എഡിറ്റോറിയല്‍

യേശുദാസിന്റെ കുഴിമാടവും രഞ്ജിത്തിന്റെ ആവലാതിയും!

Print By
about

26 - 06 - 2016

യേശുദാസിന്റെ ശവം അടക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു! ലോകത്തിന് ഈ മനുഷ്യന്‍ വലിയ പുള്ളിയാണെങ്കില്‍ ആചാരവെടി മുഴക്കി തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചു കളയുകയോ സ്വന്തം പുരയിടത്തില്‍ കുഴിച്ചുമൂടി ഒരു സൃതിമണ്ഡപം സ്ഥാപിക്കുകയോ ചെയ്യുക എന്നതാണ് ഇന്ന് നിലവിലുള്ള സാഹചര്യം! യേശുദാസിന്റെ ശവത്തെ സംബന്ധിച്ച് ആകുലപ്പെടുന്ന രഞ്ജിത്തിനു വേണമെങ്കില്‍ ഏറ്റെടുത്തു സൂക്ഷിക്കാന്‍ സാഹചര്യമുണ്ടെങ്കില്‍ അതുമാകാം! എന്നാല്‍, കത്തോലിക്കാസഭയിലെ വിശുദ്ധരെ അടക്കം ചെയ്ത മണ്ണില്‍ കുഴിച്ചുമൂടാം എന്ന വ്യാമോഹം ഇപ്പോള്‍ത്തന്നെ അവസാനിപ്പിക്കുന്നതാണ് ഉചിതം!

കത്തോലിക്കാസഭയുടെ ഔദാര്യത്തില്‍ വളര്‍ന്നുവന്ന വ്യക്തിയാണ് യേശുദാസ്! അഗസ്ത്യന്‍ ഭാഗവതരുടെ പുത്രനെ വിഖ്യാത ഗായകനാക്കിയതില്‍ കത്തോലിക്കാസഭയുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു. എന്നാല്‍, ശാസ്ത്രീയ സംഗീതത്തിലോ ശാസ്ത്രീയ നൃത്തത്തിലോ പരിശീലനം നേടിയിട്ടുള്ള ഏതൊരു ക്രിസ്ത്യന്‍ നാമധാരികള്‍ക്കും സംഭവിക്കുന്ന ആദ്ധ്യാത്മിക അപചയം യേശുദാസിനും സംഭവിച്ചു! ആദ്ധ്യാത്മിക അന്ധതയില്‍ നിപതിച്ച യേശുദാസ് വിഗ്രഹാരാധകനായത് ഈ വിധത്തിലാണ്! ഇയാളുടെ മരണശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് രഞ്ജിത്തിന്റെ ആകുലതകള്‍ക്കും രഞ്ജിത്തിന്റെ സദാചാര ചിന്തകള്‍ക്കുമുള്ള ഉത്തരം നല്‍കുന്നതിനുമുമ്പ് മറ്റുചില ആനുകാലിക വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു!

പ്രിയങ്ക ചോപ്ര ക്രിസ്ത്യാനിയോ?

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവമടക്കുമായി ബന്ധപ്പെട്ടു ചില ചര്‍ച്ചകള്‍ ഈ കാലത്തു നടന്നു! പ്രിയങ്ക ചോപ്ര ഏതായാലും ക്രിസ്ത്യാനിയല്ല എന്ന വസ്തുത നമുക്കറിയാം. അതുപോലെതന്നെ ഇവളുടെ മുത്തശ്ശിയും ക്രിസ്ത്യാനിയല്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ക്രിസ്തീയ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍! കത്തോലിക്കാസഭയില്‍ ആയാലും യാക്കോബായ സഭയില്‍ ആയാലും മറ്റിതര സഭകളിലായാലും വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഈ നിയമങ്ങള്‍ വെളിപ്പെടുത്തുന്നതിനുമുമ്പ് ഒരു ചോദ്യം ഉയര്‍ത്തുകയാണ്! മറ്റേതെങ്കിലും മതങ്ങള്‍ തങ്ങളുടെ മതനിയമങ്ങള്‍ അവഗണിച്ചുപോയ ഒരു വ്യക്തിയുടെ മൃതദേഹത്തെ ഏത് മനോഭാവത്തോടെ സ്വീകരിക്കും! ഒരു ഇസ്ലാമിക സ്ത്രീ മറ്റൊരു മതത്തിലെ വ്യക്തിയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവളുടെ മൃതദേഹം ഇസ്ലാംമത നിയമപ്രകാരം കബറടക്കു മോ? മറ്റേതെങ്കിലും മതക്കാര്‍ മൃതദേഹത്തോട് മതപരമായ ഔദാര്യം കാണിക്കുമോ? മതങ്ങളുടെ ചട്ടക്കൂടില്‍ നിലനില്‍ക്കുന്നിടത്തോളം മാത്രമേ മതപരമായ ഔദാര്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ! ജീവിച്ചിരുന്ന നാളുകളില്‍ ദേഹവും ദേഹിയും ആത്മാവും ചേരുന്ന വ്യക്തി ചെയ്ത പ്രവര്‍ത്തിക്കു അനുയോജ്യമായ പരിഗണന മാത്രമേ മൃതദേഹത്തിനു ലഭിക്കുകയുള്ളു! ദേഹിയും ആത്മാവും വിട്ടൊഴിഞ്ഞ ദേഹമാണ് മൃതദേഹം!

കേരളത്തില്‍ മരിക്കുന്ന ചില പ്രത്യേക വ്യക്തികളുടെ മൃതദേഹത്തിനു സര്‍ക്കാര്‍ ചില ബഹുമതികള്‍ നല്‍കാറുണ്ട്. ബഹുമതി, പരിപൂര്‍ണ്ണ ബഹുമതി എന്നിങ്ങനെ വിവിധങ്ങളായ ബഹുമതികളോടെ മൃതദേഹത്തെ ആദരിക്കുന്ന രീതിയുണ്ട്. എന്നാല്‍, എല്ലാ കേരളീയര്‍ക്കും ഈ ബഹുമതി ലഭിക്കാറില്ല! ജീവിച്ചിരുന്ന കാലത്ത് ഇവര്‍ ചെയ്ത പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൃതദേഹത്തിനു പരിഗണന ലഭിക്കുന്നത്. ഇതുതന്നെയാണ് ഓരോ സഭകളും തങ്ങളുടെ വിശ്വാസികളുടെ മൃതദേഹത്തോടു കാണിക്കുന്ന പരിഗണന! സഭാവിരുദ്ധമായ രീതിയില്‍ ജീവിച്ചു മരിച്ച ഒരുവന്റെ മൃതദേഹത്തെ സഭയ്ക്കു പരിഗണിക്കേണ്ട കാര്യമില്ല! അതുകൊണ്ടുതന്നെ, പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയായിരുന്ന മേരി ജോണ്‍ അഖൗരിയുടെ കാര്യത്തിലും ഈ പരിഗണന മാത്രമേ നല്‍കേണ്ടതുള്ളൂ.

വിവാഹത്തിനുശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണ്‍ അഖൗരിയുടെ ജീവിതം! മക്കളെ വിജാതിയതയില്‍ വളര്‍ത്തിയ ഇവരുടെ പേരമകള്‍ പ്രിയങ്ക ചോപ്രയും വിജാതിയതയില്‍ ജീവിക്കുന്നു! അങ്ങനെയിരിക്കേ, ഇവളുടെ മുത്തശ്ശിയുടെ ശവം അടക്കം ചെയ്യാന്‍ ക്രൈസ്തവ സഭയുടെ സെമിത്തേരി അനുവദിക്കണമെന്നു വാശിപിടിക്കാന്‍ ഇവള്‍ക്ക് എന്ത് ധാര്‍മ്മീക അവകാശമാണുള്ളത്? ക്രിസ്ത്യാനികള്‍ മറ്റു മതത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യുമ്പോള്‍, ചില നിബന്ധനകള്‍ വച്ചുകൊണ്ട് വിവാഹം ആശിര്‍വദിക്കുന്ന പൈശാചികത സീറോമലബാര്‍ സഭയിലുണ്ട്! മക്കളെ ക്രിസ്ത്യാനികളായി വളര്‍ത്താം എന്ന വാഗ്ദാനമാണ് ഇത്തരം വിവാഹങ്ങളില്‍ നടത്തുന്നത്! എന്നാല്‍, ആരുംതന്നെ ഈ വാഗ്ദാനം പാലിച്ചതായി ഇന്നുവരെ കണ്ടിട്ടില്ല! അതിനാല്‍ത്തന്നെ, ഈ വിവാഹനിയമത്തെ ആഭാസം എന്നുമാത്രമേ പറയാന്‍ കഴിയൂ! യാക്കോബായ സഭയില്‍ ഇത്തരമൊരു ആഭാസത്തിന് അനുമതിയില്ല എന്നതും നാം പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം നിയമത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ, പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി നിയമം ലംഘിച്ചു ജീവിച്ച വ്യക്തിയാണ്! ആയതിനാല്‍ത്തന്നെ, കുമരകം ആറ്റമംഗലം ഇടവക വികാരി ഫാ. സൈമണ്‍ മാനുവേലിന്റെ നിലപാട് തികച്ചും ശ്ലാഘനീയമാണ്!

ഫാ. സൈമണ്‍ മാനുവേലിന്റെ നിലപാടിനെ ചോദ്യംചെയ്തുകൊണ്ട് പ്രിയങ്ക ചോപ്ര രംഗത്തുവന്നതോടെയാണ് ഈ വിഷയം വിവാദമായത്! ക്രിസ്തീയമായ ജീവിതം നയിക്കാന്‍ തയ്യാറാകാത്ത ഇവള്‍ക്ക് ക്രിസ്തീയ നിയമങ്ങളെ ചോദ്യംചെയ്യാന്‍ എന്ത് അവകാശമാണുള്ളത് എന്ന വിഷയം ഇവിടെ നില്‍ക്കട്ടെ! പ്രിയങ്ക ചോപ്ര എന്ന സ്ത്രീയുടെ മുത്തശ്ശി ജീവിച്ചത് ക്രിസ്തീയ മാര്‍ഗ്ഗത്തിലാണോ എന്ന വിഷയം ഇവിടെ ചര്‍ച്ചയ്ക്കെടുക്കാം.

സ്വന്തം മതത്തിലുള്ളവരുമായി മാത്രമേ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളുവെന്ന നിയമം ക്രിസ്തീയസഭകളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് മോശയിലൂടെ സൈന്യങ്ങളുടെ ദൈവം നല്‍കിയ നിയമത്തെ അടിസ്ഥാനപ്പെടുത്തി സ്വീകരിച്ചിരിക്കുന്ന നയമാണ്! മോശയുടെ നിയമങ്ങളെ നിഷേധിക്കുന്ന സഭകള്‍ക്കു ക്രിസ്തീയസഭകളെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5; 18). മോശയിലൂടെ നിയമം നല്‍കിയത് യേഹ്ശുവാതന്നെയാണ്! താന്‍ നല്‍കിയ ഒരു നിയമവും അസാധുവാക്കാന്‍ തയ്യാറാകാത്തവനാണ് യേഹ്ശുവാ! എന്നാല്‍, ചില ആധുനീക ദൈവശാസ്ത്രക്കാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്‍സേവക്കാര്‍ക്ക് നിയമം പ്രാധാന്യമുള്ള ഒന്നല്ല! ഇക്കൂട്ടര്‍ക്ക് എല്ലാ മതങ്ങളും ഒന്നാണെന്നു മാത്രമല്ല, സാത്താനെയും ദൈവത്തെയും തിരിച്ചറിയാനുള്ള വിവേചനശക്തി നഷ്ടപ്പെടുകയും ചെയ്തു. വിജാതിയര്‍ തങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കുകപോലും അരുതെന്നു കല്പിച്ച ദൈവത്തിനാണോ, ഇന്ന് സഭകളെ നയിക്കാന്‍ കയറിക്കൂടിയിരിക്കുന്ന വൈദീകവേഷധാരികള്‍ക്കാണോ തെറ്റുപറ്റിയത്!?

സൈന്യങ്ങളുടെ ദൈവം അരുളിചെയ്യുന്നത് ഇപ്രകാരമാണ്: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്"(നിയമം: 12; 30). ഇതുമാത്രമല്ല, അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ അധരങ്ങളില്‍ ഉരുവിടുകയോ ചെയ്യരുതെന്ന കല്പനയും യാഹ്‌വെ നമുക്കു നല്‍കിയിട്ടുണ്ട്. ഈ ചട്ടം ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്‍മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ഒരു നിയമവുംകൂടി വായിച്ചതിനുശേഷം വിഷയത്തിലേക്കു കടക്കാം. ഇതാണ് ആ നിയമം: "നീ അവരുടെ ദേവന്‍മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവന്മാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം"(പുറ: 23; 24).

ഈ നിയമങ്ങള്‍ക്ക് അനുസരണമായ ജീവിതം നയിക്കാത്ത വ്യക്തിയായിരുന്നു പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി! മക്കളെയോ പേരക്കുട്ടികളെയോ ക്രിസ്തീയനിയമങ്ങളിലും വിശ്വാസത്തിലും വളര്‍ത്തിയില്ല. ഇങ്ങനെയൊരു സ്ത്രീയുടെ ശവമടക്കാന്‍ ക്രൈസ്തവ സഭയുടെ സെമിത്തേരി ആഗ്രഹിക്കുന്നത് പ്രിയങ്കയുടെ ധാര്‍ഷ്ട്യം! ക്രിസ്തീയതയില്‍ നിലനില്‍ക്കുന്ന ഒരു നിയമത്തെക്കുറിച്ച് പ്രിയങ്കയ്ക്ക് അറിവില്ലാതെപോയത് ഇവളെ വളര്‍ത്തിയതിന്റെ ദോഷമാണ്! ഇവളുടെ മാതാപിതാക്കളും പൂര്‍വ്വീകരും മാത്രമല്ല ഇവളുടെ ദുരന്തത്തിന്റെ കാരണം! ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയ സാത്താന്റെ സന്തതികള്‍ സഭകളുടെ അധികാരം കയ്യാളുന്നുവെന്നതും ഇവളെ അന്ധകാരത്തില്‍ നിപതിപ്പിക്കുവാന്‍ കാരണമായി! പ്രിയങ്ക ചോപ്ര മനസ്സിലാക്കേണ്ട നിയമം ഇതാണ്: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ഈ നിയമം അസാധുവാക്കപ്പെട്ടിട്ടുണ്ടോ? പ്രിയങ്ക ചോപ്രയുടെ കുടുംബത്തില്‍ അന്വര്‍ത്ഥമായ വചനമാണിത്!

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി വിജാതിയനെ പരിഗ്രഹിച്ചതുവഴി തലമുറയെ അന്യദേവന്മാര്‍ക്കു സമര്‍പ്പിച്ചു! സീറോമലബാര്‍ സഭ ഏറ്റെടുത്തുനടത്തുന്ന വ്യഭിചാരനിയമപ്രകാരം ചില ഉപാധികള്‍ വച്ചിട്ടുണ്ട്. വിജാതിയരുമായുള്ള വിവാഹം അംഗീകരിക്കുന്നതിനുള്ള ആഭാസമാണ് ഈ ഉപാധി! വിജാതിയരുമായുള്ള വിവാഹബന്ധത്തില്‍ ജനിക്കുന്ന സന്തതികളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുമെന്ന വാഗ്ദാനത്തോടെയാണ് ഇത്തരം ആഭാസവിവാഹങ്ങളെ സീറോമലബാര്‍സഭ ആശിര്‍വദിക്കുന്നത്! ഇത്തരത്തില്‍ വ്യഭിചാരവിവാഹങ്ങള്‍ നടത്തിയിട്ടുള്ള ആരെങ്കിലും തങ്ങളുടെ മക്കളെ ക്രിസ്തീയതയില്‍ വളര്‍ത്തിയിട്ടുണ്ടോ? സഭയുടെ അധികാരികള്‍ ചമഞ്ഞുനടക്കുന്ന ആരെങ്കിലും ഇക്കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി തന്റെ മക്കളെ വളര്‍ത്തിയത് വിജാതിയതയിലാണ്! യാക്കോബായ സഭയുടെ നിയമങ്ങളെ അംഗീകരിച്ചുകൊണ്ട് വിവാഹം നടത്തുകയോ മക്കളെ വളര്‍ത്തുകയോ ചെയ്യാത്ത ഈ സ്ത്രീയുടെ ശവം പള്ളിയില്‍ അടക്കം ചെയ്യുന്നത് ക്രിസ്തീയതയോടുള്ള വെല്ലുവിളിയാണ്! ഇത് സാമൂഹികമായ നീതിയുടെ ഭാഗമല്ല, മതപരമായി ഭരണഘടന നല്‍കിയിട്ടുള്ള അവകാശമാണ്! സോണിയാഗാന്ധിയോ നരേന്ദ്രമോഡിയോ എഴുതിവച്ച തത്വസംഹിതകളല്ല ഇന്ത്യ അനുശാസിക്കുന്നത്! ജവഹര്‍ലാല്‍ നെഹ്രുവും ഭീമാറാവ് അംബേദ്ക്കറും ചേര്‍ന്നു ചിട്ടപ്പെടുത്തിയ നിയമത്തിന് അനുസരണമായാണ് ഇന്ത്യയിലെ നിയമം നടപ്പാക്കപ്പെടുന്നത്. ദൈവവിശ്വാസി അല്ലാതിരുന്നിട്ടുപോലും നെഹ്‌റുവില്‍നിന്നു വന്ന നന്മ ഇവിടെ വിചിന്തനീയമാണ്!

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള പൌരസ്വാതന്ത്യം ഭരണഘടനയില്‍ എഴുതിവച്ചു. ഇതൊന്നും അറിയാത്തവരും അറിവിനെ മറച്ചുവയ്ക്കുന്നവരുമായ ചില ശുംഭന്മാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിജാതിയതയെ രാഷ്ട്രനിയമമായി അലിഖിതമായി പ്രഖ്യാപിച്ചു! ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സംസ്ക്കാരം ആര്‍ഷഭാരത സംസ്കാരം അല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്തവരും, ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയ സംഘപരിവാര്‍ ശാപങ്ങളും ചേര്‍ന്നു ക്രിസ്തീയതയെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നത് ഇപ്പോഴെങ്കിലും നാം തിരിച്ചറിഞ്ഞേ മതിയാകൂ! ഇന്ത്യയുടെ സംസ്കാരം എന്നത് നാനാത്വത്തില്‍ ഏകത്വം എന്നതാണ്. ഏതു വിശ്വാസങ്ങളെയും സ്വീകരിക്കാനും അവിശ്വാസിയായി ജീവിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നിട്ടുപോലും, വിജാതിയതയെ സ്വന്തം വിശ്വാസത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന ഊളന്മാര്‍ എങ്ങനെ ക്രിസ്തീയസഭകളില്‍ കടന്നുകൂടി? ദൈവജനത്തിന്റെ അജ്ഞതയെ ചൂഷണംചെയ്ത് മൃഷ്ടാന്നഭോജനം നടത്തുന്ന ഇവറ്റകളാണ് ക്രിസ്തീയതയുടെ യഥാര്‍ത്ഥ ശത്രുക്കള്‍!

ദൈവവചനത്തില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നും വ്യതിചലിച്ചു ജീവിക്കുന്നവരുടെ പിന്തുണക്കാരായി അവതരിച്ചിട്ടുള്ള ഏതെങ്കിലുമൊരുത്തനു ക്രിസ്തീയനിയമങ്ങള്‍ അറിയാമോ? ദൈവം ആരാണെന്നുപോലും അറിയാത്തവരാല്‍ സഭ നയിക്കപ്പെടുന്ന അവസ്ഥയില്‍ ഇക്കൂട്ടരെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന ഉത്തമ ബോധ്യം മനോവയ്ക്കുണ്ട്! എന്നിരുന്നാലും, സത്യം വിളിച്ചുപറയുന്നതിലൂടെ ചിലരെയെങ്കിലും മോചിപ്പിക്കാന്‍ സാധിക്കുമെന്ന ചിന്തയാണ് മനോവയെ നയിക്കുന്നത്!

പ്രിയങ്ക ചോപ്രയുടെ അമ്മയും മുത്തശ്ശിയുമൊക്കെ ക്രിസ്തീയവിശ്വാസത്തില്‍നിന്നു വിട്ടുപോയവരാണെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. മേരി ജോണ്‍ അഖൗരി എന്ന സ്ത്രീ മുന്‍കാലത്ത് യാക്കോബായ സഭയിലെ അംഗമായിരുന്നുവെന്നു പറയപ്പെടുന്നു. യാക്കോബായ സഭയുടെ നിയമങ്ങള്‍ എന്തായിരുന്നാലും ഇവിടെ ചര്‍ച്ചചെയ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത് കത്തോലിക്കാസഭയുടെയും ക്രിസ്തീയതയുടെയും നിയമങ്ങളാണ്! ജ്ഞാനസ്നാനം മുതല്‍ വിവാഹം വരെയുള്ള ഏഴു കൂദാശകള്‍ നിലവിലുള്ള സഭയാണ് കത്തോലിക്കാസഭ! ഈ കൂദാശകള്‍ പരിശുദ്ധാത്മാവ് നല്‍കുന്നതാണെന്നു സഭ പഠിപ്പിക്കുന്നു! പരിശുദ്ധാത്മാവ് നല്‍കുന്ന ഏതെങ്കിലും കൂദാശകളെ പിന്‍വലിക്കാനോ അസാധുവാക്കാനോ ഉള്ള അവകാശം മനുഷ്യര്‍ക്കില്ല! അതായത്, ഒരിക്കല്‍ ജ്ഞാനസ്നാനം സ്വീകരിച്ച വ്യക്തിയെ സഭയില്‍നിന്നു പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍, പാപംവഴി ഏതൊരു വ്യക്തിയ്ക്കും സഭയില്‍നിന്നു പുറത്തുപോകാം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്തീയതയില്‍നിന്നു പുറത്താക്കലല്ല, സ്വമേധയാ പുറത്തുപോകലേ സാധ്യമാകൂ! പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി സ്വമേധയാ ക്രിസ്തീയതയില്‍നിന്നു പുറത്തുപോയ വ്യക്തിയാണ്! ഇങ്ങനെയുള്ള ഒരു സ്ത്രീയുടെ ശവശരീരത്തെ ബഹുമാനിക്കേണ്ട ഉത്തരവാദിത്വം ക്രിസ്തീയ സഭകള്‍ക്കില്ല!

മേരി ജോണ്‍ അഖൗരി എന്ന സ്ത്രീ ക്രിസ്തീയ നിയമങ്ങള്‍ അനുസരിച്ചാണോ ജീവിച്ചത്? ഇവളുടെ ഏതെങ്കിലും സന്തതികള്‍ ക്രിസ്തീയതയില്‍ ജീവിച്ചിട്ടുണ്ടോ? അന്യദേവന്മാരെ സേവിച്ചു ജീവിക്കാന്‍ മക്കളെ ജനിപ്പിച്ച ഒരു സ്ത്രീയുടെ ശവത്തെ ആദരിക്കേണ്ട ചുമതല ക്രിസ്തീയ സഭകളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് ആരായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ല! സഭയില്‍നിന്നു പുറത്താക്കല്‍ എന്നതല്ല ഈ സ്ത്രീയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നയം; മറിച്ച്, സ്വമേധയാ പിരിഞ്ഞുപോയ ഒരു സ്ത്രീ എന്നുമാത്രമേ ഇവളെ പരിഗണിക്കേണ്ടതുള്ളൂ. കുമരകം പള്ളിയിലെ വികാരി പറഞ്ഞതുപോലെ, ഈ സ്ത്രീ ജിവിച്ചിരിപ്പുണ്ടായിരുന്നു എന്നുപോലും ഇടവകയ്ക്ക് അറിവുള്ള കാര്യമായിരുന്നില്ല. അങ്ങനെയിരിക്കെ, അന്യമതത്തിലേക്കു കടന്നുപോയ ഒരു സ്ത്രീയുടെ ശവം ഏറ്റെടുക്കാന്‍ ക്രിസ്തീയസഭകള്‍ക്ക് എന്ത് ധാര്‍മ്മീക ഉത്തരവാദിത്വമാണുള്ളത്? യേശുദാസിന്റെ ശവത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ ആവലാതി ഇവിടെയാണ്‌ പ്രസക്തമാകുന്നത്!

യേശുദാസിന്റെ ശവം രഞ്ജിത് ഏറ്റെടുക്കട്ടെ!

ഇനി യേശുദാസ് എന്ന ഗായകന്റെ കാര്യത്തിലേക്ക് കടക്കാം. ഇയാള്‍ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്ന വ്യക്തിയാണോ? ഇയാളുടെ ഏതെങ്കിലും മക്കള്‍ ക്രിസ്തീയ രീതിയില്‍ ജീവിക്കുന്നുണ്ടോ? ഇയാളുടെ സ്വബോധമുണ്ടെന്നു കരുതപ്പെടുന്ന പുത്രന്‍ ക്രിസ്ത്യാനിയാണോ? അന്യദേവന്മാരെയും ദേവിമാരെയും സ്വയംവരം ചെയ്തിട്ടുള്ള ഇയാള്‍ക്ക് ക്രിസ്തീയസഭ എന്ത് ഔദാര്യമാണ്‌ ചെയ്തുകൊടുക്കേണ്ടത്? സ്വബോധത്തോടെ ജീവിക്കുന്നുവെന്നു കരുതപ്പെടുന്ന വിജയ്‌ യേശുദാസ് ക്രിസ്ത്യാനിയാണോ? ഇവന്‍ വിവാഹം കഴിച്ചത് ക്രിസ്തീയമായ ആചാരപ്രകാരമാണോ? ഇതൊക്കെ ചിന്തിക്കാതെ യേശുദാസിനെ ക്രിസ്ത്യാനിയായി അംഗീകരിക്കേണ്ട ഗതികേട് കത്തോലിക്കാസഭയ്ക്കുണ്ടോ?

ഒരിക്കല്‍പ്പോലും ക്രിസ്ത്യാനിയാണു താനെന്ന് അംഗീകരിക്കാത്ത വ്യക്തിയാണ് യേശുദാസ് എന്ന ഗായകന്‍! മൂകാംബികാദേവി എന്ന പൈശാചിക വിഗ്രഹത്തെ പൂജിക്കുന്നവനും സ്ഥിരമായി ശബരിമലയിലെ പിശാചിനെ വൃതമെടുത്തു സന്ദര്‍ശിക്കുന്നവനുമാണ് യേശുദാസ്! ശബരിമല ശാസ്താവിനുവേണ്ടി അമേരിക്കയില്‍ ആലയമുണ്ടാക്കുന്നതില്‍ നേതൃത്വം നല്കിയതും ഈ താടിക്കാരനാണെന്ന് അറിയാവുന്നവരും സഭയിലുണ്ട്! വിജാതിയരായ വിഡ്ഢികളോടു വിഡ്ഢിത്വത്തില്‍ മത്സരിക്കുന്ന യേശുദാസിന്റെ ശവമടക്കാനുള്ള സ്ഥലം തേടി നടക്കുകയാണ് രഞ്ജിത്. ക്രിസ്ത്യാനിയല്ലാത്ത യേശുദാസിന്റെ ശവം ക്രിസ്ത്യാനികളുടെ സെമിത്തേരിയില്‍ അടക്കാനുള്ള രഞ്ജിത്തിന്റെ അഭിനിവേശത്തിന്റെ ഒരു അതിമോഹമായി മാത്രമേ കാണാന്‍ മനോവയ്ക്കു കഴിയൂ! എന്നാല്‍, ദൈവം ആരാണെന്നുപോലും അറിയാത്ത ചില ശുംഭന്മാര്‍ കത്തോലിക്കാസഭയുടെയും ഇതര ക്രൈസ്തവസഭകളുടെയും തലപ്പത്തു കയറി വിഹരിക്കുന്നതുകൊണ്ട് യേശുദാസ് എന്ന അക്രൈസ്തവന്റെ ശവത്തിനുവേണ്ടി പിടിവലിയുണ്ടാക്കാനും സാധ്യതയുണ്ട്. പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവംപോലും സ്വീകരിച്ച ശപിക്കപ്പെട്ടവന്‍ യാക്കോബായ സഭയുടെ വൈദീകവേഷത്തില്‍ പ്രത്യക്ഷപ്പെട്ടതും നാം കണ്ടില്ലേ?

സെലിബ്രേറ്റികള്‍ ചെയ്യുന്ന വ്യഭിചാരങ്ങളെ മറച്ചുവയ്ക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്ന മാധ്യമങ്ങളാണ് ഇന്ന് ലോകത്തുള്ളത്. മാധ്യമങ്ങളുടെ ദൃഷ്ടിയില്‍ ഇവര്‍ ചെയ്യുന്നത് വിശുദ്ധ വ്യഭിചാരങ്ങളാണ്! സംവീധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ സദാചാരം വ്യക്തമായി മനോവയ്ക്ക് ജര്‍മ്മനിയില്‍ അറിയാം! കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയുടെ പ്രവര്‍ത്തനവുമായി രഞ്ജിത്ത് ജര്‍മ്മനിയില്‍ നടത്തിയ ആഭാസങ്ങളൊക്കെ നേരിട്ടറിയാം. ഇന്ത്യയില്‍ നിലവിലുള്ള മാധ്യമങ്ങള്‍ക്ക് സെലിബ്രെറ്റികളോടുള്ള ആരാധനയൊന്നും മനോവയ്ക്കില്ല! അതിനാല്‍ത്തന്നെ, സത്യം വിളിച്ചുപറയാന്‍ മനോവയ്ക്കു മടിയുമില്ല. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ വിവാഹം ആശിര്‍വദിക്കാനും മൃതദേഹം സംസക്കരിക്കാനും സമയം കണ്ടെത്തുന്ന മെത്രാന്മാര്‍ ഇന്ന് എല്ലാ സഭകളിലുമുണ്ട്. യാക്കോബായ സഭയിലെ ഒരു ശിഖണ്ടിയായ മെത്രാന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണല്ലോ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയെ കുഴിച്ചുമൂടിയത്! കത്തോലിക്കാസഭയിലും സ്ഥിതി വ്യത്യസ്തമല്ല!

സത്യദൈവത്തെ ആരാധിച്ചു ജീവിച്ചു മരണമടഞ്ഞ സാധാരണ വിശ്വാസിയുടെ ശവസംസ്കാരത്തിന് ഏതെങ്കിലും മെത്രാന്മാര്‍ സംബന്ധിക്കുമോ? അവരുടെ ഏതെങ്കിലും ആത്മീയ ആവശ്യങ്ങള്‍ക്ക് ഇവരുടെ സാന്നിധ്യം ഉണ്ടാകുമോ? എന്നാല്‍, സെലിബ്രിറ്റികള്‍ അറുമാതിച്ചു ജീവിച്ചാലും മെത്രാന്മാരായിരിക്കും അവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തുനടത്തുന്നത്! ഭരണങ്ങാനത്ത് ഒരു പാവപ്പെട്ട കന്യാസ്ത്രീ ജീവിച്ചിരുന്നു. അവളുടെ പേര് അല്‍ഫോന്‍സ എന്നാണ്. ഈ സാധു സ്ത്രീയുടെ മൃതദേഹം വഹിക്കാന്‍ നാലു വ്യക്തികളെപ്പോലും കിട്ടിയില്ലെന്നതാണ് ചരിത്രം. എന്നാല്‍, ഈ സ്ത്രീയുടെപേരില്‍ പണം സമാഹരിക്കാന്‍ അനേകം വൈദീകവേഷധാരികള്‍ മത്സരിക്കുകയാണ്. ചാവറയച്ചന്റെ കുഴിമാടത്തെചൊല്ലി റീത്തുകള്‍ നടത്തുന്ന ആഭാസങ്ങളും നാം കാണുന്നുണ്ട്. ഒരു സെലിബ്രിറ്റിയെ അടക്കം ചെയ്‌താല്‍ അതുവഴി എന്തെങ്കിലും വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയും ഇത്തരം നികൃഷജീവികള്‍ക്കുണ്ട്‌! ആയതിനാല്‍ത്തന്നെ, ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ച യേശുദാസിന്റെ ശവം കത്തോലിക്കാസഭയിലെ ഏതെങ്കിലും ശുംഭന്മാരായ മെത്രാന്മാര്‍ ആചാരപൂര്‍വ്വം ഏറ്റെടുക്കും! സാധിക്കുമെങ്കില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാക്കി ആ കബറിടത്തെ പ്രഖ്യാപിക്കുകയും ചെയ്യും! സത്യത്തില്‍നിന്നു വ്യതിചലിക്കാതെ ജീവിച്ച വിശ്വാസിയുടെ മൃതദേഹം ഒരുപക്ഷെ തെമ്മാടിക്കുഴിയില്‍ സംസ്കരിക്കപ്പെട്ടേക്കാം!

ഇനിയൊരു കാര്യം ചോദിക്കട്ടെ? യേശുദാസിന്റെ ശവം കത്തോലിക്കാസഭയിലെ വിശുദ്ധര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ സംസ്കരിക്കാന്‍ ആര്‍ക്കാണ് താത്പര്യം? യേശുദാസിന്റെ താത്പര്യം ഇതാണോ? യേശുദാസിനോ ഇയാളുടെ കുടുംബത്തിനോ ഇല്ലാത്ത ആവലാതി രഞ്ജിത്തിന് ആവശ്യമുണ്ടോ? യേശുദാസും ഇയാളുടെ വേണ്ടപ്പെട്ടവരും സമ്മതിക്കുമെങ്കില്‍ രഞ്ജിത്തിന്റെ പറമ്പില്‍ ഇയാളുടെ ശവം പണ്ടാരമടക്കുക! കത്തോലിക്കാസഭയെയോ മറ്റേതെങ്കിലും ക്രൈസ്തവസഭകളെയോ ഭരിക്കാന്‍ രഞ്ജിത്തിനെപ്പോലെയുള്ള ആഭാസന്മാര്‍ മിനക്കെടേണ്ട! എന്തെന്നാല്‍, യേശുദാസ് ഒരു ക്രിസ്ത്യാനിയല്ല! സാത്താനെ സ്വയംവരിച്ച ഇവന്റെ മൃതദേഹം കത്തോലിക്കാസഭയുടെമേല്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കുകയും വേണ്ടാ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8852 views

LOG IN

Lost your password?

SIGN UP

LOST PASSWORD