29 - 03 - 2014
ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ വന്നാല്‍, തങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും! ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മുന്‍കാല ചരിത്രമാണ് ഈ ആശങ്കയ്ക്ക് ആധാരമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആശങ്കയാണ് ഇതെന്നു പറയാന്‍ മനോവ തയ്യാറല്ല. എന്നാല്‍, നരേന്ദ്രമോഡി ചെയ്തതുപോലെയോ അതിനേക്കാള്‍ മൃഗീയമോ ആയ വംശഹത്യകള്‍ നടത്തിയ വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത പലരും വിസ്മരിക്കുന്നു! നരേന്ദ്രമോഡിയെ ന്യായീകരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഈ ലേഖനത്തെ ആരും കാണരുത്. കാരണം, ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം നരേന്ദ്രമോഡിയോ തിരഞ്ഞെടുപ്പോ അല്ല; മറിച്ച്, മറ്റൊരു വിഷയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ് ഈ മുഖവുര! അതുകൊണ്ടുതന്നെ, ഏതെങ്കിലും കക്ഷികള്‍ക്ക് വോട്ടു മറിക്കാനോ, ഏതെങ്കിലും കക്ഷികളെ വെള്ളപൂശാനോ ഇവിടെ ശ്രമിക്കുന്നില്ല. അതൊക്കെ ഓരോരുത്തരുടെയും വിവേചനാധികാരത്തിനു വിടുന്നു.
ഇതിവൃത്തം രാഷ്ട്രീയമല്ലെങ്കില്‍ക്കൂടി, ആനുകാലിക വിഷയങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ആരംഭിക്കാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്. അതിനുമുണ്ട് കാരണം! കാരണമിതാണ്; ഈ അടുത്തനാളില്‍ ഒരു വായനക്കാരന്‍ മനോവയോടു ചോദിച്ചു: നരേന്ദ്രമോഡി അധികാരത്തില്‍ വന്നാല്‍, ക്രിസ്ത്യാനിക്ക് അതു ഭീഷണിയാകുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഒറ്റവാക്കില്‍ നല്‍കുകയും, ആ സഹോദരന്റെ സംശയം ദൂരീകരിക്കുകയും ചെയ്തുവെങ്കിലും, അല്പം വിശദമായിത്തന്നെ ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് കരുതുന്നു. അതിനാലാണ് ഇങ്ങനെയൊരു മുഖപ്രസംഗത്തിനു മനോവ തയ്യാറായത്.
ആരാണ് ക്രിസ്ത്യാനിയുടെ ശത്രു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കു യാത്രചെയ്യുമ്പോള്‍, കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, യഥാര്‍ത്ഥ ശത്രുക്കളുടെ മുഖം ഒരു കണ്ണാടിയിലെന്നവണ്ണം തെളിഞ്ഞുവരും. ക്രൈസ്തവരുടെ ശത്രുവാരെന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ആരാണ് മിത്രമെന്ന കണ്ടെത്തല്‍ അനിവാര്യമാണ്. ക്രിസ്ത്യാനികളുടെ സംരക്ഷകരായി വേഷമണിഞ്ഞിരിക്കുന്ന അനേകം പ്രസ്ഥാനങ്ങളെയും വ്യക്തികളെയും നാം അടുത്തറിഞ്ഞിട്ടുണ്ട്! ഈ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആത്മാര്‍ത്ഥത പരിശോധിക്കുന്നതിനു നമ്മെ സഹായിക്കുന്ന ഒരു ഉപമ ബൈബിളില്‍ നമുക്കു വായിക്കാന്‍ കഴിയും. ഈ ഉപമയും യേഹ്ശുവാ ഇതു പറയാനുണ്ടായ സാഹചര്യവും നമുക്കു പരിശോധിക്കാം.
യേഹ്ശുവായെ പരീക്ഷിക്കുന്നതിനായി ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്നു ചോദിച്ചു: "ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?"(ലൂക്കാ: 10; 25). പരീക്ഷിക്കാനായിട്ടാണ് അവന്‍ ഇതു ചോദിച്ചതെങ്കിലും, വളരെ ന്യായമായ ഒരു ചോദ്യമാണിത്. ഇന്നും അനേകര്‍ക്ക് തിരിച്ചറിവു ലഭിക്കാത്ത യാഥാര്‍ത്ഥ്യങ്ങളുടെ ചുരുളുകള്‍ ഈ ചോദ്യത്തിനുമുന്നില്‍ നിവര്‍ന്നു! എന്നാല്‍, ഇവിടെ വിവരിച്ച ഉപമയെയും വചനങ്ങളെയും മറ്റു ലിഖിതങ്ങളെ എന്നപോലെ ഓരോരുത്തരും അവരവരുടെ ഇംഗിതത്തിനനുസരിച്ചു വളച്ചൊടിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഈ നിയമജ്ഞന്റെ ചോദ്യത്തിന് യേഹ്ശുവാ നല്‍കിയ മറുപടി ശ്രദ്ധിക്കുക: "നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?"(ലൂക്കാ: 10; 26). യേഹ്ശുവായുടെ മറുപടി രണ്ടു ചോദ്യങ്ങളായിരുന്നു. ഒരു ചോദ്യത്തില്‍ ഒതുക്കാവുന്നതായിട്ടും എന്തുകൊണ്ടാണ് ഇതു രണ്ടാക്കി ചോദിക്കാന്‍ യേഹ്ശുവാ തയ്യാറായത് എന്നകാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ കാരണം ഒറ്റവാക്കില്‍ത്തന്നെ പറയാന്‍ കഴിയും. അത് ഇതാണ്: നിയമത്തില്‍ എഴുതിയിരിക്കുന്നതും ഇവന്‍ വായിച്ചു മനസ്സിലാക്കിയതും ഒന്നുതന്നെയാണോ എന്നതാണു ശ്രദ്ധിക്കേണ്ടത്! നിത്യജീവന്‍ അവകാശമാക്കാന്‍ ആവശ്യമായ കാര്യങ്ങളൊക്കെ നിയമത്തിലുണ്ട്. എന്നാല്‍, പലരും അത് കണ്ടെത്തി വായിക്കുകയോ, വായിച്ചാല്‍ത്തന്നെ വേണ്ടവിധം ഗ്രഹിക്കുകയോ ചെയ്യുന്നില്ല! എഴുതിയിരിക്കുന്നതുതന്നെ വായിക്കണമെന്ന സന്ദേശം യേഹ്ശുവാ ഇവിടെ നല്‍കിയിരിക്കുന്നു. എഴുതിവച്ചിരിക്കുന്ന നിയമത്തില്‍ മായംചേര്‍ത്തു പഠിപ്പിക്കുന്ന ഇന്നത്തെ രീതി അന്നും ഉണ്ടായിരുന്നിരിക്കണം!
യേഹ്ശുവായുടെ ചോദ്യത്തിന് നിയമജ്ഞന്‍ ഇങ്ങനെ മറുപടിപറഞ്ഞു: "നീ നിന്റെ ദൈവമായ യാഹ്‌വെയെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും"(ലൂക്കാ: 10; 27). നിയമജ്ഞന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് യേഹ്ശുവാ പ്രതിവചിച്ചു: "നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും"(ലൂക്കാ: 10; 28). തന്നെത്തന്നെ സാധൂകരിക്കാനായി നിയമജ്ഞന്‍ വീണ്ടും യേഹ്ശുവായോടു ചോദിച്ചു: "ആരാണ് എന്റെ അയല്‍ക്കാരന്‍?"(ലൂക്കാ: 10; 29). നാം ഇവിടെ ചിന്തിക്കുന്ന വിഷയങ്ങളിലൊന്ന്‍ ഇതുതന്നെയാണ്; ആരാണ് എന്റെ അയല്‍ക്കാരന്‍? ഇതിനുള്ള ഉത്തരമായി യേഹ്ശുവാ പറയുന്ന ഉപമ ശ്രദ്ധയോടെ വായിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും.
യേഹ്ശുവാ പറഞ്ഞ ഉപമ ഇപ്രകാരമായിരുന്നു: "ഒരുവന്‍ യെരുശലെമില്‍നിന്ന് യെരീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍ ഒരു ശെമരിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടക്കുന്നസ്ഥലത്തു വന്നു. അവനെക്കണ്ടു മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രംസൂക്ഷിപ്പുകാരന്റെ കയ്യില്‍ രണ്ടു ദനാറാ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം"(ലൂക്കാ: 10; 30-35). ഉപമ ഇവിടെ അവസാനിപ്പിച്ചതിനുശേഷം യേഹ്ശുവാ ഒരു ചോദ്യം നിയമജ്ഞനോടായി ഉന്നയിച്ചു: "കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?"(ലൂക്കാ: 10; 36). ഈ ചോദ്യത്തിനുള്ള ഉത്തരം പറയണമെങ്കില്‍ ഒരു നിയമജ്ഞനാകേണ്ട ആവശ്യമില്ല. യഥാര്‍ത്ഥത്തിലുള്ള ഉത്തരംതന്നെ നിയമജ്ഞന്‍ പറഞ്ഞു.
ദൈവീക സാന്നിദ്ധ്യത്തിന്റെ നഗരമായ യെരുശലെമില്‍നിന്ന്‍ തിന്മയുടെ പട്ടണമായ യെരീക്കോയിലേക്കായിരുന്നു ആ മനുഷ്യന്റെ യാത്ര. തിന്മയിലേക്കുള്ള ഒരുവന്റെ അധഃപതനമായി വേണമെങ്കില്‍ ഈ യാത്രയെ പരിഗണിക്കാം. എന്തുതന്നെയായിരുന്നാലും ആക്രമിക്കപ്പെട്ടവനായി വഴിയില്‍ക്കിടക്കുന്ന ഈ മനുഷ്യനെ സഹായിക്കാതെ കടന്നുപോയവരില്‍ രണ്ടുപേരും പുരോഹിത വിഭാഗത്തില്‍പ്പെട്ടവരാണ്! ഒരുവന്‍ പുരോഹിതനും അപരന്‍ ദൈവാലയ ശുശ്രൂഷിയായ ലേവായനും. പള്ളിയിലെ കപ്യാര്‍ എന്ന് പറഞ്ഞാല്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാകും. ഇവര്‍ എന്തുകൊണ്ടാണ് ആ മനുഷ്യനെ സഹായിക്കാത്തത് എന്ന ചോദ്യത്തിനു വ്യക്തമായ ന്യായീകരണം അവര്‍ക്കുണ്ട്. അര്‍ദ്ധപ്രാണനായി വഴിയില്‍ കിടക്കുന്ന ഈ മനുഷ്യനു ജീവനുണ്ടോ എന്നകാര്യത്തില്‍ നിശ്ചയമില്ല. ഈ അവസ്ഥയില്‍ അവനെ സമീപിക്കാന്‍ പുരോഹിതനു സാധിക്കുകയില്ല. മോശയുടെ നിയമമനുസരിച്ച്, മൃതദേഹത്തെ സമീപിക്കുന്ന ഒരു പുരോഹിതന്‍ അശുദ്ധനാണ്! അവനു ബലിയര്‍പ്പിക്കാന്‍ യോഗ്യതയില്ലാതാകും! പുരോഹിതര്‍ക്കുള്ള നിയമം ശ്രദ്ധിക്കുക: "അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്"(ലേവ്യര്‍: 21; 11). ഈ നിയമം നിലനില്‍ക്കുമ്പോള്‍, ഒരു പുരോഹിതന്‍ മറുവശത്തുകൂടി കടന്നുപോയി എന്നത് ഒരു അപരാധമല്ല!
എന്നാല്‍, ആക്രമിക്കപ്പെട്ടു കിടക്കുന്ന ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം തനിക്ക് അയല്‍ക്കാരനായി വര്‍ത്തിച്ചത് മൂന്നാമതു വന്ന ശെമരിയാക്കാരനാണ്. മറ്റുള്ളവര്‍ സഹായിക്കാത്തതിന് അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും, സഹായം അര്‍ഹിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അതു നല്‍കാന്‍ തയ്യാറാകുന്ന വ്യക്തിയാണ് അയല്‍ക്കാരന്‍! അയല്‍ക്കാരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം, തന്നെ സഹായിക്കാന്‍ തയ്യാറാകുന്ന വ്യക്തി എന്നതാകുന്നു! കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞാല്‍, തിന്മയിലേക്കു നീങ്ങുന്ന ഒരു വ്യക്തിയെ അതില്‍നിന്നു രക്ഷിക്കുന്നവനാണ് അവന്റെ അയല്‍ക്കാരന്‍! മരണത്തില്‍നിന്നു ജീവനിലേക്കു നയിക്കുന്നവനാണ് അയല്‍ക്കാരന്‍ എന്നതാണ് ഏറ്റവും വ്യക്തമായ ഉത്തരം!
ഈ ഉപമയോടു ചേര്‍ത്ത് അനേകം അബദ്ധങ്ങള്‍ പഠിപ്പിക്കുന്ന അനേകരുണ്ട്! ശെമരിയാക്കാരനെ വിജാതിയനായി പ്രഖ്യാപിക്കുന്ന പ്രഘോഷകരെയും മനോവ കേട്ടിട്ടുണ്ട്. എന്നാല്‍, ശെമരിയാക്കാര്‍ വിജാതിയരല്ല; മറിച്ച്, ഇവര്‍ യാക്കോബിന്റെ സന്തതികളും യിസ്രായേല്‍ജനതയുടെ ഭാഗവുമാണ്! ചരിത്രം അന്വേഷിക്കാതെതന്നെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍, ശെമരിയാക്കാരി സ്ത്രീയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ഇതാണ് ആ വാക്കുകള്‍: "ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനേക്കാള്‍ വലിയവനാണോ നീ?"(യോഹ: 4; 12). യെഹൂദരെല്ലാം യിസ്രായേല്‍ക്കാരാണെങ്കിലും എല്ലാ യിസ്രായേല്‍ക്കാരും യെഹൂദരല്ല. യാക്കോബിന്റെ സന്തതികളില്‍ യെഹൂദാ, ബെന്യാമിന്‍ ഗോത്രങ്ങളിലുള്ളവര്‍ മാത്രമാണ് യെഹൂദര്‍! ശാലോമോനുശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, യെഹൂദാഗോത്രവും ബെന്യാമിന്‍ഗോത്രവും ഒഴികെ മറ്റെല്ലാ ഗോത്രങ്ങളും ചേര്‍ന്ന് യിസ്രായേല്‍ എന്ന രാജ്യം ഉണ്ടായി. അതിന്റെ തലസ്ഥാനം ശെമരിയാ ആയിരുന്നു. യെഹൂദാ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേം ആയിരുന്നതിനാല്‍, ശെമരിയാക്കാര്‍ക്ക് ആരാധന നടത്താന്‍ പ്രവേശനം അനുവദിച്ചിരുന്നില്ല! ഇവര്‍ ആരാധന നടത്തിയത് ശെമരിയായിലെ മലയില്‍ ആയിരുന്നു! എന്നാല്‍, യെരുശലെമില്‍ അര്‍പ്പിക്കപ്പെടുന്ന ആരാധയാണ് യഥാര്‍ത്ഥ ആരാധനയെന്ന്‍ യെഹൂദര്‍(യെഹൂദാരാജ്യക്കാര്‍) വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു!
യെഹൂദരും ശെമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ലാതിരുന്നതിന്റെ കാരണമാണു നാം കണ്ടത്. എന്നിരുന്നാലും, ആക്രമിക്കപ്പെട്ടു കിടന്ന വ്യക്തിയെ സഹായിച്ചത് വംശമുറപ്രകാരം അവന്റെ സഹോദരന്‍ തന്നെയായിരുന്നു! തങ്ങള്‍ക്കു സഹായകരായ വ്യക്തികളെ തങ്ങളെപ്പോലെതന്നെ കരുതി സ്നേഹിക്കണം എന്നാണ് അയല്‍ക്കാരനെ സ്നേഹിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സകല ജനതകളെയും തങ്ങളെപ്പോലെ സ്നേഹിക്കണം എന്ന്‍ ഈ വചനത്തിന്റെ ദുര്‍വ്യാഖ്യാതാക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഇങ്ങനെയൊരു നിയമം ബൈബിളില്‍ ഇല്ലെന്നു മാത്രമല്ല, സഹായിക്കാനോ സഹകരിക്കാനോ പാടില്ലാത്ത ജനതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബൈബിളിലുണ്ട്! മോശയിലൂടെ ദൈവമായ യാഹ്‌വെ നല്‍കിയ ഒരു നിയമം ഇങ്ങനെയാണ്: "അമോര്യരോ മൊവാബ്യരോ യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിന്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു. എങ്കിലും നിങ്ങളുടെ ദൈവമായ യാഹ്‌വെ ബാലാമിന്റെ വാക്കു കേട്ടില്ല. നിങ്ങളെ സ്നേഹിച്ചതുകൊണ്ട് അവന്റെ ശാപത്തെ അവിടുന്ന് അനുഗ്രഹമായി മാറ്റി. ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്മയോ നിങ്ങള്‍ കാംക്ഷിക്കരുത്"(നിയമം: 23; 3-6).
അയല്‍ക്കാരനെ സംബന്ധിച്ച് പഠനം നടത്തുമ്പോള്‍, യേഹ്ശുവാ പറഞ്ഞ ഉപമയോടു ചേര്‍ത്ത് മോശയിലൂടെ പിതാവായ ദൈവം നല്‍കിയ ഈ നിയമവും പരിഗണിക്കേണ്ടതാണ്! കാരണം, ഇവ രണ്ടും ഒന്നുതന്നെയാണ്! നമ്മുടെ നന്മ കാംക്ഷിക്കുകയോ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരാണ് നമ്മുടെ അയല്‍ക്കാര്‍! പ്രവചനത്തിന്റെ പൂര്‍ത്തീകരണവും തുടര്‍ച്ചയുമാണ് ക്രിസ്തീയത. തങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുള്ള ആരെയും വെറുക്കരുതെന്ന ഉപദേശം മോശയുടെ നിയമത്തില്‍ യാഹ്‌വെ നല്‍കിയിട്ടുണ്ട്. ഈ വചനം നോക്കുക: "യേദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്. ഈജിപ്തുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ രാജ്യത്ത് നിങ്ങള്‍ പരദേശികളായിരുന്നു. അവരുടെ മൂന്നാം തലമുറയിലെ മക്കള്‍ യാഹ്‌വെയുടെ സഭയില്‍ പ്രവേശിച്ചുകൊള്ളട്ടെ"(നിയമം: 23; 7, 8). യേദോമ്യരെ സഹോദരങ്ങളായി പ്രഖ്യാപിച്ചപ്പോള്‍, ഈജിപ്തുകാരെ അങ്ങനെയല്ല പരിഗണിച്ചത്. ഇതില്‍നിന്നുതന്നെ, സാഹോദര്യത്തിന്റെ അര്‍ത്ഥവും വെളിപ്പെടുന്നുണ്ട്. വിജാതിയരെയെല്ലാം സഹോദരര്‍ എന്നു വിളിക്കുന്ന ശൈലി യാഹ്‌വെയില്‍നിന്നു സ്വീകരിച്ചതല്ല; സ്വന്തം യുക്തിവിചാരങ്ങളെ ആശ്രയിക്കുന്നവരുടെ സംഭാവനയാണ്! വചനം ഇങ്ങനെ പറയുന്നു: "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ"(1 യോഹ: 3; 15).
ആരാണ് ഈ അമോര്യരും മൊവാബ്യരും? യാഹ്‌വെയുടെ സഭയില്‍ പ്രവേശനം നിഷിദ്ധമായിട്ടുള്ള അമോര്യര്‍, മൊവാബ്യര്‍ മുതലായ വിഭാഗങ്ങള്‍ ആരാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുപോലെതന്നെ ആരാണ് ഏദോമ്യരെന്നും നാം കണ്ടെത്തണം. അപ്പോള്‍ മാത്രമാണ് സാഹോദര്യത്തിന്റെ നിര്‍വ്വചനം വ്യക്തമാകുകയുള്ളു. യേദോമ്യരെ വെറുക്കരുതെന്നു യാഹ്‌വെ കല്പിച്ചതിനു കാരണം, അവര്‍ നമ്മുടെ സഹോദരര്‍ ആയതുകൊണ്ടായിരുന്നു. ഇസഹാക്കിന്റെ ഇരട്ടസന്തതികളില്‍ ഒരുവനും നമ്മുടെ പിതാവായ യാക്കോബിന്റെ സഹോദരനുമായ യേസാവിന്റെ മറ്റൊരു പേരാണ് 'യേദോം' എന്നത്! യേസാവ് യേദോമ്യരുടെ പിതാവ് എന്ന ശീര്‍ഷകത്തോടെ എഴുതപ്പെട്ടിരിക്കുന്ന ഈ വാക്യം നോക്കുക: "യേദോം എന്നുകൂടി പേരുള്ള യേസാവിന്റെ സന്താനപരമ്പര ഇതാണ്"(സൃഷ്ടി: 36; 1). മറ്റൊരു വാക്യം ഇങ്ങനെ; "യേസാവും യേദോമും ഒരാള്‍തന്നെ"(സൃഷ്ടി: 36; 8). യിസ്മായേലിന്റെ പുത്രിയെ വിവാഹംകഴിച്ചതിലൂടെ വംശശുദ്ധി നിലനിര്‍ത്താതിരുന്നതുകൊണ്ടാണ് യേസാവ് വിച്ഛേദിക്കപ്പെട്ടത്. ഇവരുടെ മൂന്നാം തലമുറയിലുള്ളവരെ സഭയില്‍ ചേര്‍ക്കാന്‍ യാഹ്‌വെ അനുവദിച്ചിട്ടുണ്ട്! എന്നാല്‍, അമോര്യരെയും മൊവാബ്യരെയും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍, ഇവരാണ് യിസ്മായേല്യര്‍ എന്നു മനസ്സിലാക്കാന്‍ കഴിയും.
ക്രിസ്തീയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സഹോദരങ്ങള്‍ ആരാണെന്നും ബൈബിള്‍ വ്യക്തമാക്കി തന്നിട്ടുണ്ട്. വിശ്വാസത്താല്‍ ഒരേ ഭവനത്തില്‍ അംഗങ്ങളായവര്‍ പരസ്പരം സഹോദരങ്ങളാണെന്നു പൗലോസ് അപ്പസ്തോലന്‍ പറയുന്നു. വിശ്വാസം വഴി നമ്മുടെ ഭവനത്തില്‍ അംഗങ്ങളായിട്ടുള്ള സഹോദരങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം സഭയിലുള്ള എല്ലാവര്‍ക്കുമുണ്ട്. കാരണം, സഭയാണ് നമ്മുടെ ഭവനം! അപ്പസ്തോലന്റെ ഈ ഉപദേശം ശ്രദ്ധിക്കുക: "പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക് നന്മചെയ്യാം"(ഗലാത്തി: 6; 10). ആദിമസഭയില്‍ നിലനിന്നിരുന്ന കീഴ്വഴക്കം ഇതായിരുന്നു. "വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു"(അപ്പ. പ്രവര്‍: 2; 44, 45). ഇതായിരുന്നു ആദിമ ക്രൈസ്തവസമൂഹം; ഇതുതന്നെയാണ് ക്രിസ്തീയ സോഷ്യലിസവും!
ക്രിസ്ത്യാനികളല്ലാത്തവരെ സഹായിക്കരുതെന്ന സന്ദേശം ഈ വരികള്‍ക്കിടയില്‍ വായിക്കരുത്. എന്നാല്‍, നമ്മുടെ സഹോദരങ്ങള്‍ സഹായം അര്‍ഹിക്കുന്നവരായി നമുക്കിടയില്‍ ഉള്ളപ്പോള്‍, അവരെ അവഗണിച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പ്രശംസയെ ലക്‌ഷ്യം വച്ചുള്ളതാണ്. യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല"(മത്താ: 15; 26). കാനാന്‍കാരിയോട് യേഹ്ശുവാ പറഞ്ഞതാണ് ഈ വചനം. വിജാതിയര്‍ക്ക് അവകാശപ്പെട്ടത് എന്താണെന്ന് ഈ സ്ത്രീയിലൂടെതന്നെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "അതേ, ഗുരോ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ"(മത്താ: 15; 27). നമ്മുടെ സഹോദരങ്ങള്‍ക്കു നല്‍കാന്‍ തയ്യാറാകാതെ, മറ്റുള്ളവരെ സഹായിക്കാനുള്ള ഓട്ടങ്ങള്‍ക്കുപിന്നില്‍ കാപട്യമുണ്ട്! സ്വന്തം മാതാപിതാക്കള്‍ ചീഞ്ഞുപുഴുത്തു കിടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ, ആതുരസേവനവുമായി ഇറങ്ങുന്നവരും നമ്മുടെയിടയിലുണ്ട്. സ്വന്തം ഭവനത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണം!
ഇതുമായി ബന്ധപ്പെട്ട് മുന്‍പൊരിക്കല്‍ നല്കിയ വിശദ്ദീകരണം ഇവിടെ ആവര്‍ത്തിക്കുകയാണ്: വിജാതിയത്വം വളര്‍ത്താനും അനര്‍ഹരെ സഹായിക്കാനുമായി ചില ക്രൈസ്തവസഭകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടുചേരരുത്. അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ദൈവത്തിനെതിരെ ചെയ്യുന്ന തിന്മയായി പരിഗണിക്കപ്പെടും. വചനം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പ്രഭാ: 12; 1, 2). പാപത്തിന്റെ പരിണിതഫലമായി ദൈവത്തില്‍നിന്ന് ശിക്ഷ കടന്നുവരുമ്പോള്‍, ആ സമൂഹത്തെ ആശ്വസിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ ദൈവത്തിനു സ്വീകാര്യമല്ല. യാഹ്‌വെ തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോമിലേക്ക് 'ഫയര്‍ ഫോഴ്സിനെ' അയക്കുന്നതിനു സമാനമാണ് ഇത്തരം പ്രവര്‍ത്തികള്‍! വചനം നോക്കുക: "ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കുപകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 4, 5).
പരിശുദ്ധാത്മാവില്‍ പൂരിതരായ നേതാക്കന്മാര്‍ സഭയില്‍ ഉണ്ടായിരുന്നു എന്നതാണ് ആദിമസഭയുടെ ഏറ്റവും വലിയ ഭാഗ്യം! ഇന്നത്തെ സഭയ്ക്ക് ഇല്ലാത്തതും അതുതന്നെ! സഭയിലെ ഒരു വിശ്വാസിയുടെ വേദന സഭ മുഴുവന്റെയും വേദനയായിരുന്നു. ഈ കൂട്ടായ്മ കണ്ട് സഭയില്‍ ആകൃഷ്ടരായ അനേകര്‍ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള അനേകം പീഡനങ്ങള്‍ നേരിട്ടപ്പോഴും പ്രാര്‍ത്ഥനയില്‍ പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി നിന്നുവെന്നതാണ് സഭയുടെ വളര്‍ച്ചയെ സ്വാധീനിച്ച നിര്‍ണ്ണായക ഘടകം!
അന്നൊക്കെ ക്രൈസ്തവരുടെ ശത്രുക്കള്‍ സഭയ്ക്കു പുറത്തായിരുന്നുവെങ്കില്‍, ഇന്ന് സഭയ്ക്കുള്ളില്‍ത്തന്നെ ശത്രുക്കളെ വിന്യസിച്ചുകൊണ്ടാണ് സാത്താന്‍ പ്രവര്‍ത്തിക്കുന്നത്! വിശ്വാസത്തിന്റെ പേരില്‍ ഇന്നു ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെ സംബന്ധിച്ചുള്ള ഒരു അവലോകനം അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന ചില വിഷയങ്ങള്‍ വിചിന്തനത്തിനായി എടുക്കാം.
മതവും രാഷ്ട്രീയവും!
ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഈ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ അതാതു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തീവ്രമായി ശ്രമിച്ചിട്ടുണ്ട്. ആദ്യകാലത്തെ സുവിശേഷകരെയെല്ലാം വധിച്ചുകളഞ്ഞതും ഭരണകൂടങ്ങളുടെ പിന്തുണയോടെയായിരുന്നു! വിജാതിയരുടെയും അവര്‍ക്കു സ്വാധീനമുള്ള ഭരണാധികാരികളുടെയും കൊടിയ പീഡനങ്ങള്‍ വിശ്വാസികള്‍ നേരിട്ടിട്ടുണ്ട്. റോമന്‍ ഭരണാധികാരിയായിരുന്ന നീറോ, സോവ്യറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന്‍ തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളായിരുന്നു. എന്നാല്‍, ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ക്രിസ്തീയത ഏറെ അംഗീകരിക്കപ്പെട്ട കാലഘട്ടങ്ങളും ഉണ്ടായിരുന്നുവന്നത് വിസ്മരിക്കാന്‍ പാടില്ല! എന്നിരുന്നാലും, അംഗീകാരത്തേക്കാള്‍ അവഗണനകളെയാണ് ക്രിസ്ത്യാനികള്‍ നേരിട്ടിട്ടുള്ളതും നേരിട്ടുകൊണ്ടിരിക്കുന്നതും! ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥമായ മേഖലകളില്‍നിന്നുള്ള പ്രതിയോഗികളാണ് ക്രിസ്തീയതയ്ക്കെതിരേ ഉയര്‍ന്നുവന്നിട്ടുള്ളത്.
റോമന്‍ ഭരണകൂടങ്ങളുടെ ക്രൂരമായ പീഡനങ്ങള്‍ക്കുശേഷം ഇതേ സാമ്രാജ്യത്വംതന്നെ ക്രിസ്തീയതയുടെ സംരക്ഷകരായി എന്നതും ശ്രദ്ധേയമാണ്! ക്രിസ്തീയതയുടെ വളര്‍ച്ചയില്‍ യൂറോപ്പിലെ ഭരണകൂടങ്ങള്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. പാശ്ചാത്യദേശത്തും പൗരസ്ത്യദേശത്തും ഒന്നുപോലെ ക്രിസ്തീയത വളര്‍ന്നുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് സാത്താന്‍ അവന്റെ സന്തതിയെ ഈ ഭൂമുഖത്തേക്കയച്ചത്. ലോകം കണ്ടത്തിലേക്കുവച്ച് ഏറ്റവും മ്ലേച്ഛനായ മനുഷ്യന്‍ പൗരസ്ത്യദേശത്തു പ്രത്യക്ഷപ്പെടുകയും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയും ചെയ്തു! നീറോയ്ക്കുശേഷം ക്രിസ്ത്യാനികളെ ഏറ്റവുമധികം പീഡിപ്പിച്ച ആ മ്ലേച്ഛനിലൂടെയാണ് അവതരിപ്പിക്കപ്പെട്ട വിനാശകരമായ ആശയമാണ് ഇന്നും ഈ ലോകത്തിനു ഭീഷണിയായി നിലകൊള്ളുന്നത്! മുഹമ്മദ് എന്ന ആ പിശാച് രൂപംകൊടുത്ത മതമാണ് ലോകത്തിനു ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാംമതം! അപരിഷ്കൃതരും ക്രൂരന്മാരും ഭോഗാസക്തരും കാപട്യക്കാരുമായ ഒരു സമൂഹത്തെ ഈ ഭൂമിയില്‍ ഒരുക്കാന്‍ നരകത്തില്‍നിന്നും സാത്താന്‍ അയച്ച അവന്റെ ദൂതനായിരുന്നു മുഹമ്മദ്!
രാഷ്ട്രീയമായും സാമൂഹികമായും ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക നരഭോജികളില്‍നിന്നുള്ളതാണ്! ക്രൈസ്തവ സഭകളുടെ സഹാനുഭൂതിയിലും സഹിഷ്ണുതയിലുമാണ് ഇസ്ലാം വളരുന്നത് എന്നകാര്യം സഭാധികാരികള്‍ അറിയുന്നില്ല എന്നതാണു വസ്തുത! ഇസ്ലാമികത എന്താണെന്നുപോലും അറിയാത്ത വ്യക്തികളാണ് ക്രിസ്തീയസഭകളുടെ ഭരണം കയ്യാളുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്ന വിവരക്കേടുകളുടെ ഇരയായി മാറുന്നത് ക്രിസ്തീയ വിശ്വാസികളാണെന്ന്‍ ഇവര്‍ അറിയുന്നില്ല! രാഷ്ട്രീയമായും സാമൂഹികമായും വിശ്വാസപരമായും സാധാരണ വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാന്‍ കഴിയാത്തര്‍ സഭയുടെ അധികാരശ്രേണികളില്‍ കയറിക്കൂടിയതാണ് ക്രിസ്തീയതയുടെ ഏറ്റവും വലിയ അപചയം. അല്ലാഹു ആരാണെന്നോ ഈസാനബി ആരാണെന്നോ അറിയാത്തവരാണ് കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ ശില്പികള്‍! ഇവരുടെ വിവരക്കേടുകള്‍ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്നു എന്നതാണ് ഏറെ പരിതാപകരം!
ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഇന്നോളം ഈ സമൂഹം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തീയ വിശ്വാസം ഈ ഭൂമുഖത്ത് നിലനില്‍ക്കുവോളം ഈ പീഡനം തുടരുകയും ചെയ്യും. കാരണം, ഈ വിശ്വാസത്തിന് ആധാരമായവനും സഭയുടെ മൂലക്കല്ലുമായ യേഹ്ശുവാ നല്‍കിയിരിക്കുന്ന വാഗ്ദാനമാണ് ഈ പീഡനം! അവിടുത്തെ വാഗ്ദാനം ഇതാണ്: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദ്ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്"(മത്താ: 10; 16-20).
ഈ വാഗ്ദാനങ്ങളെല്ലാം ആദിമ ക്രൈസ്തവസമൂഹം അനുഭവിച്ചിട്ടുണ്ട്. സഭയെ മുന്നില്‍നിന്നു നയിച്ച സഭാപിതാക്കന്മാര്‍ എല്ലാവരും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് അവര്‍ പീഡനമേറ്റത് ക്രിസ്തുവിന്റെ വചനം മായംചേര്‍ക്കാതെ പ്രസംഗിച്ചതു മൂലമായിരുന്നു. സത്യസന്ധമായി വചനം പ്രസംഗിക്കുന്നവര്‍ ആരുതന്നെയായാലും ഇന്നും പീഡിപ്പിക്കപ്പെടും. കാരണം, യേഹ്ശുവായുടെ വാഗ്ദാനങ്ങള്‍ അവിടുന്ന് പിന്‍വലിച്ചിട്ടില്ല, പിന്‍വലിക്കുകയുമില്ല! അതുകൊണ്ടുതന്നെ, ലോകത്തിന്റെ പ്രശംസയും അംഗീകാരവും നേടിക്കൊണ്ടു മുന്നേറുന്ന നേതാക്കന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍! ലോകം നല്‍കുന്ന അംഗീകാരംതന്നെയാണ്, അവരെ യേഹ്ശുവാ അയച്ചിട്ടില്ല എന്നതിനുള്ള അടയാളം! യേഹ്ശുവായുടെ ശുശ്രൂഷകരെ തിരിച്ചറിയാനുള്ള അടയാളമായി അവിടുന്നു നല്‍കിയിരിക്കുന്ന മറ്റൊരു അടയാളം ഈ വചനമാണ്: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 18-20). ക്രിസ്തു നേരിട്ടവയെ നേരിടാത്തവന്‍ ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടവനല്ല!
നരേന്ദ്രമോഡിയോ രാഹുല്‍ഗാന്ധിയോ ആരുതന്നെ വന്നാലും യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നുമില്ല! എന്നാല്‍, സഭാധികാരികളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല! തങ്ങളുടെ സമ്പത്തും സ്ഥാപനങ്ങളും സംരക്ഷിക്കാനായി ക്രിസ്തുവിനെ നിഷേധിക്കാന്‍പോലും ഇവര്‍ തയ്യാറാണ്! മറ്റു മതങ്ങളെയും വിജാതിയ ഭരണകൂടങ്ങളെയും പ്രീണിപ്പിക്കാന്‍ വിശ്വാസികളെയും വിശ്വാസത്തെയും ഒറ്റുകൊടുക്കുന്ന കാഴ്ചയാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്! ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സാംസ്കാരിക അനുരൂപണം!
സാംസ്കാരിക അനുകരണം വിശ്വാസത്തിനു വെല്ലുവിളി!
ആരംഭംമുതല്‍ ഇന്നുവരെ ക്രൈസ്തവസഭകള്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി സാംസ്കാരിക അനുരൂപണമായിരുന്നു. നാടിന്റെ സംസ്കാരമാണെന്ന ധാരണയില്‍ അവിടുത്തെ ജനതകളുടെ മതപരമായ ആചാരങ്ങള്‍ അനുകരിക്കുന്നതിന് ക്രൈസ്തവര്‍ തയ്യാറായപ്പോള്‍, ആ നാടുകളില്‍ ക്രിസ്തീയത വളര്‍ന്നില്ല. ഇത്തരം അനുകരണങ്ങളിലൂടെ ക്രിസ്തീയതയുടെ പവിത്രത നശിപ്പിക്കുന്നതില്‍ ഏറെ മുന്നിട്ടുനിന്നത് പൗരസ്ത്യസഭകളായിരുന്നു. അതുകൊണ്ടുതന്നെ, പൗരസ്ത്യദേശത്തെ ഏറ്റവും ചെറിയ സമൂഹങ്ങളില്‍ ഒന്നായി ക്രിസ്തീയത ഒതുങ്ങി!
മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും ക്രിസ്തീയതയുമായി കൂട്ടിക്കലര്‍ത്തി, അതിനെ അലങ്കാരമായി ചുമക്കുന്ന പൗരസ്ത്യസഭകള്‍, പാശ്ചാത്യസഭയെ നോക്കി കൊഞ്ഞനം കുത്തുന്നത് രസകരമായ കാഴ്ചയാണ്. പാശ്ചാത്യസഭയുടെ തിരുനാളുകളും ആചാരങ്ങളും റോമിലെ 'പാഗണ്‍' ആചാരങ്ങളുടെ അനുകരണമാണെന്ന കണ്ടുപിടുത്തങ്ങളുമായി ചില പൗരസ്ത്യര്‍ കറങ്ങുന്നുണ്ട്. കത്തോലിക്കാസഭയിലെ പല വിശുദ്ധരും 'പാഗണ്‍' ദേവന്മാരും ദേവതകളുമാണെന്നാണ് ഇവരുടെ വാദം! ക്രിസ്തുമസ് പോലും സൂര്യദേവന്റെ ജന്മദിനമാണെന്നു ജല്പിക്കാന്‍ ഈ കിഴക്കുനോക്കികള്‍ നാവു വളയ്ക്കുന്നു! ക്രിസ്തുമസ് ദിനത്തില്‍ സൂര്യനെ ജനിപ്പിച്ചുവെന്ന ഈ അശാസ്ത്രീയവും പൈശാചികവുമായ വാദത്തിന്റെ പിന്നില്‍ സൂര്യാരാധകരാണെന്ന യാഥാര്‍ത്ഥ്യം അവര്‍തന്നെ മറച്ചുവയ്ക്കുകയും ചെയ്യുന്നു! ഇനിയൊരു വസ്തുത എല്ലാവരും തിരിച്ചറിയുക: റോമില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന 'പാഗണ്‍' മതങ്ങളൊന്നും ചരിത്രത്തില്‍പ്പോലും ഇല്ല! അങ്ങനെയുള്ള വിശ്വാസങ്ങള്‍ പ്രാചീനകാലത്ത് എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ത്തന്നെ, അവയുടെ ശേഷിപ്പുകളൊന്നും പാശ്ചാത്യനാടുകളില്‍ ഇന്നില്ല!
പൗരസ്ത്യദേശത്തെ അവസ്ഥ ഇതാണോ? വിജാതിയര്‍ അവരുടെ ആചാരങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ഇന്നും തുടരുകയും, ഈ ആചാരങ്ങളെ അതേപടി അനുകരിച്ചുകൊണ്ട് ക്രിസ്ത്യാനികള്‍ അപഹാസിതരാകുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇവിടെയുള്ളത്! തങ്ങള്‍ തുടരുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉപരിയായ മേന്മയൊന്നും ഇവിടെ ജീവിക്കുന്ന വിജാതിയര്‍ക്ക് ക്രിസ്തീയതയില്‍ കാണാന്‍ കഴിയാത്തതും ഈ അനുകരണത്തിന്റെ പരിണിതഫലമാണ്! വിജാതിയതയുടെ പകര്‍പ്പാണ് ക്രിസ്തീയതയെന്നും, വിജാതിയരില്‍നിന്നാണ് ക്രിസ്തുപോലും പഠിച്ചതെന്നും ഇവര്‍ പറഞ്ഞാല്‍ അതിനെ നിഷേധിക്കാന്‍ ക്രിസ്ത്യാനിയ്ക്കു സാധിക്കുകയില്ല! കാരണം, പൗരസ്ത്യ ക്രിസ്ത്യാനികള്‍മൂലം ക്രിസ്തുവും ക്രിസ്തീയതയും ഏറെ പരിഹസിക്കപ്പെട്ടു കഴിഞ്ഞു!
ഈ വിഷയങ്ങള്‍ പലവട്ടം സമഗ്രമായി വിശകലനം ചെയ്തിട്ടുള്ളതായതിനാല്‍, ഒരു വചനം കുറിച്ചുകൊണ്ട് അടുത്ത ഭാഗത്തേക്ക് കടക്കുകയാണ്. "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രവിദ്യക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 18; 9-12). ഇവയെല്ലാംതന്നെ മറ്റു പേരുകളില്‍ പൗരസ്ത്യ ക്രൈസ്തവസഭകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പല വിശുദ്ധരുടെയും പേരുകളില്‍ നടത്തപ്പെടുന്ന ഭക്താഭാസങ്ങള്‍ ഇതിന്റെ ഭാഗമാണ്! ഗീവര്‍ഗ്ഗീസിന്റെ പേരില്‍ കൂടോത്രവും ഗുരുതിയും(കോഴിവെട്ട്) നടത്തുന്ന സുറിയാനിപ്പള്ളികള്‍ കേരളത്തിലുള്ളത് നമുക്കറിയാം! കത്തോലിക്കാസഭയിലെ പൈശാചികതകളില്‍ ഒന്നിന്റെ ദൃശ്യങ്ങള്‍ ഈ ലിങ്കില്‍ കാണാം: 'ആദ്ധ്യാത്മിക ആഭാസം!'
സഭകള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ടപ്പോള്‍!
"സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). ഇതാണ് ക്രിസ്തു അവിടുത്തെ സഭയെ ഭരമേല്പിച്ച ദൗത്യം. ഈ മൂന്നു ദൗത്യങ്ങളില്‍ ഊന്നിയല്ലാത്ത പ്രവര്‍ത്തനങ്ങളൊന്നും വിശ്വാസത്തിന്റെ ഭാഗമല്ല. ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചത് ഈ ദൗത്യം നിര്‍വ്വഹിക്കുന്നതിനായിരുന്നുവെങ്കില്‍ അവയെ തള്ളിപ്പറയാന്‍ മനോവ തയ്യാറാകുമായിരുന്നില്ല. ഇവയെല്ലാം സ്ഥാപിച്ചത് സുവിശേഷപ്രചരണം ലക്‌ഷ്യംവച്ചായിരുന്നു എന്നകാര്യവും മനോവ അംഗീകരിക്കുന്നു. എന്നാല്‍, ലക്ഷ്യത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്.
സഭയെ ഏല്പിച്ച ദൗത്യങ്ങള്‍ അപ്പാടെ അവഗണിച്ച്, അവിടുത്തെ സഭയെ കച്ചവടക്കാരുടെ ഗുഹയാക്കി മാറ്റിയത് നാം തിരിച്ചറിയണം. ഈ സ്ഥാപനവത്കരണം ക്രിസ്തീയതയെ തകര്‍ക്കുന്ന ഘടകമായി മാറിയത് ഇന്നും അധികാരികള്‍ തിരിച്ചറിഞ്ഞിട്ടില്ല! വിശ്വാസത്തിന്റെയും വിശ്വാസികളുടെയും സംരക്ഷണമല്ല; സഭാസ്ഥാപനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള നെട്ടോട്ടത്തിലാണ് ക്രൈസ്തവസഭകള്‍! ഇതിനുവേണ്ടി ആരെ കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്ത 'ക്രിമിനലുകള്‍' സഭകളുടെ ഭരണം കയ്യാളുന്നു! ഇതാണ് സഭ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്‍!
വലിയവരോ ചെറിയവരോ എന്ന വ്യത്യാസമില്ലാതെ, ഓരോ വിശ്വാസികളും ചേരുന്നതാണ് സഭ എന്ന യാഥാര്‍ത്ഥ്യം സഭാംഗങ്ങളില്‍ പലര്‍ക്കും അറിയില്ല. സഭയെന്നാല്‍, ഭരണം കയ്യാളുന്ന ന്യൂനപക്ഷം ആണെന്ന മിഥ്യാധാരണ വിശ്വാസികളില്‍ ജനിപ്പിച്ചതും ഈ അധികാരികള്‍ തന്നെയാണ്! ആരെങ്കിലും സുവിശേഷം പ്രചരിപ്പിക്കുന്നതു കണ്ടാല്‍ അവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഈ അധികാരികള്‍ ചോദിക്കുന്നത് ഇങ്ങനെയാണ്: "ആരാണ് നിങ്ങളെ ഇതിനു ചുമതലപ്പെടുത്തിയത്? സുവിശേഷപ്രചരണത്തിനുള്ള അവകാശം സഭയ്ക്കു മാത്രമുള്ളതാണ്". ഇങ്ങനെയുള്ള വാദങ്ങളുമായി നടക്കുന്നവരോട് മനോവയ്ക്കു പറയാനുള്ളത് ഇതാണ്: "സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും സഭയ്ക്കുള്ളതാണ്. എന്നാല്‍, ഓരോ ക്രിസ്ത്യാനിയും സഭയുടെ അവകാശങ്ങള്‍ അര്‍ഹിക്കുന്ന, സഭയുടെ ഭാഗമാണെന്നു നിങ്ങള്‍ അറിയാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ്".
ഏതു വിധത്തിലെങ്കിലും സുവിശേഷപ്രചരണം തടയുകയെന്ന ഉദ്ദേശത്തോടെ സഭയില്‍ ചില പാഴ്മരങ്ങളെ സാത്താന്‍ നട്ടുവളര്‍ത്തുന്നുണ്ട്. അവ പടര്‍ന്നുപന്തലിച്ച് 'ചോലയായി' നില്‍ക്കുന്നതാണ് സഭ അഭിമുഖീകരിക്കുന്ന ഒരു ദുരന്തം! സഭയുടെ ഊര്‍ജ്ജം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന ഈ പടുമരങ്ങളെ വേരോടെ പിഴുത് അഗ്നിക്കിരയാക്കാതെ സഭ ശുദ്ധീകരിക്കപ്പെടുകയില്ല! ഭരണത്തില്‍ ആര് വരുമെന്ന ആശങ്കയുമായി ഓടിനടക്കുന്നത് സഭയിലെ വ്യവസായികളായ ഇവരാണ്! ചില രാഷ്ട്രീയക്കാരെ ചൂണ്ടിക്കാട്ടി വിശ്വാസികളെ ഭയപ്പെടുത്തുന്നതും ഇവരാണ്! ക്രിസ്തുവില്‍ വിശ്വസിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആര് രാജ്യം ഭരിച്ചാലും ഒന്നുപോലെയാണ്! 'പിള്ളേരെ പിടുത്തക്കാരന്‍' വരുമെന്നു പറഞ്ഞു കുട്ടികളെ ഭയപ്പെടുത്തുന്ന പഴഞ്ചന്‍ പ്രയോഗങ്ങളുമായി 'ഇടയലേഖനങ്ങള്‍' ഇറക്കുന്നവര്‍ക്ക് ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല!
കത്തോലിക്കാസഭയെ സ്ഥാപനവത്ക്കരിച്ചതിലൂടെ വിശ്വാസികള്‍ക്ക് എന്തു ലഭിച്ചു? തങ്ങളുടെ പേരില്‍ നേടിയെടുക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളില്‍ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുമ്പോഴും, നിസംഗതയോടെ നോക്കിനില്‍ക്കാനേ ഇവര്‍ക്കു കഴിയുന്നുള്ളു. ക്രിസ്ത്യാനി തങ്ങളുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാത്തതാണ് എല്ലാ ദുരന്തങ്ങളുടെയും മൂലകാരണം!
ക്രിസ്ത്യാനിയുടെ ശത്രു ക്രിസ്ത്യാനിതന്നെ!
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ജോസഫിന്റെ കൈകളും കാലുകളും വെട്ടിയത് 'പോപ്പുലര്‍ ഫ്രണ്ട്' എന്ന നപുംസക പ്രസ്ഥാനത്തിലെ ഭീരുക്കള്‍ ആയിരുന്നു! ഗുണേറിയ പിടിപെട്ടു ചത്ത, ഇവരുടെ മൂത്താപ്പയുടെ ഉപദേശം സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇവരില്‍നിന്ന് ഇതിലപ്പുറം ലോകം പ്രതീക്ഷിക്കുന്നില്ല! സര്‍വ്വകലാശാലയുടെ സിലബസില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പിനുനേരെയോ ഈ പുസ്തകത്തിന്റെ രചയിതാവിന്റെ നേരെയോ കടന്നുചെല്ലാന്‍ ആണത്തമില്ലാത്ത 'എമ്പോക്കികള്‍'ക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രയുമായിരുന്നു! ജോസഫ് സാറിനു ചോദിക്കാന്‍ ആരുമില്ലെന്ന് ഇവര്‍ക്കറിയാം. കാരണം, ഇദ്ദേഹം കത്തോലിക്കാസഭയിലെ അംഗമാണല്ലോ!
കാപാലികന്മാരുടെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കിടന്ന പ്രോഫസറിനു സ്വാന്ത്വനവുമായി കത്തോലിക്കാസഭയുടെ ജീവകാരുണ്യ സന്ദേശമെത്തി. ഇദ്ദേഹത്തെ ജോലിയില്‍നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു അത്! ജീവകാരുണ്യം എന്നു നാഴികയ്ക്കു നാല്പതു വട്ടം വിളിച്ചുകൂവുന്നവരുടെ യഥാര്‍ത്ഥ മുഖം ലോകം അങ്ങനെ കണ്ടു! ഇസ്ലാമിക ഭീകരന്മാര്‍ മനുഷ്യബോംബായി സ്വയം മരിക്കുമ്പോള്‍, അവരുടെ കുടുംബത്തെ സഹായിക്കാന്‍ പള്ളിയില്‍ പിരുവു നടത്തുന്നവര്‍, തങ്ങളുടെ സഹോദരന്‍ സഹായം അര്‍ഹിക്കുന്നവനായി കണ്ടപ്പോള്‍ ഇതാണ് ചെയ്തത്! ഏഴ് എഴുപതുവട്ടം ക്ഷമിക്കേണ്ട, സഭ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇദ്ദേഹത്തോടും കുടുംബത്തോടും ക്ഷമിച്ചില്ല! അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇപ്പോള്‍ വെള്ളാനകള്‍ക്കു ബോധമുദിച്ചത് കാരുണ്യം കൊണ്ടല്ല; ലോകത്തിനു മുന്‍പിലും വിശ്വാസികളുടെ മുന്‍പിലും ഒറ്റപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തതുകൊണ്ടാണ്. മാനുഷീകപരിഗണനയുടെ പേരില്‍ പ്രൊഫസര്‍ ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുന്നുവെന്നാണ് കോതമംഗലം രൂപതയുടെ വിശദ്ദീകരണം. മൂന്നുദിവസം മുന്‍പ് ഈ പരിഗണന കാട്ടിയിരുന്നുവെങ്കില്‍ സലോമി മരിക്കുമായിരുന്നോ?
കത്തോലിക്കാസഭയിലെ വെള്ളാനകള്‍ സഭയെ ലോകത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല! ബാംഗ്ലൂരിലെ സെമിനാരിയില്‍ വധിക്കപ്പെട്ട പുരോഹിതന്റെ ഘാതകര്‍ പോപ്പുലര്‍ ഫ്രണ്ടുകാരോ ആര്‍. എസ്. എസ്സുകാരോ അല്ല! ധനമോഹികളും സ്ഥാനമോഹികളുമായ വൈദീകവേഷധാരികള്‍ തന്നെയാണ്! ആരാണ് ക്രിസ്ത്യാനിയുടെ യഥാര്‍ത്ഥ ശത്രു? വിജാതിയരാണു ശത്രുക്കളെങ്കില്‍, അവര്‍ക്കെതിരേ കരുതിയിരിക്കാന്‍ സാധിക്കും. കൂടെനില്‍ക്കുന്നവനാണ് കുതികാലില്‍ ചവിട്ടുന്നതെങ്കില്‍ ആഘാതം താങ്ങാവുന്നതിനും അപ്പുറമായിരിക്കും! ആയതിനാല്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ ശത്രുക്കളെ ഭയപ്പെടേണ്ടതില്ല; എന്നാല്‍, മിത്രങ്ങളെ സൂക്ഷിക്കുക!
ആഗോള ഭീകരന്മാര്‍ക്കെതിരേ മനോവ തൂലിക ചലിപ്പിക്കുമ്പോള്‍, പിന്നില്‍ സഭയുടെ വെള്ളാനകള്‍ തുണയായുണ്ടെന്നു കരുതിയിട്ടില്ല. എന്നാല്‍, യഥാര്‍ത്ഥ വിശ്വാസികളുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്നു മനോവയ്ക്കറിയാം. അതിനെക്കാളെല്ലാം ഉപരിയായി, ജീവിക്കുന്ന ദൈവവും സൈന്യങ്ങളുടെ ദൈവവുമായ യാഹ്‌വെയുടെ സൈന്യം മനോവയ്ക്കു ചുറ്റും പാളയമടിച്ചിട്ടുണ്ടെന്നു മനോവ അറിയുന്നു!
ഈ വചനമാണ് മനോവയുടെ ഊര്‍ജ്ജം: "ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 28-33).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-