ഓസ്ട്രേലിയയിലും അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യന്‍ വംശജര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന മുറവിളി ഏറെ നാളായി കേള്‍ക്കുന്നു. ലക്ഷക്കണക്കിനു ഇന്ത്യന്‍ വംശജര്‍ ഈ രാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവര്‍ മുഴുവന്‍ തിരിച്ചയക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് അതു താങ്ങാന്‍ കഴിയില്ല.
ഇനി പീഡനത്തെക്കുറിച്ച് ചിന്തിക്കാം. ഏത് അര്‍ത്ഥത്തില്‍ ചിന്തിച്ചാലും ഇന്ത്യയിലേതിനേക്കാള്‍ ജീവനും സ്വത്തിനും സുരക്ഷിതത്വമുള്ള രാജ്യങ്ങളാണ് യൂറോപ്പും അമേരിക്കയും ഓസ്ട്രേലിയയും എല്ലാം. യാതൊരു പ്രകോപനവും ഇല്ലാതെ ഒരു വിദേശിയും ഇവിടങ്ങളില്‍ ആക്രമിക്കപ്പെടുന്നില്ല. രാഷ്ട്രീയക്കാരന്റെയും ക്വട്ടേഷന്‍കാരുടെയും ഭീഷണി ഈ രാജ്യങ്ങളില്‍ ഇല്ല. എന്നാല്‍, തദ്ദേശിയരുടെ നേരെ ഗുണ്ടായിസം കാണിക്കുന്നവര്‍ എവിടെയായിരുന്നാലും തല്ലുവാങ്ങും. അതിനു ഇന്ത്യയിലെ പാര്‍ലമെന്റില്‍ `പ്രത്യേക` യോഗം ചേരേണ്ട ആവശ്യമില്ല.
ഇന്ത്യക്കാര്‍ തല്ലു പിടിച്ചുവാങ്ങുന്നതിനു, ബഹളമുണ്ടാക്കുന്നവര്‍ ഓര്‍ക്കുക! ഇവിടങ്ങളില്‍ തല്ലുവാങ്ങുന്നവരെക്കാള്‍ അധികം പോലിസിന്റെ പിടിയിലാകുന്ന ഇന്ത്യക്കാരാണുള്ളത്. കള്ള പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് ഇവിടെ ജീവിക്കുമ്പോള്‍ പിടിക്കപ്പെടുന്നവര്‍ നിരവധിയാണ്. വടക്കേ ഇന്ത്യയില്‍ നിന്നു ഈ രാജ്യങ്ങളില്‍ എത്തുന്ന തൊണ്ണൂറു ശതമാനവും അനധികൃത കുടിയേറ്റക്കാരാണ്. ഇത്തരക്കാരെ തടയുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ഇന്ത്യ തയ്യാറായാല്‍ ഒരിന്ത്യക്കാരനും പാശ്ചാത്യരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയില്ല.
ഈ കഴിഞ്ഞനാളുകളില്‍ ഒരു വടക്കേ ഇന്ത്യക്കാരന്‍ ശര്‍മ്മയും അയാളുടെ രണ്ടു ഭാര്യമാരും പിടിക്കപ്പെട്ടു. വ്യാജ വിസ നല്‍കി പഞ്ചാബില്‍നിന്നും ആളുകളെ ബ്രിട്ടനിലേക്കു കടത്തിയ വകയില്‍ അയാള്‍ നേടിയത് ഇരുന്നൂറ്റിയന്‍പതു കോടിയാണ്. ഇത്തരം വാര്‍ത്തകള്‍ വായിക്കുന്ന ബ്രിട്ടനിലെ തോഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ഇത്രയുമെങ്കിലും പ്രതികരിക്കാതിരിക്കുമോ?
വടക്കേ ഇന്ത്യയില്‍നിന്നും ഇവിടങ്ങളില്‍ വന്ന്, ഇവിടെയുള്ള യുവതികളെ വഞ്ചിച്ച് വിവാഹം ചെയ്യും. 'വിസ` കിട്ടിക്കഴിയുമ്പോള്‍ നിഷ്കരുണം അവരെ ഒഴിവാക്കും. സ്വന്തം നാട്ടില്‍ പോയി പുതിയ വിവാഹം കഴിക്കുന്നു. ഇതു യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും നിത്യസംഭവമാണ്. മനുഷ്യത്വരഹിതമായ ഇത്തരം വാര്‍ത്തകള്‍ കേട്ടും അറിഞ്ഞും ജീവിക്കുന്ന പുതിയ തലമുറയാണ് ഈ നാടുകളില്‍ വളര്‍ന്നു വരുന്നത്. അവരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍. ഈ വാര്‍ത്തകളെ പെരുപ്പിച്ചു കാണിക്കുമ്പോള്‍ ഓര്‍ക്കുക; തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത പ്രതിരോധങ്ങളെ പ്രവാസികള്‍ക്ക് ഒരുപക്ഷെ നേരിടാന്‍ കഴിഞ്ഞെന്നു വരില്ല. ഇക്കാര്യങ്ങള്‍ സത്യമാണെന്ന് ഇവിടെ ജീവിക്കുന്ന ഓരോ പ്രവാസിക്കും അറിയാം.
പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ പോകാന്‍ കഴിയില്ലെന്നു പറയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു വിസ കിട്ടുന്നതോടെ പ്രശ്നങ്ങളും തീരും! പിന്നെ വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോകുകയും, പലവട്ടം വിവഹം കഴിച്ചു ഭാര്യമാരെ കൊണ്ടുവരികയും ചെയ്യും.
അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ ഭൂഗണ്ഡങ്ങളിലെ അധികൃതരുടെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ വടക്കന്‍ മേഖല, പ്രത്യേകിച്ച് പഞ്ചാബ് സംസ്ഥാനം ഒരു ഭീകരദേശമാണ്. കാരണം, അവിടെ ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ഭീകരാന്തരീക്ഷമാണെന്നാണ് തൊണ്ണൂറു ശതമാനത്തിലേറെ ആളുകളുടെയും രേഖകളില്‍.
വളരെ വിചിത്രമായൊരു കാര്യം, പലരും ഇന്ത്യക്കാരാണെന്ന് അറിയണമെങ്കില്‍ 'ഡി എന്‍ എ' പരിശോധന നടത്തേണ്ടിവരും. സ്വന്തം രാജ്യത്തിന്റെ പാസ്പോര്‍ട്ടു പോലും നശിപ്പിച്ചു കളഞ്ഞിട്ടാണ് ഇവര്‍ ജീവിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരെല്ലാവരും അനധികൃത കുടിയേറ്റക്കാരാണ്. വിസ തരപ്പെട്ടു കഴിയുമ്പോള്‍ മാത്രം ഇന്ത്യന്‍ വംശജരാകുന്ന ഇത്തരക്കാര്‍ മാതൃരാജ്യത്തെ അപമാനിക്കുകയാണു ചെയ്യുന്നത്. ഇവരെ ഒറ്റപ്പെടുത്താതെ സാധാരണക്കാരായ പ്രവാസികള്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല.
രാഷ്ട്രീയവും സാമൂഹികവുമായി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കുന്നു എന്ന ഔദാര്യത്തെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാര്‍. പ്രകോപനമില്ലാതെ ഒരു പ്രവാസിയും ഇവിടങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടില്ല. നമ്മുടെ നാട്ടിലുള്ളത്രയും വിവേചനം ഈ രാജ്യങ്ങളിലില്ല. ഇന്ത്യക്കാരുടെ അത്രയും കള്ളത്തരങ്ങള്‍ വെള്ളക്കാര്‍ക്ക് ഇല്ലാത്തതുകൊണ്ട്, പ്രവാസികള്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ ജീവിക്കുന്നു. പീഡിപ്പിക്കപ്പെടുന്നു എന്നു പറയുന്നവര്‍ എന്തുകൊണ്ട് സ്വദേശത്തേക്കു മടങ്ങുന്നില്ല?
ഇത്രമാത്രം പീഡനങ്ങളുള്ള ദേശത്തേക്കു വരാന്‍ ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറാവുന്നത് എന്തുകൊണ്ട്. ഇങ്ങനെ അവമാനിക്കപ്പെട്ട് ഇവിടെ ജീവിക്കണമോ? ഇന്ത്യക്കാരനെ സേവിക്കാന്‍ ഓസ്ട്രേലിയയില്‍ നിന്നുവന്ന ഒരു പാവം മിഷ്നറിയെയും പിഞ്ചു കുഞ്ഞുങ്ങളെയും വടക്കെ ഇന്ത്യയില്‍ ചുട്ടുകൊന്നപ്പോള്‍ ചിന്തിക്കുക! ആ മനുഷ്യര്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ ഒരു പ്രവാസി ഇന്ത്യക്കാരനും ഓസ്ട്രേലിയയില്‍ പീഡിപ്പിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്നു പീഡിപ്പിക്കപ്പെടുന്നതു മറ്റു കാരണങ്ങള്‍ കൊണ്ടാണ്.
മനുഷ്യാവകാശത്തിനു വിലകല്പിക്കുന്ന ക്രൈസ്തവരാജ്യങ്ങളുടെമേല്‍ കുതിരകയറുന്ന ഇന്ത്യയില്‍ എന്തു മനുഷ്യാവകാശ സംരക്ഷണമാണ് ഉള്ളതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാത്രവുമല്ല, അന്യമതക്കാരെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ തയ്യാറാകാത്ത ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇന്ത്യക്കാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍പ്പോലും ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? സൗദിഅറേബ്യപോലുള്ള ഭീകരരാഷ്ട്രങ്ങളോട് ഇന്ത്യന്‍ ഭരണകൂടവും മാധ്യമങ്ങളും മൃദു സമീപനം സ്വീകരിക്കുകയും ഇറ്റലിയുടെ നാവീകരെ തൂക്കിലേറ്റാന്‍ പുത്തന്‍ നിയമങ്ങളുണ്ടാക്കുന്ന തിരക്കിലാണ്!
പണിയെടുക്കാന്‍ വന്നവന്‍ പണിയെടുക്കുക; ആരും ഉപദ്രവിക്കില്ല. ഉപ്പു തിന്നുന്നവനേ വെള്ളം കുടിക്കൂ. ചിലപ്പോള്‍ ഉപ്പുതിന്നുന്നവന്റെ കൂടെ നടന്നാലും വെള്ളം കുടിച്ചുപോകും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-