എഡിറ്റോറിയല്‍

ദൈവത്തെ അന്വേഷിച്ച് അലയുന്നവരേ, നിങ്ങള്‍ അവിടുത്തെ കണ്ടെത്തിയോ?

Print By
about

ത്യാന്വേഷികളായ അനേകര്‍ ഈ ലോകത്തുവന്ന് കടന്നുപോയിട്ടുണ്ട്. ഏതു മതമാണു സത്യമതമെന്നും ഏതു ദൈവമാണു സത്യദൈവമെന്നും അന്വേഷിച്ച് ജീവിതത്തിന്റെ ഏറിയപങ്കും ചിലവഴിച്ചവരില്‍ പലരും സത്യം കണ്ടെത്തി. ചിലരെങ്കിലും സത്യത്തിലെത്തുന്നതിനും വിളിപ്പാടകലെ അന്വേഷണം അവസാനിപ്പിച്ചു. അങ്ങനെയുള്ള ചിലരൊക്കെ യുക്തിവാദത്തിലേക്കു കടന്നുപോയി. എന്നാല്‍, മറ്റുചിലരാകട്ടെ പരമ്പരാഗതമായ അറിവുകളില്‍ യഥാസ്ഥിതികരായി നിലയുറപ്പിച്ചു.

ദൈവത്തെ അന്വേഷിക്കുന്ന ജ്ഞാനികളെ അവിടുന്ന് ബഹുമാനത്തോടെ അഭിലഷിക്കുന്നു. സങ്കീര്‍ത്തകനിലൂടെ ദൈവം ഈ കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. “യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു”(സങ്കീ: 14; 2). തന്നെ അന്വേഷിച്ച് കണ്ടെത്തുന്നവരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവനാണ് യാഹ്‌വെ! “തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, യാഹ്‌വെ സമീപസ്ഥനാണ്”(സങ്കീ: 145; 18). ദൈവത്തെ പരമാര്‍ത്ഥ ഹൃദയത്തോടെ അന്വേഷിക്കുന്ന ഏവനും തന്നെത്തന്നെ വെളിപ്പെടുത്തുമെന്നത് അവിടുത്തെ വാഗ്ദാനമാണ്! യേഹ്ശുവാ പറഞ്ഞു: “അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നു കിട്ടും. എന്തെന്നാല്‍, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു”(ലൂക്കാ: 11; 9, 10).

ദൈവത്തെ അന്വേഷിച്ചു കണ്ടെത്തണമെന്ന വചനത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ദൈവം മറഞ്ഞിരിക്കുന്നു എന്നതാണ് ഇത്! എന്നാല്‍, യഥാര്‍ത്ഥത്തില്‍ ദൈവം മറഞ്ഞിരിക്കുകയല്ല; അവിടുന്ന് എല്ലാവര്‍ക്കും സമീപസ്ഥനാണ്. എങ്കിലും, ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ ഒരു മൂടുപടമുണ്ട്. സൂര്യനെ മറച്ചുകൊണ്ട് പ്രത്യക്ഷമാകുന്ന കാര്‍മേഘങ്ങള്‍പോലെ, മനുഷ്യന്റെ ദൃഷ്ടിയെ ദൈവത്തില്‍നിന്നു മറയ്ക്കുന്ന അജ്ഞതയുടെ മൂടുപടം അനാവരണം ചെയ്യുമ്പോള്‍ സുതാര്യമായി അവിടുത്തെ ദര്‍ശിക്കുവാന്‍ കഴിയും. യേഹ്ശുവാ കുരിശില്‍ മരിച്ചപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറിയത് ഒരു പ്രതീകമായിരുന്നു(മത്താ:27;51). യെരുശലെമിലെ ദൈവാലയത്തില്‍ ജനങ്ങളെയും ദൈവത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു തിരശ്ശീലയുണ്ടായിരുന്നു. ദൈവസാന്നിദ്ധ്യം നിലനില്‍ക്കുന്ന അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കാന്‍ പുരോഹിതനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. യേഹ്ശുവായുടെ മരണത്തോടെ ദൈവവും മനുഷ്യരും തമ്മിലുള്ള 'മറ' നീക്കപ്പെട്ടതിന്റെ പ്രതീകമായിരുന്നു തിരശ്ശീലയുടെ വിഭജനം!

യാഹ്‌വെയുടെ സമയത്തിനു കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതോ അന്വേഷണ വഴികളിലെ വ്യതിയാനങ്ങളോ ചിലരെയെല്ലാം അബദ്ധമായ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ, അന്വേഷകരില്‍ ചിലരൊക്കെ എത്തിപ്പെട്ട ഒരു ആശയത്തിലെ ദുരന്തത്തിലേക്ക് വെളിച്ചം വീശുവാനുള്ള എളിയ ശ്രമംകൂടിയാണ്  ഈ ലേഖനം! സത്യാന്വേഷണ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യരുടെ വികലമായ വെളിപ്പെടുത്തലാണ്, 'എല്ലാ ദൈവങ്ങളും ഒന്നാണ്' എന്നത്! പല പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും അവയെല്ലാം (അവരെല്ലാം) ഒന്നുതന്നെയാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഈ വാദഗതിയില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്ന് അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. കാരണം, ചെറിയൊരു അലംഭാവംകൊണ്ട് നഷ്ടപ്പെടുന്നത് നിസ്സാരമായ ഒന്നല്ല; നിത്യജീവനാണ്!

ബഹുദൈവ വിശ്വാസികള്‍പോലും ഒരു ദൈവമേയുള്ളു എന്നു പറയുമ്പോള്‍ ഇതു വിചിത്രമായി തോന്നിയേക്കാം! എന്നാല്‍, അതിനുവേണ്ടി അവര്‍ ന്യായീകരണമായി പറയുന്നത് എല്ലാ ദൈവവും ഒന്നാണെന്നാണ്. അതായത് ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും ദൈവം അവതരിക്കുന്നു. അത്തരം അവതാരങ്ങളെല്ലാം ഒരേ ദൈവം തന്നെയാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. ഇതു ശരിയാണെങ്കില്‍ ഈ ദൈവങ്ങളുടെയെല്ലാം പൊതു സ്വഭാവം ഒന്നായിരിക്കണം. കാരണം, ദൈവം മാറ്റമില്ലാത്തവനാകുന്നു. അവിടുത്തെ നിയമങ്ങളും സ്വഭാവവും ആദിയിലും അന്ത്യത്തിലും ഒന്നുതന്നെ ആയിരിക്കും.

ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന ചിലരും ഇത്തരം വാദഗതികളുടെ വക്താക്കളാണെന്നത് ദുരന്തകരമാണ്. ദൈവത്തെക്കുറിച്ചുള്ള വ്യക്തതയില്ലാത്തവരും പാരമ്പര്യം എന്നതിലുപരി ക്രൈസ്തവരല്ലാത്തവരുമാണിവര്‍. വിശ്വാസപ്രമാണങ്ങളും നമസ്കാരങ്ങളും കാണാപാഠം പഠിച്ചിരിക്കുന്നവരിലും വിശ്വാസത്തില്‍ വ്യക്തതയില്ലാത്തവര്‍ ഉണ്ടെന്നതും ഏറെ ദുഃഖകരമാണ്. പത്തുപ്രമാണങ്ങളും അക്കമിട്ടു പറയാന്‍ കഴിവുള്ളവര്‍പോലും അതിലെ സത്യത്തെ തിരിച്ചറിയാത്തതും ഗൗരവകരമായ വീഴ്ചയാണെന്നതില്‍ തര്‍ക്കമില്ല. ഒന്നാമതായി ദൈവം നല്‍കിയ കല്പനതന്നെ മറ്റു ദൈവങ്ങളെക്കുറിച്ച് സൂചന നല്‍കുന്നതാണെന്ന് ഓര്‍ക്കണം. എല്ലാ ദൈവങ്ങളും സത്യദൈവത്തിന്റെ വ്യത്യസ്തങ്ങളായ അവതാരങ്ങളായിരുന്നുവെങ്കില്‍ ഒന്നാംപ്രമാണം തന്നെ അസാധുവാകുമായിരുന്നു.

ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: “അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്”(പുറ: 20; 1-5). ഇതാണ് ഒന്നാമത്തെ പ്രമാണത്തിന്റെ പൂര്‍ണ്ണരൂപം! പറയാനുള്ള എളുപ്പത്തിനായി വാചകത്തെ ചെറുതാക്കിയപ്പോള്‍ ചിലതെല്ലാം വിഴുങ്ങിപ്പോയത് തിരിച്ചറിയണം. ആര്, എങ്ങനെ പഠിപ്പിച്ചാലും, ദൈവം സീനായ് മലയില്‍വച്ച് കല്പലകകളില്‍ എഴുതിക്കൊടുത്തത് ഇപ്രകാരമായിരുന്നു.

ഇതെഴുതിയതു യാഹ്‌വെതന്നെയാണെന്നു മോശ സാക്ഷ്യപ്പെടുത്തുന്നതു ശ്രദ്ധിക്കുക: “ഈ വചനങ്ങള്‍ യാഹ്‌വെ മലയില്‍ അഗ്നിയുടെയും മേഘത്തിന്റെയും കനത്ത അന്ധകാരത്തിന്റെയും മദ്ധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്പിച്ചു”(നിയമം: 5; 22).

ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പല ഒത്തുതീര്‍പ്പുകളും ആവശ്യമായി വരുമെന്നാണ് ചില ക്രൈസ്തവരുടെയെങ്കിലും വാദം. അത്തരം ഒത്തുതീര്‍പ്പുകളെ ദൈവം അംഗീകരിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു കല്പന അവിടുന്ന് നല്‍കുമായിരുന്നില്ല. ഈ ഒത്തുതീര്‍പ്പ് ധാരണതന്നെ സാത്താന്റെ കൗശലത്തിന്റെ ഭാഗമാണ്. അവന് ഒരു ലക്ഷ്യം മാത്രമെയുള്ളു; അത് ദൈവരാജ്യത്തില്‍ മനുഷ്യര്‍ എത്തിപ്പെടാതെ തടയുകയെന്നതാണ്! അന്യദേവന്മാരെ ആരാധിക്കുകയോ അംഗീകരിക്കുകയോ മാത്രമല്ല, അവരുടെ ആലയങ്ങളില്‍ സന്ദര്‍ശിക്കുന്നവരെപ്പോലും സ്വര്‍ഗ്ഗരാജ്യം സ്വീകരിക്കുകയില്ല. ഇക്കാര്യം സാത്താനു നന്നായി അറിയാം എന്നതുകൊണ്ടാണ്, ദൈവത്തോടൊപ്പം സാത്താനെയും സ്വീകരിക്കാനുള്ള തന്ത്രം അവന്‍ ഒരുക്കിയിരിക്കുന്നത്. പല അവതാരങ്ങളായി ദൈവം വരുമായിരുന്നെങ്കില്‍ ഒന്നാമത്തെ പ്രമാണം അവിടുന്ന് നല്കുമായിരുന്നില്ല. കല്പന തന്ന ദൈവംതന്നെ ഇത് ലംഘിക്കാന്‍ സാഹചര്യമൊരുക്കുമോ?

സത്യദൈവത്തെ എങ്ങനെ തിരിച്ചറിയാം?

ദൈവത്തിന്റെ പേരില്‍ സ്വയം പരിചയപ്പെടുത്തിയവരും മറ്റുള്ളവരാല്‍ ദൈവമാക്കപ്പെട്ടവരുമായ അനേകം വ്യക്തികളും അവതാരങ്ങളും വസ്തുക്കളും മാത്രമല്ല, പക്ഷികളും മൃഗങ്ങളും ഇഴജീവികളുമുണ്ട്! ഇതില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ സത്യദൈവമെന്ന് തിരിച്ചറിയുകയാണു പരമപ്രധാനമായ കാര്യം! ഈ അറിവ് ലഭിക്കുമ്പോഴാണ് ഒരുവന്‍ നിത്യജീവന്‍ ദര്‍ശിക്കുന്നത്! അതുകൊണ്ടാണല്ലോ യേഹ്ശുവാ ഇങ്ങനെ പറഞ്ഞത്: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). ഇതു വലിയൊരു യാഥാര്‍ത്ഥ്യമാണ്.

ഫലം കാണാത്ത അന്വേഷണങ്ങള്‍മൂലം എല്ലാ ദൈവങ്ങളും ഒന്നാണെന്ന് സങ്കല്പിച്ച് അന്വേഷണം അവസാനിപ്പിച്ചവര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്. ദൈവത്തെ തിരിച്ചറിയാനുള്ള അടയാളം താന്‍ മാത്രമാണെന്ന് ദൈവപുത്രനായ യേഹ്ശുവാ പ്രഖ്യാപിച്ചു. യേഹ്ശുവായ്ക്കു മുന്‍പോ അതിനുശേഷമോ ആരും ഇപ്രകാരം അധികാരത്തോടും വ്യക്തതയോടുംകൂടി ഈ യഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സൈന്യങ്ങളുടെ ദൈവവുമായ യാഹ്‌വെ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവും പുത്രനും ഒന്നാണെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്!

ഈ ലോകത്തുവന്ന ജീവനുള്ള അവതാരങ്ങളൊക്കെ ഭൗതീകമായ രക്ഷയും സന്മാര്‍ഗ്ഗവും അറിയിച്ചിട്ടുണ്ടാകാം. എന്നാല്‍, സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യുകയും മരണാനന്തര ജീവിതം ഉറപ്പു നല്‍കുകയും ചെയ്തവന്‍ യേഹ്ശുവാ മാത്രമാണ്. വെറും വാക്കുകൊണ്ട് പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല; ഉയിര്‍ത്തെഴുന്നേറ്റുകൊണ്ട് മരണാനന്തര ജീവിതത്തിനു ദൃഷ്ടാന്തവും അവിടുന്നു നല്‍കി!

യേഹ്ശുവായ്ക്കു മുന്‍പും പിന്‍പും ഭൂമിയില്‍ അവതരിച്ചിട്ടുള്ളവരെല്ലാം ഇവിടെ ജനിച്ച് ഇവിടെത്തന്നെ അവസാനിച്ചവരായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചുമെല്ലാം വെറും ഊഹങ്ങള്‍ക്കപ്പുറം യാതൊന്നും അവര്‍ക്കറിയുമായിരുന്നില്ല. അതിനാല്‍, തങ്ങളുടെ ബുദ്ധിയില്‍ ഒതുങ്ങുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്തത്!

അതുകൊണ്ടാണ് മുഹമ്മദുനബി ഇങ്ങനെ പറഞ്ഞത്: “എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ല”(സുറ: 46; 8, 9). വായില്‍ വന്നതെല്ലാം വിളിച്ചു പറഞ്ഞുവെന്നാല്ലാതെ ഒന്നിനെക്കുറിച്ചും യാതൊരു സ്ഥിരീകരണവും നല്‍കാന്‍ ഇയാള്‍ക്കു കഴിയാത്തതിനു കാരണം, പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം വെറും സങ്കല്പം മാത്രമായിരുന്നു എന്നതുകൊണ്ടാണ്. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള മുഹമ്മദിന്റെ വിവരണം വായിക്കുമ്പോള്‍ ഇയാളുടെ ഭാവനാദാരിദ്ര്യം വ്യക്തമാകും! ഈന്തപ്പനയും, ഊദും, ഊദിന്റെ അത്തറും തുടങ്ങി ഒട്ടകത്തെപ്പോലും സ്വര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് അറബികള്‍ക്ക് മാത്രമുള്ള ലോകമാക്കി ദൈവരാജ്യത്തെ ചുരുക്കിയത് ഈ കാരണം കൊണ്ടാണ്!

പലതരത്തിലുള്ള വാദഗതികള്‍ ദൈവത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും വ്യത്യസ്ത മതവിഭാഗങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും സത്യദൈവം ആരെന്നതിനെക്കുറിച്ച് വ്യക്തത പലര്‍ക്കുമില്ല. എന്നാല്‍, സത്യദൈവത്തെ തിരിച്ചറിയാന്‍ ചില അടയാളങ്ങളുണ്ട്. അത് ദൈവത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ദൈവത്തിന്റെ പൊതുസ്വഭാവം എന്താണെന്നു പരിശോധിച്ച് അവയെല്ലാം ആരില്‍ പൂര്‍ണ്ണതയോടെ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ സത്യദൈവം ആരാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒരുകാര്യം ഓര്‍ക്കുക; 'ഹോറെബ്' മലയില്‍വച്ച് മോശയ്ക്ക് സ്വയം വെളിപ്പെടുത്തിയ ദൈവത്തെ തന്നെയാണ് യേഹ്ശുവായും നമുക്കു പരിചയപ്പെടുത്തിയത്.

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം!

ദൈവം മോശയെ തിരഞ്ഞെടുത്തു വിളിക്കുമ്പോള്‍ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം”(പുറ: 3; 6). ദൈവം ആരാണെന്ന് കൂടുതല്‍ വ്യക്തമാകാന്‍, മോശയും ദൈവവും തമ്മിലുള്ള ഈ സംഭാഷണം മതിയാകും: “ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു:യാഹ്‌വെ(ഞാന്‍ ഞാന്‍ തന്നെ). യിസ്രായേല്‍ മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും (സര്‍വ്വ തലമുറകളിലൂടെ) ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 13-15). യാഹ്‌വെ എന്ന നാമമല്ലാതെ മറ്റൊരു നാമവും ദൈവത്തിനില്ല. ഇതാണ് സത്യദൈവത്തെ തിരിച്ചറിയാനുള്ള സുപ്രധാനമായ അടയാളം. അബ്രാഹവും യിസഹാക്കും യാക്കോബും ആരാധിച്ച ദൈവമല്ലാതെ മറ്റൊരു ദൈവവും സത്യദൈവമല്ല! ഞാന്‍ ആകുന്നവന്‍ എന്ന അര്‍ത്ഥമുള്ള യാഹ്‌വെ എന്നാണ് എന്നേക്കും അവിടുത്തെ നാമം! ഈ നാമം തന്നെയാണ് ക്രിസ്തു വഹിച്ചത്. യേഹ്ശുവാ എന്ന നാമത്തിന്റെ അര്‍ത്ഥം, യാഹ്‌വെ രക്ഷിക്കുന്നു എന്നാണ്. പിതാവിന്റെ നാമമാണ് താന്‍ വഹിക്കുന്നതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: “ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി”(യോഹ: 17; 6). ഈ വചനംകൂടി നോക്കുക: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!”(യോഹ: 17; 11). യേഹ്ശുവാ വഹിക്കുന്ന നാമം ആരുടെ നാമമാണെന്നുള്ള വെളിപ്പെടുത്തലാണ് ഇവിടെ കാണുന്നത്.

ഇതേ ദൈവത്തെതന്നെയാണ്, യേഹ്ശുവാ വെളിപ്പെടുത്തിയത്. പിതാക്കന്മാരുടെ ദൈവമെന്ന് യേഹ്ശുവാ പറയുമ്പോള്‍തന്നെ മറ്റൊരു രഹസ്യംകൂടി വെളിപ്പെടുന്നുണ്ട്. അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയുമെല്ലാം നിങ്ങളുടെ പിതാക്കന്മാര്‍ എന്നാണ് യേഹ്ശുവാ പറയുന്നത്. അതായത്, താന്‍ ആരുടെ പുത്രനാണെന്ന് യേഹ്ശുവായ്ക്കു വ്യക്തതയുണ്ടായിരുന്നു. അബ്രാഹത്തെ തന്റെ പിതാവായി അംഗീകരിക്കുന്നതിനുപകരം, അബ്രാഹത്തിനുമുമ്പ് താനുണ്ടായിരുന്നുവെന്ന് പ്രഖ്യാപിക്കുകയാണു ചെയ്തത്. ഈ വചനം നോക്കുക: “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതുവയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്”(യോഹ: 8; 56, 58). യേഹ്ശുവാ ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചതു മനുഷ്യനായിട്ടാണ്. അതുകൊണ്ടുതന്നെ, ക്രമമനുസരിച്ച്‌ അവിടുന്ന് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മാത്രമല്ല, ദാവീദിന്റെ പുത്രനുമാണ്! സ്ത്രീയില്‍നിന്നു ജാതനായപ്പോള്‍ മാത്രമാണ് ഈ വംശാവലി അവിടുത്തേക്കു ബാധകമായത്. എന്നാല്‍, ആരംഭംമുതല്‍ യേഹ്ശുവാ ദൈവമായിരുന്നു.

യേഹ്ശുവാ ദൈവമാണ്!

യേഹ്ശുവാ, താന്‍ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ പറഞ്ഞിട്ടില്ല എന്നാണ്,  അല്ലാഹുവിന്റെ മതക്കാര്‍ പ്രചരിപ്പിക്കുന്നത്. യേഹ്ശുവായുടെ ദൈവത്വത്തോട് ഏറ്റവും അമര്‍ഷവും അസൂയയുമുള്ളത് ഈ വിഭാഗത്തിനാണല്ലോ! യഥാര്‍ത്ഥത്തില്‍ ബൈബിള്‍ വായിക്കുകയോ യേഹ്ശുവായെ മനസ്സിലാക്കുകയോ ചെയ്യാത്തതുകൊണ്ടാണ് ഇവരിങ്ങനെ പറയുന്നത്. താന്‍ ദൈവപുത്രനാണ്, എന്നകാര്യം യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ദൈവത്തിന്റെ പദവി പരിഗണിക്കാതെയാണ് യേഹ്ശുവാ ഈ ഭൂമിയിലേക്കു കടന്നുവന്നത്. കാരണം, മനുഷ്യന്റെ പാപത്തിനു പരിഹാരമായി ഒരു മനുഷ്യന്‍ മരിക്കണം. മാത്രവുമല്ല, ദൈവമായിരിക്കുമ്പോള്‍ യേഹ്ശുവായ്ക്കു മരിക്കാന്‍ സാധിക്കുകയുമില്ല! ഈ വെളിപ്പെടുത്തലില്‍ എല്ലാം അടങ്ങിയിട്ടുണ്ട്: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി”(ഫിലിപ്പി: 2; 6- 8). മരണംവരെ പരിപൂര്‍ണ്ണ മനുഷ്യനായിരിക്കേണ്ടത് അവിടുത്തേക്ക്‌ അനിവാര്യമായിരുന്നു. മരണാനന്തരം ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ, ഒരേസമയം ദൈവവും മനുഷ്യനുമായിരുന്നു. അന്ത്യവിധിവരെ ഈ സ്ഥിതി തുടരുകയും ചെയ്യും. കാരണം, മനുഷ്യനുമേല്‍ വിധി നടപ്പാക്കാന്‍ ദൈവം നിശ്ചയിച്ചിരിക്കുന്നത് മനുഷ്യപുത്രനെയാണ്!

ദൈവംതന്നെയായ താന്‍ മനുഷ്യന്റെ അവസ്ഥയില്‍ കടന്നുവന്നിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പൊതുജനങ്ങളുടെ ഇടയില്‍ വെളിപ്പെടുത്താതിരിക്കാന്‍ വ്യക്തമായ കാരണമുണ്ട്. പിശാചുബാധിതനടക്കം പലരും യേഹ്ശുവായെ ദൈവപുത്രനെന്ന് വിളിക്കുമ്പോള്‍, ഇത് ആരോടും പറയരുത് എന്നാണ് അവിടുന്ന് കല്പിക്കുന്നത്. താന്‍ ദൈവപുത്രനല്ല എന്ന് അവിടുന്ന് തിരുത്തിപ്പറയുന്നില്ല. യേഹ്ശുവായുടെ വരവ് ഒരു പ്രത്യേക ദൗത്യത്തോടുകൂടെയിരുന്നു. പാപപരിഹാര ബലിയായിരുന്നു ഈ ദൗത്യം! യേഹ്ശുവാ ദൈവപുത്രനാണെന്ന് യഹൂദജനം മുഴുവന്‍ അറിഞ്ഞാല്‍ ഈ ദൗത്യം നിറവേറപ്പെടുകയില്ല. ഒരു പ്രവാചകനാണെന്ന് അറിഞ്ഞപ്പോള്‍തന്നെ ജനങ്ങള്‍ യേഹ്ശുവായെ രാജാവാക്കാന്‍ ശ്രമിക്കുന്നത് കാണുന്നുണ്ട്. ജനങ്ങളെ ഭയപ്പെട്ടതുകൊണ്ടാണ് രാത്രിയില്‍ പിടിച്ചുകൊണ്ടുപോയി നിയമവിരുദ്ധമായി യേഹ്ശുവായെ വധിച്ചത്. മാത്രവുമല്ല, പാപമില്ലാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ ഏതൊരു മനുഷ്യനും ദൈവപുത്രനാണ്‌. പാപം ചെയ്യുന്നതുവരെ ആദവും ദൈവപുത്രനായിരുന്നു!

താന്‍ ദൈവമാണെന്നും ദൈവപുത്രനാണെന്നും ലോകത്തെ അറിയിക്കാനുള്ള ദൗത്യം ആരുടെമേല്‍ ഭരമേല്പിക്കപ്പെട്ടുവോ, അവര്‍ക്കുമാത്രം ഈ സത്യം വെളിപ്പെടുത്തിക്കൊടുത്തു. പലതവണ ഇത് പറയുന്നതില്‍ രണ്ടു സംഭവം മാത്രം നാമിവിടെ പരിശോധിക്കുകയാണ്. യേഹ്ശുവാ തന്റെ ശിഷ്യന്മാരോട്, താന്‍ ആരാണെന്നാണു ജനം പറയുന്നത് എന്ന് ചോദിക്കുന്നു. അതിനുള്ള ഉത്തരമായി ശിഷ്യന്മാര്‍ ജനങ്ങളില്‍നിന്ന് കേട്ടത് അറിയിച്ചു. ഒടുവില്‍ യേഹ്ശുവാ അവരോടു ചോദിച്ചു: “എന്നാല്‍ ഞാന്‍ ആരാണെന്നാണ്, നിങ്ങള്‍ പറയുന്നത്? ശിമയോന്‍ എന്ന കേപ്പാ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്”(മത്താ: 16; 16, 17). കേപ്പാ ഇത് അറിയിച്ചപ്പോള്‍ യേഹ്ശുവാ അവന് വലിയ സമ്മാനങ്ങള്‍ നല്‍കി ഉയര്‍ത്തുന്നതാണു പിന്നീടുള്ള വചനത്തില്‍ കാണുന്നത്. “ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവന്‍, താന്‍ മ്ശിഹായാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്പിച്ചു”(മത്താ: 16; 18-20).

ഉത്ഥിതനായ യേഹ്ശുവാ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുമ്പോള്‍ തോമസ് എന്ന ശിഷ്യന്‍ അവിടെയില്ലായിരുന്നു. അതിനാല്‍ , യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റുവെന്നത് താന്‍ വിശ്വസിക്കണമെങ്കില്‍ നേരിട്ടു കാണുകയും മുറിവുകളില്‍ തന്റെ വിരല്‍ ഇടുകയും ചെയ്യണമെന്ന് തോമാ പറഞ്ഞു. പിന്നീട് യേഹ്ശുവാ പ്രത്യക്ഷനാകുമ്പോള്‍ തോമാ ആവശ്യപ്പെട്ടതെല്ലാം സാദ്ധ്യമാകുന്നുണ്ട്. ഈ അവസരത്തില്‍ തോമാ പറയുന്ന വാക്കുകള്‍ ഇങ്ങനെയായിരുന്നു: എന്റെ യേഹ്ശുവായേ, എന്റെ ദൈവമേ!"(യോഹ: 20; 28). ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ ദൈവമല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും തോമായുടെ വാക്കുകളെ തിരുത്തുമായിരുന്നു. യേഹ്ശുവാ ദൈവമല്ലെന്നു പ്രഖ്യാപിക്കുകയെന്ന ഏക ലക്ഷ്യവുമായി ഈ ലോകത്ത് അവതരിച്ച ഇസ്ലാംമതത്തിന് അന്ത്യനാള്‍വരെയും ഇങ്ങനെ തുടരേണ്ടിയിരിക്കുന്നു.

ദൈവം സര്‍വ്വശക്തനാണ്; അവിടുത്തേക്ക് അസാദ്ധ്യമായി ഒന്നുമില്ല!

സത്യദൈവമായ യാഹ്‌വെയ്ക്ക് അസാധ്യമായി ഒന്നുമില്ല. തിന്മയില്‍നിന്നുപോലും നന്മയെ ഉളവാക്കുന്നവനാണ്, സത്യദൈവം! എന്നാല്‍, ഖുറനിലെ അല്ലാഹു വാക്കുകളില്‍മാത്രം ശക്തനായവനും പ്രവര്‍ത്തിയില്‍ ബലഹീനനുമാണെന്ന് ഖുറാന്‍തന്നെ സാക്ഷ്യം നല്‍കുന്നു. അല്ലാഹുവിന്റെ പ്രവാചകനായി അവന്‍ തിരഞ്ഞെടുത്ത മുഹമ്മദിന്റെ കാമാസ്ക്തിയെ നിയന്ത്രിക്കാന്‍പോലും കഴിവില്ലായിരുന്നു ഈ അവതാരത്തിന്! ആത്മനിയന്ത്രണം നല്‍കി മുഹമ്മദിനെ കാക്കുന്നതിനുപകരം നിയമത്തില്‍ ഇളവുവരുത്തി കയറൂരി വിടുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അല്ലാഹു ദൈവമായിരുന്നെങ്കില്‍ മനുഷ്യര്‍ക്കെല്ലാം ഒരേ നിയമം ഉണ്ടാക്കുമായിരുന്നു.

ബൈബിളിലെ ദൈവം പ്രതിജ്ഞചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവന്‍ ഇല്ലാത്തതിനാല്‍ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നതായി വായിക്കുന്നു. എന്നാല്‍, ഖുറാനിലേക്കു നോക്കുമ്പോള്‍ ആകാശഗോളങ്ങളെക്കൊണ്ടും പേനയെക്കൊണ്ടുപോലും സത്യം ചെയ്യുന്ന അല്ലാഹുവിന്റെ ദയനീയതയാണു കാണുന്നത്. അല്ലാഹുവിന് തന്റെ 'വലിപ്പവും ശക്തിയും' നന്നായി അറിയാം എന്നതുതന്നെയാണ് ഇതിനു കാരണം.

സര്‍വ്വശക്തനായ യാഹ്‌വെ സൃഷ്ടിച്ചതെല്ലാം താനാണു സൃഷ്ടിച്ചതെന്നു മുഹമ്മദിനെക്കൊണ്ട് പറയിപ്പിക്കുകയല്ലാതെ അല്ലാഹുവോ അവന്റെ ദൂതനെന്നു പറയുന്ന മുഹമ്മദോ ഒരു ചെറിയ അദ്ഭുതംപോലും പ്രവര്‍ത്തിച്ചിട്ടില്ല. മുഹമ്മദിന്റെ ശിഷ്യന്മാര്‍ ഇക്കാര്യം അയാളോടു ചോദിച്ചപ്പോള്‍; 'അല്ലാഹുവിന് എല്ലാം സാധിക്കും' എന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ച് തടിതപ്പുകയാണ് ചെയ്തത്! എന്നാല്‍, യേഹ്ശുവായുടെ അപരനായ 'ഈസാനബി' സൃഷ്ടികര്‍മ്മങ്ങള്‍ ചെയ്യുന്നതായും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഖുറാനില്‍ പറയുന്നുണ്ട്. ദൈവത്തിനുമാത്രം സാധിക്കുന്ന സൃഷ്ടികര്‍മ്മം 'ഈസാനബി' നടത്തിയെന്നു സമ്മതിക്കുന്നതിലൂടെ യേഹ്ശുവായുടെ ദൈവത്വം അംഗീകരിക്കുകയാണു മുഹമ്മദ് ചെയ്തത്! എന്തെന്നാല്‍, 'ഈസാനബി' എന്ന കഥാപാത്രം യേഹ്ശുവായാണെന്നു പ്രചരിപ്പിക്കലാണല്ലോ ഇസ്ലാമിന്റെ ലക്‌ഷ്യം!

ദൈവം കാരുണ്യവാനും സ്നേഹനിധിയുമാണ്!

സ്നേഹത്തിന്റെ പൂര്‍ണ്ണതയാണു ദൈവമെന്നതിന് ഒരു മാതൃക മാത്രമേയുള്ളു. വെറുമൊരു സൃഷ്ടിക്കുമപ്പുറം മനുഷ്യനു മാഹാത്മ്യം കല്പിച്ചു നല്‍കിയ വാത്സല്യനിധിയായ ഒരു ദൈവത്തെ പരിചയപ്പെടണമെങ്കില്‍ ബൈബിള്‍ പരിശോധിക്കണം! യജമാനനും ദാസനും എന്നപോലെ മനുഷ്യര്‍ക്കുമേല്‍ ഭരണം നടത്തുന്നവനും തന്റെ മുന്‍പില്‍ നില്‍ക്കുന്ന യാചകരെപ്പോലെ മനുഷ്യരെ കരുതുന്നവനുമായ ദൈവത്തെയാണു വിജാതിയര്‍ സേവിക്കുന്നതെങ്കില്‍, മാറോടണച്ചു സ്നേഹിക്കുന്ന ദൈവത്തെയാണ് യേഹ്ശുവാ നമുക്കു വെളിപ്പെടുത്തിയത്!

ചില ദേവന്മാരും ദൈവസങ്കല്പങ്ങളും വാക്കുകളില്‍മാത്രം കാരുണ്യം പറയുന്നു. അജ്ഞാതരായ ഇത്തരം ദൈവസങ്കല്പങ്ങളെ കരുണാമയന്‍ എന്ന് മനുഷ്യര്‍ പുകഴ്ത്തുമെങ്കിലും പ്രവര്‍ത്തിയില്‍ കഠിനഹൃദയരാണു തങ്ങളെന്ന് അവര്‍തന്നെ തെളിയിക്കുന്നു. മനുഷ്യരുടെ ആത്യന്തികമായ രക്ഷയുടെ മാര്‍ഗ്ഗംപോലും വ്യക്തമാക്കിതരാന്‍ ഇവറ്റകള്‍ തയ്യാറാകുന്നില്ല. മനുഷ്യനെ സ്നേഹിക്കുകയെന്നാല്‍ ഭൗതീകമായി മാത്രമുള്ള സ്നേഹമല്ല; മറിച്ച് നിത്യശിക്ഷയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്ന സ്നേഹമാണ് അനന്തമായ സ്നേഹം. അങ്ങനെ മാനവകുലത്തെ സ്നേഹിച്ച ഒരു ദൈവത്തെ മാത്രമെ കാണാന്‍ കഴിയുകയുള്ളു. ഏകജാതനെപ്പോലും ബലിയായി നല്‍കിക്കൊണ്ട്, അവനില്‍ വിശ്വസിക്കുന്ന എല്ലാ മര്‍ത്യര്‍ക്കും രക്ഷ നല്‍കാന്‍ തയ്യാറായ യാഹ്‌വെയാണ് ആ ഏകദൈവം!

ദൈവം രക്ഷകനാണ്!

മനുഷ്യനെ അവന്റെ എല്ലാ മേഖലകളിലും രക്ഷകനാണു ദൈവം. അടിസ്ഥാനപരമായി പാപത്തില്‍നിന്നുള്ള രക്ഷയാണു പരമപ്രധാനം. പാപത്തില്‍നിന്നുള്ള രക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ നല്‍കിയ ഒരേയൊരു ദൈവം മാത്രമെയുള്ളു. അത് യേഹ്ശുവായാണ്! യേഹ്ശുവാ തന്നെയാണ് യാഹ്‌വെ! അവിടുന്ന് അരുളിച്ചെയ്തു: “വരുവിന്‍ നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും”(യേശയ്യാഹ്: 1; 18). എത്ര ഘോരമായ പാപത്തിന്റെ അവസ്ഥയില്‍ ആയിരുന്നാലും അവനോടു കരുണകാണിക്കുന്ന ദൈവത്തെ ബൈബിളിലല്ലാതെ മറ്റെവിടെയും കാണാന്‍ കഴിയില്ല. താന്‍ സൃഷ്ടിച്ച സൃഷ്ടികളോട് അതിരറ്റ കരുണ കാണിക്കുന്ന ദൈവമല്ലാതെ മറ്റാരാണു ദൈവം?

വാഗ്ദാനങ്ങളില്‍മാത്രം ഒതുങ്ങുന്ന രക്ഷയായിരുന്നില്ല സത്യദൈവമായ യാഹ്‌വെ നല്‍കിയത്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്”(യോഹ: 3; 16, 17). യേഹ്ശുവായില്‍ വിശ്വസിക്കുക എന്നതിലൂടെ മാത്രമാണു രക്ഷ കൈവരിക്കുന്നതെന്ന് വചനം വ്യക്തമാക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: “അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു”(യോഹ: 3; 18, 19).

യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള നാമം വഹിക്കുന്നവനാണ് സത്യദൈവവും നിത്യജീവനും!

സത്യദൈവത്തെ തിരിച്ചറിയാനുള്ള മറ്റുചില അടയാളങ്ങള്‍ക്കൂടി ലളിതമായി കുറിക്കുകയാണ്. ലേഖനം കൂടുതല്‍ നീണ്ടുപോകും എന്നതിനാലാണ് വിവരണമില്ലാതെ ചുരുക്കമായി അറിയിക്കുവാന്‍ തുനിയുന്നത്.

ദൈവം വാക്കു മാറാത്തവനാണ്!
ദൈവം സമാനതകള്‍ ഇല്ലാത്തവനാണ്!
ദൈവം പാപത്തെ വെറുക്കുന്നവനും പാപിയെ സ്നേഹിക്കുന്നവനുമാണ്!
ദൈവം സൗഖ്യപ്പെടുത്തുന്നവനാണ്!
ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനാണ്!

ഈ അടയാളങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ബൈബിളിലേക്കു മാത്രമാണ്. മനുഷ്യരോട് ഇത്രയേറെ പ്രണയാതുരമായി സംവദിക്കുന്ന ദൈവത്തെ ബൈബിളിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും കാണാന്‍ സാധിക്കുകയില്ല. മനുഷ്യരെ സ്നേഹിക്കുകയും അവരോടു കാരുണ്യം കാണിക്കുകയും ചെയ്യുന്ന ദൈവവും അവിടുന്നു മാത്രമാണ്. ലക്ഷക്കണക്കിന്‌ പാപികള്‍ വസിക്കുന്ന പട്ടണത്തില്‍ പത്ത് നീതിമാന്മാരുണ്ടെങ്കില്‍ അവരെപ്രതി ആ പട്ടണത്തോടു കരുണ കാണിക്കുന്നവനും അവിടുന്നുമാത്രം! ഈ ദൈവമല്ലാതെ മറ്റാരാണ്‌ ദൈവം?

ഈ സ്നേഹത്തിന്റെ മുഴുവന്‍ സമ്മേളനമാണ്‌ യേഹ്ശുവായില്‍ നാം കാണുന്നത്! അതിനാല്‍ മനോവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു; യേഹ്ശുവായല്ലാതെ മറ്റൊരു ദൈവമില്ല! ഇതില്‍ ആരും അസ്വസ്ഥരാകേണ്ട; യേഹ്ശുവാ പറഞ്ഞ ഒരു വചനം മാത്രംമതി മനോവയ്ക്ക് ഈ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍. അവിടുന്ന് പറഞ്ഞു: “പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കുകയും ചെയ്യും”(യോഹ: 6; 40 ). പറയുക മാത്രമല്ല അന്ത്യദിനത്തിലെ ഉയിര്‍പ്പിക്കലിന്റെ അടയാളമായി മരിച്ചവരെ ഉയിര്‍പ്പിച്ചുകൊണ്ട്‌ ദൃഷ്ടാന്തവും നല്‍കി! മരിച്ചവരെ ഉയിര്‍പ്പിക്കുന്നത് ദൈവമല്ലാതെ മറ്റാരാണ്‌? പിന്നെയും യേഹ്ശുവാ പറയുന്നു: “പിതാവ് മരിച്ചവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ എല്ലാവരും പുത്രനെ ആദരിക്കേണ്ടാതിനാണ് ഇത്”(യോഹ: 5; 21-23 ).

തലയും വാലുമില്ലാതെ പരസ്പര വിരുദ്ധമായി കോറിയിട്ടിരിക്കുന്ന 'ഖുറാന്‍' എന്ന പുസ്തകത്തെ, അതിന്റെ പ്രചാരകര്‍ ശാസ്ത്രീയ ഔന്നദ്ധ്യമെന്നു ഉദ്ഘോഷിക്കുമ്പോള്‍, ബൗദ്ധീക പാപ്പരത്വമെന്നല്ലാതെ മറ്റെന്തു പറയാന്‍!

സത്യദൈവത്തെ കണ്ടെത്താതെ എല്ലാ ദൈവങ്ങളും ഒന്നാണെന്നു സമാധാനിക്കുന്നവര്‍ വലിയ അപകടത്തിലാണെന്നു മറക്കരുത്. എല്ലാ അവതാരങ്ങള്‍ക്കുമൊപ്പം വേദി പങ്കിടാന്‍ സത്യദൈവം ഉണ്ടാകില്ല. കാരണം, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന്‍ അവിടുന്നു കല്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്, ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പ്രതീക്ഷിക്കുന്നവര്‍ അവിടുത്തെ കണ്ടെത്തി ആശ്രയിക്കുക! അന്യദേവന്മാരെ സേവിക്കുന്നിടത്തോളം അവിടുത്തെ പ്രകോപിപ്പിക്കുന്ന മറ്റൊന്നില്ല! അതിനാല്‍, ആദ്യത്തെ കല്പനയിലൂടെതന്നെ അന്യദേവാരാധനയെ നിരോധിക്കുവാന്‍‍ ദൈവം ശ്രദ്ധിച്ചു!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം അല്ലാതെ മറ്റൊരു ദൈവമില്ല! ആ ദൈവം യേഹ്ശുവായാണ്! അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5688 views

LOG IN

Lost your password?

SIGN UP

LOST PASSWORD