയില്‍ കഴിയുന്ന സ്ത്രീപക്ഷവാദികള്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല. സമൂഹത്തിന്റെ നിശബ്ദത തങ്ങള്‍ക്കുള്ള പിന്തുണയായി ഇവര്‍ കരുതുന്നു. എന്നാല്‍, ഇവരുടെ ജല്പനങ്ങള്‍ക്ക് മറുപടി നല്കുന്നതുപോലും 'സ്ത്രീവിരുദ്ധ' പരാമര്‍ശമായി പരിഗണിച്ചു ശിക്ഷിക്കപ്പെടും എന്ന തിരിച്ചറിവാണ് ഈ നിശബ്ദതയ്ക്ക് ആധാരം! അതായത്, നിയമംകൊണ്ട് എതിരാളികളുടെ വായ മൂടിക്കെട്ടിയിട്ടാണ് ഇവര്‍ സദാചാര ജല്പനങ്ങള്‍ നടത്തുന്നത്. എതിര്‍ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് ഏകപക്ഷീയമായി നടത്തുന്ന ന്യായവാദങ്ങള്‍മൂലം സ്ത്രീസമൂഹം ക്ഷണിച്ചുവരുത്തുന്ന ദുരന്തത്തിന്റെ വ്യാപ്തി പ്രവചിക്കാന്‍ സാധിക്കില്ല.

സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കുന്ന ചിലര്‍ക്ക് നിയന്ത്രണം വിടുന്നത് സ്വാഭാവികമാണ്. തിളച്ചുമറിയുന്ന അമര്‍ഷം പുറത്തുവരുമ്പോള്‍ അത് ഒരുപക്ഷെ അഗ്നിപര്‍വ്വതങ്ങള്‍ പുറന്തള്ളുന്ന ലാവയ്ക്കൊപ്പം ചൂടുള്ളതാകാം. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതികരണമായി ഇതിനെ കണ്ടാല്‍മതി. മുഖ്യധാരാമാധ്യമങ്ങളുടെ അനീതിനിറഞ്ഞ പക്ഷപാതത്തെ ചെറുക്കാന്‍ സമൂഹമാധ്യമങ്ങളെ ചിലര്‍ കൂട്ടുപിടിക്കുന്നു. തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കുന്നത് ഓരോരുത്തരും വ്യത്യസ്തമായ രീതികളിലായിരിക്കും. പക്ഷപാതപരമായ നിയമങ്ങളാല്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന പുരുഷസമൂഹത്തിലുള്ള ഓരോരുത്തരും വിവിധ സംസ്കാരങ്ങളുടെ ഉടമകളാണ്. മാന്യന്മാര്‍ മാത്രമല്ല, സംസ്കാരശൂന്യന്മാരും ഇക്കൂട്ടത്തിലുണ്ടാകാം. അതുകൊണ്ടുതന്നെ, പ്രതികരണങ്ങളുടെ രീതികളിലും മാറ്റമുണ്ടാകും. ചിലരുടെ പ്രതികരണം പ്രതികാരരൂപത്തില്‍ പുറത്തുവന്നാല്‍, അത് നിഷ്കളങ്കരായ സ്ത്രീകള്‍ക്കുപോലും അപകടമായി പരിണമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പലതും പ്രതികാരമല്ലെന്നു പറയാന്‍ കഴിയില്ല! ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് നീതിനിഷേധിച്ചുകൊണ്ട് സ്ത്രീപക്ഷ നിയമങ്ങള്‍ നിര്‍മ്മിച്ചാല്‍, അതുമൂലം സ്ത്രീകള്‍ക്ക് ദുരന്തം സംഭവിക്കാം. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ആ നിയമങ്ങള്‍ പുരുഷസമൂഹത്തിന്റെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ടുള്ളത് ആയിരിക്കരുത്.

തങ്ങള്‍ക്ക് ആരെയും എന്തും പറയാം; എന്നാല്‍, ആരും തങ്ങള്‍ക്കെതിരേ പറയാന്‍ പാടില്ല! ഇതല്ലേ ഇന്നത്തെ സ്ത്രീപക്ഷ നിയമങ്ങള്‍? ഇതൊരുതരം ഫാസിസമാണ്‌! സ്ത്രീ ഒരു പുരുഷനെ ചൂണ്ടിക്കാണിച്ചാല്‍, ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ അവനെ കുറ്റവാളിയായി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍മൂലം സൃഷ്ടിക്കപ്പെടുന്നത് സ്ത്രീകള്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാന്‍പോലും കഴിയാത്ത അവസ്ഥയായിരിക്കും! സമൂഹത്തിലെ ഏറ്റവും തരംതാണ സ്ത്രീകള്‍മൂലമാണ് ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം സ്ത്രീകള്‍ ഒന്നിലും തൃപ്തരാകാത്തവരും മുഴുവന്‍ സ്ത്രീകള്‍ക്കും അപകടം വരുത്തിവയ്ക്കുന്നവരുമാണ്! അപകടത്തില്‍പ്പെടുന്ന സ്ത്രീകളെ സഹായിക്കുവാന്‍പോലും പുരുഷന്മാര്‍ ഇന്ന് ഭയപ്പെടുന്നു. നാളെയത് പീഡനമായി പരിഗണിക്കപ്പെടാനുള്ള സാധ്യതയാണിതിനു കാരണം. സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗിക്കപ്പെട്ടതിലൂടെ അഭിമാനക്ഷതമേറ്റ പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്ത്രീകളുടെ സുരക്ഷ കുറഞ്ഞുകൊണ്ടേയിരിക്കും. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്!

നിയമങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നത് അവയിലെ നീതിരാഹിത്യംകൊണ്ടാണെന്നു നാം തിരിച്ചറിയണം. മനുഷ്യന് ഒരിക്കലും പൂര്‍ണ്ണമായ നീതി പ്രദാനം ചെയ്യുന്ന നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, മനുഷ്യരുടെ നീതിബോധം വ്യത്യസ്തമാണ്. നീതിയെന്ന് ഒരുവന്‍ വിലയിരുത്തുന്ന നിയമം, മറ്റൊരുവനു നീതിയായി പരിഗണിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ദൈവീകനിയമങ്ങളെ നീതിയുക്തമായി പരിഗണിക്കുന്നവര്‍ ഉള്ളതുപോലെ, അവയില്‍ തൃപ്തരല്ലാത്ത മറ്റൊരു വിഭാഗമുണ്ട്. അതുകൊണ്ടാണല്ലോ ദൈവീകനിയമങ്ങളില്‍ പലതും പുറംതള്ളപ്പെടുന്ന അവസ്ഥ ലോകത്തുണ്ടായത്! ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന ഒരു വിഭാഗത്തിനുപോലും ക്രിസ്തീയ നിയമങ്ങള്‍ അസ്വീകാര്യമായതും ഇക്കാരണത്താല്‍ത്തന്നെ! എന്നാല്‍, മറ്റൊരു വിഭാഗത്തിന്റെയും അവകാശങ്ങളുടെമേല്‍ കടന്നുകയറാത്തതും ഏവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതുമായ ഒരേയൊരു നിയമസംഹിത മാത്രമാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളു. അത് ഇസ്രായേല്‍ജനത്തിനുവേണ്ടി മോശവഴി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയ നിയമങ്ങളും ചട്ടങ്ങളുമാണ്! അതിനെ മറികടന്നുള്ള ഏതൊരു നിയമത്തിലും അനീതി മറഞ്ഞിരിപ്പുണ്ട്!

ആനുകൂല്യം അര്‍ഹിക്കുന്ന വിഭാഗം!

ഇന്നത്തെ സമൂഹത്തില്‍ ആനുകൂല്യം അര്‍ഹിക്കുന്ന വിഭാഗങ്ങളുണ്ട്. അത് ജാതീയമോ മതപരമോ ലിംഗപരമോ ആയ സംവരണമല്ല; മറിച്ച്, ശിശുക്കള്‍, വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നീ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള നിയമങ്ങളാണ്. ഈ വിഭാഗത്തെ മാത്രമേ പ്രത്യേക നിയമങ്ങളാല്‍ സംരക്ഷിക്കേണ്ടതുള്ളു. ഇവര്‍ അത് അര്‍ഹിക്കുന്നു എന്നതു മാത്രമല്ല, ഇവര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. കൂടാതെ, ഇവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെ ആരും അസഹിഷ്ണുതയോടെ വീക്ഷിക്കുകയുമില്ല!

കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും പരമാവധി ശിക്ഷ നല്‍കേണ്ടതാണ്. വൃദ്ധജനങ്ങള്‍ക്കും വികലാംഗര്‍ക്കും നിയമത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നതും സ്വാഗതാര്‍ഹാമാണ്. എന്നാല്‍, സ്ത്രീത്വത്തെ അപമാനിച്ചു എന്നത് കുറ്റകൃത്യമായി പരിഗണിക്കുമ്പോള്‍, പുരുഷത്വത്തെ അപമാനിക്കുന്നതും തുല്യകുറ്റമായി പരിഗണിക്കണം. ചാനലുകളിലെ അന്തിച്ചര്‍ച്ചയില്‍ ചില സ്വൈരിണികള്‍, പുരുഷന്മാരുടെ ലിംഗച്ഛേദനത്തിനായി ആക്രോശിക്കുന്നത് ആസ്വാദനപൂര്‍വ്വം കേട്ടിരിക്കുന്ന ചില പുരുഷരൂപികളെ മനോവ കണ്ടിട്ടുണ്ട്. ഇവരെ പുരുഷന്മാരുടെ ഗണത്തില്‍ പരിഗണിക്കുന്നത് പുരുഷത്വത്തിന് അപമാനമായി കരുതുന്നവരാണ് മാന്യരായ പുരുഷസമൂഹം. പുരുഷത്വത്തെ അപമാനിക്കുന്ന അഭിസാരികമാരെ കൈകാര്യംചെയ്യാന്‍ സമൂഹമാധ്യമങ്ങളെ ആരെങ്കിലും ഉപയോഗിക്കുന്നുവെങ്കില്‍, അതിനെ ശ്ലാഘിക്കാന്‍ മനോവയ്ക്കു മടിയില്ല! ഇതിനെ സ്ത്രീവിരുദ്ധതയായി ആരും കാണേണ്ട. എന്തെന്നാല്‍, സ്ത്രീയുടെ മഹത്വം ആയിരിക്കുന്ന അവസ്ഥയില്‍ മനോവ മനസ്സിലാകിയിട്ടുണ്ട്; മാത്രവുമല്ല, ഇത്തരക്കാരികളെ സ്ത്രീകളുടെ വിഭാഗത്തില്‍ മനോവ പരിഗണിച്ചിട്ടുമില്ല.

ഭര്‍ത്താവിനെയും മക്കളെയും വഞ്ചിച്ച് ജാരനോടൊപ്പം അന്തിയുറങ്ങുന്നവളെ അഭിസാരികയെന്നു വിളിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാകുമോ? ജാരനോടൊപ്പം ജീവിക്കാന്‍ അപ്പനെയും അമ്മയെയും മകളെയും വിഷംകൊടുത്തു കൊന്ന പിണറായിക്കാരിയെ സ്ത്രീയായി കാണാന്‍ സ്ത്രീയുടെ മഹത്വം മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും സാധിക്കില്ല. ഉറങ്ങിക്കിടക്കുന്ന മകളുടെയരുകില്‍ രണ്ടു കാമുകന്മാരോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെട്ടവളെയും സ്ത്രീയായി കാണാന്‍ കഴിയില്ല. കാമുകനോടൊപ്പം ചേര്‍ന്നു ഭര്‍ത്താവിനു സൈനൈഡ്‌ കൊടുത്ത് അരുംകൊല ചെയ്ത ഒരുവള്‍ ഓസ്ത്രേലിയയിലെ ജയിലില്‍ കിടക്കുന്നുണ്ട്. ഈ മലയാളി വേശ്യയെ സ്ത്രീയുടെ ഗണത്തില്‍ ചേര്‍ക്കണോ? മാന്യമായി ജീവിക്കുന്ന അമ്മയും സഹോദരിമാരെയും കണ്ടുവളര്‍ന്ന ആര്‍ക്കും ഇത്തരക്കാരികളെ സ്ത്രീയായി പരിഗണിക്കാന്‍ കഴിയില്ല. ഇവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏതൊരു പദത്തെയും സ്ത്രീത്വത്തെ അപമാനിക്കലായി കുടുംബത്തില്‍ പിറന്ന സ്ത്രീകളും ചിന്തിക്കില്ല! പുരുഷവിരോധികളും അധാര്‍മ്മിക ജീവിതം ആസ്വദിക്കുന്നവരുമായ സാമൂഹ്യവിരുദ്ധരെ സ്ത്രീകളായി പരിഗണിക്കുമ്പോഴാണ് സ്ത്രീത്വം അപമാനിക്കപ്പെടുന്നത്!

ശിശുക്കള്‍ക്കുവേണ്ടിയുള്ള അവകാശങ്ങളില്‍പ്പോലും കൈകടത്തുന്ന 'സ്ത്രീപക്ഷവാദവേശ്യകള്‍' ലോകത്തുണ്ട്. സ്വന്തം കുഞ്ഞുങ്ങളുടെ കണ്‍മുന്നില്‍ വച്ച് ജാരന്മാരോടൊപ്പം വ്യഭിചരിക്കുന്നവര്‍ ചെയ്യുന്നത് കുഞ്ഞുങ്ങളോടു ചെയ്യുന്ന കടുത്ത നിയമലംഘനമാണ്. പ്രായപൂര്‍ത്തിയാകാത്ത മകളെ കാമുകന്റെ കാമം തീര്‍ക്കാന്‍ വിട്ടുകൊടുക്കുന്നവരെ സ്ത്രീകളായി പരിഗണിക്കാന്‍ മനോവയ്ക്കു കഴിയില്ല. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് പത്തുവയസ്സുകാരിയെ വിട്ടുകൊടുത്ത തള്ള, മാതൃത്വത്തിന്റെയോ സ്ത്രീത്വത്തിന്റെയോ പരിഗണന അര്‍ഹിക്കുന്നുണ്ടോ? കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ പെണ്‍വാണിഭങ്ങളിലും ഇടനിലക്കാരികള്‍ സ്ത്രീകളായിരുന്നുവെന്നു മാത്രമല്ല, പീഡനത്തിനിരകളായ കുട്ടികളുടെ അമ്മമാരും പ്രതിപ്പട്ടികയിലുണ്ട്. വ്യഭിചാര ദല്ലാള്‍മാരായി വര്‍ത്തിക്കുന്ന ഇത്തരം സ്ത്രീകള്‍ക്കുവേണ്ടിപ്പോലും നിയമങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നു. ഇവര്‍ക്കെതിരെ പറയുന്നവരും സ്ത്രീത്വത്തെ അപമാനിച്ചവരുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും.

'സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക്' എന്നനിലയിലാണ് പല നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളോടൊപ്പം ചേര്‍ത്തുവച്ചു സ്ത്രീകളുടെ അവകാശം പരിഗണിക്കപ്പെടുന്നതിന്റെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. ശിശുക്കള്‍ക്കുവേണ്ടിയുള്ള നിയമങ്ങളില്‍ ലിംഗഭേദമന്യേ എല്ലാ കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍, സ്ത്രീകളെ കുഞ്ഞുങ്ങളോടൊപ്പം ചേര്‍ത്തുവയ്ക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. എന്തെന്നാല്‍, എല്ലാ നിയമങ്ങളെയും ദുരുപയോഗിക്കാന്‍ പഴുതുനോക്കിയിരിക്കുന്ന അഭിസാരികകള്‍ ഈ ലോകത്തു വിഹരിക്കുന്നുണ്ട്. ആയതിനാല്‍, സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമങ്ങളെയും കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമങ്ങളെയും ഒരേപോലെ പരിഗണിക്കാന്‍ കഴിയില്ല. അതുപോലെതന്നെ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയെ സ്ത്രീപീഡനത്തോടു ചേര്‍ത്തുവച്ചു കാണാനും കഴിയില്ല. എന്തെന്നാല്‍, പീഡനങ്ങളെ ആസ്വദിക്കുകയും, പിടിക്കപ്പെടുമ്പോള്‍ മാത്രം വേട്ടക്കാരനും ഇരയുമായി ചേരിതിരിയുകയും ചെയ്യുന്ന പീഡനങ്ങളാണ് ഇന്ന് കേരളത്തില്‍ പുറത്തുവരുന്നവയില്‍ ഏറെയും! യഥാര്‍ത്ഥ ഇരകളെ ലോകം കാണുന്നില്ല. ഭര്‍ത്താക്കന്മാരുടേയും മക്കളുടെയും രൂപത്തില്‍ അവര്‍ നമ്മുടെ സമൂഹത്തില്‍ത്തന്നെയുണ്ട്!

അതിമോഹങ്ങള്‍ നിയമങ്ങളാകുമ്പോള്‍!

സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളിലെല്ലാം ദുരൂഹതകള്‍ ദര്‍ശിക്കാന്‍ കഴിയും. അതുപോലെതന്നെ, ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നതും ഈ നിയമങ്ങളാണ്. സ്ത്രീകള്‍ക്കുനേരേ നടക്കുന്ന യഥാര്‍ത്ഥ അതിക്രമങ്ങളില്‍ പ്രതികളാകുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല എന്നതും ഈ നിയമങ്ങളുടെ പിന്നിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അതായത്, സ്ത്രീകളുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളില്‍ പലതും അവരുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും അവരെ പുരുഷന്മാരില്‍നിന്ന് ഒറ്റപ്പെടുത്തുന്നതുമാണ്. സ്ത്രീവിരുദ്ധ തരംഗം കേരളത്തിലുണ്ടെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ സമൂഹം വലിയൊരു ദുരന്തത്തിനു സാക്ഷിയാകേണ്ടിവരും.

സമത്വം വേണമെന്ന വാദവുമായാണ് മുന്‍കാലങ്ങളില്‍ സ്ത്രീസംഘടനകള്‍ മുന്നോട്ടുവന്നത്. ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ച കാലത്തും സ്ത്രീസംവരണം നിലനിന്നിരുന്നു. എന്നാല്‍, ഒന്നിലും തൃപ്തരാകാത്ത ഒരു വിഭാഗമാണ്‌ സ്ത്രീകളുടെ സംരക്ഷകര്‍ ചമഞ്ഞ് രംഗത്തിരങ്ങിയിരിക്കുന്നതെന്ന് ഇവര്‍തന്നെ തെളിയിച്ചു. അവസാനമില്ലാത്ത ആഗ്രഹങ്ങളാണ് ഇവര്‍ക്കുള്ളത്. പുരുഷന്മാരെ മുഴുവന്‍ ഇല്ലായ്മചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള നിയമങ്ങള്‍ ഇവര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു. ഇതിലൊന്നും ഇവര്‍ തൃപ്തരായിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പല പരിമിതികളും ഉണ്ടെന്നും, സ്ത്രീയ്ക്ക് ഒരിക്കലും പുരുഷന്റെ സ്ഥാനമോ പുരുഷനു സ്ത്രീയുടെ സ്ഥാനമോ ലഭിക്കില്ലെന്നുമുള്ള അറിവിലേക്ക് വളരാന്‍ കഴിയാത്ത ചില പാഴ്ജന്മങ്ങളാണ് സ്ത്രീകളുടെ അവകാശസംരക്ഷകരായി വേഷംകെട്ടി ഇറങ്ങിയിരിക്കുന്നത്. മാന്യരായ സ്ത്രീകള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്നതും ഇവര്‍തന്നെ!

പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്ന അഭിസാരികകളോടും അവരുടെ കൂട്ടിക്കൊടുപ്പുകാരായ മാധ്യമവിചാരകരോടും പ്രതികരിക്കുന്നതിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നത് കാണാതെപോകരുത്. നിങ്ങളാല്‍ മുറിവേറ്റവരും നീതി നിഷേധിക്കപ്പെട്ടവരും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. ഇങ്ങനെയൊരു സമൂഹത്തെ സൃഷ്ടിച്ചത് നിയമനിര്‍മ്മാതാക്കളും മുഖ്യധാരാ മാധ്യമങ്ങളുമാണെന്ന സത്യം പൊതുസമൂഹം മനസ്സിലാക്കിക്കഴിഞ്ഞു. ഞരമ്പുരോഗികളുടെ പിന്തുണകണ്ടു മതിമറക്കുന്ന നിങ്ങളുടെമേല്‍ പൊതുസമൂഹം ഒരു കൊടുങ്കാറ്റായി കടന്നുവരും! സ്വൈരിണികള്‍ക്കുവേണ്ടി അധമന്മാരെപ്പോലെ നിങ്ങള്‍ അസഭ്യവര്‍ഷം നടത്തിയത് പുരുഷത്വത്തിനു നേരെയാണ്. സ്വൈരിണികളെ സ്ത്രീകളുടെ പ്രതിനിധികളായി പ്രതിഷ്ഠിച്ചുകൊണ്ട് സ്ത്രീത്വത്തെയും നിങ്ങള്‍ അപമാനിച്ചു!

ഒരിക്കലും അടങ്ങാത്ത മോഹങ്ങളുമായി ജീവിക്കുന്ന സ്ത്രീകളെ തൃപ്തരാക്കാന്‍ ഒരു നിയമനിര്‍മ്മാണ സഭകള്‍ക്കും സാധിക്കില്ല. സ്ത്രീകളുടെ അവകാശ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചിറങ്ങിയിരിക്കുന്ന ഓരോ വ്യക്തികളുടെയും ആവശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവരുടെ അതിമോഹങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. മാന്യമായ കുടുംബജീവിതം നയിക്കുകയും മക്കളെ വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളുടെ ആവശ്യങ്ങളല്ല ഇവരുടെ ആവശ്യങ്ങള്‍. അര്‍ദ്ധനഗ്നരായും പൂര്‍ണ്ണ നഗ്നരായും നടക്കാനുള്ള അവകാശം, പരസ്പര ധാരണയോടെയുള്ള വ്യഭിചാരത്തിനുള്ള അവകാശം, അസമയങ്ങളില്‍ അലഞ്ഞുതിരിയാനുള്ള അവകാശം, വിവാഹപൂര്‍വ്വ ലൈംഗീകതയ്ക്ക് സാമൂഹിക അംഗീകാരം, പരപുരുഷ ബന്ധം ചോദ്യചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലിന്റെ പരിധിയില്‍ കൊണ്ടുവരിക...ഇങ്ങനെ നീളുന്ന ഇവരുടെ ആവശ്യങ്ങളില്‍ ഒന്നുപോലും മാന്യരായ സ്ത്രീകള്‍ ആഗ്രഹിക്കുന്നതോ ആവശ്യപ്പെടുന്നതോ അല്ല! പുരുഷന്മാരില്‍ ലൈംഗീക വികാരം ജനിപ്പിക്കുന്ന വിധത്തില്‍ അര്‍ദ്ധനഗ്നരായി നടക്കുന്നത് പുരുഷന്മാരെ ആകര്‍ഷിക്കാനാണെന്നു നമുക്കറിയാം. എന്നാല്‍, ഇത്തരത്തില്‍ വേഷംകെട്ടിയിറങ്ങുന്ന വിചിത്രജീവികളെ പതിനാലു സെക്കന്റ് നോക്കിയാല്‍ ക്രിമിനല്‍ കുറ്റം! ഇത്തരത്തിലുള്ള അഴിഞ്ഞാട്ടക്കാരികളാണ് തുറിച്ചുനോട്ടക്കാരെയും സൃഷ്ടിക്കുന്നത്. മാന്യമായി വസ്ത്രധാരണം ചെയ്ത് നടക്കുന്ന സ്ത്രീകളെ ആരും തുറിച്ചുനോക്കില്ല.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും തങ്ങളുടെ സംരക്ഷണം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്ന് ധരിക്കരുത്. വ്യഭിചാരികളും മോഷ്ടാക്കളും കൊലപാതകികളും അധിവസിക്കുന്ന ലോകത്തു ജീവിക്കുന്നവര്‍ സ്വയം സൂക്ഷിക്കാന്‍ തയ്യാറാകണം. പാമ്പിനെ ചവിട്ടിയാല്‍ അത് കടിക്കും. കടിക്കരുതെന്നു പറഞ്ഞാലും നിയമംമൂലം നിരോധിച്ചാലും പ്രത്യേകിച്ചു ഗുണമൊന്നും പ്രതീക്ഷിക്കരുത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് കടന്നുപോകാതിരിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ സ്വയംപ്രതിരോധം! കൊള്ളക്കാരുടെയും വ്യഭിചാരികളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവകാശം നിയമംമൂലം ലഭ്യമാക്കുമ്പോള്‍, വരാനിരിക്കുന്നത് എന്തായാലും അനുഭവിക്കാനുള്ള തയ്യാറെടുപ്പും നടത്തണം. അല്ലാത്തപക്ഷം, ചാനല്‍ അവതാരകരായ ഞരമ്പുരോഗികള്‍ക്ക് പിറ്റേന്നത്തെ വാര്‍ത്ത നിങ്ങളായിരിക്കും!

അഴിഞ്ഞാട്ടക്കാരികള്‍മൂലം സ്ത്രീകളെ ശത്രുപക്ഷത്തു കാണുന്ന സാമൂഹ്യവിരുദ്ധരും നമുക്കു ചുറ്റിലുമുണ്ട്. നിയമം ശക്തമാണോ എന്നുനോക്കിയിട്ടല്ല നിയമനിഷേധികളും സാമൂഹ്യവിരുദ്ധരും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. WCC പോലെയുള്ള അഹങ്കാരികളുടെ കൂട്ടങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളിലെ സ്യൂട്ട് റൂമുകളിലിരുന്ന് ഫേസ്ബുക്കിലൂടെ പുരുഷവധം നടത്തുമ്പോള്‍, ഇരകളാകുന്നത് പാവപ്പെട്ട സ്ത്രീകളായിരിക്കും. സകല പുരുഷന്മാരെയും വെല്ലുവിളിച്ചു നടക്കുന്ന WCC ദുര്‍ഭൂതങ്ങള്‍ക്ക് സുരക്ഷിതം ഒരു പ്രശ്നമല്ല. എന്നാല്‍, ഇവരുടെ വെല്ലുവിളികള്‍ ഏറ്റെടുത്ത വ്യക്തികളുടെ ഇരകളായിത്തീരുന്ന നിഷ്ക്കളങ്കരായ സ്ത്രീകളെക്കുറിച്ചു മാത്രമേ മനോവ ആകുലപ്പെടുന്നുള്ളൂ.

WCC എന്ന അവിശുദ്ധ സംഘത്തിന്റെ പരാതികള്‍ ശ്രദ്ധിച്ചാല്‍, ഇത്തരം ജീവികളുടെ ധാര്‍ഷ്ട്യം നമുക്കു വ്യക്തമാകും. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും കിട്ടുന്ന പ്രതിഫലം തങ്ങള്‍ക്കും വേണമെന്നാണ് ഈ വിഡ്ഢികള്‍ പറയുന്നത്. ഇതിനെ പിന്തുണയ്ക്കുന്ന ടെലിവിഷന്‍ ചാനലുകളോട് ചോദിക്കുകയാണ്: ഇവറ്റകളുടെ മുഖം നോക്കിയിട്ടാണോ നിങ്ങള്‍ സാറ്റലൈറ്റ് പ്രതിഫലം നിശ്ചയിക്കുന്നത്? ഇവറ്റകളെ പരിഗണിച്ച് സിനിമ കാണുന്ന എത്രപേരുണ്ടെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് നിങ്ങള്‍ക്കുപോലും ഇവരെ വേണ്ടാത്തത്! സിനിമ നിര്‍മ്മിക്കാന്‍ ഒരുവന്‍ പണം മുടക്കുന്നത് കച്ചവടതാത്പര്യത്തോടെയാണ്. അതുകൊണ്ടുതന്നെ, പ്രതിഫലമില്ലാതെ പുതുമുഖങ്ങളെ അഭിനയിപ്പിക്കാനും നിര്‍മ്മാതാക്കള്‍ ശ്രമിച്ചേക്കാം. ഇതിനേക്കാളെല്ലാം വിചിത്രമായ പ്രശ്നങ്ങളാണ് WCC സംഘത്തിനുള്ളത്. മറ്റുള്ളവരുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിനുമേലെ കൈകടത്തുന്ന തരത്തില്‍ WCC യുടെ ധാര്‍ഷ്ട്യത്തെ നിസ്സാരമായി കാണാന്‍ കഴിയുമോ? ദിലീപിനുവേണ്ടി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നതിനെ ചോദ്യം ചെയ്യാന്‍പോലും ഈ വിചിത്രജീവികള്‍ ഒരുമ്പെട്ടിരിക്കുന്നു! ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുന്ന നിസ്സാര ബാധയൊന്നുമല്ല ഇവരെ പിടിമുറുക്കിയിരിക്കുന്നതെന്നു വ്യക്തം! ദുര്‍മ്മോഹികളും ധാര്‍ഷ്ട്യക്കാരും ഒരുമ്പെട്ടിറങ്ങിയവരും അസംതൃപതരും പുരുഷവിദ്ധ്വേഷികളുമായ സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ WCC യെപ്പോലെ ലക്ഷണമൊത്ത മറ്റൊരു സംഘടനയെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ കൂട്ടത്തെ ഇവിടെ ഉദാഹരിച്ചത്!   

ആര്‍ത്തവത്തിലെ അശുദ്ധിയും ശബരിമലയിലെ സ്ത്രീപ്രവേശനവും!

ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഏറ്റവുമധികം അസ്വസ്ഥത അനുഭവിക്കുന്നത് സാറാ ജോസഫ് എന്ന സ്ത്രീപക്ഷവാദിക്കാണ്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളെയും ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഈ സാറാ ജോസഫ്! എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ വക്താവായതുകൊണ്ട് ശബരിമലയിലെ പ്രശ്നത്തിലും ഈ സ്ത്രീ ഇടപെട്ടതായിരിക്കാം. തങ്ങള്‍ക്ക് യാതൊരു അറിവുമില്ലാത്ത മേഖലകളില്‍ അഭിപ്രായവുമായി ഇറങ്ങുന്ന അസംതൃപ്തരായ സ്ത്രീകളുടെ പ്രതിനിധിയാണ് സാറാ! ശബരിമലയില്‍ സ്ത്രീകള്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത് മനോവ ഇടപെടേണ്ട വിഷയമല്ല. എന്നാല്‍, ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയവുമായി ബന്ധമുള്ളതുകൊണ്ട് ഇവിടെ ചേര്‍ത്തുവച്ചു എന്നുമാത്രം.

സ്ത്രീകള്‍ക്കു മാത്രമായി അനുവദിച്ചിട്ടുള്ള ഒരു സൗകര്യങ്ങളെയും പുരുഷന്മാര്‍ ഇന്നുവരെ അസഹിഷ്ണുതയോടെ വീക്ഷിച്ചിട്ടില്ല. തങ്ങളെക്കൂടി ആ സൗകര്യത്തിന്റെ ഗുണഭോക്താക്കളായി പരിഗണിക്കേണ്ടതിന് സമരങ്ങള്‍ ചെയ്തിട്ടുമില്ല. ലൗകീകമായ വിഷയത്തിലും മതപരമായ വിഷയത്തിലും ഇതുതന്നെയാണു വസ്തുത. പുരുഷന്മാര്‍ക്കു പ്രവേശനമില്ലാത്തിടത്ത് ഇടിച്ചുകയറാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത എല്ലായിടങ്ങളിലും ഇടിച്ചുകയറാന്‍ ശ്രമിക്കുന്നത് സ്ത്രീകളിലെ ചില അസംതൃപ്ത സംഘത്തിന്റെ മാത്രം പ്രത്യേകതയാണ്. ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നതും ഈ അസംതൃപ്ത വിഭാഗംതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ശബരിമലയില്‍ കുടിയിരിക്കുന്നത് സാത്താനാണ്‌ എന്ന ഉത്തമബോധ്യത്തോടെയാണ് മനോവ ഈ വിഷയം അവതരിപ്പിക്കുന്നത്. ശബരിമല മാത്രമല്ല, വിജാതിയരുടെ എല്ലാ ആരാധനാലയങ്ങളിലും കുടിയിരിക്കുന്നത് ഒരേ കക്ഷിതന്നെയാണ്! വിവിധ പേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും എല്ലാം ഒരുവന്‍തന്നെ! ഇവിടെ ചര്‍ച്ചചെയ്യുന്നത് വിജാതിയരുടെ ആരാധനാലയങ്ങളിലെ പൈശാചികതയെ സംബന്ധിച്ചല്ല; മറിച്ച്, ഇത്തരം ഇടങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നു വാദിക്കുന്നവരുടെ മനോവൈകല്യത്തെ സംബന്ധിച്ചാണ്.

ഹിന്ദുക്കളായ സ്ത്രീകള്‍ മാത്രം നടത്തുന്ന ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കു മാത്രമുള്ള ഈ ഗോഷ്ടിയില്‍ പങ്കെടുക്കാന്‍ ഇതുവരെയും പുരുഷന്മാര്‍ ശ്രമിച്ചിട്ടുള്ളതായി അറിവില്ല. ഓരോ മതങ്ങളും അവരുടെ ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്ത്രീകള്‍ക്കു പ്രവേശന വിലക്ക് കല്പിച്ചിട്ടുണ്ടെങ്കില്‍, അത് ഏതെങ്കിലും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുപോലെതന്നെ, ഹിന്ദുമതത്തിന്റെ ഭാഗമെന്ന് അവകാശപ്പെടുന്ന, കീഴ്ജാതികള്‍ക്കു പ്രവേശനം നിഷിദ്ധമായിരുന്ന ക്ഷേത്രങ്ങളുണ്ടായിരുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട നിയമം വരുന്നതുവരെ കീഴ്ജാതിക്കാര്‍ അവിടെ പ്രവേശിച്ചിരുന്നില്ല. വര്‍ണ്ണവിവേചനവും ജാതിവിവേചനവും ഇന്നും ആ മതത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്കെല്ലാമറിയാം. ഇതെല്ലാം സഹിച്ച് ആ മതത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതില്‍ നിന്നാല്‍മതി എന്നതാണ് ഇക്കാര്യത്തില്‍ മനോവയുടെ അഭിപ്രായം. അല്ലാത്തപക്ഷം സ്വന്തമായി മതങ്ങളോ ആരാധനാസ്ഥലങ്ങളോ ഉണ്ടാക്കാന്‍ യാതൊരു തടസ്സവുമില്ല. അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല എന്നതാണ് അവരുടെ നിയമമെങ്കില്‍, അതില്‍ പ്രവേശിച്ചേതീരൂ എന്ന് ആരെങ്കിലും പറയുന്നതിനെ ദുര്‍വ്വാശിയെന്നോ ദുശ്ശാഠ്യമെന്നോ വിളിക്കാനാണ് മനോവയ്ക്കു കഴിയുകയുള്ളു. കാരണം, മതനിയമങ്ങള്‍ പാലിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അതില്‍നിന്നു പുറത്തുപോകാനുള്ള എല്ലാ അവകാശവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ!

ക്ഷേത്രപ്രവേശനത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, ശബരിമലയിലെ സ്ത്രീപ്രവേശവുമായി നിലനില്‍ക്കുന്ന ചില ആചാരപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ കഴിയുകയുമില്ല. എന്തെന്നാല്‍, ആര്‍ത്തവകാലത്തെ അശുദ്ധിയുമായി ബന്ധപ്പെട്ട വിഷയമാണിത്. അതായത്, ശബരിമലയിലെ ആചാരങ്ങളുടെ ന്യായാന്യായങ്ങളല്ല നമ്മുടെ വിഷയം; മറിച്ച്, ആര്‍ത്തവം അശുദ്ധിയാണോ എന്നതാണ്! ആര്‍ത്തവം അശുദ്ധിയാണ് എന്നകാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല. എന്തെന്നാല്‍, ശരീരം പുറന്തള്ളുന്ന സകലതും മലിനമാണ്‌. ബൈബിളിലെ ഒരു വചനം ഇവിടെ ചേര്‍ത്തുവയ്ക്കുന്നു: "പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(മര്‍ക്കോ: 7; 15, 16). യേഹ്ശുവായുടെ വാക്കുകളാണിത്. ആന്തരീകവും ബാഹ്യവുമായ എല്ലാക്കാര്യങ്ങളിലും ഇതു ബാധമാണ്. മലവും മൂത്രവും കഫവും ആര്‍ത്തവരക്തവും ഉള്ളില്‍നിന്നു പുറത്തുവന്ന് അശുദ്ധിയുണ്ടാക്കുന്നു.  ഉദ്ദേശിക്കുന്ന ഫലം (സന്താനോത്പാദനം) പുറപ്പെടുവിക്കാനല്ലെങ്കില്‍, പുരുഷബീജംപോലും അശുദ്ധമാണ്! സ്വപ്നസ്ഖലനത്തിലൂടെ പുരുഷന്‍ അശുദ്ധനാകുന്നു എന്നകാര്യത്തില്‍ സംശയമില്ല. ഉള്ളില്‍നിന്നു വരുന്ന മറ്റെല്ലാ മലിനവസ്തുക്കളെയും അപേക്ഷിച്ച്, കൂടുതല്‍ മലിനമായ ഒന്നാണ് ആര്‍ത്തവരക്തം! കാരണം, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പലവിധത്തില്‍ മലിനയാകുന്നുണ്ട്. കഴുകലുകൊണ്ടുമാത്രം പൂര്‍ണ്ണമായി ശുദ്ധമാക്കപ്പെടുന്നില്ല എന്നതാണ് മറ്റു വിസ്സര്‍ജ്ജനങ്ങളില്‍നിന്ന് ആര്‍ത്തവത്തെ വേറിട്ടുനിര്‍ത്തുന്ന അശുദ്ധികളിലൊന്ന്. അതുപോലെതന്നെ, ശാസ്ത്രീയമായ ചില പ്രശ്നങ്ങളും ആര്‍ത്തവ സംബന്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ആര്‍ത്തവകാലത്ത് സ്ത്രീകളില്‍നിന്നു പുറപ്പെടുന്ന 'നെഗറ്റിവ് എനര്‍ജി'!

സ്രാവംമൂലമുള്ള അശുദ്ധിയെക്കുറിച്ചു ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക: "ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും. ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്"(ലേവ്യര്‍: 15; 2, 3). ബീജസ്കല്നവുമായി ബന്ധപ്പെട്ട മറ്റൊരു നിയമം നോക്കുക: "ഒരുവനു ബീജസ്രവണമുണ്ടായാല്‍ അവന്‍ വെള്ളത്തില്‍ കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ബീജം വീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരംവരെ അശുദ്ധമായിരിക്കും. ഒരാള്‍ സ്ത്രീയോടുകൂടി ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും"(ലേവ്യര്‍: 15; 16-18). ബീജസ്ഖലനം മൂലമുള്ള അശുദ്ധിയെ സംബന്ധിച്ചാണ് നാം വായിച്ചത്.

ഇനി ആര്‍ത്തവത്തെ സംബന്ധിച്ചുള്ള നിയമം നോക്കുക: "സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും. അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും. ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരംവരെ അവന്‍ അശുദ്ധനായിരിക്കും. അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും"(ലേവ്യര്‍: 15; 19-24). കൂടുതല്‍ വിശകലനത്തിനു മനോവ മുതിരുന്നില്ലെങ്കിലും ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ഇത് ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍നിന്നു മോശവഴി ലഭിച്ച ചട്ടങ്ങളിലൊന്നാണ്. അതിനാല്‍ത്തന്നെ, ഇത് പാലിക്കപ്പെടുകയെന്നത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പ്രാണനെക്കാള്‍ പ്രധാനമാണ്. ഏതെങ്കിലും ചില സ്ത്രീപക്ഷവാദികള്‍ക്ക് ഈ നിയമത്തോടു സഹിഷ്ണുത പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് സമൂഹത്തില്‍നിന്നു പുറത്തുപോകാം. സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ചും അന്യദേവന്മാരെ സേവിക്കുന്നവരെ സംബന്ധിച്ചും വ്യക്തമായ നിയമങ്ങളുണ്ട്. ഇടംവലം തിരിയാതെ ഇവയെല്ലാം പാലിക്കുന്നവര്‍ക്കു മാത്രമാണ് ഇസ്രായേലിന്റെ ഭാഗമാകാന്‍ കഴിയുകയുള്ളു. മറിച്ച്, നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തവര്‍ സമൂഹത്തില്‍നിന്നു വിച്ഛേദിക്കപ്പെടും.  

ഏതു മതവിഭാഗത്തില്‍പ്പെട്ടവരും ചിന്തിക്കുന്നത് തങ്ങളുടെ മതം ദൈവീകമാണെന്നു തന്നെയായിരിക്കും. അതിനാല്‍ത്തന്നെ, പരമ്പരാഗതമായ ആചാരങ്ങളെ പ്രാധാന്യത്തോടെതന്നെ പരിഗണിക്കും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന വാദത്തെ എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. സ്ത്രീകളോടുള്ള വിവേചനമായി ഇതിനെ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍, അവര്‍ ആ മതത്തില്‍ വിശ്വസിക്കുന്ന വ്യക്തികളായിരിക്കില്ല. മറിച്ച്, ആ മതത്തിലെതന്നെ ദുഷ്ചരിതകളായ സ്ത്രീകളോ, പുരോഗമനവാദികളായി ചമഞ്ഞിറങ്ങിയിരിക്കുന്ന ഏതെങ്കിലും വിഡ്ഢികളോ ആയിരിക്കും. ദൈവമാണെന്നു കരുതിയായിരിക്കാം ഓരോ വിശ്വാസികളും വിഗ്രഹങ്ങളെ ദര്‍ശിക്കുന്നത്. കുളിച്ചു വൃത്തിയോടെയാണ് അവര്‍ ദര്‍ശനം നടത്തുന്നതെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, കുളിച്ചാലും ശുദ്ധമാകാത്ത അശുദ്ധി തങ്ങളിലുണ്ടെന്നു തിരിച്ചറിയുന്ന സ്ത്രീകള്‍ സ്വയം പിന്‍മാറുന്നു. നിയമം ഉണ്ടായതുകൊണ്ടും, ആ നിയമം അനുസരിക്കുന്നത് മഹത്വമായി കാണുന്നതുകൊണ്ടുമാണ് ഈ പിന്മാറ്റം! ആര്‍ത്തവരക്തം അശുദ്ധമല്ലെന്നു വിധിക്കാന്‍ സുപ്രീംകോടതിയ്ക്കു സാധിക്കുമോ?

ആര്‍ത്തവകാലത്ത് സ്ത്രീ അശുദ്ധയായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവനെ സ്ത്രീവിരുദ്ധനായി പ്രഖ്യാപിക്കാന്‍ കഴിയുമോ? സ്വപ്നസ്ഖലനത്തിലൂടെ പുരുഷനും അശുദ്ധനാകുന്നുണ്ടെങ്കിലും, ശുചീകരണത്തിലൂടെ ആ അശുദ്ധി നീക്കംചെയ്യാന്‍ കഴിയും. മലമൂത്രവിസര്‍ജ്ജനം വഴിയുള്ള അശുദ്ധി നീക്കംചെയ്യുന്നത് ശുചീകരണത്തിലൂടെയാണെന്നു നമുക്കറിയാം. എന്നാല്‍, ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അശുദ്ധി എന്നനിലയ്ക്ക്‌ ആര്‍ത്തവം മറ്റുള്ള വിസര്‍ജ്ജനങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്നു. വിശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ വിശുദ്ധിയോടെ ചെയ്യുകയെന്നത് വ്യക്തിപരമായ മര്യാദയും ഉത്തരവാദിത്വവുമാണ്. അതുപോലെതന്നെ, ഉത്തരവാദിത്വങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് നിയമങ്ങള്‍! മാന്യതയും ശുചിത്വവും പാലിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അശുദ്ധി തിരിച്ചറിഞ്ഞു വിവേകത്തോടെ പ്രവര്‍ത്തിക്കും. ആര്‍ത്തവകാലത്ത് സ്ത്രീകളില്‍നിന്നു പുറപ്പെടുന്ന ചില നശീകരണ 'എനര്‍ജികള്‍' ഉണ്ടെന്നത് ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അത് പരീക്ഷിച്ചു മനസ്സിലാക്കാനായി ഒരു ഗൃഹപാഠം തരാം.

അടുക്കളത്തോട്ടത്തിലെ ഏറ്റവും ശുദ്ധിയുള്ള സസ്യമാണ് 'കറിവേപ്പ്'! തങ്ങളുടെ കറിവേപ്പ് മുരടിച്ചുപോകുന്നു, അത് നന്നായി വളരുന്നില്ല,..എന്നൊക്കെ പരാതിപ്പെടുകയോ ചിന്തിക്കുകയോ ചെയ്യാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഇനി നിങ്ങള്‍ കറിവേപ്പിന്റെ രണ്ടു തൈകള്‍ സംഘടിപ്പിക്കണം. അതിലൊന്ന് നിങ്ങളുടെ സാന്നിദ്ധ്യം കൂടുതല്‍ ലഭിക്കുന്ന രീതിയില്‍ അടുക്കളയുടെ ഭാഗത്തോ മറ്റോ നടുക. രണ്ടാമത്തേത് നിങ്ങളുടെ സാന്നിദ്ധ്യം ലഭിക്കാത്തവിധം പറമ്പിന്റെ മറ്റേതെങ്കിലും ഭാഗത്ത് നടണം. കൂടുതല്‍ പരിചരണം ലഭിക്കാത്ത രണ്ടാമത്തെ തൈ കരുത്തോടെ വളരുന്നതും വലിയ മരമായി ഫലം നല്‍കുന്നതും നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. എന്നാല്‍, നിങ്ങള്‍ കൂടുതല്‍ പരിചരിച്ച കറിവേപ്പിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് അതിനെ പരിചരിച്ച വ്യക്തികള്‍ ആരെല്ലാമായിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതായത്, ആര്‍ത്തവകാലത്ത് ഒരു സ്ത്രീ കറിവേപ്പിനെ സ്പര്‍ശിച്ചാല്‍ അത് മുരടിച്ചുപോകും! അണുനാശിനിയില്‍ കുളിച്ചാലും ആര്‍ത്തവ അശുദ്ധി നിലനില്‍ക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷിച്ചുനോക്കുക! കറിവേപ്പിന്റെ ഈ സ്ത്രീവിരുദ്ധ നയത്തിനെതിരേ സാറാ ജോസഫും WCC യും വനിതാ കമ്മീഷന് പരാതികൊടുക്കുക!

ക്രിസ്തീയ ആരാധനാലയങ്ങള്‍ക്ക് ആര്‍ത്തവ അശുദ്ധി ബാധകമല്ലെന്നു ചിന്തിക്കുന്നവരാണ് അധികംപേരും. കുളിക്കാതെപോലും പള്ളിയില്‍ പോകാന്‍ മടിയില്ലാത്തവര്‍ ക്രിസ്ത്യാനികളുടെയിടയിലുണ്ട്. ആര്‍ത്തവ അശുദ്ധി നീക്കിക്കളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമൊന്നും യേഹ്ശുവാ നടത്തിയിട്ടില്ല. അതിനാല്‍ത്തന്നെ, ആ അശുദ്ധി നിലനില്‍ക്കുന്നതാണ്. ദൈവാലയത്തെ എത്രത്തോളം വിശുദ്ധമായി പരിഗണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഓരോരുത്തരും ഇക്കാര്യത്തില്‍ നിലപാടെടുക്കുക! സ്ത്രീകളെ അള്‍ത്താരയില്‍പ്പോലും ശുശ്രൂഷകരാക്കുന്ന പൈശാചിക പരിഷ്കാരങ്ങളുടെ പിന്നില്‍ പിശാചിന്റെ വ്യക്തമായ സ്വാധീനം മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം. സ്ത്രീകളെ വൈദീകരാക്കാനുള്ള ശ്രമത്തിന്റെ പിന്നിലും സാത്താന്റെ അജണ്ട തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതിനപ്പുറം ഈ വിഷയത്തില്‍ മനോവ ഒന്നും പറയുന്നില്ല!

ഉപസംഹാരം!

സ്ത്രീശാക്തീകരണം എന്നത് പുരുഷത്വത്തിനുമേലുള്ള കടന്നുകയറ്റമായി മാറിയപ്പോള്‍, സ്ത്രീകളുടെ സുരക്ഷിതത്വവും ഭീഷണിയിലായി. ഈ ഗുരുതരമായ അവസ്ഥ സൃഷ്ടിച്ചത് നിയമനിര്‍മ്മാതാക്കളും പിശാചുബാധിതരായ ഒരുകൂട്ടം സ്ത്രീകളുമാണ്. സ്ത്രീവിരുദ്ധ തരംഗം എന്നതൊരു യാഥാര്‍ത്ഥ്യമാണെന്നു തിരിച്ചറിയുകയും, സ്ത്രീകള്‍ തങ്ങളെത്തന്നെ സുരക്ഷിതരാക്കുകയും ചെയ്യുകയെന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. സ്ത്രീശാക്തീകരണം എന്നപേരില്‍ പെരുമ്പറകള്‍ മുഴക്കുന്നവര്‍ക്ക് ഒരു സ്ത്രീയെയും സംരക്ഷിക്കാനുള്ള കഴിവുമില്ല, താത്പര്യവുമില്ല! സ്ത്രീയുടെ കന്യകാത്വം സംരക്ഷിക്കാനുള്ള മുറവിളിയല്ല ഇവര്‍ നടത്തുന്നത്; മറിച്ച്, സ്വാതന്ത്ര്യത്തോടെ വ്യഭിചരിക്കാനും ആഗ്രഹിക്കുന്നവിധം അഴിഞ്ഞാടാനുമുള്ള  സൗകര്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അധര്‍മ്മികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധ ലൈംഗീകതപോലും അവകാശമായി പ്രഖ്യാപിക്കാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ല. ദൈവം അരുതെന്നു കല്പിച്ചതൊന്നും ഇവരുടെ ദൃഷ്ടിയില്‍ പാപമല്ല! പരസ്പരം സമ്മതിച്ചുകൊണ്ടുള്ള ലൈംഗീക ബന്ധങ്ങളെയെല്ലാം ഇവര്‍ അംഗീകരിക്കുന്നു. 'ഇല്ല്യുമിനാറ്റി' പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുണ ഇവര്‍ക്കുണ്ട്.

സ്വന്തം ശരീരം മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍, തങ്ങള്‍ എന്തിനും തയ്യാറാണെന്ന പ്രഖ്യാപനമാണു നടത്തുന്നത്. തൊണ്ണൂറു കഴിഞ്ഞ വൃദ്ധന്മാരെപ്പോലും ബലാല്‍സംഗത്തിനു പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഇന്നത്തെ സ്ത്രീകളുടെ ശരീരപ്രദര്‍ശനം! പ്രലോഭനത്തിലൂടെ വ്യഭിചാരികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഇവര്‍ തങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിനുതന്നെ അപകടമാണ്! സണ്ണി ലിയോണിമാരെ മഹിമയണിയിക്കുന്ന ആത്മാവാണ് ഇവരില്‍ പ്രവര്‍ത്തിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള ലൈംഗീകബന്ധത്തെ മാത്രമേ ദൈവം അംഗീകരിച്ചിട്ടുള്ളൂ. ആയതിനാല്‍, അതിനപ്പുറമുള്ള സകല ലൈംഗീക ബന്ധങ്ങളും പിശാചില്‍നിന്നുള്ളതാണ്! 

പാപങ്ങളെല്ലാം ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനമായതുകൊണ്ട്, ആരും കുറ്റക്കാരല്ല എന്ന വാദമാണ് ആധുനികതയുടെ പേരില്‍ ഇവര്‍ ഉയര്‍ത്തുന്നത്. പാപത്തിന്റെ കാരണം 'ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനമാണെന്നു വാദിക്കുന്ന ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ട ഒരു വസ്തുതയുണ്ട്. എന്തെന്നാല്‍, ഈ ഹോര്‍മ്മോണ്‍ ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തു മാത്രം വളരുന്ന ഒന്നാണോ? ദൈവീക നിയമങ്ങള്‍ക്കു കീഴ്പ്പെട്ടു ജീവിക്കുന്നവരെ ബാധിക്കാത്ത ഈ ഹോര്‍മ്മോണിനെ വളര്‍ത്തുന്നത് ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളും ഇവരാല്‍ നിയന്ത്രിക്കപ്പെടുന്ന ചില NGO കളുമാണ്. ഇവരുടെ 'ഹോര്‍മ്മോണ്‍' വാദത്തെ തകര്‍ത്തു തരിപ്പണമാക്കുന്നതാണ് യഥാര്‍ത്ഥ സത്യം! ദൈവത്തെ ഭയപ്പെടുന്ന മനുഷ്യരുടെമേല്‍ ഈ ഹോര്‍മ്മോണ്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദൈവീകനിയമങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുക എന്നതാണ് സ്ത്രീകളെ സുരക്ഷിതരാക്കാനുള്ള ഏക പോംവഴി! ദൈവീകനിയമങ്ങളെ നിഷേധിച്ചുകൊണ്ട്, സകല അധാര്‍മ്മികതയും മനുഷ്യാവകാശമാണെന്നു പ്രഖ്യാപിക്കുകയും അധര്‍മ്മികള്‍ക്കും മ്ലേച്ഛതയില്‍ ജീവിക്കുന്നവര്‍ക്കും അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവരാണ് ഈ ഭൂമിയുടെ ശാപം. അവരാണ് ഈ പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയുടെ യഥാര്‍ത്ഥ ശത്രുക്കള്‍!

ദൈവത്തില്‍നിന്നു നിയമങ്ങള്‍ ലഭിച്ചിട്ടുള്ള ഒരേയൊരു സമൂഹത്തിലാണ് സ്ത്രീകള്‍ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. ഇസ്രായേലിന്റെ പൂര്‍ണ്ണതയായ ക്രിസ്തീയതയില്‍ അത് ആവോളം അവര്‍ അനുഭവിക്കുന്നു. ഇസ്രായേലിലെ സ്ത്രീകള്‍ സര്‍വ്വസ്വതന്ത്രരായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് യേഹ്ശുവായുടെ പീഡാനുഭവ രാത്രി! പാതിരാത്രിയിയില്‍ ആരംഭിച്ച വിചാരണ മുതല്‍ എല്ലാ നിമിഷങ്ങളിലും യേഹ്ശുവായെ അനുഗമിച്ചത് സ്ത്രീകളായിരുന്നു. വിചാരണയിലും വിധിയിലും ക്രൂശീകരണത്തിലും അവര്‍ സാക്ഷികളായി! സ്ത്രീത്വത്തെയും മാതൃത്വത്തെയും ആദരിക്കുന്നതില്‍ ദൈവജനത്തോളം പോന്ന മറ്റൊരു ജനതയും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല! മാതൃത്വമാണ് ഒരു സ്ത്രീയുടെ മഹത്വമെന്ന് ആദ്യമായും ആധികാരികമായും പ്രഖ്യാപിച്ചത് ബൈബിളാണ്! ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എങ്കിലും, സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും"(1 തിമോ: 2; 15).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3754 views

LOG IN

Lost your password?

SIGN UP

LOST PASSWORD