01 - 09 - 2018
കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന നാളുകളാണല്ലോ ഇത്. ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കാന്‍ ആരും തയ്യാറാകില്ലെന്നു നമുക്കറിയാം. അതിനൊക്കെയാണ് നാം ഇസ്ലാമിക ഭീകരന്മാരെ കണ്ടുപഠിക്കേണ്ടത്. ലോകത്തിന്റെ ഏതു കോണില്‍ അപകടങ്ങളുണ്ടായാലും അവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും. മഞ്ഞുകാലത്ത് യൂറോപ്പിലൊക്കെ ആളുകള്‍ തെന്നിവീഴുന്നത് പതിവാണ്. യൂറോപ്പില്‍ മനുഷ്യരുണ്ടായ കാലംമുതല്‍ നിലനില്‍ക്കുന്ന അവസ്ഥയാണിത്. എന്നാല്‍, ഇപ്പോള്‍ യൂറോപ്പില്‍ ആര് വീണാലും അതിന്റെയെല്ലാം ഉത്തരവാദിത്വം 'ഇസ്ലാമിക് സ്റ്റേറ്റ്' ഏറ്റെടുക്കുന്നു! ആര്‍ക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചതായി അറിഞ്ഞാല്‍ മാത്രം മതി, ഉത്തരവാദിത്വം സന്തോഷത്തോടെതന്നെ ഏറ്റെടുക്കാന്‍ 'ഇസ്ലാമിക് സ്റ്റേറ്റ്' ഒരുക്കമാണ്. ഇതൊരു തമാശയായി ആരുമെടുക്കരുത്; എന്തെന്നാല്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്നത്തെ അവസ്ഥ ഇത്രത്തോളം പരിതാപകരമാണ്! നേരാംവണ്ണം ഒരാളുടെ കഴുത്തറത്ത കാലമിവര്‍ മറന്നു!
ചെറുതും വലുതുമായ അനേകം ആക്രമണങ്ങള്‍ യൂറോപ്പില്‍ നടക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണെങ്കിലും, എല്ലാ ആക്രമണങ്ങളും ഭീകരാക്രമണമാണെന്നു പറയാന്‍ കഴിയില്ല. എന്നാല്‍, തങ്ങളുടേതല്ലാത്ത ആക്രമണങ്ങളുടെപോലും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുന്നു. ഇതിന്റെ പിന്നിലൊരു കാരണമുണ്ട്. തങ്ങളിപ്പോഴും ശക്തരാണെന്നു ലോകത്തെ ധരിപ്പിക്കാനാണ് ചെയ്യാത്ത കുറ്റങ്ങള്‍ ഇവര്‍ ഏറ്റെടുക്കുന്നത്. എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധം ഇസ്ലാമിക് സ്റ്റേറ്റിനെ അതിന്റെ മാളത്തില്‍ കയറി 'വ്ലാഡിമിര്‍ പുട്ടിന്‍' തകര്‍ത്തുകളഞ്ഞു. പഴയ പ്രതാപം നഷ്ടപ്പെട്ട ഇവറ്റകള്‍ ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി അലഞ്ഞുനടക്കുകയാണ്. ഒത്തുകിട്ടുമ്പോള്‍ മാത്രം ചില 'ചെറുകിട' ആക്രമണങ്ങള്‍ നടത്തുന്ന ഇവര്‍, തങ്ങളുടെ ക്ഷീണം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ആവതു ശ്രമിക്കുന്നു. ആരെങ്കിലും പഴത്തൊലിയില്‍ ചവിട്ടി തെന്നിവീണാല്‍പ്പോലും അതിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുക്കുന്നത് ഇക്കാരണത്താലാണ്! ഇല്ലാത്ത ശക്തി ഉണ്ടെന്നു ധരിപ്പിക്കാനുള്ള ചില കുത്സിതപരീക്ഷണങ്ങള്‍!
ഇത്തരത്തിലുള്ള ചില കുത്സിതപരീക്ഷണങ്ങള്‍ ഇപ്പോള്‍ കേരളത്തിലും നടക്കുന്നുണ്ട്. ഇല്ലാത്ത ശക്തി ഉണ്ടെന്നു വരുത്താനുള്ള ശ്രമത്തിലാണ് 'കേരളീയ ദൈവങ്ങള്‍'! ഒരുഗതിയും പരഗതിയുമില്ലാതെ പത്മാസനത്തിലിരിക്കുന്ന ഈ ദേവീദേവന്മാരാണ് പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നത്! ശബരിമലയിലെ ശാസ്താവ് (ചാത്തന്‍), ഗണപതി (കൊമ്പോടിഞ്ഞ ആന), ഗോമാതാവ് (ബീഫ്) തുടങ്ങിയവരാണ് പ്രചരണരംഗത്തെ ശക്തര്‍! എന്നാല്‍, ഈ ദേവീദേവന്മാരെയെല്ലാം കടത്തിവെട്ടിക്കൊണ്ട് മറ്റൊരു ദേവന്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. യുക്തിവാദികള്‍ സൃഷ്ടിച്ച ആ ദേവന്റെ പേരാണ് 'പ്രകൃതി'! നിരീശ്വരവാദികളുടെ യുക്തിവാദികളുടെയും സ്വന്തം ദൈവമായ പ്രകൃതിയാണ് കേരളത്തിലെ ഇന്നത്തെ താരം! അതായത്, വ്യാജദൈവങ്ങളുടെ സ്വന്തം നാടിനുവേണ്ടി പുതിയൊരു ദൈവത്തെക്കൂടി പ്രസവിച്ചിട്ടാണ് പ്രളയം കടന്നുപോയത്! ഈ ദേവന്മാരെല്ലാംകൂടി ചേര്‍ന്നാണ് കേരളത്തിലെ പല പ്രദേശങ്ങളും ഉഴുതുമറിച്ചതെന്ന് ഇവയുടെ ആരാധകര്‍ പറയുന്നു!
കേരളത്തിലെ ദേവീദേവന്മാരുടെ ആരാധകര്‍ നടത്തുന്ന പ്രചരണങ്ങളെക്കുറിച്ച് അല്പമെങ്കിലും ചിന്തിക്കാതെപോയാല്‍, അത് നീതികേടായിരിക്കും. എന്തെന്നാല്‍, താത്ക്കാലികമായെങ്കിലും ഇവയുടെ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയില്ലെങ്കില്‍ അത് അവരുടെമേല്‍ പ്രളയത്തിനുമേല്‍ പ്രളയം വന്നുഭവിച്ച അവസ്ഥ സംജാതമാകുകയും, ആരാധകരുടെയെല്ലാം ജീവിതങ്ങള്‍ ഭ്രാന്താലയങ്ങളില്‍ തളച്ചിടപ്പെടുകയും ചെയ്തേക്കാം. ശബരിമല അയ്യപ്പന്റെ മഹാശക്തിയില്‍നിന്നുതന്നെ തുടങ്ങാം.
ജാംബവാന്റെ കാലംമുതല്‍ തുടര്‍ന്നുപോരുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് അയ്യപ്പനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണെന്നാണല്ലോ അയ്യപ്പഭക്തരുടെ വിലാപം! 'ജാംബവാന്റെ' കാലം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വായനക്കാരെപ്പോലെതന്നെ മനോവയ്ക്കും അറിയില്ല. ഹിന്ദുക്കള്‍ക്ക് വ്യക്തമായ കണക്കുകളോ ചരിത്രരേഖകളോ ഹാജരാക്കാന്‍ ഇല്ലാത്തതുകൊണ്ടും, രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് തട്ടിക്കൂട്ടിയ സംവീധാനത്തിന് പൗരാണികമായ പാരമ്പര്യമുണ്ടെന്നു സ്ഥാപിക്കാനുമായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗമാണ് ഗണനസാധ്യമല്ലാത്ത കണക്കുകള്‍കൊണ്ടുള്ള കളി. കാക്കത്തൊള്ളായിരം, മുപ്പത്തിമുക്കോടി, ത്രേതായുഗം, ജാംബവാന്റെ കാലം എന്നതിലൂടെയൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സംഘികള്‍ കണക്കുകൂട്ടുന്നതേയുള്ളു! അവര്‍ കണക്കുകൂട്ടട്ടെ; നമുക്ക് അയ്യപ്പന്റെ ശൗര്യത്തെക്കുറിച്ച് പരിശോധിക്കാം.
ശബരിമലയില്‍ സ്ഥാപിച്ചിരിക്കുന്നതും അയ്യപ്പന്‍ എന്ന് പേരിട്ടു വിളിക്കുന്നതുമായ വിഗ്രഹം ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ വിഗ്രഹം ഉണ്ടാക്കിയാല്‍പ്പോലും ആ വിഗ്രഹത്തിനു നൈഷ്ഠിക ബ്രഹ്മചാരി ആകുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നു നമുക്കറിയാം! നൈഷ്ഠിക ബ്രഹ്മചാരി എന്ന വിശേഷണത്തിന്റെ അര്‍ത്ഥം, സ്ത്രീപുരുഷ ബന്ധം പുലര്‍ത്താതെ ജീവിതനിഷ്ഠയില്‍ ശ്രദ്ധിക്കുന്ന വ്യക്തി എന്നാണ്. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കു മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്ന് മനസ്സിലാക്കാന്‍ ആരുടെയെങ്കിലും വിശദീകരണത്തിന്റെ ആവശ്യമില്ല. കെട്ടുകഥകളിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവരാണെന്നും ഇല്ലാത്ത ഒന്ന് ഉണ്ടെന്നും വിശ്വസിക്കുന്നതിനെ വിജാതിയത എന്നു വിളിക്കാം. അതുകൊണ്ടുതന്നെ, അയ്യപ്പന്‍ ജീവിച്ചിരുന്നയാളാണെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല! അയ്യപ്പന്‍ എന്ന ശാസ്താവ് ജീവിച്ചിരുന്ന കാലത്ത് നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു എന്ന വാദത്തെയും അവരുടെ വിശ്വാസത്തിനു വിട്ടുകൊടുക്കുന്നു. ഈ ഭൂമിയില്‍ അനേകം വ്യക്തികള്‍ നൈഷ്ഠിക ബ്രഹ്മചാരികളായി ഇന്നും ജീവിക്കുന്നുണ്ട്. കപടസന്യാസികളെയല്ല ഉദ്ദേശിച്ചത്; മറിച്ച്, സ്വയം നിയന്ത്രണത്തില്‍ വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തികളെയാണ് ഉദ്ദേശിച്ചത്. ലോകത്തു നിലനില്‍ക്കുന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചാണ് അവര്‍ തങ്ങളുടെ തീരുമാനത്തോടു വിശ്വസ്തത പുലര്‍ത്തുന്നത്. എല്ലാ സാഹചര്യങ്ങളും കണ്‍മുന്‍പില്‍ ഉണ്ടായിരിക്കെ, അവയെയെല്ലാം ത്യജിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ സാത്ത്വികന്‍!
വിളമ്പിവച്ചിരിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങള്‍ക്കുമുമ്പില്‍ നിരാഹാരം അനുഷ്ഠിക്കുന്നവനെയാണ് അംഗീകരിക്കേണ്ടത്; മറിച്ച്, ഇല്ലായ്മമൂലം പട്ടിണികിടക്കുന്നവനെയല്ല! ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളും ആസ്വദിക്കാന്‍ അവസരവും ആരോഗ്യവുമുണ്ടായിരിക്കെ, മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് സുഖങ്ങളെ ത്യജിക്കുന്നവന്‍ ത്യാഗിയാണ്! അവസരങ്ങള്‍ ലഭിക്കാത്തതും നിയമത്തോടുള്ള ഭയവും അനാരോഗ്യവുമൊക്കെ പരിഗണിച്ച് താപസനായി കഴിയുന്നവനെ ത്യാഗിയായി പരിഗണിക്കാന്‍ കഴിയില്ല. ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അയ്യപ്പനെങ്കില്‍, അവന്‍ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ ശ്രദ്ധിച്ചത് തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ടായിരിക്കും. ശരീരത്തോടെ ജീവിച്ച കാലത്ത് നിയന്ത്രിക്കാന്‍ കഴിഞ്ഞുവെങ്കില്‍, വിഗ്രഹത്തിലേക്കു പരിവര്‍ത്തിതനാകുമ്പോള്‍ ഈ നിയന്ത്രണമെല്ലാം വിട്ടുപോകുമോ? ശരീരത്തിനില്ലാത്ത കാമാസക്തി പഞ്ചലോഹ വിഗ്രഹത്തിനുണ്ടോ? ജീവനുണ്ടായിരുന്ന കാലത്ത് ഈ സമൂഹത്തില്‍ ജീവിച്ചിരുന്ന വ്യക്തികളാണ് ഇന്ന് ജീവനില്ലാത്ത പ്രതിമകളായി ആരാധിക്കപ്പെടുന്നവരില്‍ ഏറെയും! ജീവനോടെയിരുന്ന കാലത്ത് സ്ത്രീകളുടെയിടയില്‍ ജീവിക്കാന്‍ തയ്യാറായവരുടെ മരണാനന്തരം നിര്‍മ്മിക്കപ്പെട്ട പ്രതിമകള്‍ക്ക് സ്ത്രീസാമീപ്യത്തോട് 'അയിത്തം' കല്പിക്കുന്ന മണ്ടശിരോമണികളുടെ കൂട്ടത്തെയാണ് സംഘപരിവാരം എന്നുവിളിക്കുന്നത്! ഈ മണ്ടന്മാരുടെ നേതാവാകാന്‍ മത്സരിക്കുന്നവരില്‍ പ്രധാനിയായി രാഹുല്‍ ഈശ്വറിനെ പരിഗണിക്കാം.
അയ്യപ്പന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരുവനായിരുന്നുവെങ്കില്‍, ഈ ജീവിയുടെ വിഗ്രഹത്തിന് ആരുടെയെങ്കിലും സാമീപ്യംകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകില്ല. ഭക്ഷിക്കാനോ ചിന്തിക്കാനോ കാണാനോ കേള്‍ക്കാനോ സ്വയമേവ എന്തെങ്കിലും ചെയ്യാനോ കഴിവില്ലാത്ത വിഗ്രഹങ്ങള്‍ക്ക് ആര്‍ത്തവരക്തംമൂലം എന്തെങ്കിലും മാറ്റം സംഭവിക്കുകയുമില്ല! സ്ത്രീകളുടെ സാന്നിദ്ധ്യത്തിലൂടെ ശക്തി ചോര്‍ന്നുപോകുന്ന ദേവനാണ് ശാസ്താവെങ്കില്‍, അത് ഹിന്ദുക്കളുടെ മാത്രം കാര്യമാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ മറ്റു മതവിഭാഗത്തിലുള്ളവര്‍ മൗനം അവലംബിക്കുന്നതാണ് ഉചിതം. മനോവ ഇവിടെ ഉന്നയിച്ചത് സ്വാഭാവികമായ ചില സംശയങ്ങള്‍ മാത്രമാണ്. എന്നാല്‍, ശബരിമല അയ്യപ്പന്‍ കേരളത്തെ ഒന്നാകെ ആക്രമിക്കുമ്പോള്‍, അതിനിരയാകുന്നത് ഹിന്ദുക്കള്‍ മാത്രമല്ല. ആയതിനാല്‍, അയ്യപ്പന്റെ ആചാരങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്തുകൊണ്ട്, അയ്യപ്പന്റെ കോപത്തിന് ഇരയായെന്നു പറയപ്പെടുന്ന അഹിന്ദുക്കള്‍ക്കുവേണ്ടി ചില കാര്യങ്ങള്‍ മനോവയ്ക്കു പറയാനുണ്ട്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദവുമായി ചിലര്‍ രംഗത്തിറങ്ങിയത് നമുക്കറിയാം. ശബരിമലയില്‍ തീര്‍ത്ഥാടനം നടത്താനുള്ള ആഗ്രഹംകൊണ്ടാണ് ഇവര്‍ ഇറങ്ങിയതെന്ന് ആരും കരുതരുത്. എല്ലാ പ്രശനങ്ങളിലും ഇടപെട്ട് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സാറാ ജോസഫിനെപ്പോലെയുള്ള ചില മുറിവേറ്റ സിംഹികള്‍ കേരളത്തിലുള്ളത് നമുക്കറിയാം. അതുപോലെതന്നെ, പുരുഷന്മാര്‍ക്കെതിരെ അസഭ്യവര്‍ഷവുമായി അലഞ്ഞുനടക്കുന്ന ചില സ്വൈരിണികളുമുണ്ട്. പുരുഷനെ ചീത്തവിളിക്കുന്നതാണ് സ്ത്രീശാക്തീകരണമെന്ന് ഇക്കൂട്ടര്‍ കരുതുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായിട്ടാണ് അയ്യപ്പന്റെ കോപം മലയാളികളുടെയും ബംഗാളികളുടെയും നേരേ ജ്വലിച്ചതെന്നു പ്രചരിപ്പിക്കാനാണ് വിവരദോഷികളായ സംഘികള്‍ക്ക് താത്പര്യം! ഇനി മാറ്റിപ്പറയില്ലെങ്കില്‍ സംഘികളുടെ പ്രചരണത്തെ ഒരു വാദത്തിനുവേണ്ടി മനോവ അംഗീകരിക്കാം.
ഹിന്ദുദൈവങ്ങളുടെ ഗൂഢാലോചന!
'ഹിന്ദുദൈവങ്ങള്‍' നടത്തിയ ഗൂഢാലോചനയുടെ അനന്തരഫലമാണ് കേരളത്തില്‍ നാം കണ്ട പ്രളയം. ഇത് പറയുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ, തങ്ങളുടെ ദേവന്മാരുടെ മാത്രം മഹത്വമായി പ്രളയത്തെ അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഈ രീതിയിലെങ്കിലും ഇവരുടെ ദേവന്മാരെ ശക്തരാക്കി നിര്‍ത്തേണ്ടത് സംഘപരിവാരങ്ങളുടെ അനിവാര്യതയാണ്! അയ്യപ്പന്‍ മാത്രമല്ല, ഗണപതിയും ഗോമാതാവും ഈ ഗൂഢാലോചനയില്‍ പങ്കാളികളായി. ഈ 'ഹിന്ദുദൈവങ്ങള്‍' ചില മനുഷ്യരെ ഇതിനായി തങ്ങളുടെ പങ്കാളികളാക്കുകയും ചെയ്തു. ഇതില്‍ പ്രധാനിയാണ് കാണിപ്പയ്യൂര്‍ തിരുമേനി! (കാണിപ്പയ്യൂരിന്റെ പ്രവചനങ്ങള്‍)
അയ്യപ്പന്റെ പ്രശ്നം സ്ത്രീകളാണെങ്കില്‍, ഇടുക്കി ഡാം തുറക്കുന്നതിനു മുന്‍പ് തനിക്കുമുന്നില്‍ തേങ്ങാ ഉടയ്ക്കാത്തതാണ് ഗണപതിയെ പ്രകോപിപ്പിച്ചത്. പശുക്കളെ കൊന്നു തിന്നുന്നവര്‍ക്കെതിരേ ഗോമാതാവും ഉറഞ്ഞുതുള്ളി! ഇവരെല്ലാം ചേര്‍ന്നു മലയാളികളെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോയത് വിഡ്ഢികളായ ഈ 'ദൈവങ്ങള്‍' അറിഞ്ഞില്ല. കാണിപ്പയ്യൂരിനെ കൂട്ടുപിടിച്ചായിരുന്നു 'ഹിന്ദുദൈവങ്ങള്‍' പദ്ധതി ആസൂത്രണംചെയ്തത്. 'മഴ പെയ്യുംപെയ്യും എന്ന് തോന്നും; എന്നാല്‍, മഴപെയ്യില്ല'; ഇതായിരുന്നു കാണിപ്പയ്യൂര്‍ പ്രവചിച്ച വിഷുഫലം! കഠിനമായ വരള്‍ച്ചയെ നേരിടേണ്ടി വരുമെന്നതിനാല്‍, വൈദ്യുതി ഉദ്പാദനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും 'തിരുമേനി' മുന്നറിയിപ്പു നല്‍കി! കനത്ത മഴയുണ്ടാകുമെന്നു ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടും, മണിയാശാനും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും വിശ്വസിച്ചത് 'കാണിപ്പയ്യൂര്‍' എന്ന ആഭിചാരക്കാരനെയായിരുന്നു! ഇതാണ് മന്ത്രവാദികളെയും ജ്യോതിഷികളെയും വച്ചുള്ള 'ഹിന്ദുദൈവങ്ങളുടെ' പ്രതികാരം!
ഗോമാതാവിന്റെ രോഷത്തിനിരയായത് ഗോമാംസം ഭക്ഷിക്കുന്നവരായിരുന്നില്ല; മറിച്ച്, മനുഷ്യരുടേതിനെക്കാള്‍ അധികം പശുക്കളുടെ ജീവനെടുത്തുകൊണ്ടാണ് ഗോമാതാവ് സംഹാരതാണ്ഡവം നടത്തിയത്. ഗോസംരക്ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്ങന്നൂരിലാണ് ഏറെ നാശം വിതച്ചതെങ്കില്‍ 'ഹിന്ദുദൈവങ്ങളുടെ' കണക്കുകൂട്ടലില്‍ എവിടെയൊക്കെയോ പാളിച്ചകള്‍ സംഭവിച്ചുവെന്നല്ലേ നാം അനുമാനിക്കേണ്ടത്! ശബരിമലയുടെ താഴ്വാരത്തെ ഉഴുതുമറിച്ച ശാസ്താവിനും പിഴച്ചു! കന്നിമൂല നോക്കി കക്കൂസ് നിര്‍മ്മിക്കുകയും 'വാസ്തുശാസ്ത്രം' പാലിച്ചുകൊണ്ട് ഭവനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തവരെ 'ഹിന്ദുദൈവങ്ങള്‍' തൂത്തെറിഞ്ഞു. ഇതില്‍ ക്രൈസ്തവ നാമധാരികളായ സംഘപരിവാരങ്ങളും ഉള്‍പ്പെടും. ഇവിടെയെല്ലാം സമ്പൂര്‍ണ്ണ പിഴവുകളാണ് 'സംഘപരിവാര ദൈവങ്ങള്‍' വരുത്തിയത്.
അനീതി പ്രവര്‍ത്തിക്കുന്നവരെ ഉന്മൂലനം ചെയ്യുമ്പോള്‍, നീതിമാന്മാരെ രക്ഷിക്കുന്ന ദൈവത്തെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ബൈബിള്‍! ഭൂമിയിലെ സകല മനുഷ്യരെയും തുടച്ചുമാറ്റുന്നതിനായി അവിടുന്ന് പ്രളയമയച്ചപ്പോള്‍, നീതിമാനായ നോഹിനെയും കുടുംബത്തെയും രക്ഷിച്ചു. സോദോം-ഗോമോറാ ദേശങ്ങളെ ചാമ്പലാക്കിയത് അതിലെ ജനങ്ങളുടെ അകൃത്യങ്ങള്‍മൂലമായിരുന്നു. എന്നാല്‍, നീതിമാനായ ലോത്തിനെയും അവന്റെ കുടുംബത്തെയും യാഹ്‌വെ രക്ഷിച്ചു. അനീതി പ്രവര്‍ത്തിക്കുന്ന പൈശാചിക സമൂഹത്തെ ഉന്മൂലനം ചെയ്തപ്പോഴൊക്കെ നീതിമാന്മാരെ അദ്ഭുതകരമായി രക്ഷിച്ച ചരിത്രമാണ് സത്യദൈവത്തെ വ്യാജദേവന്മാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. നീതിമാന്മാരെ സംരക്ഷിച്ചുകൊണ്ട് ശത്രുക്കളെ നിഹനിക്കാനുള്ള കഴിവ് ഹിന്ദുദൈവങ്ങള്‍ക്കില്ല! ചെങ്ങന്നൂരും പറവൂരും ആലുവയിലും ചാലക്കുടിയിലുമൊക്കെ നാം കണ്ടത് കാടടച്ചുള്ള വെടിയായിരുന്നു. പിതൃതര്‍പ്പണവും രാമായണമാസവും ഓണാഘോഷവും മാത്രമല്ല, ശബരിമലയുടെ താഴ്വാരം പൂര്‍ണ്ണമായി തകര്‍ത്തുകൊണ്ടു കടന്നുപോയ പ്രളയത്തിനു പിന്നില്‍ ഹിന്ദുക്കളുടെ ദൈവങ്ങളാണെങ്കില്‍, ഈ മൂഢദൈവങ്ങള്‍ മലര്‍ന്നുകിടന്നു തുപ്പുകയായിരുന്നില്ലേ?
'ഡിവൈന്‍ ധ്യാനമന്ദിരത്തില്‍' മൂന്നുപേര്‍ മരിച്ചതാണ് സംഘികള്‍ക്കുള്ള ഏക ആശ്വാസം! ഒരുകാര്യം എല്ലാവരും മനസ്സിലാക്കുക; എന്തെന്നാല്‍, ഡിവൈന്‍ ധ്യാനമന്ദിരത്തില്‍ സാധാരണ ദിവസങ്ങളില്‍ മൂന്നിലധികം മരണങ്ങള്‍ നടക്കാറുണ്ട്. അന്നൊന്നും വാര്‍ത്തയാകാതിരുന്നത് പ്രളയത്തിന്റെ പശ്ചാത്തലം ഇല്ലാതിരുന്നതുകൊണ്ടാണ്. സംഘികള്‍ അടക്കമുള്ളവര്‍ ഉപേക്ഷിക്കുന്ന അവരുടെ വൃദ്ധരായ മാതാപിതാക്കള്‍ ഡിവൈനില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ജാതിയോ മതമോ നോക്കാതെ അനേകം എയിഡ്സ് രോഗികളെയും ഈ സ്ഥാപനം സംരക്ഷിക്കുന്നു. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാനസികരോഗികളെയും ഈ സ്ഥാപനം സംരക്ഷിക്കുന്നുണ്ട്. ഇവരെയെല്ലാം പരിപാലിക്കുകയും സമാധാനത്തോടെ മരിക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് 'ഡിവൈന്‍ ധ്യാനമന്ദിരം'! വൃദ്ധരും രോഗികളും അടങ്ങുന്ന അന്തേവാസികളില്‍ എല്ലാവരും എന്നെങ്കിലും മരിക്കും! അമൃതാനന്തമായിയുടെ ആശ്രമത്തിലെപ്പോലെ മാനസികരോഗികളെ തല്ലിക്കൊല്ലുന്ന പരിപാടി ഈ സ്ഥാപനത്തിലില്ല. ആയതിനാല്‍, പ്രളയനാളില്‍ ഉണ്ടായ മരണം, മറ്റു ദിവസങ്ങളില്‍ ഉണ്ടാകാറുള്ള മരണത്തെക്കാള്‍ താരമ്യേന കുറവായിരുന്നുവെന്ന് സംഘികള്‍ മനസ്സിലാക്കുക!
വിഡ്ഢികളായ സംഘപരിവാരങ്ങളുടെ പ്രചരണങ്ങള്‍ക്ക് സന്ദര്‍ഭവശാല്‍ മറുപടി നല്‍കുക മാത്രമാണ് മനോവ ചെയ്തത്. അതുകൊണ്ട് ഈ വിഷയത്തിലുള്ള ചര്‍ച്ച ഇത്രയുംകൊണ്ട് അവസാനിപ്പിക്കുന്നു. അതിനാല്‍, മുഖ്യവിഷയത്തിലേക്കു മടങ്ങിവരികയാണ്. കേരളത്തിലെ 'ദൈവങ്ങള്‍' ആസൂത്രണംചെയ്ത പ്രളയത്തിന് ആവശ്യമായ പിന്തുണ നല്‍കിയത് പിണറായിയുടെ ഭരണകൂടമായിരുന്നു എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇടതുപക്ഷ ഭരണകൂടത്തിന്റെ സര്‍ക്കാര്‍തല മന്ത്രവാദങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. 'ചുവന്നസംഘികള്‍' എന്ന് വിശേഷിപ്പിക്കാവുന്ന പ്രസ്ഥാനങ്ങളാണ് കേരളത്തിലെ ഇരു കമ്മ്യൂണിസ്റ്റുകളും! ഗണപതിഹോമം നടത്താതെ ഒരു നിര്‍മ്മാണങ്ങളും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഹൈന്ദവ കസര്‍ത്തുകളിയായ യോഗയെ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നതും രാമായണമാസാചരണം ഏറ്റെടുത്തു നടത്തിയതും ഇവരായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഘപരിവാര ദൈവങ്ങളുടെ ഉപകരണങ്ങളായി നിലകൊള്ളുന്ന ഭരണകൂടമായി പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആരെങ്കിലും കണ്ടാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ശാസ്ത്രീയമായ എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ചുകൊണ്ട്, ഉറങ്ങിക്കിടന്ന മനുഷ്യരുടെമേല്‍ വെള്ളം തുറന്നുവിട്ടത് കേരളത്തിലെ ഭരണകൂടമാണ്. 483 മനുഷ്യരുടെ ജീവനെടുക്കുകയും നൂറുകണക്കിന് ആളുകളെ പരുക്കേല്പിക്കുകയും പതിനായിരങ്ങളുടെ കിടപ്പാടം തകര്‍ത്തുകളയുകയും ചെയ്തതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‍ ഒഴിഞ്ഞുമാറാന്‍ ഈ ഭരണകൂടത്തിനു കഴിയുമോ? ഒരു കൂട്ടക്കുരിതി ലക്ഷ്യമിട്ടതുപോലെയായിരുന്നില്ലേ സര്‍ക്കാര്‍ സംവീധാനങ്ങള്‍ നിലകൊണ്ടത്? പട്ടാളത്തെ ഏല്പിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ എത്രയോ ജീവനുകള്‍ രക്ഷിക്കാമായിരുന്നു! ദുരൂഹത നിറഞ്ഞ നിലപാടുകളിലൂടെ സംഘപരിവാര ദൈവങ്ങള്‍ക്കു ഭരണകൂടം കൂട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, ലക്ഷങ്ങളെ കൊന്നൊടുക്കാനുള്ള ഇവരുടെ പദ്ധതികളെ തകര്‍ത്തുകൊണ്ട് സത്യദൈവം ഇടപെട്ടു! അവിടുത്തെ ദാസന്മാരെ അയച്ചുകൊണ്ട് കൃത്യസമയത്ത് അവിടുന്ന് ഇടപെട്ടതുകൊണ്ട് ലക്ഷങ്ങളെ രക്ഷിച്ചു. സംഘപരിവാര ദൈവങ്ങളുടെ നട്ടെല്ലിനേറ്റ കനത്ത പ്രഹരമായിരുന്നു അത്!
ദൈവമക്കള്‍ രക്ഷകരായപ്പോള്‍!
പിണറായി സര്‍ക്കാര്‍ ഏറ്റവുമധികം അവഗണിച്ച സമൂഹമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍! സര്‍ക്കാരുകള്‍ മാത്രമല്ല, കേരളത്തിലെ മറ്റു സമൂഹങ്ങളും ഇവരെ അവജ്ഞയോടെ മാത്രമേ കണ്ടിരുന്നുള്ളു. മനുഷ്യസ്നേഹികളും നിഷ്കളങ്കരുമായ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തിലകപ്പെട്ട അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പിരിച്ചെടുത്ത ദുരിതാശ്വാസനിധി കൊള്ളയടിച്ചത് ഭരണകൂടങ്ങളാണ്. ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി പിരിച്ചെടുത്ത ഫണ്ടില്‍നിന്ന് ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിച്ച ചരിത്രമാണ് ഈ സര്‍ക്കാരിനുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം ലഭിച്ച ഒരു സംഭവം മാത്രമേ കേരളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ളു. അത് ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരിട്ടു നല്‍കിയതുകൊണ്ട് ആ കുടുംബങ്ങള്‍ക്ക് അതു ലഭിച്ചു! കേരളത്തിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങളില്‍നിന്ന് ഒരിക്കല്‍പ്പോലും നീതിലഭിക്കാത്ത ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍!
ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി സ്വയം ഞെളിയുമ്പോള്‍, പ്രളയത്തിലകപ്പെട്ട ജനത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം. ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത് മത്സ്യത്തൊഴിലാളികളും സൈന്യവും ചേര്‍ന്നാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്നത് കത്തോലിക്കാസഭ അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകാരാണെന്ന് അറിയാത്ത ആരുമുണ്ടാകില്ല. ദുരിതം അനുഭവിച്ച ആളുകളുടെ വീടുകള്‍ വൃത്തിയാക്കുന്നതും സന്നദ്ധപ്രവര്‍ത്തകര്‍ തന്നെ! പിന്നെ എന്തിനാണ് കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് സര്‍ക്കാര്‍ അപഹാസിതരാകുന്നത്? കോടികള്‍ ചിലവഴിച്ച് പിണറായി സര്‍ക്കാരിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കാന്‍ സാധാരണക്കാരന്റെ ഒരുമാസത്തെ വേതനം പിടിച്ചുവാങ്ങുന്ന നിങ്ങള്‍ മനുഷ്യരാണോ? പ്രളയം അനുഭവിക്കുന്ന ജനത്തിനുമേല്‍ ഇരട്ടിഭാരം ഏല്പിച്ചുകൊണ്ട് മന്ത്രിസഭ വികസിപ്പിക്കുകയും രണ്ടു കാബിനറ്റ് പദവികള്‍ സൃഷ്ടിക്കുകയും ചെയ്ത നരാധമന്മാരെ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ല. കേരളം പ്രളയത്തില്‍ മുങ്ങിത്താണപ്പോള്‍ ജര്‍മ്മനിയില്‍ ആടിത്തിമിര്‍ത്ത ശുംഭനും ഈ മന്ത്രിസഭയിലുണ്ട്.
തിരുവനന്തപുരം അതിരൂപതയും ലത്തീന്‍ കത്തോലിക്കാസഭയും ഇല്ലായിരുന്നെങ്കില്‍ പിണറായി ശവമാകുമായിരുന്നു. മലയാളികള്‍ മറന്നോ എന്ന് അറിയില്ല. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഇതേ മത്സ്യത്തൊഴിലാളികളെ ഓടിച്ചിട്ടു തല്ലിയത് പിണറായിയുടെ പോലീസാണ്. നെയ്യാറ്റിന്‍കര രൂപതയിലെ മത്സ്യത്തൊഴിലാളികളായ ദൈവമക്കള്‍ നടത്തിയ 'കുരിശുമല' തീര്‍ത്ഥാടനത്തിനു നേരെയാണ് പൊലിസ് അതിക്രമം കാട്ടിയത്. ബോണക്കാട് കുരിശുമലയിലേക്ക് അരനൂറ്റാണ്ടിലേറെയായി നടത്തിവന്നിരുന്ന തീര്‍ത്ഥാടനം തടഞ്ഞതും കുരിശു തകര്‍ത്തതും വനംമന്ത്രി 'ജര്‍മ്മന്‍' രാജുവായിരുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ മത്സ്യത്തൊഴിലാളികളായ ദൈവമക്കള്‍ മാസത്തിലൊരിക്കല്‍ നടത്തിവന്ന കുരിശുമല തീര്‍ത്ഥാടനം തടഞ്ഞുകൊണ്ട് ജര്‍മ്മന്‍ രാജു അന്ന് ഇവരെ വിളിച്ചത് കുരിശുകൃഷിക്കാരെന്നും കയ്യേറ്റക്കാരെന്നുമാണ്! പരിസ്ഥിതിവാദം ഉയര്‍ത്തുന്ന പ്രകൃതിവിരുദ്ധരുടെ ഒത്താശയോടെയാണ് 'ജോക്കര്‍ രാജു' ഇവരെ തല്ലിച്ചതച്ചത്. അറുപതു വര്‍ഷത്തിലേറെയായി നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുന്ന ബോണക്കാട് കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. പകല്‍ മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ വൈദികരും കന്യാസ്ത്രികളും മറ്റു സ്ത്രീകളും ഉള്‍പ്പടെ നാല്പതോളം പേര്‍ക്ക് പരുക്കേറ്റു.
ഇന്നിവരെ കേരളത്തിന്റെ പ്രതിരോധസേനയെന്നും രക്ഷകരെന്നും വിശേഷിപ്പിക്കുമ്പോള്‍, പഴയതൊന്നും മറക്കാത്തവര്‍ കേരളത്തിലുണ്ടെന്ന് ഓര്‍ക്കണം! പിണറായി മന്ത്രിസഭയിലെ 'ജോക്കര്‍' ആയ ഈ മന്ത്രിപുങ്കന്‍ ജര്‍മ്മനിയിലായിരിക്കുമ്പോള്‍, കേരളത്തിലെ സര്‍ക്കാരിന്റെ മാനം കാത്തത് നിങ്ങള്‍ തല്ലിച്ചതച്ച ആ ദൈവമക്കളായിരുന്നു! പാവപ്പെട്ട മത്സ്യത്തൊഴിലാളികളെക്കുറിച്ച് വന്യജീവി മന്ത്രി നടത്തിയ ആക്രോശങ്ങളും പച്ചക്കള്ളങ്ങളും ഓര്‍മ്മയില്ലെങ്കില്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! കാനത്തിന്റെ പാര്‍ട്ടിയുടെ ക്രിസ്തീയവിരുദ്ധ നിലപാടുകള്‍ക്ക് കുറേ വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള ചരിത്രമുണ്ട്. അതൊന്നും ഇവിടെ കുറിക്കാന്‍ മനോവ ഉദ്യമിക്കുന്നില്ല.
ഭരണകൂടങ്ങളും കേരളീയസമൂഹവും തള്ളിക്കളഞ്ഞ ദൈവമക്കളുടെ വില എന്താണെന്നു ലോകത്തിനു മനസ്സിലായി. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലിനെത്തന്നെ മൂലക്കല്ലാക്കി മാറ്റിയ ദൈവത്തിന്റെ മക്കളാണ് ഇവര്‍! ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന ചില മേലാളസമൂഹങ്ങള്‍പ്പോലും ഈ ജനത്തെ അംഗീകരിച്ചിട്ടില്ല. എന്നാല്‍, തങ്ങളെ അവഗണിച്ചവരുടെ രക്ഷയ്ക്കായി ഈ ജനത്തെ ഇവരുടെ ദൈവം അയച്ചു. ഈ മത്സ്യത്തൊഴിലാളികളെ അയയ്ക്കാന്‍ ദൈവം തയ്യാറായില്ലായിരുന്നുവെങ്കില്‍, ശബരിമലയുടെ താഴ്വാരത്ത് രണ്ടുലക്ഷത്തില്‍പ്പരം മനുഷ്യരുടെയെങ്കിലും ശവങ്ങള്‍ ഒഴുകിനടക്കുമായിരുന്നു! വസ്തുവകകളോടൊപ്പം മനുഷ്യജീവനുകളെക്കൂടി എടുക്കാനുള്ള 'ഹിന്ദുദൈവങ്ങളുടെ' പദ്ധതി തകര്‍ത്തത് മത്സ്യത്തൊഴിലാളികളുടെ ദൈവമായ യേഹ്ശുവായാണ്!
പ്രളയം മനുഷ്യനിര്‍മ്മിതമോ? ഭരണകൂടനിര്‍മ്മിതമോ?
ഈ ചോദ്യത്തിന് രണ്ടുത്തരമുണ്ട്. മനുഷ്യന്‍ തിരഞ്ഞെടുത്ത ഭരണകൂടം ചെയ്യുന്നതിന്റെയെല്ലാം യഥാര്‍ത്ഥ ഉത്തരവാദി മനുഷ്യന്‍തന്നെയാണ്! ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍, കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം മനുഷ്യനിര്‍മ്മിത പ്രളയമാണ്. അതുപോലെതന്നെ, വിദ്യാസമ്പന്നരായ മൂഢന്മാര്‍ അധിവസിക്കുന്ന കേരളത്തിന്റെ ദൈവനിഷേധത്തിനേറ്റ പ്രഹരം എന്നനിലയ്ക്കും ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നു സമ്മതിക്കേണ്ടിവരും! വിജ്ഞാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിഗ്രഹങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. മന്ത്രവാദവും യുക്തിവാദവും ഒരേപോലെ കൊണ്ടുനടക്കുന്നതിലും മലയാളികള്‍ കേമന്മാര്‍തന്നെ!
പലിശയ്ക്കു കടമെടുത്ത് ആഡംബരം കാണിക്കുന്ന ലോകത്തെ ഏക സമൂഹമാണ് മലയാളികള്‍! കുടുംബസമേതം ഫാസ്റ്റ്ഫുഡ് കഴിക്കാനും പലിശക്കാരനെ ആശ്രയിക്കും. വിദ്യാഭ്യാസവും വിവേകവും തമ്മില്‍ വലിയ അന്തരമുണ്ടെന്നു മലയാളികളില്‍നിന്നു നമുക്കു പഠിക്കാന്‍ കഴിയും. വലിയ ബുദ്ധിശാലികളെന്നു നടിക്കുകയും സാംസ്ക്കാരിക ഔന്നത്യം അവകാശപ്പെടുകയും ചെയ്യുന്ന മലയാളികളാണ് ഏറ്റവുമധികം വഞ്ചനകളില്‍ കുടുങ്ങുതും. നൈജീരിയയില്‍ ഇരുന്നുകൊണ്ടുപോലും മലയാളിയെ വഞ്ചിക്കാന്‍ സാധിക്കും. ആട്, മാഞ്ചിയം തുടങ്ങി, ലോകത്തിന്റെ ഏതു കോണില്‍നിന്നും വിരിക്കുന്ന കെണികളില്‍ നിപതിക്കുന്നത് മലയാളികളായിരിക്കും. ചൊവ്വയിലും ചന്ദ്രനിലും സ്ഥലം വാങ്ങിയ മലയാളികളും ഉണ്ടെന്നത് മനോവയുടെ ആരോപണമായി ആരും ചിന്തിക്കരുത്; മറിച്ച്, മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത വാസ്തവമാണ്! എന്നാല്‍, പ്രവാസികള്‍ അയയ്ക്കുന്ന പണം എത്തിയില്ലെങ്കില്‍ കേരളം സോമാലിയപോലെയും, കേരളത്തിലെ രാഷ്ട്രീയക്കാര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെപ്പോലെയും ആകുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! ഇങ്ങനെയൊക്കെയാണെങ്കിലും അഹങ്കാരത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ഈ ഭൂമുഖത്ത് മറ്റൊരു സമൂഹവും ഇല്ലെന്നതാണ് വസ്തുത!
പ്രളയം കടന്നുവന്നത് ഈ ജനത്തിന്റെമേലായതുകൊണ്ട് അതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ മലയാളികളുടെ അഹങ്കാരവുകൂടി പരിഗണിക്കേണ്ടിവരും. മലയാളിയുടെ അഹങ്കാരത്തിനേറ്റ പ്രഹരമായിത്തന്നെ ഈ പ്രളയത്തെ പരിഗണിക്കുമ്പോഴും, വേറെയും ചില നിര്‍മ്മിതികള്‍ ഈ പ്രളയത്തിനായി നടന്നിട്ടുണ്ട്. പ്രളയാനന്തരം ചേര്‍ന്ന പ്രത്യേക നിയമസഭായോഗം തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ അത് പൂര്‍ണ്ണമായി ശ്രദ്ധിച്ചവരുടെ കൂട്ടത്തില്‍ വിവേകമുള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍, അവര്‍ക്ക് പ്രളയത്തിന്റെ കാരണവും വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷത്തെ അംഗങ്ങളെല്ലാം പിണറായിയെ ദൈവത്തെക്കാള്‍ ഉന്നതനാക്കാന്‍ ശ്രമിക്കുമ്പോള്‍, അര്‍ഹിക്കാത്ത അംഗീകാരം ആരോപിക്കപ്പെട്ടവന്റെ ജാള്യത പിണറായിയുടെ മുഖത്ത് ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. ഉറങ്ങിക്കിടന്ന മനുഷ്യരുടെമേല്‍ മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ട ഭരണകൂട ഗുണ്ടായിസത്തെ പ്രശംസകൊണ്ടു മറയ്ക്കാനാണ് ഇടതന്മാര്‍ തുനിഞ്ഞത്. കേരളത്തിലെ സര്‍ക്കാരാണ് അഞ്ഞൂറുപേരുടെ ജീവനെടുത്തതെന്നു വിളിച്ചുപറയാനുള്ള ആര്‍ജ്ജവുമുള്ള ഒരുത്തന്‍പോലും കേരളത്തിലില്ലാത്തതുകൊണ്ട്, ആത്മപ്രശംസയാല്‍ ഇവറ്റകള്‍ തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നു.
എട്ടാം തിയ്യതി മുതല്‍ പതിനെട്ടാം തിയ്യതിവരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിട്ടും, അണക്കെട്ടുകള്‍ തുറന്നുവിടാത്തത് മനഃപൂര്‍വ്വം ആയിരുന്നില്ലെന്ന് പറയാന്‍ കഴിയില്ല. കേരളത്തിലെ ഭരണകൂടം ഒരു ദുരന്തം ആഗ്രഹിച്ചിരുന്നു എന്നതാണു പരമാര്‍ത്ഥം! ജി എസ് ടി നിലവില്‍ വന്നതോടെ ശമ്പളം കൊടുക്കാന്‍പോലും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലായിരുന്നു കേരളത്തിലെ സര്‍ക്കാര്‍! പൂച്ച പെറ്റുകിടന്ന ഖജനാവുമായി ഒരടി മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്ന സ്ഥിതിയിലായപ്പോഴാണ് ഒരു ദുരന്തം ആവിഷ്ക്കരിക്കാനുള്ള സാഹചര്യം ഒത്തുവന്നത്. ഈ പ്രളയത്തിന്റെ മറവില്‍ പല കാര്യങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നേടിയെടുത്തത്. രണ്ടു കാബിനറ്റ് പദവികള്‍ സൃഷ്ടിച്ച് കോടികള്‍ നഷ്ടമുണ്ടാക്കിയത് ആരും ചര്‍ച്ചചെയ്തില്ല. പ്രളയത്തിനിടയില്‍ ബസ്ചാര്‍ജ്, ടാക്സി ചാര്‍ജ്, ഓട്ടോ ചാര്‍ജ്, കറന്റ് ചാര്‍ജ് എന്നിവ വര്‍ദ്ധിപ്പിച്ചത് ആരും അറിഞ്ഞില്ല! ആയിരംകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോള്‍ത്തന്നെ സമാഹരിക്കാന്‍ കഴിഞ്ഞു. ദുരിതാശ്വാസത്തിനായി പത്തു പൈസപോലും സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞുകൂടിയ പത്തുലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയത് സാമുദായിക സംഘടനകളാണ്. സിപിഎമ്മിന്റെ ലോക്കല്‍ നേതാക്കള്‍ സ്വന്തം വീട്ടില്‍നിന്നു കൊണ്ടുവന്നു കൊടുക്കുന്നതുപോലെയാണ് ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്! മാത്രവുമല്ല, വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും അടിച്ചുമാറ്റാനും കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാകുന്നു. ഈ 'വീഡിയോ' ഒന്ന് കണ്ടുനോക്കുക!
പിണറായി സ്തുതികളുമായി ഇടതുപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിറഞ്ഞാടിയതു നാം കണ്ടു. ഒരു കേന്ദ്രത്തിലിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കാന്‍ പിണറായി സാധിച്ചുവെന്നും, അതിന്റെ ഫലമായിട്ടാണ് ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു. 'ഹിന്ദുദൈവങ്ങളെക്കാള്‍' അല്പന്മാരാണ് തങ്ങളെന്ന് ഇതിലൂടെ ഇവര്‍ തെളിയിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെയെങ്കിലും രക്ഷിക്കാന്‍ പിണറായിക്കോ പിണറായി ഒരുക്കിയ സംവീധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. പിണറായി ഇരുന്ന കേന്ദ്രത്തില്‍നിന്ന് ഒരു ഏകോപനവും നടന്നിട്ടില്ല. പാഷാണം ബെഹ്രയോടൊപ്പം തന്റെ ഓഫീസില്‍ കുത്തിയിരുന്നതുകൊണ്ടല്ല അനേകര്‍ രക്ഷപ്പെട്ടത്. ആരാണ് മനുഷ്യരെ രക്ഷിച്ചതെന്നു മനോവ പറയാം. പിണറായി ഇരുന്ന ഓഫീസില്‍നിന്നു ഏതാനും കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം അതിരൂപതയുടെ മെത്രാസനത്തില്‍ ഇരുന്ന് ഒരു വന്ദ്യവയോധികന്‍ നടത്തിയ ഏകോപനമാണ് മനുഷ്യജീവനുകളെ രക്ഷിച്ചത്! പിണറായിക്കോ നരേന്ദ്രമോഡിയ്ക്കോ നിയന്ത്രിക്കാന്‍ കഴിയുന്ന സേനയല്ല അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മലയാളികള്‍ മനസ്സിലാക്കുക. കോടിക്കണക്കിനു പണം മുടക്കി പരസ്യം ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ അല്പത്വം അപാരംതന്നെ! നാണമില്ലേ ഇവറ്റകള്‍ക്ക്?!
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരാണ് പിണറായിയുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്? കര-വ്യോമ-നാവീക സേനകളുടെ നിയന്ത്രണം പിണറായിക്കുണ്ടോ? മത്സ്യത്തൊഴിലാളികളില്‍ ആരുടെയെങ്കിലും നിയന്ത്രണം പിണറായിക്കുണ്ടായിരുന്നോ? തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം പിണറായിക്കറിയാം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെയും കൊല്ലം-നെയ്യാറ്റിന്‍കര രൂപതകളുടെയും കീഴിലുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് ഈ രൂപതകളിലെ മെത്രാന്മാരാണ്! എല്ലാറ്റിന്റെയും ഏകോപനം ആര്‍ച്ച് ബിഷപ്പ് സൂസേപാക്യം പിതാവിന്റെ നിയന്ത്രണത്തിലായിരുന്നു. കോടികള്‍ മുടക്കി പരസ്യം ചെയ്ത് പ്രശസ്തരാകാന്‍ ശ്രമിക്കുന്ന വ്യക്തിയല്ല ഈ പിതാവ്!
കേരളത്തിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്നു പറയുന്ന വേറെയും ചിലരുണ്ട്. ഇവര്‍ ലക്ഷ്യമിടുന്നത് തങ്ങളുടെ ചില അജണ്ടകള്‍ നടപ്പാക്കാനാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ തുടങ്ങിയ കപട പരിസ്ഥിതിവാദികളുടെ ജല്പനങ്ങളെ താലോലിച്ചു ജീവിക്കുന്ന ഇവരുടെ അജണ്ട തിരിച്ചറിയാന്‍ മലയാളികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല! പരീക്ഷിച്ചു സ്ഥിരീകരിക്കാത്ത ആശയങ്ങളുമായി കടന്നുവന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്മാരെ ദൈവമാക്കാന്‍ ശ്രമിക്കുന്ന വിഡ്ഢികളുടെ നാടാണ് കേരളം. ഈ ലോകത്തിന്റെ പുരോഗതിയില്‍ ഒരു പങ്കും വഹിക്കാതെ, കവലപ്രസംഗങ്ങള്‍ നടത്തി ഉപജീവനം കഴിക്കുന്ന ഇവറ്റകളെ വിശ്വസിക്കാനും ആളുകളുണ്ട്. യാതൊരു തെളിവുമില്ലാത്ത പരിണാമസിദ്ധാന്തത്തെ അന്ധമായി വിശ്വസിക്കുന്നവര്‍ തന്നെയാണ് പരിസ്ഥിതി പരീക്ഷണങ്ങളുമായി കര്‍ഷകരുടെ മുതുകത്തു കയറുന്നത്. ഇവരുടെ വാദങ്ങളൊക്കെ തുഗ്ലക്കിന്റെതിനു സമാനമാണെന്ന് ഈ പ്രളയത്തില്‍നിന്നെങ്കിലും പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കേരളത്തെ നിങ്ങള്‍ സൊമാലിയയാക്കും! കേരളത്തില്‍ തകര്‍ത്താടിയ പ്രളയത്തിന്റെ ഉത്തരവാദിത്തം മണ്ണില്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ തലയില്‍ വച്ചുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യനിര്‍മ്മിതമായ പ്രളയം എന്ന് ഇവര്‍ പറയുമ്പോള്‍, ലക്ഷ്യമിടുന്നത് കുടിയേറ്റ കര്‍ഷകരെയാണെന്നു മനസ്സിലാക്കാന്‍ കഴിയണം.
പ്രകൃതിവിരുദ്ധരുടെ പരിസ്ഥിതി ജല്പനങ്ങള്‍!
കര്‍ഷകരാണ് പരിസ്ഥിതിയുടെ ശത്രുക്കളെന്നു പ്രചരണം നടത്തുന്നവരെ മുക്കാലിയില്‍ക്കെട്ടി അടിക്കേണ്ട സമയം കഴിഞ്ഞുവെന്ന പാഠമാണ് ഈ പ്രളയം നമുക്കു തന്നത്. പരിണാമസിദ്ധാന്തത്തെക്കാള്‍ അപഹാസ്യമായ ആശയമാണ് ഗാഡ്ഗിലും കസ്തൂരിരംഗനും അവതരിപ്പിച്ചതെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും ജനം തയ്യാറാകണം. പരിസ്ഥിതി പ്രവര്‍ത്തകരുടെ സകല വാദങ്ങളും പൊളിഞ്ഞിട്ടും കുര തുടരുന്ന ചില ശുനകന്‍മാര്‍ ഇപ്പോഴും കേരളത്തിലുണ്ട്. വനമില്ലെങ്കില്‍ മഴപെയ്യില്ലെന്നു പറഞ്ഞവര്‍ ഇതുപോലൊരു മഴ കണ്ടിട്ടുണ്ടോ? വനമില്ലെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്നു ജല്പിച്ചവര്‍ കണ്ണുതുറന്നു കാണുക. കേരളത്തിലുണ്ടായ ആയിരത്തിലേറെ ഉരുള്‍പൊട്ടലുകളില്‍ എഴുപതു ശതമാനവും ഉണ്ടായത് നിബിഢവനങ്ങള്‍ക്കുള്ളിലായിരുന്നു. കൂറ്റന്‍ മരങ്ങളെ പിഴുതെടുത്തുകൊണ്ടാണ് ഈ ഉരുളെല്ലാം പൊട്ടിയത്. എന്നാല്‍, മനുഷ്യന്‍ കൃഷിചെയ്തു ജീവിക്കുന്ന പ്രദേശങ്ങളില്‍ താരതമ്യേന ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും കുറവായിരുന്നു! പ്രായോഗികതലത്തില്‍ കടലാസിന്റെ വിലപോലുമില്ലാത്ത റിപ്പോര്‍ട്ടുകളും ഉയര്‍ത്തിപ്പിടിച്ചു ജല്പനങ്ങള്‍ നടത്തുന്ന കൂലിയെഴുത്തുകാരെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു എന്നതാണു യാഥാര്‍ത്ഥ്യം.
കേരളത്തിലെ കുടിയേറ്റങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍, അത് രണ്ടാംലോക മഹായുദ്ധാനന്തരം ഉണ്ടായ ക്ഷാമത്തെത്തുടര്‍ന്നാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മദ്ധ്യതിരുവിതാംകൂറില്‍നിന്നു കുടിയേറാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത് പട്ടിണി മാത്രമായിരുന്നില്ല; മറിച്ച്, അന്നത്തെ ഭരണകൂടങ്ങളുടെ ഉപദേശവുമുണ്ടായിരുന്നു. കാട്ടുപോത്തിനോടും കാട്ടാനയോടും യുദ്ധംചെയ്താണ് കര്‍ഷകന്‍ മണ്ണില്‍ പണിയെടുത്തത്. 1948 മുതല്‍ നടന്ന കുടിയേറ്റങ്ങളാണ് ഹൈറേഞ്ചിലും മലബാറിലും കൃഷിയിടങ്ങളുണ്ടാകാന്‍ കാരണമായത്. എന്നാല്‍, 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നപേരില്‍ കേരളചരിത്രത്തില്‍ സ്ഥാനംപിടിച്ച പ്രളയമുണ്ടായത് കുടിയേറ്റങ്ങള്‍ക്കു മുന്‍പായിരുന്നു. 1924-ല്‍ ഉണ്ടായ ആ മഹാപ്രളയത്തിനുശേഷം കാല്‍നൂറ്റാണ്ടുകൂടി കടന്നുപോയപ്പോഴാണ് കുടിയേറ്റം ആരംഭിച്ചത്. അതായത്, ആ പ്രളയം നടക്കുമ്പോള്‍ ഹൈറേഞ്ചിലെ മൂന്നാര്‍ ഒഴികെയുള്ള പ്രദേശങ്ങളെല്ലാം നിബിഢവനമായിരുന്നു. മുല്ലപ്പെരിയാര്‍ എന്ന ഒരേയൊരു അണക്കെട്ടു മാത്രമേ അന്ന് കേരളത്തിലുണ്ടായിരുന്നുള്ളു. എറണാകുളം ജില്ലയെയും പെരിയാറിന്റെ തീരങ്ങളെയും പൂര്‍ണ്ണമായും മൂടിയ ആ പ്രളയകാലത്തു തുറന്നുവിടാന്‍ അണക്കെട്ടുകള്‍ ഒന്നുമില്ലായിരുന്നു. ഉരുള്‍പൊട്ടലിന്റെ കാരണക്കാരെന്ന്‍ ആരോപിക്കപ്പെടുന്ന കര്‍ഷകരോ ക്വാറി മുതലാളിമാരോ ഹൈറേഞ്ചില്‍ ഇല്ലായിരുന്നു. മലബാറിന്റെ മേഖലകളില്‍ ഒട്ടുമിക്കയിടങ്ങളും വനമായിരുന്നു എന്നതും വിസ്മരിക്കരുത്.
ഇവിടെയാണ് മനുഷ്യന്‍ വിവേകമുള്ളവരാകേണ്ടത്. മാനവരാശി വികാസം പ്രാപിക്കുന്നതിനു മുന്‍പുതന്നെ പേമാരിയും വെള്ളപ്പൊക്കവും ഭൂകമ്പങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടായിരുന്നു. ഇത് മനുഷ്യന്‍ മണ്ണു മാന്തിയതുകൊണ്ടോ പാറ പൊട്ടിച്ചതുകൊണ്ടോ ആയിരുന്നില്ല. യുക്തികൊണ്ട് ചിന്തിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത അനേകം പ്രതിഭാസങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്. അതു മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് ഗാഡ്ഗില്‍മാരും കസ്തൂരിരംഗന്‍മാരും പി ടി തോമസുമാരുമായി പരിണാമം പ്രാപിക്കുന്നത്. തെളിയിക്കാന്‍ കഴിയാത്ത വാദങ്ങളുമായി നടക്കുന്ന ഇവറ്റകള്‍ ഇന്ന് പ്രകൃതിയെ ദൈവമാക്കിയിരിക്കുന്നു എന്നതാണ് ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
ആധുനികലോകത്തിന്റെ 'പ്രാകൃതദൈവം!'
ആധുനികലോകത്തിന്റെ ഏകദൈവമാണ് പ്രകൃതി! ഈ ദൈവത്തെ അടിസ്ഥാനമാക്കി ഉയര്‍ത്തപ്പെട്ട മതത്തെ പരിസ്ഥിതിവാദം എന്ന പേരുനല്‍കാം! ഒരു മതമായി ഉയര്‍ത്തപ്പെട്ട ഇതിന്റെ പ്രചാരകര്‍ ആരെല്ലാമാണെന്ന് അറിയണമെങ്കില്‍ മാധ്യമങ്ങളെ സൂക്ഷമനിരീക്ഷണം നടത്തിയാല്‍ മതി! ഓരോരുത്തരും ആത്മപരിശോധന നടത്തിയാല്‍, തങ്ങള്‍ ഈ മതത്തിന്റെ പ്രചാരകരായി നിലകൊള്ളുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. അറിഞ്ഞോ അറിയാതെയോ ഈ മതത്തിന്റെ പ്രചാരകരായി ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അധഃപതിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതാണ് പരമാര്‍ത്ഥം!
വന്യജീവികള്‍ക്ക് മനുഷ്യനെക്കാള്‍ പരിഗണന നല്‍കുന്ന വ്യവസ്ഥിതിയിലെക്കുള്ള ചുവടുമാറ്റമാണ് പരിസ്ഥിതിവാദത്തിന്റെ പിന്നിലെ കാണാച്ചരട്! ഇതു ഗ്രഹിക്കാന്‍ കഴിയാത്തവിധം മനുഷ്യന്റെ ബുദ്ധിയില്‍ അന്ധകാരം വ്യാപിച്ചുവെങ്കില്‍ അത് കാലത്തിന്റെ പ്രത്യേകതയാണ്. സത്യദൈവത്തില്‍നിന്നു വ്യാജദൈവങ്ങളിലേക്കു മനുഷ്യമനസ്സുകളെ അടുപ്പിക്കുന്ന മിഥ്യാബോധം സകലരെയും ഗ്രസിച്ചുകഴിഞ്ഞു. പ്രകൃതിശക്തികളെ ആരാധിക്കാന്‍ പ്രേരിപ്പിക്കുന്ന ദുരാത്മാവിന്റെ പ്രവര്‍ത്തനം അതിന്റെ എല്ലാ ശക്തികളും പുറത്തെടുത്തിരിക്കുകയാണ്. ദൈവത്തില്‍നിന്നു മനുഷ്യനെ പൂര്‍ണ്ണമായി അകറ്റാന്‍ ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. പ്രകൃതിശക്തികളെ നിയന്ത്രിക്കാന്‍ കഴിവുള്ളവനില്‍നിന്ന് മനുഷ്യന്റെ ഹൃദയങ്ങളെ പ്രകൃതിശക്തികളില്‍ തളച്ചിടാനാണ് ലോകം ശ്രമിക്കുന്നത്. അന്ത്യകാല അടയാളമായി ഇതിനെ തിരിച്ചറിയാത്ത സകലരുടെമേലും ദുരന്തം വന്നുഭവിക്കും. പ്രകൃതിയ്ക്കും പ്രകൃതിശക്തികള്‍ക്കും അമിതമായ പ്രാധാന്യം നല്‍കുന്നവര്‍ക്കെതിരേ ആ ശക്തികളെ ഉപയോഗിച്ചു പ്രതികാരം ചെയ്യാന്‍ ദൈവത്തിനു കഴിയും!
ശാസ്ത്രത്തിനു പരമാവധി കഴിയുന്നത് മുന്നറിയിപ്പുകള്‍ നല്‍കാന്‍ മാത്രമാണ്. എന്നാല്‍, ഈ ശക്തികളെ ശാസിക്കാനും നിയന്ത്രിക്കാനും കഴിവുള്ളവനാണ് ക്രിസ്ത്യാനികളുടെ ദൈവം! പാറ പൊട്ടിക്കാതെയും മണ്ണിളക്കാതെയും ഇരുന്നാല്‍ പ്രകൃതിശക്തികളെ നിയന്ത്രിക്കാമെന്നത് ശാസ്ത്രത്തിന്റെ വ്യാമോഹം മാത്രമാണ്. എല്ലാ ശാസ്ത്രീയ നിഗമനങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് ദൈവത്തിന്റെ ക്രോധം ആളിക്കത്തും. ഈ അവസ്ഥ സംജാതമാക്കണമെങ്കില്‍ പ്രകൃതിശക്തികളെ ആരാധിക്കുന്ന സമൂഹമായി സകലരെയും രൂപാന്തരപ്പെടുത്തണമെന്നു സാത്താനറിയാം. ആയതിനാല്‍, സാത്താന്‍ അവന്റെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് പരിസ്ഥിതിവാദം പ്രചരിപ്പിക്കുന്നു. പരിസ്ഥിതിക്ക് ആഘാതമേല്‍ക്കാതെ ജീവിക്കാന്‍ ഉപദേശിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം തിരിച്ചറിയാന്‍ ശ്രമിക്കുക. മനുഷ്യന്‍ പ്രകൃതിയിലേക്കല്ല തിരിയേണ്ടത്; മറിച്ച്, ദൈവത്തിലേക്കാണ്! പ്രകൃതി എന്ന പ്രാകൃത ദൈവത്തെ ആരാധിക്കുന്നവരായി അധഃപതിച്ച ഈ സമൂഹത്തിനുമേല്‍, തങ്ങള്‍ സേവിക്കുന്ന പ്രകൃതിതന്നെ ദുരന്തമായി കടന്നുവരുമ്പോള്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശക്തി ഇവര്‍ ദര്‍ശിക്കും!
പാഠം പഠിക്കാത്ത ജനം!
"യേഹ്ശുവാ താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു. കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റേതിനെക്കാള്‍ സഹനീയമായിരിക്കും"(മത്താ: 11; 20-24). കേരളത്തെ നോക്കിയും യേഹ്ശുവാ ഇങ്ങനെതന്നെ വിലപിക്കുന്നു! ദൈവത്തെ അറിയാനും അവിടുത്തെ ആരാധിക്കാനും ഇത്രത്തോളം സാഹചര്യമുള്ള മറ്റൊരു പ്രദേശവും ഈ ഭൂമുഖത്തില്ല. സകല പൈശാചിക ദേവീ-ദേവന്മാരും ഉള്ള ഈ നാട്ടില്‍ ജീവിക്കുമ്പോള്‍, യഥാര്‍ത്ഥ ദൈവത്തെ വിവേചിച്ചറിയാന്‍ മറ്റെവിടെയും പോകേണ്ടതില്ല! ചുറ്റിലുമുള്ള ജനതകള്‍ സേവിക്കുന്ന ദേവീ-ദേവന്മാരുടെ വ്യര്‍ത്ഥത തിരിച്ചറിയാനുള്ള എല്ലാ അവസരവും കേരളത്തില്‍ ഉണ്ടായിരിക്കെ, ആ പൈശാചികതയെ അനുകരിച്ച് അപഹാസിതരാകുന്ന ക്രൈസ്തവ നാമധാരികളെ നോക്കി യേഹ്ശുവാ ഇതല്ലാതെ മറ്റെന്താണു പറയേണ്ടത്?
ശിരസ്സിനെ മൂടിയ പ്രളയത്തില്‍നിന്നു രക്ഷിക്കാന്‍ ദൈവമക്കളെ അയച്ച ദൈവത്തെ തിരിച്ചറിയാന്‍ രക്ഷപ്പെട്ടവര്‍ക്കു കഴിഞ്ഞില്ല! വ്യാജദേവന്മാരുടെ പ്രഹരമേറ്റ ജനം പിന്നെയും ആ ദേവന്മാരുടെ അടിമകളായി അധഃപതിക്കുന്നതാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ടത്. പാതാളത്തില്‍നിന്നു കയറിവരുന്നവനെ സ്വീകരിക്കാനായി ഓണം ആഘോഷിച്ചപ്പോള്‍, ഉന്നതങ്ങളില്‍നിന്നു കരംപിടിച്ചു രക്ഷിച്ചവനെ ഇവറ്റകള്‍ മറന്നു! പലരെയും രക്ഷിച്ചതു പ്രകൃതിയാണത്രെ! നന്ദികെട്ട ഈ ജനത്തിന്റെമേല്‍ ഉടന്‍തന്നെ വരാനിരിക്കുന്ന ദുരന്തത്തില്‍നിന്നു ഇവരെ ഇവരുടെ പ്രകൃതിദൈവങ്ങളും ഉഗ്രമൂര്‍ത്തികളും രക്ഷിക്കട്ടെ! സകലതും നഷ്ടപ്പെട്ടിട്ടും ഇനിയത് തിരികേ ലഭിക്കില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഭരണകൂടങ്ങള്‍ തങ്ങളുടെ ദുരന്തത്തെ വിറ്റ് കാശാക്കുന്നതു കണ്ടിട്ടും പഠിക്കാത്ത ജനത്തെക്കുറിച്ചു മനോവ പറയുന്നു: കേരളമേ, നിനക്കു ദുരിതം! മലയാളികളെ നിങ്ങള്‍ക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ സോമാലിയയിലും ലിബിയയിലും നടന്നിരുന്നെങ്കില്‍....!
ചേര്‍ത്തുവായിക്കാന്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു വീട്ടിലേക്കു പോകുന്നവര്‍ക്ക് പതിനായിരം രൂപ നല്‍കുമെന്നു പറഞ്ഞ പിണറായി സര്‍ക്കാര്‍ ആര്‍ക്കെങ്കിലും പത്തുപൈസ നല്‍കിയതായി അറിയാമോ? ആയിരംകോടിയിലധികം പിരിച്ചെടുത്തിട്ടും, വാഗ്ദാനം ചെയ്ത പതിനായിരം നല്‍കാത്തവരെ വിശ്വസിച്ചു സംഭാവന നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥ എന്നറിയണമെങ്കില്‍ ഓഖി ദുരിതാശ്വാസം എങ്ങനെയായിരുന്നുവെന്ന് നോക്കിയാല്‍ മതി! ഉഴവൂര്‍ വിജയന്റെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ ദുരിതാശ്വാസത്തിന്റെ വിവരാവകാശ രേഖ ഈ 'ലിങ്കില്‍' ഉണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ മരണപ്പെടുന്നവര്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലില്‍ 'വീരചരമം' പ്രാപിക്കുന്നവര്‍ക്കും നല്‍കുന്നത് ഇരുപത്തഞ്ചു ലക്ഷം വീതമാണ്. ഭരണകൂടത്തിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം! ഇന്ന് കേരളത്തിന്റെ ധനകാര്യമന്ത്രി വലിയ സന്തോഷത്തിലാണ്. സര്‍ക്കാരും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും സന്തോഷത്തിലാണ്! തകര്‍ന്നുപോയ സകല റോഡുകളും 'നാഷണല്‍ ഹൈവേ അതോറിറ്റി' പുനര്‍നിര്‍മ്മിക്കും! സര്‍ക്കാരിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടവര്‍ക്കു മാത്രം!
ക്രിസ്ത്യാനികളുടെമേല്‍ പ്രപഞ്ചശക്തികള്‍ക്കോ പ്രകൃതിശക്തികള്‍ക്കോ ലോകത്തിലുള്ള ദേവീ-ദേവന്മാര്‍ക്കോ എന്നല്ല, നാരകീയശക്തികളില്‍ ഒന്നിനും അധികാരമില്ല! എന്നാല്‍, അത് അന്വര്‍ത്ഥമാകണമെങ്കില്‍ അവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയായിരിക്കണം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-