എഡിറ്റോറിയല്‍

മനോവയെ എതിര്‍ക്കുന്നവര്‍ ക്രൈസ്തവസഭകളിലെ 'ലൗജിഹാദികള്‍'!

Print By
about

06 - 04 - 2019

നോവ വായിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്! കത്തോലിക്കാസഭയിലെ ചില പുതിയ രക്ഷകര്‍ നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്. ഖുറാന്‍ വായിക്കുന്നതിലോ ഭഗവത്‌ഗീത വായിക്കുന്നതിലോ ഇവര്‍ക്ക് ആവലാതിയില്ല. വിജാതിയരുടെ അനുശാസനങ്ങളില്‍ മറ്റേതെങ്കിലും അന്വേഷിച്ചുനടക്കുന്ന വിശ്വാസികളെ സംബന്ധിച്ചും ഇവരൊന്നും വേദനിക്കുന്നില്ല. ശബരിമല ഉള്‍പ്പെടെയുള്ള വിഗ്രഹാലയങ്ങളില്‍ നിരങ്ങിനടക്കുന്ന ക്രൈസ്തവ നാമധാരികളെക്കുറിച്ചു യാതൊരു വേവലാതിയും ഇവര്‍ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. വചനവിരുദ്ധമായ സകലതും ആഘോഷമാക്കിയ വൈദീകരെക്കുറിച്ചും ആരും വിലപിക്കുന്നില്ല. മെത്രാന്‍വേഷത്തില്‍ വിഹരിക്കുന്നവര്‍ ബാങ്കുവിളിച്ചാലും ഇവര്‍ക്കു മൗനം! ക്രിസ്ത്യാനികളുടെ പെണ്‍മക്കളെ 'ലൗജിഹാദികള്‍' കൊത്തിവലിക്കുന്നതു കാണുമ്പോള്‍, തങ്ങളുംകൂടിയാണ് അതിന്റെ ഉത്തരവാദികള്‍ എന്ന പാപബോധം ആചാര്യന്മാരില്‍ ലവലേശം കണ്ടിട്ടില്ല! ബൈബിളിലെ സത്യങ്ങളെ പരിപൂര്‍ണ്ണമായി നിഷേധിക്കുന്നവര്‍ക്കും കത്തോലിക്കാസഭയില്‍ ഉന്നതബഹുമതികള്‍ ലഭിക്കുന്നു! എന്തിനേറെ, സണ്ണി ലെയോണിയുടെ നീലച്ചിത്രങ്ങള്‍ ആസ്വദിക്കുന്ന വിശ്വാസികളെക്കുറിച്ചും വേദനയില്ല! എന്നാല്‍, ഇപ്പോള്‍ ചില വെള്ളക്കുപ്പായക്കാരുടെ ആകുലത മുഴുവന്‍ ഒരിടത്തു കേന്ദ്രീകരിച്ചിരിക്കുകയാണ്. മനോവയാണ് സകലരുടെയും ശത്രു! ആയതിനാല്‍, ലൗജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിലെ കത്തോലിക്കാ ഇടവകകളില്‍ മനോവ നടത്തിയ സര്‍വ്വേയുടെ ഫലം ഈ മുഖപ്രസംഗത്തിലൂടെ മനോവ പുറത്തുവിടുകയാണ്! അതോടൊപ്പം, കത്തോലിക്കാസഭയുടെ ഔദ്യോഗിക വേഷം ധരിച്ച ചില 'ദൈവദൂഷകര്‍' മനോവയ്ക്കെതിരേ ഇറക്കിയിട്ടുള്ള കുറ്റപത്രത്തിലെ ആറ് ആരോപണങ്ങള്‍ക്കുള്ള മറുപടിയും നല്‍കുന്നു!

സഭാവ്യത്യാസമില്ലാതെ, ക്രൈസ്തവസഭകളിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ പൊതുശത്രുവായി മാറിയെങ്കില്‍ അതിനു വ്യക്തമായ കാരണമുണ്ട്. എന്നാല്‍, മനോവയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ഈ നിഗൂഢസംഘം ഒരിക്കലും യഥാര്‍ത്ഥ കാരണം പുറത്തു പറയുന്നില്ല എന്നതാണു സത്യം. എതിര്‍ക്കാനുള്ള പ്രധാന കാരണം പുറത്തു പറഞ്ഞാല്‍, ഈ സംഘത്തിന്റെ പൈതൃകം ദൈവമക്കള്‍ തിരിച്ചറിയും എന്നതാണ് 'അന്തിക്രിസ്തു' എന്ന ആക്ഷേപവും വ്യാജാരോപണങ്ങളുമായി കളംനിറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ആയതിനാല്‍, മനോവ ഇവരുടെ കണ്ണിലെ കരടായി മാറിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കേണ്ടത് മനോവയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കുന്നു. അതിനുശേഷം, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന 'ജിഹാദ്' വിഷയത്തിലേക്കു കടക്കുന്നതായിരിക്കും ഉചിതം. മനോവയുടെമേല്‍ ആരോപിക്കപ്പെടുന്ന ക്രിസ്തീയവിരുദ്ധവും കത്തോലിക്കാവിരുദ്ധവുമായ ആശയങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

മനോവയ്ക്കെതിരെയുള്ള കുറ്റപത്രവുമായി മലയാളത്തിലെ ഒരു മാധ്യമം രംഗത്തുവന്നിട്ടുണ്ട്. അധികമാരും വായിക്കാത്ത ഒരു പ്രസിദ്ധീകരണമായതുകൊണ്ട് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ക്രൈസ്തവസഭകളുടെ അംഗീകാരം അവകാശപ്പെടുന്ന ഇത്തരം അനേകം മാധ്യമങ്ങള്‍ മനോവയ്ക്കെതിരെ പലപ്പോഴായി രംഗത്തുവന്നിട്ടുണ്ട്. ഇവരെല്ലാം പൊതുവായി ആരോപിക്കാറുള്ള കുറ്റങ്ങള്‍ മനോവയുടെ ലേഖനങ്ങളില്‍ ഉണ്ടോയെന്നു പരിശോധിക്കുന്നതില്‍നിന്ന്‍ വിശ്വാസികളെ തടയാനും ഇവര്‍ ശ്രമിക്കുന്നു. വിശ്വാസികള്‍ മനോവ വായിച്ചാല്‍ വാദി പ്രതിയാകുമെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ഈ കൗശലം പ്രതിയോഗികള്‍ പ്രയോഗിക്കുന്നത്. ബൈബിളിലെ ഒരു ഉപദേശം ഇവിടെ കുറിക്കുന്നു: "അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം"(പ്രഭാഷകന്‍: 11; 7). കുറ്റാരോപിതന് ബൈബിള്‍ നല്‍കുന്ന ആനുകൂല്യമാണിത്. മനോവ ഉയര്‍ത്തുന്ന ആശയങ്ങളില്‍ വചനവിരുദ്ധതയുണ്ടോ എന്നറിയണമെങ്കില്‍, അത് അന്വേഷിച്ചറിയണം! എവിടെയെങ്കിലും അന്വേഷിച്ചതുകൊണ്ട് കാര്യമില്ല; മറിച്ച്, മനോവയുടെ താളുകളില്‍ത്തന്നെ അനേഷണം നടത്തണം! എന്നാല്‍, അന്വേഷണത്തിലൂടെ സത്യവും മിഥ്യയും വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുന്നവരെ തടസ്സപ്പെടുത്തുന്നതിലൂടെ ഇവര്‍ ചെയ്യുന്നത് തങ്ങളുടെ നുണകളെ ഇരുമ്പുമറ ഒരുക്കി സംരക്ഷിക്കുകയാണ്. വിശ്വാസികള്‍ ഒരുകാലത്തും തങ്ങളുടെ അടിമത്വത്തിന്റെ നുകത്തിനുകീഴില്‍നിന്നു പുറത്തുവന്നു രക്ഷപ്രാപിക്കരുതെന്നു ശഠിക്കുന്നവരാണ് ചില ആചാര്യന്മാര്‍!

ക്രൈസ്തവര്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിലെ സംശയങ്ങള്‍ക്കുപോലും ഉത്തരം നല്‍കാന്‍ കഴിയാത്തവരാണ് ആചാര്യന്മാരായി ഇന്നുള്ളത്. ഏതെങ്കിലും ഒരു സഭയുടെ മാത്രം അവസ്ഥയാണിതെന്ന് ആരും കരുതരുത്. എല്ലാ സഭകളുടെയും അവസ്ഥ ഇതുതന്നെയാണെങ്കിലും, മനോവ പ്രത്യേകമായി പരിഗണിച്ചിരിക്കുന്നത് യഥാര്‍ത്ഥ സഭയായ കത്തോലിക്കാസഭയിലെ വിശ്വാസികളെയാണ്. സ്വന്തം ഭവനത്തെ ശുദ്ധീകരിക്കാത്തവന്‍ നാടിനെ മുഴുവന്‍ ശുദ്ധീകരിക്കാന്‍ ഇറങ്ങുന്നത്തിലെ അനൗചിത്യം മനോവയ്ക്കു നന്നായി മനസ്സിലാകും. ആയതിനാല്‍, മനോവ ഒന്നാമതായി ശ്രദ്ധപതിപ്പിച്ചിരിക്കുന്നത് സ്വന്തം ഭവനത്തിലെ സഹോദരങ്ങളുടെ കാര്യത്തിലാണ്! പൈശാചികത സ്ഥാപിക്കാന്‍ സഭയ്ക്കുള്ളില്‍ കടന്നുകൂടി, അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ശക്തികളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കാന്‍ മനോവ നടത്തുന്ന പരിശ്രമങ്ങളെ അസഹിഷ്ണുതയോടെയാണ് പിശാച് നോക്കിക്കാണുന്നത്. അതിന്റെ വ്യക്തമായ തെളിവ് വായനക്കാരുടെ മുന്‍പില്‍ വയ്ക്കാന്‍ മനോവയിവിടെ തയ്യാറാകുന്നു. ക്രൈസ്തവ യുവതികളെ ലൗജിഹാദിന്റെ ഇരകളാക്കി സാത്താനു സമര്‍പ്പിക്കാന്‍ രഹസ്യ അജണ്ടയുമായി നിലകൊള്ളുന്ന വൈദീകവേഷധാരികളുടെ മുഖംമൂടികളും വലിച്ചുകീറേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, പിശാചിന്റെ ആജ്ഞാനുവര്‍ത്തികള്‍ മനോവയ്ക്കെതിരേ പ്രചരിപ്പിക്കുന്ന കുറ്റപത്രത്തിലെ ആറു കാര്യങ്ങള്‍ക്ക് അക്കമിട്ടുതന്നെ മറുപടി പറയേണ്ടതുമുണ്ട്.

എന്താണ് ക്രിസ്തീയനിയമങ്ങള്‍?   

ക്രിസ്തുവിനുശേഷം മോശയുടെ നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും, നിയമംകൂടാതെ വിശ്വാസം വഴി പ്രാപിക്കാന്‍ കഴിയുന്ന രക്ഷയാണു ക്രിസ്തു സ്ഥാപിച്ചതെന്നും വാദിക്കുന്ന ചില വിഭാഗങ്ങള്‍ക്ക് നിയമത്തിന്റെ അനിവാര്യതയെക്കുറിച്ച് മനോവ പറയുന്നത് ദഹിക്കുന്നില്ല. ഇക്കാര്യത്തില്‍ അപ്പസ്തോലിക സഭകളും സ്വതന്ത്ര സഭകളും മനോവയില്‍ പൈശാചികത ആരോപിക്കുന്നു. ഇരുവിഭാഗങ്ങളും മനോവയുടെ നേരേ കല്ലെറിയുന്നത് രണ്ടു ദിശകളില്‍ നിലയുറപ്പിച്ചുകൊണ്ടാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. സ്വതന്ത്രസഭകള്‍ പറയുന്നത്, ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന്റെമേല്‍ നിയമത്തിന് അധികാരമില്ലെന്നാണ്. അപ്പസ്തോലനായ പൗലോസിന്റെ പ്രബോധനത്തെ അപകടകരമായി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് തങ്ങളുടെ വാദത്തെ സ്ഥിരീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. അപ്പസ്തോലിക സഭകളിലെ ആചാര്യന്മാരും അവരുടെ ശിഷ്യഗണങ്ങളും ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാടുകൂടി വെളിപ്പെടുത്തിയതിനുശേഷം, ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ക്ക് മനോവ മറുപടി നല്‍കാം.

അപ്പസ്തോലിക സഭകളിലെന്നല്ല, ക്രിസ്തീയ സഭകളില്‍ത്തന്നെ ഏറ്റവും പ്രബലവിഭാഗമാണ് കത്തോലിക്കാസഭ! ഈ സഭയിലെ ആചാര്യന്മാര്‍ക്ക് തങ്ങളുടെ ഇംഗിതങ്ങള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കാന്‍ കണ്ടെത്തിയ കൗശലമാണ് 'അപ്രമാധിത്യാധികാരം അഥവാ തെറ്റാവരം'! ക്രിസ്തീയനിയമങ്ങളില്‍ അടിക്കടി പരിഷ്കാരം വരുത്താനും തങ്ങളുടെ യുക്തിചിന്തകള്‍ക്ക് പരിശുദ്ധാത്മ അംഗീകാരം സ്ഥാപിച്ചെടുക്കാനും ഈ കൗശലം ഇവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ബൈബിളിലെ ഒരു വചനത്തെ തങ്ങളുടെ താത്പര്യസംരക്ഷണത്തിനായി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് 'തെറ്റാവരം' സ്വയമെടുത്തണിഞ്ഞിരിക്കുന്നത്. അപ്പസ്തോലനായ പത്രോസിനും ആദിമ ക്രൈസ്തവസഭ മുഴുവനുമായി യേഹ്ശുവാ നല്‍കിയ ഒരു അധികാരത്തെയാണ് തങ്ങള്‍ക്കു മാത്രമായി പതിച്ചെടുത്തത് എന്നകാര്യം പല വിശ്വാസികള്‍ക്കും അറിയില്ല. എന്തെന്നാല്‍, തങ്ങളുടെ താത്പര്ങ്ങള്‍ സംരക്ഷിക്കേണ്ടതിനായി വിശ്വാസികളെ ഇവര്‍ ബോധപൂര്‍വ്വം ബൈബിളില്‍നിന്ന് അകറ്റിനിര്‍ത്തി. അഥവാ, ബൈബിള്‍ വായിക്കുകയാണെങ്കില്‍പ്പോലും വൈദീകവേഷത്തിലുള്ള ആരുടെയെങ്കിലും വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ എന്ന അന്ത്യശാസനവും നല്‍കിയിട്ടുണ്ട്. ഇതും തെറ്റാവരത്തിന്റെ ഭാഗമാണെന്ന് പാവപ്പെട്ട വിശ്വാസികള്‍ തിരിച്ചറിയുന്നില്ല എന്നതിലാണ് ആചാര്യന്മാരുടെ വിജയം!

ബൈബിള്‍ സംബന്ധമായ എന്തെങ്കിലും വിഷയങ്ങളില്‍ പഠനം നടത്തിയിട്ടല്ല ഒരുവന്‍ വൈദീകനായി പുറത്തിറങ്ങുന്നതെന്നു മനസ്സിലാക്കാനുള്ള പൊതുവിജ്ഞാനം പോലും സാധാരണ വിശ്വാസികള്‍ക്കില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കത്തോലിക്കാ വൈദീകന്‍ ഇസ്ലാമിക സംവാദക്കാരുടെ മുന്‍പിലിരുന്നു വിയര്‍ക്കുന്നതു കണ്ടിട്ടാണ് ഇസ്ലാമികതയിലെ പൈശാചികത വെളിപ്പെടുത്താന്‍ മനോവ രംഗത്തിറങ്ങിയത്. അന്നുമുതല്‍ ഇന്നോളം മനോവ അതു നിര്‍വ്വഹിക്കുന്നുമുണ്ട്. വിശ്വാസികള്‍ തങ്ങളുടെ വചനപരമായ സംശയനിവാരണത്തിനായി ഒരു വൈദികനെ സമീപിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് മനോവ പറയാതെതന്നെ വായനക്കാര്‍ക്കറിയാം. ബൈബിളിലെ ഒരു വ്യാക്യത്തെപ്പോലും ആത്മീയമായി വ്യാഖ്യാനിക്കാനുള്ള ജ്ഞാനമില്ലാത്തവരാണ് കത്തോലിക്കാസഭയിലെ വൈദികരില്‍ തൊണ്ണൂറുശതമാനവും. ഈ സംഘത്തില്‍പ്പെട്ടവര്‍ മനോവയ്ക്കെതിരേ ഇറക്കിയ കുറ്റപത്രം പരിശോധിക്കുമ്പോള്‍ ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമാകും എന്നകാര്യത്തില്‍ സംശയമില്ല. വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

അപ്പസ്തോലന്മാര്‍ക്കോ സഭയില്‍ ആര്‍ക്കെങ്കിലുമോ അപ്രമാധിത്യാധികാരം യേഹ്ശുവാ നല്‍കിയിട്ടില്ല. അവിടുത്തെ വചനങ്ങള്‍ മായംചേര്‍ക്കാതെ പ്രഘോഷിക്കാനുള്ള അധികാരമാണ് അവിടുന്ന് സഭയെ ഭരമേല്പിച്ചത്. അധികാരങ്ങളെല്ലാം തന്നില്‍മാത്രം നിക്ഷിപ്തമായിരിക്കുന്നുവെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). തന്നില്‍മാത്രം നിക്ഷിപ്തമായിരിക്കുന്ന അധികാരത്തില്‍ നിന്നുകൊണ്ട് യേഹ്ശുവാ സഭയോടു കല്പിച്ചതാണ് ഈ വചനം! അവിടുന്ന് കല്പിച്ചവ മാത്രമേ മറ്റുള്ളവരെ പഠിപ്പിക്കാവൂ. എല്ലാ ജനതകളെയും അവിടുത്തേക്കുവേണ്ടി ശിഷ്യപ്പെടുത്തണം. വിശ്വസിക്കുന്നവര്‍ക്കെല്ലാം അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം നല്‍കണം. ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന നിത്യരക്ഷയെ പ്രഘോഷിക്കാന്‍ ചുമതലയേറ്റിരിക്കുന്ന വിശുദ്ധജനമാണ് അവിടുത്തെ സഭ! തന്നിഷ്ടപ്രകാരം നിയമങ്ങള്‍ നിര്‍മ്മിക്കുകയും സഹരക്ഷകരെ പ്രഖ്യാപിക്കുകയും ചെയ്യാനുള്ള അവകാശം ആര്‍ക്കും അപ്രമാധിത്യാധികാരമായി അവിടുന്ന് നല്‍കിയിട്ടില്ല.

തങ്ങളുടെ അപ്രമാധിത്യാധികാരമായി അഭിനവ അപ്പസ്തോലന്മാര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് പത്രോസിനോട് യേഹ്ശുവാ പറഞ്ഞ ചില വാക്കുകളാണ്. ആ വചനവും സന്ദര്‍ഭവും ശ്രദ്ധിക്കുക: "അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: ഗുരോ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേഹ്ശുവാ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക"(യോഹ: 21; 17). എന്റെ കുഞ്ഞാടുകളെ മേയിക്കുക എന്ന് യേഹ്ശുവാ പറഞ്ഞതിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത് കുഞ്ഞാടുകളുടെ അവകാശി അവിടുന്ന് മാത്രമാണെന്നാണ്. ആടുകളുടെ ഉടമസ്ഥന്‍ മാത്രമാണ് അവയുടെ അധികാരി! മേയിക്കുന്നവന്‍ ഉടമസ്ഥന്റെ വേലക്കാരന്‍ മാത്രമാണ്; അവന് ആടുകളുടെമേല്‍ യാതൊരു അധികാരവും ഇല്ലെന്നു മാത്രമല്ല, ഉത്തരവാദിത്വം വലുതാണുതാനും! നമ്മിലാരുടെയെങ്കിലും ആടുകളെ മേയിക്കാന്‍ ഒരുവനെ ചുമതലപ്പെടുത്തുമ്പോള്‍, അവന് ആ ആടുകളുടെമേല്‍ എന്ത് അവകാശമുണ്ടോ, ആ അവകാശം മാത്രമേ സഭയുടെമേല്‍ പ്രത്രോസിനു നല്‍കിയിട്ടുള്ളൂ. പത്രോസ് എപ്രകാരം സഭയെ നയിച്ചുവോ, ആ വിധത്തില്‍ സഭയെ നയിക്കുന്നവര്‍ ഇന്നുണ്ടെങ്കില്‍ അവരും ആടുകളുടെ കാവല്‍ക്കാരായി പരിഗണിക്കപ്പെടും. അതിനപ്പുറം യേഹ്ശുവായുടെ സഭയ്ക്കുമേല്‍ ഒരു മനുഷ്യനെയും അധികാരിയായി അവിടുന്ന് നിയമിച്ചിട്ടില്ല! ക്രിസ്തു പഠിപ്പിച്ചതല്ലാതെ, സ്വന്തമായി സമാഹരിച്ച വിജ്ഞാനങ്ങളൊന്നും അവിടുത്തെ ജനത്തെ പഠിപ്പിക്കാന്‍ ആര്‍ക്കും അവകാശവുമില്ല!

ക്രിസ്ത്യാനികളുടെ നേതാവായി യേഹ്ശുവാ നിയമിച്ചത് പത്രോസിനെയായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കത്തോലിക്കാസഭയുടെ ആധികാരികത അംഗീകരിച്ചാല്‍ തങ്ങളുടെ ആധികാരികത നിരാകരിക്കപ്പെടും എന്നതുകൊണ്ടു മാത്രമാണ് സ്വതന്ത്രസഭകള്‍ക്കു പത്രോസിനോടുള്ള അപ്രിയം! യെഹൂദാസ്‌ യിസ്കറിയോത്തായുടെ തിരസ്കരണംമൂലം ഒഴിവുവന്ന അപ്പസ്തോല പദവിയില്‍ മത്തിയാസിനെ അംഗീകരിക്കാന്‍ ഇവര്‍ കൂട്ടാക്കാത്തതിന്റെ പിന്നിലെ കാരണവും ഇതുതന്നെ! ഈ വിഷയത്തിലേക്ക് ചര്‍ച്ച വഴിമാറ്റുന്നില്ല; ആയതിനാല്‍, അപ്രമാധിത്യാധികാരം എന്ന കല്പിതാധികാരത്തെ സംബന്ധിച്ചുള്ള ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കിയതിനുശേഷം മറ്റു പ്രധാന വിഷയങ്ങളിലേക്കു കടക്കാം.

വിശ്വാസികളെ ഭയപ്പെടുത്തി തങ്ങളുടെ കീഴാളന്മാരാക്കുന്നതിനുവേണ്ടി ചിലര്‍ സ്ഥാപിച്ചിരിക്കുന്ന അധികാരസ്ഥാനങ്ങള്‍ ക്രൈസ്തവസഭകളില്‍ നിലവിലുണ്ട്. കെട്ടാനും അഴിക്കാനുമുള്ള അധികാരം തങ്ങള്‍ക്കു പത്രോസില്‍നിന്നു കൈമാറിക്കിട്ടിയിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍, കെട്ടാനും അഴിക്കാനുമുള്ള അധികാരം പത്രോസിനു മാത്രമാണ് നല്‍കിയതെന്ന വാദം തികച്ചും അവാസ്തവമാണെന്നു ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും. പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനുള്ള പ്രതിസമ്മാനമായി ഇങ്ങനെയൊരു അധികാരം യേഹ്ശുവാ അവനു നല്‍കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. സഭ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യേഹ്ശുവാ പറയുന്നതാണ് ഇക്കാര്യം. 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌' എന്ന് യേഹ്ശുവായെക്കുറിച്ച് പത്രോസ് നടത്തിയ പ്രഖ്യാപനമാണ് അവനെ സമ്മാനത്തിന് അര്‍ഹനാക്കിയത്. യേഹ്ശുവാ പത്രോസിനോട് അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 17-19).

പത്രോസിനു നല്‍കിയിരിക്കുന്നത് നിയമം നിര്‍മ്മിക്കാനോ അസാധുവാക്കാനോ ഉള്ള അധികാരമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അപ്രമാധിത്യാധികാരമായി ഇതിനെ പരിഗണിക്കുന്നതും ശരിയല്ല. എന്തെന്നാല്‍, തന്റെ സഭയെ ഈ ഭൂമിയില്‍ കെട്ടിപ്പടുക്കാനുള്ള അവകാശമാണ് പത്രോസിനെ അവിടുന്ന് ഭരമേല്പിച്ചത്. ഇവിടെ കെട്ടിപ്പടുക്കുന്ന സഭയ്ക്ക് സ്വര്‍ഗ്ഗരാജ്യത്തിന്റെ അംഗീകാരമുണ്ടായിരിക്കുമെന്നും അവിടുന്ന് വ്യക്തമാക്കി! ഈ വിഷയത്തെ സംബന്ധിച്ചുള്ള ലേഖനം മനോവ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍, കൂടുതല്‍ വിവരണത്തിനു മുതിരുന്നില്ല. ആ ലേഖനത്തിനായി ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍!'   

പത്രോസിന്റെ അധികാരം എന്തായിരുന്നുവെന്നും, ഈ അധികാരം കൈമാറുന്നത് പത്രോസിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമാണെന്നും മനസ്സിലാക്കാന്‍ 'സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍' എന്ന ലേഖനം മതിയായതാണ്. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു വചനം കുറിക്കേണ്ടിയിരിക്കുന്നു. കെട്ടാനും അഴിക്കാനും പത്രോസിനു നല്‍കിയ അധികാരം, സഭയിലെ എല്ലാ ശുശ്രൂഷകര്‍ക്കുമായി യേഹ്ശുവാ വിശാലമാക്കിയിരിക്കുന്ന വചനമാണത്. വചനമിതാണ്: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 18). പത്രോസിനോടു മാത്രമായി പറഞ്ഞപ്പോള്‍ 'നീ' എന്നാണു സംബോധന ചെയ്തതെങ്കില്‍, ഈ വചനത്തില്‍ 'നിങ്ങള്‍' എന്ന് സംബോധന ചെയ്തിരിക്കുന്നു. സഭയുടെ നിയമങ്ങളില്‍ നിലനില്‍ക്കാത്ത ഒരുവനെ സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കുവാനും, ക്രിസ്തുവിന്റെ നിയമങ്ങളിലേക്ക് ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ സാഹോദര്യത്തോടു കൂട്ടിച്ചേര്‍ക്കാനുമുള്ള അധികാരമാണിത്.

പത്രോസിനു മാത്രമായി ഈ അധികാരം നല്‍കുന്നതിലൂടെ ഇത് ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ടാണ് മറ്റുള്ളവരെക്കൂടി ഈ അധികാരം ഭരമേല്പിച്ചത്. പത്രോസിന്റെ പദവിയില്‍ അതിക്രമിച്ചുകയറി ആധിപത്യമുറപ്പിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമാനും ഫ്രാന്‍സീസും ഓരോരോ കാലത്ത് അവതരിക്കുമെന്ന് യേഹ്ശുവായ്ക്കറിയാം. ആയതിനാല്‍, ഇവരുടെ അധികാരത്തിനു നിയമസാധുത ഇല്ലാതാക്കുന്നതിനുവേണ്ടി, അധികാരകേന്ദ്രത്തിനു പകരം 'അധികാരകേന്ദ്രങ്ങള്‍' യേഹ്ശുവാ സ്ഥാപിച്ചു! പത്രോസിന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്ന സകലരും ഈ അധികാരം കൈയ്യാളുന്നു! അതുപോലെതന്നെ, പത്രോസിന്റെ പ്രബോധനങ്ങളെ നിഷേധിച്ച ഫ്രാന്‍സീസും പ്രാഞ്ച്യാനികളും അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യുന്നു. ഇവര്‍ ഭൂമിയില്‍ കെട്ടിയാല്‍ അത് സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെടുകയോ, ഭൂമിയില്‍ അഴിച്ചാല്‍ അത് സ്വര്‍ഗ്ഗത്തില്‍ അഴിക്കപ്പെടുകയോ ചെയ്യുന്നില്ല! വെറും ഊരാക്കുടുക്കുകള്‍ മാത്രമായിരിക്കും ഇവരുടെ കെട്ടുകള്‍! എല്ലാ മതത്തിലും രക്ഷയുണ്ടെന്നും, സ്വവര്‍ഗ്ഗഭോഗികള്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും, ക്രിസ്ത്യാനിയായില്ലെങ്കിലും രക്ഷപ്രാപിക്കാം എന്നുമൊക്കെയുള്ള ജല്പനങ്ങള്‍ക്ക് അധരവ്യായാമം എന്നതില്‍ക്കവിഞ്ഞ്‌ യാതൊരു വിലയുമില്ലെന്നു ചുരുക്കം!

മുടി മുറിക്കപ്പെട്ട സാംസണെപ്പോലെ അഭിഷേകം നഷ്ടപ്പെട്ടവരുടെ ജല്പനങ്ങളെ ദൈവമക്കള്‍ ഭയപ്പെടേണ്ടതില്ല! ഇല്ല്യൂമിനാറ്റി പ്രസ്ഥാനത്തിനുവേണ്ടി ഫ്രാന്‍സീസ് കെട്ടിയ കെട്ടുകളെല്ലാം പൊട്ടിച്ചുകൊണ്ട് ഡോണാള്‍ഡ് ട്രംപ് വിജയിച്ചുവന്നത് നാം കണ്ടു. ഫ്രാന്‍സീസിന്റെ കെട്ടിന് ഭൂമിയില്‍പ്പോലും നിലനില്‍പ്പില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി ഇതിനെ പരിഗണിക്കാം. ക്രിസ്തുവിന്റെ സുവിശേഷം പത്രോസ് എപ്രകാരം പ്രസംഗിച്ചുവോ, അതില്‍നിന്നു വ്യത്യസ്തമായി പ്രസംഗിക്കുന്ന ഒരുവനും പത്രോസ് എന്ന പാറമേല്‍ സ്ഥാപിതമായ സഭയുടെ ഭാഗമല്ല. പത്രോസിന്റെ പ്രഖ്യാപനം ഇതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ഇതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷമോ ഇതിനെ അതിലംഘിക്കുന്ന രക്ഷയോ പ്രഘോഷിക്കുന്ന ഏതൊരുവനിലും വസിക്കുന്നത് പിശാചിന്റെ ആത്മാവാണ്. മാത്രവുമല്ല, അങ്ങനെയൊരുവനെയും ദൈവജനത്തിനുമേല്‍ അധികാരിയായോ അഭിഷിക്തനായോ ദൈവം നിയോഗിച്ചിട്ടില്ല.

പൗലോസിന്റെ വാക്കുകള്‍ നോക്കുക: "യേഹ്ശുവാ എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്, നശിപ്പിക്കാനല്ല"(2 കോറി: 13; 10). ഇത് പൗലോസിന്റെ മാത്രം ചുമതലയല്ല; മറിച്ച്, ക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു സഭയുടെ ഭാഗമായിരിക്കുന്ന ഏതൊരു ക്രൈസ്തവന്റെയും അവകാശവും അധികാരവുമാണ്. കെട്ടാനും അഴിക്കാനുള്ള അധികാരത്തിന്റെ പൊരുളും ഇതുതന്നെ! രക്ഷയുടെ ഏക സുവിശേഷം പ്രഘോഷിക്കാനും, വിശ്വസിക്കുന്നവര്‍ക്കു ജ്ഞാനസ്നാനം നല്‍കാനും അധികാരമുള്ളവരാണ് ഓരോ ക്രൈസ്തവനും. ഭൂമിയില്‍ ക്രിസ്തുവിന്റെ സഭ കെട്ടിപ്പൊക്കുന്നത് ഇങ്ങനെയാണ്. ഭൂമിയില്‍ നാം കെട്ടുന്നത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും! ഇനി നമുക്കു ക്രിസ്തീയ നിയമങ്ങള്‍ എന്താണെന്നു പരിശോധിക്കാം.

ദൈവജനത്തിനു നിയമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നത് മോശയിലൂടെയാണ്. ആ നിയമങ്ങള്‍ അനുസരിക്കേണ്ടത് എപ്രകാരമാണെന്നു നോക്കുക: "ആകയാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളോടു കല്പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്"(നിയമം: 5; 32). യാഹ്‌വെ തന്നെയാണ് ഇപ്പോഴും ദൈവമെങ്കില്‍, ഈ ദൈവത്തെയാണ് ക്രിസ്ത്യാനികള്‍ ആരാധിക്കുന്നതെങ്കില്‍, ഈ നിയമംതന്നെയാണ് ക്രിസ്ത്യാനികളുടെ നിയമം. അന്യദേവാരാധനയെയും വിജാതിയ ആചാരങ്ങളുടെ അനുകരണത്തെയുമാണ് ഏറ്റവും കര്‍ശനമായി ദൈവം നിരോധിച്ചിരിക്കുന്നത്. അന്യദേവന്മാരോടും അവരുടെ ആചാരങ്ങളോടും അന്ന് ദൈവത്തിനുണ്ടായിരുന്ന വെറുപ്പ് ഇന്ന് നിലനില്‍ക്കുന്നില്ലെന്ന് കരുതുന്നവര്‍ ദൈവത്തെ ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത വ്യക്തികളാണ്.

മോശയിലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങളില്‍ ഏതെങ്കിലും നീക്കംചെയ്യണമെങ്കില്‍, അതിനുള്ള അധികാരം അവിടുത്തേക്കു മാത്രമേയുള്ളു. എന്നാല്‍, ഈ നിയമങ്ങളെ സ്ഥിരീകരിക്കുന്നതിനായി മോശയ്ക്കുശേഷം മോശയെപ്പോലെ ഒരു പ്രവാചകന്‍ വരുമെന്ന് യാഹ്‌വെ വ്യക്തമാക്കിയിരിക്കുന്നു. അവിടുത്തെ വാക്കുകള്‍ ഇപ്രകാരമാണ് മോശ അരുളിച്ചെയ്തത്: "അന്നു യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം"(നിയമം: 18; 17-20). വളരെ ഗൗരവത്തോടെ ഗ്രഹിക്കേണ്ട വചനമാണിത്. എന്തുകൊണ്ടാണ് ഈ വചനത്തിനു കൂടുതല്‍ ഗൗരവം കൈവരുന്നത്? മോശയിലൂടെ നിയമം നല്‍കിയ ദൈവംതന്നെ ഒരു പ്രവാചകനായി ഭൂമിയിലേക്കു മനുഷ്യരൂപധരിച്ചു വരുന്നുവെന്നതാണ് ഈ വചനത്തെ ഗൗരവകരമാക്കുന്ന ഘടകങ്ങളിലൊന്ന്. ദൈവത്തിന്റെ വാക്കുകള്‍ മാത്രമാണ് ഈ പ്രവാചകനില്‍നിന്നു ദൈവജനത്തിനു കേള്‍ക്കാന്‍ കഴിയുകയുള്ളു. ദൈവം എന്തെല്ലാം കല്പിക്കുന്നുവോ, അവ അതിന്റെ പൂര്‍ണ്ണതയില്‍ ഈ പ്രവാചകനില്‍നിന്നു ഭൂവാസികള്‍ക്കു ശ്രവിക്കാന്‍ സാധിക്കും. അതായത്, മനുഷ്യപുത്രനായി ഭൂമിയിലേക്കു വരുന്നവനില്‍ മാത്രമാണ് അപ്രമാധിത്യാധികാരം നിലനില്‍ക്കുന്നത്. ഈ അപ്രമാധിത്യാധികാരം സ്ഥിരീകരിക്കുന്ന വാക്കുകള്‍ ഈ വചനത്തില്‍ കാണാന്‍ കഴിയും. ഇതാണ് ആ സ്ഥിരീകരണം: "എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 19).

ക്രിസ്തുവിന്റെ അപ്രമാധിത്യാധികാരം ക്രിസ്ത്യാനികളില്‍ അഭിഷേകം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തു കല്പിച്ചവ മാത്രം ഭൂവാസികളോടു വിളിച്ചുപറയുന്നവരില്‍ ഈ അഭിഷേകം നിലനില്‍ക്കും. എന്നാല്‍, ഇതില്‍നിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കുന്ന ഏതൊരുവനില്‍നിന്നും ഈ അഭിഷേകം പിന്‍വലിക്കപ്പെടുന്നു. എന്തെന്നാല്‍, ഭൂവാസികളെ രക്ഷയുടെ സത്യം അറിയിക്കാത്ത ഒരുവനും അവിടുത്തെ അഭിഷിക്തനായിരിക്കാന്‍ യോഗ്യനല്ല! ഇരുപതാമത്തെ വാക്യം നമ്മോടു പറയുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. ക്രിസ്തു അറിയിച്ചതും ശിഷ്യന്മാര്‍ പഠിപ്പിച്ചതുമായ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് രക്ഷയുടെ മാര്‍ഗ്ഗം പ്രഘോഷിക്കാനുള്ള അധികാരമാണ് അപ്രമാധിത്യാധികാരം. സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന എല്ലാ ക്രിസ്ത്യാനുകളുടെമേലും ഈ അധികാരം അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനോ പുതിയ രക്ഷകരെ പ്രഖ്യാപിക്കാനോ ഉള്ള അധികാരമായി അപ്രമാധിത്യം എന്ന തെറ്റാവരത്തെ ആരും തെറ്റിദ്ധരിക്കരുത്. പിശാചിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ചില പൈശാചിക മനുഷ്യര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം!

ക്രിസ്തീയ നിയമത്തിന്റെ കാര്യത്തിലേക്കുതന്നെ മടങ്ങിവരാം. തന്നിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ എന്തെങ്കിലും ഭേദഗതികള്‍ വരുത്താനുള്ള അധികാരമുള്ളവന്‍ തനിക്കു പിന്നാലെ വരുമെന്നുള്ള മോശയുടെ പ്രഖ്യാപനം ഒരു പ്രവചനമായിരുന്നു. ആ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടത് ക്രിസ്തുവിലൂടെയാണെന്നു വിശ്വസിക്കാന്‍ കൃപലഭിച്ചവരാണ് ക്രിസ്ത്യാനികള്‍. അതായത്, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്യാന്‍ അധികാരമുള്ള ഏക വ്യക്തി യേഹ്ശുവായാണെന്നു വിശ്വസിക്കാത്ത ഒരുവനെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയില്ല. മോശയിലൂടെ നല്‍കപ്പെട്ട ഏതെങ്കിലും നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ യേഹ്ശുവാ തയ്യാറായോ എന്നറിയാന്‍ അവിടുത്തെ വാക്കുകള്‍ത്തന്നെ ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 18, 19). ക്രിസ്തീയനിയമങ്ങള്‍ എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്! ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ടതും യിസ്രായേലിന് മോശയിലൂടെ നല്കപ്പെട്ടതുമായ നിയമങ്ങളല്ലാതെ, ക്രിസ്ത്യാനികള്‍ക്കു മറ്റൊരു നിയമമില്ല! ഈ നിയമങ്ങള്‍ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്റെ ഭവനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവനാണ്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ അവതരിപ്പിക്കപ്പെട്ട ആശയങ്ങളെല്ലാം, ക്രിസ്തുവിന്റെ ഭവനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരുടെ പൈശാചിക പ്രബോധനങ്ങളായിരുന്നു!

മനോവയുടെ 'ആറു' മഹാപരാധങ്ങള്‍! 

മനോവയില്‍ കത്തോലിക്കാ വിരുദ്ധതയും ക്രിസ്തീയ വിരുദ്ധതയും ആരോപിക്കുന്ന അനേകം സംഘങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, ഇവരുടെയെല്ലാം ആരോപണങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് 'സത്യദര്‍ശനം' എന്നൊരു പ്രസിദ്ധീകരണം രംഗത്തിറങ്ങിയിരിക്കുകയാണ്. രണ്ടുകാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും സത്യം മാത്രം പറഞ്ഞുകൊണ്ട് ഈ മാധ്യമം അവരുടെ പേര് അന്വര്‍ത്ഥമാക്കിയതില്‍ മനോവ സന്തോഷിക്കുന്നു! മനോവയെ എതിര്‍ക്കുന്നതിന്റെ കാരണമായി ഈ പ്രസിദ്ധീകാരം ചൂണ്ടിക്കാണിച്ചിരിക്കുന്ന ആറു കാര്യങ്ങളില്‍ നാലും സത്യമാണ്. ആരോപണങ്ങളില്‍ ഒന്നാകട്ടെ, പൂര്‍ണ്ണമായും തെറ്റാണെന്നു പറയാനും കഴിയില്ല. എന്നാല്‍, ഒരുകാര്യത്തില്‍ ഇവര്‍ക്കു പിഴവുപറ്റിയിട്ടുണ്ട്. അതായത്, സത്യദര്‍ശനം എന്ന പ്രസിദ്ധീകരണം ആരോപിച്ചിരിക്കുന്നതില്‍ നാലു സത്യങ്ങളും ഒരു തെറ്റും ഒരു അര്‍ത്ഥസത്യവുമുണ്ട്! മറ്റുള്ളവരെല്ലാം മനോവയെക്കുറിച്ചു വ്യാജമായ കഥകള്‍ കെട്ടിച്ചമയ്ക്കുമ്പോള്‍, 75 ശതമാനം സത്യങ്ങള്‍ പറഞ്ഞ സത്യദര്‍ശനത്തെ ആത്മാര്‍ത്ഥതയോടെതന്നെ മനോവ ശ്ലാഘിക്കുന്നു!

സത്യദര്‍ശനം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ഇവിടെ കുറിക്കുന്നു:

a. 'പോപ്‌' ഫ്രാന്‍സീസിനെ അംഗീകരിക്കുന്നില്ല! (സത്യം)
b. സാംസ്കാരിക അനുരൂപണങ്ങളെ ശക്തമായി എതിര്‍ക്കുന്നു! (സത്യം)
c. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനെ നിരാകരിക്കുന്നു! (സത്യം)
d. അതികഠിനമായ മുസ്ലിം വിരോധം പുലര്‍ത്തുന്നു! (സത്യം)
e. യെഹൂദരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരിക്കുന്നു! (അര്‍ത്ഥസത്യം)
f. യെഹൂദ ആശയങ്ങള്‍ ക്രിസ്ത്യന്‍ ആശയങ്ങളായി പ്രചരിപ്പിക്കുന്നു! (തെറ്റ്)

ഇങ്ങനെതന്നെയാണോ സത്യദര്‍ശനം ആരോപിച്ചിരിക്കുന്നതെന്ന് സംശയമുള്ളവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'മനോവയെ എതിര്‍ക്കാന്‍ വചനവിരോധികളുടെ കുറ്റപത്രം!'

ഈ ആറു കാര്യങ്ങളാണ് സത്യദര്‍ശനത്തിനു മനോവയില്‍ 'ദര്‍ശിക്കാന്‍' കഴിഞ്ഞ ക്രിസ്തീയ വിരുദ്ധത! യഥാര്‍ത്ഥത്തില്‍ മനോവ യോഗ്യതകളായി പരിഗണിച്ചിരിക്കുന്ന ഘടകങ്ങളെയാണ് സത്യദര്‍ശനം അയോഗ്യതയായി കുറ്റപത്രത്തില്‍ കുറിച്ചിരിക്കുന്നത്. ആയതിനാല്‍, ഈ ഓരോ വിഷയങ്ങളിലും മനോവയ്ക്കു പറയാനുള്ളതുകൂടി മനസ്സിലാക്കിയതിനുശേഷം വായനക്കാര്‍ത്തന്നെ അയോഗ്യതയും യോഗ്യതയും നിശ്ചയിക്കുക! മനോവയാണോ സത്യദര്‍ശനമാണോ ക്രിസ്തീയതയുടെ വൈരിയെന്നു വിലയിരുത്തുകയും ചെയ്യുക!

ഫ്രാന്‍സീസിനെ അംഗീകരിക്കാത്ത മനോവ!

നൂറുശതമാനം സത്യസന്ധമായ ഒരു വിലയിരുത്തലാണിത്. ഫ്രാന്‍സീസിനെ ലോകം കേള്‍ക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന നാള്‍വരെ മനോവ ഇയാളുടെ കടുത്ത വിമര്‍ശകനായി തുടരുന്നു. എന്നാല്‍, നാളെയും അതു തുടരുമെന്നു പറയാന്‍ കഴിയില്ല. എന്തെന്നാല്‍, വത്തിക്കാനിലെ ഭരണാധികാരിയായി ഫ്രാന്‍സീസ് കടന്നുവന്ന നാള്‍മുതല്‍ ഇന്നോളം മനോവ കാത്തിരിക്കുന്നത് ഈ മനുഷ്യന്റെ വായില്‍നിന്ന് സുവിശേഷം കേള്‍ക്കാനാണ്‌. പത്രോസ് പ്രസംഗിച്ച രക്ഷയുടെ സത്യം വിളിച്ചുപറയാന്‍ തയ്യാറാകാത്ത ഒരുവനെ പത്രോസിന്റെ പിന്‍ഗാമിയായി അംഗീകരിക്കാന്‍ കഴിയുമോ? ദൈവീകനിയമങ്ങളെ പുച്ഛിച്ചുതള്ളുന്നവനെ അംഗീകരിക്കുന്നത് ദൈവത്തെ നിഷേധിക്കുന്നതിനു തുല്യമല്ലേ? ദൈവം വെറുക്കുന്ന സകല കാര്യങ്ങളെയും മഹത്വവത്ക്കരിക്കുന്ന ഒരുവനില്‍ പരിശുദ്ധാത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നത്തന്നെ പരിശുദ്ധാത്മാവിനെതിരായ പാപമല്ലേ?

ഒരു വചനം ശ്രദ്ധിക്കുക: "യാഹ്‌വെയ്ക്കു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍"(എഫേസോസ്: 5; 10, 11). സ്വവര്‍ഗ്ഗാനുരാഗികളെയും നിരീശ്വരവാദികളെയും പിന്തുണയ്ക്കുകയും, ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുതെന്നു വിളിച്ചുപറയുകയും ചെയ്യുന്നത് ആരായിരുന്നാലും അവരെ കുറ്റപ്പെടുത്തണമെന്നാണ് അപ്പസ്തോലിക പ്രബോധനം! ആരെയാണ് മനോവ അനുസരിക്കേണ്ടത്? ദൈവത്തെയോ മനുഷ്യരെയോ? ദൈവീകനിയമങ്ങളെ നിഷേധിക്കുന്നതിലൂടെ ദൈവത്തെ തന്നെയാണു നിഷേധിക്കുന്നതെന്ന ഉത്തമബോധ്യം മനോവയ്ക്കുണ്ട്. ആയതിനാല്‍, ക്രിസ്തുവിന്റെ ആഹ്വാനം ഏറ്റെടുക്കാനും പ്രാവര്‍ത്തികമാക്കാനും ഫ്രാന്‍സീസ് തയ്യാറാകുന്നതുവരെ മനോവ ഈ മനുഷ്യനെ എതിര്‍ത്തുകൊണ്ടിരിക്കും. ഈ എതിര്‍പ്പിനെ ക്രിസ്തീയ വിരുദ്ധതയായി ആരെങ്കിലും കരുതുന്നുവെങ്കില്‍, അവര്‍ക്ക് ക്രിസ്തുവിനെയോ ക്രിസ്തീയതയെയോ മനസ്സിലായിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! യേഹ്ശുവാ കല്പിച്ച അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നവരെ മനോവ അംഗീകരിക്കും. ക്രിസ്തുവിലൂടെ മാത്രമേ ആത്മരക്ഷ സാദ്ധ്യമാകുകയുള്ളു എന്ന സത്യം പ്രഘോഷിക്കുന്നവരെയും മനോവ അംഗീകരിക്കും. അതുപോലെതന്നെ, യേഹ്ശുവായുടെ നാമത്തിലുള്ള ജ്ഞാനസ്നാനത്തിന്റെ അനിവാര്യത ഉദ്ഘോഷിക്കുന്നവരെ മനോവ ആദരിക്കുകയും ചെയ്യും!

ഫ്രാന്‍സീസ് പറഞ്ഞിട്ടുള്ള ദൈവദൂഷണങ്ങളെയെല്ലാം മനോവ വിമര്‍ശിച്ചിട്ടുണ്ട്. അവയെല്ലാമിവിടെ ആവര്‍ത്തിക്കാന്‍ മനോവ മുതിരുന്നില്ല. എന്നാല്‍, മനോവ ഇപ്പോഴും ഫ്രാന്‍സീസിനെ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു! ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച്‌, അധികാരം പിടിച്ചെടുത്ത വ്യാജനെ അംഗീകരിക്കണമെങ്കില്‍, പിശാചില്‍നിന്നു ജനിച്ചവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു!

സാംസ്കാരിക അനുരൂപണങ്ങളെ ശക്തമായി എതിര്‍ക്കുന്നു!

യാതൊരു സംശയവും വേണ്ട; മനോവ ശക്തമായി എതിര്‍ക്കുന്ന ഒന്നാണ് സാംസ്കാരിക അനുരൂപണങ്ങള്‍! വിജാതിയ അനുകരണങ്ങള്‍ക്ക് 'സാംസ്കാരിക അനുരൂപണം' എന്ന തേന്‍പുരട്ടിയ വിശേഷണം നല്‍കിയാല്‍ അത് അംഗീകരിക്കുന്ന വിവരദോഷികളുടെ ഗണത്തില്‍ മനോവയെ ആരും ചേര്‍ക്കാന്‍ ശ്രമിക്കേണ്ട. എന്തെന്നാല്‍, സത്യദര്‍ശനം പറയുന്ന സാംസ്കാരിക അനുരൂപണങ്ങളെല്ലാം വിജാതിയ അനുകരണങ്ങളാണ്. ഈ അനുകരണങ്ങളെ സംബന്ധിച്ച് ദൈവത്തിനു പറയാനുള്ളത് ഇതുമാത്രമാണ്: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). ദൈവത്തിന്റെ വചനം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഈ താക്കീതിനെ ഗൗരവത്തോടെ പരിഗണിക്കുന്നതാണോ ക്രിസ്തീയ വിരുദ്ധത? വിജാതിയതയ്ക്ക് 'ക്ലീന്‍ചീറ്റ്' നല്‍കേണ്ടത് പിശാചിന്റെ ഉത്തരവാദിത്വമാണ്. എന്തെന്നാല്‍, വിജാതിയതയില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളുടെയും ആരാധനകളുടെയും ഏക ഗുണഭോക്താവാണ് അവന്‍! ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ സത്യത്തെ നിഷേധിച്ചുകൊണ്ട് 'സത്യദര്‍ശനം' പറയുന്ന അസത്യത്തിനു പിന്നാലെപോയി ആത്മനാശത്തിനിരയാകാന്‍ മനോവയ്ക്കു മനസ്സില്ല! ആയതിനാല്‍, സാംസ്കാരിക അനുരൂപണങ്ങള്‍ ഒരുവനെ നിത്യനാശത്തില്‍ പതിപ്പിക്കുന്ന ഗുരുതരമായ പാപമാണെന്നു പഠിപ്പിക്കാന്‍ എന്നും മനോവ മുന്നിലുണ്ടാകും!

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനെ നിരാകരിക്കുന്നു!

പത്രോസിന്റെ നേതൃത്വത്തില്‍ ക്രിസ്തുശിഷ്യന്മാരെല്ലാം സമ്മേളിച്ച ആദ്യത്തെ സൂനഹദോസ് നടന്നത് യെരുശലേമിലായിരുന്നു. യേഹ്ശുവായുടെ മനസ്സും മനസ്സാക്ഷിയും തൊട്ടറിഞ്ഞ ശിഷ്യന്മാരാണ് മുഖ്യമായും ആ സമ്മേളനത്തില്‍ പങ്കെടുത്തത്. യേഹ്ശുവായുടെ സഭയെ കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്നും, ഈ സഭ പിന്തുടരേണ്ട നിയമങ്ങള്‍ ഏതൊക്കെയാണെന്നും ആ സൂനഹദോസില്‍ തീരുമാനമുണ്ടായി. ക്രിസ്തുവില്‍നിന്നു പഠിച്ച സത്യങ്ങളില്‍ ഊന്നിയുള്ള നിയമങ്ങളും ചട്ടങ്ങളും അന്ന് നിലവില്‍വന്നു. യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ച് ലോകത്തെ അറിയിക്കാനും അതിലൂടെ രക്ഷ വ്യാപകമാക്കാനുമുള്ള പദ്ധതികളാണ് സൂനഹദോസില്‍ ആവിഷ്ക്കരിക്കപ്പെട്ടത്. പത്തൊന്‍പതു നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്നത് ആദ്യ സൂനഹദോസിലെ നയങ്ങളായിരുന്നു. മനുഷ്യന്റെ ആത്മരക്ഷയ്ക്കായുള്ള ഒരേയൊരു മാര്‍ഗ്ഗം ക്രിസ്തീയതയാണെന്ന സത്യം പ്രഘോഷിക്കുന്നതില്‍നിന്ന്‍ കത്തോലിക്കാസഭ വിരമിച്ചില്ല. പത്രോസിന്റെ 'സിംഹാസനത്തില്‍' പല അയോഗ്യരും കടന്നുകൂടിയെങ്കിലും, യേഹ്ശുവായിലൂടെ മാത്രമേ രക്ഷ സാദ്ധ്യമാകുകയുള്ളു എന്ന അടിസ്ഥാന വിശ്വാസത്തില്‍നിന്ന്‍ ആ കാലയളവുകളിലൊന്നും സഭ  പിന്നോട്ടു പോയിട്ടില്ല.

സമ്പത്തിനുവേണ്ടി പദവികള്‍ വില്പന നടത്തിയ പോപ്പുമാരും, ഒരേസമയം ഒന്നിലധികം പോപ്പുമാരും കത്തോലിക്കാസഭയുടെ ഉന്നതപദവിയില്‍ ഇരുന്നിട്ടുണ്ട്. AD 235 - ല്‍ മൂന്നുമാസക്കാലവും, AD 1292 മുതല്‍ രണ്ടേകാല്‍ വര്‍ഷക്കാലവും പോപ്പിന്റെ പദവിയില്‍ ആരുമുണ്ടായിരുന്നില്ല. പോപ്പിന്റെ പദവിയില്‍നിന്നു മാത്രമല്ല, കത്തോലിക്കാസഭയില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ട പാപ്പാവിരുദ്ധ പാപ്പാ ആയിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍! ഇത്തരം അധികാരവടംവലികളും മ്ലേച്ഛകളുമെല്ലാം അരങ്ങേറിയപ്പോഴും, സഭ അതിന്റെ അടിസ്ഥാന പ്രബോധനങ്ങളില്‍നിന്നു വ്യതിചലിച്ചില്ല. എന്നാല്‍, 1717 മുതല്‍ക്കാണ് കത്തോലിക്കാസഭയിലേക്ക് നുഴഞ്ഞുകയറാന്‍ ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി സംഘം പദ്ധതി ആവിഷ്ക്കരിച്ചു തുടങ്ങിയത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഈ സംഘം അതിന്റെ സാന്നിദ്ധ്യം അറിയിച്ചു തുടങ്ങി. ഫ്രീമേസണ്‍ പ്രസ്ഥാനത്തെ ആദ്യമായി ദൈവജനത്തിനു വെളിപ്പെടുത്തിയത് 'ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ 'ഫ്രീമേസണ്‍' ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍പോള്‍ രണ്ടാമനുമാണ് ഫ്രീമേസണെതിരെ ഒരുവാക്കുപോലും ഉരിയാടാതെ അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ ആ രണ്ടുപേര്‍!

ഫ്രീമേസണ്‍ സംഘത്തില്‍പ്പെട്ട ഒരുവനെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടുവെങ്കിലും 1958 -ല്‍ അവരുടെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ഫ്രീമേസണ്‍ സംഘാംഗത്തെ പോപ്പിന്റെ പദവിയിലെത്തിച്ചതിലൂടെ, ഇരുന്നൂറ്റിനാല്പതു വര്‍ഷത്തെ കുത്സിതശ്രമമാണ് വിജയം കണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമനു പകരം ജോണ്‍ ഇരുപത്തിമൂന്നാമന്‍ എങ്ങനെ പോപ്പായി എന്നത് ഇന്നും അജ്ഞാതമാണ്. സ്ഥാനമേറ്റയുടന്‍ ഇയാള്‍ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമമാരംഭിച്ചു. സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള ജോണ്‍ ഇരുപത്തിമൂന്നാമന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത്തെ ആഗോള സൂനഹദോസായിരുന്നു അത്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1962 ഒക്ടോബര്‍ 11-ന് ഉദ്ഘാടനം ചെയ്ത ഈ സം‌രംഭം, അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ 1965 ഡിസംബര്‍ 8-നാണ് സമാപിച്ചത്.

സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പറഞ്ഞത്, 'സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി' എന്നായിരുന്നു. ഫ്രീമേസണ്‍ സംഘത്തിനു സഭയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ് അന്നു ചെയ്തത്! സഭയുടെ തുറന്നിട്ട വാതിലുകളിലൂടെ യാതൊരു തടസ്സവുമില്ലാതെ എക്യുമെനിസവും സെക്കുലറിസവും കടന്നുകൂടി. ക്രിസ്തുവിലൂടെ മാത്രമുള്ള രക്ഷയുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും അതുവഴി മാനവരക്ഷ തകര്‍ക്കുവാനുമുള്ള പൈശാചിക അജണ്ട, ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ നിറവേറ്റപ്പെടുകയായിരുന്നു! വിജാതിയ അനുകരണങ്ങള്‍ നടത്തി ദൈവവചനത്തെ ധിക്കരിക്കുന്നവരും മറ്റു മതങ്ങളിലൂടെയും ദേവന്മാരിലൂടെയും രക്ഷ വാഗ്ദാനം ചെയ്യുന്നവരുമായ സഭയിലെ 'ഫ്രീമേസണ്‍' വക്താക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ സൂനഹദോസിനെയാണ്! ഇവര്‍ ബൈബിളിനെക്കാള്‍ പ്രധാനമായി കണക്കാക്കുന്നതും ജോണ്‍ ഇരുപത്തിമൂന്നാമന്റെ 'സുവിശേഷം' ആണ്! മനോവയ്ക്കെതിരേ കുറ്റപത്രം തയ്യാറാക്കിയ 'സത്യദര്‍ശനം' എന്ന പ്രസിദ്ധീകരണത്തിന് 'ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി' സംഘവുമായുള്ള ബന്ധം തിരിച്ചറിയാന്‍ ഇതിനപ്പുറം മറ്റെന്തെങ്കിലും വേണോ? യൂറോപ്പിലെ ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെട്ടത് ഈ പൈശാചിക സമ്മേളനത്തിന്റെ അനന്തരഫലമായിട്ടാണ്! കത്തോലിക്കാസഭയെ വെറുമൊരു സംഘടനയാക്കി മാറ്റുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ മാത്രമല്ല, ഈ സമ്മേളനത്തെ പിന്തുണയ്ക്കുന്ന ഏതൊരു വ്യക്തിയെയും മനോവ നിരാകരിക്കും. അത്രത്തോളം പൈശാചികത അതിലുണ്ട്. ക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ കഴിയൂ എന്ന സത്യപ്രബോധനത്തില്‍നിന്നു കത്തോലിക്കാസഭയെ പിന്തിരിപ്പിച്ച സമ്മേളനത്തെ അംഗീകരിക്കുന്നവന്‍ ക്രിസ്തുവിന്റെ വൈരിയാണ്! പത്രോസിന്റെ അദ്ധ്യക്ഷതയില്‍ യെരുശലെമില്‍ ചേര്‍ന്ന പ്രഥമ സൂനഹദോസിനെ അസാധുവാക്കാന്‍ പിശാചൊരുക്കിയ കെണിയായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! യേഹ്ശുവാ ഭരമേല്പിച്ച ദൗത്യങ്ങളെ മുഴുവന്‍ നിരാകരിക്കുന്നതിനുവേണ്ടി ഒത്തുകൂടിയ പൈശാചിക സമ്മേളനത്തെ അംഗീകരിക്കുന്നവര്‍ തങ്ങളുടെ രക്ഷയെ നിരാകരിക്കുകയാണു ചെയ്യുന്നത്. ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞുകൊണ്ട്, സകലരെയും നിത്യനരകാഗ്നിക്കിരയാക്കുന്ന ആശയം സഭയില്‍ സ്ഥാപിച്ചത് ഈ സമ്മേളനത്തിലൂടെ ആയിരുന്നുവെങ്കില്‍, ഈ സൂനഹദോസിനെ നിരാകരിച്ചു എന്ന കുറ്റം മാത്രമായി മനോവയുടെമേല്‍ ചുമത്തേണ്ട; മറിച്ച്, ഈ സമ്മേളനത്തിന്റെ സംഘാടകനായ ജോണ്‍ ഇരുപത്തിമൂന്നാമനെ 'നരാധമന്‍' എന്ന് വിളിച്ചതുകൂടി കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തു കൊള്ളുക!

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്ത ഒരുവനും ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ഈ സത്യത്തെ നിരാകരിക്കുകയും, ഏതു പിശാചില്‍ വിശ്വസിച്ചാലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന നുണയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു! പശ്ചാത്തപിക്കുകയും പാപമോചനത്തിനായി യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുകയെന്ന് പത്രോസ് പ്രഖ്യാപിച്ചത് യേഹ്ശുവായുടെ വാക്കുകളെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സെക്കുലറിസം സ്ഥാപിതമായപ്പോള്‍, യേഹ്ശുവായുടെയും പത്രോസിന്റെയും വാക്കുകള്‍ അപ്രസക്തമായി! ഇന്ന് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ ജ്ഞാനസ്നാനം ആവശ്യപ്പെട്ടു വരുന്നവരെ ദുരുപദേശങ്ങള്‍ നല്‍കി മടക്കിയയ്ക്കുന്നത് സൂനഹദോസിന്റെ പരിണിതഫലമാണ്! ക്രൈസ്തവരായ ദമ്പതികള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു മാത്രമേ ഇവര്‍ മാമോദീസാ നല്‍കുന്നുള്ളു. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരില്‍നിന്നു പ്രതീക്ഷിക്കാന്‍ കഴിയുന്നത് ഇതു മാത്രമാണ്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യത്തില്‍നിന്നു പിന്മാറിയതും, സകല പൈശാചിക മതങ്ങളും സ്വര്‍ഗ്ഗരാജ്യത്തേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന പ്രബോധനം ആരംഭിച്ചതും എന്നുമുതലാണെന്ന് ചിന്തിക്കാന്‍ സമയമുള്ളവര്‍ ചിന്തിക്കുക! ചിന്തിക്കാനും അന്വേഷിക്കാനും തയ്യാറാകുന്നവര്‍ എത്തിച്ചേരുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന നരകസമ്മേളനത്തിനരുകില്‍ ആയിരിക്കും. മനോവയുടെ നിരാകരണത്തിനു കാരണമായതും ഈ അന്വേഷണമാണ്!

ലൗജിഹാദിനു തുടക്കമിട്ട സമ്മേളനം കൂടിയായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്നകാര്യം മനസ്സിലാക്കിയിട്ടുള്ള എത്രപേര്‍ കത്തോലിക്കാസഭയിലുണ്ട്? എന്നാല്‍, ഇതൊരു യാഥാര്‍ത്ഥ്യമാണ്! മനോവയ്ക്കെതിരേ കുറ്റപത്രത്തില്‍ കുറിച്ചിരിക്കുന്ന നാലാമത്തെ കുറ്റം ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാം.

അതികഠിനമായ മുസ്ലിം വിരോധം പുലര്‍ത്തുന്നു!

മനോവയ്ക്കെതിരേ ആരോപിക്കുന്ന നാലാമത്തെ കുറ്റമാണിത്. സത്യദര്‍ശനത്തിനു മനോവയില്‍ കാണാന്‍ കഴിഞ്ഞത് അതികഠിനമായ മുസ്ലീം വിരോധം മാത്രമാണെങ്കില്‍, ആ കണ്ടെത്തല്‍ അപൂര്‍ണ്ണമാണ്. എന്തെന്നാല്‍, ഇസ്ലാംമതത്തെ മാത്രമല്ല, പിശാചിനെ ആരാധിക്കുന്ന എല്ലാ മതങ്ങളെയും മനോവ അതികഠിനമായി വെറുക്കുന്നുവെന്നതാണ്‌ വസ്തുത. ദൈവമല്ലാത്തതിനെ ദൈവമായി ആരാധിക്കുന്ന സമൂഹങ്ങളെയാണ് 'വിജാതിയര്‍' എന്ന് വിളിക്കുന്നത്. അന്യദേവാരാധന, വിഗ്രഹാരാധന എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. അതിനാല്‍ത്തന്നെ, ദൈവമക്കള്‍ ഈ സംവീധാനത്തെ അതികഠിനമായി വെറുക്കുന്നു. മാമോദീസാ സ്വീകരിച്ച് ദൈവപൈതലായി ഒരുവന്‍ മാറുന്നതിനുമുമ്പ് അവനുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും ഒരു പ്രതിജ്ഞ ചെയ്യാറുള്ളത് സത്യദര്‍ശനത്തിലെ എഴുത്തുകാരന് അറിയില്ലേ? 'പിശാചിനെയും അതിന്റെ ആഘോഷങ്ങളെയും ഞാന്‍ വെറുത്തുപേക്ഷിക്കുന്നു, പാപത്തെയും പാപക്കൂട്ടുകെട്ടുകളെയും ഞാന്‍ വെറുത്തുപേക്ഷിക്കുന്നു...എന്നൊക്കെയാണ് ആ പ്രതിജ്ഞ! പിശാചിനെയും അതിന്റെ ആഘോഷങ്ങളെയും വെറുക്കുകയെന്നാല്‍, പിശാചിന്റെ സംവീധാനങ്ങളെ മുഴുവന്‍ വെറുക്കുക എന്നുതന്നെയാണ്. പിശാചിന്റെ ആഘോഷങ്ങളില്‍പ്പെടുന്നതാണ് വിജാതിയ മതങ്ങള്‍! ഇസ്ലാംമതവും ഹിന്ദുമതവും ബുദ്ധമതവും സിക്കുമതവുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നതാണെന്നു തിരിച്ചറിയാന്‍ കഴിയാത്തത്, പരിശുദ്ധാത്മാവ് എന്താണെന്നുപോലും സത്യദര്‍ശനത്തിന് അറിയാത്തതുകൊണ്ടാണ്‌. മനോവയ്ക്ക് എല്ലാ വിജാതിയതയോടും വിരോധമാണെന്നു തുറന്നുപറയാന്‍ മടിയൊന്നുമില്ല.

ക്രിസ്ത്യാനികളുടെ തലമുറയില്‍ ജനിച്ച പെണ്‍കുട്ടികളെ വിജാതിയതയിലേക്ക് തള്ളിവിടുന്നത് സത്യദര്‍ശനത്തെപ്പോലെയുള്ള രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ആരാധകക്കൂട്ടമാണ്. നിങ്ങള്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന മതബോധനം പൂര്‍ണ്ണമായും പൈശാചികമാണെന്നു തിരിച്ചറിയാതെ, ഈ ദുരന്തം അവസാനിക്കുകയില്ല. എല്ലാ മതങ്ങളിലും രക്ഷ പ്രഘോഷിക്കാനാണോ നിങ്ങള്‍ ക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനന്സാനവും മറ്റു കൂദാശകളും സ്വീകരിച്ചിരിക്കുന്നത്? ഈ പഠിപ്പിക്കലുകള്‍ക്കു വിധേയരാകുന്ന ഓരോരുത്തരെയും നിങ്ങള്‍ വിജാതിയതയിലേക്കു 'റിക്രൂട്ട്' ചെയ്തുകൊണ്ടിരിക്കുകയാണ്. അതായത്, ക്രൈസ്തവനാമധാരികളെയാണ്, ക്രിസ്ത്യാനികളെയല്ല നിങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവനാമധാരികളായ ഈ യുവതികള്‍ ഇസ്ലാമിനെയോ ഹിന്ദുവിനെയോ വിവാഹം ചെയ്ത്, അവരുടെ മതങ്ങളില്‍ ചേക്കേറുന്നുവെങ്കില്‍, ആ വ്യഭിചാരങ്ങള്‍ക്ക് ദല്ലാളുമാരായി വര്‍ത്തിച്ചത് മനോവയ്ക്കെതിരേ കുറ്റപത്രങ്ങള്‍ തയ്യാറാക്കുന്ന 'സത്യദര്‍ശനങ്ങള്‍' ആണ്!

ക്രൈസ്തവസഭകളില്‍ അംഗങ്ങളായിരുന്നുവെന്ന് പറയപ്പെടുന്ന അനേകം യുവതികള്‍ വിജാതിയ മതങ്ങളിലേക്കു കടന്നുപോകുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടുള്ളത് മനോവ മാത്രമാണ്. വിജാതിയതയുടെ ദുരന്തം ദൈവമക്കളെ അറിയിക്കുന്നതിലും മനോവയെന്നും മുന്നില്‍ത്തന്നെ നിലയുറപ്പിച്ചു. ഇക്കാര്യങ്ങളിലെല്ലാം ദൈവത്തിനു പറയാനുള്ളതു മാത്രമാണ് മനോവ പറഞ്ഞിട്ടുള്ളതും പറയുന്നതും. ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കണമെന്നു പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് ആരെല്ലാമായിരിക്കുമെന്ന് ചിന്തിക്കേണ്ടതില്ലേ? യാഹ്‌വെയുടെ നിയമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു ബാധകമല്ലെന്നു പറയുന്നത് വിജാതിയ മതങ്ങളുടെ പ്രബോധകരല്ല. അവരാണ് പറയുന്നതെങ്കില്‍, അത് അവരുടെ ദൗത്യമാണെന്നു വിലയിരുത്താന്‍ സാധിക്കും. എന്നാല്‍, ക്രൈസ്തവര്‍ എന്ന മേല്‍വിലാസത്തില്‍ ജീവിക്കുന്നവരാണ് എല്ലാക്കാലത്തും മനോവയെ ആക്രമിച്ചിട്ടുള്ളത്. യേഹ്ശുവായിലൂടെ മാത്രമേ നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയുകയുള്ളുവെന്നും, വിജാതിയര്‍ ആരാധിക്കുന്നത് സത്യദൈവത്തെയല്ലെന്നും പറയുമ്പോള്‍, അതിനെതിരേ വിജാതിയര്‍ പ്രതികരിക്കുന്നതിനെ അദ്ഭുതത്തോടെ മനോവ കണ്ടിട്ടില്ല. യാഹ്‌വെയുടെ നിയമങ്ങള്‍ സാത്താനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കുന്നതെന്നു മനോവയ്ക്കറിയാം. എന്നാല്‍, സാത്താന്റെ വേദന നിലവിളിയായി പുറത്തുവരുന്നത് ക്രൈസ്തവസഭകളുടെ അകത്തളങ്ങളില്‍നിന്നാണെങ്കില്‍, അതു വളരെ ഗൗരവത്തോടെ കാണേണ്ട വിഷയംതന്നെയാണ്!

യെഹൂദരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരിക്കുന്നു!

മനോവയ്ക്ക് അടുത്ത ബന്ധമുള്ള യെഹൂദര്‍ യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരുമാണ്. തോമാശ്ലീഹായില്‍നിന്നു സ്നാനം സ്വീകരിച്ചവരുടെ തലമുറയില്‍ പിറക്കാനുള്ള ഭാഗ്യം ലഭിച്ചതുകൊണ്ട് മനോവയുടെ പൂര്‍വ്വീകര്‍ യെഹൂദരായിരുന്നു എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതൊക്കെയാണ് മനോവയ്ക്ക് യെഹൂദരുമായുള്ള അടുത്ത ബന്ധം! ഒന്നുകൂടി തറപ്പിച്ചു പറയുകയാണ്‌: യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരുമാണ് മനോവയ്ക്ക് അറിയാവുന്ന യെഹൂദര്‍! ഈ യെഹൂദരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് മനോവയുടെ അയോഗ്യയെങ്കില്‍, ഈ അയോഗ്യത മനോവയ്ക്ക് എന്നും അലങ്കാരവും അഭിഷേകവുമായിരിക്കും!

യെഹൂദ ആശയങ്ങള്‍ ക്രിസ്ത്യന്‍ ആശയങ്ങളായി പ്രചരിപ്പിക്കുന്നു!

ഇതു തികച്ചും സത്യവിരുദ്ധമായ ആരോപണമാണ്. എന്തെന്നാല്‍, മനോവ പിന്തുടരുന്നത് യെഹൂദരുടെ നിയമങ്ങളോ ആശയങ്ങളോ അല്ല; മറിച്ച്, യിസ്രായേലിന്റെ നിയമങ്ങളും ആശയങ്ങളുമാണ്‌. ആ നിയമങ്ങളും ആശയങ്ങളും ശ്രേഷ്ഠമായി പരിഗണിക്കാനാണ് യേഹ്ശുവാ പഠിപ്പിച്ചത്. അവിടുന്ന് സ്ഥിരീകരിച്ച നിയമങ്ങളെയും പ്രവചനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. നിയമങ്ങളെ സംബന്ധിച്ച് വളരെയേറെ പ്രബോധനങ്ങള്‍ മനോവയുടെ താളുകളിലുള്ളതുകൊണ്ട് കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരുന്നില്ല. എന്നിരുന്നാലും ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, യിസ്രായേലിനു നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് യാഹ്‌വെയാണ്. അന്ന് അവിടുന്ന് തന്റെ നിയമങ്ങളെക്കുറിച്ച് മോശയിലൂടെ ഇപ്രകാരം അരുളിച്ചെയ്തു: "ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 8). ദൈവം ശ്രേഷ്ഠമെന്നു പറഞ്ഞത് ഏതു ജനതയെക്കുറിച്ചാണോ, ആ ജനതയുടെ നിയമങ്ങളെ പിന്തുടരുന്നത് മനോവയുടെ വിവേകത്തിന്റെ തെളിവാണ്! എന്നാല്‍, സത്യദര്‍ശനം ഏറ്റെടുത്തിരിക്കുന്ന വിജാതിയ ആശയങ്ങളെക്കുറിച്ച് യാഹ്‌വെ പറഞ്ഞിരിക്കുന്നത് 'മ്ലേച്ഛതകള്‍' എന്നാണെന്നു തിരിച്ചറിയണം! മ്ലേച്ഛതകള്‍ക്ക് മഹത്വം കല്പിക്കുന്ന രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും അതിന്റെ ആരാധകനായ ഫ്രാന്‍സീസിനെയും മാത്രമല്ല, ഇതിന്റെയെല്ലാം സ്തുതിപാടകരായ സത്യദര്‍ശനങ്ങളെയും മനോവ ദൈവത്തോടൊപ്പം നിന്നു 'മ്ലേച്ഛതകള്‍' എന്ന് വിലയിരുത്തും!

ക്രൈസ്തവസഭകളിലെ ലൗജിഹാദികള്‍!

മനോവയെ എതിര്‍ക്കുന്നത് ക്രൈസ്തവസഭകളിലെ 'ലൗജിഹാദികള്‍' ആണെന്നു പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. മനോവ വെളിപ്പെടുത്തുന്ന വചനസത്യങ്ങളെ എതിരിടാന്‍, കത്തോലിക്കാസഭയുടേതായി അറിയപ്പെടുന്ന മതബോധനഗ്രന്ഥം (CCC) ഉപയോഗിച്ച് ശ്രമം നടത്തുന്നു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ മതബോധനഗ്രന്ഥം വായിച്ചു പഠിക്കുന്ന ഒരു യുവതി അന്യമതക്കാരനെ വിവാഹം കഴിച്ച് ക്രിസ്തീയതയില്‍നിന്നു വിട്ടുപോയാല്‍ അവരെ മാത്രമായി കുറ്റപ്പെടുത്താന്‍ നമുക്കു സാധിക്കില്ല. എന്തെന്നാല്‍, ഈ പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്ന പൈശാചികത അത്രത്തോളം അപകടകരമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആവിഷ്ക്കരിക്കപ്പെട്ട ആദ്ധ്യാത്മിക ആഭാസത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് കത്തോലിക്കാ മതബോധനഗ്രന്ഥം.

മറ്റു മതങ്ങളെക്കുറിച്ച് പിശാചുക്കളുടെ അഭിപ്രായമെന്തോ, അതുതന്നെയാണ് ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ എന്ന കര്‍ദ്ദിനാള്‍വേഷധാരിക്കും ഉള്ളത്. ഇസ്ലാംമതത്തെക്കുറിച്ചോ, ഹിന്ദുമതത്തെക്കുറിച്ചോ, മറ്റേതെങ്കിലും വിജാതിയ മതങ്ങളെക്കുറിച്ചോ യാതൊരു വെളിവുമില്ലാത്തവര്‍ ഇങ്ങനെയൊരു പുസ്തകം രചിക്കുകയെന്ന സാഹസത്തിനു മുതിരാന്‍ പാടില്ലായിരുന്നു. എന്നാല്‍, വത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്ത്, ക്രിസ്തുവിന്റെ ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ ലക്ഷ്യമിട്ടതും ഇത്തരമൊരു മതബോധനഗ്രന്ഥത്തിലൂടെ സകലരെയും നരകത്തിലേക്കു നയിക്കാം എന്നായതുകൊണ്ട്, അറിവില്ലായ്മയുടെ സന്തതിയായി ഈ ഗ്രന്ഥത്തെ മനോവ കാണുന്നില്ല. കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന നീക്കങ്ങളെല്ലാം വ്യക്തമായ ബോധത്തോടെ ആണെന്നിരിക്കെ, മതബോധനഗ്രന്ഥവും പിശാചിന്റെ ഒരു കെണിതന്നെയാണെന്ന് അനുമാനിക്കാം. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന ഒരു സത്യമുണ്ട്. എന്തെന്നാല്‍, ക്രൈസ്തവസഭകളിലെ യുവതികളെ വിജാതിയതയിലേക്കു നയിക്കുക വഴി ക്രിസ്തീയതയെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്ന ചിന്തയെ ആധാരമാക്കിയാണ് പിശാച് അവന്റെ അനുചരന്മാരെ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരുത്തിയിരിക്കുന്നത്.

ഇന്ന് കത്തോലിക്കാസഭയിലെയും മറ്റിതര ക്രൈസ്തവസഭകളിലെയും യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ യുവതികളെ കിട്ടാനില്ല. ഇന്ന് ക്രൈസ്തവഭവനങ്ങളില്‍ മുപ്പതും നാല്പതും വയസ്സു കഴിഞ്ഞ് പുരനിറഞ്ഞുനില്‍ക്കുന്നത് യുവതികളല്ല, യുവാക്കളാണ്! ക്രിസ്ത്യാനികളായ യുവതികള്‍ വിജാതിയരായ യുവാക്കളെ വിവാഹം കഴിച്ച് വിജാതിയരായി ജീവിക്കുമ്പോള്‍, ക്രൈസ്തവ യുവാക്കള്‍ക്ക് സ്വന്തം സഭകളില്‍നിന്നോ അന്യമതത്തില്‍നിന്നോ ഒരു യുവതിയെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഒട്ടും അതിശയോക്തി കലര്‍ത്താത്ത പച്ചയായ യാഥാര്‍ത്ഥ്യമാണിത്. എല്ലാ മതവും ഒരേ സത്യത്തിലേക്കുള്ള വിവിധ പാതകളാണെന്നു പറഞ്ഞാണ് യുവതികള്‍ തങ്ങളുടെ വ്യഭിചാരങ്ങളെ ന്യായീകരിക്കുന്നത്! ഈ അവസ്ഥ വരുത്തിവച്ചത് ആരാണ്? മനോവയ്ക്കെതിരേ കുരയ്ക്കുന്ന ശുനകന്മാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്. മനോവ വായിച്ചാല്‍ വഴിതെറ്റിപ്പോകുമെന്നു പറയുന്നവര്‍ ഒരുകാര്യം തിരിച്ചറിയണം. എന്തെന്നാല്‍, ഇക്കാര്യങ്ങളിലെല്ലാം മനോവയ്ക്കും ദൈവത്തിനും ഒരേ സ്വരമാണ്! ദൈവം അരുളിച്ചെയ്ത വാക്കുകളില്‍ മനോവ മായംചേര്‍ത്തിട്ടില്ല! മനോവ വായിച്ച ഒരുവന്‍പോലും നശിച്ചുപോയിട്ടുമില്ല!

വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ വച്ചുപോലും നടത്തിക്കൊടുക്കുന്ന ഏഭ്യന്മാര്‍ ഇന്ന് കത്തോലിക്കാസഭയിലെ വൈദീകരുടെ വേഷത്തില്‍ ഉപജീവനം കഴിക്കുന്നുണ്ട്. ഇവരെല്ലാം ചേര്‍ന്നു മനോവയ്ക്കെതിരേ കുറ്റപത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍, കത്തോലിക്കാസഭയിലെ ഇടവകകളില്‍ മനോവ  ഒരു സര്‍വ്വേ നടത്തി. വിവാഹത്തിലൂടെ വിജാതിയ മതങ്ങളിലേക്കു ചേക്കേറിയ യുവതികളെയും, വിജാതിയ യുവതികളെ വിവാഹം കഴിച്ച് ക്രിസ്ത്യാനികളാക്കിയ യുവാക്കളെയും സംബന്ധിച്ചായിരുന്നു ആ സര്‍വ്വേ! മനോവയ്ക്കു ലഭിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായി പരസ്യപ്പെടുത്താന്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗുണത്തെക്കാള്‍ അധികമായി ദോഷം സംഭവിക്കാനുള്ള സാധ്യതകൊണ്ടാണ് പൂര്‍ണ്ണമായ വിവരം നല്‍കാന്‍ കഴിയാത്തത്. എന്നിരുന്നാലും, നിജസ്ഥിതി മനസ്സിലാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നു!

മാനന്തവാടി, ബത്തേരി, തലശ്ശേരി, താമരശ്ശേരി, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി, കോതമംഗലം, ഇടുക്കി, പാല, കാഞ്ഞിരപ്പിള്ളി, ചങ്ങനാശ്ശേരി എന്നീ പതിനാലു രൂപതകള്‍ക്കു കീഴിലുള്ള നൂറോളം പള്ളികളില്‍ മാത്രമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേ സൂചിപ്പിക്കുന്ന കണക്കുകള്‍ പ്രകാരം 71 യുവതികള്‍ അന്യമതത്തിലെ യുവാക്കളോടൊപ്പം അവരുടെ മതം സ്വീകരിക്കുമ്പോള്‍, അന്യമതത്തില്‍നിന്ന് വിവാഹത്തിലൂടെ ക്രിസ്തീയതയിലേക്കു വരുന്നത് ഒരാള്‍ മാത്രമാണ്! അതായത്, 71 പേര്‍ പുറത്തുപോകുമ്പോള്‍, അകത്തേക്കു വരുന്നത് ഒരാള്‍ മാത്രം! ഇതു തുടര്‍ന്നാല്‍ ക്രിസ്തീയതയ്ക്കു വംശനാശം സംഭവിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!

ക്രൈസ്തവനാമധാരികളായ യുവതികളില്‍ ഏറെയും തിരഞ്ഞെടുക്കുന്നത് മുസ്ലീം യുവാക്കളെയാണെന്നു ചിന്തിച്ചാല്‍ തെറ്റും! ഇത്തരത്തില്‍ ഒരു പ്രചരണം ക്രൈസ്തവസഭകളിലെ സംഘപരിവാരങ്ങള്‍ നടത്തുന്നുണ്ട്. ഇസ്ലാമിലേക്ക് ചേക്കേറുന്നതു തടയാന്‍ സംഘപരിവാരങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്സ് വൈദീകനെക്കുറിച്ചു മനോവ മുന്‍പ് സൂചിപ്പിച്ചിരുന്നു. 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്നപേരില്‍ ശശികലയുടെ ശിഷ്യന്മാര്‍ ക്രൈസ്തവസഭകളില്‍ പ്രവര്‍ത്തിക്കുന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ്. ക്രിസ്തീയ യുവതികളുടെ സംരക്ഷകരായി കടന്നുവരുന്ന ഹിന്ദുക്കളുടെ കൗശലം മനസ്സിലാക്കാനുള്ള വിവേകംപോലും വൈദീകവേഷധാരികള്‍ക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പരിതപിക്കാന്‍ മാത്രമേ നമുക്കു കഴിയുകയുള്ളു. ക്രൈസ്തവ സഭകളില്‍നിന്നു അന്യമതത്തിലേക്ക് പോകുന്ന യുവതികളില്‍ ഏറെയും തിരഞ്ഞെടുക്കുന്നത് ഹിന്ദുമതത്തെയാണെന്നു കണ്ടെത്താന്‍ സഭാസംവീധാനത്തിനു കഴിയില്ലെന്നുണ്ടോ! അല്ലെങ്കില്‍, എല്ലാം കണ്ടില്ലെന്നു നടിക്കുന്നതാകാം!

മനോവ സ്ഥിരീകരിച്ച യാഥാര്‍ത്ഥ്യം ഭയാനകമാണ്. എന്തെന്നാല്‍, പതിനാലു രൂപതകളിലെ കണക്കുകള്‍ പ്രകാരം, മതം മാറിപ്പോയ യുവതികളില്‍ 14 ശതമാനമാണ് മുസ്ലീം യുവാക്കളോടൊപ്പം പോയിരിക്കുന്നത്. 86 ശതമാനം യുവതികള്‍ പോയിരിക്കുന്നത് ഹിന്ദുമതത്തിലേക്കോ സിക്കുമതത്തിലേക്കോ ആണ്. ഇവരില്‍ 8 ശതമാനം യുവതികള്‍ രണ്ടുംകെട്ട അവസ്ഥയില്‍ ജീവിക്കുന്നു. ഇതാണ് ഏറ്റവും വലിയ ദുരന്തം! ഇസ്ലാമിലേക്ക് പോകുന്ന ക്രൈസ്തവ യുവതികളുടെ എണ്ണത്തില്‍ കുറവുവന്നത് മറ്റെന്തെങ്കിലും നന്മകൊണ്ടല്ല; മറിച്ച്, ഭീകരതയെക്കുറിച്ചുള്ള അറിവുമൂലം ഉളവായ ഭയം ഒന്നുകൊണ്ടുമാത്രമാണ്.

നൂറോളം ഇടവകകളിലെ ശരാശരി നോക്കിയാല്‍, നാലുപേരാണ് ഒരു ഇടവകയില്‍നിന്നു വിവാഹത്തിലൂടെ അന്യമതങ്ങളിലേക്ക് കടന്നുപോയി നാശത്തില്‍ നിപതിച്ചവര്‍! ഈ നാശത്തിന് ഉത്തരവാദികള്‍ ആരാണ്? കൂടുതലൊന്നും മനോവ പറയുന്നില്ല. മനോവയുടെ മുസ്ലീം വിരോധത്തെപ്രതി പല്ലുകള്‍ കടിച്ചുപൊട്ടിക്കുന്നവര്‍, 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ' എന്ന് വിലപിക്കുന്ന 'നല്ലകാലം' സമീപഭാവില്‍ത്തന്നെ വന്നാല്‍ അവര്‍ക്കു നല്ലത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4291 views

LOG IN

Lost your password?

SIGN UP

LOST PASSWORD