25 - 05 - 2019
'കൃമി' എന്ന ചെറുകീടം ഉദരത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചതുമൂലമുള്ള അസ്വസ്ഥത സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്ന വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി! ഇതേ കാരണത്താല്‍ത്തന്നെ, കത്തോലിക്കാസഭയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തികളില്‍ രണ്ടുപേരാണ് വട്ടോളിയും തെലേക്കാടനും! കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കുറ്റവാളിയാക്കി ജയിലിലടയ്ക്കാന്‍ വ്യാജരേഖ നിര്‍മ്മിച്ചതിന്റെ പിന്നില്‍ തെലേക്കാടന്റെ പൈശാചികബുദ്ധിയാണു പ്രവര്‍ത്തിച്ചതെന്നു മനോവ പറഞ്ഞപ്പോള്‍ പലരും അത് ഗൗനിച്ചില്ല. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനമില്ലാതെ ഒരുകാര്യവും ഇന്നുവരെ മനോവ പ്രഖ്യാപിച്ചിട്ടില്ല. മനോവ പറഞ്ഞിട്ടുള്ളതെല്ലാം സമീപഭാവിയില്‍ത്തന്നെ മറനീക്കി പുറത്തുവന്നിട്ടുണ്ട്. കന്യകാത്വം കളഞ്ഞുകുളിച്ച ഒരുപറ്റം സ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തിനു പിന്നില്‍ തെലേക്കാടനും വട്ടോളിയും അടങ്ങുന്ന ഇല്ല്യൂമിനാറ്റി സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് മനോവ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയില്‍ ഉറച്ചുനിന്നുകൊണ്ട് ചില നിഗൂഢതകള്‍ക്കൂടി മനോവ വെളിപ്പെടുത്തുകയാണ്. അതിലൊന്നാണ് ഇല്ല്യൂമിനാറ്റിയുടെ 'ഓപറേഷന്‍ ദലീല'!
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടും ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റുമാണ് അടുത്തകാലത്ത് ജനശ്രദ്ധയാകര്‍ഷിച്ച രണ്ടു വിഷയങ്ങള്‍! കത്തോലിക്കാസഭയിലും മറ്റിതര സമൂഹങ്ങളിലും നിലനില്‍ക്കുന്ന വിഷയങ്ങള്‍തന്നെയാണ് ഇവരണ്ടും. സമ്പത്തുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഉണ്ടാകുമെന്നത് ലോകത്തിന്റെ പ്രത്യേകതയാണ്. അതുപോലെതന്നെ, സ്ത്രീകളുടെ സജ്ജീവസാന്നിദ്ധ്യമുള്ള മേഖലകളിലെല്ലാം ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങള്‍ക്ക് സാദ്ധ്യത തുലോം കൂടുതലായിരിക്കും. എന്നിരുന്നാലും, ക്രിസ്തീയസഭകളില്‍, വിശിഷ്യാ കത്തോലിക്കാസഭയില്‍ അങ്ങനെ വല്ലതും സംഭവിച്ചാല്‍ അവധിയെടുത്ത് ആഘോഷിക്കുകയെന്നത് ലോകത്തിന് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. അതുകൊണ്ടുതന്നെ, സഭയിലെ ഭൂമിയിടപാടും ബിഷപ്പ് ഫ്രാങ്കോയുടെമേല്‍ ആരോപിക്കപ്പെട്ട വ്യഭിചാരവും ആഘോഷമാക്കുന്നതില്‍ കേരളീയര്‍ ഒരു കുറവും വരുത്തിയില്ല! നമുക്കു വിഷയത്തിലേക്കു വരാം.
മറ്റു സഭകളുടെയും മതങ്ങളുടെയും പ്രശ്നങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്, കത്തോലിക്കാസഭയിലെ വിഷയങ്ങള്‍ മാത്രമാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ മനോവ ഉദ്ദേശിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും കത്തോലിക്കാസഭയില്‍ ഒരു പുതുമയുള്ള വിഷയമല്ല. ആഗോളതലത്തില്‍ത്തന്നെ അപരിഹാര്യമായി നിലനില്‍ക്കുന്ന ഒരു വിഷയമാണിത്. ലൈംഗീകാരോപണങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല! എന്നാല്‍, വ്യഭിചാരികളും കള്ളന്മാരും ദൈവനിഷേധകരുമായ വ്യക്തികളെ കത്തോലിക്കാസഭയിലെ വൈദികസമൂഹത്തിനിടയിലേക്ക് കടത്തിവിട്ടത് ഇല്ല്യൂമിനാറ്റി-കമ്മ്യൂണിസ്റ്റ് സംഘമാണ്. സഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുനൂറ്റാണ്ടു മുന്‍പേ തുടങ്ങിവച്ച തിരുകിക്കയറ്റല്‍ അതിന്റെ ഫലപ്രാപ്തിയില്‍ എത്തിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ ആയിരുന്നു. ഈ മ്ലേച്ഛന്മാര്‍ക്ക് സഭയുടെ നേതൃസ്ഥാനത്തേക്കുള്ള നുഴഞ്ഞുകയറ്റത്തിനു കവാടമാക്കുന്നത് സെമിനാരികളെയാണ്. ഇല്ല്യൂമിനാറ്റിയുടെ നിര്‍ദ്ദേശപ്രകാരം സെമിനാരികളില്‍ പ്രവേശിക്കുന്നവരെ എപ്പോഴും അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സെമിനാരിയുടെ അകത്തും പുറത്തും നിരന്തരം നിരീക്ഷണത്തിലായിരിക്കുന്ന ഇവര്‍ക്ക് ഒരുകാലത്തും മോചനം സാദ്ധ്യമല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇന്ന് സെമിനാരികളില്‍ പഠിപ്പിക്കുന്ന വൈദീകരില്‍ ഭൂരിപക്ഷവും ഇല്ല്യുമിനാറ്റി സംഘത്തിലെ അംഗങ്ങളാണ്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘം ആഗോളതലത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'യോഗ' എന്ന പൈശാചികതയുടെ പരിശീലനക്കളരികളല്ലാത്ത ഒരു സെമിനാരിപോലും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. കത്തോലിക്കാസഭ ഔദ്യോഗികമായി വിലക്കിയിരിക്കുന്ന 'യോഗ' എങ്ങനെയാണ് സെമിനാരികളില്‍ സ്ഥാനംപിടിച്ചതെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഇല്ല്യുമിനാറ്റി സംഘത്തിലായിരിക്കും.
ഒരു നൂറ്റാണ്ടു മുന്‍പ് കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറ്റം ആരംഭിച്ച 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' ഇന്ന് പെറ്റുപെരുകിയിരിക്കുന്നു. സഭയുടെ എല്ലാ അധികാരസ്ഥാനങ്ങളും അത് കയ്യടക്കിക്കഴിഞ്ഞു. പോപ്പിന്റെ സ്ഥാനത്തുപോലും ഇന്ന് കയറിയിരിക്കുന്നത് 'ഇല്ല്യുമിനാറ്റി' സംഘത്തിന്റെ തലവനാണ്! ഉത്തമബോധ്യത്തോടെ സെമിനാരിയില്‍ ചേരുന്നവരെ ഭയപ്പെടുത്തി തിരികെ അയയ്ക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗികതയുടെ ഇരകളാക്കുകയോ ചെയ്യുന്ന നീചന്മാരാണ് സെമിനാരികളെ ഇന്ന് നിയന്ത്രിക്കുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച്, മ്ലേച്ഛതകളൊന്നും പാപമല്ലെന്നും, പാപം എന്നൊന്നില്ലെന്നും ഇവരെ പഠിപ്പിക്കുന്നു. സെമിനാരികളില്‍നിന്ന് ഇടയ്ക്കുവച്ചു പഠനം അവസാനിപ്പിക്കുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍, ചില യാഥാര്‍ത്ഥ്യങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിക്കും. പുതുതലമുറയില്‍പ്പെട്ട വൈദികര്‍ പാപത്തെക്കുറിച്ചു നിര്‍വ്വചിക്കുന്നത് ശ്രദ്ധിച്ചാല്‍ പൈശാചിക പഠനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാവുന്നതാണ്. വളരെ ചുരുക്കം ചിലര്‍ക്കു മാത്രമേ ദൈവവിശ്വാസമുള്ളു എന്നതാണ് വൈദികരുടെയിടയിലെ ഇന്നത്തെ അവസ്ഥ!
വൈദികരുടെയിടയില്‍ മാത്രമാണ് നിഗൂഢസംഘമായ ഇല്ല്യുമിനാറ്റിയിലെ കേഡറ്റുകള്‍ സ്ഥാനംപിടിച്ചിരിക്കുന്നതെന്ന് ആരും ചിന്തിക്കരുത്. കന്യാസ്ത്രിമാരുടെയിടയിലും അത്മായ സംഘടനകളിലും ശക്തമായ സാന്നിദ്ധ്യമായി ഇവര്‍ വളര്‍ന്നിരിക്കുന്നു. ഇല്ല്യുമിനാറ്റിയുടെ സാന്നിദ്ധ്യമില്ലാത്ത ഒരു മേഖലപോലും കത്തോലിക്കാസഭയില്‍ ഇന്നില്ല! മനോവ വെളിപ്പെടുത്തുന്ന സത്യങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അനേകരുണ്ടെന്നത് വിസ്മരിക്കുന്നില്ല. ഇവിടെ ഉയര്‍ത്തുന്ന ഏതൊരു സത്യത്തെയും എതിര്‍ക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. മനോവ പറയുന്ന സത്യങ്ങളെ അപ്പാടെ തള്ളിക്കളയുകയെന്നതാണ് സഭാസ്നേഹം എന്ന് ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ മനഃസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇനിയും മുന്നോട്ടുപോകാം. എന്നാല്‍, മനോവയ്ക്കു പറയാനുള്ളത് ദൈവവചനത്തെയും കണ്‍മുന്‍പില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളെയും സാക്ഷിയാക്കി പറഞ്ഞുകൊണ്ടേയിരിക്കും. ഇപ്പോള്‍ ഇവിടെ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നത് മനോവ കെട്ടിച്ചമച്ചതോ സ്വപ്നത്തില്‍ കണ്ടതോ ആയ കാര്യങ്ങളല്ല; മറിച്ച്, കത്തോലിക്കാസഭയിലെ നേതാക്കന്മാരില്‍നിന്നു 'ഷെവലിയര്‍' പട്ടം സ്വീകരിച്ചിട്ടുള്ള ബെന്നി പുന്നത്തറയുടെ 'സോഫിയാ ബുക്സ്' പുറത്തിറക്കിയ പുസ്തകത്തില്‍നിന്നുള്ള വെളിപ്പെടുത്തലുകളാണ്! (ബെന്നി പുന്നത്തറയുടെ സോഫിയാ ബുക്സ് പുറത്തിറക്കിയ 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം!)
ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്ന കമ്മ്യൂണിസവും പിശാചിന്റെ ഇംഗിതം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇല്ല്യുമിനാറ്റിയും കൈകോര്‍ത്തുകൊണ്ടാണ് കത്തോലിക്കാസഭയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയത്. ഇടത് ആക്ടിവിസ്റ്റുകളുടെയും പരിസ്ഥിതിവാദത്തിന്റെയും വേഷത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത് ഇല്ല്യുമിനാറ്റി സംഘത്തിന്റെ ആശയത്താല്‍ നയിക്കപ്പെടുന്നവരാണ്. സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ക്കൊന്നും ഇക്കാര്യം അറിയില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇത് ആഗോളതലത്തില്‍ത്തന്നെ ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ഇവരാണ് അന്താരാഷ്‌ട്രതലത്തില്‍ ഇസ്ലാമിക ഭീകരതയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നത്. പരിസ്ഥിതിവാദം, സ്ത്രീപക്ഷവാദം, ഗ്രീന്‍പ്രോട്ടോക്കോള്‍, മനുഷ്യാവകാശം എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് ജനശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും പിന്നിലെ ശക്തി ഇല്ല്യുമിനാറ്റിയുടേതാണ്. ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ നന്മയില്‍നിന്നു ശ്രദ്ധതിരിക്കുന്നു. ആദ്ധ്യാത്മികതയെ പടിപടിയായി ഇല്ലായ്മചെയ്യുന്നതിനുവേണ്ടി, മനഃശാസ്ത്രപരമായി നടത്തുന്ന ഇടപെടലുകളെ ആരും പെട്ടന്നു തിരിച്ചറിയുന്നില്ല.
എല്ലാ മേഖലകളിലും ഇല്ല്യുമിനാറ്റിയുടെ സ്വാധീനം ഉറപ്പിക്കപ്പെട്ടുവെന്നു മനോവ പറയുമ്പോള്‍ അതിനെ ആരും അതിശയോക്തിപരമായ വിശകലനമായി കാണേണ്ടാ. കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചുകൊണ്ട് മനോവ നടത്തിയിട്ടുള്ള ഓരോ വിശകലനങ്ങളും സമീപഭാവിയില്‍ത്തന്നെ ലോകത്തിനു മുന്‍പില്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. ഇല്ല്യുമിനാറ്റിയുടെ ഓരോ ചലനങ്ങളും, അത് എത്ര ചെറുതാണെങ്കില്‍പ്പോലും മനോവ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. സുപ്രധാന വ്യക്തികള്‍, സഭകള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകള്‍, വ്യവസായസ്ഥാപനങ്ങള്‍, നിയമനിര്‍മ്മാണ സ്ഥാപനങ്ങള്‍, ഭരണകൂടങ്ങള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകള്‍ക്കൂടാതെ, ലോകത്തിന്റെ ഏതൊരു കോണിലും നടക്കുന്ന ജനകീയസമരങ്ങള്‍പ്പോലും മനോവയുടെ നിരീക്ഷണവലയത്തിനു പുറത്തല്ല! ഇത്തരത്തിലുള്ള നിരീക്ഷണങ്ങളാണ് ദൈവജനത്തിനായി മനോവ പങ്കുവയ്ക്കുന്നത്! പലരും അത്ര ഗൗരവത്തോടെ പരിഗണിക്കാത്തതും, എന്നാല്‍ വിദൂരഭാവിയെ കരുതി ലോകം കൗശലപൂര്‍വ്വം നടത്തുന്നതുമായ നീക്കങ്ങളെപ്പോലും സസൂക്ഷ്മം മനോവ നിരീക്ഷിക്കുന്നു. ആദ്ധ്യാത്മികതയില്‍ ഇത് അനിവാര്യമായ കാര്യമാണ്. ഗുരുതരമായ പല ദുരാചാരങ്ങളും തിന്മകളും സഭയിലും സമൂഹത്തിലും സ്ഥാനംപിടിച്ചത്, അവഗണിക്കപ്പെടാവുന്നവിധം നിസ്സാരതയില്‍ തുടക്കമിട്ടതുകൊണ്ടുതന്നെ! എല്ലാ തിന്മകളുടെയും ആരംഭം ആരവങ്ങളിലാതെയാണെന്ന തിരിച്ചറിവ് ആത്മീയ മനുഷ്യന്‍ കാത്തുസൂക്ഷിക്കണം.
നിസ്സാരമായി കരുതി അവഗണിച്ച പലതും ഇന്ന് നീക്കംചെയ്യാനാകാത്തവിധം സഭയെയും സമൂഹത്തെയും ഗ്രസിച്ചിരിക്കുന്ന ദുരാചാരങ്ങളായി നിലനില്‍ക്കുന്നു. ദൂരക്കാഴ്ചയില്ലാത്തവരുടെ അപകടകരമായ അവഗണനയാണ് ഇത്തരം ദുരവസ്ഥകള്‍ക്കു മൂലകാരണം. ഇല്ല്യുമിനാറ്റിയുടെ പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ത്തന്നെയാണ്. നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്! ആത്മീയതയുടെ മൂടുപടമണിഞ്ഞും ഇല്ല്യുമിനാറ്റിയുടെ ആശയങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്ധ്യാത്മികമെന്നു കേള്‍ക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ ഓടിക്കൂടുന്നവരാണ് ഇവിടെ ചൂഷണത്തിനു വിധേയരാകുന്നത്. ഏറ്റവും വലിയ ദുരന്തവും ഈ കപട ആദ്ധ്യാത്മികതതന്നെ. വര്‍ത്തമാനകാലത്ത് വിനാശകരമായി വിതയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതും, എന്നാല്‍ അധികമാരും ഗൗരവത്തോടെ കാണാത്തതുമായ ഒരു ഇല്ല്യുമിനാറ്റി ആശയത്തെ തുറന്നുകാണിച്ചതിനുശേഷം കത്തോലിക്കാസഭയിലെ ഇവരുടെ പ്രവര്‍ത്തനരീതികള്‍ പഠനവിധേയമാക്കാം.
പ്രകൃതിയെ മാതാവായും സൃഷ്ടാവായും ദൈവമായും പരിഗണിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ പാഠ്യപദ്ധതികളുടെ പരിഷ്കരണം നടക്കുന്നത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പ്രസിദ്ധീകരിച്ച സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ ഏറെ വിവാദമായ ഒരു പാഠം ആയിരുന്നു മതമില്ലാത്ത ജീവന്‍. കുട്ടികളില്‍ യുക്തിവാദവും മതനീരസവും പ്രചരിപ്പിക്കാനാണ് പ്രസ്തുത പാഠം ഉള്‍പ്പെടുത്തിയതെന്നു മനസ്സിലാക്കാന്‍ ഇസ്ലാമിക മതാചാര്യന്മാര്‍ക്കു സാധിച്ചതുകൊണ്ടാണ് അത് നീക്കംചെയ്യപ്പെട്ടത്. പിന്നീടത് മറ്റു മതവിഭാഗക്കാരും ഏറ്റെടുത്തു. ഏറെ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാക്കിയ ആ വിഷയവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഒരു അദ്ധ്യാപകൻ കൊല്ലപ്പെട്ടിരുന്നു. 2008-ലാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ബുദ്ധിജീവിനാട്യക്കാരനായ എംഎ ബേബിയുടെ അനേകം പൈശാചിക പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു 'മതമില്ലാത്ത ജീവന്‍'! ബേബിയുടെ ഇല്ല്യുമിനാറ്റി ആശയങ്ങള്‍ കുപ്രസിദ്ധമാണ്. കമ്മ്യുണിസംതന്നെ ഇല്ല്യുമിനാറ്റിയുടെ സന്തതിയായിരിക്കെ, ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരനില്‍നിന്ന് നന്മ പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍! എന്നാല്‍, അന്ന് നീക്കംചെയ്യപ്പെട്ട പാഠഭാഗംതന്നെ മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് ആരും തിരിച്ചറിയുന്നില്ല. പരിസ്ഥിതി സൗഹൃദവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയും പരിശീലിപ്പിക്കുന്നതിന്റെ പിന്നിലുള്ളത് വിദൂരഭാവിയിലേക്കു കണ്ണുനട്ടുള്ള ഇല്ല്യുമിനാറ്റിയുടെ വിത്തിറക്കലാണ്!
മതമില്ലാത്തതും ദൈവനിഷേധികളുടേതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്നത് വലിയ ദുരന്തമായിരിക്കും. വിദ്യാലയങ്ങളില്‍ ദൈവനിഷേധികളായ ഒരു തലമുറ വാര്‍ത്തെടുക്കപ്പെടുമ്പോള്‍, അത് ബാധിക്കുന്നത് ക്രിസ്തീയതയെ മാത്രമായിരിക്കും എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ഇസ്ലാമിനെ മതബോധത്തില്‍ വളര്‍ത്താനുള്ള സംവീധാനം അവരുടെ ഭവനങ്ങളിലും മദ്രസകളിലും ഉണ്ട്. ഹിന്ദുത്വം വിദ്യാലയങ്ങളില്‍ത്തന്നെ വാര്‍ത്തെടുക്കപ്പെടുന്നു. എന്നാല്‍, ക്രിസ്ത്യാനികളുടെ കാര്യം അങ്ങനെയല്ല. ക്രിസ്ത്യാനികളുടെ വഴിപിഴച്ച സെക്കുലര്‍ മതബോധനത്തിന്റെ മാരകശക്തി എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നത് ഇപ്പോള്‍ത്തന്നെ നമുക്കറിയാം. മതസൗഹാര്‍ദ്ദവും യോഗയും കൂട്ടിക്കലര്‍ത്തിയ മതബോധനത്തിന്റെ വക്താക്കളാണ് ഇന്ന് ക്രൈസ്തവരുടെ അദ്ധ്യാപകര്‍! പരിസ്ഥിതിയെക്കുറിച്ചുള്ള അമിതമായ ചിന്തകളിലാണ് കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നതെങ്കില്‍, സത്യദൈവത്തില്‍നിന്നു പൂര്‍ണ്ണമായി അകന്നുപോകും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പരിസ്ഥിതി വാദിയായ ഒരു 'ഇല്ല്യുമിനാറ്റി പോപ്പ്' വത്തിക്കാനില്‍ ഇരുന്നുകൊണ്ട് പൈശാചികത പ്രചരിപ്പിക്കുന്നതും ക്രിസ്ത്യാനികള്‍ ഗൗരവത്തോടെ കാണണം.
കത്തോലിക്കാസഭ പോപ്പിനെ തിരഞ്ഞെടുക്കുന്നത് സഭയെ ദൈവത്തില്‍ നയിക്കാനാണോ പ്രകൃതിസ്നേഹത്തില്‍ നയിക്കാനാണോ എന്നതും ചിന്തിക്കണം. ലോകത്തിന്റെ നിയമങ്ങളില്‍ വളര്‍ത്താന്‍ ലോകത്തിന്റെ വക്താക്കള്‍ ആവശ്യത്തിലേറെയുണ്ട്. അവിടെ ഫ്രാന്‍സീസ് ഒരു അധികപ്പറ്റും അവതാളവുമാണ്! അതുപോലെതന്നെ, ക്രിസ്തീയതയെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും കേള്‍ക്കുമ്പോള്‍ അസ്വസ്ഥനാകുന്ന ഇസ്ലാമിക കുഴലൂത്തുകാരനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാത്തവര്‍ക്ക് ക്രിസ്തുവിന്റെ സഭയില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കുകയില്ല. ഇല്ല്യുമിനാറ്റിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, ഏകലോകമതത്തിന്റെ വക്താവായ ഒരുവനെ അനുഗമിക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും എന്ന യാഥാര്‍ത്ഥ്യംകൂടി ഇവിടെ കുറിക്കുന്നു.
അന്താരാഷ്ട്രതലത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ഇല്ല്യുമിനാറ്റി സംഘമാണെന്നു മനസ്സിലാക്കാന്‍ കൃപലഭിച്ചവര്‍, തങ്ങള്‍ മനസ്സിലാക്കിയ സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിന്റെ നിയമങ്ങള്‍ ലംഘിക്കണം. എന്നാല്‍, ലോകനിയമങ്ങള്‍ അനുസരിക്കേണ്ടതിനായി ദൈവീകനിയമങ്ങളെ അവഗണിക്കാനാണ് കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി സംഘം പഠിപ്പിക്കുന്നത്. ഈ പഠനത്തിനു വിധേയപ്പെടുന്ന ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല എന്നതാണു യാഥാര്‍ത്ഥ്യം! സഭയിലും സഭയ്ക്കു പുറത്തും വിശാലമായ പ്രവര്‍ത്തനമണ്ഡലങ്ങള്‍ ഈ നിഗൂഢസംഘത്തിനുണ്ട്. ഓരോ മേഖലകളിലും വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് ഇല്ല്യുമിനാറ്റി സംഘം അവലംബിക്കുന്നതെങ്കിലും ലക്‌ഷ്യം ഒന്നുതന്നെയാണ്. കത്തോലിക്കാസഭയുടെയുള്ളില്‍ അവലംബിക്കുന്ന ശൈലിയില്‍ ആയിരിക്കില്ല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യസംഘടനകളിലും അവലംബിക്കുന്നത്. ആത്മീയ മേഖലയില്‍ ആത്മീയമായിത്തന്നെ ഇവര്‍ വ്യാപരിക്കുന്നു. എന്നാല്‍, ഏകസത്യദൈവമായ യാഹ്‌വെയുമായി യാതൊരു ബന്ധവുമില്ലാത്തതും വിജാതിയതയിലേക്കു നയിക്കുന്നതുമായ ആദ്ധ്യാത്മികതയിലൂടെ, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഇവര്‍ വഴിതെറ്റിക്കും. സഭയിലെ ആചാര്യന്മാരിലൂടെതന്നെ വ്യര്‍ത്ഥത പ്രചരിപ്പിക്കപ്പെടുന്നതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും വഞ്ചിക്കപ്പെടുന്നത്.
യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി, നിസ്സാര വിഷയങ്ങളെ അമിതപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നത് ഇല്ല്യുമിനാറ്റിയുടെ ഒരു ശൈലിയാണ്. കത്തോലിക്കാസഭയിലും ഇവര്‍ ഈ ശൈലി അവലംബിക്കുന്നു. രക്ഷയ്ക്കായുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗത്തെ അപ്രസക്തമാക്കുന്ന വിധത്തില്‍ ഭക്താഭാസങ്ങളിലേക്കും വ്യര്‍ത്ഥമായ ആരാധനാരീതികളിലേക്കും ദൈവജനത്തെ നയിക്കുന്നത് ഇവരാണ്. മാത്രവുമല്ല, പാരമ്പര്യത്തെയും വംശാവലിയെയും സംബന്ധിക്കുന്ന നിഷ്ഫലമായ ചര്‍ച്ചകളിലേക്കു നയിച്ചുകൊണ്ട്, നിത്യരക്ഷയെക്കുറിച്ചുള്ള ചിന്തകളില്‍നിന്നു വിശ്വാസികളെ വഴിമാറ്റിവിടുന്നു. യേഹ്ശുവായുടെ പുനരാഗമനം എന്ന സത്യത്തെ പരിഹസിക്കുന്ന വൈദീകവേഷധാരികള്‍ കത്തോലിക്കാസഭയിലുണ്ട്. ഇല്ല്യൂമിനറ്റിയുടെ വളണ്ടിയര്‍മാരാണ് ഇവറ്റകള്‍! വ്യഭിചാരികളെയും സ്വവര്‍ഗ്ഗഭോഗികളെയും മറ്റു കുറ്റകൃത്യങ്ങളില്‍ വ്യാപരിക്കുന്നവരെയും മാത്രമല്ല, 'ബ്ലാക്ക് മാസ്' ചെയ്യുന്നവരെപ്പോലും ഇല്ല്യുമിനാറ്റി സംഘം കത്തോലിക്കാസഭയിലെ ശുശ്രൂഷകരുടെ പദവികളില്‍ എത്തിച്ചിട്ടുണ്ട്. വൈദികവേഷത്തിലും കന്യാസ്ത്രിവേഷത്തിലും ഇവരുടെ വളണ്ടിയര്‍മാര്‍ സഭയുടെ അകത്തളങ്ങളില്‍ വിഹരിക്കുന്നു. മെത്രാന്മാരുടെയും കര്‍ദ്ദിനാള്‍മാരുടെയും വേഷത്തില്‍ ഇല്ല്യുമിനാറ്റി വളണ്ടിയര്‍മാര്‍ ഉള്ളതുകൊണ്ടാണല്ലോ പോപ്പിന്റെ സ്ഥാനത്ത് ഇസ്ലാമികഭീകരന്‍ അതിക്രമിച്ചു കടന്നത്!
കത്തോലിക്കാസഭയെ വ്യഭിചാരംകൊണ്ടു മലിനമാക്കുകയും ലോകത്തിനു മുന്‍പില്‍ അവഹേളിക്കുകയും ചെയ്യുകയെന്നതു മാത്രമല്ല ഇവരുടെ ലക്‌ഷ്യം. പിന്നെയോ, എല്ലാത്തരം മ്ലേച്ഛതകളുംകൊണ്ട് നിറയ്ക്കുന്നതിലൂടെ ദൈവത്തിന്റെ സാന്നിദ്ധ്യം സഭയില്‍നിന്നു നീക്കിക്കളയുകയെന്നതാണ് പരമമായ ലക്‌ഷ്യം! ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കാര്യമിതാണ്: സഭയില്‍ കടന്നുകൂടിയിരിക്കുന്ന ഇല്ല്യുമിനാറ്റി സംഘത്തില്‍പ്പെട്ടവരുടെ വ്യഭിചാരങ്ങളോ സ്വവര്‍ഗ്ഗഭോഗങ്ങളോ മറ്റു കുറ്റകൃത്യങ്ങളോ പുറലോകം അറിയാറില്ല. തങ്ങളുടെ തെറ്റുകള്‍ മറച്ചുവച്ചുകൊണ്ട്, നിരപരാധികളും വിശുദ്ധജീവിതം നയിക്കുന്നവരുമായ വൈദികരുടെമേലും മെത്രാന്മാരുടെമേലും കുറ്റാരോപണം നടത്തി, അവരെയും സഭയെയും അവഹേളിക്കുകയെന്നതാണ് ഇല്ല്യുമിനാറ്റി സംഘത്തിന്റെ പ്രവര്‍ത്തനരീതി. ചുരുക്കം ചില വ്യഭിചാരങ്ങളില്‍ ഇല്ല്യുമിനാറ്റി സംഘാംഗങ്ങള്‍ പിടിക്കപ്പെട്ടാലും, അവരെ സംരക്ഷിക്കാന്‍ സഭയുടെ നേതൃനിരയില്‍ത്തന്നെ അവരുടെ ആളുകളുണ്ട്. അതായത്, വ്യഭിചാരക്കുറ്റത്തിന് അവഹേളിതരായിട്ടുള്ള തൊണ്ണൂറുശതമാനം വൈദികരും നിരപരാധികളാണ്. കൊട്ടിയൂരിലെ റോബിനെപ്പോലെ ഒന്നോരണ്ടോ 'ഇല്ല്യുമിനാറ്റി' വൈദികവേഷധാരികള്‍ മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളു. അരമണിക്കൂര്‍കൂടി വൈകിയിരുന്നെങ്കില്‍ റോബിനെ ആ സംഘം രക്ഷപ്പെടുത്തുമായിരുന്നു. യഥാര്‍ത്ഥ വ്യഭിചാരികള്‍ അധികാരസ്ഥാനങ്ങളില്‍ത്തന്നെ ഇപ്പോഴും തുടരുന്നു എന്നതാണു യാഥാര്‍ത്ഥ്യം!
ഈ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ പറയുന്നു, കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും ബിഷപ് ഫ്രാങ്കോയുടെയും നേരേ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നു. എന്നാല്‍, ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ആലഞ്ചേരിയെയോ ഫ്രാങ്കോയെയോ ആയിരുന്നില്ല; മറിച്ച്, കത്തോലിക്കാസഭയെ ലക്ഷ്യമിട്ട് 'ഇല്ല്യുമിനാറ്റി' സംഘം നടത്തിയ ആക്രമണമായിരുന്നു അത്. ഉന്നതസ്ഥാനീയരായ വ്യക്തികളെ നശിപ്പിക്കാന്‍ ഇല്ല്യുമിനാറ്റി സംഘം നടത്തുന്ന ആക്രമണത്തിന് മനോവ നല്‍കിയിരിക്കുന്ന പേരാണ് 'ഓപറേഷന്‍ ദലീല'! ബിഷപ് ഫ്രാങ്കോയെ കുടുക്കിയത് 'ഓപറേഷന്‍ ദലീല' ആയിരുന്നു! ഇല്ല്യുമിനാറ്റി സംഘം ഏറ്റെടുത്തു വളര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വൈരിണിമാര്‍ ഇന്ന് കന്യാസ്ത്രീമഠങ്ങളിലുണ്ട്. മഠങ്ങളില്‍ മാത്രമല്ല ഇത്തരം സ്ത്രീകളെ ഇവര്‍ വിന്യസിച്ചിരിക്കുന്നത്. സമൂഹത്തിന്റെ സകല മേഖലകളിലും ഇവര്‍ തങ്ങളുടെ ഉപകരണങ്ങളായി വര്‍ത്തിക്കുന്ന സ്ത്രീകളെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടി പുത്തന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ഇവരാണ്. സ്ത്രീകള്‍ക്കുനേരേ അതിക്രമങ്ങള്‍ നടത്തുകയും, സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തുകൊണ്ടാണ് സ്ത്രീസുരക്ഷാ നിയമങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നത്. 'ഓപറേഷന്‍ ദലീല' എന്താണെന്നു വിശദമാക്കുന്നതിനുമുമ്പ് മറ്റൊരു ഉപശീര്‍ഷകത്തിലേക്കു കടക്കേണ്ടിയിരിക്കുന്നു.
ഇല്ല്യുമിനാറ്റിയുടെ 'ചാവേറുകള്‍' കത്തോലിക്കാസഭയില്‍!
പ്രതിയോഗികളുടെ ഇടയിലേക്ക് മനുഷ്യബോംബായി കടന്നുചെന്നു സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. മറ്റു മതങ്ങളില്‍പ്പെട്ടവരെ കൊന്നുതള്ളിക്കൊണ്ട് തങ്ങളുടെ മതത്തെ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇസ്ലാമിനെ നമിക്കറിയാം. തുടക്കംമുതല്‍ ഇസ്ലാം അനുവര്‍ത്തിച്ചുവരുന്നത് ഈ ശൈലിയാണ്. ആശയപ്രചരണത്തിലൂടെ എവിടെയുമെത്താന്‍ കഴിയില്ലെന്ന തിരിച്ചറിവ് ആ മതത്തിന്റെ സ്ഥാപകനായ മുഹമ്മദിനുണ്ടായിരുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പൈശാചിക ഉപദേശം അവന്‍ തന്റെ അനുയായികള്‍ക്കു നല്‍കിയത്. ആശയപരമായി ദാരിദ്ര്യരേഖയുടെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ജനം സ്വയംവരിക്കാന്‍ തയ്യാറാകാത്ത ഇസ്ലാംമതത്തിനും കമ്മ്യുണിസത്തിനും ജനങ്ങളുടെമേല്‍ പ്രതിഷ്ഠ നേടാന്‍ കുതന്ത്രങ്ങളും ഗോറില്ല യുദ്ധമുറകളും അനിവാര്യമായിരുന്നതുകൊണ്ട് അവര്‍ അവതന്നെ പരീക്ഷിച്ചു.
ക്രിസ്തീയതയെ അതിലംഘിക്കാന്‍ ത്രാണിയുള്ള ആശയമല്ല ഇസ്ലാമികതയെന്നു പിശാചിനു നന്നായറിയാം. അതുകൊണ്ടുതന്നെയാണ്, ക്രിസ്തീയതയ്ക്കു മുകളില്‍ വളരണമെങ്കില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകണം എന്ന ചിന്ത മുഹമ്മദില്‍ പിശാചു ജനിപ്പിച്ചത്. അതിനായി, വിവരദോഷികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ചാവേറുകളായി ഒരുക്കിയെടുക്കുന്ന ശൈലി ഇന്നും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളെ കൊന്നോടുക്കിക്കൊണ്ട് സ്വയം ചിന്നിച്ചിതറുന്നവരെ കാത്തിരിക്കുന്നത് എഴുപത്തിരണ്ടു ഹൂറിമാരാണെന്നു വിശ്വസിക്കാന്‍ തക്കവണ്ണം വിഡ്ഢികളായവരെ തിരഞ്ഞുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള മതമല്ല ഇസ്ലാംമതം! ഖുറാന്‍ എന്ന പൈശാചികഗ്രന്ഥം ആത്മാര്‍ത്ഥതയോടെ വായിക്കുന്ന ഏതൊരുവനെയും മിഥ്യാബോധത്തില്‍ കെട്ടിയിടാന്‍ പിശാചിനു സാധിക്കും. ക്രിസ്തീയതയില്‍ അടിയുറച്ച ആത്മീയ അനുഭവവും, ക്രിസ്തുവിനെ സംബന്ധിച്ചുള്ള അറിവില്‍ പൂര്‍ണ്ണതയും, അപ്പസ്തോലികമായ കൈവയ്പ്പും, രാജകിയപൗരോഹിത്യത്തിന്റെ അഭിഷേകവും പ്രാപിച്ചിട്ടുള്ളവരല്ലാതെ, വിജാതിയ മതങ്ങളുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നത് അപകടമാണ്. പൈശാചികതയെ നേരിടാനുള്ള ആത്മീയ പക്വത ഇല്ലാത്ത അനേകര്‍ വീഴ്ത്തപ്പെട്ടിട്ടുള്ള മേഖലയാണിത്! ക്രിസ്തീയതയില്‍ ആഴമായ ജ്ഞാനമില്ലാതെ, ഇസ്ലാമിക സംവാദത്തിനിറങ്ങിയ പലരും ഇസ്ലാം എന്ന നാശത്തില്‍ നിപതിച്ചിട്ടുണ്ട്. 'മുഹമ്മദ് ഈസാ' എന്ന വിഡ്ഢിയുടെ പിറവി ഇങ്ങനെയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മയിലുണ്ടായിരിക്കണം.
വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഇവിടെ നാം പരിശോധിക്കുന്നത് കത്തോലിക്കാസഭയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇല്ല്യുമിനാറ്റിയുടെ ചാവേറുകളെക്കുറിച്ചാണ്. ഈ ചാവേറുകള്‍ ഇസ്ലാമിക ചാവേറുകളെപ്പോലെ സ്വയം പൊട്ടിത്തെറിക്കുകയും ചിന്നിച്ചിതറുകയും ചെയ്യുന്ന വിഡ്ഢികളല്ല. ശാരീരികമായ മരണത്തിനു തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവരുമല്ല ഇവര്‍! മരണം എന്നത് ശാരീരികമായി മാത്രമല്ലെന്നു നമുക്കറിയാം. സമൂഹമദ്ധ്യേ അവമാനിക്കപ്പെടുന്നതും സല്‍പ്പേര് കളങ്കപ്പെടുന്നതും മരണതുല്യമായ അവസ്ഥയാണ്. സ്വയം ഒരുവന്‍ തന്റെ പേരിനു കളങ്കം വരുത്തുന്നത് ആത്മഹത്യയ്ക്കു തുല്യമായി കണക്കാക്കപ്പെടും. കത്തോലിക്കാസഭയിലേക്ക് ഇല്ല്യുമിനാറ്റി സംഘം തിരുകിക്കയറ്റിയിരിക്കുന്നത് ഇത്തരത്തിലുള്ള ചാവേറുകളെയാണ്! സഭയിലെ ശ്രേഷ്ഠരായ വ്യക്തികളെ വ്യക്തിഹത്യനടത്തുന്നതിനായി സ്വയം അവമാനമേല്‍ക്കുന്നവരാണ് ഈ ചാവേറുകള്‍! സ്റ്റിങ്ങ് ഓപറേഷന്‍, ഹണി ട്രാപ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വൈദികരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി സ്ത്രീകളെയാണ് ഇവര്‍ ചാവേറുകളായി നിയോഗിക്കുന്നത്. ഇല്ല്യുമിനാറ്റി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള കോണ്‍വെന്റുകളും കന്യാസ്ത്രിവേഷക്കാരും ഇന്നുണ്ട്.
നിലവിലുള്ള എല്ലാ കോണ്‍ക്രിഗേഷനുകളിലും കന്യാസ്ത്രികളുടെ വേഷത്തില്‍ ഇല്ല്യുമിനാറ്റി വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അടുത്തിടപഴകുന്നവര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, ഇവര്‍ ധരിച്ചിരിക്കുന്ന സഭാവസ്ത്രത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ ആരും ഇവരുടെ ആദ്ധ്യാത്മികതയെ സംശയിക്കാറില്ല എന്നതാണു യാഥാര്‍ത്ഥ്യം. ദൈവവചനത്തില്‍നിന്നും വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍നിന്നുമെല്ലാം അകന്നുനില്‍ക്കുന്ന ഇവര്‍ക്ക് ഇടവകകളിലെ വിശ്വാസികളുമായി നല്ല അടുപ്പം സൂക്ഷിക്കും. എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റാന്‍ സാധിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍, ദൈവവചനവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍നിന്നു തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും, ആത്മീയ വിഷയങ്ങള്‍ക്കു പകരം ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വിശ്വാസികളുടെ ആദരവും സ്നേഹവും നേടിയെടുക്കാന്‍ അസാമാന്യമായ പാടവം ഇവര്‍ക്കുണ്ട്.
സഭയെയും സഭയുടെ സംവിധാനങ്ങളെയും ലോകത്തിനു മുന്‍പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അഭിസാരികമാരെപ്പോലും കോണ്‍വെന്റുകളില്‍ സംരക്ഷിക്കുന്നുണ്ട്. സഭാവസ്ത്രമണിഞ്ഞ അവസ്ഥയില്‍ രതിവകൃതങ്ങള്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ്. രണ്ടുകോടിയിലേറെ ആളുകള്‍ കണ്ട നീലച്ചിത്രങ്ങള്‍പ്പോലും (വീഡിയോ) ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. വ്യജവേഷത്തില്‍ ആരെങ്കിലും ചിത്രീകരിക്കുന്ന വീഡിയോകള്‍ ആണ് ഇവയെല്ലാമെന്ന് ചിന്തിക്കരുത്. വ്യാജമായി നിര്‍മ്മിക്കുന്നവയും അല്ലാത്തവയും കണ്ടാല്‍ നമുക്കു തിരിച്ചറിയാന്‍ കഴിയും. കേരളത്തിലെ കന്യാസ്ത്രി മഠങ്ങളില്‍ ഇന്നും ജീവിക്കുന്ന മലയാളികളുടെ രതിവൈകൃതങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. വ്യഭിചാരാസക്തി മാത്രമാണ് ഇവരുടെ പ്രശ്നമെങ്കില്‍, സഭാവസ്ത്രവും കുരിശുമാലയും അഴിച്ചുവച്ചിട്ട് കാമകേളികളില്‍ ഏര്‍പ്പെടുമായിരുന്നില്ലേ? വിജാതിയരോടൊപ്പം ഇത്തരം മ്ലേച്ഛതകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ സഭാവസ്ത്രം ധരിക്കുന്നത് സഭയെ അവഹേളിക്കാന്‍ തന്നെയാണ്! മനോവ ഉന്നയിക്കുന്ന ഗുരുതരമായ ഈ ആരോപണത്തിന് അടിസ്ഥാനമുണ്ടോ എന്ന് അന്വേഷിച്ചു സ്ഥിരീകരിക്കാനുള്ള സൗകര്യം ഇന്നുണ്ട്. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുംവിധമുള്ള ആയിരക്കണക്കിനു തെളിവുകള്‍ ഹാജരാക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഈ പൈശാചികത പച്ചയ്ക്കുതന്നെ വിളിച്ചുപറയാന്‍ മനോവ തയ്യാറാകുന്നത്. വായനക്കാരില്‍ ചിലരെങ്കിലും ഇത്തരം വീഡിയോകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും!
ഇതിനെ നിസ്സാരമായി കാണാന്‍ മനോവയ്ക്കാവില്ല! എന്തെന്നാല്‍, ഇത്തരം അഭിസാരികമാരാണ് ദൈവമക്കളെ കൂദാശകള്‍ക്ക് ഒരുക്കുകയും മതബോധനം നല്‍കുകയും ചെയ്യുന്നതെങ്കില്‍, അതിന്റെ അപകടം എത്ര വലുതാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും കാരണവശാല്‍ ഇത്തരക്കാര്‍ പിടിക്കപ്പെടുകയും, അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുകയും ചെയ്‌താല്‍, ഇക്കൂട്ടര്‍ക്കുവേണ്ടി നിലകൊള്ളാന്‍ ഇല്ല്യുമിനാറ്റിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും രംഗത്തിറങ്ങും. ലുലുമോള്‍മാരും ലൂസിമാരും അനുപമമാരുമൊക്കെ വിഹരിക്കുന്നത് ഇവരുടെ ബലത്തിലാണ്. സ്ത്രീകള്‍ക്കുവേണ്ടി ലോകം നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളുടെ പിന്‍ബലത്തോടെ എങ്ങനെയും ജീവിക്കാനുള്ള അവകാശം കന്യാസ്ത്രിമഠങ്ങളില്‍ അനുവദിക്കണം എന്നതാണ് ഇല്ല്യുമിനാറ്റിയുടെ വാദം. ഈ വാദത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന് വലിയ പ്രഹരശേഷിയുണ്ട്. സഭയുടെ നിയമങ്ങള്‍ ലംഘിച്ചാല്‍ വൈദികനെന്നോ മെത്രാനെന്നോ കര്‍ദ്ദിനാളെന്നോ പോപ്പെന്നോ ഉള്ള വ്യത്യാസമില്ലാതെ, ഏതൊരുവന്റെയും സ്ഥാനം സഭയ്ക്കു പുറത്തായിരിക്കും. കന്യാസ്ത്രിമാരുടെ കാര്യത്തിലും നിയമം അതുതന്നെ! സഭയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അനുസരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് സ്വതന്ത്രമായി പുറത്തുപോകാനുള്ള അവകാശം ആരും നിഷേധിക്കുകയില്ല.
സഭയ്ക്കു പുറത്തുള്ള ആക്ടിവിസങ്ങള്‍ സഭയ്ക്കുള്ളിലേക്കു കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇല്ല്യുമിനാറ്റി സംഘമാണ്. ലോകത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി സഭയിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കാനുള്ള പിശാചിന്റെ അജണ്ടയാണ് ഇല്ല്യുമിനാറ്റി സംഘം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ചാവേറുകളുടെ കാര്യത്തിലേക്കുതന്നെ മടങ്ങിവരാം. സഭയിലെ ശ്രേഷ്ഠന്മാരെ ഹണി ട്രാപിലൂടെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്നവരും കുരുക്കിലാക്കുന്നതും കന്യാസ്ത്രിവേഷത്തില്‍ കടന്നുകൂടിയ ഇല്ല്യുമിനാറ്റിയുടെ ചാവേറുകളാണ്. അവര്‍ക്ക് തങ്ങളെത്തന്നെ വ്യഭിചാരിണികളാക്കി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ യാതൊരു മടിയുമില്ല. പ്രാര്‍ത്ഥനാ നിരതരായി വിശുദ്ധജീവിതം നയിക്കുന്ന അനേകം കന്യാസ്ത്രിമാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയെന്ന ദുഷ്ടലാക്കും ഇവര്‍ക്കുണ്ട്. മറ്റുള്ളവരും തങ്ങളെപ്പോലെ വേശ്യകളാണെന്നു പറയാതെപറയുകയാണ് ഇവര്‍. തങ്ങള്‍ നാറിയാലും സഭയിലെ സന്യാസിനിമാര്‍ ഒന്നടങ്കം നാറുന്നതിലാണ് ഇവറ്റകളുടെ ആനന്ദം! ഇതും ഒരു ചാവേറാക്രമണം തന്നെയാണ്.
കന്യാസ്ത്രിമാരുടെ വേഷത്തില്‍ കുറവിലങ്ങാട്ടു ജീവിക്കുന്ന അഞ്ചംഗസംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി ചാവേറുകളെ ദര്‍ശിക്കാന്‍ കഴിയും. ബിഷപ് ഫ്രാങ്കോയുമായി ഇവര്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് മനോവ പറയുന്നില്ല. എന്നാല്‍, അത് ബലാത്സംഘമായിരുന്നു എന്ന് വിശ്വസിക്കാന്‍ മാത്രമുള്ള മൗഢ്യം ആര്‍ക്കെങ്കിലുമുണ്ടോ? ഹണി ട്രാപിലൂടെ ഫ്രാങ്കോയെ വീഴ്ത്താന്‍ ശ്രമിക്കുകയോ വീഴ്ത്തുകയോ ചെയ്തിട്ടുണ്ടാകാം. കൊച്ചിയില്‍ നടത്തിയ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം 'ഇല്ല്യുമിനാറ്റി' സംഘത്തില്‍പ്പെട്ടവരായതുകൊണ്ടുതന്നെ, വ്യഭിചാരിണികളെ ഉപയോഗിച്ച് അവര്‍ നടത്തിയ 'ഹണി ട്രാപ്' ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണപാടവമൊന്നും ആവശ്യമില്ല. ഫ്രാങ്കോയുമായി വ്യഭിചാര ജീവിതം നയിച്ച സ്ത്രീയും ആലഞ്ചേരിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണം 'റിക്കോര്‍ഡ്' ചെയ്തു പ്രചരിപ്പിച്ചതിലൂടെ ഇല്ല്യുമിനാറ്റിയുടെ ഇടപെടല്‍ മറനീക്കി പുറത്തുവരികയായിരുന്നു. എന്നാല്‍, ഇവര്‍ ആഗ്രഹിച്ചതുപോലെയൊന്നും കര്‍ദ്ദിനാളില്‍നിന്നു ലഭിച്ചില്ല എന്നതാണു സത്യം.
'ആലഞ്ചേരിയുടെ സംഭാഷണം പുറത്ത്' എന്ന തലക്കെട്ടോടെ മാധ്യമങ്ങളില്‍ വന്ന 'ചൂടന്‍' വാര്‍ത്ത നാമെല്ലാം കേട്ടതാണ്. ആ 'ഓഡിയോ' കേട്ടവരില്‍ സ്ഥിരബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത് ആലഞ്ചേരിയുടെ നിഷ്കളങ്കതയായിരിക്കും. കര്‍ദ്ദിനാളിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമം ഫ്രാങ്കോയുടെ വെപ്പാട്ടിയായിരുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന സ്ത്രീ നടത്തുന്നുണ്ട്. എന്നാല്‍, അവിടെയൊക്കെ പക്വതയോടെ മാത്രമാണ് കര്‍ദ്ദിനാള്‍ പ്രതികരിച്ചത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം 'റിക്കോര്‍ഡ്' ചെയ്തതിലൂടെ ഇവളുടെ മാനസികാവസ്ഥ വായിച്ചെടുക്കാന്‍ കഴിയും. സഭയെ ഒന്നടങ്കം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവള്‍ ആലഞ്ചേരിയെ വിളിച്ചത് എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമൊന്നുമില്ല. വ്യഭിചാരദുര്‍ഭൂതം ഏതൊരു വ്യക്തിയില്‍ പ്രവേശിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ! വ്യഭിചാരദുര്‍ഭൂതം ഒരുവനില്‍ കുടികൊണ്ടാല്‍, ദൈവവുമായുണ്ടായിരുന്ന അവന്റെ ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടും. പിന്നീട് ഇവര്‍ക്ക് ദൈവത്തിലേക്കു മടങ്ങിവരാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഈ വചനം നോക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4).
ഒരു വ്യക്തിയെയോ സമൂഹത്തെയോ നശിപ്പിക്കണമെങ്കില്‍ വ്യഭിചാരത്തിന്റെ ദുരാത്മാവിനെ അയച്ചാല്‍ മതി. വ്യക്തികളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും തകര്‍ക്കാനുള്ള പ്രഹരശേഷി വ്യഭിചാരദുര്‍ഭൂതത്തിനുണ്ട്. ഈ ആത്മാവ് ഒരുവനില്‍ പ്രവേശിച്ചാല്‍, അത് അവനെ ദൈവത്തില്‍നിന്നു പൂര്‍ണ്ണമായി വിച്ഛേദിക്കും. വിജ്ഞാനിയായ ശലോമോനെപ്പോലും ഈ ദുര്‍ഭൂതം നശിപ്പിച്ചിട്ടുണ്ട്. ധനം, സ്ത്രീ എന്നീ രണ്ടു വിഷയങ്ങളില്‍ വീണുപോകുന്നവരെ രക്ഷിക്കുകയെന്നത് ദുഷ്ക്കരമാണ്. ധനമോഹത്താലും വ്യഭിചാരാസക്തിയാലും നശിച്ചുപോയവരാണ് യുദ്ധത്തില്‍ വധിക്കപ്പെട്ടവരെക്കാള്‍ അധികം. ഈ രണ്ടു മേഖലയില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണ് സാത്താന്‍ ആദിമുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗവും ഇതുതന്നെ! ഒരുവന് മറ്റൊരുവനോട് അസൂയ തോന്നുന്ന പ്രധാന മേഖലകള്‍ 'സമ്പത്തും സ്ത്രീയും' ആയതിനാല്‍ത്തന്നെ, ഇത്തരം വിഷയങ്ങളില്‍ ഒരുവന്‍ വീണുവെന്ന വാര്‍ത്തയുടെ പ്രചരണം ഏറ്റെടുക്കാന്‍ അനേകരുണ്ടാകും. ആരോപണങ്ങളിലെ അടിസ്ഥാനം പരിശോധിക്കാതെതന്നെ, പ്രചരണങ്ങളില്‍ സജ്ജീവമാകുന്നത് നാം കണ്ടിട്ടുണ്ട്. മറ്റൊരുവനു സ്വന്തമായ സമ്പത്തിലും സൗന്ദര്യത്തിലും അസൂയയുള്ളതുപോലെതന്നെ, അത് സ്വന്തമാക്കാനുള്ള ദുരാഗ്രഹവും ലോകത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ഒന്‍പതും പത്തും പ്രമാണങ്ങള്‍ ദൈവജനത്തിനു നല്‍കപ്പെട്ടത്. ദുരാഗ്രഹവും അസൂയയും നിറഞ്ഞുനില്‍ക്കുന്നവരുടെ മുന്‍പില്‍ ചെറിയൊരു ആരോപണത്തിന്റെ കാറ്റുവീശിയാല്‍ അതിനെ കൊടുങ്കാറ്റാക്കാനുള്ള ശക്തി ആവര്‍ ആര്‍ജ്ജിക്കും. ആരോപണം ഉയര്‍ത്തിയവനെ അപ്രസക്തനാക്കിക്കൊണ്ടുള്ള മുന്നേറ്റമായിരിക്കും ലോകം നടത്തുന്നത്.
ഇല്ല്യുമിനാറ്റിയുടെ യുദ്ധമുറകളില്‍ പ്രധാനപ്പെട്ടത് സ്ത്രീയും സമ്പത്തും ആയതില്‍നിന്നുതന്നെ ഇവരുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് സാത്താനിലേക്കാണെന്നു വ്യക്തം! സീറോമലബാര്‍സഭയില്‍ അടുത്തകാലത്ത് പൊട്ടിപ്പുറപ്പെട്ട വിഷയങ്ങളെയെല്ലാം ചേര്‍ത്തുവച്ചുകൊണ്ടു പരിശോധിക്കുന്ന വ്യക്തികളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു സത്യം ഗ്രഹിക്കാന്‍ കഴിയും. ലോകം ഏറ്റെടുത്ത് ആഘോഷമാക്കാന്‍ സാധ്യതയുള്ള രണ്ടു വിഷയങ്ങളാണ് ഇല്ല്യുമിനാറ്റി തിരഞ്ഞെടുത്തത്. ആയതിനാല്‍, ആ രണ്ടു വിഷയങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനായി അല്പം സമയം നമുക്കു മാറ്റിവയ്ക്കാം. എന്തെന്നാല്‍, ഇത് നമ്മുടെ സഭയെ ബാധിക്കുന്ന വിഷയമാണ്. സഭ എന്നത് നാംതന്നെ ആയതുകൊണ്ട്, ഇത് നമ്മെ നശിപ്പിക്കാന്‍ ഇല്ല്യുമിനാറ്റി നടത്തുന്ന ശ്രമങ്ങളായി കാണണം; പ്രതിരോധിക്കുകയും വേണം!
ഫ്രാങ്കോയെ വീഴ്ത്തിയത് 'ഓപറേഷന്‍ ദലീല'!
1967 -ല്‍ പുറത്തിറങ്ങിയ ഒരു സിനിമയുടെ പേരാണ് 'ഓപറേഷന്‍ ദലീല' (Operation Delilah) എന്നത്. അര്‍ത്ഥവത്തായ ഈ പേരിനു പിന്നിലെ ചരിത്രം അറിയാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍, ആര്‍ക്കുവേണ്ടി ചെറിയൊരു വിവരണം നല്‍കാം. ബൈബിളില്‍ പരിചയപ്പെടുന്ന ശക്തനായ ഒരു ന്യായാധിപനാണ് സാംസണ്‍. ദൈവജനത്തെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഫിലിസ്ത്യരെ നേരിടാന്‍ ദൈവം സാംസണെ തിരഞ്ഞെടുത്ത് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തു. സാംസണ്‍ ജനിക്കുന്നതിനു മുന്‍പുതന്നെ, ദൈവദൂതന്‍ പ്രത്യക്ഷനായി അവന്റെ അമ്മയോട് ഇപ്രകാരം നിര്‍ദ്ദേശിച്ചു: "നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കയ്യില്‍നിന്ന് യിസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും"(ന്യായാധിപന്മാര്‍: 13; 3-5). മല്ലനായി വളര്‍ന്ന സാംസന്റെ ശക്തിയുടെ പിന്നിലെ ആത്മാവ് അവന്റെ മുടിയിലായിരുന്നു. അതിനാലാണ് അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുതെന്ന് യാഹ്‌വെയുടെ ദൂതന്‍ കല്പിച്ചത്. അവന്റെ ശക്തിയുടെ രഹസ്യം എന്താണെന്നറിയുവാനും, അത് ഇല്ലാതാക്കാനും നിയുക്തയായ മദാലസയായിരുന്നു ദലീല! 'സാംസണ്‍ ആന്റ് ദലീല' എന്നപേരില്‍ 1945 -ല്‍ മറ്റൊരു സിനിമകൂടി പുറത്തിറങ്ങിയിട്ടുണ്ട്.
സിനിമകളുടെ ഇതിവൃത്തങ്ങളും വിശദാംശങ്ങളും ചര്‍ച്ചചെയ്യുക എന്നത് നമ്മുടെ താത്പര്യമല്ലാത്തതിനാല്‍ നേരിട്ടുതന്നെ വിഷയത്തിലേക്കു കടക്കാം. പല ഘട്ടങ്ങളിലായി ഇല്ല്യുമിനാറ്റി സംഘം അനേകം ഓപറേഷനുകള്‍ കത്തോലിക്കാസഭയ്ക്കെതിരേ നടപ്പാക്കിയിട്ടുണ്ട്. ഇല്ല്യുമിനാറ്റി സംഘമെന്നത് രഹസ്യാത്മകത വച്ചുപുലര്‍ത്തുന്ന ഒരു നിഗൂഢസംഘമായതിനാല്‍, അവര്‍ തങ്ങളുടെ ഓപറേഷനുകള്‍ക്ക് എന്തെങ്കിലും പേരിടുകയോ ഭീകരസംഘടനകളെപ്പോലെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യില്ല. ആസ്ഥാനമന്ദിരമോ അംഗത്വരജിസ്റ്ററോ ഈ പ്രസ്ഥാനത്തിനില്ല. ഇവര്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഒന്നാംലോക മഹായുദ്ധം മുതല്‍ ഈ ഭൂമുഖത്ത് നടന്നിട്ടുള്ള എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ പ്രതി ഇവര്‍തന്നെയാണ്.
കത്തോലിക്കാസഭയ്ക്കു നേരേ ഇല്ല്യുമിനാറ്റികള്‍ നടത്തുന്ന ഓപറേഷന്റെ സ്വഭാവമനുസരിച്ച്, ഓരോന്നിനും വ്യത്യസ്തമായ പേരുകള്‍ നല്‍കിയിരിക്കുന്നത് മനോവതന്നെ ആയതുകൊണ്ട്, ഗൂഗിളില്‍ പരിശോധിക്കുന്നവര്‍ക്ക് സിനിമയുടെ പോസ്റ്റര്‍ മാത്രമേ ലഭിക്കാന്‍ സാദ്ധ്യതയുള്ളു. ഇനി വിഷയത്തിലേക്കു കടക്കാം. കത്തോലിക്കാസഭയുടെ ശക്തി എന്താണെന്നറിയാന്‍ ചാരന്മാരെ അയച്ച് പരിശോധനകള്‍ നടത്തേണ്ട ആവശ്യമൊന്നുമില്ല. എന്തെന്നാല്‍, നിഗൂഢമായ രഹസ്യങ്ങളൊന്നും സൂക്ഷിക്കാത്തതും ലോകത്തിനു മുന്‍പില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതുമായ ആ ശക്തി യേഹ്ശുവായുടെ വചനവും സൈന്യങ്ങളുടെ ദൈവത്തിന്റെ നിയമങ്ങളുമാണ്! യാഹ്‌വെയുടെ നിയമങ്ങളില്‍ നിലനില്‍ക്കുന്ന കാലമത്രയും യേഹ്ശുവായുടെ നാമത്തിന്റെ സംരക്ഷണം സഭയുടെമേല്‍ ഉണ്ടായിരിക്കും. ഇക്കാര്യം ഇല്ല്യുമിനാറ്റി സംഘത്തിനും അതിന്റെ പിതാവായ പിശാചിനും നന്നായി അറിയാം. ആയതിനാല്‍, ശക്തി എന്താണെന്ന് അറിയാനല്ല, ശക്തിയെ ചോര്‍ത്തിക്കളയാനാണ് പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദൈവീകനിയമങ്ങളില്‍നിന്നു വ്യതിചലിച്ച അവസ്ഥയില്‍ ആയിത്തീരുമ്പോള്‍ മാത്രമേ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കഴിയുകയുള്ളു എന്നതിനാല്‍, സ്വൈരിണികളിലൂടെ വ്യഭിചാരദുരാത്മാവിനെ സഭയിലേക്ക് അവന്‍ കടത്തിവിടുന്നു. ഈ ഓപറേഷന് മനോവ നല്‍കിയിരിക്കുന്ന പേരാണ് 'ഓപറേഷന്‍ ദലീല'! ജലന്തര്‍ രൂപതയില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ 'ഓപറേഷന്‍ ദലീല' ആയിരുന്നു. ദലീലയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല; കേരളത്തിലെ സരിതയെപ്പോലെയാണ്!
ഫ്രാങ്കോയുടെ പ്രവൃത്തികളെ ഒരിക്കലും ന്യായീകരിക്കാന്‍ തയ്യാറല്ല എന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മനോവ പറയുന്നു, ഓപറേഷന്‍ ദലീലയിലൂടെ ഇല്ല്യുമിനാറ്റി സംഘം ആവിഷ്കരിച്ച കുതന്ത്രത്തില്‍ ഫ്രാങ്കോ വീഴുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കു ശേഷമാണ് അവര്‍ അതു നടപ്പാക്കിയത്. ഓരോ ഘട്ടങ്ങളെയും നിയന്ത്രിക്കാന്‍ ഇല്ല്യുമിനാറ്റി തലവന്മാരായ തെലേക്കാടനും വട്ടോളിയും ഉണ്ടായിരുന്നുവെന്നു മാത്രമല്ല, ഡിജിറ്റല്‍ തെളിവുകള്‍ സൃഷ്ടിക്കാന്‍ സാങ്കേതികത്വത്തില്‍ ഊന്നിയ തിരക്കഥയും തയ്യാറാക്കിയിരുന്നു. പിന്നീടുള്ള ഓരോ ഘട്ടങ്ങളെയും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ് വട്ടോളിയുടെയും തെലേക്കാടന്റെയും നേതൃത്വത്തില്‍ ഇല്ല്യുമിനാറ്റി സംഘം ചിട്ടയായി നടത്തിയ പ്രവര്‍ത്തങ്ങള്‍. സംഭവത്തിലേക്ക് ആലഞ്ചേരിയെ ചേര്‍ത്തുവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളിലും വ്യക്തമായ ആസൂത്രണം ദൃശ്യമാണ്. 'ഓപറേഷന്‍ ദലീല' പൂര്‍ത്തിയാകുമ്പോള്‍ത്തന്നെ പ്രചരണം ഏറ്റെടുത്തു കൊഴുപ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ പുറത്തും ഇവര്‍ ഒരുക്കി. മാധ്യമങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതുപോലും ഇല്ല്യുമിനാറ്റിയാണ്.
കത്തോലിക്കാസഭയ്ക്കെതിരേ 'നിരന്തര' സമരപരിപാടികളുമായി നടക്കുന്ന ഇന്ദുലേഖ, ജോമോന്‍ പുത്തന്‍പുര, ജെസ്മി തുടങ്ങിയ ഞരമ്പുരോഗികളെയെല്ലാം സമരസജ്ജരാക്കിയതും തെലെക്കാടന്റെ പൈശാചികബുദ്ധിയില്‍ ഉദിച്ച ആശയമായിരുന്നു. എക്കാലത്തും ക്രിസ്തീയതയുടെ ശത്രുക്കളായി നിലകൊണ്ടിട്ടുള്ള മത-രാഷ്ട്രീയ-സാമുദായിക സംഘടനകളെയെല്ലാം ഇവര്‍ ഇവരുടെ ഉപകരണങ്ങളാക്കിയതിന്റെ തെളിവാണ് കൊച്ചിയിലെ വേദിയില്‍ നാം കണ്ടത്. പര്‍ദ്ദയിട്ടവര്‍ മുതല്‍ കേരളത്തിലെ എല്ലാ വേശ്യകളെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഇല്ല്യുമിനാറ്റി സംഘത്തിനു കഴിഞ്ഞു. കന്യാസ്ത്രിവേഷത്തില്‍ സമരത്തിനിറങ്ങിയ സ്ത്രീകളെ നാം കണ്ടതാണ്. ക്രിസ്ത്യാനികളുടെ ഏതൊരു ചടങ്ങിന്റെയും ആരംഭത്തില്‍ പ്രാര്‍ത്ഥനയുണ്ടാകും. കന്യാസ്ത്രിമാരുടെ സമ്മേളനങ്ങളില്‍ പ്രഭാതപ്രാര്‍ത്ഥന, മദ്ധ്യാഹ്നപ്രാര്‍ത്ഥന, സായാഹ്നപ്രാര്‍ത്ഥന എന്നിങ്ങനെ വിവിധതരം പ്രാര്‍ത്ഥനകള്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍, കൊച്ചിയിലെ വേശ്യാസമരത്തില്‍ അശ്ലീല പ്രഭാഷണങ്ങളല്ലാതെ മറ്റൊന്നും നാമാരും കേട്ടില്ല. ഇതുതന്നെയാണ് ഇല്ല്യുമിനാറ്റിയുടെ പ്രധാന അടയാളം!
ഫ്രാങ്കോ എന്ന വ്യക്തിയെ മാത്രം ലക്ഷ്യംവച്ചല്ല ഇല്ല്യുമിനാറ്റി 'ഓപറേഷന്‍' നടത്തിയത്. കത്തോലിക്കാസഭയെ ലോകത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇവരുടെ മുഖ്യലക്ഷ്യം. ഫ്രാങ്കോയുടെ വ്യഭിചാരകഥ സജ്ജീവമാക്കി നിലനിര്‍ത്താന്‍ ഇവര്‍ നടത്തിയിട്ടുള്ള ഓരോ ശ്രമങ്ങളും അതിനുള്ള തെളിവാണ്. അറസ്റ്റുചെയ്യാനുള്ള നീക്കം ആരംഭിച്ചതിനുശേഷം കൊച്ചിയില്‍ ഒരു സമരവേദി ഒരുക്കിയത് ലോകത്തിനു മുന്നില്‍ സഭയെ ദുഷിക്കുന്നതിനായിരുന്നു. സമൂഹത്തിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്കു വഴിമാറുന്ന അവസരങ്ങളിലൊക്കെ കന്യാസ്ത്രിവേഷക്കാരായ വേശ്യകളെ രംഗത്തിറക്കുന്നത് സജ്ജീവമാക്കി നിലനിര്‍ത്തുന്നതിനാണ്. ഇന്നുവരെയുള്ള ഓരോ ഘട്ടങ്ങളും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണിത്. ഫ്രാങ്കോയെ തൂക്കിക്കൊന്നാലും അവസാനിക്കുന്നതല്ല വേശ്യകളെ മുന്‍നിര്‍ത്തിയുള്ള 'വട്ടോളിസമരം'! 'കുറവിലങ്ങാട്' സമരത്തിനു പ്രസക്തിയില്ലാതെ വരുമ്പോള്‍ 'ലൂസി' എന്ന ലുലുമോളുടെ അപഥസഞ്ചാര അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിനുള്ള മുറവിളികളുമായി അവളെ രംഗത്തിറക്കുന്നതും തെലേക്കാടന്‍ തന്നെയാണ്. ഇതൊന്നും കണ്ടാല്‍ വിവേചിച്ചറിയാന്‍ തക്കവണ്ണം പരിശുദ്ധാത്മാവിന്റെ അഭിഷേകമുള്ളവര്‍ കത്തോലിക്കാസഭയില്‍ അധികമില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം!
വട്ടോളിയും തെലേക്കാടനും കാലഘട്ടത്തിന്റെ ദുരന്തങ്ങള്‍!
കേരളത്തിലെ കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ നട്ടുവളര്‍ത്തുന്ന വിഷമരങ്ങളാണ് വട്ടോളിയും തെലേക്കാടനും! വിഷഫലം കായ്ക്കുന്ന ഈ വൃക്ഷങ്ങളുടെ വേരുകള്‍ക്ക് കോടാലി വയ്ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ക്രിസ്തീയതയില്‍ വിജാതിയത നടപ്പാക്കാന്‍ അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നത് ഇവര്‍ മാത്രമാണെന്ന് മനോവ പറയുന്നില്ല. എന്നാല്‍, വിശ്വാസികളുടെയിടയില്‍ വിഭാഗിയത വളര്‍ത്തുകയും വിജാതിയത നടപ്പാക്കുകയും ചെയ്യുന്നതില്‍ ഈ മ്ലേച്ഛന്മാരുടെ സംഭാവന വളരെ വലുതാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. കാലഘട്ടത്തിന് അനുസരണമായി ദൈവത്തിന്റെ നിയമങ്ങള്‍ പരിഷ്കരിച്ച്, ലോകത്തിന്റെ നിയമങ്ങളെപ്പോലെ ആക്കണമെന്നു വാദിക്കുന്ന 'നവലിബറല്‍' പൈശാചികതയുടെ വക്താക്കളാണ് തെലേക്കാടനെയും വട്ടോളിയെയും അനുഗമിക്കുന്നത്.
വത്തിക്കാന്‍ രാജാവായ ഫ്രാന്‍സീസിന്റെ 'ഫാന്‍സ് ക്ലബ്ബുകള്‍' കേരളത്തിലുമുണ്ട്. ഇല്ല്യുമിനാറ്റിയുടെ തലവന്മാര്‍ തന്നെയാണ് അതിന്റെയും വക്താക്കള്‍. അതിന്റെ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളുമെല്ലാം കൊച്ചിയിലെ സമരവേദിയിലുണ്ടായിരുന്നു എന്നത് എന്തിന്റെ സൂചനയാണ്? കത്തോലിക്കാസഭയുടെ നിലനില്പിനുതന്നെ ആധാരമായ നിയമങ്ങളെയും ചട്ടങ്ങളെയും മാറ്റിമറിക്കണമെന്ന് മുറവിളികൂട്ടുന്നവരുടെ പിന്നിലെ ശക്തി ഏതാണെന്നറിയാന്‍ ഈ വചനം ശ്രദ്ധിക്കുക: "നിയമങ്ങളും തിരുനാള്‍ ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25). സാത്താന്‍ ആഗ്രഹിക്കുന്നതുതന്നെയാണ് കത്തോലിക്കാസഭയിലെ വട്ടോളിമാരും പുറത്തുനില്‍ക്കുന്ന ഇന്ദുലേഖമാരും ആഗ്രഹിക്കുന്നത്. എന്നാല്‍, ദൈവമായ യാഹ്‌വെ ആഗ്രഹിക്കുന്നത് എന്താണെന്നു നോക്കുക: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍"(നിയമം: 4; 2). ദൈവം ആഗ്രഹിക്കുന്നതിന്റെ നേര്‍വിപരീതമായ ആഗ്രഹമാണ് സാത്താന്‍ വച്ചുപുലര്‍ത്തുന്നത്. വട്ടോളിയും തെലേക്കാടനും ഫ്രാന്‍സീസും ആഗ്രഹിക്കുന്നത് ദൈവത്തിന്റെ ആഗ്രഹത്തിനനുസരണമായല്ല; മറിച്ച്, പിശാചിന്റെ ആഗ്രഹത്തിന് അനുസരണമായാണ്! നാം ഏതു പക്ഷത്തു നില്‍ക്കണമെന്നു തീരുമാനിക്കാനുള്ള സമയമാണിത്.
കുര്‍ബ്ബാനക്രമത്തെ സംബന്ധിച്ചുള്ള തര്‍ക്കമെല്ലാം വെറും നാടകമാണെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും വിശ്വാസികള്‍ തയ്യാറാകണം. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പുകമറ മാത്രമാണ് പാശ്ചാത്യ-പൗരസ്ത്യ വാദങ്ങള്‍! നിത്യരക്ഷ പ്രാപിക്കുന്നതിന് പാശ്ചാത്യമോ പൗരസ്ത്യമോ പരിഗണിക്കപ്പെടുന്നില്ല. ക്രിസ്തുവിന്റെ നിയമങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് നിത്യജീവന്‍ പ്രാപിക്കുന്നത്; മറ്റെല്ലാം വെറും ആചാരങ്ങള്‍ മാത്രമാണ്! ഏകലോകമതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന ഇല്ല്യുമിനാറ്റിയുടെ വക്താക്കളാണ് തങ്ങളെന്ന് വിശ്വാസികള്‍ തിരിച്ചറിയാതിരിക്കാന്‍ വട്ടോളിയും തെലേക്കാടനും എടുത്തണിഞ്ഞിരിക്കുന്ന വേഷങ്ങളാണ് 'ലിറ്റര്‍ജിക്കല്‍' തര്‍ക്കങ്ങള്‍!
ടോണി കല്ലൂക്കാരന്‍ എന്ന വൈദികവേഷധാരി വ്യാജരേഖ നിര്‍മ്മിക്കാന്‍ ആദിത്യനെ ചുമതലപ്പെടുത്തിയത് ആര്‍ക്കുവേണ്ടിയാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാല്‍ ഇല്ല്യുമിനാറ്റി സംഘത്തിനുവേണ്ടി നടത്തുന്ന എല്ലാ നിഗൂഢനീക്കങ്ങളും പരസ്യമാക്കപ്പെടും. ടോണിയെ ഒളിപ്പിച്ചിരിക്കുന്നത് ഇല്ല്യുമിനാറ്റി സംഘമാണോ എന്ന് പരിശോധിക്കണം. പോള്‍ തെലേക്കാട്ട്, ജേക്കബ് മനത്തേടത്ത്, വട്ടോളി, ടോണി കല്ലൂക്കാരന്‍ എന്നിവര്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍, വ്യാജരേഖ നിര്‍മ്മിച്ച ആദിത്യന്റെ കുടുംബത്തെ രംഗത്തിറക്കി പുതിയ നുണക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും നാം കാണാതെപോകരുത്. വ്യാജരേഖ നിര്‍മ്മിച്ചുവെന്ന ഗുരുതരമായ കുറ്റം നിലനില്‍ക്കുന്നത് മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കണ്ടില്ലെന്നു നടിക്കുന്നത്. ഭൂമികുംഭകോണം എന്ന് ആക്ഷേപിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ വിചാരണചെയ്ത് വിധി നടപ്പാക്കിയ മാധ്യമങ്ങള്‍ക്ക് വ്യാജരേഖ ചമച്ച നീചന്മാരുടെ പ്രവൃത്തിയില്‍ അധാര്‍മ്മികത ദര്‍ശിക്കാന്‍ കഴിയുന്നില്ല. ഒളിവില്‍ കഴിയുന്ന വൈദികവേഷധാരിയുടെ തെരുവ് സംസ്കാരത്തെ കണ്ടില്ലെന്നു നടിക്കുന്നു. തെലേക്കാടന്‍ എന്ന നീചനായ മനുഷ്യനെ തുറന്നുകാണിക്കാന്‍ തയ്യാറാകാത്ത മാധ്യമസംസ്കാരത്തെ നടുവിരല്‍ ഉയര്‍ത്തി അഭിവാദ്യംചെയ്യാത്തത് നിങ്ങളോളം തരംതാഴാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും അവഹേളിക്കാന്‍ കഴിയുമെങ്കില്‍, ഏതറ്റംവരെയും അധഃപതിക്കാന്‍ തയ്യാറാകുന്ന അധമനായ മനുഷ്യാണ് പോള്‍ തെലേക്കാട്ട്!
അധാര്‍മ്മികതയുടെയും അശ്ലീലത്തിന്റെയും നാറുന്ന കഥകള്‍ ഇനിയുമുണ്ട്. ജലന്തര്‍ രൂപതയുടെ പത്തുകോടിയോളം രൂപയുമായി മുങ്ങിയ പഞ്ചാബികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് ആരാണെന്ന് അന്വേഷിച്ചാല്‍, അത് വട്ടോളിയും തെലേക്കാടനും ജേക്കബ് മനത്തേടത്തും അടങ്ങുന്ന ഇല്ല്യുമിനാറ്റി സംഘത്തില്‍ ചെന്നുനില്‍ക്കും. പഞ്ചാബില്‍നിന്നു മുങ്ങിയവര്‍ എന്തുകൊണ്ടാണ് കേരളത്തില്‍ പൊങ്ങിയത്? ഒളിവില്‍ താമസിക്കാന്‍ സൗകര്യമുള്ള അനേകം വനങ്ങള്‍ വടക്കേയിന്ത്യയില്‍ ഉണ്ടായിരിക്കെ, കൊച്ചിയില്‍ വന്ന് ഒളിക്കാന്‍ ശ്രമിച്ചത് ആരുടെ സംരക്ഷണം പ്രതീക്ഷിച്ചായിരിക്കും? ജലന്തറില്‍ കള്ളപ്പണം പിടിച്ചുവെന്ന കള്ളവാര്‍ത്ത തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ മത്സരിച്ച മലയാളം ചാനലുകാര്‍ക്ക്, അവരുടെ മൂക്കിനുതാഴെ നടക്കുന്ന ശരിയായ വാര്‍ത്തകള്‍ മറച്ചുവയ്ക്കണം! തങ്ങളെ തീറ്റിപ്പോറ്റുന്ന ഇല്ല്യുമിനാറ്റി സംഘത്തിന്റെ നിര്‍ദ്ദേശമില്ലാതെ വായ് തുറക്കാനുള്ള അവകാശം കേരളത്തിലെ നപുംസക മാധ്യമങ്ങള്‍ക്കില്ല!
പിടിക്കപ്പെട്ട ആദിത്യന്‍ കിളിപറയുന്നതുപോലെ സകലതും പറയാന്‍ തുടങ്ങിയപ്പോഴാണ് പുതിയ കള്ളക്കഥകളുമായി അധമന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. തെലേക്കാടന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടോണി കല്ലൂക്കാരനാണ് വ്യാജരേഖയുടെ നിര്‍മ്മാണം തന്നെ ഏല്പിച്ചതെന്ന് ആദിത്യന്‍ പറഞ്ഞുകഴിഞ്ഞു. ഒന്നും രണ്ടും പ്രതികളായ തെലേക്കാടനും ജേക്കബ് മനത്തേടവും പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ നിര്‍മ്മിച്ച അപസര്‍പ്പകകഥയില്‍ കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ എല്ലാവരുംതന്നെ വില്ലന്മാരാണ്. വിശുദ്ധിയും ധാര്‍മ്മികതയും കാത്തുസൂക്ഷിക്കുന്ന ചുരുക്കംചില മെത്രാന്മാരില്‍ ഒരുവനായ സൂസേപാക്യം പിതാവിനെപ്പോലും പ്രതിയാക്കി ഇറക്കിയ കള്ളക്കഥയുടെ പശ്ചാത്തലം എംഎ യൂസഫലിയുടെ 'ലുലുഗൂപ്പ്' ആണ്. സൂസേപാക്യവും ആലഞ്ചേരിയുമടക്കം ഒന്‍പതു മെത്രാന്മാര്‍ക്ക് ലുലുഗ്രൂപ്പില്‍ നിക്ഷേപമുണ്ടെന്നാണ് ചില ഏഭ്യന്മാര്‍ ഇറങ്ങിയിരിക്കുന്നത്. വെറുമൊരു പുല്പായയില്‍ അന്തിയുറങ്ങുന്ന സൂസേപാക്യം പിതാവിനെയും ലളിതജീവിതം നയിക്കുന്ന ആലഞ്ചേരിയെയും ഒഴിവാക്കി രചന നടത്തിയിരുന്നുവെങ്കില്‍ ചിലരെങ്കിലും ഈ കെട്ടുകഥ വിശ്വസിക്കുമായിരുന്നു. വ്യാജരേഖകള്‍ തയ്യാറാക്കുന്നതില്‍ വിരുത് തെളിയിച്ചിട്ടുള്ള അധമസംഘം ഇപ്പോള്‍ വ്യാജതെളിവുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും!
മനോവ പറഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും ഇന്നുവരെ പിഴച്ചിട്ടില്ല. അതുപോലെതന്നെ, ഇവിടെ വെളിപ്പെടുത്തിയ സത്യങ്ങളും മറനീക്കി പുറത്തുവരും. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ പഞ്ചാബിലെ കൊള്ളയ്ക്ക് തെലേക്കാടനും ഇല്ല്യുമിനാറ്റി സംഘത്തിനുമുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ കഴിയും. അതിനുള്ള നെഞ്ചുറപ്പില്ലെങ്കില്‍ എന്‍ഐഎ അന്വേഷിക്കട്ടെ! കത്തോലിക്കാസഭയിലെ കപട സദാചാരവാദികളുടെ പൊയ്മുഖം തുറന്നുകാണിക്കാനുള്ള നെഞ്ചുറപ്പൊന്നും പിണറായിക്ക് ഉണ്ടെന്നു കരുതുന്നില്ല!
വിഷഫലം കായ്ക്കുന്ന വൃക്ഷങ്ങളുടെ വേരുകള്‍ അറുത്തുമാറ്റണമെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചുകൊണ്ട്, ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു. "കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്"(നിയമം: 29; 18).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-