23 - 03 - 2019
തന്നോടുതന്നെയുള്ള ബഹുമാനം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് സ്വയം ബഹുമാനിക്കുന്ന ആരെങ്കിലുമുണ്ടോ? ആനുകാലികമായ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടെന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല. കടവന്ത്രയിലെ പള്ളിയില്‍ പുതുതായി ചുമതലയേറ്റുവെന്നു പറയപ്പെടുന്ന വൈദീകനാണ് തന്നോടുതന്നെയുള്ള ബഹുമാനാര്‍ത്ഥം ചില സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നത്! സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെതന്നെ മാഹാത്മ്യങ്ങള്‍ പ്രചരിപ്പിക്കുന്ന 'പ്രാഞ്ചിയേട്ടന്മാര്‍' വേറെയുമുണ്ടാകാം. എന്നാല്‍, കടവന്ത്രയിലെ ബെന്നിയേട്ടന്റെ പ്രചരണത്തിലെ നുണകളും ദുരൂഹതയും വെളിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു മനോവ കരുതുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയെ അവഹേളിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന വ്യക്തികള്‍ക്കു വീണുകിട്ടിയ അവസരം അവര്‍ മുതലാക്കുന്നതുപോലെതന്നെ, സഭയെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത നിഷ്കപടരായ വിശ്വാസികളും നുണയുടെ പ്രചാരകരായി മാറുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
നിരുപദ്രവകരമെന്നും ദൈവേഷ്ടമെന്നും തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇടപെടലുകളാണ് സാത്താന്‍ കത്തോലിക്കാസഭയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഇടപെടലുകള്‍ക്കായി സാത്താന്‍ തിരഞ്ഞെടുക്കുന്നതില്‍ ഭൂരിഭാഗവും സഭയ്ക്കുള്ളില്‍നിന്നുതന്നെയുള്ള വ്യക്തികളെയാണ്. വരികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ദുരന്തത്തെ കാണാനുള്ള കാഴ്ചശക്തിയില്ലാത്ത സമൂഹത്തിനു പെട്ടന്നുതന്നെ സ്വീകാര്യമാകുന്ന ആശയങ്ങള്‍ ഇവരിലൂടെ സാത്താന്‍ അവതരിപ്പിക്കുന്നു! വിശ്വാസികള്‍ക്കിടയില്‍ തന്നെത്തന്നെ വിഗ്രഹമായി പ്രതിഷ്ഠിക്കുന്ന വ്യക്തികളുണ്ട്. ഇക്കൂട്ടരുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുമ്പോള്‍, സാത്താന്‍ ഇവരിലൂടെ തന്റെ ആശയങ്ങളുടെ പ്രചാരണവും ആരംഭിക്കും. ദൈവവചനത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തങ്ങളുടെ ആരാധനാപുരുഷന്‍ നല്‍കുന്ന ഉപദേശങ്ങളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയുകയുമില്ല. ഇത്തരത്തില്‍ കത്തോലിക്കാസഭയിലെ വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു വിഗ്രഹമാണ് ഫ്രാന്‍സീസ്! ഇയാളെ ഒരു വിഗ്രഹമായി നിലനിര്‍ത്താന്‍ സഭയ്ക്കുള്ളിലും പുറത്തുമായി സാത്താന്റെ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫ്രാന്‍സീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണത്തിലേക്കു കടക്കുന്നതിനുമുമ്പ് കേരളത്തിലെ വിഷയം പൂര്‍ത്തികരിക്കേണ്ടിയിരിക്കുന്നു. അത് കടവന്ത്രയിലെ ബെന്നിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല; മറിച്ച്, കേരളത്തിലെ കത്തോലിക്കാസഭയെ സമൂഹമദ്ധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്യുന്നതിനു കൗശലപൂര്‍വ്വം നീക്കങ്ങള്‍ നടത്തുന്നവര്‍ സഭയുടെ അകത്തളങ്ങളില്‍ ഇന്ന് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ ചര്‍ച്ചചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഒരു ബെന്നിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ദുരന്തമായി ഇതിനെ മനോവ കാണുന്നില്ലെങ്കിലും, ആനുകാലികമായ ഈ വിഷയത്തില്‍നിന്നുതന്നെ ചര്‍ച്ച ആരംഭിക്കുകയാണ്. എന്തെന്നാല്‍, കഥയറിയാതെ ആട്ടം കാണുന്നവര്‍, ആട്ടത്തിലെ വര്‍ണ്ണാഭമായ ചമയങ്ങള്‍ കണ്ടു ഭ്രമിച്ചുനില്‍ക്കുന്ന അവസ്ഥയിന്നുണ്ട്. ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന ഈ ദുരന്തത്തെ വെളിപ്പെടുത്തുന്നതിന്, ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്ത വീഡിയോ പ്രദര്‍ശിപ്പിക്കാം. ഒരു പാശ്ചാത്യ ടെലിവിഷന്‍ ചാനലിന്റെ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച നൃത്തരംഗമാണ് വീഡിയോയിലുള്ളത്. കേരളത്തില്‍ തരംഗമായി മാറിയ 'എന്റെ അമ്മേടെ ജിമിക്കിക്കമ്മല്‍ എന്റെ അച്ഛന്‍ കട്ടോണ്ടുപോയി' എന്നുതുടങ്ങുന്ന തട്ടുപൊളിപ്പന്‍ ഗാനത്തിനു ചുവടുവയ്ക്കുന്ന ഒരു സംഘം പാശ്ചാത്യ കൗമാരക്കാരെ വീഡിയോയില്‍ കാണാം.
വിധികര്‍ത്താക്കളും സദസ്സും ഒന്നുപോലെ ഹര്‍ഷാരവം മുഴക്കുന്നതു കേട്ടപ്പോള്‍ മലയാളികളുടെ പഴഞ്ചൊല്ല് മനോവയുടെ മനസ്സില്‍ വന്നു. എന്താണു പാടുന്നതെന്ന് അറിയില്ലെങ്കിലും അതിലെ ഈണവും താളവും മനുഷ്യന്റെ മനസ്സിനെ ഭ്രമിപ്പിക്കുന്നതുകൊണ്ടാണ് ആ കല സ്വീകരിക്കപ്പെട്ടത്. 'മൈക്കിള്‍ ജാക്സണ്‍' എന്ന പിശാച്ചുബാധിതനെ എല്ലാ ഭാഷയിലുമുള്ള പിശാച്ചുബാധിതര്‍ സ്വീകരിച്ചത് ഉള്ളില്‍ വസിക്കുന്ന ആത്മാക്കളുടെ പൊതുസ്വഭാവം കാരണമാണ്! വീഡിയോ കാണാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി ഇവിടെ 'ലിങ്ക്' കൊടുക്കുന്നു: 'കഥയറിയാതെ ആട്ടം കാണുന്നവര്‍!'
ആരെങ്കിലും കൗതുകത്തിന് മിക്സ് ചെയ്ത വീഡിയോ ആണോയെന്ന് അറിയില്ല; അതിനാല്‍ത്തന്നെ, ഈ വീഡിയോയിലെ ദൃശ്യങ്ങളെ സംബന്ധിച്ച് വലിയ ചര്‍ച്ചയ്ക്ക് മുതിരുന്നില്ല. എന്നാല്‍, ഇതില്‍നിന്നു മനസ്സിലാക്കാന്‍ വളരെയധികം യാഥാര്‍ത്ഥ്യങ്ങളുണ്ട്. മനുഷ്യരുടെ ബോധതലങ്ങളെ സ്വാധീനിക്കുന്നത് അവരെ നയിക്കുന്ന ആത്മാവിന്റെ പ്രേരണയ്ക്ക് അനുസൃതമായിട്ടാണ്. ഒരു വ്യക്തി തന്നില്‍ പരിപോഷിപ്പിക്കുന്ന ആത്മാവാണ് ആ വ്യക്തി എന്തു സ്വീകരിക്കണമെന്ന് അവന്റെ ബോധതലങ്ങളെ ഉപദേശിക്കുന്നത്. അതുപോലെതന്നെ, ഒരുവന്‍ തന്റെയുള്ളില്‍ പരിപോഷിപ്പിക്കാന്‍ ഏത് ആത്മാവിനെയാണു തിരഞ്ഞെടുക്കേണ്ടതെന്നു തീരുമാനിക്കുന്നതില്‍, അവന്‍ നേടിയിട്ടുള്ള അറിവുകള്‍ മുഖ്യഘടകമാണ്. താന്‍ സ്വന്തമാക്കിയിരിക്കുന്ന അറിവുകള്‍ സത്യമാണെങ്കില്‍, ഈ സത്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ആത്മാവിനെ അവന്‍ പരിപോഷിപ്പിക്കും. ഇപ്രകാരമാണ് ഒരുവനില്‍ ശുദ്ധമനസ്സാക്ഷി രൂപപ്പെടുന്നത്. അറിവുകള്‍ സത്യമായിരുന്നാല്‍ മാത്രമേ അവന്റെ മനസ്സാക്ഷി ശുദ്ധമായിരിക്കുകയുള്ളു. മനസാക്ഷി ശുദ്ധമല്ലാതിരുന്നാല്‍, നന്മതിന്മകളെ വിവേചിക്കുന്നതില്‍ പരാജയം സംഭവിക്കും. തിന്മയെ നന്മയെന്നും, നന്മയെ തിന്മയെന്നും ചിന്തിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത് അവന്റെ മനസ്സാക്ഷി രൂപപ്പെട്ടിരിക്കുന്നത് തെറ്റായ അറിവുകളില്‍നിന്നായതുകൊണ്ടാണ്!
പൈശാചികതയുടെ പ്രതീകങ്ങളായ വ്യക്തികളെയും അവരുടെ ആശയങ്ങളെയും അംഗീകരിക്കാന്‍ ആരെങ്കിലും താത്പര്യം കാണിക്കുന്നുവെങ്കില്‍, ഇരുകൂട്ടരുടെയും ഉള്ളില്‍ ഒരേ ആത്മാവ് വസിക്കുന്നതുകൊണ്ടും, ഈ ആത്മാവ് ഇരുകൂട്ടരെയും നയിക്കുന്നതുകൊണ്ടുമാണ്. ഇസ്ലാമിക പൈശാചികതയെ എതിര്‍ക്കാന്‍ മടിക്കുന്ന മാധ്യമങ്ങള്‍തന്നെ, ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് ഇസ്ലാം എവിടെയെങ്കിലും ഇരയാകുമ്പോള്‍ അത് വലിയ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നതും നാം കാണാറുണ്ട്. ന്യൂസിലന്‍ഡിലെ കാര്യംതന്നെ ഉദാഹരണമായെടുക്കാം. ആ ദിവസങ്ങളില്‍ത്തന്നെ നൂറ്റമ്പതിലധികം ക്രിസ്ത്യാനികളെ ഇസ്ലാമിക ഭീകരന്മാര്‍ നൈജീരിയയില്‍ കൊന്നുതള്ളിയത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടില്ല. ഇറ്റലിയില്‍ വലിഞ്ഞുകയറി വന്ന ഇസ്ലാമിക ഭീകരന്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത് 51 കുരുന്നുകളെയാണ്. അഭയാര്‍ത്ഥികളായ ഇസ്ലാമിക പരിഷകളെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ പുതിയ ഭരണാധികാരി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇസ്ലാമിനെ ചൊടിപ്പിച്ചത്. ഇതൊന്നും കപട മനുഷ്യസ്നേഹിയായ ഫ്രാന്‍സീസിന്റെയോ ഇയാളുടെ കുഴലൂത്തുകാരായ മാധ്യമ നപുംസകങ്ങളുടെയോ ശ്രദ്ധയില്‍പ്പെടില്ല! ഫ്രാന്‍സീസിന്റെ മൂക്കിനുതാഴെ ക്രൈസ്തവരുടെ കുഞ്ഞുങ്ങള്‍ അഗ്നിക്കിരയാകുന്നത് ഇയാള്‍ പോറ്റിവളര്‍ത്തുന്ന നരാധമന്മാരാലാണ്. ക്രിസ്ത്യാനികളുടെ രോദനം കേള്‍ക്കാത്തവന് 'റോഹിങ്കികള്‍' എന്ന ശപിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിലാണ് ശ്രദ്ധ!
ക്രിസ്ത്യാനികള്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ ദുരൂഹമായ മൗനം അവലംബിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നത് ഇവരുടെ അജണ്ടയാണു വെളിപ്പെടുത്തുന്നത്. എന്നാല്‍, ന്യൂസിലാന്‍ഡില്‍ കടന്നുകൂടിയ ഇസ്ലാമിക അഭയാര്‍ത്ഥികളുടെ അതിക്രമങ്ങളില്‍ സഹികെട്ട ഒരുവന്റെ പ്രതികരണത്തെ ക്രിസ്ത്യാനികളുടെ തലയില്‍ വച്ചുകെട്ടാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതാണു നാം കണ്ടത്! മാധ്യമങ്ങളെയും കലാ-സാംസ്കാരിക രംഗങ്ങളെയും മാത്രമല്ല, സമൂഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സകല സംവീധാനങ്ങളെയും ഇടതുപക്ഷ പൈശാചികത വിഴുങ്ങിയതുമൂലം സത്യം തമസ്ക്കരിക്കപ്പെടുന്നു. ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന എല്ലാ ശബ്ദങ്ങളും അസത്യത്തിന്റെ സ്തുതിഗീതങ്ങളാണ്. സത്യം വിളിച്ചോതുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാന്‍ സകല ശക്തികളും ഒത്തുചേരുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.
പതിനായിരക്കണക്കിനു ക്രൈസ്തവര്‍ കൊലചെയ്യപ്പെടുമ്പോള്‍ അതിനെ അപലപിക്കാന്‍ മാധ്യമങ്ങളോ മനുഷ്യാവകാശ ജല്പകാരോ ഇല്ല. ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് ക്രിസ്ത്യാനികളോ മറ്റേതെങ്കിലും മതക്കാരോ പാശ്ചാത്യ സമൂഹമോ അല്ല; മറിച്ച്, ഇസ്ലാംമതക്കാര്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചിരിക്കുന്ന ഖുറാന്‍ എന്ന പൈശാചികഗ്രന്ഥമാണ് ഇവരെ അഭയാര്‍ത്ഥികളാക്കിയത്! ഇസ്ലാമികരാജ്യങ്ങളിലെവിടെയും അഭയം ലഭിക്കാതിരുന്നപ്പോള്‍ ഇവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്, ക്രിസ്തീയതയില്‍ അടിസ്ഥാനമിട്ട സാംസ്കാരികതയുടെ ശേഷിപ്പുകളായ സമൂഹങ്ങളാണ്! ഏതു പൈശാചികതയാണോ തങ്ങളെ ദരിദ്രരും അനാഥരും പരദേശികളുമാക്കി മാറ്റിയത്, ആ പൈശാചികതയെ നെഞ്ചിലേറ്റിക്കൊണ്ടാണ് ഇവര്‍ ആതിഥേയരുടെ സമൂഹത്തിലേക്കു കടന്നുചെന്നത്. അതിനാല്‍ത്തന്നെ, ഈ ജനത്തെ നയിക്കുന്ന പൈശാചികത, ഇവര്‍ ചെല്ലുന്നിടത്തെല്ലാം വിസ്സര്‍ജ്ജിക്കപ്പെടുന്നു. സമാധാനം സ്ഥാപിക്കാന്‍ ഈ ജനതയ്ക്ക് എവിടെയും ഇന്നുവരെ സാധിച്ചിട്ടില്ല! ഇവര്‍ ജീവിക്കുന്നിടത്തെല്ലാം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍, ഒരു പുനര്‍വിചിന്തനത്തിനു മാനവസമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു. ഇസ്ലാമിന് ആരെങ്കിലും അഭയം നല്‍കുന്നുണ്ടെങ്കില്‍, അത് ഇസ്ലാമികത ഇവര്‍ ഉപേക്ഷിച്ചതിനുശേഷമായിരിക്കണം. അല്ലാത്തപക്ഷം, യൂറോപ്യന്‍ ജനതയ്ക്കു വന്നുഭവിച്ച ദുരന്തം ഒരു ആഗോളദുരന്തമായി മാറും.
സമാധാനത്തോടെ ജീവിച്ച യൂറോപ്യന്‍ ജനതയുടെമേല്‍ പൈശാചികതയുടെ പൂര്‍ണ്ണതയായ ഇസ്ലാമിനെ കെട്ടിയേല്പിച്ചത് ആഗോള മാധ്യമങ്ങളും മനുഷ്യാവകാശ ജല്പകരും ഈ ലോകം മുഴുവനും ചേര്‍ന്നായിരുന്നു. സ്ത്രീകളോടോ കുഞ്ഞുങ്ങളോടോ കരുണകാണിക്കാത്ത ഇസ്ലാമിക നരാധമന്മാര്‍ ഓരോദിവസവും യൂറോപ്പില്‍ അഴിഞ്ഞാടുന്ന വാര്‍ത്തകള്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നതാരോ, അവര്‍തന്നെയാണ് ഇസ്ലാമിന്റെ ചിലന്തിപ്പരു പൊട്ടിയാല്‍ അത് വലിയ വാര്‍ത്തയാക്കുകയും അതിന്റെ ഉത്തരവാദിത്വം ക്രിസ്ത്യന്‍ വലതുപക്ഷത്തിനുമേല്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നത്. ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന സകലരും ഈ വ്യാജവാര്‍ത്തകളുടെ പ്രചാരകരായി അധഃപതിച്ചിരിക്കുന്നു!
വ്യാജവാര്‍ത്തകള്‍ക്കു സ്വീകാര്യത ലഭിക്കുകയും സത്യം തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായതിന്റെ കാരണമാണ് നാം ചിന്തിച്ചത്. തെറ്റായ അറിവുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട മനസ്സാക്ഷി ഒരുവനെ വ്യാജത്തെ സ്വീകരിക്കാനും സത്യത്തെ അവഗണിക്കാനും പ്രേരണ നല്‍കുന്നു. യഥാര്‍ത്ഥ സത്യം അന്വേഷിക്കുന്നതിനു പകരം, ലഭിക്കുന്ന അറിവുകളെ സത്യമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ മനസാക്ഷിതന്നെയാണ്! സത്യം അന്വേഷിക്കുകയോ സത്യത്തെ സ്നേഹിക്കുകയോ ചെയ്യാന്‍ തയ്യാറാകാത്തവരില്‍ മിഥ്യാബോധം ജനിപ്പിക്കുന്നത് ദൈവംതന്നെയാണെന്നു വചനം വ്യക്തമാക്കുന്നു. സാത്താന്റെ പ്രവര്‍ത്തനത്തിനും അവന്റെ പ്രബോധനത്തിനും തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തമാണിത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). ക്രിസ്തീയതയ്ക്കെതിരെയും സത്യത്തിനെതിരെയും ആവേശത്തോടെ പ്രചരണം നടത്തുന്ന ഓരോരുത്തരെയും ശ്രദ്ധിച്ചാല്‍ ഈ അടയാളം ദര്‍ശിക്കാന്‍ കഴിയും.
ദൈവീകനിയമങ്ങളില്‍നിന്നു വ്യതിചലിച്ച്, ലോകത്തിന്റെ നിയമങ്ങളെ ആവേശപൂര്‍വ്വം സ്വീകരിച്ചിരിക്കുന്ന വ്യക്തികളാണ് ഇത്തരം പ്രവൃത്തികളില്‍ വ്യാപരിക്കുന്നത്! വ്യഭിചാരത്തിനും സ്വവര്‍ഗ്ഗരതിയ്ക്കും മാത്രമല്ല, ഭ്രൂണഹത്യ അടക്കമുള്ള സകല തിന്മകള്‍ക്കും മനുഷ്യാവകാശത്തിന്റെ സംരക്ഷണം കല്പിച്ചു നല്‍കിയിരിക്കുന്നവരാണ് ഇവരെല്ലാമെന്നു തിരിച്ചറിയാന്‍ സാധിക്കും. ഇത്തരം പ്രചരണങ്ങള്‍ക്കു സ്വീകാര്യത ലഭിക്കുന്നതിനായി, ഇക്കൂട്ടര്‍ക്ക് വിഗ്രഹപരിവേഷം നല്‍കാന്‍ ലോകത്തിന്റെ സംവീധാനങ്ങള്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്. ഇസ്ലാമിക ഭീകരര്‍ക്കെതിരെയും സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ തുടങ്ങിയ പൈശാചികതകള്‍ക്കെതിരെയും നിലപാടെടുക്കുന്ന ഡോണള്‍ഡ് ട്രംപിനെ എതിര്‍ക്കുന്ന സംഘത്തെ നോക്കിയാല്‍ മാത്രംമതി ഇക്കാര്യം തിരിച്ചറിയാന്‍! അമേരിക്കയെ ഇസ്ലാമികവത്ക്കരിക്കാനും സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ എന്നിവയെ പ്രോത്സാഹിപ്പിക്കാനും മുന്നില്‍നിന്ന വ്യക്തികളാണ് ഒബാമയും ഹിലാരി ക്ലിന്റണും. ഇവരെ തോളിലേറ്റിയത് അന്താരാഷ്‌ട്ര മാധ്യമങ്ങളും ആഗോള ആക്ടിവിസ്റ്റുകളുമായിരുന്നു. ഇവരോടൊപ്പം ശക്തമായി നിലകൊണ്ട മറ്റൊരു വ്യക്തിയാണ് വത്തിക്കാനിലെ ഫ്രാന്‍സീസ്! ഈ മനുഷ്യന്റെ ഉള്ളില്‍ വസിക്കുന്ന ആത്മാവിനെ തിരിച്ചറിയാന്‍ ഇതിനപ്പുറം മറ്റെന്തെങ്കിലും വേണമെന്നു മനോവ കരുതുന്നില്ല! തിന്മകളെ പിന്തുണയ്ക്കുന്നവരിലെല്ലാം കുടികൊള്ളുന്നത് ഒരേ ആത്മാവുതന്നെയാണ്!
ഇന്ന് ലോകത്തു വസിക്കുന്ന മനുഷ്യരില്‍ ഭൂരിപക്ഷവും തിന്മയുടെ പക്ഷത്താണെന്നു മനോവ പറയില്ല. എന്നാല്‍, ഉയര്‍ന്നുകേള്‍ക്കുന്ന ഭൂരിപക്ഷ ശബ്ദവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷ സമൂഹവും തിന്മയുടെതാണ്. എന്തെന്നാല്‍, സത്യത്തിന്റെ ശബ്ദങ്ങളെയും സത്യത്തിലും നീതിയിലും അധിഷ്ഠിതമായ പ്രവൃത്തികളെയും പ്രതിരോധിക്കാന്‍ ശക്തമായ സംവീധാനങ്ങള്‍ ലോകത്തിനുണ്ട്. മാത്രവുമല്ല, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരും നന്മയുടെ പക്ഷത്തു നില്‍ക്കുന്നവരുമായ വ്യക്തികള്‍ കോലാഹലത്തിന്റെ വക്താക്കളല്ലാത്തതുകൊണ്ട് തിന്മയുടെ പക്ഷമാണ് ഭൂരിപക്ഷം എന്ന മിഥ്യാധാരണ ജനിക്കാന്‍ കാരണമാകുന്നു. ഈ വചനം ശ്രദ്ധിക്കുക: "പ്രവാചകരുടെ ആത്മാവ് പ്രവാചകര്‍ക്കു വിധേയമാണ്. എന്തെന്നാല്‍, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്"(1 കോറി: 14; 32, 33). ഉയര്‍ന്നുകേട്ട ശബ്ദങ്ങളെല്ലാം ട്രംപിനെ വ്യക്തിഹത്യ നടത്തുകയും കത്തോലിക്കാസഭയിലെ നൂറുകോടിയിലധികം വരുന്ന വിശ്വാസികളുടെ നേതാവാണെന്നു സ്വയം ചിന്തിക്കുന്ന ഫ്രാന്‍സീസിന്റെ പൈശാചിക ജല്പനങ്ങള്‍ ട്രംപിന് എതിരായി മുഴങ്ങുകയും ചെയ്തിട്ടും ട്രംപുതന്നെ വിജയിച്ചു! ഉയര്‍ന്നുകേള്‍ക്കുന്ന കോലാഹലങ്ങള്‍ ഭൂരിപക്ഷത്തിന്റെതല്ല എന്ന വസ്തുത സ്ഥിരീകരിക്കാന്‍ ട്രംപിന്റെ വിജയം ദൃഷ്ടാന്തമായെടുക്കാം. എന്നാല്‍, പൈശാചികത ഭൂരിപക്ഷത്തിലെത്താന്‍ ക്ഷണനേരം മതിയാകും എന്നകാര്യം നാം വിസ്മരിക്കരുത്! എന്തെന്നാല്‍, അജ്ഞത നിറയുമ്പോള്‍ തിന്മയുടെ പക്ഷം ഭൂരിപക്ഷമാകും!
വ്യാജമായി സൃഷ്ടിച്ചെടുക്കുന്ന ഭൂരിപക്ഷം!
തങ്ങളുടെ പക്ഷത്തെ ഭൂരിപക്ഷത്തിലെത്തിക്കാന്‍ തിന്മയുടെ ശക്തികള്‍ പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. എതിരാളികളെയും എതിര്‍ശബ്ദങ്ങളെയും ഇല്ലായ്മചെയ്യലാണ് ഇതിലൊന്ന്.തിന്മയുടെ ശക്തികള്‍ക്കെതിരെ അധികമാരും രംഗത്തു വരാറില്ലെങ്കിലും, ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍, മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് ഇത്തരം ശബ്ദങ്ങളെ വന്യമായി ആക്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക ഭീകരതയ്ക്കെതിരേ സംസാരിച്ച ഓസ്ത്രേലിയന്‍ സെനറ്ററെ ആക്രമിക്കാന്‍ അശ്ലീലവര്‍ഷവുമായി ഇറങ്ങിയിരിക്കുന്നത് പിതൃശൂന്യരായ ആക്ടിവിസ്റ്റുകളാണ്! ഇസ്ലാമിന്റെ ഭീകരതയ്ക്കെതിരേ ഒരു വാക്കുപോലും ഉരിയാടാന്‍ ഈ അശ്രീകരങ്ങള്‍ ഇന്നുവരെ തയ്യാറായിട്ടില്ല. കത്തോലിക്കാസഭയുടെ ചിലവില്‍ ഉണ്ടുറങ്ങി ജല്പനങ്ങള്‍ നടത്തുന്ന വത്തിക്കാന്‍ രാജാവും ഈ അശ്രീകരങ്ങളുടെ ഭാഗമാണ്! ഫ്രാന്‍സീസിന്റെ നയങ്ങള്‍ക്കു കത്തോലിക്കാസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുവെന്നാണ് സമൂഹം ധരിച്ചുവച്ചിരിക്കുന്നത്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ അബദ്ധധാരണ സമൂഹത്തില്‍ പ്രചരിക്കാന്‍ കാരണമായി നാം കാണേണ്ടത് വ്യാജമായി സൃഷ്ടിച്ചെടുക്കുന്ന ഭൂരിപക്ഷത്തെയാണ്. സകലരും എതിര്‍ക്കുമ്പോഴും, ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നു.
സാങ്കേതികമായി നൂറുകോടിയിലധികം അംഗങ്ങള്‍ കത്തോലിക്കാസഭയിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇതില്‍ പകുതിയിലേറെപ്പേരും പള്ളിയുമായോ ആത്മീയതയുമായോ ബന്ധം പുലര്‍ത്തുന്നവരല്ല. കത്തോലിക്കാസഭയിലെ അംഗങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ഈ സഭയുടെ കേന്ദ്രമായി അറിയപ്പെടുന്ന യൂറോപ്പിലെ അവസ്ഥ രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ പരുങ്ങലിലായി. യുവാക്കളില്‍ ആരുംതന്നെ പള്ളിയുമായി ബന്ധം പുലര്‍ത്താറില്ല. ക്രിസ്തു ആരാണെന്നോ ക്രിസ്തീയത എന്താണെന്നോ ഇവരില്‍ ഭൂരിപക്ഷത്തിനും അറിയില്ല. എഴുപതു വയസ്സിനു മുകളിലുള്ളവര്‍ മാത്രമാണ് പള്ളിയില്‍ വരുന്നത്. അവരില്‍ ആരുംതന്നെ ഫ്രാന്‍സീസിന്റെ ജല്പനങ്ങള്‍ അംഗീകരിക്കുന്നവരല്ല! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഫ്രാന്‍സീസിന്റെ വാക്കുകളെയോ നയങ്ങളെയോ യുവാക്കള്‍ ശ്രദ്ധിക്കുന്നില്ല, വൃദ്ധജനം ഗൗനിക്കുന്നില്ല! ഈ സാഹചര്യത്തില്‍ ഫ്രാന്‍സീസിന് ഉണ്ടെന്നു പറയപ്പെടുന്ന സ്വീകാര്യത വിശ്വാസികള്‍ക്കിടയിലാണെന്ന്‍ അംഗീകരിക്കാന്‍ മന്ദബുദ്ധികള്‍ക്കു മാത്രമേ സാധിക്കുകയുള്ളു. അതായത്, ഫ്രാന്‍സീസിനു സ്വീകാര്യതയുള്ളത് സഭയിലെ വിശ്വാസികള്‍ക്കിടയിലല്ല; മറിച്ച്, കത്തോലിക്കാസഭയുടെയും ക്രിസ്തീയസഭകളുടെയും ശത്രുക്കളുടെയിടയിലാണ് ഫ്രാന്‍സീസിനു സ്വീകാര്യത ലഭിക്കുന്നത്. ഇക്കൂട്ടര്‍ എല്ലാക്കാലത്തും ക്രിസ്തീയതയുടെയും ക്രിസ്തീയ നിയമങ്ങളുടെയും വൈരികളായിരുന്നു!
ഫ്രാന്‍സീസിന്റെ നയങ്ങളെ പൂര്‍ണ്ണ സന്തോഷത്തോടെ സ്വീകരിക്കുന്ന മറ്റൊരു സമൂഹം ലാറ്റിനമേരിക്കയിലെ കത്തോലിക്കരാണ്. ദൈവീക നിയമങ്ങളില്‍നിന്നും അകന്ന് അധാര്‍മ്മിക ജീവിതം നയിക്കുന്ന ഈ സമൂഹങ്ങളുടെ വക്താവുകൂടിയാണ് ഫ്രാന്‍സീസ്! പേരുകൊണ്ട് ക്രിസ്ത്യാനികളായി ജീവിക്കുന്ന ഇവരെ ഈ അവസ്ഥയില്‍ എത്തിച്ചതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം രണ്ടാംവത്തിക്കാന്‍ സൂനഹദോസിനും അതിന്റെ സംഘാടകര്‍ക്കുമാണ്. ഈ പൈശാചിക സമ്മേളനത്തിന്റെ സ്തുതിപാടകര്‍ക്കും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ പ്രചാരകര്‍ക്കും ഈ കുറ്റത്തില്‍നിന്ന് കൈകഴുകി മാറാന്‍ കഴിയില്ല. ഇവരാണ് ഫ്രാന്‍സീസിന്റെ യഥാര്‍ത്ഥ അനുയായികളും ശക്തിയും! ചുരുക്കത്തില്‍, ഫ്രാന്‍സീസിന്റെ ആരാധകവൃന്ദത്തില്‍ ഉള്‍പ്പെടുന്നത് അധര്‍മ്മികളും ദൈവനിഷേധികളുമായ ആക്ടിവിസ്റ്റുകള്‍ മാത്രമാണ്. സഭയ്ക്കകത്തും പുറത്തും ഈ അധര്‍മ്മികളുണ്ട്.
ഫ്രാന്‍സീസ് എത്തുന്നതിനുമുമ്പ് കത്തോലിക്കാസഭ ഒരു മാലിന്യക്കൂമ്പാരമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇല്ല്യൂമിനാറ്റി-ഫ്രീമേസണ്‍ സംഘം ശ്രമിക്കുന്നതു കാണാതിരിക്കാന്‍ കഴിയില്ല. ഇല്ല്യൂമിനാറ്റിയുടെ ആഗോള തലവനായ ഫ്രാന്‍സീസ് തന്നെയാണ് എല്ലാറ്റിനും ചുക്കാന്‍പിടിക്കുന്നത്. കത്തോലിക്കാസഭയുടെ ഉന്മൂലനാശം കാണാന്‍ കൊതിക്കുന്ന പിശാചിന്റെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ചുകൊണ്ട് ഇയാള്‍ നടത്തിയ ഓരോ നീക്കങ്ങളും ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. കാപട്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ തന്നെത്തന്നെ വിഗ്രഹമാക്കി ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കാന്‍ ഇയാള്‍ ശ്രമങ്ങള്‍ നടത്തി. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരം കാപട്യങ്ങളിലൂടെ പലരെയും തന്റെ അടിമകളാക്കാന്‍ ഫ്രാന്‍സീസിനു സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. തന്റെ ആര്‍ഭാടജീവിതം മറച്ചുവച്ചുകൊണ്ട് ലളിതജീവിതത്തിന്റെ മേലങ്കിയണിഞ്ഞതും ഇയാളുടെ കാപട്യമായിരുന്നു. ഇല്ല്യൂമിനാറ്റി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചിത്രങ്ങളെല്ലാംതന്നെ കൃത്രിമമായി നിര്‍മ്മിച്ചവയായിരുന്നുവെന്ന് ആദ്യകാലത്തൊന്നും പലരും തിരിച്ചറിഞ്ഞില്ല.
കത്തോലിക്കാസഭയിലെ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും ആര്‍ഭാടജീവിതം നയിക്കുന്നവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇയാളും കൂട്ടാളികളും നടത്തിയ ശ്രമങ്ങള്‍ക്ക് സഭാവിരുദ്ധരായ ആരാധകരില്‍നിന്നു നല്ല കയ്യടി ലഭിച്ചു. സ്തുതിപാടകരായ മാധ്യമങ്ങള്‍ ഇതെല്ലാം ആഘോഷമാക്കിയപ്പോള്‍, ഫ്രാന്‍സീസും ചെകുത്താനും നിഗൂഢമായി ചിരിച്ചു! മെത്രാന്മാര്‍ ആര്‍ഭാടം അവസാനിപ്പിക്കണമെന്ന് അന്താരാഷ്‌ട്ര പത്രസമ്മേളനം വിളിച്ചുകൂട്ടിയല്ലാതെ, മെത്രാന്മാരെ നേരിട്ടറിയിക്കാന്‍ കത്തോലിക്കാസഭയില്‍ മാര്‍ഗ്ഗങ്ങളൊന്നും ഇല്ലെന്നുണ്ടോ?! കത്തോലിക്കാസഭയ്ക്കുള്ളതുപോലെ ശക്തമായ സംവീധാനങ്ങള്‍ മറ്റു മതങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ഇല്ലെന്നതാണു വസ്തുത! ലോകത്തിന്റെ ഏതു കോണിലും നിമിഷാന്തരത്തില്‍ ബന്ധപ്പെടാനും ആസൂത്രണങ്ങള്‍ നടത്താനും കഴിയുന്ന മറ്റൊരു സംവീധാനവും ഈ ഭൂമുഖത്തില്ല. മെത്രാന്മാരും വൈദീകരും ആര്‍ഭാടങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം എന്ന ആഹ്വാനം വത്തിക്കാനില്‍നിന്നു നേരിട്ടുതന്നെ അവരെ അറിയിച്ചാല്‍ താന്‍ ഉദ്ദേശിച്ചതൊന്നും നടക്കില്ലെന്നു പ്രാഞ്ചിക്ക് അറിയാം!
കത്തോലിക്കാസഭയിലെ പോപ്പിന്റെ പദവിയിലിരിക്കുന്ന വ്യക്തി ആരായിരുന്നാലും, കര്‍ദ്ദിനാള്‍മാര്‍ മുതല്‍ താഴോട്ടുള്ള ഏതു പദവിയിലിരിക്കുന്ന വ്യക്തിയെയും തിരുത്താനും നിയന്ത്രിക്കാനുള്ള അധികാരമുണ്ട്. അപ്പന്‍ മക്കളെ ശാസിക്കുന്നതുപോലെ മാത്രമേ അതിനെ സഭാംഗങ്ങള്‍ കാണുകയുള്ളു. എന്നാല്‍, പത്രസമ്മേളനത്തിലൂടെ ഏതെങ്കിലും അപ്പന്‍ തന്റെ മക്കളുടെ കുറ്റങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ അതൊരുതരം അസുഖമായിത്തന്നെ കാണേണ്ടിവരും. പ്രാഞ്ചിയെ ബാധിച്ചിരിക്കുന്ന ഈ അസുഖം ജനിതകമായതുകൊണ്ട് ചികിത്സയില്ല എന്നതാണു പരമാര്‍ത്ഥം! പോപ്പിന്റെ പദവിയില്‍ ഇരിക്കുന്നവന്‍ കുറഞ്ഞത് കുടുംബത്തില്‍ പിറന്നവനെങ്കിലും ആയിരുന്നില്ലെങ്കില്‍ ഇതുപോലുള്ള അല്പത്തരങ്ങള്‍ ഇനിയുമുണ്ടാകും. കത്തോലിക്കാസഭയെ സ്നേഹിക്കുന്നവന്‍ സഭയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കും. എന്നാല്‍, പ്രാഞ്ചി നടത്തുന്നത് ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളായി കാണാന്‍ കഴിയില്ല. വിജാതിയരുടെയിടയിലും സഭയുടെ ശത്രുക്കളുടെയിടയിലും സഭയെ അപഹാസിതയാക്കാനുള്ള ശ്രമമാണ് ഈ അല്പന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സഭ അപമാനിക്കപ്പെടുമ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന അനേകം നാരകീയശക്തികള്‍ ലോകത്തുണ്ട്. ഫ്രാന്‍സീസ് ആഗ്രഹിക്കുന്നത് അവരുടെ ആഹ്ലാദവും സന്തോഷവുമാണ്!
അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ മനോവയെ കല്ലെറിയുന്നവര്‍ ഇക്കാര്യത്തിലെങ്കിലും പുനര്‍വിചിന്തനം നടത്തണം. മനോവയെ കല്ലെറിയുന്നത് സഭാസ്നേഹത്തിന്റെ അടയാളമായി ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവരോടു മനോവയ്ക്കുള്ളത് വെറുപ്പല്ല, സഹതാപമാണ്! സഭയിലെ തിന്മകള്‍ നീക്കംചെയ്യുക എന്ന സദുദ്ദേശമാണ് ഫ്രാന്‍സീസിനുള്ളതെങ്കില്‍, അത് പത്രസമ്മേളനം നടത്തി അല്പത്വം പ്രകടിപ്പിക്കുമായിരുന്നോ എന്ന് വിശ്വാസികള്‍ ചിന്തിക്കുക. ലോകത്തെ കാണിക്കാനും അതുവഴി തന്നെത്തന്നെ ലോകത്തിനു വിഗ്രഹമായി സമര്‍പ്പിക്കാനും ഫ്രാന്‍സീസ് നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ കുപ്രസിദ്ധമാണ്! തന്നെത്തന്നെ ഉയര്‍ത്തുന്നതോടൊപ്പം തനിക്കു മുന്‍പേ വന്നവരെല്ലാം കള്ളന്മാരായിരുന്നുവെന്ന് പറയാതെപറയുന്ന അല്പനായി മാത്രമേ യഥാര്‍ത്ഥ വിശ്വാസികള്‍ ഇയാളെ കാണുന്നുള്ളു.
ഇത് ഫ്രാന്‍സീസ് എന്ന ആന്റിപോപ്പിന്റെ മാത്രം കാര്യമല്ല; മറിച്ച്, ഫ്രീമേസണ്‍-ഇല്ല്യൂമിനാറ്റി സ്വാധീനത്തില്‍ കഴിയുന്ന എല്ലാ പ്രാഞ്ച്യാനികളുടെയും പൊതുവായ ശൈലിയാണ്. കടവന്ത്രയിലെ ബെന്നിയില്‍നിന്നു നാം കേട്ടതും പ്രാഞ്ചിയുടെ ശബ്ദംതന്നെയാണ്! പ്രാഞ്ചിയുടെ ഉള്ളില്‍ വസിക്കുന്ന സാത്താന്റെ ആത്മാവുതന്നെയാണ് ഇല്ല്യൂമിനാറ്റി സംഘത്തെയൊന്നാകെ നയിക്കുന്നത്. കത്തോലിക്കാസഭയിലെ വൈദീകവേഷധാരികളില്‍ പലരും ഈ ആത്മാവിന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നു. അഴകിയരാവണന്മാരായി ഇവര്‍ വിഹരിക്കുന്നത് സഭയെയും സഭയിലെ സംവീധാനങ്ങളെയും വിജാതിയരുടെയിടയില്‍ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടാണ്. വിജാതിയരെയും നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളെയും കൂട്ടുപിടിച്ചു നടത്തുന്ന ഈ 'വ്യഭിചാരങ്ങള്‍' നാം കാണാതെപോകരുത്. കടവന്ത്രയിലെ വൈദീകവേഷധാരി നടത്തിയതും സഭയിലെ വൈദീകരെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെതന്നെയാണ്. കുര്‍ബ്ബാനപ്പണം ഉപേക്ഷിച്ച് 'അഴകിയ രാവണന്‍' നടത്തിയത് മറ്റു വൈദീകരെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമായിരുന്നു! ഇക്കാരങ്ങള്‍ തെളിയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുതന്നെയാണ് മനോവ ഇതു പറയുന്നത്. എന്നാല്‍, അതിനുമുമ്പ് പ്രാഞ്ചിയുടെയും ഇല്ല്യൂമിനാറ്റി സംഘത്തിന്റെയും മറ്റൊരു യുദ്ധമുറകൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.
വ്യഭിചാരാരോപണം ഒരു 'ന്യൂജന്‍' യുദ്ധമുറ!
ഒരു വ്യക്തിയെ ഉന്മൂലനം ചെയ്യാന്‍ അവന്റെമേല്‍ വ്യഭിചാരക്കുറ്റം ആരോപിക്കുന്ന രീതി ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്നു. വിഷയാസക്തരായ മനുഷ്യരുടെ സമൂഹത്തിന്റെ വളര്‍ച്ചയാണ് ഇതിനു കാരണം. പിടിക്കപ്പെടുന്ന വ്യഭിചാരികളുടെമേല്‍ പിടിക്കപ്പെടാത്ത വ്യഭിചാരികള്‍ അസഭ്യവര്‍ഷവുമായി ഉറഞ്ഞുതുള്ളുന്നത് ദിനംപ്രതിയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നു. കപടസദാചാരവാദികള്‍ നടത്തുന്ന ജനകീയവിചാരണകളില്‍ അധികവും കെട്ടിച്ചമച്ച വ്യഭിചാരകഥകളുടെ പേരിലാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല! ഏതെങ്കിലുമൊരു തെരുവുവേശ്യയെ തരപ്പെടുത്തിയാല്‍ ഏത് ഉന്നതനെയും നിലംപതിപ്പിക്കാന്‍ കഴിയുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതും ഒരു അജണ്ടയുടെ ഭാഗമായിട്ടാണ്.
തങ്ങളെ എതിര്‍ക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്യുന്ന ശൈലി അവലംബിക്കുന്നത് ആശയദാരിദ്ര്യവും അസഹിഷ്ണുതയും കൊണ്ടാണെന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റുകളും ഇസ്ലാംമതവും എവിടെയെങ്കിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതെല്ലാം ഇത്തരം ഉന്മൂലനത്തിലൂടെ മാത്രമാണ്. ഇതില്‍നിന്ന് അല്പം മാത്രം വ്യത്യാസമേ ഇല്ല്യൂമിനാറ്റി-ഫ്രീമേസണ്‍ സംഘങ്ങളുടെ ശൈലിയിലും ദര്‍ശിക്കാന്‍ കഴിയുകയുള്ളു. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരുവനെ കത്തോലിക്കാസഭയുടെ പോപ്പുസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ നടത്തിയ ശ്രമം 'വീറ്റോ' അധികാരമുപയോഗിച്ചു പരാജയപ്പെടുത്തിയ ഓസ്ത്രിയന്‍ ചക്രവര്‍ത്തിയെ വകവരുത്തിക്കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇവരിലെ പൈശാചികതയാണു വ്യക്തമാക്കുന്നത്. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്നത് പൈശാചികതയല്ലാതെ മറ്റൊന്നുമല്ല. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായെ വീട്ടുതടങ്കലിലാക്കിയതും ഫ്രാന്‍സീസിനെ തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചതും ഈ നിഗൂഢസംഘം തന്നെയാണ്. ഏതു ഹീനമാര്‍ഗ്ഗത്തിലൂടെയും തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുകയെന്നതാണ് ഇവരുടെ ശൈലി!
വ്യക്തികളെ ഉന്മൂലനം ചെയ്യുന്നതുപോലെ, ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കുതന്ത്രമാണ് ഇവറ്റകള്‍ പ്രയോഗിക്കുന്നത്. സാമ്പത്തികമായ കുറ്റാരോപണങ്ങള്‍ക്കൊണ്ടും വ്യഭിചാരകഥകള്‍ ചമച്ചുകൊണ്ടും മാനസികവും സാമൂഹികവുമായി എതിരാളികളെ ഇവര്‍ പീഡനങ്ങള്‍ക്കു വിധേയരാക്കുന്നു. എതിരാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നതിന് വ്യാജരേഖകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതിയാക്കുന്നത് ഇവരുടെ ശൈലിയാണ്. വ്യഭിചാരക്കുറ്റം ആരോപിക്കുന്നതാണ് ഇപ്പോഴത്തെ പുതിയ യുദ്ധമുറ! ഫ്രാന്‍സീസിന്റെ ആശയങ്ങളെ എതിര്‍ക്കുന്ന കര്‍ദ്ദിനാള്‍മാരുടെയും വൈദീകരുടെയുംമേല്‍ ബാലപീഡനങ്ങളും പ്രകൃതിവിരുദ്ധ ലൈംഗികതയും ആരോപിച്ച് പുറത്താക്കുക മാത്രമല്ല, പത്രസമ്മേളനം നടത്തി തന്റെ സദാചാരബോധം ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇയാള്‍ തന്റെ രണ്ടു ലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്. എതിരാളിയുടെ പതനവും സഭയുടെ അപകീര്‍ത്തിയുമാണ് അവ! അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ബാലപീഡനം നടത്തിയെന്ന് ആരോപിച്ച് എണ്‍പത്തഞ്ചുകാരനായ വന്ദ്യവയോധികനെ പുറത്താക്കിയത് അടുത്തകാലത്താണ്. ഇരകളെന്നു പറയപ്പെടുന്നവരുടെ പ്രായം എഴുപതു കഴിഞ്ഞിരിക്കുമെന്ന് ഊഹിക്കാമല്ലോ! മയക്കുമരുന്നിന് അടിമപ്പെട്ട ചില സാമൂഹ്യവിരുദ്ധരെയാണ് ഇരകളായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സഭാശുശ്രൂഷകളില്‍നിന്നു വിരമിച്ച് വൃദ്ധമന്ദിരങ്ങളില്‍ വിശ്രമിക്കുന്ന വൈദീകരുടെമേല്‍പ്പോലും പീഡനം ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നവനെ അല്പനെന്നും അധമനെന്നുമല്ലാതെ സംബോധനചെയ്യാന്‍ മനോവയ്ക്കു മനസ്സില്ല!
ഈ വിഷയത്തില്‍ രണ്ടുകാര്യങ്ങള്‍ക്കൂടി മനോവയ്ക്കു പറയാനുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ഫ്രാന്‍സീസിന്റെ കുഴലൂത്തുകാരായി നിലകൊള്ളുന്നവര്‍ക്കു വേണ്ടിയാണ് ഈ രണ്ടുകാര്യങ്ങള്‍ കുറിക്കുന്നത്. രണ്ടും കുംബസാരമെന്ന കൂദാശയെ സംബന്ധിക്കുന്നതാണ്. വൈദീകവൃത്തിയില്‍നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന വയോധികരെ പീഡനക്കേസില്‍ കുടുക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തെന്നാല്‍, വാര്‍ദ്ധക്യത്തിലെത്തിയ ഈ വൈദീകരുടെ കുംബസാരങ്ങള്‍ക്ക് സഭ ഒരു വിലയും കല്പിക്കുന്നില്ലേ? ലോകത്തിന്റെ നിയമം അനുസരിച്ചാണ് ശിക്ഷ നടപ്പാക്കുന്നതെങ്കില്‍ ഫ്രാന്‍സീസ് എന്തിനാണ് പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത്? വിരമിച്ച ഒരു വൈദീകനെ എവിടെനിന്നു പുറത്താക്കിയെന്നും വിലക്കിയെന്നുമാണ് പ്രാഞ്ചി പറയുന്നത്? ഏതെങ്കിലുമൊരു വൈദീകന്റെ പൗരോഹിത്യം അസാധുവാക്കാന്‍ ഒരു പോപ്പിനും അധികാരമില്ല!
സമൂഹത്തിന്റെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് വിടുവായത്വം പുലമ്പുന്ന പ്രാഞ്ചിയെക്കുറിച്ച് ഇനി പറയാനുള്ളതും കുംബസാരവുമായി ബന്ധപ്പെട്ടതുതന്നെയാണ്. കത്തോലിക്കാസഭയിലെ പോപ്പിന്റെ പദവിയില്‍ ഇരിന്നിട്ടുള്ള എല്ലാ വ്യക്തികളും കുംബസാരിക്കുന്നവരായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും കുംബസാരിക്കുന്ന രീതി അവര്‍ക്കെല്ലാം ഉണ്ടായിരുന്നുവെന്ന് അറിയാത്തവരും സഭയിലുണ്ടെന്നു മനസ്സിലായത് ഫ്രാന്‍സീസിന്റെ കുംബസാരം വലിയൊരു വാര്‍ത്തയായി ചിലര്‍ ഉയര്‍ത്തിപ്പിടിച്ചപ്പോഴാണ്. കത്തോലിക്കാസഭയിലെ പോപ്പുമാരെല്ലാം കുംബസാരിച്ചിരുന്നത് ഏതെങ്കിലും വൈദീകരുടെയടുത്തായിരുന്നു. ക്രിസ്തു നേരിട്ടിറങ്ങിവന്ന് ഒരു പോപ്പിനെയും കുംബസാരിപ്പിച്ചിട്ടില്ല. വൈദീകരുടെ മുന്‍പില്‍ കുംബസാരിച്ചതിന്റെ ഫോട്ടോയെടുത്ത് പത്രത്തിനു നല്‍കുന്ന അല്പന്മാര്‍ പോപ്പിന്റെ പദവിയില്‍ ഇരുന്നിട്ടില്ലാത്തതുകൊണ്ടാണ് പലരും ഈ സത്യം അറിയാതെപോയത്! അതുപോലെതന്നെ, അവരില്‍ കുടപിടുത്തക്കാരനായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ക്കാണെങ്കില്‍, സൂനഹദോസ് വിളിച്ചുകൂട്ടി സഭയെ പൈശാചിക വത്ക്കരിക്കുന്നതിനിടയില്‍ കുംബസാരത്തിനുള്ള സമയം കിട്ടിയുമില്ല. മാത്രവുമല്ല, അക്കാലത്ത് ഇല്ല്യൂമിനാറ്റി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഉണ്ടായിരുന്നില്ല.
കേരളത്തിലെ സഭയില്‍ കടന്നുകൂടിയിരിക്കുന്ന ഇല്ല്യൂമിനാറ്റി വൈദീകരെ തിരിച്ചറിയാനുള്ള അടയാളവും ഇതുതന്നെയാണ്. സ്വയം പുകഴ്ത്തലുകളുമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന അഴകിയരാവണന്മാരെ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. സമൂഹത്തിലും വിശ്വാസികളുടെയിടയിലും കത്തോലിക്കാസഭയെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ വൈദീകരെക്കാള്‍ യോജിച്ച ഉപകരണങ്ങളില്ലെന്ന് പിശാചിനറിയാം. അതുകൊണ്ടുതന്നെയാണ് വൈദീകരെയും മെത്രാന്മാരെയും സഭാവസ്ത്രമണിഞ്ഞ സ്ത്രീകളെയും അവന്‍ ഉപകരണങ്ങളാക്കുന്നത്. സാമ്പത്തികവും ലൈംഗീകവുമായ അനേകം തിന്മകള്‍ സഭയ്ക്കുള്ളില്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍, മറ്റു സമുദായങ്ങളിലും സഭകളിലും ഉള്ളതിനെക്കാള്‍ അധികമാണ് കത്തോലിക്കാസഭയില്‍ ഉള്ളതെന്ന് ആരും പറയരുത്. ക്രിസ്തീയതയെ മാത്രം ഉന്നംവച്ച് പ്രവര്‍ത്തിക്കുന്ന പിശാചിനെ സംബന്ധിച്ചിടത്തോളം മറ്റു സമൂഹങ്ങളിലെ ഗുരുതരമായ വിഷയങ്ങളെക്കാള്‍, കത്തോലിക്കാസഭയിലെ ലഘുവായ വിഷയങ്ങളാണ് പ്രധാനം! ജാതിയും മതവും നോക്കാതെ, മാനവസമൂഹത്തിനുവേണ്ടി കത്തോലിക്കാസഭ ചെയ്യുന്ന നന്മകളെയെല്ലാം മറച്ചുവച്ചുകൊണ്ട്, സഭയിലെ ചെറിയ വിഷയങ്ങളെ ലോകത്തിനു മുന്‍പില്‍ അവഹേളനത്തിനായി തുറന്നുവയക്കാനാണ് പിശാചിന്റെ ശ്രമം. ഈ ശ്രമത്തില്‍ ഇവനോടൊപ്പം സഹകരിക്കുന്ന സഭാവസ്ത്രധാരികളായ സ്ത്രീപുരുഷന്മാരാണ് വ്യാജരേഖകള്‍ ചമച്ച് സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
കേരളത്തിലെ ഇല്ല്യൂമിനാറ്റി സംഘങ്ങള്‍ക്കു നേതൃത്വംനല്‍കുന്നവരില്‍ പ്രധാനികളാണ് പോള്‍ തെലേക്കാടനും വട്ടോളിയും! കൊച്ചിയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവരാണ് സഭയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നത്. സഭയുടെ ഭരണകാര്യങ്ങളില്‍ വ്യാപരിക്കുന്ന വ്യക്തികള്‍ക്കെതിരേ വ്യാജമായ കുറ്റങ്ങള്‍ സൃഷ്ടിക്കലാണ് ഇവരുടെ അനേകം നിഗൂഢ പദ്ധതികളിലൊന്ന്. സൗഹൃദം ഭാവിച്ചു ഫോണില്‍ വിളിക്കുകയും, രഹസ്യസംഭാഷണങ്ങള്‍ 'റിക്കോര്‍ഡ്' ചെയ്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഈ അധമന്മാരുടെ ശൈലിയാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കെണിയില്‍ വീഴ്ത്താന്‍ അനുപമ എന്നൊരു താടകയെ ഉപയോഗിച്ചതും ഇവരായിരുന്നു! ഈ സംഘത്തില്‍പ്പെട്ട വൈദീകവേഷധാരികളുടെ മഹത്വങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണ് ഇവരുടെ മറ്റൊരു കുതന്ത്രം! ഇവരുടെ പൈശാചിക സംഘത്തില്‍ ചേരാത്ത വൈദീകരെല്ലാം ദുര്‍ന്നടപ്പുകാരും, ഇവര്‍ മാത്രം സദാചാരത്തിന്റെ അപ്പോസ്തോലന്മാരും എന്നതാണ് ലോകത്തിന് ഇവര്‍ നല്‍കുന്ന അറിവ്! ആഗോളതലത്തില്‍ 'ഇല്ല്യൂമിനാറ്റി സംഘം ' ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രചരണതന്ത്രം തന്നെയാണിത്. കടവന്ത്ര ബെന്നി അനുകരിക്കാന്‍ ശ്രമിച്ചതും ഈ കുതന്ത്രമായിരുന്നു. കൊച്ചിയില്‍ നടത്തിയ വ്യഭിചാരസമരത്തിന്റെ സംഘാടകരില്‍ ഒരുവനാണ് ഈ ബെന്നി എന്നറിയുമ്പോള്‍, ഇല്ല്യൂമിനാറ്റിയുമായി ഇയാള്‍ക്കുള്ള ബന്ധമാണ് മറനീക്കി പുറത്തുവരുന്നത്.
കൊച്ചിയില്‍ നടന്ന സമരത്തിന്റെ പിന്നില്‍ അണിനിരന്ന ശക്തികള്‍ ഏതൊക്കെയായിരുന്നുവെന്ന് മനോവ വ്യക്തമാക്കിയതാണ്. ഫ്രാങ്കോ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാനുള്ള നിയമങ്ങളൊക്കെ ഇന്ത്യയിലുണ്ട്. എന്നാല്‍, വ്യഭിചാരത്തില്‍ കൂട്ടുപ്രതികളായിരുന്നവരെ കന്യകകളും ധാര്‍മ്മികതയുടെ പ്രതീകങ്ങളുമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സഭയെ അപകീര്‍ത്തിപ്പെടുത്താണ് ഇല്ല്യൂമിനാറ്റി സംഘം ശ്രമിച്ചത്. സഭയിലെ വിശ്വാസികള്‍ എന്നപേരില്‍ തെരുവുവേശ്യകളായ കുറേ ആക്ടിവിസ്റ്റുകള്‍ സഭയ്ക്കെതിരേ കുരയ്ക്കുന്നതും നാം കണ്ടു. സകല ആഭാസസമരങ്ങളുടെയും മുന്‍പില്‍ നില്‍ക്കുന്ന നീലകണ്ഠനും ഗീതയും മാത്രമല്ല, SDPI എന്ന ഇസ്ലാമിക ഭീകരസംഘടനയും നിരീശ്വരവാദികളും സഭയെ ആക്ഷേപിച്ചപ്പോള്‍, അവര്‍ക്കു വേദിയൊരുക്കിയ മാന്യന്മാരില്‍ ഒരുവനാണ് കടവന്ത്രയില്‍ കുര്‍ബ്ബാനപ്പണം വേണ്ടന്നുവച്ച് 'അഴുകിയ രാവണന്‍' കളിച്ചത്!
ഏകലോകമതം എന്ന ലക്ഷ്യത്തിനായി കുതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന ഫ്രാന്‍സീസിന്റെ കരങ്ങള്‍ക്കു ശക്തിപകരുകയെന്നതാണ് തെലേക്കാടനും വട്ടോളിയും അടങ്ങുന്ന കപടസദാചാര വാദികള്‍! കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സാമ്പത്തിക കുറ്റവാളിയാക്കി ജയിലടയ്ക്കാന്‍ വ്യാജരേഖയുണ്ടാക്കിയത്തിന് തെലേക്കാടനെതിരേ പൊലിസ് കേസ്സെടുത്തുവെങ്കില്‍, കൊച്ചിയിലെ സമരത്തിനാധാരമായ വിഷയവും വ്യാജമായി കെട്ടിച്ചമച്ചതാകാന്‍ സാധ്യതയുണ്ട്.
ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഈ സംഘത്തിന്റെ ലക്‌ഷ്യമെന്നു മനോവ പറയുന്നത് വെറുതെയല്ല. തെലേക്കാടന്റെ ഇന്നോളമുള്ള നീക്കങ്ങള്‍ ഓരോന്നും മനോവ ശ്രദ്ധിച്ചുകൊണ്ടാണിരുന്നത്. ഇവരുടെ സംഘത്തിലെ ഓരോ വ്യക്തികളുടെയും നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തയ്യാറായത്, ഇവരുടെ ഇല്ല്യൂമിനാറ്റി ബാന്ധവം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ്. കമ്മ്യൂണിറ്റി ബൈബിള്‍ എന്ന പൈശാചിക പുസ്തകത്തെ ന്യായീകരിച്ചുകൊണ്ടു തെലേക്കാടന്‍ രംഗത്തുവന്നപ്പോള്‍, ഏകലോകമതം എന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുന്ന സംഘത്തോടൊപ്പമാണ് ഈ മനുഷ്യന്‍ എന്നകാര്യം മനോവയ്ക്കു വ്യക്തമായി. ക്രിസ്തുവിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഗ്രന്ഥത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തികളും മനോവയുടെ നിരീക്ഷണ വലയത്തില്‍നിന്നു പുറത്തുപോയിട്ടില്ല! ദൈവത്തിന്റെ നിയമങ്ങള്‍ക്കു ബദല്‍നിയമങ്ങള്‍ തയ്യാറാക്കി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ സംഘമാണ് 'ചര്‍ച്ച് ആക്റ്റ്' നടപ്പാക്കണമെന്നു പറഞ്ഞു കൊച്ചിയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തികളുടെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. ഇവരുടെയെല്ലാം പൊതുദൈവമാണ് 'അഴകിയ പ്രാഞ്ചി'! അഴകിയ രാവണനും അരിപ്രാഞ്ചിയും ചേരുന്നതാണ് ഇവരുടെ മാധ്യമസംസ്കാരം!
കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനു ഫീസ് വേണ്ടെന്നു പറഞ്ഞ ബെന്നിയുടെ ആരാധകരില്‍ ആരും കത്തോലിക്കാസഭയിലെ ആചാരങ്ങളോ നിയമങ്ങളോ അനുസരിച്ചു ജീവിക്കുന്നവരല്ലെന്നു മനോവയ്ക്കറിയാം. എന്തെന്നാല്‍, ഇടവകപ്പള്ളിയില്‍ പോകുകയോ കൂദാശകളില്‍ സജ്ജീവമായി പങ്കെടുക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 'മിനിമം' അറിയാവുന്ന കാര്യങ്ങള്‍പ്പോലും ബെന്നിയുടെ ആരധകര്‍ക്കറിയില്ല എന്നതിന്റെ വ്യക്തമായ തെളിവുകള്‍ മനോവയുടെ പക്കലുണ്ട്. അവ വെളിപ്പെടുത്തുന്നതിനുമുമ്പ് കുര്‍ബ്ബാനപ്പണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സത്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. കുര്‍ബ്ബാനയുടെ ഫീസ് വേണ്ടെന്നു പറയാന്‍ ഒരു വൈദീകനു സാധിക്കണമെങ്കില്‍, ആ വൈദീകന് മറ്റേതെങ്കിലും തരത്തില്‍ വന്‍വരുമാനം ലഭിക്കുന്നുണ്ടാകണം കാരണം, ഒരു വൈദീകന് പ്രതിമാസം ഏറ്റെടുക്കാന്‍ സാധിക്കുന്നത് ഇരുപത്തിയഞ്ചു കുര്‍ബ്ബാനകള്‍ മാത്രമാണ്. ഇത് സീറോമലബാര്‍ റീത്തിലെ കാര്യമാണെങ്കില്‍, സീറോമലങ്കര റീത്തില്‍ ഇത് മുപ്പതു കുര്‍ബ്ബാനവരെ ഒരു വൈദീകന് ഏറ്റെടുക്കാം. വലിയൊരു ഇടവകയില്‍ ഒരുപക്ഷെ പ്രതിദിനംതന്നെ ഇരുപത്തിയഞ്ചിലേറെ കുര്‍ബ്ബാനകള്‍ക്കുള്ള ആവശ്യക്കാര്‍ വന്നേക്കാം. ഇവര്‍ ആവശ്യപ്പെടുന്നത് എത്ര കുര്‍ബ്ബാന ആണെങ്കിലും അതിന്റെ പണം വാങ്ങി വൈദീകന്‍ അവര്‍ക്ക് രസീത് നല്‍കും. എന്നാല്‍, ഒരു കുര്‍ബ്ബാനയ്ക്കുപോലും ആവശ്യക്കാര്‍ വരാത്ത ഇടവകകളും ഉണ്ടെന്നകാര്യം പ്രത്യേകമായി നാം അറിഞ്ഞിരിക്കണം.
വിശ്വാസികളുടെ ഭവനത്തില്‍ ആരെങ്കിലും മരണമടഞ്ഞാല്‍, ആ വ്യക്തിയുടെ ആത്മാവിന്റെ നിത്യാശ്വാസം ആഗ്രഹിച്ചുകൊണ്ട് അര്‍പ്പിക്കപ്പെടുന്ന കുര്‍ബ്ബാനകളാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്ന കുര്‍ബ്ബാനകളില്‍ അധികവും! ഇരുപത്തിയഞ്ചു കുര്‍ബ്ബാനയ്ക്ക് എത്രയാണോ ഫീസിനത്തില്‍ ലഭിക്കുന്നത്, അതിന്റെ നിശ്ചിത ശതമാനം കപ്യാര്‍ക്കും, ചെറിയൊരു സംഖ്യ പള്ളിയിലേക്കുമായി മാറ്റിവച്ചതിനുശേഷം ബാക്കിയുള്ളതു മാത്രമാണ് വൈദീകനു ലഭിക്കുന്നത്. ഇരുപത്തിയഞ്ചു കുര്‍ബ്ബാനയില്‍ അധികമായി ഒരു ഇടവകയില്‍ വരുന്ന കുര്‍ബ്ബാനകളുടെ പണം മുഴുവന്‍ ഒഴിവുള്ള വൈദീകര്‍ക്കു പങ്കിട്ടു നല്‍കാനായി രൂപതയെ ഏല്പിക്കണം എന്നതാണു കത്തോലിക്കാസഭയിലെ നിയമം! നൂറു രൂപയിലധികം ഒരു പള്ളിയിലും കുര്‍ബ്ബാനപ്പണം ഇല്ലെന്നതും നാം ഓര്‍ക്കണം! അതായത്, പ്രതിമാസം രണ്ടായിരം രൂപയിലധികം ഒരു വൈദീകനും ലഭിക്കുന്നില്ല എന്നതാണു വസ്തുത! ഒരു ശരാശരി ബംഗാളിയുടെ രണ്ടുദിവസത്തെ വേതനം മാത്രമാണ് വൈദീകന് ഒരുമാസംകൊണ്ട് കുര്‍ബ്ബാനയിനത്തില്‍ ലഭിക്കുന്നത്.
ഇനിയാണ് കടവന്ത്ര ബെന്നിയുടെ പ്രഖ്യാപനത്തിലെ സഭാവിരുദ്ധത നാം അറിഞ്ഞിരിക്കേണ്ടത്. ഇരുപത്തിയഞ്ചു കുര്‍ബ്ബാനയില്‍ അധികമായി വരുന്ന കുര്‍ബ്ബാനകളുടെ ഫീസ് സൗജന്യമാക്കാന്‍ ബെന്നിക്ക് അധികാരം എവിടെനിന്നു ലഭിച്ചു? ബെന്നിയ്ക്ക് അനുവദിക്കപ്പെട്ട ഇരുപത്തിയഞ്ചു കുര്‍ബ്ബാനകളില്‍നിന്നു പള്ളിക്കും കപ്യാര്‍ക്കുമുള്ള വിഹിതം സൗജന്യമാക്കുമ്പോള്‍, ആ പണം ഇയാള്‍ തന്റെ സ്വന്തം പോക്കറ്റില്‍നിന്നു കൊടുക്കണം. മാത്രവുമല്ല, ഇരുപത്തിയഞ്ചില്‍ കൂടുതലായി വരുന്നത് ആയിരമാണെങ്കില്‍, അതിന്റെ പണം രൂപതയില്‍ അടയ്ക്കാനും ബെന്നിയുടെ പോക്കറ്റില്‍ പണമുണ്ടായിരിക്കണം! എന്തെന്നാല്‍, കുര്‍ബ്ബാന ആവശ്യപ്പെടുന്ന വ്യക്തിയുടെ പേരും വിലാസവും അവരുടെ നിയോഗവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നതാണ് സഭയുടെ ചട്ടം. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു വൈദീകന്‍ മരണപ്പെട്ടാല്‍, ആദ്യമായി സഭ പരിശോധിക്കുന്നത് കുര്‍ബ്ബാനക്കടത്തെ സംബന്ധിച്ചുള്ള രേഖയാണ്. ഈ കടം സഭ ഏറ്റെടുത്ത് വീട്ടും എന്നതാണ് ഇക്കാര്യത്തിലുള്ള സുതാര്യത! കത്തോലിക്കാസഭയിലെ നിയമങ്ങളും ചട്ടങ്ങളും ആര്‍ക്കെങ്കിലും തിരുത്താവുന്ന ഒന്നാണെന്നു കരുതരുത്. ബെന്നിയെപ്പോലെയുള്ള 'ആഴകിയ പ്രാഞ്ചിമാര്‍ക്ക്' കയ്യടിനേടാന്‍ കത്തോലിക്കാസഭയിലെ പരിപാവനമായ കൂദാശകളെ തൊട്ടുകൊണ്ടുള്ള അഭ്യാസങ്ങള്‍ വേണ്ട!
സഭയുടെ പള്ളികളില്‍ അര്‍പ്പിക്കപ്പെടുന്ന ഏതൊരു ബലിയിലും സൗജന്യമായി പങ്കെടുക്കാന്‍ എല്ലാ ദൈവമക്കള്‍ക്കും അവകാശമുണ്ട്. പണം നല്‍കി അര്‍പ്പിക്കുന്നത് വ്യക്തിപരമായ നിയോഗങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ സ്വമനസ്സാലെ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ്. ഇതിന് നിശ്ചിത ഫീസ് ഈടാക്കുന്നു. നൂറു രൂപയോ ഈ ലോകത്തിന്റെ മുഴുവന്‍ സമ്പത്തോ ചേര്‍ത്തുവച്ചാലും കത്തോലിക്കാസഭയില്‍ അര്‍പ്പിക്കപ്പെടുന്ന ഒരു ദിവ്യബലിയുടെ വിലയാകുന്നില്ല. എന്നാല്‍, ബലിയര്‍പ്പണത്തിനു ചെറിയൊരു ഫീസ് നിശ്ചയിച്ചിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. സ്വകാര്യനിയോഗങ്ങള്‍ക്കായി അര്‍പ്പിക്കുന്ന കുര്‍ബ്ബാനകള്‍ സൗജന്യമാക്കിയാല്‍, അവ മുഴുവന്‍ അര്‍പ്പിക്കാനുള്ള വൈദീകര്‍ സഭയിലില്ല എന്നതാണ് ഒരു കാരണം. മരിച്ചുപോയ വൈദീകരെല്ലാം ഉയിര്‍ത്തെഴുന്നേറ്റാലും തികയുകയില്ല. സൗജന്യമായി അര്‍പ്പിക്കാന്‍ തയ്യാറായാല്‍ അതിനെ പ്രഹസനമാക്കാനും വിലവയ്ക്കാതിരിക്കാനുമുള്ള സാധ്യത മറ്റൊരു കാരണമായി കാണണം. മാത്രവുമല്ല, ഈ കാരണത്തിനു വചനപരമായ പിന്തുണയുമുണ്ട്. ദാവീദിന്റെ ചരിത്രത്തിലാണ് ഇത് വായിക്കുന്നത്.
ദൈവമായ യാഹ്‌വെയുടെ ദൂതന്റെ നിര്‍ദ്ദേശപ്രകാരം വാഗ്ദാനപേടകം സ്ഥാപിക്കുന്നതിന് ഒരു ബലിപീഠം നിര്‍മ്മിക്കാന്‍ ദാവീദ് തീരുമാനിച്ചു. ഒര്‍നാന്റെ മെതിക്കളമാണ് അതിനായി യാഹ്‌വെ തിരഞ്ഞെടുത്തത്. ആ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ദാവീദിനോട് ഒര്‍നാന്‍ ഇപ്രകാരം പറഞ്ഞു: "അങ്ങ് അതെടുത്തുകൊള്ളുക. എന്റെ യജമാനനായ രാജാവിന് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇതാ, ദഹനബലിക്കു കാളകളും വിറകിന് മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും - എല്ലാം ഞാന്‍ വിട്ടുതരുന്നു"(1 ദിനവൃത്താന്തം: 21; 23). ദാവീദിന്റെ മറുപടിയാണ് നാമിവിടെ പ്രധാനമായി പരിഗണിക്കുന്നത്. അത് ഇപ്രകാരമായിരുന്നു: "ദാവീദ് പറഞ്ഞു: പാടില്ല; മുഴുവന്‍ വിലയും തന്നേ ഞാന്‍ വാങ്ങൂ. നിന്റേതായ ഒന്നും യാഹ്‌വെയ്ക്കായി ഞാന്‍ എടുക്കുകയില്ല. പണം മുടക്കാതെ ഞാന്‍ യാഹ്‌വെയ്ക്കു ദഹനബലി അര്‍പ്പിക്കുകയില്ല"(1 ദിനവൃത്താന്തം: 21; 24). ഇതാണ് ബലിയര്‍പ്പണത്തെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ നിലപാട്! യേഹ്ശുവായുടെ ബലിയാണ് കുര്‍ബ്ബാനയിലൂടെ അനുസ്മരിക്കപ്പെടുന്നത്. വിലമതിക്കാനാവാത്തതാണെങ്കിലും ഈ ബലി സൗജന്യമായി അര്‍പ്പിക്കപ്പെടുന്നത് ഔചിത്യമല്ല എന്നതാണ് മനോവയുടെയും അഭിപ്രായം!
ഈ ബലിയര്‍പ്പണത്തെ വിജാതിയര്‍ക്കും നിരീശ്വരവാദികള്‍ക്കും ചര്‍ച്ചചെയ്ത് അവഹേളിക്കാനായി അവസരമുണ്ടാക്കിയത് പൊറുക്കാനാവാത്ത തെറ്റാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവന് എങ്ങനെയാണ് ബലിപീഠത്തെ സമീപിക്കാന്‍ കഴിയും?! ഈ വിഷയത്തില്‍ ബെന്നി നടത്തിയതു മഹാമനസ്കതയാണെന്നു കരുതുന്നവരെ കത്തോലിക്കാസഭയിലെ വിശ്വാസികളായി പരിഗണിക്കാന്‍ മനോവയ്ക്കു കഴിയില്ല. ഇല്ല്യൂമിനാറ്റി സംഘത്തിന്റെ വ്യക്തമായ അജണ്ടയായിരുന്നു ഇതെന്നു വെളിവാക്കുന്ന സംഭവവികാസങ്ങളാണ് പിന്നീടു കണ്ടത്. ബെന്നിയുടെ നടപടികളെ ചോദ്യംചെയ്തുകൊണ്ട് ODC സമൂഹത്തിലെ ഒരു വൈദീകന്‍ നടത്തിയ ടെലഫോണ്‍ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഇയാളുടെ സംഘം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് വ്യക്തമായ അജണ്ടയോടെ തന്നെയായിരുന്നു. ബെന്നി, തന്റെതന്നെ ബഹുമാനാര്‍ത്ഥം സ്വന്തമായി നടത്തുന്ന പ്രചാരമാണ് സമൂഹമാധ്യമങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതെന്നു തറപ്പിച്ചുപറയാന്‍ തെളിവുകളുടെ പിന്‍ബലമുണ്ട്. ബെന്നിയുടെ ആത്മപ്രശംസാപരമായ പ്രചരണത്തിനു മറുപടിയുമായി OCD വൈദീകസമൂഹത്തിലെ വൈദീകന്‍ രംഗത്തുവന്നപ്പോഴാണ് തെളിവുകള്‍ മനോവയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ വൈദീകനെ അസഭ്യം പറഞ്ഞുകൊണ്ടുള്ള അനേകം ഫോണ്‍ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍, ഇവരുടെ സംഭാഷണങ്ങളില്‍നിന്നുതന്നെ അജണ്ടകള്‍ മറനീക്കി പുറത്തുവരുന്നുണ്ട്. കുര്‍ബ്ബാനപ്പണം വാങ്ങുന്ന കത്തോലിക്കാസഭയില്‍ അംഗമായതിനെയോര്‍ത്ത് തന്നോടുതന്നെ പുച്ഛമായിപ്പോയ ഒരുവന്റെ ദീനവിലാപം കേള്‍ക്കാന്‍ ഈ 'ലിങ്കില്‍' പോകുക: 'കത്തോലിക്കനായതില്‍ തന്നോടുതന്നെ പുച്ഛം!'
ഈ വ്യക്തി ക്രിസ്ത്യാനിയും കത്തോലിക്കനുമായത് ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതിയല്ലെന്നു വ്യക്തമല്ലേ? പള്ളിയില്‍ പോകാറുപോലുമില്ലാത്ത ഒരുവന്‍, തന്റെ ആകുലത വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'പള്ളിയില്‍ പോകാത്തവന്റെയും വേദന കുര്‍ബ്ബാനപ്പണത്തെ ഓര്‍ത്ത്!!!' കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍പോലും പള്ളിയില്‍ വരാത്തവര്‍ക്കും ഒരിക്കല്‍പ്പോലും പണം മുടക്കി കുര്‍ബ്ബാന അര്‍പ്പിച്ചിട്ടുമില്ലാത്ത ഇവരെയൊക്കെ കൂട്ടി ബെന്നി നടത്തുന്നത് കത്തോലിക്കാസഭയ്ക്കെതിരേയുള്ള യുദ്ധത്തെ ചെറുക്കാന്‍ മനോവ മുന്നില്‍ത്തന്നെയുണ്ടെന്നു വ്യക്തമാക്കാന്‍കൂടി ഈ അവസരം ഉപയോഗിക്കുന്നു. ഒരുകാര്യം വിസ്മരിക്കരുത്; എന്തെന്നാല്‍, പത്തുപൈസപോലും കത്തോലിക്കാസഭയ്ക്ക് സംഭാവനയായി നല്‍കിയിട്ടില്ലാത്തവരാണ് സഭയുടെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യംചെയ്യാന്‍ തെരുവിലിറങ്ങിയിരിക്കുന്നത്. മാത്രവുമല്ല, ഇവരൊക്കെ വിശ്വാസികളുടെ മൊത്തം പ്രതിനിധികളായിട്ടാണ് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും. കത്തോലിക്കാസഭയിലെ ഏതെങ്കിലുമൊരു വിശ്വാസിയുടെ പിന്തുണ ഇക്കൂട്ടര്‍ക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം.
സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ മുഖ്യ പരിഗണനാവിഷയമായി ചര്‍ച്ചചെയ്യുമ്പോള്‍ തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. ഈ ലോകത്തിന്റെ സമ്പത്തില്‍ കെട്ടിപ്പൊക്കിയ സംവീധാനമല്ല കത്തോലിക്കാസഭ. സഭയുടെ സ്ഥാപിതലക്ഷ്യങ്ങളില്‍ പണത്തിനു യാതൊരു സ്ഥാനവുമില്ല. സാമ്പത്തിക ഭദ്രതയുണ്ടോ ഇല്ലയോ എന്നത് സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നവുമല്ല. എന്നിരുന്നാലും, സഭയിലെ അംഗങ്ങള്‍ മനുഷ്യരായതുകൊണ്ടും, ഇവര്‍ ജീവിക്കുന്നത് ഭൂമിയിലായതുകൊണ്ടും ജീവിക്കാനും പ്രവര്‍ത്തിക്കാനും ആവശ്യമായ ഭൗതിക സമ്പത്ത് ആവശ്യമാണ്. എന്നാല്‍, സമ്പത്തിനു പ്രഥമസ്ഥാനം നല്‍കുന്ന രീതി തികച്ചും പൈശാചികമാണെന്നും നാം തിരിച്ചറിയണം. കത്തോലിക്കാസഭയിലെ സാമ്പത്തിക മേഖലയില്‍ കെടുകാര്യസ്ഥത ഉണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സുതാര്യത വേണമെന്നു മനോവ പറഞ്ഞത് വചനത്തിന്റെ വെളിച്ചത്തില്‍ത്തന്നെയായിരുന്നു. എന്നാല്‍, ഈ വിഷയം എല്ലായ്പ്പോഴും ചര്‍ച്ചചെയ്യാന്‍ തക്കവിധം സാമ്പത്തിക ബന്ധനമോ, സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന ആളുകളോട് അസൂയയോ മനോവയ്ക്കില്ല. മാത്രവുമല്ല, കത്തോലിക്കാസഭയിലെ പ്രശ്നങ്ങളെ മുന്‍ഗണനാക്രമത്തിലെടുത്താല്‍ നൂറാം സ്ഥാനത്തുപോലും സാമ്പത്തിക മേഖല വരില്ല. എന്തെന്നാല്‍, കത്തോലിക്കാസഭ ആത്മീയസഭയാണ്! ഓരോ അംഗങ്ങളുടെയും ആത്മരക്ഷ ഉറപ്പുവരുത്തുക എന്നതാണ് സഭയുടെ പ്രഥമവും പ്രധാനവുമായ പരിഗണനാവിഷയം!
മോഷണം പാപമാണ്; വ്യഭിചാരവും പാപമാണ്. ദൈവീകനിയമങ്ങളുടെ ലംഘനങ്ങളെല്ലാം പാപമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ളവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! സഭയുടെതായി കണക്കാക്കപ്പെടുന്ന ഭൗതിക സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ കൃത്യവിലോപമോ കെടുകാര്യസ്ഥതയോ ഉണ്ടായാല്‍ അത് മോഷണത്തിന്റെ പരിധിയില്‍ വരുന്നതാണ്. പാപങ്ങളെല്ലാം അനീതിയാണെന്നു ദൈവവചനം വ്യക്തമാക്കിയിട്ടുണ്ട്. വിഗ്രഹാരാധന, വ്യഭിചാരം, കൊലപാതകം, മോഷണം, അത്യാഗ്രഹം എന്നിങ്ങനെ പാപത്തിന്റെ പട്ടിക വലുതാണ്. ഇവയെല്ലാം നിയമംമൂലം ദൈവം നിരോധിച്ചിരിക്കുന്നതിനാല്‍, ഏതൊരു നിയമലഘനവും ഒരുവന്റെ ദൈവരാജ്യപ്രവേശത്തിനു തടസ്സമാകും. മോഷ്ടക്കളെയും വ്യഭിചാരികളെയും വിഗ്രഹാരാധകരെയും സംബന്ധിച്ചുള്ള ദൈവവചനം ശ്രദ്ധിക്കുക: "അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല"(1 കോറി: 6; 9, 10). നരകത്തിലെ അഗ്നിക്ക് വൈദീകരെന്നോ അത്മായരെന്നോ വേര്‍തിരിവുള്ളതായി മനോവയ്ക്കറിവില്ല; എല്ലാവരും അവിടെ സമന്മാരാണെന്നു മനോവ മനസ്സിലാക്കുന്നു!
സഭയ്ക്ക് ദൈവം അനുവദിച്ചുതന്നിട്ടുള്ള ഭൗതിക സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിശ്വസ്തത പുലര്‍ത്താത്തവര്‍ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. ഇത് വിശ്വാസികളില്‍ ഒരുവന്റെപോലും ആത്മരക്ഷയെ ബാധിക്കുന്നില്ല. സഭയുടെ പേരില്‍ അളവില്ലാത്ത ഭൗതിക സ്വത്തുക്കള്‍ ഉണ്ടെന്നതുകൊണ്ട് ഒരു വിശ്വാസിക്കും അതിന്റെ ഓഹരി ലഭിക്കില്ലെന്നു നമുക്കറിയാം. ഈ സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ടാലും വിശ്വാസികള്‍ ഭയപ്പെടുകയോ ആകുലരാകുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, ഈ ലോകത്തുള്ള നിക്ഷേപത്തില്‍ ഹൃദയം സമര്‍പ്പിച്ചവരുടെ കൂട്ടായ്മയായി കത്തോലിക്കാസഭയിലെ ഭാഗധേയത്തെ ആരും കാണരുത്. ഈ ലോകത്തില്‍ പ്രത്യാശയര്‍പ്പിച്ചവരുടെ സമൂഹമാണ് കത്തോലിക്കാസഭയെന്നു കണ്ട് അതിന്റെ ഭാഗമായ ആരെങ്കിലുമുണ്ടെങ്കില്‍, അവരെക്കാള്‍ നിര്‍ഭാഗ്യവാന്മാരായി മറ്റാരെയും മനോവ കാണുന്നില്ല!
ഇത്രയും കാര്യങ്ങള്‍ ഇവിടെ കുറിച്ചതിനുപിന്നില്‍ വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ, വിശിഷ്യാ സീറോമലബാര്‍ റീത്തിലെ സ്വത്തുതര്‍ക്കങ്ങളില്‍ അമിതാവേശത്തോടെ ഇടപെടുന്ന ചില വ്യക്തികളുടെ യഥാര്‍ത്ഥ ലക്‌ഷ്യം വെളിപ്പെടുത്തുന്നതിന് ഇത്രയും വിവരണം അനിവാര്യമായിരുന്നു. കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചുവിടാന്‍, സാത്താന്‍ അവന്റെ കൂട്ടാളികളെ ഉപയോഗിച്ചു നടത്തുന്ന ഒച്ചപ്പാടുകളാണ് നാമിന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയോ മറ്റാരെങ്കിലുമോ സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിച്ചു കൊണ്ടുപോയാല്‍ ശിക്ഷിക്കപ്പെടുന്നത് ആ വ്യക്തികള്‍ മാത്രമാണ്. മെത്രാനോ വൈദീകനോ വ്യഭിചാരം ചെയ്താലും ശിക്ഷ ലഭിക്കുന്നത് അതില്‍ സഹകാരികളാകുന്നവര്‍ മാത്രമായിരിക്കും.
ഫ്രാങ്കോയും കുറവിലങ്ങാട് മഠത്തിലെ അന്തേവാസിനികളും ചേര്‍ന്നു വര്‍ഷങ്ങളായി നടത്തിയെന്നു പറയപ്പെടുന്ന വ്യഭിചാരത്തിന്റെ ശിക്ഷ കത്തോലിക്കാസഭയിലെ ഓരോ അംഗങ്ങളും ഏറ്റെടുക്കേണ്ടതില്ല! അതായത്, ഈ പാപങ്ങളെല്ലാം വ്യക്തിപരമായതുകൊണ്ട്, വ്യക്തിപരമായിത്തന്നെ ശിക്ഷയും അനുഭവിച്ചാല്‍ മതിയാകും! എന്നാല്‍, ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന ഗുരുതരമായ ഒരു വിഷയമുണ്ട്. സഭയിലെ വിശ്വാസികളെ ഒന്നടങ്കം നിത്യനരകാഗ്നിയ്ക്കു നയിക്കാന്‍ കാരണമാകുന്ന വിഷയങ്ങളെ വിസ്മൃതിയിലാഴ്ത്തുന്നതിനായി സാത്താന്റെ സന്തതികള്‍ നടത്തുന്ന ശ്രദ്ധതിരിക്കല്‍ നാടകമാണ് സ്വത്തുതര്‍ക്കങ്ങളും വ്യഭിചാരകഥകളും! ലൗകികമനുഷ്യന് ഏറെ പ്രിയങ്കരങ്ങളാണ് ഈ രണ്ടു വിഷയങ്ങളുമെന്ന് സാത്താനറിയാം! ഈ ആശയവുമായി രംഗത്തുവന്നിരിക്കുന്നത് ചുരുക്കംചില ക്രൈസ്തവനാമധാരികള്‍ മാത്രമാണെങ്കിലും, ഇവരെ പിന്തുണയ്ക്കുന്നവര്‍ അല്പംകൂടി അധികമാണെന്ന വസ്തുത തള്ളികളയാന്‍ കഴിയില്ല. ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടിയിരിക്കുന്ന ലൗകികമനുഷ്യരും വിജാതിയരും പിന്തുണയുമായി നിലകൊള്ളുന്നതുകൊണ്ടാണിത്. ഇവരുടെ സ്വകാര്യസമരങ്ങളില്‍ സ്ഥിരം പങ്കാളികളായിരിക്കുന്നത് എട്ടുപേര്‍ മാത്രമാണെന്നു മനസ്സിലാക്കാന്‍ സമരവേദികള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അതായത്, ഒരു 'എട്ടുകാലി സംഘടന' മാത്രമായ ഇവറ്റകള്‍ക്ക് പിന്തുണയുമായി നിലകൊള്ളുന്നത് ക്രിസ്തീയതയുമായോ കത്തോലിക്കാസഭയുമായോ എന്തെങ്കിലും ബന്ധമുള്ളവരല്ല!
സീറോമലബാര്‍ സഭയുടെ ആസ്ഥാനത്തിനു സമീപത്തു കെട്ടിപ്പൊക്കിയിരിക്കുന്ന സ്ഥിരംവേദിയിലെ പ്രധാന മുദ്രാവാക്യം 'ചര്‍ച്ച് ആക്റ്റ്' നടപ്പാക്കുകയെന്നതാണ്. ഈ സമരസഖാക്കള്‍ തന്നെയാണ് തെലേക്കാടന്റെ വ്യാജരേഖ ചമയ്ക്കലിനെ വെള്ളപൂശാനും കുറ്റവിമുക്തനാക്കാനും രംഗത്തുള്ളത്. ക്രിസ്തീയതയെത്തന്നെ ഉന്മൂലനം ചെയ്യാന്‍ തക്കവണ്ണം പ്രഹരശേഷിയുള്ള ബോംബ് ഒളിപ്പിച്ചുവച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ ഭൂമിയിടപാടും വ്യഭിചാരവും ചര്‍ച്ചാവിഷയമാക്കുന്നതെന്നു തിരിച്ചറിയാത്ത വിശ്വാസികള്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ക്രിസ്തീയതയെ വിജാതിയവത്ക്കരിക്കാനും ക്രിസ്തീയ നിയമങ്ങള്‍ മാറ്റിമറിക്കാനും നീക്കങ്ങള്‍ നടത്തുന്ന തെലേക്കാടന്റെയും വട്ടോളിമാരുടെയും രഹസ്യ അജണ്ടയ്ക്കു സ്വീകര്യതയുണ്ടാക്കാനാണ് ഇത്തരം സദാചാരവാദങ്ങളുമായി ഇവര്‍ രംഗത്തുവരുന്നതെന്നു മറക്കരുത്. കുര്‍ബ്ബാനപ്പണം വേണ്ടന്നുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുകയും, ലോകത്തിന്റെ മനുഷ്യര്‍ക്കു പ്രിയങ്കരമായ വിഷയങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് ഇവരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ആലഞ്ചേരിയടക്കമുള്ള മെത്രാന്മാരും വൈദീകരും കള്ളന്മാരാണെന്നു സ്ഥാപിക്കുകയും, തെലേക്കാടനും ഈ കുറുക്കന്റെ കൂട്ടാളികള്‍ക്കും ദിവ്യപരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതിനും ഇല്ല്യൂമിനാറ്റി സംഘത്തെ സഹായിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകള്‍ അടങ്ങുന്ന നീരീശ്വരപ്രസ്ഥാനങ്ങളാണ്. തങ്ങളുടെ ആശയങ്ങള്‍ക്കു സ്വീകാര്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെലേക്കാടനെയും വട്ടോളിയെയും വിഗ്രഹങ്ങളാക്കിക്കൊണ്ടുള്ള പ്രചരണത്തില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യേഹ്ശുവായുടെ പുനരാഗമനം സമീപിച്ച ഈ വേളയില്‍ വിശ്വാസികളുടെ ശ്രദ്ധ ഭൗതികതയില്‍ മാത്രം ഊന്നിയുള്ളതാകണമെന്നു സാത്താന്‍ ആഗ്രഹിക്കുന്നു. വിശ്വാസികളുടെ ആത്മരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം അവരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഇതുവഴി സാധിക്കുമെന്ന് സാത്താനും അവന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കും അറിയാം. ആയതിനാല്‍, അര്‍ദ്ധരാത്രിയ്ക്ക് കുടപിടിക്കുന്ന 'അഴകിയപ്രാഞ്ചി' മാരുടെ കൗശലങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അവഗണിക്കുകയും, ദൈവീകനിയമങ്ങളിലേക്കും ദൈവവചനത്തിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യാന്‍ ദൈവമക്കള്‍ തയ്യാറാകണം! തെരുവോരങ്ങളിലോ സഭയുടെ അകത്തളങ്ങളിലോ കേള്‍ക്കുന്ന അപശബ്ദങ്ങള്‍ക്കു ചെവികൊടുത്താല്‍ വഞ്ചിക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മയിലുണ്ടായിരിക്കട്ടെ!
ഹൈന്ദവ പൈശാചികതയുടെ ശക്തമായ സ്വാധീനത്തിന് അടിമകളായ അനേകം വ്യക്തികള്‍ കത്തോലിക്കാസഭയിലും പൗരസ്ത്യസഭകളിലും അംഗങ്ങളായി തുടരുന്നുണ്ട്. ദൈവത്തെക്കുറിച്ചോ നിത്യരക്ഷയെക്കുറിച്ചോ യാതൊരു ബോധ്യവുമില്ലാത്തവരാണ് ഇക്കൂട്ടര്‍! സാങ്കേതികമായി ഇവരും ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നു. ഇവരുടെ കപടസദാചാര പ്രസംഗങ്ങളുടെ കേള്‍വിക്കാരും പ്രചാരകരുമായി ദൈവമക്കള്‍ അധഃപതിക്കരുത്. എന്തെന്നാല്‍, ഇവരുടെ വാക്കുകളില്‍ ആത്മീയതയുടെ കണികപോലുമില്ല; മറിച്ച്, പൈശാചികതയുടെ പൂര്‍ണ്ണതയാണു വമിക്കുന്നത്! ആത്മീയതയില്‍നിന്ന്‍ അതിഭൗതികതയിലേക്ക് ദൈവമക്കളെ നയിക്കാന്‍ സാത്താനും അവന്റെ സന്തതികളും നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. ഒരുകാര്യം മനോവ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: വിശ്വാസികളെ ഒന്നടങ്കം ബാധിക്കുന്ന അതീവഗുരുതരമായ ആത്മീയ പ്രശ്നങ്ങള്‍ കത്തോലിക്കാസഭയില്‍ നിലനില്‍ക്കുമ്പോള്‍, വിശ്വാസികളുടെ ശ്രദ്ധ ഭൗതിക വിഷയങ്ങളിലേക്കു തിരിച്ചുവിടാന്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളെയും ജാഗ്രതയോടെ കാണണം. പിശാചിന്റെ ഈ പദ്ധതി ഏറ്റെടുത്തു നടത്തുന്നത് ഇല്ല്യൂമിനാറ്റി സംഘമാണ്. ഫ്രാന്‍സീസ് നടത്തുന്ന സകല പരിഷ്ക്കാരങ്ങളിലും ഈ സംഘത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ കഴിയും. ആരാജത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷനാകുമ്പോള്‍, അവനു ഭരണം കൈമാറേണ്ടതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ആഗോളതലത്തില്‍ തകൃതിയായി നടക്കുന്നു. തെലേക്കാടനും വട്ടോളിയും ബെന്നിയുമെല്ലാം ഇതിന്റെ ഭാഗമാണെന്നു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു വന്നുഭവിക്കാനിരിക്കുന്ന ദുരന്തത്തെയോത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു കഴിയൂ!
നിഷ്ഫലമായ പ്രവൃത്തികളില്‍നിന്നു ദൈവമക്കള്‍ വിരമിക്കുക! ഇടതുപക്ഷവും ഇടതുപക്ഷ നിലപാടുകളും ദൈവനിഷേധമാണെന്നു തിരിച്ചറിഞ്ഞ്, ഈ പക്ഷത്തിന്റെ പിന്തുണയില്‍ നിലകൊള്ളുന്നവരിലെ പൈശാചികത ഗ്രഹിക്കുക. "ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും"(മത്താ: 6; 19-21). ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-