എഡിറ്റോറിയല്‍

ഘട്ടംഘട്ടമായി മദ്യനിരോധനവും ഘട്ടംഘട്ടമായി മതനിരോധനവും!

Print By
about

12 - 01 - 2019

ട്ടംഘട്ടമായുള്ള മദ്യനിരോധനം എന്ന നയത്തെക്കുറിച്ച് കേരളം പലവട്ടം ചര്‍ച്ചചെയ്തിട്ടുണ്ട്. ഐക്യജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് അവര്‍ പ്രഖ്യാപിച്ച മദ്യനയം ഇതായിരുന്നുവല്ലോ! പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ നയം പിന്‍വലിക്കുകയും, ദേശീയപാനിയമെന്നപോലെ മദ്യം സുലഭമാക്കുകയും ചെയ്തതു നാം കണ്ടു. മാത്രവുമല്ല, ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയെന്ന നയത്തിനു ബദലായി, ഘട്ടംഘട്ടമായി കേരളത്തില്‍നിന്നു മതവിശ്വാസത്തെ ഉന്മൂലനം ചെയ്യുകയെന്നത് നയമായി ഏറ്റെടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മദ്യത്തിന്റെതിനെക്കാള്‍ അപകടകരമായ ലഹരിയായി മതത്തെ കാണുന്നു. ഇവരുടെ പിതാമഹനായ കാറല്‍ മാര്‍ക്സിന് കഞ്ചാവ് തലയ്ക്കുപിടിച്ചപ്പോള്‍, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു തോന്നിയതുകൊണ്ടായിരിക്കാം, മതത്തിനു പകരമായി മദ്യത്തെയും മറ്റിതര ലഹരിപദാര്‍ത്ഥങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്നത് കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ സ്ഥാപിതലക്ഷ്യങ്ങളില്‍ ഒന്നായി ഏറ്റെടുത്തിരിക്കുന്നത്! കൈത്തണ്ടയുടെ വലുപ്പത്തിലുള്ള ചുരുട്ടായിരുന്നു ചെഗുവേരയ്ക്ക് പ്രിയമെങ്കില്‍, ലെനിന്‍ അടക്കമുള്ള റഷ്യന്‍ വിപ്ലവകാരികളെ ഉന്മത്തരാക്കിയത് വീര്യംകൂടിയ 'വോഡ്ക' ആയിരുന്നുവെന്നു നമുക്കറിയാം.

കമ്മ്യൂണിസത്തോടുള്ള എതിര്‍പ്പിന്റെ ബഹിര്‍സ്ഫുരണമായി ഈ ലേഖനത്തിലെ വാക്കുകളെ ആരും കാണരുത്. ഇവിടെ രാഷ്ട്രീയം പറയുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ആത്മീയതയുടെ വലിയ തലങ്ങളുണ്ടെന്നുകൂടി വായനക്കാര്‍ തിരിച്ചറിയണം. രാഷ്ട്രീയമോ സാമൂഹികമോ ആയ വിഷയങ്ങളെ സ്പര്‍ശിക്കാന്‍ എപ്പോഴെല്ലാം മനോവ തുനിഞ്ഞിട്ടുണ്ടോ, അപ്പോഴെല്ലാം അതിന്റെ പിന്നില്‍ ആത്മീയമായ വശങ്ങളുണ്ടായിരുന്നു. ഇവിടെയും മനോവ സ്പര്‍ശിക്കുന്നത് രാഷ്ട്രീയത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ആത്മീയനിവാരണ ലക്ഷ്യത്തെയാണ്. അതായത്, അതീവ ഗൗരവത്തോടെ തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ അനാവരണം ചെയ്യാന്‍ മനോവ ശ്രമിക്കുന്നത്. ആയതിനാല്‍ത്തന്നെ, ഗൗരവം ചോര്‍ന്നുപോകാതെയും മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ടും സത്യാന്വേഷണം നടത്താന്‍ വായനക്കാരും തയ്യാറാകണം. ഒരു വിഷയംകൂടി വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം.

മതാചാര്യന്മാരും സമുദായനേതാക്കളും രാഷ്ട്രീയം പറയരുതെന്നു ശഠിക്കുന്നത് കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരുമാണെന്ന യാഥാര്‍ത്ഥ്യം ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? മതാചാര്യന്മാരുടെ രാഷ്ട്രീയ ഇടപെടലിനെ ഇടതുപക്ഷം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇടതുപക്ഷത്തിന്റെ എല്ലാ ആശയങ്ങളുടെയും പിന്നിലുള്ള യഥാര്‍ത്ഥ ലക്‌ഷ്യം ആദ്ധ്യാത്മികതയെ ഉന്മൂലനം ചെയ്യുകയെന്നതാണ്. ഇക്കാരണത്താലാണ് മതാചാര്യന്മാരെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആത്മീയതയില്‍ കടന്നുകയറി അതിലെ നിയമങ്ങളെയും ആചാരങ്ങളെയും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരണമായി മാറ്റിമറിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ എക്കാലത്തും ശ്രമിക്കാറുമുണ്ട്. ഈ ഇരട്ടത്താപ്പിന് ഇവറ്റകള്‍ നല്‍കിയിരിക്കുന്ന ഓമനപ്പേരാണ് 'നവോത്ഥാനം' എന്നത്! അതായത്, നിരീശ്വരവാദികളില്‍നിന്നു നിരാക്ഷേപപത്രം (No Objection Certificate) ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയുകയുള്ളു! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവവിശ്വാസികളെ തങ്ങളുടെ ആധിപത്യത്തിന്‍ കീഴില്‍ വരിഞ്ഞുകെട്ടാന്‍ ദൈവനിഷേധികള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ഈ ധാര്‍ഷ്ട്യം ദര്‍ശിക്കാന്‍ കഴിയും!

സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന അതിഭീകര ദുരന്തത്തിനുള്ള കോപ്പുകൂട്ടലാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ദൂരക്കാഴ്ചയില്ലാത്തവരും ഹൃസ്വകാലാടിസ്ഥാനത്തില്‍ ആനുകാലിക സംഭവവികാസങ്ങളെ നോക്കിക്കാണുന്നവരുമാണ് ഈ അവസ്ഥയില്‍ കഴിയുന്നത്. ക്രിസ്ത്യാനികളെയും യെഹൂദരെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം! ജന്മികളെന്നും ബൂര്‍ഷ്വാകളെന്നും മുദ്രകുത്തിയാണ് ഇവര്‍ അതു നടപ്പാക്കാന്‍ തുടങ്ങിയത്. ഒരാളുടെപോലും പിന്തുണ കിട്ടാതെവന്നപ്പോള്‍ ജര്‍മ്മനിയില്‍നിന്നു പലായനം ചെയ്യാന്‍ മാര്‍ക്സും എംഗല്‍സും നിര്‍ബ്ബന്ധിതരായി. ഇതില്‍നിന്നുതന്നെ കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം വ്യക്തമാണ്!

കാള്‍ ഹെന്‍ട്രിച്ച് മാര്‍ക്സ് എന്ന കാറല്‍ മാര്‍ക്സിന്റെ ശവസംസ്കാരത്തില്‍ പങ്കെടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തുപേര്‍ മാത്രമായിരുന്നു. യൂറോപ്പില്‍ ഇയാള്‍ക്കും ഇയാളുടെ പ്രസ്ഥാനത്തിനും ലഭിച്ച സ്വീകാര്യത എന്താണെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ജര്‍മ്മനിയില്‍നിന്ന് പലായനം ചെയ്യപ്പെട്ട ഇയാള്‍ അന്ത്യംവരെ ജീവിച്ചത് ഇംഗ്ലണ്ടിലായിരുന്നു. കമ്മ്യൂണിസ്റ്റുകളായ ഒട്ടുമിക്ക വിപ്ലവകാരികള്‍ക്കും എന്നതുപോലെ കാറല്‍ മാര്‍ക്സിനും ഒരു ജാരസന്തതി ജനിച്ചു. തന്റെ വീട്ടുവേലക്കാരിയില്‍ ജനിപ്പിച്ച ഫ്രെഡ്ഡി എന്ന മകനായിരുന്നു അത്. കമ്മ്യൂണിസ്റ്റുകളുടെ 'ഒളിവുകാല വേഴ്ചകള്‍' കേരളത്തിലും കുപ്രസിദ്ധമാണ്!

മാര്‍ക്സിലൂടെ സാത്താന്‍ വിസ്സര്‍ജ്ജിച്ച കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെ സ്വമേധയാ വരിച്ച രാജ്യങ്ങളൊന്നും ഈ ഭൂമുഖത്തില്ല. ഉത്തരകൊറിയയിലും ചൈനയിലും ക്യൂബയിലുമെല്ലാം ഇവര്‍ അധികാരം പിടിച്ചടക്കുകയും ജനങ്ങളെ ബന്ദികളാക്കി ഭരണം നടത്തുകയുമാണ് ചെയ്തിട്ടുള്ളത്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറായാല്‍ ഈ രാജ്യങ്ങളിലൊന്നും കമ്മ്യൂണിസ്റ്റുകളുടെ അടയാളങ്ങള്‍പ്പോലും തുടച്ചുമാറ്റപ്പെടും എന്നതാണു യാഥാര്‍ത്ഥ്യം! ഇന്ന് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ ഭരണം നടത്തുന്ന രാജ്യങ്ങളിലെല്ലാം മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുകയാണ്. പിശാചിന്റെ എല്ലാ സ്വഭാവങ്ങളും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരില്‍ ദര്‍ശിക്കാന്‍ കഴിയും. ജോസഫ് സ്റ്റാലിന്‍ എന്ന ഒരേയൊരു വ്യക്തിയെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പിശാചിന്റെ സന്തതികളെക്കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ: 8; 44). പിശാചിന്റെ രണ്ടു ദുഃസ്വഭാവങ്ങളാണ് ഈ വചനത്തിലൂടെ യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നത്. പിശാച് നുണയനും നുണയുടെ പിതാവും മാത്രമല്ല, അവന്‍ കൊലപാതകിയുമാണ്! പിശാചില്‍നിന്നുള്ളവയെ 'പൈശാചികം' എന്നാണല്ലോ പൊതുവായി നാം പറയുന്നത്! ഈ പൈശാചികതകള്‍ രണ്ടും കമ്മ്യൂണിസത്തില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയും. വിജാതിയ മതങ്ങള്‍ സ്ഥാപിക്കപ്പെട്ടതും നിലനില്‍ക്കുന്നതും നുണയിലാണ്. അതുപോലെതന്നെ, നുണയില്‍ നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസം! ആസ്ഥാനനുണയന്മാരുടെ തസ്തികപോലും ഈ പ്രസ്ഥാനത്തിലുണ്ട് എന്ന യാഥാര്‍ത്ഥ്യം മിക്കവര്‍ക്കും അറിയില്ല. ഇടതുപക്ഷ സഹയാത്രികര്‍ എന്നറിയപ്പെടുന്ന കലാ-സാഹിത്യ പ്രവര്‍ത്തകരും വ്യാജ ചരിത്രകാരന്മാരുമാണ് ഈ തസ്തികയില്‍ കമ്മ്യൂണിസത്തിനുവേണ്ടി വിടുവേല ചെയ്യുന്നത്.

മനോവയുടെ വാക്കുകളില്‍ അല്പംപോലും അതിശയോക്തി കലര്‍ത്തിയിട്ടില്ല. ആഗോളതലത്തിലും പ്രാദേശിക തലങ്ങളിലും കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചിരിക്കുന്ന പ്രചാരണ തന്ത്രമാണ് മനോവ ഇവിടെ വെളിപ്പെടുത്തിരിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് സ്ഥിരീകരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മനോവയ്ക്കുണ്ട്. അതിനാല്‍ത്തന്നെ, ആ ഉത്തരവാദിത്വത്തില്‍നിന്നു മനോവ ഒളിച്ചോടുന്നില്ല. തങ്ങളുടെ ക്രൂരകൃത്യങ്ങള്‍ മറ്റു വ്യക്തികളുടെയോ സമൂഹത്തിന്റെയോമേല്‍ കെട്ടിവയ്ക്കുകയെന്നത് കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം ശൈലിയാണ്. കേരളത്തില്‍ ഇവര്‍ നടത്തിയിട്ടുള്ള ചെറുതും വലുതുമായ എല്ലാ കുറ്റകൃത്യങ്ങളും മറ്റുള്ളവരുടെമേല്‍ ആരോപിച്ച് അവരെ കുറ്റവാളികളാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരനെ വധിച്ചതിനുശേഷം ആ കുറ്റം ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നടത്തിയ ശ്രമം നമുക്കറിയാം. ഇത് ഒറ്റപ്പെട്ട സംഭവമായി ആരും ചിന്തിക്കരുത്; മറിച്ച്, കമ്മ്യൂണിസ്റ്റുകള്‍ നടത്തിട്ടുള്ള ഓരോ കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം മറ്റാരുടെയെങ്കിലും ചുമലില്‍ ഏല്പിച്ചു കൊടുത്തിട്ടുണ്ട്. അതായത്, നിരായുധരായ വ്യക്തികളെയും സമൂഹങ്ങളെയും പതിയിരുന്ന് വധിക്കുകയും, ഈ കുറ്റം മറ്റേതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോമേല്‍ ചുമത്തുകയോ ചെയ്യുന്ന 'ഗോറില്ല' യുദ്ധമുറയാണ് ഇവറ്റകള്‍ അനുവര്‍ത്തിക്കുന്നത്. ധീരന്മാരെന്നു മേനിനടിക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ ഭീരുക്കളാണെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍, മറ്റു സമൂഹങ്ങള്‍ ചെയ്തിട്ടുള്ള മഹത്തായ കാര്യങ്ങളുടെയെല്ലാം പിതൃത്വം യാതൊരു ഉളുപ്പുമില്ലാതെ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ ഉദാഹരണമായി പരിഗണിക്കാം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. ഒറ്റുകാരായി നിലകൊണ്ടു എന്നതില്‍ക്കവിഞ്ഞ്‌ സ്വാതന്ത്ര്യസമരവുമായി ഇവര്‍ക്കു യാതൊരു ബന്ധവുമില്ല. എന്നാല്‍, ഇന്ത്യ സ്വതന്ത്രമായതിനുശേഷം, സ്വാതന്ത്ര്യസമരത്തിന്റെ വ്യാജചരിത്രം രചിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ കൂലിയെഴുത്തുകാരെ നിയോഗിച്ചു. ഇവര്‍ നടത്തിയിട്ടുള്ള നരനായാട്ടുകളും അധാര്‍മ്മിക സമരങ്ങളും പൈശാചിക ലഹളകളുമൊക്കെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി എഴുതിച്ചേര്‍ക്കുകയും, ഇത് പാടിപ്പതിപ്പിക്കാന്‍ കലാസമിതികള്‍ ഉണ്ടാക്കുകയും ചെയ്തു. 'പുരോഗമന കലാസാഹിത്യവേദി' (പു. ക. സാ) എന്നപേരില്‍ അറിയപ്പെടുന്നത് ഇടതുപക്ഷ വിദൂഷകരുടെ കൂട്ടായ്മയാണ്. ചരിത്രത്തെ വളച്ചൊടിക്കാനും കമ്മ്യൂണിസ്റ്റുകളെ വെള്ളപൂശാനുമായി ഇവര്‍ രൂപീകരിച്ച അനേകം വിദൂഷകസംഘങ്ങളില്‍ ഒന്നാണ് കെ പി എ സി  നാടകസമിതി! വി സാംബശിവന്‍ എന്ന കഥാപ്രസംഗകനും ഒരു കമ്മ്യൂണിസ്റ്റ് വിദൂഷകനായിരുന്നു. നുണ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് സത്യത്തെ തമസ്ക്കരിക്കാന്‍ താത്ക്കാലികമായെങ്കിലും സാധിക്കുമെന്ന് കമ്മ്യൂണിസ്റ്റുകള്‍ തെളിയിച്ചിട്ടുണ്ട്.

ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചു വിജയിച്ച യുദ്ധമുറയാണ് 'ഗീബല്‍സ്യന്‍' തന്ത്രം! കമ്മ്യൂണിസ്റ്റുകളും ഇടത് സഹയാത്രികരുമായ ചരിത്രകാരന്മാരെയാണ് ഇതിനായി ഇവര്‍ നിയോഗിച്ചത്. ഇന്ന് നാം വായിക്കുന്ന ചരിത്രങ്ങളില്‍ ഒന്നുപോലും യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളവയല്ലെന്നു പറഞ്ഞാല്‍ ആരുംതന്നെ വിശ്വസിക്കില്ല. അതുതന്നെയാണ് വ്യാജചരിത്രങ്ങള്‍ പാടിപ്പതിപ്പിച്ചതിലൂടെ പൈശാചിക ശക്തികള്‍ വരിച്ച വിജയം! ക്രൂരതയുടെ പര്യായമായി ലോകമിന്ന് അവതരിപ്പിക്കുന്നത് അഡോൾഫ് ഹിറ്റ്‌ലറെയാണെങ്കില്‍, അത് ഗീബല്‍സ്യന്‍ തന്ത്രം വിജയിച്ചതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്! ജോസഫ് സ്റ്റാലിന്‍ എന്ന നരാധമന്‍ നടത്തിയ നരഹത്യകളുടെ ഉത്തരവാദിത്വം ഹിറ്റ്‌ലറില്‍ ആരോപിച്ചുകൊണ്ട് ചരിത്രമെഴുതിയപ്പോള്‍ കുറ്റവിമുക്തനായത് സ്റ്റാലിന്‍ മാത്രമായിരുന്നില്ല; 'നാഗസാക്കി-ഹിരോഷിമ' എന്നിവിടങ്ങളില്‍ അണുബോംബ് വര്‍ഷിച്ച അമേരിക്കയും 'ഹിറ്റ്‌ലര്‍' തരംഗത്തില്‍ അലിഞ്ഞുപോയി! അമേരിക്കയും ബ്രിട്ടനും ലോകരാഷ്ട്രങ്ങള്‍ മുഴുവനും അന്ന് സ്റ്റാലിനുമായി കൈകോര്‍ത്തു. അതിനാല്‍ത്തന്നെ, പരാജിതരെ അസുരന്മാരാക്കി അവതരിപ്പിച്ചുകൊണ്ടുള്ള ചരിത്രരചനകളെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതായത്, രണ്ടാംലോക മഹായുദ്ധത്തിന്റെ യഥാര്‍ത്ഥ ചരിത്രം ലോകമിന്നു പഠിക്കുന്നില്ല.

യഹൂദരെ കൊന്നൊടുക്കിയത് ഹിറ്റ്‌ലറായിരുന്നുവെങ്കില്‍ സ്വാഭാവികമായും 'സിയോണിസ്റ്റ് മൂവ്മെന്റ്' രൂപീകരിക്കപ്പെടുന്നത് ജര്‍മ്മനിയിലാകുമായിരുന്നു. എന്നാല്‍, പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യാന്‍ യെഹൂദര്‍ 'സിയോണിസ്റ്റ് മൂവ്മെന്റ്' രൂപീകരിച്ചത് റഷ്യയിലായിരുന്നുവെന്ന് ആരും വിസ്മരിക്കരുത്. മാത്രവുമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള യെഹൂദ സിനഗോഗുകള്‍ യാതൊരു കേടുപാടുകളുമില്ലാതെ ജര്‍മ്മനിയില്‍ ഇന്നും നിലനില്‍ക്കുന്നു. അന്ന് ജീവിച്ചിരുന്ന യെഹൂദരുടെ തലമുറ ഇന്നും ജര്‍മ്മനിയിലുണ്ട്. ക്രിസ്ത്യാനികളുടെ പള്ളികളില്‍ ഒട്ടുമിക്കതും ആക്രമിക്കപ്പെട്ടപ്പോഴാണ് യെഹൂദ സിനഗോഗുകള്‍ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം! ആയതിനാല്‍ ലോകമേ, നിങ്ങള്‍ വായിച്ചതും കേട്ടതുമായ ചരിത്രങ്ങളില്‍ ഒന്നുംതന്നെ സത്യത്തിന്റെ കണികപോലുമില്ല! ഗീബല്‍സുകള്‍ രചിച്ച ചരിത്രങ്ങളാണ് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞിരിക്കുന്നത്!

പിശാചില്‍നിന്നുള്ളത് പിശാചിന്റെ സ്വഭാവമേ പ്രകടമാക്കുകയുള്ളു. നുണയനും നുണയുടെ പിതാവുമായ പിശാചില്‍നിന്ന്‍ പുറപ്പെടുന്നതെന്തും അതിന്റെ പൈതൃകം വെളിപ്പെടുത്തും.

കമ്മ്യൂണിസത്തിലെ നശീകരണഭാവം!

കമ്മ്യൂണിസത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന മറ്റൊരു സ്വഭാവവൈകൃതമാണ് നശീകരണശൈലി. പൊതുമുതലെന്നോ സ്വകാര്യവ്യക്തികളുടെ വസ്തുവകകളെന്നോ ഉള്ള വ്യത്യാസമില്ലാതെ, എന്തും നശിപ്പിക്കാനുള്ള പ്രവണത കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്. വ്യക്തികളോ സമൂഹമോ അഭിവൃത്തി പ്രാപിക്കുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് ഇതിനു കാരണം. അദ്ധ്വാനിച്ചു സമ്പത്തുണ്ടാക്കുന്ന വ്യക്തികളോടുള്ള അസഹിഷ്ണുതയില്‍ നിന്നായിരുന്നുവല്ലോ കമ്മ്യൂണിസത്തിന്റെ ഉദ്ഭവം! അദ്ധ്വാനിച്ച് സുഭിക്ഷതയില്‍ കഴിയുന്നവരോട് അലസ്സന്മാര്‍ക്കുള്ള മനോഭാവം അസഹിഷ്ണുതയാണ്. ഇത്തരത്തില്‍ അലസ്സമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരെയാണ് കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നത്. അലസ്സത ഒരുവനെ ദാരിദ്രത്തില്‍ അകപ്പെടുത്തുമെന്നു നമുക്കറിയാം. അദ്ധ്വാനത്തിലൂടെ സമ്പന്നരായവരുടെ അധീനതയിലുള്ളവ പിടിച്ചെടുത്ത് അലസ്സതയാല്‍ ദരിദ്രരായവര്‍ക്കു നല്‍കുമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്‌താല്‍, ഈ ആശയത്തെ സ്വീകരിക്കാന്‍ അസഹിഷ്ണുതയില്‍ കഴിയുന്ന അലസന്മാര്‍ തയ്യാറാകും. തങ്ങളുടെ അലസ്സതയെ കുറ്റപ്പെടുത്താതെ, സമ്പന്നനുനേരേ വിരല്‍ചൂണ്ടുന്ന സിദ്ധാന്തത്തെയാണ് ഇവര്‍ കാത്തിരുന്നത്.

കഠിനാദ്ധ്വാനത്തിലൂടെ സമ്പന്നനായ ഒരുവനെ കമ്മ്യൂണിസ്റ്റുകള്‍ വിളിക്കുന്നത് 'ബൂര്‍ഷ്വാസി' എന്നാണെന്നു നമുക്കറിയാം. കുത്തക മുതലാളി, ജന്മി എന്നിങ്ങനെയും വിളിക്കാറുണ്ട്. പണം സമ്പാദിക്കുന്നതെല്ലാം അനധികൃത മാര്‍ഗ്ഗത്തിലാണ് എന്ന ചിന്തയിലേക്ക് ദരിദ്രനെ വളര്‍ത്തുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് ജന്മംകൊള്ളുന്നത്. ഉള്ളവന്റെ പിടിച്ചെടുക്കുക എന്നതാണ് ഇല്ലാത്തവന്റെ ദൗത്യമെന്ന് ഇവര്‍ ചിന്തിക്കുന്നു. പിടിച്ചെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നശിപ്പിക്കുകയെങ്കിലും ചെയ്‌താല്‍ മാത്രമേ ഇവര്‍ക്ക് ആശ്വാസം ലഭിക്കുകയുള്ളു! ഇത് പിശാചിന്റെ അടിസ്ഥാന സ്വഭാവമാണെന്നു യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്"(യോഹ: 10; 10). പിശാചിനെ സൂചിപ്പിക്കാന്‍ ബൈബിള്‍ സ്വീകരിച്ചിട്ടുള്ള അനേകം പദങ്ങളില്‍ ഒന്നാണ് 'കള്ളന്‍' എന്നത്. മോഷണം, കൊലപാതകം, നശിപ്പിക്കല്‍ എന്നീ കൃത്യങ്ങള്‍ സാത്താനില്‍നിന്നു വരുന്നു. കമ്മ്യൂണിസത്തിന്റെ അടിത്തറതന്നെ ഇവയാണ്.

വിളവെടുപ്പിനു പാകമായി നില്‍ക്കുന്ന ഒരു കൃഷിയിടം നശിപ്പിക്കാന്‍ സാധിക്കുന്നത് മനസ്സാക്ഷി കത്തിക്കരിഞ്ഞവര്‍ക്കു മാത്രമായിരിക്കും. ഒരിക്കലെങ്കിലും നട്ടുവളര്‍ത്തിയിട്ടുള്ള ഒരാള്‍ക്കും വിളഞ്ഞുനില്‍ക്കുന്ന കൃഷിയിടം വെട്ടിനിരത്താന്‍ കഴിയില്ല. അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ 'വെട്ടിനിരത്തല്‍' എന്ന കുപ്രസിദ്ധ ആഭാസം കേരളം കണ്ടതാണ്. ഒരു കാന്താരിച്ചെടിയെങ്കിലും വച്ചുപിടിപ്പിച്ചിട്ടുള്ളവനു മാത്രമേ കൃഷിയുടെ വില മനസ്സിലാക്കാന്‍ കഴിയുകയുള്ളു. അദ്ധ്വാനവര്‍ഗ്ഗമെന്നു മേനിപറയുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് അദ്ധ്വാനത്തിന്റെ വില അറിയില്ലെന്നതാണു യാഥാര്‍ത്ഥ്യം.

കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകള്‍ നശീകരണ സ്വഭാവം പുറത്തെടുത്തിട്ടുള്ളത്. പത്തിരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് കെ എസ് ആര്‍ ടി സിയിലെ ഇടതുപക്ഷ തൊഴിലാളി സംഘടന നടത്തിയ വലിയൊരു സമരം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു കുതിക്കുന്ന ഈ സ്ഥാപനത്തിലെ തൊഴിലാളി സഖാക്കള്‍ അന്നു ചെയ്തത് ഡീസല്‍ ടാങ്കില്‍ ഉപ്പും ഈര്‍ച്ചപ്പൊടിയും നിക്ഷേപിക്കലായിരുന്നു. അന്നുവരെ അന്നം തന്ന പൊതുമേഖലാ സ്ഥാപനത്തോടും തങ്ങളെ തീറ്റിപ്പോറ്റിയ വാഹനത്തോടും ഇത്രത്തോളം ക്രൂരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍, അവനൊരു കമ്മ്യൂണിസ്റ്റായിരിക്കണം. ഡീസല്‍ ടാങ്കില്‍ ഉപ്പും ഈര്‍ച്ചപ്പൊടിയും നിക്ഷേപിച്ചാല്‍, ആ വാഹനത്തിന്റെ 'എന്‍ജിന്‍' റിപ്പയര്‍ ചെയ്യാന്‍പോലും കഴിയാത്തവിധം നശിക്കുമെന്നു പറയപ്പെടുന്നു.

അദ്ധ്വാനത്തിന്റെ യാതനകള്‍ അനുഭവിച്ചിട്ടുള്ള ഒരുവന്‍ ആരുടേയും അദ്ധ്വാനഫലം നശിപ്പിക്കുകയില്ല. അത് തന്റെ ശത്രുവിന്റേതാണെങ്കില്‍പ്പോലും നശിപ്പിക്കാന്‍ അവനു കഴിയില്ല എന്നതാണു പരമാര്‍ത്ഥം. കമ്മ്യൂണിസത്തില്‍ അന്തര്‍ലീനമായിരിക്കുന്ന നശീകരണസ്വഭാവത്തെ എത്ര മറച്ചുവച്ചാലും അത് മറനീക്കി പുറത്തുവരും. സൃഷ്ടിച്ചവനു മാത്രമേ സൃഷ്ടിയുടെ മഹത്വം വ്യക്തമാകുകയുള്ളു. തന്റെ സൃഷ്ടിയെ നശിപ്പിക്കാന്‍ ദൈവം തയ്യാറാകുകയില്ല. എന്നാല്‍, ദൈവത്തിന്റെ സൃഷ്ടികളെ നശിപ്പിക്കുകയെന്നതാണ് സാത്താന്റെ സന്തോഷം. അതിനായി അവന്‍ ഏതു ഹീനമാര്‍ഗ്ഗവും അവലംബിക്കും. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നതാണ് കമ്മ്യൂണിസത്തിന്റെ കാഴ്ച്ചപ്പാടെങ്കില്‍, ലക്ഷ്യത്തെയും ലക്ഷ്യത്തിലെത്താന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗത്തേയും നീതിയുടെ തുലാസില്‍ ശോധനചെയ്യുന്നതാണ് യാഹ്‌വെയുടെ നിയമം! ദൈവത്താല്‍ അയയ്ക്കപ്പെട്ട വ്യക്തികളോ, ദൈവത്തില്‍നിന്നു പുറപ്പെട്ട ആശയങ്ങളോ ഇതില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2 കോറി: 10; 8).

സമൂഹത്തില്‍ ഭിന്നത വിതയ്ക്കുന്നവര്‍!

ദൈവത്തില്‍നിന്നു ദൈവമക്കളെ വേര്‍പെടുത്തി സ്വന്തമാക്കാനുള്ള സാത്താന്റെ അനേകം സംവീധാനങ്ങളില്‍ ഒന്നുമാത്രമാണ് കമ്മ്യൂണിസമെന്നു നാം തിരിച്ചറിഞ്ഞിരിക്കണം. എതിര്‍ക്രിസ്തുവിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്കായി സാത്താന്‍ ഒരുക്കിയ കെണിയായും ഈ പ്രത്യയശാസ്ത്രത്തെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. കമ്മ്യൂണിസത്തിലെ ദൈവീകവിരുദ്ധതയുടെ ചില മേഖലകള്‍ പരിശോധിച്ചുകൊണ്ടുതന്നെ, ഈ സിദ്ധാന്തത്തില്‍ മറഞ്ഞിരിക്കുന്ന 'മരണക്കെണി' അനാവരണം ചെയ്തുകൊണ്ടിരിക്കുകയാണ് മനോവയിവിടെ!

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും, ആ ഭിന്നത പരിഹരിക്കാന്‍ തങ്ങള്‍ത്തന്നെ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ശൈലി കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിപരമായ പ്രശ്നങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളാണ് ഹിന്ദുമതവും ഇസ്ലാംമതവും ക്രിസ്തുമതവും. ഈ മൂന്നു മതങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ക്രിസ്തുമതത്തില്‍ അനേകം സഭകളുണ്ടെന്നു നമുക്കറിയാം. ഓരോ വിഭാഗങ്ങള്‍ക്കും സ്വന്തമായി ആരാധനാലയങ്ങളുമുണ്ട്. ആരാധനാരീതികളിലും ആചാരക്രമങ്ങളിലും ഇവര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഒരു സഭയുടെ ആരാധനാരീതികള്‍ മറ്റൊരു സഭ വിമര്‍ശിക്കുമ്പോഴും ആശയപരമായ സംവാദങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളു. അതുപോലെതന്നെ, ആശയപരമായി ഏറ്റുമുട്ടല്‍ ഇസ്ലാമിക വിഭാഗങ്ങള്‍ തമ്മിലും നടക്കാറുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങളിലൊഴികെ, അക്രമത്തിലേക്കു നീങ്ങിയിട്ടുള്ള സാഹചര്യങ്ങള്‍ ഈ ആടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായമെന്നാണ്. അഭിപ്രായമുള്ളിടത്ത് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. യഹൂദമതത്തില്‍ ഫരിസേയരും സദുക്കായരും ഉണ്ടായിരുന്നെന്നു നമുക്കറിയാം. അതുപോലെതന്നെ, ക്രിസ്തുമതത്തില്‍ അനേകം സഭകളുണ്ട്. ഇതിനെ ചോദ്യം ചെയ്യാന്‍ ഈ ഭൂമുഖത്തുള്ള ഏതെങ്കിലും വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ അവകാശമില്ല. ക്രൈസ്തവ സഭകളെ ഒന്നാക്കാനോ ഇസ്ലാമിക വിഭാഗങ്ങളെ ലയിപ്പിക്കാനോ ഹിന്ദുമതത്തിലെ ജാതികളെ ഒരുമിച്ചു ചേര്‍ക്കാനോ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍, അവന്റെ ജീവിതം പാഴായെന്നു കരുതിയാല്‍ മതി. ഹിന്ദുമതത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെങ്കില്‍, അത് അവരുടെ ആഭ്യന്തിര വിഷയമാണ്. പിണറായി വിജയന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന 'ഗോഷ്ടികള്‍' പ്രസക്തമാകുന്നത് ഇവിടെയാണ്‌! ഇതര സമുദായങ്ങള്‍ തമ്മില്‍ താരതമ്യേന സൗഹാര്‍ദ്ദം നിലനിന്നിരുന്ന ഒരു സംസ്ഥാനത്ത്, ഈ അന്തരീക്ഷം കലുഷിതമാക്കാന്‍ പിണറായിയും ഇയാളുടെ പ്രസ്ഥാനവും നടത്തുന്ന കുത്സിത നീക്കങ്ങളെ നാം അവഗണിക്കരുത്.

താഴ്ന്ന ജാതിക്കാരനും ഉയര്‍ന്ന ജാതിക്കാരനും ഒരേ വിദ്യാലയത്തില്‍ പഠിക്കുകയും, ഒരേ ആശുപത്രിയില്‍ത്തന്നെ ചികിത്സിക്കുകയും, ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുകയും ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ടാക്കിയത് ക്രൈസ്തവ മിഷനറിമാരും സഭകളുമാണ്. വിവാഹംപോലെയുള്ള കാര്യങ്ങളില്‍ മാത്രമാണ് സ്വന്തം ജാതിയില്‍നിന്നും സമുദായത്തില്‍നിന്നും വേണമെന്നു ചിന്തിക്കുന്നത്. ആരോഗ്യകരവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന് ഈ വിവേചനം അനിവാര്യവുമാണ്‌! കേരളത്തില്‍ നവോത്ഥാനം ആവശ്യമായിരുന്ന എല്ലാ മേഖലയിലും അത് ഇതിനോടകം നടപ്പാക്കപ്പെട്ടുകഴിഞ്ഞു. കമ്യൂണിസ്റ്റുകളുടെ യാതൊരു പങ്കാളിത്തവുമില്ലാതെയാണ് കേരളത്തില്‍ നവോത്ഥാനം നടപ്പാക്കപ്പെട്ടത്. ഇതെല്ലാം സാദ്ധ്യമായത് പിണറായിയിലെ പാറപ്പുറം മലിനമാകുന്നതിനു മുന്‍പായിരുന്നു. ആയതിനാല്‍, ഇന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ കോപ്പുകൂട്ടുന്നത് നവോത്ഥാനത്തിനുവേണ്ടിയല്ല; മറിച്ച്, മതനിരോധനത്തിനു വേണ്ടിയാണ്! കമ്മ്യൂണിസത്തിന്റെ അടിസ്ഥാനലക്ഷ്യവും മതനിരോധനം തന്നെ! അതിനായി, കേരളത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നു. ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഭിന്നതയുണ്ടാക്കി, അതു പരിഹരിക്കാന്‍ സമാധാന ദൂതന്റെ വേഷത്തില്‍ അവതരിക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയന്‍!

ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റുകളും ഹൈന്ദവ സംഘടനകളും തമ്മിലുണ്ടായ ആക്രമണങ്ങള്‍ക്കിടയില്‍ മുസ്ലീം പള്ളിയ്ക്കു നേരേ കല്ലെറിഞ്ഞത് സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ടായിരുന്നു. സമൂഹത്തില്‍ ഭിന്നതയും കലഹവും ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. കോട്ടയത്ത് കരോള്‍സംഘത്തെ ആക്രമിച്ചത് കമ്മ്യൂണിസ്റ്റുകളുടെ യുവജനവിഭാഗമായിരുന്നു. ഈ പൈശാചിക പ്രസ്ഥാനത്തെ ഭയന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിശ്വാസികള്‍ പതിമൂന്നു ദിവസം പള്ളിയില്‍ത്തന്നെ കഴിച്ചുകൂട്ടി. സമാധാനത്തിന്റെ സന്ദേശവുമായി ഇറങ്ങിയ കരോള്‍സംഘത്തെപ്പോലും അസഹിഷ്ണുതയോടെ ആക്രമിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഇവരാണ് ന്യൂനപക്ഷ സംരക്ഷകരുടെ കപടവേഷം അണിഞ്ഞിറങ്ങിയിരിക്കുന്നത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഫലംകൊയ്യുകയെന്നത് കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം ശൈലിയാണ്. കിരാതന്മാരായ ഇവറ്റകളാണ് കേരളത്തില്‍ നവോത്ഥാന ജല്പനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നാം മറക്കരുത്! കേരളത്തില്‍ ഇനി ഒരേയൊരു നവോത്ഥാനം കൂടിയേ ആവശ്യമുള്ളു. കമ്മ്യൂണിസത്തെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഇനി കേരളത്തിന് അനിവാര്യമായ നവോത്ഥാനം! ലോകമെമ്പാടും ഇന്ന് ഈ നവോത്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്! 

പിണറായിയെയും സംഘത്തെയും നാരായണഗുരുവിന്റെ പ്രേതം ബാധിച്ചതുപോലെയാണ് ചില ചേഷ്ടകള്‍ പ്രകടമാക്കുന്നത്. ജാതിയും മതവുമൊന്നും ഇല്ലാത്ത 'ഏകലോകമതം' എന്ന പൈശാചിക ആശയം ഉയര്‍ത്തിപ്പിടിക്കുന്നത് ഇതിന്റെ ഭാഗമാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന കേള്‍ക്കുമ്പോള്‍ ഇമ്പംതോന്നുന്ന 'നവോത്ഥാന' ആശയം നടപ്പാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇതിനെ തിരിച്ചറിയണം! സത്യദൈവത്തെ അറിയുകയും, അതുവഴി രക്ഷപ്രാപിക്കാനുമുള്ള അവസരം മനുഷ്യനു മുന്‍പില്‍ തുറന്നുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തുന്നതില്‍നിന്നു മാനവകുലത്തെ തടയുകയെന്നതാണ് സാത്താനില്‍നിന്നു പുറപ്പെടുന്ന എല്ലാ ആശയങ്ങളുടെയും പരമമായ ലക്‌ഷ്യം!

അതിജീവനത്തിനായി കൈകാലിട്ടടിക്കുന്ന കമ്മ്യൂണിസം!

ആധുനിക സമൂഹം തള്ളിക്കളഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസം എന്ന ആശയത്തിന് രണ്ടു നൂറ്റാണ്ടിന്റെ പ്രായംപോലും ആയിട്ടില്ല! രണ്ടു നൂറ്റാണ്ടുകളെപ്പോലും അതിജീവിക്കാന്‍ കമ്മ്യൂണിസം എന്ന ആശയത്തിനു സാധിച്ചില്ല എന്നത് ഗൗരവമായി നാം ചിന്തിക്കണം. ഇതിനു വ്യക്തമായ കാരണമുണ്ട്.അതായത്, രണ്ടു നൂറ്റാണ്ടിനുള്ളില്‍ നടപ്പാക്കാനുള്ള അജണ്ട മാത്രമാണ് കമ്മ്യൂണിസത്തിലൂടെ സാത്താന്‍ വിഭാവനം ചെയ്തിട്ടുള്ളു എന്നതുകൊണ്ടാണ് കമ്മ്യൂണിസം ഇന്ന് അന്ത്യശ്വാസം വലിക്കുന്നതിന്റെ കാരണം. ഇതു മനസ്സിലാകാത്ത ചിലര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കമ്മ്യൂണിസത്തെ ഇന്നും ജീവനോടെ സൂക്ഷിക്കുന്നു. അനിവാര്യമായ മരണത്തിന് ഈ ആശയത്തെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത് ചില ദൈവനിഷേധികളായ ആക്ടിവിസ്റ്റുകലും സാംസ്ക്കാരിക അശ്രീകരങ്ങളും ചേര്‍ന്നാണ്.

രണ്ടു നൂറ്റാണ്ടിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതായ എന്തു പദ്ധതിയാണ് കമ്മ്യൂണിസത്തിലൂടെ സാത്താന്‍ വിഭാവനം ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നവര്‍ക്ക് കമ്മ്യൂണിസവും സാത്താനും തമ്മിലുള്ള പിതൃ-പുത്ര ബന്ധം ഗ്രഹിക്കാന്‍ സാധിക്കും. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാര്‍ക്സിയന്‍ ആശയങ്ങളുടെ അടിത്തറയെന്നു നാം മനസ്സിലാക്കി. പുത്തന്‍ സാമ്പത്തിക പരിഷ്ക്കരണമായിട്ടാണ് മാര്‍ക്സിയന്‍ സിദ്ധാന്തത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, പുതിയൊരു സാമ്പത്തിക നയം അവതരിപ്പിക്കുന്നതിന് വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമെന്താണ്? ആത്മാവും ദൈവവും ഇല്ലെന്നും, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറഞ്ഞുകൊണ്ടു മാത്രമേ പുത്തന്‍ സാമ്പത്തികനയം അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളോ? ലൗകിക സമ്പത്തും ദൈവവും തമ്മില്‍ യാതൊരു ഐക്യവുമില്ല എന്നതാണു വാസ്തവം. അതായത്, ആത്മീയ സമ്പത്തിനു പകരം ലൗകിക സമ്പത്തിലേക്കു ശ്രദ്ധതിരിക്കാനുള്ള ആശയമാണ് കമ്മ്യൂണിസത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്. ഈ ആശയം അതിന്റെ പൂര്‍ണ്ണതയില്‍ സ്വീകാര്യമാകണമെങ്കില്‍, മതവും ദൈവവും നിഷേധിക്കപ്പെടണം. വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെ പുത്തന്‍ സാമ്പത്തിക പരിഷ്ക്കരണം നടപ്പാക്കാന്‍ ശ്രമിച്ചത് ഇക്കാരണത്താലാണ്!

ഒരു വചനം ചിന്തയില്‍ കൊണ്ടുവന്നതിനുശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കാം. വചനമിതാണ്: "രണ്ട്‌ യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24). 'മാമോന്‍' എന്ന വാക്കിന്റെ അര്‍ത്ഥം സമ്പത്ത്, ദ്രവ്യം, പണം എന്നിങ്ങനെയാണ് 'മാമോന്‍' വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പിശാചിന്റെ പര്യായമായും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത്, മാര്‍ക്സിലൂടെ ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ടത് ദൈവനിഷേധത്തിന്റെ സിദ്ധാന്തമായിരുന്നു. ഈ സിദ്ധാന്തത്തിന് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ഇതിന്റെ ഉപജ്ഞാതാവായ സാത്താനു നന്നായറിയാം. അതിനാലാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ഈ സിദ്ധാന്തം അവതരിപ്പിക്കാന്‍ അവന്‍ തയ്യാറാകാത്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടപ്പാക്കാനുള്ള ഒരു പദ്ധതിക്കുവേണ്ടി, വ്യക്തമായ കണക്കുകൂട്ടലോടെ, കാലസമ്പൂര്‍ണ്ണതയോടെതന്നെ കമ്മ്യൂണിസം അവതരിപ്പിക്കപ്പെട്ടു. എതിര്‍ക്രിസ്തുവിന്റെ ഏകലോകമതം സ്ഥാപിക്കുന്നതിനുള്ള ഒരുക്കമാണിത്.

ഏകലോകമതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്‌. നിലവിലുള്ള പല സംവീധാനങ്ങളും പുനഃക്രമീകരിക്കുകയും ചിലത് നീക്കംചെയ്യപ്പെടുകയും വേണം. നീക്കംചെയ്യപ്പെടേണ്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലുള്ള മതങ്ങളാണ്. കമ്മ്യൂണിസത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടതും 'പിണറായിസ്റ്റുകള്‍' ഏറ്റെടുത്തിരിക്കുന്നതുമായ ദൗത്യവും ഇതുതന്നെയാണെന്നു മനസ്സിലാക്കാനുള്ള വിവേകം ദൈവമക്കള്‍ക്കെങ്കിലും ഉണ്ടായിരിക്കണം. വിശ്വാസത്തിനു പുതിയ നിര്‍വ്വചനവുമായി 'പിണറായിസ്റ്റുകള്‍' ഇറങ്ങിയിരിക്കുന്നതും നാം കാണാതെപോകരുത്. ആരാണ് വിശ്വാസി, ആരാണ് അവിശ്വാസി എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി എല്ലാ മതങ്ങളിലും തങ്ങളിലെ അധമന്മാരെ തിരുകിക്കയറ്റിക്കഴിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉന്നത കേന്ദ്രങ്ങളില്‍നിന്ന് ഇതിനുള്ള സര്‍ക്കുലര്‍ എല്ലാ ഘടകങ്ങളിലേക്കും അയച്ചിരുന്നു. മതപരമായ കമ്മിറ്റികളില്‍നിന്ന് കമ്മ്യൂണിസ്റ്റുകള്‍ അകന്നു നില്‍ക്കരുതെന്ന സന്ദേശമാണ് പ്രാദേശിക ഘടകങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയത്. പള്ളിക്കമ്മിറ്റികളിലും അമ്പലക്കമ്മിറ്റികളിലും കടന്നുകൂടി നിയന്ത്രണം ഏറ്റെടുക്കാനുള്ള ആഹ്വാനം നല്‍കിയത് വെറുതെയല്ല! വിശ്വാസികളുടെ വേഷംകെട്ടിയ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരുമാണ് യഥാര്‍ത്ഥ വിശ്വാസികളെന്നു സ്ഥാപിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ അതിക്രമിച്ചുകടക്കല്‍!

മതനിയമങ്ങള്‍ പരിഷ്ക്കരിക്കണമെന്നു മുറവിളികൂട്ടുന്ന അഭിനവ നവോത്ഥാന നായകന്മാരെ നിരീക്ഷിച്ചാല്‍ കമ്മ്യൂണിസ്റ്റ് ദുരാത്മാക്കളുടെ സ്വാധീനം കാണാന്‍ കഴിയും. മതനിയമങ്ങളും ആചാരങ്ങളും എന്താണെന്നുപോലും അറിയാത്തവരാണ് പുത്തന്‍ പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നകാര്യവും തിരിച്ചറിയണം. മതങ്ങളുടെ നിയന്ത്രണം ഇന്ന് ദൈവനിഷേധികളുടെയും മതവിരുദ്ധരുടെയും കരങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! അതായത്, ഘട്ടംഘട്ടമായുള്ള മതനിരോധനമാണ് പിണറായിയുടെ ലക്‌ഷ്യം! വേഷപ്രച്ഛന്നരായ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് അയച്ചുകൊണ്ട് പിണറായിയും കൂട്ടരും ചോദിക്കുന്നത് വിശ്വാസം അളക്കാനുള്ള യന്ത്രം ആരുടെയെങ്കിലും കൈവശമുണ്ടോ എന്നാണ്! വിശ്വാസം അളക്കാനുള്ള അളവുകോല്‍ കൈവശമുള്ളവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നു പിണറായിക്കും കൂട്ടര്‍ക്കും അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം. ദൈവത്താല്‍ സ്ഥാപിതമായ ക്രിസ്തുമതത്തിന്റെ നിയമങ്ങളും ആചാരങ്ങളും ദൈവദത്തമാണെന്നും, ഇടംവലം തിരിയാതെ ഈ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ തയ്യാറാകുന്നവര്‍ മാത്രമാണ് വിശ്വാസികള്‍! ദൈവത്തിന്റെ നിയമങ്ങളോടും ചട്ടങ്ങളോടും അസഹിഷ്ണുതയുള്ളവര്‍ ആരുതന്നെയായിരുന്നാലും അവര്‍ വിശ്വാസികളല്ല! അതായത്, നിയമപരിഷ്ക്കരണത്തിനു മുറവിളികൂട്ടുന്ന ഒരുത്തനെയും വിശ്വാസികളായി പരിഗണിക്കാന്‍ സാധിക്കില്ല! ദൈവമക്കളുടെ കൈകളിലുള്ള 'വിശ്വാസമാപിനി' ഏതാണെന്നു പിണറായിക്കും കൂട്ടര്‍ക്കും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍, അത് നിങ്ങളില്‍ വസിക്കുന്ന ആത്മാവിന്റെ വൈരുദ്ധ്യാത്മകതകൊണ്ടാണ്!

ദൈവീകനിയമങ്ങളോടുള്ള സമീപനമാണ് അവിശ്വാസികളേയും വിശ്വാസികളെയും തമ്മില്‍ തിരിച്ചറിയാനുള്ള അടയാളം! ക്രിസ്തു സ്ഥിരീകരിച്ച നിയമങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന ഏതൊരുവനെയും വിശ്വാസിയായി പരിഗണിക്കാന്‍ കഴിയും. അതായത്, നിയമമാണ് ഒരുവന്റെ വിശ്വാസം അളക്കുന്നതിനുള്ള ഉപകരണം! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയമങ്ങള്‍ക്ക് അച്ചടക്കത്തോടെ വിധേയരായിരിക്കുന്നവരെയല്ലേ പാര്‍ട്ടിയില്‍ തുടരാന്‍ സഖാക്കള്‍ അനുവദിക്കുന്നത്? നിയമങ്ങളെ എതിര്‍ക്കുന്നവരെ 'കുലംകുത്തികള്‍' എന്നുവിളിച്ചു പുറത്താക്കും. മതങ്ങളുടെ കാര്യത്തില്‍, വിശിഷ്യാ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. എന്തെന്നാല്‍, നിയമം ലംഘിക്കുന്നവരെ ആരും പുറത്താക്കിയില്ലെങ്കിലും, സ്വമേധയാ അവര്‍ പുറത്താകും! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഒരുവന്‍ പുറത്താക്കപ്പെടുന്നതിനേക്കാള്‍ സുതാര്യവും നീതിയുക്തവുമായ പുറത്താക്കപ്പെടലാണ് ക്രിസ്തീയതയില്‍ നടക്കുന്നത്! എന്തെന്നാല്‍, ദൈവീകനിയമം എന്നത് ഏറ്റവും കൃത്യതയുള്ള വിശ്വാസമാപിനിയാണ്!

എതിര്‍ക്രിസ്തുവും ഇല്ല്യുമിനാറ്റിയും കമ്മ്യൂണിസവും!

ഇല്ല്യുമിനാറ്റിയുടെ ഉത്പന്നമാണ് കമ്മ്യൂണിസമെന്ന് ഇതിനോടകം പലവട്ടം മനോവ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതം കെട്ടിപ്പടുക്കുകയെന്നതാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത്. ഇതിനായി ഈ പൈശാചിക സംഘങ്ങളുടെ തണലില്‍ സാത്താന്‍ വളര്‍ത്തുന്ന അനേകം സംവീധാനങ്ങളിലൊന്നാണ് കമ്മ്യൂണിസം അഥവാ വൈരുദ്ധ്യാത്മക ഭൗതികവാദം! അങ്ങനെയെങ്കില്‍, ക്ഷയിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസത്തിന് ഏകലോകമതത്തിനായി എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യം ഉയര്‍ന്നുവരാം. ഇവിടെയാണ്‌ സാത്താന്റെ കൗശലം തിരിച്ചറിയേണ്ടതിന്റെ അനിവാര്യത.

1883 മാര്‍ച്ച് 14 -ന് കാറല്‍ മാര്‍ക്സ് മരിക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ വ്യാപനം എവിടെയുമെത്തിയിരുന്നില്ല! പിന്നീട് കമ്മ്യൂണിസം എങ്ങനെയാണ് ആധിപത്യം നേടിയതെന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം മനസ്സിലാക്കി. കാപട്യത്തിലൂടെയും ചതിയിലൂടെയും കൊന്നൊടുക്കിയുമാണ് കമ്മ്യൂണിസം വളര്‍ന്നത്. ഇന്നിപ്പോള്‍ ഈ പ്രസ്ഥാനം തകര്‍ച്ചയിലൂടെ കടന്നുപോകുന്നു. അവശേഷിക്കുന്ന രാജ്യങ്ങളില്‍ എത്രകാലം അതിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് മാനുഷികമായ ബുദ്ധിയില്‍ ഉത്തരം കണ്ടെത്താന്‍ കഴിയില്ല. ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നു കരുതിയ സോവ്യറ്റ് യൂണിയനിലും പോളണ്ടിലും അതിന്റെ ഓര്‍മ്മകള്‍പ്പോലും തുടച്ചുമാറ്റപ്പെട്ടു. അതിനാല്‍ത്തന്നെ, ഉത്തരകൊറിയയിലും ചൈനയിലും തകര്‍ന്നടിയാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം വരെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനില്‍ക്കുമെന്നും പറയാന്‍ കഴിയില്ല. എന്നാല്‍, കമ്മ്യൂണിസം ഈ ഭൂമുഖത്തു വിസ്സര്‍ജ്ജിച്ച ശാപത്തിന്റെ ആത്മാവ് ലോകത്ത് വ്യപരിച്ചുകൊണ്ടിരിക്കും. കമ്മ്യൂണിസത്തിലൂടെ സാത്താന്‍ ഇച്ഛിച്ചതും ഇതുതന്നെയാണ്.

കമ്മ്യൂണിസത്തിന്റെ വിഷബീജത്തില്‍ പിറന്ന അനേകം പൈശാചിക സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്തുണ്ട്. ഇടതുപക്ഷ ആക്ടിവിസം എന്നപേരില്‍ മുളച്ചുപൊന്തുന്ന സകല സംഘടനകളും കമ്മ്യൂണിസത്തിന്റെ ജാരസന്തതികളാണ്. ആക്ടിവിസം കടന്നുചെല്ലാത്ത ഒരു മേഖലയും ഇന്ന് ലോകത്തില്ല. മതങ്ങളിലും സഭകളിലും രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും ഇത് സ്ഥാനംപിടിച്ചു. എണ്ണത്തില്‍ കുറവാണെങ്കിലും ഇവരുടെ ശബ്ദങ്ങളാണ് ലോകത്തു വ്യാപരിക്കുന്നത്. മതസംഘടനകളിലും മതസ്ഥാപനങ്ങളിലും ഇവര്‍ ന്യൂനപക്ഷം മാത്രമായിരുന്നിട്ടും,  ഇവരുടെ ശബ്ദങ്ങള്‍ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും മത്സരിക്കുന്ന സംവീധാനങ്ങള്‍ ഇന്നുണ്ട്. മാധ്യമങ്ങളെ മുഴുവന്‍ ഇതിനായി സാത്താന്‍ ഏറ്റെടുത്തിരിക്കുന്നു. ദൈവത്തെയും ദൈവീകനിയമങ്ങളെയും ദൈവീകസംവീധാനങ്ങളെയും പരിപൂര്‍ണ്ണമായി നിഷേധിക്കുന്ന ഇവര്‍, ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ! എന്നിരുന്നാലും, യേഹ്ശുവായുടെ നാമം അറിയുകയും, ആ നാമത്തില്‍ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന സകലരും രക്ഷപ്രാപിക്കും എന്നതാണ് നമുക്കുള്ള ആശ്വാസം!

ഘട്ടംഘട്ടമായി മതനിരോധനം നടപ്പാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുകയും എതിര്‍ക്കുകയും ചെയ്യാന്‍ നാം തയ്യാറായില്ലെങ്കില്‍ അവരോടൊപ്പം നാമും എണ്ണപ്പെടും! ഇക്കാര്യം ആരും വിസ്മരിക്കരുത്. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികള്‍ക്കൊണ്ടോ നാമിവരെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുകയും പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക! മാത്രവുമല്ല, ഇത്തരം ശക്തികളെയും പ്രസ്ഥാനങ്ങളെയും സംവീധാനങ്ങളെയും എതിര്‍ക്കുന്നവരായി ദൈവത്തിന്റെ പ്രീതിയ്ക്കു പാത്രമാകാം! തിരഞ്ഞെടുക്കപ്പെട്ടവരെ പ്രതി യേഹ്ശുവാ അവിടുത്തെ മഹത്വം പ്രകടിപ്പിക്കട്ടെ! യേഹ്ശുവായേ, അവിടുത്തെ പുനരാഗമനം ത്വരിതപ്പെടുത്തേണമേ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4317 views

LOG IN

Lost your password?

SIGN UP

LOST PASSWORD