എഡിറ്റോറിയല്‍

ചാണ്ടി ഉമ്മന്‍ പറഞ്ഞതും ക്രിസ്ത്യാനികള്‍ കേട്ടതും!

Print By
about

05 - 04 - 2021          YouTube

ക്രൈസ്തവരുടെയിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അനേകം സുവിശേഷപ്രഘോഷകര്‍ ഇന്നുണ്ട്. ഒരേ സഭയില്‍നിന്നുതന്നെ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. പ്രചരിപ്പിക്കപ്പെടുന്ന ഈ ആശയങ്ങള്‍ക്കെല്ലാം അനുയായികളുമുണ്ട്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ക്രിസ്തീയവിരുദ്ധവുമായ ആശയങ്ങള്‍പ്പോലും തടയപ്പെടുന്നില്ല എന്നതാണ് ഇതിനു കാരണം. എന്നാല്‍, സത്യം പ്രഘോഷിക്കപ്പെടുമ്പോള്‍ അസഹിഷ്ണുതയോടെ ചാടിവീഴുന്നവര്‍ കത്തോലിക്കാസഭയിലടക്കം എല്ലാ ക്രൈസ്തവവിഭാഗങ്ങളിലും നായകസ്ഥാനങ്ങള്‍ അലങ്കരിക്കുന്നുവെന്നതാണ് നാം വിവേചിച്ചറിയേണ്ട വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയുടേതായി പരിഗണിക്കപ്പെടുന്ന മതബോധനഗ്രന്ഥങ്ങളില്‍പ്പോലും ക്രൈസ്തവവിരുദ്ധത കുത്തിനിറയ്ക്കപ്പെടുമ്പോള്‍, വിനാശം വിളിപ്പാടകലെ എത്തിനില്‍ക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ക്രിസ്ത്യാനികള്‍ വളര്‍ന്നേതീരൂ! നായകന്മാര്‍ പഠിപ്പിക്കുന്നതിലെ വിനാശകരമായ ആശയങ്ങള്‍ തിരിച്ചറിഞ്ഞ യുവതലമുറ ഇന്ന് എല്ലാ ക്രൈസ്തവവിഭാഗങ്ങളിലും വളര്‍ന്നുവരുന്നുവെന്നതാണ്‌ ആശാവഹമായ കാര്യം. എന്നാല്‍, ഈ തലമുറയെ തെറ്റായി നയിക്കാന്‍ ചില നിഗൂഢസംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഹലാല്‍, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ക്രിസ്ത്യാനികളുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ശക്തികളും, കത്തോലിക്കാസഭയുടെ മതബോധനത്തിലെ പൈശാചികത തിരിച്ചറിഞ്ഞവരെ തിരികെപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ന്യായീകരണത്തൊഴിലാളികളും അക്കൂട്ടത്തിലുണ്ട്. ഇവിടെയാണ്‌ ചാണ്ടി ഉമ്മന്റെ വാക്കുകളിലെ അപ്രിയസത്യങ്ങള്‍ നാം ആത്മവിമര്‍ശനാര്‍ത്ഥം സ്വീകരിക്കേണ്ടത്. കാരണം, ചാണ്ടി ഉമ്മന്‍ ഒരു സുവിശേഷപ്രഘോഷകാനോ ബൈബിള്‍ പണ്ഡിതനോ അല്ല; ഒരു ക്രൈസ്തവസമൂഹത്തെയും നയിക്കുന്ന വ്യക്തിയുമല്ല! എന്നാല്‍, ചാണ്ടി ഉമ്മന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞ വാക്കുകളില്‍ ക്രിസ്ത്യാനികള്‍ യാഥാര്‍ത്ഥ്യബോധത്തിലേക്ക്‌ ഉണരേണ്ടതിനുള്ള ആഹ്വാനമുണ്ടായിരുന്നു. ആയതിനാല്‍, നമുക്കു സുബോധം വീണ്ടെടുത്ത് യാഥാര്‍ത്ഥ്യത്തിലേക്കുണരാം!

ആദ്യമായി മലയാളികളുടെയിടയില്‍ ‘ഹലാല്‍’ വിരുദ്ധ സന്ദേശം എത്തിച്ചത് മനോവയായിരുന്നു. ലൗജിഹാദിനെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍ ആദ്യമായി വിളിച്ചുപറഞ്ഞതും മനോവതന്നെ. ‘ഹലാല്‍’ ഭക്ഷണത്തിലെ പൈശാചികശക്തി എന്ന ശീര്‍ഷകത്തോടെ 2018 ഫെബ്രുവരിയിലാണ് ‘ഹലാല്‍’ വിരുദ്ധ സന്ദേശം പ്രസിദ്ധീകരിച്ചത്. മനോവയുടെ സന്ദേശം തികച്ചും ആത്മീയമായിരുന്നുവെങ്കില്‍, ഇന്ന് ‘ഹലാല്‍’ വിരുദ്ധ പ്രചരണങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ നിറം കൈവന്നിരിക്കുകയാണ്. ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും വിജാതിയ മതങ്ങളുടെയും സ്വാധീനത്തില്‍ പെട്ടുപോയ ക്രിസ്ത്യാനികളാണ് ഹലാലിനെ രാഷ്ട്രീയവും സാമൂഹികവുമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഒരുക്കിയ കെണിയില്‍ ക്രൈസ്തവരായ യുവാക്കള്‍ വീണുപോയി എന്നതാണു യാഥാര്‍ത്ഥ്യം. അതായത്, ക്രൈസ്തവ യുവാക്കളുടെയിടയിലെ ‘ഹലാല്‍’ വിരുദ്ധ മുന്നേറ്റങ്ങള്‍ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷമായും, കമ്മ്യൂണിസ്റ്റുകള്‍ മറഞ്ഞിരുന്നും നിയന്ത്രിക്കുന്ന ഈ മുന്നേറ്റത്തിന് ആത്മീയതയുമായി ഒരു ബന്ധവുമില്ല എന്ന സത്യം ക്രൈസ്തവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, കേരളത്തിലെ ക്രൈസ്തവരുടെമേല്‍ വന്നുഭവിക്കാനിരിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല! ഇപ്പോള്‍ തങ്ങളുടെ രക്ഷകരെന്ന വ്യാജേന രംഗത്തിറങ്ങിയിരിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം വളര്‍ത്തലല്ല, തകര്‍ക്കലാണ് എന്ന സത്യവും ക്രൈസ്തവര്‍ തിരിച്ചറിയണം. തങ്ങളോട് അല്പമെങ്കിലും അനുഭാവപൂര്‍വ്വം പെരുമാറുന്നവരെക്കൂടി ശത്രുപക്ഷത്താക്കാന്‍ മാത്രമേ ക്രൈസ്തവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് കാരണമാകു. സഭകളില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ‘ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍’ ആശയങ്ങളുടെ വക്താക്കളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സമീപഭാവിയില്‍ത്തന്നെ ക്രൈസ്തവര്‍ വലിയ വില നല്‍കേണ്ടിവരും. ആയതിനാല്‍, ക്രൈസ്തവസഭകള്‍ ഇന്ന് എത്തിനില്‍ക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ചും, അതിന്റെ നാള്‍വഴികളെക്കുറിച്ചും കൃത്യതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

‘ഹലാല്‍’ വിരുദ്ധ പ്രചാരണങ്ങളുടെ ദിശാമാറ്റത്തില്‍നിന്നുതന്നെ നമുക്കു തുടങ്ങാം. ഇന്ന് ‘ഹലാല്‍’ ബഹിഷ്കരണ സന്ദേശവുമായി രംഗത്തിറങ്ങിയിരിക്കുന്നത് ഹിന്ദുസംഘടനകളും ക്രിസ്ത്യന്‍ സംഘടനകളുമാണ്. പ്രത്യക്ഷമായി രംഗത്തുള്ളത് ഹിന്ദുക്കളും ക്രൈസ്തവരുമാണെങ്കിലും, മറഞ്ഞിരുന്നു ചോരകുടിക്കുന്ന രക്തദാഹിപ്രസ്ഥാനത്തെ ആരും കാണാതെപോകരുത്. ‘രക്തദാഹികള്‍’ സിന്ദാബാദ് എന്ന മുദ്രാവാക്യവുമായി ലോകത്തെല്ലായിടത്തും വിഭാഗിയത വളര്‍ത്തി ആനന്ദിക്കുന്ന ഈ പൈശാചിക പ്രസ്ഥാനത്തിന്റെ കപട മതേതരവാദവും കപട മനുഷ്യസ്നേഹവും തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. വിഭാഗിയത ഇല്ലാത്തിടത്ത് ഈ പൈശാചിക പ്രസ്ഥാനത്തിനു യാതൊരു പ്രസക്തിയുമില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രസ്ഥാനത്തിന്റെ ബീജവാപനായ പിശാചിനു നന്നായറിയാം. അതിനാല്‍ത്തന്നെ, സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നിടത്തെല്ലാം വിഭാഗിയതയുടെ വിഷവിത്തുമായി അവന്റെ ദൂതന്മാര്‍ കടന്നുവരും. ക്രിസ്തുവും ക്രിസ്തീയതയുമാണ് അവന്റെ ഏകശത്രു! ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ പല വേഷങ്ങളില്‍ അവന്‍ ലോകത്തു വ്യാപരിക്കുന്നു. ക്രിസ്തീയതയ്ക്കെതിരേ വിജാതിയമതങ്ങളെ ശക്തിപ്പെടുത്തുക എന്ന ശൈലിയും കമ്മ്യൂണിസ്റ്റുകള്‍ അവലംബിക്കാറുണ്ട്. ക്രിസ്തുമതത്തിന്റെ പ്രതിയോഗികളെ ശാക്തീകരിക്കുന്ന കമ്മ്യൂണിസ്റ്റ് കുതന്ത്രം തിരിച്ചറിയാന്‍ ക്രൈസ്തവനാമധാരികള്‍ക്കു കഴിയാത്തതാണ് ക്രൈസ്തവസഭകള്‍ നേരിടുന്ന ഒരു പ്രശ്നം. സഭകളുടെയുള്ളില്‍ നുഴഞ്ഞുകയറിയ ഇടത് ചിന്താഗതിക്കാര്‍ ഇന്ന് സഭകളുടെ നേതൃത്വം ഏറ്റെടുത്തതും പ്രശ്നംതന്നെയാണ്. കമ്മ്യൂണിസ്റ്റുകളുടെ അജണ്ട നടപ്പാക്കാന്‍ എല്ലാ സഹായവും ഇവര്‍ ചെയ്തുകൊടുക്കുന്നു.

മതവിരുദ്ധവാദവും നാസ്തികവാദവും ഏശാത്ത ക്രൈസ്തവസമൂഹങ്ങള്‍ക്കിടയില്‍ ക്രിസ്തുവിനെ വിപ്ലവകാരിയായി അവതരിപ്പിച്ചുകൊണ്ടും ദൈവവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുമാണ് ഈ പ്രസ്ഥാനം സ്വാധീനമുറപ്പിക്കുന്നത്. ശത്രുപക്ഷത്തുനിന്നു തകര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മിത്രമായി അവതരിക്കുന്ന ‘കോണ്‍സ്റ്റന്റൈന്‍’ കുതന്ത്രമെന്നു വേണമെങ്കില്‍ ഈ കുതന്ത്രത്തെ വിശേഷിപ്പിക്കാം. ഇങ്ങനെ വഞ്ചിക്കപ്പെട്ട അനേകം ക്രൈസ്തവസമൂഹങ്ങളും രാജ്യങ്ങളും ഇന്ന് ഭൂമിയിലുണ്ട്. ആദിമസഭയെ കോണ്‍സ്റ്റന്റൈന്‍ വിഴുങ്ങിയതുപോലെ കമ്മ്യൂണിസ്റ്റുകളാല്‍ വിഴുങ്ങപ്പെട്ട ക്രൈസ്തവസമൂഹമാണ് ലാറ്റിനമേരിക്കന്‍ സഭ! ആത്മീയസന്ദേശങ്ങളെയെല്ലാം ഭൗതികസന്ദേശങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിപുണരാണ് ഈ ദൈവദൂഷകര്‍! കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും ഇന്നിവര്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്നതാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം. രക്ഷകരുടെ വേഷത്തില്‍ കടന്നുവരുന്ന ഈ രക്തദാഹികളെ തിരിച്ചറിഞ്ഞ് ബഹിഷ്ക്കരിക്കാന്‍ ഇനിയും തയ്യാറാകുന്നില്ലെങ്കില്‍, ദുരന്തത്തിന്റെ വ്യാപ്തി ആരും ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കും എന്നകാര്യത്തില്‍ സംശയം വേണ്ടാ! 

‘ഹലാല്‍’ വിരുദ്ധ പ്രചാരണങ്ങളില്‍ പ്രത്യക്ഷമായി രംഗത്തില്ലെങ്കിലും എരിതീയില്‍ എണ്ണ പകരാന്‍ കമ്മ്യൂണിസ്റ്റുകള്‍ സജ്ജീവമായിത്തന്നെയുണ്ട്‌. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പപ്പടത്തിന്റെ പായ്ക്കറ്റുകളില്‍പ്പോലും ‘ഹലാല്‍’ മുദ്ര പതിപ്പിച്ചത് ആരുടെ കൗശലമാണെന്നു മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ക്രൈസ്തവര്‍ ആര്‍ജ്ജിക്കണം. സാമൂഹികമായ ഭിന്നതയുണ്ടാക്കാന്‍ 80:20 എന്ന അനുപാതത്തില്‍ ന്യൂനപക്ഷാനുകൂല്യം മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമായി വീതംവച്ചത് പാലൊളി മുഹമ്മദുകുട്ടി എന്ന കമ്മ്യൂണിസ്റ്റ് ജിഹാദിയാണെന്നു തിരിച്ചറിയാന്‍ എന്തുകൊണ്ടു ക്രൈസ്തവര്‍ക്കു സാധിക്കുന്നില്ല? ‘ഹലാല്‍’ വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവരുടെയിടയില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകളാണ് അതിനു കാരണം. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തു നടന്ന ഈ വീതംവയ്പിനെ പത്തുവര്‍ഷത്തിലേറെക്കാലം കണ്ടില്ലെന്നു നടിച്ച ക്രൈസ്തവ നേതാക്കന്മാര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. നിലവില്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍പ്പോലും വിശ്വാസികള്‍ക്കു നേടിക്കൊടുക്കാന്‍ ഇന്നോളം ഇവര്‍ ശ്രമിച്ചിട്ടില്ല എന്നതും നാം കാണാതെപോകരുത്. ഇരുപതു ശതമാനമേ അനുവദിക്കുന്നുള്ളൂവെന്ന് ആവലാതിപ്പെടുമ്പോള്‍, അനുവദിക്കുന്ന ഇരുപതുശതമാനം വേണ്ടവിധം വിനിയോഗിച്ചോ എന്നും വിശ്വാസികള്‍ക്ക് അതില്‍നിന്ന് എന്തെങ്കിലും കിട്ടിയോ എന്നുമുള്ള ചോദ്യങ്ങള്‍ പ്രസക്തമാകും.

വിശ്വാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനൊന്നും സഭാമാനേജര്‍മാര്‍ക്കു സമയമോ താത്പര്യമോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനും വിവാഹത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം കേരളത്തില്‍ ആര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ട്!? ഇസ്ലാംമതക്കാര്‍ക്ക് അത് നേടിക്കൊടുക്കാന്‍ അവരുടെയിടയില്‍ സമുദായസ്നേഹികളുണ്ട്. എന്നാല്‍, ക്രൈസ്തവസഭകളിലെ വിശ്വാസികള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആരുമില്ല. ന്യൂനപക്ഷാവകാശം എന്നതുകൊണ്ട് വൈദികര്‍ ഉദ്ദേശിക്കുന്നത് വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ്! ന്യൂനപക്ഷത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളുടെയും ഗുണഭോക്താക്കള്‍ വൈദികസമൂഹം മാത്രമാണെന്നു നാം മനസ്സിലാക്കണം. ഇതിനിടയിലാണ് ചോരകുടിക്കാന്‍ കമ്മ്യൂണിസ്റ്റുകളും സംഘപരിവാരങ്ങളും ക്രൈസ്തവരുടെയിടയിലേക്ക് ഇറങ്ങിയിരിക്കുന്നത്!

നുണയും വിഭാഗിയതയുമാണ് കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ മാനിഫെസ്റ്റോ! റഷ്യയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും മണ്ണിനെ രക്തംകൊണ്ടു ചുവപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍! ലാറ്റിനമേരിക്കയുടെ മണ്ണിനെയും ഇവര്‍ രക്താംബരം പോലെയാക്കി. ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ ഇസ്ലാമിനോടു മത്സരിച്ചിട്ടുള്ള ചരിത്രവും കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്. ക്രിസ്തീയതയെ നേരിടാന്‍ സ്വന്തമായി സ്വാധീനമില്ലാത്ത ഇടങ്ങളില്‍ ക്രൈസ്തവവിരുദ്ധ മതങ്ങളെ പിന്തുണയ്ക്കുകയെന്ന നയമാണ് കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ക്രൈസ്തവവേട്ടയ്ക്കായി പിന്തുണച്ചുകൊണ്ടിരിക്കുന്നതും ഇസ്ലാംമതത്തെയാണ്‌! ചിലയിടങ്ങളില്‍ പരിസ്ഥിതിവാദികളുടെ വേഷത്തിലും മറ്റുചിലയിടങ്ങളില്‍ സ്ത്രീപക്ഷവാദികളുടെ വേഷത്തിലും ഇവര്‍ രംഗപ്രവേശം ചെയ്യുന്നു. ക്രിസ്തീയതയെ പടിപടിയായി ക്രിസ്തീയവിരുദ്ധമാക്കുന്ന ശൈലിയാണ് ഇവിടെയെല്ലാം ഇവര്‍ അവലംബിക്കുന്നത്. ആത്മീയതയില്‍നിന്ന് അതിഭൗതികതയിലേക്കു കൂപ്പുകുത്തിക്കുന്ന ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇവരുടെ പക്കലുണ്ട്. ലാറ്റിനമേരിക്കയിലെ കത്തോലിക്കാസഭയെ ക്രിസ്തീയവിരുദ്ധ സമൂഹമാക്കി മാറ്റി എന്നതാണ് കമ്മ്യൂണിസ്റ്റുകള്‍ പിശാചിനുവേണ്ടി പൂര്‍ത്തീകരിച്ച സുപ്രധാന ദൗത്യം! ആയതിനാല്‍, ഈ കമ്മ്യൂണിസവുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്ന സഭാനേതാക്കന്മാരെയാണ് വിശ്വാസികള്‍ സൂക്ഷിക്കേണ്ടത്. സാത്താന്റെ സിനഗോഗില്‍നിന്നുള്ളവരാണ് ഇവര്‍! കമ്മ്യൂണിസ്റ്റുകളെപ്പോലെ ഇവരും ക്രിസ്തീയതയുടെ ഉന്മൂലനാശം ആഗ്രഹിക്കുന്നു!

കത്തോലിക്കാസഭയിലെ മെത്രാന്മാരിലും വൈദികരിലും മൂന്നു വിഭാഗങ്ങളുണ്ട്. കമ്മ്യൂണിസ്റ്റുകള്‍, ഇസ്ലാമിസ്റ്റുകള്‍, സംഘപരിവാറുകള്‍ എന്നിവയാണ് ആ മൂന്നു വിഭാഗങ്ങള്‍! ഈ വിഭാഗങ്ങളെ ഏകോപിപ്പിച്ചു നിര്‍ത്തുകയെന്ന ദൗത്യമാണ് സഭയിലെ അദൃശ്യസാന്നിദ്ധ്യമായ ഇല്ല്യൂമിനാറ്റികള്‍ക്കുള്ളത്. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ വൈദികരുടെയിടയില്‍ ഇല്ല എന്നതാണ് സത്യം! സെമിനാരികളിലെ പരിശീലനത്തിലൂടെ ക്രിസ്ത്യാനികളല്ലാതാക്കി മാറ്റിയതിനു ശേഷമാണ് ഓരോ വൈദികരെയും ഇന്ന് സഭയുടെമേല്‍ അടിച്ചേല്പിക്കുന്നത്. സത്യം അറിയാവുന്ന വൈദികര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഇന്ന് സഭയിലില്ല! വ്യത്യസ്തരൂപങ്ങളില്‍ 'ഇല്ല്യൂമിനാറ്റി' ആശയങ്ങള്‍ നടപ്പാക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് ഇന്നിവര്‍! അതായത്, ക്രിസ്തുവിന്റെയും അവിടുത്തെ സഭയുടെയും വൈരികളാണ് ക്രിസ്ത്യാനികളെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത്. അപ്രമാധിത്യാധികാരം, തെറ്റാവരം, ഒലക്കേടെ മൂട് എന്നൊക്കെപ്പറഞ്ഞു ദൈവജനത്തെ അടിമകളാക്കിയത് തങ്ങളുടെ ദൈവദൂഷണപരമായ ആശയങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. തങ്ങളിലെ പൈശാചികതയെ ഇവര്‍ പരിശുദ്ധാത്മാവിന്റെമേല്‍ ആരോപിച്ചുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്നു. ഇവര്‍ നിലകൊള്ളുന്നത് വിശ്വാസികളായ ദൈവമക്കള്‍ക്കു വേണ്ടിയല്ല; മറിച്ച്, തങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ സംരക്ഷണത്തിനുവേണ്ടി മാത്രമാണ്. അതിനായി ഇവര്‍ വിശ്വാസികളെ ഒറ്റുകൊടുക്കുന്നു! ആനുകാലിക വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് നാം ചിന്തിക്കേണ്ടത് ക്രൈസ്തവസഭകളെ ഇന്ന് നയിക്കുന്നത് ക്രൈസ്തവരാണോ എന്ന വിഷയമാണ്! കാരണം, ക്രൈസ്തവസഭകളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും, ഈ അവസ്ഥയിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്നും മനസ്സിലാക്കിയാല്‍, നാമിന്നു ചര്‍ച്ചയ്ക്കെടുത്തിരിക്കുന്ന വിഷയത്തെ രണ്ടോമൂന്നോ ഖണ്ഡികകളിലെ വിശകലനത്തിലൂടെ വ്യക്തമാക്കാന്‍ കഴിയും.

അക്രൈസ്തവ മതങ്ങളെക്കുറിച്ച് കത്തോലിക്കാസഭയുടെ കാഴ്ചപ്പാട്!

അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവരും ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ സഭയെ മുപ്പതു വെള്ളിക്കാശിന് ഒറ്റുകൊടുക്കുന്നവരാണ് ഇന്ന് സഭയുടെ കാഴ്ചപ്പാട് പ്രഖ്യാപിക്കുന്നത്. അക്രൈസ്തവ മതങ്ങളെ വെള്ളപൂശാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇവരുടെ മതബോധനത്തില്‍ വ്യക്തമായി കാണാം. ക്രൈസ്തവസഭകളിലെ വിശ്വാസികള്‍ ഇസ്ലാംമതത്തിലെ പൈശാചികത തിരിച്ചറിഞ്ഞുവെന്നു കണ്ടപ്പോള്‍ പുതിയ കുതന്ത്രങ്ങളുമായി കത്തോലിക്കാസഭയിലെ ന്യായീകരണത്തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസും കത്തോലിക്കാസഭയുടെ പേരില്‍ പിശാചിന്റെ സന്തതികള്‍ തയ്യാറാക്കിയ മതബോധനഗ്രന്ഥവും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കുകയെന്നതാണ് ഇവറ്റകളുടെ ഇപ്പോഴത്തെ മുഖ്യ അജണ്ട! കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും! ഇസ്ലാം എന്ന മതത്തെ ദൈവീകമതമായി അംഗീകരിച്ചുകൊണ്ട് മതബോധനഗ്രന്ഥം എഴുതിയുണ്ടാക്കിയവരാണ് ഐക്യജാഗ്രതാ കമ്മീഷന്‍ എന്ന പ്രഹസനവുമായി വിശ്വാസികളെ വഞ്ചിക്കുന്നത്! ഇസ്ലാം ആരാധിക്കുന്നതും തങ്ങള്‍ ആരാധിക്കുന്നതും ഒരേ ദൈവത്തെ തന്നെയാണെങ്കില്‍ ഇസ്ലാമിനെതിരേ ഐക്യജാഗ്രതയുടെ ആവശ്യമെന്താണ്? തങ്ങളുടെ കാപട്യവും കഴിവുകേടുകളും വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞു എന്ന തിരിച്ചറിവാണ് മെത്രാന്മാരുടെ ഈ വെപ്രാളത്തിന് ആധാരം!

റോബി കണ്ണഞ്ചിറ എന്ന ഒരു കപടനാട്യക്കാരന്‍ ഇപ്പോള്‍ ക്രൈസ്തവരെ ഉപദേശിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഇസ്ലാമിക ഭീകരതയില്‍നിന്നു വിശ്വാസികളെ രക്ഷിക്കാനുള്ള ഫോര്‍മുലകളുമായാണ് കക്ഷിയുടെ വരവ്! ഈ മാന്യന്‍ ആരാണെന്ന് വായനക്കാര്‍ക്ക് അറിയേണ്ടേ? 'ചാവറ കള്‍ച്ചറല്‍ സെന്റര്‍' എന്ന പൈശാചിക സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരുവനാണ് ഇവന്‍! രാമായണമാസം വന്നാല്‍ രാമഭക്തനായി ഇവന്‍ അവതരിക്കും. ഇസ്ലാമിന്റെ നോമ്പ് ആരംഭിച്ചാല്‍ ഇവന്‍ രംഗപ്രവേശം ചെയ്യുന്നത് 'ഇഫ്‌താര്‍' വിരുന്നൊരുക്കിക്കൊണ്ടായിരിക്കും. ഹിന്ദുമത വിശ്വാസികളെക്കാള്‍ ആവേശത്തോടെയും ഭക്ത്യാദരങ്ങളോടെയുമാണ് ഈ മനുഷ്യരൂപി രാമായണപാരായണം നടത്തുന്നത്. ശിവലിംഗപ്രതിഷ്ഠയായ നിലവിളക്കിനു മുന്‍പിലിരുന്ന് റോബി കണ്ണഞ്ചിറ രാമായണമാസം ആചരിക്കുന്ന ചിത്രം കാണേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! ഈ മാന്യനാണ് ക്രിസ്ത്യാനികള്‍ക്ക് സാരോപദേശങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രൈസ്തവര്‍ ഇവനെ സൂക്ഷിക്കണം! എന്തെന്നാല്‍, തന്റെ മുന്‍കാല നിലപാടുകളെ തള്ളിപ്പറയാതെയും ക്രിസ്തീയവിരുദ്ധമായ മതബോധനത്തെ തിരുത്താതെയുമാണ് ഇവന്‍ രക്ഷകവേഷം കെട്ടിയിരിക്കുന്നത്. എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതം കെട്ടിപ്പടുക്കാന്‍ തീവ്രപരിശ്രമം നടത്തുന്ന 'ഇല്ല്യുമിനാറ്റി' സംഘത്തിലെ കണ്ണിയാണ് റോബി കണ്ണഞ്ചിറ എന്ന വൈദികവേഷധാരി! ഇവന്റെ ശബ്ദം ഒറ്റപ്പെട്ട ശബ്ദമല്ല; നോബിള്‍ പാറയ്ക്കനും ബോബിജോസും തെലേക്കാടനും സെബാസ്റ്റ്യന്‍ പൈനേടത്തും ജോഷി മൈലാറ്റിലും ബിപിന്‍ മഠത്തിലും അടങ്ങുന്ന വലിയൊരു സംഘം കത്തോലിക്കാസഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സാത്താനു വിടുവേല ചെയ്യുന്നുണ്ട്!

ഇവിടെയാണ്‌ അക്രൈസ്തവമതങ്ങളെക്കുറിച്ച് കത്തോലിക്കാസഭയിലെ അഭിനവാചാര്യന്മാരുടെ കാഴ്ചപ്പാടിലെ ക്രിസ്തീയവിരുദ്ധത തിരിച്ചറിയേണ്ടതും വിചാരണചെയ്യപ്പെടേണ്ടതും! ക്രിസ്തുവിന്റെയും അപ്പോസ്തോലന്മാരുടെയും പ്രബോധനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞവര്‍ക്ക് എങ്ങനെയാണ് അപ്പോസ്തോലികസഭയുടെ ഭാഗമായിരിക്കാന്‍ സാധിക്കുന്നത്? ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായി യേഹ്ശുവാ എന്ന നാമം മാത്രമേയുള്ളുവെന്ന് പ്രഖ്യാപിച്ച കേപ്പായുടെ പ്രഖ്യാപനത്തില്‍ അടിയുറച്ചുനില്‍ക്കുകയും, ഈ സത്യം ലോകത്തോടു വിളിച്ചുപറയുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് കത്തോലിക്കാസഭയില്‍ അംഗമായിരിക്കാന്‍ കഴിയുകയുള്ളു. മറ്റു മതങ്ങളുടെ പ്രചാരകരായിട്ടല്ല ക്രിസ്ത്യാനികള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. കേപ്പായും അപ്പസ്തോലന്മാരും പ്രഖ്യാപിച്ച സത്യങ്ങളില്‍നിന്നു വേറിട്ട പ്രബോധനങ്ങളൊന്നും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളല്ല. സഭയില്‍ നുഴഞ്ഞുകയറിയ വ്യാജന്മാരുടെ പ്രബോധനങ്ങളാണ് അവയെല്ലാം. അക്രൈസ്തവമതങ്ങളെക്കുറിച്ച് കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടിതാണ്: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല”(1 കോറി: 10; 20). ഈ അവസ്ഥയ്ക്ക് ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടിലും മാറ്റമില്ല! ആയതിനാല്‍, വിജാതിയതയുടെ കുഴലൂത്തുകാരായി രംഗത്തിറങ്ങുന്ന സഭാവസ്ത്രധാരികളെ നാം സൂക്ഷിക്കണം. അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുന്ന ഒരുവനെപ്പോലും സ്വര്‍ഗ്ഗത്തിലെ ദൈവം നമുക്കുവേണ്ടി അയച്ചിട്ടില്ല, അയയ്ക്കുകയുമില്ല! ഈ വചനം ശ്രദ്ധിക്കുക: “എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം”(നിയമം: 18; 20). വധശിക്ഷയര്‍ഹിക്കുന്നവരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമാണ് ക്രൈസ്തവസഭകളിലെ പ്രബോധകരിലേറെയും! ഇവരെ അനുഗമിക്കുന്നവരുടെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല!

വിജാതിയ മതങ്ങളേയോ അവരുടെ ആരാധനാമൂര്‍ത്തികളെയോ ശ്ലാഘിക്കുന്ന ഒരുവനെയും നാം സ്വീകരിക്കരുത്. ഇവരുടെ ഉപദേശങ്ങള്‍ ശ്രവിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നു ബൈബിള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ഇവരെ ഭവനങ്ങളില്‍ സ്വീകരിക്കുകപോലും ചെയ്യരുതെന്നു കല്പിച്ചിരിക്കുന്നത് അപ്പസ്തോലനായ യോഹന്നാനാണ്. ഇങ്ങനെയുള്ളവരെ സ്വീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നവര്‍, ക്രിസ്തുവിനെ തിരസ്ക്കരിക്കുകയും അവമാനിക്കുകയുമാണ് ചെയ്യുന്നത്. അതായത്, സത്യത്തില്‍നിന്നു വഴിമാറിപ്പോയവരെ അഭിവാദ്യം ചെയ്യുന്നതിലൂടെ, അവരുടെ വഴിപിഴപ്പിനാണ് അഭിവാദ്യം അര്‍പ്പിക്കുന്നത്. യോഹന്നാന്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്”(2 യോഹ: 1; 9-11). അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയും വിജാതിയ ആഘോഷങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്ന സഭാവേഷധാരികളെ ബഹിഷ്ക്കരിക്കാന്‍ എല്ലാ വിശ്വാസികളും തയ്യാറാകണം. ഇവരിപ്പോള്‍ പൊഴിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള മുതലക്കണ്ണീരാണ്! വിജാതിയരായ യുവാക്കന്മാരുമായി കത്തോലിക്കാസഭയിലെ പെണ്‍കുട്ടികളുടെ വിവാഹം പള്ളിയില്‍വച്ച് നടത്തിക്കൊടുക്കുന്ന വ്യഭിചാര ദല്ലാള്‍മാരുടെ 'ഹലാല്‍' വിരുദ്ധ കാമ്പയിന്‍ വെറും പ്രഹസനം മാത്രമാണെന്നു തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം.

ശാലോം മുതല്‍ ഷെക്കീന വരെയുള്ള ക്രൈസ്തവ മാധ്യമങ്ങളെപ്പോലെ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി പ്രചരിപ്പിക്കുന്നവര്‍ ഒരുകാര്യം തിരിച്ചറിയണം. വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിങ്ങള്‍ വലിയ അപകടകാരികളാണ്. എന്തെന്നാല്‍, അസത്യങ്ങളെ സത്യത്തോടൊപ്പം അവതരിപ്പിക്കുന്നതിനാല്‍ അസത്യങ്ങള്‍ക്കു വിശ്വാസികളുടെയിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. ഇതാണ് നിങ്ങളുടെ വാര്‍ത്തകളെ മറ്റു മാധ്യമങ്ങളുടെ വാര്‍ത്തകളെക്കാള്‍ അപകടകരമാക്കുന്നത്. ഹലാലിനും ലൗജിഹാദിനും എതിരേ പ്രചരണങ്ങള്‍ നടത്തുന്നതോടൊപ്പം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും വാനോളം പുകഴ്ത്തുന്ന ഷെക്കീനയും ശാലോമുമൊക്കെ ചെയ്യുന്നത് വഞ്ചനയാണ്. കുപ്രസിദ്ധ ഇസ്ലാമിക കുഴലൂത്തുകാരനായ ബെര്‍ഗോളിയെ വെള്ളപൂശാനും മഹത്വപ്പെടുത്താനും നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെയും വിശ്വാസികള്‍ കാണുന്നുണ്ട്. ബെര്‍ഗോളി ഒരു വ്യാജപ്രവാചകനാണെന്ന് കത്തോലിക്കാസഭയിലെ ക്രിസ്ത്യാനികളെല്ലാം ഇതിനോടകം തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്. ഈ തിരിച്ചറിവിലേക്ക് അധികമാളുകള്‍ വളരുന്നതിനെ തടഞ്ഞുനിര്‍ത്തുകയെന്നതാണ് കത്തോലിക്കാസഭയിലെ 'ഇല്ല്യുമിനാറ്റി' മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! അതായത്, സഭാംഗങ്ങളെ പൈശാചികതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അനേകം സംവിധാനങ്ങള്‍ ഇന്ന് സഭയിലുണ്ട്.

അക്രൈസ്തവ മതങ്ങളെ മഹത്വപ്പെടുത്താനാണോ ക്രൈസ്തവര്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്? വിജാതിയര്‍പോലും അവകാശപ്പെടാത്ത മാഹാത്മ്യം അവരുടെ മതത്തിനു ചാര്‍ത്തിക്കൊടുക്കാന്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നു! പൈശാചികതയ്ക്കു ദിവ്യപരിവേഷം നല്‍കാന്‍ കത്തോലിക്കാസഭയുടെ കീഴില്‍ റിസേര്‍ച്ച് സെന്ററുകള്‍പോലുമുണ്ട്. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് എന്താണ്? ക്രിസ്തുവിന്റെ സഭയിലെ പിശാചിന്റെ സാന്നിദ്ധ്യമല്ലേ സ്ഥിരീകരിക്കപ്പെടുന്നത്? അതേ, നാം പോരാടേണ്ടതും ഈ പിശാചിനെതിരെയാണ്. ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്”(എഫേസോ: 6; 11, 12). സ്വര്‍ഗ്ഗീയയിടം എന്നത് സഭയാണെങ്കില്‍, സ്വര്‍ഗ്ഗീയയിടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ ഏതാണെന്നു വിവേചിക്കണം. വിവേചിച്ചറിയുക മാത്രമല്ല, ആ ദുരാത്മാക്കള്‍ക്കെതിരേ പോരാടുകയും വേണം. വിജാതിയ മതങ്ങളെക്കുറിച്ചും വിജാതിയരുടെ ആരാധനാമൂര്‍ത്തികളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സഭയില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കളാണ്. വിജാതിയ മതങ്ങളെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലാണ് ക്രിസ്ത്യാനി സ്വീകരിക്കേണ്ടത്; മറിച്ച്, ബൈബിളിലെ സത്യങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ദുരാത്മാക്കളെയല്ല! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തി: 1; 8).

രണ്ടാംവത്തിക്കാന്‍ സൂനഹദോസും തിന്മയുടെ ദുരാത്മാക്കളും!

മുത്തിന്റെ വിലയറിയാത്തവന്‍ അത് കൈവശംവച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഒന്നുകില്‍ കിട്ടുന്ന വിലയ്ക്ക് അവന്‍ അത് വില്‍ക്കും. അമൂല്യരത്നമാണ് തന്റെ കയ്യിലിരിക്കുന്നത് എന്ന അറിവില്ലാത്തതുകൊണ്ട് സുരക്ഷിതമല്ലാത്തയിടങ്ങളില്‍ അലക്ഷ്യമായി കൊണ്ടിടാനും സാദ്ധ്യതയുണ്ട്. വികൃതിക്കുട്ടികള്‍ക്കു കളിക്കാന്‍ ഇട്ടുകൊടുത്താലും അദ്ഭുതപ്പെടാനില്ല. ആരെങ്കിലും അത് മോഷ്ടിച്ചുകൊണ്ടുപോയാല്‍ അവനത് കാര്യമായെടുക്കാനുള്ള സാദ്ധ്യതയും കുറവാണ്. അമൂല്യരത്നമാണ് തന്റെ കൈവശമിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ്‌ അവനത് അലസമായി കൈകാര്യംചെയ്യുന്നത്. ഇതാണ് കത്തോലിക്കാസഭയുടെ കാര്യസ്ഥന്മാരുടെ ഇന്നത്തെ അവസ്ഥ! ക്രിസ്തീയതയുടെ മാഹാത്മ്യമോ അമൂല്യതയോ അതുല്യതയോ അറിയാത്ത കാര്യസ്ഥന്മാരുടെ കാര്യസ്ഥതയിലാണ് കത്തോലിക്കാസഭ ഇന്നുള്ളത്! ക്രിസ്തീയതയുടെ അമൂല്യത, അതുല്യത, അപമാദിത്വം എന്നിവയെ നിരാകരിക്കുന്നതിനുവേണ്ടി കത്തോലിക്കാസഭയില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ വിളിച്ചുചേര്‍ത്ത സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! അപ്രമാദിത്വത്തെ മറ്റൊരുതരത്തില്‍ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അത് കെടുകാര്യസ്ഥതയ്ക്കും ഭോഷ്ക്കുകള്‍ക്കും ദൈവദൂഷണപരമായ വിളംബരങ്ങള്‍ക്കും സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുണ്ടെന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ്! നരകത്തില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കളെക്കാള്‍ അപകടകാരികള്‍ സ്വര്‍ഗ്ഗീയയിടങ്ങളില്‍ വര്‍ത്തിക്കുന്ന ദുരാത്മാക്കളാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഈ സത്യം പിശാചിനറിയാം. അതുകൊണ്ടാണ് കത്തോലിക്കാസഭയില്‍ കടന്നുകൂടി അവിടെ ആധിപത്യം സ്ഥാപിക്കാന്‍ അവന്‍ എക്കാലത്തും ശ്രമിച്ചുകൊണ്ടിരുന്നത്. കത്തോലിക്കാസഭയില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാവ്‌ 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' പ്രസ്ഥാനമാണ്! ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ അത് ആധിപത്യമുറപ്പിച്ചു കഴിഞ്ഞു!

'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ഉദ്ഭവം ആംഗ്ലിക്കന്‍ സഭയില്‍നിന്നാണെങ്കിലും, ലക്ഷ്യമിട്ടത് കത്തോലിക്കാസഭയെയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യസംരംഭമാണ് ആംഗ്ലിക്കന്‍ സഭ! മറഞ്ഞിരുന്നു പ്രവര്‍ത്തിച്ചിരുന്ന 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' പ്രസ്ഥാനത്തെ പരസ്യമായി രംഗത്തിറക്കിയത് ഈ പൈശാചികസഭയാണ്. ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ന് ശാഖകളുണ്ട്‌. ഈ പൈശാചികത ലോകത്താകമാനം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ബ്രിട്ടീഷ് രാജകുടുംബം സാമ്രാജ്യം സ്ഥാപിച്ചത്. രാജകുടുംബത്തിന്റെ ഒത്താശയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മാതൃകയില്‍ അനേകം കമ്പനികള്‍ ഓരോ രാജ്യങ്ങളിലും സ്ഥാപിച്ചു. കത്തോലിക്കാസഭയുടെ സുവിശേഷപ്രചരണത്തിനു തടയിടുകയും പ്രാകൃതമതങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ശൈലിയാണ് ഇവര്‍ കമ്പനി സ്ഥാപിച്ച രാജ്യങ്ങളില്‍ സ്വീകരിച്ചത്. ഇന്ത്യയില്‍നിന്ന് പോര്‍ച്ചുഗീസുകാരെ തുരത്തിയത് ഇതിന്റെ ഭാഗമാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലേക്കു തന്നെ തിരിച്ചുവരാം.  

ക്രിസ്തുവിനു മുന്‍പും ക്രിസ്തുവിനു ശേഷവും എന്ന് മാനവചരിത്രം രണ്ടായി വിഭജിക്കപ്പെട്ടതുപോലെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പും ശേഷവുമെന്ന് കത്തോലിക്കാസഭയുടെ ചരിത്രവും വിഭജിക്കപ്പെട്ടിരിക്കുന്നു! ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളെ അപ്പാടെ തള്ളിക്കളയുകയും ലോകത്തിന്റെ താത്പര്യത്തിനനുസരണമായ 'പുത്തന്‍' ആശയങ്ങളെ സഭയുടെ പ്രബോധനങ്ങളാക്കുകയും ചെയ്തത് ആ സൂനഹദോസിനോടനുബന്ധിച്ചാണ്. സൂനഹദോസിനു മുന്‍പുവരെ സുവിശേഷപ്രഘോഷണം എന്നത് കത്തോലിക്കാസഭയുടെ മുദ്രാവാക്യമായിരുന്നു. യൂറോപ്പില്‍നിന്ന് അനേകം സുവിശേഷപ്രഘോഷകര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അയയ്ക്കപ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. ഇന്ത്യയില്‍ ജീവിക്കുന്ന നാമും അതിന്റെ ഗുണഭോക്താക്കളാണ്. സിറിയയില്‍നിന്നു കുടിയേറിയ പാഷണ്ഡന്മാരുടെ പൈശാചികതയില്‍ അമര്‍ന്നുപോയ കേരളസഭയെ സത്യത്തിലേക്കു കൈപിടിച്ചു നയിച്ചത് യൂറോപ്പില്‍നിന്നുള്ള സുവിശേഷകരായിരുന്നു. ഇന്ത്യയിലേക്കു മാത്രമല്ല, ജനവാസമുള്ള എല്ലാ ഭൂമേഖലകളിലേക്കും കത്തോലിക്കാസഭയിലെ ശുശ്രൂഷകര്‍ അയയ്ക്കപ്പെട്ടു! ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ക്രിസ്തുവിന്റെ ആഹ്വാനം ശിരസാവഹിക്കുക മാത്രമാണ് കത്തോലിക്കാസഭ അക്കാലത്തു ചെയ്തത്. വിശ്വാസം ആരുടെമേലും അടിച്ചേല്പിച്ചില്ല എന്നതാണു സത്യം. ക്രിസ്തീയതയെ ആരുടെയെങ്കിലുംമേല്‍ കെട്ടിയേല്പിക്കാന്‍ കത്തോലിക്കാസഭ ശ്രമിച്ചിരുന്നുവെങ്കില്‍, കേരളത്തില്‍ മറ്റൊരു മതവും ഉണ്ടാകുമായിരുന്നില്ല!

എന്നാല്‍, പിശാചും വെറുതെയിരുന്നില്ല; അവനും പ്രവര്‍ത്തനനിരതനായി! കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ സുവിശേഷപ്രചാരണം നടന്നുകൊണ്ടിരുന്ന എല്ലാ രാജ്യങ്ങളിലേക്കും അവന്‍ അവന്റെ ദൂതന്മാരെ അയച്ചു. വ്യാജസുവിശേഷകരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്നതിലാണ് സാത്താന്റെ കൗശലം നാം തിരിച്ചറിയേണ്ടത്. ക്രിസ്തീയതയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ക്രിസ്തീയതയുടെ രൂപത്തില്‍ത്തന്നെ ദൂതന്മാരെ വിന്യസിക്കുന്നതാണ് അവന്റെ യുദ്ധതന്ത്രങ്ങളിലൊന്ന്. ഫ്രീമേസണ്‍സഭയായ ആംഗ്ലിക്കന്‍സഭയെ നിരീക്ഷിച്ചാല്‍ അതു വ്യക്തമാകും. ക്രിസ്തീയ നിയമങ്ങളെയെല്ലാം അപ്പാടെ അവഗണിച്ച്, ലോകത്തിന്റെ നിയമങ്ങള്‍ പ്രമാണങ്ങളായി അംഗീകരിച്ചിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ആംഗ്ലിക്കന്‍സഭ! സ്വവര്‍ഗ്ഗാനുരാഗികളെയും സ്ത്രീകളെയും മെത്രാന്മാരാക്കിക്കൊണ്ട് ക്രിസ്തീയതയെ പരിഹാസപാത്രമാക്കുന്നത് ഈ നിഗൂഢസഭയാണ്! ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപിതലക്ഷ്യംതന്നെ ക്രിസ്തീയതയെ വ്യാജമായി അവതരിപ്പിക്കുകയെന്നതായിരുന്നു. അതിനായി അവര്‍ ലോകം മുഴുവനിലും കോളനികള്‍ സ്ഥാപിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ക്രിസ്തീയതയും വിജാതിയതയും തമ്മിലുള്ള അകലം കുറയ്ക്കുകയും, അങ്ങനെ ക്രിസ്തീയതയെ വിജാതിയതയില്‍ ലയിപ്പിക്കുകയും ചെയ്യുകയെന്നതാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' അജണ്ട!

പതിനാലാം നൂറ്റാണ്ടില്‍ ഹെന്‍റി എട്ടാമന്‍ രാജാവ്, തന്റെ ഭാര്യയായ കാതറിന്‍ രാജ്ഞി ജീവിച്ചിരിക്കെതന്നെ കൊട്ടാരം നര്‍ത്തകിയായ അനിബോളിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച് മാര്‍പാപ്പയ്ക്ക് കത്തയച്ചു. എന്നാല്‍ മാര്‍പാപ്പ വിവാഹത്തിന് അനുവാദം നല്കിയില്ല. ഇതില്‍ പ്രതിക്ഷേധിച്ച് രാജാവ് പുതിയ സഭ സ്ഥാപിക്കുകയാണുണ്ടായത്. പുതിയ സഭയില്‍ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന ചാന്‍സിലര്‍ തോമസ് മൂര്‍ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. ആംഗ്ലിക്കന്‍ സഭയെ ഒരു ആഗോളസഭയാക്കി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് രാജകുടുംബം സാമ്രാജ്യത്വം സ്ഥാപിച്ചത്. അതിനായി അവര്‍ കച്ചവടസംഘങ്ങളെ ലോകമെമ്പാടും അയച്ചു. കത്തോലിക്കാസഭയ്ക്കു ബദലാകുകയും അതിനെ തകര്‍ക്കുകയും ചെയ്യുക എന്ന നിഗൂഢതാത്പര്യവും രാജകുടുംബത്തിനുണ്ടായിരുന്നു.

ആംഗ്ലിക്കന്‍സഭയുടെ പ്രവര്‍ത്തനം പതിനേഴാം ശതകത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇന്ത്യയില്‍ ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥന്മാരായി ഇന്ത്യയുടെ പലഭാഗങ്ങളില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാര്‍ക്ക് മതകര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് ആംഗലേയ പുരോഹിതന്മാര്‍ കമ്പനിയുടെ ചാപ്ളേന്മാരായി നിയമിക്കപ്പെട്ടു. സൂറത്ത്, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം 1614, 1647, 1661, 1690 എന്നീ വര്‍ഷങ്ങളില്‍ പുരോഹിതന്മാര്‍ നിയമിതരായി. 1771-ല്‍ പാളയംകോട്ടയില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ ചേര്‍ന്നുണ്ടായ ആംഗ്ലിക്കന്‍സഭ രൂപമെടുത്തു. സഭയിലെ ഒരു പ്രമുഖനായിരുന്ന സത്യനാഥന്‍ 1790-ല്‍ ആംഗ്ലിക്കന്‍ പൗരോഹിത്യം സ്വീകരിച്ചു. 1805-ല്‍ അവിടെ ആയിരക്കണക്കിന് തദ്ദേശിയര്‍ ആംഗ്ലിക്കന്‍ സഭയില്‍ ചേരുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ചാപ്ളേനായിരുന്ന ഹെന്റി മാര്‍ട്ടിന്‍ സുവിശേഷപ്രചരണാര്‍ത്ഥം അക്ഷീണം പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ചിതറിക്കിടന്ന പാഗന്‍ മതങ്ങളെയെല്ലാം ഒരുമിച്ചുചേര്‍ത്ത് ഹിന്ദുമതം രൂപീകരിച്ചതും ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. തിയോസഫിക്കല്‍ സൊസൈറ്റിയ്ക്കു രൂപംനല്കിയതുതന്നെ ഹിന്ദുമത രൂപീകരണത്തിനു വേണ്ടിയായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന ആനിബസന്റ് ആണ് തിയോസഫിക്കല്‍ സൊസൈറ്റിയുടെ ചുമതലക്കാരി. പൗരസ്ത്യമതങ്ങളെക്കുറിച്ചു പഠിക്കാനും അവയെ ശാക്തീകരിക്കാനുമാണ് തിയോസഫിക്കല്‍ സൊസൈറ്റിക്ക് രൂപംനല്കിയതെന്ന് ഇതിന്റെ സ്ഥാപകര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 'ഫ്രീമേസണ്‍' പ്രസ്ഥാനവും ഇതുതന്നെ! ഇല്ലാതിരുന്ന ഒരു മതത്തെ ഇവര്‍ ഉണ്ടാക്കിയത് ക്രിസ്തീയതയ്ക്ക്, വിശിഷ്യാ, കത്തോലിക്കാസഭയ്ക്ക് ബദലാകാനാണെന്നു മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. എന്തെന്നാല്‍, അത്ര നിഗൂഢമായിട്ടാണ് അതിന്റെ ഓരോ പ്രവര്‍ത്തനവും.

സാത്താന്റെ അനേകം സന്തതികള്‍ ഇന്ന് മനുഷ്യരൂപത്തില്‍ ഭൂമുഖത്തു വിഹരിക്കുന്നുണ്ട്. അവരില്‍ ചിലരാണ് ഇന്ത്യയിലെ കുപ്രസിദ്ധ ആള്‍ദൈവങ്ങള്‍! ഹിന്ദുത്വം എന്ന പൈശാചികതയെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയെന്നതാണ് ഈ അവതാരങ്ങളുടെ ദൗത്യം. യോഗാപരിശീലനത്തിന്റെ മറവിലാണ് ആള്‍ദൈവങ്ങള്‍ ഹിന്ദുമതം പ്രചരിപ്പിക്കുന്നത്. ലോകത്താകമാനം യോഗാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ്. ഹിന്ദുമതത്തിനു ജന്മം നല്‍കിയ 'ഫ്രീമേസണ്‍' പ്രസ്ഥാനം തന്നെയാണ് അന്താരാഷ്ട്രതലത്തില്‍ ആള്‍ദൈവങ്ങളെ പ്രൊമോട്ട് ചെയ്യുന്നത്. യോഗയുടെ പ്രചാരണത്തിന് ഐക്യരാഷ്ട്രസഭയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഐക്യരാഷ്ട്രസഭയെയും ലോകാരോഗ്യസംഘടനയെയും നയിക്കുന്നത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘമാണെന്നു മനസ്സിലാക്കുമ്പോള്‍, പിശാചിന്റെ ആസൂത്രണ മികവ് വ്യക്തമാകും. വിജാതിയ മതങ്ങളെയും അവയുടെ ആശയങ്ങളെയും ആചാരങ്ങളെയും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ക്ക് സാത്താന്‍ രൂപംനല്‍കിയത്. പിശാചിന്റെതെന്നു ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടയാളങ്ങളും വഹിക്കുന്ന മതമാണ്‌ ഹിന്ദുമതം. ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം”(നിയമം: 18; 9-13).

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യമായ സകല മ്ലേച്ഛതകളും ആചാരമാക്കിയ മതമാണ്‌ ഹിന്ദുമതം! 'വെളിച്ചപ്പാട്' എന്ന സംവിധാനമുള്ള മറ്റേതെങ്കിലും മതം ഭൂമിയിലില്ല എന്നതാണു യാഥാര്‍ത്ഥ്യം. മറ്റു മതങ്ങളിലൊന്നും ഇല്ലാത്തതും ഹിന്ദുമതത്തിലുള്ളതുമായ മറ്റൊരാചാരമാണ് 'ദേവദാസി' സമ്പ്രദായം. ഈ സമ്പ്രദായത്തെയും നമ്മുടെ ദൈവം നമുക്കു നിഷിദ്ധമാക്കിയിരിക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: “യിസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. യിസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്”(നിയമം: 23; 17). ഈ പൈശാചികതയും ഹിന്ദുമതത്തിന്റെ മാത്രം പ്രത്യേകതയാണ്! അങ്ങനെയുള്ള ഒരു മതത്തിന്റെ പിന്തുണ തേടുകയോ ആ മതത്തെ പിന്തുണയ്ക്കുകയോ ചെയ്യാന്‍ ഏതെങ്കിലും ക്രിസ്ത്യാനി തയ്യാറായാല്‍, അന്നുമുതല്‍ അവന്‍ ക്രിസ്തുവിന്റെ സഭയില്‍നിന്നും അവിടുത്തെ വാഗ്ദാനപ്രകാരമുള്ള സംരക്ഷണയില്‍നിന്നും വിച്ഛേദിക്കപ്പെടും. കേരളത്തിലെ ക്രൈസ്തവസമൂഹങ്ങള്‍ക്കു സംഭവിച്ചതും അതുതന്നെ!

ഹിന്ദുമത രൂപീകരണത്തിനു മുന്‍പുതന്നെ ഇന്ത്യയില്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നുവെന്നിരിക്കെ, തങ്ങള്‍ ഹിന്ദുമതത്തില്‍നിന്നു പരിവര്‍ത്തിതരായവരാണെന്നു വാദിക്കുന്ന ചില ക്രൈസ്തവസമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്. നമ്പൂരി പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനി സമൂഹങ്ങളാണ് ഇത്തരത്തില്‍ സ്വയം പരിഹാസിതരാകുന്നത്. മാര്‍ത്തോമാ പാരമ്പര്യവും നമ്പൂരി പാരമ്പര്യവും ഒരേസമയം അവകാശപ്പെടുന്നതിലെ സാംഗത്യം ആര്‍ക്കും ഇന്നോളം പിടികിട്ടിയിട്ടില്ല. കാരണം, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നത് ജാതിവ്യവസ്ഥ ഉടലെടുക്കുന്നതിനു മുന്‍പാണ്. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത്. അതായത്, ഒന്നാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ വന്ന തോമാശ്ലീഹായ്ക്ക് നമ്പൂരിയെ ക്രിസ്ത്യാനിയാക്കണമെങ്കില്‍ ഏഴരനൂറ്റാണ്ടുകൂടി ജീവിച്ചിരിക്കണമായിരുന്നു! മറ്റുള്ളവരെക്കൊണ്ട് മൂക്കത്തു വിരല്‍ വയ്പ്പിക്കാതെ, ഇനിയെങ്കിലും സത്യം ഗ്രഹിക്കാന്‍ സുറിയാനിവാദികള്‍ തയ്യാറാകണം. ക്രിസ്തീയതയുടെ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിലെ സുറിയാനിസമൂഹങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌. ഒരുവന്‍പോലും ക്രിസ്തീയതയിലേക്ക് കടന്നുവരാതിരിക്കാന്‍ ഇവര്‍ ജാഗ്രതപുലര്‍ത്തി. തങ്ങള്‍ എടുത്തണിഞ്ഞിരിക്കുന്ന നമ്പൂരിവേഷത്തെ കവചമാക്കിയാണ് ക്രിസ്തീയതയുടെ വ്യാപനം സുറിയാനികള്‍ ചെറുത്തത്. കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി വന്ന ഈഴവരെ സുറിയാനി മാടമ്പിമാര്‍ ആട്ടിയോടിച്ചത് തങ്ങളുടെ നമ്പൂരിപാരമ്പര്യം (നമ്പൂരിഫലിതങ്ങള്‍) ചൂണ്ടിക്കാട്ടിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

സുറിയാനികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളില്‍ വിശ്വസിച്ച് സ്വയം നാശത്തിലേക്കു നടന്നടുക്കുന്ന ക്രിസ്ത്യാനികള്‍ ഒരുകാര്യം അറിഞ്ഞിരിക്കുക. എന്തെന്നാല്‍, അപ്പസ്തോലനായ തോമാ ഇന്ത്യയില്‍ വന്നത് ഇവിടെയുണ്ടായിരുന്ന യിസ്രായേല്‍ക്കാരെ അന്വേഷിച്ചാണ്. അവരില്‍ ചിലരെയാണ് അപ്പസ്തോലന്‍ സ്നാനപ്പെടുത്തിയത്. അക്കാലത്ത് വിജാതിയരോട് സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നില്ല. ലോകത്തിന്റെ അതിര്‍ത്തികളിലേക്കാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ അയച്ചതെങ്കിലും, അതിനൊരു ക്രമം നിശ്ചയിക്കപ്പെട്ടിരുന്നു. യെരുശലേം, യെഹൂദയാ, ശെമരിയാ, ഭൂമിയുടെ അതിര്‍ത്തികള്‍ എന്നതാണ് ആ ക്രമം. ഭൂമിയിലെ ഏതെങ്കിലും പട്ടണത്തെയോ രാജ്യത്തെയോ പ്രതിനിധീകരിക്കുന്ന സൂചകങ്ങളായി ഇവയെ ആരും കാണരുത്. മറിച്ച്, വ്യക്തിയില്‍ ആരംഭിച്ച് ജനതകളില്‍ എത്തുന്ന സുവിശേഷ ശുശ്രൂഷയുടെ ക്രമീകരണമായി അതിനെ മനസ്സിലാക്കണം. യെരുശലേം പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന പട്ടണത്തെയാണെങ്കിലും, നാംതന്നെയാണ് ദൈവത്തിന്റെ ആലയങ്ങളെന്നു ബൈബിള്‍ നമ്മെ പഠിപ്പിച്ചു. അതേ, സുവിശേഷപ്രഘോഷണം ആരംഭിക്കേണ്ടത് നമ്മില്‍നിന്നു തന്നെയാണ്. യെഹൂദയാ നമ്മുടെ ഭവനമാണ്. ശെമരിയാ ആകട്ടെ, നമ്മുടെ ഭവനത്തില്‍നിന്നു വേര്‍പെട്ടുപോയ സഹോദരങ്ങളും! യിസ്രായേലിലെ നഷ്ടപ്പെട്ടുപോയവര്‍ എന്ന് യേഹ്ശുവാ പറഞ്ഞത് ഇവരെക്കുറിച്ചാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്”(മത്താ: 15; 24). തന്റെയടുക്കല്‍നിന്ന് സൗഖ്യം പ്രതീക്ഷിച്ചു വന്ന വിജാതിയരോടാണ് യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചത്.

ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് വിജാതിയര്‍ക്കു രക്ഷയില്ല എന്നാണോ? ഒരിക്കലുമല്ല; വിജാതിയര്‍ക്കു രക്ഷപ്രാപിക്കാന്‍ ഒരു ക്രമം നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന പ്രഖ്യാപനമായി മാത്രം ഈ വചനത്തെ പരിഗണിച്ചാല്‍ മതി. ഈ വചനം വായിച്ചാല്‍ അതു വ്യക്തമാകും. വചനമിതാണ്: “ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല”(മര്‍ക്കോ: 7; 27). മക്കള്‍ ആദ്യം പരിഗണിക്കപ്പെടണം എന്നതാണ് യഥാര്‍ത്ഥ നീതി! ക്രിസ്തു അയയ്ക്കപ്പെട്ടത് പ്രതീക്ഷയോടെ അവിടുത്തെ കാത്തിരുന്ന ജനത്തിന്റെ അടുക്കലേക്കായിരുന്നു. എന്നാല്‍, മറ്റൊരു വചനത്തിലൂടെ സകല ജനതകള്‍ക്കും പ്രത്യാശയ്ക്കുള്ള വക ദൈവം നല്‍കി. ഈ വചനം ശ്രദ്ധിക്കുക: “എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി”(റോമാ: 10; 20). യേശയ്യാഹിലൂടെ നല്‍കപ്പെട്ട പ്രവചനമാണ് പൗലോസ് വ്യാഖ്യാനിച്ചത്. പ്രവചനം ഇപ്രകാരം വായിക്കുന്നു: “എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശനമരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു”(യേശയ്യാഹ്: 65; 1). യിസ്രായേലിലെ ചിലരുടെ തിരസ്ക്കരണമാണ് സകല ജനതകള്‍ക്കും അനുഗൃഹമായി മാറിയത്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഈ പ്രഖ്യാപനം നോക്കുക: “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, രക്ഷകനായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു”(ലൂക്കാ: 2; 10, 11). യെരുശലെമിലും യെഹൂദയായിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും പ്രഘോഷിക്കപ്പെടേണ്ട സന്തോഷത്തിന്റെ സദ്വാര്‍ത്തയാണ് ക്രിസ്തു! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദയാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”(അപ്പ. പ്രവര്‍: 1; 8). ഈ പ്രവൃത്തിയില്‍നിന്നു വിരമിച്ച ആരും ക്രിസ്ത്യാനിയല്ല! ക്രൈസ്തവസഭകളെ നയിക്കുന്നത് ക്രൈസ്തവരാണോ എന്നറിയാന്‍ ഇതാണ് അടയാളം!

യെഹൂദരെ സദ്വാര്‍ത്ത അറിയിക്കാനാണ് അപ്പസ്തോലനായ തോമാ ഇന്ത്യയില്‍ വന്നതെന്നു വ്യക്തമാക്കാനാണ് ഈ വചനങ്ങളെല്ലാം നാം പരിശോധിച്ചത്. വിജാതിയരെ സുവിശേഷം അറിയിക്കുകയെന്ന ഘട്ടത്തിലേക്കു കടക്കുന്നതിനു മുന്‍പുതന്നെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം സംഭവിച്ചുവെന്നതാണ് യഥാര്‍ത്ഥ സത്യം. കേരളത്തിലെ കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും സംഘമായി ജീവിച്ചിരുന്ന യിസ്രായേല്‍ക്കാരില്‍ ചിലരെല്ലാം അപ്പസ്തോലനായ തോമായില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവസഭയുടെ ഭാഗമായെങ്കിലും, അപ്പസ്തോലന്റെ മരണശേഷം ഇവരെ ശരിയായി നയിക്കാന്‍ ആരുമില്ലായിരുന്നു. മാത്രവുമല്ല, തങ്ങള്‍ ശ്രവിച്ച സദ്വാര്‍ത്ത വിജാതിയരെക്കൂടി അറിയിക്കാന്‍ ശ്രമിച്ചുമില്ല. അതിനാല്‍ത്തന്നെ, മണ്ണില്‍ കുഴിച്ചിട്ട താലന്തുപോലെയും പറയുടെ കീഴില്‍ വച്ച വിളക്കുപോലെയും രക്ഷയുടെ സദ്വാര്‍ത്ത മറച്ചുവയ്ക്കപ്പെട്ടു. പിന്നീട്, ഏഴാംനൂറ്റാണ്ടില്‍ പ്രവാസികളായി ഇന്ത്യയിലെത്തിയ സിറിയാക്കാരാണ് ഈ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. കേരളത്തിലെ നസ്രാണികള്‍ അങ്ങനെയാണ് സുറിയാനികളായി! മറ്റുള്ളവരെ സുവിശേഷം അറിയിക്കാന്‍ തയ്യാറാകുന്നതിനു പകരം, കേരളത്തിലെ ക്രിസ്ത്യാനികളെ സുറിയാനികളുടെ വ്യാജപാരമ്പര്യം പഠിപ്പിക്കുന്നതിലായിരുന്നു സിറിയന്‍ അഭയാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. എട്ടാം നൂറ്റാണ്ടോടെ ഇന്ത്യയില്‍ ഉടലെടുത്ത ജാതിവ്യവസ്ഥയുടെ ഭാഗമാകാനും സുറിയാനികള്‍ തയ്യാറായി. തങ്ങള്‍ നമ്പൂരിപാരമ്പര്യം പേറുന്നവരാണെന്നു സ്ഥാപിക്കാന്‍ അനേകം കെട്ടുകഥകള്‍ ഇവര്‍ ചമച്ചു. ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി വരുന്നവരെ ഈ വ്യാജപാരമ്പര്യത്തിന്റെ പേരുപറഞ്ഞ് ആട്ടിയോടിച്ച ചരിത്രവും സുറിയാനികള്‍ക്കുണ്ട്. ‘പുതുക്രിസ്ത്യാനികള്‍’ എന്നപേരില്‍ ക്രിസ്തീയതയില്‍ ദളിത്‌ വിഭാഗത്തെ സൃഷ്ടിച്ചതും സുറിയാനികള്‍തന്നെ! അവര്‍ണ്ണരും സവര്‍ണ്ണരും എന്ന വേര്‍തിരിവുള്ള ഭൂമിയിലെ ഏക ‘ക്രൈസ്തവ’ സമൂഹമാണ് പൗരസ്ത്യസുറിയാനികള്‍!

അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിച്ച് പരിച്ഛേദനം സ്വീകരിക്കുന്ന അടിമയെ സ്വന്തം ജനത്തിന്റെ ഭാഗമായി പരിഗണിക്കണമെന്നതാണ് മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമം. ഈ നിയമംതന്നെയാണ് ക്രിസ്ത്യാനികള്‍ക്കും ബാധകമായിട്ടുള്ളത്. മോശയുടെ നിയമവും ക്രിസ്തീയനിയമവും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മോശയുടെ നിയമത്തില്‍ ഇപ്രകാരം വായിക്കുന്നു: “നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്‌. അപരിച്ഛേദിതരാരും പെസഹാ ഭക്‌ഷിക്കരുത്‌. സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ”(പുറ: 12; 48, 49). പരിച്ഛേദനം സ്വീകരിച്ച പരദേശിയെ സ്വദേശിയായി പരിഗണിക്കണമെന്നു മോശ കല്പിച്ചതുപോലെ, ജ്ഞാനസ്നാനം സ്വീകരിക്കുന്ന വിജാതിയനെ സഭയില്‍ സ്വീകരിക്കണം. സഭയില്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. ഈ വചനം ശ്രദ്ധിക്കുക: “നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യെഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനംചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു”(1 കോറി: 12; 13). ക്രിസ്തീയതയില്‍ നമ്പൂരിയും പുലയനുമില്ല! രണ്ടു പുരുഷായുസ്സുപോലും തികഞ്ഞിട്ടില്ലാത്ത ഹിന്ദുമതത്തിന് സഹസ്രാബ്ദങ്ങളുടെ പ്രായം കല്പിച്ചുനല്കാന്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ വഹിച്ച പങ്ക് വലുതാണ്‌! സുറിയാനികളുടെ ആര്‍ഷഭാരത ഫലിതങ്ങള്‍ കുപ്രസിദ്ധവുമാണ്!

അതുപോലെതന്നെ, കഥ ചമയ്ക്കുന്നതില്‍ പൗരസ്ത്യ സുറിയാനികള്‍ക്കുള്ള വിരുതും കുപ്രസിദ്ധമാണ്. ഇവര്‍ ചമച്ച കഥകളില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് ഇസ്ലാം എന്ന ഭീകരമതംപോലും സ്ഥാപിതമായത്. ക്രിസ്ത്യാനികള്‍ എന്നപേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇവര്‍ പാരമ്പര്യമായി മുറുകെപ്പിടിച്ചിരിക്കുന്നത് വിജാതിയതയെയാണ്. അപ്പസ്തോലനായ പൗലോസിന് ഇവരെക്കുറിച്ചുണ്ടായിരുന്ന വ്യഗ്രതയെന്തായിരുന്നുവെന്ന് നോക്കുക: “ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു”(ഗലാ: 4; 8-11). പൗലോസ് ആകുലപ്പെട്ടതുതന്നെ ഇവരില്‍ സംഭവിച്ചു. വ്യര്‍ത്ഥമായ അനുഷ്ഠാനങ്ങളില്‍ മുഴുകി ദൈവവചനത്തെ ഞെരുക്കിക്കളഞ്ഞ ഇവര്‍ക്ക് അര്‍ഹമായതുതന്നെയാണ് ലഭിച്ചത്. സുവിശേഷം പ്രചരിപ്പിക്കുന്നവരെ പുലഭ്യം പറയുകയും ക്രൈസ്തവസമൂഹങ്ങളില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ എക്കാലത്തെയും വിനോദം! കേരളത്തില്‍ സുവിശേഷം പ്രചരിപ്പിച്ച പോര്‍ച്ചുഗീസ് വൈദികരെ 'പറങ്കികള്‍' എന്നുവിളിച്ച് ആക്ഷേപിക്കുന്നത് ഇന്നും ഇവര്‍ക്കു വിനോദമാണ്‌!

യൂറോപ്പിലേക്കുള്ള ഇസ്ലാമിക അധിനിവേശത്തെ ചെറുക്കുന്നതിനായി കത്തോലിക്കാസഭയുടെ ആശിര്‍വാദത്തോടെ രാജാക്കന്മാര്‍ തീര്‍ത്ത പ്രതിരോധങ്ങളെ കുറ്റപ്പെടുത്തുന്നതിലും പൗരസ്ത്യ സുറിയാനികള്‍ അമിതാവേശം കാട്ടാറുണ്ട്. കുരിശുയുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന ആ പ്രതിരോധങ്ങളാണ് ഇസ്ലാമിന്റെ യൂറോപ്യന്‍ സ്വപ്നങ്ങളെ തച്ചുതകര്‍ത്തത്. തുര്‍ക്കികളുടെ നേതൃത്വത്തില്‍ കിണഞ്ഞു ശ്രമിച്ചിട്ടും യൂറോപ്പിന്റെ മണ്ണില്‍ ഇസ്ലാമിനെ നട്ടുവളര്‍ത്താന്‍ പിശാചിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, കുരിശുയുദ്ധങ്ങളെ പരിഹസിക്കുകയെന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ വികാരപ്രകടനമായി മാത്രം കണ്ടാല്‍മതി. എന്നാല്‍, കുരിശുയുദ്ധങ്ങളുടെ പേരില്‍ കത്തോലിക്കാസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യാന്‍ ഇസ്ലാമിനെക്കാള്‍ ആവേശത്തോടെ സുറിയാനികള്‍ രംഗത്തിറങ്ങുന്നതിനെ സ്വാഭാവിക വികാരപ്രകടനമായി അവഗണിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. മറിച്ച്, സമാനപൈതൃകത്തിന്റെ അടയാളമായി മനോവ ഇതിനെ പരിഗണിക്കുന്നു. അതായത്, സുറിയാനികളുടെയും ഇസ്ലാമിന്റെയും DNA ഒന്നാണ്! സുറിയാനികളുടെ പാഷാണ്ഡതകളില്‍നിന്ന് ഉടലെടുത്ത ഇസ്ലാംമതത്തില്‍ ലയിച്ച് ഒന്നാകുകയോ, ഇസ്ലാമിന്റെ വാളിനാല്‍ നിഹനിക്കപ്പെടുകയോ ചെയ്യാത്തവരായി അവശേഷിക്കുന്നവരുടെ കൊച്ചുകൊച്ചു സമൂഹങ്ങളാണ് കേരളത്തിലെ സുറിയാനികള്‍! ഇസ്ലാമില്‍നിന്ന് എത്രത്തോളം പീഡനങ്ങള്‍ സഹിക്കേണ്ടിവന്നാലും, പാശ്ചാത്യ ക്രൈസ്തവരെക്കാള്‍ സുറിയാനികള്‍ക്കു പ്രിയം ഇസ്ലാമിനോടാണ്. ഈ മാനസീകാവസ്ഥയ്ക്കു പറയുന്നതാണ് 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്നത്!

വിജാതിയ മതങ്ങളോട് സമരസപ്പെടുന്ന ക്രൈസ്തവസമൂഹങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന അപചയങ്ങളുണ്ട്. ഈ അപചയങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ് പൗരസ്ത്യക്രൈസ്തവ സമൂഹങ്ങള്‍! ഗലാത്തിയരെക്കുറിച്ച് പൗലോസ് ഉത്കണ്ഠാകുലനായതും ഈ അപചയങ്ങളെ മുന്നില്‍ക്കണ്ടാണ്. വിജാതിയില്‍നിന്നു സത്യമാര്‍ഗ്ഗത്തിലേക്കു കടന്നുവരുന്ന വ്യക്തികളും സമൂഹങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ക്രിസ്തീയതയെന്നത് പുതിയ സൃഷ്ടിയാകലാണ്! പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി, പുതിയ മനുഷ്യനായി മാറുന്ന പ്രക്രിയയാണ് ക്രിസ്തീയതയിലേക്കുള്ള പരിവര്‍ത്തനം. ഈ വചനം ശ്രദ്ധിക്കുക: “ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു”(2 കോറി: 5; 17). പഴയതിനെ പൂര്‍ണ്ണമായി ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ് ഒരുവന്‍ ക്രിസ്ത്യാനിയാകുന്നത്. ഒരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: “പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം. ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്, ദൈവത്തിന്റെ യിസ്രായേലിന് സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ”(ഗലാത്തി: 6; 15, 16). ദൈവത്തില്‍നിന്നുള്ള സമാധാനവും കാരുണ്യവും നമ്മിലേക്കു ചൊരിയപ്പെടണമെങ്കില്‍, നാം യിസ്രായേലായിരിക്കണം. യിസ്രായേലായിരിക്കണമെങ്കിലോ, പുതിയ സൃഷ്ടിയാകുകയും വേണം. മറ്റൊരുപദേശം ഇങ്ങനെ വായിക്കുന്നു: “നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍”(എഫേ: 4; 22). ക്രിസ്തീയതയിലേക്കു കടന്നുവരുന്നത് ഏതു സമൂഹത്തില്‍നിന്നായാലും, അവര്‍ ആയിരുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പുകളൊന്നും അവരിലുണ്ടായിരിക്കരുത്. അതായത്, ക്രിസ്തീയതയെന്നത് ഭാഗീകമായ മാറ്റമല്ല, പരിപൂര്‍ണ്ണമായ മാറ്റമാണ്. ഈ മാറ്റത്തിനു തയ്യാറാകാത്ത വ്യക്തികളും സമൂഹങ്ങളും യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ സഭയുടെ ഭാഗമല്ല! ഗലാത്തിയര്‍ക്കു സംഭവിച്ചതും പൗരസ്ത്യ ക്രൈസ്തവസമൂഹങ്ങള്‍ക്കു സംഭവിച്ചതും സാംസ്കാരിക അനുരൂപണങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയതിനുശേഷം കത്തോലിക്കാസഭയ്ക്കു സംഭവിച്ചതും ഒരേ ദുരന്തംതന്നെയാണ്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുതന്നെ കത്തോലിക്കാസഭയുടെ ഉന്നതതലങ്ങളില്‍ ‘ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍’ സംഘം ആധിപത്യമുറപ്പിച്ചിരുന്നു. എന്നാല്‍, പോപ്പിന്റെ പദവിയില്‍ തങ്ങളുടെ പ്രതിനിധിയെ അവരോധിക്കാന്‍ ഈ സ്വാധീനം മതിയായതായിരുന്നില്ല. എന്തെന്നാല്‍, പോപ്പിനെ തിരഞ്ഞെടുക്കുമ്പോള്‍ ‘വീറ്റോ’ അധികാരം പ്രയോഗിക്കാന്‍ ചക്രവര്‍ത്തിയ്ക്കു സാധിക്കുമായിരുന്നു. എത്ര വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടാലും, ചക്രവര്‍ത്തിയുടെ ഒരു ‘നിഷേധവോട്ട്’ തിരഞ്ഞെടുപ്പിനെ അസാധുവാക്കും! അതായത്, യൂറോപ്പില്‍ രാജഭരണം നിലനില്‍ക്കുകയും, ഭരണാധികാരികളും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുകയും ചെയ്യുന്നിടത്തോളം ഇല്ല്യുമിനാറ്റികളുടെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കപ്പെടില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ യൂറോപ്പിനെ രാജഭരണത്തില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചത്. അതിനായി ഒന്നാംലോകമഹായുദ്ധം ആവിഷ്ക്കരിച്ചു നടപ്പാക്കി. പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെയാണ് ഈ യുദ്ധം ആരംഭിച്ചതെങ്കിലും, സൂക്ഷ്മമായി നിരീക്ഷിക്കുന്ന സത്യാന്വേഷികള്‍ക്ക് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയും. പോപ്പിന്റെ പദവിയില്‍ ഇല്ല്യുമിനാറ്റികള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച അവരുടെ നോമിനിയെ വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞ ഓസ്ത്രിയന്‍ എമ്പററെ വധിച്ചുകൊണ്ടാണ് ഒന്നാംലോകമഹായുദ്ധം ആരംഭിച്ചത്. യുദ്ധത്തിനു പിന്നിലെ കാരണമെന്തെന്നും കാരണക്കാരാരെന്നും അറിയാന്‍ ഈ തെളിവ് മാത്രം മതി.

യൂറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. ഈ മഹായുദ്ധത്തോടെ യൂറോപ്പിലെ രാജഭരണം അവസാനിച്ചു. അതുവരെ യൂറോപ്പില്‍ കാലുറപ്പിക്കാന്‍ കഴിയാതിരുന്ന ഇസ്ലാമിന് ഒന്നാം ലോകമഹായുദ്ധത്തോടെ അതിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞുവെന്നതാണ് ചരിത്രസത്യം. ഇസ്ലാമിനു മാത്രമല്ല, മറ്റു വിജാതിയ മതങ്ങള്‍ക്കും യൂറോപ്പില്‍ വളരാന്‍ കഴിഞ്ഞത് ഈ യുദ്ധത്തിനുശേഷമാണ്. ക്രിസ്ത്യാനികള്‍ മാത്രം അധിവസിച്ചിരുന്ന ഒരു ഭൂഖണ്ഡത്തെ അന്യദേവന്മാരുടെ സാന്നിദ്ധ്യത്താല്‍ മലിനമാക്കിയത് കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ‘ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍’ സംഘത്തിന്റെ നിഗൂഢ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നുവെന്ന് നാം മനസ്സിലാക്കിയിരിക്കണം. ‘ഹലാല്‍’ അടക്കമുള്ള വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങള്‍ ഒരിക്കല്‍പ്പോലും രുചിച്ചുനോക്കാത്ത ജനമായിരുന്നു യൂറോപ്പിലേത്. യൂറോപ്പിലെ ക്രൈസ്തവര്‍ വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നത് അവിടെ വിജാതിയമതങ്ങളോ അവരുടെ വിഗ്രഹങ്ങളോ ഇല്ലാതിരുന്നതുകൊണ്ടാണ്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായതിലൂടെ പൗരസ്ത്യക്രൈസ്തവരുടെമേല്‍ വന്നുഭവിച്ച ദുരന്തം പാശ്ചാത്യക്രൈസ്തവരെയും വിഴുങ്ങി. വിഗ്രഹാര്‍പ്പിതഭക്ഷണം അത്രത്തോളം മാരകമാണ്! വിജാതിയ അനുകരണം വിഗ്രഹങ്ങളിലേക്കും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കളിലേക്കും നയിക്കും എന്നതുകൊണ്ടാണ് ദൈവജനത്തിന് അതു നിഷിദ്ധമാക്കിയിരിക്കുന്നത്. ദൈവത്തിന്റെ ഈ നിയമത്തെ മറികടന്നപ്പോഴൊക്കെ യിസ്രായേല്‍ജനം മലിനവസ്തുപോലെയായിട്ടുണ്ട്. ക്രൈസ്തവരുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്.

യൂറോപ്പിലെ രാജഭരണം അവസാനിച്ചതോടെ, തങ്ങള്‍ക്കിഷ്ടമുള്ളവരെ പോപ്പിന്റെ പദവിയില്‍ പ്രതിഷ്ഠിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ക്കു സാധിച്ചു എന്നതാണ് ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ നാം കണ്ടത്. ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്പിലേക്ക് ഇസ്ലാംമതവും മറ്റിതര വിജാതിയമതങ്ങളും കുടിയേറാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി തുര്‍ക്കിയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ നടത്തിയ ശ്രമങ്ങളെയെല്ലാം യൂറോപ്പിലെ രാജാക്കന്മാരും പാശ്ചാത്യസഭയും ഒരുമിച്ചുനിന്നു ചെറുത്തുവെങ്കില്‍, സഭയില്‍ കടന്നുകൂടിയ ഇല്ല്യുമിനാറ്റികള്‍ ഈ ചെറുത്തുനില്‍പ്പിന് അന്ത്യംകുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ യൂറോപ്പിലെ ഭരണകൂടങ്ങളുടെമേല്‍ ക്രൈസ്തവസഭകള്‍ക്ക് യാതൊരു സ്വാധീനവുമില്ലാത്ത അവസ്ഥ സംജാതമായി. യൂറോപ്പിലെ രാജ്യങ്ങള്‍ ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ധാര്‍മ്മികവും ആത്മീയവുമായ അധഃപതനവും അവിടെ ആരംഭിച്ചു. കത്തോലിക്കാസഭയില്‍ ഉടലെടുത്ത പൈശാചികതയാണ് യൂറോപ്പിനെ ആകമാനം ഗ്രസിച്ചത്. കത്തോലിക്കാസഭയുടെ ഭരണസംവിധാനം അധഃപതിക്കുന്നതനുസരിച്ച് യൂറോപ്പും അധഃപതിച്ചുകൊണ്ടിരുന്നുവെന്നതാണ്‌ യഥാര്‍ത്ഥ സത്യം. 1962 ഒക്ടോബര്‍ 11-ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ‘ആന്റിപോപ്പ്’ വിളിച്ചുചേര്‍ത്ത സൂനഹദോസിനു ശേഷമാണ് കത്തോലിക്കാസഭയും യൂറോപ്പും അധഃപതനത്തിന്റെ പാതയിലേക്കു വ്യതിചലിച്ചതെന്നു മനസ്സിലാക്കാന്‍ ഏതൊരു സത്യാന്വേഷിക്കും സാധിക്കും. സത്യസന്ധമായും മുന്‍വിധിയില്ലാതെയും ചരിത്രം പഠിക്കാന്‍ തയ്യാറായാല്‍ മാത്രം മതി!

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളാണ് വിജാതിയതയ്ക്കു യൂറോപ്പിന്റെ മണ്ണില്‍ അവസരമൊരുക്കിയതെങ്കില്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസാണ് ക്രൈസ്തവരെ വിജാതിയതയുമായി ഇഴുകിച്ചേരാന്‍ പ്രേരിപ്പിച്ചത്. അതുവരെ യൂറോപ്പിലെ ക്രൈസ്തവര്‍ വിജാതിയതയെ കണ്ടിരുന്നത് പൈശാചികതയായിട്ടാണ്. അതായത്, പാപ്പാവിരുദ്ധ പാപ്പാമാര്‍ (ആന്റിപോപ്പ്) കത്തോലിക്കാസഭയെ നയിച്ചിട്ടുണ്ടെങ്കിലും, അവരിലാരും സഭയുടെ അടിസ്ഥാന പ്രബോധനങ്ങളെ തിരുത്തിയിട്ടില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പോപ്പുമാരുടെ അധഃപതനം വ്യക്തിപരം മാത്രമായിരുന്നു. അതിനാല്‍ത്തന്നെ, അപ്പസ്തോലിക പ്രബോധനങ്ങളെ അനുധാവനം ചെയ്യുന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് മാര്‍ഗ്ഗഭ്രംശം സംഭവിച്ചില്ല. അന്യദേവന്മാരില്‍നിന്നും വിഗ്രഹാര്‍പ്പിത വസ്തുക്കളില്‍നിന്നും അകന്നുനില്‍ക്കണമെന്ന അപ്പസ്തോലിക ഉപദേശത്തെ മുറുകെപ്പിടിക്കുന്നവരായിരുന്നു യൂറോപ്പിലെ ക്രൈസ്തവര്‍! കേരളത്തില്‍ വന്ന പോര്‍ച്ചുഗീസ് സുവിശേഷകരുടെ പ്രബോധനങ്ങള്‍ ഇതിന്റെ തെളിവാണ്. സുറിയാനികള്‍ പിന്തുടര്‍ന്ന സകല ആഭിചാരങ്ങള്‍ക്കും എതിരായി പോര്‍ച്ചുഗീസ് വൈദികര്‍ നിലപാടെടുത്തത് നമുക്കറിയാം. ഹിന്ദുമതത്തിലെ എല്ലാ ദുരാചാരങ്ങളും അതേപടി അനുകരിച്ചിരുന്ന സമൂഹമായിരുന്നു കേരളത്തിലെ സുറിയാനികള്‍! ജാതകം, ശകുനം നോക്കല്‍, ക്ഷുദ്രവിദ്യകള്‍, മന്ത്രവാദം എന്നിങ്ങനെയുള്ള പൈശാചികതകളില്‍നിന്നു സുറിയാനി ക്രിസ്ത്യാനികളെ മോചിപ്പിച്ചത് പോര്‍ച്ചുഗീസ് വൈദികരാണ്‌. ചിലരെല്ലാം പഴയ കുപ്പത്തൊട്ടിയിലേക്കു മടങ്ങിപ്പോയെങ്കിലും, അനേകര്‍ക്ക് സത്യത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞു. വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

കത്തോലിക്കാസഭ ഇന്ത്യയില്‍ സുവിശേഷ പ്രചാരണം ആരംഭിച്ചപ്പോള്‍ വിറളിപിടിച്ചത് ആംഗ്ലിക്കന്‍സഭയുടെ സംഘടനയായ ഇല്ല്യുമിനാറ്റികള്‍ക്കാണ്. അതിന്റെ പ്രതിഫലനമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപത്തില്‍ ഇന്ത്യയിലേക്ക് അവര്‍ നടത്തിയ കടന്നുകയറ്റം. പോര്‍ച്ചുഗീസുകാരെ തുരത്തിക്കൊണ്ട് ഇല്ല്യുമിനാറ്റികള്‍ ഇന്ത്യയിലെ അവരുടെ ദൗത്യം ആരംഭിക്കുകയും ഹിന്ദുമതത്തിനു രൂപംനല്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ സുവിശേഷ പ്രചരണത്തെ അസഹിഷ്ണുതയോടെ വീക്ഷിച്ചിരുന്ന സുറിയാനികള്‍ക്ക് ഇത് അവസരമായി. കത്തോലിക്കാസഭയില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന മന്ത്രവാദികളെയും ആഭിചാരക്കാരെയും തിരികെക്കൊണ്ടുവരാന്‍ ഈ അവസരം അവര്‍ വിനിയോഗിച്ചു. ഇതുവരെയാണ് നാം പറഞ്ഞുനിര്‍ത്തിയത്. പിന്നീട് നാം കടന്നുപോയത് പാശ്ചാത്യസഭയുടെ അധഃപതനത്തിന്റെ നാള്‍വഴിയിലൂടെയാണ്. ആ നാള്‍വഴിയിലെ രണ്ടു പ്രധാന കവലകളായി ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ കണ്ടു. കത്തോലിക്കാസഭയുടെ നിയന്ത്രണം ഇല്ല്യുമിനാറ്റികള്‍ ഏറ്റെടുത്തത് ആ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷമാണെന്നും നാം മനസ്സിലാക്കി. പിന്നീട് നാം നടന്നെത്തിയത്‌ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന മഹാഗര്‍ത്തത്തിന്റെ വക്കത്താണ്! കത്തോലിക്കാസഭയുടെ ദുരന്തത്തിനു നാന്ദികുറിച്ച സമ്മേളനമായി മാത്രമല്ല, ഈ ലോകത്തിന്റെതന്നെ സര്‍വ്വനാശത്തിനു തുടക്കമിട്ട പൈശാചികസമ്മേളനമായിരുന്നു അത്. കത്തോലിക്കാസഭയിലെ അധഃപതനം ഈ ലോകത്തെ ആകമാനം ഗ്രസിക്കും എന്നതാണ് ഏറ്റവും ഗൗരവമായി നാം മനസ്സിലാക്കിയിരിക്കേണ്ട സത്യം. ഇന്ന് ലോകം ഇത്രത്തോളം ദുഷിച്ചുവെങ്കില്‍, അതിന്റെ പ്രധാന ഉത്തരവാദി കത്തോലിക്കാസഭയാണ്. എന്തെന്നാല്‍, സകല ജനതകളെയും ശുദ്ധീകരിക്കാനുള്ള ദൗത്യമാണ് കത്തോലിക്കാസഭ ക്രിസ്തുവില്‍നിന്നു ഭരമേറ്റിരിക്കുന്നത്. ഈ ദൗത്യത്തില്‍നിന്നു കത്തോലിക്കാസഭ പിന്മാറിയാല്‍ ജനതകള്‍ക്കു രക്ഷപ്രാപിക്കാനുള്ള അവസരം നഷ്ടമാകുന്നു.

യേഹ്ശുവായുടെ കല്പന ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20). സകല ജനതകള്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത അറിയിക്കാന്‍ നിയുക്തരായിരിക്കുന്നവര്‍ അതില്‍നിന്നു പിന്മാറിയത് എന്നുമുതലാണെന്ന് അന്വേഷിച്ചാല്‍, അത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു ശേഷമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതേ, ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി യേഹ്ശുവായുടെ നാമം മാത്രമേയുള്ളുവെന്ന സത്യത്തെ നിഷേധിച്ചതിന്റെ അറുപതാം വാര്‍ഷികം 2022 ഒക്ടോബര്‍ 11-ന് ആണ്. ആയതിനാല്‍, കത്തോലിക്കാസഭയിലെ എല്ലാ വിശ്വാസികളും ചാക്കുടുത്ത് ചാരംപൂശി കരിദിനം ആചരിക്കേണ്ട ദിവസമാണത്! വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയല്ല, പിശാചിനെയാണ് എന്ന മതബോധനം അവസാനിപ്പിക്കുകയും, എല്ലാം മതങ്ങളിലും നന്മയുണ്ടെന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുത്തന്‍ മതബോധനത്തിനു തുടക്കമിടുകയും ചെയ്തത് ഈ പൈശാചിക സമ്മേളനത്തോടെയായിരുന്നു. ഈ മതബോധനം ലഭിച്ചിരിക്കുന്ന ഒരു കൗമാരക്കാരി ഇസ്ലാമിനെയോ ഹിന്ദുവിനെയോ പ്രണയിക്കുകയും, അവരുടെ മതങ്ങള്‍ സ്വീകരിക്കുകയും ചെയ്‌താല്‍ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്? ഹിന്ദുവോ മുസ്ലീമോ ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ഉപേക്ഷിച്ചുപോകാന്‍ തക്ക ഉറപ്പേ ക്രിസ്ത്യാനിയുടെ വിശ്വാസത്തിനുള്ളുവെങ്കില്‍, ക്രിസ്ത്യാനിക്ക് ലഭിച്ചിരിക്കുന്ന വിശ്വാസപരിശീലനം ഒരു ദുരന്തമാണെന്ന് സമ്മതിക്കേണ്ടിവരും!   

അതായത്, സ്വന്തം കഴിവുകേടുകളെ മറച്ചുവയ്ക്കാനാണ് ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോള്‍ കെസിബിസി ഏറ്റെടുത്തിരിക്കുന്നത്. തെല്ലും ആത്മാര്‍ത്ഥത ഈ വിഷയങ്ങളില്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. സഭയുടേതായി അംഗീകരിക്കപ്പെട്ടിട്ടുള്ള മതബോധനഗ്രന്ഥം ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് ഇവരുടെ കാപട്യം തിരിച്ചറിയാന്‍ കഴിയും. നിത്യജീവന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ അയയ്ക്കപ്പെട്ടവര്‍ നിത്യജീവനിലേക്കുള്ള പ്രവേശനകവാടത്തിനു മുന്നില്‍ പ്രതിബന്ധമായി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. വിജാതിയതയുടെ കുഴലൂത്തുകാരായി അധഃപതിച്ച നേതാക്കന്മാരാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങളായി ക്രൈസ്തവസഭകള്‍ മാറി. അപ്പസ്തോലന്മാരുടെ കാലഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ പൗരസ്ത്യസഭയുടെ അധഃപതനം ആരംഭിച്ചുവെങ്കില്‍, പാശ്ചാത്യസഭയുടെ അധഃപതനം അറുപതു വര്‍ഷത്തിനിടയില്‍ സംഭവിച്ച ദുരന്തമാണ്.

രണ്ടാംവത്തിക്കാന്‍ സൂനഹദോസുവരെ പാശ്ചാത്യക്രൈസ്തവര്‍ വിജാതിയമായ ഒന്നിനും തങ്ങളുടെ മണ്ണില്‍ വളരാന്‍ അവസരം കൊടുത്തിരുന്നില്ല. അതിനാല്‍ത്തന്നെ, വിഗ്രഹങ്ങളുടെയും വിഗ്രഹാര്‍പ്പിതവസ്തുക്കളുടെയും സാന്നിദ്ധ്യമില്ലാതെ ജീവിക്കാന്‍ അവര്‍ക്കു സാധിച്ചു. ഹലാല്‍ ഭക്ഷണമോ മറ്റേതെങ്കിലും വിഗ്രഹാര്‍പ്പിത ഭക്ഷണമോ കഴിക്കാത്തതുകൊണ്ടാണ് പാശ്ചാത്യക്രൈസ്തവര്‍ക്ക് വിജാതിയതയെയും വിജാതിയരെയും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ പാശ്ചാത്യസഭയുടെ നാശവും ആരംഭിച്ചു. മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്ഥമായ മാഹാത്മ്യമൊന്നും ക്രിസ്തീയതയ്ക്കില്ല എന്ന് പരോക്ഷമായി സ്ഥാപിക്കുന്ന മതബോധനത്തിന്റെ ഇരകളാണ് ഇന്ന് ഭൂരിപക്ഷം കത്തോലിക്കാവിശ്വാസികളും. ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങള്‍ പണ്ടുമുതല്‍ക്കേ അങ്ങനെതന്നെയായിരുന്നുവെന്ന് നമുക്കറിയാം. ഇവിടെയാണ്‌ ചാണ്ടി ഉമ്മന്റെ വാക്കുകളെ ഏറ്റെടുത്തു വിമര്‍ശിക്കുന്നവരുടെ രാഷ്ട്രീയ ലക്‌ഷ്യം നാം തിരിച്ചറിയേണ്ടത്.

കെ.സി.ബി.സിയുടെ രാഷ്ട്രീയം വിശ്വാസികള്‍ തിരിച്ചറിയണം!

കെ.സി.ബി.സിയുടെ അനേകം സമിതികളില്‍ ഒന്നായിരുന്നു മദ്യനിരോധന സമിതി! അഞ്ചുവര്‍ഷമായി ഈ സമിതിയെക്കുറിച്ച് ആരും കേട്ടിട്ടില്ല. അഞ്ചുവര്‍ഷത്തെ നീണ്ട അവധിക്കുശേഷം അടുത്ത മെയ് മാസത്തില്‍ എല്ലാവരും തിരിച്ചുവരും. അതാണ്‌ കെ.സി.ബി.സിയുടെ രാഷ്ട്രീയം! ഇവരുടെ പ്രസ്താവനകളിലോ ഇവരെടുക്കുന്ന നിലപാടുകളിലോ ആത്മീയതയുടെ കണികപോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങളിലും കെസിബിസിയ്ക്കുള്ളത് രാഷ്ട്രീയം മാത്രമാണ്. സാങ്കേതികമായി കത്തോലിക്കാസഭയില്‍ അംഗങ്ങളായ യുവതികളും വിജാതിയരായ യുവാക്കളും തമ്മിലുള്ള 'വിവാഹങ്ങള്‍' പള്ളിയില്‍വച്ച് നടത്തിക്കൊടുക്കുന്ന മെത്രാന്‍ സമിതിക്ക് ലൗജിഹാദിനെക്കുറിച്ചു സംസാരിക്കാന്‍ എന്തു ധാര്‍മ്മികാവകാശമാണുള്ളത്‌?! മറ്റേതെങ്കിലും മതക്കാര്‍ ഇത്തരത്തിലുള്ള ഗോഷ്ടികള്‍ക്കു മുതിരുന്നുണ്ടോ? വനാന്തരങ്ങളില്‍ ജീവിക്കുന്ന പ്രാകൃത മനുഷ്യരുടെയിടയില്‍പ്പോലും ഇത്തരം ഭോഷ്ക്കുകള്‍ കാണാന്‍ കഴിയില്ല! പിശാചുക്കളെ ആരാധിക്കുന്ന വിജാതിയ മതങ്ങളില്‍പ്പോലും കാണാന്‍ കഴിയാത്ത ഭോഷ്ക്കുകളാണ് ജീവിക്കുന്ന ദൈവത്തിന്റെ സഭയില്‍ നിയമങ്ങളായി സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, സഭയുടെ നിയന്ത്രണം പിശാചുക്കള്‍ ഏറ്റെടുത്തുവെന്ന് സ്പഷ്ടം!

ലൗജിഹാദ് നിരോധിക്കണമാത്രേ! എന്താണ് കെസിബിസി ഇതിലൂടെ ലക്ഷ്യമിടുന്നത്? ഇസ്ലാംമതത്തില്‍പ്പെട്ട യുവാക്കള്‍ ക്രിസ്തുമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് നിരോധിക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? ക്രൈസ്തവ യുവതികളുടെ മിശ്രവിവാഹങ്ങളില്‍ എണ്‍പത്തിയേഴു ശതമാനവും നടക്കുന്നത് ഹൈന്ദവയുവാക്കളുമായാണ്. ഈ ലൗജിഹാദിനെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങള്‍ മൗനം അവലംബിക്കുന്നത്? പതിമൂന്നു ശതമാനം ഇസ്ലാംമതത്തിലേക്ക് പോകുമ്പോള്‍, എണ്‍പത്തിയേഴു ശതമാനം ഹിന്ദുമതത്തിലേക്കു പോകുന്നു! ഈ സത്യം ആരെക്കാളും നന്നായി അറിയാവുന്നത് മെത്രാന്മാര്‍ക്കു തന്നെയാണ്. കാരണം, പള്ളിയില്‍വച്ച് ആശിര്‍വദിക്കുന്ന വ്യഭിചാരങ്ങള്‍ക്ക് നിരാക്ഷേപപത്രം കൊടുക്കുന്നത് മെത്രാന്മാരാണല്ലോ! ആദ്യം മെത്രാന്മാര്‍ ചെയ്യേണ്ടത് ഈ വ്യഭിചാരദല്ലാള്‍ പണി അവസാനിപ്പിക്കുകയാണ്. അതുപോലെതന്നെ, വിജാതിയതയ്ക്കു കുഴലൂതുന്ന വൈദികരെയും മെത്രാന്മാരെയും നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകുകയും വേണം. കത്തോലിക്കാസഭയുടെ സെമിനാരികളില്‍ പൈശാചികത അഭ്യസിപ്പിക്കുന്ന നരകസന്തതികളുണ്ട്. വിന്‍സന്റ് കുണ്ടുകുളം, മൈക്കിള്‍ കാരിമറ്റം തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും. ഇസ്ലാമും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആരാധിക്കുന്നത് ഒരേ ദൈവത്തെയാണെന്നു പ്രചരിപ്പിക്കുന്ന ഇവറ്റകളാണ് വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതെങ്കില്‍, സെമിനാരികളില്‍നിന്നു പുറത്തിറങ്ങുന്നത് വിഷസര്‍പ്പങ്ങളായിരിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

ഗണപതിയും ചാത്തനും ഹനുമാനുമൊക്കെ ദൈവങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന അധഃമമനുഷ്യനായ സെബാസ്റ്റ്യന്‍ പൈനേടത്ത് അറിയപ്പെടുന്നതും കത്തോലിക്കാസഭയിലെ പണ്ഡിതമേല്‍വിലാസത്തിലാണ്. എന്തിനേറെപ്പറയണം, വത്തിക്കാനില്‍നിന്നു പുറത്തുവരുന്നതുപോലും ക്രിസ്തീയവിരുദ്ധവും വിജാതിയതയെ മഹത്വവത്ക്കരിക്കുന്നതുമായ സന്ദേശങ്ങളാണ്. എല്ലാ മതങ്ങളും ഒന്നാണെന്നു പഠിപ്പിക്കാനാണോ ഇവര്‍ ക്രിസ്ത്യാനികളുടെ ചിലവില്‍ ഉണ്ടുറങ്ങി ജീവിക്കുന്നത്! ഇത്തരം അധഃമന്മാരെ സഭയില്‍നിന്നു ആട്ടിയിറക്കുകയും, സഭയുടേതായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മതബോധനഗ്രന്ഥം അഗ്നിക്കിരയാക്കുകയും ചെയ്തതിനുശേഷം ലൗജിഹാദിനെക്കുറിച്ചും ഹലാലിനെക്കുറിച്ചും കെസിബിസി സംസാരിക്കുക. പത്രോസിന്റെ (കേപ്പായുടെ) സഭ എന്ന് ഊറ്റംകൊള്ളുന്നവര്‍ കേപ്പായുടെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നകാര്യം വ്യക്തമാക്കണം. രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗത്തെക്കുറിച്ചാണ് കേപ്പാ പ്രഖ്യാപനം നടത്തിയത്. ആ പ്രഖ്യാപനത്തിനുമേലാണ് ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ, കേപ്പാ പ്രഖ്യാപിച്ച സത്യത്തെ മുറുകെപ്പിടിക്കുകയും, ആ സത്യത്തെ പ്രഘോഷിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് കത്തോലിക്കാസഭയുടെ ഭാഗമായിരിക്കാന്‍ സാധിക്കുകയുള്ളു. അതായത്, വിജാതിയതയുടെ അടിസ്ഥാനം പിശാചാണ് എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുകയോ, വിജാതിയതയെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ക്രിസ്തുവിന്റെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കാസഭയില്‍നിന്ന് ഉയരുന്ന വിജാതിയ കീര്‍ത്തനങ്ങളെല്ലാം സഭാഭ്രഷ്ടരുടെ കണ്ഠങ്ങളിലെ ആര്‍ത്തനാദങ്ങള്‍ മാത്രമാണ്. ഹലാലിനെതിരെയും ലൗജിഹാദിനെതിരെയും ഉരിയാടാന്‍ കെസിബിസിയ്ക്ക് എന്തു ധാര്‍മ്മികാവകാശമാണുള്ളതെന്നു വിശ്വാസികള്‍ ചിന്തിക്കേണ്ടത് ഇവിടെയാണ്‌! ഒരുകാര്യം നാം അറിഞ്ഞിരിക്കണം; എന്തെന്നാല്‍, വിന്‍സന്റ് കുണ്ടുകുളത്തെയും സംഘത്തെയും നിലയ്ക്കുനിര്‍ത്താന്‍ കഴിയാത്തവരാണ് ചാണ്ടി ഉമ്മന്റെ നേരേ കണ്ണുരുട്ടാന്‍ ഇറങ്ങിയിരിക്കുന്നത്!

ലൗജിഹാദിനെക്കുറിച്ച് ആകുലപ്പെടുന്ന മെത്രാന്‍ സമിതിക്ക് സനാതന പ്രണയസംഘത്തെക്കുറിച്ച് യാതൊരു ആകുലതയുമില്ല എന്നതാണ് ദുരൂഹതയുണര്‍ത്തുന്ന മറ്റൊരുകാര്യം! ക്രിസ്തീയതയില്‍നിന്ന് ഇസ്ലാംമതത്തിലേക്കു പോയാലും ഹിന്ദുമതത്തിലേക്കു പോയാലും എത്തുന്നത് ഒരേ നരകത്തിലാണ്! ഇസ്ലാമിനും ഹിന്ദുവിനും വെവ്വേറെ നരകങ്ങളില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കു തലമുറകളായി പകര്‍ന്നുനല്‍കപ്പെട്ടിരുന്ന വിശ്വാസസത്യങ്ങളില്‍ ഈ സത്യവുമുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ മതബോധനം രക്ഷയെ സംബന്ധിക്കുന്ന സത്യങ്ങളെ തമസ്ക്കരിക്കുന്നതും പിശാചുക്കള്‍ക്കു പുണ്യപരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുമാണ്. രക്ഷയ്ക്കായുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കാന്‍ പല കൗശലങ്ങളും ആചാര്യന്മാര്‍ പ്രയോഗിക്കുന്നുണ്ട്. മനുഷ്യനു മനസ്സിലാകാത്തതും വിശ്വാസരാഹിത്യത്തിലേക്കു നയിക്കുന്നതുമായ തത്വസംഹിതകളാണ് ഇവരുടെ ആയുധം. പൗലോസ് നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം”(കൊളോ: 2; 8). വിജാതിയതയിലേക്കും വ്യര്‍ത്ഥതയിലേക്കും നയിക്കുന്ന ആശയങ്ങളുടെ വക്താക്കളെ തിരിച്ചറിയുകയും ബഹിഷ്ക്കരിക്കുകയും ചെയ്യാന്‍ ഓരോ വിശ്വാസികള്‍ക്കും ബാദ്ധ്യതയുണ്ട്. ഈ ബാദ്ധ്യത നിര്‍വ്വഹിക്കാത്തതാണ് ഇന്ന് കത്തോലിക്കാസഭ നേരിടുന്ന എല്ലാ മൂല്യശോഷണത്തിനും ആധാരം!

ലൗജിഹാദിന്റെ പേരില്‍ രംഗത്തിറങ്ങിയിരിക്കുന്ന ആചാര്യന്മാര്‍ക്കോ ക്രൈസ്തവസംഘടനകള്‍ക്കോ ഉയര്‍ത്താന്‍ ആത്മീയമായ വാദങ്ങളൊന്നുമില്ലായെന്നത് നാം ശ്രദ്ധിക്കാതെപോകരുത്. ക്രൈസ്തവരായി അറിയപ്പെടുന്ന യുവതികളെ മുസ്ലീങ്ങള്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മാത്രമാണ് ഇവരുടെ പ്രശ്നം. ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ പരിവര്‍ത്തനം ചെയ്യപ്പെടുന്ന യുവതികളുടെ കാര്യത്തില്‍ കാസായ്ക്കും (CASA) പീലീസായ്ക്കുമൊന്നും യാതൊരു ഉത്കണ്ഠയുമില്ല. കെസിബിസിയുടെ ജാഗ്രതാസമിതിയും ഇക്കാര്യത്തില്‍ മൗനം അവലംബിക്കുന്നു. സത്യവിശ്വാസത്തില്‍നിന്നു വ്യര്‍ത്ഥതയിലേക്ക് ഒരു പെണ്‍കുട്ടി വഴിപിഴച്ചു പോകുന്നതില്‍ ഇവര്‍ക്കാര്‍ക്കും വേദനയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇവിടെയാണ്‌ കേരളത്തിലെ ക്രൈസ്തവസഭകളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന സംഘപരിവാര്‍ ശക്തികളെ നാം തിരിച്ചറിയേണ്ടത്. ഇവിടെ സംഘപരിവാര്‍ അജണ്ടയുടെ രാഷ്ട്രീയമുണ്ട്; ഇല്ല്യുമിനാറ്റിയുടെ രാഷ്ട്രീയവുമുണ്ട്! എന്നാല്‍, കെസിബിസിയുടെ പരിദേവനത്തിനു കാരണം രാഷ്ട്രീയം മാത്രമല്ല, തങ്ങള്‍ നെഞ്ചോടുചേര്‍ത്തിരിക്കുന്ന മതബോധനത്തിലെ പൈശാചികത വിശ്വാസികള്‍ മനസ്സിലാക്കിയതിന്റെ ജാള്യത മറയ്ക്കാനുള്ള തത്രപ്പാടിലാണ് അവര്‍. നോബിള്‍ പാറയ്ക്കല്‍, ബിപിന്‍ മഠത്തില്‍ തുടങ്ങിയ ആസ്ഥാനവിദൂഷകരെ രംഗത്തിറക്കിയിരിക്കുന്നത് മതബോധനഗ്രന്ഥത്തിലെ പൈശാചികതയ്ക്ക് മറപിടിക്കാനും പ്രതിരോധം തീര്‍ക്കാനുമാണ്. 

മനോവയ്ക്കു രാഷ്ട്രീയമുണ്ട്. എന്നാല്‍, മനോവയുടെ രാഷ്ട്രീയം ക്രിസ്തീയതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമിയില്‍ ഭരണം നടത്തിയിട്ടുള്ള രാജാക്കന്മാരില്‍ ദാവീദാണ് മനോവയുടെ ദൃഷ്ടാന്തം. അതിനാല്‍ത്തന്നെ, ദാവീദിനെപ്പോലെ എന്ന പ്രയോഗം ഭരണാധികാരികളുടെ നീതിനിഷ്ഠത നിര്‍ണ്ണയിക്കുന്ന അളവുകോലായി പരിഗണിക്കുന്നു. രാജാക്കന്മാരുടെ യോഗ്യത അളക്കാന്‍ ദൈവം പരിഗണിച്ചതും ദാവീദ് എന്ന അളവുകോലാണ്! ആയതിനാല്‍, ദാവീദിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകാനിരിക്കുന്നവനെ മനോവ പ്രതീക്ഷിക്കുന്നു. ദാവീദിന്റെ സിംഹാസനം ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഭൂമുഖത്ത് നിലവിലുള്ള ഒരു ഭരണകൂടങ്ങളില്‍നിന്നും ക്രൈസ്തവര്‍ക്കു നീതി ലഭിക്കില്ല. ലോകത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലും അംഗത്വമെടുക്കാന്‍ ക്രിസ്ത്യാനിക്ക് സാധിക്കില്ല. അതിന്റെ കാരണം ‘ലൂസിഫര്‍’ എന്ന മലയാള സിനിമയിലൂടെ മുരളിഗോപി സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയം എന്നത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമല്ല; തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്! വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള യുദ്ധം! ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍ ക്രിസ്ത്യാനികള്‍ സ്വീകരിക്കേണ്ട നിലപാട് വളരെ പ്രധാനമാണ്. മത്സരിക്കുന്ന കക്ഷികളുടെ സ്ഥാപിതലക്ഷ്യം എന്താണെന്നും, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ ചെയ്തത് എന്താണെന്നും മനസ്സിലാക്കിയാല്‍, ആ പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ കഴിയും. കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാഷ്ട്രീയപ്രസ്ഥാനമാണ് കമ്മ്യൂണിസം. സ്റ്റാലിനും ചെഗുവേരയും അടങ്ങുന്ന നരാധമന്മാര്‍ കൊന്നുതള്ളിയത് എഴുപതുലക്ഷത്തോളം ദൈവമക്കളെയാണ്. ക്രിസ്ത്യാനികളുടെ രക്തം കുടിച്ച കമ്മ്യൂണിസ്റ്റ് നരാധമന്മാരെ ഇപ്പോഴും നായകരായി കാണുന്ന പ്രസ്ഥാനത്തെ സഹായിക്കുന്ന നിലപാട്, പ്രത്യക്ഷമായോ പരോക്ഷമായോ സ്വീകരിക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകരുത്. എന്തെന്നാല്‍, കമ്മ്യൂണിസം എന്നത് ക്രിസ്തുവിനും ക്രിസ്തുവിന്റെ സഭയ്ക്കും എതിരായി ‘ഇല്ല്യുമിനാറ്റികള്‍’ രൂപംകൊടുത്ത ആശയമാണ്!

ക്രിസ്തീയ മുക്ത ഇന്ത്യ എന്ന അജണ്ടയുമായി നിലകൊള്ളുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാനും ക്രിസ്ത്യാനികള്‍ തയ്യാറാകരുത്. ഗോവയിലെ ‘ക്രൈസ്തവര്‍‘ നമുക്കൊരു ദൃഷ്ടാന്തമായിരിക്കണം. ക്രിസ്ത്യാനികള്‍ക്കു മുഴുവന്‍ പേരുദോഷമായി ജീവിക്കുന്ന ഒരു സമൂഹമായി ഗോവയിലെ ‘ക്രൈസ്തവനാമധാരികള്‍‘ മാറി! വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതും ഈ ദുരന്തംതന്നെയാണ്. ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ടതിനുശേഷം ഒരിക്കല്‍പ്പോലും ഈ സഭയെ ലോകം അംഗീകരിച്ചിട്ടില്ല. ലോകത്തെ ഏതെങ്കിലും ഭരണകൂടങ്ങളുടെ പിന്തുണയില്‍ വളര്‍ന്നതല്ല ക്രിസ്തുവിന്റെ സഭ. രക്ഷകവേഷത്തില്‍ കടന്നുവന്നവരെല്ലാം സഭയെ വിഴുങ്ങിയ ചരിത്രം മാത്രമേ നമുക്കു മുന്നിലുള്ളൂ. ‘കോണ്‍സ്റ്റന്റൈന്‍‘ മുതല്‍ ഇന്നോളം അനേകം ‘കപടരക്ഷകര്‍‘ സഭയെ വിഴുങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ സഭയെ കമ്മ്യൂണിസം വിഴുങ്ങിയതുപോലെ, ഇന്ത്യയിലെ സഭയെ വിഴുങ്ങാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ നാം കാണാതെപോകരുത്!

സംഘപരിവാര്‍ വിരിച്ച വലയില്‍ ക്രൈസ്തവര്‍ കുരുങ്ങുമ്പോള്‍!?

ഉമ്മന്‍ചാണ്ടിയെയും ചാണ്ടി ഉമ്മനെയും വഴിയിലിറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ കോട്ടയം ജില്ലയിലെ നേതാവായ നോബിള്‍ മാത്യുവിന്റെ അന്ത്യശാസനം! ക്രൈസ്തവരുടെ ആരാധനാലയമായിരുന്ന ഹാഗിയാ സോഫിയയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ മുതലെടുത്ത്‌ ക്രിസ്ത്യാനികളെ പാട്ടിലാക്കാന്‍ സാധിക്കുമോ എന്നാണ് നോബിള്‍ നോക്കുന്നത്. ചാണ്ടി ഉമ്മന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ പരിശോധിക്കുന്നതിനുമുമ്പ് സംഘപരിവാരങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുവേണ്ടി വിരിച്ചിരിക്കുന്ന വലയെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവനാമങ്ങള്‍ ധരിക്കുന്ന ചില ക്രൈസ്തവവിരുദ്ധരെ സംഘപരിവാരങ്ങള്‍ രംഗത്തിറക്കിയിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ക്രൈസ്തവസഭകളില്‍ അംഗങ്ങളാകുകയും ആ മേല്‍വിലാസത്തില്‍ അറിയപ്പെടുകയും ചെയ്യുന്നവരാണ് ഈ അവതാരങ്ങള്‍. ഇവരിലൂടെ സംഘപരിവാരങ്ങള്‍ ലക്ഷ്യമിടുന്നത് ക്രൈസ്തവരെ സ്വാധീനിക്കുകയെന്നതാണ്. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നത മുതലെടുക്കാനാണ് ക്രൈസ്തവനാമധാരികളെ ഇറക്കി സംഘപരിവാര്‍ വലവിരിച്ചിരിക്കുന്നത്.

ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങളെ സാമൂഹിക ഭിന്നതയ്ക്കുള്ള ആയുധമായി സംഘപരിവാര്‍ ഉപയോഗിക്കുമ്പോള്‍, ചില ക്രൈസ്തവനാമധാരികളും അവരുടെ വലയില്‍ കുരുങ്ങിയെന്നത് നിസ്സാര കാര്യമല്ല. വ്യക്തമായ മതബോധനം ലഭിച്ചിട്ടില്ലാത്ത ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ വെറും സാമൂഹിക വിഷയങ്ങള്‍ മാത്രമാണ്. എന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇവ സാമൂഹിക വിഷയങ്ങളെക്കാളുപരി, ആത്മീയ വിഷയമാണ്. ഇസ്ലാമിനു ഹലാല്‍ ആയവ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഈ നിഷിദ്ധമാക്കപ്പെടലിനു കാരണം, ‘ഹലാല്‍’ എന്നത് വിഗ്രഹാര്‍പ്പിതമായതുകൊണ്ടാണ്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച എല്ലാറ്റിലുംനിന്ന് ക്രിസ്ത്യാനികള്‍ അകന്നിരിക്കണം. ഇത് ‘ഹലാല്‍’ ആയ വസ്തുക്കളില്‍നിന്നു മാത്രമുള്ള അകല്‍ച്ചയായി ആരും ചിന്തിക്കരുത്. ഹലാലാക്കപ്പെട്ട ഭക്ഷണസാധനങ്ങളില്‍നിന്നെന്നപോലെ, ഹിന്ദുക്കളുടെ അമ്പലങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ഏതൊരു വസ്തുവില്‍നിന്നും ക്രിസ്ത്യാനി അകലം പാലിക്കണം. അതായത്, ‘ഹലാല്‍’ വിരുദ്ധ മുന്നേറ്റങ്ങളില്‍ ക്രിസ്ത്യാനികളുടെ സഹായികള്‍ എന്ന വ്യാജേന പിന്തുണയുമായി വന്നിരിക്കുന്ന ഹിന്ദുത്വവാദികള്‍ ഒരു കെണിയാകും എന്നകാര്യത്തില്‍ സംശയംവേണ്ട!

‘ഹലാല്‍’ ബഹിഷ്കരണത്തിന് ഹൈന്ദവ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്ന ക്രൈസ്തവര്‍ ഒരുകാര്യം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ഹൈന്ദവ സംഘടനകള്‍ ഹലാലിനെ എതിര്‍ക്കുന്ന കാരണത്താലല്ല ക്രൈസ്തവര്‍ ഹലാലിനെ എതിര്‍ക്കുന്നത്! ഇസ്ലാമിനെ സാമൂഹികമായി എതിര്‍ക്കുന്നതിന്റെ ഭാഗമാണ് ഹിന്ദുസംഘടനകളുടെ ‘ഹലാല്‍’ ബഹിഷ്ക്കരണം. ഇത് ഇസ്ലാമിനോടു മാത്രമുള്ള സമീപനമാണെന്ന് ആരും ചിന്തിക്കരുത്. ഹിന്ദുക്കളല്ലാത്തവരെല്ലാം ഇന്ത്യയില്‍നിന്ന് പുറത്തുപോകണം എന്നതാണ് അവരുടെ വാദം. ക്രിസ്ത്യാനികളില്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാരങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് നമുക്കറിയാം. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള കുതന്ത്രം മാത്രമാണ് അവരുടെ ക്രൈസ്തവ പ്രണയം! സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സഹായം ആവശ്യമാണ്‌. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ അവര്‍ക്കു സാധിച്ചാല്‍, ആദ്യം അവര്‍ തീര്‍ക്കുന്നത് ക്രിസ്ത്യാനികളെയായിരിക്കും. ‘ഹലാല്‍’ ബഹിഷ്ക്കരണത്തിനു ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുന്നതിന്റെ പിന്നിലെ ലക്‌ഷ്യം സ്വാധീനശക്തിയാകുക എന്നതു മാത്രമാണ്. എന്നാല്‍, ക്രൈസ്തവര്‍ ‘ഹലാല്‍’ ബഹിഷ്ക്കരിക്കുന്നത് ഇസ്ലാമിനെ സാമൂഹികമായി ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവയില്‍നിന്ന് അകന്നിരിക്കണം എന്ന കല്പന നിലനില്‍ക്കുന്നതുകൊണ്ടാണ് ക്രൈസ്തവര്‍ ‘ഹലാല്‍’ ബഹിഷ്ക്കരിക്കുന്നത്. മറ്റേതെങ്കിലും ലക്ഷ്യത്തോടെ ഹലാലിനെ എതിര്‍ക്കുന്നവരെ ക്രൈസ്തവരായി പരിഗണിക്കാന്‍ കഴിയില്ല! ആയതിനാല്‍, ‘ഹലാല്‍’ ബഹിഷ്ക്കരണ കാമ്പയിനുകള്‍ വഴിമാറി സഞ്ചരിക്കുന്നതിനെ ഗൗരവമായിത്തന്നെ നാം കാണണം.

അസഹിഷ്ണുത ഉണര്‍ത്തുന്ന 'ഹലാല്‍' ഫലകങ്ങള്‍!

‘വിഷം’ അല്ല പ്രശ്നം; വിഷക്കുപ്പിയുടെ പുറത്ത് ‘വിഷം’ എന്ന് എഴുതിവച്ചിരിക്കുന്നതാണ് പ്രശ്നം! വിഷക്കുപ്പിയുടെ പുറത്ത് ‘വിഷം’ എന്ന് എഴുതിയ ‘ലേബല്‍’ പതിപ്പിക്കുന്നതാണോ പതിപ്പിക്കാതിരിക്കുന്നതാണോ അപകടത്തെ ചെറുക്കാന്‍ പര്യാപ്തമായ നടപടി? ഓരോരുത്തരും സമചിത്തത വീണ്ടെടുത്തു ചിന്തിക്കേണ്ട വിഷയമാണിത്. പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റിനു പുറത്ത് ‘പുകയില ആരോഗ്യത്തിനു ഹാനികരം’ എന്ന് എഴുതിയിട്ടുള്ളത് നമുക്കറിയാം. മദ്യക്കുപ്പിയിലും മദ്യത്തിന്റെ ദൂഷ്യഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഉപഭോക്താക്കള്‍ സിഗററ്റും മദ്യവുമൊക്കെ വാങ്ങുന്നത്. വിഷം എന്ന ‘ലേബല്‍' ഒരു തിരിച്ചറിവാണ്! അതുപോലെതന്നെ ‘ഹലാല്‍’ എന്ന ലേബലിനെ തിരിച്ചറിവിനുള്ള മാര്‍ഗ്ഗമായി ക്രൈസ്തവര്‍ പരിഗണിക്കണം. ‘ഹലാല്‍’ മുദ്ര കാണുമ്പോള്‍ അപകടം തിരിച്ചറിഞ്ഞ് അകന്നുനില്‍ക്കുകയാണ് ക്രിസ്ത്യാനി ചെയ്യേണ്ടത്. മറിച്ച്, ഈ മുദ്ര കാണുമ്പോള്‍ അസഹിഷ്ണുതയാല്‍ ജ്വലിക്കുന്ന സംഘപരിവാരങ്ങളെപ്പോലെ ഹാലിളകുന്നത് ക്രിസ്തീയതയ്ക്കു ഭൂഷണമല്ല! ഓരോരുത്തര്‍ക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നതിനുള്ള അവകാശമുണ്ട്. അത് തടയാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കോ മറ്റേതൊരു സമൂഹത്തിനോ ഇല്ല. എന്തു ഭക്ഷിക്കണം എന്ത് വിശ്വസിക്കണം എന്നൊക്കെയുള്ളത് ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. തങ്ങള്‍ വിശ്വസിക്കുന്നതു മാത്രമേ മറ്റുള്ളവര്‍ വിശ്വസിക്കാവുവെന്നും തങ്ങള്‍ ഭക്ഷിക്കുന്നതു മാത്രമേ മറ്റുള്ളവരും ഭക്ഷിക്കാവുവെന്നും പറയുന്നത് ക്രിസ്തീയമല്ല. വിജാതിയതയുടെ ധാര്‍ഷ്ട്യഭാവമാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിലൂടെ വ്യക്തമാകുന്നത്.

മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ഭക്ഷണശൈലിയെയും മാത്രമല്ല, വേഷവിധാനത്തെയും സംസ്ക്കാരത്തെയും കടന്നാക്രമിക്കുന്ന രീതി വിജാതിയതയിലുണ്ട്. ഏകീകൃത സിവില്‍കോഡ് എന്ന ആശയത്തിനു പിന്നിലും വിജാതിയതയുടെ ഈ ധാര്‍ഷ്ട്യഭാവം പ്രകടമാണ്. എന്നാല്‍, വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുത് എന്ന നിയമം ക്രിസ്ത്യാനിക്കു നല്‍കപ്പെട്ടിരിക്കുന്നു! അതു നാം അനുസരിക്കണം. അതായത്, ‘ഹലാല്‍’ ഭക്ഷണം കഴിക്കുന്നവരെ തടയാനല്ല, അത് കഴിക്കാതിരിക്കാനാണ് നമുക്കു നിയമം നല്കപ്പെട്ടിരിക്കുന്നത്! വിജാതിയരുടെ വിശാസങ്ങളിലെ നിരര്‍ത്ഥകത ചൂണ്ടിക്കാണിക്കുക എന്നതിലുപരി, അവരോടു മല്ലിടാന്‍ ഒരുവനെയും ക്രിസ്തു അയച്ചിട്ടില്ല. ആത്മരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം ഏതെന്നു പ്രസംഗിക്കാന്‍ ക്രിസ്ത്യാനിക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആരെയും നിര്‍ബ്ബന്ധിക്കരുത്. സത്യം അറിയിക്കാന്‍ അയയ്ക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍! ഇസ്ലാംമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യതയുള്ളതുകൊണ്ട് അവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ‘ഹലാല്‍’ ആക്കപ്പെട്ടവ വില്‍ക്കുന്നു. ഹലാലാക്കപ്പെട്ടവ നിഷിദ്ധമായി കണക്കാക്കുന്ന ക്രിസ്ത്യാനികള്‍ ചെയ്യേണ്ടത് ആ സ്ഥാപനങ്ങളില്‍നിന്നു വാങ്ങാതിരിക്കുകയാണ്. ‘ഹലാല്‍’ എന്ന് എഴുതിവച്ചിരിക്കുന്ന ഫലകങ്ങളോട് അസഹിഷ്ണുക്കളാകേണ്ട ആവശ്യം ക്രിസ്ത്യാനികള്‍ക്കില്ലെന്നു മാത്രമല്ല, ഇങ്ങനെ എഴുതിവച്ചിരിക്കുന്ന ഫലകങ്ങളെ സുരക്ഷാഫലകങ്ങളായി കാണാനുള്ള വിവേകമാണ് ക്രിസ്ത്യാനികള്‍ ആര്‍ജ്ജിക്കേണ്ടത്. ആയതിനാല്‍, സ്വതവേ ഭോഷന്മാരായ വിജാതിയരോടൊപ്പം ചേര്‍ന്ന് ക്രിസ്തീയതയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ക്രൈസ്തവനാമധാരികളെ നാം സൂക്ഷിക്കണം.

എന്നാല്‍, സര്‍ക്കാരുകളില്‍നിന്നു നമുക്കു ലഭിക്കേണ്ട സേവനങ്ങളില്‍ ഹലാല്‍ മുദ്ര പതിപ്പിച്ചാല്‍ നാമതിനെ ചോദ്യംചെയ്യണം. എന്തെന്നാല്‍, സര്‍ക്കാരിന്റെ സേവനങ്ങള്‍ നമ്മുടെ അവകാശമാണ്. അവയില്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നങ്ങള്‍ പതിപ്പിക്കുന്നത് ശരിയായ നടപടിയല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ മതേതര രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഹലാലിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുസ്ഥാപനങ്ങളില്‍ ഗണപതിഹോമങ്ങളും പൂജകളും നടത്തുന്ന കാര്യത്തിലും ഇതു ബാധകമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളുടെമേല്‍ കടന്നുകയറാന്‍ ഭരണകൂടങ്ങള്‍ക്കും അവകാശമില്ല. അത് ഭരണഘടനാവിരുദ്ധമാണ്. എന്നാല്‍, ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നത്. ഈ ധാര്‍ഷ്ട്യത്തിനു ചൂട്ടുപിടിക്കുന്ന ക്രൈസ്തവനാമധാരികളായ സംഘപരിവാരങ്ങളെ നാം തിരിച്ചറിയണം. മെത്രാന്മാരുടെയും വൈദികരുടെയും വേഷത്തില്‍ സംഘപരിവാരങ്ങള്‍ വിഹരിക്കുന്നതും നാം കാണാതെപോകരുത്! കിട്ടുന്നവിലയ്ക്ക് വിശ്വാസികളെ ഇവര്‍ വില്‍ക്കും. അതിനുള്ള വിലപേശലുകളാണ് അണിയറയില്‍ ഇപ്പോള്‍ നടക്കുന്നത്!

ലൗജിഹാദിന്റെ കാര്യത്തിലും ക്രിസ്ത്യാനികള്‍ സംഘപരിവാരങ്ങളാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലൗജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന കാര്യത്തില്‍ മനോവയ്ക്കു സംശയമൊന്നുമില്ല. ഈ വിഷയത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മനോവ വായനക്കാരുടെ മുന്നില്‍ എത്തിച്ചിട്ടുണ്ട്. ക്രൈസ്തവസഭകളിലെ മതബോധനമാണ് ലൗജിഹാദിന്റെ ഇരകളെ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്ന അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. മനോവയുടെ മുന്നറിയിപ്പുകളെ വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍, ഇന്ന് മുഴങ്ങിക്കേള്‍ക്കുന്ന നിലവിളികള്‍ ഉണ്ടാകുമായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അന്നുമിന്നും മനോവ പറയുന്നത് ഒരേകാര്യം തന്നെയാണ്. ക്രൈസ്തവസഭകളുടെ മതബോധനമാണ് ലൗജിഹാദിന് ഇരകളെ സംഭാവന ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ, ഇന്നത്തെ വിലാപങ്ങള്‍ ഒരിക്കലും നിലയ്ക്കുകയില്ല! ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദൈവവചനത്തില്‍ അധിഷ്ടിതമായ ജീവിതം നയിക്കുന്ന ക്രൈസ്തവ യുവതികളിലാരും അന്യമതത്തില്‍പ്പെട്ട ഒരുവനെ പരിഗ്രഹിക്കാന്‍ തയ്യാറാകില്ല. മനോവ വായിക്കുകയും മനോവയോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും ക്രിസ്തീയതയുടെ മഹത്വവും വിജാതിയതയിലെ പൈശാചികതയും വ്യക്തമായറിയാം. മനോവയുടെ ഉപദേശങ്ങള്‍ സ്വീകരിച്ച ആരും ക്രിസ്തീയതയില്‍നിന്നോ കത്തോലിക്കാസഭയില്‍നിന്നോ വിട്ടുപോയിട്ടില്ല. മനോവയുടെ ഉപദേശങ്ങളെ അനുധാവനം ചെയ്യുന്നവര്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാറുമില്ല. ‘ഹലാല്‍’ ഭക്ഷണങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ടതിന്റെ അനിവാര്യത അവര്‍ക്കറിയാം. അങ്ങനെയെങ്കില്‍ ലൗജിഹാദിന്റെ ഇരകള്‍ ആരാണ്?

ക്രൈസ്തവസഭകളിലെ നവലിബറല്‍ മതബോധനത്താല്‍ വഴിപിഴച്ചുപോയ യുവതികളാണ് ലൗജിഹാദിന്റെയും സനാതന പ്രണയജിഹാദിന്റെയും ഇരകളാക്കപ്പെടുന്നത്. കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച് എന്ന കൂട്ടിക്കൊടുപ്പുഗ്രന്ഥം ഉള്ളകാലത്തോളം ഈ ദുരവസ്ഥ കത്തോലിക്കാസഭയിലെ ക്രൈസ്തവനാമധാരിണികളായ യുവതികളെ വേട്ടയാടും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കംവേണ്ട! അതായത്, ഹലാലിനെതിരേ ഇപ്പോള്‍ ക്രൈസ്തവസംഘടനകള്‍ നടത്തുന്നതൊന്നും രോഗത്തിനുള്ള യഥാര്‍ത്ഥ ചികിത്സയല്ല! ഹലാലാക്കപ്പെട്ടതു മാത്രമേ ഉപയോഗിക്കാവൂ എന്നത് ഇസ്ലാംമത വിശ്വാസികള്‍ക്കു ലഭിച്ചിരിക്കുന്ന നിയമമാണ്. ആ നിയമത്തെ ചോദ്യംചെയ്യാന്‍ ഹിന്ദുക്കള്‍ ശ്രമിക്കുന്നത് അവരുടെ ഉദ്ഭവം ദൈവത്തില്‍നിന്നല്ലാത്തതുകൊണ്ടാണ്. എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. നാം അയയ്ക്കപ്പെട്ടിരിക്കുന്നത് മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ നിരോധിക്കാനല്ല, അവയുടെ വ്യര്‍ത്ഥത ചൂണ്ടിക്കാണിക്കാനും നിത്യരക്ഷയുടെ മാര്‍ഗ്ഗം തുറന്നുകാടുക്കാനും മാത്രമാണ്. അവിടെ ബലപ്രയോഗമോ ഭീഷണിയോ ഇല്ല.

ഹലാലടക്കമുള്ള എല്ലാ വിഗ്രഹാര്‍പ്പിത വസ്തുക്കളും ത്യജിക്കുകയെന്നതാണ് ക്രൈസ്തവര്‍ക്കു ലഭിച്ചിരിക്കുന്ന നിയമം! യഥാര്‍ത്ഥ ചികിത്സയും അതുതന്നെ! ലൗജിഹാദിന്റെ കാര്യത്തിലും ഹിന്ദുക്കളുടെ മാര്‍ഗ്ഗമല്ല ക്രൈസ്തവര്‍ അവലംബിക്കേണ്ടത്. എന്തെന്നാല്‍, മിശ്രവിവാഹത്തിനു നിയമത്തിന്റെ പിന്തുണയുള്ളപ്പോള്‍, ലൗജിഹാദ് നിരോധിക്കണമെന്നു വാദിക്കുന്ന സംഘപരിവാരങ്ങളെപ്പോലെ വിഡ്ഢിത്തം പുലമ്പാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കരുത്. സംഘപരിവാരങ്ങള്‍ തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കേണ്ടത് മിശ്രവിവാഹം നിരോധിച്ചുകൊണ്ടാണ്! ഇസ്ലാമിനെ മാത്രം ഉന്നംവച്ച് നിയമമുണ്ടാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? മുസ്ലിങ്ങള്‍ക്കു മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നു പറയുകയും, ഹിന്ദുക്കള്‍ക്ക് ഏതു മതത്തില്‍പ്പെട്ട സ്ത്രീകളെയും വിവാഹം കഴിക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതിനെ എന്തു പേരിട്ടാണ്‌ വിശേഷിപ്പിക്കേണ്ടത്! സംഘപരിവാരങ്ങള്‍ വിരിച്ച വലയിലാണ് ഇന്ന് ക്രൈസ്തവസംഘടനകള്‍! അതുപോലെതന്നെ, സംഘപരിവാറിന്റെ പോഷകസംഘടനകള്‍ ക്രൈസ്തവരുടെയിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിസ്റ്റ്യന്‍ ഹെല്‍പ് ലൈന്‍, കാസാ (CASA) തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതില്‍ ചിലതാണ്.

പൈശാചികതയുടെ ചിഹ്നമായി ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള താമരയെ സ്വന്തം ചിഹ്നമായി ഏറ്റെടുത്തിരിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് ഭൂമുഖത്തുള്ളത്. ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിയും സീറോമലബാര്‍ എന്ന ക്രൈസ്തവസമൂഹവുമാണ് അവ. സീറോമലബാര്‍ സമൂഹത്തിന്റെ സംഘപരിവാര്‍ ബാന്ധവം തിരിച്ചറിയാന്‍ താമര എന്ന പൊതു അടയാളം മാത്രം മതി. സീറോമലബാര്‍ സമൂഹത്തിന്റെ ആര്‍ഷഭാരത ഫലിതങ്ങളും ഇതോടൊപ്പം ചേര്‍ത്തുവച്ചു വിലയിരുത്താവുന്നതാണ്. ഈ സമൂഹത്തെ ഏറെ ഹര്‍ഷപുളകിതരാക്കിയ സംഭവമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്. അന്നുവരെ രഹസ്യമായി ചെയ്തിരുന്ന എല്ലാ മ്ലേച്ഛതകളും പരസ്യമായി ചെയ്യാന്‍ ലഭിച്ച സമ്മതിപത്രമായി രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ ഇവര്‍ ആഘോഷമാക്കുന്നു. ഇന്ന് ഹിന്ദുമതത്തിന്റെ ഒരു ഉപഘടകം എന്നതരത്തില്‍ എല്ലാ ആചാരങ്ങളും ഇവര്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. കമ്മ്യൂണിറ്റി ബൈബിള്‍ എന്നപേരില്‍ ഒരു പ്രത്യേക ബൈബിള്‍പോലും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനത്തില്‍ പണ്ടുമുതല്‍ക്കേ താത്പര്യമില്ലാതിരുന്ന സീറോമലബാര്‍ പ്രസ്ഥാനത്തിന് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എല്ലാ അര്‍ത്ഥത്തിലും സ്വീകാര്യമാണ്. ഈ സൂനഹദോസിനെയും ഈ സൂനഹദോസിന്റെ ഗര്‍ഭത്തില്‍ പിറന്ന ജാരസന്തതിയായ മതബോധനഗ്രന്ഥത്തെയും പ്രകീര്‍ത്തിക്കാന്‍ വിദൂഷകരെപ്പോലും ഇവര്‍ നിയമിച്ചിട്ടുണ്ട്. നോബിള്‍ പാറയ്ക്കനും ബിപിന്‍ മഠത്തിലുമൊക്കെ ആ വിദൂഷകസംഘത്തില്‍പ്പെടും. ഏറ്റവുമധികം യുവതികളെ ഓരോവര്‍ഷവും വിജാതിയ മതങ്ങള്‍ക്കു സംഭാവനചെയ്യുന്ന ക്രൈസ്തവസമൂഹം സീറോമലബാറാണ്! പള്ളിയില്‍ വച്ചുതന്നെ ഈ പൈശാചിക കര്‍മ്മം നിര്‍വ്വഹിച്ചു കൊടുക്കാനുള്ള ബൃഹത്തായ സംവിധാനവും ഇവര്‍ ഒരുക്കിയിരിക്കുന്നു. എല്ലാം രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും മതബോധനഗ്രന്ഥത്തിന്റെയും ‘കൃപ’! കേരളത്തിലെ മൂന്നു റീത്തുകളുടെയും അവസ്ഥ ഇതുതന്നെയാണ്!

അങ്ങനെയെങ്കില്‍ ‘ലൗജിഹാദ്’ വിഷയത്തില്‍ കെസിബിസി ഒരു ജാഗ്രതാസമിതി ഉണ്ടാക്കിയത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്? ഇവിടെയാണ്‌ ഒരുകാര്യം നാം തിരിച്ചറിയേണ്ടത്. ക്രൈസ്തവരായ യുവാക്കള്‍ ചില സത്യങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും മതബോധനഗ്രന്ഥത്തിനെതിരേ അവരില്‍ അമര്‍ഷം പുകയുന്നുവെന്നും പ്രധാനാചാര്യന്മാര്‍ മനസ്സിലാക്കി. ഈ യുവാക്കളെ തണുപ്പിക്കാനും മതബോധനഗ്രന്ഥത്തിലെ പൈശാചികതയ്ക്കു പുതിയ നിര്‍വ്വചനം നല്‍കി വഞ്ചിക്കാനുമാണ് ഇപ്പോള്‍ ഇവര്‍ ജാഗ്രതാസമിതി ഉണ്ടാക്കിയിരിക്കുന്നത്. മദ്യനിരോധന സമിതിപോലെ ഒരു പ്രഹസനസമിതിയാണ് കെസിബിസിയുടെ ജാഗ്രതാസമിതി! ഇവരുടെ കെണിയില്‍ പല യുവാക്കളും പെട്ടുപോയിട്ടുണ്ട്. ലൗജിഹാദിനും ഹലാലിനുമെതിരേ സംഘപരിവാരങ്ങളുടേതിനു സമാനമായ ശബ്ദം ക്രൈസ്തവ യുവാക്കളില്‍നിന്ന് ഉയരുന്നതിന്റെ കാരണമിതാണ്. മതപരിവര്‍ത്തനവും ലൗജിഹാദും നിരോധിക്കണമെന്നാണ് ക്രൈസ്തവനാമധാരികളുടെ സംഘടനയും ആവശ്യപ്പെടുന്നത്. മതപരിവര്‍ത്തന നിരോധന ബില്ലിനുവേണ്ടി വാദിക്കുന്ന ഇവരെ എങ്ങനെയാണ് ക്രൈസ്തവരായി പരിഗണിക്കാന്‍ സാധിക്കുന്നത്? സ്വന്തം അഭിപ്രായങ്ങള്‍ മാറ്റാനുള്ള ഒരുവന്റെ അവകാശത്തെ എതിര്‍ക്കാന്‍ ആര്‍ക്കാണു സാധിക്കുന്നത്? സംഘപരിവാരങ്ങളുടെ നിലവാരത്തിലേക്ക് ക്രൈസ്തവര്‍ കൂപ്പുകുത്തരുതെന്നു മാത്രമേ ഇക്കാര്യത്തില്‍ മനോവയ്ക്കു പറയാനുള്ളു. ക്രിസ്ത്യാനി അയയ്ക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിലൂടെ മാത്രം പ്രാപ്യമാകുന്ന നിത്യജീവനെക്കുറിച്ചു പ്രസംഗിക്കാനും, വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി സഭയില്‍ ചേര്‍ക്കാനുമാണ്. അതിനാല്‍ത്തന്നെ, മതപരിവര്‍ത്തന നിരോധനത്തിനായി ഉയരുന്ന ശബ്ദങ്ങളൊന്നും ക്രിസ്ത്യാനിയില്‍നിന്നുള്ളതല്ല!

ഒരുകാര്യംകൂടി മനോവയ്ക്കു പറയാനുണ്ട്. അത് മിശ്രവിവാഹ നിരോധനത്തെക്കുറിച്ചാണ്! ലൗജിഹാദ് നിരോധിക്കാന്‍ സംഘപരിവാറിനോടൊപ്പം ചേര്‍ന്നിരിക്കുന്ന ക്രൈസ്തവനാമധാരികള്‍ക്ക് വിവേകവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മിശ്രവിവാഹം നിരോധിക്കാന്‍ മുദ്രാവാക്യം മുഴക്കുക. ഈ നിയമം ക്രൈസ്തവര്‍ക്കു സീകര്യമാണ്. എന്തെന്നാല്‍, മിശ്രവിവാഹം അരുത് എന്നത് ക്രിസ്തുവിന്റെ സഭയുടെ ആഭ്യന്തരനിയമമാണ്. എന്നാല്‍, ഇങ്ങനെയൊരു മുദ്രാവാക്യം ക്രൈസ്തവരില്‍നിന്ന് ഉയര്‍ന്നുകേട്ടാല്‍ സംഘപരിവാരങ്ങള്‍തന്നെ നിങ്ങളെ പഞ്ഞിക്കിടും. കാരണം, മതംമാറി വിവാഹം കഴിക്കുന്ന ക്രൈസ്തവനാമധാരിണികളില്‍ എണ്‍പത്തിയേഴു ശതമാനവും ഹിന്ദുമതത്തിലാണ് എത്തിച്ചേരുന്നത്. അതായത്, കത്തോലിക്കാസഭയില്‍നിന്നു പോകുന്ന നൂറു യുവതികളില്‍ എണ്‍പത്തിയേഴുപേരും ഹിന്ദുമതത്തില്‍ ചേരുന്നു! കേരളത്തിലെ കത്തോലിക്കാ ഇടവകകളില്‍ മനോവ നടത്തിയ സര്‍വ്വേയുടെ റിസല്‍ട്ടാണിത്. ഇത് കേരളത്തിലെയും ഇന്ത്യയിലെയും മാത്രം കാര്യമല്ല, യൂറോപ്പിലെ യോഗാകേന്ദ്രങ്ങള്‍ വഴി കൂട്ടത്തോടെ യുവതികള്‍ ഹിന്ദുമതത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കാണാത്തഭാവത്തിലാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍! ഇത് സഭയ്ക്കുള്ളില്‍ കയറിക്കൂടിയ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ടയാണ്! നവലിബറല്‍ നിയമങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് വിശ്വാസികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, യേഹ്ശുവാ ചോദിച്ച ചോദ്യം അന്വര്‍ത്ഥമാകും. അവിടുന്ന് വേദനയോടെ ഇപ്രകാരം ചോദിച്ചു: “മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”(ലൂക്കാ: 18; 8).

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ സാത്താന്റെ സന്തതികള്‍ നിയമനിര്‍മ്മാണം ആരംഭിച്ചു. ആയതിനാല്‍ത്തന്നെ, കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ കത്തോലിക്കാസഭയില്‍ ഇറങ്ങിയിട്ടുള്ള ഒരു നിയമവും വിശ്വാസികള്‍ അനുസരിക്കേണ്ടതില്ല. അനുസരിച്ചാല്‍ അത് നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും. ലൗജിഹാദിന്റെ ഇരകളെല്ലാം ഈ നിയമത്തിന്റെ സൃഷ്ടികളാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെ അനുധാവനം ചെയ്യുന്ന ഒരു പെണ്‍കുട്ടി ഇസ്ലാമിനെയോ ഹിന്ദുവിനെയോ പ്രണയിച്ചാല്‍ അദ്ഭുതപ്പെടേണ്ട ആവശ്യമില്ല. എന്തെന്നാല്‍, വിജാതിയതയെന്നത് അപകടകരമായ ആശയമല്ലെന്നും, ക്രിസ്തീയതയിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളുവെന്നത് നിരര്‍ത്ഥകമാണെന്നും അത് പഠിപ്പിക്കുന്നു. ഇവിടെ പുനര്‍വിചിന്തനത്തിനു തയ്യാറാകാത്തവര്‍ തങ്ങളുടെതന്നെ ശിക്ഷാവിധി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്തീയതയെ പുല്ലുപോലെ ഉപേക്ഷിച്ചുപോകാന്‍ ഒരു യുവതി തയ്യാറാകുന്നുവെങ്കില്‍, ക്രിസ്തീയതയെക്കുറിച്ച് അവള്‍ക്കു ലഭിച്ച അറിവ് വികലമാണെന്നുവേണം മനസ്സിലാക്കാന്‍. മറ്റു മതവിഭാഗക്കാര്‍ തങ്ങളുടെ മതത്തിലേക്ക് ആളെക്കൂട്ടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തും. കാരണം, മതങ്ങള്‍ സ്ഥാപിക്കപ്പെട്ടത് വട്ടംകൂടിയിരുന്നു പ്രാര്‍ത്ഥിക്കാന്‍വേണ്ടി മാത്രമല്ല, അത് പ്രചരിപ്പിക്കാനുംകൂടിയാണ്. കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞുവെങ്കിലും, മറ്റു മതക്കാര്‍ അവരുടെ ദൗത്യത്തില്‍നിന്നു വിരമിച്ചിട്ടില്ല. ആയതിനാല്‍, കത്തോലിക്കാസഭയില്‍നിന്നും മറ്റിതര ക്രൈസ്തവസമൂഹങ്ങളില്‍നിന്നും വിശ്വാസികള്‍ കൊഴിഞ്ഞുപോകുമ്പോള്‍ സ്വയം വിമര്‍ശനം നടത്തുകയാണു വേണ്ടത്. പ്രണയിക്കാന്‍ നിന്നുകൊടുക്കാതെ എങ്ങനെയാണ് ഹിന്ദുവിന്റെയും മുസ്ലിമിന്റെയും കാമുകിമാരായി ക്രൈസ്തവയുവതികള്‍ മാറുന്നത്? വെറുതെ വീട്ടിലിരിക്കുന്ന ഒരു പെണ്ണിനെയും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്ന സാഹചര്യം കേരളത്തില്‍ ഇപ്പോഴില്ല. വടക്കേയിന്ത്യയിലോ പാക്കിസ്ഥാനിലോ ആഫ്രിക്കന്‍ രാജ്യങ്ങളിലോ ഇത്തരം സാഹചര്യമുണ്ടായിരിക്കാം. വടക്കേയിന്ത്യയിലാണെങ്കില്‍ തീര്‍ച്ചയായും അത് ഏതെങ്കിലും സംഘപരിവാര്‍ പ്രസ്ഥാനക്കാരനാകാനേ സാദ്ധ്യതയുള്ളു. 

ആയതിനാല്‍, സംഘപരിവാറിന്റെ കെണി ക്രിസ്ത്യാനികള്‍ തിരിച്ചറിയണം. ക്രൈസ്തവനാമധാരികളായ ചിലരെ ഉപയോഗിച്ചാണ് സംഘപരിവാര്‍ ക്രൈസ്തവര്‍ക്കായി കെണിയൊരുക്കിയിരിക്കുന്നത്. അവരാരും ക്രിസ്തീയ വിശ്വാസത്തില്‍ തുടരുന്നവരല്ല എന്നതാണ് നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം. കറുപ്പുടുത്ത് ശബരിമല കയറിയ അയ്യപ്പഭക്തനായ ജേക്കബ് തോമസ്‌ എങ്ങനെയാണ് ക്രിസ്ത്യാനിയാകുന്നതെന്ന് മനോവയ്ക്കറിയില്ല. മതപരിവര്‍ത്തന നിരോധനവും ഏകീകൃത സിവില്‍കോഡും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ക്രിസ്ത്യാനിക്ക് സാധിക്കില്ല. കാരണം, ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ ഏതൊരുവനും അവിടുത്തെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടും. സുവിശേഷം പ്രചരിപ്പിക്കുകയും, സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കു ജ്ഞാനസ്നാനം നല്‍കുകയും ചെയ്യാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നവര്‍ മതപരിവര്‍ത്തന നിരോധനത്തെ പിന്തുണയ്ക്കുകയെന്നത് തികച്ചും വിരോധാഭാസമാണ്! അതായത്, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന വ്യക്തികള്‍ ക്രിസ്തീയതയില്‍നിന്നു പുറത്താക്കപ്പെടുന്നു. സാങ്കേതികമായി ക്രിസ്ത്യാനികളായി അറിയപ്പെട്ടാലും, ക്രിസ്തു അവരെ അവിടുത്തെ സഭയില്‍ പരിഗണിക്കുന്നില്ല! അങ്ങനെയുള്ളവര്‍ കന്യാസ്ത്രിമാരുടെ വേഷത്തിലോ വൈദികരുടെ വേഷത്തിലോ വന്നാലും നാം അവരെ ആദരിക്കുകയോ അംഗീകരിക്കുകയോ വേണ്ടാ!

ദൈവീക സംരക്ഷണത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട സമൂഹങ്ങളുടെ പരക്കംപാച്ചിലാണ് കേരളത്തില്‍ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. 'ക്രൈസ്തവസഭകള്‍' എന്ന് അവകാശപ്പെടുന്ന ഈ സമൂഹങ്ങള്‍ തങ്ങളുടെ സംരക്ഷണത്തിനായി ഏതു പൈശാചികളെയും ആശ്രയിക്കാന്‍ തയ്യാറാണ്. കമ്മ്യൂണിസ്റ്റുകളെയും സംഘപരിവാരങ്ങളെയും മാറിമാറി പരീക്ഷിക്കാന്‍ ഇവര്‍ക്കു യാതൊരു ലജ്ജയുമില്ല! സത്യദൈവത്തിന്റെ വൈരികളുടെ സങ്കേതങ്ങളില്‍ അഭയംതേടുന്നവരെ എങ്ങനെയാണ് ക്രൈസ്തവരായി പരിഗണിക്കാന്‍ സാധിക്കുന്നത്? ഒരേസമയം ക്രിസ്ത്യാനിയായിരിക്കാനും സാത്താന്റെ പാളയത്തില്‍ അഭയംതേടാനും ഒരു മനുഷ്യനു സാധിക്കുമോ? യേലിയാഹിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേലിയാഹ് ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍”(1 രാജാ: 18; 21). സംരക്ഷണത്തിനായി വിജാതിയരെ ആശ്രയിക്കുന്ന ക്രൈസ്തവനാമധാരികളോട് മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്! 'ക്രിസ്ത്യാനികള്‍' എന്ന മേല്‍വിലാസത്തിലൂടെ ക്രിസ്തുവിനെയും അവിടുത്തെ നാമത്തെയും നിങ്ങള്‍ ദുഷിക്കുന്നു! അതിന്റെ ശിക്ഷയാണ് നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്!

ചാണ്ടി ഉമ്മന്‍ പറഞ്ഞതും ക്രിസ്ത്യാനികള്‍ കേട്ടതും!

ക്രിസ്ത്യാനികളുടെ മുഴുവന്‍ രക്ഷാകര്‍ത്തൃത്വം സ്വയം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടിയെയും ചാണ്ടി ഉമ്മനെയും വെല്ലുവിളിച്ച സംഘപരിവാരങ്ങള്‍ എവിടെപ്പോയെന്ന് മനോവയ്ക്കറിയില്ല. ഉമ്മന്‍ചാണ്ടിയും ചാണ്ടി ഉമ്മനും വഴിയിലിറങ്ങി നടക്കുന്നുണ്ടോയെന്ന് മനോവ അന്വേഷിച്ചുമില്ല. എന്നാല്‍, ചാണ്ടി ഉമ്മന്‍ പറഞ്ഞ ഓരോ വിഷയങ്ങളെക്കുറിച്ചും മനോവ സൂക്ഷ്മപരിശോധന നടത്തി. അയാളുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത് ലൗജിഹാദ്, ഹലാല്‍, ഹാഗിയ സോഫിയ എന്നീ മൂന്നു വിഷയങ്ങളായിരുന്നു. ഈ വിഷയങ്ങളിലൊന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞതായി മനോവയ്ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ലൗജിഹാദിനെക്കുറിച്ചും ഹലാലിനെക്കുറിച്ചും യാഥാര്‍ത്ഥ്യബോധത്തോടെ തന്നെയാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ഹലാല്‍ ബോര്‍ഡ് കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിനെയാണ് അയാള്‍ വിമര്‍ശിച്ചത്. ഇസ്ലാംമതക്കാര്‍ നടത്തുന്ന ഭോജനശാലയില്‍ വിളമ്പുന്ന വിഭവങ്ങളെല്ലാം ഹലാലായിരിക്കുമെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാം. ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാലും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും അത് അങ്ങനെതന്നെയായിരിക്കും. ഇവിടെ എന്തിനാണ് അസഹിഷ്ണുത? നാം പായ്ക്കറ്റില്‍ വാങ്ങുന്ന ഏതൊരു ഭക്ഷ്യവസ്തുവിന്റെയും സമ്പൂര്‍ണ്ണ വിവരം അതില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതില്‍ എന്തെല്ലാം ഏതളവില്‍ ചേര്‍ത്തിട്ടുണ്ടെന്നും അത് പായ്ക്ക് ചെയ്തത് എന്നാണെന്നും മാത്രമല്ല, എന്നുവരെ അത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അതില്‍ രേഖപ്പെടുത്തണം. അത് ഹലാലാണെങ്കില്‍ അക്കാര്യവും രേഖപ്പെടുത്തണം. ഹലാലാക്കപ്പെട്ടവ മാത്രം ഉപയോഗിക്കുന്നവര്‍ക്കും ഹലാലാക്കപ്പെട്ടവ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിട്ടുള്ളവര്‍ക്കും ഉപകാരപ്രദമല്ലേ ഈ രേഖപ്പെടുത്തല്‍? ആയതിനാല്‍, ഹലാലിന്റെ കാര്യത്തില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞതിനെ പൂര്‍ണ്ണമായും മനോവ പിന്തുണയ്ക്കുന്നു.

ലൗജിഹാദിന്റെ കാര്യത്തിലും തെറ്റായ പരാമര്‍ശം ചാണ്ടി ഉമ്മന്‍ നടത്തിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ വിഷയങ്ങളെല്ലാം വിശാലമായി ചര്‍ച്ചചെയ്തതുകൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ലൗജിഹാദിന്റെ കാര്യത്തില്‍ ഇസ്ലാമിനെ എതിര്‍ക്കുമ്പോള്‍, ഇസ്ലാമിനെക്കാള്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഹിന്ദുവിനെ ഒഴിവാക്കുന്നതിലെ സാംഗത്യം വ്യക്തമാക്കേണ്ടത് കാസായും മറ്റു സംഘടനകളുമാണ്. സത്യവിശ്വാസത്തില്‍ മക്കളെ വളര്‍ത്തിയാല്‍ ‘കാക്ക’ അവരെ കൊത്തുകയുമില്ല, ‘കാള’ അവരെ കുത്തുകയുമില്ല!

ഹാഗിയ സോഫിയ വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത് വിശാലമായ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ഒരുതരത്തിലും ഇസ്ലാമിനു ന്യായീകരിക്കാന്‍ കഴിയാത്ത രക്തച്ചൊരിച്ചിലിന്റെയും പിടിച്ചെടുക്കലിന്റെയും ചരിത്രം അതിനുണ്ട്. AD 532-ല്‍ ജസ്റ്റീനിയന്‍ ഒന്നാമന്‍ പണികഴിപ്പിച്ച ക്രൈസ്തവ ആരാധനാലയമായിരുന്നു ഹാഗിയ സോഫിയ എന്നറിയപ്പെടുന്ന ‘സാന്റാ സോഫിയ’! ജസ്റ്റീനിയന്‍ ഈ ആരാധനാലയം പണികഴിപ്പിക്കുന്നതിനു മുന്‍പുതന്നെ അവിടെ മറ്റൊരു ആരാധനാലയം നിര്‍മ്മിക്കപ്പെട്ടിരുന്നു. ആദ്യത്തെ ദൈവാലയം നിര്‍മ്മിച്ചത് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ്‌. AD 360 -ലാണ്‌ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ക്രിസ്തീയതയെ ഉന്മൂലനംചെയ്ത് ഈ ആരാധനാലയം മുസ്ലിങ്ങള്‍ പിടിച്ചെടുത്തത് AD 1453- ലാണ്. പൈശാചികശക്തികളായ ഇസ്ലാം ഈ ദൈവാലയം പിടിച്ചെടുത്ത് അല്ലാഹു എന്ന പിശാചിനു സമര്‍പ്പിച്ചു. 1935 വരെ ഈ സ്ഥിതി തുടര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്വം തകര്‍ന്നടിയുകയും, ബ്രിട്ടന്റെ നിയന്ത്രണമുള്ള ജനാധിപത്യഭരണകൂടം സ്ഥാപിതമാകുകയും ചെയ്തതോടെ തുര്‍ക്കിയിലെ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം മാറിമറിഞ്ഞു! ഹാഗിയ സോഫിയ എന്ന മസ്ജിദ് മ്യൂസിയമാക്കപ്പെട്ടു. തുര്‍ക്കിയെ ഒരു സെക്കുലര്‍ രാജ്യമാക്കുന്നതിന്റെ ഭാഗമായി മുസ്തഫ കമാല്‍ നടത്തിയ പരിഷ്ക്കാരമായിരുന്നു അത്. വീണ്ടും ഹാഗിയ സോഫിയ വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഈ അടുത്തകാലത്താണ്. എണ്‍പത്തഞ്ചു വര്‍ഷത്തോളം മ്യൂസിയമായിരുന്ന ഈ മന്ദിരത്തെ മോസ്ക്കാക്കി മാറ്റിയതിലൂടെയാണ് ലോകശ്രദ്ധ അങ്ങോട്ടു തിരിഞ്ഞത്. തുര്‍ക്കിയുടെ ഭരണാധികാരിയും ലോകത്തിലെ ഏറ്റവും നീചന്മാരായ പത്തുപേരില്‍ ഒരുവനുമായ എര്‍ദോഗാന്‍ അങ്ങനെ ചെയ്തതില്‍ അദ്ഭുതപ്പെടാനില്ല. കാരണം, എര്‍ദോഗാന്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാണ്!

എന്നാല്‍, ക്രിസ്ത്യാനികള്‍ ഇപ്പോള്‍ എന്തിനാണ് ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നത്? AD 1453-ല്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ആരാധനാലയമാണ് സാന്റാ സോഫിയ! ക്രൈസ്തവരില്‍നിന്ന് ഇസ്ലാം പിടിച്ചെടുത്ത ആയിരക്കണക്കിന് ആരാധനാലയങ്ങളില്‍ ഒന്നുമാത്രമാണ് അത്. അല്ലാഹുവിന് ആരാധനയര്‍പ്പിക്കാന്‍ ആരംഭിച്ചതുമുതല്‍ അതെല്ലാം ദൈവാലയങ്ങളല്ലാതായി. പിന്നീട് മ്യൂസിയമാക്കിയപ്പോഴും അത് ദൈവാലയമല്ല. അതായത്, എര്‍ദോഗാന്‍ മോസ്ക്കാക്കിയത് ദൈവത്തിന്റെ ആലയത്തെയല്ല, ഒരു മ്യൂസിയത്തെയാണ്. അഞ്ചര നൂറ്റാണ്ടിനു മുന്‍പ് ഇസ്ലാമിന്റെ അധീനതയിലായതോടെ ദൈവത്തിന്റെ സാന്നിദ്ധ്യം എന്നേക്കുമായി അവിടം വിട്ടുപോയി. ഇനി അത് മ്യൂസിയമായിരുന്നാലും മോസ്ക്കായിരുന്നാലും ക്രിസ്ത്യാനിയെ ബാധിക്കുന്ന വിഷയമല്ല. ഇവിടെയാണ്‌ ചാണ്ടി ഉമ്മന്‍ പരാമര്‍ശിച്ച മറ്റൊരു വിഷയം ഗൗരവമായി നാം ചര്‍ച്ചചെയ്യേണ്ടത്. യൂറോപ്പിലെ നൂറുകണക്കിനു പള്ളികള്‍ വിറ്റുതുലയ്ക്കുന്നതാണ് വിഷയം! ചാണ്ടി ഉമ്മന്‍ പറഞ്ഞ അപ്രിയസത്യവും അതുതന്നെ! സാന്റാ സോഫിയ എന്ന ആരാധനാലയം ക്രൈസ്തവര്‍ ഇസ്ലാമിനു വിറ്റതല്ല, പൈശാചികശക്തികള്‍ പിടിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ, ക്രൈസ്തവരുടെ ഭാഗത്ത് തെറ്റില്ല. എന്നാല്‍, തങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതും മറ്റാര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയാത്തതുമായ ആരാധനാലയങ്ങള്‍ വിറ്റുതുലയ്ക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? ഇക്കാര്യം ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മനെതിരേ ഉറഞ്ഞുതുള്ളിയിട്ടു കാര്യമില്ല. ചാണ്ടി ഉമ്മന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു മാത്രമല്ല, ഇനിയുമേറെ സത്യങ്ങള്‍ പറയാനുമുണ്ട്.

യൂറോപ്പിലെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പലതുമിന്ന് സാത്താന്റെ സിനഗോഗുകളും ഡാന്‍സ് ബാറുകളുമാണ്. സാത്താന്റെ സന്തതികള്‍ പിടിച്ചെടുത്ത് തങ്ങളുടെ പിതാവിനെ ആരാധിക്കുന്നതോ ഡാന്‍സ് ബാറുകളും ചൂതാട്ടകേന്ദ്രങ്ങളും ആക്കുന്നതോ അല്ല. കത്തോലിക്കാസഭയില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന സാത്താന്റെ സന്തതികള്‍ വിലപറഞ്ഞുറപ്പിച്ച് ആധാരത്തില്‍ ഒപ്പുവച്ചു നല്‍കിയതാണ്. വിലകൊടുത്തു വാങ്ങുന്നവര്‍ക്ക് കാസിനോകളോ വേശ്യാലയങ്ങളോ നടത്താനുള്ള അവകാശമുണ്ട്. വിറ്റുതുലച്ച ആരാധനാലയങ്ങളില്‍ പലതും ഇസ്ലാമിന്റെ മോസ്ക്കുകളും സിക്കുകാരുടെ ഗുരുദ്വാരകളുമാണ്. ഒരിക്കല്‍ ദൈവത്തെ ആരാധിച്ചിരുന്ന ഇടങ്ങളില്‍ ഇന്ന് പിശാചുക്കള്‍ക്ക് ആരാധനയര്‍പ്പിക്കപ്പെടുന്നു! ഈ അവസ്ഥകളിലൊന്നും ഇല്ലാത്ത വേദന, അഞ്ഞൂറ്റിയെഴുപതു വര്‍ഷംമുമ്പ് നഷ്ടപ്പെട്ട സാന്റാ സോഫിയയെപ്രതിയാണ് അനുഭവപ്പെടുന്നതെങ്കില്‍ അതിന് ഒരു കാരണമേയുള്ളു. സാന്റാ സോഫിയ നഷ്ടപ്പെട്ടപ്പോള്‍ അതിന്റെ വില എണ്ണിവാങ്ങാന്‍ കഴിഞ്ഞില്ല എന്നതാണ് ആ കാരണം!

യൂറോപ്പിലെ പള്ളികള്‍ വില്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ കത്തോലിക്കാസഭയില്‍ ന്യായീകരണത്തൊഴിലാളികളുണ്ട്. വിശ്വാസികള്‍ കുറയുന്നതും പള്ളികള്‍ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിലെ വിശ്വാസികള്‍ എങ്ങനെയാണ് കൊഴിഞ്ഞുപോയതെന്ന് ഇവരാരും പറയുന്നില്ല. കാരണം, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സംഭവിച്ച ദുരന്തമാണിതെന്നു സമ്മതിക്കാന്‍ സാത്താനും അവന്റെ സന്തതികള്‍ക്കും സാധിക്കില്ല. ഇസ്ലാമിക ഭീകരന്മാര്‍ക്ക് കാരിത്താസ് വഴി സഹസ്രകോടികള്‍ ചിലവഴിക്കാന്‍ ഒരു മടിയുമില്ലാത്തവര്‍ക്ക് ദൈവാലയങ്ങള്‍ സംരക്ഷിക്കാനാണ് ബുദ്ധിമുട്ട്! സാന്റാ സോഫിയയുടെ പേരില്‍ വിലപിക്കാന്‍ നിങ്ങള്‍ക്കു ഉളുപ്പും ലജ്ജയുമില്ലേ? സാന്റാ സോഫിയ വിട്ടുതന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? ആ മന്ദിരം നിലനില്‍ക്കുന്ന ജില്ലയിലെവിടെയെങ്കിലും ഒരു ക്രിസ്ത്യാനിയുണ്ടോ? അവിടെ ആരാധന നടത്താനോ അത് സംരക്ഷിക്കാനോ ഒരു വിശ്വാസിപോലും ആ പ്രദേശത്തില്ല! യൂറോപ്പിലെ പള്ളികള്‍ സംരക്ഷിക്കാന്‍ പണമില്ലാത്തവരാണ് തുര്‍ക്കിയിലെ ഒരു മന്ദിരത്തെപ്രതി വിലപിക്കുന്നത്. വിശ്വാസികളില്ലാത്ത സഭകള്‍ക്കെന്തിനാ പള്ളി? യൂറോപ്പിലെ പള്ളികളുടെ അവസ്ഥയെക്കുറിച്ച് മനോവ പറയുന്നത് ആധികാരികമായി തന്നെയാണ്. കാരണം, പതിനാറുവര്‍ഷത്തെ അനുഭവസമ്പത്ത് യൂറോപ്പില്‍ മനോവയ്ക്കുണ്ട്. ന്യായീകരണത്തൊഴിലാളികളുടെ തെറ്റിദ്ധരിപ്പിക്കലുകളൊന്നും മനോവയുടെയടുത്തു ചിലവാകില്ല!

ഇതാണ് ചാണ്ടി ഉമ്മന്റെ വാക്കുകളിലെ അപ്രിയസത്യം. സ്വന്തം സഹോദരങ്ങളുടെ മൃതദേഹം സംസ്ക്കരിക്കാന്‍പോലും അനുവദിക്കാതെ പരസ്പരം പോരടിക്കുന്ന രണ്ടു സമൂഹങ്ങളിലൊന്നില്‍ അംഗമായ വ്യക്തിയാണ് ചാണ്ടി ഉമ്മന്‍. അങ്ങനെയുള്ള ഒരു സമൂഹത്തിലെ ഒരംഗം പറഞ്ഞ വാക്കുകളെ ഉയര്‍ത്തിപ്പിടിച്ചു വിമര്‍ശിക്കുമ്പോള്‍, ആ സമൂഹത്തിലെ ആചാര്യന്മാരുടെ നിലപാട് എന്താണെന്ന് അന്വേഷിക്കുക! തങ്ങള്‍ക്കു നാഥനില്ല എന്ന് വിലപിച്ചുകൊണ്ട് പാര്‍ട്ടിയാപ്പീസുകളുടെ തിണ്ണനിരങ്ങി തേരാപ്പാരാ നടക്കുന്ന ആചാര്യന്മാരുടെ ശിഷ്യന്‍ മാത്രമാണ് ചാണ്ടി ഉമ്മന്‍! ആയതിനാല്‍, ഈ മുഖപ്രസംഗം ഇവിടെ ഉപസംഹരിക്കുന്നു!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    3712 views

LOG IN

Lost your password?

SIGN UP

LOST PASSWORD