ആതിഥേയ സംസ്കാരത്തിനു ഊറ്റം കൊള്ളുന്ന ഇന്ത്യ, ലോകത്തിനു മുന്‍പില്‍ അപമാനിക്കപ്പെടാന്‍ ഇനി അധികം നാളുകള്‍ വേണ്ടിവരില്ല.`ദൈവത്തിന്റെ സ്വന്തം നാട്`എന്ന് അവകാശപ്പെടുന്ന കേരളവും അങ്ങനെ തന്നെ! ഏറ്റവും അധികം വിദേശികള്‍ വഞ്ചിക്കപ്പെടുന്ന നാട് എന്നു വിളിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സ്വന്തം നാടിനെ അപമാനിക്കുവാനല്ല;മറിച്ച് ഇന്ത്യക്കാരന്‍ എന്ന് അഭിമാനത്തോടെ പറയാനുള്ള ആഗ്രഹം കൊണ്ടാണ്.
കുറച്ചു നാളുകള്‍ക്കുമുന്‍പ് ഒരു വിദേശിയോടൊപ്പം `ദൈവങ്ങളുടെ സ്വന്തം നാട്ടില്‍' സഞ്ചരിക്കുവാന്‍ ഇടയായി. അന്നത്തെ ചില അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഒരു ആയുര്‍വേദ തിരുമ്മ് കേന്ദ്രത്തില്‍ ചെന്നു ചാര്‍ജ് ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയി. അവിടെ രണ്ടുതരം വിലയാണ് വാങ്ങുന്നത്..ഒരു മണിക്കൂര്‍ തിരുമ്മുന്നതിന് മലയാളിക്ക് എഴുന്നൂറ് രൂപ. സ്നേഹിതനായ വിദേശിക്ക് രണ്ടായിരത്തഞ്ഞൂറ് രൂപ. വിദേശത്ത് നിന്നു നാടുകാണാന്‍ വന്ന നമ്മുടെ അതിഥിയോട് നാം കാണിക്കുന്ന മര്യാദ!
പിന്നീട്, കുറച്ചു തുണികളും മറ്റും വാങ്ങുന്നതിനായി മറ്റൊരിടത്ത് എത്തി.അവിടത്തെ വിലയിലും സംശയം തോന്നിയപ്പോള്‍ വില പേശാന്‍ തുടങ്ങി. ഈ സമയം അവിടത്തെ ഒരു ജീവനക്കാരന്‍ വന്നു കാര്യം പറഞ്ഞു. വിലപേശി കൊടുക്കരുത്. ബില്ലിന്റെ 25 ശതമാനം താങ്കള്‍ക്കുള്ളതാണ്. ഏതു വിദേശിയെ കൊണ്ടു വന്നാലും എല്ലായിടത്തും ഇങ്ങനെയാണുപോലും!
ഈ രണ്ടിടത്തു മാത്രമല്ല, മൈസൂറിലെ വൃന്ദാവനത്തില്‍പോലും എത്രയോ ഇരട്ടിയാണ് 'തൊലിവെളുത്ത' അതിഥിയില്‍നിന്ന് വസൂലാക്കുന്നത്! ഒരുകാര്യം ശ്രദ്ധിക്കുക: സമ്പന്നതയുടെ നടുവില്‍ തിന്നു കൊഴുത്ത് നാടുചുറ്റാനിറങ്ങുന്ന കോടിപതികളല്ല ഇന്ത്യ കാണാന്‍ വരുന്ന വിദേശികള്‍. യൂറോപ്പില്‍ ഭൂരിപക്ഷം ആളുകളും വാടക വീട്ടില്‍ താമസിക്കുന്നവരാണ്. എന്തു ജോലിയും അഭിമാനത്തോടെ ചെയ്യുന്നവര്‍! ഇന്ത്യയില്‍നിന്നും യൂറോപ്പില്‍ വന്നു ജോലിചെയ്യുന്നവര്‍ക്കു കിട്ടുന്ന ശമ്പളത്തോളമെ അവര്‍ക്കും കിട്ടുന്നുള്ളൂ. ഭക്ഷണത്തില്‍പോലും പിശുക്കി മിച്ചംവയ്ക്കുന്ന പണംകൊണ്ടാണ് നാടു കാണാന്‍ വരുന്നത്. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മിച്ചംവയ്ക്കുന്ന അല്‍പ്പംപോലും നാട്ടില്‍ വന്നാല്‍ അതിന്റെ മൂല്യം കൂടും. എന്നാല്‍, അവിടെ ജീവിക്കുന്ന ആ സാധുക്കള്‍ക്ക് അങ്ങനെയല്ല.
ഇനി മറ്റൊരു കാര്യം, ഇന്ത്യയില്‍നിന്നും യൂറോപ്പില്‍ വന്നു ജീവിക്കുന്ന അനേകര്‍ ഉണ്ട്. അവരില്‍ ആര്‍ക്കെങ്കിലും രണ്ടുതരം വില ആ നാട്ടില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ല! ഈ സംസ്കാരം മറ്റൊരിടത്തും കാണാന്‍ കഴിയില്ല. ഇതു 'ദൈവത്തിന്റെ സ്വന്തം നാടിന്റെ' മാത്രം പ്രത്യേകതയാണ്. എന്നാല്‍;വടക്കെ ഇന്ത്യക്കാര്‍ ഇവിടെ കച്ചവടം നടത്തുന്നുണ്ട്. അവരുടെ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാരനു വിലക്കുറവുണ്ട്. അവരുടെ ചീഞ്ഞ സംസ്കാരം ചെല്ലുന്നിടത്തെല്ലാം തുടരുന്നു. വടക്കെ ഇന്ത്യയില്‍നിന്നും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ എത്തിയിരിക്കുന്ന കൂടുതല്‍പേരും കള്ളത്തരത്തില്‍ വന്നവരാണ്. ഇന്ന് യൂറോപ്പിനെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇക്കൂട്ടര്‍ ചെയ്യുന്ന നെറികേടുകള്‍ നിരവധിയാണ്.
ഓരോ വര്‍ഷവും നാട്ടില്‍ പോയി വിവാഹം ചെയ്ത് തിരിച്ചു വരും. ഭാര്യയെ ഇവിടെ വന്ന് ഒഴിവാക്കും. പിന്നീട് രണ്ടു പേരും നാട്ടില്‍പോയി വീണ്ടും കല്യാണം! ഇപ്പോള്‍ പഞ്ചാബ് സംസ്ഥാനത്തിലെ പകുതിയാളുകളും അമേരിക്കയിലും യൂറോപ്പിലും എത്തി. കല്യാണം കഴിക്കുന്നവര്‍ 40 ലക്ഷം വരെ സ്ത്രീധനം വാങ്ങുന്നുണ്ടെന്നാണ് കേള്‍വി.
യൂറോപ്പില്‍ എത്തിപ്പെടാന്‍ എത്ര കൊടുക്കാനും ഇവര്‍ തയ്യാറാണ്. ഒരു കല്യാണം കൊണ്ടുതന്നെ ഇതു തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് ഇവര്‍ക്കറിയാം.'കല്യാണ രാമന്മാര്‍ക്ക്' എന്നും കല്യാണം!
ചില വിരുതന്മാര്‍ വീസ'ക്കുവേണ്ടി ഇവിടുത്തെ യുവതികളെ വിവാഹം കഴിക്കുന്നു. വിസ കിട്ടിക്കഴിഞ്ഞാല്‍ വിവാഹ ബന്ധം ഒഴിവാക്കി നാട്ടില്‍ ചെന്നു വേറെ കല്യാണം കഴിക്കും. നമ്മുടെ നാട്ടിലെ കുടുംബ ജീവിതത്തിലെ സ്ഥിരത ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ ഇന്ത്യക്കാരെ വിവാഹം കഴിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. ഇന്ത്യക്കാരന്റെ മനസ്സിലിരിപ്പ് തിരിച്ചറിയാതെ ഇക്കൂട്ടര്‍ വഞ്ചിക്കപ്പെടുന്നു.
ആത്മീയതയുടെ പരിവേഷം അണിഞ്ഞ് വിദേശികളെ വഞ്ചിക്കുന്ന ചില ഇന്ത്യക്കാരുമുണ്ട്; ഇവരുടെ പ്രധാന ആയുധം'യോഗ'യാണ്. ആയുര്‍വേദത്തിന്റെയും യോഗയുടെയും പേരു പറഞ്ഞ് ചില 'മുറി വൈദ്യന്മാര്‍' തട്ടിപ്പു നടത്താറുണ്ട്. 'യോഗ' കൊണ്ട് എല്ലാ രോഗങ്ങളും സുഖപ്പെടുത്താമെന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ മന്ത്രിമാരും നേതാക്കളും ഒരു പനി വന്നാല്‍പോലും ചികിത്സിക്കാന്‍ വിദേശത്തേയ്ക്കു വിമാനം കയറുന്ന വിവരം ഇവിടത്തുകാര്‍ അറിയാത്തതു 'യോഗി'കളുടെ ഭാഗ്യം!
നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ ഒരു യോഗാഭ്യാസത്തിന്റെ സി.ഡി യും കൊണ്ടുവരും. അതുനോക്കി 'യോഗ' പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും. അങ്ങനെ പുതിയൊരു യോഗികൂടി ജനിക്കും. നാട്ടിലുള്ള പല യോഗാചാര്യന്മാരും ഇന്നു ജയിലില്‍ യോഗ പഠിപ്പിക്കുകയാണെന്ന വിവരവും ഇവിടുള്ളവര്‍ അറിയുന്നില്ല.
ഈ `യോഗചാര്യന്മാരുടെ` മറവിലാണ് ഇന്ത്യയില്‍ നിന്നും 'ആള്‍ദൈവങ്ങള്‍' യൂറോപ്പില്‍ എത്തുന്നത്. ആദ്ധ്യാത്മീകതയില്‍ പിന്നിലായവരെ ചെപ്പടിവിദ്യ കാട്ടി വശത്താക്കി പോക്കറ്റു നിറച്ച് തിരിച്ചു പോകും. ഇവിടെ പെണ്ണുകെട്ടി കൂടുന്ന 'ദൈവങ്ങളും' ഉണ്ട്.
'ദൈവത്തിന്റെ (പിശാചുക്കളുടെ) സ്വന്തം നാട്ടില്‍' നിന്ന് ഏറ്റവും അധികം കയറ്റു മതി ചെയ്യപ്പെടുന്ന ഉത്പന്നം ഇപ്പോള്‍ ഈ 'ദൈവങ്ങളാണ്'! ഭഗവാനെന്നും അമ്മയെന്നും 'ശ്രീ ശ്രീ' യെന്നും പറഞ്ഞ് ആദ്ധ്യാത്മികതയിലെ പോരായ്മകളെ ചൂഷണം ചെയ്ത് 'കൊട്ടാരങ്ങളില്‍' കഴിയുന്ന ഇവര്‍ ചില മഹത് സന്ദേശങ്ങളും നല്‍കാറുണ്ട്. ഇന്ത്യയിലെ 'കേള്‍വികേട്ട' ഒരു ദൈവം ഒരിക്കല്‍ പറയുന്നതു കേട്ടു. "പ്രേമം ഉള്ളിടത്ത് ഭയത്തിനു നിലനില്‍പ്പില്ല" എന്നായിരുന്നു അത്. ബൈബിള്‍ വായിച്ചിട്ടില്ലാത്ത പലരും വലിയ ജ്ഞാനമായി അതിനെ വാഴ്ത്തി. മാധ്യമങ്ങളില്‍പോലും അത് സ്ഥാനം പിടിച്ചു.
ബൈബിളില്‍ ഒരു വചനമുണ്ട് "സ്നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു"(1 യോഹ: 4; 18). ആള്‍ ദൈവങ്ങളുടെ മഹത് വചനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇങ്ങനെ പലതും കാണാന്‍ സാധിക്കും.
ആയുര്‍വേദവും യോഗയും മാത്രമല്ല, യൂറോപ്പില്‍നിന്നും മിഷ്ണറിമാര്‍ ഇന്ത്യയില്‍ വന്നു പ്രചരിപ്പിച്ച ബൈബിളും തിരിച്ചുവിട്ടു പോക്കറ്റ് നിറക്കുമ്പോള്‍ ചിന്തിക്കുക: അന്നു മിഷ്ണറിമാര്‍ സൗജന്യമായിട്ടു തന്നതാണ് ബൈബിള്‍!
ഇനി പറയുക; ഇത് ദൈവത്തിന്റെ സ്വന്തം നാടോ അല്ലെങ്കില്‍; ചെകുത്താന്റെ സ്വന്തം നാടോ?
ചേര്‍ത്തുവായിക്കാന്‍: എന്തൊക്കെ ആയാലെന്താ വിദേശനാണ്യം ഇഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-