കേരളമിപ്പോള്‍ വലിയ വിവാദങ്ങളിലൂടെ കടന്നുപോകുകയാണ്. അതിനിടയില്‍ ഒരു ഉപതിരഞ്ഞെടുപ്പും അടുത്തുവരുന്നു. പിണറായി സഖാവ് കടിച്ചാല്‍പൊട്ടാത്ത കാര്യങ്ങളില്‍ തലയിടാന്‍ തുടങ്ങിയതോടെ കമ്മ്യൂണിസ്റ്റുകളുടെ ആശയദാരിദ്ര്യത്തിന് അറുതിയുമായി!
ഒരുകാലത്ത് കൊള്ളരുതാത്തവരെന്നു മുദ്രകുത്തി അകറ്റിനിര്‍ത്തിയവരെ ബഹുമാനിക്കാനും ആദരിക്കാനുമുള്ള തത്രപ്പാടുതന്നെ ഈ പ്രസ്ഥാനം കാലഹരണപ്പെട്ടതും ഇതിന്റെ ആശയങ്ങള്‍ പൊളിച്ചെഴുതപ്പെടേണ്ടതുമാണെന്ന് തെളിയിക്കുന്നു. നന്മയെ തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുന്നതിനു കാരണം ബുദ്ധിജീവികളെന്ന് സ്വയം പുകഴ്ത്തുന്നവരിലെ ബുദ്ധിശൂന്യതയാണെന്നു വ്യക്തമാണ്! വൈകിയുദിക്കുന്ന ബുദ്ധിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ പ്രസിദ്ധമാണല്ലോ! കൈയ്യില്‍ വന്നുവീണ പ്രധാനമന്ത്രിസ്ഥാനം കൈവിട്ടുകളഞ്ഞത് ചരിത്രപരമായ വിഡ്ഡിത്തമെന്ന് പിന്നീടു പറയേണ്ടിവന്നത് ഇവയില്‍ ഒന്നുമാത്രം!
അറുപതുകളുടെ അവസാനം കാര്‍ഷികരംഗത്ത് യന്ത്രവത്ക്കരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ട്രാക്ടറുകള്‍ ഇറങ്ങിയപ്പോള്‍ സിപിഎം അതിനെ എതിര്‍ത്ത് പ്രക്ഷോഭം നടത്തി. ട്രാക്ടറുകള്‍ പാടത്തിറക്കാന്‍ അനുവദിക്കില്ലെന്നു ശപഥം ചെയ്തു. എന്നാല്‍ പിന്നീട്, ട്രാക്ടറില്ലാതെ പറ്റില്ലെന്നു സിപിഎം അനുകൂലികളായ കര്‍ഷകത്തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകള്‍ മലക്കംമറിഞ്ഞു!
അറുപതുകളില്‍ തന്നെയാണ് കയര്‍രംഗത്തെ യന്ത്രവത്ക്കരണത്തിനെതിരെ സിപിഎം ഉറഞ്ഞുതുള്ളിയത്. ഇതിന്റെപേരില്‍ ഒട്ടേറെ കയര്‍ ഫാക്ടറികള്‍ കേരളം വിട്ടു! ഇപ്പോള്‍ കയര്‍ മേഖലയിലെ യന്ത്രവത്ക്കരണത്തിനു ഈ പ്രസ്ഥാനം അനുകൂലമാണെങ്കിലും പോയ ഫാക്ടറികള്‍ തിരിച്ചുവന്നില്ല. നഷ്ടപ്പെട്ടത് മലയാളികളുടെ തൊഴിലവസരവും!
അറുപതുകളുടെ അവസാനം മറ്റൊരു പിന്തിരിപ്പന്‍ നയം സിപിഎം സ്വീകരിച്ചതും കേരളജനത കണ്ടു. 1967-ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരിക്കെ വ്യവസായം കൊണ്ടുവരാന്‍ ജപ്പാനില്‍പോയ ടി വി തോമസിനെ ജപ്പാന്റെ ബൂര്‍ഷ്വാ ഏജന്റെന്ന് ആരോപിച്ചു സിപിഎം ഒറ്റപ്പെടുത്തി. പിന്നീട് 1990-ല്‍ കേരളത്തില്‍ വ്യവസായ നിക്ഷേപം സ്വീകരിക്കാന്‍ ഇ കെ നായനാര്‍ അമേരിക്കയിലേക്കു പോയപ്പോള്‍ ആ സംഘത്തില്‍ ഇന്നത്തെ സെക്രട്ടറി സഖാവ് പിണറായിയുമുണ്ടായിരുന്നു. ഇത്രയുമെക്കെയേ ഉള്ളു സിപിഎം ന്റെ ബൂര്‍ഷാവിരുദ്ധത മുദ്രാവാക്യങ്ങളുടെ സത്യസന്ധത! ഇങ്ങനെ വൈകിയുദിക്കുന്ന ബുദ്ധിമൂലം സിപിഎം. കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടു നയിച്ചു!
1986-ലെ യുഡിഎഫ്. മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി എം ജേക്കബ് ആവിഷ്ക്കരിച്ച 'പ്രീഡിഗ്രി ബോര്‍ഡി'നെതിരെ കുട്ടിസഖാക്കള്‍ നടത്തിയ സമരം പുത്തന്‍ തലമുറക്ക് ഒരുപക്ഷെ അറിവുണ്ടാകില്ല. നാടിളക്കി സമരം നടത്തിയ സഖാക്കന്മാര്‍ക്ക് പിന്നീട് സ്വബോധം വീണ്ടുകിട്ടി. അവരുടെ ഭരണം വന്നപ്പോള്‍ 'പ്ലസ്ടൂ' എന്നപേരില്‍ ഇതിനെ പുനര്‍നാമകരണം ചെയ്ത് നടപ്പിലാക്കാന്‍ യാതൊരു ഉളുപ്പുമില്ലായിരുന്നു! ഇതിനെതിരെ മുന്‍പ് ഇവര്‍ നടത്തിയ സമരത്തിലുണ്ടായ അക്രമത്തിന് അതിരുണ്ടായിരുന്നില്ല. മന്ത്രിമാരെ വഴിതടയല്‍ അടക്കം പലവിധ സമരമുറകളും പ്രയോഗിച്ച ഈ സമരാഭാസത്തില്‍ ഒരു മനുഷ്യജീവനും അപഹരിക്കപ്പെട്ടു!
1985-ല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ ആയിരുന്നു മുറവിളി! 1999-ല്‍ സ്വാശ്രയ വിദ്യാഭ്യാസം നടപ്പിലാക്കിയത് ഇടതുപക്ഷക്കാര്‍ തന്നെയായിരുന്നുവെന്നത് ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ പോരായ്മയല്ലെന്നു പറയാന്‍ കഴിയില്ല. ലോകത്തിനൊപ്പം വികാസം പ്രാപിക്കാത്ത കമ്യൂണിസത്തെ പുറന്തള്ളേണ്ടത് വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്!
പെണ്‍വാണിഭമാണ് കേരളത്തിന്റെ ഒന്നാമത്തെ പ്രശ്നം എന്ന കണ്ടെത്തലിലാണ് അച്യുതാനന്ദന്‍! ഇത്തരം പ്രവര്‍ത്തികളെ ഇല്ലാതാക്കുകയെന്നത് ആവശ്യമാണെങ്കിലും ഇതിനു പുറകെ മാത്രം നടക്കുന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ല. സ്വന്തം പാര്‍ട്ടിയിലെ വാണിഭങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഒരുവനെ മാത്രം വേട്ടയാടുന്ന രീതിയെ അംഗീകരിക്കാന്‍ കഴിയില്ല! അച്യുതാനന്ദന് ഈ വിഷയത്തില്‍ അത്ര താത്പര്യമാണെങ്കില്‍ ഇതിനുവേണ്ടിമാത്രം ഒരു വകുപ്പും മന്ത്രിയും ഉണ്ടാകുന്നതായിരിക്കും ഭേദം! സ്ത്രീകളോടുള്ള ബഹുമാനമല്ല അച്യുതാനന്ദന്റെ ഈ നയത്തിനു പിന്നിലെന്ന് 'ശാരി'യുടെ കാര്യത്തിലൂടെ വ്യക്തമായതാണ്! അഞ്ചുകൊല്ലം കുത്തിയിരുന്ന് ഉറങ്ങിയിട്ട് ഇപ്പോള്‍ ഭരിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന ഇയാള്‍ എന്തുകൊണ്ട് തന്റെ ഭരണകാലത്ത് ഇക്കാര്യത്തില്‍ മൗനം പാലിച്ചു?
ഇനിയുമുണ്ട് കമ്യൂണിസ്റ്റുകളുടെ പിന്തിരിപ്പന്‍ നയങ്ങളും നയം തിരുത്തലുകളും! 1985 മുതല്‍ 1990 വരെ കംപ്യൂട്ടറിനെതിരെയുള്ള സമരത്തിലായിരുന്നു ആബാലവൃദ്ധം കമ്യൂണിസ്റ്റുകളും! യുവാക്കളുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കും എന്നായിരുന്നു ഇവരുടെ ന്യായവാദം. കംപ്യൂട്ടറിനെ ഇവര്‍ വിളിച്ചിരുന്ന 'ഓമനപ്പേര്' 'രാജ്യാന്തര ഭീകരന്‍' എന്നായിരുന്നു. 1985-ല്‍ സിഐടിയു.വിനുവേണ്ടി ബി രണദിവെ ഇങ്ങനെ പറഞ്ഞു; 'ബന്ധപ്പെട്ട ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രം എതിരായിട്ടുള്ളതല്ല കംപ്യൂട്ടറിന്റെ കടന്നാക്രമണം. ഇതു നമ്മുടെ ദേശീയ സമ്പദ്ഘടനയ്ക്കും മുഴുവന്‍ ജനതയ്ക്കും എതിരാണ്.' പിന്നീടു സംഭവിച്ചത് എന്താണെന്നും മലയാളികള്‍ കണ്ടു! ഏറ്റവും ആദ്യമായി പാര്‍ട്ടി ഓഫീസ് കംപ്യൂട്ടര്‍ വത്ക്കരിച്ച പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ചരിത്രം രേഖപ്പെടുത്തി! കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലായിരുന്നെങ്കില്‍ ചൈന ഒരിക്കലും ഇന്ത്യയുടെ മുന്നില്‍ ആകില്ലായിരുന്നു. ഇന്ത്യക്കുമേല്‍ വളരാന്‍ ചൈന നട്ടുവളര്‍ത്തുന്ന കളയാണ് ഇന്ത്യയിലെ കമ്യൂണിസം! തൊണ്ണൂറുകളില്‍ 'മെതിയന്ത്രത്തിന്' എതിരെ കര്‍ഷക തൊഴിലാളികളെ ഇളക്കിവിട്ട സിപിഎം ന്റെ കര്‍ഷകതൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ പറയുന്നത് ഈ യന്ത്രമില്ലാതെ കൊയ്യില്ലെന്നാണ്!
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തറക്കല്ലിട്ടപ്പോള്‍ അന്നത്തെ കമ്യൂണിസ്റ്റ് യുവജന നേതാവ് എസ്സ് ശര്‍മ്മ കേരളമാകെ കൂവിനടന്നത് പലരും മറന്നിട്ടുണ്ടാകില്ല. 'ഇവിടെയൊരു വിമാനം ഇറങ്ങുന്നുവെങ്കില്‍ തന്റെ നെഞ്ചിലായിരിക്കും' എന്നായിരുന്നു ഇയാളുടെ വെല്ലുവിളി! പിന്നീട് ഈ വിമാനത്താവളത്തെതന്നെ നെഞ്ചിലേറ്റി ഈ 'ശുംഭന്‍' എയര്‍പോര്‍ട്ട് കമ്പനിയുടെ ഡയറക്ടറായി! പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഈ വിമാനത്താവളം കരുണാകരനെന്ന ജനനേതാവിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. സഖാവ് നായനാരുടെ ഭരണകാലത്ത് പൂര്‍ത്തിയായ വിമാനത്താവളത്തിന്റെ ഉദ്ഘാടനവേളയില്‍, തറക്കില്ലിട്ട കരുണാകരനെയോ പിന്നീട് നിര്‍മ്മാണത്തിനു ചുക്കാന്‍പിടിച്ച ആന്റണിയെയോ ക്ഷണിച്ചുപോലുമില്ല. എന്നിട്ടിപ്പോള്‍ കാഞ്ചിക്കോട് കോച്ചുഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ക്ഷണിച്ചതിലെ അപാകത പറഞ്ഞ് അച്യുതാന്ദന്‍ വിട്ടുനിന്നാല്‍ കേരളത്തിന് ഒന്നും സംഭവിക്കാനില്ല. പോകാത്തതിനു കാരണം ഈ കിളവന്റെ അസൂയയാണെന്ന് ലോകത്തിനു മനസ്സിലാകും! അഞ്ചുകൊല്ലം പിള്ളയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പുറകെ നടന്ന് കേരളത്തെ പിന്നോട്ടു നയിച്ചവനു കിട്ടാതെ പോയതു ആണുങ്ങള്‍ വികസനം കൊണ്ടുവരുന്നതിലെ ജാള്യതയും കാണും!
'എക്സ്പ്രസ് ഹൈവേ. സ്മാര്‍ട്സിറ്റി' എന്നിവയും ഈ പട്ടികയിലുണ്ട്. ഇതൊന്നും ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല; ഭാവിയില്‍ തിരുത്താന്‍വേണ്ടി ഇന്ന് എതിര്‍ത്തുകൊണ്ടിരിക്കുന്ന മറ്റൊരു വര്‍ത്തമാനകാല കുബുദ്ധിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നേരിട്ടുകൊണ്ടിരിക്കുന്നത്!
പൊതുമുതല്‍ നശിപ്പിച്ചും രക്തസാക്ഷികളെ സൃഷ്ടിച്ചും വികസനം മുരടിപ്പിച്ചും കമ്യൂണിസ്റ്റുകള്‍ നടത്തുന്ന ഓരോ സമരങ്ങളെയും വെറും കോമാളിത്തരമായി മാത്രമെ അവരുടെ മുന്‍കാല ചരിത്രങ്ങള്‍ അറിയുന്നവര്‍ കണക്കാക്കുകയുള്ളു. പാര്‍ട്ടിക്കുവേണ്ടി വിഡ്ഢിവേഷം കെട്ടിയാടുന്ന കോമരങ്ങള്‍ക്ക് ഇതൊരു ഉപജീവന മാര്‍ഗ്ഗമായിരിക്കാം! യുവതലമുറ ചരിത്രമറിയാതെ വഞ്ചിക്കപ്പെടുന്നുമുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ നടപ്പാക്കിയ ഏതെങ്കിലും നല്ലകാര്യം പറയാന്‍ അവര്‍ക്കില്ല. പണ്ട് അവര്‍തന്നെ എതിര്‍ത്തവ പുതിയപേരില്‍ പുറത്തിറക്കി യുവാക്കളുടെ കൈയ്യടിനേടുമ്പോള്‍ ചിന്തിക്കേണ്ടത് ഇതൊന്നും ഇവരുടെ കണ്ടുപിടുത്തമല്ല. ഇവര്‍ ഈ രാജ്യത്തില്ലായിരുന്നുവെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷം മുന്‍പെങ്കിലും നടപ്പാകേണ്ടവയായിരുന്നു!
ഗള്‍ഫില്‍ എണ്ണപോലെ കേരളത്തിനു ദൈവം കനിഞ്ഞുനല്‍കിയ 'കരിമണല്‍' സുനാമിത്തിരകള്‍ അറബിക്കടലിലേക്കു വലിച്ചുകൊണ്ടു പോയപ്പോള്‍ ബുദ്ധിജീവി നാട്യക്കാര്‍ക്കു നാവില്ല! ഇപ്പോള്‍ പരിസ്ഥിതിക്ക് ഒരു ആഘാതവുമില്ലെന്നു മാത്രമല്ല, യൂറേനിയം സമ്പുഷ്ടീകരണം നടത്തി ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നുള്ള അങ്കലാപ്പുമില്ല!
കമ്യൂണിസ്റ്റുകളെക്കൊണ്ട് ഇന്ത്യക്ക് ഉണ്ടായിട്ടുള്ളതു നേട്ടമല്ല കോട്ടം മാത്രമാണെന്നു മനസ്സിലാക്കുവാന്‍ ചിലത് ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ദേശവിരുദ്ധമായ അനേകം നിലപാടുകള്‍ കമ്യൂണിസ്റ്റുകളില്‍നിന്ന് ഇന്ത്യ നേരിട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് പഴയ 'നമ്പൂതിരിപ്പാട്' ഗാന്ധിയെ വിളിച്ചത് 'ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കി' എന്നായിരുന്നുവെന്ന് കുട്ടിസഖാക്കള്‍ക്ക് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല. ഈ വിഷയം ഇവിടെ ചുരുക്കിയിട്ട് വര്‍ത്തമാനകാലത്തെ ചില വാര്‍ത്തകളെ ശ്രദ്ധിക്കാം!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകവും കേന്ദ്രഘടകവും വ്യത്യസ്ഥ നിലപാടുകള്‍ സ്വീകരിച്ചതു നാം കണ്ടു. അചുതാനന്ദനും കൂട്ടരും യുഡിഎഫിനെ കുറ്റം പറയുമ്പോള്‍ അവരുടെ ഭരണകാലത്ത് എന്തുചെയ്തുവെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. കുഞ്ഞാലിക്കുട്ടിയെയും പിള്ളയെയും ജയിലിലടക്കുകയെന്ന ഒറ്റ അജണ്ടയുമായിട്ട് അഞ്ചുവര്‍ഷം ഭരിച്ച ഇടതുപക്ഷം ജനകീയമായ ഒരു നന്മയും ചെയ്തില്ല എന്നത് ശ്രദ്ധിക്കണം! മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭം കുറിച്ചപ്പോള്‍ എതിര്‍ത്ത 'സ്മാര്‍ട്ട് സിറ്റി' ഭരണം കഴിയാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണ് ഏക ജനകീയ പദ്ധതി. 'പവര്‍ കട്ട്' ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്ന വലിയ കാര്യം. നാട്ടിലുള്ള എല്ലാ വ്യവസായശാലകളും അടച്ചിട്ട് അഞ്ചുകൊല്ലം 'പവര്‍ കട്ടി'ല്ലാതെ ഭരിച്ച ഇവരുടെ 'വരട്ടുവാദം' ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
സായിപ്പു വെടിവച്ചാല്‍ ജീവനു വില കൂടുമോ?
ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റു മരിച്ചവരുടെ കുടുംബത്തോട് മനോവയ്ക്ക് സഹതാപമുണ്ട്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇവരുടെ ആശ്രിതര്‍ക്കു ന്യായമായ സഹായധനം ലഭ്യമാവുകയും കുറ്റവാളികളായവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം! ഇത്തരത്തില്‍ അനീതിപരമായി പ്രവര്‍ത്തിക്കുന്നത് സ്വന്തം രാജ്യത്തുള്ളവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. കൊലനടത്തുന്നത് ഇറ്റലിക്കാരായാലും അമേരിക്കക്കാരായാലും കണ്ണൂരുകാരായാലും നഷ്ടപ്പെടുന്നത് ജീവനാണ്! ജീവന്‍ നഷ്ടപ്പെടുന്നത് ആരുമൂലം ആണെങ്കിലും ഒരേ ഫലം തന്നെയാണെന്നാണു മനോവയുടെ പക്ഷം!
വര്‍ഗ്ഗീയതയുടെ പേരിലും രാഷ്ട്രീയ വിരോധത്തിന്റെ പേരിലുമെല്ലാം അനേകം കൊലപാതകങ്ങള്‍ ഈ നാളുകളിലെല്ലാം നാം കണ്ടതാണ്. മാറാട് കൂട്ടക്കൊലയും ഗുജറാത്തിലെ കൂട്ടക്കൊലയുമെല്ലാം അതില്‍ ചിലതു മാത്രമാകുന്നു. ശബരിമലയിലുണ്ടായ അപകടത്തിലും തേക്കടിയിലെ അപകടത്തിലുമെല്ലാം പലരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇവരുടെയെല്ലാം ജീവന്‍ ഏതുതരത്തില്‍ നഷ്ടപ്പെട്ടാലും ആശ്രിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന നഷ്ടം വ്യത്യസ്തമാകുന്നില്ല.
ശബരിമലയിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയാണു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്! മാറാട് കൂട്ടക്കൊലയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിച്ചത് പത്തുലക്ഷം രൂപയായിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റു മരിച്ചവര്‍ ആവശ്യപ്പെട്ട തുക കേട്ടപ്പോള്‍ സ്വാഭാവികമായും ചില ചിന്തകള്‍ കടന്നുവന്നു. ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലെങ്കില്‍ മനോവയ്ക്കു മാപ്പു നല്‍കുക!
എത്ര പണം ലഭിച്ചാലും നഷ്ടപ്പെട്ട ജീവനു പകരമാവില്ലെന്നാണ് മനോവ കരുതുന്നത്. ജീവന്‍ തിരികെ ലഭിക്കില്ല എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് ആശ്രിതര്‍ക്ക് ആശ്വാസം നല്‍കുകയാണ് സാമ്പത്തീക പരിഹാരം ചെയ്യലിലൂടെ ലക്ഷ്യമിടുന്നത്! കുറ്റവാളികളെ തൂക്കിക്കൊല്ലുകയും നഷ്ടപരിഹാരം വാങ്ങിയെടുക്കുകയും ഒരുമിച്ചു സാധ്യമാകുന്ന കാര്യമല്ല! നാവീകര്‍ ശിക്ഷിക്കപ്പെടുന്നുവെങ്കില്‍ പിഴയടക്കുകയെന്നത് നീതിപൂര്‍വ്വമായ വാദമല്ല. ഏതാണു വേണ്ടതെന്നു തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്!
മരിച്ച ജലസ്റ്റിന്റെ ഭാര്യയും മക്കളുംകൂടി ആവശ്യപ്പെട്ടത് ഒരുകോടിയാണെങ്കില്‍, മരിച്ച മറ്റേയാളുടെ രണ്ടു സഹോദരിമാര്‍ക്കും ഓരോ കോടി വീതമാണു വേണ്ടത്! ഇനിയിപ്പോള്‍ മരിച്ചവര്‍ ജീവിക്കുമെന്ന് പറഞ്ഞാലും ഇവരൊന്നും അംഗീകരിക്കുമെന്നു തോന്നുന്നില്ല! ഇറ്റലിയെന്നത് ഇന്ത്യയേക്കാള്‍ വളരെയധികം കടക്കെണിയും ദാരിദ്ര്യവുമുള്ള ഒരു രാജ്യമാണെന്ന് നമുക്കറിയാം! യൂറോപ്യന്‍ യൂണിയന്‍ സഹായിച്ചു നിലനിര്‍ത്തുന്ന രാജ്യമാണിത്. കേരളത്തില്‍ വര്‍ത്തമാനകാലത്ത് ആര്‍ക്കും ലഭിച്ചതിന്റെ എത്രയോ മടങ്ങാണ് ഇവരില്‍നിന്ന് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നത് എന്നറിയുമ്പോള്‍ മരണത്തെ ഒരനുഗ്രഹമായി കരുതുന്നുവെന്ന് മനോവ സംശയിച്ചാല്‍ തെറ്റാകുമോ?
ഇറ്റലിക്കാര്‍ മാഫിയകളാണെന്നും നാവികരെ തൂക്കിലേറ്റണമെന്നും മുറവിളികൂട്ടുന്നവര്‍ ഒന്നാലോചിക്കുക; പതിനായിരക്കണക്കിന് ഇന്ത്യക്കാരെ അഭയാര്‍ത്ഥികളായി തീറ്റിപ്പോറ്റുകയും അത്രതന്നെ ഇന്ത്യക്കാര്‍ക്ക് തൊഴിലു നല്‍കുകയും ചെയ്തുവരുന്ന രാജ്യമാണ് ഇറ്റലിയെന്ന ദരിദ്രരാജ്യം! ഇവിടെ കള്ളത്തരത്തില്‍ വന്നടിയുന്ന ഇന്ത്യക്കാരില്‍ ആരെയും ഇറ്റാലിയന്‍ മാഫിയകള്‍ കൊന്നതായി കേട്ടിട്ടില്ല. ഇവരെയെല്ലാം ഭക്ഷണവും പാര്‍പ്പിടവും ചികിത്സയും നല്‍കി സംരക്ഷിക്കുകയാണിവര്‍. എന്നാല്‍, ഇറ്റലിക്കരെക്കാള്‍ അധികം ഇന്ത്യന്‍ മാഫിയകള്‍ ഇവിടെയുണ്ട്!
യാതൊരു കാരണവുമില്ലാതെ മനുഷ്യരെ വെടിവച്ചു കൊന്നു രസിക്കുന്നവരാണ്, യൂറോപ്പിലെ പട്ടാളക്കാരെന്നു പറഞ്ഞാല്‍ ഇറ്റലിയിലോ യൂറോപ്പിലെവിടെയെങ്കിലുമോ ജീവിക്കുന്നവര്‍ അംഗീകരിച്ചു തരില്ല. ഇറാന്‍ 'സ്പോണ്‍സര്‍' ചെയ്തിരിക്കുന്ന സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലുകളില്‍ ഏറിയ പങ്കും ഇറ്റലിയുടേതായിരുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ രാജ്യത്തിനു ആഘാതമായ ഇത്തരം കൊള്ളകളില്‍നിന്ന് രക്ഷനേടുകയെന്നത് ഇവരുടെ പിടിച്ചുനില്‍പ്പിന് അനിവാര്യവുമാണ്. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് 'മറൈന്‍ ഗാര്‍ഡുകളെ' കപ്പലുകളില്‍ നിയോഗിച്ചിരിക്കുന്നത്. കടലില്‍ എന്താണു സംഭവിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവരുടെ വാദം മാത്രം അംഗീകരിച്ചു വിധി പ്രസ്താവിക്കുന്നത് നീതിയല്ല.
കര്‍ദ്ദിനാള്‍ 'ആലഞ്ചേരി' പറയാതെപോയത്!
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടേതായി ഒരു ഇറ്റാലിയന്‍ മാധ്യമ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത വളച്ചൊടിച്ചതാണെന്നു കര്‍ദ്ദിനാള്‍ പറയുകയും ഇതിന്റെ പേരില്‍ വാര്‍ത്താ ഏജന്‍സി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ബിജെപി യും കമ്യൂണിസ്റ്റുകാരും ഇന്ത്യാവിഷന്‍ ചാനലും തയ്യാറല്ല. ഇന്ത്യാവിഷനില്‍ ഇരുന്നു ക്രൈസ്തവരെ അവഹേളിക്കുന്ന ഒരു കേസില്ലാ വക്കീലുണ്ട്. ഒരു ജാമ്യക്കേസിനുപോലും കോടതിയില്‍ പോയിട്ടില്ലാത്ത ജയശങ്കറെന്ന വക്കീല്‍ സഖാവിന് ക്രൈസ്തവ പുരോഹിതരോടും ദീപിക ദിനപ്പത്രത്തോടും അതിരറ്റ പുച്ഛമാണ്. ഇന്ത്യാവിഷന്റെ 'അപാരമായ ജ്ഞാനത്തില്‍' നിന്നുണ്ടായ സംശയം പിറവത്തെ തിരഞ്ഞെടുപ്പു കാര്യം ഇറ്റലിക്കാര്‍ എങ്ങനെ അറിഞ്ഞു എന്നതാണ്! റജീനയുടെയും കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വീട്ടുപടിക്കല്‍ ക്യാമറയുമായി ചുറ്റിത്തിരിയുന്ന ഇന്ത്യാവിഷന്റെ അറിവാണ് മറ്റു മാധ്യമങ്ങള്‍ക്കെന്ന് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നു. ലോകത്തിലെ വിവരമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടാണിരിക്കുന്നത് എന്നകാര്യം വിസ്മരിക്കരുത്!
കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞതും അതിലെ തെറ്റും എന്താണെന്നു മനോവയുടെ 'ചെറിയ' ബുദ്ധിയില്‍ മനസ്സിലായില്ല. എടുത്തുചാടി തീരുമാനം എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ വാദിക്കുന്നത്. എടുത്തു ചാടി തീരുമാനം എടുക്കക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞതെങ്കില്‍ അതു തെറ്റായിരുന്നുവെന്ന് മനോവയും പറയുമായിരുന്നു. ഇന്ത്യയുടെ ചിലവില്‍ ജയിലില്‍ കഴിയുന്ന തീവ്രവാദികളെ കോടികള്‍ മുടക്കി ഇപ്പോഴും സംരക്ഷിക്കുന്നു. എടുത്തുചാടി തീരുമാനം എടുത്തിരുന്നുവെങ്കില്‍ ഇന്ത്യന്‍ ഖജനാവില്‍നിന്ന് കോടികള്‍ നഷ്ടപ്പെടുമായിരുന്നില്ല. കേരളത്തെ തകര്‍ക്കാന്‍ പദ്ധതിയൊരുക്കിയ 'തടിയന്റവിട' നസ്സീറും അബ്ദുള്‍നാസര്‍ മദനിയും ഇന്നു ജീവിച്ചിരിക്കുന്നത് എടുത്തുചാടാത്തതുകൊണ്ടാണ്.
ആലഞ്ചേരി പിതാവ് പറഞ്ഞുവെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന അങ്ങനെതന്നെ എടുത്താലും അതില്‍ യാതൊരു തെറ്റുമില്ല. ഏകപക്ഷീകമായി ഒരുവനെയും ശിക്ഷിക്കരുതെന്ന ക്രിസ്തീയ കാഴ്ചപ്പാടാണ് കര്‍ദ്ദിനാളില്‍ നിന്നുണ്ടായത്(വളച്ചൊടിച്ചത് അല്ലെങ്കില്‍പ്പോലും). വിചാരണകൂടാതെ ശിക്ഷനടപ്പാക്കുകയെന്നത് ക്രിസ്തീയ നയമല്ല! വധിക്കപ്പെട്ടത് ക്രിസ്ത്യാനിയും വധിച്ചത് ഇതരമതസ്ഥനും ആയിരുന്നാലും ഈ നയത്തില്‍നിന്ന് മാറിചിന്തിക്കാന്‍ ക്രിസ്തീയതയ്ക്കാവില്ല!
സാക്ഷികളുടെ മുന്നില്‍ വച്ചാണ്, 'നാഥൂറാം വിനായക് ഗോഡ്സേ' ഗാന്ധിയെ വെടിവച്ചു കൊന്നത്. ഇന്ദിരാഗാന്ധിയെ വധിച്ചതും സാക്ഷികളുടെ മുന്നില്‍ വച്ചായിരുന്നു. ഇവരെ തൂക്കിലേറ്റിയത് വിചാരണയില്ലാതെ ആയിരുന്നില്ല. രാജീവിനെ വധിച്ചവരെ വിചാരണ ചെയ്യാന്‍ അനേക വര്‍ഷങ്ങളെടുത്തു. ഇപ്പോഴും ശിക്ഷ നടപ്പാക്കിയിട്ടില്ല. ഇങ്ങനെയുള്ള ഒരു രാജ്യത്താണ് ഇറ്റാലിയന്‍ നാവീകര്‍ പ്രതികളാക്കപ്പെട്ടത്. ഇവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ മാത്രം തിടുക്കം കൂട്ടണം എന്നായിരുന്നോ ആലഞ്ചേരി പിതാവ് പറയേണ്ടിയിരുന്നത്? വിദേശികള്‍ ആണെന്നുള്ളതാണ് ഇവരുടെ പോരായ്മയെങ്കില്‍ പാക്കിസ്ഥാന്‍ പൗരന്മാരായ അഫ്സല്‍ ഗുരുവും, കസബും സംരക്ഷിക്കപ്പെടുന്നത് ഇന്ത്യയിലാണ്. പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന വ്യക്തിയെ മോചിപ്പിക്കാന്‍ മുറവിളികൂട്ടുന്ന ഇന്ത്യക്കാരായ നമ്മള്‍ എന്തിന് ഇരട്ടത്താപ്പു കാണിക്കണം?
ഇന്ത്യയിലെ കത്തോലിക്കരുടെ മാത്രം നേതാവല്ല കര്‍ദ്ദിനാള്‍ ആലഞ്ചേരി. ഇറ്റലിയിലടക്കം ലോകത്താകമാനം ജീവിക്കുന്ന സീറോമലബാര്‍ സഭയുടെ അചാര്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ കൊല്ലത്തെ സംഭവത്തെപ്രതി ഇറ്റലിയിലെ പ്രവാസികള്‍ പീഡിപ്പിക്കപ്പെടാതിരിക്കാനും ആലഞ്ചേരി പിതാവ് ശ്രദ്ധിക്കണം! ഇദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം അറിയാവുന്നവര്‍ ഒരിക്കലും ഇദ്ദേഹത്തെ ഒരു മതമൌലിക വാദിയായി കാണില്ല. കഷ്ടപ്പെടുന്നവരോടൊപ്പം നിലകൊണ്ട ചരിത്രമാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടേത്. മതവും രാഷ്ട്രീയവും നോക്കാതെ മത്സ്യതൊഴിലാളികളുടെ ഇടയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യാവിഷന്‍ എന്ന 'പീഡനചാനലും' ബി.ജെ.പി.യും കര്‍ദ്ദിനാളിനെതിരെ ആക്രോശിക്കുമ്പോഴും കമ്യൂണിസ്റ്റുകളുടെ മൗനം എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്രൈസ്തവസഭകള്‍ക്കെതിരെ ആയുധമെടുക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താത്ത പിണറായിയും സംഘവും മിണ്ടാതിരിക്കുന്നത് പിറവം തിരഞ്ഞെടുപ്പ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍ സഭകള്‍ക്കെതിരെയുള്ള ഏതൊരു നീക്കവും പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ക്കറിയാം! കമ്യൂണിസ്റ്റുകാരുടെ അടവുനയമെന്ന കാപട്യം കേരളം നാളുകളായി കാണുന്നതാണല്ലോ!
മരിച്ച വ്യക്തികളുടെ ആശ്രിതര്‍ക്ക് അര്‍ഹമായത് നല്‍കുന്നതോടോപ്പം ഇതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലുള്ള ബോട്ടിന്‍റെ ഉടമയെ ആരു സഹായിക്കുമെന്നും ചിന്തിക്കണം. ലക്ഷങ്ങള്‍ പലിശയ്ക്കെടുത്ത് വാങ്ങിയതാണ് ഈ ബോട്ട്. കമ്യൂണിസ്റ്റുകാരുടെയും 'കപട'മനുഷ്യസ്നേഹികളുടെയും കണ്ണില്‍ ഇയാള്‍ ബോട്ടു മുതലാളിയാണല്ലോ! നാലു സഹോദരിമാരുടെയും വിദ്യാര്‍ത്ഥികളായ മൂന്നു സഹോദരന്മാരുടെയും അമ്മയുടെയും മാത്രമല്ല; ഭാര്യയുടെയും കുഞ്ഞിന്റെയും ഏക ആശ്രയം മുപ്പത്തയ്യായിരം രൂപ പ്രതിമാസം പലിശയടച്ചു കൊണ്ടിരിക്കുന്ന ഈ 'മുതലാളി'യുടെ ചുമലിലാണ്! ഇന്ന് പോലീസ് കസ്റ്റഡിയില്‍ ഈ ബോട്ട് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരാണിതിനു പരിഹാരം നല്‍കുക?
കടക്കെണിയില്‍ വലയുന്ന ഇറ്റലിയിലെ കപ്പല്‍ മുതാലാളിയുടെ കഥയും എങ്ങനെയായിരിക്കുമെന്ന് കഥയറിയാതെ ആട്ടം കാണുന്നവര്‍ അറിയുന്നില്ല. അതിനാല്‍, കാര്യങ്ങള്‍ രമ്യതയില്‍ പരിഹരിക്കുമ്പോള്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നാണ് മനോവയുടെ പക്ഷം! ഇതുതന്നെയാകാം മാര്‍ ആലഞ്ചേരി പറയാതെ പോയതും! അഞ്ചും പത്തും ലക്ഷം ആശ്വാസധനം സര്‍ക്കാരുകള്‍ കൊടുക്കുന്നിടത്ത് ഓരോരുത്തരും കോടികള്‍ ആവശ്യപ്പെടുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മള്‍ ശ്രേഷ്ഠമെന്ന് സ്വയം മേനിപറയുന്ന നമ്മുടെ രാജ്യത്തിന്റെ ചില വൃത്തികെട്ട കീഴ്വഴക്കങ്ങള്‍ ഇവിടെ ജീവിക്കുന്നവരെ സ്വാധീനിച്ചു എന്നു മാത്രമേയുള്ളു. എന്താണ്, ഈ കീഴ്വഴക്കമെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഇറ്റാലിയന്‍ പട്ടാളക്കാര്‍ 'മാഫിയ'കളോ?
ഒരു കമ്യൂണിസ്റ്റ് മത്സ്യതൊഴിലാളി നേതാവ് ഇന്ത്യാവിഷനില്‍ പറയുന്നതു കേള്‍ക്കാനിടയായി. ഇറ്റലിയില്‍ മുഴുവന്‍ 'മാഫിയ'കളാണെന്ന്. യൂറോപ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയില്‍ 'മാഫിയ' ഉണ്ടെന്നു പറയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഒരിന്ത്യാക്കാരനിത് പറയുമ്പോള്‍ അത് ഒരു പ്രഹസനമായി മാറും. മുംബെയിലും മറ്റും ഓരോ സമ്പന്നന്മാരുടെയും 'ബോളിവുഡ്' താരങ്ങളുടെയും സംരക്ഷണം മാഫിയകള്‍ കയ്യാളുന്ന നാടാണ് ഇന്ത്യ! മാത്രവുമല്ല, ഇറ്റലിയില്‍ മാഫിയകള്‍ ഉണ്ടെങ്കില്‍തന്നെ അവിടുത്തെ സേനയിലുള്ളവര്‍ 'മാഫിയ'കളാണെന്നു പറയുന്നത് രാജ്യത്തെ അപമാനിക്കലാണ്. ഇറ്റലിയിലെ ഏതൊരു തെരുവില്‍ നോക്കിയാലും പത്ത് ഇന്ത്യാക്കാരെയെങ്കിലും കാണാം. ഇവരെയൊന്നും ഒരു മാഫിയകളും ഉപദ്രവിക്കാറില്ല. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറുന്നത് ഇറ്റലിയുടെ തീരത്തുകൂടിയാണ്. അക്കൂട്ടത്തില്‍ ഇന്ത്യയില്‍നിന്നുള്ള അഭയാര്‍ത്ഥികളുമുണ്ട്. തീരത്തടുക്കുന്നതിനുമുമ്പ് ബോട്ടുകള്‍ തകരുന്നത് നിത്യസംഭവമാണ്. അപകടത്തില്‍പ്പെടുന്ന അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ രക്ഷിച്ച് അഭയം നല്‍കുന്നത് 'ഇറ്റാലിയന്‍ കോസ്റ്റുഗാര്‍ഡ്' ആണ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന പാക്കിസ്ഥാനികളെ വെടിവച്ചുകൊല്ലുന്ന ഇന്ത്യന്‍ പട്ടാളത്തെ നമുക്കറിയാം. യൂറോപ്പിലെ ഒരു രാജ്യത്തും ഇങ്ങനെ സംഭവിക്കില്ല. യൂറോപ്പില്‍ മാത്രമല്ല, ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തും അങ്ങനെ സംഭവിക്കില്ല.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിര്‍ബന്ധിത പട്ടാള സേവനമുണ്ട്. എന്നിരുന്നാലും ആരോഗ്യപരമായ പ്രശ്നങ്ങളും മാനസീക പ്രശ്നങ്ങളുമുള്ളവരെ സേനയില്‍ എടുക്കാറില്ല. ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മത ഇവര്‍ പാലിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലടക്കം തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സേനയോടൊപ്പം സഖ്യ കക്ഷികള്‍ എന്നനിലയില്‍ യൂറോപ്യന്‍ പട്ടാളവുമുണ്ട്. അമേരിക്കന്‍ സേനയെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും ഒറ്റ യൂറോപ്യന്‍ പട്ടാളക്കാരെക്കുറിച്ചും ഇങ്ങനെയുള്ള വാര്‍ത്തകള്‍ കേട്ടിട്ടില്ല.
കടലിലെ സംഭവങ്ങള്‍ വ്യക്തമായി അറിയാവുന്നവരല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ കപ്പലില്‍നിന്ന് വെടിവയ്ക്കുമെന്നു പറയുന്നതില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പേ വിധി പ്രസ്താവിക്കുന്ന രീതി നല്ലതല്ലെന്നു മാത്രമല്ല, ഇറ്റലിയുടെ കനിവില്‍ ജീവിക്കുന്ന ഇന്ത്യന്‍ അഭയാര്‍ത്ഥികളെയും ഓര്‍ക്കണം! ഒരു തെറ്റും ചെയ്യാതെ കാണുന്നവരെയെല്ലാം കൊന്നൊടുക്കി 'മൃഗയാവിനോദ'ങ്ങളില്‍ ഏര്‍പ്പെടുന്നവരാണോ പട്ടാളക്കാര്‍? അല്ലെങ്കില്‍ അവര്‍ക്ക് മാനസീകമായ എന്തെങ്കിലും രോഗമുണ്ടാകണം . കടല്‍ക്കൊള്ളക്കാരില്‍നിന്ന് കപ്പലിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആറു 'നേവി'ക്കാരില്‍ രണ്ടുപേര്‍ ഭ്രാന്തന്മാരായിരുന്നുവെന്നു കരുതാന്‍ വയ്യ! കമ്യൂണിസ്റ്റുകള്‍ക്ക് നാളെ എന്തും തിരുത്തിപ്പറയാന്‍ യാതൊരു ഉളുപ്പുമില്ലെങ്കിലും അതുപോലെയാണോ ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍?
തൊലിയുടെ 'വര്‍ണ്ണം' നോക്കിയുള്ള ഇരട്ടത്താപ്പ് ഇന്ത്യക്ക് നല്ലതോ?
ഏറ്റവും അധികം ആളുകള്‍ പ്രവാസികളായി അന്യരാജ്യങ്ങളില്‍ ജീവിക്കുന്നത് ഇന്ത്യയില്‍നിന്നാണ്. 'സായിപ്പുമാരുടെ' നാട്ടില്‍ ജീവിക്കുന്ന ഇന്ത്യക്കാരോട് ഒരു വിവേചനവും അവര്‍ കാണിക്കുന്നതായി ആര്‍ക്കും പറയാന്‍ കഴിയില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ ജനങ്ങള്‍ അറിയാത്തതുകൊണ്ടാണ്, ഓസ്ത്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം വംശീയ ആക്ഷേപം എന്നു വിളിച്ചുകൂകുന്നത്. 'അളമുറ്റിയാല്‍ ചേരയും കടിക്കും' എന്നതുപോലെ സഹികെടുമ്പോള്‍ തിരിച്ചു പ്രതികരിക്കുന്ന തദ്ദേശിയരായ യുവാക്കളാണ് ഇന്ത്യന്‍ യുവാക്കളെ ആക്രമിച്ചിട്ടുള്ളത്.
ഈ രാജ്യങ്ങളിലുള്ളവര്‍ പൊതുവെ സമാധാനപ്രിയരാണെന്ന് ഇവിടെ ജീവിക്കുന്നവര്‍ക്ക് നന്നായി അറിയാം. എന്നാല്‍, ഇവിടെ ആക്രമിക്കപ്പെടുന്നവര്‍ വംശീയമായി ആക്രമിക്കപ്പെടുന്നവരല്ല. ഇവിടെ സ്ഥിരം വിസാ ലഭിക്കാന്‍ ഇന്നാട്ടുകാരി പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് പുറന്തള്ളുന്ന വടക്കേ ഇന്ത്യക്കാര്‍മൂലം ചിലര്‍ അടിയേറ്റിട്ടുണ്ട്. രാജ്യത്തെ നിയമത്തെ വെല്ലുവിളിച്ച് സ്വന്തം നാട്ടില്‍ നടത്തിയിരുന്ന നികുതി വെട്ടിപ്പും പെണ്‍വാണിഭവും കാരണം ആരെങ്കിലും പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ അത് അവര്‍ അര്‍ഹിക്കുന്നതാണെന്നു മനസ്സിലാക്കണം.
ടൂറിസം വികസനം എന്ന പേരില്‍ കേരളത്തിലടക്കം ഇന്ത്യയിലേക്കു വിദേശികളെ ക്ഷണിക്കാറുണ്ട്. തേക്കടിയിലും മൈസൂര്‍ വൃന്ദാവനത്തിലുമടക്കം എല്ലാ സ്ഥലങ്ങളിലും വിദേശികളുടെ തൊലി നോക്കി 'ടിക്കറ്റ് ചാര്‍ജ്ജ്' വച്ചിരിക്കുന്നതു സ്വകാര്യ വ്യക്തികളല്ല. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഈ കൊള്ള ഒരു രാജ്യത്തിന്റെ അല്പത്തരമാണ്. ഒരു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം സംസ്ക്കാര ശൂന്യമായ പ്രവര്‍ത്തി കാണാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ക്ക് പത്തു രൂപയുള്ള ടിക്കറ്റിന് വിദേശിയോട് നൂറുരൂപാ വാങ്ങുന്ന ഭീമന്‍ കൊള്ളയേക്കാള്‍ നിസ്സാരമാണ് സോമാലിയന്‍ കടല്‍ ക്കൊള്ള! സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഈ അതിക്രമം അറിയുന്ന ജനങ്ങളും ഇതു തുടരുന്നുവെങ്കില്‍ അപമാനഭാരം ആരുടെ തലയിലായിരിക്കുമെന്ന് ചിന്തിച്ചാല്‍ മതി.
ഇന്ത്യയില്‍ അല്ലാതെ മറ്റൊരു രാജ്യത്തും ഇങ്ങനെയുള്ള ഇരട്ടത്താപ്പ് കാണാന്‍ കഴിയില്ല. ജന്മനാടിനെ സ്നേഹിക്കുന്നതുകൊണ്ടും സ്വന്തം നാടിനെ ആളുകള്‍ പരിഹസിക്കുന്നതു കാണുന്നതിലുള്ള വേദനകൊണ്ടുമാണ് ഇതു കുറിക്കുന്നത്. ഇന്ന് ആഫ്രിക്കയിലേക്ക് വിദേശികള്‍ ഒഴുകുകയും ഇന്ത്യയെ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇവിടുത്തെ പരസ്യകൊള്ള തിരിച്ചറിയുന്ന വിദേശികളുടെ സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതി. ഇവിടെ സഞ്ചാരികളായി എത്തുന്നവര്‍ കോടീശ്വരന്മാരാണെന്ന് ആരു ധരിക്കരുത്. സ്വന്തമായി വീടുപോലും ഇല്ലാത്തവരാണ് അധികവും. മസാജ് പാര്‍ലറിലടക്കം പിഴിഞ്ഞെടുത്ത് അവരെ 'വെയിസ്റ്റായി' പുറത്തു തള്ളിയിട്ട് നാട്ടുകാരുടെ വക ഒരു 'കമന്റും' കൂടിയുണ്ട്; 'ആ പൊട്ടന്‍ സായിപ്പിനെ ഞാന്‍ പറ്റിച്ചു'! മനുഷ്യരെ പറഞ്ഞിട്ടു കാര്യമില്ല. വിനോദ സഞ്ചാര വകുപ്പും ഇതുതന്നെ പറയുമ്പോള്‍ പ്രജകള്‍ എന്തിനു കുറക്കണം!?
'മുടി' കത്തിച്ചാല്‍ കത്തില്ലെന്നോ?
കേരളത്തിലെ ഇസ്ലാം സമുദായത്തിന്റെ ഇന്നത്തെ പ്രധാന വിഷയം 'മുടി' കത്തുമോ കത്തില്ലയോ എന്നതാണ്. 'സമസ്ത'യും ഇ.കെ വിഭാഗവും കത്തുമെന്നും കാന്തപുരം കത്തില്ലെന്നും വാദിക്കുമ്പോള്‍ ആളിക്കത്തുന്നത് വിവാദങ്ങളാണ്. 'മുടി' കത്തിയാലും ഇല്ലെങ്കിലും പ്രശ്നം ആളിക്കത്തിക്കാന്‍ പിണറായിയും പക്ഷം ചേര്‍ന്നുകഴിഞ്ഞു. കത്തുമെന്ന വാദക്കാരാണ് ഭൂരിപക്ഷമെന്നറിഞ്ഞ സഖാവ്, മുടിയാണെങ്കില്‍ കത്തുമെന്ന് പ്രഖ്യാപിച്ചു!'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം' എന്നപോലെ ഒരു വെടിക്ക് രണ്ടു പക്ഷിയെ പിടിക്കാനാണ് പിണറായി ലക്ഷ്യമിട്ടത്. അകന്നുകൊണ്ടിരിക്കുന്ന കാന്തപുരം 'അരിവാള്‍ സുന്നികളെ' നഷ്ടപ്പെട്ടാലും മറുപക്ഷത്തെ കൂടെ കൂട്ടാമെന്നുള്ള കൌശലമാണ് ഒന്ന്. ആരുടെ മുടിയും കത്തുമെന്ന പരിഹാസത്തിലൂടെ പിറവത്തെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വോട്ടാണ് രണ്ടാമത്തെ പക്ഷി!
കാന്തപുരത്തിന്‍റെ കൈവശമുള്ള 'മുടി' കത്തുമെന്ന കാര്യത്തില്‍ അയാള്‍ക്കുപോലും സശയമില്ല. അതുകൊണ്ടുതന്നെയാണ് കത്തിക്കാനുള്ള മറുപക്ഷത്തിന്റെ വെല്ലുവിളിയെ കാന്തപുരം തള്ളിക്കളഞ്ഞത്. ഈ ഒരു മുടികൊണ്ട് കോടികള്‍ ഉണ്ടാക്കാന്‍ സ്വപ്നം കണ്ട് ഉറക്കംപോലും നഷ്ടപ്പെട്ട കാന്തപുരം ഏ പി അബുബക്കര്‍ മുസ്ല്യാര്‍ 'മുടി' കത്തിക്കില്ലെന്നു മാത്രമല്ല, അതു 'വെയിലു' കൊള്ളിക്കുക പോലുമില്ല! കോടികള്‍ വെറുതെ കത്തിച്ചു കളയാന്‍മാത്രം വിവരക്കേട് കാന്തപുരം ഉസ്താദിന് ഇല്ലല്ലോ!
മുഹമ്മദിന്റെ തലമുടി കത്തില്ലെന്നും കയ്യിലുള്ളത് അയാളുടെ മുടിയാണെന്നും കാന്തപുരത്തിന് ഉറപ്പുണ്ടെങ്കില്‍ അതു കത്തിച്ച് പ്രശ്നം അവസാനിപ്പിക്കുന്നതല്ലെ നല്ലത്? മുഹമ്മദിന്റെ മുടി കത്തില്ല എന്നത് ഒരു സങ്കല്പം മാത്രമാണോ തെളിയിച്ച സത്യമാണോ എന്നെങ്കിലും ഇവര്‍ വെളിപ്പെടുത്തുന്നത് നല്ലതാണ്.അത് ഇസ്ലാമിക വിശ്വാസികളുടെ മുന്നില്‍ മാത്രം പോരാ. എല്ലാവര്‍ക്കും ഇതറിയേണ്ടിയിരിക്കുന്നു.
ഗോവയിലെ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത ശരീരവും ലോകത്തുള്ള എല്ലാ ക്രൈസ്തവ അദ്ഭുതങ്ങളെയും ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. ലോകത്തെ കബളിപ്പിക്കുന്ന ഈ തട്ടിപ്പ് തെളിയിക്കാന്‍ ഇസ്ലാം ബാധ്യസ്ഥരാണ്. മുടിയാണെങ്കില്‍ കത്തുമെന്നുള്ള പിണറായിയുടെ പരിഹാസത്തിനു മറുപടി കൊടുക്കാനെങ്കിലും ഈ വെല്ലുവിളി നിങ്ങള്‍ സ്വീകരിക്കുക. ഒരുപക്ഷെ അതിലൂടെ കുറച്ചു പേരെയെങ്കിലും നിങ്ങളുടെ വിശ്വാസത്തിലേക്ക് നയിക്കാന്‍ കഴിയുമല്ലോ! 'ലവ്'ജിഹാദിനെക്കാള്‍ എന്തുകൊണ്ടും മാന്യതയുള്ള കാര്യമായിരിക്കും ഇത്.
പിണറായി പറഞ്ഞതില്‍ കാര്യമുണ്ടോ?
ആരുടെ മുടിയാണെങ്കിലും കത്തിച്ചാല്‍ കത്തുമെന്നുള്ള പിണറായിയുടെ പ്രഖ്യാപനത്തില്‍ കാര്യമുണ്ടോ? ഏതു തലമുടിയും കത്തുമെന്നു പറയുമ്പോള്‍ ശാസ്ത്രീയമായി അതു സത്യമാണ്. എന്നാല്‍ മുഹമ്മദിന്റെ മുടിയാണെങ്കില്‍ കത്തില്ലെന്ന ഇസ്ലാമിന്റെ പ്രഖ്യാപനത്തെ 'മനോവ' പൂര്‍ണ്ണമായും തള്ളിക്കളയില്ല. കാരണം ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പരിപൂര്‍ണ്ണമായും 'മനോവ' വിശ്വസിക്കുന്നു. മുഹമ്മദ് ദൈവത്തില്‍നിന്നു വന്ന പ്രവാചകനോ പരിശുദ്ധനോ ആയതുകൊണ്ടല്ല ഇത് പറയുന്നത്. കത്താതിരിക്കാന്‍ രണ്ടു സാധ്യതകള്‍ ബൈബിളിനെ അടിസ്ഥാനമാക്കി ചിന്തിക്കാം. ഒന്നാമതായി ചിന്തിക്കേണ്ട കാര്യമിതാണ്; നരകത്തിലെ തീയോട് സമമായി ഭൂമിയിലെ ഒരു തീയുമില്ലെന്ന് ഇസ്ലാമിനും ക്രൈസ്തവര്‍ക്കുമറിയാം. ബൈബിളില്‍ ഇങ്ങനെ പറയുന്നു: "അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെട്ടു"(വെളി: 20; 10). രണ്ടുകാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്; ഒന്ന് ആരാണ് ഈ വ്യാജപ്രവാചകന്‍? രണ്ടാമതായി ഈ പ്രവാചകന്‍ അവിടെ മുന്‍പേ വസിച്ചിരുന്നവനായിരുന്നു. അതുകൊണ്ടാണല്ലോ വ്യാജപ്രവാചകന്‍ 'വസിച്ചിരുന്ന' എന്ന പ്രയോഗം വന്നത്. നിത്യകാലത്തേക്ക് പീഡിപ്പിക്കപ്പെടുകയെന്നാല്‍ കത്തിത്തീരാതെ അനന്തമായി പീഡനമേല്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ ഈ നരകത്തില്‍നിന്നു വന്ന ഒരു വ്യാജപ്രവാചകന്റെ തലമുടി ഭൂമിയിലെ ഒരഗ്നിക്കും കത്തിക്കാന്‍ കഴിയില്ല.
മറ്റൊരു കാര്യംകൂടി ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. അന്ത്യകാലങ്ങളില്‍ സാത്താന്‍ വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് വചനം മുന്നറിയിപ്പു തരുന്നു. ഈ വചനം ശ്രദ്ധിക്കുക; "മൃഗത്തിന്‍റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്"(വെളി: 13; 15). കേവലം ഒരു പ്രതിമയ്ക്കു ജീവന്‍ നല്‍കുന്ന അദ്ഭുതങ്ങളുമായി സാത്താന്‍ അവതരിക്കുമ്പോള്‍ 'മുടി' കത്തിച്ചിട്ടും കത്താത്ത അദ്ഭുതങ്ങള്‍ നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു!
ബൈബിളിലെ ഈ രണ്ടുകാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ കാന്തപുരത്തിന്റെ കൈവശമുള്ള 'മുടി' കത്തണമെന്നില്ല. പിണറായി പറഞ്ഞതു ശരിയാകണമെന്നുമില്ല!
രണ്ടുകാലും ഇല്ലാത്തവന്‍ 'മുടന്തനെ' ചട്ടുകാലനെന്നു വിളിക്കുന്നു!
ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ പോലെതന്നെ വിഗ്രഹാരാധകരാണെന്നു പറയുന്ന ഇസ്ലാമിനെ ഓര്‍ക്കുമ്പോള്‍ ഈ 'തലക്കെട്ടാണ്' മനസ്സില്‍ വരുന്നത്! മുഹമ്മദിന്റെ ഒരു ചിത്രം വരച്ചതിന് ഒരുമനുഷ്യനെതിരെ 'മരണവാറണ്ട്' പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്ലാമികലോകം. ചിത്രം വരച്ചാല്‍ അത് വിഗ്രഹാരാധനയായി മാറുമെന്നാണ് ഈ കാപട്യക്കാരുടെ ചിന്ത! ഹജ്ജിനുപോകുമ്പോള്‍ ഹാജിമാര്‍ ചുംബിക്കുന്ന 'കബ്അ' യിലെ കല്ലു വിഗ്രഹമല്ല! മുഹമ്മദു കാണിക്കുന്ന എല്ലാ വിവരക്കേടും മഹാജ്ഞാനമായി പറയുകയും മറ്റുള്ളവര്‍ ചെയ്താല്‍ അതിനെ ചീത്തവിളിക്കുകയും ചെയ്യുന്ന ഇവരെ എന്താണു വിളിക്കേണ്ടത്. മുഹമ്മദിന്റെ ഒരു ചിത്രം വരച്ചാല്‍ അപരാധമാണെങ്കില്‍ ശരീരത്തിലെ വിസ്സര്‍ജ്ജ്യം (തിരുമാലിന്യം)പുണ്ണ്യ വസ്തുവായി തലയില്‍ ചുമക്കുകയും അതിനെ 'പണ്ടാരമടക്കാന്‍' തീര്‍ത്ഥാടനകേന്ദ്രം നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍ വിഗ്രഹമെന്ന വാക്ക് ഇനി മിണ്ടിപ്പോകരുത്!
കൂടെക്കിടന്നുറങ്ങുകയും തന്റെ മക്കളെ പ്രസവിക്കുകയും ചെയ്ത ഭാര്യ ഭക്ഷണം പാചകം ചെയ്തപ്പോള്‍ അറിയാതെ വീണുപോയ മുടിയെച്ചൊല്ലി, ഒന്നാം തലാക്ക്, രണ്ടാം തലാക്ക്, മൂന്നാം തലാക്ക്, മുത്തലാക്ക്' എന്നു ചൊല്ലി വീട്ടില്‍ വിടുന്ന ഇസ്ലാമിന് തലമുടിയിട്ട വെള്ളം ആദരവോടെ കുടിക്കാന്‍ ഒരു കുഴപ്പവുമില്ല!
ഈ തിരുമാലിന്യം മുല്ലപ്പെരിയാറിലെ വെള്ളത്തില്‍ കൊണ്ടുപോയിട്ടാല്‍, അത് ഈ നാടിനു ചെയ്യുന്ന ഉപകാരമായിരിക്കും. ലോകത്ത് വിഢികള്‍ ഉള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് മുട്ടൊപ്പമായിക്കൊള്ളും! ബക്കറ്റിന് ഒരുരൂപ നിരക്കില്‍ വിറ്റാല്‍പോലും കാന്തപുരത്തിനു തമിഴ്നാട് മുഴുവന്‍ വാങ്ങാനുള്ള പണവും കിട്ടും; 'ഡാം' പണിയാനുള്ള പണം സര്‍ക്കാരിനു പോകുകയുമില്ല. കൂടാതെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനും സംരക്ഷിക്കാം!!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-