എഡിറ്റോറിയല്‍

മനോവ പറഞ്ഞതു വെറുംവാക്കല്ല!

Print By
about

റ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിവയ്പ്പും ഇന്ത്യന്‍കപ്പല്‍, മത്സ്യത്തൊഴിലാളികളെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞതും ഈ അടുത്ത നാളുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. അതിനെക്കുറിച്ച്, 'മരിക്കുകയാണെങ്കില്‍ സായിപ്പിന്റെ കൈകൊണ്ട് മരിക്കണം' എന്ന തലക്കെട്ടോടെ ഒരു ലേഖനം മനോവ പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തെ അനുകൂലിച്ച് നിരവധി കത്തുകള്‍ മനോവയ്ക്ക് ലഭിച്ചു. എന്നാല്‍, മനോവയെ ദേശവിരുദ്ധരുടെ പട്ടികയില്‍പ്പെടുത്തി വിമര്‍ശിച്ചവരും നാമമാത്രമെങ്കിലും ഉണ്ടായിരുന്നു.

മനോവയെ വിമര്‍ശിച്ച 'ദേശസ്നേഹികള്‍' ഒരിക്കല്‍ക്കൂടി ആ ലേഖനം വായിക്കുകയും ആനുകാലിക സംഭവവികാസങ്ങള്‍ കണ്ണുതുറന്ന് കാണുകയും ചെയ്യണമേയെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചിലതുകൂടി കുറിക്കട്ടെ!

ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ സോണിയാഗാന്ധിയെ ക്രൂശിക്കാനുള്ള ആയുധമായി  വിശ്വഹിന്ദുപരിഷത്തും ബിജെപി യും ഉയര്‍ത്തിപ്പിടിക്കുന്നത് രാഷ്ട്രീയമായി മാത്രമെ മനോവ കാണുന്നുള്ളു. എന്നാല്‍, ഇതിലുമപ്പുറം ലക്ഷ്യങ്ങളുള്ള രണ്ടു പ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. വിരുദ്ധ ചേരിയിലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരുമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളുമാണത്! ഇവര്‍ ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ സോണിയാഗാന്ധിയെ സ്മരിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, ജന്മംകൊണ്ടുതന്നെ ഇരുവിഭാഗത്തിന്റെയും ശത്രുവായി കരുതുന്ന ക്രിസ്തീയതയുടെ  ആസ്ഥാനമായിട്ടാണ് ഓര്‍ക്കുന്നത്. ഇറ്റലിയും വത്തിക്കാനും രണ്ടു രാജ്യങ്ങളാണെന്ന്  അറിയാത്ത ചിലരെങ്കിലും ഇവരിലുണ്ട്!

'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന് ആക്രോശിക്കുന്ന വിപ്ലവകാരികളും മതപ്രചരണം ഭീകരതയിലൂടെ നടപ്പാക്കാന്‍ സ്വപ്നം കാണുന്ന ഇസ്ലാമിക തീവ്രവാദികളുടെയും പൊതുശത്രുവാണ് യേഹ്ശുവായെന്നത് ഇരുവിഭാഗത്തിന്റെയും അലിഖിത നിയമമാണ്! ഈ രണ്ടു വിഭാഗങ്ങളുടെയും ക്രിസ്തീയ വിരോധത്തെ വ്യക്തമായി വിശകലനം ചെയ്തിട്ടുള്ളതിനാല്‍ ഇനിയും അതിനു മുതിരുന്നില്ല.

കടലിലെ വെടിവയ്പ്പിനെക്കുറിച്ച് ആലഞ്ചേരി പിതാവിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യാനും അദ്ദേഹത്തെ ഇറ്റാലിയന്‍ ചാരനായിപ്പോലും ചിത്രീകരിക്കാനും ഇന്ത്യാവിഷന്‍ അടക്കമുള്ള ക്രൈസ്തവവിരുദ്ധ മാധ്യമങ്ങളും വ്യാജമേല്‍വിലാസങ്ങളില്‍ സോഷ്യല്‍ 'നെറ്റ് വര്‍ക്ക്' സൈറ്റുകളില്‍ വിലസ്സുന്ന ഇസ്ലാമിക 'കുട്ടിതീവ്രവാദികളും' വളരെയധികം സമയം പാഴാക്കി. എന്നാല്‍, അന്നുമിന്നും മനോവയുടെ നിലപാടില്‍ മാറ്റമില്ല.

തെറ്റു ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്! എന്നാല്‍, സ്വന്തം രാജ്യത്തുള്ളവര്‍ കൂടുതല്‍ കടുത്ത തെറ്റു ചെയ്യുമ്പോഴും ഇരട്ടത്താപ്പു നയം കോടതിയുടെ ഭാഗത്തിനിന്നു വന്നാലും അനീതിക്ക് മുന്നില്‍ മനോവ ഓച്ഛാനിച്ചു നില്‍ക്കുകയില്ല! തെറ്റു ചെയ്തുവെന്ന് കോടതി വിധിക്കുന്നതിനുമുമ്പ് 'കൊലയാളി'യെന്ന് ആക്രോശിച്ചുകൊണ്ട് വിചാരണയില്ലാതെ തൂക്കിലേറ്റാന്‍ ചിലര്‍ നടത്തിയ മുറവിളികള്‍ കുറച്ചുകൂടി കടുത്ത പാതകം ചെയ്ത ഇന്ത്യന്‍ കപ്പലിനോടും അതിലെ ജീവനക്കാരോടും കേട്ടില്ല. കടലില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലിനോടൊപ്പം 'തെലാനി ഗ്രൂപ്പിന്റെ എം വി പ്രഭുദയ' എന്ന ഇന്ത്യന്‍ കപ്പലും ഉണ്ടായിരുന്നെങ്കില്‍ കോടതിയുടെ ആത്മാര്‍ത്ഥതയെ മനോവ സംശയിക്കുകയില്ലായിരുന്നു. അധികൃതരുടെ ആജ്ഞയെ പുല്ലുപോലെ തള്ളിക്കളഞ്ഞ് കടന്നുപോയവരെക്കാള്‍ എത്രയോ മാന്യന്മാരാണ് ഇറ്റാലിയന്‍ 'കൊലയാളികള്‍'!

രണ്ടുപേരുടെ മരണത്തിനിടയായ ഇറ്റാലിയന്‍ നാവീകരുടെ വെടിവയ്പ്പിനുശേഷം അഞ്ചുപേരെ കൊന്ന എം വി പ്രഭുദയയുടെ കാര്യം മാധ്യമങ്ങളും കോടതിയും മനുഷ്യസ്നേഹികളും മറന്നിട്ടും, ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി കലിതുള്ളുന്നത് ഇറ്റാലിയന്‍ നാവീകര്‍ക്കെതിരെയാണ്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഏറ്റവും അധികം ഇരയായിട്ടുള്ളത് ഇറ്റാലിയന്‍ കപ്പലുകളാണ്! അവര്‍ വെടിവച്ചത് സ്വയരക്ഷയ്ക്കാണെന്നതില്‍ യാതൊരു സംശയവും വേണ്ട. എങ്കിലും അര്‍ഹമായ ശിക്ഷ തെറ്റുചെയ്തവര്‍ക്ക് ലഭിക്കണം. എന്നാല്‍, നങ്കുരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തു കടന്നുകളഞ്ഞ ഇന്ത്യന്‍കപ്പല്‍ പ്രാണരക്ഷയ്ക്കു വേണ്ടിയാണോ അതു ചെയ്തത്? ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ കണ്ടാല്‍, ഇന്ത്യക്കാരനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ?

ഇന്ത്യക്കാരോട് എന്തുമാകാം എന്ന ചിന്തകൊണ്ടാണ് ഇറ്റാലിയന്‍ നാവീകര്‍ വെടിവച്ചതെന്ന് ചില ബുദ്ധിജീവികള്‍ വിളിച്ചുകൂവുന്നതു കേട്ടു. ഇവരുടെ വിവരം എത്രത്തോളം പിന്നിലാണെന്നു ചിന്തിച്ചാല്‍ മതി. ഇന്ത്യയുടെ സൈനീകശക്തിയെക്കുറിച്ച് ഇറ്റലിയുടെ നാവീകര്‍ക്ക് ബോധ്യമില്ലെന്ന ധാരണ എത്ര ദയനീയമാണ്! സാമ്പത്തീകശക്തിയില്‍ ഇന്ത്യയുടെ അടുത്തെങ്ങും വരില്ല ഈ രാജ്യം. എങ്കിലും പതിനായിരക്കണക്കിന്, ഇന്ത്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്നുണ്ട് ഈ ദരിദ്രരാജ്യം! ഒരൊറ്റ ഇറ്റലിക്കാരന്‍പോലും ഇന്ത്യയുടെ ചിലവില്‍ ജീവിക്കുന്നില്ല എന്നകാര്യം മറക്കരുത്.

ഇന്ത്യക്കാരുടെ കൈകൊണ്ട് ഒരു ഇന്ത്യക്കാരന്‍ മരിച്ചാല്‍ അവന്റെ ജീവനു കോടതിപോലും വലിയ വില കല്പിക്കുന്നില്ലെന്ന് ഈ സംഭവവികാസങ്ങളിലൂടെ നമുക്ക് മനസ്സിലായി. അഞ്ചുപേരെ കപ്പല്‍ ഇടിപ്പിച്ച് കൊന്നിട്ട് അവരുടെ ശരീരങ്ങള്‍ അഴുകി തീരുന്നതുവരെ ഉദാസീനത കാണിച്ച 'കോസ്റ്റ്ഗാര്‍ഡും' മറ്റ് ഉദ്യോഗസ്ഥരും ഇറ്റലിക്കാരെ പിടികൂടാന്‍ വലിയ മിടുക്കന്മാരായിരുന്നു. ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റ് മരിച്ച രണ്ടുപേരുടെയും ഇന്ത്യന്‍ കപ്പലിടിപ്പിച്ചു കൊന്ന അഞ്ചുപേരുടെയും ജീവനു മനോവ തുല്യവിലയാണു കാണുന്നത്. അവരുടെ ഉറ്റവര്‍ക്കും ഒരേപോലുള്ള നഷ്ടങ്ങളാണു സംഭവിച്ചിട്ടുള്ളത്.എന്നാല്‍, ഓരോരുത്തര്‍ക്കും ഇരുപതുലക്ഷം വീതം നഷ്ടപരിഹാരം നല്‍കി തടിതപ്പിയ ഇന്ത്യന്‍ കപ്പലിനെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനില്ല.

ഓരോകോടി രൂപവീതം നഷ്ടപരിഹാരം നല്‍കിയ ഇറ്റലിക്കാരോട് ഇപ്പോഴും ചൊരുക്കു തീര്‍ന്നിട്ടില്ല. ഇറ്റാലിയന്‍ നാവീകരെ തൂക്കിലേറ്റിയാലും തീരില്ല ഇവിടുത്തെ മനുഷ്യസ്നേഹികളുടെ വിലാപം! സാധിക്കുമെങ്കില്‍ ഇറ്റലിക്കാരെ മുഴുവന്‍ ഇല്ലായ്മചെയ്യണമെന്ന മോഹമാണ് ഇവരുടെ ഉള്ളിലെന്നു തോന്നിപ്പോകും! ഇറ്റാലിയന്‍ നേവിക്കാരുടെ പേരില്‍ എഫ്ഐആര്‍. എപ്രകാരമാണ് എഴുതിയിരിക്കുന്നത് എന്ന്‍ ഓരോരുത്തരും സൂക്ഷ്മമായി അന്വേഷിക്കുന്നുണ്ട്. പ്രഭുദയ എന്ന കപ്പലിന്റെ പേരില്‍ കേസെടുത്തിട്ടുണ്ടോ എന്നുപോലും ആര്‍ക്കും അറിയേണ്ടയാവശ്യമില്ല.

ഇനി മറ്റൊരു കഥകൂടി ശ്രദ്ധിക്കുക: ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ പെണ്‍കുട്ടികളെ ശല്യംചെയ്യുകയും തട്ടിപ്പു നടത്തുകയും ചെയ്യുന്ന ചില ഇന്ത്യക്കാരെ തദ്ദേശിയരായ യുവാക്കള്‍ കൈകാര്യം ചെയ്യാറുണ്ട്. അപ്പോള്‍ ഇന്ത്യയിലെ വര്‍ഗ്ഗസ്നേഹികളായ നാട്ടുകാരും മാധ്യമങ്ങളും വിളിച്ചുകൂവുന്നത് വംശീയ ആക്രമണമെന്നാണ്! എന്തു വംശീയ ആക്രമണമാണു ഈ രാജ്യങ്ങളില്‍ നടക്കുന്നതെന്ന് അവിടങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കും അറിയാം. മാന്യമായി ജീവിക്കുന്നവരുടെമേല്‍ കടന്നുകയറുന്ന രീതി പാശ്ചാത്യ രാജ്യങ്ങളിലൊന്നുമില്ല.

ഈ രാജ്യങ്ങളില്‍ വംശീയ ആക്രമണങ്ങളാണെങ്കില്‍ കള്ളത്തരത്തില്‍പോലും കടന്നുകൂടാന്‍ ഇന്ത്യക്കാര്‍ ഓടിനടക്കുന്നത് എന്തിനാണ്? രു സത്യം മനസ്സിലാക്കുക; ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തു ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് യൂറോപ്പിലെ എത്ര മോശപ്പെട്ട സ്ഥലത്തെ ജീവിതവും! ഈ രാജ്യങ്ങളില്‍ പട്ടികജാതിയും പട്ടിക വര്‍ഗ്ഗവും ഓബിസി യും ഒന്നുമില്ലാത്തതിനാല്‍ പണിയെടുക്കുന്നവനു മാത്രമെ ശമ്പളം കിട്ടുകയുള്ളു എന്ന ഒരു 'കുഴപ്പം' ഇവിടെയുണ്ട്! നോക്കുകൂലിയും പ്രതീക്ഷിക്കേണ്ട! ഒരു മണിക്കൂര്‍ പണിയെടുത്താല്‍ അതിന്റെ കൂലി കടം പറയാതെ കിട്ടും!

കഷ്ടപ്പെട്ട് 'ഓവര്‍ടൈം' ജോലിചെയ്ത പണംകൊണ്ട് പ്രിയപ്പെട്ടവര്‍ക്കു സമ്മാനവുമായി വരുന്ന പ്രവാസികളുടെ ബാഗില്‍നിന്ന് പിടിച്ചു പറിച്ചെടുക്കുന്നവര്‍ പാശ്ചാത്യ രാജ്യങ്ങളിലെ 'എയര്‍പോര്‍ട്ടു'കളില്‍ ഇല്ലെന്ന പ്രത്യേകതയുമുണ്ട്! ഒരു വിദേശി ഇന്ത്യയില്‍ വന്നാല്‍, അവന്റെ അടിവസ്ത്രംപോലും അഴിച്ചുമേടിച്ച് ഉടുതുണിയില്ലാതെ തിരിച്ചയക്കുന്ന 'ടൂറിസം' വകുപ്പും വിദേശ രാജ്യങ്ങളിലില്ല. ഇത്തരം വിമര്‍ശനങ്ങള്‍ മനോവ നടത്തുമ്പോള്‍ വിദേശികള്‍ക്കുവേണ്ടി കൂലിയെഴുത്തു നടത്തുന്നുവെന്ന് ആക്ഷേപിച്ചവരുണ്ട്. ഇത് കൂലിയെഴുത്തല്ല; മനോവയ്ക്ക് ഇന്ത്യക്കാരനും ലോകത്തെവിടെയുള്ള മനുഷ്യരും ഒരുപോലെയാണ്! ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ദൈവത്തിന്റെ മുന്നില്‍ ദേശവ്യത്യാസങ്ങള്‍ ഇല്ലാത്തിടത്തോളം മനോവയ്ക്കും അങ്ങനെതന്നെ!

നാവീകരോട് ക്ഷമിച്ചത് അപരാധമോ?

മത്സ്യതൊഴിലാളികളുടെ കുടുംബത്തിനു നീതി ലഭിക്കണമെന്നു മുറവിളികൂട്ടിയവരുടെ ലക്ഷ്യം നീതിയായിരുന്നില്ല; മറിച്ച് നാവീകരുടെ ചോരയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. 'ഇന്റെര്‍നെറ്റി'ലൂടെ മനുഷ്യസ്നേഹികള്‍ ഇപ്പോള്‍ പറയുന്നത് പണം വാങ്ങി ഒത്തുതീര്‍പ്പ് ചെയ്തതു തെറ്റായിപ്പോയി എന്നാണ്! അപ്പോള്‍ ഇവര്‍ ഉദ്ദേശിക്കുന്ന നീതി എന്തായിരിക്കും? നാവീകരെ തൂക്കിലേറ്റിയാല്‍ മനുഷ്യസ്നേഹികള്‍ എന്നു വാദിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുമായിരിക്കും. എന്നാല്‍, മരിച്ചവരുടെ കുടുംബത്തിന്, ആവശ്യം നാവീകരുടെ രക്തമല്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപകാരമല്ലാതെ യാതൊരു ഉപദ്രവവും ഈ നാളുകള്‍വരെയും ചെയ്തിട്ടില്ലാത്ത ഇറ്റലിക്കാരോട് എന്താണു ഇത്രമാത്രം രോഷം?

ചിലര്‍ എഴുതി വിടുന്ന 'ബ്ലോഗുകള്‍' അവരുടെ എല്ലാ 'ഈഗോ'യും വെളിപ്പെടുന്ന വിധത്തിലാണ്! 'വെള്ളക്കാര്‍ക്ക്' കറുമ്പന്മാരോട് അയിത്തമാണെന്നാണു മിക്കവരും എഴുതിവിടുന്നത്. എന്തു കാര്യത്തിനും ജാതിയും വര്‍ണ്ണവും മതവും പരിഗണിക്കുന്ന ഇന്ത്യന്‍ സംസ്ക്കാരത്തെ മാത്രം കണ്ടിട്ടുള്ള ആളുകളാണ് ഇങ്ങനെ ചിന്തിക്കുന്നത്. സ്വന്തം നിറം മോശമാണെന്ന് ചിന്തിക്കുന്നവര്‍ ഓര്‍ക്കുക: വെള്ളക്കാര്‍ ആഗ്രഹിക്കുന്നത് നമ്മുടെ നിറമാണ്! നമ്മള്‍ കണ്ടുപഠിച്ച വിവേചനം യൂറോപ്യന്‍ രാജ്യങ്ങളിലില്ല. മനുഷ്യരെ മനുഷ്യരായി കാണുന്നവരായതുകൊണ്ടാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇവരുടെ ഔദാര്യത്തില്‍ ജീവിക്കുന്നത്! ഇനി ഇന്ത്യക്കാരുടെ ചെയ്തികള്‍മൂലം വിദേശികളും വിവേചനത്തോടെ പെരുമാറാന്‍ തുടങ്ങിയാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല!

മറ്റൊരു കാര്യവുംകൂടി  ഓര്‍ക്കുന്നതു നല്ലതാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അഭയാര്‍ത്ഥികളായി ഓരോ മാസവും വന്നടിയുന്ന യൂറോപ്യന്‍ രാജ്യം ഇറ്റലിയാണ്! കടലുകടന്നു വരുന്ന ഇന്ത്യക്കാരെ ഇറ്റാലിയന്‍ പട്ടാളം കടലില്‍ വെടിവച്ചിടാറില്ല. രാജ്യത്തേക്ക് അതിക്രമിച്ചു കടക്കുന്നവരെ വെടിവച്ചാല്‍ ആരും അതിനെ വിമര്‍ശിക്കില്ല. ഓരോ ദിവസവും കാശ്മീരില്‍ എത്രപേര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ്‌ വീഴുന്നു!

ഇറ്റാലിയന്‍ നാവീകരോടുള്ള രോഷം മത്സ്യതൊഴിലാളികളുടെ കുടുംബത്തോടുള്ള സഹാനുഭൂതിയല്ല എന്ന് മനോവ പറയാന്‍ കാരണമുണ്ട്. രണ്ടു മത്സ്യതൊഴിലാളികള്‍ വെടിയേറ്റു മരിച്ച അന്നുമുതല്‍ ഇടവേളകളില്ലാതെ അവരുടെ കുടുംബത്തിനു നീതി ലഭിക്കണമെന്ന് വാദിച്ചുകൊണ്ട് 'ഫെയ്സ്ബുക്കിലും' 'ട്വിറ്ററിലും' എല്ലാം മനുഷ്യസ്നേഹികളുടെ സന്ദേശം പ്രവഹിച്ചുകൊണ്ടിരുന്നു. എന്നാല്‍, രണ്ടു കുടുംബത്തിനും ഓരോകോടി വീതം നഷ്ടപരിഹാരം കൊടുക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം തയ്യാറായപ്പോള്‍ മനുഷ്യസ്നേഹികളുടെ തനിനിറം വ്യക്തമായി.

ഇപ്പോള്‍, ഇവര്‍ എന്താണ്  പിറുപിറുക്കുന്നതെന്ന് മനോവ പറയേണ്ട കാര്യമില്ല. 'സോഷ്യല്‍ നെറ്റ് വര്‍ക്ക്  സൈറ്റു'കളിലൂടെ വായനക്കാര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ?! അഞ്ചുപേരെ വധിച്ച ഇന്ത്യന്‍ കപ്പലിനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയും ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇറ്റലിക്കാര്‍ കൊന്നുകളഞ്ഞവരുടെ തൊഴിലുതന്നെ ചെയ്തിരുന്ന ഇന്ത്യക്കാരല്ലേ അവരും? അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ജീവിച്ചിരിപ്പില്ലേ? ഇരുപതുലക്ഷം വീതം നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ആരും ആവലാതിപ്പെടുന്നത് മനോവ കണ്ടില്ലല്ലോ! ആര്‍ക്കുവേണ്ടി, അല്ലെങ്കില്‍ ആര്‍ക്കെതിരെ ആയിരുന്നു ഈ 'മുതലക്കണ്ണീര്‍' എന്നു തിരിച്ചറിയാന്‍ ഉന്നത പഠനം നടത്തേണ്ട ആവശ്യമൊന്നുമില്ല. ക്രിസ്തീയ രാജ്യങ്ങളോട് ചില കേന്ദ്രങ്ങള്‍ക്കുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് ഈ വിലാപങ്ങളുടെയെല്ലാം പിന്നിലുള്ളത്.

ക്രൈസ്തവരുടെയും ക്രൈസ്തവരാജ്യങ്ങളുടെയും ഔദാര്യം യാതൊരു ഉളുപ്പുമില്ലാതെ കൈനീട്ടി  വാങ്ങുന്ന വിഭാഗങ്ങളുടെ ഉള്ളില്‍ അവരോടുള്ള പുച്ഛം തിരിച്ചറിയാന്‍ ഇത്തരം  സംഭവങ്ങളുണ്ടാകണം. ക്രിസ്ത്യാനികള്‍ മുഴുവന്‍ പാപികളാണെന്നു പറയുകയും ഈ പാപികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി കഴിയുകയും ചെയ്യുന്ന ഇസ്ലാംമതക്കാരെ കാണണമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നോക്കിയാല്‍ മതി. കത്തോലിക്കാസഭയുടെ അന്താരാഷ്ട്ര സംഘടനയായ 'കാരിത്താസി'ന്റെ ഓഫീസിനുമുമ്പില്‍ 'തമ്പടിച്ച്' കിടക്കുന്ന മുസ്ലിംങ്ങള്‍, സൗജന്യം നേടിയതിനുശേഷം ക്രിസ്ത്യാനിയെ തിരിഞ്ഞു കടിക്കുന്നവരാണ്! ഇന്ത്യയിലെ മനുഷ്യദേവന്മാര്‍ക്കും ദേവിമാര്‍ക്കും സായിപ്പിന്റെ പണത്തോടു മാത്രം അയിത്തമില്ല. വിദേശികളുടെ സഹാനുഭൂതിയെ ചൂഷണം ചെയ്തു ജീവിക്കുന്ന ആള്‍ദൈവങ്ങള്‍ക്കും ഇസ്ലാമിനും അവരോടുള്ള അവജ്ഞ, അന്ധകാരശക്തിയുടെ സ്വാധീനം മൂലമാണെന്നു പറയാതെ വയ്യ!

ഫലത്തില്‍നിന്ന്‍ വൃക്ഷത്തെ തിരിച്ചറിയാന്‍ കഴിയണം. ക്രിസ്ത്യാനികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വിശ്വാസത്തിലെ മഹത്വമാണ് വിളിച്ചോതുന്നത്! മനുഷ്യനെ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ വിശ്വാസത്തില്‍ വിശുദ്ധിയുണ്ടാകണം. എന്നിട്ടും ഉള്ളില്‍ നന്മയുള്ളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും അവര്‍ തിന്മയിലാണെന്ന് പറയാനും ഇസ്ലാംമതക്കാര്‍ക്ക് ലജ്ജയില്ലേ?

'കോടതികള്‍' മലര്‍ന്നുകിടന്ന് തുപ്പരുത്!

കോടതികള്‍ പൂര്‍ണ്ണമായും നീതിയാണോ നടപ്പാക്കുന്നതെന്ന് മനോവയുടെ വിശദ്ദീകരണമില്ലാതെതന്നെ ഓരോരുത്തര്‍ക്കും അനുഭവമുണ്ടാകുമല്ലോ!? വളരെ ശ്രേഷഠമായ മുദ്രാവാക്യം വഹിക്കുന്നതാണ് ഇന്ത്യന്‍  ജുഡീഷ്യറി! അനേകം അനുഭവങ്ങളിലൂടെ ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലെ ഇരട്ടത്താപ്പ് നാം കണ്ടിട്ടുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ അപഹാസിതരാകാന്‍  ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

ഒരേ സ്വഭാവമുള്ള രണ്ടു  കേസുകള്‍ പരിഗണിച്ച കോടതിയുടെ സമീപനം, ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു. ഇറ്റാലിയന്‍ കപ്പല്‍ ഇന്ത്യന്‍ തുറമുഖത്ത് പിടിച്ചിടുകയും, അതിനുശേഷം പ്രതിയാക്കപ്പെട്ട ഇന്ത്യക്കാരുടെ കപ്പലിനെ നിരുപാധികം വിട്ടയക്കുകയും ചെയ്ത നടപടിയെ 'തിണ്ണമിടുക്ക്' എന്നല്ലാതെ എന്തുപറയാന്‍! ഇന്ത്യയില്‍നിന്ന്‍ മറ്റു രാജ്യങ്ങളില്‍ പോയി ജോലിചെയ്യുന്ന പ്രവാസികള്‍ക്ക്  രണ്ടുതരം നീതി തങ്ങള്‍ ജോലിയെടുക്കുന്ന രാജ്യങ്ങളില്‍ അനുഭവിക്കേണ്ടിവന്നാല്‍ നാം  എന്തുപറയും? വിദേശരാജ്യങ്ങളില്‍ ജോലിയെടുക്കുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

പ്രവാസികളായ ഇന്ത്യക്കാര്‍  ഇന്ത്യന്‍ പൗരത്വമുള്ളവരും ഇന്ത്യന്‍ നീതിപീഠങ്ങളില്‍നിന്ന് സംരക്ഷണം  അര്‍ഹിക്കുന്നവരുമാണ്. ഇവരെ പരിഗണിച്ചെങ്കിലും ധാര്‍ഷ്ട്യം വെടിഞ്ഞ് മാന്യത  കാണിക്കാന്‍ കോടതികള്‍ തയ്യാറാകണം. ഇറ്റാലിയന്‍ നാവീകര്‍ പിടികിട്ടാപുള്ളികള്‍ ഒന്നുമല്ല. ഇന്ത്യയിലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇവിടെത്തന്നെ ജയിലില്‍ കഴിയുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേട്ടുകേള്‍വിപോലും ഇല്ലാത്തത്രയും നഷ്ടപരിഹാരവും ലഭിച്ചു. ഇനിയും കപ്പല്‍ പിടിച്ചിട്ടിരിക്കുന്നതിന് എന്തു ന്യായീകരണമാണു പറയാനുള്ളത്? അഞ്ചുപേരെ കൊന്ന ഇന്ത്യന്‍ കപ്പലിനെ വിടാന്‍ നിരത്തിയ ന്യായീകരണങ്ങളൊന്നും വിദേശിക്ക് ബാധകമല്ലെന്നാണോ? രണ്ടു കൂട്ടരോടും ഒരേപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മാന്യതയെന്നു പറയാമായിരുന്നു.

ഇറ്റാലിയന്‍ നാവീകര്‍ക്ക് അവരുടെ ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കുന്നതിലാണ് പല മനുഷ്യസ്നേഹികളുടെയും ആവലാതി. ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയും അനേകം ഇന്ത്യക്കാരെ കൊന്നൊടുക്കുകയും ചെയ്ത 'കസബി'നും മറ്റു തീവ്രവാദികള്‍ക്കും ഒരുക്കിയ സൗകര്യങ്ങള്‍ ഏതായാലും ഇറ്റാലിയന്‍ നാവീകര്‍ക്ക് നല്‍കിയിട്ടില്ലല്ലോ! പാശ്ചാത്യരാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സൗകര്യത്തിനു തുല്യമായത് അവിടുത്തുകാര്‍ക്ക് ഇവിടെ അനുഭവിക്കാന്‍ അര്‍ഹതയില്ലേ?

സോണിയാഗാന്ധി ഇറ്റലിക്കാരി ആയിരുന്നതുകൊണ്ട് നാവീകരുടെ കാര്യത്തില്‍ ഇടപെടുമെന്ന ആശങ്കയും ചിലര്‍ക്കുണ്ട്. ഈ കാര്യത്തില്‍ സോണിയ ഇടപെടില്ലെന്നു നമുക്കറിയാം. കാരണം, അവര്‍ക്കെതിരേ വാളോങ്ങി കാത്തിരിക്കുന്നവരെ ശ്രദ്ധിക്കണമല്ലോ! അവര്‍ ഇടപെട്ടാല്‍ തെറ്റാണെന്നു പറയുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക; അമേരിക്കയിലും ഓസ്ട്രേലിയയിലും യൂറോപ്പിലുമെല്ലാം രാഷ്ട്രീയ നേതാക്കന്മാരായും ഭരണാധികാരികളായും ഇന്ത്യന്‍ വംശജരുണ്ട്. ഇന്ത്യക്കാര്‍ക്ക് ഒരു പ്രശ്നം ഈ രാജ്യങ്ങളില്‍ നേരിടേണ്ടി വരുമ്പോള്‍, ഇന്ത്യന്‍ വശജരായ അധികാരികളെ സ്വാധീനിക്കാന്‍ എന്തിനാണ് നാം ശ്രമിക്കുന്നത്? ഇറ്റലിയില്‍ ഏതെങ്കിലുമൊരു ഇന്ത്യന്‍ പ്രവാസിക്ക് പ്രശനമുണ്ടായാല്‍ സോണിയയോട് ഇടപെടാന്‍ നാം ആവശ്യപ്പെടില്ലെന്നുണ്ടോ? നമുക്ക് എല്ലാ സൗകര്യങ്ങളും നിയമത്തിന്റെ ആനുകൂല്യങ്ങളും കിട്ടണം; എന്നാല്‍, മറ്റുള്ളവര്‍ക്ക് അതുപാടില്ല എന്ന നയം, സംസ്ക്കാരത്തിനു യോജിച്ചതല്ല.

വിദേശത്തെ ജയിലുകളില്‍ കഴിയുന്ന  ഇന്ത്യക്കാരുടെ മോചനത്തിനായി മുറവിളികൂട്ടുകയും ലോകമനസ്സാക്ഷിയെ അവര്‍ക്കുവേണ്ടി  തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരാണ് ഇറ്റാലിയന്‍ നാവീകരുടെ  രക്തത്തിനുവേണ്ടി ദാഹിക്കുന്നത്. ഈ അടുത്ത നാളുകളിലല്ലെ പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന പഞ്ചാബിക്കുവേണ്ടി ഇന്ത്യക്കാരുടെ ദേശീയത ഉണര്‍ന്നത്? മനോവ വീണ്ടും പറയുകയാണ്: ഇറ്റലിക്കാരോ ഏതെങ്കിലുമൊരു യൂറോപ്യന്‍ പട്ടാളക്കാരോ കാരണമില്ലാതെ ആരെയും വെടിവയ്ക്കില്ല. അനേകം ഇറ്റാലിയന്‍ കപ്പലുകള്‍ ഇപ്പോഴും സോമാലിയന്‍ കടല്‍കൊള്ളക്കാരായ ഇസ്ലാമിക ജിഹാദുകളുടെ കസ്റ്റഡിയിലാണ്. അനേകം ഇന്ത്യക്കാരും ഇറ്റാലിയന്‍ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചാല്‍ ഇന്ത്യക്കാരുടെ നിലവിളി, ഇവരുടെ മോചനത്തിനു വേണ്ടിയായിരിക്കും.

ഇന്ത്യക്കാരടക്കമുള്ള  ജോലിക്കാരുടെയും കപ്പലിലെ ചരക്കിന്റെയും സംരക്ഷണത്തിനായിട്ടാണു നാവീകരെ  നിയോഗിച്ചിരിക്കുന്നത്. അല്ലാതെ നേരമ്പോക്കിനു നാടു ചുറ്റാനിറങ്ങിയവരല്ല. മത്സ്യത്തൊഴിലാളികളുടെ മൊഴിമാത്രം പരിഗണിച്ച് വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജുഡീഷ്യറിക്കു ഭൂഷണമല്ല. യാതൊരു പ്രകോപനവുമില്ലാതെയാണു നാവീകര്‍ വെടിയുതിര്‍ത്തതെന്നു വിശസിക്കാന്‍ കുറച്ചു പ്രയാസം  തന്നെയാണ്!

ഈ വിഷയത്തിന്റെ മറ്റു വശങ്ങള്‍ വിശദ്ദീകരിക്കുന്ന മറ്റൊരു ലേഖനം മനോവയില്‍ ഉള്ളതിനാല്‍ ഇതിവിടെ ഉപസംഹരിക്കുകയാണ്. മനോവ മുന്‍പു പറഞ്ഞത് സത്യമാണെന്ന് അടിവരയിടാന്‍ മാത്രമാണ് ഈ ലേഖനം അവതരിപ്പിച്ചത്. ഇരുപതു ലക്ഷവും ഒരുകോടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെങ്കില്‍ മനോവ പറഞ്ഞതു തെറ്റി! അല്ലെങ്കില്‍ മനോവ വീണ്ടും ആവര്‍ത്തിക്കുന്നു: 'മരിക്കുകയാണെങ്കില്‍ സായിപ്പിന്റെ കൈകൊണ്ട് മരിക്കണം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3961 views

LOG IN

Lost your password?

SIGN UP

LOST PASSWORD