എഡിറ്റോറിയല്‍

ആലഞ്ചേരിയുടെ രക്തത്തിനുവേണ്ടി പ്രാഞ്ച്യാനികളുടെ മുറവിളി!

Print By
about

21 - 07 - 2018

സാഹചര്യ തെളിവുകള്‍ മാത്രമല്ല, ഫ്രാങ്കോയുടെ ശരീരഭാഷപോലും താനൊരു വ്യഭിചാരിയാണെന്നു വിളിച്ചുപറയുന്നുണ്ട്. അതുപോലെതന്നെ, ഇയാളോടൊപ്പം നാലുവര്‍ഷത്തിലേറെ വ്യഭിചാരത്തില്‍ സഹകരിച്ച സ്ത്രീയെ വ്യഭിചാരിണിയായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളു എന്നകാര്യവും തര്‍ക്കമറ്റതാണ്. പിടിക്കപ്പെട്ടു കഴിയുമ്പോള്‍ പതിവ്രത ചമഞ്ഞ് ബലാല്‍സംഗവാദം ഉയര്‍ത്തുന്ന വ്യഭിചാരിണികളെ നമുക്കറിയാം. ഒരു അഭിസാരികയെ ഉപയോഗിച്ച് ഏതൊരുവനെയും ഇല്ലാതാക്കാന്‍ കഴിയുന്ന സാഹചര്യം ഇന്നു നിലനില്‍ക്കുന്നുമുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാല്‍സംഗമാക്കി 'ബ്ലാക്മെയില്‍' ചെയ്ത് ഉപജീവനം കഴിക്കുന്ന വേശ്യകളും കുറവല്ല. ഏതൊരു സ്വൈരിണികള്‍ക്കും വിഹരിക്കാന്‍ അവസരം നല്‍കുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചവരാണ് യഥാര്‍ത്ഥത്തില്‍ ഈ അവസ്ഥ ഇവിടെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളാണെന്നു ചിന്തിക്കാന്‍ മനോവയ്ക്കു കഴിയുന്നില്ല. കാരണം, ചില അഭിസാരികകളും അവരുടെ ദല്ലാള്‍മാരും ചേര്‍ന്ന് മാന്യതയുള്ള സ്ത്രീകളെ ഈ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കവും സംശയിക്കപ്പെടണം.

ഒരു സ്ത്രീ അപകടത്തില്‍പ്പെട്ടാല്‍, അവളെ സഹായിക്കാന്‍പോലും ഭയപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. അനുകൂലമായ നിയമങ്ങളെ ദുരുപയോഗിക്കുന്നവരും സ്ത്രീപക്ഷവാദം ഉയര്‍ത്തുന്ന ഫെമിനിസ്റ്റുകളും ചേര്‍ന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നു തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. സ്ത്രീയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് പുരുഷന്മാരില്‍ അധികവും. എന്നാല്‍, ഈ സ്നേഹവും ബഹുമാനവും ഭയത്തിനു വഴിമാറുന്നു എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, സ്ത്രീകള്‍ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരും, ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരെന്നു മേനിപറയുന്നവരുമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ മുഖ്യശത്രുക്കള്‍! ഭര്‍ത്താക്കന്മാരെയും മക്കളെയും വഞ്ചിച്ച്, ജാരന്മാരോടൊപ്പം അവിഹിത വേഴ്ചകളില്‍ ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ നിയമങ്ങള്‍ ആശ്വാസമാണ്. അന്യന്റെ ദാമ്പത്യജീവിതത്തില്‍ അവിഹിതമായി കടന്നുകൂടുന്ന ആഭാസന്മാര്‍ക്കും ഈ നിയമം സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. എന്നാല്‍, ധാര്‍മ്മിക മൂല്യങ്ങള്‍ സൂക്ഷിക്കുന്ന വിശുദ്ധരായ സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതത്വവും പ്രദാനംചെയ്യുന്നതല്ല സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങള്‍!

കന്യകയല്ലാത്ത കന്യാസ്ത്രീക്ക് അനുകൂലവും, കന്യകയോടൊപ്പം ശയിക്കുന്നതിനു പദവികള്‍ ദുരുപയോഗം ചെയ്ത ഫ്രാങ്കോയ്ക്ക് പ്രതികൂലമാവുമായ നിയമത്തെ ഇരട്ടനീതിയെന്നു പറയാനേ കഴിയുകയുള്ളു. ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും മുള്ളിന്റെ മുനയൊടിയുന്ന അവസ്ഥ! ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള വേട്ടക്കാരികള്‍ ഇന്ന് 'ഇരകള്‍' എന്ന ആനുകൂല്യത്തില്‍ നായാട്ടു തുടരുകയാണ്! കാട്ടുനീതിപോലും ഇതിനേക്കാള്‍ മഹത്തരമാണെന്നു പറയാതെവയ്യ! ഇവിടെയാണ്‌ ഫ്രാങ്കോ എന്ന വേട്ടക്കാരനും നിത്യകന്യകയായ ഇരയും ചര്‍ച്ചയ്ക്ക് പാത്രങ്ങളാകുന്നത്. കത്തോലിക്കാസഭയെ അപകീര്‍ത്തിപ്പെടുത്താന്‍ സാത്താന്‍ അയച്ച അവന്റെ രണ്ടു സേവകര്‍ എന്ന നിലയില്‍ മാത്രമേ ഇവര്‍ ഇരുവരെയും മനോവ കാണുന്നുള്ളു. വിഷയത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന ഏതൊരു സത്യവിശ്വാസിക്കും ഇത് ബോധ്യമാകും എന്നുതന്നെ മനോവ കരുതുന്നു. ഇതിനിടയിലാണ് ചില 'വാഴവെട്ടുകാര്‍' തീപ്പൊരികണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

'ഫ്രാങ്കോ' വിഷയത്തില്‍ മനോവയുടെ മതം വെളിപ്പെടുത്തിക്കൊണ്ട് ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാം. ഒരു മെത്രാന്‍ എന്നല്ല, വൈദീകന്‍ എന്ന പദവിയില്‍പ്പോലും ഫ്രാങ്കോ ഇനി തുടരാന്‍ പാടില്ല. അതുപോലെതന്നെ, താന്‍ കന്യകയല്ലെന്നും നാലുവര്‍ഷക്കാലം വ്യഭിചാരത്തില്‍ ജീവിച്ചു സകലരെയും വഞ്ചിച്ചളാണെന്നും സ്വയം വെളിപ്പെടുത്തിയ സ്ത്രീയെ കന്യാസ്തീ മഠത്തില്‍ തുടരാനും അനുവദിച്ചുകൂടാ. എന്തെന്നാല്‍, വൈദീകാരോ സന്യസ്ഥരോ ആയ സകലരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇവര്‍ ഇരുവരും നിമിത്തമാകും എന്നതുതന്നെ! മാത്രവുമല്ല, കന്യാസ്ത്രീ മഠങ്ങളെ വേശ്യകളുടെ പുനരധിവാസ കേന്ദ്രമായും വൈദീകവൃത്തിയെ വ്യഭിചാരികള്‍ക്കു സ്വൈരവിഹാരം നടത്താനുള്ള സംവീധാനമായും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വൈദീകരെക്കുറിച്ചും കന്യാസ്ത്രീമാരെക്കുറിച്ചും സഭയിലെ വിശ്വാസികള്‍ക്കിടയിലുണ്ടായിരുന്ന പൊതുധാരണ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് ആനുകാലിക സംഭവങ്ങള്‍. വ്യഭിചാരികളെ സംരക്ഷിക്കുന്ന അധികാരികളുടെ നിലപാടുകളെ ആശങ്കയോടെയാണ് വിശ്വാസികള്‍ കാണുന്നത്. വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുമായാണ് സഭാനേതൃത്വം മുന്നോട്ടു പോകുന്നതെങ്കില്‍, വൈദീകര്‍ക്കും സന്യസ്തര്‍ക്കും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആദരംപോലും ഭാവിയില്‍ ലഭിക്കാന്‍ സാധ്യതയില്ല. സഭയിലെ ആനുകാലിക സംഭവവികാസങ്ങളെ സംബന്ധിച്ച് മനോവയുടെ അഭിപ്രായം ഇതാണ്. ഇനി നമ്മുടെ ചിന്ത വാഴവെട്ടുകാരുടെ കാര്യത്തിലേക്കു തിരിക്കാം!

പുര കത്തുമ്പോള്‍ വാഴവെട്ടുക, നഗരം കത്തിയെരിയുമ്പോള്‍ വീണ വായിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ നാം കേട്ടിട്ടുണ്ട്. ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ചില വാഴവെട്ടുകാര്‍ ഇറങ്ങിയിട്ടുണ്ട്. ഫ്രാങ്കോയും മഠത്തിലെ സ്ത്രീയും തമ്മിലുള്ള വ്യഭിചാരത്തെപ്പോലും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നേരേ തിരിച്ചുവിടാനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വ്യഭിചാരവും മെത്രാന്‍ പദവിയും ഒരുമിച്ചുകൊണ്ടുപോകുന്ന ഫ്രാങ്കോയെക്കുറിച്ചല്ല; മറിച്ച്, കര്‍ദ്ദിനാള്‍ ആലഞ്ചേരി പദവിയില്‍ തുടരുന്നതിലാണ് ഇവരുടെ ആവലാതി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിഷയത്തില്‍ കര്‍ദ്ദിനാളിനെതിരേ നിലകൊണ്ട സംഘമിപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്. ഫ്രാങ്കോയുടെ വ്യഭിചാരമോ കന്യാസ്ത്രി മഠങ്ങളിലെ വേശ്യാവൃത്തികളോ ഇവര്‍ക്ക് വിഷയമല്ലെന്നു മാത്രമല്ല, അതില്‍നിന്നുള്ള ശ്രദ്ധ ആലഞ്ചേരിയിലേക്ക് തിരിച്ചുവിട്ട് ഫ്രാങ്കോയെ രക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കേരളത്തിലെ പ്രാഞ്ചിഭക്തരായ ഒരുകൂട്ടം വ്യക്തികളാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഒരുവന്‍ പ്രാഞ്ചിയാനി ആണെങ്കില്‍, അവന്‍ 'ഇല്ല്യുമിനാറ്റി' സംഘത്തിന്റെ വക്താവാണ്‌ എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ മനോവ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതുപോലെതന്നെ, ശരിയായ നിലപാടുകളെ പിന്തുണയ്ക്കുന്ന കാര്യത്തിലും മനോവ പിശുക്കുകാട്ടിയിട്ടില്ല. ദൈവവചനത്തെ അടിസ്ഥാനമാക്കിയാണ് ഏതൊരു കാര്യത്തിലും മനോവ നിലപാടുകള്‍ സ്വീകരിക്കുന്നത്. സഭകളെയോ റീത്തുകളെയോ വ്യക്തികളെയോ പരിഗണിക്കാതെ, ദൈവീക നിയമങ്ങളെയും പ്രവചനങ്ങളെയും സൂക്ഷമതയോടെ പരിശോധിച്ചു മാത്രമേ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളു. ഇത് സഭകളുടെ കാര്യത്തില്‍ മാത്രമല്ല. രാജ്യങ്ങള്‍ തമ്മിലുള്ള വിഷയത്തിലും, രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിലും, അഭയാര്‍ത്ഥികളുടെ വിഷയത്തിലും, ലോകനേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ വിശകലനം ചെയ്യുന്ന കാര്യത്തിലുമൊക്കെ മനോവയ്ക്കു ചേര്‍ത്തുവച്ചു പരിശോധിക്കാന്‍ ബൈബിള്‍ മാത്രമേയുള്ളു. അതുമാത്രം മതി മനോവയ്ക്ക്! ആകാശത്തിനു കീഴെയുള്ള ഏതൊരു ചോദ്യത്തിനുമുള്ള ഉത്തരം ബൈബിളിലുണ്ടെന്നു മനോവയ്ക്കറിയാം.

വിഷയത്തിലേക്കു വരുകയാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ വിമര്‍ശിക്കുന്ന കാര്യത്തിലും ശ്ലാഘിക്കുന്ന കാര്യത്തിലും മനോവ മുന്നിലുണ്ടായിരുന്നു എന്നതിന് മനോവയുടെ താളുകളാണ് സാക്ഷി! ഭൂമിവിഷയത്തില്‍ ആലഞ്ചേരിയെ അന്ന് എതിര്‍ത്തത്, എതിര്‍പക്ഷത്തിന്റെ മാഹാത്മ്യം കണ്ടുകൊണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ സഭയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മെത്രാന്മാരെയോ വൈദീകരെയോ സുവിശേഷം പ്രസംഗിക്കുന്നവരെയോ പ്രാര്‍ത്ഥനകളില്‍ വ്യാപരിക്കുന്നവരെയോ ചുമതലപ്പെടുത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം പ്രഖ്യാപിക്കാന്‍ ആലഞ്ചേരി വിരുദ്ധരുടെ ആത്മീയത പരിശോധിക്കേണ്ട ആവശ്യം മനോവയ്ക്കില്ല. ബൈബിള്‍ നല്‍കുന്ന ഉപദേശമാണ് ഇക്കാര്യത്തിലും മനോവയ്ക്കു മുഖ്യം!

കല്‍ദായ പാരമ്പര്യവുമായി ബന്ധപ്പെട്ടും മാര്‍ത്തോമ്മാ കുരിശുമായി ബന്ധപ്പെട്ടും മനോവയുടെ നിലപാട് ആലഞ്ചേരിയുടെതിനോടു ചേര്‍ന്നുപോകുന്നതല്ല. ഇവിടെയും മനോവ പരിശോധിച്ചിട്ടുള്ളത് ബൈബിളാണ്. ആര്‍ഷഭാരത പൈതൃക വാദത്തെയും, നമ്പൂരി പാരമ്പര്യത്തെക്കുറിച്ചുള്ള അബദ്ധ ധാരണകളെയും എതിര്‍ക്കുമ്പോഴും മനോവ ആരുടേയും മുഖം നോക്കിയിട്ടില്ല. ഇവിടെയും മനോവ സ്വീകരിക്കുന്നത് നീതിയുടെ പക്ഷത്തിനു പിന്തുണ നല്‍കുകയെന്ന നിലപാടാണ്. ആലഞ്ചേരി വിഭാഗത്തിന്റെ കല്‍ദായവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുമ്പോള്‍ത്തന്നെ, ആലഞ്ചേരി വിരുദ്ധപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിന്റെ പിന്നിലെ പൈശാചികതയെ ചൂണ്ടിക്കാണിക്കാണിക്കാതിരിക്കാനും കഴിയില്ല. എന്തെന്നാല്‍, കേരളത്തിലെ എല്ലാവിധ കീടങ്ങളും ഇന്ന് ആലഞ്ചേരിയുടെ എതിര്‍പക്ഷത്ത് അണിനിരന്നിട്ടുണ്ട്. ഇല്ല്യുമിനാറ്റി സംഘത്തിന്റെ അജണ്ടയുമായി നിലകൊള്ളുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ചേര്‍ന്നുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് ഫ്രാങ്കോയുടെ വ്യഭിചാരത്തിന് ആലഞ്ചേരിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഏതു വിധേനയും ജനശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന ഒരു സ്ത്രീ കോട്ടയം ജില്ലയിലുള്ളത്‌ പലര്‍ക്കും അറിവുള്ളതാണ്. സ്ത്രീകളെ കന്യാസ്ത്രിമാര്‍ കുംബസാരിപ്പിക്കട്ടെ എന്ന മുദ്രാവാക്യവുമായി സമരം നയിച്ചതും ഈ സ്ത്രീയായിരുന്നു. ഈ മുദ്രവാക്യത്തിലൂടെതന്നെ ഇവളുടെ ആത്മീയബോധം മനസ്സിലാക്കാവുന്നതേയുള്ളു. ഇത്തരത്തിലുള്ള അനേകം വിവരക്കേടുകള്‍ ഇവളില്‍നിന്നു മലയാളികള്‍ കേട്ടുകഴിഞ്ഞു. ഏകദേശം നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ പത്രങ്ങളില്‍ ഇവളൊരു പരസ്യം കൊടുത്തു. പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തി ഇവള്‍ കൊടുത്ത പരസ്യത്തില്‍നിന്നുതന്നെ ഇവളുടെ പിന്നിലെ ശക്തിയെ തിരിച്ചറിയാന്‍ മനോവയ്ക്കു സാധിച്ചു. പോപ്പ് ഫ്രാന്‍സീസിന്റെ ഭക്തരുടെ യോഗത്തെ സംബന്ധിച്ചായിരുന്നു ആ പരസ്യം. 'ഫ്രാന്‍സീസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ' എല്ലാ മാസവും നടത്തപ്പെടുന്നു എന്ന ഈ പരസ്യം ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. അതായത്, പ്രാഞ്ച്യാനികളുടെ ജില്ലാ സംഗമത്തിന്റെ പത്രപ്പരസ്യം നല്‍കിയ സ്ത്രീയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ എതിര്‍പക്ഷത്തെ മുഖ്യ ആകര്‍ഷണം!

കല്‍ദായ പാരമ്പര്യത്തിനും പുറംതിരിഞ്ഞുള്ള കുര്‍ബ്ബാനയ്ക്കും എതിരായി വാദിക്കുന്ന ഒരു വലിയ വിഭാഗം വൈദീകരും വിശ്വാസികളും സീറോമലബാര്‍ സഭയിലുണ്ട്. ആഗോള കത്തോലിക്കാസഭയ്ക്ക് വ്യത്യസ്തമായ രീതിയിലുള്ള ആരാധനാരീതികള്‍ അഭിലഷണീയമല്ലെന്നും ഏകീകരിക്കപ്പെട്ട ആരാധനാക്രമം സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ്‌ ഈ വിഭാഗം ഉന്നയിക്കുന്നത്. റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമായിരിക്കുമ്പോള്‍ ഇത് അനിവാര്യമാണെന്ന് ഇവര്‍ വാദിക്കുന്നു. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മനോവയ്ക്കുമുള്ളത്. എല്ലാക്കാര്യത്തിലും എന്നപോലെ ഇക്കാര്യത്തിലും മനോവ നിലപാടെടുത്തത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, റോമന്‍ കത്തോലിക്കാസഭ എന്ന് പറയാന്‍പോലും ഇഷ്ടപ്പെടാത്ത തീവ്ര കല്‍ദായവാദികള്‍ സഭയിലുണ്ട്. യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍പോലും ഇക്കൂട്ടത്തിലുണ്ട്. കത്തോലിക്കാസഭയോടു ചേരാന്‍ നിമിത്തമായ പോര്‍ച്ചുഗീസുകാരോടാണ് ഇവരുടെ അമര്‍ഷം മുഴുവന്‍. അവരെ പറങ്കികള്‍ എന്നുവിളിച്ചു പരിഹസിക്കാനും ഇവര്‍ക്കു മടിയില്ല.

ഈ രണ്ടു വിഭാഗങ്ങളാണ് സീറോമലബാര്‍ സമൂഹത്തില്‍ ചേരിതിരിഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പാശ്ചാത്യവാദികള്‍, പൗരസ്ത്യവാദികള്‍ എന്നിങ്ങനെ ഈ വിഭാഗങ്ങള്‍ അറിയപ്പെടുന്നു. ആരാധനാക്രമത്തെയും പാരമ്പര്യത്തെയും സംബന്ധിച്ചുള്ള ഇവരുടെ വാദങ്ങളില്‍ പൗരസ്ത്യവാദികളുമായി യോജിക്കാന്‍ യാതൊരുവിധത്തിലും മനോവയ്ക്ക് സാധിക്കുകയില്ല. എന്നാല്‍, പാശ്ചാത്യവാദികള്‍ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയുമായി പൊരുത്തപ്പെടാനും മനോവയ്ക്കു കഴിയില്ല. കാരണം, പാശ്ചാത്യവാദികളെ 'ഇല്ല്യുമിനാറ്റി' സംഘം പരിപൂര്‍ണ്ണമായി വിഴുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ ആയിരുന്ന അവസ്ഥയിലല്ല പൗരസ്ത്യവാദവും പാശ്ചാത്യവാദവും ഇന്നുള്ളത്. ഇരുവിഭാഗങ്ങളിലും 'ഇല്ല്യുമിനാറ്റി' സംഘങ്ങള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിലും, പാശ്ചാത്യവാദികളെ ഇപ്പോള്‍ നയിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം ഈ നിഗൂഢ സംഘത്തിന്റെ ആശയങ്ങളാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പരിണിതഫലമായി പാശ്ചാത്യസഭയില്‍ ആധിപത്യം നേടിയ പൈശാചിക ആശയങ്ങള്‍, വൈകിയെങ്കിലും കേരളത്തിലും വേരുറപ്പിച്ചിരിക്കുന്നു. ഇത് സീറോമലബാര്‍ റീത്തിനെ മാത്രമല്ല ഗ്രസിച്ചിരിക്കുന്നത്. കത്തോലിക്കാസഭയ്ക്ക് ഇന്ത്യയിലുള്ള മൂന്നു റീത്തുകളും കടന്ന് സകല ക്രൈസ്തവസഭകളിലും 'ഇല്ല്യുമിനാറ്റി' ആശയങ്ങള്‍ ആധിപത്യം നേടിയിരിക്കുന്നു. മറ്റു സഭകളുടെമേലുള്ള ഈ സംഘത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന തെളിവുകള്‍ പരിശോധിക്കുന്നതിനുമുമ്പ്, കത്തോലിക്കാസഭയിലെ ചില സന്യാസ സമൂഹങ്ങളുടെ 'ഇല്ല്യുമിനാറ്റി' അജണ്ട മനസ്സിലാക്കേണ്ടിയിരിക്കുന്നു.       

CMI, സലേഷ്യന്‍, ബെനഡിക്റ്റന്‍, ജെസ്യൂട്ട്, MCBS എന്നീ സന്യാസസമൂഹങ്ങള്‍ പൂര്‍ണ്ണമായും 'ഇല്ല്യുമിനാറ്റി' സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ഏകലോകമതം (New World Order or NWO) സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്ന നിഗൂഢസംഘമാണ് 'ഇല്ല്യുമിനാറ്റി' പ്രസ്ഥാനം. എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ അവന്റെ ഭരണ സൗകര്യത്തിനായി സജ്ജീകരിക്കപ്പെടുന്ന സംവീധാനമാണിത്. കത്തോലിക്കാസഭയില്‍ മാത്രമല്ല ഇവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ക്രൈസ്തവസഭകളിലും ഇന്ന് ഈ നിഗൂഢസംഘത്തിന്റെ സ്വാധീനമുണ്ട്. ഏറ്റവും വലുതും പത്രോസിന്റെ സിംഹാസനത്തിന്റെ ആധികാരികതയുള്ളതുമായ കത്തോലിക്കാസഭയെയാണ് ഈ സംഘത്തിനു കൂടുതല്‍ താത്പര്യം. അന്ത്യകാലത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കത്തോലിക്കാസഭയിലേക്ക് ആയതുകൊണ്ടുതന്നെ, ഈ സഭയുടെ ആധികാരികത തിരിച്ചറിയാന്‍ 'ഇല്ല്യുമിനാറ്റി' സംഘത്തിനു സാധിക്കും. സാത്താന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനമായതുകൊണ്ടാണ് ഈ തിരിച്ചറിവ് ഇവര്‍ക്കു ലഭിക്കുന്നത്.

കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളെ ശ്രദ്ധിച്ചാല്‍, ഇല്ല്യുമിനാറ്റി സംഘത്തിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ക്രിസ്തീയതയെ വിജാതിയ മതങ്ങളില്‍ ലയിപ്പിക്കുന്നതിനുവേണ്ടി ഇവര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇവരിലെ 'ഇല്ല്യുമിനാറ്റി' സ്വാധീനത്തിന്റെ ഏറ്റവും വലിയ അടയാളം. രാമായണ മാസാചരണവും ഇഫ്താര്‍ വിരുന്നുകള്‍ ഏറ്റെടുത്തു നടത്തലും ഇതിന്റെ ഭാഗമാണ്. ഇവരുടെ സംഘത്തിന്റെ തലവന്‍ വത്തിക്കാനിലെ അധികാരം പിടിച്ചെടുത്തതോടെ കത്തോലിക്കാസഭയെ ഇവര്‍ വിഴുങ്ങിക്കഴിഞ്ഞു! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ജാരസന്തതിയാണ് കത്തോലിക്കാസഭയിലെ 'സെക്കുലറിസം'! ഈ പൈശാചിക ആശയത്തിനു ജന്മം നല്‍കിയ ജോണ്‍ ഇരുപത്തിമൂന്നാമാനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി വിശുദ്ധനാക്കിയത് ഫ്രാന്‍സീസാണ്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘങ്ങളുടെ നോമിനിയായി കത്തോലിക്കാസഭയുടെ നിയന്ത്രണം പിടിച്ചെടുത്ത വ്യക്തിയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍! യഥാര്‍ത്ഥത്തില്‍ അന്ന് തിരഞ്ഞെടുക്കപ്പെട്ടത് 'ഗ്രിഗറി പതിനേഴാമന്‍' ആയിരുന്നിട്ടും, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എങ്ങനെ പോപ്പായി എന്നത് ഇന്നും ദുരൂഹമാണ്. ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു എന്നുപോലും ആര്‍ക്കുമറിയില്ല. കത്തോലിക്കാസഭയില്‍ ഈ നിഗൂഢ സംഘം അത്രത്തോളം ശക്തരാണ്.

സാത്താന്റെ നോമിനിയായി കത്തോലിക്കാസഭയുടെ ഭരണം ഏറ്റെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെയാണ് പാശ്ചാത്യസഭയെ നശിപ്പിക്കപ്പെടാനുള്ള വെറും വസ്തുവാക്കി മാറ്റിയത്. സെക്കൂലര്‍ ദുര്‍ഭൂതത്തിന്റെ ആധിപത്യത്തിലൂടെ കത്തോലിക്കാസഭയ്ക്കു നഷ്ടമായത് ക്രിസ്തീയ ചൈതന്യമാണ്. ഇതിന്റെയെല്ലാം മൂലകാരണമായ സൂനഹദോസിന്റെ പിതാവായ ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കുക മാത്രമല്ല ഫ്രാന്‍സീസ് ചെയ്തത്. ഇവന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പൈശാചിക പരിഷ്കരണങ്ങള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്നതും ഫ്രാന്‍സീസ് തന്നെ! ക്രിസ്തുവിന്റെ വചനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തുന്ന ഫ്രാന്‍സീസിന്റെ ആരാധകരെ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. അധാര്‍മ്മികതയുടെ വക്താക്കള്‍ക്ക് ഏറെ പ്രിയങ്കരനാണ് ഫ്രാന്‍സീസ്! സ്വവര്‍ഗ്ഗരതിക്കാര്‍, ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നവര്‍, നിരീശ്വര-യുക്തിവാദ സംഘങ്ങള്‍, ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ പരിഹസിക്കുന്നവര്‍ എന്നിങ്ങനെ ദൈവത്തിന്റെ എല്ലാ ശത്രുക്കളും ഫ്രാന്‍സീസിന്റെ മിത്രങ്ങളാണ്. ലോകത്തിന് ഇയാള്‍ ഇന്ന് പ്രിയങ്കരനായിരിക്കുമ്പോള്‍ ബൈബിളിലെ ഒരു സന്ദേശം ശ്രദ്ധിക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോബ്: 4; 4). ദൈവത്തിന്റെ ശത്രുവാണ് ഫ്രാന്‍സീസ് എന്ന് ബൈബിളിലെ വചനത്തിന്റെ അടിസ്ഥാനത്തില്‍ മനോവയ്ക്കു പ്രഖ്യാപിക്കാന്‍ കഴിയും.

യൂറോപ്പില്‍നിന്നു ക്രിസ്തീയതയെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സീസ് ഓരോ ചുവടുകളും വയ്ക്കുന്നത്. ഇസ്ലാമിക ഭീകരന്മാരെക്കൊണ്ട് യൂറോപ്പിനെ നിറയ്ക്കാന്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം തയ്യാറാക്കിയ പദ്ധതി നടപ്പാക്കുന്നത് ഫ്രാന്‍സീസ് എന്ന ക്രൈസ്തവ വിരോധിയാണ്‌! ഓരോ ക്രൈസ്തവ സഭകളിലും ഇല്ല്യുമിനാറ്റി സംഘം അവരുടെ സാന്നിദ്ധ്യം ഉറപ്പിച്ചു എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം. 'ഏകലോകമതം' എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സീസ് മാത്രമാണെന്ന് ആരും ചിന്തിക്കരുത്. 2015 സെപ്റ്റംബര്‍ 14-ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. 'സ്നേഹത്തിന്റെ ഏകലോകമതം മതനിരപേക്ഷത യാഥാര്‍ഥ്യമാക്കും' എന്ന തലക്കെട്ടിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഓര്‍ത്തഡോക്സ് സമൂഹത്തില്‍പ്പെട്ട ഫാ. കുര്യന്‍ ദാനിയേലിന്റെ പ്രഭാഷണത്തെ അധികരിച്ചുള്ള ആ വാര്‍ത്തയുടെ പ്രസക്തഭാഗം അതേപടി ഇവിടെ ചേര്‍ക്കുന്നു. 'സ്നേഹത്തിന്റെ ഏകലോകമതം എന്ന് മനുഷ്യ ഹൃദയങ്ങളില്‍ ഉദിക്കുന്നുവോ അന്ന് മാത്രമേ മതനിരപേക്ഷത യാഥാര്‍ഥ്യമാവൂ എന്ന് ഓര്‍ത്തഡോക്സ് സഭയിലെ കാലം ചെയ്ത ഒസ്താത്തിയോസ് തിരുമേനി പറഞ്ഞ വാക്കുകള്‍ അദ്ദേഹം സെമിനാറില്‍ പങ്കുവച്ചു. മതത്തോട് തീവ്രമായ പക്ഷം ചേരുമ്പോഴാണ് തീവ്ര വാദങ്ങള്‍ ഉണ്ടാകുന്നത്. മതങ്ങളെ പ്രതിരോധിക്കലല്ല, മതേതരമായി ഹൃദയങ്ങള്‍ ഉണ്ടാക്കലാണ് ഈ കാലത്തിന്റെ ആവശ്യം. കുരുടര്‍ ആനയെ കാണുന്നപോലെയാണ് നാം മതങ്ങളെ കാണുന്നത്. ഈശ്വര സാക്ഷാത്കാരത്തിനായി കാത്തിരുന്ന കാലം കഴിയുകയാണ്. ശാസ്ത്രലോകം വളരയേറെ പുരോഗമിച്ചു. തങ്ങളുടെ കണ്ടു പിടിത്തങ്ങള്‍ ലോകത്തെ എവിടെ എത്തിക്കുമെന്ന് ഓര്‍ത്ത് ശാസ്ത്രം തന്നെ വിലപിക്കുകയുമാണ്. ഇവിടെയാണ് സ്നഹത്തിന്റെ ഏകലോകം സൃഷ്ടിക്കപ്പെടേണ്ടതും നമ്മിലെ സുഹൃതികള്‍ ഉണരേണ്ടതുമെന്നും ഫാ. കുര്യന്‍ ദാനിയേല്‍ പറഞ്ഞു.

'ഇല്ല്യുമിനാറ്റി' ആശയങ്ങള്‍ മറ്റു സഭകളിലും ശക്തമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ വാര്‍ത്ത ഇവിടെ ചേര്‍ത്തത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബര്‍സാറും സിറിയന്‍ പഠന വിഭാഗം മേധാവിയുമാണ് ഫാ. കുര്യന്‍ ദാനിയേല്‍.

സീറോമലബാര്‍ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളിലും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം കടന്നുകൂടിയിട്ടുണ്ട്. എന്നാല്‍, ആലഞ്ചേരി വിരുദ്ധ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന സകലരും ഇല്ല്യൂമിനാറ്റി ആശയങ്ങളുടെ വക്താക്കളാണ്. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളിലെല്ലാം ഇവര്‍ ഉയര്‍ത്തുന്നത് ഫ്രാന്‍സീസ് പ്രസ്താവിച്ചിട്ടുള്ള ഇല്ല്യൂമിനാറ്റി ആശയങ്ങളാണ്. ആലഞ്ചേരിയെ താഴെയിറക്കി, സീറോമലബാര്‍ സഭയുടെ നിയന്ത്രണം 'ഇല്ല്യൂമിനാറ്റി' സംഘത്തെ ഏല്പിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. അത്മായരെ മുന്നില്‍ നിര്‍ത്തി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരും ഇല്ല്യുമിനാറ്റിയുടെ ആശയങ്ങളാല്‍ നയിക്കപ്പെടുന്നവരാണ്. യോഗാധ്യാനങ്ങളുമായി ദൈവമക്കളെ വഞ്ചിക്കുന്ന MCBS സമൂഹവും മറ്റിതര സമൂഹങ്ങളും ആലഞ്ചേരിയെ താഴെയിറക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. 'യോഗ' ക്രിസ്തീയമല്ല എന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഈ അടുത്തനാളില്‍ പ്രഖ്യാപിച്ചത് ഇതിനോടു ചേര്‍ത്തു വായിക്കണം. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ക്കുന്നവരുടെ പക്ഷത്തെ ശക്തനായ വക്താവാണ്‌ പോള്‍ തേലക്കാട്ട്. സത്യദീപത്തിന്റെ പത്രാധിപര്‍ക്കൂടിയായ തേലക്കാടന്‍ യോഗയെ മഹത്വപ്പെടുത്തുന്ന ഒരു വ്യക്തിയാണ്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യോഗയെ ഏറ്റെടുത്തപ്പോള്‍ ശ്ലാഘിച്ചുകൊണ്ട്‌ ആദ്യം രംഗത്തുവന്നതും ഇല്ല്യുമിനാറ്റി വക്താവായ തേലക്കാടനാണ്. ഈ 'വീഡിയോ ക്ലിപ്പ്' കാണുക!

'കമ്മ്യുണിറ്റി ബൈബിള്‍' എന്നപേരില്‍ ഒരു പൈശാചിക ഗ്രന്ഥം തയ്യാറാക്കിയതും കത്തോലിക്കാസഭയിലെ ഈ നിഗൂഢ സംഘമാണ്. ഈ പൈശാചികഗ്രന്ഥത്തെ ന്യായീകരിച്ചുകൊണ്ട് പോള്‍ തേലക്കാട്ട് നടത്തിയ പ്രസ്താവന യാണ് ഇയാളിലെ 'ഇല്ല്യുമിനാറ്റി' ആശയത്തെ സ്ഥിരീകരിച്ചത്. കമ്മ്യുണിറ്റി ബൈബിള്‍ തയ്യാറാക്കിയ വ്യക്തിയുടെ ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ മാത്രം മതി ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികത വ്യക്തമാകാന്‍. ഗ്രന്ഥകര്‍ത്താവ് സെബാസ്റ്റ്യന്‍ പൈനേടത്തിനെ അറിയാന്‍ ഈ 'വീഡിയോ' കാണുക!

കത്തോലിക്കാസഭയിലെ ചില സന്യാസസമൂഹങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ഇവിടെ ചേര്‍ക്കുന്നുണ്ട്. അവ പരിശോധിച്ച് ഇവര്‍ ക്രിസ്തീയ സമൂഹങ്ങളാണോ എന്ന് വായനക്കാര്‍തന്നെ ചിന്തിക്കുക. ഇല്ല്യുമിനാറ്റി സംഘം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങളില്‍ ചിലത് മാത്രമാണിത്.

ജെസ്യുട്ട്!,   CMI,  ബെനഡിക്റ്റന്‍!,    MCBS  

കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ക്കുന്നവരുടെ പിന്നില്‍ നിലകൊള്ളുന്ന പൈശാചിക സമൂഹങ്ങളെയാണ് ഈ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയത്. ഇനി നമുക്ക് പ്രധാന വിഷയത്തിലേക്കു കടക്കാം. ഫ്രാങ്കോയും ഇയാളുടെ കന്യകയും തമ്മിലുള്ള വിഷയത്തിനിടയിലേക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ വലിച്ചിഴയ്ക്കുന്നവരുടെ ഉദ്ദേശം എന്താണ്? ഫ്രാങ്കോയെ രക്ഷിക്കാനാണോ ഇവരുടെ ശ്രമം? ആരാണ് ഫ്രാങ്കോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി നാം കണ്ടെത്തേണ്ടത്!

ഫ്രാങ്കോയുടെ വ്യഭിചാരത്തില്‍ ആലഞ്ചേരിയെ വലിച്ചിഴക്കുന്നവരുടെ ലക്‌ഷ്യം!

ലത്തീന്‍ റീത്തിലെ മെത്രാന്റെ വേഷത്തില്‍ ജലന്തര്‍ രൂപതയില്‍ വാഴുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വിഷയത്തിലേക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പേര് കൂട്ടിച്ചേര്‍ക്കുന്നവര്‍ക്ക് നിഗൂഢമായ ചില ലക്ഷ്യങ്ങളുണ്ട്‌. ഇല്ല്യുമിനാറ്റിയുടെ വക്താവായ ഫ്രാങ്കോയില്‍നിന്നു ശ്രദ്ധതിരിച്ചുവിടുക എന്നതു മാത്രമല്ല അത്. ആലഞ്ചേരിയെ കൂട്ടുപ്രതിയാക്കിയാല്‍ അദ്ദേഹത്തിന്റെ രാജിയിലേക്ക് പ്രശ്നങ്ങള്‍ ചെന്നെത്തിയേക്കാം. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ പുറത്താക്കാനും, ആ സ്ഥാനത്ത് തങ്ങളുടെ ആജ്ഞാനുവര്‍ത്തിയെ പ്രതിഷ്ഠിക്കുവാനും അക്ഷീണം യത്നിക്കുന്ന വിഭാഗത്തിന്റെ കണക്കുകൂട്ടല്‍ ഇതാണ്. സീറോമലബാര്‍ സഭയുടെ തലവന് ഫ്രാങ്കോയെ ചോദ്യംചെയ്യാനോ യാതൊരു അധികാരവുമില്ലാത്ത ആലഞ്ചേരിയുടെ മുന്നില്‍ പരാതിക്കാരിയെ എത്തിച്ചതും ഇവര്‍തന്നെയായിരിക്കാം. ഫ്രാങ്കോയുമായി വ്യഭിചാര ജീവിതം നയിച്ച സ്ത്രീയും ആലഞ്ചേരിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണം 'റിക്കോര്‍ഡ്' ചെയ്തു പ്രചരിപ്പിച്ചതും സംശയത്തിന് ആക്കംകൂട്ടുന്നു. എന്നാല്‍, ഇവര്‍ ആഗ്രഹിച്ചതുപോലെയൊന്നും കര്‍ദ്ദിനാളില്‍നിന്നു ലഭിച്ചില്ല എന്നതാണു സത്യം.

'ആലഞ്ചേരിയുടെ സംഭാഷണം പുറത്ത്' എന്ന തലക്കെട്ടോടെ മാധ്യമങ്ങളില്‍ വന്ന 'ചൂടന്‍' വാര്‍ത്ത നാമെല്ലാം കേട്ടതാണ്. ആ 'ഓഡിയോ' കേട്ടവരില്‍ സ്ഥിരബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത് ആലഞ്ചേരിയുടെ നിഷ്കളങ്കതയായിരിക്കും. കര്‍ദ്ദിനാളിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമം ഫ്രാങ്കോയുടെ വെപ്പാട്ടിയായിരുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന സ്ത്രീ നടത്തുന്നുണ്ട്. എന്നാല്‍, അവിടെയൊക്കെ പക്വതയോടെ മാത്രമാണ് കര്‍ദ്ദിനാള്‍ പ്രതികരിച്ചത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം 'റിക്കോര്‍ഡ്' ചെയ്തതിലൂടെ ഇവളുടെ മാനസികാവസ്ഥ വായിച്ചെടുക്കാന്‍ കഴിയും. സഭയെ ഒന്നടങ്കം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവള്‍ ആലഞ്ചേരിയെ വിളിച്ചത് എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമൊന്നുമില്ല. വ്യഭിചാരദുര്‍ഭൂതം ഏതൊരു വ്യക്തിയില്‍ പ്രവേശിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ! വ്യഭിചാരദുര്‍ഭൂതം ഒരുവനില്‍ കുടികൊണ്ടാല്‍, ദൈവവുമായുണ്ടായിരുന്ന അവന്റെ ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടും. പിന്നീട് ഇവര്‍ക്ക് ദൈവത്തിലേക്കു മടങ്ങിവരാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഈ വചനം നോക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4).

ആത്മീയനായ ഒരു മനുഷ്യന്‍ വ്യഭിചാരത്തില്‍ അകപ്പെട്ടാല്‍ അവനു മോചനം ലഭിക്കുകയില്ല എന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ! അവനെ മോചിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. ഇതാണ് ഈ പാപത്തിന്റെ ഒരു പ്രത്യേകത. മാത്രവുമല്ല, ഇത്തരത്തില്‍ വ്യഭിചാര ദുര്‍ഭൂതത്താല്‍ നയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ദൈവീക സംവീധാനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, ദൈവത്തിന്റെ ആലയത്തില്‍ കടന്നുകയറി മലിനമാക്കാന്‍ ഇവര്‍ ശ്രമിക്കും. ഫ്രാങ്കോയും അയാളുടെ വെപ്പാട്ടിയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ പ്രവൃത്തിയാണ്‌! വ്യഭിചാരത്തില്‍ തുടര്‍ന്നുകൊണ്ട് ദൈവത്തിന്റെ സഭയുടെ ശുശ്രൂഷകരായി ഇവര്‍ നടിച്ചു. സഭയെ മലിനപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയെന്നതിനു വേണ്ടിയാണിത്. അല്ലാത്തപക്ഷം ഇവര്‍ സ്വമേധയാ പുറത്തുപോകുമായിരുന്നു. സഭയിലെ വൈദീക ശുശ്രൂഷയില്‍നിന്നു പുറത്തുപോയി വിവാഹം ജീവിതം തിരഞ്ഞെടുത്ത അനേകം വ്യക്തികളുണ്ട്. അങ്ങനെ പുറത്തുപോയിട്ടുള്ളവരെ കുറ്റപ്പെടുത്താന്‍ പാടില്ല; എന്തെന്നാല്‍, അതാണ്‌ യഥാര്‍ത്ഥ മാന്യത! എന്നാല്‍, വ്യഭിചാരദുര്‍ഭൂതത്തിന്റെ പിടിയില്‍പ്പെട്ടവര്‍ സഭയുടെ ശുശ്രൂഷകളില്‍ പുറത്തുപോകാന്‍ കൂട്ടാക്കുകയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഫ്രാങ്കോയും ഇയാളുടെ വ്യഭിചാര പങ്കാളിയും! ഒരുകാര്യം വ്യക്തമാക്കാന്‍ മനോവ ഉദ്ദേശിക്കുന്നു. എന്തെന്നാല്‍, ദൈവത്തെക്കുറിച്ചു വ്യക്തമായ അറിവു ലഭിക്കുകയും, ദൈവത്തിന്റെ ഹിതമായ അവിടുത്തെ നിയമങ്ങളെക്കുറിച്ചു വ്യക്തത കൈവരുകയും ചെയ്തതിനുശേഷം വ്യഭിചാരത്തില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിയും വ്യഭിചാര ദുര്‍ഭൂതത്തിന്റെ അടിമയാണ്. ഇങ്ങനെയുള്ള വ്യക്തികളെ ഒരിക്കലും ദൈവാലയ ശുശ്രൂഷയില്‍ തുടരാന്‍ അനുവദിക്കരുത്. തുടരാന്‍ അനുവദിച്ചാല്‍ അവന്‍ സഭയെ ഒന്നടങ്കം ദുഷിപ്പിക്കും!

ഫ്രാങ്കോയും പങ്കാളിയും സഭയെ സ്നേഹിച്ചിരുന്നുവെങ്കില്‍, സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടവരുത്താതെ മാറിനില്‍ക്കുമായിരുന്നു. ഇവര്‍ ചെയ്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഗുരുതരമായ തിന്മയാണ്. അതുപോലെതന്നെ, ഇവരെ പിന്തുണയ്ക്കുന്നവരും, പദവികളില്‍ തുടരാന്‍ ഇവരെ അനുവദിച്ചിരിക്കുന്നവരും ഇവരോടൊപ്പം ഇവരുടെ പാപത്തില്‍ പങ്കാളികളുമാണ്. സമൂഹത്തില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ട വിധം ഗുരുതരമായ പാപത്തില്‍ തുടര്‍ന്നുവന്ന ഇവരില്‍ ഒരു വ്യക്തിയെ മാത്രമായി കുറ്റപ്പെടുത്താന്‍ മനോവ തയ്യാറല്ല. വ്യഭിചാരത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ലോകത്തിന്റെ നിയമം നല്‍കിയിരിക്കുന്ന 'ഇര' എന്ന പരിഗണനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ മനോവ തള്ളിക്കളയുന്നു. പതിമൂന്നു തവണ ഒരു വ്യക്തിയില്‍നിന്നുതന്നെ ഏതെങ്കിലും സ്ത്രീ ബലാല്‍സംഗത്തിനിരയാകുമോ? അങ്ങനെ സംഭവിച്ചാല്‍, അത് ബലാല്‍സംഗത്തിനായി കൊതിക്കുന്ന സ്ത്രീയായിരിക്കും! അതിനാല്‍ത്തന്നെ, ഈ സ്ത്രീ ഫ്രാങ്കോയ്ക്കുവേണ്ടി ഓരോ തവണയും കിടക്ക വിരിച്ചവളാണെന്നു മനോവ പറയും. അതായത്, നാം പ്രാരംഭത്തില്‍ പരിശോധിച്ച പലതരം വ്യഭിചാരിണികളില്‍ ഏതെങ്കിലും വിഭാഗത്തില്‍ ഇങ്ങനെയുള്ള സ്ത്രീകളെ പരിഗണിക്കാം. കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവളാണ് മഠത്തില്‍ ചേരുന്നത്. അതിനുള്ള സാഹചര്യം മഠത്തില്‍ ലഭിക്കുന്നില്ലെങ്കില്‍, ദുരനുഭവം ഉണ്ടായപ്പോള്‍ത്തന്നെ പരാതിയുമായി രംഗത്തു വരണം. എന്തുകൊണ്ട് അതിനിവള്‍ തയ്യാറായില്ല!? നാലുവര്‍ഷവും ഇവള്‍ ആസ്വദിക്കുകയായിരുന്നുവെന്നു മനസ്സിലാക്കാന്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷിക്കണമെന്ന് മനോവയ്ക്കു തോന്നുന്നില്ല.

കത്തോലിക്കാസഭയെ മലിനമാക്കിയ രണ്ടു ദുര്‍ഭൂതങ്ങളും ഇന്ന് സഭയിലെ പദവികളില്‍ തുടരുകയാണ്. ഫ്രാങ്കോയെ നിലനിര്‍ത്തികൊണ്ട് പങ്കാളിയെ പുറത്താക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഫ്രാന്‍സീസ് ചില പൈശാചിക വാദങ്ങളുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കന്യാസ്ത്രി ആകാന്‍ കന്യകയാകണമെന്നില്ല എന്ന ഇയാളുടെ വാദം പ്രാഞ്ച്യാനികളില്‍പ്പോലും ചിരിപടര്‍ത്തി! അതായത്, വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കന്യാസ്ത്രികള്‍ ആകാന്‍ കഴിയും! 'ആത്മീയ കന്യകാത്വം' എന്നാണ് ഇയാള്‍ തന്റെ പുതിയ ആശയത്തിനു നല്‍കിയിരിക്കുന്ന പേര്! ആത്മീയ വ്യഭിചാരം, ആത്മീയ മോഷണം, ആത്മീയ കള്ളസാക്ഷ്യം, ആത്മീയ കൊലപാതകം എന്നിങ്ങനെ പല പാപങ്ങള്‍ക്കും പുണ്യത്തിന്റെ മറ്റൊരു വശംകൂടി കല്പിച്ചു നല്‍കുകയാണ്! ഇതാണ് പിശാചിന്റെ യഥാര്‍ത്ഥ പ്രവൃത്തി! ഫ്രാന്‍സീസിന്റെ പൈശാചികതയെ എതിര്‍ത്തിട്ടുള്ള എല്ലാ കര്‍ദ്ദിനാള്‍മാരെയും വ്യഭിചാരക്കുറ്റം ആരോപിച്ചു ബാലപീഡനം ആരോപിച്ചും പുറത്താക്കിയിട്ടുണ്ട്. ഫ്രാങ്കോയുടെ കാര്യത്തില്‍ അതുണ്ടാകാത്തത്, ഫ്രാങ്കോ യഥാര്‍ത്ഥത്തില്‍ വ്യഭിചാരി ആയതുകൊണ്ടാണ്‌. യഥാര്‍ത്ഥ വ്യഭിചാരികളെ ഇന്നുവരെ ഫ്രാന്‍സീസ് പുറത്താക്കിയിട്ടില്ല. സ്വവര്‍ഗ്ഗാനുരാഗികളെയും വ്യഭിചാരികളെയും കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍വച്ചു വധിക്കുന്നവരെയും സംരക്ഷിക്കുന്ന സംഘടനയുടെ വക്താവ് ഒരിക്കലും അവര്‍ക്കെതിരേ തിരിയുകയില്ല.

ഫ്രാങ്കോ ആരാണെന്നതിനെ സംബന്ധിച്ച് ഇതിനോടകം പല മാധ്യമങ്ങളിലൂടെയും വായനക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടാകും. ആധോലോക നേതാവായും വ്യഭിചാരിയായും സെക്സ് റാക്കറ്റിന്റെ തലവനായുമൊക്കെ പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലെ ശരിതെറ്റുകള്‍ മനോവ വിശകലനം ചെയ്യുന്നില്ല. എന്നാല്‍, കത്തോലിക്കാസഭയുടെയുള്ളില്‍ തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഫ്രാങ്കോ എന്ന് മനോവ മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ ഇയാള്‍ ഇതിനോടകം വളരെയേറെ മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെയിടയിലും വ്യവസായികളുടെയിടയിലും ഇയാള്‍ക്ക് വലിയ ബന്ധങ്ങളാണുള്ളത്. അതിന്റേതായ ധാര്‍ഷ്ട്യം ഇയാളുടെ 'ശരീര' ഭാഷയിലും 'ശാരീര' ഭാഷയിലും തുളുമ്പിനില്‍ക്കുന്നു!

ആലഞ്ചേരിയില്‍ ആരോപിക്കുന്ന ഒരേയൊരു കുറ്റംകൂടി പരിശോധിച്ചുകൊണ്ട് ഈ ചര്‍ച്ച ഉപസംഹരിക്കാം. ആലഞ്ചേരി നുണപറഞ്ഞു എന്നാണ് എല്ലാ നുണയന്മാരും സംഘംചേര്‍ന്ന് കര്‍ദ്ദിനാളിനെതിരേ ആരോപിക്കുന്നത്. കന്യാസ്ത്രീ എന്ന് ഇവര്‍ വിളിക്കുന്ന സ്ത്രീയുടെ പരാതി തനിക്ക് കിട്ടിയിട്ടില്ലെന്ന് ആലഞ്ചേരി പറഞ്ഞുവത്രേ! ശരിയാണ്, ആലഞ്ചേരി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ അങ്ങനെ പറഞ്ഞതെന്നുള്ള ചോദ്യത്തിന് ഇവര്‍ പുറത്തുവിട്ട 'ഓഡിയോ ക്ലിപ്പില്‍' തന്നെ ഉത്തരമുണ്ട്. ലത്തീന്‍ സമൂഹത്തില്‍പ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത് അവരുടെ സമൂഹത്തിന്റെ തലവനാണ്. ഇക്കാര്യത്തില്‍ തനിക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന് ആലഞ്ചേരി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഡല്‍ഹി ആര്‍ച്ച് ബിഷപ്‌ പരിഹരിക്കേണ്ട വിഷയമാണ് ആ സ്ത്രീ ആലഞ്ചേരിയുടെ മുന്‍പില്‍ പരാതിയായി ഉന്നയിച്ചത്. അതുകൊണ്ടുതന്നെ, തന്നോട് ഇക്കാര്യം പറഞ്ഞു എന്നകാര്യം മറ്റാരോടും താന്‍ പറയുകയില്ലെന്ന് കര്‍ദ്ദിനാള്‍ അവള്‍ക്ക് ഉറപ്പുകൊടുത്തു. അതുപോലെതന്നെ, അവര്‍ ഇത് തന്നോട് പറഞ്ഞുവെന്ന കാര്യം മറ്റാരോടും പറയരുതെന്ന് ആലഞ്ചേരി ആ സ്ത്രീയോടു പറയുന്നു. തന്റെ മുന്‍പില്‍ ഉണര്‍ത്തിച്ചിട്ടു കാര്യമില്ലാത്ത ഈ വിഷയത്തെ വേണമെങ്കില്‍, ലത്തീന്‍ സമൂഹത്തെ അവമാനിക്കാനായി ആലഞ്ചേരിക്ക് ഉപയോഗിക്കാമായിരുന്നു. എന്നാല്‍, താന്‍ ആ സ്ത്രീയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ചുകൊണ്ട്‌ തന്റെ മാന്യത തെളിയിക്കാന്‍ ആലഞ്ചേരി തയ്യാറായി. ആ സ്ത്രീയാകട്ടെ, ഒരു തെരുവുവേശ്യയുടെ നിലവാരത്തിലേക്കു കൂപ്പുകുത്തിക്കൊണ്ട് തന്റെ നഗ്നത ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്തു!

ലത്തീന്‍ റീത്തിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ് ആലഞ്ചേരിക്കെതിരേ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. കന്യകയുടെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ സ്ത്രീ, ജന്മംകൊണ്ട് സീറോമലബാര്‍ റീത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇന്ന് ഇവള്‍ ആയിരിക്കുന്ന 'സന്യാസസമൂഹം' ഫ്രാങ്കോയുടെ കീഴിലുള്ള ലത്തീന്‍ റീത്തിലാണ്. ഇതില്‍നിന്നു മാറി സീറോമലബാര്‍ റീത്തിന്റെ ഭാഗമാകാനുള്ള ഇവളുടെ താത്പര്യത്തിന് നിയമപരമായ (കത്തോലിക്കാസഭയുടെ) സാധുത അറിയിക്കുക മാത്രമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി ചെയ്തത്. ഒരു സന്യാസസമൂഹം ആരംഭിക്കുമ്പോള്‍, അവര്‍ക്ക് കത്തോലിക്കാസഭയിലെ ഏതു റീത്ത് തിരഞ്ഞെടുക്കാനും അവകാശമുണ്ട്. ജന്മംകൊണ്ട് ഏതു റീത്തിലുള്ള വ്യക്തിയാണെങ്കിലും, ആ സമൂഹത്തില്‍ ചേരുന്നതോടെ അതിന്റെ ഭാഗമായി മാറും. അതിനാല്‍ത്തന്നെ, നിരന്തര പീഡനം അഴിച്ചുവിടുന്ന ഒരു വ്യക്തിയുടെ കീഴില്‍നിന്നു പുറത്തുകടക്കാനുള്ള സാധ്യതകള്‍ കാനോന്‍ നിയമത്തിലുണ്ട്. ഇത് വ്യക്തമാക്കി കൊടുക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വ്വഹിച്ചത്. ഇവിടെയെല്ലാം ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ആ സ്ത്രീ നടത്തിയതെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും സാധിക്കും.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ മനോവ തയ്യാറാണ്. എന്നാല്‍, ഇല്ലാത്ത കുറ്റം ആരോപിച്ച് ആദ്ദേഹത്തെ ക്രൂശിക്കാനുള്ള ഏതൊരു നീക്കത്തെയും തകര്‍ത്തു തരിപ്പണമാക്കാന്‍ മുന്നിട്ടിറങ്ങുന്നതും മനോവയായിരിക്കും.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4428 views

LOG IN

Lost your password?

SIGN UP

LOST PASSWORD