എഡിറ്റോറിയല്‍

`സോദോം ഇന്ത്യയെ നോക്കി ചിരിക്കുന്നു; ഇന്ത്യ സോദോമിനെ പുല്‍കാന്‍ തുടിക്കുന്നു!`

Print By
about

ന്ത്യന്‍ സംസ്കാരത്തിന്റെ മഹത്വത്തില്‍ ഇനിയെന്തുണ്ട് ശേഷിപ്പായി? ലോകത്തിനുമുന്നില്‍ ഊറ്റംകൊള്ളാന്‍ കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും പവിത്രതയും മാത്രമായിരുന്നു ഇക്കാലമത്രയും ഇന്ത്യക്കുണ്ടായിരുന്നത്. അതുപോലും പാശ്ചാത്യസംസ്ക്കാരത്തിന്റെ സംഭാവനയാണെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം. പാശ്ചാത്യനാടുകളില്‍ അന്യംനിന്നുപോയ കുടുംബബന്ധങ്ങള്‍ ഇന്നും ഇന്ത്യയില്‍ അവശേഷിക്കുന്നുവെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ വിളിച്ചുപറയുമായിരുന്നു. രണ്ടുവര്‍ഷംമുന്‍പ് മനോവ ഇതിനെക്കുറിച്ച് എഴുതിയത് വായനക്കാരുടെ ഓര്‍മ്മയില്‍ ഇല്ലെങ്കില്‍ മനോവയുടെ താളുകളില്‍ ഇന്നും അതുണ്ട്.
 
അന്ന് മനോവ എഴുതിയതിന്റെ ചുരുക്കമിതാണ്: നാം പാശ്ചാത്യനാടുകളിലെ മൂല്യച്യുതിയെ പരിഹസിക്കുമ്പോള്‍ അമ്പതുവര്‍ഷം മുന്‍പുള്ള അവിടുത്തെ സംസ്കാരത്തെ കാണാതെപോകരുത് എന്നായിരുന്നു കുറിച്ചിട്ടത്. അരനൂറ്റാണ്ടു മുന്‍പുവരെ പാശ്ചാത്യരാജ്യങ്ങളില്‍, ഇന്ന് നമ്മുടെ രാജ്യത്തുള്ളതിനേക്കാള്‍ ശ്രേഷ്ഠമായ കുടുംബജീവിതങ്ങളുണ്ടായിരുന്നു. പിന്നീട് ആത്മീയമായ ശോഷണത്തിലൂടെ ഈ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുകയും കാലാന്തരേണ വിവാഹവും കുടുംബജീവിതവും നാമമാത്രമാകുകയും ചെയ്തു!
 
ഇതു ക്രിസ്തീയതയുടെ കുറ്റംകൊണ്ടല്ല; മറിച്ച്, ക്രിസ്തീയതയെ തള്ളിക്കളഞ്ഞതിലൂടെ വന്നുഭവിച്ചതാണ്. ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വ്യക്തമായ പഠിപ്പിക്കലുകള്‍ക്കു പകരം ആത്മീയതയുടെ പുതിയ മാനങ്ങള്‍തേടിയുള്ള ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തുകയും പരിശുദ്ധാത്മാവിനെ ഉപേക്ഷിച്ച് മനുഷ്യബുദ്ധിയെ ആശ്രയം വയ്ക്കുകയും ചെയ്തപ്പോള്‍ നശിച്ചുപോയത് ഒരു തലമുറയാണ്. പോകുന്ന വഴിയെ അടിക്കാന്‍ മാത്രം എന്തിനാണ് ഇടയന്മാരെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവവചനം ഇങ്ങനെ പറയുന്നു:
"എന്റെ ജനത്തിന്റെ പാപം കൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതന്മാരെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും"(ഹോസി: 4; 8, 9). മറ്റൊരു വചനം ഇപ്രകാരം പറയുന്നു: "അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു"(ഹോസി: 4; 6). ഇങ്ങനെ തിരസ്കരിക്കപ്പെട്ട വിഭാഗമാണോ ഇന്ന് ക്രൈസ്തവരെ നയിക്കുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു!
 
ഈ വചനങ്ങളുടെ പ്രസക്തി വായനക്കാര്‍ ഗൗരവത്തോടെ ശ്രദ്ധിക്കുക:
"ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6, 7). "പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ്, എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കെ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു"(യിരെമി: 6; 13, 14). "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിലെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, ആടുകളെ പോറ്റുന്നില്ല. ദുര്‍ബ്ബലമായത്തിന് നിങ്ങള്‍ ശക്തികൊടുത്തില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാത്തതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു"(എസെക്കി: 34; 2-5). ഇത്രയും വചനങ്ങള്‍ ആമുഖമായി സൂചിപ്പിക്കുന്നത്, യൂറോപ്പിലെ അധഃപതനത്തില്‍ അവിടുത്തെ ക്രൈസ്തവ നേതൃത്വത്തിനും അവരുടേതായ പങ്കുണ്ടെന്നു തിരിച്ചറിയാനാണ്! ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം.
 
ജനാധിപത്യ ഭരണസംവീധാനങ്ങളില്‍ നന്മയുള്ളതുപോലെതന്നെ പാപത്തിന്‍റെ പൈശാചികതയുമുണ്ട്. കാരണം, പാപികള്‍ പെരുകിയ ഒരു രാജ്യത്തെ ഭരണാധികാരികള്‍ അവരുടെ (പാപികളുടെ) പ്രതിനിധിയായിരിക്കും. ഭൂരിപക്ഷം പാപികള്‍ ചേര്‍ന്നു തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധി! രാജ്യത്തിന്റെ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ഇവരാണ്. തങ്ങളെ തിരഞ്ഞെടുത്തവരുടെ ഇഷ്ടം നിറവേറ്റുകയെന്നത് അവരുടെ കര്‍ത്തവ്യമാണ്! ക്രിസ്തീയ രാജ്യങ്ങളിലെ അധാര്‍മ്മികതയെന്ന് അക്രൈസ്തവരാജ്യങ്ങള്‍ അടക്കംപറയുകയും പുരമുകളില്‍ പ്രഘോഷിക്കുകയും ചെയ്തപ്പോള്‍ മനോവ പ്രതികരിച്ചിരുന്നു. ഇത് ക്രിസ്തീയതയില്‍നിന്നു ജനങ്ങള്‍ വ്യതിചലിച്ചപ്പോഴുണ്ടായ അധഃപതനമാണെന്ന് പറയാന്‍ മനോവ മടിച്ചില്ല!
 
പേരുകൊണ്ടു ക്രൈസ്തവരെങ്കിലും ക്രിസ്തുവിനെയോ അവിടുത്തെ നിയമങ്ങളോ അറിയാത്ത വഴിപിഴച്ച മക്കളുടെ കൂട്ടംമാത്രമാണ് ഇന്നു യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത്. ഇവരുടെ ജഢികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ നിയമങ്ങളുണ്ടാക്കിയത് ഇവര്‍തന്നെ നിയോഗിച്ച അധികാരികളാണ്. അങ്ങനെ ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും നിയമംമൂലം അംഗീകരിക്കപ്പെട്ടു. ഇവര്‍ ഇങ്ങനെ ആയിത്തീരാനുള്ള കാരണത്തില്‍നിന്ന് മേല്‍പ്പറഞ്ഞ വിഭാഗത്തിന് ഒഴിഞ്ഞുമാറാന്‍ ആകില്ല!
 
തെറ്റിനെ തെറ്റെന്നു പറയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ആത്മീയ നേതൃത്വത്തിനുണ്ടാകണം.വിജാതിയ ആചാരങ്ങള്‍ ശാസ്ത്രീയതയുടെ മൂടുപടമിടുവിച്ച് സഭകളിലേക്കു കൊണ്ടുവരുമ്പോള്‍ ആലിംഗനം ചെയ്യുന്നതിനു പകരം തള്ളിക്കളയാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്.
"പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കട്ടെ; ജനങ്ങള്‍ ഉപദേശം തേടാന്‍ അവരെ സമീപിക്കട്ടെ" എന്നാണു വചനം പഠിപ്പിക്കുന്നത്. എന്നാല്‍, അന്ധരെ നയിക്കുന്ന അന്ധരെപ്പോലെ പുരോഹിതര്‍ മാറുന്നുവെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും മെച്ചമായ കാഴ്ചയുള്ളവരെപ്പോലും നയിക്കാന്‍ ശ്രമിക്കുന്ന അന്ധരായ നേതാക്കന്മാരെയും കാണാം! ആത്മീയമായ അറിവു നേടുകയും വചനത്തില്‍ ആഴപ്പെടുകയും ചെയ്യുന്നവരെ ശത്രുതയോടെ കാണുന്നത് ഇത്തരക്കാരായ അന്ധന്മാരാണ്!
 
ധാര്‍മ്മികമായി മാത്രമല്ല എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ പാശ്ചാത്യരാജ്യങ്ങള്‍ സാമ്പത്തികമായി കൂപ്പുകുത്തിയ അവസ്ഥയിലാണിന്ന്. സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ പഠിക്കാന്‍ യൂറോപ്യന്‍ യൂണിയനുകള്‍ ഒത്തുകൂടുന്നുണ്ടെങ്കിലും മനുഷ്യന്റെ ധാര്‍മ്മീക അധഃപതനത്തിന്റെയും കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയുടെയു കാരണം അന്വേഷിക്കാനോ പരിഹാരം കാണാനോ ആരും സമ്മേളിച്ചു കണ്ടില്ല. ഇത് ദൈവത്തിന്റെയൊരു താക്കീതാണെന്നു മനസ്സിലാക്കാന്‍ ആധുനികവത്ക്കരിക്കപ്പെട്ട 'ബുദ്ധി' സമ്മതിക്കുന്നുമില്ല. അങ്ങനെയൊക്കെ ചിന്തിച്ചാല്‍ (അ)പരിഷ്കൃതലോകം പരിഹസിച്ചാലോ! ഒരുകാലത്ത് സമ്പന്നതയുടെ ഉന്നതങ്ങളില്‍ നിന്നിരുന്നവയാണ് ഈ രാജ്യങ്ങളെന്ന് ഓര്‍ക്കണം.
എന്താണു യൂറോപ്പിന്റെമേല്‍ വന്നുഭവിച്ച യഥാര്‍ത്ഥ ദുരന്തമെന്ന് ചിന്തിക്കുമ്പോള്‍, ഇവരെ അനുകരിക്കുന്നതിലൂടെ ലോകം മുഴുവനെയും നശിപ്പിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മഹാവിപത്തിനെ തിരിച്ചറിയാന്‍ കഴിയും. ഈ നാടുകളെ കാര്‍ന്നുതിന്ന രണ്ട് പൈശാചികതയാണ് ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും!
 
ജര്‍മ്മനിയടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും ഭ്രൂണഹത്യ അനുവദിക്കുന്നില്ലെങ്കിലും ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരുവന്റെ തിന്മമൂലം അവനോടു ചേര്‍ന്നുനില്‍ക്കുന്നവരും ദുരന്തത്തിനു പാത്രമാകുമെന്ന് തിരുവചനം ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ! യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളുടെ പ്രതിസന്ധികള്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. രോഗബാധിതമായ ശരീരാവയവത്തെ മുറിച്ചുമാറ്റുന്നതിലൂടെ ശരീരത്തെ പൂര്‍ണ്ണമായി ഈ രോഗം ബാധിക്കാതെ തടയും. അതിനാല്‍ ഒരുവന്‍ മുഖേന സകലരും ശാപം ചുമക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇത്തരക്കാരെ സമൂഹത്തില്‍നിന്ന് വിച്ഛേദിക്കണമെന്ന് മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നത്.
 
ഒരു വ്യക്തിയുടെ പാപത്താല്‍പോലും സമൂഹത്തിനുമേല്‍ ദുരന്തങ്ങള്‍ കടന്നുവരുമെങ്കില്‍ അധികാരികളുടെ പാപം എത്ര ഗൗരവത്തോടെ കാണണമെന്ന് ഓര്‍മ്മിക്കുക! ഇതു ബൈബിളില്‍ കാണുന്നതു മാത്രമല്ല, വര്‍ത്തമാനകാലത്ത് അനുഭവങ്ങള്‍ ഇതിനെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. മനുഷ്യര്‍മൂലം ഭൂമി ശപിക്കപ്പെട്ടതായി എന്ന തിരുവെഴുത്ത് എത്ര സത്യമാണെന്നു നോക്കുക: 1971-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരു നിയമം അവതരിപ്പിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. ഭ്രൂണഹത്യയെ സംബന്ധിക്കുന്നതായിരുന്നു ആ നിയമം. പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥശിശുക്കളെ വധിക്കുവാനുള്ള നിയമം ഇന്ത്യയില്‍ നടപ്പാക്കി. അതുപോലെതന്നെ നിര്‍ബന്ധിത വന്ധ്യംകരണവും കൊണ്ടുവന്നു. രണ്ടുകുട്ടികള്‍ എന്ന നിയമം പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടില്ലെങ്കിലും അക്കാലത്ത് ഇന്ദിരയുടെ പുത്രന്‍ സഞ്ജയ്ഗാന്ധി ഇതിനായി കഠിനമായി പ്രവര്‍ത്തിച്ചു.
 
കുഞ്ഞിനെ സംരക്ഷിക്കേണ്ടതായ അമ്മയുടെ ഉദരം കൊലക്കളമാക്കി മാറ്റാന്‍ നിയമം കൊണ്ടുവന്ന ഭരണാധികാരിയ്ക്കും തലമുറയ്ക്കും സംഭവിച്ചത് സകലര്‍ക്കുമുള്ള ഒരു താക്കീതാണ്! 1984 ഒക്ടോബര്‍ 31-ന്, തന്നെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള അംഗരക്ഷകരാല്‍തന്നെ ഇന്ദിരാഗാന്ധിയെന്ന ഇന്ത്യയുടെ ഉരുക്കുവനിത വധിക്കപ്പെട്ടു. കുഞ്ഞിനെ സംരക്ഷിക്കേണ്ടതായ അടിവയറ് വെടിയുണ്ടകളാല്‍ തകര്‍ക്കപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ സ്ഥിരതയുള്ള ഒരു ഭരണകൂടം ഇന്ത്യയില്‍ ഇല്ലാതായി. ഇന്ദിരാവധം ഒരു സ്വാഭാവിക സംഭവമായി കരുതുന്നുണ്ടെങ്കില്‍ മറ്റുചിലതുകൂടി കാണണം.

ഈ നിയമം നടപ്പാക്കാന്‍ 'അരയുംതലയും' മുറുക്കി പ്രവര്‍ത്തിച്ച സഞ്ജയ്ഗാന്ധിയുടെ അന്ത്യം കാണുവാനുള്ള ദുരവസ്ഥയും ഇന്ധിരയുടെ ജീവിതത്തിലുണ്ടായി. ഗര്‍ഭപാത്രത്തില്‍ എങ്ങനെ കുഞ്ഞുങ്ങള്‍ കൊത്തിനുറുക്കപ്പെടുന്നുവോ അതിനു സമാനമായി ആകാശത്തുവച്ച് സഞ്ജയ്ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമായത് 1980 ജൂണ്‍ ഇരുപത്തിമൂന്നിനായിരുന്നു. ദുരന്തവും ശാപവും ഇവിടം കൊണ്ട് അവസാനിച്ചില്ല. തികച്ചും സമാനമായ അവസ്ഥയില്‍ 1991 മെയ് മാസം 21-ന്, ശ്രീപെരുമ്പത്തൂരിലെ മനുഷ്യബോംബിനാല്‍ ചിതറിപ്പോയത് ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നിഷ്കളങ്ക വ്യക്തിത്വമായ രാജിവ്ഗാന്ധിയായിരുന്നു. അറിവുകേടില്‍ നിന്നാണെങ്കിലും അനീതി നിറഞ്ഞ നിയമങ്ങള്‍ നിര്‍മ്മിച്ച ഒരു ഭരണാധികാരിയുടെ രണ്ടു പുത്രന്മാരും സമാനമായ രീതിയില്‍ മരണപ്പെട്ടു. ഭ്രൂണഹത്യയില്‍ കുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്നതുപോലെ ഇരുവരുടെയും ശരീരങ്ങള്‍ ചിതറപ്പെട്ടപ്പോള്‍ അതിന്റെ പിന്നിലെ താക്കീത് ഗൗനിക്കണം!

ആത്മീയ അന്ധത ബാധിച്ച ജനങ്ങള്‍ അവര്‍ക്കുചേര്‍ന്ന ഭരണാധികാരികളെ തിരഞ്ഞെടുത്ത് ദൈവത്തിനെതിരായ നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതുമൂലം രാജ്യത്തേക്ക് ശാപം കൊണ്ടുവരുന്നു. അങ്ങനെ സമാധാനവും കുടുംബ ബന്ധങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥ യൂറോപ്യന്‍ രാജ്യങ്ങളെ ഗ്രസിച്ചുകഴിഞ്ഞു. ദൈവം അരുതെന്നു കല്പിച്ച പാപങ്ങള്‍ നിയമത്തിന്റെ പിന്‍ബലത്തോടെ നടപ്പാക്കുന്നതിന്റെ തെളിവുകളാണ് സ്വവര്‍ഗ്ഗവിവാഹവും ഭ്രൂണഹത്യയുമെല്ലാം. കൂടെക്കൂടെ പാപം ചെയ്ത് മണ്ണു ശപിക്കപ്പെട്ടതായിത്തീരുമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പാപം ചെയ്യുന്ന സ്ഥലത്ത് പാപത്തിന്റെ അശുദ്ധിയും ശാപവും നിലനില്‍ക്കുന്നുണ്ട്. ഒടുവില്‍ ഈ ഭൂമിതന്നെ അതിലെ നിവാസികളെ ബഹിഷ്കരിക്കും.

ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യപ്രകാരം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരാകുമെന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന കാര്യം സമ്മതിക്കാം. എന്നാല്‍, ഇപ്പോള്‍ ഭാരതസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചിരിക്കുന്നത് രാജ്യത്തെ ഭീകരദുരന്തത്തിലേക്ക് നയിക്കുന്ന തീരുമാനമാണ്. സ്വവര്‍ഗ്ഗരതി ആവാമെന്ന് കേന്ദ്രസര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ അറിയിച്ചുകഴിഞ്ഞു. ഇനി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പാശ്ചാത്യലോകം സ്വീകരിച്ച എല്ലാ തിന്മകളും ചുമക്കുന്ന രാജ്യമായി ഇന്ത്യയും മാറും. അതുവഴി ആഗോളവല്‍ക്കരണം അതിന്റെ പൂര്‍ണ്ണതയിലെത്തുകയും ചെയ്യും! ആഗോളവല്‍ക്കരണത്തിലെ നന്മയെ മുഴുവന്‍ എതിര്‍ത്ത കമ്യൂണിസ്റ്റുകളും കപടബുദ്ധിജീവികളും ഇക്കാര്യത്തില്‍ മാത്രം മൗനത്തിലാണ്!

ഇന്ത്യയിലെ 122 കോടി ജനങ്ങളില്‍ ഭൂരിഭാഗവും സ്വവര്‍ഗ്ഗാനുരാഗികളാണോ? അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് ഈ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാശിപിടിക്കുന്നത്? ഇതു പ്രകൃതി വിരുദ്ധമാണെന്ന് അംഗീകരിക്കാന്‍പോലും പ്രാകൃതരായ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. ഇത്തരം കാമകേളികള്‍ ശരീരത്തിന്റെ ആവശ്യമാണെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇതിനെ തടയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണത്രെ! വൈകല്യമുള്ള മനസ്സുകള്‍ക്ക് ആഗ്രഹമുള്ളതെല്ലാം നിയമമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക! അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിച്ചാല്‍ നിയമപാലകര്‍ കയ്യാമം വയ്ക്കുകയും ജയിലിലടയ്ക്കുകയും ചെയ്യും. എന്നാല്‍, പുരുഷനും പുരുഷനും തമ്മിലും, സ്ത്രീയും സ്ത്രീയും തമ്മിലും കാമകേളികള്‍ നടത്തിയാല്‍ സമൂഹത്തില്‍ അംഗീകാരം നല്‍കുന്ന നിയമം ദൈവത്തോടുള്ള വെല്ലുവിളിയാണെന്നതില്‍ തര്‍ക്കമില്ല.

ദൈവത്തിനു തെറ്റുപറ്റിയെന്നാണോ നിങ്ങള്‍ പറയുന്നത്? ആദത്തിനു തുണയായി മറ്റൊരു പുരുഷനെ ആയിരുന്നില്ല മറിച്ച്, സ്ത്രീയെയാണു സൃഷ്ടിച്ചത്. ഭൂമിയിലാകെ വര്‍ദ്ധിച്ചു പെരുകാന്‍ വേണ്ടിയാണു ലൈംഗീകതയുണ്ടാക്കിയത്! ഓരോരുത്തര്‍ക്കും തന്നിഷ്ടപ്രകാരം പ്രവൃത്തിച്ചാല്‍ അതിന്റെ പരിണിതഫലം വരുമ്പോള്‍ നിലവിളിക്കുകയും ദൈവത്തെ പഴിക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല!

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കിയിട്ടുള്ള രാജ്യങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. ഈ അടുത്തകാലത്ത് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കിയ രാജ്യമാണ് അര്‍ജന്റീന. ഹോളണ്ട്‌, ബെല്‍ജിയം, സ്പെയിന്‍, കാനഡ, പോര്‍ച്ചുഗല്‍, സ്വീഡന്‍, നോര്‍വേ, ഐസ് ലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. ഏറ്റവും പുതിയതായി കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് അനുകൂലമായി, സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍നിന്നും പ്രഖ്യാപനം വന്നു.
 
ദൈവവചനം ലോകത്തിന്റെ അതിര്‍ത്തികളില്‍ എത്തിക്കാന്‍ ത്യാഗംചെയ്ത രാജ്യങ്ങളാണ് ഇതില്‍ അധികവുമെന്നത് വേദനാജനകമാണ്! പൂര്‍വ്വീകര്‍ ചെയ്ത പുണ്യംകൊണ്ട് മാത്രം നിലനില്‍ക്കുന്ന രാജ്യങ്ങള്‍!
 
മ്ലേച്ഛതയില്‍ കഴിയുന്ന ചിലര്‍ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന നിയമനിര്‍മ്മാണ സഭകള്‍ നിരപരാധികള്‍ക്ക്‌ ശിക്ഷ നേടിക്കൊടുക്കുകയാണ്. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന കാമാഭ്രാന്തിനു നിയമപരിരക്ഷ നല്‍കുന്നവരാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രശ്നം! സ്വവര്‍ഗ്ഗഭോഗികളും, അവര്‍ക്കുവേണ്ടി നിയമം എഴുതിയുണ്ടാക്കുന്നവരും 'അല്‍ക്വയ്ദ'യെക്കാള്‍ നാടിന് ആപത്താണ്. ജീവിച്ചിരിക്കുന്ന തലമുറയെപോലും ദുരന്തത്തില്‍ മുക്കിക്കൊല്ലുന്ന ഇവരെ ഒറ്റപ്പെടുത്തുക എന്നതാണ് പരിസ്ഥിതി സംരക്ഷണം!
 
പരസ്യമായി ഇത്തരം പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവരെ, പ്രകൃതിതന്നെ ശിക്ഷിക്കുമ്പോള്‍ ആരും സഹതപിക്കില്ല. പ്ലാസ്റ്റിക്കും ആണവനിലയങ്ങളും വരുത്തുന്ന ദുരന്തങ്ങളെക്കാള്‍ എന്തുകൊണ്ടും കഠിനമാണ് സ്വവര്‍ഗ്ഗഭോഗമെന്നു ചരിത്രം മുന്നറിയിപ്പ് നല്‍കുകയും, ജീവിക്കുന്ന തെളിവുകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അതിനെ വിസ്മരിച്ചുകൊണ്ട്‌ സങ്കല്‍പങ്ങള്‍ക്ക് പിന്നാലെയാണ് പരിസ്ഥിതി സ്നേഹികള്‍! അഗ്നിപര്‍വ്വതങ്ങളുടെ ചരിത്രം കോടിക്കണക്കിന് വര്‍ഷങ്ങളാണെന്നു പറയപ്പെടുന്നു. അങ്ങനെയെങ്കില്‍, അന്തരീക്ഷത്തിലേക്ക് മാലിന്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കോടിക്കണക്കിന് വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍, മനുഷ്യന്റെ പാപംമൂലം ഭൂമിയേല്‍ക്കുന്ന ഭാരവും ശാപവും മറ്റെന്തിനേക്കാളും വലുതാണ്‌. ഈ ഹീനപാപത്തിന് ലോകം അനുഭവിച്ച ദുരന്തങ്ങള്‍ പരിശോധിക്കുന്നതിനുമുന്‍പ് ചില കണക്കുകള്‍ നോക്കാം.
 
ഇന്ത്യയിലെ സ്വവര്‍ഗ്ഗ ലൈംഗീകത്തൊഴിലാളികള്‍!
 
മുപ്പത്തറായിരത്തോളം രജിസ്റ്റര്‍ ചെയ്ത സ്വവര്‍ഗ്ഗാനുരാഗികള്‍ കേരളത്തില്‍ മാത്രം ഉണ്ടെന്നാണു കണക്ക്. ഇതിലും എത്രയോ മടങ്ങായിരിക്കും രഹസ്യമായി ചെയ്യുന്നവര്‍ എന്നു ചിന്തിക്കാന്‍ കഴിയും. ഇത് കേരളമെന്ന ചെറിയ സംസ്ഥാനത്തെ വിവരമാണ്. മൂന്നരക്കോടിയില്‍ താഴെമാത്രം ജനങ്ങളുള്ള കേരളത്തില്‍ പരസ്യമായി ഈ മ്ലേച്ഛതയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം ഇതാണെങ്കില്‍ ഇതിന്റെ പത്തിരട്ടിയെങ്കിലും ആയിരിക്കാം യഥാര്‍ത്ഥത്തില്‍ ഉള്ളത്! ഇന്ത്യയിലാകമാനമുള്ള ഇത്തരക്കാരുടെ കണക്ക് പാശ്ചാത്യരാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ അടുത്തു വരാനും സാധ്യതയുണ്ട്!

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ 40 കോടിയാണെങ്കില്‍ ഇന്ത്യയില്‍മാത്രം 122 കോടിയിലും ഏറെയാണ്. അതായത് ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നുപോലും യൂറോപ്യന്‍ യൂണിയനിലില്ല. ഇന്ത്യയിലെ പഠനങ്ങളില്‍നിന്നു വ്യക്തമാകുന്ന കണക്കുപ്രകാരം 2 മുതല്‍ 13 വരെ ശതമാനം ആളുകള്‍ സ്വവര്‍ഗ്ഗാനുരാഗികളായി ഇവിടെയുണ്ട്! നമ്മുടെ രാജ്യത്ത് ഏകദേശം 16 കോടിയോളം ജനങ്ങള്‍ സ്വവര്‍ഗ്ഗരതിക്കാരാണ്. എത്ര ഭീകരമായ അവസ്ഥയിലാണ് ഇന്ത്യയെന്ന് ഭയത്തോടെ നാം ചിന്തിക്കണം!
 
ഇന്ത്യയിലെ യു. പി. എ. സര്‍ക്കാര്‍ നിയമപരമായി ഈ മ്ലേച്ഛതയെ അംഗീകരിക്കുമ്പോള്‍ മുന്നണിയുടെ അമരക്കാരി സോണിയാഗാന്ധി ഒരുകാര്യം ചിന്തിക്കുക! ഭ്രൂണഹത്യയ്ക്ക് അംഗീകാരം നല്‍കിയതിലൂടെ വന്നുഭവിച്ച ദുരന്തങ്ങളില്‍നിന്ന് നിങ്ങളുടെ കുടുംബം മുക്തമായിട്ടില്ല. ഇനിയുമൊരു ദുരന്തം കുടുംബത്തിനു മാത്രമല്ല നാടിനു മുഴുവനുമായി പിടിച്ചു വാങ്ങണമോ? മനുഷ്യര്‍ വസിക്കുന്നിടത്തോളം കാലം തിന്മയും ഈ ലോകത്തുണ്ടാകും എന്നതു യാഥാര്‍ത്ഥ്യമായിരിക്കാം! എന്നാല്‍, തിന്മയെ നിയമപരമായി സംരക്ഷിക്കുന്നത് അപകടത്തെ ചൂണ്ടയിട്ടു പിടിക്കുന്നതുപോലെയാണ്! ദൈവം അങ്ങേയറ്റം വെറുക്കുന്നതും അവിടുത്തെ പ്രതികാരത്തെ വിളിച്ചു വരുത്തുന്നതുമായ ഈ ലൈംഗീക അരാജകത്വത്തിന് നിയമംമൂലം ഇന്ത്യ അംഗീകാരം കൊടുക്കുമ്പോള്‍ ഈ ദൈവവചനം ഓര്‍മ്മിക്കുക!
"പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14).
 
ഈ മ്ലേച്ഛതയെക്കുറിച്ച് ദൈവമായ യാഹ്‌വെ എന്താണു പറയുന്നതെന്ന് നോക്കുക:
"സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ ആശുദ്ധമാക്കരുത്. അതു ലൈംഗീകവൈകൃതമാണ്. ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ ആശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കുമുമ്പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈ വിധം മ്ലേച്ഛതകള്‍ക്കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈ ദേശം നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.(ലേവ്യര്‍: 18; 22-29).
 
മുന്നറിയിപ്പുകളെ അവഗണിച്ച് നാശം വരുത്തിവച്ചാല്‍ സഹതപിക്കാന്‍ ആരുമുണ്ടാകില്ല; പാമ്പു കടിയേറ്റ പാമ്പാട്ടിയുടെ ഗതിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്! ദൈവത്തെ വെല്ലുവിളിച്ച് ജീവിച്ച ഇത്തരക്കാരെ ദൈവം ക്രോധത്തോടെയാണു വീക്ഷിക്കുന്നത്. ശിക്ഷ വൈകുന്നത് യാഹ്‌വെയുടെ കഴിവുകേടായി ആരും കരുതുകയും വേണ്ടാ. യാഹ്‌വെ അരുളിച്ചെയ്യുന്നു:
"തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മ്മികളുടെ സന്തതി, ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ യാഹ്‌വെയെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?"(ഏശയ്യാ: 1; 4, 5).

ദൈവമായ യാഹ്‌വെ വെറുംവാക്കു പറയുന്നവനല്ല, പറഞ്ഞതു നിറവേറ്റുക തന്നെ ചെയ്യും. ചരിത്രം നല്‍കുന്ന പാഠം അതാണ്! സമൃദ്ധിയുടെ വിളനിലമായിരുന്ന യൂറോപ്പിനു വന്നിരിക്കുന്ന മഹാമാരി ഒരു തുടക്കം മാത്രമാണ്. ഒരുകാലത്ത് തേനും പാലും ഒഴുകിയിരുന്ന ദേശമായിരുന്നു 'സോദോം - ഗൊമോറാ' പ്രദേശങ്ങള്‍! സ്വവര്‍ഗ്ഗരതിയുടെ പരിണിതഫലമായി അവിടെ സംഭവിച്ച ഭീകരദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഒരു താക്കീതായി ഇന്നു നിലനില്‍ക്കുന്നുണ്ട്. നാലായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ട് ശിക്ഷയുടെ ഭീകരരൂപിയായി ഈ ദേശങ്ങള്‍ നിലനില്‍ക്കുന്നു.
 
നശിപ്പിക്കപ്പെടുന്നതിനുമുന്‍പ് ഈ പ്രദേശങ്ങള്‍ എങ്ങനെയായിരുന്നുവെന്നും ബൈബിളില്‍ സൂചന നല്‍കിയിരിക്കുന്നു. ബൈബിളിലെ ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിതാവായ അബ്രാഹം തന്റെ സഹോദരപുത്രന്‍ ലോത്തിന് വിട്ടുകൊടുത്ത ഫലഭൂയിഷ്ടമായ ദേശമായിരുന്നു സോദോം-ഗൊമോറ'! ഈ സ്ഥലങ്ങളെക്കുറിച്ച് വചനം പറയുന്നത് ഇപ്രകാരമാണ്:
"ജോര്‍ദ്ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അത് യാഹ്‌വെയുടെ തോട്ടംപോലെയും സോവാറിനു നേരെയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. യാഹ്‌വെ സോദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥയായിരുന്നു അത്"(ഉല്‍പത്തി: 13; 10).

ഇന്നിവിടെ പതിനഞ്ചു  മീറ്റര്‍ താഴ്ച്ചയില്‍ ഗന്ധകം കത്തിയ ചാരക്കൂമ്പാരമാണെന്നു പറയുന്നത് എന്തിനും  അവസാനവാക്കായി ലോകം പരിഗണിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളാണ്!നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവമായ യാഹ്‌വെ അഗ്നിയും ഗന്ധകവും പെയ്യിച്ച സ്ഥലമാണത്. ശാസ്ത്രീയ പരീക്ഷണങ്ങളോന്നു സാധ്യമല്ലാതിരുന്ന നാളുകളിലാണ് ഈ കാര്യങ്ങള്‍  എഴുതിവച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ദേശങ്ങളെ നശിപ്പിച്ചതെന്ന് ബൈബിളില്‍ പലയിടത്തു വ്യക്തമാക്കിയിരിക്കുന്നതില്‍ ഒരെണ്ണം ശ്രദ്ധിക്കുക: "സോദോമിനെയും ഗോമോറയെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു"(യൂദാ: 1; 7).
 
ഇത്തരം കഠിനമായ ശിക്ഷകള്‍ അയക്കുന്നതിനുമുമ്പ് അനേകരെ പ്രവാചക ദൗത്യവുമായി അവരുടെ ഇടയിലേക്ക് അയക്കാറുണ്ട്. അവസാന ഘട്ടത്തില്‍ മാത്രമാണ് ശിക്ഷ അയക്കുന്നത്. ഇത് ദൈവത്തിന്റെ ക്രൂരതയാണെന്നു ചിന്തിക്കരുത്. യാഹ്‌വെയുടെ കാരുണ്യത്തിന്റെ ഭാഗമാണിത്. തിന്മ ചെയ്യുന്നവര്‍ പെരുകുന്നതിലൂടെ അനേക ദൈവമക്കള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുകയും അതുവഴി സകലരുടെയും ആത്മാക്കള്‍ നഷ്ടപ്പെടാതിരിക്കാനാണിത്. എന്തുകൊണ്ടാണ് കുഞ്ഞുമക്കളെപ്പോലും നശിപ്പിച്ചു കളയുന്നതെന്നു പലരും  വിലപിക്കുന്നുണ്ടാകാം. ആധുനിക ശാസ്ത്രം അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്. നീചപാപത്തില്‍നിന്നു ജനിക്കുന്ന സന്തതികളില്‍ ആ പാപത്തിന്റെ പൈശാചിക സ്വാധീനമുണ്ട്. ജീനുകളിലൂടെ കടന്നുവരുന്ന ഈ തിന്മ പരമ്പരായായി തുടരുമെന്നത് വ്സ്തുതാപരമായ കാര്യമാണ്. ഒരു കുഞ്ഞിന്റെ സ്വഭാവം അമ്പതു ശതമാനവും ഗര്‍ഭത്തില്‍ ആയിരിക്കുമ്പോള്‍തന്നെ രൂപപ്പെട്ടുകഴിഞ്ഞു. പിന്നീടുള്ള ഇരുപത്തഞ്ചു ശതമാനം ശൈശവത്തില്‍ രൂപപ്പെടുന്നതാണ്. തിന്മയില്‍ ജനിക്കുകയും തിന്മയില്‍ വളരുകയും ചെയ്യുന്ന സന്തതികള്‍ ആരായിത്തീരുമെന്നു വചനത്തിലും മുന്നറിയിപ്പു തരുന്നുണ്ട്. ഈ വചനം ഒന്നുകൂടി വായിക്കുക:
"തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മ്മികളുടെ സന്തതി, ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ യാഹ്‌വെയെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?"(ഏശയ്യാ: 1; 4, 5)
 
തങ്ങള്‍  ചെയ്യുന്ന ശപിക്കപ്പെട്ട പ്രവര്‍ത്തികള്‍ തലമുറകളിലേക്കു കൈമാറുന്ന സ്ഥിതി  ആരംഭത്തില്‍തന്നെ അവസാനിപ്പിക്കുകയെന്നത് ദൈവീക നീതിയാണ്!
"നമ്മുടെ ദൈവമായ യാഹ്‌വെയെ നമുക്കു ഭയപ്പെടാം; അവിടുന്ന് യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്തകാലവര്‍ഷവും അവിടുന്ന് നല്‍കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന് അവര്‍ കരുതിയില്ല. നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു. എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാര്‍ കടന്നുകൂടി, വേടന്മാരെപ്പോലെ പതിയിരിക്കുന്നു"(ജറെ: 5; 24-26). ഏശയ്യായിലൂടെ എന്താണു പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കാം: "യാഹ്‌വെയുടെതാണ് ഈ വചനം. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു"(ഏശയ്യ: 24; 4-6).
 
മാധ്യമ 'സിന്‍ഡിക്കേറ്റുകള്‍' എവിടെ?
 
ജനപക്ഷത്തുനിന്നു പ്രവര്‍ത്തിക്കുക എന്നതായിരിക്കണം മാധ്യമങ്ങളുടെ ധര്‍മ്മം. അതിനേക്കാളുപരി തിന്മയെ എതിര്‍ക്കുകയെന്ന വലിയൊരു കര്‍ത്തവ്യംകൂടി ഇവര്‍ക്കുണ്ട്. അപ്രിയസത്യങ്ങള്‍ ചിലരെ മുറിപ്പെടുത്തിയേക്കാമെങ്കിലും സത്യത്തിലേക്ക് എത്തിപ്പെടുമ്പോള്‍ ആ മുറിവുകള്‍ സൗഖ്യപ്പെടും! നേരിനുനേരെയുള്ള ഒരു കണ്ണാടിയായി പ്രവര്‍ത്തിക്കുമ്പോള്‍ കപടതയുടെ ലോകത്തിന് മാധ്യമങ്ങള്‍ എന്നുമൊരു കല്ലുകടിയാകാം. എന്നാല്‍, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയെന്നത് മാധ്യമധര്‍മ്മത്തിന് എതിരാണ്.
 
ഇന്ന് മാധ്യമങ്ങളുടെ അതിപ്രസരവും കച്ചവട ലക്ഷ്യങ്ങളും ഈ രംഗത്തെ മലിനമാക്കിയെന്നു പറയാതെ വയ്യ! കേരളത്തില്‍ ഈ അടുത്തനാളുകളില്‍ കണ്ടുവരുന്ന മാധ്യമസംസ്കാരം സാംസ്കാരിക സമൂഹത്തിനു യോജിച്ചതാണോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നിക്ഷ്പക്ഷം എന്നു പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല; കാരണം, ലേഖകനു ന്യായമെന്നു തോന്നുന്നതാണ് അവന്റെ രചനയിലും അവതരണത്തിലും പ്രാവര്‍ത്തികമാക്കുകയുള്ളു. ഒരുവനു നന്മയെന്നു തോന്നുന്നത് അപരന് അങ്ങനെയാവണമെന്നില്ല. എന്നാല്‍, പൊതുവായ കാര്യങ്ങളില്‍ നീതിയുടെ ശബ്ദം എല്ലാവരില്‍നിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
 
ലോകം നേരിടുന്ന വെല്ലുവിളികളെ കണ്ടെത്തി അതിനുള്ള പരിഹാരങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് മാധ്യമങ്ങള്‍ക്കു വലിയ പങ്കുവഹിക്കാന്‍ കഴിയും. ഹരിജനെ 'ഹരിജന്‍' എന്നു വിളിക്കുന്നതും ശുംഭനെ ശുംഭനെന്നു വിളിക്കുന്നതുമാണോ ഈ ലോകവും സ്വന്തം നാടും നേരിടുന്ന പ്രധാന വെല്ലുവിളി? ഹരിജനായതിനാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അതു ലഭിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്താനും തയ്യാറാകുന്നവര്‍ ആ പേരില്‍ വിളിക്കപ്പെടുന്നത് അപമാനമായി കരുതുന്നതിലെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. ഹരിജന്‍ അല്ലാതിരിക്കെ ആണെന്നു വ്യാജരേഖകള്‍ ഉണ്ടാക്കി ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ നാടാണു നമ്മുടെ രാജ്യം! സംവരണം നിലനില്‍ക്കുന്ന കാലത്തോളം ജാതിവ്യവസ്ഥയും ഇന്ത്യയില്‍ നിലനില്‍ക്കും.
 
ഇന്ത്യാവിഷനെന്ന ടെലിവിഷന്‍ ചാനലില്‍ 'വാരാന്ത്യം' എന്ന പരിപാടിയുടെ അവതാരകനായി ഒരു ജയശങ്കറിനെ കാണാം. തനിക്ക് അറിവില്ലാത്ത എല്ലാക്കാര്യങ്ങളിലും അഭിപ്രായം പറയുന്ന ഇദ്ദേഹത്തിന്റെ മുഖ്യതൊഴില്‍ ക്രൈസ്തവരെ അപമാനിക്കുകയെന്നതാണ്. മലയാളത്തിലെ ആദ്യ ദിനപ്പത്രമായ ദീപികയെയും മറ്റൊരു പ്രധാന പത്രമായ മലയാള മനോരമയെയും കുറ്റം പറയുന്നതില്‍ എന്തോ ഒരു ആനന്ദം ഇയാള്‍ അനുഭവിക്കുന്നുണ്ട്. ക്രൈസ്തവരെക്കുറിച്ച് പറയുമ്പോഴെല്ലാം 'അച്ചായന്‍, നസ്രാണി, കുഞ്ഞാട് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തുന്നത് ഇയാള്‍ക്കൊരു ഹരമാണെന്നു തോന്നിപ്പോകും! ഇയാളാണു 'ഹരിജന്‍' എന്ന പ്രയോഗത്തിനെതിരെ വാളെടുത്തത്. ചില കോമാളികള്‍ക്ക് എന്തുമാകാം എന്ന നിലപാട് ശരിയല്ല. അല്ലെങ്കില്‍ ക്രൈസ്തവരെ അപമാനിക്കണമെന്ന് ചാനലുടമകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകാം. ഹരിജനെ ഹരിജന്‍ എന്നു വിളിക്കുന്നതിലും മോശമല്ലേ പരിഹാസപ്പേരുകള്‍ വിളിക്കുന്നത്? കുഞ്ഞാട്, അച്ചായന്‍ തുടങ്ങിയവ ക്രൈസ്തവര്‍ക്ക് ഔദ്യോഗികമായി വിളിക്കപ്പെടുന്ന പേരുകളാണോ? അങ്ങനെയെങ്കില്‍ താങ്കളെ 'ചോകന്‍, തീയ്യന്‍' തുടങ്ങിയ അനേകം പേരുകള്‍ വിളിക്കാമല്ലോ?!

ഇത്രയും കാര്യങ്ങള്‍ സന്ദര്‍ഭോചിതമായി സൂചിപ്പിച്ചുവെന്നു മാതമേയുള്ളു. ഇനി യഥാര്‍ത്ഥ വിഷയത്തിലേക്കു വരാം! ഈ നാളുകളിലെല്ലാം ഇതുപോലുള്ള നിസ്സാരങ്ങളായ വിഷയങ്ങളെ 'ഭൂതക്കണ്ണാടി'കൊണ്ട് പെരുപ്പിച്ച് മാധ്യമങ്ങള്‍ സമയം കളഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ മാധ്യമങ്ങളും മത്സരത്തിലായിരുന്നു എന്ന കാര്യവും നമുക്കറിയാം. എന്നാല്‍, ഏറ്റവും ആനുകാലികമായി വന്ന ഒരു വാര്‍ത്തയായിരുന്നു 'സ്വവര്‍ഗ്ഗരതി'യെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു എന്നത്! ആദ്യ ദിവസത്തെ രണ്ടുകോളം വാര്‍ത്തക്കപ്പുറമുള്ള വിശകലനമോ ചര്‍ച്ചയോ ഇക്കാര്യത്തില്‍ ഒരു മാധ്യമത്തിലും കണ്ടില്ല. മാധ്യമ 'സിന്‍ഡിക്കേറ്റുകള്‍' സ്വവര്‍ഗ്ഗാനുരാഗികള്‍ ആയതുകൊണ്ടാണോ മിണ്ടാതിരിക്കുന്നത്?

കേരളത്തിലെ മറ്റു മാധ്യമങ്ങള്‍പോലെയാണോ ഇക്കാര്യത്തില്‍ കത്തോലിക്കാസഭയുടെ പത്രമായ ദീപിക പ്രവര്‍ത്തിക്കേണ്ടത്? എന്തുകൊണ്ടാണു ദീപികയുടെ ദുരൂഹമായ ഈ മൗനം! ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ ബാദ്ധ്യതയുള്ള ക്രൈസ്തവസഭകള്‍ മിണ്ടാതിരിക്കുന്നത് അതിലേറെ ദുരൂഹമാണ്. ഒരു ഉപതിരഞ്ഞെടുപ്പാണ് തടസ്സമെങ്കില്‍ ദൈവത്തിനുമുമ്പില്‍ കണക്കു ബോധിപ്പിച്ചേ മതിയാകു! തിന്മയെ തിന്മയെന്നു പറയാനും നന്മയിലേക്ക് നയിക്കാനുമാണ് ക്രിസ്തീയത! വിനാശകനു വിരുന്നൊരുക്കുന്ന ഈ നിലപാടിനെതിരേ യേഹ്ശുവാ വേദനയോടെ പറയുന്ന ഒരു വചനമുണ്ട്: "കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു; വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റെതിനേക്കാള്‍ സഹനീയമായിരിക്കും"(മത്താ: 11; 23, 24 ).

ഇന്ത്യയെ ഉയര്‍ത്താന്‍ ദൈവം തീരുമാനിക്കുമ്പോള്‍ അവിടുത്തോട് എതിരിടാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ സോദോമിനെ കത്തിച്ചു ചാമ്പലാക്കിയ യാഹ്‌വെയുടെ പക്ഷത്തുനിന്നുകൊണ്ട് മനോവ ഇന്ത്യയോടു വിളിച്ചു പറയുന്നു: 'ഇന്ത്യയേ, നിനക്കു ദുരിതം! നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്നും നിലനില്‍ക്കുമായിരുന്നു'.

ഓര്‍ത്തോര്‍ത്തു ചിരിക്കാനും പിന്നെ നെഞ്ചത്തടിച്ചു കരയാനും: സ്വവര്‍ഗ്ഗരതിയെ പിന്തുണക്കുന്നവര്‍ പറയുന്നത് ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ സ്വവര്‍ഗ്ഗരതിക്രീഢകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ്! ക്ഷേത്രങ്ങളില്‍ ഗണപതിയെയും ഹനുമാനെയും ചിത്രീകരിച്ചിരിക്കുന്നതിനാല്‍ മൃഗവേഴ്ചയും അനുവദിക്കുന്ന കാലം വിദൂരത്തല്ല! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4848 views

LOG IN

Lost your password?

SIGN UP

LOST PASSWORD