എഡിറ്റോറിയല്‍

ഇടതുപക്ഷ ഭീകരതയും മാധ്യമ ഭീകരതയും!

Print By
about

18 - 02 - 2016

സ്ലാംമതവുമായി ഏറെ സാദൃശ്യമുള്ള വിപ്ലവ പ്രസ്ഥാനമാണ് കമ്മ്യൂണിസം. അസ്വീകാര്യമായ ആശയത്തെ അടിച്ചേല്പിക്കുക എന്ന നിലപാടാണ് ഇരുകൂട്ടരുടെയും പൊതുനയം! ഇത് പ്രാവര്‍ത്തീകമാക്കുന്നതിന് ഇസ്ലാം സ്വീകരിച്ച മാര്‍ഗ്ഗങ്ങളെല്ലാം അതേപടി അനുകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ കൃത്യതപാലിച്ചിട്ടുണ്ട്. അവിശ്വാസികളെ എവിടെയെല്ലാം കാണുന്നുവോ, അവിടെയെല്ലാം വച്ച് കൊന്നുകളയുക എന്ന ഇസ്ലാമിക നയമാണ് കമ്മ്യൂണിസ്റ്റുകള്‍ പ്രാവര്‍ത്തികമാക്കിയത്. തങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ഉന്മൂലനം ചെയ്യുകയെന്ന നയം നടപ്പാക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്. ഇസ്ലാമും കമ്മ്യൂണിസവും ഒരേ തൂവല്‍പ്പക്ഷികള്‍ ആണെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവും ഇതുതന്നെ! കാരണം, മുഹമ്മദിലൂടെ ഇസ്ലാം ഉയര്‍ത്തിയ ആശയങ്ങളെ സ്വീകരിക്കാത്ത മുഴുവന്‍ ജനങ്ങളെയും വധിച്ചുകളഞ്ഞുകൊണ്ടാണ് ഈ മതം ശക്തിപ്രാപിച്ചത്. റഷ്യയിലും ലാറ്റിനമേരിക്കയിലും മാത്രമല്ല, കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍വന്ന സകല രാജ്യങ്ങളിലും ഉന്മൂലനം നടന്നിട്ടുണ്ട്. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയെന്ന നയം ഇന്നും പിന്തുടരുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി! സ്വന്തം രാജ്യത്തെ പതിനായിരക്കണക്കിനു യുവാക്കളെ നിഷ്കരുണം കൊന്നുകളഞ്ഞതും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്‌! അതായത്, എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്തുകൊണ്ട് തങ്ങളുടെ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇരു പ്രസ്ഥാനങ്ങളുടെയും നയം ഒന്നുതന്നെ!

രക്തസാക്ഷികളുടെ പ്രസ്ഥാനമെന്നാണ് കമ്മ്യൂണിസം അറിയപ്പെടുന്നത്. അനേകര്‍ തങ്ങളുടെ രക്തം നല്‍കി പടുത്തുയര്‍ത്തിയതാണ് ഈ പ്രസ്ഥാനമെന്ന് കമ്മ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നു. കമ്മ്യൂണിസം നടപ്പാക്കാന്‍ അനേകര്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഈ പടുത്തുയര്‍ത്തുന്നതിനുവേണ്ടി അനേകരുടെ നിഷ്കളങ്കരക്തം കമ്മ്യൂണിസ്റ്റുകളാല്‍ ചൊരിയപ്പെട്ടിട്ടുണ്ട്. മരിച്ചുവീണ കമ്മ്യൂണിസ്റ്റുകളെക്കാള്‍ നൂറിരട്ടി ആളുകളെ കൊന്നോടുക്കിക്കൊണ്ടാണ് ഇവര്‍ കമ്മ്യൂണിസം നടപ്പാക്കിയത്. ചെഗുവേര വധിക്കപ്പെട്ടെങ്കില്‍, ചെഗുവേരയാല്‍ വധിക്കപ്പെട്ടവര്‍ പതിനായിരങ്ങളാണ്! ഇയാളുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന കമ്യൂണിസ്റ്റുകള്‍ വിസ്മരിക്കുന്നതും ഇതുതന്നെ! ജോസഫ് സ്റ്റാലിന്‍ എന്ന കിരാതനിലൂടെ മാത്രം വധിക്കപ്പെട്ട യഹൂദരുടെ എണ്ണം ഇരുപതുലക്ഷത്തിലും ഏറെയാണ്‌. ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും സാധാരണ വിശ്വാസികളെയും ഇവന്‍ കൊന്നൊടുക്കി. അതിനാല്‍ത്തന്നെ, രക്തത്തിനുമേല്‍ പണിതുയര്‍ത്തിയ പ്രസ്ഥാനമാണ് കമ്മ്യൂണിസം എന്ന ഇവരുടെ വാദത്തെ മനോവ അംഗീകരിക്കുന്നു.

ഇസ്ലാമിന്റെ വളര്‍ച്ചയും ഇപ്രകാരം തന്നെയായിരുന്നു. ഇന്നും ഇതിന്റെ വളര്‍ച്ച സംഹാരത്തിലൂടെയാണ്. തങ്ങളുടെ ആശയം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത സകലരെയും സംഹരിക്കുകയെന്ന ശൈലിയാണ് ഇസ്ലാം ഇന്നോളം അനുവര്‍ത്തിച്ചിട്ടുള്ളത്. ഇവരുടെ ഈ ശൈലിയെ പൂര്‍ണ്ണതയോടെ അനുകരിച്ചുകൊണ്ട് കമ്മ്യൂണിസവും മുന്നേറി. കേരളത്തിലൊഴികെ മറ്റൊരിടത്തും കമ്മ്യൂണിസത്തെ സ്വമനസ്സാലെ ആരും സ്വീകരിച്ചിട്ടില്ല. വിപ്ലവത്തിലൂടെ ആധിപത്യം സ്ഥാപിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. ഇസ്ലാംമതത്തെ സ്വമനസ്സാലെ സ്വീകരിച്ച ഒരു ജനതയും ഇന്നുവരെ ഉണ്ടായിട്ടില്ല എന്നതും നാം ഓര്‍ക്കണം. അതായത്, മനുഷ്യരുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു മതമാണ്‌ ഇസ്ലാമെങ്കില്‍, മനുഷ്യരുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട പ്രസ്ഥാനമാണ് കമ്മ്യൂണിസം!

ഇസ്ലാംമതത്തിനു കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ!

കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ ഇസ്ലാമിനു ശക്തമായി വളരാന്‍ കഴിയുന്നില്ല. എന്നാല്‍, തങ്ങള്‍ക്കു സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഇസ്ലാമിനെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതിനു കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഇസ്ലാമിന്റെ വേരോട്ടം ശക്തമാകാത്തത് എന്തുകൊണ്ടാണ്? തങ്ങളുടെ സാന്നിദ്ധ്യമില്ലാത്ത രാജ്യങ്ങളില്‍ ഇസ്ലാമിനെ വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതെന്തുകൊണ്ട്? ഈ രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കൊണ്ട് നമ്മുടെ പഠനം തുടരാം.

കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങളുടെ കീഴില്‍ ഇസ്ലാമതം തഴച്ചുവളരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണോ? അതുപോലെതന്നെ, മറ്റു രാജ്യങ്ങളില്‍ ഇസ്ലാമിനെ നട്ടുവളര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രയത്നിക്കുന്നുണ്ടോ? കമ്മ്യൂണിസ്റ്റു രാജ്യങ്ങളെ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കമ്മ്യൂണിസ്റ്റു വിരുദ്ധ രാഷ്ട്രങ്ങളില്‍ വളരുന്നതുപോലെ, കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഇസ്ലാമിന് വളരാന്‍ കഴിയുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിന്റെ കാരണമാണ് നാം ആദ്യം കണ്ടെത്തേണ്ടത്. ചെറുത്തുനില്‍ക്കാന്‍ ആരുമില്ലാത്ത ഇടങ്ങളില്‍ മാത്രമേ ഇസ്ലാമിനു വളരാന്‍ കഴിഞ്ഞിട്ടുള്ളൂ. കൊന്നുതള്ളാന്‍ മടിയില്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി ഇസ്ലാമിനില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. മറ്റുള്ളവരുടെ ചിലവില്‍ ജീവിച്ചുകൊണ്ട്, അവരുടെയിടയില്‍ തങ്ങളുടെ മതം പ്രചരിപ്പിക്കുക എന്ന ഇസ്ലാമിക കുതന്ത്രം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നടപ്പാവില്ല എന്നതും ഒരു കാരണമാണ്. മറ്റുള്ളവരുടെ അദ്ധ്വാനഫലം ആസ്വദിച്ചുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്ന ഇസ്ലാമിക ശൈലി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തയ്യാറാകില്ല. തൊഴിലെടുത്തു ജീവിക്കാന്‍ തയ്യാറാകാത്ത ജനതയ്ക്ക് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ആധിപത്യത്തിന്‍കീഴില്‍ എങ്ങനെ വളരാന്‍ സാധിക്കും! മാത്രവുമല്ല, തങ്ങളുടെ ഭൗതീക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ, മക്കളെ ജനിപ്പിച്ചു മതം വളര്‍ത്തുന്ന ഇസ്ലാമിക ശൈലിയും കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കില്ല.

ഒരു രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും സാമ്പത്തീക ഭദ്രതയും തകര്‍ക്കാനുള്ള ഒറ്റമൂലിയായി ഇസ്ലാമിനെ പരിഗണിക്കാന്‍ സാധിക്കും. ഈ തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കുണ്ട്. അതിനാല്‍, തങ്ങള്‍ക്കു വേരോട്ടമില്ലാത്തതും തങ്ങളുടെ ശത്രുപക്ഷത്തു നിലകൊള്ളുന്നതുമായ രാജ്യങ്ങളില്‍ ഇസ്ലാമിനെ വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ മുഖ്യശത്രുവായി അവര്‍ കാണുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. ഇതിനു വ്യക്തമായ കാരണമുണ്ട്. കമ്മ്യൂണിസം എന്ന ആശയം രൂപംകൊണ്ടത് യൂറോപ്പിലാണെങ്കിലും, ഈ ആശയത്തെ തിരസ്ക്കരിച്ച നാടാണ് യൂറോപ്പ്. ഒരുകാലത്തും യൂറോപ്പില്‍ കമ്മ്യൂണിസം അംഗീകരിക്കപ്പെടില്ല എന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്. തങ്ങളുടെ ആശയത്തെ തിരസ്ക്കരിച്ച രാജ്യങ്ങളോടു പ്രതികാരം ചെയ്യാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗമായി ഇസ്ലാമിക വത്ക്കരണത്തെ ഇവര്‍ കാണുന്നു. ഇതിനായി, ഇസ്ലാമികരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും, ജനങ്ങളെ കൂട്ടത്തോടെ യൂറോപ്പിലേക്കു പലായനം ചെയ്യിപ്പിക്കുക എന്നതുമാണ്‌ ഇവര്‍ അനുവര്‍ത്തിക്കുന്ന ശൈലി! ഐക്യരാഷ്ട്രസഭയില്‍ ഇവര്‍ക്കുള്ള നിര്‍ണ്ണായക സ്വാധീനം ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു!

ഐക്യരാഷ്ട്രസഭയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള സ്വാധീനം പോലെതന്നെ, മാധ്യമരംഗത്തു സ്വാധീനമുറപ്പിച്ചിരിക്കുന്നതും ഇടതുപക്ഷ ചിന്താഗതിക്കാരാണ്. കമ്മ്യൂണിസ്റ്റുകളെയും തീവ്ര ഇടതുപക്ഷ ആശയങ്ങളുടെ വക്താക്കളെയും സര്‍വ്വ മേഖലയിലും വിന്യസിക്കാനുള്ള ശ്രമം തുടങ്ങിയത് ഒരു നൂറ്റാണ്ടു മുന്‍പാണ്. കത്തോലിക്കാസഭയുടെ നേതൃത്വത്തിലേക്കു കമ്മ്യൂണിസ്റ്റുകളെ തിരുകിക്കയറ്റാന്‍ ആരംഭിച്ചതും ഇതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു. കത്തോലിക്കാസഭയില്‍ തന്ത്രപൂര്‍വ്വം കയറിക്കൂടിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്. 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ഈ പുസ്തകത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. കത്തോലിക്കാസഭയില്‍ മാത്രമല്ല, ലോകത്തിനുമേല്‍ സ്വാധീനമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും നേതൃത്വങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ പിടിമുറുക്കി കഴിഞ്ഞു. ഇത്തരത്തില്‍ കയറിക്കൂടിയ ഒരു കമ്മ്യൂണിസ്റ്റ് പോരാളിയാണു ഫ്രാന്‍സീസ്! താന്‍ ചെഗുവേരയുടെ ആരാധകനാണെന്നു സ്വയം വെളിപ്പെടുത്തിയതിലൂടെ ഇയാളുടെ പൈശാചിക അജണ്ടയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയും കത്തോലിക്കാസഭയും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും മാത്രമല്ല, കാരിത്താസ്, റെഡ്ക്രോസ് തുടങ്ങിയ സന്നദ്ധസംഘടകളുടെയും നിയന്ത്രണം ഇന്നു ദൈവനിഷേധികളുടെ കരങ്ങളിലാണ്. ലോകരാജ്യങ്ങളുടെ നിയമ നിര്‍മ്മാണങ്ങളില്‍പ്പോലും ഇവര്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ക്രിസ്തീയനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇടപെടാന്‍ കാണിക്കുന്ന ജാഗ്രത ഇസ്ലാമിക നിയമങ്ങളോട് ഇവര്‍ക്കില്ല. ശരിയത്ത് നിയമങ്ങളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ ഈ സംഘടനകള്‍ മൗനം അവലംബിക്കുന്നു. എന്നാല്‍, ക്രിസ്തീയരാജ്യങ്ങളുടെ ആഭ്യന്തിരകാര്യങ്ങളില്‍പ്പോലും കടന്നുകയറാന്‍ ഇവര്‍ ശ്രമിക്കുന്നു. ഭ്രൂണഹത്യ എന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിന് അനുവാദം കൊടുക്കാത്തതിന്റെ പേരില്‍ അയര്‍ലണ്ടിനുമേല്‍ മാധ്യമങ്ങള്‍ നടത്തിയ ഭീകരതാണ്ഡവം നാം കണ്ടതാണ്. സൗദിഅറേബ്യയിലും മറ്റിതര ഇസ്ലാമിക രാജ്യങ്ങളിലും നടക്കുന്ന ഭീകരമായ കരിനിയമങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുമ്പോഴാണ്‌ ഇതെന്നു മറക്കരുത്. ഇസ്ലാമിക രാജ്യങ്ങളിലെ നിയമങ്ങളില്‍ കൈകടത്താന്‍ തയ്യാറാകാതിരിക്കുകയും, എന്നാല്‍ ക്രിസ്തീയ നിയമങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി നാം തിരിച്ചറിയുക തന്നെവേണം. ഇസ്ലാമികതയുടെ പേരില്‍ അഴിഞ്ഞാടുന്ന ഭീകരന്മാരെ തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു താത്പര്യമില്ല. യൂറോപ്പിലേക്കു നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തുന്ന നാടകങ്ങളെ, മനുഷ്യാവകാശത്തിന്റെ മറയിട്ടു ന്യായീകരിക്കാന്‍ മാധ്യമങ്ങളും സംഘടനകളും ശ്രമിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 'അയ്‌ലന്‍ കുര്‍ദ്ദി'! പിതാവിനാല്‍ വധിക്കപ്പെട്ട അയ്‌ലന്‍ കുര്‍ദ്ദിയുടെ ശവം ഉപയോഗിച്ചാണ് ഇസ്ലാമിക കാമഭ്രാന്തന്മാര്‍ യൂറോപ്പില്‍ കടന്നുകൂടിയത്. യൂറോപ്പിലേക്കു തീവ്രവാദികളെ കയറ്റിവിടാന്‍ മാധ്യമങ്ങള്‍ അരയുംതലയും മുറുക്കി രംഗത്തുണ്ടായിരുന്നു. യൂറോപ്യന്‍ ജനതയുടെ സ്വൈര്യജീവിതത്തെ ഹനിക്കുകയും, സ്ത്രീകളുടെ മാനത്തിനും കുഞ്ഞുങ്ങളുടെ ജീവനും ഭീഷണിയായി മാറുകയും ചെയ്ത ഇസ്ലാമിക അഭയാര്‍ത്ഥികളെക്കുറിച്ചു മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, കത്തോലിക്കാസഭയുടെ അമരത്ത് അനധികൃതമായി കടന്നുകൂടിയിരിക്കുന്ന ഫ്രാന്‍സീസും മൗനത്തിലാണ്! 

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് യൂറോപ്പിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഐക്യരാഷ്ട്രസഭയും മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഒന്നുചേര്‍ന്നാണെന്നു തിരിച്ചറിയാത്തവരായി ആരുമില്ല. മനുഷ്യസ്നേഹമാണ് ഈ സമ്മര്‍ദ്ദങ്ങളുടെ കാരണമെങ്കില്‍, എല്ലാ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് ഇവര്‍ വാദിക്കുമായിരുന്നു. സാമ്പത്തീകമായി തകര്‍ന്നുനില്‍ക്കുന്ന ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളെ കടത്തിവിടുന്നവര്‍ എന്തുകൊണ്ടാണ് ചൈനയെയും അറബിരാജ്യങ്ങളെയും മാറ്റിനിര്‍ത്തിയിരിക്കുന്നത്? ലോകത്തെ ഏറ്റവും വലിയ സാമ്പത്തീക ശക്തികളാണ് ചൈനയും സൗദിഅറേബ്യയും. മറ്റിതര ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തീക ഭദ്രതയുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളൊഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തീക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. സൗദിഅറേബ്യയും ചൈനയും ചേര്‍ന്നാല്‍, യൂറോപ്പിനെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ഭൂവിസ്തൃതിയുണ്ട്. എന്നാല്‍, ഇസ്ലാമിനു സ്വീകാര്യമല്ലാത്ത സംസ്ക്കാരം നിലനില്‍ക്കുന്ന യൂറോപ്പിലേക്കു കുടിയേറാന്‍ അഭയാര്‍ത്ഥികള്‍ ആഗ്രഹിക്കുകയും, മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും മറ്റിതര സംഘടനകളും ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതില്‍ ചില ദുരൂഹതകളുണ്ട്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇവരുടെ പൈശാചിക അജണ്ട!

മനുഷ്യാവകാശം, ജീവകാരുണ്യം, സമാധാനം തുടങ്ങിയവയുടെ പേരില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കാപട്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകളും ഫ്രീമേസണ്‍ സംഘടനകളും ചേര്‍ന്ന് ഇസ്ലാമികതയ്ക്ക് വിടുവേല ചെയ്യുന്നത് ക്രിസ്തീയതയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കമ്മ്യൂണിസത്തിലൂടെ യൂറോപ്പിലെ ക്രിസ്തീയതയെ തകര്‍ക്കാമെന്നുള്ള സ്വപ്നം നടക്കാതെവന്നപ്പോള്‍, ഇസ്ലാമിലൂടെ അതു സാധ്യമാക്കുകയാണ് ഇവരുടെ ലക്‌ഷ്യം! അന്ത്യകാലത്ത് ദൈവജനത്തെ പീഡിപ്പിക്കുവാനായി സാത്താന്‍ ഒരുക്കിവച്ചിരിക്കുന്ന സംവീധാനങ്ങള്‍ വളരെയേറെയാണ്. എല്ലാ അന്താരാഷ്ട്ര സംഘടനകളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ഫ്രീമേസണുകളും തീവ്ര ഇടതുപക്ഷക്കാരുമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഇവര്‍ കടന്നുകൂടിയതാണ് ഏറ്റവും ഗുരുതരമായി നാം കാണേണ്ടത്. ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന നിയമങ്ങളെ കത്തോലിക്കാസഭയുടെ നിയമങ്ങളാക്കാന്‍ തിടുക്കംകൂട്ടുന്നത് ഇക്കാരണത്താലാണ്. മറ്റൊരു മതങ്ങളും തങ്ങളുടെ നിയമങ്ങള്‍ മാറ്റാന്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമായി കാണണം. മാനുഷീകമായ നിയമങ്ങളാല്‍ നയിക്കപ്പെടുന്ന മതങ്ങള്‍പ്പോലും തങ്ങളുടെ നിയമങ്ങളെ ശ്രേഷ്ഠമായി കാണുമ്പോള്‍, ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളുള്ള ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പരിപാവനമായ നിയമങ്ങള്‍ യാതൊരു സങ്കോചവുംകൂടാതെ പൊളിച്ചെഴുതുന്നു! സഭയില്‍ കയറിക്കൂടി, അതിന്റെ അധികാരം പിടിച്ചടക്കിയിരിക്കുന്ന കമ്മ്യൂണിസ്റ്റുകളും ഫ്രീമേസണുകളുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിയമങ്ങളില്‍നിന്നും സത്യവിശ്വാസത്തില്‍നിന്നും വ്യതിചലിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

യേഹ്ശുവാ ഇപ്രകാരം ചോദിച്ചു: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). ദൈവീകനിയമങ്ങള്‍ക്കു പകരമായി ലോകത്തിന്റെ നിയമങ്ങള്‍ സ്ഥാപിക്കുകയും, ഏതു വിശ്വാസവും തങ്ങളെ രക്ഷിക്കുമെന്ന അബദ്ധ ചിന്താഗതി വളര്‍ത്തുകയും ചെയ്യുമ്പോള്‍, യേഹ്ശുവായുടെ ഈ വാക്കുകള്‍ ഓര്‍മ്മിക്കുക! സത്യദൈവത്തെ വിശ്വസിക്കുന്ന ആരും ഐക്യരാഷ്ട്രസഭയുടെ ഒരു പദവിയിലും ഇന്ന് ഇല്ല. ലോകത്തിന്റെ അറിവില്‍നിന്നുകൊണ്ടാണ് ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ക്രിസ്തീയതയോട് എതിരിടുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന അധികാരികളെ നാം സൂക്ഷിക്കണം. എന്തെന്നാല്‍, ദൈവവചനം നല്‍കുന്ന താക്കീത് ഇതാണ്: "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പ്രഭാ:19;22). സ്വവര്‍ഗ്ഗഭോഗവും ഭ്രൂണഹത്യയും മാത്രമല്ല, എല്ലാ അവിഹിതവേഴ്ച്ചകളെയും മഹത്വവത്ക്കരിക്കുന്ന ഒരു സംഘമാണ് ഐക്യരാഷ്ട്രസഭ. ഈ പൈശാചിക സംഘത്തിന്റെ നിയമങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ശൈലിയാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. ഫ്രാന്‍സീസ് നടത്തുന്ന പരിഷ്കാരങ്ങള്‍ക്കു പിന്നിലും പൈശാചികത മറഞ്ഞിരിക്കുന്നു. ഇതു തിരിച്ചറിയാത്തവര്‍ വലിയ ദുരന്തത്തിലേക്കാണ് യാത്രചെയ്യുന്നത്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്‌ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്‍മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കുമുമ്പേതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ നാഥനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല"(1 കോറി: 2; 6-8).

മനുഷ്യനാല്‍ സ്ഥാപിക്കപ്പെട്ട മതങ്ങള്‍ ഒന്നുംതന്നെ തങ്ങളുടെ നിയമങ്ങളില്‍ മാറ്റംവരുത്താതിരിക്കുകയും, ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ നാം എന്താണു മനസ്സിലാക്കേണ്ടത്? ഐക്യരാഷ്ട്രസഭ ഒരു നിയമം നിര്‍മ്മിക്കാന്‍ കാത്തിരിക്കുന്നവരെപ്പോലെയാണ് കത്തോലിക്കാസഭയിലെ 'ദൈവ' ശാസ്ത്രജ്ഞരുടെ പ്രതികരണം. അതായത്, ഇരു സഭകളെയും നിയന്ത്രിക്കുന്നത് ഒരേ ശക്തിതന്നെയാണ്. ഇത് ദൈവത്തില്‍നിന്നുള്ള ശക്തിയായിരുന്നുവെങ്കില്‍, ദൈവീകനിയമങ്ങളെ അസാധുവാക്കുന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല. ഫ്രീമേസണ്‍ സംഘത്തിന്റെ തലവനായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഈ പൈശാചികതയ്ക്കു തുടക്കമിട്ടത്. യൂറോപ്പിന്റെ ആത്മീയനാശം ആരംഭിച്ചതും ഇവന്റെ നാളുകളിലായിരുന്നു. ഈ നാശം പൂര്‍ണ്ണമായി ഗ്രസിച്ചിരിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ യൂറോപ്പ്. ഇനിയും അവശേഷിക്കുന്ന ചുരുക്കം ചിലരെക്കൂടി നശിപ്പിക്കുകയും, ആഗോളസഭ മുഴുവനെയും ഈ അവസ്ഥയില്‍ എത്തിക്കുകയും ചെയ്യാന്‍ സാത്താന്‍ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്ന അവന്റെ ദൂതനാണ് ഫ്രാന്‍സീസ്! ഇസ്ലാമിനുവേണ്ടിയുള്ള ഇയാളുടെ വിലാപം തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഇയാളോടൊപ്പം നശിക്കും. കമ്മ്യൂണിസത്തില്‍ ഒളിഞ്ഞിരിക്കുന്ന പൈശാചികത തിരിച്ചറിയാന്‍ അനേകര്‍ക്കു കഴിയാത്തതുപോലെ, കമ്മ്യൂണിസ്റ്റുകാരനായ ഫ്രാന്‍സീസിന്റെ കാപട്യങ്ങള്‍ തിരിച്ചറിയാത്തവരും അനേകരാണ്!

ഇടതുപക്ഷവും തിന്മയുടെ പക്ഷവും!

കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷക്കാരും തങ്ങള്‍ ആയിരിക്കുന്ന പക്ഷത്തെക്കുറിച്ചു നല്‍കുന്ന വ്യാഖ്യാനം രസകരമാണ്. മനുഷ്യശരീരത്തില്‍ ഹൃദയത്തിന്റെ സ്ഥാനം ഇടതുപക്ഷത്തായതുകൊണ്ടാണ് തങ്ങള്‍ ഇടതുപക്ഷത്തെ ശ്രേഷ്ഠമായി പരിഗണിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇടതുപക്ഷം എന്നാല്‍ ഹൃദയപക്ഷമാണെന്ന് ഇവര്‍ വാദിക്കാറുണ്ട്. എന്നാല്‍, ഇടതുപക്ഷത്തെക്കുറിച്ചുള്ള യേഹ്ശുവായുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍"(മത്താ: 25; 31- 34). എന്നാല്‍, ഇടത്തുവശത്തുള്ളവരോട് അവിടുന്ന് എന്താണു പറയുന്നതെന്നു നോക്കുക: "അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍"(മത്താ: 25; 41). ഇടത്തുവശത്തെ തിന്മയുടെ വശമായിട്ടാണ് ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നരകത്തിലേക്കുള്ളവരെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഇടത്തുവശത്താണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നു.

മാധ്യമങ്ങള്‍ പൈശാചിക പക്ഷത്ത്!

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഫ്രീമേസണ്‍ സംഘടനകളും ചേര്‍ന്നാണ് മാധ്യമരംഗത്ത് പൈശാചികത നിറച്ചത്! ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി അനേകം മാധ്യമപ്രവര്‍ത്തകരെ സാത്താന്‍ ഏറ്റെടുത്തു വളര്‍ത്തുന്നുണ്ട്. കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയതിനേക്കാള്‍ എളുപ്പത്തില്‍ മാധ്യമരംഗത്തെ കൈപ്പിടിയിലൊതുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ഫ്രീമേസണ്‍ സംഘടനകള്‍ക്കും സാധ്യമായത് സ്വാഭാവികം മാത്രം. ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷ ആശയങ്ങളുടെ വക്താക്കളായത് യാദൃശ്ചികമല്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അനുഭാവമുള്ളവരെ തിരഞ്ഞുപിടിച്ച് പരിശീലിപ്പിക്കാന്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീവമാണ്. തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന മാധ്യമങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശക്തിയുള്ള പ്രസ്ഥാനമാണ് 'ഫ്രീമേസണ്‍' സംഘടന! കത്തോലിക്കാസഭയുടെ ഔദ്യോഗിക മാധ്യമമായ വത്തിക്കാന്‍ റേഡിയോയില്‍പ്പോലും ഫ്രീമേസണുകളുടെ സ്വാധീനം ശക്തമായിക്കഴിഞ്ഞു. കേരളത്തിലെ ക്രിസ്ത്യന്‍ ദൃശ്യമാധ്യമ രംഗത്ത് സജ്ജീവസാന്നിധ്യമായ ശാലോം ടെലിവിഷനെപ്പോലും ഫ്രീമേസണ്‍ വിഴുങ്ങിയെന്നതാണു യാഥാര്‍ത്ഥ്യം!

കോഴിക്കോട് ഫ്രീമേസണ്‍ സംഘടയുടെ സ്ഥാപകനേതാക്കളില്‍ ഒരുവനായ ജോര്‍ജ്ജ് മത്തായി നൂറനാലാണ് ശാലോം ടെലിവിഷന്റെ ചാര്‍ട്ടേര്‍ഡ് അകൌണ്ടന്റ്! ഇരുന്നൂറ്റിമുപ്പത്തേഴാം നമ്പര്‍ ഫ്രീമേസണ്‍ ലോഡ്ജിലെ അംഗമാണ് ഇയാള്‍. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക. ജോര്‍ജ്ജ് മത്തായി നൂറനാല്‍ എന്ന 'ഫ്രീമേസണും' ശാലോം ടെലിവിഷനും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല! മാത്രവുമല്ല, ശാലോം ടെലിവിഷനുമായി ബന്ധപ്പെട്ട അനേകം വ്യക്തികള്‍ 'ഫ്രീമേസണ്‍' ലോഡ്ജുകളില്‍ അംഗങ്ങളായുണ്ടെന്ന കാര്യവും വിസ്മരിക്കരുത്. 'ഫ്രീമേസണ്‍' സംഘടനകളില്‍ അംഗങ്ങളായവര്‍ക്ക് കത്തോലിക്കാസഭയുടെ കൂദാശകള്‍ വിലക്കിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം!

എന്തു വിലകൊടുത്തും കത്തോലിക്കാസഭയുടെ ഔദ്യോഗിക മാധ്യമങ്ങളെയെല്ലാം പിടിച്ചടക്കാന്‍ ഫ്രീമേസണ്‍ സംഘം തയ്യാറാണ്. ശാലോം ടെലിവിഷനെപ്പോലും പിടിച്ചടക്കിയത് ഇതിന്റെ തെളിവായി പരിഗണിക്കണം. വത്തിക്കാന്‍ റേഡിയോയില്‍ മാത്രമല്ല, കത്തോലിക്കാസഭയുടേതായി പുറത്തിറങ്ങുന്ന മാധ്യമങ്ങളിലെല്ലാതന്നെ 'ഫ്രീമേസണ്‍' സ്വാധീനം വ്യക്തമാണ്. ദൈവനിഷേധം പ്രഘോഷിക്കുന്ന ഫ്രാന്‍സീസിനെ മഹത്വപ്പെടുത്തുക എന്നതാണ് ഈ മാധ്യമങ്ങളുടെ പ്രധാന അജണ്ട. ഇതിലൂടെ അനേകം വിശ്വാസികളെ വഴിതെറ്റിക്കാന്‍ സാത്താനു സാധിക്കുന്നു. ആവര്‍ത്തിച്ചു പറയുന്ന നുണകളിലൂടെ സത്യത്തെ മറച്ചുവയ്ക്കുകയും, അസത്യത്തെ സത്യമായി ധരിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം ജനിപ്പിക്കുകയും ചെയ്യുന്നത് മാധ്യമങ്ങളാണ്! അധാര്‍മ്മികവും പ്രകൃതിവിരുദ്ധവുമായ ജീവിതം നയിക്കുന്നവരെ മഹത്വവത്ക്കരിക്കുന്ന പ്രവണത കൂടിവരുന്നത് നാം കാണാതെപോകരുത്. ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍പ്പോലും ഈ ശൈലി കടന്നുകൂടിയത് എങ്ങനെയാണെന്നു ചിന്തിക്കുന്നവര്‍ക്ക് മനോവ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ദൈവവചനം അനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നവരെ ഇകഴ്ത്തുന്ന സമീപനമാണ് മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്നത്! ദൈവവിശ്വാസം ഇല്ലാതെതന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം സാധ്യമാകുമെന്ന പൈശാചിക പ്രഖ്യാപനം ഈ അടുത്തനാളുകളില്‍ നാം ശ്രവിച്ചു. സഭയുടെ തലവനായി പരിഗണിക്കപ്പെടുന്ന ഒരുവനില്‍നിന്നു ശ്രവിച്ച ഈ തിന്മയുടെ ശബ്ദം, അനേകം വിശ്വാസികളെ വേദനിപ്പിച്ചു. ഈ പ്രഖ്യാപനത്തെ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ്- ഫ്രീമേസണ്‍ സ്വാധീനമാണ് ഈ പ്രസ്താവനയ്ക്കു പിന്നിലുള്ളത്. യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെ മാത്രം സാധ്യമാകുന്ന സ്വര്‍ഗ്ഗരാജ്യ ലഭ്യതയെ നിഷേധിക്കാനുള്ള സാത്താന്റെ കുത്സിതശ്രമങ്ങളെ നാം ജാഗ്രതയോടെ കാണണം. യേഹ്ശുവായുടെ സഭയെ നയിക്കുന്ന ഒരുവനില്‍നിന്നു പുറപ്പെടുന്ന ഇത്തരം പൈശാചിക ശബ്ദത്തിന്റെ പ്രഹരശേഷി മറ്റേതിനെക്കാളും കരുത്തുറ്റതായിരിക്കും.

കത്തോലിക്കാസഭയുടെ മാധ്യമങ്ങളില്‍ക്കൂടി മാത്രമല്ല ഫ്രാന്‍സീസിന്റെ കീര്‍ത്തനങ്ങള്‍ ലോകത്തു പ്രചരിപ്പിക്കപ്പെടുന്നത്. ആഗോളതലത്തില്‍ മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാംതന്നെ ഫ്രീമേസണ്‍-ഇടതുപക്ഷ സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍, ഫ്രാന്‍സീസിനെ വിഗ്രഹമാക്കി മാറ്റാന്‍ ഇവരെലാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയുടെ പാരമ്പര്യത്തിനും ബൈബിളിലെ സത്യങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഫ്രാന്‍സീസിനെ പ്രകീര്‍ത്തിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്! സത്യദൈവത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായ സകലത്തെയും മഹത്വവത്ക്കരിക്കുകയെന്ന നയമാണ് മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക കരിനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നടമാടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും, മാനുഷീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തീയനിയമങ്ങളില്‍ പോരായ്മ കണ്ടെത്തുകയും ചെയ്യുന്ന ശൈലി ഈ മാധ്യമങ്ങള്‍ക്കുണ്ട്‌. യൂറോപ്പിലേക്ക് ഇസ്ലാമിക തീവ്രവാദികളെ കടത്തിവിടുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍, സംസ്ക്കാരശൂന്യരായ ഇസ്ലാമിലൂടെ യൂറോപ്പ് ഇന്ന് അനുഭവിക്കുന്ന ദുരന്തത്തെ തുറന്നുകാണിക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ മൗനം അവലംബിക്കുന്നു. ഈ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ ക്രിസ്ത്യാനിയ്ക്കുപോലും കഴിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം!

യൂറോപ്പിന്റെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറുന്ന ഇസ്ലാമിക തീവ്രവാദികളെ തടയുന്നത് മനുഷ്യാവകാശ ലംഘനമായാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെ മനുഷ്യാവകാശ ലംഘനമായി ചിത്രീകരിക്കുന്ന മാധ്യമ അജണ്ട നാം തിരിച്ചറിയണം. പാലസ്തീനിലെ തീവ്രവാദ സംഘടനയായ 'ഹമാസ്' ഓരോ ദിവസവും ഇസ്രായേലിനുനേരേ നടത്തുന്ന ആക്രമണങ്ങളെ കാണാന്‍ മാധ്യമങ്ങള്‍ക്കു സമയമില്ല! എന്നാല്‍, നുഴഞ്ഞുകയറുന്ന തീവ്രവാദിയെ വെടിവച്ചിടാന്‍ ഇസ്രായേല്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍, മനുഷ്യാവകാശ വാദവുമായി മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതാണ് മാധ്യമഭീകരതയുടെ ഒരു മുഖം! ഇസ്രായേലിനോടും ക്രിസ്ത്യാനികളോടും മാധ്യമങ്ങള്‍ പുലര്‍ത്തുന്ന അനീതിയുടെ കാരണം നാം അന്വേഷിക്കുകതന്നെവേണം.

ക്രിസ്ത്യാനികളെയും ഇസ്രായേലിനെയും ലോകം വെറുക്കാനുള്ള കാരണം, ഈ രണ്ടുവിഭാഗങ്ങള്‍ സത്യദൈവത്തെ ആരാധിക്കുന്നു എന്നതുകൊണ്ടാണ്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് ഏകസത്യദൈവം! ഈ ദൈവത്തെ ആരാധിക്കുന്ന സമൂഹത്തെ ലോകം വെറുക്കും. ഇവരെ വെറുക്കാന്‍ ലോകത്തിനു പ്രത്യേക കാരണമൊന്നും ആവശ്യമില്ല. സങ്കീര്‍ത്തകന്റെ രോദനം ശ്രദ്ധിക്കുക: "വിദ്വേഷം നിറഞ്ഞവാക്കുകള്‍കൊണ്ട്അവര്‍ എന്നെ വളഞ്ഞു; അകാരണമായി അവര്‍ എന്നെ ആക്രമിക്കുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍പോലും എന്റെ സ്‌നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു. നന്മയ്ക്കുപകരം തിന്മയും സ്‌നേഹത്തിനുപകരം വിദ്വേഷവും അവരെനിക്കു തരുന്നു"(സങ്കീ: 109; 3- 5). ഇതുതന്നെയാണ് യേഹ്ശുവാ അരുളിചെയ്തിരിക്കുന്നത്. അവിടുത്തെ വാക്കുകള്‍ നോക്കുക: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍േറതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19). ലോകവും ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ദൈവജനത്തിനെതിരേ നിലകൊള്ളുമെന്നത് ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പാണ്! ദൈവത്തിന്റെ ജനത്തെ തിരിച്ചറിയാനുള്ള അടയാളംകൂടിയാണ് ഇത്! ലോകമാധ്യമങ്ങളില്‍ ഭൂരിഭാഗവും പിശാചിന്റെ പക്ഷത്തു നിലയുറപ്പിച്ചു കഴിഞ്ഞു. ആദ്ധ്യാത്മികതയുടെ പേരില്‍ പുറത്തിറങ്ങുന്ന മാധ്യമങ്ങളില്‍ പലതും ഇവന്റെ നിയന്ത്രണത്തിലായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം! അതിനാല്‍ത്തന്നെ, മാധ്യമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ വിവേചിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം അനിവാര്യമാണ്. വചനത്തില്‍ ആഴപ്പെടുകയെന്ന ഒരു പ്രതിവിധി മാത്രമേ നമുക്കു മുന്നില്‍ ശേഷിക്കുന്നുള്ളൂ!

ഇസ്ലാമിക രാജ്യങ്ങളിലെ കമ്മ്യൂണിസം!

കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഇസ്ലാമിനു വേരോട്ടമില്ലാത്തതുപോലെ, ഇസ്ലാമിക രാജ്യങ്ങളില്‍ കമ്മ്യൂണിസത്തിനു സ്വാധീനമില്ല എന്നതും ശ്രദ്ധേയമാണ്. ഭൗതീകമായ എന്തെങ്കിലും കാരണംകൊണ്ടാണ് ഇതെന്നു മനോവ കരുതുന്നില്ല. കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഇസ്ലാമിനു വളരാന്‍ സാധിക്കാത്തതിനു പിന്നില്‍ ഭൗതീകവും ആത്മീയവുമായ കാരണങ്ങളുണ്ടെങ്കില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ കമ്മ്യൂണിസം വേരുപിടിക്കാത്തതിന് ആത്മീയ കാരണങ്ങള്‍ മാത്രമേയുള്ളൂ. എന്തൊക്കെയാണ് ഈ ആത്മീയ കാരണങ്ങള്‍ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആത്മീയത എന്നതുകൊണ്ട്‌ മനോവ അര്‍ത്ഥമാക്കുന്നത് പരിശുദ്ധാത്മാവുമായി ബന്ധപ്പെടുത്തിയല്ല. മനുഷ്യര്‍ക്കു രണ്ടുതരം ആത്മീയതകളാണ് ഉള്ളത്. എന്തെന്നാല്‍, ദൈവത്തില്‍നിന്നുള്ള ആത്മാവിനാല്‍ നയിക്കപ്പെടുന്ന ആത്മീയതയും, പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ആത്മീയതയും രണ്ടാണ്! പിശാചിനാലാണു തങ്ങള്‍ നയിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഏറെയും. എന്നാല്‍, പിശാചാണെന്ന വ്യക്തമായ ബോധ്യത്തോടെ അവനെ അനുഗമിക്കുന്നവരുണ്ട്. സാത്താന്‍സേവ, ബ്ലാക്ക് മാസ്, മറ്റ് ആഭിചാരകര്‍മ്മങ്ങള്‍ തുടങ്ങിയവയില്‍ വ്യാപൃതരായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, വ്യക്തമായ ബോധ്യത്തോടെതന്നെ ഇവര്‍ സാത്താന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നു! വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയായതുകൊണ്ട്, ഇവരെ നയിക്കുന്ന ആത്മാവ് പൈശാചിക ആത്മാവാണ്. അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്ന ഇസ്ലാംമതക്കാര്‍, അറിഞ്ഞുകൊണ്ടു പിശാചിനെ ആരാധിക്കുന്നവരല്ല. എന്നിരുന്നാലും, രണ്ടിന്റെയും ഫലം ഒന്നുതന്നെ!

ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കമ്മ്യൂണിസത്തിനു സ്വാധീനം ലഭിക്കാത്തതിന്റെ കാരണം, ഇസ്ലാമിക നിയമങ്ങളുമായി കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രം ചേര്‍ന്നുപോകാത്തതുകൊണ്ടാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായ പൈശാചികതയാണ് ഇസ്ലാമിനെ നയിക്കുന്നത്. എന്നാല്‍, മതത്തെ നിഷേധിക്കുന്ന വൈരുദ്ധ്യാത്മിക ഭൗതീകവാദത്തിന്റെ വക്താക്കളാണ് കമ്മ്യൂണിസ്റ്റുകള്‍. ഇവരണ്ടും പിശാചില്‍നിന്നാണെങ്കില്‍പ്പോലും, പരസ്പരം ഒത്തുപോകാത്ത ആശയങ്ങളാണ് ഇരുവരും വച്ചുപുലര്‍ത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളോ, കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ ഇസ്ലാമോ തയ്യാറാകാത്തതിനുപിന്നില്‍ ആത്മീയമായ മറ്റൊരു കാരണംകൂടിയുണ്ട്. ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും വ്യത്യസ്തമായ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുന്നതു സാത്താനാണ്‌. ഇവര്‍ പരസ്പരം പോരാടാതിരിക്കുവാനാണ് സാത്താന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. ക്രിസ്തീയതയെ എതിരിടുന്നതിനായി ഇവരില്‍ നിക്ഷേപിച്ചിരിക്കുന്ന പൈശാചികശക്തി വകമാറി പ്രയോഗിക്കാതിരിക്കണമെങ്കില്‍ ഇത് അനിവാര്യമാണ്! വാളുകൊണ്ട് ആധിപത്യം സ്ഥാപിക്കുന്ന പൊതുശൈലി ഇരുകൂട്ടരും സ്വീകരിച്ചിരിക്കുന്നതിനാല്‍, ഇവര്‍ ഇരുകൂട്ടരും ഒരിടത്തു നിലകൊള്ളുന്നത് സാത്താന്റെ പദ്ധതി നടപ്പാക്കുന്നതിനു തടസ്സമാകും. ഇരുകൂട്ടരും പരസ്പരം പോരാടി നശിച്ചാല്‍, പിശാചിന്റെ ലക്‌ഷ്യമാണു തകര്‍ക്കപ്പെടുന്നത്! അതിനാല്‍, അകലങ്ങളിലിരുന്നുകൊണ്ട് ഇസ്ലാമിനെ പിന്തുണയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകളെ സാത്താന്‍ പ്രേരിപ്പിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകളില്ലെങ്കില്‍പ്പോലും, ഇടതുപക്ഷ സംഘടനകള്‍ നാമമാത്രമായെങ്കിലും ഉണ്ട്. ഇറ്റലിയുടെ ഭരണം കയ്യാളുന്നത് ഇത്തരത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരണം നടക്കുന്ന രാജ്യങ്ങളും യൂറോപ്പിലുണ്ട്. ഒരു പാര്‍ലമെന്റ് അംഗമെങ്കിലും ഇല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ കുറവാണ്. യൂറോപ്പിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കുരയ്ക്കുന്നത് ഈ അംഗങ്ങളാണെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. യൂറോപ്പിലേക്ക് ഇസ്ലാമിക അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറുന്നത് ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണെന്നു നമുക്കറിയാം. ഈ രാജ്യങ്ങളുടെ ഭരണം കയ്യാളുന്നത് ഇടതുപക്ഷ പാര്‍ട്ടികളാണെന്നതും ശ്രദ്ധേയമാണ്. അതായത്, യൂറോപ്പിലേക്കുള്ള ഇസ്ലാമിക കുടിയേറ്റത്തിനു വഴിയൊരുക്കുന്നത് ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. അതുപോലെതന്നെ, യൂറോപ്പില്‍ കടന്നുകൂടുന്ന ഇസ്ലാമിക കാമാഭ്രാന്തന്മാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതും ഇവര്‍തന്നെ! ഈ അടുത്തകാലത്ത് ഫ്രാന്‍സില്‍ നടന്നത് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു.

പാരീസില്‍ നടന്ന ത്രീവ്രവാദി ആക്രമത്തെ തുടര്‍ന്ന് ആ രാജ്യത്തെ പാര്‍ലമെന്റില്‍ ഒരു നിയമം കൊണ്ടുവന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന വ്യക്തികളുടെ പൗരത്വം റദ്ദുചെയ്യും എന്നാതായിരുന്നു ആ നിയമം. അംഗങ്ങളില്‍ ഒരു വ്യക്തിയൊഴികെ മറ്റെല്ലാവരും ബില്ലിനെ പിന്തുണച്ചു. എന്നാല്‍, ഈ നിയമത്തിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ഒരു വനിതാ പ്രതിനിധി ഉണ്ടായിരുന്നു. കലിതുള്ളിക്കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ വനിതാ അംഗം ഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയാണ്! ഇത് ഫ്രാന്‍സിലെ മാത്രം അവസ്ഥയല്ല; യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഇതുതന്നെയാണു നടക്കുന്നത്. ഇടതുപക്ഷ പ്രതിനിധികള്‍ ഉള്ള എല്ലായിടത്തും ഇവരുടെ ശബ്ദം ഇസ്ലാമിനുവേണ്ടി മാത്രമാണ്! വ്യക്തമായി പറഞ്ഞാല്‍, ഇടതുപക്ഷവും ഇസ്ലാമും എവിടെയൊക്കെ ന്യൂനപക്ഷമായിരിക്കുന്നുവോ, അവിടെയെല്ലാം ഇവര്‍ ഒരു ചേരിയില്‍ നിലകൊള്ളുന്നു. ഇസ്ലാമിനു ഭൂരിപക്ഷം ഉള്ളിടത്ത് കമ്മ്യൂണിസത്തിനോ, കമ്മ്യൂണിസ്റ്റുകള്‍ക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഇസ്ലാമിനോ  സ്വാധീനമില്ലെന്ന വസ്തുത നിലനിക്കുമ്പോള്‍തന്നെ, ഇരുവരും ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളില്‍ പരസ്പരം കൈകോര്‍ത്തു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി മുഖ്യധാരാ മാധ്യമങ്ങളും! എല്ലാവരുടെയും മുഖ്യശത്രു ക്രിസ്തീയതയാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയും ചെയ്യുന്നു!

കമ്മ്യൂണിസ്റ്റുകള്‍ക്ക് സര്‍വ്വാധിപത്യമില്ലാത്ത ഒരു രാജ്യത്തും ഇവര്‍ തങ്ങള്‍ ജീവിക്കുന്ന രാജ്യത്തോടു കൂറുള്ളവരല്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷക്കാരും കൂറുപുലര്‍ത്തുന്നത് ചൈനയോടാണെന്ന യാഥാര്‍ത്ഥ്യം നമുക്കെല്ലാമറിയാം. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല; ലോകത്തെവിടെയും ഇവര്‍ ഇങ്ങനെതന്നെയാണ്. ചൈനയെ പിന്തുണയ്ക്കുന്നതുകൂടാതെ, പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ഇടതുപക്ഷ-ഇസ്ലാമിക ധാരണ മറനീക്കി പുറത്തുവരുന്നു. ഇന്ത്യയില്‍ ഈ അടുത്തകാലത്ത് സംഭവിച്ചത് എന്താണെന്നു നാം കണ്ടതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ച അഫ്സല്‍ ഗുരു എന്ന ഭീകരനെ തൂക്കിലേറ്റിയത് നമുക്കറിയാം. ഈ തീവ്രവാദിയെ അനുസ്മരിച്ചുകൊണ്ടാണ് തങ്ങളുടെ ഇന്ത്യാവിരുദ്ധ നിലപാട് കമ്മ്യൂണിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. ദേശവിരുദ്ധമായ ഈ നിലപാടിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷ ഭീകരതയോടൊപ്പം നിലകൊണ്ടത് മാധ്യമങ്ങളാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. ഇസ്ലാമികഭീകരതയെ പിന്തുണയ്ക്കുന്ന ഇടതുപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും നിലപാടിനുപിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികത ആരും കാണാതെപോകുകയുമരുത്! ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന ഭീകരതയ്ക്കു വിടുവേല ചെയ്യുന്നവരെ തിരിച്ചറിയാനുള്ള അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നുമാത്രമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6844 views

LOG IN

Lost your password?

SIGN UP

LOST PASSWORD