എഡിറ്റോറിയല്‍

സിറിയയുടെ പുനരുദ്ധാരണവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും!

Print By
about

04 - 02 - 2016

സിറിയയില്‍നിന്ന് അഭയാര്‍ത്ഥികളായി കടന്നുവന്ന കാമവെറിയന്മാരായ മുസ്ലീങ്ങളെ തിരിച്ചയയ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കുകയാണ് യൂറോപ്പ്. എന്നാല്‍, സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാന്‍ യൂറോപ്പ് കണ്ടെത്തിയ മാര്‍ഗ്ഗം തികച്ചും അപ്രായോഗികമാണെന്നു പറയാതിരിക്കാന്‍ വയ്യ! സിറിയയെ പുനരുദ്ധരിച്ചതിനുശേഷം അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് കടന്നുകൂടിയ പൈശാചികതയാല്‍ സമാധാനം നഷ്ടപ്പെട്ട രാജ്യമാണു സിറിയ. അന്നുമുതല്‍ ഇന്നോളം ശാശ്വതമായ സമാധാനം സിറിയക്കാര്‍ അനുഭവിച്ചിട്ടില്ല. പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ആസ്വദിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും സ്ഥാപിച്ചതിനുശേഷം, അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കും എന്ന പ്രഖ്യാപനത്തെ ഒരു തമാശയായി മാത്രമേ മനോവ കാണുന്നുള്ളു. സിറിയയുടെ ചരിത്രം അറിയാവുന്ന ആരും ഇതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കില്ല. സിറിയയില്‍ ഇസ്ലാംമതം ഉള്ളിടത്തോളം സമാധാനം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്! യൂറോപ്പിനെ ഇസ്ലാമിക വത്കരിക്കാന്‍ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധകാരത്തിലാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍! സൗദിഅറേബ്യയും തുര്‍ക്കിയും ചേര്‍ന്ന് ഇസ്ലാമിക തീവ്രവാദികളെ വളര്‍ത്തുന്നതു തിരിച്ചറിയാന്‍ ഇവര്‍ക്കു സാധിക്കാത്തതും ഇക്കാരണത്താല്‍ത്തന്നെ! ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അപ്പോള്‍ത്തന്നെ കുടുംബസമേതം തിരിച്ചയയ്ക്കുക എന്ന ഒരേയൊരു മാര്‍ഗ്ഗം മാത്രമേ യൂറോപ്പിനു മുന്നില്‍ അവശേഷിക്കുന്നുള്ളൂ! 

ഇനി ഒരിക്കലും സിറിയ പുനരുദ്ധരിക്കപ്പെടില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെങ്കില്‍ ബൈബിള്‍ വായിക്കണം! സിറിയയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കം മലപ്പോടിക്കാരന്റെ സ്വപ്നം മാത്രമാണ്! കാരണം, ഒരിക്കലും പുനരുദ്ധാരണം സാധ്യമാകാത്തവിധം സിറിയയെ തകര്‍ത്തുകളയും എന്നു പ്രഖ്യാപിച്ചിരിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! സിറിയയെ നിര്‍ജ്ജനമാക്കുന്നത് വ്യക്തമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ഒരിക്കലും പുനരുദ്ധരിക്കപ്പെടാത്തവിധം ദമാസ്ക്കസിനെയും ഗാസയെയും മാത്രമല്ല, ഇപ്പോള്‍ ഇറാക്ക് എന്നപേരില്‍ അറിയപ്പെടുന്ന ബാബിലോണിനെയും തകര്‍ത്തുകളയും എന്നത് ബൈബിളിലെ പ്രവചനമാണ്! ഈ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകം ഇന്നു വീക്ഷിക്കുന്നത്! അതിനാല്‍, ലോകത്തുള്ള സകല സമ്പത്തും സാങ്കേതിക സൗകര്യങ്ങളും സിറിയയില്‍ കേന്ദ്രീകരിച്ചാല്‍പ്പോലും അതിനെ പടുത്തുയര്‍ത്താന്‍ കഴിയാത്തവിധം ദൈവത്തിന്റെ ക്രോധം അതിനുമേല്‍ അയയ്ക്കപ്പെട്ടു കഴിഞ്ഞു! ഈ പ്രവചനം ശ്രദ്ധിക്കുക: "അരുളപ്പാട്: യാഹ്‌വെയുടെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്റെമേല്‍ പതിക്കും"(സഖറിയാ: 9; 1).

സിറിയയുടെ തലസ്ഥാനം ദമാസ്ക്കസ് ആണെന്നു നമുക്കറിയാം. ദമാസ്ക്കസിനുമേല്‍ പതിക്കും എന്നു പറഞ്ഞാല്‍, സിറിയ എന്ന രാജ്യത്തെ മുഴുവനെയുമാണ് അര്‍ത്ഥമാക്കുന്നത്! ഒരു രാജ്യവുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെടുന്നത് ആ രാജ്യത്തിന്റെ തലസ്ഥാനവുമായിട്ടായിരിക്കും. ആയതിനാല്‍ത്തന്നെ, സിറിയയെ ഉന്മൂലനം ചെയ്യുമെന്ന അര്‍ത്ഥത്തിലാണ് ദമാസ്ക്കസിനെ പ്രതീകമാക്കിയിരിക്കുന്നത്! ദമാസ്ക്കസിനെതിരേ വരുന്ന വചനം അവരെ രക്ഷിക്കാനുള്ളതല്ലെന്നു വ്യക്തമാക്കുന്ന പ്രവചനം നോക്കുക: "ദമാസ്‌ക്കസിന്റെ ഓടാമ്പല്‍ ഞാന്‍ ഒടിക്കും. ആവെന്‍ താഴ്‌വരയില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; ബഥേദനില്‍നിന്നു ചെങ്കോലേന്തുന്നവനെയും. സിറിയാക്കാര്‍ കീറിലേക്കു പ്രവാസികളായി പോകും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(ആമോസ്: 1; 5). ഇത് സിറിയയുടെ നേരേ മാത്രമുള്ള ശിക്ഷയല്ല; മറിച്ച് ഈ ഭൂമുഖത്തുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരെയും യാഹ്‌വെയുടെ പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി അവിടുന്ന് നിശ്ചയിച്ച സമയമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്!

സിറിയയെ നശിപ്പിക്കാന്‍ യാഹ്‌വെ തീരുമാനിച്ചിരിക്കുന്നത് എന്തു കാരണത്താലാണ് എന്ന പരിശോധന ഇവിടെ ആവശ്യമാണ്‌. ഈ ഉന്മൂലനത്തിന്റെ കാരണമറിയണമെങ്കില്‍, സിറിയയുടെ ചരിത്രം മനസ്സിലാക്കണം. ഏറ്റവും ആദ്യത്തെ ക്രൈസ്തവ സമൂഹം ഉടലെടുത്തത് സിറിയയിലായിരുന്നുവെന്നു നമുക്കറിയാം. ഈ സമൂഹത്തെ പീഡിപ്പിക്കുന്നതിനായിരുന്നു സാവൂള്‍ ദമാസ്ക്കസിലേക്കു പുറപ്പെട്ടത്! എന്നാല്‍, സാവൂളിനെ മാനസാന്തരപ്പെടുത്തിക്കൊണ്ട് സിറിയയിലെ ക്രൈസ്തവ സമൂഹത്തെ യേഹ്ശുവാ സംരക്ഷിച്ചു. യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്ന ക്രൈസ്തവരുടെ ഈറ്റില്ലമായി സിറിയ മാറിയത് ദ്രുതഗതിയിലായിരുന്നു. മുഹമ്മദിന്റെ കാലത്തുപോലും സിറിയ ഒരു ക്രൈസ്തവ കേന്ദ്രമായി അറിയപ്പെട്ടു. എന്നാല്‍, മുഹമ്മദിനു മുന്‍പുതന്നെ സിറിയയുടെ അപചയം ആരംഭിച്ചു കഴിഞ്ഞിരുന്നു! 'കോണ്‍സ്റ്റന്റൈന്‍' ചക്രവര്‍ത്തിയുടെ കാലത്താണ് സിറിയയുടെ അധഃപതനത്തിന്റെ തുടക്കം. 'കോണ്‍സ്റ്റന്റൈന്‍' ക്രിസ്തുമതം സ്വീകരിച്ചതോടെ ക്രിസ്ത്യാനികളുടെ തലവനായി ഇയാള്‍ സ്വയം അവരോധിക്കപ്പെട്ടു. പൗരസ്ത്യസഭയുടെ നിയന്ത്രണം കോണ്‍സ്റ്റന്റൈന്‍ ഏറ്റെടുത്തുവെന്നതാണു സത്യം! സഭയില്‍ ഇയാള്‍ നടത്തിയ പരിഷ്ക്കാരങ്ങള്‍ ആഗോളതലത്തില്‍ ക്രൈസ്തവരുടെ വ്യതിചലനത്തിനു കാരണമായി. സ്വര്‍ഗ്ഗത്തിലെ ദൈവം അവിടുത്തെ പുത്രനു നല്‍കിയ പേരുപോലും കോണ്‍സ്റ്റന്റൈന്‍ മാറ്റിമറിച്ചു. കടുത്ത യഹൂദ വിരോധിയായിരുന്ന ഇയാള്‍ ഹെബ്രായ ഭാഷയിലുള്ളതും അരമായ ഭാഷയിലുള്ളതുമായ  സകലതും നീക്കംചെയ്തു! യേഹ്ശുവാ എന്ന നാമത്തെ ഇല്ലാതാക്കിയതും ഇയാളാണ്!

കോണ്‍സ്റ്റന്റൈന്‍ ആരാധിച്ചിരുന്ന 'സിയൂസ്' എന്ന സൂര്യദേവന്റെ പുത്രനാണ് യേഹ്ശുവാ എന്നു പ്രഖ്യാപിച്ചുകൊണ്ട്, അവിടുത്തെ പരിശുദ്ധമായ നാമം ഇസിയൂസ് എന്നു പുനര്‍നാമകരണം ചെയ്തു! ഇസിയൂസ് പിന്നീട് ഈശോയും യേശുവും ജീസസും ഈസായുമൊക്കെ ആയി മാറിയ ചരിത്രം മനോവയുടെ മുന്‍ലേഖനങ്ങളില്‍ കുറിച്ചിട്ടുണ്ട്. കോണ്‍സ്റ്റന്റൈനാല്‍ വികലമാക്കപ്പെട്ട നാമമാണ് ഇന്ന് ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിയിരിക്കുന്നത്! ഇസ്ലാംമതത്തിന്റെ സ്ഥാപനത്തിനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ഭാവിയിലേക്കുള്ള മുന്നൊരുക്കം നടത്തിയതു സാത്താനായിരുന്നു. യേഹ്ശുവായെ ഈസാ ആക്കുവാന്‍ സാത്താന്‍ ഉപയോഗിച്ചത് കോണ്‍സ്റ്റന്റൈനെയാണ്. പൗരസ്ത്യസഭയിലെ ഒരു പാതിരിയായിരുന്ന 'വറക്ക ഇബ്നു നൗഫല്‍' ആവിഷ്കരിച്ച സിദ്ധാന്തമാണ്‌ ഇസ്ലാമിതയ്ക്കു നിദാനമായത്! മുഹമ്മദിന്റെ ആദ്യഭാര്യയുടെ ബന്ധുവായ ഈ 'വ്യാജ' ക്രിസ്ത്യാനിയിലൂടെ ലോകത്തേയ്ക്ക് അവതരിക്കപ്പെട്ട ഇസ്ലാമികതയുടെ ഉറവിടം സിറിയയായിരുന്നു! പുരാതന ഇസ്രായേലിനെ ഏറ്റവുമധികം പീഡിപ്പിച്ച രാജ്യങ്ങളിലൊന്നും സിറിയതന്നെ! ആദ്യത്തെ ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്തതിലൂടെ സിറിയയുടെ പാപം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചു!

പാപം കയറ്റുമതി ചെയ്ത സിറിയ!

ഇസ്ലാമികതയുടെ ഇപ്പോഴത്തെ ആസ്ഥാനം മക്കയാണെങ്കിലും, ഇസ്ലാമികതയുടെ ഉറവിടം സിറിയയായിരുന്നു. ഇവിടെ നിന്നാണ് ലോകവ്യാപകമായി ഇസ്ലാം എന്ന പൈശാചികത പ്രസരിക്കപ്പെട്ടത്! സിറിയയുടെമേലുള്ള ഏറ്റവും വലിയ ശാപവും ഇതുതന്നെയാണ്! വര്‍ത്തമാനകാലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും! ലോകമാസകലം ഭീതിവിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആസ്ഥാനം സിറിയയാണെന്നു നമുക്കറിയാം! യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജനിക്കുന്നതിനു മുന്‍പുതന്നെ സിറിയ പിശാചിന്റെ പക്ഷത്തായിരുന്നു. ദൈവജനമായ ഇസ്രായേലിനെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ സിറിയയുടെ സ്ഥാനം മുന്‍പു നാം മനസ്സിലാക്കി. എന്നാല്‍, ക്രിസ്തീയത പ്രചരിപ്പിക്കപ്പെട്ടപ്പോള്‍, ആ മാര്‍ഗ്ഗത്തെ സ്വീകരിക്കാനും ഇവര്‍ തയ്യാറായി. പിന്നീടുവന്ന ഇസ്ലാമികതയെ പുല്‍കാനും ഈ ജനം വൈമനസ്യം കാണിച്ചില്ല. അതായത്, എന്തും സ്വീകരിക്കാന്‍ തയ്യാറായ ഒരു ജനതയായിരുന്നു സിറിയക്കാര്‍! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, നിലപാടുകളില്‍ സ്ഥിരതയുള്ള ഒരു ജനതയായിരുന്നില്ല ഇവര്‍! ഇങ്ങനെയുള്ളവരെ സംബന്ധിച്ചുള്ള ദൈവഹിതം എന്താണെന്നു നോക്കുക: "നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും"(വെളി: 3; 15, 16).

അങ്ങനെയെങ്കില്‍, എന്തുകൊണ്ടാണ് ഇപ്പോള്‍ ഇവര്‍ ഇസ്ലാമികതയില്‍ ഉറച്ചുനില്‍ക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അതിനുള്ള ഉത്തരമിതാണ്: ഇസ്ലാമികത എന്നത് പിശാചിനാല്‍ താങ്ങിനിര്‍ത്തപ്പെടുന്ന മതമായതുകൊണ്ടുതന്നെ, ഈ ബന്ധനത്തില്‍നിന്നുള്ള വിടുതല്‍ ശ്രമകരമാണ്! മാത്രവുമല്ല, സത്യമാര്‍ഗ്ഗത്തെ നിഷേധിച്ചുപോകുന്ന ജനതകളെ ദൈവം എന്നേക്കുമായി ഉപേക്ഷിച്ചുകളയും! ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "നമ്മുടെ ദൈവവും രക്ഷകനുമായ യേഹ്ശുവാ മ്ശിഹായെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. കാരണം, തങ്ങള്‍ക്കു ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍നിന്നു പിന്‍വാങ്ങുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു. നായ് ഛര്‍ദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്"(2 പത്രോ: 2; 20- 22). സത്യമാര്‍ഗ്ഗത്തെ ഉപേക്ഷിച്ചുപോകുന്നവരെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വേറെയുമുണ്ട്.

പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവു നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു"(ഹെബ്രാ: 6; 4- 6). സിറിയയിലെ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇത് അന്വര്‍ത്ഥമാകുന്നു. സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദേവനായ അല്ലാഹുവിനെ അനുഗമിച്ചവരുടെ രക്ഷ അസാധ്യമാണെന്നു തന്നെയാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്! അനേകം ദൈവമക്കളുടെ രക്തം ഒഴുക്കപ്പെട്ട മണ്ണിനുമേല്‍ ശാപം കുടികൊള്ളുന്നു. ശാപഗ്രസ്തമായ ഈ മണ്ണിനെ നിര്‍ജ്ജനമാക്കുമെന്ന പ്രവചനങ്ങള്‍ അനേകം തവണ ആവര്‍ത്തിക്കുന്നുണ്ട്. ഏശയ്യാ പ്രവാചകന്റെ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക: "ദമാസ്‌ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്‌ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും. അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും"(ഏശയ്യാ: 17; 1, 2). അടുത്ത വാക്യത്തില്‍ ഇപ്രകാരം വായിക്കുന്നു: "ദമാസ്‌ക്കസിന്റെ രാജ്യം ഇല്ലാതാകും"(ഏശയ്യാ: 17; 3). ജറെമിയാ പ്രവാചകനിലൂടെയും ഇതു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "ആഹ്ലാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് അവളുടെയുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും. ദമാസ്‌ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീകൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗങ്ങളെ വിഴുങ്ങും"(ജറെ: 49; 25- 27).

ഇനിയൊരിക്കലും പുനരുദ്ധാരണം സാധ്യമല്ലാത്തവിധം സിറിയയെ നാശക്കൂമ്പാരമാക്കി മാറ്റുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! ആയതിനാല്‍ത്തന്നെ, സിറിയയെ പുനരുദ്ധരിക്കാമെന്ന ദുര്‍മ്മോഹവുമായി നടക്കുന്ന ഐക്യരാഷ്ട്രസഭയെ ഓര്‍ത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു കഴിയുകയുള്ളൂ. ഇസ്ലാംമതം നിലനില്‍ക്കുന്നിടത്തോളം, ആ രാജ്യങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അത് മലര്‍പ്പൊടിക്കാരന്‍ കണ്ട സ്വപ്നംപോലെയാണ്!

സിറിയയിലെ ക്രൈസ്തവര്‍!

ക്രൈസ്തവരായ ആരെങ്കിലും സിറിയയില്‍ ഇനി അവശേഷിക്കുന്നുണ്ടോയെന്നു മനോവയ്ക്കറിയില്ല. ക്രിസ്ത്യാനികള്‍ മാത്രം അധിവസിച്ചിരുന്ന സിറിയയില്‍, ഏറ്റവും ചെറിയ ന്യൂനപക്ഷമായി ക്രിസ്തീയത മാറിയതിനുപിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഇസ്ലാമികതയുടെ കടന്നുവരവിലൂടെ സംഭവിച്ച ദുരന്തം നാം കണ്ടു. എന്നാല്‍, അതു മാത്രമായിരുന്നില്ല ക്രിസ്തീയതയുടെ ഉന്മൂലനത്തിനു കാരണം. പ്രതികൂലങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവിധം ക്രിസ്തീയത പിഴുതെറിയപ്പെട്ടത് ദൈവം അവരോടൊപ്പം ഇല്ലായിരുന്നു എന്നതുകൊണ്ടാണ്! പീഡനങ്ങളെ അതിജീവിക്കണമെങ്കില്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ പുത്രനായ യേഹ്ശുവായുടെയും നാമം വിളിച്ചപേക്ഷിക്കാന്‍ തയ്യാറാകണം. എന്നാല്‍, സിറിയയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ നാമങ്ങള്‍ അറിയില്ലായിരുന്നു. ഈ നാമം സിറിയയില്‍നിന്ന് അകന്നതിനുശേഷമാണ് അവരുടെ നാശം ആരംഭിച്ചത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ യാഹ്‌വെ എന്ന നാമവും യേഹ്ശുവാ എന്ന നാമവും സിറിയന്‍ ജനതയുടെ അധങ്ങളില്‍നിന്നു നീക്കംചെയ്യപ്പെട്ടിരുന്നു!

ജോയേല്‍ പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചു: "യാഹ്‌വെയുടെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(ജോയേല്‍: 2; 31, 32). പത്രോസ് അപ്പസ്തോലന്‍ ഇത് ആവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്: "യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ.പ്രവര്‍: 2; 20, 21).

പീഡനത്തിന്റെ നാളുകളില്‍ വിളിച്ചപേക്ഷിക്കേണ്ട ഈ നാമം സിറിയയിലെ ക്രിസ്ത്യാനികള്‍ക്ക് അറിയില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ പുത്രന്റെയും നാമത്തിന് വലിയ പ്രാധാന്യമില്ലെന്നു കരുതുന്നവരാണ് അവിടുത്തെ നാമത്തെ വികലമാക്കിയത്. എന്നാല്‍, ദൈവമായ യാഹ്‌വെ, സങ്കീര്‍ത്തകനിലൂടെ അറിയിച്ച സത്യത്തെ ഭയത്തോടും വിറയലോടും കൂടെ സമീപിക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും"(സങ്കീ: 91; 14- 16). ഇത് മനോവയുടെ ചിന്തകളില്‍ ഉരുത്തിരിഞ്ഞ ആശയമല്ല; മറിച്ച്, സത്യദൈവമായ യാഹ്‌വെയുടെ ആത്മാവു വെളിപ്പെടുത്തിയ സത്യമാണ്! അവിടുത്തെ നാമം അറിയുകയെന്നത് അനിവാര്യമായിരിക്കുന്നതുപോലെ, ആ നാമം വിളിച്ചപേക്ഷിക്കുകയും വേണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍."(യോഹ:17;3).

പിതാവായ ദൈവത്തെയും അവിടുത്തെ പുത്രനെയും അറിയുകയെന്നത് നിസ്സാരമായ ഒരു കാര്യമായി ആരും ചിന്തിക്കരുത്. കാരണം, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അറിയുന്നവനാണ് പിശാച്! എന്നാല്‍, പിശാചുക്കള്‍ നിത്യജീവന്‍ അവകാശമാക്കുന്നില്ല! ആയതിനാല്‍ത്തന്നെ, അറിവിനെ സംബന്ധിച്ചുള്ള നിര്‍വ്വചനം നാം ആഴമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ അവിടുന്ന് ആയിരിക്കുന്നതുപോലെ അറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അറിവ് പൂര്‍ണ്ണമാകുകയുള്ളു. പിതാവായ ദൈവത്തെ നമുക്കു പൂര്‍ണ്ണമായി വെളിപ്പെടുത്തി തന്നത് അവിടുത്തെ പുത്രനായ യേഹ്ശുവായാണ്. അവിടുത്തെ വാക്കുകള്‍ നോക്കുക: "ഞാനും പിതാവും ഒന്നാണ്"(യോഹ:10; 30). അപ്പസ്തോലനായ പീലിപ്പോസിന്റെ ചോദ്യത്തിനുള്ള ഉത്തരമായി യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്"(യോഹ: 14; 9, 10). അതായത്, യേഹ്ശുവാ എന്ന നാമത്തില്‍ പിതാവിന്റെ നാമവും അടങ്ങിയിട്ടുണ്ട്!

യാഹ്‌വെ എന്ന നാമം തന്നെയാണ് യേഹ്ശുവാ എന്ന നാമത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. യേഹ്ശുവാ എന്ന നാമത്തിന്റെ അര്‍ത്ഥം, യാഹ്‌വെ രക്ഷിക്കുന്നു എന്നാണ്. അതിനാല്‍ത്തന്നെ, രക്ഷ ആഗ്രഹിക്കുന്നവര്‍ 'യേഹ്ശുവാ' എന്ന നാമമാണ് വിളിച്ചപേക്ഷിക്കേണ്ടത്! പിതാവിന്റെ നാമം തന്നെയാണ് പുത്രന്‍ വഹിക്കുന്നത് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ: 17; 11). ക്രിസ്തീയത പ്രചരിപ്പിക്കപ്പെട്ട പ്രഥമ നൂറ്റാണ്ടില്‍ത്തന്നെ സിറിയയില്‍ ഈ വിശ്വാസം ശക്തിപ്രാപിച്ചിരുന്നു എന്നതിന് ബൈബിളില്‍ സാക്ഷ്യമുണ്ട്. മുന്‍പ് നാം വായിച്ചതുപോലെ, ജറുസലേമില്‍നിന്നു യഹൂദ പുരോഹിതരുടെ ആശിര്‍വാദത്തോടെ സാവൂള്‍ പുറപ്പെട്ടത് സിറിയയിലെ ക്രൈസ്തവരെ പീഡിപ്പിക്കുവാനായിരുന്നു. അക്കാലത്ത് യേഹ്ശുവായുടെ നാമം വികലമാക്കപ്പെട്ടിരുന്നില്ല. കാരണം, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തീയതയിലേക്കു കടന്നുവരുന്നതുവരെ എല്ലായിടത്തും യേഹ്ശുവാ എന്ന നാമത്തിലാണ് അവിടുന്ന് വിളിക്കപ്പെട്ടിരുന്നത്! സിറിയയിലെ ജനങ്ങളുടെ ആദരങ്ങളില്‍നിന്നു യേഹ്ശുവാ എന്ന പരിശുദ്ധ നാമം നീക്കംചെയ്യപ്പെട്ടതിനുശേഷമാണ് ക്രിസ്തീയതയുടെമേല്‍ ഉന്മൂലനം കടന്നുവന്നത്! ക്രിസ്ത്യാനികള്‍ ജീവിച്ച എല്ലാ പ്രദേശങ്ങളിലും ഇവര്‍ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സിറിയയിലും പരിസരപ്രദേശങ്ങളിലും ഒഴികെ മറ്റൊരിടത്തും ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല! ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട മറ്റെല്ലാ ദേശങ്ങളിലും ഈ വിശ്വാസം ശക്തിപ്രാപിച്ചു എന്നതാണു യാഥാര്‍ത്ഥ്യം!

സിറിയയിലും അറബിരാജ്യങ്ങളിലും ക്രിസ്തീയത തുടച്ചുനീക്കപ്പെട്ടത് ഇസ്ലാമികതയുടെ മാഹാത്മ്യംകൊണ്ടാണെന്ന് ആരും ചിന്തിക്കരുത്. ഒരുകാലത്ത് ക്രൈസ്തവര്‍ മാത്രം അതിജീവിച്ചിരുന്ന മദ്ധ്യപൂര്‍വ്വദേശത്ത് ഇസ്ലാമികത ശക്തിപ്രാപിച്ചതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് അനിവാര്യമാണ്. ആയതിനാല്‍, നമുക്ക് അതിന്റെ അന്വേഷണത്തിലേക്കു പ്രവേശിക്കാം.

പിശാചിന്റെ നാമം വിളിച്ചാല്‍ ദൈവം വിളികേള്‍ക്കുമോ?

പിശാചിന്റെ നാമം വിളിച്ചാല്‍ ദൈവം വിളികേള്‍ക്കില്ല എന്നത് പരമമായ സത്യമാണ്! മദ്ധ്യപൂര്‍വ്വദേശത്തു സംഭവിച്ചതും ഇതുതന്നെയാണ്! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അറിയപ്പെടണം എന്ന കല്പനയോടെ, സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധ നാമത്തെ അവഗണിക്കുകയും, പിശാചിന്റെ നാമമായ അല്ലാഹു എന്ന നാമം ദൈവത്തിനുമേല്‍ ആരോപിക്കുകയും ചെയ്തതാണ് അറേബ്യന്‍ ക്രിസ്ത്യാനികള്‍ ചെയ്ത കൊടുംപാതകം! സത്യദൈവത്തിന്റെ എന്നേക്കുമുള്ള നാമം 'യാഹ്‌വെ' എന്നാണ്! ഈ നാമം വൃഥാ ഉപയോഗിച്ചുപോകും എന്ന അബദ്ധധാരണ ചില യഹൂദ നേതാക്കളില്‍ സാത്താന്‍ ഉണര്‍ത്തിയപ്പോള്‍, അവരും ഈ നാമം ഉപേക്ഷിച്ചു. ഈ നാമം ഉപേക്ഷിച്ച നിമിഷംമുതല്‍ യഹൂദരുടെ നാശം ആരംഭിക്കുകയും ചെയ്തു. പരദേശികളായി അലഞ്ഞുനടന്ന യഹൂദരുടെ അധരങ്ങളില്‍നിന്ന്‍ അവരുടെ ദൈവത്തിന്റെ യഥാര്‍ത്ഥ നാമം വിസ്മൃതിയിലേക്കു കടന്നുപോയി. എന്നാല്‍, ഈ നാമം വിളിച്ചപേക്ഷിക്കുവാനായി ഇവരുടെ നാവുകളുടെ കെട്ടുകളെ അഴിക്കുമെന്നുള്ള പ്രവചനം പൂര്‍ത്തിയാകാന്‍ ദൈവം കാലവിളംബം വരുത്തുകയില്ല! പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാനിയാ: 3; 9). ഇത് യഹൂദരെ മാത്രം ഉദ്ദേശിച്ചുള്ള പ്രവചനമല്ല; മറിച്ച്, അവിടുത്തെ നാമത്തെ അവഗണിച്ച്, അര്‍ത്ഥമില്ലാത്ത വാക്കുകളാല്‍ ദൈവത്തെ സംബോധനചെയ്യുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ട സകലരെയുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. 'ജനതകള്‍' എന്ന പ്രയോഗം ഈ പ്രവചനത്തില്‍ കടന്നുവന്നതും അതുകൊണ്ടുതന്നെയാണ്!

യഹൂദരുടെമേല്‍ കഷ്ടതകള്‍ കടന്നുവന്നപ്പോള്‍ യാഹ്‌വെയുടെ നാമം അവര്‍ വിളിച്ചില്ല. അവര്‍ വിളിച്ച വ്യാജനാമങ്ങള്‍ക്കു വിളികേള്‍ക്കാനോ ഉത്തരമരുളാനോ യാഹ്‌വെ തയ്യാറാകാത്തത് അവിടുത്തെ നാമം വിളിക്കാത്തതുകൊണ്ടാണ്! സങ്കീര്‍ത്തകനിലൂടെ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു: "അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും"(സങ്കീ: 91; 15). അവര്‍ വിളിച്ച നാമങ്ങള്‍ അവിടുത്തേതായിരുന്നുവെങ്കില്‍, അവിടുന്ന് അവര്‍ക്ക് ഉത്തരമരുളുമായിരുന്നു. എന്നാല്‍, അവര്‍ വിളിച്ച നാമങ്ങള്‍ സൈന്യങ്ങളുടെ ദൈവത്തിന്റെ മഹത്വത്തിനു ചേര്‍ന്നതായിരുന്നില്ല. ഇതുതന്നെയാണ് സിറിയയിലും അറബിരാജ്യങ്ങളിലും അവശേഷിച്ച ക്രിസ്ത്യാനികള്‍ക്കു സംഭവിച്ചതും! അവര്‍ വിളിച്ചത് അല്ലാഹുവിനെയും ഈസായെയും ആയിരുന്നു. ക്രിസ്ത്യാനികളെ കാണുന്നിടത്തുവച്ചു കഴുത്തുവെട്ടി കൊല്ലാന്‍ കല്പിച്ചിരിക്കുന്ന അല്ലാഹുവിനെ വിളിച്ചാല്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വിളികേള്‍ക്കില്ല. വരാനിരിക്കുന്ന എതിര്‍ക്രിസ്തുവിന്റെ (വ്യാജ മ്ശിഹാ) പേരാണ് 'ഈസാ'! ഇവന്റെ പേരു വിളിച്ചാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പുത്രന്‍ വിളികേള്‍ക്കുമെന്ന് ആരും കരുതരുത്. സ്വര്‍ഗ്ഗത്തിലെ ദൈവം അവിടുത്തെ നാമമാണ് പുത്രനു നല്‍കിയിരിക്കുന്നതെന്നു നാം കണ്ടു. യേഹ്ശുവാ എന്നാണ് പുത്രന്റെ നാമം! ഈ നാമത്തിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്നും നാം മനസ്സിലാക്കി! ആയതിനാല്‍, ഈസായെന്നോ ഈശോയെന്നോ വിളിച്ചാല്‍ അവിടുത്തെ നാമമാകില്ല. കാരണം, ഈശോ, ഈസാ, ജീസസ് തുടങ്ങിയ പേരുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. അവിടുത്തെ നാമത്തോട് അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന നാമം 'യേശു' എന്നതാണ്. എന്നിരുന്നാലും, ഈ പേരുപോലും യഥാര്‍ത്ഥമല്ല. മാലാഖ അറിയിച്ചതും, മനുഷ്യപുത്രന്റെ അമ്മ വിളിച്ചതുമായ യേഹ്ശുവാ എന്ന നാമത്തില്‍ മാത്രമേ യഥാര്‍ത്ഥ ശക്തി അടങ്ങിയിട്ടുള്ളു! രക്ഷിക്കാന്‍ ശക്തിയുള്ള ഏകനാമം ഇതു മാത്രമാണ്!

ദൈവം എന്നത് ഒരു പദവി ആയതുകൊണ്ടുതന്നെ, ഈ വാക്കിനെ പരിഭാഷപ്പെടുത്താം. എന്നാല്‍, പേരുകള്‍ പരിഭാഷപ്പെടുത്തുക എന്നതു കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യമാണ്. സത്യദൈവമായ യാഹ്‌വെയുടെയും അവിടുത്തെ പുത്രനും നമ്മുടെ രക്ഷകനുമായ യേഹ്ശുവായുടെയും നാമങ്ങള്‍ മാത്രമാണു പരിഭാഷപ്പെടുത്തിയിട്ടുള്ളു. അതിനുപിന്നിലെ പൈശാചിക അജണ്ട എന്തായിരുന്നുവെന്നും നാം കണ്ടെത്തിക്കഴിഞ്ഞു. അറബി വംശജരായ ക്രിസ്ത്യാനികള്‍ ഭാഷാപരമായി കബളിപ്പിക്കപ്പെട്ട ജനതയാണ്. അല്ലാഹു എന്നത് ഒരു പദവിയാണെന്ന ഇസ്ലാമിന്റെ വാദത്താല്‍ കബളിപ്പിക്കപ്പെട്ട ഇവര്‍ തങ്ങളുടെ ദൈവത്തെ അല്ലാഹുവെന്നു വിളിച്ചു. ദൈവം എന്ന മലയാളം വാക്കിനെ അറബിയിലേക്കു പരിഭാഷപ്പെടുത്തിയാല്‍ അല്ലാഹു ആകില്ല. കാരണം, അല്ലാഹു എന്നത് ഒരു പേരാണ്! എലോഹിം എന്ന ഹീബ്രു പദത്തിന്റെ മലയാളം പരിഭാഷയാണ് ദൈവം. ഈ പദം അറബിയിലേക്കു പരിഭാഷപ്പെടുത്തിയാല്‍ 'ഇലാഹ്' ആകും! 'ലാ ഇലാഹ് ഇല്‍ അല്ലാഹ്' എന്ന് അറബിയില്‍ പറഞ്ഞാല്‍, അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നാണ് അര്‍ത്ഥം! ഇവിടെ ഇലാഹ്, അല്ലാഹ് എന്നീ രണ്ടു വാക്കുകള്‍ ഉണ്ട്. ഇതില്‍ ഒന്ന് പദവിയും മറ്റൊന്ന് നാമവുമാണ്! അതായത്, അല്ലാഹു എന്നതു പേരും, ഇലാഹ് എന്നത് ദൈവം എന്ന് അര്‍ത്ഥം വരുന്ന അറബി പദവുമാണെന്നു വ്യക്തം! അങ്ങനെയെങ്കില്‍, അല്ലാഹു എന്ന് വിളിച്ചപേക്ഷിച്ചാല്‍ ഉത്തരം നല്‍കുന്നത് ആരായിരിക്കും? അല്ലഹുവെന്നു വിളിച്ചാല്‍ അല്ലാഹുവായിരിക്കും വിളികേള്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഈസാ എന്നാണു വിളിക്കുന്നതെങ്കില്‍, കുരിശില്‍ മരിക്കാത്തവനും ദൈവപുത്രന്‍ അല്ലാത്തവനും അല്ലാഹുവിന്റെ ഒരുലക്ഷത്തി ഇരുപത്തിയയ്യായിരം പ്രവാചകന്മാരില്‍ ഒരുവനുമായ ഈസാനബി വിളികേള്‍ക്കും!

ഏതെങ്കിലും പേരു വിളിച്ചാല്‍ വിളികേള്‍ക്കുന്നവന്‍ അല്ലാഹുവാണ്! മുഹമ്മദ്‌ പറയുന്നതു ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ഖുറാനിലെ ആയത്ത് ശ്രദ്ധിക്കുക: "( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍"(സുറ:17;110). തൊണ്ണൂറ്റിയൊന്‍പത് വിശിഷ്ട നാമങ്ങള്‍ ഉണ്ടെന്നാണ് മുഹമ്മദ്‌ അവകാശപ്പെടുന്നത്. ഇവയില്‍ ഏതു നാമം വേണമെങ്കിലും അല്ലാഹുവിനെ വിളിക്കാമത്രെ! ഈ വിശിഷ്ട നാമങ്ങളില്‍ ഒന്ന് 'ദാര്‍' (വഞ്ചകന്‍) എന്നാണ്. എന്നാല്‍, ഏതു പേരില്‍ വിളിച്ചാലും വിളികേള്‍ക്കും എന്ന വാഗ്ദാനം യാഹ്‌വെ നല്‍കിയിട്ടില്ല. ആയതിനാല്‍, അല്ലാഹുവെന്നോ റഹ്മാനെന്നോ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവമല്ല നമ്മുടെ ദൈവം! മനോവയുടെ അഭിപ്രായമായി കരുതി ഈ സത്യങ്ങളെ അവഗണിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണം. അല്ലാഹുവെന്നു ദൈവത്തെയും, ഈസാ എന്ന് യേഹ്ശുവായെയും വിളിച്ച ക്രൈസ്തവരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് അന്വേഷിക്കുക. ദൈവത്തിന്റെ നാമം അറിയുകയും, ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരെ അവിടുന്ന് സംരക്ഷിക്കും എന്നത് അവിടുത്തെ വാഗ്ദാനമാണ്! വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവമാണു യാഹ്‌വെ!

ഭാരതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട 'സിറിയന്‍' ദുരന്തം!

അഭയാര്‍ത്ഥികളായി കടന്നുവന്ന് ആധിപത്യമുറപ്പിക്കുകയെന്നത് സിറിയക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന സ്വഭാവമാണ്! വര്‍ത്തമാനകാലത്തു ജീവിക്കുന്ന നമുക്കു മുന്നില്‍ അതിനു വ്യക്തമായ ദൃഷ്ടാന്തവുമുണ്ട്. ഇവരുടെ ഈ ആധിപത്യ സ്വഭാവത്തിന്റെ ഇരകളാണ് കേരളത്തിലെ ക്രൈസ്തവസമൂഹം! തോമാശ്ലീഹായിലൂടെ ക്രിസ്തീയതയിലേക്കു കടന്നുവന്നവരാണ് കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ സമൂഹമെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ, യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമത്തില്‍തന്നെ ആയിരുന്നിരിക്കണം ഇവര്‍ അവിടുത്തെ വിളിച്ചത്. യഹൂദനായ തോമാശ്ലീഹാ ഒരിക്കലും യേഹ്ശുവായെ ഈശോ എന്നു വിളിക്കാനുള്ള സാധ്യതയില്ല! ഈ അപ്പസ്തോലനിലൂടെ വിശാസം സ്വീകരിച്ച സമൂഹവും ഇതുതന്നെ അനുകരിച്ചിരിക്കാം. എന്നാല്‍, യേഹ്ശുവായുടെ യഥാര്‍ത്ഥ നാമത്തില്‍നിന്ന് ഇന്നത്തെ രീതിയിലേക്ക് അവിടുത്തെ നാമം പരിഷ്കരിക്കപ്പെട്ടത് എങ്ങനെയാണ്? ഈ ദുരന്തം കടന്നുവന്ന നാള്‍വഴികള്‍ നമുക്കു പരിശോധിക്കാം.

ആറാം നൂറ്റാണ്ടിലാണ് അതു സംഭവിച്ചത്. സിറിയയില്‍ ഇസ്ലാമികത ശക്തിപ്രാപിച്ചപ്പോള്‍, അവശേഷിച്ച ക്രിസ്ത്യാനികള്‍ക്കു പലായനം ചെയ്യേണ്ടിവന്നു. വാളില്‍നിന്നു രക്ഷപ്പെട്ട ക്രൈസ്തവര്‍ വിവിധ ദേശങ്ങളിലേക്കു പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു! ഇത്തരത്തില്‍ പലായനം ചെയ്യപ്പെട്ടവരില്‍ ചിലരെല്ലാം കേരളത്തിലുമെത്തി! മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഇവരെ സന്തോഷത്തോടെ സ്വീകരിച്ചു. ഭാരതത്തിനു പുറത്തുള്ള ക്രിസ്ത്യാനികളുമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് അന്നുവരെ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ നല്‍കിയ ആതിഥേയത്വം, സിറിയക്കാരുടെ ആധിപത്യത്തിനു കാരണമായി. കേരളത്തിലെ ക്രൈസ്തവരുടെമേല്‍ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചു. എന്തിനെയും സ്വീകരിക്കുന്ന സമൂഹമായി കേരളത്തിലെ ക്രൈസ്തവര്‍ അധഃപതിച്ചത് സിറിയക്കാരുടെ സ്വാധീനംമൂലം ആയിരുന്നു. വിജാതിയ അനുകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ഇവരാണ്! യേഹ്ശുവായെ ഈശോ ആക്കിയതും ഇവര്‍തന്നെ! സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന സഭകളെ നോക്കുന്നവര്‍ക്ക് ഇവയെല്ലാം ദൃഷ്ടാന്തമാണ്. യഥാര്‍ത്ഥത്തില്‍ ഇവരുടെ പാരമ്പര്യം സുറിയാനിയല്ല. സുറിയാനി പാരമ്പര്യമാണെന്നു സമ്മതിക്കണമെങ്കില്‍, തോമാശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്നത് അവസാനിപ്പിക്കണം. AD 52-ല്‍ തോമാശ്ലീഹാ കേരളത്തിലെത്തിയപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച ഇവിടുത്തെ ക്രിസ്ത്യാനികളുടെ പാരമ്പര്യം എങ്ങനെയാണ് അന്ത്യോക്യനും കല്‍ദായവും സുറിയാനിയുമൊക്കെ ആയത്? ആറാം നൂറ്റാണ്ടിനുശേഷമാണോ പാരമ്പര്യം രൂപപ്പെട്ടത്? തോമാശ്ലീഹ ഒരു ഹെബ്രായനായിരുന്നു എന്നകാര്യം ആരും വിസ്മരിക്കരുത്. പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ നശിപ്പിക്കുന്നത് ക്രിസ്തീയ മൂല്യങ്ങളെയാണ്. മന്ത്രവാദവും ജാതകവും ശകുനവുമൊക്കെ കേരളത്തിലെ ക്രിസ്ത്യാകളുടെ ആചാരമായത് സിറിയന്‍ ആധിപത്യത്തിലൂടെയായിരുന്നു എന്നതും മറക്കരുത്. ക്രിസ്തീയതയില്‍ കടന്നുകൂടിയ പൈശാചികതകള്‍ കാണണമെങ്കില്‍ ഈ 'ലിങ്ക്' ക്ലിക്ക് ചെയ്യുക.

ജാതകം എഴുതി സൂക്ഷിക്കുന്ന അനേകം സുറിയാനി ക്രിസ്ത്യാനികള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുപോലും രാഹുകാലം നോക്കുന്ന സുറിയാനി വൈദീകരെ മനോവയ്ക്കറിയാം! തങ്ങളുടെ ആചാരങ്ങളിലും തിരുനാളുകളിലും വിജാതിയത കടത്തിക്കൊണ്ടുവരികയും ക്രിസ്തീയമൂല്യങ്ങള്‍ ഉന്മൂലനം ചെയ്യുകയും ചെയ്തത് നാം കാണാതെപോകരുത്! ഭാരതത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമായി തുടരുന്നതിന്റെ മുഖ്യകാരണം ഈ അനുകരണമാണ്! റീത്തുകളുടെ വ്യത്യാസമില്ലാതെ, എല്ലാ കത്തോലിക്കാ വിഭാഗങ്ങളിലേക്കും വിജാതിയ അനുകരണം കടന്നുവന്നതും ഗൗരവത്തോടെ കാണണം. യാക്കോബയാ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ തുടങ്ങിയ സഭകളിലെല്ലാം ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നതും പൗരസ്ത്യപാരമ്പര്യം ആധിപത്യം സ്ഥാപിച്ചതുകൊണ്ടാണ്! യേഹ്ശുവായുടെ നാമത്തെ നീക്കം ചെയ്യുകയും, അതുവഴി അരക്ഷിതാവസ്ഥയിലേക്കു ക്രൈസ്തവരെ നയിക്കുകയും ചെയ്യുകയെന്നത് സാത്താന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം അറിഞ്ഞിരിക്കണം! പിതാക്കന്മാരുടെ വ്യര്‍ത്ഥതയില്‍നിന്നു പകര്‍ന്നുകിട്ടിയ പാരമ്പര്യമല്ല ക്രിസ്ത്യാനികളായ നാം പിന്തുടരേണ്ടത്. എന്തെന്നാല്‍, നാം പൈതൃകത്തില്‍നിന്നു വിടുതല്‍ നേടിയവരാണ്. അപ്പസ്തോല ശ്രേഷ്ഠനായ പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള യേഹ്ശുവായുടെ അമൂല്യരക്തം കൊണ്ടത്രേ"(1 പത്രോ: 1; 18, 19). ഈ തിരിച്ചറിവില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ മറ്റാര്‍ക്കും നമ്മെ കീഴ്പ്പെടുത്താന്‍ കഴിയില്ല!

വിജാതിയതയെ സ്വന്തം പാരമ്പര്യമായി മുറുകെപ്പിടിക്കുകയും, ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കാരണമിതാണ്: "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം യാഹ്‌വെയുടെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. യാഹ്‌വെയുടെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല"(1 കോറി: 10; 20, 21). ന്യൂനപക്ഷം എന്ന നിലയില്‍ ക്രിസ്ത്യാനികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയെന്ന ലക്‌ഷ്യം മാത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്! ഈ അവകാശങ്ങള്‍ നിഷേധിക്കുന്ന കാലത്ത് ഇവരെല്ലാം പൂര്‍വ്വാശ്രമത്തിലേക്കു മടങ്ങിപ്പോകും. ദൈവജനത്തെ വഴിതെറ്റിക്കുന്നവര്‍ സഭയില്‍നിന്നു പുറത്തുപോയാല്‍ സഭ ശുദ്ധീകരിക്കപ്പെടും എന്നതാണു യാഥാര്‍ത്ഥ്യം!

ഉപസംഹാരം!

സിറിയയുടെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള ചിന്തകളെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തോടു മനോവ ഉപമിച്ചത് സ്വമേധയാ അല്ല; മറിച്ച്, നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ്. ആയതുകൊണ്ടുതന്നെ, സിറിയയെ പുനരുദ്ധരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും! അദ്ധ്വാനങ്ങളെല്ലാം വ്യര്‍ത്ഥമാകുമെന്നതില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല. ബൈബിളിലെ പ്രവചനങ്ങളോടും ദൈവവചനത്തോടും മറുതലിച്ചവരുടെ ഗണത്തില്‍ എണ്ണപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം അതിനു മുതിരുക. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ പുത്രന്റെയും നാമം വിളിച്ചപേക്ഷിക്കാത്തതുമൂലം സംരക്ഷണം ലഭിക്കാത്ത അറബി ക്രിസ്ത്യാനികള്‍ നമുക്കെല്ലാം ഒരു പാഠമാണ്. എല്ലാ പ്രവാചകന്മാരും ഒരേ സ്വരത്തില്‍ പ്രവചിച്ചിട്ടുള്ള ദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദൈവത്തോടു പോരടിക്കുകയാണു ചെയ്യുന്നത്! ഇസ്ലാമിന്റെ ഉദ്ഭവസ്ഥാനത്തുനിന്നുതന്നെ അതിന്റെ നാശം ആരംഭിക്കുമെന്ന സന്ദേശവും, സിറിയയുടെ സര്‍വ്വനാശത്തിലൂടെ നമുക്കു ലഭിക്കുന്നു! ബാന്‍കീമൂണും ഒബാമയും വത്തിക്കാന്‍ രാജാവും കൈകോര്‍ത്തുനിന്ന്‍, ഇസ്ലാമിക ലോകത്തിന്റെ മുഴുവന്‍ സമ്പത്തും ആള്‍ബലവും ഒരിടത്തു കേന്ദ്രീകരിച്ചാല്‍പ്പോലും സിറിയയെ പടുത്തുയര്‍ത്തുക അസാദ്ധ്യമാണ്. കാരണം, അതിനെ നശിപ്പിക്കാന്‍ തീരുമാനിച്ചവന്റെ ശക്തിയ്ക്കു മുന്‍പില്‍ ഈ ലോകം ഒന്നുമല്ല!

നാലരവര്‍ഷം മുന്‍പ് മുല്ലപ്പൂവിപ്ലവത്തെ സംബന്ധിച്ചുള്ള ലേഖനം മനോവ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനോടു മറുതലിച്ചവര്‍ ഈ ലേഖനത്തോടും അപ്രകാരംതന്നെ ചെയ്തുകൊള്ളുക! എന്നാല്‍, ഇന്നത്തെപ്പോലെതന്നെ നിങ്ങളെ ലജ്ജകൊണ്ടു മൂടുന്ന ഒരു ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ മറക്കേണ്ടാ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7549 views

LOG IN

Lost your password?

SIGN UP

LOST PASSWORD