എഡിറ്റോറിയല്‍

യൂറോപ്പില്‍ 'ജിഹാദ്' പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കി!

Print By
about

18 - 03 - 2017

യൂറോപ്പിലെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാന്‍ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി രംഗത്തിറങ്ങിയിരിക്കുന്നു. ഈ അടുത്ത നാളുകളില്‍ ഹോളണ്ടുമായി നടത്തിക്കൊണ്ടിരുന്ന വാക്പോരുകള്‍ക്കിടയിലാണ് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി തങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാണിച്ചത്. മവ്‌ലൂദ് ജാവേശ് ഓഗ്‌ലു ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് തുര്‍ക്കിയുടെ മാത്രം നയമാണെന്ന് ആരും ചിന്തിക്കേണ്ടാ. എന്തെന്നാല്‍, തുര്‍ക്കിയുടെ ശബ്ദം ആഗോള ഇസ്ലാമിന്റെ ശബ്ദമാണ്! ഇസ്ലാംമതത്തിന്റെ സ്ഥാപിതലക്ഷ്യംതന്നെ ക്രിസ്തീയതയുടെ ഉന്മൂലനമായിരുന്നു. ഈ ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി എല്ലാക്കാലവും ഇവര്‍ ശ്രമിച്ചിട്ടുമുണ്ട്. ജിഹാദിനുള്ള ആഹ്വാനവുമായി തുര്‍ക്കി ഇപ്പോള്‍ രംഗത്തിറങ്ങിയത് ചില രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണെങ്കിലും, യഥാര്‍ത്ഥ വിഷയം രാഷ്ട്രീയമല്ല. യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കുക എന്ന ആജന്മലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ക്കു പിന്നിലുള്ളത്. ആഗോള ഇസ്ലാമിന്റെ വികാരമാണ് തുര്‍ക്കി എന്ന രാജ്യം. കാരണം, ഇവരെ മുന്‍നിര്‍ത്തിയാണ് യൂറോപ്പിനെ കീഴടക്കാന്‍ ഇസ്ലാം എന്നും ശ്രമിച്ചിട്ടുള്ളത്. പൗരസ്ത്യദേശത്തെ ഇസ്ലാമികവത്ക്കരിച്ചതും ഇവരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു. പൗരസ്ത്യ റോമാസാമ്രാജ്യത്തെ തകര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചുകൊണ്ടാണ് തുര്‍ക്കി ഇസ്ലാമിന്റെ നേതൃത്വം ഏറ്റെടുത്തത്.

ജറുസലേമിനെ കീഴടക്കിയതോടെ തുര്‍ക്കിയോടുള്ള ഇസ്ലാമിന്റെ ആരാധന അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്തു! എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ തുര്‍ക്കി നടത്തിയിട്ടുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടത് ഇവരുടെ എക്കാലത്തെയും വേദനയായി നിലനില്‍ക്കുന്നു. യൂറോപ്പിലെ ക്രിസ്ത്യാനികളെ ഇല്ലായ്മചെയ്ത് റോം പിടിച്ചടക്കുകയെന്നതാണ് എല്ലാ ഇസ്ലാമിന്റെയും സ്വപ്നം. ഇക്കാര്യം ഇവര്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കാറുമുണ്ട്. ആനുകാലിക വിഷയങ്ങളെ തങ്ങളുടെ മുഖ്യ അജണ്ടയിലേക്കുള്ള മാര്‍ഗ്ഗമാക്കി വളര്‍ത്താനാണ് തുര്‍ക്കി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍നിന്നുതന്നെ നമുക്കും ആരംഭിക്കാം.

ഹോളണ്ടുമായും മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളുമായും ഇപ്പോള്‍ തുര്‍ക്കി കലഹത്തിലാണ്. എന്താണ് ഈ കലഹത്തിന്റെ വിഷയം? തുര്‍ക്കിയിലെ ഒരു ആഭ്യന്തരവിഷയത്തെയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ എത്തിച്ചിരിക്കുന്നത്. ഇസ്താംബൂളിലെ പാര്‍ക്ക് വികസനവുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി തുര്‍ക്കിയില്‍ സമരം നടക്കുകയാണ്. ഈ സമരത്തെ നേരിടാന്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രി റജസ് ത്വയ്യബ് ഉര്‍ദുഗാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്ന മക്കളെ പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും, തന്റെ അവസാന മുന്നറിയിപ്പും അവഗണിക്കുകയാണെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുമൂലം കടുത്ത നടപടികളിലേക്ക് തിരിയാന്‍ ഭരണകൂടത്തിനു സാധിക്കുന്നില്ല. ഈ വിഷയത്തില്‍ ജനഹിതം തേടാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരെ നേരിട്ടുകാണാനും സ്വാധീനിക്കാനും മന്ത്രിമാര്‍ അവിടേക്കു കടന്നുചെന്നു. വലിയ യോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ് ഇവര്‍ പദ്ധതിയിട്ടത്! എന്നാല്‍, സ്വതന്ത്ര പരമാധികാര രാജ്യങ്ങളില്‍ കടന്നുകയറി, രാഷ്ട്രീയവും മതപരവുമായ സമ്മേളനങ്ങള്‍ തന്നിഷ്ടംപോലെ വിളിച്ചുചേര്‍ക്കാനുള്ള തുര്‍ക്കിയുടെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറായില്ല.

ഫ്രാന്‍സിലെ നപുംസക ഭരണകൂടമൊഴികെ മറ്റൊരു ഭരണകൂടവും തുര്‍ക്കിയുടെ സമ്മേളനങ്ങള്‍ അനുവദിച്ചില്ല എന്നതാണു വസ്തുത! ജര്‍മ്മനിയില്‍ നടത്താനിരുന്ന സമ്മേളനങ്ങള്‍ക്കൊന്നും അനുമതി ലഭിച്ചില്ല. ജര്‍മ്മനിയില്‍ ക്യാമ്പ് ചെയ്തിരുന്ന ഒരു തുര്‍ക്കിക്കാരി മന്ത്രി ഹോളണ്ടിലെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കടന്നുചെന്നപ്പോള്‍ ആ രാജ്യം അവരെ തിരിച്ചയച്ചു. മാത്രവുമല്ല, തുര്‍ക്കി വിദേശകാര്യ മന്ത്രിക്ക് ഹോളണ്ടിലേക്കുള്ള സന്ദര്‍ശകവിസ നിഷേധിക്കുകയും ചെയ്തു. ഇതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ച ആദ്യത്തെ വിഷയം! ഇതിനെത്തുടര്‍ന്ന് ഓരോ ദിവസവും തുര്‍ക്കിയിലെ മന്ത്രിമാര്‍ യൂറോപ്പിനെ പുലഭ്യം പറഞ്ഞുകൊണ്ടിരിക്കുന്നു.

മറ്റൊരു രാജ്യത്തു നടത്തപ്പെടുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കടന്നുചെല്ലുന്നതിന് ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ഈ മര്യാദകളൊന്നും തുര്‍ക്കിയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ബാധകമല്ലെന്നുണ്ടോ? തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്കും സാധിക്കുന്നവിധം ഉദാരമാണോ ഇവരുടെ രാജ്യത്തെ നിയമം. ഒരു രാജ്യത്തെ ഭരണാധികാരി മറ്റൊരു രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത് രഹസ്യമായിട്ടല്ല. സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന രാജ്യവുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം വെളിപ്പെടുത്തുകയും ചെയ്യുകയെന്നത് മാന്യന്മാരായ ഭരണാധികാരികളുടെ രീതിയാണ്. ഒരു രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന രാഷ്ട്രനേതാക്കളുടെ സുരക്ഷാചുമതല ആതിഥേയ രാജ്യത്തിന്റെ ഉത്തരവാദിത്വവുമാണ്. അല്പമെങ്കിലും മര്യാദയുള്ള ഒരു നേതാവും മറ്റൊരു രാജ്യത്ത് കടന്നുചെന്നു രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കില്ല. ഈ മാന്യതകള്‍ അറിയാത്ത തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ത്താലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഓരോ യൂറോപ്പിലെ ഓരോ രാജ്യങ്ങളും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ ഇസ്ലാമിന്റെ പൊതുവായ സംസ്കാരം മനസ്സിലാക്കാന്‍ സാധിക്കും. ജിഹാദ്' പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ തനിനിറം ഒടുവില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇനിയും ഇവറ്റകളെ തിരിച്ചറിയാന്‍ യൂറോപ്പിലെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍, അനിവാര്യമായ ദുരന്തം ഇരന്നുവാങ്ങുന്നതായി മാത്രമേ മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ചു ചിന്തിക്കുകയുള്ളൂ!

യൂറോപ്പും തുര്‍ക്കിയും തമ്മിലുള്ള മുന്‍കാല ബന്ധങ്ങളൊന്നും അറിയാത്തവരാണോ യൂറോപ്പിലെ ഭരണാധികാരികള്‍? അറിയില്ലെങ്കില്‍ ചില ചരിത്രങ്ങള്‍ അറിഞ്ഞുവയ്ക്കുക! കുരിശുയുദ്ധങ്ങളുടെ കാലത്തു തുടങ്ങിയ പക ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ് തുര്‍ക്കികളും ആഗോള ഇസ്ലാമും. 1076-ല്‍ തുര്‍ക്കികള്‍ പിടിച്ചടക്കിയ ജറുസലേമിനെ മോചിപ്പിക്കാന്‍ 1095-ല്‍ യൂറോപ്പിലെ രാജാക്കന്മാര്‍ നടത്തിയ പോരാട്ടമാണ് ഒന്നാം കുരിശുയുദ്ധം എന്നപേരില്‍ അറിയപ്പെടുന്നത്. ജറുസലേമില്‍ തീര്‍ത്ഥാടനത്തിനു പോകുന്ന ക്രിസ്ത്യാനികളോട് മുസ്ലീങ്ങള്‍ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്. ഇവരുടെ ക്രൂരതകള്‍മൂലം ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനം ദുസ്സഹമായപ്പോള്‍ പീറ്റര്‍ ദ ഹെര്‍മിറ്റ് എന്ന വൈദീകന്‍ അന്നത്തെ പോപ്പ് ആയിരുന്ന അര്‍ബന്‍ രണ്ടാമനെ വിവരമറിയിച്ചു. തുടര്‍ന്ന് പോപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാന്‍ അലക്‌സിയന്‍ ചക്രവര്‍ത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു. സെല്‍ജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുര്‍ക്കി ഭരണാധികാരി. ഈ യുദ്ധത്തില്‍ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറിയ ക്രിസ്ത്യന്‍സേന ജറുസലേം ഇസ്ലാമില്‍നിന്നു പിടിച്ചെടുത്തു. 1095 മുതല്‍ 1113 വരെയായിരുന്നു കുരിശു യുദ്ധങ്ങള്‍ അരങ്ങേറിയത്. കുരിശുയുദ്ധങ്ങളുടെ പരമ്പരയില്‍ ഒന്‍പതു യുദ്ധങ്ങളായിരുന്നു നടന്നത്. എന്നാല്‍, യൂറോപ്പ് നടത്തുന്ന എല്ലാ യുദ്ധങ്ങളെയും മുസ്ലീങ്ങള്‍ കുരിശുയുദ്ധങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ഭീകരന്മാര്‍ക്കെതിരേ നടത്തിയ യുദ്ധത്തെയും കുരിശുയുദ്ധമായി കാണാനാണ് ഇസ്ലാമിനു താത്പര്യം.

ആദ്യത്തെ മൂന്നു യുദ്ധങ്ങളാണ് വിശുദ്ധനഗരവുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ളൂ എന്നതാണു വസ്തുത. പിന്നീടു നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും തുര്‍ക്കിയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ നടത്തിയ ചെറുത്തുനില്പുകള്‍ മാത്രമായിരുന്നു. സത്യവിശ്വാസികളും ധീരന്മാരുമായ രാജാക്കന്മാര്‍ യൂറോപ്പില്‍ ഭരണം നടത്തിയ കാലത്ത് തുര്‍ക്കികളില്‍ ഒരുവനുപോലും യൂറോപ്പിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞിട്ടില്ല! യൂറോപ്പിലെ രാജാക്കന്മാരെല്ലാം കത്തോലിക്കാസഭയുടെ നേതൃത്വവുമായി ചേര്‍ന്നാണ് നിലകൊണ്ടത്. മാര്‍പ്പാപ്പാമാരെ തിരഞ്ഞെടുക്കുന്നതില്‍പ്പോലും ചക്രവര്‍ത്തിമാര്‍ക്ക് 'വീറ്റോ' അധികാരമുണ്ടായിരുന്നു. അതുപോലെതന്നെ, രാജാക്കന്മാരെ ആശിര്‍വാദിക്കുന്നത് മാര്‍പ്പാപ്പാമാരും ആയിരുന്നു. ഇത്തരത്തില്‍ പരസ്പരം തോളോടുതോള്‍ ചേര്‍ന്ന് സഭയും രാജ്യഭരണവും മുന്നോട്ടുപോയതിനാല്‍, മറ്റു മതങ്ങള്‍ക്ക് യൂറോപ്പില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. വിജതിയതയിലൂടെ യൂറോപ്പിനെ തകര്‍ക്കാനുള്ള സാത്താന്റെ പദ്ധതികള്‍ ഫലവത്താകാതെപോയത് ഈ ഒത്തൊരുമ മൂലമാണ്! ആയതിനാല്‍, ഈ കൂട്ടുകെട്ട് തകര്‍ക്കുകയെന്നത് സാത്താന്റെ പദ്ധതിയുടെ ഭാഗമായി. പൗരസ്ത്യദേശത്ത് സാത്താന്‍ നട്ടുവളര്‍ത്തിയ ഇസ്ലാമികത അവിടെ വളര്‍ന്നത് ക്രൈസ്തവരുടെയിടയിലെ ഭിന്നത മുതലെടുത്താണ്. പൗരസ്ത്യസഭയില്‍ സാത്താന്‍ വിതച്ച ഭിന്നതയുടെ വിത്തുകള്‍ പാശ്ചാത്യസഭയിലും അവന്‍ പരീക്ഷിച്ചു. കത്തോലിക്കാസഭയില്‍ 'ആന്റി പോപ്പുമാരെ' സ്ഥാപിച്ചുകൊണ്ട് അതിനെ തകര്‍ക്കാനുള്ള ശ്രമം കുറേയൊക്കെ വിജയിക്കുകയും ചെയ്തു. ദൈവവചന വിരുദ്ധമായ ആശയങ്ങള്‍ സഭയില്‍ കടന്നുകൂടുകയും അതിന്റെ പരിണിതഫലമായി 'പ്രൊട്ടസ്റ്റന്റ്' വിഭാഗിയത ഉടലെടുക്കുകയും ചെയ്തപ്പോള്‍, സാത്താന്‍ തന്റെ ദൗത്യത്തില്‍ അല്പംകൂടി മുന്നേറി.

എന്നാല്‍, രാജാക്കന്മാരും സഭയും തമ്മിലുള്ള ബന്ധത്തെ ശിഥിമാക്കിയതിലൂടെയാണ് ആദ്ധ്യാത്മികതയുടെ ശക്തി കൂടുതലായി ക്ഷയിച്ചത്. ഇതിനായി സാത്താന്‍ ചെയ്തത് 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെ സഭയില്‍ തിരുകിക്കയറ്റുകയായിരുന്നു. 1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. അതിനായി, സാത്താന്‍ അഭിഷേകം ചെയ്ത ഒരുവനെ സഭയുടെ പോപ്പായി തിരഞ്ഞെടുത്തുവെങ്കിലും, ഓസ്ട്രിയന്‍ എമ്പററുടെ 'വീറ്റോ' അധികാരമുപയോഗിച്ച് ഈ തിരഞ്ഞെടുപ്പ് അസാധുവാക്കുകയായിരുന്നു. കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'(Cardinal Rampolla) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീറ്റോ അധികാരത്തിലൂടെ ഇവനെ അന്നു തടഞ്ഞത് ഫ്രാന്‍സ് ജോസഫ് എന്ന ഓസ്ട്രിയന്‍ എമ്പറര്‍ ആയിരുന്നു. ഇതോടെയാണ് ചക്രവര്‍ത്തിമാരുടെ സ്വാധീനം സഭയില്‍നിന്നു നീക്കംചെയ്യാന്‍ ഫ്രീമേസണുകള്‍ പദ്ധതിയാവിഷ്ക്കരിച്ചത്. ഓസ്ട്രിയന്‍ എമ്പററെ 'ഫ്രീമേസണുകള്‍' വധിക്കുകയും, അതോടെ ഒന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ആരംഭിച്ച ഈ യുദ്ധം ആസൂത്രണംചെയ്തത് 'ഫ്രീമേസണുകള്‍' ആയിരുന്നു. ഈ യുദ്ധത്തിനുശേഷം യൂറോപ്പില്‍നിന്നു രാജഭരണം എന്നെന്നേക്കുമായി അവസാനിച്ചു! ഇതുതന്നെയായിരുന്നു സാത്താന്റെ ലക്ഷ്യവും!

ക്രിസ്തീയതയില്‍ കടന്നുകൂടിയ അപകടകരമായ ആശയങ്ങളും അതുവഴിയുണ്ടായ മൂല്യച്യുതിയുമാണ്‌ യൂറോപ്പിനെ ആത്മീയതയില്‍നിന്ന് അകറ്റിയത്. ഫ്രീമേസണുകള്‍ തങ്ങളുടെ സ്വാധീനം സഭയില്‍ ഉറപ്പിച്ചതും ഇതിനു കാരണമായിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ കത്തോലിക്കാസഭയില്‍ ആദ്യമായി ഒരു 'ഫ്രീമേസണ്‍' പോപ്പ് അധികാരമേല്‍ക്കുകയും ചെയ്തു. യേഹ്ശുവാ ഏകരക്ഷകന്‍ എന്ന കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനത്തില്‍നിന്ന് വേറിട്ട ആശയവുമായി രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തതിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ അപ്പസ്തോലിക പാരമ്പര്യത്തെ തള്ളിക്കളഞ്ഞു. യൂറോപ്യന്‍ ആത്മീയതയുടെ സമ്പൂര്‍ണ്ണ നാശത്തിനു വേഗംകൂട്ടിയത് ഇയാളായിരുന്നു. ഇന്ന് യൂറോപ്പിലെ ഭരണാധികാരികളില്‍ സത്യവിശ്വാസിയായ ഒരുവനെ കണ്ടെത്തണമെങ്കില്‍ നന്നേ പാടുപെടേണ്ടി വരും. അത്രമാത്രം ആദ്ധ്യാത്മിക മൂല്യച്യുതിയാണ് യൂറോപ്പിനെ ഗ്രസിച്ചത്. ബുദ്ധിയില്‍ അന്ധകാരം ബാധിച്ച ഇവര്‍ തങ്ങളുടെതന്നെ നാശം ഇരന്നുവാങ്ങിക്കൊണ്ടിരിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള അന്തരം ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. കഴിയുമായിരുന്നെങ്കില്‍, രക്തദാഹികളായ കാമവെറിയന്മാരെ അഭയാര്‍ത്ഥികളായി ഇവര്‍ സ്വീകരിക്കുമായിരുന്നില്ല. തങ്ങളുടെ രാജ്യത്ത് ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്നോടുക്കിയതിനുശേഷം യൂറോപ്പിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി കടന്നുവന്ന ഇസ്ലാമിക ഭീകരന്മാരെ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയാതെപോയത് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടതുകൊണ്ടാണ്!

ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രാകൃത മനുഷ്യരെ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചവരെയോര്‍ത്തു ലോകമിപ്പോള്‍ ഊറിച്ചിരിക്കുകയാണ്! ഇസ്ലാമിന്റെ സ്ഥാപിത ലക്‌ഷ്യം എന്താണെന്ന് അവരുടെ ഖുറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളെയും യഹൂദരെയും കാണുന്നിടത്തുവച്ചു വധിക്കാനുള്ള ആഹ്വാനമാണ് ഖുറാന്‍ നല്‍കിയിരിക്കുന്നത്. ഈ ആഹ്വാനത്തെ പൂര്‍ണ്ണമായി ഏറ്റെടുക്കാത്ത ഒരുവനുപോലും ഇസ്ലാമായി തുടരാന്‍ സാധിക്കുകയില്ല. ആയിരത്തിയഞ്ഞൂറു വര്‍ഷത്തെ ഇവരുടെ ചരിത്രം അതു തെളിയിക്കുകയും ചെയ്തു. സിറിയയിലും മറ്റ് ഇസ്ലാമികരാജ്യങ്ങളിലും വസിച്ചിരുന്ന മുഴുവന്‍ ക്രിസ്ത്യാനികളെയും ഈ നരകസന്തതികള്‍ വാളിനിരയാക്കി! ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളും മതചിഹ്നങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതൊന്നും ശ്രദ്ധയില്‍പ്പെടാത്ത ഏക സമൂഹം യൂറോപ്പിലെ ഭരണാധികാരികളും ഇവരെ താങ്ങിനിര്‍ത്തുന്ന ജനങ്ങളുമാണ്! ഇവരുടെ ഈ അന്ധതയുടെ കാരണമാണ് മനോവ മുന്‍പ് വ്യക്തമാക്കിയത്. യൂറോപ്പിനുവേണ്ടി എഴുതപ്പെട്ടതുപോലെ ഒരു വചനം ബൈബിളിലുണ്ട്, ഇതാണ് ആ വചനം: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 11, 12). ദൈവത്തില്‍നിന്ന് അകന്നുപോകുന്നവര്‍ സ്വയംവരിക്കുന്ന ശിക്ഷാവിധിയാണിത്‌!

യൂറോപ്പിനും വിശിഷ്യാ ക്രിസ്ത്യാനികള്‍ക്കും എതിരായി ലോകത്തു നടക്കുന്ന ഗൂഢനീക്കങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ കണ്ണുകളില്‍ തിമിരം ബാധിച്ചവരായി നാമമാത്ര ക്രിസ്ത്യാനികള്‍ അധഃപതിച്ചു. അല്ലായിരുന്നുവെങ്കില്‍, 'മുല്ലപ്പൂവിപ്ലവം' എന്ന ഇസ്ലാമിക നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശക്തികളെയും അവരുടെ ലക്ഷ്യത്തെയും തിരിച്ചറിയുമായിരുന്നു. അമേരിക്കയിലെ ഡെമോക്രാറ്റുകളും ഫ്രീമേസണ്‍ സംഘവും ചേര്‍ന്ന് തുര്‍ക്കിയെ മുന്‍നിര്‍ത്തി കളിച്ച നാടകമായിരുന്നു 'മുല്ലപ്പൂവിപ്ലവം' എന്ന അറബ് വസന്തം! ഫ്രീമേസണ്‍' തലവനായ വത്തിക്കാനിലെ ഫ്രാന്‍സീസും ഒബാമയുമാണ് ഈ നാടകത്തിന്റെ മുഖ്യ സൂത്രധാരര്‍! ആഗോള ഇസ്ലാമിന്റെ അറിവോടുകൂടി തുര്‍ക്കിയാണ് ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്കിയത്. ഇസ്ലാമികരാജ്യങ്ങളില്‍ കൃത്രിമമായ അരക്ഷിതാവസ്ഥയുണ്ടാക്കി അഭയാര്‍ത്ഥികളെ ഇവര്‍ വ്യാജമായി സൃഷ്ടിച്ചതാണ്! ക്രിസ്തീയരാജ്യങ്ങളുടെമേല്‍ ഇവരെ കെട്ടിയേല്‍പ്പിക്കാന്‍, ഫ്രീമേസണുകളാല്‍ നയിക്കപ്പെടുന്ന മാധ്യമങ്ങളെയും കപട മനുഷ്യാവകാശ സംഘടനകളെയും ഇവര്‍ ഉപയോഗിച്ചു. സമ്പത്തിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പല യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍, ഇവരിലാരും ഒറ്റ അഭയാര്‍ത്ഥിയെപ്പോലും തങ്ങളുടെ രാജ്യങ്ങളില്‍ സ്വീകരിച്ചില്ല. യൂറോപ്പില്‍ കടന്നുകൂടുന്ന ഇസ്ലാമിനുവേണ്ടി 'മോസ്ക്കുകള്‍' പണിയാനും ഖുറാന്‍ വിതരണം നടത്താനും കോടികളാണ് സൗദിഅറേബ്യ ചിലവഴിച്ചത്. എന്നിട്ടും ഇസ്ലാമിന്റെ കാപട്യം തിരിച്ചറിയാന്‍ യൂറോപ്പിനു കഴിഞ്ഞില്ല.

മുല്ലപ്പൂവിപ്ലവം ആരംഭിച്ചപ്പോള്‍ത്തന്നെ അതിന്റെ പിന്നിലുള്ള കൗശലം മനോവ വെളിപ്പെടുത്തിയിരുന്നു. അന്ന് മനോവയെ ആക്ഷേപിക്കാന്‍ സംഘംചേര്‍ന്നവരില്‍ ക്രൈസ്തവ നാമധാരികളുമുണ്ടായിരുന്നു. എതിര്‍ക്രിസ്തു എന്നു വിളിച്ച് മനോവയ്ക്കെതിരേ 'ബ്ലോഗുകള്‍' എഴുതിയവരില്‍ വൈദീകവേഷധാരികളും കുറവല്ല. എന്നാല്‍, മനോവ വെളിപ്പെടുത്തിയവ ഓരോ വാക്കുകളും അന്വര്‍ത്ഥമാകുന്നത് മനോവയുടെ വൈരികളും കണ്ടു!

തുര്‍ക്കിയുടെ 'ജിഹാദ്' ആഹ്വാനം ഗൗരവകരം!

തുര്‍ക്കിയുടെ 'ജിഹാദ്' ആഹ്വാനത്തെ വെറും ജല്പനമായി ആരും കാണരുത്. ഇന്ന് യൂറോപ്പില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജിഹാദിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. 'ജിഹാദ്' അഥവാ വിശുദ്ധയുദ്ധം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാത്തവരാണ് തുര്‍ക്കിയുടെ മുന്നറിയിപ്പിനെ ഗൗരവമായി കാണാത്തത്. ഈ ഭൂമുഖത്തുള്ള സകല മനുഷ്യരെയും ഇസ്ലാമിലേക്ക് ക്ഷണിക്കുക എന്നതാണ് ജിഹാദിന്റെ ആദ്യഘട്ടം. ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാകാത്ത സകലരെയും വധിക്കുകയെന്നത് രണ്ടാമത്തെ ഘട്ടമാണ്. യൂറോപ്പിലേക്കു കടന്നുവന്ന ഇസ്ലാം ഇപ്പോള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ മതത്തിലേക്കു ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്. സ്ത്രീകളെ പ്രണയത്തില്‍ കുരുക്കിയും മറ്റുള്ളവരെ മതബോധനത്തിലൂടെയും ഇവര്‍ ആകര്‍ഷിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ അടിത്തറയില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്ന നാമമാത്ര ക്രിസ്ത്യാനികളെ ബോധവത്ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയും ഇന്നുണ്ട്. ക്രിസ്ത്യാനികളുടെ നേതാക്കന്മാര്‍ക്കുപോലും ആദ്ധ്യാത്മിക ജ്ഞാനം ഇല്ലെന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ! സഭയുടെ നേതാക്കന്മാരില്‍ പലരും കച്ചവട താത്പര്യങ്ങളുമായി ഓടിനടക്കുകയാണ്. ഈ അവസരം നന്നായി വിനിയോഗിക്കാന്‍ ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്കു സാധിക്കുന്നു.

സൗദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ജിഹാദിനായി ഒഴുകുന്നത് കോടികളാണ്. യൂറോപ്പിലെ തെരുവുകളില്‍ സൗജന്യമായി ഖുറാനും ലഘുലേഖകളും വിതരണം ചെയ്യാന്‍ തക്കവിധം സമ്പന്നരാണോ ഈ അഭയാര്‍ത്ഥികള്‍? ജിഹാദിനായി പണമുണ്ടാക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഇസ്ലാമിനു മുന്നിലുണ്ട്. യൂറോപ്പില്‍ ജോലിചെയ്യുന്ന മുസ്ലീങ്ങളില്‍ ഭൂരിഭാഗവും നികുതി വെട്ടിപ്പു നടത്തുന്നവരാണ്. സര്‍ക്കാരുകളുടെ സൗജന്യങ്ങള്‍ എല്ലാം സ്വീകരിച്ചുകൊണ്ട് ഇവര്‍ 'ബ്ലാക്കില്‍' ജോലിചെയ്യുന്നു. ഇവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സംഭാവന സ്വീകരിക്കാന്‍ വച്ചിരിക്കുന്ന ടിന്നുകള്‍പോലും ജിഹാദിനായി ധനസമ്പാദന ഉപാധികളാണ്! ഇത്തരത്തിലുള്ള പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ മിതവാദികളായ മുസ്ലീങ്ങളായി ആളുകള്‍ തെറ്റിദ്ധരിക്കുന്നു. ഇസ്ലാമില്‍ മിതവാദികള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. സാഹചര്യം അനുകൂലമല്ലാത്തപ്പോള്‍ സഹിഷ്ണുത നടിക്കുന്നവര്‍, അനുകൂല സാഹചര്യത്തില്‍ യഥാര്‍ത്ഥ രൂപം വെളിപ്പെടുത്തും. ക്രിസ്തീയമായ പ്രാര്‍ത്ഥനകളും പള്ളികളില്‍ മണിമുഴക്കവും അസ്വസ്ഥതയോടെ മാത്രമാണ് ഇവര്‍ സഹിക്കുന്നത്. ജര്‍മ്മനിയിലെ ചില ക്രൈസ്തവ ദൈവാലയങ്ങളില്‍ കയറി മലമൂത്രവിസര്‍ജ്ജനം നടത്തിയ അഭയാര്‍ത്ഥികളുമുണ്ട്.

ഇപ്പോള്‍ തുര്‍ക്കി നടത്തിയിരിക്കുന്ന പ്രഖ്യാപനത്തിലൂടെ ഒരുകാര്യം ഉറപ്പായി. ഖുറാന്‍ പ്രചരണവും ഇസ്ലാമിലേക്കു ക്ഷണിക്കുന്ന ശൈലിയും അവസാനിപ്പിക്കാനുള്ള സമയമായി. ചിലയിടങ്ങളിലൊക്കെ ഖുറാന്‍ വിതരണത്തിന് നിരോധനം ഉള്ളതുകൊണ്ടും ഇസ്ലാമിന്റെ ഭീകരതയെക്കുറിച്ചു ജനങ്ങളില്‍ ഭയമുള്ളതുകൊണ്ടും ഇസ്ലാമിക പ്രചരണത്തിനു തടസ്സമുണ്ട്. ആയതിനാല്‍, സംഹാരം എന്ന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് 'ജിഹാദികള്‍'! യൂറോപ്പില്‍ കടന്നുകൂടിയിരിക്കുന്ന അഭയാര്‍ത്ഥികളില്‍ സകലരുടെയും കരങ്ങള്‍ രക്തപങ്കിലമാണ്. ക്രിസ്ത്യാനികളുടെ ചോരയുടെ കറ ഇവരുടെ കരങ്ങളില്‍നിന്നു മാഞ്ഞിട്ടില്ല. സിറിയയുടെ പാസ്പോര്‍ട്ട് കൃത്രിമമായി നിര്‍മ്മിച്ച്‌ യൂറോപ്പിലേക്ക് കടന്നുവന്നവരെല്ലാം സിരിയക്കാരല്ല. തുര്‍ക്കിയില്‍ നിര്‍മ്മിച്ച വ്യാജ പാസ്പോര്‍ട്ടാണ് ഇവരുടെ കൈവശമുള്ളത്. എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നിന്നുള്ള, പ്രത്യേക പരിശീലനം നേടിയ രക്തദാഹികളാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. ഇവരോടൊപ്പം എത്തിയിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് മനുഷ്യകവചം തീര്‍ത്തുകൊണ്ട് ആക്രമണം നടത്തുമ്പോള്‍ തിരിച്ചടിക്കാന്‍ കഴിയില്ല എന്നതും ഓര്‍ക്കണം. സ്ത്രീകളെയും കുട്ടികളെയും ചാവേറുകള്‍ ആക്കാനും ഇവര്‍ക്കു മടിയില്ല.

യൂറോപ്പിലെ ജനങ്ങള്‍ ഒരുങ്ങിയിരിക്കുക എന്ന ഉപദേശം നല്‍കാന്‍ മാത്രമേ മനോവയ്ക്കു സാധിക്കുകയുള്ളൂ. ട്രംപിനെപ്പോലെ ധീരനായ ഒരു ഭരണാധികാരിയുടെ അഭാവം യൂറോപ്പിലുണ്ട്. അങ്ങനെയുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള വിവേകം ജനങ്ങള്‍ക്കില്ല എന്നതാണു വാസ്തവം. അതിനാല്‍ത്തന്നെ, ഇനി നമുക്കുമുന്നിലുള്ള ഏക മാര്‍ഗ്ഗം സ്വയം രക്ഷനേടാന്‍ ശ്രമിക്കുക എന്നതാണ്. ഇസ്ലാംമത വിശ്വാസികളുമായുള്ള സൗഹൃദം എന്നേക്കുമായി ഉപേക്ഷിക്കുക. ഒരുവിധത്തിലുമുള്ള സഹായങ്ങള്‍ അവര്‍ക്കു നല്‍കരുത്. അവര്‍ക്കു നല്കുന്ന ഓരോ സഹായവും ക്രിസ്ത്യാനികളെ വധിക്കാനുള്ള ആയുധം നല്‍കുന്നതിനു തുല്യമാണ്! നിത്യനാശത്തിന്റെയും മരണത്തിന്റെയും സന്ദേശവുമായി നിലകൊള്ളുന്ന ഇസ്ലാമില്‍നിന്നു അകന്നുനില്‍ക്കുകയും യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുക. എന്തെന്നാല്‍, ഈ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും രക്ഷയില്ല! ദൈവവചനത്തിലേക്കു മടങ്ങിവരാനും യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുവാനും യൂറോപ്യന്‍ ജനതയെ ആഹ്വാനംചെയ്തുകൊണ്ട് ഈ ലേഖനം മനോവ ഉപസംഹരിക്കുന്നു!

യേഹ്ശുവായുടെ പരിശുദ്ധനാമം മഹത്വപ്പെടട്ടെ! അവിടുത്തെ നാമത്തിലുള്ള സംരക്ഷണം ദൈവജനത്തോടുകൂടെ ഉണ്ടായിരിക്കട്ടെ!

ചേര്‍ത്തുവായിക്കാന്‍: പലസ്തീന്‍ ഭീകരന്മാരുടെ മൂലക്കുരു പൊട്ടിയാല്‍പ്പോലും വാര്‍ത്തയാക്കുകയും ഇസ്രായേലിനെ പഴിക്കുകയും ചെയ്യുന്ന മാധ്യമ നപുംസകങ്ങള്‍ക്ക് തുര്‍ക്കിയുടെ ഈ പൈശാചിക പ്രഖ്യാപനം ഒരു വാര്‍ത്തയല്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6486 views

LOG IN

Lost your password?

SIGN UP

LOST PASSWORD