മനോവയുടെ ലേഖനങ്ങളില്‍ ചിലതെല്ലാം ചിലര്‍ക്കെങ്കിലും ചോര പൊടിയുന്ന അനുഭവം നല്‍കിയിട്ടുണ്ടാകാം! ഇത് കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ആരും കരുതരുത്. മനോവയ്ക്കു ദിവസേന ലഭിക്കുന്ന നൂറുകണക്കിനു കത്തുകളില്‍ ന്യൂനപക്ഷത്തിലെ ഇതിവൃത്തം ചില മുറിവുകളെ ചൂണ്ടിക്കാണിക്കുന്നതാണ്. പ്രശംസിക്കുന്ന കത്തുകള്‍ക്കു നല്‍കുന്ന തുല്യ പരിഗണന വിമര്‍ശനങ്ങള്‍ക്കും നല്‍കുകയെന്ന നയം മനോവ അനുവര്‍ത്തിക്കുന്നതിനാല്‍ ഇങ്ങനെയൊരു മുഖപ്രസംഗം അനിവാര്യമായി വന്നു.
മനോവയുടെ വാക്കുകളിലെ മൂര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ത്തന്നെ രണ്ടു വിഭാഗമുണ്ട്. ഈ രണ്ടു വിഭാഗങ്ങള്‍ ഇവരാണ്; ഒരുകൂട്ടര്‍ മനോവയെ വെറുക്കുന്നവരും മറ്റൊരുകൂട്ടര്‍ മനോവയെ സ്നേഹിക്കുന്നവരും! വെറുക്കുന്നവരെക്കുറിച്ചു മനോവയ്ക്കു പരാതിയില്ലെങ്കിലും രണ്ടാമത്തെ വിഭാഗത്തെ പരിഗണനയില്‍ എടുക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമാണ്! ആയതിനാല്‍, ഈ വിശദ്ദീകരണം അവരെ ലക്ഷ്യമിട്ടുള്ളതാണെന്ന മുഖവുരയോടെ ആരംഭിക്കട്ടെ!
ഇന്നുവരെ മനോവ ആരെയെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതൊന്നും ഒരു വ്യക്തിയോടുള്ള വിമര്‍ശനമായിരുന്നില്ല; മറിച്ച്, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള മനോവയുടെ യുദ്ധമായിരുന്നു! ദൈവവചനത്തിനു വിരുദ്ധമായ ആശയങ്ങളെ ഉപേക്ഷിച്ച് യഥാര്‍ത്ഥ ശുശ്രൂഷയിലേക്ക് തിരിയാന്‍ ഇവര്‍ തയ്യാറായാല്‍ വിമര്‍ശനം അവസാനിപ്പിക്കുമെന്നു മാത്രമല്ല, പൂച്ചെണ്ടു നല്‍കി ആദരിക്കാനും മനോവ മുന്നിലുണ്ടാകും! ബൈബിളിലെ ഒരു വചനം ഇങ്ങനെ ഉപദേശിക്കുന്നു: "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ: 13; 7). ഒരു വചനംകൂടി കണ്ടിട്ട് വിവരണത്തിലേക്കു കടക്കാം: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്‌താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്‍"(പ്രഭാഷകന്‍: 12; 1, 2). ഗൗരവകരമായി ചിന്തിക്കേണ്ടതും പരസ്പരം പൂരകങ്ങളുമായ രണ്ടു വചനഭാഗങ്ങളാണ് ഇവ. ദൈവവചനം പ്രഘോഷിക്കപ്പെടാന്‍വേണ്ടി മാത്രമുള്ളതല്ലെന്നും അത് ജീവിതത്തില്‍ പകര്‍ത്തുകയാണ് ആദ്യം വേണ്ടതെന്നും മനോവ കരുതുന്നു.
ജനത്തെ വഴിതെറ്റിക്കുന്ന പ്രബോധകരെ വിചാരണ ചെയ്യുന്നതില്‍ മൃദുസമീപനം സ്വീകരിക്കുന്ന ശൈലി നല്ലതല്ലെന്ന് വചനത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ മനോവ മനസ്സിലാക്കിയിട്ടുണ്ട്. അറിവുണ്ടെന്നു ഭാവിക്കുന്നവരെ ബോധവത്ക്കരിക്കുക എന്നത് ഏറെ ശ്രമകരമായതിനാല്‍, അവരുടെ അവിവേകത്തെ ദൈവജനത്തിനു വെളിപ്പെടുത്തികൊടുക്കുകയാണ് കൂടുതല്‍ ഗുണകരം. ഇതിലൂടെ അനേകരെ രക്ഷയിലേക്കു നയിക്കാന്‍ കഴിയും എന്നതാണ് ഇതുവരെയുള്ള അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്! ചെറിയ വീഴ്ചകളെ അതിന്റെ ഗൗരവത്തില്‍ മാത്രമേ മനോവ ചൂണ്ടിക്കാട്ടിയിട്ടുള്ളുവെന്നു മാത്രമല്ല, അത്തരം വീഴ്ചകള്‍ വരുത്തിയിട്ടുള്ളവരെ മനോവ ആക്ഷേപിച്ചിട്ടുമില്ല. എന്നാല്‍, അന്യദേവന്മാരിലേക്കു ദൈവജനത്തെ നയിക്കുന്നവരെ അവരുടെ സ്ഥാനചിഹ്നങ്ങള്‍ പരിഗണിക്കാതെ എതിര്‍ത്തിട്ടുണ്ട്! അവരെ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താതിരുന്നാല്‍, മഹിമയണിഞ്ഞവര്‍ക്കൂടി സംശയത്തിന്റെ നിഴലിലാകും എന്നതുകൊണ്ടാണ് ഈ നിലപാടു സ്വീകരിക്കുന്നത്!
വ്യക്തികള്‍ക്കു സമൂഹം നല്‍കിയിരിക്കുന്ന വിലയുടെ അടിസ്ഥാനത്തില്‍ അവരുടെ വാക്കുകളുടെ സ്വീകാര്യത നിശ്ചയിക്കുന്ന രീതി മനോവയ്ക്കില്ല; മറിച്ച്, വാക്കുകളിലെ മാഹാത്മ്യം മനസ്സിലാക്കി, അതു പറഞ്ഞ വ്യക്തിയുടെ നിലവാരം അളക്കുന്ന ശൈലിയാണ് മനോവ പിന്തുടരുന്നത്! അതീവ ഗുരുതരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് സാത്താന്റെ ഇടനിലക്കാരായി നിലകൊള്ളുന്നവര്‍ കത്തോലിക്കാസഭയുടെ നേതൃനിരയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇത്തരക്കാരെ തുറന്നുകാണിക്കാതിരുന്നാല്‍ അനേകരെ ഇവര്‍ സാത്താന്റെ പാളയത്തിലെത്തിക്കും. സ്ഥാനചിഹ്നങ്ങള്‍ നോക്കി പ്രബോധനത്തിലെ ആധികാരികത നിശ്ചയിക്കുന്ന അടിമകള്‍ സഭയിലുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്! വചനത്തിനും കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പുരോഹിതനായാലും മെത്രാനായാലും ഇവരെ ദൈവം അയച്ചിട്ടില്ല! ഇത്തരക്കാരെ മാത്രമാണ് മനോവയുടെ താളുകളില്‍ വിചാരണ ചെയ്തിട്ടുള്ളത്! മുന്‍പു മനോവ വെളിപ്പെടുത്തിയിട്ടുള്ള ഈ കാര്യങ്ങളില്‍ ഏതു രീതിയായിരുന്നു മനോവ അവലംബിക്കേണ്ടിയിരുന്നതെന്ന് വായനക്കാര്‍ പറയുക. വിചാരണ ചെയ്ത വിഷയങ്ങളില്‍ ചിലത് ഇവിടെ കുറിക്കാം.
കത്തോലിക്കാസഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍നിന്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്, 'യോഗ' പൈശാചിക ആരാധനയാണ്(devils worship), ഇതു ക്രൈസ്തവര്‍ പരിശീലിക്കരുത് എന്നുള്ളത്. ബെനഡിക്റ്റ് പതിനാറാമന്‍ ഇത് പ്രഖ്യാപിച്ചുവെങ്കിലും കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘം ഈ പ്രസ്താവന ജനങ്ങളില്‍നിന്നു മറച്ചുവച്ചു! രണ്ടുവര്‍ഷം മുന്‍പ് ഇത് വത്തിക്കാന്‍ വിളംബരം ചെയ്തപ്പോഴും ഭാരതത്തിലെ 'ശ്രേഷ്ഠന്മാര്‍' കേട്ടില്ലെന്ന ഭാവത്തില്‍ അവഗണിച്ചു. കത്തോലിക്കാസഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗാ പരിശീലനം ഇപ്പോഴും നടക്കുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് മനോവ പ്രസിദ്ധീകരിച്ച ലേഖനത്തെ ചില വിനീതവിധേയര്‍ ചോദ്യംചെയ്യുകയുണ്ടായി. എന്തായിരുന്നു മനോവ കുറിച്ചതെന്നു പരിശോധിച്ച്, അതിലെ അപരാധം വായനക്കാര്‍ ചൂണ്ടിക്കാണിക്കുക. ശാലോം ടെലിവിഷനില്‍ 'ഉത്തരം' എന്ന പരിപാടിയില്‍ വന്ന ചോദ്യത്തിന്, ഇന്ത്യയിലെ ഒരു 'മെത്രാന്‍' നല്‍കിയ മറുപടിയാണ് മനോവ വിമര്‍ശന വിഷയമാക്കിയത്. ഒരു വിശ്വാസി ഇങ്ങനെ ചോദിച്ചു: ക്രിസ്ത്യാനികള്‍ 'യോഗ' പരിശീലിക്കുന്നത് തെറ്റാണെന്ന് ചില ധ്യാനകേന്ദ്രങ്ങളില്‍ പറയുന്നു. മറ്റു ചിലര്‍ അതു നല്ലതാണെന്നു പഠിപ്പിക്കുന്നു. ഇതില്‍ ഏതാണ് സത്യം? ഈ ചോദ്യത്തിന് ഉത്തരമായി ഈ മെത്രാന്‍വേഷധാരി ഇങ്ങനെ പറഞ്ഞു: 'ഞാനും യോഗാ പരിശീലിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ സെമിനാരികളിലും വൈദീകവിദ്യാര്‍ത്ഥികള്‍ ഇത് അഭ്യസിക്കുന്നുമുണ്ട്. യോഗാ തെറ്റായിരുന്നുവെങ്കില്‍ സെമിനാരികളില്‍ ഇതു പരിശീലിപ്പിക്കില്ലായിരുന്നു. അതുകൊണ്ട്, ഇതു പരിശീലിക്കുന്നതില്‍ തെറ്റില്ല.'
മാര്‍പ്പാപ്പയെക്കാള്‍ വലിയവനാണ് മെത്രാനെന്നു കരുതാനുള്ള തകരാറൊന്നും മനോവയുടെ ബുദ്ധിക്കു സംഭവിച്ചിട്ടില്ല! പൈശാചിക ആരാധനയെ മഹത്വവത്ക്കരിച്ച ഈ മനുഷ്യനെ പിതാവെന്നു സംബോധന ചെയ്യാത്തത് ഒരു തെറ്റായി യേഹ്ശുവാ പരിഗണിക്കുമെന്നു മനോവ കരുതുന്നുമില്ല! അരുതെന്നു മാര്‍പ്പാപ്പ കല്പിച്ചതിനെ അനുവദനീയമാക്കാന്‍ കര്‍ദ്ദിനാള്‍ തുനിഞ്ഞാലും മനോവയ്ക്ക് അവര്‍ മഹനീയരല്ല! ഇത്തരത്തിലുള്ള അബദ്ധപഠനങ്ങളിലൂടെ ദൈവജനത്തെ വഞ്ചിക്കുന്നവരെ ശുംഭനെന്നു വിളിച്ചാല്‍ അതു പാപമാകുമോ?! കത്തോലിക്കാസഭയുടെ തീരുമാനങ്ങള്‍ എടുക്കുന്നത് വത്തിക്കാനിലാണ്. ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത അധികാരികളുടെ അധികാരം അസാധുവാണെന്നു മനോവയ്ക്ക് അറിയാം! ഇവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ സഭയിലെ ഒരു വിശ്വാസിക്കും കടമയില്ല. ഇത്തരക്കാര്‍ പാടിനടക്കുന്നതാണ് സഭയുടെ നിയമമെന്നു ധരിച്ച് വഞ്ചിക്കപ്പെടുന്നവരെ വിടുവിക്കുകയെന്ന ദൈവീക ശുശ്രൂഷയാണ് മനോവ ചെയ്യുന്നത്!
യോഗ ഒരു പൈശാചിക ആരാധനയാണെന്നു വത്തിക്കാന്‍ പ്രഖ്യാപിച്ചില്ലെങ്കിലും അത് അങ്ങനെതന്നെയാണെന്നു മനോവ തിരിച്ചറിയുന്നു. കാരണം, ബൈബിളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലെ ദൈവം വെറുക്കുന്ന തിന്മയാണ് യോഗയെന്നു വ്യക്തമാക്കുന്ന ലേഖനം മനോവ പ്രസിദ്ധീകരിച്ചത് ബൈബിളിനെ അടിസ്ഥാനമാക്കിയായിരുന്നു. അതു വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ രണ്ടു ലിങ്കുകള്‍ കൊടുക്കുകയാണ്: `യോഗ` ഒരു ഹൈന്ദവ കുതന്ത്രം!, ക്രിസ്തീയതയും `യോഗ`യും!
ക്രിസ്തീയതയില്‍നിന്നു ഹിന്ദുത്വത്തിലേക്കു പടിപടിയായി നയിക്കുന്ന പൈശാചികതയാണ് യോഗയെന്ന് ആനുകാലിക സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കത്തോലിക്കാസഭയിലെ ആചാര്യന്മാരില്‍ ഇന്നു കാണുന്ന വിജാതിയ പ്രണയത്തിന്റെ കാരണങ്ങളിലേക്ക് കടന്നുചെന്നാല്‍, സെമിനാരികളില്‍ അവര്‍ നടത്തുന്ന ഈ പൈശാചിക പരിശീലനത്തിന്റെ സ്വാധീനം മനസ്സിലാക്കാന്‍ കഴിയും! സുവിശേഷം പ്രചരിപ്പിക്കാനായി യേഹ്ശുവാ അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗാഭ്യാസം അടിച്ചേല്‍പ്പിക്കുന്ന പുരോഹിതന്മാര്‍, വരാനിരിക്കുന്ന തലമുറയെ പൂര്‍ണ്ണമായും അന്ധകാരത്തിലേക്കു നയിക്കുകയാണ്! വിദ്യാഭ്യാസ മേഖലയില്‍ സഭ നേരിടുന്ന തിരിച്ചടിയും അപമാനവും ദൈവത്തിന്റെ ക്രോധമായി കാണണം! യോഗാധ്യാനങ്ങള്‍ നടത്തിക്കൊണ്ട് ആഭാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്കാസഭയിലെ ചില സന്യാസസഭകള്‍ ഇന്ത്യയിലും കേരളത്തിലുമുണ്ടെന്ന സത്യം വെളിപ്പെടുത്തിയത് അപരാധമായി മനോവ കാണുന്നില്ല. കാലടിയിലെ 'ദിവ്യകാരുണ്യ' ആശ്രമത്തില്‍ M.C.B.S. സഭ നടത്തുന്ന ഈ ഭക്താഭാസത്തെക്കുറിച്ച് അവര്‍തന്നെ പരസ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ കത്തോലിക്കാസഭയ്ക്ക് യോഗയോടും ഹൈന്ദവ ദേവീ-ദേവന്മാരോടുമുള്ള പ്രണയം ദുരൂഹമായി തുടരുന്നു! കേരളത്തിലെ കുപ്രസിദ്ധ ആള്‍ദേവതയായ അമൃതാനന്ദമയിയുടെ കാമുകന്മാരായി അധഃപതിച്ച ആചാര്യന്മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്നതും കാണാതെപോകരുത്.
ഇത്തരത്തിലുള്ള ധ്യാനങ്ങളിലൂടെ ദൈവജനത്തെ വഞ്ചിക്കുന്ന സംഘങ്ങളുടെ പേരും വിലാസവും വെളിപ്പെടുത്താതിരുന്നാല്‍, അത് പരിശുദ്ധാത്മാവിനെ വേദനിപ്പിക്കും എന്ന്‍ മനോവ മനസ്സിലാക്കുന്നു. കാരണം, പരിശുദ്ധാത്മാവു നയിക്കുന്ന ധ്യാനങ്ങളും ധ്യാനമന്ദിരങ്ങളും നമ്മുടെ നാട്ടിലുള്ളപ്പോള്‍, 'കാടടച്ചു വെടിവച്ച്' ദൈവജനത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ മനോവ ഒരുക്കമല്ല. തെറ്റു ചെയ്യുന്നവര്‍ മാത്രമാണ് വിചാരണയേയും വിധിയേയും നേരിടേണ്ടത്.
പുതുമഴ പെയ്യുമ്പോള്‍ പടുകുരുപ്പ മുളയ്ക്കുന്നതുപോലെ കത്തോലിക്കാസഭയില്‍ ചില ജാരസന്തതികള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുന്നതിനെ മനോവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. കോട്ടയം വടവാതൂര്‍ സെമിനാരിയിലെ അദ്ധ്യാപകനായ തോമസ് പാറയ്ക്കല്‍ എന്ന പുരോഹിത വേഷധാരി, രാമായണ നാടകങ്ങളുമായി ഇറങ്ങിയിരിക്കുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ അവതാരം! കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എടുത്തെഴുതുമ്പോള്‍ മനോവയുടെ നേരേ മുഷ്ടിച്ചുരുട്ടിയിട്ടു കാര്യമില്ല. ഇയാളുടെ വാക്കുകളെ ഗൗരവമായി കാണേണ്ടതുണ്ട്. സെമിനാരി പഠനങ്ങളുടെയും ബൈബിളിന്റെയും ലോകത്തുനിന്നു മാറി വ്യത്യസ്ഥമായ മേഖല തിരഞ്ഞെടുത്തു എന്നാണു ഈ മനുഷ്യന്റെ വിവരണം. ബൈബിളില്‍നിന്നുള്ള ഈ മാറ്റമാണ് കത്തോലിക്കാസഭയെ ഗ്രസിച്ചിരിക്കുന്ന പൈശാചികത എന്നകാര്യം ഇവര്‍മാത്രം അറിയുന്നില്ല!
കത്തോലിക്കാസഭയില്‍ 'ദൈവവിളി' കുറയുന്നുവെന്ന് പരിതപിക്കുന്നവര്‍ ഒരുകാര്യം വ്യക്തമാക്കുക: രാമായണം പ്രചരിപ്പിക്കാന്‍ വേണ്ടിയാണോ ദൈവം നിങ്ങള്‍ക്ക് ആളുകളെ വിളിച്ചുതരേണ്ടത്? പൗരോഹിത്യത്തിലേക്ക് വിളി കുറയുന്നതിന്‍റെ കാരണം, അവരെക്കൊണ്ട് ഒരു പ്രയോജനവും ദൈവത്തിനു ലഭിക്കാത്തതുകൊണ്ടാണ്! 'യോഗാ' പരിശീലിക്കാനായി സെമിനാരിയിലേക്ക് മക്കളെ അയയ്ക്കാന്‍ മാത്രം ദുഷ്ടനല്ല ദൈവം! C.M.I സഭയെന്ന 'കോര്‍പ്പറേറ്റ്' സ്ഥാപനം രാമായണമാസം ആചരിച്ചത് നാമെല്ലാം കണ്ടതാണ്. ഈ വിധത്തിലുള്ള ആഭാസങ്ങള്‍ക്ക് മക്കളെ വിട്ടുകൊടുക്കാന്‍ അവരെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ക്കു കഴിയില്ല! വിജാതിയതയെ പ്രചരിപ്പിക്കാന്‍ മക്കളെ വിട്ടുകൊടുക്കുന്നതിനേക്കാള്‍ നല്ലത് അവരെ കഴുത്തു ഞെരിച്ചു കൊല്ലുന്നതാണ്! ഇതൊക്കെ ചെയ്യുന്നവരെക്കാള്‍ തെറ്റുകാരാണോ ഇവയെ വിമര്‍ശിക്കുന്നവര്‍?
യേഹ്ശുവാ ഏകരക്ഷകന്‍ എന്ന സത്യത്തെ പ്രഘോഷിക്കുന്നതിനു പകരമായ സിദ്ധാന്തങ്ങള്‍ വത്തിക്കാനില്‍നിന്നു പ്രഖ്യാപിച്ചാലും ദൈവജനം അതു തള്ളിക്കളയുക തന്നെവേണം! കാരണം, ഇന്നത്തെ ചില പ്രസ്താവനകളിലും ആഹ്വാനങ്ങളിലും അപകടത്തിന്റെ മണിമുഴക്കമുണ്ട്. മ്ലേച്ഛമെന്നു യാഹ്‌വെ പറഞ്ഞ പലതിനെയും വിശുദ്ധമെന്നു പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കത്തോലിക്കാസഭയില്‍ നടക്കുന്നതിനെ ഭയത്തോടെയാണ് മനോവ വീക്ഷിക്കുന്നത്! നാസ്തികവാദികള്‍ക്കും സ്വവര്‍ഗ്ഗരതിക്കാര്‍ക്കും അനുകൂലമായി ഉയര്‍ന്ന ശബ്ദങ്ങള്‍ ദൈവവചനത്തിനു വിരുദ്ധമായതുകൊണ്ടുതന്നെ ഇവയുടെ പിന്നില്‍ പരിശുദ്ധാത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന അബദ്ധധാരണ ആരും വച്ചുപുര്‍ത്തരുത്. ഇസ്ലാമികതയെ ശ്ലാഘിക്കുന്ന നിലപാടും പിശാചില്‍നിന്നു വന്നതാണെന്നു തിരിച്ചറിഞ്ഞ് അതിനെ പുച്ഛിച്ചുതള്ളാന്‍ ദൈവജനം ധൈര്യം കാണിക്കണം! മുഹമ്മദിനെ പ്രവാചകനായി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില സംഘങ്ങള്‍! ഇത്തരം കാര്യങ്ങളില്‍ മനോവയുടെ ശബ്ദത്തിനു മൂര്‍ച്ച കൂടുന്നുവെങ്കില്‍, യെരുശലേം ദൈവാലയത്തില്‍ യേഹ്ശുവായും ഇപ്രകാരമായിരുന്നു എന്ന ഉത്തരമാണ് നല്‍കാനുള്ളത്! "എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് ശിഷ്യന്മാര്‍ അനുസ്മരിച്ചു"(യോഹ: 2; 16, 17).
കത്തോലിക്കാസഭയെ വിജാതിയരുടെ മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ വിചാരണ ചെയ്യപ്പെടേണ്ടത് സഭയുടെ വിശുദ്ധിക്ക് അനിവാര്യമാണ്. ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്ന വ്യക്തികള്‍മൂലം മഹിമയണിഞ്ഞ വിശുദ്ധര്‍ക്ക് അപകീര്‍ത്തിയുണ്ടാകാതെ ശ്രദ്ധിക്കേണ്ടതും വിചാരണ ചെയ്യുന്നവന്‍റെ ഉത്തരവാദിത്വമാണ്. ഈ കാരണത്താലാണ് കടുത്ത അനീതി പ്രവര്‍ത്തിക്കുന്ന ചിലരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടി വരുന്നത്! മനോവയുടെ ഈ ശൈലിയെ സാധൂകരിക്കുന്നതും മുന്‍പ് വിമര്‍ശിക്കപ്പെട്ടതുമായ ഒരു വിഷയം ഇവിടെ ആവര്‍ത്തിക്കാം. ഇതു വായിച്ചശേഷം വായനക്കാര്‍തന്നെ വിലയിരുത്തുക.
യൂറോപ്പിലെ സഭയെ 'ശുശ്രൂഷിക്കുന്ന' ചില പുരോഹിതന്മാരുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കാമകേളികളെ വിമര്‍ശിച്ചുകൊണ്ട് മനോവ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പലവട്ടം താക്കീതു ചെയ്തിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ട് തങ്ങളുടെ ലീലകള്‍ തുടര്‍ന്നപ്പോഴാണ് ഇങ്ങനെയൊരു ലേഖനം ആവശ്യമായി വന്നത്. ഇന്റെര്‍നെറ്റ് ചാറ്റിങ്ങിലൂടെ സ്ത്രീകളെ പ്രണയത്തില്‍ കുടുക്കുന്ന ഇത്തരം വിരുതന്മാര്‍ സഭയെ ഒന്നടങ്കം ദുഷിപ്പിക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിനു പ്രേരകമായ ഘടകം! ഇത്തരത്തില്‍ പ്രവര്‍ത്തിച്ച രണ്ടു വ്യക്തികളെ പേരെടുത്തു വിമര്‍ശിച്ചത് ആത്മാര്‍ത്ഥമായി ശുശ്രൂഷ ചെയ്യുന്ന അനേകര്‍ യൂറോപ്പിലുണ്ടെന്നു മനോവ മനസ്സിലാക്കിയതുകൊണ്ടാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസ്സാര പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച്, വിവാഹമോചനം നടത്തിക്കുകയും, ആ സ്ത്രീയോടൊപ്പം താമസമാക്കുകയും ചെയ്ത വ്യക്തിയെ ബഹുമാനിക്കാന്‍ മനോവയ്ക്കു കഴിയില്ല. മാത്രവുമല്ല, അവിഹിത ജീവിതം നയിക്കുന്ന 'ഇവന്മാര്‍' ബലിയര്‍പ്പിക്കുകയും സഭാശുശ്രൂഷകളില്‍ തുടരുകയും ചെയ്യുന്നത് അപകടമാണെന്നു തിരിച്ചറിയാനുള്ള വിവേകം മനോവയ്ക്കു നഷ്ടപ്പെട്ടിട്ടില്ല! ഇനിയും അനേകരെ നശിപ്പിക്കാന്‍ പതിയിരിക്കുന്ന ഇത്തരം കഴുകന്മാരെ തുറന്നുകാണിക്കേണ്ടത് മനോവയുടെ ധര്‍മ്മമാണ്!
ഇനി വായനക്കാര്‍ നിശ്ചയിക്കുക; മനോവയുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടിപ്പോയോ? അനേകം ആത്മീയ ശുശ്രൂഷകരെ ദുഷിപ്പിക്കുന്ന ഇത്തരക്കാരെ സഭാശുശ്രൂഷകള്‍ക്ക് ആവശ്യമുണ്ടോ? ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാര്‍ ഇല്ലാതിരുന്നാല്‍, ഒരുപക്ഷെ ആടുകള്‍ സ്വയം മേഞ്ഞോളും!
വചനം വാളാണ്; അതിനു മൂര്‍ച്ചയുണ്ട്!
"ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ: 4; 12). ഈ വചനം മായംചേര്‍ക്കാതെ പസംഗിച്ചാല്‍, അതു പലരെയും മുറിപ്പെടുത്തും എന്നകാര്യത്തില്‍ തര്‍ക്കമില്ല! പലരുടെയും ജീവിതത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പലതും മുറിച്ചുമാറ്റാത്തിടത്തോളം തങ്ങളുടെ രക്ഷ സാധ്യമാകില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. വചനമാകുന്ന വാള്‍ കടന്നുവന്ന് മുറിക്കേണ്ടവയെ മുറിക്കുമ്പോള്‍ ചോരപൊടിയുക എന്നത് സ്വാഭാവികം! ഇത്തരത്തില്‍ ചിന്തപ്പെടുന്ന രക്തം തങ്ങളുടെ രക്ഷയ്ക്കാണെന്നും നാശത്തിനല്ലെന്നും പിന്നീടിവര്‍ തിരിച്ചറിയും!
മനോവ നടത്തുന്ന വിചാരണകള്‍ക്ക് ദൈവവചനം നല്‍കുന്ന പിന്തുണയാണ് ഇവിടെ നാം ചിന്തിക്കുന്നത്. തെറ്റിനെ ന്യായീകരിക്കുന്നതും അവയെ മൂടിവയ്ക്കുന്നതും ക്രിസ്തീയതയുടെ ഭാഗമല്ലെന്നു മാത്രമല്ല, ക്രിസ്തീയ വിരുദ്ധവുമാണ്! "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം"(യേശൈയാഹ്: 5; 20). യേശൈയാഹ് പ്രവാചകനിലൂടെ യാഹ്‌വെ അറിയിച്ച ഈ വചനം എല്ലാ പ്രവാചകന്മാരും അവരുടെ ജീവിതംകൊണ്ട് നമുക്കു കാട്ടിതന്നിട്ടുണ്ട്. യോഹന്നാന്‍ വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും അനീതിയെ ശക്തമായ ഭാഷയില്‍ എതിര്‍ത്തവരായിരുന്നു. അഭിഷേകം പ്രാപിച്ചിട്ടുള്ള രാജാക്കന്മാരും പുരോഹിതരുമെല്ലാം ഇവരുടെ വിമര്‍ശനത്തിന്റെ മൂര്‍ച്ച ഏറ്റുവാങ്ങിട്ടുണ്ട്! എന്നാല്‍, യാഹ്‌വെയുടെ വചനത്തില്‍ മായംചേര്‍ക്കാതെ മൂര്‍ച്ചയോടെ പ്രയോഗിച്ചിട്ടുള്ള പ്രവാചകന്മാരെ ഭൂമിയില്‍വച്ചുതന്നെ അവിടുന്ന് ബഹുമാനിച്ചുവെന്നതും ശ്രദ്ധിക്കണം! രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കുന്നു.
യേലിയാഹ്, യിരെമിയാഹ്, യേശൈയാഹ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തെറ്റു ചെയ്യുന്നവര്‍ക്കുനേരെ ശാപവാക്കുകള്‍പ്പോലും ഉയര്‍ത്തുന്നത് വചനത്തില്‍ വായിക്കാന്‍ കഴിയും. യേലിയാഹ് പ്രവാചകന്‍ ഇവരില്‍ പ്രധാനിയായിരുന്നു. വിഗ്രഹാരാധകരെ കടുത്ത ഭാഷയില്‍ താക്കീതു ചെയ്യുകയും വിജാതിയ ദേവന്മാരെ പുച്ഛിക്കുകയും ചെയ്യുന്ന യേലിയാഹിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാധിക്കുന്ന എല്ലാ അനര്‍ത്ഥങ്ങളുടെയും കാരണം യേലിയാഹാണെന്ന് ആഹാബ് രാജാവു പറയാന്‍ കാരണം, അവന്റെ തിന്മകളെ പ്രവാചകന്‍ തുറന്നുകാണിച്ചതുകൊണ്ടായിരുന്നു. ആഹാബിന്റെ വാക്കുകള്‍ക്ക് പ്രവാചകന്‍ പറയുന്ന മറുപടി ഇതാണ്: "യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, യാഹ്‌വെയുടെ കല്പനകള്‍ നിരസിച്ച്, ബാല്‍ദേവന്മാരെ സേവിക്കുന്ന നീയും നിന്റെ പിതാവിന്റെ ഭവനവുമാണ്"(1 രാജാ: 18; 18). പ്രവാചകനായ യേലിയാഹ് തുടര്‍ന്നു: "നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21). ഇതുതന്നെയാണ് വിജാതിയരെ അനുകരിച്ചുകൊണ്ട് രണ്ടു വഞ്ചിയില്‍ യാത്ര ചെയ്യുന്ന പുരോഹിതന്മാരോടു മനോവ പറയുന്നതും. യേഹ്ശുവായുടെ ബലിപീഠത്തിനു മുന്നില്‍നിന്നുപോലും വിജാതിയ ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന പുരോഹിതരുണ്ട്. ഇവര്‍ക്കെതിരെ മനോവ ഉയര്‍ത്തുന്നത് പ്രവാചകശബ്ദമാണ്! അന്യദേവന്മാരെ ആരാധിക്കാനായി പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നവരോട് മനോവ സന്ധിചെയ്യില്ല!
യിസ്രായേലില്‍ ഓരോ കാലത്തും വ്യാജപ്രവാചകന്മാരും വ്യാജപുരോഹിതന്മാരും ഉണ്ടായിട്ടുണ്ട്. യാഹ്‌വെയുടെ പുരോഹിതരായി അഭിഷേകം ചെയ്യപ്പെട്ടവര്‍തന്നെ ബാലിനു ധൂപമര്‍പ്പിച്ചുകൊണ്ട് മ്ലേച്ഛത പ്രവര്‍ത്തിക്കുന്ന അവസ്ഥയും യിസ്രായേലില്‍ ഉണ്ടായിരുന്നു! "അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധ വസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല''(യെസെക്കി: 22; 26). മറ്റൊരു വചനം നോക്കുക: "നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. എന്നിട്ട് എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍തന്നെ ഇതു കാണുന്നുണ്ട്- യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമിയാഹ്: 7; 9-11). പ്രവാചകന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും എതിരേ യേശൈയാഹ് പ്രവാചകന്റെ വാക്കുകള്‍ ഇതാണ്: "പുരോഹിതന്മാരും പ്രവാചകന്മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു. ലഹരിപിടിച്ച് അവര്‍ ആടിയുലയുന്നു; വീഞ്ഞ് അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റുപറ്റുന്നു; ന്യായവിധിയില്‍ കാലിടറുന്നു"(യേശൈയാഹ്: 28; 7). മദ്യപിച്ചു ലക്കുകെട്ട്, സകല വാഹനങ്ങളെയും ഇടിച്ചു തകര്‍ത്ത പുരോഹിതന്‍ തൃശൂര്‍ അതിരൂപതയിലെ 'മോണ്‍സിഞ്ഞോര്‍' ആയതിനാല്‍ മനോവ അതു മൂടിവയ്ക്കണോ? സ്വന്തം ചെയ്തികള്‍മൂലം ദര്‍ശനങ്ങളില്‍ തെറ്റുപറ്റിയ പുരോഹിതരുടെ കൂട്ടമാണ് ഇന്നും സഭയുടെ ദുരന്തം!
പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും എതിരെ യിരെമിയാഹ് പ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "യാഹ്‌വെ എവിടെ എന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു. പ്രവാചകന്മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ത്ഥമായവയെ പിഞ്ചെല്ലുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റം വിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റം വിധിക്കും"(യിരെമി: 2; 8, 9). ബാലിന്റെ(അന്യദേവന്മാര്‍)നാമത്തില്‍ പ്രസംഗിച്ചു നടക്കുന്ന പുരോഹിതരെ കാണുമ്പോഴും വിജാതിയ അനുകരണങ്ങളുമായി ഓടിനടക്കുന്ന സഭാധികാരികളെ കാണുമ്പോഴും ഈ പ്രവചനം അന്നും ഇന്നും ഒരുപോലെ അന്വര്‍ത്ഥമാണെന്നു തിരിച്ചറിയണം. അന്നത്തെ പുരോഹിതന്മാരെ വിചാരണ ചെയ്ത അതേ വചനത്താല്‍ തന്നെയാണ് മനോവ ഇന്നു വിചാരണ നടത്തുന്നത്! മനോവയുടെ കല്പിത കഥകളെ അടിസ്ഥാനമാക്കിയുള്ള വിചാരണയല്ല! പ്രവാചകന്റെ മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം സമാധാനം എന്ന്‍ അവര്‍ പറയുന്നു"(യിരെമി: 6; 13, 14).
തിന്മയ്ക്കെതിരെ ഏറ്റവും തീക്ഷണതയോടെ പ്രതികരിച്ച ഏലീയാ പ്രവാചകനെ ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിച്ചുകൊണ്ടാണ് യാഹ്‌വെ ബഹുമാനിച്ചത്! സകല ദൈവജനത്തിനുമുള്ള ദൃഷ്ടാന്തമാണ് യേലിയാഹ് പ്രവാചകന്‍! തിന്മയെക്കെതിരെ മയമില്ലാതെ എതിരിടുന്നവനെ സ്വര്‍ഗ്ഗം ബഹുമാനിക്കും. പുതിയ നിയമത്തിലേക്കു വരുമ്പോഴും ഇതില്‍നിന്നു വ്യത്യസ്തമായിരുന്നില്ല. അന്ത്യപ്രവാചകനായ സ്നാപകയോഹന്നാനെയാണ് ഇവിടെ നാം കാണുന്നത്. രാജാക്കന്മാരുടെ കണ്ണിലെ കരടും പുരോഹിതര്‍ക്കു പേടിസ്വപ്നവുമായിരുന്നു സ്നാപകയോഹന്നാന്‍! യേലിയാഹിന്റെ ചൈതന്യത്തോടെയാണ് യോഹന്നാന്‍ പ്രഘോഷിച്ചത്. അവന്‍ പറഞ്ഞു: "അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്‍ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍"(ലൂക്കാ: 3; 7, 8). രാജാവിനെതിരെ ശബ്ദിക്കാനും യോഹന്നാന്‍ ധൈര്യം കാണിച്ചു: "യോഹന്നാന്‍ ഹൊറേദോസ് രാജാവിനെ അവന്റെ സഹോദരഭാര്യയായ ഹൊറേദിയാ നിമിത്തവും അവന്‍ ചെയ്തിരുന്ന മറ്റെല്ലാ ദുഷ്കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു"(ലൂക്കാ: 3; 19).
യോഹന്നാന്റെ പ്രവര്‍ത്തികളെ എങ്ങനെയാണ് സ്വര്‍ഗ്ഗം വിലമതിച്ചത് എന്നറിയണമെങ്കില്‍ യേഹ്ശുവാ അവനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി: "ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല"(ലൂക്കാ: 7; 28). തിന്മകളെ മുഖത്തുനോക്കി എതിര്‍ത്തിട്ടുള്ളവരെ സ്വര്‍ഗ്ഗം മാനിച്ചിട്ടുമുണ്ട്! തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതരായിരുന്നാലും എതിര്‍ക്കുന്നവനാണ് ക്രിസ്ത്യാനി. ഇതു പ്രവാചകന്മാര്‍ക്കു മാത്രമുള്ള ദൗത്യമാണെന്ന് ആരും ധരിക്കരുത്. എല്ലാ ദൈവമക്കളോടും വചനം ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്! അപ്പസ്തോലനായ പൗലോസ് ഉപദേശിക്കുന്നു: "അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ: 5; 11, 12).
പ്രവാചകകാലത്തെ പ്രവാചകന്മാരെല്ലാം നേതൃത്വത്തിലെ തിന്മകള്‍ക്കെതിരെ തീപ്പന്തമായെങ്കില്‍, പ്രവാചകപരമ്പരയിലെ അവസാന കണ്ണിയായ യോഹന്നാന്‍ ഈ തീപ്പന്തങ്ങളുടെയെല്ലാം ആകെത്തുകയായിരുന്നു! ഇതൊന്നും ക്രൈസ്തവസഭയ്ക്ക് ബാധകമല്ലെന്ന അബദ്ധധാരണ ആരും വച്ചുപുലര്‍ത്തേണ്ട. സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയുടെ ശൈലി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അന്നത്തെ പുരോഹിതരുടെ സത്യവിരുദ്ധമായ വാക്കുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞുകൊണ്ടാണ് കേപ്പായും സംഘവും സത്യത്തിനു സാക്ഷ്യം നല്‍കിയത്. കേപ്പായും മറ്റു ശിഷ്യന്മാരും ആദ്യകാല സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, യെരുശലേം ദൈവാലയത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ബലികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നതിനു തെളിവുകളുണ്ട്. പുരോഹിതരെ പുരോഹിതരായി പരിഗണിക്കുകയും ചെയ്തിരുന്നു. പൗലോസിനു കേപ്പാ നല്‍കുന്ന ഒരു ഉപദേശം ഇതിനു തെളിവായി പരിഗണിക്കാം. യെരുശലേമില്‍ നടന്ന സൂനഹദോസിനുശേഷം പത്രോസ് നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "അതിനാല്‍, ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്ത നാലുപേര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവരോടൊപ്പം പോയി നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുണ്ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ നീ തന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും"(അപ്പ. പ്രവര്‍: 21; 23, 24).
എന്നാല്‍, സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ഈ പുരോഹിതര്‍ ശ്രമിച്ചപ്പോള്‍ കേപ്പാ പറയുന്ന വാക്കുകള്‍ നാം വെറുതെ വായിച്ചാല്‍ മാത്രം പോരാ; അതു ഗ്രഹിക്കുക തന്നെവേണം: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍: 4; 19, 20). അന്നത്തെ പുരോഹിതരെ അഭിഷേകം ചെയ്ത അതേ ആത്മാവുതന്നെയല്ലേ ഇന്നത്തെ ദൈവാലയ ശുശ്രൂഷകരെയും അഭിഷേകം ചെയ്തത്? അങ്ങനെയെങ്കില്‍, പിശാചിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ചവര്‍ അന്നുണ്ടായിരുന്നതുപോലെ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരാണ് യേഹ്ശുവാ ഏകരക്ഷകന്‍ എന്ന സത്യത്തില്‍നിന്നു വ്യതിചലിച്ചു മുന്നോട്ടുപോകുന്നവര്‍! ഇതേ അദ്ധ്യായത്തില്‍തന്നെ കേപ്പാ പറയുന്നത് കേള്‍ക്കുക: "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12). ഈ വാക്കുകളാണ് അന്നു പുരോഹിതരെ ചൊടിപ്പിച്ചതെങ്കില്‍, ഇന്നും അതേ വാക്കുകള്‍ ചില പുരോഹിതരെ ചൊടിപ്പിക്കുന്നു! ദൈവം അയച്ചവരെയും സാത്താന്‍ അയച്ചവരെയും ഇതില്‍നിന്ന്‍ മനസ്സിലാക്കാന്‍ കഴിയും. കാരണം, സാത്താന്‍ അവന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി കെട്ടിയിട്ട് ഉപയോഗിക്കുന്നവര്‍ ഇന്നും സഭയിലുണ്ട്! ഈ വചനം നോക്കുക: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നുവെങ്കില്‍ അതിലെന്തദ്ഭുതം?"(2 കോറി: 11; 14, 15).
കേപ്പായും സംഘവും പുരോഹിതരെ അനുസരിക്കാതെ വചനപ്രഘോഷണം തുടര്‍ന്നപ്പോള്‍ വീണ്ടും അവരെ താക്കീതു ചെയ്യുന്നുണ്ട്. എന്നാല്‍, അപ്പസ്തോലന്മാര്‍ അവര്‍ക്കു നല്‍കുന്ന മറുപടി ശ്രദ്ധിക്കുക: "കേപ്പായും അപ്പസ്തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ. പ്രവര്‍: 5; 29). വചനത്തിനു വിരുദ്ധമായ ഉപദേശങ്ങള്‍ ആരുതന്നെ നല്‍കിയാലും അവയെ തള്ളിക്കളയണമെന്ന സന്ദേശമാണ് അപ്പസ്തോലന്മാര്‍ നമുക്കു പകര്‍ന്നു നല്‍കിയിട്ടുള്ളത്. പൗലോസും ഇതുതന്നെയാണ് നമുക്കു കാണിച്ചുതന്നിട്ടുള്ളത്. അപ്പസ്തോലന്റെ മുഖത്തടിക്കാന്‍ കല്പിച്ച പ്രധാനപുരോഹിതനായ അനനിയാസിനോടു പറയുന്നത് നോക്കുക: "അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു"(അപ്പ. പ്രവര്‍: 23; 3).
കേപ്പായായിരുന്നു സഭയിലെ ആദ്യത്തെ മാര്‍പ്പാപ്പയെന്നു നമുക്കെല്ലാം അറിയാം. സഭയെ പീഡിപ്പിക്കാന്‍ മുന്നില്‍നിന്ന ശൗവുല്‍ പിന്നീടു മാനസാന്തരപ്പെട്ട് പൗലോസ് എന്ന തീക്ഷണമതിയായ അപ്പസ്തോലനായ ചരിത്രവും നാം വായിക്കുന്നുണ്ട്. കേപ്പായില്‍ കുറ്റം കണ്ടപ്പോള്‍, അതിനെ ശക്തിയുക്തം എതിര്‍ക്കുക മാത്രമായിരുന്നില്ല, ഭാവിതലമുറ അറിയേണ്ടതിന് അതു രേഖപ്പെടുത്തുകയും ചെയ്തു. വീഴ്ചകള്‍ ആരുടെ ഭാഗത്തുനിന്നു സംഭവിച്ചാലും അവ മൂടിവയ്ക്കപ്പെടേണ്ടവയല്ല എന്ന മഹത്തായ സന്ദേശമാണ് ഇതിലൂടെ നമുക്കു ലഭിക്കുന്നത്. വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുന്ന ഇന്നത്തെ 'അധികാരികള്‍' വായിക്കാനായി ആ വചനം ഇവിടെ കുറിക്കുന്നു: "എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു"(ഗലാ: 2; 11). പൗലോസിനെ സഭയില്‍നിന്നു പുറത്താക്കുകയോ അവനോട് ഈര്‍ഷ്യയോടെ പെരുമാറുകയോ ആയിരുന്നില്ല കേപ്പായില്‍നിന്നുണ്ടായ പ്രതികരണം. പൗലോസിനെ ബഹുമാനിക്കാനാണ് തയ്യാറായതെന്ന് കേപ്പായുടെ ലേഖനങ്ങളില്‍ വായിക്കാന്‍ കഴിയും. കേപ്പായുടെ വാക്കുകള്‍ നോക്കുക: "നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യംതന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ"(2 കേപ്പാ: 3; 15). കേപ്പായെക്കാള്‍ വിമര്‍ശനത്തിന് അതീതരായ നേതാക്കളാണോ ഇന്നു സഭയെ ഭരിക്കുന്നത്?
പുരോഹിതരെ നോക്കി യേഹ്ശുവാ പറഞ്ഞതുകൂടി കാണുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14). ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ നിഷേധിച്ചുകൊണ്ട് വിജാതിയതയെ ശ്ലാഘിക്കുന്ന ഇന്നത്തെ അധികാരികളും ഇവരുടെ പിന്‍തലമുറക്കാരാണ്. ഇവരെ യേഹ്ശുവാ വിളിച്ചത് എന്തു പേരിലാണെന്നു നോക്കുക: "നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്"(മത്താ: 23; 27, 28).
ഇന്ന് നല്ല പുരോഹിതര്‍ ഉള്ളതുപോലെ അന്നും നല്ല പുരോഹിതര്‍ ഉണ്ടായിരുന്നു. വചനത്തില്‍ അത് ഇപ്രകാരം കാണാം: "ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 6; 7). കള്ളനാണയങ്ങള്‍ അന്നുണ്ടായിരുന്നതുപോലെ ഇന്നുമുണ്ട്! തെറ്റു ചെയ്യുന്നവരെ തിരുത്തുകയും താക്കീതു ചെയ്യുകയും വേണമെന്നത് ആദ്യനൂറ്റാണ്ടിനുശേഷം നിര്‍ത്തലാക്കിയ നിയമമാണെന്ന് ആരും ചിന്തിക്കേണ്ട. യേഹ്ശുവായുടെ പുനരാഗമനംവരെ ഓരോ ക്രൈസ്തവനും അനുവര്‍ത്തിക്കേണ്ട നിയമമാണു ബൈബിള്‍! തിന്മ പ്രവര്‍ത്തിക്കുന്നവരെ പരസ്യമായി വിമര്‍ശിക്കാന്‍ ഉപദേശിക്കുന്ന നിയമങ്ങള്‍ ഈ ബൈബിളിലുണ്ട്: "പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും. ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേഹ്ശുവാ മ്ശിഹായുടെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു"(1 തിമോ: 5; 20-22). തിമോത്തിയോസിനു മാത്രമായി നല്‍കിയ അധികാരമായിരുന്നു ഇതെങ്കില്‍, ഇതു ബൈബിളിന്റെ ഭാഗമാക്കുകയില്ലായിരുന്നു. എത്ര ഉന്നതരാണെങ്കിലും പക്ഷപാതംകൂടാതെ അവരെ ശകാരിക്കാനുള്ള ഈ ഉപദേശം കൂടുതല്‍ വ്യക്തമാകാന്‍, ഇതിനു തൊട്ടുമുന്‍പ് എഴുതിയിരിക്കുന്നതുകൂടി വായിക്കുക: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരെയുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). മാധ്യമങ്ങളിലൂടെ പരസ്യമായി ചെയ്യുന്ന അകൃത്യങ്ങള്‍ക്കു മറ്റു സാക്ഷികളെ അന്വേഷിക്കേണ്ടതുണ്ടോ?!
സാത്താന്റെ കമിതാക്കള്‍ കത്തോലിക്കാസഭയില്‍!
അന്യദേവന്മാരാകുന്ന പിശാചുക്കളുടെ കമിതാക്കളായ വിഷയാസക്തര്‍ കത്തോലിക്കാസഭയില്‍ കയറിക്കൂടിയിരിക്കുന്നതാണ് ഇന്നു സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി! ഇത്തരം കമിതാക്കള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ മറയാക്കുന്നത് ശ്രദ്ധേയമാണ്! സഭയിലെ വിജാതിയവത്ക്കരണ വാദികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഈ സൂനഹദോസിനെ പന്തക്കുസ്താദിനത്തില്‍ സെഹിയോന്‍ മാളികയില്‍ നടന്ന സമ്മേളനത്തെക്കാള്‍ ശ്രേഷ്ഠമായി ഉയര്‍ത്തിക്കാണിക്കുന്നതും ഇതേ കക്ഷികള്‍തന്നെ! അതുകൊണ്ടുതന്നെയാണ് ഈ സമ്മേളനത്തെ വിചാരണ ചെയ്യാന്‍ മനോവ മുതിര്‍ന്നത്! ക്രിസ്തുവിനെ ആക്ഷേപിക്കുന്നവരെല്ലാം സ്വയം ന്യായീകരണത്തിനായി രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ എടുത്തുപറയുന്നുവെങ്കില്‍, ഈ സൂനഹദോസ് സാത്താന്റെ സൂനഹദോസ് ആയിരുന്നുവെന്ന വാദത്തില്‍ മനോവ ഉറച്ചുനില്‍ക്കുന്നു!
ജോണ്‍പോള്‍ രണ്ടാമന്‍ ഖുറാന്‍ ചുംബിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച മനോവയ്ക്കെതിരേ ശകാരവര്‍ഷവുമായി ചിലര്‍ ഇറങ്ങി. എന്നാല്‍, മനോവയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം, ഖുറാന്‍ എന്താണെന്ന വ്യക്തമായ ബോദ്ധ്യത്തോടെയാണ് മനോവ വിമര്‍ശനമുയര്‍ത്തിയത്. യേഹ്ശുവാ ദൈവമല്ലെന്നും കുരിശുമരണം കെട്ടുകഥയാണെന്നും എഴുതിവച്ചിരിക്കുന്ന പൈശാചിക ഗ്രന്ഥത്തെ 'കരോള്‍ വോയ്റ്റിവാ' എന്ന വ്യക്തി ചുംബിച്ചാല്‍ മനോവ ഇത്ര വേദനിക്കില്ല; എന്നാല്‍, കത്തോലിക്കാസഭയുടെ ശബ്ദമായ മാര്‍പ്പാപ്പ ചുംബിക്കുമ്പോള്‍ സഭ മുഴുവന്റെയും ചുംബനമാണ് അവിടെ അര്‍പ്പിക്കപ്പെടുന്നത്. ആ നാരകീയ ഗ്രന്ഥത്തില്‍ രക്തദാഹിയായ മുഹമ്മദ് ക്രിസ്ത്യാനികളോട് പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്നു തന്റെ അനുയായികളെ ഉപദേശിച്ചിരിക്കുന്നത് വായനക്കാര്‍ ശ്രദ്ധിക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51). മതാന്തരസംവാദങ്ങളുമായി ഇസ്ലാമിന്റെ പിന്നാലെ ഇറങ്ങാന്‍ തയ്യാറാകുന്നവര്‍ ക്രൈസ്തവരെ കുരുതികൊടുക്കാനുള്ള സാത്താന്റെ അജണ്ടയുമായിട്ടാണ് ഇറങ്ങുന്നത്. ഇസ്ലാമിന്റെ സൗഹൃദങ്ങളെല്ലാം കാപട്യമാണെന്നു മനസ്സിലാക്കാനുള്ള ആത്മീയ ജ്ഞാനമില്ലാത്തവരാണ് സഭയെ ഇന്നു നയിക്കുന്നത്! മുഹമ്മദിന്റെ പൈശാചിക ഉപദേശങ്ങള്‍ ഇവിടംകൊണ്ടൊന്നും തീര്‍ന്നിട്ടില്ല.
മറ്റൊരു ആയത്ത് നോക്കുക: "നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12). ഇതുപോലെ നൂറുകണക്കിന് ആയത്തുകള്‍ ഖുറാനില്‍ വിഷം ചീറ്റിക്കൊണ്ട് നില്‍പ്പുണ്ട്. ഒരെണ്ണംകൂടി കുറിക്കാം: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ: 47; 4).
ഇസ്ലാമുമായി കൂട്ടുകെട്ടിനാഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍ ഓര്‍ക്കുക; ഇങ്ങനെയൊരു ആയത്ത് ഖുറാനിലുണ്ട്: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5). ഇസ്ലാമിന്റെ ദൃഷ്ടിയില്‍ അവരല്ലാത്തവരെല്ലാം ബഹുദൈവ വിശ്വാസികളാണ്. പതിയിരുന്ന് ആക്രമിക്കാന്‍ ഉപദേശിച്ച ആഭാസന്റെ അനുയായികള്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! ഇത്തരക്കാരെ ബഹുമാനിച്ചുകൊണ്ട് സൈന്യങ്ങളുടെ യാഹ്‌വെയെ അപമാനിക്കുന്നവരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ സഭ കാണിക്കുന്ന ശുഷ്ക്കാന്തിയെ മനോവ സംശയത്തോടെയാണ് വീക്ഷിക്കുന്നത്! ഇവയെല്ലാം രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പരിഷ്കാരങ്ങളാണെന്നു തിരിച്ചറിയാനുള്ള വിവേകം മനോവയ്ക്കുണ്ട്!
സംഘപരിവാറിന്റെ ആസ്ഥാനമന്ദിരത്തില്‍നിന്നു മൃഷ്ടാന്നഭോജനം നടത്തി അവിടെത്തന്നെ അന്തിയുറങ്ങുന്ന ചില പുരോഹിത വേഷധാരികള്‍ തങ്ങളുടെ വ്യഭിചാരത്തെ ന്യായീകരിക്കുന്നതും ഈ സൂനഹദോസിന്റെ പേരിലാണ്! വിഗ്രഹാരാധനയെ വ്യഭിചാരത്തോടാണ് വചനം ഉപമിച്ചിരിക്കുന്നത് എന്നതിനാല്‍, ഈ വാക്ക് ഉപയോഗിക്കുന്നതില്‍ മനോവ തെറ്റു കാണുന്നില്ല! വ്യഭിചാരം എന്ന വാക്കിന്, വഴിതെറ്റി നടക്കുക, കഴിവുകളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, ദുര്‍മ്മാര്‍ഗ്ഗസഞ്ചാരം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അതുകൊണ്ട്, ഈ ചെയ്തികളെ സൂചിപ്പിക്കാന്‍ സഭ്യമായ പദം തന്നെയാണിത്! ഇവരുടെയെല്ലാം ഭാഷയില്‍, കത്തോലിക്കാസഭയില്‍ പുതിയ ഉണര്‍വിനു കാരണമായ സൂനഹദോസായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്. എന്തായിരുന്നു ഈ ഉണര്‍വെന്നുമാത്രം ആരും പറയുന്നില്ല. ഈ സൂനഹദോസ് കഴിഞ്ഞിട്ട് അമ്പതുവര്‍ഷമായി. കത്തോലിക്കാ ചൈതന്യത്തില്‍നിന്നു അദ്ധ്യാത്മിക മരവിപ്പിലേക്കും ഭക്തിരാഹിത്യത്തിലേക്കും യൂറോപ്പിനെ നയിക്കാന്‍ മാത്രമാണ് ആ മണ്ണില്‍ നടന്ന സൂനഹദോസ് കാരണമായത്! മനോവ പറയുന്നതിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വീഡിയോ ക്ലിപ്പിംഗ് കാണുക!
സീറോമലബാര്‍ സഭയുടെ ആസ്ഥാന വിദൂഷകനായ പോള്‍ തെലേക്കാട്ട് കഴിഞ്ഞ ദിവസം മംഗളം ദിനപ്പത്രത്തില്‍ കുറിച്ച 'പൂരപ്പാട്ട്' വായിച്ചിട്ടുള്ള മാന്യന്മാരാരും മനോവയ്ക്കെതിരെ വാളെടുക്കുമെന്നു തോന്നുന്നില്ല. ഇയാള്‍, വിളിച്ചുകൂവുന്ന വചനവിരോധങ്ങള്‍ മനോവ തുറന്നുകാണിച്ച ഭാഷയും നിഘണ്ടുവിലുള്ള അനുയോജ്യമായ വാക്കുകള്‍ തന്നെയായിരുന്നു. ആദരണീയനായ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ അപമാനിച്ചുകൊണ്ട് മാധ്യമങ്ങളില്‍ കുരച്ചതിനാണ് തെലേക്കാടനെ മനോവ വിമര്‍ശിച്ചത്! മാര്‍പ്പാപ്പയുടെ പേരു പറയാന്‍ യോഗ്യതയില്ലാത്ത കോമാളികളെ അഴിച്ചുവിടുന്ന ഈ ശൈലി ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള ചിലരുടെ യുദ്ധതന്ത്രമായി സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല.
പരിശുദ്ധാത്മാവിനാല്‍ യഥാര്‍ത്ഥമായും നയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു പിന്നില്‍ പ്രവര്‍ത്തിച്ച പിശാചിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഈ സൂനഹദോസിലൂടെ സഭയില്‍ കടന്നുകൂടിയ ദുരന്തങ്ങള്‍ അക്കമിട്ടു വിശദീകരിക്കാന്‍ മനോവ തയ്യാറാണ്. ഇത്തരത്തിലുള്ള ചിലത് ഇവിടെ സൂചിപ്പിക്കാം.
യേഹ്ശുവാ ഏകരക്ഷകനെന്ന സഭയുടെ വിളംബരം നിര്‍ത്തലാക്കി!
അന്യമതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധത്തിനു സഭയുടെ പച്ചക്കൊടി ലഭിച്ചു!
സെക്കുലറിസം എന്ന മഹാമാരിയെ സഭയില്‍ പ്രതിഷ്ഠിച്ചു!
സഭകളിലേക്ക് വിജാതിയ അനുകരണം കടത്തിക്കൊണ്ടുവന്നു!
റീത്തുകളെ താന്തോന്നി സഭകളായി അഴിച്ചുവിട്ടതുവഴി വിഘടനവാദം ശക്തിപ്പെടുത്തി!
'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ക്ക് വിഹരിക്കാന്‍ കളമൊരുക്കി!
മഹാരഥന്മാരായ സഭാശ്രേഷ്ഠന്മാരെ ദുര്‍മ്മാര്‍ഗ്ഗികളെന്നു മുദ്രകുത്തി!
വിശുദ്ധരെ വാഴിക്കുന്നതില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വഴി, വിശുദ്ധപദവിയുടെ മാഹാത്മ്യം ഇല്ലാതാക്കി!
അപ്പസ്തോലന്മാരെ ഭരമേല്പിച്ച എല്ലാ ദൗത്യങ്ങളില്‍നിന്നും തന്ത്രപൂര്‍വ്വമുള്ള വിടവാങ്ങലായിരുന്നു ഈ സൂനഹദോസ് എന്നകാര്യത്തില്‍ ക്രിസ്തുവിനെ സ്നേഹിക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കത്തോലിക്കാസഭ സെക്കുലറിസത്തിലൂടെ വിജാതിയവത്ക്കരണം നടത്തുമ്പോള്‍, വിജാതിയര്‍ അവരുടെ ആശയങ്ങള്‍ കത്തോലിക്കാസഭയുടെ ചിലവില്‍ ലോകവ്യാപകമാക്കുന്ന ദുരന്തമാണ് ലോകം കാണുന്നത്! ചില്ലുമേടയില്‍ ഇരിക്കുന്നവര്‍ ലോകത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിയാതെ മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നു! വായിലൂടെ മലവിസ്സര്‍ജ്ജനം നടത്തുന്ന ശശികല 'ടീച്ചര്‍' എന്ന അഭിസാരിക ലോകം മുഴുവന്‍ നടന്ന് ക്രൈസ്തവരെ പുലഭ്യം പറയുകയും ഗോപാലകൃഷ്ണന്‍ എന്നൊരു 'വിരുതന്‍' ചരിത്രത്തെ വളച്ചൊടിച്ച് തന്റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍, അതിന്റെ കാരണം ഇന്ത്യയിലെ കത്തോലിക്കാസഭയാണ്! സാംസ്കാരിക അനുകരണവും വിജാതിയവത്ക്കരണവും കത്തോലിക്കാസഭയില്‍ നടപ്പാക്കുന്ന ഇവറ്റകളുടെ ആധുനിക പൈശാചികത 'കമ്മ്യൂണിറ്റി ബൈബിള്‍' ആണ്. ക്രിസ്തീയതയുടെ ഉദ്ഭവം ഹിന്ദുത്വത്തില്‍നിന്നാണെന്നുള്ള വിവരക്കേട് ഹൈന്ദവ ശിഖണ്ഡികള്‍ വിളിച്ചുകൂവുന്നത് കത്തോലിക്കാസഭയുടെ കയ്യിലിരിപ്പുകൊണ്ടാണ്! ഭാവിതലമുറയെ ഒന്നടങ്കം മിഥ്യയില്‍ തളച്ചിടാന്‍പോന്ന മാരകവിഷം വിജാതിയ അനുകരണമെന്ന പൈശാചികതയിലുണ്ടെന്നു തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ കേരളത്തിലെ കത്തോലിക്കാസഭ മന്ത്രവാദികളുടെ ഗുഹയായി മാറും!
ഇന്ത്യന്‍ കത്തോലിക്കാസഭയിലെ സംഘപരിവാര്‍ ലോബിയെ തളയ്ക്കാന്‍ ആഗോള കത്തോലിക്കാസഭ തയ്യാറാകുകയും, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആഗോളസഭയില്‍ വന്നുഭവിച്ച പൈശാചികതയെ ഉന്മൂലനം ചെയ്യാന്‍ പുതിയ സൂനഹദോസ് വിളിച്ചുകൂട്ടുകയും ചെയ്യുക! അല്ലാത്തപക്ഷം, ക്രിസ്തുവില്ലാത്ത സഭയായി കത്തോലിക്കാസഭ അധഃപതിക്കും. നരകകവാടങ്ങള്‍ പ്രബലപ്പെടാത്തത് കേപ്പാ നേതാവായിരുന്ന സഭയ്ക്കെതിരെയാണ്; ഇന്നുള്ളത് ആ സഭയുടെ പ്രേതം മാത്രമാണോ എന്നു സംശയിക്കണം! കേപ്പായുടെ ശുശ്രൂഷയില്‍നിന്നു ബഹുദൂരം വ്യതിചലിച്ചിട്ടും ആ വിശുദ്ധന്റെ പേരില്‍ പൈശാചിക നിയമങ്ങള്‍ നടപ്പാക്കുന്നത് അപഹാസ്യമാണ്!
അപ്രിയസത്യങ്ങള്‍ വേദനിപ്പിക്കുമെങ്കിലും ആ വേദനയ്ക്കു ശമനമുണ്ടാകും. ദൈവവചനമാകുന്ന വാളേറ്റു മുറിഞ്ഞാല്‍, ആ വചനംതന്നെ മുറിവുണക്കുകയും ചെയ്യും! ഇനി വായനക്കാര്‍ പറയുക; മനോവയുടെ ശൈലിയില്‍ മാറ്റം വരുത്തണോ?
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-