16 - 09 - 2019
ഇത് ഖുശി; ഇവളുടെ പ്രായം ഇരുപതുമാസം. എന്നാല്‍, ഇവള്‍ക്ക് പോഷകക്കുറവാണ്. ഇതുപോലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് തനിച്ചു സാധിക്കില്ല. നിങ്ങള്‍ പ്രതിമാസം അഞ്ഞൂറു രൂപ നല്‍കിയാല്‍ ഇതുപോലുള്ള അനേകം ഖുശിമാരെ സഹായിക്കാന്‍ കഴിയും..! ഞങ്ങള്‍ നിങ്ങളുടെ ഒരു ഫോണ്‍കോളിനായി കാത്തിരിക്കുന്നു.....! ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളിലൂടെ മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു പരസ്യമാണിത്. സോമാലിയയിലെ കുഞ്ഞുങ്ങളുടെ രൂപസാദൃശ്യത്തിലുള്ള ഒരു കുഞ്ഞിനെ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഈ പരസ്യം നാം കാണുന്നത്. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ ദുരവസ്ഥ ലോകത്തോടു പ്രഘോഷിക്കുന്ന അനേകം പരസ്യങ്ങള്‍ മോദി സര്‍ക്കാരിന്റേതായി നിലവിലുണ്ട്. കക്കൂസില്‍ ഇരുന്നു വിസ്സര്‍ജ്ജിക്കാന്‍ ഇന്ത്യന്‍ജനതയോട് അഭ്യര്‍ത്ഥിക്കുന്ന പരസ്യങ്ങള്‍ക്കു കണക്കില്ല. ജനങ്ങളെല്ലാം കക്കൂസ് ഉപയോഗിക്കാന്‍ തയ്യാറായാല്‍, അറുപതുശതമാനം ആളുകള്‍ക്കും അതിനുള്ള സൗകര്യമില്ല എന്നതും നാം വിസ്മരിക്കരുത്. തന്റെ ഉറ്റതോഴന്മാരായ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കോടാനുകോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയ മോദി, കക്കൂസ് നിര്‍മ്മാണഫണ്ട് ശേഖരണത്തിനായി ഇന്ധനവിലയിലൂടെ പൗരന്മാരെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. ഇപ്പോഴിതാ, ദീര്‍ഘവീക്ഷണമുള്ള ദേശസ്നേഹികള്‍ ഭരണം നടത്തിയ കാലത്തു നിക്ഷേപിച്ച കരുതല്‍ നിക്ഷേപംകൂടി കൊള്ളയടിച്ചു ധൂര്‍ത്തടിക്കുന്നു. സ്വന്തം ഭാര്യയെപ്പോലും പണയപ്പെടുത്തി ചൂതുകളിച്ച അധാര്‍മ്മിക കഥാപാത്രങ്ങളെ മാതൃകയാക്കിയിരിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെങ്കില്‍, ഈ ദുരന്തം ഇവിടംകൊണ്ടൊന്നും അവസാനിക്കില്ല. ആയതിനാല്‍, ബൈബിളിലെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ചില സത്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുകയാണ്!
വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരനും പതിനഞ്ചുലക്ഷം നല്‍കുമെന്നു പറഞ്ഞാണ് ചായക്കടക്കാരന്‍ അധികാരത്തിലേറിയത്. ഓരോരുത്തരുടെയും പേരില്‍ നിക്ഷേപിച്ചില്ലെങ്കിലും, പോഷകക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കും കക്കൂസില്ലാത്തവര്‍ക്കും ഓരോലക്ഷം കൊടുത്താല്‍ പരിഹരിക്കപ്പെടുന്നതല്ലേ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥ? നീരജ് മോദി, അനില്‍ അംബാനി, അദാനി, പതഞ്ജലി രാമന്‍ തുടങ്ങിയ കൊള്ളക്കാര്‍ക്കുവേണ്ടിയുള്ള ഭരണമാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നത്. പതിനഞ്ചുലക്ഷം നല്‍കാമെന്നു വാഗ്ദാനം ചെയ്തവന്‍, അഞ്ഞൂറു രൂപയ്ക്കുവേണ്ടി യാചിക്കുന്ന പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കുന്നു!
മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഇന്ന് പല കാര്യങ്ങളിലും ഒന്നാംസ്ഥാനത്തേക്ക് അതിവേഗം കുതിക്കുകയാണത്രെ! എഴുപതുശതമാനം ജനങ്ങളുടെയും കക്കൂസ് റോഡുവക്കിലാണെങ്കിലും ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഒന്നാംസ്ഥാനം നമുക്കാണെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. വിരലിലെണ്ണാവുന്ന രാജ്യക്കാര്‍ക്കു മാത്രം അറിയാവുന്ന കളിയാണെങ്കിലെന്താ, ക്രിക്കറ്റിലെ എല്ലാ റിക്കോഡും കോലിയുടെ പേരിലാണല്ലോ! ഇപ്പോഴിതാ, പ്രതിമകളുടെ കാര്യത്തിലും മോദിയുടെ ഇന്ത്യ ലോകത്തെ ഞെട്ടിച്ചുകളഞ്ഞിരിക്കുന്നു! ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരുന്ന ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ബുദ്ധ, അമേരിക്കയിലെ 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ബ്രസീലിലെ 'ക്രൈസ്റ്റ് ദി റെഡീമെര്‍ റിയോ' (Christ the Redeemer - Rio) എന്നിവയെ പട്ടേലിന്റെ പ്രതിമ പിന്നിലാക്കി! ഇതിനെല്ലാമപ്പുറം ആര്‍ക്കും ഭേദിക്കാന്‍ കഴിയാത്ത മറ്റൊരു റിക്കോഡാണ് മോദി സ്വന്തംപേരില്‍ കുറിച്ചിരിക്കുന്നത്. ലോകം ചുറ്റുന്നതിനായി ഏറ്റവുമധികം പണം ചിലവഴിച്ച വ്യക്തി എന്ന പേരില്‍ മോദി ഇനി അറിയപ്പെടും. മാനവരാശി രൂപംകൊണ്ടതു മുതല്‍ ഇന്നോളം ഒരു മനുഷ്യനും ചിലവഴിച്ചിട്ടില്ലാത്ത ഭീമമായ ചിലവില്‍ മോദി ഉലകംചുറ്റി! മൂന്നരവര്‍ഷം, നാല്പത്തെട്ടു യാത്ര, തൊണ്ണൂറ്റിരണ്ടു രാജ്യങ്ങള്‍, രണ്ടായിരത്തിയിരുപത്തെട്ടു കോടി രൂപ! കക്കൂസില്ലാത്ത, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിനു ഗ്രാമങ്ങളും കോടിക്കണക്കിനു മനുഷ്യരുമുള്ള, പോഷകാഹാരം ഇല്ലാത്തതുകൊണ്ട് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ദിനംപ്രതി മരിക്കുന്ന ഒരു രാജ്യത്തിന്റെ നായകന്‍ നടത്തിയ സഞ്ചാരങ്ങളുടെ വിവരാവകാശ രേഖയാണ് നാം കണ്ടത്.
മിച്ചംവയ്ക്കുന്ന പണംകൊണ്ട് ആഡംബരജീവിതം നയിക്കുന്നവരെ നമുക്കറിയാം. എന്നാല്‍, ഭിക്ഷയാചിച്ച് ആഡംബരജീവിതം ആസ്വദിക്കുന്നവരെ കാണണമെങ്കില്‍ ഇന്ത്യയില്‍ വരണം. ഖുശിയെപ്പോലെയുള്ള പട്ടിണിക്കോലങ്ങളുടെ ചിത്രം കാണിച്ചുകൊണ്ട് പണം സമാഹരിക്കുകയും, പട്ടേലിനു പ്രതിമ നിര്‍മ്മിച്ചും ചാന്ദ്രയാന്‍ ദൗത്യങ്ങള്‍ നടത്തിയും ആ പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന പൈശാചികശക്തികളാണ് ഇന്ത്യയുടെ ഭരണം ഇന്ന് കയ്യാളുന്നത്. ദുര്‍മ്മന്ത്രവാദികളുടെ ഗുഹയായി ഐഎസ്‌ആര്‍ഒ ഇന്ന് അധഃപതിച്ചിരിക്കുന്നു. കൂടോത്രവും മന്ത്രവാദവും നടത്തിക്കൊണ്ട് ബഹിരാകാശ പര്യവേഷണങ്ങള്‍ നടത്തുന്ന മറ്റേതെങ്കിലും കേന്ദ്രങ്ങള്‍ ഭൂമിയിലുണ്ടാകില്ല. സ്വന്തമായി ആശയങ്ങളൊന്നും ഇല്ലാത്തവരും, അമേരിക്കയെയും റഷ്യയെയും ചൈനയെയും അനുകരിച്ച് അഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ലക്‌ഷ്യംകാണാന്‍ കഴിയാത്തത് ഒറ്റക്കൊമ്പന് തേങ്ങാ ഉടച്ചതുകൊണ്ടു മാത്രമാകില്ല; ഇന്ത്യയിലെ തെരുവുകളില്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി അലഞ്ഞുനടക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീരില്‍നിന്നുയരുന്ന ശാപവും കാരണമാകാം. വിവരമുള്ളവര്‍ ജീവിക്കുന്ന രാജ്യങ്ങളൊന്നും ഇത്തരത്തില്‍ ധൂര്‍ത്തടിക്കാറില്ല എന്നകാര്യം മറക്കരുത്. ഒരാളെങ്കിലും പട്ടിണികിടക്കുന്നുവെങ്കില്‍, അവന്റെ പട്ടിണി മാറ്റിയിട്ടേ യൂറോപ്യന്‍ രാജ്യങ്ങള്‍ പരീക്ഷണശാലകള്‍ തുറക്കുകയുള്ളു!
ഇനി പട്ടേല്‍ പ്രതിമയുടെ ചരിത്രം നോക്കാം. ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യത്തില്‍ സനാതന സംഘികള്‍ക്കുള്ള പ്രാവീണ്യം കുപ്രസിദ്ധമാണ്! നുണകള്‍ പറയാന്‍ യാതൊരു ലജ്ജയും ഇവര്‍ക്കില്ല. ഇവരുടെ ഈ നുണക്കഥകള്‍ മുഴുവനും സമ്മേളിക്കുന്നതാണ് ഇവരുണ്ടാക്കിയ സനാതനമതം! നുണകള്‍ ആവര്‍ത്തിച്ചു പറഞ്ഞ് രൂപപ്പെടുത്തിയ സനാതനമതമായ ഹിന്ദുമതത്തെ നിലനിര്‍ത്തുന്നതും നുണപ്രചരണത്തിലൂടെ തന്നെയാണ്. മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ചരിത്രം, സംസ്കാരം, പൈതൃകം തുടങ്ങിയ എല്ലാ മേഖലകളിലും നുണകള്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാരങ്ങള്‍ക്ക് യാതൊരു ഉളുപ്പുമില്ല എന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് 'പട്ടേല്‍ പ്രതിമ'! അഞ്ഞൂറ്റിയറുപത്തിരണ്ടു നാട്ടു രാജ്യങ്ങളെ ചേര്‍ത്തുവച്ചുകൊണ്ട് 'ഇന്ത്യ' എന്ന രാജ്യത്തെ സൃഷ്ടിച്ചത് 'സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍' ആണെന്ന് സംഘികള്‍ വാദിക്കുമ്പോള്‍, ഈ വാദത്തെ സത്യംകൊണ്ട് എതിരിടാന്‍ ഒരുവന്‍പോലും ഇന്ത്യയിലില്ല എന്നതും ഗൗരവമായി കാണണം. പ്രതികരിക്കാന്‍ പ്രതിയോഗികള്‍ ഇല്ലാത്തപ്പോള്‍ അസത്യങ്ങള്‍ ചരിത്രസത്യങ്ങളുടെ രൂപത്തില്‍ പിറവിയെടുക്കും. ഗീബത്സ്യന്‍ സിദ്ധാന്തത്തിനു സാദ്ധ്യത വര്‍ദ്ധിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ഇന്ത്യയുടെ ചരിത്രമായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നവയില്‍ ഒട്ടുമുക്കാലും ഇങ്ങനെയാണ് പ്രചുരപ്രചാരം നേടിയത്. ഗീബത്സ്യന്‍ സിദ്ധാന്തം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് ഹിന്ദുത്വപ്രചാരകരും കമ്മ്യൂണിസ്റ്റുകളുമായിരുന്നു.
ഇന്ത്യയുടെ യൂണിറ്റി പട്ടേലിന്റെ സംഭാവനയോ?
'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്നാണ് പട്ടേലിന്റെ പ്രതിമയ്ക്ക് മോദിയും സംഘികളും നല്‍കിയിരിക്കുന്ന വിശേഷണം. അഞ്ഞൂറ്റിയറുപത്തിരണ്ടു നാട്ടുരാജ്യങ്ങളെ ചേര്‍ത്തുവച്ച് ഇന്ത്യ എന്ന രാജ്യത്തിനു രൂപംനല്‍കിയത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലാണോ? സ്വതന്ത്ര ഇന്ത്യക്ക് പട്ടേല്‍ നല്‍കിയ സംഭാവന എന്തൊക്കെയായിരുന്നു? പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന അനേകം നാട്ടുരാജ്യങ്ങളെ ചേര്‍ത്തുവച്ച് 'ഇന്ത്യന്‍ യൂണിയന്‍' ഉണ്ടാക്കിയത് പട്ടേലോ ഗാന്ധിയോ നെഹ്‌റുവോ ആയിരുന്നില്ല; മറിച്ച്, ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇന്ത്യയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബര്‍മ്മയും നേപ്പാളും ബംഗ്ലാദേശും ഭൂട്ടാനും ഉണ്ടായിരുന്നു. ഇന്ത്യയെ വെട്ടിമുറിച്ച് ആറു രാജ്യങ്ങള്‍ക്കൂടി ഉണ്ടാക്കിയത് ഇന്ത്യയിലെതന്നെ സ്വാതന്ത്ര്യസമര നായകന്മാരാണ്. അതായത്, 'യൂണിറ്റി ഓഫ് ഇന്ത്യ' എന്നപേരില്‍ ഒരു പ്രതിമ സ്ഥാപിക്കുന്നുവെങ്കില്‍, അത് ബ്രിട്ടീഷ് രാജ്ഞിയുടെയോ വൈസ്രോയിയുടെയോ പ്രതിമയായിരിക്കണം! ഈ പറഞ്ഞതാണു സത്യം.
രാമായണം എന്ന കഥയിലെ കല്പിതകഥാപാത്രങ്ങളല്ലാതെ, ഇന്ത്യയെ ഒന്നായി ചേര്‍ത്തുവച്ചു ഭരിച്ച ഏതെങ്കിലുമൊരു ഭരണാധികാരിയുടെ പേരുപറയാന്‍ ആര്‍ക്കും കഴിയില്ല. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബര്‍മ്മയും ബംഗ്ലാദേശും നേപ്പാളും അടങ്ങുന്ന ഇന്ത്യയെ ഭാഗികമായെങ്കിലും ഭരിച്ചിട്ടുള്ളത് മുഗള്‍ രാജാക്കന്മാരാണ്. അക്കാലത്ത് ഇന്ത്യയില്‍ ഹിന്ദുമതം ഉണ്ടായിട്ടില്ല. 'ബ്രിട്ടീഷ്-ഈസ്റ്റ് ഇന്ത്യാ കമ്പനി' ആണ് ഇന്ത്യയുടെ ആദ്യത്തെ ഭരണാധികാരികള്‍! 'ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി' എന്ന പേരില്‍ രൂപംകൊണ്ട കമ്പനിക്ക് കച്ചവട അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബര്‍ 31-നു എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്‍കി. അതിനെതുടര്‍ന്ന് ഇന്ത്യയില്‍ എത്തിയ അവര്‍ക്ക് ഫാക്ടറി തുടങ്ങാനുള്ള അനുമതി അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറില്‍നിന്ന് ലഭിക്കുകയും 1612 - ല്‍ ആദ്യത്തെ ഫാക്ടറി ഇന്ത്യയുടെ പശ്ചിമ തീരത്ത്, സൂററ്റില്‍ നിലവില്‍വരികയും ചെയ്തു. അതേ രീതിയില്‍ തെക്ക് വിജയനഗരം ഭരിച്ചവരില്‍നിന്ന് അനുമതി നേടി രണ്ടാമത്തെ ഫാക്ടറി മദ്രാസിലും സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് രണ്ടാമന്‍ പോര്‍ച്ചുഗീസ് രാജകുമാരിയായ കാതറിന്‍ ബ്രഗന്‍സയെ വിവഹം കഴിച്ചപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ സ്ത്രീധനമായി അവരുടെ കോളനിയായ ബോംബെ 1668 - ല്‍ ബ്രിട്ടീഷുകാര്‍ക്ക് വിട്ടു കൊടുത്തു. രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം കല്‍ക്കട്ടയിലും ഫാക്ടി സ്ഥാപിക്കുക വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തീരപ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധിനതയിലെക്ക് പൂര്‍ണ്ണമായും വഴിമാറി. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലോ, പട്ടേലിന്റെ പിതാവായ 'വല്ല്യപട്ടേലോ' അന്ന് ജനിച്ചിട്ടില്ല!
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിച്ചു എന്ന് പാണന്മാര്‍ നമ്മുടെ നാട്ടില്‍ പാടിനടക്കുന്നുണ്ട്. ഈ പാണപ്പാട്ടാണ് ഇന്നും ആധികാരികമായി ഇന്ത്യന്‍ജനത വിശ്വസിക്കുന്നത്. വിവരക്കേടുകളെ പൈതൃകമായി ഏറ്റെടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ജനതയാണ് തങ്ങളെന്ന് ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള ഒരു സമൂഹത്തിനു മുന്‍പില്‍ സത്യത്തിനെന്തു പ്രസക്തി! വൈദേശികശക്തികളുടെ ചൂഷണത്തിനിരയായി പിച്ചക്കാരായി മാറിയവരാണ് തങ്ങളെന്നു വിലപിക്കുന്ന ഇന്ത്യക്കാര്‍ക്കു മുന്‍പില്‍ ദൃഷ്ടാന്തങ്ങളായി, രണ്ടാംലോകമഹായുദ്ധകാലത്ത് ഉഴുതുമറിയ്ക്കപ്പെട്ട ജര്‍മ്മനിയുടെയും ജപ്പാന്റെയും വിജയകഥകളുണ്ട്. എന്നാല്‍, പകയുടെയും വെറുപ്പിന്റെയും കുപ്പായത്തില്‍നിന്നു ഇവര്‍ പുറത്തിറങ്ങാതിരിക്കാന്‍ ഹിന്ദുത്വവാദികള്‍ വിലാപഗാനാലാപനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചുകൊണ്ടുപോയതായി പറയപ്പെടുന്ന കോഹിനൂര്‍ രത്നവും താളിയോലകളും തിരികെക്കിട്ടാത്തതാണത്രെ ഇന്ത്യയുടെ ദുരവസ്ഥയ്ക്കു കാരണം. എന്നാല്‍, വൈദേശികശക്തികള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചവയല്ലാതെ, ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യയ്ക്ക് ഒന്നുമില്ലെന്നതാണ് പരമാര്‍ത്ഥം! താജ്മഹല്‍ അടക്കം മുഗളന്മാര്‍ നിര്‍മ്മിച്ച സൗധങ്ങള്‍, ടിക്കറ്റ് വച്ചു പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ ടൂറിസം നിലനില്‍ക്കുന്നത്. ഇന്ത്യയേക്കാള്‍ ദരിദ്രരാജ്യമായ ഇറ്റലിയില്‍ സ്ഥിതിചെയ്യുന്ന ലോകാത്ഭുതമായ പിസാഗോപുരം സന്ദര്‍ശിക്കാന്‍ ആരും ടിക്കറ്റെടുക്കേണ്ടതില്ല. ആതിഥേയ സംസ്കാരത്തിന്റെ കാര്യത്തില്‍ യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യത്യാസമാണിത്. തൊലിയുടെ നിറവും വംശീയമായ അന്തരവും നോക്കി ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ! ആഫ്രിക്കയില്‍പ്പോലും ഇങ്ങനെയുള്ള ചെറ്റത്തരം കാണാന്‍ കഴിയില്ല! അതിഥി ദേവോ ഭവഃ!
പട്ടേലിലേക്കു മടങ്ങിവന്നാല്‍, 'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്ന വിഗ്രഹനിര്‍മ്മിതിയ്ക്കു പിന്നില്‍ ഒരു സംഘപരിവാര്‍ അജണ്ടയുണ്ട്. നുണകളില്‍ പടുത്തുയര്‍ത്തപ്പെട്ട ഹിന്ദുത്വത്തെ താങ്ങിനിര്‍ത്തണമെങ്കില്‍ ഇത്തരം വിഗ്രഹങ്ങള്‍ അനിവാര്യവുമാണ്. എന്നാല്‍, ഏതൊരു തിന്മയ്ക്കും എതിരേ, എപ്പോള്‍ വേണമെങ്കിലും പ്രഹരമേല്പിക്കാന്‍ സജ്ജമായി മറഞ്ഞിരിക്കുന്ന സത്യത്തിന്റെ പടവാള്‍ ഉണ്ടായിരിക്കും. തിന്മയെ പ്രഹരിക്കുന്ന ദൈവത്തിന്റെ വചനംതന്നെയാണ് ഈ വാള്‍! ഈ വാള്‍ കൈവശമുള്ളവര്‍ക്കു വിജാതിയതയിലെ കാപട്യവും ഭോഷത്തവും തിരിച്ചറിയാന്‍ സാധിക്കും. അവരുടെ ആത്മീയനേത്രങ്ങളെ അന്ധമാക്കാന്‍ വിജാതിയതയുടെ കാപട്യങ്ങള്‍ക്കാവില്ല. നന്മയുടെ രൂപത്തില്‍ അവതരിക്കുന്ന തിന്മകളെ വിവേചിച്ചറിയാന്‍ ദൈവത്തിന്റെ വാള്‍ ധരിച്ചിരിക്കുന്നവര്‍ക്കു സാധിക്കും! ഹിന്ദുത്വസംസ്കാരം എന്ന സനാതനധര്‍മ്മത്തിലൂടെ ഇന്ത്യ എത്തിപ്പെട്ടിരിക്കുന്ന നാശത്തെ ലോകത്തിന്റെ കണ്ണില്‍നിന്നു മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് സഹസ്രകോടികള്‍ ചിലവഴിച്ചുള്ള ചാന്ദ്രയാന്‍ ദൗത്യവും പട്ടേല്‍ പ്രതിമയുമൊക്കെ! ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ ലോകമറിയുന്നതിലൂടെ തകരുന്നത് ഹിന്ദുമതത്തിന്റെയും സനാതനത്തിന്റെയും നട്ടെല്ലാണ്. ഹിന്ദുമതത്തെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്രതലത്തില്‍ 'യോഗ' പ്രചരിപ്പിക്കുന്നത്. 'സ്പിരിച്വല്‍ ടൂറിസം' എന്ന് ഓമനപ്പേരിട്ട് ഇന്ത്യ നടത്തുന്ന ആദ്ധ്യാത്മിക വ്യഭിചാരത്തെ ശക്തിപ്പെടുത്തണമെങ്കില്‍, ഇല്ലാത്ത മഹത്വം ഉണ്ടെന്നു കാണിക്കണം. ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, സാമ്പത്തിക മേഖലയെ തകര്‍ത്തുകൊണ്ട് പ്രതികാരം ചെയ്യുന്നത് ദൈവത്തിന്റെ വാളാണെന്നു നാം തിരിച്ചറിയണം.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മന്ത്രവാദികള്‍ തലകുത്തി മറിഞ്ഞാലും ദൈവത്തിന്റെ വാളിനെ അതിജീവിക്കാന്‍ കഴിയില്ല. അതായത്, ഇന്ത്യയുടെ നാശം എന്നത് അപരിഹാര്യമായ വിഷയമാണ്. ഹിന്ദുത്വത്തിനുമേല്‍ ദൈവം അയച്ചിരിക്കുന്ന വാള്‍ യഥാര്‍ത്ഥത്തില്‍ അവിടുത്തെ കൃപയാണെന്നു നാം മനസ്സിലാക്കണം. എന്തെന്നാല്‍, ഹിന്ദുത്വം എന്ന പൈശാചികതയെ തടഞ്ഞുനിര്‍ത്താന്‍ അയയ്ക്കപ്പെട്ട വാള്‍മൂലം അനേകര്‍ രക്ഷപ്രാപിക്കും. ക്രിസ്തീയതയെ അധിക്ഷേപിക്കുന്നതില്‍ ഇസ്ലാമിനെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് ഹിന്ദുക്കളാണെന്നു തിരിച്ചറിയാന്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു സാധിക്കാത്തത് സഭകളിലെ സംഘപരിവാര്‍ സ്വാധീനം മൂലമാണ്.
ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തുതരിപ്പണമാക്കിയ ഗോസംരക്ഷകര്‍!
കന്നുകാലിക്കച്ചവടം ഇന്ത്യയിലെ ഗ്രാമീണവിപണിയുടെ നട്ടെല്ലായിരുന്നു. വിദേശനാണ്യം ഇന്ത്യയിലേക്ക് ഒഴുകുകയും ഗ്രാമീണമേഖലയെ സമ്പന്നമാക്കുകയും ചെയ്തിരുന്ന പശുക്കള്‍ ഇന്ന് രാജ്യത്തിനൊരു ബാദ്ധ്യതയായി മാറിയിരിക്കുന്നു. വിഡ്ഢികളുടെ ദൈവത്താല്‍ ശിക്ഷയെ ക്ഷണിച്ചുവരുത്തി എന്നുപറഞ്ഞാല്‍, അതില്‍ ഒട്ടും അതിശയോക്തി കലരുന്നില്ല. ഏതൊരു ജനത്തിന്റെയും പ്രധാന ശത്രു അവരുടെ വിഗ്രഹം തന്നെയായിരിക്കും. ഈ അര്‍ത്ഥത്തില്‍ പരിഗണിച്ചാല്‍, ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ സൂര്യനും പശുക്കളും ആണെന്നു സമ്മതിക്കാതെ തരമില്ല. സൂര്യാരാധകരെ സൃഷ്ടിക്കാന്‍ ലോകം മുഴുവന്‍ ചുറ്റിത്തിരിയുന്ന ആള്‍ദൈവങ്ങളെ സംഭാവനചെയ്യുന്നത് ഇന്ത്യയാണ്. സൂര്യാഘാതമേറ്റ് മരണമടയുന്നവരില്‍ തൊണ്ണൂറുശതമാനവും ഇന്ത്യാക്കാരാണെന്നു ചേര്‍ത്തുവായിക്കുമ്പോള്‍, ഇന്ത്യന്‍ വിഗ്രഹങ്ങള്‍ പണിതുടങ്ങി എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ബൈബിളിലെ ദൈവം പ്രഖ്യാപിച്ച കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?
ദൈവത്തിന്റെ വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). സര്‍പ്പത്തെ ആരാധിക്കുന്നവര്‍ക്ക് സര്‍പ്പത്തിലൂടെയും, സൂര്യനെ ആരാധിക്കുന്നവര്‍ക്ക് സൂര്യനിലൂടെയും ശിക്ഷ ലഭിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട! ഒറ്റക്കൊമ്പന്‍ ആനയെയും മല ചുമക്കുന്ന കുരങ്ങിനെയും ആരാധിക്കുന്നവരാണ് ഹിന്ദുക്കള്‍! ആനയും കുരങ്ങും മാത്രമല്ല, ഇവര്‍ ആരാധിക്കുന്ന ഓരോ നികൃഷ്ടജീവികളും ഇവര്‍ക്കെതിരേ തിരിയുന്ന കാലം സമീപിച്ചിരിക്കുന്നു. സൂര്യനെ ആരാധിക്കാത്തവര്‍ ഇന്ത്യയില്‍നിന്നു പുറത്തുപോകണമെന്നു പറഞ്ഞവന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്താണ് സൂര്യാഘാതം ഏറ്റവും ശക്തമായി ബാധിച്ചിട്ടുള്ളത്.
സൂര്യനെ ആരാധിക്കാത്തവര്‍ ഇന്ത്യവിടണം എന്ന് പറഞ്ഞവനെ കുറ്റപ്പെടുത്താന്‍ മനോവയ്ക്കാവില്ല. എന്തെന്നാല്‍, വിഡ്ഢിയായ യോഗിയിലൂടെ പുറത്തുവന്ന ശബ്ദത്തെ ദൈവത്തിന്റെ മുന്നറിയിപ്പായിട്ടാണ് മനോവ കാണുന്നത്. സൂര്യാരാധകരുടെമേല്‍ കടന്നുവരുന്ന ശിക്ഷയില്‍നിന്നു ഒഴിഞ്ഞുമാറാന്‍ ദൈവമക്കള്‍ക്കു നല്‍കുന്ന മുന്നറിയിപ്പല്ല അതെന്നു പറയാന്‍ നമുക്കാകുമോ? വിഗ്രഹാരാധകര്‍ അര്‍ഹിക്കുന്ന ശിക്ഷ അവരുടെ ആരാധനാമൂര്‍ത്തികളിലൂടെത്തന്നെ അവര്‍ക്കു ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഒരു വചനംകൂടി ശ്രദ്ധിക്കുക: "അധര്‍മ്മികള്‍ തെറ്റായ ജീവിതം നയിച്ചു; അവരുടെ മ്ലേച്ഛതകള്‍കൊണ്ടുതന്നെ അവിടുന്ന് അവരെ പീഡിപ്പിച്ചു. അതിനിന്ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായി ആരാധിച്ച് അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു. ബുദ്ധിഹീനരായ ശിശുക്കളെപ്പോലെ അവര്‍ വഞ്ചിക്കപ്പെട്ടു. ഭോഷരായ കുട്ടികളെ എന്നപോലെ വിധിന്യായത്താല്‍ അങ്ങ് അവരെ പരിഹസിച്ചു. ലഘുശിക്ഷകളുടെ താക്കീത് ഗൗനിക്കാത്തവര്‍ ദൈവം നല്‍കുന്ന അര്‍ഹമായ ശിക്ഷ അനുഭവിക്കും. ദേവന്മാര്‍ എന്നു തങ്ങള്‍ കരുതിയവയിലൂടെത്തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ ആ യാതനയില്‍ അവര്‍ക്ക് അവയുടെ നേരേ കോപം തോന്നി"(ജ്ഞാനം: 12; 23-27). ശിക്ഷ ലഭിച്ചതിനുശേഷം തിരിച്ചറിവുണ്ടായതുകൊണ്ട് എന്തു നേട്ടം! ശിക്ഷ അനുഭവിക്കുന്നതുവരെ തിരിച്ചറിവില്ലാത്തവരായി തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നത് അവരുടെ ആരാധനാമൂര്‍ത്തിയായ പിശാചാണ്. തങ്ങള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം അവരില്‍നിന്നു പിശാച് മറച്ചുവയ്ക്കുന്നു.
ഗോമാതാവിന്റെ മക്കള്‍മൂലം ഇന്ത്യയിലേക്കു വരാനിരിക്കുന്ന ദുരന്തത്തിന്റെ ആഴം എത്രയായിരിക്കുമെന്നു മുന്‍കൂട്ടി തിട്ടപ്പെടുത്താന്‍ മനുഷ്യര്‍ക്കു സാധിക്കില്ല. അതിനാല്‍, അതിഭയാനകമായിരിക്കും എന്നുമാത്രമേ മനോവയും പറയുന്നുള്ളു. അതിനെ അതിജീവിക്കാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന്‍ പിശാചിനറിയാം. ആതിനാല്‍ത്തന്നെ, യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ ഇടയിലേക്ക് അവന്റെ ആജ്ഞാനുവര്‍ത്തികളെ നിയോഗിച്ചു കഴിഞ്ഞു. കത്തോലിക്കാസഭയെ 'ഹിന്ദോലിക്കാസഭ' ആക്കിമാറ്റാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സഭയില്‍ നടക്കുന്ന വിജാതിയവത്ക്കരണത്തെ കാണേണ്ടത് ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം. ഹൈന്ദവരുടെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നികൃഷ്ടരായ വ്യക്തികളാണ് സഭയിലെ വിശ്വാസികളെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ഈ ദുരവസ്ഥയില്‍നിന്നു സ്വയം മാറുകയും അകലം സൂക്ഷിക്കുകയും ചെയ്യുകയെന്നതല്ലാതെ, കൂട്ടത്തോടെ ഒരു ശുദ്ധീകരണം സാദ്ധ്യമാല്ലാത്തവിധം മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു.
ഹിന്ദുക്കളുടെ ഗോമാതാവിലൂടെ ഇന്ത്യയെയൊന്നാകെ ഗ്രസിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് ചെറുതായെങ്കിലും വിവരിക്കേണ്ടത് അനിവാര്യതയായി മനോവ കാണുന്നു. പശുക്കള്‍ പ്രസവിക്കുന്നത് പശുക്കുട്ടികളെ മാത്രമല്ല, മൂരിക്കിടാങ്ങളെയും കൂടിയാണെന്നു നമുക്കറിയാം. പാലും പാലുത്പന്നങ്ങളും ലഭിക്കുന്നത് പശുക്കളില്‍നിന്നു മാത്രമായതുകൊണ്ട്, മൂരിക്കിടാങ്ങള്‍ ഒരു ബാദ്ധ്യതയായി മാറും എന്നകാര്യത്തില്‍ തര്‍ക്കമില്ല. കുറച്ചുകാലം മുന്‍പുവരെ ഇറച്ചിയ്ക്കും തുകലിനും ഇവയെ ഉപയോഗപ്പെടുത്താമായിരുന്നു. കാളവണ്ടികളിലും നിലം ഉഴുന്നതിനും ഉപയോഗിച്ചിരുന്നത് നമുക്കറിയാം. എന്നാല്‍, ദൈവമായി ഉയര്‍ത്തപ്പെടുന്നതോടെ വണ്ടിയില്‍ കെട്ടാനോ നിലമുഴാനോ കാളകളെ ഉപയോഗിക്കുന്നത് തടസ്സപ്പെടും. വിത്തുമൂരി എന്നനിലയില്‍ ചില കാലയളവില്‍ മാത്രം ഉപയോഗിക്കുകയും, അതിനുശേഷം സംരക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. കാളകളെയും കറവ വറ്റിയ പശുക്കളെയും സംരക്ഷിക്കുകയെന്നത് ഇന്ത്യയ്ക്കോ മറ്റേതെങ്കിലും സമ്പന്ന രാജ്യങ്ങള്‍ക്കോ സാദ്ധ്യമാകുന്ന കാര്യമല്ല. സാധാരണക്കാരായ ക്ഷീര കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല ഇവയുടെ സംരക്ഷണം.
സൂര്യഭഗവാന്റെ കടാക്ഷത്താല്‍ വരള്‍ച്ച അനുഭവിക്കുന്ന ജനങ്ങള്‍ എങ്ങനെയാണ് പശുക്കള്‍ക്കു കുടിക്കാന്‍ വെള്ളം കണ്ടെത്തുന്നത്? പശുക്കളും മനുഷ്യരും പിടഞ്ഞുവീണ് മരിക്കുന്ന ശവപ്പറമ്പായി ഉത്തരേന്ത്യ മാറാന്‍ ഇനി അധികകാലം വേണ്ടിവരില്ല. ഏറ്റവുമധികം തുകല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന അവസ്ഥയില്‍നിന്ന് എല്ലുംതോലുമായി മനുഷ്യരും കന്നുകാലികളും മരിച്ചുവീഴുന്ന ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറും! ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ലക്ഷക്കണക്കിന് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കാന്‍പോലും ത്രാണിയില്ലാത്ത ഭരണകൂടമാണ് പശുക്കളുടെ സംരക്ഷണംകൂടി ഏറ്റെടുക്കുന്നതെന്നു മറക്കരുത്. മക്കള്‍ക്കുള്ളത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതിനു തുല്യമായ പ്രവൃത്തിയായി മാത്രമേ ഇതിനെ കാണാന്‍ മനോവയ്ക്കു സാധിക്കുകയുള്ളു. നികുതിദായകരുടെ മക്കളെ പട്ടിണിക്കിട്ടുകൊണ്ട് മൃഗങ്ങളെ തീറ്റിപ്പോറ്റുന്ന സംസ്കാരത്തെ ലോകം പുച്ഛത്തോടെ നോക്കിക്കാണും! മ്ലേച്ഛജന്തുക്കളെ ദൈവങ്ങളാക്കുന്ന സമൂഹത്തെ ആ ജന്തുക്കള്‍ത്തന്നെ കൊള്ളയടിക്കുന്നത് ഇങ്ങനെയാണ്. പോഷകാഹാരമില്ലാതെ മരിക്കുന്ന കുഞ്ഞുങ്ങളുടെ രക്തമാണ് പശുമാതാക്കള്‍ കുടിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള വിവേകം സനാതനവാദികള്‍ക്ക് ഇല്ലാതെപോയതില്‍ അതിശയിക്കാനൊന്നുമില്ല! വിഗ്രഹാരാധന മനുഷ്യന്റെ സ്വബോധം നശിപ്പിക്കും എന്നതാണു യാഥാര്‍ത്ഥ്യം!
ഇന്ത്യയിലെ എണ്‍പതു ശതമാനത്തോളം ആളുകള്‍ ഹിന്ദുമതക്കാരാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റുള്ളവരും ചേര്‍ന്നാല്‍ ഇരുപതു ശതമാനത്തില്‍ താഴെ മാത്രമേ വരുകയുള്ളു. എന്നാല്‍, പ്രത്യക്ഷനികുതി നല്‍കുന്നവരുടെ അനുപാതം പരിശോധിച്ചാല്‍ ഹിന്ദുക്കള്‍ക്ക് ഈ മൃഗീയഭൂരിപക്ഷം ഇല്ലെന്നു കണ്ടെത്താന്‍ കഴിയും. അതായത്, മുസ്ലിങ്ങളും ക്രിസ്ത്യാനികളും നല്‍കുന്ന നികുതിയാണ് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. പരോക്ഷനികുതിയുടെ കാര്യത്തില്‍ ആരും ഒഴിഞ്ഞുനില്‍ക്കുന്നില്ലെങ്കിലും, പ്രത്യക്ഷനികുതിയുടെ കാര്യം അങ്ങനെയല്ല. നികുതിയുടെ സങ്കീര്‍ണ്ണതകളിലേക്കും നൂലാമാലകളിലേക്കും ഈ ചര്‍ച്ചയെ നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ചുരുക്കത്തില്‍, പശുക്കളെ വളര്‍ത്തുമൃഗങ്ങളായി മാത്രം കാണുന്നവരും അവയുടെ ഉറച്ചി ഭക്ഷിച്ചുകൊണ്ട് രാജ്യത്തിന്റെ ഭാരം കുറയ്ക്കുന്നവരുമായ മനുഷ്യരുടെ നികുതിപ്പണം ഉപയോഗിച്ചാണ് പശുക്കള്‍ക്കു വൃദ്ധസദനങ്ങള്‍ പണിയാന്‍ മൃഗാരാധകര്‍ തയ്യാറെടുക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ പാടുള്ളതല്ല. ഗോമാതാക്കളുടെ സംരക്ഷണച്ചുമതല അവയുടെ ആരാധകര്‍തന്നെ ഏറ്റെടുക്കണം! ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും സംബന്ധിച്ചിടത്തോളം പശുക്കള്‍ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ്. അവയെ ദൈവമായി സംരക്ഷിക്കുന്നതുപോലും ഇവര്‍ക്കു നിഷിദ്ധമാണ്. മൃഗാരാധനയ്ക്കുവേണ്ടി സമ്പത്ത് വിനിയോഗിക്കുന്നതും മൃഗാരാധനയും തമ്മില്‍ എന്തു ഭേദമാണുള്ളത്?!
ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ഭക്ഷണസ്വാതന്ത്രത്തിനുമേല്‍ കടന്നുകയറുകയും തങ്ങളുടെ മ്ലേച്ഛദേവന്മാരുടെ സംരക്ഷണച്ചുമതല ഇവരുടെമേല്‍ ഭാരമായി വച്ചുകെട്ടുകയും ചെയ്യുന്ന രീതി അന്യായമാണ്. ഹിന്ദുക്കള്‍ക്കു പശുക്കളെ ആരാധിക്കണമെങ്കില്‍, അത് ഹിന്ദുക്കളുടെതന്നെ ചിലവിലായിരിക്കണം. അതുപോലെതന്നെ, തങ്ങളുടെ ദൈവങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവര്‍തന്നെ ഏറ്റെടുക്കണം. ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത് ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ശക്തിയുള്ള ദൈവത്തെയാണ്. ക്രിസ്ത്യാനികളുടെ സംരക്ഷണയിലല്ല അവരുടെ ദൈവം നിലനില്‍ക്കുന്നത്! ആയതിനാല്‍, മറ്റുള്ളവരുടെ ദൈവങ്ങളെ തീറ്റിപ്പോറ്റാനുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവയ്ക്കുന്ന വഷളന്‍ സംസ്കാരം ആധുനികകാലത്തിനു യോജിച്ചതല്ലെന്നു ഗോമക്കള്‍ തിരിച്ചറിയുക! തങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ഒരു ചില്ലിക്കാശുപോലും വ്യാജദൈവങ്ങളുടെ സംരക്ഷണത്തിനായി ചിലവിടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ക്രിസ്ത്യാനികളും തയ്യാറാകണം. അല്ലാത്തപക്ഷം, മൃഗാരാധകര്‍ക്കു ലഭിക്കുന്ന ശിക്ഷയുടെ ഓഹരി നിങ്ങളെത്തേടിയുമെത്തും!
മൃഗാരാധകര്‍ക്കുള്ള ശിക്ഷ മൃഗങ്ങളിലൂടെത്തന്നെ ലഭിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കാളകുത്തി ചാകുന്നതു മാത്രമായിരിക്കില്ല അത്. ആ ശിക്ഷ കാത്തിരുന്നു കാണുക! നിങ്ങളുടെ ദൈവങ്ങള്‍ നിങ്ങള്‍ക്കുതന്നെ ബാദ്ധ്യതയും ദുരന്തവുമായി ഭവിക്കും!
ജോത്സ്യന്‍ ചതിച്ചു; ചാന്ദ്രയാന്‍ ദൗത്യം പാളി!
വരള്‍ച്ച പ്രവചിച്ച കാണിപ്പയ്യൂര്‍ കേരളത്തെ ചതിച്ചപോലെ, ഐഎസ്ആര്‍ഒ യിലെ ആസ്ഥാനജോത്സ്യന്മാരും ചതിച്ചു! എന്നിരുന്നാലും, തൊണ്ണൂറ്റിയഞ്ചു ശതമാനം വിജയമായിരുന്നുവെന്ന് സംഘപരിവാരങ്ങള്‍ പാടിനടക്കുന്നു! ആനദേവന് ഉടച്ച തേങ്ങയും ആയിരംകോടിയും പോയാലെന്ത്! 'ഓപ്പറേഷന്‍ സക്സസ്; പക്ഷെ രോഗി മരിച്ചു!' ഇതായിരുന്നു രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഫലം! 'സോഫ്റ്റ് ലാന്റിങ്' ലക്ഷ്യമാക്കിയുള്ള ദൗത്യത്തിന്റെ ആന്റി ക്ലൈമാക്സ് നാം കണ്ടതാണ്. പിടിവിട്ടു ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി കേശുവും സംഘവും പറയുന്ന ലാന്റ് റോവറിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള പര്യവേക്ഷണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യമാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കാന്‍ അവര്‍ക്കു യാതൊരു മടിയുമില്ല എന്നതാണ് ചരിത്രം നല്‍കുന്ന പാഠം! എന്നാല്‍, പരാജയപ്പെട്ടിട്ടും തൊണ്ണൂറ്റിയഞ്ചു ശതമാനം വിജയം അവകാശപ്പെടുന്ന മോഡിയുടെയും കേശവന്മാരുടെയും തൊലിക്കട്ടി സമ്മതിക്കാതിരിക്കാന്‍ തരമില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി, തന്നെത്തന്നെ 'തോറ്റ എംഎല്‍എ' എന്ന് വിശേഷിപ്പിക്കുന്നതുപോലെയാണിത്! ഇത് ഇന്ത്യയിലെ സംഘപരിവാരങ്ങളുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ്! സംഘപരിവാരങ്ങളുടെ 'തള്ള്' ഫാക്ടറിയില്‍ തയ്യാറാക്കിവച്ചിരുന്ന 'തള്ളുകള്‍' ഒറ്റ രാത്രികൊണ്ട് കുഴിച്ചുമൂടേണ്ടി വന്നു!
ബഹിരാകാശ പര്യവേഷണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാനോ നിഷേധിക്കാനോ മനോവ തയ്യാറല്ല. എന്നാല്‍, അത്താഴപ്പട്ടിണിക്കാരന്റെ അഹങ്കാരത്തെ കുറ്റപ്പെടുത്താതിരിക്കാന്‍ കഴിയില്ല. അമേരിക്കയോ റഷ്യയോ ചൈനയോ ഒന്നും തങ്ങളുടെ പൗരന്മാരെ പട്ടിണിക്കിട്ടുകൊണ്ട് ബഹിരാകാശയാത്രകള്‍ നടത്തുന്നില്ല എന്നത് സംഘപരിവാരങ്ങള്‍ തിരിച്ചറിയണം. സ്വന്തം കാല്‍ക്കീഴിലുള്ള മണ്ണിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍പ്പോലും എങ്ങുമെത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ചന്ദ്രനിലും ചൊവ്വയിലും ഉറവകള്‍ത്തേടി പരീക്ഷണങ്ങള്‍ നടത്തുന്നത്. ഭൂതലത്തിന്റെ 71% ഭാഗവും വെള്ളത്താല്‍ മൂടപ്പെട്ടിരുന്നിട്ടും കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാത്ത അവസ്ഥ ഭൂമിയിലെ പല പ്രദേശങ്ങളിലുമുണ്ട്. ഈ ജലക്ഷാമം പരിഹരിക്കാന്‍ മാര്‍ഗ്ഗമില്ലെന്നിരിക്കെ, ഓക്സിജന്‍ ഇല്ലാത്ത ഗ്രഹങ്ങളില്‍ H2O (ഹൈഡ്രജന്‍ ഓക്സൈഡ്) അന്വേഷിച്ചു നടക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. ഇവിടെയാണ് ബൈബിളിലെ വചനങ്ങള്‍ പ്രസക്തമാകുന്നത്? "ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു"(ഇയൗബ്: 26; 7). മറ്റൊരു വചനം ശ്രദ്ധിക്കുക: "ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മ്മലമല്ല"(ഇയൗബ്: 25; 5). മറ്റൊരു വചനം നോക്കുക: "ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു"(ഇയൗബ്: 28; 5). ഇതിനപ്പുറം എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്‍ ഈ പ്രപഞ്ചത്തില്‍ നടത്തിയിട്ടുണ്ടോ? നൂറു രൂപ മുടക്കി ഒരു ബൈബിള്‍ വാങ്ങി വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറം ഒന്നുംതന്നെ സഹസ്രകോടികള്‍ ചിലവഴിച്ചിട്ടും മനുഷ്യനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്താന്‍ കഴിയുകയുമില്ല എന്നതാണു യാഥാര്‍ത്ഥ്യം!
ദൈവം ചോദിക്കുന്നു: "ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയുക. അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്? നിശ്ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍ പിടിച്ചതാര്‍? പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും ദൈവപുത്രന്മാര്‍ സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ എന്തിന്മേല്‍ ഉറപ്പിക്കപ്പെട്ടു? അതിനു മൂലക്കല്ലിട്ടതും ആര്‍? ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചു തടഞ്ഞവന്‍ ആര്‍? അന്ന് ഞാന്‍ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി. ഞാന്‍ അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച് കതകുകളും ഓടാമ്പലുകളും ഉണ്ടാക്കി. ഞാന്‍ പറഞ്ഞു: ഇവിടം വരെ നിനക്കുവരാം. അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം. ജീവിതം തുടങ്ങിയതിനുശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനം നിര്‍ണ്ണയിക്കുകയും ചെയ്തിട്ടുണ്ടോ?"(ഇയൗബ്: 38; 4-12). ഈ ചോദ്യങ്ങളെല്ലാം ചോദ്യങ്ങളായിത്തന്നെ നിലനില്‍ക്കുന്നു. ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനുഷ്യന്റെ പക്കലില്ല. പ്രകൃതിശക്തികളില്‍ ഒന്നിനെപ്പോലും നിയന്ത്രിക്കാന്‍ മനുഷ്യന്റെ ശാസ്ത്രസാങ്കേതിക വിദ്യയ്ക്കു സാധിക്കുകയില്ല എന്ന സത്യം അംഗീകരിക്കാനുള്ള എളിമയെങ്കിലും നമുക്കുണ്ടായിരിക്കണം. ഒരു തിരമാലയെയോ പേമാരിയെയോ ചുഴലിക്കാറ്റിനെയോ നിയന്ത്രിക്കാന്‍ മനുഷ്യനു കഴിയില്ല!
ദൈവത്തിന്റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഇനിയുമുണ്ട് നിരവധി ചോദ്യങ്ങള്‍: "സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക. പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്? അന്ധകാരത്തിന്റെ പാര്‍പ്പിടം എവിടെ? അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ? നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്‌സ് അത്രയ്ക്കു ദീര്‍ഘമാണല്ലോ! പീഡനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിലേക്കുവേണ്ടി ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്റെ ഭണ്ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ? ഭൂമിയില്‍ പ്രസരിക്കുന്ന പ്രകാശത്തിന്റെ ഉറവിടത്തിലേക്കും ഭൂമിയില്‍ വ്യാപിക്കുന്ന കിഴക്കന്‍കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുമുള്ള വഴിയേത്? വിജനമായ മരുഭൂമിയില്‍ മഴപെയ്യിച്ച് ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച് അവിടെ പുല്ലു മുളപ്പിക്കുന്നതിന് മഴയുടെ ചാലുകള്‍ കീറിയതും ഇടിമിന്നലിന്റെ പാത ഒരുക്കിയതും ആര്?"(ഇയൗബ്: 38; 16-27). ഇങ്ങനെ തുടരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ മനുഷ്യന് ഇന്നോളം കഴിഞ്ഞിട്ടില്ല. കാല്‍ച്ചുവട്ടിലെ മണ്‍തരിയെക്കുറിച്ചുപോലും പരിമിതമായ അറിവുകള്‍ മാത്രമേ മനുഷ്യനുള്ളു. മറ്റെല്ലാം നിഗമനങ്ങള്‍ മാത്രമാണ് അഗ്നിപര്‍വ്വതങ്ങളില്‍നിന്നു പുറപ്പെടുന്ന ലാവ തണുത്തുറഞ്ഞു പാറകള്‍ ഉണ്ടാകുമ്പോള്‍, അതിന് അഞ്ഞൂറുകോടി വര്‍ഷത്തെ പഴക്കം പ്രഖ്യാപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു ചിന്തിക്കുന്നവര്‍ക്ക് ശാസ്ത്രത്തിന്റെ പിന്നിലെ സത്യങ്ങളും അസത്യങ്ങളും കാപട്യങ്ങളും വിവേചിച്ചറിയാന്‍ കഴിയും!
ഒരുകാര്യം തറപ്പിച്ചു പറയാം: പ്രപഞ്ചത്തെ സംബന്ധിച്ചുള്ള പഠനത്തിനായി ചിലവഴിക്കുന്ന പണവും സമയവും അത്രയും നഷ്ടം മാത്രമായിരിക്കും. എന്തെന്നാല്‍, മനുഷ്യനെ ദൈവം ഏല്പിച്ചത് ഭൂമിയുടെ മാത്രം കാര്യമാണ്. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 26-28). ഇതിനപ്പുറമുള്ള ആധിപത്യം മനുഷ്യനു ദൈവം അനുവദിച്ചിട്ടില്ല. മനുഷ്യന്‍ ഭൗമികനാണ്. ഭൂമിയില്‍ അവന്‍ വിജയം വരിച്ചാല്‍, അവനു ലഭിക്കുന്നത് അന്യഗ്രഹവാസമല്ല; മറിച്ച്, സ്വര്‍ഗ്ഗീയവാസമായിരിക്കും! പരാജയപ്പെടുന്നവര്‍ക്ക് അഗ്നിത്തടാകവും!
ഇന്ത്യയിലെ ശാസ്ത്രികള്‍ ബഹിരാകാശയാത്രകള്‍ നടത്തുന്നത് രാഹുകാലവും ഗുളികകാലവും നോക്കിയാണ്. ഒറ്റക്കൊമ്പന് തേങ്ങാ ഉടച്ചും ഹോമം നടത്തിയും വെളിച്ചപ്പാടുകളില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചുമാണ് ഇവരുടെ യാത്രകള്‍ ആരംഭിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തുള്ള ആള്‍ദൈവം ഉറപ്പുകൊടുത്ത വിജയമാണ് ചന്ദ്രന്റെ സമീപത്തുവച്ചു തകര്‍ന്നടിഞ്ഞത്. ഇത്തരം ആള്‍ദൈവങ്ങളുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് ബഹിരാകാശത്ത് കോടികള്‍ പൊടിക്കുന്നത് പൗരന്മാരോടുള്ള വെല്ലുവിളിയായി മാത്രമേ മനോവ കാണുന്നുള്ളു. ഐഎസ്‌ആര്‍ഓ യില്‍നിന്നു വിരമിച്ച മാധവന്‍ എന്ന ശുംഭന്‍ പറഞ്ഞത് പുഷ്പകവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്വേഷിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കണം എന്നാണ്. ഇങ്ങനെയുള്ള ആഭാസന്മാരാണ് ഐഎസ്‌ആര്‍ഓ യില്‍ ഇന്ന് കയറിക്കൂടിയിരിക്കുന്നത്. മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ അനുകരിക്കുക എന്നതല്ലാതെ, സ്വന്തമായി ഒന്നും സംഭാവനചെയ്യാന്‍ ഇന്നോളം ഇവര്‍ക്കു സാധിച്ചിട്ടില്ല. അല്പമെങ്കിലും വിവരമുണ്ടെങ്കില്‍, തേങ്ങാ ഉടയ്ക്കാനും കണിയാനെ സന്ദര്‍ശിച്ചു സമയം കുറിക്കാനും ഇവര്‍ തയ്യാറാകുമോ?
തേങ്ങാ ഉടയ്ക്കാതെ പണിതീര്‍ത്ത നാഗമ്പടം പാലം പൊളിച്ചുമാറ്റാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കു സാധിക്കുന്നില്ല. എന്നാല്‍, തേങ്ങാ ഉടച്ച് പണി തുടങ്ങിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ കൊതുക് വന്നിരുന്നപ്പോള്‍ അടര്‍ന്നുവീണു!
ഇന്ത്യയുടെമേലുള്ള ദൈവീകക്രോധം!
ഈ ഉപശീര്‍ഷകത്തിനു കീഴില്‍ ലേഖനം ഉപസംഹരിക്കുകയാണ്. ഇന്ത്യയുടെമേലുള്ള ദൈവീകക്രോധത്തിന്റെ അടയാളവും കാരണവുമാണ് ഉപസംഹാരത്തില്‍ പരിശോധിക്കുന്നത്. സത്യദൈവത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചുമുള്ള അറിവ് ലോകത്തില്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ച കാലത്തുതന്നെ ഇന്ത്യയിലും അത് പ്രഘോഷിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യ അതു സ്വീകരിച്ചില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം. സ്വീകരിച്ചവരാകട്ടെ, സാംസ്കാരിക അനുരൂപണത്തിലൂടെ അധഃപതിക്കുകയും ചെയ്തു. വളരെ ചെറിയൊരു സമൂഹം മാത്രമാണ് സത്യത്തെ സ്വീകരിക്കാന്‍ തയ്യാറായതെന്ന് നമുക്കറിയാം. യെഹൂദാരായിരുന്നതുകൊണ്ടു മാത്രമാണ് അവര്‍പോലും സ്വീകരിച്ചത്. ഇന്ത്യയില്‍ നിലനിന്നിരുന്ന പൈശാചികതയുടെ ആഴവും സ്വാധീനവും അത്ര വലുതായിരുന്നു. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നപ്പോള്‍ ഹിന്ദുമതം ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍പ്പോലും, ഹിന്ദുമതത്തിന്റെ പൈതൃകമായ വിജാതിയത ഇവിടെ ശക്തമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തമായി ദൈവങ്ങളെ നിര്‍മ്മിച്ച് ആരാധന നടത്തിയിരുന്ന പ്രാകൃതരായ ജനങ്ങള്‍ സത്യത്തിനുനേരേ ചെവിയടയ്ക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, സത്യം അറിയിക്കാന്‍ വന്ന അപ്പസ്തോലനെ വധിക്കുകയും ചെയ്തു!
എന്താണ് ഇന്ത്യയുടെമേലുള്ള ദൈവീകക്രോധത്തിന്റെ പ്രധാന അടയാളം? ഭാഷയിലെ ഭിന്നതതന്നെയാണ് പ്രധാന അടയാളമായി മനോവ കാണുന്നത്. ദൈവത്തിനെതിരേ മനുഷ്യന്‍ സംഘംചേര്‍ന്നപ്പോഴാണ് അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ ആദ്യമായി ദൈവം തയ്യാറായത്. ഭൂമിയിലാകെ മനുഷ്യനെ ചിതറിക്കുകയും അവരുടെ ഭാഷകള്‍ ഭിന്നിപ്പിക്കുകയും ചെയ്തതിന്റെ കാരണം അവരുടെ പാപമായിരുന്നു. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ യാഹ്‌വെ ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്; അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാദ്ധ്യമായിരിക്കയില്ല. നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. അങ്ങനെ യാഹ്‌വെ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവച്ചാണ് യാഹ്‌വെ ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും"(ഉത്പ: 11; 1-9).
ദൈവത്തിന്റെ ഹിതം അന്വേഷിക്കാതെയും അവിടുന്ന് ഏല്പിച്ച ദൗത്യത്തില്‍നിന്നു മാറിയും മനുഷ്യന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവം ഇടപെടും. മനുഷ്യന്റെ അഹങ്കാരമാണ് അവനെ ചിതറിച്ചതും പരസ്പരം ആശയവിനിമയം സാദ്ധ്യമാകാത്തവിധം ഭാഷകള്‍ ഭിന്നിപ്പിച്ചതും! തിന്മകളുടെ ബാഹുല്യവും അഹങ്കാരത്തിന്റെ തോതുമനുസരിച്ചു ഭാഷകളുടെ എണ്ണവും വര്‍ദ്ധിക്കും. 19,569 മാതൃഭാഷകള്‍ ഇന്ത്യയിലുണ്ട്. ഇരുപത്തിരണ്ട് ഭാഷകളെ ഔദ്യാഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു. ഒരു സംസ്ഥാനത്തു ജീവിക്കുന്നവര്‍ക്ക് തൊട്ടടുത്ത സംസ്ഥാനത്തു ജീവിക്കുന്നവരുമായി ആശയവിനിമയം സാദ്ധ്യമല്ല. ഇത്തരത്തില്‍ ഭാഷാപരമായി ഭിന്നിക്കപ്പെട്ട മറ്റൊരു രാജ്യവും ഈ ഭൂമുഖത്തില്ല എന്നതാണു യാഥാര്‍ത്ഥ്യം! നാനാത്വത്തിലെ ഏകത്വമെന്നും ബഹുസ്വരതയെന്നുമൊക്കെ ഊറ്റംകൊള്ളാമെന്നല്ലാതെ, പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയെ മഹത്വമായി കാണാന്‍ മനോവയ്ക്കു സാധിക്കില്ല. വാക്കുകൊണ്ടു പറയുന്ന ഐക്യത്തിനപ്പുറം മലയാളിയും തമിഴനും പഞ്ചാബിയും മറാട്ടിയും ഗുജറാത്തിയും ബംഗാളിയും തമ്മില്‍ എന്ത് ഐക്യമാണുള്ളത്. ഹിന്ദിക്കാരനും മറാട്ടിക്കാരനും തമ്മില്‍പ്പോലും ഭിന്നതയാണ് നിലനില്‍ക്കുന്നത്! പരസ്പരം ഇത്രത്തോളം ഭിന്നതയില്‍ ജീവിക്കുന്ന വേറൊരു രാജ്യവും ഉണ്ടാകുമെന്നു തോന്നുന്നില്ല.
അമിട്ടുഷാജിയുടെ വാക്കുകളുടെ പ്രസക്തി ഇവിടെയാണ്. ഭാഷാപരമായ ഭിന്നത രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമാണെന്ന് അമിട്ടുഷാജി പറഞ്ഞത് നൂറുശതമാനം സത്യമാണെന്നു സമ്മതിക്കേണ്ടിവരും. എല്ലാവരും ഹിന്ദിഭാഷ പഠിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇവന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, അമിട്ടുഷാജിയുടെ ആഗ്രഹം ആഗ്രഹമായിത്തന്നെ തുടരുകയും ഭാഷാഭിന്നത അപരിഹാര്യമായി നിലനില്‍ക്കുകയും ചെയ്യും. എന്തെന്നാല്‍, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്. ഇന്ത്യന്‍ പൈശാചികതയെ തടഞ്ഞുനിര്‍ത്താന്‍ ഭാഷകള്‍ അവിടുന്നു ഭിന്നിപ്പിച്ചു. ആയതിനാല്‍, അമിട്ടുഷാജിയുടെ സ്വപ്നം സ്വപ്നമായിത്തന്നെ തുടരട്ടെ! ചൊവ്വാദോഷം നീക്കിക്കളയാനും ആ ഗ്രഹത്തില്‍ കൂടുകൂട്ടാനും തയ്യാറെടുക്കുന്ന ഇന്ത്യന്‍ ജോതിഷികള്‍ അറിഞ്ഞിരിക്കാന്‍ ഒരു വചനംകൂടി: "നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും"(ഒബാദിയ: 1; 4). ലോകത്തിനു മുഴുവനുമുള്ള താക്കീതാണിത്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-