എഡിറ്റോറിയല്‍

കണ്ണന്റെ തള്ളുകളും ഇന്ത്യയുടെ ഭാവിയും!

Print By
about

07 - 10 - 2017

ണ്ണന്‍ വലിയ തള്ളുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണന് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അഹങ്കാരത്തിനു ചിറകുമുളച്ചാല്‍, പറക്കാനുള്ള വാനം ആവശ്യത്തിലധികം പ്രപഞ്ചത്തിലുണ്ടല്ലോ? എന്നാല്‍, സ്വയം പുകഴ്ത്തലുകള്‍ ആസ്വദിക്കുന്ന വിഡ്ഢികളുടെ സമൂഹം എന്തുകൊണ്ട് തങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തെ തിരിച്ചറിയുന്നില്ല? പെട്രോള്‍ വിറ്റ്‌ കക്കൂസ് പണിയാന്‍ ഇറങ്ങിയിരിക്കുന്ന ഒരു സമൂഹത്തിന്റെ വക്താവാണ്‌ 'കണ്ണന്‍' എന്നറിയപ്പെടുന്ന അല്‍ഫോന്‍സ്‌ കണ്ണന്താനം. ഇയാള്‍ തന്നെക്കുറിച്ചുതന്നെയുള്ള ബഹുമാനത്താല്‍ ആത്മനിര്‍വൃതിയണയുന്ന ഒരു അല്പനാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍, ഇതൊന്നും തിരിച്ചറിയാത്ത ചിലര്‍ മലയാളക്കരയില്‍ ഇന്നും ജീവിക്കുന്നുണ്ട്. ഇവരില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നത് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇയാളുടെ ഭാര്യയുമാണ്! ഈ ദമ്പതികള്‍ ഇപ്പോഴും തള്ളുകള്‍ തുടരുന്നതിലൂടെ ഇതാണു വ്യക്തമാക്കുന്നത്. ആയതിനാല്‍, കണ്ണന്റെ തള്ളുകളില്‍ മറഞ്ഞിരിക്കുന്ന നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ മനോവ ഇവിടെ ഉദ്യമിക്കുകയാണ്.

'എട്ടുകാലി മമ്മൂഞ്ഞ്' എന്നൊരു മനുഷ്യനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടായിരിക്കാം. ജീവിച്ചിരുന്ന വ്യക്തിയാണോ എന്നകാര്യം മനോവയ്ക്കറിയില്ല. നാട്ടില്‍ നടക്കുന്ന സകലത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കഥാപാത്രമാണ് ഈ മമ്മൂഞ്ഞ്. അവിഹിത ഗര്‍ഭങ്ങള്‍പ്പോലും ഏറ്റെടുക്കാന്‍ ഇയാള്‍ തയ്യാറാണത്രെ! നാട്ടിലൊരു പശു പ്രസവിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്വവും മമ്മൂഞ്ഞ് ഏറ്റെടുത്തു. ഈ മമ്മൂഞ്ഞിനെ വെല്ലുന്ന പ്രകടനവുമായാണ് 'തള്ളന്താനം' ഇന്ന് അരങ്ങുകൊഴുപ്പിക്കുന്നത്! ഒരു വാചകം പൂര്‍ത്തിയാക്കുന്നതിനിടെ മൂന്നിടത്തെങ്കിലും 'ഞാന്‍' എന്നോ 'എന്റെ' എന്നോ പ്രയോഗിക്കാന്‍ 'അഭിനവ മമ്മൂഞ്ഞ്' ശ്രദ്ധിക്കാറുണ്ട്! കണ്ണന്താനത്തിന്റെ നൂറ്റൊന്നു 'തള്ളുകള്‍' എന്നപേരില്‍ പുസ്തകം ഇറക്കുന്ന തിരക്കിലാണ് 'ട്രോളര്‍മാര്‍!

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിപോലും തള്ളന്താനത്തിന്റെ ഗ്രന്ഥങ്ങളില്‍നിന്നു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നു തള്ളിവിടാന്‍ ഇയാള്‍ക്ക് യാതൊരു ഉളുപ്പുമില്ല. പത്രം വായിക്കാന്‍പോലും ഉമ്മന്‍ചാണ്ടിയ്ക്കു സമയമില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ബൈബിള്‍പോലും വായിക്കാന്‍ സമയമില്ലാത്ത ഉമ്മന്‍ചാണ്ടിയാണ് കണ്ണന്താനത്തിന്റെ 'തള്ളുകള്‍' വായിക്കുന്നത്! ഡല്‍ഹിയിലെ ചേരി ഒറ്റരാത്രികൊണ്ട് പൊളിച്ചടുക്കിയ മഹാനാണ് 'ഞാന്‍' എന്ന് ഇയാള്‍ തന്നെത്തന്നെ പുകഴ്ത്തുന്നത് പലവുരു കേട്ടവരാണ് നാം. താനും മോഡിജിയും ചേര്‍ന്നാണ് ടോം ഉഴുന്നാലിനെ മോചിപ്പിച്ചതെന്ന ഗീര്‍വാണം ഒമാന്‍ ഭരണാധികാരി പൊളിച്ചടുക്കിയിട്ടും കണ്ണന്താനം തന്റെ 'തള്ളുകള്‍' തുടര്‍ന്നുകൊണ്ടിരിക്കുന്നു! ട്രംപ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്ക്കാരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയില്ല. അനേകം ലോകരാഷ്ട്രങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള 'കണ്ണന്റെ തള്ളുകള്‍' അവിടുത്തെ ഭരണാധികാരികളെ സ്വാധീനിച്ചിട്ടുണ്ടാകാം. കണ്ണന്‍ നടത്തിയ അവസാനത്തെ തള്ളായിരുന്നു 'കക്കൂസ് സിദ്ധാന്തം'!

ഉട്ടോപ്യന്‍ രാജാവു നടത്തിയ പരിഷ്ക്കാരങ്ങളായിരുന്നു ഇക്കാലംവരെയുള്ള ഏറ്റവും വലിയ വിഡ്ഢിത്തമായി ലോകം അംഗീകരിച്ചിരുന്നത്. എന്നാല്‍, ഉട്ടോപ്യന്‍ പരിഷ്കാരങ്ങളെ വെല്ലുന്ന പ്രകടനവുമായി ചായക്കടക്കാരന്‍ മുന്നേറുമ്പോള്‍, ഈ ഭരണാധികാരിയുടെ രാജസന്നിധിയിലെ വിദൂഷകനായി കണ്ണന്‍ അരങ്ങുതകര്‍ക്കുകയാണ്! പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത് ഇന്ത്യക്കാരെ 'കക്കൂസില്‍' ഇരുത്താനാണെന്നു പറയുന്നതുകേട്ടു ലോകം പൊട്ടിച്ചിരിക്കുകയാണ്. പെട്രോള്‍ ഉപയോഗിക്കുന്നത് സമ്പന്നന്മാരാണെന്ന കണ്ടുപിടുത്തമാണ് കണ്ണനും സംഘവും നടത്തിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതും ബൈക്കില്‍ യാത്രചെയ്യുന്നവരുമായ സമ്പന്നന്മാരെ കണ്ണന്‍ ഇന്ത്യയില്‍ കണ്ടെത്തി! ഇന്ധന വില ഉയരുമ്പോള്‍ ലോകത്ത് എല്ലാ വസ്തുക്കള്‍ക്കും വിലകൂടും എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്ക് റാങ്ക് നേടേണ്ടതില്ല; സാമാന്യബുദ്ധി മാത്രം മതി. വിവേകമുള്ളവര്‍ ഭരണം നടത്തുന്ന രാജ്യങ്ങളില്‍ അവര്‍ ഇന്ധന വില പരമാവധി കുറയ്ക്കുന്നത് ഇക്കാരണത്താലാണ്. ഇക്കണോമിക്സ് വിശകലനം ചെയ്യാനുള്ള വേദിയായി ഈ ലേഖനത്തെ പരിഗണിക്കുന്നില്ല. ആയതിനാല്‍, വിഷയത്തിലേക്കു പ്രവേശിക്കാം.

ഇന്നത്തെ ഇന്ത്യ!

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ എത്തിക്കഴിഞ്ഞുവെന്നാണ് മോഡിയുടെ സ്തുതിപാടകരായ 'സംഘികള്‍' പാടിനടക്കുന്നത്! നൂറിലധികം ഉപഗ്രഹങ്ങളുമായി റോക്കറ്റുകള്‍ ഇന്ത്യയില്‍നിന്നു കുതിച്ചുയരുന്നു. ലോകത്തിലെ വിവരമുള്ള ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ സകല കണ്ടുപിടുത്തങ്ങളും ഇന്ത്യയുടെ വിജ്ഞാന ഭണ്ഡാരത്തില്‍നിന്ന് അപഹരിച്ചതാണെന്നു വാദിക്കുന്ന സംഘികളുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ ഉന്നതിയിലെത്തിയെന്നു കണ്ണനോടുചേര്‍ന്ന് സംഘികളും തള്ളുന്നു! എന്നാല്‍, ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണ്?

മുപ്പതുശതമാനം ആളുകള്‍ക്ക് ഒരുനേരത്തെ ആഹാരം കഴിക്കാനുള്ള സാഹചര്യമില്ല. ദിവസത്തില്‍ ഒരുനേരംപോലും ആഹാരം കഴിക്കാന്‍ വകയില്ലാത്തവര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുമ്പോഴാണ് ഉപഗ്രഹങ്ങളുമായി റോക്കറ്റുകള്‍ കുതിക്കുന്നത്. ഇന്ത്യയിലെ അറുപത്തിയെട്ടു ശതമാനം ആളുകള്‍ക്ക് കക്കൂസ് ഇല്ല. അതായത്, നൂറ് ഇന്ത്യക്കാരില്‍ മുപ്പത്തിരണ്ടുപേര്‍ മാത്രമാണ് പ്രാഥമീക ആവശ്യങ്ങള്‍ക്കായി 'കക്കൂസ്' ഉപയോഗിക്കുന്നത്. മുപ്പതുശതമാനം ആളുകള്‍ പട്ടിണിയിലായാതുകൊണ്ട് അവര്‍ക്ക് കക്കൂസിന്റെ ആവശ്യമില്ലെന്നു കരുതാം! ഇവരാരും കക്കൂസ് ഇല്ലാത്തതിന്റെ പേരില്‍ ഭക്ഷണം കഴിക്കാത്തതല്ല; മറിച്ച്, മോഡിജിയുടെ തോഴന്മാരായ 'കോര്‍പ്പറേറ്റ്' ഭീമന്മാരെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട്, നാലരലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോള്‍ പട്ടിണിയിലായ പാവങ്ങളാണ്! ഇതാണ് 'ഡിജിറ്റല്‍ ഇന്ത്യ'! ഇന്ത്യ കുതിക്കുന്നു എന്നാണ് സംഘപരിവാരങ്ങള്‍ അവകാശപ്പെടുന്നത്. എങ്ങോട്ടാണ് കുതിക്കുന്നതെന്ന് ഇവര്‍ക്കു മാത്രം അറിയാവുന്ന കാര്യമാണ്! സാധാരണക്കാരായ ആളുകള്‍ കിതയ്ക്കുമ്പോഴാണ് ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ച് സംഘികള്‍ ജല്പിക്കുന്നത്.

മുപ്പതുശതമാനം ഇന്ത്യക്കാര്‍ പട്ടിണികിടക്കുമ്പോള്‍, ഗോമാതാവിനെ സംരക്ഷിക്കാന്‍ കോടികള്‍ ചിലവഴിക്കുന്ന ഭോഷന്മാരുടെ ഭരണമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പട്ടിണിയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍, ഗോമാതാവിനു വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കുന്ന വിഡ്ഢികളുടെ കാര്യവും ചിന്തിക്കണം. ഇത്രത്തോളം അജ്ഞതയുടെ പിടിയില്‍ അമര്‍ന്നുപോയ ഒരു മതത്തിന്റെ സാരഥികള്‍ ഭരണം കയ്യാളുന്നതുമൂലം പട്ടിണി മരണങ്ങളുടെ നിരക്ക് റോക്കറ്റുപോലെ കുതിച്ചുയരും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട! ഗോമാതാവിന്റെ കാളപ്പിതാവിന്റെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യവസായ സ്ഥാപനമാണ്‌ 'പതഞ്ജലി'! നികുതിയിളവുകള്‍ നല്‍കി പതഞ്ജലി രാമനെ സഹസ്രകോടീശ്വരനാക്കിയ സംഘപരിവാര്‍ ഭരണകൂടം ജനങ്ങളുടെ ഭാഗത്തല്ല, കന്നുകാലികളുടെയും ആള്‍ദൈവങ്ങളുടെയും പക്ഷത്താണ്! അഴിഞ്ഞാടുന്ന ആള്‍ദൈവങ്ങളാണ് ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ഇവരുടെ നയങ്ങളാണ് സര്‍ക്കാരിന്റെ നയം! താലീബാന്‍ ഭരണകൂടങ്ങള്‍പ്പോലും ഇത്രത്തോളം വിവരക്കേടുകള്‍ നടപ്പാക്കിയിട്ടുള്ളതായി കരുതുന്നില്ല!

ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും നടത്തുന്ന പരിഹാസങ്ങളൊന്നും മനസ്സിലാക്കാനുള്ള വിവേകം ഗോമാതാവിന്റെ മക്കള്‍ക്കില്ല. ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന പ്രാകൃത സംസ്ക്കാരമാണ് സനാതനമെന്നു തിരിച്ചറിയാത്തതുകൊണ്ട്, ഭാരതീയ സംസ്ക്കാരം എന്ന് മേനിപറഞ്ഞു നടക്കുകയാണിവര്‍! ഇന്ത്യക്കാരനാണെന്നു പറയാന്‍ ലജ്ജിക്കേണ്ട അവസ്ഥയാണ് പ്രവാസികള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോഡി കടന്നുചെല്ലുമ്പോള്‍, ആ രാജ്യത്തെ ഭരണാധികാരികള്‍ 'പ്രോട്ടോക്കോള്‍' ലംഘിച്ചു സ്വീകരിക്കുന്നു എന്നത് മഹത്വമായി കാണുന്ന സംഘികള്‍ ഒരുകാര്യം ഓര്‍ക്കുക: ഉപഭോക്തൃരാജ്യമായ ഇന്ത്യയിലെ ഭീമമായ ജനസംഖ്യയാണ് രാഷ്ട്രനേതാക്കന്മാരെ 'പ്രോട്ടോക്കോള്‍' ലംഘനത്തിനു പ്രേരിപ്പിക്കുന്നത്. മറിച്ച്, മോഡിയുടെ മഹത്വമോ വിജ്ഞാനമോ കണ്ട് ആദരവ് പ്രകടിപ്പിക്കുന്നതല്ല. വ്യവാസായിക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ ചൈന ഇന്ത്യയുടെ മുന്നിലാണെങ്കിലും ആ രാജ്യത്തെ വിപണി ചെറുതാണ്. സ്വന്തം രാജ്യത്തുതന്നെ ഉദ്പാദനം ഗണ്യമായി വര്‍ദ്ധിച്ചതുകൊണ്ടും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കണ്ടെത്തിയതുകൊണ്ടും ഇന്ത്യയേക്കാള്‍ വലിയ ഉപഭോക്തൃരാജ്യം വേറെയില്ല. ആയതിനാല്‍, ഇന്ത്യയുടെ ഭരണാധികാരികളെ പ്രീണിപ്പിക്കാന്‍ ബുദ്ധിയുള്ള രാഷ്ട്രത്തലവന്മാര്‍ ശ്രമിക്കും! ഇതുകണ്ട് സംഘികള്‍ ആനന്ദപുളകിതാരാകുന്നത് അവരുടെ വിവരക്കേടിന്റെ പാരമ്യതകൊണ്ടാണ്!

'കൂപമണ്ഡുകങ്ങള്‍' എന്ന വിശേഷണമാണ് സംഘികള്‍ക്ക് ഏറെ യോജിക്കുന്നത്. ഇന്ത്യയുടെ സംസ്കാരമാണ് ലോകത്തെ ഏറ്റവും മഹനീയ സംസ്കാരം എന്ന മിഥ്യാധാരണയിലാണ് ഇവര്‍! സംസ്കാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാക്കാര്യങ്ങളിലും ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ഇവര്‍ ചിന്തിക്കുന്നു. ഈ ചിന്ത നിലനില്‍ക്കുന്നതുകൊണ്ടുതന്നെ, തങ്ങളുടെ ജീര്‍ണ്ണിച്ച അവസ്ഥയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്നില്ല. നാടിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുകയോ സംസ്കാരസമ്പന്നമായ രാജ്യങ്ങളുടെ മാതൃക ഉയര്‍ത്തിക്കാട്ടുകയോ ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികളുമുണ്ട്. ഇത്തരത്തിലുള്ള വിഡ്ഢികളും കാപട്യക്കാരുമായ ദേശസ്നേഹികളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിലകൊള്ളുന്നത്. ഇവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍! പല കാര്യങ്ങളിലും നാം ചൈനയെ മാതൃകയാക്കേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍, അവരെയെല്ലാം ദേശവിരുദ്ധരായി പ്രഖ്യാപിക്കാന്‍ സംഘികള്‍ ചാടിയിറങ്ങും. കാവിയിട്ട വിഡ്ഢികള്‍ നാടുകടത്തല്‍ ഭീഷണിയുമായി രംഗത്തിറങ്ങുകയും ചെയ്യും. പാക്കിസ്ഥാനിലേക്കും ചൈനയിലേക്കുമൊക്കെ നാടുകടത്തേണ്ടവരുടെ പട്ടികയുമായി നടക്കുന്ന ശുംഭന്മാരായ സ്വാമികളാണ് മോഡിയുടെ ഭരണത്തെ നിയന്ത്രിക്കുന്നത്.

സംഘപരിവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവരക്കേടുകള്‍ക്ക് അവതാരിക എഴുതുകയും സ്തുതിഗീതങ്ങളാല്‍ ചായക്കടക്കാരനെയും അമിട്ടുഷാജിയെയും പുകഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് 'പട്ടുംവളയും' ലഭിക്കും. സ്വന്തം വ്യക്തിത്വത്തെ പണയംവച്ചു മന്ത്രിസ്ഥാനവും എംപി സ്ഥാനവും നേടിയിട്ടുള്ള ചിലര്‍ കേരളത്തിലുമുണ്ട്‌. എല്ലാ തരത്തിലും സമാനസ്വഭാവങ്ങളുള്ള തള്ളന്താനവും സുരേഷ്ഗോപിയുമാണ്‌ കേരളത്തില്‍നിന്ന് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍! നിലപാടുകളില്‍ ഉറപ്പില്ലാത്തതും അഹങ്കാരത്തിന്റെ ജീവനുള്ള ഭാവവും മാത്രമല്ല ഇരുവരുടെയും സമാനതകള്‍. അധികാരത്തിനുവേണ്ടി എന്തുംചെയ്യാന്‍ തയ്യാറാകുന്ന അധമാവാസനയും ഇരുവരെയും ചേര്‍ത്തുവയ്ക്കുന്ന ഘടകമാണ്. എന്തു വിഡ്ഢിത്തരങ്ങള്‍ വിളിച്ചുപറയുമ്പോഴും, തങ്ങള്‍ പറയുന്നത് വിജ്ഞാനമാണെന്നു ചിന്തിച്ചു സ്വയം ആനന്ദിക്കുന്നവരാണ് ഇവര്‍ ഇരുവരും! മറ്റുള്ളവര്‍ ചിരിക്കുന്നത് തങ്ങളുടെ ഭോഷ്ക്കുകളോടുള്ള പരിഹാസമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല! സുരേഷ്ഗോപിയെ വിട്ട് തള്ളന്താനത്തിലേക്കു തന്നെ വരാം.

ടൂറിസം മന്ത്രിയായി കടന്നുവന്നപ്പോള്‍ കണ്ണന്‍ നടത്തിയ തള്ളുകളെല്ലാം നാം കാണുകയും കേള്‍ക്കുകയും ചെയ്തു. ആയതിനാല്‍, അവയൊന്നും ഇവിടെ കുറിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍, വിനോദസഞ്ചാര വകുപ്പ് കൈകാര്യംചെയ്യുന്ന ഒരു മന്ത്രി നടത്തുന്ന ചില നീക്കങ്ങള്‍ ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതാണ് എന്ന സത്യം തുറന്നുപറയേണ്ടിയിരിക്കുന്നു. മാത്രവുമല്ല, ടൂറിസത്തിന്റെ മറവില്‍ സംഘപരിവാര്‍ ശക്തികള്‍ ചില പൈശാചിക പദ്ധതികള്‍ തയ്യാറാക്കുന്നു എന്നതും നാം മനസ്സിലാക്കിയിരിക്കണം. ആയതിനാല്‍, അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞ ഈ പശാചികതയാണ് ഇവിടെ അനാവരണം ചെയ്യാന്‍ മനോവ ശ്രമിക്കുന്നത്!

കണ്ണന്താനത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍!

വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന  പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയെന്നതാണ് ഈ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയുടെ ഉത്തരവാദിത്തം. സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ തങ്ങളുടെ അവധിക്കാലം ചിലവഴിക്കുന്നതിനാണ് മുഖ്യമായും വിനോദസഞ്ചാരങ്ങള്‍ നടത്തുന്നത്. തങ്ങളുടെ ദൈനംദിന ജോലികളിലൂടെ ബാധിച്ച മാനസീക പിരിമുറുക്കത്തില്‍നിന്നു തെല്ലൊരാശ്വാസം ഏതൊരു വിനോദസഞ്ചാരിയും പ്രതീക്ഷിക്കുന്നുണ്ട്. ഇത് സാധ്യമാകുന്ന അവസ്ഥ എവിടെ ലഭിക്കുന്നുവോ, അവിടെ അവര്‍ ആശ്വാസം കണ്ടെത്തും. ജോലിസമയങ്ങളില്‍ പലര്‍ക്കും നല്ലരീതിയില്‍ ഭക്ഷണം കഴിക്കാനോ ജീവിതം ആസ്വദിക്കാനോ പലര്‍ക്കും സാധിക്കാറില്ല. തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ആസ്വാദനം, അവധിക്കാല യാത്രകളില്‍ തങ്ങള്‍ക്ക് ആസ്വദിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഓരോരുത്തരും തങ്ങള്‍ മിച്ചംവച്ച പണമുപയോഗിച്ച്, തനിച്ചോ കുടുംബത്തോടൊപ്പമോ ഇത്തരം യാത്രകള്‍ നടത്തുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനു കടന്നുവരുന്ന വിദേശികളെല്ലാം സമ്പന്നന്മാരാണെന്ന മിഥ്യാധാരണ ചിലര്‍ക്കെല്ലാമുണ്ട്. അതുകൊണ്ടുതന്നെ, അവരെ പിഴിഞ്ഞെടുക്കാന്‍ മത്സരിക്കുന്ന സമൂഹമാണ് ഇന്ത്യയിലെ ആതിഥേയര്‍!

ഇന്ത്യയിലെ ടൂറിസം മേഖല അടിക്കടി ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഈ ലേഖനം മനോവ തയ്യാറാക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടൂറിസം മേഖലയെ നാശം ഗ്രസിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സംഘപരിവാരങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ വിനോദസഞ്ചാര മേഖലയെ ഉപയോഗപ്പെടുത്തുന്നത് ഒരു കാരണം. ആദ്ധ്യാത്മിക ടൂറിസം എന്നപേരില്‍ യോഗയും ആയുര്‍വേദവും വിപണനം ചെയ്യുന്ന രീതി ഇന്ത്യയിലുണ്ട്. ആള്‍ദൈവങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളാണ് ടൂറിസം മന്ത്രാലയം നടപ്പാക്കുന്നത്. ഇത് ബിജെപി ഭരിക്കുമ്പോള്‍ മാത്രം നടപ്പാക്കുന്ന പദ്ധതിയല്ല. മുന്‍സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഹിന്ദുത്വ പ്രചാരണത്തിന് വിനോദസഞ്ചാര മേഖലയെ ഉപയോഗിക്കുന്ന രീതി വളരെ കൗശലം നിറഞ്ഞതാണ്‌. ഇതുപോലെതന്നെയോ ഇതിനേക്കാള്‍ ഗുരുതരമോ ആയ മറ്റൊരു രഹസ്യ അജണ്ട ടൂറിസം മന്ത്രാലയത്തിനുകീഴില്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത് ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. ഈ രഹസ്യ അജണ്ടയെ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് മറ്റുചില കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.

വിനോദസഞ്ചാരികള്‍ ഏതു രാജ്യത്തുചെന്നാലും അവര്‍ ആ രാജ്യത്തിന്റെ അതിഥികളായി പരിഗണിക്കപ്പെടുന്നു. പ്രഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ക്കാരമനുസരിച്ച് അതിഥികള്‍ ദൈവതുല്യരാണ്‌. 'അതിഥി ദേവോ ഭവഃ' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതാണല്ലോ! ഇത് ഇന്ത്യയുടെ ആതിഥ്യ മര്യാദയുടെ ഭാഗമാണെന്നാണ് വയ്പ്പ്! എന്നാല്‍, ദേവതുല്യരായ അതിഥികളോട് ഇന്ത്യ പുലര്‍ത്തുന്ന സമീപനം നേരേ വിപരീതമാണ്. ഇന്ത്യയിലെ മറ്റെല്ലാ നിയമങ്ങളെയും പോലെതന്നെ കടലാസിലും വാക്കിലും മാത്രമാണ് ഈ ആതിഥ്യമര്യാദ നിലനില്‍ക്കുന്നുള്ളു. ഏറ്റവുമധികം വിനോദസഞ്ചാരികളായ വിദേശവനിതകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ! രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇവിടെ സാധിക്കുന്നില്ല. ബലാത്സംഗം നടന്നാല്‍ പേരിനൊരു അറസ്റ്റ് സാധാരണയായി ഉണ്ടാകാറുണ്ട്. രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ സംഭാവിക്കാതിരിക്കാനുള്ള ഒരു പ്രഹസനം മാത്രമാണിത്. കേസിനുപിന്നാലെ നടക്കാന്‍ വിദേശികള്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ, ഇരയാക്കപ്പെടുന്നവര്‍ തിരികെപ്പോകുന്നതുവരെ മാത്രം പ്രതികള്‍ ജയിലില്‍ കിടക്കും. വിദേശികളെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം നമുക്കറിയാം. ഈ പ്രതികളില്‍ ആരെയും ശിക്ഷിച്ചതായി നാം കേട്ടിട്ടില്ല. അതായത്, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ബലാത്സംഗങ്ങളാണ് ഇവയെല്ലാം.

എല്ലാ മേഖലയിലും വിദേശികള്‍ ഇവിടെ ചൂഷണത്തിനു വിധേയരാകുന്നു! ഇന്ത്യക്കാരോളം വംശീയ വിദ്വേഷവും വിവേചനവും വച്ചുപുലര്‍ത്തുന്ന മറ്റൊരു സമൂഹവും ഈ ഭൂമുഖത്തില്ല. തൊലിവെളുത്തവരെ കണ്ടാല്‍, എങ്ങനെയെല്ലാം ഇവരെ ചൂഷണംചെയ്യാന്‍ കഴിയുമോ, അതെല്ലാം അവരോടു ചെയ്യും. വിദേശത്തുനിന്നു വരുന്ന ഒരു വിനോദസഞ്ചാരിക്കും ഇന്ത്യക്കാരനും രണ്ടുതരം ഫീസുകളാണ് ഇന്ത്യയില്‍ ഈടാക്കുന്നത്. മൈസൂര്‍ വൃന്ദാവനത്തിലും താജ്മഹലിലും മാത്രമല്ല, തേക്കടിയിലെ ബോട്ട് സവാരിക്കും ഈടാക്കുന്നത് യഥാര്‍ത്ഥ ചാര്‍ജിന്റെ പത്തും ഇരുപതും ഇരട്ടിയാണ്. അതായത്, തേക്കടിയില്‍ ബോട്ടുസവാരിക്ക് മുപ്പതുരൂപയാണ് ഫീസെങ്കില്‍, വിദേശി നല്‍കേണ്ടത് അഞ്ഞൂറു രൂപയാണ്. ഇത് ഇന്ത്യയില്‍ മാത്രമുള്ള ആതിഥേയ മര്യാദയാണെന്നുകൂടി ഓര്‍ത്തിരിക്കണം. ലോകത്തെ മറ്റൊരു രാജ്യത്തും ഇത്തരത്തിലുള്ള ഇരട്ടനീതി ഇല്ല. ആയുര്‍വേദ ചികിത്സയ്ക്കും മറ്റെല്ലാ സൗകര്യങ്ങള്‍ക്കും ഇത്തരത്തിലുള്ള വേര്‍തിരിവ് ഇന്ത്യയിലുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യയുടെ ടൂറിസം മേഖല വളരുന്നത്?

കേരളത്തിന്റെ അതേ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള അനേകം പ്രദേശങ്ങള്‍ ആഫ്രിക്കയിലുണ്ട്. ഇന്ത്യയിലുള്ള ഏതൊരു ബീച്ചിനെയുംകാള്‍ മനോഹരമായ ബീച്ചുകളും ആഫ്രിക്കയിലുണ്ട്. സഞ്ചാരികളെ ചൂഷണംചെയ്യുന്ന ഇരട്ടനീതി അവിടെയില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ടൂറിസം ആഫ്രിക്കയിലേക്കു പറിച്ചുനടപ്പെട്ടത്! ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഒരു വിദേശ വിനോദസഞ്ചാരി തിരികെപ്പോകുന്നതിനുമുമ്പ് അയാളുടെ അടിവസ്ത്രംപോലും അഴിച്ചെടുക്കുന്നവരാണ് 'അതിഥി ദേവോ ഭവഃ' എന്ന ആപ്തവാക്യത്തിന്റെ വക്താക്കള്‍!

ഇവിടെയാണ്‌ കണ്ണന്താനത്തിന്റെ പരിഹാസവാക്കുകള്‍ ശ്രദ്ധേയമാകുന്നത്. അല്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയ്ക്ക് കുടപിടിക്കും എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ടൂറിസംമന്ത്രി പറഞ്ഞത് നാമെല്ലാം കേട്ടതാണ്. വിദേശികള്‍ തങ്ങളുടെ നാട്ടില്‍നിന്നു 'ബീഫ്' കഴിച്ചിട്ട് ഇന്ത്യയില്‍ വന്നാല്‍ മതിയത്രേ! ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുന്ന, ബലാത്സംഗ വീരന്മാരുള്ള, എല്ലാവിധ ചൂഷണങ്ങള്‍ക്കും വിധേയരാക്കുന്ന ഒരു നാട്ടിലേക്ക് സാഹസപ്പെട്ടു കടന്നുവരാന്‍ വിവേകമുള്ള ആരെങ്കിലും തയ്യാറാകുമോ? നിലവിലുള്ള സഞ്ചാരികളെക്കൂടി ഇല്ലാതാക്കാന്‍ കണ്ണന്റെ തള്ളുകള്‍ ധാരാളമാണ്! ചായക്കടക്കാരന്‍ തൊട്ടതെല്ലാം അബദ്ധമായതുപോലെ, കണ്ണനിലൂടെ ആ അബദ്ധം പൂര്‍ത്തിയാകും!

വിനോദസഞ്ചാര മേഖലയോടു ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന മറ്റൊരു വിഷയവും ഈയിടെ കണ്ണന്റെ വീരസ്യമായി പുറത്തുവന്നു. തനിക്ക് മന്ത്രിസ്ഥാനം നല്‍കിയ മോഡിയെയും സംഘപരിവാര ശക്തികളെയും പ്രതിരോധിക്കാന്‍ നടത്തിയ പ്രസ്താവനയായിരുന്നു അത്. ഈ ഭൂഗോളത്തിലെ ഒരു രാജ്യത്തും ഇല്ലാത്തത്ര വിലവര്‍ദ്ധനവ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലുണ്ട്. ഈ വിലവര്‍ദ്ധനവിനെ ന്യായീകരിക്കാനാണ് കണ്ണന്‍ ജല്പനം നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളിലൂടെ ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്നത് കക്കൂസ് നിര്‍മ്മിക്കാനാണത്രെ! കേരളത്തില്‍ കക്കൂസില്ലാത്ത ഒരു ഭാവനംപോലും ഇല്ലെന്നകാര്യം കണ്ണനറിയില്ലെങ്കിലും മലയാളികള്‍ക്കറിയാം. ഇന്ത്യയിലെ അറുപത്തിയെട്ടു ശതമാനം ആളുകള്‍ക്കും കക്കൂസില്ലെന്നാണ് കണ്ണനും സംഘവും പറയുന്നത്. ഒരുപക്ഷെ ഇത് ശരിയായിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗത്തിലേറെയും കക്കൂസില്ലാത്തവരായത് എങ്ങനെയാണ്? പുരമുകളില്‍ പ്രഘോഷിക്കുന്ന ശ്രേഷ്ഠ സംസ്ക്കാരത്തിന്റെ ഭാഗമല്ലേ ഈ ദുരവസ്ഥ! സംസ്ക്കാരത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നിലാണ് തങ്ങളെന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആഫ്രിക്കക്കാരെക്കാളും പിന്നിലാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ ഈ പ്രഖ്യാപനം!

130 കോടിയോളം ജനങ്ങളില്‍ അറുപത്തിയെട്ടു ശതമാനവും തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നുവെങ്കില്‍ ഈ രാജ്യം എത്ര മലിനമായിരിക്കും! ഈ മാലിന്യക്കൂമ്പാരത്തിലേക്ക് പരിഷ്കൃത സമൂഹത്തെ വിനോദസഞ്ചാരത്തിനു ക്ഷണിക്കാന്‍ കണ്ണനു യാതൊരു ഉളുപ്പുമില്ലേ? കഞ്ഞിരപ്പിള്ളിയിലെ തറവാട്ടിലിരുന്ന് വിഡ്ഢിത്തം പുലമ്പിയിരുന്നതുപോലെയല്ല ഇന്ന്. അന്നു താങ്കള്‍ പറഞ്ഞത് ഭാര്യയും മക്കളും മാത്രമേ കേട്ടിരുന്നുള്ളു. എന്നാല്‍, ഇന്ന് താങ്കള്‍ ഇന്ത്യയുടെ ടൂറിസം മന്ത്രിയാണ്. നിങ്ങള്‍ പറയുന്നത് ലോക ടൂറിസം റിക്കോര്‍ഡില്‍ കുറിക്കപ്പെടും. നാട്ടില്‍നിന്നു 'ബീഫ്' കഴിച്ചിട്ട് ഇന്ത്യയില്‍ വന്നാല്‍ മതിയെന്ന ജല്പനവും വിനോദസഞ്ചാരികള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രമാത്രം സാഹസപ്പെട്ട് ഇന്ത്യയില്‍ വരേണ്ട ആവശ്യം വിദേശികള്‍ക്കില്ല. ഇന്ത്യയിലേതിനു സമാനമായ പ്രകൃതിഭംഗി, ഇതിനേക്കാള്‍ വൃത്തിയോടും മനോഹാരിതയോടും സംരക്ഷിക്കുന്ന അനേകം രാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ ആരുടേയും ആക്രമണങ്ങള്‍ ഭയപ്പെടേണ്ട ആവശ്യവുമില്ല!

ലോകാത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍! അതുപോലെതന്നെ മറ്റൊരു ലോകാത്ഭുതമാണ് ഇറ്റലിയിലെ 'പിസാ' ഗോപുരം(ചെരിഞ്ഞഗോപുരം). താജ്മഹല്‍ സന്ദര്‍ശിക്കുന്ന ഒരുവന്‍ ടിക്കറ്റ് എടുക്കണം. ഇറ്റലിയിലെ 'പിസാ' ഗോപുരം കാണാന്‍ ആരും ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇരുപത്തിനാലു മണിക്കൂറും സൗജന്യമായി സന്ദര്‍ശിക്കാന്‍ സാധിക്കും. മറ്റു ലോകാത്ഭുതങ്ങളുടെ കാര്യവും ഇതുതന്നെയാണ്. അതായത്, വിദേശികളെ ചൂഷണം ചെയ്തുകൊണ്ടല്ല മറ്റു രാജ്യങ്ങള്‍ തങ്ങളുടെ വിനോദസഞ്ചാര മേഖല വളര്‍ത്തുന്നത്! ഇറ്റലിയൊരു സമ്പന്നരാഷ്ട്രമല്ല; ഇന്ത്യയേക്കാള്‍ ദരിദ്രമായ രാഷ്ട്രമാണ്. എന്നിരുന്നാലും, എല്ലാവര്‍ക്കും കക്കൂസ് ഉണ്ട്. ഇത് സംസ്കാരത്തിലെ വ്യത്യാസമാണ് സൂചിപ്പിക്കുന്നത്. പണത്തിന്റെ ഇല്ലായ്മകൊണ്ടല്ല ഇന്ത്യക്കാര്‍ കക്കൂസ് ഉപയോഗിക്കാത്തത്; മറിച്ച്, സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്!

കണ്ണന്താനത്തിന്റെ കക്കൂസ് സിദ്ധാന്തത്തെ സംബന്ധിച്ചുകൂടി അല്പമൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും. ഇന്ത്യയിലെ 133 കോടി ജനങ്ങളില്‍ 91 കോടി ജനങ്ങള്‍ക്കും കക്കൂസില്ല. ഇവര്‍ക്ക് കക്കൂസ് പണിയാന്‍ 133 കോടി ജനങ്ങളെയും പിഴിയാനാണ് ചായക്കടക്കാരന്റെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ഭോഷ്ക്കിന് കുഴലൂതുന്ന പണി ഏറ്റെടുത്തിരിക്കുന്നത് കണ്ണനും സംഘികളുമാണ്. ഇവിടെ നാം തിരിച്ചറിയേണ്ട വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ഇന്ത്യയിലെ കുത്തക കമ്പനികളുടെ ബാങ്ക് ലോണുകള്‍ എഴുതിത്തള്ളിക്കൊണ്ടാണ് സാധാരണക്കാരുടെമേല്‍ അമിത ഭാരം കയറ്റിവയ്ക്കുന്നത്. കുത്തക മുതലാളിമാരുടെ നാലുലക്ഷം കോടി രൂപയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ദരിദ്രകുചേലന്മാര്‍ ഇന്നും വ്യവസായികളായി തുടരുന്നു. കിട്ടാക്കടമായി എഴുതിത്തള്ളിയ പണം ഉപയോഗിച്ച് എത്ര കക്കൂസ് നിര്‍മ്മിക്കാമായിരുന്നു എന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവിടെ നമുക്കു ചിന്തിക്കാം. ഒരു സാധാരണ കക്കൂസ് നിര്‍മ്മിക്കാന്‍ പതിനായിരം രൂപയില്‍ കൂടുതല്‍ ചിലവു വരില്ല. ഇങ്ങനെ കണക്കാക്കിയാല്‍, നാലുലക്ഷം കോടി രൂപകൊണ്ട് നല്പതുകോടി കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഒരു വീട്ടില്‍ നാല് അംഗങ്ങളെ കണക്കാക്കിയാല്‍, 160 കോടി ആളുകള്‍ക്ക് കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കും. (പത്ത് അംഗങ്ങളുള്ള വീടുകള്‍ വടക്കേ ഇന്ത്യയില്‍ അനേകമുണ്ട്). കക്കൂസ് ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും കക്കൂസ് നിര്‍മ്മിച്ചാല്‍പ്പോലും ഈ പണം അധികമാണ്. അതായത്, ഇന്ത്യയിലെ മുഴവന്‍ ആളുകള്‍ക്കും അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലെ 14. 7 കോടി ജനങ്ങള്‍ക്കും നേപ്പാളിലെ 3 കോടി ജനങ്ങള്‍ക്കും ഭൂട്ടാനിലെ ജനങ്ങള്‍ക്കും കക്കൂസുകള്‍ നിര്‍മ്മിച്ചാലും പണം മിച്ചംവരും! മിച്ചംവരുന്ന തുകകൊണ്ട് ശ്രീലങ്കയിലെ 50 ശതമാനം ആളുകള്‍ക്കുകൂടി കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇത്രയും ഭീമമായ തുകയാണ് കുത്തക മുതലാളിമാര്‍ക്ക് ഇളവുചെയ്തു കൊടുത്തത്!

ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കണ്ണനും ചായക്കടക്കാരനും ഇന്ത്യന്‍ ജനതയുടെമേല്‍ കുതിരകയറുന്നത് എന്നകാര്യം നാം തിരിച്ചറിയണം! കക്കൂസ് നിര്‍മ്മാണത്തിലെ ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇക്കാര്യം മാത്രം പരിഗണിച്ചാല്‍ മതിയാകും! കക്കൂസ് വിഷയത്തിനു വിരാമമിട്ടുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് തിരികെപ്പോകാം. കക്കൂസ് വിഷയം ചര്‍ച്ചചെയ്തത് വ്യക്തമായ ഉദ്ദേശത്തോടെയായിരുന്നു. അറുപത്തിയെട്ടു ശതമാനം ഇന്ത്യക്കാരും മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുന്നതിലെ അപാകതയാണ് മനോവ ചൂണ്ടിക്കാണിച്ചത്. വിനോദസഞ്ചാരികള്‍ ഇന്ത്യയെ ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, മറ്റനേകം പ്രശ്നങ്ങള്‍ ചേര്‍ത്തുവയ്ക്കാനുണ്ടെന്നും നാം മനസ്സിലാക്കി. വിദേശവനിതകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ, എന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം പൗരനു നിഷേധിക്കുന്ന സാഹചര്യം, വംശീയമായ വേര്‍തിരിവിലൂടെ വിദേശികളെ ചൂഷണം ചെയ്യുന്ന രീതി, എന്നിവയൊക്കെ സഞ്ചാരികളെ ഇന്ത്യയില്‍നിന്ന് അകറ്റിനിര്‍ത്തുന്നു! ഈ സാഹചര്യത്തിലാണ് സംഘപരിവാരങ്ങള്‍ പുതിയ ആശയങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആദ്ധ്യാത്മിക ടൂറിസവും വിവാഹ ടൂറിസവുമാണ് സംഘികള്‍ ആവിഷ്കരിച്ചിരിക്കുന്ന പുതിയ ടൂറിസം പദ്ധതികള്‍!

'സ്പിരിച്വല്‍' ടൂറിസം!

കാവിയണിഞ്ഞ വ്യഭിചാരദല്ലാള്‍മാരെ വിദേശത്തേക്ക് കയറ്റി അയച്ച് യോഗാഭ്യാസങ്ങള്‍ നടത്തുകയും, അതില്‍ ആകൃഷ്ടരാകുന്നവരെ ഇന്ത്യയിലുള്ള തങ്ങളുടെ ആശ്രമങ്ങളിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. ആള്‍ദൈവങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചായക്കടക്കാരന്‍ തന്റെ അധികാരം ദുരുപയോഗിച്ചു ചെയ്തുകൊടുക്കുന്നു. ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളുമായി ബന്ധപ്പെട്ട് 'സെക്സ് ടൂറിസവും' നടത്തിവരുന്നു. ഭരണകൂടത്തിന്റെ പിന്തുണയുള്ളതിനാല്‍ ആരെയും ഭയപ്പെടേണ്ട ആവശ്യവുമില്ല. വിദേശരാജ്യങ്ങളില്‍ അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവരെയും യോഗയില്‍ ആകൃഷ്ടരാകുന്നവരെയും ഹിന്ദുമതത്തില്‍ ചേര്‍ക്കുന്നതിനു പ്രത്യേകമായി വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിനെപ്പോലെതന്നെ കൗശലപ്രയോഗത്തിലൂടെ മതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന രീതി ഹിന്ദുക്കള്‍ക്കുമുണ്ട്.

ഇസ്ലാമിക ഭീകരതയുടെ മറവില്‍ ഹിന്ദുത്വഭീകരത നിര്‍ബ്ബാധം വളരുന്നത്‌ ആരും തിരിച്ചറിയുന്നില്ല. ആദ്ധ്യാത്മിക ടൂറിസം എന്നപേരില്‍ യോഗാഗുരുക്കന്മാരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശികളെ സംഘടിപ്പിക്കുന്ന ഗൂഢസംഘങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ സജ്ജീവമാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇസ്ലാമിക ഭീകരതയിലേക്കു തിരിഞ്ഞുനില്‍ക്കുമ്പോള്‍, ഹിന്ദുത്വ പൈശാചികത ശ്രദ്ധിക്കാതെപോകുന്നു. ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍നിന്നു നീക്കംചെയ്തുകൊണ്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തിയ നീക്കം ഇന്ത്യയുടെ ഹിന്ദുത്വ അജണ്ടയുടെ വര്‍ത്തമാനകാല ദൃഷ്ടാന്തമാണ്! ഹിന്ദു ആദ്ധ്യാത്മികതയുടെ (പൈശാചികത) പ്രചാരണം എന്ന നിലയിലേക്ക് ഇന്ത്യന്‍ ടൂറിസം മാറിക്കഴിഞ്ഞു. ഹിന്ദുമത പ്രചാരണത്തിന്റെ ആദ്യത്തെ പടിയാണ് 'യോഗ'! മതപഠനമാണ് ഓരോ യോഗാകേന്ദ്രങ്ങളിലും നടക്കുന്നത്. അറിഞ്ഞോ അറിയാതെയോ ക്രൈസ്തവ വൈദീകര്‍ ഇതിന്റെ ഭാഗമായി നിലകൊള്ളുന്നു എന്നതാണ് ഏറ്റവുംവലിയ ദുരവസ്ഥ! 'സര്‍വ്വജ്ഞാനികള്‍' എന്ന് സ്വയം ചിന്തിക്കുന്ന ഇവരെ ബോധവത്ക്കരിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കില്ല. യോഗയെക്കുറിച്ച് കേരളത്തിലെ ശുംഭനായ ഒരു മെത്രാന്‍ പറഞ്ഞത് വളരെ ഗൗരവത്തോടെ കാണണം. താന്‍ യോഗ പരിശീലിക്കുന്നുണ്ടെന്നും, കേരളത്തിലെ എല്ലാ സെമിനാരികളിലും യോഗാപരിശീലനം ഉണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്. കത്തോലിക്കാസഭ ഔദ്യോഗികമായിത്തന്നെ യോഗയെ നിഷിദ്ധമാക്കിയിട്ടും ഇവര്‍ ഇത് തുടരുന്നു!

യൂറോപ്യന്‍ രാജ്യങ്ങളില്‍ കടന്നുവന്നിരിക്കുന്ന മലയാളികളായ വൈദീകരില്‍ ഭൂരിപക്ഷവും യോഗയുടെ പ്രചാരകരാണ്‌. MCBS, CMI വിഭാഗങ്ങളിലെ വൈദീകരാണ് എല്ലാ മ്ലേച്ഛതകള്‍ക്കും യൂറോപ്പില്‍ ചുക്കാന്‍ പിടിക്കുന്നത്. ഇവരെ നിയന്ത്രിക്കാനോ നിഷേധിക്കാനോ ആരുമില്ല! നാട്ടില്‍ പ്രശ്നമുണ്ടാക്കിയതുമൂലം യൂറോപ്പില്‍ ഒളിസങ്കേതം കണ്ടെത്തിയവരാണ് ഇവരില്‍ ഏറെപ്പേരും! ആര്‍ഷഭാരത ആഭാസം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന ക്ളിമ്മീസും 'കുപ്രസിദ്ധ' ഹിന്ദുത്വ പ്രചാരകനാണ്! രാമായണമാസത്തിനും സകലവിധ പൈശാചികതയ്ക്കും അവതാരികയെഴുതി താനിരിക്കുന്ന പദവിയുടെ മാഹാത്മ്യം മലിനമാക്കിയ വ്യക്തിയാണ് 'ക്ലിമ്മീസ്'! ഇത്തരം ആളുകളുടെ പിന്തുണയിലാണ് ഹിന്ദുത്വം തഴച്ചുവളരുന്നത്. ക്രിസ്ത്യാനി പെണ്ണുങ്ങള്‍ ഹിന്ദുക്കളുമായി വിവാഹം കഴിച്ചാല്‍ ഇവര്‍ക്കു പ്രശ്നമില്ല. പള്ളിയില്‍വച്ചു വിവാഹം നടത്താനുള്ള 'മാമാ' സംവീധാനവും കേരളത്തിലെ കത്തോലിക്കാസഭയിലുണ്ട്!

ഇതെല്ലാം മനസ്സിലാക്കുന്ന ഒരു വിദേശി, യോഗയിലൂടെ ഹിന്ദുമതത്തില്‍ ചേക്കേറുന്നുവെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്താന്‍ സാധിക്കുക!? രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ആത്മീയമായി അനാഥരായിപ്പോയ സമൂഹമാണ് യൂറോപ്പിലെ കത്തോലിക്കര്‍! ഏകസത്യദൈവത്തെ സംബന്ധിച്ച് ഇവര്‍ അജ്ഞരാണ്! എല്ലാ പിശാചുക്കള്‍ക്കും ദൈവീകപരിവേഷവും എല്ലാ മാര്‍ഗ്ഗങ്ങള്‍ക്കും സത്യമാര്‍ഗ്ഗം എന്ന അംഗീകാരവും ഒപ്പുവച്ചുനല്കിയ സൂനഹദോസായിരുന്നു വത്തിക്കാനില്‍ നടന്ന രണ്ടാമത്തെ സൂനഹദോസ്! ഇന്ന് യൂറോപ്പിലെ കത്തോലിക്കര്‍ 'നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ' അലയുകയാണ്. ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന സമൂഹത്തെ ലക്ഷ്യമിട്ടാണ് യോഗികളും ആള്‍ദൈവങ്ങളും വിലസുന്നത്! വിഡ്ഢിത്വത്തിന്റെ വിഡ്ഢിത്വമായ ഹിന്ദുത്വംപോലും സ്വീകരിക്കാന്‍ തക്കവിധം ആത്മീയ അജ്ഞത ബാധിച്ചവരാണ് യൂറോപ്പിലെ ക്രിസ്ത്യാനികള്‍! ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കത്തോലിക്കാസഭയ്ക്കു സാധിക്കില്ല!

ഇന്ത്യയുടെ ടൂറിസം അജണ്ടകളിലേക്കുതന്നെ തിരികെവരാം. യോഗയും ആയുര്‍വേദവും മാത്രമല്ല, സെക്സും മയക്കുമരുന്നും ഇന്ത്യന്‍ ടൂറിസത്തിന്റെ ഭാഗമാണ്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍നിന്നു രക്ഷപെട്ട വിദേശ യുവതി (ഗെയല്‍ ട്രെഡ്‌വല്‍) നടത്തിയ വെളിപ്പെടുത്തല്‍ നാം മറന്നിട്ടില്ല. കേരളത്തിലെ ആള്‍ദേവത തന്നെയാണ് ആശ്രമത്തിലെ കൂട്ടിക്കൊടുപ്പുകാരിയെന്ന് വിളിച്ചുപറഞ്ഞത് അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വര്‍ഷങ്ങളോളം ജീവിച്ച സ്ത്രീതന്നെയാണ്. ഇതാണ് ഇന്ത്യയിലെ 'സ്പിരിച്വല്‍' ടൂറിസം! വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അമൃതാനന്ദമയി എന്ന വേശ്യയെ അനുഗമിച്ചിരുന്നതും 'ഗെയല്‍ ട്രെഡ്‌വല്‍' എന്ന വിദേശ യുവതിയായിരുന്നു! യൂറോപ്പിലെ കാമകേളികള്‍ക്ക് ദൃക്സാക്ഷിയും ഇവള്‍തന്നെ! ഇത് അമൃതാനന്ദമയിയുടെ മാത്രം കാര്യമല്ല. ഇന്ത്യയിലെ എല്ലാ യോഗാകേന്ദ്രങ്ങളിലും ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളിലും ഇതുതന്നെയാണു നടക്കുന്നത്.

ഇസ്ലാമിക രാജ്യങ്ങളില്‍ കടന്നുചെന്ന് ഹിന്ദുമതം പ്രചരിപ്പിക്കാനോ ഹിന്ദുമതത്തിലേക്ക് ആകര്‍ഷിക്കാനോ സാധിക്കാത്തതുകൊണ്ട് യൂറോപ്പിനെയും അമേരിക്കയെയും മറ്റു പാശ്ചാത്യരാജ്യങ്ങളെയും ഇവര്‍ ലക്ഷ്യമിടുന്നു. ഇസ്ലാംമതത്തില്‍നിന്നു ഹിന്ദുമതത്തിലേക്കു പരിവര്‍ത്തിതരായ ആരെയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, തങ്ങളുടെ മതത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം നല്‍കിയാണ്‌ ഇസ്ലാം തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വഴിപിഴച്ച ആശയങ്ങളില്‍ തളച്ചിടപ്പെട്ടതുകൊണ്ട് മക്കളും അങ്ങനെതന്നെ വളരുന്നു. ആയതിനാല്‍, സംഘപരിവാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന 'സ്പിരിച്വല്‍' ടൂറിസത്തിന്റെ ഇരകളായിത്തീരുന്നത് ക്രൈസ്തവ നാമധാരികള്‍ മാത്രമാണ്. നാഥനില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നവരെ ഏതു കഴുകനും കൊത്തിവലിക്കാം! നാഥമാരില്‍ പലരും സംഘപരിവാരങ്ങളുടെ ചട്ടുകങ്ങളായി വര്‍ത്തിക്കുമ്പോള്‍, പിശാചിനു കാര്യങ്ങള്‍ എളുപ്പമായി! ഹിന്ദുത്വത്തിനു മാത്രമല്ല, സകല വിജാതിയതയ്ക്കും അവതാരികകള്‍ എഴുതിനല്കുന്ന നാഥന്മാര്‍ ക്രിസ്ത്യാനികളുടെ നായകസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ബൈബിള്‍ വായിക്കുകയോ ദൈവവചനം പറയുകയോ ചെയ്യുന്ന വിശ്വാസികളെ ഈ നാഥന്മാര്‍ക്ക് ഇഷ്ടമില്ല! വിശ്വാസികളെ ഇവര്‍ പഠിപ്പിക്കുന്നത് തങ്ങളുടെ ആദ്ധ്യാത്മിക പാപ്പരത്വത്തില്‍നിന്ന് ഉടലെടുത്ത ആശയങ്ങള്‍ മാത്രമാണ്. നിത്യരക്ഷയെ സംബന്ധിച്ചുള്ള നിര്‍വ്വചനംപോലും ഇവര്‍ പൊളിച്ചെഴുതി! എതിര്‍ക്രിസ്തുവിനുവേണ്ടി ഒരു ജനത്തെ സജ്ജരാക്കുകയെന്ന ദൗത്യമാണ് ഇവര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്!

ആദ്ധ്യാത്മിക ടൂറിസത്തിന്റെ മറവില്‍ സംഘപരിവാരങ്ങള്‍ നടത്തുന്ന മതപരിവര്‍ത്തനത്തെ കാണാനോ തിരിച്ചറിയാനോ ക്രൈസ്തവ മേലാളന്മാര്‍ക്കു സാധിക്കുന്നില്ല. ക്രിസ്തീയതയുടെ പരമ പവിത്രതയും, നിത്യരക്ഷയ്ക്ക് ക്രിസ്തീയതയുടെ അനിവാര്യതയും തിരിച്ചറിയാത്തതുകൊണ്ടാണോ ഇവര്‍ ഇങ്ങനെ നിസംഗരായത്? ലൗകീക വ്യഗ്രതമൂലം അന്ധരാക്കപ്പെട്ട ഇവര്‍ക്ക് ആടുകളെക്കുറിച്ചു ജാഗ്രതയില്ലാത്തതും നിസംഗതയ്ക്കു കാരണമാകാം!

'വിവാഹ' ടൂറിസം!

സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയെന്നതാണ് ഇന്ത്യന്‍ ടൂറിസത്തിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം! സംഘപരിവാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക എന്നതില്‍ക്കവിഞ്ഞ്‌ മറ്റൊരു ദൗത്യവും ഇന്ത്യന്‍ ഭരണകൂടത്തിനില്ല! 'വിവാഹ' ടൂറിസവും ഇവരുടെ അജണ്ടയുടെ ഭാഗമാണ്! വിദേശരാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള യോഗാകേന്ദ്രങ്ങള്‍ വഴി ഹിന്ദുമതത്തിലേക്കു പരിവര്‍ത്തിതരായ വ്യക്തികള്‍ക്ക് ഇന്ത്യയില്‍വച്ചു വിവാഹം നടത്താനുള്ള സംവീധാനം ഒരുക്കലാണ് 'വിവാഹ ടൂറിസം'!  പ്രണയജിഹാദിലൂടെ ഹിന്ദുത്വം വളര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ വളണ്ടിയര്‍മാര്‍ എല്ലാ രാജ്യങ്ങളിലും സജ്ജീവമാണ്! ഇവരാണ് 'വിവാഹ' ടൂറിസത്തിന്റെ സന്നദ്ധസേന!

പ്രണയജിഹാദ് എന്ന സംവീധാനം ഇസ്ലാമിന്റെ മാത്രം അജണ്ടയായി ആരും ചിന്തിക്കരുത്. ഇസ്ലാമിനെപ്പോലെയോ അതിനേക്കാള്‍ കൂടുതലായോ പ്രണയജിഹാദ് നടപ്പാക്കുന്നത് ഹിന്ദുക്കളാണ്. പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തില്‍പ്പോലും ഇവരാണ് ഇസ്ലാമിനെക്കാള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത്. പ്രണയത്തിലൂടെ മതം മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവ യുവതികളില്‍ കൂടുതലും ഹിന്ദുമതത്തിലേക്കാണ് കടന്നുപോയിട്ടുള്ളത്. ഇസ്ലാംമതത്തിലേക്കും ഹിന്ദുമതത്തിലേക്കും കടന്നുപോയിട്ടുള്ള ക്രൈസ്തവ യുവതികളുടെ അനുപാതം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും! ലോകത്തെമ്പാടും പരിശോധിച്ചാലും ഇതില്‍നിന്നു വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. എല്ലായിടത്തും ഇരകളാക്കപ്പെടുന്നവരില്‍ സിംഹഭാഗവും ക്രൈസ്തവ യുവതികളാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. സത്യദൈവത്തെ ആരാധിക്കുന്ന ഒരേയൊരു സമൂഹമായ ക്രിസ്തീയതയെയാണ് സാത്താന്‍ ലക്‌ഷ്യം വച്ചിരിക്കുന്നത്! അന്ധന്മാരായ ചില ശപിക്കപ്പെട്ടവര്‍ സഭയുടെ ആചാര്യന്മാരായി നിലകൊള്ളുന്നതുകൊണ്ട് സാത്താന് അവന്റെ പ്രവൃത്തി എളുപ്പമായി! സഭകളുടെ നേതൃത്വത്തില്‍ ഇത്തരം വിഡ്ഢികളെ അവരോധിച്ചിരിക്കുന്നതും പിശാചാണ്!

പ്രണയജിഹാദ് ഇസ്ലാമില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് പലരും ചിന്തിക്കുന്നു. 'ജിഹാദ്' എന്ന വാക്കാണ്‌ ഈ ചിന്തയ്ക്ക് ആധാരം. മറ്റെല്ലാ മതങ്ങളെയും ഇല്ലാതാക്കുക എന്ന ആശയമാണ് ജിഹാദിലൂടെ ഇസ്ലാം വിവക്ഷിക്കുന്നത്. ഇസ്ലാമിലേക്ക് ആകൃഷ്ടരാകാത്തവരെ ഉന്മൂലനം ചെയ്യുന്നതും ജിഹാദിന്റെ ഭാഗമാണ്. ഇതുതന്നെയാണ് ഹിന്ദുക്കളുടെയും നയം. തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും ഇവര്‍ അവലംബിക്കുന്നു. യോഗയും പ്രണയവും മറ്റെല്ലാ വഴികളും പരാജയപ്പെടുന്നിടത്താണ് വടക്കേ ഇന്ത്യന്‍ ശൈലിയിലുള്ള ഉന്മൂലനത്തിനു തയ്യാറാകുന്നത്. ക്രിസ്ത്യാനിയായിരുന്ന ഒരു യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിക്കണമെങ്കില്‍, അവള്‍ ആര്യസമാജം വഴി ഹിന്ദുമതത്തില്‍ ചേരണം. ഇസ്ലാമിലും ഈ നിയമംതന്നെയാണുള്ളത്. പൈശാചികതയാല്‍ പൂര്‍ണ്ണമായും നിറയപ്പെടാത്ത ക്രൈസ്തവസഭകളും ഇതേ നിയമം പിന്തുടരുന്നു. എന്നാല്‍, കത്തോലിക്കാസഭ മാത്രം ഏതു പിശാചിനു വേണമെങ്കിലും തങ്ങളുടെ സഭയിലെ അംഗങ്ങളെ സന്തോഷത്തോടെ കൈപിടിച്ചു നല്‍കും!

അഹിന്ദുക്കളായ യുവതികളെ വിവാഹത്തിലൂടെ ഹിന്ദുവാക്കി മാറ്റാന്‍ ആര്യസമാജത്തെ ആശ്രയിക്കണമെന്നു നാം കണ്ടു. ഇത്തരത്തില്‍, വിദേശരാജ്യങ്ങളില്‍നിന്ന് പ്രണയജിഹാദുവഴി വിവാഹം കഴിക്കാന്‍ ഇന്ത്യയിലെ ആര്യസമാജത്തിലേക്കുള്ള യാത്രയെയാണ് വിവാഹ ടൂറിസം എന്നു വിളിക്കുന്നത്! കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ഇത്തരം വിവാഹത്തെ മഹത്വവത്ക്കരിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ സംസ്ക്കാരത്തോടുള്ള അതിരറ്റ താത്പര്യമാണ് ഇവരെ ഈ ഭോഷ്ക്കിനു പ്രേരിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ പ്രഘോഷിക്കും! തങ്ങളിലുള്ള പൈശാചികതയും വ്യഭിചാരാസക്തിയും അതിന്റെ സീമകള്‍ ലംഘിക്കുമ്പോഴാണ്‌ ഇവര്‍ ആര്യസമാജത്തില്‍ എത്തുന്നതെന്ന് മാധ്യമങ്ങള്‍ അറിയുന്നില്ല!

കണ്ണന്താനവും 'സ്റ്റോക്ക്ഹോം സിന്ട്രവും'!

യമനിലെ ഭീകരന്മാരുടെ തടങ്കലില്‍നിന്നു മോചിതനായ ടോം ഉഴുന്നാലിനെ സംബന്ധിച്ച് കണ്ണന്താനം നടത്തിയ പരാമര്‍ശമാണ് ഈ ഉപശീര്‍ഷകത്തിന് ആധാരം. തന്റെ കൂടെയുണ്ടായിരുന്ന സന്യാസിനിമാരെ വധിക്കുകയും തന്നെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കുകയും ചെയ്ത ഭീകരന്മാരെ വാനോളം പുകഴ്ത്തിക്കൊണ്ട്‌ ഉഴുന്നാലി വിഹരിക്കുന്ന സന്ദര്‍ഭത്തിലാണ് കണ്ണന്താനം പ്രസ്താവന നടത്തിയത്. ടോം ഉഴുന്നാലിക്ക് ഇപ്പോള്‍ 'സ്റ്റോക്ക്ഹോം സിന്ട്രം' (Stockholm syndrome) എന്ന മാനസീകരോഗം പിടിപെട്ടിരിക്കുകയാണെന്ന നിഗമനത്തിലാണ് കണ്ണന്താനം. കണ്ണന്താനത്തിന്റെ നിഗമനം തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. ഭീകരന്മാരോടുള്ള ഉഴുന്നാലിയുടെ പ്രണയം എന്നത് രോഗലക്ഷണമായി പരിഗണിക്കാന്‍ കഴിയും! ഭീകരന്മാരുടെ കാരുണ്യത്തെക്കുറിച്ചു പറയുമ്പോഴുള്ള ശരീരഭാഷപോലും രോഗത്തെ സ്ഥിരീകരിക്കുന്നതാണ്. ആയതിനാല്‍, കണ്ണന്താനത്തിന്റെ നിഗമനത്തെ മനോവയും പിന്തുണയ്ക്കുന്നു.

ചില അടിമകളില്‍ കാണുന്ന രോഗമാണ് 'സ്റ്റോക്ക്ഹോം സിന്ട്രം'. തങ്ങളെ അടിമപ്പെടുത്തി പീഡിപ്പിക്കുന്നവനാണെങ്കിലും അവനോട് അതിരറ്റ പ്രണയം തോന്നുന്ന മനോവൈകൃതമാണിത്. കുറേക്കാലത്തെ സഹാവാസത്തിലൂടെയാണ് ഇത്തരമൊരു വികാരം രൂപപ്പെടുന്നത്. ഈജിപ്തിന്റെ അടിമത്വത്തില്‍ ജീവിച്ച ഇസ്രായേല്‍ക്കാരില്‍ ചിലര്‍ക്ക് ഈ രോഗമുണ്ടായിരുന്നു. നാല്പതു വര്‍ഷങ്ങള്‍ മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഒരിക്കല്‍പ്പോലും മുടങ്ങാതെ, രുചികരമായ മന്നയും കാടപ്പക്ഷിയെയും ഭക്ഷിക്കാന്‍ നല്‍കിയിട്ടും ഈജിപ്തിലെ ഇറച്ചിപ്പാത്രത്തെ സ്മരിക്കാന്‍ തയ്യാറായവര്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ ഉണ്ടായിരുന്നു. അദ്ഭുതങ്ങളിലൂടെയും വലിയ അടയാളങ്ങളിലൂടെയും തങ്ങളെ നയിച്ച സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ ഉപേക്ഷിച്ച്, ഈജിപ്തിലെ കുലദൈവങ്ങളെ ആരാധിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതും ഈ രോഗമാണ്! ഇതൊരു പൈശാചിക പീഡകൂടിയാണ്!

ഇവിടെ ഇതല്ല പ്രശ്നം. ടോം ഉഴുന്നാലിയില്‍ കണ്ണന്താനം കണ്ടെത്തിയ രോഗം എന്തുകൊണ്ട് തന്നില്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് വലിയ പ്രശ്നം! ഉഴുന്നാലിയില്‍ ആരോപിച്ച അതേ രോഗത്തിന്റെ അടിമയാണ് കണ്ണന്താനം! ഒന്നരവര്‍ഷത്തിലേറെ ഭീകരന്മാരോടൊപ്പം വസിച്ചപ്പോള്‍ ഉഴുന്നാലിക്ക് അവരോടു തോന്നിയ സഹാനുഭൂതിയും സ്നേഹവും അയാളുടെ മനോരോഗംമൂലം ഉണ്ടായതാണെങ്കില്‍, കണ്ണന്താനത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. സംഘപരിവാരങ്ങളോടൊപ്പം സഹവസിച്ചതിലൂടെ കണ്ണന്താനം ഇന്ന് ഈ പൈശാചിക ശക്തികളുടെ സ്തുതിപാടകനായി അധഃപതിച്ചു. ആയതിനാല്‍, തന്നെ ബാധിച്ചിരിക്കുന്ന 'സ്റ്റോക്ക്ഹോം സിന്ട്രം' എന്ന മാരകരോഗത്തിനു ചികിത്സ തേടാന്‍ കണ്ണന്താനം തയ്യാറാകണം! സംഘപരിവാരങ്ങളുടെ ഇഷ്ടനിര്‍വ്വഹണത്തിനായി ടൂറിസത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കണ്ണന്താനം നിലകൊള്ളുന്നത് രോഗലക്ഷണമായി കാണണം. ഇത് ഇന്ത്യയില്‍ വരാനിരിക്കുന്ന ഭീകരതയുടെ സൂചനയാണ്!

ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള യുദ്ധം!

ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധംചെയ്യുന്ന രീതി ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമാണ്! കണ്ണന്താനത്തിലൂടെ ചായക്കടക്കാരനും സംഘവും ഉദ്ദേശിക്കുന്നത് ഇത്തരത്തിലുള്ള ഒരു യുദ്ധമാണ്! ക്രൈസ്തവനാമം ധരിക്കുകയും, എന്നാല്‍ ക്രിസ്ത്യാനിയല്ലാതിരിക്കുകയും ചെയ്യുന്ന ഒരുവനെ മുന്‍നിര്‍ത്തി ടൂറിസം മന്ത്രാലയത്തെ മുന്നോട്ടുനയിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചപ്പോള്‍ തെളിഞ്ഞുവന്ന മുഖം കണ്ണന്റെയായത് സ്വാഭാവികം! ക്രിസ്തീയത എന്താണെന്നുപോലും അറിയാത്ത ചില ക്രൈസ്തവ നാമധാരികള്‍ കത്തോലിക്കാസഭയിലുണ്ട്. മെത്രാന്‍സ്ഥാനം അലങ്കരിക്കുന്ന സംഘികളും ഈ സഭയുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്. സംഘപരിവാര്‍ ഭീകരന്മാര്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം ഉണ്ടാക്കിക്കൊടുക്കുന്നത് ഇവറ്റകളാണ്. സ്ഥാനമാനങ്ങള്‍ ലഭിക്കുമെങ്കില്‍, സംഘപരിവാരങ്ങളെ എന്നല്ല, ഏതു പിശാചിനും സ്തുതിപാടാന്‍ തയ്യാറായി നിലകൊള്ളുന്ന കണ്ണനിലൂടെ ചില സ്വപ്‌നങ്ങള്‍ ഇവര്‍ കാണുന്നുണ്ട്. എന്നാല്‍, ഈ സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ അവസാനിക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ അധികസമയം വേണ്ടിവരില്ല.

ക്രിസ്ത്യാനികളുടെയിടയില്‍ സംഘപരിവാറിനെ അനുകൂലിക്കുന്ന പൈശാചിക സന്തതികള്‍ ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികളില്‍ ഒരുവനെപ്പോലും കണ്ണനിലൂടെ സ്വന്തമാക്കാമെന്നു സംഘികള്‍ വ്യാമോഹിക്കേണ്ട! കാഞ്ഞിരപ്പിള്ളി രൂപതയിലെ അധോലോക നേതാവായ മാത്യു അറയ്ക്കലിനെയും തിരുവനന്തപുരം അരമനയിലെ ക്ളിമ്മീസിനെയും സ്വാധീനിക്കാന്‍ കണ്ണന്താനത്തിനു സാധിച്ചേക്കാം. കച്ചവടക്കാരും ജന്മംകൊണ്ടുതന്നെ സംഘികളുമായ ഇവര്‍ മുന്‍പുതന്നെ ഇങ്ങനെയാണ്. പണവും ലോകത്തിന്റെ അംഗീകാരവുമാണ് ഇവരുടെ ദൈവങ്ങള്‍! ഇവരോടൊപ്പം നുകത്തില്‍ കെട്ടാന്‍ പറ്റിയ ഒരുവനാണ് കണ്ണന്താനവും! കണ്ണന്താനത്തെ മുന്‍നിര്‍ത്തി ഒരു ക്രിസ്ത്യാനിയെയെങ്കിലും സ്വന്തമാക്കാം എന്ന ചിന്ത മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് അധികം വൈകാതെ ചായക്കടക്കാരന്‍ തിരിച്ചറിയും! അതുവരെ കണ്ണന്റെ തള്ളുകള്‍ സഹിക്കുകയെന്നതാണ് ഇന്ത്യക്കാരുടെ വിധി!

യോഗാചാര്യന്മാരോടൊപ്പം വിദേശരാജ്യങ്ങളില്‍ ചുറ്റിനടന്ന് സ്പിരിച്വല്‍ ടൂറിസം പച്ചപിടിപ്പിക്കാന്‍ ലഭിച്ച അവസരം കണ്ണന്‍ മുതലാക്കും എന്നകാര്യത്തില്‍ സംശയമില്ല! എന്നാല്‍, ഇക്കാര്യത്തില്‍ ദൈവജനം ജാഗ്രത പുലര്‍ത്തണം! മുപ്പതു വെള്ളിക്കാശിനു ക്രിസ്തീയതയെ ഒറ്റിക്കൊടുക്കാന്‍ തയ്യാറാകുന്ന സഭാചാര്യന്മാരെയും ക്രൈസ്തവ നാമധാരികളെയും തിരിച്ചറിഞ്ഞു ബഹിഷ്ക്കരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകണം. കത്തോലിക്കാസഭയെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിഷ്കരണങ്ങളെ തിരിച്ചറിയുകയും വേണം. സാംസ്കാരികത എന്നപേരില്‍ പൈശാചികതയാണ് ഇവര്‍ സഭകളില്‍ സ്ഥാപിക്കുന്നത്. ഈ ലോകത്തില്‍ ഇന്നു നിലവിലുള്ള ഏറ്റവും അപരിഷ്കൃത സംസ്കാരമാണ് ഇന്ത്യയുടേതെന്നു മനസ്സിലാകണമെങ്കില്‍, മറ്റു സംസ്കാരങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാകണം. ക്രിസ്തീയ രാജ്യങ്ങളെ പരിശോധിക്കാന്‍ തയ്യാറായാല്‍ മാത്രം മതി ഇക്കാര്യങ്ങള്‍ വ്യക്തമാകാന്‍! എന്തു വിശ്വസിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും തീരുമാനിക്കാനുള്ള ഏതൊരു മനുഷ്യന്റെയും അവകാശത്തിനുമേല്‍ കടന്നുകയറാത്ത സംസ്ക്കാരം ക്രിസ്തീയരാജ്യങ്ങള്‍ക്കു മാത്രമേ അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ. കൂപമണ്ഡുകങ്ങള്‍ക്ക് ഇതൊന്നും അറിയില്ല; ഇവര്‍ കരുതുന്നത് തങ്ങളുടെ സംസ്കാരത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സംസ്കാരം ഇല്ലെന്നാണ്! എന്തെന്നാല്‍, പൈശാചികതയുടെ പൂര്‍ണ്ണതയാണ് ഹിന്ദുമതം! അതിനാല്‍ത്തന്നെ, ഇവര്‍ അന്ധകാരത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു! ചുറ്റിലുമുള്ള ഒന്നും കാണാന്‍ ഇവര്‍ക്കു സാധിക്കുകയില്ല!

ഹിന്ദുത്വത്തിന്റെ ഏകദേശരൂപം മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4164 views

LOG IN

Lost your password?

SIGN UP

LOST PASSWORD