11 - 02 - 2017
ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ ബന്ദിയാക്കിക്കൊണ്ട് ഭരണസ്തംഭനം സൃഷ്ടിക്കുന്ന നീതിപീഠങ്ങളെയാണ് ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകം ഇന്ന് പ്രഘോഷിക്കുന്ന ഇരട്ടനീതി ന്യായാസനങ്ങളെയും ബാധിച്ചുകഴിഞ്ഞു. ആയതിനാല്‍, നീതിപീഠങ്ങള്‍ പുറപ്പെടുവിക്കുന്ന വിധിപ്രസ്താവങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദങ്ങളിലും നീതിയുണ്ടോ എന്ന അന്വേഷണത്തിനു മനോവ ഇവിടെ ശ്രമിക്കുകയാണ്.
നീതി ലഭിക്കുകയെന്നത് ഓരോരുത്തരുടെയും അവകാശമാണ്. നീതിക്കുവേണ്ടിയുള്ള അനേകം പോരാട്ടങ്ങള്‍ക്ക് ഈ ഭൂമി സാക്ഷ്യംവഹിച്ചിട്ടുമുണ്ട്. പ്രഭുത്വങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും എതിരേ നടന്നിട്ടുള്ള പോരാട്ടങ്ങളിലേറെയും നീതിനിഷേധിക്കപ്പെട്ടവരുടെ സായുധവിപ്ലവങ്ങളായിരുന്നു. നീതിപീഠങ്ങളില്‍നിന്നുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാകുമ്പോഴാണ് ഇപ്രകാരം നിയമം കയ്യിലെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. നീതി ലഭിക്കാത്തതുമൂലം നിരാശരും അസംതൃപ്തരുമായ സമൂഹത്തിനുവേണ്ടി ആയുധമെടുത്ത ചില വിപ്ലവകാരികളെ ലോകം കണ്ടിട്ടുണ്ട്. ഇത്തരം വിപ്ലവകാരികളെ രക്ഷകരായി പരിഗണിച്ചവര്‍, പിന്നീട് ഈ വിപ്ലവകാരികളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിട്ടുള്ളതും ലോകം കണ്ടു. സ്വേച്ഛാധിപതികളായി മാറിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാല്‍ പീഡിപ്പിക്കപ്പെട്ട സമൂഹങ്ങളാണ് ഇക്കൂട്ടത്തിലേറെയും. വിമോചനമെന്ന മുദ്രാവാക്യവുമായി കടന്നുവന്ന് പീഡിതരുടെ നായകത്വം ഏറ്റെടുത്തവര്‍ കാലാന്തരത്തില്‍ പീഡനയന്ത്രങ്ങളായി മാറി. തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനംചെയ്തുകൊണ്ട് വിപ്ലവപ്രസ്ഥാനങ്ങളെ നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു. ജോസഫ് സ്റ്റാലിനും ചെഗുവേരയും ഫിഡല്‍ കാസ്ട്രോയും മുതല്‍, ഇന്ന് വടക്കന്‍ കൊറിയയില്‍ ഭരണം കയ്യാളുന്ന കമ്മ്യൂണിസ്റ്റ് ഭ്രാന്തനിലൂടെ ഈ പരമ്പര നീളുന്നു!
അടിച്ചമര്‍ത്തപ്പെട്ടവര്‍ തങ്ങളുടെ വിമോചനത്തിന്റെ നായകത്വം ചിലര്‍ക്കു കല്പിച്ചു നല്കിയപ്പോള്‍, ഇവരുടെ കീഴില്‍ അനുഭവിച്ചതും അടിമത്വംതന്നെയായിരുന്നു. ശബ്ദിക്കാന്‍പോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട്, കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ പീഡിപ്പിക്കപ്പെട്ടവര്‍ അനേകരാണ്. തനിക്കെതിരേ ഉയരുന്ന ശബ്ദങ്ങളെ തോക്കുകൊണ്ട് ഇല്ലായ്മചെയ്ത വ്യക്തിയായുന്നു ചെഗുവേര! സ്റ്റാലിനും ഫിഡല്‍ കാസ്ട്രോയും വ്യത്യസ്തരായിരുന്നില്ല. കമ്മ്യൂണിസ്റ്റ് തടങ്കല്‍പ്പാളയങ്ങളില്‍ കൊലചെയ്യപ്പെട്ടവരുടെ യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കുകള്‍ പുറംലോകം അറിയാതെപോയി. ഹിറ്റ്ലര്‍ കൊന്നുവെന്ന് പറയപ്പെടുന്നതിന്റെ അനേകമടങ്ങ് മനുഷ്യരെ കമ്മ്യൂണിസ്റ്റുകള്‍ കൊന്നൊടുക്കിയിട്ടുണ്ട്. ജോസഫ് സ്റ്റാലിന്‍ നടത്തിയ കൊലപാതകങ്ങളില്‍ ഏറെയും ഹിറ്റ്ലറുടെമേല്‍ ചുമത്തപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം! ചൈനയിലെ ടിയാനെന്‍മെന്‍ സ്ക്വയറില്‍ പതിനായിരങ്ങള്‍ ചതച്ചരയ്ക്കപ്പെട്ടത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ശബ്ദിച്ചുവെന്നതാണ് ആ യുവാക്കള്‍ ചെയ്ത അപരാധമായി പരിഗണിക്കപ്പെട്ടത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കടന്നുവന്നവര്‍ ശബ്ദിക്കുന്നവരുടെ നാവുകള്‍ പിഴുതെടുത്തു!
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന അടിയന്തിരാവസ്ഥയെ എതിര്‍ക്കുകയും ജയില്‍വാസം വരിക്കുകയും ചെയ്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം അടിയന്തിരാവസ്ഥയുടെ കാലത്തുണ്ടായിരുന്നു. മാധ്യമങ്ങളില്‍ പലതും നിരോധിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകളുടെ രോഷം അണപൊട്ടി. എന്നാല്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കു കീഴില്‍ എല്ലായ്പ്പോഴും അടിയന്തിരാവസ്ഥയെക്കാള്‍ ഭീകരമായ അവസ്ഥയാണെന്ന യാഥാര്‍ത്ഥ്യം ഇവരെന്തേ ചിന്തിക്കുന്നില്ല!? നിവര്‍ത്തികേടുകൊണ്ടു മാത്രം ജനാധിപത്യത്തെ അംഗീകരിക്കുന്നതായി നടിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസം! സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുന്നതുവരെ കടുത്ത ജനാധിപത്യ വാദികളായി നടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുമ്പോള്‍ സ്വേച്ഛാധിപതികളായി മാറുന്നു. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി നടത്തിക്കൊടുക്കാനാണ് തങ്ങള്‍ നിയുക്തരായിരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയുമ്പോഴും, തങ്ങള്‍ക്കു കീഴില്‍ നീതി നിഷേധിക്കപ്പെടുന്നവരെ ഇവര്‍ ഗൗനിക്കുന്നില്ല. ചുരുക്കത്തില്‍, തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കു മാത്രം സംലഭ്യമാകുന്ന നീതിയെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്! എന്നാല്‍, സമൂഹത്തിന് അനിവാര്യമായത് തുല്യനീതിയാണ്! ഇത് ലോകത്തിലുള്ള ഒരു പ്രത്യയശാസ്ത്രത്തിനും നല്‍കാന്‍ കഴിയില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത!
ഇടതുപക്ഷം നന്മയുടെ പക്ഷമല്ല!
പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനു നീതി നടത്തിക്കൊടുക്കാന്‍ തുനിയുന്നത് ശ്ലാഘനീയമായ കാര്യമാണ്. എന്നാല്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ വേര്‍തിരിക്കുന്ന മാനദണ്ഡം നീതിയുക്തമായിരിക്കണം. തങ്ങള്‍ക്ക് അനഭിമതരായവരെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടുള്ള വേര്‍തിരിക്കലിനെ നീതിയുക്തമെന്നു പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, ഇടതുപക്ഷം മുന്നില്‍വയ്ക്കുന്നത് തുല്യനീതിയല്ല. ദൈവീകനീതിക്ക് കടകവിരുദ്ധമായ നീതിയെക്കുറിച്ചാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ലോകത്തെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെ നീതി എന്താണെന്നു നോക്കുക: "അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു"(മത്താ: 5; 45). ഇതാണ് ദൈവത്തിന്റെ നീതി. ദുഷ്ടതയേയും അനീതിയേയും പ്രോത്സാഹിപ്പിക്കുവാനോ അനുകരിക്കുവാനോ ഉള്ള ആഹ്വാനമായി ഈ വെളിപ്പെടുത്തലിനെ ആരും പരിഗണിക്കരുത്. നീതിമാന്മാര്‍ക്കായി ദൈവം ഒരുക്കുന്ന സംവീധാനങ്ങളുടെ ഗുണഫലം അനുഭവിക്കാന്‍ അനീതി പ്രവര്‍ത്തിക്കുന്നവരുടെയും ദുഷ്ടരുടേതുമായ സമൂഹങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ രക്ഷകരായി കടന്നുവരുന്നവര്‍, തങ്ങളുടെ ആശയങ്ങളോടു മറുതലിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുന്നു. തൊഴിലുടമകളെയെല്ലാം 'ബൂര്‍ഷ'കളായി പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍, എല്ലാ തൊഴിലാളികളെയും നന്മയുടെ പ്രതീകങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. അലസ്സന്മാരും ധാര്‍ഷ്ട്യക്കാരുമായ തൊഴിലാളികള്‍ ഉള്ളതുപോലെതന്നെ, ധര്‍മ്മിഷ്ടരായ തൊഴിലുടമകളും സമൂഹത്തിലുണ്ട്.
ഇടതെന്നും വലതെന്നും മനുഷ്യരെ വേര്‍തിരിക്കാന്‍ ആരംഭിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു. അദ്ധ്വാനിച്ചു ധനം സമ്പാദിക്കുന്ന സകലരും കമ്മ്യൂണിസ്റ്റുകളുടെ ദൃഷ്ടിയില്‍ വലതുപക്ഷ ബൂര്‍ഷ്വാസികളാണ്. കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെയും വലതുപക്ഷ മുതലാളിത്തത്തിന്റെ വക്താക്കളായി മുദ്രയടിക്കും. കമ്മ്യൂണിസത്തിനുവേണ്ടി തൂലികയെടുക്കുന്നവരെ ഇവര്‍ 'ബുദ്ധിജീവികള്‍' എന്ന വിശേഷണം നല്‍കി ആദരിക്കാറുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം ഈ ബുദ്ധിജീവികളില്‍നിന്ന് ഉയര്‍ന്നാല്‍, ഇവര്‍ക്ക് വലതുപക്ഷ വ്യതിചലനം സംഭവിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യും. അതായത്, കമ്മ്യൂണിസ്റ്റുകളായി തുടരുന്ന കാലത്തോളം അനുവദിച്ചിരിക്കുന്ന അംഗീകാരം മാത്രമാണ് 'ബുദ്ധിജീവി പട്ടം'! കലാ-സാംസ്കാരിക രംഗങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരു സംഘടനയുണ്ടാക്കിയിട്ടുണ്ട്. 'പുകസ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പുരോഗമന കലാ-സാഹിത്യ വേദിയാണ് ഈ സംഘടന. ഇതില്‍ അംഗങ്ങളായിട്ടുള്ള ആളുകളെയാണ് 'ബുദ്ധിജീവികള്‍' എന്ന് വിളിക്കുന്നത്. ഇടതുപക്ഷ ആശയങ്ങളുടെ തിമിരം ബാധിച്ചവരും സത്യദൈവത്തെ നിഷേധിക്കുന്നവരുമായ ഇക്കൂട്ടരുടെ ബുദ്ധിയിലൂടെ ഈ ലോകത്തിന് എന്തു സംഭാവനയാണ് ലഭിച്ചിട്ടുള്ളതെന്ന് ആര്‍ക്കും അറിയില്ല. സാംസ്ക്കാരിക നായകന്മാരായി അറിയപ്പെടുന്നവരുടെ കുത്തഴിഞ്ഞ ജീവിതങ്ങളെ മാതൃകയാക്കുന്നവരുടെ അവസ്ഥ എത്രത്തോളം ദുരന്തകരമായിരിക്കുമെന്നു ചിന്തിക്കണം.
ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഓരോ കാലങ്ങളിലും വ്യത്യസ്തമായ പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്ന ശൈലി പിശാചിനുണ്ട്. ഇസ്ലാംമതത്തെ സ്ഥാപിച്ചതിലൂടെ സാത്താന്‍ ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. 'ഫ്രീമേസണ്‍' എന്ന ബൃഹത്തായ പ്രസ്ഥാനത്തെ സ്ഥാപിച്ചതും ക്രിസ്തീയതയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ഒരു ശാഖതന്നെയാണ് കമ്മ്യൂണിസമെന്നു തിരിച്ചറിഞ്ഞവര്‍ വളരെ കുറവാണ്. ദൈവവും മരണാനന്തര ജീവിതവുമൊക്കെ വെറും അന്ധവിശ്വാസങ്ങളാണെന്നു പഠിപ്പിക്കുന്ന വൈരുദ്ധ്യാത്മക ഭൗതീകവാദമാണ് കമ്മ്യൂണിസത്തിന്റെ ആധാരശില! സത്യദൈവത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു സമൂഹത്തിനിടയില്‍നിന്നു തന്നെയാണ് ഈ പ്രത്യയശാസ്ത്രം ഉദയം ചെയ്തത്. എന്നാല്‍, ഈ ഭ്രാന്തന്‍ ആശയത്തെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറായില്ല. ജന്മനാടായ ജര്‍മ്മനിയാല്‍ പരിത്യക്തമായ ഈ ആശയങ്ങള്‍ മറ്റൊരു ജനതയും അംഗീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സായുധവിപ്ലവത്തിലൂടെ മാത്രമേ തങ്ങളുടെ ലക്‌ഷ്യം സാധ്യമാകു എന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റുകളെ ആ വഴിയിലേക്കു നയിച്ചു. അതായത്, ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ആശയം മാത്രമാണ് കമ്മ്യൂണിസം! ഇക്കാര്യത്തില്‍ ഇസ്ലാംമതവുമായി കമ്മ്യൂണിസത്തിന് ഏറെ പൊരുത്തമുണ്ട്. ഇരു പ്രസ്ഥാനങ്ങളുടെയും പിതൃത്വമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്!
മനുഷ്യസ്നേഹികള്‍ എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമാകട്ടെ, തങ്ങളുടെ മതത്തെ സമാധാനത്തിന്റെ മതമെന്ന് പരിചയപ്പെടുത്തുന്നു. എന്നാല്‍, ചരിത്രത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമും നടത്തിയിട്ടുള്ള നരഹത്യകളുടെ ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഇവര്‍ രണ്ടുകൂട്ടരും കൊന്നുതള്ളിയത് സത്യദൈവത്തെ വിശ്വസിക്കുന്ന മനുഷ്യരെയായിരുന്നു. വിപ്ലവം എന്നപേരില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ നരനായാട്ടില്‍ ജീവനെടുക്കപ്പെട്ടത് ക്രിസ്ത്യാനികളുടെയും യഹൂദരുടെയും മാത്രമാണ്. ഇസ്ലാമിക രാജ്യങ്ങളിലോ അവിടെയുള്ള വിശ്വാസങ്ങളുടെമേലും ഇന്നുവരെ കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം നടത്തിയിട്ടില്ല. എന്തെന്നാല്‍, 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു വിഭാഗങ്ങളാണ് കമ്മ്യൂണിസവും ഇസ്ലാമികതയും! എല്ലാ വിജാതിയതയെയും 'ഫ്രീമേസണ്‍' പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല. ക്രിസ്തീയതയെ തുടച്ചുനീക്കുന്നതിനായി ആരെ പിന്തുണയ്ക്കാനും സാത്താന്‍ തയ്യാറാണ്. അതിനാല്‍ത്തന്നെ, ക്രിസ്തീയവിരുദ്ധമായ ആശയങ്ങളെയെല്ലാം പരിപോഷിപ്പിക്കാന്‍ ഫ്രീമേസണുകള്‍ തയ്യാറാകുന്നു.
ക്രിസ്തീയതയുടെ ആരംഭദശയില്‍ നീറോയുടെ പീഡനങ്ങളെയാണ് ക്രിസ്തീയത അതിജീവിച്ചതെങ്കില്‍, പിന്നീടുള്ള കാലങ്ങളില്‍ ക്രിസ്തീയതയുടെ നേരേ സംഹാരശക്തിയായി കടന്നുവന്നത് ഇസ്ലാമികതയും കമ്മ്യൂണിസവുമായിരുന്നു. ദശലക്ഷക്കണക്കിന് യഹൂദരെയും ക്രിസ്ത്യാനികളെയും ജോസഫ് സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് രക്തദാഹി കൊന്നൊടുക്കി. ഇയാളുടെ നരനായാട്ടിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഹിറ്റ്‌ലറുടെമേല്‍ കെട്ടിവച്ചത് കമ്മ്യൂണിസ്റ്റുകളാണ്. യഥാര്‍ത്ഥ സത്യം വെളിപ്പെടുത്താന്‍ ഹിറ്റ്‌ലറോ അദ്ദേഹത്തിന്റെ അനുയായികളോ ഈ ഭൂമുഖത്തു ശേഷിച്ചിരുന്നില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണയോടെ കമ്മ്യൂണിസ്റ്റ് റഷ്യ ജര്‍മ്മനിയെ ഉഴുതുമറിച്ചപ്പോള്‍ യഥാര്‍ത്ഥ സത്യങ്ങളും മണ്ണടിഞ്ഞു. തങ്ങളുടെ ചെയ്തികള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ എക്കാലത്തും കമ്മ്യൂണിസ്റ്റുകള്‍ വിരുതുകാട്ടിയിട്ടുണ്ട്. മനുഷ്യസ്നേഹത്തിന്റെ പുറങ്കുപ്പായം അണിഞ്ഞിരിക്കുന്ന ഇവരുടെ യഥാര്‍ത്ഥ സ്നേഹം സ്വന്തം പ്രത്യയശാസ്ത്രത്തോടു മാത്രമാണ്. എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ട് വളരുകയെന്ന ഇസ്ലാമിക നയംതന്നെയാണ് കമ്മ്യൂണിസ്റ്റുകളും പിന്തുടരുന്നത്.
ഇസ്ലാമിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ക്രിസ്തുവിനെ വേണം. എന്നാല്‍, അവിടുന്ന് മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായി കടന്നുവന്ന ദൈവമാണെന്ന് വിശ്വസിക്കാന്‍ ഇരുകൂട്ടരും ഒരുക്കമല്ല. ക്രിസ്തുവിനെ ഒരു ചരിത്രപുരുഷന്‍ മാത്രമായി പരിഗണിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെങ്കില്‍, ഒരു പ്രവാചകനായി അവതരിപ്പിക്കാന്‍ ഇസ്ലാം ശ്രമിക്കുന്നു. യേഹ്ശുവായുടെ യഥാര്‍ത്ഥ അസ്ഥിത്വം മറച്ചുവയ്ക്കുകയെന്നത് 'ഫ്രീമേസണ്‍' അജണ്ടയാണ്. ഇസ്ലാമും കമ്മ്യൂണിസവും ഈ അജണ്ടയുടെ ഭാഗമായി വര്‍ത്തിക്കുന്നു. വിവിധ സംഘടനകളുടെ ലേബലില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഒരു നൂറ്റാണ്ടു മുന്‍പ് മാത്രമാണെങ്കിലും ലോകാരംഭം മുതല്‍ക്കേ 'ഫ്രീമേസണ്‍' ആത്മാവ് ലോകത്തു വ്യാപരിച്ചിരുന്നു. ഓരോ കാലങ്ങളിലും ഉടലെടുക്കുന്ന ദൈവനിഷേധപരമായ ആശയങ്ങളെ പരിപോഷിപ്പിച്ചിരുന്നത്ഈ ആത്മാവാണ്! തത്വശാസ്ത്രങ്ങളിലൂടെ മനുഷ്യരെ വഴിതെറ്റിക്കുന്ന ശൈലിയാണ് 'ഫ്രീമേസണ്‍' ആത്മാവിന്റെ മുഖമുദ്ര!
ഇടതുപക്ഷത്തെ നന്മയുടെ പക്ഷമായും വലതുപക്ഷത്തെ തിന്മയുടെ പക്ഷമായും അവതരിപ്പിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്നത് പരസ്യമായ ദൈവനിഷേധമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദൃഷ്ടിയില്‍ വലതുപക്ഷമാണ് നന്മയുടെ പക്ഷം. ഇടതുപക്ഷമാകട്ടെ, തിന്മയുടെ പക്ഷവും! ബൈബിളിലുടനീളം നാം കാണുന്ന യാഥാര്‍ത്ഥ്യമാണിത്. അന്ത്യവിധിയെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചുകൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിര്‍ത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍"(മത്താ: 25; 31- 34). ഇടതന്മാരുടെ പ്രതിഫലം എന്താണെന്നു നോക്കുക: "അനന്തരം അവന്‍ തന്റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യനരകാഗ്നിയിലേക്കു പോകുവിന്‍"(മത്താ: 25; 41). ഇടതുപക്ഷം നന്മയുടെ പക്ഷമോ മാനവീകതയുടെ പക്ഷമോ അല്ല; മറിച്ച്, ദൈവനിന്ദയുടെയും അധാര്‍മ്മികതയുടെയും പക്ഷമാണ്!
കമ്മ്യൂണിസ്റ്റുകളുടെ ഫ്രീമേസണ്‍ അജണ്ട വെളിപ്പെടുത്തിക്കൊണ്ട് ഈ അടുത്തനാളില്‍ അവരുടെ യുവജനവിഭാഗം രംഗത്തുവന്നു. ഡി വൈ എഫ് ഐ യുടെ ദേശീയസമ്മേളനം മുന്നോട്ടുവച്ച പ്രമേയം സ്വവര്‍ഗ്ഗരതിയെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു. സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ തുടങ്ങിയ പൈശാചികതയെ മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ത്തുന്നത് 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്. സ്ത്രീസ്വാതന്ത്യം, പരിസ്ഥിതിവാദം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെ നയിച്ചുകൊണ്ടിരിക്കുന്നതും ഇതേ ആത്മാവുതന്നെയാണ്! സര്‍വ്വ മേഖലകളിലും ഈ അജ്ഞാതശക്തി നിര്‍ണ്ണായക സ്വാധീനം നേടിക്കഴിഞ്ഞു. 'ഫ്രീമേസണ്‍' ആത്മാവിന്റെ ഇംഗിതത്തിന് അനുസരണമായി മാത്രം ചലിക്കുന്ന സംവീധാനങ്ങളായി ലോകത്തുള്ള മുഴുവന്‍ സ്ഥാപനങ്ങളും മാറിക്കഴിഞ്ഞു. നന്മയുടെമേല്‍ തിന്മ ഭരണം നടത്തുന്ന ഈ അവസ്ഥയെ അന്ത്യകാല അടയാളമായി ദൈവജനം തിരിച്ചറിയണം. മാത്രവുമല്ല, ഭരണകൂടങ്ങളും നീതിപീഠങ്ങളും ദൈവജനത്തിനെതിരേ നിലകൊള്ളുന്ന കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതിനാല്‍ നിതാന്തജാഗ്രത അനിവാര്യമായിരിക്കുന്നു.
നീതിപീഠങ്ങളില്‍നിന്ന് അനീതിനിറഞ്ഞ തീര്‍പ്പുകള്‍!
അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും ആശ്രയിക്കാനുള്ള അവസാനത്തെ അത്താണിയായി നീതിപീഠങ്ങളെ നാം കണ്ടിരുന്നു. എന്നാല്‍, നീതിപീഠങ്ങളില്‍നിന്നുള്ള നീതിരഹിതമായ തീര്‍പ്പുകളെക്കുറിച്ചാണ് നാം കൂടുതലായി കേട്ടുകൊണ്ടിരിക്കുന്നത്. ആരുടെയോ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാവഹിക്കുന്ന വ്യക്തികളായി ന്യായാധിപന്മാര്‍ വര്‍ത്തിക്കുന്നു. കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ള അവസ്ഥയാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആഗോളതലത്തില്‍ത്തന്നെ നീതിപീഠങ്ങളെ ഗ്രസിച്ചിരിക്കുന്ന ഈ ദുരവസ്ഥയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍' ആത്മാവാണ്. ബൈബിളിലൂടെ ദൈവം നല്‍കിയ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമ നിര്‍മ്മാണം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ആഗോളതലത്തില്‍ത്തന്നെ ഈ നിയമങ്ങളാണ് നിലനിന്നിരുന്നത്. ഇന്ത്യയുടെ നിയമങ്ങള്‍പോലും ബ്രിട്ടീഷുകാരുടെ നിയമങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. എന്നാല്‍, കാലാന്തരത്തില്‍ ഓരോ രാജ്യങ്ങളും ഈ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ ആധാരമാക്കിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചപ്പോള്‍ ദൈവീകനീതി വികലമാക്കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം. സ്വവര്‍ഗ്ഗാനുരാഗത്തിനു നിയമപരമായ അംഗീകാരം നല്‍കിയതിലൂടെ ദൈവീകനിയമങ്ങളെ തള്ളിക്കളയുക മാത്രമല്ല, പ്രകൃതിവിരുദ്ധതയെ മഹത്വവത്ക്കരിക്കുകയും ചെയ്തു. ഭ്രൂണഹത്യ എന്ന പ്രാകൃതമായ കൊലപാതകത്തിന് അംഗീകാരം നല്‍കിക്കൊണ്ട് ഗര്‍ഭസ്ഥശിശുവിന്റെ അവകാശങ്ങളെപ്പോലും നിഷേധിച്ചു. ഇത്തരത്തിലുള്ള പൈശാചിക നിയമങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണ്.
അനേകം 'ഫ്രീമേസണ്‍' സംഘാംഗങ്ങളെ നീതിപീഠങ്ങളില്‍ ഇന്ന് പ്രതിഷ്ഠിച്ചിട്ടുണ്ട്. അഭിഭാഷകവൃത്തിയിലും മറ്റിതര മേഖലകളിലും ഫ്രീമേസണുകള്‍ മേല്‍ക്കോയ്മ നേടിക്കഴിഞ്ഞു. ഇവരുടെ സംഘടനകളില്‍ അംഗങ്ങളായിട്ടുള്ള ന്യായാധിപന്മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന മുദ്രകളിലൂടെ വിധിയെ സ്വാധീനിക്കുന്ന അഭിഭാഷകരും ഇന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി മാത്രം വിധി പ്രസ്താവിക്കുന്ന അവസ്ഥയും സര്‍വ്വസാധാരണമാണ്. വന്‍കിടക്കാരുമായി വ്യവഹാരത്തിലേര്‍പ്പെടുന്ന ദൈവമക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ വലിയ അപകടത്തില്‍ നിപതിക്കും. നഗ്നനേത്രങ്ങള്‍ക്കൊണ്ട് വായിക്കാന്‍ കഴിയാത്ത വിധത്തില്‍ എഴുതിവച്ചിരിക്കുന്നത് ഉപഭോക്താവിനെ കുരുക്കിലാക്കാനുള്ള നിബന്ധനകളാണ്! ഇതൊന്നും അറിയാതെ അപകടം വിലകൊടുത്തു വാങ്ങുന്നവരാണ് അധികംപേരും. കാലത്തിന്റെ പ്രത്യേകത മനസ്സിലാക്കി ഇവിടെയെല്ലാം ജാഗ്രതയോടെ വര്‍ത്തിക്കാന്‍ ദൈവജനം ശ്രമിക്കണം. എന്തെന്നാല്‍, ദൈവജനത്തിനു നീതി നടത്തിത്തരാന്‍ ഈ ലോകത്തിന്റെ സംവീധാനങ്ങളൊന്നും തയ്യാറാകില്ല. സത്യം ജയിക്കുമെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ആരെങ്കിലും നിങ്ങള്‍ക്ക് ബോധനം നല്‍കുന്നുവെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. അനീതിയുടെ വിജയത്തെ ന്യായീകരിക്കാന്‍ സാത്താന്‍ പ്രചരിപ്പിക്കുന്ന നുണയാണിത്. നീതിപീഠങ്ങളില്‍ നീതിമാന്മാര്‍ ഇല്ലാത്തിടത്തോളം ഈ ലോകത്ത് സത്യം വിജയിക്കില്ല. നിയമങ്ങളില്‍ത്തന്നെ അനീതിയാണ് നിറഞ്ഞുനില്‍ക്കുന്നതെങ്കില്‍ സത്യം എങ്ങനെ വിജയിക്കും? എന്നാല്‍, അന്ത്യവിധി ദിനത്തില്‍ സത്യം മാത്രമേ വിജയിക്കുകയുള്ളൂ. ഈ വചനം ഓര്‍മ്മയില്‍ സൂക്ഷിക്കുക: "രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു"(മിക്കാ: 7; 3). അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങള്‍ ദൈവം നമ്മേ മുന്‍കൂട്ടി അറിയിച്ചിരിക്കുന്നു.
തിന്മയെയും നന്മയെയും വിവേചിക്കാന്‍ കഴിയാത്ത വിധത്തില്‍ ഒരു മിഥ്യാബോധം ലൗകീക മനുഷ്യരെ ഗ്രസിച്ചിരിക്കുകയാണ്. അന്ത്യകാലത്തിന്റെ അടയാളമായി ബൈബിള്‍ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകളില്‍ ഒന്നാണിത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അട്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9- 12). ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ പുല്കിയവരുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരിക്കും. ലോകത്തിന്റെ മോഹങ്ങളില്‍ കുരുങ്ങി വഞ്ചിതരായിരിക്കുന്ന സകലരുടെമേലും മിഥ്യാബോധം ഭരണം നടത്തുകയാണ്. ഈ ഭൂമുഖത്ത് അശാന്തിയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുന്ന ഇസ്ലാംമതത്തെ നോക്കി സമാധാനത്തിന്റെ മതമെന്നു പറയുവാന്‍ തോന്നുന്നത് ഈ മിഥ്യാബോധം മൂലമാണ്! അനേകായിരങ്ങളെ കൊന്നൊടുക്കിയ ഭീകരന്മാര്‍ക്കുവേണ്ടി രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിടാന്‍ പ്രേരിപ്പിക്കുന്നതും ഈ മിഥ്യാബോധം തന്നെയാണ്! സ്വന്തം ജനതയുടെ സുരക്ഷിതത്വത്തെ മാത്രമല്ല, സ്വഭവനത്തിന്റെ സുരക്ഷയെക്കുറിച്ചുപോലും ചിന്തിക്കാന്‍ കഴിയാത്തവിധം ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞത് ഈ മിഥ്യാബോധം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നതിന്റെ തെളിവായി പരിഗണിക്കാം. പാശ്ചാത്യരാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഇവിടെ എത്തിനില്‍ക്കുന്നു.
സെക്കുലറിസം എന്ന പൈശാചിക ആശയത്തെ ജനത്തിനുമേല്‍ കെട്ടിവച്ച ആദ്ധ്യാത്മിക നേതൃത്വവും മിഥ്യാബോധത്തിന്റെ തടവറയിലാണ്. സഭകളില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍' സ്വാധീനമാണ് പാശ്ചാത്യരാജ്യങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ചത്. ന്യായാധിപന്മാരും ഭരണാധികാരികളും മിഥ്യാബോധത്തില്‍ അകപ്പെട്ടതിനാല്‍, ജനം ഒന്നടങ്കം ദുരന്തം അനുഭവിക്കുന്നു. അധാര്‍മ്മികമായ നിയമങ്ങള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അതിലെ അധര്‍മ്മം തിരിച്ചറിയാന്‍ ലോകത്തിനു കഴിയുന്നില്ല. അനീതി നിറഞ്ഞ വിധി പ്രസ്താവങ്ങള്‍ ഉണ്ടാകുമ്പോഴത്തെ സ്ഥിതിയും വ്യത്യസ്തമല്ല. നീതിയും അനീതിയും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തവരും, അധാര്‍മ്മികതയെ ധാര്‍മ്മീകതയായി പരിഗണിക്കുകയും ചെയ്യുന്നവിധം മിഥ്യാബോധത്തിന്റെ തടങ്കലിലാണ് ലോകമിന്ന്. ഇക്കാരണത്താല്‍ത്തന്നെ, നീതിബോധവും ധാര്‍മ്മീകതയും പുലര്‍ത്തുന്ന ദൈവമക്കള്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. സത്യവും ധര്‍മ്മവും ന്യൂനപക്ഷമായതിനാല്‍, അസത്യവും അധര്‍മ്മവും ആധിപത്യം പുലര്‍ത്തും എന്നത് സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ദൈവീകനിയമങ്ങളെ അവഗണിച്ചുകൊണ്ട്, മനുഷ്യന്റെ ശാരീരിക അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ നീതിയ്ക്കും ധര്‍മ്മത്തിനും പുതിയ നിര്‍വ്വചനങ്ങള്‍ നിര്‍മ്മിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളായതുകൊണ്ടുതന്നെ ദൈവീകനിയമങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടു.
നീതിരഹിതമായ വിധി പ്രസ്താവങ്ങള്‍ ഉണ്ടാകേണ്ടത് സാത്താനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എന്തെന്നാല്‍, നീതിക്കുമേല്‍ അനീതി വിജയംവരിക്കുമ്പോള്‍ മാത്രമാണ് അവന്റെ സാമ്രാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂ എന്ന് അവനു നന്നായറിയാം. ഈ ലക്ഷ്യപ്രാപ്തിക്കായി ന്യായാസനങ്ങള്‍ ഏറ്റെടുക്കുകയും, തന്റെ ആജ്ഞാനുവര്‍ത്തികളായ ഫ്രീമേസണുകളെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് സാത്താന്‍ വിജയം വരിച്ചിരിക്കുന്നു. നീതിബോധം അല്പമെങ്കിലും അവശേഷിക്കുന്ന ഭരണാധികാരികളുടെ തീരുമാനങ്ങള്‍ക്കെതിരേ സമാന്തര ഭരണകൂടങ്ങളായി നിലകൊള്ളുന്ന കോടതികളെ നാം കാണാതെപോകരുത്. ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളുടെ കോടതിയാണ്. ഇത്തരം ഭരണകൂടങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട്, ഭരണം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ന്യായാധിപന്മാര്‍ അപകടകാരികളാണ്. 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ഭരണാധികാരികളെ ബന്ദികളാക്കി ഭരണം നിയന്ത്രിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്. കോടതികളുടെ ഇടപെടലുകള്‍ അനിവാര്യമാകുന്ന ചില ഘട്ടങ്ങളുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ ഇടപെടലുകളുടെ പിന്നിലെ ലക്ഷ്യമെന്ത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ന്യായാന്യായങ്ങള്‍ നിശ്ചയിക്കുന്നത്. കോടതികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഈ അടുത്തകാലത്ത് വര്‍ദ്ധിച്ചുവരുന്നത് സൂക്ഷ്മതയോടെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ഇത്തരത്തിലുള്ള ഇടപെടലുകളുടെയെല്ലാം പിന്നില്‍ ഒരു 'ഫ്രീമേസണ്‍' അജണ്ട ഒളിഞ്ഞിരിപ്പുണ്ട്.
അമേരിക്കന്‍ കോടതികളുടെ 'ഫ്രീമേസണ്‍' അജണ്ട!
കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കൊണ്ട് അമേരിക്കയിലെ എല്ലാ സംവീധാനങ്ങളുടെയും നിയന്ത്രണം 'ഫ്രീമേസണ്‍' ആധിപത്യത്തിനു കീഴിലാക്കാന്‍ ഒബാമയ്ക്കും കൂട്ടാളികള്‍ക്കും സാധിച്ചു. ക്രിസ്ത്യാനികള്‍ ഇല്ലാത്ത ഒരു ലോകം എന്ന 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമായിരുന്നു ഇത്. ക്രിസ്ത്യാനികളെ ഉന്മൂലനാശം ചെയ്യുമെന്ന് അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന ഇസ്ലാമിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ സാധിക്കുമെന്ന് 'ഫ്രീമേസണ്‍' സംഘം കണക്കുകൂട്ടുന്നു. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളുടെ സഹകരണമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന്റെ ആത്മരക്ഷയ്ക്കായുള്ള ഒരേയൊരു മാര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യുകയെന്നതാണ് സാത്താന്റെ ലക്‌ഷ്യം. വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയായതിനാല്‍, ക്രിസ്തീയത മാത്രമാണ് അവന്റെ ശത്രു. അതിനാല്‍ത്തന്നെ, ക്രിസ്തീയതയോട് എതിരിട്ടുനില്‍ക്കുന്ന ഏതൊരാശയത്തെയും പിന്തുണയ്ക്കാന്‍ സാത്താനും അവന്റെ സംവീധാനങ്ങളും തയ്യാറാണ്. ക്രിസ്തീയതയുടെ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും ഇസ്ലാമികതയെ വളര്‍ത്തുന്നതിലൂടെ തന്റെ ലക്‌ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുമെന്ന് സാത്താനറിയാം. 'ഫ്രീമേസണ്‍' സംഘം ഇന്ന് നടത്തുന്ന സകല നീക്കങ്ങളും ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ളതാണ്.
എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ അവനു കൈമാറാനുള്ള രാജ്യം പടുത്തുയര്‍ത്തുന്നതിനുള്ള തീവ്രയജ്ഞത്തിലാണ് ഫ്രീമേസണുകള്‍! ലോകത്തിലുള്ള മുഴുവന്‍ അധികാരകേന്ദ്രങ്ങളുടെയും തലപ്പത്ത് മേസണുകളെ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറല്‍ സ്ഥാനത്തു മാത്രമല്ല, ലോകത്ത് അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന എല്ലാ നിര്‍ണ്ണായക സ്ഥാനങ്ങളിലും ഇക്കൂട്ടരെ അവരോധിച്ചുകഴിഞ്ഞു. 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കാന്‍ ദൃഢനിശ്ചയമെടുത്ത വ്യക്തിയാണ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ മേധാവിയായ അന്റോണിയോ ഗുട്ടെറസ്. ഫ്രീമേസണുകള്‍ക്ക് UN-ല്‍ ഉള്ള സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഈ സ്ഥാനത്ത് കടന്നുകൂടിയത്. ഇസ്ലാമിക വളര്‍ത്താന്‍ ഒബാമ നടത്തിയിട്ടുള്ള ശ്രമങ്ങളെക്കുറിച്ച് പലവട്ടം മനോവ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ തലപ്പത്ത് 'ഫ്രീമേസണ്‍' പോപ്പിനെ പ്രതിഷ്ഠിക്കാന്‍ ഒബാമ നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒബാമ-ക്ലിന്റണ്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയുടെ പരിണിതഫലമായി കത്തോലിക്കാസഭയില്‍ രണ്ടാമത്തെ 'ഫ്രീമേസണ്‍' പോപ്പ് അധികാരം പിടിച്ചടക്കി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പൈശാചിക സന്തതിയായിരുന്നു ആദ്യത്തെ 'ഫ്രീമേസണ്‍' പോപ്പ്! കത്തോലിക്കാസഭയുടെ വലിയ ഇടയനായി ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ തുടരുന്നിടത്തോളം ഇസ്ലാമിക അജണ്ട നടപ്പാക്കുകയെന്നത് ശ്രമകരമായ കാര്യമാണെന്ന് ഇവര്‍ക്കറിയാം. തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കുന്നതിനെപ്പോലും ശക്തമായി എതിര്‍ത്തിട്ടുള്ള വിവേകമതിയായ വ്യക്തിയാണ് ഈ പാപ്പാ!
ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ സ്ഥാനഭ്രാഷ്ടനാക്കാന്‍ സഭയ്ക്കുള്ളിലും പുറത്തുമുള്ള 'ഫ്രീമേസണുകള്‍' സംഘംചേര്‍ന്നു. എന്തുംചെയ്യാന്‍ മടിയില്ലാത്ത നികൃഷ്ടരും ക്രൂരന്മാരുമായ 'കര്‍ദ്ദിനാളന്മാര്‍' വത്തിക്കാനിലുണ്ട്. ഗ്രിഗറി പതിനേഴാമനും ജോണ്‍പോള്‍ ഒന്നാമനും സംഭവിച്ചത് ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അധോലോകങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന 'മാഫിയകള്‍' കത്തോലിക്കാസഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാഫിയകളുടെ 'ഗാങ്ങ് ലീഡര്‍' ആണ് ഇന്ന് വത്തിക്കാനില്‍ രാജാവായി വിലസുന്നത്! യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്! കത്തോലിക്കാസഭയുടെ അധികാരം പിടിച്ചടക്കിയ അന്നുമുതല്‍ ഫ്രാന്‍സീസ് നടത്തിയിട്ടുള്ള എല്ലാ പ്രസ്താവനകളും 'ഫ്രീമേസണ്‍' ആശയങ്ങളായിരുന്നു. അവയെല്ലാംതന്നെ അതതു കാലങ്ങളില്‍ മനോവ വെളിപ്പെടുത്തിയിട്ടുമുണ്ട്. ക്രിസ്തീയതയോടുള്ള വെറുപ്പാണ് ഇയാളുടെ ഓരോ വാക്കുകളിലും നിറഞ്ഞുനില്‍ക്കുന്നത്. സുവിശേഷം പ്രഘോഷിക്കുന്നതിനെയും മറ്റുള്ളവര്‍ രക്ഷയിലേക്കു വരുന്നതിനെയും ഇയാള്‍ ഭയപ്പെടുന്നു. ആരെയും ക്രിസ്ത്യാനിയാക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞതിലൂടെ ഫ്രാന്‍സീസിന്റെ യഥാര്‍ത്ഥ മുഖം വിശാസികള്‍ കണ്ടു. യേഹ്ശുവായുടെ ആഹ്വാനത്തെ തള്ളിക്കളയുകയും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ആത്മാവ് ആരുടെ ആത്മാവാണെന്നു തിരിച്ചറിയാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് സാധിക്കും. ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്നു പ്രഖ്യാപിക്കുകയും, ദൈവത്തെ വിശ്വസിക്കാതെയും രക്ഷപ്രാപിക്കാമെന്നു ജല്പിക്കുകയും ചെയ്തതിലൂടെ ഫ്രാസീസിന്റെ 'ഫ്രീമേസണ്‍' അജണ്ടയാണ് മറനീക്കി പുറത്തുവന്നത്.
നിരീശ്വരവാദിയും അനേകം ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്ത ചെഗുവേര എന്ന ഭീകരനെ ആരാധിക്കുന്ന ഫ്രാന്‍സീസാണ് കാരുണ്യത്തിന്റെ അപ്പസ്തോലനായി അഭിനയിക്കുന്നത്. ഈ ഭൂമുഖത്തെ ഇസ്ലാമികവത്ക്കരിക്കാനുള്ള ഇയാളുടെ ശ്രമങ്ങളെ ഇനിയും തിരിച്ചറിയാത്തവര്‍ തങ്ങളുടെ ദുരന്തം സ്വയം തിരഞ്ഞെടുത്തവര്‍ മാത്രമാണ്! അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപിനെ ആക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ മുഖ്യനും ഫ്രാന്‍സീസ് തന്നെയാണ്! മുസ്ലീങ്ങള്‍ നേരിടുന്ന ക്രൂരതകളെ അപലപിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. എന്നാല്‍, ക്രിസ്ത്യാനികള്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ച് ഇയാള്‍ക്ക് യാതൊരു ആകുലതയുമില്ല. മുസ്ലീങ്ങളോട് ക്രൂരത കാണിക്കുന്നത് ആരാണെന്ന് പറയാന്‍ ഫ്രാന്‍സീസിനു ബാധ്യതയില്ലേ? ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു പറഞ്ഞുകൊണ്ട് അവരെ തിന്മയില്‍ കെട്ടിയിടുന്ന ഫ്രാന്‍സീസ് അല്ലേ അവരോടു ക്രൂരത കാണിക്കുന്നത്? ഇയാള്‍ വത്തിക്കാനില്‍ കടന്നുകൂടിയ അന്നുമുതലാണ് ക്രിസ്ത്യാനികള്‍ക്കെതിരേ ഇസ്ലാമിന്റെ കടുത്ത പീഡനങ്ങള്‍ ആരംഭിച്ചത്! ഈ മനുഷ്യന്‍മൂലം കത്തോലിക്കര്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ ഒന്നടങ്കം യാതന അനുഭവിക്കുകയാണ്. ഇസ്ലാമിക ഭീകരന്മാര്‍ക്കുവേണ്ടി ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്നതുകൊണ്ടുതന്നെ ഫ്രാന്‍സീസിനെ ക്രിസ്ത്യാനിയായി കാണാന്‍ കഴിയില്ല.
ഫ്രാന്‍സീസിനെ പോപ്പാക്കിയത് പരിശുദ്ധാത്മാവാണെന്നു പറഞ്ഞുനടക്കുന്ന 'ക്രിസ്ത്യാനികള്‍' ഇന്നുമുണ്ട്. അബദ്ധ പഠനങ്ങളാല്‍ വഞ്ചിക്കപ്പെട്ട് ആത്മീയമരണത്തിനിരയായ നാമമാത്ര ക്രിസ്ത്യാനികളാണിവര്‍! തന്റെ ജനത്തെ നയിക്കാന്‍ പിശാചിനെ ചുമതലപ്പെടുത്തുന്ന നീതിരഹിതനായ ദൈവമല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! അവിടുന്ന് അയയ്ക്കുന്ന പ്രവാചകന്മാരെയും നേതാക്കന്മാരെയും തിരിച്ചറിയാനുള്ള അടയാളവും അവിടുന്നുതന്നെ നല്‍കിയിട്ടുണ്ട്. അന്യദേവന്മാരിലേക്ക് നയിക്കുന്ന ആശയങ്ങളുമായി ആരെങ്കിലും നമ്മേ സമീപിച്ചാല്‍, അവരെ നാം സ്വീകരിക്കരുതെന്നുതന്നെയാണ് അവിടുന്ന് കല്പിച്ചിരിക്കുന്നത്. വിജാതിയതയെ മഹത്വപ്പെടുത്തുന്ന ആരും ദൈവത്താല്‍ അയയ്ക്കപ്പെട്ടവരല്ല. വിജാതിയതയെ അംഗീകരിക്കുന്ന ആശയങ്ങളും അവിടുത്തെ സന്നിധിയില്‍നിന്നു വരില്ല. പിശാചിന് ദിവ്യപരിവേഷം നല്‍കിയിരിക്കുന്ന കത്തോലിക്കാ യുവജന മതബോധനഗ്രന്ഥം പരിശുദ്ധാത്മാവിന്റെ സംഭാവനയാണെന്നു പറയുന്നതുപോലും ക്ഷമിക്കപ്പെടാത്ത പാപമാണ്! ആയതിനാല്‍, ഫ്രാന്‍സീസിനെപ്പോലെ വചനവിരുദ്ധനും ദൈവനിഷേധിയുമായ ഒരുവനെ ദൈവം അയച്ചിട്ടില്ല. കത്തോലിക്കാസഭയില്‍ കയറിക്കൂടിയ 'ഫ്രീമേസണ്‍' സാത്താന്മാരാണ് ഫ്രാന്‍സീസിനെ അഭിഷേകം ചെയ്തത്. സഭയില്‍ സ്ഥാപിച്ചിരിക്കുന്ന മ്ലേച്ഛതകള്‍മൂലം ദൈവീക സാന്നിധ്യം അകന്നുപോയത് പലരും തിരിച്ചറിഞ്ഞിട്ടില്ല. വിജാതിയത അനുകരിച്ചുകൊണ്ട് ദൈവനിന്ദ നടത്തുകയും ഏക രക്ഷാമാര്‍ഗ്ഗത്തെ അപ്രസക്തമാക്കുകയും ചെയ്തിട്ടും, തങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നു പറയാന്‍ കാണിക്കുന്ന ചങ്കുറ്റം അപാരംതന്നെ!
നാം ചിന്തിച്ചുകൊണ്ടിരുന്ന വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഫ്രാന്‍സീസിനെ കത്തോലിക്കാസഭയുടെ അമരത്തു പ്രതിഷ്ഠിക്കുകയും ഐക്യരാഷ്ട്രസഭയുടെ തലവനായി അന്റോണിയോ എന്ന സാത്താന്‍സേവക്കാരനെ അവരോധിക്കുകയും ചെയ്തതിലൂടെ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടില്ല. അമേരിക്ക എന്ന വന്‍ശക്തികൂടി സാത്താന്റെ അധീനതയില്‍ വന്നാല്‍ മാത്രമേ അവന്റെ ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള പ്രയത്നമായിരുന്നു ഇക്കാലമത്രയും നാം കണ്ടത്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഒരു സ്ഥാനാര്‍ത്ഥിക്കെതിരേ ഇത്തരത്തിലുള്ള ധ്രുവീകരണം ഉണ്ടായിട്ടില്ല. ലോകത്തിന്റെ എല്ലാ സംവീധാനങ്ങളും ട്രംപിനെതിരേ തിരിഞ്ഞുനിന്നു. തരംതാണ വ്യക്തിഹത്യകള്‍ക്കൊണ്ട് ഈ മനുഷ്യനെ ആക്രമിച്ചത് പലപ്പോഴും നാം കണ്ടു. ട്രംപിനെ അനുകൂലിച്ചുകൊണ്ട് ഏതെങ്കിലും ഒരു രാജ്യമോ വ്യക്തിയോ സംസാരിച്ചതായി മനോവയ്ക്കറിയില്ല. എന്നാല്‍, ലോകം പാപത്തിന്റെ അന്ധകാരത്തില്‍ വിഹരിക്കുമ്പോഴും, ശേഷിച്ചിരിക്കുന്ന പത്ത് ദൈവമക്കളെപ്രതി ദൈവം അദ്ഭുതം പ്രവര്‍ത്തിക്കും. നമ്മുടെ ശത്രുക്കളെയും ലോകം മുഴുവനെയുംതന്നെ തന്റെ അംഗുലീചലനത്താല്‍ തറപറ്റിക്കുന്ന സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ട്രംപിനു വിജയം നല്‍കി!
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്"(മലാക്കി: 4; 2). പത്തു നീതിമാന്മാരെങ്കിലും അവശേഷിക്കുന്നിടത്തോളം ലോകത്തെ പൂര്‍ണ്ണമായി പരിത്യജിക്കാന്‍ ദൈവത്തിനു കഴിയില്ല. എക്കാലത്തെക്കാളും അധികമായി ക്രിസ്ത്യാനികള്‍ അരക്ഷിതാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ദൈവം നമുക്കു നല്‍കിയ സമ്മാനമാണ് ഡൊണാള്‍ഡ് ട്രംപ്! ഉഗ്രപീഡനത്തിന്റെ നാളുകളില്‍ ഏലിയായെയും മോശയെയും ദൈവജനത്തിനുവേണ്ടി അവിടുന്ന് അയയ്ക്കും. മോശയെപ്പോലെ ഒരു ജനനായകനെ ക്രിസ്ത്യാനികള്‍ക്ക് ഇന്ന് ആവശ്യമാണ്! ഡോണാള്‍ഡ് ട്രംപ് എന്ന ജനനായകനില്‍ മോശയുടെ ചൈതന്യം നിറയാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 5, 6). മോശയിലും ഏലിയായിലും വസിച്ച ചൈതന്യത്താല്‍ അഭിഷേകം ചെയ്യപ്പെട്ട ദൈവദാസന്മാര്‍ ഈ കാലഘട്ടത്തില്‍ നമുക്കുവേണ്ടി കടന്നുവരും! ട്രംപിനു ലഭിച്ച വിജയത്തെയും മനോവ കാണുന്നത് ദൈവീക ഇടപെടലായിട്ടാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ ഉള്‍ക്കൊള്ളാന്‍ ഒബാമയ്ക്കും 'ഫ്രീമേസണ്‍' സംഘത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഫ്രാന്‍സീസിസും ഒബാമയും ഹിലാരിയും അടങ്ങുന്ന 'ഫ്രീമേസണ്‍' സംഘത്തിന്റെ നട്ടെല്ലിനേറ്റ പ്രഹരമായിരുന്നു ട്രംപിന്റെ വിജയം. കാരണം, ഹിലാരിയുടെ വിജയത്തിനുശേഷം അമേരിക്കയെ ഇസ്ലാമികതകൊണ്ടു നിറയ്ക്കാനുള്ള പദ്ധതികള്‍ ഇവര്‍ തയ്യാറാക്കിയിരുന്നു. ഭ്രൂണഹത്യയുടെയും സ്വവര്‍ഗ്ഗരതിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയ ഹിലാരിയുടെ വിജയത്തിനായി എല്ലാ നെറികെട്ട തന്ത്രങ്ങളും ഫ്രാന്‍സീസ് പ്രയോഗിച്ചു. ട്രംപ് ക്രിസ്ത്യാനിയല്ലെന്ന പ്രഖ്യാപനത്തിലൂടെ ഫ്രാന്‍സീസ് ലക്ഷ്യമിട്ടത് കത്തോലിക്കരുടെ വോട്ടായിരുന്നു. എന്നാല്‍, ഇയാളുടെ ജല്പനങ്ങളെ ഒരു ഇസ്ലാമിക ഭീകരന്റെ ശബ്ദമായി മാത്രമാണ് കത്തോലിക്കര്‍ ശ്രവിച്ചത്.
ഏതെങ്കിലും കാരണവശാല്‍ ഹിലാരി പരാജയപ്പെട്ടാലും തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടുപോകേണ്ടതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒബാമയും കൂട്ടരും നടത്തിയിരുന്നു. ജുഡീഷ്യറിയെയും ബ്യൂറോക്രസിയേയും ഉപയോഗിച്ച് ജനാധിപത്യസര്‍ക്കാരിനെ ബന്ദിയാക്കുകയെന്ന കുതന്ത്രമാണ് ഇതിനായി ഇവര്‍ ഒരുക്കിയത്. ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ തടയിടുന്നതിനായി ഉദ്ദ്യോഗതലത്തെ പൂര്‍ണ്ണമായും ഒബാമ 'ഫ്രീമേസണ്‍' ആധിപത്യത്തിലാക്കി. നീതിപീഠങ്ങളിലെല്ലാം തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ അവരോധിക്കുകയും ചെയ്തു. ഈ ന്യായാധിപന്മാരാണ് ട്രംപ് ഭരണകൂടത്തെ ബന്ദിയാക്കി ഭരണം നടത്താന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന വ്യക്തിയായിരിക്കണം ആ രാജ്യത്തിന്റെ ഭരണാധികാരി. തങ്ങളുടെ നാട്ടിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തിയവരും, ക്രിസ്ത്യാനികളെ എവിടെവച്ചു കണ്ടാലും കൊല്ലുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നവരുമായ ഒരു ജനത്തെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ക്രിസ്ത്യാനികള്‍ക്കുണ്ടോ? ഇവരെ സ്വീകരിച്ച യൂറോപ്പിന്റെ ദുരവസ്ഥ ഒരു ദൃഷ്ടാന്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ വിവേകമതിയായ ഒരു ഭരണാധികാരി എന്തു നിലപാട് സ്വീകരിക്കണം? അമേരിക്കയിലെ കോടതികള്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? ഇവിടെയാണ് 'ഫ്രീമേസണ്‍' അജണ്ട നാം തിരിച്ചറിയേണ്ടത്! സാത്താന്റെ ആത്മരോഷം ന്യായാധിപന്മാരിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഇസ്ലാമികരാജ്യങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍പ്പെട്ട അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുള്ളതായി കരുതുന്നില്ല. എന്നാല്‍, ഏതെങ്കിലും ഇസ്ലാമികരാജ്യങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറാകില്ലെന്നു മാത്രമല്ല, തയ്യാറായാലും അവിടെ അഭയംതേടാന്‍ അഭയാര്‍ത്ഥികള്‍ ശ്രമിക്കില്ല. എന്തെന്നാല്‍, ക്രിസ്തീയരാജ്യങ്ങളില്‍ കടന്നുകൂടി ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ അഭയാര്‍ത്ഥിത്വം സ്വയംവരിച്ചത്! യൂറോപ്പില്‍ കടന്നുകൂടിയ ഈ പൈശാചിക സമൂഹത്തിനുവേണ്ട ആത്മീയ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നത് സൗദിഅറേബ്യയാണ്. സ്വന്തം നാട്ടില്‍ ക്രിസ്ത്യാനികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന ഈ പൈശാചികരാജ്യമാണ് ജര്‍മ്മനിയില്‍ മുന്നൂറു മോസ്ക്കുകള്‍ നിര്‍മ്മിക്കാനുള്ള സാമ്പത്തീക സഹായം ചെയ്യുന്നത്! ലോകത്തുള്ള മുഴുവന്‍ ഇസ്ലാമിനെയും താങ്ങാനുള്ള ഭൂവിസ്തൃതിയും സാമ്പത്തീക ഭദ്രതയും സൗദിയ്ക്കുണ്ട്. ഐക്യരാഷ്ട്രസഭയും 'ഫ്രീമേസണ്‍' മാധ്യമങ്ങളും എന്തുകൊണ്ടാണ് സൗദിയെ അതിനു നിര്‍ബന്ധിക്കാത്തത്? ഇസ്ലാമിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമൊന്നും ക്രിസ്ത്യാനികളുടെമേല്‍ ആരും കെട്ടിയേല്‍പ്പിക്കേണ്ടാ! ഞങ്ങളുടെ സഹോദരങ്ങളുടെ ചോരയുടെ ഗന്ധം ഇവറ്റകളുടെ കൈകളില്‍ ഇപ്പോഴുമുണ്ട്.
ഒബാമയുടെ കുഴലൂത്തുകാരായ 'ഫ്രീമേസണ്‍' മാധ്യമങ്ങളുടെ അജണ്ട നാം തിരിച്ചറിയണം. ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ കൊന്നൊടുക്കിക്കൊണ്ടാണ് ഇസ്ലാമിന്റെ നരനായാട്ട് ആരംഭിച്ചത്. അക്കാലത്തൊക്കെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിച്ചിരുന്നു. എന്നാല്‍, ക്രിസ്ത്യാനികളെ മാറ്റിനിര്‍ത്തിക്കൊണ്ട്, ഇസ്ലാമിനെ മാത്രമാണ് ഒബാമ തന്റെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്. അന്നൊന്നും ആരും ഇതിനെതിരേ പ്രതികരിച്ചില്ല. ഇറാക്കിലെ ആര്‍ച്ചുബിഷപ്പ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അയലന്‍ കുര്‍ദ്ദിയെപ്പോലെതന്നെ മനുഷ്യജന്മങ്ങളാണ് ക്രിസ്ത്യാനികളുടെ കുഞ്ഞുങ്ങളും. ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ഇസ്ലാമിനെ തിരഞ്ഞുപിടിച്ച് യൂറോപ്പിലേക്ക് കയറ്റിക്കൊണ്ടുവന്ന ഫ്രാന്‍സീസിനും, ഇസ്ലാമിനു മാത്രമായി അമേരിക്കയിലേക്ക് വിസ നല്‍കിയ ഒബാമയും ഒരേതൂവല്‍പ്പക്ഷികളാണ്! ഇരുവരുടെയും അജണ്ട ഒന്നുതന്നെയാണെന്ന തിരിച്ചറിവ് ക്രിസ്ത്യാനികള്‍ക്കുണ്ടായിരിക്കണം.
അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ ജിഹാദികളെ വളര്‍ത്തിയെടുക്കുന്നവരാണ് ഇസ്ലാമിക ഭീകരന്മാര്‍! ഇവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ തങ്ങളുടെ നാശം കൊയ്തെടുക്കുകയാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം പാശ്ചാത്യ സമൂഹങ്ങളുടെ കണ്ണുകളില്‍ മിഥ്യാബോധത്തിന്റെ തിമിരം ബാധിച്ചിരിക്കുന്നു. വിവേകശൂന്യമായ വിധിപ്രസ്താവങ്ങളിലൂടെ മാധ്യമശ്രദ്ധ നേടുന്ന ന്യായാധിപന്മാരെക്കൊണ്ട് പാശ്ചാത്യലോകം പൊറുതിമുട്ടിയിരിക്കുകയാണ്. ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ജല്പനങ്ങള്‍ നടത്തുന്ന ന്യായാധിപന്മാരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കുകയാണു വേണ്ടത്! ഇസ്ലാമിക ഭീകരവാദികള്‍ ഈ ലോകത്തിനു മുഴുവന്‍ ഭീഷണിയായി നിലകൊള്ളുമ്പോള്‍, ഇവര്‍ക്കുവേണ്ടി വാദിക്കുന്ന നീതിപീഠങ്ങളുടെ അജണ്ട അനാവരണം ചെയ്യപ്പെടുന്നു. ട്രംപിന്റെ തീരുമാനങ്ങള്‍ക്കെതിരേ കോടതികള്‍ രംഗത്തുവരുന്നത് ഇസ്ലാമിക-ഫ്രീമേസണ്‍ കൂട്ടുകെട്ടിന്റെ പൈശാചിക സ്വാധീനത്താലാണ്. ഇസ്ലാമികത എന്ന പൈശാചികതകൊണ്ട് ഭൂമുഖത്തെ നിറയ്ക്കാന്‍ സഹായിക്കുന്നവിധം ലോകത്തിന്റെ എല്ലാ സംവീധാനങ്ങളും ഏകീകരിക്കപ്പെട്ടു കഴിഞ്ഞു.
എന്നാല്‍, ഡൊണാള്‍ഡ് ട്രംപിനെ ഉയര്‍ത്തിയ ദൈവം അദ്ദേഹത്തെ നടത്തുകയും ചെയ്യും! ട്രംപിനെ എതിര്‍ക്കുന്ന സകല ശക്തികളെയും ലജ്ജിതരാക്കുന്നവിധം യാഹ്‌വെ പ്രവര്‍ത്തിക്കുന്ന അദ്ഭുതം നാം ദര്‍ശിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. ഡൊണാള്‍ഡ് ട്രംപിനെ പ്രാര്‍ത്ഥനയിലൂടെ പിന്തുണയ്ക്കാന്‍ ഓരോ ക്രൈസ്തവനും ബാധ്യതയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലോടെ ഉപസംഹരിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴട്ടെ!
"യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(സഖറിയാ: 14; 9).
ചേര്‍ത്തുവായിക്കാന്‍: സ്വന്തം രാജ്യത്തെ പൗരന്മാരുടെ സ്വത്തിനും ജീവനും പുല്ലുവിലപോലും കല്പിക്കാത്തവര്‍ ഭീകരവാദികള്‍ക്കുവേണ്ടി മനുഷ്യസ്നേഹികളായി അവതരിക്കുമ്പോള്‍, ജുഡീഷ്യറിയെ ബാധിച്ചിരിക്കുന്ന പൈശാചികത വ്യക്തമാണ്. കൊടുംഭീകരന്മാര്‍ക്കുവേണ്ടി അഭിഭാഷകരായി വിഹരിച്ചവര്‍തന്നെയാണ് ഇപ്പോള്‍ നീതിപീഠങ്ങളില്‍ ഇരിക്കുന്നതെന്നും നമുക്കറിയാം. ന്യായാധിപവേഷങ്ങളില്‍നിന്നു പുറപ്പെടുന്നത് ദൈവീകനീതിയാണെന്ന് ആരും ധരിക്കരുത്. ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി സൗമ്യമാര്‍ക്ക് നീതിനിഷേധിക്കുന്ന 'ഫ്രീമേസണ്‍' പിശാചുക്കളാണ് ഇന്ന് നീതിപീഠങ്ങളില്‍ ഏറെയും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-