എഡിറ്റോറിയല്‍

കാന്തപുരം മുസ്ല്യാര്‍ മുതല്‍ നായാടി നടേശന്‍ വരെ!

Print By
about

05 - 12 - 2015

കാന്തപുരം എ പി അബുബക്കര്‍ മുസ്ല്യാര്‍ പറഞ്ഞത് ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്! ഇതു കേട്ട് ആഹ്ലാദിച്ചവരും വിലപിച്ചവരും സമൂഹത്തിലുണ്ടെങ്കിലും, മുസ്ല്യാര്‍ പറഞ്ഞതിലെ അപ്രിയസത്യങ്ങളെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക നിയമങ്ങളെയും ഈ മതത്തിന്റെ ആവിര്‍ഭാവത്തെയും പൈശാചികമായി ത്തന്നെയാണ് മനോവ എന്നും കാണുന്നത്. എന്നാല്‍, കാന്തപുരം ഉയര്‍ത്തിയ വാദങ്ങളെ അപ്പാടെ തള്ളിക്കളയാന്‍ മനോവ തയ്യാറല്ല. കാരണം, സമൂഹം ഇന്ന് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് ഇദ്ദേഹം ഉയര്‍ത്തിയത്. അതുപോലെതന്നെ, ആനുകാലികമായി ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു വിഷയമാണ് ജിജി തോംസണ്‍ എന്ന ഉന്നത ഉദ്യോഗസ്ഥന്റെ വിവാദ പ്രസംഗം! ആയതിനാല്‍, ഈ രണ്ടു വിവാദങ്ങളെ തുറന്നുകാണിക്കാന്‍ മനോവ ഇവിടെ തയ്യാറാവുകയാണ്‌. മുന്‍ഗണാനാക്രമത്തില്‍ത്തന്നെ വിഷയങ്ങളെ നമുക്കു പരിഗണിക്കാം.

ഇസ്ലാമിക നിയമങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പരിഗണനകളെ സംബന്ധിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ ഈ ദിവസങ്ങളില്‍ പലരും ആഘോഷമാക്കിയെങ്കിലും, യഥാര്‍ത്ഥ സത്യങ്ങളിലേക്ക്‌ ഈ സംവാദങ്ങള്‍ കടന്നുചെന്നില്ല എന്നതാണു പരമാര്‍ത്ഥം! ആയതിനാല്‍, കാന്തപുരം ഉയര്‍ത്തിയ വാദങ്ങളിലെ സത്യവും മിഥ്യയും അനാവരണം ചെയ്യേണ്ടിയിരിക്കുന്നു. ലിംഗസമത്വം എന്നത് അനിസ്ലാമികവും പ്രകൃതിവിരുദ്ധവുമാണെന്നായിരുന്നു കാന്തപുരം വാദിച്ചത്. ചര്‍ച്ചചെയ്യാനുള്ള വിഷയങ്ങള്‍ സ്വന്തം ലാബില്‍ത്തന്നെ സൃഷ്ടിച്ചെടുക്കുന്ന മലയാളത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു വീണുകിട്ടിയ അവസരമായിരുന്നു കാന്തപുരത്തിന്റെ വാക്കുകള്‍. ഇക്കൂട്ടര്‍ ഇത് ആഘോഷമാക്കുകയും, സ്ത്രീയായി ജനിച്ചതില്‍ അസംതൃപ്തരായ ചില 'സ്ത്രീരൂപികള്‍' പതിവുപോലെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് വിവരക്കേടുകള്‍ വിളംബരം ചെയ്യുകയും ചെയ്തു! ഈ ലേഖനത്തിന്റെ മുഖവുരയായിത്തന്നെ ഇവറ്റകളെക്കുറിച്ച് അല്പമെങ്കിലും പറയാതെവയ്യ. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള ഓരോ ചാനലുകളുടെയും നെട്ടോട്ടം നാം കാണുന്നതാണ്. ഓരോ മാധ്യമങ്ങളും വ്യക്തമായ അജണ്ടകള്‍ തയ്യാറാക്കി മുന്നോട്ടുപോകുന്നതും നാം കാണുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലെത്തിക്കാന്‍ വ്യഭിചരിക്കാന്‍പോലും തയ്യാറായി റിപ്പോര്‍ട്ടര്‍ എന്ന ചാനല്‍ കേരളത്തില്‍ നിലയുറപ്പിച്ചിരിക്കുന്നതും ചിന്തിക്കുന്നവര്‍ക്ക് അവ്യക്തമല്ല!

മാധ്യമങ്ങളെ വിമര്‍ശിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തപ്പോളും മനോവ അതിനു തുനിയുന്നുവെങ്കില്‍ ഭയമെന്ന വികാരം അസ്ഥിയില്‍ ജ്വരംപോലെ ബാധിച്ചിട്ടില്ല എന്നു ധരിച്ചുകൊള്ളുക! മാധ്യമ ധര്‍മ്മം എന്നാല്‍, അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞിരുന്നു വിടുവാത്വം പറയുന്നതാണെന്നു ധരിച്ചുവച്ചിരിക്കുന്ന നികേഷ് കുമാറും ഇവനുവേണ്ടി മാധ്യമ പിമ്പുകളായി നിലകൊള്ളുന്ന അധമന്മാരുംഅടങ്ങുന്നതാണ് സാംസ്കാരിക ലോകമെന്ന് ചിലരെങ്കിലും ചിന്തിച്ചു വശായിട്ടുണ്ട്. തങ്ങള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്കു വിരുദ്ധമായി വിവരമുള്ള ആരെങ്കിലും പറയുമ്പോള്‍, കൊമേഴ്സ്‌ ബ്രേക്ക് എടുക്കുന്ന ഇത്തരം മാധ്യമ ശിഖണ്ഡികളാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്ത്! സമൂഹത്തിന്റെ രക്ഷകരെന്ന നാട്യത്തില്‍ നിലകൊള്ളുന്ന ഈ സാമൂഹിക വിപത്തുകളെ തുറന്നുകാട്ടാനുള്ള എല്ലാ രേഖകളും സ്വരൂപിച്ചതിനു ശേഷംതന്നെയാണ് മനോവ ഈ ലേഖനത്തിനു മുതിരുന്നത്. അതിനാല്‍ത്തന്നെ, കേരളത്തിലെ മാധ്യമങ്ങളില്‍ ഒന്നിനെത്തന്നെയും മനോവ ഭയക്കുന്നില്ല. അബ്കാരികള്‍ കൊടുക്കുന്ന പണംകൊണ്ട് തൊഴിലാളികളുടെ വേതനം കൊടുക്കാന്‍ കാഴിയാതെവന്നപ്പോള്‍ പൂട്ടിക്കെട്ടിപ്പോയ ഇന്ത്യാവിഷന്റെ മുന്‍കാല സാരഥിയായ നികേഷ് കുമാര്‍ ഇന്നു നിലനില്‍ക്കുന്നത് ആരുടെ പിന്തുണയിലാണെന്നു, വെളിപ്പെടുത്തേണ്ട സമയത്തു മനോവ വെളിപ്പെടുത്താം.

നികേഷിനു കത്തോലിക്കാസഭയോട് എന്തോ അസ്വസ്ഥതയുണ്ട്. അത് വിവാഹാനതരം ഉണ്ടായ അസംതൃപ്തിയില്‍നിന്ന് ആകാനും സാധ്യത ചെറുതല്ല. കത്തോലിക്കാസഭയെയും മറ്റിതര ക്രൈസ്തവ സമൂഹങ്ങളെയും ആക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു വിദൂഷകനെ ഇവന്റെ ചാനല്‍ പോറ്റിവളര്‍ത്തുന്നത് വെറുതെയല്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ നിറസാന്നിദ്ധ്യമായ ഒരു കേസില്ലാ വക്കീലിനെയാണു മനോവ ഉദ്ദേശിച്ചത്. സാംസ്കാരിക കേരളം ഇന്നു സഹിച്ചുകൊണ്ടിരിക്കുന്ന ഇവന്‍ അവസരം കിട്ടുമ്പോഴെല്ലാം കത്തോലിക്കാസഭയിലെ ആദ്ധ്യാത്മിക ആചാര്യന്മാരെ പുലഭ്യം പറയാന്‍ ശ്രമിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജയശങ്കര്‍ എന്ന ഇവനെ റിപ്പോര്‍ട്ടര്‍ ചാനല്‍ പരിചയപ്പെടുത്തുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ എന്നാണ്. കേരളത്തിലെ കൊച്ചുകുട്ടികള്‍പ്പോലും ഇവനെക്കാള്‍ നന്നായി രാഷ്ട്രീയത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇവന്‍ ഒട്ടകപ്പക്ഷിയെപ്പോലെ ഇന്നും ജീവിക്കുന്നു. വലിയ ആളുകളെ അധിക്ഷേപിച്ചാല്‍ വലിയാവനാകാം എന്ന് ഇവന്‍ ചിന്തിക്കുന്നത് ഇവന്റെ ജന്മത്തിന്റെ വികലതകൊണ്ടാകാന്‍ സാധ്യതയുണ്ട്. ചില കുഗ്രമങ്ങളിലെ കവലകളിലിരുന്ന്‍ സാമ്രാജ്യത്വത്തെ തെറിവിളിക്കുന്ന ചിലരെപ്പോലെയാണ് ജയശങ്കറും ഇവന്റെ അടിവസ്ത്രം വൃത്തിയാക്കാന്‍ തക്കവിധം അധഃപതിച്ചുപോയ സിപിഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും മനോവ കാണുന്നത്. ഹൈന്ദവ വര്‍ഗ്ഗീയതയുടെ പൂര്‍ണ്ണതയായ ജയശങ്കറിനെ ചെല്ലും ചെലവും കൊടുത്ത് തീറ്റിപ്പോറ്റിയ ഇന്ത്യാവിഷന്റെ അവസ്ഥയില്‍ നികേഷ്കുമാറിന്റെ ചാനല്‍ എത്തിപ്പെടാത്തത് അബ്കാരി മുതലാളിമാരുടെ കാലം ഇനിയും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലാത്തതുകൊണ്ടു മാത്രമാണ്!

ക്രിസ്ത്യാനികളെ ഒന്നടങ്കം 'അച്ചായന്മാര്‍' എന്ന പ്രയോഗത്തിലൂടെ സംബോധന ചെയ്യുന്ന ജയശങ്കറിന്റെ വാക്കുകളിലെ വിഷം നാം കാണാതെപോകരുത്. സോണിയാഗാന്ധി ക്രിസ്ത്യാനിയായതുകൊണ്ട് 'മദാമ്മ' എന്ന് വിളിക്കുന്ന ഇവന്റെ അമ്മയെ ജാതി അടിസ്ഥാനത്തില്‍ വിളിക്കേണ്ട പേര് മനോവയ്ക്കറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി ഇരിക്കുന്നതും ഉദ്യോഗസ്ഥതലങ്ങളില്‍ അഹിന്ദുക്കള്‍ ഇരിക്കുന്നതും അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന ഇവന്‍ കേരളത്തിലെ പ്രവീണ്‍ തെഹാഡിയ തന്നെയാണ്! മലയാള മാധ്യമരംഗത്തെ ജീര്‍ണ്ണതകളെക്കുറിച്ചുള്ള ചിന്തകള്‍ തത്ക്കാലം ഇവിടെ നിര്‍ത്തിക്കൊണ്ട് വിഷയത്തിലേക്കു കടക്കാം.

ആനുകാലികമായ ചില വിഷയങ്ങളെയാണ് നാമിന്നു വിശകലനം ചെയ്യുന്നതെന്നു പ്രാരംഭത്തില്‍ സൂചിപ്പിച്ചു. കാന്തപുരം ഉയര്‍ത്തിയ വിഷയം അതില്‍ ഒന്നുമാത്രമാണ്. നായാടിയെ നമ്പൂരിയാക്കാമെന്ന മോഹനവാഗ്ദാനവുമായി ഊരുചുറ്റുന്ന 'ഈഴവമന്നന്‍' വെള്ളാപ്പള്ളിയും കേരളത്തിന്റെ സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങളും വിശകലനത്തിന്റെ ഭാഗമായി മനോവ തിരഞ്ഞെടുക്കുന്നു. ആദ്യമായി പരിഗണിക്കുന്നത് കാന്തപുരത്തെ തന്നെയാകട്ടെ!

കാന്തപുരം പറഞ്ഞതും വിഴുങ്ങിയതും!

ഇസ്ലാമിലെ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന കാന്തപുരം നടത്തിയ പരാമര്‍ശങ്ങളില്‍ ചില അപ്രിയസത്യങ്ങളുണ്ട്. എന്നാല്‍, കാന്തപുരം പറഞ്ഞതിനുമപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടത് ആധുനീക ലോകത്തിന് അനിവാര്യമായ കാര്യമാണ്! അതുപോലെതന്നെ, കാന്തപുരത്തിന്റെ അഭിപ്രായങ്ങളോടുള്ള പ്രതികരണങ്ങളും ചിന്തിക്കണം. ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ള അവകാശങ്ങളെ സംബന്ധിച്ചുള്ള ആഴങ്ങളിലേക്ക് ഇദ്ദേഹം കടന്നുചെന്നിട്ടുപോലുമില്ല. എന്നിട്ടും ചിലര്‍ ഇസ്ലാമിക നവോത്ഥാന നായകന്മാരുടെ വേഷം സ്വയം അണിഞ്ഞുകൊണ്ട് ചില വാഗ്ദോരണികള്‍ മുഴാക്കുകയുണ്ടായി. ഇസ്ലാമിക സ്ത്രീകള്‍ക്ക് ഏതൊക്കെയോ അവകാശങ്ങള്‍ അനുവദിച്ചിട്ടുന്ന അബദ്ധവാദങ്ങളാണ് ഇക്കൂട്ടരില്‍നിന്നു ലോകം കേട്ടത്. എം ഇ എസിന്റെ സാരഥിയായ ഫസല്‍ ഗഫൂര്‍ അടങ്ങുന്ന ചിലര്‍ ഈ വാദങ്ങളുമായി മുന്നോട്ടുവന്നു. എന്നാല്‍, ഇസ്ലാംമതം സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുള്ളത് ഓക്സിജന്‍ അകത്തേയ്ക്കെടുക്കാനും കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളാനുമുള്ള അവകാശം മാത്രമാണെന്ന യാഥാര്‍ത്ഥ്യം എല്ലാവരും മറച്ചുവച്ചു! ഇതുപോലും ഈ സ്ത്രീകള്‍ക്കു നിയമംമൂലം വിലക്കപ്പെടാത്തത് മുഹമ്മദിന്റെ ഔദാര്യമല്ല; മറിച്ച്, ഇയാള്‍ക്ക് അത് സാധ്യമല്ലാത്തതുകൊണ്ട് മാത്രമാണ്. മുഹമ്മദിന്റെ ശാരീരിക അഭിലാഷങ്ങളെ സാന്ത്വനപ്പെടുത്തുന്ന കാര്യങ്ങളെ നിയമമാക്കിയ ഒരു മതമാണ്‌ ഇസ്ലാംമതം. ഈ മതം രൂപവത്കരിക്കപ്പെടുന്നതിനു മുന്‍പ് ഖദീജയുടെ കാര്യവിചാരിപ്പുകാരനായി ജീവിച്ച കാലത്ത് മുഹമ്മദ്‌ അനുവര്‍ത്തിച്ച ചില അടവുനയങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അനുകൂലമായി കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇത് മുഹമ്മദിന്റെ നിവര്‍ത്തികേടില്‍നിന്ന് ഇസ്ലാമിക സ്ത്രീകള്‍ക്കു കൈവന്ന സൗഭാഗ്യം മാത്രമാണ്!

കാന്തപുരം തന്റെ പരിമിതികളില്‍ ഒതുങ്ങിനിന്നുകൊണ്ട് സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ചില പരാമര്‍ശങ്ങള്‍ നടത്തി. ഈ ഭൂമുഖത്തു ജീവിക്കുന്ന ഏതൊരുവനും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണ് ഇയാള്‍ ഉയര്‍ത്തിയത്. സ്ത്രീകളുടെ ശാരീരികവും നൈസര്‍ഗ്ഗീകവുമായ പരിമിതികള്‍ കാന്തപുരം ഉയര്‍ത്തിക്കാട്ടി. എന്നാല്‍, ഇസ്ലാമികത സ്ത്രീകള്‍ക്കു കല്പിച്ചു നല്‍കിയ അവകാശങ്ങള്‍ ഇതൊന്നുമല്ല. അവ എന്താണെന്നു പരിശോധിച്ചതിനുശേഷം നമുക്കു മടങ്ങിവരാം.

ഇസ്ലാമിക സ്ത്രീകള്‍ പുരുഷന്മാരുടെ അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ഈ ഭൂമിയില്‍ മാത്രമാണെന്ന് ആരും ധരിക്കരുത്. ഇസ്ലാം നല്‍കുന്ന അനുശാസനം നോക്കുക: 'ഒരാള്‍ ഭാര്യയെ തന്‍റെ ആവശ്യത്തിനുവേണ്ടി ക്ഷണിച്ചാല്‍ അടുക്കളപ്പണിയിലാണെങ്കിലും അവള്‍ അവന്‍റെ അടുത്തുചെല്ലണം'(തിര്‍മിദി, നസാഈ). ഇതും മുഹമ്മദ് ഇസ്ലാമിക സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന ചട്ടമാണ്! മറ്റൊന്നുകൂടി കാണുക: 'ഒരു സ്ത്രീ ഇഹലോകത്തുവെച്ച്‌ ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്‍റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ്‌ അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ്‌ അദ്ദേഹം എന്‍റെ അടുത്ത്‌ വരാനായിട്ടുണ്ട്‌'(തിര്‍മുദി). അതായത്, പരലോകത്തെ സ്ത്രീകള്‍ പുരുഷനുവേണ്ടി കാത്തിരിക്കുകയാണ്.

മനുഷ്യര്‍ക്ക് ഭൂമിയില്‍ സന്തോഷത്തോടെ ജീവിക്കുവാനും മരണാനന്തരം ആത്മാവിന് നിത്യമായ സൌഭാഗ്യം ലഭിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കുകയാണ് മതങ്ങളുടെ ഉത്തരവാദിത്വം. സത്യദൈവത്തില്‍ വിശ്വസിച്ച് സന്മാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് സ്ത്രീ-പുരുഷ ഭേദമെന്ന്യേ ഇതിന് അര്‍ഹതയുണ്ട് എന്നതാണ് സാമാന്യനീതി. അപ്പോള്‍ മാത്രമേ ദൈവം സ്നേഹനിധിയും കരുണാമയനും നീതിമാനുമാണെന്നു പറയുന്നതില്‍ സത്യമുണ്ടാവുകയുള്ളു. ഈ വിശേഷണങ്ങളെല്ലാം പൂര്‍ണ്ണമായി ദൈവത്തില്‍ ഉണ്ടായിരിക്കേ, അങ്ങനെയല്ലെന്നു പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം പിശാചിനുണ്ട്. അതിനായി അവന്‍ സംവീധാനം ചെയ്ത വഞ്ചനയുടെ സിദ്ധാന്തമാണ് ഇസ്ലാം മതം! ഈ ദൌത്യം ഭരമേല്പിച്ച് ഈ ഭൂമിയിലേക്ക് സാത്താന്‍ അയച്ച വ്യാജപ്രവാചകനായിരുന്നു 'മുഹമ്മദ് നബി'!

ഖുറാനില്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം, പുരുഷന്മാരുടെ അനേകഭാര്യമാരില്‍ ഒരുവളായി ജീവിക്കുകയും ജിഹാദിനുവേണ്ടി മക്കളെ ജനിപ്പിക്കുകയും മാത്രമാണ്. ഭൂമിയില്‍ അവസാനിക്കുന്ന ദുരന്തമല്ല എന്നതാണ് ഇവരെ വേട്ടയാടുന്ന അല്ലാഹുവിന്‍റെ കാരുണ്യം! പുണ്യംചെയ്ത് ജീവിക്കുന്നു എന്നുതുകൊണ്ട് മരണാനന്തരം ഒരു സ്ത്രീയ്ക്ക് അല്ലാഹുവിന്‍റെ രാജ്യത്ത് എത്താമെന്ന ഉറപ്പ് ഖുറാന്‍ നല്‍കുന്നില്ല. ഇസ്ലാമിക നിയമപ്രകാരം 'ജിഹാദ്' ചെയ്ത് ജീവിച്ച് മരിക്കുന്ന ഒരു പുരുഷന്‍റെ ഭാര്യമാരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് അവിടെ പ്രവേശനം ലഭിക്കുന്നത്. അതായത്, കൂടുതല്‍ ഭാര്യമാരുള്ള ഒരു ജിഹാദിയുടെ രണ്ടുഭാര്യമാരെ അല്ലാഹുവിന്‍റെ സാമ്രാജ്യത്തിലേക്ക് കൂട്ടാം! മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, രണ്ടു ഭാര്യമാര്‍ മാത്രമുള്ള ഒരുവന്‍റെ ഭാര്യമാര്‍ 'വേശ്യകള്‍' ആണെങ്കില്‍പ്പോലും അവര്‍ക്ക് അല്ലാഹുവിന്‍റെ നാട്ടില്‍ പ്രവേശനമുണ്ട്! ഇതില്‍ നിന്നുതന്നെ അല്ലാഹുവിന്‍റെ രാജ്യമെന്നത് നരകമാണെന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇസ്ലാമിക സ്ത്രീകള്‍ക്ക് എന്തെങ്കിലും സമത്വം പുരുഷന്മാരുമായി പങ്കുവയ്ക്കാനുണ്ടെന്ന് ആരെങ്കിലും കരുതരുത്. സ്ത്രീ-പുരുഷ സമത്വം ഇസ്ലാമില്‍ എങ്ങനെയാണെന്നു നോക്കുക; രണ്ടു സ്ത്രീകളുടെ സാക്ഷ്യമുണ്ടെങ്കില്‍ ഒരു പുരുഷന്റെതിനു തുല്യമാകും. ശരിയത്ത് കോടതിയില്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യത്തിനു മാത്രമേ ഒരു സാക്ഷിയുടെ വിലയുണ്ടാകു. മറ്റു നിയമങ്ങളെ വച്ചുനോക്കുമ്പോള്‍ ഇതു ഇസ്ലാമിന്റെ വളരെ വലിയ ഔദാര്യമാണ്.

ഇറാന്‍ എന്ന രാജ്യത്ത് ഇസ്ലാമിക സ്ത്രീകള്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങള്‍ മാത്രം പരിഗണിച്ചാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാകും. കാരണം, സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നതില്‍ ഇറാനോളം പുരോഗമനം പ്രാപിച്ച മറ്റു രാജ്യങ്ങള്‍ വിരളമാണ്. വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി 'അരസാക്ഷി' മാത്രമാണ്. അതായത്, ഒരു പുരുഷന്റെ വിലയ്ക്കു തുല്യം വയ്ക്കണമെങ്കില്‍ രണ്ടു സ്ത്രീകള്‍ അനിവാര്യമാണ്! 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല. ഇസ്ലാം മതത്തില്‍ ചേക്കേറുന്ന 'വിദ്യാസമ്പന്നരായ' യുവതികള്‍ ഒറ്റയടിക്ക് പകുതി വിലയുള്ളവരായി മാറുമെന്ന് ശരിയത്തുനിയമം വ്യക്തമാക്കുന്നു! സത്യം ഇതായിരിക്കെ, പര്‍ദ്ദ ധരിച്ച മലപ്പുറംകാരികള്‍ ചാനലുകളില്‍ ഇരുന്ന്, തങ്ങള്‍ക്കു മുഹമ്മദ്‌ നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ മനോവയ്ക്ക് ചിരിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ!

ഇസ്ലാംമതം എന്നത് സ്ത്രീകള്‍ക്കു മാത്രം എതിരായ മതമല്ല; മറിച്ച്, സമാധാനം കാംക്ഷിക്കുന്ന സകലര്‍ക്കും എതിരായി സാത്താന്‍ അവതരിപ്പിച്ച മതമാണ്‌. അതുപോലെതന്നെ, മുഹമ്മദിന്റെ ഭാവനയില്‍ രൂപപ്പെടുത്തിയ മതമാണ്‌ ഇസ്ലാംമതമെന്നു പറയാനും മനോവ തയ്യാറല്ല. കാരണം, സാത്താന്റെ രാജ്യം ശക്തിപ്പെടുത്താന്‍ അവന്‍ അയച്ച അവന്റെ ദൂതന്‍ മാത്രമായിരുന്നു മുഹമ്മദ്‌. "ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌"(സുറ: 7; 179). അല്ലാഹുവിന്റെ പേരില്‍ മുഹമ്മദു വെളിപ്പെടുത്തിയിരിക്കുന്നത് എത്രത്തോളം ദുരന്തകരമായ വാര്‍ത്തയാണ്! മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു"(സുറ: 32; 13). സന്മാര്‍ഗ്ഗം നല്‍കാന്‍ വിസമ്മതിക്കുന്നത് അല്ലാഹുവാണെങ്കില്‍ ഇവന്‍ എങ്ങനെ ദൈവമാകും? മനുഷ്യനു സന്മാര്‍ഗ്ഗം അഭ്യസിപ്പിക്കുകയെന്ന അടിസ്ഥാന ദൗത്യമെങ്കിലും നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ മതങ്ങള്‍ക്കൊണ്ട് എന്തു നന്മയാണ് ഈ ഭൂമുഖത്തിനുള്ളത്? നരകം നിറയ്ക്കാന്‍ മനുഷ്യരെ സൃഷ്ടിക്കുന്നവന്‍ ദൈവമാണോ? നരകത്തിനുവേണ്ടി സൃഷ്ടികര്‍മ്മം നടത്തുന്നത് താനാണെന്ന് അല്ലാഹു സ്വയം പ്രഖ്യാപിച്ചിരിക്കെ, ഇതോടു ചേര്‍ത്തുവായിക്കാന്‍ ബൈബിളില്‍ ഒരു ഉപമയുണ്ട്. സ്വര്‍ഗ്ഗരാജ്യത്തെ ഉപമിച്ചുകൊണ്ട് യേഹ്ശുവാ അരുളിച്ചെയ്ത ഉപമയില്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു"(മത്താ: 13; 24, 25).

ഈ ഉപമയുടെ വിശദ്ദീകരണംകൂടി ശ്രദ്ധിക്കുക: "അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്‍മാരും കളകള്‍ ദുഷ്ടന്റെ പുത്രന്‍മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്"(മത്താ: 13; 37- 39). അതായത്, നരകത്തിനുവേണ്ടി സൃഷ്ടികര്‍മ്മം നടത്തുന്നത് ദുഷ്ടനായ പിശാചാണെന്നു വ്യക്തമാക്കിയിരിക്കുന്നു. ദൈവം സൃഷ്ടി നടത്തിയത് അവിടുത്തെ പുത്രനായ യേഹ്ശുവായ്ക്കുവേണ്ടിയാണ്. ബൈബിളില്‍ ഇക്കാര്യം വായിക്കാന്‍ കഴിയും. ഈ വെളിപ്പെടുത്തല്‍ നോക്കുക: "സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ: 1; 3). യേഹ്ശുവായ്ക്കുവേണ്ടിയാണ് സൃഷ്ടി നടത്താന്‍ ദൈവം തയ്യാറായതെന്നു തിരിച്ചറിയാത്തവര്‍ ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്"(കൊളോ:1;15,16). ഖുറാനിലൂടെ മുഹമ്മദ്‌ വെളിപ്പെടുത്തിയ അല്ലാഹുവാണ് നരകത്തിലേക്കുള്ള സൃഷ്ടികര്‍മ്മം നടത്തിയതെങ്കില്‍, ഈ അല്ലാഹു ആരാണെന്നു വ്യക്തമാകാന്‍ ഇതില്‍പ്പരം തെളിവുകളുടെ ആവശ്യമില്ല. നരകത്തിനുവേണ്ടിയുള്ള സൃഷ്ടികര്‍മ്മം നടത്തിയത് പിശാചായതുകൊണ്ടുതന്നെ, അല്ലാഹു പിശാചാണെന്ന സത്യം മുഹമ്മദുതന്നെ വെളിപ്പെടുത്തി! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, മുഹമ്മദിലൂടെ ഈ ഭൂമുഖത്തു സൃഷ്ടിക്കപ്പെട്ടതും അല്ലാഹുവിനെ ദൈവമായി കരുതുന്നതുമായ സമൂഹം സാത്താന്‍ വിതച്ച കളയാണ്! ഈ ലോകത്ത് സാത്താന്‍ വിതച്ച അനേകം കളകളില്‍ ഒന്നാണ് ഇസ്ലാംമതം എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം!

സ്ത്രീകള്‍ക്ക് ഇസ്ലാംമതം കല്പിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങളെ സംബന്ധിച്ചുള്ള വിവരണത്തില്‍ ഇത്രയുംകൂടി ചേര്‍ത്തുവച്ചു എന്നുമാത്രം. എന്തെന്നാല്‍, സ്ത്രീകള്‍ക്കു മാത്രമല്ല ഇസ്ലാം ഭീഷണിയായിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തേണ്ടത് മനോവയുടെ ധര്‍മ്മമാണ്! ഇത്രയും അവതരിപ്പിച്ചുകൊണ്ട് കാന്തപുരത്തിന്റെ വാക്കുകളിലേക്കു മനോവ തിരികെപ്പോകുകയാണ്.

ലിംഗ സമത്വത്തിനുവേണ്ടി വാദിക്കുന്ന പടുകുരുപ്പകളോടു കാന്തപുരം പറഞ്ഞത് ഖുറാനെയോ ഇസ്ലാമിക നിയമങ്ങളെയോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല; മറിച്ച്, പ്രകൃതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദൈവത്തെ അംഗീകരിക്കാത്തവരുടെ അപ്രഖ്യാപിത ദൈവമാണല്ലോ പ്രകൃതി! ദൈവത്തെ അംഗീകരിക്കുന്നത് ഒരു പോരായ്മയായി കരുതുന്ന ചില ശുംഭന്മാര്‍ പറയുന്നത്, സൃഷ്ടി നടത്തിയത് പ്രകൃതിയാണെന്നാണ്! പ്രകൃതി എന്നതുകൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്നു മനോവയ്ക്കറിയില്ല. ആയതിനാല്‍, പ്രകൃതിയെ ദൈവമായി കരുതുന്നവരും യഥാര്‍ത്ഥ ദൈവത്തെ അംഗീകരിക്കാത്തവരുമായ വ്യക്തികളെക്കൂടി പരിഗണിച്ചുകൊണ്ട് ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു. കാന്തപുരം ശ്രമിച്ചതും ഇപ്രകാരം തന്നെയായിരുന്നുവല്ലോ! ലിംഗസമത്വമെന്നത് അനിസ്ലാമികമാണെന്നു പ്രഖ്യാപിച്ചതിനൊപ്പം പ്രകൃതിവിരുദ്ധമാണെന്നും ഇദ്ദേഹം വാദിച്ചു.

എന്താണ് ലിംഗസമത്വം?

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം കല്പിച്ചുനല്കുന്നതിനെയാണ് ലിംഗസമത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍, സ്ത്രീകള്‍ക്കുള്ള എല്ലാ സംവരണങ്ങളും അവസാനിപ്പിക്കണം. കാരണം, സംവരണത്തിലൂടെ പുരുഷന്റെ അവകാശങ്ങളുടെമേലും അവസരങ്ങളുടെമേലും സ്ത്രീകള്‍ കടന്നുകയറ്റം നടത്തുകയും ആധിപത്യം ഉറപ്പിക്കുകയുമാണു ചെയ്യുന്നത്! പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു പരിമിതികള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍ എന്തിനാണ് ഈ സംവരണം. സ്ത്രീ സംവരണം എന്നതുതന്നെയാണു ലിംഗവിവേചനം! അതുപോലെതന്നെ, ജാതിസംവരണം ഈ രാജ്യത്തു നിലനില്‍ക്കുന്ന കാലത്തോളം ജാതിവിവേചനവും തുടരും! ആയതിനാല്‍, എല്ലാ തരത്തിലുമുള്ള സംവരണങ്ങളും ഉപേക്ഷിക്കുവാന്‍ ഇതിന്റെ ഗുണഭോക്താക്കള്‍ തയ്യാറാകണം. അതിനുശേഷം വിവേചനത്തിനെതിരെയുള്ള നിങ്ങളുടെ വാക്കുകള്‍ ലോകം ഗൗനിക്കും! സംവരണങ്ങളുടെ ഗുണഭോക്താക്കളായി ആരെങ്കിലും തുടരുന്നിടത്തോളം, സമത്വത്തിനുവേണ്ടി വാദിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്? നിങ്ങളെക്കാള്‍ കഴിവും പ്രാപ്തിയുമുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു ജീവിക്കുന്നവരല്ലേ നിങ്ങള്‍? കഴിവും പ്രാപ്തിയും തെളിയിച്ച് ഉന്നതതലങ്ങളില്‍ എത്തിച്ചേര്‍ന്ന അനേകര്‍ നിങ്ങളുടെയിടയിലുണ്ട്. ജാതിസംവരണത്തിന്റെ ആനുകൂല്യമില്ലാതെ ഉയര്‍ന്നുവന്ന ഡോകടര്‍ ഭീമാറാവ്‌ അംബേദ്‌കറെ ആരും മറക്കരുത്! സരോജിനി നായിഡുവും ഇന്ദിരാഗാന്ധിയും ഉന്നത ശ്രേണികളില്‍ വിരാജിച്ചത് സ്ത്രീ സംവരണത്തിലൂടെയല്ല!

ജാതി വിവേചനം എന്നത് ഭാരതസംസ്കാരത്തിന്റെ സംഭാവന മാത്രമായതുകൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കുകയാണ്. ആയതിനാല്‍, ലിംഗ വിവേചനം എന്ന വിഷയം പരിഗണനയിലെടുക്കാം. സത്യദൈവത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യസൃഷ്ടി ഇപ്രകാരമാണ്: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു"(ഉത്പ: 1;27). സ്ത്രീയും പുരുഷനും എന്ന വേര്‍തിരിവ് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്! ഒരു മനുഷ്യനില്‍നിന്നു വേര്‍തിരിക്കപ്പെട്ടതാണെങ്കില്‍ക്കൂടി സ്ത്രീയുടെയും പുരുഷന്റെയും ശരീരഘടനയില്‍ കാതലായ വ്യത്യാസങ്ങളുണ്ട്. ഇവരുടെ ശബ്ദത്തില്‍പ്പോലും അതു വ്യക്തവുമാണ്! ദൈവത്തോടും അവിടുത്തെ പ്രവൃത്തികളോടും അസംതൃപ്തരായ വിഭാഗത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സൃഷ്ടാവു പ്രകൃതിയാണ്! എന്നാല്‍, വൈരൂപ്യങ്ങളോടെയുള്ള സൃഷ്ടികളെ നോക്കിയും ദുരന്തങ്ങളെപ്രതിയും ദൈവത്തെ ചോദ്യംചെയ്യാന്‍ ഇക്കൂട്ടര്‍ക്കു യാതൊരു ലജ്ജയുമില്ലെന്നത് ഇക്കൂട്ടരുടെ മൂഢത വ്യക്തമാക്കുന്നു. കാരണം, മൂഢനെ തിരിച്ചറിയാനുള്ള പ്രധാന വഴിയായി ബൈബിള്‍ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: "ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു"(സങ്കീ:14;1). ആയതിനാല്‍, ദൈവമില്ലാത്ത മൂഢനായിരുന്നാല്‍പ്പോലും, തങ്ങളുടെ നാഥനായ പ്രകൃതി നടത്തിയിട്ടുള്ള സൃഷ്ടികളില്‍ വൈരുദ്ധ്യമുണ്ട്! 'പ്രകൃതി' സ്ത്രീയ്ക്കു നല്‍കിയിട്ടുള്ള ഘടനയെ അംഗീകരിക്കാതിരിക്കുക എന്നത് പ്രകൃതിവിരുദ്ധമാകുന്നത് ഇക്കാരണത്താലാണ്!

സ്ത്രീയ്ക്കു സ്ത്രീയുടെതും പുരുഷനു പുരുഷന്റെതുമായ അംഗീകാരങ്ങള്‍ക്കുമപ്പുറമായ സ്ഥാനങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതുപോലും പ്രകൃതിവിരുദ്ധമാണെന്ന തിരിച്ചറിവിലേക്കാണ് ഓരോരുത്തരും വളരേണ്ടത്. ഈ വളര്‍ച്ച മുരടിച്ചുപോയ ചിലര്‍ സ്ത്രീകളുടെ സംരക്ഷകരെന്ന വേഷമണിഞ്ഞു സമൂഹത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടരാണു സ്ത്രീകളുടെ ശത്രുക്കള്‍! നമ്മുടെയെല്ലാം ഭവനങ്ങളില്‍ അമ്മയ്ക്ക് അമ്മയുടെതായ സ്ഥാനം നല്കാറുണ്ട്. അപ്പനെ അപ്പനായും അമ്മയെ അമ്മയായും പരിഗണിക്കുന്നതില്‍ അപ്പനോ അമ്മയ്ക്കോ പരിഭവങ്ങളൊന്നുമില്ല. അമ്മയെന്ന നിലയില്‍ ഒരു സ്ത്രീയ്ക്കു ലഭിക്കുന്ന ബഹുമാനത്തെപ്പോലും ഇല്ലാതാക്കുവാന്‍ മാത്രമാണ് ഇന്നത്തെ സ്ത്രീപക്ഷ വാദികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നത്! സ്ത്രീയ്ക്കുമാത്രം സാധ്യമാകുന്ന ഗര്‍ഭധാരണശേഷിയെക്കുറിച്ചുള്ള അവബോധമില്ലാത്ത പുരുഷന്മാര്‍ ഈ ലോകത്തില്ല. ഈ കഴിവിനെപ്രതി സ്ത്രീ എക്കാലവും ആദരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്കുള്ള അനേകം കുറവുകളെ സ്ത്രീകള്‍ തിരിച്ചറിയണം. അല്ലാത്തപക്ഷം, തെരുവുകളിലൂടെ ഘോരഘോരം അധരവ്യായാമം നടത്തുകയും അവഹേളിതരാകുകയും മാത്രമായിരിക്കും ഫലം! ഭാരതത്തിലെ സ്ത്രീകള്‍ക്ക് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണങ്ങളില്‍ ഒന്നെങ്കിലും ഒഴിവാക്കാന്‍ സാറാ ജോസഫിനെപ്പോലെയുള്ള 'പെണ്‍പുലികള്‍' തയ്യാറാകുമോ?

സ്ത്രീ സംവരണംമൂലം ഭാരതം ഇന്നു പിന്നോട്ടുപോകുന്നതും നാം കാണാതെപോകരുത്! അമ്പതുശതമാനം സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഭരണത്തില്‍ കയറിക്കൂടിയ സ്ത്രീകള്‍മൂലം ഇന്ന് അനുഭവിക്കുന്ന ദുരന്തം ചെറുതൊന്നുമല്ല. രാഷ്ട്രീയ നേതാക്കന്മാരുടെയും വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാരുടേയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് ഈ സ്ത്രീകള്‍! എന്നാല്‍, സംവരണം ഇല്ലാതെതന്നെ അധികാരത്തില്‍ എത്തിപ്പെട്ടവരിലൂടെ നാടിനു നന്മ ലഭിച്ചിട്ടുണ്ട്. അതിനാല്‍, സ്വയം വളരാന്‍ ശ്രമിക്കുകയാണു സ്ത്രീകള്‍ ചെയ്യേണ്ടത്! അതായത്, സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ സ്വയം വളരാന്‍ ത്രാണിയില്ലാത്തവരും ആരുടെയെങ്കിലും ഔദാര്യത്തില്‍ ഉയര്‍ന്നുവരാന്‍ വെമ്പല്‍ക്കൊള്ളുന്നവരുമാണ്! മാത്രവുമല്ല, ഇവരുടെ പ്രവര്‍ത്തികള്‍മൂലം സ്ത്രീകളോടുള്ള ബഹുമാനത്തില്‍ അല്പമെങ്കിലും ഇടിവുമാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇവര്‍ തിരിച്ചറിയണം! അതായത്, അംഗവിക്ഷേപങ്ങളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആരുംതന്നെ സ്ത്രീപക്ഷത്തു നിന്നല്ല സംസാരിക്കുന്നത്. സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കുന്ന സ്ത്രീകളാരും ഇവറ്റകളെ അംഗീകരിക്കുന്നുമില്ല. സ്വന്തം ഭവനങ്ങളിലേക്കു തിരിഞ്ഞുനോക്കിയാല്‍ ഇത് ഓരോരുത്തര്‍ക്കും മനസ്സിലാകും!

പ്രകൃതിവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ഇക്കൂട്ടര്‍ത്തന്നെയാണ് പ്രകൃതിയുടെ സംരക്ഷകരുടെ വേഷം എടുത്തണിഞ്ഞിട്ടുള്ളതെന്നതും വിരോധാഭാസമാണ്. ഇവര്‍തന്നെയാണ് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുക്കള്‍ എന്നതാണു യാഥാര്‍ത്ഥ്യം! മനുഷ്യരേക്കാള്‍ ചിലര്‍ക്കു പ്രണയം തെരുവു നായ്ക്കളോടാണ്! ഇത്തരത്തിലൊരു വിചിത്രജീവിയെ മലയാളികളില്‍ പലര്‍ക്കും അറിയാം. ഇവളെപ്പോലെയുള്ള ചിലരെ ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍, സാമാന്യജനങ്ങളുടെ വികാരംകൂടി പരിശോധിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍, നിങ്ങളുടെ നിലനില്പിനു ബിജു രമേശന്മാരെത്തന്നെ ആശ്രയിക്കേണ്ടിവരും!

ഭാര്യയും ഭര്‍ത്താവും രഹസ്യമായി കിടക്കറയില്‍ ചെയ്യേണ്ടവ പരസ്യമായി ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെട്ട 'പുരോഗമന' വാദിയുടെ തനിനിറവും കേരളം കണ്ടു. ഇവര്‍ക്കൊക്കെ ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളെയും വിപ്ലവകാരികളെയും പരസ്യവിചാരണ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായിട്ടുള്ള ഇവറ്റകളുടെ ജല്പനങ്ങളെ കേട്ടില്ലെന്നു ഭാവിക്കാനെങ്കിലും സമൂഹവും മാധ്യമങ്ങളും തയ്യാറാകണം. മദ്യവും മയക്കുമരുന്നും തല്യ്ക്കുപിടിച്ചപ്പോള്‍, സമൂഹത്തെ ഉദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രഞ്ജിനി ഹരിദാസും, സ്വന്തം മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍പ്പോലും പരസ്യമായി പ്രചരിപ്പിക്കണമെന്നു വാദിക്കുന്ന മറ്റുചില സാംസ്കാരിക കീടങ്ങളുമാണ്‌ മാധ്യമങ്ങളില്‍ ഇന്നു നിറഞ്ഞുനില്‍ക്കുന്നത്! ഇവരുടെയൊക്കെ ചേഷ്ടകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക്, ഇവര്‍ കടന്നുവന്ന കുടുംബങ്ങളെയും സാമൂഹിക പശ്ചാത്തലങ്ങളെയും തിരിച്ചറിയാന്‍ കഴിയും. കാന്തപുരം ഉയര്‍ത്തിയ വാദങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ഖണ്ഡിക്കാന്‍ ഈ സാംസ്കാരിക കോമരങ്ങള്‍ക്കു കഴിയാതെ പോയത്, തങ്ങളാണ് യഥാര്‍ത്ഥ പ്രകൃതിവിരുദ്ധരെന്നുള്ള ഇവരുടെ തിരിച്ചറിവു മൂലമാണ്! ഹൃദയം മാറ്റിവയ്ക്കുന്ന ആയിരം പുരുഷ ഡോക്ടര്‍മാരുടെയിടയില്‍ എത്ര സ്ത്രീകളുണ്ടെന്ന ചോദ്യത്തിനു മുന്‍പില്‍ ലിംഗസമത്വ വാദികളുടെ നാവുകള്‍ക്ക് പക്ഷവാതം ബാധിച്ചതും നാം കണ്ടു. നിങ്ങളുടെ അവസ്ഥയോര്‍ത്തു സഹതപിക്കുന്നതോടൊപ്പം മാന്യരായ സ്ത്രീകളെ, അവരുടെ മഹത്തായ മാതൃത്വത്തെപ്രതി മനോവ ആദരിക്കുകയും ചെയ്യുന്നു!

കാന്തപുരം ഉന്നയിച്ച ചോദ്യങ്ങളോടൊപ്പം ചില വസ്തുതകള്‍ക്കൂടിവെളിപ്പെടുത്തിക്കൊണ്ട്‌ മറ്റൊരു വിഷയത്തിലേക്കു മനോവ കടക്കുകയാണ്. ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന നിങ്ങള്‍ ഏതെങ്കിലും കായിക മത്സരത്തില്‍ പുരുഷന്മാര്‍ക്കൊപ്പം പങ്കെടുക്കുവാന്‍ തയ്യാറാവുക! ഒരു സാഹചര്യത്തിലും സംവരണം ആവശ്യമില്ലെന്നു നിങ്ങള്‍ പ്രഖ്യാപിക്കുക. അതുമല്ലെങ്കില്‍ ഈ ചോദ്യങ്ങളെ യുക്തിസഹമായ എന്തെങ്കിലും ആശയങ്ങള്‍ക്കൊണ്ടു നേരിടുക! മറിച്ച്, കുടുംബത്തിനോ സമൂഹത്തിനോ വേണ്ടാത്ത പശുപാലന്മാരെ മുന്‍നിര്‍ത്തി യുദ്ധംചെയ്യുന്ന ശൈലിയാണു തുടരുന്നതെങ്കില്‍ നിങ്ങളെ നിങ്ങള്‍ത്തന്നെ രക്ഷിക്കുക! അപ്പുറം, നിങ്ങള്‍ എത്ര വാഗ്ദോരണികള്‍ മുഴക്കിയാലും, നിങ്ങള്‍ ആശ്രയിക്കുന്ന പ്രകൃതിപോലും നിങ്ങളെ സംരക്ഷിക്കാനുണ്ടാകില്ല. കാരണം, നിങ്ങളെക്കാള്‍ വലിയ പ്രകൃതിവിരുദ്ധര്‍ മറ്റാരുമില്ല! 

നായാടിയും നമ്പൂരിയും വെള്ളാപ്പള്ളിയും!

കാഴ്ചയിലും അംഗവിക്ഷേപങ്ങളിലും ഒരു മന്ദബുദ്ധിയായി തോന്നുമെങ്കിലും വെള്ളാപ്പള്ളി നടേശന്‍ അത്ര ചെറിയ പുള്ളിയൊന്നുമല്ല. പ്രതിവര്‍ഷം മുപ്പത്തിയയ്യായിരം നാളികേരം ലഭിക്കുന്ന പൈതൃക സമ്പത്തില്‍നിന്നു കോടാനുകോടികളുടെ വ്യവസായ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച നായാടി മന്നനെ നിസ്സാരനായി കാണാന്‍ മനോവ ഒരുക്കമല്ല! കാരണം, നായാടിയിലും അംബുട്ടന്മാരിലും സന്യാസികളായ വിഡ്ഢികള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തത് ഈ നടേശനാണ്! ഇയാള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയില്‍ ഉടനീളം ഇത്തരത്തിലുള്ള വിഷസര്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു! ഇതിലൂടെയെങ്കിലും ഹൈന്ദവ വര്‍ഗ്ഗീയതയുടെ ഭീകരത ലോകം തിരിച്ചറിയാന്‍ ഇടയാകുമെന്നതില്‍ നായാടിഗുരുവിന് അഭിവാദ്യങ്ങള്‍!

ഹിന്ദുവല്ലാത്ത നടേശന്‍ ഹിന്ദുക്കളെ ഏകീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മനോവയുടെ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമാണ്! ഈ പ്രസ്ഥാനം സ്ഥാപിച്ചത് ഒരു ഇന്ത്യക്കാരന്‍ അല്ലെന്നുമാത്രമല്ല, ഇന്ത്യ ആരില്‍നിന്നു സ്വാതന്ത്യം പ്രാപിക്കണമെന്ന് ആഗ്രഹിച്ചുവോ, അന്നാട്ടുകാരനായ എ ഓ ഹ്യും(Allan Octavian Hume) ആയിരുന്നു. ഇന്ന് ഹിന്ദുക്കള്‍ തങ്ങളുടെ രക്ഷകനായി തിരഞ്ഞെടുത്തിരിക്കുന്നത് തങ്ങള്‍ അധകൃതരായി പരിഗണിച്ചവരും, ബുദ്ധമത പൈതൃകമുള്ളവരുമായ ഈഴവരെയാണ്! ജാതി ചോദിക്കാനോ പറയാനോ പാടില്ലെന്നാണ് ഇവരുടെ ആദ്ധ്യാത്മിക ഗുരുവിന്റെ കല്പന! താന്‍ അടങ്ങുന്ന ഈഴവസമൂഹം ഹിന്ദുക്കളില്‍നിന്ന് അനുഭവിച്ച കൊടിയ പീഡനമാണ് ഇയാളെക്കൊണ്ട് ഇതു പറയിപ്പിച്ചത്! തങ്ങള്‍ ഈഴവരാണെന്നു പറഞ്ഞാല്‍, സവര്‍ണ്ണരുടെ മുന്‍പില്‍ നില്‍ക്കുവാന്‍പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. തങ്ങളുടെ സ്ത്രീകള്‍ മുല മറയ്ക്കാന്‍ തുടങ്ങിയത് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്നതിനുശേഷം മാത്രമായിരുന്നു! ഇവരെ പീഡിപ്പിച്ച സവര്‍ണ്ണരോടുള്ള മധുരമയമായ പ്രതീകാരം നടേശന്‍ നടത്തുന്നുവെങ്കില്‍, നാരായണനു മുന്‍പു കഴിയാതെപോയതാണ് ഇയാള്‍ നടപ്പാക്കുന്നത്! ആയതിനാല്‍ത്തന്നെ, രൂപത്തിലും ഭാവത്തിലും മന്ദബുദ്ധിയെപ്പോലെ തോന്നുമെങ്കിലും നായാടി നടേശനെ അങ്ങനെ കാണാന്‍ മനോവ ഒരുക്കമല്ല!

എന്നാല്‍, ഹിന്ദുത്വം തങ്ങളുടെ രണ്ടാം ശതാപ്തി ആഘോഷിക്കുന്നതിനുമുമ്പ് വെള്ളാപ്പള്ളി നടേശന്റെ കരങ്ങള്‍ക്കൊണ്ട് ജലസമാപ്തി പൂകാനുള്ള സാധ്യതയും വിദൂരത്തല്ല! കാരണം, കേരളത്തില്‍ കാവിവേഷം ധരിച്ചുനടക്കുന്ന എല്ലാ ആഭാസന്മാരെയും സംഘടിപ്പിച്ചു നടത്തുന്ന മരണയാത്ര ഇതാണു സൂചിപ്പിക്കുന്നത്! വെള്ളാപ്പള്ളിയുടെ യാത്രയിലുടനീളം കാവിയണിഞ്ഞവരും അര്‍ദ്ധനഗ്നരുമായ ഞാഞ്ഞൂലുകള്‍പ്പോലും ഇടംപിടിച്ചു എന്നതു ശ്രദ്ധേയമാണ്. ധീവര സമുദായത്തിന്റെ പ്രതിനിധിയായി ഒരു വിചിത്രജീവി പ്രത്യക്ഷപ്പെടുകയും, പങ്കായമെടുത്ത് അഹിന്ദുക്കളെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതു നാം കണ്ടു! അഖിലേന്ത്യാ തലത്തില്‍ അര്‍ദ്ധനഗ്നരായി അഴിഞ്ഞാടുന്ന സ്വാമിമാരും സ്വാമിനിമാരും മൂലമാണ് നരേന്ദ്രമോഡി നിലനില്‍ക്കുന്നതെന്ന ചിന്തയിലാണ് വെള്ളാപ്പള്ളി! അതിനാല്‍ത്തന്നെ, കേരളത്തിലും ഇത്തരം ആഭാസന്മാര്‍ അനിവാര്യമാണെന്ന് ഈ പാവം മന്ദബുദ്ധി കരുതി! ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വന്ധീകരിച്ചുകൊണ്ട് തങ്ങളുടെ വന്ധ്യത്വത്തിനു പരിഹാരം കാണാമെന്ന ചിന്തയിലാണല്ലോ സംഘപരിവാരത്തിന്റെ വ്യാപരിപ്പ്! വടക്കേ ഇന്ത്യയില്‍ പത്തിലധികം മക്കളെ ജനിപ്പിച്ചിട്ടും തങ്ങളുടെ വര്‍ഗ്ഗീയ സ്വാധീനം കുറഞ്ഞുപോകുന്നത് എന്തുകൊണ്ടാണെന്നു ഹിന്ദുക്കള്‍ തിരിച്ചറിയണം. രണ്ടിലധികം മക്കളുള്ള ക്രൈസ്തവ ദമ്പതികള്‍ ഈ ഭൂമുഖത്തുതന്നെ വിരളമാണ്. എന്നാല്‍, മുസ്ലീങ്ങളുടെ അവസ്ഥ ഇതല്ലെന്നു മനോവ സമ്മതിക്കുന്നു.

ഇന്ത്യയില്‍ ഹിന്ദുമതം ഉണ്ടായതിനുശേഷം ഒരിക്കല്‍പ്പോലും ക്രിസ്തീയതയുടെ ഗ്രാഫ് ഉയര്‍ന്നിട്ടില്ല. ഇതിനു കാരണമുണ്ട്; എന്തെന്നാല്‍, ഹിന്ദുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ തങ്ങള്‍ ഹിന്ദുക്കളായിരുന്നു എന്ന വാദവുമായി നിലകൊള്ളുന്ന ചില വിഡ്ഢികള്‍ ക്രൈസ്തവ നേതൃത്വത്തില്‍ കയറിക്കൂടി! ഇവരാണ് ക്രിസ്തീയതയുടെ വളര്‍ച്ചയ്ക്കു വിഘാതമായി നിലകൊള്ളുന്നത്. പെന്തക്കോസ്തുകളും പ്രോട്ടസ്റ്റന്റുകളും സുവിശേഷപ്രചരണം ഏറ്റെടുത്തതുകൊണ്ടു മാത്രമാണ് ഇത്രയുമെങ്കിലും ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ഉണ്ടായത്! അപ്പസ്തോലികമെന്ന് അവകാശപ്പെടുന്ന സഭകളിലൊക്കെയും, യഥാര്‍ത്ഥ മൂല്യങ്ങളില്‍ നിലകൊള്ളുന്ന ക്രിസ്ത്യാനികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും സഭാനേതൃത്വങ്ങളില്‍ കയറിക്കൂടിയ കാവിധാരികളായ കീടങ്ങള്‍ മൂലമാണ്!

ഇന്ത്യവിട്ട്‌ മറ്റു രാജ്യങ്ങളില്‍ ജീവിക്കാന്‍ ശ്രമിച്ചാല്‍, ഈ കീടങ്ങള്‍ ഒരു ബാധപോലെ പിന്തുടരുന്നതും ക്രിസ്തീയതയുടെ ദുരന്തമാണ്! ഇംഗ്ലണ്ടിലും യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികളെ വഴിതെറ്റിക്കാനുള്ള 'ക്വട്ടേഷന്‍' ഏറ്റെടുത്തിരിക്കുന്നത് സിഎംഐ സഭയാണ്. തൃശൂര്‍ ആസ്ഥാനമായി വ്യാപരിച്ചിരുന്ന ചില അധമന്മാരെ വൈദീകവേഷം ധരിപ്പിച്ച് ഈ സഭ വിദേശങ്ങളിലേക്കു കടത്തിവിട്ടിട്ടുണ്ട്. അവര്‍ ഇവിടങ്ങളില്‍ നടത്തുന്ന ആഭാസങ്ങളെ നിയന്ത്രിക്കാന്‍ സീറോമലബാര്‍ സഭയ്ക്കെന്നല്ല, ആഗോള കത്തോലിക്കാസഭയ്ക്കുപോലും കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. കാരണം, കത്തോലിക്കാസഭയുടെ സമ്പത്തിന്റെ ഭൂരിഭാഗവും കയ്യാളുന്നത് ഈ പൈശാചിക പ്രസ്ഥാനമാണ്! വിദേശങ്ങളില്‍ വിളയാടുന്ന ഇവരെ പേരെടുത്തു വിമര്‍ശിക്കാനുള്ള തെളിവുകള്‍ മനോവയുടെ പക്ഷത്ത് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച്, ഈ ലേഖത്തിലൂടെ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വിഷയം മറ്റൊന്നായതുകൊണ്ടാണ്! എന്നിരുന്നാലും ചിലത് സൂചിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ കുറിക്കുന്നു.

ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നൂറു മലയാളികള്‍ ഉണ്ടെന്നുകണ്ടാല്‍, സിഎംഐ സഭയ്ക്കു നെഞ്ചില്‍ പിടപിടപ്പു തുടങ്ങും. എവിടെനിന്നെങ്കിലും ഒരു നിലവിളക്കും പരുന്ത് കുരിശും സംഘടിപ്പിച്ച്, ഒരു വചന വിരോധിയായ വൈദീകവേഷധാരിയെ അവിടെയ്ക്ക് അയയ്ക്കുന്നതാണ് അടുത്തപടി! ഇത്തരം ദൈവവിരോധികളെ ഉപയോഗിച്ച് ആത്മീയതയെ ഇല്ലാതാക്കുക എന്നതാണ് സീറോമലബാര്‍ സഭയുടെ ലക്‌ഷ്യം! ആവശ്യത്തിലേറെ പള്ളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടെന്നിരിക്കെ, സീറോമലബാര്‍ സഭയുടെ പള്ളികള്‍ സ്ഥാപിക്കുന്നതിന്റെ ലക്‌ഷ്യം മറ്റൊന്നുമല്ല; ആര്‍ഷഭാരത പൈശാചികതയില്‍നിന്ന് ആരെങ്കിലും വിടുതല്‍ പ്രാപിക്കുന്നതിനെ തടയുക മാത്രമാണ് ഇവരുടെ താത്പര്യം! കേരളത്തില്‍ നൂറുകണക്കിനു ധ്യാനമന്ദിരങ്ങളുണ്ടെന്നു നമുക്കറിയാം. കത്തോലിക്കാസഭയുമായി ബന്ധമുള്ളതും അല്ലാത്തതുമായ ഈ ധ്യാനമന്ദിരങ്ങളില്‍ ധ്യാനിക്കുന്ന ആരെയും നിയന്ത്രിക്കാന്‍ കേരളത്തിലെ സീറോമലബാര്‍ സഭയ്ക്കു സാധിക്കില്ല. ശബരിമലയിലോ മറ്റു പൈശാചിക ആലയങ്ങളിലോ സന്ദര്‍ശനം നടത്തിയാലും സഭയ്ക്ക് പരിഭവമില്ല. എന്നാല്‍, യൂറോപ്പിലെയും മറ്റു വിദേശരാജ്യങ്ങളിലെയും ആടുകളെപ്രതി സീറോമലബാര്‍ സഭയ്ക്ക് വേദന അല്പം കൂടുതലാണ്! ഈ സഭയുടെ യാതൊരു ഔദാര്യത്തിലുമല്ല വിദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ എത്തിപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ ആവോളം ചോര ഊറ്റിക്കുടിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്! സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ കോഴ കൊടുക്കണം. ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടത്ര വേതനംപോലും ഇവര്‍ നല്‍കാറില്ല. എന്നാല്‍, ഏതെങ്കിലും തരത്തില്‍ കഷ്ടപ്പെട്ട് വിദേശങ്ങളില്‍ എത്തിപ്പെടുന്ന ക്രിസ്ത്യാനികളോട് സഭ കാണിക്കുന്ന ഈ സ്നേഹത്തിനു പിന്നിലെ ദുഷ്ടലാക്ക് മനോവയ്ക്കറിയാം.

സഭാമക്കളോടു കാണിക്കുന്ന പ്രണയത്തിന്റെ ഒരു കാരണം പണമാണെങ്കില്‍, അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു അജണ്ടയുമായാണ് ഇവര്‍ കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുന്നത്. എന്തെന്നാല്‍, ദൈവവചനത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള ജീവിതം നമ്മില്‍നിന്ന് ഇക്കൂട്ടര്‍ അഭിലഷിക്കുന്നില്ല. മാത്രവുമല്ല, യോഗയും അതീന്ദ്രിയ ധ്യാനങ്ങളും നമ്മള്‍ അഭ്യസിക്കുന്നതിനെയും ഇവര്‍ എതിര്‍ക്കാറില്ല. ലോകത്തുള്ള ഏതൊരു തിന്മകളില്‍ നാം വ്യാപരിച്ചാലും അവയെയൊക്കെ കണ്ടില്ലെന്നു നടിക്കാനും ഇക്കൂട്ടര്‍ തയ്യാറാണ്. എന്നാല്‍, തങ്ങള്‍ ഉയര്‍ത്തുന്ന പൈശാചിക ആശയങ്ങളില്‍നിന്ന്‍ ആരെങ്കിലും മാറി ചിന്തിക്കുന്നത് ഇവര്‍ക്കു സഹിക്കില്ല! നിലവിളക്കും പരുന്ത് കുരിശും ഇല്ലെങ്കില്‍ സീറോമലബാര്‍ സഭ വെറും 'സീറോ' ആണെന്ന തിരിച്ചറിവുമൂലം, ഇതിനിനു വിരുദ്ധമായ എല്ലാ ആശയങ്ങളെയും തകര്‍ക്കുകയെന്ന ലക്‌ഷ്യം മുഖ്യ അജണ്ടയായി ഇവര്‍ കാത്തുസൂക്ഷിക്കുന്നു! ആയതിനാല്‍ത്തന്നെ, ആരെങ്കിലും ധ്യാനങ്ങള്‍ സംഘടിപ്പിച്ചാല്‍, ഞാനറിയാതെ കരിയിലപോലും അനങ്ങരുതെന്ന് ഇവര്‍ അന്ത്യശാസനം പുറപ്പെടുവിക്കുന്നു! ഇംഗ്ലണ്ടില്‍ ഈ അടുത്തനാളില്‍ വലിഞ്ഞുകയറിവന്ന ടോമി മണവാളന്‍ നടത്തിയ അന്ത്യശാസനങ്ങള്‍ കേട്ട് മനോവ ഞെട്ടിപ്പോയി! ഇയാള്‍ക്ക് കത്തോലിക്കാസഭയുടെ ഏതെങ്കിലും കാനോനിക നിയമങ്ങള്‍ അറിയില്ലെന്നു മാത്രമല്ല, ക്രിസ്തീയതയുടെ അടിസ്ഥാന തത്വംപോലും അജ്ഞാതമാണ്! നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇന്ത്യയുടെ ചരിത്രവും ഇവര്‍ക്ക് അറിയില്ല. ഇവരാല്‍ പഠിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരായി ദൈവജനം അധഃപതിച്ചതുകൊണ്ടാണ് ഇന്നും ഇവര്‍ നിലവിളക്കിനെ തോളിലേറ്റി നടക്കുന്നത്!

ഇന്ത്യയില്‍ ന്യൂനപക്ഷമായി എക്കാലവും തുടരാന്‍ ആഗ്രഹിക്കുന്ന ഒരു സഭയാണ് സീറോമലബാര്‍ സഭ! കാരണം, അതുമൂലം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആവോളം ആസ്വദിക്കുന്നത് വൈദീകസമൂഹം മാത്രമാണ്. ആയതിനാല്‍ത്തന്നെ, ഇവരുടെ പിടിയില്‍നിന്നു ദൈവജനം വഴുതിമാറാതിരിക്കാനുള്ള എല്ലാ കരുതലുകളും ഇവര്‍ എടുക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു ആത്മീയ മനുഷ്യന്‍, തന്റെ കുഞ്ഞിനു മാമോദീസാ നല്‍കുന്നതിന് നല്ലൊരു വൈദീകനെ ചുമതലപ്പെടുത്തിയതിന്റെ പേരില്‍ ടോമി മണവാളന്‍ എന്ന 'സീറോ' മലബാര്‍ അവതാരം നടത്തിയ ആക്രോശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സ്വന്തം കുഞ്ഞിനു മാമോദീസ നല്‍കണമെങ്കില്‍ ഈ മണവാളന്‍ അനുവദിക്കണമെങ്കില്‍, ഈ ആദ്ധ്യാത്മിക നപുംസകത്തിന്റെ നുകത്തിനു കഴുത്തു വച്ചുകൊടുക്കുവാന്‍ ആത്മീയ മനുഷ്യരാരും തയ്യാറാകരുത്! യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും ജീവിക്കുന്നവര്‍ക്ക് ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെങ്കില്‍ ഇത്തരം മണവാളന്മാരുടെ മുന്‍‌കൂര്‍ അനുവാദം വേണമെങ്കില്‍, അസ്സാന്മാര്‍ഗ്ഗീക ജീവിതം നയിക്കുന്നവര്‍ക്ക് മണവാളന്റെ കൂടെ എന്ത് അഴിഞ്ഞാട്ടത്തിനും വിലക്കില്ല. ഇക്കൂട്ടര്‍ മൂലമാണ് കേരളത്തിലെ ഹൈന്ദവ തീവ്രവാദികള്‍ വെള്ളാപ്പള്ളിയെങ്കില്‍ വെള്ളാപ്പള്ളി എന്ന ചിന്തയില്‍ സംഘടിച്ചത്! മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വന്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഇത്തരം ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അത്താഴവിരുന്നുമായി അഴിഞ്ഞാടുന്ന മെത്രാന്മാരാണ് വിദേശങ്ങളില്‍ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ക്കു രക്ഷകരെ സംഭാവന ചെയ്യുന്നത്! യൂറോപ്പിലെ വിശ്വാസികള്‍ക്കു കൂദാശകള്‍ സ്വീകരിക്കണമെങ്കില്‍, നിലവിളക്കും ക്ലാവര്‍ കുരിശും ആവശ്യമില്ല. സഭയില്‍ വിഭാഗിയതയുണ്ടാക്കി മുതലെടുപ്പുനടത്താന്‍ ശ്രമിക്കാത്ത സാധുക്കളായ വൈദീകര്‍ ഇവിടെയുണ്ട്. ആയതിനാല്‍, നിങ്ങള്‍ കേരളത്തിലെ വെള്ളാപ്പള്ളിമാരില്‍നിന്ന് അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുക!

വെള്ളാപ്പള്ളി ഉയര്‍ത്തുന്ന ഭീകര ശബ്ദങ്ങള്‍ കേരളത്തിലെ സീറോമലബാര്‍ സഭ കേള്‍ക്കുന്നില്ലേ? സ്വന്തം സമുദായത്തിന്റെ ആത്മീയ ആചാര്യനായിരുന്നുവെന്നു പറയപ്പെടുന്ന ശാശ്വതീകാനന്തയുടെ ഘാതകന്‍ എന്നപേരില്‍ മാത്രമല്ല ഈ മദ്യമുതലാളി ഇന്നു കുപ്രസിദ്ധനായിരിക്കുന്നത്! പട്ടിണിപ്പാവങ്ങളുടെ പതിനഞ്ചു കോടി കവര്‍ന്നെടുത്ത മറ്റൊരു കേസും ഇയാളുടെ പേരിലുണ്ട്. ഇതൊന്നുംകൂടാതെ, വര്‍ഗ്ഗീയ വിഷം ചീറ്റിയതിന്റെ പേരിലുള്ള ജാമ്യമില്ലാ വാറണ്ടും ഈ നായാടിമന്നന്റെ പേരില്‍ പുറപ്പെടുവിച്ചിരിക്കുന്നു! രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവത്യാഗം ചെയ്ത വ്യക്തിയെ കേരള സര്‍ക്കാര്‍ ആദരിക്കുകയും ഇയാളുടെ ആശ്രിതര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തു. എന്നാല്‍, പാരിതോഷികം സ്വീകരിച്ചത് ഒരു മുസ്ലീമിന്റെ കുടുംബം ആയിപ്പോയി എന്നതുകൊണ്ടുമാത്രം വെള്ളാപ്പള്ളിയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇയാള്‍ ഒരു മനുഷ്യനാണോ എന്ന് മനുഷ്യരായ നാം ചിന്തിക്കണം. ജാതി ചോദിക്കരുത്, പറയരുത് എന്ന് ഉപദേശിച്ച ഒരുവന്റെ പേരിലാണ് ഇയാള്‍ നയിക്കുന്ന സമുദായം നിലകൊള്ളുന്നത്! ഇന്ന് ജാതിയുടെപേരില്‍ ഏറ്റവുമേറെ മുതലെടുപ്പു നടത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിരുതനും ഇയാളാണെന്നു നാം മനസ്സിലാക്കിയിരിക്കണം. നാരായണന്‍ എന്ന മനുഷ്യന്റെ പേരിലാണ് വെള്ളാപ്പള്ളിയുടെ സമുദായം നിലകൊള്ളുന്നതെങ്കില്‍, ഈ നാരായണന്‍ പറഞ്ഞത് 'മദ്യം ഉണ്ടാക്കുകയോ കൊടുക്കുകയോ കുടിക്കുകയോ അരുതെന്നാണ്! എന്നാല്‍, കേരളത്തിലങ്ങോളം മദ്യശാലകള്‍ നടത്തുന്ന വെള്ളാപ്പള്ളി എങ്ങനെയാണ് ഈ സമുദായത്തിന്റെ തലവനായത്?

നായടികളെ നമ്പൂരിയാക്കാമെന്ന വാഗ്ദാനവുമായി ഊരുച്ചുറ്റുന്ന വെള്ളാപ്പള്ളി ഒരിക്കല്‍ നായരാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടവനാണ്! ഹിന്തുത്വം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം, ഈഴവനായിത്തന്നെ തുടരാനാണ് തന്റെ വിധിയെന്ന തിരിച്ചറിവിലേക്കുള്ള മാനസീക വളര്‍ച്ചയാണ് വെള്ളാപ്പള്ളി പ്രാപിക്കേണ്ടത്‌! ഈഴവനായ തനിക്ക് നായരാകാന്‍പോലും കഴിയില്ലാത്തപ്പോള്‍, നായാടിയെയും പുലയനെയും ധീവരനെയുമൊക്കെ നമ്പൂരിയാക്കാന്‍ ഇയാള്‍ക്കെങ്ങനെ സാധിക്കും! മോഡിയുടെ തണലില്‍ ഇന്ത്യയിലുടനീളം കാവിവേഷക്കാര്‍ ഉറഞ്ഞുതുള്ളുന്നതു കണ്ടു പ്രചോദിതരായ അനേകം 'സ്വാമിമാര്‍' കേരളത്തിലും വിളയാടുന്നുണ്ട്. ഹിന്ദുത്വം എന്നതു പൈശാചികതയാണെന്നു തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ അര്‍ദ്ധനഗ്നര്‍! പശുവിറച്ചി തിന്നുന്ന വെള്ളാപ്പള്ളിയുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന സ്വാമിമാരില്‍ പലരും മത്സ്യമാംസാദികള്‍ ഭക്ഷിക്കുന്നവരാണ്! ധീവരസ്വാമിയുടെ പഴയ തൊഴില്‍ മീന്‍പിടുത്തമായിരുന്നുവെന്ന് ഇവന്‍തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്! മത്സ്യത്തെ കൊല്ലുന്ന ധീവരന് എങ്ങനെയാണ് ഹിന്ദുവായിരിക്കാന്‍ സാധിക്കുന്നത്? ഹിന്ദുക്കളുടെ ദൈവമായ മഹാവിഷ്ണുവിന്റെ ആദ്യത്തെ അവതാരം മത്സ്യമല്ലേ? മത്സ്യത്തെയും കൂര്‍മ്മത്തെയും വരാഹത്തെയുമൊക്കെ കൊന്നുതിന്നുന്ന നിങ്ങളെ മഹാവിഷ്ണു വെറുതെവിടുമോ?

യാതൊരു അടിസ്ഥാനവുമില്ലാത്ത ഹിന്ദുമതത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയംതന്നെ നിലനില്‍ക്കുന്നത്. ചോരകുടിക്കുന്ന ദേവീദേവന്മാര്‍ക്ക് പുല്ലുതിന്നുന്ന അനുയായികള്‍! ഇതാണ് ഹിന്ദുത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വ്യാഖ്യാനം! സ്വയം പുല്ലുതിന്നുന്നതോടൊപ്പം മറ്റുള്ളവരുടെ വായില്‍ പുല്ലു തിരുകാന്‍ ശ്രമിക്കുന്ന ഇവറ്റകളെക്കുറിച്ചു കൂടുതലായി ഒന്നുമിപ്പോള്‍ പറയുന്നില്ല! ഇവരെ വെള്ളാപ്പള്ളി രക്ഷിക്കട്ടെ!

ഇത്തരം അശ്രീകരങ്ങള്‍ വിലസുമ്പോള്‍ത്തന്നെയാണ്, കേരളത്തിലെ ചീഫ് സെക്രട്ടറി പറഞ്ഞ വാക്കുകളെ വിചാരണ ചെയ്യാന്‍ സമൂഹം ഉണരുന്നത്.

ജിജി തോംസന്റെ വാക്കുകളിലെ വര്‍ഗ്ഗീയത!

സുവിശേഷം പ്രചരിപ്പിക്കുകയെന്നത് ക്രൈസ്തവര്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് പറയാന്‍ ചങ്കുറ്റം കാണിച്ചത് ജിജി തോംസണ്‍ എന്ന ഉന്നത ഉദ്യോഗസ്ഥനാണ്. തികച്ചും അനൗദ്യോഗികമായ ഒരു വേദിയില്‍വച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളെ വിവാദമാക്കാന്‍പോലും മലയാളത്തിലെ മാധ്യമങ്ങള്‍ തയ്യാറായി. ജിജി തോംസണ്‍ ഈ സത്യം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ഇതു പറയുന്നത് കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്ന നിലയിലല്ല; മറിച്ച്, ഓര്‍ത്തഡോക്സ് സഭയുടെ പുത്രന്‍ എന്ന നിലയിലാണ് എന്നായിരുന്നു ഇദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഔദ്യോഗികമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ തങ്ങളുടെ വിശ്വാസപ്രകാരമുള്ള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? പൊതു ഖജനാവില്‍നിന്നു പണം ചിലവഴിച്ചു ഗണപതിഹോമം നടത്തുന്ന ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും ഈ മാധ്യമങ്ങള്‍ കാണാറില്ല! മാധ്യമങ്ങളുടെ ഓമനപ്പുത്രനായ ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ചത് ഭൂമിപൂജ നടത്തിക്കൊണ്ടായിരുന്നുവെന്നതും ആരും കണ്ടില്ല! കേരളം ഒരു ഹൈന്ദവ സംസ്ഥാനമല്ല; മറിച്ച്, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മതേതര സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്! വ്യക്തിപരമായി ഏതൊരുവനും തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, പൊതുമുതല്‍ ഉപയോഗിച്ചുള്ള പ്രഘോഷണവും അനുഷ്ഠാനങ്ങളും അനുവദിക്കാന്‍ പാടില്ല! കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍പ്പോലും ആയുധപൂജ നടത്തുമ്പോള്‍, ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വ്യക്തിപരമായ അനുഷ്ഠാനങ്ങള്‍ക്കു വിലക്കു കല്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മാധ്യമങ്ങളുടെ ലക്‌ഷ്യം എന്താണ്?

ജിജി തോംസണ്‍ എന്ന വ്യക്തിയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ജേക്കബ് തോമസ്‌ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് അഭിപ്രായം സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടി വാശിപിടിക്കുന്ന ഇയാളെക്കുറിച്ച് അധികമൊന്നും പറയാന്‍ മനോവ തയ്യാറാകുന്നില്ല. എന്നാല്‍, ജിജി തോംസണ്‍ ഉയര്‍ത്തിയ നിലപാടുകളെക്കുറിച്ച് അല്പമെങ്കിലും പ്രതിപാദിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമാണ്. ഇദ്ദേഹം ഉന്നയിച്ച ആശയത്തെ വേദനയോടെ ശ്രവിച്ച മാധ്യമത്തിന്റെ പേര് 'ജനം' എന്നാണ്! ഹൈന്ദവ തീവ്രവാദത്തെ ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി മാത്രം നിലകൊള്ളുന്ന ഈ മാധ്യമത്തെ ആരും ഗൗനിക്കില്ലെങ്കിലും, ഈ ചാനലിന്റെ വക്താവിനെ ലോകം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്! നായാടിക്കു നമ്പൂരിയാകാമെന്ന മോഹനവാഗ്ദാനവുമായി പൂജപ്പുരയെ ലക്ഷ്യമാക്കി യാത്ര നയിക്കുന്നവന്റെ സ്വന്തം ചാനലാണ്‌ ഇത്! ഇതിലൂടെ പ്രസരിക്കപ്പെടുന്ന വിഷത്തിന്റെ കാഠിന്യം മനസ്സിലാക്കിയാല്‍ മാത്രംമതി വെള്ളാപ്പള്ളി നടേശന്‍ എന്ന ഭീകരന്റെ തനിനിറം തിരിച്ചറിയാന്‍!

സ്വന്തം വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. എന്നാല്‍, മറ്റുള്ളവന്റെ വിശ്വാസങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രചരണം ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുമ്പോള്‍പ്പോലും ധ്യാനമന്ദിരങ്ങളില്‍ പ്രഘോഷണം നടത്തിയിരുന്ന വ്യക്തിയാണ് സിബി മാത്യൂസ്. രാജ്യസഭയിലെ അംഗമായിരുന്നുകൊണ്ടുതന്നെ ഇസ്ലാംമതത്തിന്റെ പ്രചാരകനായി നിലകൊണ്ട വ്യക്തിയാണ് അബ്ദുള്‍ സമദ് സമദാനി എന്നകാര്യവും നമുക്കറിയാം. യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്രകാരമൊക്കെയായിരിക്കെ, ജിജി തോംസണ്‍ എന്ന ചീഫ്‌ സെക്രട്ടറിയെ മാധ്യമ വിചാരണ നടത്തുന്നവര്‍ ലക്ഷ്യമിടുന്നത് സംഘപരിവാര്‍ മോഹങ്ങളുടെ സാക്ഷാത്ക്കാരമാണ്! സുവിശേഷം പ്രചരിപ്പിക്കാനുള്ള ആഹ്വാനം നടത്താന്‍ കടപ്പെട്ടിരിക്കുന്നവര്‍ മൌനംഭജിച്ചപ്പോള്‍, ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ജിജി തോംസണ്‍ ശ്ലാഘിക്കപ്പെടേണ്ട വ്യക്തിയാണെന്ന യാഥാര്‍ത്ഥ്യം മനോവ തിരിച്ചറിയുന്നു. വൈദീകരും വൈദീക ശ്രേഷ്ഠന്മാരും നിറഞ്ഞുനിന്ന വേദിയിലാണ് ജിജി തോംസണ്‍ പ്രസംഗിച്ചത്. അവിടെ നിരന്നിരുന്ന എല്ലാ ശ്രേഷ്ഠന്മാരെയും ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ലജ്ജിപ്പിക്കുകയായിരുന്നു. ആയതിനാല്‍, ക്രിസ്ത്യാനി എന്നനിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ തിരിച്ചറിഞ്ഞ ജിജി തോംസണെ ഒരിക്കല്‍ക്കൂടി മനോവ ശ്ലാഘിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5102 views

LOG IN

Lost your password?

SIGN UP

LOST PASSWORD