എഡിറ്റോറിയല്‍

വിമത വൈദികരുടെ 'ഗീതോപദേശം'!

Print By
about

14 - 07 - 2019

സീറോമലബാര്‍സഭയെ ഉന്മൂലനം ചെയ്യുമെന്ന വാശിയിലാണ് ഇല്ല്യുമിനാറ്റി സംഘം! വിമത വൈദികര്‍ എന്നപേരില്‍ രംഗത്തിറങ്ങിയിരിക്കുന്ന വ്യക്തികളെ ഈ നിഗൂഢസംഘം ഏറ്റെടുത്തുകഴിഞ്ഞു. ദൈവദൂഷണപരമായ നിലപാടുകളിലൂടെ കുപ്രസിദ്ധരായ തെലേക്കാടനും വട്ടോളിയുമാണ് ഇവരുടെ മുഖ്യ ഉപദേശകര്‍! വ്യാജരേഖയുണ്ടാക്കി കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തൊണ്ടിയോടെ പിടികൂടിയപ്പോള്‍ ഇളിഭ്യരായ തെലേക്കാടനും സംഘവും അവസാനമായി കൂട്ടുപിടിച്ചിരിക്കുന്നത് കൃഷ്ണന്റെ ഗീതോപദേശത്തെയാണ്‌! ഭഗവദ്ഗീതയിലെ പൈശാചിക ഉപദേശം ശിരസാവഹിച്ചുകൊണ്ട് തങ്ങളുടെ പൈതൃകം ഇവര്‍ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. കുടുംബത്തിന് ഗുണമില്ലാത്തവനാണെങ്കില്‍ സ്വന്തം തന്തയെ തട്ടിക്കളയുന്നതാണ് നീതിയെന്നു വിളിച്ചുപറഞ്ഞ കാഞ്ഞുക്കാരനും ഷൈജു ആന്റണിയും കൂട്ടുപിടിച്ചത് അധാര്‍മ്മിക കഥാപാത്രമായ ശ്രീകൃഷ്ണനെയാണ്! ഈ സംഘത്തെ നയിക്കുന്നത് പിശാചാണെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറം മറ്റെന്തെങ്കിലും തെളിവുകള്‍ ആവശ്യമുള്ളതായി മനോവ കരുതുന്നില്ല. എന്നാല്‍, സീറോമലബാര്‍സഭയില്‍ ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തെ അകലെനിന്നു കാണുക എന്നതില്‍ക്കവിഞ്ഞ്‌, ഏതെങ്കിലും പക്ഷത്തെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ ദൈവമക്കള്‍ക്ക് അതൊരു കെണിയായി ഭവിക്കും! എന്തെന്നാല്‍, തിന്മയും തിന്മയും തമ്മിലാണ് യുദ്ധം!

ഒരു 'ഹിറ്റ്‌' സിനിമയിലെ 'ഡയലോഗ്' എന്നതിനപ്പുറം പരിഗണിക്കപ്പെടേണ്ട ഒരു ചിന്തയാണിത്. നന്മയും തിന്മയും തമ്മില്‍ യുദ്ധങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, അത് വിരലിലെണ്ണാവുന്ന യുദ്ധങ്ങള്‍ മാത്രമാണ്. ഈ ഭൂമുഖം സാക്ഷ്യംവഹിച്ചിട്ടുള്ള യുദ്ധങ്ങളിലേറെയും തിന്മയ്ക്കെതിരേ തിന്മയുടെ ശക്തികള്‍ത്തന്നെ നടത്തിയ യുദ്ധങ്ങളായിരുന്നു. എന്നാല്‍, യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സത്യത്തെ അംഗീകരിക്കാന്‍ കഴിയില്ല. അവരുടെ ചിന്തയില്‍ ഏതൊരു യുദ്ധവും നന്മയും തിന്മയും തമ്മിലാണ്! തങ്ങള്‍ നന്മയുടെ പക്ഷത്തും തങ്ങളുടെ എതിരാളികള്‍ തിന്മയുടെ പക്ഷത്തുമാണെന്ന് ഓരോ പക്ഷവും കരുതുന്നു. ഈ മിഥ്യാബോധം ലോകത്തെ ഗ്രസിച്ചിരിക്കുന്നതുകൊണ്ടാണ് യുദ്ധങ്ങള്‍ ഒരിക്കലും അവസാനിക്കാത്തത്.

എറണാകുളം - അങ്കമാലി അതിരൂപതയില്‍ നടക്കുന്ന യുദ്ധത്തിന്റെ ഒരുപക്ഷത്ത് ഏകലോകമതത്തിന്റെ വക്താക്കളായ 'ഇല്ല്യുമിനാറ്റി' സംഘമാണെങ്കില്‍, മറുപക്ഷത്ത് പൊരുതുന്നതും പൈശാചികശക്തി തന്നെയാണ്! മൂര്‍ഖനും രാജവെമ്പാലയും തമ്മിലുള്ള യുദ്ധത്തില്‍ ഏതെങ്കിലും പക്ഷംപിടിക്കാന്‍ വിവേകമുള്ളവര്‍ തുനിയില്ല. സീറോമലബാര്‍സഭയിലെ സ്വത്തുതര്‍ക്കത്തില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ടതും വിവേകത്തോടെയുള്ള നിലപാടായിരിക്കണം. സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാന്‍ ക്രിസ്തുപോലും തയ്യാറാകില്ലെന്നിരിക്കെ, ഇപ്പോള്‍ സീറോമലബാര്‍സഭയില്‍ നടക്കുന്ന സാമ്പത്തിക വ്യവഹാരങ്ങളില്‍ പക്ഷംപിടിക്കുന്നത് ക്രിസ്ത്യാനികള്‍ക്കു ഭൂഷണമല്ല! തന്റെ പിതൃസ്വത്ത് താനുമായി പങ്കുവയ്ക്കാന്‍ തന്റെ സഹോദരനോടു കല്പിക്കണമെന്ന് യേഹ്ശുവായോട് ആവശ്യപ്പെട്ടവനു ലഭിച്ച മറുപടി ഇതാണ്: "ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്"(ലൂക്കാ: 12; 14, 15). ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളുടെ തര്‍ക്കങ്ങള്‍ അപരിഹാര്യമായി തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല; ക്രിസ്തു ഇടപെടാത്തതാണ് അവരുടെയും പ്രശ്നം! സാമ്പത്തിക കാര്യങ്ങളില്‍ അമിതമായി ശ്രദ്ധവയ്ക്കുന്നവരുടെ അദ്ധ്യാത്മികാവസ്ഥ അധഃപതിച്ചതായിരിക്കും. എന്തെന്നാല്‍, സഭയുടെ സമ്പത്ത് ഐഹികമല്ല; വിശ്വാസികളായ ദൈവമക്കളാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്ത്! എന്നാല്‍, തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം സമ്പത്തായി പരിഗണിച്ചിരിക്കുന്നത് ഭൂമിയും അതിനുമേല്‍ കൂട്ടിവച്ചിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുമാണ്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയുമില്ലാത്തവരും, ഭൗമികമായ താത്പര്യങ്ങള്‍ മാത്രം വച്ചുപുലര്‍ത്തുന്നവരുമായ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് സീറോമലബാര്‍സഭയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്!

ആത്മീയതയുമായി യാതൊരു ബന്ധവുമില്ലാത്തതും എന്നാല്‍, അതില്‍ കക്ഷിചേരുന്നവരുടെ ആത്മനാശത്തിനു കാരണമായേക്കാവുന്നതുമായ ഒരു തര്‍ക്കമായി 'സീറോമലബാര്‍' വിവാദങ്ങളെ മനോവ വിലയിരുത്തുന്നു. സമീപഭാവിയില്‍ത്തന്നെ സംഭവിക്കേണ്ട സുപ്രധാന കാര്യങ്ങളില്‍നിന്നു വിശ്വാസികളുടെ ശ്രദ്ധതിരിക്കുകയെന്ന കൗശലവും ഈ വിവാദങ്ങള്‍ക്കു പിന്നിലുണ്ട്. എന്തെന്നാല്‍, യേഹ്ശുവായുടെ പുനരാഗമനം സമീപിച്ചിരിക്കുന്നു! അവിടുത്തെ പ്രത്യാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കേണ്ടതിനുപകരം, ഭൗമിക വിഷയങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ദുരവസ്ഥയിലേക്കു വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുക എന്നതാണ് പിശാചിന്റെ കൗശലം! അതിഭൗതികതയില്‍ തങ്ങളെത്തന്നെ തളച്ചിട്ടിരിക്കുന്ന ക്രൈസ്തവനാമധാരികളെയാണ് പിശാച് തന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കാഞ്ഞൂക്കാരനും ഷൈജു ആന്റണിയും ഇന്ദുലേഖയും മാത്രമല്ല, വട്ടോളിയും തെലേക്കാടനും അടക്കമുള്ള വൈദികവേഷധാരികളുടെ ലക്ഷ്യവും പൈശാചികമാണ്! കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രീകൃഷ്ണന്റെ 'ഗീതോപദേശം' ഈ വീഡിയോയിലുണ്ട്! ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കിയതും ആലഞ്ചേരിയെ പുറത്താക്കാന്‍ ശ്രമിക്കുന്നതും ഒരേ സംഘം തന്നെയാണെന്നു മനസ്സിലാക്കാന്‍ ഷൈജു ആന്റണിയുടെയും കാഞ്ഞൂക്കാരന്റെ ഈ വീഡിയോ 'ക്ലിപ്പിംഗ്' മാത്രം മതി.

ഒരുവനില്‍ പൈശാചികത അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ അവന്‍ മിഥ്യാബോധത്തിന്റെ അടിമയാകും. എല്ലാ മതങ്ങളും ഒന്നാണെന്നും എല്ലാ പിശാചുക്കളും ദൈവങ്ങളാണെന്നും ചിന്തിക്കാന്‍ തക്കവിധം ഇവരുടെ ബുദ്ധിയില്‍ അന്ധകാരം ബാധിക്കുന്നതും ഇക്കാരണത്താലാണ്. ബൈബിളിലെ ദൈവമായ സത്യദൈവത്തെ നിഷേധിക്കാനും ദൈവങ്ങളെന്നു വിളിക്കപ്പെടുന്ന അന്യദേവന്മാരെ പ്രകീര്‍ത്തിക്കാനും ഇവര്‍ തയ്യാറാകുന്നു. വിജാതിയമായ സകലത്തിനോടുമുള്ള അഭിനിവേശം ഇവരില്‍ ജനിക്കുന്നത് ഉള്ളില്‍ വസിക്കുന്ന പിശാചിന്റെ പ്രേരണയാലാണ്. ചില വൈദികവേഷധാരികളുടെ ഓഫീസുകളില്‍ 'ഗീതോപദേശം' എഴുതിവച്ചിരിക്കുന്നതു കാണുമ്പോള്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല! പൈശാചികബാധയുടെ പ്രകടമായ തെളിവായി ഇതിനെയെല്ലാം കണ്ടാല്‍മതി! ഇക്കൂട്ടരുടെ എല്ലാ പ്രവര്‍ത്തനങ്ങളും വിജാതിയമയമായിരിക്കും. നിലവിളക്ക്, കൊടിമരം, ഓണക്കുര്‍ബ്ബാന, തുലാഭാരം തുടങ്ങിയ ആഭാസങ്ങളിലേക്ക് ഒരുവന്റെ മനസ്സ് തിരിയുന്നത് അവനില്‍ വസിക്കുന്ന പിശാചിനെ തൃപ്തനാക്കാനാണ്.

സീറോമലബാര്‍ റീത്തില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഇപ്പോള്‍ അരങ്ങേറുന്ന ചേരിപ്പോരുകളുടെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, വിശദാംശങ്ങളിലേക്കു കടക്കാതെയുള്ള ഒരു ലഘുവിവരണം ഇവിടെ കുറിക്കാം. സീറോമലബാര്‍ സഭയില്‍ ഇപ്പോള്‍ നടക്കുന്നത് സ്വത്തുതര്‍ക്കമാണെങ്കിലും, ആശയപരമായി നിലനിന്നിരുന്ന വിഭാഗിയതയുടെ തുടര്‍ച്ചയായി ഈ സ്വത്തുതര്‍ക്കത്തെ കാണേണ്ടിയിരിക്കുന്നു. കല്‍ദായ പക്ഷക്കാരും കല്‍ദായ വിരുദ്ധപക്ഷക്കാരും സീറോമലബാര്‍ റീത്തില്‍ ഉണ്ടെന്നു നമുക്കറിയാം. കാല്‍നൂറ്റാണ്ടിലേറെയായി ഇവര്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നു. തുടക്കകാലത്തൊക്കെ ആദ്ധ്യാത്മിക ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നുകൊണ്ടിരുന്നത്. അതായത്, 'ലിറ്റര്‍ജിക്കല്‍' ആയ ആശയസമരം! സീറോമലബാര്‍ റീത്തിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും കല്‍ദായ വിരുദ്ധ പക്ഷത്തായിരുന്നുവെന്നതും വസ്തുതയാണ്. കല്‍ദായ പക്ഷത്തിന്റെ പ്രധാന കേന്ദ്രമായ ചങ്ങനാശ്ശേരി രൂപതയില്‍പ്പോലും വിശ്വാസികളുടെ പിന്തുണ മറുപക്ഷത്തിനായിരുന്നു. കരിസ്മാറ്റിക് ഉണര്‍വ്വ് പ്രസ്ഥാനങ്ങള്‍ ഈ പക്ഷത്തോടു മൃദുസമീപനം സ്വീകരിച്ചതാണ്‌ ഇതിനു കാരണം. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ ഒരു കടുത്ത കല്‍ദായവാദിയും ആ പക്ഷത്തിന്റെ ആദ്ധ്യാത്മിക ഉപദേശകനുമാണ്. ചുമതലകളില്‍നിന്ന് ഒഴിഞ്ഞുവെങ്കിലും കല്‍ദായപക്ഷത്തിന്റെ ശക്തിസ്രോതസ്സായി ഇന്നും പവ്വത്തില്‍ നിലകൊള്ളുന്നു. രണ്ടോമൂന്നോ മെത്രാന്മാരൊഴികേ, സീറോമലബാര്‍ റീത്തിലെ എല്ലാ മെത്രാന്മാരും കല്‍ദായപക്ഷക്കാരാണ്. മെത്രാന്മാരുടെയിടയിലെ ഈ അധീശത്വംമൂലം സീറോമലബാര്‍ റീത്തിന്റെമേല്‍ കല്‍ദായ പാരമ്പര്യം കെട്ടിയേല്പിക്കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം!

സീറോമലബാര്‍ റീത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന കല്‍ദായപാരമ്പര്യം വ്യാജമാണ്. എന്തെന്നാല്‍, കല്‍ദായദേശം എന്നത് ബാബിലോണ്‍ ആണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇന്നത്തെ ഇറാഖിനെയാണ് ബാബിലോണ്‍ അഥവാ കല്‍ദായദേശം എന്ന് വിളിക്കപ്പെട്ടിരുന്നത്. ഈ ദേശത്തുനിന്നാണ് അബ്രാമിനെ ദൈവം വിളിച്ച് മറ്റൊരു നാട് അവകാശമായി നല്‍കിയത്. അന്ന് അബ്രാമിനോട് ദൈവം അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു: "യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക"(ഉത്പ: 12; 1). പിന്നീടൊരിക്കലും ആ ദേശത്തേക്ക് അബ്രാഹം തിരിഞ്ഞുനോക്കിയിട്ടില്ല. ആ സംസ്കാരമോ പൈതൃകമോ അബ്രാഹത്തിന്റെതായി പരിഗണിക്കപ്പെട്ടിട്ടുമില്ല. ഒരു കല്ലുപോലും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം എന്നേക്കുമായി നശിപ്പിക്കപ്പെടുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്ന ഒരു ദേശവും സംസ്കാരവുമാണ്‌ ബാബിലോണ്‍! ഈ സംസ്കാരവും പാരമ്പര്യവും എങ്ങനെയാണ് സീറോമലബാര്‍ റീത്തിനു ലഭിച്ചത്? ഇറാഖില്‍നിന്നു കുടിയേറിയവരുടെ തലമുറയാണോ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍?

ഇറാഖില്‍നിന്നോ ഇറാനില്‍നിന്നോ സിറിയയില്‍നിന്നോ മറ്റേതെങ്കിലും വിജാതിയ ദേശങ്ങളില്‍നിന്നോ കുടിയേറിയവരുടെ തലമുറയല്ല കേരളത്തിലെ ക്രൈസ്തവര്‍. മറിച്ച്, യാക്കോബിന്റെ മക്കളായ യിസ്രായേല്‍ക്കാരുടെ തലമുറയില്‍പ്പെട്ടവരാണ് ഇവര്‍. പല കാലഘട്ടങ്ങളിലായി യിസ്രായേല്‍ജനം പ്രവാസത്തിലേക്കു കടന്നുപോയിട്ടുണ്ട്. ചിതറിക്കപ്പെട്ടപ്പോള്‍ അവര്‍ പല ദേശങ്ങളിലേക്കും പലായനം ചെയ്തതുപോലെ കേരളത്തിലുമെത്തി. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നവരാണ് യിസ്രായേല്‍ക്കാര്‍. അതായത്, ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തില്‍ യിസ്രായേല്‍ക്കാര്‍ ജീവിച്ചിരുന്നു. യിസ്രായേലിലെ ചിതറിക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടാനാണ് താന്‍ വന്നിരിക്കുന്നതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ: 15; 24). അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തതിനുശേഷം യേഹ്ശുവാ അവരോടു പറയുന്നത് ഇപ്രകാരമാണ്: "ഈ പന്ത്രണ്ടു പേരെയും യേഹ്ശുവാ ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍"(മത്താ: 10; 5-7). സകല മനുഷ്യരുടെയും രക്ഷയ്ക്കായിട്ടാണ് യേഹ്ശുവാ വന്നതെങ്കിലും, രക്ഷനല്‍കാന്‍ ഒരു ക്രമം അവിടുന്ന് നിശ്ചയിച്ചിരുന്നു. യെഹൂദര്‍-ശെമരിയാക്കാര്‍-ഗ്രീക്കുകാര്‍ അഥവാ വിജാതിയര്‍, ഈ ക്രമത്തിലാണ് സുവിശേഷവും രക്ഷയും നല്‍കപ്പെട്ടത്‌.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 1; 8). താന്‍ തിരഞ്ഞെടുത്ത തന്റെ ജനമായ യിസ്രായേലിനു നല്കിയതിനുശേഷമാണ് വിജാതിയര്‍ക്ക് അവിടുന്ന് രക്ഷനല്‍കുന്നത്. എന്നാല്‍, യെഹൂദരില്‍ ചിലരുടെ തിരസ്ക്കരണം വിജാതിയര്‍ക്ക് അനുഗൃഹമായി മാറി. ഇതാണ് ദൈവത്തില്‍നിന്നുള്ള രക്ഷയുടെ നടപടിക്രമം! പത്രോസിന്റെ നേതൃത്വത്തില്‍ അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ചു തുടങ്ങിയത് യെരുശലെമിലെ യെഹൂദരോടായിരുന്നു. പിന്നീട്, ഭൂമിയുടെ അതിര്‍ത്തികള്‍വരെ ചിതറിപ്പാര്‍ത്തിരുന്ന യെഹൂദരുടെ അടുക്കലേക്ക് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടു. തോമാശ്ലീഹാ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയത് അവിടെ ജീവിച്ചിരുന്ന യെഹൂദരെ രക്ഷ അറിയിക്കാനാണ്. മ്ശിഹായുടെ വരവ് പ്രതീക്ഷിച്ചിരുന്ന യെഹൂദര്‍ എവിടെയെല്ലാം ജീവിച്ചിരുന്നുവോ, അവിടേയ്ക്കെല്ലാം ശിഷ്യന്മാര്‍ അയയ്ക്കപ്പെട്ടു.

കേരളത്തില്‍ വന്ന തോമാശ്ലീഹായില്‍ കല്‍ദായ പാരമ്പര്യം ആരോപിക്കുന്ന ചില കുബുദ്ധികള്‍ സീറോമലബാര്‍ സഭയിലുണ്ട്. എന്നാല്‍, യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍, യെഹൂദാ-ബെന്യാമിന്‍ ഗോത്രങ്ങളില്‍നിന്നു മാത്രമാണ് യേഹ്ശുവാ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തിട്ടുള്ളുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ത്തന്നെ, മാര്‍ത്തോമ്മാ പാരമ്പര്യവും കല്‍ദായ പാരമ്പര്യവും ഒരുമിച്ച് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. ഏതെങ്കിലും ഒരു പാരമ്പര്യം ഉപേക്ഷിച്ചേ മതിയാകു! മാത്രവുമല്ല, ഒരുവന്‍ ക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ മറ്റെല്ലാ പാരമ്പര്യങ്ങളും എന്നേക്കുമായി ഇല്ലാതാകുകയും, അവന്‍ പുതിയ സൃഷ്ടിയായി മാറുകയും ചെയ്യും. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികള്‍ക്ക് ഒരേയൊരു പാരമ്പര്യമേയുള്ളു; അത് ക്രിസ്ത്യാനികള്‍ എന്ന ക്രിസ്തുവിന്റെ പാരമ്പര്യമാണ്!

കല്‍ദായവാദികള്‍ തോളിലേറ്റിയിരിക്കുന്ന ചില പൈശാചിക മുദ്രകള്‍ക്കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്കു കടക്കാം. മാര്‍ത്തോമാ കുരിശ് എന്നപേരില്‍ ഒരു ചിഹ്നം വഹിക്കുന്നവരാണ് കല്‍ദായവാദികള്‍. ഒരു കുരിശിനെ എത്രത്തോളം പൈശാചികതയാല്‍ അലങ്കരിക്കാമെന്ന് ഇവരുടെ ചിഹ്നം നോക്കിയാല്‍ മനസ്സിലാകും. അടിമുതല്‍ മുടിവരെ പൈശാചികതകൊണ്ട് ഒരു 'പ്ലസ്' ചിഹ്നത്തെ അലങ്കരിച്ചപ്പോള്‍ അത് മാര്‍ത്തോമാ കുരിശ് (മാനിക്കെയിന്‍ കുരിശ്) ആയി എന്നതാണു യാഥാര്‍ത്ഥ്യം! കുരിശിന്റെ എല്ലാ ശാഖകള്‍ക്കും തുല്യനീളമല്ല ഉള്ളതെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, കല്‍ദായവാദികളുടെ ചിഹ്നത്തെ കുരിശായി പരിഗണിക്കാന്‍ കഴിയുകയുമില്ല. മാത്രവുമല്ല, അത് ഉറപ്പിച്ചിരിക്കുന്നത് പൈശാചികതയുടെ അടയാളമായ താമരയിലാണ്! താമരയുടെ തണലിലാണ് പിശാച് വിശ്രമിക്കുന്നതെന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ, ആ താമരയെ സ്വന്തം അടയാളമായി സ്വീകരിച്ചിരിക്കുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് ക്രിസ്ത്യാനികളുടെ സമൂഹമായി പരിഗണിക്കാന്‍ സാധിക്കുക?! താമരയുടെ പിന്നിലെ പൈശാചികതയെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: താമരയുടെ തണലില്‍ വസിക്കുന്ന ഭാരതീയ പൈശാചികത!

മാനിക്കെയിന്‍ കുരിശിലെ പൈശാചികത ഇതുകൊണ്ടൊന്നും തീരുന്നില്ല. ഈ അധികചിഹ്നത്തിലേക്കു പറന്നിറങ്ങുന്നത് പ്രാവാണെന്നും, പരിശുദ്ധാത്മാവിന്റെ അടയാളമാണ് പ്രാവെന്നും കല്‍ദായപക്ഷക്കാര്‍ വാദിക്കുന്നു. പ്രാവിനെ പരിശുദ്ധാത്മാവിന്റെ അടയാളമായി സ്വീകരിക്കുന്നതിനെ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, മാനിക്കെയിന്‍ കുരിശില്‍ ചേര്‍ത്തുവച്ചിരിക്കുന്നത് പ്രാവിനെയാണെന്ന് അംഗീകരിക്കണമെങ്കില്‍, പ്രാവിനെ ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്തവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു! എന്തെന്നാല്‍, പ്രാവുകള്‍ പറന്നിറങ്ങുന്നത് തലകീഴായിട്ടല്ല എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിവുള്ള കാര്യമാണ്. പ്രാപ്പിടിയന്‍, പരുന്ത്, കഴുകന്‍ എന്നീ പക്ഷികളാണ് തലകീഴായി പറന്നിറങ്ങുന്നത്. കുരിശിലേറ്റപ്പെടുന്ന കുറ്റവാളികളുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാനും ശവങ്ങള്‍ തിന്നാനുമായി കഴുകന്മാര്‍ പറന്നിറങ്ങാറുണ്ട്‌. മാനിക്കെയിന്‍ കുരിശില്‍ ചേര്‍ത്തുവച്ചിരിക്കുന്നത് കഴുകാന്റെയോ പരുന്തിന്റെയോ രൂപമാണെന്നു വ്യക്തമാകാന്‍ ഇതിനപ്പുറം തെളിവുകളുടെ ആവശ്യമില്ല. അതായത്, പൈശാചികതയുടെ അടയാളമായ താമരയും, ശപിക്കപ്പെട്ടവരെ ക്രൂശിക്കുമ്പോള്‍ ശവം തിന്നാന്‍ പറന്നുവരുന്ന പരുന്തുമാണ് മാനിക്കെയിന്‍ കുരിശിലുള്ളത്! അള്‍ത്താരയിലെ ബലിപീഠത്തില്‍ ഇത് പ്രതിഷ്ഠിക്കണമെന്നു വാശിപിടിക്കുന്നതിലൂടെ വെളിപ്പെടുന്നത് കല്‍ദായവാദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയാണ്! 

മനോവയുടേത് വിഷയാധിഷ്ഠിത നിലപാട്!

എല്ലാക്കാലത്തും മനോവയുടെ നിലപാട് വിഷയാധിഷ്ഠിതമാണ്! കല്‍ദായവാദത്തിലെ പൈശാചികതയും വിഡ്ഢിത്വവും തുറന്നുകാണിക്കാന്‍ മടിക്കാത്തതുപോലെ, ഈ വിഭാഗത്തിന്റെ അനുകരണീയമായ നന്മകളെ ശ്ലാഘിക്കാനും മനോവ മടിച്ചിട്ടില്ല. ദൈവവചനത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ ഏതു പക്ഷത്തു കണ്ടാലും, അത് ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. കല്‍ദായവിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ത്തന്നെ, ഈ പക്ഷത്തു നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പിശാചിനെ എതിര്‍ക്കാന്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും മനോവതന്നെയാണ്! റോമന്‍ കത്തോലിക്കാസഭയിലെ  സീറോമലബാര്‍ റീത്തിലാണെങ്കിലും മനോവ ഒരു കല്‍ദായവാദിയല്ല! കല്‍ദായ പാരമ്പര്യവുമായി യാതൊരു ബന്ധവും മനോവയ്ക്കില്ലെന്നു മാത്രമല്ല, ആറാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സിറിയയില്‍നിന്നു കുടിയേറിയ അഹത്തുള്ളയെയോ അബ്ദുല്‍ജലീലിനെയോ മനോവയുടെ പിതാക്കന്മാരായി അംഗീകരിക്കുന്നുമില്ല! ഇസ്മായേല്യരായ ഈ മനുഷ്യര്‍ വന്ന് കേരളത്തിലെ നസ്രാണികളുടെമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ചാര്‍ത്തപ്പെട്ട 'സുറിയാനിപട്ടം' ഒരു ബാദ്ധ്യതയായി പേറുന്നുവെന്നു മാത്രം! കല്‍ദായ മെത്രാന്മാരുടെ തലപ്പാവിലും അംശവടിയിലും മാത്രമല്ല, വൈദികരുടെ കുര്‍ബ്ബാന കുപ്പായത്തിലും പള്ളികള്‍ക്കുള്ളിലെ എല്ലാ വസ്തുക്കളിലും മുദ്രിതമായിരിക്കുന്നത് താമരയടക്കമുള്ള പൈശാചിക ചിഹ്നങ്ങളാണ്. അതായത്, കല്‍ദായസഭയെ പരിപൂര്‍ണ്ണമായി സാത്താന്‍ മുദ്രയിട്ടുകഴിഞ്ഞു. എന്നാല്‍, ഇതിനപ്പുറം അപകടകരമായ അവസ്ഥയിലാണ് കല്‍ദായ വിരുദ്ധരുടെ ഇന്നത്തെ അവസ്ഥ!

ഉദയംപേരൂര്‍ സൂനഹദോസാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് കത്തോലിക്കാസഭയുമായി ലയിക്കാന്‍ നിമിത്തമായതെന്നു നമുക്കറിയാം. കേരളത്തിലെ ക്രൈസ്തവര്‍ ഒന്നടങ്കം കത്തോലിക്കാസഭയില്‍ ലയിച്ചുവെങ്കിലും, സിറിയയില്‍നിന്നു കുടിയേറിയ അഹത്തുള്ളയും സംഘവും ചിലരെ അടര്‍ത്തിമാറ്റുകയും തങ്ങളുടെ ആധിപത്യത്തിലേക്ക് നയിക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട പൈശാചിക ആചാരങ്ങള്‍ തിരികെക്കൊണ്ടുവരാന്‍ കൊതിച്ചവര്‍ കൂനന്‍കുരിശു സത്യത്തിലൂടെ അത് സാദ്ധ്യമാക്കി. ജാതകം, ശകുനം തുടങ്ങിയ ദുരാചാരങ്ങള്‍ തങ്ങളുടെ സ്വന്തമാക്കിയ സമൂഹമാണ് പിന്നീട് പല കഷ്ണങ്ങളായി പരസ്പരം പോരാടിക്കൊണ്ടിരിക്കുന്നത്. ആ പോരാട്ടം തെരുവുയുദ്ധത്തോളം എത്തിയില്ല എന്നതൊഴിച്ചാല്‍, തുടക്കംമുതല്‍ സീറോമലബാര്‍സഭയിലും വിഭാഗിയത നിലനിന്നിരുന്നു. സഭയ്ക്കുള്ളില്‍ മാത്രം നിലനിന്നിരുന്ന ആ വിഭാഗിയതയാണ് ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തെരുവിലേക്ക് വ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ കല്‍ദായ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ നന്മയുടെ വക്താക്കളാണെന്നു പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും റോമന്‍ കത്തോലിക്കാസഭയുമായി ചേര്‍ന്നുനിന്നിരുന്ന കല്‍ദായ വിരുദ്ധപക്ഷം ഇന്ന് 'ഇല്ല്യുമിനാറ്റി' സംഘത്തിന്റെ തടവറയിലെ ബന്ദികളാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ പൈശാചികവത്ക്കരിക്കപ്പെട്ട മതബോധനത്തിന്റെ വക്താക്കളായി മാറിയപ്പോള്‍, കല്‍ദായരും കല്‍ദായ വിരുദ്ധരും തമ്മിലുള്ള അന്തരം നേര്‍വിപരീതമായി. അതായത്, പൈശാചികതയുടെ കാര്യത്തില്‍ കല്‍ദായരെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് കല്‍ദായവിരുദ്ധര്‍ മുന്നേറി!

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളടക്കം കല്‍ദായ വിരുദ്ധപക്ഷത്തുള്ള സകല പ്രസ്ഥാനങ്ങളും ക്രിസ്തീയവിരുദ്ധമാക്കപ്പെട്ടത് 'ഇല്ല്യുമിനാറ്റി' സംഘത്തിന്റെ സ്വാധീനംമൂലമാണ്. രക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമത്തിനു ബദലായി മറ്റുപല രക്ഷാനാമങ്ങളും പരിഗണനയ്ക്കെടുത്തത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെയാണെങ്കില്‍, ആ സൂനഹദോസ് വിളിച്ചുകൂട്ടിയത് ഇല്ല്യുമിനാറ്റി സംഘമായിരുന്നു. വട്ടോളിയും തെലേക്കാടനും മുണ്ടാടനും നയിക്കുന്ന വിമത വൈദികരുടെ സംഘത്തെ സൂക്ഷിച്ചു വീക്ഷിച്ചാല്‍, ഇല്ല്യുമിനാറ്റിയുടെ ആശയങ്ങളാണ് ഇവരെ നയിക്കുന്നതെന്നു മനസ്സിലാകും. ഇല്ല്യുമിനാറ്റി സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് കത്തോലിക്കാസഭയെയാണ്. കത്തോലിക്കാസഭയില്‍ ഭിന്നതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പിശാച് രൂപംകൊടുത്ത പ്രസ്ഥാനമായാതുകൊണ്ടുതന്നെ, എല്ലാക്കാലത്തും ഈ സംഘം അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ കാലത്തും ഓരോരോ വിഭാഗങ്ങളെ അതിനായി ഏറ്റെടുക്കുകയെന്നതായിരുന്നു ഇല്ല്യുമിനാറ്റിയുടെ ശൈലി. പത്രോസിന്റെ പിന്തുടര്‍ച്ചയായി റോമിലെ നേതൃത്വത്തെ അംഗീകരിക്കുന്ന ഇരുപത്തിനാലു സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ! ഏകീകരിക്കപ്പെട്ട ആരാധനാക്രമം ഇല്ലാത്തതും, ഒരേയൊരു നേതൃത്വത്തിനു കീഴിലായിരിക്കുമ്പോള്‍ത്തന്നെ വിഭാഗിയത നിലനില്‍ക്കുന്നതുമായ അവസ്ഥ കത്തോലിക്കാസഭയിലുണ്ട്. എന്തുകൊണ്ടാണിങ്ങനെയെന്നു ചോദിച്ചാല്‍, അതിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാന്‍ നമുക്കു മുന്നിലുള്ളത് 'ഇല്ല്യുമിനാറ്റി' എന്ന പൈശാചികതയുടെ പ്രവര്‍ത്തനമാണ്. ഭിന്നിപ്പിലൂടെ ശക്തി ക്ഷയിപ്പിക്കുകയെന്ന കുത്സിതശൈലിയാണ് പിശാച് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ക്രിസ്തീയവിരുദ്ധവും അടിസ്ഥാനരഹിതവുമായ പാരമ്പര്യവാദങ്ങള്‍ അതിനായി അവന്‍ ഉണര്‍ത്തിക്കുന്നു. എന്നാല്‍, തിന്മയ്ക്കായി പിശാച് കൊണ്ടുവന്ന വിഭാഗിയതയെ നന്മയ്ക്കായി ദൈവം പരിണമിപ്പിക്കുന്നതാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്! അതായത്, സഭയെ ഒന്നടങ്കം നശിപ്പിക്കാന്‍ സാത്താനു കഴിയാത്തത് അവന്‍തന്നെ നട്ടുവളര്‍ത്തിയ വിഭാഗിയത മൂലമാണ്!

ഇല്ല്യുമിനാറ്റി സംഘം ഏറ്റവുമധികം ശ്രദ്ധപതിപ്പിച്ചിരിക്കുന്നതു കത്തോലിക്കാസഭയിലാണെന്നു നാം തിരിച്ചറിയണം. അതുതന്നെയാണ് കത്തോലിക്കാസഭയുടെ ആധികാരികതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തവും! ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘങ്ങള്‍ കത്തോലിക്കാസഭയില്‍ നേടിയ ആധിപത്യം പരസ്യമാക്കപ്പെട്ടത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലാണെങ്കിലും, അതിനു മുന്‍പേതന്നെ ഈ പൈശാചിക സംഘം സഭയില്‍ സ്വാധീനം നേടിയിരുന്നു. അതുപോലെതന്നെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സഭയില്‍ അവതരിപ്പിക്കപ്പെട്ട പൈശാചിക ആശയം സാധാരണ വിശ്വാസികളിലെത്താന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇന്ന് കത്തോലിക്കാസഭയിലെ വിശ്വാസികളുടെ ഭവനങ്ങളില്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെമേല്‍പ്പോലും ഇല്ല്യുമിനാറ്റിയുടെ ആശയം മുദ്രയടിക്കപ്പെടുന്നു എന്നതാണ് ഭയത്തോടെ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യം. മതബോധനത്തിലൂടെ ഏകലോകമതത്തിന്റെ വക്താക്കളായി കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുന്നത് അവരുടെ മാതാപിതാക്കള്‍പ്പോലും തിരിച്ചറിയുന്നില്ല. എന്തെന്നാല്‍, വിശ്വാസികളില്‍ ഭൂരിപക്ഷവും ഇന്ന് ഏകലോകമതത്തിന്റെ ആശയങ്ങള്‍ വഹിക്കുന്നവരാണ്! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന ചിന്തയാണ് ഏകലോകമതത്തില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടിരിക്കുന്നവരുടെ അടയാളങ്ങളിലൊന്ന്!

ഇല്ല്യുമിനാറ്റിയുടെ സ്വാധീനത്താല്‍ ഏകലോകമതത്തില്‍ ഒരുവന്‍ അംഗമായി ചേര്‍ക്കപ്പെടുന്നത് അവന്‍പോലും അറിയാതെയാണ്. ഇത്തരത്തില്‍ അംഗങ്ങളായി ചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ക്ക് ബൈബിളിലെ സത്യങ്ങളെക്കാള്‍ താത്പര്യം അന്യമതഗ്രന്ഥങ്ങളില്‍ എഴുതിവച്ചിരിക്കുന്ന വ്യാജങ്ങളെയായിരിക്കും. ഈ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ബൈബിളില്‍ ഇപ്രകാരം കുറിക്കപ്പെട്ടിരിക്കുന്നു: "അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 4). ദൈവവചനത്തെക്കാള്‍ മാനുഷിക പ്രബോധനങ്ങള്‍ക്കും പൈശാചിക ആശയങ്ങള്‍ക്കും വിലകൊടുക്കുന്ന ഈ അവസ്ഥയെയാണ് 'വിശ്വാസത്യാഗം' എന്ന് പറയുന്നത്. കാഞ്ഞുക്കാരന്മാരുടെ ഗീതോപദേശത്തെ അവരില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയുടെ അടയാളമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, അതും പിശാചിന്റെ പ്രവര്‍ത്തനമാണ്. തിന്മയെയും നന്മയെയും വിവേചിക്കാനുള്ള ശക്തി നഷ്ടപ്പെട്ടുപോയാല്‍ ഇതുതന്നെയായിരിക്കും ഏതൊരുവന്റെയും അവസ്ഥ!

പൈശാചിക ബന്ധനത്തില്‍ കഴിയുന്ന തെലേക്കാടനും വട്ടോളിയും മുണ്ടാടനും അണിയറയില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ അരങ്ങത്ത് അവതരിപ്പിക്കുന്നത് കാഞ്ഞുക്കാരനെപ്പോലെയുള്ള ശപിക്കപ്പെട്ട മനുഷ്യജന്മങ്ങളാണ്. ഷൈജു ആന്റണിയും കാഞ്ഞൂക്കാരനും അടങ്ങുന്ന പൈശാചിക വ്യക്തികളുടെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയിരിക്കുന്ന AMT എന്ന സംഘടന തികച്ചും ക്രിസ്തീയവിരുദ്ധ സംഘടനയാണ്. നിയമങ്ങളെ പരിഷ്ക്കരിക്കാനുള്ള ഇവരുടെ മുറവിളിയുടെ പിന്നില്‍ മുഴങ്ങിക്കേള്‍ക്കുന്നത് നിയമനിഷേധിയുടെ ശബ്ദമാണെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അതുപോലെതന്നെ, കത്തോലിക്കാസഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊടുത്തിട്ടുള്ള AMT എന്ന സംഘടനയെ  ഇല്ല്യുമിനാറ്റിയുടെ അനേകം പോഷകഘടകങ്ങളിലൊന്നായി വിവേചിച്ചറിയാനും സാധിക്കണം. ഇല്ല്യുമിനാറ്റിസംഘത്തിന്റെ കേരളത്തിലെ ശാഖയായ AMT യുടെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ് മനോവ ഇവിടെ പങ്കുവയ്ക്കാന്‍ പോകുന്നത്.

അന്ത്യകാലത്ത് ദൈവത്തിന്റെ സഭയ്ക്കെതിരേ വിമതര്‍ നടത്തുന്ന യുദ്ധം വിജാതിയരുടെ സഹായത്തോടെ ആയിരിക്കുമെന്ന് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് കൊച്ചിയില്‍ നടന്ന സമരാഭാസത്തെ സൂക്ഷിച്ചു വീക്ഷിച്ചവര്‍ക്ക് ദാനിയേല്‍ പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ആരംഭം കുറിക്കപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആ പ്രവചനമിതാണ്: "ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും"(ദാനിയേല്‍: 11; 39). അന്യദേവന്റെ സഹായത്തോടെ എന്ന മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. വിജാതിയരുടെ സഹായത്തെ തന്നെയാണ് അന്യദേവന്റെ സഹായം എന്ന പ്രവചനത്തിനു നല്‍കാവുന്ന യഥാര്‍ത്ഥ വ്യാഖ്യാനം! വിജാതിയരെ അണിനിരത്തി കൊച്ചിയില്‍ നടത്തിയ സമരം നാം കണ്ടതാണ്. ആരായിരുന്നു അതിന്റെ സംഘാടകരെന്നും നമുക്കറിയാം. വട്ടോളിയും തെലേക്കാടനും മുണ്ടാടനുമൊക്കെ സംഘടിപ്പിച്ച സമരവേദിയില്‍ പ്രാസംഗികരായി കടന്നുവന്ന ഓരോരുത്തരും ക്രിസ്തീയതയെ പുലഭ്യം പറഞ്ഞുവെങ്കില്‍, ആ പ്രാസംഗികരെ കുറ്റം പറയാന്‍ മനോവയ്ക്കു കഴിയില്ല. കാരണം, ക്രിസ്തീയതയെ ആക്ഷേപിക്കാന്‍ വേദികള്‍ അന്വേഷിച്ചുനടക്കുന്ന പൈശാചികശക്തികള്‍, തങ്ങള്‍ക്കു ലഭിച്ച അവസരം വിനിയോഗിച്ചതില്‍ അസ്വാഭാവികമായി ഒന്നും മനോവ കാണുന്നില്ല. എന്നാല്‍, ഇവറ്റകള്‍ക്കു വേദിയൊരുക്കിയ തെലേക്കാടന്മാരുടെ പാപം അക്ഷന്തവ്യമാണ്‌!

കൊച്ചിയിലെ സമരം സംഘടിപ്പിച്ചത് പിശാചിന്റെ സന്തതികളാണെന്നു മനസ്സിലാക്കാന്‍ അവിടെ പ്രസംഗിച്ച വ്യക്തികളുടെ ക്രിസ്തീയവിരുദ്ധ നിലപാടുകള്‍ മാത്രം കണക്കിലെടുത്താല്‍ മതി. ഇസ്ലാമിക ഭീകരന്മാരും സംഘപരിവാരങ്ങളും നക്സലൈറ്റുകളും നിരീശ്വരവാദികളും ഒരുമിച്ചുനിന്ന് ക്രിസ്ത്യാനികളെ ആക്ഷേപിച്ചപ്പോള്‍, ഷൈജു ആന്റണിയും കാഞ്ഞൂക്കാരനും മാത്രമല്ല, ഇവരുടെ പിണയാളുകളായി വേദിയിലിരുന്ന കുറവിലങ്ങാട് വേശ്യകളും ആഹ്ലാദിച്ചു! വിജാതിയരെ കൂട്ടുപിടിച്ച് സീറോമലബാര്‍ സഭയ്ക്കെതിരേ പോരാടിയ ഇവറ്റകളെക്കുറിച്ചാണ് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചത്. അന്യദേവന്റെ സഹായത്തോടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്നത് കാഞ്ഞൂക്കാരനും ഷൈജു ആന്റണിയും മാത്രമാണെന്ന് കരുതരുത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മുഖത്തുനോക്കി ഗീതോപദേശം നല്‍കാന്‍ ഇവറ്റകളെ ധൈര്യപ്പെടുത്തുന്നത് പിശാചാണെന്നു നമുക്കറിയാം. ശ്രീകൃഷ്ണന്‍ എന്ന പൈശാചിക കഥാപാത്രത്തിന്റെ വാക്കുകള്‍ക്ക് ഈ അധമന്മാര്‍ നല്‍കുന്ന പ്രാധാന്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. അന്യദേവന്റെ സഹായത്തോടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കെതിരേയുള്ള പോരാട്ടത്തെ സീറോമലബാര്‍ സഭയ്ക്കും കത്തോലിക്കാസഭയ്ക്കും എതിരായ പോരാട്ടമായിത്തന്നെയാണു മനോവ കാണുന്നത്. ദാനിയേല്‍ പ്രവചനം വിരല്‍ചൂണ്ടുന്നതും ഈ സത്യത്തിലേക്കാണ്!

AMT യുടെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പൈശാചികത സ്ഥിരീകരിക്കുന്ന വേറെയും തെളിവുകള്‍ വചനാടിസ്ഥാനത്തില്‍ കണ്ടെത്താന്‍ കഴിയും. ഒരു ശ്രേഷ്ഠനെതിരേയുള്ള ആരോപണങ്ങളെ എങ്ങനെയാണ് വിശ്വാസികള്‍ പരിഗണിക്കേണ്ടതെന്ന് ബൈബിളില്‍ ഉപദേശമുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "രണ്ടോ മുന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). കര്‍ദ്ദിനാള്‍ ആലഞ്ചേരി വഹിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ വേറൊരു പദവി സീറോമലബാര്‍ സഭയില്‍ ഇല്ലെന്നു നമുക്കറിയാം. ഈ ശ്രേഷ്ഠനെതിരേ ഒരു സാക്ഷിയെപ്പോലും ലഭിക്കാത്തതുകൊണ്ടല്ലേ 'തെലേക്കാടന്‍' എന്ന 'നരകസന്തതി' വ്യാജരേഖയുണ്ടാക്കിയത്. ഈ ഹീനകൃത്യത്തെ ന്യായീകരിക്കാന്‍ നടക്കുന്ന ഷൈജു ആന്റണിയെപ്പോലെയുള്ളവര്‍ ജനിക്കാതിരുന്നെങ്കില്‍ അവര്‍ക്ക് നല്ലതെന്ന് പറയാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല. വ്യാജരേഖയുണ്ടാക്കിയവരെ കര്‍ദ്ദിനാള്‍ സംരക്ഷിക്കാത്തതാണ് AMT അടക്കമുള്ള ശപിക്കപ്പെട്ട പ്രസ്ഥാനങ്ങളുടെ പരാധി!

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖയുണ്ടാക്കാന്‍ തെലേക്കാടനെയും സംഘത്തെയും സഹായിച്ചവരില്‍ വിജാതിയരും ഉണ്ടായിരുന്നു. ആദ്യം പിടിയിലായ 'ആദിത്യന്‍' എന്ന ചെറുപ്പക്കാരന്‍ സാങ്കേതികമായി സീറോമലബാര്‍ സഭയില്‍ അംഗമാണെങ്കില്‍, ഇവന്റെ സഹായിയായി പിടിക്കപ്പെട്ടത് ഒരു ഹൈന്ദവനെയാണ്. ആദിത്യന്റെ സുഹൃത്തായ വിഷ്ണു റോയ് ആണ് അറസ്റ്റിലായ രണ്ടാമന്‍! സഭയിലെ ശ്രേഷ്ഠനെതിരേ വ്യാജരേഖയുണ്ടാക്കാന്‍ അന്യദേവന്റെ സഹായം തേടിയ നികൃഷ്ടജീവികളെ ക്രിസ്ത്യാനികളായി പരിഗണിക്കുന്നതുപോലും ശാപം ക്ഷണിച്ചുവരുത്തും എന്നകാര്യം നാം വിസ്മരിക്കരുത്. ശ്രീകൃഷ്ണനും മീരാഭായിയും തമ്മിലുള്ള ബന്ധത്തെ മഗ്ദലേന മറിയവും യേഹ്ശുവായും തമ്മിലുള്ള ബന്ധവുമായി ചേര്‍ത്തുവയ്ക്കാന്‍ തെലേക്കാടന്‍ തയ്യാറായത് ഏകലോകമതം എന്ന അജണ്ട മനസ്സില്‍ സൂക്ഷിച്ചതുകൊണ്ടാണ്. കല്‍ദായ വിരുദ്ധതയല്ല ക്രിസ്തീയവിരുദ്ധതയാണ് വിമത വൈദികര്‍ ഇന്ന് മുറുകെപ്പിടിച്ചിരിക്കുന്നതെന്നു പറഞ്ഞാല്‍ അത് നൂറുശതമാനവും സത്യമായിരിക്കും. വിമത വൈദീകരുടെ നിയന്ത്രണത്തിലുള്ള മംഗലപ്പുഴ സെമിനാരിയിലെ പഠിപ്പിക്കലുകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇവരുടെ പൈശാചികത വ്യക്തമാകും. ഏകലോകമതം എന്ന ലക്ഷ്യത്തിനായി പരിശ്രമിക്കുന്ന ആഭാസന്മാരാണ് ഈ സെമിനാരിയിലെ അദ്ധ്യാപകര്‍! വിന്‍സന്റ് കുണ്ടുകുളം എന്ന വൈദികവേഷധാരി നടത്തിയ ഇസ്ലാമിക സ്തുതികള്‍ യൂടൂബില്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: കുണ്ടുകുളത്തിന്റെ പൈശാചിക തമാശകള്‍!

ഇസ്ലാമിനെ മാത്രമല്ല, സകല വിജാതിയതയെയും മഹത്വവത്ക്കരിക്കുന്ന വാക്കുകളാണ് കുണ്ടുകുളത്തിന്റെ ഓരോ പ്രസംഗങ്ങളിലും കേള്‍ക്കാന്‍ കഴിയുന്നത്. ഇവരില്‍നിന്നു പഠിച്ചിറങ്ങുന്നവര്‍ പിശാചിന്റെ സേവകരായി അധഃപതിക്കുന്നുവെങ്കില്‍, അതിനെ അതിശയത്തോടെ കാണാന്‍ ദൈവമക്കള്‍ക്കു സാധിക്കുമോ? സകലവിധ പൈശാചികതകളെയും ദിവ്യപരിവേഷം നല്‍കി അവതരിപ്പിക്കാന്‍ മടിയില്ലാത്തവരായി ഇവരൊക്കെ അധഃപതിച്ചത് 'ഇല്ല്യുമിനാറ്റിയുടെ ശക്തമായ സ്വാധീനത്താലാണ്. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് കത്തോലിക്കാസഭ മലിനപ്പെട്ടുവെന്നോ നശിച്ചുപോയെന്നോ അല്ല! കത്തോലിക്കാസഭയുടെ പേരില്‍ വിഹരിക്കുന്ന ഇവറ്റകളില്‍ ആരും സഭയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല. ക്രിസ്തീയ വിരുദ്ധമായ ആശയങ്ങളുടെ വക്താക്കളെ ക്രിസ്ത്യാനികളായി പരിഗണിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ തെറ്റുപറ്റിയത്! ക്രിസ്തുവിന്റെ വചനത്തില്‍ നിലനില്‍ക്കാത്ത ആരും കത്തോലിക്കാസഭയുടെ ഭാഗമല്ല! ക്രിസ്തുവിനെ കൂടാതെ, മറ്റാരിലെങ്കിലും രക്ഷയുണ്ടെന്നു പറയുന്നവരും സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്. കുപ്രസിദ്ധ ഇസ്ലാമിക സ്തുതിപാടകനായ ഫ്രാന്‍സീസിന്റെ സ്ഥാനവും കത്തോലിക്കാസഭയുടെ പുറത്താണെന്നു മനസ്സിലാക്കുമ്പോള്‍ മാത്രമാണ് കത്തോലിക്കാസഭയുടെ പരിശുദ്ധി പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളു! ലോകത്തിനു ദൃഷ്ടിഗോചരമായിരിക്കുന്നതല്ല കത്തോലിക്കാസഭ! അതായത്, കത്തോലിക്കാസഭ ഐഹികമാണെന്ന് ആരും കരുതരുത്! മാലാഖാമാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്ന ഇടത്ത് ഭോഷന്മാരെ വിളയാടാന്‍ ദൈവം അനുവദിക്കില്ല! വിശുദ്ധരല്ലാത്ത ആരും സഭയില്‍ അംഗമായിരിക്കുകയുമില്ല! ആദ്യത്തെ മാര്‍പ്പാപ്പ ഇപ്രകാരം വെളിപ്പെടുത്തുന്നു: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഈ സഭയില്‍ നിലനില്‍ക്കണമെങ്കില്‍, തിന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ കക്ഷിചേരാതിരിക്കുക!

ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളയുകയും രക്ഷയ്ക്കായി മറ്റു മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ട് കത്തോലിക്കാസഭയുടെ ഭാഗമായി തുടരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? സഭയുടെ പരിശുദ്ധിയെ വേണ്ടവിധം മനസ്സിലാക്കാത്തവരാണ് മറിച്ച് ചിന്തിക്കുന്നത്! ക്രിസ്തുവിന്റെ സഭയുടെ ഭാഗമായി നിലനില്‍ക്കുന്നവരുടെ അവസ്ഥ എന്താണെന്നറിയാന്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്"(ഹെബ്രാ: 12; 22-24). അലവലാതികള്‍ വിഹരിക്കുന്ന ഇടമല്ല കത്തോലിക്കാസഭ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4812 views

LOG IN

Lost your password?

SIGN UP

LOST PASSWORD