30 - 06 - 2018
ദൈവം ഏല്പിച്ച ശുശ്രൂഷയാണ് വൈദീകര്‍ ചെയ്യേണ്ടത്. സഭയിലെ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ അന്വേഷിക്കാനും അത് നിറവേറ്റാനും നിയുക്തരായിരിക്കുന്ന വ്യക്തികളാണ് വൈദീകരും അവരുടെ മേലധികാരികളും! മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാലും അവരെ കാര്യങ്ങളൊന്നും ഏല്പിക്കാത്ത മാടമ്പിമാരായ ചില കാരണവന്മാരുണ്ട്. കത്തോലിക്കാസഭയിലെ വൈദീകസമൂഹത്തിന്റെ കാര്യവും വൃദ്ധമാടമ്പിമാരുടെതിനു തുല്യമാണ്. 'അത്മായന്‍' എന്ന താഴ്ന്ന പദവി നല്‍കി അകറ്റിനിര്‍ത്തിയിരിക്കുന്ന ദൈവമക്കളായ വിശ്വാസികളെ ഒരുകാര്യത്തിലും ഇവര്‍ വിശ്വാസത്തിലെടുക്കുകയില്ല. എന്നാല്‍, വിശ്വാസികളായ ദൈവമക്കള്‍ തുടക്കമിടുന്ന ഏതൊരു നല്ല പ്രവൃത്തികളുടെയും തലപ്പത്തു കയറിയിരുന്ന് അതിനെ നശിപ്പിക്കാന്‍ എക്കാലത്തും ഇവര്‍ വിരുത് കാട്ടിയിട്ടുണ്ട്.
രാജകീയ പൗരോഹിത്യത്തിന്റെ ഭാഗമായ അത്മായരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന എത്രയെത്ര ആത്മീയ മുന്നേറ്റങ്ങളാണ് വൈദീകരുടെ ഇടപെടല്‍മൂലം മുളയിലേതന്നെ നുള്ളപ്പെട്ടതെന്നതിന് കണക്കില്ല! കത്തോലിക്കാസഭയില്‍ ഉയര്‍ന്നുവന്ന ഉണര്‍വ് മുന്നേറ്റമായ 'കരിസ്മാറ്റിക്' പ്രസ്ഥാനത്തെ തകര്‍ത്തത് ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമയിരുന്ന 'കരിസ്മാറ്റിക്' ഉണര്‍വിനെ പിടിച്ചടക്കാന്‍ കടന്നുവന്ന വൈദീകര്‍ക്കോ മെത്രാന്മാര്‍ക്കോ ഈ ആത്മാവിനെക്കുറിച്ചു കേട്ടറിവുപോലും ഉണ്ടായിരുന്നില്ല. ദൈവമക്കളില്‍ നാലുപേര്‍ ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നതിനെപ്പോലും സംശയത്തോടെ വീക്ഷിക്കുന്നവരാണ് വൈദീകസമൂഹം! പെന്തക്കോസ്തുകാരുടെയോ മറ്റേതെങ്കിലും 'പ്രൊട്ടസ്റ്റന്റ്' സമൂഹങ്ങളുടെയോ കൂട്ടായ്മകളില്‍ പങ്കെടുക്കാതെ, കത്തോലിക്കാസഭയിലെ വിശ്വാസികള്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയാല്‍ വൈദീകര്‍ അന്ത്യശാസനവുമായി കടന്നുവരും. എങ്ങനെ പ്രാര്‍ത്ഥിക്കണം, എത്രത്തോളം ശബ്ദത്തില്‍ സ്തുതിക്കാം, പ്രാര്‍ത്ഥന എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യമായും പരസ്യമായും വൈദീകരുണ്ടാകും. ആ കൂട്ടായ്മയെ തകര്‍ക്കുന്നതുവരെ വൈദീകരുടെ നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകുമെന്ന് ചുരുക്കം!
ഇടവകകളില്‍ നടന്നിരുന്ന എല്ലാ പ്രാര്‍ത്ഥനാ കൂട്ടായ്മകളും വൈദീകസമൂഹം തകര്‍ത്തു തരിപ്പണമാക്കി! കത്തോലിക്കാസഭയിലെ ദൈവമക്കള്‍ നടത്തിയിരുന്ന കൂട്ടായ്മകളെല്ലാം തകര്‍ത്തതിന്റെ പരിണിതഫലമായിട്ടാണ് അനേകര്‍ പെന്തക്കോസ്തു വിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതെന്ന് വൈദീകമാടമ്പിമാര്‍ മറക്കരുത്. അങ്ങനെ പോയവരില്‍ പലരും കുളത്തില്‍ മുങ്ങിയ കാര്യവും വിസ്മരിക്കാതിരിക്കുക! കത്തോലിക്കാസഭയില്‍ ആരംഭിച്ച 'കരിസ്മാറ്റിക്' ഉണര്‍വില്‍നിന്നാണ് കേരളത്തില്‍ അനേകം ധ്യാനമന്ദിരങ്ങള്‍ ഉയര്‍ന്നതും ദൈവവചനം പഠിക്കാനുള്ള ആഗ്രഹം ജനിച്ചതും. മനോവ ഇന്ന് സുവിശേഷത്തിനുവേണ്ടി നിലകൊള്ളുന്നുവെങ്കില്‍ അതിന്റെ പ്രധാന കാരണം 'കരിസ്മാറ്റിക്' മുന്നേറ്റമാണ്! ഇന്ന് കേരളത്തിലെ പള്ളികളില്‍ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ കടന്നുവരുന്നതും 'കരിസ്മാറ്റിക്' ധ്യാനമന്ദിരങ്ങള്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ്. ഈ ധ്യാനമന്ദിരങ്ങളില്‍ പ്രസംഗിക്കുന്ന വൈദീകരെപ്പോലും കൂച്ചുവിലങ്ങിടാന്‍ വചനവിരോധികളായ മെത്രാന്മാരും അവരുടെ ഉപജാപകരും രംഗത്തുണ്ട്. സത്യവചനം പ്രസംഗിക്കുന്നവരെ ശത്രുക്കളായി കാണുന്ന പൈശാചികശക്തികള്‍ സഭയുടെ നിയന്ത്രണം ഏറ്റെടുത്തതാണ് ഇതിന്റെയൊക്കെ കാരണം.
എന്നാല്‍, ക്രിസ്തീയ വിരുദ്ധവും കത്തോലിക്കാ വിരുദ്ധവുമായ 'യോഗാധ്യാനങ്ങള്‍' നടത്തുന്ന വൈദീകാഭാസങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. പൈശാചികതയുടെ പ്രചാരകരായ വൈദീകരും ഇന്ന് കത്തോലിക്കാസഭയിലുണ്ട്. രാമായണമാസവും ഇഫ്താര്‍ വിരുന്നുമായി അറുമാതിക്കുന്ന റോബി കണ്ണന്‍ചിറ എന്ന സിഎംഐ പാതിരിയെ നിലയ്ക്കുനിര്‍ത്താന്‍ കത്തോലിക്കാസഭയിലെ വചനവിരോധികളായ മെത്രാന്മാര്‍ക്കോ വൈദീകര്‍ക്കോ സാധിക്കില്ല. കേരളത്തെ വിലയ്ക്കുവാങ്ങാന്‍ ആസ്തിയുള്ള 'കോര്‍പ്പറേറ്റ് മാഫിയ' സംഘമാണ് സിഎംഐ എന്ന പ്രസ്ഥാനം! ഇവരുടെ പൈശാചികത മുഴുവന്‍ അഭിഷേകം ചെയ്തിരിക്കുന്ന സാംസ്ക്കാരിക ദുരന്തമാണ് 'ചാവറ കള്‍ച്ചറല്‍ സെന്റര്‍'! ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ആചാര്യന്മാരെ 'പോയന്റ് ബ്ലാങ്കില്‍' നിര്‍ത്തി ഭരണം കയ്യാളുന്നത് ഈ പൈശാചിക സംഘമാണ്. CMI, MCBS, ജെസ്യൂട്ട്, ബെനഡിക്റ്റന്‍ എന്നീ ആഭിചാര സഭകളാണ് കേരളത്തിലെ കത്തോലിക്കാസഭയെ നയിക്കുന്നത്. ക്രിസ്തുവിന്റെ വചനം അനുസരിച്ചു ജീവിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ കത്തോലിക്കാസഭ എന്നതുകൊണ്ട്, ഇന്ന് നാം കാണുന്ന സംവീധാനങ്ങളും അതിന്റെ അദ്ധ്യക്ഷസ്ഥാനവുമൊക്കെ ആലങ്കാരികവും സാങ്കേതികവും മാത്രമാണ്! നിഷ്ക്കളങ്കരായ വിശ്വാസികള്‍ക്ക് ക്രിസ്തുവിന്റെ ആത്മാവ് നേതൃത്വം നല്‍കുന്നു. സാങ്കേതികമായി മാത്രം അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥാവരജംഗമ വസ്തുക്കളില്‍ മാത്രമേ അധികാരമുള്ളൂ!
ഒരുകാര്യംകൂടി ഓര്‍മ്മപ്പെടുത്തിയതിനുശേഷം അടുത്ത ഭാഗത്തേക്കു കടക്കാം. യോഗ അഭ്യസിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയും മറ്റു കൂദാശകളും വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ കത്തോലിക്കാസഭയിലെ അരഡസനോളം പോപ്പുമാര്‍ നടത്തിയിട്ടുണ്ട്. പോപ്പുമാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും ബാധകമല്ല എന്നതിന്റെ തെളിവാണ് കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലടിയിലെ MCBS ആശ്രമത്തിലെ കുപ്രസിദ്ധ 'യോഗാധ്യാനം' നടത്തുന്നത് വൈദീകവേഷധാരിയായ സൈജു തുരുത്തി എന്ന മനുഷ്യരൂപിയാണ്! പൈശാചിക ആരാധനയെ ദിവ്യകാരുണ്യത്തോടു ചേര്‍ത്തുവയ്ക്കുന്ന ഈ ആഭാസനെയും മൂവാറ്റുപുഴയിലെ ക്ലാരമഠത്തില്‍ യോഗാഭ്യാസം നടത്തി അനേകരെ വഴിതെറ്റിക്കുന്ന 'ഇന്‍ഫന്റ് ട്രീസാ' എന്ന നികൃഷ്ടജീവിയേയും താങ്ങിനിര്‍ത്തുന്നത് സീറോമലബാര്‍ സഭയാണ്! യോഗാ ക്രിസ്തീയ വിരുദ്ധമാണെന്ന് വിളിച്ചുപറഞ്ഞ കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്ക് എന്തുകൊണ്ടാണ് ഇവരെ പുറത്താക്കാനും ഇവരുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും സാധിക്കാത്തത്. യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യലോകത്തും യോഗയുടെ മറവില്‍ ഹിന്ദുക്കള്‍ മതം വളര്‍ത്തുന്നതു കാണുമ്പോഴെങ്കിലും അതിന്റെ പിന്നിലെ പൈശാചികത തിരിച്ചറിയാന്‍ കത്തോലിക്കാ ആചാര്യന്മാര്‍ക്ക് സാധിക്കാത്തത് ഇവരില്‍ പരിശുദ്ധാത്മാവ് ഇല്ലാത്തതുകൊണ്ടാണ്! അന്താരാഷ്‌ട്ര 'യോഗാഭാസ' ദിനം ആചരിച്ച ജൂണ്‍ ഇരുപത്തിയൊന്നിന് മൂവാറ്റുപുഴയിലെ യോഗിനിയുടെ ആഭാസപ്രകടനത്തിന് ആശംസനേരാനും ഉദ്ഘാടിക്കാനും കടന്നുവന്നത് കോതമംഗലം രൂപതയിലെ പഴയ മെത്രാനായിരുന്നു.
ഇതിനെല്ലാമപ്പുറം, കേരളത്തിലെ എല്ലാ സെമിനാരികളിലും യോഗ പരിശീലിക്കുന്നുണ്ട് എന്ന് അഭിമാന പുളകിതനായി ഒരു മെത്രാന്‍ (നികൃഷ്ടജീവി) വെളിപ്പെടുത്തിയിരുന്നു. താനും ഒരു യോഗിയാണെന്നു വെളിപ്പെടുത്താനും ഇയാള്‍ ലജ്ജിച്ചില്ല! ശാലോം ടെലിവിഷനിലൂടെ ഇയാള്‍ നടത്തിയ ലജ്ജാകരമായ ആ വെളിപ്പെടുത്തലിന്റെ 'വീഡിയോ' ഇവിടെ ചേര്‍ക്കുന്നു: 'കത്തോലിക്കാ സെമിനാരികള്‍ 'യോഗാഭ്യാസ' കേന്ദ്രങ്ങള്‍!' ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ഇതാണ് ആ ചോദ്യം: യോഗ പരിശീലിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കുര്‍ബ്ബാന സ്വീകരണം വിലക്കിയിട്ടുള്ളതുപോലെ,, ഈ പൈശാചികതയില്‍ തുടരുന്ന കത്തോലിക്കാ വൈദീകര്‍ക്ക് കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള അവകാശമുണ്ടോ? ഈ ചോദ്യം നിലനിര്‍ത്തിക്കൊണ്ടുത്തന്നെ, മറ്റൊരു സ്വാഭാവിക സംശയവും അതിനുള്ള നിവാരണവും ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ വിരുദ്ധമെന്ന് കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുള്ളതും പൈശാചികവുമായ യോഗ പരിശീലിക്കുന്നവര്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകളില്‍നിന്നു വിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടി വരുമോ എന്നതാണ് സംശയം. സംശയനിവാരണത്തിലേക്കു കടന്നാല്‍, ഒരു വൈദീകന്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകളെ ആധികാരികമാക്കുന്നത് ആ വൈദീകന്റെ ഏതെങ്കിലും യോഗ്യതയാലല്ല; മറിച്ച്, യേഹ്ശുവായുടെ നാമത്താലും അവിടുത്തെ വചനത്തിന്റെയും വാഗ്ദാനത്തിന്റെയും യോഗ്യതയാലുമാണ്.
പരികര്‍മ്മിയുടെ യോഗ്യതയാലാണ് കൂദാശകള്‍ ആധികാരികാമോ അര്‍ത്ഥവത്തോ ആകുന്നതെങ്കില്‍, ഇന്നുവരെ പരികര്‍മ്മം ചെയ്യപ്പെട്ടിട്ടുള്ള കൂദാശകളില്‍ ബഹുഭൂരിപക്ഷവും സംശയത്തിന്റെ നിഴലിലാകും. ആയതിനാല്‍, ഏതെങ്കിലുമൊരു വൈദീകന്റെ യോഗ്യതയുമായി കൂദാശകളുടെ ആധികാരികതയെ സംശയിക്കേണ്ടതില്ല. സഭയില്‍നിന്നു പുറത്താക്കപ്പെട്ടാല്‍പ്പോലും ഇവര്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകള്‍ ആധികാരികമാണെന്നുകൂടി നാം അറിഞ്ഞിരിക്കണം. ഇതാണ്, ദൈവത്തിന്റെ പിന്‍വലിക്കപ്പെടാത്ത വിളി! എന്നാല്‍, ഇവര്‍ പഠിപ്പിക്കുന്ന ഏതെങ്കിലും ആശയങ്ങള്‍ക്ക് ആധികാരികത ഇല്ലെന്ന സത്യവും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം, പ്രബോധനത്തിന്റെ ആധികാരികത പ്രവചനങ്ങളെയും നിയമങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണു സ്ഥിരീകരിക്കപ്പെടുന്നത്! നിയമങ്ങളെയും പ്രവചനങ്ങളെയും അസാധുവാക്കുന്ന വിധത്തിലുള്ള ഏതൊരു പ്രബോധനവും പിശാചില്‍നിന്നുള്ളതായിരിക്കും. ഇത്തരത്തിലുള്ള വൈദീകരില്‍നിന്നു സ്വീകരിക്കാന്‍ പാടില്ലാത്ത ഒരു കൂദാശ ഉണ്ടെന്നതും നാം വിസ്മരിക്കരുത്. കുംബസാരം എന്ന കൂദാശ സ്വീകരിക്കാന്‍ നാം ഏതെങ്കിലും വൈദീകരെ സമീപിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തിയില്ലെങ്കില്‍ അപകടം വലുതായിരിക്കും. എന്തെന്നാല്‍, 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളിലെ അംഗങ്ങള്‍ ഇന്ന് ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്.
കുംബസാരക്കൂടുകളില്‍ ഇരുന്നുകൊണ്ട് ഇക്കൂട്ടര്‍ നല്‍കുന്ന ഉപദേശങ്ങള്‍ പൈശാചികമാണെന്നതിന് അനേകം തെളിവുകള്‍ മനോവയുടെ പക്കലുണ്ട്. കുംബസാരമെന്ന കൂദാശയെത്തന്നെ ഇല്ലാതാക്കാനുള്ള പദ്ധതിയും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നതാണ് ഭയപ്പെടേണ്ട വസ്തുത! കുംബസാരക്കൂടുകളില്‍ പങ്കുവയ്ക്കപ്പെടുന്ന പാപങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ലൈംഗീക ചൂഷണങ്ങള്‍പ്പോലും നടക്കുന്നത് നാം ഗൗരവത്തോടെ കാണണം. ഇത്തരത്തില്‍ കൂദാശകളെ ദുരുപയോഗിക്കുന്നവരുടെ ലക്‌ഷ്യം ലൈംഗീകാസ്വാദനം മാത്രമല്ല, കുംബസാരത്തിന്റെ വിശ്വാസ്യതതന്നെ ഇല്ലാതാക്കിക്കൊണ്ട് ഈ കൂദാശയെ തകര്‍ക്കുകയെന്ന 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' അജണ്ട നടപ്പാക്കുകയാണ്! ആയതിനാല്‍, കുംബസാരത്തിനു തിരഞ്ഞെടുക്കുമ്പോള്‍, യോഗാഭ്യാസികളെയോ പുതുതലമുറ വൈദീകരെയോ തിരഞ്ഞെടുക്കാതിരിക്കുക. വൈദീകരുടെ പ്രബോധനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം തിരഞ്ഞെടുപ്പു നടത്തേണ്ടത്. ഏതെങ്കിലും വൈദീകര്‍ നിങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ കുംബസാരം അവിടെവച്ച് അവസാനിപ്പിച്ച് ഇറങ്ങിപ്പോരുക! എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ഏതൊരു വൈദീകനും ഇങ്ങനെ ഒരു അവകാശം സഭ നല്‍കിയിട്ടില്ല. കുംബസാരിക്കുന്ന വ്യക്തി പറയുന്നതു കേള്‍ക്കാന്‍ മാത്രമേ വൈദീകന് സഭ അനുമതി നല്‍കിയിട്ടുള്ളൂ. പാപത്തിന്റെ പരിഹാരം നിശ്ചയിക്കുക എന്നതില്‍ക്കവിഞ്ഞുള്ള ഒരു സംസാരത്തിനും വൈദീകര്‍ക്ക് അവകാശമില്ലെന്ന സത്യം എല്ലാവരും അറിഞ്ഞിരിക്കണം. ഇതില്‍നിന്നു വ്യത്യസ്തമായ എന്തെങ്കിലും നീക്കം വൈദീകരില്‍നിന്നു കണ്ടാല്‍, ആ വൈദീകന്റെ ലക്‌ഷ്യം തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്കുണ്ടാകണം.
വിഷയത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ചു എന്നകാര്യം മനോവ മനസ്സിലാക്കുന്നു. എന്നാല്‍, ഗൗരവമുള്ള വിഷയമാണ് പരാമര്‍ശിക്കപ്പെട്ടത് എന്നതിനാല്‍, ഈ വ്യതിചലനത്തെ നന്മയായി പരിഗണിക്കുക. അത്മായര്‍ രൂപംകൊടുക്കുന്ന പ്രസ്ഥാനങ്ങളുടെമേലുള്ള വൈദീകരുടെ അനാവശ്യ കടന്നുകയറ്റത്തെ സംബന്ധിച്ചും, അതുമൂലം തകര്‍ക്കപ്പെട്ട അനേകം നന്മകളെ സംബന്ധിച്ചുമാണ് നമ്മുടെ ചര്‍ച്ച പുരോഗമിച്ചത്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മെത്രാന്മാരും വൈദീകരും നടത്തിയ ഇടപെടലിനെക്കുറിച്ചു പറഞ്ഞുവന്നപ്പോള്‍, വൈദീകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പൈശാചികതകള്‍ എന്തുകൊണ്ട് തടയപ്പെടുന്നില്ല എന്ന ചോദ്യം മനോവ ഉയര്‍ത്തി. സഭയില്‍ ഉണര്‍വ് കൊണ്ടുവന്ന 'കരിസ്മാറ്റിക്' മുന്നേറ്റത്തെ തകര്‍ക്കുകയും, സഭയെ മലിനപ്പെടുത്തുകയും ബഹുജനമദ്ധ്യത്തില്‍ അവഹേളിതയാക്കുകയും ചെയ്യുന്ന വൈദീകരുടെ പൈശാചികതയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ആചാര്യന്മാരെ തിരിച്ചറിയണം എന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. നന്മയെ എതിര്‍ക്കുകയും തിന്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആത്മാവ് ആരുടേതാണെന്ന് വായനക്കാര്‍ത്തന്നെ വിവേചിക്കുക! മനോവ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്.
ജീസസ് യൂത്തിനെ 'സാത്താനൂത്ത്' ആക്കിയത് ആര്?
കത്തോലിക്കാസഭയിലെ മാടമ്പിമാര്‍ തകര്‍ത്തുകളഞ്ഞ മറ്റൊരു യുവജനമുന്നേറ്റമാണ് 'ജീസസ് യൂത്ത്'! ദൈവാത്മാവില്‍ നിറഞ്ഞ അനേകം യുവാക്കള്‍ ആ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. പേരുകൊണ്ട് ഇന്നും അങ്ങനെയൊരു പ്രസ്ഥാനം നിലവിലുണ്ടെങ്കിലും, പരിശുദ്ധാത്മാവ് അതിന്റെ പരിസരത്തുപോലുമില്ല! 'അത്മായ യുവാക്കള്‍' സ്വതന്ത്രമായി പ്രാര്‍ത്ഥിക്കുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലത്ത്, കേരളത്തില്‍ അതൊരു കൊടുങ്കാറ്റായിരുന്നു. എന്നാല്‍, മെത്രാന്മാരും അവരുടെ 'നോമിനികളായ' വൈദീകരും നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായതോടെ അതിന്റെ ജീവന്‍ ഇല്ലാതായി. വചനത്തോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്നുപോയ ഒരു കൂട്ടായ്മയുടെ നിയന്ത്രണം വചനവിരുദ്ധരും പരിശുദ്ധാത്മാവിനെ അറിയാത്തവരുമായ വ്യക്തികള്‍ നയിച്ചാല്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ദുരന്തം അതിനു സംഭവിച്ചു. ഇന്ന് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനത്തിന്റെ ഉപശാഖയായി അത് കേരളത്തിലുണ്ട്.
ഒരുകാലത്ത് വിവിധ 'മിനിസ്ട്രി'കളായി തിരിഞ്ഞ് അനേകം നന്മകള്‍ കേരളത്തിലെ സഭയ്ക്കുവേണ്ടി ചെയ്തിരുന്ന മുന്നേറ്റമായിരുന്നു 'ജീസസ് യൂത്ത്'! കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന 'കാമ്പസ് മിനിസ്ട്രി', ബഹുജനങ്ങളുടെയിടയില്‍ സുവിശേഷം എത്തിക്കുന്ന 'ഔട്ട് റീച്ച് മിനിസ്ട്രി', മ്യൂസിക് മിനിസ്ട്രി, ഓഡിയോ വിഷ്വല്‍ മിനിസ്ട്രി, ജയില്‍ മിനിസ്ട്രി, നഴ്സിംഗ് മിനിസ്ട്രി, ക്രിസ്റ്റീന്‍ എന്നിങ്ങനെ അനേകം ഘടകങ്ങളിലൂടെ സുവിശേഷം അറിയിക്കുന്ന യുവാക്കളുടെ മുന്നേറ്റമായിരുന്നു അത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച്, യുവാക്കളുടെയിടയില്‍ ആത്മീയ ചലനമുണ്ടാക്കിയ ഈ പ്രസ്ഥാനത്തിന്റെ ജീവനെടുത്തത് മെത്രാന്മാരും വൈദീകരും അടങ്ങുന്ന വചനവിരോധികളാണ്. പത്തുവര്‍ഷത്തോളം സെമിനാരികളില്‍ യോഗാഭ്യാസികളായി 'തേരാപ്പാരാ' നടന്നവര്‍ക്ക് ജീസസ് യൂത്തിലെ യുവാക്കളുടെ വചനത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ജീസസ് യൂത്തിനെയും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെയും തകര്‍ത്തതിന്റെ മുഖ്യകാരണം അസൂയയായിരുന്നു. കായേന് ആബേലിനോടു തോന്നിയതും ഈ വികാരംതന്നെയാണ്. അന്ന് കായേനോട് ദൈവം ഉപദേശിച്ചത് മനോവ ഇന്ന് വൈദീകസമൂഹത്തോട് ആവര്‍ത്തിക്കുന്നു. ഇതാണ് ആ വചനം: "ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന്‍ ഓര്‍ക്കണം. അത് നിന്നില്‍ താത്പര്യം വച്ചിരിരിക്കുന്നു; നീ അതിനെ കീഴടക്കണം"(ഉത്പ: 4; 7).
ഇന്നും ജീസസ് യൂത്തിന്റെ പ്രേതം കേരളത്തിലുണ്ടെന്നു പറയപ്പെടുന്നു. സാത്താനുവേണ്ടി കുഴലൂതുക എന്നതാണ് 'ജീസസ്' യൂത്തിന്റെ ഇന്നത്തെ പ്രധാന കലാപരിപാടി! സഭയിലെ ആചാര്യന്മാരുടെ തിന്മകള്‍ക്കു കുടപിടിക്കലും, അവരുടെ പൈശാചിക വചനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ഇവരാണ്! യോഗ അടക്കമുള്ള വിജാതിയ ആചാരങ്ങളെ തോളിലേറ്റുന്ന ആചാര്യന്മാരെ വെള്ളപൂശുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. യേഹ്ശുവാ ഏകരക്ഷകനാണ് എന്ന സത്യം പ്രഘോഷിച്ച പഴയ 'ജീസസ് യൂത്ത്' ഇന്നില്ല. യേഹ്ശുവായെ ഏകരക്ഷകന്‍ എന്ന സ്ഥാനത്തുനിന്നു പുറത്താക്കിയ കത്തോലിക്കാ മതബോധന ഗ്രന്ഥത്തെ (CCC) ഉയര്‍ത്തിപ്പിടിക്കുന്ന ഇവര്‍ സത്യവചനത്തെ പരോക്ഷമായെങ്കിലും തള്ളിക്കളഞ്ഞു. വത്തിക്കാനില്‍നിന്ന് ഫ്രാന്‍സീസ് വിളിച്ചുകൂകുന്ന ദൈവനിഷേധത്തിനു പിന്തുണ നല്‍കുന്ന കോമാളികളുടെ അവസ്ഥയിലേക്ക് അധഃപതിച്ച ഈ സംഘടന ക്രൈസ്തവ യുവത്വത്തിന് അവമാനവും ബാധ്യതയുമാണ്. വചനവിരുദ്ധരായ വൈദീകരാല്‍ വിഴുങ്ങപ്പെട്ട ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന സ്വാഭാവിക പരിണാമമാണ് 'ജീസസ് യൂത്തിനും' സംഭവിച്ചത്.
തലപ്പത്ത് വൈദീകര്‍ ഇല്ലാത്തതുകൊണ്ടുമാത്രം കുഴപ്പമില്ലാതെ നിലനില്‍ക്കുന്ന ഒരു സംഘടന കത്തോലിക്കാസഭയുടെ പേരിലുണ്ട്. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയാണ് ആ ഭാഗ്യപ്പെട്ട സന്നദ്ധസംഘടന! ഈ സംഘടനയുടെ സ്ഥാപകന്‍ ഒരു വൈദീകനല്ലെന്ന് നമുക്കറിയാം. വൈദികാരോ സന്യാസീ-സന്യാസിനികളോ അല്ലാത്ത ആരെയെങ്കിലും വിശുദ്ധരായി പരിഗണിക്കാന്‍ താത്പര്യമില്ലാത്ത കത്തോലിക്കാസഭ മനസ്സില്ലാമനസ്സോടെ വിശുദ്ധനായി അംഗീകരിച്ചതും ഇദ്ദേഹത്തെയാണ്. ഇദ്ദേഹത്തിലല്ലാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ മറ്റൊരു സാധാരണ വിശ്വാസിയിലും വിശുദ്ധി കണ്ടെത്താന്‍ കത്തോലിക്കാസഭയ്ക്കു സാധിച്ചില്ല! ആരെയെങ്കിലും വിശുദ്ധരായി പ്രഖ്യാപിക്കാന്‍ മനുഷ്യന് അവകാശമുണ്ടോ എന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇല്ല എന്നാണ് ക്രിസ്തുവില്‍നിന്നു മനോവയ്ക്കു ലഭിച്ചിട്ടുള്ള അറിവ്. ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുകയെന്നത് വിധിയുടെ ഭാഗമായി പരിഗണിക്കപ്പെടും. ഒരു വ്യക്തിയുടെ മനസ്സിലുള്ളതുപോലും ഗ്രഹിക്കാന്‍ കഴിയുന്ന ദൈവത്തിനു മാത്രമേ നീതിപൂര്‍ണ്ണമായ വിധി പ്രസ്താവിക്കാന്‍ കഴിയുകയുള്ളു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). ഇതിന്റെ കാരണവും അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നത് നോക്കുക: "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ: 5; 27). യേഹ്ശുവാ ഇപ്പോള്‍ ദൈവം മാത്രമല്ല, മനുഷ്യനുംകൂടിയാണ്. ആയതിനാല്‍, അവിടുന്നാണ് വിധി നടപ്പാക്കുന്നത്. യേഹ്ശുവാ വീണ്ടും വരുകയും ആയിരം വര്‍ഷം ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്തതിനുശേഷമായിരിക്കും അന്ത്യവിധി നടപ്പാക്കുന്നത്. അതിനാല്‍ത്തന്നെ, വിശുദ്ധരെ പ്രഖ്യാപിക്കുന്ന നടപടി വെറും പ്രഹസനവും വചനവിരുദ്ധവുമാണ്!
വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ കാര്യത്തിലേക്കുതന്നെ തിരികെവരാം. വൈദീകരാല്‍ വിഴുങ്ങപ്പെടാത്ത ഏക പ്രസ്ഥാനമായതുകൊണ്ടാണ് ഇതുമാത്രം ഇന്നും നിലനില്‍ക്കുന്നത്. കത്തോലിക്കാസഭയിലെ വൈദീകസമൂഹത്തിന്റെ അവിഹിത ഇടപെടലുകള്‍മൂലം തകര്‍ന്നു തരിപ്പണമായ പ്രസ്ഥാനങ്ങള്‍ വേറെയുമുണ്ട്. തോമസ് പീലിയാനിക്കല്‍ അച്ചന്റെ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ അവയില്‍ ചിലതിനെക്കുറിച്ചുള്ള പരാമര്‍ശം അനിവാര്യമായി വരും. ആയതിനാല്‍, ഈ ഉപശീര്‍ഷകത്തില്‍നിന്നു മറ്റൊന്നിലേക്കു പ്രവേശിക്കുകയാണ്!
കുട്ടനാട് വികസന സമിതി!
വളരെയേറെ പ്രതികൂലങ്ങളെ നേരിടുന്ന സമൂഹമാണ് കുട്ടനാട്ടില്‍ ജീവിക്കുന്നത്. കാര്‍ഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതിചെയ്യുന്നുവെന്നത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. സമുദ്രനിരപ്പില്‍നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലംകൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്. ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് ഇവിടെ കുടിവെള്ളം ലഭിക്കുന്നത്.
കേരളത്തിലെ കുട്ടനാട്ടില്‍ നെല്‍കൃഷി വ്യാപകമാകുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കര്‍ഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടില്‍ ഔതച്ചന്‍ അഥവാ ജോസഫ് മുരിക്കന്‍. കായല്‍ നികത്തി ആയിരത്തിലേറെ ഏക്കര്‍ കൃഷിനിലം പുതുതായി ഉയര്‍ത്തിയാണ് മുരിക്കന്‍ ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്ന ഇദ്ദേഹം കായല്‍ രാജാവ് എന്നറിയപ്പെടുന്നു. നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ കൃഷിയിടങ്ങള്‍ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കല്പനയുടെ പിന്‍ബലത്തിലാണ് കായല്‍ നികത്തി നെല്‍പ്പാടങ്ങളുണ്ടാക്കിയത്. ചിത്തിര (716 ഏക്കര്‍), റാണി (568 ഏക്കര്‍), മാര്‍ത്താണ്‌ഡം (674 ഏക്കര്‍) എന്നിങ്ങനെ 1959 ഏക്കര്‍ ഭൂമിയോളം കായല്‍ നിലങ്ങള്‍ മുരിക്കന്‍ നികത്തിയെടുക്കുകയുണ്ടായി. രാജകുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ് നികത്തു നിലങ്ങള്‍ക്ക് ഇത്തരത്തില്‍ പേരു നല്‍കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കഠിനവും സാഹസികവുമായ യത്നത്തിനൊടുവില്‍ 1940 -ലായിരുന്നു മുരിക്കന്‍ ആദ്യ വിളവെടുപ്പു നടത്തിയത്. കായല്‍ നികത്തിയെടുത്ത സ്ഥലത്ത് മുരിക്കന്‍ ഒരു പള്ളിയും സ്ഥാപിച്ചു. പിന്നീട്, 1973-ല്‍ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഏറ്റെടുത്ത ഏതൊരു കൃഷിയിടത്തിനും സംഭവിച്ച ദുരന്തം കുട്ടനാട്ടിലെ കായല്‍നിലത്തിനും സംഭവിച്ചു. ഒരുകാലത്തും ലാഭത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിനോ പിന്നീടുവന്ന കര്‍ഷകസംഘങ്ങള്‍ക്കോ സാധിച്ചിട്ടില്ല എന്നതായിരുന്നു ആ ദുരന്തം. അതുപോലെതന്നെ, ഏതൊരു നന്മയ്ക്കും വിഘാതമായി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇവിടെയും ഇടപെടുകയും കര്‍ഷകത്തൊഴിലാളികളെ ഇളക്കിവിട്ട് അവര്‍ ഇതിനെ തകര്‍ക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകളോടൊപ്പം ചേര്‍ന്ന തൊഴിലാളികള്‍ പട്ടിണിയിലായി എന്നതാണ് അവര്‍ക്ക് ലഭിച്ച നേട്ടം! കുട്ടനാട്ടിലെ കര്‍ഷകരെ സംഘടിപ്പിച്ചു നടത്തുന്ന ഏതൊരു മുന്നേറ്റത്തെയും തകര്‍ക്കുന്നതിനുവേണ്ടി കമ്മ്യൂണിസ്റ്റുകള്‍ ഇന്നും കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച വ്യക്തി എന്നനിലയില്‍ തോമസ് പീലിയാനിക്കല്‍ അച്ചന്‍ എന്നും കമ്മ്യൂണിസ്റ്റുകളുടെ കണ്ണിലെ കരടായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുത്തിട്ടുള്ള ചങ്ങനാശ്ശേരി അതിരൂപതയെയും, ഈ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കുട്ടനാട് വികസന സമിതിയെയും' അടിക്കാന്‍ 'വടി' അന്വേഷിച്ചു നടന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ഒരു 'വടി' കിട്ടിയിരിക്കുകയാണ്!
ഏറെ പൗരാണികവും കേരളത്തിന്റെ നെല്ലറയുമൊക്കെയാണെങ്കിലും, വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളെയുംകാള്‍ വളരെ പിന്നിലാണ് കുട്ടനാട്! യാത്രചെയ്യണമെങ്കില്‍ ബോട്ടിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശവാസികളും. കുട്ടനാടിന്റെ വികസനത്തിനായി പല 'പാക്കേജുകള്‍' പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയൊന്നും ജനങ്ങള്‍ക്ക് പ്രയോജനം നല്‍കിയില്ല എന്നതാണു വാസ്തവം! ഒരു ചെറിയ മഴ വന്നാല്‍പ്പോലും വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് കുട്ടനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. മഴക്കാറിനെ ഭയപ്പെടുന്ന നാട്ടുകാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല എന്നതാണ് മറ്റൊരു ദുരിതം! കുട്ടനാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍, നരകജീവിതമാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ 'കുട്ടനാട് വികസന സമിതി' രൂപീകരിക്കപ്പെട്ടത്. ഇതിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ് ഫാദര്‍ തോമസ് പീലിയാനിക്കല്‍!
ഫാദര്‍ പീലിയാനിക്കല്‍ അപരാധിയോ?
സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഇന്ന് ജയിലിലാണ്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തികമായി വഞ്ചിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം! ഒരു അന്താരാഷ്‌ട്ര കുറ്റവാളിയെ പിടികിട്ടിയതുപോലെയാണ് പല മാധ്യമങ്ങളും ഇപ്പോള്‍ വിചാരണ നടത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് എന്ന ചാനലിനു പ്രത്യേക താത്പര്യമുണ്ടാകാന്‍ വേറെയും കാരണങ്ങളുണ്ട്. ആയതിനാല്‍, ഫാദര്‍ തോമസ് പീലിയാനിക്കല്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് എന്താണ് എന്ന പരിശോധനയാണ് ഇവിടെ നടത്തുന്നത്. ആദ്യമേതന്നെ മനോവ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയിലെ വൈദീകരെ ദൈവം ഏല്പിച്ച പണി ഇതല്ല; അവരെ ഏല്പിച്ച പണിയിലേക്ക് തിരികേ കൊണ്ടുവരാന്‍ ഇത്തരം പ്രതികൂലങ്ങളൊക്കെ ഇനിയുമുണ്ടാകും.
പ്രവാചകനായ യോനായോട് നിനെവേ എന്ന പട്ടണത്തിലേക്ക് പോകാനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്തത്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന്‍ അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു"(യോനാ: 1; 1, 2). യാഹ്‌വെയുടെ കല്പനയെ അവഗണിച്ച യോനാപ്രവാചകന്‍ എന്താണു ചെയ്തതെന്നു നോക്കുക: "എന്നാല്‍, യോനാ താര്‍ഷീഷിലേക്ക് ഓടി യാഹ്‌വെയുടെ സന്നിധിയില്‍നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രാക്കൂലി കൊടുത്ത് അവന്‍ അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ചെന്നു യാഹ്‌വെയുടെ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന്‍ അവന്‍ കരുതി"(യോനാ: 1; 3). ദൈവമായ യാഹ്‌വെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്ന് ഒളിച്ചോടിയ പ്രവാചകനാണ് യോനാ! താര്‍ഷീഷ് എന്ന പട്ടണത്തെക്കുറിച്ചു ചിന്തിച്ചാല്‍, അത് സൗഭാഗ്യങ്ങളുടെ പട്ടണമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതായത്, ഭൗതികസുഖങ്ങളുടെ പട്ടണം!
ദൈവം അയയ്ക്കുന്നിടത്തേക്കു പോകുന്നതിനുപകരം തന്റെ സൗകര്യത്തിനു മറ്റൊരിടം തിരഞ്ഞെടുക്കുന്നവര്‍ ആയിരിക്കരുത് പ്രവാചകര്‍! യോനായുടെ കാര്യത്തില്‍ പിന്നീടു സംഭവിച്ചത് നമുക്കെല്ലാം അറിയാം. യോനാപ്രവാചകനെ വഹിച്ചുകൊണ്ട് യാത്രചെയ്ത കപ്പല്‍ അപകടത്തിപ്പെട്ടു. തെറ്റുചെയ്തത് യോനാ മാത്രമായിരുന്നുവെങ്കിലും കപ്പലിലെ മുഴുവന്‍ യാത്രക്കാരും ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ സംജാതമായത് എന്തുകൊണ്ടാണ്? ഈ ചോദ്യം ഓരോരുത്തരും തന്നോടുതന്നെ ചോദിക്കേണ്ടതാണ്! വ്യക്തിപരമായ പ്രശ്നങ്ങള്‍ വരുമ്പോഴും ഭവനത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോഴും സഭയില്‍ പ്രശ്നങ്ങള്‍ വരുമ്പോഴും രാജ്യത്ത് പ്രശ്നങ്ങള്‍ വരുമ്പോഴുമൊക്കെ യോനായുടെ ഒളിച്ചോട്ടത്തെക്കുറിച്ചു ചിന്തിക്കണം. ഒരുവന്‍മൂലം ഒരു ഭവനത്തിനോ ഒരു ദേശത്തിനുതന്നെയോ പ്രതികൂലങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് യോനായില്‍നിന്നു പഠിക്കാനുള്ള പാഠം! ദൈവീകമായ എന്തെങ്കിലും നിയോഗങ്ങള്‍ ഭരമേല്പിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ അതില്‍നിന്നു വ്യതിചലിച്ച് മറ്റേതെങ്കിലും കാര്യത്തില്‍ വ്യാപൃതരായിക്കൊണ്ട് നമ്മുടെ ഭവനങ്ങളില്‍ വസിക്കുന്നുവെങ്കില്‍ ചില അടയാളങ്ങള്‍ അവിടെ ദര്‍ശിക്കാന്‍ കഴിയും. പ്രതികൂലമായ പലതും സംഭവിക്കുമ്പോള്‍ നാം തിരിഞ്ഞുനോക്കേണ്ടത് അതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണത്തിലേക്കായിരിക്കണം. നിനവേയിലേക്ക് അയയ്ക്കപ്പെട്ട ആരെങ്കിലും നമ്മുടെ ഭവനത്തിലുണ്ടോ എന്ന തിരിഞ്ഞുനോട്ടം!
ഒരു ഭവനത്തിലെ മാത്രം കാര്യമായി ഇതിനെ കാണേണ്ടതില്ല. നമ്മുടെ സഭയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രതികൂലങ്ങള്‍ക്കു കാരണമന്വേഷിച്ച് അകലങ്ങളിലേക്കു പോകേണ്ടതില്ല. സഭയെ ഏല്പിച്ച ദൗത്യത്തില്‍നിന്നു സഭ വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള മുന്നറിയിപ്പായി ചെറിയ അടയാളങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടും. വലിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആത്മപരിശോധന നടത്താനുള്ള വിവേകമാണ് സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്! യഥാര്‍ത്ഥ ദൗത്യത്തില്‍നിന്നുള്ള വ്യതിചലനങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകണം. സഭയില്‍ കടന്നുകൂടിയ മാലിന്യങ്ങള്‍മൂലം അവഹേളിക്കപ്പെടുന്നതും ദൈവീകസംരക്ഷണം നഷ്ടപ്പെടുന്നതും തിരിച്ചറിയണം. ആഖാന്‍ എന്ന ഒരു വ്യക്തിമൂലം ഇസ്രായേല്‍ജനം മുഴുവന്‍ ദുരന്തം അനുഭവിച്ചു. നിഷിദ്ധമായ വസ്തുക്കള്‍ സൂക്ഷിച്ചതിലൂടെയാണ് ദൈവീകസംരക്ഷണം ഇസ്രായേലിനു നഷ്ടമായത്. അന്ന് യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തു മാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(ജോഷ്വാ: 7; 13). ഇന്ന് നിഷിദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രമായി കത്തോലിക്കാസഭയും ഇതര ക്രൈസ്തവസഭകളും മാറിയിട്ടില്ലേ? ശുദ്ധമായതൊന്നും ഇല്ലാത്തവിധത്തില്‍ അശുദ്ധവും നിഷിദ്ധവുമായ വസ്തുക്കള്‍ക്കൊണ്ട് കത്തോലിക്കാസഭയുടെ ഉള്ളറകള്‍ നിറഞ്ഞിരിക്കുന്നു. നിലവിളക്കും പൈശാചിക ആരാധനകളുടെ അനുകരണങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍, ദൈവത്തില്‍നിന്നു ലഭിക്കുന്ന അടയാളങ്ങളൊന്നും ആചാര്യന്മാര്‍ ശ്രദ്ധിക്കുന്നില്ല.
യോനായുടെ അടയാളത്തിലേക്കുതന്നെ മടങ്ങിവരുകയാണ്. യാഹ്‌വെ ഏല്പിച്ച ദൗത്യത്തില്‍നിന്ന് ഒളിച്ചോടിയ വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ടല്ല താര്‍ഷീഷിലേക്കുള്ള കപ്പലില്‍ യോനായ്ക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍, കപ്പല്‍ പ്രതികൂലത്തിലകപ്പെട്ടപ്പോള്‍ അതിന്റെ കാരണം ഗ്രഹിക്കാന്‍ കപ്പലിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്ക് സാധിച്ചു. അവര്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും എന്തായിരുന്നുവെന്ന് നോക്കുക: "അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ത്ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരുനിമിത്തമാണ് ഈ അനര്‍ത്ഥം നമ്മുടെമേല്‍ വന്നത്? നിന്റെ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു? അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച, സ്വര്‍ഗ്ഗസ്ഥനായ ദൈവമായ യാഹ്‌വെയെ ആണ് ഞാന്‍ ആരാധിക്കുന്നത്. അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവന്‍ യാഹ്‌വെയുടെ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍ പറഞ്ഞ് അവര്‍ അറിഞ്ഞു. അവര്‍ അവനോടു പറഞ്ഞു; കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു"(യോനാ: 1; 7-12).
കത്തോലിക്കാസഭയ്ക്ക് ഇന്ന് എല്ലാമുണ്ടെങ്കിലും, ആത്മീയ ജ്ഞാനമുള്ളവര്‍ ഇല്ലെന്നതാണ് യഥാര്‍ത്ഥ സത്യം. അനര്‍ത്ഥങ്ങള്‍ വരുമ്പോള്‍, അതിന്റെ കാരണം മനസ്സിലാക്കാന്‍ തക്കവിധം ജ്ഞാനമുള്ള യോനാമാരുടെ അഭാവമാണ് സഭയുടെ ഏറ്റവും വലിയ ദുരന്തം. യോനായെപ്പോലെ ഒളിച്ചോടുന്ന അനേകരുണ്ട്. എന്നാല്‍, യോനായെപ്പോലെ എന്നല്ല, ആ കപ്പലിലുണ്ടായിരുന്ന വിജാതിയരുടെ അത്രയെങ്കിലും വിവേകമുള്ള ആചാര്യന്മാര്‍ കത്തോലിക്കാസഭയിലില്ല! ഒളിച്ചോടിയ യോനാപ്രവാചകനു തിരിച്ചറിവുണ്ടായത് കടലില്‍ ക്ഷോപമുണ്ടായപ്പോഴാകണമെന്നില്ല. കാരണം, താന്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ചുള്ള ബോധ്യം, ഒരു പ്രവാചകന്‍ എന്നനിലയില്‍ യോനായ്ക്ക് ഉണ്ടായിരുന്നിരിക്കാം. പ്രവാചകത്വവും പുരോഹിത്യവും രാജത്വവും അഭിഷേകമായി ലഭിച്ചിട്ടുള്ളവരല്ലേ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍? അടയാളങ്ങള്‍ വിവേചിക്കാന്‍ കഴിവില്ലാത്തവരായി ഇവര്‍ അധഃപതിച്ചത് എന്തുകൊണ്ടാണ്? ഇതിനെല്ലാം ഒരു ഉത്തരമേയുള്ളു; വിഗ്രഹങ്ങള്‍മൂലം കണ്ണുകള്‍ക്കു മാത്രമല്ല, ഇവരുടെ ബുദ്ധിയിലും ഹൃദയത്തിലും അന്ധകാരം ബാധിച്ചിരിക്കുന്നു. ഇന്നിവര്‍ ഒരു മിഥ്യാബോധത്തിന്റെ തടവറയിലാണ്!
ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് ഒരേ ഭവനത്തിലേക്കും അയയ്ക്കപ്പെട്ടിരിക്കുന്നത് ഒരേ ദൗത്യം ഭരമേല്‍പ്പിക്കപ്പെട്ടുകൊണ്ടുമാണ്. വിളിക്കപ്പെട്ടിരിക്കുന്നത് ദൈവീകഭവനത്തിലേക്കാണെങ്കില്‍, അയയ്ക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്റെ ദൗത്യവാഹകരായിട്ടാണ്. എന്താണ് ആ ദൗത്യമെന്നു നോക്കുക: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20). ഈ മൂന്നു ദൗത്യങ്ങളാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവില്‍നിന്നു ഭരമേറ്റിരിക്കുന്നത്. എന്നാല്‍, ശിഷ്യപ്പെടുത്തുന്നതിനുപകരം വ്യാജദേവന്മാരുടെ മക്കള്‍ക്ക് ശിഷ്യപ്പെടുകയും, ജ്ഞാനസ്നാനം നല്‍കുന്നതിനുപകരം, ക്രിസ്ത്യാനിയായില്ലെങ്കിലും രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന അപകടകരമായ ഉപദേശം അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. അതുപോലെതന്നെ, യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ പഠിപ്പിക്കുന്നതിനു പകരമായി, അവരുടെ അപകടകരമായ ആശയങ്ങള്‍ പഠിക്കാന്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുകപോലും ചെയ്യുന്നു!
ഇന്ത്യന്‍ പൈശാചികതയില്‍ ഡോക്ടറേറ്റ് എടുത്തുന്നിരിക്കുന്നവരാണ് കത്തോലിക്കാസഭയിലെ വൈദീകവേഷധാരികളില്‍ പലരും. എന്നാല്‍, ഇവരെല്ലാം ദൈവശാസ്ത്രത്തില്‍ പാണ്ഡിത്യം നേടിയവരാണെന്ന് സാധാരണ വിശ്വാസികള്‍ തെറ്റിദ്ധരിക്കുന്നു. ശാസ്ത്രീയ നൃത്തത്തില്‍ ഡോക്ടറേറ്റ് നേടിയ മൂന്നാംലിംഗക്കാരന്‍പോലും വൈദീകവേഷത്തില്‍ വിഹരിക്കുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ബൈബിളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ള അധികംപേര്‍ കത്തോലിക്കാസഭയുടെ വൈദീകവൃത്തിയില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം. ദേവദാസി നൃത്തങ്ങളും ദേവീ-ദേവന്മാരുടെ കീര്‍ത്തനങ്ങളുമായി ദൈവജനത്തെ ഭരിക്കാനും പഠിപ്പിക്കാനും കടന്നുവരുന്നരിലൂടെ സൃഷ്ടിക്കപ്പെടുന്നത് പൈശാചിക സമൂഹത്തെയും സംസ്ക്കാരത്തെയുമാണ്. ഇത്തരത്തില്‍ അധഃപതിച്ച അവസ്ഥകളില്‍നിന്നു പിന്തിരിയാനായി ലഭിക്കുന്ന അടയാളങ്ങളെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി പരിഗണിച്ച് ഭോഷന്മാരെപ്പോലെ ഇവര്‍ ആത്മഗതം ചെയ്യുന്നതും നാം കാണാതെപോകരുത്. തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍, ഇത്തരം അവസ്ഥകളോട് താതാമ്യപ്പെടുന്നവരുടെമേല്‍പ്പോലും വരാനിരിക്കുന്നത് ഭീകരമായ ദുരന്തമായിരിക്കും എന്നകാര്യം മറക്കരുത്. അതായത്, സ്ഥാനമാനങ്ങളുടെ വലിപ്പം കണ്ട് അവരുടെ തിന്മകളെ ന്യായീകരിക്കുന്നവരും അജ്ഞതമൂലം അവരോടു ചേര്‍ന്നുനില്‍ക്കുന്നവരും ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും.
ഇനി ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ കാര്യത്തിലേക്കു കടക്കാം. ദൈവജനത്തിനുവേണ്ടി ദിവ്യബലിയര്‍പ്പിക്കുകയും മറ്റു കൂദാശകളില്‍ പരികര്‍മ്മിയാകുകയും ചെയ്തുകൊണ്ട് അവരെ ആത്മീയതയില്‍ നയിക്കുകയെന്നതാണ് ഒരു വൈദീകന്‍ എന്നനിലയില്‍ പീലിയാനിക്കലിന്റെ ഉത്തരവാദിത്വം. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും സാമൂഹിക രംഗത്തോ പ്രവര്‍ത്തിക്കാനല്ല ഒരു വൈദീകന്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്. വൈദീകര്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ പാടില്ലെന്ന് മനോവ പറയില്ല. എന്നാല്‍, രാഷ്ട്രീയപ്രവര്‍ത്തകനോ പൊതുപ്രവര്‍ത്തകനോ ആകാന്‍ വൈദീകര്‍ തയ്യാറാകരുത്. ഇടവകയിലെ വിശ്വാസികള്‍ക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകള്‍ ചെയ്യുകയും അവരെ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ വളര്‍ത്തുകയും ചെയ്യാന്‍ നിയുക്തരായിരിക്കുന്നവര്‍ പൊതുരംഗത്ത് ഇറങ്ങുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവും പ്രാപ്തിയുമുള്ള അനേകം ദൈവമക്കള്‍ സഭയിയിലുണ്ട്. അതിനാല്‍, എല്ലാ ശുശ്രൂഷകളും വൈദീകര്‍തന്നെ ചെയ്യണമെന്ന വാശി ഉപേക്ഷിക്കാന്‍ ആചാര്യന്മാര്‍ തയ്യാറാകണം. അത്മായര്‍ എന്നപേരില്‍ അവഗണിച്ചിട്ടിരിക്കുന്ന വിഭാഗത്തിലുള്ളവര്‍ ഈ സമൂഹത്തിലെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ളവരാണ്! കുട്ടനാട് വികസന സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ തലവനായി പരിഗണിക്കാന്‍ പ്രാപ്തിയുള്ള ഒരുവനെ വിശ്വാസികളില്‍നിന്നു തിരഞ്ഞെടുക്കണമായിരുന്നു. അതിനു യോഗ്യരായവര്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇല്ലെന്നു മാത്രം പറയരുത്.
ഇവിടെ ചേര്‍ത്തുവച്ചു ചര്‍ച്ചചെയ്യാന്‍ അനുയോജ്യമായ മറ്റൊരു ചരിത്രമുണ്ട്. ആ ചരിത്രംകൂടി അനാവരണം ചെയ്യുന്നത് നന്നായിരിക്കുമെന്നു കരുതുന്നു. മുന്‍പൊരിക്കല്‍ കേരളത്തിലെ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ ഒരു പ്രസ്ഥാനം രൂപീകരിച്ചു. 'ഫാര്‍മേഴ്സ് റിലീഫ് ഫോറം' എന്നാണ് ആ പ്രസ്ഥാനത്തിന്റെ പേര്! മലയോരമേഖലകളിലെ കര്‍ഷകരാണ് കൂടുതലായും അതിന്റെ ഭാഗമായത്. മലയോരമേഖലകളില്‍ കൂടുതല്‍ സ്വാധീനമുള്ളത് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയകക്ഷികള്‍ക്കായതുകൊണ്ട് സ്വാഭാവികമായും ഈ സംഘടനയുടെ നേതൃത്വത്തിലും അവരുടെ സാന്നിദ്ധ്യം ശക്തമായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജ്ജീവമായി ഇടപെട്ടുകൊണ്ട് ശ്ലാഘനീയമായ രീതിയില്‍ ഈ സംഘടന മുന്നോട്ടുപോയി. ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിലെ അംഗങ്ങളില്‍ അധികവും കത്തോലിക്കാസഭയിലെ വിശ്വാസികളായിരുന്നു. അപ്പോഴാണ് താമരശ്ശേരി രൂപതയിലെ കമ്മ്യൂണിസ്റ്റ് വൈദീകര്‍ക്ക് 'കുരുപൊട്ടിയത്'! വൈദീകരുടെ നേതൃത്വത്തിലല്ലാതെ സഭാവിശ്വാസികള്‍ സംഘടിക്കുന്നതിനു തടയിടാനായി രൂപതയിലെ വൈദീകസഖാവായ ആന്റണി കൊഴുവനാല്‍ മറ്റൊരു സംഘടനയ്ക്ക് രൂപംനല്‍കുകയും, അതിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായി തന്നെത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ആ സംഘടനയാണ് 'ഇന്‍ഫാം'!
എല്ലായിടത്തും തലവനായിരിക്കണം എന്ന അതിമോഹമാണ് കത്തോലിക്കാ വൈദീകരെ വിഴുങ്ങിയിരിക്കുന്ന അടിസ്ഥാന പ്രശ്നം. നേതൃത്വത്തില്‍ കയറിയിരുന്ന് അതിനെ നശിപ്പിക്കുകയോ പേരുദോഷം ഉണ്ടാക്കുകയോ ചെയ്യണമെന്നത് ഒരു വാശിയായി ഇവര്‍ കൊണ്ടുനടക്കുന്നു. കുട്ടനാട് വികസന സമിതിയുടെ കാര്യവും വ്യത്യസ്തമല്ല. വിശ്വാസികളെ വിശ്വാസമില്ലാത്ത വൈദീകരുടെ സമൂഹമായി കത്തോലിക്കാസഭയുടെ ആചാര്യവൃന്ദം മാറിയത് ഇന്നോ ഇന്നലെയോ അല്ല. കത്തോലിക്കാസഭയില്‍ വൈദീകസമൂഹം ഉണ്ടായ കാലമുതല്‍ ഇതുതന്നെയാണ് അവസ്ഥ. അതായത്, നീണ്ട പതിനഞ്ചു നൂറ്റാണ്ടുകളായി കത്തോലിക്കാസഭയിലെ വിശ്വാസികള്‍ മോതിരം മുത്തുകാരായ അടിമകള്‍ മാത്രമാണ്!
കുട്ടനാട് വികസന സമിതിയില്‍നിന്ന് തോമസ് പീലിയാനിക്കലച്ചന്‍ പത്തു പൈസപോലും തട്ടിയെടുത്തുവെന്ന് മനോവ വിശ്വസിക്കുന്നില്ല. മദ്യപിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരില്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് പൂട്ടിക്കുകയും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തതിന്റെ മുഖ്യ ആസൂത്രകനായ ഒരു മാധ്യമറിപ്പോര്‍ട്ടര്‍ തന്നെയാണ് പീലിയാനിക്കലച്ചനെ കുടുക്കിയതും. അച്ചനെതിരേ ആളുകളെ ഇളക്കിവിട്ടതും ഇവന്‍തന്നെ! മദ്യപിച്ചു ലക്കുകെട്ട് ബില്ലടയ്ക്കാതെ കടന്നുകളഞ്ഞ ഇവനെ തടഞ്ഞുവച്ചത് തോമസ് ചാണ്ടിയുടെ 'ലേക്ക് പാലസ്' റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു. അതിനുള്ള പ്രതികാരം തീര്‍ക്കുമെന്നു പറഞ്ഞതുപോലെതന്നെ അവനതു ചെയ്തു. 'വേശ്യാനെറ്റ്' ചാനലിലെ 'സംഘി' റിപ്പോര്‍ട്ടറായ ഇവനും വിനു വി ജോണും ചേര്‍ന്നാണ് കത്തോലിക്കാസഭയ്ക്ക് എതിരെയുള്ള വ്യാജരേഖകള്‍ സൃഷ്ടിക്കുന്നത്. പീലിയാനിക്കലച്ചനെ പ്രതിയാക്കാനുള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയതും ഇവനായതുകൊണ്ടുതന്നെ, കുട്ടനാട് വികസന സമിതിയില്‍ നടന്നുവെന്ന് പറയുന്ന തട്ടിപ്പ് കെട്ടിച്ചമച്ചതാണ് എന്നകാര്യത്തില്‍ ഒരു സംശയവും വേണ്ടാ!
രാഷ്ട്രീയ നിലപാടുകള്‍ക്കൊണ്ട് എക്കാലത്തും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ള രൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. ഇടതുപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനു ധൈര്യം കാട്ടിയിട്ടുള്ള ഈ രൂപതയോട് കമ്മ്യൂണിസ്റ്റുകള്‍ക്കും സംഘപരിവാരങ്ങള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അവര്‍ ഇക്കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രൂപതയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കുട്ടനാട് വികസന സമിതിയെ തകര്‍ക്കാന്‍ ഇവര്‍ നടത്തിയിട്ടുള്ള ശ്രമങ്ങളും നാം കണ്ടിട്ടുള്ളതാണ്! കേരളത്തിലെ കത്തോലിക്കാസഭാ ആചാര്യന്മാര്‍ക്ക് ഓരോ രൂപതകളിലും ഓരോ രാഷ്ട്രീയ നിലപാടുകളാണെന്നു നമുക്കറിയാം. താമരശ്ശേരി രൂപതയെ നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റ് ലോബിയാണെങ്കില്‍, ചങ്ങനാശ്ശേരിയിലും തലശ്ശേരിയിലും അത് കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ നിയന്ത്രണത്തിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, അധികാരത്തില്‍ ഇരിക്കുന്നവരുമായുള്ള ആചാര്യന്മാരുടെ രഹസ്യബാന്ധവം അറിയാത്തവരായി ആരുമുണ്ടാകില്ല!
പീലിയാനിക്കല്‍ ചെയ്ത തെറ്റെന്താണ്?
ഒരു വൈദീകന്‍ എന്നനിലയില്‍ പീലിയാനിക്കല്‍ ചെയ്തത് തെറ്റാണെന്നു പറയാനുള്ള ആര്‍ജ്ജവം മനോവയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് സാമൂഹ്യപ്രവര്‍ത്തനം എന്നത് വൈദീകനെ ഏല്പിച്ച പണിയല്ലെന്ന് മനോവ തറപ്പിച്ചുപറഞ്ഞത്. എന്നാല്‍, വൈദീകനല്ലാത്ത തോമസ് പീലിയാനിക്കലാണ് കുട്ടനാട് വികസന സമിതിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എങ്കില്‍, അദ്ദേഹം ചെയ്ത ഒരുകാര്യവും നീതിരഹിതമല്ല! യാതൊരു തര്‍ക്കത്തിനും ഇടയില്ലാത്തവിധം ഇക്കാര്യം മനോവ വ്യക്തമാക്കാം.
സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ആരുംതന്നെ സ്വന്തം ഭവനത്തില്‍നിന്നു പണം മുടക്കിയല്ല ഈ രംഗത്തേക്ക് ഇറങ്ങുന്നത്. കുട്ടനാട് വികസന സമിതിയില്‍ പ്രവര്‍ത്തിക്കുന്നവരും അങ്ങനെതന്നെ ആകാനാണ് സാധ്യത. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുവേണ്ടി ഒരു സമിതി രൂപികരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുവേണ്ട സാമ്പത്തിക സഹായം നല്‍കാന്‍ അന്താരാഷ്‌ട്ര സംഘടനകളൊന്നും ഉണ്ടായിരുന്നില്ല എന്നകാര്യം നമ്മില്‍ പലര്‍ക്കും അറിയാം. അങ്ങനെയെങ്കില്‍ ഈ സമിതി പ്രവര്‍ത്തിക്കുന്നത് അംഗങ്ങളില്‍നിന്നു പിരിച്ചെടുക്കുന്ന പണം കൊണ്ടായിരിക്കും. ഈ സമിതിയുടെ ഗുണഭോക്താക്കള്‍ തന്നെയാണ് ഇതിന്റെ സാമ്പത്തികസ്രോതസ്. ഇത്തരത്തില്‍ ധനശേഖരണം നടത്തുന്നത് കുറ്റകരമായ കാര്യമല്ല. കൃത്യമായ രസീത് നല്‍കിയാണ് പിരിവുകള്‍ നടത്തിയിട്ടുള്ളതെന്ന് പരാതിക്കാര്‍തന്നെ പറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ, പിരിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ സമിതിയുടെ പക്കലുണ്ടായിരിക്കും എന്നകാര്യത്തില്‍ സംശയം വേണ്ടാ! യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍ എങ്ങനെയാണ് ഫാദര്‍ തോമസ് പീലിയാനിക്കല്‍ അറസ്റ്റുചെയ്യപ്പെടുകയും കോടതി ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയും ചെയ്തത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇതിന്റെ ഉത്തരത്തിന് ചെറിയൊരു വിവരണം മതിയാകില്ല എന്നതുകൊണ്ട് വിശദമായിത്തന്നെ പരിശോധിക്കാം.
ഇന്ത്യയുടെ എന്നല്ല, ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാനവര്‍ഗമാണ് കര്‍ഷകര്‍! 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം ഇന്ത്യ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍, അടിസ്ഥാനവര്‍ഗമായ ഈ കര്‍ഷകര്‍ ഇന്ത്യയില്‍ അവഗണിക്കപ്പെടുക മാത്രമേ ഉണ്ടായിട്ടുള്ളു. മറ്റേതൊരു രാജ്യവും കര്‍ഷകരെ പ്രഥമസ്ഥാനത്തുകണ്ട് അവരുടെ നിലനില്പിന് ആവശ്യമായതൊക്കെ ചെയ്യുന്നു. തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതിയെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍, ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് കേരളത്തിലെ കര്‍ഷകരാണ്. കേരളത്തിലെ ഭരണകൂടങ്ങള്‍ എന്നും കര്‍ഷകരെ നാലാംകിട പൗരന്മാരായി മാത്രമേ കണ്ടിട്ടുള്ളു. കര്‍ഷകരെ മുഴുവന്‍ ജന്മികളായി കാണുന്നവരാണ് കമ്മ്യുണിസ്റ്റുകള്‍! കാനം രാജേന്ദ്രന്റെ പാര്‍ട്ടിയാണ് ഏറ്റവുമധികം കര്‍ഷകരെ ദ്രോഹിചിട്ടുള്ളത്. കര്‍ഷകര്‍ക്ക് അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സംഘമാണ്!
ഓരോ വര്‍ഷങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള പ്രകൃതിക്ഷോപങ്ങള്‍ കാര്‍ഷിക മേഖല നേരിടാറുണ്ട്. എട്ടും പത്തും വര്‍ഷങ്ങളുടെ പരിചരണത്തിലൂടെ വളര്‍ന്നു പാകമാകുന്ന റബ്ബറും മറ്റു കാര്‍ഷിക വിളകളുമാണ് ഒരു കാറ്റിലും മഴയിലും പിഴുതെറിയപ്പെടുന്നത്. ഒരു മരത്തിനു പത്തോ നൂറോ പിച്ചക്കാശ് നഷ്ടപരിഹാരം പ്രഖ്യാപിച്ചാല്‍, അതുപോലും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല എന്നതാണ് വസ്തുത. കോടിക്കണക്കിന് രൂപയുടെ ദുരിതാശ്വാസ പ്രഖ്യാപനം നടത്തുന്നതു മാത്രമാണ് സാധാരണക്കാര്‍ കാണുന്നത്. എന്നാല്‍, ഇതില്‍ എന്തെങ്കിലും കര്‍ഷകനു ലഭിക്കുന്നുണ്ടോ എന്ന് ആരും അന്വേഷിക്കാറില്ല. കാര്‍ഷികമേഖലയില്‍ ജീവിച്ച അനുഭവത്തില്‍നിന്നാണ് മനോവ ഇതു പറയുന്നത്. നശിച്ച വിളകളുടെ എണ്ണമെടുത്ത് പ്രഖ്യാപിക്കുന്ന നക്കാപ്പിച്ചയില്‍ പകുതിയിലേറെയും വില്ലേജ് അധികാരികള്‍ കൈയ്യിട്ടുവാരും. അതായത്, ദുരിതാശ്വാസ പ്രഖ്യാപനമെന്നത് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തിന്നുകൊഴുക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്! ഈ അവസ്ഥകള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി കര്‍ഷകര്‍ സംഘടിക്കാന്‍ തീരുമാനിച്ചാല്‍, അതിനെ തകര്‍ത്തുതരിപ്പണമാക്കാന്‍ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും രംഗത്തിറങ്ങും. കൃഷിചെയ്തു കടക്കെണിയില്‍പ്പെട്ട അനേകരാണ് നമ്മുടെ നാട്ടില്‍ ആത്മഹത്യചെയ്തിട്ടുള്ളത്.
ബാങ്കില്‍നിന്നു കടമെടുത്താണ് എല്ലാ കര്‍ഷകരും കൃഷിചെയ്യുന്നതെന്ന് നാം അറിഞ്ഞിരിക്കണം. എല്ലാ കൃഷികളിലും ഉദ്ദേശിക്കുന്ന വിളവ് ലഭിക്കാതെവരുമ്പോള്‍ വായ്പത്തുക തിരിച്ചടയ്ക്കാന്‍ സാധിക്കാതെവരുന്നു. കിടപ്പാടംപോലും പണയപ്പെടുത്തി കടമെടുക്കുന്നവര്‍ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. പുറത്തുനില്‍ക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. കയ്യില്‍ മണ്ണ് പുരണ്ടിട്ടില്ലാത്ത ചില കുബുദ്ധിജീവികള്‍ ഇന്ന് പരിസ്ഥിതിയുടെ പേരില്‍ കര്‍ഷകരുടെ മുതുകത്തു കയറുന്ന അവസ്ഥയുമുണ്ട്. ചാനലുകളില്‍ കയറിയിരുന്ന് പ്രകൃതിസ്നേഹം വിളിച്ചുകൂകുന്ന ഇവരാണ്, വിളകളെ നശിപ്പിക്കുന്ന സാംക്രമിക കീടങ്ങളെക്കാള്‍ കര്‍ഷകരുടെ എക്കാലത്തെയും ശത്രുക്കള്‍! സ്വന്തം മുറ്റത്ത് ഒരു കറിവേപ്പിലച്ചെടിപോലും വച്ചുപിടിപ്പിക്കാത്ത ഏഭ്യന്മാരാണ് 'ഗ്രീന്‍പ്രോട്ടോക്കോള്‍' പ്രസംഗിക്കുന്നതെന്നും തിരിച്ചറിയണം! കേരളത്തിലെ പരിസ്ഥിതി ഏതെങ്കിലും വിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍, അത് കര്‍ഷകരിലൂടെ മാത്രമാണ്. ആര്‍ക്കും വേണ്ടാത്ത വിഭാഗമായി കര്‍ഷകര്‍ മാറിയത് സംഘടിത ശക്തിയല്ലാത്തതുകൊണ്ടാണെന്ന്‍ അറിയാത്ത ആരുമുണ്ടാകില്ല. കര്‍ഷകത്തൊഴിലാളികള്‍ക്കു മാത്രമല്ല, ചെരുപ്പുകുത്തികള്‍ക്കും ഭിക്ഷക്കാര്‍ക്കുംപോലും സംഘടനയുള്ള ഈ കാലത്ത് കര്‍ഷകര്‍ ഒന്നിക്കുന്നതിനെ തടയാന്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് പ്രയത്നിക്കുന്നു. രണ്ടോമൂന്നോ ഏക്കര്‍ സ്ഥലമുള്ളവനെ കമ്മ്യൂണിസ്റ്റുകള്‍ വിളിക്കുന്നത് ബൂര്‍ഷകള്‍ എന്നാണ്! കര്‍ഷകരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ധനകാര്യസ്ഥാപനങ്ങളും മത്സരിക്കുന്ന കാഴ്ചയാണ് നാമിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
വിഷയത്തിലേക്കുതന്നെ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാം. ഒന്നോ രണ്ടോ ലക്ഷം രൂപാ വായ്പ്പയെടുക്കുന്നവന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് കര്‍ഷകരുടെ ധാരാളിത്തംകൊണ്ടാണെന്ന് ആരും കരുതരുത്. വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും വായ്പയെടുക്കുന്നത്. ഉദ്ദേശിച്ച വിളവ് ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് നേരിടേണ്ടിവരുന്നത്. കാലാവസ്ഥയിലുള്ള വ്യതിയാനവും പ്രകൃതിക്ഷോപങ്ങളും മൂലം കൃഷി പരാജയപ്പെട്ടാല്‍, ഒരുതരത്തിലുമുള്ള ആശ്വാസം കര്‍ഷകനു ലഭിക്കാറില്ല. സഹസ്രകോടികള്‍ വായ്പ്പയെടുക്കുന്ന കോര്‍പ്പറേറ്റ് മുതലാളിമാരുടെ കടങ്ങള്‍ അപ്പാടെ എഴുതിത്തള്ളുന്ന നാടാണ് നമ്മുടെ രാജ്യം! ഒരുലക്ഷം രൂപാ തിരിച്ചടവ് മുടങ്ങുന്ന കര്‍ഷകന്റെ കിടപ്പാടം ഇവര്‍ ജപ്തിചെയ്യുന്നു. ഇത്തരത്തിലുള്ള ഇരട്ടനീതി നടപ്പാക്കുന്ന സാഹചര്യം ഈ രാജ്യത്തുള്ളപ്പോഴാണ് കുട്ടനാട് വികസന സമിതി എന്ന സംഘടനയുടെ പ്രസക്തി മനസ്സിലാക്കേണ്ടത്.
കാര്‍ഷിക മേഖലയില്‍ പൊതുവേയുള്ളത് ദുരിതങ്ങളാണെങ്കില്‍, ഈ ദുരിതങ്ങളുടെയെല്ലാം പൂര്‍ണ്ണതയാണ് കുട്ടനാട്. ആ മേഖലയിലെ ദുരിതങ്ങളെ സംബന്ധിച്ച് പ്രാരംഭത്തില്‍ത്തന്നെ നാം മനസ്സിലാക്കിയതാണ്. എല്ലാത്തരത്തിലും ദുരിതങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായാണ് കുട്ടനാട് വികസന സമിതി രൂപികരിച്ചത്. ജാതിമതഭേദമന്യേ എല്ലാ കര്‍ഷകരെയും ചേര്‍ത്തുനിര്‍ത്താന്‍ ഒരുപരിധിവരെയെങ്കിലും ഈ സമിതിക്കു സാധിച്ചു. ചങ്ങനാശ്ശേരി രൂപതയാണ് ഇതിനു മുന്നിട്ടറങ്ങിയത്. കുട്ടനാട് വികസന സമിതിയുടെ എല്ലാ കര്‍മ്മപരിപാടികളെയും വിലയിരുത്താനോ വിവരിക്കാനോ ഇവിടെ ഉദ്യമിക്കുന്നില്ല. മറിച്ച്, ഇപ്പോള്‍ വിവാദമായിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കാം.
തോമസ് പീലിയാനിക്കല്‍ അച്ചന്റെ നേതൃത്വത്തിലുള്ള കുട്ടനാട് വികസന സമിതിയിലെ മുഴുവന്‍ അംഗങ്ങളുടെയും അനുവാദത്തോടെ ഒരു പദ്ധതി തയ്യാറാക്കി. സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും നേരായവഴിക്ക് ലഭിക്കില്ലെന്ന് മനസ്സിലാക്കിയപ്പോള്‍, ഈ ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാനുള്ള പദ്ധതിയാണ് ഇവര്‍ തയ്യാറാക്കിയത്. പതിനായിരക്കണക്കിന് കോടികളുടെ ബാധ്യതകള്‍ എഴുതിത്തള്ളിയത് ആരുടെയാണെന്ന് നമുക്കറിയാം. കോര്‍പ്പറേറ്റ് ഭീമന്മാരുടെ കടം ബാങ്കുകള്‍ എഴുതിത്തള്ളുമ്പോള്‍, ഒരു ചില്ലിക്കാശുപോലും ബാങ്കിന് നഷ്ടപ്പെടുന്നില്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് ഈ പണം ബാങ്കുകള്‍ക്ക് നല്‍കുന്നത്. അതായത്, കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകന്റെയടക്കം നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണമാണ് കുത്തക മുതലാളിമാര്‍ സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തില്‍, കുട്ടനാട് വികസന സമിതിയിലെ അംഗങ്ങള്‍ ഒരു തീരുമാനമെടുത്തു. കര്‍ഷകസംഘങ്ങള്‍ ഉണ്ടാക്കി, അതില്‍ അംഗങ്ങളാകുന്ന ഓരോ വ്യക്തിയുടെയും പേരില്‍ ബാങ്കില്‍നിന്നു വായ്പ്പയെടുക്കുകയും, അത് തിരിച്ചടയ്ക്കാതെ എഴിതിത്തള്ളിക്കാനുമാണ് ഇവര്‍ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്‍പ്രകാരം, ഓരോരുത്തരുടെയും പേരില്‍ വായ്പയെടുത്തു. കുട്ടനാട് വികസന സമിതിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നനിലയില്‍ തോമസ് പീലിയാനിക്കല്‍ അച്ചന്റെ ശുപാര്‍ശയിലാണ് വായ്പ അനുവദിക്കുന്നത്. ബാങ്കുകാരുമായി മുന്‍ധാരണയിലാണ് ഇതെല്ലാം ചെയ്തതെന്ന കാര്യം ഇവിടെ പ്രത്യേകമായി ഓര്‍ക്കണം.
കടം എഴുതിത്തള്ളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരെയും വായ്പയെടുക്കാന്‍ സഹായിച്ചത്. വായ്പ്പയെടുക്കുന്നതിനു വേണ്ടിവരുന്ന ചിലവിലേക്കും, ഡല്‍ഹിയില്‍ പോയി സത്യാഗ്രഹം നടത്തുന്നതിനുള്ള ചിലവിലേക്കുമായി മൂവായിരം വീതം നല്‍കണമെന്നതായിരുന്നു നിബന്ധന. ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് അച്ചന്‍ ഇങ്ങനെ പിരിച്ചെടുത്തത്. രസീത് കൊടുത്തിട്ടുതന്നെയാണ് ഓരോരുത്തരില്‍നിന്നും പണം വാങ്ങിയിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയക്കാരുടെ ഇടപെടല്‍മൂലം കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. കടം എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കുട്ടനാട്ടിലെ കര്‍ഷകരില്‍ അംബാനിമാര്‍ ഇല്ലാത്തതുകൊണ്ടാകാം, പാവപ്പെട്ടവരുടെ ഒരുലക്ഷം രൂപയുടെ കടത്തിന്റെ പേരില്‍ ജപ്തി നോട്ടീസ് അയച്ചത്! തോമസ് പീലിയാനിക്കലച്ചന്‍ പിരിച്ചെടുത്ത പണമെല്ലാം ഇവരുടെ ആവശ്യത്തിനുതന്നെ ചിലവിട്ടിരുന്നു. ഈ വൈദീകനെയാണ് വേശ്യാനെറ്റിന്റെ വിനു വി ജോണും ടി വി പ്രസാദും ചേര്‍ന്നു കോടികളുടെ തള്ളിപ്പുകാരനായ ളോഹയിട്ട കള്ളനെന്ന് വിളിച്ചത്. ഒരു കുപ്പി ബ്രാണ്ടി കൊടുത്താല്‍ സ്വന്തം അമ്മയെക്കുറിച്ചുപോലും ആഭാസം വിളിച്ചുപറയാന്‍ മടിയില്ലാത്ത പ്രസാദിന്റെയും വിനുവിന്റെയുമൊക്കെ പുലഭ്യങ്ങള്‍ ഏറ്റുപിടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അധമന്മാര്‍ക്ക് വീണുകിട്ടിയ അവസരം അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തു. എണ്‍പത് വയസ്സിലേറെ പ്രായമുള്ള ഒരു വൃദ്ധന്‍ എന്ന പരിഗണനപോലും കേരളത്തിലെ സദാചാരക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയില്ല!
ഇവിടെയാണ് മനോവ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കപ്പെടേണ്ടത്. അതായത്, കത്തോലിക്കാസഭ ഒരു കര്‍ഷകസംഘം ഉണ്ടാക്കുമ്പോള്‍ അതിന്റെ തലപ്പത്ത് വൈദീകരെ പ്രതിഷ്ഠിക്കുന്നത് അവസാനിപ്പിക്കണം. സഭയിലെ വിശ്വാസികളെ നേതൃത്വത്തില്‍ വച്ചുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രൂപതയ്ക്ക് കഴിയണം. അല്ലാത്തപക്ഷം, ഇത്തരം അവസ്ഥകള്‍ സംജാതമാകുമ്പോള്‍ സഭ ഒന്നടങ്കം അപമാനിക്കപ്പെടും. ഒരു സാധാരണ വിശ്വാസിയായിരുന്നു ഡയറക്ടര്‍ എങ്കില്‍ സഭയുടെമേല്‍ വിരല്‍ ചൂണ്ടപ്പെടുമായിരുന്നില്ല. വൈദീകന്റെ ജയില്‍വാസം ആഘോഷമാക്കാന്‍ വിനുവിനെപ്പോലെയുള്ള നാലാംലിംഗക്കാരന് അവസരം ലഭിക്കുമായിരുന്നുമില്ല. അതുകൊണ്ടാണ്, വൈദീകനെ ഇത്തരം പണികള്‍ ഏല്പിച്ച് സഭയെ നാണംകെടുത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുക. ഇന്ത്യയിലുടനീളം വിന്യസിക്കപ്പെട്ടിരിക്കുന്ന പീലിയാനിമാരെ തിരിച്ചുവിളിച്ച് കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും സുവിശേഷം പ്രചരിപ്പിക്കാനും നിയോഗിക്കുക!
ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ മാത്രമായിരുന്നെങ്കില്‍ തോമസ് പീലിയാനിക്കലച്ചന്‍ ചെയ്തതില്‍ നീതികേട് കാണാന്‍ കഴിയില്ല. എം കെ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തെയും നിസ്സഹകരണ പ്രസ്ഥാനത്തെയുമൊക്കെ ന്യായീകരിക്കാമെങ്കില്‍, അതിനേക്കാള്‍ ഉച്ചസ്വരത്തില്‍ ഇതിനെയും ന്യായീകരിക്കാം. നികുതിദായകര്‍ കബളിപ്പിക്കപ്പെടുകയും, കോര്‍പ്പറേറ്റ് ഭീമന്മാര്‍ നികുതിദായകരുടെ ചോരകുടിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇന്ത്യയിലേതെങ്കില്‍, ഒരു രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമാകും! പാവങ്ങളെ വഞ്ചിച്ച്, കുത്തക മുതലാളിമാരെ വളര്‍ത്തുന്ന ഭരണകൂടങ്ങളോടുള്ള പ്രതികാരം നികുതി ബഹിഷ്ക്കരണത്തിലൂടെ നടപ്പാക്കണം. ബുദ്ധിയുള്ളവര്‍ ഗ്രഹിക്കട്ടെ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-